Loading...
Larger font
Smaller font
Copy
Print
Contents
വന്‍ പോരാട്ടം - Contents
  • Results
  • Related
  • Featured
No results found for: "".
  • Weighted Relevancy
  • Content Sequence
  • Relevancy
  • Earliest First
  • Latest First

    അദ്ധ്യായം 11—പ്രഭുക്കന്മാരുടെ പ്രതിക്ഷേധം

    1529-ൽ ജർമ്മനിയിൽ സ്പൈറസ് എന്ന സ്ഥലത്ത് കൂടിയ അന്തർദേശീയ ആലോചനാസമിതിയിൽ ക്രിസ്തീയ നാട്ടുരാജാക്കന്മാർ ഉയർത്തിയ പ്രതിക്ഷേധം എക്കാലത്തും നവീകരണത്തിന് ലഭിച്ചിട്ടുള്ള സാക്ഷ്യങ്ങളിൽ വച്ച് ഏറ്റവും ഉത്തമമായ ഒന്നായിരുന്നു.ആ ദൈവമനുഷ്യരുടെ ധൈര്യവും വിശ്വാസവും ഉറപ്പും പിൻവന്ന യുഗങ്ങളിൽ ചിന്തയ്ക്കും മനസ്സാക്ഷിക്കും ഉള്ള സ്വാതന്ത്ര്യം ആർജ്ജിച്ചു. ഇവരുടെ പ്രതിക്ഷേധം നവീകരിക്കപ്പെട്ട സഭയ്ക്ക് പ്രൊട്ടസ്റ്റന്‍റ് എന്ന പേർ നൽകി; അതിന്‍റെ തത്വങ്ങൾ “നവീകരണത്തിന്‍റെ സാരാംശം” തന്നെയാണ്.- D'Aubigne.b.13, ch. 6. -GCMal 224.1

    നവീകരണത്തിന് ഇരുണ്ടതും ഭീക്ഷണിപ്പെടുത്തുന്നതുമായ ഒരു ദിവസം വന്നു. എങ്കിൽത്തന്നെയും ലൂഥറിനെ നിയമരക്ഷാഭ്രഷ്ടനായും അദ്ദേഹത്തിന്‍റെ പഠിപ്പിക്കലുകളും ഉപദേശങ്ങളിലള്ള വിശ്വാസവും ആപത്താണെന്ന് മുന്നറിയിച്ചുകൊണ്ട് വേംസിലെ രാജശാസനം മതപരമായ സഹിഷ്ണുത അത്യധികമായി സാമാജ്യത്തിൽ നിലനിർത്തി. സത്യത്തെ എതിർത്ത ശക്തികളെ ദൈവത്തിന്‍റെ ദിവ്യപാലനം തടഞ്ഞുനിർത്തി. ചാൾസ് അഞ്ചാമൻ നവീകരണത്തെ തകർക്കുവാൻ ഒരുങ്ങി എങ്കിലും, പോരാടാൻ തന്‍റെ കൈ ഉയർത്തിയപ്പോഴൊക്കെ ആ പ്രഹരം ഒഴിച്ചു മാറ്റുവാൻ അദ്ദേഹം നിർബന്ധിതനായി. പിന്നെയും പിന്നെയും റോമിനോട് എതിർത്തവരുടെ പെട്ടെന്നുള്ള നാശം അനിവാര്യമാണെന്നത് പ്രകടമായി. എങ്കിലും ആ പ്രത്യേക നിമിഷത്തിൽ കിഴക്കേ അതിർത്തിയിൽ തുർക്കിയുടെ സൈന്യം പ്രത്യക്ഷപ്പെട്ടു. ഫ്രാൻസിന്‍റെ രാജാവും ചക്രവർത്തിയുടെ വർദ്ധിച്ചു വരുന്ന മഹത്വത്തോടു അസൂയ പൂണ്ട് പോപ്പും അവനോടു യുദ്ധത്തിനിറങ്ങി. അങ്ങനെ രാജ്യങ്ങളുടെ സംഘട്ടനാവസ്ഥകളുടെയും ബഹളങ്ങളുടെയും മദ്ധ്യേ നവീകരണം ശക്തിപ്രാപിക്കുന്നതിനും, വ്യാപിക്കുന്നതിനും ഇടയായി.GCMal 224.2

    ഒടുവിൽ പാപ്പാത്വ പരമാധികാരികൾ നവീകരണക്കാർക്ക് എതിരെ കുറ്റങ്ങൾ ചുമത്തുവാനായി അവരുടെ ജന്മികളെ നിർബന്ധിച്ചു. 1526-ൽ സ്പൈറസിൽ നടന്ന അന്തർദേശീയ ആലോചനാസമിതി, (Diet of spires) പൊതു ആലോചനാസമിതി കൂടുന്നതുവരെ മതപരമായ കാര്യങ്ങളിൽ പൂർണ്ണ സ്വാതന്ത്ര്യം ഓരോ സംസ്ഥാനത്തിനും കൊടുത്തു. ഈ ആനുകൂല്യം ഉറപ്പാക്കിയ ഉടനെ, മതനിന്ദയെ തകർക്കാൻ ഉദ്ദേശിച്ചുകൊണ്ട് 1529-ൽ സ്പൈറസിൽ രണ്ടാമത്തെ അന്തർദേശീയ യോഗം വിളിച്ചുകൂട്ടാൻ ചക്രവർത്തി കല്പിച്ചു. സാധിക്കുമെങ്കിൽ സൗമ്യമായ രീതിയിൽ നാട്ടുരാജാക്കന്മാരെ നവീകരണത്തിന് എതിരായിത്തീരാൻ പ്രേരിപ്പിക്കുവാനും അവ പരാജയപ്പെടുന്നുവെങ്കിൽ വാളിനെ അവലംബിക്കുവാനും ചാൾസ് ഒരുങ്ങിയിരുന്നു.GCMal 225.1

    പോപ്പിന്‍റെ ആളുകൾ മതിമറന്ന് ആഹ്ളാദിച്ചു. അവരുടെ ഒരു വലിയ സംഖ്യ സ്പൈറസിൽ കാണപ്പെട്ടു. അവർ നവീകരണക്കാരോടും നവീകരണ തൽപരരായ എല്ലാവരോടും തങ്ങളുടെ ശത്രുത തുറന്ന് പ്രകടിപ്പിച്ചു. മെലംഗ്തണ്‍ ഇപ്രകാരം പറഞ്ഞു: “ഞങ്ങൾ ലോകത്തിന്‍റെ വിസർജ്ജ്യവും ചപ്പു ചവറുകളുമാണ്; എങ്കിലും ക്രിസ്തു തന്‍റെ സാധുജനങ്ങളെ തൃക്കൺ പാർത്ത് സംരക്ഷിക്കും”. - Ibid.,b.13, ch.5. ഈ അന്തർദേശീയ സമ്മേളനത്തിൽ പങ്കെടുത്ത സുവിശേഷകരായ നാട്ടുരാജാക്കന്മാരെ തങ്ങളുടെ വാസസ്ഥലങ്ങളിൽ പോലും സുവിശേഷം പ്രസംഗിക്കുന്നത് വിലക്കിയിരുന്നു. എങ്കിലും സ്പൈറസിലെ ജനം ദൈവവചനത്തിനായി ദാഹിക്കുകയും, വിലക്കുകൾ ഉണ്ടായിരുന്നിട്ടും ആയിരങ്ങൾ സാക്സണിയിലെ എലക്ടറുടെ പള്ളിയിൽ ശുശ്രൂഷയ്ക്ക് തടിച്ചുകൂടുകയും ചെയ്തു.-- GCMal 225.2

    ഇത് പ്രതിസന്ധിയെ ത്വരിതപ്പെടുത്തി. മനസ്സാക്ഷിയുടെ സ്വാതന്ത്ര്യം അനുവദിക്കുന്ന തീരുമാനം ആ സമ്മേളനത്തിൽ ചക്രവർത്തി പ്രഖ്യാപിച്ചതിനാൽ വലിയ അലങ്കോലം ഉണ്ടാവുകയും ചക്രവർത്തിക്ക് അത് അസാധുവാക്കേണ്ടിവരികയുമുണ്ടായി. ഈ ഏകപക്ഷീയമായ പ്രവൃത്തി ഇവാഞ്ചലിക്കൽ ക്രിസ്ത്യാനികളുടെ ധാർമ്മിക രോക്ഷത്തെ ഇളക്കിവിട്ടു. ഒരുവൻ പറഞ്ഞു: “ക്രിസ്തു പിന്നെയും കയ്യാഫാവിന്‍റെയും പീലാത്തോസിന്‍റെയും കൈകളിൽ വീണിരിക്കുന്നു”. റോമാമതാനുസാരികൾ കൂടുതൽ അക്രമാസക്തരായി. ഒരു പാപ്പാമതാനുസാരിയായ മതഭ്രാന്തൻ ഇപ്രകാരം പ്രഖ്യാപിച്ചു: “ലൂഥർമതക്കാരെക്കാൾ തുർക്കികളാണ് മെച്ചം; കാരണം തുർക്കികൾ ഉപവാസദിനങ്ങൾ അനുഷ്ഠിക്കുന്നു, ലൂഥറുടെ ആളുകൾ അത് ലംഘിക്കുന്നു. ദൈവത്തിന്‍റെ വിശുദ്ധ വചനം, സഭയുടെ പഴയ തെറ്റുകൾ, ഇവയിൽ ഏതെങ്കിലുമൊന്ന് തിരഞ്ഞെടുക്കേണ്ടിവന്നാൽ നാം ആദ്യത്തേത് നിരസിക്കണം. ഓരോ ദിവസവും മുഴുസഭയിൽ ഫാബർ പുതിയ കല്ല് സുവിശേഷ പ്രസംഗകരുടെ മേൽ എറിയുന്നു” എന്ന് മെലംഗ്തണ്‍ പറഞ്ഞു: --- Ibid.,b,13, ch.5.GCMal 225.3

