Loading...
Larger font
Smaller font
Copy
Print
Contents
വന്‍ പോരാട്ടം - Contents
  • Results
  • Related
  • Featured
No results found for: "".
  • Weighted Relevancy
  • Content Sequence
  • Relevancy
  • Earliest First
  • Latest First

    അദ്ധ്യായം 12—ഫ്രാൻസിലെ നവീകരണം

    ജർമ്മനിയിലെ നവീകരണത്തിനുള്ള വിജയം കുറിച്ച സ്പൈറസിലെ പ്രതിഷേധവും ആഗ്ബർഗിലെ കുറ്റസമ്മതവും കഴിഞ്ഞതിനുശേഷമുള്ള കാലം പോരാട്ടത്തിന്‍റെയും അന്ധകാരത്തിന്‍റെയും വർഷങ്ങളായിരുന്നു. അനുകൂലിക്കുന്നവരുടെ ഇടയിലുണ്ടായ ചേരിതിരിവിനാൽ ബലഹീനമാക്കപ്പെട്ടും ശക്തരായ എതിരാളികളാൽ ആക്രമിക്കപ്പെട്ടും നവീകരണപ്രസ്ഥാനം പൂർണ്ണമായും നശിപ്പിക്കപ്പെടുമെന്നായി. ആയിരങ്ങൾ രക്തംകൊണ്ട് തങ്ങളുടെ സാക്ഷ്യത്തിന് മുദ്രവെച്ചു. ആഭ്യന്തരയുദ്ധം പൊട്ടിപ്പുറപ്പെട്ടു; നവീകരണപ്രസ്ഥാനത്തെ അതിന്‍റെ പ്രമുഖ അനുയായി ഒറ്റിക്കൊടുത്തു. ഉന്നതകുലജാതരായ നവീകരണാനുകൂലികൾ ചക്രവർത്തിയുടെ കയ്യിൽ അകപ്പെടുകയും അവരെ ബന്ധനസ്ഥരാക്കുകയും പട്ടണത്തിൽനിന്ന് പട്ടണത്തിലേക്ക് വലിച്ചിഴച്ചു കൊണ്ടുപോകുകയും ചെയ്തു. എന്നാൽ ചക്രവർത്തി വിജയിച്ചു വെന്ന് തോന്നിയപ്പോൾത്തന്നെ പരാജയപ്പെട്ടു. ഇരയെ തന്‍റെ കയ്യിൽനിന്ന് തട്ടിയെടുക്കുന്നത് അയാൾ കണ്ടു; ഏത് ഉപദേശങ്ങളെ നശിപ്പിക്കുന്നത് തന്‍റെ ജീവിതലക്ഷ്യമായിത്തീർന്നുവോ അവയെ വിശ്വസിക്കുവാൻ അനുവാദം കൊടുക്കുന്നതിന് താൻ അവസാനം നിർബ്ബന്ധിതനായി. വിപരീതോപദേശങ്ങളെ തുടച്ചു നീക്കുവാനായി തന്‍റെ രാജ്യവും സ്വത്തും ജീവനും ഉഴിഞ്ഞുവച്ചു. താൻ അടിച്ചമർത്തുവാൻ വൃഥാ പരിശ്രമിച്ച് വിശ്വാസം എല്ലായിടത്തേക്കും പ്രചരിക്കുമ്പോൾ, തന്‍റെ സൈന്യം യുദ്ധത്തിൽ നശിക്കുന്നതും ഭണ്ഡാരം ചോർന്നുപോകുന്നതും സംസ്ഥാനങ്ങൾ വിഘടിച്ചുപോകുന്നതും താൻ കണ്ടു. ചാൾസ് അഞ്ചാമൻ സർവ്വശക്തനെതിരായിട്ടാണ് പൊരുതിക്കൊണ്ടിരുന്നത്. “വെളിച്ചം ഉണ്ടാകട്ടെ” എന്ന് ദൈവം പറഞ്ഞു; ചക്രവർത്തി പരിശ്രമിച്ചത് അന്ധകാരം നിലനിർത്താനാണ്. തന്‍റെ ലക്ഷ്യങ്ങൾ പരാജയപ്പെടുകയും അകാലവാർദ്ധക്യം പ്രാപിച്ചു നീണ്ടു പോരാട്ടത്താൽ എല്ലാം നശിക്കുകയും സിംഹാസനം ബഹിഷ്കരിക്കുകയും ചെയ്തശേഷം ഒരു സന്യാസി മഠത്തിലെ ഏകാന്തതയിലേക്ക് പോയി.GCMal 241.1

    സ്വിറ്റ്സർലന്‍റിലും ജർമ്മനിയിലെപ്പോലെ നവീകരണത്തിന് ഇരുണ്ട നാളുകൾ ഉണ്ടായി. പല ദേശക്കാരും നവീകരണവിശ്വാസം സ്വീകരിച്ചപ്പോൾ മറ്റുള്ളവർ അന്ധമായ നിർബന്ധബുദ്ധിയോടെ റോമയുടെ വിശ്വാസത്തോടു ചേർന്നുനിന്നു. സത്യം സ്വീകരിക്കാൻ ആഗ്രഹിച്ചവരുടെ നേരെയുള്ള പീഡനം അവസാനം ആഭ്യന്തരയുദ്ധത്തിനിടയാക്കി. സ്വിംഗ്ളിയും തന്നോടൊപ്പം നവീകരണത്തിനു കൂട്ടുനിന്നവരിൽ അനേകരും കാപ്പെലിലെ രക്തക്കളത്തിൽ വീണുപോയി. ഈ ഭയാനകമായ അത്യാപത്തുകളെ അതിജീവിച്ച ഓയ്ക്കൊലംപാടിയസ് താമസിയാതെ മരിച്ചു. റോം വിജയിക്കുകയും അനേക സ്ഥലങ്ങളിൽ അവൾക്ക് നഷ്ടപ്പെട്ടത് തിരിച്ചുകിട്ടുമെന്ന് തോന്നുകയും ചെയ്തു. എന്നാൽ നിത്യമായ ഉപദേശങ്ങൾ ഉള്ളവൻ തന്‍റെ പ്രസ്ഥാനത്തേയോ ജനത്തേയോ കൈവിട്ടില്ല. തന്‍റെ കരങ്ങൾ അവൾക്ക് വിടുതൽ കൊണ്ടുവരും. നവീകരണം മുൻപോട്ടു കൊണ്ടുപോകുവാൻ ദൈവം മറ്റു രാജ്യങ്ങളിൽ വേലക്കാരെ എഴുന്നേല്പിച്ചു. GCMal 242.1

    ഫ്രാൻസിൽ, ഒരു നവീകരണക്കാരൻ എന്ന് ലുഥറിന്‍റെ പേര് കേൾക്കുന്നതിനു മുൻപുതന്നെ, പുലരി വിടർന്നു. ആദ്യം വെളിച്ചം സ്വീകരിച്ചവരിൽ ഒരാൾ പ്രായം ചെന്നവനും വിദ്യാസമ്പന്നനും പാരീസ് സർവ്വകലാശാലയിലെ പ്രൊഫസറുമായ ലഫവ്രെ ആയിരുന്നു. അദ്ദേഹം തീക്ഷ്ണതയുള്ള ഒരു യഥാർത്ഥ പോപ്പ് അനുകൂലി ആയിരുന്നു. പൗരാണിക സാഹിത്യത്തെക്കുറിച്ചുള്ള ഗവേഷണത്തിൽ തന്‍റെ ശ്രദ്ധ ബൈബിളിലേക്കു തിരിയുകയും അതിന്‍റെ പഠനം തന്‍റെ വിദ്യാർത്ഥികളിൽത്തന്നെ ആരംഭിക്കുകയും ചെയ്തു.GCMal 242.2

    ലഫവ്രെ വിശുദ്ധന്മാരെ ആരാധിക്കുന്നതിൽ വളരെ ശുഷ്കാന്തിയുള്ളവൻ ആയിരുന്നു. സഭയൂടെ ഐതീഹ്യങ്ങളിൽ കൊടുത്തിരുന്ന വിശുദ്ധന്മാരുടേയും രക്തസാക്ഷികളുടേയും ഒരു ചരിത്രം തയാറാക്കുവാൻ താൻ ആരഭിച്ചു. ഇത് വളരെ ശ്രമകരമായ ഒരു വേലയായിരുന്നുവെങ്കിലും അദ്ദേഹം അതിൽ വളരെ മുന്നോട്ടു പോയി; അതിനു പ്രയോജനപ്രദമായ സഹായംGCMal 242.3

    ബൈബിളിൽ നിന്ന് ലഭിക്കുമെന്ന് വിചാരിച്ചു. അദ്ദേഹം ബൈബിൾ പഠിക്കുവാൻ തുടങ്ങി. ഇവിടെ അദ്ദേഹം വിശുദ്ധന്മാരെ കണ്ടുമുട്ടി; പക്ഷെ, റോമാ കലണ്ടറിൽ കാണിച്ചിരുന്നതുപോലെ അല്ലായിരുന്നു. തന്‍റെ മനസ്സിൽ ദിവ്യ വെളിച്ചത്തിന്‍റെ ഒരു പ്രളയമുണ്ടായി. സ്വയം ഏറ്റെടുത്ത വേലയിൽനിന്നും വിട്ടുമാറി ദൈവവചനത്തിനു തന്നേത്തന്നെ സമർപ്പിച്ചു. താൻ അവിടെ കണ്ടുപിടിച്ച വിലയേറിയ സത്യങ്ങൾ താന്‍ പഠിപ്പിക്കുവാൻ തുടങ്ങി.GCMal 242.4

    1512 - ല്‍ ലൂഥറോ, സ്വിംഗ്ളിയോ നവീകരണ പ്രവൃത്തി തുടങ്ങുന്നതിനു മുന്‍പ് കൃപയാല്‍ നിത്യജീവനിലേക്ക് നയിക്കുന്ന വിശ്വാസത്താലുള്ള നീതീകരണം ദൈവമാണ് നമുക്ക് നല്‍കുന്നത് എന്ന് ലഫവ്രെ എഴുതി. Wyliet b. 13, ch. 1 (remaining parts of the paragraph is illegible)GCMal 243.1

    രക്ഷയുടെ മഹത്വം ദൈവത്തിനു മാത്രമുള്ളതാണെന്ന് പഠിപ്പിക്കുമ്പോള്‍ അനുസരിക്കേണ്ടത് മനുഷ്യന്‍റ കടമയാണെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. നിങ്ങള്‍ ക്രിസ്തുവിന്‍റെ സഭയുടെ അംഗമാണെങ്കില്‍ നിങ്ങള്‍ അവന്‍റെ ശരീരത്തിന്‍റെ അവയവമാണ്; നിങ്ങള്‍ അവന്‍റെ ശരീരത്തിന്‍റെ ഭാഗമാണെങ്കില്‍ അവന്‍റെ ദിവ്യസ്വഭാവത്താല്‍ നിറയപ്പെട്ടിരിക്കും... ഓ, മനുഷ്യര്‍ക്ക് ഈ പദവിയെക്കുറിച്ച് മനസ്സിലായിരുന്നുവെങ്കില്‍, എത്ര വിശുദ്ധവും പരിപാവനവുമായ ജീവിതം അവര്‍ നയിക്കുമായിരുന്നു, ജഡിക നയനങ്ങള്‍ക്ക് കാണാന്‍ കഴിയാത്ത, അവരുടെ ഉള്ളിലുള്ള ഈ തേജസ്സിനെ ഭൗമികമായ കാര്യങ്ങളുമായി താരതമ്യം ചെയ്തുനോക്കിയാല്‍, ഭൗമികമായവയെ എത്ര അവജ്ഞയോടെ വീക്ഷിക്കുമായിരുന്നു. - lbid., b. 12, ch. 2.GCMal 243.2

    ലഫവ്രെയുടെ വിദ്യാര്‍ത്ഥികളില്‍ ചിലര്‍ വളരെ ശ്രദ്ധയോടെ തന്‍റെ വാക്കുകള്‍ ശ്രദ്ധിച്ചു. അദ്ദേഹത്തെ നിശ്ശബ്ദനാക്കി വളരെ നാളുകള്‍ കഴിഞ്ഞ ശേഷവും അവര്‍ ഈ സത്യം തുടര്‍ന്നു ഘോഷിക്കണമായിരുന്നു. വില്യം ഫാരല്‍ അങ്ങനെയുള്ള ആളായിരുന്നു. ദൈവഭക്തരായ മാതാപിതാക്കളുടെ മകനും സഭയുടെ ഉപദേശങ്ങളെ ചോദ്യം ചെയ്യാതെ അംഗീകരിക്കുവാന്‍ അഭ്യസിപ്പിക്കപ്പെട്ടവനുമായ തനിക്ക് തന്നേക്കുറിച്ച് പൗലൊസപ്പൊസ്തലനോടൊപ്പം -ഞാന്‍ നമ്മുടെ മാര്‍ഗ്ഗത്തില്‍ സൂക്ഷ്മതയേറിയ മതഭേദപ്രകാരം പരീശനായി ജീവിച്ചു- എന്ന് പറയാമായിരുന്നു. (അപ്പൊ 26.5) ഒരു റോമാഭക്തനായ താന്‍, സഭയെ എതിര്‍ക്കുന്നവരെ നശിപ്പിക്കാനായി തീക്ഷ്ണതയോടെ ജ്വലിച്ചു. തന്‍റെ ഈ കാലത്തെ ജീവിതത്തെക്കുറിച്ച് “ആരെങ്കിലും പോപ്പിനെതിരായിട്ട് “സംസാരിക്കുന്നത് കേൾക്കുമ്പോൾ ഒരു ക്രുദ്ധനായ ചെന്നായെപ്പോലെ ഞാൻ പല്ലുകടിക്കുമായിരുന്നു” എന്ന് പിന്നീട് അദ്ദേഹം പറഞ്ഞു. - Wylie, b. 13, ch. 2. പുണ്യവാളന്മാരെ ആരാധിക്കുന്നതിൽ താൻ ഉത്സുകനായിരുന്നു. ലഫവ്രെയോടൊപ്പം പാരീസിലെ പള്ളികൾ സന്ദർശിക്കുകയും പുണ്യസ്ഥലങ്ങളിൽ വഴിപാടുകൾ അർപ്പിക്കുകയും ചെയ്തതിൽ അവൻ അക്ഷീണനായിരുന്നു. എന്നാൽ ഈ ആചാരങ്ങളൊന്നും ആത്മാവിനു ശാന്തി നൽകിയില്ല. താൻ നിർവ്വഹിച്ച പ്രായശ്ചിത്തങ്ങൾക്കൊന്നും തന്നിൽ കുടികൊണ്ടിരുന്ന കുറ്റബോധത്തെ നീക്കുവാൻ കഴിഞ്ഞില്ല. “രക്ഷ കൃപയാൽ ഉള്ളതാണ്”. “നിരപരാധി കുറ്റം വിധിക്കപ്പെടുകയും കുറ്റവാളി വിട്ടയയ്ക്കപ്പെടുകയും ചെയ്തു”. “ക്രിസ്തുവിന്‍റെ ക്രൂശു മാത്രമാണ് സ്വർഗ്ഗീയ വാതിൽ തുറക്കുന്നതും നരകത്തിന്‍റെ വാതിൽ അടയ്ക്കുന്നതും” എന്നീ വാക്കുകൾ സ്വർഗ്ഗത്തിൽനിന്ന് എന്നപോലെ നവീകരണക്കാരന്‍റെ ശബ്ദം അദ്ദേഹം ശ്രദ്ധിച്ചു.GCMal 243.3

    ഫാരൽ സന്തോഷത്തോടെ സത്യം സ്വീകരിച്ചു. പൌലൊസിന്‍റേതു പോലുള്ള ഒരു മാനസാന്തരത്തിൽക്കൂടി താൻ പാരമ്പര്യത്തിന്‍റെ ബന്ധനത്തിൽനിന്നും ദൈവപുത്രന്മാരുടെ സ്വാതന്ത്യത്തിലേക്കു തിരിഞ്ഞു. “ആർത്തിയോടെ ഇരയെ തിന്നുന്ന ഒരു ചെന്നായുടെ ക്രൂര ഹൃദയത്തിനുപകരം സൗമ്യവും നിരുപദ്രവകാരിയുമായ ഒരു ആട്ടിൻകുട്ടിയെപ്പോലെ തന്‍റെ ഹൃദയം പൂർണ്ണമായും പോപ്പിൽനിന്നും പിൻവലിച്ച് യേശുക്രിസ്തുവിനു നൽകി” എന്ന് അതേപ്പറ്റി താൻ പറയുന്നു. - D'Aubigne, b. 12, ch. 3.GCMal 244.1

    ലഫവ്രെ തന്‍റെ വിദ്യാർത്ഥികളുടെ ഇടയിൽ വെളിച്ചം വിതറിക്കൊണ്ടിരുന്നപ്പോൾ, ഫാരൽ, പോപ്പിന്‍റെ പ്രസ്ഥാനത്തിനെന്നപോലെ ക്രിസ്തുവിനു വേണ്ടി തീക്ഷ്ണതയോടെ സത്യം പൊതുവിൽ ഘോഷിക്കുവാൻ തുടങ്ങി. സഭയിലെ ഒരു ഉന്നതനും മ്യാവുക്സിലെ ബിഷപ്പുമായ ആൾ പിന്നീട് അവരോട് ചേർന്നു. തങ്ങളുടെ കഴിവിലും വിദ്യാഭ്യാസത്തിലും മികവുറ്റ മറ്റ് അദ്ധ്യാപകരും സുവിശേഷഘോഷണത്തിൽ തങ്ങളോട് ചേർന്നു. അത് എല്ലാ വിഭാഗങ്ങളിൽനിന്നും അനുയായികളെ നേടി; കൃഷിക്കാരിൽ നിന്നും തൊഴിലാളികളിൽനിന്നും രാജകൊട്ടാരത്തിൽനിന്നും, അന്നത്തെ ഭരണാധിപനായ ഫ്രാൻസിസ് ഒന്നാമന്‍റെ സഹോദരികൂടെയും നവീകരണദൂത് സ്വീകരിച്ചു. രാജാവും അമ്മ മഹാറാണിയും ഇതിനോട് അനുഭാവമുള്ളവരാകുകയും, നവീകരണക്കാർ ഫാൻസിനെ സുവിശേഷമാർഗ്ഗത്തിലേക്കു നേടുന്നതിനായി പ്രതീക്ഷിക്കുകയും ചെയ്തു.GCMal 244.2

