Loading...
Larger font
Smaller font
Copy
Print
Contents
വന്‍ പോരാട്ടം - Contents
  • Results
  • Related
  • Featured
No results found for: "".
  • Weighted Relevancy
  • Content Sequence
  • Relevancy
  • Earliest First
  • Latest First

    അദ്ധ്യായം 36—ആസന്നപോരാട്ടം

    വൻ പോരാട്ടം സ്വർഗ്ഗത്തിൽ ആരംഭിച്ചതിന്‍റെ തുടക്കം മുതൽ തന്നെ ദൈവത്തിന്‍റെ നിയമങ്ങളെ തൂത്തെറിയുക എന്നുള്ളതായിരുന്നു സാത്താന്‍റെ ഉദ്ദേശം. ഇത് നടപ്പിൽ വരുന്നതിന് അവൻ സൃഷ്ടിതാവിനെതിരെ മത്സരിക്കുകയും തുടർന്ന് സ്വർഗ്ഗത്തിൽനിന്നു തള്ളപ്പെട്ടു കഴിഞ്ഞപ്പോൾ തന്‍റെ പഴയ പോരാട്ടം ഭൂമിയിൽ തുടരുകയും ചെയ്തു. ദൈവകല്പന ലംഘിക്കുവാൻ മനുഷ്യനെ വഞ്ചിക്കുകയെന്ന തന്‍റെ ലക്ഷ്യപ്രാപ്തിക്കായി അവൻ നിരന്തരം മുന്നേറിക്കൊണ്ടിരുന്നു. ദൈവകല്പനകളെല്ലാം പൂർണ്ണമായി ലംഘിച്ചാലും, അതിൽ ഏതെങ്കിലും ഒന്നിന് ലംഘനം വരുത്തിയാലും അന്തിമ ഫലം ഒന്നു തന്നെയാണ്. ഒരുവൻ, “ഒന്നിൽ തെറ്റിയാൽ”, അവൻ മുഴുകല്പനയ്ക്കും എതിരെ തന്‍റെ വെറുപ്പ് പ്രകടിപ്പിക്കുകയും അവന്‍റെ സ്വാധീനവും മാതൃകയും ലംഘനത്തിന്‍റെ പക്ഷത്താവുകയും അവൻ “സകലത്തിനും കുറ്റക്കാ രനാവുകയും’ ചെയ്യുന്നു (യാക്കോ. 2:10).GCMal 671.1

    ദിവ്യ നിയമങ്ങൾക്കെതിരെയുള്ള തന്‍റെ വെറുപ്പ് പ്രകടമാക്കുന്നതിനു സാത്താൻ വേദപുസ്തക സത്യങ്ങളെ വളച്ചൊടിക്കുകയും തിരുവചനങ്ങളെ വിശ്വസിക്കുന്നുയെന്നു അഭിമാനിക്കുന്ന ആയിരക്കണക്കായ ജനങ്ങളുട വിശ്വാസത്തിന്മേൽ തെറ്റുകൾ കൂട്ടിക്കലർത്തുകയും ചെയ്തിരിക്കുന്നു. തെറ്റും ശരിയും തമ്മിലുള്ള അവസാനത്തെ വലിയ പോരാട്ടം ദൈവത്തിന്‍റെ നിയമത്തിനെതിരെ യുഗങ്ങളായി നടന്നുവരുന്ന പോരാട്ടത്തിന്‍റെ അന്തിമഘട്ടം മാത്രമാണ്. ഈ യുദ്ധത്തിലേക്കു നാം ഇപ്പോൾ ഇറങ്ങിത്തുടങ്ങുന്നു- ഇതു മനുഷ്യ നിയമങ്ങളും യഹോവയുടെ നിയമങ്ങളും തമ്മിലും, വേദപുസ്തക മതവും മനുഷ്യ നിർമ്മിത കെട്ടുകഥകളും പാരമ്പര്യങ്ങളുമായ മതവും തമ്മിലും ഉള്ള യുദ്ധമാണ്.GCMal 671.2

    സത്യത്തിനും നീതിക്കുമെതിരേയുള്ള ഈ മത്സരത്തിൽ പങ്കെടുക്കുന്ന എല്ലാ ഘടകകക്ഷികളും ഒത്തൊരുമിച്ച് ഇപ്പോൾ തന്നെ അതി ശക്തിയോടെ പ്രവർത്തിപ്പാൻ തുടങ്ങിയിരിക്കുന്നു. കഷ്ടപ്പാടുകളും രക്തവും വിലയായി കൊടുത്തുകൊണ്ട് നമ്മുടെ കൈകളിലേക്ക് എത്തിയിരിക്കുന്ന ദൈവത്തിന്‍റെ വിശുദ്ധ വചനത്തിനു ഇപ്പോൾ വിലയില്ലാതായിരിക്കുന്നു. സത്യ വേദപു സ്തകം എല്ലാവർക്കും ലഭ്യമാകാൻ സാദ്ധ്യമാണെങ്കിലും ജീവിത വഴികാട്ടി യായി അത് സ്വീകരിക്കുന്നവർ വളരെ വിരളമാണ്. ലോകത്തിൽ മാത്രമല്ല, സഭയ്ക്കുള്ളിൽ പോലും ഭയപ്പെടുത്തുന്ന രീതിയിൽ അവിശ്വാസം നിലനിൽക്കുന്നു. ക്രിസ്തീയ വിശ്വാസത്തിന്‍റെ പ്രധാന തൂണുകളായ തത്വസം ഹിതകളെ അനേകർ തള്ളിക്കളയുന്നു. പരിശുദ്ധാത്മ പരിതരായ എഴുത്തു കാർ രേഖപ്പെടുത്തിയിരിക്കുന്ന സൃഷ്ടിപ്പിന്‍റെ ചരിത്രം, മനുഷ്യന്‍റെ വീഴ്ച, പാപപരിഹാരം, ദൈവകല്പനകളുടെ ശാശ്വതത്വം എന്നിവ ക്രിസ്തീയ ലോകം ഭാഗികമായോ പൂർണ്ണമായോ തള്ളിക്കളഞ്ഞിരിക്കുകയാണ്. തങ്ങ ളുടെ ബുദ്ധിശക്തിയിലും സ്വാതന്ത്യത്തിലും അഭിമാനംകൊള്ളുന്ന ആയിര ങ്ങൾ വേദപുസ്തകത്തിൽ പരിപൂർണ്ണ വിശ്വാസം അർപ്പിക്കുന്നതു ബലഹീന തയുടെ തെളിവായി കാണുന്നു. തിരുവചനത്തെ അടിസ്ഥാന രഹിതമെന്നു ആരോപിക്കുന്നതും അതിന്‍റെ അതിപ്രധാന സത്യങ്ങൾക്ക് ആത്മീയ വിശദീകരണം നല്കി മാറ്റി നിർത്തുന്നതും തങ്ങളുടെ ശ്രേഷ്ഠമായ കഴിവിന്‍റെയും പരിജ്ഞാനത്തിന്‍റെയും തെളിവാണെന്നവർ ചിന്തിക്കുന്നു. ദൈവകല്പനകൾ മാറിപ്പോയി, അഥവാ അത് അസാധുവായിത്തീർന്നിരിക്കുന്നു എന്നും, ഇന്നും അത് വിലപ്പെട്ടതാണെന്നും അക്ഷരീക്ഷമായി അനുസരിക്കേണ്ടതാണെന്നും പറയുന്നവരെ പരിഹസിക്കുകയും കുറ്റം വിധിക്കയും ചെയ്യേണ്ടതാണെന്നും അനേക ശുശ്രൂഷകന്മാർ തങ്ങളുടെ ജനങ്ങളെ പഠിപ്പിക്കുകയും അനേക പ്രൊഫസർമാരും അദ്ധ്യാപകരും തങ്ങളുടെ വിദ്യാർത്ഥികളെ അഭ്യസിപ്പിക്കുകയും ചെയ്യുന്നു.GCMal 672.1

