Loading...
Larger font
Smaller font
Copy
Print
Contents
വന്‍ പോരാട്ടം - Contents
  • Results
  • Related
  • Featured
No results found for: "".
  • Weighted Relevancy
  • Content Sequence
  • Relevancy
  • Earliest First
  • Latest First

    അദ്ധ്യായം 16—തീർത്ഥാടക പിതാക്കന്മാർ

    ആംഗ്ലേയ നവീകരണ കർത്താക്കൾ റോമൻ കത്തോലിക്കാസഭയുടെ ഉപദേശങ്ങളെ ത്യജിച്ചിരുന്നെങ്കിലും അവയുടെ രൂപങ്ങളിൽ പലതിനേയും നിലനിർത്തിയിരുന്നു. ഇങ്ങനെ റോമിന്‍റെ അധീശത്വത്തേയും വിശ്വാസങ്ങളിൽ പലതിനേയും തിരസ്ക്കരിച്ചിരുന്നുവെങ്കിലും അവരുടെ രീതികളും അനുഷ്ഠാനങ്ങളും ആംഗ്ലിക്കൻ സഭയുടെ ആരാധനാക്രമത്തിൽ ഉൾപ്പെടുത്തിയിരുന്നു. ഈവക കാര്യങ്ങൾ മനസ്സാക്ഷിയെ ബാധിക്കുന്ന കാര്യങ്ങളായിരുന്നില്ല എന്ന് പറയപ്പെട്ടിരുന്നു. തിരുവെഴുത്തുകളിൽ ഇവയെക്കുറിച്ച് പറഞ്ഞിട്ടില്ലാത്തതിനാൽ അവ ഒഴിച്ചുകൂടുവാൻ പാടില്ലാത്തതായിരുന്നില്ല. അവയെ തിരുവെഴുത്തുകളിൽ വിലക്കിയിട്ടില്ലാത്തതിനാൽ, ആന്തരികമായി ദോഷമുള്ളവയായിരുന്നില്ല. അവയുടെ അനുഷ്ഠാനം, നവീകരണ സഭകളും കത്തോലിക്കാസഭയുമായുള്ള അകൽച കുറയ്ക്കുവാൻ സഹായിച്ചു. ഈ ബന്ധം പ്രോട്ടസ്റ്റൻറുകാരുടെ നിലപാടിനെ റോമൻ കത്തോലിക്കർ അംഗീകരിക്കുമെന്നും പലരും വിശ്വസിക്കുകയും അതിനെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു.GCMal 329.1

    യാഥാസ്ഥിതികർക്കും അനുരഞ്ജന വാദികൾക്കും ഈ അഭിപ്രായങ്ങൾ നിർണ്ണായകമായി തോന്നി. അപ്രകാരം വിശ്വസിക്കാത്ത വേറൊരു വിഭാഗം ഉണ്ടായിരുന്നു. റോമൻ കത്തോലിക്കാസഭയും നവീകരണ പ്രസ്ഥാനവും തമ്മിലുള്ള വിടവ്, ഈ ആചാരമര്യാദകൾ നികത്തുമെന്ന വസ്തുത ആ ബന്ധത്തിനെതിരായുള്ള ഒരു വാദമായിരുന്നു. അവർ മോചിതരാക്കപ്പെട്ട അടിമത്വത്തിന്‍റെ മുദ്രകളായിട്ടാണ് ആ ബന്ധത്തെ കണ്ടത്. ആ ബന്ധത്തിലേക്ക് മടങ്ങിപ്പോകുവാൻ അവർ ആഗ്രഹിച്ചില്ല. ദൈവത്തെ ആരാധിപ്പാനുള്ള നിയമങ്ങൾ തന്‍റെ വചനത്തിലൂടെ ദൈവം തന്നെ നൽകിയിട്ടുണ്ടെന്ന് അവർ വിശ്വസിച്ചു. ദൈവത്തിന്‍റെ വചനത്തോട് എന്തെങ്കിലും കൂട്ടുവാനോ കുറയ്ക്കുവാനോ മനുഷ്യന് അധികാരം നൽകിയിട്ടില്ലെന്നും അവർ വാദിച്ചു. ദൈവത്തിന്‍റെ അധികാരം സഭയ്ക്ക് നൽകുവാൻ ശ്രമിക്കുന്നതി ലൂടെ വലിയ വിശ്വാസത്യാഗത്തിന്‍റെ ആദ്യപടിയിലേക്ക് പ്രവേശിക്കുകയാണ്. ദൈവം വിലക്കിയിട്ടില്ലാത്തതിനെ റോമൻ കത്തോലിക്കാസഭ തങ്ങളുടെ ആജ്ഞാപനമായി ആദ്യം പുറപ്പെടുവിച്ചു. ഒടുവിൽ ദൈവം വ്യക്തമായി ആജ്ഞാപിച്ചിട്ടുള്ള കല്പനകളെ അവർ എതിർക്കുകയും ചെയ്തു.GCMal 329.2

    ആദ്യകാല സഭയുടെ മുഖമുദ്രയായിരുന്ന വിശുദ്ധിയിലേക്കും ലാളിത്യത്തിലേക്കും തിരിച്ചുപോകുവാൻ അനേകർ താത്പര്യത്തോടെ ആഗ്രഹിച്ചു. ആംഗ്ലിക്കൻ സഭയുടെ അനേക ആചാരങ്ങളും വിഗ്രഹാരാധനയുടെ സ്മാരകങ്ങളാണ് എന്ന് അവർ കരുതി. അവർക്ക് ഉള്ളുകൊണ്ട് അവളുടെ ആരാധനയിൽ സംബന്ധിക്കുവാൻ കഴിയാതെ വന്നു. എന്നാൽ സർക്കാരിന്‍റെ സഹായം ലഭിച്ചിരുന്ന സഭയ്ക്ക് അവളുടെ ആരാധനാക്രമത്തിൽനിന്ന് പുറത്തുവരാൻ കഴിഞ്ഞില്ല. സഭാശുശൂഷകളിൽ ഹാജരാകുക എന്നത് നിയമങ്ങളാൽ ഗവൺമെന്‍റ് നിർബന്ധിതമാക്കി. ഗവണ്മെന്‍റ് അംഗീകാരമില്ലാത്ത ആരാധനനാക്കൂട്ടങ്ങൾ നിരോധിക്കപ്പെട്ടു. അതിനെതിരായിട്ടു നിന്നവർക്ക് തടവുശിക്ഷയും നാടുകടത്തലും മരണശിക്ഷയും നേരിടേണ്ടതായി വന്നു.GCMal 330.1

