Loading...
Larger font
Smaller font
Copy
Print
Contents
വന്‍ പോരാട്ടം - Contents
  • Results
  • Related
  • Featured
No results found for: "".
  • Weighted Relevancy
  • Content Sequence
  • Relevancy
  • Earliest First
  • Latest First

    അദ്ധ്യായം 17—പ്രഭാതം വിളിച്ചറിയിക്കുന്നവർ

    വേദപുസ്തകത്തിലെ ഏറ്റവും മഹത്വമേറിയതും പരിപാവനവുമായ സത്യങ്ങളിൽ ഒന്നാണ് വീണ്ടെടുപ്പിന്‍റെ വലിയ വേല പൂർത്തീകരിക്കുന്നതിനുള്ള കർത്താവിന്‍റെ രണ്ടാംവരവ്. മരണത്താഴ്വരയിൽക്കൂടി യാത്ര ചെയ്ത് ദൈവജനത്തിന് വിലയേറിയതും സന്തോഷം ഉളവാക്കുന്നതുമായ പ്രത്യാശ, അവന്‍റെ പ്രത്യക്ഷതയുടെ വാഗ്ദാനത്തിൽ ലഭിക്കുന്നു. “പുനരുത്ഥാനവും ജീവനും ആയവൻ” അവന്‍റെ ഉപേക്ഷിക്കപ്പെട്ടവരെ വീണ്ടും ഭവനത്തിൽ ചേർക്കുവാൻ വരുന്നു. കർത്താവിന്‍റെ രണ്ടാം വരവിനെക്കുറിച്ചുള്ള ഉപദേശമാണ് തിരുവെഴുത്തുകളിലെ ഏറ്റവും പ്രധാനപ്പെട്ട ഉപദേശം. ആദിമ ദമ്പതികൾ ദുഖത്തോടെ ഏദെൻ പരദീസ വിട്ട നാൾ മുതൽ സാത്താന്‍റെ ശക്തി തകർത്ത്, നഷ്ടപ്പെട്ട പരദീസയിലേക്ക് അവരെ തിരിച്ചുകൊണ്ടുവരുവാനുള്ള വാഗ്ദത്ത മശീഹയുടെ വരവിനായി കാത്തിരുന്നു. മുൻകാല വിശുദ്ധന്മാർ, തങ്ങളുടെ പ്രത്യാശയുടെ നിറവേറലായ മശീഹയുടെ മഹത്വപ്രത്യക്ഷതയ്ക്കായി നോക്കിപ്പാർത്തിരുന്നു. ദൈവത്തോടുകൂടെ നടന്ന ആദാംമുതൽ ഏഴാം തലമുറക്കാരനായ ഹാനോക്കിനെ വീണ്ടെടുപ്പുകാരന്‍റെ വരവ് ദൂരെ ദർശിക്കുവാൻ ദൈവം അനുവദിച്ചിരുന്നു. “ഇതാ, കർത്താവ് എല്ലാവരേയും വിധിപ്പാനും. ആയിരമായിരം വിശുദ്ധന്മാരോടുകൂടെ വന്നിരിക്കുന്നു എന്ന് അവൻ പറഞ്ഞു (യൂദാ. 14,15). ഗോത്രപിതാവായ ഇയ്യോബ് അവന്‍റെ കഠിനശോധനയിൽ അചഞ്ചലമായ ആശയത്തോടെ “എന്നെ വീണ്ടെടുക്കുന്നവൻ ജീവിച്ചിരിക്കുന്നു എന്നും അവൻ ഒടുവിൽ പൊടിമേൽ നിൽക്കുമെന്നും ഞാൻ അറിയുന്നു.... ഞാൻ ദേഹസഹിതനായി ദൈവത്തെ കാണും. ഞാൻ തന്നെ അവനെ കാണും” എന്നു പറഞ്ഞു (ഇയ്യോ. 19:25-27).GCMal 342.1

