Loading...
Larger font
Smaller font
Copy
Print
Contents
വന്‍ പോരാട്ടം - Contents
  • Results
  • Related
  • Featured
No results found for: "".
  • Weighted Relevancy
  • Content Sequence
  • Relevancy
  • Earliest First
  • Latest First

    അദ്ധ്യായം 33—ഒന്നാമത്തെ വലിയ വഞ്ചന

    മാനവ ചരിത്രത്തിന്‍റെ പ്രാരംഭം മുതല്‍ക്കുതന്നെ, സാത്താൻ മനുഷ്യ വർഗ്ഗത്തെ വഞ്ചിക്കുവാനുള്ള ശ്രമമാരംഭിച്ചു. സ്വർഗ്ഗത്തിൽ യുദ്ധത്തിന് കാര ണക്കാരനായ സാത്താൻ, മനുഷ്യരും ദൈവത്തിന്‍റെ ഭരണകൂടത്തിനെതിരായി, തന്നോടു ചേർന്നു യുദ്ധം ചെയ്യണമെന്ന് ആഗ്രഹിച്ചു. ദൈവകല്പന അനു സരിച്ച് കഴിഞ്ഞിരുന്ന ആദാമും ഹവ്വായും പരിപൂർണ്ണ സംതൃപ്തരും സന്തു ഷ്ടരുമായിരുന്നു. ഇത് സാത്താന്‍റെ വാദത്തിന് എതിരായുള്ള ഒരു തെളിവായിരുന്നു. ദൈവകല്പന സൃഷ്ടികളുടെ നന്മയ്ക്ക് എതിരായി നിലകൊള്ളുന്നതും, സഷ്ടികളെ അടിച്ചമർത്തുന്നതുമെന്ന കള്ളമായിരുന്നു സാത്താൻ സ്വർഗ്ഗത്തിൽ പ്രചരിപ്പിച്ചത്. പാപരഹിതരായിരുന്ന ആദാമിനും ഹവ്വായും സമ്മാനിച്ച മനോഹരമായ ഏദൻ ഭവനം സാത്താന്‍റെ അസൂയയെ ആളി ക്കത്തിച്ചു. അവരുടെ സന്തോഷത്തിൽ നിന്ന് അവരെ തള്ളിയിടണമെന്ന് സാത്താൻ നിശ്ചയിച്ചുറച്ചു. അവരെ ദൈവത്തിൽനിന്നും അകറ്റി, തന്‍റെ അധി കാരത്തിൻകീഴിൽ കൊണ്ടുവന്നാൽ ഭൂമിയെ തനിക്ക് അവകാശമാക്കാമെന്നും അത്യുന്നതന്നെതിരായി തന്‍റെ രാജ്യം ഇവിടെ സ്ഥാപിക്കാമെന്നും സാത്താൻ കരുതി.GCMal 610.1

    തന്‍റെ തനിസ്വഭാവം സാത്താൻ വെളിപ്പെടുത്തിയിരുന്നെങ്കിൽ ആദാമും ഹവ്വായും സാത്താനെ ഉടൻതന്നെ വെറുക്കുമായിരുന്നു. ഈ അപകടകാരി യായ ശത്രുവിനെക്കുറിച്ച് ആദാമിനും ഹവ്വായ്ക്കും മുന്നറിയിപ്പ് നൽകപ്പെട്ടിരുന്നു. എന്നാൽ സാത്താൻ, തന്‍റെ ലക്ഷ്യങ്ങളെ ഒളിച്ചു വച്ചുകൊണ്ട്, തന്ത്രപൂർവ്വം, ഗൂഢമായി പ്രവർത്തിച്ചു. മനോഹര രൂപിയായ സർപ്പത്തെ തന്‍റെ മാദ്ധ്യമമാക്കിക്കൊണ്ട്, സാത്താൻ ഹവ്വായോട് ചോദിച്ചു: “തോട്ടത്തിലെ യാതൊരു വൃക്ഷത്തിന്‍റെ ഫലവും നിങ്ങൾ തിന്നരുതെന്ന് ദൈവം വാസ്തവമായി കല്പിച്ചിട്ടുണ്ടോ? (ഉല്പ. 3:1). പരീക്ഷകനുമായി ഹവ്വാ ഒരു സംവാദത്തിലേർപ്പെടാതിരുന്നുവെങ്കിൽ അവൾ സുരക്ഷിതയായിരുന്നേനേം. എന്നാൽ അവൾ സത്താനുമായി സംവാദിക്കുവാൻ ഉദ്യമിച്ചു. തൽഫലമായി അവന്‍റെ കുടിലതയ്ക്ക് അവൾ ഇരയായി. ഇങ്ങനെയാണ് അനേകർ ഇന്നും കീഴടക്കപ്പെടുന്നത്. ദൈവത്തിന്‍റെ നിബന്ധനകളെ അവർ സംശയിക്കുകയും ചോദ്യം ചെയ്യുകയും ചെയ്യുന്നു. അവർ ദൈവകല്പനകളെ അനുസരിക്കുന്നതിനു പകരം സാത്താന്‍റെ തന്ത്രങ്ങൾ ഒളിഞ്ഞിരിക്കുന്ന മാനുഷിക തത്വങ്ങളെ അംഗീകരിക്കുകയും ചെയ്യുന്നു.GCMal 610.2

    “സ്ത്രീ പാമ്പിനോട്: തോട്ടത്തിലെ വൃക്ഷങ്ങളുടെ ഫലം ഞങ്ങൾക്കു തിന്നാം; എന്നാൽ നിങ്ങൾ മരിക്കാതിരിക്കേണ്ടതിന് തോട്ടത്തിന്‍റെ നടുവി ലുള്ള വൃക്ഷത്തിന്‍റെ ഫലം തിന്നരുത്, തൊടുകയും അരുത് എന്ന് ദൈവം കല്പ്പിച്ചിട്ടുണ്ട് എന്നുപറഞ്ഞു. പാമ്പ് സ്ത്രീയോട്: നിങ്ങൾ മരിക്കയില്ല നിശ്ചയം; അത് തിന്നുന്ന നാളിൽ നിങ്ങളുടെ കണ്ണ് തുറക്കയും നിങ്ങൾ നന്മതിന്മകളെ അറിയുന്നവരായി ദൈവത്തെപ്പോലെ ആകുകയും ചെയ്യും എന്ന് ദൈവം അറിയുന്നു എന്നു പറഞ്ഞു” (വാക്യങ്ങൾ 2-5). ആദാമും ഹവ്വായും ദൈവത്തെപ്പോലെ ആയിത്തീരുമെന്ന് സാത്താൻ പറഞ്ഞു. അവർ കൂടുതൽ ജ്ഞാനം ആർജ്ജിക്കയും ശ്രേഷ്ഠമായ ഒരു പദവിയിലേക്ക് ഉയർത്തപ്പെടുകയും ചെയ്യുമെന്നാണ് സാത്താൻ പറഞ്ഞത്. ഹവ്വാ പരീക്ഷയ്ക്ക് കീഴ്പെട്ടു. അവളുടെ സ്വാധീനത്തിലൂടെ ആദാമും പാപത്തിലേക്ക് നയിക്കപ്പെട്ടു. ദൈവത്തിന്‍റെ വാക്കുകളെ അവർ അവിശ്വസിച്ചു. സാത്താന്‍റെ വാക്കു കളെ അവർ അംഗീകരിച്ചു. ദൈവത്തിന്‍റെ കല്പനകളെ ലംഘിക്കുന്നതിലൂടെ തങ്ങൾക്ക് ലഭിക്കുവാൻ പോകുന്ന സ്വാതന്ത്യവും ജ്ഞാനവും തടയുകയാണ് ദൈവം ചെയ്യുന്നതെന്ന് ആദാമും ഹവ്വായും ചിന്തിച്ചു.GCMal 611.1

    “നന്മതിന്മകളെക്കുറിച്ചുള്ള അറിവിന്‍റെ വൃക്ഷത്തിൻഫലം തിന്നുന്ന നാളിൽ നീ മരിക്കും’ എന്ന ആജ്ഞയുടെ അർത്ഥം എന്തെന്ന്, പാപത്തിനു ശേഷം ആദാം മനസ്സിലാക്കി. സാത്താൻ അവരെ പറഞ്ഞു വിശ്വസിപ്പിച്ചതു പോലെ തങ്ങൾ ശ്രഷ്ഠമായ ഒരു സ്ഥാനത്തേക്ക് ഉയർത്തപ്പെടും എന്ന അർത്ഥമാണോ അവർ കണ്ടത്തിയത്? അങ്ങനെയെങ്കിൽ പാപം ചെയ്യുന്ന തുമൂലം വലിയ നേട്ടമാണ് കൈവരിക്കുന്നത്. മനുഷ്യവർഗ്ഗത്തിന്‍റെ നന്മയ്ക്ക വേണ്ടി പ്രവർത്തിക്കുന്ന ഒരാളായി സാത്താൻ തെളിയിക്കപ്പെടുമായിരുന്നു. എന്നാൽ ദൈവിക ആജ്ഞയുടെ അർത്ഥം ഇതായിരിക്കുമെന്ന് ആദാം മനസ്സിലാക്കിയില്ല. പാപത്തിന്‍റെ ഫലമായി പൊടിയിൽനിന്ന് എടുക്കപ്പെട്ട മനുഷ്യൻ പൊടിയിലേക്ക് തിരികെ ചേരുമെന്ന് ദൈവം കല്പ്പിച്ചു. “നീ പൊടി യാകുന്നു, പൊടിയിൽ തിരികെ ചേരും” (വാ. 19). “നിങ്ങളുടെ കണ്ണു തുറക്കും” ഏദെൻ തോട്ടത്തിന്‍റെ നടുക്ക്, ജീവന്‍റെ വൃക്ഷവും നിന്നിരുന്നു. അതിന്‍റെ ഫലം ജീവനെ നിലനിർത്തുവാനുള്ള ശക്തി പ്രദാനം ചെയ്തിരുന്നു. ആദാം ദൈവത്തെ അനുസരിച്ചിരുന്നുവെങ്കിൽ, ഈ വൃക്ഷത്തിന്‍റെ ഫലം സൗജ ന്യമായി ഭക്ഷിക്കുവാനും അങ്ങനെ നിത്യതയോളം ജീവിപ്പാനും കഴിയുമായിരുന്നു. എന്നാൽ ആദാം പാപം ചെയ്തപ്പോൾ, ജീവവൃക്ഷ ഫലം തിന്നുവാനുള്ള പദവിയിൽ നിന്ന് നീക്കപ്പെട്ടു. അങ്ങനെ ആദാം മരണത്തിന് അധീനനായിത്തീർന്നു. “നീ പൊടിയാകുന്നു; പൊടിയിലേക്ക് തിരികെ ചേരും” എന്ന ദൈവിക ശാസന, ജീവന്‍റെ പരിപൂർണ്ണമായ നാശത്തെയാണ് കാണിക്കുന്നത്.GCMal 611.2

    അനുസരണത്തിന്‍റെ ഫലം എന്ന വ്യവസ്ഥയിലാണ് മനുഷ്യന് അമർത്യത വാഗ്ദാനം ചെയ്യപ്പെട്ടിരിക്കുന്നത്. പാപം ചെയ്തതോടുകൂടി അമർത്യത മനുഷ്യൻ നഷ്ടപ്പെടുത്തി. തനിക്ക് സ്വായത്തമല്ലാത്ത ഒന്ന് പിൻതലമുറയ്ക്ക് പകർന്നുകൊടുപ്പാൻ ആദാമിന് സാദ്ധ്യമല്ലായിരുന്നു. തന്‍റെ ഏകജാതനായ പുതന്‍റെ യാഗത്താൽ, അമർത്യത, മനുഷ്യന്‍റെ കയ്യെത്തുന്ന ദൂരത്തിൽGCMal 613.1

    ദൈവം കൊണ്ടുവന്നില്ലായിരുന്നുവെങ്കിൽ വീഴ്ച ഭവിച്ച മനുഷ്യവർഗ്ഗത്തിന് ഒരു പ്രത്യാശയ്ക്കും വഴിയുണ്ടാകുമായിരുന്നില്ല. എല്ലാവരും പാപം ചെയ്തതുകൊണ്ട് മരണം സകല മനുഷ്യരിലും പരന്നിരിക്കുമ്പോൾ, ക്രിസ്തു, “മരണം നീക്കുകയും, സുവിശേഷംകൊണ്ട് ജീവനും അക്ഷയതയും വെളിപ്പെടുത്തുകയും” ചെയ്തിരിക്കുന്നു. (റോമ. 5:12; 2 തിമൊ. 1:10). ക്രിസ്തുവിൽ കൂടി മാത്രമേ അമർത്യത നേടുവാൻ സാധിക്കുകയുള്ളൂ. യേശു പറഞ്ഞു: “പുത്രനിൽ വിശ്വസിക്കുന്നവന് നിത്യജീവൻ ഉണ്ട്; പുത്രനെ അനുസരിക്കാത്തവനോ ജീവനെ കാണുകയില്ല” (യോഹ. 3:36). ഈ അമൂല്യമായ അനുഗ്രഹത്തെ എല്ലാവർക്കും സ്വായത്തമാക്കാവുന്നതാണ് ദൈവ ത്തിന്‍റെ വ്യവസ്ഥകളെ സ്വീകരിച്ചാൽ മാത്രം മതി. “നല്ല പ്രവൃത്തിക്ക് വേണ്ടുന്ന സ്ഥിരത പൂണ്ട് തേജസ്സും മാനവും അക്ഷയതയും അന്വേഷിക്കുന്നവർക്ക് നിത്യജീവൻ” ലഭിക്കുന്നതാണ് (റോമ. 2:7).GCMal 613.2