    പതിനേഴാം നൂറ്റാണ്ടിന്‍റെ തുടക്കത്തിൽ ഇംഗ്ലണ്ടിലെ രാജസിംഹാസനത്തിലേറിയ രാജാവ് ഇപ്രകാരമൊരു തീരുമാനമെടുത്തു. “പ്യൂരിറ്റൻസ് (കത്തോലിക്കാസഭയ്ക്കെതിരായി നിന്നവർ) ഒന്നുകിൽ സർക്കാരിന്‍റെ തീരുമാനങ്ങളോട് യോജിക്കണം അല്ലെങ്കിൽ നാടുവിട്ടു പോകുകയോ അതിനേക്കാൾ ഭയാനകമായത് നേരിടുകയോ ചെയ്യണം'. - George Bancroft, History of the United States of America pt.1, ch. 12, par. 6. വേട്ടയാടപ്പെടുകയും, പീഡിപ്പിക്കപ്പെടുകയും തടവിലാക്കപ്പെടുകയും ചെയ്ത പ്യൂരിറ്റൻസിന് ഭാവി ഇരുളടഞ്ഞതായിരുന്നു. തങ്ങളുടെ മനസ്സാക്ഷിയനുസരിച്ച് ദൈവത്തെ സേവിക്കുവാൻ ആഗ്രഹിക്കുന്നവർക്ക് “ഇംഗ്ലണ്ട് ഇനിയൊരിക്കലും ഒരു അഭയസ്ഥാനമായിരിക്കയില്ല എന്ന് അവർക്ക് ബോധ്യമായി”). G. Palfrey, History of New England, ch. 3, par. 43. ചിലർ ഹോളണ്ടിൽ അഭയം കണ്ടെത്തി. പ്രയാസങ്ങൾ, നഷ്ടങ്ങൾ, തടവ് എന്നിവ അവർ അനുഭവിച്ചു. അവരുടെ ഉദ്ദേശങ്ങൾ പലപ്പോഴും ധ്വംസിക്കപ്പെട്ടു. ശത്രുക്കളുടെ കയ്യിലേക്ക് അവർ ഒറ്റിക്കൊടുക്കപ്പെട്ടു. എന്നാൽ അവസാനം വരെയുള്ള സഹിച്ചുനിൽപ്പ് ഒടുവിൽ വിജയിച്ചു. ഡച്ചിൽ അവർക്ക് സൗഹൃദത്തോടെയുള്ള സ്വീകരണം ലഭിച്ചു.GCMal 330.2

    അവരുടെ ഓടിപ്പോക്കിൽ അവർ തങ്ങളുടെ ഭവനങ്ങളേയും സമ്പത്തു കളേയും ജീവിതമാർഗ്ഗങ്ങളേയും വിട്ടുകളഞ്ഞു. അവർ ഒരു പുതിയ സ്ഥലത്ത് അപരിചിതരും അന്യരും ആയിരുന്നു. അവിടുത്തെ ജനങ്ങളുടെ ഭാഷയും ആചാരമര്യാദകളും അവർക്കറിയില്ലായിരുന്നു. തങ്ങളുടെ ആഹാരസമ്പാദനത്തിനായി പുതിയതും പരിചയിച്ചിട്ടില്ലാത്തതുമായ തൊഴിലുകളിൽ ഏർപ്പെടുവാൻ അവർ നിർബന്ധിതരായി. ഇതുവരേയും കൃഷിപ്പണിയിൽ മാത്രം ഏർപ്പെട്ടിരുന്ന മദ്ധ്യവയസ്കരായ ആളുകൾക്ക് യന്ത്രങ്ങളെ കൈകാര്യം ചെയ്യേണ്ട സ്ഥിതി വന്നുകൂടി. എന്നാൽ തങ്ങൾക്ക് ലഭിച്ച തൊഴിലുകളിൽ അവർ സന്തോഷത്തോടെ ഏർപ്പെട്ടു. അന്ധതയിൽ ഒട്ടും സമയം അവർ നഷ്ടപ്പെടുത്തിയില്ല. പലപ്പോഴും ദാരിദ്ര്യത്തിന്‍റെ വേദന സഹിക്കേണ്ടിവന്ന പ്പോൾ, അവർക്ക് ലഭിച്ച അനുഗ്രഹങ്ങൾക്കായി ദൈവത്തിനു സ്തോത്രം പറഞ്ഞു. ദൈവവുമായുള്ള ആത്മീയ സമ്പർക്കത്തിൽ അവർ സന്തോഷം കണ്ടെത്തി. “തങ്ങൾ അന്യരാണെന്ന് അവർക്ക് അറിയാമായിരുന്നു. ഭൗതിക കാര്യങ്ങളിൽ അവർ ഒട്ടും ശ്രദ്ധ ചെലുത്തിയില്ല. തങ്ങളുടെ പ്രിയ നാടായ സ്വർഗ്ഗത്തേക്കുനോക്കി തങ്ങളുടെ ആത്മാക്കളെ ആശ്വസിപ്പിച്ചു”. -- Bancroft, pt. 1, ch. 12, par. 15.GCMal 331.1

    പരദേശികളായി വിദേശത്ത് കഷ്ടതയുടെ നടുവിൽ കഴിയേണ്ടിവന്നപ്പോഴും അവരുടെ വിശ്വാസവും സ്നേഹവും വളർന്നുകൊണ്ടിരുന്നു. അവർ ദൈവത്തിന്‍റെ വാഗ്ദത്തങ്ങളിൽ വിശ്വസിച്ചു. ആവശ്യസമയത്ത് ദൈവം അവരെ ഉപേക്ഷിച്ചില്ല. ദൈവദൂതന്മാർ അവരെ ധൈര്യപ്പെടുത്തുവാനും താങ്ങുവാനുമായി അവരുടെ അരികെ ഉണ്ടായിരുന്നു. കടലിന്നക്കരെ, തങ്ങൾക്കുവേണ്ടി ഒരു രാജ്യം ദൈവം ചൂണ്ടിക്കാണിച്ചപ്പോൾ അവർ തളരാതെ മുമ്പോട്ടു പോയി. ആ പുതിയ നാട്ടിൽ തങ്ങൾക്കും തങ്ങളുടെ സന്തതികൾക്കും മതസ്വാതന്ത്യമെന്ന പൈതൃകം നൽകുവാൻ തീരുമാനിച്ചു.GCMal 331.2

    ദൈവത്തിന്‍റെ കരുണ നിറഞ്ഞ ഉദ്ദേശം തന്‍റെ ജനങ്ങളിൽ നിറവേറുവാൻ അവരുടെമേൽ ചില ശോധനകൾ വരുന്നതിന് അനുവദിച്ചു. സഭയെ ഉന്നതിയിലേക്കുയർത്തുന്നതിനുവേണ്ടി അവളെ താഴേക്കു കൊണ്ടുവന്നു. സഭയുടെ പേരിൽ ദൈവം തന്‍റെ ശക്തി പ്രകടിപ്പിക്കുവാൻ പോകുകയായിരുന്നു. തന്നിൽ ആശ്രയിക്കുന്നവരെ താൻ ഒരു നാളും തള്ളിക്കളകയില്ലെന്ന് ലോകത്തിന് വേറൊരു തെളിവു നൽകാൻ പോകയായിരുന്നു. ദൈവം സംഭവഗതികളെ നിയന്ത്രിച്ചു. സാത്താന്‍റെയും ദുഷ്ട മനുഷ്യരുടേയും ക്രോധത്തെയും ദുഷ്ട ആലോചനകളേയും ദൈവമഹത്വത്തെ ഉയർത്തിക്കാണിക്കു വാൻ കാരണമാകുമാറ് ദൈവം സംഭവഗതികളെ നിയന്ത്രിച്ചു. അതോടൊപ്പം തന്‍റെ ജനത്തെ സുരക്ഷിതമായ ഒരു സ്ഥാനത്തേക്കു കൊണ്ടുവരുന്നതിനും അവൻ പ്രവർത്തിച്ചു. പീഡനവും നാടുകടത്തലും സ്വാതന്ത്യത്തിലേക്കുള്ള വഴി തുറക്കുകയായിരുന്നു.GCMal 331.3

