Loading...
Larger font
Smaller font
Copy
Print
Contents
വന്‍ പോരാട്ടം - Contents
  • Results
  • Related
  • Featured
No results found for: "".
  • Weighted Relevancy
  • Content Sequence
  • Relevancy
  • Earliest First
  • Latest First

    അദ്ധ്യായം 39—ഉപദ്രവകാലം

    “ആ കാലത്തു നിന്‍റെ സ്വജാതിക്കാർക്കു തുണനില്ക്കുന്ന മഹാപ്രഭുവായ മീഖായേൽ എഴുന്നേല്പം ; ഒരു ജാതി ഉണ്ടായതു മുതൽ ഈ കാലം വരെ സംഭവിച്ചിട്ടില്ലാത്ത കഷ്ടകാലം ഉണ്ടാകും; അന്നു നിന്‍റെ ജനം, പുസ്ത കത്തിൽ എഴുതിക്കാണുന്ന ഏവനും തന്നേ, രക്ഷ പ്രാപിക്കും” (ദാനീ. 12:1).GCMal 708.1

    മൂന്നാം ദൂതന്‍റെ ദൂത് സകലർക്കും സാക്ഷ്യമായി പ്രസംഗിക്കപ്പെട്ടു കഴിയുമ്പോൾ ദൈവത്തിന്‍റെ കരുണ ഇനിമേലാൽ പാപിക്കുവേണ്ടി യാചിക്കുകയില്ല. ദൈവജനം അവരെ ഏല്പിച്ചിരുന്ന വേല ചെയ്തു തീർത്തു. അവർക്ക് കർത്താവിന്‍റെ പ്രസാദവർഷമായ പിൻമഴ ലഭിച്ചുകഴിഞ്ഞു. അവർ നേരിടേണ്ട പരീക്ഷയ്ക്ക് ഒരുങ്ങിക്കഴിഞ്ഞു. സ്വർഗ്ഗത്തിൽ ദൂതന്മാർ ധൃതിയിൽ അങ്ങോട്ടും ഇങ്ങോട്ടും പൊയ്തുക്കൊണ്ടിരിക്കുന്നു. ഭൂമിയിൽനിന്നും സ്വർഗ്ഗത്തിലേക്കു മടങ്ങിവന്ന ഒരു ദൂതൻ, അവന്‍റെ വേല ചെയ്തു തീർത്തു; ലോകത്തിന്മേൽ അവസാന ശോധന വന്നു കഴിഞ്ഞു. ദൈവകല്പനയ്ക്കനുസൃതമായി ഭക്തിയോടു ജീവിച്ച വൃതന്മാർ ജീവനുള്ള “ദൈവത്തിന്‍റെ മുദ്ര” ഏറ്റുകഴിഞ്ഞു എന്ന് വിളിച്ചറിയിച്ചു. അപ്പോൾ നമ്മുടെ മഹാപുരോഹിതനായി സ്വർഗ്ഗീയ കൂടാരത്തിൽ ശുശ്രൂഷ ചെയ്തവനായ ക്രിസ്തു തന്‍റെ മദ്ധ്യസ്ഥവേല അവസാനിപ്പിച്ചു. അവൻ കൈകളെ ഉയർത്തി അത്യുച്ചത്തിൽ “നിവൃത്തിയായി” എന്നു പറഞ്ഞു. “അനീതി ചെയ്യുന്നവർ ഇനിയും അനീതി ചെയ്യട്ടെ; അഴുക്കുള്ളവൻ ഇനിയും അഴുക്കാടട്ടെ; നീതിമാൻ ഇനിയും നീതി ചെയ്യട്ടെ; വിശുദ്ധൻ ഇനിയും തന്നെ വിശുദ്ധീകരിക്കട്ടെ” (വെളി. 22:11) എന്നുള്ള പരിപാവനമായ പ്രസ്താവന ചെയ്തപ്പോൾ മാലാഖമാർ തങ്ങളുടെ കിരീടങ്ങൾ കാൽക്കൽ വച്ചു വണങ്ങി. ഓരോരുത്തരുടെയും വിധി ജീവനോ മരണത്തിനോ വേണ്ടി നിർണ്ണയിച്ചുകഴിഞ്ഞു. യേശുക്രിസ്തു തന്‍റെ ജനത്തിനുവേണ്ടിയുള്ള പാപപരിഹാരം ചെയ്ത് തന്‍റെ രക്തത്താൽ അവരുടെ പാപങ്ങളെ മായിച്ചുകളഞ്ഞു. അവന്‍റെ രാജ്യത്തിലേക്കുള്ള പ്രജകളുടെ എണ്ണം തികച്ചു; “പിന്നെ രാജത്വവും ആധിപത്യവും ആകാശത്തിൻ കീഴെ ല്ലാടവുമുള്ള രാജ്യങ്ങളുടെ മഹത്വവും” അത്യുന്നതന്‍റെ വിശുദ്ധന്മാർക്ക് ലഭിക്കാറായി. യേശുക്രിസ്തു രാജാധിരാജാവും കർത്താധി കർത്താവുമായി വാഴുവാൻ പോകുന്നു.GCMal 708.2

    ക്രിസ്തു സ്വർഗ്ഗീയ മന്ദിരം വിട്ടിറങ്ങുമ്പോൾ ഭൂസീമവാസികളെ അന്ധകാരം മൂടും, ആ ഭയാനകസമയത്തു നീതിമാന്മാർ ദൈവമുൻപാകെ ഒരു മദ്ധ്യസ്ഥൻ ഇല്ലാതെ നിൽക്കേണ്ടിവരും. ഇതുവരെയും ദൈവം ദുഷ്ടന്മാരുടെമേൽ വച്ചിരുന്ന നിയന്ത്രണം എടുത്തുകളയും. അവസാനമായി, അനു തപിക്കാത്തവരുടെമേൽ സാത്താന് പരിപൂർണ്ണ നിയന്ത്രണമായി. ദൈവത്തിന്‍റെ ദീർഘക്ഷമ അവസാനിച്ചു. ലോകം അവന്‍റെ കരുണയെ ത്യജിച്ചു; അവന്‍റെ സ്നേഹത്തെ വെറുത്തു; അവന്‍റെ വിശുദ്ധ നിയമങ്ങളെ ഏതുമില്ലാത്തവ എന്നെണ്ണി. ദുഷ്ടന്മാർ കൃപാകാലത്തിന്‍റെ അതിരുകടന്നു, തുടർച്ചയായി അവരുടെ ഹൃദയങ്ങളോടു പാപത്തിനെതിരായി സംവാദിച്ചുകൊണ്ടിരുന്ന ദൈവത്തിന്‍റെ പരിശുദ്ധാത്മാവിനെ അവരിൽനിന്നു പിൻവലിച്ചു. ഇതുവരെെയും അവരെ സംരക്ഷിച്ച് ദൈവകൃപ നീങ്ങിയപ്പോൾ അവർക്കു ദുഷ്ടനിൽനിന്നും യാതൊരു സംരക്ഷണവും ഇല്ല. സാത്താൻ അപ്പോൾ ഭൂവാസികളെ അവസാന മഹാകഷ്ടതയിലേക്കു തള്ളിവിടും. ഇതുവരെയും ലോകത്തിന്മേൽ അഴിച്ചുവിടാൻ അനുവദിക്കാതെ ദൂതന്മാർ തടഞ്ഞുവച്ചിരുന്ന പൈശാചിക ക്രൂരത്വം ഒരു തടസ്സവും കൂടാതെ നടമാടും. പുരാതന യെരുശലേമിന്‍റെ മേൽ വന്നതിനെക്കാളും അതിഭയങ്കരമായ നാശം ലോകത്തിനു മേലും വന്നു ഭവിക്കും.GCMal 709.1

    ഒരൊറ്റ സംഹാര ദൂതൻ മിസ്രയീമിലെ കടിഞ്ഞൂലിനെ ഒക്കെയും സംഹരിച്ച് രാജ്യത്തെ മുഴുവനെയും വലിയ കരച്ചിലിനും വിലാപത്തിനും ഇടയാക്കി. ദാവീദു രാജാവു ദൈവത്തിന് അനിഷ്ടമായി ജനത്തെ എണ്ണിയപ്പോൾ ഒറ്റ ദൂതൻ രാജ്യത്തിന്മേൽ വരുത്തിയ സംഹാരത്താൽ രാജാവിന്‍റെ അകൃത്യത്തിനു ശിക്ഷ വന്നു. ദൈവത്തിന്‍റെ ആജ്ഞയാൽ വിശുദ്ധ ദൂതന്മാർ നിർവ്വഹിച്ച നശീകരണ പ്രവൃത്തി ദൈവം അനുവദിക്കുമ്പോൾ ദുഷ്ടാത്മ സേനകൾ അത് നിർവ്വഹിക്കും. എല്ലായിടത്തും നാശം വിതയ്ക്കാൻ ദൈവത്തിൽനിന്നും അനുവാദം ലഭിക്കുന്നതിനുവേണ്ടി മാത്രം ഒരുങ്ങിയിരിക്കുന്ന ശക്തികൾ ഇപ്പോഴേ തയ്യാറായി നിൽക്കുന്നു.GCMal 709.2

    ലോകത്തിൽ ന്യായവിധി വരുത്തുന്നതിനു കാരണക്കാർ ദൈവകല് നകളെ ബഹുമാനിക്കുന്നവരാണെന്നു കുറ്റമാരോപിച്ച്, അവരാണ് ലോകത്തിൽ മനുഷ്യരുടെ ഇടയിലുള്ള നാശനഷ്ടങ്ങൾക്കും രക്തച്ചൊരിച്ചിലിനും കാരണക്കാർ എന്നു ആരോപിക്കും. ലോകത്തിനു അന്ത്യമുന്നറിയിപ്പു കൊടുക്കുന്ന ദൈവശക്തിക്കെതിരെ ദുഷ്ടന്മാർ രോഷാകുലരായി ദൂതു സ്വീകരിക്കുന്ന എല്ലാവരുടെ മേലും കോപം ജ്വലിപ്പിക്കും. സാത്താൻ വെറുപ്പും പീഡനവും വർദ്ധിപ്പിക്കാൻ അവരെ (ദുഷ്ടന്മാരെ) പ്രേരിപ്പിക്കും. GCMal 709.3

    ദൈവസാന്നിദ്ധ്യം യെഹൂദാ രാഷ്ട്രത്തിൽനിന്ന് അവസാനമായി പിൻവലിച്ചപ്പോൾ പുരോഹിതന്മാരും ജനവും അതറിഞ്ഞില്ല. സാത്താന്‍റെ നിയന്ത്രണത്തിലായിട്ടും, ഏറ്റവും ഹീനവും നീചവും വ്യാജവുമായ വികാരങ്ങൾക്കും വേദനകൾക്കും വശംവദരായവർ എങ്കിലും, അവർ അപ്പോഴും ദൈവത്തിന്‍റെ തിരഞ്ഞെടുക്കപ്പെട്ട ജനം എന്നു അഭിമാനിച്ചു. ദൈവാലയ ശുശ്രൂഷകൾ തുടർന്നുകൊണ്ടേയിരുന്നു; മലിനമായ യാഗപീഠത്തിന്മേൽ യാഗം അർപ്പി ച്ചുപോന്നു. ദൈവത്തിന്‍റെ പ്രിയപുത്രന്‍റെ രക്തം ചൊരിഞ്ഞതിനു കുറ്റക്കാരായവരുടെയും അപ്പൊസ്തലന്മാരെയും പ്രവാചകന്മാരെയും കൊന്നൊടുക്കാനായി തക്കം നോക്കിയിരുന്നവരുടേയും മേൽ ദൈവത്തിന്‍റെ ആശീർവാദവും അനുഗ്രഹവും ദിവസേന യാചിച്ചുകൊണ്ടിരുന്നു. അതുപോലെതന്നെ ആരാലും മാറ്റപ്പെടാവുന്നതല്ലാത്ത ദൈവത്തിന്‍റെ തീരുമാനം സ്വർഗ്ഗീയകൂടാരത്തിൽനിന്നും പ്രസ്താവിക്കുമ്പോഴും ലോകത്തിന്‍റെ വിധി എന്നേക്കുമായി സ്ഥിരപ്പെടുത്തിക്കഴിയുമ്പോഴും ലോകനിവാസികൾ അറിയുകയില്ല. ദൈവത്തിന്‍റെ പരിശുദ്ധാത്മാവിനെ അവസാനമായി ഉപേക്ഷിച്ച് ജാതി ബാഹ്യമായ മതശുശ്രൂഷകൾ തുടർന്നുകൊണ്ടേയിരിക്കും. ദുഷ്ടതയുടെ പ്രഭുവായ സാത്താനാൽ പ്രേരിതമായ തീക്ഷ്ണതയാൽ അവന്‍റെ ഹീനമായ പദ്ധതികൾ അവന്‍റെ അനുയായികളിൽ കൂടി നടത്തുന്നത് ദൈവത്തക്കുറിച്ചുള്ള എരിവും തീക്ഷ്ണതയും കൊണ്ടാണ് എന്നു തോന്നുമാറാകും.GCMal 711.1

    ക്രിസ്തീയ ലോകം മുഴുവൻ ഏഴാം ദിനമായ വിശുദ്ധ ശബ്ബത്തു ഏറ്റവും പ്രധാന തർക്ക വിഷയമായിത്തീരുകയും ലൗകിക ശക്തികളും മതശക്തി കളും ഒന്നിച്ചു ഞായറാഴ്ചാചാരം നിർബന്ധമാക്കുകയും ചെയ്യുമ്പോൾ അതിനെതിരെ നിൽക്കുന്ന ന്യൂനപക്ഷമായ ദൈവജനം സാർവ്വത്രികമായി വെറുക്കപ്പെടും. സഭയുടെയും രാജ്യത്തിന്‍റെയും നിയമങ്ങൾക്കെതിരായി നിലകൊള്ളുന്ന ചെറിയ കൂട്ടത്തെ പൊറുത്തുകൂടായെന്നും ലോകം മുഴുവൻ പരിഭ്രാന്തിയിലേക്കും അരാജകത്വത്തിലേക്കും ആയിത്തീരുന്നതിൽ മെച്ചം അവർ നശിക്കുന്നതാണെന്നും തീരുമാനിക്കും. “ജനം മുഴുവനും നശിച്ചുപോകാത വണ്ണം ഒരു മനുഷ്യൻ ജനത്തിനുവേണ്ടി മരിക്കുന്നതു നന്നു” (യോഹ. 11:50) എന്ന് കർത്താവയ യേശുക്രിസ്തുവിന്‍റെ ക്രൂശാരോഹണത്തിനുമുൻപ് ആ കാലത്തെ മഹാപുരോഹിതനായ കയ്യഫാവു യെഹൂദാ ജനത്തിനു മുമ്പാകെ പറഞ്ഞ അതേ ന്യായീകരണംതന്നെ അവർക്കെതിരായി പ്രസ്താവിക്കും. അതേ ന്യായവാദം മതിയായതു എന്നു ന്യായീകരിച്ചു, നാലാം കല്പനയിൽ വ്യക്തമാക്കിയിട്ടുള്ള വിശുദ്ധ ശബ്ബത്തിനെ ബഹുമാനിക്കയും കാക്കുകയും ചെയ്യുന്ന ശേഷിപ്പിനെതിരെ, അവർ ഏറ്റവും കഠിനശിക്ഷയ്ക്ക് യോഗ്യരെന്നു ഒരു ഉത്തരവു പ്രസിദ്ധമാക്കുകയും ഏതാനും സമയത്തിനുശേഷം അവരെ കൊന്നുമുടിപ്പാനുള്ള സ്വാതന്ത്ര്യം ജനങ്ങൾക്കു കൊടുക്കുകയും ചെയ്യും. പുരാതനകാലത്തെ റോമാത്വവും ആധുനിക ലോകത്തിലെ വിശ്വാസ ത്യാഗി കളായ പ്രോട്ടസ്റ്റന്റു വിഭാഗവും ദൈവത്തിന്‍റെ പത്തു കല്പനകളെയും ഒരു പോലെ ബഹുമാനിക്കുന്ന ദൈവത്തിന്‍റെ ശേഷിപ്പിനെതിരെ ഇതേ നിലപാടു സ്വീകരിക്കും.GCMal 711.2