    അനുസരണക്കേടിലും ആദാമിനോട് ജീവൻ വാഗ്ദാനം ചെയ്തത് ആ വലിയ വഞ്ചകനായ സാത്താൻ മാത്രമായിരുന്നു. ഏദൻ തോട്ടത്തിൽ ഹവ്വായോട് പാമ്പ് പറഞ്ഞത്: “നിങ്ങൾ മരിക്കയില്ല നിശ്ചയം” എന്നാണ്. മനുഷ്യാത്മാവിന്‍റെ അമർത്യതയെക്കുറിച്ചുള്ള ആദ്യ പ്രസംഗം പാമ്പിന്‍റെ പ്രസംഗമായിരുന്നു. എന്നാൽ അനേക ക്രിസ്തീയ പ്രസംഗപീഠത്തിൽനിന്നും ഈ പ്രസംഗത്തിന്‍റെ പ്രതിദ്ധ്വനി ഇന്നും നാം കേൾക്കുന്നു. നമ്മുടെ ആദിമാതാപിതാക്കൾ ഈ വഞ്ചന സ്വീകരിച്ചതുപോലെ, ഭൂരിപക്ഷം ക്രിസ്ത്യാനികളും ഇത് സസന്തോഷം സ്വീകരിക്കുന്നു. ദൈവം പറയുന്നത് ഇപ്രകാരമാണ്: “പാപം ചെയ്യുന്ന ദേഹി മരിക്കും” (യെഹ. 18:20). എന്നാൽ ഇന്ന് അതിനെ വ്യാഖ്യാനിച്ചിരിക്കുന്നത്: പാപം ചെയ്യുന്ന ദേഹി മരിക്കയില്ല; അത് നിത്യമായി ജീവിക്കും എന്നത്. സാത്താന്‍റെ വാക്കുകളെ വിശ്വസിക്കാനും, ദൈവ ത്തിന്‍റെ വാക്കുകളെ അവിശ്വസിക്കാനുമുള്ള പ്രവണത കാണുമ്പോൾ നമുക്ക് അത്ഭുതപ്പെടാതിരിപ്പാൻ കഴിയുകയില്ല.GCMal 613.3

    വീഴ്ചയ്ക്കുശേഷം മനുഷ്യന് ജീവവൃക്ഷത്തിന്‍റെ അടുത്തേക്ക് പോകു വാനുള്ള സ്വാതന്ത്ര്യം ഉണ്ടായിരുന്നെങ്കിൽ, അവർ എന്നും ജീവിക്കുമായിരുന്നു. അങ്ങനെ പാപത്തിന് അമർത്യത ലഭിക്കുമായിരുന്നു. എന്നാൽ കരു ബുകളും. തിരിഞ്ഞുകൊണ്ടിരിക്കുന്നതും ജ്വലിക്കുന്നതുമായ വാളും “ജീവന്‍റെ വൃക്ഷത്തിങ്കലേക്കുള്ള വഴി കാത്തു” (ഉല്പ. 3:24 }. ആദാമിന്‍റെ കുടുംബ ത്തിൽപെട്ട ഒരുത്തനുപോലും ആ കടമ്പ കടന്ന് ജീവവൃക്ഷത്തിന്‍റെ ഫലം അനുഭവിപ്പാൻ അനുവാദം ലഭിച്ചിട്ടില്ല. അതുകൊണ്ട് അമർത്യതയുള്ളവനായ ഒരു പാപിപോലുമില്ല.GCMal 614.1

    എന്നാൽ മനുഷ്യന്‍റെ വീഴ്ചയ്ക്കുശേഷം, മനുഷ്യന് സ്വഭാവികമായ അമർത്യത ഉണ്ട് എന്ന വിശ്വാസം മനുഷ്യരിൽ പതിപ്പിക്കുവാൻ, സാത്താൻ, തന്‍റെ അനുയായികളോടു പറഞ്ഞു. ഈ തെറ്റ് സ്വീകരിപ്പാൻ മനുഷ്യരെ പ്രേരിപ്പിച്ചശേഷം സാത്താന്‍റെ ദൂതന്മാർ, അവരെ വേറൊരു തെറ്റായ ആശ യത്തിലേക്കു നയിച്ചു. അതായത് നിത്യദുഃഖം അനുഭവിച്ച് പാപി കഴിയുമെന്ന ആശയം. ദൈവം പകവീട്ടുവാൻ ആഗ്രഹിക്കുന്ന ഒരു സ്വേച്ഛാധിപതി യാണെന്ന ആശയം മറ്റുള്ളവർക്ക് നല്കുവാൻ പിശാച് തന്‍റെ അനുചരന്മാ രിൽകൂടെ ശ്രമിക്കുന്നു. തന്നെ പ്രസാദിപ്പിക്കാത്ത ഏവരേയും നരകത്തിൽ തള്ളിയിടുന്ന ഒരു സേച്ഛാധികാരിയായി ദൈവത്തെ സാത്താൻ ചിത്രീകരിക്കുന്നു. അതിഭയങ്കരമായ നിത്യദണ്ഡനത്തിൽ പാപികൾ പുളയുമ്പോൾ, അതു സംതൃപ്തിയോടെ നോക്കിയിരിക്കുന്ന ഒരു വ്യക്തിയായി ദൈവത്ത സാത്താൻ വരച്ചുകാണിക്കുന്നു. മനുഷ്യവർഗ്ഗത്തിന്‍റെ സൃഷ്ടിതാവും, നന്മ കാംക്ഷിക്കുന്നവനുമായ ദൈവത്തെ തന്‍റെ സ്വഭാവം പ്രതിഫലിപ്പിക്കുന്ന ഒരു വ്യക്തിയായി സാത്താൻ ചിത്രീകരിക്കുന്നു. ക്രൂരത സാത്താനിൽനിന്നുമുള്ളതാണ്. ദൈവം സ്നേഹമാകുന്നു. ദൈവം സൃഷ്ടിച്ചതെല്ലാം നൈർമ്മല്യവും വിശുദ്ധിയും, മനോഹാരിതയും ഉള്ളവയായിരുന്നു. പിശാച് പാപം കൊണ്ടുവരുന്നതുവരെ സമാ ധാനവും വിശുദ്ധിയും കളിയാടിരുന്ന ഒരു ഗോളമായിരുന്നു ഈ ഭൂമി. മനുഷ്യനെ പരീക്ഷിച്ച് പാപം ചെയ്യിക്കുന്ന വ്യക്തിയാണ് സാത്താൻ. കഴിയുമെങ്കിൽ മനുഷ്യനെ അവൻ നശിപ്പിക്കും. തന്‍റെ ഇരയെ കയ്യിൽ കിട്ടിയാൽ, അതിനെ നശിപ്പിക്കുന്നതിൽ സാത്താൻ സന്തോഷം കണ്ടെത്തുന്നു. അവന് സൗകര്യം കിട്ടിയാൽ മനുഷ്യവർഗ്ഗത്തെ മുഴുവനും അവന്‍റെ വലയിൽ വീഴിക്കും. ദൈവികശക്തിയുടെ ഇടപെടൽ ഇല്ലായിരുന്നുവെങ്കിൽ ആദാമിന്‍റെ സന്തതിപരമ്പരകളിൽ ഒന്നുപോലും രക്ഷപെടുമായിരുന്നില്ല.GCMal 614.2

    ദൈവത്തിന്‍റെ കല്പനകളുടെ നീതിയേയും ഭരണകൂടത്തിന്‍റെ ജ്ഞാന ത്തേയും സംശയിക്കുന്നതിന് മനുഷ്യരെ പ്രേരിപ്പിക്കയും തങ്ങളുടെ സൃഷ്ടി താവിലുള്ള വിശ്വാസത്തെ പിടിച്ചു കുലുക്കുകയും നമ്മുടെ ആദിമാതാപിതാക്കളെ കീഴ്പെടുത്തിയതും പോലെ മനുഷ്യരെ കീഴ്പെടുത്തുവാൻ സാത്താൻ ശ്രമിക്കയും ചെയ്യുന്നു. തങ്ങളേക്കാൾ മോശമായ ഒരു വ്യക്തി യാണ് ദൈവമെന്ന് കാണിക്കുവാൻ സാത്താനും അവന്‍റെ കൂട്ടരും ശ്രമിക്കുന്നത്, തന്‍റെ വഞ്ചനയും ദോഹവും മൂടിവയ്ക്കുന്നതിനാണ്. എന്നാൽ സ്വർഗ്ഗീയ പിതാവിന്‍റെ മേൽ ക്രൂരത നിറഞ്ഞ തന്‍റെ സ്വഭാവം കെട്ടിവയ്ക്കുന്നതിനാണ് സാത്താൻ ശ്രമിക്കുന്നത്. തന്‍റെ മേൽ അനീതി ചെയ്തു എന്ന് ദൈവത്തിന്‍റെമേൽ സാത്താൻ കുറ്റം ചുമത്തുന്നു. തന്‍റെ ഭരണം സ്ഥാപിത മായാൽ ലോകത്തിന് യഥാർത്ഥ സ്വാതന്ത്ര്യം നല്കുമെന്ന് സാത്താൻ പൊള്ളയായ വാഗ്ദാനം ചെയ്യുന്നു. ദൈവത്തിൽനിന്നു മനുഷ്യരെ അകറ്റി, തന്‍റെ കീഴിൽ അവരെ കൊണ്ടുവരുന്നതിനുവേണ്ടി മോഹന വാഗ്ദാനങ്ങളാൽ മനുഷ്യരെ കുരുക്കിലാക്കുന്നു.GCMal 615.1

    മരിച്ച ദുഷ്ടന്മാർ നിത്യനരകത്തിൽ, ഒരിക്കലും അവസാനിക്കാത്തെ പീഡനത്തിൽ തീയിലും ഗന്ധകത്തിലും നരകിച്ചുകഴിയുന്നു എന്ന ഉപദേശം നീതി ബോധത്തിന് നിരക്കാത്തതും, സ്നേഹം, കരുണ എന്നീ വികാരങ്ങൾക്ക് എത്ര അറപ്പുളവാക്കുന്നതുമാണ്. ചുരുങ്ങിയ ഭൗമിക ജീവിതത്തിലെ പാപങ്ങൾക്കുവേണ്ടി, നിത്യത മുഴുവൻ മനുഷ്യർ, ശിക്ഷ അനുഭവിക്കണമെന്നുള്ളത് എത്ര വിചിതമാണ്. എങ്കിലും ഈ ഉപദേശം ക്രിസ്തീയലോകത്തിൽ ഇന്ന് വളരെ വ്യാപകമായി അംഗീകരിക്കപ്പെട്ടിരിക്കുന്നു. ഒരു ഉന്നത ക്രിസ്തീയ പണ്ഡിതൻ ഇപകാരം പറഞ്ഞിരിക്കുന്നു: “നരകത്തിലെ പീഡനങ്ങളുടെ കാഴ്ച വിശുദ്ധന്മാരെ എന്നേക്കും സന്തോഷിപ്പിക്കും. തങ്ങളെപ്പോലുള്ളവർ നരകത്തീയിൽ കഴിയുകയും, തങ്ങൾ വ്യത്യസ്തരായിരിക്കുകയും ചെയ്യുമ്പോൾ തങ്ങൾ (വിശുദ്ധന്മാർ) എത്രമാത്രം ഭാഗ്യവാന്മാരെന്ന് നരകത്തിലെ അവസ്ഥ വ്യക്തമാക്കും. വേറൊരു വേദപണ്ഡിതൻ പറഞ്ഞു: “ദൈവകോപത്തിന് പാത്രമായവരുടെമേൽ ദൈവശിക്ഷ നടപ്പാക്കുമ്പോൾ, അവരുടെ പീഡനത്തിന്‍റെ പുക നിത്യമായി പൊങ്ങിക്കൊണ്ടിരിക്കുന്നതു കാണുമ്പോൾ ദൈവകൃപയ്ക്ക് പാത്രമായവർ പറയും ആമേൻ, ഹാലേലൂയ്യാ, ദൈവത്തിനു സ്തോത്രം”.GCMal 615.2

    ദൈവവചനത്തിൽ ഏതു താളിലാണ് ഇത്തരത്തിലുള്ള ഉപദേശം കാണുന്നത്? സ്വർഗ്ഗം പൂകിയ വീണ്ടെടുക്കപ്പെട്ടവർ അനുകമ്പയും കരുണയും ഇല്ലാത്തവരായിരിക്കുമോ? സാധാരണ മനുഷ്യത്വംപോലും നഷ്ടപ്പെട്ടവരാ യിരിക്കുമോ? അവരുടെ സത്ചിന്തകൾ അപരിഷ്കൃതമായ ക്രൂരതയുടെ മുമ്പിൽ അടിയറവയ്ക്കുമോ ? ഒരിക്കലുമില്ല. വേദപുസ്തകോപദേശം അതല്ല. മുൻ ഉദ്ധരിച്ച ഉദ്ധരണികൾ വിദ്യാസമ്പന്നരും സത്യസന്ധരുമായവരുടേതാ യിരിക്കാം. പക്ഷേ അവർ സാത്താന്‍റെ തന്ത്രത്തിൽ മയങ്ങിപ്പോയവരാണ്. തിരുവെഴുത്തുകളിലെ ശക്തമായ പ്രയോഗങ്ങളെ തെറ്റായി ധരിപ്പിക്കയാണ് സാത്താന്‍റെ ജോലി. വേദപുസ്തക ആശയങ്ങൾക്ക് കയ്പിന്‍റേയും വിദ്വേഷത്തിന്‍റേയും നിറം സാത്താൻ പകരുന്നു. അത് അവന്‍റെ സ്വഭാവമാണ്. അത് നമ്മുടെ സൃഷ്ടിതാവിന്‍റെ സ്വഭാവമല്ല. “എന്നാണ്, ദുഷ്ടന്‍റെ മരണത്തിൽ അല്ല, ദുഷ്ടൻ തന്‍റെ വഴി വിട്ട് തിരിഞ്ഞ് ജീവിക്കുന്നതിൽ അതേ എനിക്ക് ഇഷ്ടമുള്ളതെന്ന് യഹോവയായ കർത്താവിന്‍റെ അരുളപ്പാട്. നിങ്ങളുടെ ദുർമ്മാർഗ്ഗങ്ങളെ വിട്ടുതിരിവിൻ, തിരിവിൻ. യിസ്രായേൽ ഗൃഹമേ നിങ്ങൾ എന്തിനു മരിക്കുന്നു” (യെഹ. 33:11).GCMal 616.1

