Loading...
Larger font
Smaller font
Copy
Print
Contents
വന്‍ പോരാട്ടം - Contents
  • Results
  • Related
  • Featured
No results found for: "".
  • Weighted Relevancy
  • Content Sequence
  • Relevancy
  • Earliest First
  • Latest First

    അദ്ധ്യായം 9—സ്വിറ്റ്സർലന്‍റുകാരനായ നവീകരണ കർത്താവ്

    സഭ നട്ടുവളർത്തുന്നതിനുള്ള ദൈവിക പദ്ധതിതന്നെ സഭയുടെ നവീകരണത്തിനുള്ള പ്രവർത്തക സംഘങ്ങളുടെ തെരഞ്ഞെടുപ്പിലും കാണാം. നേതാക്കൾ എന്ന നിലയിൽ ജനങ്ങളുടെ ആദരവും പ്രശംസയും ഏറ്റുവാങ്ങി ശീലിച്ച, പദവിയും സമ്പത്തുമുള്ള, ലോകത്തിന്‍റെ വലിയ മനുഷ്യരെ ആ സ്വർഗ്ഗീയ അദ്ധ്യാപകൻ പിന്നിട്ടുപോയി. സമസൃഷ്ടങ്ങളോട് സഹാനുഭൂതി പ്രകടിപ്പിക്കത്തക്കവിധം രൂപപ്പെടുവാനോ, നസത്തിലെ വിനീതനായ പുരു ഷന്‍റെ സഹകാരികൾ ആകുവാനോ കഴിയാത്തവിധം അവർ തങ്ങളുടെ പൊങ്ങച്ചത്തിൽ സ്വാഭിമാനം കൊള്ളുന്നവരും അഹങ്കാരികളും ആയിരുന്നു. “എന്നെ അനുഗമിക്ക, ഞാൻ നിങ്ങളെ മനുഷ്യരെ പിടിക്കുന്നവർ ആക്കും” എന്ന വിളി (മത്താ. 4:19) വിദ്യാഭ്യാസമില്ലാത്ത, കഠിനാദ്ധ്വാനികളായ ഗലീ ലയിലെ മീൻപിടുത്തക്കാരോടാണ് സംബോധന ചെയ്യപ്പെട്ടത്. ഈ ശിഷ്യ ന്മാർ താഴ്മയുള്ളവരും പഠിപ്പിക്കാവുന്നവരും ആയിരുന്നു. അവരുടെ കാലത്തിലെ വ്യാജോപദേശങ്ങളുടെ സ്വാധീനം അവരുടെമേൽ എത്ര കുറവായിരുന്നുവോ അത്ര മാത്രം വിജയകരമായി ക്രിസ്തുവിന് അവരെ തന്‍റെ ശുശ്രൂഷയ്ക്കായി പഠിപ്പിക്കാനും പരിശീലിപ്പിക്കാനും കഴിഞ്ഞു. വലിയ നവീകരണത്തിന്‍റെ ദിവസങ്ങളിലും അങ്ങനെതന്നെ ആയിരുന്നു. പ്രധാനപ്പെട്ട നവീകരണ കർത്താക്കൾ എളിയ ജീവിതം നയിച്ചിരുന്നവരായിരുന്നു. അവർ അവരുടെ കാലത്തെ ഏതെങ്കിലും പദവിയുടെ അഹങ്കാരത്തിൽനിന്നും മതഭ്രാന്തിന്‍റെയും പൌരോഹിത്യ തന്ത്രങ്ങളുടേയും സ്വാധീനത്തിൽനിന്നും മിക്കവാറും സ്വതന്ത്രരായിരുന്നു. വലിയ ഫലം നേടാൻ എളിയ ഉപകരണങ്ങളെ ഉപയോഗിക്കുക എന്നുള്ളത് ദൈവത്തിന്‍റെ പദ്ധതി ആയിരുന്നു. അങ്ങനെയാകുമ്പോൾ മഹത്വം മനുഷ്യന് നൽകപ്പെടുകയില്ല. പ്രത്യുത ദൈവത്തിന്‍റെ സ്വന്ത ഇഷ്ടം ഇച്ഛിക്കുന്നതിനും പ്രവർത്തിക്കുന്നതിനും മനുഷ്യരിലൂടെ പ്രവർത്തിക്കുന്ന, ദൈവം മഹത്വപ്പെടും.GCMal 194.1

    സാക്സണിയിലെ ഒരു ഖനിത്തൊഴിലാളിയുടെ ഭവനത്തിൽ ലൂഥറിന്‍റെ ജനനത്തിനു ഏതാനും ആഴ്ചകൾക്കുശേഷം ആൽപ്സിൽ ഉള്ള ഒരു പശു പാലകന്‍റെ വീട്ടിൽ അൾറിക് സ്വിംഗ്ളി ജാതനായി. സ്വിംഗ്ളിയുടെ ചെറുപ്പകാല ചുറ്റുപാടുകളും ആദ്യകാലപരിശീലനവും ഭാവിയിലെ ദൗത്യത്തിന് അദ്ദേഹത്തെ ഒരുക്കുന്ന തരത്തിലുള്ളതായിരുന്നു. സ്വാഭാവിക പ്രതാപം, സൗന്ദര്യം, ഗംഭീരമായ ഔന്നത്യം എന്നീ രംഗങ്ങളുടെ ഇടയിൽ വളർത്തപ്പെട്ട അദ്ദേഹത്തിന്‍റെ മനസ്സ് ദൈവത്തിന്‍റെ മഹത്വം, ശക്തി, പ്രതാപം എന്നിവയുടെ അവബോധത്താൽ നേരത്തേതന്നെ ഉൽബോധിപ്പിക്കപ്പെട്ടിരുന്നു. അദ്ദേഹത്തിന്‍റെ സ്വദേശത്തിലെ പർവ്വതപ്രദേശങ്ങളിൽ നടന്ന ധീരപ്രവൃത്തികളുടെ ചരിത്രം തന്‍റെ ചെറുപ്പകാലത്തിലെ അഭിലാഷങ്ങളെ ഉത്തേജിപ്പിച്ചു. തന്‍റെ ഭക്തയായ വലിയമ്മച്ചിയിൽനിന്നും ഏതാനും വിലയേറിയ വേദപുസ്തക കഥകൾ അദ്ദേഹം കേട്ടിരുന്നു. അവ സഭയുടെ പാരമ്പര്യത്തിൽനിന്നും ഐതീഹ്യങ്ങളിൽനിന്നും ശേഖരിച്ചവയായിരുന്നു. ഗോതപിതാക്കന്മാരുടേയും പ്രവാചകന്മാരുടേയും ധീരപ്രവൃത്തികൾ, പാലസ്തീനിലെ കുന്നുകളിൽ ആടുമേയിച്ചു നടന്ന ഇടയന്മാരോടു ദൂതന്മാർ സംസാരിച്ചത്, ബേത്ലേഹെമിലെ ശിശു, കാൽവറിയിലെ ക്രിസ്തു എന്നിവയെല്ലാം അതീവ താത്പര്യത്തോടെ അദ്ദേഹം കേട്ടിരുന്നു.GCMal 195.1

    ജോൺ ലൂഥറിനെപ്പോലെ, സ്വിംഗ്ളിയുടെ അപ്പനും മകന്‍റെ വിദ്യാ ഭ്യാസം ആഗ്രഹിക്കുകയും അവനെ നേരത്തേതന്നെ സ്വന്തസ്ഥലത്തുനിന്ന് അയയ്ക്കുകയും ചെയ്തു. അവന്‍റെ മനസ്സ് വേഗത്തിൽ വികസിച്ചു. അവനെ പഠിപ്പിക്കാൻ പറ്റിയ അദ്ധ്യാപകരെ എവിടെ കിട്ടും എന്ന ചോദ്യം പെട്ടെന്നുണ്ടായി. പതിമൂന്നാമത്തെ വയസ്സിൽ അദ്ദേഹം സ്വിറ്റ്സർലന്‍റിലെ പ്രശസ്ത വിദ്യാലയം ഉണ്ടായിരുന്ന ബേണിലേക്കുപോയി. ഏതു വിധേനയും ജീവിതത്തിന്‍റെ പ്രതീക്ഷകളെ ഉണക്കിക്കളയുന്ന ഒരു അപായ ഭീഷണി ഇവിടെ ഉയർത്തപ്പെട്ടു. അദ്ദേഹത്തെ സന്യാസിമഠത്തിലേക്ക് വശീകരിക്കാൻ ക്രിസ്തീയ സന്യാസിമാർ കഠിന പ്രയത്നം ചെയ്തു. അന്ന് പൊതുജന പ്രീതിക്കുവേണ്ടി ഡൊമിനിക്കൻ സന്യാസിമാരും ഫ്രാൻസിസ്കൻ സന്യാസിമാരും പരസ്പരം മത്സരത്തിലായിരുന്നു. പള്ളികളുടെ പകിട്ടാർന്ന അലങ്കാരങ്ങൾ, ആചാരങ്ങളുടെ ഗംഭീര പ്രകടനങ്ങൾ, കീർത്തികേട്ട തിരുശേഷിപ്പുകളുടെ ആകർഷണങ്ങൾ, അത്ഭുതം പ്രവർത്തിക്കുന്ന വിഗ്രഹങ്ങൾ എന്നി വയാൽ ഇത് ഉറപ്പാക്കാൻ അവർ പ്രയത്നിച്ചു.GCMal 195.2

