Loading...
Larger font
Smaller font
Copy
Print
Contents
വന്‍ പോരാട്ടം - Contents
  • Results
  • Related
  • Featured
No results found for: "".
  • Weighted Relevancy
  • Content Sequence
  • Relevancy
  • Earliest First
  • Latest First

    അദ്ധ്യായം 15—വേദപുസ്തകവും ഫ്രഞ്ചുവിപ്ലവവും

    തുറക്കപ്പെട്ട വേദപുസ്തകത്തെ ജനത്തിനായി സമ്മാനിച്ച, 16-ാം നൂറ്റാണ്ടിൽ ഉണ്ടായ നവീകരണ പ്രസ്ഥാനം എല്ലാ യൂറോപ്യൻ രാഷ്ട്രങ്ങളിലും പ്രവേശിക്കുവാൻ ശ്രമിച്ചു. ചില രാജ്യങ്ങൾ സന്തോഷത്തോടെ നവീകരണത്തെ സ്വാഗതം ചെയ്തു. ചില രാഷ്ട്രങ്ങളിൽ നവീകരണത്തിന് പ്രവേശനം നൽകാതെ തടഞ്ഞു നിർത്തുവാൻ പാപ്പാത്വത്തിന് കഴിഞ്ഞു. അങ്ങനെ മനുഷ്യരെ ഉന്നത ശ്രേണിയിലേക്ക് ഉയർത്തുവാൻ കഴിവുള്ള വേദപുസ്തകം നൽകുന്ന പ്രകാശത്തെ മിക്കവാറും പൂർണ്ണമായി തടഞ്ഞു. ഒരു രാജ്യത്തിൽ വേദപുസ്തക വെളിച്ചത്തിന് പ്രവേശിക്കുവാൻ കഴിഞ്ഞുവെങ്കിലും അന്ധകാരത്തിന് അത് ഗ്രഹിക്കുവാൻ കഴിഞ്ഞില്ല. നൂറ്റാണ്ടുകളായി സത്യവും വ്യാജവും തമ്മിൽ മേൽക്കോയ്മയ്ക്കുവേണ്ടി പോരാടി. ഒടുവിൽ തിന്മ ജയിച്ചു. സ്വർഗ്ഗത്തിന്‍റെ സത്യത്തെ പുറന്തള്ളി. “ന്യായവിധി എന്നതോ, വെളിച്ചം ലോകത്തിൽ വന്നിട്ടും, മനുഷ്യരുടെ പ്രവൃത്തി ദോഷമുള്ളതാകയാൽ അവൻ വെളിച്ചത്തേക്കാൾ ഇരുളിനെ സ്നേഹിച്ചതുതന്നെ” (യോഹ. 3:19). താൻ തെരഞ്ഞെടുത്ത ഫലം കൊയ്തെടുക്കാൻ ആ രാഷ്ട്രം നിർബന്ധിതയായി. ദൈവത്തിന്‍റെ ദാനമായ കൃപയെ തിരസ്കരിച്ച ആ രാഷ്ടത്തിൽനിന്ന് ദൈവാ ത്മാവിനെ പിൻവലിച്ചു. തിന്മ അതിന്‍റെ പൂർണ്ണ വളർച്ചയിലെത്തുവാൻ അനുവദിക്കപ്പെട്ടു. ദൈവിക പ്രകാശത്തെ ബോധപൂർവ്വം തിരസ്കരിച്ച ആ രാഷ്ടത്തിന്‍റെമേൽ വന്ന ശിക്ഷ ലോകം ദർശിച്ചു. GCMal 302.1

    അനേക വർഷമായി ഫ്രാൻസിൽ വേദപുസ്തകത്തിനെതിരായി നടത്തിയിരുന്ന യുദ്ധം ഫ്രഞ്ചു വിപ്ലവത്തിൽ കലാശിച്ചു. ആ ഭയങ്കരമായ കലാപം, തിരുവെഴുത്തുകളെ റോം അടിച്ചമർത്തിയതിന്‍റെ സ്വാഭാവികമായുണ്ടായ പരിണിതഫലമായിരുന്നു. മാർപാപ്പയുടെ നയത്തിന്‍റെ ഒരു ഉത്തമ ഉദാഹരണമായിരുന്നു ഫ്രഞ്ചു വിപ്ലവം. റോമൻ കത്തോലിക്കാസഭയുടെ ആയിരം വർഷത്തെ പഠിപ്പിക്കലിന്‍റെ ഫലമായിരുന്നു ഈ വിപ്ലവം.GCMal 302.2

    പാപ്പാത്വ മേൽക്കോയ്മക്കാലത്ത് തിരുവെഴുത്തുകൾക്ക് നേരിടേണ്ടി വരുന്ന അടിച്ചമർത്തലിനെക്കുറിച്ച് പ്രവാചകന്മാർ മുൻകൂട്ടി പ്രവചിച്ചിരുന്നു. വെളിപ്പാടുകാരനായ യോഹന്നാൻ, “അധർമ്മമൂർത്തിയുടെ അധികാരം കൊണ്ട് പ്രത്യേകിച്ച് ഫ്രാൻസിന് ഭവിക്കാൻ പോകുന്ന ഭയാനകമായ ഫലങ്ങളെ ചൂണ്ടിക്കാട്ടുന്നുണ്ട്.GCMal 303.1

    കർത്താവിന്‍റെ ദൂതൻ പറഞ്ഞു: “അവർ വിശുദ്ധനഗരത്തെ നാല്പത്തി രണ്ട് മാസം ചവിട്ടും. അന്നു ഞാൻ എന്‍റെ രണ്ടു സാക്ഷികൾക്കും വരം നല്കും; അവർ രട്ടു ഉടുത്തുംകൊണ്ട് ആയിരത്തി ഇരുനൂറ്ററുപത് ദിവസം പ്രവചിക്കും. അവർ തങ്ങളുടെ സാക്ഷ്യം തികച്ചശേഷം ആഴത്തിൽ നിന്നു കയറിവരുന്ന മൃഗം അവരോട് പടവെട്ടി അവരെ ജയിച്ച് കൊന്നുകളയും. അവരുടെ കർത്താവ് ക്രൂശിക്കപ്പെട്ടതും ആത്മീകമായി സൊദോം എന്നും മിസയീം എന്നും പേരുള്ളതുമായ മഹാനഗരത്തിന്‍റെ വീഥിയിൽ അവരുടെ ശവം കിടക്കും. ഈ പ്രവാചകന്മാർ ഇരുവരും ഭൂമിയിൽ വസിക്കുന്നവരെ ദണ്ഡിപ്പിച്ചതുകൊണ്ട് ഭൂവാസികൾ അവർ നിമിത്തം സന്തോഷിച്ച് ആനന്ദിക്കുകയും അന്യോന്യം സമ്മാനം കൊടുത്തയയ്ക്കുകയും ചെയ്യും. മൂന്നര ദിവസം കഴിഞ്ഞശേഷം ദൈവത്തിൽനിന്ന് ജീവശ്വാസം അവരിൽ വന്നു അവർ കാൽ ഊന്നിനിന്നു- അവരെ കണ്ടവർ ഭയപരവശരായിത്തീർന്നു” (വെളി. 11:2-11).GCMal 303.2

    ഇവിടെ പറഞ്ഞിരിക്കുന്ന കാലഘട്ടങ്ങൾ- “നാല്പത്തിരണ്ട് മാസവും” “ആയിരത്തി ഇരുന്നൂറ്ററുപത് ദിവസവും” - ഒന്നുതന്നെയാണ്. റോമിന്‍റെ പീഡനങ്ങളെ ക്രിസ്തുവിന്‍റെ സഭ സഹിക്കേണ്ടിവരുന്ന കാലഘട്ടമായിരുന്നു അത്! 1260 വർഷങ്ങൾ നീണ്ടു നിൽക്കേണ്ട പാപ്പാത്വ മേൽക്കോയ്മ ആരംഭിച്ചത് AD 538-ൽ ആയിരുന്നു. അതുകൊണ്ട് അത് അവസാനിക്കേണ്ടത് AD 1798-ലും ആണ്. ഈ സമയത്ത് ഒരു ഫ്രഞ്ചു സൈന്യം റോമിൽ പ്രവേശിച്ച് അന്നുണ്ടായിരുന്ന മാർപാപ്പയെ ബന്ധനസ്ഥനാക്കി. മാർപാപ്പ നാടുകടത്തപ്പെട്ടിരുന്ന സമയത്ത് മരണമടഞ്ഞു. ഒരു പുതിയ മാർപാപ്പ പെട്ടെന്ന് തെരഞ്ഞെടുക്കപ്പെട്ടുവെങ്കിലും പാപ്പാത്വശക്തിക്ക് മുൻപുണ്ടായിരുന്ന പ്രതാപം വീണ്ടെടുക്കുവാൻ കഴിഞ്ഞില്ല.GCMal 303.3

    1260 വർഷ കാലഘട്ടത്തിന്‍റെ മുഴുസമയവും സഭയുടെമേൽ പീഡനം തുടർന്നില്ല. ദൈവം തന്‍റെ കരുണയിൽ, തന്‍റെ ജനത്തിന് അനുഭവിക്കേണ്ടി വന്ന അഗ്നിശോധനയുടെ സമയദൈർഘ്യത്തെ ചുരുക്കി. സഭയുടെമേൽ പതിക്കുവാൻ പോകുന്ന മഹാകഷ്ടത്തെക്കുറിച്ച് പ്രവചിക്കുമ്പോൾ കർത്താവു പറഞ്ഞു: “ആ നാളുകൾ ചുരുങ്ങാതിരുന്നാൽ ഒരു ജഡവും രക്ഷിക്കപ്പെടുകയില്ല; വൃതന്മാർ നിമിത്തമോ ആ നാളുകൾ ചുരുങ്ങും” (മത്താ. 24:22). നവീകരണത്തിന്‍റെ സ്വാധീനത്താൽ 1798 -നു മുൻപ് പീഡനം അവസാനിച്ചു.GCMal 303.4

    രണ്ടു സാക്ഷികളെക്കുറിച്ച് പറയുമ്പോൾ പ്രവാചകൻ ഇപ്രകാരം പറയുന്നു: “അവർ ഭൂമിയുടെ കർത്താവിന്‍റെ സന്നിധിയിൽ നിൽക്കുന്ന രണ്ട് ഒലീവ് വൃക്ഷവും രണ്ട് നിലവിളക്കും ആകുന്നു” (വെളി. 11: 4). “നിന്‍റെ വചനം എന്‍റെ കാലിന് ദീപവും എന്‍റെ പാതയ്ക്ക് പ്രകാശവും” ആകുന്നു (സങ്കീ. 119:105). ഈ രണ്ട് സാക്ഷികൾ ദൈവത്തിന്‍റെ “പഴയനിയമവും’ “പുതിയനിയമവും’ ഉൾക്കൊള്ളുന്ന തിരുവെഴുത്തുകൾ ആകുന്നു. ദൈവ കല്പനയുടെ ആരംഭത്തേയും, തുടർന്നുള്ള നലനില്പിനേയും സംബന്ധിച്ച് പ്രധാന സാക്ഷികളാകുന്നു ഇവ രണ്ടും. കൂടാതെ രക്ഷാപദ്ധതിയുടെ സാക്ഷികളുമാകുന്നു. പഴയനിയമത്തിലെ നിഴലുകൾ, യാഗങ്ങൾ, പ്രവചനങ്ങൾ തുടങ്ങിയവ വരുവാനുള്ള രക്ഷകനെ ചൂണ്ടിക്കാട്ടുന്നു. പുതിയ നിയമത്തിലെ സുവിശേഷങ്ങളും അപ്പൊസ്തലിക ലേഖനങ്ങളും വന്നുകഴിഞ്ഞ ഒരു രക്ഷകനെക്കുറിച്ച് സംസാരിക്കുന്നു. പഴയനിയമത്തിലെ പ്രതീക്ഷകളും പ്രവചനങ്ങളും മുൻകൂട്ടി പ്രവചിച്ച അതേ രീതിയിൽത്തന്നെ രക്ഷകൻ വന്നുവെന്ന് പുതിയനിയമ എഴുത്തുകാർ പറയുന്നു..GCMal 304.1

    “അവർ രട്ടു ഉടുത്തുംകൊണ്ട് ആയിരത്തി ഇരുനൂറ്റി അറുപതു ദിവസം പ്രവചിക്കും”. ഈ കാലഘട്ടത്തിന്‍റെ കൂടുതൽ സമയത്തും ദൈവത്തിന്‍റെ സാക്ഷികൾ ഏതാണ്ട് വിസ്മൃതിയിൽ കഴിയുകയായിരുന്നു. സത്യവചനത്തെ ജനത്തിൽനിന്നും മറച്ചുവയ്ക്കുവാൻ പാപ്പാത്വശക്തി ശ്രമിച്ചു. അതിനുപകരം സത്യസാക്ഷികളെ എതിർക്കുന്നതിന് വ്യാജസാക്ഷികളെ അവരുടെ മുമ്പാകെ വച്ചു. മതശക്തിയാലും മതേതര ശക്തിയാലും വേദപുസ്തകം നിന്ദിച്ചു തള്ളപ്പെട്ടപ്പോൾ, വേദപുസ്തക സാക്ഷ്യങ്ങളെ വികലമാക്കിയപ്പോൾ, പിശാചും മനുഷ്യരും ചേർന്ന് മനുഷ്യഹൃദയങ്ങളെ വേദപുസ്തകത്തിൽ നിന്ന് തിരിച്ചപ്പോൾ, വേദപുസ്തകത്തിലെ വിശുദ്ധ സത്യങ്ങളെ ഘോഷിക്കുവാൻ ശ്രമിച്ചവർ വേട്ടയാടപ്പെടുകയും ഒറ്റിക്കൊടുക്കപ്പെടുകയും പീഡിപ്പി ക്കപ്പെടുകയും ചെയ്തപ്പോൾ ഈ വിശ്വസ്ത സാക്ഷികൾ രട്ടുടുത്ത് പ്രവചിച്ചും ആയിരത്തി ഇരുനൂറ്റി അറുപത് സംവത്സരങ്ങളോളം അവരുടെ സാക്ഷ്യം തുടർന്നു. കൂരിരുട്ടിന്‍റെ താളുകളിൽ ദൈവവചനത്തെ സ്നേഹിച്ച വിശ്വസ്തരായ ആളുകളുണ്ടായിരുന്നു. അവർ വളരെ തീക്ഷ്ണതയുള്ളവരായിരുന്നു. ഈ വിശ്വസ്ത സേവകർക്ക് ജ്ഞാനവും ശക്തിയും തന്‍റെ സത്യം പ്രഘോഷിക്കുവാൻ അധികാരവും ഈ കാലഘട്ടത്തിൽ (1260 വർഷം) കൊടുത്തു.GCMal 304.2

    “ആരെങ്കിലും അവർക്ക് ദോഷം ചെയ്യാൻ ഇച്ഛിച്ചാൽ അവരുടെ വായിൽനിന്ന് തീ പുറപ്പെട്ട് അവരുടെ ശത്രുക്കളെ ദഹിപ്പിച്ചുകളയും” (വെളി. 11:5) ശിക്ഷകൂടാതെ ദൈവവചനത്തെ ആർക്കും ചവിട്ടിമെതിക്കാൻ കഴികയില്ലായിരുന്നു. വെളിപ്പാട് പുസ്തകത്തിന്‍റെ അവസാന അദ്ധ്യായത്തിൽ ഈ ഭയാനകമായ ശാപത്തിന്‍റെ അർത്ഥം നൽകിയിട്ടുണ്ട്. “ഈ പുസ്തകത്തിലെ പ്രവചനം കേൾക്കുന്ന ഏവനോടും ഞാൻ സാക്ഷീകരിക്കുന്നതെന്തെന്നാൽ: അതിനോട് ആരെങ്കിലും കൂട്ടിയാൽ ഈ പുസ്തകത്തിൽ എഴുതിയ ബാധകളെ ദൈവം അവനു വരുത്തും. ഈ പ്രവചന പുസ്തകത്തിലെ വചനത്തിൽ നിന്ന് ആരെങ്കിലും വല്ലതും നീക്കിക്കളഞ്ഞാൽ ഈ പുസ്തകത്തിൽ എഴുതിയിരിക്കുന്ന ജീവവൃക്ഷത്തിലും വിശുദ്ധ നഗരത്തിലും അവനുള്ള അംശം ദൈവം നീക്കിക്കളയും”(വെളി. 22:18,19).GCMal 305.1