    ഒരിക്കലും അവസാനിക്കാത്ത പീഡനത്തിൽ ദൈവം രസിക്കുന്നു എന്ന് നാം സമ്മതിച്ചാൽ ദൈവത്തിന് എന്ത് നേടാൻ കഴിയും? താൻ നരകത്തീയിൽ ഇട്ട് പീഡിപ്പിക്കുന്നവരുടെ അലമുറയും നിലവിളിയും കേട്ട് ദൈവം ആഹ്ലാദിക്കുന്നുവെന്ന് നാം പറഞ്ഞാൽ ദൈവത്തിന് എന്താഭം? ഈ ഭയാനകമായ രോദനം, അനന്തസ്നേഹത്തിന്‍റെ ഉടമയായ ദൈവത്തിന്‍റെ കാതുകൾക്ക് ഇമ്പഗീതമോ? ദുഷ്ടന്‍റെമേൽ, അവസാനമില്ലാത്ത അരിഷ്ടത ചൊരി യുന്നത്, പ്രപഞ്ചത്തിന്‍റെ സമാധാനം കെടുത്തുന്നതായ പാപത്തോടുള്ള ക്രോധം പ്രകടിപ്പിക്കുവാനാണ് എന്ന് പറയുന്നത് എത്ര ഭയങ്കരമായ ദൈവ ദൂഷണമാണ്. പാപം നശിക്കാതെ നിലനിർത്തുന്നത് (നരകത്തിലായാൽ ത്തന്നെ) ദൈവത്തിന് പാപത്തോടുള്ള വെറുപ്പുകൊണ്ടാണുപോലും! ഈ വേദപണ്ഡിതന്മാരുടെ ഉപദേശമനുസരിച്ച്, തുടർച്ചയായ വേദനിപ്പിക്കൽ അനു ഭവിക്കുന്നവരെ ഭ്രാന്ത് പിടിപ്പിക്കയും, അവരുടെ കോപത്തിൽ അവർ ശാപ വചനങ്ങൾ ഉച്ചരിക്കയും ദൈവദൂഷണം പറകയും ചെയ്യും. ഇങ്ങനെ ചെയ്യുമ്പോൾ അവരുടെ പാപത്തെ വർദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്. നിത്യതയിൽ ഇപ്രകാരം പാപത്തെ നിലനിർത്തുകയും വളർത്തുകയും ചെയ്യുന്നത് ദൈവത്തിന്‍റെ മഹത്വം വർദ്ധിപ്പാൻ ഒട്ടും സഹായകമല്ല.GCMal 616.2

    നിത്യനരകത്തെക്കുറിച്ചുള്ള ദുരുപദേശത്താൽ ഉളവാക്കിയിട്ടുള്ള തിന്മ എത്ര വലുതെന്ന് വിലയിരുത്തുവാൻ മനുഷ്യ മനസ്സുകൾക്ക്, സാദ്ധ്യമല്ല. വേദപുസ്തകമതം സ്നേഹത്തിന്‍റേയും നന്മയുടേയും മതമാണ്. അത് ആർദ്രത നിറഞ്ഞതാണ്. അന്ധവിശ്വാസവും, ഭീകരതയുംകൊണ്ട് ചിലർ അതിനെ ആവരണം ചെയ്യുന്നു. ദൈവത്തിന്‍റെ സ്വഭാവത്തെ ചിത്രീകരിക്കാൻ സാത്താൻ തെറ്റായ നിറങ്ങൾ ഉപയോഗിക്കുന്നു. അതുകൊണ്ടാണ് കരുണാർദ്രനായ ദൈവത്തെ ഇന്ന് അനേകർ ഭയപ്പെടുകയും വെറുക്കുകപോലും ചെയ്യുന്നത്. ദൈവത്തെക്കുറിച്ച് ഇപ്രകാരമുള്ള തെറ്റായ ഉപദേശങ്ങൾ ക്രിസ്തീയ പ്രസംഗപീഠങ്ങളിൽനിന്നും വരുന്നതുകൊണ്ട് അനേകായിരങ്ങൾ നിരീശ്വരരും അവി ശ്വാസികളുമായിത്തീരുന്നു.GCMal 617.1

    നിത്യനരകത്തെ സംബന്ധിച്ച ഉപദേശം തെറ്റായ അനേക ഉപദേശങ്ങ ളിലൊന്നാണ്. സകലജാതികളേയും കുടിപ്പിക്കുന്ന ബാബിലോണിന്‍റെ ക്രോധ മദ്യം നിർമ്മിക്കപ്പെട്ടിരിക്കുന്നത് ഇപ്രകാരമുള്ള ദുരുപദേശങ്ങൾ കൊണ്ടാണ് (വെളി. 14:8;17:2). ക്രിസ്തുവിന്‍റെ സുവിശേഷകർ ഈ ദുരുപദേശം സ്വീക രിക്കുകയും, വിശുദ്ധ പീഠത്തിൽ നിന്ന് പ്രഖ്യാപിക്കുകയും ചെയ്യുന്നത് മന സ്സിലാക്കാൻ പ്രയാസമുള്ള ഒരു വസ്തുതയാണ്. വ്യാജശബ്ബത്ത് ഉപദേശം അവർക്ക് ലഭിച്ചതുപോലെ, ഈ ഉപദേശം ലഭിച്ചതും റോമിൽനിന്നാണ്. ഈ തന്നെയാണ്. എന്നാൽ നമുക്കു ലഭിച്ചതുപോലെ, ഈ നേതാക്കൾക്ക് ഈ ഉപദേശത്തെക്കുറിച്ചുള്ള വെളിച്ചം ലഭിച്ചിട്ടില്ല. അവരുടെ കാലത്ത് ലഭിച്ച വെളിച്ചത്തിന് മാത്രം അവർ ഉത്തരവാദികൾ ആയിരുന്നു. നമ്മുടെ കാലത്ത് ലഭിക്കുന്ന വെളിച്ചത്തിന് നാം ഉത്തരവാദികളാണ്. ദൈവവചനത്തിന്‍റെ സാക്ഷ്യത്തിൽനിന്ന് നാം തിരിയുകയും വ്യാജ ഉപദേശങ്ങളെ നമ്മുടെ പിതാക്കന്മാർ പഠിപ്പിച്ചു എന്ന ഏക കാരണത്താൽ നാം സ്വീകരിക്കുകയും ചെയ്താൽ, ബാബിലോണിന് നൽകപ്പെട്ട ശാപത്തിൽ നാമും പതിക്കും. അവളുടെ മ്ലേച്ഛതയുടെ വീഞ്ഞ് നാമും കുടിക്കയാണ്.GCMal 617.2

    നിത്യനരകമെന്ന ഉപദേശം വെറുക്കുന്ന ഒരു വലിയ സമൂഹം വേറൊരു ആർദ്രതയുടേയും മൂർത്തിയായി കാണുകയും ഒരിക്കലും തന്‍റെ സൃഷ്ടികളെ നിത്യനരകത്തിൽ ഇടുകയില്ലെന്ന് വിശ്വസിക്കയും ചെയ്യുന്നു. എന്നാൽ അവർ വിശ്വസിക്കുന്നത് ആത്മാവ് അമർത്യതയുള്ളതാണെന്നും, എല്ലാ മനുഷ്യരേയും ആത്യന്തികമായി ദൈവം രക്ഷിക്കുമെന്നുമാണ്. വേദപുസ്തകത്തിൽ കാണുന്ന മുന്നറിയിപ്പുകൾ, മനുഷ്യരെ ഭയപ്പെടുത്തി അനുസരണത്തിലേക്കു കൊണ്ടു വരിക എന്ന ഉദ്ദേശത്തോടുകൂടെയാണ് നല്കപ്പെട്ടിരിക്കുന്നതെന്ന് അവർ വിശ്വസിക്കുന്നു. അവയൊന്നും അക്ഷരീകമായി നിറവേറുകയില്ലെന്ന് അവർ കരുതുന്നു. അങ്ങനെ, പാപിക്ക് സ്വാർത്ഥപരമായ സന്തോഷം നുകർന്ന് ദൈവകല്പനകൾ ലംഘിച്ചുകൊണ്ട് കഴിയാമെന്നും ഒടുവിൽ ദൈവത്തിന്‍റെ പീതിയാൽ സ്വർഗ്ഗത്തിൽ കടന്നുകൂടാമെന്നും അവർ വിശ്വസിക്കുന്നു. ദൈവത്തിന്‍റെ കൃപയിൽ ആശ്രയിക്കുകയും, ദൈവനീതിയെ അവഗണിക്കുകയും ചെയ്യുന്ന ഉപദേശം, ജഡിക ഹൃദയത്തെ സന്തോഷിപ്പിക്കുകയും, പാപിയെ തന്‍റെ ദുഷ്ടതയിൽ പ്രോത്സാഹിപ്പിക്കയും ചെയ്യുന്നു.GCMal 617.3

    സാർവ്വ ലൗകികമായ രക്ഷയിൽ വിശ്വസിക്കുന്നവർ എപകാരമാണ് തങ്ങളുടെ തെറ്റായ വിശ്വാസങ്ങളെ നിലനിർത്തുവാൻ വേണ്ടി തിരുവെഴുത്തു കളെ ദുർവ്യാഖ്യാനം ചെയ്യുന്നതെന്ന് കാണിപ്പാൻ അവരുടെ ചില പ്രസ്താ വനകളെ ഉദ്ധരിക്കേണ്ടത് ആവശ്യമായിവരുന്നു. മതഭക്തി തീരെയില്ലാത്ത ഒരു യുവാവിന്‍റെ ശവസംസ്കാര വേളയിൽ സാർവ്വലൗകിക രക്ഷയുടെ പ്രചാ രകനായ ഒരു പ്രവർത്തകൻ, ദാവീദിനെ സംബന്ധിക്കുന്ന ഒരു തിരുവചന ഭാഗം തെരഞ്ഞെടുത്തു വായിച്ചു: “മരിച്ചുപോയ അമ്നോനെക്കുറിച്ചുള്ള ദുഃഖത്തിന് ആശ്വാസം വന്നിരുന്നു” (2 ശമൂ. 13:39).GCMal 618.1

    ആ പ്രസംഗകൻ പറഞ്ഞു: “പാപത്തിൽ ഇഹലോകവാസം വെടി യുന്നവരുടെ ഭാവി എന്തായിരിക്കുമെന്ന് പലപ്പോഴും എന്നോട് പലരും ചോദി ച്ചിട്ടുണ്ട്. ഒരുപക്ഷേ ലഹരി തലയ്ക്ക് ബാധിച്ച് ബോധമില്ലായ്മയിൽ മരിക്കുന്നവർ, കുറ്റകൃത്യങ്ങളുടെ ചുവന്ന കറയുമായി ഈ യുവാവിനെപ്പോലെ മരിക്കുന്നവർ, ഇവരുടെയൊക്കെ ഭാവി എന്തായിരിക്കും? തിരുവെഴുത്തുകൾ നമ്മ തൃപ്തരാക്കുന്നു. അവർക്കു ലഭിക്കുന്ന ഉത്തരം എല്ലാ പ്രശ്നങ്ങൾക്കും പരിഹാരം കണ്ടെത്തും. അമ്നോൻ ഒരു കടുത്ത പാപിയായിരുന്നു. അവൻ അനുതപിച്ചില്ല. അമ്നോനെ മദ്യം അമിതമായി കുടിപ്പിച്ചു. മദ്യപാനത്തിന്‍റെ ലഹരിയിൽ അവൻ കൊല്ലപ്പെട്ടു. ദാവീദ് ദൈവത്തിന്‍റെ ഒരു പ്രവാചകനായിരുന്നു. വരുവാനുള്ള ലോകത്തിൽ അമനോന് സന്തോഷമായിരിക്കുമോ, കഷ്ടതയായിരിക്കുമോ എന്ന് ദാവീദിനറിയാം. ദാവീദിന്‍റെ ഹൃദയം എന്താണ് വെളിപ്പെടുത്തിയത്? “ദാവീദ് അബ്ശലോമിനെ കാണുവാൻ വാഞ്ഛിച്ചു. മരിച്ചു പോയ അമ്നോനെക്കുറിച്ചുള്ള ദുഃഖത്തിന് ആശ്വാസം വന്നിരുന്നു”(വാ. 39).GCMal 618.2

    “ഇതിൽനിന്നും നമുക്ക് ഗ്രഹിക്കാവുന്നതെന്താണ്? ദാവീദിന്‍റെ വിശ്വാ സത്തിൽ, നിത്യനരകത്തിന് ഒരു സ്ഥാനവുമില്ലെന്നല്ലേ കാണിക്കുന്നത്? അതു കൊണ്ട് നാം മനസ്സിലാക്കുന്നത്, അത്യന്തികമായി, സാർവ്വലൗകികമായ വിശു ദ്ധിയും സമാധാനവും ഉണ്ടാവുമെന്ന ആശ്വാസകരമായ ഒരു നിലപാടിൽ നമുക്ക് എത്തിച്ചേരാമെന്നാണ്. മരിച്ച് അമ്നോനെക്കുറിച്ച് ദാവീദ് ആശ്വസിച്ചു. എന്തുകൊണ്ട് ദാവീദ് ആശ്വസിച്ചു? പ്രവചന ദൃഷ്ടികൊണ്ട്, മഹത്വ കരമായ ഒരു ഭാവിയിലേക്ക് നോക്കുവാൻ ദാവീദിന് കഴിഞ്ഞു. തന്‍റെ മകൻ എല്ലാവിധ കഷ്ടപ്പാടിൽനിന്നും വിമുക്തനായിരിക്കുന്നതും, പാപത്തിന്‍റെ കറയിൽനിന്നും ശുദ്ധീകരിക്കപ്പെട്ടിരിക്കുന്നതും സന്തോഷിക്കുന്ന ആത്മാക്കളുടെ കൂട്ടത്തിലേക്ക് അമ്നോൻ ഉയർത്തപ്പെട്ടതും ദാവീദ് കണ്ടു. ദാവീദിന്‍റെ ഏക ആശ്വാസം തന്‍റെ പ്രിയപുത്രൻ ഈ പാപവും കഷ്ടതയും നിറഞ്ഞ ലോകത്തിൽ നിന്നും പരിശുദ്ധാത്മാവിന്‍റെ നിശ്വാസങ്ങൾ പതിക്കുന്ന സ്ഥലത്തേക്ക് കരേറ്റപ്പെട്ടിരിക്കുന്നു എന്നതിലായിരുന്നു”. GCMal 618.3

    “ഇതിൽ നിന്നും നമുക്ക് മനസ്സിലാക്കാവുന്നത്, സ്വർഗ്ഗം നല്കുന്ന രക്ഷ, ഈ ജീവിതത്തിൽ നമുക്കു ചെയ്യാൻ കഴിയുന്ന ഒന്നിനേയും ആശ്രയിച്ചല്ല നിലകൊള്ളുന്നത് എന്നത്രേ. ഹൃദയത്തിന്‍റെ പരിവർത്തനത്തെ ആശ്രയിച്ചോ, ഇപ്പോഴുള്ള നമ്മുടെ വിശ്വാസത്തെ ആശ്രയിച്ചോ, ഏത് മതത്തിൽ നാം ആയി രിക്കുന്നു എന്നതിനെ ആശ്രയിച്ചോ അല്ല നമ്മുടെ രക്ഷ നിലകൊള്ളുന്നത്.GCMal 619.1