    ഈ നിപുണനായ വിദ്യാർത്ഥിയെ കിട്ടിയാൽ തങ്ങൾക്ക് ലാഭവും ബഹുമതിയും ഉറപ്പാക്കാമെന്ന് ബേണിലെ ഡൊമനിക്കൻ സന്യാസിമാർ കണ്ടു. മനുഷ്യരെ തങ്ങളുടെ ശുശ്രൂഷകളിലേക്ക് ആകർഷിച്ച്, അങ്ങനെ ആദായം വർദ്ധിപ്പിക്കാൻ അവർ നടത്താറുള്ള എല്ലാ ആഡംബര പ്രകടനത്തേക്കാളും, അദ്ദേഹത്തിന്‍റെ അത്യന്തമായ യുവത്വം, എഴുത്തുകാരനും പ്രാസംഗകനും എന്ന നിലയിലുള്ള സ്വാഭാവിക കഴിവുകൾ, കവിതയിലും സംഗീതത്തിലു മുള്ള ഉജ്ജ്വല കലാവാസന എന്നിവയെല്ലാം കൂടുതൽ ഫലപ്രദമാണെന്ന് അവർ മനസ്സിലാക്കി. തട്ടിപ്പും മുഖസ്തുതിയുംകൊണ്ട് പ്രലോഭിപ്പിച്ച് സ്വിംഗ്ളിയെ തങ്ങളുടെ ആശ്രമത്തിൽ പ്രവേശിപ്പിക്കാൻ അവർ പ്രയത്നിച്ചു. ലൂഥർ ഒരു സ്കൂൾ വിദ്യാർത്ഥിയായിരുന്ന കാലത്ത് ആശ്രമത്തിലെ ഒരു ഇടുങ്ങിയ മുറിയിൽ സ്വയം മറവുചെയ്യപ്പെട്ടു; ദൈവത്തിന്‍റെ ദിവ്യ സംരക്ഷണം അദ്ദേഹത്തെ രക്ഷിക്കാതെയിരുന്നെങ്കിൽ താൻ ലോകത്തിന് നഷ്ടമാകുമായിരുന്നു. അതേ ആപത്ത് അഭിമുഖീകരിക്കാൻ സ്വിംഗ്ളി അനുവദി ക്കപ്പെട്ടില്ല. സന്യാസിമാരുടെ ഹീനമായ ഉദ്ദേശത്തെക്കുറിച്ചുള്ള അറിവ് അദ്ദേ ഹത്തിന്‍റെ പിതാവിന് ദൈവകാരുണ്യത്താൽ ലഭിച്ചു. വിലകെട്ടതും അലസവുമായ സന്യാസ ജീവിതത്തെ തന്‍റെ മകൻ പിന്തുടരുന്നത് അനുവദിക്കാൻ പിതാവിന് താത്പര്യമില്ലായിരുന്നു. മകന്‍റെ ഫലപ്രദമായ ഭാവി സ്തംഭനാവസ്ഥയിൽ ആണെന്ന് കണ്ട് അദ്ദേഹം, താമസിയാതെ വീട്ടിലേക്ക് മടങ്ങാൻ അവനെ നിർദ്ദേശിച്ചു.GCMal 196.1

    ആജ്ഞ അനുസരിക്കപ്പെട്ടു; എങ്കിലും യുവാവിന് തന്‍റെ ജന്മസ്ഥലത്ത് ദീർഘനാൾ സംതൃപ്തനായിരിക്കാൻ കഴിഞ്ഞില്ല. അദ്ദേഹം ഉടനെ ബാസലിൽ പഠനം പുനരാരംഭിച്ചു. ഇവിടെ വച്ചാണ് സ്വിംഗ്ളി ആദ്യമായി ദൈവ ത്തിന്‍റെ സൗജന്യമായ കൃപയുടെ സുവിശേഷം കേൾക്കുന്നത്. പുരാതന ഭാഷാദ്ധ്യാപകനായിരുന്ന വിറ്റംബാച്ച് ഗ്രീക്കും എബ്രായ ഭാഷയും പഠിപ്പിച്ചു കൊണ്ടിരുന്നപ്പോൾ, വേദപുസ്തകത്തിലേക്ക് നയിപ്പിക്കപ്പെടുകയും അങ്ങനെ അദ്ദേഹത്തിന്‍റെ കീഴിൽ ഉണ്ടായിരുന്ന വിദ്യാർത്ഥികളുടെ മനസ്സിലേക്ക് ദിവ്യ പ്രകാശകിരണങ്ങൾ പതിക്കുവാൻ ഇടവരുകയും തത്വചിന്തകന്മാരും, അദ്ധ്യാപകരും പഠിപ്പിക്കുന്ന സിദ്ധാന്തങ്ങളേക്കാൾ അതിപുരാതനവും, വിലയേറിയതുമായ, കൂടുതൽ ശ്രേഷ്ഠ സത്യം ഉണ്ടെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. പാപിയുടെ ഏക ഉദ്ധാരണം ക്രിസ്തുവിന്‍റെ മരണമാണെന്നുള്ള പുരാതന സത്യമായിരുന്നു അത്. സ്വിംഗ്ളിക്ക്, ഉദയത്തിനുമുൻപ് വരുന്ന പ്രകാശത്തിന്‍റെ ആദ്യകിരണങ്ങൾ പോലെ ആയിരുന്നു ആ വാക്കുകൾ.GCMal 196.2

    തന്‍റെ ജീവിത തുറയിൽ സേവനമനുഷ്ഠിക്കുവാൻ ബാസലിൽനിന്ന് സ്വിംഗ്ളി പെട്ടെന്ന് വിളിക്കപ്പെട്ടു. സ്വന്തദേശത്തുനിന്നും അധികം ദൂരെയല്ലാത്ത ആൽപ്സ് പർവ്വതനിരകളിലുള്ള ഒരു ഇടവക ആയിരുന്നു അദ്ദേഹത്തിന്‍റെ ആദ്യത്തെ പ്രവർത്തനസ്ഥലം. പൗരോഹിത്യപട്ടം ലഭിച്ചതിനുശേഷം, ദിവ്യസത്യത്തെ ആരായുന്നതിന് പൂർണ്ണാത്മാവോടെ തന്നെത്താൻ സമർപ്പി ക്കപ്പെട്ടിരുന്നു; “ക്രിസ്തുവിന്‍റെ ആട്ടിൻകൂട്ടം ആരുടെ പക്കൽ ഭാരമേല്പിക്കപ്പെട്ടിരിക്കുന്നു എന്നു താൻ എത്രമാത്രം അറിഞ്ഞിരിക്കേണ്ടതാണെന്ന് അദ്ദേഹത്തിന് നല്ല ഗ്രാഹ്യമുണ്ടായിരുന്നു; എന്ന് ഒരു സഹനവീകരണകർത്താവ് പറഞ്ഞിരിക്കുന്നു. വേദപുസ്തകം ആരായുന്തോറും റോമിന്‍റെ മതനിന്ദയും വചന സത്യങ്ങളും തമ്മിലുള്ള വൈരുദ്ധ്യം കൂടുതൽ തെളിവായി വന്നു കൊണ്ടിരുന്നു. ബൈബിൾ ദൈവവചനവും തെറ്റുപറ്റാത്തെ സമ്പൂർണ്ണ നിയമവും ആകയാൽ അദ്ദേഹം തന്നെത്തന്നെ അതിനായി സമർപ്പിച്ചു. അത് അതിന്‍റെ സ്വന്തം വ്യാഖ്യാതാവായിരിക്കണമെന്ന് അദ്ദേഹം മനസ്സിലാക്കി. മുൻവിധിയോടുകൂടിയ സിദ്ധാന്തമൊ ഉപദേശമൊ നിലനിറുത്താനായിട്ട് വേദ പുസ്തകം വിശദീകരിക്കാൻ അദ്ദേഹം തുനിഞ്ഞില്ല. എന്നാൽ സ്പഷ്ടമായതും നേരിട്ടുള്ളതുമായ അതിന്‍റെ ഉപദേശങ്ങൾ എന്താണെന്ന് പഠിക്കുന്നത് തന്‍റെ കടമയായി കരുതി. അതിന്‍റെ ശരിയായും മുഴുവനായും ഉള്ള അർത്ഥം ഗ്രഹിക്കുന്നതിന് സ്വന്തമായി ചെയ്യാവുന്നതെല്ലാം അദ്ദേഹം ആരാഞ്ഞു. കൂടാതെ പ്രാർത്ഥനയോടും ആത്മാർത്ഥതയോടുംകൂടെ അന്വേഷിക്കുന്ന എല്ലാവർക്കും ലഭിക്കുമെന്ന് പറഞ്ഞിട്ടുള്ള പരിശുദ്ധാത്മ സഹായത്തിനായും അദ്ദേഹം പ്രാർത്ഥിച്ചു.GCMal 197.1

    തിരുവെഴുത്തുകൾ മനുഷ്യനിൽ നിന്നല്ല ദൈവത്തിൽനിന്ന് വരുന്നു. ആ പ്രഭാഷണം ദൈവത്തിൽനിന്ന് വരുന്നു എന്ന് മനസ്സിലാക്കാനുള്ള പരിജ്ഞാനവും ദൈവം തരും. ദൈവവചനം. .. പരാജയപ്പെടാൻ സാധ്യമല്ല; അതു പ്രശോഭിക്കുന്നതാണ്; അത് സ്വയം പഠിപ്പിക്കുന്നു; വെളിപ്പെടുത്തുന്നു, എല്ലാ കൃപയാലും രക്ഷയാലും അത് ആത്മാവിനെ പ്രകാശിപ്പിക്കുന്നു, അത് ദൈവത്തിൽ ആശ്വസിപ്പിക്കുന്നു, താഴ്ചയുള്ളവനാക്കുന്നു. അത് അവകാശം നഷ്ടപ്പെടുത്തുകപോലും ചെയ്തിട്ട് ദൈവത്തെ ആശ്ലേഷിക്കുന്നു എന്ന് സ്വംഗളി പറഞ്ഞു. ഈ വാക്കുകളുടെ സത്യാവസ്ഥ സ്വിംഗ്ളി സ്വയം തെളിയിക്കുകയുണ്ടായി. ഈ സമയത്തെ അനുഭവത്തെക്കുറിച്ചു പറഞ്ഞുകൊണ്ട് അദ്ദേഹം പിന്നീട് എഴുതി: “വിശുദ്ധഗ്രന്ഥത്തിന് എന്നെത്തന്നെ കീഴ്പെടു ത്തുവാൻ ഞാൻ തുടങ്ങിയപ്പോൾ, തത്വശാസ്ത്രവും വേദശാസ്ത്രവും എല്ലായ്പോഴും എന്നോട് മല്ലിട്ടുകൊണ്ടിരുന്നു. ഒടുവിൽ ഞാൻ ഈ ചിന്തയിലേക്ക് വന്നു: “കള്ളം പറയുന്നവരെ അങ്ങ് തടയുകയും ദൈവത്തിന്‍റെ ലളിതമായ വചനത്തിൽനിന്നുമാത്രം ദൈവത്തിന്‍റെ അർത്ഥം ഗ്രഹിക്കട്ടെ, പിന്നെ ഞാൻ ദൈവത്തോട് അവന്‍റെ വെളിച്ചത്തിനായി യാചിക്കുവാൻ ആരംഭിക്കുകയും, അങ്ങനെ ദൈവവചനം എനിക്കു വളരെ എളുപ്പമായിത്തുടങ്ങുകയും ചെയ്തു”. - Ibid. b. 8, ch. 6. GCMal 197.2