    സത്യത്തെ തള്ളിക്കളയുന്നതിൽക്കൂടെ മനുഷ്യർ സത്യത്തിന്‍റെ ഉറവിടമായ ദൈവത്തെ ഉപേക്ഷിച്ചുകളയുകയാണ് ചെയ്യുന്നത്. ദൈവകല്പനകളെ നിലത്തിട്ടു ചവിട്ടുന്നതിൽ കൂടെ മനുഷ്യർ നിയമദാദാവിന്‍റെ അധികാരത്തെ ഉപേക്ഷിച്ചുകളയുന്നു. മരമോ കല്ലോ കൊണ്ടുള്ള ഒരു വിഗ്രഹം വാർത്തെടുക്കുന്നതുപോലെ എളുപ്പമാണ് കപട തത്വങ്ങളും വിശ്വാസ സംഹിത കളും അടങ്ങിയ ഒരു വിഗ്രഹം വാർത്തെടുക്കുക എന്നത്. ദൈവത്തിന്‍റെ സവിശേഷതകളെ തെറ്റായി ചിത്രീകരിച്ചുകൊണ്ട് അവന്‍റെ ഗുണവിശേഷ ങ്ങളെ ആത്മാർത്ഥതയില്ലാത്തതായി അംഗീകരിക്കുവാൻ സാത്താൻ മനുഷ്യരെ പ്രേരിപ്പിക്കുന്നു. തിരുവചനത്തിലും യേശുക്രിസ്തുവിലും സൃഷ്ടിപ്പിലും വെളിപ്പെടുത്തപ്പെട്ടിരിക്കുന്ന ജീവനുള്ള ദൈവത്തെ ആരാധിക്കുന്ന വർ ചുരുക്കമാണെങ്കിലും യഹോവയുടെ സ്ഥാനത്തു തത്വജ്ഞാനപരമായ വിഗ്രഹത്തെ പ്രതിഷ്ഠിച്ചിരിക്കുന്നവർ വലിയൊരു കൂട്ടമാണ്. പ്രകൃതിക്ക് ദൈവപദവി കല്പിച്ചുകൊണ്ട് പ്രകൃതിയുടെ സൃഷ്ടിതാവായ ദൈവത്തെ ആയിരങ്ങൾ നിഷേധിച്ചുകളയുന്നു. ഏലിയാവിന്‍റെ കാലത്തു പുരാതന യിസ്രായേലിൽ വിഗ്രഹാരാധന നിലനിന്നിരുന്നതുപോലെ ഒരു വ്യത്യസ്ത രീതിയിൽ ഇന്നത്തെ ക്രിസ്തീയ ലോകത്തിലും വിഗ്രഹാരാധന നടമാടിക്കൊണ്ടിരിക്കുന്നു. ബുദ്ധിമാന്മാരെന്നഭിമാനിക്കുന്ന അനേകരുടേയും തത്വ ചിന്തകന്മാരുടേയും കവികളുടേയും രാഷ്ട്രതന്ത്രജ്ഞന്മാരുടേയും പ്രത്രപ് വർത്തകരുടേയും സംസ്കാര സമ്പന്നരെന്ന് അഭിമാനിക്കുന്നവരുടേയും അനേക വിദ്യാപീഠങ്ങളുടേയും സർവ്വകലാശാലകളുടേയും മാത്രമല്ല മതത ത്വപഠന സ്ഥാപനങ്ങളുടെപോലും ദൈവം ഫിനീഷ്യാക്കാരുടെ സൂര്യദേവ നായ ബാൽ ദേവനേക്കാൾ മെച്ചമായതല്ല.GCMal 672.2

    മനുഷ്യർ ഇക്കാലത്തു ദൈവകല്പന അനുസരിക്കേണ്ട ആവശ്യമേ യില്ലായെന്നുള്ള അതിവേഗം വേരുറച്ചുവരുന്ന ആധുനിക തത്വശാസ്ത്രം പോലെ സ്വർഗ്ഗിയ അധികാരത്തിനെതിരെ ധൈര്യത്തോടെ ആഞ്ഞടിക്കുന്ന മറ്റൊരു തെറ്റും ക്രിസ്തീയ ലോകം സ്വീകരിച്ചതായിട്ടില്ല. അടിസ്ഥാന ഉപ ദേശങ്ങളെ നേരിട്ടു എതിർക്കുന്നതായി ഫലത്തിൽ ദോഹപരമായ മറ്റൊന്നുമില്ല. ബഹുമാനവും അനുസരണവും ആവശ്യപ്പെടുന്ന നിയമങ്ങൾ ഓരോ രാജ്യത്തിനുമുണ്ട്; നിയമങ്ങൾ കൂടാതെ നിലനിൽക്കുവാൻ ഒരു ഭരണകൂടത്തിനും സാദ്ധ്യമല്ല. അങ്ങനെയാണെങ്കിൽ ആകാശത്തിന്‍റെയും ഭൂമിയുടെയും സൃഷ്ടികർത്താവിനു തന്‍റെ സൃഷ്ടികളെ ഭരിക്കുന്ന നിയമങ്ങൾ ആവശ്യ മില്ലായെന്നു എങ്ങനെ ചിന്തിക്കുവാൻ സാധിക്കും? തങ്ങളുടെ രാജ്യത്തെ ഭരിക്കുന്നതിനും പൗരാവകാശങ്ങൾ സംരക്ഷിക്കുന്നതിനും നിയമങ്ങൾ ആവ ശ്യമില്ലായെന്നും ജനങ്ങളുടെ സ്വാതന്ത്യത്തിന്മേൽ അവ നിയന്ത്രണം ഏർപ്പെടുത്തുന്നതിനാൽ നിയമങ്ങൾ ഒന്നുംതന്നെ അനുസരിക്കേണ്ടതില്ലെന്നും ഇന്നത്തെ പ്രശസ്തരായ പ്രസംഗകരും പുരോഹിതന്മാരും പരസ്യമായി പഠി പ്പിക്കുന്നു എന്നു ചിന്തിക്കുക; എത്രനാൾ ഇങ്ങനെയുള്ളവരുടെ പ്രസംഗം അനുവദിക്കപ്പെടും എന്നാൽ സകല ഭരണകൂടങ്ങളുടേയും അടിസ്ഥാനമായ ദൈവകല്പനകളെ ചവിട്ടി മെതിക്കുന്നതിനേക്കാളും കാഠിന്യമേറിയതാണോ സംസ്ഥാനങ്ങളുടെയും രാഷ്ട്രങ്ങളുടെയും നിയമങ്ങളെ നിരാകരിക്കുന്ന അപരാധം?GCMal 673.1

    രാഷ്ട്രങ്ങൾക്ക് സുദൃഢങ്ങളായ തങ്ങളുടെ നിയമങ്ങളും ചട്ടങ്ങളും അസാധുവാക്കിക്കൊണ്ട് തങ്ങളുടെ ജനത്തെ യഥേഷ്ടം പ്രവർത്തിച്ചു ജീവിക്കുന്നതിനു അനുവദിക്കുവാൻ സാദ്ധ്യമല്ലാതിരിക്കുന്നതിനേക്കാളും എത അസാദ്ധ്യമാണ് സർവ്വ ലോകങ്ങളുടെയും ഭരണാധികാരിക്കു തന്‍റെ നിയമങ്ങൾ ഉപേക്ഷിച്ചുകൊണ്ട് തെറ്റു ചെയ്യുന്നവനെ കുറ്റം വിധിക്കുന്നതിനും അനു സരിക്കുന്നവനെ നീതീകരിക്കുന്നതിനുള്ള മാനദണ്ഡമില്ലാതെ ലോകത്തെ തള്ളിക്കളയുന്നത്. ദൈവത്തിന്‍റെ നിയമങ്ങൾ ശൂന്യമാക്കിക്കളയുന്നതിന്‍റെ പരിണിത ഫലം നാം അറിയുന്നുണ്ടോ? ഇതു പരീക്ഷിച്ചറിഞ്ഞതാണ്. ഫ്രാൻസിൽ നിരീശ്വരത്വം നിയന്ത്രണശക്തിയായി മാറിയപ്പോൾ നടമാടിയ രംഗങ്ങൾ ഭീകരങ്ങളായിരുന്നു. ദൈവം ഏർപ്പെടുത്തിയ നിയന്ത്രണങ്ങളെ എറിഞ്ഞു കളയുന്നത് ക്രൂരന്മാരായ സേച്ഛാധിപതികളെ സ്വീകരിക്കുന്നതാണെന്നു അത് അന്നു ലോകത്തിനു വെളിപ്പെടുത്തിക്കൊടുത്തു. നീതിയുടെ മാനദണ്ഡം മാറ്റിക്കളഞ്ഞാൽ ദുഷ്ടതയുടെ പ്രഭുവിനു ഭൂമിയിൽ തന്‍റെ അധികാരം സ്ഥാപിക്കുവാനുള്ള പാത തുറന്നു കിട്ടുന്നു.GCMal 673.2

