Loading...
Larger font
Smaller font
Copy
Print
Contents
വന്‍ പോരാട്ടം - Contents
  • Results
  • Related
  • Featured
No results found for: "".
  • Weighted Relevancy
  • Content Sequence
  • Relevancy
  • Earliest First
  • Latest First

    അദ്ധ്യായം 38—അന്ത്യമുന്നറിയിപ്പ്

    “അനന്തരം ഞാൻ വലിയ അധികാരമുള്ള മറ്റൊരു ദൂതൻ സ്വർഗ്ഗത്തിൽ നിന്ന് ഇറങ്ങുന്നതു കണ്ടു; അവന്‍റെ തേജസ്സിനാൽ ഭൂമി പ്രകാശിച്ചു. അവൻ ഉറക്കെ വിളിച്ചു പറഞ്ഞത്. വീണുപോയി; മഹതിയാം ബാബിലോൺ വീണു പോയി; ദുർഭൂതങ്ങളുടെ പാർപ്പിടവും സകല അശുദ്ധാത്മാക്കളുടെയും തടവും അശുദ്ധിയും അറപ്പുള്ള സകല പക്ഷികളുടെയും തടവുമായി ത്തീർന്നു.” “വേറൊരു ശബ്ദം സ്വർഗ്ഗത്തിൽനിന്നു പറയുന്നതായി ഞാൻ കേട്ടതു: എന്‍റെ ജനമായുള്ളാരേ, അവളുടെ പാപങ്ങളിൽ കൂട്ടാളികളാകാതെയും അവളുടെ ബാധകളിൽ ഓഹരിക്കാരാകാതെയുമിരിപ്പാൻ അവളെ വിട്ടുപോരുവിൻ” (വെളിപ്പാട് 18:1,2,4).GCMal 697.1

    ഈ തിരുവെഴുത്തുകൾ വിരൽ ചൂണ്ടുന്നത് വെളിപ്പാടുപുസ്തകം 14-ാം അദ്ധ്യായത്തിലെ (8-ാം വാക്യം) രണ്ടാം ദൂതന്‍റെ ദൂതിലൂടെ ബാബിലോണിന്‍റെ പതനത്തെക്കുറിച്ച് 1844-ലെ വേനൽക്കാലത്തു വിളംബരം ചെയ്തതിനു ശേഷം ബാബിലോൺ ആക്കിത്തീർക്കുന്നതായ വിവിധ സംഘടനകളിൽ കടന്നിട്ടുള്ള അഴിമതികളുടെ പട്ടികകളിലേക്കാണ്. ആത്മീക ലോകത്തിന്‍റെ ഭയാനകമായ സ്ഥിതിവിശേഷമാണ് ഇവിടെ വിവരിക്കപ്പെട്ടിരിക്കുന്നത്. സത്യം തിരസ്കരിക്കപ്പെടുന്ന ഓരോ അവസരത്തിലും ജനങ്ങളുടെ മനസ്സ് അന്ധകാരമയവും അവരുടെ ഹൃദയം വഴങ്ങാത്തതും ആയി അവസാനം അവർ നിരീശ്വരവാദികളെപ്പോലെ ഹൃദയകഠിന്യമുള്ളവരുമായിത്തീരുന്നു. ദൈവം നൽകിയിരിക്കുന്ന മുന്നറിയിപ്പുകളെ ധിക്കരിച്ചുകൊണ്ട് പത്തു കല്പനയിലെ ഒരു കല്പനയെ ചവിട്ടിത്താഴ്ത്തി അവർ, അത് വിശുദ്ധമായി ആചരിക്കു ന്നവരെ പീഡിപ്പിക്കുവാൻ തുടങ്ങും. ക്രിസ്തുവിനു വില കൊടുക്കാതിരിക്കുക മാത്രമല്ല, അവന്‍റെ വചനവും അവന്‍റെ ജനത്തേയും പുച്ഛിച്ചു തള്ളുംGCMal 697.2

    സഭകൾ പ്രേതാത്മവാദോപദേശം സ്വീകരിക്കുകയും ലൗകിക ജീവിതത്തിൽ കൊടുത്തിരുന്ന വിലക്ക് നീക്കുകയും സഭയെന്നുള്ളത് തെറ്റുകുറ്റങ്ങളെ മറയ്ക്കാനുള്ള മേൽകുപ്പായമാക്കിത്തീർക്കുകയും ചെയ്യും. ആത്മീയ പ്രകടനങ്ങളിലുള്ള വിശ്വാസം വ്യാജ തലമുറകളിലേക്കും ഭൂതോപദേശങ്ങളിലേയ്ക്കും വിഴിതുറക്കുകയും അപ്രകാരം ദുഷ്ട ഭൂതാത്മാക്കളുടെ സ്വാധീനം സഭയിൽ അനുഭവപ്പെടുകയും ചെയ്യും.GCMal 699.1

    ബാബിലോണിനെ സംബന്ധിച്ചുള്ള പ്രവചനം വെളിച്ചത്തുവരുന്ന അവ സരത്തിൽ അതിനേക്കുറിച്ചു പറഞ്ഞിരിക്കുന്നത്: “അവളുടെ പാപം ആകാ ശത്തോളം കുടിച്ചിരിക്കുന്നു; അവളുടെ അകൃത്യം ദൈവം ഓർത്തിട്ടുമുണ്ട്” (വെളിപ്പാട് 18:5). അവളുടെ അപരാധം നിറഞ്ഞ് കവിഞ്ഞരിക്കയാൽ അവ ളുടെ നാശം അവൾക്കായി പതിയിരിക്കുന്നു. എന്നാൽ ഈ ബാബിലോ ണിൽ ദൈവത്തിന് ഒരു ജനം ഇപ്പോഴുമുണ്ട്. അവളുടെ പാപങ്ങളിൽ കൂട്ടാളികളാകാതെയും “അവളുടെ ബാധകളിൽ ഓഹരിക്കാരാകാതെയും” ഇരിപ്പാൻ ഈ വിശ്വസ്തരായ ദൈവമക്കളെ വിളിച്ചു പുറത്താക്കിയതിനുശേഷമേ ദൈവിക ശിക്ഷ ബാബിലോണിന്മേൽ ഉണ്ടാകുകയുള്ളു. അതിനാലാണ് ദൂതൻ സ്വർഗ്ഗത്തിൽനിന്ന് ഇറങ്ങിവരുന്നതായും ഭൂമി മുഴുവൻ അവന്‍റെ തേജസ്സിനാൽ നിറയുന്നതായും ബാബിലോണിന്‍റെ പാപത്തെ ഉറക്കെ വിളിച്ചു പറയുന്നതായും ദൃഷ്ടാന്തീകരിച്ചിരിക്കുന്നത്. ഈ സന്ദേശത്തോടൊപ്പമുള്ള വിളിയാണ് ”GCMal 699.2