    സ്വിംഗ്ളി പ്രസംഗിച്ച തത്വോപദേശം ലൂഥറിൽനിന്നും കിട്ടിയവയായിരുന്നില്ല. അത് ക്രിസ്തുവിന്‍റെ തത്വോപദേശമായിരുന്നു. സ്വിറ്റ്സർലന്‍റിന്‍റെ നവീകരണകർത്താവ് ഇപ്രകാരം പറഞ്ഞു: ”GCMal 198.1

    ലൂഥർ ക്രിസ്തുവിനെ പ്രസംഗിക്കുന്നുവെങ്കിൽ, ഞാൻ ചെയ്യുന്നതുതന്നെ അദ്ദേഹവും ചെയ്യുന്നു. ഞാൻ ക്രിസ്തുവിലേക്കാനയിച്ച ആത്മാക്കളേക്കാൾ അധികം ആത്മാക്കളെ അദ്ദേഹം ആനയിച്ചിട്ടുണ്ട്. അതങ്ങനെ ആയിരിക്കട്ടെ. എന്നാൽ ക്രിസ്തുവിന്‍റേതല്ലാതെ മറ്റൊരു നാമവും ഞാൻ വഹിക്കുന്നില്ല; ഞാൻ അവന്‍റെ പടയാളിയാണ്, അവൻ മാത്രമാണെന്‍റെ നേതാവ്. ഒരിക്കലും ഒരു വരിപോലും ഞാൻ ലൂഥറിനെഴുതിയിട്ടില്ല; ലൂഥർ എനിക്കും എഴുതിയിട്ടില്ല. അതെന്തുകൊണ്ട്? - ദൈവാത്മാവിന്‍റെ സാക്ഷ്യം എത്രമാത്രം ഏകരൂപേണയാണെന്ന് എല്ലാവർക്കും പ്രകടമാകുന്നതിനായി, ഞങ്ങൾക്കു പരസ്പരം ആശയവിനിമയമൊന്നും ഇല്ലാതിരുന്നിട്ടും, യേശുക്രിസ്തുവിന്‍റെ ഉപദേശം സംബന്ധിച്ച് ഞങ്ങൾ യോജിപ്പുള്ളവരായിരുന്നു.”- D'Aubigne, b.8, ch. 9.GCMal 198.2

    1516-ൽ ഐൻസിഡെലിൻ എന്ന സ്ഥലത്തെ കോൺവെന്റിൽ പ്രസംഗകനാകുവാൻ സ്വിംഗ്ളി ക്ഷണിക്കപ്പെട്ടു. ഇവിടെ അദ്ദേഹത്തിന് റോമിന്‍റെ അഴിമതികളെ കൂടുതൽ സൂക്ഷ്മമായി വീക്ഷിക്കുവാൻ സാധിച്ചു. നവീകരണ കർത്താവ് എന്ന നിലയിൽ തന്‍റെ സ്വദേശമായ ആൽപ്സിനപ്പുറം അനുഭവപ്പെടുന്ന ഒരു സ്വാധീനം താൻ ചെലുത്തണമായിരുന്നു. അത്ഭുതങ്ങൾ പ്രവർ ത്തിക്കുവാൻ ശക്തിയുണ്ടെന്നു പറയപ്പെട്ടിരുന്ന ഒരു കന്യകയുടെ വിഗ്രഹമായിരുന്നു, ഐൻസിഡെലിനിലെ ആകർഷണങ്ങളിൽ പ്രധാനപ്പെട്ടത്. കോൺവെന്റിന്‍റെ പ്രവേശനകവാടത്തിനുമുകളിൽ ഇപ്രകാരം കൊത്തിവെച്ചിരുന്നു. പൂർണ്ണമായ പാപമോചനം ഇവിടെനിന്നും കരസ്ഥമാക്കാവുന്നതാണ്'. - Ibid., b. 8. ch. 5. എല്ലാ കാലത്തും തീർത്ഥാടകർ കന്യകയുടെ ഈ പുണ്യസങ്കേതത്തിൽ അഭയം പ്രാപിച്ചിരുന്നു. എന്നാൽ വർഷംതോറും ഉള്ള പ്രതിഷ്ഠയുടെ വലിയ പെരുന്നാളിൽ സ്വിറ്റ്സർലന്റിന്‍റെ എല്ലാ ഭാഗത്തുനിന്നും, കൂടാതെ ഫ്രാൻസിൽ നിന്നും, ജർമ്മനിയിൽനിന്നുപോലും വലിയ പുരുഷാരം ഇവിടെ എത്തിയിരുന്നു. ഈ കാഴ്ച കണ്ട് മനംനൊന്ത് സ്വിംഗ്ളി, ഈ അന്ധവിശ്വാസത്തിനടിമകളായവരോട് സുവിശേഷത്തിലൂടെയുള്ള സ്വാതന്ത്ര്യം ഉത്ഘോഷിക്കുവാനുള്ള അവസരം കണ്ടെത്തിGCMal 198.3

    അദ്ദേഹം ഇപ്രകാരം പറഞ്ഞു: “സൃഷ്ടിയുടെ ഏതെങ്കിലും ഭാഗത്ത് ഉള്ളതിനേക്കാൾ കൂടുതലായി ദൈവം ഈ ദൈവാലയത്തിൽ ഉണ്ടെന്ന് സങ്കല്പിക്കരുത്. നിങ്ങൾ ഏതെല്ലാം രാജ്യങ്ങളിൽ താമസിച്ചിരുന്നാലും ദൈവം നിങ്ങളുടെ ചുറ്റിലും ഉണ്ട്; അവൻ നിങ്ങളുടെ പ്രാർത്ഥന കേൾക്കുകയും ചെയ്യുന്നു.... പ്രയോജനപ്രദമല്ലാത്ത ജോലികൾ, ക്ലേശകരമായ തീർത്ഥാടനങ്ങൾ, നേർച്ചകൾ, വിഗ്രഹങ്ങൾ, കന്യകയ്ക്കൊ വിശുദ്ധന്മാർക്കൊ വേണ്ടിയുള്ള സ്തുതിഗീതങ്ങൾ, എന്നിവയ്ക്ക് ദൈവപ്രീതി ഉറപ്പാക്കാൻ സാധിക്കുമോ? വാക്കുകളുടെ പെരുപ്പം ഉൾക്കൊള്ളുന്ന പ്രാർത്ഥനകൊണ്ട് എന്ത് ലഭിക്കും? സന്യാസികളുടെ പളപളപ്പുള്ള ശിരോവസ്ത്രംകൊണ്ടും മുണ്ടനംചെയ്ത തലകൊണ്ടും നീണ്ടുതൂങ്ങുന്ന കുപ്പായംകൊണ്ടും സ്വർണ്ണ ചിത്രത്തയ്യൽ ഉള്ള ചെരുപ്പുൾകൊണ്ടും എന്ത് നേട്ടം?... ദൈവം നമ്മുടെ ഹൃദയങ്ങളെയാണ് നോക്കുന്നത്; നമ്മുടെ ഹൃദയങ്ങളാകട്ടെ, ദൈവത്തിൽനിന്ന് അകലെയും”. “ഒരിക്കൽ ക്രൂശിൽ അർപ്പിക്കപ്പെട്ട ക്രിസ്തുവിന്‍റെ യാഗം നിത്യതയോളം എല്ലാ വിശ്വാസികളുടേയും പാപങ്ങൾക്ക് പരിഹാരമാണ് എന്ന് അദ്ദേഹം പറഞ്ഞു. - Ibid., b.8, ch.5.GCMal 199.1

    അനേക കേൾവിക്കാർക്ക് ഈ പഠിപ്പിക്കൽ സ്വാഗതാർഹം അല്ലായിരുന്നു. തങ്ങളുടെ അദ്ധ്വാനമേറിയ യാത്രകൾ വെറുതെയായി എന്ന് പറഞ്ഞപ്പോൾ അത് കൈപ്പേറിയ നിരാശയായിത്തീർന്നു. ക്രിസ്തുവിലുടെ സൗജന്യമായി ലഭിക്കുന്ന പാപക്ഷമ അവർക്ക് ഉൾക്കൊള്ളുവാൻ കഴിഞ്ഞില്ല. റോം അവർക്കു വേണ്ടി അടയാളപ്പെടുത്തിയ സ്വർഗ്ഗത്തിലേക്കുള്ള പഴയ വഴി അവർക്ക് തൃപ്തിയായിരുന്നു. പൂർവ്വാധികം മെച്ചപ്പെട്ട എന്തെങ്കിലും അന്വേഷിക്കുന്നതിലുള്ള ഉത്ക്കണ്ഠയിൽനിന്നും അവർ ഉള്ളിൽ ഒതുങ്ങിക്കൂടി. ഹൃദയ വിശുദ്ധിയെ അന്വേഷിക്കുന്നതിനേക്കാൾ അവർക്ക് എളുപ്പം രക്ഷയ്ക്കുവേണ്ടി പുരോഹിതന്മാരേയും പോപ്പിനേയും ആശ്രയിക്കുക എന്നതായിരുന്നു.GCMal 199.2

    എന്നാൽ വേറൊരു സമൂഹം ക്രിസ്തുവിലൂടെ ഉള്ള വീണ്ടെടുപ്പിൻ വാർത്ത ആഹ്ലാദത്തോടെ അംഗീകരിച്ചു. അവർക്ക് ആത്മസമാധാനം കൊടുക്കുവാൻ, റോം ആധികാരികമായി ആവശ്യപ്പെട്ടിരുന്ന ആചാരങ്ങൾക്ക് സാധിച്ചില്ല. രക്ഷകന്‍റെ രക്തം അവരുടെ സംതൃപ്തിക്കായി വിശ്വാസത്താൽ അവർ സ്വീകരിച്ചു. ഇക്കൂട്ടർ തങ്ങളുടെ ഭവനങ്ങളിലേക്ക് പോയിട്ട് തങ്ങൾ സ്വീകരിച്ച അമൂല്യവെളിച്ചം മറ്റുള്ളവർക്ക് വെളിപ്പെടുത്തിക്കൊടുത്തു. അങ്ങനെ സത്യം കുഗ്രാമത്തിൽനിന്ന് കുഗ്രാമത്തിലേക്കും പട്ടണത്തിൽനിന്ന് പട്ടണത്തിലേക്കും എത്തിച്ചതിന്‍റെ ഫലമായി കന്യകയുടെ പള്ളിയിലെ തീർത്ഥാടകരുടെ എണ്ണം കുറഞ്ഞു. വഴിപാടുകൾ കുറഞ്ഞതിന്‍റെ ഫലമായി സ്വിംഗ്ളിയുടെ ശമ്പളം കുറഞ്ഞു. അതിൽനിന്നായിരുന്നു സ്വിംഗ്ളിക്ക് ശബളം കൊടുത്തിരുന്നത്. എങ്കിലും മതഭ്രാന്തിന്‍റേയും അന്ധവിശ്വാസത്തിന്‍റേയും ശക്തി ഉടയ്ക്കപ്പെട്ടത് അദ്ദേഹത്തിന്‍റെ സന്തോഷത്തിന് കാരണമായി.GCMal 199.3