    നീതിയോടെ ഭരിക്കുവാനായി ക്രിസ്തു വരുമെന്നുള്ള വിശുദ്ധ എഴുത്തുകാരുടെ വാക്കുകൾ ശ്രഷ്ഠവും വികാരഭരിതവുമാകുവാൻ പ്രചോദനം നൽകി. ആ ദിവ്യാഗ്നിയാൽ ഉജ്ജ്വലമായ വാക്കുകളാൽ വേദപുസ്തക കവി കളും പ്രവാചകന്മാരും അതിനെപ്പറ്റി പ്രതിപാദിച്ചിട്ടുണ്ട്. യിസ്രായേലിൻ രാജാവിന്‍റെ തേജസ്സിനേയും ശക്തിയേയും കുറിച്ച് സങ്കീർത്തനക്കാരൻ പാടി. “സൗന്ദര്യത്തിന്‍റെ പൂർണ്ണതയായ സീയോനിൽനിന്ന് ദൈവം പ്രകാശിക്കുന്നു. നമ്മുടെ ദൈവം വരുന്നു; മൗനമായിരിക്കയില്ല.... തന്‍റെ ജനത്തെ ന്യായം വിധിക്കേണ്ടതിന്ന് അവൻ മേലിൽനിന്ന് ആകാശത്തേയും ഭൂമിയേയും വിളിക്കുന്നു” (സങ്കീ. 50:2-4). “ആകാശം സന്തോഷിക്കയും ഭൂമി ആനന്ദിക്കയും... ചെയ്യട്ടെ. യഹോവയുടെ സന്നിധിയിൽ തന്നേ; അവൻ വരുന്നുവല്ലോ; അവൻ ഭൂമിയെ വിധിപ്പാൻ വരുന്നു; അവൻ ഭൂലോകത്തെ നീതിയോടും ജാതികളെ വിശ്വസ്തതയോടുംകൂടെ വിധിക്കും” (സങ്കീ. 96:11-13).GCMal 343.1

    പ്രവാചകനായ യെശയ്യാവ് പറഞ്ഞു: “നിന്‍റെ മൃതന്മാർ ജീവിക്കും; എന്‍റെ ശവങ്ങൾ എഴുന്നേല്പം”. “പൊടിയിൽ കിടക്കുന്നവരേ, ഉണർന്ന് ഘോഷിപ്പിൻ; നിന്‍റെ മഞ്ഞ് പ്രഭാതത്തിലെ മഞ്ഞുപോലെ ഇരിക്കുന്നു; ഭൂമി പൂതന്മാരെ പ്രസവിക്കുമല്ലോ”. “അവൻ മരണത്തെ സദാകാലത്തേക്കും നീക്കിക്കളയും; യഹോവയായ കർത്താവ് സകല മുഖങ്ങളിൽ നിന്നും കണ്ണുനീർ തുടയ്ക്കയും തന്‍റെ ജനത്തിന്‍റെ നിന്ദ സകല ഭൂമിയിലും നിന്നു നീക്കി ക്കളകയും ചെയ്യും. യഹോവയല്ലോ അരുളിച്ചെയ്തിരിക്കുന്നത്. അന്നാളിൽ ഇതാ, നമ്മുടെ ദൈവം; അവനെ അതേ നാം കാത്തിരുന്നത്; അവൻ നമ്മ രക്ഷിക്കും; അവൻ തന്നേ യഹോവ; അവനെയത് നാം കാത്തിരുന്നത്; അവന്‍റെ രക്ഷയിൽ നമുക്ക് ആനന്ദിച്ച് സന്തോഷിക്കാം എന്ന് അവർ പറയും” (യെശയ്യാ . 26:19; 25:8,9).GCMal 343.2