    എന്നാൽ അവരുടെ പ്രതീക്ഷപോലെ സംഭവിച്ചില്ല. ക്രിസ്തുവിന്‍റെ ശിഷ്യന്മാർക്കായി വിചാരണയും പീഡനങ്ങളും കാത്തിരിക്കുകയായിരുന്നു. എങ്കിലും ഇത് കരുണയാൽ അവരുടെ കണ്ണുകളിൽ നിന്നും മറയ്ക്കപ്പെട്ടിരുന്നു. കൊടുങ്കാറ്റിനെ നേരിടേണ്ടതിന് അവർക്ക് ധൈര്യം കിട്ടാനായി സമാധാനത്തിന്‍റെ ഒരു അവസരം ഉണ്ടായി. നവീകരണം വേഗം പുരോഗമിച്ചു. മ്യാവുക്സസിലെ ബിഷപ്പ് തന്‍റെ അധികാരപരിധിയിലുള്ള പട്ടക്കാരേയും ജനങ്ങളേയും ഉപദേശിക്കുന്നതിൽ തീക്ഷ്മതയോടെ പ്രവർത്തിച്ചു. അജ്ഞന്മാരും അധാർമ്മികരുമായ പട്ടക്കാരെ മാറ്റിയിട്ട് പകരം കഴിവുള്ളിടത്തോളം വിദ്യാസമ്പന്നരും ദൈവഭക്തന്മാരുമായ പുരോഹിതന്മാരെ നിയമിച്ചു. തന്‍റെ ജനങ്ങൾക്ക് നേരിട്ട് ദൈവവചനം ലഭിക്കണം എന്ന് ബിഷപ്പ് ആഗ്രഹിക്കു കയും അത് വേഗം സാധിക്കുകയും ചെയ്തു. ലഫവ പുതിയനിയമം പരിഭാഷപ്പെടുത്തുന്ന വേല ഏറ്റെടുക്കുകയും ലൂഥറിന്‍റെ ജർമ്മൻ ബൈബിൾ വിറ്റൻബർഗ്ഗിൽ വിതരണം ചെയ്ത സമയത്തുതന്നെ ഫ്രഞ്ച് പുതിയനിയമം മ്യാവുക്സിൽ പ്രസിദ്ധീകരിക്കുകയും ചെയ്തു. അത് തന്‍റെ ഇടവകകളിൽ പണവും അദ്ധ്വാനവും കൂട്ടാക്കാതെ ബിഷപ്പ് വിതരണം ചെയ്തു. വേഗം മ്യാവുഫ്തിലെ ജനങ്ങൾക്ക് തിരുവെഴുത്തുകൾ ലഭിച്ചു.GCMal 245.1

    ദാഹത്താൽ പൊരിഞ്ഞുവലയുന്ന വഴിയാത്രക്കാർ ജീവജലത്തിന്‍റെ ഉറവ കാണുമ്പോൾ സന്തോഷത്തോടെ സ്വാഗതം ചെയ്യുന്നതുപോലെ, ഈ ആത്മാക്കൾ സ്വർഗ്ഗത്തിൽനിന്നുള്ള ദൂതിനെ സ്വീകരിച്ചു. വയലുകളിലും തൊഴിൽ ശാലകളിലും വേല ചെയ്യുന്നവർ ബൈബിളിലെ വിലയേറിയ സത്യ ത്തെക്കുറിച്ച് സംസാരിച്ചു തങ്ങളുടെ ദൈനംദിന അദ്ധ്വാനത്തെ പ്രാത്സാ ഹിപ്പിച്ചു. വൈകുന്നേരം മദ്യഷാപ്പുകളിൽ പോകുന്നതിനുപകരം ഓരോരുത്ത രുടെ വീടുകളിൽ ഒരുമിച്ചുകൂടി ദൈവവചനം വായിക്കുകയും പ്രാർത്ഥിക്കു കയും ദൈവത്തെ സ്തുതിക്കുകയും ചെയ്തു. ഈ സമൂഹങ്ങളിൽ പെട്ടെന്ന് ഒരു വലിയ മാറ്റം അനുഭവപ്പെട്ടു. താഴ്ന്ന ജീവിത നിലവാരം ഉള്ളവരും വിദ്യാസമ്പന്നരല്ലാത്തവരും കഠിനാദ്ധ്വാനികളും ആയിരുന്നെങ്കിലും അവരുടെ ജീവിതത്തിൽ നവീകരിക്കുന്നതും പുനരുദ്ധരിക്കുന്നതുമായ ദിവ്യകൃപയുടെ ശക്തി അനുഭവപ്പെട്ടു. ആത്മാർത്ഥതയോടെ സുവിശേഷത്തെ സ്വീകരിക്കു ന്നവർക്കുവേണ്ടി അത് എന്തുചെയ്യും എന്നതിന് സാക്ഷിയായി അവർ വിന യവും സ്നേഹവും വിശുദ്ധിയും ഉള്ളവരായി നിലനിന്നു.GCMal 245.2

    മ്യാവുക്സിൽ തെളിയിച്ച ദീപം അതിന്‍റെ കിരണങ്ങൾ വിദൂരങ്ങളിലേക്ക് എത്തിച്ചു. ഓരോ ദിവസവും പുതിയ വിശ്വാസികളുടെ എണ്ണം വർദ്ധിച്ചുവന്നു. സഭാധികാരികളുടെ കോപത്തെ കുറേക്കാലത്തേക്ക് രാജാവ് (first paragraph is illegible)GCMal 245.3

    കഷ്ടതയുടെയും പരിവേദനങ്ങളുടെയും മദ്ധ്യേ ക്രിസ്തുവിന്‍റെ വിശ്വാസികളാകുവാന്‍ ധൈര്യപ്പെട്ടത് സാധുക്കളും എളിയവും മാത്രമല്ലായിരുന്നു. ധനത്തെക്കാളും സ്ഥാനമാനങ്ങളെക്കാളും ജീവനേക്കാളും അധികമായി സത്യത്തെ വിലമതിച്ച അനേകം ആത്മാക്കള്‍ രാജകൊട്ടാരത്തിലും പ്രഭുമന്ദിരങ്ങളിലും ഉണ്ടായിരുന്നു. ലൂയി ഡി ബര്‍ക്യൂന്‍ ഉന്നതകുലജാതനായിരുന്നു. അദ്ദേഹം ധൈര്യശാലിയും ഉന്നതസ്ഥാനിയും പഠനത്തില്‍ താത്പര്യമുള്ളവരും സല്‍സ്വഭാവിയുമായിരുന്നു. അദ്ദേഹം പാപ്പാത്വനിയമങ്ങളെ കര്‍ശനമായി അനുസരിക്കുന്നവനും കുര്‍ബ്ബാനകളും പ്രസംഗങ്ങളും ശ്രദ്ധിച്ചു കേള്‍ക്കുന്നവനും, എല്ലാറ്റിലും മേലായി ലൂഥറിന്‍റെ ഉപദേശത്തോട് പ്രത്യേക വെറുപ്പും ഉള്ളവനായിരുന്നു. എന്നാല്‍, മറ്റനേകരെപ്പോലെ ദൈവനിയോഗത്താല്‍ ബൈബിളിലേക്ക് നയിക്കപ്പെടുകയും അതില്‍ റോമിന്‍റെ ഉപദേശങ്ങളല്ല, ലൂഥറിന്‍റെ ഉപദേശങ്ങള്‍ കണ്ടപ്പോള്‍ താനാശ്ചര്യപ്പെടുകയും ചെയ്തു എന്ന് ഒരെഴുത്തുകാരന്‍ പറയുന്നു. -Wylie b 13. ch. 9. അതിനുശേഷം പൂര്‍ണ്ണ സമര്‍പ്പണത്തോടുകൂടി താന്‍ അതില്‍ വ്യാപൃതനായി.GCMal 246.1

    ഫ്രാൻസിലെ ഉന്നതന്മാരുടെയിടയിൽ ഏറ്റവും വിദ്യാസമ്പന്നനും, പ്രതിഭാശാലിയും, വാഗ്മിയും, രാജാവിന് പ്രിയപ്പെട്ടവനും ആയതുകൊണ്ട് കൊട്ടാരത്തിൽ അവനുണ്ടായിരുന്ന സ്വാധീനം കാരണം അവൻ തന്‍റെ രാജ്യത്തിലെ നവീകരണ കർത്താവായിരിക്കുമെന്ന് പലരും കരുതി. ഫ്രാൻസിസ് ഒന്നാമനിൽ ഒരു രണ്ടാം എലക്ടറെ കണ്ടിരുന്നുവെങ്കിൽ ബർക്യുൻ ഒരു രണ്ടാം ലൂഥർ ആകുമായിരുന്നു” എന്ന് ബസാ പറഞ്ഞു. “അവൻ ലൂഥറിനേക്കാൾ മോശമാണ്’ എന്ന് റോമാസഭക്കാർ പറഞ്ഞു. അവർ അദ്ദേഹത്തെ അധികം ഭയപ്പെട്ടു. വേദവിപരീതക്കാരൻ എന്നു പറഞ്ഞ് അവർ അദ്ദേഹത്തെ തടവിലാക്കിയെങ്കിലും രാജാവ് വിട്ടയച്ചു. പോരാട്ടം വർഷങ്ങളോളം തുടർന്നു. റോമിനും നവീകരണത്തിനും മദ്ധ്യേ ചാഞ്ചാടിക്കൊണ്ടിരുന്ന ഫ്രാൻസിസ് ഇടയ്ക്കിടെ സന്യാസിമാരുടെ ക്രൂര തീക്ഷണതയ്ക്ക് തടയിട്ടു. ബർകനെ മൂന്നു പ്രാവശ്യം തടവിലാക്കി, എന്നാൽ രാജാവ് അദ്ദേഹത്തെ വിടുവിച്ചു. സഭാധികാരികളുടെ ദുഷ്ടതയ്ക്ക് ബലി കൊടുപ്പാൻ ബർക്യൂന്‍റെ സൽസ്വഭാവത്തേയും പ്രതിഭയേയും അഭിനന്ദിച്ച രാജാവ് വിസമ്മതിച്ചു.GCMal 246.2

    ബർക്യൂനു ഫ്രാൻസിൽ ഭീഷണിയായിരുന്ന അപകടത്തെക്കുറിച്ചു പല മുന്നറിയിപ്പുകൾ നൽകുകയും സ്വയം നാടുവിട്ടുപോയ മറ്റ് പലരേയുംപോലെ ചെയ്വാൻ ആവശ്യപ്പെടുകയും ചെയ്തു. പണ്ഡിതനെങ്കിലും ഭീരുവും സത്യ ത്തേക്കാൾ സ്ഥാനമാനങ്ങൾക്ക് പ്രാധാന്യം കല്പിക്കുന്നവനും അവസരവാദിയും ആയിരുന്ന എരാസ്മസ് ബർകന് എഴുതി: “ഏതെങ്കിലും വിദേശത്ത് സ്ഥാനപതിയായി വിടുവാൻ ആവശ്യപ്പെടു; പോയി ജർമ്മനിയിൽ സഞ്ചരിക്കു. ബീദായെ നിങ്ങൾക്കറിയാമല്ലോ, അവൻ എല്ലായിടത്തും മാരകമായ വിഷം പരത്തുന്ന ആയിരം തലയുള്ള ഒരു ഭീകര സത്വമാണ്. നിങ്ങളുടെ ശത്രുക്കളെ ലഗോൻ എന്നു വിളിക്കാം. നിങ്ങളുടെ സംരംഭം യേശുക്രിസ്തുവിന്‍റേതിലും മെച്ചമായിരുന്നാലും അവർ നിങ്ങളെ നശിപ്പിക്കാതെ വിടുകയില്ല. രാജാവിന്‍റെ സംരക്ഷണത്തെ അധികം വിശ്വസിക്കരുത്. ഏതു സാഹചര്യത്തിലും വേദ പണ്ഡിതന്മാരോടൊപ്പം അനുരഞ്ജനത്തിന് എന്നെ നിർബന്ധിക്കരുത്.GCMal 247.1

    എന്നാൽ അപകടങ്ങൾ കൂടിയപ്പോൾ ബർക്യൂന്‍റെ തീക്ഷ്ണതയ്ക്ക് ശക്തി കൂടി. എരാസ്മസിന്‍റെ സ്വാർത്ഥപരമായ ഉപദേശവും രാഷ്ട്രീയവും സ്വീകരിക്കാതെ ധൈര്യമായി മറ്റു നടപടികൾ സ്വീകരിച്ചു. സത്യത്തെ സംരക്ഷിക്കുകമാത്രമല്ല, തെറ്റിനെ ആക്രമിക്കുകയും ചെയ്തു. റോമാസഭയോടു കൂറുള്ളവർ തന്‍റെ മേൽ അടിച്ചേല്പിക്കാൻ ശ്രമിച്ച വേദവിപരീത ആരോപണം അവർക്കുനേരെ തിരിച്ചടിച്ചു. തന്‍റെ ഏറ്റവും കടുത്ത ശത്രുക്കൾ രാജ്യത്തെ ഏറ്റവും ഉന്നതമായ പാരീസ് സർവ്വകലാശാലയിലെ വേദശാസ്ത്രവിഭാഗത്തിൽപ്പെട്ട ഉന്നതന്മാരും സന്യാസിമാരും ആയിരുന്നു. ഇവരുടെ എഴുത്തു കളിൽനിന്നും ബർക്യൂൻ പ്രന്തണ്ടു പ്രസ്താവനകൾ തെരഞ്ഞെടുത്ത് അവ ബൈബിളിന് എതിരാണെന്നും വേദവിപരീതമാണെന്നും പരസ്യമായി ഘോഷിച്ചു, ഈ വിവാദത്തിൽ ജഡ്ജിയായി പ്രവർത്തിക്കാൻ താൻ രാജാ വിനോട് അപേക്ഷിച്ചു.GCMal 247.2

    എതിരാളികളുടെ ശക്തിയും കൃത്യതയും തട്ടിച്ചുനോക്കുവാൻ വൈമനസ്യമില്ലാത്ത രാജാവ്, അഹങ്കാരികളായ സന്യാസിമാരുടെ മുഷ്കിനെ ഒന്ന് ഒതുക്കുവാൻ കിട്ടിയ അവസരത്തിൽ സന്തോഷിച്ചുകൊണ്ട്, റോമാസഭക്കാരോട് അവരുടെ വാദം ബൈബിൾകൊണ്ട് തെളിയിക്കാൻ ആവശ്യപ്പെട്ടു. ഈ ആയുധം ഒരു ഗുണവും ചെയ്യില്ല എന്ന് അവർ നന്നായി അറിഞ്ഞു. അവർക്ക് അറിയാവുന്നത് തടവിലാക്കുക, പീഡിപ്പിക്കുക, തീ കൊളുത്തുക മുതലായവയാണ്. ഇപ്പോൾ കാര്യം തിരിച്ചായി, ബർക്യൂനുവേണ്ടി തങ്ങൾ കുഴിച്ച കുഴിയിൽ അവർ തന്നെ വീഴാൻ പോകുന്നു എന്ന് അവർക്കു ബോദ്ധ്യമായി. രക്ഷപെടാനുള്ള വഴിക്കായി അവർ ചുറ്റുപാടും നോക്കി.GCMal 247.3

    ആ സമയത്ത് ഒരു തെരുവിന്‍റെ കോണിൽ ഉണ്ടായിരുന്ന കന്യകയുടെ രൂപത്തിന് അംഗഭംഗം വരുത്തി. പട്ടണത്തിൽ വലിയ വികാരാവേശം ഉണ്ടായി. ദുഃഖവും കോപവും നിറഞ്ഞ ജനങ്ങൾ സംഭവസ്ഥലത്തു തടിച്ചുകൂടി. രാജാവും അതിദുഃഖിതനായി. സന്യാസിമാർക്കു കൈവന്ന ഈ അവസരം അവർ തക്കത്തിൽ ഉപയോഗിച്ചു. ഇത് ബർക്യൂന്‍റെ ഉപദേശങ്ങളുടെ അന്തരഫലങ്ങളാണ് “ഈ ലൂഥറൻ ഗൂഢാലോചനയാൽ എല്ലാം തകിടം മറിക്കുവാൻ പോകുകയാണ്, - മതം, നിയമവാഴ്ച, സിംഹാസനംതന്നെയും എന്ന് അവർ വിളിച്ചു കൂകി- Ibid., p. 13, ch. 9.GCMal 248.1

