Loading...
Larger font
Smaller font
Copy
Print
Contents
വന്‍ പോരാട്ടം - Contents
  • Results
  • Related
  • Featured
No results found for: "".
  • Weighted Relevancy
  • Content Sequence
  • Relevancy
  • Earliest First
  • Latest First

    അദ്ധ്യായം 34—മരിച്ചവർക്ക് നമ്മോട് സംസാരിക്കുവാൻ സാധിക്കുമോ?

    തിരുവചനത്തിൽ പ്രസ്താവിച്ചിരിക്കുന്നതുപോലെ, വിശുദ്ധ ദൂതന്മാരുടെ ശുശ്രൂഷ, ക്രിസ്തുവിന്‍റെ ഓരോ പിൻഗാമിക്കും ആശ്വാസം പകരുന്ന വിലയേറിയ സത്യമാണ്. എന്നാൽ സാർവ്വത്രികമായ മതതത്വശാസ്ത്രത്തിന്‍റെ തെറ്റായ ഉപദേശങ്ങൾ നിമിത്തം ഈ സത്യത്തിന്‍റെ വേദപുസ്തക തത്വങ്ങൾ വികലമാക്കപ്പെടുകയും അതിന് മങ്ങലേൽക്കുകയും ചെയ്തിരിക്കുന്നു. ജാതീയ മതത്തിൽനിന്നു കടമെടുത്തതായ സ്വാഭാവിക അമർത്യതയെന്ന ഉപദേശം അന്ധകാരകാലഘട്ടത്തിൽ ക്രിസ്തീയ വിശ്വാസത്തിലേക്ക് കടന്നുകൂടുകയും “മരിച്ചവർ ഒന്നുമറിയുന്നില്ലാ” യെന്നുള്ള തിരുവചന സത്യത്തെ മാറ്റിമറിക്കുകയും ചെയ്തിരിക്കുന്നു. “രക്ഷ പ്രാപിക്കാനിരിക്കുന്നവരുടെ ശുശ്രൂഷയ്ക്ക് അയയ്ക്കപ്പെടുന്ന സേവകാത്മാക്കൾ', മരിച്ചവരുടെ ആത്മാക്കളാണ് എന്ന് ജനം വിശ്വസിച്ചുതുടങ്ങി. സ്വർഗ്ഗീയ ദൂതഗണങ്ങൾ ഉണ്ടെന്നും ഒരു മനുഷ്യന്‍റെ മരണത്തിനുമുൻപുള്ള അവന്‍റെ ചരിത്രവുമായി അവർക്ക് ബന്ധമുണ്ടെന്നുമുള്ള തിരുവചന സാക്ഷ്യം ശ്രദ്ധിക്കപ്പെടുന്നില്ല.GCMal 633.1

    മരണത്തിൽ മനുഷ്യൻ ബോധവാനാണെന്നും, മരിച്ചവരുടെ ആത്മാ ക്കൾ ജീവനോടിരിക്കുന്നവരെ ശുശ്രൂഷിപ്പാൻ വരുന്നുവെന്നുമുള്ള വിശ്വാ സവും ഉപദേശവും ആധുനിക പതാത്മവാദത്തിനു വഴി തെളിച്ചു. മരിച്ച് വർ ദൈവസന്നിധിയിലും ദൂതന്മാരുടെ സമൂഹത്തിലും പ്രവേശിക്കുകയും മുൻപവർക്കുണ്ടായിരുന്നതിലും അധികം ജ്ഞാനം പ്രാപിക്കുവാൻ അനുവദിക്കപ്പെടുകയും ചെയ്യുന്നുവെങ്കിൽ, ജീവനോടിരിക്കുന്നവർക്ക് ബുദ്ധി ഉപദേശിച്ച് നിർദ്ദേശങ്ങൾ കൊടുക്കുവാനവർ ഭൂമിയിലേക്ക് വരാത്തതെന്താണ്? പ്രശസ്തരായ മതനേതാക്കന്മാർ പഠിപ്പിക്കുന്നതുപോലെ അവർ ഭൂമിയിലുള്ള തങ്ങളുടെ സ്നേഹിതർക്കു ചുറ്റും പറന്നു നടക്കുകയാണെങ്കിൽ, അവരുമായി ആശയവിനിമയം നടത്താനും തിന്മക്കെതിരെ മുന്നറിയിപ്പുകൊടുക്കുവാനും ദുഃഖത്തിൽ ആശ്വസിപ്പിക്കുവാനും എന്തുകൊണ്ടവർ അനുവദി ക്കപ്പെടുന്നില്ല? തങ്ങൾക്കു ലഭിക്കുന്ന ദിവ്യവെളിച്ചം മഹത്വീകരണം പ്രാപിച്ച ആത്മാക്കളുടെ ആശയവിനിമയമാണെങ്കിൽ ഇതിനെ, മരണത്തിൽ മനുഷ്യന്‍റെ ബോധാവസ്ഥയിൽ വിശ്വസിക്കുന്നവർ തള്ളിക്കളയുന്നതെന്തുകൊണ്ടാണ്? ഇവിടെ പരിശുദ്ധമെന്നു സങ്കല്പിച്ചിരിക്കുന്ന മാർഗ്ഗമുപയോഗിച്ച് തന്‍റെ ലക്ഷ്യം നേടുവാൻ സാത്താൻ പ്രവർത്തിക്കുന്നു. തന്‍റെ ആജ്ഞ അനു സരിക്കുന്നവരായ തള്ളപ്പെട്ട ദൂതന്മാർ ആത്മലോകത്തിൽ നിന്നുള്ള സന്ദേ ശവാഹകരായി പ്രത്യക്ഷപ്പെടുന്നു. ജീവനോടിരിക്കുന്നവരെ മരിച്ചവരുമായി സമ്പർക്കത്തിലാക്കുന്നുവെന്ന് ഭാവിച്ചുകൊണ്ടു തിന്മയുടെ പ്രഭുവായ സാത്താൻ അവരുടെ മനസ്സുകളെ സ്വാധീനിക്കുന്നു.GCMal 633.2

    മരിച്ചവരുടെ രൂപത്തിൽ അവരുടെ സ്നേഹിതർക്കുമുമ്പിൽ പ്രത്യക്ഷ്പ്പെടുവാൻ സാത്താനു ശക്തിയുണ്ട്. വഞ്ചനാകരമായ ഈ പ്രവർത്തനം പൂർണ്ണതയുള്ളതായിരിക്കും; അതേ നോട്ടം, വാക്കുകൾ, ശബ്ദം എന്നിവ അത്ഭുതവും വ്യക്തവുമായ വിധം പുനഃസ്ഥാപിക്കുന്നു. തങ്ങളുടെ സ്നേഹ ഭാജനങ്ങൾ സ്വർഗ്ഗീയ സന്തോഷം ആസ്വദിക്കുന്നുവെന്നുള്ള ഉറപ്പ് പാപി ച്ചുകൊണ്ട് അനേകർ സംതൃപ്തരാകുകയും, തങ്ങൾ “വ്യാജാത്മാക്കളേയും ഭൂതങ്ങളുടെ ഉപദേശങ്ങളേയും ആശ്രയിച്ച്', അതിനു ചെവി കൊടുക്കുന്നു എന്നു സംശയിക്കാതിരിക്കയും ചെയ്യുന്നു. -- GCMal 634.1

