Loading...
Larger font
Smaller font
Copy
Print
Contents
വന്‍ പോരാട്ടം - Contents
  • Results
  • Related
  • Featured
No results found for: "".
  • Weighted Relevancy
  • Content Sequence
  • Relevancy
  • Earliest First
  • Latest First
    Larger font
    Smaller font
    Copy
    Print
    Contents

    ആമുഖം

    പാപം കടന്നുവരുന്നതിനു മുൻപ് തന്‍റെ സ്രഷ്ടാവിനോട് നേരിട്ടുള്ള സമ്പർക്കം ആദാമിനുണ്ടായിരുന്നു; എന്നാൽ പാപം ചെയ്ത് മനുഷ്യൻ ദൈവത്തിൽനിന്നു അന്യപ്പെട്ടശേഷം ഈ വലിയ പദവി അവനു നഷ്ടമായി. വീണ്ടെടുപ്പിൻ പദ്ധതി അനുസരിച്ച് സ്വർഗ്ഗത്തോടു ബന്ധം പുലർത്തുവാൻ ഭൂവാസികൾക്കൊരു വഴി തുറന്നുകിട്ടി. അപ്രകാരം തന്‍റെ ആത്മാവ് മുഖാന്തരം ദൈവം മനുഷ്യനുമായി വാർത്താ വിനിമയം നടത്തുകയും, തന്‍റെ തെരഞ്ഞെടുക്കപ്പെട്ട ദാസന്മാരിൽക്കൂടെ സ്വർഗ്ഗീയ വെളിച്ചം വെളിപ്പാടായി ലോകത്തിനു നൽകുകയും ചെയ്തുകൊണ്ടിരുന്നു. “ദൈവ കല്പനയാൽ മനുഷ്യർ പരിശുദ്ധാത്മ നിയോഗം പ്രാപിച്ചിട്ടു സംസാരിച്ചത്രേ (2 പത്രൊസ് 1:21). GCMal 5.1

    മനുഷ്യ ചരിത്രത്തിന്‍റെ ആദ്യത്തെ രണ്ടായിരത്തിയഞ്ഞൂറ് വർഷക്കാലം എഴുതപ്പെട്ട വെളിപ്പാട് ഒന്നുമില്ലായിരുന്നു. ദൈവത്താൽ പ്രബോധനം പ്രാപിച്ചവർ മറ്റുള്ളവരിലേക്ക് അത് പകർന്നുകൊടുക്കുകയും വരുംതലമുറകളിൽ പിതാക്കന്മാരിൽനിന്നു മക്കളിലേക്കു വാമൊഴിയായി നൽകുകയും ചെയ്തുകൊണ്ടിരുന്നു. മോശെയുടെ കാലംമുതൽ എഴുത്തുരേഖകൾ ഉണ്ടായിത്തുടങ്ങി. ദിവ്യവെളിപ്പാടുകൾ വിശുദ്ധ ഗ്രന്ഥമായി രൂപം പ്രാപിക്കപ്പെട്ടു. സൃഷ്ടിപ്പിന്‍റേയും ന്യായപ്രമാണത്തിന്‍റേയും ചരിത്രകാരനായ മോശെ മുതൽ അതിപ്രധാന സുവിശേഷ സത്യത്തിന്‍റെ ലേഖകനായ യോഹന്നാൻ വരെ ആയിരത്തിയറുനൂറു നീണ്ട വർഷങ്ങൾ ഈ ജോലി തുടർന്നു. കൊണ്ടേയിരുന്നു.GCMal 5.2

    വേദപുസ്തകം അതിന്‍റെ ഗ്രന്ഥകർത്താവായി ദൈവത്തെ ചൂണ്ടിക്കാണിക്കുന്നു; എന്നാലും അത് മനുഷ്യകരങ്ങളാൽ എഴുതപ്പെട്ടതാണ്; വിവിധ പുസ്തകങ്ങളുടെ വ്യത്യസ്ത രീതി അവയുടെ പലരായ എഴുത്തുകാരുടെ സ്വഭാവ ഗുണങ്ങളെ പ്രദർശിപ്പിക്കുന്നു. വെളിപ്പെടുത്തിയിരിക്കുന്ന സത്യങ്ങളെല്ലാം “ദൈവശ്വാസീയമായി (2 തിമൊ. 3:16) നൽകപ്പെട്ടിരിക്കുന്നു, എന്നാൽ അവ മനുഷ്യവാക്കുകളിൽ പ്രതിപാദിക്കപ്പെട്ടിരിക്കുന്നു. നിത്യനായ ദൈവം പരിശുദ്ധാത്മാവിനാൽ തന്‍റെ ദാസന്മാരുടെ മനസ്സുകളിലും ഹൃദയങ്ങളിലും വെളിച്ചം പകർന്നുകൊടുത്തു. സ്വപ്നങ്ങൾ, ദർശ നങ്ങൾ, അടയാളങ്ങൾ, ചിത്രങ്ങൾ എന്നിവ അവൻ നല്കി; ഇപ്രകാരം സത്യം വെളിപ്പെട്ടു കിട്ടിയവർ മനുഷ്യഭാഷയിൽ അത് രേഖപ്പെടുത്തി.GCMal 5.3