    ദൈവിക കല്പനകൾ തിരസ്കരിക്കപ്പെടുമ്പോഴെല്ലാം പാപം പാപമായി കാണപ്പെടാതെയും നീതി താല്പര്യ ജനകമല്ലാതെയും കാണപ്പെടുന്നു. ദൈവിക ഭരണകൂടത്തിനു കീഴ്പെടാതിരിക്കുന്നവർ തങ്ങളെത്തന്നെ ഭരിക്കുവാൻ പൂർണ്ണമായും അയോഗ്യരാണ്. ദോഹപരമായ അവരുടെ പഠിപ്പിക്കലുകളിലൂടെ സ്വാഭാവികമായി നിയന്ത്രണ വിധേയമല്ലാത്ത കുട്ടികളുടേയും യുവാക്കളുടേയും ഹ്യദയങ്ങളിൽ വഴങ്ങാത്ത ആത്മാവിനെ നട്ടുവളർത്തുന്നു. അനന്തരഫലമായി നിയമരഹിതവും കാമാസക്തവുമായ സമൂഹം ഉടലെടുക്കുന്നു. ദൈവം ആവശ്യപ്പെടുന്നതിനെ ചോദ്യം ചെയ്യാതെ അനുസരിക്കു ന്നവരെ പരിഹസിക്കുമ്പോൾ പുരുഷാരം സാത്താന്‍റെ വഞ്ചനകളെ താൽപ്ര്യത്തോടെ സ്വീകരിക്കുന്നു. ജാതികളുടെ മേൽ ന്യായവിധി വരുമാറാക്കിയ ദുർവൃത്തികൾക്കും പാപങ്ങൾക്കും അവർ തങ്ങളെ ഏല്പിച്ചുകൊടുക്കുന്നു.GCMal 674.1

    ദൈവകല്പനകളെ നിസ്സാരമെന്നു കാണക്കാക്കുവാൻ ജനങ്ങളെ പഠി പ്പിക്കുന്നവർ അനുസരണക്കേടു വിതച്ച് അനുസരണക്കേടു കൊയ്യുകയാണു ചെയ്യുന്നത്. ദൈവകല്പനകൾ ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങൾ പൂർണ്ണമായി ഉപേക്ഷിക്കപ്പെടുമ്പോൾ മനുഷ്യ നിയമങ്ങൾക്കും സ്ഥാനമില്ലാതെ വരും. അവിശ്വസ്ത പെരുമാറ്റങ്ങൾ, മോഹം, കളവ്, ചതിവ് എന്നിവയെ ദൈവം വിലക്കിയിരിക്കയാൽ അവ മനുഷ്യരുടെ ലൗകിക വളർച്ചയ്ക്ക് തടസ്സമാണെന്നു കരുതി അവർ ദൈവിക നിയമങ്ങളെ നിലത്തിട്ടു ചവിട്ടു വാൻ ഒരുമ്പെടുന്നു. എന്നാൽ ഈ നിയമങ്ങൾ ഉപേക്ഷിച്ചുകളയുന്നതിന്‍റെ അനന്തരഫലം അവർക്കു പ്രതീക്ഷിക്കുവാനാകാത്തതായിരിക്കും. കല്പന വേണ്ടായെങ്കിൽ അതു ലംഘിക്കുവാൻ എന്തിനു ഭയപ്പെടുന്നു? വസ്തുവകകൾ മേലിൽ സുരക്ഷിതമായിരിക്കുകയില്ല. മനുഷ്യർ അയൽക്കാരുടെ സമ്പത്ത് കവർച്ച ചെയ്യും; ബലശാലികൾ ധനവാന്മാരാകും. ജീവനുപോലും വില കല്പിക്കുകയില്ല. കുടുംബത്തെ സംരക്ഷിക്കുന്ന കോട്ടയായി ഒരിക്കലും വിവാഹ പ്രതിജ്ഞ നിലനിൽക്കുകയില്ല. അധികാരമുള്ളവൻ തനിക്കു വേണ മെങ്കിൽ കൂട്ടുകാരന്‍റെ ഭാര്യയെ ബലാൽക്കാരം ചെയ്യാം. നാലാമത്തെ കല്പനയോടു ചേർത്തു അഞ്ചാമത്തേതും മാറ്റി വയ്ക്കപ്പെടും. അവരുടെ ദുഷിച്ച ഹൃദയം ആഗ്രഹിക്കുന്നത് നേടിയെടുക്കുവാൻ മക്കൾ മാതാപിതാക്കളുടെ ജീവൻ എടുത്തുകളയുന്നതിനു മടിക്കുകയില്ല. സംസ്കാര സമ്പന്നമായ ലോകം കൊള്ളക്കാരുടേയും കൊലപാതകികളുടേയും വാസസ്ഥലമായി മാറും; സമാധാനവും സന്തോഷവും വിശ്രമവും ഭൂമിയിൽനിന്നു അപ്രത്യക്ഷമാകും .GCMal 674.2

    ദൈവിക നിയമങ്ങൾ അനുസരിക്കുന്നതിൽനിന്നു മനുഷ്യർ വിടുവിക്കപ്പെട്ടിരിക്കുന്നു എന്ന തത്വശാസ്ത്രം ധാർമ്മിക കടപ്പാടിന്‍റെ ശക്തിയെ ബലഹീനമാക്കുകയും ലോകത്തിൽ ദുഷ്ടതയുടെ പ്രളയകവാടങ്ങൾ തുറക്കുകയും ചെയ്തുകഴിഞ്ഞു. നിയമരാഹിത്യം, ദുർവൃത്തി, ദുർവ്യയം, അഴിമതി എന്നിവ ശക്തിയേറിയ വേലിയേറ്റംപോലെ നമ്മുടെമേൽ ആഞ്ഞടിക്കുന്നു. ഭവനങ്ങളിൽ സാത്താൻ പ്രവർത്തിക്കുന്നു. ക്രിസ്തീയ കുടുംബങ്ങളിൽപോലും സാത്താന്‍റെ കൊടി പാറുന്നു. അവിടെയെല്ലാം അസൂയ, ദ്രോഹം, സന്ദേഹം, കാപട്യം, സ്നേഹമില്ലായ്മ, കലഹം, മത്സരം, പവിത്രമായവയോടുള്ള വിശ്വാസവഞ്ചന, ഇന്ദ്രിയാസക്തി എന്നിവ നടമാടുന്നു. സാമൂഹ്യ ജീവിതത്തിന്‍റെ അടിസ്ഥാനവും ചട്ടക്കൂടുമായിത്തീരേണ്ട മതതത്വങ്ങളും സിദ്ധാന്തങ്ങളും വീണു തകരത്തക്കവണ്ണം ഉലഞ്ഞാടുന്നു. തങ്ങളുടെ തെറ്റുകൾക്കു ജയിൽശിക്ഷ അനുഭവിക്കേണ്ടതായ ഹീന കുറ്റവാളികൾക്കു പലപ്പോഴും അവരേതോ അസൂയാവഹമായ നേട്ടം കൈവരിച്ചു എന്ന ഭാവേന ജനശ്രദ്ധയും പാരിതോഷികങ്ങളും ലഭിക്കുന്നു. അവരുടെ കുറ്റകൃത്യങ്ങൾക്കും സ്വഭാവത്തിനും വലിയ പരസ്യം കൊടുക്കുന്നു. അധർമ്മത്തെ അതിന്‍റെ നാനാ മുഖ വിശദീകരണങ്ങളോടും കൂടെ പത്രങ്ങൾ പരസ്യപ്പെടുത്തുകയും അങ്ങനെ വഞ്ചന, കൊള്ള, കൊല എന്നിവ ചെയ്യാൻ മറ്റുള്ളവരും പ്രേരിതരാവുകയും തന്‍റെ നരക തുല്യമായ പദ്ധതികളുടെ വിജ യത്തിൽ സാത്താൻ മദിച്ചാർപ്പിടുകയും ചെയ്യുന്നു. അധർമ്മത്തിന്‍റെ മൂഡോല്ലാസം, അനിയന്ത്രിതമായ ജീവഹാനി വരുത്തൽ, അജിതേന്ദ്രിയത്തിന്‍റെ ഭീകരമായ വളർച്ച, നാനാതരത്തിലുള്ള അതിക്രമങ്ങളുടെ ശ്രേണി എന്നിവ ദൈവ ഭയമുള്ള ഓരോ വ്യക്തികളേയും ഉണർത്തുകയും ദുഷ്ടതയുടെ വേലിയേ റ്റത്തെ ചെറുക്കുവാൻ എന്തു ചെയ്യണമെന്നവർ അന്വേഷിക്കുകയും വേണം.GCMal 675.1