    ''നാം നടുക്കത്തിന്‍റെ മുഴക്കം കേട്ടിരിക്കുന്നു, സമാധാനം അല്ല ഭയമത്രെ ഉള്ളതു. ആ നാൾപോലെ വെറെ ഇല്ലാതവണ്ണം അതു വലുതായിരിക്കുന്നു, കഷ്ടം! അതു യാക്കോബിനു കഷ്ടകാലം തന്നെ; എങ്കിലും അവൻ അതിൽനിന്നു രക്ഷിക്കപ്പെടും” (യിരെമ്യാ. 30:5,7) എന്നു യിരെമ്യാ പ്രവാചകൻ പറഞ്ഞതുപോലെ ദൈവജനം കഷ്ടതയുടെയും കൊടിയ വേദനകളുടെയും അനുഭവത്തിൽ കൂടി കടന്നുപോകേണ്ടിവരും.GCMal 712.1

    യാക്കോബു ജാബോക്കു നദിക്കരയിൽ വച്ചു തന്നോടു മല്ലു പിടിക്കുന്ന പ്രതിയോഗി ഏശാവാണെന്നുള്ള ഭയത്താൽ പ്രാർത്ഥനയോടുകൂടി മല്ലുപിടിച്ചപ്പോൾ ഉണ്ടായ ഭീതിയ്ക്കു തുല്യമായിരിക്കും ദൈവജനത്തിനു മഹാകഷ്ടകാലത്തുണ്ടാകുവാൻ പോകുന്ന അനുഭവം. യാക്കോബിന്‍റെ അപ്പനായ യിസഹാക്കിൽനിന്നും അവന്‍റെ സഹോദരനായ ഏശാവിനു കിട്ടേണ്ട അനുഗ്രഹം ചതിവിൽ ലഭിച്ചശേഷം ഏശാവിന്‍റെ മരണഭീഷണി ഭയന്ന് യാക്കോബു ജീവരക്ഷയ്ക്കായി ഓടിപ്പോയി. നാടുവിട്ടോടാൻ നിർബന്ധിതനായ യാക്കോബ്, ഏറിയ കാലത്തെ പ്രവാസത്തിനുശേഷം, ദൈവകല്പന അനുസരിച്ച്, തന്‍റെ ഭാര്യമാരോടും കുഞ്ഞുങ്ങളോടും, ആടുമാടു സമ്പത്തുകളുമായി ജന്മനാട്ടിലേക്കു മടങ്ങുകയായിരുന്നു. സ്വന്തദേശമായ കനാന്‍റെ അതിർത്തിയിൽ എത്തിയപ്പോൾ തന്‍റെ സഹോദരനായ ഏശാവു നാന്നൂറു യോദ്ധാക്കളുമായി, അവന്‍റെ നേർക്കു പകരം വീട്ടാൻ വരുന്നുണ്ടെന്നുള്ള വാർത്ത കേട്ടു ഭയാകുലനായി. യാക്കോബും കൂടെയുള്ളവരും നിസ്സഹായരും നിരായുധരും ആയിരുന്നു. ഒരു ഗത്യന്തരവും ഇല്ലാതെ ക്രൂരതയ്ക്കും മരണത്തിനും ഇരകളായിത്തീരും എന്നുള്ള ഭയം യാക്കോബിനു ഉളവായി. ഈ ഭീതിയ്ക്കും ഭാരത്തിനും ഉപരിയായി ആപത്തുകൾക്കും ഭയത്തിനും ഒക്കെയും കാരണം താൻ മുൻപു കാലത്തു ചെയ്ത പാപമാണെന്നുള്ള സ്വന്തമനസ്സാക്ഷിയുടെ കുറ്റപ്പെടുത്തൽ യാക്കോബിനു അനുഭവപ്പെട്ടു. അവന്‍റെ ഏക ആശ്രയം ദൈവത്തിന്‍റെ ദീർഘക്ഷമയിലും വാത്സല്യ കൃപയിലും മാത്രമാണെന്നും അവന്‍റെ ഏക ആയുധം പ്രാർത്ഥന മാത്രമാണെന്നും അവൻ മനസ്സിലാക്കി. എന്നിരുന്നാൽ തന്നെയും തന്‍റെ പാപത്തിന്‍റെ പരിഹാരമായുള്ള ഏറ്റു പറച്ചിലിനും സഹോദരനിൽനിന്നുമുള്ള ഭീഷണിക്കും ചെയ്യേണ്ടതെല്ലാം ചെയ്യാതെ യാക്കോബ് വിട്ടില്ല. അതുപോലെതന്നെ ക്രിസ്തുയേശുവിന്‍റെ അനുയായികൾ, വരാനുള്ള മഹാകഷ്ടകാലത്തോടു സമീപിക്കുമ്പോൾ ദൈവ ത്തോടും മനുഷ്യരോടും നിരപ്പിന്‍റെ അനുഭവത്തിൽ വരേണ്ടതാവശ്യമാണ്.GCMal 712.2

    യാക്കോബ്, തന്നോടുകൂടെയുണ്ടായിരുന്ന ആരും തന്‍റെ മനോവ്യഥ നേരിട്ടു മനസ്സിലാക്കാതിരിക്കാനായി അവരെ മുമ്പ് അയച്ചിട്ട് ഏകനായി, ദൈവവുമായി മാത്രം താൻ ചെയ്തുപോയ ഓരോ പാപവും ഒന്നും മറച്ചു വയ്ക്കുകയോ ഒഴിവുകഴിവു പറയുകയോ ചെയ്യാതെ ഏറ്റുപറഞ്ഞു. താൻ പാപിയും കുറ്റക്കാരനും ദൈവശിക്ഷയ്ക്ക് യോഗ്യനെന്നും സമ്മതിച്ച് ദൈവത്തിന്‍റെ കരുണയിൽ മാത്രം ആശ്രയിച്ചു. ഏറ്റം താഴ്മയോടും ഹൃദയ നടുക്കത്തോടും തന്‍റെ പിതാക്കന്മാരോടു യഹോവ ചെയ്ത നിയമങ്ങളും ബേഥേ ലിൽ രാതി ദർശനത്തിൽ ദൈവം അരുളിച്ചെയ്ത വാഗ്ദത്തങ്ങളും, അതിനുശേഷം താൻ പരദേശിയായി പാർത്ത ദേശത്തു നൽകപ്പെട്ട വാഗ്ദത്തങ്ങളും വീണ്ടും വീണ്ടും ആവർത്തിച്ചും അവകാശപ്പെട്ടും ഏകാന്തതയിൽ ദൈവവുമായി അന്ധകാര മദ്ധ്യത്തിലും ഏകാന്തതയിലും പ്രാർത്ഥനയോടു തന്നെത്താൻ താഴ്ത്തി യഹോവയുടെ സന്നിധിയിൽ ചിലവഴിച്ചു. പെട്ടെന്ന് മുന്നറിയിപ്പില്ലാതെ ആരോ തന്‍റെ കൈ യാക്കോബിൻമേൽ വച്ചതായി അനു ഭവപ്പെട്ടു. ഒരു പ്രതിയോഗി തന്‍റെ ജീവനെ അപഹരിക്കാൻ പോകയാണന്നുള്ള ഭീതിയാൽ തന്‍റെ സകല ശക്തിയോടും ധൈര്യത്തോടും മല്ലു പിടിച്ചു. ഉഷസ്സാകാറായപ്പോൾ അപരിചിതൻ തന്‍റെ അമാനുഷിക ശക്തി തന്‍റെ മേൽ ഉപയോഗിച്ചപ്പോൾ ശക്തനായ യാക്കോബു ബലഹീനനായി തളർന്നു നിസ്സ ഹായതയോടും കരച്ചിലോടും, താൻ രാത്രി മുഴുവൻ മല്ലുപിടിച്ചതു മനുഷ്യനോടല്ല, നേരേമറിച്ച് നിയമത്തിന്‍റെ ദൂതനായ മീഖായേലിനോടായിരുന്നു എന്നു മനസ്സിലാക്കി, ദൂതന്‍റെ കഴുത്തിങ്കൽ മുറുകെ പിടിച്ചു. യാക്കോബു ദൂതനോട് മല്ലുപിടിക്കയിൽ ദൂതൻ അവന്‍റെ തുടയുടെ തടം തൊട്ടു. കാൽ ഉളുക്കിപ്പോയതുകൊണ്ടുള്ള അതിവേദന അനുഭവിച്ചതിന്‍റെ മദ്ധ്യത്തിലും അവൻ ദൂതനുമായി മല്ലു പിടിച്ചതിന്‍റെ ഉദ്ദേശം മറന്നില്ല. അധികനേരം യാക്കോബിന് പരിഭ്രമത്തിന്‍റെയും സങ്കടത്തിന്‍റേയും അവൻ ചെയ്തുപോയ അകൃത്യങ്ങളുടേയും പശ്ചാത്താപം അനുഭവപ്പെട്ടത് വെറുതെയല്ല, അവനു തന്‍റെ പാപം ക്ഷമിക്കപ്പെട്ടു എന്നുള്ള ഉറപ്പു ലഭിക്കണമായിരുന്നു.GCMal 713.1

    ഉയരത്തിൽനിന്നുള്ള സഹായം ലഭിച്ചില്ല എങ്കിൽ അവൻ നശിക്കുമെന്നു മനസ്സിലാക്കി അവന്‍റെ പാപങ്ങളെ പരമാർത്ഥമായ അനുതാപത്തോട് ഏറ്റു പറഞ്ഞ് ദൈവത്തിൽനിന്നുള്ള ക്ഷമയ്ക്കായി യാചിച്ച്, പാപക്ഷമ ലഭിക്കണ മെന്ന് പ്രാർത്ഥിച്ചു. അവന്‍റെ പോരാട്ടത്തിൽ ജയിക്കുവോളം ദൂതനെ (കർത്താവിനെ) വേദനയോടും കരച്ചിലോടുംകൂടെ മുറുകെപ്പറ്റി നിന്നു.GCMal 714.1

    സാത്താൻ യാക്കോബിനുനേരെ ഏശാവിന്‍റെ മനസ്സിൽ പ്രവർത്തിച്ചു. അവനെതിരായി പരിപ്പിച്ചു വിട്ടതുപോലെ അവസാനത്തെ വലിയ ക ഷ്ടതയുടെ സമയം ദുഷ്ട ശക്തികളെ ദൈവജനത്തിനെതിരായി ഇളക്കിവിടും. യാക്കോബിനോട് പാപങ്ങളെ എടുത്തുകാട്ടി അവന്‍റെ മേൽ കുറ്റം ചുമത്തി യതുപോലെ ദൈവത്തിന്‍റെ വൃതന്മാരുടെമേലും അവൻ കുറ്റം ആരോപിക്കും. ലോകത്തിലെ ആളുകൾ അവന്‍റെ പ്രജകൾ അത് എന്നു അവൻ അവകാശപ്പെടുമ്പോൾ ദൈവകല്പന അനുസരിച്ച്, അനുസരണം ഉള്ളവരായി ചെറിയ കൂട്ടം സാത്താന്‍റെ അധികാരത്തെ ചെറുത്തുനിൽക്കും. എങ്ങനെ എങ്കിലും ദൈവത്തിന്‍റെ ശേഷിപ്പിനെ ഉന്മൂലനാശം ചെയ്യാൻ സാധിച്ചാൽ അവന്‍റെ ജയം പൂർണ്ണമായി. ദൈവദൂതന്മാർ അവരെ വലയം ചെയ്ത് സംരക്ഷിക്കു ന്നതു കാണുമ്പോൾ, ദൈവം അവരുടെ പാപങ്ങളെ ക്ഷമിച്ചു അകൃത്യങ്ങ ളെല്ലാം മായിച്ചു കളഞ്ഞു എന്ന് അവർ മനസ്സിലാക്കും. സ്വർഗ്ഗീയ കൂടാരത്തിൽ നമ്മുടെ മഹാപുരോഹിതനായ കർത്താവു പാപപരിഹാര ശുശ്രൂഷയിൽ അവരുടെ ഭാവി എന്നേക്കുമായി നിശ്ചയിച്ചു എന്നു ഗ്രഹിച്ചുകഴിയു മ്പോൾ, അവൻ അവരെ ചെയ്യുവാൻ പരിപ്പിച്ചതായ പാപങ്ങളെപ്പറ്റി വ്യക്തമായി അറിയിക്കും; അവയെ വിപുലപ്പെടുത്തി ദൈവമുൻപാകെ പ്രദർശിപ്പിക്കും. അവന്‍റെ പാപം നിമിത്തം ദൈവസന്നിധിയിൽനിന്നും അവനെയും ദൈവത്തോടുള്ള മത്സരത്തിൽ ചേർന്ന ദുഷ്ട സേനകളേയും തള്ളിക്കളഞ്ഞതു പോലെ അവരും ദൈവസന്നിധിയിൽനിന്നും പുറംതള്ളപ്പെടുവാൻ യോഗ്യരാണെന്നു അവകാശപ്പെടും. അവരുടെ പാപങ്ങൾ ക്ഷമിച്ചു കൊടുത്താൽ ദൈവം നീതിപാലിക്കുന്നില്ല എന്നു പ്രസ്താവിക്കയും അവർ അവനുള്ള താകയാൽ അവരെ നശിപ്പിക്കാനായി അവന്‍റെ കയ്യിൽ ഏല്പ്പിക്കണം എന്നു വാദിക്കുകയും ചെയ്യും.GCMal 714.2

    സാത്താൻ ദൈവജനത്തിനെതിരെ, അവരുടെമേൽ കുറ്റം ആരോപി ക്കയാൽ ഇയ്യോബിനെ അവന്‍റെ കയ്യിൽ ഏല്പിച്ചുകൊടുത്തപോലെ ദൈവം അവരെ അങ്ങേ അറ്റം പരീക്ഷിക്കാൻ സാത്താനു അനുവാദം നൽകും. അവർക്കു ദൈവത്തിലുള്ള ഉറപ്പും വിശ്വാസവും സ്ഥിരതയും ഏറ്റം ഭയങ്കര മായി ശോധന ചെയ്യപ്പെടും. അവർ അവരുടെ മുൻകാലജീവിതത്തെ നോക്കു മ്പോൾ അവർ കുറവുള്ളവായിരുന്നു എന്നു മനസ്സിലാക്കി അവരുടെ പ്രത്യാശയ്ക്കു ഭംഗം വന്നേക്കാം, അവരുടെ ബലഹീനതകളും അയോഗ്യതകളും നിമിത്തം അവരുടെ അവസ്ഥ ആശയറ്റതും, അവരുടെ പാപങ്ങൾ ഒന്നു കൊണ്ടും മൂടപ്പെടാവുന്നവ അല്ലെന്നും ഉള്ള ബോധം അവർക്കുണ്ടാകും. സാത്താൻ അവരുടെ അവസ്ഥ ആശയറ്റതാണെന്നും, അവരുടെ പാപക്കറകൾ മായിക്കപ്പെടാൻ കഴിയാത്തവയാണെന്നും ഉള്ള ചിന്തയാൽ അവരെ ഭയപ്പെടുത്തും. അവരുടെ വിശ്വാസം അവരിൽനിന്നു പൊയ്പ്പോയി എന്നവൻ വിചാരിക്കും.GCMal 714.3