    മരിച്ചവരാണ് യഥാർത്ഥത്തിൽ തങ്ങളോട് സംസാരിക്കുവാൻ വരുന്നതെന്ന് അവരെ വിശ്വസിപ്പിച്ചശേഷം, ഒരുക്കം കൂടാതെ ശവക്കുഴിയിലേക്കിറങ്ങിയവർ സ്വന്തരൂപത്തിൽ തന്നെ പ്രത്യക്ഷപ്പെടുന്നതായി സാത്താൻ അഭിനയിക്കുന്നു. അവർ സ്വർഗ്ഗത്തിൽ സന്തോഷിക്കുന്നുവെന്നും ഉന്നതസ്ഥാനങ്ങൾ അലങ്കരിക്കുന്നുവെന്നും പ്രഖ്യാപിക്കുമ്പോൾ, നീതിമാന്മാരും ദുഷ്ട ന്മാരും തമ്മിൽ വലിയ വിത്യാസങ്ങളൊന്നുമില്ലായെന്നുള്ള തെറ്റായ ഉപദേശം വ്യാപകമായി പഠിപ്പിക്കപ്പെടുന്നു. ശരിയാണെന്നു തെളിയിക്കപ്പെടുന്ന മുന്നറിയിപ്പുകളും ഉപദേശങ്ങളും ചിലപ്പോൾ ആത്മാക്കളുടെ ലോകത്തിൽ നിന്നും വരുന്നുവെന്നു നടിക്കുന്നവർ സംസാരിക്കുന്നു. അപ്രകാരം മനുഷ്യരുടെ ആത്മവിശ്വാസം കൈക്കലാക്കിയശേഷം തിരുവചന വിശ്വാസത്തെ തുരങ്കം വയ്ക്കുന്ന ഉപദേശങ്ങൾ സ്ഥാപിച്ചെടുക്കുന്നു. ഭൂമിയിലുള്ള തങ്ങളുടെ നേ ഹിതരുടെ ക്ഷേമാവസ്ഥയിൽ തല്പരരാണെന്നു ഭാവിച്ചുകൊണ്ടവർ അപായകരമായ തെറ്റുകൾ കടത്തിക്കൊണ്ട് വരുന്നു. ചില സത്യങ്ങൾ പ്രസ്താവിക്കുകയും ഭാവിയെ സംബന്ധിച്ച് ചിലതൊക്കെ പ്രവചിക്കുകയും ചെയ്യു ന്നതുകൊണ്ട് അവരുടെ പ്രസ്താവനകൾ ആശയിക്കത്തക്കതായി കരുതപ്പെടുന്നു; അവരുടെ തെറ്റായ ഉപദേശങ്ങളെ പുരുഷാരം അംഗീകരിക്കുകയും അവ വേദപുസ്തകത്തിലെ അതിവിശുദ്ധ സത്യങ്ങളായി ഗണിക്കുകയും ചെയ്യുന്നു. ദൈവകല്പന ദൂരെ മാറ്റിവയ്ക്കുകയും കൃപയുടെ ആത്മാവിനെ തള്ളിക്കളകയും നിയമരക്തത്തെ അശുദ്ധമെന്നു എണ്ണുകയും ചെയ്യുന്നു. ആത്മാക്കൾ ക്രിസ്തുവിന്‍റെ ദൈവികത്വത്തെ ഉപേക്ഷിക്കുകയും തങ്ങളുടെ സ്വന്തനിലവാരത്തിൽപ്പെടുന്ന ഒരുവനായി സൃഷ്ടിതാവിനെ കാണുകയും ചെയ്യുന്നു. സ്വർഗ്ഗത്തിലാരംഭിച്ച്, ആറായിരം വർഷങ്ങളായി ഭൂമിയിൽ തുടർന്നുവരുന്ന, ദൈവത്തിനെതിരെയുള്ള തന്‍റെ യുദ്ധം ഇപ്രകാരം വേഷ പ്രച്ഛന്നനായി ശത്രുവായവൻ തുടരുന്നു.GCMal 634.2

    ചെപ്പടി വിദ്യയുടെയും കൗശലത്തിന്‍റേയും മാധ്യമമായി അനേകർ ആത്മീയ പ്രകടനങ്ങളെ ഗണിക്കുവാൻ പരിശ്രമിക്കുന്നു. എന്നാൽ ചെപ്പടി വിദ്യതന്നേയും പലപ്പോഴും യാഥാർത്ഥ്യമായതിന്‍റെ ഫലമാണെന്നും പ്രക്യ ത്യാതീതമായ ശക്തിയുടെ പ്രകടനമാണെന്നും പരിഗണിക്കപ്പെടുന്നു. ആധു നിക പ്രേതാത്മവാദത്തിന്‍റെ ആരംഭമായ മായാശബ്ദം മാനുഷിക കൗശലത്തിന്‍റേയോ കപടതയുടെയോ അനന്തരഫലമല്ല, പതത, അത് വിജയക രമായി മനുഷ്യാത്മാക്കളെ വഞ്ചനയിലേക്കു വഴിനടത്തുന്ന ദുരാത്മാക്കളുടെ പ്രവർത്തനമാണ്. വെറും മാനുഷികമായ ആൾമാറാട്ടമാണ് പതാത്മവാദ മെന്നുള്ള വിശ്വാസം പലരേയും കെണിയിൽ വീഴ്ത്തുന്നു; അതിന്‍റെ പ്രകട നവുമായി മുഖാമുഖം അവർ ബന്ധപ്പെടുവാനിടവരുമ്പോൾ അവ അമാനു ഷികമെന്നും ചിന്തിക്കാതെ തരമില്ലാതാവുകയും വഞ്ചിക്കപ്പെട്ടുപോവുകയും ദൈവത്തിന്‍റെ വലിയ ശക്തി പ്രകടനമെന്നു അവയെ അംഗീകരിക്കുകയും ചെയ്യുന്നു.GCMal 636.1

    സാത്താനും തന്‍റെ ദൂതന്മാരും ചെയ്യുന്ന അത്ഭുതങ്ങളെക്കുറിച്ചുള്ള വേദപുസ്തക സാക്ഷ്യം ഇക്കൂട്ടർ അഗണ്യമാക്കുന്നു. ദൈവത്തിന്‍റെ പ്രവത്തിക്കെതിരെയുള്ള ഫറവോന്‍റെ മന്ത്രവാദികളുടെ പ്രവർത്തനം സാധ്യമാ ക്കിയത് സാത്താന്‍റെ ശക്തിയായിരുന്നു. ക്രിസ്തുവിന്‍റെ രണ്ടാം വരവിനു മുമ്പ് സാത്താന്യ ശക്തിയാൽ ഇപ്രകാരമുള്ള പ്രകടനങ്ങൾ കാണപ്പെടുമെന്ന് വിശുദ്ധ പൌലൊസ് സാക്ഷിക്കുന്നു. “സാത്താന്‍റെ വ്യാപാരശക്തിക്ക് ഒത്ത വണ്ണം വ്യാജമായ സകല ശക്തിയോടും അടയാളങ്ങളോടും അത്ഭുതങ്ങളോടും അനീതിയുടെ സകല വഞ്ചനയോടുംകൂടെ”, ക്രിസ്തുവിന്‍റെ വീണ്ടും വരവിനു തൊട്ടുമുൻപ് ഭൂമിയിൽ പ്രവർത്തനം നടക്കും (2തെസ്സ. 2:9,10). അന്ത്യകാലത്തു നടക്കാനിരിക്കുന്ന അത്ഭുത പ്രവർത്തനത്തെ സംബന്ധിച്ച് വിശുദ്ധ യോഹന്നാൻ ഇപ്രകാരം പ്രസ്താവിക്കുന്നു: “അത് മനുഷ്യർ കാൺകെ ആകാശത്തുനിന്നും ഭൂമിയിലേക്കു തീ ഇറങ്ങുമാറു വലിയ അടയാളങ്ങൾ പ്രവർത്തിക്കുകയും... അടയാളങ്ങളെക്കൊണ്ട് ഭൂവാസികളെ തെറ്റിക്കുകയും’ ചെയ്യും (വെളിപ്പാട് 13:13,14). ഇവിടെ പ്രവചിച്ചിരിക്കുന്നത് വെറും ആൾമാറാട്ടമല്ല. സാത്താന്‍റെ ദൂതന്മാർ മനുഷ്യരെ വഞ്ചിക്കുന്നതിനു തങ്ങളുടെ ശക്തിയിൽ പ്രവർത്തിക്കുന്ന വലിയ അത്ഭുതങ്ങളാണ്; വെറും നാട്യമല്ല, യാഥാർത്ഥ്യമാണ്.GCMal 636.2