    നീതിന്യായ കോടതികൾ ദുഷിച്ചുപോയിരിക്കുന്നു. ഭരണാധികാരികൾ ലാഭതൽപരരും വിഷയാസക്തിയും ആഹ്ളാദവും ആഗ്രഹിക്കുന്നവരുമാണ്. അജിതേന്ദ്രിയത്വം അനേകരുടെ കഴിവുകളെ മന്ദീഭവിപ്പിച്ചതിനാൽ അവർ പൂർണ്ണമായും സാത്താന്‍റെ നിയന്ത്രണത്തിലായിരിക്കുന്നു. നിയമപണ്ഡിത ന്മാർ കൈക്കൂലിപിയരും ദുർമാർഗ്ഗികളും വ്യാമോഹത്തിനടികളുമാണ്. നിയ മപാലകരുടെ കൂട്ടത്തിൽ മദ്യപാനികളും ആഹ്ളാദ വിഹാരത്തിനടിമകളും വികാരാസക്തി നിറഞ്ഞവരും അസൂയാലുക്കളും പലതിലും സത്യസന്ധത ഇല്ലാത്തവരും ധാരാളമുണ്ട്. “അങ്ങനെ ന്യായം പിന്മാറി നീതി അകന്നു നിൽക്കുന്നു; സത്യം വീഥിയിൽ ഇടറുന്നു; നേരിനു കടപ്പാൻ കഴിയുന്നതു മില്ല” (യെശ. 59:14).GCMal 676.1

    റോമിന്‍റെ പരമാധികാര കാലത്തു നിലവിലിരുന്ന അധർമ്മങ്ങളും ആത്മീക അന്ധകാരവും അവർ തിരുവചനം അടിച്ചമർത്തിയതിന്‍റെ ഒഴിച്ചു കൂടാനാവാത്ത അനന്തര ഫലങ്ങളായിരുന്നു; എന്നാൽ മതസ്വാതന്ത്ര്യം അനുവദിച്ചിരിക്കുന്ന ഈ കാലയളവിൽ, സുവിശേഷ വെളിച്ചം അതിന്‍റെ ഉച്ചകോടിയിൽ പ്രകാശിക്കുമ്പോൾ ഇത് വ്യാപകമായ അവിശ്വാസവും ദൈവകല്പ് നയെ ഉപേക്ഷിച്ചുകളഞ്ഞതിനെ തുടർന്നുള്ള അഴിമതിയും കാണപ്പെടുന്ന തിന്‍റെ കാരണം എവിടെ കണ്ടെത്തുവാൻ സാധിക്കും? തിരുവചനത്ത പൂഴ്ത്തിവച്ചുകൊണ്ട് തന്‍റെ നിയന്ത്രണത്തിൽ ഇനിയൊരിക്കലും ലോകത്തെ സൂക്ഷിക്കുവാൻ സാധ്യമല്ലെന്നു കണ്ടപ്പോൾ ഇതേ ആവശ്യം നിറവേറ്റുന്ന തിനു സാത്താൻ മറ്റുവഴികൾ ആരാഞ്ഞുതുടങ്ങി. വേദപുസ്തകത്തെ നശി പ്പിക്കുന്നതിനു തുല്യമായി അതിലുള്ള വിശ്വാസം നഷ്ടമാക്കിയാൽ അവന്‍റെ ലക്ഷ്യം സാദ്ധ്യമാകും. ദൈവകല്പനകൾക്കിന്നു സ്ഥാനമില്ലായെന്ന വിശ്വാസം സ്ഥാപിച്ചുകൊണ്ട് മനുഷ്യരെ അതിന്‍റെ ചട്ടങ്ങളിൽ അജ്ഞാതരാക്കി അവ ലംഘിക്കുവാൻ അവൻ അവരെ ഫലപ്രദമായി നടത്തുന്നു. അവന്‍റെ ആസൂത്രണങ്ങൾ മുന്നോട്ടു നീക്കുന്നതിനു കഴിഞ്ഞ കാലങ്ങളിലെന്നപോലെ ഇന്നും സഭയിൽകൂടെ പ്രവർത്തിക്കുന്നു. തിരുവചനത്തിൽ വ്യക്തമായി വെളിപ്പെടുത്തിയിരിക്കുന്നതും ജനപ്രീതി നേടാത്തതുമായ സത്യങ്ങളെ തള്ളിക്കളഞ്ഞുകൊണ്ട് അതിന്‍റെ സ്ഥാനത്ത് നാസ്തികത്വത്തിന്‍റെ വിത്തു വിതയ്ക്കത്തക്കവണ്ണമുള്ള വ്യാഖ്യാനങ്ങൾ ഇന്നത്തെ മതസംഘടനകൾ കടമെടുക്കുകയും അവയെ അംഗീകരിക്കുകയും ചെയ്തിരിക്കുന്നു. നൈസർഗ്ഗിക അമർത്യത, മരണത്തിൽ മനുഷ്യന്‍റെ ബോധാവസ്ഥ തുടങ്ങിയ പാപ്പാത്വ അപരാധങ്ങളോട് യോജിച്ചുകൊണ്ട് പതാത്മവാദമെന്ന വഞ്ചനക്കെതിരെയുള്ള ഏക പ്രതിരോധത്തെ അവർ തള്ളിക്കളയുന്നു. നിത്യ ദണ്ഡനമെന്ന തത്വ സംഹിത വേദപുസ്തകത്തെ അവിശ്വസിക്കുവാൻ അനേകരെ വഴിനടത്തി. നാലാം കല്പനയുടെ അവകാശവാദം മനുഷ്യരുടെമേൽ പരണ ചെലു ത്തുന്നതുകൊണ്ടും ഏഴാംദിന ശബ്ബത്താചരണം ആവശ്യമാകയാലും, എന്നാൽ മനുഷ്യർക്കത് അനുസരിക്കുവാൻ ഇഷ്ടമില്ലാത്തതുകൊണ്ടും ആ ചുമതലയിൽനിന്ന് ഒഴിഞ്ഞിരിക്കുന്നതിനുള്ള ഏക മാർഗ്ഗമായി കല്പനകളൊന്നും തന്നെ മേലിൽ അനുസരിക്കേണ്ടതില്ലായെന്നും കീർത്തികേട്ട അനേക സുവി ശേഷകന്മാർ പ്രഖ്യാപിച്ചുകൊണ്ടിരിക്കുന്നു. അങ്ങനെ അവർ വിശുദ്ധ ശബ്ബത്തടക്കം എല്ലാ കല്പനകളും തള്ളിക്കളയുന്നു. ശബ്ബത്തു നവീകരണ പ്രവർത്തനം വ്യാപകമാകുന്നതോടൊപ്പം നാലാം കല്പനയുടെ അവകാശ വാദത്തിൽ നിന്നൊഴിഞ്ഞിരിക്കുന്നതിന് ദൈവകല്പനകളെല്ലാം ഉപേക്ഷിച്ചു കളയുന്നത് ലോകവ്യാപകമായിത്തീരും. സഭാനേതാക്കന്മാരുടെയും സുവി ശേഷകന്മാരുടെയും പഠിപ്പിക്കലുകൾ നിരീശ്വരവാദത്തിനും പ്രതാത്മവാദത്തിനും ദൈവത്തിന്‍റെ വിശുദ്ധ കല്പനയെ വെറുക്കുന്നതിനും വഴിതെളിച്ചിരിക്കുന്നു; ക്രിസ്തീയ ലോകത്തിൽ നടമാടുന്ന അധർമ്മത്തിന്‍റെ ഭയാനക ഉത്തരവാദിത്വം ഈ നേതാക്കന്മാരിൽ നിലകൊള്ളുന്നു.GCMal 676.2