    ദൈവജനം തങ്ങളെ നശിപ്പിക്കാൻ ഒരുങ്ങി നിൽക്കുന്ന ശത്രുക്കളാൽ ചുറ്റപ്പെട്ട് ഭയാകുലരായി നിൽക്കുമ്പോഴും അവരുടെ ഭീതി സത്യത്തിനുവേണ്ടി പീഡനം സഹിക്കേണ്ടിവരും എന്നുള്ളതല്ല, നേരെ മറിച്ച് അവരുടെ എല്ലാ പാപങ്ങളും അവർ ഏറ്റുപറഞ്ഞു അനുതപിച്ചോ, അതോ എന്തെങ്കിലും കാരണവശാലോ, തെറ്റിനാലോ, വെളി. 3:10-ൽ പറയുന്ന “സഹിഷ്ണുതയെക്കുറിച്ചുള്ള എന്‍റെ വചനം നീ കാത്തുകൊണ്ടതിനാൽ ഭൂമിയിൽ വസിക്കുന്ന വരെ പരീക്ഷിക്കേണ്ടതിനു ഭൂതലത്തിൽ എങ്ങും വരുവാനുള്ള പരീക്ഷാകാ ലത്തു ഞാനും നിന്നെ കാക്കും” എന്നുള്ള യഹോവയുടെ വാഗ്ദത്തനിവ്യത്തിയെ മനസ്സിലാക്കാതെ പോകുമോ എന്നുള്ളതായിരിക്കും. ദൈവത്തിൽനിന്നും, അവരുടെ അകൃത്യങ്ങൾ ക്ഷമിക്കപ്പെട്ടിരിക്കുന്നു എന്നുള്ള ഉറപ്പു ലഭി ച്ചിരുന്നു എങ്കിൽ അവർ പീഡനത്തിൽനിന്നും മരണത്തിൽനിന്നു തന്നെയും മാറുകയില്ലായിരുന്നു; എന്നാൽ അവരുടെ അയോഗ്യതയും സ്വഭാവത്തിലുള്ള ന്യൂനതയും നിമിത്തം ജീവൻ നഷ്ടപ്പെടുവാൻ ഇടയായാൽ ദൈവത്തിന്‍റെ പരിശുദ്ധ നാമം പഴിക്കപ്പെട്ടുപോകുമോ എന്നുള്ള ഭയമാണ് അവർക്കുള്ളത്.GCMal 715.1

    എവിടെ നോക്കിയാലും ഗൂഢതന്ത്രങ്ങളും ദോഹങ്ങളും മത്സരവും മാത്രം കാണുമ്പോൾ അവരുടെ ഹൃദയങ്ങളിൽ കാണപ്പെടുന്ന ഈ വിശ്വാസത്യാഗവും ദുഷ്ടന്മാരുടെ ദുഷ്ട പ്രവൃത്തികളും അവസാനിച്ചെങ്കിൽ കൊള്ളാമായിരുന്നു എന്നുള്ള ഒരു ശക്തമായ വാഞ്ഛ ഉദിക്കുന്നു. അവർ ദൈവത്തോടു ഈ മത്സരവും ദുഷ്ടതയും നിർത്തണമേ എന്നു അപേക്ഷിക്കുമ്പോൾ, അവർക്കു തന്നെയും ഇവയൊക്കെ എതിർക്കാനുള്ള ശക്തി ഇല്ലല്ലൊ എന്നു പരിതപിക്കും. അവരുടെ എല്ലാ കഴിവുകളും കർത്താവിന്‍റെ സേവനത്തിൽ ആക്കി, ശക്തിയിൽനിന്നും ശക്തിയിലേക്ക് വളർന്നിരുന്നു എങ്കിൽ പൈശാ ചിക ശക്തിയെ അതിജീവിക്കാൻ കഴികയില്ലായിരുന്നോ എന്നോർത്തു അവർ അവരെത്തന്നെ പഴിക്കും.GCMal 715.2

    അവർ ചെയ്ത ബഹുവിധമായ പാപങ്ങൾ കാരണം “അവൻ എന്നെ അഭയം പ്രാപിച്ചു എന്നോടു സമാധാനം ചെയ്തുകൊള്ളട്ടെ; അതേ, അവൻ എന്നോടു സമാധാനം ചെയ്തുകൊള്ളട്ടെ” എന്നുള്ള ദൈവത്തിന്‍റെ വാഗ്ദത്വത്തിന്മേൽ ഉറച്ച് പ്രാർത്ഥനയാലും ആത്മതപനത്താലും ദൈവമുമ്പാകെ ചെല്ലും. അവരുടെ പ്രാർത്ഥനയ്ക്ക് ഉടൻ ഉത്തരം ലഭിച്ചില്ല എങ്കിലും അവരുടെ വിശ്വാസം തണുത്തുപോകുന്നില്ല. അവർ ആകുല ചിന്തകളിലും ഭയത്തിലും വിഷമത്തിലും ആണെങ്കിൽ തന്നെയും ദൈവവുമായുള്ള മദ്ധ്യസ്ഥം നിർത്തുന്നില്ല. യാക്കോബു ദൂതനെ യാചനയോടു മുറുകെപ്പറ്റിയതുപോലെ അവർ ദൈവത്തിന്‍റെ ശക്തിയെ അവകാശമായി ഗണിച്ചു അവനിൽ ശരണപ്പെടുന്നു. അവരുടെ കരച്ചിൽ, “എന്നെ അനുഗിച്ചല്ലാതെ ഞാൻ നിന്നെ വിടുകയില്ല” എന്നായിരിക്കും.GCMal 715.3

    ചതിവിൽ യാക്കോബു പിതാവിൽനിന്നും ജേഷാവകാശം ലഭിക്കു ന്നതിനു ചെയ്ത പാപത്തെക്കുറിച്ചു അനുതപിച്ചു ക്ഷമ പ്രാപിച്ചില്ലായിരുന്നു എങ്കിൽ അവന്‍റെ പ്രാർത്ഥന കേൾക്കയില്ലായിരുന്നു. അതുപോലെ വരാൻ പോകുന്ന മഹാകഷ്ടകാലത്ത് ദൈവജനത്തിൽ ഏറ്റുപറഞ്ഞുപേക്ഷിക്കാത്ത പാപം വല്ലതും മറഞ്ഞുകിടപ്പുണ്ടെങ്കിൽ, ഭയത്താലും ആകുല ചിന്തകളാലും ഭാരപ്പെടുമ്പോൾ ദൈവസന്നിധിയിൽ ചെല്ലുവാൻ ധൈര്യം ഉണ്ടാകയില്ല, ഭീതി അവരെ വിശ്വാസത്തിൽനിന്നും വഴിതെറ്റിക്കും. എന്നാൽ അവർക്ക് ഏതുമി ല്ലായ്മയെപ്പറ്റിയുള്ള ബോധം ഉണ്ടെങ്കിൽ, അവരിൽ മറഞ്ഞിരിക്കുന്ന തെറ്റുകൾ ഒന്നും ഇല്ലായെങ്കിൽ, അവരുടെ പാപങ്ങൾ നേരത്തേതന്നെ ന്യായവിധിയിൽ എടുക്കപ്പെടുകയും, അവ മായിക്കപ്പെടുകയും ചെയ്തുവെങ്കിൽ അവരുടെ ഓർമ്മയിൽ അവ വരികയും ഇല്ല.GCMal 716.1

    പലരെയും സാത്താൻ അവരുടെ പാപങ്ങളും അവിശ്വസ്തതകളും അതവലുതായുള്ളവ അല്ല, ദൈവം അവയെ വലുതായി കണക്കിൽ എടുക്കുന്നില്ല എന്നുള്ള ചിന്തയിലേക്കു നയിക്കും, എന്നാൽ യാക്കോബുമായുള്ള ദൈവത്തിൻ ഇടപെടലിൽ പാപം വലുതാണെങ്കിലും, ചെറുതാണെങ്കിലും ദൈവം അവയെ സഹിച്ചുകൊള്ളുന്നില്ല എന്നുകാണുന്നു. തങ്ങളുടെ പാപങ്ങൾക്കു ഒഴികഴിവു പറഞ്ഞ് അവയെ ഏറ്റുപറഞ്ഞ് ഉപേക്ഷിക്കാതെ സ്വർഗ്ഗത്തിലെ ഓർമ്മയുടെ പുസ്തകത്തിൽ തന്നെ ഇരിപ്പാൻ അനുവദിച്ചാൽ അവർക്കു ശുഭം വരികയില്ല, സാത്താൻ അവരുടെമേൽ ജയം കൊള്ളുകയും ചെയ്യും. അവരുടെ പദവി വലുതായിരിക്കുമ്പോൾ, അവരുടെ സ്ഥാനം ഉന്നതമായിരിക്കുമ്പോൾ, അവരുടെ തെറ്റുകൾ ഗുരുതരമാവും, സ്ഥാനത്തിനനു സരണമായുള്ള ജീവിത നിലവാരം കാക്കാതിരുന്നാൽ പ്രതിയോഗിക്കുള്ള വിജയം വലുതായിരിക്കും. യഹോവയുടെ വലുതും ഭയങ്കരവുമായ ദിവസത്തെ അഭിമുഖീകരിക്കാനുള്ള ഒരുക്കം താമസിപ്പിക്കുന്നവർക്ക് വലിയ കഷ്ട കാലസമയത്തോ, അതിനുശേഷമോ ഉറച്ചു നില്ക്കുവാൻ സാദ്ധ്യമാകയില്ല, അപ്രകാരം ഉള്ളവരുടെ സ്ഥിതി ഏറ്റം കഷ്ടകരമായിരിക്കും.GCMal 716.2

    വലുതും ഭയങ്കരവുമായ ആ ദിവസത്തേക്കു ഒരുങ്ങാത്തവരായ നാമധേയ ക്രിസ്ത്യാനികൾ, അവരുടെ ഭയാനകമായ സ്ഥിതിയെ മനസ്സിലാക്കി അവരുടെ പാപങ്ങളെപ്പറ്റി വിലപിക്കും. യിരെമ്യാ പ്രവാചകൻ തന്‍റെ പ്രവചനത്തിൽ പറഞ്ഞിരിക്കുന്നതുപോലെ “കൊയ്ത്ത്തു കഴിഞ്ഞു, ഫലശേഖരവും കഴിഞ്ഞു; നാം രക്ഷിക്കപ്പെട്ടതും ഇല്ല” (യിരെ. 8:20). അപ്രകാരമുള്ള ഏറ്റു പറച്ചിൽ ഏശാവിന്‍റെയും യൂദായുടേയും ഏറ്റുപറച്ചിൽ പോലെ ആയിരിക്കും. അപകാരമുള്ള പശ്ചാത്താപം പാപത്തെക്കുറിച്ചു ള്ള തല്ലായിരിക്കും. ശിക്ഷയെ ഭയന്നുള്ളവയായിരിക്കും. അവർക്ക് ഹൃദയനുറുക്കമോ പാപത്തോടുള്ള വെറുപ്പോ ഉണ്ടാകുന്നില്ല. മിസയീമിലെ ഫാറവോൻ ചെയ്തതുപോലെ അവരുടെ പാപത്തിനുള്ള ശിക്ഷയെ ഭയക്കുകയും ന്യായവിധി തൽക്കാലം മാറ്റപ്പെടുകയും ചെയ്യുന്നു എങ്കിലും വീണ്ടും അവർ ദൈവത്തോടു മത്സരിക്കുന്നു.GCMal 717.1

    യാക്കോബിന്‍റെ ചരിത്രം, പരീക്ഷയിൽ അകപ്പെട്ട് തൽക്കാല ഉല്ലാസങ്ങളാൽ പാപത്തിന്‍റെ ചതിയിൽ ആയവർ പിന്നീട് വാസ്തവമായി അനുതപിച്ച് ദൈവസന്നിധിയോടു വീണ്ടും അടുത്താൽ ദൈവം തന്‍റെ ദൂതന്മാരെ അയച്ചു അവരെ സംരക്ഷിക്കയും ആശ്വസിപ്പിക്കയും ചെയ്യും എന്നതിന്‍റെ തെളിവാണ്. സാത്താന്‍റെ ചതിവുകൾ ഭയങ്കരമായവയും, അവന്‍റെ ആക്രമ ണങ്ങൾ ഭീകരവും, കരുതിക്കൂട്ടിയുള്ളവയുമെങ്കിലും ദൈവം തന്‍റെ ദൃഷ്ടി തന്‍റെ ജനത്തിന്മേൽ വച്ചു അവരുടെ കരച്ചിൽ കേൾക്കും. അവരുടെ കഷ്ടം ഭയങ്കരവും അവർക്കു കടന്നുപോകേണ്ട തീച്ചുള അവരെ ദഹിപ്പിക്കത്തക്ക് വണ്ണം ശക്തിയുള്ളതും ആയിരിക്കും, എന്നാൽ തട്ടാൻ സ്വർണ്ണം തീയിലിട്ടു അതിലുള്ള സകല മലിനതകളും കീടവും ഊതിക്കഴിച്ചശേഷം സ്വർണ്ണം തീയിൽ നിന്നും പുറത്തുകൊണ്ടുവരുന്നതുപോലെ, ദൈവജനത്തെ ശുദ്ധീ കരിച്ചു പൊന്നുപോലെയും വെള്ളിപോലെയും നിർമ്മലീകരിക്കും (മലാ, 3:3). ഭയങ്കരമായ ശോധനയില്കൂടി ദൈവമക്കൾ കടന്നുപോകുമ്പോൾ ദൈവത്തിനു അവരോടുള്ള സ്നേഹവും കരുതലും അവരുടെ അഭിവൃദ്ധിയുടെയും ശ്രഷ്ഠതയുടെയും കാലത്തുണ്ടായിരുന്നതുപോലെ ആയിരിക്കും. എന്നാൽ അവരുടെ ലൗകികത്വം അവരിൽനിന്നും ഉരുക്കി മാറ്റുന്നതിനും ക്രിസ്തുവിന്‍റെ ഛായ അവരിൽ പരിപൂർണ്ണമായി തിളങ്ങേണ്ടതിനും ശോധനയാകുന്ന തീച്ചുളയിൽക്കൂടി കടത്തിവിടേണ്ടത് ആവശ്യമാകുന്നു.GCMal 717.2

