Loading...
Larger font
Smaller font
Copy
Print
Contents
വന്‍ പോരാട്ടം - Contents
  • Results
  • Related
  • Featured
No results found for: "".
  • Weighted Relevancy
  • Content Sequence
  • Relevancy
  • Earliest First
  • Latest First

    അദ്ധ്യായം 31—ദുരാത്മാക്കളുടെ പ്രവർത്തനസംഘം

    അദൃശ്യലോകവുമായുള്ള ദൃശ്യമായതിന്‍റെ ബന്ധം, ദൈവദൂതന്മാരുടെ ശുശ്രൂഷ, ദുരാത്മാക്കളുടെ പ്രവർത്തനസംഘം എന്നിവ തിരുവെഴുത്തുകളിൽ വളരെ വ്യക്തമായി വെളിവാക്കപ്പെട്ടിരിക്കുകയും മനുഷ്യ ചരിത്രത്തിൽ ഇതെല്ലാം കോർത്തിണക്കുകയും ചെയ്തിരിക്കുന്നു. ദുരാത്മാക്കളുടെ അസ്തിത്വത്തിലുള്ള അവിശ്വാസം വളർന്നു വരുന്നൊരു പ്രതിഭാസമാകുന്നു. അതേസമയം “അവരൊക്കെയും രക്ഷപ്രാപിപ്പാനുള്ളവരുടെ ശുശ്രൂഷയ്ക്ക അയയ്ക്കപ്പെടുന്ന സേവകാത്മാക്കളല്ലയോ” (എബ്രായർ 1:14) എന്നു വിശുദ്ധദൂതന്മാരെക്കുറിച്ചു പറഞ്ഞിരിക്കുന്നത് അനേകർ മരിച്ചവരുടെ ആത്മാക്കളായി അംഗീകരിക്കുന്നു. നല്ലതും ചീത്തയുമായ ദൂതന്മാരുടെ നിലനില്പിനെക്കുറിച്ചു മാത്രമല്ല, ഇവ മരിച്ചുപോയ മനുഷ്യരുടെ പ്രേതാത്മാക്കളല്ല എന്നുള്ള അനിഷേധ്യമായ തെളിവിനെക്കുറിച്ചും തിരുവെഴുത്തുകൾ സവിസ്തരം പഠിപ്പിക്കുന്നു.GCMal 586.1

    മനുഷ്യനെ സൃഷ്ടിക്കുന്നതിനു മുമ്പുതന്നെ ദൈവദൂതന്മാരുണ്ടായിരുന്നു. ഭൂമിക്കടിസ്ഥാനമിട്ടപ്പോൾത്തന്നെ “പ്രഭാത നക്ഷത്രങ്ങൾ ഒന്നിച്ചു ഘോഷിച്ചുല്ലസിക്കുകയും ദൈവപുത്രന്മാരെല്ലാം സന്തോഷിച്ചാർക്കുകയും ചെയ്തപ്പോൾ അതിന്‍റെ അടിസ്ഥാനം ഏതിന്മേൽ ഉറപ്പിച്ചു” (ഇയ്യോബ് 38:16); മനുഷ്യന്‍റെ വീഴ്ചയ്ക്കുശേഷം, ജീവവൃക്ഷത്തെ കാപ്പാനായി ദൂത ന്മാരെ അയച്ചു. ഒരു മനുഷ്യജീവിയും മരിക്കുന്നതിനുമുമ്പായിരുന്നു ഇതു സംഭവിച്ചത്. മനുഷ്യരേക്കാൾ ഉന്നതമായ പ്രകൃതിയായിരുന്നു ദൂതന്മാർക്ക്. സങ്കീർത്തനക്കാരൻ ഇപ്രകാരം പറയുന്നു: “നീ അവനെ ദൈവത്തേക്കാൾ അല്പം മാത്രം താഴ്ത്തി സൃഷ്ടിച്ചിരിക്കുന്നു” (സങ്കീർത്തനങ്ങൾ 8:5).GCMal 586.2

