Loading...
Larger font
Smaller font
Copy
Print
Contents
വന്‍ പോരാട്ടം - Contents
  • Results
  • Related
  • Featured
No results found for: "".
  • Weighted Relevancy
  • Content Sequence
  • Relevancy
  • Earliest First
  • Latest First

    അദ്ധ്യായം 25—ദൈവത്തിന്‍റെ ന്യായപ്രമാണം സുസ്ഥിരമാകുന്നു

    സ്വർഗ്ഗത്തിലെ ദൈവാലയം തുറന്നു; അവന്‍റെ നിയമപ്പെട്ടകം ആലയത്തിൽ പ്രത്യക്ഷമായി (വെളി. 11:19). ദൈവത്തിന്‍റെ നിയമപ്പെട്ടകം അതി പരിശുദ്ധസ്ഥലത്തുണ്ട്, അതായത് വിശുദ്ധ മന്ദിരത്തിലെ രണ്ടാമത്തെ ഭാഗത്ത്. സ്വർഗ്ഗീയ കാര്യങ്ങളുടെ നിഴലും മാതൃകയുമായ ഭൗമിക വിശു ദ്ധമന്ദിരത്തിലെ ശുശ്രൂഷയിൽ, മഹാപാപ പരിഹാരദിവസത്തിൽ മാത്രമായിരുന്നു അതിപരിശുദ്ധ സ്ഥലമായ രണ്ടാമത്തെ ഭാഗം തുറക്കപ്പെട്ടിരുന്നത്. അന്ന് ദൈവാലയ ശുദ്ധീകരണദിവസമായിരുന്നു. അതുകൊണ്ട് സ്വർഗ്ഗ ത്തിലെ ദൈവാലയം തുറന്നു. അവന്‍റെ സാക്ഷ്യപ്പെട്ടകം ദൈവത്തിന്‍റെ ആലയത്തിൽ പ്രത്യക്ഷമായി എന്ന പ്രഖ്യാപനം ചൂണ്ടിക്കാണിക്കുന്നത് 1844-ൽ സ്വർഗ്ഗീയ വിശുദ്ധമന്ദിരത്തിലെ അതിവിശുദ്ധസ്ഥലം തുറന്നതിനെയാണ്. പാപപരിഹാരത്തിന്‍റെ സമാപനശുശ്രൂഷയ്ക്കായി മഹാപുരോഹിതനായ കിന്‍റെ പ്രവേശിച്ചപ്പോൾ വിശ്വാസത്താൽ ക്രിസ്തുവിനെ അനുഗമിച്ചിരുന്നവർ ക്രിസ്തുവിന്‍റെ ന്യായപ്രമാണം വച്ചിരിക്കുന്ന പെട്ടകം കണ്ടു. വിശു ദ്ധമന്ദിരം എന്ന വിഷയത്തെക്കുറിച്ച് അവർ പഠിച്ചപ്പോൾ ക്രിസ്തുവിന്‍റെ ശുശ്രൂഷയുടെ മാറ്റത്തെക്കുറിച്ച് മനസ്സിലാക്കി. പാപികൾക്കുവേണ്ടി താൻ രക്തം ചൊരിഞ്ഞിരിക്കുന്നു എന്നു പറഞ്ഞുകൊണ്ട് അവർക്കുവേണ്ടി പക്ഷ വാദം ചെയ്തുകൊണ്ട് നിയമപ്പെട്ടകത്തിന്‍റെ മുൻപിൽ, അതി വിരുദ്ധ സ്ഥലത്തു ക്രിസ്തു നിൽക്കുന്നത് അവർ കണ്ടു.GCMal 493.1

    ഭൗമിക വിശുദ്ധമന്ദിരത്തിലെ പെട്ടകത്തിനുള്ളിൽ ദൈവത്തിന്‍റെ കല്പനകൾ ആലേഖനം ചെയ്തിരുന്ന രണ്ടു കല്പലകകൾ ഉണ്ടായിരുന്നു. കല്പനകൾ ഉൾക്കൊണ്ടിരുന്ന ഒരു പേടകം മാത്രമായിരുന്നു ആ പട്ടം. ദൈവിക കല്പനയുടെ സാന്നിദ്ധ്യമായിരുന്നു, പെട്ടകത്തിന് ഇത്രത്തോളം വിശുദ്ധിയും വിലയും ലഭിക്കുവാൻ കാരണം. സ്വർഗ്ഗത്തിൽ ദൈവാലയം തുറന്നപ്പോൾ ദൈവകല്പന വച്ചിരുന്ന പെട്ടകം കാണപ്പെട്ടു.സ്വർഗ്ഗത്തിലെ ദൈവാലയത്തിൽ അതിപരിശുദ്ധസ്ഥലത്ത് സീനായ് മലയിൽ ഇടിമുഴക്കങ്ങളുടെ നടുവിൽ നിന്നുകൊണ്ട് ദൈവത്താൽ ഉച്ചരിക്കപ്പെട്ടതും, ദൈവത്തിന്‍റെ വിരൽകൊണ്ട് എഴുതപ്പെട്ടതുമായ ദൈവകല്പന ഭദ്രമായി സൂക്ഷിക്കപ്പെട്ടിരിക്കയാണ്.GCMal 493.2

    സ്വർഗ്ഗത്തിലെ ദൈവാലയത്തിൽ സൂക്ഷിക്കപ്പെട്ടിരിക്കുന്ന ദൈവ കല്പന മഹത്തായ രേഖയാകുന്നു. അതിന്‍റെ തനിപ്പകർപ്പായിരുന്നു രണ്ടു കൽപലകകളിൽ ലിഖിതം ചെയ്യപ്പെട്ടതും, മോശെയുടെ അഞ്ചു പുസ്തകങ്ങളിൽ വന്നതും അതിൽ ഒരു ലിതവും ഉണ്ടായിട്ടില്ല. ഈ സുപ്രധാ നകാര്യം മനസ്സിലാക്കിയവർ, ദൈവിക കല്പനയുടെ സുസ്ഥിരവും വിശു ദ്ധവുമായ സ്വഭാവവും മനസ്സിലാക്കി. അവർ കർത്താവിന്‍റെ വാക്കുകളുടെ ശക്തി ഗ്രഹിച്ചു. “ആകാശവും ഭൂമിയും ഒഴിഞ്ഞുപോകുംവരെ... ന്യായപ്രമാണത്തിൽനിന്ന് ഒരു വള്ളി എങ്കിലും പുള്ളി എങ്കിലും ഒരു നാളും ഒഴിഞ്ഞുപോകുകയില്ല” (മത്താ. 5:18). ദൈവത്തിന്‍റെ ഇച്ഛയെ വെളിപ്പെടു ത്തുന്നതും ദൈവിക സ്വഭാവത്തിന്‍റെ തനിപ്പകർപ്പുമായ ദൈവത്തിന്‍റെ കല്പന, സ്വർഗ്ഗത്തിൽ ഒരു വിശ്വസ്തസാക്ഷിയായി എന്നേക്കും നിലനിൽക്കണം. അതിലെ ഒരു കല്പനപോലും മാറ്റപ്പെട്ടില്ല. ഒരു വള്ളിയെങ്കിലും പുള്ളിയെങ്കിലും അതിൽനിന്ന് നീക്കം ചെയ്യപ്പെട്ടിട്ടില്ല. സങ്കീർത്തനക്കാരൻ പറയുന്നു: “അവന്‍റെ പ്രമാണങ്ങൾ എല്ലാം വിശ്വാസ്യം തന്നെ. അവ എന്നെന്നേക്കും സ്ഥിരമായിരിക്കുന്നു; യഹോവേ നിന്‍റെ വചനം സ്വർഗ്ഗത്തിൽ എന്നെന്നേക്കും സ്ഥിരമായിരിക്കുന്നു” (സങ്കീ: 119:89;111:7,8).GCMal 494.1

    പത്തു കല്പനകളുടെ ഹൃദയഭാഗത്ത് നാലാം കല്പന നിലകൊള്ളുന്നു, “ശബ്ബത്ത് നാളിനെ ശുദ്ധീകരിപ്പാൻ ഓർക്ക. ആറു ദിവസം അദ്ധ്വാനിച്ച് നിന്‍റെ വേല ഒക്കെയും ചെയ്തു, ഏഴാം ദിവസം നിന്‍റെ ദൈവമായ യഹോവയുടെ ശബ്ബത്ത് ആകുന്നു; അന്നു നീയും നിന്‍റെ പുത്രനും പുതിയും നിന്‍റെ വേലക്കാരനും വേലക്കാരത്തിയും നിന്‍റെ കന്നുകാലികളും നിന്‍റെ പടിവാതിലകത്തുള്ള പരദേശിയും ഒരു വേലയും ചെയ്യരുത്. ആറു ദിവസംകൊണ്ട് യഹോവ ആകാശവും ഭൂമിയും സമുദ്രവും അവയിലുള്ളതൊക്കെെയും ഉണ്ടാക്കി, ഏഴാം ദിവസം സ്വസ്ഥമായിരുന്നു; അതുകൊണ്ട് യഹോവ ശബ്ബത്ത് നാളിനെ അനുഗ്രഹിച്ച് ശുദ്ധീകരിച്ചിരിക്കുന്നു” (പുറ. 20:8-11).GCMal 494.2

    ദൈവവചനം പഠിച്ചിരുന്ന വിദ്യാർത്ഥികളുടെ ഹൃദയങ്ങളെ ദൈവാത്മാവ് ആഴമായി സ്വാധീനിച്ചു. സഷ്ടാവിന്‍റെ സ്വസ്ഥദിനത്തെ അറിവില്ലാതെ ലംഘിച്ചുകൊണ്ടിരിക്കയാണെന്ന ബോധം അവർക്കുണ്ടായി. ദൈവം വിശു ദ്ധീകരിച്ച ദിവസത്തിനു പകരം ആഴ്ചയുടെ ഒന്നാം ദിനത്തെ എന്തുകൊണ്ട് ആചരിക്കുന്നു എന്ന് അവർ പരിശോധിച്ചു. നാലാം കല്പനയെ നീക്കിക്ക ളഞ്ഞു എന്നോ ശബ്ബത്തിനെ മാറ്റിയെന്നോ ഉള്ളതിനു യാതൊരു തെളിവും തിരുവചനത്തിൽ കണ്ടെത്താൻ കഴിഞ്ഞില്ല. ഏഴാം ദിനത്തെ ആദിയിൽ വിശുദ്ധീകരിച്ച് അനുഗ്രഹം ഒരിക്കലും മാറിയിട്ടില്ല. അവർ ആത്മാർത്ഥമായി ദൈവഹിതമെന്തെന്ന് അറിയുവാനും അനുസരിപ്പാനും അന്വേഷിക്കുകയായിരുന്നു. തങ്ങൾ ദൈവകല്പന ലംഘിക്കുന്നവർ എന്നു മനസ്സിലായപ്പോൾ അവരുടെ ഹൃദയം ദുഃഖത്താൽ നിറഞ്ഞു. ശബ്ബത്തിനെ വിശുദ്ധിയോടെ ആചരിച്ചുകൊണ്ട് ദൈവത്തോടുള്ള അവരുടെ വിശ്വസ്തത അവർ പ്രകടിപ്പിച്ചു.GCMal 495.1