    അവരുടെ “ക്രിസ്തീയ ശബ്ദത്തിന്‍റെ പരിശുദ്ധിയെ നശിപ്പിക്കുന്നതാണ് വ്യാപകമായിക്കൊണ്ടിരിക്കുന്ന അഴിമതിയുടെ മുഖ്യകാരണമെന്നും ഞായ റാഴ്ച്ച ആചാരം നിയമപരമായി പ്രാബല്യത്തിൽ വരുത്തിയാൽ സമൂഹത്തിന്‍റെ ധാർമ്മിക മൂല്യങ്ങൾ വളരെയധികം ഉന്നതി പ്രാപിക്കുമെന്നും ഇക്കൂ ട്ടർ ന്യായവാദം ഉന്നയിക്കുന്നു. സത്യ ശബ്ദത്തിന്‍റെ വിശ്വാസതത്വം വളരെ വ്യാപകമായി പ്രസംഗിച്ചിരുന്ന അമേരിക്കയിൽ ഈ അവകാശവാദം കൂടു തലായി ഉന്നയിക്കപ്പെടുന്നു. ധാർമ്മിക നവീകരണ പ്രസ്ഥാനങ്ങളിൽ അതി പ്രധാനമായ ലഹരി വർജ്ജന പ്രവർത്തനം ഇവിടെ ഞായറാഴ്ച പ്രസ്ഥാന വുമായി യോജിപ്പിച്ച് നടത്തപ്പെടുന്നു; മാത്രമല്ല സമൂഹത്തിന്‍റെ ഏറ്റവും വലിയ താല്പര്യത്തെ പ്രാപ്താഹിപ്പിക്കുന്നതിനു തങ്ങൾ അദ്ധ്വാനിക്കുന്നുയെന്നു ഞായറാഴ്ച ആചാരത്തിന്‍റെ വക്താക്കൾ പ്രഘോഷിക്കുന്നു; കൂടാതെ അവരോടു യോജിക്കുവാൻ വിസമ്മതിക്കുന്നവരെ വർജ്ജനത്തിന്‍റേയും നവീകരണത്തിന്‍റേയും ശത്രുക്കളെന്നു പരസ്യമായി കുറ്റം വിധിക്ക ണമെന്നു അവരാവശ്യപ്പെടുന്നു. എന്നാൽ തെറ്റിനെ സ്ഥാപിക്കുന്നതിനുള്ള ഒരു പ്രസ്ഥാനം നല്ലതിനു വേണ്ടി പ്രവർത്തിക്കുന്നതിനോടു യോജിച്ചു നിൽക്കുന്നുവെങ്കിൽ അത് തെറ്റിനെ സ്ഥാപിച്ചെടുക്കുവാനുള്ള ന്യായവാദമാകരുത്. വിഷത്തെ മറച്ചു വെയ്ക്കുന്നതിനു നല്ല ഭക്ഷണത്തോടു കൂട്ടിക്കുഴയ്ക്കാം ; എന്നാലും അതിന്‍റെ വിഷം മാറുകയില്ല. നേരെമറിച്ച് അറിയാതെ പലരും ഭക്ഷിച്ചു പോകുമെന്നതിനാൽ അത് കൂടുതൽ അപകടകരമാണു താനും. തെറ്റിനെ അല്പം ശരിയായതിനോടു യോജിപ്പിച്ച് ഉചിതവും ന്യായവുമെന്നു തോന്നിക്കത്തക്കവണ്ണം നൽകുകയെന്നത് സാത്താന്‍റെ തന്ത്രങ്ങ ളിലൊന്നാണ്. ജനങ്ങൾക്കാവശ്യമുള്ള നവീകരണങ്ങൾ ഞായറാഴ്ച പ്രസ്ഥാ നത്തിന്‍റെ നേതാക്കൾ കൊണ്ടുവന്നേയ്ക്കാം. അവ വേദപുസ്തകത്തോടു യോജിക്കുന്ന തത്വങ്ങളായിരിക്കാം; എന്നാൽ ദൈവകല്പനയ്ക്ക് വിരുദ്ധ മായ ഒന്ന് അതിൽ ആവശ്യമായി വരുമ്പോൾ അതിനോടു യോജിക്കുവാൻGCMal 677.1

    ദൈവദാസന്മാർക്ക് സാധിക്കുകയില്ല. ദൈവകല്പനയെ മാറ്റിവച്ചുകൊണ്ട് മനുഷ്യ നിയമങ്ങളെ സ്ഥാപിക്കുന്നവരെ ന്യായീകരിക്കുവാൻ ഒന്നിനും സാധിക്കുകയില്ല.GCMal 678.1

    ആത്മാവിന്‍റെ അമർത്യത, ഞായറാഴ്ചയുടെ പവിത്രത എന്നീ രണ്ടു തെറ്റുകളിലൂടെ സാത്താൻ ജനങ്ങളെ തന്‍റെ വഞ്ചനയ്ക്കുള്ളിൽ കൊണ്ടുവരുന്നു. ഇതിൽ ആദ്യത്തേതു പ്രേതാത്മവാദത്തിനടിസ്ഥാനമിടുമ്പോൾ മറ്റേതു റോമിനോടു അനുകമ്പാപൂർണ്ണമായി ബന്ധം സ്ഥാപിക്കുന്നു. അമേരിക്കൻ ഐക്യനാടുകളിലെ പ്രൊട്ടസ്റ്റന്റുകാർ തന്നെ ആദ്യമായി തങ്ങളുടെ കരങ്ങൾ പതാത്മവാദ സിദ്ധാന്തത്തിലേക്കു നീട്ടുകയും, അങ്ങനെ അവർ റോമിന്‍റെ അധികാരവുമായി കൈകോർത്തു പിടിക്കുന്നതിനു അഗാധ കൂപത്തിലേക്കു എത്തിച്ചേരുകയും ഇങ്ങനെ ഈ മൂന്നു ശക്തികൾ തമ്മിൽ യോജിച്ചുകൊണ്ട് ഈ രാജ്യം റോമിന്‍റെ ചവിട്ടുപടികൾ പിൻതുടർന്നു മനസ്സാക്ഷിസ്വാത ന്ത്യത്തെ നിലം പരിചാക്കുകയും ചെയ്യും.GCMal 678.2

    ഇന്നത്തെ നാമമാത്ര ക്രിസ്ത്യാനിത്വവുമായി പ്രതാത്മവാദത്തിനു വളരെ സാമ്യമുള്ളതിനാൽ വഞ്ചിച്ച് കെണിയിൽ അകപ്പെടുത്തുവാൻ അതിനു വളരെ ശക്തിയുണ്ട്. കാര്യങ്ങളുടെ ഈ ആധുനികരീതി കാണു മ്പോൾ സാത്താനുപോലും മാറ്റം വരുന്നു. അവൻ ഒരു വെളിച്ച ദൂതന്‍റെ വേഷത്തിൽ പ്രത്യക്ഷനാകും. പ്രേതാത്മവാദ പ്രവർത്തനങ്ങളിൽക്കൂടെ ദിവ്യാത്ഭു തങ്ങൾ പ്രവർത്തിക്കപ്പെടും; രോഗികൾ സൗഖ്യം പ്രാപിക്കും തള്ളിക്കളയാനാവാത്ത പല അത്ഭുതങ്ങളും സംഭവിക്കും. പരേതാത്മാക്കൾ വേദപുസ്ത കത്തിൽ വിശ്വസിക്കുന്നുയെന്നു നടിക്കുകയും സഭയോടു ബഹുമാനം (പക ടിപ്പിക്കുകയും ചെയ്യുന്നതു കൊണ്ട് അവരുടെ പ്രവർത്തനങ്ങൾ ദിവ്യശക്തി യുടെ പ്രകടനമാണെന്നു സ്വീകരിക്കപ്പെടുന്നു.GCMal 678.3

    ക്രിസ്ത്യാനികളെന്നഭിമാനിക്കുന്നവരും ദൈവഭയമില്ലാത്തവരും തമ്മിലുള്ള വ്യത്യാസം തിരിച്ചറിയുവാനിപ്പോൾ സാധിക്കുകയില്ല. ലോകം സ്നേഹിക്കുന്നതിനെ സ്നേഹിച്ചുകൊണ്ടു അതിനോടു ചേരുവാൻ സഭാം ഗങ്ങളും തയ്യാറാകുന്നു; അവരെയെല്ലാം ഒറ്റക്കെട്ടായി ചേർത്തുകൊണ്ട്, പ്രേതാത്മ സിദ്ധാന്തത്തിലേക്കു ഒഴുക്കിക്കൊണ്ട് തന്‍റെ ഉദ്ദേശം ബലപ്പെടു ത്തുവാൻ സാത്താൻ തീരുമാനിച്ചിരിക്കുന്നു. സത്യസഭയുടെ യഥാർത്ഥ ലക്ഷണമാണ് അത്ഭുതങ്ങൾ ഉണ്ടാകുന്നതെന്നു അഭിമാനിക്കുന്ന പാപ്പാത്വ അനുയായികൾ ഈ അത്ഭുത ശക്തിക്കു വളരെ വേഗം അടിമപ്പെടുന്നു; സത്യ കവചം ഉപേക്ഷിച്ചുകളഞ്ഞ പ്രൊട്ടസ്റ്റന്‍റുകാരും വഞ്ചിതരാകുന്നു. ഭക്തിയുടെ വേഷം ധരിച്ച് അതിന്‍റെ ശക്തി ത്യജിച്ചു കളഞ്ഞിരിക്കുന്ന ഇതിനെ പാപ്പാത്വ സഭയും പ്രൊട്ടസ്റ്റന്‍റുകാരും ലൗകികരും ഒരുപോലെ സ്വീകരിക്കും; വളരെ നാളായി കാത്തിരുന്ന സഹസാബ്ദത്തിലേക്കു ലോകത്തെ മാനസാന്തരപ്പെടുത്തി നടത്തുന്ന മഹൽ പ്രസ്ഥാനമായി ഈ പൊതു ഐക്യത്തെ അവർ വീക്ഷിക്കുന്നു.GCMal 678.4