    നമ്മുടെ കഷ്ടതയുടെയും പരിഭ്രമത്തിന്‍റെയും നാളുകളിൽ ഉണ്ടാകാവുന്ന ക്ഷീണവും കാലദൈർഘ്യവും വിശപ്പും ദാഹവും സഹിഷ്ണുതയോടു സഹിക്കുന്നതിന് അതികഠിനമായി ശോധന ചെയ്യപ്പെടുമ്പോൾ പതറാതെ ഉറച്ചു നിൽക്കാനുള്ള വിശ്വാസം ആവശ്യമാകുന്നു. ഇവയെല്ലാം സഹിച്ചു നിൽക്കേണ്ടതിനുള്ള പരിശീലനകാലം എല്ലാവർക്കും നൽകിയിരിക്കുന്നു. യാക്കോബു നിശ്ചയദാർഢ്യവും സഹിഷ്ണുതയും ഉള്ളവനായിരുന്നതിനാൽ മൽപിടി ത്തത്തിൽ ജയിച്ചു. “സഹിഷ്ണുതയെക്കുറിച്ചുള്ള എന്‍റെ വചനം നീ കാത്തു കൊണ്ടതിനാൽ ഭൂമിയിൽ വസിക്കുന്നവരെ പരീക്ഷിക്കേണ്ടതിനു ഭൂതലത്തിൽ എങ്ങും വരുവാനുള്ള പരീക്ഷാകാലത്തു ഞാനും നിന്നെ കാക്കും” (വെളി. 3:10). യാക്കോബിന്‍റെ വിജയം നിരന്തരമായുള്ള പ്രാർത്ഥനയാൽ ലഭിക്കുന്ന ശക്തിക്കു ദൃഷ്ടാന്തമാകുന്നു. ദൈവവാഗ്ദത്തങ്ങളിൽ ഉറച്ചുനിന്ന് സഹിഷ്ണുതയോടെ, നിരന്തരമായി പോരാടുന്ന എല്ലാവരും അവസാനം യാക്കോബിനെപ്പോലെ വിജയികളാകും, എന്നാൽ സ്വയം വെറുക്കാനുള്ള സന്നദ്ധത ഇല്ലാതെ. പാണവേദനയിൽ അതിശദ്ധയോടെ ദൈവമുമ്പാകെ പരമാർത്ഥമായി, പ്രാർത്ഥനയിൽ ദീർഘനേരം ദൈവത്തിന്‍റെ അനുഗ്രഹങ്ങൾക്കായി പ്രാർത്ഥിക്കാത്തവർക്കാർക്കും ഈ വിജയം ലഭിക്കയില്ല. ദൈവവുമായി മാറ്റുപിടിക്ക എന്നാൽ എന്തു എന്നുള്ളത് ചുരുക്കം പേരേ മന് സ്സിലാക്കുന്നുള്ളു; തങ്ങളുടെ മനസ്സുകൾ ദൈവത്തിങ്കലേക്കു ആകർഷിക്കപ്പെട്ടവർ എത്രയുണ്ടാകും. നിരാശയുടെയും പ്രയാസങ്ങളുടെയും തിരമാലകൾ തലയ്ക്കു മീതെ ഉയർന്നടിക്കുമ്പോൾ, ദൈവവാഗ്ദത്തങ്ങളെ മുറുകെ പിടിച്ച് വിശ്വാസം ത്യജിക്കാതെ നിൽക്കുന്ന ദൈവമക്കൾ എത്ര ചുരുക്കം.GCMal 717.3

    അല്പവിശ്വാസികൾ പിശാചിന്‍റെ തന്ത്രങ്ങളിൽ കുടുങ്ങി മനസ്സാക്ഷി ക്കെതിരായി പ്രവർത്തിക്കാൻ പ്രേരിതരാകുന്ന ആപൽക്കരമായ നിലപാടിൽ ആയിത്തീരും. അവർ പരീക്ഷകൾ സഹിക്കും എങ്കിൽ തന്നെയും ദൈവത്തിൽ ആശയം ഉറപ്പിക്കാത്തതുകൊണ്ട് മഹാകഷ്ടകാലത്തു കൂടുതലായ കഷ്ടതകളും പരിഭ്രാന്തിയും അഭിമുഖീകരിക്കുമ്പോൾ വീണുപോകും. വിശ്വാസത്തിന്‍റെ ആദ്യപാഠങ്ങൾ പഠിച്ച് ശക്തിപ്പെടാത്തവർ ഭയങ്കരമായ നിരാശയുടെ മദ്ധ്യേ പഠിക്കേണ്ടിവരും.GCMal 718.1

    യഹോവയുടെ വാഗ്ദത്തങ്ങളെ പഠിച്ചു അവനെ ഇപ്പോൾ കണ്ടെത്തുക. ഏകാഗ്രതയോടും പരമാർത്ഥമായും ഉള്ള ഓരോ പ്രാർത്ഥനയും ദൈവദൂതന്മാർ രേഖപ്പെടുത്തുന്നു. ദൈവവുമായുള്ള സമ്പർക്കം ഉപേക്ഷിക്കുന്ന തിനെക്കാളും സ്വാർത്ഥത നിറഞ്ഞ സുഖസൗകര്യങ്ങളുടെ തൃപ്തിയെ ത്യജിക്കണം. ദൈവത്തിന്‍റെ സമ്മതത്തോടും അനുഗ്രഹത്തോടും കൂടെയുള്ള ആത്മാവിന്‍റെ ദാരിദ്ര്യവും സ്വയത്യാഗവും ധാരാളം സമ്പത്ത്, ബഹുമതികൾ, സുഖസൗകര്യങ്ങൾ എന്നിവയെക്കാളും വലിയ ധനം ആണ്. പ്രാർത്ഥനയ്ക്ക് നാം സമയം എടുക്കണം. നാം നമ്മുടെ മനസ്സിനെ ലൗകിക കാര്യങ്ങളിൽ വ്യാപൃതമാക്കാതെ ദൈവവുമായുള്ള സഖിത്വത്തിൽ ജീവിച്ചാൽ പൊന്ന്, വെള്ളി, വീട്, ഫലപുഷ്ടിയുള്ള വസ്തുവകകൾ ഇങ്ങനെയുള്ള അഴിഞ്ഞുപോകുന്ന സംഗതികളെ വെറുക്കുന്നതിനു പ്രയാസം ഉണ്ടാകയില്ല.GCMal 718.2

    ദൈവം അംഗീകരിക്കുന്ന യാഗത്തിലല്ലാതെ, ദിവ്യ അനുഗ്രഹം പ്രാപിപ്പാൻ യോഗ്യമല്ലാത്ത പരിപാടികളിൽ നാം നമ്മുടെ തിരഞ്ഞെടുപ്പു നടത്തിയാൽ യൗവനക്കാർ ആകാത്ത വഴികളിലോ, പരിപാടികളിലോ ആകുന്നതിനുള്ള വഞ്ചനയിൽ അകപ്പെടും, ലോകത്തിനു കൊടുക്കേണ്ട അന്ത്യമുന്നറിയിപ്പു പ്രസംഗിക്കുന്ന ദൈവത്തിന്‍റെ ദൂതുവാഹകർ തണുത്ത്, ജീവനില്ലാതെയും, അശ്രദ്ധയോടും അലംഭാവത്തോടുംകൂടി അല്ലാതെ, യാക്കോബിനെപോലെ തീക്ഷ്ണതയോടും, ഹൃദയഭാരത്തോടും പ്രാർത്ഥിച്ചാൽ അവരുടെ ജീവിതത്തിൽ യാക്കോബു പറഞ്ഞതുപോലെ, “ഞാൻ ദൈവത്തെ മുഖാ മുഖമായി കണ്ടിട്ടും എനിക്ക് ജീവഹാനി വന്നില്ല” (ഉല്പ. 32:30) എന്നുള്ള അവസരങ്ങൾ ഉണ്ടാകും. അവർ ദൈവത്തോടും മനുഷ്യരോടും മല്ലുപിടിച്ചു ജയിച്ച് രാജകുമാരന്മാർ എന്ന പേരിനു അർഹരാകും.GCMal 719.1

    മഹാകഷ്ടകാലം നാം പെട്ടെന്ന് അഭിമുഖീകരിക്കും, എന്നാൽ നമുക്ക് ഇപ്പോൾ ഇല്ലാത്തതും, പലരും ലഭിക്കാൻ ആഗ്രഹിക്കാത്തതുമായ ഒരു വലിയ അനുഭവം ഉണ്ടാകേണ്ടിയിരിക്കുന്നു. പ്രതിസന്ധികൾ പതീക്ഷയിൽ കവിഞ്ഞതായിരിക്കും. ആ ശോധനയുടെ സമയത്തു ദൈവമുൻപാകെ ഒരു മദ്ധ്യ സ്ഥൻ ഇല്ലാതെ ഓരോ വിശ്വാസിയും നിക്കേണ്ടിവരും “നോഹയും, ദാനീ യേലും, ഈയ്യോബും അതിൽ ഉണ്ടായിരുന്നാലും, അവർ പുത്രനെയൊ പുത്രിയെ രക്ഷിക്കാതെ തങ്ങളുടെ നീതിയാൽ സ്വന്തജീവനെ മാത്രമെ രക്ഷിക്ക യുള്ളു എന്ന് യഹോവയായ കർത്താവിന്‍റെ അരുളപ്പാടു (യെഹെ. 14:20).GCMal 719.2

    ഇപ്പോള്‍ നമ്മുടെ മഹാപുരോഹിതന്‍ നമുക്കായി സ്വര്‍ഗ്ഗീയമന്ദിരത്തില്‍ പാപപരിഹാരം നടത്തുമ്പോള്‍ നമുക്കു കര്‍ത്താവില്‍ സമ്പൂര്‍ണ്ണരാകാം. ഹൃദയത്തിലെ ഒരു നിനവില്‍കൂടെ പോലും നമ്മുടെ രക്ഷകന്‍ പരീക്ഷയില്‍ കടന്നില്ല. പിശാചു നമ്മുടെ ഹൃദയങ്ങളില്‍ കടപ്പാന്‍ ഒരവസരം നോക്കി ഇരിക്കുന്നു. നാം നമ്മുടെ ഹൃദയങ്ങളില്‍ ഒരു പാപേച്ഛയെങ്കിലും വച്ചുകൊണ്ടിരുന്നാല്‍ അവന്‍റെ ദുഷ്ടശക്തി നമ്മില്‍ പ്രവേശിക്കും. എന്നാല്‍ ക്രിസ്തു പ്രസ്താവിച്ചു “ലോകത്തിന്‍റെ പ്രഭു വരുന്നു, അവന്നു എന്നോടു ഒരു കാര്യവുമില്ല” (യോഹ. 14:30). സാത്താനു ജയം കൊള്ളുന്നതിനു ദൈവപുത്രനില്‍ ഒന്നും കാണാന്‍ കഴിഞ്ഞില്ല. കര്‍ത്താവു പിതാവിന്‍റെ കല്പനകളെ കാത്തു, അതിനാല്‍ അവനു അവസരം ലഭിപ്പാന്‍ നമ്മുടെ രക്ഷകനില്‍ ഒന്നും കാണാന്‍ സാധിച്ചില്ല. മഹാകഷ്ടകാലത്തു ഈ അവസ്ഥ ആയിരിക്കണം ദൈവജനത്തിന്‍റേത്.GCMal 719.3

    ക്രിസ്തുയേശുവിന്‍റെ പുണ്യരക്തത്താല്‍, അവനില്‍ ഉള്ള വിശ്വാസത്താല്‍, നാം നമ്മെത്തന്നെ പാപത്തില്‍നിന്നും പരിപൂര്‍ണ്ണ വിടുതല്‍ പ്രാപിച്ചവരായിത്തീർക്കുന്നതു നമ്മുടെ ഇഹലോകജീവിതത്തിൽ അത്രെ. നമ്മുടെ വിലയേറിയ രക്ഷകനായ ക്രിസ്തു നമ്മുടെ ബലഹീനതയെ അവന്‍റെ ശക്തിയിൽ, നമ്മുടെ ബുദ്ധികേടിനെ അവന്‍റെ ജ്ഞാനത്തിൽ, നമ്മുടെ അയോഗ്യതയെ അവന്‍റെ യോഗ്യതയിൽ പരിപൂർണ്ണമാക്കാൻ, കർത്താവിലുള്ള സൗമ്യതയും, താഴ്മയും പരിശീലനത്തിൽ കൂടി പഠിക്കേണ്ടത്. ദൈവം നമ്മുടെ മുമ്പാകെ ലളിതവും, ലോകപരമായി ആകർഷണവും ഉള്ള വഴി അല്ല, എന്നാൽ വാഗ്ദത്ത നിവൃത്തി പ്രാപിക്കേണ്ടതിനുള്ള ജീവന്‍റെ വഴി തിരഞ്ഞടുക്കുന്നതിനുള്ള മാർഗ്ഗം കാണിച്ചുതരുന്നു. ദൈവിക മാതൃക തിരഞ്ഞെടുക്കേണ്ട ചുമതല നമ്മുടേതാണു. അവരുടെ ആത്മാവിന്‍റെ നിത്യനാശമാണ്, ദൈവം നമുക്കു കാണിച്ചുതന്നിരിക്കുന്ന നല്ലപാത ഉപേക്ഷിച്ചുപോകുന്നത്.GCMal 719.4

    അപ്പൊസ്തലനായ യോഹന്നാൻ ദർശനത്തിൽ സ്വർഗ്ഗത്തിൽനിന്നും വലിയോരു ശബ്ദം കേട്ടതു, “ഭൂമിയ്ക്കും സമുദ്രത്തിനും അയ്യോ കഷ്ടം; പിശാചു തനിക്കു അല്പകാലമേ ഉള്ളു എന്നു അറിഞ്ഞു മഹാക്രോധത്തോടെ നിങ്ങളുടെ അടുക്കൽ ഇറങ്ങിവന്നിരിക്കുന്നു” (വെളി. 12:12). സ്വർഗ്ഗത്തിൽനിന്നുള്ള ഈ ശബ്ദം അറിയുന്നതിന്‍റെ അനന്തര സംഭവങ്ങൾ ഏറ്റം ഭയാനകം അത്. അവന്‍റെ സമയം ചുരുങ്ങുന്തോറും സാത്താന്‍റെ ക്രോധം വർദ്ധിക്കുന്നു, അവന്‍റെ വഞ്ചനയും നാശവും മഹാകഷ്ടകാലത്തു (Time of Trouble) അവയുടെ പരിപൂർണ്ണതയിൽ എത്തിച്ചേരും.GCMal 720.1

    ദുഷ്ടാത്മ ശക്തികളുടെ പ്രവൃത്തികളെ തെളിയിക്കുന്ന അമാനുഷിക സംഭവങ്ങൾ പെട്ടെന്നു ആകാശത്തിൽ പ്രത്യക്ഷമാകും, അശുദ്ധാത്മാക്കൾ ലോകരാജാക്കന്മാരുടെയും സർവ്വലോകരുടെയും മദ്ധ്യേ പോയി അവരെ സ്വർഗ്ഗീയ ഭരണകൂടത്തിനെതിരായി കൂട്ടുന്നതിനു ശ്രമിക്കും. ഈ അശുദ്ധാത്മാക്കളുടെ പ്രവൃത്തിയിൽ രാജാക്കന്മാരും പ്രജകളും ഒരുപോലെ ചതിക്കപ്പെടും. ലോകരക്ഷിതാവിൽ മാത്രമുള്ള പേരും ആരാധനയും അവകാശപ്പെട്ട് കള്ള ക്രിസ്തുക്കൾ പലരും എഴുന്നേല്ക്കും. തിരുവെഴുത്തിൽ കാണുന്ന സാക്ഷ്യത്തിനെതിരായി അവർക്കു സ്വർഗ്ഗവുമായി ബന്ധം ഉണ്ടെന്ന് അവകാശപ്പെട്ട് അത്ഭുതങ്ങളും രോഗശാന്തിയും നടത്തും.GCMal 720.2