    മതസഹിഷ്ണുത നിയമാനുസൃതമായി സ്ഥാപിക്കപ്പെടുകയും തങ്ങളും അവകാശങ്ങളുടെ ഉല്ലംഘനത്തെ എതിർക്കുവാൻ ഇവാഞ്ചലിക്കൽ സുവിശേഷ സംസ്ഥാനങ്ങൾ തീരുമാനിക്കുകയും ചെയ്തു. വേംസിലെ രാജശാസനത്താൽ അപ്പോഴും നിരോധനത്തിൻ കീഴിലായിരുന്ന ലൂഥർ സ്പൈറസില്‍ സന്നിഹിതനാകുവാൻ അനുവദിക്കപ്പെട്ടിരുന്നില്ല. എങ്കിലും അദ്ദേഹത്തിന്‍റെ സ്ഥാനം സഹപ്രവർത്തകരാലും, ഈ അടിയന്തിരാവസ്ഥയിൽ തനിക്കു വേണ്ടി എതിർവാദം നടത്തുവാൻ ദൈവം എഴുന്നേല്പിച്ച നാട്ടുരാജാക്കന്മാരാലും, സഹപ്രവർത്തകരാലും നികത്തപ്പെട്ടിരുന്നു. ലൂഥറിന്‍റെ ആദ്യത്തെ സംരക്ഷകനായിരുന്ന സാക്സണിയിലെ കുലീനനായ ഫ്രെഡറിക്ക് മരിച്ചുപോയിരുന്നു. അദ്ദേഹത്തിന്‍റെ സഹോദരനും പിൻഗാമിയുമായ ഡ്യൂക്ക് ജോൺ നവീകരണത്തെ സന്തോഷപൂർവ്വം സ്വാഗതം ചെയ്യുകയും സമാധാനത്തിന്‍റെ കൂട്ടുകാരൻ എന്ന നിലയിൽ അദ്ദേഹം വളരെ ഉത്സാഹവും ധൈര്യവും വിശ്വാസപരവുമായ എല്ലാ കാര്യങ്ങളിലും പ്രകടമാക്കുകയും ചെയ്തു.GCMal 226.1

    നവീകരണം അംഗീകരിച്ച സംസ്ഥാനങ്ങൾ റോമിന്‍റെ ന്യായാധികാരത്തിന് നിരുപാധികം കീഴടങ്ങണമെന്ന് പുരോഹിതന്മാർ ആവശ്യപ്പെട്ടു. മറുവശത്ത് നവീകരണക്കാർ, നേരത്തെ അനുവദിക്കപ്പെട്ടിരുന്ന സ്വാതന്ത്ര്യം അവകാശപ്പെട്ടു. വളരെ വലിയ സന്തോഷത്തോടെ ദൈവവചനം കൈക്കൊണ്ട് സംസ്ഥാനങ്ങളെ പിന്നെയും റോമിന്‍റെ നിയന്ത്രണത്തിൽ കൊണ്ടുവരുന്നത് അനുവദിക്കാൻ അവർക്ക് കഴിഞ്ഞില്ല.GCMal 226.2

    ഒടുവിൽ അനുരഞ്ജനാർത്ഥം നവീകരണം സ്ഥാപിക്കപ്പെടാത്ത സ്ഥലങ്ങളിൽ വേംസിന്‍റെ രാജശാസനം കർക്കശമായി ബലംപ്രയോഗിച്ചു നടപ്പാക്ക ണമെന്ന് നിർദ്ദേശിക്കപ്പെട്ടു”. കൂടാതെ അതിൽനിന്നും വ്യതിചലിച്ചിട്ടുള്ളവ രിലും പ്രക്ഷോഭണത്തിന്‍റെ അപകടം കൂടാതെ യോജിച്ചുപോകാൻ കഴിയാത്തവരുടെ ഇടയിലും ഒരു പുതിയ പരിഷ്കരണവും അവർ നടപ്പാക്കാൻ പാടില്ല; തർക്കമുള്ള കാര്യങ്ങളെക്കുറിച്ചുള്ള ഒരു പ്രസംഗവും പാടില്ല; കുർബ്ബാന ആചരണത്തെ എതിർക്കാൻ പാടില്ല; ലൂഥറിന്‍റെ ഉപദേശത്തെ പുണരാൻ ഒരു റോമൻ കത്തോലിക്കനേയും അനുവദിച്ചുകൂടാ”. - Ibid.. b.13, ch.5.GCMal 226.3

    ഈ നിയമം നടപ്പിലാക്കിയാൽ, “ഇതുവരെ ചെന്നെത്തിയിട്ടില്ലാത്ത ഇട ത്തേക്ക് നവീകരണം വ്യാപിപ്പിക്കാനോ,... നേരത്തെ നിലനിന്നിരുന്ന ഇടങ്ങളിൽ സുദൃഢമായ അടിസ്ഥാനങ്ങളിന്മേൽ സ്ഥാപിക്കാനോ സാധിക്കയില്ല” - Ibid., b.13, ch.5. സംസാര സ്വാതന്ത്ര്യം നിരോധിക്കപ്പെടും. ഒരു മതപരിവർത്തനവും അനുവദനീയമല്ല. ഈ നിയന്ത്രണങ്ങൾക്കും നിരോധനങ്ങൾക്കും നവീകരണത്തിന്‍റെ സ്നേഹിതർ ഉടനെ കീഴടങ്ങണമായിരുന്നു. ലോകത്തിന്‍റെ പ്രത്യാശ അണയാറായതായി തോന്നി. “റോമാമതത്തിലെ സ്ഥാനികളുടെ അധികാരശ്രേണിയുടെ പുനഃസ്ഥാപനം, . . പുരാതന ദൂഷ്യങ്ങളെ ഒരിക്കലും തെറ്റുപറ്റാതെ തിരികെ കൊണ്ടുവരും; കൂടാതെ മതഭ്രാന്തിനാലും അഭിപ്രായഭിന്നതയാലും, “മുൻപേതന്നെ ഉഗ്രമായി ഉലയ്ക്കപ്പെട്ട നവീകരണ പ്രവർത്തനത്തിന്‍റെ നാശം പൂർത്തീകരിക്കാൻ ഒരു അവസരം തീർച്ചയായും കണ്ടെത്തും”. - Ibid., b.13, ch.5.GCMal 227.1

    സുവിശേഷകരുടെ സംഘം ആലോചനയ്ക്കായി കൂടിവന്നപ്പോൾ അന്ധാളിപ്പോടെ പരസ്പരം നോക്കിനിന്നു. ഒരുവൻ വേറൊരുവനോട് “എന്താണു ചെയ്യാനുള്ളത്?” എന്ന് അന്വേഷിച്ചു. ലോകത്തിന്‍റെ ബലവത്തായ വിഷയങ്ങൾ അപകടത്തിലാണ്. “നവോത്ഥാനത്തിന്‍റെ നായകന്മാർ കീഴടങ്ങി ശാസനാപത്രം അംഗീകരിക്കണമോ? വാസ്തവത്തിൽ അതിഭയങ്കരമായ ഈ പ്രതിസന്ധിഘട്ടത്തിൽ നവോത്ഥാനക്കാർ തെറ്റായ ചലനമാർഗ്ഗത്തിലേക്ക് സ്വയം വാദിച്ചത് എത്ര അനായാസമായിരുന്നു! കീഴടങ്ങലിന് വിശ്വാസ്യമായി തോന്നിക്കുന്ന എത്രയെത്ര ഒഴികഴിവുകളും നീതിയുക്തമായ കാരണങ്ങളും അവർക്ക് കണ്ടെത്താം! ലൂഥറൻ പ്രഭുക്കന്മാർക്ക് അവരുടെ മതാനുഷ്ഠാനങ്ങൾ സ്വതന്ത്രമായി നടത്തുന്നതിന് ഉറപ്പുനൽകപ്പെട്ടിരുന്നു. നേരത്തേ നവീകരണ കാഴ്ചപ്പാടുകളെ സ്വീകരിച്ചിട്ടുള്ള തങ്ങളുടെ പ്രജകൾക്കും ഇതേ ആനുകൂല്യം നൽകാമായിരുന്നു. ഇത് അവരെ തൃപ്തിപ്പെടുത്താൻ ആവശ്യമല്ലേ? കീഴടങ്ങൽ എത്ര ആപത്തുകളെ ഒഴിവാക്കും! ഏതെല്ലാം അറിയാത്ത ആപത്തുകളിലും സംഘട്ടനങ്ങളിലുമാണ് എതിരാളികൾ അവരെ എറിയുക! ഭാവി എന്തെല്ലാം അവസരങ്ങൾ കൊണ്ടുവരുമെന്ന് ആർക്കറിയാം? നമുക്ക് സമാധാനത്തെ ആശ്ലേഷിക്കാം; റോം പിടിച്ചിരിക്കുന്ന ഒലിവുകൊമ്പ് നാം പിടിച്ചെടുക്കയും ജർമ്മനിയുടെ മുറിവുകളെ ഉണക്കുകയും ചെയ്യാം. മുമ്പോട്ടുള്ള പോക്കിന്‍റെ ഉത്തരവാദിത്വം ഏറ്റെടുത്തുകൊണ്ട് ഇതുപോലെയുള്ള വാദഗതികളുമായി നവീകരണക്കാർക്ക് സ്വയം ന്യായീകരിക്കാമായിരുന്നു. അങ്ങനെയെങ്കിൽ അവരുടെ ഉദ്ദേശ്യം അധികം താമസിയാതെ തീർച്ചയായും പരാജയപ്പെടുമായിരുന്നു.GCMal 227.2

    “ഈ സംവിധാനത്തിന് അടിസ്ഥാനമായിരിക്കുന്ന തത്വങ്ങളെ അവർ സന്തോഷത്തോടെ കാണുകയും വിശ്വാസത്തോടെ പ്രവർത്തിക്കുകയും ചെയ്തു. ആ തത്വം എന്തായിരുന്നു? മനസ്സാക്ഷിയെ ബലാൽക്കാരമായി അനുസരിപ്പിക്കാനും സ്വതന്ത്രമായ അന്വേഷണത്തെ നിരോധിക്കാനുമുള്ള റോമിന്‍റെ അവകാശം ആയിരുന്നു അത്. എന്നാൽ അവർക്കും അവരുടെ പ്രൊട്ടസ്റ്റന്‍റ് പ്രജകൾക്കും മതസ്വാതന്ത്ര്യം അനുഭവിക്കാനുള്ളതല്ലേ? അതെ, ക്രമീകരണത്തിൽ പ്രത്യേകമായി വ്യവസ്ഥ ചെയ്തിട്ടുള്ള ഒരു ആനുകൂല്യമായി മാത്രം, ഒരവകാശമായിട്ടല്ല. ആ ക്രമീകരണത്തിനു പുറത്തുള്ള എല്ലാവർക്കു മെന്നപോലെ, അധികാരത്തിന്‍റെ വലിയ തത്വം ഭരിക്കുക എന്നതായിരുന്നു. മനസ്സാക്ഷി കോടതിക്ക് പുറത്തായിരുന്നു. റോം, ഒരിക്കലും തെറ്റുപറ്റാത്ത ന്യായാധിപനാണ്, എല്ലാവരും അനുസരിച്ചേ മതിയാകൂ. നിർദേശിക്കപ്പെട്ട ക്രമീകരണം അംഗീകരിക്കുന്നത് ഫലത്തിൽ നവീകരിക്കപ്പെട്ട സാക്സണിയിൽ മത സ്വാതന്ത്യത്തെ ഒതുക്കി നിർത്തുന്നതാവാം; ശേഷംGCMal 228.1