    ഏദെൻ തോട്ടത്തിൽ വച്ച് “നിങ്ങൾ മരിക്കയില്ല. നിശ്ചയം; നിങ്ങൾ തിന്നു ന്നനാളി നിങ്ങളുടെ കണ്ണുകൾ തുറന്ന് ദൈവത്തെപ്പോലെ ആയിത്തീരും എന്ന് പാമ്പ് പറഞ്ഞതായ വ്യാജത്തെ, ക്രിസ്തുവിന്‍റെ ശുശ്രൂഷക്കാരൻ എന്ന് അവകാശവാദം ഉന്നയിച്ച ആ മനുഷ്യൻ ആവർത്തിച്ചു പറഞ്ഞു. അദ്ദേഹത്തിന്‍റെ അഭിപ്രായമനുസരിച്ച്, ഏറ്റവും കൊടുംപാപികളായ കൊലപാത കിയും കൊള്ളക്കാരനും വ്യഭിചാരിയും മരണാനന്തരം അനന്തമായ സ്വർഗ്ഗീയാനന്ദത്തിലേക്ക് പ്രവേശിക്കുവാൻ ഒരുക്കപ്പെടും.GCMal 619.2

    തിരുവെഴുത്തുക്കളെ വളച്ചൊടിക്കുന്ന ഈ മനുഷ്യന് എവിടെ നിന്നാണ് ഈ തീരുമാനങ്ങളിലെത്തിച്ചേരാൻ കഴിയുന്നത്? ദൈവത്തിന്‍റെ ദയയെക്കുറിച്ച് ദാവീദ് പറയുന്ന ഒറ്റ വാക്യത്തിൽ നിന്നത്രേ. “ദാവീദ് രാജാവ് അബ്ശലോമിനെ കാണുവാൻ വാഞ്ഛിച്ചു; മരിച്ചുപോയ അമ്നോനെക്കുറിച്ചുള്ള ദുഃഖത്തിന് ആശ്വാസം വന്നിരുന്നു”. കാലം ദാവീദിന്‍റെ കഠിന ദുഃഖത്തെമായിച്ചു. മരിച്ചുവന്ന് നിന്നും, ജീവിക്കുന്ന തന്‍റെ പുത്രനിലേക്ക് ദാവീദിന്‍റെ ശദ്ധ തിരിഞ്ഞു. ദുർവൃത്തനും മദ്യപാനിയുമായിരുന്ന അമ്നോൻ മരണാ നന്തരാ, ഉടനട് സ്വർഗ്ഗീയ സന്തോഷത്തിലേക്ക് എടുക്കപ്പെട്ടു എന്ന് സ്ഥാപിക്കുവാൻ മേൽ ഉദ്ധരിച്ചു വാക്യമാണ് തെളിവായി ഉദ്ധരിക്കുന്നത്. സന്തോഷം പദാനംചെയ്യുന്ന ഒരു നിർമ്മിത കഥയാണത്. ജഡിക ഹ്യദയത്തിന് സംത്യപ്തി നൽകുവാൻ പര്യാപ്തമാണാക്കഥ. ഇത് സാത്താന്‍റെ ഉപദേശ മാണ്. അവന്‍റെ ഉദ്ദേശ നിവൃത്തിക്കുവേണ്ടി ഇക്കഥ സഹായമായിരുന്നു. ഇപ് കാരമുള്ള ഉപദേശങ്ങളാൽ ദുഷ്ടത പെരുകുന്നതിൽ നാം അത്ഭുതപ്പെടേണ്ടതുണ്ടോ?GCMal 619.3

    ഈ വ്യാജ അദ്ധ്യാപകന്‍റെ നിലപാടു അവന്‍റെ മറ്റ് തന്ത്രങ്ങളെ വെളിപ്പെടുത്തുന്നു. തിരുവെഴുത്തിലെ ചില വാക്കുകൾ അവയുടെ സന്ദർഭത്തിൽനിന്നും അടർത്തിയെടുക്കുമ്പോൾ അതിന്‍റെ അർത്ഥത്തിന് വളരെ മാറ്റമുണ്ടാകുന്നു. ഒരുപക്ഷേ, അവിടെ ഉദ്ദേശിച്ചിരിക്കുന്ന അർത്ഥത്തിന്‍റെ വിപരീതാർത്ഥമാണുണ്ടാവുക. ഇങ്ങനെ സന്ദർഭത്തിൽ നിന്നും മാറ്റി എടുക്കുന്ന ഭാഗങ്ങൾ വളച്ചൊടിക്കപ്പെടുകയും വേദപുസ്തകത്തിൽ അടിസ്ഥാനമില്ലാത്ത ഉപദേശ സംഹിതകളെ തെളിവായി ഉപയോഗിക്കയും ചെയ്യുന്നു. മദ്യപാനിയായ അമ്നോൻ സ്വർഗ്ഗത്തിലുണ്ടോ എന്ന് തെളിയിപ്പാൻ ഉദ്ധരിച്ച വേദപുസ്തകത്തെളിവ് വെറുമൊരു അനുമാനം മാത്രമാകുന്നു. മദ്യപന്മാർ ദൈവ രാജ്യം അവകാശമാക്കുകയില്ല (1 കൊരി. 6:10) എന്ന വ്യക്തമായ തിരുവെ ഴുത്തുകൾക്ക് കടകവിരുദ്ധമാണ് ആ ഉപദേശം. ഇങ്ങനെ അവിശ്വാസികളും സംശയാലുക്കളും സത്യത്തെ വ്യാജമാക്കി മാറ്റുന്നു. ഇവരുടെ തന്ത്രങ്ങളാൽ അനേകർ വഞ്ചിതരാവുകയും, അവർ യഥാർത്ഥ സുരക്ഷിതത്വത്തിന്‍റെ തൊട്ടിലിൽ സുഖസുഷുപ്തിയിലാണ്ടു പോകാൻ കാരണമാകുകയും ചെയ്യുന്നു.GCMal 620.1

    മനുഷ്യജീവൻ അഴിഞ്ഞുപോകുന്ന വേളയിൽ സകല മനുഷ്യരുടേയും ആത്മാക്കൾ നേരെ സ്വർഗ്ഗത്തിലേക്കാണ് പോകുന്നതെങ്കിൽ, നാം ജീവനേക്കാൾ കാംക്ഷിക്കേണ്ടത് മരണത്തെയാണ്. തങ്ങളുടെ ജീവിതത്തിന് വിരാമമിടുവാൻ അനേകരെ നയിക്കുന്നത് ഈ വിശ്വാസമാണ്. കഷ്ടങ്ങളും കുഴപ്പങ്ങളും നൈരാശ്യങ്ങളും നേരിടുമ്പോൾ ജീവന്‍റെ ചരടിനെ പൊട്ടിച്ച് നിത്യതയുടെ സന്തോഷത്തിലേക്ക് പ്രവേശിക്കുന്നത് ലളിതമായ ഒന്നാണെന്ന് അവർ കരുതുന്നു.GCMal 620.2

    തന്‍റെ കല്പനകളെ ലംഘിക്കുന്നവരെ താൻ ശിക്ഷിക്കുമെന്ന് തന്‍റെ വചനത്തിൽ അസന്ദിഗ്ധമായ ഭാഷയിൽ ദൈവം അരുളിച്ചെയ്തിട്ടുണ്ട്. പാപികളുടെമേൽ നഷ്പക്ഷ നീതി നടത്തുവാൻ വൈമനസ്യം കാട്ടുന്ന കരുണാർദ്രനായ ഒരു വ്യക്തിയാണ് ദൈവമെന്ന് സാർവ്വലൗകിക രക്ഷയുടെ പ്രയോക്താക്കൾ പറയുന്നു. അങ്ങനെ പറയുന്നവൻ കാൽവറിയിൽ ഉയർത്തപ്പെട്ട കുരിശിലേക്ക് നോക്കിയാൽ മതി. കളങ്കമറ്റവനായ ദൈവപുത്രന്‍റെ മരണം സാക്ഷീകരിക്കുന്നത് പാപത്തിന്‍റെ ശമ്പളം മരണമത്രേ” എന്നാണ്. ദൈവ കല്പനയുടെ ഓരോ ലംഘനവും ന്യായമായ ശിക്ഷ കൊണ്ടുവരുന്നു. പാപമില്ലാത്ത ക്രിസ്തു മനുഷ്യർക്കുവേണ്ടി പാപമായിത്തീർന്നു. മനുഷ്യന്‍റെ പാപത്തിന്‍റെ ഫലം കർത്താവനുഭവിച്ചു. തന്‍റെ പിതാവിന്‍റെ മുഖം തന്‍റെ മേൽ നിന്നു മറയ്ക്കപ്പെട്ടു. തന്‍റെ ഹൃദയം തകർന്നു. കർത്താവ് ജീവൻ വെടിയു കയും ചെയ്തു. പാപികൾ രക്ഷ പ്രാപിക്കുന്നതിനുവേണ്ടിയാണ് രക്ഷകൻ ഈ പങ്കപ്പാടുകൾ അനുഭവിച്ചത്. പാപത്തിന്‍റെ ശിക്ഷയിൽനിന്ന് മനുഷ്യനെ സ്വതന്ത്രനാക്കുവാൻ വേറൊരു മാർഗ്ഗവുമില്ലായിരുന്നു. ഇത് വലിയ വില കൊടുത്തു വാങ്ങിയ ഈ വീണ്ടെടുപ്പിൻ യാഗത്തിൽ പങ്കാളിയാകുവാൻ വിസമ്മതിക്കുന്ന ഏവനും തന്‍റെ പാപത്തിന്‍റെ ശിക്ഷയെ വഹിച്ചേ മതിയാവൂ.GCMal 620.3

    സാർവ്വത്രികമായ രക്ഷ പ്രസംഗിക്കുന്നവൻ ദൈവമില്ലാത്തവനും അനു തപിക്കാത്തവനും സ്വർഗ്ഗത്തിൽ കാണുമെന്ന് പറയുന്നു. എന്നാൽ വേദപുസ്തകം എന്താണ് അങ്ങനെയുള്ളവരെക്കുറിച്ച് പറയുന്നതെന്ന് നോക്കാം.GCMal 621.1

    “ദാഹിക്കുന്നവന് ഞാൻ ജീവനീരുറവയിൽനിന്ന് സൗജന്യമായി കൊടുക്കും” (വെളി. 21:6). ദാഹിക്കുന്നവനു മാത്രമാണ് ഈ വാഗ്ദാനം നൽകപ്പെട്ടിട്ടുള്ളത്. ജീവജലം ആവശ്യമെന്ന് തോന്നുന്നവനും, എല്ലാം ത്യജിച്ച് അത് അന്വേഷിക്കുന്നവനും മാത്രമേ അതു നല്കുകയുള്ളൂ. “ജയിക്കുന്നവന് അത് അവകാശമായി ലഭിക്കും. ഞാൻ അവന് ദൈവവും അവൻ എനിക്ക് മകനുമായിരിക്കും” (വെളി. 21:7). ഇവിടെയും അതിന്‍റെ വ്യവസ്ഥ കൾ ഇന്നതെന്ന് ഊന്നിപ്പറഞ്ഞിരിക്കുന്നു. എല്ലാം അവകാശമാക്കുന്നതിന് നാം പാപത്തെ എതിർക്കുകയും ജയിക്കയും ചെയ്യേണ്ടത് ആവശ്യമാണ്.GCMal 621.2

    യെശയ്യാ പ്രവാചകനിലൂടെ ദൈവം അരുളിച്ചെയ്യുന്നു: “നീതിമാനെക്കുറിച്ച്: അവനു നന്മ വരും എന്നു പറവിൻ; ദുഷ്ടന് അയ്യോ! കഷ്ടം! അവനു ദോഷം വരും; അവന്‍റെ പ്രവൃത്തികളുടെ ഫലം അവനും അനുഭവിക്കും” (യെശ. 3:10, 11). “പാപി നൂറു പ്രാവശ്യം ദോഷം ചെയ്യുകയും ദീർഘായു സ്സോടെ ഇരിക്കയും ചെയ്യുന്നുണ്ടെങ്കിലും, ദൈവത്തെ ഭയപ്പെടുന്ന ഭക്തന്മാർക്ക് നന്മ വരുമെന്ന് ഞാൻ നിശ്ചയമായി അറിയുന്നു. എന്നാൽ ദുഷ്ടന് നന്മ വരികയില്ല. (സഭാപ്രസംഗി 8:12,13). അപ്പൊസ്തലനായ പൌലൊസ് സാക്ഷീകരിക്കുന്നു: പാപി തനിക്കുവേണ്ടി എല്ലാം കരുതിവയ്ക്കുന്നു. എന്നാൽ നിന്‍റെ കാഠിന്യത്താലും അനുതാപമില്ലാത്ത ഹൃദയത്താലും, നീ ദൈവത്തിന്‍റെ നീതിയുള്ള വിധി വെളിപ്പെടുന്ന കോപദിവസത്തേക്ക്, നിനക്കു തന്നേ കോപം ചരതിച്ചുറയ്ക്കുന്നു. അവൻ ഓരോരുത്തന് അവനവന്‍റെ പ്രവ്യത്തിക്കുതക്ക് പകരം ചെയ്യും. തിന്മ പ്രവർത്തിക്കുന്ന ഏത് മനുഷ്യാത്മാവിനും കഷ്ടവും സങ്കടവും വരും” (റോമ. 2:5,6,9).GCMal 621.3

