Loading...
Larger font
Smaller font
Copy
Print
Contents
വന്‍ പോരാട്ടം - Contents
  • Results
  • Related
  • Featured
No results found for: "".
  • Weighted Relevancy
  • Content Sequence
  • Relevancy
  • Earliest First
  • Latest First

    അദ്ധ്യായം 19—അന്ധകാരത്തിലൂടെ വെളിച്ചം

    കാലാകാലങ്ങളായി ഭൂമിയിൽ നടക്കുന്ന ദൈവവേല ഓരോ വലിയ നവീകരണത്തിലും, അഥവാ, ഓരോ മതപരമായ ചലനത്തിലും ശ്രദ്ധേയമായ സാമ്യത്തെ കാണിക്കുന്നു. മനുഷ്യരോടുള്ള ദൈവത്തിന്‍റെ ഇടപെടലുകളുടെ തത്വം എക്കാലവും ഒന്നുതന്നെയാണ്. ഇന്നത്തെ പ്രധാന പ്രസ്ഥാ നങ്ങൾക്ക് അവയുടെ സാദ്യശ്യം മുൻകാലങ്ങളിൽ ഉണ്ട്. കൂടാതെ ആദ്യ കാല സഭയുടെ അനുഭവം നമ്മുടെ കാലത്തേയ്ക്ക് ആവശ്യമായ വിലയേറിയ പാഠങ്ങൾ തരുന്നു. GCMal 391.1

    ദൈവം തന്‍റെ പരിശുദ്ധാത്മാവിനാൽ രക്ഷയുടെ വേലയുമായി മുമ്പോട്ട് പോകുന്ന തന്‍റെ ദാസന്മാരെ അതിശയകരമായി നയിക്കുന്നു എന്ന സത്യത്തേക്കാൾ സ്പഷ്ടമായ ഒരു പഠിപ്പിക്കൽ ബൈബിളിൽ ഇല്ല. തന്‍റെ കൃപയുടേയും കരുണയുടേയും ഉദ്ദേശത്തെ നിറവേറ്റുന്നതിനായി ദൈവകരങ്ങളിൽ ഉപയോഗിക്കപ്പെടുന്ന ഉപകരണങ്ങളാണ് മനുഷ്യർ. ഓരോരുത്തനും അവനവന്‍റെ ഭാഗം നിറവേറ്റാനുണ്ട്. അവനവന്‍റെ കാലത്ത് ആവശ്യങ്ങൾക്ക് ചേർന്നതും, ചെയ്യാനായി ദൈവം കൊടുത്തതുമായ വേല ചെയ്യുന്നതിന് അവനെ സജ്ജമാക്കാനും ആവശ്യമായ വെളിച്ചം ഓരോരുത്തർക്കും അതാതുസമയങ്ങളിൽ നൽകിയിരിക്കുന്നു. എന്നാൽ ആരുംതന്നെ, സ്വർഗ്ഗത്താൽ മാനിക്കപ്പെട്ടവൻ ആണെങ്കിൽ പോലും, മഹത്തായ രക്ഷാപദ്ധതിയുടെ മുഴുവൻ അറിവും നേടുകയോ അവന്‍റെ കാലത്ത് വേല ദിവ്യമായ ഉദ്ദേശത്ത പൂർണ്ണമായി അഭിനന്ദിക്കുകയോ ചെയ്തിട്ടില്ല. അവർക്ക് ചെയ്യാൻ ദൈവം കൊടുത്ത വേലയിൽ ദൈവം എന്ത് നേടിയേനേം എന്ന് മനുഷ്യർ മനസ്സി ലാക്കുന്നില്ല. ദൈവത്തിന്‍റെ നാമത്തിൽ അവർ ഘോഷിക്കുന്ന ദൂത്, അതിന്‍റെ എല്ലാ ഭാവത്തിലും അവർ ഉൾക്കൊള്ളുന്നില്ല.GCMal 391.2

    “ദൈവത്തെ നിനക്ക് അന്വേഷണത്താൽ കണ്ടെത്താൻ സാധിക്കുമോ? സർവ്വശക്തന്‍റെ സമ്പൂർത്തി നിനക്ക് മനസ്സിലാകുമൊ?” ” എന്‍റെ വിചാരങ്ങൾ നിങ്ങളുടെ വിചാരങ്ങൾ അല്ല; നിങ്ങളുടെ വഴികൾ എന്‍റെ വഴികളുമല്ല എന്ന് യഹോവ അരുളിച്ചെയ്യുന്നു. ആകാശം ഭൂമിക്കുമീതെ ഉയർന്നിരിക്കുന്നതു പോലെ എന്‍റെ വഴികൾ നിങ്ങളുടെ വഴികളിലും എന്‍റെ വിചാരങ്ങൾ നിങ്ങളുടെ വിചാരങ്ങളിലും ഉയർന്നിരിക്കുന്നു”. “ഞാൻ തന്നെ ദൈവം, എന്നെപ്പോലെ ഒരുത്തനും ഇല്ല. ആരംഭത്തിൽ തന്നെ അവസാനവും പൂർവ്വകാല ത്തുതന്നെ മേലാൽ സംഭവിപ്പിനുള്ളതും ഞാൻ പ്രസ്താവിക്കുന്നു” (ഇയ്യോ. 11:7; യെശയ്യാ . 55:8,9; 46:9,10).GCMal 392.1

    ആത്മാവിന്‍റെ പ്രത്യേക പ്രകാശനത്താൽ നയിക്കപ്പെട്ട പ്രവാചകന്മാർപോലും അവരിൽ അർപ്പിക്കപ്പെട്ട വെളിപ്പാടുകളുടെ പ്രാധാന്യത്ത പൂർണ്ണമായി ഉൾക്കൊണ്ടില്ല. ദൈവജനത്തിനുവേണ്ടി അതിൽ അടങ്ങിയിരുന്ന നിർദ്ദേശങ്ങളുടെ അർത്ഥം അവരുടെ ആവശ്യം അനുസരിച്ച് കാലാകാലങ്ങളിൽ വെളിവാക്കപ്പെടണമായിരുന്നു.GCMal 392.2

    സുവിശേഷത്തിൽ വെളിപ്പെട്ടിരിക്കുന്ന രക്ഷയുടെ സന്ദേശത്തെക്കുറിച്ച് പത്രൊസ് ഇപ്രകാരം പറയുന്നു: “നിങ്ങൾക്ക് വരുവാനിരിക്കുന്ന കൃപയെക്കുറിച്ച് പ്രവചിച്ച പ്രവാചകന്മാർ ഈ രക്ഷയെ ആരാഞ്ഞു അന്വേഷിച്ചിരുന്നു. അവരിലുള്ള ക്രിസ്തുവിന്‍റെ ആത്മാവ് ക്രിസ്തുവിനു വരേണ്ടിയ കഷ്ടങ്ങളെയും പിൻവരുന്ന മഹിമയെയും മുൻകൂട്ടി സാക്ഷീകരിച്ചപ്പോൾ സൂചിപ്പിച്ച സമയം ഏതോ എങ്ങനെ ഉള്ളതോ എന്ന് പ്രവാചകന്മാർ ആരാഞ്ഞുനോക്കി. തങ്ങൾക്കായിട്ടല്ല നിങ്ങൾക്കായിട്ടത്രേ തങ്ങൾ ആ ശൂശ്രഷ ചെയ്യുന്നു എന്ന് അവർക്ക് വെളിപ്പെട്ടു” (1 പത്രൊ. 1:10-12).GCMal 392.3