    ഇത്രയും കാലം അന്ധകാരപ്രഭു വഞ്ചക പ്രവർത്തനത്തിനായി ഉപയോഗിച്ചിരുന്ന തന്‍റെ വലിയ ശക്തികൾ നാനാതുറകളിലും അവസ്ഥകളി ലുമുള്ള ജനത്ത പരീക്ഷിക്കുന്നതിനും തന്ത്രപൂർവ്വം മെനഞ്ഞെടുക്കുന്നു. സംസ്കാരത്തിലും ജീവിത ശഷ്ഠതകളിലും മുൻപന്തിയിൽ നില്ക്കുന്ന വ്യക്തികളുടെ മുമ്പിൽ, ശുദ്ധീകരിച്ചതും ബുദ്ധിയേറിയതുമായ വിഷയമായി പതാത്മവാദത്തെ അവതരിപ്പിച്ചുകൊണ്ട് അനേകരെ തന്‍റെ വലയിൽ സാത്താൻ വീഴ്ത്തുന്നു. ഇപ്രകാരം പ്രതാത്മവാദം നല്കുന്ന ജ്ഞാനത്ത അപ്പൊസ്തലനായ യാക്കോബ് “ഇത് ഉയരത്തിൽനിന്നു വരുന്ന ജ്ഞാനമല്ല, ഭൗമികവും പ്രാകൃതവും പൈശാചികവും ആയതത്രേ” എന്നു വിവരിക്കുന്നു (യാക്കോബ് 3:15). ഇത് മറച്ചുവയ്ക്കുന്നത് തന്‍റെ ഉദ്ദേശ്യത്തെ സഹായിക്കുന്നിടത്തോളം മഹാവഞ്ചകൻ മറച്ചുപിടിക്കുന്നു. മരുഭൂമിയിലെ പരീക്ഷാസമയത്ത് ക്രിസ്തുവിന്‍റെ മുമ്പിൽ സ്വർഗ്ഗീയ സാറാഫുകളുടെ ശോഭ ധരിച്ചുകൊണ്ട് പ്രത്യക്ഷനായവൻ മനുഷ്യരുടെ മുമ്പിൽ ആകർഷകമായ വെളിച്ചദൂതന്‍റെ വേഷത്തിൽ പ്രത്യക്ഷനാകുന്നു. ബുദ്ധിപരമായ വലിയ വിഷ യങ്ങൾ അവതരിപ്പിച്ചുകൊണ്ടവൻ ബുദ്ധിപരമായി ചിന്തിക്കുവാനാവശ്യപ്പെടുന്നു; നിർവൃതി നൽകുന്ന രംഗങ്ങൾ അവതരിപ്പിച്ചുകൊണ്ടവൻ കലാബോ ധത്തെ ഉത്തേജിപ്പിക്കുന്നു; സ്നേഹത്തിന്‍റേയും ദാനത്തിന്‍റേയും വൈഭവ മുള്ള പദർശനങ്ങളെ താല്പര്യജനകമായി അവൻ നിരത്തിവയ്ക്കുന്നു. വളരെ ഉന്നതമായ പ്രതലത്തിലേക്ക് മനുഷ്യസങ്കല്പത്തെ ഉയർത്തിക്കൊണ്ട് തങ്ങളുടെ സ്വന്തബുദ്ധിയിൽ അഭിമാനിക്കുവാനും ഹൃദയത്തിൽ നിത്യനായ ദൈവത്തെ തള്ളിപ്പറയുവാനും മനുഷ്യരെ പരിപ്പിക്കുന്നു. വളരെ ഉയർന്ന മലമേൽ ലോക രക്ഷിതാവിനെ കൊണ്ടുവന്ന് നിറുത്തി ഭൂമിയിലെ സകല രാജ്യങ്ങളേയും അവയുടെ മഹത്വത്തെയും കാണിച്ചുകൊടുത്തവൻ ദിവ്യ ശക്തിയുടെ കവചം ധരിച്ചിട്ടില്ലാത്ത സകല മനുഷ്യരെയും പരീക്ഷിച്ച് ബുദ്ധി ശക്തിയെ വികലമാക്കും.GCMal 637.1

    മുഖസ്തുതി പ്രയോഗിച്ചും വിലക്കപ്പെട്ട ജ്ഞാനം പ്രാപിക്കുവാനുള്ള ആഗ്രഹത്തെ ഇളക്കിയും സ്വയം ഉയർച്ച പ്രാപിക്കുന്നതിനുള്ള ആഗ്രഹത്തെ തട്ടി ഉണർത്തിയും കൊണ്ടവൻ ഏദൻ തോട്ടത്തിൽ ഹവ്വായെ വഞ്ചനയിൽ കുടുക്കിയതുപോലെയിപ്പോൾ മനുഷ്യരെ വഞ്ചിക്കുന്നു. ഇപ്രകാരമുള്ള തിന്മ കളാണ് അവനെ നാശത്തിൽ വീഴ്ത്തിയത്, ഇതേ തിന്മകൾ ഉപയോഗിച്ചാണ് അവൻ മനുഷ്യരുടെ നാശത്തിനു ലക്ഷ്യമിട്ടിരിക്കുന്നത്. “നിങ്ങൾ നന്മതിന്മ കളെ അറിയുന്നവരായി ദൈവത്തെപ്പോലെ ആകും” (ഉല്പത്തി 3:5). “മനുഷ്യൻ പുരോഗതിയുടെ സൃഷ്ടിയാണ്; നിത്യതയിലേക്ക്, ദൈവത്തോളം വളരുകയെന്ന ലക്ഷ്യമാണ് അവന്‍റെ ജനനം മുതലുള്ള തലവിധി,” എന്ന് പതാത്മവാദം പഠിപ്പിക്കുന്നു. “ഓരോ മനസ്സിനേയും അതായത് മനസ്സു തന്നെ ന്യായം വിധിക്കും; മറ്റൊന്നിനാൽ വിധിക്കപ്പെടുകയില്ല”. “സ്വയമാ യിട്ടുള്ള ന്യായവിധിയായതിനാൽ അത് നീതിയുള്ള ന്യായവിധിയാണ്... സിംഹാസനം നിന്നിൽ തന്നെ ആയിരിക്കുന്നു”. ഒരു പ്രേതാത്മവാദ സിദ്ധാന്ത ഉപദേഷ്ടാവ് “ആത്മീക ബോധത്താൽ” ഉണർന്നപ്പോൾ ഇപ്രകാരം പറയുകയുണ്ടായി: ”GCMal 637.2

    എന്‍റെ സഹജീവികളേ, നിങ്ങളെല്ലാവരും വീഴ്ച്ച ഭവിക്കാത്ത അർദ്ധദേവന്മാരാണ്”. “ക്രിസ്തുവാണ് നീതിമാനും പൂർണ്ണനുമായ വ്യക്തി’ എന്ന് വേറൊരാൾ പ്രഖ്യാപിക്കുന്നു. GCMal 638.1

    നിത്യനായ ദൈവത്തിന്‍റെ നീതിയുടേയും പൂർണ്ണതയുടേയും സ്ഥാനത്തിൻ പ്രകാരം അപൂർണ്ണമായ ആരാധനാവസ്തു സ്ഥാപിക്കപ്പെടുന്നു; പൂർണ്ണവും നീതിയുള്ളതും, മനുഷ്യൻ എത്തിച്ചേരേണ്ടതുമായ മാനദണ്ഡ മെന്നുള്ള ദൈവകല്പനയുടെ സ്ഥാനത്ത് ഏക ആരാധനാവസ്തുവായും, ന്യായവിധിയുടെ മാനദണ്ഡമായും സ്വഭാവത്തിന്‍റെ അളവുകോലായും സാത്താൻ പാപ പങ്കിലമായ ദുഷ്ട സ്വഭാവത്തോടുകൂടിയ മനുഷ്യനെ പ്രതിഷ്ഠിക്കുന്നു. ഇത് പുരോഗമനമാണ്; ഉന്നതിയിലേക്കുള്ളതല്ല, അധോഗതി യിലേക്കുള്ളതാണെന്നുമാത്രം.GCMal 638.2

    നോക്കിക്കണ്ടുകൊണ്ട് നാം രൂപാന്തരം പ്രാപിക്കുന്നുയെന്നുള്ളത് ബുദ്ധിപരവും ആത്മീകവുമായ ഒരു പ്രകൃതിനിയമമാണ്. മനസ്സിനെ പ്രവർത്തന നിരതമാക്കുന്ന വിഷയത്തിലേക്കും, സ്നേഹിക്കുവാനും ആരാധിക്കു വാനും തെരഞ്ഞെടുക്കുന്നതിലതിലേക്കും അത് സാവധാനം ലയിച്ചു ചേരുന്നു. തന്‍റെ സ്വന്ത വിശുദ്ധിയിലും നന്മയിലും സത്യത്തിലും നിന്ന് ഉന്നതമായ ഒരു പ്രതലത്തിൽ മനുഷ്യനൊരിക്കലും സ്വന്തമായി എത്തിച്ചേരുകയില്ല. തന്‍റെ ഉന്നത ആശയം സ്വയം എന്നതാണെങ്കിൽ ഉന്നതി പ്രാപിച്ചിരിക്കുന്ന മറ്റൊന്നിലും അവനൊരിക്കലും എത്തിച്ചേരുകയില്ല. നേരെമറിച്ച്, അവൻ തുടർച്ച യായി താഴ്ചയിൽനിന്ന് താഴ്ചയിലേക്കു താണുകൊണ്ടിരിക്കും. മനുഷ്യനെ ഉയർത്തുവാനുള്ള ശക്തി ദൈവകൃപ ഒന്നുമാത്രമാണ്. തന്നിൽ മാത്രം ആശ്രയിച്ചാണെങ്കിൽ അവന്‍റെ യാത്ര തീർച്ചയായും താഴ്ചയിലേക്കുള്ളതുതന്നെയാണ്GCMal 638.3