    സ്വർഗ്ഗീയ ജീവികളുടെ എണ്ണത്തെക്കുറിച്ചും, കൂടാതെ ശക്തി, മഹത്വം, ദൈവിക ഭരണകൂടത്തോടുള്ള അവരുടെ ബന്ധം, അതുപോലെ രക്ഷാപദ്ധതിയുമായി അവർക്കുള്ള ബന്ധത്തെക്കുറിച്ചും തിരുവെഴുത്തുകളിൽക്കൂടെ നമ്മെ മുന്നറിയിച്ചിരിക്കുന്നു. “യഹോവ തന്‍റെ സിംഹാസനത്തെ സ്വർഗ്ഗത്തിൽ സ്ഥാപിച്ചിരിക്കുന്നു. അവന്‍റെ രാജത്വം സകലത്തേയും ഭരിക്കുന്നു”. വീണ്ടും പ്രവാചകൻ ഇപ്രകാരം പറയുന്നു “സിംഹാസനത്തിനു ചുറ്റും ദൂതഗണങ്ങ ളുടെ ഘോഷം ഞാൻ കേട്ടു.” രാജാധിരാജവിന്‍റെ തിരുമുമ്പിൽ അവർ സാദരം നില്ക്കുന്നു. “ദൂതന്മാർ അതീവ ശക്തർ, ദൈവത്തിന്‍റെ ശുശ്രൂഷകരായ അവർ തന്‍റെ ഇംഗിതങ്ങൾ നിറവേറ്റുന്നു”. “തന്‍റെ പ്രവചനത്തിന്‍റെ ഘോഷം മുഴക്കുന്നവരത” (സങ്കീർത്തനങ്ങൾ 103: 19-21; വെളിപ്പാട് 5:11). പതിനാ യിരം പതിനായിരവും, ആയിരം ആയിരവുമാകുന്നു സ്വർഗ്ഗീയ ദൂതു വാഹ കരെന്നു ദാനീയേൽ പ്രവാചകൻ അവലോകനം ചെയ്യുന്നു. അപ്പൊസ്തല നായ പൌലൊസ് “ഒരു സംഖ്യഗണമെന്ന്” ദൂതന്മാരെക്കുറിച്ചു പ്രഖ്യാപിക്കുന്നു (ദാനിയേൽ 7:10 എബ്രായർ 12:22). ദൈവത്തിന്‍റെ സന്ദേശവാഹക രായ അവർ “മിന്നൽപ്പിണർപ്പോലെ പ്രത്യക്ഷപ്പെടുന്നു” (യെഹെക്കേൽ 1:14) അവരുടെ മഹത്വം കണ്ണഞ്ചിപ്പിക്കുന്നതുപോലെയും, അവരുടെ ഗമനം അതിശീഘവുമാകുന്നു. രക്ഷകന്‍റെ കല്ലറയ്ക്കരികിൽ പ്രത്യക്ഷനായ ദൂതന്‍റെ മുഖം മിന്നൽ പോലെ ശോഭയേറിയതും അവന്‍റെ അങ്കി ഹിമംപോലെ ശുഭവുമായിരുന്നു. അതു പാറാവുകാരനെ ഭ്രമിപ്പിക്കുകയും മൃതപ്രായരെപ്പോലെ ആക്കുകയും ചെയ്ത” (മത്തായി 28:3,4). ധിക്കാരിയായ അശൂർ രാജാവായ സൻഹേരിബ്, ദൈവത്തെ അധിക്ഷേപിക്കുകയും, ദൈവദൂഷണം ജല്പി ക്കയും, യിസ്രായേലിനെ നശിപ്പിച്ച് ഭിക്ഷണിപ്പെടുത്തുകയും ചെയ്തപ്പോൾ “അന്നു രാത്രി യഹോവയുടെ ദൂതൻ പുറപ്പെട്ട് അശൂർ പാളയത്തിൽ ഒരു ലക്ഷത്തൺപത്തയ്യായിരം പേരെ കൊന്നു. അശൂർ രാജാവിന്‍റെ പാളയ ത്തിലെ സകല പരാകമശാലികളെയും പ്രഭുക്കന്മാരെയും സേനാപതികളേയും സാഹരിച്ചു. അതുകൊണ്ട് അവർ ലജ്ജാമുഖത്തോടെ സ്വദേശത്തയ്ക്ക് മടങ്ങിപ്പോകേണ്ടിവന്നു”. (2 രാജാക്കന്മാർ 19:35; 2 ദിനവൃത്താന്തം 32:21).GCMal 587.1

    ദൈവമക്കൾക്കുവേണ്ടി കൃപാദൗത്യവുമായി അയയ്ക്കപ്പെടുന്നവരാണു ദൈവദൂതന്മാർ. അബ്രഹാമിനുവേണ്ടി അനുഗ്രഹത്തിന്‍റെ വാഗ്ദാനവുമായി സോദോമിന്‍റെ പടിവാതില്ക്കലേക്ക്, അതിന്‍റെ ഭയാനകമായ നാശത്തിൽ നിന്നും നീതിമാനായ ലോത്തിനെ സംരക്ഷിക്കുന്നതിന്നായി, ദൂതന്മാരെ അയച്ചു. മരുഭൂമിയിൽ തളർന്നവശരായി മരിക്കാറായ ഏലിയാവിന്‍റെ അടുക്കലേയ്ക്ക്, ശത്രുക്കളാൽ വലയം ചെയ്യപ്പെട്ട എലീശായുടെ അടുക്കലേയ്ക്ക്, അഗ്നിമയ രഥങ്ങളോടെ അശ്വാരൂഢരായി ദൂതന്മാർ ആ ചെറിയ പട്ടണത്തിലേയ്ക്ക് കടന്നു വന്നു. ജാതീയ രാജാവിന്‍റെ കൊട്ടാരത്തിൽ ദൈവിക ജ്ഞാനം ആരായുന്ന വേളയിൽ, സിംഹങ്ങൾക്കിരയാവുന്നതിനായി തള്ളപ്പെട്ട ദാനീയേലിന്‍റെ അടുക്കലേയ്ക്ക്, മരണത്തിനായി വിധിക്കപ്പെട്ട് ഹെരോദാവിന്‍റെ കാരാഗൃഹത്തിൽ കഴിയുന്ന പത്രൊസിന്‍റെ അടുക്കലേയ്ക്ക്, ഫിലിപ്പ്യയിലെ തടവുകാരുടെ അടുക്കലേയ്ക്ക്, അർദ്ധരാത്രിയിൽ സമുദ്രമദ്ധ്യേ കൊടുങ്കാറ്റിലകപ്പെട്ട പൌലൊസിന്‍റെയും കൂട്ടാളികളുടേയും അടുക്കലേയ്ക്ക്, സുവി ശേഷം സ്വീകരിക്കുന്നതിനുവേണ്ടി കൊർന്നല്യോസിന്‍റെ മനസ്സ് തുറക്കുന്നതിന്നുവേണ്ടി, അപരിചിതരായ ജാതികളിൽ രക്ഷയുടെ സന്ദേശവുമായി പതാസിനെ അയയ്ക്കുന്നതിനുവേണ്ടി, ഇപ്രകാരം ദൈവത്തിന്‍റെ ജനത്തിന്നുവേണ്ടി എല്ലാ കാലങ്ങളിലും വിശുദ്ധ ദൂതന്മാർ ശുശ്രൂഷ നിർവ്വഹിച്ചു കൊണ്ടിരിക്കുന്നു.GCMal 587.2

