Loading...
Larger font
Smaller font
Copy
Print
Contents
വന്‍ പോരാട്ടം - Contents
  • Results
  • Related
  • Featured
No results found for: "".
  • Weighted Relevancy
  • Content Sequence
  • Relevancy
  • Earliest First
  • Latest First

    അദ്ധ്യായം 20—മതപരമായ ഒരു വലിയ ഉണർവ്

    വെളിപ്പാടു 14-ലെ ഒന്നാം ദൂതന്‍റെ ദൂതിൽ ക്രിസ്തുവിന്‍റെ പുനരാഗമന ദൂതുഘോഷണത്തോടുകൂടെ മതപരമായ ഒരു വലിയ ഉണർവുണ്ടാകുമെന്നു പ്രവചിച്ചിരുന്നു. “ഒരു ദൂതൻ ആകാശമദ്ധ്യേ പറക്കുന്നതു ഞാൻ കണ്ടു. ഭൂവാസികളായ സകല ജാതിയും ഗോത്രവും ഭാഷയും വംശവും ആയവരോട് അറിയിപ്പാൻ അവന്‍റെ പക്കൽ ഒരു നിത്യസുവിശേഷം ഉണ്ടായിരുന്നു”. ഈ ദൂത് അവൻ അത്യുച്ചത്തിൽ ഘോഷിച്ചു. “ദൈവത്തെ ഭയപ്പെട്ട് അവനു മഹത്വം കൊടുപ്പിൻ; അവന്‍റെ ന്യായവിധിയുടെ നാഴിക വന്നിരിക്കുന്നു; ആകാശവും ഭൂമിയും സമുദ്രവും നീരുറവകളും ഉണ്ടാക്കിയവനെ നമസ്കരിപ്പിൻ” (വെളി. 14:6,7).GCMal 405.1

    ഒരു ദൂതൻതന്നെ ഈ മുന്നറിയിപ്പിൻ ദൂത് ഘോഷിക്കുന്നവൻ ആയതു പ്രാധാന്യമർഹിക്കുന്ന വസ്തുതയാണ്. സ്വർഗ്ഗീയ ദൂതന്‍റെ ശക്തിയോടും മഹത്വത്തോടും നിർമ്മലതയോടും ദൂതു ഘോഷിക്കുന്നതിന്‍റെ ശ്രേഷ്ഠസ്വഭാവം പ്രതിനിധീകരിക്കുവാൻ ദിവ്യജ്ഞാനത്തിനിഷ്ഠമായത് അതിനോടനുബന്ധിച്ച ശക്തിയും മഹത്വവും ഉണ്ടാകേണ്ടതിനാണ്. ആകാശമധ്യയുള്ള ദൂതൻ പറഞ്ഞതും ഉച്ചത്തിലുള്ള ഘോഷണവും ഭൂവാസികളായ സകല ജാതിയും ഗോത്രവും ഭാഷയും വംശവുമായവരോട് അറിയിക്കുക എന്നതും ദൂതു ഘോഷണത്തിന്‍റെ ലോകവ്യാപകതയേയും വേഗതയേയും തെളിയിക്കുന്നു.GCMal 405.2

    ഈ ദൂതുഘോഷണം എപ്പോൾ തുടങ്ങണമെന്നുള്ള വെളിച്ചം ദൂതു തന്നെ പകരുന്നു. അതു നിത്യസുവിശേഷത്തിന്‍റെ ഒരു ഭാഗമായിരിക്കയും ന്യായവിധിയുടെ തുടക്കമായിരിക്കുകയും വേണം. രക്ഷയുടെ ദൂതു എല്ലാക്കാലത്തും പ്രസംഗിക്കപ്പെടുന്നു. എന്നാൽ സുവിശേഷത്തിന്‍റെ ഒരു ഭാഗമായ ഈ ദൂതു അന്ത്യകാലത്തു ഘോഷിക്കപ്പെടേണ്ടതാണ്; എങ്കിൽ മാത്രമേ ന്യായവിധിയുടെ നാഴിക വന്നിരിക്കുന്നു എന്നുള്ളതു പരമാർത്ഥമാകയുള്ളൂ. ന്യായവിധിയുടെ ആരംഭംവരെയുള്ള സംഭവപരമ്പരകൾ ഒന്നിനുപുറകെ മറ്റൊന്നായി പ്രവചിക്കപ്പെട്ടിരിക്കുന്നു. ദാനീയേലിന്‍റെ പുസ്തകത്തെ സംബന്ധിച്ചിടത്തോളം ഇത് വിശിഷ്യാ സത്യമാണ്. എന്നാൽ ഈ പ്രവചനത്തിൽ അന്ത്യകാലത്തേക്കുള്ളത് അതുവരെ അടച്ചു മുദ്രയിടുവാൻ ദാനീയേലിനോടു ദൈവം ആവശ്യപ്പെട്ടു. ഈ സമയം വരെ ന്യായവിധിയെക്കുറിച്ചുള്ള ദൂത് പ്രവചന നിവൃത്തിയെ ആസ്പദമാക്കി ഘോഷിക്കുവാൻ കഴിഞ്ഞിട്ടുണ്ടോ? അന്ത്യകാലത്തിൽ “പലരും അതിനെ പരിശോധിക്കുകയും ജ്ഞാനം വർദ്ധിക്കുകയും ചെയ്യും'‘ (ദാനീ. 12:4) എന്ന് പ്രവാചകൻ പറയുന്നു.GCMal 405.3

    അപ്പൊസ്തലനായ പൌലൊസ് തന്‍റെ കാലത്തു ക്രിസ്തുവിന്‍റെ വരവിനെ പ്രതീക്ഷിക്കേണ്ട, എന്നു സഭയ്ക്കു മുന്നറിയിപ്പു നൽകി. “ആദ്യമേ വിശ്വാസത്യാഗം സംഭവിക്കുകയും നാശയോഗ്യനും അധർമ്മമൂർത്തിയുമായവൻ വെളിപ്പെടുകയും വേണം” (2തെസ്സ. 2:3) എന്നു പൌലൊസ് പറയുന്നു. വലിയ വിശ്വാസത്യാഗത്തിനുമുമ്പും “അധർമ്മമൂർത്തിയുടെ” ദീർഘകാല ഭരണത്തിനുമുമ്പും നമ്മുടെ കർത്താവിന്‍റെ വരവിനെ നാം പ്രതീക്ഷിക്കേണ്ട. “അധർമ്മമൂർത്തി’ എന്നും “അധർമ്മത്തിന്‍റെ മർമ്മം” എന്നും “നാശ യോഗ്യൻ’ എന്നും പ്രതിപാദിച്ചിരിക്കുന്നതെല്ലാം പാപ്പാത്വത്തെ പ്രതിനിധീകരിക്കുന്നു. അതു പ്രവചനത്തിൽ മുൻകൂട്ടി പറഞ്ഞിട്ടുള്ളതും അതിന്‍റെ ആധിപത്യം 1260 വർഷം നിലനിൽക്കേണ്ടതുമായിരുന്നു. 1798-ൽ ഈ കാലഘട്ടം അവസാനിച്ചു. ക്രിസ്തുവിന്‍റെ വരവ് അതിനുമുമ്പ് ഉണ്ടാകുകയില്ല. 1798 വരെയുള്ള സകല കിസ്ത്യാനികളെയും ഉൾപ്പെടുത്തിയാണ് പൌലൊസ് മുന്നറിയിപ്പു നൽകിയിരിക്കുന്നത്. ക്രിസ്തുവിന്‍റെ പുനരാഗമനദൂതു പ്രഘോഷിക്കേണ്ടത് അതിനുശേഷമാണ്.GCMal 406.1

    അപ്രകാരമുള്ള ദൂതു അതിനുമുമ്പൊരിക്കലും നല്കിയിട്ടില്ല. നാം കണ്ടതു പോലെ പൌലൊസ് അതു പ്രസംഗിച്ചില്ല. കർത്താവിന്‍റെ വരവ് വളരെ വിദൂരതയിലാണെന്നു പൌലൊസ് സഹോദരന്മാരെ ചൂണ്ടിക്കാട്ടി. നവീകരണകർത്താക്കൾ ആ ദൂതു ഘോഷിച്ചില്ല. തന്‍റെ കാലത്തിന് 300 വർഷങ്ങൾക്കുശേഷമാണ് മാർട്ടിൻ ലൂഥർ ന്യായവിധിയുടെ സമയമായി പ്രതീക്ഷിച്ചത്. 1798-നു ശേഷം ദാനീയേൽ പ്രവചനത്തിന്‍റെ മുദ്ര തുറക്കുകയും പ്രവചനത്തെക്കുറിച്ചുള്ള പരിജ്ഞാനം വർദ്ധിക്കുകയും അനേകരും ന്യായ വിധി അടുത്തിരിക്കുന്നുവെന്ന പാവനമായ ദൂതു ഘോഷിക്കുകയും ചെയ്തു.GCMal 406.2

    പതിനാറാം നൂറ്റാണ്ടിലെ വലിയ നവീകരണം പോലെ പുനരാഗമന ദൂതു ഘോഷണം ക്രിസ്തീയ ലോകത്തിൽ പലയിടത്തും ഒരേസമയം നടന്നു. യൂറോപ്പിലും അമേരിക്കയിലുമുള്ള വിശ്വസ്തരും പ്രാർത്ഥനാശീലമുള്ളവരും പ്രവചനങ്ങൾ പഠിക്കുകയും ദൈവശ്വാസീയമായ രേഖകളിലൂടെ സകലത്തിന്‍റെയും അവസാനം വന്നെത്തിയിരിക്കുന്നു എന്ന് അവർക്ക് ബോദ്ധ്യമാവുകയും ചെയ്തു. വിവിധ രാജ്യങ്ങളിൽ പല ക്രിസ്തീയ കൂട്ടങ്ങൾക്കും തിരുവചനപാനത്തിലൂടെ കർത്താവിന്‍റെ വരവു സമീപമായിരിക്കുന്നുവെന്നു ബോദ്ധ്യപ്പെട്ടു. GCMal 406.3

    1821 -ൽ ന്യായവിധി സമയത്തിന്‍റെ വ്യാഖ്യാനവുമായി മില്ലർ എത്തി മൂന്നു വർഷം കഴിഞ്ഞ് “ലോകമിഷനറി”യായ ഡോക്ടർ ജോസഫ് വുൾഫ് കർത്താവിന്‍റെ ആസന്നവരവിനെക്കുറിച്ചു ഘോഷിക്കാൻ തുടങ്ങി. വുൾഫ് ഒരു യെഹൂദാറബിയുടെ മകനായി എബ്രായ പാരമ്പര്യത്തിൽ ജർമ്മനിയിൽ ജനിച്ചു. ചെറുപ്പത്തിൽതന്നെ ക്രിസ്തുമതത്തിൽ വിശ്വസിച്ചു. തന്‍റെ ജനത്തിന്‍റെ പ്രത്യാശകളും പ്രതീക്ഷകളും പുനഃചിന്തനം ചെയ്യുവാൻ തന്‍റെ പിതാവിന്‍റെ ഭവനത്തിൽ ദിവസവും കൂടിവന്നിരുന്ന ഭക്തരായ എബ്രായരുടെ സംഭാഷണങ്ങളിൽ ജോസഫ് വുൾഫ് ആകാംക്ഷാഭരിതനായ ഒരു കേൾവിക്കാരനായിരുന്നു. വരുവാനുള്ള മശീഹയുടെ മഹത്വവും യിസ്രായേലിന്‍റെ പുനഃസ്ഥാപനവും ആയിരുന്നു സംഭാഷണ വിഷയം. ഒരിക്കൽ നസ്രേത്തിലെ യേശുവിനെക്കുറിച്ചു സംസാരിക്കുന്നതു കേട്ടപ്പോൾ അവനാരായി രുന്നുവെന്നവൻ അന്വേഷിച്ചു. ഏറ്റവും വലിയ താലന്തുള്ള ഒരു യെഹൂദൻ എന്നായിരുന്നു മറുപടി. “എന്നാൽ അവൻ മശീഹ ആണെന്നു നടിച്ചതിനാൽ യെഹൂദന്യായാധിപസംഘം മരണത്തിനു വിധിച്ചു. ചോദ്യകർത്താവു വീണ്ടും ചോദിച്ചു? “യെരുശലേം എന്തുകൊണ്ട് നശിപ്പിക്കപ്പെട്ടു? നാം ഇപ്പോഴും എന്തുകൊണ്ട് അടിമത്വത്തിലായിരിക്കുന്നു?” യെഹൂദർ പ്രവാചകന്മാരെ കൊന്നു എന്നു വ്യസനത്തോടെ പിതാവു (പതിവചിച്ചു. ഈ ആശയം കുട്ടിയുടെ മനസ്സിൽ തോന്നിച്ചത് “ഒരു പക്ഷെ യേശുവും ഒരു പ്രവാചകനായിരുന്നു, അവൻ നിരപരാധി ആയിരിക്കുമ്പോൾ യെഹൂദന്മാർ അവനെ കൊന്നു എന്നായിരുന്നു”.- Travels & Adventures of the Rev. Joseph Wolff. vol. 1, p.6. ക്രിസ്തീയ ദൈവാലയത്തിൽ കയറുവാൻ പാടില്ല എന്നുള്ള വിലക്കു ഉണ്ടായിട്ടും യേശുവിനെക്കുറിച്ചു ലഭിച്ച ഈ ചിന്ത കാരണം പ്രസംഗം കേൾക്കുന്നതിനുവേണ്ടി ദൈവാലയത്തിനു പുറത്ത് ചുറ്റിപ്പറ്റി അവൻ നിൽക്കുമായിരുന്നു.GCMal 407.1

