Loading...
Larger font
Smaller font
Copy
Print
Contents
വന്‍ പോരാട്ടം - Contents
  • Results
  • Related
  • Featured
No results found for: "".
  • Weighted Relevancy
  • Content Sequence
  • Relevancy
  • Earliest First
  • Latest First

    അദ്ധ്യായം 24—അതിപരിശുദ്ധ സ്ഥലത്ത്

    1844-ലെ നിരാശയുടെ രഹസ്യം വെളിപ്പെടുത്തിയ താക്കോലായിരുന്നു സമാഗമന കൂടാരമെന്ന വിഷയം. പരസ്പരബന്ധമുള്ളതും, യോജിപ്പുള്ളതുമായ ഒരു പൂർണ്ണ സത്യം അതു തുറന്നുതന്നു. പുനരാഗമന ദൂതുഘോഷണം ദൈവത്തിന്‍റെ കരങ്ങളാലാണ് നയിക്കപ്പെടുന്നതെന്നും അത് ചൂണ്ടിക്കാട്ടി. ജനത്തിന്‍റെ സ്ഥാനവും പ്രവൃത്തിയും എന്തെന്നും അതു വെളിപ്പെടുത്തിയതിലൂടെ ഇപ്പോഴത്തെ ചുമതല എന്തെന്നും അതു കാണിച്ചുതന്നു. ഭയാനകവും ഉത്ക്കണ്ഠാഭരിതവുമായ രാത്രിക്കുശേഷം കർത്താവിനെ കണ്ടപ്പോൾ സന്തോഷിച്ചതുപോലെ, തന്‍റെ രണ്ടാമത്തെ വരവിനുവേണ്ടി വിശ്വാസത്തോടെ കാത്തിരുന്നവർ ആഹ്ളാദിച്ചു. കർത്താവിന്‍റെ ദാസന്മാർക്ക് പ്രതിഫലം നൽകുവാനായി താൻ മഹത്വത്തിൽ പ്രത്യക്ഷപ്പെടുമെന്ന് അവർ പ്രതീക്ഷിച്ചിരുന്നു. എന്നാൽ അവരുടെ ആശയ്ക്കു ഭംഗം സംഭവിച്ചു. യേശുവിങ്കലുള്ള കാഴ്ച അവർക്കു നഷ്ടമായി. ശവക്കല്ലറയ്ക്കു സമീപം നിന്നു കൊണ്ട് മറിയ കരഞ്ഞതുപോലെ അവർ കരഞ്ഞു: “എന്‍റെ കർത്താവിനെ എടുത്തുകൊണ്ടുപോയി; അവനെ എവിടെ വച്ചു എന്നു ഞാൻ അറിയുന്നില്ല”. തങ്ങളുടെ സ്നേഹവാനായ മഹാപുരോഹിതനെ, തങ്ങളുടെ രാജാവും വിമോചകനുമായി പ്രത്യക്ഷപ്പെടുവാൻ പോകുന്ന കർത്താവിനെ അതിവിശു ദ്ധസ്ഥലത്ത് അവർ കണ്ടു. വിശുദ്ധമന്ദിരത്തിൽനിന്നുള്ള വെളിച്ചം കഴിഞ്ഞ കാലത്തെയും വർത്തമാനകാലത്തേയും ഭാവിയേയും പ്രകാശിപ്പിച്ചു. തെറ്റു പറ്റാത്ത ദൈവിക സംരക്ഷണയിലാണ് ഇതുവരെയും തങ്ങളെ ദൈവം നടത്തിയതെന്ന് അവർ മനസ്സിലാക്കി. ആദ്യകാലത്തെ ശിഷ്യന്മാരെപ്പോലെ തങ്ങൾ വഹിച്ചിരുന്ന ദൂത് ഗ്രഹിക്കുന്നതിൽ അവർ പരാജയപ്പെട്ടുവെങ്കിലും, എല്ലാ രീതിയിലും അതു ശരിയായിരുന്നു. അതു വിളംബരം ചെയ്യുന്നതിലൂടെ ദൈവോദ്ദേശ്യം അവർ നിറവേറ്റി; അവരുടെ പ്രയത്നം കർത്താവിൽ വൃഥാവായില്ല. “ജീവനുള്ള പ്രത്യാശയ്ക്കായി വീണ്ടും ജനിക്കപ്പെട്ട അവർ, പറഞ്ഞുതീരാത്തതും മഹിമയുള്ളതുമായ സന്തോഷത്തോടെ ആനന്ദിക്കുകയും ചെയ്തു”.GCMal 480.1

    ദാനീയേൽ 8:14-ലെ രണ്ടായിരത്തി മുന്നൂറ് സന്ധ്യയും ഉഷസ്സും തികയുവോളം തന്നെ പിന്നെ വിശുദ്ധ മന്ദിരം യഥാസ്ഥാനപ്പെടും എന്ന പവ ചനവും “ദൈവത്തെ ഭയപ്പെട്ട് അവന് മഹത്വം കൊടുപ്പിൻ; അവന്‍റെ ന്യായ വിധിയുടെ നാഴിക വന്നിരിക്കുന്നു” എന്ന പ്രവചനവും തന്‍റെ ജനത്തെ വീണ്ടെടുക്കുന്നതിനും ദുഷ്ടന്മാരെ നിഗ്രഹിക്കുന്നതിനും ഉള്ള ക്രിസ്ത വിന്‍റെ രണ്ടാമത്തെ വരവിനെയായിരുന്നില്ല പിന്നെയോ ക്രിസ്തുവിന്‍റെ അതി പരിശുദ്ധസ്ഥലത്തെ ശുശ്രൂഷയേയും പരിശോധനാന്യായവിധിയേയുമാണ് ചൂണ്ടിക്കാണിച്ചത്, പ്രവചനകാലങ്ങളുടെ കണക്കുകൂട്ടലിൽ ഉണ്ടായ തെറ്റാ യിരുന്നില്ല, പിന്നെയോ രണ്ടായിരത്തി മുന്നൂറ് സന്ധ്യയുടെയും ഉഷസ്സി ന്‍റെയും ഒടുവിൽ നടക്കേണ്ടിയിരുന്ന സംഭവത്തെ ഗ്രഹിച്ചതിലാണ് തെറ്റു പറ്റിയത്. ഈ തെറ്റിലൂടെ വിശ്വാസികൾക്ക് കഠിനമായ നിരാശ അനുഭവിക്കേേണ്ടിവന്നു. എന്നാൽ പ്രവചനത്തിൽ പറഞ്ഞ എല്ലാകാര്യങ്ങളും നിറവേറുകതന്നെ ചെയ്തു.തങ്ങളുടെ പ്രത്യാശയുടെ ഭംഗത്തെക്കുറിച്ചു പല് പിച്ചുകൊണ്ടിരുന്ന അതേ സമയത്തുതന്നെ ദൈവം മുൻകൂട്ടിപ്പറഞ്ഞിരുന്ന സംഭവം നടക്കുകയുണ്ടായി . കർത്താവ് തന്‍റെ ദാസൻമാർക്ക് പ്രതിഫലവുമായി പ്രത്യക്ഷപ്പെടുന്നതിനുമുൻപ് നിറവേറേണ്ടിയിരുന്നതായിരുന്നു ആ സംഭവം.GCMal 481.1