    ആംഗ്ലിക്കൻ സഭയിൽനിന്നും വേർപെട്ട് നിൽക്കുവാൻ ആദ്യം നിർബ ന്ധിതരായപ്പോൾ, പ്യൂരിറ്റൻസ് ദൈവജനമെന്ന നിലയിൽ പാവനമായ ഒരു തീരുമാനമെടുത്തു. ആ തീരുമാനം ഇപ്രകാരമായിരുന്നു: “ദൈവത്തിന്‍റെ സ്വതന്ത്രരായ ജനമെന്ന നിലയിൽ, ദൈവം തങ്ങൾക്ക് കാണിച്ചുതന്ന വഴിയിലൂടെ അഥവാ കാണിച്ചു തരുവാൻ പോകുന്ന വഴിയിലൂടെ ഒന്നിച്ച് നടക്കും”. J, Brown The Pilgrim Fathers, page. 74. യഥാർത്ഥ നവീകരണത്തിന്‍റെ ആത്മാവായിരുന്നു ഇവിടെ പ്രദർശിപ്പിക്കപ്പെട്ടത്. പ്രോട്ടസ്റ്റാൻറിസത്തിന്‍റെ ജീവനും തത്വമായിരുന്നു ഇത്. ഈ ഉദ്ദേശത്തോടുകൂടി ആയിരുന്നു തീർത്ഥാടകർ ഒരു പുതിയ ലോകത്തിൽ പുതിയ ഭവനം കണ്ടെത്തുവാൻ ഹോളണ്ട് വിട്ടത്. അവരുടെ പാസ്റ്ററും അവരോടൊപ്പം പുതിയ നാട്ടിലേക്കു പോകുവാൻ ദൈവം അനുവദിക്കാതെ ഇരുന്നവനുമായ ജോൺ റോബിൻസൺ, തന്‍റെ യാതയയപ്പു പ്രസംഗത്തിൽ ഇപ്രകാരം പറഞ്ഞു:GCMal 332.1

    “സഹോദരന്മാരേ നാം അധികം താമസിയാതെ വേർപിരിയും, ഇനിയും നിങ്ങളുടെ മുഖം കാണ്മാൻ ജീവിച്ചിരിക്കുമോ എന്ന് കർത്താവ് അറിയുന്നു. അതിന് കർത്താവ് അനുവാദിച്ചാലും ഇല്ലെങ്കിലും ദൈവമുമ്പാകെ ഞാൻ നിങ്ങളെ ഉത്ബോധിപ്പിക്കുന്നത്, ഞാൻ ക്രിസ്തുവിനെ അനുഗമിക്കുന്നതിൽ മാത്രമേ, നിങ്ങൾ എന്നെ അനുഗമിക്കാവൂ. ദൈവം നിങ്ങൾക്ക് എന്തെങ്കിലും വെളിപ്പെടുത്തിത്തരുന്നുവെങ്കിൽ എന്‍റെ ശുശ്രൂഷയിൽ എനിക്ക് ലഭിച്ച സത്യം സ്വീകരിക്കാൻ നിങ്ങൾ ഒരുക്കമായിരുന്നതുപോലെ, അതു സ്വീകരിക്കാനും ഒരുങ്ങിയിരിക്കുക. ഒരു കാര്യം എനിക്കു തീർച്ചയുണ്ട്. ദൈവത്തിന് ഇനിയും കൂടുതൽ സത്യവും കൂടുതൽ വെളിച്ചവും തന്‍റെ വിശുദ്ധ വചനത്തിൽനിന്നും നൽകുവാനുണ്ട്.” - Martyn, vol. 5, p. 70. - ”GCMal 332.2

    എന്നെ സംബന്ധിച്ചാണെങ്കിൽ, നവീകരണ സഭകളുടെ അവസ്ഥയെ ക്കുറിച്ച് വേണ്ടുംവണ്ണം വിലപിപ്പാൻ കഴിയുകയില്ല. അവർ ഒരു ഘട്ടത്തിൽ എത്തിയിരിക്കയാണ്. അവർക്കതിനപ്പുറം പോകാൻ കഴികയില്ല. ലൂഥർ കണ്ടതിനപ്പുറം പോകാൻ ലൂഥറിന്‍റെ അനുയായികൾക്ക് കഴിയുകയില്ല. അതു പോലെ കാൽവിന്‍റെ അനുയായികൾക്ക്, കാൽവിൻ എന്ന ദൈവമനുഷ്യൻ നിന്ന സ്ഥാനത്ത് പറ്റിപ്പിടിച്ച് നിൽക്കാനെ കഴിയുന്നുള്ളൂ. കാൽവിൻ തിരുവെഴുത്തുകളിലെ മുഴുവൻ സത്യവും കണ്ടിരുന്നില്ല. ഇത് വിലപിക്കപ്പെടേണ്ട ഒരു അരിഷ്ടാവസ്ഥയാണ്. ഈ നേതാക്കളെല്ലാം തങ്ങളുടെ കാലത്ത്, എരിഞ്ഞുകൊണ്ടിരുന്ന, പ്രശോഭിച്ച വെളിച്ചങ്ങളായിരുന്നു. എങ്കിലും ദൈവത്തിന്‍റെ മുഴു ആലോചനകളിലും അവർ കടന്നുചെന്നിരുന്നില്ല. അവർ ഇന്ന് ജീവിച്ചിരുന്നുവെങ്കിൽ തങ്ങൾ ആദ്യകാലത്ത് എപകാരം വെളിച്ചം സ്വീകരിച്ചുവോ അതുപോലെ സ്വീകരിപ്പാൻ ഒരുക്കമായിരുന്നേനേം'.- D, Neal, History of the Puritans, vol. 1, p. 269.GCMal 332.3

    നിങ്ങൾ സഭയുമായി ചെയ്ത ഉടമ്പടിയെ ഓർക്കുക. അതിൽ, നിങ്ങൾ നിങ്ങളുടെ കർത്താവിനോടുകൂടെ എല്ലാ വഴികളിലും നടക്കുമെന്ന് പ്രതിജ്ഞ ചെയ്തു. നിങ്ങളുടെ വാഗ്ദത്തവും ദൈവത്തോടും മറ്റുള്ളവരോടുമുള്ള ഉടമ്പടിയും ഓർത്തുകൊള്ളുക. ദൈവത്തിന്‍റെ ഗ്രന്ഥത്തിൽനിന്ന് ലഭിക്കുന്ന ഏതു സത്യവും ഏതു വെളിച്ചവും സ്വീകരിച്ചുകൊള്ളാമെന്ന് നിങ്ങളുടെ ഉടമ്പടി ഓർത്തുകൊള്ളുക. പക്ഷേ, സത്യമെന്ന പേരിൽ നിങ്ങൾക്കു ലഭിക്കുന്ന ഏതിനേയും സ്വീകരിക്കുന്നതിനുമുൻപായി വേദപുസ്തകവുമായി താരതമ്യപ്പെടുത്തുകയും തട്ടിച്ചുനോക്കുകയും ചെയ്യുക എന്നത് അതോടു കൂടെ ഓർത്തുകൊള്ളുക, എന്ന് ഞാൻ നിങ്ങളോട് അപേക്ഷിക്കയാണ്. എന്തുകൊണ്ടെന്നാൽ ക്രിസ്തീയ ലോകത്തിന്, ഇപ്പോൾ തങ്ങളെ മൂടിയിരിക്കുന്ന അക്രൈസ്തവമായ അന്ധകാരത്തിൽനിന്ന് പെട്ടെന്ന് പുറത്തുവരിക അസാദ്ധ്യമാണ്. അതുപോലെതന്നെ അസാദ്ധ്യമാണ് അറിവിന്‍റെ പൂർണ്ണത ഉടനടി അവരുടെമേൽ പ്രകാശിക്ക എന്നതും”.- Martyn, vo. 5, p. 70,71. GCMal 334.1