    എന്‍റെ ജനമായുള്ളാരേ; അവളെ വിട്ടു പോരുവീൻ” എന്നത് ഈ വിളമ്പരങ്ങളും മൂന്നാം ദൂതന്‍റെ ദൂതും ചേർന്നതാണ് ഭൂവാസികൾക്കായുള്ള അവസാന മുന്നറിയിപ്പ്.GCMal 699.3

    ഭൂലോകത്തെ ഭയാനകമായ ഒരു വാദവിഷയത്തിലേക്കു വലിച്ചിഴച്ചു കൊണ്ടിരിക്കുന്നു. ലോകശക്തികൾ, ദൈവകല്പനയ്ക്കെതിരായി യുദ്ധം ചെയ്യാൻ കൂടുകയും,” ചെറിയവരും വലിയവരും സമ്പന്നന്മാരും ദരിദൻമാരും സ്വത്രന്തൻമാരും ദാസന്മാരും” (വെളിപ്പാട് 13:16) സഭയുടെ പാരമ്പര്യങ്ങൾക്കു വഴങ്ങി തെറ്റായ ശബ്ബത്താചരിപ്പാൻ കല്പന കൊണ്ടുവരികയും ചെയ്യും. ഈ കല്പന അനുസരിക്കാത്തവർ ശിക്ഷിക്കപ്പെടുക മാത്രമല്ല, അവസാനം അവർ മരണശിക്ഷയ്ക്ക് അർഹരാണെന്നു വിധിക്കപ്പെടുകയും ചെയ്യും. എന്നാൽ ദൈവിക കല്പന സ്രഷ്ടാവിന്‍റെ സ്വസ്ഥദിവസം അനുസരിക്കാൻ ആഞ്ജാപിക്കുകയും അത് അനുസരിക്കാത്തവർ ദൈവിക ശിക്ഷയ്ക്കർഹരാണെന്ന് മുന്നറിയിപ്പ് നല്കുകയും ചെയ്യുന്നു.GCMal 699.4

    ഓരോ വ്യക്തിയുടെയും മുമ്പിൽ ഈ വാദവിഷയം വ്യക്തമായി കൊണ്ടുവരിക മാത്രമല്ല, ദൈവകല്പനയെ ചവിട്ടി താഴ്ത്തിക്കൊണ്ട് മനുഷ്യ കല്പനയെ അനുസരിക്കുന്നവർ മൃഗത്തിന്‍റെ മുദ്ര ഏൽക്കുകയും ചെയ്യും. ദൈവത്തെ അനുസരിക്കേണ്ടതിനു പകരം ലൗകിക ശക്തിയെയും അതിന്‍റെ അധികാരത്തെയും സ്വീകരിക്കുന്നതിനാലാണ് ഇപ്രകാരം സംഭവിക്കുന്നത്. സ്വർഗ്ഗത്തിൽനിന്നുള്ള മുന്നറിയിപ്പു പറയുന്നത് “മൃഗത്തെയും അതിന്‍റെ പ്രതിമയെയും നമസ്കരിച്ചു നെറ്റിയിലോ കൈമേലോ മുദ്ര ഏൽക്കുന്നവൻ ദൈവ കോപത്തിന്‍റെ പാത്രത്തിൽ കലർപ്പില്ലാതെ പകർന്നിരിക്കുന്ന ദൈവക്രോധ മദ്യം കുടിക്കേണ്ടിവരും” (വെളിപ്പാട് 14:9,10).GCMal 699.5

    എന്നാൽ ഈ സത്യം മനസ്സിലാക്കി തിരസ്കരിക്കുന്നതുവരെ ആരും ദൈവക്രോധത്തിന്‍റെ ശിക്ഷ അനുഭവിക്കേണ്ടിവരികയില്ല. ഇക്കാലത്തേക്കുള്ള ഈ പ്രത്യേക ദൂതുകൾ കേൾക്കാൻ അവസരം ലഭിക്കാത്ത അനേകരുണ്ട്. നാലാം കല്പന അനുസരിക്കേണ്ടതിന്‍റെ ആവശ്യകതയെ സംബന്ധിച്ചുള്ള യഥാർത്ഥ വെളിച്ചം അവർക്കു കിട്ടിക്കാണുകയില്ല. ഓരോ വ്യക്തിയുടയും ഹൃദയവും അവരുടെ ചിന്താഗതികളും മനസ്സിലാക്കുന്ന നമ്മുടെ ദൈവം, സത്യം അറിയണമെന്ന് ആഗ്രഹമുള്ള ഒരു വ്യക്തിയെയും ഈ വിവാദ വിഷയത്തിലൂടെ കബളിപ്പിക്കാൻ സമ്മതിക്കുകയില്ല. ഈ ഉത്തരവ് ജനങ്ങളുടെ മേൽ അന്ധമായി അടിച്ചേൽപ്പിക്കുകയില്ല. എല്ലാവർക്കും ദൈവിക വെളിച്ചം . ആവശ്യാനുസരണം ലഭിക്കുകയും ബുദ്ധിപരമായ തീരുമാനങ്ങൾ എടുക്കുവാൻ അവസരം ലഭിക്കുകയും ചെയ്യും.GCMal 700.1

