Loading...
Larger font
Smaller font
Copy
Print
Contents
വന്‍ പോരാട്ടം - Contents
  • Results
  • Related
  • Featured
No results found for: "".
  • Weighted Relevancy
  • Content Sequence
  • Relevancy
  • Earliest First
  • Latest First

    അദ്ധ്യായം 7—റോമിൽനിന്നുള്ള ലൂഥറിന്‍റെ വേർപാട്

    പാപ്പാത്വ അന്ധകാരത്തിൽനിന്നും പരിപാവന വിശ്വാസത്തിന്‍റെ വെളിച്ചത്തിലേയ്ക്ക് സഭയെ നയിക്കുവാൻ വിളിക്കപ്പെട്ടവരിൽ അഗ്രഗണ്യനായി മാർട്ടിൻ ലൂഥർ നിലകൊള്ളുന്നു. തീക്ഷ്ണത, ഉത്സാഹശീലം, സമർപ്പണം തുടങ്ങിയ ഗുണങ്ങൾ നിറഞ്ഞവനും, ദൈവഭയമൊഴികെ മറ്റൊരു ഭയവും അറിയാത്തവനും, വിശ്വാസത്തിനു വിശുദ്ധ തിരുവചനമെന്ന അടിസ്ഥാനമല്ലാതെ മറ്റൊന്നും അംഗീകരിക്കാത്തവനുമായ ലൂഥർ തന്‍റെ കാലഘട്ടത്തിലെ ശേഷം മനുഷ്യനായിരുന്നു; അവനിൽക്കൂടെ സഭയെ നവീകരിക്കുന്നതിനും ലോകത്തെ വെളിച്ചത്തിലേയ്ക്ക് ആനയിക്കുന്നതിനുമുള്ള വലിയ വേല ദൈവം പൂർത്തീകരിച്ചു.GCMal 131.1

    ആദ്യനാളുകളിലെ സുവിശേഷ ഘോഷകരെപ്പോലെ ദാരിദ്ര്യമനുഭവിച്ച വരുടെ നിരയിൽ നിന്നുതന്നെയാണ് ലൂഥറും കടന്നു വന്നത്. അവന്‍റെ ആദ്യ കാലങ്ങൾ ഒരു ജർമ്മൻ കൃഷീവലന്‍റെ ഗ്രാമീണ ഭവനത്തിൽ ചെലവിട്ടു. തന്‍റെ വിദ്യാഭ്യാസത്തിനു വേണ്ടുന്ന ചെലവുകൾ നേരിടുന്നതിന് ഖനിത്തൊഴിലാളിയായിരുന്ന പിതാവ് നിത്യേന കഠിനാദ്ധ്വാനം ചെയ്ത് സമ്പാദിച്ചിരുന്നു. മകനൊരു നിയമജ്ഞനാകണമെന്ന് പിതാവ് ആഗ്രഹിച്ചു; എന്നാൽ അവനെ നൂറ്റാണ്ടുകളിലൂടെ സാവധാനം പുരോഗമിച്ചുവരുന്ന മഹത്തായ ദൈവമന്ദിരത്തിന്‍റെ ഒരു ശില്പിയാക്കിത്തീർക്കുവാൻ ദൈവം തീരുമാനിച്ചു. അതിപ്രധാനമായ തന്‍റെ ഈ ജീവിത ദൗത്യം നിറവേറ്റുന്നതിന് ഞെരുക്കം, സുഖസൗകര്യങ്ങളുടെ അഭാവം, തീക്ഷ്ണമായ അച്ചടക്കം എന്നിവയുടെ വിദ്യാലയത്തിൽ നിന്ന് ശിക്ഷണം പ്രാപിക്കുവാൻ അനന്തജ്ഞാനിയായ ദൈവം വഴിയൊരുക്കി.GCMal 131.2

    ലൂഥറിന്‍റെ പിതാവ് ഉറച്ചതും കർമ്മനിരതനുമായ മനസ്സുള്ളവനും സൽസ്വഭാവിയും സത്യസന്ധനും നിശ്ചയദാർഢ്യമുള്ളവനും സൻമാർഗ്ഗ നിഷ്ഠയുള്ളവനുമായ മനുഷ്യനായിരുന്നു. അനന്തരഫലം എന്തുതന്നെ ആയിരുന്നാലും ഉത്തമ വിശ്വാസമുള്ള തന്‍റെ ചുമതലയിൽ അദ്ദേഹം നീതി കാട്ടിയിരുന്നു. അടിസ്ഥാന മൂല്യമുള്ള തന്‍റെ സൽബുദ്ധി ക്രിസ്തീയ പുരോഹിതന്മാരുടെ ആശ്രമ ജീവിതത്തെ സംശയ ദൃഷ്ടിയിൽ വീക്ഷിക്കുവാൻ വഴി തെളിച്ചു. തന്‍റെ അനുവാദം കൂടാതെ ലൂഥർ മഠത്തിൽ ചേർന്നതിൽ അദ്ദേഹം വളരെയധികം അസന്തുഷ്ടി നിറഞ്ഞവനായിത്തീർന്നു; രണ്ടു വർഷം കഴിഞ്ഞാണ് പിതാവ് പുത്രനോട് നിരന്നതെങ്കിലും അപ്പോഴും തന്‍റെ അഭിപ്രായം പഴയതുപോലെ തന്നെയായിരുന്നു.GCMal 131.3

    മക്കളുടെ വിദ്യാഭ്യാസത്തിലും പരിശീലനത്തിലും ലൂഥറിന്‍റെ മാതാ പിതാക്കൾ വളരെ ശ്രദ്ധചെലുത്തിയിരുന്നു. ദൈവപരിജ്ഞാനത്തിനും ക്രിസ്തീയ ഗുണങ്ങൾ പ്രവൃത്തിയിലാക്കുന്നതിനും ആവശ്യമായ നിർദ്ദേശങ്ങൾ അവർക്കു കൊടുക്കുവാൻ മാതാപിതാക്കൾ പ്രയത്നിച്ചിരുന്നു. മകൻ എല്ലായ്പ്പോഴും ദൈവനാമം സ്മരിക്കണമെന്നും ദൈവിക സത്യത്തിന്‍റെ പുരോഗതിക്ക് ഒരിക്കലവൻ സഹായകരമായിത്തീരണമെന്നും കുട്ടിയായ ലൂഥർ കേൾക്കെ പിതാവിന്‍റെ പ്രാർത്ഥന സ്വർഗ്ഗത്തിലേയ്ക്ക് പലപ്പോഴും കരേറിക്കൊണ്ടിരുന്നു. കഠിനാദ്ധ്വാനത്താൽ പൂരിതമായ അവരുടെ ജീവിതത്തിൽ ധാർമ്മികമായും ബുദ്ധിപരമായുമുള്ള സംസ്കാരത്തിന്‍റെ വളർച്ചയ്ക്ക് കൈവന്നുകൊണ്ടിരുന്ന അവസരങ്ങളെല്ലാം ഈ മാതാപിതാക്കൾ തക്കത്തിൽ ഉപയോഗിച്ചിരുന്നു. തങ്ങളുടെ മക്കളെ ഭക്തിയും പ്രയോജനമുള്ളവരുമാക്കിത്തീർക്കുന്നതിനവർ നിരന്തരം ആത്മാർത്ഥപ്രയത്നം ചെയ്തിരുന്നു. അവരുടെ ഉറപ്പും ബലവുമുള്ള സ്വഭാവം നിമിത്തം ചിലപ്പോഴൊക്കെ കഠിനമായി കുട്ടികളെ ശാസിച്ചിരുന്നു; എന്നാൽ പലപ്പോഴും തങ്ങൾ തെറ്റിപ്പോകാൻ സാദ്ധ്യതയുണ്ടെന്നു ബോദ്ധ്യമുണ്ടായിരുന്ന ആ വലിയ നവീകരണ കർത്താവ് തനിക്ക് ലഭിച്ച ശിക്ഷണ നടപടിയെ കുറ്റം വിധിക്കാതെ സ്വീകരിക്കുകയാണുണ്ടായത്.GCMal 132.1

    ചെറുപ്രായത്തിൽത്തന്നെ താൻ പ്രവേശിച്ച വിദ്യാലയത്തിൽ കഠിനവും ക്രൂരവുമായ പെരുമാറ്റമാണ് നേരിടേണ്ടിവന്നത്. തന്‍റെ ഭവനത്തിൽനിന്ന് അകലെ വേറൊരു പട്ടണത്തിലെ സ്കൂളിൽ പഠിച്ചുകൊണ്ടിരുന്ന തനിക്ക് മാതാപിതാക്കളുടെ കഠിനമായ ദാരിദ്യംനിമിത്തം ഭക്ഷണം ലഭിക്കുന്നതിനുവേണ്ടി കുറേ നാളത്തയ്ക്ക് വീടുകൾ തോറും കടന്നു ചെന്നു പാട്ടുപാടേണ്ടിവന്നു; പലപ്പോഴും അദ്ദേഹം വിശപ്പിനാൽ വലയുകയും ചെയ്തിരുന്നു. അക്കാലത്ത് നിലവിലിരുന്ന ഇരുളടഞ്ഞതും അന്ധവിശ്വാസം നിറഞ്ഞതുമായ മതസിദ്ധാന്തങ്ങൾ അദ്ദേഹത്തെ ഭയവിഹ്വലനാക്കിയിരുന്നു. തന്‍റെ മുന്നിൽ കാണപ്പെട്ട ഇരുൾ നിറഞ്ഞ ഭാവിയെ നിരന്തരഭയത്തോടെ വീക്ഷിച്ചു കൊണ്ട്, ദയാലുവായ സ്വർഗ്ഗീയ പിതാവിനെ ക്രൂരനായ സേച്ഛാധിപതിയും മനസ്സലിവില്ലാത്ത നിർദ്ദയനായ ന്യായാധിപതിയുമാണെന്നു ചിന്തിച്ചുകൊണ്ട് ശോകനിർഭരമായ ഹൃദയത്തോടെ രാത്രികാലങ്ങളിൽ അദ്ദേഹം കിടക്കുക പതിവായിരുന്നു.GCMal 132.2

    എന്നിരുന്നാലും വിവിധങ്ങളായ അനവധി നിരാശകളുടെ മദ്ധ്യേ തന്‍റെ ആത്മാവിനെ ആകർഷിച്ചിരുന്ന ധാർമ്മികവും മാനസ്സികവുമായ ഉന്നത മാനദണ്ഡത്തിലേയ്ക്ക് ലൂഥർ നിശ്ചയദാർഢ്യത്തോടെ മുന്നേറിക്കൊണ്ടിരുന്നു. അറിവിനുവേണ്ടി താൻ ദാഹിച്ചിരുന്നു. നിഷ്ഠയുള്ള തന്‍റെ പ്രാവർത്തിക മനസ്സ് ബാഹ്യവും പുറംമോടിയും മാത്രമായതിനേക്കാളും ഈടുറ്റ ഉപയോഗപ്രദമായതിനെ ആഗ്രഹിച്ചിരുന്നു.GCMal 133.1

    പതിനെട്ടു വയസ്സായപ്പോൾ എർഫർട്ട് സർവ്വകലാശാലയിൽ പ്രവേശിച്ച് അദ്ദേഹത്തിന്‍റെ അവസ്ഥ ആദ്യകാലങ്ങളെക്കാളും അനുകൂലവും പ്രതീക്ഷ പകാശ നിർഭരവുമായി കാണപ്പെട്ടു. മാതാപിതാക്കൾ തങ്ങളുടെ മിതവ്യയം കൊണ്ടും പ്രയത്നംകൊണ്ടും പ്രാപിച്ച കാര്യക്ഷമത നിമിത്തം മകനാവശ്യമായിരുന്ന എല്ലാ സഹായങ്ങളും ചെയ്തുകൊടുത്തു. വിവേകികളായ സ്നേഹിതരുടെ സ്വാധീനം തന്‍റെ ആദ്യകാല പരിശീലനത്തിന്‍റെ ഫലമായി വന്നുകൂടിയ ഇരുണ്ട് പ്രകൃതത്തെ കുറെയൊക്കെ ലഘൂകരിക്കാൻ സഹായകമായി. അതി ശ്രേഷ്ഠന്മാരായ ഗ്രന്ഥകർത്താക്കളുടെ കൃതികൾ പഠിച്ചുതുടങ്ങിയ അദ്ദേഹം അവരുടെ വിലയേറിയ ചിന്താധാരകളെ നിധിപോലെ മനസ്സിൽ സൂക്ഷിക്കുകയും ജ്ഞാനികളുടെ ബുദ്ധി തന്‍റേതാക്കിത്തീർക്കുകയും ചെയ്തു. തന്‍റെ പൂർവ്വകാല ഗുരുക്കന്മാരുടെ കഠിന ശിക്ഷണത്തിൽ പോലും ബഹുമതി വാഗ്ദാനമായിരുന്ന അദ്ദേഹത്തിന്‍റെ മനസ്സ് അനുകൂല സാഹചര്യമുണ്ടാ യപ്പോൾ അതിവേഗം വളർച്ച പ്രാപിച്ചു. തങ്ങി നില്ക്കുന്ന ഓർമ്മശക്തി, ഓജസ്സുള്ള സങ്കല്പം, ബലിഷ്ടമായ യുക്തിശക്തി, തളർന്നുപോകാത്ത അർപ്പ്ണബോധം എന്നിവ വളരെവേഗം അദ്ദേഹത്തെ തന്‍റെ സഹപാഠികളുടെ മുൻനിരയിലെത്തിച്ചു. ബുദ്ധിപരമായ അച്ചടക്കം തന്‍റെ അറിവിനെ പൂർണ്ണത യിലെത്തിക്കുകയും മനസ്സിന്‍റെ കർമ്മശേഷിയെ ഉണർത്തുകയും വിവേചനാ ശക്തിയെ ഉദ്ദീപിപ്പിക്കുകയും, ഇവയെല്ലാം ജീവിത പോരാട്ടങ്ങൾ നേരിടു ന്നതിനു അദ്ദേഹത്തെ സജ്ജമാക്കുകയും ചെയ്തു.GCMal 133.2

    ഹൃദയത്തിൽ നിറഞ്ഞുനിന്നിരുന്ന ദൈവഭയം ലക്ഷ്യ പ്രാപ്തിയിലെത്തുന്നതിനു ലൂഥറിനെ സഹായിക്കുകയും ദൈവസന്നിധിയിൽ താഴ്ചയോടെ ഇരിപ്പാൻ അദ്ദേഹത്തെ എല്ലായ്പ്പോഴും നിയന്ത്രിക്കുകയും ചെയ്തിരുന്നു. ദിവ്യ സഹായത്തിൻകീഴിൽ ആശ്രയിക്കണമെന്നുള്ള ചിന്ത എപ്പോഴും തന്നിലുണ്ടായിരുന്നു. ഓരോ ദിവസവും പ്രാർത്ഥനയോടുകൂടെ ആരംഭിക്കുന്നതിൽ ഒരിക്കലും അദ്ദേഹം വീഴ്ചവരുത്തിയിരുന്നില്ല; അതേസമയം ദിവ്യ നടത്തിപ്പിനും സഹായത്തിനുമായി തന്‍റെ ഹൃദയം എപ്പോഴും പ്രാർത്ഥന നിശ്വസിച്ചുകൊണ്ടുമിരുന്നു. “ശരിയായി പ്രാർത്ഥിച്ചാൽ അത് പഠനത്തിന്‍റെ പകുതിയിലധികമാണ്” എന്നദ്ദേഹം പലപ്പോഴും പറയാറുണ്ടായിരുന്നു. - D'Aubigne, b.2, ch. 2.GCMal 133.3

    ഒരു ദിവസം സർവ്വകലാശാലയുടെ വായനശാലയിൽ പുസ്തകങ്ങൾ നോക്കിക്കൊണ്ടിരുന്ന അദ്ദേഹം ലത്തീൻ ഭാഷയിലുള്ള ഒരു വേദപുസ്തകം കണ്ടെത്തി. മുമ്പൊരിക്കലും ഇപ്രകാരമൊരു പുസ്തകം അദ്ദേഹം ദർശിച്ചിരുന്നില്ല. അതിന്‍റെ നിലനില്പ്പിൽപോലും താൻ അജ്ഞനായിരുന്നു. പരസ്യാരാധനാസമയത്ത് ജനങ്ങളെ വായിച്ചു കേൾപ്പിച്ചിരുന്ന സുവിശേഷത്തിന്‍റേയും ലേഖനത്തിന്‍റേയും ഭാഗങ്ങൾ കേട്ടിട്ടുണ്ടായിരുന്ന അദ്ദേഹം അത്രയുമാണ് മുഴുവേദപുസ്തകമെന്നു സങ്കല്പ്പിച്ചിരുന്നു. എന്നാൽ ഇപ്പോൾ ജീവിതത്തിലാദ്യമായി താൻ ദൈവവചനമാകമാനം ദർശിക്കുകയാണ്. അത്ഭുത പരതന്ത്ര നായി ഭയത്തോടെ അതിന്‍റെ വിശുദ്ധതാളുകൾ അദ്ദേഹം മറിച്ചുനോക്കി; വർദ്ധിച്ചുവരുന്ന നാഡീസ്പന്ദനത്തോടും ഹൃദയമിടിപ്പോടുംകൂടെ താൻ സ്വന്തമായി ജീവന്‍റെ വചനം അതിൽനിന്നു വായിക്കുകയും ഇടയ്ക്കിടെ നിശ്ശ ബ്ദനായി നിന്നുകൊണ്ട് ഇപ്രകാരം ആശ്ചര്യപ്പെടുകയും ചെയ്തു: “ഇപ്രകാരം ഒരു പുസ്തകം എനിക്കു സ്വന്തമായി ദൈവം തന്നിരുന്നെങ്കിൽ!” - Ibid. b. 2, ch. 2. സ്വർഗ്ഗീയ ദൂതഗണം തന്‍റെ സമീപമുണ്ടായിരുന്നു; ദൈവ സിംഹാസനത്തിൽ നിന്നുള്ള പ്രകാശവീചികൾ തന്‍റെ മനസ്സിൽ സത്യ നിക്ഷേപം തുറന്നുകാട്ടി. അദ്ദേഹമെല്ലായ്പ്പോഴും ദൈവത്തെ കോപിഷ്ടനാക്കുന്നതിൽ ഭയപ്പെട്ടിരുന്നു, എന്നാൽ ഇപ്പോൾ താനൊരു പാപിയാണെന്ന ആഴമേറിയ വിശ്വാസം മുമ്പെങ്ങുമില്ലാതിരുന്ന വിധം അദ്ദേഹത്തെ ഗ്രസിച്ചുകഴിഞ്ഞു.GCMal 134.1

