Loading...
Larger font
Smaller font
Copy
Print
Contents
വന്‍ പോരാട്ടം - Contents
  • Results
  • Related
  • Featured
No results found for: "".
  • Weighted Relevancy
  • Content Sequence
  • Relevancy
  • Earliest First
  • Latest First

    അദ്ധ്യായം 8—ലൂഥർ ആലോചനാസമിതിക്കു മുമ്പിൽ

    ചാൾസ് അഞ്ചാമൻ എന്ന പുതിയ ചകവർത്തി ജർമ്മനിയിലെ സിംഹാസനത്തിൽ അവരോധിക്കപ്പെട്ടപ്പോൾ അദ്ദേഹത്തെ അഭിനന്ദിക്കുവാനും രാജകീയാധികാരം നവീകരണത്തിനെതിരെ പ്രയോഗിക്കുന്നതിന് പരിപ്പിക്കുവാനും റോമാപ്രതിനിധികൾ വെമ്പൽ കൊണ്ടു. എന്നാൽ ചാൾസ് തന്‍റെ കിരീടത്തിനു വളരെയധികം കടപ്പെട്ടിരുന്ന സാക്സോണിയിലെ എലക്ടറാകട്ടെ ലൂഥറിന്‍റെ വാദംകൂടെ കേൾക്കുന്നതുവരെ യാതൊരു നടപടിയും അദ്ദേഹത്തിനെതിരെ കൈക്കൊള്ളരുതെന്നു ചക്രവർത്തിയോടപേക്ഷിച്ചിരുന്നു. ഇപ്രകാരം ചക്രവർത്തി സംഭ്രമത്തിലും വിഷമസ്ഥിതിയിലുമായി. ലൂഥറെ മരണത്തിനേൽപ്പിക്കുന്ന രാജകീയ വിളംബരത്തേക്കാളും കുറഞ്ഞ യാതൊന്നും കൊണ്ട് തൃപ്തരാകുവാൻ പാപ്പാത്വ പ്രതിനിധികളും ഒരുക്കമായിരുന്നില്ല. “ചക്രവർത്തി തിരുമനസ്സാ മറ്റാരെങ്കിലുമോ ലൂഥറിന്‍റെ എഴുത്തുകൾ നിരാകരിക്കപ്പെട്ടതായി കണ്ടിട്ടില്ല; ആയതിനാൽ, ഡോക്ടർ ലൂഥറിന്‍റെ സുരക്ഷയ്ക്കായി ഒരു ഉറപ്പുപ്രതം നല്കുകയും, പാണ്ഡിത്യവും ഭക്തിയുമുള്ള നിഷ്പക്ഷക്കാരായ ന്യായാധിപന്മാരുടെ ഒരു സദസ്സിൽ അദ്ദേഹം പ്രത്യക്ഷപ്പെടുകയും വേണം” എന്ന് എലക്ടർ തറപ്പിച്ചു പറഞ്ഞു”. - D'Aubigne, b. 6, ch. 11.GCMal 163.1

    ചാൾസ് ചക്രവർത്തിപദത്തിൽ ആരോഹണം ചെയ്തയുടനെ വേംസിൽ കൂടിയ ജർമ്മൻ സംസ്ഥാന പ്രതിനിധികളുടെ സമ്മേളനത്തിൽ എല്ലാ കൂട്ടരുടേയും ശ്രദ്ധയിപ്പോൾ തിരിഞ്ഞിരിക്കുകയാണ്. ഈ നാഷണൽ കൗൺസിലിൽ സുപ്രധാനമായ രാഷ്ട്രീയ പ്രശ്നങ്ങളും താത്പര്യങ്ങളും പര്യാലോചിക്കേണ്ടതുണ്ട്. ജർമ്മനിയിലെ പ്രഭുക്കന്മാർ ആദ്യമായി തങ്ങളുടെ യുവചക്രവർത്തിയെ ഈ ആലോചനാസഭയിൽ കണ്ടുമുട്ടാൻ പോവുകയാണ്. സഭയുടേയും രാഷ്ട്രത്തിന്‍റേയും നേതാക്കന്മാർ സാമാജ്യത്തിന്‍റെ നാനാഭാഗത്തു നിന്നും വന്നെത്തിയിരുന്നു. ഉന്നത കുലജാതരും അധികാര പ്രമത്തരും പരമ്പരാഗത അവകാശങ്ങളിൽ ജാഗരൂകരുമായ മതേതരത്വ പ്രഭുക്കന്മാർ, തങ്ങളുടെ നിരയിലും അധികാരത്തിലും ബദ്ധശ്രദ്ധരായി. വികാര പ്രവാഹത്താൽ നിറയപ്പെട്ട പ്രതാപശാലികളായ വൈദികർ, കൂലീനരായ വീരയോദ്ധാക്കളും പരിവാരങ്ങളും, അടുത്തുമകലേയുമുള്ള വിദേശരാഷ്ട്ര സ്ഥാനാപതികൾ, തുടങ്ങിയവരെല്ലാം വേംസിൽ കൂടിയിട്ടുണ്ട്. എന്നിട്ടും ആ വലിയ സമൂഹത്തിനു അഗാധ താല്പര്യമുള്ള ഉത്തേജനം പകർന്നുകൊടുത്തത് ആ നവീകരണ കർത്താവിന്‍റെ കാര്യം തന്നെയായിരുന്നു.GCMal 163.2

    തർക്കപ്രശ്നത്തിൽ പ്രാവീണ്യം നേടിയിട്ടുള്ള വ്യക്തികളോടൊത്തു സ്വതന്ത്രമായ ചർച്ചയ്ക്ക് വേദിയൊരുക്കാമെന്നും സുരക്ഷിതത്വം ഉറപ്പുവരുത്താമെന്നും വാഗ്ദത്തം ചെയ്തുകൊണ്ട് ലൂഥറെ ഈ ആലോചനായോഗത്തിൽ കൊണ്ടുവരുവാൻ ചാൾസ് നേരത്തേതന്നെ എലക്ടറോടു നിർദ്ദേശിച്ചിരുന്നു. ചകവർത്തിയുടെ മുമ്പിൽ പ്രത്യക്ഷപ്പെടുന്നതിൽ ലൂഥറും ആകാംക്ഷാ ഭരിതനായിരുന്നു. അദ്ദേഹത്തിന്‍റെ ആരോഗ്യം വളരെ ക്ഷയിച്ച അവസ്ഥയി ലായിരുന്നു; എങ്കിലും എലക്ടർക്കു ഇപ്രകാരമദ്ദേഹമെഴുതി: “നല്ല ആരോഗ്യത്തോടെ വേംസിലെത്താൻ എനിക്കു സാധിക്കുന്നില്ലെങ്കിൽ എന്നെ എടുത്തു കൊണ്ടുവരും; എനിക്കു തീരെ സുഖമില്ല. ചക്രവർത്തി എന്നെ വിളിക്കുകയാണെങ്കിൽ അത് ദൈവം തന്നെ വിളിക്കുന്നു എന്നതിൽ എനിക്കു സംശ യമില്ല. എനിക്കെതിരെ അവർ അക്രമം പ്രവർത്തിക്കുവാൻ തുനിയുകയാണങ്കിൽ, അതിനു തീർച്ചയായും സാധ്യതയുള്ളതിനാൽ, (അവിടെ എത്താൻ എനിക്കു കല്പന തരുന്നത് അവരുടെ നിർദ്ദേശപ്രകാരമല്ല) ഇക്കാര്യം ഞാൻ ദൈവകരങ്ങളിൽ വയ്ക്കുന്നു. കത്തുന്ന തീച്ചുളയിൽ മൂന്നു യുവാക്കളെ കാത്തു സൂക്ഷിച്ച് ദൈവം ഇന്നും ജീവിക്കുകയും വാഴുകയും ചെയ്യുന്നു. എന്നെ അവൻ രക്ഷിക്കുന്നില്ലെങ്കിൽ എന്‍റെ ജീവിതം വളരെ ഫലപ്രദമല്ലാതായിരിക്കും. സുവിശേഷം ദുഷ്ടന്മാരുടെ പരിഹാസവിഷയമായിത്തീരാതെ നമുക്കു തടയാം, അവർ പ്രബലപ്പെടാതെയിരിക്കുവാൻ നമുക്കു രക്തം ചിന്താം. എല്ലാ വരുടേയും രക്ഷയ്ക്കായി ഏറ്റവുമധികം സംഭാവന നല്കുവാൻ എന്‍റെ മരണമാണോ ജീവനാണോ വിലയാകുന്നതെന്നു ഞാനല്ല തീരുമാനിക്കേണ്ടത്. .. എന്നിൽനിന്നു നിങ്ങൾക്ക് എല്ലാം പ്രതീക്ഷിക്കാം.... ഓടിപ്പോക്കും പിൻവാങ്ങലും സാദ്ധ്യമല്ല. പാലായനം ചെയ്യാൻ എനിക്കു കഴിയുകയില്ല; പിൻവാങ്ങലും അതുപോലെ തന്നെ'. - Ibid., p. 7, ch. 1.GCMal 164.1

    വേംസിലെ ആലോചനാസഭയിൽ ലൂഥർ വന്നുചേരുന്നുവെന്ന വാർത്ത പരന്നതോടെ എല്ലായിടവും ഉത്സാഹഭരിതമായിക്കണ്ടു. ഈ കേസ് ഏല്പിച്ചിരുന്ന പാപ്പാപ്രതിനിധിയായ അലീന്റർ ഇതറിഞ്ഞു കോപാകുലനും ഭയവിഹ്വലനുമായിത്തീർന്നു. ഇതിന്‍റെ ഫലം പാപ്പാസമൂഹത്തിനു വിനാശകരമായിരിക്കുമെന്നയാൾ കണ്ടു. മാർപാപ്പ നേരത്തേതന്നെ കുറ്റം വിധിച്ച ഒരു സംഗതിയുടെ മേൽ അന്വേഷണം നടത്തുന്നത് പോപ്പിന്‍റെ പരമാധികാരത്തിനു മേൽ അവജ്ഞ കാട്ടുന്നതാണ്. അതിലുമുപരിയായി ഈ മനുഷ്യന്‍റെ വാഗ്‌വൈഭവവും ശക്തിയേറിയതുമായ വാദമുഖങ്ങൾ പ്രഭുക്കന്മാരെ പോപ്പിന്‍റെ താല്പര്യത്തിൽ നിന്നു മാറ്റിക്കളയുമെന്നയാൾ ഭയപ്പെട്ടു. ആയതിനാൽ ലൂഥർ വേംസിൽ വരുന്നതിനെതിരെ അയാൾ ചാൾസിനോടു വളരെ ശക്തിയായി പ്രതിക്ഷേധിച്ചു. ഇതേസമയം ലൂഥറിനെതിരേ സഭാവിലക്കു കല്പിച്ചുകൊണ്ടുള്ള മാർപാപ്പയുടെ കല്പനയും പരസ്യപ്പെടുത്തി; ഇതും പാപ്പാ പ്രതിനിധിയുടെ സ്വാധീനവും ഒത്തുചേർന്ന് ചക്രവർത്തിയെ കീഴ്പെടുത്തുവാൻ പ്രേരിപ്പിച്ചു. പിൻതിരിയാൻ ഭാവമില്ലെങ്കിൽ ലൂഥർ വിറ്റൻബർഗ്ഗിൽ ത്തന്നെ കഴിഞ്ഞാൽ മതിയെന്നദ്ദേഹം എലക്ടർക്കെഴുതി.GCMal 164.2

    ഈ വിജയത്തിൽ തൃപ്തനാകാതെ, ലൂഥറിന്‍റെ ശിക്ഷ ഉറപ്പുവരുത്തു ന്നതിന് സകല ശക്തിയോടും ഉപായത്തോടുംകൂടെ അലീന്റർ പ്രയത്നിച്ചു. ഒരു നല്ല കാര്യത്തിനു കാണിക്കുന്ന നിർബന്ധശീലത്തോടെ അയാൾ പ്രഭുക്കന്മാർ, വൈദികർ, ആലോചനാസമിതിയിലെ മറ്റ് അംഗങ്ങൾ എന്നിവരുടെ മുമ്പിൽ നവീകരണ കർത്താവ് “രാജ്യദ്രോഹിയും മത്സരിയും അഭക്തനുംGCMal 165.1

    ദൈവദൂഷകനു”മാണെന്നു കുറ്റമാരോപിച്ചു. എന്നാൽ പാപ്പാപ്രതിപുരുഷൻ പ്രകടമാക്കിയ തീവമായ വികാരം അയാളെ പരിപ്പിച്ചിരുന്ന ആത്മാവിനെ വ്യക്തമായി വെളിപ്പെടുത്തുകയായിരുന്നു. “ഉത്സാഹത്തിനും ഭക്തിക്കുമെതിരേ അയാൾ വിദ്വേഷവും പ്രതികാരാഗ്നിയും” നിറഞ്ഞ് നീങ്ങുകയാണെന്ന് പൊതുവെ എല്ലാവരും അഭിപ്രായപ്പെട്ടു. - Ibid., p. 7, ch. 1. മുമ്പെങ്ങുമില്ലാ തിരുന്നവിധം ആലോചനാസമിതിയിലെ ഭൂരിപക്ഷം പേരും ലൂഥറിന്‍റെ പ്രശ്നം പ്രീതിയോടെ കാണുവാൻ മനസ്സുവച്ചു.GCMal 165.2

    ദ്വിഗുണീഭവിച്ച ഉത്സാഹത്തോടെ പാപ്പാത്വ കല്പനകൾ പ്രായോഗിക മാക്കേണ്ടതിന്‍റെ ചുമതല ചക്രവർത്തിയുടെ മുമ്പിൽ അലീനർ വ്യക്തമാക്കുവാൻ വ്യഗ്രതകാട്ടി. എന്നാൽ പ്രഭുക്കന്മാരുടെ അഭിപ്രായ ഐക്യം കൂടാതെ ഇതു ചെയ്യുവാൻ ജർമ്മൻ നിയമം അനുവദിച്ചിരുന്നില്ല; അവസാനം പാപ്പാ പ്രതിനിധിയുടെ അലട്ടലിന്‍റെ മേൽ ജയം നേടിക്കൊണ്ട് തന്‍റെ കാര്യം ആലോചനാസമിതിയുടെ മുമ്പിൽ അവതരിപ്പിക്കുവാൻ ചാൾസ് അയാളോടാവശ്യപ്പെട്ടു. “പോപ്പിന്‍റെ ദൂതന് അതൊരു അഹങ്കാരദിവസമായിരുന്നു. ആലോചനാസഭ മഹത്വമേറിയതായിരുന്നു; അതിലുമധികം മഹത്വമേറിയ തായിരുന്നു പ്രശ്നവും. സഭകളുടെ മാതാവും നായികയുമായ.... റോമിനു വേണ്ടി വാദിക്കേണ്ടത് അലീന്‍ററിന്‍റെ ചുമതല ആയിരുന്നു”. അവിടെ സമ്മേളിച്ചിരുന്ന ക്രിസ്തീയ ഭരണാധികാരികളുടെ മുമ്പിൽ പത്രൊസിന്‍റെ പരമോന്നതസ്ഥാനം ന്യായീകരിച്ചുറപ്പിക്കേണ്ടത് അയാളുടെ കർത്തവ്യമായിരുന്നു”. വാത്മികത്വദാനം പ്രാപിച്ചിരുന്ന അയാൾ ഈ അവസരം അതിന്‍റെ ഉന്നതിയിലെത്തിച്ചേർന്നു. റോം കുറ്റംവിധിക്കപ്പെടുന്നതിനുമുമ്പ് പ്രതാപശാലികളായ ന്യായാധിപന്മാരുടെ മുമ്പിൽ അവൾതന്നെ പ്രത്യക്ഷപ്പെട്ട് അവളുടെ അതിശ്രേഷ്ഠ വാഗ്മികളെക്കൊണ്ട് ന്യായവാദം നടത്തണമെന്നത് വിധിവിഹിതമായി വന്നു”. - Wylie, b. 6, ch. 4. നവീകരണ കർത്താവിന്‍റെ മേൽ പ്രീതി കാണിച്ചിരുന്നവർ അലീന്‍ററുടെ പ്രസംഗത്തിന്‍റെ ശക്തിയെ ഉൽക്കണ്ഠയോടെ വീക്ഷിച്ചു. സാൿസോണിയിലെ എലക്ടർ സന്നിഹിതനായിരു ന്നില്ലായെങ്കിലും പാപ്പാദൂതന്‍റെ പ്രസംഗക്കുറിപ്പുകൾ രേഖപ്പെടുത്തുവാൻ ചില ഉപദേഷ്ടാക്കന്മാരെ അദ്ദേഹം നിയോഗിച്ചിരുന്നു.GCMal 165.3

    തന്‍റെ വിജ്ഞാന വൈഭവവും വാഗ്ധോരണിയുമുപയോഗിച്ച് അലീന്റർ സത്യത്തെ നിലംപരിചാക്കുവാൻ തയ്യാറെടുത്തു. ലൂഥർ സഭയുടേയും രാഷ്ട്രത്തിന്‍റേയും മരിച്ചവരുടേയും ജീവനുള്ളവരുടേയും സഭാജനങ്ങളുടേയും പുരോഹിത വൃന്ദത്തിന്‍റേയും വൈദിക സഭയുടേയും സ്വകാര്യ ക്രിസ്ത്യാനികളുടേയു. ശത്രുവാണെന്നു കാണിച്ച് ആരോപണങ്ങളുടെമേൽ ആരോപണങ്ങൾ ഉന്നയിച്ചുതുടങ്ങി. “ഒരു നൂറായിരം വിശ്വാസ പാതകരെ ചുട്ടെരിക്കുവാനാവശ്യമായ “തെറ്റുകൾ ലൂഥറിൽ കാണുന്നു”വെന്ന് അയാൾ പ്രസ്താവിച്ചു.GCMal 166.1

    നവീകരണവിശ്വാസ അനുയായികളെ കുറ്റം വിധിക്കുവാൻ പരിശ്രമിച്ചു കൊണ്ടയാൾ ഇപ്രകാരം ഉപസംഹരിച്ചു: “ഈ ലൂഥറൻകാർ ആരാണ്? അവർ വഴി പിഴപ്പിച്ച് അപഥയാനം ചെയ്യിപ്പിക്കുന്ന പൊതുജനങ്ങളോടു കൂട്ടുചേർന്ന ഗർവിഷ്ടരായ അദ്ധ്യാപകർ, ദുഷിച്ച പുരോഹിതന്മാർ, ഭോഗ്രപിയരായ സന്യാസിമാർ, അറിവില്ലാത്ത നിയമജ്ഞന്മാർ, അധഃപതിച്ച പ്രഭുക്കന്മാർ, എന്നിവരുടെ വെറുമൊരു കൂട്ടം. സംഖ്യാബലത്തിലും കഴിവിലും ശക്തിയിലും കത്തോലിക്കർ അവരേക്കാൾ എത്രയോ ശഷ്ടന്മാരാണ് പുകൾപെറ്റ ഈ ആലോ ചനാസമിതിയുടെ ഐകകണ്ഠമായ കല്പന സാധാരണക്കാരെ വെളിച്ചത്തിലേക്കു നടത്തുകയും അവിവേകികൾക്കു മുന്നറിയിപ്പായിരിക്കുകയും അസ്ഥിരമതികളെ ഉറപ്പിക്കുകയും ബലഹീനരെ ശക്തിപ്പെടുത്തുകയും ചെയ്യും ”, - D'Aubigne, b. 7, ch. 3.GCMal 167.1

