Loading...
Larger font
Smaller font
Copy
Print
Contents
വന്‍ പോരാട്ടം - Contents
  • Results
  • Related
  • Featured
No results found for: "".
  • Weighted Relevancy
  • Content Sequence
  • Relevancy
  • Earliest First
  • Latest First

    അദ്ധ്യായം 18—അമേരിക്കക്കാരനായ ഒരു നവീകരണ കർത്താവ്

    തിരുവചനത്തിന്‍റെ ദൈവിക അധികാരത്തെ സംശയിക്കുവാൻ പ്രേരിതനായ നേരുള്ളവനും നിഷ്കളങ്കനുമായ ഒരു കർഷകൻ ഉണ്ടായിരുന്നു. അദ്ദേഹം സത്യം അറിയുവാൻ ആത്മാർത്ഥമായി ആഗ്രഹിച്ചിരുന്നു. ക്രിസ്തുവിന്‍റെ രണ്ടാം വരവ് ഉത്ഘോഷിക്കുന്നതിന് നേതൃത്വം നൽകുവാൻ ദൈവം അദ്ദേഹത്തെ പ്രത്യേകം തിരഞ്ഞെടുത്തിരുന്നു. മറ്റനേകം നവീകരണകർത്താ ക്കളെപ്പോലെ വില്യം മില്ലറിനും തന്‍റെ ചെറുപ്പകാലത്ത് ദാരിദ്ര്യത്തോട് പോരാടേണ്ടിവന്നതിനാൽ കാര്യനിർവ്വഹണത്തിന്‍റെയും സ്വത്യാഗത്തിന്‍റെയും വലിയ പാഠങ്ങൾ പഠിക്കുവാൻ കഴിഞ്ഞു. അദ്ദേഹത്തിന്‍റെ കുടുംബാംഗങ്ങൾ സ്വാതന്ത്യകാംക്ഷികളും സഹനശക്തിയുള്ളവരും രാജ്യസ്നേഹികളും ആയിരുന്നു. അദ്ദേഹത്തിന്‍റെ സ്വഭാവത്തിലും ഈ ഗുണവിശേഷങ്ങൾ മുൻനിരയിലായിരുന്നു. തന്‍റെ പിതാവ് വിമോചന സൈന്യത്തിന്‍റെ ക്യാപ്റ്റനായിരുന്നു. ഇളകിമറിഞ്ഞ ആ കാലയളവിന്‍റെ ബദ്ധപ്പാടിലും യാതനയിലും പിതാവ് അനുഭവിച്ച ത്യാഗങ്ങൾ മില്ലറുടെ ബാല്യകാലത്തെ ഞെരു ക്കിയ ചുറ്റുപാടുകളെ ചൂണ്ടിക്കാണിക്കുന്നു.GCMal 362.1

    അദ്ദേഹത്തിന് നല്ല ആരോഗ്യവും സാധാരണയിൽ കവിഞ്ഞ ബുദ്ധി ശക്തിയും ഉണ്ടായിരുന്നു. വളർന്നപ്പോൾ അവ കൂടുതൽ സ്പഷ്ടമാക്കപ്പെട്ടു. തന്‍റെ മനസ്സ് സജീവവും വികസിച്ചതും ആയിരുന്നു. അറിവു നേടാൻ അതീവതല്പരനും ആയിരുന്നു. കോളേജ് വിദ്യാഭ്യാസത്തിന്‍റെ ആനുകൂല്യങ്ങൾ ആസ്വദിച്ചില്ലെങ്കിലും തന്‍റെ പഠനത്തോടുള്ള പ്രതിപത്തിയും സൂക്ഷ്മമായ ചിന്താശീവും കർശന നിരൂപണവും അദ്ദേഹത്തെ സാരഗർഭമായ നിർണ്ണയം ഉള്ളവനും വ്യാപകമായ കാഴ്ച്ചപ്പാടുള്ളവനും ആക്കിത്തീർത്തു. കുറ്റമറ്റ സാന്മാർഗ്ഗിക സ്വഭാവവും അസൂയാർഹമായ കീർത്തിയും അദ്ദേഹത്തിനുണ്ടായിരുന്നു. നേരത്തേ നേടിയിരുന്ന ഊർജ്ജസ്വലതയും അർപ്പണ ബോധവും തുടർന്നുകൊണ്ടുപോകുവാൻ പാനശീലം സഹായിച്ചു. സൈന്യ ത്തിലും സമൂഹത്തിലും പല ഔദ്യോഗിക സ്ഥാനങ്ങൾ അലങ്കരിച്ചിരുന്ന തിനോടൊപ്പം ധനത്തിനും ബഹുമതികൾക്കുമുള്ള വഴികൾ തുറന്നിരുന്നു.GCMal 362.2

    അദ്ദേഹത്തിന്‍റെ അമ്മ മികച്ച ദൈവഭക്ത ആയിരുന്നതുകൊണ്ട് ചെറുപ്പത്തിൽ തന്നെ ആത്മീക പാതയിലേക്ക് നയിച്ചു. വളരെ ചെറുപ്രായത്തിൽ ത്തന്നെ ആസ്തികരുടെ സമൂഹത്തിൽ അകപ്പെട്ടിരുന്നു. അവർ മിക്കവാറും നല്ല പൗരന്മാരും ദയയുടേയും ഔദാര്യത്തിന്‍റേയും മനോഭാവത്തോടുകൂടി യവരും ആയിരുന്നതിനാൽ അദ്ദേഹത്തിൽ അവരുടെ സ്വാധീനതയും ശക്ത മായതായിരുന്നു. ക്രിസ്തീയ സ്ഥാപനങ്ങളുടെ നടുവിൽ വസിച്ചിരുന്നതു കൊണ്ട് അവരുടെ സ്വഭാവങ്ങളെ ഒരു പരിധിവരെ ചുറ്റുപാടുകൾ രൂപപ്പെടുത്തി. ബഹുമാനവും ആത്മവിശ്വാസവും നേടിക്കൊടുത്ത സ്വഭാവ ശ്രേഷ്ഠതകൾക്ക് അവർ ബൈബിളിനോട് കടപ്പെട്ടിരുന്നു. എന്നിട്ടും ഈ സംഭാവനകളൊക്കെ ദൈവവചനത്തിന് എതിരായി സ്വാധീനം ചെലുത്തത്തക്ക രീതിയിൽ വ്യതിചലിച്ചവ ആയിരുന്നു. ഈ മനുഷ്യരുമായുള്ള മൈത്രിയാൽ അവരുടെ ആദർശങ്ങൾ സ്വീകരിപ്പാൻ മില്ലർ പ്രേരിതനായി നിലവിലുള്ള തിരുവചന വ്യാഖ്യാനം അദ്ദേഹത്തിന്‍റെ പുതിയ വിശ്വാസത്തെ അതിജീവിക്കുന്നതിന് അപര്യാപ്തമായിരുന്നു. എന്നിട്ടും വേദപുസ്തകം മാറ്റിവച്ചപ്പോൾ അതിന്‍റെ സ്ഥാനത്ത് മെച്ചമായതൊന്നും തന്‍റെ പുതിയ വിശ്വാസത്താൽ ലഭിച്ചില്ല. അദ്ദേഹം അസംതൃപ്തനായിത്തീർന്നു. എന്നിരുന്നാലും പന്ത്രണ്ട് വർഷത്തോളം ഈ കാഴ്ചപ്പാടുകളിൽത്തന്നെ തുടർന്നു. എന്നാൽ മുപ്പത്തിനാ ലാമത്തെ വയസ്സിൽ പരിശുദ്ധാത്മാവ് തന്‍റെ ഹൃദയത്തെ സ്പർശിക്കുകയും താൻ ഒരു പാപിയാണെന്ന് ബോദ്ധ്യപ്പെടുകയും ചെയ്തു. തന്‍റെ ആദ്യ വി ശ്വാസപ്രകാരം മരണാനന്തരം സന്തോഷത്തിന്‍റെ യാതൊരു ഉറപ്പും ഇല്ലെന്ന് മനസ്സിലാക്കി. ഭാവി ഇരുണ്ടതും മ്ലാനമായതും ആയിരുന്നു. ഈ സമയത്തു ണ്ടായിരുന്ന മനോവികാരത്തെപ്പറ്റി പിന്നീട് പറഞ്ഞത്:GCMal 363.1

    “ഉന്മൂലനാശം എന്നത് ഒരു തണുത്ത് വിറങ്ങലിച്ച ആശയവും കണക്കു ബോധിപ്പിക്കൽ എല്ലാറ്റിന്‍റെയും സുനിശ്ചിതമായ നാശവുമാണ്. സ്വർഗ്ഗം എന്‍റെ തലയ്ക്കുമീതെ പിച്ചളപോലെയും ഭൂമി എന്‍റെ കാൽക്കീഴ് ഇരുമ്പുപോലെയും ആയിരുന്നു. നിത്യത - അതെന്തായിരുന്ന? മരണം- അത് ‘എന്തിനായിരുന്നു’ അതിനെപ്പറ്റി ഞാൻ കൂടുതൽ വിചിന്തനം ചെയ്തപ്പോൾ മനസ്സിലാക്കാൻ പ്രയാസമായി. ഞാൻ എത്രമാത്രം ചിന്തിച്ചിട്ടും ഒരു തീരുമാനത്തിൽ എത്തിച്ചേരാൻ കഴിഞ്ഞില്ല. അതിനെപ്പറ്റി ചിന്തിക്കാതിരിക്കാൻ ശ്രമിച്ചുയെങ്കിലും അത് നിയന്ത്രിക്കാനായില്ല. ഞാൻ വാസ്തവത്തിൽ അരിഷ്ടനായിരുന്നു. എന്നാൽ അതിന്‍റെ കാരണം മനസ്സിലായില്ല. ഞാൻ പിറുപിറുക്കുകയും ആവലാതിപ്പെടുകയും ചെയ്തു. പക്ഷെ ആരോടാണ് എന്ന് അറിഞ്ഞില്ല. അവിടെ ഒരു തെറ്റുണ്ടെന്ന് ഞാൻ അറിഞ്ഞു. പക്ഷെ എങ്ങനെ അല്ലെങ്കിൽ എവിടെ ശരിയായത് കണ്ടെത്തും എന്ന് അറിഞ്ഞില്ല. പ്രത്യാശയില്ലാതെ ഞാൻ വിലപിച്ചു”.GCMal 363.2

    ഈ സ്ഥിതിയിൽ അദ്ദേഹം ചില മാസങ്ങൾ തുടർന്നു. അദ്ദേഹം പറഞ്ഞു: “പെട്ടെന്ന് ഒരു രക്ഷകന്‍റെ രൂപം എന്‍റെ മനസ്സിൽ വ്യക്തമായി പതിഞ്ഞു. നല്ലവനും ആർദചിത്തനുമായ രക്ഷകൻ നമ്മുടെ ലംഘനങ്ങൾക്ക് തന്നെത്താൻ പരിഹാരം ആകുകയും അങ്ങനെ പാപത്തിന്‍റെ ശിക്ഷ അനുഭവിക്കുന്നതിൽനിന്ന് നമ്മെ രക്ഷിക്കുകയും ചെയ്തു. അങ്ങനെയുള്ള ഒരുവൻ എത്രമാത്രം മനോജ്ഞനായിരിക്കും; അവന്‍റെ കരുണയിൽ ആശ്രയിച്ച് എന്നെത്തന്നെ ആ കരങ്ങളിൽ അർപ്പിക്കുവാൻ തോന്നി. അങ്ങനെ യുള്ള ഒരുവൻ ഉണ്ടെന്ന് എങ്ങനെ തെളിയിക്കും എന്ന ചോദ്യം ഉയർന്നു. അങ്ങനെയുള്ള ഒരു രക്ഷകന്‍റെ നിലനില്പിനെപ്പറ്റിയുള്ള ഒരു തെളിവ് തിരുവചനത്തിൽ നിന്നല്ലാതെ എനിക്ക് കണ്ടെത്താൻ കഴിഞ്ഞില്ല...GCMal 364.1

    “എനിക്ക് ആവശ്യമായതുപോലുള്ള രക്ഷകനെ ബൈബിൾ വെളിപ്പെടുത്തുന്നത് ഞാൻ കണ്ടു. വീഴ്ച ഭവിച്ച ലോകത്തിന്‍റെ ആവശ്യത്തിന് പൂർണ്ണമായി പൊരുത്തപ്പെടുന്ന തത്വങ്ങൾ, ആത്മ പ്രചോദനമില്ലാത്ത ഒരു പുസ്തകത്തിന് എങ്ങനെ വികസിപ്പിക്കാൻ കഴിയും എന്ന് ഞാൻ അതിശയിച്ചു. വേദപുസ്തകം ദൈവത്തിന്‍റെ വെളിപ്പാട് ആണെന്ന് സമ്മതിക്കാൻ ഞാൻ നിർബന്ധിതനായി. അവ എന്‍റെ പ്രമോദമായിത്തീരുകയും യേശുവിൽ ഞാൻ ഒരു സ്നേഹിതനെ കണ്ടെത്തുകയും ചെയ്തു. രക്ഷകൻ എനിക്ക് പതിനായിരങ്ങളിൽ അതിശ്രേഷ്ടൻ ആവുകയും നേരത്തെ ഇരുളടഞ്ഞതും പരസ്പര വിരുദ്ധവുമായി തോന്നിയിരുന്ന ദൈവവചനം ഇപ്പോൾ എന്‍റെ കാലിന്നു ദ്വീപവും എന്‍റെ പാതയ്ക്ക് പ്രകാശവും ആവുകയും ചെയ്തു. എന്‍റെ മനസ്സ് സ്വസ്ഥതയും സംതൃപ്തിയും ഉള്ളതായിത്തീർന്നു. ജീവിതമാകുന്ന സമുദ്രമദ്ധ്യേയുള്ള പാറയായി ഞാൻ യഹോവയായ ദൈവത്തെ കണ്ടെത്തി. ഞാൻ സത്യസന്ധമായി പറയട്ടെ - ഇപ്പോൾ എന്‍റെ പ്രധാന പഠനം ബൈബിൾ ആണ്. ഞാൻ വലിയ സന്തോഷത്തോടെ അത് ആരായുന്നു. അതിന്‍റെ പകുതിപോലും ഒരിക്കലും ഞാൻ അറിഞ്ഞിരുന്നില്ലെന്ന് എനിക്ക് മനസ്സിലായി. അതിന്‍റെ മനോഹരതയും മഹത്വവും ഞാൻ എന്തുകൊണ്ട് നേരത്തെ കണ്ടില്ല എന്നും, ഞാൻ ഒരിക്കൽ തള്ളിക്കളഞ്ഞല്ലൊ എന്നും ഓർത്ത് അത്ഭുതപ്പെട്ടു. അത് ആത്മാവിന്‍റെ എല്ലാ അസുഖത്തിന്‍റെയും പ്രതിവിധിയായും എന്‍റെ ഹൃദയം ആഗ്രഹിക്കുന്നതെല്ലാം വെളിപ്പെടുത്തിത്തരുന്നതായും ഞാൻ കണ്ടെത്തി. പുസ്തകപാരായണത്തോടുള്ള അഭിരുചി എനിക്ക് ഇല്ലാതാവുകയും ദൈവത്തിൽനിന്നുള്ള ജ്ഞാനം പ്രാപിക്കാൻ എന്‍റെ ഹൃദയത്തെ അതിനായി ഒരുക്കുകയും ചെയ്തു. - S. Bliss, Memories of Wm. Miller pages 65- 67.GCMal 364.2

    ഒരു കാലത്ത് താൻ നിന്ദിച്ചിരുന്ന വിശ്വാസത്തെ ഇപ്പോൾ പരസ്യമായി പ്രഘോഷിച്ചു. എന്നാൽ വേദപുസ്കതത്തിന്‍റെ പാവനമായ അധികാരത്തിന് എതിരായി അദ്ദേഹംതന്നെ മിക്കപ്പോഴും ഉത്തേജിപ്പിച്ചിട്ടുള്ള വാഗ്വാദങ്ങൾ മുൻപോട്ട് വയ്ക്കുവാൻ അദ്ദേഹത്തിന്‍റെ അവിശ്വാസികളായ സ്നേഹിതന്മാർ താമസിച്ചില്ല. അദ്ദേഹം അപ്പോൾ ഉത്തരം കൊടുക്കുവാൻ തയ്യാറായില്ല. പക്ഷെ ബൈബിൾ ദൈവത്തിൽനിന്നുള്ള വെളിപ്പാടാണെങ്കിൽ അത് അതിൽത്തന്നെ പരസ്പര ബന്ധമുള്ളതായിരിക്കണമെന്നും അത് മനുഷ്യന്‍റെ നിർദ്ദേശത്തിനായി തന്നിട്ടുള്ളത് ആണെങ്കിൽ അവന്‍റെ ഗ്രഹണശക്തിക്ക് ചേർന്നതായിരിക്കണമെന്നും അദ്ദേഹം യുക്തിപൂർവ്വം പ്രതിപാദിച്ചു. അദ്ദേഹം വേദപുസ്തകം സ്വന്തമായി പഠിക്കാനും പര്സപര വിരുദ്ധമായ ഓരോന്നി ന്നേയും പൊരുത്തപ്പെടുത്താൻ കഴിയാത്തവ എന്ന് ഉറപ്പാക്കാനും തീരുമാനിച്ചു.GCMal 365.1

