Loading...
Larger font
Smaller font
Copy
Print
Contents
വന്‍ പോരാട്ടം - Contents
  • Results
  • Related
  • Featured
No results found for: "".
  • Weighted Relevancy
  • Content Sequence
  • Relevancy
  • Earliest First
  • Latest First

    അദ്ധ്യായം 21—ഒരു മുന്നറിയിപ്പു നിരസിച്ചത്

    വില്യം മില്ലറും കൂട്ടുകാരും ക്രിസ്തുവിന്‍റെ രണ്ടാം വരവിന്‍റെ ഉപദേശം പ്രസംഗിച്ചത് ജനങ്ങളെ ന്യായവിധിക്കുവേണ്ടി ഒരുക്കുക എന്ന ഏകലക്ഷ്യത്തിലായിരുന്നു. മതബോധകരെ സഭയുടെ യഥാർത്ഥ പ്രത്യാശയിലേക്കുണർത്തുകയും ആഴത്തിലുള്ള ക്രിസ്തീയ അനുഭവത്തിന്‍റെ ആവശ്യകത അവർക്കാവശ്യമെന്നു ഗ്രഹിപ്പിക്കുകയും ചെയ്യാനും മാനസാന്തരപ്പെടാത്തവർ പെട്ടെന്നു അനുതപിച്ചു ദൈവത്തിങ്കലേക്കു മനം തിരിവാനും അവർ പ്രവർത്തിച്ചു. മതവിഭാഗങ്ങളിലേക്കു മനുഷ്യരെ തിരിച്ചുവിടാൻ അവർ ശ്രമിച്ചില്ല. സഭാവിഭാഗങ്ങളിലും സംഘടനാശിക്ഷണങ്ങളിലും ഇടപെടാതെ സകലരുടെ ഇടയിലും അവർ ജോലി ചെയ്തു.GCMal 426.1

    മില്ലർ പ്രസ്താവിച്ചു: “എന്‍റെ എല്ലാ പ്രയത്നങ്ങളിലും നിലവിലുള്ള സഭാ വിഭാഗങ്ങളിൽ നിന്നു വ്യത്യസ്തമായ ഒന്നു രൂപീകരിക്കാനോ ഒന്നിൽനിന്നു മറ്റൊന്നിന്‍റെ മുതലെടുക്കാനോ ശ്രമിച്ചില്ല. എല്ലാവരുടേയും നന്മ മാത്രം ഞാൻ ആഗ്രഹിച്ചു. ക്രിസ്തുവിന്‍റെ പുനരാഗമനത്തിൽ എല്ലാ ക്രിസ്ത്യാനികളും സന്തുഷ്ടരാണെന്നുള്ള നിഗമനത്തിൽ ഞാൻ കാണുന്നതുപോലെ കാണാത്തവരും ഈ ഉപദേശം സ്വീകരിക്കുന്നവരെക്കാൾ ഒട്ടും കുറയാതെ നേഹിക്കുന്നവരും ആകയാൽ പ്രത്യേക മീറ്റിംഗുകളുടെ ആവശ്യം ഞാൻ കാണുന്നില്ല. ദൈവത്തിനുവേണ്ടി ആത്മാക്കളെ മാനസാന്തരപ്പെടുത്തി, വരുവാനുള്ള ന്യായവിധിയെക്കുറിച്ചു ലോകത്തെ അറിയിക്കുകയും അവരുടെ ഹൃദയങ്ങളെ ഒരുക്കി, അവരുടെ ദൈവത്തെ സമാധാനത്തിൽ കണ്ടുമുട്ടാൻ സഹായിക്കുകയും ചെയ്യുക എന്നുള്ളതായിരുന്നു എന്‍റെ ലക്ഷ്യം. എന്‍റെ പ്രവർത്തനത്തിൽ മാനസാന്തരപ്പെട്ടവരിലധികവും നിലവിലുള്ള പല സഭകളിൽ ചേർന്നു”. -Bliss, page 328.GCMal 426.2

    അദ്ദേഹത്തിന്‍റെ പ്രവർത്തനം ഒരു സമയത്തേക്കു മാത്രം സഭയുടെ വളർച്ചയ്ക്കനുകൂലമായിരുന്നു, എന്നാൽ ശുശ്രൂഷകന്മാരും, സഭാനേതാക്കന്മാരും പുനരാഗമന ഉപദേശത്തിനെതിരായി പ്രതികരിക്കുകയും ആ വിഷയത്തെക്കുറിച്ചുള്ള ഉണർവ്വിനെ ഇല്ലാതാക്കാൻ പ്രസംഗപീഠങ്ങളിൽനിന്ന് എതിർക്കുകയും പുനരാഗമന പ്രസംഗം ശ്രവിക്കാതിരിക്കാൻ തങ്ങളുടെ അംഗങ്ങളെ നിരുത്സാഹപ്പെടുത്തുകയും ചെയ്തു. സഭയുടെ സാമൂഹിക സമ്മേളനത്തിൽ തങ്ങളുടെ പ്രത്യാശയെക്കുറിച്ചു സംസാരിക്കാൻ പാടില്ലായിരുന്നു. അങ്ങനെ വിശ്വാസികൾ വലിയ പരിശോധനയിലും സംഭ്രാന്തിയിലുമായി. അവർ തങ്ങളുടെ സഭയെ സ്നേഹിച്ചിരുന്നതുകൊണ്ട്, അവരിൽ നിന്നു വേർപെട്ടു നില്ക്കാൻ വൈമനസ്യവുമായിരുന്നു. എന്നാൽ ദൈവ വചനത്തിന്‍റെ സാക്ഷ്യത്തെ നിരോധിക്കുകയും അവർക്കു പ്രവചനത്തെ പരിശോധിക്കുവാനുള്ള അവകാശത്തെ വിലക്കുകയും ചെയ്കയാൽ അവർ ദൈവത്തോടു കൂറുള്ളവരായി സ്വയം സമർപ്പിക്കുന്നതു നിരസിക്കുന്നുവെന്നവർ കരുതി. സത്യത്തിന്‍റെ തൂണും ഉറപ്പുമായ ദൈവവചന സാക്ഷ്യം ബഹിഷ്കരിക്കുന്നവരെ ക്രിസ്തുവിന്‍റെ സഭയായി പരിഗണിക്കാവുന്നതല്ല. അതിനാൽ അവർ തങ്ങളുടെ പൂർവ്വബന്ധം വിഛേദിക്കുന്നതു ന്യായമാണന്നവർ കരുതി. 1844 -ന്‍റെ വേനൽക്കാലത്ത് അൻപതിനായിരം പേർ തങ്ങളുടെ സഭകൾ വിട്ടു. GCMal 427.1

    ഈ സമയത്തു അമേരിക്കൻ ഐക്യനാടുകളിലെ മിക്ക സഭകളിലും വ്യക്തമായ വ്യതിയാനം ദൃശ്യമായിരുന്നു. അനേകവർഷമായി ക്രമേണയും വർദ്ധമാനമായും ലോക പരിചയങ്ങളോടും ആചാരങ്ങളോടും ഇണങ്ങിച്ചേരുകയും അതിനനുസരണമായി യഥാർത്ഥ ആത്മീയ ജീവിതത്തിൽ അധഃപതനവുമുണ്ടായി. എന്നാൽ ആ വർഷത്തിൽ ആ രാജ്യത്തുള്ള മിക്കവാറും എല്ലാ സഭകളിലും പെട്ടെന്നുള്ള ആത്മീക അധഃപതനത്തിന്‍റെ തെളിവുകളുണ്ടായിരുന്നു. അതിന്‍റെ കാരണം എന്തെന്നു പറയുവാനാർക്കും കഴിഞ്ഞില്ല. എങ്കിലും ഈ വസ്തുത പ്രസംഗവേദികളിലും പ്രസിദ്ധീകരണങ്ങളിലും അതിനെ വിശദമായി പരാമർശിക്കുകയുണ്ടായി.GCMal 427.2

    ഫിലഡൽഫ്യയിലെ പ്രധാന സഭകളിലൊന്നായ പ്രസ്ബിറ്റീരിയൻ സഭയുടെ ഒരു യോഗത്തിൽ ഒരു കമന്‍ററിയുടെ കർത്താവായ മി. ബാർണീസ് ഇങ്ങനെ പ്രസ്താവിച്ചിരിക്കുന്നു: “ഇരുപതു വർഷം ഞാൻ ഒരു ശുശ്രൂഷകനായിരുന്നിട്ട് കഴിഞ്ഞ തിരുവത്താഴ ശുശൂഷവരെ സഭയിലേക്കു ജനങ്ങൾ ഏറ്റക്കുറച്ചിൽ കൂടാതെ സംബന്ധിച്ചിരുന്നു. എന്നാൽ ഇപ്പോൾ ഉണർവ്വോ, മാനസാന്തരമോ, മതബോധകരിൽ ദൃശ്യമായ കൃപയുടെ വളർച്ചയോ, തങ്ങളുടെ ആത്മാക്കളുടെ രക്ഷയെക്കുറിച്ചു സംസാരിക്കാനും പഠിക്കാനും ആരും വരികയോ ചെയ്യുന്നില്ല. വ്യവസായ വർദ്ധനവിലും നിർമ്മാണത്തിലും വാണിജ്യത്തിലുമുളള അഭിവൃദ്ധിയുടെ പ്രേരണയാൽ ലൗകികത്വം വർദ്ധിച്ചിരിക്കുന്നു. ഇത് എല്ലാ സഭാവിഭാഗങ്ങളിലും കാണുന്നു”.-Congregational Journal, May 23, 1844.GCMal 427.3