    ദുർന്നടപ്പുകാരൻ, അശുദ്ധൻ, വിഗ്രഹാരാധിയായ ദ്രവ്യാഗ്രഹി ഇവർക്ക് ആർക്കും ക്രിസ്തുവിന്‍റേയും ദൈവത്തിന്‍റേയും രാജ്യത്തിൽ അവകാശമില്ല. (എഫെ. 5:5). “എല്ലാവരോടും സമാധാനം ആചരിച്ച് ശുദ്ധീകരണം പ്രാപിപ്പാൻ ഉത്സാഹിപ്പിൻ. ശുദ്ധീകരണം കൂടാതെ ആരും കർത്താവിനെ കാണുകയില്ല (എബ്രാ. 12:14). “ജീവന്‍റെ വൃക്ഷത്തിൽ തങ്ങൾക്ക് അധികാരം ഉണ്ടാകേണ്ടതിനും, ഗോപുരങ്ങളിൽ കൂടി നഗരത്തിൽ കടക്കേണ്ടതിനും തങ്ങളുടെ വസ്ത്രം അലക്കുന്നവർ (കല്പന അനുസരിക്കുന്നവർ ഭാഗ്യവാന്മാർ. നായ്ക്കളും ക്ഷദക്കാരും ദുർന്നടപ്പുകാരും കൊലപാതകന്മാരും ബിംബാ രാധികളും ഭോഷ്കിൽ പ്രിയപ്പെടുകയും അതിനെ പ്രവർത്തിക്കയും ചെയ്യുന്ന ഏവനും പുറത്തുതന്നെ (വെളി. 22:14,15).GCMal 621.4

    തന്‍റെ സ്വഭാവത്തെക്കുറിച്ച് ഒരു പ്രഖ്യാപനം ദൈവം മനുഷ്യന് നൽകി. പാപത്തെ എങ്ങനെ കൈകാര്യം ചെയ്യുമെന്നും ദൈവം മനുഷ്യനെ അറിയിച്ചു. “യഹോവയായ ദൈവം കരുണയും കൃപയുമുള്ളവൻ; ദീർഘക്ഷമയും, മഹാദയയും വിശ്വസ്തതയുമുള്ളവൻ; ആയിരം ആയിരത്തിന് ദയ പാലിക്കുന്നവൻ; അകൃത്യവും അതിക്രമവും പാപവും ക്ഷമിക്കുന്നവൻ; കുറ്റമുള്ള വനെ വെറുതെ വിടാത്തവൻ” (പുറ. 34:6,7). “സകലദുഷ്ടന്മാരെയും അവൻ നശിപ്പിക്കും” (സങ്കീ. 145:20). “എന്നാൽ അതിക്രമക്കാർ ഒരുപോലെ മുടിഞ്ഞുപോകും” (സങ്കീ. 37:38). ദൈവിക ഭരണകൂടത്തിന്‍റെ അധികാരവും ശക്തിയും അനുസരണക്കേടിനെ അടിച്ചമർത്താൻ ഉപയോഗിക്കും. എന്നാൽGCMal 622.1

    ദൈവത്തിന്‍റെ എല്ലാ ശിക്ഷാവിധികളും, തന്‍റെ സ്വഭാവത്തോട് സാധർമ്മ്യം വഹിക്കുന്ന രീതിയിലായിരിക്കും.GCMal 622.2

    ആരുടേയും ഇച്ഛാശക്തിയുടെ മേലോ വിവേചനാശക്തിയുടെ മേലോ ദൈവം സമ്മർദ്ദം ചെലുത്തുന്നില്ല. അടിമയെപ്പോലെ ആരും തന്നെ അനു സരിക്കുവാനും ദൈവം ആഗ്രഹിക്കുന്നില്ല. തന്‍റെ കൈകളുടെ പ്രവൃത്തി യായ സൃഷ്ടികൾ തന്നെ സ്നേഹിക്കുന്നത്, തനിക്ക്, അതിന് യോഗ്യതയുണ്ട്.ങ്കിൽ മാത്രം മതിയെന്നാണ് ദൈവത്തിന്‍റെ പക്ഷം. തന്‍റെ ജ്ഞാനത്തേയുംGCMal 622.3

    സ്നേഹത്തേയും നന്മയേയും ബോധപൂർവ്വം സൃഷ്ടികൾ മനസ്സിലാക്കിക്കൊ ണ്ടുളള അനുസരണമാണ് ദൈവം ആഗ്രഹിക്കുന്നത്. ദൈവത്തിന്‍റെ ഈ ദൃശ്യഗുണങ്ങളെക്കുറിച്ച് അറിവുള്ളവർ ദൈവത്തെ സ്നേഹിക്കും. എന്തുകൊണ്ടെന്നാൽ അവർ ദൈവത്തോട് ആകർഷിതരായിരിക്കുന്നത് ദൈവത്തിന്‍റെ ഈ വക ഗുണങ്ങളെ ഇഷ്ടപ്പെട്ടതുകൊണ്ടാണ്.GCMal 622.4

    നമ്മുടെ രക്ഷകൻ പഠിപ്പിക്കുകയും തന്‍റെ ജീവിതത്തിലൂടെ പ്രായോ ഗികമാക്കിയതുമായ, ദയയുടേയും കാരുണ്യത്തിന്‍റേയും സ്നേഹത്തിന്‍റേയും തത്വങ്ങൾ ദൈവസ്വഭാവത്തിന്‍റെ ഒരു തനിപകർപ്പായിരുന്നു. തന്‍റെ പിതാ വിൽനിന്ന് ലഭിച്ചിട്ടുള്ളതല്ലാതെ മറ്റൊന്നും താൻ ഉപദേശിച്ചിട്ടില്ലായെന്ന് കർത്താവ് പറഞ്ഞു. നിങ്ങളുടെ ശത്രുക്കളെ സ്നേഹിപ്പിൻ എന്ന കർത്താവിന്‍റെ ഉപദേശത്തോട് അനുയോജ്യമായിരുന്നു ദൈവിക ഭരണകൂടത്തിന്‍റെ തത്വങ്ങൾ. ലോകത്തിന്‍റെ നന്മയ്ക്കുവേണ്ടിയാണ് ദൈവം ദുഷ്ടന്‍റെമേൽ നീതി നടത്തുന്നത്. ആരുടെമേൽ നീതി നടപ്പാക്കുന്നുവോ അവരുടെ നന്മയ്ക്കുകൂടെയാണ് ദൈവം പ്രവർത്തിക്കുന്നത്. തനിക്കു കഴിയുമായിരുന്നെങ്കിൽ തന്‍റെ ഭരണകൂടത്തിന്‍റെ നിയമങ്ങൾക്കും തന്‍റെ നീതിക്കും അനുസൃതമായി അവരെ സന്തോഷിപ്പിക്കുമായിരുന്നു. തന്‍റെ സ്നേഹത്തിന്‍റെ അടയാളങ്ങളെക്കൊണ്ട് അവർക്ക് ചുറ്റും കർത്താവ് നിരന്തരം വലയം ചെയ്യുന്നു. തന്‍റെ ന്യായപ്രമാ ണത്തെക്കുറിച്ചുള്ള അറിവ് അവർക്ക് ദൈവം പകർന്നുകൊടുക്കുന്നു. തന്‍റെ കൃപയുടെ വാഗ്ദാനങ്ങളുമായി കർത്താവ് അവരെ അനുധാവനം ചെയ്യുന്നു. എന്നാൽ അവർ കർത്താവിന്‍റെ സ്നേഹത്തെ നിന്ദിക്കുന്നു; കർത്താവിന്‍റെ കല്പനകളെ അവർ കൂട്ടാക്കാതിരിക്കുകയും തന്‍റെ കൃപയെ അവർ നിരസിക്കുകയും ചെയ്യുന്നു. ദൈവത്തിന്‍റെ ദാനങ്ങൾ തുടർച്ചയായി അനുഭവിച്ചു കൊണ്ട് അതിന്‍റെ ദാതാവിനെ അപമാനിക്കുന്നു. തങ്ങളുടെ പാപത്തെ ദൈവം വെറുക്കുന്നതുകൊണ്ട്, അവർ ദൈവത്തേയും വെറുക്കുന്നു. എന്നാൽ അവരുടെ കൊള്ളരുതായ്മകളെ ദൈവം ദീർഘമായി ക്ഷമിക്കുന്നു. എന്നാൽ അവരുടെ വിധി നിർണ്ണയിക്കപ്പെടുന്ന, നിർണ്ണായക നാഴിക ഒടുവിൽ വരും; അപ്പോൾ ഈ അനുസരണം കെട്ടവരെ ദൈവം തന്നോട് ചേർത്തുകൊള്ളുമോ? തന്‍റെ ഇഷ്ടം ചെയ്യാൻ അവരെ നിർബന്ധിക്കുമോ? GCMal 622.5

    തങ്ങളുടെ നേതാവായി സാത്താനെ തെരഞ്ഞെടുത്തവരും, അവന്‍റെ ശക്തിക്ക് വിധേയരായവരും, ദൈവസന്നിധിയിൽ പ്രവേശിക്കുവാൻ ഒരുങ്ങിയവരല്ല. അഹങ്കാരവും വഞ്ചനയും ജഡികത്വവും ക്രൂരതയും അവരുടെ സ്വഭാ വത്തിൽ രൂഢമൂലമായിക്കഴിഞ്ഞു. ഭൂമിയിൽ വച്ച് തങ്ങൾ നിന്ദിക്കുകയും വെറുക്കുകയും ചെയ്തവരോടുകൂടെ എന്നേക്കും വസിപ്പാൻ അവർക്ക് സ്വർഗ്ഗത്തിൽ പ്രവേശിപ്പാൻ കഴിയുമോ? കള്ളം പറയുവാൻ ശീലിച്ചവന് സത്യം ഒരിക്കലും അഭികാമ്യമായിരിക്കയില്ല. സ്വയപുകഴ്ചയേയും സ്വാർത്ഥതയേയും സൗമ്യത ഒരിക്കലും തൃപ്തിപ്പെടുത്തുകയില്ല. അഴിമതിയെ ഇഷ്ടപ്പെടുന്നവന് വിശുദ്ധി സ്വീകാര്യമായിരിക്കയില്ല; സ്വാർത്ഥമതിക്ക് നിസ്വാർത്ഥമായ സ്നേഹം ആകർഷകമായിരിക്കുകയില്ല. ഭൗമികവും സ്വാർത്ഥപരവുമായ താത്പര്യങ്ങ ളിൽ മുഴുകിയിരിക്കുന്നവർക്ക്, ഏതുതരത്തിലുള്ള സന്തോഷമാണ് സ്വർഗ്ഗത്തിന് നൽകുവാൻ കഴിയുന്നത്?GCMal 623.1

    തങ്ങളുടെ ജീവിതകാലം മുഴുവൻ ദൈവത്തോട് മറുതലിച്ചവരെ, പെട്ടെന്ന് സ്വർഗ്ഗത്തിലേക്ക് അയയ്ക്കാൻ കഴിയുമോ? അവർക്കു അവിടുത്ത പൂർണ്ണതയും സ്നേഹത്തിന്‍റെ നിറവും ഇമ്പഗീതങ്ങളും ആസ്വദിക്കുവാൻ കഴിയുമോ? ദൈവത്തേയും കുഞ്ഞാടിനേയും പ്രകീർത്തിച്ചു കൊണ്ടുള സംഗീതമന്ത്രധ്വനി കേൾക്കാൻ കഴിയുമോ? ദൈവത്തോടും സത്യത്തോടു വിശുദ്ധിയോടും തികഞ്ഞ വിദ്വേഷം വച്ചുപുലർത്തിയിരുന്ന, സ്വർഗ്ഗീയ വന്ദ ത്തോടു ചേർന്ന് സ്തോത്രഗീതം ആലപിക്കുവാൻ കഴിയുമോ? ദൈവത്തിന്‍റേയും കുഞ്ഞാടിന്‍റേയും തേജസ്സ് അവർക്ക് സഹിക്കാൻ കഴിയുമോ? ഒരി ക്കലുമില്ല. സ്വർഗ്ഗത്തിലേക്കു പ്രവേശിപ്പാനുള്ള സ്വഭാവരൂപവൽക്കരണത്തിന്‍റെ സമയം - കൃപയുടെ കാലം - അവർക്ക് നൽകിയിരുന്നു. എന്നാൽ വിശുദ്ധിയെ സ്നേഹിക്കാൻ അവർ തങ്ങളുടെ ഹൃദയങ്ങളെ ഒരുക്കിയില്ല. സ്വർഗ്ഗീയ ഭാഷ അവർ ആസ്വദിച്ചില്ല. സമയം വളരെ അതിക്രമിച്ചുപോയി. ദൈവത്തോടുള്ള എതിർപ്പ് സ്വർഗ്ഗത്തിൽ പ്രവേശിപ്പാനുള്ള അവരുടെ യോഗ്യത നഷ്ടപ്പെടുത്തി. സ്വർഗ്ഗത്തിലെ വിശുദ്ധിയും സമാധാനവും അവർക്ക് ഒരു പീഡനമായിരിക്കും. ദൈവതേജസ്സ് അവരെ നശിപ്പിക്കുന്ന അഗ്നിപോ ലെയായിരിക്കും. അവിടെനിന്നും ഓടിപ്പോകുവാൻ അവർ ആഗ്രഹിക്കും. അവിടെ നില്ക്കുന്നതിനെക്കാൾ അവർ നാശത്തെ തെരഞ്ഞെടുക്കും. തങ്ങ ളുടെ വീണ്ടെടുപ്പിനായി മരിച്ചവന്‍റെ മുഖശോഭയിൽനിന്ന് തങ്ങളെ മറയ്ക്കക്കേ ണമേ എന്നവർ കാംക്ഷിക്കും. തങ്ങളുടെ തെരഞ്ഞെടുപ്പുകൊണ്ടുതന്നെ, ദുഷ്ടന്മാർ തങ്ങളുടെ വിധി ഉറപ്പിക്കും. ദുഷ്ടന്മാർ സ്വർഗ്ഗത്തിൽ പ്രവേശിക്കാതെ പോകുന്നത് തങ്ങളുടെ സ്വയമേയുള്ള തെരഞ്ഞെടുപ്പാണ്. ദൈവത്തിന്‍റെ ഭാഗത്ത് കരുണയും നീതിയും മാറ്റമില്ലാതെ ഉണ്ടായിരിക്കും. -GCMal 623.2