    തങ്ങൾക്ക് വെളിവാക്കപ്പെട്ട കാര്യങ്ങളുടെ മുഴുവൻ അറിവും പ്രവാചകന്മാർക്ക് ലഭിക്കാതിരുന്നിട്ടും ദൈവം പ്രദർശിപ്പിക്കാൻ അനുവദിച്ചവയുടെ മുഴുവൻ പ്രകാശവും കരസ്ഥമാക്കാൻ ആത്മാർത്ഥമായി ആരാഞ്ഞു. അവരിൽ ഉള്ള ക്രിസ്തുവിന്‍റെ ആത്മാവ് സൂചിപ്പിച്ച സമയം ഏതോ എങ്ങനെയുള്ളതോ എന്ന് അവർ ആരാഞ്ഞു നോക്കി. ദൈവദാസന്മാർക്ക് നൽകപ്പെട്ട ഈ പ്രവചനങ്ങളുടെ പ്രയോജനം കിട്ടിയ ക്രിസ്തീയ യുഗത്തിലെ ദൈവജനത്തിന് എത്രയോ വലിയ പാഠമാണിത്. “തങ്ങൾക്കായിട്ടല്ല, നിങ്ങൾക്കായിട്ടത് തങ്ങൾ ആ ശുശ്രൂഷ ചെയ്യുന്നു എന്ന് അവർക്ക് വെളിപ്പെട്ടു'. “അതുവരെ ജനിക്കാത്ത തലമുറകൾക്കുവേണ്ടി പ്രവാചകന്മാർക്ക് നൽകപ്പെട്ട വെളിപ്പാടുകളെ സംബന്ധിച്ച് ശുഷ്കാന്തിയോടെ ആരായുമ്പോൾ ദൈവത്തിന്‍റെ വിശുദ്ധജനം സാക്ഷികളാകുന്നു. പിൽക്കാലത്ത് ദൈവാനുഗ്രഹം പ്രാപിച്ചവർ സ്വർഗ്ഗത്തിന്‍റെ ഈ ദാനത്തെ കൈകാര്യം ചെയ്യുന്ന അശ്രദ്ധവും താല്പര്യമില്ലായ്മയുമായി പ്രവാചകന്മാരുടെ വിശുദ്ധതീക്ഷ്ണതയുമായി താരതമ്യപ്പെടുത്തുക. സുഖസ്നേഹികളും ലോകനേഹികളുമായവരുടെ അനാസ്ഥയും പ്രവചനങ്ങൾ മനസ്സിലാക്കാൻ സാധിക്കാത്തവ ആണെന്നുള്ള പ്രഖ്യാപനത്തിലെ സംതൃപ്തിയും എത്ര ശാസനാകരമാണ്!GCMal 392.4

    അനന്തമായവന്‍റെ ഉപദേശങ്ങളിലേക്ക് കടക്കാൻ പരിമിതികൾ ഉള്ള മനുഷ്യമനസ്സുകൾ അപര്യാപ്തമാണെങ്കിലും, അഥവാ ദൈവോദ്ദേശ്യങ്ങളുടെ നടത്തിപ്പുകളെ പൂർണ്ണമായി മനസ്സിലാക്കാൻ കഴിയുകയില്ലായെങ്കിലും, പലപ്പോഴും സ്വന്തം ഭാഗത്തുണ്ടാകാറുള്ള ചില തെറ്റൊ, അവഗണനയൊകൊണ്ടാണ് സ്വർഗ്ഗീയ ദൂത് വളരെ അവ്യക്തമായി ഉൾക്കൊള്ളുന്നത്. കൂടെക്കൂടെ ജനങ്ങളുടെ മനസ്സും, ദൈവദാസന്മാരുടെ മനസ്സുപോലും മാനുഷിക അഭിപ്രായങ്ങളാൽ അന്ധമായിപ്പോകുന്നു. മനുഷ്യരുടെ പാരമ്പര്യവും തെറ്റായ പഠിപ്പിക്കലുകളുംമൂലം തിരുവചനത്തിൽ ദൈവം വെളിപ്പെടുത്തിയിട്ടുള്ള വൻകാര്യങ്ങൾ ഭാഗികമായി മാത്രമേ ഗ്രഹിക്കാൻ കഴിയുന്നുള്ളൂ. രക്ഷകൻ വ്യക്തിപരമായി കൂടെ ഉണ്ടായിരുന്നപ്പോൾ പോലും അവന്‍റെ ശിഷ്യന്മാരും അപ്രകാരമായിരുന്നു. ലോകസാമാജ്യത്തിന്‍റെ സിംഹാസനത്തിലേക്ക് യിസ്രായേലിനെ ഉയർത്തുന്ന തൽക്കാല പ്രഭു ആണ് മശീഹ എന്നുള്ള ജനപ്രീതി ആർജ്ജിച്ച ധാരണ അവരുടെ മനസ്സുകളെ നിറം പിടിപ്പിച്ചിരുന്നു. കൂടാതെ, ക്രിസ്തുവിന്‍റെ കഷ്ടപ്പാടുകളെയും മരണത്തേയും പറ്റി മുൻകൂട്ടിപ്പറഞ്ഞ അവന്‍റെ വാക്കുകളുടെ അർത്ഥം അവർക്ക് മനസ്സിലാക്കാൻ കഴിഞ്ഞില്ല.GCMal 393.1

    “കാലം തികഞ്ഞു, ദൈവരാജ്യം സമീപിച്ചിരിക്കുന്നു; മാനസാന്തരപ്പെട്ട് സുവിശേഷത്തിൽ വിശ്വസിപ്പിൻ” എന്ന ദൂതുമായി ക്രിസ്തുതന്നെ അവരെ അയച്ചിരുന്നു (മർക്കൊ. 1:15). ആ ദൂത് ദാനീയേൽ ഒൻപതാം അദ്ധ്യായത്തെ അടിസ്ഥാനമാക്കിയുള്ളതായിരുന്നു. ദൂതൻ പ്രഖ്യാപിച്ച അറുപത്തി ഒൻപത് ആഴ്ചവട്ടം മശീഹാ എന്ന പ്രഭു” വരെ എത്തുന്നതുകൊണ്ട് ഉന്നതമായ പ്രത്യാശയോടും സന്തോഷം നിറഞ്ഞ പ്രതീക്ഷകളോടുംകൂടെ മശീഹായുടെ രാജ്യം യെരുശലേമിൽ സ്ഥാപിച്ച് മുഴുലോകവും ഭരിക്കുന്നത് ശിഷ്യന്മാർ നോക്കി ഇരുന്നു.GCMal 393.2

    അവർതന്നെ അതിന്‍റെ അർത്ഥം പൂർണ്ണമായി ഗ്രഹിച്ചില്ലായെങ്കിലും, ക്രിസ്തു ഏല്പിച്ച ദൂത് അവർ പ്രസംഗിച്ചു. അവരുടെ പ്രഖ്യാപനത്തിന്‍റെ അടിസ്ഥാനം ദാനീയേൽ 9:25-ൽ ഉള്ളപ്പോൾ അതേ അദ്ധ്യായത്തിന്‍റെ അടുത്ത വാക്യത്തിൽ മശീഹാ കൊലപ്പെടും എന്നുള്ള വാക്യം അവർ കണ്ടില്ല. അവരുടെ ജനനം മുതൽ ഹൃദയങ്ങളിൽ ഉദിച്ച ഒരു ഭൗമിക സാമ്രാജ്യത്തിന്‍റെ മഹത്വം പ്രവചനത്തിന്‍റെ സുവ്യക്ത നിർദ്ദേശങ്ങളും ക്രിസ്തുവിന്‍റെ വാക്കുകളും ഗ്രഹിക്കാൻ കഴിയാതെ അവരെ എല്ലാവരേയും ഒരു പോലെ അന്ധരാക്കി.GCMal 393.3

    കരുണയുടെ വിളി യെഹൂദാരാഷ്ട്രത്തിന് കൊടുക്കുക എന്ന കടമ അവർ നിവർത്തിച്ചു. എന്നിട്ട് അവരുടെ കർത്താവ് ദാവീദിന്‍റെ സിംഹാസനത്തിൽ ആരോഹണം ചെയ്യുന്നത് പ്രതീക്ഷിച്ചിരിക്കുമ്പോൾത്തന്നെ അവനെ ഒരു കുറ്റവാളിയെപ്പോലെ പിടിക്കുന്നതും ചമ്മട്ടികൊണ്ട് അടിക്കുന്നതും നിന്ദിക്കുന്നതും ശിക്ഷിക്കുന്നതും കാൽവറി ക്രൂശിൽ ഉയർത്തുന്നതും അവർ കണ്ടു. അവരുടെ കർത്താവ് ശവകുടീരത്തിൽ ഉറങ്ങിക്കിടന്നിരുന്ന ദിവസങ്ങളിൽ എത്ര നിരാശയും തീവ്രമായ മനോവേദനയും ആ ശിഷ്യന്മാരുടെ ഹൃദയങ്ങളെ ഞെരുക്കിയിട്ടുണ്ടാവും. ‘GCMal 394.1