    ബുദ്ധിവൈഭവത്തിലും സംസ്കാരത്തിലും ഉന്നതി പ്രാപിച്ചവന്‍റെ മുമ്പിൽ ഉള്ളതിനേക്കാളും ലഘുവായ വഞ്ചനയോടും വേഷപ്രച്ഛന്നതയോടുംകൂടെ, സ്വയത്തിലാശ്രയിച്ച്, ആഫ്ലാത്തിമിർപ്പിലായ ജഡിക സ്വഭാവമുള്ളവന്‍റെ മുമ്പിൽ പിതാത്മവാദം പ്രത്യക്ഷപ്പെടുന്നു; അതിന്‍റെ ആകെത്തുക തങ്ങളുടെ താല്പര്യങ്ങളോട് യോജിച്ചിരിക്കുന്നതായി അവർ കാണുന്നു. മനുഷ്യ പ്രകൃതിയുടെ ദൗർബല്യത്തിലേക്കുള്ള ഓരോ ചായ്വും സാത്താൻ പഠിക്കുന്നു; ഓരോ വ്യക്തിയും ചെയ്യുവാൻ താല്പര്യപ്പെടുന്ന പാപങ്ങളെ യവൻ രേഖപ്പെടുത്തുന്നു; പിന്നെ അവൻ ദുഷ്പ്രവണതയെ തൃപ്തിപ്പെടുത്തുന്ന അവസരങ്ങളൊന്നും പാഴായിപ്പോകാതെ സൂക്ഷിക്കുന്നു. ന്യായമായതിനെ ധാരാളമായി ആസ്വദിക്കുവാൻ മനുഷ്യരെ പരീക്ഷിച്ചുകൊണ്ട് സാത്താൻ അവരുടെ ശാരീരികവും മാനസികവും ധാർമ്മികവുമായ കഴിവുകളെ ബലഹീനമാക്കുന്നു. വികാരങ്ങൾക്കടിമപ്പെടുത്തി മനുഷ്യപ്രകൃതിയെ മുറിവേല്പിച്ചുകൊണ്ടവൻ ആയിരങ്ങളെ നശിപ്പിച്ചുകഴിഞ്ഞു; ഇപ്പോഴും നശിപ്പിച്ചുകൊണ്ടിരിക്കുന്നു. “യഥാർത്ഥ ജ്ഞാനം സകല നിയമങ്ങൾക്കും ഉന്നതമായി മനുഷ്യനെ ഉയർത്തുന്നു” എന്ന് ദുഷ്ടാത്മാക്കളിലൂടെ പ്രഖ്യാപിച്ചു കൊണ്ടവൻ തന്‍റെ വേല പൂർത്തിയാക്കുന്നു; “എല്ലാം ശരിതന്നെയാണ്; ദൈവം ഒന്നിനേയും തള്ളിക്കളയുന്നില്ല; ചെയ്യുന്ന പാപങ്ങളെല്ലാം നിപരാധിത്വത്തിൽനിന്നുള്ളതാണ്” എന്നവർ പഠിപ്പിക്കുന്നു. ആഗ്രഹമാണ് ഏറ്റവും വലിയ കല്പനയെന്നും, സ്വാതന്ത്യമെന്നത് ആഗ്രഹം സാധിക്കുവാനുള്ള അധികാര പ്രതമാണെന്നും, തന്നോടുമാത്രമെ മനുഷ്യനു കണക്കു ബോധി പ്പിക്കേണ്ട ആവശ്യമുള്ളുവെന്നും വിശ്വസിക്കുവാൻ മനുഷ്യരെ വഴി നടത്തുമ്പോൾ എല്ലാവശത്തും അഴിമതിയും ധാർമ്മികാധഃപേതനവും നടമാടുന്ന തിൽ അത്ഭുതമെന്താണ്? തങ്ങളുടെ ജഡിക ഹൃദയത്തിന്‍റെ താല്പര്യങ്ങൾ അനുസരിക്കുവാൻ പഠിപ്പിക്കുന്ന ഉപദേശങ്ങളെ മനുഷ്യരാശി താല്പര്യ ത്തോടെ സ്വീകരിക്കുന്നു. സ്വയനിയന്ത്രണത്തിന്‍റെ കടിഞ്ഞാണുകൾ ജഡ മോഹത്തിന്‍റെ കഴുത്തിൽ വച്ചുകൊണ്ടും, മനസ്സിന്‍റെയും ആത്മാവിന്‍റേയും ശക്തികളെ മൃഗീയ പ്രവണതകൾക്കു കഴ്പെടുത്തിക്കൊണ്ടും, ക്രിസ്തുവിന്‍റെ അനുഗാമികളെന്നഭിമാനിക്കുന്ന ആയിരങ്ങളെ സാത്താൻ തന്‍റെ വലയ്ക്കുള്ളിൽ തൂത്തുകയറ്റുന്നു.GCMal 639.1

    എന്നാൽ പ്രേതാത്മവാദത്തിന്‍റെ തെറ്റായ വാദഗതികളിൽ അകപ്പെട്ട ആരുംതന്നെ വഞ്ചിതരാകേണ്ടതില്ല. കെണി കണ്ടെത്തുന്നതിനാവശ്യമായ വെളിച്ചം ലോകത്തിനു ദൈവം നല്കിയിരിക്കുന്നു. മുൻകൂട്ടി കാണിച്ചിരിക്കുന്നതുപോലെ പിതാത്മവാദത്തിന്‍റെ അടിത്തറയായ തത്വം വ്യക്തമായ തിരുവചന പ്രസ്താവനകളോട് പോരാട്ടത്തിലാണ്. മരിച്ചവർ യാതൊന്നും അറിയുന്നില്ലായെന്നും അവരുടെ ചിന്തകൾ നശിച്ചുപോയെന്നും സൂര്യനു കീഴെ നടക്കുന്ന ഒന്നിലും അവർക്കു പങ്കില്ലായെന്നും ഭൂമിയിൽ അവരുടെ സ്നേഹ ഭാജനങ്ങൾക്കുണ്ടാകുന്ന സന്തോഷത്തിലും സന്താപത്തിലും അവർക്കോഹരി ഇല്ലെന്നും ബൈബിൾ പ്രഖ്യാപിച്ചിരിക്കുന്നു.GCMal 639.2

    മരിച്ചവരുടെ ആത്മാക്കളോടെന്ന വ്യാജേനയുള്ള സകല സംഭാഷണങ്ങളും ദൈവം ശക്തിയായി വിലക്കിയിരിക്കുന്നു. ഇന്നത്തെ പ്രേതാത്മ സിദ്ധാ ന്തക്കാരെപ്പോലെ എബ്രായ ജനതയുടെ കാലത്ത് ഒരു വിഭാഗം ജനങ്ങൾ മരിച്ചവരോടു സമ്പർക്കം പുലർത്തുന്നവരായിട്ടുണ്ടായിരുന്നു. മറ്റ് ലോകങ്ങളിൽനിന്നു സന്ദർശകരായി വരുന്നൂയെന്നു സങ്കല്പിച്ച് പ്രേതാത്മാക്കളെന്നവർ വിളിച്ചിരുന്ന അവയെ “ഭൂതാത്മാക്കൾ” എന്ന് വേദപുസ്തകം പ്രഖ്യാപിക്കുന്നു (സംഖ്യാപുസ്തകം 25:1 -3; സങ്കീർത്തനങ്ങൾ 106:28; 1 കൊരിന്ത്യർ 10:20; വെളിപ്പാട് 16:14). പരേതാത്മാക്കളോട് ചിലയ്ക്കുന്നത് ദൈവം വെറുക്കുന്നുവെന്നും അങ്ങനെയുള്ളവരെ മരണശിക്ഷ കൊണ്ടായി രുന്നാലും അതിൽനിന്ന് തടഞ്ഞുനിർത്തണമെന്നും പസ്താവിച്ചിരിക്കുന്നു (ലേവ്യാപുസ്തകം 19:31; 20:27). മന്ത്രവാദം എന്ന പേരുതന്നെ വെറുക്കപ്പെടേണ്ടതാണ്. മനുഷ്യർക്ക് ഭൂതാത്മാക്കളുമായി ബന്ധപ്പെടാമെന്നുള്ളത് അന്ധകാരയുഗത്തിൽ കെട്ടുകഥയായിരുന്നു. എന്നാൽ നൂറു നൂറായും, ആയിരം ആയിരമായും ലക്ഷോപലക്ഷമായും അംഗസംഖ്യയുള്ളതും, ശാസ്തീയ ഗോളങ്ങളിലും സഭകളിലും നീതിന്യായ കോടതികളിലും രാജ കീയ സദസ്സുകളിലും കയറിക്കൂടിയിരിക്കുന്നതുമായ ഇന്നത്തെ പ്രേതാത്മ വാദം പഴയ കാലത്ത് കുറ്റംവിധിച്ച് തള്ളിയ മന്ത്രവാദം പുതിയ വേഷത്തിൽ ഉണർന്നുവന്നിരിക്കുന്ന ഭീമാകാരമായ വഞ്ചനയാണ്.GCMal 640.1