    അതേവർഷം ഫെബ്രുവരി മാസത്തിൽ ഒബർലിൻ കോളേജു പ്രൊഫസർ ഫിന്നി പ്രസ്താവിച്ചു: “ഈ കാലത്തെ സാന്മാർഗ്ഗിക പരിഷ്കരണത്തോടു നമ്മുടെ രാജ്യത്തെ പ്രൊട്ടസ്റ്റന്‍റു സഭകളെല്ലാം പൊതുവേ താല്പര്യമില്ലാതിരിക്കയോ അഥവാ എതിർക്കുകയോ ചെയ്യുന്നുവെന്നുള്ള വസ്തുത നമ്മുടെ മുമ്പിൽ കാണുന്നു. ഭാഗികമായ വ്യത്യാസം ഉണ്ടെങ്കിലും അതു പൊതുവെ എന്നു വിശേഷിപ്പിക്കുന്നതിനതീതമായിട്ടുള്ളതല്ല. ലോകമാകമാനമുള്ള സഭകളിൽ ഉണർവ്വിന്‍റെ പ്രേരണാശക്തി ഇല്ലാതായിരിക്കുന്നുവെന്നുള്ള കാര്യം മറ്റൊരു സുനിശ്ചിത സംഗതിയാണ്. ആത്മീയ മയക്കം എല്ലായിടത്തും ഭയാനകമായി ആഴത്തിൽ വ്യാപിച്ചിരിക്കുന്നുവെന്ന് രാജ്യത്തുള്ള മതപരമായ പ്രസിദ്ധീകരണങ്ങളെല്ലാം സാക്ഷ്യം വഹിക്കുന്നു... സഭാജനങ്ങൾ വളരെ വിശാലമായി, പരിഷ്കാരത്തിന്‍റെ ആരാധകരായി, ദൈവഭക്തിയില്ലാത്ത പാപികളോടു ചേർന്നു വിരുന്നു സൽക്കാരങ്ങളിലും ഡാൻസുകളിലും ഉല്ലാസങ്ങളിലും കഴിയുന്നു... എന്നാൽ ഈ വേദനാജനകമായ വിഷയം വിശദീകരിക്കേണ്ടതില്ല. സഭകൾ പൊതുവേ സങ്കടകരമായി അധഃപതിക്കുന്നതിന്‍റെ ലക്ഷണങ്ങൾ വർദ്ധമാനമായി നമുക്ക് കാണാം. അവർ ദൈവത്തിൽനിന്നു വളരെ അകന്നുപോയി, ദൈവവും അവരിൽനിന്നു പിൻവാങ്ങി'.GCMal 428.1

    ഒരു എഴുത്തുകാരൻ റിലിജിയസ് ടെലസ്കോപ്പ് എന്ന പ്രസിദ്ധീകരണത്തിൽ സാക്ഷ്യപ്പെടുത്തിയിരിക്കുന്നു: “ഇന്നത്തെപ്പോലെയുള്ള മതപരമായ പൊതുവെയുള്ള അധഃപതനം മുമ്പൊരിക്കലും നാം കണ്ടിട്ടില്ല. വാസ്തവത്തിൽ സഭ ഉണർന്ന് ഈ ദുഃസ്ഥിതിക്കു കാരണമെന്തെന്നൊരായണം. അതു സീയോനെ സ്നേഹിക്കുന്ന എല്ലാവരും കാണണം. യഥാർത്ഥ മാനസാന്തരം എത്രമാത്രം കുറവാണെന്നും പാപികളുടെ ധിക്കാരവും ഹൃദയ കാഠിന്യവും കാണുമ്പോൾ ദൈവം കൃപാലുവായിരിപ്പാൻ മറന്നുപോയോ? അഥവാ കൃപയുടെ വാതിൽ അടച്ചുകളഞ്ഞാ? എന്നു നാം ഇച്ഛാപൂർവ്വമല്ലെങ്കിലും ചോദിച്ചു പോകും.GCMal 428.2

    സഭയിൽതന്നെ കാരണമില്ലാതെ അങ്ങനെ ഒരവസ്ഥ ഒരിക്കലും ഉണ്ടായിട്ടില്ല. ആത്മീയ അന്ധകാരം രാജ്യത്തെയും സഭയെയും വ്യക്തികളെയും ഗ്രസിക്കുമ്പോൾ മനുഷ്യർ ദിവ്യവെളിച്ചം അവഗണിക്കയോ നിരസിക്കയോ ചെയ്യുമ്പോൾ ദൈവകൃപ പിൻവലിക്കപ്പെടുന്നില്ല. അതു മനുഷ്യർ പ്രയോജനപ്പെടുത്താതിരിക്കയാണു ചെയ്യുന്നത്. ഈ സത്യത്തിന്‍റെ ഒരു ഉദാഹരണമാണ് ക്രിസ്തുവിന്‍റെ കാലത്ത് യെഹൂദാജനത്തിന്‍റെ ചരിത്രത്തിൽ കാണുന്നത്. അവരുടെ ലൗകികത്വംകൊണ്ടു ദൈവത്തോടും ദൈവവചനത്തോടുമുള്ള അവരുടെ പരിജ്ഞാനം ഇരുണ്ടുപോകയും ഹൃദയം ഭോഗാസക്തിയിലും ലൗകികത്വത്തിലും മുഴുകുകയും ചെയ്തു. അങ്ങനെ അവർ മശീഹയുടെ വരവിനെക്കുറിച്ചറിവില്ലാത്തവരായി. അവരുടെ അഹങ്കാരവും അവിശ്വാസവും മൂലം വീണ്ടെടുപ്പുകാരനെ നിരസിച്ചു. എങ്കിലും രക്ഷയുടെ അനുഗ്രഹത്തിൽ പങ്കാളികളാകുന്നതിൽ നിന്നോ ദൈവത്തെക്കുറിച്ചുള്ള പരിജ്ഞാനത്തിൽ നിന്നോ യെഹൂദാ ജാതിയെ ദൈവം തള്ളിക്കളഞ്ഞില്ല. എന്നാൽ സത്യം നിരസിച്ചവരെല്ലാം സ്വർഗ്ഗീയദാനത്തിൽ താല്പര്യമില്ലാത്തവരായിത്തീർന്നു. അവരിലുള്ള വെളിച്ചം ഇരുണ്ടു പോകുംവരെ അവർ വെളിച്ചത്തിനു അന്ധകാ രവും, അന്ധകാരത്തിനു വെളിച്ചവും വെച്ചു; ആ അന്ധകാരം എത്ര ഭയങ്ക രമായിരുന്നു!GCMal 428.3

    സജീവമായ ദൈവഭക്തി കുറവുള്ള മനുഷ്യർ മതത്തിന്‍റെ വേഷം മാത്രം പരിരക്ഷിക്കുന്ന സാത്താന്‍റെ നയത്തിനനുയോജ്യരാണ്. സുവിശേഷം നിരസിച്ചതിനുശേഷം യെഹൂദന്മാർ അവരുടെ പുരാതന ആചാരങ്ങൾ തീക്ഷ്ണതയോടെ പാലിച്ച് ദേശീയത പരിരക്ഷിക്കുകയും അതേസമയം ദൈവ സാന്നിദ്ധ്യം അവരുടെ ഇടയിൽ വെളിപ്പെടുന്നില്ലെന്നുള്ളത് അവർ സമ്മതിക്കുകയും ചെയ്തു. മശീഹായുടെ വരവിന്‍റെ സമയം ദാനീയേൽ പ്രവചനം കൃത്യമായി മുൻകൂട്ടി പറയുകയും മരണത്തെക്കുറിച്ചു പ്രവചിക്കുകയും : ചെയ്തിരിക്കുന്നത് പഠിക്കുന്നതിനെ അവർ നിരുത്സാഹപ്പെടുത്തുകയും സമയം ക്ലിപ്തമായി കണക്കുകൂട്ടുന്നവരുടെമേൽ ഒരു ശാപം റബിമാർ കല്പിക്കുകയും ചെയ്തു. യിസ്രായേൽ ജനം അന്ധതയിലും പശ്ചാത്താപമില്ലായ്മയിലും അടുത്ത നൂറ്റാണ്ടുകളിൽ രക്ഷയുടെ കൃപയോടുകൂടിയ ക്ഷണത്തിൽ താല്പര്യമില്ലാതെ സുവിശേഷത്തിന്‍റെ അനുഗ്രഹങ്ങളെ ഗണ്യമാക്കാതെ സ്വർഗ്ഗത്തിൽ നിന്നുള്ള വെളിച്ചത്തെ നിരസിക്കുന്നതിന്‍റെ അപകട മുന്നറിയിപ്പുകളുമായി മുമ്പോട്ടുപോയി.GCMal 429.1

    കാരണം എവിടെ നിലനിന്നാലും ഒരേഫലം തന്നെ അനുഗമിക്കും. സ്വന്തം ചായ്‌വിനെതിരായിട്ടുള്ളതാണെങ്കിൽ കർത്തവ്യത്തോടുള്ള ഉത്തമ ബോധ്യത്തിന്മേൽ സമ്മർദ്ദം ചെലുത്തി അവസാനം ശരിയും തെറ്റും തിരിച്ചറിവാനുള്ള കഴിവു നഷ്ടപ്പെടുന്നു. അറിവു അന്ധകാരമാവുകയും അന്തഃകരണം കഠിനപ്പെടുകയും ചെയ്യുന്നു. ദിവ്യസത്യത്തിൽനിന്നുള്ള ദൂതു നിരസിക്കയോ നിസാരമാക്കിക്കളയുകയോ ചെയ്യുന്നിടത്തു സഭ അന്ധകാരാവൃതമാവുകയും വിശ്വാസവും സ്നേഹവും തണുത്തുപോവുകയും അഭിപ്രായ വ്യത്യാസവും വിദ്വേഷവും പ്രവേശിക്കയും ചെയ്യുന്നു. സഭാംഗങ്ങൾ അവരുടെ താല്പര്യങ്ങൾ ലൗകിക കാര്യങ്ങളിൽ കേന്ദ്രീകരിക്കയും പാപികൾ പശ്ചാത്താപ രഹിതമായി കഠിനപ്പെടുകയും ചെയ്യുന്നു.GCMal 429.2