    മുൻവിധികളെ മാറ്റിവയ്ക്കാൻ ശ്രമിച്ചുകൊണ്ടും, വ്യാഖ്യാനഗ്രന്ഥങ്ങളെ (Commentaries) ഉപയോഗിച്ചും അരികിലുള്ള കുറിപ്പുകളുടെയും അനുക്രമണികകളുടെയും സഹായത്തോടെ വാക്യം, വാക്യത്തോട് താരതമ്യപ്പെടു ത്തിയും ക്രമമായും അദ്ദേഹം പഠനം തുടർന്നു. സംശയാതീതമായി ഗ്രഹിക്കുന്നതിന് ക്രമീകരിക്കപ്പെട്ട വിധത്തിൽ ഉല്പത്തി മുതൽ വാക്യം വാക്യ മായി വായിച്ച് പഠിക്കുവാൻ തുടങ്ങി. സ്പഷ്ടമല്ലാത്ത എന്തെങ്കിലും കിട്ടുമ്പോൾ, പരിഗണനയിലിരിക്കുന്ന വിഷയവുമായി ബന്ധമുണ്ടെന്ന് തോന്നുന്ന മറ്റ് വേദഭാഗങ്ങളുമായി താരതമ്യപ്പെടുത്തുന്നത് അദ്ദേഹത്തിന്‍റെ പതിവായിരുന്നു. ഓരോ വാക്കിനും വേദഭാഗത്തിന്‍റെ വിഷയത്തിന്മേൽ തക്കതായ താങ്ങലുകൾ അനുവദിച്ചിരുന്നു. അതിനെക്കുറിച്ചുള്ള അദ്ദേഹത്തിന്‍റെ കാഴ്ചപ്പാട് അടുത്തിരിക്കുന്ന ഓരോ ഭാഗത്തോടും യോജിക്കുന്നുണ്ടെങ്കിൽ അതിന്‍റെ (പയാസം അവസാനിച്ചു. അങ്ങനെ എപ്പോഴെങ്കിലും ഒരു ഭാഗം മനസ്സിലാക്കാൻ വിഷമമാകുമ്പോൾ, വേദപുസ്തകത്തിന്‍റെ വേറെ ഏതെങ്കിലും ഭാഗത്ത് അതിനുള്ള വിവരണം അദ്ദേഹം കണ്ടെത്തി ദിവ്യമായ പരിജ്ഞാനത്തിനു ‘ വേണ്ടി മനസ്സുറച്ച് പ്രാർത്ഥനയോടെ അദ്ദേഹം പഠിച്ചപ്പോൾ നേരത്തെ മനസ്സിലാക്കാൻ പ്രയാസമായിരുന്നത് വ്യക്തമായിത്തീർന്നു. സങ്കീർത്തനത്തിലെ സത്യം അദ്ദേഹം അനുഭവിച്ചറിഞ്ഞു: “നിന്‍റെ വചനങ്ങളുടെ വികാശനം പ്രകാശപ്രദം ആകുന്നു; അത് അല്പബുദ്ധികളെ ബുദ്ധിമാന്മാരാക്കുന്നു” (സങ്കീ. 119:1-30).GCMal 365.2

    മറ്റ് വേദഭാഗങ്ങളിലെന്നപോലെ വ്യാഖ്യാനത്തിന്‍റെ അതേ തത്വം പയോഗിച്ചുകൊണ്ട് അദ്ദേഹം അതിശ്രദ്ധയോടെ ദാനീയേലും വെളിപ്പാടും പഠിച്ചു. അപ്പോൾ പ്രവചന സൂചനകൾ മനസ്സിലാക്കാൻ സാധിക്കുമെന്ന് ഗ്രഹിച്ചു. അതുവരെ നിവൃത്തിയായ പ്രവചനങ്ങൾ എല്ലാം അക്ഷരീകമായി നിവൃത്തിയായി എന്നു കണ്ടു. പലവിധ ബാഹ്യരൂപങ്ങൾ, രൂപകാലങ്കാര ങ്ങൾ, ദൃഷ്ടാന്തകഥകൾ, സാദൃശങ്ങൾ മുതലായവയെല്ലാം അവിടെത്തന്നെ വിവരിക്കുകയോ അല്ലെങ്കിൽ, അവ ആവിഷ്കരിക്കപ്പെട്ട പദങ്ങൾ വേദപുസ്തകത്തിന്‍റെ ഇതര ഭാഗങ്ങളിൽ വർണ്ണിക്കപ്പെടുകയോ ചെയ്തിട്ടുണ്ട്. അങ്ങനെ വിവരിച്ചപ്പോൾ അക്ഷരംപ്രതി മനസ്സിലാക്കി “ഞാൻ അങ്ങനെ സംതൃപ്തനായി. ബൈബിൾ വെളിപ്പെടുത്തപ്പെട്ട സത്യത്തിന്‍റെ ഒരു ഘടന യാണ്. ഒരു വഴിപോക്കന്, അവൻ ഒരു മാ യ നാ ണ ങ്കിൽ പോലും, അതേസംബന്ധിച്ച് തെറ്റുപറ്റാതവണ്ണം വ്യക്തമായും ലളിതമായും എഴുതിയിരിക്കുന്നു എന്ന് അദ്ദേഹം പറഞ്ഞു.” - Bliss page 70. പ്രവചനത്തിന്‍റെ വലിയ വരികളിലൂടെ ഓരോ ചുവടും വെച്ച് നീങ്ങിയപ്പോൾ സത്യമാകുന്ന ചങ്ങലയുടെ ഓരോ കണ്ണിയും അദ്ദേഹത്തിന്‍റെ പ്രയത്നത്തെ സഫലീകരിച്ചു. സ്വർഗ്ഗീയ മാലാഖമാർ അദ്ദേഹത്തിന്‍റെ മനസ്സിനെ നയിക്കുകയും, തിരുവെഴുത്തുകളെ ഗ്രഹിക്കുന്നതിന് തുറക്കുകയും ചെയ്തുകൊണ്ടിരുന്നു.GCMal 366.1

    കഴിഞ്ഞ കാലങ്ങളിൽ പ്രവചനങ്ങൾ നിവൃത്തിയായ രീതി മാനദണ്ഡ മായി എടുത്ത് ഇനിയും വരാനിരിക്കുന്നവയുടെ നിവൃത്തീകരണത്തിന്‍റെ തീർപ്പ് കല്പിക്കാം. ക്രിസ്തുവിന്‍റെ ആത്മീക വാഴ്ചയെപ്പറ്റി ജനസമ്മതിയുള്ള കാഴ്ചപ്പാടിൽ അദ്ദേഹം തൃപ്തനായിരുന്നു. ലോകാവസാനത്തിനു മുൻപ് ഒരു താൽക്കാലിക സഹസാബ്ദവാഴ്ച ദൈവവചനത്തിന് ആധാരമല്ലാത്തതാണ്. കർത്താവിന്‍റെ വ്യക്തിപരമായ വരവിനു മുൻപുള്ള ആയിരം വർഷത്തെ നീതിയും സമാധാനവും നിറഞ്ഞ വാഴ്വ് എന്ന ഉപദേശം യഹോവയുടെ വലുതും ഭയങ്കരവുമായ ദിവസത്തേക്കുറിച്ചുള്ള ഭയം അകറ്റി അത് സന്തോഷിപ്പിക്കുന്നതായിരിക്കാം, എങ്കിലും ലോകാവസാനമാകുന്ന കൊയ്ത്ത്തോളം ഗോതമ്പും കളയും ഒന്നിച്ച് വളരട്ടെ എന്നും “ദുഷ്ടമനുഷ്യരും വഴിപിഴപ്പിക്കുന്നവരും മേൽക്കുമേൽ ദോഷത്തിൽ മുതിർന്നവരും” എന്നും അന്ധകാരത്തിന്‍റെ രാജത്വം കർത്താവിന്‍റെ വരവോളം തുടരുകയും യേശു തന്‍റെ വായിലെ ശ്വാസത്താൽ അതിനെ ഒടുക്കി, തന്‍റെ പ്രത്യക്ഷതയുടെ പ്രഭാവത്താല്‍ നശിപ്പിക്കും എന്നും പ്രഖ്യാപിച്ച ക്രിസ്തുവിന്‍റെയും അപ്പൊസ്തലന്മാരുടെ പഠിപ്പിക്കലിന് വിരുദ്ധമാണ് (മത്തായി 13:30, 38-41; 2 തിമൊഥെ. 3:13, 1-2 തെസ്സ. 2:8).GCMal 366.2

    ലോകത്തിന്‍റെ മാനസാന്തരവും ക്രിസ്തുവിന്‍റെ ആത്മീകവാഴ്ചയും എന്ന ഉപദേശം അപ്പൊസ്തലിക സഭയ്ക്ക് ഇല്ലായിരുന്നു. 18-ാം നൂറ്റാണ്ടിന്‍റെ ആരംഭകാലം വരെ ക്രിസ്ത്യാനികൾ പൊതുവെ അത് അംഗീകരിച്ചിരുന്നില്ല. മറ്റുള്ള ഓരോ തെറ്റുപോലെ ഇതിന്‍റെ ഫലങ്ങളും ദോഷകരമായിരുന്നു. അത് കർത്താവിന്‍റെ വരവ് ഭാവിയുടെ വിദൂരതയിൽ പ്രതീക്ഷിക്കുവാൻ മനുഷ്യരെ പഠിപ്പിക്കുകയും വരവിന്‍റെ മുന്നറിയിപ്പിന്‍റെ സൂചനകളെ അവഗണിക്കുവാൻ അവരെ പ്രേരിപ്പിക്കുകയും ചെയ്തു. അത് സുസ്ഥാപിതം അല്ലാത്ത ഒരു ആത്മവിശ്വാസത്തിന്‍റേയും ഭദ്രതയുടെയും മനോഭാവം ഉളവാക്കുകയും അനേകരെ അവരുടെ കർത്താവിനെ എതിരേൽക്കുന്നതിന് ആവശ്യമായ ഒരുക്കങ്ങൾ ചെയ്യുന്നതിലുള്ള താല്പര്യം ഇല്ലാതാക്കുകയും ചെയ്തു.GCMal 367.1

    അക്ഷരീകമായതും വ്യക്തിപരമായതും ആയ കർത്താവിന്‍റെ വരവിനെപ്പറ്റി തിരുവെഴുത്തുകൾ വ്യക്തമായി പഠിപ്പിച്ചത് മില്ലർ മനസ്സിലാക്കി. പൌലൊസ് പറഞ്ഞു: “കർത്താവ് താൻ ഗംഭീരനാദത്തോടും പ്രധാന ദൂതന്‍റെ ശബ്ദത്തോടും ദൈവത്തിന്‍റെ കാഹളത്തോടുംകൂടെ സ്വർഗ്ഗത്തിൽനിന്ന് ഇറങ്ങിവരും ” (1 തെസ്സ. 4:16). കൂടാതെ രക്ഷകൻ പ്രഖ്യാപിച്ചു: “... മനുഷ്യപുത്രൻ ആകാശത്തിലെ മേഘങ്ങളിൻ മേൽ മഹാശക്തിയോടും തേജസ്സോടും കൂടെ വരുന്നത് കാണും” (മത്താ. 24:30,27). സ്വർഗ്ഗത്തിലെ സകല സൈന്യങ്ങളോടും കൂടെ വരും. “മനുഷ്യപുത്രൻ തന്‍റെ തേജസ്സോടെ സകല വിശുദ്ധദൂതന്മാരുമായി വരും,,,, ” (മത്തായി 25:31). “അവൻ തന്‍റെ ദൂതന്മാരെ മഹാകാഹളധ്വനിയോടുംകൂടെ അയയ്ക്കും. അവർ അവന്‍റെ വൃതന്മാരെ കൂട്ടിച്ചേർക്കും” (മത്തായി 24:31).GCMal 367.2

    അവന്‍റെ വരവിങ്കൽ മരിച്ച നീതിമാന്മാർ ഉയിർക്കുകയും ജീവിച്ചിരിക്കുന്ന നീതിമാന്മാർ രൂപാന്തരപ്പെടുകയും ചെയ്യും. പൌലൊസ് പറയുന്നു: “നാം എല്ലാവരും നിദ്രകൊള്ളുകയില്ല. എന്നാൽ അന്ത്യകാഹളനാദത്തിങ്കൽ പെട്ടെന്ന് കണ്ണിമെയ്ക്കുന്നിടയിൽ നാം എല്ലാവരും രൂപാന്തരപ്പെടും. കാഹളം ധ്വനിക്കും. മരിച്ചവർ അക്ഷയരായി ഉയിർക്കുകയും നാം രൂപാന്തരപ്പെടുകയും ചെയ്യും-- ഈ ദ്രവത്വമുള്ളത് അദവത്വത്തെയും ഈ മർത്യമായത് അമർത്യത്വത്തെയും ധരിക്കേണം” (1 കൊരി. 15:51 --53). കൂടാതെ തെസ്സലൊനിക്യർക്കെഴുതിയ ലേഖനത്തിൽ കർത്താവിന്‍റെ വരവ് വിവരിച്ചശേഷം പറയുന്നു: “ക്രിസ്തുവിൽ മരിച്ചവർ മുമ്പെ ഉയിർക്കും. പിന്നെ ജീവനോടെ ശേഷിക്കുന്ന നാം അവരോട് ഒരുമിച്ച് ആകാശത്തിൽ കർത്താവിനെ എതിരേല്പാൻ മേഘങ്ങളിൽ എടുക്കപ്പെടും. ഇങ്ങനെ നാം എപ്പോഴും കർത്താവിനോടുകൂടെ ഇരിക്കും” (1 തെസ്സ. 4:16, 17).GCMal 367.3

    കർത്താവിന്‍റെ വ്യക്തിപരമായ വരവുവരെ തന്‍റെ ജനം ദൈവരാജ്യം അവകാശമാക്കുകയില്ല. രക്ഷകൻ പറഞ്ഞു: “മനുഷ്യപുത്രൻ തന്‍റെ തേജ സ്സോടെ സകല വിശുദ്ധ ദൂതന്മാരുമായി വരുമ്പോൾ അവൻ തന്‍റെ തേജസ്സിന്‍റെ സിംഹാസനത്തിൽ ഇരിക്കും. സകലജാതികളെയും അവന്‍റെ മുമ്പിൽ കൂട്ടും. അവൻ അവരെ ഇടയൻ ചെമ്മരി ആടുകളെയും കോലാടുകളെയും തമ്മിൽ വേർതിരിക്കുന്നതുപോലെ വേർതിരിച്ച്, ചെമ്മരിയാടുകളെ തന്‍റെ വലത്തും കോലാടുകളെ ഇടത്തും നിറുത്തും. രാജാവ് തന്‍റെ വലത്തുള്ളവരോട് അരുളിച്ചെയ്യും: എന്‍റെ പിതാവിനാൽ അനുഗ്രഹിക്കപ്പെട്ടവരേ, വരുവിൻ; ലോക സ്ഥാപനംമുതൽ നിങ്ങൾക്കായി ഒരുക്കിയിരിക്കുന്ന രാജ്യം അവകാശമാക്കിക്കൊൾവിൻ” (മത്തായി 25:31-34). മനുഷ്യപുത്രൻ വരുമ്പോൾ മരിച്ചവർ അക്ഷയരായി ഉയിർക്കുമെന്നും ജീവനോടിരിക്കുന്നവർ രൂപാന്തരപ്പെടുമെന്നും ഈ വേദഭാഗത്തുനിന്ന് നാം കണ്ടു. ഈ വലിയ മാറ്റത്താൽ, അവർ രാജത്വം പ്രാപിക്കാൻ ഒരുങ്ങിക്കഴിയും. പൌലൊസ് പറയുന്നു: “മാംസരക്തങ്ങൾക്ക് ദൈവരാജ്യത്തെ അവകാശമാക്കുവാൻ കഴികയില്ല. ദ്രവത്വം അദവത്വത്തെ അവകാശമാക്കുകയും ഇല്ല” (1 കൊരി. 15:50). മനുഷ്യൻ അവന്‍റെ ഈ അവസ്ഥയിൽ മരണത്തിന് അധീനൻ ആണ്; ദ്രവത്വം ഉള്ളവൻ ആണ്. എന്നാൽ ദൈവരാജ്യം ദ്രവത്വം ഇല്ലാതെ എന്നേക്കും നിലനിൽക്കുന്നതാണ്. അതുകൊണ്ട് മനുഷ്യന്‍റെ ഈ അവസ്ഥയിൽ അവന് ദൈവരാജ്യത്തിൽ പ്രവേശിപ്പാൻ സാധ്യമല്ല. എന്നാൽ യേശു വരുമ്പോൾ തന്‍റെ ജനത്തിന് അമർത്യത നൽകുന്നു. അനന്തരം ദൈവരാജ്യം അവകാശമാക്കുവാൻ അവരെ ക്ഷണിക്കുന്നു.GCMal 368.1

    കർത്താവിന്‍റെ പുനരാഗമനത്തിനുമുമ്പ് സംഭവിക്കുമെന്ന് അവർ പ്രതീക്ഷിച്ചിരുന്നതുപോലെയല്ല, നീതിയും സമാധാനവും നിറഞ്ഞ വാഴ്ചയും ദൈവരാജ്യസ്ഥാപനവും പുനരാഗമനത്തിനുശേഷം സംഭവിക്കുന്നതാണെന്ന് ഈ തിരുവെഴുത്തുകൾ മില്ലറെ ഗ്രഹിപ്പിച്ചു. അതുകൂടാതെ കാലത്തിന്‍റെ അടയാളങ്ങളും ലോകത്തിന്‍റെ അവസ്ഥയും അന്ത്യകാല പ്രവചനങ്ങളുമായി ബന്ധപ്പെട്ടതാണ്. ഇന്നത്തെ നിലയിലുള്ള ഭൂമിയുടെ അവസ്ഥയിൽ ഭൂമി യുടെ നിലനില്പ്പ് അവസാനിക്കുവാൻ പോകുന്നുവെന്ന് തിരുവെഴുത്തുകളിൽനിന്ന് മനസ്സിലാക്കുവാൻ മില്ലർ നിർബന്ധിതനായി.GCMal 368.2