    പ്രേതാത്മവാദത്തിന്‍റെ യഥാർത്ഥ സ്വഭാവത്തെ സംബന്ധിച്ചുള്ള തെളിവുകൾ മറ്റൊന്നുമില്ലായെങ്കിലും, ഇപകാരമുള്ള ആത്മാക്കൾ പാപവും നീതിയും തമ്മിലുള്ള വ്യത്യാസം കാണിച്ചുകൊടുക്കുന്നില്ലാ എന്നുള്ളതും ക്രിസ്തുവിന്‍റെ ശ്രേഷ്ഠന്മാരായ വിശുദ്ധ അപ്പൊസ്തലന്മാരും അഴിമതിയിൽ മുങ്ങിയ സാത്താന്‍റെ ശുശ്രൂഷക്കാരും തമ്മിൽ വ്യത്യാസങ്ങളില്ലായെന്നു പറ യുന്നതും മാത്രം ഒരു ക്രിസ്ത്യാനിക്ക് തെളിവായിരുന്നാൽ മതിയാകുന്നതാണ്. മനുഷ്യരിൽ ഹീനന്മാരായവർ പോലും സ്വർഗ്ഗത്തിലാണെന്നും അവരവിടെ ഉന്നതപദവികളിൽ ഇരിക്കുന്നുവെന്നും പ്രഖ്യാപിച്ചുകൊണ്ട് സാത്താൻ ലോകത്തോടിപ്രകാരം പറയുന്നു: “നിങ്ങളെത്രമാത്രം ദുഷ്ടനായിരുന്നാലും സാരമില്ല; ദൈവത്തിലും വേദപുസ്തകത്തിലും നിങ്ങൾ വിശ്വസിച്ചാലും ഇല്ലെങ്കിലും കാര്യമില്ല. നിങ്ങളാഗ്രഹിക്കുന്നതുപോലെ യഥേഷ്ടം ജീവിച്ചു കൊൾക; സ്വർഗ്ഗം നിങ്ങളുടെ ഭവനം തന്നെയാണ്'. പ്രേതാത്മവാദ ഉപദേഷ്ടാക്കന്മാർ ഇപ്രകാരം പ്രഖ്യാപിക്കുന്നു: “ദോഷം പ്രവർത്തിക്കുന്ന ഏവനും യഹോവയ്ക്ക് ഇഷ്ടമുള്ളവൻ ആകുന്നു; അങ്ങനെയുള്ളവരിൽ അവൻ പ്രസാദിക്കുന്നു; അല്ലെങ്കിൽ ന്യായവിധിയുടെ ദൈവം എവിടെ?” (മലാഖി. 2:17). ദൈവവചനം ഇപ്രകാരം പറയുന്നു: “തിന്മയ്ക്ക് നന്മയെന്നും നന്മയ്ക്കു തിന്മയെന്നും പേർ പറകയും ഇരുട്ടിനെ വെളിച്ചവും വെളിച്ചത്തെ ഇരുട്ടും ആക്കുകയും... ചെയ്യുന്നവർക്കു അയ്യോ കഷ്ടം!” (യെശ. 5:20).GCMal 640.2

    ഇപ്രകാരം ഭൂതാത്മാക്കൾ കളവായി പ്രതിനിധീകരിക്കുന്ന, വിശുദ്ധ അപ്പൊസ്തലന്മാർ അവരുടെ ഇഹലോക ജീവിതകാലത്തു പരിശുദ്ധാത്മ ശക്തികൊണ്ട് രേഖപ്പെടുത്തിയതിനെ ഇപ്പോൾ പതാത്മാക്കൾ എതിർക്കുന്നു. വേദപുസ്തകത്തിന്‍റെ ദിവ്യമായ ഉത്ഭവത്തെ അവർ തള്ളിക്കളയുകയും അപ്രകാരം ക്രിസ്ത്യാനിയുടെ പ്രത്യാശയെന്ന അടിസ്ഥാനത്തെ പൊളിച്ചു കൊണ്ട് സ്വർഗ്ഗത്തിലേക്കുള്ള വഴി തെളിക്കുന്ന വെളിച്ചത്തെ കെടുത്തുകള കയും ചെയ്യുന്നു. വേദപുസ്തകം വെറും കെട്ടുകഥയാണെന്നും അത് മനുഷ്യവർഗ്ഗത്തിന്‍റെ ശൈശവദശയിൽ മാത്രം ആവശ്യമുള്ളതായിരുന്നുവെന്നും ഇപ്പോളതിനെ തള്ളിക്കളകയൊ നിസ്സാരമായി പരിഗണിക്കുകയൊ ചെയ്താൽ കുഴപ്പമില്ലെന്നും സാത്താൻ ലോകത്തെ വിശ്വസിപ്പിക്കുന്നു.GCMal 641.1

    ദൈവവചനത്തിന്‍റെ സ്ഥാനം അലങ്കരിക്കുന്നതിനവൻ ഭൂതാത്മാക്കളുടെ പ്രകടനങ്ങളിലേക്കു ശ്രദ്ധ തിരിക്കുന്നു. തന്‍റെ മാത്രം നിയന്ത്രണത്തിലുള്ള ഒരു ചാനലാണിത്; ഇതിൽ കൂടെ തന്‍റെ ഇഷ്ടം ലോകത്തെ വിശ്വസിപ്പിക്കുവാനവനു സാധിക്കുന്നു. തന്നെയും തന്‍റെ അനുഗാമികളെയും ന്യായം വിധിക്കുന്ന പുസ്തകത്തെ അവനാഗ്രഹിക്കുന്ന ഇരുട്ടിലവൻ എറിഞ്ഞുകളഞ്ഞി രിക്കുന്നു: ലോകരക്ഷിതാവിനെ അവൻ ഒരു സാധാരണ മനുഷ്യനെക്കാൾ അപ്പുറം ഗണ്യമാക്കുന്നില്ല. യേശുവിന്‍റെ കല്ലറയ്ക്കു കാവൽ നിന്ന പടയാളി, കർത്താവിന്‍റെ ഉയിർത്തെഴുന്നേല്പ്പിനെതിരേ പുരോഹിതന്മാരും മൂപ്പന്മാരും പറഞ്ഞുകൊടുത്ത കള്ളക്കഥ പ്രചരിപ്പിച്ചതുപോലെ പരേതാത്മ പ്രതിഭാസങ്ങളിൽ വിശ്വസിക്കുന്നവർ നമ്മുടെ രക്ഷകന്‍റെ ജീവിതത്തിൽ വ്യാപരിച്ച പരിതസ്ഥിതികളിൽ അത്ഭുതകരമായി ഒന്നുമില്ലെന്നു പ്രസ്താവിക്കുന്നു. ഇപ്രകാരം യേശുവിനെ പിന്നിലേക്കു തള്ളുവാൻ പരിശ്രമിച്ചുകൊണ്ട് തങ്ങളുടെ സ്വന്ത അത്ഭുതങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുവാൻ ലോകത്തെ ക്ഷണിക്കുകയും അവ ക്രിസ്തുവിന്‍റെ പ്രവൃത്തികളെക്കാൾ ഉന്നതമാണെന്നു പ്രഖ്യാപിക്കുകയും ചെയ്യുന്നു.GCMal 641.2

    പ്രേതാത്മവാദം ഇപ്പോളതിന്‍റെ രൂപത്തെ മാറ്റിക്കൊണ്ട് ചോദ്യം ചെയ്യപ്പെടാവുന്ന ചില വസ്തുതകളെ മൂടുപടത്തിനുള്ളിലാക്കിയിരിക്കുന്നത് കപടനാട്യമായി ഒരു ക്രിസ്ത്യാനി മനസ്സിലാക്കണമെന്നുള്ളത് സത്യമായ വസ്തുതയാണ്. എന്നാൽ പ്രസംഗപീഠങ്ങളിൽനിന്നുള്ള അതിന്‍റെ ശബ്ദങ്ങളും പൊതുജനമദ്ധ്യേ അനേകവർഷങ്ങളായി പ്രതവാർത്തകൾ അതിനെക്കുറിച്ച് പ്രചരിപ്പിക്കുന്നതും അതിന്‍റെ യഥാർത്ഥ സ്വഭാവം വ്യക്തമാക്കിക്കൊണ്ട യാഥാർത്ഥ്യം വെളിപ്പെടുത്തുന്നു. ഈ ഉപദേശങ്ങൾ തള്ളിക്കളയുവാനോ മറച്ചുപിടിക്കുവാനോ സാദ്ധ്യമല്ല.GCMal 641.3