    അവരുടെ വിശ്വാസത്തെ ധ്വംസിക്കുവാനുള്ള ശ്രമങ്ങൾ അനവധിയായിരുന്നു. ഭൗമിക വിശുദ്ധമന്ദിരം സ്വർഗ്ഗത്തിലെ വിശുദ്ധമന്ദിരത്തിന്‍റെ പകർപ്പാണെങ്കിൽ ഭൗമിക വിശുദ്ധമന്ദിരത്തിലെ പെട്ടകത്തിൽ സൂക്ഷിക്കപ്പെട്ടിരുന്ന ദൈവകൽപന സ്വർഗ്ഗത്തിലെ പെട്ടകത്തിൽ സൂക്ഷിക്കപ്പെട്ടിരിക്കുന്ന കല്പനയുടെ തനി പകർപ്പായിരിക്കും. സ്വർഗ്ഗീയ വിശുദ്ധമന്ദി രത്തെ സംബന്ധിച്ച സത്യം അംഗീകരിക്കുമ്പോൾ ഭൗമിക വിശുദ്ധമന്ദിരത്തെക്കുറിച്ചും അംഗീകരിക്കേണ്ടതാണ്. അങ്ങനെ വരുമ്പോൾ ദൈവകല്പ നയേയും നാലാം കല്പനയായ ശബ്ബത്തനുഷ്ടാനത്തെയും അംഗീകരിക്കേണ്ടതായി വരും. സ്വർഗ്ഗീയ കൂടാരത്തിലെ ക്രിസ്തുവിന്‍റെ ശുശ്രൂഷയെക്കു റിച്ച് തിരുവെഴുത്തുകൾ ഇത് വ്യക്തമാക്കിയിട്ടും അതിനെ മനുഷ്യർ എതിർക്കുവാനുള്ള കാരണം മേൽപറഞ്ഞതായിരുന്നു. ദൈവം തുറന്ന വാതിലിനെ അടയ്ക്കുവാൻ മനുഷ്യൻ ശ്രമിച്ചു. ദൈവം അടച്ച വാതിലിനെ തുറക്കുവാനും മനുഷ്യൻ ശ്രമിച്ചു. എന്നാൽ “ആരും അടയ്ക്കാതെവണ്ണം തുറക്കുകയും, ആരും തുറക്കാതെവണ്ണം അടയ്ക്കുകയും ചെയ്യുന്നവൻ അരു ളിച്ചെയ്യുന്നത്: ഇതാ, ഞാൻ നിന്‍റെ മുമ്പിൽ ഒരു വാതിൽ തുറന്നു വെച്ചിരിക്കുന്നു; അതു ആർക്കും അടെച്ചുകൂടാ” (വെളി. 3:7-8). ക്രിസ്തു വാതിൽ തുറന്നു അഥവാ അതിവിശുദ്ധസ്ഥലത്തെ ശുശ്രൂഷ ആരംഭിച്ചു. സ്വർഗ്ഗീയ വിശുദ്ധ മന്ദിരത്തിലെ തുറന്ന വാതിലിലൂടെ പ്രകാശം വെളിയിലേക്കു വന്നു കൊണ്ടിരുന്നു. പെട്ടകത്തിൽ വെച്ചിരുന്ന കല്പനയിൽ 4-ാം കല്പ്പനയും പ്രദർശിപ്പിക്കപ്പെട്ടിരിക്കുന്നു. ദൈവം ഉറപ്പിച്ചതിനെ യാതൊരുവനും ഇളക്കുവാൻ സാധ്യമല്ല.GCMal 495.2

    ക്രിസതുവിന്‍റെ പക്ഷവാദ ശുശ്രൂഷയെ സംബന്ധിച്ച സത്യവും, ദൈവ കല്പനയുടെ മാറ്റമില്ലായ്മയും സ്വീകരിച്ചിട്ടുള്ളവർ ഈ ശാശ്വതസത്യങ്ങൾ വെളിപ്പാട് 14 -ലും നൽകിയിട്ടുള്ളതായി കാണും. വെളി. 14-ലെ ദൂത് മൂന്ന് വിധത്തിലുള്ള മുന്നറിയിപ്പാണ്. ക്രിസ്തുവിന്‍റെ രണ്ടാമത്തെ വരവിനുവേണ്ടി ഒരുങ്ങുന്നതിന് സകല ഭൂവാസികൾക്കുമുള്ള ദൂതുകളാണ് അവ. അവന്‍റെ ന്യായവിധിയുടെ നാഴിക വന്നിരിക്കുന്നു എന്ന പ്രഖ്യാപനം മാനുഷരക്ഷയ്ക്ക് വേണ്ടിയുള്ള ക്രിസ്തുവിന്‍റെ ശുശ്രൂഷയുടെ സമാപനരംഗത്തെ കാണിക്കുന്നു. ക്രിസ്തുവിന്‍റെ മദ്ധ്യസ്ഥത സമാപിക്കുകയും കർത്താവ് വീണ്ടും വന്ന് തനിക്കായി ഒരുങ്ങിയിരിക്കുന്നവരെ ചേർക്കുകയും ചെയ്യുന്നതുവരെ, വെളി. 14-ലെ ദൂത് വിളംബരം ചെയ്യപ്പെടേണ്ടതാണ്. 1844-ൽ ആരംഭിച്ച ന്യായവിധി ഭൂമിയിലെ സകല വ്യക്തികളുടെയും സ്വഭാവം പരിശോധിച്ചു കഴിയുവോളം തുടരുന്നതാണ്. മരിച്ചവരും ജീവിച്ചിരിക്കുന്നവരും അതിലുൾപ്പെടും. അതുകൊണ്ട് കൃപയുടെ കാലം കഴിയുന്നതുവരെ അത് തുടരും. ന്യായ വിധിയ ഒരുക്കത്തോടെ അഭിമുഖീകരിക്കേണ്ടതിന് ആ ദൂത് ഇപ്രകാരം ആജ്ഞാപിക്കുന്നു: “ദൈവത്തെ ഭയപ്പെട്ട് അവന് മഹത്വം കൊടുപ്പിൻ... ആകാശവും ഭൂമിയും സമുദ്രവും നീരുറവകളും ഉണ്ടാക്കിയവനെ നമസ്കരിപ്പിൻ”. ഈ ആജ്ഞയെ അനുസരിക്കുന്നതിന്‍റെ ഫലവും തിരുവെഴുകളിൽ നൽകപ്പെട്ടിരിക്കുന്നു. ദൈവകല്പനയും യേശുവിങ്കലുള്ള വിശ്വാ (11)വും കാത്തുകൊള്ളുന്ന വിശുദ്ധന്മാരുടെ സഹിഷ്ണുതകൊണ്ട് ഇവിടെ ആവശ്യം. ന്യായവിധിക്കുവേണ്ടി ഒരുങ്ങുന്നതിന് മനുഷ്യൻ ദൈവത്തിന്‍റെ കല്പന അനുസരിക്കേണ്ടതാവശ്യമാണ്. ന്യായവിധിയിൽ മനുഷ്യന്‍റെ സ്വഭാവം അളക്കുവാനുള്ള മാനദണ്ഡം ദൈവകല്പനയായിരിക്കും. അപ്പൊസ്തലനായ പൌലൊസ് ഇപ്രകാരം പറയുന്നു: “ന്യായപ്രമാണം ഉണ്ടായിട്ട് പാപം ചെയ്തവർ ഒക്കെയും ന്യായപ്രമാണത്താൽ വിധിക്കപ്പെടും... യേശുക്രിസ്തു മുഖാന്തിരം മനുഷ്യരുടെ രഹസ്യങ്ങളെ ന്യായം വിധിക്കുന്ന നാളിൽ തന്നെ”. “ന്യായപ്രമാണം ആചരിക്കുന്നവരത നീതീകരിക്കപ്പെടുന്നത്” (റോമ. 2:12-16). ദൈവകല്പന അനുഷ്ടിക്കുന്നതിന് വിശ്വാസം അനുപേക്ഷണീയമാണ്. വിശ്വാസം കൂടാതെ ദൈവത്തെ പ്രസാദിപ്പിക്കാന്‍ കഴിയുന്നതല്ല. “വിശ്വാസത്തിൽനിന്ന് ഉത്ഭവിക്കാത്തതൊക്കെക്കെയും പാപമത്രെ” (എബ്രാ. 1 1 :6; റോമ. 14:23).GCMal 496.1

    ഒന്നാമത്തെ ദൂതൻ നൽകുന്ന ദൂത് “ദൈവത്തെ ഭയപ്പെട്ട് അവന് മഹത്വം കൊടുപ്പിന്‍”; ആകാശത്തിന്‍റെയും ഭൂമിയുടെയും സ്രഷ്ടാവെന്ന നിലയിൽ ദൈവത്തെ നമസ്കരിക്കുന്നതിനുമാണ് ദൂതൻ പറയുനത്. ഇത് ചെയ്യണമങ്കിൽ അവർ ദൈവത്തിന്‍റെ കല്പന അനുസരിക്കേണ്ടതാണ്. ജ്ഞാനിയായ ശലോമോൻ പറയുന്നു: “ദൈവത്തെ ഭയപ്പെട്ട് അവന്‍റെ കല്പനകളെ പ്രമാണിച്ചുകൊൾക; അതാകുന്നു സകല മനുഷ്യർക്കും വേണ്ടുന്നത്” (സഭാ. 12:13). ദൈവകല്പന അനുസരിക്കാതെയുള്ള ഒരു ആരാധനയും ദൈവത്തിന് പ്രസാദകരമല്ല. “അവന്‍റെ കല്പനകളെ പ്രമാണിക്കുന്നതല്ലോ ദൈവത്തോടുള്ള സ്നേഹം. ന്യായപ്രമാണം കേൾക്കാതെ ചെവി തിരിച്ചു കളഞ്ഞാൽ അവന്‍റെ പ്രാർതഥന തന്നെയും വെറുപ്പാകുന്നു” (1 യോഹ. 5:3; സദൃശ. 28:9).GCMal 496.2

    ദൈവം സൃഷ്ടിതാവാകുന്നു എന്ന വസ്തുതയും സകല സൃഷ്ടിജാലങ്ങളും അവയുടെ നിലനില്പിന് ദൈവത്തോട് കടപ്പെട്ടിരിക്കുന്നു എന്ന വസ്തുതയുമാണ് ദൈവത്തെ ആരാധിപ്പാൻ യോഗ്യനാക്കിയിരിക്കുന്നത്. വേദപുസ്തകത്തിൽ എവിടെയെല്ലാം ജാതികളുടെ ദേവന്മാരെക്കാൾ ആരാധന ലഭിപ്പാനുള്ള ദൈവത്തിന്‍റെ അവകാശം ഉന്നയിക്കപ്പെട്ടിരിക്കുന്നുവോ, അവിടെയെല്ലാം ദൈവത്തിന്‍റെ സൃഷ്ടിശക്തിയുടെ തെളിവുകൾ നൽകിയിട്ടുണ്ട്. “ജാതികളുടെ ദേവന്മാരൊക്കെയും മിത്ഥ്യാമൂർത്തികളത്രേ; യഹോവയോ ആകാശത്തെ ഉണ്ടാക്കിയിരിക്കുന്നു” (സങ്കീ. 96:5). “ആകയാൽ നിങ്ങൾ എന്നെ ആരോട് സദൃശമാക്കും? ഞാൻ ആരോട് തുല്യനാകും എന്ന് പരിശുദ്ധനായവൻ അരുളിച്ചെയ്യുന്നു. നിങ്ങൾ കണ്ണ് മേലോട്ടുയർത്തി നോക്കുവിൻ; ഇവയെ സൃഷ്ടിച്ചതാർ?” “ആകാശത്തെ സൃഷ്ടിച്ച് യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: അവൻ തന്നെ ദൈവം; അവൻ ഭൂമിയെ നിർമ്മിച്ചുണ്ടാക്കി... ഞാൻതന്നെ യഹോവ; വേറൊരുത്തനും ഇല്ല” (യെശ. 40:25,26; 45:18). സങ്കീർത്തനക്കാരൻ പറയുന്നു: “യഹോവ തന്നെ ദൈവം എന്നറിവിൻ; അവൻ നമ്മെ ഉണ്ടാക്കി; നാം അവനുള്ളവർ ആകുന്നു'. “വരുവിൻ, നാം വണങ്ങി നമസ്ക്കരിക്ക; നമ്മെ നിർമിച്ച യഹോവയുടെ മുമ്പിൽ മുട്ടുകുത്തുക” (സങ്കീ. 100:3:95:6). സ്വർഗ്ഗത്തിൽ യഹോവയെ നമസ്ക്കരിക്കുന്ന വിശുദ്ധന്മാർ, അവർ എന്തുകൊണ്ട് ദൈവത്തെ ബഹുമാനിക്കുന്നുവെന്ന് പറയുന്നു; “കർത്താവേ, നീ സർവ്വവും സൃഷ്ടിച്ചവനും എല്ലാം നിന്‍റെ ഇഷ്ടം ഹേതുവാൽ ഉണ്ടായതും സൃഷ്ടിക്കപ്പെട്ടതും ആകയാൽ മഹത്വവും ബഹുമാനവും ശക്തിയും കൈക്കൊൾവാൻ യോഗ്യൻ’ (വെളി. 4:11).GCMal 497.1

    വെളിപ്പാട് 14 -ൽ സൃഷ്ടിതാവിനെ നമസ്കരിപ്പാൻ മനുഷ്യരെ വിളിക്കുന്നു. ത്രിവിധ ദൂതിന്‍റെ ഫലമായി ഒരുകൂട്ടം ജനം ദൈവകല്പന അനുസരിക്കുന്നവരായി കാണുമെന്ന് പ്രവചനം വ്യക്തമാക്കുന്നു. ഈ കല്പനകളിൽ ഒന്ന് ദൈവം സ്യഷ്ടിതാവാണെന്ന് ചൂണ്ടിക്കാണിക്കുന്നു. നാലാം കല്പന പറയുന്നത് “ഏഴാം ദിവസം നിന്‍റെ ദൈവമായ യഹോവയുടെ ശബ്ബത്ത് ആകുന്നു... ആറു ദിവസംകൊണ്ട് യഹോവ ആകാശവും ഭൂമിയും സമുദ്രവും അവയിലുള്ളതൊക്കെയും ഉണ്ടാക്കി. ഏഴാം ദിവസം സ്വസ്ഥമായിരുന്നു. അതുകൊണ്ട് യഹോവ ശബ്ബത്ത് നാളിനെ അനുഗ്രഹിച്ച് ശുദ്ധീകരിച്ചിരിക്കുന്നു” (പുറ. 20:10,11). ശബ്ബത്തിനെക്കുറിച്ച് കർത്താവ് വീണ്ടും പറയുന്നു: “ഞാൻ നിങ്ങളുടെ ദൈവമായ യഹോവ എന്ന് നിങ്ങൾ അറിയേണ്ടതിന് അവ എനിക്കും നിങ്ങൾക്കും ഇടയിൽ അടയാളമായിരിക്കട്ടെ” (യെഹ. 20:20). അതിന്‍റെ കാരണവും വേദപുസ്തകം നൽകിയിരിക്കുന്നു. “ആറു ദിവസം കൊണ്ടല്ലോ യഹോവ ആകാശത്തെയും ഭൂമിയെയും ഉണ്ടാക്കിയത്. ഏഴാം ദിവസം അവൻ സ്വസ്ഥമായിരുന്നു വിശ്രമിച്ചു” (പുറ.31 :17).GCMal 497.2