    ക്രൈസ്തവ ലോകത്തിന് എന്നപോലെ സ്വതന്ത്രമായ അന്വേഷണവും നവീകരണ വിശ്വാസം സ്വീകരിക്കുന്നതും കുറ്റകൃത്യമാണ്. അത് ഇരുട്ടറകളിലടച്ചും, ജീവനോടെ ദഹിപ്പിക്കാവുന്നതുമായ ശിക്ഷ ലഭിക്കേണ്ടതുമാണ്. മത സ്വാതന്ത്ര്യം പ്രാദേശികമാക്കിത്തീർക്കുന്നതിന് അവർക്ക് അനുമതി നൽകാമോ? നവോത്ഥാനം അതിന്‍റെ അവസാന മതപരിവർത്തനം നടത്തി എന്ന്, അവസാനത്തെ ഏക്കറും പിടിച്ചടക്കിയെന്ന്, എങ്ങോട്ടെല്ലാം റോം ഈ സമയത്ത് ചാഞ്ഞുവോ അവിടെയെല്ലാം അവളുടെ ആധിപത്യം നില നിർത്തിയെന്ന് പ്രഖ്യാപിക്കുവാൻ കഴിയുമോ? ഈ ക്രമീകരണം പിൻതുടർന്നതുകൊണ്ട് പോപ്പിന്‍റെ ദേശങ്ങളിൽ തങ്ങളുടെ ജീവനെ കീഴ്പെടുത്തേണ്ടി വരുമായിരുന്ന ആയിരക്കണക്കിനാളുകളുടെ രക്തത്തെ സംബന്ധിച്ച് കുറ്റക്കാരല്ലെന്നു ഒഴികഴിവു പറയുവാൻ കഴിയുമായിരുന്നോ? ആ സുപ്രധാന മണിക്കൂറിൽ ഇത് ക്രൈസ്തവ ലോകത്തിന്‍റെ സ്വാതന്ത്ര്യത്തേയും സുവിശേഷത്തിന്‍റെ ഉദ്ദേശത്തേയും വഞ്ചിക്കുകയായിരിക്കും ചെയ്യുന്നത്'.- Wylie, b.8, ch. 15. അതിനേക്കാൾ നല്ലത് “തങ്ങളുടെ സംസ്ഥാനങ്ങളും കിരീടങ്ങളും ജീവൻ പോലും ത്യജിക്കുന്നതാണ്'. - D'Aubigne, b.13, ch.5.GCMal 228.2

    പ്രഭുക്കന്മാർ പറഞ്ഞു: “ഈ ഉത്തരവ് നമുക്ക് തള്ളിക്കളയാം. മനസ്സാക്ഷിയുടെ കാര്യത്തിൽ ഭൂരിപക്ഷത്തിന് അധികാരം ഇല്ല”. പ്രതിനിധികൾ പറഞ്ഞു: “1526-ലെ കല്പനയാൽ ചക്രവർത്തി ആസ്വദിക്കുന്ന സമാധാനത്തിന് ഞങ്ങൾ കടപ്പെട്ടവരാണ്. അതിന്‍റെ റദ്ദാക്കൽ പ്രശ്നങ്ങളാലും പിളർപ്പുകളാലും ജർമ്മനിയെ നിറയ്ക്കും . ഉപദേശക സമിതി കൂടുന്നതുവരെ മത സ്വാതന്ത്ര്യം സംരക്ഷിക്കുന്നതിൽ കൂടുതൽ ഒന്നും ചെയ്യാൻ അന്തർദേശീയ ആലോചനാസമിതിക്ക് യോഗ്യതയില്ല”. - Ibid.. b.13, ch.5. മനസ്സാക്ഷി സ്വാതന്ത്ര്യം സംരക്ഷിക്കുന്നത് സംസ്ഥാനത്തിന്‍റെ കടമയും മതപരമായ കാര്യങ്ങളിൽ ഇത് അതിന്‍റെ അധികാര പരിധിയുമാണ്. പൗരാധികാരത്താൽ മതാനുഷ്ഠാനങ്ങൾ നിയന്ത്രിക്കാനോ നിർബന്ധിക്കാനോ ശ്രമിക്കുന്ന ഓരോ മതേതര ഗവണ്മെന്റും, ഇവാഞ്ചലിക്കൽ ക്രിസ്ത്യാനികൾ വളരെ ഉത്കൃഷ്ടമായി കഠിനപ്രയത്നം ചെയ്തുണ്ടാക്കിയ തത്വങ്ങൾതന്നെ ത്യജിക്കുകയാണ്.GCMal 228.3

    “സാഹസികമായ മർക്കട മുഷ്ടി’ എന്ന് അവർ വിളിച്ചിരുന്നതിനെ അധികാരം ഉപയോഗിച്ച് അടിച്ചമർത്താൻ പാപ്പാമതാനുയായികൾ തീരുമാനിച്ചു. നവോത്ഥാനത്തെ പിൻതുണയ്ക്കുന്നവരുടെ ഇടയിൽ ഭിന്നിപ്പുണ്ടാക്കാൻ പരിശ്രമിച്ചും നവീകരണത്തോട് കൂറ് തുറന്ന് പ്രഖ്യപിക്കാത്തവരെ വിരട്ടിയും അടിച്ചമർത്തൽ ആരംഭിച്ചു. സ്വതന്ത്ര പട്ടണങ്ങളുടെ പ്രതിനിധികളെ അവസാനം ആലോചനാസമിതിക്കു മുമ്പാകെ വിളിച്ചു വരുത്തി. പ്രമേയത്തിന്‍റെ നിബന്ധനകൾ അവർ അംഗീകരിക്കുമോ എന്ന് പരസ്യമായി പ്രസ്താവിക്കുവാൻ അവർ ആവശ്യപ്പെട്ടു. അവർ സാവകാശത്തിനുവേണ്ടി അഭ്യർത്ഥിച്ചെങ്കിലും ലഭിച്ചില്ല. പരിശോധിച്ചപ്പോൾ അതിൽ ഏകദേശം പകുതിയോളം പേർ നവോത്ഥാനക്കാരുടെ പക്ഷം പിടിച്ചിരിക്കുന്നതായി കണ്ടു. അങ്ങനെ മനസ്സാക്ഷിയുടെ സ്വാതന്ത്ര്യവും വ്യക്തിപരമായി വിധിക്കുന്നതിന്‍റെ അവകാശവും ത്യജിക്കുവാൻ വിസമ്മതിച്ചവർ ഭാവി വിമർശനത്തിനും ദണ്ഡന വിധിക്കും, പീഡനത്തിനുമായി തങ്ങളുടെ നില അടയാളപ്പെടുത്തിയിട്ടുണ്ടെന്ന് മനസ്സിലാക്കി. പ്രതിനിധികളിൽ ഒരാൾ ഇപ്രകാരം പറഞ്ഞു: “നമുക്ക് ഒന്നുകിൽ ദൈവവചനം നിഷേധിക്കണം, അല്ലെങ്കിൽ ചുട്ടുകരിക്കണം”. - lbid., b.13, ch.5.GCMal 229.1

    അന്തർദേശീയ ആലോചനാസമിതിയിൽ ചക്രവർത്തിയുടെ പ്രതിനി ധിയായിരുന്ന ഫെർഡിനന്‍റ് രാജാവ്, ഈ ഉത്തരവ് അംഗീകരിക്കാനും സഹിക്കാനും പ്രഭുക്കന്മാരെ പ്രേരിപ്പിച്ചില്ലെങ്കിൽ ഗൗരവമായ പിളർപ്പ് ഉണ്ടാകുമെന്ന് മനസ്സിലാക്കി. അതുകൊണ്ട് അദ്ദേഹം അനുനയം എന്ന രീതി പരീക്ഷിച്ചു നോക്കി. ഈ ആളുകളോട് ശക്തി പ്രയോഗിച്ചാൽ അവർ കൂടുതൽ ഉറപ്പു ള്ളവരായിത്തീരുമെന്ന് അദ്ദേഹത്തിന് നല്ലതുപോലെ അറിയാമായിരുന്നു”. ചക്രവർത്തി അവരിൽ അത്യധികമായി പ്രസാദിക്കും എന്ന് ഉറപ്പുവരുത്തിക്കൊണ്ട് അദ്ദേഹം ഈ ഉത്തരവ് അംഗീകരിക്കുവാൻ പ്രഭുക്കന്മാരോട് യാചിച്ചു”. പക്ഷേ, ഭൂമിയിലെ ഭരണാധിപന്മാരേക്കാൾ ഉന്നതമായ ആധിപത്യം അംഗീകരിച്ചിരുന്ന ഈ വിശ്വസ്തർ സൗമ്യമായി പ്രതിവചിച്ചു: — “ദൈവത്തിന്‍റെ മഹത്വത്തിനും സമാധാനത്തിന്‍റെ നിലനില്പിനും സഹായകമാകുന്ന എല്ലാ കാര്യത്തിലും ഞങ്ങൾ ചക്രവർത്തിയെ അനുസരിക്കും'.- lbid., b.13, ch.5GCMal 229.2

    “രാജകല്പന ക്രമപ്പെടുത്തുവാൻ പോകുന്നു; ഭൂരിപക്ഷത്തിനു കീഴ്പെടുക എന്ന ഏകമാർഗ്ഗമേ ശേഷിക്കുന്നുള്ളൂ എന്ന് എലക്ടറോടും അവന്‍റെ കൂട്ടരോടും ആലോചനാസമിതിയുടെ മുന്നിൽ രാജാവ് അവസാനം പ്രഖ്യാപിച്ചു. ഇപ്രകാരം പറഞ്ഞുകൊണ്ട്, നവീകരണക്കാർക്ക് ഗാഢമായ പര്യാലോചനക്കൊ, മറുപടിക്കൊ അവസരം കൊടുക്കാതെ സമിതിയിൽ നിന്നും അദ്ദേഹം പിൻവാങ്ങി. രാജാവ് തിരികെ വരാൻ അഭ്യർത്ഥിക്കുന്നതിന് ഒരു പ്രതിനിധിസംഘത്തെ അവർ അയച്ചു എങ്കിലും പ്രയോജനമുണ്ടായില്ല'. അത് തീരുമാനിക്കപ്പെട്ട കാര്യമാണ്. കീഴ്പെടുക എന്നതുമാത്രമാണ് അവശേഷിക്കുന്നത് എന്ന് അവരുടെ ശക്തിയായ പ്രതിഷേധത്തിന് അദ്ദേഹം മറുപടി പറഞ്ഞു”. - Ibid., b.13, ch.5.GCMal 230.1