    സ്വാതന്ത്ര്യത്തോടുള്ള അന്തർദാഹമായിരുന്നു തീർത്ഥാടക പിതാക്കന്മാരെ കടലിലെ ആപത്തിനെ അഭിമുഖീകരിച്ചുകൊണ്ട് യാത്രചെയ്യുന്നതിനും കഷ്ടപ്പാടുകളും ദുരിതവും സഹിക്കുന്നതിനും ഒരു ശക്തമായ രാഷ്ട്രത്തിന്‍റെ അടിസ്ഥാനം ഇടുന്നതിനും പ്രേരിപ്പിച്ചത്. അവർ വിശ്വസ്തരും ദൈവഭയമുള്ളവരും ആയിരുന്നിട്ടും മതസ്വാതന്ത്ര്യത്തിന്‍റെ അടിസ്ഥാനതത്വങ്ങൾ ഗ്രഹി ച്ചിരുന്നില്ല. തങ്ങൾക്ക് ലഭിച്ച മതസ്വാന്ത്ര്യത്തിനുവേണ്ടി എല്ലാം ത്യജിക്കുവാൻ ഒരുക്കമായിരുന്നെങ്കിലും മറ്റുള്ളവർക്ക് അതേ സ്വാതന്ത്ര്യം നല്കുവാൻ അവർ വിമുഖരായിരുന്നു. വളരെക്കുറച്ചുപേർ, 17-ാം നൂറ്റാണ്ടിലെ പ്രമുഖരായ ചിന്തകർക്കും, സാന്മാർഗ്ഗികതത്വവാദികൾക്കുപോലും, ഈ മതസ്വാതന്ത്യത്തിന്‍റെ മാഹാത്മ്യത്തെക്കുറിച്ച് ശരിയായ ധാരണ ഉണ്ടായിരുന്നില്ല. വിശ്വാസത്തിന്‍റെ ഏക ന്യായകർത്താവായി ദൈവത്തെ അംഗീകരിക്കുക എന്ന പുതിയനിയമ വിശ്വാസത്തിന്‍റെ പകർപ്പായിരുന്നു ഈ മതസ്വാതന്ത്ര്യത്തിലുൾക്കൊണ്ടിരുന്ന അന്തസ്സത്ത.”- Ibid., vo. 5, p. 297. ദൈവം സഭയ്ക്ക് നൽകിയിരുന്ന ഉപദേശം അതായത് മനസ്സാക്ഷിയെ നിയന്ത്രിക്കുവാനുള്ള അവകാശവും വിശ്വാസം നിർവ്വചിക്കുകയും ശിക്ഷിക്കുകയെന്നതും ആഴത്തിൽ വേരൂന്നിയിരുന്ന പാപ്പാത്വ തെറ്റുകളിൽ പ്രധാനപ്പെട്ട ഒന്നാണ്! നവീകരണകർത്താക്കൾ കത്തോലിക്കാസഭയുടെ വിശ്വാസത്തെ തിരസ്കരിച്ചവേളയിലും കത്തോലിക്കാസഭ കാണിച്ചിരുന്ന അസഹിഷ്ണുതയുടെ ആത്മാവിൽനിന്ന് തികച്ചും മുക്തരല്ലായിരുന്നു. കത്തോലിക്കാസഭയുടെ ദീർഘകാലത്തെ ഭരണത്തിൽനിന്നും ഉടലെടുത്ത കനത്ത കൂരിരുട്ട് എല്ലാ ക്രിസ്തീയ രാജ്യങ്ങളേയും ഗ്രസിച്ചിരുന്നു. അത് പൂർണ്ണമായും നശിപ്പിക്കപ്പെട്ടിരുന്നില്ല. മസ്സാചുസെറ്റ്സ് എന്ന് സ്വയം ഭരണാവകാശമുണ്ടായിരുന്ന പ്രവിശ്യയിലെ ഒരു സമുന്നത മന്ത്രി പറഞ്ഞു: “സഹിഷ്ണുതയാണ് ലോകത്തെ ക്രൈസ്തവവിരുദ്ധമാക്കിയത്. അവിശ്വാസികളുടെ ശിക്ഷ സഭയെ ഒരിക്കലും ക്ഷീണിപ്പിച്ചില്ല.”- Ibid., vol. 5, p. 335. പൊതുഭരണത്തിൽ സഭാംഗങ്ങൾക്കുമാത്രമേ അഭി പ്രായപ്രകടനം പാടുള്ളു എന്ന നിയമം അമേരിക്കയിൽ കുടിയേറിപ്പാർത്ത എല്ലാ കോളനിക്കാരും മാനിച്ചു. ഈ വിധത്തിലുള്ള സർക്കാർസഭ രൂപീകരിക്കപ്പെട്ടു. സഭാശുശ്രൂഷകരെ പോറ്റിപ്പുലർത്താൻ എല്ലാ ജനങ്ങളും സംഭാവനകൾ നൽകണമെന്ന് തീരുമാനിക്കപ്പെട്ടു. സഭയ്ക്കക്കെതിരായി തിരിയുന്നവരെ ഒതുക്കാൻ മജിസ്ട്രേട്ടുമാരെ ചുമതലപ്പെടുത്തി. ഇങ്ങനെ രാഷ്ട്രീയാധികാരങ്ങൾ സഭയുടെമേൽ നിക്ഷിപ്തമായി. ഈ നടപടികളെല്ലാം ഒഴിച്ചുകൂടാൻ പാടില്ലാത്ത ഒരു ഫലം ഉളവാക്കി- പീഡനം.GCMal 334.2

    കുടിയേറ്റക്കാർ കോളനി സ്ഥാപിച്ച് പതിനൊന്നു വർഷങ്ങൾ കഴിഞ്ഞ പ്പോൾ റോജർ വില്യംസ് ഈ നവീനലോകത്തിലേക്കു വന്നു. ആദിയിൽ വന്ന തീർത്ഥാടക പിതാക്കന്മാരെ (പിൽഗ്രിം ഫാദേഴ്സ്) പ്പോലെ മതസ്വാതന്ത്ര്യം ആസ്വദിക്കാൻ വന്ന ഒരാളായിരുന്നു റോജർ വില്യംസ്. അവരിൽനിന്നും വിഭിന്നമായി അദ്ദേഹത്തിനൊരു കാഴ്ചപ്പാട് ഉണ്ടായിരുന്നു. റോജർ വില്യംസിന്‍റെ കാലത്ത് വളരെക്കുറച്ചുപേർക്ക് മാത്രമേ ആ കാഴ്ച്പ്പാട് ഉണ്ടായിരുന്നുള്ളൂ. എന്തുമായിക്കൊള്ളട്ടെ അവരുടെ വിശ്വാസം. ഈ സ്വാതന്ത്ര്യം എല്ലാവരുടേയും അവിഭാജ്യമായ ഒരവകാശമാണ്. അദ്ദേഹം ഉത്സുകനായ ഒരു സത്യാന്വേഷി ആയിരുന്നു. ദൈവവചനത്തിന്‍റെ എല്ലാ വെളിച്ചവും ലഭിച്ചു കഴിഞ്ഞു എന്ന് റോബിൻസനോടൊപ്പം റോജർ വില്യംസും വിശ്വസിച്ചില്ല. “ക്രിസ്തീയ യുഗത്തിൽ നിയമത്തിനുമുൻമ്പിൽ അഭിപ്രായസമമത്വമായ മനസ്സാക്ഷിയുടെ സ്വാതന്ത്ര്യം എന്ന ആശയത്തിന്മേൽ ആദ്യമായി ഗവൺമെന്‍റ് സ്വാപിച്ചത് വില്യംസ് ആയിരുന്നു.” - Bancroft, pt.1, par. 16. മജിസ്ട്രേട്ടിന്‍റെ ചുമതല കുറ്റകൃത്യങ്ങൾ നിയന്ത്രിക്കുക എന്നതാണ്. മനസ്സാക്ഷിയെ നിയന്ത്രിക്കുക എന്നതായിരിക്കരുത്. “മനുഷ്യൻ മനുഷ്യനോട് ചെയ്യേണ്ടതെന്ത് എന്ന് പൊതുജനത്തിനും മജിസ്ട്രേട്ടിനും തീരുമാനിക്കാം എന്ന് റോജർ വില്യംസ് പറഞ്ഞു. എന്നാൽ ദൈവത്തോട് മനുഷ്യന്‍റെ ചുമതലകൾ ഇന്നതെന്ന് നിർദ്ദേശിക്കുവാൻ തുടങ്ങുമ്പോൾ ജനങ്ങൾ, തങ്ങളുടെ ചുമതലകൾ മറികടക്കുന്നു. പിന്നീട് സുരക്ഷി തത്വമില്ല. ഒന്ന് വ്യക്തമാണ്; മജിസ്ട്രേട്ടിന് അധികാരമുണ്ടെങ്കിൽ, ഇന്ന് അദ്ദേഹം കുറേ അഭിപ്രായങ്ങൾ അഥവാ വിശ്വാസങ്ങൾ കല്പ്പനയായി പുറപ്പെടുവിക്കും; നാളെ വേറൊരു നിയമം പാസ്സാക്കും; ഇംഗ്ലണ്ടിൽ പല രാജാക്കന്മാരും രാജ്ഞിമാരും ചെയ്തതുപോലെ വിവിധ കത്തോലിക്കാ സഭയിൽ വിവിധ പാപ്പാമാരും കൗൺസിലുകളും ചെയ്തതുപോലെ ആയിരിക്കും മജിസ്ട്രേറ്റ് ചെയ്യുക. അങ്ങനെ വിശ്വാസം വിലയ ഒരു കലക്കമായിത്തീരും”. Martyn, vol. 5, p. 340.GCMal 335.1