    ക്രിസ്തു കൃത്യമായ സമയത്തും പ്രവചനം മുൻകൂട്ടി പറഞ്ഞിരുന്നതനുസരിച്ചും ആണ് വന്നത്. തന്‍റെ ശുശ്രൂഷയുടെ ഓരോ മേഖലയിലും തിരുവചനസാക്ഷ്യം നിവർത്തിക്കപ്പെട്ടു. അവൻ രക്ഷയുടെ ദൂത് പ്രസംഗിക്കുകയും അവന്‍റെ വചനങ്ങൾ അധികാരത്തോടെയുള്ളതും ആയിരുന്നു. അവന്‍റെ കേൾവിക്കാരുടെ ഹ്യദയങ്ങൾ അത് സ്വർഗ്ഗത്തിന്‍റേതാണെന്ന് സാക്ഷ്യപ്പെടുത്തി. ദൈവപുത്രന്‍റെ ദിവ്യദൗത്യത്തെ വചനവും ദൈവാത്മാവും സാക്ഷ്യപ്പെടുത്തി.GCMal 394.2

    എന്നിട്ടും ശിഷ്യന്മാർ ശാശ്വത സ്നേഹത്തോടെ തങ്ങളുടെ പ്രിയ കർത്താവിനെ ആശ്ലേഷിച്ചു. എങ്കിലും അവരുടെ ഹൃദയം അനിശ്ചിതത്വം കൊണ്ടും സംശയംകൊണ്ടും മൂടിയിരുന്നു. തീവ്രമായ മനോവേദനയിൽ, കർത്താവിന്‍റെ കഷ്ടപ്പാടിനെയും മരണത്തെയുംപറ്റി കർത്താവ് മുൻകൂട്ടി പറഞ്ഞ വാക്കുകൾ അവർ ഓർത്തില്ല. നസറായനായ യേശു യഥാർത്ഥ മശീഹാ ആയിരുന്നെങ്കിൽ അവർ അങ്ങനെ ദുഃഖത്തിലും നിരാശയിലും അകപ്പെടേ ണ്ടതുണ്ടായിരുന്നൊ? കർത്താവിന്‍റെ മരണത്തിന്‍റെയും ഉയിർപ്പിന്‍റെയും ഇടയ്ക്കുവന്ന നിരാശാപൂർണ്ണമായ ശബ്ദത്തിന്‍റെ മണിക്കൂറുകളിൽ രക്ഷകൻ കല്ലറയിലായിരുന്നപ്പോൾ, അവരുടെ മനസ്സുകളെ അത്യന്തം പീഡിപ്പിച്ച ചോദ്യം ഇതായിരുന്നു. GCMal 394.3

    അത് ദുഃഖത്തിന്‍റെ രാത്രി ആയിരുന്നുവെങ്കിലും അവരാരും പാടെ ഉപേക്ഷിക്കപ്പെട്ടിരുന്നില്ല. പ്രവാചകൻ ഇപ്രകാരം പറയുന്നു: “ഞാൻ ഇരുട്ടത്ത് ഇരുന്നാലും യഹോവ എനിക്ക് വെളിച്ചമായിരിക്കുന്നു... അവൻ എന്നെ വെളിച്ചത്തിലേക്ക് കൊണ്ടുവരികയും ഞാൻ അവന്‍റെ നീതി കണ്ട് സന്തോഷിക്കുകയും ചെയ്യും”. “ഇരുട്ടുപോലും നിനക്ക് മറവായിരിക്കയില്ല; രാത്രി പകൽപോലെ പ്രകാശിക്കും; ഇരുട്ടും വെളിച്ചവും നിനക്ക് ഒരുപോലെ തന്നെ”. ദൈവം പറഞ്ഞു: “നേരുള്ളവർക്ക് ഇരുട്ടിൽ വെളിച്ചം ഉദിക്കുന്നു”. “ഞാൻ കുരുടന്മാരെ അവർ അറിയാത്ത വഴികളിൽ നടത്തും; അവർ അറിയാത്ത പാതകളിൽ അവരെ സഞ്ചരിക്കുമാറാക്കും; ഞാൻ അവരുടെ മുൻപിൽ ഇരുട്ടിനെ വെളിച്ചവും ദുർഘടങ്ങളെ സമഭൂമിയും ആക്കും; ഞാൻ ഈ വചനങ്ങളെ വിട്ടുകളയാതെ നിവർത്തിക്കും” (മീഖാ. 7:8,9; സങ്കീ. 139:12; 112:4; യെശയ്യാ. 42:16).GCMal 394.4

    കർത്താവിന്‍റെ നാമത്തിൽ ശിഷ്യന്മാർ ചെയ്ത വിളംബരം ഓരോന്നും കൃത്യമായതും അത് ചൂണ്ടിക്കാണിച്ച സംഭവങ്ങൾ അപ്പോൾ പോലും നടക്കുന്നുമുണ്ടായിരുന്നു. “കാലം തികഞ്ഞു; ദൈവരാജ്യം സമീപിച്ചിരിക്കുന്നു” എന്നായിരുന്നു അവരുടെ ദൂത്. “കാലത്തിന്‍റെ അന്ത്യത്തിൽ -- ദാനീയേൽ ഒൻപതാം അദ്ധ്യായത്തിൽ പ്രതിപാദിച്ചിരിക്കുന്ന അറുപത്തി ഒൻപത് ആഴ്ച വട്ടത്തിന്‍റെ അന്ത്യത്തിൽ, “അഭിഷിക്തനായ പ്രഭു” - ക്രിസ്തു യോർദ്ദാനിൽ യോഹന്നാനാൽ സ്നാനമേൽക്കുകയും പരിശുദ്ധാത്മാവിനാൽ അഭിഷിക്തനാകുകയും ചെയ്തു. സമീപിച്ചിരിക്കുന്നുവെന്ന് അവർ പ്രഖ്യാപിച്ച് “ദൈവ രാജ്യം” ക്രിസ്തുവിന്‍റെ മരണത്തോടുകൂടെ സ്ഥാപിതമായി. വിശ്വസിക്കാൻ അവരെ പഠിപ്പിച്ചിരുന്നതുപോലെ ഈ രാജത്വം ഭൗമിക സാമാജ്യം അല്ലായിരുന്നു. അനന്തഭാവിയിൽ ഉള്ളതും അല്ലായിരുന്നു. “പിന്നെ രാജത്വവും ആധി പത്യവും ആകാശത്തിൻ കീഴെല്ലാടവും ഉള്ള രാജ്യങ്ങളുടെ മഹത്വവും അത്യ ന്നതനായവന്‍റെ വിശുദ്ധന്മാർക്ക് ലഭിക്കും”. ആ നിത്യരാജത്വത്തിൽ “സകല ആധിപത്യങ്ങളും അവനെ സേവിച്ചനുസരിക്കും” (ദാനീ, 7:27). വേദപുസ്ത കത്തിൽ ഉപയോഗിച്ചിരുന്നതുപോലെ, കൃപയുടെയും മഹത്വത്തിന്‍റെയും രാജ്യത്തെ നിർദ്ദേശിക്കാനാണ് “ദൈവരാജ്യം” എന്ന പദം ഉപയോഗിച്ചിരിക്കുന്നത്. പൌലൊസ് എബ്രായർക്ക് എഴുതിയ ലേഖനത്തിൽ കൃപയുടെ രാജ്യം ശ്രദ്ധയിൽ കൊണ്ടുവന്നിട്ടുണ്ട്. “നമ്മുടെ ബലഹീനതകളിൽ സഹതാപം കാണിപ്പാൻ കഴിയുന്ന” ക്രിസ്തു എന്ന ആർദവാനായ മദ്ധ്യസ്ഥനെ ചൂണ്ടിക്കൊണ്ട് അപ്പൊസ്തലൻ പറയുന്നു: “അതുകൊണ്ട് കരുണ ലഭിപ്പാനും തത്സമയത്ത് സഹായത്തിനുള്ള കൃപ പാപിപ്പാനുമായി നാം ധൈര്യത്തോടെ കൃപാസനത്തിന് അടുത്തു ചെല്ലുക” (എബ്രാ. 4:15,16). കൃപയുടെ സിംഹാസനം കൃപയുടെ രാജ്യത്തെ പ്രതിനിധീകരിക്കുന്നു. ഒരു സിംഹാസനത്തിന്‍റെ നിലനില്പ്പ് ഒരു രാജ്യത്തിന്‍റെ നിലനില്പ്പിനെ സൂചിപ്പിക്കുന്നു. മനുഷ്യഹൃദ യങ്ങളിൽ പ്രവർത്തിക്കുന്ന ദിവ്യകൃപയെപ്പറ്റിപ്പറയാൻ “സ്വർഗ്ഗരാജ്യം” എന്ന പദപ്രയോഗം ക്രിസ്തു തന്‍റെ ഉപമകളിൽ ഉപയോഗിച്ചു.GCMal 395.1