    ദൈവം വെളിപ്പെടുത്തിയിട്ടുള്ളതും ആജ്ഞാപിച്ചിട്ടുള്ളതുമായ കാര്യങ്ങളെ ഏതെങ്കിലും വിധത്തിൽ മാറ്റുന്നതിനെതിരായി ദൈവം നൽകിയിട്ടുള്ള മുന്നറിയിപ്പുകൾ പ്രകാരത്തിലുള്ളവയായിരുന്നു. ദൈവകല്പനയെ ലാഘവമായി കണക്കാക്കുന്നതിന് തങ്ങളുടെ പെരുമാറ്റവും സ്വാധീനശക്തിയും ഉപയോഗിക്കുന്നവർക്കും ഈ ഗൗരവമായ മുന്നറിയിപ്പ് ബാധകമാണ്. ദൈവ കല്പനയെ നാം അനുസരിച്ചാലും ഇല്ലെങ്കിലും സാരമില്ല എന്ന് അലക്ഷ്യ മായി പറയുന്നവരേയും ഈ മുന്നറിയിപ്പ് ഭയവും വിറയലും ഉള്ളവരാക്കേണ്ടതാണ്. ദൈവിക വെളിപ്പാടിനുപരിയായി തങ്ങളുടെ സ്വന്തം അഭിപ്രായങ്ങളെ ഉയർത്തുന്നവർ തങ്ങളുടെമേൽ ഭയാനകമായ ഒരു വിധി വരുത്തിവയ്ക്കുകയാണ്. തിരുവെഴുത്തുകളുടെ നേരെയുള്ള ഉപദേശങ്ങളെ തങ്ങളുടെ സൗകര്യത്തിനൊപ്പിച്ച് വളച്ചൊടിയ്ക്കുകയോ, അല്ലെങ്കിൽ ലോക പ്രകാരം ജീവിക്കുന്നതിനുവേണ്ടി മാറ്റുകയോ ചെയ്യുന്നവർ, തങ്ങളുടെമേൽ ശാപം വരുത്തി വയ്ക്കുകയാണ്. എഴുതപ്പെട്ട വചനം, അഥവാ ദൈവത്തിന്‍റെ കല്പ്പന ഓരോ മനുഷ്യന്‍റെയും സ്വഭാവത്തെ അളന്നുനോക്കുന്നു. ഒരിക്കലും തെറ്റു പറ്റാത്ത ഈ അളവുകോൽ കുറവുള്ളവനെ ന്യായം വിധിക്കും.GCMal 305.2

    “അവർ തങ്ങളുടെ സാക്ഷ്യം തികച്ചശേഷം”. രട്ടു ഉടുത്തിരുന്ന രണ്ടു സാക്ഷികൾ പ്രവചിക്കേണ്ട കാലം 1798-ൽ അവസാനിച്ചു. തങ്ങളുടെ വേല വിസ്മൃതിയിൽ അവസാനിക്കുന്ന സമയത്തേക്ക് അവർ സമീച്ചുകൊണ്ടിരുന്നപ്പോൾ” ആഴത്തിൽനിന്ന് കയറിവന്ന മൃഗം പ്രതിനിധീകരിക്കുന്ന ശക്തിയുമായി അവർക്ക് യുദ്ധം ചെയ്യേണ്ടിയിരുന്നു. യൂറോപ്പിലെ പല രാഷ്ട്രങ്ങളിലും രാഷ്ട്രത്തേയും സഭയേയും ഭരിച്ചുകൊണ്ടിരുന്ന ശക്തി; നൂറ്റാണ്ടുകളായി സാത്താനാൽ നിയന്ത്രിക്കപ്പെട്ടിരുന്നു. സാത്താന്യശക്തിയുടെ ഒരു പുതിയ പ്രകടനം സൃഷ്ടിക്ക് വിഷയീഭവിച്ചു.GCMal 305.3

    വേദപുസ്തകത്തോടുള്ള ഭയഭക്തി എന്ന ഭാവേന വേദപുസ്തകത്തെ അറിയാൻ പാടില്ലാത്ത ഭാഷയിൽ ബന്ധിച്ചിടുക എന്നത് റോമിന്‍റെ ഒരു നയമായിരുന്നു. അങ്ങനെ വേദ പുസ്തകം ജനങ്ങളുടെ കയ്യിൽ എത്താതെ സൂക്ഷിച്ചു. അവളുടെ (റോമിന്‍റെ) ഭരണത്തിൻ കീഴിൽ ഈ സാക്ഷികൾ രട്ടു ഉടുത്തുകൊണ്ട് പ്രവചിച്ചു. എന്നാൽ വേറൊരു ശക്തി- അഗാധത്തിൽനിന്ന് കയറിവന്ന മൃഗം- ദൈവവചനത്തിനെതിരായി എഴുന്നേറ്റ് തുറന്ന യുദ്ധം ചെയ്യേണ്ടതുണ്ടായിരുന്നു.GCMal 306.1

    ഈ സാക്ഷികൾ കൊല്ലപ്പെട്ട് “മഹാനഗരത്തിന്‍റെ” വീഥിയിൽ അവരുടെ ശവം കിടക്കും. ആ നഗരം ആത്മീകമായ അർത്ഥത്തിൽ ഈജിപ്റ്റ് ആണ്. വേദപുസ്തകചരിത്രത്തിൽ വരുന്ന എല്ലാ നഗരങ്ങളിലും വച്ച് ജീവനുള്ള ദൈവത്തേയും ദൈവത്തിന്‍റെ ആജ്ഞകളേയും തിരസ്കരിച്ചത് ഈജിപ്തായിരുന്നു. ഈജിപ്തിലെ ഭരണാധികാരിയെപ്പോലെ ഒരു രാജാവും സ്വർഗ്ഗീയ ഭരണാധികാരിക്കെതിരായി ഇത്രത്തോളം എതിർക്കയോ കടുംകൈ കാട്ടുകയോ ചെയ്തിട്ടില്ല. മോശെ ദൈവത്തിന്‍റെ ദൂത് ഫറവോന്‍റെ പക്കൽ കൊണ്ടുവന്നപ്പോൾ, ഫറവോൻ ധാർഷ്ട്യത്തോടെ പറഞ്ഞു: “യിസ്രായേലിനെ വിട്ടയപ്പാൻ തക്കവണ്ണം, ഞാൻ യഹോവയുടെ വാക്ക് കേൾക്കേണ്ടതിന് അവൻ ആർ? ഞാൻ യഹോവയെ അറികയില്ല. ഞാൻ യിസ്രായേലിനെ വിട്ടയയ്ക്കുകയുമില്ല” എന്നു പറഞ്ഞു (പുറ. 5:2). ഇത് നിരീശ്വരത്വം ആണ്. ഈജിപ്റ്റ് പ്രതിനിധീകരിക്കുന്ന രാഷ്ട്രം ഇപ്രകാരം ജീവനുള്ള ദൈവത്തിന്‍റെ ആജ്ഞകളെ നിരസിക്കുകയും അവിശ്വാസത്തിന്‍റേയും മറുതലിപ്പിന്‍റേയും ആത്മാവിനെ പ്രകടിപ്പിക്കുകയും ചെയ്യും. മഹാനഗരത്തെ ആത്മീയമായി സൊദോമിനോടും തുലനം ചെയ്യുന്നുണ്ട്. ദൈവകല്പനകളെ ലംഘിച്ച് സൊദോമിന്‍റെ പാപം ഭോഗാസക്തിയായിരുന്നു. ഈ തിരുവെഴുത്തുകളിലെ സുവ്യക്തമായ വിവരണത്തിന് യോജിച്ചു വരുന്ന രാഷ്ട്രത്തിന്‍റെ മുഖമുദ്രയായിരുന്ന പാപവും ഇതുതന്നെയായിരുന്നു.GCMal 306.2

    പ്രവാചകൻ പറഞ്ഞതുപോലെ 1798-നു തൊട്ടുമുമ്പ് സാത്താന്യ ആരംഭവും സ്വഭാവവും ഉള്ള ഒരു ശക്തി എഴുന്നേറ്റ് വേദപുസ്തകത്തിനെതിരായി യുദ്ധം അഴിച്ചുവിടും. ദൈവത്തിന്‍റെ രണ്ടു സാക്ഷികളെ നിശ്ശബ്ദമാക്കുന്ന ആ നാട്ടിൽ ഫറവോന്‍റെ നിരീശ്വരത്വവും സൊദോമിന്‍റെ ഭോഗാസക്തിയും ഉണ്ടായിരിക്കും.GCMal 306.3

    ഫ്രാൻസിന്‍റെ ചരിത്രം നോക്കുമ്പോൾ, ഈ പ്രവചനം ഫ്രാൻസിനെ സംബന്ധിച്ച് കടുകിട വ്യത്യാസമില്ലാത്തതാണെന്ന് മനസ്സിലാക്കുവാൻ കഴിയും. “ഫ്രഞ്ചു വിപ്ലവകാലഘട്ടത്തിൽ, അതായത് 1793-ൽ, ലോകം ആദ്യമായി കേട്ട ഒരു വാർത്ത ഇതായിരുന്നു. നാഗരികതയിൽ ജനിക്കയും വളരുകയും വിദ്യാഭ്യാസം ചെയ്യപ്പെടുകയും ചെയ്ത സംസ്കാരചിത്തരായ ഒരുസംഘം - യൂറോപ്യൻ രാഷ്ട്രങ്ങളിൽ വച്ച് ഏറ്റവും മേത്തരമെന്ന് കരുതപ്പെട്ടിരുന്നതും ഫ്രഞ്ചുജനതയെ ഭരിക്കുവാൻ കഴിവുള്ളതുമായ ഒരുസംഘം- ഏറ്റവും പാവനമായ ഒരു സത്യത്തിനെതിരായി ശബ്ദമുയർത്തി. അവർ ഏകകണ്ഠമായി ദൈവാരാധനയേയും ദൈവവിശ്വാസത്തേയും ത്യജിച്ചു” - Walter Scott, Life of Napoleon, vol. 1, ch. 17, ഒരു രാഷ്ട്രമെന്ന നിലയിൽ “പ്രപഞ്ച സ്രഷ്ടാവിനെതിരായി കൈ ഉയർത്തിയ ഏകരാഷ്ട്രം ഫ്രാൻസ് ആയിരുന്നു. ധാരാളം ദൈവദൂഷകന്മാരും അവിശ്വാസികളും അവിടെ ഉണ്ടായിരുന്നു. ഇപ്പോഴും അപ്രകാരമുള്ളവർ അവിടെ ഉണ്ട്. ഇംഗ്ലണ്ടിലും ജർമ്മനിയിലും പെയിനിലും ഉള്ള സ്ഥിതിയും വിഭിന്നമല്ല. എന്നാൽ ലോകചരിത്രത്തിൽ ഫ്രാൻസ് ഇക്കാര്യത്തിൽ മറ്റെല്ലാ രാജ്യങ്ങളേയും കടത്തിവെട്ടിയിരിക്കുന്നു. നിയമസഭയിൽ പാസ്സാക്കിയ നിയമത്തിലൂടെ ഫ്രാൻസിൽ നിരീശ്വരവാദം (പബലമായിത്തീർന്നു. ഫ്രാൻസിന്‍റെ തലസ്ഥാന നഗരിയിലെ ആളുകളും മറ്റു പ്രദേശങ്ങളിലെ ഭൂരിഭാഗം ആളുകളും നൃത്തം ചെയ്തും പാട്ടുകൾ പാടിയും ഫ്രഞ്ച് നിയമസഭയുടെ തീരുമാനത്തെ സ്വാഗതം ചെയ്തു”. - Blackwood’s Magazine, November, 1870.GCMal 307.1

    സൊദോമിന്‍റെ ചില പ്രത്യേക സ്വഭാവസവിശേഷതകൾ ഫ്രാൻസ് പ്രകടിപ്പിച്ചു. ഫ്രഞ്ച് വിപ്ലവകാലത്ത്, സൊദോം ഗൊമോറായുടെ വീഴ്ചയ്ക്ക് കാരണമാക്കിയ അവസ്ഥാവിശേഷം ഫ്രാൻസിലും നടമാടിയിരുന്നു. പ്രവചനത്തിൽ നൽകപ്പെട്ടിരിക്കുന്ന തരത്തിലുള്ള നിരീശ്വരത്വവും ഭോഗാസക്തിയും ചരിത്രകാരൻ സാക്ഷ്യപ്പെടുത്തുന്നു: “ഫ്രാൻസിലെ നിയമങ്ങളിൽ ചിലത് മതത്തെ വളരെ അധികം സ്പർശിക്കുന്നതായിരുന്നു. വിവാഹത്തിന്‍റെ പരിപാവനതയെ അവർ ഒന്നുമല്ലാതാക്കി. മനുഷ്യന് ദൈവത്തിൽനിന്ന് ലഭിച്ചിട്ടുള്ള ഏറ്റവും പരിപാവനമായ ഒരു സ്ഥാപനമാണല്ലോ വിവാഹബന്ധം. അതിന്‍റെ ഉറപ്പും സ്ഥിരതയും സമൂഹത്തിന്‍റെ കെട്ടുറപ്പിനെ സഹായിക്കുന്നു. എന്നാൽ ഫ്രാൻസിൽ പരിശുദ്ധവിവാഹത്തെ വെറുമൊരു “സിവിൽ കോൺടാക്റ്റ് എന്ന അവസ്ഥയിലേക്ക് അധഃപതിപ്പിച്ചു. രണ്ടു വ്യക്തികൾക്ക് എപ്പോൾ വേണമെങ്കിലും സ്ഥാപിക്കയും, അവരുടെ ഇംഗിതപ്രകാരം അതിനെ അഴിക്കയും ചെയ്യാവുന്ന ഒരു ബന്ധമാക്കി വിവാഹത്തെ അധഃപതിപ്പിച്ചു. പരിപാവനമായ ഏതൊരു വ്യവസ്ഥയേയും തകർക്കുന്നതിന് ഒരു മാർഗ്ഗം കണ്ടുപിടിക്കാൻ പിശാചുക്കൾ ഒരുമ്പെടുകയാണെങ്കിൽ, പ്രത്യേകിച്ചും തലമുറതലമുറയായി ആ തകർച്ച നീണ്ടുനിൽക്കണമെന്ന് അവർ ആഗ്രഹിക്കുകയും ചെയ്യുന്നുവെങ്കിൽ, വിവാഹത്തെ അധഃപതിപ്പിക്കുന്നതി നേക്കാൾ മെച്ചമായ ഒരു മാർഗ്ഗമില്ല. ഒരു നടിയായിരുന്ന സോഫി ആർ. നെനൾട്ട് പറഞ്ഞു: “ഗവണ്മെന്‍റ് അനുവദിച്ചിട്ടുള്ള വിവാഹം വ്യഭിചാരത്തിന്‍റെ ഒരു വിശുദ്ധ കർമ്മമാണ്”. -Scott, vol. 1, ch. 17.GCMal 307.2

    “നമ്മുടെ കർത്താവും അവിടെ ക്രൂശിക്കപ്പെട്ടു”. പ്രവചനത്തിന്‍റെ ഈ വിവരണവും ഫ്രാൻസ് നിറവേറ്റി. മറ്റൊരു രാജ്യത്തും ക്രിസ്തുവിനോടുള്ള വിരോധം ഇത സ്പഷ്ടമായി പ്രദർശിപ്പിച്ചില്ല. മറ്റൊരു രാജ്യത്തും സത്യം ഇത്ര ക്രൂരമായി എതിർക്കപ്പെട്ടില്ല. സുവിശേഷത്തെ പ്രകീർത്തിച്ചവരെ പീഡിപ്പിച്ചതിലൂടെ ക്രിസ്തുവിനെ ഫ്രാൻസ് ക്രൂശിച്ചു.GCMal 308.1

    നൂറ്റാണ്ടുകളായി വിശുദ്ധന്മാരുടെ രക്തം ഫ്രാൻസിൽ ഒഴുക്കപ്പെട്ടു. പീഡകൊണ്ട് പർവ്വതനിരകളിൽ വാൾഡൻസുകാർ ദൈവവചനത്തിനുവേണ്ടിയും യേശുവിന്‍റെ സാക്ഷ്യത്തിനുവേണ്ടിയും തങ്ങളുടെ ജീവനെ വെടിഞ്ഞപ്പോൾ, അവരുടെ സഹോദരങ്ങൾ (ഫ്രാൻസിലെ ആൽബിജൻസുകാർ) സത്യത്തിന് സാക്ഷികളായി. നവീകരണ കാലഘട്ടത്തിൽ, അതിന്‍റെ പ്രയോക്താക്കളിൽ പലരും ഭയങ്കരമായ പീഡനങ്ങൾക്കും മരണത്തിനും ഇരയായിത്തീർന്നു. രാജാക്കന്മാരും പ്രഭുക്കന്മാരും ഉന്നതകുലജാതരായ സ്ത്രീജനങ്ങളും യുവസുന്ദരികളും രാജ്യത്തിലെ യോദ്ധാക്കളും യേശുവിനുവേണ്ടി രക്തസാക്ഷികളായവരുടെ വേദനകൾ കൺകുളിർക്കെ കണ്ടു. മനുഷ്യഹൃദയങ്ങൾ പരിഹാസമായി കരുതുന്ന അവകാശങ്ങൾക്കുവേണ്ടി യുദ്ധം ചെയ്ത ധീരരായ ഹൃജുനോട്ടുകൾ തങ്ങളുടെ ചുടു രക്തം അനേക യുദ്ധക്കളങ്ങളിൽ ഒഴുക്കി. പ്രൊട്ടസ്റ്റൻറുകാരെ പുറന്തള്ളപ്പെട്ടവരായി ഗണിച്ചു. അവരുടെ തലകൾക്ക് വില നിർണ്ണയിച്ചു. വന്യമൃഗങ്ങളെപ്പോലെ അവൻ വേട്ടയാടപ്പെട്ടു.GCMal 308.2