    വീണ്ടും ബർക്യൂൻ പിടിക്കപ്പെട്ടു. രാജാവ് പാരീസിൽനിന്നും പിന്മാറി, അങ്ങനെ സന്യാസിമാർക്ക് അവരുടെ ഇഷ്ടംപോലെ ചെയ്യുവാൻ സ്വാതന്ത്ര്യം ലഭിച്ചു. നവീകരണക്കാരനെ വിചാരണ ചെയ്ത് കൊല്ലുവാൻ വിധിച്ചു; ഫ്രാൻസിസ് ഇടപെട്ട് രക്ഷിക്കാതിരിക്കേണ്ടതിന്, വിധി പ്രസ്താവിച്ച അന്നു തന്നെ നടപ്പിലാക്കുകയും ചെയ്തു. ഉച്ചയ്ക്ക് ബർക്യൂനെ കൊല്ലുവാനുള്ള സ്ഥലത്തേക്കു കൊണ്ടുപോയി. സംഭവത്തിനു സാക്ഷ്യം വഹിപ്പാൻ ജനങ്ങൾ വന്നുചേർന്നു; ഫ്രാൻസിലെ ഉന്നതകുലജാതരിൽ ഏറ്റവും ധൈര്യശാലിയെ ബലിയാടായി തെരഞ്ഞെടുത്തതിൽ അനേകർ ഉൽക്കണ്ഠയും ആശ്ചര്യവും നിറഞ്ഞവരായി, മുഖങ്ങളിൽ വെറുപ്പും വിദ്വേഷവും കോപവും പരിഹാസവും ഒക്കെ നിഴലിച്ചു, എന്നാൽ ഒരു മുഖത്ത് ഭാവവ്യത്യാസം ഒന്നും ഉണ്ടായില്ല. രക്തസാക്ഷിയുടെ ചിന്തകൾ ആ പ്രക്ഷുബ്ദമായ അന്തരീക്ഷത്തിൽനിന്നും വളരെ അകലെ ആയിരുന്നു, തന്‍റെ കർത്താവിന്‍റെ സാന്നിധ്യത്തെക്കുറിച്ചു മാത്രമേ താൻ ബോധവാനായിരുന്നുള്ളു.GCMal 248.2

    അവനെ കൊലസ്ഥലത്തേക്ക് കൊണ്ടുപോകുവാൻ ഉപയോഗിച്ച നികൃഷ്ട മായ വാഹനമോ, പീഡകരുടെ കോപിഷ്ഠമായ മുഖങ്ങളോ അവൻ അനുഭവി ക്കാൻ പോകുന്ന ഭീകര മരണമോ ഒന്നും അവൻ കൂട്ടാക്കിയില്ല. മരിച്ചിട്ട് ജീവി ക്കുന്നവനും എന്നേയ്ക്കും ജീവിച്ചിരിക്കുന്നവനും മരണത്തിന്‍റെയും പാതാള ത്തിന്‍റെയും താക്കോൽ പിടിച്ചിരിക്കുന്നവനുമായവൻ തന്നോടൊപ്പം ഉണ്ടായി രുന്നു. ബർക്യൂന്‍റെ മുഖം സ്വർഗ്ഗീയ വെളിച്ചവും സമാധാനവുംകൊണ്ട് ശോഭിച്ചു. “അവൻ പട്ടുകൊണ്ടുള്ള പുറം കുപ്പായവും സാറ്റിൻ കൊണ്ടുള്ള മാർചട്ടയും തങ്കവർണ്ണമുള്ള കാൽചട്ടയും സ്വയം ധരിച്ചിരുന്നു”. -- D'Aubigne, History of the Reformation in Europe in the time of Calvin, b. 2, ch. 16. രാജാധിരാജാവിന്‍റെയും അഖിലാണ്ഡത്തിന്‍റെയും മുമ്പാകെ അവൻ സാക്ഷ്യം വഹിക്കുവാൻ പോകുകയാണ്. ദുഃഖത്തിന്‍റെ സൂചനപോലും തന്‍റെ സന്തോഷത്തെ മറയ്ക്കുവാൻ പാടില്ല.GCMal 248.3

    ജനനിബിഢമായ തെരുവുകളിൽക്കൂടി ഘോഷയാത്ര മെല്ലെ നീങ്ങിയപ്പോൾ, തന്‍റെ സമാധാനവും സന്തോഷവും വിജയവും തുടിക്കുന്ന മുഖഭാവം ജനങ്ങൾ ശ്രദ്ധിച്ചു. “അദ്ദേഹം ആരാധനാലയത്തിൽ ഇരുന്ന് വിശുദ്ധ കാര്യങ്ങളെക്കുറിച്ച് ധ്യാനിക്കുന്നവനെപ്പോലെ ആകുന്നു” എന്ന് അവർ പറഞ്ഞു ~ Wylie, b. 13, ch. 9.GCMal 249.1

    കൊലമരത്തിനടുത്തുവച്ച് ജനത്തോടു ഏതാനും വാക്കുകൾ സംസാരിപ്പാൻ ബർക്യുൻ ശ്രമിച്ചു. എന്നാൽ അതിന്‍റെ പ്രതികരണത്തെ ഭയന്ന് സന്യാസിമാർ ഒച്ച വയ്ക്കുകയും പടയാളികൾ തങ്ങളുടെ ആയുധങ്ങൾ കൂട്ടി മുട്ടിച്ചു ശബ്ദം ഉണ്ടാക്കുകയും ചെയ്തപ്പോൾ രക്തസാക്ഷിയുടെ ശബ്ദം അവയിൽ മുങ്ങിപ്പോയി. അങ്ങനെ 1529-ൽ സാംസ്കാരിക നഗരമായ പാരീസിലെ ഉന്നത സാഹിത്യ സഭാധികാരികൾ, കൊലമരത്തിൽ മരിക്കാൻ തുടങ്ങുന്നവന്‍റെ പവിത്ര വാക്കുകളെ ഒതുക്കുന്നതിനു തുടക്കം കുറിച്ചു.- Ibid.. b, 13, ch. 9.GCMal 249.2

    ബർക്യൂനെ ശ്വാസംമുട്ടിച്ചു കൊല്ലുകയും തന്‍റെ ശരീരം തീയിൽ ദഹി പ്പിക്കുകയും ചെയ്തു. തന്‍റെ മരണവാർത്ത ഫ്രാൻസിലൂടനീളമുള്ള നവീക രണാനുഭാവികളെ ദുഃഖാകുലരാക്കി. എന്നാൽ തന്‍റെ മാതൃക വൃഥാവായില്ല. “സന്തോഷത്തോടെ, വരുവാനുള്ള ജീവനെ നോക്കിക്കൊണ്ടു ഞങ്ങളും മരിക്കുവാൻ തയ്യാറാണെന്ന് സത്യത്തിന്‍റെ സാക്ഷികൾ പറഞ്ഞു”. D'Aubigne, History of the Reformation in Europe in the Time of Calvin, b. 2, ch. 16.GCMal 249.3

    മ്യാവുക്സസിലെ പീഡനകാലത്ത് നവീകരണ വിശ്വാസത്തിലെ ഉപദേഷ്ടാക്കളുടെ പ്രസംഗിക്കുന്നതിനുള്ള അധികാരപത്രം റദ്ദാക്കി, അവർ മറ്റു മേഖലകളിലേക്കുപോയി. ലഫവ്രെ കുറച്ചു നാളുകൾക്കുശേഷം ജർമ്മനിയിലേക്കു പോയി. ഫാരൽ തന്‍റെ ബാല്യകാല ഭവനമായ കിഴക്കൻ ഫ്രാൻസിൽ വെളിച്ചം പകരുവാൻ പോയി. മ്യാവുക്സസിൽ സംഭവിച്ചതിന്‍റെ വിവരം നേരത്തേതന്നെ അറിഞ്ഞു, താൻ നിർഭയ തീക്ഷ്ണതയോടെ പഠിപ്പിച്ച സത്യം കേൾക്കുവാൻ ആളുകളുണ്ടായി. അധികാരികൾ വേഗം പ്രവർത്തനനിരതരായി തന്നെ നിശ്ശബ്ദനാക്കുകയും പട്ടണത്തിൽനിന്നും പുറത്താക്കുകയും തുടർന്ന് തനിക്ക് പരസ്യമായി പ്രവർത്തിപ്പാൻ കഴിഞ്ഞില്ലെങ്കിലും, ഗ്രാമങ്ങളിലും സമതലങ്ങളിലും സഞ്ചരിച്ച്, വീടുകളിലും ഒറ്റപ്പെട്ട പുൽത്തകിടികളിലും വെച്ചു പഠിപ്പിക്കയും താൻ ബാല്യകാലത്തു പൊയ്ക്കൊണ്ടിരുന്ന കാടുകളിലും പാറയുടെ ഗുഹകളിലും സങ്കേതം കണ്ടെത്തുകയും ചെയ്തു. കൂടുതൽ പീഡനങ്ങൾക്ക് ദൈവം തന്നെ ഒരുക്കുകയായിരുന്നു. താൻ പറഞ്ഞു: “ക്രൂശുകൾ, പീഡനങ്ങൾ, എന്നെ നേരത്തേ മുന്നറിയിച്ചിരുന്ന സാത്താന്‍റെ തന്ത്രങ്ങൾ ഇവ ഒന്നും കുറവല്ലായിരുന്നു: എല്ലാം എനിക്കു സഹിക്കാവുന്നതിലും കഠിനമായിരുന്നു; എന്നാൽ ദൈവം എന്‍റെ പിതാവാണ്. അവൻ എനിക്ക് ആവശ്യമായ ശക്തി തന്നു, എപ്പോഴും തരികയും ചെയ്യും “. - D'Aubigne, History of the Reformation of the ‘Sxteenth Century, b. 12. ch. 9.GCMal 249.4

    അപ്പൊസ്തലിക കാലത്തെന്നപോലെ പീഡനം “സുവിശേഷത്തിന്‍റെ അഭിവൃദ്ധിക്കു കാരണമായിത്തീർന്നു” (ഫിലിപ്പിയർ 1:12), പാരീസിൽനിന്നും മ്യാവുക്സിൽനിന്നും പുറത്താക്കപ്പെട്ട്, “ചിതറിപ്പോയവർ വചനം സുവിശേഷിച്ചുംകൊണ്ട് അവിടവിടെ സഞ്ചരിച്ചു” (അപ്പൊ. 8:4). അങ്ങനെ ഫ്രാന്‍സിന്‍റെ അനേക ഉൾപ്രദേശങ്ങളിലേക്കു വെളിച്ചം ചെന്നെത്തി.GCMal 250.1

    ദൈവിക പദ്ധതിയുടെ പുരോഗതിക്കായി ദൈവം വേലക്കാരെ ഒരുക്കു കയായിരുന്നു. പാരീസിലെ സ്കൂളുകളിൽ ഒന്നിൽ, ചിന്താശീലനും നിശ്ശബ്ദനും, ശക്തനും ആഴത്തിൽ കാര്യങ്ങളെ വിലയിരുത്തുന്ന മനസ്സിന്‍റെ ഉടമയെന്നു തെളിയിക്കപ്പെടുകയും ചെയ്ത, സ്വഭാവശുദ്ധിയും മതപരമായ കാര്യങ്ങളിൽ തല്പരനുമായ ഒരു യുവാവ് ഉണ്ടായിരുന്നു. തന്‍റെ പ്രതിഭയും പ്രായോഗികതയും തന്നെ അതിവേഗം കോളേജിന്‍റെ അഭിമാനമാക്കി. ജോൺ കാൽവിൻ സഭയുടെ കഴിവുറ്റതും ബഹുമാന്യനുമായ ഒരു സംരക്ഷകൻ ആയിത്തീരുമെന്ന് പ്രതീക്ഷിച്ചു. എങ്കിലും കാൽവിനെ വലയം ചെയ്തിരുന്ന പാണ്ഡിത്യവും അന്ധവിശ്വാസവും ഭേദിച്ചുകൊണ്ട് ദിവ്യവെളിച്ചത്തിന്‍റെ കിരണങ്ങൾ തന്‍റെ ഉള്ളിൽ കടന്നു. പുതിയ ഉപദേശങ്ങളെ താൻ നടുക്കത്തോടെ കേട്ടു, വിപരീതോപദേശകർക്ക് അവർ അർഹിക്കുന്ന തീനാളങ്ങൾതന്നെ ലഭിച്ചു. എന്നതിൽ ഒട്ടും സംശയിച്ചില്ല. എന്നിട്ടും തന്‍റെ ബുദ്ധിശക്തിക്ക് അതീതമായി, പ്രൊട്ടസ്റ്റാന്‍റ് ഉപദേശത്തെ ചെറുക്കുവാൻ റോമൻസഭയുടെ വേദോപദേശങ്ങൾക്ക് കഴിയുമോ എന്ന് പരിശോധിക്കുവാൻ നിർബന്ധിതനായി.GCMal 250.2

    നവീകരണക്കാരോടു ചേർന്ന കാൽവിന്‍റെ ഒരു കസിൻ പാരീസിൽ ഉണ്ടായിരുന്നു. ഈ ബന്ധുക്കൾ പലപ്പോഴും ഒത്തുകൂടി ക്രിസ്തീയ സഭയെ അലട്ടുന്ന പ്രശ്നങ്ങളെക്കുറിച്ചു സംസാരിക്കുമായിരുന്നു. നവീകരണ വിഭാഗത്തിൽപെട്ട ഒലിവെറ്റൻ പറഞ്ഞു: “ലോകത്തിൽ രണ്ടു മതങ്ങളേയുള്ളു. ഒരു വിഭാഗം ആചാരാനുഷ്ടാനങ്ങളിൽക്കൂടെയും സൽപ്രവൃത്തികളിൽക്കൂടെയും തന്നെത്താൻ രക്ഷിക്കാമെന്ന് മനുഷ്യൻ കണ്ടുപിടിച്ചതും, മറ്റേത് ബൈബിൾ വെളിപ്പെടുത്തിയിരിക്കുന്ന രക്ഷ ദൈവത്തിന്‍റെ ദാനമായ കൃപയിലൂടെയെന്നും ആണ്'.GCMal 250.3

    “ഞാൻ നിങ്ങളുടെ പുതിയ ഉപദേശമൊന്നും അംഗീകരിക്കുകയില്ല, ഇത്രയും നാൾ ഞാൻ തെറ്റിൽ ജീവിച്ചു എന്ന് വിചാരിക്കുന്നുവോ?” എന്നാണ് കാൽവിൻ പറഞ്ഞ മറുപടി'. - Wylie, b. 13, ch. 7GCMal 251.1

    എന്നാൽ തനിക്ക് സ്വന്തം ഇഷ്ടപ്രകാരം മാറ്റുവാൻ കഴിയാത്തവിധം തന്‍റെ മനസ്സിൽ ചിന്തകൾ ഉണർന്നുകഴിഞ്ഞിരുന്നു. തന്‍റെ മുറിയിൽ ഏകനായിരുന്നുകൊണ്ട് തന്‍റെ കസിന്‍റെ വാക്കുകളെക്കുറിച്ച് ആലോചിച്ചു. താൻ പാപിയാണെന്നു ബോദ്ധ്യമായി; നീതിമാനും പരിശുദ്ധനുമായ ഒരു ന്യായാധിപന്‍റെ മുൻപാകെ ഒരു മദ്ധ്യസ്ഥൻ ഇല്ലാതെ തന്നെ കണ്ടു. പുണ്യവാളന്മാരുടെ പക്ഷവാദം നന്മപ്രവൃത്തികൾ, സഭയുടെ കൂദാശകൾ മുതലായവയെല്ലാം പാപത്തിന്‍റെ പ്രായശ്ചിത്തത്തിന് ശക്തിയേകിയില്ല. നിത്യമായ നിരാശയുടെ അന്ധകാരമല്ലാതെ തനിക്ക് ഒന്നും കാണാൻ കഴിഞ്ഞില്ല. തന്‍റെ കഷ്ടപ്പാടു മാറ്റുവാൻ സഭയിലെ പണ്ഡിതന്മാർ വൃഥാ പരിശ്രമിച്ചു. ഏറ്റുപറച്ചിൽ, പ്രായശ്ചിത്തം മുതലായവകൊണ്ട് പ്രയോജനമുണ്ടായില്ല; അവയക്കൊന്നും ആത്മാവിനെ ദൈവവുമായി നിരപ്പിൽ ആക്കുവാൻ സാധിച്ചില്ല.GCMal 251.2

    ഈ നിഷ്ഫലപ്രയത്നങ്ങളിൽ ഏർപ്പെട്ടിരിക്കെ കാൽവിൻ, ഒരു ദിവസം പൊതുസ്ഥലത്ത് മതഭേദക്കാരനെ ചുട്ടെരിക്കുന്നതു കണ്ടു. രക്തസാക്ഷിയുടെ മുഖത്ത് നിലനിന്നുകണ്ട് സമാധാനഭാവം തന്നെ അതിശയിപ്പിച്ചു. ആ ഭയാനകമായ മരണത്തിലെ പീഡനങ്ങളുടെ മദ്ധ്യ്യേ, സഭയുടെ ക്രൂരമായ വിധിയിൽ, താൻ പ്രകടിപ്പിച്ച വിശ്വാസവും ധൈര്യവും, യുവവിദ്യാർത്ഥി, സഭയെ പൂർണ്ണമായി അനുസരിച്ചിരുന്ന സമയത്ത് തന്‍റെ നിരാശയും അന്ധകാരവുമായി താരതമ്യപ്പെടുത്തി. വിപരീതോപദേശക്കാർ ബൈബിളിൽ തങ്ങളുടെ വിശ്വാസം ഉറപ്പിച്ചിരിക്കുന്നു എന്നു താൻ അറിഞ്ഞു. അദ്ദേഹം ബൈബിൾ പഠിച്ച് അവരുടെ സന്തോഷത്തിന്‍റെ രഹസ്യം കണ്ടുപിടിക്കാൻ നിശ്ചയിച്ചു.GCMal 251.3

    ബൈബിളിൽ അദ്ദേഹം ക്രിസ്തുവിനെ കണ്ടു, ഇങ്ങനെ വിളിച്ചു.. പറഞ്ഞു: “ഓ പിതാവേ, ക്രിസ്തുവിന്‍റെ യാഗം അങ്ങേയുടെ കോപത്തെ ശമിപ്പിച്ചു; അവന്‍റെ രക്തം എന്‍റെ അശുദ്ധിയെ കഴുകിക്കളഞ്ഞു; അവന്‍റെ കുരിശ് എന്‍റെ ശാപത്തെ വഹിച്ചു; അവന്‍റെ മരണം എനിക്കു പ്രായശ്ചിത്തമായി. ഞങ്ങൾ ഞങ്ങൾക്കായി അനേക നിഷ്ഫലമായ മഠയത്തരങ്ങൾക്ക് രൂപം നല്കി, എന്നാൽ അവിടുന്ന് അങ്ങയുടെ വചനം ഒരു ദീപംപോലെ എന്‍റെ മുമ്പിൽ വെച്ചു, അവിടുന്ന് എന്‍റെ ഹൃദയത്തെ സ്പർശിച്ചു യേശുവിന്‍റെ നന്മയിലുള്ള പ്രശംസയല്ലാത്ത മറ്റെല്ലാം ഞാൻ വെറുക്കേണ്ടതിനുതന്നെ”.GCMal 251.4

