Loading...
Larger font
Smaller font
Copy
Print
Contents
വന്‍ പോരാട്ടം - Contents
  • Results
  • Related
  • Featured
No results found for: "".
  • Weighted Relevancy
  • Content Sequence
  • Relevancy
  • Earliest First
  • Latest First

    അദ്ധ്യായം 41—ഭൂമിയുടെ നിർജ്ജനാവസ്ഥ

    “അവളുടെ പാപം ആകാശത്തോളം കുന്നിച്ചിരിക്കുന്നു; അവളുടെ അകൃത്യം ദൈവം ഓർത്തിട്ടുമുണ്ട്. അവൾ നിങ്ങൾക്കു ചെയ്തതുപോലെ നിങ്ങൾ അവൾക്കു പകരം ചെയ്‌വിൻ; അവളുടെ പ്രവൃത്തികൾക്കു തക്കവണ്ണം അവൾക്കു ഇരട്ടിച്ചുകൊടുപ്പിൻ; അവൾ കലക്കിത്തന്ന പാനപാതത്തിൽ അവൾക്കു ഇരട്ടി കലക്കിക്കൊടുപ്പിൻ; അവൾ തന്നെത്താൻ മഹത്വപ്പെടുത്തി പുളെച്ചേടത്തോളം അവൾക്കു പീഡയും ദുഃഖവും കൊടുപ്പിൻ. രാജ്ഞിയായിട്ടു ഞാൻ ഇരിക്കുന്നു; ഞാൻ വിധവയല്ല; ദുഃഖം കാണുകയു മില്ല എന്നു അവൾ ഹൃദയംകൊണ്ടു പറയുന്നു. അതുനിമിത്തം മരണം, ദുഃഖം ക്ഷാമം എന്നിങ്ങനെ അവളുടെ ബാധകൾ ഒരു ദിവസത്തിൽ തന്നേവരും; അവളെ തീയിൽ ഇട്ടു ചുട്ടുകളയും; അവളെ ന്യായം വിധിച്ചു ദൈവമായ കർത്താവ് ശക്തനല്ലോ. അവളോടുകൂടെ വേശ്യാസംഘം ചെയ്തു പുളച്ചിരിക്കുന്ന ഭൂരാജാക്കന്മാർ അവളുടെ പീഡനിമിത്തം ഭയപ്പെട്ട് ദൂരത്തുനിന്നുകൊണ്ടു അവളുടെ ദഹനത്തിന്‍റെ പുക കാണുമ്പോൾ അവളെച്ചൊല്ലിക്കരഞ്ഞും മാറത്തടിച്ചുംകൊണ്ട്: അയ്യോ, അയ്യോ, മഹാനഗരമായ ബാബിലോനേ, ബലമേറിയ പട്ടണമേ, ഒരു മണിക്കൂറുകൊണ്ട് നിന്‍റെ ന്യായവിധി വന്നല്ലോ എന്നു പറയും (വെളി. 18:5-10).GCMal 755.1

    “ഭൂമിയിലെ വ്യാപാരികൾ”, “അവളുടെ പുളെപ്പിന്‍റെ ആധിക്യത്താൽ സമ്പന്നരായവർ അവൾക്കുള്ള പീഡ ഭയപ്പെട്ടു ദൂരത്തുനിന്നു: അയ്യോ, അയ്യോ, മഹാനഗരമേ, നേരിയ തുണിയും ധൂമവർണ്ണവും കടുഞ്ചുവപ്പും ധരിച്ചു പൊന്നും രത്നവും മുത്തും അണിഞ്ഞവളേ, ഇത്ര വലിയ സമ്പത്തു ഒരു മണിക്കൂറുകൊണ്ട് നശിച്ചു പോയല്ലോ എന്നു പറഞ്ഞു കരഞ്ഞു ദുഃഖിക്കും ” (വെളി. 18:11,3,15-17).GCMal 755.2

    ദൈവകോപത്തിന്‍റെ സന്ദർശനദിവസത്തിൽ ബാബിലോണിന്‍റെ മേൽ വരുന്ന ന്യായവിധി ഇപ്രകാരമുള്ളതായിരിക്കും, അവളുടെ പാപം നിറഞ്ഞു കവിഞ്ഞിരിക്കുന്നു; അവളുടെ നാഴിക വന്നുകഴിഞ്ഞു; നാശത്തിനവൾ പാകമായിക്കഴിഞ്ഞിരിക്കുന്നു.GCMal 756.1

    ദൈവശബ്ദം തന്‍റെ ജനത്തിന്‍റെ ബന്ധനാവസ്ഥ മാറ്റുമ്പോൾ, ജീവിത പോരാട്ടത്തിൽ സർവ്വവും നഷ്ടമായവരുടെയിടയിൽ ഭയാനകമായൊരു ഉണർവുണ്ടാകും. കൃപാകാലം നിലനിന്നിരുന്ന സമയം മുഴുവൻ സാത്താന്‍റെ വഞ്ചനയിൽപ്പെട്ടിരുന്ന അവർ അന്ധതയിലമരുകയും തങ്ങളുടെ പാപവഴിയെ നീതീകരിക്കുകയും ചെയ്തിരുന്നു. ധനവാന്മാർ തങ്ങളുടെ സമൃ ദ്ധിയിൽ ആശ്രയിച്ചുകൊണ്ട് സാധുക്കളായവരെക്കാൾ ഉന്നതന്മാരാണെന്ന് അഹങ്കരിച്ചിരുന്നു; പക്ഷെ അവർ ധനം സ്വരൂപിച്ചിരുന്നത് ദൈവകല്പന ലംഘിച്ചുകൊണ്ടായിരുന്നു. വിശപ്പുള്ളവർക്കു ഭക്ഷണം നല്കുന്നതിനും നഗ്നരെ ഉടുപ്പിക്കുന്നതിനും നീതി പ്രവർത്തിക്കുന്നതിനും ദയ കാണിക്കു ന്നതിനും അവർക്കു താല്പര്യമുണ്ടായിരുന്നില്ല, തങ്ങളെത്തന്നെ ഉയർത്തിക്കാണിക്കുന്നതിനും സമസൃഷ്ടങ്ങളിൽനിന്ന് ബഹുമാനം കൈക്കൊള്ളുന്നതിനും അവർ വ്യഗ്രത കാണിച്ചിരുന്നു. അവരെ ശ്രേഷ്ഠന്മാരാക്കിയ സർവ്വവും ഇപ്പോൾ നഷ്ടമാകയും പ്രതിരോധമാർഗ്ഗമില്ലാതെ സ്തംഭനാവസ്ഥയിലാകയും ചെയ്തിരിക്കുന്നു. സൃഷ്ടിതാവിനേക്കാൾ ശ്രേഷ്ഠമായി അവർ കരുതി ആരാ ധിച്ചിരുന്ന വിഗ്രഹങ്ങളെല്ലാം നശിച്ചുപോയതിൽ അന്ധാളിച്ചുനില്ക്കുന്നു. ദൈവികമായി സമ്പന്നരാകുന്നതിനുപകരം ഭൗമിക സമ്പത്തിലും ഉല്ലാസ ങ്ങളിലും തങ്ങളുടെ ആത്മാക്കളെയവർ വിറ്റുകളഞ്ഞു. അനന്തരഫലമായി അവരുടെ ജീവിതം തോൽവിയടഞ്ഞു; അവരുടെ ആഹ്ലാദം കയ്പായും ധനം പുഴുവരിച്ചും പോയി. ജീവിതകാലം മുഴുവനുമുള്ള ലാഭം ഒരു നിമിഷംകൊണ്ട് ഒഴുകിപ്പോയി. തങ്ങളുടെ മാളികകൾ തകർന്നുപോയതിലും സ്വർണ്ണവും വെള്ളിയും ചിതറിപ്പോയതിലും ധനവാന്മാരിപ്പോൾ മുറയിടുന്നു. വിഗ്രഹങ്ങളോടൊത്ത് തങ്ങളും നശിക്കുവാൻ പോകുന്നുവെന്ന ഭയം അവരുടെ വിലാ പത്തെ നിശ്ശബ്ദമാക്കുന്നു.GCMal 756.2