    സ്വിംഗ്ളി ചെയ്തുകൊണ്ടിരുന്ന വേലയെപ്പറ്റി സഭാഭരണാധികാരികൾ അജ്ഞരായിരുന്നില്ല, പക്ഷെ തൽക്കാലത്തേക്ക് അവർ അതിൽ ഇടപെട്ടില്ല എന്നുമാത്രം. എന്നിട്ടും തങ്ങളുടെ വശത്തേക്ക് സ്വാധീനിക്കാം എന്ന് ആശിച്ചുകൊണ്ട് മധുരവചനങ്ങളാൽ അദ്ദേഹത്തെ ജയിക്കാൻ യത്നിച്ചു. അതേ സമയം പൊതുജന ഹൃദയങ്ങളിൽ സത്യം ഒരു സ്വാധീനം ആർജ്ജിച്ചു കൊണ്ടിരുന്നു.GCMal 200.1

    കൂടുതൽ വിശാല സ്ഥലത്ത് പ്രവർത്തിക്കുവാൻ ഐൻസിഡെലിനിലെ വേല അദ്ദേഹത്തെ സജ്ജമാക്കുകയും അദ്ദേഹം അവിടെ പ്രവേശിക്കുകയും ചെയ്തു. മൂന്നു വർഷത്തിനുശേഷം സൂറിച്ചിലെ ഭൂദാസനപ്പള്ളിയിലെ പ്രസം ഗക പദവിയിലേക്ക് അദ്ദേഹം വിളിക്കപ്പെട്ടു. സ്വിസ്സ് രാഷ്ടസഖ്യത്തിലെ ഏറ്റവും പ്രധാനപ്പെട്ട പട്ടണമായിരുന്നു സൂറിച്ച്. സൂറിച്ചിൽ തന്‍റെ സ്വാധീനം വ്യാപി കമായി അറിയപ്പെട്ടിരുന്നു. സൂറിച്ചിലേക്ക് ക്ഷണിച്ച പുരോഹിതർ നവീകരണത്തിൽ തല്പരരല്ലാത്തതിനാൽ അവർ അദ്ദേഹത്തിന്‍റെ കടമകളെക്കുറിച്ച് നിർദ്ദേശിച്ചു. അവർ ഇപ്രകാരം പറഞ്ഞു: “ഏറ്റവും ചെറിയവനെപ്പോലും അവഗണിക്കാതെ ഈ സഭയുടെ മുതലെടുപ്പ് വസൂലാക്കാനുള്ള എല്ലാ നട പടിയും നീ ചെയ്യണം. പ്രസംഗപീഠത്തിൽ നിന്നുകൊണ്ടും, കുമ്പസാരക്കൂട്ടിൽ ഇരുന്നുകൊണ്ടും, അവരുടെ എല്ലാ ബാധ്യതകളും ദശാംശവും കൊടുക്കാനും നേർച്ചകാഴ്ചകളാൽ സഭയോടുള്ള സ്നേഹം പ്രദർശിപ്പിക്കാനും വിശ്വാസികളെ ഗുണദോഷിക്കണം. രോഗികളിൽനിന്നും, കുർബാനയിൽനിന്നും മാത്രമല്ല, പൊതുവെ പറഞ്ഞാൽ, പൗരോഹിത്യപരമായ ഓരോ കൂദാശകളിലൂടെയും വരുമാനം വർദ്ധിപ്പിക്കാൻ നീ ശുഷ്കാന്തിയുള്ളവൻ ആയിരിക്കണം. അദ്ദേഹത്തിന്‍റെ ഉപദേശകർ ഇങ്ങനെ കൂട്ടിച്ചേർത്തു: “കൂദാശകൾ നടത്തുന്നതും, പ്രസംഗിക്കുന്നതും, ക്രിസ്തീയ സമൂഹത്തെ സംരക്ഷിക്കുന്നതും, എല്ലാം പുരോഹിതന്‍റെ ജോലിയിൽ ഉൾപ്പെട്ടതാണ്. പക്ഷെ ഇതിനൊക്കെ ആയിട്ട് നിനക്ക് ഒരു പകരക്കാരനെ നിയമിക്കാം, പ്രത്യേകിച്ചും പ്രസംഗത്തിന്. പ്രശസ്തരായ ആളുകൾക്കല്ലാതെ ആർക്കും നീ കൂദാശകൾ നടത്താൻ പാടില്ല. അതും അവർ ആവശ്യപ്പെട്ടാൽ മാത്രം. ആളുകളെ വിവേചിക്കാതെ അങ്ങനെ ചെയ്യുന്നതിൽനിന്നും നിന്നെ നിരോധിച്ചിരിക്കുന്നു”. - ibid.. b.8, ch. 6.GCMal 200.2

    ഈ നിർദ്ദേശങ്ങൾ എല്ലാം സ്വിംഗ്ളി നിശ്ശബ്ദനായി ശ്രദ്ധിച്ചു. മറുപടിയായി, തന്നെ ഈ പ്രധാന കേന്ദ്രത്തിലേക്ക് വിളിച്ച് മാനിച്ചതിന് നന്ദി പറഞ്ഞുകൊണ്ട്, താൻ കൈക്കൊള്ളാൻ ഉദ്ദേശിക്കുന്ന പ്രവർത്തനക്രമം വിശദീകരിക്കാൻ തുടങ്ങി. അദ്ദേഹം പറഞ്ഞു: “ദീർഘനാളുകൾ ആയിട്ട് ക്രിസ്തുവിന്‍റെ ജീവിതം ജനങ്ങളിൽനിന്ന് മറച്ചിരിക്കുകയാണ്. ഞാൻ മത്തായിയുടെ സുവിശേഷം മുഴുവനും അടിസ്ഥാനമാക്കി പ്രസംഗിക്കും. തിരുവചനം മാത്രം അടിസ്ഥാനപ്പെടുത്തി, അതിന്‍റെ ആഴത്തെ അറിയിച്ചുകൊണ്ട്, ഒരു പുസ്തകഭാഗം വേറൊന്നുമായി താരതമ്യപ്പെടുത്തിക്കൊണ്ട്, മനുഷ്യർ വിവേകത്തെ അന്വേഷിക്കാനുള്ള സുസ്ഥിരവും ഗൗരവവുമായ പ്രാർത്ഥനയോടുകൂടെ ഞാൻ പ്രസംഗിക്കും. ദൈവത്തിന്‍റെ മഹത്വത്തിനും, തന്‍റെ ഏക പുത്രന്‍റെ പുകഴ്ചയ്ക്കും , ആത്മാക്കളുടെ യഥാർത്ഥ രക്ഷയ്ക്കും , സത്യവിശ്വാസത്തിൽ അവർ ആത്മീയ ഉന്നതി നേടുന്നതിനും ഞാൻ എന്‍റെ ശുശൂഷ ദൈവസേ വയ്ക്കായി സമർപ്പിക്കും”. - Ibid., b.8, ch. 6. ചില പുരോഹിതന്മാർ അദ്ദേ ഹത്തിന്‍റെ പദ്ധതിയോട് പ്രതികൂലിച്ചെങ്കിലും അദ്ദേഹത്തെ അതിൽനിന്നും പിന്തിരിപ്പിക്കാൻ പരിശ്രമിക്കുകയും ചെയ്തതെങ്കിലും സ്വിംഗ്ളി ദൃഢചിത്തനായിത്തന്നെ നിലകൊണ്ടു. അദ്ദേഹം പുതിയ രീതി ഒന്നും നടപ്പിലാക്കു ന്നില്ലെന്നും ആദ്യകാലത്ത്, സഭയുടെ വിശുദ്ധകാലങ്ങളിൽ ഉപയോഗിച്ചി രുന്ന പഴയ രീതിതന്നെയാണ് ഉപയോഗിക്കുന്നതെന്നും പറഞ്ഞു.GCMal 200.3

    അദ്ദേഹം പഠിപ്പിച്ച സത്യങ്ങളോട് മുമ്പേതന്നെ താല്പര്യം ഉണ്ടായി രുന്നതിനാൽ അദ്ദേഹത്തിന്‍റെ പ്രസംഗം കേൾക്കാൻ ജനങ്ങൾ കൂട്ടം കൂട്ടമായി വന്നുതുടങ്ങി. ദീർഘകാലമായി ദൈവാരാധനയിൽ സംബന്ധിക്കാതിരുന്ന പലരും ആ കൂട്ടത്തിൽ ഉണ്ടായിരുന്നു. ക്രിസ്തുവിന്‍റെ പ്രചോദനം നൽകുന്ന ജീവിത കഥകൾ, പഠിപ്പിക്കലുകൾ, മരണം എന്നിവ സുവിശേഷങ്ങളിൽ നിന്നും വായിച്ചും വിവരിച്ചുംകൊണ്ട് അദ്ദേഹം തന്‍റെ ശുശ്രൂഷ ആരംഭിച്ചു. ഐൻസിഡെലിനിലെപ്പോലെ ഇവിടെയും ദൈവവചനം അപ്രമാദിത്വമുള്ള അധികാരമായും ക്രിസ്തുവിന്‍റെ മരണം മാത്രമാണ് ഏകയാഗമെന്നും അവതരിപ്പിച്ചു. “ഞാൻ നിങ്ങളെ രക്ഷയുടെ യഥാർത്ഥ ഉറവിടമായ ക്രിസ്തുവിലേക്കാണ് നയിക്കാൻ ഉദ്ദേശിക്കുന്നത്’ എന്ന് അദ്ദേഹം പറഞ്ഞു. - Ibid, 6.8. ch. 6. രാജ്യതന്ത്രജ്ഞരും പണ്ഡിതരും വൈദഗ്ധ്യം നേടിയ കൈത്തൊഴിലാളികളും കൃഷിക്കാരും എന്നുവേണ്ട എല്ലാ വിഭാഗത്തിൽപ്പെട്ട ആളുകളും ഈ പ്രസംഗകന്‍റെ ചുറ്റും കൂടി. അഗാധമായ താല്പര്യത്തോടെ അവർ അദ്ദേഹത്തിന്‍റെ വാക്കുകൾ ശ്രദ്ധിച്ചു. അദ്ദേഹം യാതൊരു ഭയവും കൂടാതെ ആ കാലങ്ങളിലെ തിന്മകളെയും അഴിമതികളെയും ശക്തമായി താക്കീതു ചെയ്യുകയും സൗജന്യമായ രക്ഷയെക്കുറിച്ച് .പ്രസംഗിക്കുകയും ചെയ്തു. അനേകർ ഭദ്രാസനപ്പള്ളിയിൽനിന്നും ദൈവത്തെ സ്തുതിച്ചുകൊണ്ട് മടങ്ങി. “ഈ മനുഷ്യൻ ഒരു സത്യപസംഗകനാണ്’; “അദ്ദേഹം ഈ ഈജിപ്റ്റിലെ ഇരുട്ടിൽ നിന്നും നമ്മെ മേല്പോട്ടു നയിക്കുന്ന മോശെ ആയിരിക്കും എന്ന് അവർ പറഞ്ഞു”. - Ibid., 6.8, ch.6.GCMal 201.1