    ഹബക്കൂക്ക് വിശുദ്ധ ദർശനത്തിൽ നിമഗ്നനായി, ദൈവത്തിന്‍റെ പ്രത്യക്ഷത കാണുന്നു. “ദൈവം തേമാനിൽനിന്നും പരിശുദ്ധൻ പാറാൻപർവ്വതത്തിൽനിന്നും വരുന്നു. അവന്‍റെ പ്രഭ ആകാശത്തെ മൂടുന്നു; അവന്‍റെ തിയാൽ ഭൂമി നിറഞ്ഞിരിക്കുന്നു. സൂര്യപ്രകാശംപോലെ അവന്‍റെ ശോഭ വരുന്നു”. “അവൻ നിന്ന് ഭൂമിയെ കുലുക്കുന്നു; അവൻ നോക്കി ജാതികളെ ചിതറിക്കുന്നു; ശാശ്വത പർവ്വതങ്ങൾ പിളർന്നുപോകുന്നു; പുരാതന ഗിരികൾ വണങ്ങി വീഴുന്നു; അവൻ പുരാതന പാതകളിൽ നടക്കുന്നു”. “നീ കുതിരപ്പുറത്തും ജയരഥത്തിലും കയറിയിരിക്കുന്നു”. “പർവ്വതങ്ങൾ നിന്നെ കണ്ട് വിറയ്ക്കുന്നു.. ആഴി മുഴക്കം പുറപ്പെടുവിക്കുന്നു; ഉയരത്തിലേക്ക് കൈ ഉയർത്തുന്നു. നിന്‍റെ അസ്ത്രങ്ങൾ പായുന്ന പ്രകാശത്തിങ്കലും മിന്നിച്ചാടുന്ന കുന്തത്തിന്‍റെ ശോഭയിങ്കലും സൂര്യനും ചന്ദ്രനും സ്വഗൃഹത്തിൽ നിൽക്കുന്നു” “നിന്‍റെ ജനത്തിന്‍റെ രക്ഷയ്ക്കായിട്ടും നിന്‍റെ അഭിഷിക്തന്‍റെ രക്ഷയ്ക്കായിട്ടും നീ പുറപ്പെടുന്നു” (ഹബക്കൂക്ക് 3:3,4,6,8,10,11,13).GCMal 343.3

    രക്ഷകൻ തന്‍റെ ശിഷ്യന്മാരെ പിരിയാറായപ്പോൾ താൻ വീണ്ടും വരുമെന്ന് ഉറപ്പുകൊടുക്കുകയും അവരുടെ സങ്കടത്തിൽ അവരെ ആശ്വസിപ്പിക്കുകയും ചെയ്തു. “നിങ്ങളുടെ ഹൃദയം കലങ്ങിപ്പോകരുത്.... എന്‍റെ പിതാവിന്‍റെ ഭവനത്തിൽ അനേകം വാസസ്ഥലങ്ങൾ ഉണ്ട്.... ഞാൻ നിങ്ങൾക്ക് സ്ഥലം ഒരുക്കുവാൻ പോകുന്നു. ഞാൻ പോയി നിങ്ങൾക്ക് സ്ഥലം ഒരുക്കിയാൽ, ഞാൻ ഇരിക്കുന്ന ഇടത്ത് നിങ്ങളും ഇരിക്കേണ്ടതിന് പിന്നെയും വന്ന് നിങ്ങളെ എന്‍റെ അടുക്കൽ ചേർത്തുകൊള്ളും” (യോഹ. 14:1 -3). “മനുഷ്യ പുത്രൻ തന്‍റെ തേജസ്സോടെ സകല വിശുദ്ധദൂതന്മാരുമായി വരുമ്പോൾ അവൻ തന്‍റെ തേജസ്സിന്‍റെ സിംഹാസനത്തിൽ ഇരിക്കും. സകല ജാതികളേയും അവന്‍റെ മുൻപിൽ കൂട്ടും” (മത്തായി 25:31,32).GCMal 344.1