    ഓരോ കാവൽ ദൂതനെയും കർത്താവിന്‍റെ ഓരോ അനുഗാമികൾക്കുമായി നിയോഗിച്ചിരിക്കുന്നു. ഈ സ്വർഗ്ഗീയ സംരക്ഷകൻ, വിശുദ്ധന്മാരെ ദുഷ്ടന്‍റെ അധികാരത്തിൽനിന്നും രക്ഷിക്കുന്നു. “അതിനു സാത്താൻ യഹോവയോടു വെറുതെയോ ഇയ്യോബ് ദൈവഭക്തനായിരിക്കുന്നത്? നീ അവനും അവന്‍റെ വീടിനും അവനുള്ള സകലതിനു ചുറ്റും വേലി കെട്ടിയിട്ടില്ലയോ? നീ അവന്‍റെ പ്രവർത്തിയെ അനുഗ്രഹിച്ചിരിക്കുന്നു. അവന്‍റെ മൃഗ സമ്പത്ത് ദേശത്ത് പെരുകിയിരിക്കുന്നു” (ഇയ്യോബ് 1:9,10) എന്നു സാത്താൻ പ്രസ്താവിക്കുമ്പോൾ ഇക്കാര്യം അവൻ സ്വയം അംഗീകരിക്കുന്നു. സങ്കീർത്തനക്കാ രന്‍റെ വാക്കുകളിൽ തന്‍റെ പ്രവർത്തന സംഘങ്ങളിലൂടെ ദൈവം തന്‍റെ മക്കളെ സംരക്ഷിക്കുന്നതിനെക്കുറിച്ച് പ്രകടമാക്കിയിട്ടുണ്ട്. “യഹോവയുടെ ദൂതൻ അവന്‍റെ ഭക്തന്മാരുടെ ചുറ്റും പാളയമിറങ്ങി അവരെ വിടുവിക്കുന്നു”. (സങ്കീ 34:7). ദൈവത്തിൽ വിശ്വസിക്കുന്നവരോട് രക്ഷിതാവു പറഞ്ഞു: “ഈ ചെറിയവരിൽ ഒരുത്തനെ തുച്ഛീകരിക്കാതിരിപ്പാൻ സൂക്ഷിച്ചു കൊൾവിൻ. സ്വർഗ്ഗത്തിൽ അവരുടെ ദൂതന്മാർ സ്വർഗ്ഗസ്ഥനായ എന്‍റെ പിതാവിന്‍റെ മുഖം എപ്പോഴും കാണുന്നു എന്നു ഞാൻ നിങ്ങളോടു പറയുന്നു” (മത്തായി 18:10,11). ദൈവമക്കളെ ശുശ്രൂഷിക്കുന്നതിനായി നിയോഗിക്കപ്പെട്ടിരിക്കുന്ന ദൂതന്മാർ സദാസമയവും ദൈവത്തിന്‍റെ സന്നിധിയിൽ പ്രവേശിക്കുന്നുണ്ട്.GCMal 588.1

    ഇപ്രകാരം കുത്സിത ശക്തിയും, അന്ധകാരാധീശന്‍റെ തളരാത്തെ ഉൾപ്പകയും നിറഞ്ഞ പൈശാചിക സേനയുമായുള്ള പോരാട്ടത്തിൽ ദൈവമക്കൾക്കു സ്വർഗ്ഗീയ ദൂതന്മാരുടെ നിലയ്ക്കാത്ത സംരക്ഷണത്തിന്‍റെ വാഗ്ദാനവും വെളിപ്പെടുത്തിയിരിക്കുന്നു. ഇത്തരത്തിലുള്ള വാഗ്ദത്തം ഒരിക്കലും ആവശ്യം കൂടാതെ നല്കുന്നില്ല. കൃപയുടേയും സംരക്ഷണത്തിന്‍റേയും വാഗ്ദാനം ദൈവം തന്‍റെ മക്കൾക്കു നൽകിയിട്ടുണ്ടെങ്കിൽ അതിന്‍റെ കാരണം അതീവ ശക്തരായ പൈശാചിക സേനയെ നേരിടേണ്ടതിനായിട്ടാണ്, നിശ്ചയ ദാർഢ്യമുള്ളവരും ക്ഷണിക്കാത്തവരും കുത്സിതരുമായ അസംഖ്യം ദുരാത്മാക്കളുടെ ശക്തിയിൽനിന്ന് രക്ഷനേടുന്നതിന് അജ്ഞതയും അശ്രദ്ധയും ഒഴിവാക്കേണ്ടതാണ്.GCMal 588.2

