Loading...
Larger font
Smaller font
Copy
Print
Contents
വന്‍ പോരാട്ടം - Contents
  • Results
  • Related
  • Featured
No results found for: "".
  • Weighted Relevancy
  • Content Sequence
  • Relevancy
  • Earliest First
  • Latest First
    Larger font
    Smaller font
    Copy
    Print
    Contents

    അദ്ധ്യായം 5—ജോൺ വിക്ലിഫ്

    നവീകരണത്തിനുമുമ്പ് വളരെ കുറച്ച് വേദപുസ്തകപ്രതികൾ നിലനിന്നിരുന്ന സമയങ്ങൾ ഉണ്ടായിരുന്നു. ദൈവവചനം മുഴുവനായി നശിക്കപ്പെടാൻ ദൈവം അനുവദിച്ചില്ല. അതിലെ സത്യങ്ങൾ എന്നെന്നേയ്ക്കുമായി മറഞ്ഞിരിക്കേണ്ടവ അല്ല. തന്‍റെ ദാസന്മാരെ വിട്ടയയ്ക്കാനായി ദൈവം കരാഗൃഹ വാതിലുകൾ തുറന്നതുപോലെയും ഇരുമ്പ് കവാടങ്ങളുടെ പൂട്ട് തുറന്നതുപോലെയും ജീവന്‍റെ വചനത്തിന്‍റെ ചങ്ങലയും നിഷ്പ്രയാസം അഴിച്ചു. യൂറോപ്പിലെ പല രാജ്യങ്ങളിലും മനുഷ്യർ ദൈവാത്മാവിനാൽ പ്രചോദിതരായി, സത്യത്തിനും മറഞ്ഞിരിക്കുന്ന നിധികൾക്കും വേണ്ടി അന്വേഷണം നടത്തി. ദൈവാനുഗ്രഹത്താൽ വിശുദ്ധ വചനത്തിലേയ്ക്ക് അവർ നയിക്കപ്പെട്ടു. അതീവ താല്പര്യത്തോടെ വിശുദ്ധ പേജുകൾ പഠിച്ചു. എന്ത് വില കൊടുത്തും വെളിച്ചം തങ്ങളിലേയ്ക്ക് സ്വീകരിക്കാൻ അവർക്ക് സമ്മതമായിരുന്നു. എല്ലാ കാര്യങ്ങളും അവർക്ക് വ്യക്തമാക്കപ്പെട്ടില്ലെങ്കിലും പണ്ടുമുതലേ മറഞ്ഞുകിടന്ന ധാരാളം സത്യങ്ങൾ കണ്ടെത്താൻ സാധിച്ചു. അന്ധവിശ്വാസത്തിന്‍റെയും തെറ്റുകളുടെയും ചങ്ങല പൊട്ടിച്ച് വേർപെടുത്തിക്കൊണ്ടും, അടിമയാക്കപ്പെട്ടവരോട് എഴുന്നേറ്റ് അവരുടെ സ്വാതന്ത്ര്യം ഉറപ്പാക്കാൻ ആവശ്യപ്പെട്ടുകൊണ്ടും സ്വർഗ്ഗീയ ദുതുവാഹകരായി അവർ മുൻപോട്ടു പോയി.GCMal 84.1

    വാൽഡൻസർ ഒഴികെ, ദൈവത്തിന്‍റെ തിരുവചനം അഭ്യസ്തവിദ്യരുടെ ഭാഷകളിൽ മാത്രമായി നൂറ്റാണ്ടുകളോളം അടയ്ക്കപ്പെട്ടിരുന്നു. എന്നാൽ പല പ്രദേശങ്ങളിലുമുള്ളവരുടെ മാതൃഭാഷയിൽ പരിഭാഷപ്പെടുത്തി വിതരണം ചെയ്യാനുള്ള സമയം വന്നു. ലോകം അതിന്‍റെ അർദ്ധരാത്രി കടന്നു പോയി. അന്ധകാരത്തിന്‍റെ മണിക്കൂറുകൾ ഇല്ലാതായി. പല ദേശങ്ങളിലും പ്രഭാതകിരണങ്ങളുടെ സൂചനകൾ കണ്ടു തുടങ്ങി.GCMal 84.2

    ജോൺ വിക്ലിഫ് പതിനാലാം നൂറ്റാണ്ടിൽ “നവീകരണത്തിന്‍റെ ഉദയ നക്ഷത്രം” ഇംഗ്ലണ്ടിൽ ഉദിച്ചു. ജോൺ വിക്ലിഫ് ഇംഗ്ലണ്ടിനു മാത്രമല്ല, ക്രിസ്തവലോകത്തിനു മുഴുവനും നവീകരണത്തിന്‍റെ മുന്നോടി ആയിരുന്നു. റോമിന് എതിരെയുള്ള പ്രതിഷേധം രേഖപ്പെടുത്തുവാൻ അനുവദിച്ചിടത്തോളം നിശ്ശബ്ദനായില്ല. വ്യക്തികളെയും സഭകളെയും രാഷ്ട്രങ്ങളെയും അടിമത്വത്തിൽനിന്ന് വിടുവിക്കുവാൻ ഈ പ്രതിഷേധം സമരത്തിലേയ്ക്ക് നയിച്ചു.GCMal 85.1

    വിക്ലിഫിന് യഥേഷ്ടമായ ഒരു വിദ്യാഭ്യാസം കിട്ടി. അദ്ദേഹത്തിന് യഹോവാഭക്തി ജ്ഞാനത്തിന്‍റെ ആരംഭമായിരുന്നു. മികച്ച പാണ്ഡിത്യത്തിനും ശ്രദ്ധേയമായ കഴിവുകൾക്കും മാത്രമല്ല തീഷ്ണമായ ദൈവഭക്തിക്കും അദ്ദേഹം തന്‍റെ കോളജിൽ അറിയപ്പെട്ടിരുന്നു. അറിവിനുവേണ്ടിയുള്ള ദാഹത്തിൽ അദ്ദേഹം പഠനത്തിന്‍റെ എല്ലാ ശാഖകളുമായി ബന്ധപ്പെട്ടിരുന്നു. സ്വന്തരാഷ്ട്രത്തിലെ പാഠശാലാവിഷയമായ തത്വശാസ്ത്രം, സഭയുടെ സാമാന്യനിയമം, പൗരബന്ധങ്ങൾ സംബന്ധമായ നിയമാവലി ആദിയായ വിഷയങ്ങൾ അദ്ദേഹം പഠിച്ചു. അദ്ദേഹത്തിന്‍റെ ആദ്യകാല പരിശീലനത്തിന്‍റെ ശ്രേഷ്ഠത പിൽക്കാല അദ്ധ്വാനത്തിൽ തെളിഞ്ഞു. അദ്ദേഹത്തിന്‍റെ കാലത്തെ സന്ദിഗ്ധപരമായ തത്വശാസ്ത്രം സമ്പൂർണ്ണമായി അറിഞ്ഞപ്പോൾ അതിന്‍റെ തെറ്റുകൾ തുറന്നു കാട്ടാൻ പ്രാപ്തനായി. ദേശീയവും സഭാപരവുമായ നിയമങ്ങൾ പഠിച്ചതുകൊണ്ട് രാഷ്ട്രീയവും മതപരവുമായ സ്വാതന്ത്യത്തിനുവേണ്ടിയുള്ള പോരാട്ടത്തിന് സജ്ജമായി. അദ്ദേഹത്തിന് ദൈവവചനത്തിൽനിന്നുള്ള ആയു ധങ്ങൾ കൈകാര്യം ചെയ്യാൻ കഴിഞ്ഞപ്പോൾ സ്കൂളിലെ ബുദ്ധിപരമായ അച്ചടക്കവും സമ്പാദിച്ചിരുന്നു. സ്കൂളിലെ ആളുകളുടെ കൗശലങ്ങളും അദ്ദേഹം മനസ്സിലാക്കി. പ്രതിഭാശക്തിയും സമ്പൂർണ്ണ ജ്ഞാനവും അദ്ദേഹത്തിന് ശത്രുക്കളുടെയും മിത്രങ്ങളുടേയും ബഹുമാനം നേടിക്കൊടുത്തു. അദ്ദേഹത്തെ പിന്തുണയ്ക്കുന്നവർ രാഷ്ട്രത്തിന്‍റെ നായകന്മാരുടെ മുൻപന്തിയിൽ അദ്ദേഹം നിൽക്കുന്നത് സംതൃപ്തിയോടെ വീക്ഷിച്ചു. നവീകരണത്തെ പിൻതാങ്ങുന്ന അദ്ദേഹത്തെ, തന്‍റെ അജ്ഞതയൊ ബലഹീനതയാ എടുത്തുകാട്ടി നിന്ദിച്ചുതള്ളുന്നതിൽനിന്നും ശത്രുക്കളെ തടഞ്ഞു. GCMal 85.2

    വിക്ലിഫ് കോളേജിൽ പഠിച്ചിരുന്ന കാലത്തുതന്നെ തിരുവചന പഠനവും ആരംഭിച്ചു. ആ കാലങ്ങളിൽ വേദപുസ്തകം പൂരാതന ഭാഷകളിൽ മാത്രമെ ഉണ്ടായിരുന്നുള്ളു. അഭ്യസ്ഥവിദ്യർക്ക് മാത്രമേ സത്യത്തിന്‍റെ ഉറവിടത്തിലേ യ്ക്കുള്ള വഴി കണ്ടെത്താൻ കഴിഞ്ഞിരുന്നുള്ളു. വിദ്യാഭ്യാസമില്ലാത്തവർക്ക് ഈ വഴി അടഞ്ഞുകിടന്നു. അങ്ങനെ വിക്ലിഫിന് ഭാവിയിലെ നവീകരണ വേലയ്ക്ക് ഒരു വഴി ഒരുക്കപ്പെട്ടു. വിദ്യാസമ്പന്നർ ദൈവത്തിന്‍റെ വചനം പഠിച്ചു. വചനത്തിൽനിന്ന് വെളിപ്പെട്ട ദൈവത്തിന്‍റെ സൗജന്യമായ കൃപയുടെ വലിയ സത്യം അവർ മനസ്സിലാക്കി. അവരുടെ പഠിപ്പിക്കലുകളിൽ അവർ ഈ സത്യത്തിന്‍റെ പരിജ്ഞാനം വ്യാപിപ്പിച്ചു. മറ്റുള്ളവരെ ഈ ജീവിക്കുന്ന വെളിപ്പാടിലേയ്ക്ക് തിരിയാൻ സഹായിച്ചു.GCMal 85.3

    വിക്ലിഫ് വേദപഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചപ്പോൾ സ്കൂളിൽ വെച്ചു പഠനത്തിനുണ്ടായിരുന്ന പ്രാഗത്ഭ്യത്തോടെ വചനം സൂക്ഷ്മ പരിശോധനയ്ക്ക് വിധേയമാക്കി. ഇതുവരെ മനസ്സിലുണ്ടായിരുന്ന അഭിവാഞ്ഛയെ തൃപ്തിപ്പെടുത്തുവാൻ സഭയ്ക്കോ അതിന്‍റെ വിദ്യാഭ്യാസത്തിനോ കഴിഞ്ഞില്ല. അന്നുവരെയും വൃഥാവായി അന്വേഷിച്ചത് ദൈവവചനത്തിൽ അവൻ കണ്ടെത്തി. ഇതിൽ രക്ഷാപദ്ധതി തുറന്നിരിക്കുന്നതും ക്രിസ്തു മനുഷ്യന്‍റെ ഏക മദ്ധ്യസ്ഥനാണെന്നും കണ്ടു. ക്രിസ്തുവിന്‍റെ സേവനത്തിനായി തന്നെത്തന്നെ സമർപ്പിച്ച് താൻ കണ്ടെത്തിയ സത്യം ഘോഷിക്കുവാൻ തീരുമാനിച്ചു.GCMal 86.1