    “വേദപുസ്തകത്തിലെ കാലാനുക്രമവിവരണം മില്ലറിന്‍റെ മനസ്സിനെ വളരെയധികം ആകർഷിച്ചു എന്നത് വേറൊരു തെളിവാണ്” എന്ന് അദ്ദേഹം പറയുന്നു.... കഴിഞ്ഞ കാലങ്ങളിൽ നിറവേറിയ പ്രവചനപ്രകാരമുള്ള സംഭവങ്ങൾ മിക്കവാറും പറയപ്പെട്ട സമയ പരിധിക്കുള്ളിൽ നടന്നുയെന്ന് ഞാൻ മനസ്സിലാക്കി. ജലപ്രളയത്തിന് 120 വർഷം (ഉല്പ. 6:3); പ്രവചനപ്രകാര മുള്ള നാല്പതുദിവസത്തെ മഴയും അതിനുമുമ്പുള്ള ഏഴ് ദിവസങ്ങളും (ഉല്പ. 7:4); അബ്രഹാമിന്‍റെ സന്തതികളുടെ നാനൂറ് വർഷത്തെ പരദേശവാസം (ഉല്പ. 15:13); പാനപാത്ര വാഹകന്‍റെയും അപ്പക്കാരന്‍റെയും സ്വപ്നത്തിലെ മൂന്നു ദിവസം (ഉല്പ. 40:12-20); ഫറവോന്‍റെ ഏഴു വർഷം (ഉല്പ. 41 :28-54); മരുഭൂമിയിലെ നാല്പതു വർഷം (സംഖ്യ. 14:43); മൂന്നര വർഷത്തെക്ഷാമം (1 രാജാ. 17:1) (ലൂക്കൊസ് 4:25 കാണുക);... എഴുപത് വർഷത്തെ ബാബിലോണ്യ പ്രവാസം (യിരെമ്യാ. 25:11); നെബൂഖദ്നേസറിന്‍റെ ഏഴുകാലം (ദാനീ. 4:13-16); ഏഴ് ആഴ്ചവട്ടം, അറുപത്തിരണ്ടാഴ്ച് വട്ടം, പിന്നെ ഒരാഴ്ചവട്ടം ഇങ്ങനെ യെഹൂദന്മാർക്ക് നിയമിച്ചിട്ടുള്ള എഴുപത് ആഴ്ചവട്ടം (ദാനീ. 9:24-27) - ഈ കാലപരിധിക്കുള്ളിലെ സംഭവങ്ങൾ എല്ലാം ഒരിക്കൽ മാത്രമെ പ്രവചനത്തിന്‍റെ ഉള്ളടക്കമായിരുന്നിട്ടുള്ളു. പ്രവചനപ്രകാരം അവ എല്ലാം നിറവേറി - Bliss, page 74, 75.GCMal 369.1

    അതുകൊണ്ട് അദ്ദേഹത്തിന്‍റെ തിരുവചന പഠനത്തിൽനിന്നും പല കാലാനുക്രമമായ സമയങ്ങളും കണ്ടെത്തി. അവയെക്കുറിച്ചുള്ള അദ്ദേഹത്തിന്‍റെ ധാരണ അനുസരിച്ച്, കർത്താവിന്‍റെ രണ്ടാമത്തെ വരവ് “നിയോഗിക്കപ്പെട്ട സമയത്തിനു മുൻപെ ആകും” എന്ന് പരിഗണിക്കാതിരിക്കാൻ സാധ്യമല്ലാത്ത അവസ്ഥയോളം എത്തി. അവ ദൈവം തന്‍റെ ദാസന്മാർക്ക് വെളിപ്പെടുത്തി യിട്ടുണ്ട്. മോശെ പറയുന്നു: “മറഞ്ഞിരിക്കുന്ന കാര്യങ്ങൾ നമ്മുടെ ദൈവമായ യഹോവെയ്ക്കുള്ളതത്രേ; വെളിപ്പെട്ടിരിക്കുന്നവയൊ... എന്നേക്കും നമുക്കും നമ്മുടെ മക്കൾക്കും ഉള്ളവയാകുന്നു”. ആമോസ് പ്രവാചകനിലൂടെ കർത്താവ് പറയുന്നു: “യഹോവയായ കർത്താവ് പ്രവാചകന്മാരായ തന്‍റെ ദാസന്മാർക്ക് തന്‍റെ രഹസ്യം വെളിപ്പെടുത്താതെ ഒരു കാര്യവും ചെയ്കയില്ല” (ആവ. 29:28; ആമോ. 3:7). തിരുവചനം പഠിച്ചവർ, അത്യാശ്ചര്യജനകമായ സംഭവങ്ങൾ മാനവചരിത്രത്തിൽ സംഭവിക്കാനുള്ളത് സത്യവചനം തെളിവായി ചൂണ്ടിക്കാണിക്കുന്നു എന്ന് പൂർണ്ണ വിശ്വാസത്തോടെ മനസ്സിലാക്കി.GCMal 369.2

    മില്ലർ പറയുന്നു: “എനിക്ക് പൂർണ്ണമായി ബോദ്ധ്യപ്പെട്ടതനുസരിച്ച്, എല്ലാ തിരുവെഴുത്തും ദൈവശ്വാസീയമാകയാൽ (2തിമൊഥെ 3:16). അത് ഒരിക്കലും മനുഷ്യന്‍റെ ഇഷ്ടത്താൽ വന്നതല്ല; എന്നാൽ മനുഷ്യർ പരിശുദ്ധാത്മനിയോഗം പ്രാപിച്ചിട്ട് എഴുതിയതും (2 പത്രൊസ് 1:21) “നമ്മുടെ ഉപദേശത്തിന്നായിട്ടും നമുക്ക് തിരുവെഴുത്തുകളാൽ ഉളവാകുന്ന സ്ഥിരതയാലും ആശ്വാസത്താലും പ്രത്യാശ ഉണ്ടാകേണ്ടതിന്നും (റോമർ 15:4) എഴുതപ്പെട്ടതാണ്. അതിലെ കാലഗണന ഭാഗങ്ങൾ മറ്റ് ഏതൊരു തിരുവചന ഭാഗത്തേയും പോലെ ദൈവവചനത്തിന്‍റെ ഭാഗമാണെന്നും നമ്മുടെ ഗൗരവമായ പരിഗണനയ്ക്ക് യോഗ്യമാണെന്നും കരുതാനേ എനിക്ക് കഴിയുന്നുള്ളൂ. അതുകൊണ്ട് ദൈവം തന്‍റെ കരുണയാൽ നമുക്ക് വെളിപ്പെടുത്താൻ യോഗ്യമായി കണ്ട് കാര്യങ്ങൾ ഉൾക്കൊള്ളാൻ പരിശ്രമിക്കണം എന്ന് എനിക്ക് തോന്നി. പ്രവചനസമയങ്ങളെ അവഗണിക്കാൻ എനിക്ക് ഒരവകാശവും ഇല്ല’ - Bliss, page 75.GCMal 369.3

    രണ്ടാം വരവിന്‍റെ സമയം സ്പഷ്ടമായി വെളിപ്പെടുത്തുന്ന പ്രവചനം ദാനീ. 8:1 4-ൽ കാണുന്ന “രണ്ടായിരത്തിമുന്നൂറ് സന്ധ്യയും ഉഷസ്സും തികയുവോളം തന്നേ; പിന്നെ വിശുദ്ധ മന്ദിരം യഥാസ്ഥാനപ്പെടും” എന്ന പ്രവചനമാണെന്ന് തോന്നി. വേദപുസ്തകംതന്നെ അതിന്‍റെ വ്യാഖ്യാതാവ് എന്ന നിയമപ്രകാരം പ്രവചനത്തിൽ ഒരു ദിവസം സൂചിപ്പിക്കുന്നത് ഒരു വർഷം (സംഖ്യ. 14:34; യെഹെ. 4:6) ആണെന്ന് മില്ലർ പഠിച്ചു. 2300 പ്രവചന ദിവസം അല്ലെങ്കിൽ അക്ഷരീക വർഷങ്ങൾ യെഹൂദാ കാലഘട്ടത്തിനും അപ്പുറത്തേക്ക് ദീർഘിക്കും എന്ന് അദ്ദേഹം മനസ്സിലാക്കി. അതുകൊണ്ട് ആ കാലത്തെ വിശുദ്ധമന്ദിരത്തെപ്പറ്റി പരാമർശിക്കുവാൻ അതിനു കഴി ഞ്ഞില്ല. ക്രിസ്തീയ യുഗത്തിൽ പൊതുവെ സ്വീകരിക്കപ്പെട്ടിരുന്ന, ഭൂമിയാണ് വിശുദ്ധമന്ദിരം എന്ന കാഴ്ചപ്പാട് മില്ലറും അംഗീകരിച്ചു. അതുകൊണ്ട് ദാനീ. 8:14-ൽ പ്രവചിച്ചിരുന്ന വിശുദ്ധമന്ദിരശുദ്ധീകരണം ക്രിസ്തുവിന്‍റെ രണ്ടാം വരവിങ്കൽ അഗ്നികൊണ്ട് ഭൂമിയെ ശുദ്ധീകരിക്കുന്നതിനെ പ്രതിനിധീകരിക്കുന്നു എന്ന് അദ്ദേഹം മനസ്സിലാക്കി. അങ്ങനെ ആണെങ്കിൽ 2300 ദിവസം തുടങ്ങുന്ന കൃത്യമായ സമയം കണ്ടുപിടിക്കാൻ കഴിഞ്ഞാൽ രണ്ടാം വരവിന്‍റെ സമയവും അനായാസം തിട്ടപ്പെടുത്താം എന്ന് തീർച്ചപ്പെടുത്തി. അങ്ങനെ “എല്ലാ അഹങ്കാരവും ശക്തിയും പ്രതാപവും മായാമോഹവും അധാർമ്മികതയും ജനദ്രോഹങ്ങളും നിറഞ്ഞ ഇന്നത്തെ സ്ഥിതി അവസാനിപ്പിച്ചുകൊണ്ട് ആ വലിയ പൂർത്തീകരണത്തിന്‍റെ സമയം വെളിപ്പെടുത്തപ്പെട്ടേക്കാം”. അപ്പോൾ “ഭൂമിയിൽനിന്ന് ശാപവും, മരണവും നീക്കപ്പെടും, ദൈവനാമത്തെ ഭയപ്പെടുന്നവർക്കും വിശുദ്ധന്മാർക്കും പ്രവാചകന്മാർക്കും ദൈവദാസന്മാർക്കും പ്രതിഫലം നൽകപ്പെടും, ഭൂമിയെ നശിപ്പിക്കുന്നവരെ നശിപ്പിക്കുകയും ചെയ്യും”. - Bliss, page 76.GCMal 370.1

    മുമ്പിലത്തതിലും ആത്മാർത്ഥതയോടെ മില്ലർ പ്രവചനങ്ങളുടെ പരിശോധന രാവും പകലും തുടർന്നു. ദാനീയേൽ എട്ടാം അദ്ധ്യായത്തിൽ 2300 സന്ധ്യയും ഉഷസ്സിന്‍റെ ആരംഭത്തിന്‍റെ സൂചനയൊന്നും കാണാൻ കഴിഞ്ഞില്ല. ദാനീയേലിനെ ദർശനം ഗ്രഹിപ്പിക്കാൻ ഗ്രബീയേൽ ദൂതന് ദൈവം ആജ്ഞ കൊടുത്തുയെങ്കിലും ഒരു ഭാഗിക വിവരണം മാത്രമെ കൊടുത്തുള്ളു. സഭയുടെമേൽ സംഭവിക്കാനുള്ള ഭയങ്കര പീഡനം പ്രവാചകന് ദർശനത്തിൽ വെളിവാക്കിയപ്പോൾ അദ്ദേഹത്തിന്‍റെ ശാരീരിക ശക്തി നഷ്ടപ്പെട്ടു പോയി. കൂടുതലൊന്നും സഹിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞില്ല. ദൂതൻ അദ്ദേഹത്തെ ഒരു സമയത്തേക്കു വിട്ടു പോയി. ദാനീയേൽ “ബോധംകെട്ടു ഏതാനും ദിവസം ദീനമായിക്കിടന്നു” “ഞാൻ ദർശനത്തെക്കുറിച്ച് വിസ്മയിച്ചു, ആർക്കും അത് മനസ്സിലായില്ല താനും” എന്ന് ദാനീയേൽ പറഞ്ഞു.GCMal 371.1

    എന്നിട്ടും ദൈവം തന്‍റെ ദൂതുവാഹകനോട്: “ഈ മനുഷ്യന് ദർശനം മനസ്സിലാക്കി കൊടുക്ക” എന്നാജ്ഞാപിച്ചു. ആ ആജ്ഞ നിറവേറ്റപ്പെടണം. അതനുസരിച്ച് കുറെ സമയം കഴിഞ്ഞ് ദൂതൻ ദാനീയേലിന്‍റെ അടുത്തേക്ക് മടങ്ങിവന്ന് പറഞ്ഞു: “നിനക്ക് ബുദ്ധി ഉപദേശിച്ചുതരേണ്ടതിന് ഞാനിപ്പോൾ വന്നിരിക്കുന്നു'. “അതുകൊണ്ട് നീ കാര്യം ചിന്തിച്ച് ദർശനം ഗ്രഹിച്ചുകൊൾക” (ദാനീ. 8:27,16; 9:22,23,25-27). അദ്ധ്യായം എട്ടിലെ വിവരിക്കാതെ വിട്ട പ്രധാനപ്പെട്ട കാര്യം കാലത്തോട് ബന്ധപ്പെട്ട 2300 ദിവസങ്ങളുടെ പ്രവചനം ആണ്. അതിനാൽ ദൂതൻ തന്‍റെ വിവരണം പുനരാരംഭിച്ചപ്പോൾ കാലം എന്ന വിഷയത്തെ ആണ് സവിസ്തരം പ്രതിപാദിച്ചത്.GCMal 371.2

    “നിന്‍റെ ജനത്തിനും വിശുദ്ധനഗരത്തിനും എഴുപത് ആഴ്ചവട്ടം നിയമിച്ചിരിക്കുന്നു.... അതുകൊണ്ട് നീ അറിഞ്ഞ് ഗ്രഹിച്ചുകൊള്ളണ്ടത് എന്തെന്നാൽ: യെരുശലേമിനെ യഥാസ്ഥാനപ്പെടുത്തി പണിയാൻ കല്പന പുറപ്പെടുന്നതുമുതൽ മശീഹ എന്ന പ്രഭുവരെ എഴ് ആഴ്ചവട്ടം; 62 ആഴ്ച വട്ടംകൊണ്ട് അതിനെ വീഥിയും കിടങ്ങുമായി കഷ്ടകാലങ്ങളിൽ തന്നെ വീണ്ടും പണിയും. അറുപത്തിരണ്ട് ആഴ്ചവട്ടം കഴിഞ്ഞിട്ട് അഭിഷിക്തൻ ചേദിക്കപ്പെടും; അവന്നുവേണ്ടി ആയിരിക്കുകയില്ല. അവൻ ഒരാഴ്ചവട്ടത്തേക്ക് പലരോടും നിയമത്തെ കഠിനമാക്കും; ആഴ്ചവട്ടത്തിന്‍റെ മദ്ധ്യേ അവൻ ഹനനയാഗവും ഭോജനയാഗവും നിർത്തലാക്കിക്കളയും'.GCMal 371.3

    “2300 സന്ധ്യയും ഉഷസ്സും തികയുവോളം തന്നെ പിന്നെ വിശുദ്ധമന്ദിരം യഥാസ്ഥാനപ്പെടും” എന്ന എട്ടാം അദ്ധ്യായത്തിലെ ദാനീയേലിന് മനസ്സിലാക്കാൻ കഴിയാതിരുന്ന സമയത്തെക്കുറിച്ചുള്ള ഭാഗം വിശദീകരിക്കാൻ വേണ്ടി ദൂതനെ ദാനീയേലിന്‍റെ അടുത്തേക്ക് അയച്ചു. “അറിഞ്ഞു ഗ്രഹിക്കണം” എന്ന് ആവശ്യപ്പെട്ടശേഷം ദൂതന്‍റെ ആദ്യത്തെ വാക്കുകൾതന്നെ “നിന്‍റെ ജനത്തിനും വിശുദ്ധനഗരത്തിനും എഴുപത് ആഴ്ചവട്ടം നിയമിച്ചിരിക്കുന്നു” എന്നതായിരുന്നു. ഇവിടെ “നിയമിച്ചിരിക്കുന്നു” എന്ന് പരിഭാഷപ്പെടുത്തിയിരിക്കുന്ന പദം അക്ഷരാർത്ഥത്തിൽ വേർതിരിക്കുക എന്നാണ് അർത്ഥമാക്കുന്നത്. യെഹൂദാജനത്തിന് പ്രത്യേകമായി നിയമിച്ചിരുന്ന 490 വർഷത്തെ പ്രതിനിധീകരിക്കുന്ന എഴുപത് ആഴ്ചവട്ടം വേർതിരിക്കണം എന്ന് ദൂതൻ പ്രഖ്യാപിച്ചു. പക്ഷേ എന്തിൽനിന്ന് വേർതിരിക്കണം? എട്ടാം അദ്ധ്യായത്തിൽ സമയത്തെക്കുറിച്ച് 2300 ദിവസം എന്നു മാത്രമെ പറഞ്ഞിട്ടുള്ളു. ആയതിനാൽ അതിൽ നിന്നായിരിക്കണം എഴുപത് ആഴ്ചവട്ടം വേർതിരിക്കേണ്ടത്. അതുകൊണ്ട് എഴുപത് ആഴ്ചവട്ടം 2300 ദിവസത്തിന്‍റെ ഒരു ഭാഗമായിരിക്കണം. രണ്ട് കാലഘട്ടവും ഒരുമിച്ച് തുടങ്ങുകയും ചെയ്യണം. യെരുശലേമിനെ പുതുക്കിപ്പണിയാൻ കല്പന പുറപ്പെടുന്നതുമുതൽ എഴുപത് ആഴ്ച വട്ടമാണ് ദൂതൻ പ്രഖ്യാപിച്ചത്. ഈ കല്പ്പനയുടെ തിയ്യതി കണ്ടുപിടിക്കാമെങ്കിൽ 2300 സന്ധ്യയും ഉഷസ്സും എന്ന ദീർഘകാലപ്രവചനത്തിന്‍റെ ആരംഭം നിശ്ചയിക്കാം.GCMal 371.4