    ഇങ്ങനെയുള്ള ആയുധങ്ങളാൽ സത്യത്തിന്‍റെ സൂക്ഷിപ്പുകാർ എല്ലാ കാലഘട്ടങ്ങളിലും ആക്രമിക്കപ്പെട്ടിട്ടുണ്ട്. സുസ്ഥാപിതങ്ങളായ തെറ്റുകൾക്കെതിരെ വ്യക്തവും വളവില്ലാത്തതുമായ ദൈവവചന ഉപദേശങ്ങൾ സമർപ്പിക്കുവാൻ ധൈര്യപ്പെടുന്നവരുടെ നേർക്ക് ഇപ്രകാരമുള്ള വാദമുഖങ്ങൾ ഇന്നും പ്രയോഗിക്കപ്പെടുന്നു. “പുതിയ ഉപദേശം കൊണ്ടുവരുന്ന ഈ പ്രസംഗകർ ആരാണ്?” എന്ന് ജനപ്രീതി നേടിയ മതം ആഗ്രഹിക്കുന്നവർ ചോദിക്കുന്നു. “അവർ വിദ്യാഭ്യാസമില്ലാത്തവരും അംഗസംഖ്യയിൽ കുറഞ്ഞവരും സമൂഹത്തിൽ താഴ്ന്നവരുമാണ്. എന്നിട്ടുമവർ തങ്ങളുടെ പക്കൽ സത്യമുണ്ടെന്നും ദൈവത്തിന്‍റെ തെരഞ്ഞെടുക്കപ്പെട്ട ജനമാണെന്നും അവകാശപ്പെടുന്നു. അവർ അറിവില്ലാത്തവരും വഞ്ചിക്കപ്പെട്ടവരുമാണ്. അംഗ സംഖ്യയിലും സ്വാധീനശക്തിയിലും നമ്മുടെ സഭ അവരെക്കാളും എത്രയോ അധികം ഉന്നതി പ്രാപിച്ചിരിക്കുന്നു! നമ്മുടെ കൂട്ടത്തിൽ എത്രമാത്രം മഹാന്മാരും ബുദ്ധിശാലികളുമാണുള്ളത്!’ ഈ വിധമുള്ള വാദമുഖങ്ങൾക്ക് അതിന്‍റേതായ സ്വാധീനം ലോകത്തിന്മേലുണ്ട്; എന്നാലവയിന്നു നവീകരണ കർത്താക്കളുടെ കാലഘട്ടത്തേക്കാളും നിർണ്ണായകമല്ല.GCMal 167.2

    പലരും ധരിച്ചിരിക്കുന്നതുപോലെ ലൂഥറിന്‍റെ കാലത്തോടുകൂടെ നവീകരണം അവസാനിച്ചില്ല. ഈ ലോകചരിത്രത്തിന്‍റെ അന്ത്യം വരെ അത് തുടർന്നുകൊണ്ടേയിരിക്കും. ലൂഥറിന്‍റെ മേൽ പ്രകാശിക്കുവാൻ ദൈവം അനുവദിച്ച വെളിച്ചം മറ്റുള്ളവരിലേക്ക് പ്രതിഫലിപ്പിക്കുകയെന്ന വലിയ വേല അദ്ദേഹത്തിനു ചെയ്യുവാനുണ്ടായിരുന്നു; പക്ഷെ ലോകത്തിനു നല്കേണ്ടതായ സകല വെളിച്ചവും അദ്ദേഹം പ്രാപിച്ചിരുന്നില്ല. അന്നുമുതൽ ഇന്നെയോളം തിരുവചനത്തിന്മേൽ നൂതന വെളിച്ചം പ്രകാശിക്കുകയും പുതിയ സത്യങ്ങൾ തുടർച്ചയായി തുറക്കപ്പെടുകയും ചെയ്തുകൊണ്ടിരിക്കുന്നു.GCMal 167.3

    പാപ്പാ പതിനിധിയുടെ പ്രസംഗം ആലോചനാസമിതിയിൽ ആഴമായി പതിഞ്ഞു. പാപ്പാത്വ നായകനെ പരാജയപ്പെടുത്തുവാൻ വ്യക്തമായ ദൈവ വചന സത്യങ്ങളുമായി ലൂഥർ അവിടെ സന്നിഹിതനായിരുന്നില്ല. നവീകരണകർത്താവിനെ പ്രതിരോധിക്കുവാനുള്ള ഉദ്യമങ്ങളൊന്നും നടമാടിയില്ല. അദ്ദേഹത്തെയും താൻ പഠിപ്പിക്കുന്ന തത്വങ്ങളേയും കുറ്റം വിധിക്കുക മാതമല്ല, സാധ്യമായാൽ ആ മത ഭാഷാന്ധതയെ തൂത്തെറിയുവാനുള്ള ഒരു താല്പര്യം അവിടെ പ്രകടമായിരുന്നു. അവളുടെ പക്ഷം ജയിക്കുവാനുള്ള അവസരം ലഭിച്ചതിൽ റോം സന്തോഷിച്ചു. അവളെ ന്യായീകരിക്കുന്നതിന് പറയേണ്ടതെല്ലാം പറഞ്ഞുകഴിഞ്ഞു. പക്ഷെ വിജയമെന്നു തോന്നിയതു പരാജയത്തിന്‍റെ അടയാളമായിരുന്നു. അപ്പോൾ മുതൽ സത്യവും അസത്യവും തമ്മിലുള്ള വ്യത്യാസം വ്യക്തമായി കാണപ്പെടുകയും അതൊരു തുറന്ന പോരാട്ടമായിത്തീരുകയും ചെയ്തു. അവൾ നിലനിന്നിരുന്നതുപോലെ സുരക്ഷിതമായി അന്നുമുതൽ റോമിനു നിലകൊള്ളാൻ കഴിയാതെയായി.GCMal 168.1

    റോമിന്‍റെ പ്രതികാരത്തിനുമുമ്പിൽ ലൂഥറെ കീഴ്പെടുത്തുവാൻ ആലോചനാസമിതിയിലെ പല അംഗങ്ങളും തല്പരരായിരുന്നുവെങ്കിലും സഭയിൽ നടമാടിയിരുന്ന സാൻമാർഗ്ഗികാധഃപതനത്തിലവർ പരിതപിക്കുകയും പൗരോഹിത്യാധികാരത്തിന്‍റെ ദുരാഗ്രഹത്തിലും ദൂഷിത വലയത്തിലും പെട്ട് കഷ്ടപ്പെടുന്ന ജർമ്മൻ ജനതയ്ക്ക് മോചനം വേണമെന്നവർ ആഗ്രഹിക്കുകയും ചെയ്തിരുന്നു. പാപ്പാപ്രതിനിധി പാപ്പാത്വ നയങ്ങളെല്ലാം വളരെയധികം താല്പ്പര്യജനകമായി പ്രസ്താവിച്ചുകഴിഞ്ഞു. ഇപ്പോൾ ദൈവം മാർപാപ്പയുടെ മർദ്ദനഭരണ ഫലങ്ങൾ ശരിയായി വരച്ചു കാട്ടുവാൻ സദസ്സിലെ ഒരംഗത്തെ ഉദ്യേഗിപ്പിച്ചു. കുലീന ഭാവത്തോടും ഉറപ്പോടും കൂടെ സാക്സോണിയിലെ പ്രഭുവായ ജോർജ് ആ രാജകീയ സദസ്സിൽനിന്നുകൊണ്ട് പാപ്പാത്വവഞ്ചനകളും അറപ്പായ പ്രവൃത്തികളും അവയുടെ അനന്തരഫലങ്ങളും ഭയാനക തീവ്രതയോടെ വിവരിച്ചുപറഞ്ഞു. അവസാനം അദ്ദേഹം ഇപ്രകാരം പ്രസ്താവിച്ചു:GCMal 168.2

    “റോമിനെതിരെ ശബ്ദമുയർത്തുന്ന ദുരാചാരങ്ങളിൽ ചിലതാണിവ. എല്ലാ ലജ്ജയുമവർ മൂടിവയ്ക്കുന്നു; അവരുടെ ഏക ലക്ഷ്യമാണ്. . പണം, പണം, പണം... ഇങ്ങനെ സത്യം പഠിപ്പിക്കേണ്ട വൈദികർ കളവല്ലാതെ മറ്റൊന്നും ശബ്ദിക്കുന്നില്ല. ഇവരെ വച്ചുപൊറുപ്പിക്കുക മാത്രമല്ല, പ്രതിഫലവും കൊടുക്കുന്നു. കാരണം അവരുടെ അസത്യ ഭാഷണം വർദ്ധിക്കു ന്തോറും അവരുടെ സാമ്പത്തിക നേട്ടവും വർദ്ധിക്കുന്നു. ഇങ്ങനെയുള്ള അഴുക്കടിഞ്ഞ ഉറവിൽനിന്നു മലിനജലമൊഴുകുന്നു. അമിത വിഷയാസക്തി, പണക്കൊതിയിലേക്കു കൈനീട്ടുന്നു.... കഷ്ടം, പുരോഹിതന്മാരുടെ അപകീർത്തി സാധുക്കളായ അനേകമാത്മാക്കളെ നിത്യനാശത്തിലേക്കു വലിച്ചെറിഞ്ഞു. പൊതുവായ ഒരു നവീകരണം അത്യാവശ്യമായിരിക്കുന്നു”. - ibid., p. 7, ch. 4,GCMal 168.3

    ഇതിനേക്കാളും ശക്തിയേറിയ ഭത്സനം ലൂഥർതന്നേയും പാപ്പാത്വ ദുരാചാരങ്ങൾക്കെതിരെ നൽകുമായിരുന്നില്ല; ആ പ്രസംഗകൻ നവീകരണക്കാരുടേയും ശ്രദ്ധേയനായ ശത്രുവായതിനാൽ തന്‍റെ വാക്കുകൾക്ക് വളരെ സ്വാധീനമുണ്ടായിരുന്നു.GCMal 169.1

    സദസ്സ്യരുടെ ദൃഷ്ടികൾ തുറന്നിരുന്നെങ്കിൽ സത്യം സ്വീകരിക്കത്തക്ക വിധം മനസ്സുകളേയും ഹൃദയങ്ങളേയും തുറന്നുകൊണ്ട് അസത്യത്തിന്‍റെ അന്ധകാരത്തെ കീറിമുറിക്കുന്ന പ്രകാശ രശ്മികൾ വിതറി നിൽക്കുന്ന ദൈവ ദൂതന്മാരെ തങ്ങളുടെ മദ്ധ്യത്തിൽ കാണുമായിരുന്നു. സത്യത്തിന്‍റെയും ജ്ഞാനത്തിന്‍റേയും ഉറവിടമായ ദൈവശക്തിയാണ് നവീകരണത്തിന്‍റെ എതി രാളികളെപ്പോലും നിയന്ത്രിച്ചുകൊണ്ട് സംഭവിക്കാനിരുന്ന വലിയ വേലയ്ക്കു വഴിയൊരുക്കുമാറാക്കിയത്. മാർട്ടിൻ ലൂഥർ അവിടെയുണ്ടായിരുന്നില്ല; എന്നാൽ ലൂഥറെക്കാളും വലിയവനായ ദൈവത്തിന്‍റെ ശബ്ദം ആ സദസ്സിൽ കേൾക്കുകയുണ്ടായി. GCMal 169.2

    ജർമ്മൻ ജനതയുടെ മേൽ ഭാരമായി അടിച്ചേല്പിക്കപ്പെട്ടിരിക്കുന്ന പാപ്പാത്വമർദ്ദനങ്ങളുടെ കണക്ക് ശേഖരിക്കുന്നതിന് ആ രാജകീയ സദസ്സ് അപ്പോൾത്തന്നെ ഒരു കമ്മറ്റിയെ നിയോഗിച്ചു. നൂറ്റിയൊന്നു കാരണങ്ങളുട ങ്ങിയ ഒരു രേഖ ചക്രവർത്തിക്കു സമർപ്പിക്കുകയും ഈ ദുരാചാരങ്ങൾ തിരുത്തുന്നതിനു സത്വരനടപടികൾ കൈക്കൊള്ളണമെന്നഭ്യർത്ഥിക്കുകയും ചെയ്തു. “എന്തുമാത്രം ക്രിസ്തീയ ആത്മാക്കൾ നഷ്ടമായിപ്പോകുന്നു; എന്തൊരു കവർച്ച; ക്രിസ്ത്യാനിത്വത്തിന്‍റെ ആത്മീക തലം എന്തെല്ലാം അപവാദങ്ങളാലും അന്യായങ്ങളാലും ചുറ്റപ്പെട്ടിരിക്കുന്നു! നമ്മുടെ ജനത്തിന്‍റെ നാശവും അപ കീർത്തിയും തടയേണ്ടത് നമ്മുടെ കർത്തവ്യമാണ്. ഇക്കാരണത്താൽ പൊതുവായ ഒരു നവീകരണത്തിനു കല്പന പുറപ്പെടുവിക്കുവാനും അത് പ്രാവർ ത്തികമാക്കുവാനും ഞങ്ങൾ വളരെ വിനയത്തോടും അത്യാവശ്യമായും അപേക്ഷിക്കുന്നുവെന്നു നിവേദകർ അഭ്യർത്ഥിച്ചു”. - Ibid., b. 7, ch. 4.GCMal 169.3

    രാജകീയ സദസ്സ് നവീകരണകർത്താവിനെ തങ്ങളുടെ മുമ്പിൽ ഹാജരാക്കാൻ ആവശ്യപ്പെട്ടു. അലീന്‍ററുടെ അഭ്യർത്ഥനയും എതിർപ്പും ഭീഷണിയും വകവയ്ക്കാതെ ലൂഥർ സദസ്സിലെത്താൻ ചക്രവർത്തി സമ്മതിക്കുകയും കൽപിക്കുകയും ചെയ്തു. കല്പനയോടൊത്തു ഒരു സുരക്ഷിതസ്ഥാനത്തു അദ്ദേഹത്തെ തിരിച്ചെത്തിക്കുന്നതിനുള്ള ഉറപ്പുപ്രതവും നൽകി. അദ്ദേഹത്തെ വേംസിൽ എത്തിക്കുവാനുള്ള ചുമതല മേൽപ്പറഞ്ഞ രേഖകൾ വിറ്റൻ ബർഗ്ഗിലേക്കു കൊണ്ടുപോയ സന്ദേശവാഹകനിൽത്തന്നെ നിക്ഷിപ്തമാക്കി.GCMal 170.1

    ലൂഥറിന്‍റെ സ്നേഹിതർ ഭയവിഹ്വലരും കലുഷിതരുമായി. അദ്ദേഹത്തിനെതിരെ മുൻവിധിയും ശത്രുതയും നിറഞ്ഞിരിക്കുന്നതുകൊണ്ട് ഉറപ്പുപത്രത്തിനു വില കല്പിക്കുകയില്ലായെന്നവർ ഭയപ്പെട്ടു; തന്‍റെ ജീവനു നാശം വരുത്തരുതെന്നവർ അപേക്ഷിച്ചു. “ഞാൻ വേംസിൽ വരുന്നത് പാപ്പാപക്ഷക്കാർ ആഗ്രഹിക്കുന്നില്ല; എന്നാലവർ എന്‍റെ ശിക്ഷാവിധിയും മരണവും ആഗ്രഹിക്കുന്നു. അതു സാരമില്ല, എനിക്കായി പ്രാർത്ഥിക്കരുത്, ദൈവവചനത്തിനുവേണ്ടി പ്രാർത്ഥിക്കുക... ഈ കാപട്യത്തിന്‍റെ ശുശ്രൂഷകരെ ജയിക്കുവാൻ യേശുക്രിസ്തു തന്‍റെ ആത്മാവിനെ എനിക്കു തരും. എന്‍റെ ജീവനിൽ ഞാനവരെ പകെയ്ക്കുന്നു; എന്‍റെ മരണത്തിൽ ഞാനവരുടെമേൽ വിജയംവരിയ്ക്കും. വേംസിൽവെച്ച് എന്നെ പിൻതിരിപ്പിക്കുവാനവർ തിരക്കുകൂട്ടുന്നു; ഇതായിരിക്കും എന്‍റെ പിൻവാങ്ങൽ; പോപ്പ് ക്രിസ്തുവിന്‍റെ പ്രതിപുരുഷനാണെന്നു ഞാൻ ആദ്യം പറഞ്ഞു. എന്നാലിപ്പോൾ ഞാൻ തറപ്പിച്ചു പറയുന്നു: അദ്ദേഹം നമ്മുടെ കർത്താവിന്‍റെ പ്രതിയോഗിയും സാത്താന്‍റെ അപ്പൊസ്തലനുമാണ്'. - Ibid., b. 7, ch. 6.GCMal 170.2

    അപകടപൂർണ്ണമായ യാത്ര ഏകനായി നടത്തുവാൻ ലൂഥർ അനുവദിക്കപ്പെട്ടില്ല. രാജകീയ ദൂതുവാഹകനോടൊപ്പം തന്‍റെ ഉറ്റമിത്രങ്ങളിൽ മൂന്നു പേർകൂടെ അദ്ദേഹത്തോടൊപ്പം യാത്ര ചെയ്യുവാൻ തീരുമാനിച്ചു. അവരോടു ചേരുവാൻ മെലംഗ്ണും ആത്മാർത്ഥമായി ആഗ്രഹിച്ചു. തന്‍റെ ഹൃദയം ലുഥറോടു പറ്റിയിരുന്നതിനാൽ അദ്ദേഹത്തെ അനുഗമിക്കുവാനും ജയിലോ മരണമോ നേരിടുവാനും താൻ വാഞ്ഛിച്ചു. പക്ഷെ തന്‍റെ അപേക്ഷകൾ നിരാകരിക്കപ്പെടുകയാണുണ്ടായത്. ലൂഥർ തകർന്നു പോവുകയാണെങ്കിൽ നവീകരണത്തിന്‍റെ പ്രത്യാശ യുവാവായ ആ സഹപ്രവർത്തകനിൽ കേന്ദ്രീ കരിക്കപ്പെടേണ്ടതാണ്. മെലംഗണിനെ വിട്ടുപിരിഞ്ഞ സമയം ലൂഥർ ഇപ്രകാരം പറഞ്ഞു: “ഞാൻ തിരികെ വരാതെയിരിക്കയും എന്‍റെ ശത്രുക്കൾ എന്നെ കൊല്ലുകയും ചെയ്യുകയാണെങ്കിൽ സത്യത്തിലുറച്ചുനിന്നുകൊണ്ട് പഠിപ്പിക്കൽ തുടരുക. എന്‍റെ അദ്ധ്വാനം തുടർന്നു ചെയ്യുക.... നിങ്ങൾ ജീവിച്ചിരിക്കുകയാണെങ്കിൽ എന്‍റെ മരണത്തിനു വലിയ പ്രസക്തി ഉണ്ടാകയില്ല”. - Ibid, b. 7, ch. 7. ലൂഥറിന്‍റെ യാത്രയയപ്പിനു സാക്ഷ്യം വഹിക്കുവാൻ കൂടിവന്ന വിദ്യാർത്ഥികളും പൗരജനവും ആഴമായി വേദനപ്പെട്ടു. സുവിശേഷദൂത് ഹൃദയങ്ങളെ സ്പർശിച്ച ജനക്കൂട്ടം കണ്ണുനീരോടെ അദ്ദേഹത്തിനു യാത്രാമംഗളം നേർന്നു. ഇപ്രകാരം നവീകരണകർത്താവും തന്‍റെ സ്നേഹിതരും വിറ്റൻബർഗ്ഗിൽനിന്നും യാത്രയായി.GCMal 170.3