    പൗരോഹിത്യ പദവിക്കായി കാൽവിനെ പഠിപ്പിച്ചിരുന്നു. പന്ത്രണ്ടു വയസ് മാത്രമുള്ളപ്പോൾ ഒരു ചെറിയ പള്ളിയിലെ ശുശ്രൂഷകനായി നിയമിക്കപ്പെട്ടു, സഭയുടെ നിയമപ്രകാരം ബിഷപ്പ് കാൽവിന്‍റെ തല മുണ്ഡനം ചെയ്തു. പുരോഹിതഗണത്തിൽ എണ്ണപ്പെട്ട് അതിന്‍റെ ആനുകൂല്യം പ്രാപിച്ചുകൊണ്ടിരുന്നു.GCMal 252.1

    ഇപ്പോൾ തനിക്ക് ഒരു പുരോഹിതനാകാൻ കഴികയില്ല എന്നു ചിന്തിച്ച്, നിയമ പഠനത്തിലേക്കു തിരിഞ്ഞു, കുറേക്കഴിഞ്ഞ് അതും ഉപേക്ഷിച്ചിട്ട് തന്‍റെ ജീവിതം സുവിശേഷവേലയ്ക്കായി സമർപ്പിക്കുവാൻ നിശ്ചയിച്ചു. എന്നാൽ ഒരു പൊതു ഉപദേഷ്ടാവാകുവാൻ താൻ അറച്ചു നിന്നു. തന്‍റെ സ്നേഹിതന്മാരുടെ ആത്മാർത്ഥമായ അപേക്ഷ താൻ സ്വീകരിച്ചു. “ഏറ്റവും താഴ്ന്ന അവസ്ഥയിൽനിന്നും വന്ന ഒരാൾ ഇത്രയും മഹോന്നത പദവിയിലേക്കു ഉയർത്തപ്പെടുന്നത് അത്ഭുതംതന്നെ” എന്ന് അദ്ദേഹം പറഞ്ഞു. - Wylie, b. 13, ch. 9.GCMal 252.2

    സാവധാനം കാൽവിൻ തന്‍റെ വേല തുടങ്ങി, തന്‍റെ വാക്കുകൾ ഭൂമിക്കു നവോന്മേഷം പകരുവാൻ പെയ്യുന്ന മഞ്ഞുപോലെ ആയിരുന്നു. താൻ പാരീസ് വിട്ടു മാർഗരറ്റ് രാജകുമാരിയുടെ പരിധിയിലുള്ള ഒരു സംസ്ഥാനത്ത് എത്തി. രാജകുമാരി സുവിശേഷത്തിൽ തല്പരയായിരുന്നതുകൊണ്ട് സുവിശേഷ കർക്ക് സംരക്ഷണം നല്കി. കാൽവിൻ ഇപ്പോഴും യുവാവും സൗമ്യനും കൃത്രിമഭാവങ്ങൾ ഒന്നും ഇല്ലാത്തവനും ആയിരുന്നു. തന്‍റെ പ്രവൃത്തി വീടുകളിൽ ഉള്ള ആളുകളോടൊപ്പം തുടങ്ങി. കുടുംബാംഗങ്ങളുടെ മദ്ധ്യേ നിന്നു കൊണ്ട് ബൈബിൾ വായിച്ച് രക്ഷയുടെ സത്യം തുറന്നുകൊടുത്തു. ദൂതു കേട്ടവർ ആ സദ്വർത്തമാനം മറ്റുള്ളവർക്ക് പകർന്നുകൊടുത്തു, പെട്ടെന്ന് ആ ഉപദേഷ്ടാവ് നഗരത്തിൽനിന്നും ചുറ്റുമുള്ള ചെറു പട്ടണങ്ങളിലേക്കും ഗ്രാമങ്ങളിലേക്കും പ്രവേശിച്ചു. കൊട്ടാരത്തിലും കൊട്ടിലിലും തനിക്കു പ്രവേശനം ലഭിച്ചു; സത്യത്തിനുവേണ്ടി നിർഭയം സാക്ഷ്യം വഹിക്കുന്നവരെ വളർത്തി യെടുക്കുന്ന സഭകൾക്ക് അടിസ്ഥാനം ഇട്ടുകൊണ്ട് അദ്ദേഹം മുന്നേറി.GCMal 252.3

    കുറച്ചു മാസങ്ങൾ കഴിഞ്ഞ് അദ്ദേഹം വീണ്ടും പാരീസിൽ എത്തി. വിദ്യാസമ്പന്നരുടേയും പണ്ഡിതരുടേയും ഇടയിൽ അസാധാരണമായ പ്രക്ഷോപണം ഉണ്ടായി. പുരാതന ഭാഷാപഠനം ആളുകളെ ബൈബിളിലേക്കു നയിച്ചു; അതിലെ സത്യങ്ങൾ അംഗീകരിക്കാതിരുന്ന അനേകർ ഇപ്പോൾ അത് ചർച്ചാ വിഷയമാക്കി. റോമാനുകൂലികൾക്ക് എതിരേയും തിരിഞ്ഞു. വേദശാസ്ത്രപരമായ വിവാദത്തിൽ കാൽവിൻ ഒരു കഴിവുറ്റ പോരാളിയായിരുന്നെങ്കിലും പുരോഹിതന്മാരേക്കാൾ ഉന്നതമായ ഒരു ദൗത്യം തനിക്കു നിർവ്വഹിക്കാനുണ്ടായിരുന്നു. മനുഷ്യമനസ്സുകൾ ഉണർത്തപ്പെട്ടിരിക്കുന്നു, ഇപ്പോഴാണ് അവർക്ക് സത്യം തുറന്നുകൊടുക്കേണ്ട സമയം. സർവ്വകലാശാലയുടെ ഹാളുകൾ വേദശാസ്ത്രപരമായ തർക്കങ്ങളാൽ ശബ്ദാനമയമായപ്പോൾ, കാൽവിൻ വീടുകൾ സന്ദർശിച്ച് ആളുകളോട് വേദപുസ്തകം തുറന്ന് ക്രിസ്തുവിനെപ്പറ്റിയും അവന്‍റെ ക്രൂശുമരണത്തേപ്പറ്റിയും പറയുകയായിരുന്നു.GCMal 252.4

    ദൈവിക നടത്തിപ്പിനാൽ, പാരീസിനു സുവിശേഷം സ്വീകരിപ്പാൻ വീണ്ടും വിളിയുണ്ടായി. ലഫവ്രേയുടെയും ഫാരലിന്‍റെയും വിളികൾ തിരസ്കരിക്കപ്പെട്ടു; എന്നാൽ വീണ്ടും ആ വലിയ പട്ടണത്തിലെ എല്ലാ വിഭാഗം ജനങ്ങൾക്കും ദൂതു കേൾക്കണമായിരുന്നു. രാജാവ്, രാഷ്ട്രീയ ചിന്തകളാൽ സ്വാധീനിക്കപ്പെട്ടിട്ട്, നവീകരണത്തിന് എതിരായിട്ട് റോമിനോടു ചേർന്നിരുന്നില്ല. ഫ്രാൻസിൽ നവീകരണ പ്രസ്ഥാനം വിജയിക്കും എന്ന് മാർഗ്ഗരറ്റ് ഇപ്പോഴും വിശ്വസിച്ചു. നവീകരണ വിശ്വാസം പാരീസിൽ പ്രസംഗിക്കണം എന്ന് അവൾ ദൃഢനിശ്ചയം ചെയ്തു. രാജാവ് സ്ഥലത്തില്ലാതിരിക്കുമ്പോൾ, പട്ടണത്തിലെ പള്ളികളിൽ പ്രസംഗിക്കണം എന്ന് അവർ ഒരു നവീകരണ പ്രസംഗകനോട് ആവശ്യപ്പെട്ടു. പോപ്പിന്‍റെ അധികാരികൾ ഇത് തടഞ്ഞപ്പോൾ രാജകുമാരി കൊട്ടാരം തുറന്നുകൊടുത്തു. അതിനോടുചേർന്ന് ഒരു ചാപ്പൽ പണിത് എല്ലാ ദിവസവും ഒരു പ്രത്യേക സമയത്ത് അവിടെ പ്രസംഗമുണ്ടായിരിക്കും എന്ന് വിളംബരം ചെയ്തു. എല്ലാ വിഭാഗം ജനങ്ങളേയും ക്ഷണിച്ചു. ചാപ്പൽ മാത്രമല്ല, ഉപശാലകളും ഹാളുകളും ജനങ്ങളാൽ നിറയപ്പെട്ടു. മഹത്തുക്കൾ, രാജ്യതന്ത്രജ്ഞർ, അഭിഭാഷകർ, വ്യാപാരികൾ, തൊഴിലാളികൾ അങ്ങനെ ആയിരങ്ങൾ ദിവസേന വന്നുകൊണ്ടിരുന്നു. രാജാവ്, ഈ കൂടി വരവ് നിരോധിക്കുന്നതിനുപകരം, പാരീസിലെ രണ്ടു പള്ളികൾ തുറന്നുകൊടുക്കണം എന്ന് കല്പ്പിച്ചു. മുമ്പൊരിക്കലും പട്ടണം ഇങ്ങനെ ദൈവവചനത്താൽ വികാരഭരിതമാക്കപ്പെട്ടിട്ടില്ല. സ്വർഗ്ഗത്തിൽനിന്ന് ജീവാത്മാവ് ജനങ്ങളിലേക്ക് അയയ്ക്കപ്പെട്ടതുപോലെ അനുഭവപ്പെട്ടു. മദ്യപാനം, വിഷയാസക്തി, കലഹം, അലസത മുതലായവയ്ക്കുപകരം ഇന്ദ്രിയജയം, വിശുദ്ധി, ക്രമസമാധാനം, അദ്ധ്വാനശീലം മുതലായവ നിലവിൽവന്നു.GCMal 253.1

    എന്നാൽ അധികാരികൾ അടങ്ങിയിരുന്നില്ല. രാജാവ് പ്രസംഗം തടസപ്പെടുത്തുവാൻ ഇടപെട്ടില്ല, അവർ ജനങ്ങളുടെ അടുക്കലേക്കു പോയി. അജ്ഞരും അന്ധവിശ്വാസികളുമായ ജനങ്ങളുടെ ഭയത്തേയും മുൻവിധിയേയും മതഭ്രാന്തിനേയും ഉത്തേജിപ്പിക്കുവാൻ ആവുന്നതെല്ലാം ചെയ്തു. അവളുടെ കള്ള ഉപദേഷ്ടാക്കന്മാർക്ക് വഴങ്ങിക്കൊണ്ട്, പാരീസും, പഴയ യെരുശലേമിനെപ്പോലെ, അവളുടെ സന്ദർശനകാലവും അവളുടെ സമാധാനത്തിനായുള്ള കാര്യങ്ങളും അറിഞ്ഞില്ല. രണ്ടു വർഷക്കാലം തലസ്ഥാനത്തു ദൈവവചനം പ്രസംഗിക്കപ്പെട്ടു, എന്നാൽ, അനേകർ സുവിശേഷം സ്വീകരിച്ചെങ്കിലും, ഭൂരിപക്ഷവും സുവിശേഷം തള്ളിക്കളഞ്ഞു. തന്‍റെ സ്വന്തം കാര്യ സാദ്ധ്യതയ്ക്കുവേണ്ടി ഫ്രാൻസിസ് അനുകൂലഭാവം നടിച്ചു, പോപ്പനുകൂലികൾ അധികാരം കയ്യാളുന്നതിൽ വിജയിച്ചു. വീണ്ടും പള്ളികൾ പൂട്ടി, കൊല മരങ്ങൾ സ്ഥാപിച്ചു.GCMal 253.2

    കാൽവിൻ പാരീസിൽത്തന്നെ താമസിച്ചുകൊണ്ട് പഠനത്തിലും ധ്യാനത്തിലും പ്രാർത്ഥനയിലുംകൂടി തന്‍റെ ഭാവി പ്രവർത്തനത്തിനായി തന്നെത്തന്നെ ഒരുക്കുകയും വെളിച്ചം പരത്തിക്കൊണ്ടിരിക്കയും ചെയ്തു. എന്നാൽ അവസാനം താൻ സംശയിക്കപ്പെട്ടു. അധികാരികൾ തന്നെ തീജ്വാലയിലേക്കു കൊണ്ടുവരുവാൻ നിശ്ചയിച്ചു. തന്‍റെ ഒറ്റപ്പെട്ട ജീവിതചുറ്റുപാടിൽ ഭയപ്പെടാൻ ഒന്നുമില്ല എന്നു ചിന്തിച്ചിരിക്കുമ്പോൾ സ്നേഹിതന്മാർ ധ്യതിയിൽ വന്ന് തന്നെ ബന്ധിക്കുവാൻ ഉദ്യോഗസ്ഥർ വരുന്നു എന്ന വിവരം അറിയിച്ചു. അപ്പോഴേക്കും പുറത്തെ വാതിലിൽ ശക്തമായി മുട്ടുന്നതു കേട്ടു. ഒരു നിമിഷം പോലും നഷ്ടപ്പെടുത്തുവാൻ ഇല്ലായിരുന്നു. തന്‍റെ ചില സ്നേഹിതന്മാർ ഉദ്യോഗസ്ഥന്മാരെ വാതുക്കൽ തടഞ്ഞുനിർത്തി, മറ്റു ചിലർ നവീകരണക്കാരനെ ജനലിൽക്കൂടി പുറത്തുപോകുവാൻ സഹായിച്ചു, താൻ അതിവേഗം നഗരാതിർത്തി വിട്ടു പോയി. നവീകരണ പ്രസ്ഥാനത്തോട് അനുഭാവമുള്ള ഒരു തൊഴിലാളിയുടെ കുടിലിൽ അഭയം പ്രാപിച്ച്, ആ തൊഴിലാളിയുടെ വസ്ത്രവും ധരിച്ച്, തോളിൽ കട്ടയുടയ്ക്കുന്നതിനും മറ്റും ഉപയോഗിക്കുന്ന ആയുധവും വച്ചു കൊണ്ട് വേഷംമാറി തന്‍റെ യാത്ര തുടർന്നു. തെക്കോട്ട് യാത്ര ചെയ്ത് താൻ വീണ്ടും മാർഗരറ്റിന്‍റെ ഭരണാതിർത്തിയിൽ എത്തി അഭയം കണ്ടെത്തി.GCMal 254.1

    ശക്തന്മാരായ സ്നേഹിതന്മാരുടെ സംരക്ഷണത്തിൽ ചില മാസങ്ങൾ അവിടെ താമസിച്ചുകൊണ്ട് അവൻ പഠനം തുടർന്നു. എന്നാൽ തന്‍റെ ഹൃദയം ഫ്രാൻസിനെ സുവിശേഷീകരിക്കുന്നതിന് ഉറച്ചിരുന്നതിനാൽ, അധികനാൾ നിഷ്ക്രിയനായിരിപ്പാൻ കഴിഞ്ഞില്ല. കൊടുങ്കാറ്റ് അല്പമൊന്ന് ശമിച്ചപ്പോൾ പോസ്റ്റിയേഴ്സിൽ അദ്ദേഹം ഒരു പുതിയ വേലസ്ഥലം അന്വേഷിച്ചു; അവിടെ ഒരു സർവ്വകലാശാല ഉണ്ടായിരുന്നു, പുതിയ അഭിപ്രായത്തോട് അനുകൂല മനോഭാവവും ഉണ്ടായിരുന്നു. എല്ലാ വിഭാഗത്തിലുംപെട്ട ആളുകൾ സന്തോഷത്തോടെ സുവിശേഷം ശ്രദ്ധിച്ചു. പൊതുയോഗങ്ങൾ ഇല്ലായിരുന്നു, എന്നാൽ മുഖ്യ മജിസ്ട്രേട്ടിന്‍റെ വീട്ടിലും ചിലപ്പോൾ തോട്ടങ്ങളിലും വച്ച് കേൾപ്പാൻ താല്പര്യമുള്ളവരോട് കാൽവിൻ നിത്യജീവന്‍റെ വചനങ്ങൾ ഘോഷിച്ചു. കുറച്ചു സമയത്തിനുശേഷം കേൾവിക്കാർ കൂടിയപ്പോൾ പട്ടണത്തിനുപുറത്ത് ഒരുമിച്ചു കൂടുന്നതായിരിക്കും സുരക്ഷിതത്വം എന്നു കരുതി. ഇടുക്കവും താഴ്ചയുമുള്ള ഒരു മലഞ്ചരിവിലെ ഗുഹയിൽ, മരങ്ങളും പാറകളുംകൊണ്ട് മറയ്ക്കപ്പെട്ടു, ഒഴിഞ്ഞ സ്ഥലത്ത് യോഗം ചേരുവാൻ നിശ്ചയിച്ചു. ചെറിയ കൂട്ടങ്ങൾ പല വഴികളിലൂടെ പട്ടണത്തിൽ നിന്നും അവിടെ എത്തി. ഈ രഹസ്യ സ്ഥലത്തുവച്ച് തിരുവചനം വായിച്ച് വിശദീകരിച്ചു. ഇവിടെ വച്ച് ആദ്യമായി ഫ്രാൻസിലെ പ്രൊട്ടസ്റ്റാന്‍റുകാർ തിരുവത്താഴ ശുശ്രൂഷ നടത്തി. ഈ ചെറിയ സഭയിൽ നിന്നും അനേകം വിശ്വസ്തരായ സുവിശേഷകന്മാരെ പുറത്തേയ്ക്കയച്ചു.GCMal 254.2