    പത്തു കല്പനകൾ ദൈവംതന്നെ ഉരചെയ്യുകയും തന്‍റെ സ്വന്തകരത്താൽ എഴുതുകയും ചെയ്തു. അവ മനുഷ്യരാൽ വിരചിതമായതല്ല, ദൈവിക നിർമ്മിതമാണ്. എന്നാൽ ദൈവം നൽകിയ സത്യങ്ങൾ മനുഷ്യഭാഷയിൽ രേഖപ്പെടുത്തിയിരിക്കുന്നത് ബൈബിളിന്‍റെ ദൈവിക മാനുഷിക ഐക്യതയെ സൂചിപ്പിക്കുന്നു. ദൈവപുത്രനും മനുഷ്യപുത്രനുമായ ക്രിസ്തുവിന്‍റെ പ്രകൃതിയിൽ ഇപ്രകാരമുള്ള ഐക്യം നിലനിന്നിരുന്നു. ഇപ്രകാരം ബൈബിളിലെന്നപോലെ ക്രിസ്തുവിലും അടങ്ങിയിരുന്ന സത്യമാണ്, “വചനം ജഡമായിത്തീർന്നു നമ്മുടെ ഇടയിൽ പാര്‍ത്തു” (യോഹ 1:14) എന്നുള്ളത്. വിവിധ കാലഘട്ടങ്ങളിൽ ജീവിച്ചിരുന്നവരും വ്യത്യസ്ത നിലകളിലും തൊഴിലുകളിലും ഏർപ്പെട്ടിരുന്നവരും വൈവിദ്ധ്യമാർന്ന മാനസികവും ആത്മീകവുമായ താലന്തുകൾ പ്രാപിച്ചിരുന്നവരുമായ മനുഷ്യരാൽ എഴുതപ്പെട്ട പുസ്തകങ്ങളടങ്ങിയ ബൈബിൾ, ശൈലിയിലും പ്രതിപാദ്യവിഷയങ്ങളിലും വ്യത്യസ്തമായിരിക്കുന്നു. വിവിധ എഴുത്തുകാർ വ്യത്യസ്ത ശൈലികൾ ഉപയോഗിച്ചിരിക്കുന്നു; ഒരേ സത്യം ഒരാൾ മറ്റൊരാളേക്കാൾ കൂടുതൽ ശക്തിയായി പ്രതിപാദിക്കുന്നു. വിവിധ എഴു ത്തുകാർ ഒരു വിഷയം വ്യത്യസ്ത രീതികളിലും ബന്ധങ്ങളിലും പ്രതിപാദിച്ചിരിക്കുന്നതുകൊണ്ട് പരസ്പര ബന്ധമില്ലാതെയും വൈരുദ്ധ്യമായും കാണപ്പെടുന്നതായി അശ്രദ്ധനും മുൻവിധിക്കാരനും ഉപരിതലവായനക്കാരുമായ വ്യക്തിക്കുതോന്നുന്നു; എന്നാൽ ചിന്തിക്കുന്നവനും ഭക്തിയുള്ളവനും ഉൾക്കാഴ്ചയുള്ളവനുമായ ഒരാൾ അതിലടങ്ങിയിരിക്കുന്ന പരസ്പരയോജിപ്പ് കണ്ടെത്തുന്നു.GCMal 5.4

    വിവിധ വ്യക്തികളാൽ എഴുതപ്പെട്ടിരിക്കുന്നതുകൊണ്ട് സത്യത്തെ അതിന്‍റെ വ്യത്യസ്ത മുഖങ്ങളാൽ എടുത്തുകാണിച്ചിരിക്കുന്നു. ഒരു വിഷയത്തിന്‍റെ ഒരു വശത്തെ സംബന്ധിച്ച് കൂടുതലായി ഒരു എഴുത്തുകാരന്‍റെ മനസ്സിൽ പതിയപ്പെടുന്നു; തന്‍റെ അനുഭവത്തോടും ഗ്രഹണ ശക്തിയോടും ആസ്വാദ്യതയോടും യോജിക്കുന്നവ അവന്‍റെ ഉള്ളിൽ ആഴമായി പതിക്കുന്നു; മറ്റൊരാൾ അതിന്‍റെ മറ്റൊരുവശം ഗ്രഹിക്കുന്നു; പരിശുദ്ധാത്മ നിയന്ത്രണത്താൽ ഓരോരുത്തരും തങ്ങളുടെ മനസ്സി ആഴമായി പതിഞ്ഞിരിക്കുന്നവ പ്രതിപാദിക്കുന്നു - ഓരോ ലേഖനത്തിലും സത്യത്തിന്‍റെ വ്യത്യസ്ത വശങ്ങളുണ്ട്, എല്ലാം ഒത്തൊരുമിക്കുമ്പോൾ പരിപൂർണ്ണയോജിപ്പ് പ്രത്യക്ഷപ്പെടുന്നു. എല്ലാ സാഹചര്യങ്ങളിലും ജീവിതാനുഭവങ്ങളിലും പെടുന്ന മനുഷ്യരുടെ ആവശ്യങ്ങൾക്ക് അനുയോജ്യമായ വിധം സത്യങ്ങളെല്ലാം പരിപൂർണ്ണ യോജിപ്പിൽ നിലനില്ക്കുന്നു. GCMal 6.1

    മാനുഷിക മാദ്ധ്യമങ്ങളിലൂടെ ദൈവിക സത്യം വിനിമയം ചെയ്‌വാൻ ദൈവത്തിനു പ്രസാദമായി; ഈ വേലയ്ക്കു ദൈവം തന്നെ പരിശുദ്ധാത്മാവു മുഖാന്തരം മനുഷ്യരെ യോഗ്യതയുള്ളവരാക്കി എന്തു സംസാരിക്കണമെന്നും എന്തെഴുതണമെന്നുമുള്ളത് തെരഞ്ഞെടുക്കുവാൻ അവൻ മനസ്സിനെ നിയന്ത്രിച്ചു. ഈ വലിയ നിധി മൺപാത്രങ്ങൾക്ക് കൊടുത്തിരിക്കുന്നു; എന്നാലത് പൂർണ്ണമായും സ്വർഗ്ഗീയമാണ്. അപൂർണ്ണമായ മാനുഷിക ഭാഷയിൽ സാക്ഷ്യം പകർന്നു കൊടുക്കുന്നു; എന്നാലത് ദൈവത്തിന്‍റെ സാക്ഷ്യംതന്നെയാണ്. വിശ്വസ്തനായ ദൈവപൈതൽ കൃപയും സത്യവും നിറഞ്ഞ ദൈവശക്തിയുടെ മഹത്വം അതിൽ ദർശിക്കുന്നു. GCMal 6.2