    അതുകൊണ്ട് മഹത്വത്തിന്‍റെ സിംഹാസനം മഹത്വത്തിന്‍റെ രാജ്യത്തെ കുറിക്കുന്നു. രക്ഷകന്‍റെ വാക്കുകളിൽ ഈ രാജ്യത്തെ ഇങ്ങനെ സൂചിപ്പിക്കുന്നു: “മനുഷ്യപുത്രൻ തന്‍റെ തേജസ്സോടെ സകല വിശുദ്ധ ദൂതന്മാരുമായി വരുമ്പോൾ അവൻ തന്‍റെ തേജസ്സിന്‍റെ സിംഹാസനത്തിൽ ഇരിക്കും. സകല ജാതികളേയും അവന്‍റെ മുമ്പിൽ കൂട്ടും” (മത്തായി 25:31,32). ഈ രാജ്യം ഇനിയും വരാനിരിക്കുന്നതേയുള്ളു. കർത്താവിന്‍റെ രണ്ടാം വരവു വരെ ഇത് സ്ഥാപിക്കപ്പെടുകയില്ല.GCMal 396.1

    മനുഷ്യവർഗ്ഗം പാപം ചെയ്തയുടൻതന്നെ കൃപയുടെ രാജ്യം സ്ഥാപിതമായി. ദൈവവാഗ്ദത്തത്തിലും ഉദ്ദേശ്യത്തിലും അത് അപ്പോൾ നിലനിന്നിരുന്നു. വിശ്വാസത്താൽ മനുഷ്യർക്ക് അതിൽ ഭാഗഭാക്കുകളാകാൻ കഴിഞ്ഞു. എങ്കിലും അത് കർത്താവിന്‍റെ മരണംവരെ യഥാർത്ഥത്തിൽ സ്ഥാപിതമായില്ല. ഭൗമിക ദൗത്യത്തിലേക്ക് പ്രവേശിച്ചതിനുശേഷവും മനുഷ്യരുടെ നിർബന്ധബുദ്ധിയും നന്ദികേടും നിമിത്തം ക്ഷീണിതനായി രക്ഷകൻ കാൽവറിയിലെ യാഗത്തിൽനിന്ന് പിൻവാങ്ങിയേക്കാമായിരുന്നു. ഗതശൈമനയിൽവെച്ച് മഹാവ്യഥയുടെ പാനപാത്രം കയ്യിൽ ഇരുന്ന് വിറച്ചു. നെറ്റിയിൽ ഉണ്ടായ രക്തവിയർപ്പുകണങ്ങളെ തുടച്ചുകളഞ്ഞശേഷം കുറ്റക്കാരായ മനുഷ്യവർഗ്ഗത്തെ അവരുടെ ലംഘനത്തിൽ നശിക്കാൻ വിട്ടുകളയാമായിരുന്നു. അങ്ങനെ ചെയ്തിരുന്നെങ്കിൽ വീഴ്ച ഭവിച്ച മനുഷ്യവർഗ്ഗത്തിന് ഒരു വീണ്ടടുപ്പ് ഉണ്ടാകുമായിരുന്നില്ല. പക്ഷെ, രക്ഷകൻ തന്‍റെ ജീവനെ വിട്ടുകൊടുത്തപ്പോൾ, അവസാനത്തെ ശ്വാസത്തോടുകൂടെ “നിവൃത്തിയായി” എന്ന് പറഞ്ഞപ്പോൾ വീണ്ടെടുപ്പിൻ പദ്ധതിക്ക് ഉറപ്പുവന്നു. ഏദനിലെ പാപികളായ ദമ്പതികളോട് ചെയ്തു രക്ഷയുടെ വാഗ്ദാനം സ്ഥിരീകരിക്കപ്പെട്ടു. ദൈവത്തിന്‍റെ വാഗ്ദാനത്താൽ മുൻപ് നിലനിന്നിരുന്ന കൃപയുടെ രാജ്യം അപ്പോൾ സ്ഥാപിതമായി.GCMal 396.2

    തങ്ങളുടെ പ്രത്യാശയുടെ അന്ത്യനാശം, ശിഷ്യന്മാർ കണ്ട് ക്രിസ്തുവിന്‍റെ ക്രൂശുമരണത്തോടുകൂടി എന്നേയ്ക്കുമായി വന്നുയെന്ന് അവർ വിചാരിച്ചുയെങ്കിലും അത് കൃപയുടെ രാജ്യം ഉറപ്പാക്കിക്കൊടുത്തു. അവരെ വളരെയധികം നിരാശരാക്കിയെങ്കിലും അവരുടെ വിശ്വാസം ശരിയായിരുന്നു എന്നതിന്‍റെ തെളിവായിരുന്നു അത്. ദുഃഖവും നിരാശയും നിറച്ച ആ സംഭവം ആദാമിന്‍റെ ഓരോ പിൻഗാമിക്കും പ്രത്യാശയുടെ വാതിൽ തുറക്കുന്നതായിരുന്നു. അതിൽ ഭാവിജീവിതം കേന്ദ്രീകരിച്ചിരുന്നു. എല്ലാക്കാലങ്ങളിലേയും ദൈവത്തിന്‍റെ വിശ്വസ്തരായവർക്കുള്ള നിത്യ സന്തോഷവും അതായിരുന്നു.GCMal 396.3

    ശിഷ്യന്മാരുടെ നൈരാശ്യത്തിലൂടെപോലും അനന്തമായ കരുണയുടെ ഉദ്ദേശ്യങ്ങൾ അതിന്‍റെ നിറവേറലിൽ എത്തിക്കൊണ്ടിരുന്നു. “മനുഷ്യൻ സംസാരിക്കുന്നതുപോലെ ഒരിക്കലും സംസാരിക്കാത്തവന്‍റെ പഠിപ്പിക്കലിന്‍റെ ശക്തിയാലും ദിവ്യമായ കൃപയാലും അവരുടെ ഹൃദയങ്ങളെ നേടിക്കൊ ണ്ടിരുന്നപ്പോൾ പോലും ലൗകിക ഗർവ്വിനോടും സ്വാർത്ഥമോഹങ്ങളോടും യേശുവിനോടുള്ള സ്നേഹം ഇടകലർത്തി. പെസഹാമുറിയിൽ, ആ പാവനമായ മണിക്കൂറിൽ, അവരുടെ കർത്താവ് ഗതശൈമനയുടെ നിഴലിലേക്ക് ഇറ ങ്ങിക്കഴിഞ്ഞപ്പോൾ പോലും “തങ്ങളുടെ കൂട്ടത്തിൽ ആരെ ആകുന്നു വലിയവനായി എണ്ണേണ്ടത് എന്നതിനെച്ചൊല്ലി ഒരു തർക്കവും അവരുടെ ഇടയിൽ ഉണ്ടായി” (ലൂക്കൊ. 22:24). അവരുടെ ദർശനം സിംഹാസനവും കിരീ ടവും മഹത്വവുംകൊണ്ട് നിറഞ്ഞിരുന്നപ്പോൾ അവരുടെ തൊട്ടുമുന്നിൽ കിടന്നിരുന്നത് തോട്ടത്തിലെ യാതനയും ലജ്ജയും ന്യായവിസ്താരസഭയും കാൽവറിക്കുരിശും ആയിരുന്നു. മുൻപോട്ട് ചൂണ്ടിക്കാണിക്കപ്പെട്ട ക്രിസ്തുവിന്‍റെ യാതനയും മരണവും, അവന്‍റെ രാജ്യത്തിന്‍റെ യഥാർത്ഥ സ്വഭാവത്തെക്കുറിക്കുന്ന രക്ഷകന്‍റെ വാക്കുകളും, വകവയ്ക്കാതെ തങ്ങളുടെ കാലത്തെ തെറ്റായ പഠിപ്പിക്കലുകളെ ബലമായി മുറുകെ പിടിച്ചത് ലോകമഹത്വത്തോടുള്ള അവരുടെ ദാഹവും ഹൃദയത്തിന്‍റെ ഗർവ്വമൂലവും ആയിരുന്നു. മൂർച്ചയേറിയതെങ്കിലും ആവശ്യമായിരുന്ന കഷ്ടാനുഭവം അവരുടെ തിരുത്തലിന് അനുവദനീയമായിരുന്നു. ശിഷ്യന്മാർ അവരുടെ ദൂതിന്‍റെ അർത്ഥം തെറ്റി ദ്ധരിച്ചെങ്കിലും, അവരുടെ പ്രതീക്ഷകൾ സഫലീകരിക്കുന്നതിൽ തോൽവി അടഞ്ഞപ്പോഴും, ദൈവത്താൽ നൽകപ്പെട്ട മുന്നറിയിപ്പ് അവർ പ്രസംഗിച്ചു. കർത്താവ് അവരുടെ വിശ്വാസത്തിന് പ്രതിഫലം കൊടുക്കുകയും അവരുടെ അനുസരണത്തെ മാനിക്കുകയും ചെയ്യും. ഉയിർത്തെഴുന്നേറ്റ കർത്താവിനെ ക്കുറിച്ചുള്ള മഹത്വകരമായ സദ്വർത്തമാനം സകല ജാതിയേയും അറിയിക്കുവാനുള്ള വേല അവരെയാണ് ഏല്പിച്ചിരുന്നത്. ഈ വേലയ്ക്കുവേണ്ടി അവരെ ഒരുക്കുന്നതിനാണ് വളരെ കയ്പേറിയത് എന്ന് തോന്നുന്ന അനുഭവങ്ങൾ അവർക്ക് അനുവദിക്കപ്പെട്ടത്.GCMal 396.4