    മാനുഷിക ഉപദേശങ്ങൾക്കും ആവശ്യങ്ങൾക്കും മേലായി വിശുദ്ധ തിരുവെഴുത്തുകളെ ക്രിസ്തീയ പ്രഭുക്കന്മാർ അനുസരിക്കുമെന്ന് പരമാധികാരികൾക്ക് ബോദ്ധ്യപ്പെട്ടിരുന്നു. എവിടെയൊക്കെ ഈ തത്വം സ്വീകരിക്കപ്പെടുന്നുവോ അവിടെയെല്ലാം പാപ്പാത്വം ഒടുവിൽ ഇല്ലാതാകും എന്നും അറിഞ്ഞിരുന്നു. പക്ഷെ ആ കാലംമുതലുള്ള ആയിരങ്ങളെപോലെ, “കാണുന്ന കാര്യങ്ങളെ” മാത്രം നോക്കിക്കൊണ്ട്, ചക്രവർത്തിയുടെയും പോപ്പിന്‍റെയും ഉദ്ദേശങ്ങൾ പ്രബലവും നവീകരണക്കാരുടേത് ബലഹീനവും ആണെന്ന് സ്വയം പുകഴ്ത്തിപ്പറഞ്ഞു.നവീകരണക്കാർ മാനുഷിക സഹായത്തിൽ മാത്രം ആശ്രയിച്ചിരുന്നെങ്കിൽ പാപ്പാമതക്കാർ വിചാരിച്ചതുപോലെ അവർ ബലഹീനർ ആകുമായിരുന്നു. എണ്ണത്തിൽ കുറഞ്ഞവരെങ്കിലും റോമുമായുള്ള വിവാദത്തിൽ അവർക്ക് അവരുടേതായ ശക്തി ഉണ്ടായിരുന്നു. “ആലോചനാസമിതിയുടെ റിപ്പോർട്ടിൽ നിന്നും ദൈവവചനത്തോടും ചാൾസ് ചക്രവർത്തിയിൽ നിന്നും കർത്താധികർത്താവും രാജാധിരാജാവും ആയ ക്രിസ്തുവിനോടും അവർ അഭ്യർത്ഥിച്ചു”. - Ibid., b.13, ch.6. GCMal 230.2

    മനസ്സാക്ഷിപ്രകാരമുള്ള അവരുടെ ദൃഢവിശ്വാസത്തെ പരിഗണിക്കുവാൻ ഫെർഡിനന്റ് വിസമ്മതിച്ചപ്പോൾ, അദ്ദേഹത്തിന്‍റെ അസാന്നിധ്യം വക വെയ്ക്കാതെ തങ്ങളുടെ നിക്ഷേധ പ്രസ്താവന താമസിയാതെ ദേശീയ ആലോചനാസമിതിയിൽ അവതരിപ്പിക്കാൻ തീരുമാനിച്ചു. ഒരു പാവനമായ പ്രസ്താവന ചിട്ടയിൽ ക്രമപ്പെടുത്തി ആലോചനാ സമിതിയിൽ സമർപ്പിച്ചു: “ആത്മാക്കളുടെ രക്ഷയ്ക്കോ, നമ്മുടെ ശരിയായ മനസ്സാക്ഷിക്കോ, ദൈവ ത്തിനും അവന്‍റെ വചനത്തിനുമോ, എതിരായി ഞങ്ങൾ ഞങ്ങൾക്കുവേണ്ടിയും ഞങ്ങളുടെ ജനങ്ങൾക്കുവേണ്ടിയും നിർദ്ദിഷ്ട കല്പന എന്തു തന്നെയായാലും ഒരു വിധത്തിലും അനുസരിക്കുകയോ അംഗീകരിക്കുകയോ ചെയ്യുകയില്ലെന്ന് നമ്മുടെ സ്രഷ്ടാവും സംരക്ഷകനും വീണ്ടെടുപ്പുകാരനും രക്ഷിതാവും സർവ്വമനുഷ്യരുടെയും സൃഷ്ടികളുടേയും മുമ്പാകെ ഒരിക്കൽ നമ്മുടെ ന്യായാധിപനാകേണ്ടവന്‍റെയും മുമ്പാകെ ഈ സന്നിഹിതരായ ഞങ്ങൾ പ്രതിക്ഷേധിക്കുന്നു”.GCMal 230.3

    “എന്ത്! ഈ രാജശാസനത്തിന് ഞങ്ങൾ അംഗീകാരം നൽകുകയോ! സർവ്വശക്തനായ ദൈവം ഒരുവനെ തന്‍റെ പരിജ്ഞാനത്തിലേക്ക് വിളിക്കു മ്പോൾ ആ മനുഷ്യന്, എങ്ങനെ ആയാലും ദൈവത്തെപ്പറ്റിയുള്ള അറിവ് സ്വീകരിക്കാൻ കഴിയുന്നില്ല എന്ന കാര്യത്തിന് ഞങ്ങൾ ഉറപ്പുതരുന്നു” “ദൈവവചനത്തോട് പൊരുത്തപ്പെടുത്താവുന്ന സ്ഥിരതയുള്ള തത്വങ്ങൾ ഒന്നുംതന്നെയില്ല. ... മറ്റുള്ള എല്ലാ തത്വങ്ങളുടെയും പഠിപ്പിക്കലുകൾ കർത്താവു നിഷേധിക്കുന്നു. .. . വിശുദ്ധ വചനം കൂടുതൽ വ്യക്തമായ മറ്റ് വാക്യങ്ങളാൽ വ്യാഖ്യാനിക്കപ്പെടണം. . . . ക്രിസ്ത്യാനിക്ക് ആവശ്യമായ കാര്യങ്ങൾ എല്ലാം ആണ് വിശുദ്ധവചനം. അത് മനസ്സിലാക്കാൻ എളുപ്പവും അന്ധകാരത്തെ ചിതറിക്കാൻ കണക്കാക്കപ്പെട്ടിട്ടുള്ളതും ആണ്. . . . എന്തെ ങ്കിലും അതിനോടു കൂട്ടിയാൽ അതിനുതന്നെ വിരുദ്ധമായേക്കാവുന്നതു കൊണ്ട്, അതിനോട് ഒന്നും കൂട്ടാതെ പുതിയനിയമത്തിലും പഴയനിയമ ത്തിലും ഉൾക്കൊണ്ടിരിക്കുന്ന പുസ്തകങ്ങളിൽ പറഞ്ഞിരിക്കുന്നതുപോലെ തന്നെ, അന്യ പ്രവേശനമില്ലാത്ത, നിർമ്മല തിരുവചന പ്രസംഗം നിലനിർത്തു വാൻ ദൈവകൃപയാൽ ഞങ്ങൾ തീരുമാനിച്ചു. വചനമാണ് ഏകസത്യം. മുഴു ജീവിതത്തിന്‍റെയും എല്ലാ സിദ്ധാന്തങ്ങളുടെയും ഉറപ്പായ നിയമം ആണ് അത്. അതിന് ഒരിക്കലും പരാജയപ്പെടാനോ നമ്മ ചതിക്കാനോ കഴിവില്ല. ഈ അടിസ്ഥാനത്തിന്മേൽ പണിയുന്ന ഏവനും നരകത്തിന്‍റെ ശക്തിക്ക് എതിരെ നിൽക്കുകയും അതിനെതിരായി പടുത്തുയർത്തുന്ന മാനുഷിക പൊങ്ങച്ചങ്ങൾ എല്ലാം ദൈവമുമ്പാകെ വീണുപോകുകയും ചെയ്യും'.GCMal 231.1

    “ഈ കാരണത്താൽ ഞങ്ങളുടെമേൽ അടിച്ചേൽപ്പിച്ചിരിക്കുന്ന ഈ നുകം ഞങ്ങൾ തള്ളിക്കളയുന്നു”. “അതേ സമയം, എല്ലാറ്റിലും ഉപരിയായിGCMal 231.2

    ദൈവത്തെ സ്നേഹിക്കുന്ന ഒരു ക്രിസ്തീയ രാജാവിനേപ്പോലെ പരമാധി കാരമുള്ള തിരുമനസ്സ് ഞങ്ങളോട് പെരുമാറും എന്ന് ഞങ്ങൾ പ്രതീക്ഷി ക്കുന്നു. അദ്ദേഹത്തിനും സഹൃദയരായ രാജാക്കന്മാരായ നിങ്ങൾക്കും ഞങ്ങ ളുടെ കടമയിൽപ്പെട്ട നീതിപൂർവ്വവും നിയമാനുസൃതവുമായ സ്നേഹവും അനുസരണവും തരാൻ ഞങ്ങൾ തയ്യാറാണെന്നും പ്രസ്താവിച്ചുകൊ ള്ളുന്നു”. - lbid., b.13, ch.6.GCMal 231.3

    ആ ആലോചനാസമിതിയിൽ ഒരു ആഴമായ മതിപ്പ് ഉണ്ടായി. പ്രതിക്ഷേധക്കാരുടെ ആത്മവിശ്വാസത്തിൽ, ഭൂരിപക്ഷം അത്ഭുതത്താലും ആപത് സൂചനയാലും നിറഞ്ഞു. ഭാവി അവർക്ക് പ്രക്ഷുബ്ധവും അസ്ഥിരവും ആയിത്തോന്നി. അഭിപ്രായ ഭിന്നതയും കിടമത്സരവും രക്തച്ചൊരിച്ചിലും അനിവാര്യമായിത്തീർന്നേക്കും. എന്നാൽ നവീകരണ കർത്താക്കൾ തങ്ങളുടെ ലക്ഷ്യത്തിന്‍റെ നീതിയിൽ ഉറപ്പുള്ളവരും സർവ്വശക്തന്‍റെ കൈകളിൽ വിശ്വാസം അർപ്പിച്ചുകൊണ്ട് “ഉറപ്പും ധൈര്യവും ഉള്ളവരും ആയിരുന്നു”.GCMal 231.4