    ദൈവത്തെയും സമസൃഷ്ടങ്ങളേയും ഉപേക്ഷിച്ചുകളഞ്ഞതിന്‍റെ പാപ മല്ല, പ്രത്യുത, ദൈവം വിജയിച്ചു എന്നതിനാലാണ് ദുഷ്ടന്മാരിപ്പോൾ പശ്ചാത്തപിക്കുന്നത്. അനന്തരഫലം ഇപ്രകാരമായതിലവർ കരയുന്നു; എന്നാലും തങ്ങളുടെ ദുഷ്ട പ്രവൃത്തികളിൽനിന്ന് മാനസാന്തരപ്പെടുന്നില്ല, അവർക്ക് ആവശ്യമുണ്ടായിരുന്നെങ്കിൽ ലോകത്തെ ജയിക്കുന്നതിന് പലതും ചെയ്യാമായിരുന്നു.GCMal 756.3

    തങ്ങൾ പരിഹസിക്കുകയും നിന്ദിക്കുകയും ഭൂമുഖത്തുനിന്നു തുടച്ചു നീക്കുവാൻ ആഗ്രഹിക്കുകയും ചെയ്തു കൂട്ടർ കൊടുംകാറ്റ്, ഭൂകമ്പം, ബാധകൾ എന്നിവയെ അപകടം കൂടാതെ തരണം ചെയ്യുന്നത് ലോകം വീക്ഷിക്കുന്നു. തന്‍റെ കല്പന ലംഘിക്കുന്നവർക്ക് പ്രളയാഗ്നിയായവൻ തന്‍റെ ജനത്തിന് സുരക്ഷാഗോപുരമായിരിക്കുന്നു.GCMal 757.1

    മാനുഷിക പുകഴ്ച ലഭിക്കുന്നതിന് സത്യത്തെ ബലികഴിച്ച സഭാ ശുശ്രൂഷകൻ തന്‍റെ ഉപദേശങ്ങളുടെ സ്വഭാവവും സ്വാധീനവും ഇപ്പോൾ വ്യക്തമായി കാണുന്നു. പ്രസംഗപീഠത്തിൽ നിന്നപ്പോഴും തെരുവുകളിൽ നടന്നപ്പോഴും ജീവിതത്തിന്‍റെ നാനാതുറകളിൽ മനുഷ്യരോട് ഇടപെട്ടപ്പോഴും അവനെ സർവ്വവ്യാപിയായ കണ്ണ് പിന്തുടർന്നിരുന്നതായി അവനിപ്പോൾ മന സ്സിലാക്കുന്നു. ആത്മാവിന്‍റെ ഓരോ വികാരവും എഴുതിയ ഓരോ വരികളും ഉരചെയ്ത ഓരോ വാക്കും തെറ്റായ അഭയകേന്ദ്രത്തിൽ ആശ്രയിക്കുവാൻ മനുഷ്യരെ നയിച്ച ഓരോ പ്രവൃത്തിയും വിത്തുവിതയ്ക്കുന്നതുപോലെയായിരുന്നു; ഇപ്പോൾ തന്‍റെ ചുറ്റും കാണുന്ന, പ്രത്യാശയില്ലാതെ നഷ്ടപ്പെട്ടിരിക്കുന്ന ആത്മാക്കളിൽ അതിന്‍റെ വിളവ് അവൻ കാണുന്നു.GCMal 757.2

    “സമാധാനം ഇല്ലാതിരിക്കെ സമാധാനം സമാധാനം എന്നു പറഞ്ഞു അവർ എന്‍റെ ജനത്തിന്‍റെ പുതിയുടെ മുറിവിന്നു ലഘുവായി ചികിത്സിക്കുന്നു” (യിരെ. 8:11). “ഞാൻ ദുഃഖിപ്പിക്കാത്ത നീതിമാന്‍റെ ഹൃദയത്തെ നിങ്ങൾ വ്യാജങ്ങളെക്കൊണ്ടു ദുഃഖിപ്പിക്കയും തന്‍റെ ദുർമാർഗ്ഗം വിട്ടുതിരിഞ്ഞു ജീവരക്ഷ പ്രാപിക്കാതവണ്ണം ദുഷ്ടനെ നിങ്ങൾ ധൈര്യപ്പെടുത്തുകയും ചെയ്യുന്നു” എന്നു ദൈവം അരുളിച്ചെയ്യുന്നു” (യെഹെ. 13:22).GCMal 757.3