    കർത്താവിന്‍റെ ഉയിർപ്പിനുശേഷം, എമ്മവുസിലേക്കുള്ള വഴിയിൽവെച്ച് തന്‍റെ ശിഷ്യന്മാർക്ക് യേശു പ്രത്യക്ഷനായി “മോൾ തുടങ്ങി എല്ലാ പ്രവാചകന്മാരിൽനിന്നും എല്ലാതിരുവെഴുത്തുകളിലും തന്നെക്കുറിച്ചുള്ളത് അവർക്ക് വ്യാഖ്യാനിച്ചുകൊടുത്തു” (ലൂക്കൊ. 24:27), ശിഷ്യന്മാരുടെ ഹൃദ യങ്ങൾ ഇളകി. വിശ്വാസം വർദ്ധിച്ചു. യേശു തന്നെത്താൻ അവർക്ക് വെളിപ്പെടുത്തുന്നതിനുമുമ്പ് തന്നെ ഒരു മനോഹരമായ പ്രത്യാശയിലേക്ക് അവരെ പിന്നെയും തിരിച്ചു. അധികം സ്ഥിരമായ പ്രവാചകവാക്യങ്ങളിൽ അവരുടെ വിശ്വാസം ഉറപ്പിക്കണമെന്നും അവരുടെ അറിവിനെ പ്രകാശിപ്പിക്കണമെന്നുമുള്ളത് അവന്‍റെ ഉദ്ദേശ്യമായിരുന്നു. സത്യം അവരുടെ മനസ്സുകളിൽ ആഴമായിി പതിയണം എന്ന് അവൻ ആഗ്രഹിച്ചത്, തന്‍റെ വ്യക്തിപരമായ സാക്ഷ്യ ങ്ങൾ പിൻതാങ്ങുന്നതുകൊണ്ടല്ല പിന്നെയോ മാതൃകയായ നിയമത്തിന്‍റെ പ്രതീകങ്ങളും നിഴലുകളും പഴയ നിയമ പുസ്തകങ്ങളിലെ പ്രവചനങ്ങളും നൽകിയ തർക്കമറ്റ തെളിവുകൾകൊണ്ടാണ് ക്രിസ്തുവിന്‍റെ അനുയായി കൾക്ക് ബുദ്ധിപൂർവ്വമായ വിശ്വാസം ഉണ്ടായിരിക്കേണ്ടത് അവർക്കുവേണ്ടി മാത്രമല്ല, ക്രിസ്തുവിനെപ്പറ്റിയുള്ള അറിവ് ലോകത്തിന് പകർന്നുകൊടുക്കു ന്നതിനുവേണ്ടിയായിരുന്നു. ഈ പരിജ്ഞാനം കൊടുക്കാനുള്ള ആദ്യത്ത പടിയായി യേശു ശിഷ്യന്മാരെ “മോശെയിലേക്കും എല്ലാ പ്രവാചകന്മാരി ലേക്കും” നയിച്ചു. ഉയിർത്തെഴുന്നേറ്റ രക്ഷകൻ പഴയനിയമ തിരുവചന ങ്ങൾക്ക് വിലയും പ്രാധാന്യവും ഇങ്ങനെയുള്ള സാക്ഷ്യത്താൽ നല്കി.GCMal 397.1

    അവരുടെ യജമാനന്‍റെ സ്നേഹാർദമായ മുഖത്തേക്ക് വീണ്ടും നോക്കി യപ്പോൾ ശിഷ്യന്മാരുടെ ഹൃദയങ്ങൾക്ക് എന്തൊരു മാറ്റം സംഭവിച്ചു! ( ലൂക്കൊ. 24:32). മോശെയുടെ ന്യായപ്രമാണത്തിലും പ്രവാചക പുസ്ത കങ്ങളിലും എഴുതപ്പെട്ടവനെ, മുൻപ് കണ്ടിട്ടുള്ളതിനേക്കാൾ കൂടുതൽ പൂർണ്ണനും കുറ്റമറ്റവനുമായി കണ്ടു. അനിശ്ചിതത്വ മനോവ്യഥ, നിരാശ, എന്നിവ പരിപൂർണ്ണ ഉറപ്പിനും മങ്ങലേൽക്കാത്ത വിശ്വാസത്തിനും ഇടംകൊ ടുത്തു. കർത്താവിന്‍റെ സ്വർഗ്ഗാരോഹണത്തിനുശേഷം അവർ “തുടർച്ചയായി ദൈവാലയത്തിൽ ഇരുന്ന് ദൈവത്തെ പുകഴ്ത്തിപ്പോന്നു” എന്നുള്ളത് എത അതിശയകരമാണ്! രക്ഷകന്‍റെ ലജ്ജാകരമായ കൂശീകരണം മാത്രം അറി ഞഞ്ഞവർ ദുഃഖത്തിന്‍റെയും മനോവിഭ്രമത്തിന്‍റെയും തോൽവിയുടേയും വികാരങ്ങൾ കാണുന്നതിന് അവരുടെ മുഖത്തേക്ക് നോക്കിയെങ്കിലും അവർ കണ്ടത് വിജയഭേരിയും സന്തോഷവുമാണ്. ഈ ശിഷ്യന്മാർക്ക് അവരുടെ മുന്നിലുള്ള വേലയ്ക്ക് എന്തൊരു ഒരുക്കമാണ് ലഭിച്ചത്!. മനുഷ്യ സൃഷ്ടിക്ക് എല്ലാം നഷ്ടപ്പെട്ടു എന്ന് തോന്നുകയും അവർക്ക് അനുഭവിപ്പാൻ കഴിയുമായിരുന്ന കഠിനമായ പരീക്ഷയിൽ കൂടെ കടക്കുകയും ചെയ്തപ്പോൾ ദൈവ വചനം വിജയം കൈവരിക്കുകയായിരുന്നു. ഇനിമേലിൽ അവരുടെ വിശ്വാ സത്തെ തകർക്കുന്നതിനോ സ്നേഹത്തെ മന്ദീഭവിപ്പിക്കുവാനോ എന്തിന് സാധിക്കും? തീവ്രമായ ദുഃഖത്തിൽ അവർക്ക് ആത്മാവിന്‍റെ ഒരു നങ്കൂരവും നിശ്ചയവും സ്ഥിരവും ആയ പ്രത്യാശ ശക്തിയുള്ള പ്രബോധനമായി അവർക്ക് ഉണ്ടായിരുന്നു (എബ്രാ. 6:18,19). ദൈവജ്ഞാനത്തിനും ശക്തിക്കും അവർ സാക്ഷികൾ ആയിരുന്നു. “മരണത്തിനോ, ജീവനോ, ദൂതന്മാർക്കോ, വാഴ്ചകൾക്കോ, അധികാരങ്ങൾക്കോ, ഇപ്പോഴുള്ളതിനോ, വരുവാനുള്ളതിനൊ ഉയരത്തിനോ, ആഴത്തിനോ മറ്റു യാതൊരു സൃഷ്ടിക്കോ നമ്മുടെ കർത്താവായ യേശുക്രിസ്തുവിലുള്ള ദൈവസ്നേഹത്തിൽനിന്ന് അവരെ വേർപിരിപ്പാൻ കഴികയില്ല” അവർ പറഞ്ഞു: “ഇതിലൊക്കെയും ഞങ്ങളെ സ്നേഹിച്ചവൻ മുഖാന്തരം ഞങ്ങൾ പൂർണ്ണജയം പ്രാപിക്കുന്നു (റോമർ 8:38,39,37). “കർത്താവിന്‍റെ വചനമോ എന്നേക്കും നിലനില്ക്കുന്നു” (1 പത്രൊ. 1:25). കൂടാതെ “ശിക്ഷ വിധിക്കുന്നവൻ ആർ? ക്രിസ്തുയേശു മരിച്ചവൻ; മരിച്ചിട്ട് ഉയിർത്തെഴുന്നേറ്റവൻതന്നെ; അവൻ ദൈവത്തിന്‍റെ വലത്തുഭാഗത്തിരിക്കയും നമുക്കുവേണ്ടി പക്ഷവാദം കഴിക്കയും ചെയ്യുന്നു” (റോമർ 8:34).GCMal 399.1