    അദ്ദേഹത്തിന്‍റെ പ്രവർത്തകർ ആദ്യം അത്യുത്സാഹത്തോടെ അംഗീകരിച്ചെങ്കിലും കുറെ കഴിഞ്ഞപ്പോൾ എതിർപ്പുണ്ടായി. കിസ്തീയ സന്യാസികൾ അദ്ദേഹത്തിന്‍റെ ജോലിയെ വിഘനപ്പെടുത്താനും പഠിപ്പിക്കലുകളെ നിന്ദിക്കാനും തുടങ്ങി. നിന്ദാപൂർവ്വമായ പരിഹാസത്തോടും ആക്ഷേപത്തോടും കൂടെ അനേകർ അദ്ദേഹത്തെ ആക്രമിച്ചു. മറ്റുള്ളവർ ധിക്കാരവും ഭീഷ ണിയും ആലംബിച്ചു. എന്നാൽ “ദുഷ്ടനെ യേശുക്രിസ്തുവിങ്കലേക്ക് നേടണമെന്ന് നാം ആഗ്രഹിക്കുന്നു എങ്കിൽ നമ്മുടെ കണ്ണുകൾ പല കാര്യങ്ങൾക്കും നേരെ അടയ്ക്കണം” എന്ന് പറഞ്ഞുകൊണ്ട് സ്വിംഗ്ളി ഇതെല്ലാം ക്ഷമയോടെ സഹിച്ചു. -- Ibid., b. 6. ch. 6.GCMal 202.1

    ഈ സമയത്ത് ഒരു പുതിയ പ്രവർത്തകസംഘം നവീകരണവേല മുന്നോട്ട് നയിക്കാൻ തുടങ്ങി. ബാസലിലെ നവീകരണ പ്രസ്ഥാനത്തോട് വിശ്വാസമുള്ള ഒരു സുഹൃത്ത് ലൂഥറിന്‍റെ പുസ്തകങ്ങളുടെ വിതരണം വെളിച്ചം വിതറുന്നതിനുള്ള ശക്തിയേറിയ ഉപാധിയായിരിക്കും എന്ന് നിർദ്ദേശിക്കുകയും ചെയ്തു. അദ്ദേഹം ഇപ്രകാരം സ്വിംഗ്ളിക്ക് എഴുതി: “ഈ മനുഷ്യന് ആവശ്യത്തിന് ദീർഘദൃഷ്ടിയും സാമർത്ഥ്യവും ഉണ്ടോ എന്ന് നിശ്ചയിക്കുക. ഉണ്ടെങ്കിൽ അവൻ സ്വിറ്റ്സർലന്റിലെ സിറ്റിയിൽനിന്ന് സിറ്റിയിലേക്കും പട്ടണത്തിൽനിന്ന് പട്ടണത്തിലേക്കും, ഗ്രാമത്തിൽനിന്ന് ഗ്രാമത്തിലേക്കും, വീട്ടിൽനിന്ന് വീട്ടിലേക്കും ലൂഥറിന്‍റെ കൃതികളും സാധാരണ ക്കാർക്കുവേണ്ടി എഴുതിയ കർത്താവിന്‍റെ പ്രാർത്ഥനയുടെ വിശദീകരണങ്ങളും കൊണ്ടുപോകട്ടെ. അവരെ അറിയപ്പെടുംതോറും, കൂടുതൽ വാങ്ങുന്നവരേയും അവർ കണ്ടുമുട്ടും”, -- ibid., b. 8. ch. 6. അങ്ങനെ വെളിച്ചം രംഗപ്രവേശനം ചെയ്തു.GCMal 202.2

    അജ്ഞതയുടേയും അന്ധവിശ്വാസത്തിന്‍റെയും ബന്ധനങ്ങളെ പൊട്ടിക്കാൻ ദൈവം ഒരുങ്ങുന്ന നേരത്തെല്ലാം സാത്താൻ മനുഷ്യനെ അന്ധകാരത്തിൽ മൂടിയിടാനും കാൽവിലങ്ങുകൾ കൂടുതൽ ഉറപ്പാക്കാനും വലിയ ശക്തിയോടെ പ്രവർത്തിക്കുന്നു. പാപക്ഷമയും നീതീകരണവും ക്രിസ്തുവിന്‍റെ രക്തത്തിലൂടെ അവതരിപ്പിക്കുവാനായി ദേശത്തിന്‍റെ നാനാഭാഗത്തുനിന്നും ആളുകൾ എഴുന്നേറ്റപ്പോൾ, പണത്തിന് പാപക്ഷമ നൽകിക്കൊണ്ട് ക്രൈസ്തവ ലോകത്തിൽ ആകമാനം ചന്ത തുറക്കാനായി റോം പുതുക്കപ്പെട്ട ഊർജ്ജത്തോടെ മുന്നോട്ട് നീങ്ങി.GCMal 202.3

    ഓരോ പാപത്തിനും തനത് വില ഉണ്ടായിരുന്നു. സഭയുടെ ഖജനാവ് നല്ലതുപോലെ നിറച്ചു സൂക്ഷിക്കുന്നവർക്ക് കുറ്റകൃത്യങ്ങൾ ചെയ്യുന്നതിനുള്ള അധികാരപത്രം സൗജന്യമായി അനുവദിക്കപ്പെട്ടിരുന്നു. അങ്ങനെ രണ്ട് പ്രസ്ഥാനങ്ങളും മുന്നോട്ടു പോയി - ഒന്ന് പണം വാങ്ങി പാപക്ഷമ കൊടുത്തു; മറ്റേത് ക്രിസ്തുവിലൂടെ പാപക്ഷമ കൊടുത്തു. റോം പാപത്തിന് അധികാരം കൊടുത്തുകൊണ്ട് അതിനെ വരുമാനമാർഗ്ഗമാക്കി. നവീകരണ കർത്താക്കൾ പാപത്തെ വെറുത്തുകൊണ്ട് അനുരഞ്ജകനും ഉദ്ധാരകനുമായി ക്രിസ്തുവിനെ ചൂണ്ടിക്കാണിച്ചു.GCMal 202.4

    ജർമ്മനിയിൽ പാപമോചനച്ചീട്ടിന്‍റെ വില്പനയ്ക്ക് ഡൊമനിക്കൻ സന്യാസികളെ ചുമതലപ്പെടുത്തുകയും ദുഷ്കീർത്തിയുള്ള ടെറ്റ്സലിനെക്കൊണ്ട് അത് നിർവ്വഹിക്കയും ചെയ്തിരുന്നു. സ്വിറ്റ്സർലന്റിൽ ഇറ്റലിക്കാരനായ സാംസൺ എന്ന സന്യാസിയുടെ നിയന്ത്രണത്താൽ, അതിന്‍റെ വ്യാപാരം ഫാൻസിസ്കൻ സന്യാസികളുടെ കൈകളിൽ അർപ്പിക്കപ്പെട്ടിരുന്നു. പാപ്പാത്വ ഖജനാവ് നിറയ്ക്കാനായി ജർമ്മനിയിൽനിന്നും സ്വിറ്റ്സർലന്റിൽ നിന്നും അളവില്ലാത്ത ദ്രവ്യം ശേഖരിക്കുക വഴി സാംസൺ സഭയ്ക്ക് നല്ല സേവനം നേരത്തേതന്നെ ചെയ്തിരുന്നു. ഇപ്പോൾ അദ്ദേഹം വലിയ ജനക്കൂട്ടത്തെ ആകർഷിച്ചുകൊണ്ടും, പാവപ്പെട്ട കൃഷിക്കാരുടെ അപര്യാപ്തമായ വരുമാനം തട്ടിപ്പറിച്ചുകൊണ്ടും സമ്പന്നവർഗ്ഗങ്ങളിൽനിന്ന് വിലയേറിയ, ഖണ്ഡിതമായ, ദാനങ്ങൾ വാങ്ങിക്കൊണ്ടും സ്വിറ്റ്സർലന്റിലുടനീളം നടന്നു. നവീകരണത്തിന്‍റെ സ്വാധീനതയ്ക്ക് ഈ കച്ചവടം നിറുത്തുവാൻ സാധിച്ചില്ലെങ്കിലും അത് വെട്ടിക്കുറയ്ക്കുന്നതായി അനുഭവപ്പെട്ടിരുന്നു. സ്വിംഗ്ളി ഐൻസിഡെലിൽ ആയിരിക്കുമ്പോൾ സാംസൺ സ്വിറ്റ്സർലന്റിൽ പ്രവേശിച്ച് തന്‍റെ വില്പനച്ചരക്കുമായി അടുത്തുള്ള ഒരു പട്ടണത്തിൽ എത്തിച്ചേർന്നു. തന്‍റെ ദൗത്യത്തേക്കുറിച്ച് അറിയിച്ചുകൊണ്ട് അദ്ദേഹത്തെ തടയുവാനായി ആ നവീകരണ കർത്താവ് പെട്ടെന്ന് പ്രതികരിച്ചു. രണ്ടുപേരും തമ്മിൽ കണ്ടില്ല. സന്യാസിയുടെ കപടവേഷം വെളിച്ചത്താക്കുന്നതിലായിരുന്നു സ്വിംഗ്ളിയുടെ വിജയം. അതോടെ സാംസൺ വേറെ സ്ഥലത്തേക്ക് പോകേണ്ടിവന്നു. GCMal 203.1