    “ആരാധന ദൈവത്തിനുമാത്രം നൽകേണ്ടതാണെന്ന് എപ്പോഴും അനുസ്മരിപ്പിക്കുന്നതു കൊണ്ടാണ്, സൃഷ്ടി സ്മാരകമെന്ന നിലയിൽ ശബ്ബത്തിനുള്ള പ്രാധാന്യം’- ദൈവം സൃഷ്ടിതാവും നാം അവന്‍റെ സൃഷ്ടികളുമായതിനാലാണ് ആരാധന ദൈവത്തിനു കടപ്പെട്ടിരിക്കുന്നത്. “ദൈവി കാരാധനയുടെ അടിസ്ഥാനം ശബ്ബത്താണ്. നമുക്കു ബോദ്ധ്യമാകുംവണ്ണം ഈ സത്യം നമ്മെ അത് പഠിപ്പിക്കുകയും ചെയ്യുന്നു. മറ്റൊരു കല്പനയും ഇത് ചെയ്യുന്നില്ല. സൃഷ്ടാവും സൃഷ്ടികളും തമ്മിലുള്ള വ്യത്യാസമാണ് യഥാർത്ഥ ആരാധനയുടെ അടിസ്ഥാനം. ഏഴാം ദിനത്തിന്‍റെ പ്രാധാന്യം ആ വ്യത്യാസം നമ്മെ അനുസ്മരിപ്പിക്കുന്നതിലാണ് സ്ഥിതിചെയ്യുന്നത്. ഈ വലിയ സത്യം ഒരിക്കലും പഴകിപ്പോകുന്നില്ല. അതുകൊണ്ട് അത് വിസ്മ രിക്കപ്പെടുവാനും പാടുള്ളതല്ല', -j.N. Andrews, History of the Sabbath, ch.27. മനുഷ്യർ എപ്പോഴും ഓർക്കുവാനായിരുന്നു ഏദൻ തോട്ടത്തിൽ ശബ്ബത്തിനെ സ്ഥാപിച്ചത്. ദൈവം സൃഷ്ടിതാവായതുകൊണ്ട് നാം അവനെ ആരാധിക്കണമെന്ന സത്യം എത്രകാലം നിലനിൽക്കുന്നുവോ അത്രയും കാലം അതിന്‍റെ അടയാളവും സ്മാരകമായി മനുഷ്യമനസ്സുകളിൽ നില നിൽക്കും. ശബ്ബത്തിനെ സാർവ്വലൗകികമായി അനുഷ്ഠിച്ചിരുന്നുവെങ്കിൽ മനുഷ്യന്‍റെ ചിന്തകളും സ്നേഹവുമെല്ലാം സഷ്ടാവിങ്കലേക്ക് ഒഴുകുമായിരുന്നു. ഭക്തിയുടെയും ആരാധനയുടെയും ലക്ഷ്യമായി ദൈവത്തെ സ്വീകരിക്കുമായിരുന്നു. അങ്ങനെയായിരുന്നുവെങ്കിൽ ഒരു വിഗ്രഹാരാധിയോ, നിരീ ശ്വരനോ, അവിശ്വാസിയോ ഉണ്ടാകുമായിരുന്നില്ല. ആകാശവും ഭൂമിയും സമുദ്രവും നീരുറവകളും ഉണ്ടാക്കിയ സത്യദൈവത്തോടുള്ള വിശ്വസ്തതയുടെ അടയാളമാണ് ശബ്ബത്തനുഷ്ഠാനം. ദൈവത്തെ നമസ്കരിച്ച് അവന്‍റെ കല്പനകളെ കാത്തുകൊൾക എന്ന ദൂത് വിശേഷിച്ചും നാലാം കല്പന കാക്കുവാനുള്ള ഒരു ആഹ്വാനമാണ്.GCMal 498.1

    ദൈവത്തിന്‍റെ കല്പനകളെ പ്രമാണിക്കുകയും യേശുവിങ്കലുള്ള വിശ്വാസം കാത്തുകൊള്ളുകയും ചെയ്യുന്നവരിൽനിന്നും വിഭിന്നമായി വേറൊരു കൂട്ടരെ മൂന്നാം ദൂതൻ കാണിച്ചുതരുന്നു. അവരുടെ തെറ്റുകൾക്ക് ഗൗരവമായ മുന്നറിയിപ്പും ആ ദൂതൻ നൽകുന്നു. മൃഗത്തെയും അതിന്‍റെ പ്രതിമയേയും നമസ്കരിച്ച് നെറ്റിയിലോ, കൈമേലോ മുദ്ര ഏൽക്കുന്നവൻ, ദൈവകോപത്തിന്‍റെ പാത്രത്തിൽ കലർപ്പില്ലാതെ പകർന്നിരിക്കുന്ന ദൈവക്രോധമദ്യം കുടിക്കേണ്ടിവരും (വെളി. 14:9,10). വേദപുസ്തകത്തിൽ വിവരിച്ചിരിക്കുന്ന പ്രതീകങ്ങളുടെ ശരിയായ ഒരു വ്യാഖ്യാനം ഈ ദൂത് മനസ്സിലാക്കുന്നതിന് ആവശ്യമാണ്. മൃഗം, പ്രതിമ, മുദ്ര ഇവയുടെ അർത്ഥം എന്താണ്?GCMal 499.1

    ഈ പ്രതീകങ്ങൾ ഉപയോഗിച്ചിരിക്കുന്ന പ്രവചനം വെളിപ്പാട് 12-ാം അദ്ധ്യായത്തിലാണ് ആരംഭിക്കുന്നത്. ക്രിസ്തുവിന്‍റെ ജനനസമയത്ത് ക്രിസ്തുവിനെ നശിപ്പിക്കാൻ മഹാസർപ്പം ശമിക്കുന്നതോടെ ആ പ്രവചനം ആരംഭിക്കുന്നു. മഹാസർപ്പം സാത്താനാണെന്ന് നാം വായിക്കുന്നു (വെളി. 12:9). രക്ഷകനെ നശിപ്പിക്കുവാൻ ഹെരോദാവിനെ ഉദ്യമിപ്പിച്ചത് സാത്താനായിരുന്നു. എന്നാൽ ക്രിസ്താബ്ദത്തിന്‍റെ ആരംഭ നൂറ്റാണ്ടുകളിൽ ക്രിസ്തുവിനോടും കിസ്ത്യാനികളോടും പോരാട്ടം നടത്തിയ സാത്താന്‍റെ പ്രധാന പ്രതിനിധി റോമൻ സാമ്രാജ്യമായിരുന്നു. റോമൻ സാമ്രാജ്യത്തിൽ നിലനിന്നിരുന്ന പ്രധാന മതം അജ്ഞാനമതമായിരുന്നു. ഇങ്ങനെ സർപ്പം പ്രധാനമായി സാത്താനെ പ്രതിനിധീകരിക്കുമ്പോൾത്തന്നെ വോറൊരർത്ഥത്തിൽ അജ്ഞാന റോമയേയും പ്രതിനിധീകരിക്കുന്നു.GCMal 499.2

    വെളിപ്പാട് 13-ാം അദ്ധ്യായത്തിൽ (വാക്യം 1 -10) മറ്റൊരു മൃഗത്തെ വർണ്ണിക്കുന്നു. പുള്ളിപ്പുലിയെപ്പോലുള്ള ഒരു മൃഗമാണത്. മഹാസർപ്പം അതിന് തന്‍റെ ശക്തിയും സിംഹാസനവും വലിയ അധികാരവും കൊടുത്തു. അനേകം പ്രോട്ടസ്റ്റന്റുകാർ വിശ്വസിക്കുന്നതുപോലെ, പാപ്പാത്വത്തെയാണ് ഈ മൃഗം പ്രതിനിധീകരിക്കുന്നത്. പുരാതന കാലത്തെ റോമൻ സാമ്രാജ്യത്തിന്‍റെ അധികാരത്തെ പിൻതുടരുകയാണ് പാപ്പാത്വം ചെയ്തത്. പുള്ളിപ്പുലിയെപ്പോലെയുള്ള മൃഗത്തെക്കുറിച്ച് താഴെ പറയും പ്രകാരം വർണ്ണിച്ചിരിക്കുന്നു: “വമ്പും ദൂഷണവും സംസാരിക്കുന്ന വായ് അതിന് ലഭിച്ചും , അത് ദൈവത്തിന്‍റെ നാമത്തെയും അവന്‍റെ കൂടാരത്തെയും സ്വർഗ്ഗത്തിൽ വസിക്കുന്നവരെയും ദുഷിപ്പാൻ ദൈവദൂഷണത്തിനായി വായ് തുറന്നു. വിശുദ്ധന്മാരോട് യുദ്ധം ചെയ്ത് അവരെ ജയിപ്പാനും അതിന് അധികാരം ലഭിച്ചു. സകല ഗോത്രത്തിന്മേലും വംശത്തിന്മേലും ഭാഷമേലും ജാതിമേലും അധികാരവും ലഭിച്ചു”. ദാനീയേൽ ഏഴിൽ വിവരിച്ചിരിക്കുന്ന ചെറിയ കൊമ്പുമായി ഈ മൃഗത്തെ സംബന്ധിച്ച പ്രവചനം വളരെ സാധർമ്മ്യം ഉള്ളതാണ്. നിർവിവാദം ഇത് പാപ്പാത്വത്തെ സംബന്ധിച്ചതാണെന്ന് പറയാം.GCMal 499.3

    “നാല്പത്തിരണ്ടു മാസം പ്രവർത്തിപ്പാൻ അധികാരവും ലഭിച്ചു”. അതിന്‍റെ തലകളിൽ ഒന്ന് മരണകരമായ മുറിവേറ്റതുപോലെ ഞാൻ കണ്ടു. അടിമയാക്കിക്കൊണ്ടുപോകുന്നവൻ അടിമയായിപ്പോകും. വാൾകൊണ്ട് കൊല്ലുന്നവൻ വാളാൽ മരിക്കേണ്ടിവരും നാല്പത്തിരണ്ടു മാസം അഥവാ ദാനീയേൽ ഏഴിലെ കാലവും കാലങ്ങളും കാലാംശവും അഥവാ മൂന്നര വർഷക്കാലം അല്ലെങ്കിൽ ആയിരത്തി ഇരുന്നൂറ്റി അറുപതു ദിവസം ഇവ യെല്ലാം ഒന്നിനെയാണ് സൂചിപ്പിക്കുന്നത്. ഈ കാലഘട്ടത്തിൽ പാപ്പാത്വ ശക്തി ദൈവജനത്തെ പീഡിപ്പിക്കും. മുൻ അദ്ധ്യായങ്ങളിൽ പ്രതിപാദിച്ചി ട്ടുള്ളതുപോലെ പാപത്വമേൽക്കോയ്മ എ.ഡി. 538-ൽ ആരംഭിച്ച് 1798-ൽ അവസാനിച്ചു. ഫ്രഞ്ചു സൈന്യം 1798-ൽ പാപ്പായെ തടവിലാക്കി. പാപ്പാത്വ ശക്തിക്ക് മരണകരമായ മുറിവ് ലഭിച്ചു. “അടിമയാക്കിക്കൊണ്ടുപോകുന്നവർ അടിമയായിപ്പോകും” എന്ന പ്രവചനം നിവൃത്തിയായി.GCMal 500.1