    ബാലന്‍റെ ഏഴാമത്തെ വയസ്സിൽ ഒരു പ്രായംചെന്ന ക്രിസ്ത്യാനിയായ അയൽക്കാരനോട് മശീഹയുടെ വരവോടുകൂടി യിസ്രായേലിനു ഭാവിയിലു ണ്ടാകുവാൻ പോകുന്ന വിജയത്തെക്കുറിച്ച് വീരവാദം മുഴക്കി. അപ്പോൾ വൃദ്ധനായ ആ മനുഷ്യൻ ശാന്തമായി “യഥാർത്ഥ മശീഹ ആരായിരുന്നു എന്നു ഞാൻ നിന്നോടു പറയാം. നിന്‍റെ പൂർവ്വ പിതാക്കൻമാർ പഴയ കാലത്തെ പ്രവാചകൻമാരോട് ചെയ്തതുപോലെ അവർ നസ്രായനായ യേശുവിനെ ക്രൂശിച്ചു... നീ വീട്ടിൽ ചെന്നിട്ട് യെശയ്യാ പ്രവചനം 53-ാം അദ്ധ്യായം വായിച്ചുനോക്കിയാൽ യേശുക്രിസ്തു ദൈവപുത്രനെന്നു നിനക്കു ബോദ്ധ്യമാകും” --Ibid., vol.1. page 7. ഉടൻതന്നെ അവനു ബോദ്ധ്യമായി; അവൻ വീട്ടിൽ പോയി തിരുവചനം വായിച്ചു, നസ്രെത്തിലെ യേശുവിൽ അതു എത് അത്ഭുതകരമായി നിറവേറി, ക്രിസ്ത്യാനിയുടെ വാക്കുകൾ വാസ്തവമായിരുന്നുവോ? ബാലൻ തന്‍റെ പിതാവിനോടു പ്രവചനത്തിന് ഒരു വിശദീകരണം ആവശ്യപ്പെട്ടു. എന്നാൽ വീണ്ടും ഒരിക്കൽപ്പോലും ആ വിഷയത്തെപ്പറ്റി ചോദിപ്പാൻ അവൻ മുതിരാത്ത വിധം കഠിനമായ ഒരു നിശ്ശബ്ദ തയായിരുന്നു മറുപടി. ഇതവന്‍റെ ക്രിസ്തുമതത്തെക്കുറിച്ചറിവാനുളള ആഗ്രഹത്തെ വർദ്ധിപ്പിക്ക് മാത്രമേ ചെയ്തുള്ളു.GCMal 407.2

    അവന്‍റെ യെഹൂദാഭവനത്തിൽ വച്ച് അവൻ ആഗ്രഹിച്ച പരിജ്ഞാനം നേടുന്നതിൽനിന്നും അകറ്റിയിരുന്നു, എന്നാൽ പതിനൊന്നു വയസ്സായപ്പോൾ തനിക്കൊരു വിദ്യാഭ്യാസം നേടുവാനും സ്വന്തം മതം തിരഞ്ഞെടുക്കുവാനും ഒരു ജീവിതമാർഗ്ഗം നേടുവാനുമായി അവൻ പിതൃഭവനം വിട്ടു ലോകത്തിലേക്കിറങ്ങി. ഒരു ബന്ധുഭവനത്തിൽ താൽക്കാലികമായി താമസസൗകര്യം ലഭിച്ചു. എന്നാൽ പെട്ടെന്നവനെ ഒരു വിശ്വാസത്യാഗിയായി അവർ അവിടെനിന്നും പുറത്താക്കി. അവൻ അപരിചിതരുടെ ഇടയിൽ നിർദ്ധനനായി സ്വന്തമായി തൊഴിൽ ചെയ്തു ജീവിക്കേണ്ടിവന്നു. അവൻ ഉപജീവന മാർഗ്ഗത്തിനായി എബ്രായ ഭാഷ പഠിപ്പിച്ചും സൂക്ഷ്മതയോടെ മുൻപറഞ്ഞ കാര്യങ്ങൾ പഠിച്ചുംകൊണ്ട് ഒരു സ്ഥലത്തുനിന്നും മറ്റൊരു സ്ഥലത്തേക്ക് മാറി മാറിപ്പോയി. ഒരു കത്തോലിക്ക അദ്ധ്യാപകന്‍റെ സ്വാധീനത്താൽ റോമൻ കത്തോലിക്ക വിശ്വാസം സ്വീകരിച്ചു. തന്‍റെ സ്വന്ത ജനത്തിനിടയിൽ ഒരു ദൗത്യവാഹകനാകാൻ തീരുമാനിച്ചു. ഈ ലക്ഷ്യത്തോടെ ഏതാനും വർഷങ്ങൾക്കുശേഷം അവൻ തന്‍റെ പഠനം റോമിലുള്ള “കോളേജ് ഓഫ് ദി പാപ്പഗൻഡ” എന്ന കോളേജിൽ തുടർന്നു. ഇവിടെ അവന്‍റെ സ്വതന്ത്രമായ ചിന്തയും നിഷ്കളങ്കവും നിഷ്പക്ഷവുമായ സംസാരവും ദുരുപദേശകൻ എന്നുള്ള ആരോപണത്തിനു വിധേയനാക്കി. സഭയുടെ ദുർവിനിയോഗത്തെ അവൻ പരസ്യമായി എതിർക്കുകയും നവീകരണത്തിന്‍റെ ആവശ്യം ഉന്നയിക്കുകയും ചെയ്തു. ആദ്യം കത്തോലിക്ക ഉദ്യോഗസ്ഥർ അവന്‍റെ അഭി പയത്തോട് താല്പര്യം കാട്ടിയെങ്കിലും കുറെക്കഴിഞ്ഞപ്പോൾ അവനെ റോമിൽനിന്നു മാറ്റി റോമാത്വത്തിന്‍റെ നിയന്ത്രണത്തിൽ ഒതുക്കി നിർത്തു വാൻ സാധിക്കയില്ലായെന്ന് വ്യക്തമാകുന്നതുവരെ അവൻ സഭയുടെ കർശനമായ മേൽനോട്ടത്തിൽ ഒരു സ്ഥലത്തുനിന്നു മറ്റൊരു സ്ഥലത്തേക്കു പോയി. തിരുത്തുവാൻ കഴിയാത്തവൻ എന്നു പ്രഖ്യാപിച്ച് അവനിഷ്ടമുള്ളിടത്തു പോകാൻ സ്വത്രന്തമായി വിട്ടു. അവൻ ഇംഗ്ലണ്ടിലേക്കു പോകുകയും പ്രൊട്ടസ്റ്റന്‍റു വിശ്വാസം സ്വീകരിച്ച് ഇംഗ്ലീഷ് സഭയുമായി ചേരുകയും ചെയ്തു. രണ്ടു വർഷത്തിനുശേഷം 1821-ൽ തന്‍റെ ദൗത്യവുമായി മുമ്പോട്ടു പോയി.GCMal 408.1

    ക്രിസ്തുവിന്‍റെ ഒന്നാം വരവിന്‍റെ വലിയ സത്യം വുൾഫ് സ്വീകരി ച്ചപ്പോൾ വ്യസനപാത്രവും രോഗം ശീലിച്ചവനായും ഉള്ള ക്രിസ്തുവിന്‍റെ ഒന്നാം വരവിന്‍റെ മഹത്തായ സത്യം വുൾഫ് അംഗീകരിച്ചപ്പോൾ ശക്തിയോടും മഹത്വത്തോടു കൂടിയുള്ള രണ്ടാം വരവിനെക്കുറിച്ചുള്ള പ്രവചനങ്ങൾ തുല്യവ്യക്തതയോടെ അവൻ ദർശിച്ചു. വാഗ്ദത്ത മശീഹയായ യേശുവിലേക്കു തന്‍റെ ജനത്തെ നയിക്കുവാൻ അവൻ ശ്രമിച്ചു. മനുഷ്യരാശിയുടെ പാപത്തിനുവേണ്ടി യാഗമായിത്തീരുവാനുള്ള അപമാനകരമായ ഒന്നാം വരവിനെ അവൻ ചൂണ്ടിക്കാണിച്ചു. രാജാവും വീണ്ടെടുപ്പുകാരനുമായുള്ള ക്രിസ്തുവിന്‍റെ രണ്ടാം വരവിനെക്കുറിച്ചും അവൻ പഠിപ്പിച്ചു.GCMal 409.1

    “നസ്രേത്തിലെ യേശുവിന്‍റെ കൈകാലുകൾ തുളയ്ക്കപ്പെട്ടു. കൊല്ലുവാനുള്ള ആടിനെപ്പോലെ അവൻ കൊണ്ടുവരപ്പെട്ടു; അവൻ രോഗം ശീലിച്ചവനായും വ്യസനപാത്രമായും ഇരുന്നു. ചെങ്കോലും ആധിപത്യവും യെഹൂദയിൽനിന്നു നീക്കപ്പെട്ടശേഷം തന്‍റെ ഒന്നാം വരവുണ്ടായി. രണ്ടാം വരവ് ആകാശമേഘങ്ങളിൻമേൽ പ്രധാനദൂതന്‍റെ കാഹളത്തോടുകൂടെ ആയിരിക്കുമെന്നും” (Joseph Wolff, Researches & Missionary Labors, Page 62) “അവൻ ഒലിവുമലയിൽ നിൽക്കുകയും സൃഷ്ടിപ്പിൽ ആദാമിനു നല്കുകയും പിന്നീടു നഷ്ടപ്പെടുത്തുകയും ചെയ്ത ആധിപത്യം യേശുവിന് നല്കുകയും ചെയ്യും” (ഉല്പ. 1:26; 3:17). മുഴുവൻ ലോകത്തിനും അവൻ രാജാവായിരിക്കും. സൃഷ്ടിപ്പിലെ ഞരക്കവും മുറവിളിയും നിന്നിട്ടു സ്തുതിസ്തോത്രങ്ങൾ ശ്രവിക്കാം. യേശു തന്‍റെ പിതാവിന്‍റെ മഹത്വത്തിൽ സ്വർഗ്ഗീയ ദൂതന്മാരുമായി വരുമ്പോൾ മരിച്ചുപോയ വിശ്വാസികൾ ആദ്യം ഉയിർക്കും. (1 തെസ്സ. 4:16; 1 കൊരി. 15:23). ഇതാണു ക്രിസ്ത്യാനികളായ നാം ഒന്നാം പുനരു ത്ഥാനം എന്നു പറയുന്നത്. അനന്തരം ജന്തുലോകം അതിന്‍റെ സഹജഗുണം മാറ്റും. (യെശ. 11:6-9), അവ യേശുവിനു കീഴ്പെട്ടിരിക്കും (സങ്കീ.8), “സാർവ്വ ലൗകികമായ സമാധാനം നിലനിൽക്കും'. -Journal of the Rev. ]oseph Wolff, pages 378,379. “അതു എത്രയും നല്ലത് എന്നു കർത്താവ് വീണ്ടും ഭൂമിയെ നോക്കി പറയും -Ibid., p.294.GCMal 409.2

    കർത്താവിന്‍റെ വരവ് ആസന്നമായിരിക്കുമെന്നു വുൾഫ് വിശ്വസിച്ചു. മില്ലർ പ്രവചനകാലത്തിന്‍റെ പൂർത്തീകരണം ചൂണ്ടിക്കാട്ടിയതിൽനിന്നു വളരെ അകലെ അല്ലെന്നും അദ്ദേഹം വിശ്വസിച്ചിരുന്നു. “ആ നാളും നാഴികയും ഒരു മനുഷ്യനും അറിയുന്നില്ല” എന്നു തിരുവെഴുത്തിൽനിന്നും ഉദ്ധരിച്ചു പറയുന്നവരോടു വുൾഫ് ഇങ്ങനെ മറുപടി പറഞ്ഞു. ആ നാളും നാഴികയും ഒരു മനുഷ്യനും അറിയുന്നില്ലെന്നു നമ്മുടെ കർത്താവു പറഞ്ഞിട്ടുണ്ടോ? അത്തിവൃക്ഷം ഇലപൊഴിക്കുന്നത് വേനൽക്കാലസാമീപ്യത്തെ സൂചിപ്പിക്കു ന്നതുപോലെ തന്‍റെ വരവിന്‍റെ സാമീപ്യത്തെ മുന്നറിയിക്കുന്ന കാലത്തിന്‍റെ അടയാളങ്ങൾ അവൻ നമുക്കു നല്കിയിട്ടില്ലെ? (മത്താ. 24:32). ആ സമയം നാം ഒരിക്കലും അറിയരുതെന്നാണോ? ദാനീയേൽ പ്രവാചകന്‍റെ പുസ്തകം വായിക്കാൻ മാത്രമല്ല അതു മനസ്സിലാക്കാനും കർത്താവു ഉപദേശിച്ചിട്ടില്ലേ? (ദാനിയേൽതന്നെ പ്രസ്ഥാവിച്ചിട്ടില്ലേ) കാലാന്ത്യംവരെ വചനം അടച്ചു മുദ്രയിടുവാൻ തന്‍റെ കാലത്തെ അവസ്ഥ അതായിരുന്നു. പലരും അതിനെ പരിശോധിക്കുകയും ജ്ഞാനം വർദ്ധിക്കുകയും ചെയ്യും (ദാനീ.12:4). അതിനും പുറമെ നമ്മുടെ കർത്താവു സമയത്തിന്‍റെ സാമീപ്യത്തെക്കുറിച്ചു പറയുമ്പോൾ കൃത്യമായ നാളും നാഴികയും ആരും അറിയുന്നില്ല എന്നു പറഞ്ഞിരിക്കുന്നതിന്‍റെ അർത്ഥം തന്‍റെ വരവ് അടുത്തിരിക്കുന്നു എന്നറിയുന്നില്ല എന്നല്ല. നോഹ പെട്ടകം പണിതതുപോലെ തന്‍റെ വരവിനുവേണ്ടി നാം ഒരുങ്ങുവാൻ പ്രേരണ നല്കുന്നതിനാവശ്യമായ അറിവു കാലത്തിന്‍റെ ലക്ഷ്ണങ്ങളാൽ അവർ അറിയും എന്നു അവൻ ഉറപ്പായി പറഞ്ഞിട്ടുണ്ട്'. - Wolff, Researches & Missionary Labors, pages 404, 405.GCMal 409.3