    വഞ്ചനയുടെ അത്യുച്ചമായ അവസ്ഥയിൽ സാത്താൻ ക്രിസ്തുവെപ്പോലെ പ്രത്യക്ഷമാകും. സഭ അതിന്‍റെ പ്രത്യാശയുടെ നിറവേറലായി കർത്താവിന്‍റെ രണ്ടാം വരവിനുവേണ്ടി ഏറെ നാളുകളായി നോക്കി പാർക്കയാണല്ലൊ. ഇപ്പോൾ വലിയ വഞ്ചകനായ സാത്താൻ ക്രിസ്തു നേരത്തെ വന്നു കഴിഞ്ഞു എന്നു വിശ്വസിക്കത്തക്കവണ്ണം പ്രവർത്തിക്കും. വെളിപ്പാടിൽ യോഹന്നാൻ വിവരിക്കുന്ന ക്രിസ്തുവിന്‍റെ സൗന്ദര്യത്തോടും പ്രഭയോടുംകൂടി സാത്താൻ ലോകത്തിൽ പലയിടത്തും അവനെത്തന്നെ കാണിക്കും. അവനെ ചുറ്റിയിരിക്കുന്ന പ്രഭ ഇതുവരെയും മാനുഷിക ദൃഷ്ടികൾ ദർശിച്ചിട്ടുള്ളവയല്ല. ക്രിസ്ത വന്നിരിക്കുന്നു! ക്രിസ്തു വന്നിരിക്കുന്നു! എന്നുള്ള ശബ്ദം വിജയത്തിന്‍റെ വിളി ആയി ആകാശത്തിൽ ധ്വനിക്കും. അവന്‍റെ മുമ്പാകെ ആളുകൾ തി യോടെ സാഷ്ടാംഗം വീഴും. കർത്താവായ യേശുക്രിസ്തു സ്വർഗ്ഗാരോഹണം ചെയ്യുന്നതിനു മുമ്പ് കൈകൾ ഉയർത്തി തന്‍റെ ശിഷ്യഗണത്തെ അനുഗ്രഹി ച്ചതുപോലെ അനുഗ്രഹം ജനത്തിന്മേൽ ഉച്ചരിക്കും. അവന്‍റെ ശബ്ദം താണതും മധുരമേറിയതും ഇമ്പം നിറഞ്ഞതും ആയിരിക്കും. യേശുക്രിസ്തു ലോകത്തിൽ ആയിരുന്നപ്പോൾ ഉച്ചരിച്ചതായ ചില വാക്കുകൾ ഏറ്റം കരുണയോടും ദയയോടും അനുകമ്പയോടും അവൻ ഉച്ചരിക്കും. അവൻ രോഗികളെ സൗഖ്യമാക്കും. ക്രിസ്തു എന്നു നടിച്ചു വിശുദ്ധ ശബ്ബത്തിനെ ഞായറാഴ്ച (ഒന്നാം ദിവസം) യിലേക്കു മാറ്റിയതിനാൽ അവൻ അനുഗ്രഹിച്ച ദിവസത്തെ മാനിപ്പിൻ എന്നു പ്രസ്താവിക്കും. ഏഴാം ദിന ശബ്ദത്തിനെ ബഹുമാനിക്കയും ആ ദിവസത്തിലുള്ള ആരാധനയിൽ തുടരുകയും ചെയ്യുന്നവർ, വെളിച്ചവും സത്യവുമായി അവൻ അയച്ച ദൂതന്മാരുടെ ദൂതു ശ്രവിക്കാത്തതിൽ ദൈവ നാമം വൃഥാ എടുക്കയാണെന്ന് പ്രസ്താവിക്കും. ഇതാണ് സാത്താന്‍റെ വഞ്ച നകളിൽ ഏറ്റവും വലിയ വഞ്ചന! അപ്പൊസ്തലിക സഭയുടെ ആരംഭകാ ലത്ത് ശമര്യയിൽ ശീമോൻ മാഗസ് എന്നുപേരുള്ള പുരുഷൻ തന്‍റെ ആഭിചാരംകൊണ്ട് ശമര്യജാതിയെ വഞ്ചിച്ചതുപോലെ ജനം, ചെറിയവർ മുതൽ വലിയവർ വരെ ഇതു ദൈവത്തിന്‍റെ വലിയ ശക്തി എന്നുപറഞ്ഞ്. ഈ ആഭിചാരവാക്കുകൾക്കു ചെവികൊടുക്കും (അപ്പൊ. 8:10).GCMal 720.3

    എന്നാൽ ദൈവത്തിന്‍റെ കുഞ്ഞുങ്ങൾ തെറ്റിപോകയില്ല. ഈ കള്ള ക്രിസ്തുക്കളുടെ ഉപദേശങ്ങൾ വചനാനുസരണം അല്ല. മൃഗത്തെയും അതിന്‍റെ പ്രതിമയേയും നമസ്കരിക്കുന്നവരുടെ മേൽ കലർപ്പില്ലാതെ പകർന്നിരിക്കുന്ന ദൈവക്രോധമദ്യം ചൊരിയപ്പെടുമെന്നു ബൈബിൾ പ്രസ്താവിക്കുമ്പോൾ കള്ളക്രിസ്തുക്കൾ അവരുടെ മേൽ അനുഗ്രഹം ആശംസിക്കുന്നു.GCMal 721.1

    നമ്മുടെ രക്ഷിതാവും കർത്താവുമായ ദൈവത്തിന്‍റെ മഹത്വ പ്രത്യ ക്ഷതയെ കൃത്രിമമായി കാണിക്കാൻ ദൈവം സാത്താനെ അനുവദിക്കുന്നില്ല. ഇതിന്‍റെമേൽ ഉണ്ടാവുന്ന ചതിവിനെപ്പറ്റി നമ്മുടെ രക്ഷിതാവു തന്‍റെ ജനത്തിനു മുന്നറിയിപ്പുകൊടുത്തിട്ടുണ്ട്. തന്‍റെ രണ്ടാം വരവ് എപകാരം ആയിരിക്കും എന്നു വ്യക്തമായി മുന്നറിയിപ്പു നൽകിയിട്ടുണ്ട്. “കള്ളക്രിസ്തുക്കളും കള്ളപ്രവാചകന്മാരും എഴുന്നേറ്റു കഴിയുമെങ്കിൽ വൃതന്മാരെയും തെറ്റിപ്പാനായി വലിയ അടയാളങ്ങളും അത്ഭുതങ്ങളും കാണിക്കും. ഓർത്തുകൊൾവിൻ; ഞാൻ മുമ്പുകൂട്ടി നിങ്ങളോടു പറഞ്ഞിരിക്കുന്നു. ആകയാൽ നിങ്ങളോടു; അതാ, അവൻ മരുഭൂമിയിൽ എന്നു പറഞ്ഞാൽ പുറപ്പെടരുത്; ഇതാ, അറകളിൽ എന്നു പറഞ്ഞാൽ വിശ്വസിക്കരുത്. മിന്നൽ കിഴക്കു നിന്നു പുറപ്പെട്ടു പടിഞ്ഞാറോളം വിളങ്ങുംപോലെ മനുഷ്യപുത്രന്‍റെ വരവ് ആകും” (മത്താ. 24:24-27, 31; 25:31; വെളി. 1:7; 1തെസ്സ. 4:16, 17). ഇങ്ങനെ ഉള്ള കർത്താവിന്‍റെ വരവിനെ കൃത്രിമമായി കാണിക്കാൻ ഒരു സാദ്ധ്യതയും ഇല്ല. ഇതു സാർവ്വത്രികമായി അറിയപ്പെടുന്നതും സർവ്വലോകവും ദർശിക്കുന്നതും ആയിരിക്കും.GCMal 721.2

    തിരുവെഴുത്തു നല്ലതുപോലെ ശോധന ചെയ്യുന്നവരും സത്യത്തിന്‍റെ നേഹം മനസ്സിലാക്കിയവരും മാത്രമെ ലോകത്തെ തടവിലാക്കുന്ന ചതിവിൽനിന്നും സംരക്ഷിക്കപ്പെടുകയുള്ളു. വചനത്തിലുള്ളതായ സാക്ഷ്യത്താൽ ദൈവമക്കൾ വഞ്ചകനായ സാത്താനെ അവന്‍റെ വഞ്ചനയിൽ നിന്നും തിരിച്ചറിയും. ശോധനയുടെ സമയം എല്ലാവർക്കും ഉണ്ടാകും. പരീക്ഷയാലുള്ള ശോധനയാൽ യഥാർത്ഥ ദൈവമക്കളെ മറ്റുള്ളവരിൽനിന്നും തിരിച്ചറിയാം. വൈകാരിക ചിന്തയ്ക്ക് അധീനരാകാതിരിക്കാൻ ദൈവജനം ദൈവവചനത്തിന്മേൽ ഉറച്ചവരാണോ? അപ്രകാരമുള്ള പ്രതിസന്ധിയിൽ വചനത്തിൽ മാത്രം ആശയം വച്ചവരാകുമോ? കഴിയുമെങ്കിൽ മഹാകഷ്ട സമയത്തു വിശ്വാസം തണുത്തുപോകാതെ നിലനിൽക്കേണ്ടതിനുള്ള ഒരുക്കങ്ങൾ തടസ്സപ്പെടുത്തുന്നതിനുള്ള പദ്ധതികൾ സാത്താൻ ആസൂത്രണം ചെയ്യും. അതിലേയ്ക്കായി അവൻ അവരുടെ ഹൃദയങ്ങളെ ഈ ലോകത്തിന്‍റെ ധന സമ്പാദ്യങ്ങളാലും അതി ഭക്ഷണത്താലും മദ്യപാനത്താലും ഉപജീവനചിന്തകളാലും ഭാരപ്പെട്ടിട്ടു ആ ദിവസം പെട്ടെന്നു വരത്തക്കവണ്ണം അവരെ കുടുക്കി, വഴിമദ്ധ്യേ പ്രതിബന്ധങ്ങൾ സൃഷ്ടിക്കും.GCMal 722.1

    ദൈവകല്പന കാക്കുന്ന വിശ്വസ്തരായ ദൈവജനത്തിനെതിരെ ഭര ണാധികാരികൾ ഉത്തരവു പുറപ്പെടുവിച്ചുകഴിയുമ്പോൾ അവർക്കു ലഭിക്കേണ്ട സംരക്ഷണം പിൻവലിക്കപ്പെടുകയും അവരെ നശിപ്പിക്കുന്നതിനു വേണ്ടി അവസരംനോക്കി ഇരിക്കുന്ന ശത്രുക്കൾക്കു ഏല്പിച്ചുകൊടുക്കയും ചെയ്യും. അപ്പോൾ ദൈവജനം പട്ടണങ്ങളെയും ഗ്രാമങ്ങളെയും ഉപേക്ഷിച്ചു നിർജ്ജന പ്രദേശങ്ങളിലേയ്ക്കും വനാന്തരങ്ങളിലേക്കും ഓടിപോയി ചെറിയ ചെറിയ കൂട്ടമായി മലകളിലും ഗുഹകളിലും ചിതറി പാർക്കേണ്ടിവരും. പലരും പാറകെട്ടുകൾ അവരുടെ അഭയസ്ഥാനം ആക്കും. പീഡ്കൊണ്ട് താഴ്വരയിലുണ്ടായിരുന്ന ക്രിസ്ത്യാനികളെപോലെ, അവർ ഉയരത്തിൽ വസിക്കും, പാറക്കോട്ടകൾ അവർക്ക് അഭയസ്ഥാനമായിരിക്കും” (യെശ. 33:16). ലോക രാജ്യങ്ങളിൽ പല ഇടത്തും, പല വർഗ്ഗങ്ങളിലും ഉയർന്നവരും താണവരും ധന വാന്മാരും ദരിദ്രരും കറുത്തവരും വെളുത്തവരും ആയുള്ള അനേകരും ക്രൂരമായും അനീതിപരമായും ക്രൂരമായ തടവുശിക്ഷയ്ക്കും അടിമത്വത്തിനും വിധേയരാകും. ദൈവത്തിനു പ്രിയരായ പലരും ചങ്ങലകളാൽ ബന്ധിക്കപ്പെട്ടു കാരാഗൃഹങ്ങളിൽ കൊലയ്ക്കു വിധിക്കപ്പെട്ടും, ചിലർ നികൃഷ്ടമായ ഇരുട്ടറകളിൽ പട്ടിണിമൂലം മരിക്കാൻ ഏല്പിക്കപ്പെടും. അവരുടെ നെടുവീർപ്പുകളും, കരിച്ചിലുകളും കേൾക്കാനോ സഹായത്തിനു ഒരു കരം നീട്ടാനോ മനുഷ്യകരം ഉണ്ടായിരിക്കുകയില്ല.GCMal 722.2

    ഈ മഹാശോധനയിൽ ദൈവം തന്‍റെ ജനത്തെ മറന്നുകളയുമോ? പ്രളയത്തിനുമുമ്പുള്ള ജനത്തിന്മേൽ ന്യായവിധി വന്നപ്പോൾ ദൈവം വിശ്വസ്തനായ നോഹയെ മറന്നുവോ? സൊദോമിനെയും ഗൊമോറയെയും നശിപ്പിക്കാൻ സ്വർഗ്ഗത്തിൽനിന്നും അഗ്നിപെയ്തപ്പോൾ ദൈവം ലോത്തിനെ ഓർക്കാതിരുന്നോ? മിസയീമിൽ ബിംബാരാധികളുടെ മദ്ധ്യേ ദൈവം യോസഫിനെ കൈവിട്ടോ? കർമേൽ പർവ്വതത്തിൽ ബാൽ പ്രവാചകന്മാരെ ഏലിയാവു വാൾകൊണ്ടു കൊന്നപ്പോൾ ഇസബേൽ പ്രവാചകന്‍റെ ജീവൻ അവരിൽ ഒരുത്തന്‍റെ ജീവനെപ്പോലെ ആർക്കും എന്നും ഭീഷണി മുഴക്കിയപ്പോൾ ദൈവം തന്‍റെ പ്രവാചകനെ ഇസബേലിന്‍റെ വാളിനിരയാക്കിയോ? തന്‍റെ വിശ്വസ്ത പ്രവാചകനായ യിരെമ്യാവെ ഇരുണ്ട കുണ്ടറയിൽ ഇട്ടപ്പോഴും ഞെരുക്കത്തിൻ അപ്പവും കഷ്ടതയുടെ വെള്ളവും ലഭിക്കാനിടയായപ്പോഴും യഹോവ പ്രവാചകനെ അവിടെ മറന്നോ? മൂന്നു യോഗ്യന്മാരായ എബ്രായ യുവാക്കളെ ബാബിലോണിൽ തീച്ചുളയിൽ ഇട്ടപ്പോൾ അവരെ മറന്നു കളഞ്ഞോ? ദാനീയേൽ പ്രവാചകനെ സിംഹക്കുഴിയിൽ ഉപേക്ഷിച്ചു കളഞ്ഞോ? “സീയോനോ; യഹോവ എന്നെ ഉപേക്ഷിച്ചു, കർത്താവു എന്നെ മറന്നു കളഞ്ഞു എന്നു പറയുന്നു. ഒരു സ്ത്രീ തന്‍റെ കുഞ്ഞിനെ മറക്കുമോ? താൻ പ്രസവിച്ച മകനോട് കരുണ തോന്നാതിരിക്കുമോ? അവർ മറന്നുകളഞ്ഞാലും ഞാൻ നിന്നെ മറക്കയില്ല. ഇതാ, ഞാൻ നിന്നെ എന്‍റെ ഉള്ളങ്കയ്യിൽ വരച്ചിരിക്കുന്നു; നിന്‍റെ മതിലുകൾ എല്ലായ്പ്പോഴും എന്‍റെ മുമ്പിൽ ഇരിക്കുന്നു” (യെശ. 49:14-16). സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു; നിങ്ങളോടു കവർച്ച ചെയ്ത ജാതികളുടെ അടുക്കൽ അവൻ എന്നെ മഹത്വത്തിനായി അയച്ചിരിക്കുന്നു; നിങ്ങളെ തൊടുന്നവൻ അവന്‍റെ കണ്മണിയെ തൊടുന്നു” (സെഖ്യരാവ് 2:8).GCMal 723.1