    ക്രിസ്തു വരികതന്നെ ചെയ്തു. അവർ പ്രതീക്ഷിച്ചതുപോലെ ഭൂമിയിലേക്കായിരുന്നില്ല എന്നു മാത്രം, അടയാളങ്ങളിലൂടെ മുൻകൂട്ടിക്കാണിച്ചിരു ന്നതുപോലെ, സ്വർഗ്ഗത്തിലുള്ള ദൈവത്തിന്‍റെ വിശുദ്ധ മന്ദിരത്തിലെ അതി വിശുദ്ധ സ്ഥലത്തേക്കാണ് ക്രിസ്തു പ്രവേശിച്ചത്. ക്രിസ്തു വയോധികനായ ഒരുവന്‍റെ അടുത്തേക്കു പോകുന്നതായി ദാനീയേൽ ചിത്രീകരിച്ചിരിക്കുന്നു. “രാതി ദർശനങ്ങളിൽ, മനുഷ്യപുത്രനോട് സദൃശനായ ഒരുത്തൻ ആകാശ മേഘങ്ങളിൽ വരുന്നത് ഞാൻ കണ്ടു. അവൻ വയോധികന്‍റെ അടുക്കൽ ചെന്നു”. മനുഷ്യപുത്രൻ ഭൂമിയിലേക്കല്ല വയോധികന്‍റെ അടുക്കലേക്കാണ് ചെന്നത്. “അവർ അവനെ അവന്‍റെ മുമ്പിൽ അടുത്തു വരുമാറാക്കി” (ദാന് യേൽ 7:13).GCMal 481.2

    മലാഖിയും ഈ വരവിനെക്കുറിച്ചു പറയുന്നു: “നിങ്ങൾ അന്വേഷിക്കുന്ന കർത്താവും നിങ്ങൾ ഇഷ്ടപ്പെടുന്ന നിയമദൂതനുമായവൻ പെട്ടെന്നു തന്‍റെ മന്ദിരത്തിലേക്കു വരും; ഇതാ, അവൻ വരുന്നുവെന്ന് സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു” (മലാഖി 3:1). തന്‍റെ മന്ദിരത്തിലേക്കുള്ള കർത്താവിന്‍റെ വരവ് പെട്ടെന്നുള്ളതും തന്‍റെ ജനത്തെ സംബന്ധിച്ചിടത്തോളം അപ്രതീക്ഷിതവുമായിരുന്നു. വിശുദ്ധമന്ദിരത്തിലേക്കു കർത്താവു വരുമെന്നല്ല ജനങ്ങൾ പ്രതീക്ഷിച്ചത്. അവർ പ്രതീക്ഷിച്ചത് ക്രിസ്തു ഭൂമിയിലേക്കു വരുമെന്നായിരുന്നു. “കർത്താവായ യേശു തന്‍റെ ശക്തിയുള്ള ദൂതൻമാരുമായി സ്വർഗ്ഗത്തിൽനിന്ന് അഗ്നിജ്വാലയിൽ പ്രത്യക്ഷനായി ദൈവത്തെ അറിയാത്തവർക്കും നമ്മുടെ കർത്താവായ യേശുവിന്‍റെ സുവിശേഷം അനുസരിക്കാത്തവർക്കും പ്രതികാരം കൊടുക്കുവാനും” (2 തെസ്സ. 1:6,7) കർത്താവ് ഭൂമി യിലേക്കു വരുന്നുവെന്ന് അവർ പ്രതീക്ഷിച്ചിരുന്നു.GCMal 481.3

    എന്നാൽ കർത്താവിനെ എതിരേൽപ്പാൻ ജനം ഒരുങ്ങിയിരുന്നില്ല. അവർക്ക് ഒരു ഒരുക്കത്തിന്‍റെ വേല അവശേഷിക്കുന്നുണ്ടായിരുന്നു. സ്വർഗ്ഗ ത്തിലെ വിശുദ്ധ കൂടാരത്തിലേക്ക് അവരുടെ മനസ്സുകളെ തിരിക്കേണ്ടതായിരുന്നു. തങ്ങളുടെ ശഷ്ടമഹാപുരോഹിതനെ, തന്‍റെ സ്വർഗ്ഗീയ മന്ദിരത്തിലെ ശുശ്രൂഷയിൽ ഏർപ്പെട്ടിരിക്കുന്നത് അവർ കാണേണ്ടതുണ്ടായിരുന്നു. അങ്ങനെ ചെയ്യുമ്പോൾ പുതിയ ചുമതലകൾ അവർക്ക് നൽകപ്പെടുമാ യിരുന്നു. വേറൊരു മുന്നറിയിപ്പിന്‍റെ ദൂതും നിർദ്ദേശങ്ങളും സഭയ്ക്ക് കൊടുക്കേണ്ടതുണ്ടായിരുന്നു.GCMal 483.1

    പ്രവാചകൻ പറയുന്നത് ശ്രദ്ധിക്കുക: “എന്നാൽ അവൻ വരുന്ന ദിവസത്തെ ആർക്കു സഹിക്കാം? അവൻ പ്രത്യക്ഷനാകുമ്പോൾ ആർ നില നിൽക്കും? അവൻ ഊതിക്കഴിക്കുന്നവന്‍റെ തീ പോലെയും അലക്കുന്നവന്‍റെ ചാരവെള്ളം പോലെയും ആയിരിക്കും. അവൻ ഊതിക്കഴിക്കുന്നവനെപ്പോ ലെയും വെള്ളി ശുദ്ധി വരുത്തുന്നവനെപ്പോലെയും ഇരുന്നുകൊണ്ട് ലേവി പുത്രന്മാരെ ശുദ്ധീകരിച്ച് പൊന്നുപോലെയും വെള്ളിപോലെയും നിർമ്മലീ കരിക്കും; അങ്ങനെ അവർ നീതിയിൽ യഹോവയ്ക്ക് വഴിപാട് അർപ്പിക്കും (മലാ. 3:2,3). സ്വർഗ്ഗീയ വിശുദ്ധമന്ദിരത്തിലെ ക്രിസ്തുവിന്‍റെ പക്ഷവാദ ശുശ്രൂഷ അവസാനിക്കുമ്പോൾ ഭൂമിയിൽ ജീവിച്ചിരിക്കുന്നവർ വിശുദ്ധനായ ദൈവത്തിന്‍റെ മുമ്പാകെ ഒരു ഇടനിലക്കാരൻ ഇല്ലാതെ നിൽക്കേണ്ടിവരും. അവരുടെ അങ്കികൾ കറയും ചുളുക്കവും ഇല്ലാത്തതായിരിക്കണം. ക്രിസ്തുവിന്‍റെ തളിക്കപ്പെട്ട രക്തത്താൽ അവരുടെ സ്വഭാവങ്ങൾ പാപത്തിൽനിന്ന് പൂർണ്ണമായി ശുദ്ധീകരിക്കപ്പെടണം. ദൈവത്തിന്‍റെ കൃപയാലും, ശുഷ്കാന്തിിയോടുകൂടെയുമുള്ള അവരുടെ പ്രയത്നത്താലും തിന്മയുമായുള്ള പോരാട്ടത്തിൽ അവർ വിജയികളായിത്തീരണം. സ്വർഗ്ഗത്തിൽ പരിശോധനാന്യായ വിധി നടക്കുമ്പോൾ, അനുതപിച്ച വിശ്വാസികളുടെ പാപങ്ങൾ വിശുദ്ധമന്ദി രത്തിൽനിന്നും നീക്കം ചെയ്യപ്പെടുമ്പോൾ, ഭൂമിയിലുള്ള ദൈവജനത്തിന് ഒരു പ്രത്യേക ജോലി ചെയ്തുതീർക്കുവാനുണ്ട്. ഇത് ശുദ്ധീകരണത്തിന്‍റെ ഒരു പ്രത്യേക വേലയാണ്. പാപത്തെ പരിപൂർണ്ണമായി വിട്ടൊഴിയുക എന്നതാണ് അത് . വെളിപ്പാട് 14-ാം അദ്ധ്യായത്തിൽ ഈ പ്രവൃത്തിയെക്കുറിച്ച് വളരെ വ്യക്തമായി പറഞ്ഞിട്ടുണ്ട്.GCMal 483.2