    തിരുവചനം വ്യാഖ്യാനിക്കുന്നതിനും അഥവാ തെറ്റായി വ്യാഖ്യാനിക്കുന്നതിനും ജനസമ്മതി ആർജ്ജിച്ചിട്ടുള്ള വ്യവസ്ഥയെക്കുറിച്ചു വുൾഫ് ഇങ്ങനെ എഴുതിയിരിക്കുന്നു: “ക്രിസ്തീയ സഭയുടെ ഭൂരിഭാഗവും തിരുവചനത്തിന്‍റെ വ്യക്തമായ വശം വിട്ടിട്ട് ബുദ്ധമതക്കാരുടെ സിദ്ധാന്തമായ ദൈവം എല്ലാറ്റിനും എവിടെയുമുണ്ടെന്നുള്ള സിദ്ധാന്തത്തിലേക്കു തിരിഞ്ഞു. അന്തരീക്ഷത്തിൽ സഞ്ചരിക്കുന്നതിലൂടെയാണ് മനുഷ്യന്‍റെ ഭാവി സന്തോഷം എന്നു അവർ വിശ്വസിക്കുന്നു. അവർ “യെഹൂദർ’ എന്നു വായിക്കുമ്പോൾ “ജാതികൾ’ എന്നും ‘യെരുശലേം’ എന്നതു “സഭ’ എന്നും ‘ഭൂമി’ എന്നു പറഞ്ഞാൽ “ആകാശം’ എന്നും “കർത്താവിന്‍റെ വരവു’ എന്നു പറഞ്ഞാൽ “മിഷനറിസമൂഹങ്ങളുടെ അഭിവൃദ്ധി’ എന്നും, “യഹോവയുടെ ആലയമുള്ള പർവ്വതത്തിൽ പോകുക’ എന്നത് “മെതഡിസ്റ്റുകാരുടെ വലിയ യോഗം’ എന്നുമാണ്'. -journal of the Rev. Joseph Wolff, page 96.GCMal 410.1

    1821 മുതൽ 1845 വരെയുള്ള 24 വർഷം വുൾഫ് വളരെയധികം യാത ചെയ്തു. ആഫിക്കയിൽ ഈജിപ്റ്റും അബിസീനിയയും സന്ദർശിച്ചു. ഏഷ്യയിൽ പലസ്തീൻ, സിറിയ, പേർഷ്യ, ബൊക്കാറ, ഇൻഡ്യ ഇവിടങ്ങളിൽ പോയി. അമേരിക്കൻ ഐക്യനാട് സന്ദർശിക്കുകയും സെന്‍റ് ഹമീന എന്ന ദ്വീപിൽ പ്രസംഗിക്കുകയും ചെയ്തു. അദ്ദേഹം 1837 ആഗസ്റ്റിൽ ന്യൂയോർക്കിലെത്തുകയും ആ പട്ടണത്തിൽ പ്രസംഗിച്ചശേഷം ഫിലഡൽഫ്യയിലും ബാൾട്ടിമോറിലും പ്രസംഗിക്കുകയും അവസാനമായി വാഷിംഗ്ടണിലേക്കു പോകുകയും ചെയ്തു. ഇവിടെ അദ്ദേഹം പറയുന്നു: “മുൻ പ്രസിഡന്‍റായി രുന്ന ജോൺ ക്വിൻസി ആഡംസ് കോൺഗ്രസ്സ് സമ്മേളനത്തിൽ ഒരു പ്രമേയം അവതരിപ്പിച്ച് കോൺഗ്രസ്സ് ഹാൾ എന്‍റെ ഉപയോഗത്തിനായി നല്കുവാൻ ഐകകണ്ഠന തീരുമാനിച്ചു. എനിക്കവിടെ പ്രസംഗം നടത്തുവാൻ ഒരവസരം ലഭിച്ചു. ഒരു ശനിയാഴ്ച്ച ഞാനതു നിർവ്വഹിക്കുകയും ചെയ്തു. അപ്പോൾ അതിൽ സംബന്ധിക്കുവാൻ കോൺഗ്രസ്സ് അംഗങ്ങളെല്ലാവരും, മുൻപ്രസിഡന്‍റും വെർജീനിയായിലെ ബിഷപ്പും വൈദികരും വാഷിംഗ്ടൺ പൗരാവലിയും സന്നിഹിതരായിരുന്നു. അതേ ബഹുമതി ന്യൂ ജർസിയിലും പെൻസിൽവാനിയയിലും ഗവൺമെന്‍റു നല്കി. അവിടുത്തെ പ്രസംഗങ്ങളിൽ ഞാൻ എന്‍റെ ഏഷ്യയിലെ ഗവേഷണത്തയും യേശുവിന്‍റെ വ്യക്തിപരമായ ഭരണത്തെയും കുറിച്ചു പ്രസംഗങ്ങൾ നടത്തി', -Ibid.pages 398, 399.GCMal 410.2

    യൂറോപ്പിലെ ആധികാരികളുടെ സംരക്ഷണയൊന്നും കൂടാതെ വുൾഫ് ഏറ്റവും അപരിഷ്കൃതമായ രാജ്യങ്ങളിൽ അസംഖ്യം അപകടങ്ങളുടെ മദ്ധ്യേ അനേക കഷ്ടപ്പാടുകൾ സഹിച്ച് യാത്രചെയ്തു. അടികൊള്ളുകയും പട്ടിണി കിടക്കേണ്ടിവരികയും ചെയ്തിരുന്നു. ഒരു അടിമയെപ്പോലെ വില്ക്കപ്പെടുകയും മൂന്നു പ്രാവശ്യം മരണത്തിനു വിധിക്കപ്പെടുകയും ചെയ്തു. കള്ളന്മാരാൽ ചുറ്റപ്പെടുകയും ചിലപ്പോൾ ദാഹംകൊണ്ട് ഏതാണ്ട് മരണത്തോളം എത്തുകയും ചെയ്തിരുന്നു. അവനുള്ളതെല്ലാം പിടിച്ചുപറിച്ചു വെറും കയ്യോടെ അയച്ചുകളഞ്ഞു. നൂറുകണക്കിനു മൈലുകൾ കാൽനടയായി പാദുകമില്ലാതെ പർവ്വതങ്ങളിലൂടെ നടന്നു. പാദങ്ങൾ മഞ്ഞുകട്ടയുമായുള്ള സ്പർശനത്താൽ സ്പർശവേദ്യമില്ലാതെ മരവിച്ചു.GCMal 411.1

    ക്രൂരതയുള്ള അപരിഷ്കൃത വർഗ്ഗക്കാരുടെ ഇടയിൽ നിരായുധനായി പോകരുതെന്നു മുന്നറിയിപ്പു നല്കിയിട്ടും അദ്ദേഹം പ്രസ്ഥാവിച്ചു: “ആയുധങ്ങൾ നല്കപ്പെട്ടിരിക്കുന്നു” -- “പ്രാർത്ഥനയും ക്രിസ്തുവിനുവേണ്ടിയുള്ള ശുഷ്കാന്തിയും അവന്‍റെ സഹായത്തിലുള്ള ഉറപ്പും', “എനിക്കു നല്കപ്പെട്ടിരിക്കുന്നതു ദൈവസ്നേഹവും എന്‍റെ ഹൃദയത്തിൽ എന്‍റെ അയൽവാസിയും കയ്യിൽ ബൈബിളും ആണ്'.-- W.H.D. Adams, In Perils Oft page 192. അദ്ദേഹം പോയിടത്തെല്ലാം എബ്രായഭാഷയിലും ഇംഗ്ലീഷിലുമുള്ള ബൈബിൾ കൊണ്ടുപോയിരുന്നു. തന്‍റെ പില്ക്കാലയാത്രകളിൽ ഒന്നിനെക്കുറിച്ചു അദ്ദേഹം പറയുന്നത്: “ഞാൻ എന്‍റെ കയ്യിൽ ബൈബിൾ തുറന്നു വെച്ചിരുന്നു; എന്‍റെ ശക്തി ആ ഗ്രന്ഥത്തിലായിരുന്നു. അതിന്‍റെ ശക്തി എന്നെ നിലനിർത്തും എന്നാണ്', -Ibid., p 201.GCMal 411.2

    അങ്ങനെ തന്‍റെ വേലയിൽ ന്യായവിധിയുടെ ദൂതു മനുഷ്യവാസമുള്ള ലോകരാജ്യങ്ങളിൽ വലിയൊരു ഭാഗത്തു എത്തിക്കുന്നതുവരെ അക്ഷീണ പരിശ്രമം ചെയ്തു. യെഹൂദന്മാരുടേയും തുർക്കികളുടേയും പാർസികളുടേയും ഹിന്ദുക്കളുടേയും മറ്റനേക ജാതികളുടേയും വംശങ്ങളുടേയും ഇടയിൽ വിവിധ ഭാഷകളിൽ ദൈവവചനം വിതരണം ചെയ്കകയും എല്ലായിടത്തും മശീഹയുടെ ഭരണം ആസന്നമായിരിക്കുന്നുവെന്നറിയിക്കുകയും ചെയ്തു.GCMal 412.1

    തന്‍റെ ബൊക്കാറയിലെ യാത്രയിൽ കർത്താവിന്‍റെ പെട്ടെന്നുള്ള ആഗമനോപദേശത്തിൽ വിശ്വസിക്കുന്ന ഒറ്റപ്പെട്ട ജനത്തെ കണ്ടു. “യമനിലെ അറബികൾക്ക് സീറാ എന്നൊരു ഗ്രന്ഥം കൈവശം ഉള്ളതായും അതിൽ ക്രിസ്തുവിന്‍റെ വരവിനെക്കുറിച്ചും മഹത്വത്തിലുള്ള വാഴ്ചയെക്കുറിച്ചും 1840-ൽ വലിയ സംഭവങ്ങൾ ഉണ്ടാകുമെന്നുള്ളതിനെക്കുറിച്ചും വിസ്തരിച്ചിട്ടുണ്ട്'.Journal of the Rev. Joseph Wolff, page 377, യമനില്‍... ആറു ദിവസം രാഹാബിന്‍റെ മക്കളുമായി കഴിച്ചുകൂട്ടി. അവർ വീഞ്ഞു കുടിക്കുകയോ മുന്തിരിത്തോട്ടം നട്ടുണ്ടാക്കുകയോ വിത്തു വിതയ്ക്കുകയോ ചെയ്യാതെ കൂടാരങ്ങളിൽ പാർത്തു. രാഹാബിന്‍റെ മകനായ യോനാദാബിന്‍റെ ദിനങ്ങളെ ഓർത്തു. അവരുടെ കൂട്ടത്തിൽ ദാൻ ഗോത്രത്തിൽപ്പെട്ട, യിസ്രയേൽ ജനവും... ഉണ്ടായിരുന്നു. അവർ രാഹാബിന്‍റെ മക്കൾ ആയിരുന്നു. ആകാശമേഘങ്ങളിൽ മശീഹയുടെ വരവു പെട്ടെന്നുണ്ടാകുമെന്നും അവർ പ്രതീക്ഷിച്ചു”, -- Ibid., p 389.GCMal 412.2

    അപകാരമുള്ള ഒരു വിശ്വാസം ടാറ്ററിയിലുള്ള മറ്റൊരു മിഷനറിയും കണ്ടെത്തി. ഒരു ടാറ്റർ പുരോഹിതൻ ക്രിസ്തു രണ്ടാമതു വരുന്നത് എപ്പോൾ എന്നു ചോദിച്ചു. തനിക്കറിഞ്ഞുകൂടാ എന്നു മിഷനറി പറഞ്ഞപ്പോൾ പുരോഹിതൻ ബൈബിൾ അദ്ധ്യാപകനെന്നഭിമാനിക്കുന്ന വ്യക്തിയുടെ ഈ അറിവില്ലായ്മയിൽ അതിശയിച്ചു. 1844- നോട് അടുത്ത് ക്രിസ്തു വരുമെന്ന പ്രവചനത്തെ അടിസ്ഥാനമാക്കിയുള്ള അദ്ദേഹത്തിന്‍റെ വിശ്വാസത്തെക്കുറിച്ചും പ്രസ്താവിച്ചു.GCMal 412.3