    മ്ലാനമായ അനിഷ്ഠ സൂചനകൾകൊണ്ട് മനുഷ്യ മനസ്സുകൾ വ്യാകുലപ്പെടുന്നതായി യാത്രാമദ്ധ്യേ അവർ കണ്ടു. ചില പട്ടണങ്ങളിൽ ആരുമവരെ ബഹുമാനിച്ചിരുന്നില്ല. രാത്രി കഴിച്ചുകൂട്ടുവാൻ തങ്ങിയ സ്ഥലത്ത് സ്നേഹി തനായ ഒരു പുരോഹിതൻ, രക്തസാക്ഷിത്വം വരിച്ച ഇറ്റലിക്കാരനായ ഒരു നവീകരണക്കാരന്‍റെ ചിത്രം ലൂഥറെ കാണിച്ചുകൊണ്ട് തന്‍റെ ഭയം പ്രകടി പ്പിച്ചു. വേംസിൽ ലൂഥറിന്‍റെ ലിഖിതങ്ങൾ നിരോധിക്കപ്പെട്ടിരിക്കുന്നുവെന്ന് പിറ്റെദിവസം അവർ ഗ്രഹിച്ചു. രാജകീയ വിളംബരക്കാർ ചക്രവർത്തിയുടെ കല്പന പ്രസിദ്ധമാക്കുകയും സമുദായ ഭ്രഷ്ട് കല്പിക്കപ്പെട്ട ലിഖിതങ്ങൾ നിയമജ്ഞൻമാരുടെ പക്കലേൽപിക്കുവാൻ ജനങ്ങളെ ആഹ്വാനം ചെയ്യുകയും ചെയ്തുകൊണ്ടിരുന്നു. രാജകീയ സദസ്സിൽ ലൂഥറിന്‍റെ സുരക്ഷിതത്വത്തിന്മേൽ ഭയം പൂണ്ട സന്ദേശവാഹകർ ചക്രവർത്തിയുടെ തീരുമാനത്തിനു കോട്ടം തട്ടാൻ സാദ്ധ്യതയുണ്ടെന്നു ചിന്തിച്ചുകൊണ്ട് മുന്നോട്ടുപോകാൻ ലൂഥർ ആഗ്രഹിക്കുന്നുവോയെന്നന്വേഷിച്ചു. “പട്ടണംതോറും വിലക്കു നില നില്ക്കുന്നുണ്ടെങ്കിലും ഞാൻ മുന്നോട്ടുതന്നെ പോകുന്നു”വെന്നദ്ദേഹം ഉത്തരം പറഞ്ഞു. - Ibid, b. 7, ch. 7.GCMal 171.1

    എർഫർട്ടിൽ ലൂഥർ ബഹുമതികളോടുകൂടെ സ്വീകരിക്കപ്പെടുകയുണ്ടായി. ഭിക്ഷാപാത്രവുമായി പലപ്പോഴും താൻ നടന്നിരുന്ന തെരുക്കളിൽ ജനക്കൂട്ടം ആദരവോടെ അദ്ദേഹത്തിനുചുറ്റും കൂടിവന്നു. ഇപ്പോൾ ജർമനിയിൽ അലയടിക്കുന്ന പ്രകാശ തരംഗം തന്‍റെ ആത്മാവിൽ കടന്നുവരുന്നതിനു മുമ്പുള്ള മാനസ്സിക പോരാട്ടം, കോൺവെന്റുമുറിയിൽ പ്രവേശിച്ച അദ്ദേഹത്തിന്‍റെ മനസ്സിൽ കടന്നുവന്നു. പ്രസംഗിക്കുവാനദ്ദേഹം നിർബന്ധിതനായി. അദ്ദേഹത്തിനിത് വിലക്കപ്പെട്ടിരുന്നെങ്കിലും സന്ദേശവാഹകൻ അനുമതി നൽകിയതിനെത്തുടർന്നു ഒരു കാലത്തവിടെ അടുക്കളപ്പണി ചെയ്തിരുന്ന സന്യാസിയിപ്പോൾ പ്രസംഗപീഠത്തിൽ കയറി.GCMal 171.2

    '”നിങ്ങൾക്കു സമാധാനം', എന്നു പറഞ്ഞുകൊണ്ട് ചുറ്റും നിന്നിരുന്ന ജനസഞ്ചയത്തോടദ്ദേഹം ക്രിസ്തുവിന്‍റെ വചനം പ്രസംഗിച്ചു. “തത്വജ്ഞാനികൾ, പണ്ഡിതന്മാർ, എഴുത്തുകാർ, എന്നിവർ നിത്യജീവന്‍റെ മാർഗ്ഗം ജനങ്ങളെ പഠിപ്പിക്കുവാൻ ശ്രമിച്ചിരുന്നെങ്കിലും അവരതിൽ വിജയിച്ചിരുന്നില്ല. അതിപ്പോൾ ഞാൻ നിങ്ങളോടറിയിക്കുന്നു.. മരണത്തെ നശിപ്പിക്കുന്നതിനും പാപത്തിനു പ്രായശ്ചിത്തം വരുത്തുന്നതിനും പാതാളഗോപുരങ്ങൾ അടയ്ക്കുന്നതിനും കർത്താവായ യേശുക്രിസ്തു എന്ന മനുഷ്യനെ ദൈവം മരിച്ചവരുടെ ഇടയിൽനിന്നുയിർത്തെഴുന്നേല്പിച്ചു. ഇതാണ് രക്ഷാപദ്ധതി... ക്രിസ്തു വിജയിയായി! ഇതാണ് സന്തോഷകരമായ സുവിശേഷം; നമ്മുടെ പ്രവൃത്തികൊണ്ടല്ല; എന്നാൽ അവന്‍റെ പ്രവൃത്തികൊണ്ട് നാം രക്ഷിക്കപ്പെട്ടിരിക്കുന്നു.... “നിങ്ങൾക്കു സമാധാനം; എന്‍റെ കരങ്ങൾ കാണുക; അതായത്, അല്ലയോ മനുഷ്യാ കാൺക! ഞാൻ, ഞാൻ തന്നെയാണ് നിന്‍റെ പാപത്തെ ദൂരീകരിച്ചതും, നിന്‍റെ മറുവിലയായി ഏല്പിക്കപ്പെട്ടതും; അങ്ങ നെയിപ്പോൾ നിനക്കു സമാധാനം ലഭ്യമായിരിക്കുന്നുവെന്നു കർത്താവു പറഞ്ഞു”. എന്നീപ്രകാരം അദ്ദേഹം പ്രസംഗിച്ചു.GCMal 171.3

    യഥാർത്ഥ വിശ്വാസം വിശുദ്ധ ജീവിതത്തിലൂടെ പ്രകടമാകുന്നുവെന്നദ്ദേഹം തുടർന്നു വ്യക്തമാക്കി. “ദൈവം നമ്മെ രക്ഷിച്ചിരിക്കയാൽ അവനു സ്വീകാര്യമായിത്തീരത്തക്കവിധം നമ്മുടെ പ്രവൃത്തികളെ നമുക്കു ക്രമീകരിക്കാം. നീ ധനവാനാണോ? നിന്‍റെ ധനം പാവപ്പെട്ടവരുടെ ആവശ്യങ്ങൾക്കുപയോഗിക്കുക. നീ ദരിദ്രനാണോ? നിന്‍റെ സേവനം ധനവാന്മാർക്കു പ്രസാ ദകരമായിരിക്കട്ടെ, നിന്‍റെ പ്രവൃത്തി നിനക്കു മാത്രം പ്രയോജനകരമാണങ്കിൽ ദൈവത്തിനുവേണ്ടി ചെയ്യുന്നുവെന്നു നീ നടിക്കുന്ന സേവനം കള്ളമത്രേ, - Ibid., p. 7, ch. 7.GCMal 172.1

    പരിപൂർണ്ണ നിശ്ശബ്ദരായി ജനം ശ്രദ്ധിച്ചു കേട്ടു. വിശന്നിരുന്ന ആത്മാക്കൾക്കു ജീവന്‍റെ അപ്പം നുറുക്കിക്കൊടുത്തു. പോപ്പുമാർക്കും വൈദികർക്കും ചക്രവർത്തിമാർക്കും രാജാക്കന്മാർക്കും മുകളിലായി ക്രിസ്തു ഉയർത്തപ്പെട്ടു. നാശത്തിലായ തന്‍റെ സ്വന്ത അവസ്ഥയെക്കുറിച്ച് ഒന്നുംതന്നെ ലൂഥർ പരാമർശിച്ചില്ല. അനുകമ്പയുടെയും ചിന്താകുലത്തിന്‍റേയും കേന്ദ്രബിന്ദുവായി കാണ പ്പെടുവാനദ്ദേഹമാഗ്രഹിച്ചില്ല. ക്രിസ്തുവിനെ ധ്യാനിക്കുന്നതിൽ സ്വയമെന്നത് തനിക്കു നഷ്ടമായി. പാപിയുടെ വീണ്ടെടുപ്പുകാരനായി യേശുവിനെ പ്രതിനിധീകരിച്ചുകൊണ്ട് കാൽവറിയിലെ കർത്താവിന്‍റെ പിന്നിലദ്ദേഹം മറഞ്ഞുനിന്നു.GCMal 172.2

    അവിടെനിന്നു തന്‍റെ യാത്ര തുടർന്നു. നവീകരണ കർത്താവിനെ എല്ലായിടത്തും താത്പര്യത്തോടെ ശ്രദ്ധിക്കുകയുണ്ടായി. ശ്രദ്ധാലുക്കളായ ജനസഞ്ചയം തനിക്കു ചുറ്റും കൂടിവരികയും റോമാധികാരികളുടെ ഉദ്ദേശങ്ങളെ സംബന്ധിച്ച സ്നേഹനിർഭരമായ ശബ്ദങ്ങളാൽ മുന്നറിയിപ്പുകൊടുക്കുകയും ചെയ്തു. “ജോൺ ഹസ്സിനോട് ചെയ്തതുപോലെ നിങ്ങളുടെ ശരീരത്തെ അവർ കത്തിച്ച് ചാരമാക്കി മാറ്റും', അതിന് ലൂഥറിപ്രകാരം പ്രതികരിച്ചു, “വേംസ് മുതൽ വിറ്റൻബർഗ്ഗ് വരെ അവർ തീ കത്തിക്കുകയും അതിന്‍റെ ജ്വാല ആകാശത്തോളമുയരുകയും ചെയ്താലും കർത്താവിന്‍റെ നാമത്തിൽ ഞാനതിൽക്കൂടെ നടക്കും; അവരുടെ മുമ്പിൽ ഞാൻ നിൽക്കും; കർത്താവായ യേശുക്രിസ്തുവിനെ ഏറ്റുപറഞ്ഞുകൊണ്ട് ഈ കടുവയുടെ വായിൽ ഞാൻ കടന്ന് അതിന്‍റെ പല്ലുകളെ തകർക്കും”. - ibid., 6, 7, ch. 7.GCMal 172.3

    വേംസിലദ്ദേഹം എത്തിച്ചേർന്നുവെന്ന വാർത്ത വലിയ കലക്കം സൃഷ്ടിച്ചു. തന്‍റെ സുരക്ഷിതത്വത്തെ സംബന്ധിച്ച് സ്നേഹിതർ ഭയചകിതരായി; തങ്ങളുടെ താൽപര്യം വിജയിക്കുമോയെന്നദ്ദേഹത്തിന്‍റെ ശത്രുക്കളും ഭയപ്പെട്ടു. പട്ടണത്തിൽ കടക്കാതിരിക്കാനദ്ദേഹത്തെ പരിപ്പിക്കുന്നതിന് എല്ലാ ഉദ്യമങ്ങളും ചെയ്യപ്പെട്ടു. സ്നേഹിതനായ ഒരു പ്രഭുവിന്‍റെ കൊട്ടാരത്തിൽ താമസിച്ചുകൊണ്ട് പ്രശ്നങ്ങളെല്ലാം ഭംഗിയായി പരിഹരിക്കാമെന്നു പാപ്പാപ്രതിനിധികളുടെ നിർബന്ധത്താൽ അദ്ദേഹത്തെ പ്രേരിപ്പിച്ചു. തനിക്കു ഭീഷണിയായിരിക്കുന്ന അപകടത്തെ വിവരിച്ചുകൊണ്ട് അദ്ദേഹത്തിന്‍റെ ഭയത്തെ ഉദ്ദീപിപ്പിക്കുവാൻ സ്നേഹിതരും പരിശ്രമിച്ചു. എന്നാൽ അവരുടെയെല്ലാം ഉദ്യമങ്ങൾ വിഫലമാവുകയാണുണ്ടായത്. അശേഷം കുലുങ്ങാതെ ലൂഥർ പ്രഖ്യാപിച്ചു; “വീടിനു മുകളിലെ ഓടുപോലെ എത്രമാത്രം പിശാചുക്കൾ വേംസിലുണ്ടെങ്കിലും ഞാനതിൽ കടക്കും, - ibid, b. 7, ch. 7.GCMal 173.1

    അദ്ദേഹം വേംസിലെത്തിയപ്പോൾ വലിയൊരു ജനക്കൂട്ടം തന്നെ സ്വാഗതം ചെയ്യുവാൻ വാതിൽക്കലെത്തി. ചക്രവർത്തിയെപ്പോലും സ്വീകരിക്കുവാൻ ഇത് വലിയൊരു ജനസഞ്ചയമുണ്ടായിരുന്നില്ല. കടുത്ത വികാരാവേശത്താൽ ജനക്കൂട്ടത്തിന്‍റെ ഇടയിൽനിന്നും ചരമഗീതം പോലുള്ള തുളച്ചു കയറുന്ന വിലാപശബ്ദം ലൂഥറിനൊരു മുന്നറിയിപ്പുപോലെ വരാനിരിക്കുന്ന വിധിയെക്കുറിച്ചു ഉയർന്നുകൊണ്ടിരുന്നു. വാഹനത്തിൽ നിന്നിറങ്ങിയ ലൂഥർ ഇപ്രകാരം പറഞ്ഞു:” എന്‍റെ പ്രതിരോധം ദൈവം മാത്രമാണ്'. GCMal 173.2

    വേംസിലെത്തിച്ചേരാൻ ലൂഥർ ഒരുമ്പെടുകയില്ലെന്നു വിശ്വസിച്ചിരുന്ന പാപ്പാതിനിധികൾ അമ്പരപ്പിലായി. അനന്തര നടപടികളെക്കുറിച്ചാലോചിക്കുന്നതിനു ചക്രവർത്തി ഉപദേഷ്ടാക്കന്മാരെ വളരെവേഗം വിളിച്ചുകൂട്ടി കടുത്ത പാപ്പാഭക്തനായ ഒരു ബിഷപ്പ് ഇപ്രകാരം പറഞ്ഞു: “ഈ കാര്യത്തിൽ നമ്മൾ ദീർഘമായി ആലോചിച്ചുകഴിഞ്ഞു. ചക്രവർത്തി തിരുമനസ് ഈ മനുഷ്യനെ ഉടൻതന്നെ അവസാനിപ്പിച്ചുകളയട്ടെ. ജോൺ ഹസ്സിനെ ചുട്ടെരിക്കുവാൻ സിഗിസ്മണ്ട് കല്പിച്ചില്ലേ? ഒരു വിശ്വാസപാതകന്‍റെ ഉറപ്പുപത്രത്തിന്മേൽ നാമെന്തിന് വില കല്പിക്കണം?’ പാടില്ല, നമ്മുടെ വാഗ്ദാനം നാം പാലിക്കേണ്ടതുണ്ട്', ചക്രവർത്തി അറിയിച്ചു. - Ibid., p. 7, ch. 8. ഇപ്രകാരം നവീകരണ കർത്താവിന്‍റെ വാക്കുകൾ കേൾക്കുവാൻ തീരുമാനമുണ്ടായി.GCMal 173.3

    ഈ ശ്രേഷ്ഠ മനുഷ്യനെ കാണുവാൻ പട്ടണം മുഴുവൻ ഉത്സാഹഭരിതരായി; തന്‍റെ വാസസ്ഥലത്ത് വലിയൊരു കൂട്ടം സന്ദർശകർ തടിച്ചുകൂടി. അടുത്ത സമയത്തുണ്ടായ രോഗത്തിൽനിന്നു ലൂഥറിനു ചെറിയൊരാശ്വാസം മാത്രമെ ലഭിച്ചിരുന്നുള്ളു; രണ്ട് ആഴ്ച മുഴുവൻ നീണ്ടുനിന്ന യാത്രനിമിത്തം അദ്ദേഹം നന്നേ ക്ഷീണിച്ചിരുന്നു; അടുത്ത പ്രഭാതത്തിൽ നടക്കാനിരിക്കുന്ന സംഭവങ്ങളെ നേരിടുന്നതിനൊരുങ്ങുവാൻ അദ്ദേഹത്തിനു വിശ്രമവും ഏകാന്തതയും ആവശ്യമായിരുന്നു. എന്നാൽ മാന്യജനങ്ങൾ, പ്രഭുക്കന്മാർ, പുരോഹിതന്മാർ, പൗരജനങ്ങൾ എന്നിവർ ആകാംക്ഷയോടെ തനിക്കു ചുറ്റും കൂടി വന്നപ്പോൾ അദ്ദേഹം ഏതാനും ചില മണിക്കൂറുകളുടെ വിശ്രമം കൊണ്ട് തൃപ്തിപ്പെടുകയുണ്ടായി. പുരോഹിതവർഗ്ഗത്തിന്‍റെ ക്ലേച്ഛപ്രവൃത്തികളിൽ നവീകരണമാവശ്യമാണെന്നു ചക്രവർത്തിയോടു ധൈര്യസമേതം ആവശ്യപ്പെട്ട അനേക പ്രഭുക്കന്മാർ ഈ കൂട്ടത്തിലുണ്ടായിരുന്നു. “ഇവരെല്ലാം എന്‍റെ സുവിശേഷത്താൽ സ്വതന്ത്രരാക്കപ്പെട്ടവരായിരുന്നു എന്ന് ലുഥർ പറയുന്നു. - Martyn, Page 393. ശത്രുക്കളും സ്നേഹിതരും ഭയമില്ലാത്ത ആ സന്യാസിയെ കാണുവാൻ വന്നു; എന്നാലദ്ദേഹം കുലുക്കമില്ലാത്ത സ്വച്ഛതയോടെ അവരെയെല്ലാം സ്വീകരിക്കുകയും മാന്യതയോടും ബുദ്ധിയോടുംകൂടെ മറുപടി കൊടുക്കുകയും ചെയ്തുകൊണ്ടിരുന്നു. തന്‍റെ മുഖഭാവം ഉറപ്പും ധൈര്യ വുമുള്ളതായിരുന്നു. കഠിനാദ്ധ്വാനവും രോഗവുംകൊണ്ട് മെലിഞ്ഞ് വിവർണ്ണ മായ തന്‍റെ മുഖം സന്തോഷവും ദയയും സ്ഫുരിക്കുന്നതായിരുന്നു. തന്‍റെ ശത്രുക്കൾക്കുപോലും ചെറുത്തുനിൽക്കാൻ കഴിയാത്തവിധം ആഴമായ ആത്മാർത്ഥതയോടും ഭക്തിഗാംഭീര്യത്തോടും കൂടിയ അദ്ദേഹത്തിന്‍റെ വാക്കുകൾ ശക്തിയേറിയതായിരുന്നു. സ്നേഹിതരും ശത്രുക്കളും ഒരുപോലെ അത്ഭുതംകൊണ്ടു നിറഞ്ഞു. ഒരു ദിവ്യസ്വാധീനം അദ്ദേഹത്തോടൊപ്പം ഉണ്ടെന്നു ചിലർക്കു ഉറപ്പായിരുന്നു; മറ്റുചിലരാകട്ടെ, “അവനൊരു പിശാചുണ്ട് എന്നു പരീശന്മാർ ക്രിസ്തുവിനെക്കുറിച്ചു പറഞ്ഞതുപോലെ പ്രസ്താവിച്ചു.GCMal 174.1