    ദൈവത്തോടുള്ള കടപ്പാട് തെളിയിക്കാനുള്ള പരീക്ഷയായി ശബ്ബത്ത് നിലം , കാരണം ഇത് ഏറ്റവും വലിയ ഒരു വിവാദ വിഷയമാണ്. മനുഷ്യ രിൽ അവസാന പരീക്ഷ വരുമ്പോൾ ദൈവത്തെ അനുസരിക്കുന്നവരും അനു സരിക്കാത്തവരുമായി വേർതിരിക്കപ്പെട്ടിരിക്കും. രാജ്യത്തിന്‍റെ നിയമം അനു സരിക്കാനായി നാലാം കല്പനയെ ധിക്കരിച്ച് തെറ്റായ ശബ്ബത്ത് അനുസ രിച്ച് ദൈവിക ശക്തിക്കെതിരായി തുറന്ന കൂറു കാണിക്കുമ്പോൾ, യഥാർത്ഥ ശബ്ബത്താചരണം ദൈവിക കല്പനാനുസരണവും സഷ്ടാവിനെ അനുസരിക്കുന്നതിന്‍റെ തെളിവുമാണ്. ഒരു കൂട്ടർ ഭൂമിയിലെ ശക്തികൾക്ക് കീഴ്പെട്ട് മൃഗത്തിന്‍റെ മുദ്ര ഏൽക്കുമ്പോൾ, മറുഭാഗം ദൈവിക അധികാരങ്ങൾക്ക് കീഴ്പെട്ട് ദൈവത്തിന്‍റെ മുദ്ര ഏൽക്കുന്നു.GCMal 700.2

    ഇതുവരെ ‘ത്രിവിധദൂത്’ എന്ന സത്യം കൊടുത്തിരുന്നവരെ ആപത്‌സൂചക ധ്വനിക്കാരായി കണക്കാക്കിയിരുന്നു. അവരുടെ വാദഗതികളായ, അമേരിക്കയിൽ മത അസഹിഷ്ണുത വർധിക്കുകയും സഭയും രാഷ്ട്രവും ഒത്തു ചേർന്നു ദൈവത്തിന്‍റെ കല്പനയെ അനുസരിക്കുന്നവരെ പീഡിപ്പിക്കുകയും ചെയ്യുമെന്നുള്ളത് അടിസ്ഥാന രഹിതവും മടയത്തരവുമെന്ന് വിധിയെഴുതും ഈ രാജ്യം പണ്ടായിരുന്നതിലപ്പുറം മാറുകയില്ലായെന്ന് ഉറപ്പോടെ പ്രഖ്യാപിക്കപ്പെട്ടതാണ് - മതസ്വാതന്ത്ര്യം കാത്തു സൂക്ഷിക്കുന്നവർ ഞായറാഴ്ചയാചരണം എന്ന വാദവിഷയം അടിച്ചേൽപ്പിക്കുമ്പോൾ അതുവരെയും സംശ യത്തോടും സന്ദേഹത്തോടുംകൂടി വീക്ഷിച്ചിരുന്ന സംഭവങ്ങൾ സമീപിക്കുന്നതായി കാണുകയും മൂന്നാം ദൂതന്‍റെ ദൂത് മുമ്പിലത്തേതിലും വളരെ ഫല പദമായി ജനഹൃദയങ്ങളിൽ പ്രവർത്തിക്കുന്നതായി അനുഭവപ്പെടുകയും ചെയ്യും.GCMal 700.3

    ഓരോ കാലഘട്ടത്തിലും ദൈവം തന്‍റെ ദാസന്മാരെ ഈ ലോകത്തിലേക്ക്, പ്രത്യേകിച്ച് സഭയിലേക്ക് അയച്ച് പാപത്തെ ഭർത്സിച്ചിരുന്നു. എന്നാൽ ജനങ്ങൾക്ക് അനായാസകരമായ കാര്യങ്ങളാണ് താല്പര്യം; ശുദ്ധമായ സത്യം അവർ തിരസ്കരിക്കുന്നു. പല നവീകരണക്കാരും അവരുടെ പ്രവർ ത്തനത്തിലൂടെ രാഷ്ട്രത്തിന്‍റെയും സഭയുടെയും പാപാവസ്ഥയെ നീക്കാ നായി വിവേകപൂർവ്വം ശ്രമിച്ചു. യഥാർത്ഥ ക്രിസ്തീയ ജീവിതം കാഴ്ചവെച്ച് ജനങ്ങളെ വേദപുസ്തക സത്യത്തിലേക്കു കൊണ്ടുവരാമെന്ന് അവർ ആശിച്ചു. ഏലിയാവിൽ ദൈവത്തിന്‍റെ ആത്മാവ് വന്നപ്പോൾ ദുഷ്ടനായ രാജാവിന്‍റെയും ദുഷ്ടന്മാരായ ജനങ്ങളുടെയും പാപത്തെ ശാസിച്ചതുപോലെ, അവ രിൽ ദൈവത്തിന്‍റെ ആത്മാവ് വന്നപ്പോൾ വേദപുസ്തക സത്യങ്ങൾ പറയാ തിരിക്കുവാൻ അവർക്ക് സാധിച്ചില്ല - പണ്ട് പറയാൻ മടിച്ച സത്യങ്ങൾ പോലും, വളരെ ഉത്സാഹത്തോടെ വേദപുസ്തക സത്യം പറയാനും അനു സരിക്കാത്തവർക്കുണ്ടാകുന്ന അപകടത്തെ വ്യക്തമാക്കാനും അവർ പരി തരായി. കർത്താവ് അവർക്കു കൊടുത്ത വാക്കുകളെ, അതിന്‍റെ പരിണിത ഫലമായുണ്ടാകാവുന്ന വിപത്തുകളെ ഭയക്കാതെ ഉറക്കെ പ്രസ്താവിക്കയും ജനങ്ങൾ മുന്നറിയിപ്പ് കേൾക്കാൻ നിർബന്ധിതരാകുകയും ചെയ്തു.GCMal 701.1