    1826 -ന്‍റെ ആരംഭത്തിൽതന്നെ പുനരാഗമനദൂതു ഇംഗ്ലണ്ടിൽ പ്രസംഗിക്കാൻ തുടങ്ങി. ഈ ദൂതുഘോഷണം അമേരിക്കയിലെപ്പോലെ ക്രിസ്തുവിന്‍റെ വരവിന്‍റെ കൃത്യസമയം സുനിശ്ചിതമായി പഠിപ്പിച്ചില്ല. എങ്കിലും ശക്തിയോടും മഹത്വത്തോടുമുള്ള ക്രിസ്തുവിന്‍റെ പെട്ടെന്നുള്ള പുനരാഗമനത്തെ വളരെ വിശാലമായി ഘോഷിച്ചു. ഇതു കൈസ്തവാചാരഭ്രഷ്ടരുടെയും ഭിന്നാഭിപ്രായക്കാരുടെയും ഇടയിൽ മാത്രമല്ല ഉണ്ടായിരുന്നത്. മൊറാന്‍റു ബ്രൂക്ക് എന്ന ആംഗ്ലേയ എഴുത്തുകാരൻ പറയുന്നത്: ആംഗ്ലിക്കൻ സഭയിലെ എഴുന്നൂറോളം ശുശൂഷകർ “രാജ്യത്തിന്‍റെ ഈ സുവിശേഷം” പ്രസംഗിക്കുന്നതിൽ വ്യാപൃതരായിരുന്നു എന്നത്രേ. ക്രിസ്തുവിന്‍റെ വരവിനുള്ള സമയം 1844 ആയിരിക്കുമെന്നുള്ള ദൂത് ബ്രിട്ടനിലും നല്കപ്പെട്ടു. അമേരിക്കൻ ഐക്യനാടുകളിൽ പുനരാഗമന പ്രസിദ്ധീകരണങ്ങൾ വ്യാപകമായി വിതരണം ചെയ്യപ്പെട്ടു. പുസ്തകങ്ങളും മാസികകളും ഇംഗ്ലണ്ടിൽ പുനഃപ്രസി ദ്ധീകരണം നടത്തപ്പെട്ടു. 1842-ൽ റോബർട്ടു വിന്‍റർ എന്ന ഇംഗ്ലീഷുകാരൻ അമേരിക്കയിൽ വച്ചു പുനരാഗമനദൂതു ലഭിച്ചിട്ടു തന്‍റെ സ്വന്തനാട്ടിൽ ഈ ദൂതിന്‍റെ പ്രചരണാർത്ഥം ഇംഗ്ലണ്ടിലേക്കു മടങ്ങി. പലരും അദ്ദേഹത്തോടു ചേർന്ന് ന്യായവിധിയുടെ ദൂതു ഇംഗ്ലണ്ടിൽ വിവിധഭാഗങ്ങളിൽ ഘോഷിച്ചു.GCMal 412.4

    ദക്ഷിണ അമേരിക്കയിൽ കിരാതത്വത്തിന്‍റേയും പൗരോഹിത്യ തന്ത്രങ്ങളുടേയും മദ്ധ്യത്തിൽ ഒരു സ്പെയിൻകാരനും ജസ്യൂട്ടുമായിരുന്ന ലാക്കുൻസാ തന്‍റെ മാർഗ്ഗം തിരുവചനത്തിലേക്കു തിരിക്കയും അങ്ങനെ ക്രിസ്തുവിന്‍റെ പെട്ടെന്നുള്ള തിരിച്ചുവരവിന്‍റെ സത്യം സ്വീകരിക്കുകയും ചെയ്തു. മുന്നറിയിപ്പു നല്കാൻ പ്രേരണ ഉണ്ടായെങ്കിലും റോമിന്‍റെ കുറ്റാ രോപണത്തിൽനിന്നു രക്ഷപെടാൻ ആഗ്രഹിച്ചു. മാനസാന്തരപ്പെട്ട യെഹൂദനെന്നുള്ള നിലയിൽ തന്‍റെ വീക്ഷണം “റാബി ബെൻ-ഇസ്ര” എന്ന പേരിൽ പ്രസിദ്ധീകരിച്ചത് റോമിന്‍റെ ശകാരത്തിൽനിന്നും രക്ഷപെടുന്നതിനുവേണ്ടിയാണ്. ലാക്കുൻസാ ജീവിച്ചിരുന്നത് പതിനെട്ടാം നൂറ്റാണ്ടിലാണ്. എന്നാൽ ഏകദേശം 1825 -ൽ ആണ് ഈ പുസ്തകം ഇംഗ്ലണ്ടിലെത്തിയതും അതു ഇംഗ്ലീഷിലേക്കു പരിഭാഷപ്പെടുത്തിയതും. അതിന്‍റെ പ്രസിദ്ധീകരണം ഇംഗ്ലണ്ടിൽ ഉണ്ടായിട്ടുള്ള ക്രിസ്തുവിന്‍റെ പുനരാഗമനത്തെ സംബന്ധിച്ച ഉണർവ് വർദ്ധിക്കുവാനിടയാക്കി.GCMal 413.1

    ജർമ്മനിയിൽ ഈ ഉപദേശം പഠിപ്പിച്ചതു ലൂഥറൻ സഭയിലെ ഒരു ശുശ്രൂഷകനും നല്ല ബൈബിൾ പണ്ഡിതനും വിമർശകനുമായ ബെനഗൽ ആയിരുന്നു. അതു പതിനെട്ടാം നൂറ്റാണ്ടിലായിരുന്നു. ബെനഗൽ പഠനം പൂർത്തിയാക്കിയശേഷം മുഴുശദ്ധയും കേന്ദ്രീകരിച്ചത് പ്രവചനപഠനത്തിലായിരു ന്നു. അതവന്‍റെ ഗൗരവാവഹവും മതപരവുമായ മാനസികാവസ്ഥയെ നേരത്തെയുള്ള പരിശീലനവും ശിക്ഷണവും സ്വാഭാവികമായി ആഴമേറിയതാക്കി. ചിന്താശീലമുള്ള മറ്റു ചെറുപ്പക്കാരെപ്പോലെ മുമ്പും ഇപ്പോഴും മതപരമായ സംശയങ്ങളും പ്രയാസങ്ങളുമായി മല്ലിടേണ്ടിവന്നു. അദ്ദേഹത്തിന്‍റെ പരോക്ഷവിമർശനങ്ങൾക്കെതിരെയുള്ള കൂരമ്പുകൾ അവന്‍റെ യുവഹൃദയത്തിനു സഹിക്കാൻ പ്രയാസമായിരുന്നു. വിറ്റൻബർഗ്ഗിലെ ഒരംഗമായതോടെ മതസ്വാതന്ത്ര്യത്തിന്‍റെ ഒരു വക്താവായി. “സഭയുടെ അവകാശങ്ങളും അനുഗ്രഹങ്ങളും നിലനിർത്തിക്കൊണ്ട് എല്ലാ ന്യായമായ സ്വാതന്ത്ര്യവും പ്രോത്സാ പ്പിച്ചിരുന്നു; തങ്ങളുടെ മനഃസാക്ഷി അനുസരിച്ചു സഭയ്ക്കുള്ളിൽ അടിമത്തം അനുഭവിക്കുന്നുവെന്നു കരുതുന്നവർക്കു സഭയിലുള്ള കൂട്ടായ്മയിൽ നിന്നു മാറി നില്ക്കാം “. -Encyclopedia Britannica, 9th ed., art., “Bergel’; ബർഗലിന്‍റെ ഈ തത്വത്തിന്‍റെ ഫലം ഇപ്പോഴും തന്‍റെ സ്വന്തം പ്രവിശ്യയിൽ നിലവിലിരിയ്ക്കുന്നു.GCMal 413.2

    പുനരാഗമന ഞായറാഴ്ചയ്ക്കുവേണ്ടി വെളിപ്പാടു 21-ൽ നിന്നും ഒരു പ്രസംഗം തയ്യാറാക്കുമ്പോഴാണ് രണ്ടാം വരവിനെക്കുറിച്ചുള്ള വെളിച്ചം ബർഗലിന്‍റെ മനസ്സിൽ പ്രകാശിച്ചത്. വെളിപ്പാടിലെ പ്രവചനങ്ങൾ മുമ്പൊരിക്കലും തന്‍റെ ബുദ്ധിക്കു തെളിഞ്ഞിട്ടില്ലാത്തവിധം പ്രദർശിപ്പിക്കപ്പെട്ടു. പ്രവാചകൻ അത്യത്ഭുത പ്രാധാന്യവും അതിശയിപ്പിക്കുന്ന മഹത്വവും ഉള്ള കാഴ്ചകൾ നല്കിയപ്പോൾ തൽക്കാലത്തേക്കു ആ വിഷയത്തെക്കുറിച്ചു ധ്യാനിക്കുന്നതു നിർത്തിവെച്ചു. പ്രസംഗപീഠത്തിൽ നിന്നു അതുതന്നെ സ്പഷ്ടമായും ശക്തിയോടും വീണ്ടും നല്കപ്പെട്ടു. അപ്പോൾ മുതൽ തന്‍റെ മുഴു ശ്രദ്ധയും പ്രവചനപഠനത്തിലേക്കു പ്രത്യേകിച്ചു വെളിപ്പാടു പുസ്തകത്തിലേക്കും ക്രിസ്തുവിന്‍റെ വരവ് ആസന്നമായിരിക്കുന്നുയെന്ന വിശ്വാസത്തിലേക്കും വേഗം എത്തിച്ചേർന്നു. ക്രിസ്തുവിന്‍റെ രണ്ടാംവരവിനെക്കുറിച്ച് അദ്ദേഹം നിശ്ചയിച്ച തീയതി ഏതാനും വർഷങ്ങൾക്കുള്ളിൽ ആയിരിക്കുമെന്നത് പിൽക്കാലത്ത് മില്ലറും അംഗീകരിച്ചു.GCMal 414.1

    ബെൻഗല്ലിന്‍റെ എഴുത്തുകൾ ക്രിസ്തീയ ലോകം മുഴുവനും പ്രചരിച്ചു. പ്രവചനത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്‍റെ വീക്ഷണം സ്വന്തം സംസ്ഥാനമായ വിറ്റൻബർഗ്ഗിലും ജർമ്മനിയുടെ മറ്റു ഭാഗങ്ങളിലും ഏറെക്കുറെ സ്വീകരിക്കപ്പെട്ടു. അദ്ദേഹത്തിന്‍റെ കാലശേഷവും അതു തുടരുകയും പുനരാഗമനദൂതു ജർമ്മനിയിൽ കേൾക്കുകയും അതെ സമയം മറ്റു രാജ്യങ്ങളിൽ ശ്രദ്ധ ആകർഷിക്കപ്പെടുകയും ചെയ്തുകൊണ്ടിരുന്നു. ചില വിശ്വാസികൾ നേരത്തെ റക്ഷ്യയിലേക്കു കുടിയേറ്റം നടത്തുകയും ക്രിസ്തുവിന്‍റെ പെട്ടെന്നുള്ള വരവിനെക്കുറിച്ചുള്ള വിശ്വാസം അവിടെയുള്ള ജർമ്മൻ സഭകൾ നില നിർത്തുകയും ചെയ്തു.GCMal 414.2

    ഫ്രാൻസിലും സ്വിറ്റ്സർലന്‍റിലും അതിന്‍റെ വെളിച്ചം പ്രകാശിച്ചു. ജനീവയിൽ ഫാരലും കാൽവിനും നവീകരണദൂതിന്‍റെ സത്യം പ്രചരിപ്പിച്ചിരുന്നു. ഗ്വാസിൻ രണ്ടാം വരവിന്‍റെ ദൂതു പ്രസംഗിച്ചു. ഗ്വാസിൻ സ്കൂൾ വിദ്യാർത്ഥി ആയിരുന്നപ്പോൾ യൂറോപ്പു മുഴുവനും പതിനെട്ടാം നൂറ്റാണ്ടിന്‍റെ അവസാനഭാഗത്തും പത്തൊമ്പതാം നൂറ്റാണ്ടിന്‍റെ ആരംഭത്തിലും നിലനിന്നിരുന്ന യുക്തിവാദ സിദ്ധാന്തത്തെ എതിരിട്ടു. താൻ പൗരോഹിത്യത്തിൽ പ്രവേശിക്കുമ്പോൾ സത്യ വിശ്വാസത്തെക്കുറിച്ചു അറിവില്ലാത്തവനായിരുന്നു. എന്നാൽ നിരീശ്വരവാദത്തിലോട്ടു ചായ്‌വുള്ളവനായിത്തീർന്നു. യുവാവായിരിക്കുമ്പോൾ പ്രവചനപഠനത്തിൽ തത്പരനായിത്തീർന്നു. റോളിനിന്‍റെ പൗരാണിക ചരിത്രം വായിച്ചശേഷം തന്‍റെ ശ്രദ്ധ ദാനീയേലിന്‍റെ രണ്ടാം അദ്ധ്യായത്തിലേക്കു തിരിയുകയും ചരിത്രകാരന്‍റെ രേഖയിൽ പ്രവചനം അത്ഭുതകരമായും കൃത്യമായും നിറവേറിയതിൽ അത്ഭുതസ്തബ്ധനാകുകയും ചെയ്തു. ഇവിടെ തിരുവചനത്തിന്‍റെ ദൈവശ്വാസീയതയുടെ സാക്ഷ്യം ഉണ്ടായിരുന്നതു പില്ക്കാലത്തെ അപകടങ്ങളിൽ ഒരു നങ്കൂരമായിരുന്നു. യുക്തിവാദ ഉപദേശങ്ങളിൽ സംതൃപ്തനാകാതെ അദ്ദേഹം ബൈബിൾ പഠിക്കുകയും വ്യക്തമായ വെളിച്ചത്തിനുവേണ്ടി ശോധന കഴിക്കയും കുറെ സമയത്തിനുശേഷം സുനിശ്ചിതമായ വിശ്വാസം നിലനിർത്തുകയും ചെയ്തു. GCMal 414.3