    എസ്രായുടെ പ്രവചനം 7:12-26 വരെയുള്ള വാക്യത്തിൽ ഈ കല്പന കണ്ടു. കല്പന അതിന്‍റെ പൂർണ്ണമായ വിധത്തിൽ പാർസിരാജാവായ അർത്ഥഹ്ശഷ്ടാവ് ബി. സി. 457-ൽ പുറപ്പെടുവിച്ചു. എന്നാൽ എസാ. 6:14-ൽ “കോരെശിന്‍റെയും ദാര്യാവേശിന്‍റെയും പാർസിരാജാവായ അർത്ഥഹ്ശഷ്ടാവിന്‍റെയും കല്പനപ്രകാരം” ദൈവാലയം യെരുശലേമിൽ പണിതുതീർത്തു എന്ന് പറഞ്ഞിരിക്കുന്നു. ഈ മൂന്ന് രാജാക്കന്മാർ ഉണ്ടാക്കുകയും, പുനഃദൃഢീകരണം നടത്തുകയും പൂർത്തീകരിക്കയും ചെയ്തു കല്പനയാൽ 2300- വർഷത്തിന്‍റെ ആരംഭം അടയാളപ്പെടുത്താൻ പ്രവചനം ആവശ്യപ്പെട്ടതനുസരിച്ച് അത് പൂർണ്ണതയിൽ എത്തിച്ച ഉത്തരവ് പൂർത്തിയായ സമയം ആയ ബി. സി. 457 കല്പനയുടെ തിയ്യതിയായി കണക്കാക്കിയാൽ എഴുപത് ആഴ്ചവട്ടത്തെ പരാമർശിക്കുന്ന ഇനം തിരിച്ചുള്ള ഓരോ വിവരണവും നിറവേറി യതായി കാണാം.GCMal 372.1

    “കല്പന പുറപ്പെട്ടതുമുതൽ യെരുശലേം പുതുക്കിപ്പണിയുന്നതുവരെയും അഭിഷിക്തനായ പ്രഭുവരെയും ഏഴ് ആഴ്ചവട്ടവും, പിന്നെ 62 ആഴ്ചയും” അതായത് 69 ആഴ്ച, അല്ലെങ്കിൽ 483 വർഷം. അർത്ഥഹ്ശഷ്ടാവിന്‍റെ കല്പന 457 ബി. സി. യുടെ ശരൽക്കാലത്ത് നിലവിൽ വന്നു. ബി. സി. 457 -ൽ ആരംഭിക്കുന്ന ഈ പ്രവചനം എ. ഡി. 27 -ൽ അവസാനിക്കുന്നു. ആ സമയത്ത് ഈ പ്രവചനം നിവൃത്തിയായി “മശീഹ” എന്ന വാക്ക് “അഭിഷിക്തനായ ഒരുവനെ” സൂചിപ്പിക്കുന്നു. എ. ഡി. 27-ന്‍റെ ശരൽ ക്കാലത്ത് ക്രിസ്തു യോഹന്നാനാൽ സ്നാനമേൽക്കുകയും പരിശുദ്ധാത്മാവിനാൽ അഭിഷിക്തനാകുകയും ചെയ്തു. അപ്പൊസ്തലനായ പത്രൊസ് സാക്ഷ്യപ്പെടുത്തുന്നു: ‘'നസായനായ യേശുവിനെ ദൈവം പരിശുദ്ധാത്മാവിനാലും ശക്തിയാലും അഭിഷേകം ചെയ്തു” (അ.പ്ര. 10:38). ക്രിസ്തു തന്നെ പറഞ്ഞു: “ദരിദ്രന്മാരോട് സുവിശേഷം അറിയിപ്പാൻ കർത്താവ് എന്നെ അഭിഷേകം ചെയ്കയാൽ അവന്‍റെ ആത്മാവു എന്‍റെ മേൽ ഉണ്ട്” (ലൂക്കൊ. 4:18). സ്നാനത്തിനുശേഷം “യേശു ഗലീലയിൽചെന്ന് രാജ്യത്തിന്‍റെ സുവിശേഷം പ്രസംഗിച്ചു. കാലം തികഞ്ഞു” എന്ന് പറഞ്ഞു (മർക്കൊ. 1:14,15).GCMal 373.1

    “അവൻ ഒരാഴ്ചത്തേക്ക് പലരോടും നിയമത്തെ കഠിനമാക്കും” ഇവിടെ “ആഴ്ച” എന്ന് പറഞ്ഞിരിക്കുന്നത് എഴുപത് ആഴ്ചവട്ടത്തിന്‍റെ അവസാനത്തെയാണ്. യെഹൂദാജനത്തിന് നിയമിച്ചിരുന്ന അവസാനത്തെ ഏഴു വർഷത്തെ സമയം ആണത്. എ.ഡി. 27 മുതൽ എ. ഡി. 34 വരെ എത്തുന്ന ഈ സമയത്ത്, ക്രിസ്തു ആദ്യം വ്യക്തിപരമായും പിന്നീട് അവന്‍റെ ശിഷ്യന്മാരി ലൂടെയും സുവിശേഷം അറിയിച്ചും പ്രത്യേകിച്ച്, രാജ്യത്തിന്‍റെ സദ്വർത്തമാനവുമായി ശിഷ്യന്മാർ പോയപ്പോൾ രക്ഷകന്‍റെ നിർദ്ദേശം: “ജാതികളുടെ അടുക്കൽ പോകാതെയും, ശമര്യക്കാരുടെ പട്ടണത്തിൽ കടക്കാതെയും യിസ്രായേൽ ഗൃഹത്തിലെ കാണാതെപോയ ആടുകളുടെ അടുക്കൽ തന്നെ ചെയ്യുവീൻ” എന്നായിരുന്നു (മത്താ. 10:5,6).GCMal 374.1

    “ആഴ്ചവട്ടത്തിന്‍റെ മദ്ധ്യേ ഹനനയാഗവും ഭോജനയാഗവും നിർത്തലാക്കപ്പെടും'. എ. ഡി. 31-ൽ, സ്നാനത്തിന് മൂന്നര വർഷത്തിനുശേഷം കർത്താവ് ക്രൂശിക്കപ്പെട്ടു. കാൽവറിയിൽ അർപ്പിക്കപ്പെട്ട ആ വലിയ യാഗത്താൽ, നാലായിരം വർഷങ്ങളായി ദൈവത്തിന്‍റെ കുഞ്ഞാടിനെ ചൂണ്ടിക്കാണിച്ചിരുന്ന യാഗകർമ്മാദികൾ അവസാനിച്ചു. നിഴലായത് പൊരുളായിത്തീർന്നു. അവിടെ കർമ്മാചാരപരമായ ന്യായപ്രമാണത്തിലെ യാഗകർമ്മാദികൾ അവസാനിക്കണമായിരുന്നു.GCMal 374.2

    യെഹൂദാജനത്തിന് പ്രത്യേകമായി നിയമിച്ചിരുന്ന എഴുപത് ആഴ്ച്ചവട്ടം അഥവാ 490 വർഷം എ. ഡി. 34-ൽ അവസാനിച്ചതായി നാം കാണുന്നു. ആ സമയത്ത് യെഹൂദന്മാരുടെ സൻഹെദിൻ സംഘത്തിന്‍റെ നടപടി പ്രകാരം ക്രിസ്തുവിന്‍റെ അനുയായികളെ പീഡിപ്പിക്കുകയും സ്തേഫാനോസിനെ കല്ലെറിഞ്ഞു കൊല്ലുകയും ചെയ്ക്കുമൂലം ഒരു ജാതി എന്ന നിലയിൽ യെഹൂദാജനത്തിന് രക്ഷ അവസാനിച്ചു. തെരഞ്ഞെടുക്കപ്പെട്ട ജനത്തിനായി പരിമിതപ്പെടുത്തിയിരുന്ന രക്ഷയുടെ ദൂത് പിന്നീട് ലോകത്തിനു കൊടുത്തു. പീഡനത്താൽ യെരുശലേമിൽ നിന്ന് ഒളിച്ചോടാൻ നിർബന്ധിതരായ ശിഷ്യന്മാർ “എല്ലായിടത്തും പോയി വചനം പ്രസംഗിച്ചു. “ഫിലിപ്പോസ് ശമര്യാപട്ടണത്തിൽ ചെന്ന് ക്രിസ്തുവിനെ പ്രസംഗിച്ചു. പത്രൊസ് ദൈവിക നടത്തിപ്പിനാൽ കൈസര്യയിലെ ശതാധിപനായ കൊർന്നല്ല്യൊസ് എന്ന ദൈവഭക്തന് സുവിശേഷം തുറന്നുകൊടുത്തു. യേശുവിന്‍റെ വിശ്വാസം നേടിയ ഉത്സാഹിയായ പൌലൊസിനെ ജാതികൾക്ക് സദ്വർത്തമാനം അറിയിക്കാൻ നിയോഗിച്ചു (അ. പ്ര. 8:4,5; 22:21).GCMal 374.3

    അതുവരെ പ്രവചനമെല്ലാം കൃത്യമായി നിറവേറി. എഴുപത് ആഴ്ചവട്ടത്തിന്‍റെ തുടക്കം ബി. സി. 457-ലും അതിന്‍റെ അവസാനം എ. ഡി. 34-ലും ആണെന്ന് സംശയാതീതമായ ഉറപ്പായി. ഈ നിഗമനത്തിന് ആധാരമായ വസ്തുതകളിൽനിന്ന് 2300 ദിവസത്തിന്‍റെ അവസാനം കണ്ടുപിടിക്കാൻ യാതൊരു പ്രയാസവും ഇല്ല. എഴുപത് ആഴ്ച്ചവട്ടം (490 ദിവസം) 2300-ൽ നിന്ന് കുറച്ചാൽ 1810 ദിവസം അവശേഷിക്കും. എ. ഡി. 34-നോട് 1810 ദിവസം കൂട്ടിയാൽ 1844 -ൽ എത്തും , അങ്ങനെ ദാനീയേൽ 8:14-ലെ 2300 സന്ധ്യയും ഉഷസ്സും എ. ഡി. 1844-ൽ അവസാനിക്കുന്നു. ദൈവദൂതന്‍റെ സാക്ഷ്യപ്രകാരം ഈ വലിയ പ്രവചന കാലത്തിന്‍റെ അന്ത്യത്തിങ്കൽ “വിശുദ്ധമന്ദിരം ശുദ്ധീകരിക്കപ്പെടും”. ക്രിസ്തുവിന്‍റെ രണ്ടാം വരവിൽ ദൈവാ ലയ ശുദ്ധീകരണം നടക്കുമെന്ന് ലോകവ്യാപകമായി വിശ്വസിക്കപ്പെട്ടിരുന്ന തിലേക്ക് അതു വ്യക്തമായി നയിച്ചു. GCMal 374.4

    മില്ലറും അദ്ദേഹത്തിന്‍റെ അനുയായികളും, ആദ്യം വിശ്വസിച്ചിരുന്നത് 2300 സന്ധ്യയും ഉഷസ്സും അവസാനിക്കുന്നത് 1844-ലെ വസന്തകാലത്ത് ആണ് എന്നായിരുന്നു. എങ്കിലും പ്രവചനം ചൂണ്ടിക്കാണിച്ചത് ആ വർഷത്ത ശരൽക്കാലം ആണ്. കർത്താവിന്‍റെ വരവിന്‍റെ മുൻകൂട്ടിയുള്ള തിയ്യതി നിശ്ചയിച്ചവർക്ക് ഈ കാര്യത്തിലുള്ള തെറ്റിധാരണ നിരാശയും പരിഭ്രമവും ഉളവാക്കി. എങ്കിലും 2300 സന്ധ്യയും ഉഷസ്സും 1844-ൽ അവസാനിച്ചു എന്നും അപ്പോൾ നടക്കുന്ന വിശുദ്ധമന്ദിരശുദ്ധീകരണം പ്രതിനിധീകരിക്കുന്ന വലിയ സംഭവത്തെക്കുറിച്ചുള്ള വാദഗതിയെ അല്പം പോലും ബാധിക്കുകയും ചെയ്തില്ല.GCMal 375.1

    ദൈവത്തിൽനിന്നുള്ള വെളിപ്പാടാണ് വേദപുസ്തകം എന്ന് തെളിയിക്കാൻ വേണ്ടി അത് പഠിക്കാൻ തുടങ്ങിയ മില്ലറിന് താൻ എത്തിച്ചേർന്ന നിഗമനത്തെപ്പറ്റി ആംരഭത്തിങ്കൽ അശേഷം പ്രതീക്ഷ ഇല്ലായിരുന്നു. തന്‍റെ അന്വേഷണത്തിന്‍റെ ഫലം തനിക്കുതന്നെ അംഗീകരിക്കാൻ പ്രയാസമായിരുന്നു. എന്നാൽ വേദപുസ്തകത്തെളിവ് മാറ്റാൻ പാടില്ലാത്തവിധം സ്പഷ്ടവും ശക്തവും ആയിരുന്നു.GCMal 375.2

    അദ്ദേഹം രണ്ടു വർഷം ബൈബിൾ പഠനത്തിനായി സമർപ്പിച്ചു. ക്രിസ്തു തന്‍റെ ജനത്തിന്‍റെ വീണ്ടെടുപ്പിനായി ഇരുപത്തിയഞ്ച് വർഷങ്ങൾക്കകം പ്രത്യക്ഷനാകുമെന്നുള്ള പാവനമായ ദൃഢവിശ്വാസത്തിൽ അദ്ദേഹം 1818-ൽ എത്തിച്ചേർന്നു. മില്ലർ പറയുന്നു; “സന്തോഷം നിറഞ്ഞ ഈ പ്രത്യാശയുടെ കാഴ്ചപ്പാടിൽ എന്‍റെ ഹൃദയത്തെ നിറച്ച സന്തോഷത്തെപ്പറ്റിയും, വീണ്ടെടുക്കപ്പെട്ടവരുടെ സന്തോഷത്തിൽ പങ്കെടുക്കാനുള്ള എന്‍റെ ആത്മാവിന്‍റെ തീക്ഷ്ണമായ വാഞ്ചരയെപ്പറ്റിയും ഞാൻ പറയേണ്ടതില്ല. ബൈബിൾ ഇപ്പോൾ എനിക്ക് ഒരു പുതിയ പുസ്തകം ആയിത്തീർന്നു. അത് വാസ്തവത്തിൽ ആഹ്ലാദകരമായ ഒരനുഭവമായി. അതിന്‍റെ വിശുദ്ധ താളുകളിൽ നിന്ന് ലഭിച്ച വെളിച്ചം എനിക്ക് നിഗൂഢവും അവ്യക്തവും ആയിരുന്നതും, ആയതുമെല്ലാം മാറ്റി. ഓ! എത്ര പ്രകാശപൂർണ്ണവും മഹത്വകരവുമായി സത്യം വെളിപ്പെട്ടു. വചനത്തിൽ നേരത്തെ കണ്ടിരുന്ന എല്ലാ വൈരുദ്ധ്യങ്ങളും പൊരുത്തക്കേടുകളും മാറി എന്നു മാത്രമല്ല, എനിക്ക് തൃപ്തിയല്ലാതിരുന്ന അനേക ഭാഗങ്ങളെപ്പറ്റിയും പൂർണ്ണമായ ധാരണ ഉണ്ടായി. എന്നിട്ടും, നേരത്ത ഇരുളടഞ്ഞിരുന്ന എന്‍റെ മനസ്സിനെ പ്രകാശിപ്പിക്കാൻ അതിൽനിന്നും വളരെ പ്രകാശം ബഹിർഗമിച്ചു. അതിന്‍റെ പഠനത്തിൽനിന്നും ഉത്ഭവിക്കാൻ കഴിയും എന്ന് നേരത്തെ സങ്കല്പിക്കാതിരുന്ന അത്യാഹ്ലാദം എനിക്ക് അനുഭവവേദ്യമായി'. - Bliss, pages 76, 77. GCMal 375.3