    അങ്ങനെ മൂന്നാം ദൂതന്‍റെ ദൂത് വിളിച്ചറിയിക്കപ്പെടും. വളരെ ശക്തിയോടുകൂടി ഈ ദൂത് വിളിച്ചറിയിക്കപ്പെടേണ്ട സമയമാകുമ്പോൾ കർത്താവിന്‍റെ വേലയ്ക്കായി സമർപ്പിക്കപ്പെട്ട വിനീതരായ ദൈവമക്കളിലൂടെ കർത്താവ് പ്രവർത്തിക്കും. ആത്മാഭിഷേകം പ്രാപിച്ചവരെയാണ് വേലക്കാരായി തിരഞ്ഞെടുക്കുന്നത്; അല്ലാതെ ലോകത്തിലെ വിദ്യാഭ്യാസത്തിന്‍റെ കണക്കനുസരിച്ചല്ല. ഉറച്ച വിശ്വാസവും പ്രാർത്ഥനാശീലവുമുള്ള ആളുകൾ ദൈവിക ഉത്സാഹത്തോടെ മുമ്പോട്ടു പോകുകയും ദൈവം അവർക്കു കൊടുക്കുന്ന വചനം ഉത്ഘോഷിക്കുകയും ചെയ്യും, ബാബിലോണ്യരുടെ പാപ് ങ്ങൾ മറ്റുള്ളവർക്കു വ്യക്തമാക്കിക്കൊടുക്കും. സഭയുടെ അനുഷ്ഠാനങ്ങൾ ഭരണകൂടം അടിച്ചേൽപ്പിക്കുന്നതുമൂലം ഉണ്ടാകുന്ന ഭയാനകമായ പ്രശ്ന ങ്ങൾ, പ്രേതാത്മവാദത്തിലേക്കുള്ള സഭയുടെ പോക്ക്,കാപട്യത്തിലൂടെ വേഗത്തിലുള്ള പാപ്പാത്വ ശക്തിയുടെ അഭിവൃദ്ധി - എല്ലാം തന്നെ വെളിച്ചത്താ ക്കപ്പെട്ട ഈ ഗൗരവമേറിയ മുന്നറിയിപ്പുകൾ ജനങ്ങളെ ഉദ്ദീപിപ്പിക്കും. ഈ വസ്തുതകൾ കേൾക്കാത്ത ആയിരങ്ങൾ ഈ സമയത്ത് കേൾപ്പിക്കപ്പെടും. ബാബിലോൺ എന്ന സഭയാണ് പാപത്താലും അപരാധത്താലും വീണ തെന്നും സ്വർഗ്ഗത്തിൽ നിന്നയച്ച സത്യം അവൾ തിരസ്കരിച്ചതിനാലാണിതു സംഭവിച്ചതെന്നുമുള്ള സാക്ഷ്യം ജനങ്ങൾ ഭയത്തോടെ ശ്രവിക്കും. വളരെ ആകാംക്ഷയോടെ ജനങ്ങൾ അവരുടെ പഴയ ഗുരുക്കന്മാരെ സമീപിച്ച് “ഇവ ഇങ്ങനെ തന്നെയോ?” എന്നു ചോദിക്കുമ്പോൾ ശുശ്രൂഷകന്മാർ കെട്ടുകഥകളും കർണ്ണരസമായ പ്രവചനങ്ങളും പറഞ്ഞ് അവരുടെ ഭയത്തെ അകറ്റി അവരുടെ ജിജ്ഞാസയെ ശാന്തമാക്കാൻ ശ്രമിക്കും. എന്നാൽ പലരും മനുഷ്യന്‍റെ അധികാരത്തിലൂടെയുള്ള മറുപടിയിൽ തൃപ്തിപ്പെടാതെ “കർത്താവ് അരുളിച്ചെയ്തു” എന്നു കാണിക്കുവാൻ ആവശ്യപ്പെടുമ്പോൾ, പരീശന്മാരെപ്പോലെ, മതനേതാക്കന്മാർ ഇതു സാത്താന്യ പ്രേരിതമായ സന്ദേശമാണെന്നു പറഞ്ഞ് പാപത്തെ ഇഷ്ടപ്പെടുന്ന ജനശക്തികളെ ഇളക്കിവിടുകയും സത്യം അന്വേഷിച്ച് വിശ്വാസികളെ പീഡിപ്പിക്കുകയും ചെയ്യും.GCMal 701.2

    ഈ വിവാദം പുതിയ മേഖലയിലേക്കു നീങ്ങുകയും ചവിട്ടിത്താഴ്ത്തപ്പെട്ട ദൈവിക കല്പനയിലേക്ക് മനുഷ്യ മനസ്സുകളെ തിരിക്കുകയും ചെയ്യു മ്പോൾ സാത്താൻ ശക്തിയോടെ എഴുന്നേൽക്കും. ഈ ദൂതിന്‍റെ ശക്തിയാൽ അതിനെ എതിർക്കുന്നവരെ ഭ്രാന്തു പിടിപ്പിക്കും. പുരോഹിതന്മാർ അമാനു ഷിക തരത്തിലുള്ള ശക്തികൾ ഉപയോഗിച്ച് ഈ ദൂത് അവരുടെ ജനങ്ങ ളിൽ പ്രകാശിക്കാതിരിക്കാൻ പലതും ചെയ്യും. ഈ അധിപ്രധാന വിഷയങ്ങ ളെക്കുറിച്ചുള്ള സംവാദം ഉണ്ടാകാതിരിക്കാനായി എല്ലാവിധത്തിലും അവർ പരിശ്രമിക്കും. രാഷ്ട്രീയ ശക്തിയെ സഭ ആശ്രയിക്കയും ഈ കാര്യങ്ങൾ ക്കായി റോമാ സഭയും മറ്റു പ്രൊട്ടസ്റ്റന്‍റു സഭകളും ഒന്നിക്കുകയും ചെയ്യും. ഞായറാഴ്ച്ചനിയമം പ്രാബല്യത്തിലാക്കാനുള്ള നീക്കങ്ങളാൽ കല്പ്പനാനു സാരികളെ വിഷമിപ്പിക്കും. അവരെ പിഴയാലും ജയിൽ ശിക്ഷയാലും ഭീക്ഷ ണിപ്പെടുത്തുകയും ചിലർക്ക് സത്യം ഉപേക്ഷിക്കാമെങ്കിൽ നല്ല ജോലികളോ മറ്റു പ്രതിഫലമോ കൊടുക്കാമെന്ന് വാക്കു കൊടുക്കുകയും ചെയ്യും. എന്നാൽ അവരുടെ ഉറച്ച മറുപടി ഇങ്ങനെ ആയിരിക്കും: “തിരുവചനത്തിൽ നിന്ന് ഞങ്ങളുടെ തെറ്റു കാണിച്ചുതരിക” - ഇതേ സാഹചര്യത്തിൽ ലൂഥർ പറഞ്ഞ അതേ അപേക്ഷ ആവർത്തിക്കപ്പെടുന്നു. പരസ്യ വിചാരണയ്ക്കായി ചിലരെ കൊണ്ടുവരുമ്പോൾ അവർ സത്യത്തെ ഉയർത്തിക്കാണിക്കുന്നതു കേട്ട്, കേൾവിക്കാരിൽ ചിലർ ദൈവിക കല്പനകളെല്ലാം അനുസരിക്കാനുള്ള തീരുമാനമെടുക്കും. അങ്ങനെ ഈ ദൈവിക സത്യം അനേകരുടെ മുൻപിൽ പ്രകാശിക്കപ്പെടുകയും പലർക്കും സത്യം അറിയാനുള്ള അവസരം ഉണ്ടാകുകയും ചെയ്യും.GCMal 702.1