    പിന്നീടുണ്ടായ നവീകരണ കർത്താക്കളെപ്പോലെ തന്‍റെ വേലയുടെ ആരംഭത്തിങ്കൽ അത് തന്നെ എവിടേയ്ക്ക് നയിക്കും എന്ന് അറിഞ്ഞില്ല. റോമിനെതിരായി മനഃപൂർവ്വം നിന്നില്ല. പക്ഷെ സത്യത്തോടുള്ള കൂറ് വ്യാജത്തോടുള്ള എതിർപ്പിൽ അദ്ദേഹത്തെ എത്തിച്ചു. പാപ്പാത്വ തെറ്റുകളെ എത്ര വ്യക്തമായി വിവേചിച്ചോ അത്രയും ഉത്സാഹത്തോടെ വേദപുസ്തക സത്യങ്ങൾ പ്രചരിപ്പിച്ചു. മാനുഷിക പാരമ്പര്യത്തിനുവേണ്ടി റോം ദൈവവചനം മറന്നുകളഞ്ഞത് അദ്ദേഹം കണ്ടു. തിരുവചനത്തെ തള്ളിക്കളഞ്ഞ പൗരോഹിത്യത്തെ അദ്ദേഹം നിർഭയം കുറ്റപ്പെടുത്തി. വേദപുസ്തകം ജനങ്ങളിൽ എത്തിക്കണമെന്നും വേദപുസ്തകത്തിന്‍റെ ആധിപത്യം സഭയിൽ നടപ്പാക്കണമെന്നും ആവശ്യപ്പെട്ടു. അദ്ദേഹം കഴിവും ആത്മാർത്ഥതയും ഉള്ള ഒരു അദ്ധ്യാപകൻ എന്നുമാത്രമല്ല ഒരു വാഗ്മിയും കൂടെയായിരുന്നു. താൻ പഠിച്ച സത്യങ്ങളെ പ്രായോഗികമായി കാണിച്ചുകൊടുക്കുന്നതായിരുന്നു തന്‍റെ ദൈനംദിന ജീവിതം. അദ്ദേഹത്തിന്‍റെ വചന പരിജ്ഞാനം, യുക്തി വിചാരത്തിന്‍റെ ശക്തി, ജീവിത വിശുദ്ധി, ധൈര്യം, സ്വഭാവദാർഢ്യം എന്നിവ പൊതു ജനങ്ങളുടെ മതിപ്പും വിശ്വാസവും നേടിക്കൊടുത്തു. റോമാസഭയിൽ നില നിന്നിരുന്ന തെറ്റുകൾ കണ്ടപ്പോൾ വളരെ ആളുകൾ ആദ്യത്തെ തങ്ങളുടെ വിശ്വാസത്തിൽ അതൃപ്തരായി. വിക്ലിഫ് വേദപുസ്തക സത്യങ്ങൾ അവർക്ക് കാണിച്ചുകൊടുത്തപ്പോൾ അവർ സന്തോഷത്താൽ ജയഘോഷം മുഴക്കി. ഈ നവീകരണ കർത്താവിന് തങ്ങളുടേതിനേക്കാൾ കൂടുതൽ സ്വാധീനം ഉണ്ടെന്ന് മനസ്സിലായപ്പോൾ പാപ്പാത്വ നായകന്മാർ ക്രോധാവേശത്താൽ നിറഞ്ഞു.GCMal 86.2

    വിക്ലിഫ് തെറ്റ് കണ്ടുപിടിക്കുന്നതിൽ സമർത്ഥനായിരുന്നു. റോമൻ ആധിപത്യം നടപ്പാക്കിയിരുന്ന പല അധർമ്മങ്ങളെയും അദ്ദേഹം ഭയം കൂടാതെ ആഞ്ഞടിച്ചു. രാജാവിന്‍റെ പുരോഹിതനായിരുന്നപ്പോൾ ഇംഗ്ലണ്ടിലെ രാജാവിൽ നിന്ന് പോപ്പ് ആവശ്യപ്പെട്ടിരുന്ന കപ്പം കൊടുക്കാതിരിക്കാൻ ഒരു നിലപാട് സ്വീകരിച്ചു. കൂടാതെ മതേതര അധികാരികളുടെ മേൽ പോപ്പിന് ഉണ്ടെന്ന് അനുമാനിച്ചിരുന്ന അധികാരം, യുക്തിക്കും വെളിപ്പാടിനും നിരക്കാത്തതാണെന്ന് കാണിച്ചുകൊടുത്തു. പോപ്പിന്‍റെ അവകാശവാദങ്ങൾ വലിയ ധാർമ്മികരോഷം ഉണർത്തി. വിക്ലിഫിന്‍റെ പഠിപ്പിക്കലുകൾ രാഷ്ട്രനേതാക്കളുടെ മനസ്സിൽ സ്വാധീനം ചെലുത്തി. രാജാവും പ്രഭുക്കന്മാരും ഒന്നിച്ച് പോപ്പിന്‍റെ അധികാരം താൽക്കാലികമാണെന്ന് ആരോപിക്കുകയും കപ്പം കൊടുക്കുന്നത് തിരസ്കരിക്കുകയും ചെയ്തു. അങ്ങനെ ഇംഗ്ലണ്ടിൽ പോപ്പിന്‍റെ സർവ്വാധിപത്യത്തിന്മേൽ സഫലമായ ഒരു ആഞ്ഞെടി ഉണ്ടായി.GCMal 87.1

    നവീകരണ കർത്താവ് തിന്മക്കെതിരെ പിടിച്ചുകുലുക്കിയ മറ്റൊന്ന് ഭിക്ഷാടനക്കാരായ ക്രിസ്തീയ സന്യാസിമാരുടെ സ്ഥാപനത്തിനെതിരെയുള്ള പോരാട്ടമായിരുന്നു. ഈ സന്യാസിസമൂഹത്തിന്‍റെ വ്യാപകമായ പ്രവർത്തനം രാഷ്ടത്തിന്‍റെ മഹത്വത്തിനും അഭിവൃദ്ധിക്കും മങ്ങലേല്പിച്ചു. വ്യവസായം, വിദ്യാഭ്യാസം, സംസ്കാരം എന്നിവയ്ക്കെല്ലാം ഇവരുടെ സ്വാധീനത്താൽ മങ്ങലേറ്റു. സന്യാസികളുടെ അലസ ജീവിതവും ഭിക്ഷാടനവും ജനങ്ങളുടെ വിഭവസമ്പത്തുകൾക്ക് കഠിനമായ ചോർച്ചയുണ്ടാക്കുക മാത്രമല്ല ചെയ്തത്. പക്ഷെ ഫലപ്രദമായ വേലയെ നിന്ദിക്കുകയും ചെയ്തു. യുവജനങ്ങൾ സദാ ചാരരഹിതരും അഴിമതിക്കാരും ആയിരുന്നു. ഈ സന്യാസികളുടെ സ്വാധീന ത്താൽ അനേകർ സന്യാസിമഠത്തിൽ ചേരുവാനും ഏകാന്ത ജീവിതത്തിന് തങ്ങളെത്തന്നെ സമർപ്പിക്കുവാനും പ്രേരിപ്പിക്കപ്പെട്ടു. ഇത് മാതാപിതാക്കളുടെ അനുവാദം ഇല്ലാതെ ആയിരുന്നു എന്ന് മാത്രമല്ല, അവരുടെ ആജ്ഞയ്ക്ക് വിപരീതമായും അവർ അറിയാതെയും ആയിരുന്നു. റോമാസഭയുടെ പൂർവ്വ പിതാക്കന്മാരിൽ ഒരാൾ, പുത്രോചിതമായ സ്നേഹത്തിനും കടമകൾക്കും കടപ്പാടുകൾക്കുമതീതമാണ് സന്യാസികളുടെ കടമകൾ എന്ന വ്യഗ്രതയോടെ “കരഞ്ഞും നിലവിളിച്ചുംകൊണ്ട് നിന്‍റെ അപ്പൻ നിന്‍റെ വാതിലിന്‍റെ മുൻപിൽ കിടന്നാലും അമ്മ നിന്നെ ചുമന്ന ഉദരവും നീ കുടിച്ച മുലകളും കാണിച്ചാലും അവയെ ചവിട്ടിത്തേച്ചുകൊണ്ട് ക്രിസ്തുവിങ്കലേയ്ക്ക് നേരെ പോവുക” എന്ന് പ്രഖ്യാപിച്ചു. പിന്നീട് ലൂഥറിന്‍റെ ഭാഷയിൽ പറഞ്ഞാൽ:- “ക്രിസ്ത്യാനിയെക്കാളും മനുഷ്യനെക്കാളും ഒരു പ്രജാപീഡകന് യോജിക്കുന്ന, ചെന്നായ്ക്കൾക്ക് ഏറെ യോജിക്കുന്ന സന്യാസിത്വത്തിന്‍റെ മനുഷ്യത്വരാഹിത്യം മാതാപിതാക്കൾക്ക് എതിരായി കുഞ്ഞുങ്ങളുടെ ഹൃദയങ്ങളെ കഠിനപ്പെടുത്തി'. Barnas Sears, The Life of Luther, pages 70, 69. പരീശന്മാരെപ്പോലെ പാപ്പാത്വനായകന്മാർ അവരുടെ പാരമ്പര്യത്താൽ ദൈവത്തിന്‍റെ കല്പനകളെയെല്ലാം പ്രഭാവമില്ലാത്തതാക്കി. അങ്ങനെ ഭവനങ്ങൾ ശൂന്യമാക്കപ്പെട്ടു. മാതാപിതാക്കൾ പുത്രീപുത്രന്മാരുടെ സഹവാസത്തിൽനിന്നും മാറ്റപ്പെട്ടു.GCMal 87.2

    കോളേജ് വിദ്യാർത്ഥികൾപോലും സന്യാസിമാരുടെ വ്യാജപ്രതിനിധികൾ മുഖേന, അവരോടുകൂടെ ചേരാൻ പ്രേരിപ്പിക്കപ്പെട്ടു. മാതാപിതാക്കളെ വ്യസനിപ്പിച്ചതും തങ്ങളുടെ സ്വന്തജീവിതം നഷ്ടപ്പെടുത്തിയതും മനസ്സിലാക്കി അനേകർ പിന്നീട് അനുതപിച്ചു. പക്ഷെ ഒരിക്കൽ കെണിയിൽപ്പെട്ടുപോയാൽ സ്വാതന്ത്ര്യം കിട്ടാൻ സാധ്യമായിരുന്നില്ല. അനേക മാതാപിതാക്കളും സന്യാ സികളുടെ പ്രലോഭനം പേടിച്ച് തങ്ങളുടെ മക്കളെ കോളേജുകളിൽ അയയ്ക്കാൻ വിസമ്മതിച്ചു. വിദ്യാർത്ഥികളുടെ എണ്ണത്തിൽ ഒരു വലിയ കുറവ് വലിയ കോളേജുകളിൽ അനുഭവപ്പെട്ടു. സ്കൂളുകളുടെ ശക്തി ക്ഷയിച്ചു. അജ്ഞത നടമാടി.GCMal 88.1

    ഈ സന്യാസികൾക്ക് കുമ്പസാരിപ്പിക്കാനും പാപങ്ങളെ ക്ഷമിച്ചു കൊടുക്കാനും ഉള്ള അധികാരം പോപ്പ് കൊടുത്തു. അത് വലിയ ദുഷ്ടതയ്ക്ക് കളമൊരുക്കി. സന്യാസികൾ തങ്ങളുടെ അടുക്കൽ വന്ന എല്ലാവിധ കുറ്റവാളികൾക്കും, തങ്ങളുടെ ലാഭം നോക്കി, പൂർണ്ണമായ പാപക്ഷമ കൊടുത്തു. അതിന്‍റെ ഫലമായി ദുഷ്ടത വേഗത്തിൽ വർദ്ധിച്ചു. രോഗികളും സാധുക്കളും അവരുടെ ദുരിതങ്ങളുമായി തള്ളപ്പെട്ടു. അതേ സമയം അവരുടെ ആവശ്യങ്ങൾക്ക് ഉതകുമായിരുന്ന സംഭാവനകൾ സന്യാസികൾക്ക് പോയി. സന്യാസികൾ ജനത്തെ ഭീഷണിപ്പെടുത്തി ദാനം ആവശ്യപ്പെട്ടു. അവരുടെ ആജ്ഞ അനുസരിച്ച് ദാനം ചെയ്യാത്തവരെ അശുദ്ധരായി പ്രഖ്യാപിച്ചു. ദാരിദ്യം ജീവിതവൃത്തിയായി കരുതിയിരുന്നെങ്കിലും സന്യാസിമാരുടെ ധനം ക്രമേണ വർദ്ധിച്ചുവന്നു. അവരുടെ രാജകീയ പ്രൗഢിയുള്ള മണിമാളികകളും ആഢം ഭരപൂർണ്ണമായ മേശകളും രാജ്യത്തിന്‍റെ വളർന്നുകൊണ്ടിരുന്ന ദാരിദ്ര്യം കൂടുതൽ പ്രകടമാക്കി. അങ്ങനെ ആഢംബരത്തിലും സന്തോഷത്തിലും കഴിയുമ്പോൾ അറിവില്ലാത്ത മനുഷ്യരെ തങ്ങൾക്കുപകരം അവർ പുറത്തേയ്ക്കയച്ചു. അവർ ആശ്ചര്യകരമായ കെട്ടുകഥകളും ഐതീഹ്യങ്ങളും പരിഹാസങ്ങളും ജനങ്ങളെ അത്ഭുതപ്പെടുത്താനായി വിവരിച്ചു. അങ്ങനെ സന്യാ സികൾ മനുഷ്യരെ പൂർണ്ണമായും ഭോഷന്മാർ ആക്കി. എന്നിട്ടും അന്ധവിശ്വാസികളായ ജനങ്ങളുടെ മേലുള്ള സ്വാധീനം തുടർന്നിരുന്നു. പോപ്പിന്‍റെ പരമാധികാരം അംഗീകരിക്കുന്നതിലും വിശുദ്ധന്മാരെ ആരാധിക്കുന്നതിലും സന്യാസികൾക്ക് സംഭാവന കൊടുക്കുന്നതിലും ആണ് മതപരമായ കടമകൾ എല്ലാം അടങ്ങിയിരിക്കുന്നത് എന്ന് വിശ്വസിപ്പിച്ചു. കൂടാതെ അങ്ങനെ യൊക്കെ ചെയ്യുന്നത് സ്വർഗ്ഗത്തിൽ ഒരു സ്ഥലം ലഭിക്കാൻ മതിയായതാ ണെന്നും വിശ്വസിപ്പിച്ചു. GCMal 88.2