    “വളരെ കുറഞ്ഞ സമയപരിധിക്കുള്ളിൽ നിറവേറപ്പെടാനായി വചനത്തിൽ പ്രവചിച്ചിരുന്ന ഗൗരവമേറിയ സംഭവങ്ങളെപ്പറ്റിയുള്ള പാവനമായ ദൃഢവിശ്വാസത്താലും എന്‍റെ സ്വന്തം മനസ്സിനെ ബാധിച്ച തെളിവുകളുടെ കാഴ്ചപ്പാടിലും ലോകത്തോടുള്ള എന്‍റെ കടമയെപ്പറ്റി ബലവത്തായ ചോദ്യം എന്നിൽ ഉണ്ടായി'. - Ibid., page 81. തനിക്ക് ലഭിച്ച വെളിച്ചം മറ്റുള്ളവർക്ക് പകർന്നുകൊടുക്കുന്നത് തന്‍റെ കടമയാണെന്ന് ചിന്തിക്കാതിരിക്കാൻ കഴിഞ്ഞില്ല. അദ്ദേഹം അഭക്തരുടെ എതിർപ്പുകളുമായി ഏറ്റുമുട്ടൽ പ്രതീക്ഷിച്ചു. പക്ഷെ എല്ലാ ക്രിസ്ത്യാനികളും തങ്ങൾ സ്നേഹിക്കുന്നു എന്ന് പരസ്യമായി പ്രസ്താവിക്കുന്ന രക്ഷകനെ എതിരേൽക്കുന്നതിലുള്ള പ്രത്യാശയിൽ ആഹ്ലാദിക്കും എന്ന് ഉറപ്പുണ്ടായിരുന്നു. ഉടനെ നിറവേറപ്പെടുന്ന മഹത്വമേറിയ വീണ്ടെടുപ്പിന്‍റെ വീക്ഷണത്തിൽ ഉണ്ടാകുന്ന വലിയ സന്തോഷത്താൽ വചനം പരിശോധിച്ച് യഥാർത്ഥ സത്യം മനസ്സിലാക്കാതെ അനേകർ ഈ ഉപദേശം സ്വീകരിക്കും എന്നുള്ള ഒറ്റ ഭയമേ അദ്ദേഹത്തിന് ഉണ്ടായിരുന്നുള്ളു. താൻതന്നെ മറ്റുള്ളവരെ വഴിതെറ്റിക്കാൻ ഇടയായിത്തീരുമോയെന്നുള്ള ഭയത്താൽ ഈ സത്യം വെളിപ്പെടുത്താൻ മടിച്ചു. അങ്ങനെ അദ്ദേഹം എത്തിച്ചേർന്ന നിഗമനത്തെ പിൻതാങ്ങുന്ന തെളിവുകളെ പത്യവലോകനം ചെയ്യുന്നതിനും മനസ്സിൽ വന്ന ഓരോ പ്രതിബന്ധങ്ങളെയും സൂക്ഷ്മതയോടെ പരിഗണിക്കുന്നതിനും നിർബന്ധിതനായി. സൂര്യപ്രകാശത്തിൽ മഞ്ഞ് എന്ന പോലെ തടസ്സങ്ങൾ എല്ലാം ദൈവവചന വെളിച്ചത്തിൽ അപ്രത്യക്ഷമാകുന്നത് അദ്ദേഹം കണ്ടു. തന്‍റെ നിലപാടിന്‍റെ കൃത്യത പൂർണ്ണമായി ബോധ്യപ്പെടുത്തിക്കൊണ്ട്, അതിനായി ചിലവഴിച്ച അഞ്ചു വർഷം അദ്ദേഹത്തെ വിട്ട് കടന്നുപോയി. GCMal 376.1

    അദ്ദേഹം വിശ്വസിച്ചത് വചനാനുസരണമാണെന്നുള്ള ബോധം അദ്ദേഹത്തിനുണ്ടായപ്പോൾ അത് അറിയിക്കുവാൻ നിർബ്ബന്ധിതനായി. അദ്ദേഹം പറഞ്ഞു: “ഞാൻ എന്‍റെ വേലയിൽ ആയിരിക്കുമ്പോൾ” “ലോകരോ? അവരുടെ അപകടത്തെപ്പറ്റി പോയി പറയുക” എന്ന വാക്കുകൾ എന്‍റെ ചെവിയിൽ മുഴങ്ങിക്കൊണ്ടിരുന്നു. “ഞാൻ ദുഷ്ടനോട്: ദുഷ്ടാ നീ മിരിക്കും എന്ന് കല്പ്പിക്കുമ്പോൾ ദുഷ്ടൻ തന്‍റെ വഴിവിട്ടു തിരിവാൻ കരുതിക്കൊള്ളത്തക്ക വണ്ണം നീ അവനോട് പ്രബോധിപ്പിക്കാതിരുന്നാൽ, ദുഷ്ടൻ തന്‍റെ അകൃത്യം നിമിത്തം മരിക്കും; അവന്‍റെ രക്തമൊ ഞാൻ നിന്നോട് ചോദിക്കും. എന്നാൽ ദുഷ്ടൻ തന്‍റെ വഴിവിട്ടു തിരിയേണ്ടതിന്ന് നീ അവനെ ഓർമ്മപ്പെടുത്തിയിട്ടും അവൻ തന്‍റെ വഴി വിട്ടുതിരിയാഞ്ഞാൽ, അവൻ തന്‍റെ അകൃത്യം നിമിത്തം മരിക്കും; നീയോ നിന്‍റെ പ്രാണനെ രക്ഷിച്ചിരിക്കുന്നു” (യെഹെ. 33:8,9). ദുഷ്ടന്മാർക്ക് ശരിയായ മുന്നറിയിപ്പുകൊടുത്താൽ വലിയൊരുസംഘം പശ്ചാത്തപിച്ചേക്കാം എന്ന് ഞാൻ ചിന്തിച്ചു. മുന്നറിയിപ്പ് കൊടുത്തില്ലെങ്കിൽ അവരുടെ രക്തം എന്നോട് ചോദിക്കും”. - Bliss, page 92.GCMal 376.2

    ചില ശുശ്രൂഷകന്മാർ ഈ വീക്ഷണം മനസ്സിലാക്കി തങ്ങളെത്തന്നെ ഈ ദുആഘോഷണത്തിനായി ഒരുക്കും എന്ന വിശ്വാസത്തോടും പ്രാർത്ഥനയോടും അവസരം കിട്ടുമ്പോഴൊക്കെ വ്യക്തിപരമായി അവരെ ധരിപ്പിച്ചു. എങ്കിലും ഈ മുന്നറിയിപ്പ് കൊടുക്കുന്നതിന് തനിക്ക് വ്യക്തിപരമായ കടപ്പാട് ഉണ്ടെന്നുള്ള ദൃഢവിശ്വാസത്തെ നിഷ്കാസനം ചെയ്യാൻ കഴിഞ്ഞില്ല. “ലോകത്തോട് പോയി പറക, അവരുടെ രക്തം നിന്‍റെ കയ്യിൽനിന്ന് ഞാൻ ആവശ്യപ്പെടും” എന്നുള്ള വാക്കുകൾ അദ്ദേഹത്തിന്‍റെ മനസ്സിൽ ആവർത്തിച്ചുകൊണ്ടിരുന്നു. ഒൻപതു വർഷം അദ്ദേഹം കാത്തിരുന്നു. 1831 -ൽ ആദ്യ മായി തന്‍റെ വിശ്വാസത്തിനുള്ള കാരണങ്ങൾ പരസ്യമായി കൊടുക്കുന്നതുവരെ തന്നെ അത് നിർബന്ധിച്ചുകൊണ്ടിരുന്നു.GCMal 377.1

    നിലം ഉഴുതുകൊണ്ടിരുന്ന എലീശയെ പ്രവാചകവൃത്തിക്കായി ദൈവം വിളിച്ചപ്പോൾ തന്നെത്തന്നെ പ്രതിഷ്ഠിച്ചുകൊണ്ട് അവൻ കാളയേയും കലപ്പയേയും ഉപേക്ഷിച്ച് ഏലിയാവിന്‍റെ പിന്നാലെ പോയതുപോലെ വില്യം മില്ലറും തന്‍റെ കലപ്പ ഉപേക്ഷിച്ച് ദൈവരാജ്യത്തിന്‍റെ മർമ്മങ്ങളെ ജനങ്ങൾക്ക് വെളിപ്പെടുത്തുവാൻ വിളിക്കപ്പെട്ടു. വിറയലോടെ അദ്ദേഹം തന്‍റെ വേലയിൽ പ്രവേശിച്ചു. തന്‍റെ കേൾവിക്കാരെ ക്രിസ്തുവിന്‍റെ രണ്ടാം വരവിലേക്ക് പ്രവചന കാലഘട്ടങ്ങളിലൂടെ പടിപടിയായി നയിച്ചു. തന്‍റെ വാക്കുകളാൽ ഉളവായ വ്യാപകമായ താല്പര്യം അദ്ദേഹം കണ്ടപ്പോൾ ഓരോ ഉദ്യമത്താലും ശക്തിയും ധൈര്യവും ആർജ്ജിച്ചു.GCMal 377.2

    തന്‍റെ സഹോദരന്മാരുടെ അഭ്യർത്ഥന ദൈവവിളിയാണെന്ന് ബോധ്യപ്പെട്ട മില്ലർ തന്‍റെ വീക്ഷണം പൊതുവായി പ്രസ്താവിക്കാമെന്ന് സമ്മതിച്ചു. അൻപത് വയസ്സ് പ്രായമുണ്ടായിരുന്ന, പരസ്യപ്രസംഗത്തിന് ഒരു പരിചയ വുമില്ലായിരുന്ന മില്ലർ തന്‍റെ മുമ്പിലുള്ള വേലയ്ക്ക് താൻ അയോഗ്യനാണെന്ന് ഭാരപ്പെട്ടിരുന്നു. എങ്കിലും ആദിമുതൽ തന്നെ ആത്മാക്കളുടെ രക്ഷയ്ക്കുള്ള പ്രയത്നം സ്തുത്യർഹമായ വിധത്തിൽ അനുഗ്രഹിക്കപ്പെട്ടു. അദ്ദേഹത്തിന്‍റെ ആദ്യത്തെ പ്രസംഗത്താൽ ഒരു ആത്മീയ ഉണർവ്വ് ഉണ്ടാകുകയും അതിന്‍റെ ഫലമായി പതിമൂന്ന് കുടുംബങ്ങളിൽ രണ്ടുപേർ ഒഴികെ മുഴുവൻ അംഗങ്ങളും മാനസാന്തരപ്പെട്ടു. ഉടൻതന്നെ മറ്റ് സ്ഥലങ്ങളിൽ പ്രസംഗിക്കുന്നതിന് അദ്ദേഹം ഉത്തേജിക്കപ്പെട്ടു. മിക്കവാറും എല്ലാ സ്ഥലങ്ങളിലും അദ്ദേ ഹത്തിന്‍റെ പ്രയത്നം ദൈവ വേലയുടെ ഉണർവ്വിൽ കലാശിച്ചു. പാപികൾ മാനസാന്തരപ്പെട്ടു. ക്രിസ്ത്യാനികൾ കുറച്ചുകൂടെ വലിയ പ്രതിഷ്ഠയ്ക്കായി എഴുന്നേറ്റു. ക്രിസ്തുമതത്തെക്കുറിച്ചും ബൈബിളിനെക്കുറിച്ചും ഉള്ള അറിവിലേക്ക് ആസ്തികരും നാസ്തികരും നയിക്കപ്പെട്ടു. അദ്ദേഹത്തിന്‍റെ പ്രയത്നഫലങ്ങളിൽ ചിലരുടെ സാക്ഷ്യം ഇപ്രകാരമാണ്: “മറ്റു മനുഷ്യരുടെ പ്രേരണകൂടാതെതന്നെ അദ്ദേഹത്തിന്‍റെ സ്വാധീനത്താൽ ഒരു വലിയ സംഘം വിശ്വസിച്ചു'.- Ibid., page 138. രക്ഷയുടെ വൻകാര്യങ്ങളിലേക്ക് പൊതുജനാഭി പ്രായം ഉയരുവാനും, കാലത്തിന്‍റേതായി വളർന്നുകൊണ്ടിരുന്ന ലൗകികത്വവും സുഖലോലുപതയും നിർത്തുവാനും, മതിയായതായിരുന്നു അദ്ദേ ഹത്തിന്‍റെ പ്രസംഗം.GCMal 377.3

    അദ്ദേഹത്തിന്‍റെ പ്രസംഗത്തിന്‍റെ ഫലമായി മിക്കവാറും എല്ലാ പട്ടണങ്ങളിലും ചലനം ഉണ്ടായി. ചിലതിൽ അസംഖ്യം ആളുകൾ മനം തിരിഞ്ഞു. പല സ്ഥലങ്ങളിലും മിക്കവാറും എല്ലാ പ്രോട്ടസ്റ്റാന്‍റ് വിഭാഗങ്ങളിലും ഉൾപ്പെട്ട ദൈവാലയങ്ങളും അദ്ദേഹത്തിനായി തുറന്നുകൊടുത്തു. പ്രസംഗത്തിനുള്ള ക്ഷണം സാധാരണയായി കിട്ടിയിരുന്നത് പല സഭകളുടേയും ശുശ്രൂഷകന്മാ രിൽ നിന്നായിരുന്നു. ക്ഷണിക്കപ്പെടാത്ത സ്ഥലങ്ങളിൽ പ്രയത്നിക്കയില്ലെ ന്നുള്ളത് അദ്ദേഹത്തിന്‍റെ മാറ്റമില്ലാത്ത ഒരു തീരുമാനം ആയിരുന്നു. എന്നിട്ടും അദ്ദേഹത്തിനു ലഭിച്ച ക്ഷണത്തിന്‍റെ പകുതിപോലും നിറവേറ്റാൻ തനിക്ക് കഴിയുന്നില്ലെന്ന് പെട്ടെന്ന് മനസ്സിലായി. രണ്ടാമത്തെ വരവിന്‍റെ കൃത്യസമ യത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്‍റെ കാഴ്ചപ്പാടിനോട് യോജിക്കാത്ത അനേകർക്കും ക്രിസ്തുവിന്‍റെ വരവിന്‍റെ സാമീപ്യവും സുനിശ്ചിതത്വവും അതോ ടൊപ്പം അവരുടെ ഒരുക്കത്തിന്‍റെ ആവശ്യവും ബോദ്ധ്യപ്പെട്ടു. ചില വലിയ പട്ടണങ്ങളിൽ അദ്ദേഹത്തിന്‍റെ വേല സ്പഷ്ടമായ മതിപ്പ് ഉളവാക്കി. മദ്യ വ്യാപാരികൾ തങ്ങളുടെ വ്യാപാരം ഉപേക്ഷിച്ച് തങ്ങളുടെ കടകൾ സമ്മേള നമുറികൾ ആക്കി മാറ്റി. ചൂതാട്ടക്കൂടാരങ്ങൾ തകർന്നു. നാസ്തികനും ആസ്തികനും സർവ്വലോകവാദികളും എന്നുവേണ്ട, കയ്യൊഴിയപ്പെട്ട ദുർമ്മാർഗ്ഗികൾ പോലും നവീകരിക്കപ്പെട്ടു. അവരിൽ ചിലരെല്ലാം വർഷങ്ങളായി ആരാധ നാലയങ്ങളിൽ കയറുകപോലും ചെയ്യാത്തവരായിരുന്നു. മിക്കവാറും എല്ലാ സമയത്തും പ്രാർത്ഥിക്കുന്ന പ്രാർത്ഥനാക്കൂട്ടങ്ങൾ പല മതവിഭാഗങ്ങളും പല സ്ഥലങ്ങളിലും സ്ഥാപിച്ചു. പ്രാർത്ഥനയ്ക്കും സ്തുതിക്കുമായി വ്യാപാരികൾ ഉച്ചസമയത്ത് കൂടിവന്നു. അനിയന്ത്രിതമായ വികാരവിക്ഷോഭമൊന്നും ഉണ്ടായില്ലെങ്കിലും മിക്കവാറും സാർവ്വത്രികമായ ഭയഭക്തി ജനഹൃദയങ്ങളിൽ ഉടലെടുത്തു. ആദ്യകാല നവീകരണ കർത്താക്കളെപ്പോലെ അദ്ദേഹ ത്തിന്‍റെ വേല വെറും വികാരങ്ങളെ ഉണർത്തുന്നതിനേക്കാൾ, വ്യക്തമായി മനസ്സിലാകുന്നതും മനസ്സാക്ഷിയെ ഉണർത്തുന്നതും ആയിരുന്നു.GCMal 378.1

    1833-ൽ താൻ അംഗമായിരുന്ന ബാപ്റ്റിസ്റ്റ്സഭയിൽ നിന്നും പ്രസംഗി ക്കാനുള്ള ഒരു അധികാരപത്രം മില്ലർക്ക് ലഭിച്ചു. തന്‍റെ സ്വന്ത സഭാവിഭാഗ ത്തിലെ ഒരു വലിയ ഭാഗം ശുശ്രൂഷകന്മാർ അദ്ദേഹത്തിന്‍റെ വേല അംഗീകരിച്ചു. മതിയായ അനുമതിയോടുകൂടെ അദ്ദേഹം തന്‍റെ വേല തുടർന്നു. പ്രധാനമായും ന്യൂ ഇംഗ്ലണ്ടിലും മദ്ധ്യസംസ്ഥാനങ്ങളിലുമായി തന്‍റെ വ്യക്തിപരമായ ജോലി പരിമിതപ്പെടുത്തിയെങ്കിലും അദ്ദേഹം വിരാമമില്ലാതെ സഞ്ചരിക്കുകയും പ്രസംഗിക്കുകയും ചെയ്തു. വളരെ വർഷങ്ങളോളം തന്‍റെ ചിലവുകൾ മുഴുവനും സ്വയമായി വഹിച്ചു. പിന്നീട് അദ്ദേഹത്തെ ക്ഷണിച്ച സ്ഥലത്തേക്കുള്ള യാത്രാച്ചെലവിന്‍റെ ഒരു ഭാഗം മാത്രമേ വാങ്ങിയിരുന്നുള്ളു. അങ്ങനെ അദ്ദേഹത്തിന്‍റെ പൊതുപ്രവർത്തനം സാമ്പത്തിക നേട്ടത്തിനുപകരം തന്‍റെ വസ്തുവകയിൽ കടബാദ്ധ്യതയുണ്ടാക്കി. ഈ കടബാദ്ധ്യത തന്‍റെ പിൽക്കാലജീവിതത്തിൽ കുറയുകയും ചെയ്തു. അദ്ദേഹം ഒരു വലിയ കുടുംബത്തിന്‍റെ പിതാവായിരുന്നു എന്നാൽ അവരെല്ലാം മിതവ്യയ ശീലമുള്ളവരും അദ്ധ്വാനശീലരും ആയിരുന്നതിനാൽ അദ്ദേഹത്തിന്‍റെ കൃഷിത്തോട്ടങ്ങൾ തന്‍റേയും അവരുടേയും ഉപജീവനത്തിന് മതിയാകുമായിരുന്നു.GCMal 379.1