    ശത്രുക്കൾ അവരെ കാരാഗൃഹത്തിൽ അടച്ചാലും കാരാഗൃഹഭിത്തികൾക്കു അവരും ക്രിസ്തുവുമായുള്ള ബന്ധം തടയാൻ കഴികയില്ല. അവരുടെ എല്ലാ ക്ഷീണവും കാണുന്നവനും ഓരോ പരീക്ഷയും മനസ്സിലാക്കുന്നവനും, എല്ലാ ലോകശക്തിക്കും മീതെയുള്ളവനുമായവൻ തന്‍റെ ദൂതന്മാരെ അവരുടെ ഏകാന്ത തടവുകളിൽ ചെന്നു ഉയരത്തിൽനിന്നുമുള്ള വെളിച്ചവും സമാധാനവും അരുളിച്ചെയ്യുവാൻ അയയ്ക്കും. പൌലൊസും ശീലാസും ഫിലിപ്പിയ ജയിലിൽ പാതിരാത്രി സമയത്ത് പ്രാർത്ഥിച്ചു ദൈവത്തെ പാടി സ്തുതിച്ചതുപോലെ വിശ്വാസത്തിൽ സമ്പന്നരായവർ അവരുടെ തടവുമുറികളെ കൊട്ടാരതുല്യവും അതിന്‍റെ ഭിത്തികളെ സ്വർഗ്ഗീയ വെളിച്ചത്താൽ പ്രകാശമയവും ആക്കും.GCMal 723.2

    ദൈവമക്കളെ പീഡിപ്പിക്കയും അവർക്കു നാശം വരുത്തുകയും ചെയ്യുന്നവരെ യഹോവ ന്യായം വിധിക്കും. ദൈവം ദീർഘക്ഷമയിൽ ദുഷ്ടന്മാരുടെ മേൽ വരുന്നതായ ന്യായവിധി താമസിപ്പിച്ചേക്കാം. എന്നാൽ ഈ താമസം അവരെ അകൃത്യം ചെയ്യുന്നതിന് കൂടുതൽ ധൈര്യപ്പെടുത്തിയാൽ അവർക്കുള്ള ശിക്ഷ നിശ്ചയവും ഭയങ്കരവും ആയിരിക്കും. “യഹോവ തന്‍റെ പ്രവൃത്തിയെ തന്‍റെ ആശ്ചര്യ പ്രവൃത്തിയെത്തന്നേ, ചെയ്യേണ്ടതിന്നും തന്‍റെ ക്രിയയെ, തന്‍റെ അപൂർവ്വ ക്രിയയെത്തന്നെ നടത്തേണ്ടതിന്നും പെറാസീം മലയിൽ എന്നപോലെ എഴുന്നേല്ക്കയും ഗിബെയോൻ താഴ്വരയിൽ എന്ന പോലൈ കോപിക്കയും ചെയ്യും” (യെശ. 28:21). കരുണാനിധിയായ നമ്മുടെ ദൈവത്തിനു ശിക്ഷിക്ക എന്നകൃത്യം അപൂർവ്വ കൃത്യമത. “എന്നാണ ദുഷ്ടന്‍റെ മരണത്തിൽ അല്ല, ദുഷ്ടൻ തന്‍റെ വഴി വിട്ടു തിരിഞ്ഞു ജീവിക്കുന്നതിൽ അത് എനിക്കു ഇഷ്ട്ടമുള്ളതെന്നു യഹോവയായ കർത്താ വിന്‍റെ അരുളപ്പാടു; നിങ്ങളുടെ ദുർമ്മാർഗ്ഗങ്ങളെ വിട്ടുതിരിവിൻ, തിരിവിൻ; യിസ്രായേൽ ഗൃഹമേ, നിങ്ങൾ എന്തിനു മരിക്കുന്നു എന്നു അവരോടു പറക (യെഹ. 33:11). “യഹോവ, യഹോവയായ ദൈവം, കരുണയും കൃപയുമു ള്ളവൻ; ദീർഘക്ഷമയും മഹാദയയും വിശ്വസ്തതയുമുള്ളവൻ. ആയിരം ആയിരത്തിന്നു ദയ പാലിക്കുന്നവൻ; അകൃത്യവും അതിക്രമവും പാപവും ക്ഷമിക്കുന്നവൻ; കുറ്റമുള്ളവനെ വെറുതെ വിടാത്തവൻ (പുറപ്പാട് 34:6,7). “യഹോവ ദീർഘക്ഷമയും മഹാശക്തിയുമുള്ളവൻ; അവൻ ഒരിക്കലും ശിക്ഷിക്കാതെ വിടുകയില്ല” (നഹും. 1:3). ഏതുമില്ലാത്തതു എന്നു നിന്ദിച്ചു മനു ഷ്യർ കാൽകീഴിൽ മെതിച്ചുകളഞ്ഞ തന്‍റെ ന്യായപ്രമാണത്തിന്‍റെ ശക്തിയെ നീതിയുക്തമായ ഭയങ്കര കാര്യങ്ങളാൽ യഹോവ വെളിപ്പെടുത്തും. ന്യായപ്രമാണ ലംഘനക്കാർക്കെതിരായുള്ള ദൈവത്തിന്‍റെ പ്രതികാരം നീതി നടത്താനുള്ള തെളിവാകുന്നു. ദീർഘക്ഷമയിൽ പ്രതികാരദിവസം താമസിപ്പിച്ചു കിട്ടിയവർ എല്ലാവരും അവരുടെ അകൃത്യത്തിന്‍റെ പാനപാത്രം നിറഞ്ഞു കവിയുമ്പോൾ തന്‍റെ കോപത്തിന്‍റെ പാനപാത്രം കരുണയുടെ യാതൊരു കലർപ്പും കൂടാതെ കുടിക്കേണ്ടിവരും.GCMal 724.1

    കർത്താവു സ്വർഗ്ഗീയ കൂടാരത്തിലെ തന്‍റെ മദ്ധ്യസ്ഥ വേല അവസാനിപ്പിച്ചുകഴിയുമ്പോൾ അവർ “മൃഗത്തെയും അതിന്‍റെ പ്രതിമയെയും നമസ്കരിച്ചു നെറ്റിയിലോ കൈമേലോ മുദ്ര ഏൽക്കുന്നവർക്കുനേരേ ഒരുക്കിയിരിക്കുന്ന, ദൈവകോപത്തിന്‍റെ പാത്രത്തിൽ കലർപ്പില്ലാതെ പകർന്നിരിക്കുന്ന ദൈവകാധമദ്യം കുടിക്കേണ്ടിവരും” (വെളി. 14:9). ദൈവം യിസ്രായേലിനെ മിസ്രയീമിൽനിന്നു വിടുവിക്കും മുമ്പ് മിസ്രയീമ്യരുടെമേൽ പകർന്ന ബാധപോലെ അതിലും വ്യാപകവും ഭയങ്കരവുമായ ന്യായവിധികൾ ലോകത്തിൽനിന്നും ദൈവജനം വിടുവിക്കപ്പെടുംമുമ്പ് ലോകത്തിനുമേൽ ഒഴുക്ക്പ്പെടും. ലോകത്തിന്മേൽ വീഴാൻപോകുന്ന ഭയങ്കരമായ ദണ്ഡനത്തെ വെളി പ്പാടുകാരൻ ഇപ്രകാരം വിവരിച്ചിരിക്കുന്നു. “അപ്പോൾ മൃഗത്തിന്‍റെ മുദ്രയു ള്ളവരും അതിന്‍റെ പ്രതിമയെ നമസ്കരിക്കുന്നവരുമായ മനുഷ്യർക്കു വല്ലാത്ത ദുർവ്രണം ഉണ്ടായി, സമുദ്രം മരിച്ചവന്‍റെ രക്തംപോലെ ആയിത്തീർന്നു; സമുദ്രത്തിലെ ജീവജന്തു ഒക്കെയും ചത്തുപോയി. നീരുറവകളും നദികളും രക്തമായിത്തീർന്നു. അപ്പോൾ ജലാധിപതിയായ ദൂതൻ ഇവ്വണ്ണം പറയുന്നതു ഞാൻ കേട്ടു: ഇരിക്കുന്നവനും ഇരുന്നവനുമായി പരിശുദ്ധനായുള്ളാവേ, നീ ഇങ്ങനെ ന്യായം വിധിച്ചതുകൊണ്ട് നീതിമാൻ ആകുന്നു. വിശുദ്ധ ന്മാരുടെയും പ്രവാചകന്മാരുടെയും രക്തം അവർ ചിന്നിച്ചതുകൊണ്ടു നീ അവർക്ക് രക്തം കുടിക്കാൻ കൊടുത്തു; അതിനു അവർ യോഗ്യർ തന്നേ” (വെളി. 16:2-6). ദൈവജനത്തെ മരണശിക്ഷയ്ക്കു വിധിച്ചവർ അവരുടെ സ്വന്തം കയ്യാൽ അവരുടെ രക്തം ചിന്തിയതുപോലെ കുറ്റക്കാരാകും. അതു പോലെതന്നെ ക്രിസ്തുവിന്‍റെ ഇഹലോക ജീവിത സമയത്തു ജീവിച്ചിരുന്ന യെഹൂദന്മാരെ ഹാബേൽ മുതൽ ജീവിച്ചിരുന്ന വിശുദ്ധന്മാരുടെ രക്തം ചിന്തിയവരെപ്പോലെ വിശുദ്ധന്മാരുടെ രക്തത്തിനു കുറ്റവാളികൾ ആക്കി. കാരണം അവർക്കു മുൻപുണ്ടായിരുന്ന പ്രവാചകന്മാരെ കൊന്ന കൊലപാ തകർക്കുണ്ടായിരുന്ന സ്വഭാവംതന്നേ അവർക്കുമുണ്ടായിരുന്നു.GCMal 724.2

    മുകളിൽ വിവരിച്ച ആദ്യത്തെ മൂന്നു ബാധകൾക്കുശേഷം ഉണ്ടാകുന്ന ബാധ തീ കൊണ്ടു മനുഷ്യരെ ചുടുവാൻ തക്കവണ്ണം സൂര്യനു അധികാരം ലഭിക്കുന്നതാണ്. ഈ ഭയാനകമായ സമയത്തെപ്പറ്റി പ്രവാചകൻ പറയുന്നു: “വയൽ ശൂന്യമായിത്തീർന്നു; ധാന്യം നശിച്ചും പുതുവീഞ്ഞു വറ്റിയും എണ്ണ ക്ഷയിച്ചും പോയിരിക്കയാൽ ദേശം ദുഃഖിക്കുന്നു” (യോവേൽ 1:10). വയ ലിലെ വൃക്ഷങ്ങൾ ഒക്കെയും ഉണങ്ങിപ്പോയിരിക്കുന്നു. ആനന്ദം മനുഷ്യരെ വിട്ടുമാഞ്ഞുപോയിരിക്കയാൽ ശാലകൾ ശൂന്യമായി കളപ്പുരകൾ ഇടിഞ്ഞു പോകുന്നു മൃഗങ്ങൾ എത രങ്ങുന്നു, കന്നുകാലികൾ മേച്ചിൽ ഇല്ലാ യ്തുകൊണ്ടു ബുദ്ധിമുട്ടുന്നു. നീർത്തോടുകൾ വറ്റിപ്പോകയും മരുഭൂമിയിലെ പുൽപുറങ്ങൾ തീക്കും ഇരയായിത്തീരുകയും ചെയ്തുകൊണ്ടു വയലിലെ മൃഗങ്ങളും നിന്നെനോക്കി കിഴെക്കുന്നു.” (യോവേൽ 1: 10-12, 17-20.) “അന്നാളിൽ മന്ദിരത്തിലെ ഗീതങ്ങൾ മുറവിളിയാകും, എന്നു യഹോവയായ കർത്താവിന്‍റെ അരുളപ്പാട്. ശവം അനവധി; എല്ലായിടത്തും അവ എറിഞ്ഞു കളയും; മിണ്ടരുത്” (ആമോസ്. 8:3).GCMal 725.1

    ഈ ബാധകൾ സാർവ്വത്രികമല്ല, ലോക ജനത മുഴുവനും ഇല്ലാതെ പോകയും ഇല്ല. എന്നിരുന്നാൽ തന്നെയും അവ മനുഷ്യജാതി അറിഞ്ഞിട്ടുള്ളതിലും ഭയങ്കരമായ ശിക്ഷാവിധി ആയിരിക്കും. കൃപാകാലം അവസാനിക്കുന്നതിനുമുമ്പുണ്ടായ എല്ലാ ന്യായവിധികളും കൃപയാൽ സമ്മിശ്ചായ ആയിരുന്നു. പാപിക്കുവേണ്ടി വാദിക്കുന്ന കർത്താവിന്‍റെ തിരുരക്തം അവനു ലഭിക്കേണ്ട മഹാശിക്ഷാവിധിയിൽ നിന്നും മറയ്ക്കുകയായിരുന്നു. എന്നാൽ അന്ത്യന്യായവിധിയിൽ ദൈവത്തിന്‍റെ കോപം കരുണയാൽ കലർപ്പില്ലാതെ പകർന്നുകൊടുക്കും.GCMal 726.1

    ആ ദിവസം ജനങ്ങൾ ഇക്കാലത്തൊക്കെയും നിന്ദിച്ചു ത്യജിച്ചുകളഞതായ ദൈവത്തിന്‍റെ ദയയ്ക്കായി വാഞ്ഛിക്കും. യഹോവയായ കർത്താവിന്‍റെ അരുളപ്പാടാവിത്: “അപ്പത്തിനായുള്ള വിശപ്പല്ല, വെള്ളത്തിനായുള്ള ദാഹവുമല്ല, യഹോവയുടെ വചനങ്ങളെ കേൾക്കേണ്ടതിനുള്ള വിശപ്പുതന്നെ ഞാൻ ദേശത്തേക്കയയ്ക്കുന്ന നാളുകൾ വരുന്നു എന്ന് യഹോവയായ കർത്താവിന്‍റെ അരുളിപ്പാട്. അന്നു അവർ സമുദ്രം മുതൽ സമുദ്രം വരെയും വടക്കുമുതൽ കിഴക്കുവരെയും ഊഴന്നുചെന്നു യഹോവയുടെ വചനം അന്വേഷിച്ചു അലഞ്ഞു നടക്കും; കണ്ടുകിട്ടുകയില്ലതാനും” (ആമോസ് 8:11,12).GCMal 726.2