    “എന്‍റെ മേച്ചിൽ പുറത്തെ ആടുകളെ നശിപ്പിക്കുകയും ചിതറിക്കുകയും ചെയ്യുന്ന ഇടയന്മാർക്കും അയ്യോ കഷ്ടം എന്നു യഹോവയുടെ അരുളപ്പാടം ഇതാ, ഞാൻ നിങ്ങളുടെ പ്രവൃത്തികളുടെ ദോഷത്തെക്കുറിച്ചു നിങ്ങളോടു ചോദിക്കും”. “ഇടയന്മാരേ, മുറയിട്ടു നിലവിളിപ്പിൻ! ആട്ടിൻ കൂട്ടത്തിലെ ശഷ്ടന്മാരേ, വെണ്ണീരിൽ കിടന്നുരുളുവിൻ; നിങ്ങളെ അറുപ്പാനുള്ള കാലം തികഞ്ഞിരിക്കുന്നു... ഇടയന്മാർക്കു ശരണവും ആട്ടിൻ കൂട്ടത്തിലെ രേഷ്ഠന്മാർക്ക് ഉദ്ധാരണവും ഇല്ലാതെയാകും” (യിരെ. 23:1 ,2; 25:34,35).GCMal 757.4

    തങ്ങൾ ദൈവവുമായി ശരിയായ ബന്ധം സ്ഥാപിച്ചിരുന്നില്ലായെന്നു ഇടയന്മാരും ജനവും കാണുന്നു. സകല നീതിയുടേയും ന്യായത്തിന്‍റേയും കേന്ദ്രമായ കല്പനയുടെ ഉറവിടമെന്ന ദൈവത്തോടു തങ്ങൾ മത്സരിച്ചതായി അവർ ഗ്രഹിക്കുന്നു. ദിവ്യകല്പനകളെ ഒഴിവാക്കിയതുകൊണ്ട് ദുഷ്ടത, അനെക്യം, വിഷം, അതിക്രമം എന്നിങ്ങനെയുള്ള ആയിരങ്ങളായ ഉറവകൾ ഉടലെടുക്കുകയും ലോകം ഒരു പോരാട്ടക്കളമായി മാറി അഴിമതിയിൽ നിപതിക്കുകയും ചെയ്തിരിക്കുന്നു. സത്യത്തെ നിരസിച്ചുകൊണ്ട് തെറ്റിൽ ലയിച്ചവർക്കു ലോകം ഇപ്രകാരം കാണപ്പെടുന്നു. തങ്ങൾക്കു എന്നെന്നേക്കുമായി നഷ്ടപ്പെട്ടുപോയ നിത്യജീവനെക്കുറിച്ചുള്ള അനുസരണം കെട്ടവരുടേയും അവിശ്വാസികളുടേയും അഭിവാണ് വർണ്ണിക്കുവാൻ ഒരു ഭാഷ യിലും സാദ്ധ്യമാകയില്ല. കഴിവുകളേയും വാഗ്വൈഭവത്തേയും പ്രകീർത്തി ച്ചുകൊണ്ട് മനുഷ്യർ ആരാധിച്ചിരുന്നവരെയിപ്പോൾ യഥാർത്ഥ വെളിച്ചത്തി ലവർ കാണുന്നു. അവർ ലംഘിച്ചു തള്ളിക്കളഞ്ഞതെന്താണെന്നവർ മനസ്സി ലാക്കുന്നു; വിശ്വസ്തത കാത്തുസൂക്ഷിച്ചതുകൊണ്ടു നിന്ദിച്ചുതള്ളിയവരെ യഥാർത്ഥത്തിൽ ദൈവം സ്നേഹിക്കുന്നുവെന്നു ഏറ്റുപറഞ്ഞുകൊണ്ട് ജനം അവരുടെ കാൽക്കീഴിൽ വീഴുന്നു.GCMal 757.5

    തങ്ങൾ വഞ്ചിക്കപ്പെട്ടതായി ജനം കാണുന്നു. നാശത്തിലേക്കു വഴി നടത്തപ്പെട്ടതിലവർ അന്യോന്യം പഴിചാരുന്നു; എന്നാൽ എല്ലാവരുമൊന്നിച്ച് കയ്പേറിയ കുറ്റകൃത്യം ഇടയന്മാരുടെമേൽ ആരോപിക്കുന്നു. അവിശ്വസ്ത രായ ഇടയന്മാർ കർണ്ണരസമായത് പ്രവചിച്ചു; ദൈവകല്പന അഗണ്യമാക്കുന്നതിനും അതു പ്രമാണിക്കുന്നവരെ പീഡിപ്പിക്കുന്നതിനും കേൾവിക്കാ രെയവർ ഉപയോഗിച്ചു. എന്നാലിപ്പോൾ നിരാശയിലാണ്ട ഈ ഉപദേഷ്ടാക്കൾ തങ്ങളുടെ വഞ്ചനയുടെ കുറ്റം ലോകമുമ്പാകെ ഏറ്റുപറയുന്നു. പുരുഷാരം കോപം കൊണ്ടു തിളച്ചുമറിയുന്നു. “ഞങ്ങൾ നഷ്ടപ്പെട്ടുകഴിഞ്ഞു! ഞങ്ങളുടെ നാശത്തിനുത്തരവാദി നിങ്ങളാണ്; എന്നാക്രോശിച്ചുകൊണ്ടവർ കള്ള (പ്രവാചകന്മാർക്കുനേരേ തിരിയുന്നു. അവരെ ഒരിക്കൽ ഏറ്റവുമധികം ആദ രിച്ചിരുന്നവർ കൊടുംഭീകര ശാപവാക്കുകൾ അവരുടെമേൽ ചൊരിയുന്നു. ഒരിക്കലവരെ പുഷ്പകിരീടം ചാർത്തിയ അതേ കരങ്ങൾ ഇപ്പോൾ നാശത്തിനായി അവർക്കുനേരേ നീട്ടുന്നു. ദൈവജനത്തെ നശിപ്പിക്കുവാനൊരു ക്കിയ വാളുകളിപ്പോൾ തങ്ങളുടെ ശത്രുക്കൾക്കെതിരേ നാശത്തിനായി തിരിക്കുന്നു. എല്ലാടവും സംഘട്ടനങ്ങളും രക്തച്ചൊരിച്ചിലും നടമാടുന്നു.GCMal 758.1