    തിരുവചനത്തെ മനസ്സോടെ അനുസരിക്കുന്നത് ലോകപ്രകാരം കല്പ് നാലംഘനമായി കണക്കാക്കും. സാത്താനാൽ കണ്ണുകൾ മറയ്ക്കപ്പെട്ട മാതാ പിതാക്കളും ദൈവിക സത്യം സ്വീകരിച്ച കുട്ടികളെ പീഡിപ്പിക്കും. യജമാനനോ യജമാനത്തിയോ ഈ ദൈവിക സത്യം അനുസരിക്കാൻ തീരുമാ നിച്ച ദാസനെ പീഡിപ്പിക്കും. സ്നേഹ ബന്ധങ്ങൾ ശിഥിലീകരിക്കപ്പെടും. കുട്ടികൾക്ക് അവകാശങ്ങൾ കൊടുക്കാതെ വീടുകളിൽനിന്ന് നീക്കപ്പെടും. പൌലൊസ് പറഞ്ഞിരിക്കുന്ന വാക്കുകൾ പൂർണ്ണമായി നിറവേറപ്പെടും. “എന്നാൽ ക്രിസ്തു യേശുവിൽ ഭക്തിയോടെ ജീവിപ്പാൻ മനസ്സുള്ളവർക്ക് എല്ലാം ഉപ്രദവം ഉണ്ടാകും” (2 തിമൊ. 3:12). സത്യത്തിന്‍റെ രക്ഷകർ ഞായറാഴ്ച ശബ്ബത്തായി ആചരിക്കുന്നതിന് വിസമ്മതിക്കുമ്പോൾ അവരെ ജയിലിലടയ്ക്കുകയോ, നാടുകടത്തുകയോ, ദാസന്മാരാക്കുകയോ ചെയ്യും. മാനു ഷിക ചിന്തയിൽ ഇവയെല്ലാം അസംഭവ്യമെന്നു തോന്നും. എന്നാൽ ദൈവത്തിന്‍റെ ആത്മാവ് മനുഷ്യരുടെ ഇടയിൽ നിന്ന് എടുക്കപ്പെട്ടു കഴിഞ്ഞാൽ അവർ സാത്താന്‍റെ നിയന്ത്രണത്തിലാകുകയും ദൈവിക സന്മാർഗ്ഗ പ്രമാണങ്ങളെ എതിർക്കുകയും മറ്റനേകം വിചിത്രമായ സംഭവവികാസങ്ങൾ നടക്കുകയും ചെയ്യും. ദൈവിക സ്നേഹവും ദൈവഭയവുമില്ലാത്തവരുടെ ഹൃദയം വളരെ ക്രൂരമായിരിക്കും.GCMal 703.1

    ഈ കൊടുങ്കാറ്റു സമീപിക്കുമ്പോൾ മൂന്നാം ദൂതന്‍റെ ദൂതിൽ വിശ്വാ സമുണ്ടെന്നു നേരത്തെ വിളംബരം ചെയ്യുകയും, എന്നാൽ സത്യാനുസര ണത്താൽ വിശൂദ്ധീകരിക്കപ്പെടാത്തവരുമായ ഒരു കൂട്ടം സത്യം വിട്ട് എതിർ പക്ഷത്തോടു ചേരും. ലോകവുമായി ചേർന്ന് എതിർ കക്ഷികളെപ്പോലെ അവരും ചിന്തിക്കാൻ തുടങ്ങുകയും പരീക്ഷ വരുമ്പോൾ ബുദ്ധിമുട്ടില്ലാത്തതും പ്രസക്തിയുള്ളതുമായ പക്ഷത്ത് അവർ ചേരുകയും ചെയ്യും. വലിയ കഴിവുകൾ ഉള്ളവരും ഒരിക്കൽ ദൈവിക സത്യത്തിൽ ആന്ദിച്ചിരുന്നവരുമായ ഇക്കൂട്ടർ അവരുടെ ശക്തിയും കഴിവും മറ്റുള്ളവരെ തെറ്റിലേക്കു വീഴിക്കാൻ ഉപയോഗിക്കും. ഇവരായിരിക്കും. ഇവരുടെ നേരത്തെയുണ്ടായിരുന്ന ആത്മീയ സഹോദരങ്ങളുടെ വലിയ ശത്രുക്കൾ. ദൈവകല്പന അനുസരിക്കുന്നവരെ കോടതിയിൽ ഹാജരാക്കുമ്പോൾ ഇവർ സാത്താന്‍റെ പ്രതിനിധികളായിനിന്ന് വളരെ ശക്തിയോടെ ദൈവമക്കളെ കുറ്റപ്പെടുത്തുകയും തെറ്റായ ആരോപണങ്ങളാലും കുത്തുവാക്കുകളാലും അധികാരികളെ അവർക്കെതിരായി പ്രലോഭിപ്പിക്കുകയും ചെയ്യും.GCMal 703.2