    ആ നാളുകളിൽ ദൈവജനം കഷ്ടതകളിൽനിന്നും സ്വതന്ത്രരല്ലാ; എന്നാൽ പീഡനങ്ങളാലും പ്രയാസങ്ങളാലും ആഹാരാപോലും കിട്ടാതെ തീവവ്യഥയുടെ മദ്ധ്യത്തിലും ആയിരിക്കുമ്പോൾ അവർ നശിച്ചുപോകുവാൻ ദൈവം അനുവദിക്കയില്ല. ഏലിയാവിനെ ക്ഷാമത്തിൽ കാത്തവനായ ദൈവം സ്വയത്യാഗികളായ തന്‍റെ ഒരു പൈതലിനെയും രക്ഷിക്കാതെ കടന്നുപോകയില്ല. തലയിലെ മുടിപോലും എണ്ണി അവയിൽ ഒന്ന് എങ്കിലും അവിടത്തെ അനുവാദം കൂടാതെ താഴെ പോകാതെ സൂക്ഷിക്കുന്നവനുമായ യഹോവ ക്ഷാമകാലത്തു തന്‍റെ കുഞ്ഞുങ്ങളെ തീറ്റി തൃപ്തരാക്കും. ചുറ്റുപാടും ദുഷ്ടന്മാർ മഹാവ്യാധികളാലും പട്ടിണിയാലും മരിക്കുമ്പോൾ, ദൈവദൂതന്മാർ നീതിമാന്മാരായ തന്‍റെ വൃതന്മാരെ അവയിൽനിന്നെല്ലാം സംരക്ഷിച്ചു അവരുടെ ആവശ്യങ്ങൾ എല്ലാം നിറവേറ്റും. “നീതിയായി നടന്നു നേർ പറകയും പീഡനത്താലുള്ള ആദായം വെറുക്കുകയും കൈക്കൂലി വാങ്ങാതെ കെ കുടഞ്ഞുകളകയും രക്തപാതകത്തെക്കുറിച്ചു കേൾക്കാതവണ്ണം ചെവി പൊത്തുകയും, ദോഷത്തെ കണ്ടു രസിക്കാതവണ്ണം കണ്ണ് അടച്ചുകളകയും ചെയ്യുന്നവൻ; ഇങ്ങനെ ഉള്ളവൻ ഉയരത്തിൽ വസിക്കും; പാറക്കോട്ടകൾ അവന്‍റെ അഭയസ്ഥാനമായിരിക്കും; അവന്‍റെ അപ്പം അവന്നു കിട്ടും; അവന്നു വെള്ളം മുട്ടിപ്പോകയുമില്ല” (യെശ. 33:15,16). വീണ്ടും യഹോവ വാഗ്ദാനം ചെയ്യുന്നു: “എളിയവരും ദരിദ്രരുമായവർ വെള്ളം തിരഞ്ഞു നടക്കുന്നു; ഒട്ടും കിട്ടായ്കയാൽ അവരുടെ നാവു ദാഹംകൊണ്ടു വരണ്ടുപോകുന്നു. യഹോവയായ ഞാൻ അവർക്ക് ഉത്തരം അരുളും; യിസ്രായേലിന്‍റെ ദൈവമായ ഞാൻ അവരെ കൈ വിടുകയില്ല” (യെശ. 41:17).GCMal 726.3

    “അത്തിവൃക്ഷം തളിർക്കയില്ല, മുന്തിരിവള്ളിയിൽ അനുഭവം ഉണ്ടാകയില്ല; ഒലിവു മരത്തിന്‍റെ പ്രയത്നം നിഷ്ഫലമായ്പോകും; നിലങ്ങൾ ആഹാരം വിളയിക്കയില്ല; ആട്ടിൻകൂട്ടം തൊഴുത്തിൽനിന്നു നശിച്ചുപോകും; ഗോശാലകളിൽ കന്നുകാലി ഉണ്ടായിരിക്കയില്ല. എങ്കിലും ഞാൻ യഹോവയിൽ ആനന്ദിക്കും; എന്‍റെ രക്ഷയുടെ ദൈവത്തിൽ ഘോഷിച്ചുല്ലസിക്കും” ഹബ. 3:17,18).GCMal 727.1

    “യഹോവ നിന്‍റെ പരിപാലകൻ; യഹോവ നിന്‍റെ വലത്തുഭാഗത്തു നിനക്കു തണൽ പകൽ സൂര്യനെങ്കിലും രാത്രി ചന്ദ്രനെങ്കിലും നിന്നെ ബാധിക്കയില്ല. യഹോവ ഒരു ദോഷവും തട്ടാതവണ്ണം നിന്നെ പരിപാലിക്കും; അവൻ നിന്‍റെ പ്രാണനെ പരിപാലിക്കും” (സങ്കീ. 121:5-7). “അവൻ നിന്നെ വേട്ടക്കാരന്‍റെ കണിയിൽ നിന്നും നാശകരമായ മഹാമാരിയിൽനിന്നും വിടുവിക്കും. തന്‍റെ തൂവലുകൾകൊണ്ടു അവൻ നിന്നെ മറയ്ക്കും; അവന്‍റെ ചിറകിൻ കീഴിൽ ശരണം പ്രാപിക്കും; അവന്‍റെ വിശ്വസ്തത നിനക്കു പരിചയും പലകയും ആകുന്നു. രാത്രിയിലെ ഭയത്തെയും പകൽ പറക്കുന്ന അസ്തമനത്തെയും ഇരുട്ടിൽ സഞ്ചരിക്കുന്ന മഹാമാരിയെയും ഉച്ചയ്ക്കു നശിപ്പിക്കുന്ന സംഹാരത്തെയും നിനക്കു പേടിപ്പാനില്ല. നിന്‍റെ വശത്തു ആയിരം പേരും നിന്‍റെ വലത്തുവശത്തു പതിനായിരം പേരും വീഴും. എങ്കിലും അതു നിന്നോടു അടുത്തു വരികയില്ല. നിന്‍റെ കണ്ണുകൊണ്ടുതന്നെ നീ നോക്കി ദുഷ്ടന്മാർക്കു വരുന്ന പ്രതിഫലം കാണും. യഹോവേ നീ എന്‍റെ സങ്കേതമാകുന്നു; നീ അത്യുന്നതനെ നിന്‍റെ വാസസ്ഥലമാക്കിയിരിക്കുന്നു. ഒരു അനർത്ഥവും നിനക്കു ഭവിക്കയില്ല; ഒരു ബാധയും നിന്‍റെ കൂടാരത്തിനു അടുക്കയില്ല” (സങ്കീ . 91:3-10).GCMal 727.2

    എന്നിരുന്നാൽ തന്നെയും മനുഷ്യ സൃഷ്ടിക്ക് രക്തസാക്ഷികൾ തങ്ങളുടെ രക്തത്താൽ തങ്ങളുടെ സാക്ഷ്യം മുദ്ര ചെയ്തതുപോലെ ദൈവത്തിന്‍റെ ജനം പെട്ടെന്നു ചെയ്യേണ്ടിവരും. അവർ തന്നെയും യഹോവ അവരെ തങ്ങളുടെ ശത്രുക്കളുടെ കയ്യാൽ വീണുപോകത്തക്കവണ്ണം ഉപേക്ഷിച്ചുകളഞ്ഞാല്‍ എന്നു ഭയപ്പെടും. അതു ഭയാനകമായ പ്രാണവേദനയുടെ അനുഭവം ആയിരിക്കും, വിടുതലിനായി രാപ്പകൽ അവർ ദൈവത്തോടു കരയും. ദുഷ്ടന്മാർ ജയഘോഷംകൊള്ളും. അവരുടെ വിശ്വാസം എവിടെ എന്ന പരിഹാസത്തിന്‍റെ സ്വരം കേൾക്കും. “നിങ്ങൾ വാസ്തവത്തിൽ ദൈവത്തിന്‍റെ ജനം എങ്കിൽ എന്തുകൊണ്ട് ഞങ്ങളുടെ കയ്യിൽനിന്നും വിടുവിക്കപ്പെടുന്നില്ല’? എന്നാൽ യഹോവയെ കാത്തിരിക്കുന്നവർ കർത്താവു കാൽവറി ക്രൂശിൽ മരിച്ചപ്പോൾ മഹാപുരോഹിതന്മാരും, ശാസ്ത്രിമാരും മൂപ്പന്മാരും ഇവൻ മറ്റുള്ളവരെ രക്ഷിച്ചു, തന്നെത്താൻ രക്ഷിപ്പാൻ കഴികയില്ല; അവൻ യിസ്രായേലിന്‍റെ രാജാവു ആകുന്നു എങ്കിൽ ഇപ്പോൾ ക്രൂശിൽ നിന്നു ഇറങ്ങിവരട്ടെ’; എന്നു അവനെ പരിഹസിച്ചു പറഞ്ഞ വാക്കുകൾ ഓർക്കും (മത്തായി 27:42). യാക്കോബു ചെയ്തതുപോലെ എല്ലാവരും ദൈവവുമായി മൽപിടിക്കയാണ്. അവരുടെ മുഖം അവരുടെ ഉള്ളിലുള്ള പോരാട്ടത്തെ കാണിക്കുന്നു എന്നിരുന്നാലും. അവർ മറ്റുള്ളവർക്കുവേണ്ടിയുള്ള മദ്ധ്യസ്ഥം ചെയ്യുന്നതുനിർത്തുന്നില്ല.GCMal 727.3

    മനുഷ്യർക്കു സ്വർഗ്ഗീയ ദർശനത്തിൽ ക്രിസ്തുവിന്‍റെ സഹിഷ്ണുത ഉള്ളവർക്കുചുറ്റും ശക്തന്മാരായ ദൂതന്മാർ വലയം ചെയ്തിരിക്കുന്നതു കാണാൻ സാധിക്കും. സഹതാപത്തോടെ ദൂതന്മാർ അവരുടെ കഷ്ടതകൾ കാണുകയും അവരുടെ പ്രാർത്ഥനകൾ ശ്രദ്ധിക്കുകയും ചെയ്യുന്നു. അവരെ അപകടാവസ്ഥയിൽനിന്നും രക്ഷിക്കുന്നതിനു അവരുടെ നായകനായ ക്രിസ്തുവിന്‍റെ ഉത്തരവിനുവേണ്ടി ദൂതന്മാർ കാത്തുനിൽക്കയാണ്. ദൈവ ജനം കർത്താവു കുടിച്ച പാനപാത്രം കുടിക്കയും അവൻ ഏറ്റ സ്നാനം ഏല്ക്കയും വേണം. കർത്താവു അവരിൽ പ്രവർത്തിക്കുന്നതിനായി കാത്തിരിക്കുമ്പോൾ അവർ ഇതുവരെയും കാണിച്ചിട്ടില്ലാത്ത വിശ്വാസം, പ്രത്യാശ, സഹിഷ്ണുത എന്നിവ പ്രകടമാക്കുന്നതിനു നയിക്കപ്പെടും. എന്നാൽ വൃതന്മാർ നിമിത്തം മഹാകഷ്ടകാലം ദീർഘമാകയില്ല. “ദൈവമോ രാപ്പകൽ തന്നോടു നിലവിളിക്കുന്ന തന്‍റെ വൃതന്മാരുടെ കാര്യത്തിൽ ദീർഘക്ഷമയുള്ളവൻ ആയാലും അവർ പ്രതിക്രിയ നടത്തി രക്ഷിക്കും എന്നു ഞാൻ നിങ്ങളോടു പറയുന്നു (ലൂക്കൊ. 18:7,8). മനുഷ്യർ നിനയ്ക്കുന്നതിലും മുൻപായി അവസാനം പെട്ടെന്നു സംഭവിക്കും. ഗോതമ്പു കറ്റകളായി കെട്ടി യഹോവയുടെ കളപ്പുരയിൽ ശേഖരിക്കപ്പെടുകയും, കള താളടിയായി എന്നെന്നേക്കും എരിക്കപ്പെടുകയും ചെയ്യും.GCMal 728.1

    സ്വർഗ്ഗീയ കാവൽക്കാർ അവരുടെ വിശ്വസ്തതയ്ക്കൊപ്പം അവരുടെ സൂക്ഷിപ്പു തുടരുന്നു. ദൈവകല്പന കാക്കുന്ന വിശുദ്ധന്മാരെ കൊന്നൊടുക്കുന്നതിനു പൊതുവായ ഒരു നിയമം നിശ്ചയിച്ചിട്ടുണ്ടെങ്കിലും, നിശ്ചിത സമയത്തിനു മുമ്പുതന്നെ അവരുടെ ജീവൻ എടുത്തുകളയാൻ ശ്രമിക്കും. എന്നാൽ വിശ്വസ്തരായ ദൈവജനത്തെ സംരക്ഷിക്കുന്നതിനായി നിയമി ക്കപ്പെട്ടിട്ടുള്ള സംരക്ഷകരെ ഒരുത്തർക്കും മറികടപ്പാൻ സാധിക്കയില്ല. പട്ടണങ്ങളിൽനിന്നും ഗ്രാമങ്ങളിൽനിന്നുമുള്ള ഓടിപ്പോക്കിൽ ചിലരെ ആക്രമിക്കുന്നതിനായി ശത്രു ശ്രമിക്കുമെങ്കിലും അവർക്കുനേരെ ഓങ്ങുന്ന വാൾ ശക്തിയറ്റും വെറും പുല്ലുപോലെ ഒടിഞ്ഞും താഴെ വീഴും. യുദ്ധത്തിൽ യോദ്ധാക്കളെപ്പോലെ ദൈവദൂതന്മാർ പ്രതിരോധിക്കും.GCMal 728.2

    എല്ലാ കാലത്തും സർവ്വശക്തനായ ദൈവം തന്‍റെ വിശുദ്ധന്മാരായ ദൂത ന്മാരാൽ തന്‍റെ വൃതന്മാരുടെ സംരക്ഷണത്തിനും വിടുതലിനുംവേണ്ടി പ്രവർത്തിച്ചിട്ടുണ്ട്. തന്‍റെ ജനത്തെ വിടുവിക്കുന്നതിനും സംരക്ഷിക്കുന്നതി നുമായി സ്വർഗ്ഗീയ സൈന്യം സജീവമായി പങ്കെടുക്കുന്നു. മിന്നൽ പോലെ പ്രകാശിതമായ വസ്ത്രധാരികളായി അവർ പ്രത്യക്ഷമായിട്ടുണ്ട്. യാത്രികരെ പോലെ അവർ വന്നിട്ടുണ്ട്. ദൈവമക്കളുടെ മുൻപാകെ ദൂതന്മാർക്കു തുല്യം അവർ പ്രത്യക്ഷരായിട്ടുണ്ട്. അവർ ക്ഷീണിതരെപ്പോലെ വൃക്ഷത്തണലിൽ വിശ്രമിച്ചിട്ടുണ്ട്. മനുഷ്യഗൃഹങ്ങളിൽ നിന്നും ആഥിത്യം സ്വീകരിച്ചിട്ടുണ്ട്. ഇരുട്ടിൽ അകപ്പെട്ട യാത്രികർക്ക് അവർ വഴികാട്ടികളായിട്ടുണ്ട്. യാഗപീഠത്തിന്മേൽ അവർതന്നെ അഗ്നി കൊളുത്തിയിട്ടുണ്ട്. കാരാഗൃഹവാതിലുകൾ തുറന്നു ദൈവദാസന്മാരെ സ്വതന്ത്രരാക്കിയിട്ടുണ്ട്. വെള്ളവസ്ത്രധാരികളായി ദൂതന്മാർ ഇറങ്ങിവന്ന് കർത്താവിന്‍റെ കല്ലറയിൽ നിന്ന് കല്ല് ഉരുട്ടിമാറ്റുകയും ചെയ്തു.GCMal 729.1

    മനുഷ്യസാദൃശ്യത്തിൽ പലപ്പോഴും നീതിമാന്മാരുടെ സഭയിൽ ദൂതന്മാർ പ്രത്യക്ഷപ്പെടുന്നു. ദൂതന്മാർ സൊദോമിലെ ദുഷ്ടജനം അവരുടെ അതിർകടന്നോ എന്നു നോക്കാൻ പോയപോലെ ദുഷ്ടന്മാരുടെ മദ്ധ്യയും പോകുന്നു. യഹോവ കരുണയിൽ പ്രസാദിക്കുന്നു. അവനെ വാസ്തവമായി സേവിക്കുന്ന ഏതാനും പേർക്കുവേണ്ടി വിപത്തുകൾ വന്നു ഭവിക്കാതെ പ്രതി രോധിക്കയും. ബഹുജനത്തിനു പ്രശാന്തതയെ ദീർഘമാക്കയും ചെയ്യുന്നു. ദൈവത്തിനെതിരായി പാപം ചെയ്തു ജീവിക്കുന്നവർ വിശ്വസ്തരായ ദൈവ ജനത്ത പീഡിപ്പിക്കയും പരിഹസിക്കയും ചെയ്യുന്നതിൽ സന്തോഷിക്കുന്നു എങ്കിലും, അവർ നീതിമാന്മാരുടെ നന്മപ്രവൃത്തികളാൽ എത്രമാത്രം അനുഗ്രഹം അനുഭവിക്കുന്നു എന്നുള്ള വാസ്തവം മനസ്സിലാക്കുന്നില്ല.GCMal 729.2