    “മരൂഭൂമിയിലെ സഭ'യായിരുന്ന പുരാതന ക്രിസ്ത്യാനികളുടെ ചില സന്താന പരമ്പരകൾ അപ്പോഴും ഫ്രാൻസിലുണ്ടായിരുന്നു. ഫ്രാൻസിന്‍റെ ദക്ഷിണ ഭാഗത്തുള്ള വനാന്തരങ്ങളിലും കുന്നുകളിലും അവർ അഭയം തേടിയിരുന്നു. അവർ അപ്പോഴും തങ്ങളുടെ പിതാക്കന്മാരുടെ വിശ്വാസത്തെ ഉയർത്തിപ്പിടിച്ചിരുന്നു. രാത്രികാലങ്ങളിൽ പർവ്വതപ്രദേശത്തും വിജനമായ ചതുപ്പുനിലങ്ങളിലും തങ്ങളുടെ കൂട്ടുവിശ്വാസികളെ കാണുവാൻ അവർ ധൈര്യം കാട്ടിയിരുന്നു. അങ്ങനെയുള്ള സന്ദർഭങ്ങളിൽ ശത്രുക്കളായ കുതിരപ്പടയാളികളും മറ്റും അവരെ വേട്ടയാടി പിടികൂടി ജീവിതാന്ത്യംവരെ തടവിലോ അടിമത്വത്തിലോ കഴിയുവാൻ വിധിച്ചിരുന്നു. ഏറ്റവും വിശുദ്ധരും, സംസ്കാരസമ്പന്നരുമായ ആളുകളെ ചങ്ങലകൊണ്ട് ബന്ധിച്ച്, കഠിനമായി പീഡിപ്പിച്ച് കൊലപാതകികളും കൊള്ളക്കാരുമായവരുടെകൂടെ പാർപ്പിച്ചു. (Wylie, b.22,ch.6 കാണുക). മറ്റുള്ളവരെ കുറേക്കൂടി കരുണയോടുകൂടിയുള്ള പ്രവർത്തനത്തിന് വിധേയരാക്കി. അവരെ നിർഭയമായി വെടിവെച്ചുകൊന്നു. അവർ പ്രാർത്ഥനയോടെ മരിച്ചുവീണു. പ്രായംചെന്ന നൂറുകണക്കിനാളുകൾ, നിരാലംബരായ സ്ത്രീകൾ, നിഷ്കളങ്കരായ കുഞ്ഞുങ്ങൾ തുടങ്ങിയവർ ദയനീയമായി മരിച്ചുവീണു. ഈ വിശ്വാസികൾ ഒത്തുകൂടാറുണ്ടായിരുന്ന വന പ്രദേശങ്ങളിലും മലഞ്ചരിവുകളിലുംകൂടെ നടക്കുമ്പോൾ ഇടവിട്ടുള്ള പ്രദേശങ്ങളിൽ, ശവശരീരങ്ങൾ പുൽത്തകിടിയിൽ കിടക്കുന്നതോ, മരങ്ങളിൽ തൂങ്ങിനിൽക്കുന്നതായോ കാണാമായിരുന്നു. വാൾ, മഴു തുടങ്ങിയ ആയു ധങ്ങൾകൊണ്ട് അവരുടെ രാജ്യം നിർജനമാക്കപ്പെട്ടു. ഈ ഭയങ്കര കൃത്യങ്ങളൊക്കെ നടന്നത് അന്ധകാരയുഗത്തിലായിരുന്നില്ല; നേരെമറിച്ച് ലൂയി 14-ാമന്‍റെ സുവർണ്ണയുഗത്തിലായിരുന്നു. ആ കാലത്ത് ശാസ്ത്രം പുരോഗമിച്ചിരുന്നു. സാഹിത്യശാഖ വികസിച്ചിരുന്നു. രാജകൊട്ടാരങ്ങളിലും തല സ്ഥാനനഗരിയിലും പാർത്തിരുന്നവർ വിദ്യാസമ്പന്നരും വാഗ്മികളും ആയിരുന്നു. സൗമ്യത ഔദാര്യം തുടങ്ങിയ സൽഗുണങ്ങൾ അവർക്കുണ്ടായിരുന്നു.” — ibid., b, 22, ch. 7.GCMal 308.3

    കുറ്റകൃത്യങ്ങളിൽ ഏറ്റവും ഹീനമായതും ഭയാനകമായതുമായ പ്രവൃത്തി “സെന്‍റ് ബർത്തലോമിയോ കൊലപാതകം” എന്ന പേരിൽ അറിയപ്പെട്ട കുറ്റകൃത്യമായിരുന്നു. ഏറ്റവും ക്രൂരമായ ആ കൊലപാതകത്തെ ക്കുറിച്ച് ഓർക്കുമ്പോൾ ലോകം നടുങ്ങുന്നു. റോമൻ കത്തോലിക്കാ പുരോഹിതന്മാരുടെ പ്രേരണയ്ക്ക് വശംവദനായി ഫ്രാൻസിലെ രാജാവ് ഈ അറും കൊലയ്ക്ക് ഉത്തരവ് നൽകി. രാത്രിയുടെ ശ്മശാനമൂകതയിൽ ഒരു മണി നാദം കേൾക്കുമ്പോൾ കൊല ആരംഭിക്കണമെന്നായിരുന്നു തീരുമാനം. തങ്ങളുടെ ഭവനങ്ങളിൽ ഒന്നും അറിയാതെ ഉറങ്ങിയിരുന്ന ആയിരക്കണക്കിന് പ്രൊട്ടസ്റ്റന്‍റുകാരെ നിർദയമായി വധിച്ചു.GCMal 309.1

    മിസ്രയീമ്യ അടിമത്വത്തിൽനിന്ന് പുറപ്പെട്ട ജനതയുടെ അദൃശ്യ നേതാവ് ക്രിസ്തു ആയിരുന്നതുപോലെ, ഈ കൊലപവൃത്തി ചെയ്ത് ദുഷ്ട സേനയുടെ അദൃശ്യനായ നേതാവ് സാത്താനായിരുന്നു. പാരീസിൽ എഴു ദിവസത്തോളം ഈ കൊലപാതക അക്രമം തുടർന്നു. ആദ്യത്തെ മൂന്നു ദിവസങ്ങളിൽ നമുക്ക് അചിന്ത്യമായ തരത്തിലുള്ള ക്രൂരതയാണ് നടമാടിയത്. നഗരത്തിൽ മാത്രം ഈ പ്രവൃത്തി ഒതുങ്ങിയില്ല. രാജാവിന്‍റെ പ്രത്യേക ആജ്ഞയാൽ, പ്രൊട്ടസ്റ്റൻറുകാർ കൂടുതൽ അധിവസിച്ചിരുന്ന പ്രവിശ്യകളിലേക്കും പട്ടണങ്ങളിലേക്കും ഈ അക്രമം വ്യാപിപ്പിച്ചു. പ്രായമോ ആൺ പെൺ ഭേദമോ നോക്കാതെയുള്ള ക്രൂരതയാണ് അവർ കാട്ടിയത് നിരപരാധിയായ ശിശുവോ, തല നരച്ച വൃദ്ധരോ ഈ അക്രമത്തിൽനിന്ന് രക്ഷപെട്ടില്ല. പ്രഭുവും സാധാരണക്കാരനും പ്രായം ചെന്നവരും യുവാക്കളും അമ്മമാരും പൈതങ്ങളും കൊലചെയ്യപ്പെട്ടു. ഫ്രാൻസിൽ ഉടനീളം ഈ കശാപ്പ് രണ്ടുമാസത്തോളം തുടർന്നു. രാഷ്ട്രത്തിന്‍റെ സമ്പത്തായ എഴുപതിനായിരം ആളുകൾ കൊല്ലപ്പെട്ടു.GCMal 309.2

    “ഈ കൊലപാതകത്തിന്‍റെ വാർത്ത റോമിൽ എത്തിയപ്പോൾ, അവിടുത്തെ പുരോഹിതന്മാരുടെ ഇടയിലുണ്ടായ സന്തോഷത്തിന് അതിരില്ലായിരുന്നു. ഈ വാർത്തയുമായി വന്ന ദൂതന് ലൊറെയിനിലെ കർദ്ദിനാൾ ആയിരം ക്രൗൺസ് ദാനംചെയ്തു. സെന്‍റ് ആൻജലോയിലെ പീരങ്കി ആചാരവെടി മുഴക്കി ഈ വാർത്തയിൽ ആഹ്ലാദിച്ചു. എല്ലാ ദൈവാലയ ഗോപുരങ്ങളിലും മണിനാദം മുഴക്കപ്പെട്ടു. സന്തോഷം പ്രകടിപ്പിക്കാൻ രാത്രിയിൽ അഗ്നികുണ്ഠങ്ങൾ ഒരുക്കി. മാർപാപ്പ ആയിരുന്ന ഗ്രിഗറി 13-ാമൻ, അനേക കർദ്ദിനാൾമാരാലും ശ്രേഷ്ഠപുരോഹിതന്മാരാലും അനുഗതനായി, ഒരു വലിയ ഘോഷയാത്രയായി “സെന്‍റ് ലൂയി” പള്ളിയിലേക്കുപോയി. അവിടെവച്ച് ലൊറെയിലെ കർദ്ദിനാൾ റ്റെ ഡിയെം എന്ന് ഗാനം ആലപിച്ചു.... അവിടെ നടന്ന കൊലപാതകത്തെ കൊണ്ടാടുവാൻ ഒരു മെഡൽ സ്ഥാപിച്ചു. വത്തിക്കനിൽ ഇന്നും കാണുന്ന മൂന്നു ചുവർ ചിത്രങ്ങളുണ്ട്. ഒന്ന്, ഒരു നാവികസേനാധിപതിക്കു (admiral) നേരേ നടത്തുന്ന യുദ്ധം. രണ്ട്, ഫ്രാൻസിലെ രാജാവ് തന്‍റെ കൗൺസിലിൽ ഇരുന്നുകൊണ്ട് കൊലയ്ക്ക് പ്ലാൻ ചെയ്യുന്നത്. മൂന്ന്, വ്യാപകമായി നടന്ന കൊലപാതകങ്ങൾ. പോപ്പ് ഗ്രിഗറി ഗോൾഡൻ റോഡ് എന്ന പേരിൽ അറിയപ്പെട്ടിരുന്ന ചാൾസിനെ അയച്ചു... കൊലയ്ക്ക് നാലു മാസത്തിനുശേഷം പോപ്പ് ഗ്രിഗറി ഫ്രാൻസിലെ ഒരു പുരോഹിതന്‍റെ പ്രസംഗം ഒരു മനസ്സാക്ഷിക്കുത്തുമില്ലാതെ ശ്രവിച്ചു. പുരോഹിതന്‍റെ പ്രസംഗവും കൊലപാതകത്തെ ന്യായീകരിച്ചുകൊണ്ടായിരുന്നു. പരിശുദ്ധ പിതാവ് (മാർപാപ്പ) ഈ വാർത്ത സന്തോഷത്തോടെ കേട്ട് ദൈവത്തെ സ്തുതിപ്പാനായി സെന്‍റ് ലൂയി കത്തീഡ്രലിലേക്കുപോയി. -“Henry White The Massacre of St: Bartholomew”, ch. 14, par. 34.GCMal 310.1

    സെന്‍റ് ബർത്തലോമ്യോ കൊലപാതകത്തിന് പ്രേരണ നൽകിയ അതേ ആത്മാവുതന്നെയാണ് ഫ്രഞ്ച് വിപ്ലവത്തേയും നയിച്ചത്. യേശുക്രിസ്തുവിനെ ആൾമാറാട്ടം നടത്തുന്ന ഒരു തട്ടിപ്പുകാരനായി വിപ്ലവകാരികൾ ചിത്രീകരിച്ചു. “അധമനെ തകർക്കുക” എന്നായിരുന്നു ഫ്രഞ്ച് നിരീശ്വരവാദികളുടെ മുദ്രാവാക്യം. അതിന്‍റെ അർത്ഥം ക്രിസ്തുവിനെ തകർക്ക എന്നായിരുന്നു. ദൈവദൂഷണവും ആധാർമ്മിക പ്രവൃത്തികളും കൈകോർത്തു നടന്നു. ഏറ്റവും ഹീനരായ മനുഷ്യർ അക്കാലത്ത് ഏറ്റവും ശ്രേഷ്ഠരായി ഗണിക്കപ്പെട്ടു. ഇതിലെല്ലാം സാത്താന് പുകഴ്ച ലഭിച്ചു. നിസ്വാർത്ഥ സ്നേഹത്തിന്‍റെ നിറകുടമായിരുന്ന ക്രിസ്തുവിനെ വീണ്ടും ക്രൂശിച്ചു.GCMal 310.2

    “ആഴത്തിൽനിന്ന് കയറിവരുന്ന മൃഗം അവരോട് പടവെട്ടി അവരെ ജയിച്ചു കൊന്നുകളയും.” ഫ്രഞ്ച് വിപ്ലവകാലത്തും ഭീകരഭരണകാലത്തും ഫ്രാൻസിനെ ഭരിച്ചിരുന്ന നിരീശ്വരശക്തി ദൈവത്തിനും ദൈവവചനത്തി നുമെതിരായി ലോകം ഇതുവരേയും കണ്ടിട്ടില്ലാത്ത തരത്തിൽ ഒരു യുദ്ധം ചെയ്തു. ഫ്രാൻസിലെ നാഷണൽ അസംബ്ലി ദൈവാരാധന നിരോധിച്ചു; വേദപുസ്തകങ്ങൾ കൂട്ടി പരസ്യമായി അഗ്നിക്കിരയാക്കി. ദൈവകല്പനയെ ചവിട്ടി മെതിച്ചു. വേദപുസ്തക സ്ഥാപനങ്ങളെ നിരോധിച്ചു. ആഴ്ചയിലെ സ്വസ്ഥദിനത്തെ നീക്കി. അതിനുപകരം പത്തു ദിവസത്തിൽ ഒരു ദിവസം ആഹ്ലാദത്തിനും ദൈവദൂഷണത്തിനുമായി മാറ്റിവച്ചു. ജ്ഞാനസ്നാനവും തിരുവത്താഴ ശുശ്രൂഷകളും നിരോധിച്ചു. മരണം നിത്യമായ ഒരു ഉറക്കമാണെന്ന് ശവപ്പറമ്പുകളിലും മറ്റും പ്രസിദ്ധീകരിച്ചു.GCMal 311.1