    ദുരാത്മാക്കൾ ആരംഭത്തിൽ പാപരഹിതരായി സൃഷ്ടിക്കപ്പെട്ടവരും, പകൃതത്തിലും ശക്തിയിലും , മഹത്വത്തിലും ഇന്ന് ദൈവത്തിന്‍റെ ദൂതുവാഹകരായി വർത്തിക്കുന്ന വിശുദ്ധ ദൂതന്മാർക്ക് തുല്യരുമായിരുന്നു. എന്നാൽ പാപത്താൽ വീഴ്ച ഭവിച്ചപ്പോൾ ദൈവത്തെ അനാദരിക്കുന്നതിനും മനുഷ്യരെ നിർമ്മൂലമാക്കുന്നതിനും ഒന്നിച്ചൊരു സഖ്യമായി മാറി. സാത്താനോ ടൊപ്പം അവന്‍റെ എതിർപ്പിൽ ഒന്നിച്ചുചേർന്നും സ്വർഗ്ഗത്തിൽ നിന്നും അവ നോടൊത്ത് നിഷ്കാസിതരായും അവർ എല്ലാക്കാലത്തും, ദൈവികാധികാ രത്തോട് മറുത്തും മത്സരിച്ചും നില്ക്കുന്നതിൽ പങ്കാളികളായി. അവരുടെ കൂട്ടുകെട്ടിനെക്കുറിച്ചും ഭരണത്തെക്കുറിച്ചും വ്യത്യസ്തങ്ങളായ അവരുടെ ആസൂത്രണങ്ങളേയും അവരുടെ വൈദഗ്ധ്യങ്ങളേയും, വിവേചനങ്ങളേയും മനുഷ്യരുടെ സ്വസ്ഥതയ്ക്കും സന്തോഷത്തിനുമെതിരായുള്ള അവരുടെ വൈരാഗ്യാസൂത്രണങ്ങളേയും കുറിച്ചും തിരുവെഴുത്തിൽ നമ്മെ അറിയിച്ചിരിക്കുന്നു.GCMal 589.1

    അവരുടെ നിലനില്പ്, പ്രവർത്തന സഖ്യത എന്നിവയെക്കുറിച്ചുള്ള ഭാഗികമായ പ്രസ്താവന പഴയനിയമ ചരിത്രത്തിൽ നല്കുന്നുണ്ട്. എന്നാൽ ക്രിസ്തുത ഈ ഭൂമുഖത്തായിരുന്ന കാലഘട്ടത്തിലായിരുന്നു പൈശാചികാ ത്മാക്കൾ അവരുടെ ശക്തി അതിന്‍റെ പരമകാഷ്ഠയിൽ വെളിപ്പെടുത്തിയത്. മനുഷ്യന്‍റെ വീണ്ടെടുപ്പിനായി ആസൂത്രണം ചെയ്ത പദ്ധതിയിൽ പ്രവേശിക്കുന്നതിന് ക്രിസ്തു വരികയും ഈ ലോകത്തെ നിയന്ത്രിക്കാനുള്ള- അവന്‍റെ അധികാരത്തെ സാത്താൻ കർക്കശമായ വകാശപ്പെടുകയു ചെയ്തു. പാലസ്തീൻ ദേശമൊഴികെയുള്ള ഭൂമുഖത്തെ എല്ലാ ഭാഗങ്ങളിലും വിഗ്രഹാരാധന സുസ്ഥാപിക്കുന്നതിൽ അവൻ വിജയം കൈവരിച്ചു. പരീക്ഷകന്‍റെ സ്വാധീനത്തിന് കീഴടങ്ങാത്ത പ്രത്യേക നാട്ടിലേക്ക്, സ്വർഗ്ഗീയ ദീപ്തി ചൊരിയുന്നതിന്നായി ക്രിസ്തു വന്നു. ഇവിടെ രണ്ട് ഭിന്നശക്തികള്‍ തങ്ങളുടെ പരമോന്നതാധികാരം അവകാശപ്പെട്ടു. തന്നിലൂടെ സകലർക്കും പാപക്ഷമയും, ദിവ്യസമാധാനവും കണ്ടെത്താനായി യേശു തന്‍റെ സ്നേഹ ഭുജങ്ങൾ നീട്ടിക്കൊണ്ട് ക്ഷണിക്കുകയായിരുന്നു. അനിയന്ത്രിതാധികാരം തങ്ങൾക്ക് പ്രാപിപ്പാനായില്ലെന്ന് അന്ധകാരസേന കാണുകയും, ക്രിസ്തുവിന്‍റെ ദൗത്യം വിജയിക്കുകയാണെങ്കിൽ അവരുടെ ഭരണം അതിവേഗം അവ സാനിക്കുമെന്നും അവർ മനസ്സിലാക്കി. ബന്ധിക്കപ്പെട്ട സിംഹംപോലെ സാത്താൻ ക്രുദ്ധനാകുകയും മനുഷ്യരുടെ ശരീരത്തിലും ആത്മാവിലുമുള്ള അവന്‍റെ അധികാരത്തെ ധിക്കാരത്തോടെ പ്രദർശിപ്പിക്കുകയും ചെയ്തു.GCMal 589.2