    പാപമോചനം പ്രാപിക്കുവാനും ദൈവമുമ്പാകെയുള്ള സമാധാനം ഉറപ്പു വരുത്തുവാനും ആത്മാർത്ഥമായി ആഗ്രഹിച്ചുകൊണ്ട് ഒരു സന്യാസി മഠത്തിൽ ചേർന്ന് ആശ്രമജീവിതം നയിക്കുവാൻ അവസാനമായി അദ്ദേഹം നിശ്ചയിച്ചു. ഇവിടെ അദ്ദേഹത്തിനു ഏറ്റവും താണ് ജോലി ചെയ്യുകയും വീടുകൾതോറും ഭിക്ഷയാചിക്കുകയും വേണമായിരുന്നു. ബഹുമാനവും അഭിനന്ദനവും ആർത്തിയോടെ ആഗ്രഹിക്കുന്ന പ്രായത്തിലായിരുന്ന അദ്ദേഹത്തിനു താണ നിലവാരത്തിലുള്ള വീട്ടുജോലികൾ തന്‍റെ നൈസർഗ്ഗിക ചിന്തകളെ ആഴത്തിൽ മുറിവേൽപ്പിക്കുന്നതുപോലെ അനുഭവപ്പെട്ടു; എന്നാൽ തന്‍റെ പാപങ്ങൾ നിമിത്തം ഇതെല്ലാം അത്യാവശ്യമാണെന്നു വിശ്വസിച്ചു കൊണ്ട് സഹിഷ്ണുതയോടെ സകല മാനഹാനിയും സഹിച്ചു.GCMal 134.2

    ഉറക്കമിളച്ചും, അത്യല്പമായ ഭക്ഷണത്തിനുള്ള അല്പസമയം മനസ്സില്ലാമനസ്സോടെ ഉപയോഗിച്ചുകൊണ്ടും തന്‍റെ ദൈനംദിന ചുമതലകൾ ക്കൊഴികെയുള്ള എല്ലാ നിമിഷങ്ങളും പഠനത്തിനായി അദ്ദേഹം വിനിയോഗിച്ചു. എല്ലാറ്റിലുമുപരിയായി തിരുവചനപഠനത്തിൽ അദ്ദേഹം ആനന്ദം കണ്ടെത്തി. ആശ്രമ ഭിത്തിയോടു ചേർത്തു ചങ്ങലയിൽ ബന്ധിച്ചിരുന്ന ഒരു വേദപുസ്തകം തന്‍റെ ദൃഷ്ടിയിൽ പെടുകയും അവിടെ ചെന്നിരുന്ന് പലപ്പോഴും അദ്ദേഹം അത് പാരായണം ചെയ്യുകയും പതിവായിരുന്നു. തന്‍റെ പാപബോധം ഘനീഭവിച്ചതോടെ സ്വന്ത പ്രവൃത്തികൾകൊണ്ട് പാപമോചനവും സമാധാനവും പ്രാപിക്കുവാൻ ശ്രമിച്ചു തുടങ്ങി. ദുഷ്ടപ്രകൃതിയെ അടി ച്ചമർത്തുന്നതിന് പട്ടിണി, ഉറക്കിളിപ്പ്, ചമ്മട്ടിയടി തുടങ്ങിയ കർക്കശമായ ജീവിതമാർഗ്ഗമദ്ദേഹം അവലംബിച്ചു; പക്ഷെ ആശ്രമ ജീവിതം ദുഷ്ട സ്വഭാവത്തിൽനിന്നു വിടുതൽ നൽകുവാൻ പര്യാപ്തമായില്ല. ദൈവസന്നിധിയിൽ അംഗീകാരം പ്രാപിക്കാവുന്ന ഹൃദയശുദ്ധി ലഭിക്കുന്നതിനു ചെയ്യേണ്ടതായ ഏതൊരു ത്യാഗത്തിൽ നിന്നും അദ്ദേഹം ഒഴിഞ്ഞുമാറിയില്ല. “ഞാൻ ഭക്തനായ ഒരു സന്യാസിയും എനിക്കു വിവരിക്കാൻ കഴിയുന്നതിലുമധികം കൃത്യമായി എന്‍റെ സന്യാസി മഠത്തിന്‍റെ നിയമങ്ങൾ പാലിച്ച് വ്യക്തിയുമായിരുന്നു. സന്യാസിമഠകർമ്മങ്ങൾകൊണ്ട് സന്യാസിക്ക് സ്വർഗ്ഗം നേടാമെങ്കിൽ തീർച്ചയായും എനിക്കതിനു യോഗ്യതയുണ്ടായിരുന്നു.... ആ കർമ്മങ്ങൾ കുറച്ചു കൂടെ തുടർന്നിരുന്നെങ്കിൽ മരണത്തോളം ഞാൻ എന്നെ ദണ്ഡിപ്പിക്കുമായിരുന്നു” എന്നു ലൂഥർ പിന്നീടു പറഞ്ഞു - Ibid., p. 2, ch. 3. ഇപ്രകാരമുള്ള വേദന നിറഞ്ഞ ശാരീരിക ദണ്ഡനങ്ങൾ നിമിത്തം ശക്തിയില്ലാതെ ബോധക്ഷയവും ഞരമ്പുവലിയും അനുഭവിച്ച അദ്ദേഹം പിന്നീടൊരിക്കലും അതിൽ നിന്നു പൂർണ്ണമായി വിടുതൽ പ്രാപിച്ചിട്ടില്ല. എന്നാൽ ഈ പ്രയത്നങ്ങളെല്ലാം ചെയ്തിട്ടും ഭാരം പേറുന്ന തന്‍റെ ആത്മാവിനു ആശ്വാസം ലഭിച്ചില്ല. അവ സാനം അദ്ദേഹം കൊടും നൈരാശ്യത്തിന്‍റെ വക്കോളം എത്തപ്പെട്ടു.GCMal 136.1

    സർവ്വവും നഷ്ടമായെന്നു കാണപ്പെട്ടപ്പോൾ ദൈവം ലൂഥറിനു സ്നേഹി തനും സഹായിയുമായി ഒരാളെ എഴുന്നേല്പിച്ചു. ദൈവവചനം തന്‍റെ മന സ്സിൽ തുറന്നുകൊടുത്ത ഭക്തനായ സ്റ്റാപിറ്റ്സ്, സ്വയത്തിൽനിന്നും ദൃഷ്ടി മാറ്റുവാനും ദൈവകല്പനകളുടെ ലംഘനത്തിനുള്ള നിത്യശിക്ഷയെന്ന ചിന്ത അവസാനിപ്പിക്കുവാനും പാപം ക്ഷമിച്ചുതരുന്ന രക്ഷകനായി യേശുവിനെ നോക്കുവാനും ലൂഥറിനെ പ്രോത്സാഹിപ്പിച്ചു. “നിങ്ങളുടെ പാപം സംബന്ധിച്ചു നിങ്ങളെത്തന്നെ ദണ്ഡിപ്പിക്കാതെ വീണ്ടെടുപ്പുകാരന്‍റെ കരങ്ങളിലേയ്ക്ക് ഏല്പിച്ചുകൊടുക്കുക. അവനിലും, അവന്‍റെ ജീവിതരീതിയിലും, അവന്‍റെ മരണത്താലുള്ള പാപമോചനത്തിലും വിശ്വസിക്കുക. ദൈവപുത്രനു ചെവികൊടുക്കുക. ദൈവിക അംഗീകാരത്തിന്‍റെ ഉറപ്പ് നിങ്ങൾക്കു തരുന്ന തിനാണു അവൻ മനുഷ്യനായത്.” “ആദ്യംതന്നെ നിങ്ങളെ സ്നേഹിച്ച അവനെ സ്നേഹിക്കുക.” - Ibid., p. 2. ch. 4. കൃപയുടെ ദൂതനായ അദ്ദേഹം ഇപ്രകാരം പറഞ്ഞുകൊടുത്തു. അദ്ദേഹത്തിന്‍റെ വാക്കുകൾ ലൂഥറിന്‍റെ മനസ്സിൽ ആഴമായി പതിഞ്ഞു. വളരെ നാളുകളായി മനസ്സിൽ സൂക്ഷിച്ചിരുന്ന തെറ്റായ ധാരണകളോടു പോരാടി വിജയംവരിച്ച അദ്ദേഹം സത്യമെന്തെന്നു ഗ്രഹിക്കുകയും തന്നിമിത്തം കലങ്ങിയിരുന്ന തന്‍റെ ആത്മാവിനു സമാധാനം ലഭിക്കുകയും ചെയ്തു.GCMal 136.2

    തുടർന്നു പുരോഹിതനായി അഭിഷേകം ലഭിച്ച ലൂഥർ മഠത്തിൽ നിന്നു വിറ്റൻബർഗ് സർവ്വകലാശാലയുടെ പ്രാഫസ്സറായി നിയമിതനായി. ഇവിടെയദ്ദേഹം തിരുവചനം അതിന്‍റെ മൂലഭാഷയിൽ പാരായണം ചെയ്യുന്നതിനു സമയം കണ്ടെത്തി. അദ്ദേഹം വേദപുസ്തകത്തിൽനിന്നു പ്രസംഗിച്ചുതുടങ്ങി; സങ്കീർത്തനങ്ങൾ, സുവിശേഷങ്ങൾ, ലേഖനങ്ങൾ എന്നിവ സന്തോഷGCMal 137.1

    ത്തോടെ ശ്രദ്ധിച്ചിരുന്ന ജനസഞ്ചയത്തിന്‍റെ അറിവിനായി തുറന്നുകൊടുത്തു. തന്‍റെ സ്നേഹിതനും മേലധികാരിയുമായിരുന്ന സ്റ്റാപിറ്റ്സ് അദ്ദേഹത്തെ പ്രസംഗപീഠത്തിൽ കയറി തിരുവചനം ഘോഷിക്കുവാൻ നിർബന്ധിച്ചു. ക്രിസ്തുവിനുവേണ്ടി ജനങ്ങളോടു പ്രസംഗിക്കുവാൻ താൻ അയോഗ്യനാ ണെന്നു ചിന്തിച്ചുകൊണ്ട് ലൂഥർ അതിൽനിന്നു പിന്മാറുവാൻ ശ്രമിച്ചു. നീണ്ടു നിന്ന മാനസ്സിക സംഘർഷത്തിനുശേഷമാണ് അദ്ദേഹം സ്നേഹിതന്മാരുടെ അഭ്യർത്ഥനയ്ക്ക് വഴങ്ങിയത്. തിരുവചനത്തിൽ അതീവ പാണ്ഡിത്യം സിദ്ധിച്ചിരുന്ന അദ്ദേഹത്തിന്‍റെ മേൽ ദൈവകൃപയും ആവസിച്ചിരുന്നു. തന്‍റെ വാഗ്മികത്വം കേൾവിക്കാരുടെ ശ്രദ്ധ പിടിച്ചുപറ്റുന്നതായിരുന്നു, വ്യക്തവും ശക്തിയേറിയതുമായ രീതിയിലുള്ള അദ്ദേഹത്തിന്‍റെ സത്യവചനഘോഷണം അവരുടെ പരിജ്ഞാനത്തെ ഉറപ്പിക്കുകയും ആവേശഭരിതമായ തന്‍റെ പ്രസംഗം അവരുടെ ഹൃദയങ്ങളെ ആഴമായി സ്പർശിക്കുകയും ചെയ്തു.GCMal 137.2

    ലൂഥർ ഇപ്പോഴും പാപ്പാത്വസഭയുടെ വിശ്വസ്ത പുത്രനായിരുന്നു; മാത മല്ല, മറ്റെന്തെങ്കിലും ആയിത്തീരുമെന്നുള്ള ചിന്തപോലും തനിക്കുണ്ടായിരുന്നില്ല. ദൈവഹിതത്താൽ താൻ റോം സന്ദർശിക്കുവാൻ ഇടവന്നു. വഴിമദ്ധ്യ സന്ന്യാസിമഠങ്ങളിൽ താമസിച്ചുകൊണ്ട് കാൽനടയായി അദ്ദേഹം സഞ്ചരിച്ചു. ഇറ്റലിയിലെ ഒരു മഠത്തിൽ താൻ ദർശിച്ച സമ്പത്ത്, പ്രതാപം, ആർഭാടം എന്നിവയിൽ അദ്ദേഹം അത്ഭുത സ്തബ്ദനായി. രാജകീയ വരുമാനം ലഭിച്ചിരുന്ന അവിടത്തെ ആശ്രമവാസികൾ ആർഭാടത്തോടെ പകിട്ടേറിയ മുറികളിൽ വസിക്കുകയും ധനസമൃദ്ധവും വിലപിടിപ്പുള്ളതുമായ മേലങ്കികളാൽ തങ്ങളെ ത്തന്നെ അലങ്കരിക്കുകയും, ധാരാളിത്വം നിറഞ്ഞ ഭക്ഷണമേശകളിൽ തിന്നു പുളയ്ക്കുകയും ചെയ്തിരുന്നു. ഹൃദയവേദനയേറിയ ഉൽക്കണ്ഠയോടെ ലൂഥർ ഈ രംഗം തന്‍റെ സ്വന്ത ജീവിതത്തിലെ സ്വയവർജ്ജനത്തോടും കഷ്ടപ്പാടു കളോടും ഉപമിച്ചുനോക്കി. അദ്ദേഹത്തിന്‍റെ മനസ്സ് വ്യാകുലപ്പെട്ടു.GCMal 137.3

    അവസാനം ഏഴു മലകളുടെമേൽ സ്ഥാപിതമായിരിക്കുന്ന പട്ടണം ദൂരെയായി അദ്ദേഹത്തിന്‍റെ ദൃഷ്ടിയിൽപ്പെട്ടു. വികാരാവേശത്താൽ നിലത്ത് സാഷ്ടാംഗം പ്രണാമിച്ചുകൊണ്ട് അദ്ദേഹം ഇപ്രകാരം ആശ്ചര്യപ്പെട്ടു: “വിശുദ്ധ റോമാനഗരമേ, ഞാൻ നിന്നെ വന്ദിക്കുന്നു!” - Ibid., - b, 2, ch.6. നഗരത്തിൽ പ്രവേശിച്ച അദ്ദേഹം പള്ളികൾ സന്ദർശിക്കുകയും, പുരോഹിതന്മാരും സന്യാ സിമാരും ആവർത്തിച്ചുകൊണ്ടിരുന്ന അത്ഭുതകഥകൾ ശ്രദ്ധിക്കുകയും, ആവശ്യ മായ സകലവിധ കർമ്മാചാരങ്ങളും അനുഷ്ഠിക്കുകയും ചെയ്തു. തന്നെ അത്ഭുത പരതന്തനും ഭയവിഹ്വലനുമാക്കിയ രംഗങ്ങൾ എല്ലായിടത്തും അദ്ദേഹം ദർശിച്ചു. എല്ലാ ശ്രേണികളിലുംപെട്ട പുരോഹിതന്മാരുടെ ഇടയിൽ മ്ലേച്ഛത നടമാടുന്നത് അദ്ദേഹം കാണുകയുണ്ടായി. കുർബാനയുടെ മദ്ധ്യേ പോലും അയോഗ്യമായ ഫലിതങ്ങളും ദൈവദൂഷണങ്ങളും പുരോഹിതന്മാ രിൽനിന്നു പുറപ്പെടുന്നതുകണ്ട് അദ്ദേഹം കിടിലംകൊണ്ടു. സന്യാസിമാ രോടും പൗരവൃന്ദത്തോടും ഇടപഴകിയ അദ്ദേഹം എവിടേയും ദുർവ്യയവും വിഷയ ലംബടത്വവും കണ്ടുകൊണ്ടിരുന്നു. എവിടേയ്ക്കു തിരിഞ്ഞാലും വിശുദ്ധിയുടെ സ്ഥാനത്തു ദൈവനിന്ദയാണദ്ദേഹം കണ്ടിരുന്നത്. “എന്തു മാത്രം പാപങ്ങളും മ്ലേച്ഛതകളുമാണ് റോമിൽ നടമാടിയിരുന്നതെന്നു സങ്കല്പി ക്കുവാൻ പോലും ആർക്കും കഴിയുകയില്ല; കാണുകയും കേൾക്കുകയും ചെയ്താലേ അതു വിശ്വസിക്കുവാനാകൂ. ഒരു നരകമുണ്ടെങ്കിൽ റോം അതി നുമുകളിലാണ് പണിയപ്പെട്ടിരിക്കുന്നത്; സകലവിധ പാപങ്ങളും പുറപ്പെട്ടു വരുന്ന പാതാളമാണിവിടം, എന്നു പറയത്തക്കവണ്ണം അത് മാറിയിരുന്നു എന്നദ്ദേഹം പിന്നീട് അതിനെപ്പറ്റി എഴുതുകയുണ്ടായി. - ibid., b.2, ch. 6.GCMal 138.1

    റോമൻ ന്യായവിസ്താരം കഴിഞ്ഞ് നമ്മുടെ രക്ഷകൻ പീലാത്തോസിന്‍റെ മുമ്പിൽ നിന്നു ഇറങ്ങിവന്ന ചവിട്ടുപടികൾ ഏതോ മായാശക്തിയാൽ യെരൂശലേമിൽനിന്നു റോമിൽ മാർപാപ്പയുടെ അരമനയിൽ വന്നെത്തിയെന്നും ആ “പീലാത്തോസിന്‍റെ ചവിട്ടുപടികൾ” കയറുന്ന വ്യക്തി കാൽമുട്ടിന്മേൽ നിന്നുകൊണ്ട് കയറണമെന്നും ആയിടെ മാർപാപ്പ ഒരു കല്പന ഇറക്കിയിരുന്നു. ഒരു ദിവസം ലൂഥർ ഭക്തിപുരസരം മുട്ടിന്മേൽ ആ പടികൾ കയറുമ്പോൾ, “നീതിമാൻ വിശ്വാസത്താൽ ജീവിക്കും” എന്ന ശബ്ദം ഇടി വെട്ടുന്നതുപോലെ അദ്ദേഹത്തോടു ആരോ പറയുന്നതായി തോന്നി (റോമർ. 1:17). ലജ്ജയും ഭയവും പൂണ്ട് അദ്ദേഹം എഴുന്നേറ്റു നടന്നുകൊണ്ട് ആ പടികൾ ഇറങ്ങിപ്പോന്നു. ആ വചനത്തിന്‍റെ ശക്തി തന്‍റെ ആത്മാവിൽ നിന്നു. ഒരിക്കലും മാഞ്ഞുപോയില്ല. രക്ഷയ്ക്കുവേണ്ടി മാനുഷിക കർമ്മങ്ങളിൽ ആശ്രയിക്കുന്നതിന്‍റെ ഭോഷത്വവും ക്രിസ്തുവിന്‍റെ ശക്തിയിൽ സ്ഥിരമായി വിശ്വസിക്കേണ്ടതിന്‍റെ ആവശ്യകതയും അന്നുമുതലദ്ദേഹം വ്യക്തമായി കണ്ടു. പാപ്പാത്വത്തിന്‍റെ വഞ്ചനകൾക്കുനേരെ അദ്ദേഹത്തിന്‍റെ കണ്ണുകൾ തുറക്കപ്പെടുകയും പിന്നീടൊരിക്കലും അടഞ്ഞുപോകാതിരിക്കയും ചെയ്തു. റോമിൽനിന്നു അദ്ദേഹം മുഖം തിരിച്ചപ്പോൾ തന്‍റെ ഹൃദയവും അതോടൊത്തു തിരിയുകയും അന്നുമുതൽ തന്‍റെ പിന്മാറ്റത്തിന്‍റെ വിടവ് വികസിക്കുകയും അവസാനം പാപ്പാത്വ സഭയിൽനിന്നു തന്‍റെ എല്ലാ ബന്ധങ്ങളും വിച്ഛേദിക്കപ്പെടുകയും ചെയ്തു.GCMal 138.2