    “ആരവം ഭൂമിയുടെ അറ്റത്തോളം എത്തുന്നു; യഹോവെയ്ക്കു ജാതികളോട് ഒരു വ്യവഹാരം ഉണ്ട്; അവൻ സകല ജഡത്തോടും വ്യവഹരിച്ചു ദുഷ്ടന്മാരെ വാളിന്നു ഏല്പിക്കും എന്നു യഹോവയുടെ അരുളപ്പാട്” (യിരെ. 25:31). ആറായിരം വർഷത്തോളമായി വൻപോരാട്ടം തുടർന്നുകൊണ്ടിരിക്കുന്നു; മനുഷ്യപുത്രന്മാർ മുന്നറിയിപ്പും വെളിച്ചവും നല്കി രക്ഷിക്കുന്ന തിനുവേണ്ടി ദൈവപുത്രനും തന്‍റെ സ്വർഗ്ഗീയ ദൂതസംഘവും ദുഷ്ടാത്മാവിന്‍റെ ശക്തിയോടു പോരാട്ടത്തിലായിരുന്നു. എന്നാലിപ്പോൾ എല്ലാവരും തങ്ങളുടെ തീരുമാനമെടുത്തുകഴിഞ്ഞു; ദൈവത്തിനെതിരേയുള്ള സാത്താന്‍റെ യുദ്ധത്തോടു ദുഷ്ടന്മാരെല്ലാം പൂർണ്ണമായി യോജിച്ചുകഴിഞ്ഞു. ചവിട്ടിമെതിക്കപ്പെട്ട തന്‍റെ നിയമത്തിന്‍റെ അധികാരം സ്ഥാപിക്കേണ്ട സമയം ദൈവത്തിനു വന്നുകഴിഞ്ഞു. ഇപ്പോൾ പോരാട്ടം സാത്താനോടു മാത്രമല്ല, മനുഷ്യരോ ടുംകൂടെയാണ്. “ദൈവത്തിനു ജാതികളോടു ഒരു വ്യവഹാരം ഉണ്ട്’; “ദുഷ്ടന്മാരെ അവൻ വാളിന്നു ഏല്പ്പിക്കും”.GCMal 758.2

    “സകല മ്ലേച്ഛതകളും നിമിത്തം നെടുവീർപ്പിട്ടു കരയുന്ന”വരുടെമേൽ വിടുതലിന്‍റെ അടയാളം ഇട്ടുകഴിഞ്ഞു. യെഹെസ്കേലിന്‍റെ ദർശനത്തിൽ നശീകരണ ആയുധം കയ്യിൽ വഹിച്ചുകൊണ്ടുപോകുന്ന പുരുഷന്മാരായി രേഖപ്പെടുത്തിയിരിക്കുന്ന സംഹാര ദൂതനിപ്പോൾ കടന്നുപോകുന്നു. അവനിപ്രകാരം കല്പ്പന കൊടുക്കുന്നു”, നിങ്ങൾ അവന്‍റെ പിന്നാലെ നഗരത്തിൽകൂടെ ചെന്നു വെട്ടുവിൻ; നിങ്ങളുടെ കണ്ണിന്നു ആദരവ് തോന്നരുത്; നിങ്ങൾ കരുണ കാണിക്കയുമരുത്. വൃദ്ധന്മാരെയും യവ്വനക്കാരെയും കന്യകമാരെയും പൈതങ്ങളെയും സ്ത്രീകളേയും കൊന്നുകളവിൻ; എന്നാൽ അടയാളമുള്ള ഒരുത്തനെയും തൊടരുത്; എന്‍റെ വിശുദ്ധ മന്ദിരത്തിൽ തന്നേ തുടങ്ങുവിൻ”. “അങ്ങനെ അവർ ആലയത്തിന്‍റെ മുമ്പിൽ ഉണ്ടായിരുന്ന മൂപ്പന്മാരുടെ ഇടയിൽ തുടങ്ങി” (യെഹെ. 9:1-6). ജനങ്ങളുടെ ആത്മീക കാവല്ക്കാരെന്ന് അഭിമാനിച്ചിരുന്നവരുടെയിടയിൽനിന്നു സംഹാരത്തിന്‍റെ വേല ആരംഭിക്കുന്നു. ആദ്യമായി വീഴുന്നതു തെറ്റായ കാവല്ക്കാരാണ്. അവരോടു അലിവു കാണിക്കുവാനോ അവരെ വിടുവിക്കുവാനോ ആരും ഉണ്ടായിരിക്കയില്ല. പുരുഷന്മാരും സ്ത്രീകളും കന്യകമാരും ചെറിയ കുട്ടികളും ഒരുമിച്ചു നശിച്ചുപോകും.GCMal 759.1

    “യഹോവ ഭൂവാസികളെ അവരുടെ അകൃത്യം നിമിത്തം സന്ദർശിപ്പാൻ തന്‍റെ സ്ഥലത്തുനിന്നു ഇതാ, വരുന്നു. ഭൂമി താൻ കുടിച്ച് രക്തം ഒക്കെയും വെളിപ്പെടുത്തും; തന്നിലുള്ള ഹതന്മാരെ ഇനി മൂടിവെയ്ക്കുകയുമില്ല” (യെശ. 26:21). “യെരുശലേമിനോടു യുദ്ധം ചെയ്ത സകല ജാതികളെയും യഹോവ ശിക്ഷിപ്പാനുള്ള ശിക്ഷയാവിത്; അവർ നിവിർന്നു നില്ക്കുമ്പോൾതന്നെ അവരുടെ മാംസം ചീഞ്ഞഴുകിപ്പോകും; അവരുടെ കണ്ണ് തടത്തിൽ തന്നെ ചീഞ്ഞഴുകിപ്പോകും; അവരുടെ നാവ് വായിൽ തന്നേ ചീഞ്ഞഴുകിപ്പോകും. അന്നാളിൽ യഹോവയാൽ ഒരു മഹാപരിഭവം അവരുടെ ഇടയിൽ ഉണ്ടാകും; അവർ ഓരോരുത്തൻ താന്താന്‍റെ കൂട്ടുകാരന്‍റെ കൈ പിടിക്കും; ഒരുവന്‍റെ കൈ മറ്റവന്‍റെ നേരേ പൊങ്ങും” (സെഖ. 14:12,13). അവരുടെ ഭയവിഹ്വലവികാരം പൂണ്ട ഉന്മാദ സംഘട്ടനത്തിന്‍റെയും കലർപ്പില്ലാത്ത ദൈവക്രോധത്തിന്‍റെ ഭീകരമായ വർഷത്തിന്‍റെയും ഫലമായി പുരോഹിതന്മാർ, ഭരണാധികാരികൾ, സാധാരണക്കാർ, ധനവാന്മാർ, ദരിദന്മാർ, തുടങ്ങി സകല ജനങ്ങളുമടങ്ങുന്ന ദുഷ്ടരായ ഭൂവാസികളെല്ലാം തകർന്നുവീഴും. “അന്നാളിൽ യഹോവയുടെ നിഹതന്മാർ ഭൂമിയുടെ ഒരറ്റം മുതൽ മറ്റേ അറ്റംവരെ വീണുകിടക്കും; അവരെക്കുറിച്ച് ആരും വിലപിക്കയില്ല; അവരെ എടുത്തുകുഴിച്ചിടുകയില്ല; അവർ നിലത്തിന്നു വളമായിത്തീരും” (യിരെ, 25:33).GCMal 759.2