    ഇപ്പോഴത്തെ അവസ്ഥയിൽപോലും, കഴിഞ്ഞ കാലങ്ങളെ അപേക്ഷിച്ച് ലഘുവായി തോന്നാമെങ്കിലും അത് കൂടുതൽ വിഷലിപ്തവും വഞ്ചനാത്മകവും ആയതിനാൽ അപകടം നിറഞ്ഞതാണ്. ആദ്യമത് ക്രിസ്തുവിനേയും വേദപുസ്തകത്തേയും തള്ളിപ്പറഞ്ഞുവെങ്കിൽ ഇപ്പോൾ അവ രണ്ടും സ്വീകരിക്കുന്നതായി അഭിനയിക്കുന്നു. പുതുക്കം പ്രാപിക്കാത്ത ഹൃദയത്തിനു ആനന്ദം ലഭിക്കുന്നവിധം വേദപുസ്തകത്തെ വ്യാഖ്യാനിച്ചുകൊണ്ട് അതിലെ ഗൗരവതരവും അതിപ്രാധാനവുമായ സത്യങ്ങളെ ലഘൂകരിച്ചുകളയുന്നു. ദൈവത്തിന്‍റെ സ്വഭാവ സവിശേഷതകളിൽ അതിപ്രധാനമായത് സ്നേഹ മാണെങ്കിലും അതിനെ ഒരു വികാര ദൗർബ്ബല്യമാക്കി മാറ്റിക്കൊണ്ട് നന്മയും തിന്മയും തമ്മിലുള്ള വ്യത്യാസം ലഘുവാക്കുന്നു. ദൈവനീതി, പാപത്തോടുള്ള തന്‍റെ വെറുപ്പ്, തന്‍റെ വിശുദ്ധ കല്പനയുടെ ആവശ്യം എന്നിവ ദൃഷ്ടിപഥത്തിൽ നിന്നകലെയാകുന്നു. ചത്ത അക്ഷരങ്ങളായി പത്തു കല്പനയെ കാണുവാൻ ജനത്തെ പഠിപ്പിക്കുന്നു. മനുഷ്യമനസ്സിനെ സന്തോഷിപ്പിച്ച് വശീ കരിക്കുന്ന കെട്ടുകഥകൾ പ്രചരിപ്പിച്ചുകൊണ്ട് വിശ്വാസത്തിന്‍റെ അടിസ്ഥാ നമായ വേദപുസ്തകത്തെ ഉപേക്ഷിച്ചുകളയുവാൻ ജനത്തെ വഴി നടത്തുന്നു. മുമ്പത്തെപ്പോലെതന്നെ ക്രിസ്തു ഉപേക്ഷിക്കപ്പെട്ടിരിക്കുന്നുവെങ്കിലും ഈ വഞ്ചന തിരിച്ചറിയാതിരിക്കുവാൻ ജനത്തിന്‍റെ കണ്ണുകളെ സാത്താൻ കുരുടാക്കിയിരിക്കുന്നു.GCMal 642.1

    പ്രേതാത്മവാദത്തിന്‍റെ വഞ്ചക ശക്തിയെക്കുറിച്ചും അതിന്‍റെ സ്വാധീനത്തിൽപെട്ടു പോയാലുള്ള ആപത്തിനെക്കുറിച്ചും വളരെ കുറച്ചുപേർക്കു മാത്രമേ ധാരണയുള്ളൂ. ജിജ്ഞാസ അടക്കാനായി പലരുമതിൽ തലയിട്ടു പോകുന്നു. അവർക്കതിൽ വിശ്വാസമില്ല; ആത്മാവിന്‍റെ നിയന്ത്രണത്തിൽ തങ്ങളെ ഏല്പിച്ചുകൊടുക്കുവാൻ പോകുന്നുവെന്ന് ചിന്തപോലും അവരെ ഭയവിഹ്വലരാക്കുന്നു. പക്ഷെയവർ വിലക്കപ്പെട്ട പ്രതലത്തിൽ നിൽക്കുകയാണ്; മഹാനാശകൻ തന്‍റെ ശക്തി അവരുടെ താല്പര്യത്തിനെതിരേ പ്രയോഗിക്കുന്നു. തന്‍റെ ഇഷ്ടത്തിനു ഒരിക്കലവർ ഏല്പ്പിച്ചു കൊടുത്തുകഴിഞ്ഞാൽ അവനവരെ അടിമകളാക്കിത്തീർക്കും. അതിന്‍റെ മാന്ത്രിക മായാശക്തിയുടെ പ്രലോഭനത്തിൽനിന്ന് കരകയറാൻ പിന്നീടവർക്ക് സ്വന്തശക്തികൊണ്ട് സാധ്യമല്ലാതാകുന്നു. ഇപ്രകാരം വലയിൽപെട്ടുപോയ ദേഹികളെ രക്ഷിക്കുവാൻ വിശ്വാസത്തോടുകൂടിയ ഹൃദയംഗമായ പ്രാർത്ഥനയ്ക്കുത്തരമായി ലഭിക്കുന്ന ദൈവശക്തിക്കു മാത്രമേ സാധിക്കുകയുള്ളൂ.GCMal 642.2

    പാപസ്വഭാവത്തിൽ തുടരുകയും, അറിഞ്ഞുകൊണ്ട് മനഃപൂർവ്വം പാപത്തിൽ ലയിക്കുകയും ചെയ്യുന്നവർ സാത്താന്‍റെ പരീക്ഷ ക്ഷണിച്ചുവരുത്തു ന്നു. ദൈവത്തിൽനിന്നും ദൈവദൂതന്മാരുടെ സംരക്ഷണ വലയത്തിൽനിന്നുമവർ അകന്നു മാറുന്നു; ദുഷ്ടനായവൻ തന്‍റെ വഞ്ചന പ്രയോഗിക്കുമ്പോൾ പ്രതിരോധമില്ലാത്ത അവർ ഇരയായിപ്പോകുന്നു. അവന്‍റെ ശക്തിക്ക് കീഴ്പെട്ടുപോയ ഇവർ തങ്ങളുടെ പാതയുടെ അന്ത്യം തീരെ മനസ്സിലാക്കുന്നില്ല. അവരുടെ തകർച്ച സാദ്ധ്യമാക്കിയ പരീക്ഷകൻ മറ്റുള്ളവരെ വശീകരിക്കു ന്നതിനവരെ ആയുധമാക്കി മാറ്റുന്നു.GCMal 643.1

    പ്രവാചകനായ യെശയ്യാവ് ഇപ്രാകാരം പറയുന്നു: “വെളിച്ചപ്പാടന്മാ രോടു ചിലക്കുകയും ജപിക്കുകയും ചെയ്യുന്നവരായ ലക്ഷണവാദികളോടും അരുളപ്പാടു ചോദിപ്പിൻ എന്നു അവർ നിങ്ങളോടു പറയുന്നുവെങ്കിൽ ജനം തങ്ങളുടെ ദൈവത്തോടല്ലയോ ചോദിക്കേണ്ടത്? ഉപദേശത്തിനും സാക്ഷ്യത്തിനും വരുവിൻ! അവർ ഈ വാക്കുപോലെ പറയുന്നില്ലയെങ്കിൽ - അവർക്ക് അരുണോദയം ഉണ്ടാകയില്ല” (യെശയ്യാവ്. 8:19,20). മനുഷ്യന്‍റെ പ്രകൃതിയേയും മരണത്തിൽ മനുഷ്യന്‍റെ അവസ്ഥയേയും സംബന്ധിച്ചുള്ള വേദപുസ്തക ഉപദേശം പ്രസ്താവിക്കുന്ന വ്യക്തമായ സത്യം സ്വീകരിക്കു വാൻ മനുഷ്യർ താല്പര്യം കാണിച്ചിരുന്നെങ്കിൽ, പതാത്മവാദത്തിന്‍റെ പ്രകടനങ്ങളിലും അവകാശവാദങ്ങളിലും കളവായ അത്ഭുതങ്ങളും അടയാളങ്ങ ളുംകൊണ്ട് ശക്തിയോടുകൂടെ സാത്താൻ പ്രവർത്തിക്കുന്നതവർക്ക് കാണാൻ കഴിയുമായിരുന്നു. പക്ഷെ, തങ്ങളുടെ ജഡിക ഹൃദയത്തിന്‍റെ സ്വാതന്ത്ര്യം കീഴ്പെടുത്തിക്കൊണ്ട് രസകരമായ പാപങ്ങളെ ഉപേക്ഷിക്കുന്നതിനുപകരം, ജനസമൂഹം വെളിച്ചത്തിനെതിരെ കണ്ണുകൾ ഇറുക്കി അടച്ചുകൊണ്ട് മുന്ന റിയിപ്പുകൾ വകവയ്ക്കാതെ മുന്നോട്ടു ഗമിക്കുകയും സാത്താനൊരുക്കുന്ന വലയിൽ ഇരയായി പെട്ടുപോകയും ചെയ്യുന്നു. “അവർ രക്ഷിക്കപ്പെടുവാ ന്തക്കവണ്ണം സത്യത്തെ സ്നേഹിച്ചു കൈക്കൊള്ളായയാൽ തന്നേ അങ്ങനെ ഭവിക്കും. സത്യത്തെ വിശ്വസിക്കാതെ അനീതിയിൽ രസിക്കുന്ന ഏവർക്കും.... ഭോഷ്ക്കു വിശ്വസിക്കുമാറ് വ്യാജത്തിന്‍റെ വ്യാപാരശക്തി അയയ്ക്കുന്നു” (2 തെസ്സലൊനീക്യർ 2:10-12).GCMal 643.2