    ദുഷ്ടന്മാരുടെ ദുഷ്ടത ചികിത്സിച്ചു സുഖപ്പെടുത്താൻ കഴിയാത്ത ഒന്നാണെന്ന് അന്ത്യ ന്യായവിധി ദിവസത്തിലെ അഗ്നി പ്രഖ്യാപിക്കും. ദൈവിക അധികാരത്തിന് കീഴ്പെടുവാനുള്ള മനോഭാവം ദുഷ്ടന്മാർക്കുണ്ടായിരിക്ക യില്ല. മത്സരിക്കലാണ് അവരുടെ സ്വഭാവം. ജീവിതം അവസാനിച്ചുകഴിയുമ്പോൾ, അവരുടെ ചിന്താസരണിയെ വേറൊരു ദിശയിലേക്ക് കൊണ്ടുപോ ‘ കാൻ സാധ്യമല്ല. പിന്നീട് അതിക്രമങ്ങളെ അനുസരണമാക്കി മാറ്റാൻ കഴി യുന്നതല്ല. വിദ്വേഷത്തെ സ്നേഹമാക്കിത്തീർക്കാനും സാധിക്കുകയില്ല. GCMal 624.1

    കൊലപാതകിയായ കയീന്‍റെ ജീവനെ ഉടനടി എടുക്കാത്തതിലൂടെ, പാപിയെ അനിയന്ത്രിതമായി വിട്ടാലുള്ള ഫലം എന്തായിരിക്കുമെന്ന് ലോകത്തിന് ദൈവം ഒരു പാഠം നല്കുകയായിരുന്നു. കയീന്‍റെ സ്വാധീനത്തിലൂ ടെയും ഉപദേശങ്ങളിലൂടെയും അവന്‍റെ പിൻതലമുറയിലെ അനേകായിരങ്ങൾ തെറ്റിലേക്ക് നയിക്കപ്പെട്ടു. “ഭൂമിയിൽ മനുഷ്യന്‍റെ ദുഷ്ടത വലിയതെന്നും അവന്‍റെ ഹൃദയവിചാരങ്ങളുടെ നിരൂപണമൊക്കെയും എല്ലായ്പ്പോഴും ദോഷമുള്ളത്” എന്നും പറയുവാൻ കാരണമായിത്തീർന്നു. “ഭൂമി ദൈവത്തിന്‍റെ മുമ്പാകെ വഷളായി; ഭൂമി അതിക്രമംകൊണ്ട് നിറഞ്ഞിരുന്നു” (ഉല്പ.6:5,11).GCMal 624.2

    നോഹയുടെ കാലത്തുണ്ടായിരുന്ന ദുഷ്ടന്മാരെ നിഗ്രഹിച്ചത്, ദൈവത്തിന് ലോകത്തോടുണ്ടായിരുന്ന കരുണകൊണ്ടായിരുന്നു. സൊദോമിലെ പാപികളെ നശിപ്പിച്ചതും ദൈവത്തിന്‍റെ കരുണമൂലമായിരുന്നു. സാത്താന്‍റെ വഞ്ചനയിലൂടെ, പാപം ചെയ്യുന്നവർക്ക് സഹതാപവും അഭിനന്ദനവും നേടുവാൻ കഴിയുന്നു. ഇപ്രകാരം അവൻ മറ്റുള്ളവരെ അനുസരണക്കേടിലേക്കു നയിക്കുന്നു. കയീന്‍റെയും നോഹയുടേയും കാലത്ത് അതാണ് സംഭവിച്ചത്. അബ്രാഹാമിന്‍റെയും ലോത്തിന്‍റേയും കാലത്തും അതുതന്നെ സംഭവിച്ചു. അതുപോലെ നമ്മുടെ കാലത്തും അതുതന്നെ സംഭവിക്കുന്നു. ഈ പ്രപഞ്ചത്തോടുള്ള ദൈവകരുണയാണ്, ദൈവകൃപയെ നിരസിക്കുന്നവരെ ആത്യന്തികമായി നശിപ്പിക്കുന്നത്.GCMal 624.3

    “പാപത്തിന്‍റെ ശമ്പളം മരണമത്. ദൈവത്തിന്‍റെ കൃപാവരമോ, നമ്മുടെ കർത്താവായ യേശുക്രിസ്തുവിൽ നിത്യജീവൻതന്നെ” (റോമ. 6:23). ജീവൻ നീതിമാന്മാരുടെ അവകാശമായിരിക്കുന്നതുപോലെ, മരണം ദുഷ്ടന്മാരുടെ ഓഹരിയാകുന്നു. മോശെ യിസ്രായേലിനോടു പറഞ്ഞു: “ഇതാ, ഞാൻ ഇന്ന് ജീവനും ഗുണവും മരണവും ദോഷവും നിന്‍റെ മുമ്പിൽ വച്ചിരിക്കുന്നു” (ആവ. 30:15). ഇവിടെ പ്രസ്താവിച്ചിരിക്കുന്ന മരണം, ആദാമിന് നല്കിയ ശാപത്തിൽ പറഞ്ഞിരിക്കുന്നതല്ല. എല്ലാ മനുഷ്യരും ആദാമിന്‍റെ പാപത്തിന്‍റെ ശിക്ഷ അനുഭവിക്കേണ്ടതുണ്ട്. രണ്ടാമത്തെ മരണമാണ് നിത്യജീവന്‍റെ എതിർ പദമായി വരുന്നത്.GCMal 625.1

    ആദാമിന്‍റെ പാപഫലമായി മരണം സകലരുടെമേലും വന്നു. എല്ലാ വരും ഒരുപോലെ ശവക്കല്ലറയിലേക്കു പോകും. രക്ഷാപദ്ധതിയനുസരിച്ച് എല്ലാവരും അവരുടെ ശവക്കല്ലറകളിൽനിന്ന് പുറത്തു വരേണ്ടവരാണ്. നീതിമാന്മാരുടേയും നീതികെട്ടവരുടേയും പുനരുത്ഥാനം ഉണ്ടാകും എന്ന് ഇവർ കാത്തിരിക്കുന്നതുപോലെ ഞാനും ദൈവത്തിങ്കൽ ആശവച്ചിരിക്കുന്നു” (അപ്പൊ. 24:15). “ആദാമിൽ എല്ലാവരും മരിക്കുന്നതുപോലെ ക്രിസ്തുവിൽ എല്ലാവരും ജീവിക്കപ്പെടും” (1 കൊരി. 15:22). എന്നാൽ ഉയിർപ്പിക്കപ്പെടുന്ന ഈ രണ്ട് വിഭാഗക്കാരും തമ്മിൽ വ്യക്തമായ ഒരു വ്യത്യാസം ഉണ്ടായിരിക്കും. “കല്ലറകളിൽ ഉള്ളവർ എല്ലാവരും അവന്‍റെ ശബ്ദം കേട്ട് നന്മ ചെയ്തവർ ജീവന്നായും, തിന്മ ചെയ്തവർ ന്യായവിധിക്കായും പുനരുത്ഥാനം ചെയ്വാനുള്ള നാഴിക വരുന്നു” (യോഹ. 5:28,29). നിത്യജീവനിലേക്ക് പുന രുത്ഥാനം ചെയ്‌വാൻ യോഗ്യരായി കണക്കാക്കപ്പെട്ടവൻ “ഭാഗ്യവാനും വിശുദ്ധനും” ആകുന്നു. “അവരുടെമേൽ രണ്ടാം മരണത്തിന് അധികാരം ഇല്ല” (വെളി. 20:6). എന്നാൽ അനുതാപത്തിലൂടെയും വിശ്വാസത്തിലൂടെയും പാപക്ഷമ നേടിയിട്ടില്ലാത്തവർ പാപത്തിന്‍റെ ശിക്ഷ അഥവാ പാപത്തിന്‍റെ ശമ്പളം അനുഭവിച്ചേ മതിയാവൂ. അവരുടെ പ്രവൃത്തിക്കൊത്ത ഫലം അവർക്ക് ലഭിക്കും. അവരുടെ ശിക്ഷയുടെ ദൈർഘ്യത്തിനും കാഠിന്യത്തിനും വ്യത്യാസം ഉണ്ടായിരിക്കും. പക്ഷേ രണ്ടാം മരണത്തിലായിരിക്കും അത് അവസാനിക്കുക. ദൈവത്തിന്‍റെ നീതിയും കരുണയും അചഞ്ചലമായിരിക്കുന്നതനുസരിച്ച്, അനുതപിക്കാത്ത ഒരു പാപിയെ അവന്‍റെ പാപത്തിൽ (പാപത്തോടുകൂടെ) രക്ഷിപ്പാൻ ദൈവത്തിന് കഴിയുകയില്ലാത്തതുകൊണ്ട്, തന്‍റെ നീതിക്കും കരുണയ്ക്കും അനുസൃതമായി മനുഷ്യന്‍റെ ജീവന്‍റെ നിലനില്പിനെ നീക്കിക്കളയുന്ന മനുഷ്യന്‍റെ പാപങ്ങളാണ്, അവന് യോഗ്യമല്ലാത്ത ജീവനെ നഷ്ടപ്പെടുത്തുവാൻ കാരണം. “കുറഞ്ഞാന്നു കഴിഞ്ഞ് ദുഷ്ടൻ ഇല്ല. നീ അവന്‍റെ ഇടം സൂക്ഷിച്ചു നോക്കും; അവനെ കാണുകയില്ല” (സങ്കീ. 37:10). “അവർ ജനിക്കാത്തവരെപ്പോലെ” ആകയും ചെയ്യും (ഓബദ്യാ, 16). അവർ ലജ്ജ കൊണ്ടു മൂടി, പ്രത്യാശയില്ലാതെ നിത്യമായ വിസ്മൃതിയിലേക്ക് ആണ്ടു പോകും.GCMal 625.2

    ഇങ്ങനെ പാപത്തെ എന്നേക്കുമായി അവസാനിപ്പിക്കും. അതിൽനിന്നും ഉൽഭൂതമായ കഷ്ടതയും നാശവും അതോടൊപ്പം നശിക്കും. സങ്കീർത്തന ക്കാരൻ പറയുന്നു: “നീ ജാതികളെ ശാസിച്ച് ദുഷ്ടനെ നശിപ്പിച്ചു. അവരുടെ നാമത്തെ നീ സദാകാലത്തേക്കും മായിച്ചുകളഞ്ഞു. ശത്രുക്കൾ മുടിഞ്ഞ് സദാകാലത്തേക്കും നശിച്ചിരിക്കുന്നു” (സങ്കീ. 9:5,6). യോഹന്നാൻ വെളി പ്പാടുപുസ്തകത്തിൽ, വീണ്ടെടുക്കപ്പെട്ട വിശുദ്ധന്മാരുടെ ലോകത്തേക്ക് നോക്കുമ്പോൾ, എല്ലാവരും ഏക സ്വരത്തിൽ മനോഹരമായി പാടുന്നത് കേൾക്കുന്നു. സകലവും ദൈവത്തെ സ്തുതിച്ചുകൊണ്ട് പാടി (വെളി. 5:13). ഒരി ക്കലും അവസാനിക്കാത്തെ തീച്ചുളയിൽ കിടന്ന് ദൈവത്തെ ദൂഷിക്കുന്ന ഒരു ത്തനും ഉണ്ടായിരിക്കയില്ല. രക്ഷിക്കപ്പെട്ടവരുടെ പാട്ടിനോടുകൂടെ തങ്ങളുടെ വിലാപങ്ങളും കൂട്ടിക്കലർത്തുവാൻ നിത്യ നരകത്തിൽ കിടന്ന് പുളയുന്നവർ ഉണ്ടായിരിക്കയില്ല. GCMal 626.1

    മനുഷ്യന് സ്വാഭാവികമായ അമർത്യത ഉണ്ട് (അടിസ്ഥാനപരമായ). തെറ്റായ ഉപദേശത്തിൽ അടിയുറച്ചിരിക്കുന്ന വേറൊരു വിശ്വാസമാണ് മര ണത്തിൽ മനുഷ്യന് ബോധമുണ്ടെന്നുള്ളത്. അതുപോലെ നിത്യനരകം എന്ന ഉപദേശവും തിരുവെഴുത്തുകൾക്ക് വിരുദ്ധമാണ്. മാനുഷിക ബുദ്ധിക്കു നിര ക്കുന്നതല്ല ആ ഉപദേശം. മാനുഷിക വികാരങ്ങൾക്കും എതിരാണ് ആ ഉപ് ദേശം. മനുഷ്യരുടെ ഇടയിൽ സാധാരണയായി പ്രചരിച്ചുപോരുന്ന വിശ്വാസം, സ്വർഗ്ഗത്തിലായിരിക്കുന്ന വീണ്ടെടുക്കപ്പെട്ടവർ ഭൂമിയിൽ നടക്കുന്നതെല്ലാം, പ്രത്യേകിച്ച് തങ്ങൾ വിട്ടേച്ചുപോയിരിക്കുന്ന പ്രിയപ്പെട്ടവർക്ക് സംഭവിക്കു ന്നതെല്ലാം അറിഞ്ഞുകൊണ്ടിരിക്കുന്നു എന്നത്. എന്നാൽ ജീവിച്ചിരിക്കുന്നവരുടെ പ്രയാസങ്ങൾ അറിയുന്നതും തങ്ങളുടെ പ്രിയപ്പെട്ടവർ ചെയ്യുന്ന പാപങ്ങൾക്ക് സാക്ഷികളായും അവർ അനുഭവിക്കുന്ന, സഹിക്കുന്ന കഷ്ടതകൾ കാണുകയും ചെയ്യുമ്പോൾ മരിച്ചവർക്ക് എങ്ങനെ സന്തോഷിക്കാ നാവും? ഭൂമിയിലുള്ള തങ്ങളുടെ സ്നേഹിതന്മാരുടെമേൽ അധിവസിച്ചുകൊണ്ടിരിക്കുന്ന മരിച്ചുപോയവരുടെ എത്രമാത്രം സ്വർഗ്ഗീയ സന്തോഷം അനുഭ വിപ്പാൻ ആത്മാക്കൾക്ക് കഴിയും? ശ്വാസം ശരീരത്തിൽനിന്നും വേർപെടുന്ന ഉടനെ അനുതപിക്കാത്ത പാപിയുടെ ആത്മാവ് നരകത്തിലേക്ക് ഏൽപ്പിച്ചു കൊടുക്കപ്പെടുന്നു എന്ന വിശ്വാസം എത്ര മനംപിരട്ടലുളവാക്കുന്നതാണ്! കഷ്ടതയുടേയും പാപത്തിന്‍റെ അവസാനമില്ലാത്ത നാളുകളിലേക്കും ഒരു ക്കമില്ലാതെ ശവക്കുഴിയിലേക്കും തങ്ങളുടെ പ്രിയപ്പെട്ടവർ പ്രവേശിക്കുന്നത് ജീവിച്ചിരിക്കുന്നവർക്ക് എന്ത് വേദനാജനകമായിരിക്കും! ഈ മാതിരി മനോവേദനയുളവാക്കുന്ന ചിന്തകളാൽ അനേകർക്ക് ഭ്രാന്തു പിടിച്ചുപോയിട്ടുണ്ട്.GCMal 626.2