    ഈ വേല പൂർത്തീകരിക്കപ്പെടുമ്പോൾ ക്രിസ്തുവിന്‍റെ അനുയായികൾ ക്രിസ്തുവിന്‍റെ വരവിനുവേണ്ടി ഒരുങ്ങിയിരിക്കും. “അന്ന് യെഹൂദയുടേയും യെരുശലേമിന്‍റേയും വഴിപാട് പുരാതന കാലത്തെന്നപോലെയും പണ്ടത്തെ ആണ്ടുകളിലെന്നപോലെയും യഹോവയ്ക്ക് പ്രസാദകരമായിരിക്കും” (മലാഖി 3:4), അപ്പോൾ തന്‍റെ വരവിൽ താൻ സ്വീകരിപ്പാൻ പോകുന്ന സഭ “കറ, ചുളുക്കം മുതലായത് ഒന്നുമില്ലാത്തതായിരിക്കും” (എഫെ. 5:27). അപ്പോൾ അവൾ “അരുണോദയംപോലെ ശോഭയും ചന്ദ്രനെപ്പോലെ സൗന്ദര്യവും സൂര്യനെപ്പോലെ നിർമ്മലതയും കൊടികളോടു കൂടിയ സൈന്യംപോലെ ഭയങ്കരത്വവും ഉളളവളായിരിക്കും” (ഉത്തമഗീതം. 6:10).GCMal 484.1

    യഹോവ തന്‍റെ മന്ദിരത്തിലേക്ക് എഴുന്നള്ളുന്നത് കൂടാതെ, ന്യായ വിധി നടപ്പാക്കുന്നതിനുള്ള തന്‍റെ രണ്ടാമത്തെ വരവിനെക്കുറിച്ചും മാലാഖി പ്രവാചകൻ ഇപ്രകാരം പറയുന്നു: “ഞാൻ ന്യായവിധിക്കായി നിങ്ങളോട് അടുത്തു വരും; ഞാൻ ക്ഷദക്കാർക്കും വ്യഭിചാരികൾക്കും കള്ളസ്സത്യം ചെയ്യുന്നവർക്കും കൂലിയുടെ കാര്യത്തിൽ കൂലിക്കാരനെയും വിധവയെയും അനാഥനെയും പീഡിപ്പിക്കുന്നവർക്കും എന്നെ ഭയപ്പെടാതെ പരദേശിയുടെ ന്യായം മറിച്ചുകളയുന്നവർക്കും വിരോധമായി ഒരു ശീഘ്രസാക്ഷിയായിരിക്കും എന്ന് സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു” (മലാഖി.3:5). ഇതേ രംഗത്തെ യൂദാ ഇപ്രകാരം പരാമർശിക്കുന്നു: “ഇതാ, കർത്താവ് എല്ലാ വരേയും വിധിപ്പാനും അവർ അഭക്തിയോടെ ചെയ്ത ഭക്തിവിരുദ്ധമായ സകല പ്രവൃത്തികളും നിമിത്തം ഭക്തികെട്ട പാപികൾ തന്‍റെ നേരെ പറഞ്ഞ സകല നിഷ്ഠൂരങ്ങളും നിമിത്തവും ഭക്തികെട്ടവരെ ഒക്കെയും ബോധം വരു ത്തുവാനും ആയിരമായിരം വിശുദ്ധന്മാരോടുകൂടെ വന്നിരിക്കുന്നു” (യൂദാ. 14,15). കർത്താവിന്‍റെ ഈ വരവും, വിശുദ്ധമന്ദിരത്തിലേക്കുള്ള വരവും രണ്ട് വ്യത്യസ്തങ്ങളായ സംഭവങ്ങളാണ്.GCMal 484.2

    നമ്മുടെ മഹാപുരോഹിതനെന്ന നിലയിൽ ദൈവാലയ ശുദ്ധീകരണ ത്തിനുവേണ്ടി, അതിപരിശുദ്ധസ്ഥലത്തേക്ക് ദാനീയേൽ 8:14-ൽ പറഞ്ഞിരിക്കുുന്നതും ദാനീയേൽ 7:13-ൽ “മനുഷ്യപുത്രനോട് സദൃശനായ ഒരുത്തൻ വയോധികന്‍റെ അടുക്കൽ ചെന്നു” എന്ന് വർണ്ണിച്ചിരിക്കുന്നതും “കർത്താവ് തന്‍റെ മന്ദിരത്തിലേക്ക് വരും’ എന്ന മലാഖിയുടെ പ്രവചനവും എല്ലാം ഒരേ സംഭവത്തിന്‍റെ വിശദീകരണങ്ങളാണ്. മത്തായി 25-ാം അദ്ധ്യായത്തിൽ ക്രിസ്തു പറഞ്ഞ പത്തു കന്യകമാരുടെ ഉപമയിൽ മണവാളന്‍റെ വരവും ഇതേ സംഭവത്തിന്‍റെ വിശദീകരണം ആകുന്നു.GCMal 484.3