    ഈ പീഡനകാലത്ത് ദൈവദാസന്മാരുടെ വിശ്വാസം പരീക്ഷിക്കപ്പെടും. അവർക്ക് ദൈവത്തെയും ദൈവിക വചനത്തെയും മാത്രം ആശ്രയിക്കുകയെന്ന മുന്നറിയിപ്പ് വിശ്വസ്തതയോടെ നൽകിയതായിരുന്നു. ദൈവത്തിന്‍റെ ആത്മാവ് അവരുടെ ഹൃദയങ്ങളിൽ പ്രവർത്തിക്കുകയും അവരെ സംസാരി പ്പാൻ പ്രേരിപ്പിക്കുകയും ചെയ്യും. ദൈവിക പ്രേരണയാൽ പരിണിത ഫല ത്തെക്കുറിച്ച് ഒട്ടും തന്നെ ചിന്തിക്കാതെ അവരുടെ കടമയായ വചന പ്രഘോഷണം അവർ നടത്തും. അവർ അവരുടെ ലൗകിക സുഖങ്ങൾക്കോ അവരുടെ പേരു നിലനിർത്താനോ അവരുടെ ജീവനോ അല്ല മുൻതൂക്കം കൊടുക്കുന്നത്. എന്നാൽ പ്രതിഷേധത്തിന്‍റെ കൊടുങ്കാറ്റടിക്കുമ്പോൾ ചിലർ തിരിഞ്ഞുനിന്ന് ചോദിക്കും: “നമ്മുടെ സംസാരത്തിന്‍റെ പ്രതികരണം ഇത്രമാത്രം രൂക്ഷമെന്നു നേരത്തെ അറിഞ്ഞിരുന്നെങ്കിൽ സംസാരിക്കാതിരിക്കാമായിരുന്നു”. കഷ്ടപ്പാടുകൾ അവരുടെ ചുറ്റും വലയം ചെയ്യുന്നു. സാത്താൻ ഉഗ്രമായ പ്രലോഭനങ്ങളാൽ അവരെ അസഹ്യപ്പെടുത്തും. അവർ ചുമലിലേറ്റിയിരിക്കുന്ന ജോലി അവർക്ക് ചെയ്തു തീർക്കാൻ സാധിക്കാത്തതെന്ന് അവർക്കു തോന്നും. അവരെ നശിപ്പിക്കുമെന്നുള്ള ഭീക്ഷണി ഉണ്ടാകും. അങ്ങനെ അവരുടെ ഉത്സാഹം അവർക്കു നഷ്ടപ്പെടും; എന്നാലും അവർക്ക് തിരിച്ചുപോകുവാൻ സാധിക്കയില്ല. അങ്ങനെ, അവരുടെ നിസ്സഹായത അവർ തന്നെ മനസ്സിലാക്കി, ശക്തിക്കായി ദൈവിക സഹായം തേടും. അവർ സംസാരിച്ച് വാക്കുകൾ അവരുടേതല്ലെന്നും ദൈവം അവരിലൂടെ സംസാരിച്ചതാണെന്നും അവർ ഓർക്കും. ദൈവം അവരുടെ ഹൃദയങ്ങളിൽ സത്യം എഴുതിയിരിക്കു ന്നതിനാൽ, അവർക്ക് അത് മറ്റുള്ളവരോടു പറയാതിരിക്കാൻ സാധിക്കയില്ല.GCMal 704.1

    പഴയ നൂറ്റാണ്ടുകളിൽ ദൈവദാസന്മാർ ഇതേ പരീക്ഷകൾ അനുഭവിച്ച് വരാണ്. വിക്ലിഫ്, ഹസ്സ്, ലൂഥർ, ടിൻഡേൽ, ബാക്സ്റ്റർ, വെസ്ലി എന്നിവർ എല്ലാ പ്രമാണങ്ങളും വിശുദ്ധ വേദപുസ്തകമായി താരതമ്യപ്പെടുത്തി നോക്കുകയും വേദപുസ്തകം എതിർക്കുന്നതിനെ നിരസിക്കുകയും ചെയ്തു. ഈ ദൈവമക്കളെ പീഡനം അങ്ങേയറ്റം വിഷമിപ്പിച്ചുവെങ്കിലും അവർ സത്യം ഉത്ഘോഷിക്കുക തന്നെ ചെയ്തു. സഭയുടെ ചരിത്രം പരിശോധിച്ചാൽ പല കാലഘട്ടങ്ങളിലും അന്നത്തെ ജനങ്ങളുടെ ആവശ്യാനുസരണമുള്ള സത്യം ദൈവം അവർക്കു വെളിപ്പെടുത്തിക്കൊടുത്തിരുന്നതായി കാണാം. ഓരോ പുതിയ സത്യങ്ങളും വെറുക്കപ്പെടുകയും എതിർക്കപ്പെടുകയും ചെയ്തു. കൂടാതെ ആ വെളിച്ചത്താൽ അനുഗ്രഹിക്കപ്പെട്ടവർ പ്രലോഭിപ്പിക്കപ്പെടുകയും പരീക്ഷിക്കപ്പെടുകയും ചെയ്തു. അടിയന്തിരാവശ്യങ്ങൾക്കായി ദൈവം ജന ങ്ങൾക്ക് പ്രത്യേക സത്യം നല്കുന്നു. ആർക്ക് അതിന്‍റെ പ്രചരണം തടയാൻ സാധിക്കും? ലോകത്തിന് ദയയോടുകൂടിയ അന്ത്യ ക്ഷണം നൽകാൻ തന്‍റെ ദാസന്മാരോട് ദൈവം ആഞ്ജാപിക്കും. അവർക്ക് അവരുടെ നാശം ഉണ്ടാകുന്നതുവരെ അടങ്ങിയിരിക്കാൻ സാദ്ധ്യമല്ല. ക്രിസ്തുവിന്‍റെ സ്ഥാനാപതികൾക്ക് പരിണിത ഫലങ്ങളെക്കുറിച്ച് ചിന്തിച്ചു വിഷമിക്കേണ്ട കാര്യമില്ല. അവർ അവരുടെ ജോലി ചെയ്യുക, അതിന്‍റെ ഫലം ദൈവം നോക്കിക്കൊള്ളും.GCMal 704.2

    ഭീതിജനകമായ രീതിയിൽ പ്രതിപക്ഷം നീങ്ങുമ്പോൾ ദൈവജനം ചഞ്ച ലപ്പെടും; കാരണം ഈ കുഴപ്പങ്ങൾ എല്ലാം അവരാണ് വരുത്തിക്കൂട്ടിയതെന്ന് അവർക്കു തോന്നും. എന്നാൽ അവരുടെ മനസ്സാക്ഷിയും ദൈവവചനവും അവർ ചെയ്യുന്നത് ശരിയാണെന്നു ബോദ്ധ്യപ്പെടുത്തുകയും അവരുടെ വർ ദ്ധിച്ചുവരുന്ന പരീക്ഷകളെ അതിജീവിക്കാനുള്ള ശക്തി ആർജ്ജിക്കുകയും ചെയ്യും. എതിർപ്പ് അടുത്തും രൂക്ഷവുമാകുമ്പോൾ ഈ അടിയന്തിരാവശ്യത്തെ നേരിടാനുള്ള വിശ്വാസവും ധൈര്യവും കൂടിവരും. അവരുടെ സാക്ഷ്യം ഇതായിരിക്കും. “ലോകത്തിന്‍റെ പ്രീതിയ്ക്കായി ദൈവവചനവുമായി കളിക്കുവാനോ, ദൈവത്തിന്‍റെ വിശുദ്ധ കല്പനയിൽ ചിലത് ആവശ്യവും മറ്റു ചിലത് അനാവശ്യവുമെന്നു പറയുവാനോ ഞങ്ങളില്ല. ഞങ്ങൾ സേവിക്കുന്ന ദൈവത്തിനു ഞങ്ങളെ രക്ഷിപ്പാൻ സാധിക്കും. ലോക ശക്തി കളെ ക്രിസ്ത കീഴടക്കിയതിനാൽ കീഴടക്കപ്പെട്ട ശക്തികളെ നമ്മൾ എന്തിനു ഭയപ്പെടണം?’GCMal 705.1