    മനുഷ്യർ ദുർഭൂതങ്ങളാൽ അധിനിവേശിതരായിരിക്കുന്നതിന്‍റെ യാഥാർത്ഥ്യം പുതിയനിയമത്തിൽ വളരെ സ്പഷ്ടമായി പ്രതിപാദിച്ചിരിക്കുന്നു. പ്രകൃതി കാരണങ്ങളാലുണ്ടാകുന്ന രോഗംമൂലമുള്ള കഷ്ടതയാലല്ല വ്യക്തികൾ ഇപ്രകാരം പീഡിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുന്നത്. തന്‍റെ ഇടപാടുകളെക്കുറിച്ചുള്ള വ്യക്തമായ ഒരു ധാരണ കർത്താവിനുണ്ടായിരുന്നു. കൂടാതെ ദുരാത്മാക്ക ളുടെ വ്യക്തമായ സാമീപ്യത്തേയും സഖ്യതയേയുംകുറിച്ച് താൻ ബോധവാനായിരുന്നു.GCMal 590.1

    അവരുടെ പെരുപ്പം, ശക്തി, പക എന്നിവ കൂടാതെ ക്രിസ്തുവിന്‍റെ അധികാര ശക്തിയും കരുണയും വെളിപ്പെടുത്തുന്ന ഒരുത്തമോദാഹരണമാണു ഗദരയിലെ പൈശാചികാക്രമണത്തിൽനിന്നുള്ള വിടുതലിനെക്കുറിച്ചുള്ള രേഖകൾ തിരുവെഴുത്തിൽ നൽകിയിരിക്കുന്നത്. ആ അധമന്മാരായ ഉന്മത്തന്മാർ, എല്ലാ നിയന്ത്രണങ്ങളേയും നിന്ദിക്കുകയും ദുസ്സഹ വേദനയാൽ പുളയുകയും ഉഗ്രതപൂണ്ട് നിലവിളിയുടെ ശബ്ദത്താൽ അന്തരീക്ഷം മുഖരിതമാകയും സ്വയം തങ്ങൾക്കുതന്നെ അവരെ അഭിമുഖീകരിക്കുന്നവരെ അപായപ്പെടുത്തുകയും ഹാനിവരുത്തുകയും ചെയ്തിരുന്നു. രക്തം വാർന്നൊഴുകുന്ന വികൃതമായ അവരുടെ ശരീരങ്ങളും കൂടാതെ, കടിഞ്ഞാണില്ലാത്ത മനസ്സും അന്ധകാരത്തിന്‍റെ പ്രഭുവിനു ഹൃദ്യമായ ഒരു കാഴ്ച്ചയായി സമർപ്പിക്കപ്പെട്ടു. പിശാചുക്കളാൽ നിയന്ത്രിക്കപ്പെട്ട പീഡിതരിൽ ഒരാൾ പ്രഖ്യാപിച്ചു: “എന്‍റെ പേർ ലെഗ്വോൻ എന്നാകുന്നു; ഞങ്ങൾ അനേകരാകുന്നു” (മാർക്കൊ 5:9). റോമൻ സൈന്യത്തിൽ മൂവായിരം മുതൽ അയ്യായിരം വരെ യോദ്ധാക്കൾ ഉൾക്കൊള്ളുന്ന സംഖ്യയാണ് ലെഗ്വോൻ. സാത്താന്യ സൈന്യവും കൂട്ടംകൂടുമായിരിക്കുകയും ഒരു കൂട്ടത്തിൽ ഒരു ലെഗ്വോനിൽ കുറയാത്ത പൈശാചിക സേനാംഗങ്ങൾ അടങ്ങുകയും ചെയ്യുന്നു.GCMal 590.2

    രക്ഷിതാവിന്‍റെ പാദാരവിന്ദങ്ങളിൽ വിനയത്തോടും സുബോധത്തോടും കീഴ്വഴക്കത്തോടുംകൂടി ഇരിപ്പാൻ അവരെ അനുവദിച്ചുകൊണ്ടി യേശുവിന്‍റെ ആജ്ഞയിൽ ദുരാത്മാക്കൾ അവരുടെ ഇരകളെ വിട്ടകന്നു. കടലിൽ നിപതിക്കുന്നതിന്നായി പിശാചുക്കളെ ഒരു പറ്റം പന്നികളിൽ പ്രവേശിക്കാനനുവദിച്ചു. ഗദരനിവാസികളെ സംബന്ധിച്ചിടത്തോളം ക്രിസ്തു നല്കിയ ഈ അനുഗ്രഹങ്ങളേക്കാൾ മുൻതൂക്കം അവർക്കുണ്ടായ നഷ്ടമായിരുന്നു. ദിവ്യസൗഖ്യദായകൻ അവിടം വിട്ടുപോകുവാൻ അപേക്ഷിച്ചു. സുരക്ഷിതത്വത്തിനുവേണ്ടി സാത്താൻ രൂപം നല്കിയതിന്‍റെ ഫലമായിരുന്നു ഇത്. അവരുടെ നഷ്ടത്തിന്‍റെ കുറ്റം യേശുവിൽ ആരോപിച്ചുകൊണ്ട് സാത്താൻ ജനങ്ങളുടെ സ്വാർത്ഥതയുണർത്തുകയും യേശുവിന്‍റെ വചനങ്ങൾ ശ്രദ്ധിക്കുന്നതിൽനിന്നും അവരെ തടയുകയും ചെയ്തു. ഇതിന്‍റെയെല്ലാം മൂലകാരണത്തിന്മേൽ- തന്നിലും തന്‍റെ സംഘത്തിന്മേലും കുറ്റമാരോപിക്കേണ്ടതിനുപകരം, നഷ്ടത്തിന്‍റേയും ദൗർഭാഗ്യത്തിന്‍റേയും കഷ്ടതയുടേയും കാരണം ക്രിസ്ത്യാനികളാണെന്ന് സാത്താൻ സദാ കുറ്റമാരോപിക്കുകയാണ്.GCMal 590.3