    1844-ലെ വേനൽക്കാലത്തും ശരത്കാലത്തും “മണവാളൻ വരുന്നു” എന്ന പ്രഖ്യാപനം നൽകപ്പെട്ടു. ബുദ്ധിയുള്ള കന്യകമാരും ബുദ്ധിയില്ലാത്ത കന്യകമാരും പ്രതിനിധാനം ചെയ്ത രണ്ടു വിഭാഗങ്ങൾ അപ്പോൾ രൂപം കൊണ്ടു. ഒരു വിഭാഗം സന്തോഷത്തോടുകൂടി കർത്താവിന്‍റെ പ്രത്യക്ഷത യ്ക്കായി കാത്തിരുന്നു. മറ്റേ വിഭാഗം ഭയത്തിൽനിന്നും വികാരാവേശ ത്തിൽനിന്നും മുന്നോട്ടിറങ്ങിയവരായിരുന്നു. അവർ സത്യത്തിന്‍റെ സിദ്ധാന്തത്തിൽ മാത്രം തത്പരരായിരുന്നു. ദൈവത്തിന്‍റെ കൃപ അവർക്കില്ലായിരുന്നു. ഉപമയിൽ, മണവാളൻ വന്നപ്പോൾ, ഒരുക്കത്തോടുകൂടെയിരുന്നവർ അവനോടൊരുമിച്ച് വിവാഹത്തിനു പോയി. ഇവിടെ പറയപ്പെട്ട മണവാളന്‍റെ വരവ് വിവാഹത്തിനു മുമ്പ് നടക്കുന്ന സംഭവമാണ്. വിവാഹം അർത്ഥമാ ക്കുന്നത് തന്‍റെ രാജ്യത്തെ ക്രിസ്തു സ്വീകരിക്കുന്നതാണ്. പുതിയ യെരു ശലേം എന്ന വിശുദ്ധ നഗരം -- അത് തലസ്ഥാനനഗരിയും ക്രിസ്തുവിന്‍റെ രാജ്യത്തെ പ്രതിനിധാനം ചെയ്യുന്നതുമാണ് - കുഞ്ഞാടിന്‍റെ കാന്തയായ മണവാട്ടി എന്ന് വിളിക്കപ്പെടുന്നു. യോഹന്നാനോട് ദൂതൻ പറഞ്ഞു: “വരിക കുഞ്ഞാടിന്‍റെ കാന്തയായ മണവാട്ടിയെ കാണിച്ചു തരാം”. “അവൻ എന്നെ ആത്മവിവശതയിൽ ഉയർന്നോരു വന്മലയിൽ കൊണ്ടുപോയി”. യോഹന്നാൻ പറയുന്നു: “യെരുശലേമെന്ന വിശുദ്ധ നഗരം സ്വർഗ്ഗത്തിൽനിന്ന്, ദൈവസന്നിധിയിൽ നിന്നുതന്നെ, ദൈവതേജസ്സുള്ളതായി ഇറങ്ങുന്നതു കാണിച്ചു തന്നു” (വെളി. 21:9,10). മണവാട്ടി വിശുദ്ധ നഗരത്തെ പ്രതിനിധാനം ചെയ്യുന്നുവെന്ന് വ്യക്തമായി. മണവാളനെ എതിരേൽക്കാൻ പോകുന്ന കന്യക മാർ സഭയുടെ ഒരു പ്രതീകമാണ്. വെളിപ്പാടിൽ ദൈവജനത്തെ കല്യാണ സദ്യയിൽ പങ്കെടുക്കാൻ വന്ന അതിഥികളോട് തുലനം ചെയ്തിരിക്കുന്നു (വെളി. 19:9). അവർ അതിഥികളെങ്കിൽ മണവാട്ടിയുമായിരിപ്പാൻ കഴികയില്ല. ദാനീയേൽ പ്രവാചകൻ പറയുന്നത് ശ്രദ്ധിക്കുക: ക്രിസ്തു, മനുഷ്യ പുത്രനോടു സദൃശനായ ഒരുത്തൻ വയോധികന്‍റെ അടുക്കൽ ചെന്നു. “അവന്നു ആധിപത്യവും മഹത്വവും രാജത്വവും ലഭിച്ചു” (ദാനീ. 7:14). തന്‍റെ രാജ്യത്തിന്‍റെ തലസ്ഥാനമായ യെരുശലേം, “ഭർത്താവിനായി അലങ്കരിച്ച മണവാട്ടി'യെപ്പോലെ, കർത്താവിനാൽ സ്വീകരിക്കപ്പെടും (വെളി. 21:2). രാജ്യത്തെ സ്വീകരിച്ചതിനുശേഷം, തന്‍റെ ജനത്തെ വീണ്ടെടുപ്പാനായി കർത്താവ് രാജാധിരാജാവായും കർത്താധികർത്താവായും തേജസ്സിൽ വരും. അപ്പോൾ തന്‍റെ ജനം “അബ്രഹാമിനോടും യിസഹാക്കിനോടും യാക്കോബിനോടും കൂടെ സ്വർഗ്ഗരാജ്യത്തിൽ പന്തിക്കിരിക്കും”. കുഞ്ഞാടിന്‍റെ കല്യാണസദ്യക്ക് വീണ്ടെടുക്കപ്പെട്ടവർ എല്ലാവരും പങ്കുചേരും (മത്താ. 8:11; ലൂക്കൊ. 22:30),GCMal 485.1

    “മണവാളൻ വരുന്നു” എന്ന 1844-ലെ പ്രഖ്യാപനം അനേകായിരങ്ങളെ കർത്താവിന്‍റെ രണ്ടാമത്തെ ആസന്ന വരവിനുവേണ്ടി കാത്തിരിപ്പാൻ പ്രേരിപ്പിച്ചു. നിശ്ചയിക്കപ്പെട്ട നാളിൽ മണവാളൻ വന്നു. പക്ഷേ, അനേകായിരങ്ങൾ പ്രതീക്ഷിച്ചതുപോലെയല്ലെന്നു മാത്രം. വയോധികനായവന്‍റെ അടുത്തേക്ക് കാന്തയെ കല്യാണം കഴിക്കുവാൻ അഥവാ തന്‍റെ രാജ്യം സ്വീകരിപ്പാനായിരുന്നു കർത്താവ് പോയത്. “ഒരുങ്ങിയിരുന്നവർ അവനോടുകൂടെ കല്യാണസദ്യക്കു ചെന്നു; വാതിൽ അടയ്ക്കുകയും ചെയ്തു” (മത്താ. 25:10). അവരുടെ ശാരീരിക സാന്നിദ്ധ്യം അവിടെ ആവശ്യമായിരുന്നില്ല. കാരണം ആ വിവാഹം സ്വർഗ്ഗത്തിൽ വച്ചാണല്ലോ നടക്കുന്നത്. അപ്പോൾ അവർ ഭൂമിയിലായിരുന്നല്ലോ. ക്രിസ്തുവിന്‍റെ അനുയായികൾ കർത്താവിനുവേണ്ടി കാത്തിരിക്കേണ്ടതുണ്ടായിരുന്നു. “യജമാനൻ കല്യാണത്തിനു പോയി വന്നു മുട്ടിയാൽ ഉടനെ വാതിൽ തുറന്നുകൊടുക്കേണ്ടതിന് അവൻ എപ്പോൾ മടങ്ങിവരും എന്നു കാത്തുനില്ക്കുന്നവരോടു തുല്യരായിരിപ്പിൻ (ലൂക്കൊ. 12:36). കർത്താവിന്‍റെ ദാസന്മാർ കർത്താവിന്‍റെ വേല മനസ്സിലാക്കുകയും പിതാവിന്‍റെ മുമ്പാകെ പുത്രൻ കടന്നു ചെല്ലുമ്പോൾ വിശ്വാസത്തിൽ അവർ അവനെ പിന്തുടരുകയും ചെയ്യേണ്ടതാണ്. ഈ അർത്ഥത്തിൽ വേണം അവർ വിവാഹത്തിൽ പങ്കെടുക്കേണ്ടത്.GCMal 487.1