    ക്രിസ്തുവിന്‍റെ സ്വർഗ്ഗാരോഹണത്തിനുശേഷം ഒലിവുമലയിൽ തങ്ങിയ മാലാഖമാർ, യേശുവിന്‍റെ തിരിച്ചുവരവിനെക്കുറിച്ചുള്ള വാഗ്ദത്തം ആവർത്തിച്ചു. “നിങ്ങളെ വിട്ട് സ്വർഗ്ഗാരോഹണം ചെയ്ത ഈ യേശുവിനെ സ്വർഗ്ഗ ത്തിലേക്ക് പോകുന്നവനായി നിങ്ങൾ കണ്ടതുപോലെ തന്നെ അവൻ വീണ്ടും വരും? (അ.പ. 1:11). കൂടാതെ അപ്പൊസ്തലനായ പൌലൊസ് പരിശു ദ്ധാത്മാവിനാൽ പ്രചോദിതനായി സാക്ഷ്യപ്പെടുത്തുന്നു: “കർത്താവ് താൻ ഗംഭീര നാദത്തോടും പ്രധാന ദൂതന്‍റെ ശബ്ദത്തോടും ദൈവത്തിന്‍റെ കാഹളത്തോടുംകൂടെ സ്വർഗ്ഗത്തിൽനിന്ന് ഇറങ്ങിവരും” (1 തെസ്സ. 4:16). വെളിപ്പാടു കാരനായ യോഹന്നാൻ പറയുന്നു: “ഇതാ, അവൻ മേഘാരൂഢനായി വരുന്നു; ഏതു കണ്ണും.... അവനെ കാണും” (വെളിപ്പാട്. 1:7).GCMal 344.2

    ദൈവം ലോകാരംഭം മുതൽ തന്‍റെ വിശുദ്ധ പ്രവാചകന്മാർ മുഖാന്തരം അരുളിച്ചെയ്തത് ഒക്കെയും യഥാസ്ഥാനത്താകുന്ന കാലം വരുവോളം എന്നത് അവന്‍റെ വരവിന്‍റെ മഹത്വത്തെ കൂട്ടുന്നു (അ.പ, 3:21). അപ്പോൾ ദുഷ്ടന്‍റെ ദീർഘനാളായ ഭരണം അവസാനിക്കും. “ലോകരാജത്വം നമ്മുടെ കർത്താവിന്നും അവന്‍റെ ക്രിസ്തുവിനും ആയിത്തീർന്നിരിക്കുന്നു. അവൻ എന്നെന്നേക്കും വാഴും” (വെളി. 11:15). “യഹോവയുടെ മഹത്വം വെളിപ്പെടും, സകല ജഡവും ഒരുപോലെ അതിനെ കാണും”: “യഹോവയായ കർത്താവ് സകല ജാതികളും കാൺകെ നീതിയേയും തിയേയും മുളപ്പിക്കും”. “അന്നാളിൽ സൈന്യങ്ങളുടെ യഹോവ തന്‍റെ ജനത്തിന്‍റെ ശേഷിപ്പിന് മഹത്വമുള്ള കിരീടവും ഭംഗിയുള്ളാരു മുടിയും ആയിരിക്കും” (യെശയ്യാ 40:5; 61:11; 28:5).GCMal 344.3

    അപ്പോൾ ദീർഘകാലം കാത്തിരുന്ന സമാധാനപൂർണ്ണമായ മശീഹയുടെ രാജത്വം സ്വർഗ്ഗീയാധിപത്യത്തിൻകീഴിൽ വരും. “യഹോവ സീയോനെ ആശ്വസിപ്പിക്കുന്നു. അവൻ അതിന്‍റെ സകല ശൂന്യസ്ഥലങ്ങളേയും ആശ്വസിപ്പിച്ചു. അതിന്‍റെ മരുഭൂമിയെ ഏദെനെപ്പോലെയും അതിന്‍റെ നിർജ്ജനപ്രദേശത്തെ യഹോവയുടെ തോട്ടത്തെപ്പോലെയും ആക്കുന്നു”. “ലബാനോന്‍റെ മഹത്വവും കർമ്മേലിന്‍റെയും ശാരോന്‍റെയും ശോഭയും അതിന് കൊടുക്കപ്പെടും”. “നിന്നെ ഇനി അസൂബാ (തൃക്ത) എന്നു വിളിക്കയില്ല. നിന്‍റെ ദേശത്ത ശെമാമാ (ശൂന്യം) എന്നു പറകയുമില്ല; നിനക്ക് ഹെഫ്സീബാ (ഇഷ്ട) എന്നും നിന്‍റെ ദേശത്തിന് ബയൂലാ (വിവാഹസ്ഥ) എന്നും പേർ ആകും”. “മണവാളൻ മണവാട്ടിയിൽ സന്തോഷിക്കുന്നതുപോലെ നിന്‍റെ ദൈവം നിന്നിൽ സന്തോഷിക്കും” (യെശയ്യാ. 51:3; 35:2; 62:4,5).GCMal 345.1