    റോമിൽനിന്നു തിരിച്ചെത്തിയ ലൂഥറിന് വിറ്റൻബർഗ് സർവ്വകലാശാലയിൽ ഡോക്ടർ ഓഫ് ഡിവിനിറ്റി എന്ന ബിരുദം ലഭിക്കുകയുണ്ടായി. മുമ്പൊരിക്കലും ഇല്ലാതിരുന്നവിധം താൻ സ്നേഹിച്ചിരുന്ന തിരുവചനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനുള്ള സ്വാതന്ത്ര്യം ഇപ്പോൾ അദ്ദേഹത്തിനുണ്ടായി. പോപ്പിന്‍റെ പ്രഖ്യാപനങ്ങളും തത്വങ്ങളും മാറ്റിവച്ചുകൊണ്ട് ജീവകാലം മുഴു വൻ ദൈവവചനം സൂക്ഷ്മതയോടെ പഠിക്കുമെന്നും വിശ്വസ്തതയോടെ പ്രസംഗിക്കുമെന്നുമുള്ള ഭയഭക്തി നിറഞ്ഞ ഒരു പ്രതിജ്ഞ അദ്ദേഹമെടുത്തു. ഇനിയൊരിക്കലുമദ്ദേഹം സാധാരണക്കാരനായ സന്യാസിയോ പ്രഫസറോ അല്ല, പ്രത്യുത, വേദപുസ്തകത്തിന്‍റെ അംഗീകൃത വക്താവാണ്. സത്യത്തി നുവേണ്ടി വിശന്നും ദാഹിച്ചുമിരിക്കുന്ന ദൈവജനങ്ങളെ തീറ്റിപ്പോറ്റുവാൻ ഒരു ഇടയനായി അദ്ദേഹം വിളിക്കപ്പെട്ടുകഴിഞ്ഞു. വിശുദ്ധ തിരുവനചത്തിന്‍റെ അധികാരപരിധിയിലുള്ള തത്വങ്ങളൊഴികെ മറ്റൊന്നുംതന്നെ ക്രിസ്ത്യാനികൾ സ്വീകരിക്കേണ്ടതില്ലെന്നദ്ദേഹം തറപ്പിച്ചു പ്രഖ്യാപിച്ചു. ഈ വാക്കുകൾ പാപ്പാത്വ അധികാരത്തിന്‍റെ അടിത്തറയിൽ ചെന്നു തറച്ചു. നവീകരണത്തിന്‍റെ മർമ്മപ്രധാനമായ തത്വങ്ങൾ ഇതിലടങ്ങിയിരുന്നു.GCMal 140.1

    ദൈവവചനത്തെക്കാളുപരി മാനുഷിക തത്വസംഹിതകൾ ഉയർത്തപ്പെടുന്നതിന്‍റെ അപകടം ലൂഥർ മുന്നിൽ കണ്ടു. അദ്ധ്യാപകവൃന്ദത്തിന്‍റെ ഇടയിൽ കണ്ടിരുന്ന ഊഹാപോഹങ്ങളിൽ അധിഷ്ഠിതമായ അവിശ്വാസത്ത അദ്ദേഹം നിർഭയം ആക്രമിക്കുകയും, ജനങ്ങളെ ഇത്രയുംനാൾ സ്വാധീനിച്ച് നിയന്ത്രിച്ചിരുന്ന തത്വജ്ഞാനത്തേയും മതസിദ്ധാന്തങ്ങളേയും എതിർക്കുകയും ചെയ്തു. ഇപ്രകാരമുള്ള പഠനങ്ങൾ വിലയില്ലാത്തതും ദ്രോഹപരവുമാണെന്ന് വാദിച്ച് അവയെ ഉപേക്ഷിച്ചുകൊണ്ട് തത്വജ്ഞാനികളുടേയും മത നേതാക്കളുടേയും ഉപായസൂത്രങ്ങളിൽനിന്നു തന്‍റെ കേൾവിക്കാരുടെ മനസ്സിനെ പ്രവാചകന്മാരും അപ്പൊസ്തലന്മാരും സ്ഥാപിച്ചിരിക്കുന്ന നിത്യസത്യങ്ങളിലേയ്ക്കു തിരിക്കുവാൻ അദ്ദേഹം പരിശ്രമിച്ചു.GCMal 140.2

    തന്‍റെ വാക്കുകൾ ശ്രദ്ധയോടെ ശ്രവിച്ച ജിജ്ഞാസുക്കളായ ജനക്കൂട്ടത്തിനദ്ദേഹം നൽകിയ ദൂത് വിലയേറിയതായിരുന്നു. മുമ്പൊരിക്കലും ഇപ്രകാരമുള്ള പഠനങ്ങൾ അവരുടെ കാതുകളിൽ എത്തിയിരുന്നില്ല. രക്ഷകന്‍റെ നേഹം, പാപപരിഹാരത്തിനുള്ള തന്‍റെ രക്തത്തിൽക്കൂടെ ലഭിക്കുന്ന പാപക്ഷമ, സമാധാനം എന്നിവയുടെ ഉറപ്പ് തുടങ്ങിയ സന്തോഷ വാർത്തകൾ കേട്ട് ജനഹൃദയങ്ങൾ ആനന്ദിക്കുകയും അവരിൽ അമർത്യമായ പ്രത്യാശ അങ്കുരിക്കുകയും ചെയ്തു. ഭൂമിയുടെ സകല ദിക്കുകളിലും പ്രകാശവീചി കൾ എത്തിച്ചേരുവാനും കാലം അതിന്‍റെ അന്ത്യത്തോടടുക്കുമ്പോൾ അതിന്‍റെ പ്രഭ അധികമധികം വർദ്ധിക്കുവാനുള്ളതുമായ ഒരു വെളിച്ചം വിറ്റൻബർഗ്ഗിൽ കത്തിത്തുടങ്ങുകയായിരുന്നു.GCMal 140.3

    എന്നാൽ വെളിച്ചവും ഇരുളും തമ്മിൽ ഒരുമിച്ചുചേരുകയില്ല. സത്യവും മിഥ്യയും തമ്മിൽ എപ്പോഴും ഒടുങ്ങാത്ത പോരാട്ടമാണ്. ഒന്നിനെ പരിരക്ഷിച്ച് ഉയർത്തിപ്പിടിക്കുക എന്നത് മറ്റേതിനെ ആക്രമിച്ച് നശിപ്പിക്കുക എന്നതാണ്. “സമാധാനം അല്ല, വാൾ അതെ വരുത്തുവാൻ ഞാൻ വന്നത് എന്ന് നമ്മുടെ രക്ഷകൻതന്നെ പ്രസ്താവിച്ചിരിക്കുന്നു (മത്തായി. 10:34). “ദൈവം എന്നെ നയിക്കുകയല്ല, മുമ്പോട്ടു തള്ളുകയാണ് ചെയ്യുന്നത്. എന്നെ അവൻ വഹിച്ചുകൊണ്ടുപോകുന്നു. ഞാൻ എന്‍റെ യജമാനനല്ല. വിശ്രമ ജീവിതം ഞാനാഗ്രഹിക്കുന്നു; എന്നാൽ കോലാഹലങ്ങളുടേയും വിപ്ലവങ്ങളുടേയും നടുവിൽ ഞാൻ എറിയപ്പെടുന്നു” എന്ന് നവീകരണമാരംഭിച്ച് ചില വർഷങ്ങൾക്കു ശേഷം ലൂഥർ പറഞ്ഞു. - D'Aubigne, b. 5, ch. 2. ഈ സമയമദ്ദേഹം മത്സരത്തിനിറങ്ങുവാൻ നിർബന്ധിതനായിക്കഴിഞ്ഞു.GCMal 141.1

    റോമാസഭ ദൈവകൃപയെ കച്ചവടച്ചരക്കാക്കി മാറ്റിയിരുന്നു. അവളുടെ അൾത്താരകൾക്കു സമീപം പൊൻ വാണിഭക്കാരുടെ മേശകൾ സ്ഥാപിച്ചിരുന്നു (മത്തായി 21:12). വാങ്ങുന്നവരുടേയും വില്ക്കുന്നവരുടേയും അട്ട ഹാസങ്ങൾ വായുവിൽ പ്രതിധ്വനിച്ചു. റോമിൽ വിശുദ്ധ പത്രൊസിന്‍റെ ദൈവാലയം പണികഴിപ്പിക്കുന്നതിനു ധനം സ്വരൂപിക്കുവാൻ പോപ്പിന്‍റെ അധി കാരത്തോടുകൂടി പാപമോചനച്ചീട്ടുകൾ പരസ്യമായി വില്പന നടത്തിയിരുന്നു. ദൈവത്തെ ആരാധിക്കുന്നതിനു ആലയം പണിയുവാൻ പാതകത്തിന്‍റെ വില ഉപയോഗിക്കുക - അതിക്രമത്തിന്‍റെ ശമ്പളം കൊണ്ട് അതിന്‍റെ മൂലക്കല്ലിടുക! റോമിന്‍റെ അഭിവൃദ്ധിക്കുപയോഗിച്ച മാർഗ്ഗങ്ങൾ അവളുടെ അധികാരത്തിനും മഹത്വത്തിനുമെതിരേയുള്ള മാരക പ്രഹരങ്ങളായി ഭവിച്ചു. പാപ്പാത്വത്തിന്‍റെ ശത്രുക്കൾ ഉറപ്പോടെ വിജയകരമായി പോരാടി പാപ്പാത്വ സിംഹാസനത്തെ കുലുക്കുകയും ആ സഭാധിപന്‍റെ തലയിൽ നിന്നു ത്രിമകുടം തെറിപ്പിക്കുകയും ചെയ്ത യുദ്ധത്തിൽ അവരെ ഉത്തേജിപ്പിച്ചത് ഇതു തന്നെയായിരുന്നു.GCMal 141.2

    പാപമോചനച്ചീട്ട് ജർമ്മനിയിൽ വിൽക്കുവാൻ നിയമിതനായ ഉദ്യോ ഗസ്ഥനായ ടെറ്റ്സൽ സമൂഹത്തിനും ദൈവകല്പനയ്ക്കുമെതിരെ ചെയ്ത ഹീനമായ കുറ്റങ്ങൾക്കു ശിക്ഷിക്കപ്പെട്ടവനായിരുന്നു; എന്നാൽ ശിക്ഷാവിധിയിൽനിന്നു തെറ്റിയൊഴിഞ്ഞ അയാളെ പോപ്പിന്‍റെ ദുർലാഭമോഹപരവും തത്വദീക്ഷയില്ലാത്തതുമായ കച്ചവടത്തിനു ഉപയോഗിക്കുകയായിരുന്നു. വിദ്യാഭ്യാസമില്ലാത്ത, കേട്ടമാത്രയിൽ വിശ്വസിക്കുന്ന, അന്ധവിശ്വാസികളായ ജനത്തെ വഞ്ചിക്കുന്നതിനു വിസ്മയകരമായ കെട്ടുകഥകളും തിളങ്ങുന്ന കപടതകളും ലജ്ജകൂടാതെ അയാൾ ആവർത്തിച്ചുതുടങ്ങി. ദൈവവചനം അവരുടെ പക്കലുണ്ടായിരുന്നെങ്കിൽ ഇങ്ങനെയവർ വഞ്ചിക്കപ്പെടുകയില്ലായിരുന്നു. പാപ്പാത്വ മതത്തിൽ അവരെ നിയന്ത്രിച്ചു നിറുത്തുന്നതിനും, അവരുടെ അധികാരവും സമ്പത്തും വർദ്ധിപ്പിക്കുന്നതിനും വേദപുസ്തകം അവ mod mlm, 3000 ooglolojm. (John C. L. Gieseler, A Compendium of Ecclesiastical History, per. 4, sec. 1. par. 5 നോക്കുക).GCMal 142.1

    ടെറ്റ്സൽ ഒരു പട്ടണത്തിൽ കടക്കുമ്പോൾ അവനുമുമ്പായി ഒരു ദൂതു വാഹകൻ, “ദൈവത്തിന്‍റേയും പരിശുദ്ധ പിതാവായ പോപ്പിന്‍റേയും കൃപ നിങ്ങളുടെ വാതില്ക്കൽ എത്തിയിരിക്കുന്നു” എന്നു വിളിച്ചു പറഞ്ഞുകൊണ്ട് സഞ്ചരിച്ചിരുന്നു. - D’ Aubigne, b, 3, ch. 1. ദൈവദൂഷകനായ ഈ കപട നാട്യക്കാരനെ സ്വർഗ്ഗത്തിൽ നിന്നു ദൈവം തന്നെ ഇറങ്ങി വന്നതാണെന്ന് തെറ്റിധരിച്ച് ജനങ്ങൾ സ്വാഗതം ചെയ്തു. പരമനിന്ദ്യമായ വ്യാപാരം സഭ യ്ക്കുള്ളിലാരംഭിച്ചു; ദൈവത്തിൽനിന്നുള്ള ഏറ്റവും വിലപ്പെട്ട ദാനമായി പാപ മോചനച്ചീട്ടിനെ ടെറ്റ്സൽ പ്രസംഗപീഠത്തിൽനിന്നുകൊണ്ട് പുകഴ്ത്തി. പാപം ക്ഷമിച്ചുകൊടുക്കുന്ന ഈ സാക്ഷ്യപത്രം വാങ്ങുന്നയാൾക്ക് ഭാവിയിൽ ചെയ്യാനാഗ്രഹിക്കുന്ന പാപങ്ങൾ പോലും ക്ഷമിച്ചുകിട്ടുന്നതിനുള്ള ശക്തി ഉണ്ടെന്നും “മാനസാന്തരംപോലും ആവശ്യമില്ലെന്നും” അയാൾ പ്രഖ്യാപിച്ചു. - Ibid., p. 3, ch.1. ഇതിലുമുപരിയായി ജീവിച്ചിരിക്കുന്നവരെ മാത്രമല്ല, മരിച്ചവരേയും കൂടെ രക്ഷിക്കുവാൻ പാപമോചനച്ചീട്ടിനു കഴിയുമെന്നും, അതിനുവേണ്ടി നല്കുന്ന പണം തന്‍റെ പണസഞ്ചിയുടെ അടിയിൽ തട്ടുമ്പോൾത്തന്നെ അതാർക്കുവേണ്ടിയാണോ വാങ്ങിയിരിക്കുന്നത് ആ വ്യക്തി ശുദ്ധീകരണ സ്ഥലത്തുനിന്നും സ്വർഗ്ഗത്തിലേയ്ക്കുള്ള യാത്ര ആരം ഭിക്കുമെന്നും അയാൾ ഉറപ്പു നൽകി. (K. R. Hagenbach, History of the Reformation, vol. 1, p. 96 നോക്കുക).GCMal 142.2

    ശീമോൻ മാഗസ് അപ്പൊസ്തലന്മാരിൽനിന്ന് അത്ഭുത പ്രവൃത്തികൾക്കുള്ള ശക്തി വിലയ്ക്കു വാങ്ങുവാൻ ശ്രമിച്ചപ്പോൾ പത്രൊസിന്‍റെ ഉത്തരം ഇപ്രകാരമായിരുന്നു. “ദൈവത്തിന്‍റെ ദാനം പണത്തിനു വാങ്ങിക്കൊള്ളാം എന്നു നീ നിരൂപിക്കകൊണ്ടു നിന്‍റെ പണം നിന്നോടുകൂടെ നശിച്ചുപോകട്ടെ” (അപ്പൊ. 8:20). എന്നാൽ ടെറ്റ്സൽ സമർപ്പിച്ചത് ആകംക്ഷയോടെ ആയിരങ്ങൾ കടന്നു പിടിച്ചു. സ്വർണ്ണവും വെള്ളിയും ഖജനാവിലേയ്ക്ക് ഒഴുകിയെത്തി. മാനസാന്തരം, വിശ്വാസം, പാപത്തോടു പോരാടി വിജയം വരി ക്കുവാനുള്ള നിരന്തര പരിശ്രമം, എന്നിവയൊന്നും കൂടാതെ എളുപ്പവഴിയിൽ പണംകൊടുത്തു വാങ്ങാവുന്ന മോക്ഷപ്രാപ്തി സൗകര്യപ്രദമായിരുന്നു.GCMal 142.3

    റോമാസഭയിലെ വിദ്യാസമ്പന്നരും ദൈവഭക്തന്മാരുമായ അനേകർ - പാപമോചനച്ചീട്ടെന്ന തത്വത്തെ എതിർത്തുകൊണ്ടിരുന്നു; വെളിപ്പാടിനും ന്യായവാദത്തിനുമെതിരെയുള്ള അഭിനയമായ ഇതിനെ വിശ്വസിക്കാത്ത വലിയൊരുകൂട്ടം അതിലുണ്ടായിരുന്നു. അനീതി നിറഞ്ഞ ഈ വ്യാപാരത്തിനെ തിരെ ശബ്ദമുയർത്തുവാൻ പുരോഹിത വൃന്ദത്തിലാരും മുന്നോട്ടുവന്നില്ല; എന്നാൽ മനുഷ്യമനസ്സുകൾ പ്രക്ഷുബ്ദമായിക്കൊണ്ടിരുന്നു; ആരിൽക്കൂടെയെങ്കിലും ദൈവം പ്രവർത്തിച്ചു സഭയെ ശുദ്ധീകരിക്കേണ്ടതിനും അവർ ആത്മാർത്ഥമായി ആഗ്രഹിച്ചു.GCMal 143.1

    ഇപ്പോഴും ഹൃദയംഗമായി പാപ്പാത്വ അനുയായിയായ ലൂഥർ, പാപ് മോചനച്ചീട്ടു വില്പനക്കാരുടെ ദൈവദൂഷണപരമായ അഭിപ്രായത്തിൽ ഭയ ചകിതനായിത്തീർന്നു. തന്‍റെ കീഴിലുള്ള സഭാകൂട്ടായ്മയിൽപ്പെട്ട അനേകർ പാപമോചന സാക്ഷ്യപ്രതങ്ങൾ വാങ്ങിയിരുന്നു; മാത്രമല്ല, മാനസാന്തരപ്പെട്ടുകൊണ്ടുള്ള നവീകരണജീവിതം ആഗ്രഹിക്കാതെതന്നെ പാപമോചനച്ചീ ട്ടിന്‍റെ വെളിച്ചത്തിൽ മോക്ഷം പ്രാപിക്കാമെന്ന വിശ്വാസത്തോടെ തങ്ങളുടെ വിവിധങ്ങളായ പാപങ്ങൾ ഏറ്റുപറഞ്ഞുകൊണ്ട് അവർ ഇടയന്‍റെ സന്നിധി യിൽ വന്നുകൊണ്ടിരുന്നു. ലൂഥർ അവർക്ക് മോചനം നിഷേധിക്കുകയും, മാനസാന്തരപ്പെട്ടു വിശുദ്ധീകരണ ജീവിതം നയിച്ചില്ലെങ്കിൽ അവർ തങ്ങളുടെ പാപങ്ങളിൽ നശിച്ചുപോകുമെന്നു മുന്നറിയിപ്പുകൊടുക്കുകയും ചെയ്തു. വിഷമ സന്ധിയിലായവർ ടെറ്റ്സലിനെ സമീപിച്ച് തങ്ങളുടെ ഇടയൻ പാപ് മോചനച്ചീട്ട് നിഷേധിച്ചുവെന്നറിയിക്കുകയും അവരിൽ ചിലർ തങ്ങളുടെ പണം തിരികെ കിട്ടണമെന്നാവശ്യപ്പെടുകയും ചെയ്തു. ഇതു നിമിത്തം സന്യാസിയായ അയാൾ കോപാകുലനായി. അതിഭയാനകമായ ശാപവാക്കുകൾ ചൊരിഞ്ഞുകൊണ്ട് അയാൾ പൊതുസ്ഥലങ്ങളിൽ തീ കത്തിക്കുകയും, “അതിപാവനമായ ഈ പാപമോചനച്ചീട്ടിനെ എതിർക്കുന്ന ആചാരവിരോധികളെ അഗ്നിയിൽ ചുട്ടെരിക്കുവാൻ തനിക്കു മാർപ്പാപ്പയിൽനിന്നു അധികാരം ലഭിച്ചിരിക്കുന്നു” എന്നു പ്രഖ്യാപിക്കുകയും ചെയ്തു.-D'Aubigne, b. 3,ch. 4.GCMal 143.2