    ജനങ്ങളുടെ രോഗങ്ങൾ സൗഖ്യമാക്കിയും, പുതിയതും ഉന്നതവുമായ ഒരു മത വിശ്വാസം കാഴ്ചവയ്ക്കാമെന്നു ഭാവിച്ചുകൊണ്ടും സാത്താൻ മനുഷ്യ വർഗ്ഗത്തിന്‍റെ ഉപകാരിയായി പ്രതാത്മ പ്രവർത്തനങ്ങളിൽക്കൂടെ പ്രത്യക്ഷനാകുന്നു; അതേ സമയം നശീകരണ പ്രവർത്തനങ്ങളും അവൻ നടത്തുന്നു. അവന്‍റെ പ്രലോഭനങ്ങൾ ജനസമൂഹത്തെ നാശത്തിലേക്കു വഴി നടത്തുന്നു. വർജ്ജനരാഹിത്യം ന്യായത്തെ തകിടം മറിക്കുന്നു; വിഷയാ സക്ത പ്രവർത്തനങ്ങൾ, മത്സരം, രക്തച്ചൊരിച്ചിൽ എന്നിവ തുടർന്നുണ്ടാ കുന്നു. സാത്താൻ യുദ്ധത്തിൽ സന്തോഷിക്കുന്നു, കാരണം അത് ആത്മാവിന്‍റെ ഹീന വികാരങ്ങളെ ഉണർത്തുകയും ദുഷ്ടതയിലും രക്തത്തിലും കുതിർന്ന ഇരകളെ നിത്യനാശത്തിലേക്കു ഒഴുക്കിവിടുകയും ചെയ്യുന്നു എന്നു ള്ളതുകൊണ്ടുതന്നെ. പരസ്പരം രാജ്യങ്ങളെ യുദ്ധത്തിനുവേണ്ടി പ്രകോപിപ്പിക്കുക എന്നുള്ളത് അവന്‍റെ ഉദ്ദേശമാണ്, കാരണം ഇപ്രകാരം ജനങ്ങളുടെ മനസ്സിനെ ദൈവദിവസത്തിനുവേണ്ടി ഒരുങ്ങിനിൽക്കുന്നതിൽനിന്നു തിരിച്ചു വിടുവാൻ അവനു സാധിക്കുന്നു. -GCMal 679.1

    ഒരുക്കമില്ലാത്ത ആത്മാക്കളെ തന്‍റെ കൊയ്ത്ത്തിലേക്കു ചേർക്കുന്നതിനു സാത്താൻ പ്രകൃതി ശക്തികളിൽക്കൂടെയും പ്രവർത്തിക്കുന്നു. അവൻ പ്രകൃ തിയുടെ പരീക്ഷണശാലകളിലെ രഹസ്യങ്ങൾ പഠിച്ചിരിക്കുകയാണ്. തന്‍റെ സർവ്വ ശക്തിയുമുപയോഗിച്ച് പ്രകൃതി ശക്തികളെ നിയന്ത്രിക്കുന്നതിന് ദൈവം അനുവദിക്കുന്നിടത്തോളം പ്രവർത്തിക്കുന്നു. ഇയ്യോബിനെ കഷ്ടപ്പെടുത്തുവാനുള്ള അനുവാദം ലഭിച്ചുകഴിഞ്ഞപ്പോൾ കന്നുകാലികളും ആട്ടിൻകൂട്ടവും ഭ്യത്യന്മാരും വീടുകളും മക്കളുമെല്ലാം തുടച്ചുനീക്കപ്പെട്ടതും നിമിഷങ്ങൾക്കകം ഒന്നിനുമേൽ ഒന്നായി കഷ്ട്ടതകൾ കടന്നുകൂടിയതും എത്ര വേഗത്തിലായിരുന്നു. നാശകന്‍റെ ശക്തിയിൽനിന്നു തന്‍റെ സൃഷ്ടി കൾക്കു ചുറ്റും വേലികെട്ടി സംരക്ഷിക്കുന്നതു ദൈവമാണ്. എന്നാൽ യഹോ വയുടെ കല്പനകളോടു ക്രിസ്തീയ ലോകം വെറുപ്പുകാട്ടിയിരിക്കുന്നു; അതുകൊണ്ട് താൻ ചെയ്യുമെന്നു പ്രഖ്യാപിച്ചതുതന്നെ ദൈവം പ്രവർത്തിക്കും. അവൻ ഭൂമിയിൽനിന്ന് തന്‍റെ അനുഗ്രഹങ്ങളെ പിൻവലിക്കുകയും തന്‍റെ കല്പനയ്ക്കെതിരെ മത്സരിക്കുകയും അങ്ങനെ ചെയ്യുവാൻ മറ്റുള്ള വരെ പഠിപ്പിക്കുകയും പ്രേരിപ്പിക്കുകയും ചെയ്യുന്നവരുടെമേൽ നിന്നു തന്‍റെ സംരക്ഷണകരം മാറ്റിക്കളയുകയും ചെയ്യും. ദൈവം പ്രത്യേകമായി കാത്തു സൂക്ഷിക്കാത്ത എല്ലാവരുടെമേലും സാത്താന്‍റെ നിയന്ത്രണത്തിന് അധികാ രമുണ്ട്. തന്‍റെ തന്ത്രങ്ങൾ മുന്നോട്ടു നീക്കുന്നതിനുവേണ്ടി സാത്താൻ ചില രോട് പ്രീതി കാണിച്ചു അവരെ അഭിവൃദ്ധിപ്പെടുത്തുകയും മറ്റുള്ളവരുടെ മേൽ കഷ്ടപ്പാടുകൾ വരുത്തിക്കൊണ്ട് അവരെ ദണ്ഡിപ്പിക്കുന്നത് ദൈവ മാണെന്നു വിശ്വസിപ്പിക്കുകയും ചെയ്യുന്നു.GCMal 679.2

    മനുഷ്യരുടെ നാനാവിധമായ മാരകരോഗങ്ങളെയും സൗഖ്യമാക്കുന്ന അതിശ്രഷ്ഠ ഭിഷഗ്വരനാണ് താനെന്നു പ്രത്യക്ഷത്തിൽ ഭാവിച്ചുകൊണ്ട് ജനസാന്ദ്രതയേറിയ നഗരങ്ങൾ നശിച്ചു നിർജ്ജനമാകുവോളം സാത്താൻ മാരകരോഗങ്ങളും നശീകരണവും കൊണ്ടുവരുന്നു. ഇപ്പോൾതന്നെ അവനത് പ്രവർത്തിച്ചു തുടങ്ങിയിരിക്കുന്നു. അപകടങ്ങൾ, കരയിലും കടലിലു മുള്ള അത്യാഹിതങ്ങൾ, അഗ്നിപളയങ്ങൾ, ചുഴലിക്കാറ്റ്, ആലിപ്പഴവർഷം, കൊടുങ്കാറ്റ്, വെള്ളപ്പൊക്കം, ചകവാതം, വേലിയേറ്റം, വിവിധ സ്ഥലങ്ങളിൽ വിവിധ തരത്തിലുണ്ടാകുന്ന ഭൂകമ്പങ്ങൾ എന്നിവകളിൽകൂടെ സാത്താൻ തന്‍റെ ശക്തി പ്രയോഗിക്കുന്നു. പാകമായി വരുന്ന വിളവ് അവൻ നശിപ്പിച്ചു കളയുന്നതുകൊണ്ട് ക്ഷാമവും മറ്റു ദുരിതങ്ങളും ഉണ്ടാകുന്നു. അന്തരീക്ഷ വായു മലിനമാക്കി ബാധകൾ വരുത്തിക്കൊണ്ട് ആയിരങ്ങളെ അവൻ നശിപ്പിച്ചുകളയുന്നു. ഈ സന്ദർശനങ്ങളെല്ലാം തന്നെ കാലം കടന്നുപോകു ന്തോറും കൂടെക്കൂടെ ഉണ്ടാകയും കൂടുതൽ നാശം വിതയ്ക്കുന്നതായിത്തീരു കയും ചെയ്യുന്നു. മനുഷ്യന്‍റെയും മൃഗത്തിന്‍റെ മേലും നാശം വന്നുകൂടുന്നു. “ഭൂമി ദുഃഖിച്ചു വാടിപ്പോകുന്നു; ഭൂതലം ക്ഷയിച്ചു വാടിപ്പോകുന്നു; ഭൂമിയിലെ ഉന്നതന്മാർ ക്ഷീണിച്ചുപോകുന്നു. ഭൂമി അതിലെ നിവാസികളാൽ മലിനമാ യിരിക്കുന്നു; അവർ പ്രമാണങ്ങളെ ലംഘിച്ച് ചട്ടത്തെ മറിച്ചു നിത്യനിയമത്തിനു ഭംഗം വരുത്തിയിരിക്കുന്നു” (യെശ. 24:4,5). GCMal 680.1