    യഹോവാഭക്തി ജ്ഞാനത്തിന്‍റെ ആരംഭമല്ല നേരെമറിച്ച് അത് വിഡ്ഢിത്തത്തിന്‍റെ ആംരഭമാണെന്ന് അവർ പഠിപ്പിച്ചു. എല്ലാ തരത്തിലുമുള്ള ആരാധനയും നിരോധിക്കപ്പെട്ടു. അതിനു പകരമായി സ്വാതന്ത്യത്തേയും രാജ്യത്തേയും ആരാധിച്ചു. ദേശീയ ജനപ്രതിനിധികൾ ആസനസ്ഥരായ ഒരു സഭയിൽ ഇത് ഹീനവും ലജ്ജാവഹവുമായ പ്രഹസനം നടന്നിട്ടില്ല. അതു നട ത്തുവാൻ വന്നതോ പാരീസിലെ വ്യവസ്ഥാപിത ബിഷപ്പും. വലിയ ഘോഷയാത്രയായിട്ടാണ് അദ്ദേഹത്തെ വരവേറ്റത്. താൻ വർഷങ്ങളായി പഠിപ്പിച്ചു വന്ന മതം എല്ലാ വിധത്തിലും ഒരു പൗരോഹിത്യ തന്ത്രമായിരുന്നുവെന്നും അത് ചരിത്രത്തിലോ, വിശുദ്ധസത്യത്തിലോ അടിസ്ഥാനമുറപ്പിച്ചിട്ടുള്ളതല്ല എന്നും അദ്ദേഹം പറഞ്ഞു. ആരുടെ ആരാധനയ്ക്കായി പ്രതിഷ്ഠിക്കപ്പെടു കയും സമർപ്പിക്കപ്പെടുകയും ചെയ്തിരിക്കുന്നുവോ, ആ ദൈവത്തിന്‍റെ ആസ്തിക്യത്തെ, സംശയത്തിനിട നൽകാത്ത വിധത്തിൽ നിരാകരിക്കുകയും, ഇനിമേലിൽ താൻ സ്വാതന്ത്ര്യത്തേയും സത്ഗുണങ്ങളേയും ധാർമ്മികതയേയും ആരാധിക്കയും ബഹുമാനിക്കയും ചെയ്യുമെന്ന് ആ ബിഷപ്പ് പറഞ്ഞു. അതിനുശേഷം തന്‍റെ പൗരോഹിത്യ മുദ്രകൾ എല്ലാം അഴിച്ച് മേശപ്പുറത്ത് വെച്ചു. ദേശീയ കൺവൻഷന്‍റെ പ്രസിഡന്‍റ് അദ്ദേഹത്തെ ചുംബിച്ചു. വിശ്വാസത്യാഗികളായ അനേകം പുരോഹിതന്മാർ ഈ ബിഷപ്പിന്‍റെ വഴിയ പിൻതുടർന്നു'.- Scott, vol. 1, ch. 17.GCMal 311.2

    “ഈ പ്രവാചകന്മാർ ഇരുവരും ഭൂമിയിൽ വസിക്കുന്നവരെ ദണ്ഡിപ്പിച്ചതുകൊണ്ട് ഭൂവാസികൾ അവർ നിമിത്തം സന്തോഷിച്ച് ആനന്ദിക്കുകയും അന്യോന്യം സമ്മാനങ്ങൾ കൊടുത്തയയ്ക്കുകയും ചെയ്തു” അവിശ്വാസിയായ ഫ്രാൻസ് ദൈവത്തിന്‍റെ രണ്ടു സാക്ഷികളുടെ ശാസനയെ നിശ്ശബ്ദമാക്കി. ഫ്രാൻസിന്‍റെ തെരുവീഥികളിൽ സത്യവചനം മരിച്ചുകിടന്നു. ദൈവ കല്പനയുടെ നിരോധനങ്ങളേയും ആവശ്യപ്പെടലുകളേയും എതിർത്തവർ സന്തോഷിച്ചു. സ്വർഗ്ഗീയ രാജാവിനെ ജനങ്ങൾ പരസ്യമായി എതിർത്തു. പഴയകാല പാപികളെപ്പോലെ അവർ ചോദിച്ചു: “ദൈവം എങ്ങനെ അറിയുന്നു? അത്യുന്നതന് അറിവുണ്ടോ?” (സങ്കീ. 73:11).GCMal 311.3

    ദൈവദൂഷണത്തിന് സമമായ ധീരത കാട്ടിക്കൊണ്ട് അവിശ്വസനീയമായ തരത്തിൽ ആ പുരോഹിതൻ പറഞ്ഞു: “ദൈവമേ നീയുണ്ടെങ്കിൽ, മുറിവേറ്റ നിന്‍റെ നാമത്തിനു പകരം ചെയ്യുക. ഞാൻ നിന്നെ വെല്ലുവിളിക്കുന്നു. നീ നിശ്ശബ്ദനായിരിക്കുന്നു. നിന്‍റെ ഇടിമുഴക്കം നടത്താൻ നീ തുനിയുന്നില്ല. ആർ നിന്‍റെ ആസ്തിത്വത്തിൽ വിശ്വസിക്കും”. - Lacretelle, History, vol. 2, p. 309, in Sir Archibald Alison, History of Europe, vol.1, ch. 10. ഫറവോന്‍റെ ആജ്ഞയുടെ ഒരു ശരിപ്പകർപ്പല്ലേ ഇത്? യിസ്രായേലിനെ വിട്ടയപ്പാൻ തക്കവണ്ണം ഞാൻ യഹോവയുടെ വാക്കു കേൾക്കേണ്ടതിന് അവൻ ആർ? ഞാൻ യഹോവയെ അറികയില്ല”.GCMal 312.1

    “ദൈവം ഇല്ല എന്ന് മൂഢൻ തന്‍റെ ഹൃദയത്തിൽ പറയുന്നു” (സങ്കീ. 14:1). സത്യത്തെ വളച്ചൊടിക്കുന്നവരെക്കുറിച്ച് യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു. “അവർ അധികം മുഴുക്കുകയില്ല. മേല്പറഞ്ഞവരുടെ ബുദ്ധി കേട് എല്ലാവർക്കും വെളിപ്പെട്ടതുപോലെ ഇവരുടെ ബുദ്ധികേടും വെളിപ്പെടും” (2തിമൊ. 3:9). “ഉന്നതനും ഉയർന്നിരിക്കുന്നവനും ശാശ്വതവാസിയും പരിശുദ്ധൻ എന്ന് നാമമുള്ളവനുമായ’ ജീവനുള്ള ദൈവത്തെ ആരാധിക്കുന്നത് ഫ്രാൻസ് മതിയാക്കിയതിനുശേഷം, അവർ വിഗ്രഹാരാധനയിലേക്ക് അധഃപതിച്ചു. ഫ്രാൻസ് “യുക്തിവിചാരം” എന്ന ദേവതയെ ആരാധിക്കുവാൻ തുടങ്ങി. ദുർമാർഗ്ഗിനിയായ ഒരു സ്ത്രീയായിരുന്നു ആ ദേവതയായി വന്നത്. ഇതെല്ലാം നടന്നത് ആ രാജ്യത്തിന്‍റെ പ്രതിനിധിസഭയിലായിരുന്നുവെന്നോർക്കണം. ചരിത്രകാരൻ ഇപ്രകാരം പറയുന്നു: “ഈ ഭ്രാന്തൻ കാലഘട്ടത്തിലെ ആചാരങ്ങളിലൊന്ന് വിഡ്ഢിത്തവും ഭക്തിയില്ലായ്മയും കൂടിച്ചേർന്നതായിരുന്നു. കൺവൻഷന്‍റെ വാതായനങ്ങൾ സംഗീതാലാപകർക്കായി തുറന്നിട്ടു. അവർക്കും മുൻപായി പ്രാദേശിക സ്വയംഭരണ സ്ഥാപനത്തിലെ അംഗങ്ങൾ സ്വാതന്ത്യത്തെ സ്തുതിക്കുന്ന ഒരു ഗാനം ആലപിച്ചു കൊണ്ട് അണിയണിയായി പ്രവേശിച്ചു. തങ്ങളുടെ ഭാവിയിലെ ആരാധനാ പാത്രമായി മൂടുപടമിട്ട ഒരു സ്ത്രീയെ - യുക്തിവിചാരമെന്ന ദേവതയുടെ അത്ഭുതരൂപമായി- കൊണ്ടുവന്നു. അവളുടെ മൂടുപടം നീക്കിയശേഷം പ്രസിഡന്‍റിന്‍റെ വലതുഭാഗത്ത് ഇരുത്തി. മൂടുപടം മാറിയപ്പോൾ അവൾ നൃത്ത ശാലയിൽ പോകാറുണ്ടായിരുന്ന ഒരു നർത്തകിയായിരുന്നുവെന്ന് മനസ്സിലായി. യുക്തിചിന്തയുടെ പ്രതിരൂപമായി ഈ വ്യക്തിയേയാണ് അവർ കൊണ്ടുവന്നത്. ഫ്രാൻസിലെ ദേശീയ കൺവൻഷൻ (പാർലമെന്‍റ്) ഈ വ്യക്തിയെ പൂജിച്ചു.GCMal 312.2

    “ഈ ഭക്തിവിരുദ്ധവും വിഡ്ഢിത്തവും കലർന്ന പ്രവർത്തനത്തിന് ഒരു പ്രത്യേക ബാഹ്യമോടി ഉണ്ടായിരുന്നു. യുക്തിചിന്തയുടെ ദേവതകളെ രാജ്യത്തിന്‍റെ എല്ലാ ഭാഗത്തും സ്ഥാപിച്ചു. വിപ്ലവത്തിന്‍റെ ഉയർച്ചയ്ക്കനുസൃതമായി ഉയരുവാൻ ആഗ്രഹിച്ച എല്ലാ ദേശവാസികളുടേയും സ്ഥലത്ത് പ്രത്യേകിച്ച്, ഈ ദേവതമാരുടെ പ്രതിഷ്ഠകൾ സ്ഥാപിക്കപ്പെട്ടു'.- Scott, vol. 1; ch. 17.GCMal 313.1

    യുക്തിചിന്തയുടെ ആരാധന ഉദ്ഘാടനം ചെയ്ത പ്രഭാഷകൻ പറഞ്ഞു: “നിയമസഭാ സമാജികരെ യുക്തിചിന്തയ്ക്ക്, മത്രഭാന്ത് വഴിമാറിക്കൊടുത്തു. അതിന്‍റെ മങ്ങിയ കണ്ണുകൾക്ക് പ്രകാശധോരണിയെ താങ്ങാനുള്ള കരുത്തില്ല. ഇന്ന് ഈ വൻസൗധത്തിനുകീഴിൽ ഒരു വലിയ ജനസഞ്ചയം ആദ്യ മായി തടിച്ചുകൂടിയിരിക്കുകയാണ്. ഇത് സത്യത്തെ പ്രതിധ്വനിപ്പിക്കുന്നു. ഫ്രഞ്ചുകാർ യുക്തിചിന്തയെ ആരാധിക്കുന്നു. അതുമാത്രമാണ് യഥാർത്ഥ ആരാധന.ഫ്രഞ്ചു റിപ്പബ്ലിക്കിന്‍റെ സൈനികശക്തിയുടെ വിജയത്തിന് നാം ആശംസകൾ അർപ്പിക്കുന്നു. യുക്തിചിന്തയ്ക്കുവേണ്ടി നാം ജീവനില്ലാത്ത വിഗ്രഹങ്ങളെ കൈവിടുന്നു. യുക്തിചിന്ത മാത്രമാണ് ജീവനുള്ള രൂപം; പ്രകൃതിയുടെ ശ്രേഷ്ഠമായ സൃഷ്ടി”. - M. A. Thiers, History of the French Revolution, vol. 2, pp 370, 371.GCMal 313.2

    ദേവതയെ കൺവൻഷൻ നടന്ന സ്ഥലത്തേക്ക് കൊണ്ടുവന്നപ്പോൾ, പ്രഭാഷകൻ അവളുടെ കൈ പിടിച്ചുകൊണ്ട് ജനസമൂഹത്തോടായി പറഞ്ഞു. മർത്യരേ, നിങ്ങൾക്ക് ഭയം സൃഷ്ടിച്ച ദൈവത്തിന്‍റെ ശക്തിയില്ലാത്ത ഇടിമുഴക്കങ്ങളുടെ മുമ്പാകെ വിറയ്ക്കുന്നത് മതിയാക്കുവിൻ. ഇന്നുമുതൽ യുക്തി ചിന്തയ്ക്ക് ഒഴിച്ച് മറ്റൊന്നിനും ഒരു ദൈവികത്വവും നൽകേണ്ടതില്ല. അതിന്‍റെ ഏറ്റവും ശ്രേഷ്ഠവും ശുദ്ധവുമായ രൂപത്തെ നിങ്ങളുടെ മുമ്പാകെ വയ്ക്കുന്നു. നിങ്ങൾക്ക് വിഗ്രഹങ്ങൾ ഉണ്ടെങ്കിൽ, ഇതിനുമാത്രം സ്തോത്രകാഴ്ചകൾ അർപ്പിക്കുക.... സ്വാതന്ത്യത്തിന്‍റെ പാവനസന്നിധിയിൽ വണങ്ങുക, യുക്തി ചിന്തയുടെ മൂടുപടമേ!”.GCMal 313.3

    കൺവൻഷൻ പ്രസിഡന്‍റ് ദേവതയെ ആലിംഗനം ചെയ്തുകഴിഞ്ഞ ശേഷം, ദേവതയെ മനോഹരമായ ആ കാറിൽ കയറ്റി ജനക്കൂട്ടത്തിനിടയിൽ കൂടെ നയിച്ചു. നോട്ടർഡാം കത്തീഡ്രലിലേക്ക്, ദേവസ്ഥാനത്ത് ഇരിക്കുന്നതിനായി പോയി. അവിടെ അൾത്താരയുടെ ഉയർന്ന ഭാഗത്ത് അവളെ ഇരുത്തി. അവിടെ കൂടിവന്നവരെല്ലാം അവളെ വാഴ്ത്തി.- Alison, vol. 1, ch.10.GCMal 313.4

    ഇതിനുശേഷം വേദപുസ്തകം പരസ്യമായി കത്തിച്ചു. ഒരിക്കൽ പോപ്പുലർ സൊസൈറ്റി ഓഫ് ദ മ്യൂസിയം എന്ന ഒരു സംഘം “വിവേ ലാ റെയ്സാ?” എന്ന് ആക്രോശിച്ചുകൊണ്ട് മുനിസിപ്പാലിറ്റിയുടെ ഹാളിൽ പ്രവേശിച്ചു. അവർ പിടിച്ചിരുന്ന തീപ്പന്തങ്ങളിൽ വെന്തുപോയ അനേക പുസ്തകങ്ങളുടെ അവശിഷ്ടങ്ങൾ ഉണ്ടായിരുന്നു. അവയിൽ ചിലത് പ്രാർത്ഥനാപുസ്തകങ്ങളും പഴയതും പുതിയതുമായ നിയമങ്ങൾ അടങ്ങിയ വേദപുസ്തകങ്ങളുമായിരുന്നു. വേദപുസ്തകങ്ങളെ നശിപ്പിച്ചപ്പോൾ പ്രസിഡന്‍റ് പറഞ്ഞു: “മനുഷ്യവർഗ്ഗത്തെക്കൊണ്ട് ഇവ ചെയ്യിച്ച വിഡ്ഢിത്തങ്ങൾക്കെല്ലാം ഈ വെന്തെരിക്കൽ പ്രായശ്ചിത്തമായി”, - Journal of Paris 1793, No. 318. Quoted in Buchez-Roux, Collection of Parliamentary History, vol. 30, pp. 200, 201.GCMal 315.1

    കത്തോലിക്കാസഭ ആരംഭിച്ച വേല നിരീശ്വരത്വം പൂർത്തിയാക്കി. ഫ്രാൻസിനെ നാശത്തിലേക്ക് നയിച്ച മതപരവും രാഷ്ട്രീയവും സാമൂഹികവുമായ അവസ്ഥകൾ ഉണ്ടാക്കിവച്ചത് റോമിന്‍റെ നയംമൂലമായിരുന്നു. ഫ്രഞ്ച വിപ്ലവത്തെ പരാമർശിച്ച് രചിക്കപ്പെട്ട കൃതികളുടെ ഗ്രന്ഥകാരന്മാർ പറഞ്ഞു: “വിപ്ലവകാലത്തെ അതിക്രമങ്ങൾക്ക് മുഖ്യകാരണം സഭയും രാജഭരണവുമായിരുന്നു. വസ്തുനിഷ്ഠമായി പറയുകയാണെങ്കിൽ ഇതിനെല്ലാം കാരണം സഭയായിരുന്നു. കത്തോലിക്കാസഭ നവീകരണത്തിനെതിരായി രാജാക്കന്മാരുടെ മനസ്സുകളെ വിഷലിപ്തമാക്കി. തങ്ങൾക്കെതിരായ ഒരു ശത്രുവായിട്ട് ‘നവീകരണത്തെ ഭരണാധികാരികൾ കണ്ടു. രാജ്യത്തിന്‍റെ സമാധാനത്തിനും ഐക്യതയ്ക്കും വിപത്തുണ്ടാക്കുന്ന ഒന്നായി നവീകരണത്തെ വീക്ഷിച്ചു. റോമിന്‍റെ ബുദ്ധിയായിരുന്നു രാജാവിൽനിന്നും ഇത്ര ഭയങ്കരമായ ക്രൂരതയും മർദ്ദനവുമുണ്ടാകുവാൻ കാരണം.GCMal 315.2