    സത്യത്തിനുവേണ്ടി നില്ക്കുന്ന ആദർശവാദിയെന്ന നിലയിൽ തന്‍റെ ചുമതല നിർവ്വഹിക്കുന്നതിനുവേണ്ടി ലൂഥർ ഈ ഘട്ടത്തിൽ ധൈര്യസമേതം മുന്നോട്ടുവന്നു. ഹൃദയംഗവും ഭയഭക്തിസാന്ദ്രവുമായ മുന്നറിയിപ്പായി അദ്ദേഹത്തിന്‍റെ ശബ്ദം പ്രസംഗപീഠത്തിൽനിന്നു കേട്ടുതുടങ്ങി. പാപത്തിന്‍റെ വിനാശകരമായ സ്വഭാവം ബഹുജനമദ്ധ്യേ വിവരിച്ചുകൊണ്ട്, മനുഷ്യപ്രവൃത്തി യാൽ പാപമോചനം പ്രാപിക്കുവാനും പാപത്തിന്‍റെ കഠിനത കുറയ്ക്കുവാനും അസാദ്ധ്യമാണെന്നദ്ദേഹം അവരെ പഠിപ്പിച്ചു. ദൈവസന്നിധിയിൽ കടന്നു വന്ന് പാപങ്ങളെ ഏറ്റുപറയുകയും യേശുവിൽ വിശ്വസിക്കുകയും ചെയ്യുന്നതല്ലാതെ മറ്റൊന്നിനും പാപിയെ രക്ഷിക്കുവാൻ സാധിക്കുകയില്ല. ക്രിസ്ത വിന്‍റെ കൃപ വിലയ്ക്കു വാങ്ങാവുന്നതല്ല; അത് സൗജന്യദാനമാണ്. പാപമോചനച്ചീട്ട് വാങ്ങാതിരിക്കുവാനും ക്രൂശിക്കപ്പെട്ടവനായ വീണ്ടെടുപ്പുകാര നിലേയ്ക്ക് വിശ്വാസത്തോടുകൂടെ നോക്കുവാനും അദ്ദേഹം ജനങ്ങളെ ഉപദേശിച്ചു. രക്ഷ പ്രാപിക്കുന്നതിനു താൻ ചെയ്ത വേദനയേറിയ അനുഭവങ്ങ ളായ തപസ്സിന്‍റേയും സ്വയദണ്ഡനങ്ങളുടേയും നിരർത്ഥകമായ ഉദാഹരണങ്ങൾ തന്‍റെ കേൾവിക്കാർക്കു വിവരിച്ചുകൊടുക്കുകയും, തന്നിൽനിന്നു ദൃഷ്ടി മാറ്റി വിശ്വാസത്തോടുകൂടെ ക്രിസ്തുവിങ്കലേയ്ക്കു നോക്കിയപ്പോൾ മാത്രമാണ് സമാധാനവും സന്തോഷവും കൈവന്നതെന്നു പഠിപ്പിക്കുകയും ചെയ്തു.GCMal 144.1

    തന്‍റെ വ്യാപാരവും അഭക്തി നിറഞ്ഞ കപടതയും ടെറ്റ്സൽ തുടർന്നു ചെയ്തപ്പോൾ ദൈവദൂഷണപരമായ ആ ശബ്ദത്തിനെതിരെ ശക്തിയുക്തം എതിർത്തുനിൽക്കുവാൻ ലൂഥർ തീരുമാനിച്ചു. ഇതിനുള്ള അവസരവും വളരെ വേഗം ലഭിക്കുകയുണ്ടായി. വിറ്റൻബർഗ്ഗിലെ ഭദ്രാസനപ്പള്ളിയിൽ അനേക വിശുദ്ധന്മാരുടെ ഭൗതികാവശിഷ്ടങ്ങൾ സൂക്ഷിച്ചിരുന്നു; ചില പ്രത്യേക വിശുദ്ധ ദിവസങ്ങളിൽ അതെല്ലാം ആരാധകർക്കായി തുറന്നുകൊടുത്തി രുന്നു; അന്നു പള്ളിയിലെത്തി കുമ്പസാരിക്കുന്നവർക്ക് സമ്പൂർണ്ണമായ പാപമോചനവും വാഗ്ദാനം ചെയ്തിരുന്നു. അതനുസരിച്ചു ആ പ്രത്യേക ദിവസങ്ങളിൽ വലിയൊരു കൂട്ടം ജനാവലി പള്ളിയിലെത്തുക പതിവായിരുന്നു. ഇങ്ങനെയുള്ള അവസരങ്ങളിൽ വച്ചേറ്റവും പ്രധാനപ്പെട്ട ഉത്സവമായ “ആൾ സെയിന്റ്സ്” എന്ന ദിവസം അടുത്തുവരികയായിരുന്നു. അതിന്‍റെ തലേദി വസം പള്ളിയിലേയ്ക്ക് ഇരച്ചുകയറിക്കൊണ്ടിരുന്ന ജനാവലിയോടു ചേർന്നു വന്ന ലൂഥർ പാപമോചനച്ചീട്ടെന്ന തത്വത്തിനെതിരേയുള്ള തൊണ്ണൂറ്റിയഞ്ച് പ്രസ്താവനകളടങ്ങിയ കടലാസ് പള്ളിയുടെ വാതിൽപ്പടിയിൽ പതിച്ചുവച്ചു. ഈ പ്രസ്താവനകൾക്കെതിരേ തന്നെ ചോദ്യം ചെയ്യുന്ന ആരോടും അടുത്തദിവസം സർവ്വകലാശാലയിൽ വച്ച് സംസാരിക്കുവാൻ തയ്യാറാണെന്നു കൂടെ അദ്ദേഹം അറിയിച്ചു.GCMal 144.2

    ആഗോള വ്യാപകമായി ഈ പ്രസ്താവനകൾ ശ്രദ്ധിക്കപ്പെടുകയു ണ്ടായി. നാനാദിശകളിലായി അതു വായിക്കപ്പെടുകയും ആവർത്തിക്കപ്പെടുകയും ചെയ്തുകൊണ്ടിരുന്നു. സർവ്വകലാശാലയിലും, മാത്രമല്ല നഗരം മുഴുവനും അതിന്‍റെ അലകൾ അടിച്ചു തുടങ്ങി. പാപങ്ങൾ മോചിച്ചുകൊടുക്കുന്നതിനും അതിന്‍റെ ശിക്ഷയിൽനിന്നും ഒഴിവാക്കുന്നതിനുമുള്ള അധി കാരം പോപ്പിനോ, മറ്റേതൊരു വ്യക്തിക്കോ ഒരിക്കലും നൽകപ്പെട്ടിട്ടില്ലാ യെന്നു ഈ പ്രമേയം മുഖാന്തരം വെളിപ്പെട്ടു. ഈ പ്രഹസനം മുഴുവനും ഒരു കൗശലവിദ്യയായിരുന്നു; - ജനങ്ങളുടെ അന്ധവിശ്വാസം മുതലെടുത്ത് ധനം സമ്പാദിക്കുവാനുള്ള ഒരു കൗശലവിദ്യ; - അതിന്‍റെ കപടനാട്യത്തിൽ വിശ്വാസമർപ്പിക്കുന്ന സകല ആത്മാക്കളേയും നശിപ്പിക്കുവാനുള്ള സാത്താന്‍റെ വിദ്യ. ക്രിസ്തുവിന്‍റെ സുവിശേഷമാണ് സഭയുടെ വിലയേറിയ നിധിയെന്നു വ്യക്തമായി വെളിപ്പെട്ടു. സുവിശേഷത്തിൽക്കൂടെ വെളിപ്പെടുത്തിയിരിക്കുന്ന ദൈവകൃപ, അനുതാപത്തോടും വിശ്വാസത്തോടുംകൂടെ അന്വേഷിച്ചുവരുന്ന എല്ലാവരുടെമേലും സൗജന്യമായി വർഷിക്കപ്പെടും.GCMal 146.1

    തന്‍റെ പ്രസ്താവനകളുടെമേലുള്ള ചർച്ചയ്ക്കു ലൂഥർ വെല്ലുവിളിച്ചു വെങ്കിലും ആ വെല്ലുവിളി സ്വീകരിക്കുവാൻ ആരും ധൈര്യപ്പെട്ടില്ല. അദ്ദേഹം സ്ഥാപിച്ച ചോദ്യങ്ങൾ ചുരുങ്ങിയ നാളുകൾകൊണ്ട് ജർമ്മനിയിലെങ്ങും പടർന്നെത്തി; ചുരുക്കം ചില ആഴ്ചകൾകൊണ്ട് ക്രിസ്തീയ ലോകത്തെങ്ങും : അത് അലയടിച്ചു. സഭയിൽ നടമാടുന്ന ഭീകരമായ അതിക്രമങ്ങൾ കണ്ട് അതിനെക്കുറിച്ച് വിലപിക്കുകയും അതിന്‍റെ വളർച്ച എപ്രകാരം തടയണമെന്ന് അറിഞ്ഞുകൂടാതെയുമിരുന്ന വിശുദ്ധന്മാരായ അനേക റോമാനുയായികൾ സന്തോഷത്തോടുകൂടെ ഈ പ്രസ്താവനകൾ വായിക്കുകയും അതിൽ ദൈവശബ്ദം തിരിച്ചറിയുകയും ചെയ്തു. റോമാസഭയുടെ കേന്ദ്രത്തിൽ നിന്നു ബഹിർഗമിച്ചുവരുന്ന അഴിമതിയുടെ വേലിയേറ്റത്തെ ചെറുക്കുവാൻ കർത്താവു കൃപയോടെ തന്‍റെ കരം ഉയർത്തിയിരിക്കുന്നുവെന്നവർക്കു തോന്നി. നിവേദനമില്ലാത്ത തീരുമാനങ്ങളെടുക്കുന്ന അഹങ്കാരം നിറഞ്ഞ അധികാരത്തെ നിയന്ത്രിക്കുവാൻ ഈ കടിഞ്ഞാണിട്ടതിൽ രാജാക്കന്മാരും നിയമജ്ഞന്മാരും രഹസ്യമായി ആനന്ദിച്ചു.GCMal 146.2

    എന്നാൽ തങ്ങളുടെ ഭയത്തെ ശമിപ്പിച്ചിരുന്ന സമ്പ്രദായങ്ങൾ ഒഴുകിപ്പോയതിൽ പാപത്തെ സ്നേഹിച്ചിരുന്ന അന്ധവിശ്വാസികളായ പുരുഷാരങ്ങൾ സംഭീതരായി. തെറ്റുകൾ ചെയ്യുവാൻ അനുവദിച്ചുകൊടുത്തിരുന്ന കൗശലക്കാരായ പുരോഹിത സമൂഹത്തിന്‍റെ പ്രവർത്തനങ്ങൾക്കു തടസ്സം നേരിട്ടു; പക്ഷെ, തങ്ങളുടെ ലാഭം അപകടത്തിലായെന്നുകണ്ട് അവർ കോപാകുലരായി കപട സിദ്ധാന്തങ്ങൾ ഉയർത്തിപ്പിടിക്കുവാൻ ശ്രമിച്ചു. രൂക്ഷമായി കുറ്റം ചുമത്തുന്ന അനേകരെ നവീകരണകർത്താവിനു നേരിടുവാനുണ്ടായിരുന്നു. തിടുക്കത്തിൽ വികാരാവേശംകൊണ്ട് പ്രവർത്തിച്ചുയെന്ന് ചിലർ അദ്ദേഹത്തെ കുറ്റപ്പെടുത്തി. ദൈവത്താൽ നിയന്ത്രിക്കപ്പെടാതെ അഹങ്കാരവും ധിക്കാരവും പൂണ്ട് സങ്കല്പങ്ങൾ എഴുതിപ്പതിച്ചുയെന്നു മറ്റുള്ളവർ കുറ്റം പറഞ്ഞു. “അല്പമെങ്കിലും അഹങ്കാരമില്ലാതെയും വഴക്കുകൾ ഇളക്കി വിടുന്നുവെന്നുള്ള ആരോപണമേൽക്കാതെയും ആരുംതന്നെ പുതിയ ആശയങ്ങൾ മുന്നോട്ടുവെയ്ക്കുന്നില്ലായെന്നു അറിഞ്ഞുകൂടാത്തവൻ ആരാണ്?... ക്രിസ്തുവും മറ്റെല്ലാ രക്തസാക്ഷികളും മരണത്തിനേല്പിക്കപ്പെട്ടതെന്തു കൊണ്ടാണ്? കാരണം, അവർ അഭിമാനത്തോടുകൂടെ അന്നത്തെ ജ്ഞാനത്തെ എതിർത്തുയെന്നതുതന്നെയാണ്; അതുപോലെ പുരാതന അഭിപ്രായങ്ങളോടു വിനയാന്വിതരായി ആദ്യമേതന്നെ ഉപദേശം തേടാതെ, പുതുമ നിറഞ്ഞ ആശയങ്ങൾ മുന്നോട്ടു വച്ചുവെന്നതുംകൂടെയാണ്’ എന്നദ്ദേഹം പ്രതിവാദനം നടത്തി.GCMal 146.3

    “ഞാൻ ചെയ്യുന്നതെല്ലാം മനുഷ്യരുടെ വിവേകത്തിലാശ്രയിച്ചല്ല, നേരെ മറിച്ച് ദൈവത്തിന്‍റെ ഉപദേശപ്രകാരമാണ്. ഈ വേല ദൈവത്തിൽനിന്നു ള്ളതാണെങ്കിൽ അതിനെ തടയുവാൻ ആർക്കു സാധിക്കും? അപ്രകാരമല്ലായെങ്കിൽ ആരതിനെ മുമ്പോട്ടുനടത്തും? സ്വർഗ്ഗസ്ഥനായ പരിശുദ്ധ പിതാവേ, എന്‍റെ ഇഷ്ടമല്ല, അവരുടേതുമല്ല, നമ്മുടേതുമല്ല; എന്നാൽ അവിടത്തെ ഇഷ്ടം തന്നെയാകട്ടെ'. ~ Ibid., b. 3, ch. 6. -GCMal 147.1

    വേലയാരംഭിക്കുന്നതിന് ദൈവാത്മാവിനാൽ ലൂഥർ നിയോഗിക്കപ്പെട്ടെങ്കിലും രൂക്ഷമായ പോരാട്ടത്തിൽക്കൂടെ അദ്ദേഹമതു മുമ്പോട്ടു നയിക്ക ണമായിരുന്നു. തന്‍റെ ശത്രുക്കളുടെ ശകാരങ്ങൾ, തന്‍റെ ഉദ്ദേശശുദ്ധിയെ തെറ്റായി പ്രതിനിധീകരിക്കൽ, തന്‍റെ സ്വഭാവത്തിന്‍റേയും താത്പര്യങ്ങളുടേയും മേൽ അവരുടെ അനീതിപരവും ഹീനവുമായ പ്രതിപാദനങ്ങൾ എന്നിവ തകർത്തുവരുന്ന പ്രളയമെന്നപോലെ അദ്ദേഹത്തിന്‍റെമേൽ ആഞ്ഞടിച്ചു; ഇതിനെല്ലാം അതിന്‍റേതായ പ്രതിഫലനവുമുണ്ടായി. സഭയിലും സ്കൂളിലുമുള്ള ജനനേതാക്കന്മാർ തന്നോടൊത്തുചേർന്നു നവീകരണ പ്രയത്നങ്ങളിൽ പങ്കാളികളാകുമെന്നതിൽ അദ്ദേഹത്തിനു ആത്മവിശ്വാസമുണ്ടായിരുന്നു. ഉന്നത അധികാരികളിൽനിന്നു ലഭിച്ച ധൈര്യത്തിന്‍റെ വാക്കുകൾ അദ്ദേഹത്തിൽ സന്തോഷവും പ്രത്യാശയും വളർത്തി. സഭയ്ക്കുവേണ്ടി ശോഭനമായൊരു ദിവസം പുലരുമെന്നുകണ്ട് അദ്ദേഹം അതിൽ പ്രതീക്ഷ വച്ചു. എന്നാൽ ധൈര്യത്തിന്‍റെ വാക്കുകൾ ശകാരത്തിന്‍റേയും കുറ്റംവിധിക്കലിന്‍റേതുമായി മാറുകയാണുണ്ടായത്. സഭയുടേയും രാഷ്ട്രത്തിന്‍റേയും ഉന്നതാധി കാരികൾ തന്‍റെ പ്രസ്താവനകളിൽ സത്യസന്ധത കണ്ടെത്തിയിരുന്നെങ്കിലും ആ സത്യങ്ങൾ അംഗീകരിച്ചാൽ അത് വലിയ മാറ്റങ്ങൾക്കിടയാക്കുമെന്നവർ വേഗം മനസ്സിലാക്കി. ജനങ്ങളെ പ്രബുദ്ധരാക്കി നവീകരിച്ചാൽ അത് റോമിന്‍റെ അധികാരത്തെ തകിടം മറിക്കുകയും, അവളുടെ ഭണ്ഡാരത്തി ലേക്കൊഴുകുന്ന ആയിരക്കണക്കായ കൈവഴികൾ നിശ്ചലമാകുകയും, പാപ്പാത്വനേതാക്കളുടെ ധാരാളിത്വവും ആർഭാടവും നിറഞ്ഞ ജീവിതരീതിയെ വളരെയധികം ഹനിക്കുകയും ചെയ്യും. അതിലുമുപരിയായി, ഉത്തരവാദിത്വമുള്ള വ്യക്തികളെന്നവണ്ണം ചിന്തിക്കുവാനും പ്രവർത്തിക്കുവാനും, രക്ഷയ്ക്കായി ക്രിസ്തുവിനെ മാത്രം നോക്കുവാനും ജനങ്ങളെ അഭ്യസിപ്പിച്ചാൽ അതു പോപ്പിന്‍റെ സിംഹാസനത്തെ തെറിപ്പിക്കുകയും തുടർന്നു അവരുടെ അധികാരത്തെ തകർക്കുകയും ചെയ്യും. ഇക്കാരണത്താൽ ദൈവം അവർക്കു നൽകിയ അറിവിനെ അവർ തിരസ്കരിക്കുകയും ക്രിസ്തുവിനും സത്യ ത്തിനും അവർക്കു വെളിച്ചം പകരുവാൻ ദൈവമയച്ച മനുഷ്യനെതിരെ അണി നിരക്കുകയും ചെയ്തു. -GCMal 147.2