    ക്രിസ്തുവിന്‍റെ വീണ്ടും വരവിൽ ഭൂമുഖത്തെങ്ങുമുള്ള സകല ദുഷ്ട ന്മാരും തുടച്ചു നീക്കപ്പെടും തന്‍റെ വായിലെ ശ്വാസത്താൽ ദഹിച്ചുപോകയും തന്‍റെ പ്രഭയുടെ മഹത്വത്താൽ നശിച്ചുപോകയും ചെയ്യും. തന്‍റെ ജനത്തെ ക്രിസ്തു ദൈവ നഗരത്തിലേക്കു കൊണ്ടുപോകയും ഭൂമി നിവാസികളില്ലാതായിത്തീരുകയും ചെയ്യും. “യഹോവ ഭൂമിയെ നിർജ്ജനവും ശൂന്യവും ആക്കി കീഴ്മേൽ മറിക്കയും അതിലെ നിവാസികളെ ചിതറിക്കുകയും ചെയ്യും”. “ഭൂമി അശേഷം നിർജ്ജനമായും കവർച്ചയായും പോകും; യഹോവയല്ലോ ഈ വചനം അരുളിച്ചെയ്തിരിക്കുന്നത്”. “ഭൂമി അതിലെ നിവാസികളാൽ മലിനമായിരിക്കുന്നു; അവർ പ്രമാണങ്ങളെ ലംഘിച്ചു ചട്ടം മറിച്ചു നിത്യനിയമത്തിനു ഭംഗം വരുത്തിയിരിക്കുന്നു. അതുകൊണ്ടു ഭൂമി ശാപഗ്രഹസ്തമായി അതിൽ പാർക്കുന്നവർ ശിക്ഷ അനുഭവിക്കുന്നു; അതുകൊണ്ട് ഭൂവാസികൾ ദഹിച്ചുപോയി”. (യെശ. 24:1,3,5,6).GCMal 760.1

    ഭൂതലമെങ്ങും നിർജ്ജനമായ മരുഭൂമിപോലെ കാണപ്പെടുന്നു. ഭൂകമ്പത്തിൽ തകർന്ന നഗരങ്ങളുടെയും ഗ്രാമങ്ങളുടെയും അവശിഷ്ടങ്ങൾ, പിഴുതെറിയപ്പെട്ട വൃക്ഷങ്ങൾ, കരയിൽനിന്നും കടലിൽനിന്നും കീറി ഏറിയപ്പെട്ട പാറകൾ എന്നിവ ഭൂമിയുടെ ഉപരിതലമെങ്ങും ചിതറിക്കിടക്കുന്നു; അടിസ്ഥാനങ്ങളിൽ നിന്നിളകിമാറിയ പർവ്വതങ്ങളുടെ സ്ഥാനത്തു വിശാലവും ആഴ വുമേറിയ കിടങ്ങുകൾ കാണപ്പെടുന്നു.GCMal 760.2

    പാപ പരിഹാരദിവസം ശുശ്രൂഷയുടെ അവസാനഘട്ടത്തിൽ നിഴലായി ചെയ്തിരുന്ന സംഭവങ്ങളിപ്പോൾ നിറവേറപ്പെടുന്നു. സമാഗമന കൂടാരത്തിൽ അതിവിശുദ്ധ സ്ഥലത്തെ ശുശ്രൂഷ അവസാനിച്ചശേഷം പാപയാഗരക്തത്തി നാൽ ഇസായേലിന്‍റെ പാപങ്ങൾ വിശുദ്ധമന്ദിരത്തിൽനിന്നു മാറ്റപ്പെടുമ്പോൾ കോലാട്ടുകൊറ്റനെ ജിവനോടെ ദൈവസന്നിധിയിൽ നിറുത്തുന്നു; തുടർന്നു, മഹാപുരോഹിതൻ സഭയുടെ സാന്നിദ്ധ്യത്തിൽ, “ജീവനോടിരിക്കുന്ന കോലാട്ടുകൊറ്റന്‍റെ തലയിൽ... രണ്ടുകയ്യുംവെച്ച് യിസ്രായേൽ മക്കളുടെ എല്ലാ കുറ്റങ്ങളും സകല പാപങ്ങളുമായ ലംഘനങ്ങളൊക്കെയും ഏറ്റുപറഞ്ഞു കോലാട്ടുകൊറ്റന്‍റെ തലയിൽ ചുമത്തേണം” (ലേവ്യ. 16:21). ഇപ്രകാരം സ്വർഗ്ഗീയ വിശുദ്ധമന്ദിരത്തിൽ ശുശ്രൂഷ അവസാനിച്ചുകഴിയുമ്പോൾ ദൈവത്തിന്‍റേയും വിശുദ്ധ ദൂതന്മാരുടേയും വീണ്ടെടുക്കപ്പെട്ട വിശുദ്ധന്മാരുടെയും സാന്നിദ്ധ്യത്തിൽ ദൈവമക്കളുടെ സകല പാപങ്ങളും സാത്താനിൽ ചുമത്തപ്പെടുന്നു; ചെയ്യുവാൻ അവരെ പ്രേരിപ്പിച്ച സകല തിന്മയ്ക്കും കുറ്റക്കാരൻ സാത്താനാണെന്നു പ്രഖ്യാപിക്കപ്പെടുന്നു. ജനവാസമില്ലാത്ത മരുഭൂമിയിൽ കോലാട്ടുകൊറ്റനെ വിട്ടുകളയുന്നതുപോലെ, ജീവജാലങ്ങളില്ലാതെ നിർജ്ജനമരുഭൂമിയായിത്തീർന്നിരിക്കുന്ന ഈ ഭൂമിയിൽ സാത്താൻ തള്ളപ്പെടും.GCMal 760.3