    എന്നാൽ ക്രിസ്തുവിന്‍റെ ഉദ്ദേശങ്ങളൊന്നും വിഫലമായില്ല. ലാഭേച് യ്ക്കായി ഈ അശുദ്ധ മൃഗങ്ങളെ പെരുപ്പിക്കുന്ന യെഹൂദന്മാർക്ക്, ഒരു കർക്കശമായ താക്കീതുപോലെ താൻ ആ പന്നിക്കൂട്ടത്തെ നശിപ്പിക്കുന്നതിന് അശുദ്ധാത്മാക്കളെ അനുവദിച്ചു. പിശാചുക്കളെ ക്രിസ്തു നിയന്ത്രിച്ചിട്ടുണ്ടായിരുന്നില്ലേ? കടലിൽ മുങ്ങുന്ന പന്നികളെ മാത്രമല്ല അതിന്‍റെ സൂക്ഷിപ്പുകാരു ടേയും ഉടമസ്ഥരുടേയും പോലുമുള്ള പരിപാലനം കർത്താവിന്‍റെ അധികാരത്തിൽനിന്നു മാത്രമായിരുന്നു. അവരുടെ വിടുതലിന്നായി അവൻ കരുണയോടെ പ്രവർത്തിച്ചു. ഇതിനേക്കാളുപരി തന്‍റെ ശിഷ്യന്മാർ മനുഷ്യരിലും മൃഗങ്ങളിലുമുള്ള സാത്താന്‍റെ നിഷ്രാധികാരത്തിന്‍റെ ദൃക്സാക്ഷികളായിത്തീരുന്നതിന് ഈ സംഭവം നടക്കുവാൻ കർത്താവ് അനുവദിക്കുക യായിരുന്നു. അവന്‍റെ ചതിയാൽ വഞ്ചിതരായിത്തീരാനോ അടിമപ്പെട്ടുപോ കാനോ ഇടവരാതിരിക്കുന്നതിന്, തങ്ങളഭിമുഖീകരിക്കാനിരിക്കുന്ന വൈരിയെക്കുറിച്ച് തന്‍റെ അനുഗാമികൾ ബോധവാന്മാരായിരിക്കണമെന്ന് രക്ഷി താവാഗ്രഹിച്ചു. സാത്താന്യ ബന്ധനങ്ങളെ അറുക്കുന്നതിനും അവന്‍റെ അടി മത്വത്തിൽനിന്നും വിടുതൽ നേടുന്നതിനും തന്‍റെ ശക്തി ആ പ്രദേശത്തു ള്ളവർ കൈവരിക്കണമെന്നുള്ളത് തന്‍റെ ഒരഭിലാഷമായിരുന്നു. യേശു സ്വയം അവിടെനിന്നും കടന്നുപോയെങ്കിലും, അത്ഭുതകരമായി വിടുവിക്കപ്പെട്ടവർ, അവരുടെ ഗുണകാംക്ഷിയുടെ കരുണയെക്കുറിച്ച് ഉച്ചത്തിൽ പ്രഘോഷിക്കുന്നതിൽ നിലനില്ക്കയുണ്ടായി.GCMal 591.1

    ഇത്തരത്തിലുള്ള മറ്റു പല സംഭവങ്ങളും തിരുവെഴുത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. സുറൊഫൊയിക്യക്കാരിയുടെ മകൾ പിശാചിനാൽ വളരെയേറെ പീഡിപ്പിക്കപ്പെടുകയും, യേശുവിന്‍റെ ശക്തിയുള്ള വചനത്താൽ വിടുവിക്കപ്പെടുകയും ചെയ്തു (മർക്കൊ. 7:26-30); “അന്ധനും ഊമനുമായിത്തീർന്ന, പിശാചു ബാധിച്ച ഒരുവൻ” (മത്തായി 12:22); യുവാവിനെ തീയിലും വെള്ളത്തിലും ഇട്ടുകൊല്ലുവാൻ ഭാവിക്കുന്ന ദുരാത്മാവ് (മർക്കൊ. 9:17-27); “അശുദ്ധാത്മാവ് ബാധിച്ച ഭ്രാന്തൻ” (ലൂക്കോ . 4:33-36); കഫർന്ന ഹുമിലെ സിനഗോഗിൽ പ്രശാന്തമായ ശബ്ബത്തിനെ അലങ്കോലമാക്കിയ സംഭവം-- എല്ലാവരും അനുകമ്പാപൂർണ്ണനായ രക്ഷിതാവിനാൽ സൗഖ്യമാക്കപ്പെട്ടു. മിക്കവാറും എല്ലാ സംഭവങ്ങളിലും ക്രിസ്തു, പിശാചിനെ ബുദ്ധിമാനെന്ന് അഭിസംബോധന ചെയ്യുകയും അവന്‍റെ ഇരയെ ഇനിയും കൂടുതൽ ദാരുണമായി പീഡിപ്പിക്കാതെ വിട്ടുമാറുന്നതിനുവേണ്ടി അവനോട് കല്പിക്കുകയും ചെയ്തു. കഫർന്നഹൂമിൽ തന്നെ ആരാധിക്കുന്നവർ തന്‍റെ അതുല്യശക്തി അവലോകനം ചെയ്തു, “സകലരും അത്ഭുതപ്പെട്ടു, അവർ അന്യോന്യം എന്തൊരു വചനമാകുന്നു ഇത് എന്ന് പറഞ്ഞു. അധികാരGCMal 591.2