    വെളിപ്പാടു 14-ലെ ഒന്നാം ദൂതന്‍റെ ദൂതു ദൈവത്തിന്‍റെ ന്യായവിധിയുടെ സമയമായെന്നു പ്രഖ്യാപിക്കയും മനുഷ്യർ ദൈവത്തെ ഭയപ്പെട്ടു അവനെ നമസ്കരിക്കാനും ദൈവജനമെന്നഭിമാനിക്കുന്നവർ ലോകത്തിന്‍റെ ദുഷ്പ്രവണതകളിൽ നിന്നൊഴിഞ്ഞിരിക്കാനും അവരുടെ ലൗകികത്വവും പിന്മാറ്റാവസ്ഥയും ഗ്രഹിക്കാനവരെ ആഹ്വാനം ചെയ്യുകയും ചെയ്യുന്നു. ഈ ദൂതിൽ ദൈവം അയച്ച് മുന്നറിയിപ്പു സ്വീകരിച്ചിരുന്നെങ്കിൽ ദൈവത്തിൽനിന്ന വരെ അകറ്റുന്ന ദുഷ്ടതകളിൽ നിന്നവർ പിൻതിരിയുമായിരുന്നു. സ്വർഗ്ഗത്തിൽ നിന്നുള്ള ദൂതു സ്വീകരിച്ചിരുന്നെങ്കിൽ ദൈവമുമ്പാകെ അവരുടെ ഹൃദയങ്ങളെ വിനയപ്പെടുത്തി തിരുമുമ്പിൽ നില്പാൻ ആത്മാർത്ഥമായ ഒരുക്കം ആഗ്രഹിച്ചിരുന്നെങ്കിൽ അവരിൽ ദൈവത്തിന്‍റെ ആത്മാവും ശക്തിയും പ്രകടമാക്കപ്പെടുമായിരുന്നു. സഭ വീണ്ടും അപ്പൊസ്തലിക കാലത്തെപ്പോലെ അനുഗ്രഹിക്കപ്പെട്ട ഐക്യതയിലും വിശ്വാസത്തിലും സ്നേഹത്തിലും വിശ്വാസികൾ “ഏകഹൃദയവും ഏകമനസ്സും ഉള്ളവരായി’ ദൈവവചനം ധൈര്യത്തോടെ പ്രസംഗിക്കുകയും “കർത്താവു രക്ഷിക്കപ്പെടുന്നവരെ ദിനംപ്രതി സഭയോടു ചേർത്തുകൊണ്ടിരിക്കയും ചെയ്തു” (അ. പ്ര. 4:32, 31;2:47).GCMal 430.1

    “ആത്മാവിന്‍റെ ഐക്യത സമാധാനബന്ധത്തിൽ” എന്ന് അപ്പൊസ്തലൻ വിവരിച്ചിരിക്കുന്നതും കർത്താവു പ്രാർത്ഥിച്ചതുമായ സഭയുടെ ഐക്യത പ്രാപിക്കാൻ ദൈവജനമെന്നഭിമാനിക്കുന്നവർ ദൈവവചനത്തിൽനിന്നെന്ന പോലെ വെളിച്ചം സ്വീകരിക്കണം. “നിങ്ങളെ വിളിച്ചപ്പോൾ ഏക പ്രത്യാശയ്ക്കായി നിങ്ങളെ വിളിച്ചതുപോലെ ശരീരം ഒന്ന്, ആത്മാവ് ഒന്ന്, കർത്താവ് ഒരുവൻ, വിശ്വാസം ഒന്ന്, സ്നാനം ഒന്ന് എന്നും അവൻ പറയുന്നു (എഫെ. 4:3-5).GCMal 430.2

    പുനരാഗമനദൂതു സ്വീകരിച്ചവരുടെ അനുഗ്രഹിക്കപ്പെട്ട ഫലം അങ്ങനെ യുള്ള അനുഭവമായിരുന്നു. അവർ വിവിധ സഭകളിൽനിന്ന് സഭകളുടെ അതിർവരമ്പുകളെ എറിഞ്ഞുകളഞ്ഞ് ഭിന്നിപ്പിക്കുന്ന ജാതിവ്യത്യാസം നശിപ്പിച്ച്, തിരുവചനാടിസ്ഥാനമില്ലാത്ത താൽക്കാലിക ആയിരമാണ്ടു വാഴ്ച ഉപേക്ഷിച്ച്, പുനരാഗമനത്തെക്കുറിച്ചുള്ള തെറ്റായ വീക്ഷണം ശരിയാക്കി, അഹങ്കാരവും ലൗകികത്വവും ഉപേക്ഷിച്ച്, തെറ്റുകളെ ശരിപ്പെടുത്തി, ഏറ്റവും മധുരതരമായ കൂട്ടായ്മയിൽ ഹൃദയങ്ങളെ ബന്ധിപ്പിച്ച് സ്നേഹത്തിലും സന്തോഷത്തിലും ഉന്നതി പ്രാപിച്ചു. ഈ ഉപദേശം സ്വീകരിച്ച കൂട്ടത്തിനിങ്ങനെയുള്ള അനുഭവം ഉണ്ടായെങ്കിൽ, എല്ലാവരും അത് സ്വീകരിച്ചിരുന്നെങ്കിൽ എല്ലാവർക്കും അതേ അനുഭവം ഉണ്ടാകുമായിരുന്നു.GCMal 430.3

    എന്നാൽ പൊതുവെ സഭകൾ മുന്നറിയിപ്പുകൾ സ്വീകരിച്ചില്ല. അവരുടെ ശുശ്രൂഷകന്മാർ “യിസ്രായേൽ ഗൃഹത്തിന്‍റെ” കാവൽക്കാർ എന്നപോലെ യേശുക്രിസ്തുവിന്‍റെ വരവിന്‍റെ ലക്ഷണങ്ങൾ ആദ്യം തിരിച്ചറിയണമായി രുന്നു. പ്രവാചകന്മാരുടെ സാക്ഷ്യങ്ങളിൽ നിന്നോ കാലത്തിന്‍റെ അടയാളങ്ങളിൽ നിന്നോ അവർ അതു ഗ്രഹിക്കുന്നതിൽ പരാജയപ്പെട്ടു. ലൗകിക പ്രത്യാശയും ലോക മോഹങ്ങളുംകൊണ്ട് ഹൃദയം നിറഞ്ഞു. ദൈവത്തോടുള്ള സ്നേഹവും ദൈവവചനത്തോടുള്ള വിശ്വാസവും തണുത്തു. പുനരാഗമന ഉപദേശം ശ്രവിച്ചപ്പോൾ അവരുടെ അവിശ്വാസത്തെയും മുൻവിധിയെയും ഉത്തേജിപ്പിക്കുകമാത്രം ചെയ്തു. ദൂതുപസംഗിച്ചതധികവും സാധാരണ ജനങ്ങളാണെന്നുള്ള വസ്തുതതന്നെ അതു സ്വീകരിക്കുന്നതിനെതിരായിട്ടുള്ള ഒരു വാദമാണ്. ദൈവവചനത്തിന്‍റെ വ്യക്തമായ സാക്ഷ്യം പഴയ കാലത്തു നല്കിയപ്പോൾ “ഭരണകർത്താക്കളോ പരീശന്മാരോ അതു വിശ്വസിച്ചുവോ?” എന്നുള്ള അന്വേഷണം ഉണ്ടായി. പ്രവചനകാലം മുതലുള്ള വാദത്തെ ഖണ്ഡിക്കുന്നത് പ്രയാസമുള്ള കാര്യമാകയാൽ പ്രവചനങ്ങൾ പഠിക്കുന്നതും പ്രവാചകപുസ്തകങ്ങൾ പഠിപ്പിക്കുന്നതും പലരും നിരുത്സാ ഹപ്പെടുത്തുകയും പ്രവാചക പുസ്തകങ്ങൾ മുദ്രയിടപ്പെട്ടവയാകയാൽ മനസ്സിലാകുകയില്ലെന്നു പറയുകയും ചെയ്തു. ബഹുജനം അവരുടെ ശുശ്രൂഷകന്മാരിൽ വിശ്വസിച്ച് മുന്നറിയിപ്പുകൾ കേൾക്കാതിരിക്കുകയും, ചിലർ സത്യം ബോദ്ധ്യമായിട്ടും അതംഗീകരിക്കാത്തതും അവർ സഭയിൽനിന്നു ബഹിഷ്കൃതരാകുമെന്നു ഭയന്നായിരുന്നു. സഭയെ ശുദ്ധീകരിക്കുന്നതിനും ശോധന ചെയ്യുന്നതിനുമായി ദൈവം അയച്ച ദൂതുകൾ തെളിയിച്ചത് ക്രിസ്തുവിനെ സ്നേഹിക്കുന്നവരുടെ എണ്ണം എത്ര അധികമാണെന്നത്. സ്വർഗ്ഗീയ ആകർഷണത്തെക്കാൾ ലൗകിക ജ്ഞാനം തിരഞ്ഞെടുത്തു. GCMal 432.1

    ഒന്നാം ദൂതന്‍റെ മുന്നറിയിപ്പു നിരസിക്കുന്നതിലൂടെ അവരുടെ വീണ്ടെടുപ്പിനായി സ്വർഗ്ഗം നല്കിയ മുഖാന്തരം അവർ നിരസിക്കുകയായിരുന്നു. ദൈവത്തിൽനിന്നും അവരെ വേർപെടുത്തുന്ന ദുഷ്ടതയിൽനിന്നും വേർപെടുത്തുവാനുള്ള കൃപയോടുകൂടിയ ദൂതന്മാരെ ധിക്കരിച്ച് തള്ളിക്കളഞ്ഞ് കൂടുതൽ ശക്തിയോടുകൂടിയ ലോകസ്നേഹത്തിലേക്കു തിരിഞ്ഞു. 1844-ൽ സഭകളിൽ നിലനിന്ന ആത്മീക മരണത്തിനും പിന്മാറ്റത്തിനും ഇടയാക്കിയ ഭയങ്കര അവസ്ഥ ലോകമയത്വം ആയിരുന്നു.GCMal 432.2

    വെളിപ്പാട് 14-ലെ ഒന്നാം ദൂതന്‍റെ പിന്നാലെ രണ്ടാമതൊരു ദൂതൻ; “വീണുപോയി; തന്‍റെ ദുർന്നടപ്പിന്‍റെ ക്രോധമദ്യം സകല ജാതികളെയും കുടിപ്പിച്ച മഹതിയാം ബാബിലോൺ വീണുപോയി'', എന്നു ഘോഷിച്ചു (വെളി. 14:8). ബാബിലോൺ എന്ന പദം ബാബേൽ എന്ന പദത്തിൽനിന്നുണ്ടായിട്ടുള്ളതും കലക്കത്തെ സൂചിപ്പിക്കുന്നതും ആകുന്നു. തിരുവചനത്തിൽ അതു വിവിധതരം തെറ്റായതോ അഥവാ വിശ്വാസ ത്യാഗിയായതോ ആയ മതത്തെയാണതു പ്രതിനിധീകരിക്കുന്നത്. ഒരു സ്ത്രീയെ സഭയുടെ പ്രതീകമായി വേദപുസ്തകത്തിൽ വിശേഷിപ്പിച്ചിരിക്കുന്നു. വെളിപ്പാട് 17-ാം അദ്ധ്യായ ത്തിൽ ബാബിലോണിനെ ഒരു സ്ത്രീയോട് ഉപമിച്ചിരിക്കുന്നു. അത് സഭയുടെ പ്രതീകമായി ഉപയോഗിക്കപ്പെട്ടിരിക്കുകയാണ്. കന്യകയായ സ്ത്രീ പരിശുദ്ധ സഭയേയും വേശ്യാ സ്ത്രീ വിശ്വാസത്യാഗിയായ സഭയേയും പ്രതിനിധീകരിക്കുന്നു.GCMal 432.3