    സാത്താൻ നിലനില്ക്കുന്നിടത്തോളം കാലം പീഡനങ്ങൾ പലരൂപത്തിലും ഭാവത്തിലുമുണ്ടാകും; എന്നാൽ ക്രിസ്ത്യാനിത്വത്തിന് മർമ്മപ്രധാനമായ ശക്തിയുണ്ട്. അന്ധകാരശക്തികൾക്കെതിരായുള്ള പട്ടികയിൽ പേരു വരാത്തവർക്ക് ദൈവത്തെ സേവിക്കാൻ സാധിക്കുകയില്ല. ദുർഭൂതങ്ങൾ അവരെ പേടിപ്പിക്കുകയും തങ്ങളുടെ ഇര നഷ്ടപ്പെടുന്നതിൽ അസ്വസ്ഥരാകുകയും ചെയ്യും. ദുഷ്ടന്മാർ, അവരുടെ മാതൃകാജീവിതത്തെ കുറ്റപ്പെടുത്തുകയും അവരെ ദൈവത്തിങ്കൽ നിന്നുമകറ്റാൻ വലിയ പ്രലോഭനങ്ങൾ കൊണ്ടുവരികയും ചെയ്യും. ഇതു വിജയിക്കാതെ വരുമ്പോൾ മനസ്സാക്ഷിയെ നിർബന്ധിച്ച് ശക്തിയോടെ പ്രകോപിപ്പിക്കും.GCMal 705.2

    എന്നാൽ കർത്താവ് സ്വർഗ്ഗത്തിലെ കൂടാരത്തിൽ നമുക്കായി വാദിക്കുന്നിടത്തോളം കാലം പരിശുദ്ധാത്മാവിന്‍റെ സ്വാധീനം ഭരണകർത്താക്കളും ജനങ്ങളും അനുഭവിക്കും. ഒരു പരിധിവരെ അപ്പോഴും അത് രാജ്യങ്ങളുടെ നിയമത്തെ നിയന്ത്രിക്കും. ഈ നിയമം ഇല്ലായിരുന്നെങ്കിൽ ലോകത്തിന്‍റെ സ്ഥിതി ഇപ്പോഴത്തേതിലും വളരെ വഷളാകുമായിരുന്നു. പല ഭരണകർത്താക്കളും സാത്താന്‍റെ സജീവ പ്രവർത്തകരെങ്കിലും ദൈവജനം പല ഭരണതലത്തിലുമുണ്ട്. ശത്രുക്കൾ ദൈവവേലയ്ക്ക് തടസ്സമായി നീങ്ങുമ്പോൾ ദൈവ ഭയമുള്ള ഭരണകർത്താക്കൾ ദൂതന്മാരുടെ സ്വാധീനതയിൽ അതിനെതിരായി നീങ്ങും. അങ്ങനെ സാത്താന്‍റെ ശക്തിയെ കുറെയൊക്കെ ദൈവമക്കൾ ചെറുത്തു നിൽക്കും. മൂന്നാം ദൂതന്‍റെ ദൂത് ഘോഷിക്കാതിരിക്കാൻ സത്യത്തിനു വിരുദ്ധമായി പ്രവർത്തിക്കുന്നവർ വിലക്കു കല്പ്പിക്കും. എന്നാൽ അന്തിമ മുന്നറിയിപ്പിൽ, ഇന്ന് ദൈവം ഏതെല്ലാം നേതാക്കളിലൂടെ പ്രവർത്തിക്കുന്നുവോ, അവരിൽ ചിലർ സത്യം അംഗീകരിക്കുകയും അവർ ദൈവജനത്തോടൊപ്പം പീഡനകാലത്ത് നിൽക്കുകയും ചെയ്യും.GCMal 705.3

    മൂന്നാം ദൂതന്‍റെ ദൂത് വിളംബരം ചെയ്യാൻ സഹകരിക്കുന്ന ദൂതനാൽ ഭൂലോകം മുഴുവൻ മഹത്വീകരിക്കപ്പെടും, ഭൂലോകം മുഴുവനായിട്ടുള്ള പ്രവർ ത്തനം വലിയ ശക്തിയിൽ നടക്കുമെന്നു മുൻകൂട്ടി പറഞ്ഞിരിക്കുന്നു. 1840-44 ലെ പുനരാഗമന സംഘടന, ദൈവിക ശക്തിയുടെ സാക്ഷാത്ക്കാരമാണ്. ഒന്നാം ദൂതന്‍റെ ദൂത് ലോകത്തിന്‍റെ എല്ലാ ഭാഗത്തും എത്തിക്കപ്പെട്ടു; ചില രാജ്യങ്ങളിൽ ആത്മീയ കാര്യങ്ങൾ വളരെ താല്പര്യത്തോടെ സ്വീക രിച്ചു. അങ്ങനെ 16-ാം നൂറ്റാണ്ടിലെ നവോത്ഥാന പ്രസ്ഥാനത്തിനുശേഷം ഇത് എല്ലാ രാജ്യങ്ങളിലും സാക്ഷീകരിക്കപ്പെട്ടു. എന്നാൽ ഈ പ്രസ്ഥാനത്തി ലൂടെ അവസാന മുന്നറിയിപ്പായ മൂന്നാം ദൂതന്‍റെ ദൂത് വളരെ ശക്തിയായി മുന്നേറേണ്ടിയിരിക്കുന്നു.GCMal 706.1