    ഈ സന്ദർഭത്തിൽ വേറൊരു പ്രതീകംകൂടെ പുതുതായി നൽകപ്പെട്ടു. പ്രവാചകൻ പറയുന്നു: “വേറൊരു മൃഗം ഭൂമിയിൽനിന്ന് കയറുന്നത് ഞാൻ കണ്ടു. അതിന് കുഞ്ഞാടിനുള്ളതു പോലെ രണ്ട് കൊമ്പുണ്ടായിരുന്നു” (വാക്യം 11). ഈ മൃഗത്തിന്‍റെ രൂപവും ആവിർഭാവവും കാണിക്കുന്നത് ഏതു രാജ്യത്തെ അത് പ്രതിനിധീകരിക്കുന്നുവോ ആ രാഷ്ട്രം മുൻ പ്രസ്താവിക്കപ്പെട്ട രാഷ്ട്രങ്ങളിൽനിന്നും ആ രാഷ്ട്രങ്ങളുടെ പ്രതീകങ്ങളിൽ നിന്നും തികച്ചും വിഭിന്നമായിരുന്നു. ലോകത്തെ അടക്കിവാണിരുന്ന വലിയ രാജ്യങ്ങൾ ദാനീയേലിന് ഇരപിടിച്ചു തിന്നുന്ന ക്രൂരമൃഗങ്ങളെ പ്രതിരൂപങ്ങളാക്കിയാണ് കാണിച്ചുകൊടുത്തത്. “ആകാശത്തിലെ നാലു കാറ്റും മഹാസമുദ്രത്തിന്‍റെ നേരെ അടിക്കുന്നത് ഞാൻ കണ്ടു” (ദാനീ. 7:2). ഈ കാറ്റിനുGCMal 500.2

    ശേഷം സമുദ്രത്തിൽനിന്ന് ഇര പിടിക്കുന്ന മൃഗങ്ങൾ കയറി വരുന്നതായിട്ടാണ് ദാനീയേൽ പ്രവാചകൻ ദർശനം കാണുന്നത്. വെളിപ്പാടു പുസ്തകം 17-ൽ വെള്ളത്തെക്കുറിച്ച് ഒരു ദൂതൻ ഇപ്രകാരം വിശദീകരണം നൽകുന്നു. “വെള്ളം വംശങ്ങളും പുരുഷാരങ്ങളും ജാതികളും ഭാഷകളുമത്രേ” (വെളി. 17:15). കാറ്റ് യുദ്ധത്തിന്‍റെ ഒരു പ്രതീകമാണ്. “ആകാശത്തിലെ നാലു കാറ്റ് സമുദ്രത്തിന്മേൽ അടിക്കുന്നു” എന്നതിന്‍റെ അർത്ഥം ഭയങ്കരമായ യുദ്ധങ്ങൾക്കും വിപ്ലവങ്ങൾക്കും ശേഷമാണ് ദാനീയേൽ കണ്ട ഭുവനൈക രാഷ്ടങ്ങൾ അധികാരത്തിലേറിയത്.GCMal 500.3

    എന്നാൽ കുഞ്ഞാടിനെപ്പോലെ കൊമ്പുകളുള്ള മൃഗം “ഭൂമിയിൽനിന്ന് കയറി വരുന്നതായിട്ടാണ് പ്രവാചകൻ ദർശിച്ചത്. മറ്റ് അധികാരങ്ങളെ ശക്തി പ്രയോഗിച്ച് മറിച്ചിട്ട് സ്വന്തം അധികാരം ഉറപ്പിക്കുന്നതിനുപകരം ഈ പുതിയ രാഷ്ട്രം മനുഷ്യർ പാർത്തിട്ടില്ലാത്ത ദേശത്ത് സാവധാനമായും സമാ ധാനപരമായും വളർന്നുകൊണ്ടിരുന്നു. ഈ രാഷ്ട്രം ജനബാഹുല്യവും യുദ്ധങ്ങളും ഉള്ള പഴയ ലോകത്തിൽ രൂപംകൊള്ളുന്ന ഒന്നല്ല. പഴയ ലോകമെന്നാൽ വംശങ്ങളും പുരുഷാരങ്ങളും ജാതികളും ഭാഷകളും അടങ്ങിയ കലങ്ങിമറിയുന്ന ഒരു സമുദ്രം തന്നെയായിരുന്നുവല്ലോ. ഈ പുതിയ രാഷ്ട്രത്തെ പുതുതായി കണ്ടുപിടിച്ച പാശ്ചാത്യ ഭൂഖണ്ഡത്തിൽ അന്വേഷിക്കേണ്ടിയിരിക്കുന്നു.GCMal 500.4

    പുതുതായി കണ്ടുപിടിക്കപ്പെട്ട ഭൂഖണ്ഡത്തിൽ ഏതു രാഷ്ടമായിരുന്നു 1798-ൽ ലോകശ്രദ്ധ പിടിച്ചുപറ്റി ശക്തിയും മഹത്വവും വാഗ്ദാനം ചെയ്ത കൊണ്ട് അധികാരത്തിലേക്കുയർന്നത്? യാതൊരു സംശയവും ഇല്ലാതെ അതിനുത്തരം കണ്ടെത്തുവാൻ കഴിയും. ഈ പ്രവചനത്തെ സാർത്ഥകമാക്കുന്ന ഏക രാഷ്ട്രം അമേരിക്കൻ ഐക്യനാടുകളാണ്. പലപ്പോഴും വേദ പുസ്തക എഴുത്തുകാരന്‍റെ ചിന്ത, അല്ലെങ്കിൽ അദ്ദേഹത്തിന്‍റെ അതേ വാക്കുകൾ തന്നെ അമേരിക്കൻ ഐക്യനാടുകളുടെ ചരിത്രാഖ്യാനത്തിലും അതിനെക്കുറിച്ചുള്ള പ്രഭാഷണങ്ങളിലും പ്രതിഫലിക്കുന്നുണ്ട് ഈ മൃഗം. “ഭൂമിയിൽനിന്ന് കയറുന്നത് ഞാൻ കണ്ടു. “കയറുക’ എന്ന പദത്തിന് “ഒരു ചെടിപോലെ വളരുക’ എന്നും അർത്ഥമുണ്ട്. മുൻപ് ജനവാസമില്ലാതിരുന്ന ഒരു പ്രദേശത്ത് ആയിരിക്കണം ഈ രാഷ്ട്രം ഉദയം ചെയ്യേണ്ടതെന്ന് നാം പറഞ്ഞുവല്ലോ. പ്രസിദ്ധനായ ഒരു എഴുത്തുകാരൻ അമേരിക്കൻ ഐക്യ നാടുകളുടെ ഉദയത്തെ വിവരിക്കുമ്പോൾ ഇപ്രകാരം പറയുന്നു: “ഒന്നുമില്ലായ്മ യിൽനിന്നും അവൾ എഴുന്നേറ്റ അത്ഭുത രഹസ്യം”. “നിശ്ശബ്ദമായ ഒരു കാട്ടു ചൂരൽ പോലെ നാം ഒരു സാമാജ്യത്തിലേക്കു വളർന്നു G.A. Townsend, The New World Compared with the Old, page 462. ഒരു യൂറോപ്യന്‍ പത്രിക 1850-ൽ അമേരിക്കൻ ഐക്യനാടുകളെക്കുറിച്ച് ഇങ്ങനെ പറഞ്ഞു: “അത് ഒരു അത്ഭുതകരമായ സാമ്രാജ്യമാണ്. ഭൂമിയുടെ നിശ്ശബ്ദതയിൽ ശക്തിയും അഭിമാനവും ദിനന്തോറും ആർജ്ജിച്ചുകൊണ്ട് അത് വളർന്നു'. The Dublin Nation. എഡ്വർഡ് എവ്റ്റ് ഈ രാഷ്ട്രത്തിന്‍റെ സ്ഥാപകരായ മോഷയാത്രക്കാരോടുള്ള ഒരു പ്രഭാഷണത്തിൽ ഇപ്രകാരം പറഞ്ഞു: “ലീഡനിലെ കൊച്ചു സഭയ്ക്ക് മനസ്സാക്ഷിയുടെ സ്വാതന്ത്ര്യം ആസ്വദിക്കുവാനായി അവർ പ്രശാന്തമായ ഒരു സ്ഥലം നോക്കിയോ? കുറഞ്ഞിരിക്കുന്നതിന് പറ്റിയ ഒരു ഒഴിഞ്ഞ സ്ഥലം, സുരക്ഷിതമായ ഒരു വിദൂര സ്ഥലം. സമാധാനപൂർവ്വമായി നേടിയെടുത്ത വിസ്തൃതമായ ഭൂപ്രദേശത്ത് ക്രൂശിന്‍റെ കൊടിയുമായി- അവർ ചെന്നു” - Speech delivered at Plymouth, Massachusetts, Dec 22, 1 824, page11.GCMal 501.1

    അതിന് കുഞ്ഞാടിനുള്ളതു പോലെ രണ്ടു കൊമ്പുണ്ടായിരുന്നു. കുഞ്ഞാടിന്‍റെ കൊമ്പുകൾ യൗവനം, നിഷ്കളങ്കത, ശാന്തത തുടങ്ങിയ സ്വഭാവവിശേഷങ്ങളെ കാണിക്കുന്നു. 1798-ൽ കയറി വന്ന അമേരിക്കൻ ഐക്യനാടുകളുടെ സ്വഭാവത്ത ഈ കുഞ്ഞാടിനെപ്പോലെയുള്ള മൃഗം പ്രതിനിധീകരിക്കുന്നു. സ്വന്തരാജ്യം വിട്ടുപോയ ക്രിസ്ത്യാനികളിൽ പലരും രാജകീയ പീഡനത്തിൽ നിന്നും പുരോഹിത മേധാവിത്വത്തിൽനിന്നും മോചനം നേടുന്നതിന് അമേരിക്കൻ ഭൂഖണ്ഡത്തിലേക്ക് പോയവരായിരുന്നു. അവർ മതസ്വാതന്ത്ര്യവും പൗരസ്വാതന്ത്ര്യവും ഉറപ്പുവരുത്തുന്ന ഒരു ഗവൺമെന്‍റ് രൂപവൽക്കരിക്കുവാൻ ഉറച്ചു. സ്വാതന്ത്യപ്രഖ്യാപനത്തിൽ അവരുടെ ആശയങ്ങൾ പ്രഖ്യാപിച്ചു. എല്ലാ മനുഷ്യരും തുല്യരായി സൃഷ്ടിക്കപ്പെട്ടിരിക്കുന്നു എന്ന വലിയ സത്യം ആ പ്രഖ്യാപനത്തിൽ ഉണ്ട്. ജീവനും സ്വാതന്ത്യത്തിനും സന്തോഷം കണ്ടെത്തുന്നതിനുള്ള പരിശ്രമത്തിലും അവർക്ക് അവകാശമുണ്ട് എന്നും ആ പ്രഖ്യാപനത്തിൽ പറയുന്നു. അമേ രിക്കൻ ഭരണഘടന, എല്ലാവർക്കും സ്വയംഭരണാവകാശവും ജനപ്രതിനി ധികൾക്ക് നിയമനിർമ്മാണാവകാശവും നൽകിയിരിക്കുന്നു. മതസ്വാതന്ത്ര്യം തങ്ങളുടെ മനസ്സാക്ഷിക്കനുസരിച്ച് ഏവർക്കും നല്കപ്പെട്ടിരിക്കുന്നു. ജനങ്ങൾക്കുള്ള പരമാധികാരവും പ്രോട്ടസ്റ്റൻഡ് മതവിശ്വാസവും രാഷ്ട്രത്തിന്‍റെ അടിസ്ഥാന തത്വങ്ങളാണ്. ആ രാഷ്ട്രത്തിന്‍റെ ശക്തിയുടെയും ഐശ്വര്യ ത്തിന്‍റെയും രഹസ്യം ഈ തത്വങ്ങളാകുന്നു. ക്രിസ്തീയ രാജ്യങ്ങളിലെ മർദ്ദി തരും അധഃസ്ഥിതരും പ്രത്യാശയോടും താത്പര്യത്തോടുംകൂടെ ഈ രാജ്യത്തിലേക്കു തിരിഞ്ഞു. അനേകായിരങ്ങൾ ഈ രാഷ്ട്രത്തിന്‍റെ തീരമന്വേഷിച്ചു വന്നു. അമേരിക്കൻ ഐക്യനാടുകൾ ലോകത്തിലെ ഏറ്റവും ശക്തമായ രാഷ്ട്രങ്ങളിലൊന്നായി ഉയർന്നു.GCMal 503.1

    എന്നാൽ കുഞ്ഞാടിനെപ്പോലെ കൊമ്പുണ്ടായിരുന്ന മൃഗം മഹാസർപ്പം എന്നപോലെ സംസാരിച്ചു. അത് ഒന്നാമത്തെ മൃഗത്തെപ്പോലെ അവൻ എല്ലാ അധികാരവും കാണിച്ചു. അത് “അധികാരമെല്ലാം നടത്തി ഭൂമിയേയും അതിൽ വസിക്കുന്നവരേയും മരണകരമായ മുറിവു പൊറുത്തു പോയ ഒന്നാം മൃഗത്തെ നമസ്കരിക്കുമാറാക്കുന്നും മ മ , വാളാൽ മുറിവേറ്റിട്ടും ജീവിച്ച മൃഗത്തിന് പ്രതിമയുണ്ടാക്കുവാൻ ഭൂവാസികളോട് പറകയും ചെയ്യുന്നു” (വെളി. 13:11 -14).GCMal 503.2