    തന്‍റെ വചനത്തിൽക്കൂടെ മനുഷ്യരക്ഷയ്ക്കാവശ്യമായ അറിവ് ദൈവം നല്കിയിരിക്കുന്നു. അധികാരപൂർണ്ണവും തെറ്റുപറ്റാത്തതുമായ ദൈവഹിതത്തിന്‍റെ വെളിപ്പാടായി വിശുദ്ധ തിരുവചനം സ്വീകരിക്കപ്പെടേണ്ടതാണ്. അവ സ്വഭാവത്തിന്‍റെ മാനദണ്ഡവും വിശ്വാസപ്രമാണങ്ങളുടെ വെളിപ്പാടും അനുഭവങ്ങളുടെ പരിശോധനയുമായിരിക്കേണ്ടതാണ്. “എല്ലാ തിരുവെഴുത്തും ദൈവശ്വാസീയമാകയാൽ ദൈവത്തിന്‍റെ മനുഷ്യൻ സകല സൽ പ്രവൃത്തിക്കു വക പ്രാപിച്ചു തികഞ്ഞവൻ ആകേണ്ടതിനു ഉപദേശത്തിനും ശാസനത്തിനും ഗുണീകരണത്തിനും നീതിയിലെ അഭ്യാ... Missing Line 1GCMal 6.3

    ദൈവഹിതം തന്‍റെ വചനത്തിൽക്കൂടെ മനുഷ്യർക്ക് ദൈവം വെളിപ്പെടുത്തിയിരിക്കുന്നു എന്നതുകൊണ്ട് പരിശുദ്ധാത്മാവിന്‍റെ തുടർച്ചയായുള്ള സാന്നിദ്ധ്യവും നിയന്ത്രണവും ആവശ്യമില്ലാത്തതായി പരിഗണിച്ചിട്ടില്ല. നേരെമറിച്ച്, തന്‍റെ ശിഷ്യന്മാർക്ക് തിരുവചനം തുറന്നു കൊടുക്കുന്നതിനും അതിലെ പാഠങ്ങൾ അവർക്ക് വ്യക്തമാക്കുന്നതിനും നമ്മുടെ കർത്താവ് പരിശുദ്ധാത്മാവിനെ വാഗ്ദാനം ചെയ്തിരിക്കുന്നു. വേദപുസ്തകം ദൈവാത്മാവിന്‍റെ പ്രേരണയാൽ എഴുതപ്പെട്ടിരിക്കുന്നതുകൊണ്ട് പരിശുദ്ധാത്മ ഉപദേശങ്ങളെല്ലാം ദൈവവചനത്തോടു യോജിപ്പുള്ളതു തന്നെയായിരിക്കും. GCMal 7.1

    വേദപുസ്തകത്തെ മറികടക്കുന്നതിനല്ല പരിശുദ്ധാത്മാവിനെ നൽകിയിരിക്കുന്നതും നൽകുവാനിരിക്കുന്നതും; സകലവിധ ഉപദേശങ്ങളും അനുഭവങ്ങളും പരിശോധിക്കുവാനുള്ള മാനദണ്ഡം ദൈവവചനമാണെന്നും തിരുവെഴുത്തു വ്യക്തമായി സാക്ഷിച്ചിരിക്കുന്നു. “കള്ളപ്രവാചകന്മാർ പലരും ലോകത്തിലേക്കു പുറപ്പെട്ടിരിക്കയാൽ ഏതു ആത്മാവിനേയും വിശ്വസിക്കാതെ ആത്മാക്കൾ ദൈവത്തിൽ നിന്നുള്ളവയോ എന്നു ശോധന ചെയ്‌വീൻ” (1 യോഹ. 4:1). “ഉപദേശത്തിനും സാക്ഷ്യത്തിനും വരുവിൻ! അവർ ഈ വാക്കുപോലെ പറയുന്നില്ലായെങ്കിൽ അവർക്കു അരുണോദയം ഉണ്ടാകയില്ല” (യെശ. 8:20).GCMal 7.2

    പരിശുദ്ധാത്മാഭിഷേകം പ്രാപിച്ചവർക്ക് തിരുവചനം വഴികാട്ടിയായി വേണ്ടെന്നു പഠിപ്പിക്കുന്നവർ പരിശുദ്ധാത്മാവിന്‍റെ പ്രവർത്തനത്തെ കളങ്കപ്പെടുത്തുകയാണ് ചെയ്യുന്നത്. തങ്ങൾക്കു ലഭിക്കുന്ന ഉൾപ്രേരണകളാൽ നിയന്ത്രിക്കപ്പെടുന്ന ഇവർ അതിനെ ദൈവശബ്ദമായി കണക്കാക്കുന്നു. എന്നാൽ അവരെ നിയന്ത്രിക്കുന്ന ആത്മാവ് ദൈവാത്മാവല്ല. തിരുവചനത്തെ തള്ളിക്കളഞ്ഞുകൊണ്ട് ഉൾപ്രേരണകളെ അനുഗമിക്കുന്നവർ കലക്കത്തിലും വഞ്ചനയിലും നാശത്തിലും ചെന്നെത്തും. ശത്രുവായ സാത്താന്‍റെ താൽപര്യങ്ങളെ പുലർത്തുവാൻ മാത്രമെ അത് ഉപകരിക്കയുള്ളു. ക്രിസ്തുവിന്‍റെ സഭയ്ക്ക് പരിശുദ്ധാത്മാവിന്‍റെ ശുശ്രൂഷ അതിപ്രാധാന്യമുള്ളതാകയാൽ മതതീവ്രവാദികളിലും മതഭ്രാന്തന്മാരിലും കൂടെയുള്ള ഈ തെറ്റുകളെ ഉപയോഗിച്ച് സാത്താൻ പരിശുദ്ധാത്മ പ്രവർത്തനത്തെ നിഷേധിക്കുവാനും അപ്രകാരം ദൈവം നൽകിയിരിക്കുന്ന ശക്തിയുടെ ഉറവിടമായ തിരുവചനത്തെ ഉപേക്ഷിച്ചുകളയുവാനും ദൈവമക്കളെ പ്രേരിപ്പിക്കുന്നു.GCMal 7.3