    ദൈവത്തെ സേവിക്കുന്നവരാണ് ഈ പ്രയാസങ്ങൾക്കെല്ലാം കാരണ ക്കാരെന്നു മനുഷ്യരെ വിശ്വസിപ്പിക്കുന്നതിനു ഈ വലിയ വഞ്ചകൻ ഇപ്പോൾ ശ്രമിക്കുന്നു. ദൈവകോപത്തെ വർദ്ധിപ്പിച്ച ഈ കൂട്ടരുടെ കഷ്ടപ്പാടു കൾക്കെല്ലാം കാരണക്കാർ കല്പനാലംഘികൾക്കെതിരെ തങ്ങളുടെ കല്പ് നാനുസരണം നിരന്തര ശാസനയായി മാറ്റിയവരാണെന്നു പഴിചാരുന്നു. ഞായറാഴ്ച എന്ന ശബ്ബത്തിനെ ലംഘിച്ചുകൊണ്ടു മനുഷ്യർ ദൈവത്തെ നിന്ദിക്കുന്നു; ഇതു നിമിത്തം ഉണ്ടായിക്കൊണ്ടിരിക്കുന്ന നാശനഷ്ടങ്ങൾ അവസാനിക്കണമെങ്കിൽ ഞായറാഴ്ച്ച നിയമം കർശനമായി പ്രാബല്യത്തിൽ വരുത്തണം; ദൈവപ്രീതി പുനസ്ഥാപിച്ച് താല്ക്കാലിക അഭിവൃദ്ധിപ്രാപിക്കുന്നതിനെ തടഞ്ഞുകൊണ്ട് ജനങ്ങളെ കഷ്ടപ്പെടുത്തുന്നവരാണ് നാലാം കല്പന അനുസരിക്കേണ്ടതാണെന്നു വാദിക്കുന്നവർ എന്നെല്ലാമുള്ള പ്രസ്താവനകൾ പുറപ്പെടുന്നു. പഴയകാലത്തു ദൈവദാസന്മാർക്കെതിരെ ഉന്നയിച്ചിരുന്ന ആരോപണങ്ങൾ ആവർത്തിക്കപ്പെടുകയും അപ്രകാരംതന്നെ സ്ഥാപിക്കപ്പെടുകയും ചെയ്യുന്നു. “ആഹാബ് ഏലിയാവെ കണ്ടപ്പോൾ അവനോടു: ആർ ഇത്? ഇസായേലിനെ കഷ്ടപ്പെടുത്തുന്നവനോ എന്നു ചോദിച്ചു. അതിന്നു അവൻ പറഞ്ഞതു: യിസ്രായേലിനെ കഷ്ടപ്പെടുത്തുന്നതു ഞാനല്ല, നീയും നിന്‍റെ പിതൃഭവനുമത്രെ. നിങ്ങൾ യഹോവയുടെ കല്പനകളെ ഉപേക്ഷിക്കയും നീ ബാൽവിഗ്രഹങ്ങളെ ചെന്നു സേവിക്കയും ചൊയ്യുന്നതുകൊണ്ടു തന്നേ’ (1 രാജാ. 18:17, 18). തെറ്റായ കുറ്റങ്ങളാരോപിച്ചുകൊണ്ട് കോപത്താൽ ഇളകി മറിയുന്ന ജനം, പാപത്തിൽ വീണ് ഇസായേൽ ഏലിയാവിനോടു ചെയ്തതുപോലെ, ദൈവ ദാസന്മാർക്കെതിരെ തിരിയും.GCMal 680.2

    പ്രേതാത്മപ്രവൃത്തികളിൽകൂടെ പ്രത്യക്ഷമാകുന്ന അത്ഭുതശക്തി, മനുഷ്യരെക്കാൾ അധികം ദൈവത്തെ അനുസരിക്കുന്നത് തെരഞ്ഞെടുത്ത വർക്കെതിരേ സ്വാധീനം ചെലുത്തുന്നതായിരിക്കും. ഞായറാഴ്ച ആചാരം തള്ളിക്കളഞ്ഞവർക്കു അവരുടെ തെറ്റുകൾ മനസ്സിലാക്കിക്കൊടുക്കുന്നതിനും ദൈവകല്പനപോലെതന്നെ ദേശത്തിന്‍റെ നിയമങ്ങളും അനുസരിക്കേണ്ടാതണെന്നു ഉറപ്പിച്ചു പറയുന്നതിനും ദൈവം അവരെ അയച്ചതാണെന്നു ആത്മാക്കളോടു ബന്ധപ്പെടുന്നവർ പ്രസ്താവിക്കും. ലോകത്തിൽ നടമാടുന്ന ദുഷ്ടതകളെക്കുറിച്ചവർ വിലപിക്കുകയും ധാർമ്മിക മൂല്യങ്ങളുടെ അധഃപതിച്ച അവസ്ഥയ്ക്കു കാരണം ഞായറാഴ്ചയെ വിശുദ്ധീകരിക്കാത്തതുകൊണ്ടാണെന്നു മതനേതാക്കൾ പഠിപ്പിക്കുന്നതിനെ പിൻതാങ്ങുകയും ചെയ്യും. അവരുടെ സാക്ഷ്യം സ്വീകരിക്കാതെ നിരാകരിച്ചുകളയുന്നവർക്കെതിരേയുള്ള കോപം അതിഭീകരമായിരിക്കും.GCMal 681.1

    വൻപോരാട്ടം സ്വർഗ്ഗത്തിൽ ആരംഭിച്ചപ്പോൾ സാത്താൻ ഉപയോഗിച്ച നയംതന്നെയാണ് ദൈവജനങ്ങൾക്കെതിരേയുള്ള അന്ത്യപോരാട്ടത്തിൽ പ്രയോഗിക്കുന്നത്. സ്വർഗ്ഗത്തിൽ അവൻ ദൈവിക ഭരണകൂടത്തിന്‍റെ ദൃഢത ഭേദമാക്കുന്നുവെന്നു നടിച്ചുകൊണ്ടു രഹസ്യമായി അതിനെ തകിടം മറിക്കുന്നതിനുള്ള പ്രയത്നങ്ങളിൽ വ്യാപൃതനായിരുന്നു. എന്നാൽ അവൻ ചെയ്തു കൊണ്ടിരുന്ന അതേ പ്രവൃത്തി വിശ്വസ്തരായ ദൂതന്മാരാണ് ചെയ്തിരുന്നതെന്നു കുറ്റമാരോപിച്ചിരുന്നു. റോമാസഭയുടെ ചരിത്രത്തിലും ഇപ്രകാരമുള്ള വഞ്ചനയുടെ നയം പ്രത്യക്ഷമാണ്. സ്വർഗ്ഗത്തിന്‍റെ പ്രതിനിധിയായി പ്രവർത്തിക്കുന്നുവെന്നഭിമാനിച്ചുകൊണ്ടു അതു ദൈവത്തേക്കാളുന്നതമാക്കുവാൻ ശ്രമിക്കുകയും ദൈവകല്പനകളെ മാറ്റുകയും ചെയ്തു. സുവിശേഷത്തോടു വിശ്വ സ്തത പാലിച്ചു മരണം വരിച്ചവരെ ദുഷ്പ്രവൃത്തിക്കാരെന്നു റോമിന്‍റെ ഭര ണകാലത്തു മുദ്രയടിച്ചു; അവർ സാത്താനോടു ബന്ധപ്പെട്ടുനിൽക്കുന്നു യെന്ന പ്രസ്താവന ഇറക്കി; അഴിമതിയാരോപണങ്ങൾകൊണ്ട് അവരെ പൊതിയുന്നതിനു സർവ്വവിധ മാർഗ്ഗങ്ങളും പ്രയോഗിച്ചു. ഏറ്റവും ഹീനന്മാ രായ കുറ്റവാളികളാണവരെന്നു അവർക്കും മറ്റുള്ളവർക്കും തോന്നത്തക്ക വിധം ആരോപണങ്ങളിറക്കി. ഇപ്പോൾ അതുതന്നെ ആവർത്തിക്കപ്പെടുന്നു. ദൈവകല്പനകളെ ബഹുമാനിക്കുന്നവരെ നശിപ്പിക്കുവാൻ ശ്രമിക്കുന്ന സാത്താൻ, അവർ കല്പനാലംഘികളാണെന്നു ആരോപിക്കുവാൻ വഴിയൊരുക്കുകയും അവർ ദൈവത്തെ അപമാനിക്കുന്നതുകൊണ്ട് ലോകത്തിന്‍റെ മേൽ ന്യായവിധി വിളിച്ചു വരുത്തുന്നുവെന്നു കുറ്റപ്പെടുത്തുകയും ചെയ്യുന്നു.GCMal 681.2