    ഇപ്രകാരം സാത്താൻ തള്ളപ്പെടുന്നതും ഭൂമി പാഴും ശൂന്യവുമായി ത്തീരുന്നതും വെളിപ്പാടുകാരൻ പ്രവചിച്ചുകൊണ്ട്, ഇതേ അവസ്ഥയിൽ ഈ ഭൂമി ആയിരം വർഷം കഴിയുമെന്ന് പ്രഖ്യാപിക്കുന്നു. കർത്താവിന്‍റെ വീണ്ടും വരവിന്‍റെ ദൃശ്യങ്ങളും ദുഷ്ടന്മാരുടെ നാശവും വിവരിച്ചുകൊണ്ട് പ്രവചനം ഇപ്രകാരം തുടരുന്നു; “അനന്തരം ഒരു ദൂതൻ അഗാധത്തിന്‍റെ താക്കോലും ഒരു വലിയ ചങ്ങലയും കയ്യിൽ പിടിച്ചുകൊണ്ട് സ്വർഗ്ഗത്തിൽനിന്നു ഇറങ്ങു ന്നതു ഞാൻ കണ്ടു. അവൻ പിശാചും സാത്താനും എന്നുള്ള പഴയ പാമ്പായ മഹാസർപ്പത്തെ പിടിച്ച് ആയിരം ആണ്ടക്കു ചങ്ങലയിട്ടു. ആയിരം ആണ്ടു കഴിയുവോളം ജാതികളെ വഞ്ചിക്കാതിരിപ്പാൻ അവനെ അഗാധത്തിൽ തള്ളിയിട്ടു അടച്ചുപൂട്ടുകയും മീതെ മുദ്രയിടുകയും ചെയ്തു. അതിന്‍റെ ശേഷം അവനെ അല്പകാലത്തേക്കു അഴിച്ചുവിടേണ്ടതാകുന്നു” (വെളി. 20:1-3).GCMal 761.1

    “അഗാധം” എന്നതു ഭൂമിയുടെ പാഴും ശൂന്യവും ഇരുളടഞ്ഞതുമായ അവസ്ഥയെ സൂചിപ്പിക്കുന്നുവെന്നു മറ്റു തിരുവചന ഭാഗങ്ങളിൽനിന്നു വ്യക്ത മാകുന്നു. “ആദിയിൽ” ഉണ്ടായിരുന്ന ഭൂമിയുടെ അവസ്ഥയെ സംബന്ധിച്ചു വേദപുസ്തകം ഇപ്രകാരം പറയുന്നു: “ഭൂമി പാഴായും ശൂന്യമായും ഇരുന്നു; “ *(ആഴം എന്നു ഇവിടെ വിവർത്തനം ചെയ്തിരിക്കുന്ന എബ്രായപദം, പഴയനിയമത്തിന്റെ ഗ്രീക്കു ഭാഷയിലേക്കുള്ള വിവർത്തനമായ സെപ്റ്റാജിന്റ് വെർഷനിൽ, വെളിപ്പാട് 20:1 -3 വരെയുള്ള ഭാഗത്തു കാണുന്ന “അഗാധം” എന്ന വാക്കിനും ഉപയോഗിച്ചിരിക്കുന്നു).ആഴത്തിനുമീതെ ഇരുൾ ഉണ്ടായിരുന്നു” (ഉല്പ. 1:2), ഭാഗികമായിട്ടെങ്കിലും ഈ ഭൂമി ഇതേ അവസ്ഥയിൽ വന്നുചേരുമെന്നു പ്രവചനം പഠിപ്പിക്കുന്നു.GCMal 761.2

    ദൈവത്തിന്‍റെ വലിയ ദിവസത്തെ കണ്ടുകൊണ്ട് യിരെമ്യാവ് പ്രവാചകൻ ഇങ്ങനെ പ്രഖ്യാപിക്കുന്നു: “ഞാൻ ഭൂമിയെ നോക്കി അതിനെ പാഴും ശൂന്യ വുമായി കണ്ടു; ഞാൻ ആകാശത്തെ നോക്കി; അതിനു പ്രകാശം ഇല്ലാതെ യിരുന്നു. ഞാൻ പർവ്വതങ്ങളെ നോക്കി; അവ വിറയ്ക്കുന്നതു കണ്ടു; കുന്നു കൾ എല്ലാം ആടിക്കൊണ്ടിരുന്നു. ഞാൻ നോക്കി, ഒരു മനുഷ്യനെയും കണ്ടില്ല; ആകാശത്തിലെ പക്ഷികൾ ഒക്കെയും പറന്നുപോയിരുന്നു. ഞാൻ നോക്കി ഉദ്യാനം മരുഭൂമിയായിത്തീർന്നിരിക്കുന്നതു കണ്ടു; അതിലെ പട്ട ണങ്ങളൊക്കെയും യഹോവയാൽ അവന്‍റെ ഉഗ്രകോപം ഹേതുവായി ഇടി ഞ്ഞുപോയിരിക്കുന്നു” (യിരെ. 4:23-26). GCMal 761.3

    സാത്താനും തന്‍റെ ദുഷ്ട ദൂതന്മാർക്കുമുള്ള ഭവനം ആയിരം വർഷ ത്തേക്കു ഇതായിരിക്കും. ഈ ഭൂമിയിൽനിന്നു പോകുവാൻ അനുവാദമില്ലായ്കകൊണ്ട് മറ്റു ലോകങ്ങളിൽ ചെന്നു വീഴ്ച ഭവിക്കാത്ത ജീവികളെ പരീക്ഷിക്കുവാനോ ശല്യം ചെയ്യുവാനോ അവനു സാധിക്കുന്നില്ല. ഈ അർത്ഥത്തിലാണ് അവൻ ബന്ധിക്കപ്പെട്ടിരിക്കുന്നത്. തന്‍റെ ശക്തി പ്രയോഗിക്കു വാൻ ഭൂമിയിൽ ആരുംതന്നെ ജീവനോടിരിക്കുന്നില്ല. നൂറ്റാണ്ടുകളായി അവന്‍റെ പ്രമോദമായിരുന്ന വഞ്ചനയുടേയും നാശത്തിന്‍റേയും ക്രിയകളിൽനി ന്നവൻ പൂർണ്ണമായി ഒഴിഞ്ഞിരിക്കേണ്ടിവന്നിരിക്കുന്നു.GCMal 762.1