    കർത്താവ് പറഞ്ഞു: “എന്‍റെ ജനം ഒരുനാളും ലജ്ജിച്ചുപോകയില്ല” (യോവേൽ 2:26). “സന്ധ്യയിങ്കൽ കരച്ചിൽ വന്ന് രാപാർക്കും; ഉഷസ്സിലോ ആനന്ദഘോഷം വരുന്നു” (സങ്കീ. 30:5). കർത്താവിന്‍റെ ഉയിർപ്പിന്‍റെ ദിവസം ശിഷ്യന്മാർ കർത്താവിനെ കണ്ടുമുട്ടി; അവന്‍റെ വാക്കുകൾ ശ്രദ്ധിച്ചുകൊണ്ടിരുന്നപ്പോൾ അവരുടെ ഹൃദയം ഉള്ളിൽ കത്തിക്കൊണ്ടിരുന്നു. തങ്ങൾക്കായി തകർന്ന കാലുകളും കൈകളും തലയും കണ്ടപ്പോഴും; സ്വർഗ്ഗാരോ ഹണത്തിനുമുമ്പ് അവരെ ബഥാന്യയോളം കൂട്ടിക്കൊണ്ടുപോയി അനുഗ്രഹിക്കുന്ന കരങ്ങളെ ഉയർത്തി “കണ്ടാലും എല്ലായ്പ്പോഴും ഞാൻ നിങ്ങളോടുകൂടെയുണ്ട്” ഭൂലോകത്തിൽ ഒക്കെയും പോയി സുവിശേഷം പ്രസംഗിപ്പിൻ” എന്ന് ആവശ്യപ്പെട്ടപ്പോഴും (മർക്കൊ. 16:16, മത്തായി 28:20); പെന്തെക്കൊസ്തു ദിനത്തിൽ വാഗ്ദത്തം ചെയ്യപ്പെട്ട ആശ്വാസകൻ അവരുടെമേൽ വന്നു. ഉയരത്തിൽനിന്ന് ശക്തി അവർക്ക് ലഭിച്ചു. സ്വർഗ്ഗാരോഹണം ചെയ്ത കർത്താവിന്‍റെ സാന്നിദ്ധ്യത്തിൽ വിശ്വാസികളുടെ ഹൃദയങ്ങൾ പുളകംകൊണ്ടു കർത്താവിന്‍റേതുപോലെ ത്യാഗവും രക്ത സാക്ഷിത്വവും നിറഞ്ഞ അവരുടെ ജീവിതപാതയിൽ അവരുടെ ആദ്യകാല ശിഷ്യത്വത്തിന്‍റെ പ്രത്യാശയായിരുന്ന കർത്താവിന്‍റെ വരവിങ്കൽ പ്രാപിക്കേണ്ട രീതിയിൽ കിരീടത്തോടുകൂടിയ കൃപയുടെ ശുശ്രൂഷ അവർ കൈമാറുമായിരുന്നുവോ? “നാം ചോദിക്കുന്നതിലും നിനയ്ക്കുന്നതിലും അത്യന്തം പരമായി ചെയ്യാൻ കഴിയുന്നവൻ തന്‍റെ കഷ്ടപ്പാടിന്‍റെ സഖ്യത്തോടുകൂടെ തന്‍റെ സന്തോഷത്തിന്‍റെ കൂട്ടായ്മയും അവർക്ക് അനുവദിച്ചിട്ടുണ്ട്- “അനേക പുത്രന്മാരെ മഹത്വത്തിലേക്ക് കൊണ്ടുവരുന്ന” സന്തോഷം, പറഞ്ഞറിയിക്കാൻ വയ്യാത്ത സന്തോഷം; “നൊടിനേരത്തേക്കുള്ള ലഘുവായ നമ്മുടെ ക്ലേശം” “തേജസ്സിന്‍റെ നിത്യഘനത്തോട് താരതമ്യപ്പെടുത്തുവാൻ യോഗ്യമല്ല” എന്ന് പൗലൊസ് പറയുന്നു.. ക്രിസ്തുവിന്‍റെ ആദ്യത്തെ വരവിങ്കൽ “രാജ്യത്തിന്‍റെ സുവിശേഷം” അറിയിച്ച ശിഷ്യന്മാർക്കുണ്ടായ അനുഭവം പുനരാഗമന ദൂത് അറിയിച്ചവർക്കും ഉണ്ടായി. “കാലം തികഞ്ഞു, ദൈവരാജ്യം സമീപിച്ചിരിക്കുന്നു” എന്ന് ശിഷ്യന്മാർ ഘോഷിച്ചതുപോലെ, ബൈബിളിൽ കാണപ്പെട്ട ഏറ്റവും ദീർഘമേറിയതും അവസാനത്തേതുമായ പ്രവചനകാലം തീരാറായി എന്നും ന്യായവിധി സമീപിച്ചിരിക്കുന്നു എന്നും നിത്യരാജ്യം വാതിൽക്കൽ എത്തിയിരിക്കുന്നു എന്നും മില്ലറും തന്‍റെ സഹപ്രവർത്തകരും പ്രസംഗിച്ചു. സമയത്തെ സംബന്ധിച്ചുള്ള ശിഷ്യന്മാരുടെ പ്രസംഗം, ദാനീയേൽ ഒൻപതിലെ എഴുപത് ആഴ്ചവട്ടത്തെ അടിസ്ഥാനമാക്കി ഉള്ളതായിരുന്നു. എഴുപത് ആഴ്ച വട്ടം ഒരുഭാഗം മാത്രമായിരുന്നു. ദാനീയേൽ 8:14-ലെ 2300 ദിവസത്തിന്‍റെ അവസാനത്തെപ്പറ്റിയാണ് മില്ലറും സഹപ്രവർത്തകരും പ്രഖ്യാപിച്ചത്. ഓരോരുത്തരുടെ പ്രസംഗവും ഈ വലിയ പ്രവചന കാലഘട്ടത്തിലെ വ്യത്യസ്ഥ ഭാഗങ്ങളുടെ നിറവേറലിനെ അടിസ്ഥാനമാക്കിയായിരുന്നു.GCMal 400.1