    ദൈവം ഒരിക്കലും മനസ്സാക്ഷിയുടേയോ വ്യക്തിതാത്പര്യത്തിന്‍റേയോ മേൽ ബലപ്രയോഗം നടത്തുന്നില്ല, എന്നാൽ സാത്താന്‍റെ നിരന്തര പ്രയത്നം - മറ്റു മാർഗ്ഗങ്ങളിൽകൂടെ പ്രലോഭിപ്പിച്ച് തന്‍റെ നിയന്ത്രണത്തിൽ കൊണ്ടു വരുവാൻ അവനു കഴിയാത്തവരുടെമേൽ - ബലപ്രയോഗവും ക്രൂരതയുമാണ്. ഭയപ്പെടുത്തിയും ബലം പ്രയോഗിച്ചും അവൻ മനസ്സാക്ഷിയെ ഭരിക്കുവാനും ആദരവു പിടിച്ചുപറ്റുവാനും പരിശ്രമിക്കുന്നു. ഇതു സാധിക്കുന്നതിനു ദൈവകല്പനകളെ നിസ്സാരമാക്കി തൽസ്ഥാനത്ത് മാനുഷിക നിയ മങ്ങൾ പ്രാബല്യത്തിൽ വരുത്തുവാൻ അവരെ പ്രേരിപ്പിച്ചുകൊണ്ട് അവൻ മതനേതാക്കളിലും രാഷ്ട്ര നേതാക്കളിലുംകുടെ പ്രവർത്തിക്കുന്നു.GCMal 682.1

    വേദപുസ്തക ശബ്ബത്തിനെ ബഹുമാനിക്കുന്നവർ നിയമങ്ങൾക്കും ചട്ട ങ്ങൾക്കും വിരോധികളാണെന്നും സമൂഹത്തിന്‍റെ ധാർമ്മിക നിയന്ത്രണങ്ങളെ തകർക്കുന്നവരാണെന്നും അഴിമതിയും അരാജകത്വവും കൊണ്ടുവരുന്നവ രാണെന്നും, ഭൂമിയുടെ മേൽ ദൈവിക ന്യായവിധി വിളിച്ചുവരുത്തുന്നവരാണെന്നും ഭീഷണി മുഴക്കുന്നു. വിശുദ്ധമനസ്സാക്ഷിയുള്ള അവരെ വഴങ്ങാ ത്തവരും നിർബന്ധബുദ്ധിക്കാരും അധികാരത്തോടു മത്സരിക്കുന്നവരുമാണെന്നു കുറ്റം വിധിക്കുന്നു. ഭരണത്തോടു പ്രതിപത്തിയില്ലാത്തവരെന്നു അവരെ കുറ്റമാരോപിക്കുന്നു. രാഷ്ട്രീയാധികാരങ്ങൾക്കു വഴങ്ങി അനുസരണ കാണിക്കേണ്ടത് ദൈവനിയോഗമാണെന്നു ദൈവിക കല്പനകളെ തളളിക്കളയുന്ന ശുശ്രൂഷകന്മാർ പ്രസംഗപീഠങ്ങളിൽ പ്രഘോഷിക്കുന്നു. നിയമ നിർമ്മാണ സഭകളിലും നീതിന്യായ കോടതികളിലും കല്പനാനുസാരികളെ തെറ്റായി പ്രതിനിധീകരിക്കുകയും കുറ്റം വിധിക്കുകയും ചെയ്യുന്നു. അവരുടെ വാക്കുകൾക്കു തെറ്റായ നിറം പൂശിക്കൊണ്ട് അവരുടെ താത്പര്യങ്ങൾക്കു ഹീനായ പരിവേഷം അണിയിക്കുന്നു.GCMal 682.2

    ദൈവകല്പനയ്ക്കു പ്രതിരോധകമായ തെളിവും തിരുവചന വാദമു ഖങ്ങളെ പ്രോട്ടസ്റ്റന്റ് സഭകൾ ഉപേക്ഷിക്കുന്നതോടെ, സത്യാനുസാരികളുടെ വിശ്വാസത്തെ വേദപുസ്തകമുപയോഗിച്ച് ഖണ്ഡിച്ചുകളയുവാനവർക്കു സാധിക്കാത്തതുകൊണ്ട് അവരെ നിശ്ശബ്ദരാക്കുവാൻ തങ്ങൾ ആഗ്രഹിക്കുന്നു. സകല ക്രിസ്ത്യാനികളും അംഗീകരിച്ചനുസരിക്കുന്ന പാപ്പാത്വ ശബ്ബത്തിനെ സ്വീകരിക്കാതെ വിശുദ്ധ മനസ്സാക്ഷി കാത്തുസൂക്ഷിക്കുന്നവരെ പീഡിപ്പിക്കുന്ന മാർഗ്ഗം സത്യത്തിനെതിരേ സ്വന്ത കണ്ണുകളെ കുരുടാക്കി ക്കൊണ്ടാണെങ്കിലും അവർ അനുവർത്തിക്കുന്നു.GCMal 683.1

    ഞായറാഴ്ച്ചയെ ബഹുമാനിക്കുന്നതിനു എല്ലാ വിഭാഗക്കാരേയും പ്രൊട്ടി ലാക്കുന്നതിനുവേണ്ടി സഭാനേതാക്കന്മാരും രാഷ്ട്രതന്ത്രജ്ഞന്മാരും ഒരുമിച്ചു ചേർന്നു കോഴകൊടുക്കുകയോ സ്വാധീനിക്കുകയോ നിർബന്ധിക്കുകയോ ചെയ്യുന്നു. ദൈവികാധികാരം ഇല്ലാത്തതുകൊണ്ട് തൽസ്ഥാനത്ത് മർദ്ദനപ് രമായ നിയമങ്ങൾ നിർമ്മിച്ചെടുക്കുന്നു, രാവിളീയ അഴിമതി സത്യത്തോടും നീതിയോടുമുള്ള സ്നേഹത്തെയും ബഹുമാനത്തേയും നശിപ്പിച്ചുകളയുന്നു; പൊതുജനപീതി ഉറപ്പാക്കുന്നതിനുവേണ്ടി, ഞായറാഴ്ച്ച ആചാരം നിയമപരമായി പ്രാബല്യത്തിൽ വരുത്തണമെന്ന പൊതു ആവശ്യത്തിനുമുമ്പിൽ സ്വത്രന്ത്ര അമേരിക്കയിൽ പോലും ഭരണാധികാരികളും നിയമ നിർമ്മാതാക്കളും വഴങ്ങിക്കൊടുക്കുന്നു. ഏറ്റവും വലിയ ത്യാഗത്തിന്‍റെ വിലയായി ലഭിച്ച മനസ്സാക്ഷിസ്വാതന്ത്ര്യം പിന്നീടൊരിക്കലും ബഹുമാനിക്കപ്പെടുന്നില്ല. “മഹാ സർപ്പം സ്ത്രീയോടു കോപിച്ചു, ദൈവകല്പന പ്രമാണിക്കുന്നവരും യേശു വിന്‍റെ സാക്ഷ്യം ഉള്ളവരുമായി അവളുടെ സന്തതിയിൽ ശേഷിപ്പുള്ളവരോടു യുദ്ധം ചെയ്വാൻ പുറപ്പെട്ടു; അവൻ കടപ്പുറത്തെ മണലിന്മേൽ നിന്നു” (വെളി. 12:17) എന്ന പ്രവാചക വാക്യം അതിവേഗം സംഭവിക്കാനിരിക്കുന്ന പോരാട്ടത്തിൽ പൂർണ്ണമായി നിറവേറുന്നത് നമുക്കു കാണുവാൻ സാധിക്കും.GCMal 683.2