    സാത്താന്‍റെ വീഴ്ച ദർശിച്ച പ്രവാചകനായ യെശയ്യാവ് ഇപാകരം പറഞ്ഞിരിക്കുന്നു, “അരുണോദയ പുത്രനായ, ശുക്രാ, നീ എങ്ങനെ ആകാശത്തുനിന്നു വീണു! ജാതികളെ താഴ്ത്തിക്കളഞ്ഞവനേ, നീ എങ്ങനെ വെട്ടേറ്റു നിലത്തുവീണു! ഞാൻ സ്വർഗ്ഗത്തിൽ കയറും; എന്‍റെ സിംഹാസനം ദൈവത്തിന്‍റെ നക്ഷത്രങ്ങൾക്കുമീതെ വെയ്ക്കും... ഞാൻ അത്യുന്നതനോടു സമനാകും എന്നല്ലോ നീ ഹൃദയത്തിൽ പറഞ്ഞത്. എന്നാൽ നീ പാതാളത്തിലേക്കു, നാശകൂപത്തിന്‍റെ അടിയിലേക്കു തന്നെ വീഴും. നിന്നെ കാണുന്നവർ നിന്നെ ഉറ്റു നോക്കി; ഭൂമിയെ നടുക്കുകയും രാജ്യങ്ങളെ കുലുക്കുകയും ഭൂതലത്തെ മരുഭൂമിപോലെ ആക്കുകയും അതിലെ പട്ടണങ്ങളെ ഇടിച്ചുകളകയും തന്‍റെ ബദ്ധന്മാരെ വീട്ടിലേക്കു അഴിച്ചുവിടാതിരിക്കയും ചെയ്തവൻ ഇവനല്ലയോ എന്നു നിരൂപിക്കും” (യെശ. 14:12-17).GCMal 762.2

    ആറായിരം വർഷത്തെ സാത്താന്‍റെ മത്സര പ്രവൃത്തി “ഭൂമിയെ നടുക്കുന്ന”തായിരുന്നു. അവൻ, “ഭൂതലത്തെ മരുഭൂമിപോലെ ആക്കുകയും അതിലെ പട്ടണങ്ങളെ ഇടിച്ചുകളകയും” ചെയ്തു. “തന്‍റെ ബദ്ധന്മാരെ വീട്ടിലേക്കു അഴിച്ചുവിടാതിരുന്നു” ആറായിരം വർഷങ്ങളായി അവന്‍റെ ജയിലറയിൽ ദൈവമക്കളെ ബന്ധിച്ചുകൊണ്ടിരിക്കുകയായിരുന്നുവെങ്കിലും എന്നെ ന്നേക്കും അവരെ അപ്രകാരം പൂട്ടിയിടുവാൻ അവനു സാദ്ധ്യമല്ല; അവന്‍റെ ബന്ധനങ്ങളെ ക്രിസ്തു ഭേദിക്കുകയും ബന്ധിതരെ മോചിപ്പിക്കുകയും ചെയ്തു.GCMal 762.3

    ദുഷ്ടന്മാർപോലും ഇപ്പോൾ അവന്‍റെ ശക്തിയിൽ നിന്നകലെയായതി നാൽ, തന്‍റെ ദുഷ്ടദൂതന്മാരുമൊത്ത്, പാപത്താലുളവായ ശാപത്തിന്‍റെ ഭീകരത മനസ്സിലാക്കിക്കൊണ്ട് സാത്താൻ കഴിയുന്നു. “ജാതികളുടെ സകല രാജാ ക്കന്മാരും ഒട്ടൊഴിയാതെ താന്താന്‍റെ ഭവനത്തിൽ (കല്ലറയിൽ) മഹത്വത്തോടെ കിടന്നുറങ്ങുന്നു. നിന്നെയോ നിന്ദ്യമായൊരു ചുള്ളിയെപ്പോലെയും... ചവിട്ടി മെതിച്ച ശവം പോലെയും നിന്‍റെ കല്ലറയിൽനിന്നു എറിഞ്ഞുകളഞ്ഞിരിക്കുന്നു. നീ നിന്‍റെ ദേശത്തെ നശിപ്പിച്ചു. നിന്‍റെ ജനത്തെ കൊന്നുകളഞ്ഞതുകൊണ്ട് നിനക്കു അവരെപ്പോലെ ശവസംസ്കാരം ഉണ്ടാകയില്ല” (യെശ. 14:18-20).GCMal 762.4

    ദൈവിക നിയമങ്ങൾക്കെതിരേയുള്ള തന്‍റെ മത്സരത്തിന്‍റെ ഫലം കണ്ടു കൊണ്ട് ആയിരം വർഷം സാത്താൻ നിർജ്ജനമായിത്തീർന്നിരിക്കുന്ന ഈ ഭൂമിയിൽ അങ്ങോളമിങ്ങോളമലഞ്ഞു നടക്കും. ഈ കാലത്തുള്ള അവന്‍റെ കഷ്ടപ്പാട് ഭീകരമായിരിക്കും. തന്‍റെ വീഴ്ച മുതലുള്ള പ്രവൃത്തിനിരതമായ അവന്‍റെ ജീവിതം അവസാനിച്ചുപോയി; തന്‍റെ ശക്തി ഉപയോഗിക്കുവാൻ കഴിയാത്ത അവനിപ്പോൾ ദൈവിക ഭരണകൂടത്തിനെതിരേ ആദ്യമായി മത്സ രിച്ചതുമുതലുള്ള തന്‍റെ പ്രവൃത്തികൾ ഓർമ്മിച്ചുകൊണ്ടും താൻ വരുത്തി ക്കൂട്ടിയ തിന്മയുടെയും ചെയ്യിപ്പിച്ച് പാപങ്ങളുടെയും ഭീകര ശിക്ഷയെ ഓർത്തു ഭയന്നു വിറച്ചുകൊണ്ടും ഭാവിയിലേക്കു കണ്ണോടിക്കുന്നു.GCMal 763.1

    സാത്താന്‍റെ ബന്ധനം ദൈവജനങ്ങൾക്കു ആനന്ദവും സന്തോഷവും നല്കുന്നു. “യഹോവ നിന്‍റെ വ്യസനവും നിന്‍റെ കഷ്ടതയും നീ ചെയ്യേണ്ടി വന്ന നിന്‍റെ കഠിന ദാസ്യവും നീക്കി നിനക്കു വിശാമം നല്കുന്ന നാളിൽ നീ ബാബേൽ രാജാവിനെക്കുറിച്ച് (ഇവിടെ സാത്താനെ പ്രതിനിധീകരിക്കുന്നു) ഈ പാട്ടു ചൊല്ലും: പീഡിപ്പിക്കുന്നവൻ എങ്ങനെ ഇല്ലാതെയായി... യഹോവ ദുഷ്ടന്മാരുടെ വടിയും വാഴുന്നവരുടെ ചെങ്കോലും ഒടിച്ചുകളഞ്ഞു. വംശങ്ങളെ ഇടവിടാതെ കാധത്തോടെ അടിക്കയും ആർക്കും അടുത്തു കൂടാത്ത ഉപ്രദവത്താൽ ജാതികളെ കോപത്തോടെ ഭരിക്കയും ചെയ്തവനെ ‘ തന്നേ” (യെശ. 14:3-6).GCMal 763.2