    കത്തോലിക്കാസഭയിൽ ആരാധനയ്ക്ക് ഹാജരായില്ലെങ്കിൽ പിഴയോ തടവോ ആയിരുന്നു ശിക്ഷ. “വില്യംസ് നിയമത്തെ കഠിനമായി അധിക്ഷേപിച്ചു. ഇംഗ്ലീഷ് നിയമാവലിയിലെ ഏറ്റവും മോശമായ നിയമം ഇടവകപ്പള്ളിയിൽ ഹാജരാവണം എന്ന കർശനനിയമം ആയിരുന്നു. തങ്ങൾ വിശ്വ സിക്കാത്ത ഒരു മതത്തിൽ ചേരുവാൻ മനുഷ്യനെ നിർബന്ധിക്കുന്നത് മനുഷ്യ സഹജമായ അവകാശത്തിന്‍റെ നേരെയുള്ള തുറന്ന കടന്നാക്രമണങ്ങളാ ണെന്ന് റോജർ വില്യംസ് പറഞ്ഞു. മതമില്ലാത്ത വ്യക്തിയേയും മനസ്സില്ലാത്ത ആളേയും പരസ്യാരാധനയ്ക്ക് നിർബന്ധിക്കുന്നത് കപടഭക്തിയെ ക്ഷണിച്ചുവരുത്തുന്നതുപോലെയാണ്. ഒരു വ്യക്തിയേയും ആരാധനയ്ക്ക് നിർബന്ധിക്കരുത് എന്ന് റോജർ വില്യംസ് പറഞ്ഞു. “സ്വന്ത ആഗ്രഹത്തിനെതി രായി ആരേയും ആരാധനയ്ക്ക് നിർബന്ധിക്കരുത് ”, “വില്യംസിന്‍റെ തത്വങ്ങളിൽ അത്ഭുതം കൂറിയ അദ്ദേഹത്തിന്‍റെ എതിരാളികൾ അത്ഭുതത്തോടു കൂടി ചോദിച്ചു: ഏത്! വേലക്കാരൻ കൂലിക്ക് അർഹനല്ലേ? “അതേ” റോജർ വില്യംസ് പറഞ്ഞു. “തന്നെ കൂലിക്കെടുക്കുന്നവനിൽനിന്നും കൂലി വാങ്ങുവാൻ അർഹനാണ്', an Bancroft pt, 1, ch. 15, par. 2.GCMal 336.1

    റോജർ വില്യംസ് ഒരു വിശ്വസ്തനായ ശുശ്രൂഷകൻ എന്ന നിലയിൽ ഏവരുടേയും സ്നേഹബഹുമാനങ്ങൾ ആർജ്ജിച്ചു. അദ്ദേഹം അപൂർവ്വ സിദ്ധികളുള്ള മനുഷ്യനും സത്യസന്ധനും ദയാലുവുമായിരുന്നു. എന്നാൽ ഗവണ്മെന്‍റ് ഉദ്യോഗസ്ഥന്മാർക്ക് സഭയുടെ മേലുള്ള അധികാരത്തെ അദ്ദേഹം എപ്പോഴും എതിർത്തു. മതസ്വാതന്ത്യത്തിനുവേണ്ടിയുള്ള അദ്ദേഹത്തിന്‍റെ ആവശ്യപ്പെടൽ ഭരണാധികാരികൾക്ക് ഉൾക്കൊള്ളാൻ കഴിഞ്ഞില്ല. ഈ പുതിയ ആശയത്തിന്‍റെ നടപ്പിലാക്കൽ രാജ്യത്തിന്‍റെ അടിസ്ഥാനത്തെ തകർക്കും. റോജർ വില്യംസിനെ കോളനിയിൽനിന്ന് പുറത്താക്കി. അറസ്റ്റ് ഒഴിവാക്കാൻ ഒടുവിൽ റോജർ വില്യംസ് ഘോരമായ തണുപ്പിൽ വനത്തി ലേക്ക് ഓടിപ്പോയി.GCMal 336.2

    പതിനാല് ആഴ്ചകൾ ഘോരതണുപ്പിൽ ആഹാരമോ കിടക്കയോ ഇല്ലാതെ വില്യംസിനു കഴിയേണ്ടിവന്നു. കാക്കകൾ ഏലിയാവിനെ പോറ്റിയതുപോലെ വില്യംസിനേയും. മരത്തിന്‍റെ പോടുകളിൽ വില്യംസ് അഭയം കണ്ടെത്തി.- Martyn, vol.5, pp.349,350, ഹിമത്തിലൂടെയും, വഴിത്താരകളില്ലാത്ത ഘോരവനത്തിലൂടെയും റോജർ വില്യംസ് അലഞ്ഞുതിരിഞ്ഞ് ഒടുവിൽ ഒരു ഇൻഡ്യൻ വംശജന്‍റെ ഭവനത്തിൽ അഭയം കണ്ടെത്തി. ഇൻഡ്യാക്കാരന്‍റെ സ്നേഹവും വിശ്വാസവും റോജർ നേടി. സുവിശേഷ സത്യങ്ങളെ അദ്ദേഹത്തിന് റോജർ പറഞ്ഞുകൊടുത്തു.GCMal 336.3

    അലഞ്ഞുതിരിഞ്ഞ യാത്രയുടെ ഒടുവിൽ റോജർ വില്യംസ് നരഗാൻസെറ്റ് ഉൾക്കടലിന്‍റെ തീരത്ത് എത്തിച്ചേർന്നു. അവിടെവച്ച് ആധുനിക കാലത്തെ പ്രഥമ സംസ്ഥാനത്തിന് അദ്ദേഹം അടിസ്ഥാനമിട്ടു. മതസ്വാതന്ത്ര്യം അതിന്‍റെ പൂർണ്ണമായ അർത്ഥത്തിൽ അവിടെ അംഗീകരിക്കപ്പെട്ടു. റോജർ വില്യംസിന്‍റെ കോളനിയുടെ അടിസ്ഥാനതത്വം, “എല്ലാ മനുഷ്യർക്കും അവനവന്‍റെ മനസ്സാക്ഷിക്കനുസരിച്ച് ദൈവത്തെ ആരാധിക്കുവാനുള്ള സ്വാതന്ത്ര്യം ഉണ്ടായിരിക്കണം എന്നതായിരുന്നു റോജർ വില്യംസ് സ്ഥാപിച്ച കൊച്ചു സംസ്ഥാനം.” - Ibid., vol. 5,p.354. റോപ്പ് ഐലൻഡ് മർദ്ദിതരുടേയും, ആലംബഹീനരുടേയും അഭയസ്ഥാനമായിത്തീർന്നു. ആ സംസ്ഥാനം വളർന്ന് ഐശ്വര്യം പ്രാപിച്ചു. പൗരാവകാശങ്ങളുടേയും മതസ്വാതന്ത്ര്യത്തിന്‍റേയും കളിത്തൊട്ടിലായിരുന്ന ആ സംസ്ഥാനം അമേരിക്കൻ ജനകീയ ഭരണത്തിന്‍റെ മൂലക്കല്ലായിത്തീർന്നു.GCMal 337.1