    കുഞ്ഞാടിന്‍റെപോലുള്ള കൊമ്പുകളും മഹാസർപ്പത്തിന്‍റെ ശബ്ദവും ആ രാഷ്ട്രത്തിന്‍റെ പ്രായോഗിക ജീവിതവും അതിന്‍റെ മൂല്യബോധങ്ങളും തമ്മിലുള്ള ശ്രദ്ധേയമായ വൈരുദ്ധ്യങ്ങളെ വിളിച്ചറിയിക്കുന്നു. രാഷ്ട്രത്തിന്‍റെ “പ്രസ്താവന” അർത്ഥമാക്കുന്നത്, അതിന്‍റെ നിയമനിർമ്മാണപരവും നീതി ന്യായസംബന്ധവുമായ അധികാരത്തെയാണ്. ആ രാഷ്ട്രത്തിന്‍റെ നയത്തിന്‍റെ അടിത്തറയെന്ന് വിശേഷിപ്പിച്ച് സ്വാതന്ത്യത്തിന്‍റെയും സമാധാനത്തിന്‍റെയും തത്വങ്ങളോട് വഞ്ചന കാട്ടുകയാണ് ആ പരസ്പര വൈരുദ്ധ്യ പ്രവർത്തനം കൊണ്ട് ചെയ്തത്. ഒന്നാമത്തെ മൃഗത്തിന്‍റെ മുമ്പാകെ തന്‍റെ അധികാരമെല്ലാം നടത്തുകയും, മഹാസർപ്പം എന്നപോലെ സംസാരിക്കയും ചെയ്യുമെന്ന പ്രവചനം ചൂണ്ടിക്കാണിക്കുന്നത്, മഹാസർപ്പവും പുള്ളിപ്പുലി പോലെയുള്ള മൃഗവും പ്രതിനിധാനം ചെയ്യുന്ന ശക്തികളുടെ പീഡനവും ഉപദ്രവങ്ങളും ഈ കുഞ്ഞാടുപോലുള്ള മൃഗവും തുടരുമെന്നാണ്. ഈ മൃഗം “ഒന്നാമത്തെ മൃഗത്തിന്‍റെ മുമ്പാകെ അതിന്‍റെ അധികാരം എല്ലാം നടത്തി ഭൂമിയേയും അതിൽ വസിക്കുന്നവരെയും ഒന്നാം മൃഗത്തെ നമസ്കരിക്കുമാറാക്കുന്നു” എന്ന പ്രസ്താവന അർത്ഥമാക്കുന്നത് പാപ്പാത്വത്തിന് വിധേയം കാട്ടുന്ന ഒരു ആചാരം, ഈ രാഷ്ട്രം അതിന്‍റെ അധികാരം ഉപയോഗിച്ച് നിർബ്ബന്ധിതമാക്കുമെന്നാണ്.GCMal 503.3

    ഈ രാഷ്ട്രത്തിന്‍റെ തത്വങ്ങൾക്ക് കടകവിരുദ്ധമായിരിക്കും ഇപ്രകാര മുള്ള പ്രവൃത്തി. അമേരിക്കൻ ഐക്യനാടുകളുടെ ഭരണഘടനയ്ക്കും , സ്വാതന്ത്ര്യപ്രഖ്യാപനത്തിന്‍റെ പിന്നിലുള്ള പാവനമായ ആശയങ്ങൾക്കും വിരോധമായ ഒന്നായിരിക്കും കുഞ്ഞാടിനെപ്പോലുള്ള ഈ രാഷ്ട്രം ചെയ്യുവാൻ പോകുന്നത്. മതേതര ശക്തികൾ സഭയുടെ മേൽ കർതൃത്വം നടത്തുന്നതും അതിൽനിന്നും ഉടലെടുക്കുന്ന ഉപ്രദവങ്ങളും പീഡനവും, ഒഴിവാക്കുന്നതിന് രാഷ്ടശില്പികൾ കാലേക്കൂട്ടി ബുദ്ധിപൂർവ്വം കരുതിയിരുന്നു. ഭരണഘടന ഇപ്രകാരം അനുശാസിക്കുന്നു: “ഏതെങ്കിലും മതസ്ഥാപനത്തിനു വേണ്ടിയോ അഥവാ മതങ്ങളുടെ സ്വത്രന്തമായ പ്രവർത്തനങ്ങളെ നിരോധിച്ചുകൊണ്ടോ, സ്വാതന്ത്യത്തെ ഹനിച്ചുകൊണ്ടോ അമേരിക്കൻ നിയമനിർമ്മാണസഭ ഒരു നിയമവും ഉണ്ടാക്കാൻ പാടില്ല. അമേരിക്കൻ ഐക്യ നാടുകളുടെ പൊതുസ്ഥാപനങ്ങളിൽ ഏതെങ്കിലും ജോലി ലഭിക്കുന്നതിനു വേണ്ടി മതപരമായ ഒരു പരീക്ഷയും എഴുതേണ്ടതില്ല. രാഷ്ട്രത്തിന്‍റെ സ്വാതന്ത്ര്യം ഉറപ്പുവരുത്തുന്ന നിയമങ്ങളെ മറികടന്നു കൊണ്ടു മാത്രമേ ഗവൺമെന്‍റിന് ഏതെങ്കിലും മതപരമായ ആചാരം ജനത്തിന്‍റെ മേൽ അടിച്ചേൽപ്പിക്കുവാൻ കഴിയൂ. അമേരിക്കൻ ഐക്യനാടുകളെ പ്രതിനിധീകരിക്കുന്ന പ്രതീകത്തിൽ കാണുന്ന വൈരുദ്ധ്യങ്ങൾ മേൽപ്പറഞ്ഞ രാഷ്ട്രത്തിന്‍റെ പ്രവർത്തനങ്ങളെക്കാൾ വലുതല്ല. കുഞ്ഞാടിന്‍റേതുപോലുള്ള കൊമ്പുകൾ ഉള്ള മൃഗമാണത്. അതിന്‍റെ ബാഹ്യപ്രകടനങ്ങൾ ശുദ്ധവും ശാന്തതയുള്ളതും നിരുപദ്രവകരവുമാണ്.GCMal 504.1

    എന്നാൽ അത് സംസാരിക്കുന്നത് മഹാസർപ്പത്തെപ്പോലെയാണ്. അത് മൃഗത്തിന് പ്രതിമയുണ്ടാക്കാൻ ഭൂവാസികളോടു പറകയും ചെയ്യുന്നു. നിയമനിർമ്മാണാധികാരം ജനങ്ങളിൽ നിക്ഷിപ്തമായിരിക്കുന്ന ഒരു ഗവൺമെന്‍റിനെയാണ് ഇവിടെ അവതരിപ്പിക്കുന്നത്. ഈ പ്രവചനം അമേരിക്കൻ ഐക്യ നാടിനെക്കുറിച്ചാണെന്ന് നിസ്സംശയം പറയാം.GCMal 505.1

    മൃഗത്തിന്‍റെ പ്രതിമ എന്നാൽ എന്താണ്? അത് എപ്രകാരം രൂപപ്പെടും? രണ്ടു കൊമ്പുള്ള മൃഗമാണ് പ്രതിമ ഉണ്ടാക്കുന്നത്. മൃഗത്തിന് പ്രതിമ ഉണ്ടോ,ക്കുന്നുവെന്നാണ് നാം വായിക്കുന്നത്. മൃഗത്തിന്‍റെ പ്രതിമ എന്നും പറയപ്പെടുന്നു. പ്രതിമ എന്തിനെപ്പോലെയാണ്? അത് ഏപ്രകാരമാണ് രൂപപ്പെടുന്നത്? ഇവയെല്ലാം മനസ്സിലാക്കുന്നതിനു നാം മൃഗത്തിന്‍റെ അഥവാ പാപ്പാത്വത്തിന്‍റെ സ്വഭാവം പഠിക്കേണ്ടതുണ്ട്.GCMal 505.2

    പൗരാണിക സഭ, സുവിശേഷത്തിന്‍റെ ലാളിത്യത്തിൽനിന്ന് അകലു കയും ജാതീയാചാരങ്ങൾ പകർത്തുകയും ചെയ്തപ്പോൾ ദൈവിക ശക്തിയും ആത്മാവും അവൾക്ക് നഷ്ടപ്പെട്ടു. ജനത്തിന്‍റെ മനസ്സാക്ഷിയെ നിയന്തിക്കുന്നതിന് സഭ, മതേതരശക്തികളുടെ സഹായം തേടി. അതിന്‍റെ ഫലം പാപ്പാത്വം ആയിരുന്നു. രാഷ്ട്രത്തെ ഭരിക്കുവാനും സ്വന്തതാത്പര്യങ്ങൾ സംരക്ഷിക്കാനും, പ്രത്യേകിച്ച് മതനിന്ദയുടെ പേരിൽ മറ്റുള്ളവരെ ശിക്ഷിക്കുവാനുമുള്ള അധികാരം പാപ്പാത്വം ആർജ്ജിച്ചു. അമേരിക്കൻ ഐക്യനാടുകൾ മൃഗത്തിന്‍റെ പ്രതിമ ഉണ്ടാക്കുന്നതിന്, മതശക്തി പൊതുഭരണകൂടത്ത നിയന്ത്രിക്കേണ്ടതായി വരും. രാഷ്ട്രത്തിന്‍റെ അധികാരം, സഭ കൈകാര്യം ചെയ്യും.GCMal 505.3

    എപ്പോഴെങ്കിലും സഭ മതേതരശക്തി കൈവരിച്ചിട്ടുണ്ടോ, അപ്പോഴൊക്കെ അവളോടെതിർത്തിട്ടുള്ളവരെ ശിക്ഷിച്ചിട്ടുണ്ട്. റോമിന്‍റെ കാലടികൾ പിൻതുടർന്ന പ്രോട്ടസ്റ്റന്‍റ് സഭകൾ ലോകശക്തികളുമായി സമ്പർക്കം പുലർത്തി. റോമിനെപ്പോലെതന്നെ മനസ്സാക്ഷിയുടെ സ്വാതന്ത്യത്തെ കടി ഞ്ഞാണിടുവാൻ വ്യഗ്രത പ്രകടിപ്പിച്ചു. ഇതിന്‍റെ ഒരു മാതൃക കാണാൻ കഴിയുന്ന ആംഗ്ലിക്കൻ സഭ (Church of England) നടത്തിയ പീഡനമാണ്. തങ്ങളിൽനിന്നും വേർപെട്ട കക്ഷികളെ ആംഗ്ലേയ സഭ കഠിനമായി പീഡിപ്പിച്ചു. പതിനാറും പതിനേഴും നൂറ്റാണ്ടുകളിൽ ആംഗ്ലേയ സഭയോട് യോജിക്കാൻ മടിച്ച് ആയിരക്കണക്കിന് പുരോഹിതന്മാർക്ക് തങ്ങളുടെ സഭകളിൽ നിന്നും ഓടിപ്പോകേണ്ടതായി വന്നു. അനേകം ശുശ്രൂഷകന്മാരും അമേനികളും പിഴ, തടവ്, പീഡനം, രക്തസാക്ഷിത്വം എന്നീ ശിക്ഷകൾക്ക് വിധേയരായി.GCMal 505.4

    വിശ്വാസത്യാഗം ഒന്നുമൂലമായിരുന്നു പൗരാണിക സഭയ്ക്ക് ഗവൺമെന്‍റ് സഹായം തേടേണ്ടിവന്നത്. മൃഗം അഥവാ പാപ്പാത്വത്തിന്‍റെ വളർച്ചയ്ക്കും വികസനത്തിനും ഇത് കാരണമായിത്തീർന്നു. പൌലൊസ് അപ്പൊസ്തലൻ പറഞ്ഞു: “ആദ്യമേ വിശ്വാസത്യാഗം സംഭവിക്കുകയും നാശയോഗ്യനും അധർമ്മ മൂർത്തിയുമായവൻ വെളിപ്പെടുകയും വേണം'‘ (2 തെസ്സ.2:3). അങ്ങനെ സഭയിലെ വിശ്വാസത്യാഗം മൃഗത്തിന്‍റെ പ്രതിമയ്ക്ക് വഴിയൊരുക്കുന്നു.GCMal 505.5