    ഒരിക്കൽക്കൂടി കാൽവിൻ പാരീസിലേക്കു തിരികെ പോയി. ഫ്രാൻസ് ഒരു രാഷ്ടമായിട്ട് നവീകരണത്തെ അംഗീകരിക്കും എന്ന പ്രതീക്ഷ ഉപേക്ഷിക്കാൻ തനിക്കു കഴിഞ്ഞില്ല. എന്നാൽ പ്രവർത്തിപ്പാനുള്ള വാതിലുകൾ എല്ലാം അടഞ്ഞിരിക്കുന്നതായി കണ്ടു. സുവിശേഷം പഠിപ്പിക്കുക എന്നാൽ, നേരേ കൊലമരത്തിലേക്കു ചെല്ലുകയായിരുന്നു; അവസാനം ജർമ്മനിയിലേക്കു പോകുവാൻ താൻ തീരുമാനിച്ചു. കഷ്ടിച്ച് താൻ ഫ്രാൻസ് വിട്ടതും നവീകരണക്കാരുടെമേൽ വീണ്ടും കൊടുങ്കാറ്റടിച്ചു. താൻ പോകാതിരുന്നെങ്കിൽ ആ കൂട്ടനാശത്തിൽ പെട്ടുപോകുമായിരുന്നു.GCMal 255.1

    ഫ്രഞ്ച് നവീകരണക്കാർ, തങ്ങളുടെ രാജ്യവും ജർമ്മനിയേയും സ്വിറ്റ്സർലാൻഡിനേയുംപോലെ ആയിക്കാണുവാനുള്ള ആകാംക്ഷയാൽ, രാജ്യത്തെ ആകമാനം ഉണർത്തത്തക്ക രീതിയിൽ, റോമാസഭക്കാരുടെ അന്ധവിശ്വാസത്തിനെതിരെ ആഞ്ഞടിക്കുവാൻ നിശ്ചയിച്ചു. അതിൻപ്രകാരം ഒരു രാത്രിയിൽ വിശുദ്ധ കുർബ്ബാനയെ അധിക്ഷേപിച്ചുകൊണ്ടുള്ള ചുവർ പരസ്യങ്ങൾ ഫ്രാൻ സിൽ എല്ലായിടത്തും ഒട്ടിച്ചു. നവീകരണത്തെ പ്രോത്സാഹിപ്പിക്കുന്നതിനു പകരം, തീക്ഷണതയോടുകൂടിയതെങ്കിലും, ബുദ്ധിപരമല്ലാത്ത ഈ പ്രവൃത്തി, അതിന്‍റെ പ്രചാരകർക്കും നവീകരണത്തിന്‍റെ അനുഭാവികൾക്കും വളരെ ദോഷം ചെയ്തു. അതു റോമാസഭക്കാർക്ക് അവർ വളരെ നാളായിട്ട് കാത്തിരുന്ന അവസരം നല്കി - നവീകരണക്കാർ സിംഹാസനത്തിനും രാജ്യ ത്തിന്‍റെ സമാധാനത്തിനും ഭീഷണിയാണ്, അതിനാൽ അവരെ എല്ലാം നശിപ്പിക്കണം. ആ ചുവർ പരസ്യങ്ങളിൽ ഒന്ന് രാജാവിന്‍റെ സ്വകാര്യവീടിന്‍റെ വാതിൽക്കലും പതിച്ചിരുന്നു. അതുകണ്ട് രാജാവ് ഞെട്ടിപ്പോയി. ആ പരസ്യത്തിൽ, തലമുറകളായി ആദരിച്ചുവന്ന വിശ്വാസാചാരങ്ങളെ നിശിതമായി വിമർശിച്ചി രുന്നു. രാജാവിന്‍റെ സ്വകാര്യ വസതിയിൽ അതിക്രമിച്ചു കടക്കുവാൻ ധൈര്യം കാട്ടിയതിൽ രാജാവ് അതീവ കോപിഷ്ടനായി. കുറച്ചു സമയം പകച്ചു നിന്ന ശേഷം രാജാവിന്‍റെ കോപം വാക്കുകളിൽക്കൂടി പുറത്തുവന്നു “ലൂഥറിന്‍റെ അനുയായികൾ എന്നു സംശയിക്കുന്ന എല്ലാവരേയും പിടിക്കട്ടെ, ഞാൻ അവരെയെല്ലാം വകവരുത്തും”.... ഇനി പിന്നോട്ടില്ല. രാജാവ് റോമാസഭയുടെ പക്ഷത്തേക്കു പൂർണ്ണമായി ചേർന്നു.GCMal 255.2

    ലൂഥറിന്‍റെ പാരീസിലുള്ള ഓരോ അനുയായിയേയും ബന്ധിക്കുവാൻ നടപടി എടുത്തു. വിശ്വാസികളെ തങ്ങളുടെ രഹസ്യ സമ്മേളന സ്ഥലത്തേക്കു നയിച്ചുകൊണ്ടിരുന്ന ഒരു സാധു കരകൗശലപ്പണിക്കാരനായ നവീകരണാനുഭാവിയെ പിടിച്ച്, പെട്ടെന്നു കൊന്നുകളയും എന്നു ഭീഷണിപ്പെടുത്തി, പോപ്പിന്‍റെ പ്രതിനിധിയെ ഓരോ നവീകരണക്കാരന്‍റെയും വീട്ടിലേക്കുള്ള വഴി കാണിക്കുവാൻ നിർബന്ധിച്ചു. അല്പ സമയത്തേക്കു താൻ മടിച്ചുനിന്നെങ്കിലും, തീജ്വാലയിലെ മരണത്തെ ഭയന്ന്, തന്‍റെ സഹോദരങ്ങളെ ഒറ്റിക്കൊടുക്കാമെന്നു സമ്മതിച്ചു. ആതിഥേയന്‍റെ പിന്നാലെ, പുരോഹിതന്മാർ, ധൂപ കലശക്കാർ, സന്യാസിമാർ, പട്ടാളക്കാർ മുതലായവരാൽ ചുറ്റപ്പെട്ട്, രാജകീയ കുറ്റാന്വേഷകനായ മോറിൻ ഒറ്റുകാരനോടൊപ്പം പട്ടണത്തിലെ വീഥി കളിൽക്കൂടി സാവധാനം കടന്നുപോയി. നവീകരണക്കാർ കുർബ്ബാനയെ അവ ഹേളിച്ചതിനു പ്രായശ്ചിത്തമായിട്ടും തിരുകർമ്മങ്ങളെ ആദരിക്കുന്നതിനുമാ യിട്ടായിരുന്നു ഈ പ്രകടനം. ഈ വർണ്ണശബളമായ ഘോഷയാത്രയിൽ ഒരു മാരകമായ ഉദ്ദേശം മറച്ചു വച്ചിരുന്നു. ലൂഥറിന്‍റെ ഓരോ അനുയായിയുടേയും വീടിന് എതിരേ വരുമ്പോൾ ഒറ്റുകാരൻ ഒരു ആംഗ്യം കാണിക്കും, ഒന്നും സംസാരിക്കയില്ല. ഘോഷയാത്ര നിൽക്കും, വീട്ടിൽ കടക്കും, കുടുംബാംഗ ങ്ങളെ വലിച്ചിഴച്ച് ചങ്ങലയാൽ ബന്ധിക്കും, പുതിയ ഇരകളെത്തേടി സംഘം മുൻപോട്ടു പോകും; അവർ വലുതോ ചെറുതോ ആയ ഒരു വീടിനേയും ഒഴി വാക്കിയില്ല, പാരീസ് സർവ്വകലാശാലയുടെ കോളേജുകളെപ്പോലും.... മോറിൻ പട്ടണത്തെ മുഴുവൻ വിറപ്പിച്ചു.... അതൊരു ഭീകര വാഴ്ച ആയിരുന്നു. - Ibid., p. 4, ch. 10.GCMal 256.1

    പിടിക്കപ്പെട്ടവരെ ക്രൂരമായ പീഡനത്തോടുകൂടി വധിച്ചു; ദണ്ഡനം കൂടുതൽ സമയത്തേക്കു നിലനിൽക്കത്തക്കവണ്ണം തീ ക്രമീകരിച്ചു. എന്നാൽ അവർ ജയാളികളെപ്പോലെ മരിച്ചു. അവരുടെ സ്ഥിരതയ്ക്ക് ഇളക്കം തട്ടിയില്ല, അവരുടെ സമാധാനം മങ്ങിയില്ല. അവരുടെ അചഞ്ചലമായ നിലപാടിൽ മാറ്റം വരുത്തുവാൻ കഴിയാത്ത പീഡകന്മാർ സ്വയം തോറ്റതായി തോന്നി. “പാരീസിന്‍റെ എല്ലാ ഭാഗത്തും കൊലമരങ്ങൾ സ്ഥാപിച്ചു, ദിവസംതോറും തീയിൽ ഇടുകയും ചെയ്തവിധം വ്യാപിപ്പിച്ചുകൊണ്ട് വിപരീതോപദേശത്തിന്‍റെ ശിക്ഷയുടെ ഭീകരത വിളിച്ചറിയിക്കുകയായിരുന്നു ഉദ്ദേശം. എങ്കിലും അവസാനം പ്രയോജനം സുവിശേഷത്തിനായിരുന്നു. പുതിയ ഉപദേശത്തിന് ആളുകളെ എങ്ങനെയുള്ളവർ ആക്കിത്തീർക്കാൻ കഴിയും എന്ന് പാരീസിലുള്ളവർക്കെല്ലാം കാണാൻ കഴിഞ്ഞു. രക്തസാക്ഷികളുടെ കൂമ്പാരത്തിനൊപ്പം ഒരു പ്രസംഗപീഠവും ഇല്ല. കൊലക്കളത്തിലേക്കു പോകുമ്പോൾ അവരുടെ മുഖത്തു തെളിഞ്ഞ പ്രശാന്തതയും സന്തോഷവും, തീജ്ജ്വാലയിൽ നിൽക്കുമ്പോൾ അവർക്കുണ്ടായിരുന്ന ധീരത, മുറിവേല്പിച്ചവരോടുള്ള ക്ഷമ, ഇതെല്ലാം കോപത്തിനു പകരം അനുകമ്പയും, വിദ്വേഷത്തിനുപകരം സ്നേഹവും ഉളവാക്കിക്കൊണ്ട് സുവിശേഷത്തിനുവേണ്ടി വാചാലതയോടെ വാദിച്ചു” -- Wylie, b. 13, ch. 20.GCMal 256.2

    ജനങ്ങളുടെ കോപത്തെ അതിന്‍റെ അതിരറ്റ അവസ്ഥയിൽ നിലനിർത്തു ന്നതിനായി പുരോഹിതന്മാർ നവീകരണക്കാർക്കെതിരായി കടുത്ത ആരോപണങ്ങൾ പ്രചരിപ്പിച്ചു. കത്തോലിക്കരെ കൂട്ടക്കൊല ചെയ്യുവാൻ പദ്ധതി തയാറാക്കുന്നു, ഗവണ്മെന്റിനെ മറിച്ചിടുക, രാജാവിനെ വധിക്കുക എന്നിങ്ങനെയായിരുന്നു ആരോപണങ്ങൾ. എന്നാൽ ഈ ആരോപണങ്ങളെ സ്ഥിരീ കരിക്കാൻ യാതൊരു തെളിവുകളും ഇല്ലായിരുന്നു. ഈ കള്ള പ്രവചനങ്ങൾക്ക് വിദൂര സാഹചര്യത്തിൽ ഒരു നിറവേറൽ എതിരായ കാരണങ്ങളിൽനിന്നും ഉണ്ടാകേണ്ടിയിരുന്നു. നിരപരാധികളായ നവീകരണക്കാരോടു ചെയ്ത ക്രൂര തയ്ക്ക് അർഹമായ ശിക്ഷ കുമിഞ്ഞുകൂടിക്കൊണ്ടിരുന്നു. നൂറ്റാണ്ടുകൾക്കു ശേഷം രാജാവിനും ഗവണ്മെന്റിനും പ്രജകൾക്കും നേര നിരീശ്വരവാദികളും പോപ്പനുകൂലികൾതന്നെയും ആഞ്ഞടിച്ചു.... നവീകരണക്കാരെ അടിച്ച മർത്തിയതിന്‍റെ ഫലമായിരുന്നു മുന്നൂറു വർഷങ്ങൾക്കുശേഷം ഫ്രാൻസിന്‍റെ മേൽ വരേണ്ട ഒരു വിപത്ത് ആയിരുന്നു അത്.GCMal 257.1

    എല്ലാ വിഭാഗം ജനങ്ങളിലും സംശയവും അവിശ്വാസവും ഭയവും വ്യാപിച്ചു. പൊതുവേ നിലനിന്നിരുന്ന ഭയാശങ്കയ്ക്കിടയിലും ലൂഥറിന്‍റെ ഉപദേശങ്ങൾ വിദ്യാഭ്യാസവും സ്വഭാവശുദ്ധിയും ഉള്ള ആളുകളെ എങ്ങനെ സ്വാധീനിച്ചു എന്നു കാണാമായിരുന്നു. വിശ്വസ്തതയും മാന്യതയും ഉള്ള തസ്തികകൾ എല്ലാം പെട്ടെന്ന് ഒഴിഞ്ഞുകിടക്കുന്നതായി കാണപ്പെട്ടു. കരകൗശല ത്തൊഴിലാളികൾ, അച്ചടിക്കുന്നവർ, പണ്ഡിതന്മാർ, സർവ്വകലാശാലകളിലെ പ്രൊഫസർമാർ, എഴുത്തുകാർ, കൊട്ടാരത്തിൽ ജോലി ചെയ്തിരുന്നവർപോലും അപ്രത്യക്ഷരായി. നൂറുകണക്കിന് ആളുകൾ സ്വന്തം നാടുപേക്ഷിച്ച് ഓടിപ്പോയതിൽക്കൂടി തങ്ങൾക്ക് നവീകരണ ദൂതിൽ താല്പര്യമുണ്ട് എന്നു സൂചിപ്പിക്കുകയായിരുന്നു. തങ്ങൾ ഒട്ടും സംശയിക്കാത്ത വിശ്വാസ ത്യാഗികളെയാണല്ലോ ഇത്രനാൾ തങ്ങളുടെ ഇടയിൽ വച്ചു പൊറുപ്പിച്ചു കൊണ്ടിരുന്നത് എന്നോർത്ത് പോപ്പനുകൂലികൾ ചുറ്റും നോക്കി ആശ്ചര്യപ്പെട്ടു. അവരുടെ അധീനതയിൽ ഉണ്ടായിരുന്ന എളിയവരായ ജനത്തിന്‍റെ മേൽ അവരുടെ കോപം ചൊരിഞ്ഞു; തടവറകൾ നിറഞ്ഞു; സുവിശേഷ സത്യം ഏറ്റു പറഞ്ഞവരെ ദഹിപ്പിക്കുന്ന പുകകൊണ്ട് അന്തരീക്ഷം ഇരുണ്ടുപോയി.GCMal 257.2

    പതിനാറാം നൂറ്റാണ്ടിന്‍റെ ആരംഭത്തിൽ വിദ്യാഭ്യാസത്തിന് ഉണർവ്വ് നല്കുന്ന പ്രസ്ഥാനത്തിന്‍റെ നേതാവാണ് താൻ എന്ന് ഫ്രാൻസിസ് ഒന്നാമൻ അഭിമാനം പൂണ്ട് എല്ലാ രാജ്യത്തുനിന്നും പണ്ഡിതന്മാരെ തന്‍റെ കൊട്ടാരത്തിലേക്കു കൊണ്ടുവരുന്നതിൽ താൻ സന്തുഷ്ടനായി. പഠനത്തോടുള്ള തന്‍റെ താല്പര്യവും സന്യാസിമാരുടെ അജ്ഞതയോടും അന്ധവിശ്വാസത്തോടും ഉള്ള വെറുപ്പും കാരണമാണ് താൻ, കുറഞ്ഞ തോതിലെങ്കിലും, നവീകരണത്തോട് സഹിഷ്ണുത കാട്ടിയത്. എന്നാൽ, വിപരീത വിശ്വാസത്തെ തുടച്ചു നീക്കുവാനുള്ള തീക്ഷ്ണത നിമിത്തം, വിദ്യാഭ്യാസത്തിന്‍റെ ഈ രക്ഷാധികാരി, ഫ്രാൻസിലുടനീളം അച്ചടി നിരോധിച്ചതായി വിളംബരം ചെയ്തു! ബുദ്ധിപരമായ സംസ്കാരം മതപരമായ അസഹിഷ്ണുതയ്ക്കും പീഡനത്തിനും എതിരായ ഒരു സുരക്ഷിതത്വം അല്ല എന്ന് ഫ്രാൻസിസ് ഒന്നാമൻ ശരിയായ ഉദാഹരണം നൽകുന്നു.GCMal 258.1

    ഫ്രാന്‍സ് മതപരമായ ഒരു പൊതു പരിപാടിയോടുകൂടി നവീകരണ ക്കാരെ പൂർണ്ണമായും നശിപ്പിക്കുന്നതിന് നിശ്ചയിച്ചു. കുർബ്ബാനയെ അവ ഹേളിച്ചതിൽക്കൂടെ അത്യുന്നത സ്വർഗ്ഗത്തെ അപമാനിച്ചതിന് പ്രായശ്ചിത്ത മായി രക്തംതന്നെ ചൊരിയണം; അതിന് രാജാവ് തന്‍റെ ജനങ്ങൾക്കുവേണ്ടി ഈ പ്രവൃത്തിക്ക് പരസ്യമായി അനുവാദം നൽകണം എന്നായിരുന്നു പുരോഹി തന്മാർ ആവശ്യപ്പെട്ടത്.GCMal 258.2