    ദൈവവചനത്തോടു യോജിച്ചു നിന്നുകൊണ്ട് സുവിശേഷ കാലഘട്ടം മുഴുവൻ പരിശുദ്ധാത്മാവ് തന്‍റെ പ്രവർത്തനം തുടരേണ്ടതാണ്. പഴയ നിയമത്തിലും പുതിയ നിയമത്തിലും കൂടെയുള്ള തിരുവെഴുത്ത് നൽകപ്പെട്ട കാലമെല്ലാം വിശുദ്ധരേഖകളിൽ രേഖപ്പെടുത്തിയിട്ടില്ലാത്ത വെളിപ്പാടുകൾ മനുഷ്യമനസ്സുകളിൽ നൽകുന്നതിൽനിന്നു പരിശുദ്ധാത്മാവ് ഒഴിഞ്ഞുമാറിയിട്ടില്ല. തിരുവചനം എഴുതുന്നതുമായി ബന്ധപ്പെടാത്ത മനുഷ്യർക്കുപോലും പരിശുദ്ധാത്മാവ് ഉപദേശങ്ങളും ശാസനകളും മുന്നറിയിപ്പുകളും നിർദ്ദേശങ്ങളും കൊടുത്തുകൊണ്ടിരുന്നതിനെപ്പറ്റി ബൈബിൾ പ്രസ്താവിക്കുന്നു. മാത്രമല്ല തങ്ങളുടെ പ്രവചനങ്ങളൊന്നുംതന്നെ രേഖപ്പെടുത്തിയിട്ടില്ലാത്ത പ്രവാചകന്മാർ വിവിധ കാലഘട്ടങ്ങളിൽ ഒന്നായിരുന്നതിനെ ക്രിസ്തു. തിരുവെഴുത്തു പ്രസ്താവിക്കുന്നു. അപ്രകാരം തിരുവചനം എഴുതി പൂർത്തിയാക്കിയ ശേഷവും പരിശുദ്ധാത്മാവ് തന്‍റെ പ്രവർത്തനങ്ങൾ ദൈവപൈതങ്ങളുടെ ആശ്വാസത്തിനും ഗുണീകരണത്തിനും ഉണർവ്വിനുമായി തുടർന്നുകൊണ്ടേയിരിക്കുന്നു. GCMal 7.4

    യേശു തന്‍റെ ശിഷ്യന്മാർക്ക് ഇപ്രകാരം വാഗ്ദത്തം ചെയ്തു: “എങ്കിലും പിതാവു എന്‍റെ നാമത്തിൽ അയപ്പാനുള്ള പരിശുദ്ധാത്മാവു എന്ന കാര്യസ്ഥൻ നിങ്ങൾക്കു സകലവും ഉപദേശിച്ചുതരികയും ഞാൻ നിങ്ങളോടു പറഞ്ഞതു ഒക്കെയും നിങ്ങളെ ഓർമ്മപ്പെടുത്തുകയും ചെയ്യും”. “സത്യത്തിന്‍റെ ആത്മാവു വരുമ്പോഴൊ അവൻ നിങ്ങളെ സകല സത്യത്തിലും വഴി നടത്തും... വരുവാനുള്ളത് നിങ്ങൾക്ക് അറിയിച്ചുതരികയും ചെയ്യും” (യോഹ. 14:26; 16:13). അപ്പൊസ്തലിക കാലഘട്ടത്തിനു മാത്രമായിരുന്നില്ല, പിന്നെയോ യുഗങ്ങളോളമുള്ള ക്രിസ്തീയ സഭയ്ക്ക് കൂടെയുമായിരുന്നു ഈ വാഗ്ദത്തങ്ങളെന്നു തിരുവചനം വ്യക്തമായി പ്രസ്താവിക്കുന്നു. “ഞാനോ ലോകാവസാനത്തോളം എല്ലാ നാളും നിങ്ങളോടുകൂടെ ഉണ്ട്”, എന്നു രക്ഷകൻ തന്‍റെ പിൻഗാമികൾക്ക് ഉറപ്പു നൽകുന്നു. (മത്താ. 28:20.) “അതു നാം എല്ലാവരും വിശ്വാസത്തിലും ദൈവപുത്രനെക്കുറിച്ചുള്ള പരിജ്ഞാനത്തിലുള്ള ഐക്യതയും തികഞ്ഞ പുരുഷത്വവും ക്രിസ്തുവിന്‍റെ സമ്പൂർണ്ണതയായ പ്രായത്തിന്‍റെ അളവും പ്രാപിക്കുവോളം വിശുദ്ധന്മാരുടെ യഥാസ്ഥാനത്വത്തിനായുള്ള ശുശ്രൂഷയുടെ വേലയ്ക്കും ക്രിസ്തുവിന്‍റെ ശരീരത്തിന്‍റെ ആത്മീക വർദ്ധനയ്ക്കും ആകുന്നു”. എന്നു സഭയ്ക്കുവേണ്ടി പരിശുദ്ധാത്മ ദാനത്തെ നല്കിയിരിക്കുന്നതിനെപ്പറ്റി വിശുദ്ധ പൌലൊസ് പ്രഖ്യാപിക്കുന്നു (എഫെ. 4:12,13). GCMal 8.1