    അടുത്തദിവസം രാജകീയ സദസ്സിൽ സന്നിഹിതനാവാൻ ലൂഥറോടാവശ്യപ്പെട്ടു. അദ്ദേഹത്തെ സഭയിൽ കൂട്ടിക്കൊണ്ട് വരുന്നതിനു ഒരു രാജകീയ ഉദ്യോഗസ്ഥൻ നിയമിക്കപ്പെട്ടു; എന്നിട്ടും വളരെ പ്രയാസപ്പെട്ടാണദ്ദേഹം അവിടെയെത്തിയത്. പോപ്പിന്‍റെ അധികാരത്തെ പ്രതിരോധിക്കുന്ന സന്യാസിയെ കാണുവാൻ ആകാംക്ഷാഭരിതരായ കാഴ്ചക്കാരുടെ വൻതിരക്കു എല്ലാ വഴികളിലും അനുഭവപ്പെട്ടു.GCMal 174.2

    അദ്ദേഹം ന്യായാധിപന്മാരുടെ മുമ്പിൽ പ്രവേശിക്കാൻ തുടങ്ങിയപ്പോൾ, അനേക യുദ്ധങ്ങളിൽ മുമ്പനായിരുന്ന പ്രായമുള്ള ഒരു ജനറൽ ദയാപുരസ്സരം ഇപ്രകാരം പറഞ്ഞു: “സാധുവായ സന്യാസി, സാധുവായ സന്യാസീ, ഞാനോ മറ്റേതൊരു പട്ടാളത്തലവനോ ഭീകരമായ ഏതൊരു യുദ്ധത്തിലും ഉറച്ചുനിന്നതിനേക്കാളും ശ്രഷ്ഠമായ ഒരു സ്ഥാനത്തു നിൽക്കുവാൻ നിങ്ങൾ പോവുകയാണ്. എന്നാൽ നിങ്ങളുടെ വാദം ന്യായവും അതിൽ നിങ്ങൾക്ക് ഉറപ്പുമുണ്ടെങ്കിൽ ഒന്നും ഭയപ്പെടാതെ ദൈവനാമത്തിൽ മുമ്പോട്ടു പോവുക. ദൈവം നിങ്ങളെ കൈവിടുകയില്ല”. - D'Aubigne, b. 7, ch. 8.GCMal 175.1

    അവസാനം ലൂഥർ ആലോചനാസഭയിൽ വന്നെത്തി. ചക്രവർത്തി സിംഹാസനത്തിൽ ഇരുന്നു. സാമ്രാജ്യത്തിലെ അതിശ്രഷ്ഠം വ്യക്തികൾ അദ്ദേഹത്തിനു ചുറ്റുമുണ്ടായിരുന്നു. തന്‍റെ വിശ്വാസത്തിനുത്തരം പറവാൻ മാർട്ടിൻ ലൂഥർ നിന്നതുപോലെ ഇപാകരമൊരു രാജകീയ സദസ്സിനു മുമ്പിൽ ഒരു വ്യക്തിയും ഒരു കാലത്തും പ്രത്യക്ഷപ്പെടേണ്ടിവന്നിട്ടില്ല. “ഈ പ്രത്യ ക്ഷപ്പെടൽ പാപ്പാത്വത്തിന്‍റെ മേലുള്ള വിജയത്തിന്‍റെ അടയാളമായിരുന്നു. പോപ്പു കുറ്റം വിധിച്ച മനുഷ്യൻ പോപ്പിനെക്കാളും ഉന്നതമാണെന്നു പ്രവൃത്തിയിൽക്കൂടെ തെളിയിച്ച ന്യായാധിപസംഘത്തിനു മുമ്പിൽ നില്ക്കുന്നു. പോപ്പ് വിലക്കു കല്പിക്കുകയും മനുഷ്യസമൂഹത്തിൽ നിന്നു ഭഷ്ടനാക്കുകയും ചെയ്ത ആ വ്യക്തി ബഹുമാന്യഭാഷയിൽ വിളിക്കപ്പെടുകയും ലോകത്തിലെ അതിശ്രേഷ്ഠ സദസ്സിനു മുമ്പിൽ സ്വീകരിക്കപ്പെടുകയും ചെയ്തിരിക്കുന്നു. പോപ്പ് കുറ്റംവിധിച്ച് എന്നെന്നേക്കും നിശ്ശബ്ദമാക്കപ്പെട്ട ആ വ്യക്തിയിപ്പോൾ ക്രിസ്ത്യാനിത്വത്തിന്‍റെ വിദൂരദിക്കുകളിൽ നിന്നുപോലും എത്തിച്ചേർന്ന ആയിരക്കണക്കായ സശ്രദ്ധ കേൾവിക്കാരോടു സംവാദിക്കുന്നു. ലൂഥറെന്ന ആയുധത്തിൽക്കൂടെ മഹത്തായ ഒരു വിപ്ലവം പ്രവൃത്തിപഥത്തിലാകുന്നു. റോം അതിന്‍റെ സിംഹാസനത്തിൽനിന്നു താഴേയ്ക്കിറങ്ങിത്തുടങ്ങി; ഈ താഴ്ചയുടെ കാരണം ഒരു സന്യാസിയുടെ ശബ്ദമായിരുന്നു'. - Ibid., 6, 7, ch. 8.GCMal 175.2

    ശക്തിമത്തരായ ശ്രേഷ്ഠന്മാരുടെ ആ സമൂഹത്തിൽ വിനയഭാവമുള്ള സാധാരണക്കാരനായ നവീകരണ കർത്താവ് സംഭാന്തിയും അമ്പരപ്പും നിറ ഞ്ഞവനായി. അദ്ദേഹത്തിന്‍റെ വികാരഭാവം ദർശിച്ച പ്രഭുക്കന്മാരിൽ പലരും തന്‍റെ സമീപമെത്തുകയും അവരിലൊരാൾ മന്ദമായി ഇങ്ങനെ പറയുകയും ചെയ്ത്: “ദേഹിയെ കൊല്ലാതെ ദേഹത്തെമാത്രം കൊല്ലുന്നവരെ ഭയപ്പെടരുത്”. മറ്റൊരാൾ ഇങ്ങനെ പറഞ്ഞു:” എന്‍റെ നിമിത്തം നാടുവാഴികൾക്കും രാജാക്കന്മാർക്കും മുമ്പിൽ നിങ്ങളെ എൽപിക്കുമ്പോൾ പറയാനുള്ളത് ആ നാഴികയിൽ നിങ്ങൾക്കു ലഭിക്കും. പറയുന്നത് നിങ്ങളല്ല, നിങ്ങളുടെ പിതാവിന്‍റെ ആത്മാവത്രെ”, ഇപ്രകാരം കർതൃദാസനെ തന്‍റെ വിസ്താര സമയം ശക്തീകരിക്കുവാൻ ലോകത്തിലെ ഉന്നത വ്യക്തികൾ ക്രിസ്തുവിന്‍റെ വചനംകൊണ്ട് ധൈര്യപ്പെടുത്തി.GCMal 175.3

    ചക്രവർത്തിയുടെ സിംഹാസനത്തിനു തൊട്ടുമുമ്പിലുള്ള ഒരു സ്ഥാനത്തു ലൂഥറെ കൊണ്ടുവന്നു. കൂടിയിരുന്ന സമൂഹത്തിൽ ആഴമേറിയ നിശ്ശബ്ദത കളിയാടി. അപ്പോൾ ഒരു രാജകീയ ഉദ്യോഗസ്ഥൻ എഴുന്നേറ്റ് ലൂഥറിന്‍റെ എഴു ത്തുകളുടെ ഒരു ശേഖരത്തെ ചൂണ്ടിക്കാണിച്ചുകൊണ്ട് രണ്ടു ചോദ്യങ്ങൾക്കു നവീകരണ കർത്താവു ഉത്തരം പറയണമെന്നാവശ്യപ്പെട്ടു -- അവയെല്ലാം തന്‍റേതാണെന്നു സമ്മതിക്കുന്നുണ്ടായെന്നും അതിൽ പ്രതിപാദിച്ചിരിക്കുന്ന അഭിപ്രായങ്ങൾ പിൻവലിക്കാൻ താൽപര്യപ്പെടുന്നോയെന്നുമായിരുന്നു ആ രണ്ടു ചോദ്യങ്ങൾ. ആ പുസ്തകങ്ങളുടെ തലക്കെട്ടു വായിച്ച ലൂഥർ അത് തന്‍റേതുതന്നെയാണെന്ന് ഒന്നാമത്തെ ചോദ്യത്തിനുത്തരം കൊടുത്തു. “രണ്ടാമത്തെ ചോദ്യം, വിശ്വാസത്തിലും ആത്മാക്കളുടെ രക്ഷയിലും അധിഷ്ഠിത മായതാകയാലും സ്വർഗ്ഗത്തിലോ ഭൂമിയിലോ ഉള്ള ഏറ്റവും വലിയ വിലപിടിപ്പുള്ള നിധിയായ ദൈവവചനവുമായി ബന്ധിക്കപ്പെട്ടതാകയാലും ഒരു വിശദീകരണംകൂടാതെ അവിവേകമായി ഞാൻ ഉത്തരം പറയുവാൻ പാടില്ല. പരിതസ്ഥിതിയുടെ നിർബന്ധത്തിൽ സത്യത്തെ ലഘൂകരിച്ചാൽ ക്രിസ്തുവിന്‍റെ ഈ വാക്കുകൾക്കെതിരെ ഞാൻ പാപം ചെയ്യുകയായിരിക്കും: മനുഷ്യരുടെ മുമ്പിൽ എന്നെ തള്ളിപ്പറയുന്നവനേയോ എന്‍റെ പിതാവിന്‍റെ മുമ്പിൽ ഞാനും തള്ളിപ്പറയും” (മത്തായി 10:33). ഇക്കാരണത്താൽ ദൈവവചനത്തോട് മറുത്തുനിൽക്കാതെ അതീവ വിനയത്തോടുകൂടെ ചക്രവർത്തി തിരുമനസ്സിനോടു ഉത്തരം പറയുവാൻ സമയം അനുവദിച്ചുതരണമെന്നു അപേക്ഷിക്കുന്നു” എന്ന് ലൂഥർ പറഞ്ഞു. -- D'Aubigne, b. 7, ch. 8.GCMal 176.1

    ഈ അപേക്ഷ കഴിക്കുന്നതിൽ ലൂഥർ ബുദ്ധിപരമായി നീങ്ങി. തന്‍റെ നീക്കം വികാരാവേശത്തിലോ ആവേശത്തിനടിമപ്പെട്ടോ ആയിരുന്നില്ലെന്നു ആ സദസ്സ് മനസ്സിലാക്കി. അനുരഞ്ജനം ആഗ്രഹിക്കാത്ത ധൈര്യശാലിയായ ഒരു വ്യക്തിയിൽ കാണാത്തവിധമുള്ള ശാന്തതയും ആത്മസംയമനവും തന്‍റെ ശക്തി വർദ്ധിപ്പിക്കുകയും പിന്നീട് തന്‍റെ ശത്രുക്കളെ അതിശയിപ്പിച്ച് നിരാശപ്പെടുത്തത്തക്കവിധം അവരുടെ അഹങ്കാരത്തേയും ഗർവ്വിനേയും ഭത്സിച്ചു കൊണ്ട് സമയോചിതമായ തീരുമാനത്തോടും ബുദ്ധിയോടും അന്തസ്സോടും കൂടെ ഉത്തരം പറയുവാൻ അദ്ദേഹത്തിനു സാധിക്കുകയും ചെയ്തു.GCMal 177.1

    അടുത്ത ദിവസം തന്‍റെ അവസാന ഉത്തരം നൽകുവാൻ അദ്ദേഹം അവിടെ സന്നിഹിതനാകേണ്ടതുണ്ടായിരുന്നു. സത്യത്തിനെതിരേ ഒന്നിച്ചിരുന്ന ശക്തികളെപ്പറ്റി ചിന്തിച്ചപ്പോൾ കുറെ സമയത്തേക്കു തന്‍റെ ഹൃദയം തളർന്നുപോയി. അദ്ദേഹത്തിന്‍റെ വിശ്വാസം ഇടറി, ഭയവും വിറയലും തന്‍റെ മേൽ വന്നു; ഉൾക്കിടിലം അദ്ദേഹത്തെ പിടികൂടി. അപകടങ്ങൾ അനവധിയായി തന്‍റെ മുമ്പിൽ നിഴലിച്ചു; തന്‍റെ ശത്രുക്കൾ വിജയിക്കുന്നതായും അന്ധകാര ശക്തികൾ പ്രബലപ്പെടുന്നതായും തോന്നി. മേഘപടലവും മൂടി, തന്നെ ദൈവത്തിൽനിന്നു അകറ്റുന്നതായി അദ്ദേഹം കണ്ടു. സൈന്യങ്ങളുടെ യഹോവ തന്നോടൊപ്പമുണ്ടെന്നുള്ള ഉറപ്പിനായി അദ്ദേഹം വാഞ്ഛിച്ചു. ആത്മാവിന്‍റെ അതിവേദനയിൽ ഞരങ്ങിക്കൊണ്ട് സാഷ്ടാംഗം നിലത്തുവീണ അദ്ദേഹം ദൈവമല്ലാതെ മറ്റാരും പൂർണ്ണമായി മനസ്സിലാക്കാതെ തകർന്നും നുറുങ്ങിയുമുള്ള ഹൃദയത്തിന്‍റെ രോദനം കഴിച്ചു. GCMal 177.2

    അദ്ദേഹത്തിന്‍റെ അഭയയാചന ഇപ്രകാരമായിരുന്നു: “സർവ്വശക്തനും നിത്യനുമായ ദൈവമേ, ഈ ലോകം എത്ര ഭയാനകമാണ്! അതെന്നെ വിഴുങ്ങുവാൻ വായ് തുറക്കുന്നു; എനിക്കു നിന്നിൽ അത്യല്പ വിശ്വാസം മാത്രമായിരിക്കുന്നു.... ഈ ലോകത്തിന്‍റെ ബലത്തിൽ മാത്രമാണ് ഞാൻ ആശ യിക്കേണ്ടതെങ്കിൽ, അതിപ്പോൾ കഴിഞ്ഞുപോയി.... എന്‍റെ അന്ത്യ നാഴിക വന്നുകഴിഞ്ഞു; എനിക്കുള്ള ശിക്ഷാവിധി പുറപ്പെട്ടുകഴിഞ്ഞു.... അല്ലയോ ദൈവമേ, ലോകത്തിന്‍റെ സകല ജ്ഞാനത്തിൽനിന്നും നീ തന്നെ സഹായിക്കേണമേ.... എന്നെ സഹായിക്കുക.... നിനക്കു മാത്രമേ അത് സാദ്ധ്യമാകൂ. ... ഇതെന്‍റെ വേലയല്ല, നിന്‍റേതാണ്. എനിക്കിവിടെ ഒന്നും ചെയ്യുവാനില്ല, ഈ ലോകത്തിലെ മഹാന്മാരോടു മത്സരിക്കുവാനും ഞാനാളല്ല. ... ആവശ്യം നിന്‍റേതാണ്. ... അത് നീതിയായതും നിത്യവും ആകുന്നു. കർത്താവേ, എന്നെ സഹായിക്കേണമേ! വിശ്വസ്തനും മാറാത്തവനുമായ ദൈവമേ, മനുഷ്യനിൽ ഞാൻ ആശയം വെയ്ക്കുന്നില്ല. ... മനുഷ്യനുള്ള തെല്ലാം അസ്ഥിരമാണ്; മനുഷ്യനിൽ നിന്നുള്ളതെല്ലാം തോറ്റുപോകുന്നു.... ഈ വേലയ്ക്കു നീ എന്നെ തിരഞ്ഞെടുത്തു.... നിന്‍റെ പ്രിയ പുത്രനും എന്‍റെ കോട്ടയും എന്‍റെ പരിചയും എന്‍റെ പ്രതിരോധവും ആയ യേശുക്രിസ്ത മൂലം നീ എന്‍റെ സമീപം നിക്കേണമേ”. - ibid., b. 7, ch. 8.GCMal 177.3

    സ്വന്തശക്തിയിൽ ആശ്രയിച്ച് അപകടത്തിൽപെട്ടുപോകാതിരിക്കേണ്ടതിനു തന്‍റെ വിപത്ത് മനസ്സിലാക്കുവാൻ ലൂഥറെ സർവ്വജ്ഞാനിയായ ദൈവം അനുവദിച്ചു. എന്നാൽ അദ്ദേഹത്തെ ഭയവിഹ്വലനാക്കിയത് തന്‍റെ വ്യക്തിപരമായ കഷ്ടപ്പാടോ പീഡനമോ മരണമോ അല്ലായിരുന്നു. അദ്ദേഹം പരീക്ഷാഘട്ടത്തിൽ എത്തിച്ചേരുകയും അതു നേരിടുവാൻ തന്‍റെ അയോഗ്യത മനസ്സിലാക്കുകയും ചെയ്തു. തന്‍റെ ബലഹീനതയിൽ സത്യമാർഗ്ഗം നഷ്ടമാകുമെന്നു അദ്ദേഹത്തിനു തോന്നി. തന്‍റെ സ്വന്ത രക്ഷയ്ക്കുവേണ്ടിയല്ല, പക്ഷെ, സുവിശേഷത്തിന്‍റെ വിജയത്തിനുവേണ്ടി അദ്ദേഹം ദൈവത്തോടു മൽപിടിത്തത്തിൽ ഏർപ്പെട്ടു. ഇസായേൽ നദിക്കരയിൽ രാത്രികാലത്തു ദൈവത്തോടു മല്ലടിച്ചതുപോലെ തന്‍റെ ആത്മാവു മത്സരത്തിലേർപ്പെട്ടു. ഇസ്രായേലിനെപ്പോലെ അദ്ദേഹം ജയിച്ചു. തന്‍റെ നിസ്സഹായാവസ്ഥയിൽ അദ്ദേഹത്തിന്‍റെ വിശ്വാസം തന്നെ വിടുവിക്കുവാൻ ശക്തനായ ക്രിസ്തുവിൽ കേന്ദ്രീകരിച്ചു. ആലോചനാസമിതിയുടെ മുമ്പിലദ്ദേഹം ഏകനായി നില്ക്കയില്ലയെന്ന ഉറപ്പ് തന്നെ ധൈര്യപ്പെടുത്തി. സമാധാനം തന്‍റെ ആത്മാവിൽ തിരിച്ചെത്തി; രാഷ്ട്രത്തിന്‍റെ ഭരണാധികാരികൾക്കുമുമ്പിൽ ദൈവവചനം ഉയർത്തിക്കാണിക്കുവാൻ താൻ അനുവദിക്കപ്പെട്ടതിലദ്ദേഹം ആനന്ദിച്ചു.GCMal 178.1