    “പ്രകീർത്തിക്കപ്പെട്ട പ്രതിക്ഷേധത്തിൽ അടങ്ങിയിരിക്കുന്ന തത്വങ്ങൾ.... പ്രോട്ടസ്റ്റാന്‍റിസത്തിന്‍റെ അന്തസ്സത്ത രൂപികരിക്കുന്നു. ഇപ്പോൾ മനുഷ്യന്‍റെ വിശ്വാസപരമായ കാര്യങ്ങളിൽ രണ്ട് ദുർവിനിയോഗങ്ങളെ ഈ പ്രതിക്ഷേധം എതിർക്കുന്നു. ആദ്യത്തേത് മജിസ്ട്രേട്ടിന്‍റെ അതിക്രമിച്ചു കട ക്കലും രണ്ടാമത്തേത് സഭയുടെ അനിയന്ത്രിതമായ ആധിപത്യവുമാണ്. പ്രൊട്ടസ്റ്റാന്‍റിസം, മജിസ്ട്രേട്ടിനും ഉപരിയായി മനസ്സാക്ഷിയുടെ ശക്തിയേയും കാണപ്പെട്ട സഭയ്ക്ക് ഉപരിയായി ദൈവവചനത്തേയും ഉയർത്തിപ്പിടിക്കുന്നു. ആദ്യത്തേതിൽ പാവനമായ കാര്യങ്ങളിൽനിന്ന് പൗരധർമ്മശക്തിയെ തള്ളിക്കളയുന്നു. കൂടാതെ പ്രവാചകന്മാരോടും അപ്പൊസ്തലന്മാരോടും ചേർന്ന് “മനുഷ്യരെക്കാൾ ദൈവത്തെ അനുസരിക്കേണ്ടതാകുന്നു” എന്ന് പറയുന്നു. ചാൾസ് അഞ്ചാമന്‍റെ കിരീടത്തിന്‍റെ സാന്നിധ്യത്തിൽ യേശുക്രിസ്തുവിന്‍റെ കിരീടത്തെ ഉയർത്തിപ്പിടിക്കുന്നു. പക്ഷേ അത് അതിലും അപ്പുറത്തേക്ക് പോകുന്നു. ദൈവിക വെളിപ്പാടുകൾക്ക് കീഴെയാണ് മനുഷ്യന്‍റെ എല്ലാ പഠിപ്പിക്കലുകളും എന്ന തത്വം അത് വയ്ക്കുന്നു”.- Ibid., b.13, ch. 6. അതും കൂടാതെ, പ്രൊട്ടസ്റ്റന്‍റുകാർ സത്യത്തെക്കുറിച്ചുള്ള ദൃഢവിശ്വാസത്തെ സ്വതന്ത്രമായി ഉച്ചരിക്കുന്നതിനുള്ള അവരുടെ ന്യായത്തെ ഉറപ്പിച്ചു പറഞ്ഞു. അവർ വിശ്വസിക്കുകയും അനുസരിക്കുകയും മാത്രമല്ല ദൈവവചനം പറയുന്നത് പഠിപ്പിക്കുകയും ചെയ്തു. മജിസ്ട്രേട്ടിനും പുരോഹിതനും കൈകടത്ത നുള്ള ന്യായത്തെ അവർ നിഷേധിക്കുകയും ചെയ്തു. മതത്തിന്‍റെ അസഹിഷ്ണുതയ്ക്ക് എതിരായ പാവനമായ സാക്ഷ്യം ആയിരുന്നു സ്പൈറസിലെ പ്രതിക്ഷേധം. സ്വന്തം മനസ്സാക്ഷി ചൊല്ലിക്കൊടുക്കുന്നതനുസരിച്ച് ദൈവത്തെ ആരാധിക്കുവാനുള്ള എല്ലാ മനുഷ്യരുടെയും അവകാശത്തെ ഉറപ്പിക്കുന്നതുമായിരുന്നു അത്.GCMal 232.1

    ആ പ്രസ്താവന നടത്തപ്പെട്ടു. അത് ആയിരങ്ങളുടെ ഓർമ്മയിൽ എഴുതപ്പെട്ടു. മനുഷ്യന്‍റെ ഒരു പ്രയത്നത്താലും മായിച്ചുകളയുവാൻ സാധിക്കാത്ത സ്വർഗ്ഗത്തിലെ ബുക്കിലും രജിസ്റ്റർ ചെയ്യപ്പെട്ടു. സുവിശേഷാനുസൃതമായി മുഴുജർമ്മനിയും ഈ പ്രതിഷേധത്തെ വിശ്വാസത്തിന്‍റെ പ്രകാശനമായി കൈക്കൊണ്ടു. എല്ലായിടത്തുമുള്ള ആളുകൾ പുതിയതും കൂടുതൽ ഉത്തമവുമായ ഒരു യുഗത്തിന്‍റെ വാഗ്ദാനം ഈ പ്രസ്താവനയിൽ കണ്ടു. പൈറ സിലെ പ്രോട്ടസ്റ്റന്‍റുകാരോട് നാട്ടുരാജാക്കന്മാരിൽ ഒരുവൻ പറഞ്ഞു: “ഭയം കൂടാതെ സ്വത്രന്തമായി ഉന്മേഷത്തോടെ കുറ്റം സമ്മതിക്കാൻ കൃപ തന്ന സർവ്വശക്തൻ, അതേ ക്രിസ്തീയ ഉറപ്പിൽ നിത്യതയുടെ ദിവസംവരെ കാത്തു കൊള്ളട്ടെ”. - Ibid., b. 13, ch. 6.GCMal 232.2

    നവീകരണം ഒരളവുവരെ വിജയം സമ്പാദിച്ചശേഷം ലൗകിക താല്പര്യങ്ങൾക്കുവേണ്ടി കാലത്തിനുതക്ക കോലം കെട്ടുന്നതിനു സമ്മതിച്ചാൽ ദൈവത്തിനും അതിനുതന്നെയും സത്യവിരുദ്ധമാവുകയും അങ്ങനെ സ്വന്ത നാശം ഉറപ്പുവരുത്തുകയും ചെയ്യും. ഉത്തമരായ നവീകരണ കർത്താക്കളുടെ അനുഭവം പിൻവരുന്ന തലമുറകൾക്ക് ഒരു പാഠം ഉൾക്കൊള്ളുന്നു. ദൈവത്തിനും ദൈവവചനത്തിനും എതിരായി സാത്താന്‍റെ പ്രവർത്തനരീതിക്ക് മാറ്റം ഒന്നും ഇല്ല. പതിനാറാം നൂറ്റാണ്ടിലെപ്പോലെതന്നെ, ജീവിതത്തിൽ വഴികാട്ടിയായി തിരുവചനത്തെ സ്വീകരിക്കുന്നതിനോട് അവൻ ഇന്നും എതിരാണ്. നമ്മുടെ സമയത്ത്, അവരുടെ സിദ്ധാന്തങ്ങളിൽനിന്നും ഒരു വ്യാപകമായ വ്യതിയാനം ഉണ്ട്. കർത്തവ്യത്തിന്‍റെയും വിശ്വാസത്തിന്‍റെയും നിയമമായി ബൈബിൾ മാത്രം എന്ന പ്രൊട്ടസ്റ്റന്റുകാരുടെ വലിയ തത്വത്തിലേക്ക് തിരിച്ചുപോകേണ്ട ആവശ്യമുണ്ട്. മതസ്വാതന്ത്ര്യം നശിപ്പിക്കാൻ തനിക്ക് നിയ ന്തിക്കാവുന്ന എല്ലാ മാർഗ്ഗത്തിലൂടെയും ഇന്നും സാത്താൻ പ്രവർത്തിക്കു ന്നു. സ്പൈറസിലെ പ്രതിഷേധക്കാർ തള്ളിക്കളഞ്ഞ എതിർ ക്രിസ്തുവിന്‍റെ ശക്തി ഇപ്പോൾ പുതുക്കപ്പെട്ട ശൗര്യത്തോടെ നഷ്ടപ്പെട്ട മേൽക്കോയ്മ പുനഃ സ്ഥാപിക്കുവാൻ ശ്രമിച്ചുകൊണ്ടിരിക്കുന്നു. നവീകരണത്തിന്‍റെ നിർണ്ണായക ഘട്ടത്തിൽ പ്രകടമാക്കപ്പെട്ട തിരുവചനത്തോടുള്ള വ്യതിചലിക്കാത്ത അതേ പറ്റിച്ചേരൽ മാത്രമാണ്, ഇന്നത്തെ നവീകരണത്തിന്‍റെ ഏക പ്രത്യാശ.GCMal 233.1

    പ്രോട്ടസ്റ്റന്‍റുകാർക്ക് ആപത്തിന്‍റെ അടയാളങ്ങൾ പ്രത്യക്ഷപ്പെട്ടു. അട യാളങ്ങൾ ഉണ്ടായപ്പോൾ വിശ്വസ്തരെ സംരക്ഷിക്കുന്ന ദിവ്യകാരങ്ങളും നീട്ടപ്പെട്ടിരുന്നു. ഏതാണ്ട് ഈ സമയത്താണ് മെലംഗ്തൺ പൈറസിന്‍റെ തെരുവീഥിയിൽക്കൂടി തന്‍റെ കൂട്ടുകാരൻ സെമൺ ഗെനിയൂസിനെ റൈൻ നദീ തീരത്തേക്ക് തിടുക്കത്തിൽ കൂട്ടിക്കൊണ്ടുപോയി അക്കരെ കടക്കാൻ സമ്മർദ്ദം ചെലുത്തിയത്. ഈ വല്ലാത്ത ബദ്ധപ്പാടിൽ സൈമൺ അമ്പരന്നു പോയി. “പാവന മുഖഭാവത്തോടെ ഉൽക്കണ്ഠാകുലനായ ഒരു വൃദ്ധൻ; പക്ഷെ ഞാൻ അറിയാത്ത ആൾ” മെലംഗ്തണ്‍ പറഞ്ഞു: “എന്‍റെ മുൻപിൽ പ്രത്യക്ഷപ്പെട്ട് ഗനിയൂസിനെ അറസ്റ്റുചെയ്യാൻ ഒരു മിനിറ്റിനകം ഉദ്യോഗസ്ഥരെ അയയ്ക്കും ” എന്നു പറഞ്ഞു.GCMal 233.2

    ആ ദിവസം, വളരെ മുഖ്യനും പാപ്പാത്വ പണ്ഡിതനും ആയ ഫാബരിനാൽ പ്രഭാഷണ സമയത്ത് ഗനിയൂസ് അപമാനിതനായി. അതിന്‍റെ ഒടുവിൽ “നിന്ദ്യമായ ചില തെറ്റുകളെ” ചെറുത്തുകൊണ്ട് ഫാബരിനെ തന്‍റെ പ്രതിഷേധം പ്രകടമാക്കി. “ഫാബർ തന്‍റെ കോപം മറച്ചുവച്ചുകൊണ്ട് പെട്ടെന്ന് രാജാവിന്‍റെ അടുക്കൽ ചെന്ന് ഹെയ്ഡൽ ബർഗ്ഗിൽ തന്നെ വിടാതെ പിടിച്ച് പ്രൊഫസ്സർക്ക് എതിരായി ഒരു കല്പന കരസ്ഥമാക്കി. മുന്നറിയിപ്പ് കൊടുക്കാനായി വിശുദ്ധമാലാഖമാരിൽ ഒരാളെ അയച്ച് ദൈവം തന്‍റെ കൂട്ടുകാരനെ വിടുവിച്ചതാണെന്നുള്ളതിന് മെലംഗ്ണിന് സംശയം ഒന്നുമില്ല.GCMal 234.1