    ബൈബിളിൽ ക്രിസ്തുവും സഭയും തമ്മിലുള്ള ബന്ധത്തെ ഉപമിച്ചിരിക്കുന്നത് വിവാഹബന്ധത്തോടാണ്. താൻ അവരുടെ ദൈവവും അവർ അവന്‍റെ മാത്രം ജനവുമായിരിക്കുമെന്നുള്ള ഉഭയസമ്മതത്തോടുകൂടിയാണ് കർത്താവു തന്‍റെ ജനത്തെ തന്നോടു ചേർത്തത്. അവൻ പ്രസ്താവിക്കുന്നു: “ഞാൻ നിന്നെ സദാ കാലത്തേക്കും എനിക്കു വിവാഹത്തിനു നിശ്ചയിക്കും; അതേ, നീതിയോടും, ന്യായത്തോടും ദയയോടും കരുണയോടുംകൂടെ നിന്നെ എനിക്കു വിവാഹത്തിനു നിശ്ചയിക്കും” (ഹോശേ. 2:19). വീണ്ടും പറയുന്നു: “ഞാനല്ലോ നിങ്ങളുടെ ഭർത്താവ്” (യിരെ. 3:14). പുതിയ നിയമത്തിൽ പൌലൊസ് അതേ സാദൃശ്യംതന്നെ ഉപയോഗിച്ചിരിക്കുന്നു: “ഞാൻ ക്രിസ്തു എന്ന ഏക പുരുഷന്നു നിങ്ങളെ നിർമ്മല കന്യകയായി ഏല്പിപ്പാൻ വിവാഹ നിശ്ചയം ചെയ്തിരിക്കുന്നു” (2 കൊരി. 11:2).GCMal 433.1

    ക്രിസ്തുവിനോടുള്ള സഭയുടെ അവിശ്വസ്തത അവളുടെ സ്നേഹവും ദൃഢവിശ്വാസവും തന്നിൽ നിന്നു മാറ്റി ലൗകിക കാര്യങ്ങളിലേക്ക് തിരിക്കുന്നതിനു അനുവദിക്കുന്നു. ലൗകിക കാര്യങ്ങളോടുള്ള സ്നേഹം മനസ്സിനെ പിടിച്ചടക്കുന്നത് വിവാഹ ഉടമ്പടിയുടെ ലംഘനത്തിനു തുല്യമാണ്. യിസ്രായേൽ ദൈവത്തിൽനിന്നു വിട്ടുപോയതിന്‍റെ പാപം ഇതേ സാദ്യശ്യത്തിൽ വിവരിച്ചിരിക്കുന്നതു വിവാഹ ഉടമ്പടിയുടെ ലംഘനത്തിനു തുല്യമായി ചിത്രീകരിച്ചിരിക്കുന്നു. ദൈവത്തിന്‍റെ അത്ഭുത സ്നേഹം അവർ അങ്ങനെ നിന്ദിച്ചതു പ്രവാചകൻ ഹൃദയസ്പൃക്കായി വിവരിച്ചിരിക്കുന്നു: “ഞാൻ നിന്നോടു സത്യവും നിയമവും ചെയ്ത നീ എനിക്കുള്ളവൾ ആയിത്തീർന്നു'. “നീ ഏറ്റവും സൗന്ദര്യമുള്ളവളായിത്തീർന്നു; നിനക്കു രാജത്വവും സിദ്ധിച്ചു. ഞാൻ നിന്നെ അണിയിച്ച അലങ്കാരംകൊണ്ട് നിന്‍റെ സൗന്ദര്യം പരിപൂർണ്ണമായതിനാൽ നിന്‍റെ കീർത്തി ജാതികളിൽ പരന്നു... എന്നാൽ നീ നിന്‍റെ സൗന്ദര്യത്തിൽ ആശ്രയിച്ചു. നിന്‍റെ കീർത്തി ഹേതുവായി പരസംഗം ചെയ്തു. “ഭർത്താവിനുപകരം അന്യന്മാരെ പരിഗ്രഹിച്ചു വ്യഭിചാരം ചെയ്യുന്ന സ്ത്രീയേ എന്നു യഹോവ അരുളിച്ചെയ്യുന്നു'. യിസ്രായേൽ ഗൃഹമേ ഒരു ഭാര്യ ഭർത്താവിനോടു വിശ്വാസപാതകം ചെയ്ത് അവനെ വിട്ടുകളയുന്നതുപോലെ നിങ്ങൾ എന്നോടു വിശ്വാസപാതകം ചെയ്തിരിക്കുന്നു എന്നു യഹോവയുടെ അരുളപ്പാട്’ (യെഹ. 16:8, 13-15, 32; യിരെ. 3:20).GCMal 433.2

    ദൈവാനുഗ്രഹത്തെക്കാൾ ലോകസ്നേഹം അന്വേഷിക്കുന്ന ക്രിസ്ത്യാനികളെന്നഭിമാനിക്കുന്നവരെ ഈ രീതിയിൽ സംബോധന ചെയ്തിരിക്കുന്നത്. പുതിയനിയമത്തിൽ സാധാരണമാണ്. അപ്പൊസ്തലനായ യാക്കോബ് പ്രസ്താവിക്കുന്നു: “വ്യഭിചാരിണികളായുള്ളാരെ ലോകനേഹം ദൈവത്തോടു ശത്രുത്വം ആകുന്നു എന്നു നിങ്ങൾ അറിയുന്നില്ലയോ? ആകയാൽ ലോകത്തിന്‍റെ സ്നേഹിതൻ ആകുവാൻ ഇച്ഛിക്കുന്നവനെല്ലാം ദൈവത്തിന്‍റെ ശത്രു ആയിത്തീരുന്നു” (യാക്കോബ് 4:4).GCMal 434.1

    വെളിപ്പാടു 17-ലെ സീ (ബാബിലോൺ) വിവിരിക്കപ്പെട്ടിരിക്കുന്നു: “ആ സ്ത്രീ ധൂമ്രവർണ്ണവും കടും ചുവപ്പുനിറവുമുള്ള വസ്ത്രം ധരിച്ചു പൊന്നും രത്നവും മുത്തും അണിഞ്ഞവളായി തന്‍റെ വേശ്യാവൃത്തിയുടെ മ്ലേച്ഛതയും അശുദ്ധിയും നിറഞ്ഞ സ്വർണ്ണപാനപാത്രം കയ്യിൽ പിടിച്ചിരുന്നു. മർമ്മം മഹതിയാം ബാബിലോൺ; വേശ്യമാരുടെയും മ്ലേച്ഛതകളുടെയും മാതാവ് എന്നൊരു പേര് അവളുടെ നെറ്റിയിൽ എഴുതിയിട്ടുണ്ട്”. “പ്രവാചകൻ പറയുന്നു: “വിശുദ്ധന്മാരുടെ രക്തവും യേശുവിന്‍റെ സാക്ഷികളുടെ രക്തവും കുടിച്ച് സ്ത്രീ മത്തയായിരിക്കുന്നു!” ബാബിലോണിനെക്കുറിച്ച് വീണ്ടും വിവരിച്ചിരിക്കുന്നു: “നീ കണ്ട സ്ത്രീയോ ഭൂരാജാക്കന്മാരുടെമേൽ രാജത്വമുള്ള മഹാനഗരംതന്നെ” (വെളി. 17:4-6,18). അനേക നൂറ്റാണ്ടുകളായി ക്രിസ്തീയ ഭൂരാജാക്കന്മാരുടെ മേൽ സേച്ഛാധിപത്യം നടത്തിയത് റോം ആയിരുന്നു. “ധൂമവർണ്ണവും കടുംചുവപ്പുമുള്ള വസ്ത്രവും പൊന്നും രത്നവും മുത്തും ധരിച്ചിരുന്നതു മാർപാപ്പയുടെ സിംഹാസനത്തിന്‍റെ പ്രൗഢി വിശദമായി ചിത്രീകരിക്കുന്നു: “വിശുദ്ധന്മാരുടെ രക്തം കുടിച്ചു” എന്നു മറ്റൊരു ശക്തിയെക്കുറിച്ചും യഥാർത്ഥമായി പ്രസ്താവിക്കുവാൻ സാദ്ധ്യമല്ല. കാരണം ക്രിസ്തുവിന്‍റെ അനുയായികളെ ഇത്ര ക്രൂരമായി പീഡിപ്പിച്ചത് റോം മാത്രമായിരുന്നു. “ഭൂരാജാക്കന്മാരുമായി അവിഹിതബന്ധമെന്ന പാപം ബാബിലോണിനുണ്ടായിരുന്നുവെന്നു കുറ്റപ്പെടുത്തിയിരിക്കുന്നു. അതു കർത്താവിൽ നിന്നകന്നുപോയി. ജാതികളുമായി ബന്ധപ്പെട്ട യെഹൂദസഭ വേശ്യ ആയതുപോലെ റോമും ലോകശക്തികളുടെ സഹായം തേടുകയാൽ അതു പോലെയുള്ള ശിക്ഷാവിധിക്കർഹയാവുന്നു.GCMal 434.2