    ഈ വിഷയത്തെക്കുറിച്ച് തിരുവെഴുത്തുകൾ എന്തു പറയുന്നു? മരണത്തിൽ മനുഷ്യന് ബോധമില്ലായെന്ന് ദാവീദ് പറയുന്നു: “അവന്‍റെ ശ്വാസം പോകുന്നു; അവൻ മണ്ണിലേക്കു തിരിയുന്നു; അന്നതുന്നെ അവന്‍റെ നിരൂപ ണങ്ങൾ നശിക്കുന്നു” (സങ്കീ. 146:4). ശാലോമോനും അതേ ആശയമാണ് നൽകുന്നത്: “ജീവിച്ചിരിക്കുന്നവർ തങ്ങൾ മരിക്കുമെന്നറിയുന്നു. മരിച്ചവരോ ഒന്നും അറിയുന്നില്ല”. “അവരുടെ സ്നേഹവും ദോഷവും അസൂയയും നശി ച്ചുപോയി; സൂര്യനുകീഴെ നടക്കുന്ന യാതൊന്നിലും അവർക്ക് ഇനി ഒരിക്കലും ഓഹരിയില്ല”. “നീ ചെല്ലുന്ന പാതാളത്തിൽ പ്രവൃത്തിയോ, സൂത്രമോ, അറിവോ, ജ്ഞാനമോ ഒന്നും ഇല്ല” (സഭാപ്രസംഗി. 9:5,6,10).GCMal 627.1

    തന്‍റെ പ്രാർത്ഥനയ്ക്കുത്തരമായി ഹിസ്കീയാവിന്‍റെ ആയുസ്സിൽ 15 വർഷംകൂടെ നീട്ടിക്കൊടുത്തപ്പോൾ, നന്ദി നിറഞ്ഞ രാജാവ്, ദൈവത്തിന്‍റെ മഹാകൃപയ്ക്കായി ഒരു പ്രത്യുപകാരം സമർപ്പിച്ചു. എന്തുകൊണ്ടാണ് താൻ സന്തോഷിക്കുന്നതെന്ന് ഈ ഗാനത്തിൽ ഹിസ്കിയാവ് പറയുന്നു. “പാതാളം നിന്നെ സ്തുതിക്കുന്നില്ല; മരണം നിന്നെ വാഴ്ത്തുന്നില്ല; കുഴിയിൽ ഇറങ്ങു ന്നവർ നിന്‍റെ വിശ്വസ്തതയെ പ്രത്യാശിക്കുന്നതുമില്ല. ഞാൻ ഇന്നു ചെയ്യു ന്നതുപോലെ ജീവനുള്ളവൻ, ജീവനുള്ളവൻ മാത്രം നിന്നെ സ്തുതിക്കും’ (യെശ. 38:18,19). ജനങ്ങളുടെ ഇടയിൽ പ്രചരിച്ചിട്ടുള്ള മറ്റൊരു വിശ്വാസം മരിച്ചു ശുദ്ധന്മാർ സ്വർഗ്ഗത്തിൽ ആണെന്നത്രേ. അമർത്യമായ നാവിനാൽ അവർ യഹോവയെ സ്തുതിച്ചുകൊണ്ടിരിക്കുന്നു എന്ന് പഠിപ്പിക്കുന്നു. എന്നാൽ മരണത്തിൽ അമ്മാതിരികളുള്ള മഹത്വമൊന്നും കാണുവാൻ ഹിസ്കീയാവിന് കഴിഞ്ഞില്ല. സങ്കീർത്തനക്കാരന്‍റെ സാക്ഷ്യം ഹിസ്കിയാവിന്‍റെ വാക്കുകളോട് യോജിക്കുന്നു: “മരണത്തിൽ നിന്നെക്കുറിച്ച് ഓർമ്മയില്ലല്ലോ”. മരിച്ചവരും മൗനതയിൽ ഇറങ്ങിയവർ ആരും യഹോവയെ സ്തുതിക്കുന്നില്ല” (സങ്കീ. 6:5; 115:17).GCMal 627.2

    പെന്തെക്കൊസ്തു ദിനത്തിൽ പത്രൊസ് പ്രഖ്യാപിച്ചു: “സഹോദരന്മാരായ പുരുഷന്മരെ, ഗോത്രപിതാവായ ദാവീദിനെക്കുറിച്ച് അവൻ മരിച്ച് അടക്കപ്പെട്ടു എന്ന് എനിക്ക് നിങ്ങളോട് ധൈര്യമായി പറയാം; അറ ഇന്നുവരെ നമ്മുടെ ഇടയിൽ ഉണ്ടല്ലോ.” “ദാവീദ് സ്വർഗ്ഗാരോഹണം ചെയ്തില്ല” (അപ്പൊ. 2:29, 34). പുനരുത്ഥാന നാളിൽവരെ ദാവീദ് കല്ലറയിലാണെന്ന വസ്തുത തെളിയിക്കുന്നത്, നീതിമാന്മാർ മരണത്തിൽ ഉടനെ സ്വർഗ്ഗത്തിലേക്കു പോകുന്നില്ല എന്നാണ്. പുനരുത്ഥാനത്തിൽ കൂടെ മാത്രമേ, അതുമല്ല ക്രിസ്തു ഉയിർത്തു എന്ന വസ്തുതയുടെ അടിസ്ഥാനത്തിന്മേൽ മാത്രമേ ദാവീദ്, ദൈവത്തിന്‍റെ വലത്തുഭാഗത്ത് ഒടുവിലത്തെ നാളിൽ ഇരിക്കുകയുള്ളു. അതും ക്രിസ്തുവിന്‍റെ രണ്ടാം വരവിനുശേഷം.GCMal 627.3

    അപ്പൊസ്തലനായ പൌലൊസ് പറഞ്ഞു: “മരിച്ചവർ ഉയിർക്കുന്നില്ലാ യെങ്കിൽ ക്രിസ്തുവും ഉയിർത്തിട്ടില്ല. ക്രിസ്തു ഉയിർത്തിട്ടില്ലായെങ്കിൽ നിങ്ങ ളുടെ വിശ്വാസം വ്യർത്ഥമത; നിങ്ങളിന്നും നിങ്ങളുടെ പാപങ്ങളിൽ ഇരിക്കുന്നു. ക്രിസ്തുവിൽ നിദ്രകൊണ്ടവരും നശിച്ചുപോയി” (1 കൊരി. 15:16 -18). നാലായിരം വർഷങ്ങളായിട്ട് വിശുദ്ധന്മാർ മരണത്തിൽ നേരെ സ്വർഗ്ഗത്തിലേക്കു പോയിരുന്നുവെങ്കിൽ എങ്ങനെ പൌലൊസിന് പറയാനാവും, “പുനരുത്ഥാനം ഇല്ലായെങ്കിൽ ക്രിസ്തുവിൽ നിദകൊണ്ടവരും നശിച്ചു പോയി” എന്ന്. അപ്രകാരം മരണത്തിൽ നേരെ സ്വർഗ്ഗത്തിലേക്കു പോവുക യാണെങ്കിൽ പിന്നീട് പുനരുത്ഥാനത്തിന്‍റെ ആവശ്യമില്ലല്ലോ.GCMal 628.1

    മരിച്ചവരുടെ അവസ്ഥയെ പരാമർശിച്ചുകൊണ്ട് രക്തസാക്ഷിയായ ടിൻഡേൽ പറഞ്ഞു: “ഞാൻ തുറന്നു പറയുവാൻ ആഗ്രഹിക്കുന്നു, ക്രിസ്തു പ്രവേശിച്ചിരിക്കുന്ന മഹത്വത്തിലോ, ദൂതന്മാരുടെ അവസ്ഥയിലോ അവർ (മരിച്ച വിശുദ്ധർ) ആയി എന്ന് എനിക്ക് ബോദ്ധ്യമായിട്ടില്ല. അതെന്‍റെ വിശ്വാസവുമല്ല. അങ്ങനെ ആയിരുന്നുവെങ്കിൽ, മരിച്ചവരുടെ പുനരുത്ഥാനത്തക്കുറിച്ചുള്ള ഉപദേശം വ്യർത്ഥമായേനേം. -William Tyndale, Preface to New Testament (ed. 1534). Reprinted in British Reformers -- Tindal Firth, Barnes, page 349.GCMal 628.2

    മരണത്തോടുകൂടി അമർത്യതയിലേക്ക് പ്രവേശിക്കുന്നു എന്ന വിശ്വാസം പുനരുത്ഥാന ഉപദേശത്ത് വ്യാപകമായി നിഷേധിക്കുവാൻ കാരണമായി എന്നത് അവിതർക്കിതമായ ഒരു വസ്തുതയാണ്. ആഡം ക്ലാർക്ക് ഈ പ്രവണതയെക്കുറിച്ച് പറഞ്ഞത് ശ്രദ്ധിക്കുക: ഇന്നുള്ളതിനേക്കാൾ, ആദിമ ക്രിസ്ത്യാനികൾ പുനരുത്ഥാന ഉപദേശം വളരെ പ്രാധാന്യമുള്ളതായി കരു തിയിരുന്നു. അത് എപ്രകാരമായിരുന്നു? അപ്പൊസ്തലന്മാർ തുടർച്ചയായി ആ വിഷയത്തിന് ഊന്നൽ കൊടുത്തിരുന്നു. ആ ഉപദേശത്തിലൂടെ അവർ ദൈവത്തെ അനുഗമിക്കുന്നവരെ ശുഷ്കാന്തിയിലേക്കും അനുസരണത്തിലേക്കും സന്തോഷത്തിലേക്കും നയിച്ചു. അവരുടെ പിൻതലമുറകൾ ഇന്ന് പുനരുത്ഥാനത്തെക്കുറിച്ച് വളരെ അപൂർവ്വമായേ സംസാരിക്കാറുള്ളു. അപ്പൊസ്തലന്മാർ പ്രസംഗിച്ചു. ആദിമ ക്രിസ്ത്യാനികൾ വിശ്വസിച്ചു. നാം ഇന്ന് അത് പ്രസംഗിക്കുന്നു. നമ്മെ കേൾക്കുന്നവർ വിശ്വസിക്കുന്നു. ഇതിനേക്കാൾ പ്രാധാന്യം നൽകപ്പെട്ടിട്ടുള്ള വേറൊരുപദേശം സുവിശേഷത്തിലില്ല. ഇന്നത്തെ പ്രസംഗങ്ങളിൽ ഇത്രമാത്രം അവഗണന ലഭിച്ചിട്ടുള്ള വേറൊരു വിഷയവുമില്ല”. --Commentary, remarks on 1 Corinthians 15, par. 3.GCMal 628.3

    ക്രിസ്തീയ ലോകം പൂർണ്ണമായി പുനരുത്ഥാന സത്യത്തെ വിസ്മരിക്കുന്നതുവരെ ഈ സ്ഥിതിവിശേഷം തുടർന്നുകൊണ്ടിരുന്നു. ഒരു പ്രധാനGCMal 629.1

    പ്പെട്ട എഴുത്തുകാരൻ 1 തെസ്സ. 4:13-18 വരെയുള്ള വാക്യങ്ങളെ ആസ്പദ മാക്കി പറയുന്നു: “കർത്താവിന്‍റെ രണ്ടാമത്തെ വരവിനെ സംബന്ധിച്ച ഏതെങ്കിലും സംശയം ഉളവാക്കുന്ന ഉപദേശം നാം അഭിമുഖീകരിക്കുമ്പോൾ എല്ലാ വിധത്തിലുമുള്ള ആശ്വാസത്തിനായി നീതിമാന്മാരുടെ അമർത്യതയുടെ ഉപ ദേശം നമുക്കുവേണ്ടി സഹായത്തിനായി വരുന്നു. നമ്മുടെ മരണത്തിൽ കർത്താവ് നമുക്കായി വരുന്നു. അതിനുവേണ്ടിയാണ് ഉണർന്നും ജാഗരിച്ചും ഇരിക്കേണ്ടത്. മരിച്ചവർ മഹത്വത്തിലേക്ക് പ്രവേശിച്ചുകഴിഞ്ഞു. അവർ കാഹളശബ്ദത്തിനായി കാത്തിരിക്കുന്നില്ല”.GCMal 629.2

    എന്നാൽ തന്‍റെ ശിഷ്യന്മാരെ വിട്ടുപിരിയേണ്ട സമയം വന്നപ്പോൾ, അവർ വേഗം തന്‍റെ അടുക്കൽ വരുമെന്ന് യേശു ശിഷ്യന്മാരോടു പറഞ്ഞില്ല. “ഞാൻ നിങ്ങൾക്ക് സ്ഥലം ഒരുക്കുവാൻ പോകുന്നു. ഞാൻ പോയി സ്ഥലം ഒരുക്കിയാൽ പിന്നെയും വന്ന് നിങ്ങളെ എന്‍റെ അടുക്കൽ ചേർത്തുകൊള്ളും” (യോഹ. 14:2,3). അപ്പൊസ്തലനായ പൌലൊസ് പറയുന്നു: “കർത്താവ് താൻ ഗംഭീരനാദത്തോടും പ്രധാന ദൂതന്‍റെ ശബ്ദത്തോടും ദൈവത്തിന്‍റെ കാഹളത്തോടുംകൂടെ സ്വർഗ്ഗത്തിൽനിന്ന് ഇറങ്ങിവരികയും ക്രിസ്തുവിൽ മരിച്ചവർ മുമ്പേ ഉയിർത്തെഴുനേല്ക്കുകയും ചെയ്യും. പിന്നെ ജീവനോടെ ശേഷിക്കുന്ന നാം അവരോട് ഒരുമിച്ച് ആകാശത്തിൽ കർത്താവിനെ എതി രേല്പാൻ മേഘങ്ങളിൽ എടുക്കപ്പെടും; ഇങ്ങനെ നാം എപ്പോഴും കർത്താ വിനോടുകൂടെ ഇരിക്കും”. “ഈ വചനങ്ങളെക്കൊണ്ട് അന്യോന്യം ആശ്വ സിപ്പിച്ചുകൊൾവിൻ” എന്നും പൌലൊസ് കൂട്ടിച്ചേർക്കുന്നു (1 തെസ്സ. 4:16 -18). ഈ ആശ്വാസവചനങ്ങളും മുമ്പ് ഉദ്ധരിച്ച “സാർവ്വലൗകിക രക്ഷയുടെ” വക്താവിന്‍റെ വചനങ്ങളും തമ്മിൽ എന്ത് വ്യത്യാസം! സാർവ്വത്രിക രക്ഷയുടെ വക്താവ് പറഞ്ഞത് മരിച്ച ആൾ എത്ര വലിയ പാപി ആയിരുന്നാലും ജീവശ്വാസം പോയിക്കഴിയുമ്പോൾ, അയാൾ ദൂതന്മാരുടെ ഇടയിലേക്ക് സ്വീകരിക്കപ്പെടുന്നു. പൌലൊസ് അപ്പൊസ്തലൻ തന്‍റെ സഹോദരന് ചൂണ്ടിക്കാണിക്കുന്നത് ഭാവിയിൽ നടക്കാൻ പോകുന്ന കർത്താവിന്‍റെ വര വിനേയാണ്. അപ്പോൾ ശവക്കല്ലറകളുടെ ചങ്ങലകൾ പൊട്ടിത്തകരുകയും “ക്രിസ്തുവിൽ മരിച്ചവർ’ നിത്യജീവങ്കലേക്ക് ഉയിർക്കപ്പെടുകയും ചെയ്യും.GCMal 629.3