    ആശ്രമവാസികളുടെ ഈ നിയമങ്ങൾ മാറ്റാനായി വിദ്യാസമ്പന്നരും ഭക്തരും പ്രയത്നിച്ചു. പക്ഷെ ഫലം ഉണ്ടായില്ല. എന്നാൽ വിക്ലിഫ് ഉൾക്കാഴ്ചയോടുകൂടെ, ഈ ഘടന അപ്പാടെ തെറ്റാണെന്നും അത് ഇല്ലാതാക്കണമെന്നും പ്രഖ്യാപിച്ചുകൊണ്ട് തിന്മയുടെ ചുവട്ടിൽത്തന്നെ ആഞ്ഞടിച്ചു. സന്യാസികൾ പോപ്പിന്‍റെ ക്ഷമ വിറ്റ് രാജ്യത്തെല്ലാടവും നടന്നപ്പോൾ അനേകർ പണം കൊടുത്ത് പാപക്ഷമ വാങ്ങുവാൻ സാധിക്കുമൊ എന്ന കാര്യത്തിൽ സംശയാലുക്കൾ ആയി. റോമിലെ പോപ്പിൽ നിന്നും പാപക്ഷമ കിട്ടുന്നതിനേക്കാൾ ദൈവത്തിൽനിന്ന് പ്രാപിക്കേണ്ടതല്ലേ എന്ന ചോദ്യം ഉയർന്നു. സന്യാസികളുടെ അത്യാഗ്രഹത്താൽ അസ്വസ്ഥരായവർ കുറച്ചൊന്നും ആയിരുന്നില്ല. “റോമിലെ പുരോഹിതന്മാരും സന്യാസികളും ക്യാൻസർപോലെ ഞങ്ങളെ തിന്നുകളയുന്നു. ദൈവം ഞങ്ങളെ വിടുവിക്കണം. അല്ലെങ്കിൽ ജനം ഇല്ലാ താകും” - D'Aubigne, b. 17, ch. 7 എന്ന് അവർ പറഞ്ഞു. തങ്ങളുടെ അത്യാർത്തി മറയ്ക്കുന്നതിനുവേണ്ടി, രക്ഷകന്‍റെ മാതൃക പിൻതുടരുകയാണെന്ന് ഭിക്ഷാടരായ സന്യാസിമാർ അവകാശപ്പെട്ടു. യേശുവും ശിഷ്യന്മാരും ജനങ്ങളുടെ ദാനംകൊണ്ടാണ് ജീവിച്ചിരുന്നതെന്ന് അവർ പറഞ്ഞു. ഈ അവകാശവാദം അവർക്കുതന്നെ മുറിവുണ്ടാക്കി. കാരണം, ഇത് അനേകരെ, സത്യം സ്വയം പഠിക്കുവാൻ തക്കവണ്ണം വേദപുസ്തകത്തിലേയ്ക്ക് നയിച്ചു. റോം ഒരിക്കലും ആഗ്രഹിക്കാത്തതും മറ്റുള്ളവർ ആഗ്രഹിച്ചിരുന്നതുമായ ഫലം ആയിരുന്നു അത്. റോം മറെച്ചുവയ്ക്കണമെന്ന് ലക്ഷ്യമിട്ടിരുന്ന സത്യത്തിന്‍റെ ഉറവിടത്തിലേയ്ക്ക് മനുഷ്യമനസ്സുകൾ തിരിഞ്ഞു.GCMal 89.1

    വിക്ലിഫ് സന്യാസികൾക്ക് എതിരായി ലഘുലേഖകൾ എഴുതാനും വിതരണം ചെയ്യാനും തുടങ്ങി. അവരുമായി തർക്കിക്കാൻ ശ്രമിക്കാതെ മനുഷ്യ മനസ്സുകളെ വേദപുസ്തക പഠിപ്പിക്കലുകളിലേയ്ക്കും അതിന്‍റെ ഗ്രന്ഥകർത്താവിലേയ്ക്കും അടുപ്പിയ്ക്കുന്നതിന് ശ്രമിച്ചു. ക്ഷമിക്കാനോ പള്ളിഭ്രഷ്ടനാക്കാനോ പോപ്പിനുള്ള അധികാരം സാധാരണ പുരോഹിതന്മാർക്കുള്ള അധികാരത്തേക്കാൾ കൂടുതൽ അല്ല എന്നും സ്വയമായി ദൈവത്തിന്‍റെ ശിക്ഷാവിധിക്കു വിധേയരാകാത്തിടത്തോളംകാലം ആരെയും പള്ളിഭ്രഷ്ടനാക്കാൻ വാസ്തവത്തിൽ കഴിവില്ലെന്നും അദ്ദേഹം പ്രഖ്യാപിച്ചു. ആത്മീക ആധിപത്യത്തിന്‍റെ ഈ വൻ സ്ഥാപനത്തെ തകർക്കാനും ലക്ഷക്കണക്കിനാളുകളെ ബന്ധനസ്ഥരാക്കിയ ദുരുപദേശത്തിൽനിന്ന് ജനത്തെ വിമുക്തരാക്കുവാനും ഇതിനെക്കാൾ ശ്രേഷ്ഠമായ വേറൊരു മാർഗ്ഗവുമില്ലായിരുന്നു.GCMal 89.2

    പിന്നെയും റോമിന്‍റെ കടന്നു കയറ്റത്തിൽനിന്ന് ബ്രിട്ടീഷ് രാജാവിന്‍റെ അവകാശങ്ങളെ സംരക്ഷിക്കുവാൻ വിക്ലിഫ് വിളിക്കപ്പെട്ടു. രാജാവിന്‍റെ സ്ഥാനാപതിയായി നിയോഗിക്കപ്പെട്ട അദ്ദേഹം രണ്ടുവർഷം നെതർലണ്ടിൽ താമസിച്ചു പോപ്പിന്‍റെ പ്രതിനിധികളുമായി സമ്മേളനങ്ങൾ നടത്തി. ഇവിടെ അദ്ദേഹം ഫ്രാൻസ്, ഇറ്റലി, സ്പെയിൻ എന്നീ രാജ്യങ്ങളിലെ പുരോഹിതന്മാരുമായി ആശയവിനിമയം നടത്തി. ഇംഗ്ലണ്ടിൽ ആയിരുന്നെങ്കിൽ വെളിപ്പെട്ടുകിട്ടാൻ സാധ്യതയില്ലാത്ത അനേക കാര്യങ്ങളെക്കുറിച്ചുള്ള അറിവ് സമ്പാദിച്ചു. രംഗങ്ങളുടെ പിന്നിലേയ്ക്ക് നോക്കാനുള്ള അവസരവും ലഭിച്ചു. അദ്ദേഹത്തിന്‍റെ പിന്നീടുള്ള പ്രയത്നങ്ങൾക്ക് ലക്ഷ്യം നേടുവാൻ ധാരാളം പഠിച്ചു. ഈ പുരോഹിതന്മാരിൽ പാപ്പാത്വ മേൽക്കോയ്മയുടെ ശരിയായ സ്വഭാവവും ലക്ഷ്യവും കണ്ടു. തിരികെ ഇംഗ്ലണ്ടിൽ വന്ന് പണ്ടത്തെ ആശയങ്ങൾ കുറെക്കൂടെ തുറന്ന്, അത്യാവേശത്തോടെ പ്രഖ്യാപിച്ചു. അത്യാഗ്രഹവും അഹംഭാവവും വഞ്ചനയും ആണ് റോമിന്‍റെ ദൈവങ്ങൾ എന്ന് ഉറക്കെ പ്രഖ്യാപിച്ചു.GCMal 90.1

    “കൂദാശകൾക്കും ആത്മീയ കാര്യങ്ങൾക്കുമായി എന്ന ഭാവേന രാജ്യത്തിലെ സാധുക്കളുടെ ഉപജീവനമാർഗ്ഗത്തിൽനിന്നും രാജ്യത്തിന്‍റെ ഖജനാവിൽനിന്നും ആയിരക്കണക്കിന് “മാർക്സ്’ (ജർമ്മൻ പണം) വർഷംതോറും പിരിച്ചെടുക്കുകയെന്ന ശപിക്കപ്പെട്ട ദുരുപദേശം ക്രിസ്തീയ ലോകത്തക്കൊണ്ട് സമ്മതിപ്പിക്കുകയും നിലനിർത്തുകയും ചെയ്തു. രാജ്യത്തിന് ഒരു വലിയ കുന്നോളം സ്വർണ്ണമുണ്ടായിരുന്നാൽത്തന്നെയും, മറ്റാരും എടുക്കാതെ, അഹന്ത നിറഞ്ഞ ലൗകികന്മാരായ ഈ പുരോഹിതന്മാർ എടുത്തു കൊണ്ടാൽത്തന്നെയും കാലക്രമേണ ആ കുന്നു ശൂന്യമാകും. ആ കുന്നുകളിൽനിന്ന് എടുക്കുക മാത്രമല്ലാതെ ഭണ്ഡാരത്തിലേയ്ക്ക് തിരികെ അടയ്ക്കാത്തതുകൊണ്ട് ദൈവശാപം മാത്രമേ ലഭിക്കുന്നുള്ളു എന്ന് പോപ്പിനേയും അദ്ദേഹത്തിന്‍റെ കീഴിലുള്ള സന്യാസിമാരെപ്പറ്റിയും വിക്ലിഫ് തന്‍റെ ലഘുലേഘകളിൽ എഴുതി'. - John Lewis, History of the Life and Sufferings of J. Wycliffe, page 37.GCMal 90.2

    ഇംഗ്ലണ്ടിലേയ്ക്ക് തിരികെ എത്തിയ ഉടനെ ലുട്ടർവർത്തിലെ സെമി നാരിയുടെ തലവനായി വിക്ലിഫിനെ രാജാവ് നിയമിച്ചു. അദ്ദേഹത്തിന്‍റെ തുറന്ന പ്രസ്താവനകൾ രാജാവിന് അനിഷ്ടമായില്ലെന്ന് ഇതിനാൽ ഉറപ്പായി. വിക്ലിഫിന്‍റെ സ്വാധീനം രാജകീയ പ്രവൃത്തികൾക്കും രാജ്യത്തിന്‍റെ വിശ്വാസത്തിനും രൂപം കൊടുക്കുന്നതായി തോന്നി.GCMal 90.3