    ആദ്യനൂറ്റാണ്ടുകളിലെപ്പോലെ മതപരമായ ഒരു പതനം കർത്താവിന്‍റെ വരവിനു മുൻപും ഉണ്ടായിരിക്കുമെന്ന് തിരുവെഴുത്തു പറയുന്നു. “അന്ത്യ കാലത്ത് ദുർഘടസമയങ്ങൾ വരും എന്നറിക. മനുഷ്യർ സ്വനേഹികളും ദ്രവ്യാഗ്രഹികളും വമ്പുപറയുന്നവരും അഹങ്കാരികളും ദൂഷകന്മാരും അമ്മയപ്പന്മാരെ അനുസരിക്കാത്തവരും നന്ദികെട്ടവരും അശുദ്ധരും വാത്സല്യമില്ലാ ത്തവരും ഇണങ്ങാത്തവരും ഏഷണിക്കാരും അജിതേന്ദ്രിയന്മാരും ഉഗ്രന്മാരും സൽഗുണദോഷികളും ദ്രോഹികളും ധാർഷ്ട്യക്കാരും നിഗളികളുമായി ദൈവപ്രിയമില്ലാതെ, ഭോഗ്രപ്രിയരായി ഭക്തിയുടെ വേഷം ധരിച്ച് അതിന്‍റെ ശക്തി ത്യജിക്കുന്നവരുമായിരിക്കും” (2 തിമൊ. 3:1 -5). “എന്നാൽ ഭാവികാലത്ത് ചിലർ വ്യാജാത്മാക്കളും ഭൂതങ്ങളുടെ ഉപ ദേ ശങ്ങ ളെയും ആശ യിച്ച് ഭോഷ്ക് പറയുന്നവരുടെ കപടത്താൽ വിശ്വാസം ത്യജിക്കും എന്ന് ആത്മാവ് തെളിവായി പറയുന്നു” (1 തിമൊ. 4:1). സാത്താൻ വ്യാജമായ സകല ശക്തിയോടും അടയാളങ്ങളോടും അത്ഭുതങ്ങളോടും അനീതിയുടെ സകല വഞ്ചനയോടും കൂടെ പ്രവർത്തിക്കും. “എന്നാൽ രക്ഷിക്കപ്പെടുവാന്തക്കവണ്ണം സത്യത്തെ സ്നേഹിച്ച് കൈക്കൊള്ളാത്ത” ഏവർക്കും “ന്യായവിധി വരേണ്ടതിന് ദൈവം അവർക്ക് ഭോഷ്ക് വിശ്വസിക്കുമാറ് വ്യാജത്തിന്‍റെ വ്യാപാര ശക്തി അയയ്ക്കുന്നു” (2 തെസ്സ. 2:9-11). ദൈവഭയമില്ലാത്ത ഈ അവസ്ഥയിലെത്തിച്ചേരുമ്പോൾ ആദ്യനൂറ്റാണ്ടുകളിലെ അതേ ഫലം തന്നെ പിന്തു ടരും .GCMal 506.1

    നവീകരണങ്ങൾ സഭകൾക്ക് ഒരു ഐകരൂപ്യവും വരുത്തുവാൻ സാദ്ധ്യ മല്ലാത്ത വിധം വിശ്വാസാചാരങ്ങളിൽ വളരെ അകൽച്ചകൾ ഉണ്ട്. എന്നാൽ ഉപദേശങ്ങളിലെ ഐകരൂപ്യമുള്ള ഭാഗങ്ങളെ മാത്രം അടിസ്ഥാനമാക്കി ഒരു ഐക്യത കെട്ടിപ്പടുക്കണമെന്ന് വർഷങ്ങളായി പ്രൊട്ടസ്റ്റന്‍റ് വിഭാഗങ്ങളിലെ സഭകളിൽ അദമ്യമായ ആഗ്രഹം വളർന്നുകൊണ്ടിരുന്നു. അപ്രകാരമൊരു ഐക്യത രൂപീകരിക്കുന്നതിന് എല്ലാവർക്കും യോജിപ്പിലെത്താൻ കഴിഞ്ഞിട്ടില്ലാത്ത വിഷയങ്ങളെ അവ എത്രമാത്രം വേദപുസ്തക അടിസ്ഥാനത്തിൽ പ്രധാനപ്പെട്ടതായിരുന്നാലും അവഗണിച്ചേ മതിയാവൂ.GCMal 506.2

    1846-ൽ ചാൾസ് ബീച്ചർ ഒരു പ്രസംഗത്തിൽ ഇപ്രകാരം പറഞ്ഞു: സുവിശേഷ വിഹിത സഭകളായ പ്രൊട്ടസ്റ്റൻഡ് വിഭാഗങ്ങളുടെ സുവിശേഷ വേല മാനുഷിക ഭയത്തിന്‍റെ സമ്മർദ്ദത്താൽ മാത്രം ഉളവായതല്ല. അടിസ്ഥാന പരമായി ജീർണ്ണിച്ച്, സത്യത്തെ മൂടിവെയ്ക്കുവാൻ എല്ലായ്പ്പോഴും തങ്ങ ളുടെ ഹീനപകൃതിയോട് ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്ന മലിമസമായ അന്ത രീക്ഷത്തിൽ അവൻ ജീവിക്കയും ചരിക്കയും ശ്വസിക്കുകയും ചെയ്യുന്നു. കൂടാതെ വിശ്വാസത്യാഗത്തിന്‍റെ മുൻപിൽ അവർ നമ്രശിരസ്കരായി നിൽക്കുന്നു. റോമിനെ സംബന്ധിച്ചിടത്തോളവും ഇങ്ങനെയല്ലോ കാര്യങ്ങൾ നീങ്ങിയത്? റോമിന്‍റെ ജീവിതം നാം ആവർത്തിക്കുകയല്ലേ? നമുക്കു മുൻപിൽ നാം എന്തു കാണുന്നു?. മറ്റൊരു പൊതുയോഗം, ആരോഗ്യസമ്മേളനം, സുവിശേഷവിഹിതസഭകളുടെ ഒരു ഐക്യം, സാർവ്വലൗകികമായ ഒരു വിശ്വാസം വച്ചു പുലർത്തുന്ന ഒരു ജനത ‘വേദപുസ്തകം മതിയായ ഒരു വിശ്വാസ സംഹിത” എന്ന വിഷയത്തെ ആസ്പദമാക്കി 1846 ഫെബ്രുവരി 22-ന് ഫോർട്ട് വെയിനി ഇൻഡ്യാനയിൽ വച്ച് ചെയ്ത ഒരു പ്രസംഗത്തിൽനിന്ന് ഇത് നേടിക്കഴിയുമ്പോൾ, പൂർണ്ണമായ ഐകരൂപ്യം വരുത്തുന്നതിനുള്ള ശ്രമത്തിൽ ശക്തി ഉപയോഗിക്കുവാൻ പിന്നീട് ഒട്ടും താമസമില്ല.GCMal 506.3

    അമേരിക്കൻ ഐക്യനാടുകളിലെ പ്രധാനസഭകൾ പൊതുവായ ഉപദേശ സത്യങ്ങളിൽ ഐകരൂപ്യം നേടിക്കഴിയുമ്പോൾ, തങ്ങളുടെ ചട്ടങ്ങൾ എല്ലാവർക്കും ബാധകമാക്കുവാൻ ഗവൺമെന്‍റിനെ നിർബന്ധിക്കും. തങ്ങളുടെ സ്ഥാപനങ്ങളെ പോറ്റിപ്പുലർത്തുവാൻ ഗവൺമെന്‍റിനോടാവശ്യപ്പെടും. അപ്പോൾ പ്രൊട്ടസ്റ്റന്‍റെ വിശ്വാസത്തിൽ അടിയുറച്ചു വിശ്വസിക്കുന്ന അമേരിക്കൻ ഐക്യനാടുകൾ റോമൻ കത്തോലിക്കാ മേൽക്കോയ്മയ്ക്ക് പ്രതിമയുണ്ടാക്കിയിരിക്കും . അപ്പോൾ വിഘടിച്ചുനിൽക്കുന്നവരുടെ മേൽ ഗവൺമെന്‍റ് ശിക്ഷാനടപടികൾ സ്വീകരിക്കുമെന്നത് അനിവാര്യമായിത്തീരും.GCMal 507.1

    കുഞ്ഞാടിനെപ്പോലെ രണ്ടു കൊമ്പുള്ള മൃഗം ചെറിയവരും വലിയവരും സമ്പന്നന്മാരും ദരിദന്മാരും സ്വത്രന്തന്മാരും ദാസന്മാരുമായ എല്ലാവർക്കും വലകൈമേലോ, നെറ്റിയിലോ മുദ്ര കിട്ടുമാറും മൃഗത്തിന്‍റെ പേരോ, പേരിന്‍റെ സംഖ്യയോ ആയ മുദ്രയുള്ളവനല്ലാതെ വാങ്ങുകയോ, വിൽക്കു കയോ ചെയ്താൻ വഹിയാതെയും ആക്കുന്നു (വെളി.13:16,17). മൂന്നാം ദൂതൻ മുന്നറിയിപ്പ് നൽകുന്നത് :മൃഗത്തെയും അതിന്‍റെ പ്രതിമയേയും നമസ്കരിച്ച് നെറ്റിയിലോ കൈമേലോ മുദ ഏൽക്കുന്നവൻ ദൈവകോപത്തിന്‍റെ പാത്രത്തിൽ കലർപ്പില്ലാതെ പകർന്നിരിക്കുന്ന ദൈവക്രോധമദ്യം കുടിക്കേ ണ്ടിവരും. കുഞ്ഞാടിനെപ്പോലെ രണ്ടു കൊമ്പുള്ള മൃഗം, ആരെ നമസ്കരി ക്കണമെന്ന് നിർബന്ധിക്കുന്നുവോ, ആ മൃഗത്തെക്കുറിച്ചാണ് മുന്നാം ദൂതൻ പറയുന്നത്. വെളിപ്പാട് പുസ്തകത്തിൽ 13-ാം അദ്ധ്യായത്തിൽ പറഞ്ഞിരിക്കുന്ന പുള്ളിപ്പുലിക്ക് സദൃശമായ മൃഗവും അതു തന്നെയാണ്. അത് പ്രതിനിധീകരിക്കുന്നത് പാപ്പാത്വത്തെയാണ്. മൃഗത്തിന്‍റെ പ്രതിമയെന്നത് വിശ്വാസത്യാഗിയായ നവീകരണ പ്രൊട്ടസ്റ്റാന്‍റിസമാണ്. പ്രോട്ടസ്റ്റന്‍റ് സഭകൾക്ക് ഭരണകൂടങ്ങളുടെ സഹായം തേടുകയും അവരുടെ ഉപദേശങ്ങൾക്ക് ഗവൺമെന്‍റിൽ നിന്ന് അംഗീകാരവും ശക്തിയും സംഭരിക്കാൻ വിജയപൂർവ്വം ശ്രമിക്കുകയും അവരുടെ ഉപദേശങ്ങളെ മറ്റുള്ളവരുടെ മേൽ അടിച്ചേൽപ്പിക്കാൻ ശ്രമിക്കയും ചെയ്യും. മൃഗത്തിന്‍റെ മുദ ഇനിയും നിർവ്വചിക്കപ്പെടേണ്ടിയിരിക്കുന്നു.GCMal 507.2

    മൃഗത്തെയും അതിന്‍റെ പ്രതിമയെയും നമസ്കരിക്കുന്നതിനെതിരെ മുന്നറിയിപ്പു നല്കിയതിനുശേഷം പ്രവചനം ഇപ്രകാരം പറയുന്നു: ദൈവ കല്പനയും യേശുവിങ്കലുള്ള വിശ്വാസവും കാത്തുകൊള്ളുന്ന വിശുദ്ധന്മാരുടെ സഹിഷ്ണുതകൊണ്ട് ഇവിടെ ആവശ്യം. ദൈവകല്പന പ്രമാണിക്കുന്നവരോ, മൃഗത്തേയും മൃഗത്തിന്‍റെ പ്രതിമയേയും നമസ്കരിക്കുകയും അതിന്‍റെ മുദ്ര ഏൽക്കുകയും ചെയ്യുന്നവരേയും എതിർ ചേരികളിൽ കാണിച്ചിരിക്കകൊണ്ട്, ദൈവത്തെ നമസ്കരിക്കുന്നവരും മൃഗത്തെ നമസ്ക്കരിക്കുന്നവരും തമ്മിലുള്ള അന്തരം കാണിച്ചിരിക്കുകയാണ്.GCMal 508.1