    ഈ ഭീകരമായ പ്രവർത്തനത്തിന് 1535, ജനുവരി 21-ാം തീയതി നിശ്ചയിക്കപ്പെട്ടു. രാഷ്ട്രത്തിലുടനീളം അന്ധവിശ്വാസപരമായ ഭയവും വെറുപ്പും ഇളക്കിവിട്ടു. ചുറ്റുപാടുമുള്ള സ്ഥലങ്ങളിലെ ജനങ്ങളെക്കൊണ്ട് പാരീസിലെ തെരുവുകൾ നിറഞ്ഞു. വലുതും മോടിപിടിപ്പിച്ചതുമായ ഒരു ഘോഷയാത്ര യോടുകൂടി ആ ദിവസത്തെ വരവേല്ക്കണമായിരുന്നു. ഘോഷയാത്ര കടന്നു പോകുന്ന പാതയുടെ വശങ്ങളിലെ വീടുകളിൽ ദുഃഖസൂചകമായി തുണികൾ കെട്ടിത്തൂക്കിയിരുന്നു, ഇടയ്ക്കിടെ ബലിപീഠങ്ങൾ ഉയർത്തിയിരുന്നു. വിശുദ്ധ കൂദാശയുടെ ബഹുമാനാർത്ഥം ഓരോ വീടിന്‍റെയും മുൻപിൽ ദീപം തെളിച്ചു. നേരം വെളുക്കുംമുൻപേ ഘോഷയാത്ര രാജകൊട്ടാരത്തിനു മുൻപിൽ രൂപം കൊണ്ടു. ആദ്യമായിട്ട് ഇടവകകളുടെ കൊടികളും കുരിശുകളും പ്രത്യക്ഷപ്പെട്ടു. പുറകേ ഈരണ്ടീരണ്ടായി പൗരന്മാർ പന്തങ്ങളും പിടിച്ചുകൊണ്ട് വന്നു. പിന്നീട് സന്യാസിമാർ നാലു വിഭാഗങ്ങളിലുള്ള വസ്ത്രങ്ങളും, വ്യത്യസ്ത വർണ്ണങ്ങളിൽ അവരുടെ പ്രത്യേക വസ്ത്രവും അണിഞ്ഞുവന്നു. അതിനു ശേഷം പുരാവസ്തുക്കളുടെ ഒരു വലിയ ശേഖരം വന്നു, ഒടുവിലായി സഭയുടെ ഉന്നത നേതാക്കൾ തങ്ങളുടെ രത്നങ്ങളും വിവിധ വർണ്ണങ്ങൾകൊണ്ട് അലങ്കരിച്ച അംഗവസ്ത്രങ്ങൾ ധരിച്ചുംകൊണ്ട് വരവായി.GCMal 258.3

    “ഒരു മഹനീയമായ കുടയ്ക്കു കീഴിൽ, നാലു പുരോഹിതന്മാരാൽ വലയം ചെയ്യപ്പെട്ട് പാരീസിലെ ബിഷപ്പ് കുർബ്ബാനയിലെ അപ്പം വഹിച്ചു കൊണ്ട് നടന്നു. അപ്പത്തിന്‍റെ പിന്നിൽ രാജാവ് നടന്നു. ഫ്രാൻസിസ് ഒന്നാമൻ അന്ന് കിരീടവും രാജവസ്ത്രവും ധരിച്ചില്ല. തല മറയ്ക്കാതെ, താഴെ നിലത്തു നോക്കിക്കൊണ്ട്, കയ്യിൽ കത്തിച്ച മെഴുകുതിരിയുമായി, ഫ്രാൻസിന്‍റെ രാജാവ് ഒരു പശ്ചാത്താപക്കാരനെപ്പോലെ കാണപ്പെട്ടു”. - Ibid., p. 13, ch. 21. ഓരോ ബലിപീഠത്തിലും താൻ വിനയത്തോടെ വണങ്ങിയത് തന്‍റെ ആത്മാവിനെ മലിനപ്പെടുത്തിയ ദുഷ്ടതയ്ക്കല്ല, തന്‍റെ കൈകളിൽ പറ്റിപ്പിടിച്ച നിരപരാധികളുടെ രക്തത്തിനുമല്ല, പിന്നെയോ തന്‍റെ പ്രജകൾ കുർബ്ബാനയെ അവഹേളിച്ച മഹാപാപത്തിനുവേണ്ടിയായിരുന്നു. തനിക്കു പിന്നിലായിട്ട് രാജ്ഞിയും രാജ്യത്തിലെ മഹത്തുക്കളും ഈരണ്ടീരണ്ടായി കയ്യിൽ പന്തവും പിടിച്ചുകൊണ്ടുവന്നു.GCMal 259.1

    ആ ദിവസത്തെ ശുശ്രൂഷകളുടെ ഒരു ഭാഗമായിട്ട് ഭരണാധിപൻതന്നെ രാജ്യത്തെ ഉന്നത ഉദ്യോഗസ്ഥന്മാരെ ബിഷപ്പിന്‍റെ കൊട്ടാരത്തിലെ വലിയ ഹാളിൽവെച്ച് അഭിസംബോധന ചെയ്തു. മ്ലാനവദനനായി അവരുടെ മുമ്പിൽ പ്രത്യക്ഷപ്പെട്ട്, വികാരഭരിതനായി വിളിച്ചുകൂകി, “ആ അപരാധം, ആ ദൈവദൂഷണം, ദുഃഖത്തിന്‍റെയും ലജ്ജയുടെയും ദിവസം” രാജ്യത്തിന്മേൽ വന്നു പെട്ടു. ഫ്രാൻസിന് നാശമായിത്തീരാവുന്ന ഭീഷണിയായ വിപരീത ഉപദേശമാകുന്ന സാംക്രമികരോഗത്തെ പൂർണ്ണമായും തുടച്ചുനീക്കുവാൻ വിശ്വസ്തരായ എല്ലാ ജനങ്ങളോടും ആവശ്യപ്പെട്ടു. . . . “ഞാൻ നിങ്ങളുടെ രാജാവായിരിക്കുന്നതു സത്യമായതുപോലെ എന്‍റെ ശരീരത്തിലെ ഏതെങ്കിലും ഒരു അവയവം മലിനമാക്കപ്പെടുകയോ ഇതിനാൽ ബാധിക്കപ്പെടുകയോ ചെയ്താൽ അതു ചേദിച്ചുകളയുവാൻ ഞാൻ നിങ്ങൾക്കു വിട്ടുതരാം.... മാത്രമല്ല എന്‍റെ മക്കളിൽ ആരെങ്കിലും അതിനാൽ അശുദ്ധമാക്കപ്പെട്ടതായി കണ്ടാൽ, ഞാൻ അവനെ രക്ഷിക്കയില്ല, ഞാൻതന്നെ അവനെ വിട്ടുകൊടുത്ത് ദൈവത്തിനു യാഗം കഴിക്കും”. തന്‍റെ കണ്ണുകൾ നിറഞ്ഞു, ജനക്കൂട്ടം കരഞ്ഞു, ഏകസ്വരത്തിൽ എല്ലാവരും കൂടി പറഞ്ഞു: “ഞങ്ങൾ കത്തോലിക്ക മതത്തിനു വേണ്ടി ജീവിക്കുകയും മരിക്കുകയും ചെയ്യും ”, D'Aubigne, History of the Reformation in Europe in the Time of Calvin, b. 4, ch. 12.GCMal 259.2

    സത്യത്തിന്‍റെ വെളിച്ചം നിരസിച്ച രാഷ്ട്രത്തിന്‍റെ അന്ധകാരം ഭയാനകമായിരുന്നു. രക്ഷയെ കൊണ്ടുവരുന്ന കൃപ പ്രത്യക്ഷപ്പെട്ടു; എന്നാൽ ഫ്രാൻസ്, അതിന്‍റെ ശക്തിയും വിശുദ്ധിയും കണ്ടതിനുശേഷം അതിന്‍റെ ദിവ്യമായ സൗന്ദര്യത്താൽ ആയിരങ്ങൾ ആകൃഷ്ടരായശേഷം, അതിന്‍റെ ശോഭയാൽ പട്ടണങ്ങളും ഗ്രാമങ്ങളും പ്രകാശിതമാക്കപ്പെട്ടുകഴിഞ്ഞിട്ടും, അതിനെ ഉപേക്ഷിച്ചിട്ട്, വെളിച്ചത്തേക്കാൾ ഇരുളിനെ തെരഞ്ഞെടുത്തു. സ്വർഗ്ഗീയദാനം അവർക്കു നൽകിയപ്പോൾ അവർ അതിനെ തങ്ങളുടെയിടയിൽനിന്നും അകറ്റിക്കളഞ്ഞു. അവരുടെ മനഃപൂർവ്വമായ സ്വയവഞ്ചനയ്ക്ക് അവർ അടിമകളാകുന്നതുവരെ അവർ തിന്മയെ നന്മ എന്നും നന്മയെ തിന്മ എന്നും വിളിച്ചു.GCMal 259.3

    ദൈവജനത്തെ പീഡിപ്പിക്കുന്നതിൽക്കൂടി അവർ ദൈവത്തിനു സേവനം അനുഷ്ടിക്കുന്നു എന്ന് ആത്മാർത്ഥമായി വിശ്വസിച്ചാൽ തന്നെയും അവരുടെ ആത്മാർത്ഥത അവരെ കുറ്റവിമുക്തരാക്കിയില്ല. അവരെ ചതിയിൽനിന്നും, അവരുടെ ആത്മാക്കളെ രക്തപാതകക്കറയിൽ നിന്നും രക്ഷിക്കുമായിരുന്ന പ്രകാശത്തെ അവർ മനഃപൂർവ്വം ഉപേക്ഷിച്ചു.GCMal 260.1

    ജീവിക്കുന്ന ദൈവത്തെ മറന്നുകളഞ്ഞ രാജ്യം ഏകദേശം മൂന്നു നൂറ്റാണ്ടുകൾക്കുശേഷം “യുക്തിബോധത്തിന്‍റെ ദേവിയെ പ്രതിഷ്ഠിക്കുവാനുള്ള സ്ഥലമായ ഭദ്രാസനപ്പള്ളിയിൽ വെച്ച്, വിപരീത ഉപദേശത്തെ തുടച്ചു നീക്കും എന്ന് ദൃഢപ്രതിജ്ഞ എടുത്തു. വീണ്ടും ഘോഷയാത്ര രൂപീകരിക്കപ്പെട്ടു, ഫ്രാൻസിന്‍റെ പ്രതിനിധികൾ തങ്ങൾ ചെയ്യുമെന്ന് പ്രതിജ്ഞയെടുത്ത വേലകൾ തുടങ്ങുവാൻ പുറപ്പെട്ടു. “കൃത്യമായ അകലത്തിൽ കൊലത്തൂണുകൾ സ്ഥാപിച്ചിരുന്നു. അവയിൽ ചില നവീകരണ കിസ്ത്യാനികളെ ജീവനോടെ ദഹിപ്പിക്കണമായിരുന്നു. രാജാവ് അടുത്തെത്തുമ്പോൾ അവർക്കുചുറ്റും അടുക്കിയിരിക്കുന്ന വിറകിന് തീ കൊളുത്തത്തക്കവണ്ണമായിരുന്നു അവ ക്രമീകരിക്കപ്പെട്ടിരുന്നത്. സംഭവത്തിനു സാക്ഷ്യം വഹിക്കാൻ ഘോഷയാത്ര അവിടെ നിൽക്കണമായിരുന്നു”. - Wylie, b. 13, ch. 21. ക്രിസ്തുവിന്‍റെ ഈ സാക്ഷി കൾ സഹിച്ചതായ പീഡനത്തിന്‍റെ വിശദാംശങ്ങൾ എടുത്തു പറയുന്നത് മനോ വേദന ഉണ്ടാക്കുന്നതാണ്; എന്നാൽ അവർ അചഞ്ചലരായിരുന്നു. പുതിയ വിശ്വാസം ഉപേക്ഷിക്കുവാൻ ആവശ്യപ്പെട്ടപ്പോൾ ഒരാൾ പറഞ്ഞു; “പ്രവാചകന്മാരും അപ്പൊസ്തലന്മാരും നേരത്തെ പ്രസംഗിച്ചതും വിശുദ്ധന്മാരുടെ കൂട്ടം വിശ്വസിച്ചതുമതേ ഞാൻ വിശ്വസിക്കുകയുള്ളു. എന്‍റെ വിശ്വാസത്തിന് ദൈവത്തിൽ ഒരു ഉറപ്പുണ്ട്, അത് പാതാളത്തിന്‍റെ എല്ലാ ശക്തികളേയും ചെറുത്തു നിൽക്കും ‘. D'Aubigne, History of the Reformation in Europe in the Time of Calvin, b. 4, ch. 12.GCMal 260.2

    ദണ്ഡിപ്പിക്കുന്നതിനുള്ള സ്ഥലങ്ങളിൽ വീണ്ടും വീണ്ടും ഘോഷയാത നിന്നു. അവർ യാത്ര തുടങ്ങിയ സ്ഥലമായ രാജകൊട്ടാരത്തിൽ എത്തിയപ്പോൾ, ജനക്കൂട്ടം പിരിഞ്ഞുപോയി, രാജാവും മേൽപ്പട്ടക്കാരും തിരികെപോയി, ആ ദിവസത്തെ പ്രവൃത്തികളിൽ സംതൃപ്തരായി അവരേത്തന്നെ അഭിനന്ദിച്ചു കൊണ്ട്, ദുരുപദേശത്തെ പൂർണ്ണമായും നശിപ്പിക്കുന്നതിനു തുടങ്ങിവച്ച വേല തുടരുകയും ചെയ്യുമെന്ന് പറഞ്ഞു പിരിഞ്ഞു.GCMal 260.3

    ഫ്രാൻസ് നിഷേധിച്ചതായ സമാധാനത്തിന്‍റെ സുവിശേഷത്തെ പൂർണ്ണമായി നശിപ്പിച്ചാൽ, അതിന്‍റെ അനന്തരഫലം ഭയാനകമായിരിക്കും. 1793 ജനുവരി 21-ന്, ഫ്രാൻസ് നവീകരണക്കാരെ ദണ്ഡിപ്പിക്കാൻ തുടങ്ങിയതിന്‍റെ 258-ാം വർഷം, മറ്റൊരു ഘോഷയാത്ര, തികച്ചും വ്യത്യസ്തമായ ഉദ്ദേശത്തോടെ, പാരീസിന്‍റെ തെരുവുകളിൽക്കൂടി കടന്നുപോയി. “വീണ്ടും പ്രമുഖ വ്യക്തി രാജാവായിരുന്നു, വീണ്ടും ഒച്ചയും ആരവവും ഉണ്ടായിരുന്നു, കൂടുതൽ ഇരകൾക്കുവേണ്ടി മുറവിളികേട്ടു, അവിടെ കറുത്ത കൊലമരങ്ങൾ ഉണ്ടായിരുന്നു, വീണ്ടും കൊടും ഭീതിജനകമായ വധത്തോടുകൂടി ദിവസം അവസാനിപ്പിച്ചു, ലൂയി പതിനാറാമൻ (Louis XVI) വലിച്ചിഴയ്ക്കപ്പെട്ട്, കൊലമരത്തിൽ കെട്ടപ്പെട്ട്, കഴുത്തിൽ കോടാലി പതിഞ്ഞ്, തല മരത്തിൽ തൂങ്ങിക്കിടന്നു”. - Wylie, b. 13, ch. 21. ആ ഭീകര ഭരണകാലത്ത് രാജാവിനെക്കൂടാതെ അതേ സ്ഥലത്ത് വേറെ രണ്ടായിരത്തിയെണ്ണൂറു മനുഷ്യർ ശിരച്ഛേദം ചെയ്യപ്പെട്ടു.GCMal 261.1

    നവീകരണം ദൈവിക കല്പ്പനയിലെ ഉപദേശങ്ങളെ തുറന്നു കാണിച്ചും മനുഷ്യമനസ്സുകളിന്മേൽ അതിന്‍റെ അവകാശം ഉന്നയിച്ചും ഒരു തുറന്ന വേദപുസ്തകം ലോകത്തിനു കാഴ്ചവച്ചും അനന്തമായ സ്നേഹം സ്വർഗ്ഗീയ നിയമങ്ങളേയും തത്വങ്ങളേയും മനുഷ്യർക്കു തുറന്നു കാണിച്ചു. അവയെ പ്രമാണിച്ചു നടപ്പിൻ; ഇതുതന്നെയല്ലോ ജാതികളുടെ ദൃഷ്ടിയിൽ നിങ്ങളുടെ ജ്ഞാനവും വിവേകവും ആയിരിക്കുന്നത്. അവർ ഈ കല്പനകൾ ഒക്കെയും കേട്ടിട്ടു: ഈ ശ്രേഷ്ഠ ജാതി ജ്ഞാനവും വിവേകവും ഉള്ള ജനംതന്നെ എന്നു പറയും” (ആവർത്തം. 4:6) എന്ന് ദൈവം അരുളിച്ചെയ്തു. ഫ്രാൻസ് സ്വർഗ്ഗീയ ദാനം നിരസിച്ചപ്പോൾ, അവൾ അരാജകത്വത്തിന്‍റെയും നാശത്തിന്‍റെയും വിത്തുവിതച്ചു; കാരണവും പരിണിതഫലവും എന്ന തത്വത്തിന്‍റെ പ്രവർത്തന ഫലമായി വിപ്ലവവും ഭീകര വാഴ്ചയും ഉണ്ടായി.GCMal 261.2