    സ്വാതന്ത്ര്യത്തിന്‍റെ ആത്മാവ് വേദപുസ്തകത്തോടൊരുമിച്ചുനിന്നു. സുവിശേഷം എവിടെയെല്ലാം സ്വീകരിക്കപ്പെട്ടുവോ, അവിടെയെല്ലാം ജനങ്ങളുടെ മനസ്സും ഉണർത്തപ്പെട്ടു. തങ്ങളെ ബന്ധിച്ചിരുന്ന അജ്ഞത അന്ധ വിശ്വാസങ്ങൾ, ദുസ്വഭാവങ്ങൾ തുടങ്ങിയ വിലങ്ങുകളെ പൊട്ടിച്ചെറിയുവാൻ തുടങ്ങി. മനുഷ്യരെപ്പോലെ ചിന്തിപ്പാനും പ്രവർത്തിപ്പാനും അവർ തുടങ്ങി. ഏകാധിപതികൾ ഇതുകണ്ട് ഭയന്നു വിറച്ചു.GCMal 315.3

    തങ്ങളുടെ അസൂയ നിറഞ്ഞ ഭയങ്ങളെ ഉജ്ജ്വലിപ്പിപ്പാൻ റോം താമസം കാട്ടിയില്ല. 1525-ൽ ഫ്രാൻസിനെ ഭരിച്ചിരുന്ന റീജന്‍റിനോട് മാർപാപ്പ പറഞ്ഞു: “ഈ ഭ്രാന്ത് (പ്രൊട്ടസ്റ്റാന്‍റിസം) മതത്തെ മാത്രമല്ല കുഴയ്ക്കുകയും നശിപ്പിക്കുകയും ചെയ്യാൻ പോകുന്നത്, അതോടൊപ്പംതന്നെ ഭരണാധികാരികളേയും പ്രഭുക്കന്മാരേയും നിയമങ്ങളേയും എല്ലാം തകർക്കും.” - G. de Felice, History of the Protestants of France, b. 1, ch. 2, para 8. കുറച്ചു വർഷങ്ങൾക്കുശേഷം പോപ്പിന്‍റെ ഒരു പ്രതിപുരുഷൻ രാജാവിനോട് പറഞ്ഞു: “പ്രഭോ വഞ്ചിക്കപ്പെടരുത്; പ്രൊട്ടസ്റ്റൻറുകാർ എല്ലാ പൗരനിയമങ്ങളേയും മതപരമായ ചട്ടക്കൂടുകളേയും തകിടം മറിക്കും.... സിംഹാസനം ഇന്ന് അൾത്താരയെപ്പോലെ അപകടത്തിലായിരിക്കയാണ്.... പുതിയ ഒരു മതത്തിന്‍റെ ആവിർഭാവം പുതിയ ഒരു ഭരണകൂടത്തിന്‍റെ തുടക്കമാണ്”. - D’ Aubigne, History of the Reformation in Europe in the Time of Calvin. b. 2, ch. 36. പ്രൊട്ടസ്റ്റന്‍റ് വേദോപദേശങ്ങൾ മനുഷ്യരെ പുതുമകളിലേക്കും വിഡ്ഢിത്തങ്ങളിലേക്കും വശീകരിച്ചുകൊണ്ടുപോകുന്നു. രാജാവിന് തന്‍റെ പ്രജകളിൽ നിന്ന് ലഭിക്കേണ്ട ഭക്ത്യാദരവുകൾ അതുമൂലം നഷ്ടമാകുന്നു. കൂടാതെ സഭയേയും രാഷ്ട്രത്തേയും അത് നശിപ്പിക്കുന്നു. ദൈവശാസ്ത്രം പഠിച്ചവർ ജനങ്ങളുടെ വികാരങ്ങളെ ഇളക്കുവാൻ റോം ഫ്രാൻസിനെ നവീകരണത്തിനെ തിരായി അണിനിരത്തുന്നതിൽ വിജയിച്ചു. “പീഡനത്തിന്‍റെ വാൾ ഉറയിൽ നിന്നും വലിച്ചെടുത്തത് സിംഹാസനത്തെ താങ്ങി നിർത്താനും, പ്രഭുക്കന്മാരെ സംരക്ഷിക്കുവാനും നിയമം നിലനിർത്താനും ആയിരുന്നു”. - Wylie, b. 13, ch, 4.GCMal 315.4

    തങ്ങൾ എടുത്ത ആപൽക്കരമായ നയത്തിന്‍റെ ദുരന്തഫലങ്ങൾ എന്തായിരിക്കുമെന്ന് ഭരണാധികാരികൾ കണ്ടില്ല. മുൻകൂട്ടി വേദപുസ്തക ഉപദേശം ജനത്തിന്‍റെ മനസ്സുകളിൽ പതിപ്പിച്ചിരുന്നെങ്കിൽ അവ ഔദാര്യം ധർമ്മം, സത്യം, വർജ്ജനം, ന്യായം, തുടങ്ങിയ തത്വങ്ങളെ നട്ടുവളർത്തുമായിരുന്നു. ഒരു രാഷ്ട്രത്തിന്‍റെ പുരോഗതിക്കും ഐശ്വര്യത്തിനുമുള്ള മൂലക്ക ല്ലുകളാണവ. “നീതി ജാതിയെ ഉയർത്തുന്നു. “നീതികൊണ്ടല്ലോ സിംഹാസനം സ്ഥിരപ്പെടുന്നത്” (സദൃശ. 14:34; 16:12). “നീതിയുടെ പ്രവൃത്തി സമാധാനവും, നീതിയുടെ ഫലം ശാശ്വത വിശ്രാമവും നിർഭയതയും ആയിരിക്കും” (യെശ. 32:17). ദൈവിക നിയമങ്ങളെ അനുസരിക്കുന്നവൻ തീർച്ചയായും തന്‍റെ രാജ്യത്തിന്‍റെ നിയമങ്ങളും പാലിക്കും. ദൈവത്തെ ഭയപ്പെടു ന്നവൻ, ഭരണാധികാരിയുടെ എല്ലാ ന്യായവും നീതിപൂർവ്വമായ അധികാരത്തെയും മാനിക്കും. എന്നാൽ അസന്തുഷ്ടയായ ഫ്രാൻസ്, വേദപുസ്തകത്തെ നിരോധിക്കുകയും അതിന്‍റെ ശിഷ്യന്മാരെ പുറന്തള്ളുകയും ചെയ്തു. നൂറ്റാണ്ടുകളായി തത്വദീക്ഷയുള്ളവരും വിശ്വസ്തരുമായ ആളുകൾ, സത്യത്തിനുവേണ്ടി കഷ്ടം സഹിക്കുവാനും തങ്ങൾക്ക് ശരിയെന്നു ബോധ്യമായ തിനോട് വിശ്വസ്തത കാട്ടുവാൻ ധീരത കാട്ടിയവർ ബുദ്ധികൂർമ്മതയുള്ളവരും സാന്മാർഗ്ഗിക ശക്തിയുള്ളവരുമായ ആളുകൾ - നൂറ്റാണ്ടുകളായി ഇവർ ആരും അറിയാത്ത സ്ഥലങ്ങളിൽ അടിമപ്പണിചെയ്തു. അഗ്നിച്ചിതയിൽ ആഹുതി ചെയ്യപ്പെട്ടു. അന്ധകാരം നിറഞ്ഞ അറകളിൽ കിടന്നു മരിച്ചു. ആയിരക്കണക്കിനാളുകൾ ഓടി രക്ഷപെട്ടു. നവീകരണം ആരംഭിച്ച് ഏതാണ്ട് 250 വർഷത്തോളം ഈ സ്ഥിതിവിശേഷം നിലവിലിരുന്നു. GCMal 316.1

    ഈ ഘട്ടത്തിൽ പീഡകന്‍റെ കോപാഗ്നിയിൽ പതിക്കാതിരിക്കാൻ ഓടിപ്പോയ സുവിശേഷത്തിന്‍റെ ശിഷ്യന്മാരെ കാണാത്ത ഫ്രഞ്ചുതലമുറ ഇല്ലായിരുന്നു. അവരുടെ ഓടിപ്പോക്കുമൂലം ഫ്രാൻസിനുണ്ടായ നഷ്ടം അപരിഹാര്യമായിരുന്നു. ഫ്രാൻസിന്‍റെ ബുദ്ധി, കലകൾ, വ്യവസായം, ഭരണകൂടത്തിന്‍റെ മേന്മ വിളിച്ചറിയിച്ച് ചട്ടം ഇവയൊക്കെയാണ് ഫ്രാൻസിന് നഷ്ടമായത്. ഓടി പ്പോയവർ അഭയം കണ്ടെത്തിയ ദേശം സമ്പുഷ്ടമായി. ഈ നല്ല ദാനങ്ങളാൽ മറ്റു രാജ്യങ്ങളെ സമ്പുഷ്ടമാക്കിയതിന്‍റെ ആനുപാതികമായി തങ്ങളുടെ സ്വന്തരാജ്യത്തിന് ഇവയൊക്കെയും ഇല്ലാതെയായി. ഫ്രാൻസിന് നഷ്ടമായതൊക്കെയും ഫ്രാൻസിൽത്തന്നെ നിലനിർത്തിയിരുന്നെങ്കിൽ, ഈ മുന്നൂറു വർഷക്കാലത്തെ വ്യാവസായിക പരിചയസമ്പന്നത നഷ്ടപ്പെടുത്താതിരുന്നുവെങ്കിൽ, അവരുടെ കരകൗശല കഴിവുകൾ അവളുടെ ഉല്പാദനമേഖലയെ സമ്പുഷ്ടമാക്കിയിരുന്നു. ഈ മുന്നൂറു വർഷക്കാലം ഫ്രാൻസിന്‍റെ കലാവൈഭവത്തേയും സാഹിത്യ മേഖലയേയും ശാസ്ത്രീയ മേഖലയേയും പരിപുഷ്ടിപ്പെടുത്തിയേനേം. ഭരണസമിതികളെ അവളുടെ ജ്ഞാനം വഴിനടത്തിയിരുന്നെങ്കിൽ, അവളുടെ ധീരത അവളുടെ യുദ്ധനാളിൽ ഉപയോഗിച്ചിരുന്നെങ്കിൽ, ഫ്രാൻസിന്‍റെ സമചിത്തത നിയമനിർമ്മാണ മേഖലകളിൽ ഉപയോഗിച്ചിരുന്നെങ്കിൽ, വേദപുസ്തകമതം അവളുടെ ബുദ്ധിയെ ബലപ്പെടുത്തിയിരുന്നെങ്കിൽ, ഇന്ന് ഫ്രാൻസ് എത്ര വലിയ മഹത്വപൂർണ്ണമായ രാഷ്ട്രമാകുമായിരുന്നു! ലോകരാഷ്ട്രങ്ങൾക്ക് ഒരു മാതൃകയായി, എത്ര ഐശ്വര്യ പൂർണ്ണവും സന്തോഷം നിറഞ്ഞതുമായ ഒരു രാജ്യമായി പരിലസിക്കുമായിരുന്നു ഫ്രാൻസ്!GCMal 317.1

    “എന്നാൽ അന്ധതയും അസഹിഷ്ണുതയും നിറഞ്ഞ മതഭ്രാന്ത് ഫ്രാൻസിന്‍റെ മണ്ണിൽനിന്ന് എല്ലാ നല്ല കാര്യങ്ങളേയും എല്ലാ നല്ല വ്യവസ്ഥകളേയും ദൂരത്തേക്ക് ഓടിച്ചുകളഞ്ഞു. ഈ ഭൂമിയിൽ തങ്ങളുടെ രാഷ്ട്രത്തെ ഒരു മഹത്വവും മഹിമയുമുള്ള രാജ്യമാക്കിത്തീർക്കുവാൻ കഴിവുണ്ടായിരുന്നവരെയാണ് ഫ്രാൻസ് പുറത്താക്കുകയോ അഗ്നിക്കിരയാക്കുകയോ ചെയ്തത്. ഒടുവിൽ രാഷ്ട്രത്തിന്‍റെ നാശം പരിപൂർണ്ണമായി. കുറ്റപ്പെടുത്തുവാൻ ഒരു മനസ്സാക്ഷിയില്ലാതെയായി ചിതയിൽ തള്ളുവാൻ ആരും ഇല്ലാതെയായി. നാടുകടത്തുവാൻ ഒരു രാജ്യസ്നേഹിയും ഇല്ലാതെയായി”. - Wylie, b. 13, ch. 20. ഭീകരമായ വിപ്ലവം മാത്രമായിരുന്നു അതിന്‍റെ പരിണിതഫലം!GCMal 317.2

    “ഹ്യൂജുനോട്ട്സിന്‍റെ പലായനത്തോടുകൂടി ഫ്രാൻസിന് പൊതുവായ ഒരു അധഃപതനം ഉണ്ടായി. ഉല്പാദകക്ഷമമായിരുന്ന നഗരങ്ങൾ അധഃപതിച്ചു. ഫലഭൂയിഷ്ഠമായിരുന്ന പ്രദേശങ്ങളിൽ കാടുകൾ വളർന്നു. ബുദ്ധിപരമായ മാന്ദ്യവും സാന്മാർഗ്ഗികാധഃപതനവും ഫ്രാൻസിന്‍റെ വളർച്ചയെ തടഞ്ഞു. പാരീസ് വലിയ ഒരഗതിമന്ദിരം ആയിത്തീർന്നു. വിപ്ലവം തുടങ്ങുന്ന സമയം രണ്ടു ലക്ഷം ആളുകളായിരുന്നു രാജാവിൽനിന്നും സാമ്പത്തിക സഹായം പറ്റിക്കൊണ്ടിരുന്നത്. നശിച്ചുകൊണ്ടിരുന്ന രാജ്യത്തിൽ ജെസ്യൂട്ടുകൾ മാത്രമാണ് പുരോഗതി പ്രാപിച്ചത്. അവർ സ്വേച്ഛാധിപതികളായി പള്ളികളും പള്ളിക്കൂടങ്ങളും ഭരിച്ചുപോന്നു.GCMal 318.1

    പുരോഹിതരേയും, രാജാവിനേയും നിയമവിദഗ്ധരേയും കുഴപ്പത്തിലാക്കിയ രാഷ്ട്രീയവും സാമൂഹികവുമായ പ്രശ്നങ്ങൾ പരിഹരിക്കാൻ സുവിശേഷത്തിനു കഴിയുമായിരുന്നു. ഫ്രാൻസ് ഒടുവിൽ അരാജകത്വത്തിലേക്കും നാശത്തിലേക്കും പതിച്ചു. റോമിന്‍റെ ആധിപത്യത്തിൻകീഴിൽ, കർത്താവ് പഠിപ്പിച്ച സ്വയത്യാഗത്തിന്‍റേയും നിസ്വാർത്ഥസ്നേഹത്തിന്‍റേയും പാഠങ്ങൾ ഫ്രാൻസിന് നഷ്ടപ്പെട്ടു. മറ്റുള്ളവരുടെ നന്മയ്ക്കുവേണ്ടി ആത്മാർപ്പണം ചെയ്യുന്ന കാര്യത്തിൽനിന്നും അവർ അകറ്റപ്പെട്ടു. പാവപ്പെട്ടവരെ പീഡിപ്പിക്കുന്ന കാര്യത്തിൽ ധനവാന്മാർക്ക് യാതൊരു കുറ്റാരോപണവും ഇല്ലായിരുന്നു. പാവപ്പെട്ടവർക്ക് അവരുടെ ദാരിദ്ര്യത്തിൽ യാതൊരുവിധമായ സഹായവും ലഭിച്ചില്ല. ധനികരുടെ സ്വാർത്ഥത കൂടുതൽ കൂടുതൽ കാഠിന്യമുള്ള തായിത്തീർന്നു. പ്രഭുക്കന്മാരുടെ അത്യാർത്തിയും സുഖലോലുപതയും കൂടുതൽ തെളിവായിക്കൊണ്ടിരുന്നു. പാവപ്പെട്ടവരോട് ധനികർ ദ്രോഹം പ്രവർത്തിച്ചു. പാവപ്പെട്ടവർ ധനികരെ വെറുത്തു.GCMal 318.2