    ഉപമയിൽ തങ്ങളുടെ പാത്രത്തിൽ എണ്ണ കരുതിയിരുന്നവരാണ് വിവാഹത്തിന് പോയത്. തിരുവെഴുത്തുകളിൽനിന്ന് സത്യത്തെക്കുറിച്ചുള്ള പരിജ്ഞാനവും ദൈവത്തിൽനിന്ന് പരിശുദ്ധാത്മനിറവും ദൈവകൃപയും പ്രാപിച്ചിരുന്നവരായിരുന്നു അവരുടെ കയ്പേറിയ ശോധനയുടെ രാത്രിയിൽ ക്ഷമയോടെ കാത്തിരിക്കുകയും കൂടുതൽ വെളിച്ചത്തിനുവേണ്ടി വേദപുസ്തകം ശോധന ചെയ്യുകയും ചെയ്തുകൊണ്ടിരുന്നത്. സ്വർഗ്ഗത്തിലെ വിശുദ്ധമന്ദി രത്തെക്കുറിച്ചുള്ള വെളിച്ചവും കർത്താവിന്‍റെ ശുശ്രൂഷയിലുണ്ടായ മാറ്റവും ഇവർ കാണുകയും വിശ്വാസത്തിൽ, വിശുദ്ധമന്ദിരത്തിലെ ശുശ്രൂഷയിൽ അവർ കർത്താവിനെ അനുഗമിക്കുയും ചെയ്തു. തിരുവചനവെളിച്ചത്തിൽ ഈ സത്യം സ്വീകരിക്കുകയും തന്‍റെ പക്ഷവാദത്തിലെ അവസാനഘട്ട ശുശ്രൂഷ നിർവഹിപ്പാനായി ക്രിസ്തു പിതാവിന്‍റെ സന്നിധിയിൽ പ്രവേശിക്കുമ്പോൾ വിശ്വാസത്തിൽ അവനെ അനുഗമിക്കുകയും ചെയ്യുന്നവർ കല്യാണത്തിനു പോകുന്നവരായി ഉപമയിൽ സാദ‌ൃശീകരിക്കപ്പെട്ടിരിക്കുന്നു.GCMal 487.2

    മത്തായി 22-ലെ ഉപമയിൽ കല്യാണത്തിന്‍റെ ഇതേ ചിത്രം അവതരിപ്പിക്കപ്പെട്ടിരിക്കുന്നു. കല്ല്യാണത്തിനുമുമ്പായി പരിശോധനാന്യായവിധി നടക്കുന്നുവെന്ന് അവിടെയും വ്യക്തമാക്കിയിരിക്കുന്നു. കല്യാണത്തിനു മുമ്പ് രാജാവ് അതിഥികളെ കാണുവാനായി വരുന്നു. എല്ലാവരും കല്യാണവസം ധരിച്ചിട്ടുണ്ടോ എന്നു കാണുവാനാണ് രാജാവ് എഴുന്നള്ളുന്നത്. കുഞ്ഞാ ടിന്‍റെ രക്തത്തിൽ കഴുകി വെളുപ്പിച്ചു; കറയും ചുളുക്കവുമില്ലാത്ത സ്വഭാവ മാകുന്ന വസ്ത്രം ധരിച്ചിട്ടുണ്ടോ എന്നു കാണുവാനാണ് കല്യാണശാലയിൽ രാജാവ് പ്രവേശിക്കുന്നത് (മത്താ. 22:11; വെളി. 7:14). ആ വസ്ത്രം ധരിക്കാാത്തവനെ വെളിയിൽ തള്ളുന്നു. എന്നാൽ പരിശോധനയിൽ കല്യാണ വസ്ത്രം ധരിച്ചിട്ടുള്ളവരെല്ലാം ദൈവത്താൽ സ്വീകരിക്കപ്പെടുകയും, തന്‍റെ രാജ്യത്തിൽ പങ്കാളികളാകാൻ യോഗ്യരെന്ന് ഗണിക്കപ്പെടുകയും സ്വർഗ്ഗസിം ഹാസനത്തിൽ അവർക്ക് ഇരിപ്പിടം നൽകുകയും ചെയ്യുന്നു. സ്വഭാവത്തെ സംബന്ധിച്ച ഈ പരിശോധന, അഥവാ ദൈവരാജ്യത്തിലേക്ക് പ്രവേശിക്കുവാൻ യോഗ്യതയുള്ളവൻ ആർ എന്ന് തീരുമാനമെടുക്കുവാനാണ് പരി ശോധനാന്യായവിധി. സ്വർഗ്ഗീയ വിശുദ്ധമന്ദിരത്തിലെ അവസാന വേലയാ ണത്.GCMal 488.1

    ഈ പരിശോധന അവസാനിക്കുമ്പോൾ, എല്ലാ യുഗങ്ങളിലും ജീവിച്ചിരുന്ന ക്രിസ്തുവിന്‍റെ അനുയായികൾ എന്ന് അവകാശപ്പെട്ടിരുന്നവരുടെ ജീവിതങ്ങൾ പരിശോധിച്ചു കഴിയുമ്പോൾ മാത്രം കൃപയുടെ കാലം അവ സാനിക്കും; കരുണയുടെ വാതിൽ അടയ്ക്കപ്പെടുകയും ചെയ്യും. “ഒരുങ്ങിയിരുന്നവർ അവനോടുകൂടെ കല്യാണസദ്യയ്ക്ക് ചെന്നു, വാതിൽ അടയ്ക്കുകയും ചെയ്തു” (മത്താ. 25:10). ഈ ചെറിയ വാക്യത്തോടുകൂടി ക്രിസ്ത വിന്‍റെ അവസാന ശുശ്രൂഷയിലേക്ക് നാം നയിക്കപ്പെടുന്നു. മനുഷ്യരക്ഷയ്ക്കുവേണ്ടിയുള്ള വലിയ വേലയുടെ അവസാന നിമിഷം നമുക്ക് ഗോചരീഭ വിക്കുന്നു.GCMal 488.2