    ഉടൻ തന്നെ പോപ്പിന്‍റെ ഗർജ്ജനങ്ങൾ അദ്ദേഹത്തിനുനേരെ ഉണ്ടായി. ഈ ദുരുപദേഷ്ടാവിനെ ഉടൻതന്നെ നിശ്ശബ്ദനാക്കുവാനുള്ള നടപടികൾ സ്വീകരിക്കണമെന്ന് കാണിക്കുന്ന മൂന്ന് കല്പനകൾ യൂണിവേഴ്സിറ്റിക്കും, രാജാവിനും, ബിഷപ്പുമാർക്കുമായി അയച്ചു (Augustus Neander, General History of the Christian Religion and Church, pe. 6, Sec. 2, pt. 1, par. 8). അറിയിപ്പുകൾ വരുന്നതിനു മുൻപുതന്നെ ആവേശഭരിതരായ ബിഷപ്പുമാർ അവരുടെ ന്യായാസനത്തിനുമുമ്പാകെ വിക്ലിഫിനെ വിചാരണയ്ക്കായി വിളിപ്പിച്ചു. ഏറ്റവും പ്രബലരായ രണ്ട് രാജകുമാരന്മാർ അദ്ദേഹത്തോടൊപ്പം പോയിരുന്നു. കെട്ടിടത്തിനുചുറ്റും ജനങ്ങൾ കൂടുകയും അകത്തേയ്ക്ക് തള്ളി ക്കയറുകയും ന്യായാധിപന്മാരെ ഭീഷണിപ്പെടുത്തുകയും ചെയ്കയാൽ നടപടികൾ തൽക്കാലത്തേയ്ക്ക് മാറ്റിവച്ചു. വിക്ലിഫിനെ സമാധാനത്തോടെ പോകാൻ അനുവദിച്ചു. അനന്തരം വിക്ലിഫിനെതിരായി നടപടികളെടുക്കു വാൻ വാർദ്ധക്യത്തിലായിരുന്ന രാജാവായ എഡ്വേർഡ് മൂന്നാമനെ ബിഷപ്പുമാർ സ്വാധീനിച്ചെങ്കിലും അദ്ദേഹം മരിച്ചു പോകുകയും വിക്ലിഫിന്‍റെ മുൻസംരക്ഷകൻ അടുത്ത ഭരണാധികാരിയാകുകയും ചെയ്തു.GCMal 90.4

    എന്നാൽ മതവിദ്വേഷിയെ ബന്ധിച്ച് ജയിലിൽ അടയ്ക്കാനുള്ള പോപ്പിന്‍റെ അലംഘനീയമായ ഉത്തരവ് ഇംഗ്ലണ്ടിലെല്ലായിടത്തുമുണ്ടായി. ഈ നടപടികൾ വധസ്തംഭത്തിലേയ്ക്ക് നയിച്ചു. വിക്ലിഫ് ആസന്നഭാവിയിൽ റോമിന്‍റെ പ്രതികാരത്തിന് ഇരയായിത്തീരും എന്ന് തീർച്ചയാക്കി. എന്നാൽ പണ്ടുള്ള ഒരുവനോടു “ഭയപ്പെടേണ്ടാ. ... ഞാൻ നിന്‍റെ പരിചയാകുന്നു” (ഉല്പ. 15:1 ) എന്ന് അരുളിച്ചെയ്ത ദൈവം തന്‍റെ കരം നീട്ടി തന്‍റെ ദാസനെ വീണ്ടും സംരക്ഷിച്ചു. മരണം നവീകരണകർത്താവിനല്ല വന്നത്. അദ്ദേഹത്തെ നശിപ്പിക്കാൻ വിധിച്ച പോപ്പിനാണ് ഭവിച്ചത് ! ഗ്രിഗറി പതിനൊന്നാമൻ മരിച്ചു. വിക്ലിഫിനെ വിസ്തരിക്കാൻ കൂടിയ പുരോഹിതന്മാർ പിരിഞ്ഞുപോയി.GCMal 91.1

    നവീകരണം വളരത്തക്കവണ്ണം ദൈവത്തിന്‍റെ കരുതൽ എല്ലാ സംഗതികളേയും ഭരിച്ചു. ഗ്രിഗറിയുടെ മരണശേഷം പരസ്പരം മത്സരിക്കുന്ന രണ്ട് പോപ്പുമാർ തെരഞ്ഞെടുക്കപ്പെട്ടു. രണ്ട് വീപരീത ശക്തികൾ, ഓരോന്നും അപ്രമാദിത്വം തങ്ങൾക്കുണ്ടെന്ന നാട്യത്തിൽ അനുസരണം അവകാശപ്പെട്ടു. ഓരോ പോപ്പും തന്‍റെ അനുയായികൾക്ക് സ്വർഗ്ഗത്തിൽ സ്ഥാനമുണ്ടെന്ന് ഉറപ്പു കൊടുത്തും എതിരാളികൾക്ക് ഭ്രഷ്ട് കല്പിച്ചും അനുയായികളെ എറ്റു മുട്ടലിന് പ്രേരിപ്പിച്ചു. ഈ കാരണങ്ങൾകൊണ്ട് പാപ്പാത്വശക്തി വളരെയധികം ബലഹീനമായി. കലഹിക്കുന്ന രണ്ട് ചേരികൾക്കും സാധിച്ചത് പരസ്പരം ആകമിക്കുക എന്നുള്ളത് മാത്രമായിരുന്നു. വിക്ലിഫിന് കുറെ സമയം വിശ്രമംകിട്ടി. ഭ്രഷ്ടുകളും ആരോപണ പ്രത്യാരോപണങ്ങളും പോപ്പിൽനിന്ന് പോപ്പിലേയ്ക്ക് പറന്നുകൊണ്ടിരുന്നു. പരസ്പരവിരുദ്ധങ്ങളായ അവകാശവാദങ്ങളെ പിൻതാങ്ങാൻ വലിയ രക്തപ്രവാഹം തന്നെയുണ്ടായി. അപകീർത്തികളും അപരാധങ്ങളുംകൊണ്ട് സഭ നിറഞ്ഞു. ഈ സമയത്ത് നവീകരണ കർത്താവ്, ലൂട്ടർവർത്ത് ഇടവകപ്പള്ളിയിൽ സ്വസ്ഥനായി ഇരുന്നുകൊണ്ട്, പരസ്പരം മല്ലിടുന്ന പോപ്പുമാരിൽനിന്നും ജനങ്ങളെ സമാധാനപ്രഭുവാകുന്ന യേശുവിങ്കലേയ്ക്ക് തിരിക്കാൻ ശുഷ്കാന്തിയോടെ പ്രവർത്തിച്ചു.GCMal 91.2

    അനൈക്യം അതിന്‍റെ മത്സരവും അഴിമതിയും കൊണ്ട് യഥാർത്ഥ പാപ്പാത്വം എന്താണെന്ന് മനസ്സിലാക്കാൻ സഹായിച്ചു. അങ്ങനെ നവീകരണത്തിലേയ്ക്കുള്ള വഴി ഒരുങ്ങി. എതിർക്രിസ്തുവിനെപ്പോലെ പരസ്പരം നിന്ദിക്കുവാൻ ഈ ബിഷപ്പുമാർ പറയുന്നതൊന്നും സത്യമല്ലെന്നുള്ളത് മനസ്സിലാക്കുവാൻ “പോപ്പുമാരുടെ ഭിന്നത” (On the Schism of the Popes) എന്ന ലഘുലേഘയിൽക്കൂടെ വിക്ലിഫ് ജനങ്ങളോട് ആവശ്യപ്പെട്ടു. അദ്ദേഹം പറഞ്ഞു:- “ഇതുപോലുള്ള ഒരു പുരോഹിതനിലൂടെ നടക്കുന്ന പൈശാചിക ഭരണം ദൈവം അധികനാൾ സഹിക്കുകയില്ല. പക്ഷെ രണ്ടായി ഭിന്നിച്ചിരിക്കുന്നതിനാൽ ക്രിസ്തുവിന്‍റെ നാമത്തിൽ ജനങ്ങൾക്ക് അവരെ എളുപ്പത്തിൽ കീഴടക്കാൻ കഴിയും” എന്ന് അദ്ദേഹം പറഞ്ഞു. - R. Vaughan, Life and Opinions of John de Wycliffe, vol. 2, p. 6.GCMal 92.1

    വിക്ലിഫ് തന്‍റെ യജമാനനെപ്പോലെ എളിയവരോട് സുവിശേഷം അറിയിച്ചു. ലുട്ടർവർത്ത് സഭയിലെ സാധുകുടുംബങ്ങളിൽ വെളിച്ചം പരത്തുന്നതിൽ തൃപ്തനായിരിക്കാതെ ഇംഗ്ലണ്ടിന്‍റെ എല്ലാ ഭാഗങ്ങളിലും അത് കൊണ്ടു പോകണമെന്ന് തീരുമാനിച്ചു. അതിനുവേണ്ടി പ്രസംഗകരുടെ ഒരു കൂട്ടത്തെ സംഘടിപ്പിച്ചു. അവർ ലളിതജീവിതവും സമർപ്പണമുള്ളവരും ആയിരുന്നു അവർ സത്യത്തെ സ്നേഹിച്ചിരുന്നു. എല്ലാറ്റിലും അധികമായി സത്യം പ്രചരിപ്പാൻ ആഗ്രഹിച്ചിരുന്നു. അവർ ചന്തകളിലും വലിയ പട്ടണത്തെരുവുകളിലും ഗ്രാമത്തിലെ ഇടവഴികളിലും എല്ലായിടത്തും പോയി പഠിപ്പിച്ചു. പ്രായമായവരേയും രോഗികളെയും സാധുക്കളേയും തിരഞ്ഞു പിടിച്ച ദൈവകൃപയുടെ സന്തോഷവർത്തമാനം അവർക്ക് തുറന്നുകൊടുത്തു. - ഓക്സ്ഫോർഡിലെ വേദശാസ്താദ്ധ്യാപകൻ എന്ന നിലയിൽ വിക്ലിഫ് ദൈവവചനം യൂണിവേഴ്സിറ്റിയുടെ ക്ലാസ്സുകളിൽ പ്രസംഗിച്ചു. “സുവിശേഷ ഡോക്ടർ” എന്ന പേര് കിട്ടത്തക്കവണ്ണം അത് വിശ്വസ്തതയോടെയാണ് തന്‍റെ കീഴിൽ ഉണ്ടായിരുന്ന വിദ്യാർത്ഥികളെ അദ്ദേഹം സത്യം പഠിപ്പിച്ചത്. പക്ഷെ തന്‍റെ ജീവിതത്തിലെ എറ്റവും വലിയ വേല വേദപുസ്തകം ഇംഗ്ലീഷിലേയ്ക്ക് തർജ്ജമ ചെയ്യുക എന്നതായിരുന്നു. “തിരുവചന സത്യവും അർത്ഥവും (On the Truth and Meaning of Scripture) എന്ന പുസ്തകത്തിൽ ദൈവത്തിന്‍റെ അത്ഭുതകരമായ വേല ഇംഗ്ലണ്ടിലെ ഓരോ വ്യക്തിക്കും അവന്‍റെ മാതൃഭാഷയിൽ വായിക്കാൻ കഴിയണം എന്ന ഉദ്ദേശത്തോടുകൂടിയാണ് വേദ പുസ്തകം തർജ്ജമ ചെയ്യുന്നത് എന്ന് രേഖപ്പെടുത്തിയിരിക്കുന്നു.GCMal 92.2

    പെട്ടെന്ന് അദ്ദേഹത്തിന്‍റെ പ്രയത്നങ്ങൾ നിലച്ചു. അറുപത് വയസ്സു പോലും ഇല്ലായിരുന്നെങ്കിലും വിശ്രമം ഇല്ലാത്ത അദ്ധ്വാനവും, പഠനവും, ശത്രുക്കളുടെ പെട്ടെന്നുള്ള ആക്രമണവും അദ്ദേഹത്തിന്‍റെ ആരോഗ്യത്തെ ബാധിക്കുകയും തന്നെ അകാലവാർദ്ധക്യത്തിലെത്തിക്കുകയും ചെയ്തു. അപകടകരമായ ഒരു രോഗം അദ്ദേഹത്തെ ബാധിച്ചു. ഈ വാർത്ത ക്രിസ്തീയ സന്യാസികൾക്ക് വലിയ സന്തോഷം പകർന്നു. സന്യാസിമാർക്കെതിരെ ചെയ്ത തിന്മയെക്കുറിച്ച് അഗാധമായി അദ്ദേഹം അനുതപിക്കും എന്ന് അവർ വിചാരിച്ചു. അത് കേൾക്കാൻ അവർ അദ്ദേഹത്തിന്‍റെ മുറിയിലേയ്ക്ക് ബദ്ധപ്പെട്ട് ചെന്നു. മതാധികാരികളുടെ നാല് പ്രതിനിധികളും രാജ്യത്തിലെ നാല് ഉന്നത ഉദ്യോഗസ്ഥരും അദ്ദേഹത്തിന്‍റെ മരണക്കിടക്ക എന്ന് വിചാരിച്ച് കിടക്കയ്ക്ക് ചുറ്റും കൂടി. “മരണം നിന്‍റെ ചുണ്ടിലുണ്ട്. നിന്‍റെ കുറ്റങ്ങളെക്കുറിച്ച് മനസ്സിലാക്കുക. ഞങ്ങൾക്ക് എതിരായി പറഞ്ഞതെല്ലാം ഞങ്ങളുടെ സാന്നിധ്യത്തിൽ പിൻവലിക്കുക” എന്നു പറഞ്ഞു. നവീകരണ കർത്താവ് നിശ്ശബ്ദനായിരുന്ന് കേട്ടു. തന്‍റെ സഹായിയോട് കിടക്കയിൽ പൊക്കി ഇരുത്താൻ ആവശ്യപ്പെട്ടുകൊണ്ട്, അവരെ ഉറ്റുനോക്കി, പലപ്പോഴും അവരെ വിറപ്പിച്ചി രുന്ന ഉറച്ച ശക്തിയേറിയ ശബ്ദത്തിൽ പറഞ്ഞു. “ഞാൻ മരിക്കയില്ല; പക്ഷെ ജീവിക്കും. ക്രിസ്തീയ സന്യാസികളുടെ തിന്മ ഇനിയും പ്രസ്താവിക്കും” എന്നു പറഞ്ഞു. - D'Aubigne, b. 17. ch. 7. ലജ്ജിതരും അത്ഭുതപരതന്ത്രരുമായ സന്യാസികൾ മുറിവിട്ടുപോയി. GCMal 93.1