    സൂറിച്ചിൽ പാപക്ഷമ വിൽക്കുന്നവനെതിരായി ആവേശത്തോടെ സ്വിംഗ്ളി പ്രസംഗിച്ചു. ആ സ്ഥലത്ത് സാംസൺ പ്രസംഗിച്ചപ്പോൾ ആലോചനാസമിതിയിൽനിന്നും വന്ന ഒരു ദൂതനെ കണ്ടുമുട്ടി. സാംസൺ അവിടെനിന്ന് പോകുമെന്ന് പ്രതീക്ഷിക്കുന്നു എന്നൊരു അറിയിപ്പും ദൂതന്‍റെ പക്കൽ ഉണ്ടായിരുന്നു. ഒടുവിൽ അദ്ദേഹം കപടോപായത്താൽ പ്രവേശനം സാധിച്ചുയെങ്കിലും ഒറ്റ പാപമോചനച്ചീട്ടുപോലും വിൽക്കാൻ സാധിക്കാതെ അവിടെനിന്നും പോകേണ്ടിവന്നു. അധികം താമസിയാതെ അദ്ദേഹം സ്വിറ്റ്സർലന്റ് വിട്ടു.GCMal 203.2

    1519-ൽ സ്വിറ്റ്സർലന്റിലുടനീളം വ്യാപകമായ ഒരു മഹാബാധയാൽ വലിയ ആൾനാശമുണ്ടാകുകയും ഇതു നവീകരണത്തിന് ആക്കം കൊടുക്കുകയും ചെയ്തു. അങ്ങനെ സംഹാരകനെ മുഖാമുഖമായി കാണാൻ മനുഷ്യർക്ക് ഇടവന്നപ്പോൾ തങ്ങൾ വാങ്ങിയ പാപക്ഷമകൾ എത്ര വിലകെട്ടതും പാഴായതും ആയിരുന്നു എന്ന് അവർ ചിന്തിച്ചു. അവർ തങ്ങളുടെ വിശ്വാസ ത്തിന് കൂടുതൽ ഉറപ്പായ അടിസ്ഥാനത്തിനുവേണ്ടി കാംക്ഷിച്ചു. സൂറിച്ചിൽ വച്ച് സ്വിംഗ്ളിയും രോഗബാധിതനായി. രോഗമുക്തിയെക്കുറിച്ചുള്ള പ്രത്യാശ കൈവിടത്തക്കവിധം അദ്ദേഹത്തിന്‍റെ നില വഷളാകുകയും അദ്ദേഹം മരിച്ചെന്ന് വ്യാപകമായി വൃത്താന്തം പ്രചരിപ്പിക്കുകയും ചെയ്തു. ആ പരീക്ഷാ ഘട്ടത്തിലും അദ്ദേഹത്തിന്‍റെ പ്രത്യാശയും ധൈര്യവും ഇളക്കമറ്റതായിരുന്നു. പാപത്തിന്‍റെ അനുരഞ്ജനത്തിനുള്ള മുഴുശേഷിയിലും വിശ്വാസം അർപ്പിച്ചു കൊണ്ട്, കാൽവറിയിലെ ക്രൂശിലേക്ക് അദ്ദേഹം വിശ്വാസത്താൽ നോക്കി. അദ്ദേഹം മരണവാതിലിൽനിന്ന് തിരിച്ചുവന്നപ്പോൾ പണ്ടത്തേതിലും കൂടുതൽ തീവ്രതയോടെ സുവിശേഷം പ്രസംഗിച്ചു. ഒരു പുതുശക്തി വാക്കുകളിൽ അനുഭവപ്പെട്ടു. തങ്ങളുടെ പ്രിയപ്പെട്ട പാസ്റ്റർ ശവക്കുഴിയുടെ വക്കിൽനിന്നും തിരികെ വന്നപ്പോൾ ജനം സന്തോഷത്തോടെ സ്വീകരിച്ചു. അവർ തങ്ങളുടെ രോഗികളുടേയും മരിക്കുന്നവരുടേയും ശുശ്രൂഷയിൽനിന്ന് വന്നിരുന്നതു കൊണ്ട് സുവിശേഷത്തിന്‍റെ വില പണ്ടത്തേതിലും അധികം മനസ്സിലാക്കി.GCMal 204.1

    സ്വിംഗ്ളി വചനസത്യങ്ങളുടെ കൂടുതൽ തെളിവായ ധാരണയിൽ എത്തിച്ചേർന്നു. അതിന്‍റെ പുതുക്കുന്ന ശക്തി തന്നിൽത്തന്നെ കൂടുതലായി അനുഭവിച്ചു. മനുഷ്യന്‍റെ വീഴ്ച, രക്ഷാപദ്ധതി എന്നീ വിഷയങ്ങൾ ആയിരുന്നു അദ്ദേഹത്തിന്‍റെ ദീർഘപ്രസംഗങ്ങളുടെ ആധാരം. “ആദാമിൽ എല്ലാ വരും മരിക്കയും ദുഷ്ടതയിൽ മുങ്ങുകയും ശിക്ഷാവിധിക്കർഹരാവുകയും ചെയ്തു എന്നദ്ദേഹം പറഞ്ഞു. - Wylie, b.8. ch. 9. “ഒരിക്കലും അവസാ നിക്കാത്ത ഒരു വീണ്ടെടുപ്പു ക്രിസ്തു... നമുക്കുവേണ്ടി വാങ്ങി.... ഒരു നിത്യമായ യാഗം, സുഗമമാക്കുന്നതിന്, ശാശ്വതവും ഫലപ്രദവുമായത് അദ്ദേഹത്തിന്‍റെ തീവ്രമായ വാഞ്ഛയാണ്. അതിൽ ഉറപ്പുള്ളതും ഇളകാത്തതുമായ വിശ്വാസം അർപ്പിക്കുന്ന എല്ലാവർക്കും പകരമായി ദൈവത്തിന്‍റെ നീതി എന്നേക്കുമായി ലഭിക്കുന്നു'. എങ്കിലും ക്രിസ്തുവിന്‍റെ കൃപയാൽ, മനുഷ്യർക്ക് പാപത്തിൽ തുടരാനുള്ള സ്വാതന്ത്യം ഇല്ല എന്ന് അദ്ദേഹം തെളിവായി പഠിപ്പിച്ചു. “എവിടെയെല്ലാം ദൈവത്തിൽ വിശ്വാസമുണ്ടോ അവിടെയെല്ലാം ദൈവവും ഉണ്ട്; എവിടെ ദൈവം വസിക്കുന്നുവൊ അവിടെ മനുഷ്യരെ നല്ല പ്രവൃത്തികൾ ചെയ്യുവാൻ ഉത്സാഹിപ്പിക്കുകയും നിർബന്ധിക്കുകയും ചെയ്യുന്ന ഒരു അഭിനിവേശം നിലകൊള്ളുന്നു”. - D'Aubigne, b.8, ch. 9.GCMal 204.2

    സ്വിംഗ്ളിയുടെ പ്രസംഗത്തോടുള്ള താല്പര്യംകൊണ്ട് കേൾക്കാൻ വന്ന ജനക്കൂട്ടത്താൽ ഭദ്രാസനപ്പള്ളി നിറഞ്ഞ് കവിഞ്ഞിരുന്നു. മനുഷ്യർക്ക് വഹിക്കാവുന്ന വിധത്തിൽ അല്പാല്പമായി അദ്ദേഹം സത്യം തന്‍റെ കേൾവിക്കാർക്ക് തുറന്നു കൊടുത്തു. പരിഭ്രമിപ്പിക്കുന്നതും മുൻവിധി ഉളവാക്കുന്നതുമായ മർമ്മങ്ങൾ ഒന്നുംതന്നെ ആദ്യം അവതരിപ്പിക്കാതിരിക്കാൻ ശ്രദ്ധിച്ചിരുന്നു. ക്രിസ്തുവിന്‍റെ പഠിപ്പിക്കലുകളിലേയ്ക്ക് അവരുടെ ഹൃദയങ്ങളെ നേടാനും ദൈവസ്നേഹത്താൽ അവ മാർദ്ദവപ്പെടാനും അവരുടെ മുൻപിൽ ദൈവത്തിന്‍റെ മാതൃകയായി തന്നെത്താൻ സൂക്ഷിക്കുവാനും അദ്ദേഹം യത്നിച്ചു. സുവിശേഷ തത്വങ്ങൾ സ്വീകരിച്ചുകഴിയുമ്പോൾ അവരുടെ അന്ധവിശ്വാസങ്ങളും ആചാരങ്ങളും നീക്കിക്കളയേണ്ടത് അനിവാര്യമായിത്തീരും.GCMal 205.1

    പടിപടിയായി നവീകരണം സൂറിച്ചിൽ മുന്നോട്ട് പോയി. ആപസൂചക ധ്വനിയോടെ ശത്രുക്കൾ സജ്ജീവമായ എതിർപ്പിനായി എഴുന്നേറ്റു. വിറ്റൻബർഗ്ഗിലെ കത്തോലിക്കാ സന്യാസി ഒരു വർഷത്തിനുമുമ്പ് വേംസിലെ ചക്രവർത്തിയോടും പോപ്പിനോടും തന്‍റെ പ്രതിഷേധം അറിയിച്ചതുപോലെ സൂറിച്ചിലും എല്ലാ സംഗതികളും ഒരു പ്രതിരോധത്തെ ചൂണ്ടിക്കാണിക്കുന്നതായി തോന്നി. സ്വിംഗ്ളിയുടെ മേൽ തുടരെ ആക്രമണങ്ങൾ ഉണ്ടായി. പാപ്പാത്വ ഭൂപ്രദേശങ്ങളിൽ സമയാസമയങ്ങളിൽ സുവിശേഷത്തിന്‍റെ ശിഷ്യന്മാരെ അപകടപ്പെടുത്തിയിരുന്നു. എങ്കിലും അത് മതിയായിരുന്നില്ല. മതനിന്ദയുടെ അദ്ധ്യാപകൻ നിശ്ശബ്ദനാക്കപ്പെടണം. അതിൻപ്രകാരം കോൺസ്റ്റൻസിലെ ബിഷപ്പ് മൂന്ന് പ്രതിനിധികളെ സൂറിച്ചിലെ പ്രതിനിധി സംഘത്തിലേക്ക് പറഞ്ഞയച്ചു. സഭയുടെ നിയമങ്ങൾ ലംഘിക്കുവാൻ സ്വിംഗ്ളി ജനങ്ങളെ പഠിപ്പിക്കുന്നു എന്നും അങ്ങനെ സമൂഹത്തിൽ സമാധാനവും നല്ല വ്യവസ്ഥയും അപകടത്തിലാക്കുന്നു എന്നും അദ്ദേഹം കുറ്റപ്പെടുത്തി. സഭയുടെ അധികാരം മാറ്റിയാൽ സാർവ്വത്രികമായ അരാജകത്വം ആയിരിക്കും ഫലം എന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ നാലു വർഷങ്ങളായിട്ട് സൂറിച്ചിൽ അദ്ദേഹം സുവിശേഷം പഠിപ്പിച്ചിരുന്നു എന്നും സൂറിച്ച് സഖ്യരാഷ്ട്രത്തിലെ മറ്റുള്ള എല്ലാ പട്ടണങ്ങളേക്കാളും കൂടുതൽ ശാന്തവും സമാധാന പൂർണ്ണവും ആണെന്നും മറുപടികൊടുത്തു. “അങ്ങനെ എങ്കിൽ പൊതുവെയുള്ള സുര ക്ഷിതത്വത്തിന് ക്രിസ്ത്യാനിത്വം സംരക്ഷണം അല്ലേ?? എന്ന് അദ്ദേഹം പറഞ്ഞു. --~- Wylie, b.a, Ch. 2.GCMal 205.2