    സ്വർഗ്ഗീയ ശുശ്രൂഷയുടെ ഒരു നിഴലായ ഭൗമിക വിശുദ്ധ മന്ദിരത്തിലെ ശുശ്രൂഷയിൽ, മഹാപാപപരിഹാര ദിവസത്തിൽ, മഹാപുരോഹിതൻ അതി വിശുദ്ധ സ്ഥലത്ത് പ്രവേശിക്കുമ്പോൾ, ഒന്നാമത്തെ ഭാഗത്തിലെ ശുശ്രൂഷ അവസാനിച്ചിരിക്കും. യഹോവ ഇപ്രകാരം കല്പിച്ചിരുന്നു: “അവൻ വിശു ദ്ധമന്ദിരത്തിൽ പ്രായശ്ചിത്തം കഴിപ്പാൻ കടന്നിട്ടു പുറത്തു വരുന്നതുവരെ, സമാഗമനകൂടാരത്തിൽ ആരും ഉണ്ടായിരിക്കരുത്” (ലേവ്യ. 16:17). അതു പോലെ ക്രിസ്തു അതിപരിശുദ്ധ സ്ഥലത്ത്, പാപപരിഹാരത്തിന്‍റെ അവസാന ശുശ്രൂഷ ചെയ്യാൻ പ്രവേശിച്ചപ്പോൾ, ഒന്നാമത്തെ ഭാഗത്തിലെ തന്‍റെ ശുശ്രൂഷ അവസാനിപ്പിച്ചിരുന്നു. ഒന്നാമത്തെ ഭാഗത്തിലെ ശുശ്രൂഷ അവസാനിച്ച ഉടൻ രണ്ടാമത്തെ ഭാഗത്തിലെ ശുശ്രൂഷ ആരംഭിച്ചു. ഭൗമികകൂടാര ശുശ്രൂഷയിൽ മഹാപുരോഹിതൻ പാപപരിഹാരദിനത്തിൽ, വിശുദ്ധ സ്ഥലത്തെ ശുശ്രൂഷ അവസാനിപ്പിച്ച് യഥാർത്ഥത്തിൽ അനുതപിച്ച എല്ലാ യിസ്രയേല്യനുംവേണ്ടി പാപയാഗരക്തം ദൈവസന്നിധിയിൽ അർപ്പിക്കുന്ന തിനായി അതിപരിശുദ്ധ സ്ഥലത്ത് ചെല്ലുമായിരുന്നു. അതുപോലെ നമുക്കു വേണ്ടി പക്ഷവാദം നടത്തുന്ന ആൾ എന്ന നിലയിൽ ക്രിസ്തു തന്‍റെ ശുശ്രൂഷയുടെ ആ ഭാഗം അവസാനിപ്പിച്ച്, മറ്റൊരു ഭാഗം ആരംഭിക്കുകയാണ് ചെയ്തത്. കർത്താവ് പിതാവിനോട്, തന്‍റെ രക്തം പാപികൾക്കുവേണ്ടി ചൊരി ഞ്ഞിരിക്കുന്നു എന്ന് യാചിച്ചു. GCMal 488.3

    1844 -ൽ പുനരാഗമന കാംക്ഷികൾ ഈ വസ്തുത മനസ്സിലാക്കിയിരുന്നില്ല. യേശു വീണ്ടും വരുമെന്ന് പ്രതീക്ഷിക്കുന്ന നാൾ കടന്നു പോയിട്ടും ക്രിസ്തുവിന്‍റെ വരവ് അടുത്തുതന്നെ നടക്കുമെന്നായിരുന്നു അവരുടെ (പതീക്ഷ. ഒരു സുപ്രധാന സമയത്തിലേക്ക് തങ്ങൾ എത്തിച്ചേർന്നിരിക്കുന്നുവെന്നവർ വിശ്വസിച്ചു. പിതാവിന്‍റെ മുമ്പാകെ ചെയ്തുകൊണ്ടിരുന്ന ക്രിസ്തുവിന്‍റെ പക്ഷവാദശുശ്രൂഷ അവസാനിച്ചുവെന്നും അവർ കരുതി. ക്രിസ്തു മേഘത്തിൽ വരുന്നതിന് അല്പം മുമ്പ് മനുഷ്യനു നൽകിയിട്ടുള്ള കൃപയുടെ കാലം അവസാനിക്കുമെന്ന് വേദപുസ്തകം പഠിപ്പിക്കുന്നതായി അവർക്ക് അറിയാമായിരുന്നു. കൃപയുടെ വാതിൽ അടച്ചശേഷം മനുഷ്യർ അന്വേഷിച്ച് വരുകയും മുട്ടുകയും നിലവിളിക്കുകയും ചെയ്താലും അത് തുറക്കപ്പെടുകയില്ല എന്ന തിരുവെഴുത്തുകളുടെ അടിസ്ഥാനത്തിൽ മേൽപ്പറഞ്ഞ ഉപദേശം വ്യക്തമായി അവർ കണ്ടു. ക്രിസ്തുവിന്‍റെ വരവ് നടക്കു മെന്ന് പ്രതീക്ഷിച്ചു ദിവസത്തിൽത്തന്നെ തന്‍റെ വരവിന് തൊട്ടുമുൻപ് നടക്കേേണ്ട, കൃപയുടെ കാലം അവസാനിക്കുന്ന സംഭവം നടക്കുമോ എന്നത് അവർക്ക് ഒരു ചോദ്യചിഹ്നമായിരുന്നു. ന്യായവിധി സമീപമായിരിക്കുന്നുവെന്ന മുന്നറിയിപ്പ് നൽകിയശേഷം ലോകത്തിനുവേണ്ടിയുള്ള തങ്ങളുടെ വേല അവസാനിച്ചുവെന്നവർക്കു തോന്നി. പാപികളുടെ രക്ഷയെ സംബ ന്ധിച്ചുള്ള തങ്ങളുടെ ഭാരം അവർക്കില്ലാതെയായി. പാപികളായ ആളുകളുടെ പരിഹാസവും ദൈവദൂഷണങ്ങളും വേദപുസ്തകത്തിലെ മറ്റൊരു തെളിവായി അവർ അംഗീകരിച്ചു. ദൈവകൃപ നിരസിച്ചവരിൽനിന്നും പരിശുദ്ധാത്മാവിനെ പിൻവലിച്ചുവെന്ന് ക്രിസ്തുവിനെ കാത്തിരുന്നവർ വിശ്വസിച്ചു. കൃപയുടെ കാലം അവസാനിച്ചു എന്ന നിഗമനത്തിലെത്തിച്ചേരാൻ മേൽപ്പറഞ്ഞ കാര്യങ്ങളെല്ലാം സഹായിച്ചു. അവരുടെ ഭാഷയിൽ പറഞ്ഞാൽ “കൃപയുടെ വാതിൽ അടച്ചു കഴിഞ്ഞു”.GCMal 489.1

    എന്നാൽ സ്വർഗ്ഗത്തിലെ വിശുദ്ധകൂടാരത്തെ സംബന്ധിച്ച് പരിശോധന വ്യക്തമായ വെളിച്ചം വീശി. 1844-ൽ അവസാനിക്കുന്ന 2300 സന്ധ്യയും ഉഷസ്സിനെക്കുറിച്ചുള്ള പ്രവചനം ഒരു സുപ്രധാന സംഭവത്തിന്‍റെ ആരംഭമായിരുന്നുവെന്ന് തങ്ങൾ കരുതിയത് ശരിയെന്ന് അവർക്ക് അപ്പോൾ ബോദ്ധ്യമായി. 1800 വർഷങ്ങളായി മനുഷ്യർ ദൈവവുമായി സമ്പർക്കം പുലർത്തിയിരുന്ന പ്രത്യാശയുടെയും കരുണയുടെയും വാതിൽ അടച്ചുവെന്ന വസ്തുത ശരിയായിരുന്നുവെങ്കിലും മറ്റൊരു വാതിൽ തുറക്കപ്പെട്ടു. അതിപരിശുദ്ധ സ്ഥലത്ത് ക്രിസ്തു ചെയ്തുകൊണ്ടിരുന്ന പക്ഷവാദത്തിലൂടെ മനുഷ്യർക്ക് പാപക്ഷമ നൽകിയിരുന്നു. തന്‍റെ ശുശ്രൂഷയുടെ ഒരു ഭാഗം അവസാനിച്ചത് മറ്റൊരു ശുശ്രൂഷ ആരംഭിക്കുവാനായിരുന്നു. വിശുദ്ധമന്ദിരത്തിലേക്ക് തുറക്കപ്പെട്ട മറ്റൊരു വാതിൽകൂടെ ഉണ്ടായിരുന്നു. അവിടെ ക്രിസ്ത പാപികൾക്കു വേണ്ടി ശുശ്രൂഷ ചെയ്തുകൊണ്ടിരുന്നു.GCMal 490.1