    പെന്തെക്കൊസ്തു നാളിലെ പ്രവർത്തനത്തോടു സാമ്യമുള്ളതാണ് ഈ പ്രവർത്തനവും. “മുൻ മഴ” കൊടുത്തപ്പോൾ സുവിശേഷത്തിന്‍റെ ആരംഭത്തിൽ പരിശുദ്ധാത്മാഭിക്ഷേകം പ്രാപിച്ച് വിലപിടിപ്പുള്ള വിത്തുമണികൾ കിളിർക്കാനും വളരാനും ഇട യാ യ തു പോലെ അവ സാനകാലത്ത് കൊയ്തത്തിനു മുൻമ്പായി അത് പാകമാകുവാൻ “പിന്മഴ” കൊടുക്കും. “നാം അറിഞ്ഞു കൊൾക; യഹോവയെ അറിവാൻ നാം ഉത്സാഹിക്ക; അവന്‍റെ ഉദയം പ്രഭാതം പോലെ നിശ്ചയമുള്ളത്; അവൻ മഴപോലെ, ഭൂമിയെ നനയ്ക്കുന്ന പിന്മഴപോലെതന്നെ, നമ്മുടെ അടുക്കൽ വരും” (ഹോശേയ. 6:3). “സീയോൻ മക്കളേ ഘോഷിച്ചുല്ലസിച്ചു നിങ്ങളുടെ ദൈവമായ യഹോവയിൽ സന്തോഷിപ്പിൻ! അവൻ തക്ക അളവായി നിങ്ങൾക്കു മുന്മഴ തരുന്നു. അവൻ മുമ്പേപ്പോലെ നിങ്ങൾക്ക് മുന്മഴയും പിന്മഴയുമായ വർഷം പെയ്യിച്ചു തരുന്നു” (യോവേൽ 2:23). “അന്ത്യകാലത്തു ഞാൻ സകല ജഡത്തിന്മേലും എന്‍റെ ആത്മാവിനെ പകരും”. “എന്നാൽ കർത്താവിന്‍റെ നാമം വിളിച്ചപേക്ഷിക്കുന്നവൻ ഏവനും രക്ഷിക്കപ്പെടും” (അ.പ്ര.2:17,21).GCMal 706.2

    സുവിശേഷീകരണത്തിന്‍റെ ആരംഭത്തിലെ ദൈവിക ശക്തിയുടെ പക ടനത്തിലും ശക്തിയേറിയിരിക്കും സുവിശേഷീകരണത്തിന്‍റെ അവസാനം. സുവിശേഷീകരണത്തിന്‍റെ ആരംഭത്തിൽ മുന്മഴയിലൂടെ പ്രവചനം നിവൃത്തിയായതുപോലെ സുവിശേഷീകരണത്തിന്‍റെ അവസാനത്തിലും പ്രവചനം നിവൃത്തീകരിക്കപ്പെടും. ഈ “ആശ്വാസ കാലങ്ങൾ” ആണ് അപ്പൊസ്തല നായ പതാസ് ദർശിച്ചു എന്നു പറഞ്ഞത്: “ആകയാൽ നിങ്ങളുടെ പാപങ്ങൾ മാഞ്ഞു കിട്ടേണ്ടതിനു മാനസാന്തരപ്പെട്ടു തിരിഞ്ഞു കൊൾവിൻ; എന്നാൽ കർത്താവിന്‍റെ സന്മുഖത്തുനിന്ന് ആശ്വാസ കാലങ്ങൾ വരികയും നിങ്ങൾക്കു മുൻ നിയമിക്കപ്പെട്ട ക്രിസ്തുവായ യേശുവിനെ അവൻ അയയ്ക്കുകയും ചെയ്യും ” (അ.പ്ര. 3:19,20).GCMal 707.1

    ദൈവദാസന്മാർ, മുഖശോഭയോടെ, സ്വർഗ്ഗത്തിലെ സന്ദേശം വിളംബരം ചെയ്യാൻ വളരെ വേഗത്തിൽ ഓരോ സ്ഥലത്തും എത്തും. ഭൂമി മുഴുവനും ആയിരങ്ങളുടെ ശബ്ദത്താൽ മുന്നറിയിപ്പ് നൽകപ്പെടും. അത്ഭുതങ്ങൾ നടക്കും, രോഗികൾ സൗഖ്യം പ്രാപിക്കും, അടയാളങ്ങളും അത്ഭുതങ്ങളും വിശ്വാസികൾ ചെയ്യും. സാത്താനും കള്ള അത്ഭുതങ്ങൾ പ്രവർത്തിച്ച് മനുഷ്യരുടെ മുൻപാകെ ആകാശത്തുനിന്നും തീ ഇറക്കും (വെളിപ്പാട് 1 3:13). അങ്ങനെ ഭൂലോകവാസികൾക്ക് അവരവരുടെ സ്ഥാനം ഉറപ്പിക്കാനുള്ള അവസരം ലഭിക്കുന്നു.GCMal 707.2

    ദൂത് വാഗ്വാദത്തിലൂടെയല്ല, പിന്നെയോ പരിശുദ്ധാത്മാവിന്‍റെ പ്രവർത്ത നത്താലുള്ള മാനസാന്തരത്താൽ പ്രചരിക്കപ്പെടും. തർക്കങ്ങൾ സമർപ്പിക്കപ്പെട്ടു. വിത്തു വിതയ്ക്കപ്പെട്ടു. ഇപ്പോൾ അത് മുളച്ചു ഫലം പുറപ്പെടുവിക്കും. സുവിശേഷകന്മാർ വിതരണം ചെയ്ത് പ്രസിദ്ധീകരണങ്ങൾ സ്വാധീനം ചെലുത്തും; എന്നാലും ചിലർക്ക് അവരുടെ മനസ്സിനെ സ്വാധീനിച്ച സത്യത്തെ മുഴുവനായി ഉൾക്കൊള്ളാൻ സാധിക്കാതെയും അനുസരണത്തിനു കീഴട ങ്ങാൻ സാധിക്കാതെയും വരും. ഇപ്പോൾ പ്രകാശരശ്മികൾ എല്ലായിടത്തും തുളച്ചു കയറിയിരിക്കും, സത്യം വ്യക്തമായി കാണപ്പെട്ടിരിക്കും. അതിനെ മുറുകെ പിടിക്കുന്ന സത്യസന്ധരായ ദൈവമക്കൾ വേർതിരിക്കപ്പെടും. കുടുംബ ബന്ധങ്ങൾക്കോ സഭാബന്ധങ്ങൾക്കോ അവരെ തടയാൻ സാധി ക്കയില്ല. സത്യം എല്ലാത്തിലും മേന്മയേറിയതായിത്തീരുന്നു. സത്യത്തിനു വിരുദ്ധമായി സംഘടനകൾ യോജിച്ചാലും ഒരു വലിയ കൂട്ടം കർത്താവിന്‍റെ വശത്തു നിൽക്കും.GCMal 707.3