    അനേകം പ്രവിശ്യകളിൽ വലിയ തോട്ടങ്ങൾ പ്രഭുക്കന്മാർ കയ്യടക്കിവച്ചിരുന്നു. കൃഷിക്കാർ വെറും കൂലിക്കാരായിരുന്നു. അവർക്ക് ഭൂമിമേൽ ഉടമസ്ഥാവകാശം ഇല്ലായിരുന്നു. കാർഷിക പ്രഭുക്കന്മാരുടെ കരുണയിലാണ് അവർ കഴിഞ്ഞത്. ഭൂവുടമകളുടെ ഏതാവശ്യവും അവർ നിറവേറ്റിക്കൊടുക്കണമായിരുന്നു. സഭയേയും രാഷ്ടത്തേയും പോറ്റേണ്ടുന്ന ചുമതല ഇടനില ക്കാർക്കും താഴ്ന്ന വരുമാനക്കാർക്കുമായിരുന്നു. ഭരണാധികാരികളും പുരോഹിതവർഗ്ഗവും അവരുടെമേൽ അന്യായമായി കരം ചുത്തി. പ്രഭുക്കന്മാരുടെ ആഹ്ലാദം വലിയ നിയമമായി കരുതപ്പെട്ടു. കർഷകരും പാവപ്പെട്ടവരും പട്ടിണി കിടക്കേണ്ട അവസ്ഥപോലും ഉണ്ടായി. കാർഷികത്തൊഴിലാളികളുടെ ജീവിതം കഷ്ടത നിറഞ്ഞതായിരുന്നു. അവരുടെ പരാതികൾ തികഞ്ഞ വെറുപ്പോടെയാണ് ഉന്നതന്മാർ കേട്ടിരുന്നത്. നീതിന്യായകോടതി എപ്പോഴും പ്രഭുക്കന്മാരുടെ ഭാഗം പിടിച്ചിരുന്നു. ന്യായാധിപന്മാർ കൈക്കൂലി പറ്റിയിരുന്നു. സാർവ്വലൗകികമായ അഴിമതി അവിടേയും (ഫ്രാൻസിലും) നിലനിന്നിരുന്നതിനാൽ പ്രഭുവർഗ്ഗത്തിന്‍റെ ഏതൊരു ചാപല്യത്തിനും നിയമത്തിന്‍റെ ശക്തിയുണ്ടായിരുന്നു. സാധാരണക്കാരിൽനിന്നും പിരിച്ചെടുത്ത നികുതിയിൽ പകുതിപോലും ചെല്ലേണ്ട സ്ഥാനത്ത് ചെന്നില്ല. ഗവൺമെന്‍റ് ട്രഷറിയും, പള്ളികളിലെ പണവും ദുർവിനിയോഗം ചെയ്യപ്പെട്ടു. സാധാരണക്കാരെ കഷ്ടപ്പെടുത്തിയിരുന്ന ധനികർക്ക് നികുതിയിളവും ഉണ്ടായിരുന്നു. മാത്രമല്ല അവർക്ക് സംസ്ഥാനത്തിലെ ഏത് ജോലിക്കും അർഹതയും ഉണ്ടായിരുന്നു. ഇപ്രകാരം പദവികളും അവകാശങ്ങളുമുണ്ടായിരുന്ന ജനതയുടെ എണ്ണം ഏതാണ്ട് ഒന്നര ലക്ഷത്തോളം വരുമായിരുന്നു. അവരുടെ സംതൃപ്തിക്കും സന്തോഷത്തിനും വേണ്ടി ലക്ഷക്കണക്കിനാളുകൾ കഷ്ടപ്പെട്ട ജീവിതം നയിക്കേണ്ടിവന്നു.GCMal 318.3

    നീതിന്യായകോടതികൾ ആഡംബരത്തിനും സുഖലോലുപതയ്ക്കും കീഴ്പെട്ടിരുന്നു. ഭരണാധികാരികളും ജനങ്ങളും തമ്മിൽ ഒരു വിശ്വാസവും ഇല്ലായിരുന്നു. ഗവൺമെന്‍റിന്‍റെ എല്ലാ വകുപ്പിലും സംശയം കൊടികുത്തി വാണിരുന്നു. സ്വാർത്ഥതയ്ക്കും കൗടില്യത്തിനും എങ്ങും പ്രസിദ്ധിയുണ്ടാ യിരുന്നു. ഫ്രഞ്ചുവിപ്ലത്തിനുമുമ്പ് ഏതാണ്ട് അര നൂറ്റാണ്ടോളം ലൂയി 15-ാമൻ ഭരണം നടത്തി. അദ്ദേഹം കാര്യഗൗരവമില്ലാത്തവനും ചപലനും അലസനുമായ ഭരണാധികാരിയായിരുന്നു. അധഃപതിച്ചവരും കൂരസ്വഭാവമുള്ളവരുമായ ഒരു പ്രഭുവർഗ്ഗവും ദരിദ്രരും അജ്ഞാതരുമായ മറ്റൊരു വിഭാഗം ആളുകളും കൂടെ രാഷ്ട്രത്തെ സാമ്പത്തിക ദാരിദ്ര്യത്തിലാഴ്ത്തി. ജനം മുഴുവൻ അസ്വസ്ഥരായിത്തീർന്നു. ആസന്നഭാവിയിൽ സംഭവിക്കാൻ പോകുന്ന വിപത്തിനെക്കുറിച്ച് മുൻകൂട്ടി പറയുവാൻ ഒരു പ്രവാചകനോ ദാർശനികനോ ആവശ്യമില്ലായിരുന്നു. ഉപദേശകരുടെ മുന്നറിയിപ്പിനുള്ള രാജാവിന്‍റെ സ്ഥിരം മറു പടി ഇതായിരുന്നു: “ഞാൻ ജീവിക്കുന്നതുവരെ കാര്യങ്ങൾ പോകുവാൻ അനുവദിക്കുക. എന്‍റെ മരണത്തിനുശേഷം എങ്ങനേയും വരട്ടെ'. പരിഷ്കാരങ്ങൾ നടപ്പിലാക്കണമെന്നു പറഞ്ഞത് വൃഥാവിലായി. രാജാവ്, രാജ്യത്ത് നടക്കുന്ന തിന്മകളെ കണ്ടു. പക്ഷേ അവയെ അഭിമുഖീകരിക്കാനുള്ള ധൈര്യമോ, ശക്തിയോ അദ്ദേഹത്തിനില്ലായിരുന്നു. രാജാവിന്‍റെ അലസവും, സ്വാർത്ഥത മുൻനിൽക്കുന്നതുമായ ഉത്തരം, ഫ്രാൻസ് അഭിമുഖീകരിക്കാൻ പോകുന്ന വിപത്തിനെ ശരിയാംവിധം ചിത്രീകരിച്ചിരുന്നു”: എനിക്കുശേഷം പ്രളയം”.GCMal 319.1

    ഭരണവർഗ്ഗത്തിന്‍റേയും ഭരണാധികാരികളുടേയും അസൂയയെ ഇളക്കി വിട്ടുകൊണ്ട് ജനത്തെ അടിമത്തത്തിൽ നിർത്താൻ റോം അവരെ സ്വാധീ നിച്ചു. ഇങ്ങനെ ചെയ്താൽ രാജ്യം ബലഹീനമാകുമെന്ന് റോമിന് നല്ലപോലെ അറിയാമായിരുന്നതുമാത്രമല്ല ഭരണാധികാരികളേയും ഭരണീയരേയും ഒരു പോലെ തങ്ങളുടെ ചൊൽപടിയിൽ നിർത്താൻ കഴിയുമെന്നും റോമിനറി യാമായിരുന്നു. ജനത്തെ ഫലവത്തായി അടിമത്തത്തിലാക്കണമെങ്കിൽ ചങ്ങലകൾ അവരുടെ ആത്മാക്കളെ ബന്ധിക്കണമെന്ന് അവർ (റോം) ക്കറിയാമായിരുന്നു. റോമിന്‍റെ അടിമത്തത്തിൽനിന്ന് രക്ഷപെടാതിരിക്കണമെങ്കിൽ, സ്വാതന്ത്യത്തെ പുൽകാൻ അവർക്ക് കഴിവില്ലാതാകണം എന്ന് റോം മനസ്സിലാക്കി. ശാരീരികമായ കഷ്ടപ്പാടുകളേക്കാൾ ആയിരം മടങ്ങ് വലുതാണ് ധാർമ്മികാധഃപതനം. വേദപുസ്തകം ലഭിക്കാതെ വരികയും മതഭ്രാന്തിന്‍റേയും സ്വാർത്ഥതയുടേയും പാഠങ്ങൾ പഠിക്കയും ചെയ്യുമ്പോൾ ജനം അജ്ഞതയിലും അന്ധവിശ്വാസത്തിലും പതിക്കും. അങ്ങനെ അവർ സ്വയംഭരണത്തിന് അശ ക്തരായിത്തീരും.GCMal 320.1

    റോം ഉദ്ദേശിച്ച രീതിയിലായിരുന്നില്ല ഇതിന്‍റെ പ്രവർത്തനം. തങ്ങളുടെ ഉപദേശങ്ങളെ കണ്ണുമടച്ച് ജനം സ്വീകരിക്കുന്നതിനുപകരം ജനം വിപ്ലവകാരികളും അവിശ്വാസികളുമായിത്തീരുകയാണ് ചെയ്തത്. പൗരോഹിത്യതന്ത്രം എന്ന നിലയിൽ “റോമാ ഉപദേശത്തെ” ഫ്രഞ്ചുകാർ തിരസ്കരിച്ചു. പൗരോഹിത്യവർഗ്ഗത്തേയും തങ്ങളുടെ പീഡകന്മാർ എന്ന രീതിയിലാണ് ജനം കണ്ടത്. ഫ്രഞ്ചുജനത കണ്ട് “ഏക ദൈവം” “റോമിലെ ദൈവ'മാണ്. റോമിന്‍റെ ഉപദേശമായിരുന്നു ഫ്രഞ്ചുജനതയുടെ ഏകമതം. റോമിന്‍റെ അത്യാർത്തിയും ക്രൂരതയും വേദപുസ്തകത്തിന്‍റെ ന്യായമായ പ്രതിഫലമെന്ന് അവർ കരുതി. അവർക്ക് അതൊന്നും വേണ്ടായിരുന്നു. ദൈവത്തിന്‍റെ സ്വഭാവത്തെ റോം ശരിയായി പ്രതിനിധീകരിച്ചില്ല. ദൈവ കല്പനകളെ അവർ തിരിച്ചുകളഞ്ഞു. അങ്ങനെ ആളുകൾ വേദപുസ്തകത്തേയും അതിന്‍റെ ഗ്രന്ഥകർത്താവിനേയും ത്യജിച്ചുകളഞ്ഞു. റോം, തന്‍റെ ഉപദേശങ്ങളെ അന്ധമായി അനുഗമിക്കാനാണ് ജനത്തോടാവശ്യപ്പെട്ടത്. തിരു വചനത്തിന്‍റെ ആജ്ഞ എന്ന രീതിയിലാണ് അതവതരിപ്പിച്ചത്. അതിന്‍റെ തിരിച്ചടിയായി വോൾട്ടയറും തന്‍റെ അനുയായികളും വേദപുസ്തകത്തെ പൂർണ്ണമായി ത്യജിച്ചു. അവർ അവിശ്വാസത്തെ എങ്ങും പ്രചരിപ്പിച്ചു. റോം ജനത്തെ തന്‍റെ ഇരുമ്പു മുഷ്ടികൊണ്ട് അടിച്ചമർത്തി. ജനം എല്ലാ നിയന്ത്രണങ്ങളും ലംഘിച്ചു. തങ്ങൾ വഞ്ചിക്കപ്പെട്ടു എന്നറിഞ്ഞപ്പോൾ ജനം, സത്യവും വ്യാജവും ഒരുപോലെ ത്യജിച്ചു, സ്വാതന്ത്ര്യമെന്ന് തെറ്റിദ്ധരിച്ച് തിന്മയുടെ അടിമകളായിരുന്നവർ ബോധിച്ച് വഴിയിൽ നടന്നു.GCMal 320.2

    ഫ്രഞ്ചുവിപ്ലവം ആരംഭിച്ചപ്പോൾ രാജാവ് ചില വിട്ടുവീഴ്ചകൾ ചെയ്തു. പുരോഹിതന്മാർക്കും പ്രഭുക്കന്മാർക്കും പുറമേ അവരുടെ സംഖ്യയ്ക്കൊപ്പം സാധാരണക്കാരേയും പ്രതിനിധികളാക്കി. ഇങ്ങനെ ജനങ്ങളുടെ കയ്യിൽ അധികാരം ലഭിച്ചു. എന്നാൽ അധികാരം ബുദ്ധിയോടും വിവേകത്തോടും മിതമായും കൈകാര്യം ചെയ്യുന്നതിൽ അവർ പരാജയപ്പെട്ടു. തങ്ങൾ അനുഭവിച്ച കഷ്ടതകൾക്ക് പരിഹാരം കണ്ടെത്തണമെന്ന തിടുക്കത്തിൽ സമൂഹത്തിന്‍റെ അഴിച്ചുപണി ചെയ്യാൻ അവർ തീരുമാനിച്ചു. തങ്ങൾ അനുഭവി ക്കേണ്ടിവന്ന തിക്താനുഭവങ്ങളെക്കുറിച്ച് ഓർത്ത് കോപാകുലരായ ജനകോടികൾ തങ്ങളുടെ രാജ്യത്തിൽ വിപ്ലവം അഴിച്ചുവിട്ടു. തങ്ങളുടെ കഷ്ടതകൾക്ക് കാരണക്കാർ എന്ന് അവർക്ക് തോന്നിയ ആളുകളുടെമേൽ പ്രതികാരം ചെയ്യുവാനും അവർ തീരുമാനിച്ചു. സേച്ഛാധിപത്യത്തിൻകീഴിൽ തങ്ങൾ പഠിച്ച പാഠങ്ങൾ തങ്ങളെ പീഡിപ്പിച്ചവരുടെ നേരെ അവർ ഉപയോഗിച്ചു. തങ്ങളെ പീഡിപ്പിച്ചവരും പീഡിതന്മാരായി അവർ രൂപാന്തരം പ്രാപിച്ചു.GCMal 321.1

    അസന്തുഷ്ടയായ ഫ്രാൻസ്, താൻ വിതച്ചതിന്‍റെ ഫലം രക്തത്തിൽ കൊയ്തു. അധികാര പ്രമത്തയായ റോമിന്‍റെ കീഴിൽ ഒതുങ്ങിക്കഴിഞ്ഞതിന്‍റെ ഫലം കുഴപ്പമായിരുന്നു. റോമിന്‍റെ നിർദ്ദേശപ്രകാരം നവീകരണ കാലത്തിന്‍റെ ആരംഭഘട്ടത്തിൽ ഫ്രാൻസ് എവിടെ ഒന്നാമത്തെ ചിത ഒരുക്കിയോ അവിടെ ഫ്രഞ്ചു വിപ്ലവകാലത്ത് ആദ്യത്തെ ഗില്ലറ്റിൻ സ്ഥാപിച്ചു. പതിനാറാം നൂറ്റാണ്ടിൽ പ്രൊട്ടസ്റ്റന്‍റ് വിശ്വാസത്തിനു എവിടെ ഒന്നാമത്തെ രക്തസാക്ഷിയുണ്ടായോ അവിടെ 18-ാം നൂറ്റാണ്ടിൽ ഗില്ലറ്റിന്‍റെ ഒന്നാമത്തെ ഇര ഉണ്ടായി. തനിക്ക് സൗഖ്യം പ്രദാനം ചെയ്യുമായിരുന്ന സുവിശേഷത്തെ ത്യജിച്ചതിലൂടെ ഫ്രാൻസ് നാശത്തിനും അവിശ്വാസത്തിനുമായി വാതിൽ തുറക്കുകയായിരുന്നു. ദൈവകല്പനകളുടെ നിയന്ത്രണങ്ങളെ തട്ടിയകറ്റിയപ്പോൾ മനുഷ്യക്രോധത്തിന്‍റെ വേലിയേറ്റങ്ങളെ തടുത്തുനിർത്തുവാൻ മാനുഷകല്പനകൾ അപര്യാപ്തമാണെന്ന് ബോധ്യമായി. അങ്ങനെ രാജ്യം വിപ്ലവ ത്തിലേക്കും അരാജകത്വത്തിലേക്കും ഒഴുകിപ്പോയി. വേദപുസ്തകത്തിനെതിരായ യുദ്ധം ഒരു പുതിയ കാലഘട്ടത്തെ തുറന്നുകൊടുത്തു. അത് ചരിത്രത്തിൽ “ഭീകര ഭരണം” എന്ന് അറിയപ്പെടുന്നു. സന്തോഷവും സമാധാനവും ഭവനങ്ങളിൽനിന്നും മനുഷ്യ ഹൃദയങ്ങളിൽനിന്നും നിഷ്കാസനം ചെയ്യപ്പെട്ടു. ഒരുത്തരും സുരക്ഷിതരായിരുന്നില്ല. ഇന്ന് ജേതാവായവൻ നാളെ സംശയിക്കപ്പെട്ട് വധിക്കപ്പെട്ടു. അക്രമവും വികാരവും എങ്ങും തലയെടുത്തുനിന്നു.GCMal 321.2