    സ്വാതന്ത്ര്യത്തിന്‍റെ വിളംബര പത്രികയിൽ, തങ്ങളുടെ അവകാശമായി രാഷ്ടശില്പികൾ എഴുതി: “ഈ സത്യങ്ങൾ സ്വയം വിശദീകരിക്കുമെന്ന് ഞങ്ങൾ കരുതുന്നു. എല്ലാവരും സമന്മാരായി സൃഷ്ടിക്കപ്പെട്ടിരിക്കുന്നു. ഓരോ വ്യക്തിക്കും അന്യമാക്കുവാൻ കഴിയാത്ത ചില അവകാശങ്ങൾ സൃഷ്ടിതാവ് നൽകിയിട്ടുണ്ട്. അവയിൽ ചിലത് ജീവൻ, സ്വാതന്ത്ര്യം, സന്തോഷത്തെ പിന്തുടരുവാനുള്ള അവകാശം എന്നിവയാണ്. സ്പഷ്ടമായ ഭാഷയിൽ നമ്മുടെ ഭരണഘടന ഉറപ്പുനൽകുന്നത് മനഃസ്സാക്ഷിയുടെ അലംഘനീയതയാണ്”. അമേരിക്കൻ ഐക്യനാടുകളിലെ ഏതൊരു സർക്കാർ സ്ഥാപനത്തിലും ജോലി ചെയ്യുന്നതിനുള്ള യോഗ്യത നേടുന്നതിന് മതപരമായ ഒരു പരിശോധനയും ഉണ്ടായിരിക്കുന്നതല്ല. ഏതെങ്കിലും മതസ്ഥാപനത്തെ പ്രീണിപ്പി ക്കുന്നതോ, വ്യക്തിയുടെ സ്വത്രന്തമായ നിലപാടിനെ നിയന്ത്രിക്കുന്നതോ ആയ ഒരു നിയമവും, അമേരിക്കൻ നിയമനിർമ്മാണ സഭ നിർമ്മിക്കുകയില്ല.GCMal 337.2

    അമേരിക്കൻ ഭരണഘടനയുടെ വിധാതാക്കൾ ഒരു നിത്യസത്യം അംഗീകരിച്ചു. മനുഷ്യന് അവന്‍റെ ദൈവത്തോടുള്ള ബന്ധം മനുഷ്യന്‍റെ നിയമ നിർമ്മിതിക്ക് ഉയരെയാണ്. മനുഷ്യന്‍റെ മനഃസാക്ഷിയുടെ അവകാശങ്ങൾ അന്യമാക്കുവാൻ കഴിയുന്നതല്ല. ഈ സത്യം സ്ഥാപിക്കുന്നതിന് യുക്തിയുടെ ആവശ്യമില്ല. നമ്മുടെ ഹൃദയാന്തർഭാഗത്തുതന്നെ നാം ഇതിനെക്കുറിച്ച് ബോധവാന്മാരാണ്. ഈ അവബോധമാണ് മനുഷ്യനിയമങ്ങളെയൊക്കെ എതിർത്തുകൊണ്ട് ഇത്രയധികം രക്ത സാക്ഷികൾ പീഡനങ്ങളേയും തീയേയും അഭിമുഖീകരിക്കുവാൻ ഇടയാക്കിയത്. ദൈവത്തോടുള്ള തങ്ങളുടെ കർത്തവ്യം, മാനുഷിക നിയമസംഹിതകളേക്കാൾ മേത്തരമാണെന്ന് അവർ കരുതി. തങ്ങളുടെ മനസ്സാക്ഷികളിന്മേൽ മറ്റുള്ളവർക്ക് ഒരധികാരവുമില്ലെന്ന് അവർക്ക് ബോധ്യമായി. മറ്റൊന്നിനും മായിച്ചുകളയാൻ പാടില്ലാത്ത ജന്മസിദ്ധമായ ഒരു തത്വമാണത്'.-- Congressional documents (USA), serial No. 200, document No. 271.GCMal 337.3

    യൂറോപ്പിലെ രാജ്യങ്ങളിൽ ഈ വാർത്ത പരന്നപ്പോൾ, അതായത് ഓരോ വ്യക്തിയ്ക്കും തന്‍റെ പ്രയത്നഫലം അനുഭവിക്കാമെന്നും തന്‍റെ മനസ്സാക്ഷിക്കനുസൃതമായി ജീവിക്കാമെന്നുമുള്ള വാർത്ത പരന്നപ്പോൾ ആയിരക്കണക്കിനാളുകൾ പുതിയ ഭൂമിയിലേക്ക് കുടിയേറി കൂടുതൽ കോളനികൾ ഉടലെടുത്തു. മസ്സാചുസെറ്റ്സ് ഒരു പ്രത്യേക നിയമം പാസ്സാക്കി. അതി പ്രകാരമായിരുന്നു: “അറ്റ്ലാന്‍റിക്കിനക്കരെ, യുദ്ധങ്ങളിൽ നിന്നോ ക്ഷാമത്തിൽനിന്നോ, പീഡകന്മാരുടെ പീഡനത്തിൽനിന്നോ രക്ഷപ്രാപിക്കാനാഗ്രഹിക്കുന്നവർക്ക് സൗജന്യമായ സ്വാഗതവും സഹായവും ഗവണ്മെന്‍റ് ചെലവിൽ നല്കുന്നതാണ്. ഇങ്ങനെ അലഞ്ഞുതിരിയുന്നവരും, പീഡിതരും നിയമത്താൽ രാഷ്ട്രത്തിന്‍റെ അതിഥികളായി”. --Martyn,vol.5. p.417. പ്ലീമത്തിൽ പിൽഗ്രിം ഫാദേഴ്സ് ഇറങ്ങി ഇരുപത് വർഷം കഴിഞ്ഞപ്പോഴേക്കും ആയിരക്കണക്കിന് ആളുകൾ ന്യൂ ഇംഗ്ലണ്ടിൽ കുടിയേറിപ്പാർത്തു.GCMal 338.1

    തങ്ങൾ ആഗ്രഹിച്ച കാര്യം നേടുന്നതിന് വളരെ ലോപിച്ച് ജീവിക്കുന്നതിനും, പരിമിതമായ വരവുകൊണ്ട് തൃപ്തരാകുന്നതിനും അവർ പഠിച്ചു. അവർ ഭൂമിയിൽനിന്നും ഒന്നും ചോദിച്ചിട്ടില്ല; എന്നാൽ സ്വന്ത്രപ്രയത്നത്തിൽ ന്യായമായ പ്രതിഫലം മാത്രം ചോദിച്ചു. ഒരു സുവർണ്ണ ദർശനവും വഞ്ച നാത്മകമായ ഒരു പരിവേഷവും അവരുടെ പാതയിൽ വിതറിയിരുന്നില്ല. സാവധാനത്തിലുള്ളതും എന്നാൽ ഇടറാത്തതുമായ അവരുടെ സാമൂഹ്യരാഷ്ട്രീയ വളർച്ചയിൽ അവർ സംതൃപ്തരായിരുന്നു. മരുഭൂമിയിലെ കഷ്ടതകളെ അവർ സഹിച്ചു. തങ്ങളുടെ കണ്ണുനീരാൽ നെറ്റിയിലെ വിയർപ്പിലും അവർ തങ്ങളുടെ സ്വാതന്ത്യമാകുന്ന വൃക്ഷത്തെ നനച്ചു. ദേശത്ത് അത് ആഴത്തിൽ വേരോടുന്നതുവരെ അവർ അപ്രകാരം ചെയ്തു.GCMal 338.2