    പ്രവചനങ്ങൾ പരിശോധിച്ച് കർത്താവിന്‍റെ വരവ് ആസന്നമാണെന്നു ള്ള വിശ്വാസത്തിൽ എത്തിച്ചേർന്നു. ഈ വലിയ സത്യത്തിന്‍റെ പ്രാധാന്യവും ഗൗരവവും മനസ്സിലാക്കി അതു ജനങ്ങളുടെ മുമ്പിൽ കൊണ്ടുവരുവാൻ താൻ ആഗ്രഹിച്ചു; എന്നാൽ ദാനീയേൽ പ്രവചനം ഗ്രഹിപ്പാൻ കഴിയാത്ത മർമ്മമാണെന്ന പൊതുവെയുള്ള വിശ്വാസം തന്‍റെ മാർഗ്ഗമദ്ധ്യേ ഒരു തടസ്സമായി ത്തീർന്നു. ഫാരൽ മുമ്പു ചെയ്തതുപോലെ ജനീവയിൽ സുവിശേഷീകരണം നടത്തുവാൻ തീരുമാനിച്ചു. അതു കുട്ടികളിലൂടെ ആരംഭിച്ച് മാതാപിതാക്കളിൽ താത്പര്യം ജനിപ്പിക്കണമെന്നു പ്രത്യാശിച്ചു.GCMal 415.1

    താൻ തുനിഞ്ഞിറങ്ങിയ കാര്യസാധ്യത്തിന്‍റെ ലക്ഷ്യത്തെപ്പറ്റി “ഇതു മനസ്സിലാക്കുവാൻ ഞാനാഗ്രഹിക്കുന്നു”വെന്നു പിന്നീട് പറയുകയുണ്ടായി അതിന്‍റെ പ്രാധാന്യക്കുറവുകൊണ്ടല്ല നേരെമറിച്ച് അതിന്‍റെ ശഷ്ടത കൊണ്ട് ഞാൻ അതിനെ സുപരിചിതമായ രീതിയിൽ അവതരിപ്പിക്കുവാൻ ആഗ്രഹി ക്കുകയും കുട്ടികളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയും ചെയ്തു. എന്നെ ശ്രദ്ധിക്കണമെന്ന് ഞാനാഗ്രഹിച്ചു, എന്നാൽ ആദ്യം മുതിർന്നവർക്ക് ദൂതു നൽകിയാൽ അവർ ശ്രദ്ധിക്കയില്ലെന്നു ഞാൻ ഭയപ്പെട്ടു. അതിനാൽ ഏറ്റവും പ്രായം കുറഞ്ഞവരിലേക്കു പോകുവാൻ ഞാൻ തീരുമാനിച്ചു. കുട്ടികളുടെ ഒരു സംഘത്തെ ഞാൻ ശേഖരിച്ചു. എണ്ണം വർദ്ധിച്ചാൽ അവർ ശ്രദ്ധിക്കുന്നുവെന്നും അവർ സന്തുഷ്ടരാണെന്നും വിഷയം അവർ ഗ്രഹിച്ചിട്ട് അതു വിശദീകരിക്കുന്നുവെന്നും കണ്ടിട്ടു രണ്ടാമതൊരു കൂട്ടരെ പെട്ടെന്നു അഭി സംബോധന ചെയ്യാനും അതിൽ മുതിർന്നവർ ഇരുന്നു പഠിക്കുന്നതു നല്ല തായിരിക്കും എന്നും കണ്ടു. അങ്ങനെ ചെയ്തപ്പോൾ ലക്ഷ്യം വിജയിച്ചു എന്നു ഗ്രഹിച്ചു” -- L. Gaussen, Daniel the Prophet, vol. 2, Preface.GCMal 415.2

    പരിശ്രമം വിജയകരമായിരുന്നു. കുട്ടികളെ അഭിസംബോധന ചെയ്തപ്പോൾ മുതിർന്നവരും കേൾക്കാൻ വന്നു. തന്‍റെ സഭയിലെ ഇരിപ്പിടങ്ങളെല്ലാം ശ്രദ്ധാലുക്കളായ കേൾവിക്കാരെക്കൊണ്ടു നിറഞ്ഞു. അവരുടെ ഇടയിൽ ഉദ്യോഗപ്രമുഖരും പരിജ്ഞാനമുള്ളവരും അപരിചിതരും ജനീവ സന്ദർശിക്കുന്ന അന്യരാജ്യക്കാരും ഉണ്ടായിരുന്നു. അങ്ങനെ ദൂത് മറ്റു ഭാഗങ്ങളിലേക്കും പടർന്നു.GCMal 416.1

    ഈ വിജയം പ്രോത്സാഹജനകമാകയാൽ പ്രവാചക്രഗന്ഥങ്ങൾ ഫ്രഞ്ചു സംസാരിക്കുന്ന ജനങ്ങളുടെ ഇടയിലെ പള്ളികളിൽ പഠിപ്പിക്കുന്നതിനു പ്രോത്സാഹിപ്പിക്കാമെന്നുള്ള പ്രത്യാശയിൽ ഗ്വാസിൻ തന്‍റെ പാഠങ്ങൾ പ്രസിദ്ധീകരിച്ചു. “കുട്ടികൾക്കു നല്കിയ നിർദ്ദേശങ്ങൾ മുതിർന്നവർക്കും കൂടെയുള്ളതാണെങ്കിലും പലപ്പോഴും അപ്രകാരമുള്ള പുസ്തകങ്ങൾ മറഞ്ഞിരി ക്കുന്നവയാണെന്ന് മുതിർന്നവർ നടിച്ചിരുന്നു. നിങ്ങളുടെ കുട്ടികൾക്കു അതു മനസ്സിലാക്കാൻ കഴിയുമെങ്കിൽ അവ മറഞ്ഞിരിക്കുന്നവയാണെന്നെങ്ങനെ പറയാൻ കഴിയും? അദ്ദേഹം കൂട്ടിച്ചേർത്തു. “സാധിക്കുമെങ്കിൽ നമ്മുടെ ജനങ്ങളുടെ ഇടയിൽ അറിയപ്പെടുന്ന പ്രവചനങ്ങളെക്കുറിച്ചു അറിവ് പകരണമെന്നു എനിക്കു വളരെ ആഗ്രഹം ഉണ്ടായിരുന്നു”. “കാലത്തിന്‍റെ ആവശ്യകതകളെക്കുറിച്ചു ഇതിലും നന്നായി പ്രതിവചിക്കുന്ന യാതൊരു പഠനവും വാസ്തവമായും ഇല്ല. ഇതുമൂലം നമുക്കു മുമ്പിലുള്ള കഷ്ടകാലത്തിനും യേശുക്രിസ്തുവിന്‍റെ പെട്ടെന്നുള്ള വരവിനുംവേണ്ടി ഒരുങ്ങുവാൻ സാധിക്കും'. GCMal 416.2

    ഗ്വാസിൻ ഫ്രഞ്ചു ഭാഷയിലെ ഏറ്റവും പ്രഗത്ഭനും പ്രിയങ്കരനുമായ പ്രസംഗകനായിരുന്നുവെങ്കിലും താമസിയാതെ പൗരോഹിത്യ ശുശ്രൂഷയിൽ നിന്നും പിരിച്ചുവിടപ്പെട്ടു. അദ്ദേഹത്തിനെതിരായിട്ടുള്ള പ്രധാന കുറ്റം സഭയുടെ ഇഷ്ടപ്പെടുന്നതും സമുചിതവുമായ കറ്റക്കിസം ഉപയോഗിക്കാതെ യുവാക്കളെ പഠിപ്പിക്കുന്നതിനു ദൈവവചനമായ ബൈബിൾ ഉപയോഗിച്ചും എന്നുള്ളതായിരുന്നു. പിന്നീട് ഒരു വൈദിക ശാസ്ത്ര വിദ്യാലയത്തിൽ അദ്ധ്യാപകനാകുകയും ഞായറാഴ്ചയാകുമ്പോൾ, ഒരു കറ്റക്കിസ അദ്ധ്യാപകനെന്ന നിലയിൽ കുട്ടികളെ തിരുവെഴുത്തുകൾ പഠിപ്പിക്കുകയും ചെയ്തു പോന്നു. പ്രവചനത്തെക്കുറിച്ചുള്ള തന്‍റെ ഗ്രന്ഥങ്ങൾ വളരെ താത്പര്യമുളവാക്കി. കോളേജദ്ധ്യാപനം മുതൽ പ്രസിദ്ധീകരണ വേലവരെയും തനിക്ക് ഏറ്റവും പ്രിയപ്പെട്ട വേലയായ കുട്ടികളുടെ അദ്ധ്യാപകൻ എന്ന നിലയിലും അനേകവർഷം തുടർന്നു. കർത്താവിന്‍റെ വരവ് ആസന്നമായി എന്നു കാണിക്കുന്ന പ്രവചന പഠനങ്ങളിലേക്ക് അനേകരുടെ ശ്രദ്ധയെ ആകർഷിക്കുന്ന ഒരു ഉപകരണവും ഏറ്റവും വലിയ സ്വാധീനവും ആകുകയും ചെയ്തു.GCMal 416.3

    സ്കാൻഡിനേവ്യയിലും പുനരാഗമനദൂതു ഘോഷിക്കപ്പെടുകയും വിശാലമായ താത്പര്യം പടരുകയും ചെയ്തു. അനേകരും തങ്ങളുടെ സൂക്ഷ്മതയില്ലാത്ത സുരക്ഷിതത്വത്തിൽ നിന്നുണർന്ന് തങ്ങളുടെ പാപങ്ങളെ ഏറ്റുപറഞ്ഞുപേക്ഷിക്കാൻ സന്നദ്ധരാകുകയും ക്രിസ്തുവിന്‍റെ നാമത്തിൽ ക്ഷമ അന്വേഷിക്കുകയും ചെയ്തു. എന്നാൽ ദേശീയ സഭയുടെ പുരോഹിതന്മാർ ഈ പ്രസ്ഥാനത്തോടെതിർത്തു. അവരുടെ സ്വാധീനത്താൽ ഈ ദൂതു പ്രസംഗിച്ചവരിൽ ചിലർ ജയിലിലടയ്ക്കപ്പെട്ടു. പല സ്ഥലത്തും കർത്താവിന്‍റെ പെട്ടെന്നുള്ള വരവിന്‍റെ ദൂതു പ്രസംഗിക്കുന്നവരെ ഇപ്രകാരം നിശ്ശബ്ദരാക്കി. ഈ ദൂതു ചെറിയ കുട്ടികളിലൂടെ അത്ഭുതകരമായ രീതിയിൽ നൽകുവാൻ ദൈവം പ്രസാദിച്ചു. അവർ പ്രായം കുറഞ്ഞവരാകയാൽ അവരെ തടസ്സപ്പെടുത്തുവാൻ രാഷ്ട്രനിയമം അനുവദിക്കാഞ്ഞതിനാൽ അവർ ഉപദ്രവം ഇല്ലാതെ വചനം പ്രസംഗിക്കുന്നതിനു അനുവദിക്കപ്പെട്ടു.GCMal 417.1

    ഈ വേല പ്രധാനമായി പാവപ്പെട്ടവരുടെ ഇടയിലായിരുന്നു. ഈ മുന്നറിയിപ്പിൻ ദൂതുകൾ ശ്രവിപ്പാൻ ജനങ്ങൾ കൂടിവന്നത് തൊഴിലാളികളുടെ എളിയ വസതികളിലായിരുന്നു. കുട്ടികളായ ഈ പ്രസംഗകർ മിക്കവരും സാധുക്കളുടെ കുടിലുകളിൽ നിന്നുള്ളവരായിരുന്നു. അവരിൽ ചിലർ ആറും എട്ടും വയസ്സിൽ കൂടുതലുള്ളവരായിരുന്നില്ല; എന്നാൽ അവരുടെ ജീവിതം അവർ രക്ഷകനെ സ്നേഹിക്കുന്നുവെന്നും ദൈവകല്പനകൾ അനുസരിച്ച് ജീവിപ്പാൻ ശ്രമിക്കുന്നുവെന്നും സാക്ഷിച്ചു. അവരുടെ പ്രായത്തിലുണ്ടായിരുന്ന മറ്റു കുട്ടികളുടെ കഴിവും ബുദ്ധിയും മാത്രമെ അവർക്കും ഉണ്ടായിരു ന്നുള്ളു. അവർ ജനങ്ങളുടെ മുൻപിൽ നിൽക്കുമ്പോൾ അവരുടെ സ്വാഭാവിക കഴിവിനതീതമായ ഒരു പ്രേരണ ദൃശ്യമായിരുന്നു. ശബ്ദവും രീതിയും വ്യത്യാസപ്പെടുകയും ദിവ്യ അധികാരത്തോടെ “ദൈവത്തെ ഭയപ്പെട്ട് അവനു മഹത്വം കൊടുപ്പിൻ; അവന്‍റെ ന്യായവിധിയുടെ നാഴിക വന്നിരിക്കുന്നു” എന്ന തിരുവചനഭാഗം ഉദ്ധരിച്ച് ന്യായവിധിയുടെ മുന്നറിയിപ്പ് കൊടുത്തു. ജനങ്ങളുടെ പാപങ്ങളെ ശാസിക്കയും അസാന്മാർഗ്ഗീയതയെയും ദുരാചാരങ്ങ ളെയും കുറ്റം വിധിക്കുക മാത്രമല്ല ചെയ്തത് പ്രത്യുത പിന്മാറ്റത്തെയും ലൗകികതയെയും നിശിതമായി താക്കീതു ചെയ്യുകയും വരാൻ പോകുന്ന കോപത്തിൽനിന്നും വേഗം ഓടിപ്പോകാൻ ആഹ്വാനം ചെയ്യുകയും ചെയ്തു.GCMal 417.2