    “നദിയിലെ വെള്ളം ഗ്രെനിയൂസിനെ പീഡകരുടെ കയ്യിൽനിന്നും വീണ്ടെടുക്കുന്നതുവരെ റൈൻ നദീതീരത്ത് ചലനമറ്റ് കാത്തുനിന്നു. അദ്ദേഹത്തെ അക്കരെ കണ്ടപ്പോൾ മെലംഗ്തണ്‍ പറഞ്ഞു: “കുറ്റമില്ലാത്ത രക്തത്തിനു ദാഹിക്കുന്നവരുടെ ക്രൂരമായ താടിയെല്ലുകളിൽനിന്നും അദ്ദേഹം രക്ഷപെട്ടു വീട്ടിൽ തിരിച്ചെത്തിയപ്പോൾ ഗ്രെനിയൂസിനെ അന്വേഷിച്ച ഉദ്യോഗസ്ഥന്മാർ തലമുതൽ പാദംവരെ എല്ലാടവും അന്വേഷിച്ചു എന്ന് മെലംഗ്തണ്‍ അറിഞ്ഞു”. - Ibid., p. 12, ch. 6.GCMal 234.2

    ഭൂമിയിലെ ബലവാന്മാരുടെ മുമ്പിൽ നവീകരണത്തിന് കൂടുതൽ വിപുലമായ പ്രാമാണ്യം കിട്ടേണ്ടതായിരുന്നു. ഫെർഡിനന്‍റ് രാജാവിനാൽ നൽകപ്പെട്ട ഒരു വാദം കേൾക്കുന്നത് സുവിശേഷകരായ നാട്ടുരാജാക്കന്മാർക്ക് നിഷേധിക്കപ്പെട്ടിരുന്നു. പക്ഷെ തങ്ങളുടെ ന്യായങ്ങൾ സഭയുടേയും സംസ്ഥാനത്തിന്‍റേയും വിശിഷ്ട വ്യക്തികളുടെ യോഗത്തിൽ, ചക്രവർത്തിയുടെ സാന്നിദ്ധ്യത്തിൽ അവതരിപ്പിക്കാനുള്ള അവസരം അനുവദിക്കപ്പെട്ടിരുന്നു. ചക്രവർത്തിയെ ശല്യപ്പെടുത്തിയ അനൈക്യം ശാന്തമാക്കാൻ ചാൾസ് അഞ്ചാമൻ പൈറസിലെ പ്രതിഷേധത്തിന്‍റെ പിറ്റേവർഷം ഓഗ്ബർഗ്ഗിൽ ഒരു അന്തർദേശീയ സമ്മേളനം വിളിച്ചുകൂട്ടി, അതിൽ വ്യക്തിപരമായി അദ്ധ്യക്ഷം വഹിക്കാനുള്ള തന്‍റെ ഉദ്ദേശം വ്യക്തമാക്കി. അതിലേക്ക് പ്രൊട്ടസ്റ്റന്‍റ് നായകന്മാരെ വിളിപ്പിച്ചു.GCMal 234.3

    നവീകരണത്തെ വലിയ ആപത്ത് ഭീഷണിപ്പെടുത്തി. പക്ഷെ അതിന്‍റെ വക്താക്കൾ അവരുടെ കാര്യം ദൈവത്തിൽ സമർപ്പിച്ച് സുവിശേഷത്തോട് ഉറപ്പുള്ളവരായിരിക്കും എന്ന് പ്രതിജ്ഞ എടുത്തു. സാക്സണിയിലെ എലക്ടർ ഈ അന്തർദേശീയ സമ്മേളനത്തിൽ വരരുതെന്ന് സാമാജികന്മാർ ശഠിച്ചു. ചക്രവർത്തി എല്ലാ രാജാക്കന്മാരുടെയും സാന്നിദ്ധ്യം ആവശ്യപ്പെടുന്നത് അവരെ ഒരു കെണിയിൽ പെടുത്താനാണെന്ന് അവർ പറഞ്ഞു: - “പ്രബലനായ ഒരു ശത്രുവിനോടൊപ്പം ഒരുത്തൻ തന്നെത്താൻ നഗരമതിലുകൾക്കകത്ത് അടയ്ക്കപ്പെടുന്നത് അപകടം ഉണ്ടാക്കുന്നതല്ലേ? പക്ഷെ മഹാമനസ്കതയോടെ മറ്റുള്ളവർ പ്രസ്താവിച്ചു: “ഈ രാജാക്കന്മാർ ധൈര്യപൂർവ്വം പെരുമാറുക മാത്രം ചെയ്യട്ടെ. ദൈവത്തിന്‍റെ ലക്ഷ്യം പരിപാലിക്കപ്പെടും'. ദൈവം വിശ്വസ്തനാണ്. അവൻ നമ്മെ കയ്യൊഴികയില്ല’ എന്ന് ലൂഥർ പറഞ്ഞു”, -- lbid., b. 14, ch. 2. എലക്ടർ തന്‍റെ അകമ്പടിക്കാരോടുകൂടെ ഓഗ്സ്ബര്‍ഗ്ഗിലേക്ക് യാത്ര ആരംഭിച്ചു. അദ്ദേഹത്തെ ശല്യപ്പെടുത്തുന്ന അപകട മുന്നറിയിപ്പ് എല്ലാവർക്കും അറിയാമാരുന്നു. പലരും മുൻപോട്ട് പരിഭ്രാന്തമായ മുഖഭാവത്തോടും അത്യധിക ംതുടിക്കുന്ന ഹൃദയത്തോടും (...) ബര്‍ഗ്ഗുവരെ അവരോടൊപ്പം പോയ ലൂഥര്‍ ആ (...) എന്ന (...) പ്രോത്സാഹജനകമായ ആ പാട്ടിന്‍റെ ശബ്ദം പലരുടേയും സൂചനയിലെ ഉത്കണ്ഠയെ നിഷ്കാസനം ചെയ്തു. പലരുടെയും ഹൃദയഭാരം കുറഞ്ഞു.GCMal 234.4

    ആ നവീകരണ പ്രഭുക്കന്മാര്‍ ക്രിമീകൃത രൂപത്തിലൽ വചനതെളിവോടു കൂടി ഒരു പ്രസ്താവന ഉണ്ടാക്കി ആലോചനാസഭ മുമ്പാകെ അവതരിപ്പിക്കാൻ തീരുമാനിച്ചു. അത് ഉണ്ടാക്കുന്ന ജോലി ലൂഥറിനെയും മെലംഗ്തണിനേയും അവരുടെ സഹകാരികളെയും എല്പിച്ചു. പ്രൊട്ടസ്റ്റന്‍റുകാർ ഈ വിശ്വാസ പ്രമാണം തങ്ങളുടെ വിശ്വാസത്തിന്‍റെ വിശദീകരണമായി അംഗീകരിച്ചു. ഈ പ്രധാന പ്രമാണത്തിന്‍റെ ഒടുവിൽ തങ്ങളുടെ പേരുകൾ ചേർക്കുന്നതിന് കൂടി വന്നു. അത് പാവനതയുടേയും പരിശോധനയുടേയും സമയം ആയിരുന്നു. രാഷ്ട്രീയ ചോദ്യങ്ങളാൽ തങ്ങളുടെ ലക്ഷ്യം കുഴപ്പത്തിലാക്കാതിരിക്കാന്‍ നവീകരണക്കാര്‍ വ്യഗ്രത ഉള്ളവരായിരുന്നു. ദൈവവചനത്തില്‍ നിന്നുള്ള ശക്തിപ്രവാഹം അല്ലാതെ മറ്റൊന്നും നവീകരണം ഉപയോഗപ്പെടുത്തരുതെ അവർ വിചാരിച്ചു. ക്രിസ്തീയ രാജാക്കന്മാര്‍ വിശ്വാസപ്രമാണത്തിൽ ഒപ്പു വെയ്ക്കാൻ മുൻപോട്ട് വന്നപ്പോൾ മെലംഗ്തൺ ഇടയ്ക്കുകയറി പറഞ്ഞു: “ഈ കാര്യങ്ങൾ നിർദ്ദേശിക്കുന്നത് വേദശാസ്ത്രജ്ഞന്മാർക്കും സഭാശുശൂഷകന്മാർക്കും ഉള്ളതാണ്. ലോകത്തിലെ പ്രബലരായവരുടെ അധികാരം വേറെ കാര്യങ്ങൾക്കായി മാറ്റിവയ്ക്കാം”. ഉടനെ സാക്സണിയിലെ ജോൺ മറുപടി പറഞ്ഞു: “എന്നെ ബഹിഷ്കരിക്കുന്നത് ദൈവം തടയും എന്‍റെ കിരീടത്തെക്കുറിച്ച് എനിക്ക് പ്രയാസമുണ്ടാക്കാതെ ശരിയായത് ചെയ്യുവാൻ ഞാൻ ദൃഢനിശ്ചയം ചെയ്തു കർത്താവിനെ ഏറ്റുപറയാൻ ഞാൻ ആഗ്രഹിക്കുന്നു. തിരഞ്ഞെടുപ്പിന്‍റേതായ എന്‍റെ തൊപ്പിയും ചെറുരോമാവൃതമായ രാജകീയ വസ്ത്രവും യേശുക്രിസ്തുവിന്‍റെ ക്രൂശിനോളം എനിക്ക് വിലയുള്ളതല്ല”. ഇങ്ങനെ പറഞ്ഞുകൊണ്ട് അദ്ദേഹം തന്‍റെ പേര് എഴുതിച്ചേർത്തു. പ്രഭുക്കന്മാരിൽ വേറൊരാൾ പേന എടുത്തപ്പോൾ ഇങ്ങനെ പറഞ്ഞു: “എന്‍റെ കർത്താവായ യേശുവിന്‍റെ ബഹുമതി ആവശ്യപ്പെടുന്നെങ്കിൽ എന്‍റെ സ്വത്തുക്കളും ജീവനും നഷ്ടപ്പെടുത്താൻ ഞാൻ തയ്യാറാണ്”. “ഈ വിശ്വാസ പ്രമാണത്തിൽ ഉൾക്കൊണ്ടിരിക്കുന്നതല്ലാതെ വേറെ ഏതെങ്കിലും ഉപദേശം സ്വീകരിക്കുന്നതിനേക്കാൾ നല്ലത്, എന്‍റെ എല്ലാ ചുറ്റുപാ ടുകളും സംസ്ഥാനവും, എന്‍റെ അപ്പന്മാരുടെ കയ്യിലെ ചെങ്കോലാകുന്ന രാജ്യത്തിന്‍റെ അവകാശവും ഞാൻ വേണ്ടെന്ന് വയ്ക്കുന്നതായിരിക്കും'. — lbid., b.14, ch.6. ആ ദൈവമനുഷ്യരുടെ വിശ്വാസവും ധൈര്യവും അതായിരുന്നു.GCMal 235.1