    തന്നിലേയ്ക്കുതന്നെ നോക്കിയ ലൂഥർ ഭയന്നു വിറച്ചു - ഭൂമിയിലെ അത്യുന്നത ശക്തികളെ ഒരു മനുഷ്യൻ എതിർത്തുനിൽക്കുന്നു. സഭയുടെ അധികാരത്തിനെതിരേ നിൽക്കുവാൻ ദൈവം വാസ്തവമായി തന്നെ അയച്ചിരിക്കുകയാണോ എന്നദ്ദേഹം ചിലപ്പോഴൊക്കെ സംശയിച്ചിരുന്നു. “ഭൂമിയിലെ രാജാക്കന്മാരും മുഴുലോകവും ഭയന്നു വിറയ്ക്കുന്ന പോപ്പിന്‍റെ അധി കാരത്തോടെതിർത്തുനിൽക്കുവാൻ ഞാനെന്തുള്ളു?.... ആദ്യത്തെ രണ്ടു വർഷക്കാലം എന്‍റെ ഹൃദയം എന്തുമാത്രം വേദനിച്ചുയെന്നും എത്രമാത്രം വിഷാദത്തിലും നിരാശയിലും ഞാൻ ആഴ്ന്നുപോയിയെന്നും ആരും മനസ്സിലാക്കിയിരുന്നില്ല'. - Ibid., p. 3, ch. 6. എന്നാൽ പൂർണ്ണമായ ഹൃദയ വ്യഥയിൽ അദ്ദേഹം തള്ളപ്പെട്ടുപോയില്ല. ‘മനുഷ്യനിലാശയം ഇല്ലാതായപ്പോൾ താൻ ദൈവത്തിൽ മാത്രം ദൃഷ്ടി പതിപ്പിക്കുകയും പൂർണ്ണ സംരക്ഷണത്തിനുവേണ്ടി സർവ്വശക്തിയുള്ള കരത്തിൽ ആശ്രയിക്കാമെന്നു മനസ്സിലാക്കുകയും ചെയ്തു.GCMal 148.1

    നവീകരണ പ്രസ്ഥാനത്തിന്‍റെ ഒരു സ്നേഹിതനു ലൂഥർ ഇപ്രകാരമെ ഴുതി: “തിരുവചന ജ്ഞാനം പഠനംകൊണ്ടോ ബുദ്ധിശക്തികൊണ്ടോ നേടുവാൻ നമുക്കു സാധിക്കുകയില്ല. നിങ്ങളുടെ ഒന്നാമത്തെ ഉത്തരവാദിത്വം പ്രാർത്ഥനകൊണ്ടു ആരംഭിക്കുകയെന്നുള്ളതാണ്. ദൈവത്തിന്‍റെ വലിയ കൃപയാൽ തന്‍റെ വചനത്തെക്കുറിച്ചുള്ള ശ്രഷ്ഠമായ അറിവ് പകർന്നുതരുവാൻ കർത്താവിനോടപേക്ഷിക്കുക. ദൈവവചനം വ്യാഖ്യാനിച്ചുതരുവാൻ വചനത്തിന്‍റെ ഉറവിടമായ ദൈവമല്ലാതെ മറ്റാരുമില്ല, “അവരെല്ലാവരും ദൈവ ത്താൽ അഭ്യസിപ്പിക്കപ്പെട്ടവരാകും’ എന്നു ദൈവം താൻ അരുളിച്ചെയ്തിരിക്കുന്നു. നിങ്ങളുടെ സ്വന്ത പ്രയത്നത്തിൽ നിന്നും സ്വന്ത ജ്ഞാനത്തിൽ നിന്നും യാതൊന്നുംതന്നെ പ്രതീക്ഷിക്കരുത്. ദൈവത്തിൽ മാത്രം വിശ്വാസമർപ്പിക്കുക, ദൈവാത്മാവിന്‍റെ സ്വാധീനത്തിൽ ആശ്രയിക്കുക. അനുഭവസമ്പന്നനായ ഒരു മനുഷ്യന്‍റെ വാക്കാണിതെന്നു വിശ്വസിക്കുക'. - }bid., p. 3, ch. 7. ഈ കാലത്തേയ്ക്കുള്ള വിലയേറിയ സത്യം ലോകത്തിനു നൽകുവാൻ ദൈവം വിളിച്ചിരിക്കുന്നുവെന്നു തോന്നുന്ന എല്ലാവർക്കും അതിപ്രാധാന്യമുള്ള ഒരു പാഠം ഇതിൽ കാണുന്നു. ഈ സത്യങ്ങൾ സാത്താന്‍റെ ശത്രുത്വത്തെ ഉദ്ദീപിപ്പിക്കുകയും അവൻ ആവിഷ്ക്കരിച്ചിരിക്കുന്ന കെട്ടുകഥകളെ നേഹിക്കുന്ന മനുഷ്യരുടെ കോപത്തെ ഉണർത്തുകയും ചെയ്യും. ദുഷ്ട ശക്തികൾക്കെതിരേയുള്ള പോരാട്ടത്തിൽ മാനുഷിക ജ്ഞാനത്തിലും ബുദ്ധിയിലും കവിഞ്ഞുള്ള ഒരു ശക്തി അത്യാവശ്യമാണ്.GCMal 148.2

    ശത്രുക്കൾ പാരമ്പര്യത്തേയും രീതികളേയും പോപ്പിന്‍റെ അധികാരത്തേയും കുറിച്ച് സംസാരിച്ചപ്പോൾ വേദപുസ്തകം മാത്രമുപയോഗിച്ച് ലൂഥർ മറുപടി നൽകി. അവർക്കുത്തരമില്ലാത്ത വാദമുഖങ്ങൾ അതിലാണുള്ളത്, അതുകൊണ്ട് അന്ധവിശ്വാസത്തിന്‍റേയും പാരമ്പര്യത്തിന്‍റേയും അടിമകളാ യവർ, ക്രിസ്തുവിന്‍റെ രക്തത്തിനുവേണ്ടി യെഹൂദന്മാർ നിലവിളിച്ചതുപോലെ ലൂഥറിന്‍റെ രക്തത്തിനുവേണ്ടി കൂകിവിളിച്ചു. “അവനൊരു വിശ്വാസത്യാഗിയാണ്. ഇപ്രകാരമുള്ള ഭീകരനായ വിശ്വാസപാതകനെ ഒരു മണിക്കൂർ കൂടെ ജീവിക്കാനനുവദിക്കുന്നത് സഭയോടുള്ള ദോഹമായിരിക്കും. അവനുവേണ്ടി കഴുമരം ഉടൻതന്നെ ഉയർത്തട്ടെ!” ഇപ്രകാരം റോമൻ തീവവാദികൾ മുറ വിളികൂട്ടി. - Ibid., p. 3, ch. 9. എന്നാൽ അവരുടെ ഉഗരോഷത്തിന് ഇര യായി ലൂഥർ വീണില്ല. ദൈവം തീരുമാനിച്ചിരുന്ന ഒരു ജോലി അദ്ദേഹത്തിനു ചെയ്യുവാനുണ്ടായിരുന്നു; തന്നെ രക്ഷിക്കുവാൻ സ്വർഗ്ഗീയ ദൂതഗണങ്ങൾ അയയ്ക്കപ്പെട്ടിരുന്നു. എന്നിരുന്നാലും ലൂഥറിൽനിന്നു വിലപ്പെട്ട വെളിച്ചം സ്വീകരിച്ചിരുന്ന പലരും സാത്താന്‍റെ ഉഗ്രകോപത്തിനു പാത്രമാവുകയും സത്യത്തിനുവേണ്ടി ഭയരഹിതരായി പീഡനങ്ങളും മരണവും അനുഭവിക്കുകയും ചെയ്തു. GCMal 149.1

    ജർമ്മനിയിലെങ്ങുമുള്ള ചിന്തിക്കുന്ന മനസ്സുകൾ ലൂഥറിന്‍റെ ഉപദേശ ങ്ങളിലേയ്ക്ക് ശ്രദ്ധതിരിച്ചു. അദ്ദേഹത്തിന്‍റെ പ്രസംഗങ്ങളിൽനിന്നും ലേഖനങ്ങളിൽനിന്നും ബഹിർഗമിച്ചിരുന്ന പ്രകാശവലയം ആയിരങ്ങളെ ഉണർത്തുകയും പ്രകാശിപ്പിക്കുകയും ചെയ്തു. വളരെക്കാലം സഭയിൽ നടമാടിയിരുന്ന ജീവനില്ലാത്ത ആചാരാനുഷ്ഠാനങ്ങളുടെ സ്ഥാനത്ത് ജീവനുള്ള വിശ്വാസം കടന്നുവന്നു. റോമാസഭയിലെ അന്ധവിശ്വാസങ്ങളിൽ ദിനന്തോറും ജനങ്ങളുടെ താത്പര്യം കുറഞ്ഞുവരികയായിരുന്നു. മുൻവിധിയുടെ കോട്ടകൾ തകർന്നുവീണു തുടങ്ങിയിരുന്നു. ഓരോ വിശ്വാസതത്വത്തേയും അവകാശ വാദത്തെയും പരീക്ഷിക്കുവാൻ ലൂഥർ ഉപയോഗിച്ച ദൈവവചനം ഇരുവായ്ത്ത്തലവാൾപോലെ ജനഹൃദയങ്ങളിൽ കടന്നുചെന്നു. ആത്മീയ വളർച്ച യ്ക്കുള്ള താത്പര്യം എല്ലായിടത്തും ഉണർന്നുതുടങ്ങി. യുഗങ്ങളായി അറിയപ്പെടാതിരുന്ന നീതിക്കുവേണ്ടിയുള്ള വിശപ്പും ദാഹവും എല്ലായിടത്തും കാണപ്പെട്ടു. ഭൗമിക മദ്ധ്യസ്ഥന്മാരിലും മാനുഷിക കർമ്മങ്ങളിലും മാത്രം ദൃഷ്ടി പതിപ്പിച്ചിരുന്ന ജനം ഇപ്പോൾ വിശ്വാസത്തോടും അനുതാപത്തോടും കൂടെ ക്രിസ്തുവിലും അവന്‍റെ ക്രൂശിലും നോക്കിത്തുടങ്ങി.GCMal 149.2

    ഇപ്രകാരമുള്ള വ്യാപകമായ താത്പര്യം പാപ്പാത്വ അധിപതികളുടെ ഭയത്തെ വീണ്ടും വർദ്ധിപ്പിച്ചു. വിശ്വാസത്യാഗമെന്ന ആരോപണത്തിന് ഉത്തരം നൽകാൻ റോമിൽ ഹാജരാകണമെന്നു ലൂഥറിനു കല്പന ലഭിച്ചു. ഈ കല്പനയിൽ തന്‍റെ സ്നേഹിതർ ഭീതിപൂണ്ടു. യേശുവിനുവേണ്ടി രക്ത സാക്ഷികളായവരുടെ രക്തം കുടിച്ച് മത്തിളകി മ്ലേച്ഛതയിൽ കഴിയുന്ന ആ നഗരത്തിൽ അദ്ദേഹം നേരിടുവാനുള്ള അപകട ഭീഷണി അവർ നല്ലവണ്ണം അറിഞ്ഞിരുന്നു. അദ്ദേഹം റോമിൽ ഹാജരാകുന്നത് തടഞ്ഞുകൊണ്ട് ജർമ്മനിയിൽത്തന്നെ വിചാരണ നേരിടുവാൻ അവർ അഭ്യർത്ഥിച്ചു.GCMal 150.1

    ഈ ക്രമീകരണം നടപ്പിലാക്കുകയും പോപ്പിന്‍റെ പ്രതിനിധി. വാദം കേൾക്കുവാൻ എത്തുകയും ചെയ്തു. ലൂഥർ വിശ്വാസത്യാഗിയായി പുറംതള്ളപ്പെട്ടുകഴിഞ്ഞിരിക്കുന്നുവെന്ന നിർദ്ദേശം പാപ്പാ പതിനിധിക്കു നേരത്ത തന്നെ ലഭിച്ചിരുന്നു. അതുകൊണ്ട് “താമസംവിനാ ആ തീരുമാനം നടപ്പിൽ വരുത്തുവാനുള്ള” ഉത്തരവാദിത്വം പ്രതിനിധിയെ ഭരമേല്പിച്ചിരുന്നു. അദ്ദേഹം തന്‍റെ വീക്ഷണത്തിൽ ഉറച്ചു നില്ക്കുകയും പാപ്പാ പ്രതിനിധിക്കുതന്നെ കൈകാര്യം ചെയ്യാൻ സാധിക്കാതെയും വന്നാൽ “ലൂഥറെ ജർമ്മനിയി ലെങ്ങും നിയമ ബാഹ്യനായി പ്രഖ്യാപിക്കുവാനും നാടുകടത്തുവാനും ശപിക്കുവാനും തന്നോടു കൂട്ടുചേരുന്ന എല്ലാവരേയും സമൂഹത്തിൽനിന്നു പുറം തള്ളുവാനും” ഉള്ള അധികാരം നല്കിയാണ് ആ പ്രതിപുരുഷൻ അയയ്ക്കപ്പെട്ടത്. - Ibid., b, 4, ch. 2. ഒരു ബാധ എന്നപോലെ പടർന്നുപിടിക്കുന്ന ഈ ആചാരവിരോധത്തെ തുടച്ചുമാറ്റുവാനും, ലൂഥറേയും അനുയായികളേയും ബന്ധികളാക്കി റോമിന്‍റെ കോപാഗ്നിക്കുമുമ്പിൽ ഏല്പിച്ചുകൊടുക്കുവാൻ താല്പര്യപ്പെടാത്ത ചക്രവർത്തിയൊഴികെ, സഭയിലും രാഷ്ട്രത്തിലുമായി ഏതു നിലവാരത്തിൽപ്പെട്ടവരേയും പുറംതള്ളുവാനും തന്‍റെ പ്രതിനിധിക്കു മാർപാപ്പ നിർദ്ദേശം കൊടുത്തിരുന്നു.GCMal 150.2

    പാപ്പാത്വത്തിന്‍റെ യാഥാർത്ഥ ആത്മാവ് ഇവിടെ വെളിപ്പെടുന്നു. ഈ നടപടികളിലൊരിടത്തും കിസ്ത്യാനിത്വത്തിന്‍റെ ഒരു കണികയോ സാമാന്യനീതിയോ കാണപ്പെടുന്നില്ല. ലൂഥർ റോമിൽനിന്നു വളരെയകലെയാണ്; തന്‍റെ സ്ഥാനത്തെ സംബന്ധിച്ച് വിശദീകരിക്കുന്നതിനും പ്രതിപാദിക്കുന്നതിനും അവസരം അദ്ദേഹത്തിനു കൊടുത്തിട്ടില്ല; എന്നിട്ടും അദ്ദേഹത്തിന്‍റെ പേരിലുള്ള വ്യവഹാരം തെളിയിക്കുന്നതിനു മുമ്പേതന്നെ അദ്ദേഹത്ത ആചാരവിരോധിയായി പ്രഖ്യാപിച്ചുകഴിഞ്ഞു; മാതമല്ല, ആ ദിവസംതന്നെ തനിക്കെതിരെ വിലക്കു കല്പിക്കുകയും കുറ്റമാരോപിക്കുകയും ന്യായംവിധിക്കുകയും പുറം തള്ളുകയും ചെയ്യുന്നു; ഇതെല്ലാം സഭയുടേയും രാഷ്ട്രത്തിന്‍റേയും അപ്രമാദിത്വ അധികാരമുള്ള, ഉന്നതനായ, സ്വയം പരിശുദ്ധപിതാവെന്നവകാശപ്പെടുന്നവനാൽ നടത്തപ്പെടുന്നു!GCMal 151.1

    ഒരു യഥാർത്ഥ സ്നേഹിതന്‍റെ ഉപദേശവും അനുകമ്പയും ലൂഥറിനു അത്യാവശ്യമായിരുന്ന ഈ സമയം ദൈവനിയോഗ്രപ്രകാരം മെലംഗൺ വിറ്റൻബർഗ്ഗിൽ അയയ്ക്കപ്പെട്ടു. പ്രായം കുറഞ്ഞവനും വിനീതനും സങ്കോചപ്രകൃതിക്കാരനുമായ മെലംഗണിന്‍റെ വിശാലമായ ജ്ഞാനം, തീരുമാനമെടുക്കുവാനുള്ള കഴിവ്, ജനശ്രദ്ധ പിടിച്ചുപറ്റുന്ന തരത്തിലുള്ള വാഗ്മികത്വം, ജീവിത പരിശുദ്ധി, സ്വഭാവ ശ്രേഷ്ഠത തുടങ്ങിയ ഗുണഗണങ്ങൾ ആകർഷ കവും മതിപ്പുളവാക്കുന്നതുമായിരുന്നു. അദ്ദേഹത്തിന്‍റെ അതിശ്രഷ്ഠമായ കഴിവുകൾ പോലെതന്നെ ശാന്തശീലവും മാഹാത്മ്യമേറിയതുമായിരുന്നു. വളരെവേഗം അദ്ദേഹം സുവിശേഷത്തിന്‍റെ ആത്മാർത്ഥ ശിഷ്യനും ലൂഥ റിന്‍റെ വിശ്വസ്ത സ്നേഹിതനും വിലപ്പെട്ട സഹായിയുമായിത്തീർന്നു; തന്‍റെ ശാന്തത, ജാഗ്രത, സൂക്ഷ്മത എന്നിവ ലൂഥറിനു ധൈര്യവും ശക്തിയും പകർന്നു കൊടുത്തുകൊണ്ടിരുന്നു. ഒരുമിച്ചുള്ള അവരുടെ പ്രവർത്തനം നവീകരണത്തിനു പുതുശക്തി പകർന്നുകൊടുക്കുകയും ലൂഥറിന്‍റെ ഉത്സാഹം വർദ്ധിപ്പിക്കുകയും ചെയ്തു.GCMal 151.2