    മൃഗത്തിന്‍റേയും അതിന്‍റെ പ്രതിമയുടേയും പ്രത്യേക സ്വഭാവ സവിശേഷത ദൈവത്തിന്‍റെ കല്പനകളെ ലംഘിക്കുക എന്നതാണ്. പാപ്പാത്വ ശക്തിയായ ചെറിയ കൊമ്പിനെക്കുറിച്ച് ദാനീയേൽ പ്രവാചകൻ പറയുന്നത് ശ്രദ്ധിക്കുക: “അവർ സമയങ്ങളേയും നിയമങ്ങളേയും മാറ്റുവാൻ ശ്രമിക്കയും ചെയ്യും” (ദാനീ 7:25). അപ്പൊസ്തലനായ പൌലൊസ് അതിനെ വർണ്ണിക്കുന്നത് “അധർമ്മമൂർത്തി” എന്നാണ്. അവൻ ദൈവാലയത്തിൽ ഇരുന്നു കൊണ്ട് ദൈവം എന്നു നടിച്ച്, ദൈവം എന്നോ, പൂജാവിഷയം എന്നോ പേരുള്ള സകലത്തിനും മീതെ തന്നെത്താൻ ഉയർത്തുന്ന എതിരാളി അതെ. ഒരു പ്രവചനം മറ്റൊരു പ്രവചനത്തിന്‍റെ പൂരകമാണ്. ദൈവത്തിന്‍റെ കല്പന നീക്കം ചെയ്തുകൊണ്ടു മാത്രമേ പാപ്പാത്വത്തിന് ദൈവത്തേക്കാൾ സ്വയം ഉയർത്തുവാൻ കഴിയുകയുള്ളു. ആരെങ്കിലും അറിഞ്ഞുകൊണ്ട് ഇപ്രകാരം മാറ്റപ്പെട്ട കല്പനയെ പ്രമാണിക്കുകയാണെങ്കിൽ അയാൾ ദൈവകല്പനയെ നീക്കിയ ശക്തിക്ക് പൂർണ്ണ ബഹുമതി നൽകുകയാണ്. പാപ്പാത്വ നിയമങ്ങൾക്ക് അപ്രകാരമൊരു അനുസരണം നൽകുകയാണെങ്കിൽ ദൈവത്തെക്കാൾ ഉപരിയായി പോപ്പിനോടുള്ള കൂറ് പ്രകടിപ്പിക്കയാണ്.GCMal 508.2

    ദൈവകല്പന മാറ്റുവാൻ പാപ്പാത്വം ശ്രമിച്ചിട്ടുണ്ട്. വിഗ്രഹാരാധനയെ വിലക്കുന്ന രണ്ടാം കല്പന പാപ്പാത്വം മാറ്റി. ഏഴാം ദിന ശബ്ദത്തിനുപകരം ഒന്നാം ദിനമായ ഞായറാഴ്ച്ചയെ പാപ്പാത്വം ആരാധന ദിവസമാക്കിക്കൊണ്ട് നാലാം കല്പനയേയും മാറ്റി. രണ്ടാം കല്പന നീക്കം ചെയ്യുവാനുള്ള കാരണമായി പാപ്പാത്വ പക്ഷക്കാർ കാണിക്കുന്നത്, ഒന്നാമത്തെ കല്പനയിൽ രണ്ടാം കല്പന കൂടി ഉൾക്കൊള്ളിച്ചിരിക്കുന്നതുകൊണ്ട് അതിന്‍റെ ആവർ ത്തനം ആവശ്യമില്ല എന്നാണ്. ദൈവം വിഭാവന ചെയ്തിരിക്കുന്നതുപോലെ തന്നെ, കല്പന ജനത്തിന് നൽകുകയാണെന്ന് പാപ്പാത്വ പക്ഷക്കാർ പറയുന്നു. പ്രവാചകൻ മുന്നറിയിച്ച മാറ്റമല്ല ഇതെന്നും അവർ പറയുന്നു. കരുതിക്കൂട്ടി യുളള ഒരു മാറ്റമാണ് അവർ വരുത്തി വെച്ചിരിക്കുന്നത്. “അവൻ സമയങ്ങ ളേയും നിയമങ്ങളേയും മാറ്റുവാൻ ശ്രമിക്കയും ചെയ്യും”. നാലാം കല്പനയുടെ മാറ്റം പ്രവചനത്തെ വളരെ കൃത്യമായി നിറവേറ്റുന്നു. ഈ മാറ്റത്തിന് നൽകപ്പെട്ടിരിക്കുന്ന ഏക വിശദീകരണം, സഭയ്ക്കുള്ള അധികാരം ഉപ യോഗിച്ച് ദൈവകല്പന മാറ്റി എന്നതാണ്. ഇവിടെ പാപ്പാത്വ ശക്തി തങ്ങ ളെ, ദൈവത്തേക്കാൾ ഉന്നതമായ ഒരു സ്ഥാനത്ത് പ്രതിഷ്ഠിക്കുകയാണ് ചെയ്യുന്നത്.GCMal 508.3

    ദൈവത്തെ ആരാധിക്കുന്നവർ, നാലാം കല്പ്പനയോടുള്ള തങ്ങളുടെ പ്രത്യേക ആദരവുകൊണ്ട് തിരിച്ചറിയപ്പെടുമ്പോൾ -നാലാം കല്പന-ശബ്ബത്തനുഷ്ഠാനം-ദൈവം സൃഷ്ടി കർത്താവ് ആണെന്നുള്ള അടയാളവും, താൻ ആരാധിക്കപ്പെടേണ്ടവനാണ് എന്ന ദൈവത്തിന്‍റെ അവകാശത്തിന്‍റെ സാക്ഷ്യ വുമാണ്. മൃഗത്തെ ആരാധിക്കുന്നവർ തിരിച്ചറിയപ്പെടുന്നത്, സഷ്ടാവിന്‍റെ ജ്ഞാപകമായ ശബ്ദത്തിനെ തച്ചുടയ്ക്കാനുള്ള ശ്രമത്താലാണ്. അവർ റോമിന്‍റെ സൃഷ്ടിയായ ഞായറാഴ്ച ആചാരത്തെ ഉയർത്തിക്കാണിപ്പാൻ ശമിക്കും. ഞായറാഴ്ചയുടെ പേരിലായിരുന്നു പാപ്പാത്വം ധാർഷ്ട്യത്തോടെ അതിന്‍റെ അവകാശവാദങ്ങൾ ഉന്നയിച്ചത്. ഭൗതിക അധികാരം കയ്യാളാനുള്ള പാപ്പാത്വത്തിന്‍റെ ഒന്നാമത്തെ പ്രവൃത്തി ഞായറാഴ്ചയെ കരിദിനമായി ആചരിക്കുവാൻ നിർബന്ധിക്കുക എന്നതായിരുന്നു. എന്നാൽ വേദ പുസ്തകം കർത്തദിനമായി ചൂണ്ടിക്കാട്ടുന്നത് ഏഴാം ദിനത്തെയാണ്; ഒന്നാം ദിനത്തെയല്ല. ക്രിസ്തു പറഞ്ഞു: “മനുഷ്യപുത്രൻ ശബ്ദത്തിനും കർത്താവാകുന്നു”. നാലാം കല്പന പ്രഖ്യാപിക്കുന്നത്: ഏഴാം ദിവസം യഹോവയുടെ ശബ്ബത്താകുന്നു എന്നാണ്! “എന്‍റെ വിശുദ്ധ ദിവസം” എന്ന് യെശയ്യാ പ്രവാചകനിലൂടെ ദൈവം പറയുന്നു: (മർക്കൊ 2:28.യെശ 58:13).GCMal 509.1

    ക്രിസ്തു ശബ്ബത്ത് മാറ്റി എന്ന് പലപ്പോഴും ഉന്നയിക്കാറുള്ള ന്യായീകരണം ക്രിസ്തുവിന്‍റെ സ്വന്ത വാക്കുകൾ തന്നെ തെറ്റെന്നു വരുത്തുകയാണ്. ഞാൻ ന്യായപ്രമാണത്തയോ പ്രവാചകൻമാരെയോ നീക്കുവാൻ വന്നുവെന്നു നിരൂപിക്കരുത്, നീക്കുവാനല്ല നിവർത്തിപ്പാനത വന്നത്. സത്യമായിട്ട് ഞാൻ നിങ്ങളോടു പറയുന്നു: ആകാശവും ഭൂമിയും ഒഴിഞ്ഞുപോകുംവരെ സകലവും നിവൃത്തിയാകുവോളം ന്യായപ്രമാണത്തിൽ നിന്ന് ഒരു വള്ളി എങ്കിലും പുള്ളി എങ്കിലും ഒരു നാളും ഒഴിഞ്ഞുപോകുകയില്ല. ആകയാൽ ഈ ഏറ്റവും ചെറിയ കല്പനകളിൽ ഒന്ന് അഴിക്കയും മനുഷ്യരെ അങ്ങനെ പഠിപ്പിക്കുകയും ചെയ്യുന്നവൻ സ്വർഗ്ഗരാജ്യത്തിൽ ഏറ്റവും ചെറിയവൻ എന്ന് വിളിക്കപ്പെടും. അവയെ ആചരിക്കയും പഠിപ്പിക്കുകയും ചെയ്യുന്നവനോ സ്വർഗ്ഗരാജ്യത്തിൽ വലിയവൻ എന്നു വിളിക്കപ്പെടും (മത്തായി 5:17-19) എന്ന് കർത്താവിന്‍റെ ഗിരിപ്രഭാഷണത്തിൽ അവൻ പറയുന്നു.GCMal 509.2

    ശബ്ബത്തിനെ നീക്കുന്നതിന് തിരുവെഴുത്തുകൾ ഒരധികാരവും നൽകിയിട്ടില്ല എന്ന് പൊതുവേ പ്രൊട്ടസ്റ്റന്റുകാർ സാധാരണ സമ്മതിക്കാറുണ്ട്. അമേരിക്കൻ ട്രാക്റ്റ് സൊസൈറ്റിയും അമേരിക്കൻ സൺഡേ സ്കൂൾ യൂണിയനും ഇത് അവരുടെ പ്രസിദ്ധീകരണങ്ങളിലൂടെ സമ്മതിക്കുന്നു. ഇവയിലൊന്നിന്‍റെ പ്രസിദ്ധീകരണം ഇപ്രകാരം സമ്മതിക്കുന്നു: “ആഴ്ചവട്ടത്തിന്‍റെ ഒന്നാം ദിനമായ ഞായറാഴ്ച ശബ്ബത്തായി ആചരിക്കുന്നതിന് പുതിയ നിയമത്തിൽ ഒരു കല്പനയുമില്ല”. --George Elliott, The Abiding Sabbath, page 184.GCMal 510.1

    വേറൊരു കുറിപ്പ് പറയുന്നു: ക്രിസ്തുവിന്‍റെ മരണം വരെ ദിവസത്തിൽ ഒരു മാറ്റവും വരുത്തിയിട്ടില്ല. രേഖകൾ കാണിക്കുന്നിടത്തോളം അപ്പൊസ്തലന്മാർ ഏഴാം ദിനശബ്ബത്ത് നീക്കം ചെയ്യുവാനായി ഒരു കല്പനയും നൽകിയിട്ടില്ല. അതുപോലെതന്നെ അതിനുപകരം ഒന്നാം ദിവസാരാധനയ്ക്ക കല്പ്പന തന്നിട്ടില്ല.-- A.E. Waffle, The Lord’s Day, pages 186 --188.GCMal 510.2

    റോമൻ കത്തോലിക്കർ സമ്മതിക്കുന്നത് തങ്ങളുടെ സഭയാണ് ശബ്ബത്തിനെ മാറ്റിയതെന്നാണ്. നവീകരണക്കാർ ഞാറാഴ്ചയെ ആരാധനാദിവ സമാക്കി ആചരിക്കുന്നതുകൊണ്ട് കത്തോലിക്കാസഭയുടെ അധികാരത്ത അവർ അംഗീകരിക്കുകയാണ്. അവർ പ്രഖ്യാപിക്കുന്നു. കാത്തലിക്ക് കാര ക്കിസം ഓഫ് ക്രിസ്ത്യൻ റിലീജിയൻ എന്ന പുസ്തകത്തിൽ നാലാം കല്പ നയ്ക്കനുസൃതമായി ഏതു ദിവസത്തെ ആചരിക്കണമെന്ന ചോദ്യത്തിനുത്തരം നൽകുന്നതിപ്രകാരമാണ്. പഴയനിയമത്തിൽ ശനിയാഴ്ചയായിരുന്നു വിശുദ്ധീകരിക്കപ്പെട്ട ദിനം. എന്നാൽ ക്രിസ്തുവിന്‍റെ ഉപദേശപ്രകാരവും ദൈവാത്മാവിന്‍റെ നടത്തിപ്പിലും ഞായറാഴ്ചയെ ശനിയാഴ്ച്ചക്കുപകരമായി സ്ഥാപിച്ചു. അതുകൊണ്ട് നാമിപ്പോൾ ഒന്നാം ദിവസത്തെ വിശുദ്ധീകരിക്കുന്നു. ഏഴാം ദിനത്തെയല്ല. ഞായർ അർത്ഥമാക്കുന്നതും ഇപ്പോൾ ആയിരിക്കുന്നതും കർത്തൃദിനമെന്ന നിലയിലാണ്.GCMal 510.3