    മനസ്സ് ദൈവത്തിൽ കേന്ദ്രീകരിച്ചുകൊണ്ട് തന്‍റെ മുമ്പിലുള്ള പോരാട്ടത്തെ നേരിടുന്നതിനു ലൂഥർ തയ്യാറെടുത്തു. താൻ കൊടുക്കേണ്ട ഉത്തരം എപ്രകാരമുള്ളതായിരിക്കണമെന്നദ്ദേഹം ചിന്തിക്കുകയും തന്‍റെ പുസ്തകങ്ങളിൽനിന്നുള്ള ഉദ്ധരണികൾ പരിശോധിക്കുകയും തന്‍റെ സ്ഥാനം ഉറപ്പിക്കുന്നതിനാവശ്യമായ തിരുവനചതെളിവുകൾ ശേഖരിക്കുകയും ചെയ്തു. തുടർന്ന് തന്‍റെ ഇടതുകരം തുറന്നിരിക്കുന്ന വേദപുസ്തകത്തിൽ വെച്ചു കൊണ്ട് വലതുകരം സ്വർഗ്ഗത്തേക്കുയർത്തി, “സുവിശേഷത്തിൽ വിശ്വസ്തനായിരിപ്പാനും തന്‍റെ വിശ്വാസം ഏറ്റു പറയുവാനും തന്‍റെ സാക്ഷ്യം രക്തം കൊണ്ട് മുദ്രയിടേണ്ടിവന്നാൽ പോലും വിശ്വസ്തത പാലിക്കുവാനും” അദ്ദേഹം പ്രതിജ്ഞയെടുത്തു. -- ibid., p. 7, ch. 8.GCMal 178.2

    താൻ വീണ്ടും ആലോചനാസമിതിയിലേക്കാനയിക്കപ്പെട്ടപ്പോൾ അദ്ദേഹ ത്തിന്‍റെ മുഖത്ത് ഭയത്തിന്‍റേയോ അമ്പരപ്പിന്‍റേയോ കണികപോലും കാണു വാനുണ്ടായിരുന്നില്ല. ഭൂമിയിലെ മഹാന്മാരുടെ മദ്ധ്യേ ദൈവത്തിന്‍റെ സാക്ഷി യായി ശാന്തനും സമാധാനചിത്തനും ധൈര്യശാലിയും കൂലീനനുമായി അദ്ദേഹം നിലകൊണ്ടു. അദ്ദേഹം തന്‍റെ വിശ്വാസസംഹിതകൾ പിൻവലി ക്കാൻ തയ്യാറാണോയെന്ന് രാജകീയ ഉദ്യോഗസ്ഥൻ ചോദിച്ചു. വികാരാവേശമോ തീവ്രതയോ കൂടാതെ വിനയവും വണക്കവുമാർന്ന സ്വരത്തിൽ ലൂഥർ ഉത്തരം പറഞ്ഞു. അദ്ദേഹത്തിന്‍റെ പെരുമാറ്റം സങ്കോചരഹിതവും ബഹുമാനമേറിയതുമായിരുന്നു; സദസ്യരെ അതിശയിപ്പിക്കുന്ന ആത്മവിശ്വാസവും ആനന്ദവും അദ്ദേഹത്തിൽ വിളങ്ങിനിന്നു.GCMal 179.1

    “മഹാനായ ചക്രവർത്തി തിരുമനസ്സേ, വിശുതരായ പ്രഭുക്കന്മാരേ, സ്നേഹസമ്പന്നരായ ഭരണകർത്താക്കളേ, ഇന്നലെ എനിക്കു ലഭിച്ച കല്പനയുടെ അടിസ്ഥാനത്തിൽ ഞാനിന്നു നിങ്ങളുടെ മുമ്പിൽ നില്ക്കുന്നു; സത്യവും നീതിയുമാണെന്നു എനിക്കുറപ്പുള്ള എന്‍റെ പ്രതിവാദം ദയവുണ്ടായി ശ്രദ്ധിക്കണമെന്ന് ചക്രവർത്തി തിരുമനസ്സിനോടും പൂജ്യരായ പ്രഭുക്കന്മാരോടും ദൈവകൃപയിൽ ഞാനഭ്യർത്ഥിക്കുന്നു, അറിവില്ലായ്മകൊണ്ട് കോടതി നടപടികളുടെ അംഗീകൃത മാനദണ്ഡങ്ങൾ ഞാൻ ലംഘിച്ചുപോ'യാൽ ദയവായി ക്ഷമിക്കണമെന്നു ഞാനപേക്ഷിക്കുന്നു; കാരണം ഞാൻ വളർന്നത് രാജകൊട്ടാരങ്ങളിലല്ല, സന്യാസിമഠത്തിന്‍റെ ഏകാന്തതയിലാണ് എന്ന് ലൂഥർ പറഞ്ഞു.-- ibid., 6. 7. ch. 8.GCMal 179.2

    പിന്നെ ചോദ്യത്തിനുത്തരമായി തന്‍റെ എല്ലാ പ്രസിദ്ധീകരണങ്ങളും ഒരേ തരത്തിലുള്ളതല്ലായെന്നദ്ദേഹം പ്രസ്താവിച്ചു. ചില പുസ്തകങ്ങളിൽ താൻ വിശ്വാസത്തേയും സൽപ്രവൃത്തികളേയും കുറിച്ച് പ്രതിപാദിച്ചിരിക്കുന്നത് നിരുപദ്രവകരവും പ്രയോജനപ്രദവുമാണെന്ന് തന്‍റെ ശത്രുക്കൾ പോലും പ്രഖ്യാപിച്ചിട്ടുള്ളതാണ്. എല്ലാവരും സാക്ഷീകരിച്ചിട്ടുള്ള സത്യങ്ങളെ തള്ളി പ്പറയുകയാവും പിൻവാങ്ങൽകൊണ്ട് സംഭവിക്കുന്നത്. എഴുത്തുകളിൽ രണ്ടാമത്തെ വിഭാഗം, പാപ്പാത്വത്തിന്‍റെ ബ്ലേച്ഛതകളും ദുരാചാരങ്ങളും തുറന്നുകാട്ടുന്നവയാണ്. അവ പിൻവലിക്കുകയാണെങ്കിൽ റോമിന്‍റെ മർദ്ദന ഭരണം ശക്തിപ്പെടുകയും ഭക്തിരാഹിത്യത്തിന്‍റെ വാതിൽ വിശാലമായി തുറക്കപ്പെടുകയും ചെയ്യും. പുസ്തകങ്ങളിൽ മൂന്നാമത്തെ വിഭാഗത്തിലദ്ദേഹം ദുഷ്ടതയെ അനു കൂലിക്കുന്നവരെ എതിർത്തിരിക്കുന്നു. ഇവർക്കെതിരേ താൻ കൂടുതൽ കർക്കശമായി എഴുതിയിട്ടുണ്ടെന്നദ്ദേഹം ഏറ്റുപറഞ്ഞു. താൻ കുറ്റമില്ലാത്തവനെ ന്നദ്ദേഹം വാദിച്ചില്ല; എന്നാൽ ഈ പുസ്തകങ്ങൾ തന്നേയും താൻ പിൻവലിക്കുകയാണെങ്കിൽ അത് സത്യ വിരോധികളെ പ്രബലരാക്കുകയും, അധികം ക്രൂരതയോടെ ദൈവജനങ്ങളെ അടിച്ചമർത്തുവാൻ അവസരമുണ്ടാക്കുകയും ചെയ്യുമെന്നദ്ദേഹം പറഞ്ഞു.GCMal 179.3

    ഇപ്രകാരമദ്ദേഹം തുടർന്നു: “ഞാൻ വെറുമൊരു മനുഷ്യനാണ്, ദൈവമല്ല. ക്രിസ്തു ചെയ്തതുപോലെ ഞാൻ എന്‍റെ സാക്ഷ്യം പ്രസ്താവിക്കുന്നു: ഞാൻ തെറ്റായി സംസാരിച്ചിട്ടുണ്ടെങ്കിൽ തെറ്റിനു സാക്ഷ്യം വഹിക്കുന്നു.... ബഹുമാന്യനായ ചക്രവർത്തി തിരുമനസ്സേ, മഹാന്മാരായ പ്രഭുക്കളേ, മറ്റു മാന്യവ്യക്തികളേ, ഞാൻ തെറ്റാണു ചെയ്തിരിക്കുന്നതെന്നു പ്രവാചകന്മാ രുടേയും അപ്പൊസ്തലന്മാരുടേയും എഴുത്തുകളിൽ നിന്നു തെളിയിക്കുവാൻ ദൈവകൃപയിൽ അപേക്ഷിക്കുന്നു. ഇതെനിക്കു ബോദ്ധ്യപ്പെട്ടാൽ ആ തെറ്റിൽ നിന്നു പിൻവാങ്ങുകയും ഞാൻ തന്നെ ആദ്യം എന്‍റെ പുസ്തകങ്ങളെ തീയിൽ വലിച്ചെറിയുകയും ചെയ്യും.GCMal 180.1

    “ഞാൻ നേരിടാൻ പോകുന്ന വിപത്തുകളെ സൂക്ഷ്മതയോടെ അപഗ്രഥിച്ചതിനുശേഷമാണ് ഇപ്രകാരം പറയുന്നതെന്നു ഞാൻ അറിയുന്നു: എന്നാൽ സുവിശേഷം ഇന്നത്തെപ്പോലെ കഴിഞ്ഞ കാലങ്ങളിലും പ്രശ്നത്തിനും പിളർപ്പിനും കാരണമായിരുന്നുവെന്നതിൽ സങ്കോചമില്ലാതെ ഞാൻ ആനന്ദിക്കുന്നു. ഇതുതന്നെയാണ് ദൈവവചനത്തിന്‍റെ സ്വഭാവവും പരികല്പ്പിതവും. സമാധാനമല്ല വാളത്രേ വരുത്തുവാൻ ഞാൻ വന്നിരിക്കുന്നു; എന്നു യേശുക്രിസ്തു പറഞ്ഞിരിക്കുന്നു. ദൈവം തന്‍റെ ആലോചനകളിൽ അത്ഭുതവാനും ഭയങ്കരനുമാണ്; ആയതിനാൽ ഭിന്നതകൾ ഒഴിവാക്കുന്നതിനുവേണ്ടി ദൈവത്തിന്‍റെ വിശുദ്ധവചനത്തെ പീഡിപ്പിക്കുകയാണെങ്കിൽ ഭയാനകമായ പ്രളയവും, തരണം ചെയ്യാനാവാത്ത അപകടങ്ങളും നാശങ്ങളും നിത്യമായ ശൂന്യതയും നിങ്ങളുടെമേൽ വിളിച്ചുവരുത്തുകയായിരിക്കും.... ദൈവവ ചനത്തിൽനിന്നും അനേക ഉദാഹരണങ്ങൾ ഇതിനെ സംബന്ധിച്ചു പറയുവാനുണ്ട്. ഫറവോന്മാർ, ബാബിലോണ്യ രാജാക്കന്മാർ, ഇസ്രായേല്യർ തുട ങ്ങിയവർ ബുദ്ധിയുള്ള ഉപദേശങ്ങൾ സ്വീകരിച്ച് തങ്ങളുടെ അധികാരത്തെ ബലപ്പെടുത്തുന്നതിനുപകരം അവ തിരസ്കരിച്ചുകൊണ്ട് നാശത്തിൽ നിപ തിച്ചത് എനിക്ക് പറയുവാനുണ്ട്. “ദൈവം പർവ്വതങ്ങളെ നീക്കുന്നു, അവരോ അതറിഞ്ഞില്ല”.- Ibid., p. 7. ch. 8.GCMal 180.2

    ജർമ്മൻ ഭാഷയിൽ ലൂഥർ ഇത് സംസാരിച്ചു; ഇപ്പോഴത് ലാറ്റിൻ ഭാഷ യിൽ ആവർത്തിക്കുവാൻ അദ്ദേഹത്തോടഭ്യർത്ഥിച്ചു. ആദ്യസംരംഭത്തിൽ തന്നെ അദ്ദേഹം ക്ഷീണിതനായെങ്കിലും അഭ്യർത്ഥന മാനിച്ച് ആദ്യ പ്രസംഗം പോലെ വ്യക്തമായും ഊർജ്ജസ്വലതയോടുംകൂടെ രണ്ടാമതും സംസാരിച്ചു. ദൈവനടത്തിപ്പ് ഇതിൽ നിയന്ത്രിക്കുകയായിരുന്നു. തെറ്റും അന്ധവിശ്വാസവും കൊണ്ട് കുരുടായിപ്പോയിരുന്ന പ്രഭുക്കന്മാരുടെ മനസ്സുകളിൽ ലൂഥറിന്‍റെ ആദ്യ സംവാദത്തിന്‍റെ ശക്തി അലയടിച്ചെത്തിയില്ലെങ്കിലും വീണ്ടുമതാവർത്തിച്ചപ്പോൾ അതിന്‍റെ ഉള്ളടക്കം വ്യക്തമായി ഗ്രഹിക്കുവാനവർക്കു സാധിച്ചു.GCMal 181.1

    വെളിച്ചത്തിനെതിരെ മനഃപൂർവ്വം കണ്ണുകളടയ്ക്കുകയും സത്യത്തിന്‍റെ പരിജ്ഞാനം ത്യജിക്കുവാൻ തീരുമാനിക്കുകയും ചെയ്തവർ ലൂഥറിന്‍റെ വാക്കുകളുടെ ശക്തിയിൽ രോഷാകുലരായി. അദ്ദേഹം തന്‍റെ പ്രസംഗം അവസാനിപ്പിച്ചപ്പോൾ ആലോചനാസമിതിയിലെ വക്താവ്: കോപത്തോടെ പറഞ്ഞു: “നിങ്ങളോടു ചോദിച്ച ചോദ്യത്തിനുത്തരം നിങ്ങൾ പറഞ്ഞില്ല.... ചുരുക്കവും വ്യക്തവുമായ ഉത്തരം മാത്രം നിങ്ങൾ പറഞ്ഞാൽ മതി.... നിങ്ങൾ പിൻതിരിയുമോ ഇല്ലയോ?GCMal 181.2

    നവീകരണ കർത്താവ് ഇപ്രകാരം മറുപടി പറഞ്ഞു: “മഹാനായ ചക്രവർത്തി തിരുമനസ്സ് എന്നോട് വ്യക്തവും ലളിതവുമായ ചുരുങ്ങിയ ഉത്തരം മാത്രം ആവശ്യപ്പെടുകയാൽ ഞാൻ അത് തരുന്നു, അതിപ്രകാരമാണ്: പോപ്പിന്‍റെയോ, വൈദികസഭയുടെയോ മുമ്പിൽ എന്‍റെ വിശ്വാസം അടിയറ വയ്ക്ക വാൻ സാദ്ധ്യമല്ല; കാരണം അത് പകൽപോലെ വ്യക്തവും പലപ്പോഴും അവരുടെ തെറ്റുകൾക്കെതിരെ എതിർത്തു നിൽക്കുന്നതുമാണ്. തിരുവചന സാക്ഷ്യംകൊണ്ടോ വ്യക്തമായ സംവാദംകൊണ്ടോ തെളിയിച്ചുതരികയും, ഞാൻ ഉദ്ധരണികളായി ഉപയോഗിച്ചിരിക്കുന്ന തിരുവചനഭാഗങ്ങളിൽക്കൂടെ എന്നെ ബോദ്ധ്യപ്പെടുത്തുകയും അപ്രകാരമവർ എന്‍റെ മനസ്സാക്ഷിയെ ദൈവ വചനത്തോടു ബന്ധിപ്പിക്കുകയും ചെയ്യുന്നില്ലെങ്കിൽ പിന്തിരിയുവാൻ എനിക്കു സാദ്ധ്യമല്ല, ഞാൻ പിൻമാറുകയുമില്ല; തന്‍റെ മനസ്സാക്ഷിക്കു വിരുദ്ധമായി സംസാരിക്കുന്നത് ഒരു ക്രിസ്ത്യാനിക്ക് സുരക്ഷിതമല്ല. ഇവിടെ ഞാൻ നില്ക്കുന്നു, മറ്റൊന്നും ചെയ്യാൻ എനിക്കു സാധിക്കുന്നില്ല; ദൈവമെന്നെ സഹായിക്കട്ടെ. ആമേൻ. ---- Ibid., 6. 7. ch. 8.iGCMal 181.3

    ഇപ്രകാരം ദൈവവചനമെന്ന ഉറപ്പുള്ള അടിസ്ഥാനത്തിന്മേൽ ഈ നീതിമാനായ മനുഷ്യൻ ഉറച്ചുനിന്നു. സ്വർഗ്ഗീയ വെളിച്ചം തന്‍റെ മുഖത്തെ പ്രശോഭിപ്പിച്ചു. തെറ്റിന്‍റെ ശക്തിക്കെതിരെ സാക്ഷ്യം പറയുകയും, ലോകത്തെ ജയിച്ച വിശ്വാസത്തിന്‍റെ ശ്രേഷ്ഠതയെക്കുറിച്ച് സാക്ഷീകരിക്കുകയും ചെയ്തപ്പോൾ തന്‍റെ സ്വഭാവ ശുദ്ധിയുടെ മഹിമയും തന്‍റെ ഹൃദയത്തിലെ സമാധാനവും സന്തോഷവും എല്ലാവർക്കും വെളിപ്പെട്ടു.GCMal 181.4