    ഇളകിവശായവരും കോപാന്ധരുമായ ഒരുകൂട്ടം ജനതയുടെ ക്രൂരതയ്ക്ക് രാജാവും പുരോഹിതവർഗ്ഗവും പ്രഭുക്കന്മാരും കീഴ്പെടുവാൻ നിർബന്ധിതരായ രാജാവിന്‍റെ വധത്തോടുകൂടി അവരുടെ പ്രതികാരദാഹം വർദ്ധിച്ചു. രാജാവിന്‍റെ മരണത്തിന് ഉത്തരവിട്ടവർ വേഗത്തിൽ കൊലമരത്തിലേക്കാനയിക്കപ്പെട്ടു. വിപ്ലവത്തിനെതിരായി നിൽക്കുന്നുവെന്ന് സംശയിക്ക പ്പെട്ടവരെയെല്ലാം കൊല ചെയ്യുന്നതിന് തീരുമാനിക്കപ്പെട്ടു. ജയിലറകൾ നിറഞ്ഞു കവിഞ്ഞു. ഒരുസമയത്ത് രണ്ട് ലക്ഷം ആളുകൾ വരെ തടവിലുണ്ടായിരുന്നു. രാജ്യത്തിലെ നഗരങ്ങൾ ഭീകരസംഭവങ്ങളുടെ രംഗവേദിയായിത്തീർന്നു. വിപ്ലവകാരികളുടെ ഒരു കക്ഷി വേറൊരു കക്ഷിക്കെതിരായി പ്രവർത്തിച്ചു. ഫ്രാൻസിലുടനീളം സമരങ്ങൾ പൊട്ടിപ്പുറപ്പെട്ടു. “പാരീസിൽ ഒരു കാലാപം വേണ്ടാന്നിലേക്കു പകർന്നു. പൗരജനങ്ങൾ പല കക്ഷികളായി തിരിഞ്ഞു. പരസ്പരം നശിപ്പിക്കയല്ലാതെ വേറൊരു പരിപാടിയും അവർക്കില്ലായിരുന്നു. ഇതോടൊപ്പം ഫ്രാൻസ് യൂറോപ്യൻ ശക്തികളുമായി ദീർഘമായ ഒരു യുദ്ധത്തിൽ ഏർപ്പെടുകയും ചെയ്തു. രാജ്യത്തിന്‍റെ ധന സ്ഥിതി താറുമാറായി. പട്ടാളം തങ്ങളുടെ ശംബള കുടിശ്ശിഖയ്ക്കുവേണ്ടി ആവശ്യപ്പെട്ടു. പാരീസിലെ പൗരന്മാർ പട്ടിണികിടന്നു. പ്രവിശ്യകൾ കൊള്ളക്കാർ ആകമിച്ചു മുടിച്ചു. നാഗരികത മിക്കവാറും തകർന്നു. അരാജകത്വവും തോന്ന്യാസവും എങ്ങും കാണപ്പെട്ടു.GCMal 322.1

    റോം അഭ്യസിപ്പിച്ച ക്രൂരതയുടേയും പീഡനത്തിന്‍റേയും പാഠങ്ങൾ ഫ്രഞ്ചുജനത നല്ലതുപോലെ പഠിച്ചു. പ്രതികാരത്തിന്‍റെ ഒരു ദിവസം ഒടുവിൽ വന്നുചേർന്നു. ഇപ്പോൾ ഇരുണ്ട അറകളിലും ചിതയിലേക്കും തള്ളപ്പെട്ടത് യേശുവിന്‍റെ ശിഷ്യന്മാരായിരുന്നില്ല. വളരെക്കാലം മുമ്പ് അവർ കൊല്ലപ്പെടുകയോ നാടുകടത്തപ്പെടുകയോ ചെയ്തിരുന്നു. രക്തദാഹിയായി തങ്ങൾ വളർത്തിയെടുത്ത രാജ്യത്തിന്‍റെ മാരകശക്തി റോമിന് ഇപ്പോൾ അനുഭവ വേദ്യമായി. അനേക വർഷങ്ങൾ ഫ്രാൻസിലെ പുരോഹിതവർഗ്ഗം പ്രകടമാക്കിയിരുന്ന പീഡനം ഇപ്പോൾ വളരെ ശക്തിയായി പുരോഹിതന്മാരുടെ മേൽ പതിച്ചു. പുരോഹിതന്മാരുടെ രക്തത്താൽ തൂക്കുമരങ്ങൾ രക്തപങ്കിലമായി. ഒരിക്കൽ ഹ്യൂജുനോട്ടീസുകളാൽ നിറയപ്പെട്ടിരുന്ന ജയിലറകൾ ഇപ്പോൾ അവരെ പീഡിപ്പിച്ചവരാൽ നിറഞ്ഞു. ബഞ്ചുകളോടു ചേർത്ത് ബന്ധിച്ചപ്പോഴും തുഴകൾ എടുത്ത് തുഴയേണ്ടിവന്നപ്പോഴും തങ്ങളുടെ സഭ, ശാന്തരായ അവിശ്വാസികളോട് കാണിച്ച കൊടുംക്രൂരതകൾ എന്തായിരുന്നുവെന്ന് കത്തോലിക്കാ പുരോഹിതന്മാർക്ക് അനുഭവമാക്കുവാൻ കഴിഞ്ഞു.GCMal 322.2

    അതിക്രൂരമായ ഭരണാധികാരികളാൽ, അതിനിന്ദ്യമായ ശിക്ഷാവിധികൾ നടപ്പാക്കുന്ന കാലം വന്നു. അക്കാലത്ത് അയൽക്കാരനോട് കുശലം പറയുന്നതോ, പ്രാർത്ഥിക്കുന്നതു പോലുമോ, അപകടം ക്ഷണിച്ചുവരുത്തുന്ന കാര്യങ്ങളായിരുന്നു. വധശിക്ഷ ലഭിക്കാനുള്ള കുറ്റം ആരോപിക്കപ്പെടാനുള്ള സാദ്ധ്യതകൾ ഇതിലൊക്കെയുമുണ്ടായിരുന്നു. ചാരന്മാർ എല്ലായിടത്തും പതി യിരുന്നിരുന്നു. വധശിക്ഷ നടപ്പാക്കാനുപയോഗിച്ചിരുന്ന ഗില്ലറ്റിൻ എന്ന ഉപകരണം എല്ലാ രാവിലേയും സാവധാനത്തിൽ അവിരാമം പ്രവർത്തിച്ചിരുന്നു. അടിമകളെ കൊണ്ടുപോകുന്ന കപ്പലിന്‍റെ രീതിയായിരുന്നു ജയിലുകളുടെ സ്ഥിതി. ഫ്രാൻസിലെ തെരുവിഥികളിലെ ചെളിക്കുഴികളിൽ നിന്ന് രക്തവും അഴുക്കുവെള്ളവും കൂടിച്ചേർന്ന് സീൻ നദിയിലേക്കൊഴുകി. എന്നും പാരീസിലെ പൊതുനിരത്തുകളിലൂടെ ശിക്ഷയ്ക്കു വിധിക്കപ്പെട്ടവരെ വധസ്ഥലത്തേക്ക് കൊണ്ടുപോയപ്പോൾ, പരമാധികാരിസഭ നിയമിച്ചിരുന്ന പ്രോ കോൺസലുമാർ ക്രൂരതയിൽ തിമിർത്തു. അവരുടെ ക്രൂരത തലസ്ഥാന നഗരിയിൽപ്പോലും അജ്ഞാതമായിരുന്നു. ഗില്ലറ്റിന്‍റെ കത്തികൾ വളരെ സാവധാനമായിരുന്നു കൊല നടത്തിയിരുന്നത്. അക്കാലത്ത് പലരീതിയിൽ ആളുകളെ വധിച്ചിരുന്നു. തടവുകാരെ നീണ്ട നിരയായി നിർത്തി അരിഞ്ഞു വീഴ്ത്തുന്നത് ഒരു രീതിയായിരുന്നു. ജനങ്ങളെ ബോട്ടിൽ കുത്തിനിറച്ചശേഷം ബോട്ടിന്‍റെ അടിത്തട്ടിൽ ദ്വാരങ്ങളുണ്ടാക്കുകയായിരുന്നു വേറൊരു വിധം. അരാസ് എന്ന സ്ഥലത്ത്, കൊലയ്ക്ക് വിധിക്കപ്പെട്ടവരെ പെട്ടെന്ന് മരിക്കാൻ അനുവദിച്ചില്ല. ലോയർ എന്ന നദീതടപദേശത്തും, സൊയർ മുതൽ കടൽ വരെയുള്ള സ്ഥലങ്ങളിലും നഗ്നമായ ശവശരീരങ്ങളെ കാക്കയും കഴുകനും തിന്ന് വിശപ്പടക്കുന്നത് നിത്യേനയുള്ള കാഴ്ചയായിരുന്നു. നൂറുകണക്കിന് ചെറുബാലന്മാരേയും പതിനേഴു വയസ്സ് പ്രായമുള്ള പെൺകുട്ടികളേയും ഫ്രാൻസിലെ കിരാത ഗവണ്മെന്‍റ് അറുകൊല ചെയ്തു. പ്രായവിത്യാസമോ, ലിംഗ വിത്യാസമോ അവർ പരിഗണിച്ചില്ല. മുല കുടിക്കുന്ന കുഞ്ഞുങ്ങളെ കൂർത്ത മൂർത്ത ഇരുമ്പുകുറ്റികളിൽ തറച്ചു കൊന്നു. പത്തു വർഷത്തിനുള്ളിൽ ലക്ഷക്കണക്കിനാളുകൾ കൊല്ലപ്പെട്ടു.GCMal 323.1

    ഇതെല്ലാം സാത്താൻ ആഗ്രഹിച്ച വിധത്തിൽ നടന്നു. യുഗങ്ങളായി അവൻ ആഗ്രഹിച്ചതും ഇതായിരുന്നു. ആദി മുതൽ അവസാനം വരെ സാത്താന്‍റെ നയം വഞ്ചനയാണ്. മനുഷ്യ വർഗ്ഗത്തിനുമേൽ കഷ്ടതയും ദുരിതവും കൊണ്ടുവരികയാണ് സാത്താന്‍റെ ലക്ഷ്യം. ദൈവത്തിന്‍റെ സൃഷ്ടി മാഹാത്മ്യത്തെ വിരൂപമാക്കുകയും മനുഷ്യനന്മയ്ക്കുവേണ്ടിയുള്ള ദൈവത്തിന്‍റെ സ്നേഹവായ്പോടുകൂടിയ പ്രവർത്തനത്തെ തെറ്റിദ്ധിരിപ്പിക്കുകയുമാണ് അവന്‍റെ പ്രധാന ഉദ്ദേശം. സാത്താൻ, തന്‍റെ കൗശലമുപയോഗിച്ച്, മനുഷ്യ മനസ്സുകളെ കുരുടാക്കി, സ്വന്തം കൗടില്യങ്ങളെ ദൈവത്തിന്‍റെ മേൽ ചുമത്തുവാൻ മനുഷ്യനെ പ്രേരിപ്പിക്കുന്നു. ഭൂമിയിലെ സകല ദുരന്തങ്ങൾക്കും കാരണക്കാരൻ ദൈവമാണെന്ന് മനുഷ്യനെ സാത്താൻ തെറ്റിദ്ധരിപ്പിക്കുന്നു. ഇതേ വിധത്തിൽ സാത്താനാൽ തെറ്റിദ്ധരിപ്പിക്കപ്പെട്ടവർക്ക് ശക്തി ലഭിക്കുമ്പോൾ, അതിരുകടന്ന ക്രൂരപ്രവൃത്തികൾ ചെയ്യാൻ അവൻ അവരെ പ്രലോഭിപ്പിക്കുന്നു. അനിയന്ത്രിതമായ ഈ അവസ്ഥാവിശേഷത്തെ സ്വാതന്ത്ര്യത്തിന്‍റെ പരിണിതഫലങ്ങൾ എന്ന് ലോകമനുഷ്യർ വിളിക്കുന്നു.GCMal 323.2

    പുറംമൂടിയണിഞ്ഞ തെറ്റിനെ വെളിച്ചത്തു കൊണ്ടുവരുമ്പോൾ, വേറൊരുവിധത്തിൽ അതിനെ മറയ്ക്കുവാൻ സാത്താൻ ശ്രമിക്കുന്നു. എന്നാൽ ജന ലക്ഷങ്ങൾ ആ തെറ്റിനെ സ്വീകരിക്കുന്നു. റോമൻ കത്തോലിക്കാമതം തെറ്റാണെന്ന് ജനങ്ങൾക്ക് ബോദ്ധ്യമാകുകയും സാത്താന് ഈ മാർഗ്ഗത്തിലൂടെ ദൈവകല്പനയെ ലംഘിക്കുവാൻ സാദ്ധ്യമല്ലാതെ വരികയും ചെയ്തപ്പോൾ, എല്ലാ മതങ്ങളും വഞ്ചനയാണെന്ന് സാത്താൻ പറഞ്ഞു. മാത്രമല്ല, വേദപുസ്തകം ഒരു കെട്ടുകഥയാണെന്നും അവൻ ഉപദേശിച്ചു. അവന്‍റെ ഉപദേശത്തിന് ചെവി കൊടുത്തവർ, ദൈവകല്പനയെ കാറ്റിൽ പറത്തികൊണ്ട് അനിയന്ത്രിതമായ പാപജീവിതത്തിലേക്ക് പതിച്ചു.GCMal 324.1

    ഫ്രഞ്ച് ജനതയ്ക്ക് ഇത്രമാത്രം കഷ്ടതകൾ വരുവാൻ കാരണം, അവൻ ഒരു വലിയ സത്യത്തെ അവഗണിച്ചതായിരുന്നു- യഥാർത്ഥ സ്വാതന്ത്ര്യം സ്ഥിതിചെയ്യുന്നത്, ദൈവകല്പന അനുസരിക്കുന്നവരിലാണ്. “അയ്യോ, നീ എന്‍റെ കല്പനകളെ കേട്ടനുസരിച്ചെങ്കിൽ കൊള്ളാമായിരുന്നു. എന്നാൽ നിന്‍റെ സമാധാനം നദിപോലെയും, നിന്‍റെ നീതി സമുദ്രത്തിലെ തിരപോലെയും ആകുമായിരുന്നു”. “ദുഷ്ടന്മാർക്ക് സമാധാനം ഇല്ലായെന്ന് യഹോവ അരുളിച്ചെയ്യുന്നു”. “എന്‍റെ വാക്കു കേൾക്കുന്നവനോ നിർഭയം വസിക്കുകയും ദോഷഭയം കൂടാതെ സ്വൈര്യമായിരിക്കയും ചെയ്യും” (യെശ. 48:18,22; സദൃശ. 1:33).GCMal 324.2

    നിരീശ്വരവാദികളും അവിശ്വാസികളും വിശ്വാസത്യാഗികളും ദൈവ കല്പനകളെ എതിർക്കുകയും അധിക്ഷേപിക്കുകയും ചെയ്യും. എന്നാൽ അവരുടെ പ്രവർത്തനഫലം തെളിയിക്കുന്നത്, ദൈവകല്പന അനുസരിക്കുന്നവർ ഐശ്വര്യമുള്ളവരായിത്തീരും എന്ന വസ്തുതയാണ്. വേദപുസ്തകത്തിൽനിന്ന് ആ പാഠം പഠിക്കാത്തവർ രാഷ്ട്ര ചരിത്രത്തിൽനിന്നും ആ സത്യം പഠിക്കും.GCMal 324.3

    റോമൻ കത്തോലിക്കാസഭയിലൂടെ, സാത്താൻ, മനുഷ്യരെ ദൈവകല്പനാനുസരണത്തിൽനിന്ന് മാറ്റുവാൻ ശ്രമിച്ചപ്പോൾ, അവന്‍റെ ഇംഗിതം മറച്ചു വച്ചിരുന്നു. അതുകൊണ്ട് ദൈവകല്പന ലംഘിച്ചതുകൊണ്ടുണ്ടായ അധഃപതനത്തിന്‍റേയും കഷ്ടതയുടേയും കാരണങ്ങൾ കണ്ടെത്തുവാൻ ആർക്കും .കഴിഞ്ഞില്ല. സാത്താന്‍റെ ശക്തിയും അധികാരവും ദൈവാത്മാവിനാൽ തടയപ്പെട്ടതുകൊണ്ട് അവന്‍റെ പ്രവർത്തനം പൂർണ്ണഫലപ്രാപ്തിയിലെത്തിയില്ല. ജനം, തങ്ങളുടെ കഷ്ടതയുടെ കാരണം കണ്ടെത്തുവാൻ ശ്രമിച്ചില്ല. ഫ്രഞ്ചു വിപ്ലവകാലത്തെ നാഷണൽ കൗൺസിൽ പരസ്യമായി ദൈവകല്പനയെ നീക്കി. പിന്നീട് വന്ന ഭീകരഭരണകാലത്ത്, അതിന്‍റെ തിക്തഫലങ്ങൾ ഏവർക്കും കാണുവാൻ കഴിഞ്ഞു.GCMal 324.4