    ത്തോടും ശക്തിയോടും അവൻ അശുദ്ധാത്മാക്കളോട് കല്പിക്കുന്നു. അവ പുറത്തുവരികയും ചെയ്യുന്നു” (ലൂക്കൊസ് 4:36). GCMal 592.1

    ആ ഭൂതബാധിതർ സാധാരണയായി മഹാകഷ്ടതയുടെ അനുഭവത്തിൽ നിന്നുള്ളവരുടെ പ്രതിനിധികളെപ്പോലെ ആയിരുന്നു. എങ്കിലും ഇതിൽനിന്നും വിഭിന്നമായതുമുണ്ടായിരുന്നു. അമാനുഷിക ശക്തിയാർജ്ജിക്കുന്നതിനു വേണ്ടി ചിലർ സാത്താന്യ സ്വാധീനം സ്വാഗതം ചെയ്തു. ഇവ ഒരിക്കലും ഭൂതങ്ങളുമായി വൈരുദ്ധ്യമുണ്ടാക്കിയില്ല. ഇക്കൂട്ടത്തിൽപ്പെട്ടവർ ഭാവി പ്രവചനാത്മാവിനെ പ്രാപിച്ചവരായ- സൈമൺ മാഗസ്, ക്ഷുദ്രക്കാരനായ എലി മാസ്, ഫിലിപ്പ്യയിൽവെച്ച് പൌലൊസിനേയും ശീലാസിനേയും അനുഗമിച്ച കന്യക എന്നിവരായിരുന്നു.GCMal 592.2

    പൈശാചിക സംഘത്തിന്‍റേയും ആത്മാക്കളുടേയും നിലനില്പിനെ ത്യജിക്കുകയും, തിരുവെഴുത്തുകളുടെ സാക്ഷ്യം നേരിട്ടും വിപുലമായും ഇക്കാര്യത്തിൽ ഉണ്ടെങ്കിൽത്തന്നെയും അതിനെ അവഗണിക്കുകയും ചെയ്യുന്നവർ പൈശാചികാത്മാവിന്‍റെ സ്വാധീനത്താൽ വലിയ ആപത്തിൽ ആയിരിക്കുന്നു. നാം അവരുടെ കൗശലത്തിൽ അജ്ഞരായിരിക്കുന്നിടത്തോളം മിക്കവാറും അവർക്ക് അപ്രാപ്യമായ നേട്ടമുണ്ട്. ഒരുപക്ഷെ അവർ അവരുടെ സ്വന്തജ്ഞാനത്തെ പിൻതുടരുമ്പോൾപോലും അനേകരും അവരുടെ അഭിപ്രായത്തിന് ശ്രദ്ധകൊടുക്കും. ഇതുകൊണ്ടാകുന്നു. കാലാന്ത്യത്തോട് നാം സമീപിക്കുന്നതുകൊണ്ട്, സാത്താൻ അത്യന്തം ശക്തിയോടെ വഞ്ചിക്കുന്നതിനും നശിപ്പിക്കുന്നതിനുമായി പ്രവർത്തിക്കുന്നത്.GCMal 592.3

    എല്ലായിടത്തും അവന്‍റെ അസ്തിത്വം ഇല്ലെന്നുള്ള വിശ്വാസം അവൻ പരത്തുന്നു. അതുകൊണ്ടാകുന്ന തന്നെത്തന്നെയും തന്‍റെ പ്രവർത്തന ശൈലിയേയും മൂടിവെയ്ക്കുന്നത് അവന്‍റെ പദ്ധതിയാക്കിയത്. നാം അവന്‍റെ വഞ്ചനകളുമായി ബന്ധപ്പെടേണ്ടിവരുന്നതിനേക്കാൾ അധികമായി ആ മഹാ വഞ്ചകൻ ഭയപ്പെടുന്ന മറ്റു യാതൊന്നും തന്നെയില്ല. അവന്‍റെ യഥാർത്ഥ സ്വഭാവവും ഉദ്ദേശവും വളരെ ഭംഗിയായി മറയ്ക്കുന്നതിന്, നിന്ദയുടേയും അപഹാസ്യത്തിന്‍റേയും രൂക്ഷമായ വികാരത്തിന്‍റെ പ്രതിനിധിയായി അവൻ രൂപം കൊള്ളുന്നു. വികൃതരൂപത്തോടുകൂടി, മൃഗത്തിന്‍റേയും മനുഷ്യന്‍റേയും രൂപ സങ്കലനത്തോടുകൂടി, ബീഭത്സകമോ പരിഹാസ്യമോ ആയ ഒരു വസ്തുവായി വേഷം പൂകുന്നതിൽ അവൻ അതീവ സന്തുഷ്ടനാണ്. സ്വയം തങ്ങൾ ബുദ്ധിമാന്മാരെന്നും അറിവുള്ളവരെന്നും ചിന്തിക്കുന്നവരുടെ കേളീരംഗങ്ങളിൽ തന്‍റെ പേരുപയോഗിച്ചുകേൾക്കുന്നതിൽ അവൻ സന്തോഷിക്കുന്നു.GCMal 592.4