    എഫെസൊസിലെ വിശ്വാസികൾക്കുവേണ്ടി അപ്പൊസ്തലൻ ഇപ്രകാരം പ്രാർത്ഥിച്ചു: “നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്‍റെ ദൈവവും മഹത്വമുള്ള പിതാവുമായവൻ നിങ്ങൾക്കു തന്നേക്കുറിച്ചുള്ള പരിജ്ഞാനത്തിൽ ജ്ഞാനത്തിന്‍റേയും വെളിപ്പാടിന്‍റേയും ആത്മാവിനെ തരേണ്ടതിനും നിങ്ങളുടെ ഹൃദയദൃഷ്ടി പ്രകാശിപ്പിച്ചിട്ടു അവന്‍റെ വിളിയാലുള്ള ആശ ഇന്നതെന്നും വിശുദ്ധന്മാരിൽ അവന്‍റെ അവകാശത്തിന്‍റെ മഹിമാധനം ഇന്നതെന്നും അവന്‍റെ ബലത്തിൽ വല്ലഭത്വത്തിന്‍റെ വ്യാപാരത്താൽ വിശ്വസിക്കുന്ന നമുക്കുവേണ്ടി വ്യാപരിക്കുന്ന അവന്‍റെ ശക്തിയുടെ അളവറ്റ വലിപ്പം ഇന്നതെന്നും നിങ്ങൾ അറിയേണ്ടതിന്നും പ്രാർത്ഥിക്കുന്നു” (എഫെ. 1:17-19). അറിവു വിപുലീകരിക്കുന്നതിനും ദൈവത്തിന്‍റെ വിശുദ്ധ വചനത്തിലെ ആഴമേറിയ കാര്യങ്ങൾ ഗ്രഹിക്കുന്നതിനുംവേണ്ടി മനസ്സ് തുറന്നുകിട്ടുന്നതിനും പരിശുദ്ധാത്മാവിന്‍റെ ശുശ്രൂഷ എന്ന അനുഗ്രഹം എഫെസൊസിലെ സഭയ്ക്കുണ്ടാകുവാൻ പൗലൊസ് പ്രാർത്ഥിച്ചു. GCMal 8.2

    പരിശുദ്ധാത്മാവിന്‍റെ അത്ഭുത പ്രകടനം പെന്തെക്കൊസ്തുനാളിൽ ഉണ്ടായശേഷം വിശുദ്ധ പത്രൊസ് ജനങ്ങളുടെ പാപമോചനത്തിനായി മാനസ്സാന്തരപ്പെട്ട് ക്രിസ്തുവിന്‍റെ നാമത്തിൽ സ്നാനം ഏൽക്കുവാൻ ഉപദേശിച്ചു; അവനിപ്രകാരം പറഞ്ഞു: “എന്നാൽ പരിശുദ്ധാത്മാവ് എന്ന ദാനം ലഭിക്കും. വാഗ്ദത്തം നിങ്ങൾക്കും നിങ്ങളുടെ മക്കൾക്കും നമ്മുടെ ദൈവമായ കർത്താവ് വിളിച്ചുവരുത്തുന്ന ദൂരസ്ഥന്മാരായ ..... (അപ്പൊ 2:38-39).GCMal 8.3

    കർത്താവിന്‍റെ വലുതും ഭയങ്കരവുമായ നാളിനോടു ബന്ധപ്പെട്ട് പരിശുദ്ധാത്മാവിന്‍റെ ശ്രേഷ്ഠമായ പ്രവർത്തനം നടക്കുന്നതായി യോവേൽ പ്രവാചകൻ പ്രസ്താവിക്കുന്നു (യോവേൽ 2:28.) പെന്തെക്കൊസ്തുനാളിൽ നൽകപ്പെട്ട പരിശുദ്ധാത്മ വർഷം അതിന്‍റെ ഭാഗിക നിറവേറലായിരുന്നു; എന്നാൽ അതിന്‍റെ പൂർണ്ണമായ നിറവേറൽ സുവിശേഷ വേലയുടെ അന്ത്യഘട്ടത്തിൽ നടക്കുവാനിരിക്കുന്ന ദിവ്യകൃപയുടെ പ്രകടനമായിരിക്കുംGCMal 9.1