    വിശുദ്ധന്മാരുടെ ഭവനങ്ങളിലേക്ക് ആരെങ്കിലും പ്രവേശിക്കുന്നതിനു മുമ്പ് അവരുടെ ജീവിതം പരിശോധിക്കപ്പെടേണ്ടതുണ്ട്. അവരുടെ സ്വഭാവവും പ്രവൃത്തിയും ദൈവത്തിന്‍റെ മുമ്പാകെ തുറന്നു കാട്ടപ്പെടും. പുസ്ത കത്തിൽ എഴുതിയതിൻപ്രകാരം ഓരോരുത്തരും വിധിക്കപ്പെടും. അവരുടെ പ്രവൃത്തിക്കൊത്ത പ്രതിഫലം ലഭിക്കും. മരണത്തിലല്ല ഈ ന്യായവിധി നടക്കുന്നത്. പൌലൊസിന്‍റെ വാക്കുകൾ ശ്രദ്ധിക്കുക. “താൻ നിയമിച്ച പുരുഷൻ മുഖാന്തരം ലോകത്തെ നീതിയിൽ ന്യായം വിധിപ്പാൻ അവൻ ഒരു ദിവസത്തെ നിശ്ചയിച്ചു; അവനെ മരിച്ചവരിൽനിന്ന് ഉയിർത്തെഴുന്നേല്പിച്ച തിനാൽ എല്ലാവർക്കും അതിന്‍റെ ഉറപ്പ് നല്കിയിരിക്കുന്നു” (അപ്പൊ. 17:31). അപ്പൊസ്തലൻ വ്യക്തമായി ഇവിടെ പറയുന്നത്, ലോകത്തെ വിധിപ്പാൻ ഒരു പ്രത്യേക സമയം നീക്കിവച്ചിരിക്കുന്നുവെന്നാണ്. അപ്പൊസ്തലൻ അന്ന് അത് പറയുമ്പോൾ ഭാവിയിലാണ് ആ സമയം നിശ്ചയിച്ച് വച്ചിരിക്കുന്നതെന്ന് പറഞ്ഞു.GCMal 630.1

    അതേ കാലഘട്ടത്തെക്കുറിച്ച് യൂദായും പറയുന്നു: “തങ്ങളുടെ വാഴ്ച കാത്തുകൊള്ളാതെ, സ്വന്ത വാസസ്ഥലം വിട്ടുപോയ ദൂതന്മാരെ മഹാദിവസത്തിന്‍റെ വിധിക്കായി എന്നേക്കുമുള്ള ചങ്ങലയിട്ട് അന്ധകാരത്തിൻകീഴിൽ ” സൂക്ഷിച്ചിരിക്കുന്നു” യൂദാ വീണ്ടും ഹാനോക്കിന്‍റെ വാക്കുകളെ ഉദ്ധരിക്കുന്നു; “ഇതാ കർത്താവ് എല്ലാവരേയും വിധിപ്പാനും അവർ അഭക്തിയോടെ ചെയ ഭക്തിവിരുദ്ധമായ സകല പ്രവൃത്തികളും നിമിത്തം, ഭക്തികെട്ട പാപികൾ തന്‍റെ നേരെ പറഞ്ഞ സകല നിഷ്ഠൂരങ്ങളും നിമിത്തവും ഭക്തികെട്ടവരെ ഒക്കെയും ബോധം വരുത്തുവാനും ആയിരമായിരം വിശുദ്ധന്മാരോടുകൂടെ വന്നിരിക്കുന്നു” (യൂദാ. 6,14,15). യോഹന്നാന്‍റെ വാക്കുകൾ ശ്രദ്ധിക്കുക: “മരിച്ചവർ ആബാലവൃദ്ധം സിംഹാസനത്തിന്‍റെ മുമ്പിൽ നില്ക്കുന്നതും കണ്ടു; പുസ്തകങ്ങൾ തുറന്നും.... ജീവന്‍റെ പുസ്തകം എന്ന മറ്റൊരു പുസ്തകവും തുറന്നു; പുസ്തകങ്ങളിൽ എഴുതിയിരുന്നതിന് ഒത്തവണ്ണം മരിച്ചവർക്ക് അവരുടെ പ്രവൃത്തികൾക്കടുത്ത ന്യായവിധി ഉണ്ടായി” (വെളി. 20:12).GCMal 630.2

    മരിച്ചവർ ഇപ്പോൾതന്നെ സ്വർഗ്ഗീയാനന്ദം അനുഭവിക്കുകയാണെങ്കിൽ അഥവാ നരകത്തിൽ കിടന്ന് പുളയുകയാണെങ്കിൽ, ഭാവിയിൽ ഒരു ന്യായവിധിയുടെ ആവശ്യമെന്ത്? ഈ പ്രധാന വിഷയത്തെ സംബന്ധിച്ച് ദൈവത്തിന്‍റെ വചനത്തിലെ ഉപദേശങ്ങൾ മറഞ്ഞിരിക്കുന്നതോ പരസ്പര വിരുദ്ധമോ അല്ല. അവ സാധാരണ മനസ്സുകൾക്ക് ഗ്രഹിക്കാവുന്നതേ ഉള്ളൂ. എന്നാൽ ഇപ്പോൾ നിലവിലുള്ള ഉപദേശങ്ങളിൽ ഏതെങ്കിലും തുറന്ന മന സ്സിന്, ജ്ഞാനമോ നീതിയോ കണ്ടെത്താൻ കഴിയുമോ? ഒരുപക്ഷേ അനേകയുഗങ്ങളായി ദൈവസന്നിധിയിൽ വസിച്ചശേഷം, നീതിമാന്മാർ, ന്യായ വിധി ദിവസത്തിൽ, അവരുടെ സ്വഭാവങ്ങൾ എല്ലാം പരിത്യജിച്ചുകഴിഞ്ഞ ശേഷം” നന്ന്, നല്ലവനും വിശ്വസ്തനുമായ ദാസനെ..., നിന്‍റെ യജമാ നന്‍റെ സന്തോഷത്തിലേക്ക് പ്രവേശിക്കുക എന്ന അഭിനന്ദനം കേൾക്കുവാൻ കഴിയുമോ? അതുപോലെ തങ്ങളുടെ യാതനാസ്ഥലത്തുനിന്നും ദുഷ്ടന്മാരെ വീണ്ടും വിളിച്ചു കയറ്റി ശപിക്കപ്പെട്ടവരേ, നിങ്ങൾക്കായി ഒരുക്കിയിരിക്കുന്ന നിത്യാഗ്നിയിലേക്ക് പോക എന്ന് വീണ്ടും കല്പ്പിക്കുമോ? (മത്താ. 25:21 ,41). എന്ത് പരിഹാസ്യമായിരിക്കുന്നു. ദൈവത്തിന്‍റെ ജ്ഞാനത്തെയും ന്യായത്തെയും ലജ്ജാകരമായി കുറ്റപ്പെടുത്തുകയാണ് ഇതുമൂലം ചെയ്യുന്നത്.GCMal 630.3

    ജാതീയ വിശ്വാസത്തിൽനിന്നും ക്രിസ്തീയ മതത്തിലേക്ക് റോമൻ കത്തോലിക്കാസഭ കടമെടുത്ത് കൂട്ടിച്ചേർത്ത വ്യാജോപദേശങ്ങളിലൊ ന്ന, ആത്മാവിന്‍റെ അമർത്യതയെക്കുറിച്ചുള്ള ഉപദേശം. മാർട്ടിൻ ലൂഥർ ഈ ഉപദേശത്ത, റോമിന്‍റെ മലിനമായ ഉപദേശ സംഹിതകളുടെ ഭാഗമായി തരംതിരിച്ചിരിക്കുന്നു. സഭാപ്രസംഗിയിൽ ശലോമോന്‍റെ വാക്കുകളെ വ്യാഖ്യാ നിക്കുമ്പോൾ മാർട്ടിൻ ലൂഥർ പറയുന്നു: “മരിച്ചവർക്ക് ഒരു ബോധവുമില്ല എന്നു തെളിയിക്കുന്ന വേറൊരു ഭാഗം, അവിടെ (മരിച്ചവർ ആയിരുന്ന സ്ഥലത്ത് ഒരു പ്രവൃത്തിയോ, ശാസ്ത്രമോ, അറിവോ, ജ്ഞാനമോ ഒന്നുമില്ല. മരിച്ചവർ ഒന്നുമറിയുന്നില്ല. ഉറങ്ങുന്നു എന്നത് ശലോമോൻ പറയുന്നത്. വർഷങ്ങളോ, ദിനങ്ങളോ കടന്നുപോകുന്നതറിയാതെ മരിച്ചവർ അവിടെ കിടക്കുന്നു. എന്നാൽ അവർ ഉണരുമ്പോൾ അവർ കഷ്ടിച്ച് ഒരു നിമിഷമേ ഉറങ്ങിയുള്ളൂ എന്ന് അവർക്ക് തോന്നും', -Martin Luther, Exposition of Solomon’s Booke Called Ecclesiastes, page 152.GCMal 631.1

    മരണത്തോടുകൂടി നീതിമാന്മാർ തങ്ങളുടെ പ്രതിഫലം വാങ്ങാനായി പോകുന്നുവെന്നും, ദുഷ്ടന്മാർ തങ്ങളുടെ ശിക്ഷ വാങ്ങുന്നുവെന്നും തിരുവചനത്തിലെങ്ങും കാണുന്നില്ല. നമ്മുടെ ഗോത്രപിതാക്കന്മാർക്കും പ്രവാചകന്മാർക്കും ആ ഉറപ്പ് ലഭിച്ചിരുന്നില്ല. ക്രിസ്തുവും, അവന്‍റെ അപ്പൊസ്തലന്മാരും അതിനെക്കുറിച്ച് ഒരു സൂചനയും നല്കിയില്ല. മരിച്ചവർ ഉടനടി സ്വർഗ്ഗത്തിൽ പോകുന്നില്ലായെന്ന് വേദപുസ്തകം വ്യക്തമായി പഠിപ്പിക്കുന്നു. പുനരുത്ഥാനംവരെ അവർ നിദ്രയിലാണ് (1 തെസ്സ. 4:14; ഇയ്യോ. 14:10-12). വെള്ളിച്ചരട് അറ്റുപോകയും പൊൻകിണ്ണം തകരുകയും ചെയ്യുന്ന അതേ നാളിൽ മനുഷ്യരുടെ വിചാരങ്ങൾ നശിക്കുന്നു (സഭാ പ്ര. 12:6). ശവക്കുഴിയിലേക്കു പോകുന്നവർ മൗനതയിലാകുന്നു. സുര്യനുകീഴെ നടക്കുന്നതൊന്നും അവർ അറിയുന്നില്ല (ഇയ്യോ. 14:21). ക്ഷീണിതരായ നീതിമാന്മാർക്കുള്ള അനുഗൃഹീതമായ വിശ്രമം. സമയം ദീർഘമായിക്കൊള്ളട്ടെ, അല്ലെങ്കിൽ ചുരുങ്ങിയതായിരിക്കട്ടെ. പക്ഷേ അവർക്ക് അതൊരു നിമിഷംപോലെ മാത്രം. അവർ ഉറങ്ങുന്നു. ദൈവത്തിന്‍റെ കാഹളം (ധ്വനിക്കുമ്പോൾ അവർ മഹത്വപൂർണ്ണമായ അമർത്യതയിലേക്ക് ഉണരും. “കാഹളം ധ്വനിക്കും മരിച്ചവർ അക്ഷയരായി ഉയിർക്കും... ഈ ദ്രവത്വമുള്ളത് അദവത്വത്തേയും ഈ മർത്ഥ്യമായത് അമർത്യത്വത്തേയും ധരിക്കുമ്പോൾ “മരണം നീങ്ങി ജയം വന്നിരിക്കുന്നു” എന്നെഴുതിയ വചനം നിവൃത്തിയാകും (1 കൊരി. 15:52-54). തങ്ങളുടെ ഗാഢനിദ്രയിൽ നിന്ന് അവർ ഉണർത്തപ്പെടുമ്പോൾ അവർ ഇല്ലാതെയായിത്തീർന്ന ഇടം അവർ ഓർക്കും. അവരുടെ അവസാനത്തെ വികാരം മരണവേദനയായിരിക്കും. കല്ലറയുടെ ശക്തിക്ക് അടിമപ്പെട്ടതായിരിക്കും അവരുടെ ഒടുവിലത്തെ ഓർമ്മ. കല്ലറയിൽനിന്ന് അവർ എഴുന്നേല്ക്കുമ്പോൾ പുറപ്പെടുന്ന വിജയാഹ്ലാദത്തിൽ അവരുടെ ആദ്യത്തെ ചിന്ത പ്രതിദ്ധ്വനിക്കും. “ഹേ മരണമേ, നിന്‍റെ ജയം എവിടെ? ഹേ മരണമേ നിന്‍റെ വിഷമുള്ള് എവിടെ?? (വാക്യം 55).GCMal 631.2