    ഒന്നാമത്തെയും രണ്ടാമത്തെയും പുനരുദ്ധാനത്തിന്‍റെ ഇടയ്ക്കുള്ള ആയിരമാണ്ടു വാഴ്ചക്കാലത്തു ദുഷ്ടന്മാരുടെ ന്യായവിധി നടക്കുന്നു. ക്രിസ്തുവിന്‍റെ രണ്ടാം വരവിനുശേഷമുള്ള ഒരു സംഭവമായി ഈ ന്യായവി ധിയെ വിശുദ്ധ പൌലൊസ് ചൂണ്ടിക്കാണിക്കുന്നു”. ആകയാൽ കർത്താവു വരുവോളം സമയത്തിനു മുമ്പ് ഒന്നും വിധിക്കരുത്. അവൻ ഇരുട്ടിൽ മറഞ്ഞിരിക്കുന്നതു വെളിച്ചത്താക്കി ഹൃദയങ്ങളുടെ ആലോചനകളെ വെളിപ്പെടുത്തും” (1 കൊരി. 4:5.). “വയോധികനായവൻ വന്ന് അത്യുന്നതനായവന്‍റെ വിശുദ്ധന്മാർക്കു ന്യായാധിപത്യം നല്കി'യെന്ന് ദാനീയേൽ (പ്രവാചകൻ പ്രസ്താവിക്കുന്നു” (ദാനീ. 7:21). ഈ സമയം നീതിമാന്മാർ ദൈവത്തിന് രാജാക്കന്മാരും പുരോഹിതന്മാരുമായി വാഴുന്നു. “ഞാൻ ന്യായാസനങ്ങളെ കണ്ടു; അവയിൽ ഇരിക്കുന്നവർക്കു ന്യായവിധിയുടെ അധികാരം കൊടുത്തു എന്നു യോഹന്നാൻ വെളിപ്പാടിൽ പറയുന്നു. “അവർ ദൈവത്തിനും ക്രിസ്തുവിനും പുരോഹിതന്മാരായി ക്രിസ്തുവിനോടുകൂടെ ആയിരം ആണ്ടു വാഴും (വെളി. 20:4,6). “വിശുദ്ധന്മാർ ലോകത്തെ വിധിക്കും എന്നു അറിയുന്നില്ലയോ?” എന്ന് പൌലൊസ് ഇതിനെപ്പറ്റി പ്രവചിച്ചിരിക്കുന്നു (1 കൊരി. 6:2). ക്രിസ്തുവിനോടൊന്നിച്ച്, മാനദണ്ഡപുസ്തകമായ ബൈബിളുപയോഗിച്ച്, ശരീരത്തോടിരുന്നപ്പോൾ ദുഷ്ടന്മാർ ചെയ്ത ഓരോ പ്രവൃത്തിക്കും ന്യായവിധി നടത്തുന്നു. തങ്ങളുടെ പ്രവൃത്തിക്കൊത്തവണ്ണം ദുഷ്ടന്മാർ അനു ഭവിക്കേണ്ട ഓഹരി അളന്നുകഴിയുന്നു; മരണ പുസ്തകത്തിലത് അവരുടെ പേരുകൾക്കെതിരെ രേഖപ്പെടുത്തുന്നു.GCMal 763.3

    ക്രിസ്തുവും തന്‍റെ ജനവും ചേർന്നു സാത്താനെയും ദുഷ്ട ദൂതന്മാ രെയും ന്യായം വിധിക്കുന്നു. “നാം ദൂതന്മാരെ വിധിക്കും എന്നു നിങ്ങൾ അറിയുന്നില്ലയോ?” എന്നിപ്രകാരം വിശുദ്ധ പൌലൊസ് പറയുന്നു (1 കൊരി. 6:3), യൂദാ ഇപകാരം പ്രസ്താവിക്കുന്നു: “തങ്ങളുടെ വാഴ്ച കാത്തുകൊള്ളാതെ സ്വന്ത വാസസ്ഥലം വിട്ടുപോയ ദൂതന്മാരെ മഹാദിവസത്തിന്‍റെ വിധിക്കായി എന്നേക്കുമുള്ള ചങ്ങലയിട്ടു അന്ധകാരത്തിൻ കീഴിൽ സൂക്ഷിച്ചിരിക്കുന്നു” (യൂദാ. 6).GCMal 764.1

    ആയിരമാണ്ടു വാഴ്ച്ചയുടെ അന്ത്യത്തിൽ രണ്ടാമത്തെ പുനരുദ്ധാനം സംഭവിക്കുന്നു. എഴുതപ്പെട്ടിരിക്കുന്ന ന്യായവിധി പ്രാപിക്കേണ്ടതിനു ദൈവ മുമ്പാകെ നില്ക്കാൻ തക്കവണ്ണം ദുഷ്ടന്മാർ ഉയിർത്തെഴുന്നേല്ക്കുന്നു. നീതിമാന്മാരുടെ പുനരുദ്ധാനത്തെക്കുറിച്ചു പറഞ്ഞശേഷം വെളിപ്പാടുകാരൻ ഇപ്രകാരം പ്രസ്താവിച്ചിരിക്കുന്നു: മരിച്ചവരിൽ ശേഷമുള്ളവർ ആയിരമാണ്ടു കഴിയുവോളം ജീവിച്ചില്ല (വെളി. 20:5). ദുഷ്ടന്മാരെ സംബന്ധിച്ച് യെശയ്യാവ് പ്രസ്താവിക്കുന്നു: “കുണ്ടറയിൽ വിലങ്ങുകാരെപ്പോലെ അവരെ ഒന്നിച്ചു കൂട്ടി കാരാഗൃഹത്തിൽ അടയ്ക്കയും ഏറിയനാൾ കഴിഞ്ഞിട്ടു അവരെ സന്ദർശിക്കുകയും ചെയ്യും ” (യെശ. 24:22).GCMal 764.2