    ബാബിലോൺ “വേശ്യമാരുടെ മാതാവ്” എന്നു പറയപ്പെട്ടിരിക്കുന്നു. അവളുടെ മക്കളെന്ന് പറയപ്പെടുന്നതു അവളുടെ ഉപദേശങ്ങളുടെ പാരമ്പര്യങ്ങളും പിൻപറ്റി ദൈവത്തിന്‍റെ അംഗീകാരവും സത്യവും ബലികഴിച്ച് ലോകത്തോടു അവിഹിത ബന്ധം പുലർത്തുന്ന സഭകളാണ്. വെളിപ്പാടു 14-ലെ ബാബിലോൺ വീണുപോയി എന്നുള്ള ദൂതു ഒരിക്കൽ നിർമ്മലമായിരുന്നതും പിന്നീടു ദുഷിച്ചതുമായ മതപരമായ സംഘടനകളെക്കുറിച്ചുള്ളതാണ്. ഈ ദൂതിന്‍റെ പിന്നാലെയുളള ന്യായവിധിയുടെ മുന്നറിയിപ്പു റോമാസഭയ്ക്കു മാത്രമുള്ളതല്ല. നൂറ്റാണ്ടുകളായി അതു വീണ അവസ്ഥയിലാണ്. അതിനാൽ ഈ മുന്നറിയിപ്പിൻ ദൂത് അന്ത്യനാളുകളിലെ സഭകൾക്കുള്ളതാണ്. കൂടാതെ വെളിപ്പാടു 18-ാം അദ്ധ്യായത്തിൽ ദൈവജനം അവളെ വിട്ടുപോരാൻ ആവശ്യപ്പെടുന്നു. ഈ തിരുവചനപ്രകാരം അനേകം ദൈവജനങ്ങൾ ബാബിലോണിൽ ഉണ്ടായിരിക്കണം. ഇന്ന് ഏറ്റവും അധികം ദൈവജനം കാണപ്പെടുന്നതു ഏതു മതസംഘടനയിലാണ്. നവീന സഭകളി ലാണെന്നുള്ളതിനു സംശയമില്ല. ഈ സഭകളുടെ പ്രാരംഭത്തിൽ അവർ ദൈവത്തോടും സത്യത്തോടും ഒരു ശ്രേഷ്ഠ നിലപാടു സ്വീകരിച്ചിരുന്നു, ദൈവാനുഗ്രഹവും അവരോടുകൂടെ ഉണ്ടായിരുന്നു. സുവിശേഷ തത്വങ്ങൾ അംഗീകരിക്കുകയാൽ ലഭിച്ച മേന്മകളെ സംബന്ധിച്ചു അവിശ്വാസികളും സമ്മതിക്കുവാൻ നിർബന്ധിതരായി. യിസ്രായേലിന്‍റെ പ്രവാചകൻ പറയുന്നു: “ഞാൻ നിന്നെ അണിയിച്ച അലങ്കാരംകൊണ്ടു നിന്‍റെ സൗന്ദര്യം പരിപൂർണ്ണമായതിനാൽ നിന്‍റെ കീർത്തി ജാതികളിൽ പരന്നു. എന്നാൽ യിസ്രായേലിനുണ്ടായ നാശത്തിനും ശാപത്തിനുമിടയാക്കിയ അതേ ആഗ്രഹത്തിൽ അവരും വീണു. ദൈവഭയമില്ലാത്തവരുമായി സഖിത്വവും അവരുടെ പരിചയങ്ങൾ സ്വീകരിച്ചതും ആയിരുന്നു അവരുടെ നാശത്തിനു കാരണം”. എന്നാൽ നീ നിന്‍റെ സൗന്ദര്യത്തിൽ ആശ്രയിച്ചു, നിന്‍റെ കീർത്തി ഹേതുവായി പരസംഗം ചെയ്തു” (യെഹ. 16:14,15).GCMal 434.3

    അനേക പ്രൊട്ടസ്റ്റന്‍റുസഭകളും റോമാസഭയെപ്പോലെ “ഭൂരാജാക്കന്മാരുമായിി’ പാപകരമായ ബന്ധം ഉണ്ടാക്കി. അതായത് രാഷ്ട്രസഭകൾ അവരുടെ ബന്ധം മറ്റു സമുദായങ്ങളോടും മതേതര ഭരണകൂടത്തോടും സൗമനസ്യം തേടി. “ബാബിലോൺ’ (കലക്കം അഥവാ ആശയക്കുഴപ്പം) എന്ന പദംകൊണ്ടു ഈ സഭകളെ നാമകരണം ചെയ്യുന്നതു അർത്ഥവത്തായിരിക്കും. അവരെല്ലാം തങ്ങളുടെ ഉപദേശം ബൈബിളിൽനിന്നും ലഭിച്ചതാണെന്നു അഭിമാനിക്കുകയും തമ്മിൽ വിഭിന്നമായ നിരവധി മതവിഭാഗങ്ങളായിത്തീരുകയും ചെയ്തു.GCMal 435.1

    റോമാസഭയിൽനിന്നു വേർപെട്ട സഭകൾക്ക് ലോകവുമായി പാപപൂർണ്ണമായ ബന്ധം ഉണ്ടായിരിക്കുന്നതിനുപുറമെ അവളുടെ സ്വഭാവം ഉണ്ടായിരി ക്കുകയും ചെയ്യുന്നു.GCMal 435.2

    ഒരു റോമൻ കത്തോലിക്കാഗ്രന്ഥം വാദിക്കുന്നു: “റോമാസഭ വിശുദ്ധന്മാരുമായുള്ള ബന്ധത്തിൽ വിഗ്രഹാരാധന എന്ന തെറ്റിലാണെങ്കിൽ അവളുടെ മക്കളായ ആംഗ്ലിക്കൻ സഭയും അതേ തെറ്റിലാണ്, കാരണം അവർ പത്തു സഭകൾ (പള്ളികൾ) മറിയയുടെ പേരിലും ഒരെണ്ണം ക്രിസ്തുവിന്‍റെ പേരിലും, ക്രിസ്തുവിനായി ഒന്ന് പ്രതിഷ്ഠിച്ചപ്പോൾ മറിയയ്ക്കായി പത്തു പ്രതിഷ്ഠിച്ചിരുന്നു” -Richard Challoner, The Catholic Christian Instructed, Preface, pages 21,22.GCMal 436.1

    “ക്രിസ്തീയമല്ലാത്ത കാര്യങ്ങളും രീതികളും ഇന്ന് റോമാ സഭയ്ക്കുള്ളിൽ ഒതുങ്ങിനിൽക്കുന്നതാണെന്ന് പറയാൻ ഒരു കാരണവുമില്ല. പ്രൊട്ടസ്റ്റന്‍റ് സഭകളിൽ വളരെയധികം ക്രിസ്തീയമല്ലാത്ത കാര്യങ്ങളുണ്ട്. ദുഷ്ടതകളിലും അഴിമതികളിലുംനിന്ന് പൂർണ്ണമായി വിരമിക്കുന്നതിൽ അവർ വളരെയകലെയാണ്’ എന്നു ഡോക്ടർ ഹോപ്കിൻസ് സഹസാബ്ദത്തെക്കുറിച്ചുളള തന്‍റെ ഒരു പ്രബന്ധത്തിൽ പ്രതിപാദിച്ചിരിക്കുന്നു..Samuel Hopkins, Works, vol.2, page 328.GCMal 436.2

    പ്രസ്ബിറ്റീരിയൻ സഭ റോമാസഭയിൽനിന്നും വേർപെട്ടതിനെക്കുറിച്ച് ഡോക്ടർ ഗുത്രി എഴുതുന്നു: “മുന്നൂറു വർഷംമുമ്പ് നമ്മുടെ സഭ ഒരു തുറന്ന ബൈബിൾ കൊടി അടയാളവുമായി തിരുവചനം പരിശോധിക്കുക എന്നുള്ള” മുദ്രാവാക്യവുമായി റോമാസഭയുടെ കവാടത്തിൽനിന്നു പുറത്തു വന്നു. “അനന്തരം അദ്ദേഹം ഈ പ്രധാന ചോദ്യം ചോദിക്കുന്നു: “അവർ ബാബിലോ ണിൽനിന്നും ശുദ്ധിയായി പുറത്തു വന്നുവോ? -Thomas Guthrie, The Cospel in Ezekiel, page 237.GCMal 436.3

    സ്പർജൻ പ്രസ്താവിച്ചിരിക്കുന്നു: “ആംഗ്ലിക്കൻ സഭ പരിപൂർണ്ണമായി കൂദാശകൾ സ്വീകരിച്ചിരിക്കുന്നതായി തോന്നുകയും അവരുടെ വിയോജിപ്പ് തത്വചിന്താപരമായി വിശ്വാസഹീനമായിരിക്കുന്നതു ഒരു കടംകഥപോലെയും പ്രത്യക്ഷപ്പെടുന്നു. നല്ലതെന്നു ഞങ്ങൾ വിചാരിച്ചത് ഓരോന്നും അടിസ്ഥാന വിശ്വാസത്തിൽനിന്നും വേർപെട്ടു പോകുന്നു. ഇംഗ്ലണ്ടിന്‍റെ ഹൃദയം പരിപൂർണ്ണമായി മധുരതരമാക്കി നീചമായ വിശ്വാസവഞ്ചനക്കിരയാക്കിയെന്നു ഞാൻ വിശ്വസിക്കുന്നത് ധൈര്യമായി പ്രസംഗ പീഠത്തിൽ എത്തുകയും ക്രിസ്ത്യാനികളെന്നു സ്വയം അഭിമാനിക്കുകയും ചെയ്യുന്നു'.GCMal 436.4