    ജനം ഭയത്തോടെ ശ്രദ്ധിച്ചു. സകല സത്യത്തിലും വഴിനടത്തുന്ന ദൈവത്തിന്‍റെ ആത്മാവ് അവരുടെ ഹൃദയത്തോടു സംസാരിച്ചു. അനേകരും പുതുക്കപ്പെട്ടതും ആഴമേറിയതുമായ താല്പര്യത്തോടെ തിരുവചനം പരിശോധിക്കുവാൻ തുടങ്ങി. അജിതേന്ദ്രിയരും അസാൻമാർഗ്ഗികളും രൂപാന്തരപ്പെട്ടു. മറ്റുള്ളവർ തങ്ങളുടെ അവിശ്വസ്ത പരിചയങ്ങളെ ഉപേക്ഷിച്ചു. ഈ വേലയിൽ ദൈവികകരം തീർച്ചയായും ഉണ്ട് എന്നത് അംഗീകരിക്കുവാൻ തക്കവണ്ണം ദേശീയസഭയുടെ ശുശ്രൂഷകൻമാർപോലും നിർബന്ധിതരായിത്തീരത്തക്കവിധം ഈ പ്രവർത്തനം അതീവ പ്രാധാന്യമുള്ളതായിരുന്നു.GCMal 417.3

    രക്ഷകന്‍റെ പുനരാഗമനദൂതു സ്കാൻഡിനേവ്യൻ രാജ്യങ്ങളിലും നൽകപ്പെടണമെന്നുള്ളതു ദൈവയിഷ്ടമാകയാൽ തന്‍റെ ദാസൻമാരെ നിശ്ശബ്ദരാക്കിയപ്പോൾ ആ വേല നിർവ്വഹിക്കുന്നതിന് ദൈവം തന്‍റെ ആത്മാവിനെ കുട്ടികളിലേക്കയച്ചു. യേശുയെരൂശലേമിനെ സമീപിച്ചപ്പോൾ ആഹ്ലാദഭരിതരായ ജനാവലി കുരുത്തോലകൾ വീശിക്കൊണ്ട് ദാവീദുപുത്രൻ എന്നു ഘോഷിച്ചു. അസൂയാലുക്കളായ പരീശന്മാർ യേശുവിനോട് അവരെ ശാന്തരാക്കുവാൻ ആവശ്യപ്പെട്ടു. ഇതെല്ലാം പ്രവചന നിവൃത്തിയാണെന്നും അവർ മൗനമായിരുന്നാൽ കല്ലുകൾ ആർക്കുമെന്നും യേശു മറുപടി പറഞ്ഞു. പുരോഹിതന്മാരും ഭരണകർത്താക്കളും ജനങ്ങളെ ഭീഷണിപ്പെടുത്തിയപ്പോൾ അവരുടെ ജയാരവം അവസാനിച്ചു. പിന്നീട് ദൈവാലയത്തിൽ കുട്ടികൾ കയ്യിൽ കുരുത്തോലയുമായി, “ദാവീദു പുത്രനു ഹോശന്ന” എന്ന് ആർത്തു ഘോഷിച്ചു. പരീശന്മാർ വളരെ കുപിതരായി അവനോടു ചോദിച്ചു; “ഇവർ പറയുന്നതു കേൾക്കുന്നുവോ?” “ഉവ്വ്; ശിശുക്കളുടെയും മുലകുടിക്കുന്നവരുടെയും വായിൽനിന്നു നീ പുകഴ്ച ഒരുക്കിയിരിക്കുന്നു എന്നുള്ളതു നിങ്ങൾ ഒരിക്കലും വായിച്ചിട്ടില്ലയോ?” എന്ന് യേശു പറഞ്ഞു. ക്രിസ്തുവിന്‍റെ ഒന്നാം വരവിന്‍റെ സമയത്തു ദൈവം കുട്ടികളിലൂടെ ചെയ്തതുപോലെ തന്‍റെ രണ്ടാം വരവിന്‍റെ ദൂതഘോഷണം അവരിൽക്കൂടെ നിർവ്വഹിച്ചു. ദൈവവചനം നിവൃത്തിയാകണം, രക്ഷകന്‍റെ വരവിന്‍റെ ദൂതു സകല ജാതികൾക്കും ഭാഷയ്ക്കും നല്കപ്പെടണം.GCMal 418.1

    വില്യം മില്ലർക്കും സഹപ്രവർത്തകർക്കും അമേരിക്കയിൽ മുന്നറിയിപ്പിന്‍റെ ദൂതു പ്രസംഗിക്കുവാൻ വിളിയുണ്ടായി. ഈ രാജ്യം വലിയ പുനരാഗമന പ്രസ്ഥാനത്തിന്‍റെ കേന്ദ്രമായിത്തീർന്നു. ഇവിടെയാണ് ഒന്നാം ദൂതന്‍റെ ദൂതിനെ സംബന്ധിച്ച പ്രവചനം ഏറ്റവും അധികമായി നേരിട്ടു നിവൃത്തിയായത്. വില്യം മില്ലറുടെയും സഹപ്രവർത്തകർ വിദൂരസ്ഥലങ്ങളിലെത്തിയിരുന്നു. ലോകത്തിലെവിടെയെല്ലാം ദൂതവാഹകർ കടന്നു ചെന്നുവോ അവിടെയെല്ലാം ക്രിസ്തുവിന്‍റെ പെട്ടെന്നുള്ള വരവിന്‍റെ സദ്വർത്തമാനം നല്കപ്പെട്ടു. “ദൈവത്തെ ഭയപ്പെട്ടു അവനു മഹത്വം കൊടുപ്പിൻ; അവന്‍റെ ന്യായ വിധിയുടെ നാഴിക വന്നിരിക്കുന്നു” എന്നുള്ള നിത്യ സുവിശേഷം വളരെ വ്യാപകമായി പരന്നു.GCMal 418.2

    1844 വസന്തകാലത്ത് ക്രിസ്തുവിന്‍റെ രണ്ടാം വരവാകും എന്നു തോന്നിക്കുന്നതിലേക്കു വിരൽ ചൂണ്ടിയ പ്രവചന സാക്ഷ്യം ജനഹൃദയങ്ങളിൽ ആഴമായി പതിഞ്ഞിരുന്നു. ദൂത് ഓരോ രാജ്യത്തും എത്തിയപ്പോൾ വിശാലമായ ഉണർവും താൽപര്യവും എല്ലായിടത്തും സംജാതമായി. പ്രവചനകാലഘട്ടങ്ങളിൽനിന്നുള്ള വാദഗതി ശരിയാണെന്നു അനേകർക്കും ബോദ്ധ്യമാകയാൽ തങ്ങളുടെ സ്വന്തം അഭിപ്രായങ്ങളിലുണ്ടായിരുന്ന അഹന്ത ഉപേക്ഷിച്ച് ആഹ്ലാദത്തോടെ സത്യം സ്വീകരിച്ചു. ചില സഭാശുശ്രൂഷകന്മാർ തങ്ങളുടെ സങ്കുചിത വീക്ഷണവും സഭയും ശമ്പളവും വെടിഞ്ഞ് യേശുവിന്‍റെ വരവിനെ ഘോഷിക്കുന്നവരോടു ചേർന്നു. ഈ ദൂതു സ്വീകരിച്ച് സഭാശുശൂഷകന്മാർ താരതമ്യേന കുറവാകയാൽ എളിയ ഐമേനികളെ ഈ വേലയുടെ ഭൂരിഭാഗവും ഏൽപ്പിച്ചു. കൃഷിക്കാർ കൃഷിസ്ഥലങ്ങളും യന്ത്രപ്പണിക്കാർ തങ്ങളുടെ ആയുധങ്ങളും വ്യാപാരികൾ തങ്ങളുടെ കച്ചവടങ്ങളും ഉദ്യോഗസ്ഥർ തങ്ങളുടെ സ്ഥാനങ്ങളും ഉപേക്ഷിച്ചുവെങ്കിലും തീർക്കുവാനുള്ള വേലയുമായി താരതമ്യം ചെയ്യുമ്പോൾ വേലക്കാരുടെ എണ്ണം കുറവായിരുന്നു. ദൈവ ഭയമില്ലാത്ത സഭയുടെ അവസ്ഥയും ദുഷ്ടതയിൽ നിമഗ്നമായ ഒരു ലോകവും യഥാർത്ഥ കാവൽക്കാരുടെ ആത്മാക്കളെ ഭാരപ്പെടുത്തുകയും കഠിനാദ്ധ്വാനവും പട്ടിണിയും കഷ്ടപ്പാടുകളും സ്വമനസ്സാലെ സഹിച്ചുകൊണ്ട് മനുഷ്യരെ രക്ഷയ്ക്ക് നിദാനമായ മാനസാന്തരത്തിലേക്കു വരുവാൻ ആഹ്വാനം ചെയ്ത സാത്താൻ എതിർത്തു എങ്കിലും വേല ശക്തിയായി മുമ്പോട്ടുപോകുകയും അനേകായിരങ്ങൾ പുനരാഗമന ദൂത് സ്വീകരിക്കുകയും ചെയ്തു.GCMal 418.3

    സഭയ്ക്കുള്ളിലും പുറത്തുമുള്ള പാപികൾക്ക് വരുവാനുള്ള കോപത്തിൽനിന്നും ഓടിപ്പോകുവാനുള്ള മുന്നറിയിപ്പ് കൊടുത്തുകൊണ്ടുള്ള അന്വേഷണത്തിന്‍റെ സാക്ഷ്യം കേൾക്കുകയുണ്ടായി. ക്രിസ്തുവിന്‍റെ മുന്നോടിയായ യോഹന്നാൻ സ്നാപകനെപ്പോലെ, മാനസാന്തരപ്പെട്ട് ഫലം കായ്ക്കാത്തവരുടെമേൽ വരുവാൻ പോകുന്ന ശിക്ഷാവിധിയെക്കുറിച്ചുള്ള മുന്നറിയിപ്പ് പ്രസംഗകർ കൊടുത്തു. ജനസമ്മതിയുള്ള പ്രസംഗപീഠത്തിൽനിന്നും ശ്രവിച്ച് സമാധാനത്തിന്‍റെയും സുരക്ഷിതത്വത്തിന്‍റെയും അഭ്യർത്ഥന തമ്മിൽ താരതമ്യപ്പെടുത്തുമ്പോൾ ഈ പ്രസംഗങ്ങൾ ഇളക്കി മറിക്കുന്നവയായിരുന്നു. ഈ ദൂതു നൽകപ്പെട്ടിടത്തെല്ലാം ജനങ്ങളുടെ മനസ്സ് ഇളകി. തിരുവചനത്തിന്‍റെ ലഘുവും നേരിട്ടുള്ളതുമായ സാക്ഷ്യം പരിശുദ്ധാത്മശക്തിയാൽ മനസ്സാക്ഷിയെ കുറ്റം ചുമത്തുന്നതു അധികം പേർക്കും പൂർണ്ണമായും മറുത്തുനിൽക്കാൻ കഴിഞ്ഞില്ല. മതപണ്ഡിതർ തങ്ങളുടെ തെറ്റായ സുരക്ഷിതത്വത്തിൽനിന്നും ഉണർന്നു. അവരുടെ പിന്മാറ്റം, ലൗകികത, അവിശ്വാസം, അഹംഭാവം, സ്വാർത്ഥത എന്നിവ അവർക്കു കാണാൻ കഴിഞ്ഞു. അനേകരും താഴ്മയോടും അനുതാപത്തോടുംകൂടെ കർത്താവിനെ അന്വേഷിച്ചു. ലൗകിക വസ്തുക്കളുമായി ഇതുവരെയും അവരെ ബന്ധിപ്പിച്ചുനിർത്തിയ സ്നേഹം അവർക്കിപ്പോൾ സ്വർഗ്ഗത്തോടായി. ദൈവാത്മാവ് അവരിൽ വരുകയും ഹൃദയത്തെ മയപ്പെടുത്തി, “ദൈവത്തെ ഭയപ്പെട്ടു അവന് മഹത്വം കൊടുപ്പിൻ; അവന്‍റെ ന്യായവിധിയുടെ നാഴിക വന്നിരിക്കുന്നു” എന്നു ഘോഷിക്കുന്നവരോടു ചേർന്നു.GCMal 419.1

    “ഞങ്ങൾ രക്ഷപ്രാപിപ്പാൻ എന്തുചെയ്യണം? എന്നു പാപികൾ കണ്ണു നീരോടെ ചോദിച്ചു. സത്യസന്ധതയില്ലാതെ ജീവിച്ചവർ അവർ അപഹരിച്ച തിനെ മടക്കിക്കൊടുപ്പാൻ ആകാംക്ഷ കാണിച്ചു. ക്രിസ്തുവിൽ സമാധാനം കണ്ടെത്തിയവരെല്ലാം മറ്റുള്ളവർ അനുഗ്രഹം പങ്കുവെയ്ക്കുന്നതു കാണു ന്നതിൽ ആഗ്രഹം പ്രകടിപ്പിച്ചു. മാതാപിതാക്കളുടെ ഹൃദയം മക്കളിലേക്കും, മക്കളുടെ ഹൃദയം മാതാപിതാക്കളിലേക്കും തിരിഞ്ഞു. അഹങ്കാരത്തിന്‍റെയും പൂഴ്ത്തിവയ്ക്കലിന്‍റെയും വരമ്പുകൾ നീങ്ങിപ്പോയി. ഹൃദയംഗമായ ഏറ്റുപറച്ചിൽ നടന്നു. ബന്ധുക്കളുടെയും പ്രിയപ്പെട്ടവരുടെയും രക്ഷയ്ക്കുവേണ്ടി അദ്ധ്വാനിച്ചു. പലപ്പോഴും ദൈവത്തോടുള്ള ആത്മാർത്ഥമായ മദ്ധ്യസ്ഥ പ്രാർത്ഥനയുടെ ശബ്ദം കേൾക്കാമായിരുന്നു. എല്ലായിടത്തും ആത്മാക്കൾ അതീവ ദുഃഖത്താൽ ദൈവത്തോടു യാചിച്ചു. തങ്ങളുടെ പാപം മോചിച്ചു കിട്ടിയതിന്‍റെ ഉറപ്പിനും പ്രിയപ്പെട്ടവരുടെയും അയൽക്കാരുടെയും മാനസാന്തരത്തിനുവേണ്ടിയും രാത്രി മുഴുവൻ പ്രാർത്ഥനയിൽ ദൈവവുമായി മല്ലിട്ടിരുന്നു.GCMal 420.1