    ചുവർ പരസ്യങ്ങൾ മുഖാന്തരം ഉണ്ടായ പീഡനത്തിനു വളരെ മുൻപു തന്നെ ധീരനും ഉത്സാഹിയുമായ ഫാരൽ തന്‍റെ ജന്മനാട്ടിൽനിന്നും പലായനം ചെയ്യുവാൻ നിർബന്ധിതനായി. താൻ സ്വിറ്റ്സർലാന്‍റിലേക്കു ചെന്ന് തന്‍റെ അദ്ധ്വാനത്താൽ സ്വിംഗ്ളിയുടെ വേലയെ പിന്തുണച്ചുകൊണ്ട് സാഹചര്യത്തെ നവീകരണത്തിന് അനുയോജ്യമാക്കി. തന്‍റെ പിൽക്കാല വർഷങ്ങൾ ഇവിടെ കഴിച്ചുകൂട്ടേണ്ടതുണ്ടായിരുന്നെങ്കിലും, ഫ്രാൻസിലെ നവീകരണത്തിന് തന്‍റെ സ്വാധീനം ഉപയോഗിച്ചു. തന്‍റെ ഓടിപ്പോക്കിന്‍റെ ആദ്യ വർഷങ്ങളിൽ സ്വന്തനാട്ടിൽ സുവിശേഷം പ്രചരിപ്പിക്കുവാൻ പരിശ്രമിച്ചു. തന്‍റെ രാജ്യത്തിന്‍റെ അതിർത്തിപ്രദേശത്തുള്ളവരോടു സുവിശേഷം പ്രസംഗിപ്പാൻ ധാരാളം സമയം എടുത്തു. അക്ഷീണ സൂക്ഷ്മതയോടെ പോരാട്ടത്തെ വീക്ഷിച്ചു. തന്‍റെ വാക്കുകൾകൊണ്ടും ഉപദേശംകൊണ്ടും പ്രോത്സാഹിപ്പിച്ചു പലായനം ചെയ്ത മറ്റുള്ളവരുടെ സഹായത്തോടെ ജർമ്മൻ നവീകരണക്കാരുടെ എഴുത്തുകൾ ഫ്രഞ്ചു ഭാഷയിൽ പരിഭാഷപ്പെടുത്തി ഫ്രഞ്ച് വേദപുസ്തകത്തോടൊപ്പം ധാരാളമായി അച്ചടിച്ച് വിതരണം ചെയ്തു. വീടുകൾ സന്ദർശിച്ച് ഗ്രന്ഥസുവിശേഷകരിൽക്കൂടി ഈ പ്രസിദ്ധീകരണങ്ങൾ കുറഞ്ഞ വിലയ്ക്ക് ധാരാളം വിറ്റു. വില്പനക്കാർക്ക് വിലകുറച്ച് കൊടുത്തതുകൊണ്ട് വില്പനയിലെ ലാഭം അവർക്ക് തുടർന്നും വില്പന നടത്താൻ പ്രേരണ നൽകി.GCMal 261.3

    ഒരു സ്കൂൾ അദ്ധ്യാപകനായിട്ടാണ് ഫാരൽ സ്വിറ്റ്സർലാന്‍റിൽ വേല തുടങ്ങിയത്. ഒരു ഒറ്റപ്പെട്ട സ്ഥലത്തെ ഇടവകയിൽ കുട്ടികളെ പഠിപ്പിക്കുന്നതിൽ വ്യാപൃതനായിരുന്നു. സാധാരണ പഠിക്കുന്ന വിഷയങ്ങൾ കൂടാതെ ക്രമേണ കുട്ടികളിൽക്കൂടെ അവരുടെ മാതാപിതാക്കന്മാരെ സമീപിക്കാം എന്ന പ്രതീക്ഷയോടെ ബൈബിൾ സത്യങ്ങളും ഉൾപ്പെടുത്തി. ചിലർ വിശ്വസിച്ചു എങ്കിലും പുരോഹിതന്മാർ മുൻപോട്ടു വന്നു വേല തടഞ്ഞു. അന്ധവിശ്വാസികളായ നാട്ടുകാർ വേലയെ എതിർക്കാൻ പ്രേരിതരായി. “ഈ ദൂത് പ്രസംഗിക്കുമ്പോൾ സമാധാനമല്ല, യുദ്ധമാണ് ഉണ്ടാക്കുന്നത്, എന്നു കാണുന്നതിനാൽ ഇത് ക്രിസ്തുവിന്‍റെ സുവിശേഷമല്ല” എന്ന് പുരോഹിതന്മാർ വാദിച്ചു. - Wylie, b. 14, ch. 3. ആദ്യ ശിഷ്യന്മാരെപ്പോലെ, ഒരു പട്ടണത്തിൽ പീഡിപ്പിക്കപ്പെടുമ്പോൾ താൻ മറ്റൊന്നിലേക്ക് ഓടിപ്പോകും. ഗ്രാമ ത്തിൽനിന്നു ഗ്രാമത്തിലേക്ക്, പട്ടണത്തിൽനിന്നു പട്ടണത്തിലേക്ക്, കാൽനട യായി സഞ്ചരിച്ച്, വിശപ്പും തണുപ്പും ക്ഷീണവും സഹിച്ച്, എല്ലായിടത്തും പ്രാണഭയത്തിൽ ആയിരുന്നു. ചന്തകളിലും പള്ളികളിലും പ്രധാന പള്ളികളിലെ പ്രസംഗപീഠത്തിലും നിന്നുകൊണ്ടു താൻ പ്രസംഗിച്ചു. ചില സന്ദർഭങ്ങളിൽ പള്ളികളിൽ കേൾവിക്കാർ ഇല്ലായിരുന്നു. ചിലപ്പോൾ പരിഹസിച്ച് പ്രസംഗം തടസ്സപ്പെടുത്തുകയും പ്രസംഗപീഠത്തിൽനിന്നു ബലമായി തള്ളിമാറ്റപ്പെടുകയും ചെയ്തു. ഒന്നിൽക്കൂടുതൽ തവണ അച്ചടക്കമില്ലാത്ത ജനക്കൂട്ടത്താൽ താൻ മരിക്കാറാകുന്നതുവരെ അടിക്കപ്പെട്ടു, എന്നിട്ടും താൻ മുമ്പോട്ടുപോയി. പലപ്പോഴും ആട്ടിപ്പായിക്കപ്പെട്ടെങ്കിലും നിശ്ചയദാർഢ്യത്തോടെ അദ്ദേഹം വേലയിലേക്കു മടങ്ങിവന്നു, പോപ്പിന് ശക്തമായ പിന്തുണയുള്ള പട്ടണങ്ങളും നഗരങ്ങളും ഒന്നിനു പുറകെ ഒന്നായി തങ്ങളുടെ വാതിലുകൾ സുവിശേഷത്തിനായി തുറന്നു കൊടുക്കുന്നതു താൻ കണ്ടു. താൻ ആദ്യമായി വേല ആരംഭിച്ച ചെറിയ ഇടവക പെട്ടെന്ന് നവീകരണ വിശ്വാസം സ്വീകരിച്ചു. മോററ്റ്, ന്യൂചാറ്റൽ എന്നീ പട്ടണങ്ങൾ റോമാസഭയുടെ ആചാരാനുഷ്ടാനങ്ങളും വിഗ്രഹാ രാധനാപരമായ സ്വരൂപങ്ങളും പള്ളികളിൽനിന്ന് നീക്കം ചെയ്തു.GCMal 262.1

    ജനീവയിൽ നവീകരണ പതാക സ്ഥാപിക്കണമെന്ന് ഫാരൽ വളരെ നാളുകളായി ആഗ്രഹിച്ചിരുന്നു. ഈ നഗരത്തെ ജയിക്കാൻ കഴിഞ്ഞെങ്കിൽ, അത് ഫ്രാൻസിലും സ്വിറ്റ്സർലാന്‍റിലും ഇറ്റലിയിലും നവീകരണത്തിന്‍റെ കേന്ദ്രം ആകുമായിരുന്നു. ഈ ലക്ഷ്യം മുന്നിൽ വച്ചുകൊണ്ട് ചുറ്റുപാടുമുള്ള അനേകം പട്ടണങ്ങളും ഗ്രാമങ്ങളും ആദായപ്പെടുന്നതുവരെ അദ്ധ്വാനിച്ചു. പിന്നെ ഒരേ ഒരു സഹകാരിയുമായി താൻ ജനീവയിലേക്ക് കടന്നു. എന്നാൽ രണ്ടു പ്രസംഗങ്ങൾ നടത്തുവാൻ മാത്രമേ അനുവദിച്ചുള്ളു. പുരോഹിതന്മാർ, തന്നെ കുറ്റവാളി എന്ന് ഭരണകർത്താക്കളെക്കൊണ്ടു പ്രഖ്യാപിക്കാം എന്നു പ്രതീക്ഷിച്ച്, സഭാനേതാക്കന്മാരുടെ സമിതിയിൽ ഹാജരാക്കി; അവർ അവിടെ വന്നത്, തന്‍റെ ജീവനെ എടുത്തുകളയത്തക്കവണ്ണം അവരുടെ വസ്ത്രങ്ങളുടെ ഉള്ളിൽ ആയുധങ്ങൾ ഒളിച്ചുവച്ചുകൊണ്ടായിരുന്നു. സമിതിയിൽനിന്നു താൻ രക്ഷപെട്ടു പുറത്ത് വരികയാണെങ്കിൽ കൊന്നുകളയുന്നതിനായിട്ട് രോഷാകുലരായ ആൾക്കൂട്ടം വെളിയിൽ വാളും വടിയുമായി കാത്തുനിന്നിരുന്നു. എങ്കിലും ന്യാധിപന്മാരുടെയും പട്ടാളത്തിന്‍റെയും സാന്നിദ്ധ്യം തന്നെ രക്ഷിച്ചു. അടുത്ത പ്രഭാതത്തിൽത്തന്നെ തന്നേയും സഹകാരിയേയും ഒരു സുരക്ഷിത സ്ഥലത്തേക്കു കൂട്ടിക്കൊണ്ടുപോയി. ജനീവയെ സുവിശേഷീ കരിക്കുന്നതിനുള്ള തന്‍റെ ആദ്യത്തെ ഉദ്യമം അങ്ങനെ അവസാനിച്ചു.GCMal 263.1

    അടുത്ത പരിശ്രമത്തിന് ഒരു താഴ്ചയുള്ള ഉപകരണത്തെ തെരഞ്ഞടുത്തു. ഒരു യുവാവ്, കാഴ്ചയ്ക്ക് ഇത്ര വിനയവും താഴ്മയും ഉള്ള വ്യക്തി, നവീകരണക്കാർ എന്നവകാശപ്പെട്ടവർപോലും വളരെ തണുപ്പൻ മട്ടിൽ ഇടപെട്ടു. ഫാരലിനെ തള്ളിക്കളഞ്ഞ ആ സ്ഥലത്ത് ഇങ്ങനെയുള്ള ഒരാൾക്ക് എന്തു ചെയ്യാൻ കഴിയും. ശക്തനും ധൈര്യശാലിയുമായ ആളെ ഓടിപ്പോകുവാൻ നിർബന്ധിച്ച സ്ഥലത്ത് കൊടുങ്കാറ്റിനെ അഭിമുഖീകരിക്കാൻ ധൈര്യം കുറഞ്ഞതും പരിചയമില്ലാത്തതുമായ ആളിന് എങ്ങനെ സാധിക്കും? “സൈന്യത്താലുമല്ല, ശക്തിയാലുമല്ല, എന്‍റെ ആത്മാവിനാലത്രെ, എന്നു കർത്താവ് അരുളിച്ചെയ്യുന്നു” (സെഖയ്യാവ് 4:6). “ജ്ഞാനികളെ ലജ്ജിപ്പിപ്പാൻ ദൈവം ലോകത്തിൽ ഭോഷത്വമായതു തിരഞ്ഞെടുത്തു; ബലമുള്ളതിനെ ലജ്ജിപ്പിപ്പാൻ ദൈവം ലോകത്തിൽ ബലഹീനമായതു തിരഞ്ഞടുത്തു”. ദൈവത്തിന്‍റെ ഭോഷത്വം മനുഷ്യരേക്കാൾ ജ്ഞാനമേറിയതും ദൈവത്തിന്‍റെ ബലഹീനത മനുഷ്യരേക്കാൾ ബലമേറിയതും ആകുന്നു”. (1 കൊരിന്ത്യർ 1:27,25).GCMal 263.2

    ഫ്രോമെന്‍റ് തന്‍റെ വേല ഒരു അദ്ധ്യാപകനായിട്ടാണ് തുടങ്ങിയത്. താൻ സ്കൂളിൽ കുട്ടികളെ പഠിപ്പിച്ച സത്യം അവർ തങ്ങളുടെ വീടുകളിൽ ആവർത്തിച്ചു. ക്ലാസ് മുറികളിൽ താല്പര്യത്തോടെ കേൾക്കുന്നവരെക്കൊണ്ട് നിറയുന്നതുവരെ ബൈബിൾ വിശദീകരിച്ചു കേൾക്കാൻ മാതാപിതാക്കൾ വന്നു. പുതിയനിയമവും ലഘുലേഘകളും സൗജന്യമായി വിതരണം ചെയ്തു, പരസ്യമായി പുതിയ ഉപദേശം കേൾക്കുവാൻ ഭയപ്പെട്ട അനേകർക്കും അവ ലഭിച്ചു. കുറേക്കാലത്തിനുശേഷം ഈ പ്രവർത്തകനും ഓടിപ്പോകുവാൻ നിർബന്ധിതനായി, എന്നാൽ താൻ പഠിപ്പിച്ച സത്യം മനുഷ്യരുടെ ഹൃദയങ്ങളിൽ തങ്ങി നിന്നു. തുടങ്ങിവച്ച നവീകരണം പടർന്ന് ശക്തി പ്രാപിച്ചു. പ്രസംഗകർ തിരികെ വന്നു, അവരുടെ അദ്ധ്വാനത്താൽ അവസാനം നവീകരണ ആരാധന ജനീവയിൽ നിലവിൽവന്നു.GCMal 264.1

    കാൽവിൻ പല ജീവിത സുഖ ദുഃഖങ്ങളിൽപ്പെട്ട്, അനേക സ്ഥലങ്ങളിൽ യാത്ര ചെയ്ത്, അതിന്‍റെ വാതിലുകളിൽ എത്തിയപ്പോൾ, പട്ടണം നവീകരണത്തിനുവേണ്ടി പ്രഖ്യാപിക്കപ്പെട്ടു. തന്‍റെ ജന്മസ്ഥലത്തുനിന്നും അവസാന സന്ദർശനം കഴിഞ്ഞു മടങ്ങുമ്പോൾ, താൻ ബാസലിലേക്കുപോകുകയായിരുന്നു; നേരിട്ടുള്ള റോഡ് ചാൾസ് അഞ്ചാമന്‍റെ സൈന്യം കൈവശപ്പെടുത്തിയിരിക്കുന്നതു കണ്ടിട്ട്, ജനീവവഴി ചുറ്റിത്തിരിഞ്ഞു പോകുവാൻ നിർബന്ധിതനായി.GCMal 264.2

    ഈ സന്ദർശനത്തിൽ ഫാരൽ ദൈവിക കരം തിരിച്ചറിഞ്ഞു. ജനീവ നവീകരണ വിശ്വാസം അംഗീകരിച്ചെങ്കിലും അവിടെ ഒരു വലിയ വേല ചെയ്ത തീർക്കുവാനുണ്ടായിരുന്നു. മനുഷ്യർ ദൈവത്തിങ്കലേക്കു മാനസാന്തരപ്പെടുന്നത് സമൂഹമായിട്ടല്ല, വ്യക്തികളായിട്ടാണ്. വീണ്ടുംജനനത്തിന്‍റെ പ്രവൃത്തി ഹൃദയത്തിലും മനസ്സാക്ഷിയിലും നടക്കേണ്ടത് പരിശുദ്ധാത്മാവിന്‍റെ ശക്തി യിൽക്കൂടിയാണ്, കൗൺസിലുകളുടെ വിധിയിൽക്കൂടിയല്ല. ജനീവയിലെ ജനങ്ങൾ റോമയുടെ അധികാരത്തെ തള്ളിക്കളഞ്ഞെങ്കിലും അവളുടെ ഭരണ കാലത്തു നിലനിന്നിരുന്ന ദുരാചാരങ്ങൾ ഉപേക്ഷിക്കുവാൻ ഒരുക്കമല്ലായിരുന്നു. ഇവിടെ സുവിശേഷത്തിന്‍റെ നിർമ്മല സത്യങ്ങൾ ഉറപ്പിക്കുന്നതും,ദൈവിക നടത്തിപ്പ് അവരെ വിളിച്ചാക്കിയ സ്ഥാനത്തിന് യോഗ്യരാക്കി ത്തീർക്കുന്നതും ലഘുവായ വേലയല്ല.GCMal 264.3