    .കാലം അന്ത്യത്തോടടുക്കുന്തോറും നന്മയും തിന്മയും തമ്മിലുള്ള വൻപോരാട്ടം വർദ്ധിച്ചുകൊണ്ടിരിക്കും. എല്ലാ കാലഘട്ടങ്ങളിലും ക്രിസ്തുവിന്‍റെ സഭയോടുള്ള സാത്താന്‍റെ കോപം കാണപ്പെട്ടിരിക്കുന്നു; എന്നാൽ ദുഷ്ടനായവന്‍റെ ശക്തിക്കെതിരേ നിലനിൽക്കുന്നതിന് തന്‍റെ ജനത്തെ ബലപ്പെടുത്തുവാൻ ദൈവം തന്‍റെ ആത്മാവിനേയും ദിവ്യകൃപയേയും നല്കിയിരിക്കുന്നു. ക്രിസ്തുവിന്‍റെ അപ്പൊസ്തലന്മാർ തന്‍റെ സുവിശേഷം ലോകത്തോടറിയിച്ചപ്പോൾ വരും കാലത്തേക്ക് അത് രേഖപ്പെടുത്തുന്നതിനുവേണ്ടി ദൈവം പരിശുദ്ധാത്മാവിന്‍റെ പ്രത്യേക വെളിച്ചം പ്രകാശിപ്പിച്ചു. എന്നാൽ സഭ അവളുടെ അവസാന രക്ഷാദിവസത്തേക്ക് അടുത്തുവരുന്തോറും സാത്താൻ പൂർണ്ണശക്തിയോടെ പ്രവർത്തിക്കുന്നു. “തനിക്കല്പ കാലമേയുള്ളു എന്ന് അറിഞ്ഞ് മഹാക്രോധത്തോടെ നിങ്ങളുടെ അടുക്കൽ സാത്താൻ ഇറങ്ങിവന്നിരിക്കുന്നു” (വെളി. 12:12). അവൻ “വ്യാജമായ സകല ശക്തിയോടും അടയാളങ്ങളോടും അത്ഭുതങ്ങളോടും അനീതിയുടെ സകല വഞ്ചനയോടുംകൂടെ പ്രവർത്തിക്കും” (2 തെസ്സ. 2:9). ഒരിക്കൽ ദൈവ ദൂതന്മാരിൽ പ്രധാനിയായിരുന്ന അവൻ കഴിഞ്ഞ ആറായിരം വർഷങ്ങളായി വഞ്ചനയും നാശവും വിതച്ചുകൊണ്ടിരിക്കുന്നു. യുഗങ്ങളായി നടന്നുവരുന്ന പോരാട്ടത്തിൽ കാണപ്പെടുന്ന പൈശാചിക പ്രവർത്തനങ്ങളും കഴിവുകളും ക്രൂരതകളും മൊത്തമായി ദൈവജനങ്ങൾക്കെതിരേയുള്ള അന്ത്യ പോരാട്ടത്തിൽ പ്രയോഗിക്കപ്പെടും. കഷ്ടതയുടെ ഈ കാലഘട്ടത്തിൽ ക്രിസ്തുവിന്‍റെ പിൻഗാമികൾ തന്‍റെ വീണ്ടും വരവിന്‍റെ മുന്നറിയിപ്പിൻദൂത് കൊടുത്തുകൊണ്ടിരിക്കും; “കറയും ചുളുക്കവുമില്ലാത്ത ഒരു ജനത്തെ കർത്താവിന്‍റെ വീണ്ടും വരവിനുവേണ്ടി ഒരുക്കി നിർത്തും. അപ്പൊസ്തലിക കാലഘട്ടത്തെക്കാളധികം പരിശുദ്ധാത്മാവിന്‍റെ ശക്തിയും ദിവ്യ കൃപയും ഈ കാലഘട്ടത്തിൽ അത്യാവശ്യമായിരിക്കുന്നു.GCMal 9.2

    നന്മയും തിന്മയും തമ്മിൽ സുദീർഘം തുടർന്നുകൊണ്ടിരിക്കുന്ന വൻ പോരാട്ടത്തിന്‍റെ ദൃശ്യങ്ങൾ ഈ എഴുത്തുകാരിക്ക് പരിശുദ്ധാത്മ പ്രേരണയാൽ വെളിവാക്കപ്പെട്ടു. ജീവന്‍റെ പ്രഭുവും നമ്മുടെ രക്ഷയുടെ ഉറവിടവുമായ ക്രിസ്തുവും , തിന്മയുടെ പ്രഭുവും പാപത്തിന്‍റെ ഉറവിടവുമായ സാത്താനും തമ്മിലുള്ള വൻ പോരാട്ടത്തിന്‍റെ ആരംഭമായി ദൈവത്തിന്‍റെ വിശുദ്ധ കല്പനകളുടെ ലംഘനം ഉണ്ടായതു കാണുവാനും തുടർന്നുള്ള ഭീകര പ്രവർത്തനങ്ങളുടെ വിവിധ രംഗങ്ങൾ ദർശിക്കുവാനും എനിക്കനുമതി ലഭിച്ചു. ക്രിസ്തുവിനോടുള്ള സാത്താന്‍റെ ശത്രുത്വം തന്‍റെ പിൻഗാമികളിൽ പകർന്നു കാണുന്നു. ദൈവനിയമത്തിന്‍റെ തത്വങ്ങളോടുള്ള അതേ വിദ്വേഷം, വഞ്ചനയുടെ അതേ നയം, തെറ്റിനെ ശരിയെന്നവണ്ണം പ്രത്യക്ഷപ്പെടുത്തുന്ന അതേ വഞ്ചന, ദൈവകല്പനയുടെ സ്ഥാനത്ത് മനുഷ്യകല്പനകൾ സ്ഥാപിച്ച അതേ തന്ത്രം (missing line 2) മനുഷ്യരെ പ്രേരിപ്പിക്കുന്ന അതേ പ്രവർത്തനം എന്നിവ ചരിത്രത്തിലുടനീളം കാണപ്പെടുന്നു. ദൈവ സ്വഭാവത്തെ തെറ്റായി ചിത്രീകരിച്ചുകൊണ്ട് സൃഷ്ടികർത്താവിനെ തെറ്റിദ്ധരിക്കുവാൻ മനുഷ്യരെ പ്രേരിപ്പിക്കുകയും, ദൈവത്തെ സ്നേഹിക്കുന്നതിനുപകരം ഭയപ്പെടുവാൻ മനുഷ്യ ഹൃദയങ്ങളിൽ പ്രവർത്തിക്കുകയും ദൈവിക നിയമങ്ങളെ തള്ളിക്കളഞ്ഞുകൊണ്ട് അവ അനുസരിക്കേണ്ട ആവശ്യമില്ലെന്നു ചിന്തിക്കുവാൻ അവരെ ഒരുക്കിയെടുക്കുകയും, തന്‍റെ വഞ്ചനകളോടു എതിർത്തു നിൽക്കുന്നവരെ പീഡിപ്പിക്കുകയും ചെയ്യുന്ന സാത്താന്‍റെ പ്രവർത്തനം മാറ്റമില്ലതെ യുഗങ്ങളായി തുടർന്നുവരുന്നു. ഗോത്രപിതാക്കന്മാരുടേയും പ്രവാചകന്മാരുടേയും അപ്പൊസ്തലന്മാരുടേയും രക്തസാക്ഷികളുടേയും നവീകരണകർത്താക്കളുടേയും ചരിത്രത്തിൽ ഇതു കാണുവാൻ സാധിക്കുന്നു.GCMal 9.3