    കർത്താവിന്‍റെ ശിഷ്യന്മാരെപ്പോലെതന്നെ മില്ലറും സഹപ്രവർത്തകരും തങ്ങൾ വഹിച്ച ദൂതിന്‍റെ മുഴുവൻ അർത്ഥവും ഗ്രഹിച്ചിരുന്നില്ല. സഭയിൽ ദീർഘകാലമായി നിലനിന്നിരുന്ന തെറ്റുകൾമൂലം പ്രവചനവ്യാഖ്യാനത്തിന്‍റെ പ്രധാനപ്പെട്ട ഭാഗത്തിലേക്ക് എത്തിച്ചേരുന്നതിന് അവർക്ക് കഴിഞ്ഞില്ല. അതു കൊണ്ട്, ലോകത്തിന് കൊടുക്കാനായി ദൈവം അവരെ ഭരമേല്പിച്ച ദൂത് അവർ പ്രസംഗിച്ചെങ്കിലും, അർത്ഥത്തിന്‍റെ ഒരു തെറ്റിദ്ധാരണമൂലം അവർ നിരാശപ്പെടേണ്ടിവന്നു.GCMal 401.1

    “രണ്ടായിരത്തിമുന്നൂറ് സന്ധ്യയും ഉഷസ്സും തികയുവോളംതന്നെ; പിന്നെ വിശുദ്ധമന്ദിരം യഥാസ്ഥാനപ്പെടും” എന്ന ദാനീയേൽ 8:14-ന്‍റെ വിശദീകരണത്തിൽ, മില്ലർ, മുൻപ് പറഞ്ഞിട്ടുള്ളതുപോലെ, ഭൂമി വിശുദ്ധമന്ദിരം ആണെന്നുള്ള പൊതുവീക്ഷണം അംഗീകരിച്ചു. വിശുദ്ധമന്ദിരം യഥാസ്ഥാനപ്പെടുക എന്നത് കർത്താവിന്‍റെ വരവിങ്കൽ തീ കൊണ്ട് ഭൂമിയെ ശുദ്ധീകരിക്കുന്നതിനെ പ്രതിനിധീകരിക്കുന്നു എന്നും അദ്ദേഹം വിശ്വസിച്ചു. അതു കൊണ്ട് 2300 സന്ധ്യയും ഉഷസ്സിന്‍റെ അവസാനം തീർച്ചയായും പ്രവചിച്ചിട്ടുണ്ടെന്നും അത് രണ്ടാം വരവിന്‍റെ സമയത്തെ വെളിപ്പെടുത്തുന്നു എന്നും പറഞ്ഞ് പര്യവസാനിപ്പിച്ചു. വിശുദ്ധമന്ദിരം എന്നുപറയുന്നത് എന്താണ് എന്നുള്ള പൊതുവായ കാഴ്ചപ്പാട് സ്വീകരിച്ചതിന്‍റെ ഫലമായിരുന്നു അദ്ദേഹത്തിന്‍റെ ഈ തെറ്റ്.GCMal 401.2

    ക്രിസ്തുവിന്‍റെ യാഗവും പൗരോഹിത്യത്തിന്‍റെ നിഴലായ മഹാപുരോഹിതന്‍റെ വർഷാവസാന ശുശ്രൂഷയുമാണ് വിശുദ്ധമന്ദിര ശുദ്ധീകരണം. അത് യിസ്രായേലിൽനിന്നും പാപത്തെ നീക്കിക്കളയുന്ന പാപപരിഹാര ശുശ്രൂഷ യായിരുന്നു. സ്വർഗ്ഗീയ രേഖകളിൽ എഴുതപ്പെട്ടിരിക്കുന്ന തന്‍റെ ജനത്തിന്‍റെ പാപങ്ങളെ മായിച്ചുകളക എന്ന സ്വർഗ്ഗത്തിലെ നമ്മുടെ മഹാപുരോഹിതന്‍റെ അവസാന വേലയുടെ ബാഹ്യരൂപമാണത്! ആകാശമേഘങ്ങളിൽ ശക്തിയോടും മഹാതേജസ്സോടുംകൂടെ ക്രിസ്തു വരുന്നതിന് തൊട്ടുമുമ്പ് നടക്കുന്ന ഈ ശുശ്രൂഷയിൽ ഒരു സൂക്ഷ്മപരിശോധനയും ന്യായവിധിയുടെ വേലയും ഉൾക്കൊള്ളുന്നു. അവൻ വരുമ്പോൾ ഓരോരുത്തരുടെയും വിധി നിർണ്ണയി ക്കപ്പെട്ടിരിക്കണം. “ഓരോരുത്തന് അവനവന്‍റെ പ്രവൃത്തിക്ക് തക്കവണ്ണം കൊടുപ്പാൻ പ്രതിഫലം എന്‍റെ പക്കൽ ഉണ്ട്’ എന്ന് യേശു പറയുന്നു (വെളി. 22:12). വെളിപ്പാട് 14:7-ലെ ഒന്നാം ദൂതന്‍റെ ദൂത് പ്രഖ്യാപിക്കുന്നത് രണ്ടാം വരവിന് തൊട്ടു മുൻപുള്ള ന്യായവിധിയുടെ ഈ വേലയെപ്പറ്റിയാണ്. “ദൈവത്തെ ഭയപ്പെട്ട് അവന് മഹത്വം കൊടുപ്പിൻ, അവന്‍റെ ന്യായവിധിയുടെ നാഴിക വന്നിരിക്കുന്നു (വെളി. 14:7).GCMal 401.3

    ഈ മുന്നറിയിപ്പ് കൊടുത്തവർ ശരിയായ ദൂത് ശരിയായ സമയത്ത് പ്രഖ്യാപിച്ചു. എന്നാൽ, “കാലം തികഞ്ഞു, സ്വർഗ്ഗരാജ്യം സമീപിച്ചിരിക്കുന്നു” എന്ന് ദാനീയേൽ, ഒൻപതാം അദ്ധ്യായം അടിസ്ഥാനമാക്കി യേശുവിന്‍റെ ശിഷ്യന്മാർ പ്രസംഗിച്ചപ്പോൾ, അതേ അദ്ധ്യായത്തിൽ മശീഹായുടെ മരണം പ്രവചിച്ചിരിക്കുന്നത് മനസ്സിലാക്കാൻ അവർ പരാജയപ്പെട്ടതുപോലെ മില്ലറും സഹപ്രവർത്തകരും ദാനീയേൽ 8:14, വെളിപ്പാട്. 14:7 ഇവ ആധാരമാക്കി പ്രസംഗിച്ചപ്പോൾ വെളിപ്പാട് 14-ൽ ഇനിയും കാഴ്ചപ്പാടിലേക്ക് കൊണ്ടുവരേണ്ടതും കർത്താവിന്‍റെ വരവിനുമുൻപ് പ്രസംഗിക്കേണ്ടതുമായ വേറെ ദൂതുകൾ ഉണ്ടെന്ന് മനസ്സിലാക്കുന്നതിൽ പരാജയപ്പെട്ടു. എഴുപത് ആഴ്ചവട്ടത്തിന്‍റെ അന്ത്യത്തിൽ സ്ഥാപിതമാകേണ്ട ദൈവരാജ്യത്തെപ്പറ്റി ശിഷ്യന്മാർക്ക് തെറ്റുപറ്റിയതുപോലെ, പുനരാഗമനകാംക്ഷികൾക്കും 2300 സന്ധ്യയും ഉഷസ്സിന്‍റെയും അന്ത്യത്തിൽ നടക്കേണ്ട സംഭവത്തെപ്പറ്റി തെറ്റുപറ്റി. ഈ രണ്ട് സംഗതികളിലും, സത്യത്തെ കാണാതെ മനസ്സ് കുരുടാക്കിയ, നിലവിലിരുന്ന തെറ്റുകളുടെ സ്വീകാര്യമൊ അല്ലെങ്കിൽ, അതിലേറെ അതിനോടുള്ള ഒത്തു ചേരലൊ ആണുണ്ടായത്! ഇരുകൂട്ടരും, ഘോഷിക്കണമെന്ന് ദൈവം ആഗ്രഹിച്ച ദൂത് ഘോഷിച്ച് ദൈവഹിതം നിവർത്തിക്കുകയും അവർ ഘോഷിച്ച് ദൂതിലുള്ള തെറ്റുകൾമൂലം നിരാശ അനുഭവിക്കുകയും ചെയ്തു.GCMal 402.1