    വലിയ വിശ്വാസത്യാഗത്തിന്‍റെ ഉത്ഭവം എന്തായിരുന്നു? സഭ ശുദ്ധമായ സുവിശേഷത്തിൽനിന്നും ആദ്യം വേർപെട്ടതെങ്ങനെയാണ്? വിഗ്രഹാരാധകരുടെ പരിചയങ്ങളുമായി യോജിച്ച് അക്രൈസ്തവരും ക്രിസ്തു മതത്തിലേക്കുവരുവാൻ സാദ്ധ്യമാക്കിത്തീർത്തു. അപ്പൊസ്തലനായ പൌലൊസ് തന്‍റെ കാലത്തുതന്നെ പ്രസ്താവിച്ചിരിക്കുന്നു; “അധർമ്മത്തിന്‍റെ മർമ്മം ഇപ്പൊഴേ വ്യാപരിക്കുന്നുണ്ട്” (2 തെസ്സ. 2:7). അപ്പൊസ്തലന്മാരുടെ കാലത്തു സഭ താരതമ്യേന നിർമ്മലമായിരുന്ന എന്നാൽ രണ്ടാം നൂറ്റാണ്ടിന്‍റെ അവസാനം ആയപ്പോഴേക്കും മിക്ക സഭകളും ഒരു പുതിയ രൂപം സ്വീകരിച്ചു; ആദ്യ നൈർമ്മല്യം അപ്രത്യക്ഷമായി. ശിഷ്യന്മാർ മരണപ്പെട്ടപ്പോൾ അവരുടെ മക്കളും പുതിയ വിശ്വാസികളും... നിർവ്വികാരമായി മുമ്പോട്ടു വന്ന് പുതിയ മാതൃകയായി', -Robert Robinson, Ecclesiastical Researches, ch.6, par.17, p.51. സഭയുടെ ശ്രേഷ്ഠ നിലവാരം താഴ്ത്തി കൂടുതൽ പേരെ മതപരിവർത്തനം ചെയ്കയാൽ സഭയിൽ ജാതികളുടെ ആചാരങ്ങളും പരിചയങ്ങളും വിഗ്രഹങ്ങളും കടന്നുവരുവാനിടയായി: Gavazzi Lectures, page 278. ലൗകിക ഭരണാധിപന്മാരുടെ പിന്തുണയും പ്രീതിയും ലഭിക്കയാൽ വളരെയധികം പേർ നാമധേയ ക്രിസ്ത്യാനികളായി. ക്രിസ്ത്യാനികളെന്നപേരിൽ അറിയപ്പെടുകയും അനേകരും രഹസ്യത്തിൽ തങ്ങളുടെ വിഗ്രഹങ്ങളെ ആരാധിക്കുകയും ചെയ്തു? --Ibid., p.298.GCMal 436.5

    നവീകരണം എന്നു വിളിക്കപ്പെടുന്ന മിക്ക സഭകളിലും ഇതേ പ്രകിയയല്ലയോ നടക്കുന്നത്? യഥാർത്ഥ. നവീകരണത്തിന്‍റെ ആത്മാവുണ്ടായിരുന്ന സ്ഥാപകരുടെ കാലം കഴിയുമ്പോൾ അവരുടെ പിൻഗാമികൾ “പുതിയ മാതൃകയുടെ നിദാന”വുമായി മുമ്പോട്ടുവരുന്നു. നവീകരണക്കാരുടെ മക്കൾ തങ്ങളുടെ പിതാക്കന്മാരുടെ മതം അന്ധമായി സ്വീകരിക്കുകയും മുമ്പിൽ എന്ത് സത്യം കണ്ടാലും അതു നിരസിക്കുകയും പിതാക്കന്മാരുടെ താഴ്മയും സ്വയത്യാഗവും ലോകത്തെ വെടിയുന്നതും അവരിൽനിന്ന് അപ്രത്യക്ഷമാവുകയും ചെയ്യുന്നു. അങ്ങനെ “ആദ്യത്തെ നിർവ്യാജ്യത അപ്രത്യക്ഷമാകുന്നു”. പ്രളയംപോലെ സഭയിലേക്ക് “അതിന്‍റെ ആചാരങ്ങളും പരിചയങ്ങളും വിഗ്രഹങ്ങളും ആയ ഒരു ലൗകികത്വം കടന്നുവരുന്നു”.GCMal 437.1

    ലോകത്തോടുള്ള ബന്ധം ഭയാനകമായിത്തീർന്നു. അതു “ദൈവത്തോടു ശത്രുത്വം ആകുന്നു. ഇപ്പോൾ അതു ക്രിസ്ത്യാനികളെന്നഭിമാനിക്കുന്നവർ പരിലാളിക്കുന്നു. ഇന്നത്ത ക്രിസ്തീയ ലോകം മുഴുവനും തിരുവചന പ്രകാരം താഴ്ച, സ്വയത്യാഗം, വിശുദ്ധി ഇവയിൽനിന്നും അകന്നുപോയി. പണത്തിന്‍റെ ശരിയായ ഉപയോഗത്തെക്കുറിച്ചു ജോൺ വെസ്ലി പ്രസ്താവിച്ചിരിക്കുന്നു: “നിങ്ങളുടെ വിലയേറിയ താലന്തുകളുടെ യാതൊരു ഭാഗവും നയനാനന്ദകരമായ വിലയേറിയ വസ്ത്രങ്ങൾക്കോ ആവശ്യമില്ലാത്ത ആഭരണങ്ങൾക്കായിട്ടോ നഷ്ടമാക്കരുത്. നിങ്ങളുടെ വീട് അലങ്കരിക്കുന്നതിനോ, വിലയേറിയ വീട്ടുപകരണങ്ങൾ വാങ്ങുന്നതിനോ, ചിത്രങ്ങൾ പെയിന്‍റു ചെയ്യുന്നതിനോ, മനുഷ്യരുടെ അഭിനന്ദനങ്ങളോ പ്രശംസയോ ആർജ്ജിക്കുവാനോ, ജീവനപതാപത്തെ സംതൃപ്തിപ്പെടുത്തുന്നതിനോ ഒന്നും നഷ്ടപ്പെടുത്തരുത്. നിങ്ങളുടെ നന്മയ്ക്കുവേണ്ടി ചെയ്യുന്നതിനെ മനുഷ്യർ നല്ലതായിട്ടെ നിങ്ങളെക്കുറിച്ചു പറകയുള്ളൂ. നിങ്ങൾ ആഡംബരത്തോടെ നല്ല വർണ്ണപ്പകിട്ടുള്ള വസ്ത്രങ്ങളണിഞ്ഞു രമണീയമായി ദിവസേന നടന്നാൽ നിങ്ങളുടെ ഔദാര്യത്തേയും ആദിത്യമര്യാദയെയും മറ്റുള്ളവർ പുകഴ്ത്തും. എന്നാൽ അതത്ര കാര്യമാക്കേണ്ടതില്ല. ദൈവത്തിൽനിന്ന് ലഭിക്കുന്ന മാനത്തില്‍ സംതൃപ്തനായിരിക്കുക. Wesley Works, Sermon 50, “The use of money”, എന്നാൽ ഇന്നു നമ്മുടെ കാലത്തു അനേക സഭകളിൽ അപ്രകാരമുള്ള ഉപദേശങ്ങൾ അവഗണിക്കപ്പെടുന്നു.GCMal 437.2

    ലോകത്തിൽ മതസ്വീകാര്യം ജനസമ്മതി ആർജ്ജിച്ചു. ഭരണകർത്താക്കളും, രാഷ്ട്രീയക്കാരും, അഭിഭാഷകരും, ഡോക്ടർമാരും, വ്യാപാരികളും സഭയിൽ ചേർന്ന് തങ്ങളുടെ ബഹുമാനവും സമൂഹത്തിൽ ഉള്ള സ്ഥാനവും സുരക്ഷിതമാക്കാനും സ്വന്തം ലൗകിക താത്പര്യങ്ങൾ പുരോഗമിപ്പിക്കുവാനും ഉള്ള ഉദ്യമത്തിലാണ്. അങ്ങനെ അവർ ക്രിസ്ത്യാനിത്വത്തിന്‍റെ പേരിൽ തങ്ങളുടെ അനീതിപരമായ ഇടപാടുകളൊക്കെയും മറയ്ക്കുവാൻ ശ്രമിക്കുന്നു. വിവിധ സഭാസംഘടനകൾ ഈ സ്നാനപ്പെട്ട ലൗകികരുടെ ധനവും പ്രേരണാശക്തിയുംമൂലം കൂടുതൽ ജനസമ്മതിയും രക്ഷാധികാരവും നേടി. ഏറ്റവും നല്ല സൗകര്യപ്രദമായ റോഡുവക്കത്ത് മനോഹരമായ പള്ളികെട്ടിടങ്ങൾ അത്യധികം പണം ചെലവഴിച്ച് നിർമ്മിക്കുകയും അലങ്കാരങ്ങളാൽ കമനീയമാക്കുകയും ചെയ്തു. ആരാധകരും വിലയേറിയതും പരിഷ്കൃത രീതിയിലും വസ്ത്രധാരണം ചെയ്തുവന്നു. ജനങ്ങളെ ആകർഷിക്കാൻ താലന്തുതുള്ള ശുശ്രൂഷകനെ കൂടുതൽ ശമ്പളം കൊടുത്തു നിയമിച്ചു. അവന്‍റെ പ്രസംഗങ്ങളിൽ പൊതുവെ കാണപ്പെടുന്ന പാപങ്ങളെക്കുറിച്ച് പരാമർശിക്കാതെ കർണ്ണരസമാകുമാറ് പ്രസംഗിക്കണമായിരുന്നു. അങ്ങനെ പരിഷ്കൃത പാപികൾ സഭാരേഖകളിൽ കയറുകയും അവരുടെ പാപങ്ങൾ ദൈവിക ആവരണത്താൽ എന്ന ഭാവേന മൂടുകയും ചെയ്തു. GCMal 438.1

    ക്രിസ്ത്യാനികളെന്നഭിമാനിക്കുന്നവരുടെ ലോകത്തോടുള്ള മനോഭാവത്തെക്കുറിച്ചു മുൻനിരയിൽ നിന്ന ഒരു മതേതര മാസികയിൽ പ്രസ്താവിച്ചിരിക്കുന്നു: “സഭ നിർവ്വികാരമായി ലോകത്തിന്‍റെ ആത്മാവിന്നു കീഴ്പെടുകയും ആരാധനാക്രമങ്ങൾ ആധുനീകരിക്കുകയും ചെയ്തു”. മതം ആകർഷണീയമാക്കാനുള്ള സകലതും സഭ ചെയ്യുന്നു. “ന്യൂയോർക്കു സ്വാതന്ത്ര്യം” എന്ന പ്രസിദ്ധീകരണത്തിൽ ഒരു എഴുത്തുകാരൻ മെതെഡിസ്റ്റു സഭയെക്കുറിച്ചു പ്രസ്താവിച്ചിരിക്കുന്നു: “ദൈവഭക്തി ഉള്ളവരും ഇല്ലാത്തവരും തമ്മിലുള്ള വ്യത്യാസം ഇല്ലാതാക്കുംപോലെ ഇരുകൂട്ടരിലും തീക്ഷ്ണത ഉളളവർ സകല വ്യത്യാസം തുടച്ചു മാറ്റുമാറ് അവരുടെ പ്രവർത്തനങ്ങളിലും ഉല്ലാസങ്ങളിലും ഒന്നുപോലെ മുമ്പോട്ടുപോയി'. മതത്തിന്‍റെ കർത്തവ്യങ്ങൾ ശരിയായി നടത്താതെ അതിന്‍റെ മേന്മ അന്വേഷിക്കുന്നവരുടെ എണ്ണം വളരെ വർദ്ധിച്ചു. അതു ജനസമ്മതി ഉള്ളതായിത്തീരുന്നു”.GCMal 438.2