    വിചാരണയ്ക്കായി ആഗബർഗ് എന്ന സ്ഥലമാണ് തെരെഞ്ഞെടു ത്തത്. അവിടേയ്ക്കുള്ള യാത്ര കാൽനടയായി ചെയ്യുവാൻ നവീകരണ വക്താവ് തീരുമാനിച്ചു. ഇതിൽ പലരും വളരെയധികം ഭയപ്പെട്ടു. വഴിമദ്ധ്യ അദ്ദേഹത്തെ പിടികൂടി വധിച്ചുകളയുമെന്ന് പരസ്യമായ ഭീഷണിമുഴങ്ങി; ആയതിനാൽ ഈ സാഹസത്തിനു മുതിരരുതെന്നു തന്‍റെ സ്നേഹിതർ യാചിച്ചു. കുറെ നാളത്തേയ്ക്ക് വിറ്റൻബർഗ്ഗിൽ നിന്നു മാറി. സന്തോഷത്തോടെ അദ്ദേ ഹത്തെ കാത്തുകൊള്ളുന്നവരുടെ അടുക്കൽ സുരക്ഷിതസ്ഥാനം കണ്ട് ത്തുവാനവർ അപേക്ഷിച്ചു. എന്നാൽ ദൈവം ഏല്പ്പിച്ച സ്ഥാനം ഉപേക്ഷിച്ച് പോകുവാനദ്ദേഹം ഇഷ്ടപ്പെട്ടില്ല. തന്‍റെമേൽ ആഞ്ഞടിക്കുന്ന കൊടുങ്കാറ്റിനെ ശ്രദ്ധിക്കാതെ വിശ്വസ്തതയോടെ സത്യത്തിനുവേണ്ടി അദ്ദേഹം നിലകൊള്ളേണ്ടതായിരുന്നു. “ഞാൻ യിരെമ്യാവിനെപ്പോലെയാണ്, കുഴപ്പങ്ങളും വിവാദങ്ങളും നിറഞ്ഞ ഒരു മനുഷ്യൻ; അവരുടെ ഭീഷണികൾ അധികരിക്കുന്തോറും എന്‍റെ സന്തോഷവും വർദ്ധിക്കുന്നു.... എന്‍റെ ബഹുമതിയും സല്‍പ്പേരുമവർ നശിപ്പിച്ചുകളഞ്ഞു. ഒരേയൊരു വസ്തു നിലനില്ക്കുന്നു; അതെന്‍റെ ബലഹീനശരീരം മാത്രമാണ്; അവരത് എടുത്തുകൊള്ളട്ടെ; അങ്ങനെയവർ എന്‍റെ ജീവിതത്തിലെ ചില മണിക്കൂറുകൾ കുറവു വരുത്തും. എന്നാൽ എന്‍റെ ആത്മാവിനെ എടുക്കുവാനവർക്കു സാദ്ധ്യമല്ല. ക്രിസ്തുവിന്‍റെ വചനം ലോകത്തിൽ ഘോഷിക്കുവാനാഗ്രഹിക്കുന്നവർ ഓരോ നിമിഷവും മരണത്തെ പ്രതീക്ഷിച്ചുകൊണ്ടിരിക്കണം “. ~ Ibid., p. 4, ch. 4.GCMal 151.3

    ലൂഥർ ആഗ്സ്ബർഗ്ഗിൽ എത്തിച്ചേർന്ന വാർത്ത കേട്ട പാപ്പാത്വ പ്രതിനിധി അതീവ സന്തുഷ്ടനായി. മുഴുലോകത്തിന്‍റേയും ശ്രദ്ധ ഇളക്കിമറിക്കുന്ന ശല്യക്കാരനായ ആചാര വിരോധി റോമിന്‍റെ പിടിയിലമർന്നതുപോലെ കാണപ്പെട്ടു; അവനിനി രക്ഷപെട്ടുകൂടായെന്നു പ്രതിനിധിയും തീരുമാനിച്ചു. രക്ഷ പെടുവാനുള്ള ഉറപ്പുപതം സ്വീകരിക്കുന്നതിൽ നവീകരണകർത്താവും പരാ ജയപ്പെട്ടു. അതുകൂടാതെ പാപ്പാത്വ പ്രതിനിധിയുടെ മുമ്പിൽ പ്രത്യക്ഷപ്പെടരുതെന്ന് തന്‍റെ സ്നേഹിതർ അപേക്ഷിച്ചു; ചക്രവർത്തിയിൽനിന്നു ഉറപ്പുപത്രം നേടിയെടുക്കുവാൻ സ്നേഹിതർതന്നെ പ്രയത്നിച്ചു. ലൂഥറെ നിർബ്ബന്ധിക്കുവാനോ, സാദ്ധ്യമായാൽ പിൻവലിപ്പിക്കുവാനോ, അതിൽ തോൽവി അടഞ്ഞാൽ ഹസ്സിന്‍റേയും ജെറോമിന്‍റേയും വിധിതന്നെ പ്രാപിക്കുന്നതിനു റോമിൽ എത്തിക്കുവാനോ പ്രതിനിധി ആഗ്രഹിച്ചു. അതുകൊണ്ട് തന്‍റെ കൃപ യിൽ വിശ്വാസമർപ്പിച്ച് ഉറപ്പുപതം കൂടാതെ കടന്നുവരുവാൻ ലൂഥറെ നിർബ്ബ ന്ധിക്കുന്നതിനു കാര്യസ്ഥനിൽക്കൂടെ പ്രതിനിധി പരിശ്രമിച്ചു. ഇതു നിരസിക്കുവാൻ നവീകരണകർത്താവ് ഉറപ്പിച്ച് തീരുമാനിച്ചു. ചക്രവർത്തിയിൽനിന്നും തന്‍റെ സുരക്ഷ ഉറപ്പുവരുത്തുന്ന സാക്ഷ്യപത്രം ലഭിക്കുന്നതുവരെ ലൂഥർ പാപ്പാത്വ പ്രതിനിധിയുടെ മുന്നിൽ പ്രത്യക്ഷപ്പെടാതിരുന്നു.GCMal 152.1

    നയപരമായ രീതിയിൽ സൗമ്യഭാവത്തോടെ ലൂഥറെ തന്‍റെ പക്ഷത്താക്കുവാൻ പരിശ്രമിക്കുന്നതിനു റോമാപ്രതിനിധി തീരുമാനിച്ചു. അഗാധമായ സ്നേഹഭാവം പ്രകടിപ്പിച്ചുകൊണ്ട് അദ്ദേഹവുമായി കൂടിക്കാഴ്ച ആരംഭിച്ചു; എന്നാൽ സഭയുടെ അധികാരത്തിൻകീഴിൽ ലൂഥർ പൂർണ്ണമായി വഴങ്ങിക്കൊടുക്കണമെന്നും, ചോദ്യം ചെയ്യലോ വാദ്രപതിവാദമോ കൂടാതെ അദ്ദേഹം ഓരോ തർക്കവിഷയത്തിലും കീഴടങ്ങണമെന്നും പ്രതിനിധി ആവശ്യപ്പെട്ടു. എന്നാലയാൾ, താൻ ബന്ധപ്പെടുന്ന മനുഷ്യന്‍റെ സ്വഭാവം ശരിയായി അപഗ്രഥിച്ചിരുന്നില്ല. ലൂഥർ തന്‍റെ മറുപടിയിൽ, തനിക്കു സഭയോടുള്ള ബഹുമാനവും സത്യത്തോടുള്ള ആഗ്രഹവും, താൻ പഠിപ്പിച്ച വസ്തുക്കളിന്മേലുള്ള ചോദ്യങ്ങൾക്ക് ഉത്തരം നല്കുന്നതിനുള്ള തയ്യാറെടുപ്പും, താൻ സ്ഥാപിച്ചിരിക്കുന്ന തത്വങ്ങൾ പ്രധാനപ്പെട്ട സർവ്വകലാശാലകളുടെ തീരുമാനത്തിനേ ല്പിച്ചുകൊടുക്കുവാനുള്ള അഭിലാഷവും പ്രകടിപ്പിക്കുകയുണ്ടായി. എന്നാൽ അതേസമയം തന്‍റെ തെറ്റുകൾ തെളിയിക്കപ്പെടാതെ, തന്നെ പിൻതിരിപ്പിക്കുവാനുള്ള കർദ്ദിനാളിന്‍റെ പരിശ്രമത്തെ അദ്ദേഹം എതിർക്കുകയും ചെയ്തു.GCMal 152.2

    “പിൻതിരിയുക, പിൻവലിക്കുക!” എന്നത് മാത്രമായിരുന്നു അയാളുടെ ഏക ഉത്തരം. തന്‍റെ സ്ഥാനം തിരുവചനത്തിൽ അധിഷ്ഠിതമാണെന്നും സത്യം വെടിയുവാൻ തനിക്കു സാദ്ധ്യമല്ലെന്നും നവീകരണകർത്താവ് പ്രഖ്യാപിച്ചു. ലൂഥറിന്‍റെ ന്യായവാദങ്ങൾക്കുത്തരം മുട്ടിപ്പോയ പാപ്പാത്വ പ്രതിനിധി, ശകാരങ്ങളും, കുത്തുവാക്കുകളും അഹങ്കാരങ്ങളും ചൊരിഞ്ഞുകൊണ്ട് പാര മ്പര്യങ്ങളിൽനിന്നും പിതാക്കന്മാരുടെ പ്രസ്താവനകളിൽനിന്നുമുള്ള ഉദ്ധരണികൾ ഉരുവിട്ട് അദ്ദേഹത്തിനു സംസാരിക്കുവാനുള്ള അവസരം നിഷേധിച്ചു. അവസാനം തന്‍റെ ഉത്തരം എഴുതി സമർപ്പിക്കുവാനുള്ള വൈമുഖ്യമാർന്ന അനുവാദം ലൂഥറിനു ലഭിച്ചു.GCMal 153.1

    “അപ്രകാരം ചെയ്തതിൽ പീഡിപ്പിക്കപ്പെട്ടവന് ഇരട്ടി ലാഭമുണ്ടായി; ഒന്നാമതായി എഴുതപ്പെട്ട കാര്യങ്ങൾ മറ്റുള്ളവരുടെ ന്യായതീർപ്പിനുവേണ്ടി സമർപ്പിക്കുകയും, രണ്ടാമതായി, ശകാരവർഷംകൊണ്ട് വിജയിക്കുമായിരുന്ന അഹങ്കാരിയും വിടുവായനുമായ സ്വേച്ഛാധിപതിയുടെ ഭയഭീതിതമായ അന്തകരണത്തിനെതിരേ പ്രവർത്തിക്കാനുള്ള നല്ല അവസരം ലഭിക്കുകയും ചെയ്തു” എന്ന് ഒരു സ്നേഹിതന് അദ്ദേഹമെഴുതി. - Martyn, The Life and Times of Luther, Pages 271, 272.GCMal 153.2

    തിരുവചനത്തിലെ അനേക ഉദ്ധരണികളുടെ പിൻബലത്തിൽ തന്‍റെ പ്രസ്താവനകളെല്ലാം വ്യക്തവും ശക്തിയേറിയതുമായ രീതിയിൽ ചുരുക്കമായി അടുത്ത കൂടിക്കാഴ്ചയിൽ ലൂഥർ സമർപ്പിച്ചു. ഇത് ഉറക്കെ വായിച്ച് ശേഷം കർദ്ദിനാളിനു സമർപ്പിച്ചു; പക്ഷെ വെറുപ്പോടെ ദൂരെയെറിഞ്ഞുകൊണ്ട്, ആ മനുഷ്യൻ അതെല്ലാം അനാവശ്യമായ ഉദ്ധരണികളും നിരർത്ഥകമായ വാക്കുകളുടെ കൂമ്പാരവുമാണെന്ന് പ്രഖ്യാപിക്കുകയാണ് ചെയ്തത്. ഇതിൽ കുപിതനായ ലൂഥർ, സഭയുടെ പാരമ്പര്യങ്ങളേയും അബദ്ധജഡിലമായ ഉപദേശങ്ങളേയും നിഷേധിച്ചുകൊണ്ട് അഹങ്കാരിയായ ആ വൈദികനെ നേരിടുകയും അയാളുടെ സങ്കല്പങ്ങളെ തകിടം മറിക്കുകയും ചെയ്തു.GCMal 153.3

    ലൂഥറിന്‍റെ ന്യായവാദങ്ങൾക്കുമുമ്പിൽ ഉത്തരം മുട്ടിപ്പോയ ആ വൈദികൻ സ്വയം നിയന്ത്രണം വിട്ടുകൊണ്ട് കോപത്തോടെ ഇപ്രകാരം അലറിവിളിച്ചു: “പിൻതിരിയുക! അല്ലെങ്കിൽ റോമിലെ ന്യായാധിപന്മാരുടെ മുമ്പിൽ വിചാരണയ്ക്കു നില്ക്കുന്നതിനു നിങ്ങളെ ഞാനയയ്ക്കും. നിങ്ങളേയും നിങ്ങളുടെ പക്ഷക്കാരേയും സാമൂഹ്യ ഭ്രഷ്ടരാക്കും, നിങ്ങളുമായി ബന്ധപ്പെടുന്ന എല്ലാവർക്കും സഭാവിലക്കു കല്പിക്കും.” അവസാനമായി അഹങ്കാരവും രോഷവും നിറഞ്ഞ സ്വരത്തിൽ ഇപ്രകാരം പ്രഖ്യാപിച്ചു: “പിൻതിരിയുക, അല്ലെങ്കിൽ ഒരിക്കലും തിരിച്ചുവരാതിരിക്കുക”. - D’ Aubigne, London ed., b. 4, ch. 8. .GCMal 153.4

    തന്നിൽനിന്നു പിൻതിരിയൽ പ്രതീക്ഷിക്കേണ്ടതില്ലെന്നു വ്യക്തമായി പ്രഖ്യാപിച്ചുകൊണ്ട് നവീകരണകർത്താവും സ്നേഹിതരും അവിടെനിന്നു പിൻവാങ്ങി. എന്നാൽ ആ കർദ്ദിനാൾ ആഗ്രഹിച്ചത് ഇതല്ലായിരുന്നു. ക്രൂരത കാണിച്ച് ഭയപ്പെടുത്തി ലൂഥറെ കീഴടക്കുമെന്നയാൾ വീമ്പിളക്കിയിരുന്നു. ഇപ്പോൾ തന്‍റെ ഉപായങ്ങൾ തോൽവിയിലായതിൽ മനംനൊന്ത അയാൾ ഏകനായി തന്‍റെ അനുയായികളെ മാറിമാറി നോക്കി.GCMal 154.1

    ഈ അവസരത്തിലുള്ള ലൂഥറിന്‍റെ പരിശ്രമങ്ങൾക്ക് നല്ല ഫലമുണ്ടാ കാതിരുന്നില്ല. അവിടെ കൂടിയിരുന്ന വലിയ ജനാവലിക്ക് ഈ രണ്ടു വ്യക്തികളെത്തമ്മിൽ താരതമ്യപ്പെടുത്തുവാനും, അവർ പ്രകടമാക്കിയ ആത്മാവിനെ ന്യായം വിധിക്കുവാനും, അവരുടെ നിലപാടുകളിലെ ശക്തിയും സത്യസ ന്ധതയും വിലയിരുത്തുവാനുമുള്ള അവസരം ലഭിച്ചു. ആ വൈരുദ്ധ്യം എത്ര ശ്രദ്ധേയമായിരുന്നു. തന്‍റെ പക്കൽ സത്യം ഉണ്ടായിരുന്ന നവീകരണ വക്താവ് സരളവും വിനീതവും ഉറപ്പുള്ളതുമായ മനോഭാവത്തോടെ ദൈവശക്തിയിൽ ആശ്രയിച്ചുനിന്നു; പോപ്പിന്‍റെ പ്രതിനിധി സ്വയം ശ്രഷ്ഠനെന്നു ഭാവിച്ച്, ഉന്നത ഭാവവും അഹങ്കാരവും യുക്തിഹീനവുമായ രീതിയിൽ, തിരുവചനത്തിൽ നിന്നു വാദമുഖങ്ങളൊന്നും ഇല്ലാതെ ഉഗ്രമായി ഇപ്രകാരം വിളിച്ചു പറയുകയാണുണ്ടായത്: “പിൻതിരിയുക, അല്ലെങ്കിൽ റോമിലയച്ച് ശിക്ഷിപ്പിക്കും'.GCMal 154.2

    ലൂഥറിനു ഉറപ്പുപത്രം ലഭിച്ചിരുന്നതറിയാതെ അദ്ദേഹത്തെ പിടികൂടി കാരാഗൃഹത്തിലടയ്ക്കുവാൻ റോമാപ്രതിനിധികൾ കരുനീക്കങ്ങളാരംഭിച്ചു. അവിടെ കൂടുതൽ സമയം ചെലവഴിക്കേണ്ട ആവശ്യമില്ലെന്നും, ഒട്ടും താമസിയാതെ വിറ്റൻബർഗ്ഗിലേയ്ക്കദ്ദേഹം മടങ്ങണമെന്നും, അത് രഹസ്യമായിത്തന്നെ സൂക്ഷിക്കണമെന്നും തന്‍റെ സ്നേഹിതർ അപേക്ഷിച്ചു. അതനുസരിച്ചു പുലരുംമുമ്പുതന്നെ, മജിസ്ട്രേട്ട് നിയമിച്ച് വഴികാട്ടിയോടൊത്തു അദ്ദേഹം കുതിരപ്പുറത്തുകയറി ആഗ്നസ്ബർഗ്ഗ് വിട്ട് യാത്രയായി. അനിഷ്ഠ സൂചനകൾ അധികമുള്ളതിനാൽ വെളിച്ചമില്ലാത്ത നിർജ്ജന പാതകളിലൂടെ അദ്ദേഹം സഞ്ചരിച്ചു. ശ്രദ്ധാലുക്കളായ നിഷ്ഠൂര ശതുക്കൾ തന്നെ നശിപ്പിക്കുവാൻ കെണികൾ വിരിച്ചു. തനിക്കുവേണ്ടി ഒരുക്കിയിരിക്കുന്ന കെണികളിൽനിന്ന് അദ്ദേഹം രക്ഷപെടുമോ? ജിജ്ഞാസയുടേയും ആത്മാർത്ഥമായ പ്രാർത്ഥനയുടേയും നിമിഷങ്ങളായിരുന്നു അവ. നഗരമതിലിന്‍റെ ഒരു ചെറിയ കവാടത്തിലദ്ദേഹം എത്തിച്ചേർന്നു. അതദ്ദേഹത്തിനുവേണ്ടി തുറക്കപ്പെടുകയും തടസ്സങ്ങളൊന്നും കൂടാതെ തന്‍റെ വഴികാട്ടിയുമൊത്തദ്ദേഹം പുറത്തു കടക്കുകയും ചെയ്തു. സുരക്ഷിതനായി പുറത്തു കടന്ന ആ അഭയാർത്ഥികൾ തങ്ങളുടെ പ്രയാണം തുടർന്നു, എന്നാൽ ലൂഥറിന്‍റെ തിരോധാനം പാപ്പാത്വ പ്രതിനിധി അറിഞ്ഞപ്പോഴേയ്ക്കും അദ്ദേഹം തന്‍റെ പീഡിതരുടെ പിടിയിൽനിന്ന് അകലെ എത്തിയിരുന്നു. സാത്താനും തന്‍റെ പ്രതിനിധികളും തോൽവിയടഞ്ഞു. വേട്ടക്കാരന്‍റെ കെണിയിൽനിന്നു രക്ഷപ്രാപിച്ച ഒരു പക്ഷിയെന്നപോലെ, തങ്ങളുടെ കയ്യിൽ പെട്ടുപോയി എന്നവർ വിചാരിച്ച മനുഷ്യൻ രക്ഷപെട്ടുകഴിഞ്ഞു.GCMal 154.3

    ലൂഥർ രക്ഷപെട്ടുകഴിഞ്ഞുവെന്ന വാർത്ത കേട്ട പാപ്പാത്വ പ്രതിനിധി അത്ഭുതവും കോപവും നിറഞ്ഞവനായിത്തീർന്നു. സഭയെ ശല്യപ്പെടുത്തുന്ന ഈ മനുഷ്യനെ നേരിടുന്ന ഉറപ്പുള്ളതും ബുദ്ധിപരവുമായ തന്‍റെ തന്ത്രത്തിനു വലിയ ബഹുമതി ലഭിക്കുമെന്നയാൾ പ്രതീക്ഷിച്ചിരുന്നു; എന്നാൽ ആ പ്രത്യാശയ്ക്കു ഭംഗം വന്നുകഴിഞ്ഞു. ഈ കോപത്തിന്‍റെ മൂർത്തീഭാവമായ ഒരു കത്ത് അയാൾ സാക്സോണിയിലെ എലക്ടറായ ഫ്രഡറിക്കിനു എഴുതിയിട്ട് ലൂഥറെ കയ്യൊഴിഞ്ഞുകൊണ്ട് റോമിലയയ്ക്കുവാനോ, അല്ലെങ്കിൽ സാക്സോണിയിൽനിന്ന് നാടുകടത്തുവാനോ ആവശ്യപ്പെട്ടു.GCMal 155.1