    1833 -ൽ, ക്രിസ്തുവിന്‍റെ പെട്ടെന്നുള്ള വരവിന്‍റെ തെളിവുകൾ പരസ്യമായി പ്രസംഗിക്കാൻ തുടങ്ങി രണ്ടു വർഷം കഴിഞ്ഞ്, ക്രിസ്തു തന്‍റെ രണ്ടാം വരവിന്‍റെ അടയാളങ്ങളായി കൊടുത്തിരുന്നവയിൽ അവസാനത്തെ അടയാളം നിറവേറി. യേശു പറഞ്ഞു: “ആകാശത്തുനിന്ന് നക്ഷത്രങ്ങൾ വീഴും” (മത്തായി 24:29). ദൈവദിവസത്തിന്‍റെ മുന്നറിയിപ്പിൻ രംഗങ്ങൾ കണ്ടുകൊണ്ട് വി. യോഹന്നാൻ തന്‍റെ വെളിപ്പാടിൽ പ്രഖ്യാപിച്ചു: “അത്തി വൃക്ഷം പെരുങ്കാറ്റുകൊണ്ട് കുലുങ്ങീട്ട് കായ് ഉതിർക്കുംപോലെ ആകാശത്തിലെ നക്ഷത്രങ്ങൾ ഭൂമിയിൽ വീണു” (വെളി. 6:13). 1833 നവംബർ 13-ലെ ഉൽക്കവർഷം മനസ്സിൽ തട്ടുന്ന പ്രവചന നിവൃത്തിയായി. രേഖപ്പെടുത്തിയിട്ടുള്ളതിൽവെച്ച് ഏറ്റവും വ്യാപകമായതും അത്ഭുതപൂർണ്ണവുമായ നക്ഷത്രവീഴ്ചയുടെ പ്രദർശനം ആയിരുന്നു അത്. അമേരിക്കൻ ഐക്യനാടിനു മുകളിൽ ആകാശവിതാനം നക്ഷത്രഖചിതമായ രീതിയിൽ മണിക്കൂറുകളോളം പ്രകാശത്താൽ പ്രക്ഷുബ്ദമായിരുന്നു. ഐക്യനാടുകൾ ഉടലെടുത്തതിനു ശേഷം ഒരിക്കലും ഉണ്ടാകാത്ത ദിവ്യമായ പ്രകൃതിവിശേഷം സമൂഹത്തിലെ ഒരുകൂട്ടം ആളുകൾ അത്യധികമായി പ്രശംസിച്ചപ്പോൾ മറ്റൊരു വിഭാഗം ഉൾക്കടഭീതിയോടും അസ്വസ്ഥതയോടുംകൂടെ അതിനെ വീക്ഷിച്ചു. “അതിന്‍റെ ഗാംഭീര്യതയും മനോഹാരിതയും ഇപ്പോഴും മനസ്സിൽ തങ്ങിനിൽക്കുന്നു. ഉൽക്കകൾ ഭൂമിയിലേക്ക് പതിച്ചതിലും കട്ടിയായ പേമാരി ഒരിക്കലും ഉണ്ടായിട്ടില്ല. എല്ലായിടത്തും അത് ഒരുപോലെയായിരുന്നു. ഒരുവിധത്തിൽ പറഞ്ഞാൽ മുഴുവൻ ആകാശവും ചലിക്കുന്നതായി തോന്നി... പ്രൊഫസ്സർ സില്ലിമാന്‍റെ മാസികയിൽ വിവരിക്കുന്നതുപോലെ, ഈ പ്രദർശനം വടക്കേ അമേരിക്ക മുഴുവനും കാണപ്പെട്ടു... രണ്ടുമണിമുതൽ കനത്ത പകൽ വെളിച്ചം വരുവോളം പൂർണ്ണമായും ശാന്തവും മേഘരഹിതവും ആയ ആകാശത്തിൽ മുഴുവനും അതിദീപ്തിയുള്ള, ശോഭയേറിയ ധാരമുറിയാതുള്ള ഉൽക്കവീഴ്ചയുണ്ടായി- R. M. Devens, American Progress, or caps the Great Events of the Greatest Century, ch. 28, Parss. 1-5.GCMal 379.2

    “പ്രൗഢഗംഭീരമായ ആ പ്രദർശനത്തിന്‍റെ ശോഭ തീർച്ചയായും വർണ്ണനാതീതമായിരുന്നു... അതിന്‍റെ മഹത്വത്തെക്കുറിച്ച് വേണ്ടിടത്തോളമുള്ള ധാരണ അതിന് സാക്ഷ്യം വഹിക്കാത്ത ഒരുവനിൽ ഉണ്ടാക്കാൻ സാധ്യമല്ല. നേരെ മുകൾ ഭാഗത്തിന് അടുത്ത് ഒരു ബിന്ദുവിൽ മുഴുവൻ നക്ഷത്രമണ്ഡലവും കൂട്ടംകൂടിയതുപോലെ തോന്നി. അവയുടെ പ്രകാശം വേഗത്തിൽ ചക്ര വാളത്തിന്‍റെ എല്ലാ ഭാഗത്തേക്കും ഒരേ സമയത്ത് പാഞ്ഞു. എന്നിട്ടും അവ തീർന്നുപോയില്ല. ഈ അവസരത്തിലേക്ക് സൃഷ്ടിക്കപ്പെട്ടുവൊ എന്ന് തോന്നു മാറ്, ആയിരങ്ങൾ ദ്രുതഗതിയിൽ ആയിരങ്ങളുടെ ചരണപഥത്തിൽ പിൻതുടർന്നു'.- F. Reed, in the Christian Advocate and journal, Dec 13, 1833. കൊടുങ്കാറ്റുകൊണ്ട് അത്തിവൃക്ഷം കായ് ഉതിർക്കുന്ന ചിത്രീകരണം കുറച്ചുകൂടെ ശരിയാണെങ്കിലും അത് നോക്കിക്കാണുക എന്നത് സാധ്യമല്ല “The Old Countryman” in Portland Evening Advertiser, Nov. 26, 1833.GCMal 380.1

    1833, നവംബർ 14-ലെ ന്യൂയോർക്ക് ജേർണൽ ഓഫ് കൊമേഴ്സ് എന്ന മാസികയിൽ ഈ അത്ഭുത പ്രതിഭാസത്തെപ്പറ്റി ഒരു നീണ്ട ലേഖനം കാണപ്പെട്ടു. അതിൽ ഈ പ്രസ്താവന ഉൾക്കൊള്ളുന്നു:- “ഇന്നലെ രാവിലെ നടന്നതുപോലുള്ള സംഭവം ഒരു തത്വജ്ഞാനിയൊ പണ്ഡിതനൊ പറയുകയൊ രേഖപ്പെടുത്തുകയോ ചെയ്തിട്ടില്ലെന്ന് ഞാൻ വിചാരിക്കുന്നു. 1800 വർഷങ്ങൾക്കുമുൻപ് ഒരു പ്രവാചകൻ അത് കൃത്യമായി പ്രവചിച്ചിരുന്നു. നക്ഷത്രം വീഴുക എന്നത് മനസ്സിലാക്കാൻ നാം പ്രയാസപ്പെടുന്നുണ്ടെങ്കിൽ നക്ഷത്രങ്ങൾ വീഴുന്നു എന്ന് കരുതാൻ അത് അക്ഷരാർത്ഥത്തിൽ സാധിക്കും എന്ന് അനുഭവത്തിൽ മാത്രം അറിയുക”.GCMal 380.2

    കർത്താവിന്‍റെ വരവിന്‍റെ അടയാളങ്ങളിൽ അവസാനത്തേത് അങ്ങനെ പ്രദർശിപ്പിക്കപ്പെട്ടു. അതിനേപ്പറ്റി യേശു ശിഷ്യന്മാരോട് പറഞ്ഞത്: “ഇതൊക്കെയും കാണുമ്പോൾ അത് അടുക്കെ, വാതിൽക്കൽ തന്നെ ആയിരിക്കുന്നു എന്ന് അറിഞ്ഞുകൊൾവിൻ” എന്നാണ് (മത്തായി 24:33). ഈ അടയാള ങ്ങൾക്കുശേഷം, ആസന്നമായിരിക്കുന്ന അടുത്ത വലിയ സംഭവം വി. യോഹന്നാൻ നോക്കിക്കണ്ടത്. പുസ്തകച്ചുരുൾ ചുരുട്ടുംപോലെ ആകാശം മാറിപ്പോയി. എല്ലാ മലയും ദ്വീപും സ്വസ്ഥാനത്തുനിന്ന് ഇളകിപ്പോയി; മനുഷ്യപുത്രന്‍റെ സന്നിധിയിൽനിന്ന് ദുഷ്ടന്മാർക്ക് ഭയത്തോടെ ഒളിച്ചോടേണ്ടിവന്നു (വെളി . 6:12-17).GCMal 381.1

    നക്ഷത്രവീഴ്ച കണ്ട് അനേകർ വരാനിരിക്കുന്ന ന്യായവിധിയുടെ മുന്നോടിയായി അതിനെ മനസ്സിലാക്കി. വലുതും ഭയങ്കരവുമായ നാളിന്‍റെ ഒരു നിശ്ചയമായ മുന്നറിയിപ്പായി കരുതി.- “The Old Countryman”, in Portland Evening Advertiser, Nov.26, 1833. അങ്ങനെ ജനശ്രദ്ധ പ്രവചന നിവൃത്തിയിലേക്ക് തിരിക്കപ്പെട്ടു. രണ്ടാംവരവിന്‍റെ മുന്നറിയിപ്പുകളെ ശ്രദ്ധിക്കാൻ അനേകരും നയിക്കപ്പെട്ടു.GCMal 381.2

    1840-ൽ വേറൊരു അനന്യസാധാരണമായ പ്രവചന നിവൃത്തി വ്യാപകമായ താല്പര്യത്തെ ഉണർത്തി. രണ്ടാംവരവ് പ്രസംഗിക്കുന്ന ശുശ്രൂഷകരിൽ ഒരു പ്രധാനിയായ ജോസിയാ ലിറ്റ്ച്ച്, രണ്ടു വർഷം മുൻപ്, ഒട്ടോമൻ സാമാജ്യത്തിന്‍റെ വീഴ്ചയെ പ്രവചിച്ചുകൊണ്ട് വെളിപ്പാടുപുസ്തകം ഒൻപതിന്‍റെ വ്യാഖ്യാനം പ്രസിദ്ധീകരിച്ചിരുന്നു. അദ്ദേഹത്തിന്‍റെ കണക്കുപ്രകാരം ഈ ശക്തി “എ. ഡി. 1840-ൽ ചിലപ്പോൾ ആഗസ്റ്റു മാസത്തിൽ” മാറ്റപ്പെടണം. അത് സംഭവിക്കുന്നതിന്‍റെ ഏതാനും ദിവസങ്ങൾക്കുമുൻപ് അദ്ദേഹം എഴുതി: “ഡിക്കോസൈസ്, തുർക്കികളുടെ അനുവാദത്തോടെ സിംഹാസനസ്ഥൻ ആകുന്നതിനുമുൻപ് ആദ്യകാലഘട്ടമായ 150 വർഷം കൃത്യമായി പൂർത്തിയാക്കി. ആദ്യകാലഘട്ടം തീർന്നപ്പോൾ 391 വർഷവും 15 ദിവസവും തുടങ്ങി. 1840 ആഗസ്റ്റ് 11-ാം തീയതി അത് തീരണം. അപ്പോൾ ഒട്ടോമൻ ശക്തി കോൺസ്റ്റാന്‍റിനോപ്പിളിൽ തീർന്നതായി പ്രതീക്ഷിക്കാം. അത് അങ്ങനെ സംഭവിക്കുമെന്ന് ഞാൻ വിശ്വസിക്കുന്നു'. - Josiah Litch, in Signs of the Times, and Expositor of Prophecy, Aug. 1, 1840.GCMal 381.3

    പറഞ്ഞ അതേ സമയത്തുതന്നെ, തുർക്കി അവളുടെ സ്ഥാനാപതികളിലൂടെ യൂറോപ്പിലെ സഖ്യകക്ഷികളുടെ സംരക്ഷണം സ്വീകരിച്ചു. അങ്ങനെ ക്രിസ്തീയ രാഷ്ട്രങ്ങളുടെ നിയന്ത്രണത്തിൻകീഴിൽ അവളെത്തന്നെ പ്രതിഷ്ഠിച്ചു. പ്രവചനത്തിലെ ഈ സംഭവം കൃത്യമായി നിറവേറി. ഇത് അറിഞ്ഞപ്പോൾ, മില്ലറും സഹപ്രവർത്തകരും സ്വീകരിച്ചിരുന്ന പ്രവചനവ്യാഖ്യാന തത്വങ്ങളുടെ കൃത്യത ജനത്തിന് മനസ്സിലായി അത്ഭുതകരമായ പ്രചോദനം പുനരാഗമന പ്രസ്ഥാനത്തിന് തന്മൂലം ലഭിക്കുകയും ചെയ്തു. സ്ഥാനമാനങ്ങൾ അലങ്കരിച്ചിരുന്നവരും വിദ്യാസമ്പന്നരുമായ ആളുകൾ, പ്രസംഗത്തിനും അദ്ദേഹത്തിന്‍റെ ആശയങ്ങൾ പ്രസിദ്ധീകരിക്കുന്നതിനും മില്ലറോട് ചേർന്നു. 1840 മുതൽ 1844 വരെ ഈ വേല വേഗത്തിൽ വ്യാപിച്ചു. GCMal 383.1

    വില്യാമില്ലറിന് വളരെ ബലമേറിയ മനശക്തിയുണ്ടായിരുന്നു. അതിന് ചിന്തകൊണ്ടും പഠനംകൊണ്ടും ശിക്ഷണം നേടിയിരുന്നു. അദ്ദേഹം ജ്ഞാനത്തിന്‍റെ ഉറവിടത്തിലേക്ക് തന്നെത്താൻ ബന്ധിപ്പിച്ച് സ്വർഗ്ഗീയ ജ്ഞാനം അതോട് ചേർത്തു. അദ്ദേഹം സൽസ്വഭാവമുള്ളവനും ബഹുമാനവും ആദരവും ആർജ്ജിച്ചവനുമായിരുന്നു. ദയയോടും ക്രിസ്തീയതാഴ്മയോടും ആത്മ സംയമനത്തോടുകൂടിവയനും മറ്റുള്ളവരുടെ അഭിപ്രായങ്ങളെ ശ്രദ്ധിക്കുകയും അവരുടെ വാദഗതികളെ വിലയിരുത്തുകയും അവരെ ആദരിക്കുന്നവനും ആയിരുന്നു മില്ലർ. വികാരവിക്ഷോഭം കൂടാതെ എല്ലാ സിദ്ധാന്തങ്ങളും ഉപദേശങ്ങളും ദൈവത്തിന്‍റെ വചനവെളിച്ചത്തിൽ പരിശോധിച്ചു. തന്‍റെ വചന പരിജ്ഞാനത്തിലൂടെയുള്ള സാരഗർഭമായ ന്യായവാദം തെറ്റുകൾ ഖണ്ഡി ക്കുന്നതിനും കാപട്യത്തെ തെളിച്ചുകാണിക്കുന്നതിനും അദ്ദേഹത്തെ പാപ നാക്കി.GCMal 383.2

    എന്നിട്ടും കയ്പേറിയ എതിർപ്പുകൾ കൂടാതെ തന്‍റെ വേല നിർവ്വഹിക്കാൻ സാധിച്ചില്ല. മുൻപ് ഉണ്ടായിരുന്ന നവീകരണ കർത്താക്കളോട് എന്ന പോലെ, അദ്ദേഹം കൊടുത്ത സത്യത്തെ ജനസമ്മതി ആർജ്ജിച്ച മതനേതാക്കന്മാർ താല്പര്യത്തോടെ സ്വീകരിച്ചില്ല. വചനത്താൽ തങ്ങളുടെ സ്ഥാനം നിലനിർത്താൻ കഴിയാഞ്ഞതുകൊണ്ട് അവർക്ക് മാനുഷിക ഉപദേശങ്ങളിലും പറച്ചിലുകളിലും പിതാക്കന്മാരുടെ പാരമ്പര്യത്തിലും ആശ്രയിക്കേണ്ടിവന്നു. എന്നാൽ പുനരാഗമന സത്യത്തിന്‍റെ പ്രസംഗകർ ദൈവത്തിന്‍റെ വചനം മാത്രമെ സാക്ഷ്യമായി അംഗീകരിച്ചുള്ളു. “ബൈബിൾ, ബൈബിൾ മാത്രം” എന്നതായിരുന്നു അവരുടെ വിശ്വാസത്തിനടിസ്ഥാനം. എതിരാളികളുടെ വചന വാദഗതികളുടെ അഭാവം പരിഹാസവും നിന്ദയുംകൊണ്ട് നികത്തി, തങ്ങളുടെ കർത്താവിന്‍റെ വീണ്ടുംവരവിനെ സന്തോഷത്തോടെ നോക്കിപ്പാർത്തു എന്നതും ഒരു വിശുദ്ധ ജീവിതത്തിനായി അദ്ധ്വാനിച്ചു എന്നതും മറ്റുള്ളവർ കർത്താവിന്‍റെ വരവിനായി ഒരുങ്ങണമെന്ന് അഭ്യർത്ഥിച്ചു എന്നതും മാത്രം കുറ്റമായിക്കണ്ട്, അവരുടെ നേരെ സമയവും ധനവും പ്രാപ്തിയും ദോഹത്തിനായി ഉപയോഗിച്ചു.GCMal 383.3