    ചക്രവർത്തിയുടെ മുൻപിൽ ഹാജരാകാൻ നിശ്ചയിക്കപ്പെട്ട സമയം വന്നു. എലക്ടർമാരാലും നാട്ടുരാജാക്കന്മാരാലും ചുറ്റപ്പെട്ട് ചാൾസ് അഞ്ചാമൻ സിംഹാസനത്തിൽ ഉപവിഷ്ടനായി. സദസ്സ് പ്രൊട്ടസ്റ്റന്‍റ് നവീകരണക്കാർക്ക് കൊടുത്തു. അവരുടെ വിശ്വാസത്തിന്‍റെ പ്രസ്താവന വായിച്ചു. ആ മഹനീയ യോഗത്തിൽ സുവിശേഷ സത്യങ്ങൾ വ്യക്തമായി പ്രതിപാദിച്ചു. പാപ്പാസഭയുടെ തെറ്റുകൾ ചൂണ്ടിക്കാണിക്കപ്പെട്ടു. “മനുഷ്യവർഗ്ഗത്തിന്‍റേയും ക്രിസ്ത്യാനിത്വത്തിന്‍റേയും ചരിത്രത്തിലെ ഏറ്റം മഹത്വപൂർണ്ണമായ ദിവസം എന്നും നവീകരണത്തിന്‍റെ നിർണ്ണായക ദിവസം എന്നും ആ ദിവസത്തെ വിശേഷിപ്പിക്കുന്നു'. - lbid., p. 14, ch. 7.GCMal 236.1

    വേംസിലെ ദേശീയ ആലോചനാസമതിയുടെ മുമ്പാകെ വിറ്റൻബർ ഗ്ഗിലെ ക്രിസ്തീയ സന്യാസി ഒറ്റയ്ക്ക് നിന്നതിനുശേഷം ചില വർഷങ്ങൾ പിന്നിട്ടിരുന്നു. ഇപ്പോൾ അദ്ദേഹത്തിന്‍റെ സ്ഥാനത്ത് കുലീനരും ഏറ്റം ശക്തിമാന്മാരുമായ നാട്ടുരാജാക്കന്മാർ ആണ് നിൽക്കുന്നത്. ഓഗ്സ്ബർഗ്ഗിൽ ലൂഥർ വരുന്നത് തടയപ്പെട്ടിരുന്നെങ്കിലും വാക്കുകൊണ്ടും പ്രാർത്ഥനകൊണ്ടും അദ്ദേഹം അവിടെ സന്നിഹിതനായിരുന്നു. അദ്ദേഹം എഴുതി: “ഇത്ര മഹത്വ പൂർണ്ണമായ ഒരു യോഗത്തിൽ വച്ച്, തങ്ങളുടെ മതവിശ്വാസം ധൈര്യത്തോടെ പ്രഖ്യാപിച്ച ഇത്ര പ്രശസ്തരാൽ ക്രിസ്തുവിനെ പരസ്യമായി ഉയർത്തിയ ഈ മണിക്കൂർ വരെ ഞാൻ ജീവിച്ചതിൽ എനിക്ക് അത്യധികമായ സന്തോഷമുണ്ട്.- ibid., p. 14, ch, 7. അങ്ങനെ “ഞാൻ ലജ്ജിക്കാതെ രാജാക്കന്മാരുടെ മുമ്പിലും നിന്‍റെ സാക്ഷ്യങ്ങളെക്കുറിച്ച് സംസാരിക്കും” (സ ങ്കീ. 119:46) എന്ന തിരുവചനം നിവൃത്തിയാക്കപ്പെട്ടു.GCMal 236.2

    പൌലൊസിന്‍റെ കാലത്ത് പൌലൊസിനെ ജയിലിൽ അടച്ച സുവിശേഷം, പരമാധികാരമുള്ള നഗരത്തിന്‍റെ മഹാന്മാർക്കും നാട്ടുരാജാക്കന്മാർക്കും മുമ്പിൽ അങ്ങനെ കൊണ്ടുവരപ്പെട്ടു. അങ്ങനെ ഈ സന്ദർഭത്തിൽ കൊട്ടാരത്തിൽനിന്നും ചക്രവർത്തി വിലക്കിയിരുന്നതും ദാസന്മാർക്കുപോലും കേൾക്കാൻ കൊള്ളരുതാത്തതെന്ന് അനേകർ കരുതിയിരുന്നതും ആയ വചനം സാമാജ്യത്തിലെ പ്രഭുക്കന്മാരും യജമാനന്മാരും അത്ഭുതത്തോടെ കേൾക്കത്തക്കവണ്ണം പ്രസംഗിക്കുവാൻ ഇടയായി. രാജാക്കന്മാർ വലിയ മനുഷ്യർ എന്നിവർ കേൾവിക്കാരും, കിരീടം അണിഞ്ഞ രാജാക്കന്മാർ പ്രസംഗകരും, പ്രഭാഷണം ദൈവത്തിന്‍റെ രാജകീയ സത്യവും ആയിരുന്നു. ഒരു എഴുത്തുകാരൻ പറയുന്നു: “അപ്പൊസ്തലികയുഗം മുതൽ ഒരിക്കലും ഇത്ര വലിയ ഒരു ജോലിയോ രാജകീയ പ്രൗഢിയോടുകൂടിയ വിശ്വാസപ്രഖ്യാപനമോ ഉണ്ടായിട്ടില്ല'.- D'Aubigne, b. 14, ch. 7. GCMal 236.3

    പാപ്പാത്വ ബിഷപ്പ് പ്രഖ്യാപിച്ചു: “ലൂഥറിന്‍റെ അനുയായികൾ പറഞ്ഞത് എല്ലാം ശരിയാണ്. നമുക്ക് അത് മറുത്തുപറയാൻ സാധ്യമല്ല'. ഡോക്ടർ എക്കിന്‍റെ മറ്റൊരുവൻ ചോദിച്ചു: “എലക്ടർമാരുടെയും അവരുടെ സഹായികളുടേയും വിശ്വാസ പ്രമാണത്തെ അഖണ്ഡമായ കാരണങ്ങളാൽ നിരസിക്കാൻ നിങ്ങൾക്ക് കഴിയുമൊ?” അതിന്‍റെ മറുപടി: “അപ്പൊസ്തലന്മാരുടേയും പ്രവാചകന്മാരുടേയും എഴുത്തുകളാൽ - സാധ്യമല്ല!”. “എന്നാൽ പിതാക്കന്മാരുടേയും ആലോചനാസമതിയുടേയും എഴുത്തുകളാൽ- സാധ്യമാണ്!” എന്നായിരുന്നു. “ഞാൻ മനസ്സിലാക്കുന്നു” ചോദ്യകർത്താവ് പ്രതി വചിച്ചു: - “താങ്കളുടെ അഭിപ്രായപ്രകാരം ലൂഥറിന്‍റെ അനുയായികൾ വചനത്തിനുള്ളിലാണ്, നമ്മൾ അതിന് പുറത്തും “. - Ibid., b, 14, ch. 8.GCMal 237.1

    ജർമ്മനിയിലെ ചില നാട്ടുരാജാക്കന്മാർ നവീകരണ വിശ്വാസത്തിലേക്ക് വന്നിരുന്നു. പ്രോട്ടസ്റ്റന്‍റ് ലേഖനങ്ങൾ സത്യമാണെന്ന് ചക്രവർത്തിതന്നെ പ്രഖ്യാപിച്ചു. വിസ്വാസപ്രമാണം പല ഭാഷകളിലേക്ക് തർജ്ജിമ ചെയ്ത് യൂറോപ്പ് മുഴുവനും പ്രസിദ്ധീകരിച്ചു. പിൻ തലമുറയിലെ കോടിക്കണക്കിന് ജനങ്ങൾ അത് തങ്ങളുടെ വിശ്വാസത്തിന്‍റെ പ്രകാശനമായി സ്വീകരിച്ചു.GCMal 237.2

    ദൈവത്തിന്‍റെ വിശ്വസ്ത ദാസന്മാർ തനിയെ അദ്ധ്വാനിച്ചില്ല. ചെറു നാടുവാഴികളുടെ രാജ്യങ്ങളും ശക്തികളും ദുഷ്ടാത്മാക്കളും ഉന്നതങ്ങളിൽ അവർക്ക് എതിരായി ഒന്നിച്ചുകൂടിയപ്പോൾ, കർത്താവ് തന്‍റെ ജനത്തെ ഉപേക്ഷിച്ചില്ല. അവരുടെ കണ്ണുകൾ തുറക്കാൻ കഴിഞ്ഞിരുന്നെങ്കിൽ, പണ്ടത്തെ പ്രവാചകന് സഹായം അനുവദിക്കപ്പെട്ടതുപോലെ ദിവ്യസാന്നിധ്യത്തിന്‍റെ വ്യക്തമായ തെളിവ് അവർക്ക് കാണാൻ കഴിയുമായിരുന്നു. എലീശായുടെ ദാസൻ ശത്രു സൈന്യം അവരെ ചുറ്റിയിരിക്കുന്നതും രക്ഷപെടാനുള്ള അവസരങ്ങൾ നഷ്ടപ്പെട്ടിരിക്കുന്നതും തന്‍റെ യജമാനനെ കാണിച്ചപ്പോൾ പ്രവാചകൻ പ്രാർത്ഥിച്ചു:- “കർത്താവേ, ഇവൻ കാണത്തക്കവണ്ണം ഇവന്‍റെ കണ്ണ് തുറക്കാൻ ഞാൻ അങ്ങയോട് യാചിക്കുന്നു” (2 രാജാ. 6:17). നോക്കൂ! ആ ദൈവമനുഷ്യനെ സംരക്ഷിക്കാനായി സ്വർഗ്ഗത്തിലെ സൈന്യം അഗ്നിമയ രഥങ്ങളിലും കുതിരകളിലുമായി പർവ്വതം നിറഞ്ഞിരിക്കുന്നു. നവീകരണത്തിന്‍റെ ജോലിക്കാരെ അങ്ങനെതന്നെ മാലാഖമാർ കാത്തു.GCMal 237.3

    ലൂഥറിനാൽ സുസ്ഥിരമായി നിലനിറുത്തിയിരുന്ന തത്വങ്ങളിൽ ഒന്ന്, നവീകരണത്തെ പിൻതാങ്ങുന്നതിന് മതേതരശക്തിയിൽ യാതൊരു ആശ്രയവും പാടില്ലെന്നും, അതിന്‍റെ പ്രതിരോധനത്തിന് ആയുധീകരിക്കാൻ അപേക്ഷിക്കരുതെന്നും ആയിരുന്നു. സാമാജ്യത്തിലെ നാട്ടുരാജാക്കന്മാർ സുവിശേഷം ഏറ്റതിനാൽ; അദ്ദേഹം വളരെ സന്തോഷിച്ചു. എന്നാല്‍ അവര്‍ ഒന്നിച്ചുകൂടി പ്രതിരോഗപരമായ സഖ്യം ഉണ്ടാക്കാന്‍ ഉദ്ദേശിച്ചപ്പോള്‍ അദ്ദേഹം പ്രഖ്യാപിച്ചു. സുവിശേഷതത്വങ്ങള്‍ ദൈവത്താല്‍ മാത്രം പ്രതിരോധിക്കേണ്ടവയാണ്... മനുഷ്യന്‍റെ അനാവശ്യ ഇടപെടല്‍ എത്ര കുറഞ്ഞിരിക്കുന്നുവോ അത്രയ്ക്ക് കൂടുതൽ ഇതിനുള്ള ദൈവിക ഇടപ്പെടൽ ആഞ്ഞടിക്കുന്നതായിരിക്കും. അദ്ദേഹത്തിന്‍റെ കാഴ്ചപ്പാടിൽ, നിർദ്ദേശിക്കപ്പെട്ട എല്ലാ രാഷ്ട്രീയ മുൻകരുതലുകളും അനർഹമായ ഭയവും പാപകരമായ അവിശ്വാസവും ആരോപിക്കുന്നതായിരുന്നു”. --- D'Aubigne, London ed, b. 10, ch. 14.GCMal 238.1