    മാർപാപ്പയോ പാപ്പാതിനിധിയോ തിരുവചനവെളിച്ചത്തിൽ തന്‍റെ തെറ്റുകൾ വെളിപ്പെടുത്തിത്തരണമെന്നും അവ ദൈവവചനത്തിന് എതിരാണെന്നു കാണപ്പെട്ടാൽ തന്‍റെ ഉപദേശങ്ങളെല്ലാം ഉപേക്ഷിക്കുന്നതാണെന്നും, വളരെ വിനീതമായ രീതിയിൽ സമ്മതിച്ചുകൊണ്ട് ലൂഥർ മേൽപ്പറഞ്ഞ കത്തിനെ പ്രതിരോധിച്ചു. ഇപ്രകാരമുള്ള പരിശുദ്ധ പ്രവൃത്തിയിൽ കഷ്ടം സഹിക്കുവാൻ യോഗ്യതയുള്ളവനായി തന്നെ കണക്കാക്കിയതിൽ അദ്ദേഹം ദൈവത്തിനു നന്ദി അർപ്പിച്ചു.GCMal 155.2

    നവീകരണ ഉപദേശങ്ങളിൽ തനിക്കു വലിയ അറിവില്ലെങ്കിലും ലൂഥറിന്‍റെ വാക്കുകളുടെ വിശുദ്ധിയിലും ശക്തിയിലും വ്യക്തതയിലും ആകൃഷ്ടനായ എലക്ടർ, നവീകരണവക്താവ് തെറ്റാണു ചെയ്യുന്നതെന്ന് തെളിയിക്കപ്പെടുന്നതുവരെ അദ്ദേഹത്തിന്‍റെ സംരക്ഷകനായി തുടരുവാൻ തീരുമാനിച്ചു. പാപ്പാത്വ പ്രതിനിധിയുടെ ആവശ്യത്തിനു അദ്ദേഹമിപ്രകാരം മറുപടി എഴുതി: “ഡോക്ടർ മാർട്ടിൻ, ആഗ്സ്ബർഗ്ഗിൽ നിങ്ങളുടെ മുമ്പിൽ ഹാജരായതിൽ നിങ്ങൾ തൃപ്തിപ്പെടേണ്ടതാണ്. അദ്ദേഹത്തിന്‍റെ തെറ്റുകളെക്കുറിച്ച് അദ്ദേഹത്തെ ബോദ്ധ്യപ്പെടുത്താതെ പിൻമാറുവാൻ ആവശ്യപ്പെടുന്നത് നിങ്ങളിൽനിന്നു ഞങ്ങൾ പ്രതീക്ഷിച്ചിരുന്നില്ല. ഞങ്ങളുടെ സംസ്ഥാനത്തിലെ വിദ്യാസമ്പന്നരായ വ്യക്തികളാരുംതന്നെ മാർട്ടിന്‍റെ ഉപദേശം അശുദ്ധവും ക്രിസ്തീയ വിരുദ്ധവും വേദനിന്ദിതവുമാണെന്ന് എന്നെ അറിയിച്ചിട്ടില്ല.’ ലൂഥറെ റോമി ലേക്കയയ്ക്കുവാനോ തന്‍റെ സംസ്ഥാനത്തുനിന്നു പുറംതള്ളുവാനോ രാജകുമാരൻ കൂട്ടാക്കിയില്ല”. - D’ Aubigne, p. 4, ch. 10.GCMal 155.3

    സമൂഹത്തിലെ ധാർമ്മിക നിയന്ത്രണങ്ങൾ പലേടത്തും തകരുന്നതായി എലക്ടർ മനസ്സിലാക്കി. ഒരു വലിയ നവീകരണവേല അത്യാവശ്യമായിരുന്നു. ദൈവിക പ്രമാണങ്ങൾ മനുഷ്യർ അംഗീകരിക്കുകയും അനുസരിക്കുകയും സ്വർഗ്ഗീയ വെളിച്ചം പ്രാപിച്ചവരുടെ മനസ്സാക്ഷിയിൽനിന്നുള്ള തീരുമാനങ്ങൾ പാലിക്കുകയും ചെയ്താൽ ദേശത്തിലെ കുറ്റകൃത്യങ്ങൾ അമർച്ച ചെയ്യുന്നതിനും ശിക്ഷിക്കുന്നതിനുമുള്ള സങ്കീർണ്ണവും ചെലവേറിയതുമായ ക്രമീകരണങ്ങൾ ഒഴിവാക്കാമെന്നദ്ദേഹം കണ്ടു. ഈ ലക്ഷ്യം നേടിയെടുക്കുന്നതിന് ലൂഥർ അദ്ധ്വാനിക്കുകയാണെന്ന് അദ്ദേഹം മനസ്സിലാക്കുകയും സഭകളിൽ അതിന്‍റെ നല്ലൊരു സ്വാധീനം പ്രകടമാകുന്നത് കണ്ട് രഹസ്യമായി സന്തോഷിക്കുകയും ചെയ്തു.GCMal 156.1

    ഒരു സർവ്വകലാശാലാ പ്രൊഫസ്സർ എന്ന നിലയിൽ ലൂഥർ ഉൽകൃഷ്ട വിജയം നേടിയിരിക്കുന്നുവെന്നദ്ദേഹം കണ്ടു. അരമനപ്പള്ളിയിൽ ലൂഥർ തന്‍റെ പ്രബന്ധം പരസ്യപ്പെടുത്തിയിട്ട് ഒരു വർഷമേ ആയിട്ടുള്ളുവെങ്കിലും ആൾ സെയിൻസ്” ഉത്സവത്തിൽ പങ്കെടുക്കുന്ന തീർത്ഥാടകരുടെ എണ്ണം ഗണ്യമായി കുറഞ്ഞിരിക്കുന്നു. ആരാധകരും കാണിക്കയും റോമിനു നഷ്ടമാകു ന്നുവെങ്കിലും അതിന്‍റെ സ്ഥാനം നിറയ്ക്കുവാൻ വേറൊരു കൂട്ടം ഇപ്പോൾ വിറ്റൻബർഗ്ഗിൽ വന്നുതുടങ്ങി; അവർ റോമിന്‍റെ പുണ്യവാളന്മാരുടെ അവശിഷ്ടങ്ങൾ വണങ്ങുന്ന തീർത്ഥാടകരായിട്ടല്ല, പിന്നെയോ, അവിടത്തെ സർവ്വ കലാശാലാഹാളുകൾ നിറയ്ക്കുന്ന വിദ്യാർത്ഥികളായിട്ടാണ് വന്നുകൊണ്ടിരുന്നത്. ലൂഥറിന്‍റെ എഴുത്തുകൾ എല്ലായിടത്തും തിരുവചനം പഠിക്കുവാനുള്ള താല്പര്യത്തെ ജ്വലിപ്പിക്കുകയും ജർമ്മനിയിലുടനീളമുള്ളവർ മാത്രമല്ല, മറ്റു രാജ്യങ്ങളിൽ നിന്നുപോലും വിദ്യാർത്ഥികൾ കൂട്ടമായി സർവ്വകലാശാലയിൽ വന്നുതുടങ്ങുകയും ചെയ്തു. ആദ്യമായി വിറ്റൻബർഗ്ഗിൽ വരുന്ന യുവാക്കൾ” പഴയകാലത്തു സിയോനിൽ സംഭവിച്ചതുപോലെ ഈ പട്ടണത്തിൽനിന്നു വളരെ അകലെയുള്ള രാജ്യങ്ങളിലേയ്ക്കുപോലും സത്യവെളിച്ചം കടന്നു ചെല്ലുന്നതു കണ്ട് സ്വർഗ്ഗത്തേയ്ക്കു കൈകളുയർത്തി ദൈവത്തെ സ്തുതിച്ചു. - Ibid., b. 4, ch. 10GCMal 156.2

    ഇത്രയൊക്കെ ആയെങ്കിലും റോമാസഭയുടെ തെറ്റുകളെ സംബന്ധിച്ച് ഭാഗികമായി മാത്രമേ ലൂഥർ പരിവർത്തന വിധേയനായിരുന്നുള്ളു. സ്വിറ്റ്സർലാൻഡിലും ഹോളണ്ടിലും ഈ പ്രവർത്തനം വ്യാപിച്ചുകഴിഞ്ഞു. അദ്ദേഹത്തിന്‍റെ ലേഖനങ്ങളുടെ പകർപ്പുകൾ ഫ്രാൻസിലും സ്പെയിനിലും എത്തിക്കഴിഞ്ഞു. ബെൽജിയം, ഇറ്റലി എന്നിവിടങ്ങളിലും സത്യം വ്യാപിച്ചുതുടങ്ങി. ആയിരങ്ങൾ നിദ്രവിട്ടുണർന്നു വിശ്വാസജീവിതത്തിന്‍റെ പ്രത്യാശയുടെ സന്തോഷത്തിലേയ്ക്കു വന്നുതുടങ്ങി.GCMal 157.1

    ലൂഥറിന്‍റെ ആക്രമണങ്ങളിൽ റോം അധികമധികം പ്രകോപിപ്പിക്കപ്പെട്ടു കൊണ്ടിരുന്നു; മത്സരിയായ ഈ സന്യാസിയെ കൊല്ലുന്നവർ പാപമില്ലാത്ത വരായിരിക്കുമെന്ന് മതഭ്രാന്തന്മാരായ എതിരാളികളും കത്തോലിക്കാ സർവ്വ കലാശാലകളിലെ ഡോക്ടർമാരും പ്രഖ്യാപിച്ചു. ഇപ്രകാരം താനൊറ്റയ്ക്ക് മുന്നോട്ടുപോകുന്നതെന്തിനാണെന്ന്, വസ്ത്രത്തിനകത്തു കൈത്തോക്കു സൂക്ഷിച്ചിരുന്ന ഒരാൾ ഒരുദിവസം ലൂഥറിനെ സമീപിച്ച് ചോദിച്ചു. “ഞാൻദൈവകരങ്ങളിലാണ്; അവനാണ് എന്‍റെ ബലവും എന്‍റെ പരിചയും; മനുഷ്യനെന്നോട് എന്തുചെയ്യുവാൻ കഴിയും?” എന്ന് ലൂഥർ ഉത്തരം പറഞ്ഞു. - Ibid., p. 6, ch. 2. ഇതു കേട്ടയുടൻ വിവർണ്ണനായിത്തീർന്ന ആ അപരിചിതൻ ദൈവദൂതന്മാരുടെ സന്നിധിയിൽ നിന്നെന്നപോലെ ഓടിമറയുകയാണുണ്ടായത്.GCMal 157.2

    ലൂഥറെ നശിപ്പിക്കുവാൻ റോം തീർച്ചയാക്കിക്കഴിഞ്ഞു; എന്നാൽ ദൈവം അദ്ദേഹത്തിന്‍റെ പ്രതിരോധമായിരുന്നു. “വീടുകളിലും സന്യാസിമഠങ്ങളിലും,... പ്രഭുമന്ദിരങ്ങളിലും സർവ്വകാലാശാലകളിലും രാജകൊട്ടാരങ്ങളിലും” അദ്ദേഹത്തിന്‍റെ ഉപദേശം കേൾക്കപ്പെടുകയും തന്‍റെ പ്രയത്നങ്ങളെ നിലനിർത്തുവാൻ നാനാഭാഗങ്ങളിൽ പ്രഭുക്കന്മാർ മുന്നോട്ടുവരികയും ചെയ്തു. പn Ibid., p. 6, ch. 2.GCMal 157.3

    ഈ സമയം ഹസ്സിന്‍റെ പുസ്തകങ്ങൾ വായിച്ച ലൂഥർ, താൻ പഠിപ്പിക്കുവാനും ഉയർത്തിക്കാണിക്കുവാനും ആഗ്രഹിച്ചിരുന്നതും ആ ബൊഹീമിയക്കാരനായ നവീകരണവക്താവ് വിശ്വസിച്ചിരുന്നതുമായ, വിശ്വാസത്താലുള്ള നീതീകരണമെന്ന സത്യം മനസ്സിലാക്കി. “ഞങ്ങളെല്ലാവരും, പൌലൊസും അഗസ്റ്റിനും ഞാനും, ഞങ്ങളറിയാതെതന്നെ ഹസ്സിന്‍റെ പിൻതുടർച്ചക്കാരാ യിരുന്നു! ദൈവം തീർച്ചയായും ലോകത്തിന്‍റെമേൽ അത് വരുമാറാക്കും; ആ സത്യം ഒരു നൂറ്റാണ്ടുമുമ്പ് ലോകത്തിൽ പ്രസംഗിക്കപ്പെട്ടുവെങ്കിലും അതിനെ കത്തിച്ചുകളഞ്ഞു!” എന്ന് ലൂഥർ പ്രസ്താവിച്ചു. - Wylie, b. 6, ch. 1.GCMal 157.4

    മാർപ്പാപ്പയെ സംബന്ധിച്ച് ജർമ്മനിയിലെ ചക്രവർത്തിക്കും പ്രഭുക്കന്മാർക്കുമുള്ള ക്രിസ്തീയ നവീകരണത്തിന്‍റെ ഒരഭ്യർത്ഥനയിൽ ലൂഥർ ഇപ്രകാരമെഴുതി: “ക്രിസ്തുവിന്‍റെ പ്രതിനിധിയെന്നു ധരിച്ചിരിക്കുന്ന വ്യക്തി ഏതൊരു ചക്രവർത്തിക്കും കിടനിൽക്കാൻ കഴിയാത്തവിധം പ്രൗഢിയിൽ കാണപ്പെടുന്നത് ഭയങ്കരമാണ്. ഇങ്ങനെയാണോ പാവപ്പെട്ടവനായ യേശുവെപ്പോലെയും വിനീതനായ പത്രൊസിനെപ്പോലെയും ആയിത്തീരുന്നത്?- അദ്ദേഹമാണ് ലോകത്തിന്‍റെ പ്രഭയെന്നവർ പറയുന്നു! താൻ പ്രതിപുരുഷനെന്നു സ്വയം അവകാശപ്പെടുന്ന ക്രിസ്തു പറഞ്ഞത്, “എന്‍റെ രാജ്യം ഈ ലോകമല്ല', എന്നാണ്. തന്‍റെ മേലാവിലും ഉയർന്ന അധികാരം പ്രതിനിധിക്കുണ്ടോ?” - D’ Aubigne, b. 6, ch.3.GCMal 157.5

    അദ്ദേഹം സർവ്വകലാശാലകൾക്കിപ്രകാരമെഴുതി: “വിശുദ്ധ തിരുവചനം വിശദീകരിക്കുവാൻ നിരന്തരമവർ പ്രയത്നിക്കുകയും യുവഹൃദയങ്ങളിൽ അതു പതിയപ്പെടുവാൻ സഹായിക്കുകയും ചെയ്തില്ലെങ്കിൽ സർവ്വകലാശാലകൾ പാതാള കവാടങ്ങളായി തെളിയിക്കപ്പെടുമെന്നു ഞാൻ വളരെയധികം ഭയപ്പെടുന്നു. തിരുവചനം അമിത പ്രാധാന്യം കല്പിക്കാത്ത ഒരിടത്ത് തന്‍റെ കുട്ടിയെ നിർത്തുവാൻ ഞാൻ ആരേയും ഉപദേശിക്കുന്നില്ല. മനുഷ്യർ നിരന്തരം ദൈവവചനം കൈകാര്യം ചെയ്യാത്ത ഏതൊരു സ്ഥാപനവും ദുഷി ക്കപ്പെട്ടുപോകും “. -- Ibid., p. 6, ch. 3.GCMal 158.1

    ഈ അഭ്യർത്ഥന ജർമ്മനിയിലുടനീളും വളരെ വേഗം പരസ്യമാവുകയും ശക്തമായ അതിന്‍റെ സ്വാധീനം മനുഷ്യരുടെമേൽ പതിക്കുകയും ചെയ്തു. രാഷ്ടത്തെ മുഴുവൻ അത് പിടിച്ചുലയ്ക്കുകയും നവീകരണ മാനദണ്ഡങ്ങൾക്കുചുറ്റും പുരുഷാരങ്ങൾ ഉണർന്നുവരികയും ചെയ്തു. കോപാഗ്നിയിൽ ആളിക്കത്തിയ എതിരാളികൾ ലൂഥറിനെതിരെ ശക്തമായ നടപടികളെടുക്കുവാൻ പോപ്പിനെ പരിപ്പിച്ചു. അദ്ദേഹത്തിന്‍റെ ഉപദേശങ്ങൾ ഉടൻതന്നെ നിഷേധിക്കപ്പെടണമെന്ന് കല്പന പുറപ്പെട്ടു. അറുപതു ദിവസത്തിനുള്ളിൽ നവീകരണക്കാരനും കൂട്ടാളികളും തങ്ങളുടെ പ്രവൃത്തിയിൽനിന്നു പിൻവാങ്ങിയില്ലെങ്കിൽ നാടുകടത്തപ്പെടുമെന്നു പ്രഖ്യാപനമുണ്ടായി.GCMal 158.2

    നവീകരണത്തെ സംബന്ധിച്ചിടത്തോളം അതൊരു പരീക്ഷണഘട്ടമായിരുന്നു. നാടുകടത്തലിനെ സംബന്ധിക്കുന്ന റോമിന്‍റെ വിധി നൂറ്റാണ്ടുകളായി ശക്തരായ ഏകാധിപതികളെപ്പോലും ബാധിക്കുകയും ഉന്നത സാമ്രാജ്യങ്ങളെ ഭയപ്പെടുത്തി നശിപ്പിക്കുകയും ചെയ്തുപോന്നിരുന്നു. അതിന്‍റെ ശിക്ഷാവിധി പ്രാപിച്ചവർ ലോക വ്യാപകമായി ഭയത്തോടും ഭീതിയോടും കൂടെ വീക്ഷിക്കപ്പെടുകയും സഹജീവികളിൽ നിന്നവർ വേർപെടുത്തപ്പെടുകയും നിയമലംഘികളായി അവരെ വേട്ടയാടി നശിപ്പിക്കുകയും ചെയ്തിരുന്നു. തന്‍റെ മേൽ ആഞ്ഞടിക്കാനിരിക്കുന്ന കൊടുങ്കാറ്റിനെ സംബന്ധിച്ചു ലൂഥർ അന്ധനായിരുന്നില്ല; എന്നാൽ തന്‍റെ ആശയവും പരിചയുമായി ക്രിസ്തുവിൽ വിശ്വസിച്ചുകൊണ്ടദ്ദേഹം ഉറച്ചുനിന്നു. ഒരു രക്തസാക്ഷിയുടെ വിശ്വാസത്തോടും ധൈര്യത്തോടും കൂടെ അദ്ദേഹം ഇപ്രകാരമെഴുതി: “എന്താണ് സംഭവിക്കാനിരിക്കുന്നതെന്നു ഞാനറിയുന്നില്ല, അറിയാനാഗ്രഹിക്കുന്നുമില്ല.. ഇഷ്ടമുള്ളടത്തതു ജ്വലിക്കട്ടെ, എനിക്കു ഭയമില്ല. നമ്മുടെ സ്വർഗ്ഗീയ പിതാവറിയാതെ ഒരിലപോലും കൊഴിഞ്ഞുവീഴുന്നില്ല. അങ്ങനെയെങ്കിൽ അവൻ നമ്മെ എന്തുമാത്രം സംരക്ഷിക്കുന്നു! ജഡമായിത്തീർന്ന വചനംപോലും മരിച്ചിരിക്കയാൽ വചനത്തിനുവേണ്ടി മരിക്കുന്നതു എത്രയോ നിസ്സാരം. നാം അവനോടൊത്തു മരിക്കുകയാണെങ്കിൽ അവനോടുകൂടെ ജീവിക്കുകയും ചെയ്യും; അവൻ കടന്നുപോയ മാർഗ്ഗത്തിൽക്കൂടെ കടന്നു പോവുകയാണെങ്കിൽ അവനിരിക്കുന്നിടത്തു നാം ഇരിക്കുകയും എന്നെന്നേയ്ക്കും അവനോടുകൂടെ വസിക്കുകയും ചെയ്യും ‘. -- ibid., 3d London ed., Walther, 1840, p. 6, ch. 9. -GCMal 158.3