    രണ്ടാംവരവ് എന്ന വിഷയത്തിൽനിന്നും ജനഹൃദയങ്ങളെ ദൂരെ മാറ്റാൻ തീക്ഷ്ണതയോടെ പ്രവർത്തിച്ചു. ക്രിസ്തുവിന്‍റെ വരവിനേയും ലോകാവസാനത്തേയും കുറിച്ചുള്ള പ്രവചനങ്ങൾ പഠിക്കുന്നത് ഒരു പാപമാണെന്ന് തോന്നിപ്പിക്കുകയും മനുഷ്യർ ലജ്ജിക്കേണ്ട ഏതോ ഒന്നാണെന്ന് വരുത്തി ത്തീർക്കുകയും ചെയ്തു. അങ്ങനെ ദൈവത്തിന്‍റെ വചനത്തിലുള്ള വിശ്വാസത്തിന് അനുയോജ്യമായ ശുശ്രൂഷയ്ക്ക് തുരങ്കംവെച്ചു. അവരുടെ പഠിപ്പിക്കലുകൾ മനുഷ്യരെ അവിശ്വാസികൾ ആക്കി. അനേകർ ദൈവമില്ലാതെ തങ്ങളുടെ സ്വന്ത ഭോഗേച്ഛകൾക്ക് അനുസൃതമായി നടക്കുവാൻ തീരുമാനിച്ചു. അപ്പോൾ ദുഷ്ടന്മാർ ഇവയെ പുനരാഗമനകാംക്ഷികളുടെ മേൽ ചുമത്തി.GCMal 384.1

    ബുദ്ധിമാന്മാരും ശ്രദ്ധാലുക്കളുമായ കേൾവിക്കാരാൽ ആലയങ്ങൾ തിങ്ങി നിറഞ്ഞപ്പോഴും മതപരമായ പ്രസിദ്ധീകരണങ്ങൾ മില്ലറുടെ പേര് കുറ്റാരോപണത്തോടും പരിഹാസത്തോടുംകൂടെ അല്ലാതെ പരാമർശിച്ചിരുന്നില്ല. മത ഗുരുക്കന്മാരുടെ പരണയാൽ അശദ്ധരും ദൈവമില്ലാത്തവരുമായ ആളുകൾ മില്ലറിനേയും തന്‍റെ പ്രവർത്തനങ്ങളേയും നിന്ദാപൂർവ്വവും അവജ്ഞ യോടുംകൂടിയ വാക്കുകളാൽ പരിഹസിക്കുവാനും ദൈവദൂഷകഫലിതങ്ങൾ പറയുവാനും ധൈര്യപ്പെട്ടു. ആസന്നമായിരിക്കുന്ന ന്യായവിധിയെക്കുറിച്ചുള്ള പാവനമായ മുന്നറിയിപ്പ് ലോകത്തിനുകൊടുക്കാനായി സുഖപ്രദമായ സ്വന്തം വീടുവിട്ട് സ്വന്തം ചിലവിൽ പട്ടണത്തിൽനിന്ന് പട്ടണത്തിലേക്കും നഗരത്തിൽ നിന്ന് നഗരത്തിലേക്കും വിശ്രമമില്ലാതെ യാത്രചെയ്യുന്ന വയോധികനെ മത ഭ്രാന്തനെന്നും അസത്യം പറയുന്നവനെന്നും ലാഭത്തിനുവേണ്ടി നടക്കുന്ന വഞ്ചകനെന്നും നിന്ദയോടെ പഴിച്ചു.GCMal 384.2

    പരിഹാസവും കാപട്യവും അപമാനവും കോപത്തോടെയുള്ള എതിർപ്പും ശക്തിയായ പ്രതിഷേധത്തോടെ, ലൗകിക പ്രസിദ്ധീകരണങ്ങളിൽക്കൂടെപോലും വന്നുകൂടി. വിപുലമായ മഹത്വവും ഭയാനകമായ അനന്തരഫലങ്ങളും ഉള്ള ഇതേപോലൊരു വിഷയം കൈകാര്യം ചെയ്യുന്നതിന് “ലോകമനുഷ്യർ ഉപയോഗിച്ചത് ലാഘവത്വവും ആഭാസത്തരവും ആയിരുന്നു. “അതിന്‍റെ പ്രചാരകരുടേയും പിൻതാങ്ങുന്നവരുടേയും വികാരങ്ങൾ മാനിക്കാതെ ന്യായവിധി ദിവസത്തെ പരിഹസിക്കുകയും സൃഷ്ടികർത്താവിനെ തന്നെ അധിക്ഷേപിക്കുകയും ദൈവിക ന്യായവിധിദിവസത്തിന്‍റെ ഭീകരതയെ നിന്ദിക്കുകയും ചെയ്തുകൊണ്ടാണ് അവർ ആ വിഷയം കൈകാര്യം ചെയ്തത്'.- Bliss, page 183.GCMal 384.3

    പുനരാഗമനദൂതിന്‍റെ ശക്തിയെ കെടുത്തുക മാത്രമല്ല ദൂതു വാഹകനെത്തന്നെയും നശിപ്പിക്കുവാൻ എല്ലാ തിന്മയുടേയും പ്രചാരകൻ ശ്രമിച്ചു. മില്ലർ തന്‍റെ കേൾവിക്കാരുടെ ഹൃദയങ്ങളിലേക്ക് വചന സത്യത്തെ ക്രിയാത്മകമായും, പാപത്തെ ശാസിച്ചുകൊണ്ടും, അവരുടെ സ്വയം സംതൃപ്തിയെ അസ്വസ്ഥമാക്കിക്കൊണ്ടും ഉള്ള സ്പഷ്ടമായതും മുറിപ്പെടുത്തുന്നതുമായ വാക്കുകളോടെ വിളമ്പിയപ്പോൾ ശത്രുതയെ ഉളവാക്കി. അദ്ദേഹത്തിന്‍റെ ദൂതിനോട് സഭാംഗങ്ങൾ പ്രകടമാക്കിയ എതിർപ്പ്, നാമധേയ വിശ്വാസികളെ അദ്ദേഹം സമ്മേളനസ്ഥലം വിട്ടുപോകുമ്പോൾ ജീവൻ ഒടുക്കിക്കളയാൻ പോലുമുള്ള പദ്ധതികൾ ആവിഷ്കരിക്കാൻ പ്രാത്സാഹിപ്പിച്ചു. പക്ഷെ വിശുദ്ധ ദൂതന്മാർ ആ കൂട്ടത്തിൽ ഉണ്ടായിരിക്കയും അവരിൽ ഒരു ദൂതൻ മനുഷ്യ വേഷം ധരിച്ച് കർത്തൃദാസന്‍റെ കരംപിടിച്ച് നടത്തി കോപാകുലരായ ജനക്കൂട്ടത്തിൽനിന്ന് രക്ഷിച്ചു. സാത്താനും അവന്‍റെ ചാരന്മാരും തങ്ങളുടെ ഉദ്ദേശം സാധിക്കാത്തതിൽ നിരാശരായി.GCMal 385.1

    എതിർപ്പുകൾ ഉണ്ടായിരുന്നിട്ടും പുനരാഗമന പ്രസ്ഥാനം വളർന്നുകൊണ്ടിരുന്നു. ഇരുപതുകളിൽനിന്നും നൂറുകളിൽനിന്നും അവർ ആയിരങ്ങളായി വളർന്നു. പല സഭകളിലും വലിയ അംഗീകാരം ഉണ്ടായി. എന്നാൽ കുറെക്കഴിഞ്ഞപ്പോൾ മനംതിരിഞ്ഞവർക്കെതിരെ എതിർപ്പുണ്ടാകുകയും മില്ലറുടെ കാഴ്ചപ്പാട് സ്വീകരിച്ചവർക്കെതിരെ സഭകൾ ശിക്ഷണനടപടികൾ പോലും തുടങ്ങുയും ചെയ്തു. അദ്ദേഹത്തിന്‍റെ ഉപദേശങ്ങൾ തെറ്റാണെങ്കിൽ വേദ പുസ്തകത്തിൽനിന്നും ആ തെറ്റിനെ തെളിയിക്കണമെന്ന് എല്ലാ സഭാവിഭാഗങ്ങൾക്കും കത്തെഴുതി.GCMal 385.2

    നമ്മുടെ വിശ്വാസത്തിനും പ്രായോഗിക ജീവിതത്തിനും ആധാരമായി ഏകമാനദണ്ഡമായ ദൈവവചനമല്ലാതെ ഞങ്ങളെന്തെങ്കിലും വിശ്വസിച്ചുവോ എന്നദ്ദേഹം ചോദിച്ചു. പ്രസംഗത്തിലൂടെയും പ്രസിദ്ധീകരണങ്ങളിൽക്കൂടെയും അതിപരുഷമായി ഞങ്ങൾക്കെതിരായ കുറ്റം ആരോപിക്കാൻ ഞങ്ങൾ എന്ത് ചെയ്തു? ഞങ്ങളെ (പുനരാഗമനകാംക്ഷികളെ) നിങ്ങളുടെ ദൈവാലയങ്ങളിൽ നിന്നും കൂട്ടായ്മയിൽ നിന്നും ബഹിഷ്കരിക്കാൻ നിങ്ങൾക്ക് എന്ത് കാരണം കിട്ടി?” “ഞങ്ങൾ തെറ്റി എങ്കിൽ, എന്തിലാണ് ഞങ്ങളുടെ തെറ്റെന്ന് കാണിക്കുവാൻ അഭ്യർത്ഥിക്കുന്നു. ഞങ്ങൾ തെറ്റിലാണെന്ന് ദൈവത്തിന്‍റെ വചനത്തിൽ നിന്നും ഞങ്ങളെ ബോദ്ധ്യപ്പെടുത്തു. ഞങ്ങൾ ധാരാളം ആക്ഷേപം സഹിച്ചു. അത്, ഞങ്ങൾ തെറ്റിലാണെന്ന് ഒരിക്കലും ബോദ്ധ്യപ്പെടുത്തുന്നില്ല. ദൈവവചനത്തിനു മാത്രമെ ഞങ്ങളുടെ കാഴ്ചപ്പാടിനെ മാറ്റാൻ കഴിയൂ. ഞങ്ങളുടെ തീരുമാനം തിരുവചനത്തിലുള്ള തെളിവുകളിൻപ്രകാരം പ്രാർത്ഥനാപൂർവ്വം ആലോചിച്ചുറച്ച് എടുത്തിട്ടുള്ളതാണ്', - ibid., pp 250, 252.GCMal 385.3

    ദൈവം തന്‍റെ ദാസന്മാരാൽ ലോകത്തിന് കാലാകാലങ്ങളിൽ കൊടുത്ത മുന്നറിയിപ്പുകൾ ഇതേ രീതിയിൽ സംശയ ദൃഷ്ടിയോടും അവിശ്വാസത്തോടുംകൂടെയാണ് സ്വീകരിച്ചത്. പുരാതന കാലത്തെ മനുഷ്യരുടെ പാപം ഒരു ജലപ്രളയം ലോകത്തിൽ വരുവാൻ കാരണമായപ്പോൾ, മനുഷ്യർക്ക് അവരുടെ ദുഷ്ടവഴികളിൽ നിന്ന് തിരിയുവാൻ അവസരം ഉണ്ടെന്നുള്ള ദൈവോദ്ദേശം ദൈവം ആദ്യം അവർക്കു കൊടുത്തു. മാനസാന്തരപ്പെടാഞ്ഞാൽ ദൈവകോപം അവരെ നശിപ്പിക്കും എന്ന മുന്നറിയിപ്പ് നൂറ്റി ഇരുപതു വർഷം അവരുടെ കാതുകളിൽ മുഴങ്ങി. പക്ഷെ ആ ദൂത് വ്യർത്ഥമായ കെട്ടു കഥയായി അവർക്കു തോന്നി. അവർ അത് വിശ്വസിച്ചതുമില്ല. അധാർമ്മികതയിൽ ധൈര്യപ്പെട്ട് ദൈവത്തിന്‍റെ ദൂതുവാഹകനെ അവർ പരിഹസിച്ചു. അദ്ദേഹത്തിന്‍റെ യാചനകൾ നിസ്സാരമാക്കുകയും അനുമാനങ്ങൾ മുഖാന്തിരം അവനെ കുറ്റപ്പെടുത്തുകയും ചെയ്തു. ലോകത്തിലുള്ള എല്ലാ മഹാന്മാർക്കുമെതിരായി ഒരു മനുഷ്യൻ എങ്ങനെ എതിർത്തു നിൽക്കും? നോഹയുടെ ദൂത് സത്യമായിരുന്നെങ്കിൽ മുഴുലോകവും എന്തുകൊണ്ട് അത് കേൾക്കുകയും വിശ്വസിക്കുകയും ചെയ്തില്ല? ആയിരങ്ങളുടെ വിജ്ഞാനത്തിന് എതിരായി ഒരു മനുഷ്യന്‍റെ ദൃഢപ്രസ്താവന! ആ മുന്നറിയിപ്പ് അവർ വിശ്വസിച്ചില്ല; പെട്ടകത്തിൽ അവർ അഭയം തേടിയില്ല.GCMal 386.1

    കാലങ്ങളുടെ ക്രമങ്ങൾ, ഒരിക്കലും മഴ ചൊരിയിക്കാത്ത നീലാകാശം, രാത്രിയിലെ മഞ്ഞുകൊണ്ട് നനഞ്ഞിരുന്ന പച്ചപ്പാടങ്ങൾ ഇവയെല്ലാം ചൂണ്ടി ക്കാണിച്ചുകൊണ്ട് പരിഹാസികൾ “ഇവൻ ഉപമകൾ പറയുകയല്ലേ? എന്ന് അലറി വിളിച്ചു. നീതി പ്രസംഗകനെ, ആവേശം കൊള്ളിക്കുന്നവനെന്ന് അവർ അവജ്ഞയോടെ പ്രഖ്യാപിച്ചു. തങ്ങളുടെ സുഖാന്വേഷണത്തിൽ കൂടുതൽ തത്പരരായി, മുമ്പത്തേക്കാൾ കൂടുതൽ ശ്രദ്ധയോടെ ദുഷ്ട വഴികളിൽ അവർ തുടർന്നു. എന്നാൽ പ്രവചിക്കപ്പെട്ട സംഭവത്തെ അവരുടെ അവിശ്വാസം തടഞ്ഞു നിറുത്തിയില്ല. മാനസാന്തരപ്പെടാനുള്ള വിപുലമായ അവസരങ്ങൾ കൊടുത്തുകൊണ്ട് ദൈവം ദീർഘകാലം അവരുടെ ദുഷ്ടത സഹിച്ചു. പക്ഷെ ദൈവകാരുണ്യം നിരസിച്ചവരുടെമേൽ ദൈവത്തിന്‍റെ ന്യായവിധി നിർണ്ണയിക്കപ്പെട്ട സമയത്തുതന്നെ ഉണ്ടായി.GCMal 386.2

    രണ്ടാം വരവിനെ സംബന്ധിച്ചും ഇതുപോലെയുള്ള അവിശ്വാസം നില നിൽക്കും എന്ന് ക്രിസ്തു പ്രസ്താവിക്കുന്നു. നോഹയുടെ കാലത്തെ ജനങ്ങളെപ്പോലെ “ജലപ്രളയം വന്നു, എല്ലാവരെയും നീക്കിക്കളയുവോളം അവർ അറിഞ്ഞതുമില്ല; മനുഷ്യപുത്രന്‍റെ വരവും അങ്ങനെതന്നെ ആകും” (മത്തായി 24:39). ദൈവികരാണെന്ന് പൊതുവെ അംഗീകരിക്കപ്പെട്ട ആളുകൾ ലൗകികരോട് ചേർന്ന് അവർ ജീവിക്കുന്നതുപോലെ ജീവിക്കുകയും വിലക്കപ്പെട്ട അഭിലാഷങ്ങളിൽ പങ്കുചേരുകയും ചെയ്യുമ്പോൾ; ലോകത്തിന്‍റെ ആർഭാടം സഭ അനുകരിക്കുമ്പോൾ; വിവാഹമണികൾ ഏക താളത്തിൽ ശബ്ദം മുഴക്കുമ്പോൾ; അനേക വർഷത്തെ ലൗകിക അഭിവൃദ്ധിക്കായി എല്ലാവരും നോക്കിയിരിക്കുമ്പോൾ; സ്വർഗ്ഗത്തിൽനിന്ന് മിന്നൽപിണർപോലെ അവരുടെ ശുഭദർശനങ്ങളുടേയും മിഥ്യയായ പ്രതീക്ഷകളുടേയും അവസാനം വന്നു ഭവിക്കും.GCMal 386.3

    വരാനിരുന്ന ജലപ്രളയത്തെക്കുറിച്ച് ലോകത്തിന് മുന്നറിയിപ്പ് കൊടുക്കാൻ ദൈവം തന്‍റെ ദാസനെ അയച്ചതുപോലെ ആസന്നഭാവിയിലെ അന്ത്യ ന്യായവിധി മനസ്സിലാക്കിക്കൊടുക്കാൻ ദൈവം തിരഞ്ഞെടുത്ത ദൂതുവാഹകരെ അയച്ചു. നോഹയുടെ സമകാലികർ നീതി പ്രസംഗകന്‍റെ പ്രവചനങ്ങൾ നിന്ദിച്ചു ചിരിച്ചതുപോലെ മില്ലറുടെ കാലത്തും അനേകർ ദൈവത്തിന്‍റെ ആളുകളാണെന്ന് കരുതപ്പെട്ടിരുന്നവർ പോലും മുന്നറിയിപ്പിന്‍റെ വാക്കുകളെ അധിക്ഷേപിച്ചു.GCMal 387.1