    തന്നോടുകൂടെ ചേർന്ന് ഈ വേല ചെയ്യാവുന്ന ഒരാളെ കാൽവിനിൽ താൻ കണ്ടു എന്ന് ഫാരലിന് ഉറച്ച വിശ്വാസമുണ്ടായിരുന്നു. ആ യുവ സുവിശേഷകൻ അവിടെത്തന്നെ ജോലിചെയ്യണമെന്ന് താൻ ദൈവനാമത്തിൽ അഭ്യർത്ഥിച്ചു. കാൽവിൻ ഞെട്ടലോടെ പിൻവാങ്ങി. ശാന്തനും സമാധാന പ്രിയനുമായ താൻ, ധൈര്യശാലികളും സ്വതന്ത്രരും അക്രമാസക്തരുമായ ജനീവക്കാരോട് ബന്ധപ്പെടുവാൻ താല്പര്യപ്പെട്ടില്ല. തന്‍റെ മോശമായ ആരോഗ്യസ്ഥിതിയും പഠനശീലവും ഒരു ഏകാന്തവാസസ്ഥലം അന്വേഷിപ്പാൻ തന്നെ പ്രേരിപ്പിച്ചു. തന്‍റെ പേനകൊണ്ട് നവീകരണ പ്രസ്ഥാനത്തിന് സേവനം ചെയ്യാമെന്നുള്ള വിശ്വാസത്താൽ, പഠനത്തിനായി ഒരു ശാന്തമായ സ്ഥലം ലഭിക്കണമെന്നാഗ്രഹിക്കുകയും, അവിടെ, അച്ചടിയിൽക്കൂടി സഭകളെ ഉപദേശിക്കയും ഉറപ്പിക്കുകയും ചെയ്യാം എന്ന് വിചാരിച്ചു. ഒരു ദിവ്യവിളിയായി അവനിലേക്കുവന്ന ഫാരലിന്‍റെ പരിപാവനമായ ഉപദേശത്തെ നിരസിക്കുവാൻ താൻ ധൈര്യപ്പെട്ടില്ല. തനിക്ക് അനുഭവപ്പെട്ടതായി താൻ പറഞ്ഞത്: “ദൈവകരം സ്വർഗ്ഗത്തിൽനിന്നു നീട്ടി തന്നെ പിടിച്ച്, താൻ വിട്ടുപോകുവാൻ ശ്രമിച്ച സ്ഥലത്ത് സ്ഥിരമായി നിർത്തിയെന്നാണ്”. - D'Aubigne, History of the Reformation in Europe in the Time of Calvin, b. 9, ch. 17.GCMal 264.4

    .ഈ സമയത്ത് നവീകരണ പ്രസ്ഥാനത്തെ വലിയ ആപത്തുകൾ വലയം ചെയ്തു. ജനീവയ്ക്കെതിരായി പോപ്പ് ഭ്രഷ്ട് കല്പിച്ചു. ബലശാലികളായ രാജ്യങ്ങൾ അതിനെ നശിപ്പിക്കുമെന്നു ഭീഷണി മുഴക്കി. ചക്രവർത്തിമാരേയും രാജാക്കന്മാരേയും മുട്ടുകുത്തിച്ചിട്ടുള്ള ഈ ശക്തിയോട് ഈ ചെറിയ പട്ടണം എങ്ങനെ എതിർത്തു നില്ക്കും? ലോകത്തിലെ വലിയ ആക്രമണകാരികളുടെ സൈന്യങ്ങൾക്കെതിരെ അതിന് ഏങ്ങനെ ചെറുത്തു നിൽക്കാൻ കഴിയും? GCMal 265.1

    ക്രൈസ്തവലോകത്ത് ഒക്കെയും നവീകരണ പ്രസ്ഥാനം ശക്തന്മായ ശത്രുക്കളാൽ ഭീഷണിപ്പെടുത്തപ്പെട്ടുകൊണ്ടിരുന്നു. നവീകരണത്തിന്‍റെ ആദ്യ വിജയം കഴിഞ്ഞ്, അതിനെ നശിപ്പിക്കാമെന്നു പ്രതീക്ഷിച്ചുകൊണ്ട്, റോം പുതിയ ശക്തികളെ സമാഹരിച്ചു. ഈ സമയത്ത് ജെസ്യൂട്ട് എന്ന സംഘടന രൂപീകരിക്കപ്പെട്ടു. (Society of Jesus (യേശുവിന്‍റെ സമൂഹം) ഇഗ്നേഷ്യസ് ലയോള 1533-ൽ സ്ഥാപിച്ചത്) പോപ്പിന്‍റെ ചാമ്പ്യന്മാരിൽവെച്ച് ഏറ്റവും - ക്രൂന്മാരും മനസ്സാക്ഷിക്കുത്തില്ലാത്തവരും ശക്തന്മാരും ആയവർ ഭൌമിക ബന്ധങ്ങളിൽനിന്നും മാനുഷിക താല്പര്യങ്ങളിൽനിന്നും വിട്ടകന്ന്, പ്രകൃത്യായുള്ള വികാരങ്ങൾ മുരടിച്ച്, യുക്തിബോധത്തേയും മനസ്സാക്ഷിയേയും പൂർണ്ണമായും നിശ്ശബ്ദമാക്കിക്കൊണ്ട്, നിയമമോ വൈകാരിക ബന്ധമോ അറിയാതെ, അവരുടെ സംഘടനയെ മാത്രം അറിഞ്ഞ് അതിന്‍റെ അധികാരം വർദ്ധിപ്പിച്ചു. ക്രിസ്തുവിന്‍റെ സുവിശേഷം അതിന്‍റെ വിശ്വാസികളെ അപകടങ്ങൾ നേരിടുന്നതിനും; തണുപ്പ്, വിശപ്പ്, അദ്ധ്വാനം, ദാരിദ്ര്യം എന്നിവയാൽ നിരാശപ്പെടാതെ സത്യത്തിന്‍റെ പതാക ഉയർത്തിപ്പിടിക്കുവാനും; പീഡനയന്ത്രം, കാരാഗ്രഹം, കൊലമരം എന്നിവയെ അഭിമുഖീകരിക്കുവാനും ഒരുക്കമുള്ളവരാക്കി. ഈ ശക്തികളെ എതിർക്കുവാൻ ജസ്യൂട്ടു പ്രസ്ഥാനം അതിന്‍റെ അനുയായികളെ മത്രഭാന്തുകൊണ്ട് പ്രേരിപ്പിച്ചു. അത് അവർക്ക് അപകടങ്ങളെ നേരിടാനും സത്യത്തിന്‍റെ ശക്തിയെ നേരിടാൻ വഞ്ചനയുടെ എല്ലാ ആയുധങ്ങളും ഉപയോഗിക്കുവാനും കഴിവും നല്കി. അവർ ചെയ്യാത്ത കുറ്റകൃത്യങ്ങളില്ല, വഞ്ചനകളില്ല, അവർക്ക് അനുകരിപ്പാൻ പ്രയാസമായിട്ട് ഒരു കപടവേഷവും ഇല്ല. നിത്യമായ ദാരിദ്ര്യവും സൗമ്യതയും സ്വീകരിച്ചുകൊള്ളാമെന്ന് സത്യം ചെയ്തിട്ട് ധനവും അധികാരവും കൈവരിക്കാനും, നവീകരണത്തെ തുടച്ചുമാറ്റാനും പോപ്പിന്‍റെ പരമാധികാരത്തെ പുനഃസ്ഥാപിക്കുവാനും പ്രവർത്തിച്ചു.GCMal 265.2

    അവരുടെ സമൂഹത്തിന്‍റെ അംഗങ്ങളായിട്ട് പ്രത്യക്ഷപ്പെടുമ്പോൾ, അവർ പരിശുദ്ധിയുടെ ഒരു ഭാവം കൈക്കൊള്ളും; കാരാഗൃഹങ്ങളും ആശുപത്രികളും സന്ദർശിക്കും, രോഗികളേയും സാധുക്കളേയും ശുശ്രൂഷിക്കും, ലോകത്തെ ഉപേക്ഷിച്ചു എന്നു നടിക്കും, നന്മചെയ്തുകൊണ്ട് സഞ്ചരിച്ച യേശുവിന്‍റെ പവിത്രനാമവും ധരിച്ചുകൊണ്ട്, എന്നാൽ നിർദ്ദോഷമെന്നു തോന്നുന്ന പുറംമൂടിക്കുള്ളിൽ ഏറ്റവും കുറ്റകരവും, മാരകവുമായ ഉദ്ദേശങ്ങൾ ഒളിച്ചുവച്ചിരുന്നു. ഈ സമൂഹത്തിന്‍റെ ഒരു അടിസ്ഥാന തത്വം, ലക്ഷ്യം മാർഗ്ഗത്തെ ന്യായീകരിക്കുന്നു എന്നതാണ്. ഈ തത്വപ്രകാരം കള്ളം പറയുക, മോഷ്ടിക്കുക, സത്യപ്രതിജ്ഞ ലംഘിക്കുക, വധിക്കുക മുതലായവ ക്ഷമിക്കപ്പെടുന്നതും, സഭയുടെ താല്പര്യത്തിനുവേണ്ടിയാകുമ്പോൾ പ്രശംസനീയവു മാകുന്നു. പല വേഷങ്ങളിലായി ജെസ്യൂട്ടുകൾ രാജ്യത്തിന്‍റെ ഓഫീസുകളിൽ രാജാക്കന്മാരുടെ ഉപദേഷ്ടാക്കന്മാരായിട്ട് എത്തിച്ചേരുകയും രാജ്യത്തിന്‍റെ നയരൂപീകരണത്തിൽ ഇടപെടുകയും ചെയ്യും. യജമാനന്മാരെ ഒറ്റിക്കൊടുക്കുന്നതിന് അവർ ദാസന്മാരായി ജോലി ചെയ്തും രാജാക്കന്മാരുടെയും മഹത്തുക്കളുടെയും മക്കൾക്കായി അവർ കോളേജുകൾ സ്ഥാപിച്ചും; സാധാരണ ക്കാർക്കായിട്ട് സ്കൂളുകൾ തുടങ്ങിയും, അങ്ങനെ നവീകരണ മാതാപിതാക്കന്മാരുടെ മക്കൾ പാപ്പാത്വ ആചാരാനുഷ്ഠാനങ്ങൾ സ്വീകരിക്കാൻ ഇടയാക്കി. പിതാക്കന്മാർ അദ്ധ്വാനിച്ചു രക്തംചീന്തി നേടിയ സ്വാതന്ത്ര്യം പുത്രന്മാർ തള്ളിക്കളഞ്ഞു. യൂറോപ്പിൽ എല്ലായിടത്തും ജെസ്യൂട്ടുകൾ പടർന്നു. അവർ പോയിടത്തെല്ലാം പാപ്പാത്വം വീണ്ടും വളർന്നു.GCMal 266.1

    അവർക്കു കൂടുതൽ അധികാരം കൊടുക്കുന്നതിനായി കുറ്റവിചാരണ വീണ്ടും സ്ഥാപിക്കുന്നു എന്ന് പോപ്പ് വിളംബരം ചെയ്തു. കത്തോലിക്കാ രാജ്യങ്ങൾ ഉൾപ്പെടെ ഇതിനെ വെറുപ്പോടെയാണ് കരുതിയതെങ്കിലും, പോപ്പിന്‍റെ ഭരണാധികാരികൾ ഈ ഭയാനകമായ കോടതി വീണ്ടും സ്ഥാപിച്ചു. പകൽ വെളിച്ചത്തിൽ നടപ്പാക്കാൻ കഴിയാത്ത ക്രൂരമായ മർദ്ദനമുറകൾ അതിന്‍റെ ഇരുണ്ട രഹസ്യ അറകളിൽ അവർ വീണ്ടും ആരംഭിച്ചു. അനേക രാജ്യങ്ങളിൽ ആയിരക്കണക്കിനു യുവാക്കളും, വിദ്യാസമ്പന്നരും, ബുദ്ധി ജീവികളും, ഭക്തന്മാരും പ്രതിഷ്ഠിക്കപ്പെട്ടവരുമായ പാസ്റ്റർമാരും, അദ്ധ്വാന ശീലരും, രാജ്യസ്നേഹികളുമായ പൗരന്മാരും, പണ്ഡിതന്മാരും കരകൗശ ലപ്പണിക്കാരും, വധിക്കപ്പെടുകയോ രാജ്യം വിട്ടോടിപ്പോകുവാൻ നിർബന്ധി തരാകുകയോ ചെയ്തു.GCMal 266.2

    ജനങ്ങളിൽനിന്നു വേദപുസ്തകം തിരിച്ചെടുക്കുകയും, അന്ധകാരയുഗത്തിലെ അജ്ഞതയും അന്ധവിശ്വാസവും പുനഃസ്ഥാപിക്കുകയും ആയിരുന്നു നവീകരണത്തിന്‍റെ വെളിച്ചത്തെ അണയ്ക്കുവാൻ റോം തിരഞ്ഞെടുത്ത മാർഗ്ഗ ങ്ങൾ. എന്നാൽ ദൈവത്തിന്‍റെ അനുഗ്രഹത്താലും ലൂഥറിന്‍റെ പിൻഗാമിക ളായിരിപ്പാൻ ദൈവം തിരഞ്ഞെടുത്ത മാന്യന്മാരായ വ്യക്തികളുടെ പരിശ്രമത്താലും നവീകരണത്തെ തുടച്ചുനീക്കുവാൻ സാധിച്ചില്ല. രാജാക്കന്മാരുടെ അനുഭാവത്തിലോ ആയുധങ്ങളിലോ അല്ല അതിന്‍റെ ശക്തി നിലനിന്നത്. ഏറ്റവും ചെറിയ രാജ്യങ്ങളും ശക്തികുറഞ്ഞ രാജ്യങ്ങളും അതിന്‍റെ കോട്ടക ളായി. ബലശാലികളായ ശത്രുക്കൾ നശിപ്പിക്കാൻ തക്കം നോക്കിക്കൊണ്ടിരുന്ന ജനീവയിലും, ആ കാലത്തെ സമ്പന്നവും ബലമേറിയതുമായ സ്പെയി നിന്‍റെ മർദ്ദന ഭരണത്തെ ചെറുത്തുനിന്നുകൊണ്ട് ഹോളണ്ടും, ശുഷ്ക്കവും ഉല്പാദനക്ഷമതയില്ലാത്തതുമായ സ്വീഡനും ആയിരുന്നു നവീകരണത്തിന് വിജയങ്ങൾ കൈവരിച്ചത്.GCMal 267.1

    വേദപുസ്തകത്തിന്‍റെ ധാർമ്മികതയിൽ അധിഷ്ഠിതമായ ഒരു സഭ സ്ഥാപിക്കുവാനും, യൂറോപ്പിൽ എല്ലായിടത്തും നവീകരണം പ്രചരിപ്പിക്കുവാനുംവേണ്ടി കാൽവിൻ മുപ്പതുവർഷത്തോളം ജനീവയിൽ അദ്ധ്വാനിച്ചു. ഒരു പൊതുനേതാവ് എന്ന നിലയിൽ തന്‍റെ പ്രവർത്തനം കുറ്റമറ്റതല്ലാ യിരുന്നു, തന്‍റെ ഉപദേശങ്ങൾ തെറ്റിൽനിന്നും വിമുക്തവും അല്ലായിരുന്നു. റോമാസഭയുടെ പഠിപ്പിക്കലിൽ തഴച്ചുവളർന്ന അഹങ്കാരത്തിന്‍റെയും അഴി മതിയുടെയും സ്ഥാനത്ത് വേഗത്തിൽ തിരിച്ചുവന്നുകൊണ്ടിരുന്ന പാപ്പാത്വ ത്തിനെതിരായി നവീകണ തത്വങ്ങൾ നിലനിർത്തിയും ലാഖവത്വവും ജീവിത വിശുദ്ധിയും പ്രോത്സാഹിപ്പിച്ചും തന്‍റെ കാലഘട്ടത്തിലേക്കു പ്രാധാന്യമുള്ള സത്യത്തെ പ്രചരിപ്പിക്കുന്നതിന് താൻ ഉപകരണമായിരുന്നു.GCMal 267.2

    ജനീവയിൽനിന്നും പ്രസിദ്ധീകരണങ്ങളും അദ്ധ്യാപകന്മാരും നവീക രണ ദൂത് പ്രചരിപ്പിക്കുന്നതിനായി പുറപ്പെട്ടുപോയി. ഈ കേന്ദ്രത്തിലേക്ക് എല്ലാ രാജ്യങ്ങളിലുമുള്ള പീഡിപ്പിക്കപ്പെട്ടവർ ഉപദേശത്തിനും ആലോചനയ്ക്കും പ്രോത്സാഹത്തിനുമായി ഉറ്റുനോക്കി. പടിഞ്ഞാറൻ യൂറോപ്പിലെ വേട്ടയാടപ്പെട്ട നവീകരണനേതാക്കന്മാരുടെ അഭയകേന്ദ്രമായിത്തീർന്നു കാൽവിന്‍റെ പട്ടണം. നൂറ്റാണ്ടുകളോളം തുടർന്നുപോന്ന ഭയാനകമായ കൊടുങ്കാറ്റിൽ നിന്നും ഓടിപ്പോയവർ ജനീവയുടെ കവാടത്തിൽ വന്നു ചേർന്നു. വിശപ്പു സഹിച്ച്, മുറിവേറ്റ്, ഭവനവും ഉറ്റവരും നഷ്ടപ്പെട്ടവരായ അവരെ, ഹാർദ്ദവമായി സ്വീകരിച്ച്, സ്നേഹത്തോടുകൂടി പരിചരിച്ചു; ഇവിടെ ഒരു വീടു കണ്ടെത്തിയതിൽ അവർ തങ്ങൾ തെരഞ്ഞെടുത്ത പട്ടണത്തെ, തങ്ങളുടെ പാണ്ഡിത്യവും കഴിവും ദൈവഭക്തിയുംകൊണ്ട് അനുഗ്രഹിച്ചു. ഇവിടെ ഒരു അഭയസ്ഥാനം തേടിയ അനേകർ, റോമിന്‍റെ മർദ്ദനമുറകളെ ചെറുത്തു തോല്പിക്കുവാൻ സ്വന്തം രാജ്യങ്ങളിലേക്കുപോയി; സ്കോട്ട്ലന്‍റിലെ ധീരനായ നവീകരണനേതാവ് ജോൺ നോക്സ്, ഇംഗ്ലീഷ് പ്യൂരിറ്റൻസഭാംഗങ്ങളിൽ അനേകർ, ഹോളണ്ടിലേയും സ്പെയിനിലേയും നവീകരണക്കാർ, ഫ്രാൻസിലെ ഹ്യൂഗറിനോട്ട്സ്, മുതലായവർ, തങ്ങളുടെ നാടുകളിലെ അന്ധകാരം അകറ്റുവാൻ ജനീവയിൽനിന്നും സത്യത്തിന്‍റെ ദീപശിഖ വഹിച്ചുകൊണ്ടുപോയി.GCMal 267.3