    വിക്ലിഫിന്‍റെ വാക്കുകൾ നിറവേറി. അദ്ദേഹം ജീവിച്ചിരുന്നത് റോമിന് എതിരായ എല്ലാ ആയുധങ്ങളിലും വെച്ച് ഏറ്റവും ശക്തിയേറിയ ആയുധ മായ ബൈബിൾ സാധാരണക്കാരുടെ കരങ്ങളിൽ കൊടുക്കുവാൻ വേണ്ടിയായിരുന്നു. അതിനായും ജനങ്ങളെ മോചിപ്പിക്കാനും അവർക്ക് പരിജ്ഞാനം നൽകുവാനും അവരെ സുവിശേഷീകരിക്കുവാനുമായി സ്വർഗ്ഗത്താൽ നിയമിതനായ പ്രതിനിധിയായി അദ്ദേഹം ജീവിച്ചു. ഈ ജോലിയുടെ പുരോഗതിയ്ക്ക് വളരെ തടസ്സങ്ങൾ തരണം ചെയ്യേണ്ടതായിട്ടുണ്ടായിരുന്നു. ശാരീ രികമായി വിക്ലിഫ് അവശനായി. വേല ചെയ്യാൻ കുറച്ചു വർഷങ്ങളേ അവശേഷിക്കുന്നുള്ളു എന്ന് അദ്ദേഹം അറിഞ്ഞു. അഭിമുഖീകരിക്കേണ്ട എതിർ ശക്തിയെ കണ്ടു എങ്കിലും ദൈവിക വാഗ്ദത്തങ്ങളാൽ പ്രേരിതനായി മുൻപോട്ട് പോയി. ഒന്നും ഭയപ്പെടുത്തിയില്ലതാനും. ചൈതന്യമുള്ള മുഴു ബുദ്ധിശക്തിയിലും അനുഭവ സമ്പത്തിലും ഏറ്റവും വലിയ അദ്ധ്വാനത്തിനുവേണ്ടി ദൈവം അദ്ദേഹത്തെ പ്രത്യേകമായി സംരക്ഷിക്കുകയും, ഒരുക്കുകയും ചെയ്തു. ക്രൈസ്തവലോകം മുഴുവനും ആരവം മുഴക്കിയപ്പോഴും നവീകരണ കർത്താവ് തന്‍റെ ലുട്ടർവർത്തിലെ ഇടവകയിൽ ഇരുന്നുകൊണ്ട് രോഷത്തിന്‍റെ കൊടുങ്കാറ്റുകളെ വകവയ്ക്കാതെ താൻ തിരഞ്ഞെടുത്ത വേലയിൽ മുഴുകി.GCMal 93.2

    ഒടുവിൽ വേല പൂർത്തിയായി. വേദപുസ്കത്തിന്‍റെ ആദ്യത്തെ ഇംഗ്ലീഷ് തർജമ ഉണ്ടായി. ഇംഗ്ലണ്ടിന് ദൈവവചനം തുറക്കപ്പെട്ടു. ജയിലറയോ കൊല സ്തംഭമോ അദ്ദേഹം ഭയന്നില്ല. ഇംഗ്ലീഷ് ജനതയുടെ കരങ്ങളിൽ ഒരിക്കലും കെട്ടുപോകാത്ത ഒരു വെളിച്ചം വെച്ചുകൊടുത്തു. സ്വജനത്തിന് ബൈബിൾ കൊടുത്തതിലൂടെ യുദ്ധഭൂമിയിലെ വൻവിജയത്തിലുമുപരിയായി അജ്ഞ തയുടെയും ദുഷ്ടതയുടെയും ചങ്ങല പൊട്ടിച്ച് തന്‍റെ രാജ്യത്തെ സ്വതന്ത്രമാക്കുവാൻ കഴിഞ്ഞു. അച്ചടി അന്ന് ഉണ്ടായിരുന്നില്ല. അതുകൊണ്ട് വളരെ സാവകാശം ബുദ്ധിമുട്ടിയെങ്കിൽ മാത്രമെ ബൈബിളിന്‍റെ കോപ്പികൾ എടുക്കാൻ സാധിച്ചിരുന്നുള്ളു. പുസ്തകം കിട്ടാനുള്ള ആഗ്രഹം വലുതായിരുന്നതുകൊണ്ട് അനേകർ പകർത്തിയെഴുതുന്ന വേലയിൽ വ്യാപൃതരായി. പ്രയാസപ്പെട്ടാണെങ്കിലും ആവശ്യമനുസരിച്ച് കൊടുക്കാൻ കഴിഞ്ഞു. ചില സമ്പന്നർ മുഴുബൈബിൾ വാങ്ങാൻ ആഗ്രഹിച്ചു. അല്ലാത്തവർ അതിന്‍റെ ഭാഗങ്ങൾ മാത്രം വാങ്ങി. പലപ്പോഴും പല കുടുംബങ്ങൾ ഒന്നിച്ച് ഒരു ബൈബിൾ പ്രതി വാങ്ങുമായിരുന്നു. അങ്ങനെ വിക്ലിഫിന്‍റെ ബൈബിൾ ജനങ്ങളുടെ ഭവനങ്ങളിൽ വേഗം എത്തിച്ചേർന്നു.GCMal 94.1

    മനുഷ്യന്‍റെ യുക്തിവിചാരത്തോടുള്ള അഭ്യർത്ഥന, ചോദ്യം ചെയ്യാൻ പാടില്ലാത്ത പാപ്പാത്വ സിദ്ധാന്തങ്ങളോടുള്ള സഹനശീലമായ കീഴടങ്ങ ലിൽനിന്ന് അവരെ ഉണർത്തി. വിക്ലിഫ് ഇപ്പോൾ നവീകരണ ഉപദേശത്തിന്‍റെ സ്പഷ്ടമായ തത്വങ്ങൾ പഠിപ്പിച്ചു. ക്രിസ്തുവിലെ വിശ്വാസത്താലുള്ള രക്ഷ, ദൈവവചനത്തിന്‍റെ അപ്രമാദിത്വം എന്നിവ ആയിരുന്നു അവ. അദ്ദേഹം അയച്ച് പ്രസംഗകർ തന്‍റെ എഴുത്തുകളോടുകൂടെ വേദപുസ്തകം പ്രചരിപ്പിച്ചു. ഇംഗ്ലണ്ടിലെ പകുതിയോളം ജനങ്ങളും ഈ പുതിയ വിശ്വാസം അംഗീ കരിക്കത്തക്കവണ്ണം ഈ സംരംഭം വിജയിച്ചു.GCMal 94.2

    വേദപുസ്തകത്തിന്‍റെ ആവിർഭാവം സഭാനേതാക്കളെ അന്ധാളിപ്പിച്ചു അവർക്ക് വിക്ലിഫിനേക്കാൾ ശക്തിയേറിയ ഒരു പ്രവർത്തക സംഘത്തോടാണ് എതിരിടേണ്ടിവന്നത് -- തങ്ങളുടെ ആയുധങ്ങൾകൊണ്ട് അവർക്കെ തിരായി പ്രവർത്തിച്ചാൽ വളരെ കുറച്ചുമാത്രം നേടാവുന്ന ഒരു പ്രവർത്തക സംഘം. ജനങ്ങളുടെ ഭാഷയിൽ, അതിനു മുൻപ് വേദപുസ്തകം പ്രസിദ്ധ പ്പെടുത്തിയിട്ടില്ലായിരുന്നതുകൊണ്ട് അതിന്‍റെ പ്രചാരത്തെ തടയുന്ന നിയമങ്ങളൊന്നും ഇംഗ്ലണ്ടിൽ അന്ന് ഇല്ലായിരുന്നു. അങ്ങനെയുള്ള നിയമങ്ങൾ പിന്നീട് നിർമ്മിച്ച് കർക്കശമായി നടപ്പാക്കി. അതേസമയം പുരോഹിതന്മാരുടെ പ്രയത്നങ്ങൾ വകവയ്ക്കാതെ, വേദപുസ്തക പ്രചരണത്തിന് ഒരു കാലയളവുവരെ അവസരം ഉണ്ടായി.GCMal 94.3

    നവീകരണ കർത്താവിന്‍റെ ശബ്ദം ഇല്ലാതാക്കാൻ പാപ്പാത്വനായകന്മാർ കപടതന്തം ആവിഷ്കരിച്ചു. മൂന്ന് ന്യായാസനങ്ങൾക്കു മുമ്പാകെ തുടരെ ഹാജരാകാൻ വിളിപ്പിച്ചു. പക്ഷെ പ്രയോജനപ്പെട്ടില്ല. ബിഷപ്പുമാരുടെ ആദ്യത്തെ സിനഡ് അദ്ദേഹത്തിന്‍റെ എഴുത്തുകൾ വേദവിപരീതമാണെന്ന് പ്രഖ്യാപിച്ചു. ചെറുപ്പക്കാരനായ റിച്ചാർഡ് രണ്ടാമൻ എന്ന രാജാവിനെ അവരുടെ വശത്താക്കിക്കൊണ്ട്, നിന്ദിക്കപ്പെട്ട ഉപദേശം കയ്യിൽ വെച്ചിരിക്കുന്നവരെയെല്ലാം ജയിലിൽ അടയ്ക്കണം എന്ന് ഒരു രാജകീയ കല്പന അവർ ഉണ്ടാക്കി.GCMal 95.1

    വിക്ലിഫ് സുന്നഹദോസിൽനിന്നും പാർലമെന്റിൽ അപ്പീൽ കൊടുത്തു. പാർലമെന്‍റിനു മുൻപിൽ ഭയം കൂടാതെ അദ്ദേഹം പുരോഹിതന്മാരുടെ അധികാരശ്രേണിയെ പരസ്യമായി കുറ്റപ്പെടുത്തി. സഭ അനുവദിച്ചിരിക്കുന്ന ഭാരിച്ച അധാർമ്മികതയെ നവീകരിക്കണമെന്ന് ആവശ്യപ്പെട്ടു. പാപ്പാധികാരത്തിന്‍റെ പിടിച്ചെടുക്കലിനേയും അഴിമതിയേയുംപറ്റി വിശ്വസിപ്പിക്കാനുള്ള കഴിവോടുകൂടെ ചിത്രീകരിച്ചു. അദ്ദേഹത്തിന്‍റെ ശത്രുക്കൾ ചിന്താക്കുഴപ്പത്തിലായി. വിക്ലിഫിനെ പിൻതാങ്ങുന്നവരേയും അദ്ദേഹത്തിന്‍റെ കൂട്ടുകാരേയും കീഴടങ്ങുവാൻ നിർബന്ധിച്ചു. രാജാവിന്‍റേയും സഭയുടേയും സംയുക്ത അധികാരത്തിനു മുൻപിൽ നവീകരണകർത്താവ്, കൂട്ടുകാർ ആരും ഇല്ലാതെ തനിയെ, അദ്ദേഹത്തിന്‍റെ ഈ വാർദ്ധക്യത്തിൽ തലകുനിക്കുമെന്ന് ആത്മവിശ്വാസത്തോടെ അവർ പ്രതീക്ഷിച്ചു. പക്ഷെ, അതിനുപകരം പാപ്പാ മതാനുയായികൾ കണ്ടത് അവർ സ്വയം തോൽക്കുന്നതാണ്. വിക്ലിഫിന്‍റെ ഉത്തേജിപ്പിക്കുന്ന ന്യായവാദങ്ങൾ ജനപ്രതിനിധിസഭയെ പ്രബുദ്ധമാക്കി. അദ്ദേഹത്തെ പീഡിപ്പിക്കാനുള്ള സമയം റദ്ദുചെയ്തു. അങ്ങനെ നവീകരണകർത്താവ് വീണ്ടും സ്വതന്ത്രനായി.GCMal 95.2