    കത്തോലിക്കാസഭയുടെ അധികാരത്തിന്‍റെ അടയാളമെന്ന നിലയിൽ കത്തോലിക്കാ എഴുത്തുകാർ ഇപ്രകാരമെഴുതുന്നു: പ്രൊട്ടസ്റ്റന്റുകാർ അംഗീകരിക്കുന്ന ശബ്ബത്തിനെ ഞായറാഴ്ചയിലേക്കു മാറ്റിയ പ്രവൃത്തി... ഞായറാഴ്ച ആചാരം പ്രോട്ടസ്റ്റന്‍റുകാർ അംഗീകരിക്കുന്നതുമൂലം സഭയ്ക്ക് പെരുന്നാളുകളും മറ്റും സ്ഥാപിക്കാനുള്ള അധികാരത്തെ അംഗീകരിക്കുകയും നവീകരണക്കാർ പാപത്തിൻ കീഴിലാണെന്നു പ്രഖ്യാപിക്കുവാനും അധികാരമുണ്ട്”. -Henry Tuberville, An Abridgement of the Christian Doctrine, p.58. ശബ്ബത്തിന്‍റെ മാറ്റം റോമാസഭയുടെ അധികാരത്തിന്‍റെ അടയാളം അഥവാ മുദയല്ലാതെ മറ്റെന്താണ് -“മൃഗത്തിന്‍റെ മുദ്ര”?.GCMal 510.4

    മേധാവിത്വത്തിലേക്കുള്ള തങ്ങളുടെ അവകാശത്തെ റോമൻ കത്തോ ലിക്കാസഭ ഒരുനാളും വെടിഞ്ഞില്ല. ലോകവും പ്രോട്ടസ്റ്റന്റു സഭകളും റോമൻ കത്തോലിക്കാസഭയുടെ സൃഷ്ടിയായ ശബ്ദത്തിനെ അംഗീകരിക്കുകയും, വേദ പുസ്തകശബ്ബത്തിനെ തിരസ്കരിക്കയും ചെയ്യുമ്പോൾ, അവർ (പ്രൊട്ടസ്റ്റന്റു കാർ) യഥാർത്ഥത്തിൽ കത്തോലിക്കാ മേധാവിത്വത്തെ അംഗീകരിക്കുക യാണ്. പ്രോട്ടസ്റന്റുകാർ പാരമ്പര്യത്തെയും പിതാക്കൻമാരെയും ഈ മാറ്റത്തിന് ഉപോത്ബലകമായി ഉദ്ധരിച്ചേക്കാം. എന്നാൽ ഇപ്രകാരം അവർ ചെയ്യു മ്പോൾ റോമൻ കത്തോലിക്കാരിൽ നിന്ന് തങ്ങളെ വേർതിരിക്കുന്ന വലിയ ത ത്വത്തെ അവഗണിക്കുകയാണ്. “വേദപുസ്തകം-വേദപുസ്തകം മാതം” എന്ന പ്രൊട്ടസ്റ്റന്‍റ് വിശ്വാസം അവർ വലിച്ചെറിയുകയാണ്. അവർ തങ്ങ ളെത്തന്നെ വഞ്ചിക്കുകയാണെന്ന് റോമൻ കത്തോലിക്കർക്ക് അറിയാം. ബോധപൂർവ്വം അവർ സത്യത്തിന്‍റെ മുൻപിൽ കണ്ണടയ്ക്കുന്നു. നിർബ്ബന്ധിത ഞായറാഴ്ച ആചാരത്തിന് പിന്തുണ ലഭിക്കുമ്പോൾ കത്തോലിക്കൻ സന്തോ ഷിക്കുന്നു. ആത്യന്തികമായി പ്രൊട്ടസ്റ്റൻഡ് ലോകം റോമാസഭയുടെ കൊടി ക്കീഴിൽ വരുമെന്ന് അവർക്ക് ഉറപ്പുണ്ട്.GCMal 511.1

    തങ്ങളുടെ സഭയ്ക്ക്, പ്രൊട്ടസ്റ്റന്‍റ് സഭ നൽകുന്ന ആദരവാണ്, ഞായ റാഴ്ചച് ആചാരത്തെ സ്വീകരിച്ചിരിക്കുന്നതുമൂലം എന്ന് കത്തോലിക്കർ പ്രസ്താവിക്കുന്നു. ഈ പ്രസ്താവന പ്രൊട്ടസ്റ്റന്‍റുകാർ നിഷേധിച്ചേക്കാമെ ങ്കിലും വാസ്തവമാണ്. - Mgr. Segur, Plain Talk About the Protestantism of Today, page 213, ഞായറാഴ്ച ആചാരം നിർബ്ബന്ധിതമാക്കുക എന്നാൽ പ്രൊട്ടസ്റ്റന്‍റുകാരെ സംബന്ധിച്ചിടത്തോളം പാപ്പാത്വ ആരാധനയെ നിർബ ന്ധിതമാക്കുക എന്നതാണ്. നാലാം കല്പ്പന എന്തെന്ന് മനസ്സിലാക്കിയവർ സത്യ ശബ്ദത്തിനുപകരം വ്യാജശബ്ബത്തിനെ അനുഷ്ഠിച്ചാൽ, ആര് വ്യാജ ശബ്ബത്തിനെ നിർമ്മിച്ചുവോ അവർക്ക് ആദരവ് കൊടുക്കുകയാണ്. ഒരു മതേതര ശക്തി, മതപരമായ ഒരു വിശ്വാസത്തെ അടിച്ചേല്പിക്കുമ്പോൾ, സഭകൾ മൃഗത്തിന് ഒരു പ്രതിമ നിർമ്മിക്കുകയാണ്. അതുകൊണ്ട് അമേര ക്കൻ ഐക്യനാടുകളിൽ ഞാറാഴ്ച ആചാരം നിർബന്ധിതമാക്കുമ്പോൾ മൃഗത്തേയും അതിന്‍റെ പ്രതിമയേയും നമസ്കരിക്കുന്നത് നിർബന്ധിതമാക്കുകയാണ്.GCMal 511.2

    കഴിഞ്ഞ തലമുറയിലെ ക്രിസ്ത്യാനികൾ ഞായറാഴ്ച അനുഷ്ഠിച്ചിരുന്നു. വേദപുസ്തക ശബ്ദത്തിനെ അനുഷ്ഠിക്കുന്നു എന്ന വിശ്വാസത്തിലായിരുന്നു അവർ ഞായറാഴ്ച ആചരിച്ചിരുന്നത്. എല്ലാ സഭകളിലും ഇന്നും യഥാർത്ഥ ക്രിസ്ത്യാനികളുണ്ട്. ഞായർ ശബ്ബത്താണെന്ന് അവർ വിശ്വസിക്കുന്നു. അവരുടെ ആത്മാർത്ഥതയേയും സത്യസന്ധതയേയും ദൈവം അംഗീകരിക്കുന്നു. എന്നാൽ ഞായറാഴ്ച ആചാരം നിയമംമൂലം നിർബന്ധി തമാക്കുമ്പോൾ, യഥാർത്ഥ ശബ്ബത്തിനെക്കുറിച്ച് ലോകത്തിന് അറിവു ലഭിച്ചുകഴിയുമ്പോൾ, ദൈവകല്പ്പന നിഷേധിക്കുന്ന ആരും അഥവാ റോമൻ കത്തോലിക്കാ സഭയുടെ അധികാരത്തോടുകൂടിമാത്രം നിലവിൽ വന്ന ഒരു കല്പന സ്വീകരിക്കുന്നവർ ദൈവത്തെക്കാൾ അധികം പാപ്പാത്വത്തെ ആദരിക്കുകയാണ്. അയാൾ റോമിന് കൂടുതൽ ആദരവു നൽകുന്നു. റോം ഏർപ്പെടുത്തിയ സ്ഥാപനത്തെ (വ്യാജശബ്ബത്ത്) നിർബ്ബന്ധിതമാക്കിയ ശക്തിയേയും അവർ ആദരിക്കുന്നു. അവർ മൃഗത്തേയും അതിന്‍റെ പ്രതിമയേയും നമസ്കരിക്കുന്നു. തന്‍റെ അധികാരത്തിന്‍റെ അടയാളമായി ദൈവം അതിനുപകരം സ്ഥാപിച്ച സ്ഥാപനത്തെ മനുഷ്യർ നിരസിക്കുകയും റോം തന്‍റെ അധീശത്വത്തിന്‍റെ അടയാളമായി സ്ഥാപിച്ച വ്യാജശബ്ബത്തിനെ ബഹുമാനിക്കുകയും ചെയ്യുമ്പോൾ, മൃഗത്തിന്‍റെ മുദ്ര അഥവാ റോമിനോടുള്ള വിധേയത്വത്തിന്‍റെ അടയാളം അവർ സ്വീകരിക്കുകയാണ്. ഇപ്രകാരം ഈ വസ്തുത വ്യക്തമായി ജനത്തിനു മുൻപിൽ വന്നുകഴിയുമ്പോൾ മാത്രമേ, അഥവാ ദൈവക ല്പ്പന സ്വീകരിക്കണമോ എന്ന ചോദ്യം ഉന്നയിക്കപ്പെട്ടുകഴിയുമ്പോൾ മാത്രമേ ലംഘനം തുടരുന്നവർ മൃഗത്തിന്‍റെ മുദ്ര സ്വീകരിക്കുകയുള്ളു.GCMal 512.1

    മർത്യവർഗ്ഗത്തിന് നൽകപ്പെട്ടിട്ടുള്ള ഏറ്റവും ഭയാനകമായ മുന്നറിയിപ്പാണ് മൂന്നാം ദൂതന്‍റെ ദൂതിൽ ഉൾക്കൊണ്ടിരിക്കുന്നത്. കലർപ്പില്ലാതെ പകർന്നിരിക്കുന്ന ദൈവകാധമദ്യം ഒഴിക്കപ്പെടേണ്ടി വരുന്ന പാപം ഭയങ്ക രമായിരിക്കും. ഈ പ്രധാനപ്പെട്ട കാര്യത്തെക്കുറിച്ച് മനുഷ്യർ അജ്ഞതയിൽ കഴിയുവാൻ പാടില്ല. ദൈവത്തിന്‍റെ ന്യായവിധി ഭൂമിയുടെമേൽ വരുന്നതിനുമുൻപ് ഈ പാപത്തെക്കുറിച്ചുള്ള മുന്നറിയിപ്പ് ലോകത്തിന് നൽകേണ്ടതാണ്. തങ്ങൾ എന്തുകൊണ്ട് ശിക്ഷിക്കപ്പെടുന്നു എന്ന് ഏവരും മനസ്സിലാക്കേണ്ടതാണ്. അതിൽനിന്ന് രക്ഷപെടുവാനുള്ള സന്ദർഭവും അവർക്ക് നൽകേണ്ടതാണ്. ഒന്നാം ദൂതന്‍റെ ദൂത് സകല ജാതിയും ഗോത്രവും ഭാഷയും വംശവും ആയവരോടുള്ള ദൂതാണ്. മൂന്നാം ദൂതന്‍റെ ദൂതും അതിൽപെട്ടതും, ഒന്നാം ദൂതന്‍റെ ദൂതുപോലെ സകലജനത്തിനും വേണ്ടിയുള്ളതാണ്.... ഉച്ചത്തിൽ വിളിച്ചുപറയേണ്ട ഒരു മുന്നറിയിപ്പാണതെന്ന് പ്രവചനത്തിൽ കാണുന്നു. ആകാശമധ്യേ പറക്കുന്ന ദൂതൻ നൽകുന്ന ദൂത്, ലോകത്തിന്‍റെ ശ്രദ്ധ പിടിച്ചുകൊള്ളും.GCMal 512.2

    ഈ വലിയ പോരാട്ടത്തിൽ ക്രിസ്തീയ സഭ രണ്ട് വിഭാഗങ്ങളായി വിഭജിക്കപ്പെടും. ദൈവകല്പന പ്രമാണിക്കുന്നവരും യേശുവിന്‍റെ വിശ്വാസമുള്ളവരുമായ ഒരുകൂട്ടം, മൃഗത്തേയും അതിന്‍റെ പ്രതിമയേയും നമസ്കരിക്കുകയും അതിന്‍റെ മുദ്ര സ്വീകരിക്കുകയും ചെയ്യുന്ന വേറൊരു കൂട്ടം . സഭയും രാഷ്ടവും ഒരുമിച്ച് ചേർന്ന് ചെറിയവരും വലിയവരും സമ്പന്നന്മാരും ദരിദ്രന്മാരും സ്വതന്തന്മാരും ദാസന്മാരുമായ എല്ലാവരേയും മൃഗത്തിന്‍റെ മുദ ഏൽക്കുവാൻ നിർബന്ധിക്കുമെങ്കിലും, ദൈവത്തിന്‍റെ ജനം അത് സ്വീകരിക്കുകയില്ല. പത്മൊസ് ദ്വീപിലെ പ്രവാചകൻ, മൃഗത്തോടും അതിന്‍റെ പ്രതിമയോടും പേരിന്‍റെ സംഖ്യയോടും ജയിച്ചവർ ദൈവത്തിന്‍റെ വീണകൾ പിടി ച്ചുകൊണ്ട് പളുങ്കുകടലിന്നരികെ നിൽക്കുന്നത് കണ്ടു. അവർ ദൈവത്തിന്‍റെ ദാസനായ മോശെയുടെ പാട്ടും കുഞ്ഞാടിന്‍റെ പാട്ടും പാടി (വെളി.15:2,3).GCMal 513.1