    കർത്താവിന്‍റെ വരവ് എല്ലാ യുഗങ്ങളിലേയും ദൈവത്തിന്‍റെ സത്യാ നുഗാമികളുടെ പ്രത്യാശ ആയിരുന്നു. താൻ വീണ്ടും വരുമെന്നുള്ള രക്ഷകന്‍റെ ഒലിവുമലയിലെ വിടവാങ്ങൽ വാഗ്ദാനം ശിഷ്യന്മാരുടെ ഭാവിയെ പ്രകാശിപ്പിച്ചു. ദുഃഖം കെടുത്തിക്കളകയൊ പരീക്ഷകൾ മങ്ങൽ ഏല്പിക്കയൊ ചെയ്യാൻ കഴിയാത്ത പ്രത്യാശയാലും സന്തോഷത്താലും അവരുടെ ഹൃദയങ്ങൾ നിറഞ്ഞിരുന്നു. കഷ്ടതകളുടേയും പീഡനങ്ങളുടേയും മദ്ധ്യേ വലിയവനായ ദൈവത്തിന്‍റെയും നമ്മുടെ രക്ഷകനായ യേശുക്രിസ്തുവിന്‍റെയും പ്രത്യക്ഷത അവരുടെ ഭാഗ്യകരമായ പ്രത്യാശ ആയിരുന്നു. ജീവിച്ചിരുന്ന് കർത്താവിന്‍റെ വരവിന്‍റെ സാക്ഷികളാകാമെന്ന് പ്രത്യാശിച്ചിരുന്ന തങ്ങളുടെ പ്രിയപ്പെട്ടവരെ സംസ്കരിച്ചപ്പോൾ തെസ്സലൊനീക്യർ ദുഃഖാർത്തരായിത്തീർന്നു. അവരുടെ ഉപദേഷ്ടാവായ വി. പൌലൊസ്, കർത്താവിന്‍റെ വരവിൽ സംഭവിക്കാനുള്ള ഉയിർത്തെഴുന്നേല്പ്പിലേക്ക് അവരുടെ ശ്രദ്ധയെ തിരിച്ചു. “ക്രിസ്തുവിൽ മരിച്ചവർ മുമ്പെ ഉയിർത്തെഴുന്നേൽക്കുകയും ജീവിച്ചിരിക്കുന്നവർ അവരോട് ഒന്നിച്ച് കർത്താവിനെ എതിരേല്പാൻ മേഘങ്ങളിൽ എടുക്കപ്പെടുകയും ചെയ്യും. ഇങ്ങനെ നാം കർത്താവിനോടുകൂടെ എന്നേക്കും ഇരിക്കും. ഈ വാക്കുകളാൽ അന്യോന്യം ആശ്വസിപ്പിച്ചുകൊൾവീൻ” (1 തെസ്സ. 4:16-18).GCMal 345.2

    പത്മൊസ് ദ്വീപിൽ യോഹന്നാൻ “അതേ ഞാൻ വേഗം വരുന്നു” എന്ന വാഗ്ദത്തം കേൾക്കുന്നു. പ്രതികരണവാഞ്ഛയുള്ള അവന്‍റെ ശബ്ദത്തിൽ, സഭ അവളുടെ തീർത്ഥയാത്രയിലുടനീളം, “അതേ, കർത്താവേ, വരേണമേ” എന്ന് പ്രാർത്ഥിക്കുന്നു (വെളി. 22:20).GCMal 345.3