    കഴിഞ്ഞ കാലങ്ങളിൽ എന്നപോലെ അന്ത്യപോരാട്ട ഘട്ടത്തിലും ഇതേ നയം തന്നെ സാത്താൻ തുടരുകയും ഇതേ ആത്മാവുതന്നെ വെളിപ്പെട്ടു വരികയും ഇതേ ലക്ഷ്യത്തിനുവേണ്ടി പ്രവർത്തിക്കുകയും ചെയ്യുന്നു. ഇതുവരെയും സംഭവിച്ചതിനെക്കാളും, ഇന്നു സംഭവിച്ചുകൊണ്ടിരിക്കുന്നതിനെക്കാളുമധികം, ലോകം ഒരിക്കലും കണ്ടിട്ടില്ലാത്തവിധം ഭീകരമായ രീതിയിൽ സർവ്വശക്തിയുമപയോഗിച്ച് സാത്താൻ തന്‍റെ പ്രവർത്തനം നടത്തും. അവന്‍റെ വഞ്ചനകൾ ഹീനവും അവന്‍റെ ആക്രമണങ്ങൾ ഉറപ്പോടുകൂടിയതുമായിരിക്കും. സാദ്ധ്യമായാൽ തെരഞ്ഞെടുക്കപ്പെട്ട വ്രതന്മാരെപ്പോലും തെറ്റിക്കും (മർക്കൊ. 13:22).GCMal 10.1

    ദൈവവചനത്തിലെ അത്ഭുത സത്യങ്ങൾ പരിശുദ്ധാത്മാവ് എന്‍റെ മനസ്സിൽ തുറന്നുതരികയും, ഭൂതകാലത്തേയും ഭാവികാലത്തേയും ദൃശ്യങ്ങൾ എനിക്കു കാണിച്ചുതരികയും ചെയ്തുകൊണ്ട്, ഇപ്രകാരം എന്‍റെ മുമ്പിൽ വെളിപ്പെടുത്തിയ രംഗങ്ങളായ വൻപോരാട്ടത്തിന്‍റെ ഭൂതകാല ചരിത്രദൃശ്യങ്ങൾ പ്രത്യേകിച്ച് ഭാവിയിൽ അതിവേഗം നടക്കാനിരിക്കുന്ന പോരാട്ടത്തിന്‍റെമേൽ വെളിച്ചം വീശുന്നതിനു രേഖപ്പെടുത്തുവാനും അതു മനുഷ്യർക്കു അറിയിച്ചുകൊടുക്കുവാനും ആവശ്യപ്പെട്ടു. ഇതു പ്രാവർത്തികമാക്കുന്നതിനുവേണ്ടി വിവിധ കാലഘട്ടങ്ങളിൽ ലോകത്തിനു നൽകപ്പെട്ട മഹത്തായ സത്യങ്ങളുടെമേൽ സാത്താന്‍റെ കോപം ഇളകി മറിഞ്ഞതും, ലോകത്തെ മാത്രം സ്നേഹിച്ച് സഭ സത്യത്തെ വെറുത്തതും, “മരണപര്യന്തം തങ്ങളുടെ പ്രാണനെ സ്നേഹിക്കാതിരുന്നവർ സത്യത്തിനു സാക്ഷികളായി നിന്നതുമായ സംഭവങ്ങൾ ചരിത്രത്തിന്‍റെ താളുകളിൽനിന്നു ശേഖരിച്ച് വേർതിരിക്കുവാൻ എനിക്കു ലഭിച്ച നിർദ്ദേശമനുസരിച്ച് ഞാൻ പ്രവർത്തിച്ചു. GCMal 10.2

    ഈ രേഖകളിൽ നമ്മുടെ മുൻപിൽ വരാനിരിക്കുന്ന പോരാട്ടത്തിന്‍റെ നിഴൽ നാം കാണുന്നു. ദൈവവചനത്തിന്‍റെ വെളിച്ചത്തിലും പരിശുദ്ധാത്മ നിയന്ത്രണത്തിലും അവയെ കാണുമ്പോൾ ദുഷ്ടനായ സാത്താന്‍റെ തന്ത്രങ്ങൾ പ്രത്യക്ഷപ്പെടുന്നതും കർത്താവിന്‍റെ രണ്ടാം വരവിനെ എതിരേൽക്കുന്നതിനുവേണ്ടി “കളങ്കമില്ലാതെ” നിൽക്കാനാഗ്രഹിക്കുന്നവർ ഉപേക്ഷിച്ചുകളയേണ്ടതായ അപകടങ്ങൾ വെളിവായി വരുന്നതും നാം കാണും.GCMal 10.3