    മൂന്നാം പ്രാവശ്യം വിക്ലിഫിനെ വിചാരണയ്ക്ക് കൊണ്ടുവന്നത് രാജ്യത്തെ ഏറ്റവും പരമോന്നത മതകോടതിക്കു മുൻപാകെയായിരുന്നു. ഇവിടെ ഈ മതനിന്ദയ്ക്ക് യാതൊരു ദാക്ഷിണ്യവും കാട്ടുകയില്ലെന്നും ഒടുവിൽ ഇവിടെ റോം വിജയിക്കുകയും നവീകരണകർത്താവിന്‍റെ വേല നിർത്തലാക്കപ്പെടുകയും ചെയ്യുമെന്നെല്ലാം പാപ്പാനുയായികൾ വിചാരിച്ചു. അവരുടെ ഉദ്ദേശം പൂർത്തീകരിക്കണമെങ്കിൽ വിക്ലിഫ് നിർബന്ധത്താൽ തന്‍റെ ഉപദേശങ്ങൾ ആണയിട്ട് ത്യജിക്കുകയോ അല്ലെങ്കിൽ തീക്ക് ഇര ആകാൻ വേണ്ടി കോടതി വിടുകയൊ ചെയ്യണമായിരുന്നു.GCMal 95.3

    പക്ഷെ വിക്ലിഫ് പിൻവലിച്ചില്ല. അദ്ദേഹം കപടവേഷം ധരിച്ചില്ല. ഭയം കൂടാതെ തന്‍റെ പഠിപ്പിക്കലുകൾ നിലനിർത്തി. തന്‍റെ വിചാരണക്കാരുടെ കുറ്റം പറച്ചിലുകളെ എതിർത്തുനിന്നു. തന്നെത്താൻ മറന്ന്, തന്‍റെ സ്ഥാനമൊ സന്ദർഭമൊ നോക്കാതെ കേൾവിക്കാരെ ദിവ്യന്യായാസനത്തിനു മുൻപാകെ വിളിപ്പിച്ച് അവരുടെ കുതർക്കങ്ങളും ചതിവുകളും നിത്യസത്യത്തിന്‍റെ തുലാസിൽ തുക്കി. പരിശുദ്ധാത്മശക്തി കൗൺസിൽ മുറിയിൽ അനുഭവപ്പെട്ടു. ദൈവത്തിൽനിന്ന് ഒരു ശക്തി കേൾവിക്കാരുടെ മേൽ ഉണ്ടായി. അവർക്ക് സ്ഥലം വിടാനുള്ള ശക്തി ഇല്ലാത്തതുപോലെ ആയി. കർത്താവിന്‍റെ ആവ നാഴിയിലെ അമ്പുകൾ പോലെ നവീകരണകർത്താവിന്‍റെ വാക്കുകൾ അവരുടെ ഹൃദയങ്ങളെ തുളച്ചു. അദ്ദേഹത്തിന് എതിരായി അവർ കൊണ്ടുവന്ന മതനിന്ദ എന്ന കുറ്റം ബോധ്യപ്പെടത്തക്ക ശക്തിയോടെ അവരിലേയ്ക്ക് തിരിച്ചടിച്ചു. എന്തുകൊണ്ട് അവർ തങ്ങളുടെ തെറ്റുകൾ പ്രചരിപ്പിക്കുവാൻ തുനിയുന്നു? തങ്ങളുടെ ലാഭത്തിനുവേണ്ടി ദൈവകൃപ കച്ചവടച്ചരക്കാക്കിയിരി ക്കുന്നുവൊ? എന്ന് അദ്ദേഹം ചോദിച്ചു.GCMal 96.1

    “ആരോടാണ് നിങ്ങൾ പോരാടുന്നത്? ചിന്തിക്കൂ! ശവക്കുഴിയുടെ വക്കത്തുനിൽക്കുന്ന വൃദ്ധനോടോ? അല്ല. സത്യത്തോടാണ്. നിങ്ങളെക്കാൾ ബലമുള്ള സത്യം - അത് നിങ്ങളെ ജയിക്കും” - Wylie, b. 2, ch. 13. ഇങ്ങനെ പറഞ്ഞുകൊണ്ട് അദ്ദേഹം പിൻവാങ്ങി. എതിരാളികളിൽ ഒരാൾപോലും അദ്ദേഹത്തെ തടയാൻ ശ്രമിച്ചില്ല.GCMal 96.2

    വിക്ലിഫിന്‍റെ വേല മിക്കവാറും തീർന്നിരുന്നു ഇത്രയും കാലം വഹിച്ചിരുന്ന സത്യത്തിന്‍റെ കൊടി തന്‍റെ കയ്യിൽനിന്നും വീഴാറായി എങ്കിലും ഒരിക്കൽക്കൂടി സുവിശേഷത്തിന്‍റെ സാക്ഷ്യം വഹിക്കേണ്ടിവന്നു. തെറ്റുകളുടെ അധികാര മണ്ഡലത്തിന്‍റെ കോട്ടയിൽനിന്നുതന്നെ സത്യം പ്രഖ്യാപിക്കണമായിരുന്നു. വിശുദ്ധന്മാരുടെ രക്തം പലപ്പോഴും ചിന്താറുണ്ടായിരുന്ന റോമിലെ പോപ്പിന്‍റെ ന്യായാധിപ സംഘത്തിനു മുൻപിലേയ്ക്ക് വിസ്താര ത്തിനായി വിക്ലിഫ് ഹാജരാകാൻ കല്പന ലഭിച്ചു. അതിൽ അടങ്ങിയിരുന്ന അപകടത്തെ അദ്ദേഹം കാണാതിരുന്നില്ല. എങ്കിലും ഒരു പക്ഷാഘാതം തന്‍റെ യാത്ര അസാദ്ധ്യമാക്കിയില്ലായിരുന്നെങ്കിൽ പോപ്പിന്‍റെ കല്പന അനുസരിക്കണമായിരുന്നു. അദ്ദേഹത്തിന്‍റെ ശബ്ദം റോമിൽ കേൾക്കപ്പെട്ടില്ലെങ്കിലും എഴുത്തിൽക്കൂടെ സംസാരിക്കാൻ കഴിഞ്ഞു. അത് ചെയ്യാൻ അദ്ദേഹം തീരു മാനിച്ചു. തന്‍റെ ഇടവകയിൽ ഇരുന്നുകൊണ്ട് പോപ്പിന് ബഹുമാനപുരസരം ക്രിസ്തീയ ആത്മാവിൽ തന്‍റെ പ്രതാപത്തിനും അധികാരത്തിനുമെതിരെ നിശിതമായ ശാസന ഉൾക്കൊണ്ട് കത്തെഴുതി.GCMal 96.3

    “ഞാൻ പിടിച്ചിരിക്കുന്ന വിശ്വാസം ഓരോ മനുഷ്യനോടും വിശേഷാൽ റോമിലെ ബിഷപ്പിനോടും തുറന്നു പ്രഖ്യാപിക്കുന്നതിൽ എനിക്ക് അനല്പമായ സന്തോഷം ഉണ്ട്. ആകയാൽ ശരിയും സത്യവും ആണെന്ന് ഞാൻ വിചാരിക്കുന്ന വിശ്വാസം മനസ്സോടെ സ്ഥിരീകരിക്കും, അല്ല തെറ്റാണെങ്കിൽ തിരുത്തും” എന്ന് അദ്ദേഹം എഴുതി.GCMal 97.1

    “ഒന്നാമതായി, ക്രിസ്തുവിന്‍റെ സുവിശേഷം ദൈവത്തിന്‍റെ കല്പനകളുടെ ഒരു കൂട്ടമാണെന്ന് ഞാൻ വിചാരിക്കുന്നു.... റോമിലെ ബിഷപ്പ് ക്രിസ്തുവിന്‍റെ ഭൂമിയിലെ പ്രതിനിധി ആണെന്ന് ഞാൻ മനസ്സിലാക്കുന്നതിനാൽ, മറ്റുള്ള എല്ലാവരേക്കാളും സുവിശേഷത്തിന്‍റെ നിയമത്തോട് അദ്ദേഹത്തിന് കടപ്പാടുണ്ട്. ക്രിസ്തുവിന്‍റെ ശിഷ്യന്മാരുടെ മഹത്വം ലോകത്തിന്‍റെ പ്രതാപവും ബഹുമതിയും ഉൾക്കൊണ്ടിരുന്നില്ല. എന്നാൽ ക്രിസ്തുവിന്‍റെ ജീവിതവും പെരുമാറ്റവും കൃത്യമായി അവർ പിൻതുടർന്നിരുന്നു. ക്രിസ്തു ലോകത്തിൽ ജീവിച്ചിരുന്നകാലത്ത് എല്ലാ ലൗകിക മഹത്വവും ബഹുമതികളും ത്യജിച്ച ഏറ്റവും സാധുവായ ഒരു മനുഷ്യൻ ആയിരുന്നു. ..GCMal 97.2

    “ഒരു വിശ്വസ്ത മനുഷ്യനും പോപ്പിനെയോ ഏതെങ്കിലും വിശുദ്ധന്മാ രെയോ അനുഗമിക്കേണ്ട കടമയില്ല. അങ്ങനെയുള്ള സന്ദർഭങ്ങളിൽ പിൻപറ്റേണ്ടത് കർത്താവായ യേശുക്രിസ്തുവിനെയാണ്. പത്രൊസും സെബദി പുത്രന്മാരും കർത്താവിന്‍റെ ചുവടുകളെ പിൻതുടരുന്നതിന് എതിരായി, ലൗകിക സ്ഥാനമാനങ്ങൾ ആഗ്രഹിച്ചപ്പോൾ അവർ വിലക്കപ്പെട്ടു. അതുകൊണ്ട് അത്തരം തെറ്റുകളിൽ അവരെ അനുകരിക്കരുത്....GCMal 97.3

    “പോപ്പ് താൽക്കാലിക ആധിപത്യവും ഭരണവും മതേതര ശക്തിയിലേയ്ക്ക് മാറ്റിക്കൊണ്ട് മുഴുവൻ പുരോഹിതഗണത്തേയും നയിക്കുകയും ഉപദേശിക്കുകയും വേണം. കാരണം ക്രിസ്തു അങ്ങനെ ചെയ്തു. ക്രിസ്തുവിന്‍റെ അപ്പൊസ്തലന്മാരും പ്രത്യേകമായി അങ്ങനെ ചെയ്തു. അതുകൊണ്ട് ഈ പറഞ്ഞ ഏതെങ്കിലും കാര്യത്തിൽ ഞാൻ തെറ്റിയിട്ടുണ്ടെങ്കിൽ, തിരു ത്തപ്പെടാനായി ഏറ്റവും താഴ്ചയോടെ എന്നെത്തന്നെ സമർപ്പിക്കുന്നു - മരണത്തിനായിപ്പോലും - അത് ആവശ്യമാണെങ്കിൽ - എന്‍റെ സ്വന്ത ഇഷ്ടപ്രകാരം ജോലി ചെയ്യാമെങ്കിൽ, വ്യക്തിപരമായി ആഗ്രഹിക്കാമെങ്കിൽ, തീർച്ചയായും റോമിലെ ബിഷപ്പിന്‍റെ മുമ്പാകെ ഞാൻ എന്നെത്തന്നെ തരും. പക്ഷെ കർത്താവ് വേറൊരു വിധത്തിൽ എതിരായി എന്നെ സന്ദർശിക്കയും മനുഷ്യരെക്കാൾ ദൈവത്തെ അനുസരിക്കണം എന്ന് പഠിപ്പിക്കയും ചെയ്തു”.GCMal 97.4

    “പോപ്പ് അർബൻ ആറാമനെ തന്‍റെ ആരംഭത്തിൽ എന്നപോലെ ദൈവം ഉത്സാഹിപ്പിക്കാനും അദ്ദേഹവും അദ്ദേഹത്തിന്‍റെ പുരോഹിതവർഗ്ഗവും തങ്ങളുടെ ജീവിതത്തിലും പ്രവൃത്തിയിലും കർത്താവായ യേശുക്രിസ്തുവിനെ പിൻതുടരാനുംവേണ്ടി നമുക്ക് നമ്മുടെ ദൈവത്തോടു പ്രാർത്ഥിക്കാം” എന്ന് അവസാനമായി അദ്ദേഹം പറഞ്ഞു. - John Foxe, Acts and Monuments, vol. 3, pp. 49, 50.GCMal 97.5