    സത്യത്തിനുവേണ്ടി സാക്ഷ്യം വഹിച്ച് വിശുദ്ധന്മാരുടേയും രക്തസാക്ഷികളുടേയും, വിശ്വാസത്തിന്‍റേയും പ്രത്യാശയുടേയും പ്രഖ്യാപനം തുറുങ്കിൽനിന്നും കൊലമരത്തിൽനിന്നും തൂക്കുമരത്തിൽനിന്നും നൂറ്റാണ്ടുകളായി പുറപ്പെടുന്നു. അവന്‍റെ വരവിൽ, ക്രിസ്തു ഉയിർത്തെഴുന്നേറ്റതിനാൽ തങ്ങളും ഉയിർത്തെഴുന്നേല്ക്കുമെന്നുള്ള ഉറപ്പിൽ വിശ്വസിച്ചിരുന്ന ക്രിസ്ത്യാനികളിൽ ഒരുവൻ പറയുന്നു: “അവൻ മരണത്തെ തുച്ഛീകരിച്ച് അതിനതീത മായി കാണപ്പെട്ടു”. - Daniel T. Taylor, The Reign of Christ on Earth: or, The Voice of the Church in All Ages, page 33. അവർ “സ്വതന്ത്രമായി ” ഉയിർക്കുമെന്നുള്ള പ്രത്യാശയുള്ളതുകൊണ്ട് മരിക്കുവാൻ അവർ ഒരുക്കമായിരുന്നു.- Ibid., page. 54. തന്‍റെ രാജ്യം നീതിമാന്മാർക്കു കൊടുക്കുവാൻ “പിതാവിന്‍റെ മഹത്വത്തോടെ സ്വർഗ്ഗത്തിൽ നിന്നിറങ്ങി മേഘാരൂഢനായി വരുന്ന” കർത്താവിനെ അവർ പ്രതീക്ഷിച്ചു. വാൽഡൻസുകാർ ഈ പ്രത്യാശയെ പരിലാളിച്ചു. - Ibid., pages. 129-132. വിക്സിഫ്, രക്ഷകന്‍റെ പ്രത്യ ക്ഷത സഭയുടെ പ്രത്യാശയായി പ്രതീക്ഷിച്ചു- Ibid., pages. 132-134.GCMal 345.4

    മുന്നൂറ് വർഷത്തിനപ്പുറം ന്യായവിധിയുടെ ദിവസം ദീർഘിക്കയില്ലെന്ന് ലൂഥർ തന്നോടുതന്നെ പറഞ്ഞു. വളരെ നാൾ ദൈവത്തിന് ഈ ദുഷ്ടലോകത്തെ സഹിക്കാൻ സാധ്യമല്ല, ദൈവം അത് ചെയ്യുകയും ഇല്ല”. “ആ വലിയ ദിവസം സമാഗതമാവുകയാണ്. അന്ന് ദുഷ്ടരാജത്വത്തിനു അവസാനം വരും” - Ibid., pages 158, 1 34. GCMal 346.1

    “ഈ ലോകത്തിന്‍റെ അവസാനം വിദൂരതയിലല്ല” എന്ന് മെലംഗ്തൻ പറഞ്ഞു. വിശ്വസ്തരായ ക്രിസ്തീയ സമൂഹം എല്ലാ സംഭവങ്ങളെക്കാളും ഏറ്റവും വലുതായ ക്രിസ്തുവിന്‍റെ പുനരാഗമനത്തെ തീക്ഷ്ണതയോടെ നോക്കിപ്പാർക്കുവാൻ കാൽവിൻ ആവശ്യപ്പെടുന്നു. “നമ്മുടെ കർത്താവ് തന്‍റെ രാജത്വത്തിന്‍റെ മഹത്വം മുഴുവനും പ്രകടമാക്കുന്ന ആ വലിയ ദിവസത്തിന്‍റെ ഉദയംവരെ നാം ക്രിസ്തുവിനായി ആർത്തി ഉള്ളവരും അവനെ അന്വേഷിക്കുന്നവരും പ്രതീക്ഷിക്കുന്നവരും ആയിരിക്കണം’ എന്ന് അദ്ദേഹം പറഞ്ഞു”.- Ibid., pages 158, 134.GCMal 346.2