    ഫ്രാൻസ് പരസ്യമായി വേദപുസ്തകത്തെ തിരസ്കരിക്കയും, ദൈവത്ത ദുഷിക്കുകയും ചെയ്തപ്പോൾ, ദുഷ്ടന്മാരായ ആളുകളും അന്ധകാരത്തിന്‍റെ ആത്മാക്കളും ഒത്തുചേർന്ന് തങ്ങളുടെ നേട്ടത്തിൽ ആഹ്ലാദിച്ചു. അവർ കാത്തിരുന്ന ലക്ഷ്യം നേടി. അവരുടെ ലക്ഷ്യം ദൈവകല്പനയിൽനിന്ന് മോചിതമായ ഒരു രാഷ്ട്രം കെട്ടിപ്പടുക്കുക എന്നതായിരുന്നു. ദുഷ്പ്രവൃത്തികൾക്ക് എതിരായി കോടതി വിധികൾ ഉടൻ നടപ്പാക്കാത്തതുകൊണ്ട്, ദുഷ്പ്രവൃത്തികൾ ചെയ്യാൻ മനുഷ്യ ഹൃദയം ധൈര്യപ്പെട്ടു (സഭാ. 8:11). നീതിയും ന്യായവുമുള്ള ഒരു കല്പനയുടെ ലംഘനം തീർച്ചയായും കഷ്ടവും നാശവും കൊണ്ടുവരും. ഒരുപക്ഷേ മനുഷ്യന്‍റെ ദുഷ്പ്രവൃത്തികൾക്ക് ഉടനടി ശിക്ഷ കിട്ടുന്നില്ലെങ്കിലും അതിന്‍റെ ഫലം എപ്പോഴെങ്കിലും വരാതിരിക്കില്ല. നൂറ്റാണ്ടുകളായി വളർന്ന വിശ്വാസത്യാഗവും കുറ്റകൃത്യങ്ങളുമെല്ലാം പ്രതികാരദിവസത്തിലേക്ക് ദൈവത്തിന്‍റെ രോഷം കൂട്ടിവയ്ക്കുകയായിരുന്നു. അവരുടെ അകൃത്യം പൂർണ്ണതയിലെത്തിയപ്പോൾ, ദൈവിക ക്ഷമയുടെ അതിര് അവർ കണ്ടെത്തി. ദൈവകോപത്തിൽ വീഴുന്നത് ഭയാനകമാ ണെന്നും. അത് കണ്ടെത്തുന്നതിൽ തങ്ങൾ താമസിച്ചുപോയി എന്ന് അവർ മനസ്സിലാക്കിയതും അപ്പോഴായിരുന്നു. സാത്താന്‍റെ ദുഷ്ടപ്രവർത്തനങ്ങൾക്ക് തടയായി നില്ക്കുന്ന ദൈവാത്മാവ്, തന്‍റെ പ്രതിരോധം പിൻവലിക്കുമ്പോൾ, സാത്താന്‍റെ പ്രവർത്തനങ്ങൾ ശക്തമാകും. അവന്‍റെ പ്രമോദം, മനുഷ്യന് ദുരിതം സമ്മാനിക്കുന്നതിലാണ്. മറുതലിപ്പിന്‍റെ വഴി തെരഞ്ഞെടുത്തവർ, അതിന്‍റെ ഫലങ്ങൾ അനുഭവിക്കുവാൻ അനുവദിക്കപ്പെട്ടു. പേനകൊണ്ട് വിവരിക്കുവാൻ പാടില്ലാതെവണ്ണം, അത്രയ്ക്ക് ഭീകരമായിരുന്നു. അതിന്‍റെ ഫലങ്ങൾ, ദേശം കുറ്റകൃത്യങ്ങളാൽ നിറഞ്ഞു. തകർന്നടിഞ്ഞ നഗരങ്ങളിൽ നിന്നും, നശിച്ചുപോയ പ്രവിശ്യകളിൽനിന്നും ദയനീയമായ നിലവിളി കേട്ടു. നിരാശയുടേയും ഭീതിയുടേയും നിലവിളിയായിരുന്നു അത്. ഒരു ഭൂകമ്പത്താൽ കുലുങ്ങുന്നതുപോലെ, ഫ്രാൻസ് ഇളകിയാടി. മതം, നിയമം, സാമൂഹ്യകെട്ടുപാട്, കുടുംബം, രാഷ്ട്രം, സഭ എന്നിവ തകർന്നു. ദൈവകല്പനക്കെതിരായി ഭക്തി കെട്ടവൻ എഴുന്നേറ്റപ്പോൾ, മേൽപറയപ്പെട്ട സ്ഥാപനങ്ങൾ തകർന്നു. ജ്ഞാനിയായ ശാലോമോൻ പറഞ്ഞു: “ദുഷ്ടനോ, തന്‍റെ ദുഷ്ടതകൊണ്ട് വീണുപോകും”. “പാപി നൂറുപ്രാവശ്യം ദോഷം ചെയ്യും , ദീർഘായുസ്സോടെ ഇരിക്കയും ചെയ്യുന്നുണ്ടെങ്കിലും ദൈവത്തെ ഭയപ്പെടുന്ന ഭക്തന്മാർക്ക് നന്മ വരുമെന്ന് ഞാൻ നിശ്ചയമായി അറിയുന്നു. എന്നാൽ ദുഷ്ടന് നന്മ വരികയില്ല” (സദ്യശ. 11:5; സഭാപ്രസംഗി. 8:12, 13.) “അവർ പരിജ്ഞാനത്തെ വെറുത്തല്ലോ. യഹോവാഭക്തിയെ തെരഞ്ഞെടുത്തതുമില്ല'. “അതുകൊണ്ട് അവർ സ്വന്തവഴിയുടെ ഫലം അനുഭവിക്കയും, തങ്ങളുടെ ആലോചനകളാൽ തൃപ്തി പ്രാപിക്കയും ചെയ്യും (സദൃശ. 1:29,31).GCMal 325.1

    “ആഴത്തിൽനിന്ന് കയറിവരുന്ന, ദൈവദൂഷണം ഉച്ചരിക്കുന്ന ദുഷ്ടശ ക്തിയാൽ കൊല്ലപ്പെട്ട ദൈവത്തിന്‍റെ വിശ്വസ്ത സാക്ഷികൾ അധികകാലം നിശ്ശബ്ദരായിരിപ്പാൻ പോകുന്നില്ല. മൂന്നര ദിവസം കഴിഞ്ഞശേഷം ദൈവത്തിൽനിന്ന് ജീവശ്വാസം അവരിൽ വന്നു. അവർ കാലൂന്നി നിന്നു - അവരെ കണ്ടവർ ഭയപരവശരായിത്തീർന്നു” (വെളി. 11:11). ആയിരത്തി എഴുനൂറ്റി തൊണ്ണൂറ്റി മൂന്നിലായിരുന്നു ക്രിസ്തീയ മതത്തേയും വേദപുസ്തകത്തേയും നിരോധിക്കുന്ന ഒരു നിയമം ഫ്രഞ്ച് അസംബ്ലി പാസ്സാക്കിയത്. മൂന്നര വർഷം കഴിഞ്ഞ ഇതേ അസംബ്ലി, നേരത്തെ പാസ്സാക്കിയ നിരോധന നിയമത്ത റദ്ദാക്കി. ഇങ്ങനെ തിരുവെഴുത്തുകൾക്ക് വീണ്ടും സ്വാതന്ത്ര്യം അനുവദിച്ചു. തിരുവെഴുത്തുകളെ നിരോധിച്ച ഫ്രാൻസിന്‍റെ പാപകുറ്റത്തെ കണ്ട് ലോകം പകച്ചു നിന്നു. സാന്മാർഗ്ഗികതയുടേയും സദ്ഗുണങ്ങളുടേയും അടിസ്ഥാന മായ തിരുവെഴുത്തുകളിലും ദൈവത്തിലും തങ്ങൾക്കുണ്ടായിരിക്കേണ്ട ഭക്തി വിശ്വാസത്തിന്‍റെ ആവശ്യകതയെക്കുറിച്ച് മനുഷ്യർ ബോധവാന്മാരായി. യഹോവയായ കർത്താവ് പറയുന്നു: “നീ ആരെയാകുന്നു നിന്ദിച്ച് ദുഷിച്ചത്? ആർക്കു വിരോധമായിട്ടാകുന്നു നീ ഒച്ചപൊക്കുകയും തല ഉന്നതമായി ഉയർത്തുകയും ചെയ്തത്? (യെശ.37:23) ആകയാൽ ഞാൻ ഈ പ്രവാശ്യം അവരെ ഒന്നു പഠിപ്പിക്കും; എന്‍റെ കയ്യും എന്‍റെ ബലവും ഞാൻ അവരെ ഒന്ന് അനുഭവിപ്പിക്കും; എന്‍റെ നാമം യഹോവ എന്നവർ അറിയും” (യിരെമ്യാ. 16:21).GCMal 326.1

    രണ്ടു സാക്ഷികളെക്കുറിച്ച് പ്രവാചകൻ വീണ്ടും പറയുന്നു: “ഇവിടെ കയറി വരുവിൻ എന്ന് സ്വർഗ്ഗത്തിൽനിന്ന് ഒരു മഹാശബ്ദം പറയുന്നതു കേട്ടു. അവർ മേഘത്തിൽ സ്വർഗ്ഗത്തിലേക്ക് കയറി; അവരുടെ ശത്രുക്കൾ അവരെ നോക്കിക്കൊണ്ടിരുന്നു” (വെളി. 11:12). ദൈവത്തിന്‍റെ രണ്ടു സാക്ഷികളുടെ നേരെ ഫ്രാൻസ് യുദ്ധഭീഷണി മുഴക്കിയതുകൊണ്ട് ഇതിനുമുമ്പില്ലാത്തവിധം ഫ്രാൻസ് അപമാനിതയായി. 1804-ൽ ബ്രിട്ടീഷ് ബൈബിൾ സൊസൈറ്റി രൂപീകൃതമായി. ഇതോടനുബന്ധിച്ച് ഇതുപോലെയുള്ള അനവധി സംഘടനകളും അവയുടെ ബ്രാഞ്ചുകളും യൂറോപ്പിൽ രൂപീകൃതമായി. 1816-ൽ അമേരിക്കൻ ബൈബിൾ സൊസൈറ്റി രൂപീകരിക്കപ്പെട്ടു. ബ്രിട്ടീഷ് ബൈബിൾ സൊസൈറ്റി രൂപീകരിക്കപ്പെട്ടപ്പോൾ, അൻപതു ഭാഷകളിൽ വേദപുസ്തകം അച്ചടിക്കപ്പെടുകയും വിതരണം ചെയ്യപ്പെടുകയും ചെയ്തു. അതുമുതൽ നൂറുക്കണക്കിന് ഭാഷകളിൽ വേദപുസ്തകം പരിഭാഷപ്പെടുത്തി അച്ചടിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. GCMal 326.2

    1792-ന് 50 വർഷംമുമ്പ് വിദേശമിഷൻ പ്രവർത്തനം എന്ന ഒരു ആശയമേ ഉണ്ടായിരുന്നില്ല. പുതിയ ഒരു സൊസൈറ്റി പോലും അന്ന് രൂപീകരിച്ചിരുന്നില്ല. സത്യവെളിച്ചം എത്തിയിട്ടില്ലാത്ത ദേശങ്ങളിൽ ക്രിസ്ത്യാനിത്വം വ്യാപിക്കുന്നതിനുവേണ്ടി വളരെക്കുറച്ചു സഭകൾ മാത്രമേ പ്രവർത്തിച്ചിരുന്നുള്ളൂ. എന്നാൽ പതിനെട്ടാം നൂറ്റാണ്ടിന്‍റെ അവസാനത്തോടുകൂടി വലിയ മാറ്റങ്ങൾ ഉണ്ടായി. യുക്തിചിന്തയിൽ മനുഷ്യർ അസംതൃപ്തരായി. ആത്മീയ വെളിപ്പാടുകളിലും, പ്രായോഗിക ചിന്തയിലും മനുഷ്യർക്ക് താല്പര്യമുളവായി. ഈ സമയം മുതൽ വിദേശമിഷൻ പ്രവർത്തനം മുൻപില്ലാത്തവിധം ശക്തമായി.GCMal 327.1

    അച്ചടിയിലുണ്ടായ അഭിവൃദ്ധി വേദപുസ്തകത്തിന്‍റെ പ്രചരണത്തിന് ഒരു പുതിയ ആവേശം പകർന്നു. വിവിധ രാജ്യങ്ങൾ തമ്മിലുള്ള സമ്പർക്കം വർദ്ധിക്കുകയും, പഴയകാലത്തുണ്ടായിരുന്ന പരസ്പര വിദ്വേഷത്തിനും ദേശീയമായി ഒറ്റ തിരിഞ്ഞുള്ള നില്പ്പിനും പോപ്പിന്‍റെ രാഷ്ട്രീയ മേൽക്കോയ്മയ്ക്ക് ഇടിവു തട്ടുകയും ചെയ്തപ്പോൾ, ദൈവവചനത്തിന് ഒരു പുതുവഴി തുറക്കപ്പെടുകയാണ് ചെയ്തത്. കുറച്ചുകാലം റോമിലെ തെരുവീഥിയിൽ യാതൊരു വിലക്കുമില്ലാതെ വേദപുസ്തകം വിറ്റഴിക്കപ്പെട്ടു. ലോകത്തിൽ മനുഷ്യവാസമുള്ള എല്ലാ പ്രദേശങ്ങളിലും വേദപുസ്തകം എത്തിച്ചേർന്നു.GCMal 327.2

    യുക്തിവാദിയായിരുന്ന വോൾട്ടയർ ഒരിക്കൽ ഇപ്രകാരം പറഞ്ഞു: “പന്ത്രണ്ടുപേർ ക്രിസ്തീയ മതം സ്ഥാപിച്ചു എന്ന് പറയുന്നതുകേട്ട് എനിക്ക് മുഷിവ് തോന്നിയിട്ടുണ്ട്. എന്നാൽ അതിനെ തകടിം മറിക്കുവാൻ ഒരാൾ മതിയാകും എന്ന് ഞാൻ തെളിയിച്ചുതരും.” വോൾട്ടയർ മരിച്ചിട്ട് ഇന്ന് അനേക വർഷങ്ങൾ കഴിഞ്ഞു. ലക്ഷക്കണക്കിന് ആളുകൾ വേദപുസ്തകത്തിനെതിരായി കൈകോർത്ത് പോരാടിയിട്ടുണ്ട്. എന്നാൽ ഇന്നും വേദപുസ്തകം അജയ്യമായി നിലകൊള്ളുന്നു. വോൾട്ടയറിന്‍റെ കാലത്ത് നൂറു വേദപുസ്തകങ്ങളുണ്ടായിരുന്നെങ്കിൽ ഇന്ന് ആ സ്ഥാനത്ത് ലക്ഷക്കണക്കിന് വേദപുസ്തകങ്ങളാണുള്ളത്. ആദ്യകാല നവീകരണ കർത്താക്കളുടെ വാക്കുകളിൽ പറഞ്ഞാൽ അതിപ്രകാരമായിരിക്കും “വേദപുസ്തകം, കൊല്ലന്‍റെ ആലയിലെ അടകല്ലുപോലെയാണ്. അത് അനവധി ഇരുമ്പ് ചുറ്റികകളെ പ്രവർത്തന ക്ഷമമല്ലാതാക്കിയിട്ടുണ്ട്’ യഹോവ പറയുന്നു: “നിനക്കു വിരോധമായി ഉണ്ടാകുന്ന യാതൊരു ആയുധവും ഫലിക്കയില്ല. ന്യായവിധി ദിവസത്തിൽ നിനക്കു വിരോധമായി എഴുന്നേല്ക്കുന്ന എല്ലാ നാവിനേയും നീ കുറ്റം വിധിക്കും” (യെശ. 54:17).GCMal 327.3

    “ദൈവത്തിന്‍റെ വചനമോ, എന്നേക്കും നിലനില്ക്കും. അവന്‍റെ പ്രമാണങ്ങൾ എല്ലാം വിശ്വാസ്യംതന്നെ. അവ എന്നേക്കും സ്ഥിരമായിരിക്കുന്നു. മനുഷ്യരുടെ ശക്തിയിന്മേൽ കെട്ടിപ്പടുക്കുന്നതെല്ലാം നശിപ്പിക്കപ്പെടും. എന്നാൽ എന്നേക്കും സ്ഥിരമായിരിക്കുന്ന ദൈവവചനത്തിന്മേൽ കെട്ടിപ്പടുക്കുന്നതെന്തും എന്നേക്കും നിലനില്ക്കും.GCMal 328.1