    പാപ്പാത്വ കല്പന ലഭിച്ചപ്പോൾ ലൂഥർ ഇപ്രകാരം പറഞ്ഞു: “ഭക്തിവിരുദ്ധവും കപടവുമായ.... ഇതിനെ ഞാൻ എതിർക്കുകയും തിരസ്കരിക്കുകയും ചെയ്യുന്നു. ഇതിലവർ ക്രിസ്തുവിനെത്തന്നെയാണ് കുറ്റം വിധിച്ചിരി ക്കുന്നത്.... നല്ല കാര്യത്തിനുവേണ്ടി കുറ്റം വിധിക്കപ്പെടുന്നതിൽ ഞാൻ ആനന്ദിക്കുന്നു. ഇപ്പോൾത്തന്നെ എന്‍റെ ഹൃദയത്തിൽ വളരെയധികം സ്വാതന്ത്ര്യം ഞാനനുഭവിക്കുന്നു; അവസാനം പോപ്പുതന്നെയാണ് എതിർ ക്രിസ്തുവെന്നും തന്‍റെ സിംഹാസനം സാത്താന്‍റെ ഇരിപ്പിടമാണെന്നും ഞാനറിയുന്നു”. - D’ Aubigne, b, 6, ch. 9.GCMal 159.1

    റോമിന്‍റെ തീർപ്പിനു ശക്തിയില്ലാതിരുന്നില്ല. ജയിൽ, പീഡനം, വാൾ തുടങ്ങിയ ആയുധങ്ങൾ കൊണ്ട് അവർ അനുസരണം സ്ഥാപിച്ചിരുന്നു. ബല ഹീനരും അന്ധവിശ്വാസികളും. പോപ്പിന്‍റെ കല്പനയ്ക്കുമുന്നിൽ വിറച്ചു നിന്നു; ലൂഥറിനോടു പരക്കെ അനുകമ്പയുണ്ടായിരുന്നെങ്കിലും നവീകരണത്തിന്‍റെ പേരിൽ വിലപ്പെട്ട ജീവൻ പണയപ്പെടുത്തുവാൻ ജനം ആഗ്രഹിച്ചില്ല. നവീകരണ വക്താവിന്‍റെ പ്രവർത്തനം അവസാനിക്കാറായെന്നു സകലവും വ്യക്തമാക്കുന്നതുപോലെ കാണപ്പെട്ടു.GCMal 159.2

    എന്നാലിപ്പോഴും ലൂഥർ ഭയരഹിതനാണ്. തനിക്കെതിരേ റോം സഭാ വിലക്കും ശാപവും ചുഴറ്റിയെറിഞ്ഞിരിക്കുന്നു; താൻ നശിപ്പിക്കപ്പെടുമെന്നോ തോൽവി അടയുവാൻ പ്രേരിപ്പിക്കപ്പെടുമെന്നോ ലോകം സംശയരഹിതമായി വീക്ഷിക്കുന്നു. എന്നാൽ ഭയാനകമായ ശക്തിയോടെ ആ ശിക്ഷാവിധി അദ്ദേഹം റോമിന്‍റെ മേൽത്തന്നെ വലിച്ചെറിയുകയും അവളെ എന്നെന്നേയ്ക്കുമായി ഉപേക്ഷിക്കുവാനുള്ള തന്‍റെ തീരുമാനം പരസ്യമായി പ്രഖ്യാപിക്കുകയും ചെയ്തു. വിദ്യാർത്ഥികൾ, ഡോക്ടർമാർ, വിവിധ തുറകളിൽപ്പെട്ട പൗരന്മാർ, എന്നിവരുടെ മദ്ധ്യത്തിൽ വച്ച് വൈദികശാസ്ത്രം, വൈദിക കല്പനകൾ, പാപ്പാത്വ അധികാരത്തെ ഉറപ്പിക്കുന്ന ഉദ്ധരണികൾ, എന്നിവ അടങ്ങിയ മാർപാപ്പയുടെ കല്പനയെ ലൂഥർ കത്തിച്ചുകളഞ്ഞു. “എന്‍റെ പുസ്തകങ്ങളെ കത്തിച്ചു നശിപ്പിച്ചുകൊണ്ട് സാധാരണ മനുഷ്യമനസ്സുകളിൽനിന്നു സത്യത്ത ഹനിക്കുവാനും അവരുടെ ആത്മാക്കളെ നശിപ്പിക്കുവാനും എന്‍റെ എതിരാളികൾക്കു സാധിക്കുന്നു; ഇക്കാരണത്താൽ അവരുടെ പുസ്തകങ്ങൾ ചുട്ടെരിച്ചുകൊണ്ടു ഞാൻ പകരം വീട്ടുന്നു. വളരെ ഗൗരവമായ ഒരു സമരം ഇപ്പോൾ തുടങ്ങിക്കഴിഞ്ഞു. ഇതുവരെ ഞാൻ പോപ്പിനോടുമാത്രമാണ് കളിച്ചുകൊണ്ടിരുന്നത്. ദൈവനാമത്തിൽ ഞാൻ ഈ വേല ആരംഭിച്ചിരിക്കുന്നു; എന്നെ കൂടാതെ ദൈവശക്തിയിൽ അതവസാനിക്കും”. - Ibid., p. 6, ch. 10.GCMal 159.3

    തന്‍റെ ബലഹീന പ്രവൃത്തിയെ കുത്തുവാക്കുകൾകൊണ്ട് അധിക്ഷേ പിച്ച ശത്രുക്കളുടെ ശകാരത്തിനെതിരെ ലൂഥർ ഇപ്രകാരം ഉത്തരം കൊടുത്തു. “ദൈവമെന്നെ തെരഞ്ഞെടുക്കുകയും വിളിക്കുകയും ചെയ്തില്ലയോയെന്നും, അവരത് ഭയപ്പെടേണ്ടതല്ലയോ എന്നും എന്നെ പുച്ഛിക്കുന്നതുനിമിത്തം അവർ ദൈവത്തെത്തന്നെ പുച്ഛിക്കുകയല്ലേ ചെയ്യുന്നതെന്നും ആർക്കറിയാം? മിസ്ര'യീമിൽനിന്നു പുറപ്പെട്ടപ്പോൾ മോൾ ഒറ്റയ്ക്കായിരുന്നു; ആഹാബുരാജാവിന്‍റെ വാഴ്ചക്കാലത്തു ഏലിയാവു ഏകനായിരുന്നു; യെരുശലേമിൽ യെശയ്യാവു ഏകനായി നിന്നു; ബാബിലോണിൽ യെഹൈക്കേൽ ഒറ്റയ്ക്കായി രുന്നു. ... മഹാപുരോഹിതനേയോ മറ്റുന്നതന്മാരേയോ ദൈവം ഒരിക്കലും പ്രവാചകനായി തെരഞ്ഞെടുത്തില്ല; എന്നാൽ വിനീതരും മനുഷ്യരാൽ നിന്ദി ക്കപ്പെട്ടവരും സാധാരണയായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു, ഒരിക്കൽ ഇടയ നായ ആമോസിനെപ്പോലും വിളിച്ചിരുന്നു. ഓരോ കാലഘട്ടത്തിലും വിശുദ്ധന്മാർ തങ്ങളുടെ ജീവനെപ്പോലും വിലപ്പെട്ടതായി കാണാതെ ഉന്നതരേയും രാജാക്കന്മാരേയും പ്രഭുക്കന്മാരേയും പുരോഹിതന്മാരേയും ബുദ്ധിമാന്മാരേയും ശാസിക്കേണ്ടതുണ്ടായിരുന്നു.... ഒരു പ്രവാചകനായി ഞാന്നെന്നെക്കുറിച്ചുതന്നെ പറയുന്നില്ല; എന്നാൽ ഞാൻ ഏകനും അവർ അനേകരും ആകയാൽ അവർ തന്നെ ഭയപ്പെടേണ്ടതാണെന്നു ഞാൻ പറയുന്നു. എന്‍റെ പക്കൽ ദൈവവചനമുണ്ടെന്നും, അവരോടൊപ്പം അതില്ലെന്നും എനിക്കു നല്ല നിശ്ചയമുണ്ട്.” - Ibid., p. 6, ch. 10.GCMal 160.1

    സഭയിൽനിന്നു പൂർണ്ണമായൊരു വേർപാടിനുവേണ്ടി ലൂഥർ തീരുമാനമെടുത്തത് തന്‍റെ ഉള്ളിൽ വലിയൊരു പോരാട്ടം കൂടാതെയായിരുന്നില്ല. ആ സമയം അദ്ദേഹമിപ്രകാരമെഴുതി: “ചെറുപ്പം മുതൽ തന്നെ ഒരുവനിത് രൂഢമൂലമായിരിക്കുന്നത്, തത്വപരമായ തടസ്സങ്ങൾ തുടച്ചുമാറ്റുന്നത് എത്ര പ്രയാസമേറിയതാണെന്നു ഓരോ ദിവസവും ഞാൻ മനസ്സിലാക്കുന്നു. തിരുവചനം എന്‍റെ പക്കലുണ്ടെങ്കിലും പോപ്പിനെതിരെ നിലകൊള്ളുവാനും തന്നെ എതിർ ക്രിസ്തുവെന്നു സ്ഥാപിക്കുവാനും ഞാനെടുത്ത തീരുമാനത്തെ നീതീകരിക്കുന്നതിനു എന്തുമാത്രം ഞാൻ വേദന സഹിച്ചു! എന്‍റെ ഹൃദയത്തിലെ തീവമായ കഷ്ടപ്പാടുകൾ അപ്രകാരമല്ലായിരുന്നെങ്കിൽ! പാപ്പാത്വ അനുയായികളുടെ നാവിൽ പലപ്പോഴും ഉള്ളതുപോലെയുള്ള ചോദ്യം വേദനയോടെ എന്നോടുതന്നെ ഞാനെത്രവട്ടം ചോദിച്ചു: “നീ മാത്രമാണോ ബുദ്ധിമാനായിട്ടുള്ളത്? മറ്റെല്ലാവരും തെറ്റിലാണോ? അഥവാ, നീ തന്നെയാണ് തെറ്റിലെന്നുവരികിൽ ആ തെറ്റുനിമിത്തം എന്തുമാത്രം ആത്മാക്കളാണ് നിത്യനാശത്തിൽപ്പെട്ടുപോകുന്നത്?’ ഈ സംശയങ്ങൾക്കെതിരെ, ഒരിക്കലും തെറ്റിപ്പോകാത്ത തന്‍റെ വചനംകൊണ്ട് യേശുക്രിസ്തു എന്‍റെ ഹൃദയത്തിൽ കോട്ട കെട്ടുന്നതുവരെ, സാത്താനെതിരെ ഇങ്ങനെ ഞാൻ പോരാടിക്കൊണ്ടിരുന്നു”. - Martyn, Pages 372, 373.GCMal 160.2

    പിന്മാറിയില്ലെങ്കിൽ ലൂഥറെ സമൂഹത്തിൽനിന്ന് പിൻതള്ളുമെന്നുള്ള പോപ്പിന്‍റെ ഭീഷണി ഇപ്പോൾ നിറവേറ്റപ്പെട്ടു. റോമാസഭയിൽ നിന്നുള്ള നവീകരണ വക്താവിന്‍റെ അന്തിമ പിൻമാറ്റവും അതോടൊപ്പം അദ്ദേഹവും തന്‍റെ ഉപദേശങ്ങൾ സ്വീകരിക്കുന്നവരും ശിക്ഷാർഹരും സ്വർഗ്ഗം ശപിച്ചു തള്ളി ക്കളഞ്ഞവരുമാണെന്നു പ്രഖ്യാപിച്ചുകൊണ്ടുള്ള മറ്റൊരു കല്പനയും ഇപ്പോൾ നടപ്പിലായി. വലിയ മത്സരം പൂർണ്ണമായി ആരംഭിച്ചുകഴിഞ്ഞു. GCMal 161.1

    തങ്ങളുടെ കാലത്തേയ്ക്കുള്ള സത്യം ലോകത്തോടറിയിക്കുവാൻ ദൈവം ഉപയോഗിക്കുന്ന എല്ലാവരുടേയും ഓഹരി എതിർപ്പ് നേരിടുക എന്നതുതന്നെയാണ്. ലൂഥറിന്‍റെ കാലഘട്ടത്തിൽ ആവശ്യമായിരുന്ന പ്രത്യേക പ്രാധാന്യമുള്ള ഒരു സത്യം ഉണ്ടായിരുന്നു. ഇന്നു സഭയ്ക്കും ഈ കാലത്തേയ്ക്കുള്ള ഒരു സത്യമുണ്ട്. തന്‍റെ സ്വന്തഹിതത്തിന്‍റെ ഉപദേശപ്രകാരം സർവ്വവും നിവർത്തിക്കുന്ന ദൈവം വിവിധ സാഹചര്യങ്ങളിലും വിവിധ ജീവിത നിലവാരങ്ങളിലുംപെട്ട മനുഷ്യരെ തങ്ങളുടെ കാലത്തേയ്ക്കുള്ള പ്രത്യേക ദൂത് ഘോഷിക്കുന്നതിന് ഉപയോഗിക്കുവാൻ പ്രസാദിച്ചിരിക്കുന്നു. തങ്ങൾക്കു ലഭിച്ച വെളിച്ചത്തെ അവർ വിലമതിക്കുമെങ്കിൽ സത്യത്തിന്‍റെ വിശാലമായ ദർശനം അവരുടെ മുമ്പിൽ വീണ്ടും തുറക്കപ്പെടും. ലൂഥറെ എതിർത്ത പാപ്പാത്വ അനുയായികളെപ്പോലെ ഇന്നത്തെ ഭൂരിപക്ഷവും സത്യം കാംക്ഷിക്കുന്നവരല്ല. കഴിഞ്ഞ കാലങ്ങളിലെന്നപോലെ ദൈവ വചനത്തിനുപകരം മനുഷ്യർക്ക് സ്വീകരിക്കുവാൻ പാരമ്പര്യങ്ങളും തത്വസംഹിതകളും ഇന്നുമുണ്ട്. കഴിഞ്ഞകാല നവീകരണക്കാർക്ക് ലഭിച്ചതിനെക്കാളും അധികം താല്പര്യം ഇന്നത്തെ സത്യത്തിന്‍റെ സാക്ഷികൾക്കു ലോകത്തിൽനിന്ന് ലഭിക്കുമെന്നു പ്രതീക്ഷിക്കരുത്. ലോകചരിത്രം അതിന്‍റെ സമാപ്തിയിലേയ്ക്ക് അടുക്കുന്തോറും സത്യവും മിത്ഥ്യയും, അഥവാ ക്രിസ്തുവും സാത്താനും തമ്മിലുളള വൻപോരാട്ടം രൂക്ഷമായ ശക്തിയാർജ്ജിക്കുകയാണ് ചെയ്യുന്നത്.GCMal 161.2

    നിങ്ങൾ ലോകക്കാർ ആയിരുന്നു എങ്കിൽ ലോകം തനിക്കു സ്വന്തമായതിനെ സ്നേഹിക്കുമായിരുന്നു; എന്നാൽ നിങ്ങൾ ലോകക്കാരായിരിക്കാതെ ഞാൻ നിങ്ങളെ ലോകത്തിൽനിന്നു തിരഞ്ഞെടുത്തതുകൊണ്ട് ലോകം നിങ്ങളെ പകയ്ക്കുന്നു. ദാസൻ യജമാനനെക്കാൾ വലിയവനല്ല എന്നു ഞാൻ നിങ്ങളോടു പറഞ്ഞ വാക്കു ഓർപ്പിൻ. അവർ എന്നെ ഉപദ്രവിച്ചു എങ്കിൽ നിങ്ങളെയും ഉപദ്രവിക്കും; എന്‍റെ വചനം പ്രമാണിച്ചു എങ്കിൽ നിങ്ങളുടേതും (പ്രമാണിക്കും” എന്ന് യേശു തന്‍റെ ശിഷ്യന്മാരോട് പ്രസ്താവിച്ചിരുന്നു. (യോഹന്നാൻ 15:19, 20): “സകല മനുഷ്യരും നിങ്ങളെ പുകഴ്ത്തിപ്പറയുമ്പോൾ നിങ്ങൾക്കു അയ്യോ കഷ്ടം; അവരുടെ പിതാക്കന്മാർ കള്ളപ്രവാചക ന്മാരെ അങ്ങനെ ചെയ്തുവല്ലോ. എന്ന് മറ്റൊരുവിധത്തിൽ കർത്താവ് വ്യക്തമാക്കിയിരിക്കുന്നു (ലൂക്കൊസ്. 6:26). കഴിഞ്ഞ കാലങ്ങളിലേതുപോലെതന്ന ലോകത്തിന്‍റെ ആത്മാവ് ഇന്നും ക്രിസ്തുവിന്‍റെ ആത്മാവിനോടു യോജിപ്പിലല്ല; അന്നത്തെ സത്യസാക്ഷികൾക്കു ലഭിച്ചതിനേക്കാളും വലിയ പ്രീതി ഇന്നു ദൈവവചനം അതിന്‍റെ പരിശുദ്ധിയിൽ പ്രസംഗിക്കുന്നവർക്കു ലഭിക്കുകയില്ല. സത്യത്തിനെതിരേയുള്ള എതിർപ്പിന്‍റെ രീതിക്കു മാറ്റം സംഭവിച്ചേയ്ക്കാം; ആ ശത്രുത കൗശലം നിറഞ്ഞതാകയാൽ തുറന്ന രീതിയിലായിരിക്കുകയില്ല; എന്നാൽ അതേ രീതിയിലുള്ള ശത്രുതതന്നെ ഇന്നും നില നില്ക്കുന്നു, അന്ത്യകാലത്തത് പൂർണ്ണമായി വെളിപ്പെടും.GCMal 162.1