    ഹവാർഡ് ക്രോസ്ബി പ്രസ്താവിക്കുന്നു: “ക്രിസ്തുവിന്‍റെ സഭ അതിന്‍റെ കർത്താവിന്‍റെ ഇഷ്ടം നിറവേറ്റാതെ കാണുന്നത് വളരെ ഉൽണ്ഠാജനകമാണ്. പുരാതന യെഹൂദന്മാർ വിഗ്രഹാരാധികളായ രാജ്യങ്ങളുമായുള്ള സംസർഗ്ഗംമൂലം അവരുടെ ഹൃദയം ദൈവത്തിൽനിന്നും അകന്നുപോയതു പോലെ ഇപ്പോൾ യേശുവിന്‍റെ സഭ അവിശ്വാസികളുമായുള്ള അവിഹിത ബന്ധത്തിൽ അതിന്‍റെ യഥാർത്ഥ ജീവിതത്തിന്‍റെ ദിവ്യരീതികൾ ഉപേക്ഷിക്കുകയും പലപ്പോഴും ശരിയെന്നു തോന്നുന്ന ഹാനികരമായ ക്രിസ്തുവില്ലാത്ത സമൂഹത്തിന്‍റെ സ്വഭാവത്തിനു കീഴ്പെടുകയും കൃപയുടെ വളർച്ചയ്ക്കെതിരായിട്ടുള്ളതും ദൈവത്തിന്‍റെ വെളിപ്പാടുകൾക്ക് അന്യവുമായ തീരുമാനമെടുക്കുകയും ചെയ്യുന്നു”. -The Healthy Christian : An Appeal to the Church, pages 141, 142.GCMal 439.1

    ലോകത്തിന്‍റെയും ഉല്ലാസ അന്വേഷണത്തിന്‍റെയും വേലിയേറ്റത്തിൽ ക്രിസ്തുവിനുവേണ്ടിയുള്ള സ്വയത്യാഗവും സ്വയം സമർപ്പണവും മിക്കവാറും മുഴുവനായി നഷ്ടപ്പെട്ടു. ഇന്ന് സഭയിൽ സജീവമായി പ്രവർത്തിക്കുന്ന സ്ത്രീ പുരുഷന്മാരിൽ ചിലർ കുട്ടികളായിരുന്നപ്പോൾ ക്രിസ്തുവിനുവേണ്ടി ത്യാഗം ചെയ്യുവാനും, എന്തെങ്കിലും കൊടുക്കുവാനും, ചെയ്യുവാനും പരിശീലിക്കപ്പെട്ടിരുന്നു. എന്നാൽ “ഇപ്പോൾ പണം ആവശ്യമുണ്ടെങ്കിൽ ആരോടും ചോദിക്കരുത്. പാടില്ല! ഒരു മേളയോ, മൗനനാടകമോ, പരിഹാസ അനുകരണമോ, പൗരാണിക രീതിയിലുള്ള അത്താഴമോ, അല്ലെങ്കിൽ എന്തെങ്കിലും ഭക്ഷിക്കാനുണ്ടായിരിക്ക - ജനങ്ങൾക്കു സന്തോഷപ്രദമായ എന്തെങ്കിലുമോ”.GCMal 439.2

    വിസ്കൻസിനിലെ ഗവർണർ വാഷ്ബൺ 1873 ജനുവരി 9-ന് തന്‍റെ വാർഷിക ദൂതിൽ പ്രസ്താവിച്ചു: ചൂതാട്ടക്കാരെ ഉണ്ടാക്കുന്ന സ്കൂളുകളെ സംബന്ധിച്ച് ചില നിയമനിർമ്മാണം ആവശ്യമെന്നു തോന്നുന്നു. അതെല്ലായിടത്തുമുണ്ട്. സഭയിൽ തന്നെയും മനഃപൂർവ്വമല്ലെങ്കിലും ചിലപ്പോൾ സാത്താന്‍റെ പ്രവർത്തനങ്ങൾ കാണപ്പെടുന്നു. സമ്മാനസംഗീതകച്ചേരി, സമ്മാനപദ്ധതികൾ, ചിലപ്പോൾ വലിയ പ്രാധാന്യം അർഹിക്കാത്ത കാര്യങ്ങൾക്കായി, ചിലപ്പോൾ മതപരമായതോ അഥവാ കാരുണ്യപ്രവർത്തനങ്ങൾക്കായിട്ടോ ഉള്ള ലോട്ടറികൾ, സമ്മാന പൊതികൾ മുതലായി മൂല്യമില്ലാതെ പണം നേടുന്ന എല്ലാ മാർഗ്ഗങ്ങളും ഉണ്ടായിരിക്കുന്നതാണ്. അദ്ധ്വാനമില്ലാതെയുള്ള പണസമ്പാദനം പ്രത്യേകിച്ചു ചെറുപ്പക്കാർക്കു ഇത്രയും ധർമ്മലോപമോ ലഹരിയോ ഉള്ള മറ്റൊന്നുമില്ല. അഭിമാനമുള്ളവർ ഇങ്ങനെയുള്ള കാര്യങ്ങളിൽ ഇടപെടുന്നതു പണം നല്ല കാര്യത്തിനാണല്ലോ പോകുന്നതെന്നുള്ള മനസ്സാക്ഷിയെ ശാന്തമാക്കിക്കൊണ്ടാണ്. സംസ്ഥാനത്തിലെ ചെറുപ്പക്കാർ വിനോദങ്ങളിൽ ഉത്തേജിതരായി അപകടത്തിലാവുന്നത് അസാധാരണമല്ല.GCMal 439.3

    ലോകത്തിന്‍റെ ആത്മാവു ക്രിസ്തീയ ലോകത്തെ മുഴുവനും ആക്രമിച്ചിരിക്കയാണ്. ഇംഗ്ലണ്ടിൽ നിലവിലിരിക്കുന്ന ആത്മീക അധഃപതനത്തക്കുറിച്ച് ഒരു ഇരുണ്ട ചിത്രം തന്‍റെ ലണ്ടനിലെ പ്രസംഗത്തിൽ റോബർട്ട് അറ്റ്കിൻസ് കാട്ടുകയുണ്ടായി: “നീതിമാന്മാർ ഭൂമിയിൽനിന്നു കുറയുന്നു, അതാരും ഗ്രഹിക്കുന്നില്ല. ഇന്നത്തെ സഭകളിലെ ഉപദേഷ്ടാക്കളെല്ലാം ലോകസ്നേഹികളും മനുഷ്യരിൽ നിന്നുള്ള അഭിനന്ദനവും സന്തോഷവും കാംക്ഷിക്കുന്നവരാണ്. അവർ ക്രിസ്തുവിനോടുകൂടി കഷ്ടം സഹിക്കുവാൻ വിളിക്കപ്പെട്ടവരാണ്. എന്നാൽ അധിക്ഷേപങ്ങൾ സഹിക്കുവാൻ മനസ്സില്ലാത്തവരാണ്..... വിശ്വാസത്യാഗം, വിശ്വാസത്യാഗം, വിശ്വാസത്യാഗം എന്ന് ഓരോ പള്ളിയുടെയും മുമ്പിൽ മുദ്രണം ചെയ്തിരിക്കുന്നു; അവർക്കതറിയാമോ? അവർ അങ്ങനെ ചിന്തിക്കുന്നുവോ, അവിടെ പ്രത്യാശ ഉണ്ടായിരിക്കാം; കഷ്ടം! അട്ടഹസിക്കുന്നു, “ഞങ്ങൾക്കൊന്നിനും കുറവില്ലാ; ധനം വർദ്ധിച്ച് സമ്പന്നരായിരിക്കുന്നു’ Second Advent Library, tract No.39. GCMal 440.1

    ബാബിലോണിന്നെതിരായിട്ടുള്ള വലിയ പാപം അവൾ “തന്‍റെ ദുർന്നടപ്പിന്‍റെ ക്രോധമദ്യം സകല ജാതികളെയും കുടിപ്പിച്ചു” എന്നുള്ളതാണ്. അവൾ ലോകത്തിനു നല്കുന്ന മദ്യലഹരി പ്രതിനിധീകരിക്കുന്നത് ഭൂമിയിലെ ഉന്നതന്മാരുമായുള്ള അവിഹിത ബന്ധത്തിൽനിന്നു ലഭിച്ച തെറ്റായ ഉപദേശങ്ങളെയാണ്. ലോകവുമായുള്ള ബന്ധം അവളുടെ വിശ്വാസത്തെ ദുഷിപ്പിച്ചു, തന്മൂലം അവൾ ദുഷിപ്പിക്കുന്ന പ്രേരണ തിരുവചന പ്രസ്താവനയ്ക്കെതിരായിട്ടുള്ള ഉപദേശങ്ങളിലൂടെ ലോകത്തിനു നല്കി.GCMal 440.2

    റോം ജനങ്ങൾക്കു ബൈബിൾ നിരോധിക്കുകയും അതിന്‍റെ സ്ഥാനത്തു അവളുടെ ഉപദേശം സ്വീകരിപ്പാൻ ആവശ്യപ്പെടുകയും ചെയ്തു. ദൈവ വചനം ജനങ്ങൾക്കു വീണ്ടും നല്കുക എന്നുള്ളതു നവീകരണത്തിന്‍റെ വേല ആയിരുന്നു; എന്നാൽ ഇക്കാലത്ത് സഭകൾ, മനുഷ്യരുടെ വിശ്വാസം തിരുവചനത്തിലല്ല, സഭയുടെ ഉപദേശത്തിൽ അടിസ്ഥാനമുള്ളതായിരിക്കണം എന്നു പഠിപ്പിക്കുന്നില്ലേ? ചാൾസു ബീച്ചർ നവീകരണ സഭകളോടു പറഞ്ഞു; “അവർ തങ്ങളുടെ സഭാവിശ്വാസത്തിനെതിരായി ആരെങ്കിലും എന്തെങ്കിലും പറഞ്ഞാൽ വിശുദ്ധന്മാരോടും, രക്തസാക്ഷികളോടും ഉള്ള ഭയഭക്തി പ്രോത്സാഹിപ്പിച്ചിരുന്ന വിശുദ്ധ പിതാക്കന്മാർ ആ വിശ്വാസത്തിന്നെതിരായി പറയുന്ന വാക്കുകളിൽ ക്ഷിപ്രകോപികളാകുന്നതുപോലെ പ്രതികരിച്ചു പിന്മാറുന്നു... നവീകരണ സുവിശേഷ സഭകൾ ബൈബിൾ കൂടാതെ മറ്റു ഗ്രന്ഥംകൂടെ സ്വീകരിക്കാതെ ആർക്കും ഒരു പ്രസംഗകൻ ആകാൻ സാധിക്കാതെ അവരുടെ കരങ്ങളെ ബന്ധിച്ചിരുന്നു... റോമാസഭ ബൈബിൾ നിരോധിച്ചതുപോലെ മറ്റു സഭകളും ആരും ഗ്രഹിക്കാത്തതുപോലെ ബൈബിളിനെതിരായി പ്രവർത്തിപ്പാൻ തുടങ്ങി” - Sermon on The Bible a Sufficient Creed delivered at Fort Wayne, Indiana, Feb. 22, 1846.GCMal 440.3