    അല്പസമയത്തേക്കു സദസ്സുമുഴുവൻ അത്ഭുത സ്തബ്ദരായി. ആദ്യ ഉത്തരം കൊടുക്കുമ്പോൾ ലൂഥർ ബഹുമാനത്തോടും താഴ്മയോടുംകൂടെ താഴ്ന്ന സ്വരത്തിൽ സംസാരിക്കുകയായിരുന്നു. തന്‍റെ ധൈര്യം ചോർന്നു പോകുന്നതിന്‍റെ തെളിവായി റോമാക്കാർ ഇതിനെ വ്യാഖ്യാനിച്ചു. സമയം നീട്ടാനുള്ള തന്‍റെ അഭ്യർത്ഥന പിൻമാറ്റത്തിനുള്ള ആദ്യപടിയായി അവർ കണ്ടു. തന്‍റെ ക്ഷീണിച്ച അവസ്ഥയും ലളിതമായ വസ്ത്രവും വിനയ ഭാഷണവും കണ്ടുകൊണ്ട് ചാൾസുപോലും അവജ്ഞയോടെ ഇപ്രകാരം പറഞ്ഞു: “ഈ സന്യാസി മതനിന്ദകനായി എന്‍റെ മുമ്പിൽ കാണപ്പെടുന്നില്ല”. എന്നാലിപ്പോൾ താൻ കാഴ്ചവച്ച ധൈര്യവും ഉറപ്പും, മാത്രമല്ല, തന്‍റെ വാദമുഖങ്ങളുടെ ശക്തിയും വ്യക്തതയും ദർശിച്ച എല്ലാവരും അത്ഭുത പരതന്ത്രരായി. ചക്രവർത്തിയും പ്രശംസിച്ചുകൊണ്ട് ഇപ്രകാരം ആശ്ചര്യപ്പെട്ടു: “ഹൃദയത്തിൽ ലേശവും ഭയംകൂടാതെ, കുലുങ്ങാത്ത ധൈര്യത്തോടുകൂടെ ഈ സന്യാസി സംസാരിക്കുന്നു”. തങ്ങളുടെ രാഷ്ട്രത്തെ ഇപ്രകാരം പ്രതിനിധീകരിച്ചതിൽ അനേക ജർമ്മൻ പ്രഭുക്കന്മാർ അദ്ദേഹത്തെ അഭിമാനത്തോടും ആനന്ദത്തോടുംകൂടെ വീക്ഷിച്ചു.GCMal 182.1

    റോമാപക്ഷക്കാർ ഇതിൽ കുപിതരായി; അവരുടെ ആവശ്യം സാധ്യമാകാത്തരീതിയിൽ കാണപ്പെടുന്നതായി തോന്നി. തിരുവചനത്തിലല്ല, പ്രത്യുത റോമിന്‍റെ തോൽവിയില്ലാത്ത ന്യായവാദമായ ഭീഷണിയുപയോഗിച്ച് തങ്ങളുടെ അധികാരം നിലനിർത്തുവാനവർ പരിശ്രമിച്ചു. ആലോചനാസഭയിലെ വക്താവ് ഇങ്ങനെ പറഞ്ഞു. “പിൻമാറാൻ നിങ്ങൾക്കു ഭാവമില്ലെങ്കിൽ ചക്രവർത്തിയും മറ്റു രാഷ്ട്രപ്രതിനിധികളും കൂടിയാലോചിച്ച് ഈ ദുഷിച്ച മത നിന്ദകനെതിരെ എന്തു നടപടി കൈക്കൊള്ളണമെന്നു തീരുമാനിക്കും”.GCMal 182.2

    തന്‍റെ ശ്രേഷ്ഠമേറിയ പ്രസ്താവന സന്തോഷത്തോടെ ശ്രദ്ധിച്ചു കേട്ടിരുന്ന സ്നേഹിതർ ഈ വാക്കുകൾ കേട്ട് നടുക്കം പൂണ്ടു; എന്നാൽ ലൂഥർ സൗമ്യനായി ഇങ്ങനെ പറഞ്ഞു: “ദൈവമെന്‍റെ സഹായിയായിരിക്കട്ടെ, എനിക്കിതിൽനിന്നു പിന്മാറുവാനാകുന്നില്ല - Ibid., p. 7, ch. 8. GCMal 182.3

    പ്രഭുക്കന്മാർ ഒരുമിച്ച് ചർച്ച തുടങ്ങിയപ്പോൾ ആലോചനാസമിതിയിൽ നിന്നു മാറുവാൻ ലൂഥറോടാവശ്യപ്പെട്ടു. വലിയൊരു പരീക്ഷാഘട്ടം വന്നു ചേർന്നതായി തോന്നി. കീഴടങ്ങാതെ ലൂഥർ കാണിക്കുന്ന ഉറച്ച നിഷേധാത്മക നിലപാട്, യുഗങ്ങളായി നിലകൊള്ളുന്ന സഭയുടെ ചരിത്രത്തെ ബാധിക്കും. പിന്മാറുന്നതിന് ഒരവസരംകൂടെ അദ്ദേഹത്തിനു നല്കുവാൻ തീരുമാനമു ണ്ടായി. അവസാനമായി ഒരിക്കൽകൂടെ അദ്ദേഹത്തെ സദസ്സിൽ കൊണ്ടുവന്നു. തന്‍റെ ഉപദേശങ്ങളെ ഉപേക്ഷിക്കാമോയെന്ന ചോദ്യം ഒന്നുകൂടെ ആവർത്തിക്കപ്പെട്ടു. “ഞാൻ മുമ്പേതന്നെ കൊടുത്തതല്ലാതെ മറ്റൊരുത്തരവും എനിക്കിതിൽ പറയുവാനില്ല” എന്നദ്ദേഹം മറുപടി പറഞ്ഞു. വാഗ്ദാനങ്ങൾ കൊണ്ടോ ഭീഷണി മുഴക്കിയോ അദ്ദേഹത്തെ റോമിന്‍റെ തീർപ്പിനുമുമ്പിൽ കീഴ്പെടുത്താമെന്ന വ്യാമോഹം ഫലപ്രദമല്ലെന്ന് വ്യക്തമായി.GCMal 182.4

    രാജാക്കന്മാരേയും പ്രഭുക്കന്മാരേയും വിറപ്പിച്ച തങ്ങളുടെ അധികാരത്തെ വിനീതനായ ഒരു സന്യാസി നിഷേധിച്ചതിൽ പാപ്പാനേതാക്കന്മാർ നീറിപ്പുകഞ്ഞു; തന്‍റെ ജീവിതത്തെ ദണ്ഡനപൂരിതമാക്കി തങ്ങളുടെ ഉഗ്രകോപം അദ്ദേഹത്തെ ബോദ്ധ്യപ്പെടുത്തണമെന്നവർ ആഗ്രഹിച്ചു. എന്നാൽ അപകടം മനസ്സിലാക്കിയ ലൂഥർ ക്രിസ്തീയമായ അന്തസ്സോടും സൗമ്യതയോടുംകൂടെയാണ് സംസാരിച്ചത്. അഹങ്കാരമോ ആവേശമോ തെറ്റായ ചിത്രീകരണമോ കൂടാതെയുള്ളതായിരുന്നു അദ്ദേഹത്തിന്‍റെ വാക്കുകൾ. താനും തന്‍റെ ചുറ്റു മുള്ള മഹാന്മാരും ദൃഷ്ടിപഥത്തിൽ നിന്നും മാഞ്ഞുപോവുകയും, മാർപാപ്പ, പരിവാരങ്ങൾ, രാജാക്കന്മാർ, ചക്രവർത്തിമാർ, എന്നിവരെക്കാളെല്ലാം ഉന്നതനായ ഒരുവന്‍റെ മുമ്പിലാണ് താനെന്നു അദ്ദേഹത്തിനു തോന്നുകയും ചെയ്തു. ലൂഥറിന്‍റെ സാക്ഷ്യത്തിൽ കൂടെ മഹാശക്തിയോടും പൂർണ്ണതയോടുംകൂടെ ക്രിസ്തു സംസാരിച്ചതിനാൽ സ്നേഹിതരും ശത്രുക്കളും ഭയവും ആദരവും നിറഞ്ഞവരായി. സാമാജ്യതലവന്മാരുടെ ഹൃദയങ്ങളിൽ പ്രവർത്തിക്കുന്നതിനു ആ സദസ്സിൽ ദൈവാത്മാവ് ഉണ്ടായിരുന്നു. ലൂഥറിന്‍റെ പക്ഷത്താണ് നീതിയുള്ളതെന്നു അനേക പ്രഭുക്കന്മാർ ധൈര്യസമേതം അംഗീകരിച്ചു. സത്യത്തെ സംബന്ധിച്ച് പലർക്കും ബോധ്യമുണ്ടായി. എന്നാൽ ചിലരിലത് ദീർഘമായി നീണ്ടുനിന്നില്ല. തങ്ങൾക്കു ലഭിച്ച തെളിവു ഏറ്റുപറയാതിരുന്ന മറ്റൊരുകൂട്ടം പിന്നീട് തിരുവചനം പരിശോധിക്കുകയും ഭാവിയിൽ ഭയരഹിതരായി നവീകരണത്തെ പിൻതാങ്ങുകയും ചെയ്തു.GCMal 183.1

    എലക്ടർ ഫ്രെഡറിക് ആലോചനാസമിതിയിൽ ലൂഥറെ ആകാംക്ഷയോടെ വീക്ഷിക്കുകയും ആഴമായി വികാരവായ്പ്പോടെ തന്‍റെ പ്രസംഗം ശ്രദ്ധിക്കുകയും ചെയ്തു. ആ പണ്ഡിതന്‍റെ ധൈര്യവും ഉറപ്പും സ്വയശിക്ഷണവും നേരിൽ കണ്ട് അദ്ദേഹം സന്തോഷത്തോടും അഭിമാനത്തോടുംകൂടെ ധൈര്യസമേതം ലൂഥറിനുവേണ്ടി നിലകൊള്ളുവാൻ തീരുമാനിച്ചു. അവിടെ മത്സരിക്കുന്ന രണ്ടു വിഭാഗങ്ങളേയും വിലയിരുത്തിയ അദ്ദേഹം സത്യത്തിന്‍റെ ശക്തിക്കുമുമ്പിൽ പോപ്പുമാരുടേയും രാജാക്കന്മാരുടേയും പുരോഹിതന്മാരുടേയും ബുദ്ധി ഏതുമില്ലാത്തതാണെന്നു മനസ്സിലാക്കി. എല്ലാ കാലങ്ങളി ലുമുള്ള സകല രാജ്യങ്ങളും കാണത്തക്ക വിധം പാപ്പാത്വ ശക്തിയ്ക്ക് തോൽവി സംഭവിക്കുന്നു.GCMal 183.2

    ലൂഥറിന്‍റെ പ്രസംഗം സൃഷ്ടിച്ച കോളിളക്കം ദർശിച്ച പാപ്പാ പ്രതിനിധി മുമ്പെങ്ങുമില്ലാത്തവിധം ഭയപ്പെടുകയും റോമാധികാരത്തിന്‍റെ സുരക്ഷയ്ക്കായി നവീകരണ കർത്താവിനെ തകർക്കുന്നതിനു തനിക്കു ലഭ്യമായ സകല മാർഗ്ഗങ്ങളും ഉപയോഗിക്കുവാൻ തീരുമാനിക്കുകയും ചെയ്തു. താൻ പ്രസിദ്ധിയാർജ്ജിച്ചിരുന്ന വാഗ്ധോരണിയോടും നയതന്ത്ര വൈദഗ്ദ്ധ്യത്തോ ടുംകൂടെ, അർത്ഥശൂന്യനായ സന്യാസിയുടെ പക്ഷം പിടിച്ചുകൊണ്ട് ശക്തനായ മാർപാപ്പയുടെ പിൻതുണയും മൈത്രിയും ത്യജിക്കുന്നതിലുള്ള അപകടവും വിഡ്ഢിത്തവും അയാൾ യുവചക്രവർത്തിയെ ബോധിപ്പിച്ചു.GCMal 184.1

    തന്‍റെ വാക്കുകൾ പ്രയോജനരഹിതമായില്ല. കത്തോലിക്കാമതത്തെ കാത്തു സൂക്ഷിക്കുന്നതിന് തന്‍റെ മുൻഗാമികളുടെ നയംതന്നെ പിൻതുടരുവാനുള്ള തന്‍റെ തീരുമാനം വിളംബരം ചെയ്യുന്ന ഒരു സന്ദേശം ആലോചനാ സമിതിയിൽ അവതരിപ്പിക്കുന്നതിനു ലൂഥർ മറുപടി കൊടുത്തതിന്‍റെ പിറ്റെ ദിവസം ചാൾസ് പരസ്യപ്പെടുത്തി. തന്‍റെ തെറ്റുകൾ ഉപേക്ഷിക്കുവാൻ ലൂഥർ കൂട്ടാക്കാത്തതുകൊണ്ട് അദ്ദേഹത്തിന്‍റേയും തന്‍റെ ഉപദേശങ്ങളുടേയും മേൽ കഠിനമായ മാർഗ്ഗങ്ങൾ പ്രയോഗിക്കുമെന്നും പ്രസ്താവിച്ചു. “ക്രിസ്തീയ വിശ്വാസത്തിനെതിരെ ഏകനായ ഒരു സന്യാസി വിഡ്ഢിത്തം നിറഞ്ഞ ഉപദേശങ്ങളുമായി എഴുന്നേറ്റിരിക്കുന്നു. ഇപ്രകാരമുള്ള അവിശ്വാസത്തെ അടിച്ചമർത്തുവാൻ എന്‍റെ സാമാജ്യം, ധനം, സ്നേഹിതർ, ശരീരം, രക്തം, ആത്മാവ്, ജീവൻ, തുടങ്ങിയവയെല്ലാം ഞാൻ ബലിയർപ്പിക്കുന്നു. പൊതുജനമദ്ധ്യേ കലഹം സൃഷ്ടിക്കരുതെന്നാവശ്യപ്പെട്ടുകൊണ്ട് അഗസ്റ്റിൻ സന്യാസ സമൂഹത്തിൽപെട്ട ലൂഥറെ ഞാൻ പിരിച്ചുവിടാൻ പോകുന്നു; പിന്നീടയാളേയും തന്‍റെ അനുയായികളായ പിടിവാശിയുള്ള മതനിന്ദകരേയും നാടുകടത്തൽ, സഭാവിലക്ക്, തുടങ്ങിയവകൊണ്ട് നശിപ്പിക്കുകയും ചെയ്യുന്നതാണ്. വിശ്വസ്ത ക്രിസ്ത്യാനികളായി പെരുമാറുവാൻ സംസ്ഥാനാധിപന്മാരെയെല്ലാം ഞാൻ ആഹ്വാനം ചെയ്യുന്നു”. Ibid., b, 7, ch. 9. എന്നിരുന്നാലും ലൂഥറിന്‍റെ ഉറപ്പുപത്രത്തെ ബഹുമാനിക്കണമെന്നും തന്‍റെമേൽ നടപടികൾ കൈക്കൊ ള്ളുന്നതിനുമുമ്പ് സുരക്ഷിതമായി ഭവനത്തിലെത്തുവാൻ അനുവദിക്കണ മെന്നും ചക്രവർത്തി പ്രഖ്യാപിച്ചു.GCMal 184.2

    ആലോചനാസമിതിയംഗങ്ങളുടെ മുമ്പിൽ രണ്ടു വ്യത്യസ്ത അഭിപ്രായങ്ങളുണ്ടായിരിക്കുന്നു. നവീകരണ കർത്താവിന്‍റെ ഉറപ്പുപതം ഉപേക്ഷിച്ചു കളയണമെന്നു പാപ്പാ പ്രതിനിധികളും രഹസ്യദൂതന്മാരും ആവശ്യപ്പെട്ടു. “ഒരു നൂറ്റാണ്ടുമുമ്പു ജോൺ ഹസ്സിനു സംഭവിച്ചതുപോലെ തന്‍റെ ചാരം റൈൻ നദിയിൽ ഒഴുക്കേണ്ടതാണ്” എന്നവർ പറഞ്ഞു. - Ibid, b. 7, ch. 9. എന്നാൽ രാഷ്ട്രത്തിന്‍റെ അന്തസ്സിനു കളങ്കമേൽക്കുന്ന ഈ നടപടിയെ പൊതുവിശ്വാസത്തിന്‍റെ കരാർ ലംഘനമാണെന്നുള്ളതുകൊണ്ട് തങ്ങൾ പാപ്പാവിഭാഗക്കാരും ലൂഥറിന്‍റെ ശത്രുക്കളുമാണെങ്കിൽപോലും ജർമ്മൻ പ്രഭുക്കന്മാർ എതിർത്തു. ഹസ്സിന്‍റെ മരണശേഷമുണ്ടായ അത്യാഹിതങ്ങളെ ചൂണ്ടിക്കാണിച്ചുകൊണ്ട് ഇപ്രകാരമുള്ള ഭീകരമായ ഹീനകൃത്യങ്ങൾ ജർമ്മനിയുടെ മേലും അതിന്‍റെ യുവചക്രവർത്തിയുടെമേലും വരാൻ പാടില്ലായെന്നവർ പ്രസ്താവിച്ചു.GCMal 184.3

    “ബഹുമതിയും വിശ്വാസവും ലോകത്തെല്ലായിടത്തുനിന്നും തുടച്ചു നീക്കിയാലും പ്രഭുക്കന്മാരുടെ ഹൃദയങ്ങളിൽ അതിനുള്ള അഭയസ്ഥാനം കണ്ടെത്തേണ്ടതാണ്” എന്ന് അടിസ്ഥാന നിർദ്ദേശത്തിനുത്തരമായി ചാൾസ് പറഞ്ഞു.- Ibid, b, 7, ch. 9. സിഗിസ്മണ്ട് ഹസ്സിനോടു ചെയ്തതുപോലെ സഭയുടെ കൃപയിൽനിന്നു അദ്ദേഹത്തെ തള്ളിക്കളയുവാൻ ലൂഥറിന്‍റെ പാപ്പാത്വശത്രുക്കൾ ചക്രവർത്തിയോടു ആവർത്തിച്ചാവശ്യപ്പെട്ടു; പൊതുസദസ്സിൽ ഹസ്സ് ചങ്ങലയാൽ ബന്ധിക്കപ്പെട്ടവനായി തന്‍റെ വിശ്വാസ പ്രതിജ്ഞ ഉറപ്പിക്കുന്നതിനു നിന്ന രംഗം ഓർമ്മിച്ച ചക്രവർത്തിയായ ചാൾസ് അഞ്ചാമൻ ഇപ്രകാരം പ്രഖ്യാപിച്ചു: “സിഗിസ്മണ്ടിനെപ്പോലെ ലജ്ജിക്കുവാൻ ഞാനാഗ്രഹിക്കുന്നില്ല'. - Leniant, vol. 1, p. 422.GCMal 185.1