    എല്ലാവിഭാഗം ജനങ്ങളും പുനരാഗമനദൂതു ശ്രവിക്കാൻ കൂടിവന്നു. ധനവാനും ദരിദ്രനും ഉന്നതനും താണവനും എല്ലാവരും രണ്ടാം വരവിന്‍റെ ഉപദേശം ശ്രദ്ധിക്കുന്നതിന് ഉത്സുകരായി. തന്‍റെ വേലക്കാർ തങ്ങളുടെ വിശ്വാസസംഹിതകളെ വിശദീകരിക്കവെ, അവർക്കെതിരായുള്ള എതിർപ്പുകളെ ദൈവം നിയന്ത്രിച്ചു. ദൂതു വാഹകർ ചിലപ്പോഴൊക്കെ ബലഹീനരായിരുന്നു എങ്കിലും ദൈവാത്മാവു അവരിൽ കൂടി തന്‍റെ സത്യത്തെ ബലപ്പെടുത്തി. ഈ കൂടിവരവിൽ വിശുദ്ധദൂതന്മാരുടെ സാന്നിദ്ധ്യം അനുഭവപ്പെടുകയും ദിവസേന വിശ്വാസികളുടെ എണ്ണം വർദ്ധിക്കുകയും ചെയ്തു. പുനരാഗമനത്തിന്‍റെ ലക്ഷണങ്ങൾ ആവർത്തിക്കവെ വലിയ ജനാവലി നിശ്ശബ്ദരായി വചനഘോഷം ശ്രദ്ധിച്ചു. സ്വർഗ്ഗവും ഭൂമിയും പരസ്പരം സമീപിക്കു ന്നതുപോലെ തോന്നി. ദൈവത്തിന്‍റെ ശക്തി പ്രായമുള്ളവർക്കും യുവാക്കൾക്കും മദ്ധ്യവയസ്കർക്കും അനുഭവവേദ്യമായി. അവരുടെ അധരങ്ങളിൽ സ്തുതികളുമായി അവർ വീടുകളിലേക്കു പോവുകയും ആ സന്തോഷശബ്ദം രാത്രിയുടെ നിശ്ശബ്ദതയിൽ പ്രതിധ്വനിക്കുകയും ചെയ്തു. ആ യോഗങ്ങളിൽ സംബന്ധിച്ചവർക്കാർക്കും അതീവ താത്പര്യത്തിന്‍റെ ആ ദൃശ്യങ്ങൾ ഒരിക്കലും മറക്കുവാൻ കഴിയുകയില്ല.GCMal 420.2

    ക്രിസ്തുവിന്‍റെ വരവിന്‍റെ കൃത്യസമയപ്രഖ്യാപനം എല്ലാ വിഭാഗത്തിൽപ്പെട്ടവരിൽനിന്നും വലിയ എതിർപ്പുളവാക്കി. സഭാശുശ്രൂഷകന്‍റെ പ്രസംഗപീഠംമുതൽ നിർവ്വികാരിയും സ്വർഗ്ഗനിക്ഷേധിയുമായ പാപിവരെയുള്ള എല്ലാ ജനങ്ങളുടെയും ഇടയിൽനിന്നും എതിർപ്പുണ്ടായി. പ്രവചനങ്ങൾ നിറവേറി. “അവന്‍റെ പ്രത്യക്ഷതയുടെ വാഗ്ദത്തം എവിടെ? പിതാക്കന്മാർ നിദ്രകൊണ്ടശേഷം സകലവും സൃഷ്ടിയുടെ ആരംഭത്തിൽ ഇരുന്നതു പോലെ ഇരിക്കുന്നു എന്നു പറഞ്ഞ് സ്വന്തമോഹങ്ങളെ അനുസരിച്ചു നടക്കുന്ന പരിഹാസികൾ പരിഹാസത്തോടെ അന്ത്യകാലത്തു വരുമെന്നു വിശേഷാൽ അറിഞ്ഞുകൊൾവിൻ” (2പത്രൊ. 3:3;4). രണ്ടാം വരവിന്‍റെ ഉപദേശത്തെയല്ല പിന്നെയോ, വരവിനെക്കുറിച്ചുള്ള ഒരു പ്രത്യേക സമയ നിർണ്ണയ ത്തെയാണ് ക്രിസ്തുവിനെ സ്നേഹിച്ച പലരും എതിർത്തത്. സകലത്തെയും ശോധന ചെയ്യുന്ന ദൈവം അവരുടെ ഹൃദയങ്ങളെ അറിയുന്നു. ലോകത്തെ നീതിയിൽ ന്യായം വിധിക്കാൻ വരുന്ന ക്രിസ്തുവിന്‍റെ വരവിനെക്കുറിച്ചു കേൾക്കാൻ അവർ ആഗ്രഹിച്ചില്ല. അവർ അവിശ്വസ്തരായ ദാസന്മാർ ആയിരുന്നു. അവരുടെ പ്രവൃത്തികൾ ഹൃദയങ്ങളെ ശോധനചെയ്യുന്ന ദൈവമുമ്പാകെ നില്ക്കാൻ യോഗ്യമായതല്ലായ്കയാൽ കർത്താവിനെ കാണാൻ അവർ ഭയപ്പെട്ടിരുന്നു. കർത്താവിന്‍റെ ഒന്നാം വരവിൽ യെഹൂദാജനം എങ്ങനെയായിരുന്നുവോ അതുപോലെ ഇവരും യേശുവിനെ സ്വാഗതം ചെയ്യുവാൻ ഒരുങ്ങിയിരുന്നില്ല. ബൈബിളിലെ വ്യക്തമായ ഭാവഗതികളെ ശ്രദ്ധിക്കാതിരുന്നതു മാത്രമല്ല, പിന്നെയോ, കർത്താവിന്‍റെ വരവിനെ കാത്തിരി ക്കുന്നവരെ ആക്ഷേപിക്കുകയും ചെയ്തു. സാത്താനും അവന്‍റെ ദൂതന്മാരും ആഹ്ലാദത്തോടെ ക്രിസ്തുവിന്‍റെയും ദൂതന്മാരുടെയും മുമ്പിൽ സ്വന്തജനമെന്നഭിമാനിക്കുന്നവർ അവനെ സ്നേഹിക്കുന്നില്ലെന്നും തന്‍റെ വരവ് അവർക്കിഷ്ടമില്ലായിരുന്നുവെന്നും നിന്ദിച്ചു പറയുകയും ചെയ്തു.GCMal 421.1

    നാളും നാഴികയും ആര്‍ക്കും അറിയുകയില്ല എന്നുള്ളതായിരുന്നു പുരോഗമനദൂത് നിരസിച്ചവരുടെ വാദഗതി. തിരുവചനം അതെക്കുറിച്ചു രേഖപ്പെടുത്തിയിരിക്കുന്നു. ആ നാളും നാഴികയും സംബന്ധിച്ചോ എന്‍റെ പിതാവുമാത്രമല്ലാതെ ആരും സ്വര്‍ഗ്ഗത്തിലെ ദൂതന്മാരും പുത്രനുംകൂടെ അറിയുന്നില്ല. (മത്താ 24.36) ഇതിനു വ്യക്തവും ഉചിതവുമായ വിശദീകരണം കര്‍ത്താവിന്‍റെ വരവിനെ പ്രതീക്ഷിക്കുന്നവര്‍ നല്കുകയും ശത്രുക്കള്‍ ആ വചനത്തെ തെറ്റായി ഉപയോഗിക്കുന്നതിനെ ചൂണ്ടിക്കാട്ടുകയും ചെയ്തു. ഇത് കര്‍ത്താവ് ശിഷ്യന്മാരുമായി ദൈവാലയത്തില്‍ നിന്നും അവസാനമായി പോന്നശേഷം ഒലിവുമലയില്‍വച്ച് പറഞ്ഞതാണ്. ശിഷ്യന്‍മാര്‍ ചോദിച്ചു, നിന്‍റെ വരവിനും ലോകാവസാനത്തിനുമുള്ള അടയാളം എന്താണ്? ക്രിസ്തു അവര്‍ക്കു അടയാളങ്ങള്‍ പറഞ്ഞുകൊടുത്ത ശേഷം പറഞ്ഞു- “അങ്ങനെ നിങ്ങൾ ഇതൊക്കെയും കാണുമ്പോൾ അവൻ അടുക്കൽ വാതിൽക്കൽ തന്നെ ആയിരിക്കുന്നുവെന്നറിഞ്ഞുകൊൾവിൻ” (മത്താ. 24:3,33), യേശു പറഞ്ഞ ഒരു കാര്യം മറ്റൊന്നിനെ ഇല്ലാതാക്കുന്നില്ല. അവന്‍റെ വരവിന്‍റെ നാളും നാഴികയും ആർക്കും അറിയില്ലെങ്കിലും അവന്‍റെ വരവിന്‍റെ സാമീപ്യത്തെ ക്കുറിച്ചു നാം അറിയുവാൻ നമ്മോടാവശ്യപ്പെടുന്നു. തന്‍റെ മുന്നറിയിപ്പുകളെ അവഗണിക്കുകയും തന്‍റെ വരവിന്‍റെ സാമീപ്യത്തെക്കുറിച്ചു അറിയുന്നതു നിരസിക്കുകയും അഥവാ അവഗണിക്കുകയും ചെയ്യുന്നത് നോഹയുടെ കാലത്തെ ജനങ്ങൾ ജലപ്രളയം ഉണ്ടാകുവാൻ പോകുന്നത് എപ്പോഴാണെന്നു അറിയാതിരുന്നതുപോലെ നമുക്കപകടകരമായിരിക്കും. വിശ്വസ്തനും അവിശ്വസ്തനുമായ ദാസൻമാർ തമ്മിലുള്ള വ്യത്യാസം കാണിക്കുകയും ദുഷ്ട ദാസന്‍റെ ഹൃദയത്തിൽ, “യജമാനൻ വരുവാൻ താമസിക്കുന്നു” എന്നു ഹ്യദയംകൊണ്ട് പറഞ്ഞ ദാസന്‍റെ അവസാനത്തെയും കുറിച്ചുള്ള ഉപമ അതേ അദ്ധ്യായത്തിൽ പറഞ്ഞിട്ടുള്ളത് കാണിക്കുന്നത്, തന്‍റെ വരവിനെ പിപ്പിച്ചും ജാഗരിച്ചുമിരിക്കുന്നവരും അതു നിരസിക്കുന്നവരും തമ്മിലുള്ള അന്തരമാണ്. “യജമാനൻ വരുമ്പോൾ അങ്ങനെ കാണുന്ന ദാസൻ ഭാഗ്യവാൻ’ (വാക്യം 42,46). “നീ ഉണരാതിരുന്നാൽ ഞാൻ കള്ളനെപ്പോലെ വരും, ഏതു നാഴികയ്ക്ക് നിന്‍റെ മേൽ വരുമെന്നു നീ അറിയുകയുമില്ല” (വെളി. 3:33).GCMal 421.2

    കർത്താവിന്‍റെ വരവിനുവേണ്ടി ഒരുങ്ങിക്കാത്തിരിക്കാത്ത ഒരു കൂട്ടത്തക്കുറിച്ച് പൌലൊസ് പറയുന്നു: “കള്ളൻ രാത്രിയിൽ വരുമ്പോലെ കർത്താവിന്‍റെ നാൾ വരുന്നു എന്നു നിങ്ങൾ തന്നെ നന്നായി അറിയുന്നു. അവർ സമാധാനമെന്നും നിർഭയമെന്നും പറയുമ്പോൾ അവർക്കു പെട്ടെന്നു നാശം വന്നുഭവിക്കുന്നു... അവർക്കു തെറ്റി ഒഴിയാവതുമല്ല. എന്നാൽ രക്ഷകന്‍റെ മുന്നറിയിപ്പുകൾ ശ്രദ്ധിച്ചുവരോടു അവൻ ഇപ്രകാരം പറയുന്നു: സഹോദരന്മാരെ ആ നാൾ കള്ളൻ എന്നപോലെ പിടിപ്പാൻ നിങ്ങൾ ഇരുട്ടിൽ ഉള്ളവരല്ല. നിങ്ങൾ എല്ലാവരും വെളിച്ചത്തിന്‍റെ മക്കളും പകലിന്‍റെ മക്കളും ആകുന്നു. നാം രാത്രിക്കും ഇരുട്ടിനും ഉള്ളവരല്ല” (1 തെസ്സ. 5: 2-5). GCMal 422.1