    നവീകരണത്തിന്‍റെ പുരോഗതിയെ നിയന്ത്രിച്ച വലിയ സംഭവങ്ങൾ ചരിത്ര രേഖകളിലുണ്ട്. (..............................) അംഗീകരിച്ചതുമാണ്; ആർക്കുംതന്നെ തള്ളിക്കളയാനാവാത്ത വസ്തുതകളായി അവ നിലനിൽക്കുന്നു. ഈ പുസ്തകത്തിന്‍റെ താൽപര്യമനുസരിച്ച് മേൽ പറഞ്ഞ ചരിത്രരേഖകൾ ചുരുക്കമായി ഞാനിതിൽ പ്രതിപാദിക്കുകയും അവർ വ്യക്തമായി മനസ്സിലാക്കുന്നതിനു ചുരുങ്ങിയ സ്ഥലം ഉപയോഗിച്ച് ഹസ്വമായ രീതിയിൽ അത്യാവശ്യം വേണ്ടതുമാത്രം ഉദ്ധരിക്കുകയും ചെയ്തിരിക്കുന്നു. ചില അവസരങ്ങളിൽ ഒരു വ്യക്തമായ ചിത്രീകരണം ഒരു വിഷയത്തെ സംബന്ധിച്ച് ലഭിക്കുന്നതിന് ചരിത്രകാരന്‍റെ അതേ വാക്കുകൾ തന്നെ ഉപയോഗിച്ചിട്ടുണ്ട്. മറ്റുചില അവസരങ്ങളിൽ ഒരു വിഷയത്തെ ശക്തിയുക്തം അവതരിപ്പിക്കുന്നതിനു ചരിത്രകാരന്‍റെ വാക്കുകൾ ഉപയോഗിക്കുകയും ആ ചരിത്രരേഖ തെളിവായി സ്ഥാപിക്കുവാൻ താൽപര്യപ്പെടാത്തതുകൊണ്ട് ഉദ്ധരണികളുടെ ഉറവിടം രേഖപ്പെടുത്താതെയും ഇരിക്കുന്നു. നമ്മുടെ കാലഘട്ടത്തിലും നവീകരണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നവരുടെ ആശയങ്ങളും അനുഭവങ്ങളും ചിത്രീകരിക്കുമ്പോൾ അവരുടെ പ്രസിദ്ധീകരണങ്ങൾ ഇപ്രകാരംതന്നെ കൈകാര്യം ചെയ്യപ്പെടുന്നു.GCMal 10.4

    കഴിഞ്ഞ കാലങ്ങളിലെ പോരാട്ടങ്ങളുടെ പുതിയ സത്യങ്ങൾ വെളിപ്പെടുത്തുകയല്ല ഈ പുസ്തകത്തിന്‍റെ പ്രധാന ലക്ഷ്യം; പ്രത്യുത, പിൻവരുന്ന സംഭവങ്ങളുടെ മേലുള്ള തത്വങ്ങളും വസ്തുതകളും വ്യക്തമാക്കുക എന്നതാണ്. എന്നാൽ വെളിച്ചവും ഇരുളും തമ്മിലുള്ള വൻ പോരാട്ടത്തിന്‍റെ കഴിഞ്ഞകാല രേഖകൾ അർത്ഥവത്തായിത്തന്നെ ഇന്നും അവശേഷിക്കുന്നു; കഴിഞ്ഞകാല നവീകരണ കർത്താക്കളെപ്പോലെ “ദൈവവചനത്തിനും യേശുവിന്‍റെ സാക്ഷ്യത്തിനും” ആയി ഈ ലോക സമ്പത്തുകൾ നഷ്ടപ്പെട്ടാൽ പോലും സാക്ഷികളായി നിൽക്കുവാൻ വിളിക്കപ്പെട്ടവരുടെ കാലടികളെ അവ ഇന്നും പ്രഭാപൂരിതമാക്കുന്നു.GCMal 11.1

    സത്യവും അസത്യവും തമ്മിലുള്ള വൻപോരാട്ടത്തിന്‍റെ രംഗങ്ങൾ വെളിവാക്കുന്നതിനും; സാത്താന്‍റെ വഞ്ചനകളെ വെളിച്ചത്തു കൊണ്ടുവന്നു അവനോടു വിജയകരമായി എതിർത്തു നിൽക്കുന്നതിനുള്ള വഴികൾ കണ്ടെത്തുന്നതിനും; പാപത്തിന്‍റെ ഉത്ഭവം അതിന്‍റെ അവസാന നശീകരണവും വെളിവാക്കി ദുഷ്ടതയുടെ വലിയ പ്രശ്നത്തിനു തൃപ്തികരമായ പരിഹാരം കണ്ടെത്തുന്നതിനും, തന്‍റെ സർവ്വ സൃഷ്ടികളോടുമുള്ള ദൈവത്തിന്‍റെ പ്രവൃത്തിയിൽ കാണുന്ന ദൈവനീതിയും സ്നേഹവും വെളിവാക്കുന്നതിനും ദൈവകല്പനയുടെ മാറ്റമില്ലാത്തതും പരിശുദ്ധവുമായ പ്രകൃതിയെ ചൂണ്ടിക്കാണിക്കുന്നതിനുമായി ഈ പുസ്തകം എഴുതപ്പെട്ടിരിക്കുന്നു. ഇതിന്‍റെ സ്വാധീനംകൊണ്ട് ആത്മാക്കൾ അന്ധകാര ശക്തിയിൽനിന്നു രക്ഷനേടി, നമ്മെ സ്നേഹിക്കുകയും നമുക്കുവേണ്ടി തന്നെത്താൻ ഏൽപ്പിച്ചു കൊടുക്കുകയും ചെയ്ത കർത്താവിനെ സ്തുതിക്കുന്നതിനും, വിശുദ്ധന്മാർക്കു വെളിച്ചത്തിലുള്ള അവകാശത്തിന്മേൽ പങ്കു ലഭിക്കുന്നതിനും സഹായകമാകട്ടെ എന്നുള്ളതാണ് രചയിതാവിന്‍റെ ആത്മാർത്ഥമായ പ്രാർത്ഥന.GCMal 11.2

    എലൻ ജി. വൈറ്റ്

    Larger font
    Smaller font
    Copy
    Print
    Contents