    എന്നിട്ടും ന്യായവിധിയെക്കുറിച്ചുള്ള മുന്നറിയിപ്പ് അത് ആയിരുന്നതു പോലെ ഘോഷിക്കുവാൻ അനുവദിച്ചുകൊണ്ട് ദൈവത്തിന്‍റെ സദുദ്ദേശത്തെ അവർ പൂർത്തിയാക്കി. ആ മഹാ ദിവസം സമീപിച്ചിരിക്കുന്നു; മനുഷ്യഹൃദയങ്ങളിൽ ഉള്ളത് അവർക്ക് വെളിപ്പെടുത്തുന്നതിന് ഒരു ക്ലിപ്തമായ സമയ പരിശോധന ദൈവഹിതപ്രകാരം അവർക്ക് കൊടുത്തു. ആ ദൂത് സഭയെ പരിശോധിക്കുന്നതിനും ശുദ്ധീകരിക്കുന്നതിനുമായി ആസൂത്രണം ചെയ്തതായിരുന്നു. അവർ ലോകമോഹത്തിനുവേണ്ടിയാണോ അതോ ക്രിസ്തുവിനും സ്വർഗ്ഗത്തിനും വേണ്ടിയാണോ എന്ന് കാണുവാൻ നയിക്കപ്പെടേണ്ടിയിരുന്നു. അവർ രക്ഷകനെ സ്നേഹിക്കുന്നുയെന്ന് അവകാശപ്പെട്ടതിനാൽ ആ സ്നേഹത്തെ, ഇപ്പോൾ അവർ തെളിയിക്കേണ്ടതായിവന്നു. ലൗകിക പ്രത്യാശകളും ഉൽകൃഷ്ടച്ഛകളും പരിത്യജിച്ച് കർത്താവിന്‍റെ പുനരാഗമനത്തെ സന്തോഷത്തോടെ സ്വാഗതം ചെയ്യാൻ തയ്യാറായിരുന്നോ? അവരുടെ യഥാർത്ഥ ആത്മീക അവസ്ഥ വിവേചിക്കാൻ അവരെ പ്രാപ്തരാക്കുന്നതിനും താഴ്ചയോടും പശ്ചാത്താപത്തോടുംകൂടെ കർത്താവിനെ അന്വേഷിക്കുന്നതിനും കരുണയോടെ ആ ദൂത് അയയ്ക്കപ്പെട്ടു.GCMal 402.2

    ആ നിരാശ അവർ കൊടുത്ത ദൂതിൽ അവരുടെതന്നെ തെറ്റിദ്ധാരണയുടെ ഫലമായിരുന്നുവെങ്കിൽത്തന്നെയും നന്മയ്ക്കായിത്തീരേണ്ടിയിരുന്നു. അത് മുന്നറിയിപ്പ് സ്വീകരിക്കുന്നു എന്ന് അവകാശപ്പെട്ടവർക്ക് ഒരു ഹിത പരിശോധനയ്ക്ക് വേണ്ടിയായിരുന്നു. നിരാശയുടെ മദ്ധ്യത്തിൽ അവരുടെ അനുഭവം വേഗത്തിൽ ത്യജിക്കയും ദൈവവചനത്തിലുള്ള അവരുടെ വിശ്വാസം ഉപേക്ഷിക്കുകയും ചെയ്യുമോ? അതോ, അവർ പ്രാർത്ഥനയോടും താഴ്മയോടുംകൂടെ പ്രവചനത്തിന്‍റെ പൊരുൾ ഗ്രഹിക്കുന്നതിൽ പരാജയപ്പെട്ടത് എവിടെ എന്ന് തിരിച്ചറിയാൻ ശ്രമിക്കുമോ? ഭയത്തിൽനിന്നും, അഥവാ ആവേശത്തിലും വികാരവിക്ഷോഭത്തിലുംനിന്ന് എത്രപേർ മാറി? എത്രപേർ ഇരുമനസ്സുള്ളവരും അവിശ്വാസികളും ആയിരുന്നു? കർത്താവിന്‍റെ വരവിനെGCMal 403.1

    സ്നേഹിക്കുന്നു എന്ന് അനേകരും അവകാശപ്പെട്ടു. ലോകത്തിന്‍റെ പരിഹാസവും ശാസനയും സഹിക്കേണ്ടിവരുമ്പോൾ, നീണ്ട കാത്തിരിപ്പിന്‍റേയും നിരാശയുടേയും പരിശോധന വരുമ്പോൾ, അവർ വിശ്വാസം നിഷേധിക്കുമോ? അവരോടുള്ള ദൈവത്തിന്‍റെ ഇടപാടുകൾ പെട്ടെന്ന് മനസ്സിലാകാത്തതു കൊണ്ട്, ദൈവവചനത്തിന്‍റെ വ്യക്തമായ സാക്ഷ്യങ്ങളെ ആധാരമാക്കിയുള്ള സത്യങ്ങളെ തള്ളിക്കളയുമോ?GCMal 403.2

    ഈ പരിശോധന ശരിയായ വിശ്വാസം ഉള്ളവരുംടെ ശക്തി വെളിച്ചത്തുവരുത്തും. വചനത്തിന്‍റേയും പരിശുദ്ധാത്മാവിന്‍റെയും പഠിപ്പിക്കലുകൾ ആണെന്ന് വിശ്വസിച്ചിരുന്നത് അവർ അനുസരിക്കും. അത് അവരെ പഠിപ്പിക്കും. തിരുവചനത്തെ അതിന്‍റെ സ്വന്ത വ്യാഖ്യാതാവായി കണക്കാക്കുന്നതിനുപകരം മനുഷ്യരുടെ വ്യാഖ്യാനങ്ങളും തത്വങ്ങളും അഗീകരിക്കുന്നതിലുള്ള അപകടം ഇതുപോലുള്ള അനുഭവത്തിനു മാത്രമെ പഠിപ്പിക്കാൻ കഴിയൂ. വിശ്വാസികളിൽ അവരുടെ തെറ്റുകളുടെ ഫലമായുണ്ടായ പരിഭ്രമവും സങ്കടവും, ആവശ്യമായ തിരുത്തൽ വരുത്തുന്നു. അവർ പ്രവചനത്തിന്‍റെ കൂടുതൽ സൂക്ഷ്മമായ പഠനത്തിലേക്ക് നയിക്കപ്പെടുന്നു. അവർ തങ്ങളുടെ വിശ്വാസത്തിന്‍റെ അടിസ്ഥാനം കൂടുതൽ ശ്രദ്ധയോടെ പരിശോധിക്കുകയും ക്രിസ്തീയ ലോകം വ്യാപകമായി അംഗീകരിച്ചിട്ടുള്ളതാണെങ്കിൽപോലും, വേദപുസ്തകാധിഷ്ഠിതമല്ലാത്തത് എല്ലാം അവർ നിരാകരിക്കുകയും ചെയ്യുന്നു.GCMal 403.3

    കർത്താവിന്‍റെ ശിഷ്യന്മാരെപ്പോലെ, ഈ വിശ്വാസികളിലും പരിശോധനാകാലഘട്ടങ്ങളിൽ തങ്ങൾക്ക് മനസ്സിലാക്കുവാൻ കഴിയാതിരുന്നത് പിന്നീട് വ്യക്തമായിത്തീരുന്നു. തങ്ങളുടെ തെറ്റുകളുടെ ഫലമായി പരിശോധനകൾ ഉണ്ടായെങ്കിൽത്തന്നെയും “കർത്താവിന്‍റെ അന്ത്യം” കാണുമ്പോൾ അവരോടുള്ള ദൈവസ്നേഹത്തിന്‍റെ ഉദ്ദേശ്യങ്ങൾ അചഞ്ചലമായി നിറവേറുന്നത് അവർക്ക് അറിയാം. ദൈവം “വളരെ ദയാപരനും കൃപയും കാരുണ്യവും ഉള്ളവനാണെന്ന് അവർ ഒരു അനുഗൃഹീതമായ അനുഭവത്താൽ പഠിക്കും. ദൈവത്തിന്‍റെ ഉടമ്പടിയും സാക്ഷ്യങ്ങളും പാലിക്കുന്നവന് ദൈവ വഴികൾ എല്ലാം കൃപയുടേയും സത്യത്തിന്‍റേതും ആണ്.GCMal 404.1