    അങ്ങനെ ക്രിസ്തുവിന്‍റെ പുനരാഗമനത്തിന്‍റെ സാമീപ്യത്തെക്കുറിച്ചു മനുഷ്യർ അറിവില്ലാത്തവരായിരിക്കരുത് എന്ന് തിരുവചനം പറയുന്നു. എന്നാൽ സത്യം നിരസിക്കുവാൻ ആഗ്രഹിക്കുന്നവർ ഈ വിശദീകരണ ത്തിനു ചെവികൊടുക്കാതെ, “നാളും നാഴികയും ആർക്കും അറിയില്ല” എന്നുള്ള വാക്കുകളാൽ ധൈര്യമായി പരിഹസിക്കുന്നവരോടൊപ്പം ക്രിസ്തുവിന്‍റെ ശുശ്രൂഷകന്മാരെന്നഭിമാനിക്കുന്നവരും നിലകൊണ്ടു. ജനങ്ങൾ ഉത്തേജിതരായി രക്ഷയുടെ മാർഗ്ഗം അന്വേഷിക്കാൻ തുടങ്ങി. അപ്പോൾ മത അദ്ധ്യാപകർ അവർക്കും സത്യത്തിനുമിടയിൽ നിന്നുകൊണ്ട് ദൈവവചനങ്ങൾ തെറ്റായി വ്യാഖ്യാനിച്ച് അവരുടെ ഭയം അകറ്റാൻ ശ്രമിച്ചു. ദൈവം സമാധാനം എന്നു പറയാതിരിക്കെ അവിശ്വസ്തരായ വേലക്കാർ സാത്താനോട് ചേർന്നു സമാധാനം സമാധാനം എന്നാക്രോശിച്ചു. ക്രിസ്തുവിന്‍റെ കാലത്തെ പരീശന്മാരെപ്പോലെ അനേകർ സ്വർഗ്ഗരാജ്യത്തിലേക്കുള്ള പ്രവേശനം സ്വയം നിരസിക്കുകയും പ്രവേശിക്കുന്നവർക്കു തടസ്സപ്പെടുത്തുകയും ചെയ്തു. ഈ ആത്മാക്കളുടെ രക്തത്തിന്‍റെ വില അവരുടെ പക്കൽ നിന്നും ദൈവം ആവശ്യപ്പെടും.GCMal 422.2

    സഭയിലെ ഏറ്റം എളിയവരും സമർപ്പണ മനോഭാവമുള്ളവരുമാണ് ആദ്യം ദൂത് സാധാരണ കൈക്കൊള്ളുന്നത്. സ്വയം ബൈബിൾ പഠിച്ചവർക്ക് അന്നു നിലവിലിരുന്നതായ തിരുവചനാധിഷ്ഠിതമല്ലാത്ത ജനപ്രീതി നേടിയ പ്രവചന വീക്ഷണം കാണാതിരിക്കാൻ കഴിഞ്ഞില്ല. പുരോഹിതന്മാരുടെ സ്വാധീനത്താൽ എവിടെയെല്ലാം ജനങ്ങൾ നിയന്ത്രിക്കപ്പെടാതിരുന്നുവോ; എവിടെയെല്ലാം തങ്ങൾ തന്നെ സ്വയമായി തിരുവചനം പരിശോധിച്ചുവോ അവിടെയെല്ലാം പുനരാഗമനോപദേശം തിരുവചനവുമായി താരതമ്യപ്പെടുത്തി അതിന്‍റെ ദിവ്യ അധികാരം സുസ്ഥാപിതമാക്കേണ്ടതു മാത്രമേ ഉണ്ടായിരുന്നുള്ളൂ.GCMal 423.1

    അനേകരും അവരുടെ അവിശ്വാസികളായ സഹോദരങ്ങളാൽ പീഡിപ്പിക്കപ്പെട്ടു. സഭകളിൽ തങ്ങളുടെ സ്ഥാനം നിലനിർത്തേണ്ടതിന് ചിലർ തങ്ങളുടെ പ്രത്യാശയെ സംബന്ധിച്ചു മൗനം പാലിച്ചു. എന്നാൽ മറ്റുള്ളവർ ദൈവം തങ്ങളെ ഭരമേല്പ്പിച്ചിരിക്കുന്ന സത്യം മറച്ചുവയ്ക്കുന്നതു ദൈവത്തോടുള്ള അവിശ്വസ്തതയാണെന്നു കരുതി. ക്രിസ്തുവിന്‍റെ വരവിനെക്കുറിച്ചുള്ള വിശ്വാസം പ്രകാശിപ്പിക്കുകയാൽ അനേകർ തങ്ങളുടെ സഭകളുടെ കൂട്ടായ്മയിൽനിന്നു ബഹിഷ്കരിക്കപ്പെട്ടു. തങ്ങളുടെ വിശ്വാസത്തിനുവേണ്ടിയുള്ള ശോധന അവർ വിലയേറിയതായി കണക്കാക്കി. പ്രവാചകൻ എഴുതിയിരിക്കുന്നു: “നിങ്ങളെ പകെച്ചു, എന്‍റെ നാമം നിമിത്തം നിങ്ങളെ പുറത്താക്കിക്കളയുന്ന നിങ്ങളുടെ സഹോദരന്മാർ: ഞങ്ങൾ നിങ്ങളുടെ സന്തോഷം കണ്ടു രസിക്കേണ്ടതിനു യഹോവ തന്നെത്താൻ മഹത്വീകരിക്കട്ടെ എന്നു പറയുന്നുവല്ലോ; എന്നാൽ അവർ ലജ്ജിച്ചുപോകും (യെശ. 66:5).GCMal 423.2

    മുന്നറിയിപ്പിന്‍റെ ഫലം ദൈവദൂതന്മാർ അതീവ താത്പര്യത്തോടെ വീക്ഷിച്ചു. സഭകൾ ദൂതിനെ പൊതുവെ നിരസിച്ചപ്പോൾ ദൂതന്മാർ സങ്കടത്തോടെ മടങ്ങി. എന്നാൽ അനേകർ പുനരാഗമന സത്യത്തെ സംബന്ധിച്ചു ഇതുവരെയും ശോധനചെയ്യപ്പെട്ടില്ല. ഭർത്താക്കന്മാരാലും ഭാര്യമാരാലും മാതാപിതാക്കളാലും കുട്ടികളാലും പുനരാഗമനകാംഷികളുടെ ദുരുപദേശത്തെ കേൾക്കുന്നതുതന്നെ പാപമാണെന്ന് വിശ്വസിക്കാൻ പ്രേരിപ്പിക്കപ്പെട്ടു. ഈ ആത്മാക്കളെ വിശ്വസ്തതയോടെ നോക്കുവാൻ ദൈവദൂതന്മാരോടു ദൈവം കല്പിച്ചു. എന്തെന്നാൽ മറ്റൊരു വെളിച്ചം ദൈവസിംഹാസനത്തിൽനിന്നും അവരുടെമേൽ വരാനുണ്ടായിരുന്നു.GCMal 423.3

    ദൂതു സ്വീകരിച്ചവർ പറഞ്ഞറിയിക്കാൻ പറ്റാത്ത താത്പര്യത്തോടെ തങ്ങളുടെ രക്ഷകന്‍റെ വരവിനെ നോക്കിക്കാത്തിരുന്നു. അവൻ വരുമെന്നു പറഞ്ഞ സമയമായി . ആ നാഴികയെ അവർ ഭയഭക്തിയോടെ സമീപിച്ചു. അവർ ദൈവവുമായി ഞെരുങ്ങിയ ബന്ധത്തിൽ ഏർപ്പെട്ടു. അചഞ്ചല ഭാവിയിൽ ദിവ്യമായ സമാധാനം അവർക്കുള്ളതായിരിക്കും. ഈ പ്രത്യാശയും ഉറപ്പും അനുഭവിച്ചവർക്കാർക്കും ഈ കാത്തിരിപ്പിന്‍റെ വിലയേറിയ സമയം മറക്കുവാൻ കഴിയുകയില്ല. അതിനുമുമ്പുള്ള ചില ആഴ്ചകൾ മിക്കയിടത്തും ലൗകികവ്യാപാരങ്ങൾ നിർത്തിയിരുന്നു. മണിക്കൂറുകൾക്കുള്ളിൽ ലോകത്തോട് വിടപറയുവാൻ പോകുന്നവർ, തങ്ങളുടെ മരണക്കിടക്കകളിൽ എന്ന പോലെ സൂക്ഷ്മതയോടെ തങ്ങളുടെ ഹൃദയവിചാരങ്ങളെയും വികാരങ്ങ ളെയും ശോധന കഴിച്ചു. അവിടെ ആരോഹണ വസ്ത്രം നിർമ്മിക്കല്ലായി രുന്നു; എന്നാൽ അവർ രക്ഷകനെ എതിരേല്ക്കുവാൻ ഒരുങ്ങിയവരാണെന്നും ആന്തരിക തെളിവു ആവശ്യമാണെന്നും എല്ലാവരും കരുതി. ആത്മാക്കളുടെ നിർമ്മലത ആയിരുന്നു തങ്ങളുടെ വെള്ള വസ്ത്രം. ക്രിസ്തുവിന്‍റെ പാപപരിഹാരരക്തത്താൽ കഴുകി പാപത്തിൽനിന്നു ശുദ്ധീകരണം പ്രാപിച്ചതായി രിക്കണം തങ്ങളുടെ സ്വഭാവം . അതെ, ഹൃദയപരിശോധനയുടെ ആത്മാർത്ഥതയും ഉറപ്പും ഉള്ള വിശ്വാസം ആത്മാർത്ഥ ദൈവജനങ്ങളെന്നഭിമാനിക്കുന്നവരിൽ ഉണ്ടായിരിക്കും. കർത്താവിന്‍റെ മുന്നിൽ തങ്ങളെ വിനയപ്പെടുത്തി തങ്ങളുടെ അപേക്ഷകൾ കൃപാസനത്തിൻ മുമ്പാകെ സമർപ്പിച്ചിരുന്നെങ്കിൽ ഇപ്പോഴുള്ളതിനേക്കാൾ വിലയേറിയ അനുഭവങ്ങൾ ഉണ്ടാകുമായിരുന്നു. വളരെക്കുറച്ചു പ്രാർത്ഥന, വളരെക്കുറച്ചു വാസ്തവത്തിലുള്ള പാപബോധം, സജീവമായ വിശ്വാസരാഹിത്യം, ഇവമൂലം അനേകരും നമ്മുടെ വീണ്ടെടുപ്പുകാരൻ സുലഭമായി നൽകിയിരിക്കുന്ന കൃപ ലഭിക്കാതെ അക്കാര്യത്തിൽ ദരിദ്രരായിരിക്കുന്നു.GCMal 424.1

    തന്‍റെ ജനത്ത ശോധനചെയ്യുക എന്നുള്ളതു ദൈവം ആസൂത്രണം ചെയ്തിട്ടുള്ളതാണ്. പ്രവചനകാലഘട്ടങ്ങളെ കണക്കാക്കിയതിലെ ഒരു തെറ്റ് ദൈവകരം ആവരണം ചെയ്തു. പുനരാഗമനകാംക്ഷികൾ ആ തെറ്റു കണ്ടുപിടിച്ചില്ല. അവരുടെ എതിരാളികളിൽ വിദ്യാസമ്പന്നരായവർപോലും അതു കണ്ടെത്തിയില്ല. അവർ പറഞ്ഞു: “പ്രവചനകാലഘട്ടങ്ങളെക്കുറിച്ചുള്ള നിങ്ങളുടെ കണക്കുകൂട്ടലുകൾ ശരിയാണ്. ചില വലിയ സംഭവങ്ങൾ നടക്കാനുള്ള സമയം സമാഗതമായി; എന്നാൽ അത് മില്ലർ മുൻകൂട്ടി പറഞ്ഞതല്ല; ലോകത്തിന്‍റെ മാനസാന്തരമാണ്, ക്രിസ്തുവിന്‍റെ രണ്ടാംവരവല്ല.GCMal 424.2

    അവർ പ്രതീക്ഷിച്ച സമയം കടന്നുപോയി തന്‍റെ ജനത്തിന്‍റെ വീണ്ടടുപ്പിനു കർത്താവു വന്നില്ല. ആത്മാർത്ഥ വിശ്വാസവും സ്നേഹവുമായി രക്ഷകനെ പ്രതീക്ഷിച്ചവർ വളരെ കയ്പേറിയ നിരാശയ്ക്കു വശംവദരായി. എങ്കിലും ദൈവോദ്ദേശം നിറവേറി; തന്‍റെ വരവിനുവേണ്ടി കാത്തിരിക്കുന്നുവെന്നഭിമാനിച്ചവരുടെ ഹൃദയങ്ങളെ താൻ പരിശോധിക്കയായിരുന്നു. അവരുടെ ഇടയിൽ അനേകരും പ്രവർത്തിച്ചത് ഭയത്തേക്കാൾ ഉന്നതമായ ഉദ്ദേശത്തോടെയായിരുന്നു. അവരുടെ വിശ്വാസം ഹൃദയത്തെയോ ജീവിതത്തെയോ ബാധിച്ചില്ല. അവർ പ്രതീക്ഷിച്ചതു സംഭവിക്കാഞ്ഞപ്പോൾ അവർ നിരാശപ്പെട്ടില്ലെന്നു പ്രസ്താവിച്ചു. ക്രിസ്തു വരുമെന്നവർ ഒരിക്കലും വിശ്വസിച്ചില്ല. സത്യവിശ്വാസികളുടെ സങ്കടത്തെ പരിഹരിച്ചവരുടെ കൂട്ടത്തിൽ അവരുമുണ്ടായിരുന്നു.GCMal 425.1

    എന്നാൽ യേശുവും സകല സ്വർഗ്ഗീയ സൈന്യങ്ങളും സ്നേഹത്തോടും സഹതാപത്തോടും ക്ഷീണിതരും വിശ്വസ്തരും എന്നാൽ നിരാശരുമായിരുന്നവരെ നോക്കി. കാണപ്പെടുന്നവയും കാണപ്പെടാത്തവയുമായ, ലോകത്ത വേർതിരിക്കുന്ന മൂടുപടം നീക്കി ദൃഢചിത്തരായ ആത്മാക്കളെ സാത്താന്‍റെ അമ്പുകളിൽനിന്നും ദൈവദൂതന്മാർ അടുത്തുവന്നു രക്ഷിക്കുന്നതും കാണാമായിരുന്നു.GCMal 425.2