    എന്നിട്ടും ലൂഥർ നിരത്തിവച്ച സത്യങ്ങളെ ചാൾസ് മനഃപൂർവ്വം ഉപേക്ഷിച്ചുകളഞ്ഞു. “എന്‍റെ മുൻഗാമികളുടെ മാതൃക അനുകരിക്കുവാൻ ഞാൻ ഉറച്ചു തീരുമാനിക്കുന്നു” എന്ന് ചക്രവർത്തിയെഴുതി. - D'Aubigne, b. 7, ch. 9. സത്യത്തിന്‍റേയും നീതിയുടേയും വഴിയിൽ നടക്കേണ്ടതിനുപോലും പാരമ്പര്യമാർഗ്ഗങ്ങളിൽനിന്നും വ്യതിചലിക്കയില്ലായെന്നദ്ദേഹം തീരുമാനിച്ചു. തന്‍റെ പിതാക്കന്മാർ ചെയ്തതുകൊണ്ട് അതിന്‍റെ എല്ലാവിധ ക്രൂരതയോടും ഹീന കൃത്യങ്ങളോടുംകൂടെ പാപ്പാമതത്തെ പ്രോത്സാഹിപ്പിക്കുവാനദ്ദേഹം നില കൊണ്ടു. തന്‍റെ പിതാക്കന്മാർക്കു ലഭിച്ചതിലുമധികമായി വെളിച്ചം പ്രാപിക്കാതെ തിരസ്ക്കരിച്ചുകളയുവാനും, അവർ ചെയ്യാതെവിട്ട ചുമതലകൾ ഉപേക്ഷിച്ചു കളയുവാനും തന്‍റെ സ്ഥാനത്തെ ഉപയോഗിച്ചു.GCMal 185.2

    തങ്ങളുടെ പിതാക്കന്മാരുടെ നീതികളും പാരമ്പര്യങ്ങളും മുറുകെ പിടിക്കുന്നവർ ഇന്നും ധാരാളമുണ്ട്. പിതാക്കന്മാർക്കു ലഭിക്കാതിരുന്നതുകൊണ്ടും, അവർ സ്വീകരിക്കാതിരുന്നതുകൊണ്ടും ദൈവം അധികമായ വെളിച്ചം അയയ്ക്കുമ്പോളവർ അത് സ്വീകരിക്കാതെ തള്ളിക്കളയുന്നു. നമ്മുടെ പിതാക്കന്മാർ നിന്നിരുന്നിടത്തല്ല നാം നില്ക്കുന്നത്; അപ്രകാരംതന്നെ നമ്മുടെ ചുമതലകളും ഉത്തരവാദിത്വങ്ങളും അവരുടേതുപോലെയല്ലതാനും. നമ്മുടെ ചുമതല കണ്ടെത്തുന്നതിന് സത്യവചനത്തിൽ അന്വേഷിക്കാതെ പിതാക്കന്മാരുടെ മാതൃകതന്നെ നോക്കുകയാണെങ്കിൽ ദൈവം നമ്മ അംഗീകരിക്കുകയില്ല. നമ്മുടെ മുൻഗാമികൾക്കുണ്ടായിരുന്നതിനേക്കാളും അധികമായ ഉത്തരവാദിത്വം നമ്മുടെ മേലുണ്ട്. അവർക്കു ലഭിച്ച വെളിച്ചത്തിനും, നമുക്കവർ ഏല്പിച്ചുതന്ന അവകാശത്തിനും, ഇപ്പോൾ നമ്മുടെ മേൽ ദൈവവചനത്തിൽ നിന്നു പ്രകാശിച്ചുകൊണ്ടിരിക്കുന്ന അധികമായ വെളിച്ചത്തിനും നാം കണക്കു ബോധിപ്പിക്കേണ്ടതാണ്.GCMal 185.3

    അവിശ്വാസികളായ യെഹൂദന്മാരോടു ക്രിസ്തു ഇപ്രകാരം പറഞ്ഞു: “ഞാൻ വന്നു അവരോടു സംസാരിക്കാതിരുന്നെങ്കിൽ അവർക്കു പാപം ഇല്ലായിരുന്നു; ഇപ്പോഴൊ അവരുടെ പാപത്തിനു ഒഴികഴിവില്ല” (യോഹന്നാൻ 15:22) ഇതേ ദിവ്യശക്തിതന്നെ ലൂഥറിൽക്കൂടെ ജർമ്മൻ ചക്രവർത്തിയോടും പ്രഭു ക്കന്മാരോടും സംസാരിച്ചു. ദൈവവചനത്തിൽനിന്നു വെളിച്ചം പ്രകാശിച്ചതോടൊപ്പം ദൈവാത്മാവ് അവസാനമായി സദസ്സിലുണ്ടായിരുന്ന അനേകരിലും സംവാദിച്ചു. നൂറ്റാണ്ടുകൾക്കുമുമ്പ് ലോകരക്ഷകനെതിരേ ഹൃദയം അടച്ചുക ളയുവാൻ അഹങ്കാരവും ജനസമ്മതിയും പീലാത്തോസിനെ അനുവദിച്ചതു പോലെയും; “തൽക്കാലം പോകാം; അവസരം ഉള്ളപ്പോൾ നിന്നെ വിളിപ്പിക്കാം” (അപ്പൊ. പ്രവൃ. 24:25) എന്ന് ഫെലിക്സസ് ഭീതിയോടെ സത്യത്തിന്‍റെ ദൂതു വാഹകനോടു പറഞ്ഞതുപോലെയും; “ഞാൻ ക്രിസ്ത്യാനിയായിത്തീരുവാൻ നീയെന്നെ അല്പംകൊണ്ടു സമ്മതിപ്പിക്കുന്നു” (അപ്പൊ. 26:28) എന്ന് അഹങ്കാരിയായ അഗ്രിപ്പാ ഏറ്റുപറഞ്ഞിട്ട് സ്വർഗ്ഗം അയച്ച ദൂതിനെ ഉപേക്ഷിച്ചുകളഞ്ഞതുപോലെയും- ലൗകിക അഹങ്കാരം, നയം, എന്നിവയുടെ പിടിയിലമർന്നുകൊണ്ട് സത്യവെളിച്ചത്തെ തള്ളിക്കളയുവാൻ ചാൾസ് അഞ്ചാമൻ തീരുമാനിച്ചു.GCMal 186.1

    പട്ടണത്തിലെങ്ങും ആവേശം പകർന്നുകൊണ്ട് ലൂഥറിനെതിരേയുള്ള ആസൂത്രണങ്ങളുടെ കിംവദന്തികൾ പടർന്നു പിടിച്ചു. തങ്ങളുടെ ഹീനകൃത്യങ്ങൾ തുറന്നുകാട്ടുന്നവർക്കെതിരെ റോം കൈക്കൊള്ളുന്ന ചതിയുടേയും ക്രൂരതയുടേയും ഭീകര പ്രവർത്തനങ്ങൾ അറിയാവുന്ന തന്‍റെ സ്നേഹിത വൃന്ദം ലൂഥറെ യാഗമായി അർപ്പിക്കുവാൻ പാടില്ലായെന്നു തീരുമാനിച്ചു. അദ്ദേഹത്തെ രക്ഷിക്കുന്നതിനുവേണ്ടി നൂറുകണക്കായ പ്രഭുക്കന്മാർ പ്രതിജ്ഞയെടുത്തു. റോമിന്‍റെ അധികാര ശക്തിക്കേല്പിച്ചുകൊടുത്ത ബലഹീനമായ രാജകീയ വിളംബരത്തെ ആരും പരസ്യമായി തള്ളിപ്പറഞ്ഞില്ല. ലൂഥറെ കുറ്റപ്പെടുത്തിക്കൊണ്ടും, അനുകൂലമായും ഉള്ള പരസ്യങ്ങൾ പൊതുസ്ഥലങ്ങ ളിലും വീടുകളുടെ ഗേറ്റുകളിലും പ്രതിപ്പിച്ചുതുടങ്ങി. ഒരു പരസ്യത്തിൽ “ബാലനായ രാജാവും.... ഉള്ള ദേശമേ നിനക്കു അയ്യോ കഷ്ടം!” എന്ന വാക്യം എഴുതിയിരുന്നു (സഭാപ്രസംഗി 1 0:16). ലൂഥറിനു അനുകൂലമായി ജർമ്മനിയിലെങ്ങും അലയടിച്ച ജനസമ്മതിയേറിയ താല്പര്യം കണ്ട ചക്രവർത്തിയും ആലോചനാസമിതിയും, അദ്ദേഹത്തിനെതിരേ അനീതി പ്രവർത്തിച്ചാൽ അത് സാമാജ്യത്തിന്‍റെ സമാധാനവും സിംഹാസനത്തിന്‍റെ ഉറപ്പും ശിഥിലമാക്കു മെന്നു മനസ്സിലാക്കി.GCMal 186.2

    നവീകരണ കർത്താവിന്‍റേയും അദ്ദേഹത്തിന്‍റെ ശത്രുക്കളുടേയും നീക്കങ്ങൾ ശ്രദ്ധിച്ചുകൊണ്ടും, നിതാന്തജാഗ്രതയോടുകൂടെ അദ്ദേഹത്തെ സൂക്ഷി ച്ചുകൊണ്ടും അദ്ദേഹത്തോടു തന്‍റെ യഥാർത്ഥ ഭാവങ്ങൾ മറച്ചുവച്ചുകൊണ്ടും സാക്സോണിയിലെ ഫ്രഡറിക് സംയമനം പാലിച്ചു. എന്നാൽ ലൂഥറിനോടുള്ള അനകമ്പ മറച്ചുപിടിക്കാൻ ശ്രമിക്കാത്തവരായി പലരുമുണ്ടായിരുന്നു. സാധാരണ ജനങ്ങൾ, പുരോഹിതന്മാർ, പൗരപ്രമുഖർ, പ്രഭുക്കന്മാർ, ആലോ ചനാസമിതി അംഗങ്ങൾ, ഇടപ്രഭുക്കൾ തുടങ്ങി അനേകർ അദ്ദേഹത്ത സന്ദർശിക്കുകയുണ്ടായി. “ഡോക്ടർ ലൂഥറിന്‍റെ ചെറിയ മുറി, തന്നെ സന്ദർശിച്ചു കൊണ്ടിരുന്ന എല്ലാവർക്കും മതിയാകുമായിരുന്നില്ല” എന്നു സ്പലാട്ടിൻ എഴുതിയിരിക്കുന്നു. - Martyn, vol 1, p. 404.GCMal 187.1

    റോമിനോടു അനുരഞ്ജനത്തിലെത്തിച്ചേരാൻ ലൂഥറെ സമ്മതിപ്പിക്കുന്നതിനു ചിലർ ആത്മാർത്ഥമായി പരിശ്രമിച്ചുതുടങ്ങി. സഭയ്ക്കും ആലോ ചനാസമിതിക്കുമെതിരെയുള്ള തന്‍റെ ന്യായവിധി സ്ഥാപിക്കുവാൻ തുടർന്നു പരിശ്രമിക്കുകയാണെങ്കിൽ വളരെ വേഗം അദ്ദേഹം നാടുകടത്തപ്പെടുമെന്നും അതു തടയുവാനാർക്കും സാദ്ധ്യമല്ലെന്നും പ്രഭുക്കന്മാരും പൗരമുഖ്യരും അദ്ദേഹത്തെ ഉപദേശിച്ചു. ഈ അഭ്യർത്ഥനയ്ക്കുള്ള ലൂഥറിന്‍റെ മറുപടി ഇപ്രകാരമായിരുന്നു: “പീഡനംകൂടാതെ ക്രിസ്തുവിന്‍റെ സുവിശേഷം പ്രസംഗിക്കുക സാദ്ധ്യമല്ല. . . . അങ്ങനെയാണെങ്കിൽ അപകടത്തെക്കുറിച്ചുള്ള ഭയം എന്നെ കർത്താവിൽ നിന്നും, സത്യം മാതമായ ദൈവവചനത്തിൽനിന്നും വേർതിരിക്കുന്നതെന്തിന്? ഇല്ല; അതിനെക്കാളും എന്‍റെ ശരീരവും രക്തവും ജീവനും ഏല്പിച്ചുകൊടുക്കുകയായിരിക്കും നല്ലത്'. - D'Aubigne, b. 7. ch. 10.GCMal 187.2

    തുടർന്ന് ചക്രവർത്തിയുടെ ന്യായവിസ്താരത്തിനു കീഴ്പെടുവാനും, അങ്ങനെ ചെയ്താൽ ഒന്നും ഭയപ്പെടുവാനില്ലെന്നും അദ്ദേഹത്തെ ഉപദേശിച്ചു. “ചക്രവർത്തിയോ, പ്രഭുക്കന്മാരോ ഏറ്റവും സാധാരണക്കാരനായ ക്രിസ്ത്യാനിയോ എന്‍റെ പുസ്തകങ്ങൾ പരിശോധിക്കുവാനും ന്യായം വിധിക്കുവാനും ഞാൻ താല്പര്യപ്പെടുന്നു; അവർ ദൈവവചനം മാത്രം മാനദണ്ഡമാക്കി അതുചെയ്യണമെന്നുള്ള ഒരേയൊരു വ്യവസ്ഥ മാത്രമേയുള്ളു. അതനുസരിക്കുകയല്ലാതെ മറ്റൊന്നും മനുഷ്യർക്കു ചെയ്യുവാനില്ല. വിശുദ്ധ തിരുവചനംകൊണ്ട് കെട്ടി മുറുക്കിയിരിക്കുന്ന എന്‍റെ മനസ്സാക്ഷിയെ ബലാൽക്കാരം ചെയ്യരുത്” എന്നദ്ദേഹം പറഞ്ഞു. -- Ibid, b. 7. ch. 10.GCMal 187.3

    വേറൊരഭ്യർഥനയ്ക്ക് ഇപ്രകാരമദ്ദേഹം മറുപടി പറഞ്ഞു: “എനിക്കു നല്കിയിരിക്കുന്ന ഉറപ്പു മാത്രം ഉപേക്ഷിക്കുവാൻ ഞാൻ ഒരുക്കമാണ്. എന്നെയും എന്‍റെ ജീവനേയും ചക്രവർത്തിയുടെ കരങ്ങളിൽ ഏല്പിക്കുന്നു, എന്നാൽ ദൈവവചനത്തെ ഒരിക്കലുമേല്പിക്കുകയില്ല!” ibid., p. 7. ch. 10. തിരുവചനത്തിനനുസരിച്ചുമാത്രം തീർപ്പു കല്പിക്കണമെന്ന വ്യവസ്ഥയിൽ ഉപദേശക സമിതിയുടെ തീരുമാനത്തിനു ഏല്പിച്ചുകൊടുക്കുവാനുള്ള തന്‍റെ താല്പര്യവും അദ്ദേഹം വെളിപ്പെടുത്തി. “ലക്ഷോപലക്ഷം ഉപദേശക സമിതിയുടെ പിൻബലമുണ്ടെങ്കിൽ പോലും വിശ്വാസവും ദൈവവചനവും അടിസ്ഥാനമാക്കിയല്ലെങ്കിൽ ഓരോ ക്രിസ്ത്യാനിയും പോപ്പിനെപ്പോലുള്ള ന്യായാധിപനായിരിക്കും” എന്നദ്ദേഹം തുടർന്നുപറഞ്ഞു. Martyn, vol. 1, p. 410. അനു രഞ്ജനത്തിനുവേണ്ടിയുള്ള പരിശ്രമങ്ങൾ ഫലവത്താകയില്ലെന്നു സ്നേഹി തരും ശത്രുക്കളും അവസാനമായി അംഗീകരിച്ചു.GCMal 188.1

    ഒരു ചെറിയ കാര്യത്തില്ലെങ്കിലും നീവകരണ കർത്താവ് സമ്മതിച്ചിരുന്നെങ്കിൽ സാത്താനും അവന്‍റെ സൈന്യങ്ങളും വിജയിക്കുമായിരുന്നു. എന്നാൽ തന്‍റെ ഇളക്കമില്ലാത്ത ഉറപ്പുനിമിത്തം സഭയെ അടിമത്വത്തിൽനിന്നും മോചിപ്പിക്കുവാനും പുതിയതും നല്ലതുമായ ഒരു യുഗത്തിന് ആരംഭം കുറിക്കുവാനും സാധിച്ചു. മതപരമായ കാര്യങ്ങളിൽ വ്യക്തിപരമായി ചിന്തിക്കുവാനും പ്രവർത്തിക്കുവാനും ധൈര്യപ്പെട്ട ഈ ഒരു മനുഷ്യന്‍റെ സ്വാധീനം തന്‍റെ കാലത്തു മാത്രമല്ല, ഭാവിതലമുറകളിലും സഭയേയും ലോകത്തെയും ബാധിക്കുന്നതായി മാറി. അന്ത്യകാലംവരെ ഇപ്രകാരമുള്ള അനുഭവത്തിൽക്കൂടെ കടന്നുപോകുന്നവർക്കെല്ലാം അദ്ദേഹത്തിന്‍റെ ഉറപ്പും വിശ്വസ്തതയും ധൈര്യം പകർന്നുകൊടുത്തുകൊണ്ടേയിരിക്കും. മനുഷ്യരുടെ ഉപദേശങ്ങളുടെമേലും സാത്താന്‍റെ വലിയ ശക്തിയുടെമേലും ദൈവത്തിന്‍റെ ശക്തിയും മഹത്വവും നിലനില്ക്കുന്നു.GCMal 188.2

    ലൂഥർ വളരെവേഗം വീട്ടിലേക്കു തിരിച്ചുപോകണമെന്നു ചക്രവർത്തി യുടെ അധികാരത്തിന്മേലുള്ള കല്പനയുണ്ടായി; ഇതിനെതുടർന്ന് തന്നെ കുറ്റം വിധിച്ചുകൊണ്ടുള്ള കല്പനയും ഉടൻതന്നെയുണ്ടാകുമെന്നദ്ദേഹം അറിഞ്ഞിരുന്നു. ഭീഷണിപ്പെടുത്തുന്ന മേഘപടലങ്ങൾ തന്‍റെ പാതയിൽ നിറഞ്ഞുനിന്നു; എന്നാലദ്ദേഹം വേംസിൽനിന്നു പിൻവാങ്ങിയപ്പോൾ ആനന്ദവും സ്തുതികളുംകൊണ്ട് തന്‍റെ ഹൃദയം നിറഞ്ഞിരുന്നു. “പോപ്പിന്‍റെ കൊട്ടാരം സാത്താൻതന്നെ കാത്തുസൂക്ഷിച്ചു; അവനേക്കാളും കർത്താവു ബലവാനാണെന്നു ഏറ്റുപറയുവാൻ സാത്താൻ നിർബന്ധിക്കപ്പെടത്തക്കവണ്ണം ആ കൊട്ടാരത്തിൽ ക്രിസ്തു വലിയൊരു വിള്ളലുണ്ടാക്കി’ എന്നദ്ദേഹം പറഞ്ഞു.- D'Aubigne, b. 7, ch. 11.GCMal 188.3

    തന്‍റെ ഉറപ്പു മത്സരമാണെന്നു തെറ്റിദ്ധരിക്കപ്പെടരുതെന്നാഗ്രഹിച്ചു തിരിച്ചു പോയശേഷം, ലൂഥർ ചക്രവർത്തിക്കെഴുതി: “ദൈവം ഹൃദയങ്ങളെ ശോധന ചെയ്യുന്നവനും എന്‍റെ സാക്ഷിയുമാകയാൽ, മനുഷ്യൻ ജീവിക്കുന്ന ദൈവ വചനമൊഴികെ മറ്റെല്ലാറ്റിലും ബഹുമാനത്തിലും അപമാനത്തിലും ജീവനിലും മരണത്തിലും ഞാൻ ആത്മാർത്ഥമായി ചക്രവർത്തി തിരുമനസ്സിനെ അനുസരിക്കാൻ ഒരുക്കമാണ്. ഈ ജീവിതത്തിന്‍റെ എല്ലാ വഴികളിലും എന്‍റെ വിശ്വസ്തത ഇളകാത്തതായിരിക്കും, കാരണം ഇവിടെ നഷ്ടപ്പെടുകയോ പ്രാപിക്കുകയോ ചെയ്യുന്നത് രക്ഷയെ ബാധിക്കുകയില്ല. എന്നാൽ നിത്യമായ താല്പര്യങ്ങളുടെമേൽ മനുഷ്യൻ മനുഷ്യനു കീഴ്പെടരുതെന്നു ദൈവം ആഗ്രഹിക്കുന്നു. കാരണം ആത്മീക കാര്യങ്ങളിൽ ഇപ്രകാരമുള്ള കീഴ്പെടൽ യഥാർത്ഥ ആരാധനയാണ്; അത് സൃഷ്ടികർത്താവിനുമാത്രം അർഹമായതുമാണ്'.- Ibid., p. 7. ch. 11.GCMal 189.1