    പ്രേതാത്മവാദ ഉപദേശങ്ങളോടു എതിർത്തു നില്ക്കുന്നവർ മനുഷ്യരോടു മാത്രമല്ല, സാത്താനോടും തന്‍റെ ദൂതന്മാരോടുംകൂടെ യുദ്ധം ചെയ്യുകയാണ്. വാഴ്ചകളോടും അധികാരങ്ങളോടും സ്വർലോക ദുഷ്ടാത്മ സേനയോടുമവർ പോരാട്ടത്തിൽ ഏർപ്പെട്ടുകഴിഞ്ഞിരിക്കുന്നു. സ്വർഗ്ഗീയ ദൂതഗണങ്ങളുടെ ശക്തികൂടാതെ ഒരിഞ്ചുപോലും പിന്നോക്കം സാത്താൻ മാറി പ്പോകയില്ല. രക്ഷകൻ ചെയ്തതുപോലെ, “എന്നും എഴുതിയിരിക്കുന്നു” എന്നുള്ള വാക്കുകൾ ഉപയോഗിച്ചുകൊണ്ട് ദൈവജനം സാത്താനെ നേരിടേണ്ടതാണ്. ക്രിസ്തുവിന്‍റെ കാലത്തെന്നപോലെ ഇന്നും തിരുവചനം ഉദ്ധരിച്ചുകൊണ്ട് തന്‍റെ പ്രലോഭനങ്ങളെ ബലപ്പെടുത്തുവാൻ സാത്താൻ ഉപദേശങ്ങളെ മറിച്ചുകളയുന്നു. കഷ്ടകാലത്തു ഉറച്ചുനില്ക്കണമെന്നാഗ്രഹിക്കു ന്നവർ തിരുവചന സാക്ഷ്യം സ്വന്തമായി മനസ്സിലാക്കേണ്ടതാണ്.GCMal 643.3

    സ്നേഹിതരും ബന്ധുക്കളുമായി സ്നേഹഭാജനങ്ങളുടെ രൂപം ധരിച്ചുകൊണ്ട് ഭൂതാത്മാക്കൾ അപകടകരമായ വിശ്വാസരാഹിത്യം പ്രസ്താവിക്കുന്നത് പലരും നേരിടേണ്ടിവരും. നമ്മുടെ മൃദുലമായ അനുകമ്പ അർഹിക്കത്തക്കവിധം ഈ സന്ദർശകർ അഭിനയിച്ച് അത്ഭുതങ്ങൾ പ്രവർത്തിക്കും. മരിച്ചവർ യാതൊന്നും അറിയുന്നില്ല എന്നുള്ള ബൈബിൾ സത്യത്തിൽ ഉറ ച്ചുനിന്നുകൊണ്ട് നാം ഇവർ നേരിടുകയും ഇപ്രകാരം പ്രത്യക്ഷപ്പെടുന്നവർ ഭൂതാത്മാക്കളാണെന്നു മനസ്സിലാക്കുകയും ചെയ്യേണ്ടതാണ്.GCMal 644.1

    “ഭൂമിയിൽ വസിക്കുന്നവരെ പരീക്ഷിക്കേണ്ടതിനു ഭൂതലത്തിലെങ്ങും വരുവാനുള്ള പരീക്ഷാകാലം” നമുക്ക് തൊട്ടുമുമ്പിലുണ്ട് (വെളിപ്പാട് 3:10). ദൈവവചനത്തിൽ അടിസ്ഥാനമിട്ട് ഉറപ്പുള്ള വിശ്വാസം ഇല്ലാത്തവരൊക്കേയും വഞ്ചിക്കപ്പെടുകയും തോറ്റുപോവുകയും ചെയ്യും. “അനീതിയുടെ സകല വഞ്ചനയോടുംകൂടെ” സാത്താൻ പ്രവർത്തിച്ച് മനുഷ്യരെ നിയന്ത്രിക്കുകയും അവന്‍റെ വഞ്ചക പ്രവൃത്തികൾ തുടർച്ചയായി വർദ്ധിച്ചുവരികയും ചെയ്യും. പക്ഷെ മനുഷ്യർ അവന്‍റെ പരീക്ഷയ്ക്ക് സ്വമേധയാ വശംവദരാകുന്നെങ്കിൽ മാത്രമേ സാത്താൻ തന്‍റെ ലക്ഷ്യം നേടുകയുള്ളൂ. സത്യത്തിന്‍റെ പരിജ്ഞാനം ആത്മാർത്ഥമായി ആഗ്രഹിക്കുകയും, അനുസരണയിൽകൂടെ തങ്ങളുടെ ആത്മാക്കളുടെ വിശുദ്ധീകരണം കാംക്ഷിക്കുകയും ഇപകാരം പോരാട്ടത്തിനു ഒരുങ്ങുകയും ചെയ്യുന്നവർ സത്യത്തിന്‍റെ ദൈവത്തിൽ തങ്ങൾക്ക് ഉറപ്പായ പ്രതിരോധനം ഉള്ളതായി മനസ്സിലാക്കും. “സഹിഷ്ണുതയെക്കുറിച്ചുള്ള എന്‍റെ വചനം നീ കാത്തുകൊണ്ടതിനാൽ.... ഞാനും നിന്നെ കാക്കും” (വെളിപ്പാട് 3:10). ഇതാണ് രക്ഷകന്‍റെ വാഗ്ദത്തം. തന്നിൽ വിശ്വസിക്കുന്ന ഒരു ദേഹിയുടെമേൽപോലും സാത്താൻ വിജയിക്കാതിരിക്കേണ്ടതിനു അതിവേഗം ദൈവം ഓരോ ദൂതനേയും സ്വർഗ്ഗത്തിൽ നിന്നും ഭൂമിയിലേക്കയയ്ക്കുന്നു.GCMal 644.2

    ദൈവത്തിന്‍റെ ന്യായവിധിയിൽനിന്നു തങ്ങൾ സുരക്ഷിതരാണെന്നു ചിന്തിച്ചുകൊണ്ട് ദുഷ്ടന്മാർ ഭയാനകമായ വഞ്ചനയിൽ വീഴുന്ന ദർശനം പ്രവാചകനായ യെശയ്യാവ് വിവരിക്കുന്നു: “ഞങ്ങൾ മരണത്തോടു സഖ്യതയും പാതാളത്തോടു ഉടമ്പടിയും ചെയ്തിരിക്കുന്നു; പ്രവഹിക്കുന്ന ബാധ ആക്രമിക്കുമ്പോൾ അതു ഞങ്ങളോടു അടുത്തു വരികയില്ല; ഞങ്ങൾ ഭോഷ്കിനെ ശരണമാക്കി വ്യാജത്തിൽ ഒളിച്ചിരിക്കുന്നു എന്നു നിങ്ങൾ പറഞ്ഞുവല്ലോ” (യെശയ്യാവ് 28:15). പശ്ചാത്താപരഹിതമായ ഹൃദയ കാഠിന്യത്തിൽ പെട്ടു പോയതു നിമിത്തം പാപിക്ക് ശിക്ഷവരികില്ലായെന്ന് വിശ്വസിച്ച് ആശ്വാസം കൊള്ളുന്നവർ ഈ കൂട്ടത്തിലുണ്ട്; എത്രമാത്രം ദുഷിച്ചുപോയവരായിരുന്നാൽ പോലും, മാനവരാശി മുഴുവൻ ദൈവദൂതന്മാരെപ്പോലെ ആകേണ്ടതിന് സ്വർഗ്ഗത്തിലേക്കു ഉയർത്തപ്പെടും എന്നവർ ചിന്തിക്കുന്നു. ഉപദ്രവകാലത്തു പ്രതിരോധമായി നീതിമാന്മാർക്കു സ്വർഗ്ഗം പ്രദാനം ചെയ്തിരിക്കുന്ന സത്യം ഉപേക്ഷിച്ചുകൊണ്ട് മരണത്തോടു നിയമം ചെയ്കയും പാതാളത്തോടു ഉഭയസമ്മതം ചെയ്യുകയും അതിനുവേണ്ടി സാത്താനാൽ നല്കപ്പെട്ടിരിക്കുന്ന സുനിശ്ചിതമായ കള്ളങ്ങളെ അഭയകേന്ദ്രമായി സ്വീകരിക്കുകയും ചെയ്തുകൊണ്ട് ഇവർ വഞ്ചനയിൽ പെട്ടുപോകുന്നു - ഇതാണ് പ്രേതാത്മ സിദ്ധാന്തത്തിന്‍റെ വഞ്ചനാത്മകമായ കാപട്യം.GCMal 644.3