    സഭയിൽ തുടരാൻ ഈ പ്രതിനിധികൾ സഭാംഗങ്ങളെ ഗുണദോഷിച്ചു. സഭയ്ക്ക് വെളിയിൽ രക്ഷയില്ലെന്ന് അവർ പ്രഖ്യാപിച്ചു. സ്വിംഗ്ളി പ്രതിവചിച്ചു: “ഈ കുറ്റപ്പെടുത്തലുകൾ നിങ്ങളെ ഇളക്കരുത്. വിശ്വസ്തതയോടെ ഏറ്റുപറഞ്ഞതുകൊണ്ട് പത്രൊസിന് ആ പേര് കൊടുത്ത അതേ ക്രിസ്തു, അതേപാറ തന്നെയാണ് സഭയുടെ അടിസ്ഥാനം. ഓരോ രാഷ്ടത്തിലും പൂർണ്ണ വിശ്വാസത്തോടെ കർത്താവായ യേശുവിൽ വിശ്വസിക്കുന്ന ഏവരും ദൈവത്താൽ അംഗീകരിക്കപ്പെടുന്നു. അവരാണ് യഥാർത്ഥ സഭ. അതിന് വെളിയിൽ ഒരുത്തർക്കും രക്ഷയില്ല'. - D'Aubigne, London ed. b.8, ch. 2. ആ സമ്മേളനത്തിന്‍റെ ഫലമായി ബിഷപ്പിന്‍റെ പ്രതിനിധികളിൽ ഒരാൾ നവീകരണ വിശ്വാസം സ്വീകരിച്ചു.GCMal 205.3

    ആ ആലോചനാസമിതി സ്വിംഗ്ളിക്ക് എതിരായി നടപടി എടുക്കുന്നത് ഉപേക്ഷിച്ചു. അപ്പോൾ റോം പുതിയ ആക്രമണത്തിന് ഒരുങ്ങി. ശത്രുക്കളുടെ ഗൂഢാലോചനയെപ്പറ്റി അറിവു കിട്ടിയപ്പോൾ നവീകരണ കർത്താവ് അതിശയോക്തിപരമായി പറഞ്ഞു: “അവർ വരട്ടെ, കടലിലേക്ക് ഉന്തിനിൽക്കുന്ന പാറയിൽ ഇരിക്കുന്ന കരിവണ്ട് അതിന്‍റെ കാലിന്‍റെ കീഴിലുള്ള തിരമാ ലകളുടെ ഗർജ്ജനം കേട്ട് ഭയപ്പെടുന്നതുപോലെ ഞാൻ അവരെ ഭയപ്പെടുന്നു”. - Wylie, b.8, ch. 2. പുരോഹിതന്മാരുടെ പ്രയത്നങ്ങൾക്ക് അവർ മറിച്ചിടാൻ ആഗ്രഹിച്ചിരുന്ന കാര്യങ്ങൾ ദൂരേയ്ക്ക് മാറ്റാൻ മാത്രമെ കഴിഞ്ഞുള്ളു. സത്യം തുടർന്നു വ്യാപിച്ചു. ലൂഥറിന്‍റെ അപ്രത്യക്ഷതയോടെ മ്ലാനമായിരുന്ന ജർമ്മനിയിലെ നവീകരണ പക്ഷക്കാർ, സുവിശേഷം സ്വിറ്റ്സർലന്‍റിൽ പുരോഗമിക്കുന്നത് കണ്ടിട്ട് വീണ്ടും സജീവമായി.GCMal 206.1

    സൂറിച്ചിൽ നവീകരണം ദൃഢീകരിച്ചപ്പോൾ അതിന്‍റെ പൂർണ്ണഫലം കണ്ടത് ദുരാചാര നിയന്ത്രണത്തിലും ഐക്യത്തിന്‍റെയും നിയമവാഴ്ചയുടേയും അഭിവൃദ്ധിയിലും ആയിരുന്നു. “സമാധാനത്തിന് അവളുടെ വാസ സ്ഥാനം ഞങ്ങളുടെ പട്ടണത്തിൽ ഉണ്ട്”, സ്വിംഗ്ളി എഴുതി: “ഇവിടെ ഒരു വഴക്കോ, കാപട്യമോ, ശതുതയോ കിടമത്സരമോ ഇല്ല. കർത്താവിൽ നിന്നല്ലാതെ അങ്ങനെ ഒരു യോജിപ്പ് എവിടെനിന്നു വരാനാണ്? സമാധാനത്തിന്‍റെയും ഭക്തിയുടേയും ഫലങ്ങളാൽ നന്മ നിറയ്ക്കുന്നു”, ഉപദേശങ്ങളും കർത്താവിൽനിന്നു വരുന്നു” — ibid., 6, 8, ch. 15.GCMal 206.2

    നവീകരണംകൊണ്ടു നേടിയ വിജയങ്ങൾ, റോമാക്കാരെ റോമിന്‍റെ സ്ഥാനഭംശത്തിനായി കൂടുതൽ നിശ്ചയദാർഢ്യമുള്ള പ്രയത്നങ്ങൾക്കായി അവരെ പ്രേരിപ്പിച്ചു. ജർമ്മനിയിൽ ലൂഥറുടെ വേലയെ അടിച്ചമർത്താനായി പീഡനം അല്പം പോലും ഉപകരിക്കില്ലെന്നു കണ്ടപ്പോൾ നവീകരണത്തെ എതിരിടാൻ അതിന്‍റെതന്നെ ആയുധങ്ങളെ ഉപയോഗിക്കുവാൻ തീരുമാനിച്ചു. അവർ സ്വിംഗ്ളിയുമായി ഒരു വാഗ്വാദം ഏർപ്പെടുത്തുകയും, എതിരിടാനു ള്ള സ്ഥലവും, രണ്ട് തർക്കക്കാരുടേയും ഇടയിൽ കാര്യം തീരുമാനിക്കേണ്ട ന്യായാധിപനേയും അവർതന്നെ തീരുമാനിച്ച് വിജയം ഉറപ്പാക്കുകയും ചെയ്യും. അങ്ങനെ സ്വിംഗ്ളിയെ തങ്ങളുടെ അധീനതയിൽ കിട്ടിയാൽ രക്ഷപെടാതെ അവർ നോക്കിക്കൊള്ളും. നേതാവ് നിശ്ശബ്ദനായാൽ പ്രസ്ഥാനത്ത വളരെ വേഗം അടിച്ചമർത്താം. ഈ ഉദ്ദേശ്യം, എങ്ങനെയും ശ്രദ്ധയോടെ ഒളിച്ചുവെച്ചു.GCMal 206.3

    ബാദനിൽ വാഗ്വാദം നടത്തുന്നതിനായി ഏർപ്പെടുത്തി. പക്ഷെ സ്വിംഗ്ളി സന്നിഹിതനായിരുന്നില്ല. പാപ്പാത്വമതക്കാരുടെ പദ്ധതിയിൽ അവിശ്വാസം തോന്നിയ സൂറിച്ചിലെ ആലോചനാസമിതി സുവിശേഷത്തിന്‍റെ പുരോഹിതന്മാർക്കായി പാപ്പാത്വഭൂപ്രദേശത്ത് കൂമ്പാരങ്ങൾക്ക് തീ കൊളുത്തി ജ്വലിപ്പിച്ച് മുന്നറിയിപ്പ് കൊടുത്തു. തങ്ങളുടെ പാസ്റ്റർമാർ സ്വയം ഈ അപകടത്തിൽ ചെന്നുചാടുന്നത് അവർ തടഞ്ഞു. റോം അയയ്ക്കുന്ന ഒളിപ്പോരാളികളെ സൂറിച്ചിൽവെച്ച് നേരിടാൻ അദ്ദേഹം തയ്യാറായിരുന്നു. എന്നാൽ സത്യത്തിനുവേണ്ടി രക്തസാക്ഷികളുടെ രക്തം ചിന്തപ്പെട്ട ഉടനെ ബാദനിലേക്ക് പോകുന്നത് തീർച്ചയായും മരണത്തിലേക്കുള്ള പോക്കാണ്. ഒരുകൂട്ടം പണ്ഡിതരായ ഡോക്ടർമാരാലും മേൽപട്ടക്കാരാലും പിൻതാങ്ങപ്പെട്ടുകൊണ്ട് ഒക്കോലമ്പാഡിയസും ഹാള്ളറും നവീകരണക്കാരെ പ്രതിനിധീകരിക്കുവാൻ തിരഞ്ഞെടുക്കപ്പെട്ടപ്പോൾ പ്രശസ്തനായ ഡോക്ടർ എക്ക് ആയിരുന്നു റോമിന്‍റെ പ്രഗത്ഭൻ. GCMal 207.1