    ക്രിസ്തുവിന്‍റെ താഴ്ചയും വിനയവും വിക്ലിഫ് പോപ്പിന്‍റെയും കർദ്ദിനാൾ മാരുടേയും മുൻപിൽ പ്രദർശിപ്പിച്ചു. തങ്ങൾ പ്രതിപുരുഷന്മാരാണെന്ന് അഭിമാനിക്കുന്ന തങ്ങളുടെ ഈ കർദ്ദിനാൾമാരും പോപ്പും യജമാനനായ ക്രിസ്തുവും തമ്മിലുള്ള വ്യത്യാസം എല്ലാ കസ്തവ ലോകത്തെയും കാണിച്ചു.GCMal 98.1

    തന്‍റെ വിശ്വസ്തതയ്ക്കുള്ള സമ്മാനം തന്‍റെ ജീവാപായം ആയിരിക്കും എന്ന് വിക്ലിഫ് തീർച്ചയാക്കി. അദ്ദേഹത്തെ നശിപ്പിക്കാനായി രാജാവും പോപ്പും ബിഷപ്പുമാരും ഒത്തു ചേർന്നു. കുറച്ചുമാസങ്ങൾക്കുള്ളിൽ കൊല മരത്തിലേയ്ക്ക് നയിക്കുമെന്നതുപോലെ തോന്നി. എന്നിട്ടും അദ്ദേഹത്തിന്‍റെ ധൈര്യത്തിന് കുലുക്കം തട്ടിയില്ല. “എന്തിനാണ് നിങ്ങൾ രക്തസാക്ഷിത്വത്തിന്‍റെ കിരീടം അകലെ ആക്കുന്നതിനെപ്പറ്റി സംസാരിക്കുന്നത്? ക്രിസ്തുവിന്‍റെ സുവിശേഷം ഈ ഗർവ്വിഷ്ടരായ ബിഷപ്പുമാരോട് പ്രസംഗിക്കൂ. രക്ത സാക്ഷിത്വം നിങ്ങൾക്കു ലഭിക്കാതിരിക്കുകയില്ല. എന്ത്? ഞാൻ ജീവിച്ച് നിശ്ശബ്ദനാകണമോ? ഒരിക്കലും ഇല്ല. ആ ഇടി വരട്ടെ. ഞാൻ അതിന്‍റെ വരവ് പ്രതീക്ഷിക്കുന്നു” എന്ന് അദ്ദേഹം പറഞ്ഞു. - D'Aubigne, b. 17, ch. 8.GCMal 98.2

    പക്ഷെ, കർത്താവിന്‍റെ കരുതൽ തന്‍റെ ദാസനു പരിചയായിരുന്നു. ഓരോ ദിവസവും ജീവൻ അപകടത്തിൽ ആക്കിക്കൊണ്ട്, ഒരു ആയുഷ്ക്കാലം. മുഴുവനും സത്യത്തെ സംരക്ഷിക്കുവാൻ ധൈര്യപൂർവ്വം നിന്ന ആ മനുഷ്യൻ സത്യത്തിന്‍റെ ശത്രുക്കളുടെ ക്രൂരതയ്ക്ക് ഇരയായിത്തീരേണ്ടവനല്ലായിരുന്നു. വിക്ലിഫ് ഒരിക്കലും തന്‍റെ സ്വന്ത സംരക്ഷണം അന്വേഷിച്ചിരുന്നില്ല. പക്ഷെ,GCMal 98.3

    ദൈവം അദ്ദേഹത്തിന്‍റെ സംരക്ഷകൻ ആയിരുന്നു. ശത്രുക്കൾക്ക് തങ്ങളുടെ ഇരയെ കിട്ടുമെന്ന് തീർച്ചയായപ്പോൾ, അവരുടെ കൈ എത്താത്തിടത്തേയ്ക്ക് ദൈവം അദ്ദേഹത്തെ മാറ്റി. ലുട്ടർവർത്തിലെ പള്ളിയിൽ കുർബാന കൊടുക്കുവാൻ തുടങ്ങുമ്പോൾ പക്ഷാഘാതമേറ്റ് വീണു. അല്പസമയത്തിനുള്ളിൽ ജീവൻ വെടിഞ്ഞു.GCMal 98.4

    വിക്ലിഫിന്‍റെ വേലയെ ദൈവം നിശ്ചയിച്ചിരുന്നു. സത്യത്തിന്‍റെ വചനം അദ്ദേഹത്തിന്‍റെ നാവിൽ കൊടുക്കുകയും ജനങ്ങളിലേയ്ക്ക് അത് കടന്നു വരുന്നതിനായി ദൈവം കാവലേർപ്പെടുത്തുകയും ചെയ്തു. നവീകരണത്തിന്‍റെ വലിയ വേലയ്ക്ക് അടിസ്ഥാനമിടുന്നതുവരെ അദ്ദേഹത്തിന്‍റെ വേല ദൈർഘ്യമേറിയതും ജീവിതം സംരക്ഷിക്കപ്പെട്ടതും ആയിരുന്നു.GCMal 98.5

    അന്ധകാരയുഗത്തിന്‍റെ വിജ്ഞാന വിരോധക ചിന്താഗതിയിൽ നിന്നാണ് വിക്ലിഫ് വന്നത്. മറ്റൊരാളുടെ വേലകൊണ്ട് തന്‍റെ നവീകരണത്തിന്‍റെ പദ്ധതിക്ക് ഒരു ആകൃതി വരുത്തുവാൻ തക്കവണ്ണം ആരും തനിക്ക് മുൻപായി പോയിരുന്നില്ല. പുതിയ യുഗത്തിന്‍റെ മുന്നോടിയായ സ്നാപക യോഹന്നാനെപ്പോലെ എഴുന്നേറ്റ് ഒരു പ്രത്യേക ദൗത്യം പൂർത്തിയാക്കി. അദ്ദേഹം തന്ന സത്യത്തിന്‍റെ ഘടനയ്ക്ക് ഒരു ഐക്യതയും പൂർത്തീകരണവും ഉണ്ടായിരുന്നു. എങ്കിലും പിന്നാലെ വന്ന നവീകരണക്കാർക്ക് അത് കടക്കുവാൻ കഴിഞ്ഞില്ല. നൂറു വർഷത്തിനുശേഷവും ചിലർ അത്രത്തോളം എത്തിയതുപോലുമില്ല. അദ്ദേഹത്തിന്‍റെ പിന്നാലെ വന്ന ആർക്കും വീണ്ടും കെട്ടിപ്പടുക്കേണ്ട ആവശ്യം ഉണ്ടാകാത്തവിധം അദ്ദേഹം ഇട്ട അടിസ്ഥാനം അത്ര ആഴത്തിലും വിസ്താരത്തിലും, താൻ ഇട്ട ചട്ടക്കൂട് അത് ഉറച്ചതും സത്യമുള്ളതും ആയിരുന്നു.GCMal 99.1

    ഇത്രയും കാലം റോമിന്‍റെ വിജയത്തിന് ബാദ്ധ്യസ്ഥരാക്കപ്പെട്ടിരുന്ന രാഷ്ടങ്ങളെ സ്വതന്തമാക്കിക്കൊണ്ടും ബുദ്ധിശക്തിയേയും മനസ്സാക്ഷി യേയും സ്വതന്ത്രമാക്കിക്കൊണ്ടും വിക്ലിഫ് ആരംഭിച്ച വലിയ പ്രസ്ഥാനം ബൈബിളിൽ അതിന്‍റെ ഉത്ഭവം കണ്ടു. അനുഗ്രഹത്തിന്‍റെ ഉറവിടം ഇതായിരുന്നു. ജീവജലംപോലെ പതിനാലാം നൂറ്റാണ്ടുമുതൽ അത് താഴേയ്ക്ക് ഒഴുകി. ജീവിതത്തിനും വിശ്വാസത്തിനും മതിയായ നിയമമായും ദൈവേഷ്ടത്തിന്‍റെ ആത്മ പ്രചോദിതമായ വെളിപ്പാടുകളായും അചഞ്ചലമായ വിശ്വാസത്തോടുകൂടിയും വിക്ലിഫ് തിരുവചനം കൈക്കൊണ്ടു. സഭയുടെ ആയിരം വർഷത്തെ ആചാരങ്ങളും, പ്രചാരത്തിൽ ഇരുന്ന് പഠിപ്പിക്കലുകളും മറു ചോദ്യം കൂടാതെ ബഹുമാനപുരസരം സ്വീകരിക്കാനും, അപ്രമാദിത്വത്തിന്‍റെ ആധികാരികതയും, റോമാസഭയുടെ ദിവ്യത്വവും അംഗീകരിക്കുവാനും വിക്ടി ഫിനെ പഠിപ്പിച്ചിരുന്നു. പക്ഷെ, ദൈവത്തിന്‍റെ വിശുദ്ധവചനം ശ്രദ്ധിക്കാൻ അദ്ദേഹം ഇതിൽ നിന്നെല്ലാം പിൻതിരിഞ്ഞു. വേദപുസ്തകത്തിന്‍റെ ആധികാരികത ജനങ്ങൾ മനസ്സിലാക്കാൻ അദ്ദേഹം പ്രരണ ചെലുത്തി. സഭ പോപ്പിലൂടെ സംസാരിക്കുന്നതിനുപകരം ദൈവവചനത്തിലൂടെ പറയുന്ന ദൈവശബ്ദത്തിനാണ് നിയമപരമായ അധികാരം ഉള്ളതെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. കൂടാതെ വേദപുസ്തകം ദൈവേഷ്ടത്തിന്‍റെ പൂർണ്ണമായ വെളിപ്പാടാണെന്ന് മാത്രമല്ല, പരിശുദ്ധാത്മാവ് അതിന്‍റെ ഏക വ്യാഖ്യാതാവ് ആണെന്നും അതുകൊണ്ട് ഓരോ മനുഷ്യനും അത് പഠിച്ചിട്ട് അവനവന്‍റെ ചുമതലകൾ മനസ്സിലാക്കണമെന്നും അദ്ദേഹം പഠിപ്പിച്ചു. അങ്ങനെ അദ്ദേഹം മനുഷ്യമനസ്സുകളെ പോപ്പിൽ നിന്നും മാറ്റി, സഭയെ ദൈവവചനത്തിലേയ്ക്ക് തിരിച്ചു.GCMal 99.2

    ഏറ്റവും വലിയ നവീകരണകർത്താക്കളിൽ ഒരാളായിരുന്നു വിക്ലിഫ്. ബുദ്ധിശക്തിക്കും, തെളിഞ്ഞ ചിന്തയ്ക്കും, സത്യം നിലനിർത്തുന്നതിനുള്ള സ്ഥിരതയ്ക്കും, സത്യത്തെ സംരക്ഷിക്കുന്നതിനുള്ള ധൈര്യത്തിനും അദ്ദേഹം തന്‍റെ പിൻഗാമികളിൽ ചിലരോട് തുല്യനായിരുന്നു. ജീവിതവിശുദ്ധി, പഠിത്തത്തിലും വേലയിലും ഉണ്ടായിരുന്ന സ്ഥിരോത്സാഹം, ദുഷിപ്പിക്കാൻ സാധിക്കാത്ത സത്യസന്ധത, ക്രിസ്തുവിന്‍റേതുപോലുള്ള സ്നേഹം, തന്‍റെ പൗരോഹിത്യ ശുശ്രൂഷയിൽ ഉള്ള വിശ്വസ്തത എന്നീ സ്വഭാവഗുണങ്ങൾ അദ്ദേഹത്തെ നവീകരണകർത്താക്കളിൽവെച്ച് ഏറ്റവും അഗ്രഗണ്യനാക്കുന്നു. എന്നിരുന്നാലും ആ കാലഘട്ടത്തിന്‍റെ തെറ്റായ ചിന്താഗതി യിൽനിന്നും സന്മാർഗ്ഗിക അധഃപതനത്തിൽനിന്നും അദ്ദേഹം പുറത്തുവന്നു.GCMal 99.3