    വിശ്വാസത്തിന്‍റെ അടിസ്ഥാനം വേദപുസ്തകമായിരുന്നു. അത് ജ്ഞാനത്തിന്‍റെ ഉത്ഭവവും, സ്വാതന്ത്യത്തിന്‍റെ പ്രമാണവുമായിരുന്നു. വേദപുസ്തകതത്വങ്ങൾ വീടുകളിലും പള്ളിക്കൂടങ്ങളിലും പള്ളികളിലും പഠിപ്പിച്ചു. അനാഡംബരമായ ജീവിതം, ബുദ്ധി, വിശുദ്ധി, വർജ്ജനം എന്നിവയിലൂടെ അതിന്‍റെ ഫലങ്ങൾ പ്രകടമായി. പ്യൂരിറ്റൻ വിഭാഗത്തിൽപെട്ടവർ പാർത്തിരുന്ന ഒരു സ്ഥലത്ത് അനേകം വർഷങ്ങൾ ഒരാൾ താമസിച്ചിരുന്നാലും, ഒരു മദ്യപനെ കാണുകയോ ആണയിടീൽ കേൾക്കയോ ഒരു യാചകനെ കാണുകയോ ചെയ്തിരുന്നില്ല”. -- Bancroft, pt.1,ch.19, par. 25. ദേശീയ മഹത്വത്തിന്‍റെ ഏറ്റവും തീർച്ചയായ സുരക്ഷാമാർഗ്ഗം വേദപുസ്തക തത്വങ്ങളാണ് എന്ന് തെളിയിക്കപ്പെട്ടു. ബലഹീനവും ബന്ധമില്ലാതെ കിടന്നിരുന്നതുമായ കുടിയേറ്റ സ്ഥലങ്ങൾക്ക് ശക്തമായ ഒരു സംസ്ഥാനത്തിന്‍റെ നിലയിലേക്കുയരു വാൻ കഴിഞ്ഞു. പോപ്പില്ലാത്ത സഭയിലും രാജാവില്ലാത്ത രാജ്യത്തിലും കളിയാടിയ സമാധാനത്തേയും ഐശ്വര്യത്തേയും കണ്ട് ലോകം അത്ഭുതപ്പെട്ടു.GCMal 338.3

    അമേരിക്കയുടെ തീരത്തേക്ക് വിപുലമായ കുടിയേറ്റം തുടർന്നുകൊണ്ടിരുന്നു. ആദ്യകാലത്തെ തീർത്ഥാടകർക്കുണ്ടായിരുന്ന ലക്ഷ്യങ്ങളായിരുന്നില്ല. പിൽക്കാലത്ത് വന്നവർക്ക്, അവർക്ക് വലിയ വിത്യാസങ്ങൾ ഉണ്ടായിരുന്നു. ആദ്യകാല വിശ്വാസവും വിശുദ്ധിയും വ്യാപകമായ സ്വാധീനം ജനങ്ങളിൽ ചെലുത്തിയിരുന്നെങ്കിലും ജനസംഖ്യ വർദ്ധിച്ചതോടെ അതിന്‍റെ സ്വാധീനം കുറഞ്ഞുവന്നു. ലൗകിക ലക്ഷ്യങ്ങളായിരുന്നു പിൽക്കാലങ്ങളിൽ വന്നവർക്കുണ്ടായിരുന്നത്.GCMal 339.1

    പ്രാരംഭത്തിൽ കുടിയേറിയ ആളുകൾ സ്വീകരിച്ച നടപടിക്രമങ്ങൾ അതായത് സഭാംഗങ്ങളെ മാത്രമേ വോട്ട് ചെയ്യുവാൻ അനുവദിക്കൂ എന്നതും സഭാംഗങ്ങൾക്കുമാത്രമേ ഗവണ്മെന്‍റിൽ ഏതെങ്കിലും ഉദ്യോഗം വഹിക്കുവാൻ സാധിക്കയുള്ളൂ എന്ന നിയമവും വളരെ ദോഷകരമായ ഫലങ്ങൾ ഉളവാക്കി. രാഷ്ട്രത്തിന്‍റെ പരിശുദ്ധി കാത്തു സൂക്ഷിക്കണമെന്ന സദുദ്ദേശത്തോടുകൂടി യാണ് ഈ നിയമങ്ങളൊക്കെ ഉണ്ടാക്കിയത്. എന്നാൽ ഇത് സഭയെ ദുഷി പ്പിക്കയാണ് ചെയ്തത്. വോട്ടു ചെയ്യാനുള്ള അവകാശത്തിന് ഏതെങ്കിലും ഗവണ്മെന്‍റ് ജോലി ലഭിക്കുന്നതിനും സഭാംഗം ആയിരിക്കണമെന്ന വ്യവസ്ഥ അനേകരെ ഹൃദയ പരിവർത്തനം ഉണ്ടാകാതെ ലൗകിക ലക്ഷ്യങ്ങൾ വച്ചു കൊണ്ട് സഭയുമായി ബന്ധപ്പെടുവാൻ ഇടയാക്കി. ഇങ്ങനെ സഭയിൽ മാന സാന്തരപ്പെടാത്ത ആളുകളുടെ നല്ല ഒരു സംഖ്യ സഭയിൽ കടന്നുകൂടി. സഭാ ശുശ്രൂഷകരിൽ പോലും നല്ല ഒരു പങ്ക് തെറ്റായ വേദോപദേശങ്ങളാണ് പഠിച്ചിരുന്നത്. പരിശുദ്ധാത്മാവിന്‍റെ പുതുതാക്കുന്ന ശക്തിയെപ്പറ്റി അജ്ഞരായിരുന്നു. കുസ്തന്തീനോസിന്‍റെ കാലം മുതൽ ഇന്നുവരെ ഉണ്ടായിരുന്ന സഭാ ചരിത്രത്തിൽ കണ്ടുവന്നിരുന്ന ദുഷ്ഫലങ്ങൾ വീണ്ടും കാണായി. രാഷ്ട്ര ത്തിന്‍റെ സഹായത്താൽ സഭയെ കെട്ടിപ്പണിയുമ്പോൾ മതേതര ശക്തിയായ രാഷ്ട്രത്തിന്‍റെ പിൻബലത്തോടെ സുവിശേഷത്തെ ശക്തിപ്പെടുത്തുവാനും ശ്രമിക്കുമ്പോൾ സ്വഭാവികമായും ഉണ്ടാകുന്ന ദുഷ്ഫലങ്ങളാണിവ. യേശു പറഞ്ഞു: “എന്‍റെ രാജ്യം ഐഹികമല്ല” (യോഹ. 18:36). സഭയും രാഷ്ട്രവുമായുള്ള ഐക്യം അതെത്ര ചെറുതുമായിക്കൊള്ളട്ടെ- അത് കാഴ്ചയ്ക്ക് ലോകത്തെ സഭയോട് അടുപ്പിക്കയാണെന്ന് തോന്നും. പക്ഷേ യഥാർത്ഥത്തിൽ സംഭവിക്കുന്നത് തത്ഫലമായി സഭ ലോകത്തോട് അടുക്കുകയാണ്.GCMal 339.2