    കർത്താവിന്‍റെ രണ്ടാം വരവിനെക്കുറിച്ചുള്ള ഉപദേശങ്ങളും പ്രസംഗങ്ങളും സഭകൾക്ക് സ്വാഗതാർഹമല്ലാതിരുന്നത് എന്തുകൊണ്ടാണ്? കർത്താവിന്‍റെ വരവ് ദുഷ്ടന്മാർക്ക് കഷ്ടവും ശൂന്യതയും വരുത്തുമ്പോൾ നീതിമാന്മാർക്ക് നിറഞ്ഞ സന്തോഷവും പ്രത്യാശയും നൽകുന്നു. ഈ വലിയ സത്യം ദൈവത്തിന്‍റെ വിശ്വസ്തർക്ക് എക്കാലത്തും സാന്ത്വനം ആയിരുന്നു. ദൈവികർ എന്ന് പറയപ്പെടുന്നവർക്ക്, അതിന്‍റെ കാരണക്കാരനെപ്പോലെ എന്തു കൊണ്ട് അത് “ഒരു ഇടർച്ചക്കല്ലും” “ഒരു തടങ്ങൽപാറയും” ആയിത്തീർന്നു? നമ്മുടെ കർത്താവുതന്നെ തന്‍റെ ശിഷ്യന്മാർക്കു കൊടുത്ത വാഗ്ദാനം ആണ്: “ഞാൻ പോയി നിങ്ങൾക്ക് സ്ഥലം ഒരുക്കിയാൽ... പിന്നെയും വന്ന് നിങ്ങളെ എന്‍റെ അടുക്കൽ ചേർത്തുകൊള്ളും” എന്നത് (യോഹ. 14:3). തന്‍റെ പിൻഗാമികളുടെ ഏകാന്തതയും ദുഃഖവും മുൻകൂട്ടി അറിഞ്ഞ ആർദ്രവാനായ രക്ഷകൻ, താൻ സ്വർഗ്ഗത്തിലേക്ക് പോയതുപോലെ വീണ്ടും വരുമെന്നുള്ള ഉറപ്പു കൊടുത്ത് അവരെ ആശ്വസിപ്പിക്കുവാൻ ദൂതന്മാരെ അയച്ചു. അവൻ പോകുന്നേരം അവർ ആകാശത്തിലേക്ക് അവരെ സ്നേഹിച്ചവനെ ഉറ്റു നോക്കുമ്പോൾ ഈ വാക്കുകൾ അവരുടെ ശ്രദ്ധയെ ആകർഷിച്ചു: “ഗലീലാപുരുഷന്മാരേ, നിങ്ങൾ ആകാശത്തിലേക്ക് നോക്കിനിൽക്കുന്നത് എന്ത്? നിങ്ങളെ വിട്ട് സ്വർഗ്ഗാരോഹണം ചെയ്ത ഈ യേശുവിനെ സ്വർഗ്ഗ ത്തിലേക്ക് പോകുന്നവനായി നിങ്ങൾ കണ്ടതുപോലെതന്നെ അവൻ വീണ്ടും വരും” (അപ്പൊ. 1:11). ദൂതന്മാരുടെ ഈ സന്ദേശം അവരുടെ പ്രത്യാശയെ വീണ്ടും ഉണർത്തി ശിഷ്യന്മാർ മഹാസന്തോഷത്തോടെ യെരൂശലേമിലേക്ക് മടങ്ങിച്ചെന്ന് എല്ലായ്പ്പോഴും ദൈവാലയത്തിൽ ഇരുന്ന് ദൈവത്തെ വാഴ്ത്തിപ്പോന്നു (ലൂക്കൊസ് 24:52, 53), ലോകത്തിന്‍റെ കഷ്ടങ്ങളും പരീക്ഷകളും അവർ അനുഭവിക്കുവാൻ യേശു തങ്ങളെ വിട്ടുപോയതുകൊണ്ടല്ല അവർ സന്തോഷിച്ചത്. എന്നാൽ യേശു വീണ്ടും വരും എന്നുള്ള ദൂതന്മാരുടെ ഉറപ്പുകാരണമാണ്.GCMal 387.2

    കർത്താവിന്‍റെ വരവിന്‍റെ വിളംബരം, ബേത്ലേഹെമിലെ ആട്ടിടയന്മാരോട് എന്നപോലെ, മഹാസന്തോഷത്തിന്‍റെ സദ്വർത്തമാനം ഇപ്പോൾ ആയിരിക്കേണ്ടതാണ്. തങ്ങളുടെ നിത്യജീവന്‍റെ പ്രത്യാശ കേന്ദ്രീകരിച്ചിരിക്കുന്ന വന്‍റെ “വീണ്ടും” എന്നുള്ള വചനാധിഷ്ഠിതമായ പ്രഖ്യാപനം സന്തോഷത്തോടെ വിളിച്ചു പറയാതിരിക്കാൻ രക്ഷകനെ വാസ്തവമായി സ്നേഹിക്കുന്നവർക്ക് കഴികയില്ല. ആദ്യത്തെ വരവിൽ എന്നപോലെ അപമാനിക്കപ്പെടാനും നിന്ദിക്കപ്പെടാനും പരിത്യജിക്കപ്പെടാനും അല്ല, അധികാരത്തോടും മഹത്വത്തോടും കൂടെ തന്‍റെ ജനത്തെ വീണ്ടെടുക്കാൻ വരും. രക്ഷകൻ ദൂരെ തന്നെ ഇരിക്കട്ടെ എന്ന് ആഗ്രഹിക്കുന്നവർ അവനെ സ്നേഹിക്കാത്തവർക്ക് ദിവ്യദൂതിനോടുള്ള വെറുപ്പും കോപവും സഭ ദൈവത്തിൽനിന്നും അകന്നു പോയി എന്നതിന്‍റെ വ്യക്തമായ തെളിവാണ്.GCMal 388.1

    പുനരാഗമന ഉപദേശം സ്വീകരിച്ചവർ ദൈവമുമ്പാകെ പശ്ചാത്താപത്തിന്‍റെയും താഴ്ചയുടേയും ആവശ്യബോധത്താൽ ഉണർത്തപ്പെട്ടു. ലോകത്തിനും ക്രിസ്തുവിനും ഇടയ്ക്ക് ദീർഘനാളുകളായി തങ്ങിയിരുന്ന അനേകർക്കും ഒരു തീരുമാനം എടുക്കേണ്ട സമയം ആയി എന്ന് തോന്നി. “നിത്യതയുടെ കാര്യങ്ങൾ അവർക്ക് പഴക്കമില്ലാത്ത യഥാർത്ഥ്യം ആണെന്ന് മന സ്സിലായി. സ്വർഗ്ഗരാജ്യം സമീപമായിരിക്കെ ദൈവമുമ്പാകെ തങ്ങൾ കുറ്റക്കാരായും തോന്നി’-- Bliss, page 1:46. ക്രിസ്ത്യാനികൾ പുതിയ ആത്മീക ജീവിതത്തിനായി ഉണർത്തപ്പെട്ടു. സമയം കുറവാണെന്നും സമസൃഷ്ടങ്ങളോട് ചെയ്യാനുള്ളത് വേഗത്തിൽ ചെയ്യണമെന്നും അവർക്ക് തോന്നി. ഭൂമി പിൻവാങ്ങി; നിത്യത അവരുടെ മുൻപിൽ തുറക്കപ്പെട്ടു. ആത്മാവ് അനശ്വരമായ സുഖത്താ ദുഃഖത്തെയൊ സംബന്ധിക്കുന്ന എല്ലാമായി താൽക്കാലിക വസ്തുക്കളെ എല്ലാം ഗ്രസിക്കുന്നതായി തോന്നി. ദൈവത്തിന്‍റെ ആത്മാവ് അവരുടെമേൽ വസിച്ചു, അവരുടെ സഹോദരന്മാരും പാപികളും ദൈവത്തിന്‍റെ ദിവസത്തിന്നായി ഒരുങ്ങുന്നതിനുവേണ്ടി ഉറച്ച മനസ്സോടെ അപേക്ഷിക്കാനുള്ള ശക്തി കൊടുത്തു. അവരുടെ ദിവസേനയുള്ള ജീവിതത്തിന്‍റെ നിശ്ശബ്ദസാക്ഷ്യം നാമധേയമായവരും സമർപ്പണമില്ലാത്തവരും ആയ സഭാംഗങ്ങൾക്ക് ഒരു സ്ഥിരമായ ശാസന ആയിരുന്നു. സുഖാന്വേഷണത്തിനും ധനസമ്പാദനത്തിനുള്ള സമർപ്പണത്തിനും ലോകമാനത്തിനായുള്ള അതിമോഹത്തിനും ഭംഗം വരുത്തുവാൻ ഇവർ ആഗ്രഹിച്ചില്ല. അതുകൊണ്ട് പുനരാഗമന വിശ്വാസത്തിനും അത് പ്രസംഗിച്ചവർക്കും എതിരായി ശത്രുത്വവും എതിർപ്പും ഉളവാക്കി.GCMal 388.2

    പ്രവചനകാലങ്ങളെക്കുറിച്ചുള്ള വാദമുഖങ്ങൾ പിടിച്ചടക്കാൻ അസാദ്ധ്യം എന്ന് കണ്ടപ്പോൾ എതിരാളികൾ, പ്രവചനങ്ങൾ മുദ്രയിടപ്പെട്ടവയാണ് എന്ന് പറഞ്ഞ് ഈ വിഷയത്തെക്കുറിച്ചുള്ള അന്വേഷണം നിരുത്സാഹപ്പെടുത്താൻ യത്നിച്ചു. അങ്ങനെ പ്രൊട്ടസ്റ്റന്‍റുകാർ റോമൻ കത്തോലിക്കരുടെ ചുവടുകൾ പിൻതുടർന്നു. പാപ്പാത്വസഭ ജനങ്ങളിൽനിന്ന് ബൈബിൾ തടഞ്ഞുവെച്ചപ്പോൾ പ്രൊട്ടസ്റ്റന്‍റ് സഭകൾ, വിശുദ്ധവചനത്തിന്‍റെ ഒരുഭാഗം പ്രത്യേകിച്ച് നമ്മുടെ കാലത്തിന് ബാധകമായ സത്യങ്ങളെ കാണിക്കുന്ന ഭാഗം മനസ്സിലാക്കാൻ സാധ്യമല്ലെന്ന് പറഞ്ഞു.GCMal 389.1

    ശുശ്രൂഷകന്മാരും ജനങ്ങളും ദാനീയേലിലേയും വെളിപ്പാടിലേയും പ്രവചനങ്ങൾ ഗ്രഹിക്കാൻ കഴിയാത്ത നിഗൂഢതകൾ ആണെന്ന് പ്രഖ്യാപിച്ചു. എന്നാൽ ക്രിസ്തു, തങ്ങളുടെ കാലത്ത് നടക്കുന്ന സംഭവങ്ങളെ ബാധിക്കുന്ന ദാനീയേൽ പ്രവചനങ്ങളിലേക്ക് ശിഷ്യന്മാരുടെ ശ്രദ്ധയെ തിരിച്ചുകൊണ്ട് പറഞ്ഞു: “വായിക്കുന്നവൻ മനസ്സിലാക്കട്ടെ” (മത്തായി 24:15).GCMal 389.2

    വെളിപ്പാട് ഒരു രഹസ്യമാണെന്നും മനസ്സിലാക്കേണ്ടതല്ലെന്നും ഉള്ള ദൃഢപ്രസ്താവന, ആ പുസ്തകത്തിന്‍റെ തലക്കെട്ടുനതന്നെ നിഷേധിക്കുന്നു. “യേശു ക്രിസ്തുവിന്‍റെ വെളിപ്പാട് - വേഗത്തിൽ സംഭവിപ്പാനുള്ളത് തന്‍റെ ദാസന്മാരെ കാണിക്കേണ്ടതിന് ദൈവം അത് അവന്നു കൊടുത്തു.... ഈ പ്രവചനത്തിന്‍റെ വാക്കുകളെ വായിച്ചു കേൾപ്പിക്കുന്നവനും കേൾക്കുന്നവരും അതിൽ എഴുതിയിരിക്കുന്നത് പ്രമാണിക്കുന്നവരും ഭാഗ്യവാന്മാർ; സമയം അടുത്തിരിക്കുന്നു” (വെളി. 1:1-3).GCMal 389.3

    ഇവിടെ പ്രവാചകൻ പറയുന്നു: “വായിക്കുന്നവൻ ഭാഗ്യവാൻ”. ഇത് വായിക്കാത്തവരുണ്ട്. അനുഗ്രഹം അവർക്കുള്ളതല്ല. “കൂടാതെ കേൾക്കുന്ന വരും’- പ്രവചന സംബന്ധമായതൊന്നും കേൾക്കണ്ടാ എന്നു പറയുന്ന ഒരു കൂട്ടരും കൂടെ ഉണ്ട്. അനുഗ്രഹം ഈ കൂട്ടർക്കുള്ളതല്ല. “അതിൽ എഴുതിയിരിക്കുന്നത് പ്രമാണിക്കുന്നവരും” - വെളിപ്പാടു പുസ്തകത്തിൽ പറഞ്ഞിരിക്കുന്ന ഉപദേശങ്ങളും മുന്നറിയിപ്പുകളും വകവെയ്ക്കാത്തവർ അനേകർ ഉണ്ട്. വാഗ്ദത്തം ചെയ്യപ്പെട്ട അനുഗ്രഹങ്ങൾ അവകാശപ്പെടാൻ ഇവർക്ക് ആർക്കും സാധ്യമല്ല. പ്രവചന വിഷയങ്ങളെ കളിയാക്കുന്നവരും, ഇവിടെ തന്നിരിക്കുന്ന ദിവ്യമായ അടയാളങ്ങളെ പരിഹസിക്കുന്നവരും മനുഷ്യപുത്രന്‍റെ വരവിനായി ഒരുങ്ങേണ്ടതിന് തങ്ങളുടെ ജീവിതത്തെ പുനക്രമീകരണം ചെയ്യുന്നത് നിരാകരിക്കുന്നവരും ആരും അനുഗ്രഹിക്കപ്പെടുകയില്ല.GCMal 389.4

    ദിവ്യജ്ഞാനത്താൽ സാക്ഷ്യങ്ങളുടെ കാഴ്ചപ്പാടിൽ, വെളിപ്പാട് രഹസ്യമാണെന്നും മാനുഷിക ബുദ്ധിക്ക് അതീതമാണെന്നും പഠിപ്പിക്കാൻ മനുഷ്യർ എങ്ങനെ ധൈര്യപ്പെടും? അത് ഒരു വെളിപ്പെടുത്തപ്പെട്ട രഹസ്യമാണ്; ഒരു തുറന്ന പുസ്തകമാണ്. വെളിപ്പാടിന്‍റെ പഠനം മനസ്സിനെ ദാനീയേൽ പ്രവചനങ്ങളിലേക്ക് നയിക്കുന്നു. ലോകചരിത്രത്തിന്‍റെ അന്ത്യത്തിൽ നടക്കാനിരിക്കുന്ന സംഭവങ്ങളെപ്പറ്റി ദൈവം മനുഷ്യർക്ക് കൊടുത്ത് അതിപ് ധാനമായ ഉപദേശങ്ങളെ ഈ രണ്ട് പുസ്തകങ്ങളും സമ്മാനിക്കുന്നു.GCMal 390.1

    സഭയുടെ അനുഭവത്തിൽ ആഴത്തിലുള്ളതും രോമാഞ്ചം കൊള്ളിക്കുന്നതുമായ രംഗങ്ങൾ യോഹന്നാന് തുറക്കപ്പെട്ടു. ദൈവജനത്തിന്‍റെ സ്ഥിതിയും അപകടങ്ങളും സംഘട്ടനങ്ങളും അവസാന വിമോചനവും അദ്ദേഹം കണ്ടു. ഭൂമിയിലെ വിളവ് പാകമാകുന്നതിന് അന്ത്യദൂതുകൾ അദ്ദേഹം രേഖപ്പെടുത്തി. ഒന്നുകിൽ സ്വർഗ്ഗീയ കളപ്പുരയിലെ കറ്റകൾ ആയി, അല്ലെങ്കിൽ നാശത്തിന്‍റെ തീക്കുള്ള വിറകുകെട്ടുകളായുള്ള കൊയ്ത്ത്ത് നടക്കും. അത്യന്തം പ്രാധാന്യമുള്ള വിഷയങ്ങൾ അദ്ദേഹത്തിന് വെളിപ്പെട്ടു. അവസാന സഭയെക്കുറിച്ച് പ്രത്യേകിച്ചും; തെറ്റിൽനിന്ന് സത്യത്തിലേക്ക് വരു ന്നവരെ വരാനിരിക്കുന്ന പ്രാണഹാനിയെക്കുറിച്ചും സംഘട്ടനങ്ങളെക്കുറിച്ചും ഉപദേശിക്കേണ്ടതിന്നും വെളിപ്പെടുത്തപ്പെട്ടു. ഭൂമിക്ക് എന്തു ഭവിക്കും എന്നതിനെപ്പറ്റി ആരും അജ്ഞർ ആയിരിക്കേണ്ട ആവശ്യമില്ല.GCMal 390.2

    അപ്പോൾ വേദപുസ്തകത്തിന്‍റെ പ്രധാന ഭാഗത്തെക്കുറിച്ച് വ്യാപകമായ അജ്ഞത എന്തിന്? അതിന്‍റെ പഠിപ്പിക്കലിൽ സൂക്ഷ്മ പരിശോധനയ്ക്കുള്ള പൊതുവായ വൈമനസ്യം എന്തിന്? അവന്‍റെ ചതിവുകളെ തുറന്നു കാട്ടാതെ മനുഷ്യരിൽനിന്ന് മറച്ചുവെയ്ക്കാനുള്ള അന്ധകാരപ്രഭുവിന്‍റെ ശ്രമം ആണത്. ഈ കാരണത്താൽ വെളിപ്പാടുകാരനായ ക്രിസ്തു, വെളിപ്പാട് പഠിക്കുന്നതിന് എതിരെയുള്ള യുദ്ധം മുന്നേ കണ്ടുകൊണ്ട്, അത് വായിക്കുകയും കേൾക്കുകയും പ്രവചനങ്ങൾ പാലിക്കുകയും ചെയ്യുന്ന എല്ലാവർക്കുമായി. ഒരു അനുഗ്രഹം ഉച്ഛരിച്ചു.GCMal 390.3