    പഠിപ്പിക്കാനും രൂപാന്തരപ്പെടുത്താനുമുള്ള വിശുദ്ധവചനത്തിന്‍റെ ശക്തിയുടെ തെളിവായിരുന്നു വിക്ലിഫിന്‍റെ സ്വഭാവം. അദ്ദേഹത്തെ താൻ ആയതുപോലെ ആക്കിത്തീർത്തത് ബൈബിൾ ആയിരുന്നു, വെളിപ്പെടുത്തപ്പെട്ട വലിയ സത്യങ്ങൾ ഗ്രഹിക്കുവാനുള്ള ശ്രമം എല്ലാവർക്കും ഉന്മേഷവും ഊർജ്ജസ്വലതയും പകർന്നുകൊടുത്തു. അത് മനസ്സിനെ വിശാലമാക്കുകയും കാഴ്ചപ്പാടിനെ ഉത്തേജിപ്പിക്കുകയും ഗ്രാഹ്യശക്തിയെ പക്വത ഉള്ളതാക്കുകയും ചെയ്യുന്നു. വചനപഠനം ഓരോ ചിന്തയേയും അനുഭവത്തേയും അഭിലാഷത്തേയും ഉത്തമമാക്കുന്നു. അത് മറ്റൊരു പഠനത്തിനും സാധ്യമല്ല. അത് ഉദ്ദേശസ്ഥിരതയും ക്ഷമയും ധൈര്യവും സഹനശക്തിയും തരുന്നു. അത് സ്വഭാവത്തെ രൂപപ്പെടുത്തി ആത്മാവിനെ വിശുദ്ധീകരിക്കുന്നു. ഒരു ആത്മാർത്ഥമായ, ആദരണീയമായ വേദപഠനം വിദ്യാർത്ഥിയുടെ മനസ്സിനെ ദൈവത്തിന്‍റെ മനസ്സുമായി നേരെ ബന്ധിപ്പിക്കും. മാനുഷതത്ത്വജ്ഞാനം കൊടുക്കുന്ന മികച്ച പരിശീലനത്തിന്‍റെ ഫലത്തേക്കാൾ കൂടുതൽ സജീവ മായ ബുദ്ധിശക്തിയും ബലവുമുള്ള മനുഷ്യർ ലോകത്തിന് കൊടുക്കുവാൻ അതിനു കഴിയും. “നിന്‍റെ വചനങ്ങളുടെ വികാശനം പ്രകാശപ്രദമാകുന്നു; അത് അല്പബുദ്ധികളെ ബുദ്ധിമാന്മാരാക്കുന്നു (സങ്കീ. 119:130).GCMal 100.1

    വിക്ലിഫിന്‍റെ ഉപദേശങ്ങൾ കുറേക്കാലത്തേയ്ക്ക് പ്രസിദ്ധപ്പെടുത്തി ക്കൊണ്ടിരുന്നു. വിക്ലിഫൈറ്റ്സ് എന്ന് അറിയപ്പെട്ടിരുന്ന, അദ്ദേഹത്തിന്‍റെ പിൻഗാമികളും ലോലാർഡ്സും ഇംഗ്ലണ്ട് മുഴുവനും മാത്രമല്ല, അന്യദേശങ്ങളിലേയ്ക്കും ദൈവവചനവുമായി ചിതറിപ്പോയി. ഇപ്പോൾ അവരുടെ നായകൻ മാറ്റപ്പെട്ടു. എങ്കിലും പഴയതിലും കൂടുതൽ ആവേശത്തോടെ അവർ അദ്ധ്വാനിച്ചു. അവരുടെ പ്രസംഗം കേൾക്കാൻ വൻ ജനക്കൂട്ടം തന്നെ ഉണ്ടായിരുന്നു. പ്രഭുക്കന്മാരിൽ പലരും രാജാവിന്‍റെ ഭാര്യപോലും മാനസാന്തര പ്പെട്ടവരിൽ ഉൾപ്പെട്ടിരുന്നു. പല സ്ഥലങ്ങളിലും ആളുകളുടെ ജീവിതത്തിൽ എടുത്തുപറയത്തക്ക നവീകരണം ഉണ്ടായി. റോമാസഭയുടെ അടയാളമായ വിഗ്രഹങ്ങളെ പള്ളികളിൽനിന്നും നീക്കി. പക്ഷെ, വേദപുസ്തകത്തെ വഴി കാട്ടിയായി സ്വീകരിക്കാൻ തയ്യാറായവർ ഒരു ഭയവുമില്ലാതെ പീഡനങ്ങൾ അനുഭവിച്ചു. ഇംഗ്ലണ്ടിലെ ഏകാധിപതികൾ റോമിന്‍റെ സഹായത്തോടെ തങ്ങളുടെ ശക്തി വർദ്ധിപ്പിക്കാൻ ആകാംക്ഷയുള്ളവരായിരുന്നു. അതുകൊണ്ട് നവീകരണക്കാരെ ബലികഴിക്കുന്നതിൽ വിമുഖത കാട്ടിയില്ല. ഇംഗ്ലണ്ടിന്‍റെ ചരിത്രത്തിൽ ആദ്യമായി സുവിശേഷകർക്കെതിരായി മരണവിധി ഉണ്ടായി. ഒന്നിനുപിറകെ ഒന്നായി രക്തസാക്ഷിത്വം ഉണ്ടായി. നിരോധിക്കപ്പെട്ടവരും പീഡനം അനുഭവിക്കുന്നവരുമായ സത്യത്തിന്‍റെ വക്താക്കൾക്ക് അവരുടെ നിലവിളി ശബ്ദത്തിന്‍റെ കർത്താവിങ്കലേയ്ക്ക് എത്തിക്കാൻ മാത്രമെ കഴിഞ്ഞുള്ളു. സഭയുടെ ശത്രുക്കൾ എന്ന നിലയിലും രാജ്യദ്രോഹികൾ എന്ന നിലയിലും വേട്ടയാടപ്പെട്ട അവർ രഹസ്യസ്ഥാനങ്ങളിൽ പ്രസംഗം തുടർന്നു. സാധുക്കളുടെ ചെറിയ വീടുകൾ ഏറ്റവും നല്ല ഒളിസങ്കേതങ്ങളായി കണ്ടു. ഗൂഢ സങ്കേതങ്ങളിലും ഗുഹകളിലും സാധാരണ അവർ ഒളിക്കുമായിരുന്നു. GCMal 100.2

    തീവ്രമായ പീഡനം ഉണ്ടായിട്ടും വിശ്വാസത്തിലെ തെറ്റുകൾക്കെതി രായി ശാന്തവും, ഭക്തിപുരസരവും, ദൃഢവുമായ, ക്ഷമയോടുകൂടിയ എതിർപ്പ് നൂറ്റാണ്ടുകളോളം നിലനിന്നിരുന്നു. അന്നത്തെ ക്രിസ്ത്യാനികൾക്ക് സത്യത്തെക്കുറിച്ച് ഭാഗീകമായ അറിവു മാത്രമെ ഉണ്ടായിരുന്നുള്ളു. പക്ഷെ, അവർ ദൈവവചനത്തെ സ്നേഹിക്കുവാനും അനുസരിക്കുവാനും പഠിച്ചിരുന്നു. അതിനുവേണ്ടി അവർ ക്ഷമയോടെ സഹിച്ചു. അപ്പൊസ്തലന്മാരുടെ കാല ത്തെപ്പോലെ അനേകർ തങ്ങളുടെ ലൗകിക സമ്പാദ്യങ്ങൾ കർത്താവിനായി പരിത്യജിച്ചു. വീടുകളിൽ താമസിക്കാൻ അനുവാദം ഉണ്ടായിരുന്നവർ, പുറത്താക്കപ്പെട്ട സഹോദരങ്ങളെ സന്തോഷത്തോടെ സംരക്ഷിച്ചു. അവിടെ നിന്നും ഓടിച്ചപ്പോൾ ആ വിധി സന്തോഷത്തോടെ സ്വീകരിച്ചു. ആയിരങ്ങൾ പീഡകന്മാരുടെ ഉഗ്രകോപം പേടിച്ച് വിശ്വാസം തള്ളിപ്പറഞ്ഞ് സ്വാതന്ത്യം വാങ്ങി എന്നുള്ളത് വാസ്തവമാണ്. അവർ പശ്ചാത്താപത്തിന്‍റെ കുപ്പായം ഇട്ടുകൊണ്ട് തങ്ങൾ വിശ്വാസം മറുത്തുപറയുന്നത് പ്രസിദ്ധപ്പെടുത്താനായി ജയിൽ വിട്ടിറങ്ങി. എന്നാൽ അവരുടെ എണ്ണം ചെറുതല്ലായിരുന്നു. അവരിൽ ഉന്നതകുല ജാതരും സാധുക്കളും ഉണ്ടായിരുന്നു. ഭയംകൂടാതെ സത്യത്തിന് സാക്ഷിയായവർ കൽതുറുങ്കിലും “ലോല്ലാർഡ് ഗോപുരങ്ങളിലും പീഡനത്തിന്‍റെയും അഗ്നിയുടേയും നടുവിലും, കർത്താവിന്‍റെ കഷ്ടതയിൽ പങ്കു ള്ളവരായതിൽ യോഗ്യരായി എണ്ണപ്പെടും എന്നുള്ളതുകൊണ്ട് സന്തോഷിച്ചു.GCMal 101.1

    പാപ്പാനുയായികൾക്ക് വിക്ലിഫിന്‍റെ ജീവകാലത്ത് തങ്ങളുടെ ഇഷ്ടപ്രകാരം അദ്ദേഹത്തെ ഒന്നും ചെയ്യാൻ കഴിഞ്ഞില്ല. അദ്ദേഹത്തിന്‍റെ ഭൗതിക ശരീരം ശവക്കല്ലറയിൽ വിശ്രമിക്കുമ്പോൾ അവരുടെ പ്രതികാരത്തിന് തൃപ്തിപ്പെടാൻ കഴിഞ്ഞില്ല. കോൺസ്റ്റൻസിലെ ആലോചനാസമിതിയുടെ വിധിപ്രകാരം, മരിച്ചിട്ട് നാല്പതിലധികം വർഷങ്ങളായ അദ്ദേഹത്തിന്‍റെ അസ്ഥികൾ കുഴിച്ചെടുത്ത് പരസ്യമായി ചുട്ടെരിച്ച്, ചാരം എടുത്ത് അടുത്തുണ്ടായിരുന്ന അരുവിയിൽ ഒഴുക്കി. ഒരു പഴയ എഴുത്തുകാരൻ പറയുന്നു.” ഈ അരുവി ആ ചാരത്തെ അവോണിലേയ്ക്കും, അവോൺ സെവേണിലേയ്ക്കും, അവിടെനിന്നും കടലിടുക്കുകളിലേയ്ക്കും, പിന്നെ അവ മഹാസമുദ്രത്തിലേയ്ക്കും വഹിച്ചു. അങ്ങനെ വിക്ലിഫിന്‍റെ ചിതാഭസ്മം അദ്ദേഹത്തിന്‍റെ ഉപദേശത്തിന്‍റെ ചിഹ്നമായി ലോകം മുഴുവനും ചിതറിച്ചു”. - T. Fuller, Church History of Britain, b. 4, sec. 2, par. 54. ശത്രുക്കൾ അവരുടെ പക തീർത്തതിന്‍റെ പൊരുൾ ഗ്രഹിച്ചില്ല.GCMal 101.2

    ബൊഹീമിയയിലെ ജോൺ ഹസ്സ് റോമാസഭയുടെ പല തെറ്റുകളും വിട്ടൊഴിയാൻ കാരണമായതും നവീകരണ വേലയിൽ പ്രവേശിച്ചതും ജോൺ വിക്ലിഫിന്‍റെ എഴുത്തുകളിലൂടെയാണ്. അങ്ങനെ വളരെ ദൂരെയായി വേർതിരിക്കപ്പെട്ടിരുന്ന രണ്ട് രാഷ്ട്രങ്ങളിലും സത്യത്തിന്‍റെ വിത്ത് വിതയ്ക്കപ്പെട്ടു. ബൊഹീമിയയിൽനിന്നും വേല മറ്റു സ്ഥലങ്ങളിലേയ്ക്കും വ്യാപിച്ചു. ദീർഘ കാലമായി മറന്നുകിടന്ന ദൈവവചനത്തിലേയ്ക്ക് മനുഷ്യമനസ്സുകൾ തിരിക്കപ്പെട്ടു. ദിവ്യമായ ഒരു കരം വലിയ നവീകരണത്തിലേയ്ക്കുള്ള വഴി ഒരുക്കുകയായിരുന്നു.GCMal 102.1

    Larger font
    Smaller font
    Copy
    Print
    Contents