    റോജർ വില്യംസും, റോബിൻസനും പറഞ്ഞ വലിയ തത്വം അതാണ്! സത്യം പടിപടിയായി വളരുന്നതാണെന്നും തിരുവെഴുത്തുകളിന്മേൽ പ്രകാശിക്കുന്ന വെളിച്ചം ക്രിസ്ത്യാനി സ്വീകരിപ്പാൻ ഒരുക്കമുള്ളവനായിരിക്കണമെന്നും കാലാന്തരത്തിൽ അവരുടെ അനുയായികൾ മറന്നുകളഞ്ഞു. അതു പോലെ നവീകരണത്തിന്‍റെ അനുഗ്രഹങ്ങളെ സ്വീകരിക്കുന്നതിൽ വളരെ താല്പര്യം കാണിച്ചിരുന്ന അമേരിക്കയിലെയും യൂറോപ്പിലെയും പ്രൊട്ടസ്റ്റാന്‍റ് സഭകൾ നവീകരണത്തിന്‍റെ പാതയിലൂടെ മുന്നേറുന്നതിൽ പരാജയമടഞ്ഞു. പുതിയ സത്യങ്ങളെ പ്രഘോഷിക്കുവാനും, വളരെക്കാലമായി താലോലിച്ചു കൊണ്ടിരുന്ന തെറ്റുകളെ വെളിച്ചത്താക്കുവാനും കുറച്ചു വിശ്വസ്തരായ ആളുകൾ കാലാകാലങ്ങളിൽ എഴുന്നേറ്റുവെങ്കിലും, ക്രിസ്തുവിന്‍റെ കാലത്തെ യെഹൂദരെപ്പോലെ അഥവാ ലൂഥറിന്‍റെ കാലത്തെ പാപ്പാ അനുഭാവികളെ പ്പോലെ, ഭൂരിപക്ഷം പേരും തങ്ങളുടെ പിതാക്കന്മാർ വിശ്വസിച്ചിരുന്ന സത്യങ്ങളിൽ സംതൃപ്തരായി അവരെപ്പോലെ ജീവിക്കുവാൻ ശ്രമിച്ചു. തൽഫലമായി മതം വീണ്ടും ദുഷിച്ച് ചടങ്ങാചാരത്തിലേക്ക് നിപതിച്ചു. അനുബന്ധങ്ങളും അന്ധവിശ്വാസങ്ങളും ദൂരത്തറിയേണ്ടതിനുപകരം അവയെ നില നിർത്തുകയും പരിരക്ഷിക്കയും ചെയ്തു. അങ്ങനെ നവീകരണം സംഭാവന ചെയ്ത ആത്മാവ് ക്രമേണ മരിച്ചു. ലൂഥറിന്‍റെ കാലത്ത് കത്തോലിക്കാസഭയ്ക്ക് എത്രമാത്രം നവീകരണം ആവശ്യമായിരുന്നുവോ അത്രകണ്ട് ആവശ്യം പ്രൊട്ടസ്റ്റന്‍റ് സഭയ്ക്കുണ്ടായി. അതേ ലൗകികത്വവും ആത്മീക മന്ദതയും, മനുഷ്യന്‍റെ ആശയങ്ങളോടുള്ള ഭക്തിയും വർദ്ധിച്ചു. ദൈവവചനം പഠിപ്പി ക്കുന്നതിനുപകരം മനുഷ്യന്‍റെ ആശയങ്ങൾക്ക് പ്രാധാന്യം നല്കി.GCMal 340.1

    പത്തൊൻപതാം നൂറ്റാണ്ടിന്‍റെ പ്രാരംഭഘട്ടത്തിൽ ഉണ്ടായിരുന്ന വേദ പുസ്തകത്തിന്‍റെ അഭൂതപൂർവ്വമായ പ്രചാരവും തൽഫലമായുണ്ടായ വലിയ പ്രകാശവും പൂർണ്ണമായി പ്രയോജനപ്പെടുത്തിയില്ല. കഴിഞ്ഞ കാലങ്ങളിലെപ്പോലെ ദൈവവചനം ജനത്തിൽനിന്ന് അകറ്റി നിർത്തുവാൻ സാത്താന് കഴിഞ്ഞില്ല. എല്ലാവർക്കും തിരുവെഴുത്തുകൾ പ്രാപ്യമായിരുന്നു. എന്നാൽ സാത്താൻ തന്‍റെ മാർഗ്ഗം നേടുന്നതിനുവേണ്ടി വീണ്ടും ചില തന്ത്രങ്ങൾ കണ്ടുപിടിച്ചു. തിരുവെഴുത്തുകളെ കാര്യമായിട്ടെടുക്കാതിരിപ്പാൻ ജനത്തെ പ്രേരിപ്പിച്ചു. തിരുവെഴുത്തുകളെ ശോധന ചെയ്യുന്നതിൽ ആളുകൾ വിരക്തി കാണിച്ചു. ഇങ്ങനെ തെറ്റായ വ്യാഖ്യാനങ്ങളെ അവർ സ്വീകരിക്കാൻ ഇട യായി. വേദപുസ്തകാടിസ്ഥാനമല്ലാത്ത ഉപദേശങ്ങളെ അവർ സ്വീകരിച്ചു.GCMal 340.2

    പീഡനത്തിലൂടെ സത്യത്തെ ഞെരിച്ചമർത്തുവാൻ കഴിയാഞ്ഞതിൽ സാത്താൻ അനുരഞ്ജനത്തിന്‍റെ മാർഗ്ഗം അന്വേഷിച്ചു. അതിലൂടെയാണല്ലോ വലിയ വിശ്വാസത്യാഗം ഉണ്ടായതും റോമൻ കത്തോലിക്കാസഭ ഉദയം ചെയ്തതും. ഇപ്പോൾ ജാതികളുമായി ഇടപഴകുവാനല്ല ലോകത്തെ മറ്റെന്തി ലുമധികം സ്നേഹിക്കുകയും വിഗ്രഹങ്ങളെ ആരാധിക്കുന്നവരേക്കാൾ അധികം ലോകനേഹമാകുന്ന വിഗ്രഹത്തെ ആരാധിക്കുന്നവരുമായി ബന്ധപ്പെടുന്നതിനുമാണ് സാത്താൻ ക്രിസ്ത്യാനികളെ പ്രേരിപ്പിച്ചത്. ഈ ഐക്യത്തിന്‍റെ ഫലം മുൻകാലങ്ങളിലുണ്ടായതിനേക്കാൾ ഒട്ടും ചെറുതല്ലായിരുന്നു. മതത്തിന്‍റെ മറവിൽ അഹങ്കാരവും ആഡംബരത്വവും പ്രോത്സാഹിച്ചു. സഭകൾ കളങ്ക പങ്കിലമായി. വേദപുസ്തക ഉപദേശങ്ങളെ സാത്താൻ വളച്ചൊടിച്ചു. ആയിരങ്ങളെ വഴിതെറ്റിക്കുന്ന പരസ്യങ്ങൾ വേരുറച്ചുകൊ ണ്ടിരുന്നു. വിശുദ്ധന്മാർക്ക് ഒരിക്കൽ നൽകപ്പെട്ട വിശ്വാസത്തിനുവേണ്ടി പൊരാടുന്നതിനുപകരം ഈ പാരമ്പര്യങ്ങളെ സഭ ഉയർത്തിക്കാണിക്കയും പിൻതാങ്ങുകയും ചെയ്തു. നവീകരണ നേതാക്കൾ പ്രയത്നിക്കയും കഷ്ട പാടുകൾ സഹിക്കയും ചെയ്ത തത്വങ്ങൾ ഇപ്രകാരം അധഃപതിച്ചു.GCMal 341.1