    വിശ്വസ്തരായ അദ്ധ്യാപകർ തിരുവചനം വിശദീകരിച്ചപ്പോൾ തിരുവചനം അറിയാവുന്നവരെന്ന് അഭിമാനിക്കുന്ന പണ്ഡിതന്മാരും ശുശ്രൂഷകന്മാരും ശരിയായ ഉപദേശത്തെ വേദവിപരീതമായി തള്ളി സത്യാന്വേഷണത്തിൽനിന്നും പിന്മാറി, ബാബിലോണും ദുരുപദേശത്തിനടിമപ്പെട്ടുപോയിരുന്നുവെങ്കിൽ നിഷ്കർഷവും തുളച്ച് കയറുന്നതുമായ ദൈവവചനത്താൽ ജന ലക്ഷങ്ങൾ കുറ്റബോധം വന്ന് മനം തിരിയുമായിരുന്നു. എന്താണ് സത്യമെന്ന് തിരിച്ചറിയാൻ കഴിയാത്ത രീതിയിൽ മതവിശ്വാസം തമ്മിൽ ചേർച്ച ഇല്ലാത്തതും ആശയക്കുഴപ്പമുള്ളതായിത്തീർന്നു. പശ്ചാത്താപരഹിതമായ ലോകത്തിന്‍റെ പാപം സഭയുടെ കവാടത്തിൽ തന്നെയാണ്.GCMal 441.1

    വെളിപ്പാടു 14 -ലെ രണ്ടാം ദൂതന്‍റെ ദൂത് 1844 വേനൽക്കാലത്തു ആദ്യമായി പ്രസംഗിക്കപ്പെട്ടു. അത് അമേരിക്കൻ ഐക്യനാടുകളിലെ സഭകൾക്ക് വളരെ യോജിച്ചതായിരുന്നു. എന്നാൽ ന്യായവിധിയുടെ മുന്നറിയിപ്പിൻ ദൂത് വ്യാപകമായി ഘോഷിക്കപ്പെട്ടുവെങ്കിലും പൊതുവെ തിരസ്ക്കരിക്കപ്പെടുകയും സഭയുടെ വീഴ്ച പെട്ടെന്നുണ്ടാകുകയും ചെയ്തു. എന്നാൽ രണ്ടാം ദൂതന്‍റെ ദൂതിന്‍റെ പരിപൂർണ്ണ നിറവേറൽ 1844-ൽ സംഭവിച്ചില്ല. പുനരാഗമന ദൂതിന്‍റെ വെളിച്ചം നിരസിക്കുകയാൽ സഭകൾ അപ്പോൾ ഒരു ധാർമ്മിക അധഃപതനം അനുഭവിച്ചു, എന്നാൽ ആ വീഴ്ച പൂർണ്ണമല്ലായിരുന്നു. ആ സമയത്തേക്കുള്ള പ്രത്യേക ദൂത് അവർ തുടർച്ചയായി നിരസിക്കുകയാൽ താഴേക്കു പതിച്ചുകൊണ്ടിരുന്നു. “തന്‍റെ ദുർന്നടപ്പിന്‍റെ ക്രോധമദ്യം സകല ജാതികളെയും കുടിപ്പിച്ച മഹതിയാം ബാബിലോൺ വീണുപോയി'. എന്നു പറവാൻ കഴികയില്ല. സകല ജാതികളെയും അതു കുടിപ്പിക്കാൻ കഴിഞ്ഞില്ല. ലോകത്തിന്‍റെ ആത്മാവിനോട് അനുരഞ്ജനപ്പെടുകയും ഇക്കാലത്തേക്കുള്ള ദൂതിനോട് അനാസ്ഥ കാട്ടുകയും നവീകരണ സഭാവിശ്വാസത്തിൽ എല്ലായിടത്തും ഈ പ്രവണത കാണപ്പെടുകയും ചെയ്തു. എന്നാൽ വിശ്വാസത്യാഗത്തിന്‍റെ പൂർണ്ണതയിൽ എത്തിയില്ല.GCMal 441.2

    ബൈബിൾ പ്രസ്താവിക്കുന്നതു കർത്താവിന്‍റെ വരവിനു മുമ്പായി സാത്താൻ “വ്യാജമായ സകല ശക്തിയോടും അടയാളങ്ങളോടും അത്ഭുതങ്ങളോടും അനീതിയുടെ സകല വഞ്ചനയോടുംകൂടെ ആയിരിക്കും”. അവർ രക്ഷിക്കപ്പെടുവാൻ സത്യത്തെ സ്നേഹിച്ചു കൈക്കൊള്ളായ്കയാൽ തന്നെ” (2 തെസ്സ: 2:9-11) എന്നാകുന്നു ഈ അവസ്ഥയിലെത്തുകയും സഭയും ലോകവും എല്ലായിടത്തും ഐക്യതയിലാകുകയും ചെയ്യുന്നതുവരെ ബാബിലോണിന്‍റെ വീഴ്ച പൂർണ്ണമാകുന്നില്ല. വ്യതിയാനം ക്രമേണയാണ് വെളി. 14:8-ന്‍റെ പൂർണ്ണ നിറവേറൽ ഭാവിയിലാണ്.GCMal 441.3

    ആത്മീക അന്ധകാരവും ദൈവത്തിൽനിന്നുള്ള അകൽച്ചയും ബാബിലോണിനു രൂപം കൊടുക്കുന്ന ക്രിസ്തീയ സഭകളിൽ നിലനില്ക്കുന്നുണ്ടെങ്കിലും ക്രിസ്തുവിന്‍റെ യഥാർത്ഥ അനുയായികൾ അവരുടെ കൂട്ടായ്മയിൽ ഇപ്പോഴും കാണപ്പെടുകയും ചെയ്യുന്നു. ഈ കാലത്തേക്കുള്ള പ്രത്യേക ദൂത് അവരിൽ അനേകരും ഒരിക്കലും കേട്ടിട്ടില്ല. ഈ അവസ്ഥയിൽ അസംതൃപ് തരും വ്യക്തമായ വെളിച്ചത്തിന് ആഗ്രഹിക്കുന്നവരും കുറച്ചൊന്നുമല്ല. തങ്ങൾ ഉൾപ്പെടുന്ന സഭയിൽ ക്രിസ്തുവിന്‍റെ സാദൃശ്യം നോക്കുന്നതു വൃഥാവാണ്. ഈ സഭകൾ കൂടുതൽ സത്യത്തിൽനിന്നകന്നുപോകുകയും ലോകത്തോടു കൂടുതൽ യോജിക്കുകയും ചെയ്തു. ഈ രണ്ടു കൂട്ടരും തമ്മിലുള്ള വ്യത്യാസം വർദ്ധിച്ച് അവസാനം വേർപെടുകയും ചെയ്യും. ദൈവത്തെ ഏറ്റവും അധികം സ്നേഹിക്കുന്നവർ “ദൈവത്തെക്കാൾ ഉല്ലാസത്തെ സ്നേഹിക്കുന്ന ദൈവഭക്തിയുടെ വേഷം ധരിച്ച് അതിന്‍റെ ശക്തിയെ ത്യജിക്കുന്നവരുമായുള്ള കൂട്ടായ്മയിൽനിന്നു വേർപെടുന്ന സമയം വരുന്നു.GCMal 442.1

    വെളിപ്പാടു 18 ചൂണ്ടിക്കാട്ടുന്നതു വെളിപ്പാടു. 14:6-12-ലെ ത്രിവിധ മുന്നറിയിപ്പുകളെ നിരസിക്കുന്നതിന്‍റെ ഫലമായി രണ്ടാം ദൂതൻ മുൻകൂട്ടി പറഞ്ഞിരിക്കുന്ന അവസ്ഥ പൂർണ്ണമായി സഭയിൽ ഉണ്ടായിരിക്കയാൽ ദൈവജനം ബാബിലോണിന്‍റെ കൂട്ടായ്മയിൽ നിന്നു വിട്ടുപോരുവാൻ വിളിക്കുന്ന സമയത്തെയാണ്. ഇതു ലോകത്തിനു നല്കുവാനുള്ള അവസാനത്തെ ദൂതാണ്. അതിന്‍റെ വേല അതു ചെയ്യും “സത്യത്തെ വിശ്വസിക്കാതെ അനീതിയിൽ രസിക്കുന്നവർക്ക് ഭോഷ്ക്ക് വിശ്വസിക്കുമാറ് വ്യാജത്തിന്‍റെ വ്യാപാര ശക്തി അയയ്ക്കുന്നു” (2 തെസ്സ. 2:12). അപ്പോൾ സത്യവെളിച്ചം സ്വീകരിപ്പാൻ തുറന്നിരിക്കുന്ന ദൈവമക്കളുടെ ഹൃദയങ്ങളിൽ അത് പ്രകാശിക്കുകയും ബാബിലോണിൽ ശേഷിച്ചിരിക്കുന്ന ദൈവകുഞ്ഞുങ്ങൾ, ”GCMal 442.2

    എന്‍റെ ജനമായുള്ളോരെ അവളെ വിട്ടുപോരുവിൻ” എന്നുള്ള വിളി സ്വീകരിക്കും (വെളി. 18:4).GCMal 442.3