    ലോകത്തിന്‍റെ അധിപന്മാർ പലപ്പോഴും അവരുടെ സഭകളിൽ ദൂതന്മാ രാണ് സംസാരിച്ചത് എന്നുള്ളതു മനസ്സിലാക്കുന്നില്ല. മാനുഷിക കണ്ണുകൾ അവരെ ദർശിച്ചിട്ടുണ്ട്, മാനുഷിക കാതുകൾ അവരുടെ വിളി കേട്ടിട്ടുണ്ട്; അവരുടെ ആലോചനകൾ ത്യജിച്ചിട്ടുണ്ട്; മാനുഷിക കരങ്ങൾ ദൂഷ്യവും ആക്ഷേപവും സഹിച്ചിട്ടുണ്ട്; ന്യായാധിപ സഭകളിൽ സ്വർഗ്ഗീയ ദൂതുവാഹകർ മനുഷ്യചരിത്രത്തെപ്പറ്റിയുള്ള ഏറ്റം അടുത്ത അറിവു വെളിപ്പെടുത്തിയിട്ടുണ്ട്. പീഡിതർക്ക് ന്യായപാലനം ലഭിക്കുന്നതിനു അവരുടെ വിദഗ്ധരായ വാഗ്മികളെക്കാൾ കഴിവുള്ളവരത എന്നുള്ളതു അവർ തെളിയിച്ചിട്ടുണ്ട്. ദൈവവേല പുരോഗമിക്കാതെ അതിനു തടസം വരുത്തുമായിരുന്ന ദുഷ്ടന്മാരുടെ ദുരുദ്ദേശ പരിപാടികളും അവ നിമിത്തം ദൈവജനം സഹിക്കുമായിരുന്ന കഷ്ടതകളും അവർ പരാജയപ്പെടുത്തുന്നു. യഹോവയുടെ ദൂതൻ ആപത്തനർത്ഥങ്ങളുടെ വേളകളിൽ തന്‍റെ ഭക്തന്മാർക്ക് ചുറ്റും പാളയമിറങ്ങി അവരെ വിടുവിക്കുന്നു (സങ്കീ. 34:7).GCMal 729.3

    വരുവാനുള്ള തങ്ങളുടെ രാജാവിന്‍റെ വരവിനായി ദൈവജനം ആകാം ക്ഷയോടെ കാത്തിരിക്കുന്നു. കാവല്ക്കാരാ രാത്രി എന്തായി എന്നു ചോദിക്കുമ്പോൾ തെറ്റുവരാതെ കാവല്ക്കാരൻ പ്രഭാതവും രാത്രിയും വന്നിരിക്കുന്നു എന്നുള്ള ഉത്തരം നല്കുന്നു (യെശ. 21:11,12). പർവ്വതങ്ങൾക്കു മീതെ വെളിച്ചം പ്രകാശിക്കുന്നു. പെട്ടെന്നു അവന്‍റെ മഹത്വം വെളിപ്പെടും. നീതിസൂര്യൻ പ്രകാശിക്കാൻ മിക്കവാറും സമയമായി. പ്രഭാതവും രാത്രിയും അടുത്തു. നീതിമാന്മാർക്ക് അസ്തമിക്കാത്ത വെളിച്ചവും ദുഷ്ടന്മാർക്ക് നിത്യ ഇരുട്ടും അനുഭവപ്പെടാറായി.GCMal 730.1

    വൻപോരാട്ടത്തിൽ ഏർപ്പെട്ടിരിക്കുന്നവർ തങ്ങളുടെ അപേക്ഷകൾ ദൈവമുൻപാകെ കൊണ്ടുവരുമ്പോൾ അദൃശ്യമായതിൽ നിന്നു തങ്ങളെ വേർപെടുത്തുന്ന മറ മിക്കവാറും മാറ്റാറായി. നിത്യദിവസത്തിന്‍റെ പ്രഭാത കിരണങ്ങൾ ആകാശത്തു വീശുന്നു, ദൈവത്തോടു വിശ്വസ്തരായിരിക്ക, നിങ്ങളുടെ വിടുതൽ സമീപമായിരിക്കുന്നു എന്നുള്ള മധുരശബ്ദം ദൂതന്മാരിൽ നിന്നും കേൾക്കാറായി. വൻ പോരാട്ടത്തിൽ ജയം നേടിയ സർവ്വശക്തനും ജയാളിയുമായ ക്രിസ്തു പോരാട്ടത്തിൽ ക്ഷീണിതരായ തന്‍റെ യോദ്ധാക്കൾക്കുവേണ്ടി വാടാത്ത കിരീടം കയ്യിൽ പിടിച്ച്, “ഭയപ്പെടേണ്ടാ, ഇതാ, ഞാൻ നിങ്ങളോടുകൂടെ ഉണ്ട് എന്നുള്ള മധുര ശബ്ദം ദൂരത്തുനിന്നു കേൾപ്പിക്കുന്നു. നിങ്ങളുടെ എല്ലാ രോഗങ്ങളെയും ഞാൻ വഹിച്ചു, നിങ്ങളുടെ വേദനകളെ ഞാൻ ചുമന്നു, നിങ്ങൾക്കുവേണ്ടി ഞാൻ പോരാടി, എന്‍റെ നാമത്തിൽ നിങ്ങൾ പൂർണ്ണജയം പ്രാപിക്കുന്നു'.GCMal 730.2

    നമുക്കു സഹായം ആവശ്യമാകുമ്പോൾ നമ്മുടെ വിലയേറിയ രക്ഷ കൻ അതു നല്കും. അവന്‍റെ പാദങ്ങളാൽ സ്വർഗ്ഗത്തിലേക്കുള്ള പാത നമുക്കായി ലഭ്യമാക്കിയിരിക്കുന്നു. നമ്മുടെ പാദങ്ങളെ മുറിവേൽപ്പിച്ച ഓരോ മുള്ളും അവന്‍റെ പാദത്തെ മുറിപ്പെടുത്തി. നാം വഹിക്കുന്നതിനായുള്ള ഓരോ കുരിശും അവൻ നമുക്കുമുമ്പായി വഹിച്ചു. നമുക്കു സമാധാനം ലഭിക്കുന്ന തിനുവേണ്ടി നമ്മെ ഒരുക്കാനായി പരിശോധനകളിൽകൂടി കടന്നുപോകാൻ യഹോവ നമ്മെ അനുവദിച്ചു. മഹാ കഷ്ടകാലം ദൈവജനത്തിനു ഒരു അഗ്നി പരീക്ഷപോലെ ഭയാനകമാണ്, എന്നാൽ അതു ഓരോ യഥാർത്ഥ വിശ്വാസിക്കും ഉയരത്തിലേക്കു നോക്കാനും യഹോവയുടെ വാഗ്ദത്തമായ വില്ലു അവരെ ചുറ്റിയിരിക്കുന്നതു കാണാനുമുള്ള സമയമാണ്.GCMal 730.3

    “യഹോവയുടെ വിമുക്തന്മാർ ഉല്ലാസഘോഷത്തോടെ സീയോനി ലേക്കു മടങ്ങിവരും; നിത്യാനന്ദം അവരുടെ തലയിൽ ഉണ്ടായിരിക്കും; അവർ ആനന്ദവും സന്തോഷവും പ്രാപിക്കും; ദുഃഖവും ഞരക്കവും ഓടിപ്പോകും. ഞാൻ, ഞാൻതന്നേ, നിങ്ങളെ ആശ്വസിപ്പിക്കുന്നവൻ; എന്നാൽ മരിച്ചുപോകുന്ന മർത്യനെയും പുല്ലുപോലെ ആയിത്തീരുന്ന മനുഷ്യനെയും ഭയപ്പെടു വാൻ നീ ആർ? ആകാശത്ത് വിരിച്ചു ഭൂമിയുടെ അടിസ്ഥാനങ്ങളെ ഇട്ടവ നായി നിന്‍റെ സ്രഷ്ടാവായ യഹോവയെ നീ മറക്കയും പീഡകൻ നശിപ്പിപ്പാൻ ഒരുങ്ങിവരുന്നു എന്നു വെച്ചു അവന്‍റെ ക്രോധം നിമിത്തം ദിനംപ്രതി ഇടവി ടാതെ പേടിക്കയും ചെയ്യുന്നതെന്ത്? പീഡകന്‍റെ കാധം എവിടെ? ബദ്ധനായിരിക്കുന്നവനെ വേഗത്തിൽ അഴിച്ചുവിടും; അവൻ കുണ്ടറയിൽ മരിക്കയില്ല; അവന്‍റെ ആഹാരത്തിനു മുട്ടുവരികയുമില്ല. തിരകൾ അലറുവാൻ തക്കവണ്ണം സമുദ്രത്തെ കോപിപ്പിക്കുന്നവനായി നിന്‍റെ ദൈവമായ യഹോവ ഞാൻ ആകുന്നു; സൈന്യങ്ങളുടെ യഹോവ എന്നാകുന്നു എന്‍റെ നാമം. ഞാൻ ആകാശത്തെ ഉറപ്പിച്ച് ഭൂമിക്കു അടിസ്ഥാനം ഇടുകയും സീയോനോടു: നീ എന്‍റെ ജനം എന്നു പറകയും ചെയ്യേണ്ടതിനു ഞാൻ എന്‍റെ വചനങ്ങളെ നിന്‍റെ വായിൽ ആക്കി എന്‍റെ കയ്യുടെ നിഴലിൽ നിന്നെ മറച്ചിരിക്കുന്നു” (യെശ. 51:11 -16).GCMal 731.1

    “ആകയാൽ അരിഷ്ടയും വീഞ്ഞുകുടിക്കാതെ ലഹരി പിടിച്ചവളും ആയു ള്ളാവേ, ഇതു കേട്ടുകൊൾക. നിന്‍റെ കർത്താവായ യഹോവയും തന്‍റെ ജനത്തിന്‍റെ വ്യവഹാരം നടത്തുന്ന നിന്‍റെ ദൈവവുമായവൻ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ പരിഭ്രമത്തിന്‍റെ പാനപാത്രം, എന്‍റെ ക്രോധത്തിന്‍റെ പാനപാത്രപുടം തന്നേ, നിന്‍റെ കയ്യിൽനിന്നു എടുത്തുകളഞ്ഞിരിക്കുന്നു; ഇനി നീ അതു കുടിക്കയില്ല; നിന്നെ ക്ലേശിപ്പിക്കുന്നവരുടെ കയ്യിൽ ഞാൻ അതു കൊടുക്കും. അവർ നിന്നോടു കുനിയുക; ഞങ്ങൾ കടന്നുപോകട്ടെ എന്നു പറഞ്ഞുവല്ലോ; അങ്ങനെ കടന്നു പോകുന്നവർക്കു നീ നിന്‍റെ മുതുകിനെ നിലംപോലെയും തെരുവീഥിപോലെയും ആക്കിവെക്കേണ്ടിവന്നു” (21 - 23).GCMal 731.2

    ദൈവജനത്തിനെതിരെ ലോകശക്തികൾ അണിനിരക്കുമ്പോൾ അവർ അഭിമുഖീകരിക്കാനുള്ള ആപൽഘട്ടങ്ങളെ ദൈവം മുന്നമെ കണ്ടു ദൈവത്തിന്‍റെ ദൃഷ്ടി അവരുടെ മേൽ വച്ചിരിക്കയായിരുന്നു. പ്രവാസത്തിലുള്ള തടവുകാരെപ്പോലെ അവർ പട്ടിണിയാലോ അതിക്രമത്താലോ ഉണ്ടാകാവുന്ന മരണ ഭീതിയിലായിരിക്കും. എന്നാൽ “ഞാൻ ഉണ്ടാക്കുവാനുള്ള ദിവസത്തിൽ അവർ എനിക്കു ഒരു നിക്ഷേപം ആയിരിക്കും എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു; ഒരു മനുഷ്യൻ തനിക്കു ശുശ്രൂഷചെയ്യുന്ന മകനെ ആദരിക്കുന്നതു പോലെ ഞാൻ അവരെ ആദരിക്കും” (മലാഖി. 3:17). ക്രിസ്തുയേശുവിന്‍റെ വിശ്വസ്ത സാക്ഷികളുടെ രക്തം ഈ സമയത്തു ചിന്തപ്പെട്ടാൽ അതു പണ്ടുണ്ടായിരുന്ന രക്തസാക്ഷികളുടെ രക്തം ചിന്തിയതു പോലെ അല്ല, അതു ദൈവത്തിനു വലിയ ഒരു കൊയ്ത്ത്തിനു ധാന്യം വിത ച്ചതുപോലെ ആയിരിക്കുകയില്ല. ദുശ്ശാഠ്യഹൃദയത്താൽ ദൈവത്തിന്‍റെ ദയ ഒരിക്കലും തിരികെ വരാത്തവിധം ത്യജിച്ചു കളഞ്ഞവർക്ക് രക്തസാക്ഷിക ളുടെ വിശ്വസ്തത ദുഷ്ടന്മാരുടെ മനംതിരിവിന് ഒരു സാക്ഷ്യമാകയില്ല. നീതിമാന്മാർ തങ്ങളുടെ ശത്രുക്കൾക്ക് ഇരയായാൽ അന്ധകാര പ്രഭുവായ സാത്താനും അതൊരു വിജയമാകും. സങ്കീർത്തനക്കാരൻ പറയുന്നു: “അനർത്ഥ ദിവസത്തിൽ അവൻ തന്‍റെ കൂടാരത്തിൽ എന്നെ ഒളിപ്പിക്കും; തിരുനിവാസ്ത്തിന്‍റെ മറവിൽ എന്നെ മറയ്ക്കും ” (സങ്കീ. 27:5). കർത്താവു പറയുന്നു: “എന്‍റെ ജനമേ, വന്നു നിന്‍റെ അറകളിൽ കടന്നു വാതിലുകളെ അടയ്ക്ക, ക്രോധം കടന്നു പോകുവോളം അല്പ നേരത്തേക്കു ഒളിച്ചിരിക്ക്. യഹോവ ഭൂവാസികളെ അവരുടെ അകൃത്യം നിമിത്തം സന്ദർശിപ്പാൻ തന്‍റെ സ്ഥലത്തുനിന്നു ഇതാ, വരുന്നു. ഭൂമി താൻ കുടിച്ച രക്തം ഒക്കെയും വെളിപ്പെടുത്തും ; തന്നിലുള്ള ഹതന്മാരെ ഇനി മൂടിവെയ്ക്കുകയുമില്ല” (യെശ. 26:20,21). ജീവന്‍റെ പുസ്തകത്തിൽ പേരെഴുതപ്പെട്ട് സഹിഷ്ണുതയോടെ കർത്താവിന്‍റെ വരവിനുവേണ്ടി കാത്തിരുന്നവരുടെ മോചനം മഹത്വകരമായിരിക്കും.GCMal 732.1