    അവൻ സ്വയം തന്‍റെ തികവുറ്റ പാടവത്തോടുകൂടെ മൂടുപടം അണിഞ്ഞതുകൊണ്ട് “ഇത്തരത്തിലുള്ള ഒരു സത്വം യഥാർത്ഥത്തിൽ ഉണ്ടാ?” എന്ന് വ്യാപകമായി ചോദിക്കുന്നു. അവന്‍റെ ജയത്തിന്‍റെ ഒരു തെളിവെന്തെന്നാാൽ തിരുവെഴുത്തിലെ പ്രകടമായ സാക്ഷ്യങ്ങൾക്ക് വ്യാജ തത്വങ്ങൾ നല്കുകയും ആത്മീകലോകം അവ ഹൃദ്യമായി സ്വീകരിക്കുകയും ചെയ്യുന്നു എന്നുള്ളതാണ്. അതുകൊണ്ടാണ് സാത്താൻ അവന്‍റെ സ്വാധീനത്തെക്കുറിച്ച് അബോധാവസ്ഥയിൽ കഴിയുന്നവരുടെ മനസ്സുകളെ നിയന്ത്രിക്കാൻ തികച്ചും ഒരുങ്ങുന്നത്. അവന്‍റെ ദുഷിച്ച പ്രവർത്തനത്തെക്കുറിച്ച് ദൈവവ ചനത്തിൽ നമുക്ക് ധാരാളം ഉദാഹരണങ്ങൾ നല്കുന്നു. അവന്‍റെ നിഗൂഡ സേനകളെ നമ്മുടെ മുമ്പിൽ പ്രദർശിപ്പിക്കുന്നു. ഇപ്രകാരം അവന്‍റെ ആക്രമണത്തെ ചെറുക്കുവാൻ അവൻ നമ്മെ നിയോഗിക്കുന്നു.GCMal 593.1

    സാത്താന്‍റെയും അവന്‍റെ സൈന്യത്തിന്‍റേയും ഊർജ്ജസ്വലതയും ഉൾപ്പകയും ഒരുപക്ഷെ നമുക്കു കേവലം ആപൽസൂചന നൽകിയേക്കാം. അപ്രകാരം അതുണ്ടായില്ലെങ്കിലും വിടുതലും സങ്കേതവും നമ്മുടെ വീണ്ട ടുപ്പുകാരന്‍റെ അത്യുന്നത ശക്തിയിൽ നമുക്കു കണ്ടെത്താനാകുന്നതാണ്. ദുഷ്ടമനുഷ്യരിൽ നിന്ന് നമ്മുടെ ജീവനേയും നമ്മുടെ വസ്തുവകകളേയും സംരക്ഷിക്കുന്നതിനുവേണ്ടി നാം വളരെ കരുതലോടുകൂടി നമ്മുടെ വീടുകൾ പൂട്ടി ഭദ്രമാക്കും. എന്നാൽ നമ്മെ നിരന്തരം ആക്രമിച്ചുകൊണ്ടിരിക്കുന്ന പൈശാചികസേനകളെക്കുറിച്ച് വളരെ അപൂർവ്വമായാണ് നാം ചിന്തിക്കുന്നത്. അനു വദനീയമെങ്കിൽ, അവർക്കു നമ്മുടെ മനസ്സുകളെ വ്യതിചലിപ്പിക്കാനും നമ്മുടെ ശരീരങ്ങളെ അതിദാരുണമായി വേദനിപ്പിക്കാനും താറുമാറാക്കാനും നമ്മുടെ ജീവിതങ്ങളേയും സമ്പാദ്യങ്ങളേയും ശിഥിലമാക്കാനുമാകും. കഷ്ട തയിലും നാശത്തിലും മാത്രമാണ് അവരുടെ ആനന്ദം. അശുദ്ധാത്മാക്കളി ന്മേലുള്ള അധികാരം ദൈവം അവർക്ക് നല്കുന്നതുവരെ സാത്താന്യപരീക്ഷകൾക്ക് കീഴ്പെടുകയും ദൈവിക നടത്തിപ്പുകളെ എതിർക്കുകയും ചെയ്യുന്നവരുടെ അവസ്ഥ ഭയാനകമായിരിക്കും. എന്നാൽ ക്രിസ്തുവിനെ അനുഗ മിക്കുന്നവർ എക്കാലത്തും അവന്‍റെ കരുതലിൻകീഴിലായിരിക്കും. അവരുടെ സംരക്ഷണത്തിന്നായി അതുല്യശക്തരായ ദൂതന്മാരെ സ്വർഗ്ഗത്തിൽനിന്നും അയയ്ക്കുന്നതായിരിക്കും. ദൈവം തന്‍റെ ജനത്തിന്നായി ഏർപ്പെടുത്തിയി രിക്കുന്ന സങ്കേതത്തെ തകർക്കുവാൻ ദുഷ്ടനായവനു സാദ്ധ്യമല്ല.GCMal 593.2