    ഈ കാലത്തേക്കു ക്രിസ്തു സഭയ്ക്കു വെളിപ്പാടു പുസ്തകത്തിൽ കൂടെ നൽകിയ ഉപദേശത്തിന്‍റെ പ്രായോഗികത വളരെ വ്യക്തമായി കാണപ്പെട്ടു. വിശുദ്ധനും സത്യവാനും ദാവീദിന്‍റെ താക്കോലുള്ളവനും ആയി ആരും അടയ്ക്കാതവണ്ണം തുറക്കുകയും, ആരും തുറക്കാതവണ്ണം അടയ്ക്കുകയും ചെയ്യുന്നവൻ അരുളിച്ചെയ്യുന്നത്; “ഞാൻ നിന്‍റെ പ്രവൃത്തി അറിയുന്നു; ഇതാ, ഞാൻ നിന്‍റെ മുമ്പിൽ ഒരു വാതിൽ തുറന്നു വച്ചിരിക്കുന്നു; അത് ആർക്കും അടച്ചുകൂടാ” (വെളി. 3:7,8).GCMal 490.2

    പാപപരിഹാര ശുശ്രൂഷയിൽ വിശ്വാസത്താൽ ക്രിസ്തുവിനെ അനുഗമിക്കുകയും, ക്രിസ്തുവിന്‍റെ മദ്ധ്യസ്ഥതയെ പ്രയോജനപ്പെടുത്തുകയും ചെയ്യുന്ന ഒരു കൂട്ടരുണ്ട് . അതേസമയം തങ്ങൾക്കു ലഭിച്ച വെളിച്ചത്തെ, ക്രിസ്തുവിന്‍റെ വിശുദ്ധമന്ദിരത്തിലെ പാപപരിഹാരശ്രുശൂഷയെ തിരസ്കരിക്കുകയും ആ ശുശ്രൂഷയുടെ ഗുണത്തെ പ്രയോജനപ്പെടുത്താതിരിക്കുകയും ചെയ്യുന്നവർ ഉണ്ട്. ക്രിസ്തുവിന്‍റെ ഒന്നാമത്തെ വരവിൽ നൽകപ്പെട്ട വെളിച്ചത്തെ തിരസ്കരിക്കുകയും, ക്രിസ്തുവിനെ ലോകത്തിന്‍റെ രക്ഷകനായി സ്വീകരിക്കാതിരിക്കയും ചെയ്ത യെഹൂദൻമാർക്ക് ക്രിസ്തുവിലൂടെയുളള പാപക്ഷമ ലഭിക്കുവാൻ കഴിഞ്ഞില്ല. ക്രിസ്തു തന്‍റെ സ്വർഗ്ഗാരോഹണ സമയത്ത് സ്വന്ത രക്തവുമായി തന്‍റെ ശിഷ്യന്മാർക്ക് അനുഗ്രഹം ചൊരിയുവാൻ സ്വർഗ്ഗീയ വിശുദ്ധമന്ദിരത്തിൽ പ്രവേശിച്ചപ്പോൾ, യെഹൂദന്മാർ പൂർണ്ണമായും അന്ധകാരത്തിൽ കഴിഞ്ഞു. പ്രയോജനരഹിതങ്ങളായിത്തീർന്ന തങ്ങളുടെ യാഗങ്ങളും വഴിപാടുകളും അവർ തുടർന്നുകൊണ്ടിരുന്നു. നിഴലുകളുടേയും പ്രതീകങ്ങളുടെയും ശുശ്രൂഷ അവസാനിച്ചു കഴിഞ്ഞിരുന്നു. ദൈവത്തോട് നിരപ്പു പ്രാപിച്ചിരുന്നവരെ സംബന്ധിച്ചിടത്തോളം ആ വാതിൽ അടച്ചു കഴിഞ്ഞു. ദൈവത്തിങ്കലേക്കു കടന്നുവരാനുള്ള ഏക വഴി യെഹൂദൻമാർ തിരസ്കരിച്ചു. സ്വർഗ്ഗത്തിലെ സമാഗമനകൂടാരത്തിലെ ശുശ്രൂഷയെ അവർ അംഗീകരിച്ചില്ല. അതുകൊണ്ട് ദൈവവുമായി അവർക്ക് ഒരു സമ്പർക്കവുമി ല്ലാതെയായി, അവരെ സംബന്ധിച്ചിടത്തോളം വാതിൽ അടയ്ക്കപ്പെട്ടിരുന്നു. ക്രിസ്തുവായിരുന്നു യഥാർത്ഥ യാഗമൃഗം എന്ന് യെഹൂദർ അറിഞ്ഞിരുന്നില്ല. ദൈവത്തിന്‍റെ മുമ്പാകെയുള്ള ഏക മദ്ധ്യസ്ഥൻ ക്രിസ്തുവായിരുന്നുവെന്ന് അവർ വിശ്വസിച്ചില്ല. അതുകൊണ്ട് ക്രിസ്തുവിന്‍റെ മദ്ധ്യസ്ഥതയുടെ പ്രയോ ജനം പ്രാപിപ്പാൻ അവർക്കു കഴിഞ്ഞില്ല.GCMal 490.3

    ക്രിസ്ത്യാനികളെന്നഭിമാനിക്കുന്നവരുടെ ഇടയിലുളള, വിശ്വസിക്കാതിരുന്നവരും അശ്രദ്ധരും നമ്മുടെ മഹാപുരോഹിതന്‍റെ വേലയെ മനപ്പൂർവ്വം അവഗണിക്കുകയും ചെയ്തവരുമായവരുടെ അവസ്ഥയെയാണ് വിശ്വസിക്കാ തിരുന്ന യെഹൂദന്മാരുടെ അവസ്ഥ ചിത്രീകരിക്കുന്നത്. ഭൗമിക കൂടാരം നില നിന്നിരുന്നപ്പോൾ, മഹാപുരോഹിതൻ അതിവിശുദ്ധസ്ഥലത്തേക്ക് പ്രവേശി ച്ചിരുന്ന സമയം എല്ലാ യിസ്രായേലും ഭയത്തോടും വിറയലോടുംകൂടെ വിശു'ദ്ധമന്ദിരത്തിനു ചുറ്റും വന്നു കൂടുകയും തങ്ങളെത്തന്നെ ആത്മതപത്തിൽക്കൂടെ വിനയപ്പെടുത്തി തങ്ങളുടെ പാപങ്ങൾക്ക് മോചനം പ്രാപിക്കേണ്ടതുണ്ടായിരുന്നു. അല്ലെങ്കിൽ അവരെ സഭയിൽനിന്ന് ചേദിച്ചുകളയുമാ യിരുന്നു. ഇന്ന് യഥാർത്ഥ പാപപരിഹാരദിനത്തിന്‍റെ കാലഘട്ടത്തിൽ നാം ജീവിക്കുകയാണ്. നമ്മുടെ മഹാപുരോഹിതൻ ചെയ്യുന്ന ശുശ്രൂഷയെക്കു റിച്ചു നാം അറിവുള്ളവരായിരിക്കണം; നമ്മിൽ അർപ്പിതമായിരിക്കുന്ന ചുമതലകൾ എന്തെല്ലാമെന്ന് നാം ബോധവാന്മാരായിരിക്കണം:GCMal 491.1