    ആ സമ്മേളനത്തിൽ സ്വിംഗ്ളി ആഗതനല്ലായിരുന്നെങ്കിലും അദ്ദേഹത്തിന്‍റെ സ്വാധീനം അവിടെ ഉണ്ടായിരുന്നു. സെക്രട്ടറിമാരെല്ലാം പാപ്പാത്വമതക്കാരാൽ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. മറ്റുള്ളവർ മരണവേദനയുടെ കുറിപ്പുകൾ എഴുതുന്നതിൽ നിന്നും വിലക്കപ്പെട്ടിരുന്നു. എങ്കിൽ തന്നെയും ബാദനിൽ എന്താണ് പറഞ്ഞത് എന്നുള്ളതിന്‍റെ വിശ്വസ്തമായ വിവരണം സ്വിംഗ്ളിക്ക് ദിനവും കിട്ടിയിരുന്നു. ഈ വാഗ്വാദത്തിൽ സന്നിഹിതനായിരുന്ന ഒരു വിദ്യാർത്ഥി എല്ലാ സായാഹ്നത്തിലും ആ ദിവസം നടന്ന വാഗ്വാദത്തെക്കുറിച്ചുള്ള ഒരു രേഖ ഉണ്ടാക്കി. ഈ കടലാസ്സുകൾ ഒക്കോലമ്പാഡിയസിന്‍റെ ദിനംതോറുമുള്ള എഴുത്തുകളോടൊപ്പം സൂറിച്ചിൽ സ്വിംഗ്ളിക്ക് എത്തിച്ചു കൊടുക്കുന്ന ചുമതല വേറെ രണ്ട് വിദ്യാർത്ഥികൾ ഏറ്റെടുത്തു. നവീകരണ കർത്താവ് ഉപദേശങ്ങളും നിർദ്ദേശങ്ങളും കൊടുത്തുകൊണ്ട് മറുപടി എഴുതി. അദ്ദേഹം തന്‍റെ എഴുത്തുകൾ രാത്രിയിൽ എഴുതുകയും വിദ്യാർത്ഥികൾ രാവിലെ അവയുമായി ബാദനിലേക്ക് തിരിച്ചുപോകുകയും ചെയ്തിരുന്നു. പട്ടണവാതിൽക്കൽ ഉണ്ടായിരുന്ന പാറാവുകാരുടെ ജാഗ്രതയിൽനിന്ന് ഒഴിയുന്നതിനായി ഈ ദൂതുവാഹകർ കൂട്ടയിൽ വളർത്തുപക്ഷികളെ ഇട്ട് തലയിൽ ചുമന്നുകൊണ്ട് പോയി. അവർ കടന്നുപോകുന്നതിന് തടസ്സം ഒന്നും ഉണ്ടായതുമില്ല.GCMal 207.2

    സ്വിംഗ്ളി തന്‍റെ തന്ത്രശാലിയായ പ്രതിയോഗിയോട് യുദ്ധം നില നിർത്തി. മൈക്കോണിയസ് ഇങ്ങനെ പറഞ്ഞു: “ശത്രുക്കളുടെ മദ്ധ്യേ ഇരുന്ന് പ്രതിവാദിക്കുന്നതിനേക്കാൾ, അദ്ദേഹത്തിന്‍റെ ധ്യാനം, ഉറക്കം ഇല്ലാത്ത രാത്രികൾ, ബാദനിലേക്ക് അയച്ച ഉപദേശങ്ങൾ എന്നിവയാൽ അദ്ദേഹം കൂടുതൽ അദ്ധ്വാനിച്ചു”. - D'Aubigne, b. 2, ch. 13.GCMal 208.1

    റോമാക്കാർ മുൻകൂട്ടി നിശ്ചയിച്ച വിജയത്താൽ സന്തോഷിച്ച്, രത്നങ്ങളാൽ തിളങ്ങുന്ന, വിലകൂടിയ വിശേഷവസ്ത്രങ്ങൾ അണിഞ്ഞാണ് ബാദനിലേക്ക് വന്നത്. അവർ സുഖലോലുപതയിൽ നാളുകൾ തള്ളി. ഏറ്റവും ഇഷ്ടമുള്ളതും വിലകൂടിയതും രുചികരവുമായ വീഞ്ഞുകൾകൊണ്ട് അവരുടെ മേശ നിറഞ്ഞിരുന്നു. അവരുടെ പൗരോഹിത്യ ചുമതലകളുടെ ഭാരം ആഹ്ലാദംകൊണ്ടും പാനമഹോത്സവംകൊണ്ടും ലഘൂകരിക്കപ്പെട്ടിരുന്നു. അവരെ അപേക്ഷിച്ച് നവീകരണ കർത്താക്കളിൽ വ്യക്തമായ വ്യത്യാസം കാണപ്പെട്ടു. ഒരുകൂട്ടം ധർമ്മക്കാരെക്കാൾ അല്പംകൂടെ മെച്ചപ്പെട്ടവർ എന്ന നിലയിൽ ആളുകൾ അവരെ നോക്കി. അവരുടെ മിതവ്യയം അവരെ മേശയ്ക്കരികിൽ കുറച്ചു സമയമെ പ്രവർത്തിപ്പിച്ചുള്ളു. ഇക്കോലമ്പാഡിയസിന്‍റെ ഭൂവുടമ അദ്ദേഹത്തിന്‍റെ മുറിയിൽ അദ്ദേഹത്തെ കാണാനുള്ള സന്ദർഭം ഉണ്ടാക്കി, ഇക്കോലമ്പാഡിയസ് സദാ പ്രാർത്ഥനയിലൊ പഠനത്തിലൊ ബദ്ധശ്രദ്ധനായിരിക്കുന്നത് കണ്ടു. അദ്ദേഹം വളരെ അത്ഭുതത്തോടെ പ്രസ്താവിച്ചു: മതനിന്ദകൻ, കുറഞ്ഞപക്ഷം വളരെ ഭക്തൻ ആണ്'.GCMal 208.2

    ആ സമ്മേളനത്തിൽ, “പ്രൗഢഗംഭീരമായി അലങ്കരിച്ച പ്രസംഗപീഠത്തിൽ എക്ക് ഗർവ്വത്തോടെ കയറി. വിനീതനായ, താണതരം വസ്ത്രം ധരിച്ചിരുന്ന ഇക്കോലമ്പാഡിയസ് ആകട്ടെ, പരുഷമായി ചിത്രപ്പണി ചെയ്തിരുന്ന സ്കൂളിൽ ഏതിരാളികളുടെ മുൻപിൽ ഇരിക്കാൻ നിർബന്ധിതനായി. - Ibid, b.2, ch. 13. എക്കിന്‍റെ പ്രൗഢഗംഭീരമായ നാദവും പരിധി ഇല്ലാത്ത ഉറപ്പും അദ്ദേഹത്തെ തോല്പിച്ചില്ല. പ്രശസ്തിയോടും സ്വർണ്ണത്തോടും ഉള്ള ആശ അദ്ദേഹത്തിന്‍റെ അഭിനിവേശത്തെ ഉത്തേജിപ്പിച്ചു. എന്നാൽ വിശ്വാസിയുടെ രക്ഷകന്‍റെ പ്രതിഫലം ഉദാരമായ ശമ്പളം ആയിരുന്നു. നല്ല വാദങ്ങൾ തോറ്റപ്പോൾ എക്കിന് അധിക്ഷേപത്തിലും ശപഥത്തിലും അഭയം കണ്ടെത്തേണ്ടി വന്നു.GCMal 208.3

    ഇക്കോലമ്പാഡിയസ്, ആത്മവിശ്വാസം ഇല്ലാത്ത വിനീതൻ, എതിരിടലിൽനിന്ന് ഉള്ളിലേക്ക് വലിഞ്ഞ് ഗൗരവമേറിയ പ്രതിജ്ഞയോടുകൂടി വിവാദത്തിൽ പ്രവേശിച്ചു. “വിധിയുടെ മാനദണ്ഡം ദൈവത്തിന്‍റെ വചനമല്ലാതെ മറ്റൊന്നും അല്ലെന്ന് ഞാൻ അറിയിക്കുന്നു”. - !!! : Ibid h.2, ch . t3. പെരുമാറ്റത്തിൽ മര്യാദയുള്ളവനും സൗമ്യനുമായ അദ്ദേഹം പതറാത്തവനും കഴിവുള്ളവനും ആണെന്ന് സ്വയം തെളിയിച്ചു. റോമാക്കാർ അവരുടെ പതിവനുസരിച്ച് സഭയുടെ ആചാരങ്ങൾക്ക് ആധിപത്യം വേണമെന്ന് അഭ്യർത്ഥിച്ചപ്പോൾ നവീകരണക്കാരൻ വിശുദ്ധവചനത്തോട് ദൃഢചിത്തതയോടെ പറ്റിനിന്നു. അദ്ദേഹം പറഞ്ഞു: “ഭരണഘടനയോട് അനുരൂപമല്ലെങ്കിൽ ആചാരങ്ങൾക്ക് സ്വിറ്റ്സർലന്‍റിൽ യാതൊരു ശക്തിയും ഇല്ല. ഇപ്പോൾ വിശ്വാസപരമായ കാര്യങ്ങളിൽ, ബൈബിൾ ആണ് ഞങ്ങളുടെ ഭരണഘടന”. - Ibid., b. 2, ch. 13.GCMal 208.4

    രണ്ട് തർക്കക്കാരും തമ്മിലുള്ള വിപരീതതത്വം പ്രയോജനമില്ലാത്തതായിരുന്നു. നവീകരണ കർത്താവിന്‍റെ ശാന്തവും, സ്പഷ്ടവുമായ ന്യായവാദം, സൗമ്യതയോടും വിനയത്തോടുംകൂടെയുള്ള അവതരണം എന്നിവ എക്കിന്‍റെ കോലാഹലത്തോടുകൂടിയ ആത്മപ്രശംസാപരമായ ധാരണകളാൽ വെറുപ്പു നിറഞ്ഞ മനസ്സുകളെ കീഴടക്കി.GCMal 209.1

    ചർച്ച പതിനെട്ട് ദിവസം തുടർന്നു. അതിന്‍റെ അവസാനത്തിൽ പാപ്പാ മതാനുയായികൾ വലിയ ആത്മവിശ്വാസത്തോടെ വിജയം അവകാശപ്പെട്ടു. മിക്കവാറും പ്രതിനിധികൾ റോമിന്‍റെ പക്ഷം ചേർന്നു. ആലോചനാസഭ നവീകരണക്കാരുടെ മേൽ വിധി പ്രസ്താവിച്ചു. അവരും അവരുടെ നായകനായ സ്വിംഗളിയും സഭാഗത്വത്തിൽനിന്ന് നീക്കപ്പെട്ടു. പക്ഷെ പ്രയോജനം ഏതു വശത്ത് കിടക്കുന്നു എന്ന് സമ്മേളനത്തിന്‍റെ ഫലങ്ങൾ വെളിപ്പെടുത്തി. നവീകരണക്കാർക്ക് ഒരു ബലമേറിയ പേരകശക്തി ഈ മത്സരത്താൽ സംജാതമായി. അധികം ദീർഘിക്കുന്നതിനുമുൻപെ പ്രധാന നഗരങ്ങളായ ബേണും ബാസലും നവീകരണം പ്രഖ്യാപിച്ചു.GCMal 209.2