    വേംസിലേക്കു വരുമ്പോൾ ലഭിച്ചതിനേക്കാളുമധികം ഊഷ്മളമായ സ്വീകരണമാണ് തിരിച്ചുപോയപ്പോൾ അദ്ദേഹത്തിനു ലഭിച്ചുകൊണ്ടിരുന്നത്. സഭാവിലക്കു കല്പിക്കപ്പെട്ട സന്യാസിയെ രാജകീയ പുരോഹിതന്മാർ സ്വാഗതം ചെയ്യുകയും ചക്രവർത്തി കയ്യൊഴിഞ്ഞ മനുഷ്യനെ രാഷ്ട്രീയ ഭരണകർത്താക്കൾ ബഹുമാനിക്കുകയും ചെയ്തു. പ്രസംഗിക്കുവാൻ അഭ്യർത്ഥിച്ചപ്പോൾ രാജകീയ നിരോധനാജ്ഞ ശ്രദ്ധിക്കപ്പെടാതെയദ്ദേഹം പ്രസംഗപീഠത്തിൽ കയറി. “ദൈവവചനം ബന്ധിക്കപ്പെടുവാൻ ഞാൻ ഒരിക്കലും പ്രതിജ്ഞ ചെയ്തിട്ടില്ല, ഇനിയൊരിക്കലും ചെയ്യുകയുമില്ല” എന്നദ്ദേഹം പറഞ്ഞു. - Martyn, Vol. 1, p. 420.GCMal 189.2

    അദ്ദേഹം വേംസിലില്ലാതിരുന്ന ചുരുങ്ങിയ സമയംകൊണ്ട് തനിക്കെതിരെ കല്പന പുറപ്പെടുവിക്കുവാൻ ചക്രവർത്തിയെ പാപ്പാ പ്രതിനിധികൾ വശപ്പെടുത്തിയിരുന്നു. “സാത്താൻ സ്വയം സന്യാസിയുടെ വേഷം ധരിച്ച് മനുഷ്യനായി വന്നവനാണ്” ലൂഥർ എന്ന് അതിൽ ആരോപിച്ചിരുന്നു. - D'Aubigne, b. 7, ch. 11. ഉറപ്പുപത്രകാലാവധി അവസാനിക്കുമ്പോൾത്തന്നെ തന്‍റെ ജോലി നിർത്തലാക്കുന്നതിനുള്ള കല്പനയും അതിലടങ്ങിയിരുന്നു. അദ്ദേഹത്തിനു അഭയം നല്കുകയോ, ഭക്ഷണപാനീയങ്ങൾ കൊടുക്കുകയോ, വാക്കുകൊണ്ടാ പ്രവൃത്തികൊണ്ടോ, രഹസ്യമായോ പരസ്യമായോ അദ്ദേഹത്തെ പ്രോത്സാഹിപ്പിക്കുകയോ ചെയ്യുന്നതിൽനിന്നു എല്ലാ മനുഷ്യരേയും വിലക്കിയിരുന്നു. താനെവിടെയായിരുന്നാലും പിടിച്ചുകെട്ടി അധികാരികൾക്കേല്പിക്കുവാൻ വ്യവസ്ഥ ചെയ്തിരുന്നു. തന്‍റെ അനുയായികളെ തുറുങ്കിലടയ്ക്കുവാനും അവരുടെ വസ്തുവകകൾ കണ്ടുകെട്ടുവാനും നിർദ്ദേശിച്ചിരുന്നു. അദ്ദേഹത്തിന്‍റെ പുസ്തകങ്ങൾ നശിപ്പിക്കുവാനും, അവസാനമായി ഈ കല്പ്പനക്കെതിരെ പ്രവൃത്തിക്കുന്നവരെയെല്ലാം ദണ്ഡനത്തിനേല്പ്പിക്കുവാനും തീർപ്പു കല്പിച്ചിരുന്നു. താൻ പോയയുടനെതന്നെ സാക്സോണിയിലെ എലക്ടറും ലൂഥറിന്‍റെ സ്നേഹിതരായ പ്രഭുക്കന്മാരും വേംസ് വിട്ടു പോയിരുന്നതുകൊണ്ട് ചക്രവർത്തിയുടെ കല്പനയ്ക്ക് ആലോചനാസമിതിയുടെ അംഗീകാരം ലഭിക്കുവാൻ പ്രയാസമുണ്ടായില്ല. റോമാക്കാരെല്ലാം ആഹ്ലാദഘോഷണം നടത്തിത്തുടങ്ങി. നവീകരണത്തിന്‍റെ വിധി അവസാനിച്ചുകഴിഞ്ഞതായി അവർക്കു തോന്നി.GCMal 189.3

    ഈ അപായമണിക്കൂറിൽ ഒരു രക്ഷാമാർഗ്ഗം തന്‍റെ ദാസനു ദൈവം തുറന്നുകൊടുത്തു. ഒരു സൂക്ഷ്മ നയനം ലൂഥറിന്‍റെ നീക്കങ്ങളെ പിൻതുടരു കയും സത്യസന്ധമായ ഒരു മാന്യഹ്യദയം അദ്ദേഹത്തിന്‍റെ മോചനത്തിനു വേണ്ടി തീരുമാനമെടുക്കുകയും ചെയ്തുകഴിഞ്ഞു. അദ്ദേഹത്തിന്‍റെ മരണ ത്തേക്കാളും ചെറുതായ യാതൊന്നുകൊണ്ടും തൃപ്തിപ്പെടുവാൻ റോമിനാവുകയില്ല എന്നത് വ്യക്തമാണ്; സിംഹത്തിന്‍റെ വായിൽനിന്നു തന്നെ രക്ഷി ക്കണമെങ്കിൽ ഒളിച്ചു പാർപ്പിച്ചാൽ മാത്രമേ സാദ്ധ്യമാകയുള്ളൂ. നവീകരണ കർത്താവിനെ കാത്തു സൂക്ഷിക്കുന്നതിനൊരു പദ്ധതി തയ്യാറാക്കുവാൻ സാസോണിയിലെ ഫഡറിക്കിനു ദൈവം ബുദ്ധിനൽകി. യഥാർത്ഥ സ്നേഹിതരുടെ സഹകരണംകൊണ്ടു എലക്ടറുടെ ഉദ്ദേശ്യം സാദ്ധ്യമാവുകയും സ്നേഹിതരിലും ശത്രുക്കളിലുംനിന്നു സൗകര്യപ്രദമായി ലൂഥറെ ഒളിപ്പിക്കുകയും ചെയ്തു. തന്‍റെ വീട്ടിലേക്കുള്ള യാത്രാമദ്ധ്യേ അദ്ദേഹത്തെ പിടികൂടി അംഗരക്ഷകരിൽ നിന്നകറ്റുകയും നിബിഡ വനത്തിൽക്കൂടെ കൊണ്ടുപോയി പർവ്വതത്തിൽ കോട്ടയോടുകൂടിയതും ഏകാന്തവുമായ വാർട്ട്ബെർഗ്ഗിലെ കൊട്ടാരത്തിൽ ഒളിപ്പിക്കുകയും ചെയ്തു. അദ്ദേഹത്തെ പിടിച്ചെടുത്തതും ഒളിപ്പിച്ചതും അതീവ രഹസ്യമായിരുന്നതിനാൽ കുറേനാളത്തേക്കു തന്‍റെ സ്ഥിതിയെപ്പറ്റി ഫ്രെഡറിക്കിനുപോലും അറിഞ്ഞുകൂടായിരുന്നു. ഈ അറിവില്ലായ്മ പ്രത്യേക ആസൂത്രണം കൂടാതെയായിരുന്നില്ല; ലൂഥറിന്‍റെ സ്ഥിതിഗതികളെപ്പറ്റി എലക്ടർക്ക് ഒന്നുംതന്നെ അറിഞ്ഞുകൂടാതിരുന്നിടത്തോളം അദ്ദേഹത്തിനു യാതൊന്നും വെളിപ്പെടുത്തുവാനുണ്ടായിരുന്നില്ല. നവീകരണകർത്താവ് സുരക്ഷിതനാണെന്നതിൽ താൻ തൃപ്തനാകയും ഈ അറിവിൽ അദ്ദേഹം സന്തോഷിക്കുകയും ചെയ്തു.GCMal 190.1

    വസന്തം, വേനൽ, ശരത്ക്കാലം എന്നിവ കഴിഞ്ഞുപോയി, ശീതകാലവും വന്നു; ഇപ്പോഴും ലൂഥർ കാരാഗൃഹവാസിയായി കഴിയുകയാണ്. സുവിശേഷവെളിച്ചം അസ്തമിച്ചുപോയിയെന്ന് കണ്ട് അലീന്‍ററും കൂട്ടാളികളും അമിതമായി ആഹ്ലാഹിച്ചു. പക്ഷെ അതിനുപകരം നവീകരണകർത്താവ് തന്‍റെ വിളക്കിൽ സത്യത്തിന്‍റെ സംഭരണശാലയിൽനിന്നു നിറച്ചുകൊണ്ടിരിക്കുകയായിരുന്നു; അതിന്‍റെ വെളിച്ചം അതീവതേജസ്സോടെ പ്രകാശിക്കുവാനുണ്ടായിരുന്നു.GCMal 192.1

    യുദ്ധത്തിന്‍റെ ചൂടിലും കോലാഹലത്തിലും നിന്നു വാർട്ട്ബെർഗ്ഗിലെ നേഹമസൃണമായ സുരക്ഷിതത്വത്തിൽ എത്തിച്ചേർന്നതിൽ ലൂഥർ കുറെ നാളത്തേക്കു സന്തോഷവാനായിരുന്നു. പക്ഷെ ഇപ്രകാരമുള്ള വിശ്രമജീവിതത്തിൽ അധികനാൾ സംതൃപ്തനായിരിക്കുവാൻ അദ്ദേഹത്തിന് കഴിഞ്ഞില്ല. പ്രവർത്തനനിരതവും പോരാട്ടം നിറഞ്ഞതുമായ ജീവിതം പരിചയിച്ച അദ്ദേഹത്തിനു പ്രവൃത്തിയില്ലാതെയിരിക്കുന്നത് അസഹ്യമായി തോന്നി. ആ ഏകാന്ത നാളുകളിൽ സഭയുടെ അവസ്ഥ അദ്ദേഹത്തിന്‍റെ മുമ്പിൽ കാണപ്പെടുകയും നിരാശയോടുകൂടെ ഇപ്രകാരമദ്ദേഹം വിലപിക്കുകയും ചെയ്തു: “കഷ്ടം! ദൈവകോപത്തിന്‍റെ ഈ അന്ത്യനാളിൽ ദൈവമുമ്പിൽ മതിൽപോലെ നിന്നു യിസ്രായേലിനെ രക്ഷിക്കുവാൻ ആരുമില്ലല്ലോ!” Ibid.. b. 9, ch. 2. വീണ്ടും ചിന്ത തന്നിലേക്കുതന്നെ മടങ്ങുകയും മത്സരത്തിൽ നിന്നു ഒഴിഞ്ഞു മാറിയതിൽ താൻ ഭീരുവാണെന്നു വിധിക്കപ്പെടുകയും ചെയ്യുമെന്നദ്ദേഹം ഭയപ്പെടുകയും ചെയ്തു. പിന്നെയദ്ദേഹം തന്‍റെ അലസതയേയും സുഖജീ വിതത്തേയും കുറ്റപ്പെടുത്തി. എന്നിരുന്നാലും അതേസമയം ഒരു മനുഷ്യനു ചെയ്യാൻ കഴിയുന്നതിലും അധികം അദ്ദേഹം പ്രവർത്തിക്കുകയായിരുന്നു. തന്‍റെ തൂലിക ഒരിക്കലും അലസമായിരുന്നില്ല. തന്നെ നിശ്ശബ്ദനാക്കിയെന്നു വീമ്പിളക്കിയ ശത്രുക്കൾപോലും അതിശയിക്കുകയും കലങ്ങുകയും ചെയ്യുമാറുള്ള വ്യക്തമായ തെളിവുകൾ അദ്ദേഹം പ്രവർത്തന നിരതനാണെന്നു സാക്ഷിക്കുന്നതിനുണ്ടായിരുന്നു. തന്‍റെ തൂലികയിൽനിന്നുത്ഭവിച്ച വലിയൊരുകൂട്ടം ലഘുലേഖകൾ ജർമ്മനിയിലെങ്ങും പ്രചരിച്ചുകൊണ്ടിരുന്നു. ജർമ്മൻ ഭാഷയിൽ പുതിയനിയമം വിവർത്തനം ചെയ്തതുകൊണ്ട് അതിശ്രേഷ്ഠമായ ഒരു സേവനം തന്‍റെ ജനത്തിനുവേണ്ടിയദ്ദേഹം കാഴ്ചവച്ചു. പാറക്കെട്ടുകൾ നിറഞ്ഞ പത്മോസിൽ നിന്നുകൊണ്ട് ഏകദേശം ഒരു വർഷത്തോളമദ്ദേഹം സുവിശേഷം ഘോഷിക്കുകയും കാലഘട്ടത്തിന്‍റെ പാപങ്ങളേയും തെറ്റുകളേയും ശാസിക്കുകയും ചെയ്തതു.GCMal 192.2

    ശത്രുക്കളിൽനിന്നു ലൂഥറിന്‍റെ ജീവൻ രക്ഷിക്കുന്നതിനും, ഈ സുപ്രധാന പ്രവർത്തനങ്ങൾക്ക് ഏകാന്തമായ വേദിയൊരുക്കുന്നതിനുംവേണ്ടി മാത്രമായിരുന്നില്ല. ദൈവം തന്‍റെ ദാസനെ പൊതുജീവിത രംഗത്തുനിന്നു മാറ്റിയത്. ഇതിനേക്കാളും വലിയ വിലപ്പെട്ട ഫലങ്ങൾ വേറെയും പ്രാപിക്കുവാനുണ്ടായിരുന്നു. പർവ്വരുപദേശത്തിന്‍റെ ഏകാന്തതയിലും മറവിലും മാറ്റപ്പെട്ട് ലൂഥറിനു ഭൗമിക സഹായങ്ങളിലും മാനുഷിക സ്തുതികളിലുംനിന്നു ഒഴിഞ്ഞിരിക്കുവാൻ സാധിച്ചു. പലപ്പോഴും വിജയത്തിൽ നിന്നുത്ഭവിക്കുന്ന അഹങ്കാരത്തിലും ആത്മവിശ്വാസത്തിലുംനിന്ന് താൻ രക്ഷിക്കപ്പെട്ടു. വളരെവേഗം താൻ ഉയർത്തപ്പെടാനിരിക്കുന്ന, തലചുറ്റലനുഭവപ്പെടുന്ന ഉന്നതിയിൽ സുരക്ഷിതമായി നടകൊള്ളുവാൻ കഷ്ടതയും വിനയവും അദ്ദേഹത്തെ അഭ്യസിപ്പിച്ചു.GCMal 192.3

    സത്യം നൽകുന്ന സ്വാതന്ത്യത്തിൽ മനുഷ്യർ ആനന്ദിക്കുമ്പോൾ, തെറ്റിന്‍റേയും അന്ധവിശ്വാസത്തിന്‍റേയം ചങ്ങലകളെ ഭേദിക്കുവാൻ ദൈവം ഉപയോഗിച്ചവരെ വാഴ്ത്തുവാനുള്ള പ്രവണത അവർക്കുണ്ടാകാറുണ്ട്. മനുഷ്യന്‍റെ ചിന്തയും സ്നേഹവും ദൈവത്തിൽനിന്നകറ്റി മനുഷ്യനിൽതന്നെ കേന്ദ്രീകരിപ്പിക്കുന്നതിനു സാത്താൻ ഉദ്യമിച്ചുകൊണ്ടിരിക്കുന്നു; വെറും ഉപകരണങ്ങ ളായിരുന്നവരെ ബഹുമാനിച്ചുകൊണ്ട് സകല ക്രിയകളേയും ചുറ്റുപാടുകളേയും നിയന്ത്രിക്കുന്ന ദൈവകരത്തെ മറന്നുകളയുവാൻ അവൻ അവരെ വഴിനടത്തുന്നു. പലപ്പോഴുമിപ്രകാരം സ്തുതിക്കപ്പെടുകയും ബഹുമാനിക്കപ്പെടുകയും ചെയ്യപ്പെടുന്ന മതനേതാക്കന്മാർക്ക് ദൈവത്തിലെ ആശയമെന്ന കാഴ്ചപ്പാട് നഷ്ടപ്പെടുകയും തങ്ങളിൽത്തന്നെ അവർ വിശ്വാസമർപ്പിക്കുകയും ചെയ്യുന്നു. അങ്ങനെയവർ, ദൈവവചനത്തിലേക്കു നോക്കുന്നതിനുപകരം ഉപദേശത്തിനായി അവരിലേക്കുതന്നെ നോക്കുന്ന മനുഷ്യരുടെ മനസ്സിനേയും മനസ്സാക്ഷിയേയും നിയന്ത്രിക്കുവാൻ ശ്രമിക്കുന്നു. ഇപ്രകാരം നവീകരണ പ്രവർത്തനം അതിന്‍റെ നടത്തിപ്പുകാരിൽ നടമാടുന്ന ആത്മാവുനിമിത്തം തകർന്നുപോകുന്നു. ഈ ആപത്തിൽനിന്നും നവീകരണത്ത ദൈവത്തിനു കാത്തുസൂക്ഷിക്കേണ്ടതായിട്ടുണ്ട്. ഈ പ്രവർത്തനത്തിൽ മനുഷ്യന്‍റെ മുദ്രണമല്ല, പ്രത്യുത ദൈവത്തിന്‍റേതുതന്നെ പ്രാപിക്കേണ്ടതാണെന്നു ദൈവം ആഗ്രഹിക്കുന്നു. സത്യത്തിന്‍റെ വ്യാഖ്യാതാവെന്ന നിലയിൽ മനുഷ്യനയനങ്ങൾ ലൂഥറിലേക്കു തിരിഞ്ഞുകഴിഞ്ഞു; എല്ലാ കണ്ണുകളും സത്യത്തിന്‍റെ നിത്യമായ ഉറവിടമെന്ന ദൈവത്തിങ്കലേക്ക് തിരിയുവാൻ ലൂഥറെ മാറ്റി നിറുത്തി.GCMal 193.1