    നവീകരണ വിശ്വാസം മറിച്ചിടുവാനായി ശക്തിയേറിയ ശതുക്കൾ ഒന്നിച്ചപ്പോൾ, ആയിരക്കണക്കിന് വാളുകൾ ഉറയിൽനിന്ന് ഊരപ്പെടും എന്ന് തോന്നിയപ്പോൾ ലൂഥർ ഇപ്രകാരം എഴുതി: “സാത്താൻ അവന്‍റെ ഉഗ്രകോപം പ്രകടിപ്പിക്കുകയാണ്. ദൈവഭയമില്ലാത്ത പൊന്തിഫുകൾ ഗൂഢാലോചന നടത്തുന്നു. നാം യുദ്ധഭീഷണി നേരിടുന്നു. ദൈവാത്മാവിനാൽ നമ്മുടെ ശത്രുക്കളെ ജയിച്ചടക്കത്തക്കവിധം, അപ്രതിരോധമാംവണ്ണം സമാധാനത്തിലേക്ക് പ്രേരിപ്പിക്കത്തക്കവണ്ണം, വിശ്വാസത്താലും പ്രാർത്ഥനയാലും കർത്താവിന്‍റെ സിംഹാസനത്തിനുമുമ്പാകെ ശൂരതയോടെ മല്ലിടാൻ ജനങ്ങളോട് അഭ്യർത്ഥിക്കുന്നു. നമ്മുടെ പ്രധാന ആവശ്യവും പ്രധാന അദ്ധ്വാനവും പ്രാർത്ഥനയാണ്; ജനം വാൾത്തലയ്ക്കലേക്കും സാത്താന്‍റെ രോഷത്തിലേക്കും തുറന്നി രിക്കുകയാണെന്ന് അറിയട്ടെ; അവർ പ്രാർത്ഥിക്കട്ടെ'.-- D'Autsigne, b. 10, ch. 14.GCMal 238.2

    പിന്നെയും വേറൊരു ദിവസം, സംഭവ്യമായി കരുതിയിരുന്ന നവീകരണക്കാരായ നാട്ടുരാജാക്കന്മാരുടെ സഖ്യത്തെക്കുറിച്ച്, ഈ യുദ്ധത്തിൽ പ്രയോഗിക്കുന്ന ഏക ആയുധം “ആത്മാവിന്‍റെ വാൾ” ആയിരിക്കണം എന്ന് ലൂഥർ പ്രഖ്യാപിച്ചു. സാക്സണിയിലെ എലക്ടർക്ക് അദ്ദേഹം എഴുതി: “ദേശങ്ങൾ തമ്മിൽ നിർദ്ദേശിക്കപ്പെട്ടിരിക്കുന്ന സഖ്യ ഉടമ്പടി നമ്മുടെ മനസ്സാക്ഷി പ്രകാരം അംഗീകരിക്കാൻ സാധ്യമല്ല. സുവിശേഷത്തെപ്രതി ഒരു തുള്ളി രക്തം ചിന്തപ്പെടുന്നതിനേക്കാൾ പത്തുവട്ടം ഞങ്ങൾ മരിക്കും. കൊല്ലാനുള്ള ആടുകളെപ്പോലെ ആയിരിക്കണം നമ്മുടെ ഭാഗം. കർത്താവിന്‍റെ ക്രൂശ് വഹിക്കണം. തിരുമനസ്സുകൊണ്ട് പേടിക്കാതിരിക്കണം. എല്ലാ ശത്രുക്കളും കൂടെ അവരുടെ വീരവാദത്താൽ ചെയ്യുന്നതിനേക്കാൾ കൂടുതൽ നമ്മുടെ പ്രാർത്ഥനകൊണ്ട് നമുക്ക് ചെയ്യാം. സഹോദരന്മാരുടെ രക്തത്താൽ നിങ്ങളുടെ കൈകളെ കളങ്കമാക്കുകമാത്രം ചെയ്യരുത്. ചക്രവർത്തിക്ക് നമ്മെ തന്‍റെ നീതിന്യായകോടതികളിലേക്ക് കൈവെടിയേണ്ടത് ആവശ്യമെങ്കിൽ, ഞങ്ങൾ അവിടെ ഹാജരാകാൻ തയ്യാറാണ്. ഞങ്ങളുടെ വിശ്വാസത്തെ ചെറുക്കാൻ നിങ്ങൾക്ക് സാധിക്കുകയില്ല. ഓരോരുത്തരും തന്‍റെ സ്വന്തം ഉത്തരവാദിത്വത്തിലും ആപത്തിലും വിശ്വാസം ഏറ്റെടുക്കണം'. - Ibid., b. 14, ch. 1.GCMal 238.3

    നവീകരണത്താൽ ലോകത്തെ പിടിച്ചു കുലുക്കിയ ശക്തി പ്രാർത്ഥനയുടെ രഹസ്യസ്ഥാനത്തുനിന്നും വന്നു. അവിടെ ദൈവദാസന്മാർ ദിവ്യമായ ശാന്തതയോടെ ദൈവവാഗ്ദാനമാകുന്ന പാറമേൽ തങ്ങളുടെ പാദങ്ങൾ ഉറപ്പിച്ചു. ഓഗ്ബർഗ്ഗിലെ പോരാട്ട സമയത്ത് ലൂഥർ കുറഞ്ഞപക്ഷം മൂന്നുമണിക്കൂർ എങ്കിലും പ്രാർത്ഥനയ്ക്കായി വിനിയോഗിക്കാത്ത ഒറ്റ ദിവസം പോലും ഇല്ലായിരുന്നു. പഠനത്തിന് ഏറ്റവും അനുയോജ്യമായ സമയങ്ങളിൽനിന്നും തിരഞ്ഞെടുത്തതായിരുന്നു ആ സമയം. തന്‍റെ സ്വകാര്യമുറിയിലെ ഏകാന്തതയിൽ “ഒരുവൻ തന്‍റെ സ്നേഹിതനോട് സംസാരിക്കുന്ന തുപോലെ, ആരാധനയും ഭയഭക്തിയും പ്രത്യാശയും നിറഞ്ഞ വാക്കുകളാൽ തന്‍റെ ആത്മാവിനെ ദൈവമുമ്പാകെ പകരുന്നത് കേൾക്കാമായിരുന്നു. അദ്ദേഹം പറഞ്ഞു:--- “അവിടുന്നു ഞങ്ങളുടെ പിതാവും ഞങ്ങളുടെ ദൈവവും ആണെന്ന് ഞങ്ങൾ അറിയുന്നു. അങ്ങയുടെ കുഞ്ഞുങ്ങളുടെ പീഡകന്മാരെ ചിതറിച്ചുകളയും എന്നും ഞാൻ അറിയുന്നു. കാരണം അങ്ങുതന്ന ഞങ്ങളോടൊപ്പം അപകടത്തിലായിരിക്കുകയാണല്ലൊ? ഈ എല്ലാ കാര്യങ്ങളും അങ്ങയുടേതാണ്. അവിടുത്തെ നിർബന്ധത്താലാണ് ഞങ്ങൾ ഇതിൽ കൈകടത്തിയത്. ഓ പിതാവേ! ഞങ്ങളെ സംരക്ഷിച്ചാലും”. - Ibid.. b. 1 4, ch. 6,GCMal 239.1

    ഉത്കണ്ഠയുടേയും ഭയത്തിന്‍റേയും ഭാരത്താൽ ഒരിക്കപ്പെട്ട മെലാംഗ്തണിന് അദ്ദേഹം എഴുതി: “ക്രിസ്തുവിൽ കൃപയും സമാധാനവും - ഞാൻ പറയുന്നു, ലോകത്തിൽ അല്ല ക്രിസ്തുവിൽ തന്നേ. ആമേൻ. നിന്നെ ദഹിപ്പിക്കുന്ന ആകുലത സീമാതീതമായ വിദ്വേഷത്തോടെ ഞാൻ വെറുക്കുന്നു. അതിന്‍റെ കാരണം നീതിയില്ലാത്തതാണെങ്കിൽ കയ്യൊഴിയുക. കാരണം നീതിയുക്തം എങ്കിൽ, ഭയം കൂടാതെ കിടന്നുറങ്ങാൻ ആജ്ഞാപിച്ച ദൈവത്തിന്‍റെ വാഗ്ദാനങ്ങളെ നമ്മൾ എന്തിന് തെറ്റിദ്ധരിക്കണം?.... നീതിയുടേയും സത്യത്തിന്‍റെയും ജോലിക്ക് ക്രിസ്തുവിന് ക്ഷാമമൊന്നും ഉണ്ടായിരിക്കയില്ല. ക്രിസ്തു ജീവിക്കുന്നു; ക്രിസ്തു ഭരിക്കുന്നു; പിന്നെ എന്തുഭയമാണ് നമുക്കുള്ളത്?” - Ibid., p. 14, ch. 6.GCMal 239.2

    ദൈവം തന്‍റെ ദാസന്മാരുടെ നിലവിളി കേൾക്കുന്നു. ഈ ലോകത്തിലെ ഇരുട്ടിന്‍റെ ഭരണാധികാരികൾക്കു എതിരേ സത്യത്തെ നിലനിറുത്തുവാൻ നാട്ടുരാജാക്കന്മാർക്കും മന്ത്രിമാർക്കും കൃപയും ധൈര്യവും ദൈവം കൊടുത്തു. “ഞാൻ ശ്രേഷ്ഠവും മാന്യവുമായ ഒരു മൂലക്കല്ലു സീയോനിൽ ഇടുന്നു; അവനിൽ വിശ്വസിക്കുന്നവൻ ലജ്ജിച്ചുപോകയില്ല” (1 പത്രൊസ് 2:6) എന്ന് കർത്താവ് പറയുന്നു. പ്രൊട്ടസ്റ്റന്‍റ് നവീകരണക്കാർ ക്രിസ്തുവിന്മേൽ പണിതു. പാതാളഗോപുരങ്ങൾക്ക് അതിനെ അതിജീവിക്കുവാൻ കഴിഞ്ഞില്ല.GCMal 240.1