    ദൈവം, തന്‍റെ കരുണയിൽ നല്കുന്ന മുന്നറിയിപ്പുകളെ ശിക്ഷകൂടാതെ നിരസിക്കുവാൻ സാദ്ധ്യമല്ല. നോഹയുടെ കാലത്ത് ഒരു രക്ഷാദൂത് ലോകത്തിന് നൽകപ്പെട്ടു. ആ ദൂതിനോട് എങ്ങനെ പ്രതികരിച്ചു എന്നതിനെ ആശ്ര യിച്ചിരുന്നു അവരുടെ രക്ഷ. മുന്നറിയിപ്പിനെ അന്നത്തെ ജനം നിരസിച്ചതു കൊണ്ട് ദൈവാത്മാവിനെ അവരിൽനിന്ന് പിൻവലിച്ചു. പ്രളയത്തിൽ അവർ നശിച്ചു. അബ്രഹാമിന്‍റെ കാലത്ത് സോദോമിലെ കുറ്റവാളികളായ ആളുകൾക്കുവേണ്ടി ദൈവത്തിന്‍റെ കരുണ നിശ്ശബ്ദമായി. ലോത്തും ഭാര്യയും രണ്ടു പെൺമക്കളും സ്വർഗ്ഗത്തിൽനിന്നു വന്ന അഗ്നിയിൽനിന്നും രക്ഷപെട്ടു. ക്രിസ്തുവിന്‍റെ കാലത്തും അങ്ങനെയായിരുന്നു. വിശ്വസിക്കാത്ത തന്‍റെ തലമുറയിലെ യെഹൂദന്മാരോട് ദൈവത്തിന്‍റെ പുത്രനായ ക്രിസ്തു പറഞ്ഞു: “നിങ്ങളുടെ ഭവനം ശൂന്യമായിത്തീരും” (മത്താ. 23:38). അന്ത്യകാലത്തെ മുൻകൂട്ടിക്കണ്ടുകൊണ്ട്, “സത്യത്തിന്‍റെ സ്നേഹം” പ്രാപിച്ചിട്ടില്ലാത്തവരെ സംബന്ധിച്ച് കർത്താവു പറയുകയാണ്: “അവർ രക്ഷിക്കപ്പെടുവാൻ തക്ക വണ്ണം സത്യത്തെ സ്നേഹിച്ച് കൈക്കൊള്ളായ്കയാൽത്തന്നെ അങ്ങനെ ഭവിക്കും. സത്യത്തെ വിശ്വസിക്കാതെ അനീതിയിൽ രസിക്കുന്ന ഏവർക്കും ന്യായവിധി വരേണ്ടതിന് ദൈവം അവർക്ക് ഭോഷ്ക്ക് വിശ്വസിക്കുമാറ് വ്യാജത്തിന്‍റെ വ്യാപാരശക്തി അയയ്ക്കുന്നു” (2തെസ്സ.2:10-12). ദൈവത്തിന്‍റെ വചനം അവർ തിരസ്കരിക്കുമ്പോൾ, ദൈവം തന്‍റെ ആത്മാവിനെ അവരിൽനിന്ന് പിൻവലിക്കുകയും തങ്ങൾ ഇഷ്ടപ്പെടുന്ന വഞ്ചനയ്ക്ക് അവർ വിധേയരായിത്തീരുകയും ചെയ്യുന്നു.GCMal 491.2

    എങ്കിലും കർത്താവ് ഇപ്പോഴും മനുഷ്യനുവേണ്ടി പക്ഷവാദം ചെയ്യുന്നു. ദൈവത്തെ അന്വേഷിക്കുന്നവർക്ക് ഇപ്പോഴും വെളിച്ചം നൽകിക്കൊണ്ടിരിക്കുന്നു. പുനരാഗമനകാംക്ഷികൾ ഇതാദ്യം മനസ്സിലാക്കിയിരുന്നില്ലെങ്കിലും പിൽക്കാലത്ത് ഈ സത്യം അവർക്ക് വ്യക്തമാകുകയും തങ്ങളുടെ യഥാർത്ഥ സ്ഥാനം എന്തെന്ന് തിരുവെഴുത്തുകൾ അവർക്ക് ബോദ്ധ്യമാക്കിക്കൊടുക്കുകയും ചെയ്തു.GCMal 492.1

    പുനരാഗമന വിശ്വാസം മുറുകെ പിടിച്ചിരുന്നവർക്ക് 1844-നു ശഷവും വലിയ ശോധനയുടെ കാലഘട്ടമായിരുന്നു. സ്വർഗ്ഗത്തിലെ വിശുദ്ധമന്ദിരത്തി ലേക്ക് തങ്ങളുടെ മനസ്സുകളെ നയിച്ച പ്രകാശമായിരുന്നു തങ്ങളുടെ യഥാർത്ഥ നിലപാടിനെ സംബന്ധിച്ചിടത്തോളമുണ്ടായിരുന്ന ഏക ആശ്വാസം. പ്രവചനിക കാലത്തെ ഗണിക്കുന്നതിൽ ഉണ്ടായ പ്രമാദത്തിൽ, ചിലർ തങ്ങളുടെ വിശ്വാസത്തെ ത്യജിച്ചുകളഞ്ഞു. പുനരാഗമനപ്രസ്ഥാനത്തെ നയിച്ച പരിശുദ്ധാത്മാവിന്‍റെ സ്വാധീനത്തെ അവർ പൈശാചിക പ്രവർത്തനമായി ചിത്രീകരിച്ചു. വേറെ ചിലർ കർത്താവ് തങ്ങളെ നടത്തിയെന്ന് വിശ്വസിച്ചു. അവർ പ്രാർത്ഥിക്കുകയും ദൈവേഷ്ടം എന്തെന്ന് അറിയാൻ ആഗ്രഹിക്കു കയും ചെയ്തപ്പോൾ തങ്ങളുടെ മഹാപുരോഹിതനായ ക്രിസ്തു തന്‍റെ ശുശ്രൂഷയുടെ വേറൊരുഘട്ടത്തിലേക്ക് പ്രവേശിച്ചിരിക്കുന്നുവെന്ന് അവർ കണ്ടു. വിശ്വാസത്തിൽ അവർ അവനെ അനുഗമിച്ചപ്പോൾ സഭയുടെ സമാ പന വേലകൂടെ കാണുവാൻ അവർക്ക് ഇടയായി. ഒന്നും രണ്ടും ദൂതന്മാരുടെ ദൂതുകളെക്കുറിച്ച് അവർക്ക് വ്യക്തമായ ധാരണയുണ്ടായി. വെളിപ്പാട് 14-ലെ മൂന്നാം ദൂതന്‍റെ ദൂത് സ്വീകരിപ്പാനും അത് ലോകത്തിന് നല്കുവാനും അവർ ഒരുക്കപ്പെട്ടു.GCMal 492.2