    ഈ തലമുറയിലെ ജനത്തിന്‍റെ അന്ധത വിവരിക്കാവുന്നതിലധികം അത്ഭുതകരമായിരിക്കുന്നു. വിശ്വസിക്കുവാൻ അയോഗ്യമെന്നു പറഞ്ഞു ആയിരങ്ങൾ ദൈവവചനത്ത ദൂരത്തെറിഞ്ഞുകൊണ്ട് ജിജ്ഞാസ നിറഞ്ഞ ആത്മവിശ്വാസത്തോടുകൂടെ സാത്താന്‍റെ വഞ്ചനകളെ സ്വീകരിക്കുന്നു. പ്രവാചകന്മാരുടേയും അപ്പൊസ്തലന്മാരുടെയും വിശ്വാസത്തിൽ സംതൃപ്തരായവരെ മതഭ്രാന്തന്മാരെന്നു അവിശ്വാസികളും പരിഹാസികളും തള്ളിപ്പറ യുകയും, ക്രിസ്തുവിനേയും രക്ഷാപദ്ധതിയേയും കുറിച്ചുള്ള തിരുവചന പ്രസ്താവനകളെ അവർ പിടിച്ചിരിക്കയാൽ അവരെ നിന്ദിച്ചു തള്ളുകയും ഇപ്രകാരം സത്യം നിഷേധിച്ചുകളയുന്നവരുടെമേൽ ദൈവകോപം കടന്നു വരുവാൻ വഴിയൊരുക്കുകയും ചെയ്യുന്നു. ദൈവത്തിന്‍റെ അവകാശവാദങ്ങളെ അംഗീകരിക്കുകയും ദൈവകല്പനകൾ അനുസരിക്കുകയും ചെയ്യുന്നവർ ഇടുങ്ങിയ മനസ്സുള്ളവരും ബലഹീനരും അന്ധവിശ്വാസികളും അനുകമ്പ അർഹിക്കുന്നവരുമാണെന്നു മുദ്രയടിക്കപ്പെടുന്നു. അങ്ങനെ ദുഷ്ടന്മാർ മരണത്തോടു നിയമം ചെയ്യുകയും പാതാളത്തോടു ഉഭയസമ്മതം ചെയ്യുകയും ചെയ്തുകൊണ്ട് അതിനു ഉറപ്പുവരുത്തിയതായി കാണിക്കുന്നു. ഇപ്രകാരമവർ തങ്ങൾക്കും ദൈവകോപത്തിനും മദ്ധ്യ്യേ നിശ്ചലവും കടന്നുകൂടുവാൻ കഴിയാത്തതുമായ പ്രതിരോധം നിർമ്മിച്ചിരിക്കുന്നതായി ഭാവിക്കുന്നു. അവരുടെ ഭയത്തെ ഉത്തേജിപ്പിക്കുവാൻ ഒന്നിനുംതന്നെ സാധിക്കുന്നില്ല. അവരെത്രമാത്രം പൂർണ്ണമായി പരീക്ഷകനു കീഴ്പെട്ടുപോയതിനാലും, അഭേദ്യമായി അവനോടു യോജിച്ചു പോയതിനാലും, അവന്‍റെ ആത്മാവിനാൽ നിറയപ്പെട്ടുപോയതു നിമിത്തവും, അവന്‍റെ വലയിൽനിന്നു മോചനം പ്രാപിക്കുവാൻ താല്പര്യമോ ശക്തിയോ അവരിൽ കാണപ്പെടുന്നില്ല.GCMal 645.1

    ലോകത്തെ വഞ്ചിക്കുന്നതിനുള്ള തന്‍റെ അന്ത്യ പരിശ്രമത്തിനു സാത്താൻ ഒരുക്കങ്ങൾ കൂട്ടുന്നു. ഏദെൻ തോട്ടത്തിൽ ഹവ്വായ്ക്ക് കൊടുത്ത ഉറപ്പിൻമേൽ അവന്‍റെ പ്രവൃത്തികളുടെ അടിസ്ഥാനം ഉറപ്പിച്ചിരിക്കുന്നു. “നിങ്ങൾ മരിക്കയില്ല നിശ്ചയം; അതു തിന്നുന്ന നാളിൽ നിങ്ങളുടെ കണ്ണു തുറക്കുകയും നിങ്ങൾ നന്മതിന്മകളെ അറിയുന്നവരായി ദൈവത്തെപ്പോലെ ആകയും ചെയ്യും” (ഉല്പ. 3:4,5). അല്പാല്പമായി താമസിദ്ധാന്തത്തിൽകൂടെ തന്‍റെ വഞ്ചനയ്ക്കുള്ള വഴിയവൻ തുറന്നു വികസിപ്പിച്ചു. തന്‍റെ പദ്ധതികളെ പൂർണ്ണമായി അവനിപ്പോഴും നേടിയെടുത്തിട്ടില്ല; ശേഷിപ്പിന്‍റെ അന്ത്യകാലത്ത് അതവൻ പൂർത്തീകരിക്കും. പ്രവാചകൻ ഇപ്രകാരം പറയുന്നു: ‘'..... തവളയെപ്പോലെ മൂന്നു അശുദ്ധാത്മാക്കൾ പുറപ്പെടുന്നതു ഞാൻ കണ്ടു. ഇവ സർവ്വ ഭൂതലത്തിലും ഉള്ള രാജാക്കന്മാരെ സർവ്വശക്തനായ ദൈവത്തിന്‍റെ മഹാദിവസത്തിലെ യുദ്ധത്തിനു കൂട്ടിച്ചേർപ്പാൻ അത്ഭുതങ്ങൾ ചെയ്തുകൊണ്ട് അവരുടെ അടുക്കലേക്കു പുറപ്പെടുന്ന ഭൂതാത്മാക്കൾ തന്നേ” (വെളിപ്പാട് 16:13,14). ദൈവവചനത്തിലുള്ള വിശ്വാസത്തിലും ദൈവശക്തിയിലും സൂക്ഷിക്കപ്പെടാത്തവരൊക്കെയും സാത്താന്‍റെ കൊടും വഞ്ചനയിൽപെട്ട് ഒഴുകിപ്പോകും. ഇല്ലാത്ത സുരക്ഷിതത്വത്തിൽ ജനം സമാധാനപ്പെട്ടിരിക്കുന്നു; ദൈവകോപത്തിന്‍റെ പാനപാത്രം പകരപ്പെടുമ്പോൾ മാത്രം അവർ ഉണർന്നുവരും.GCMal 646.1

    കർത്താവായ ദൈവം ഇപ്രകാരം അരുളിച്ചെയ്യുന്നു: “ഞാൻ ന്യായത്തെ അളവുചരടും നീതിയെ തൂക്കുകട്ടയും ആക്കിവെക്കും; കന്മഴ വ്യാജശരണത്തെ നീക്കിക്കളയും; വെള്ളം ഒളിപ്പിടത്തെ ഒഴുക്കിക്കൊണ്ടുപോകും. മരണത്തോടുള്ള നിങ്ങളുടെ സഖ്യത ദുർബ്ബലമാകും; പാതാളത്തോടുള്ള നിങ്ങളുടെ ഉടമ്പടി നിലനില്ക്കയില്ല; പ്രവഹിക്കുന്ന ബാധ ആക്രമിക്കുമ്പോൾ നിങ്ങൾ തകർന്നുപോകും” (യെശയ്യാവു 28:17,18).GCMal 646.2