    കർത്താവായ യേശു നമുക്കു തുല്യമായി ദേഹസഹിതനായി സ്വർഗ്ഗത്തിലേക്ക് പോയതുപോലെ സ്കോച്ച് നവീകരണകർത്താവായ നോക്സ് ചോദിക്കുന്നു: “വീണ്ടും വരികയില്ലയോ? അവൻ വേഗം വരുമെന്ന് നാം അറിയുന്നു; സത്യത്തിനുവേണ്ടി ജീവിതം അർപ്പിച്ച റെഡ്‌ലിയും ലാറ്റിമറും കർത്താവിന്‍റെ വരവിനെ വിശ്വാസത്തോടെ നോക്കിപ്പാർത്തു. റെഡ്‌ലി ഇപ്രകാരം എഴുതി: ഈ ലോകം അതിന്‍റെ അന്ത്യത്തിലേക്ക് അടുക്കുന്നു എന്നതിന് യാതൊരു സംശയവും ഇല്ല എന്ന് ഞാൻ വിശ്വസിക്കുന്നു. ദൈവത്തിന്‍റെ ദാസനായ യോഹന്നാനോടൊപ്പം നമ്മുടെ ഹൃദയത്തിൽ കർത്താവിനോട് കേണപേക്ഷിക്കാം- “വരേണമേ, കർത്താവായ യേശുവേ വേഗം വരേണമേ’ — ibid., Pages 151, 145.GCMal 346.3

    ബേക്സ്റ്റർ പറഞ്ഞു: “കർത്താവിന്‍റെ വരവിനെക്കുറിച്ചുള്ള ചിന്തകൾ എനിക്ക് ഏറ്റം മധുരിക്കുന്നതും സന്തോഷപ്രദവും ആണ്'. - Richard, Baxter, Works, vol. 17, p. 555. “കർത്താവിനെ സ്നേഹിക്കുന്നതും ആ ഭാഗ്യകരമായ പ്രത്യാശയെ കാംക്ഷിക്കുന്നതും വിശുദ്ധന്മാരുടെ സ്വഭാവവും വിശ്വാസത്തിന്‍റെ പ്രവൃത്തിയും ആണ്”. “ഉയിർപ്പിങ്കൽ, അവസാനമായി നശിപ്പിക്കേണ്ടത് മരണത്തെ ആണെങ്കിൽ, ക്രിസ്തുവിന്‍റെ പൂർണ്ണമായ അവസാന വിജയം കൈവരിച്ചുകൊണ്ടുള്ള വരവിനുവേണ്ടി എത്രമാത്രം അചഞ്ചലമായി വിശ്വാസികൾ കാംക്ഷിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യണമെന്ന് നാം പഠിക്കണം”. - Ibid., vol. 17, p. 500. “കർത്താവിന്‍റെ ദിവസത്തെയാണ് എല്ലാ വിശ്വാസികളും ആഗ്രഹിക്കുകയും പ്രത്യാശിക്കുകയും കാത്തിരിക്കുകയും ചെയ്യേണ്ടത്. കാരണം, അവരുടെ വീണ്ടെടുപ്പിനുള്ള മുഴുവൻ വേലയുടേയും സാഫല്യവും അവരുടെ ആത്മാക്കളുടെ ഉദ്യമവും അഭിലാഷവും ഈ ദിവസം ആണ്”. “കർത്താവേ! ഈ അനുഗ്രഹിക്കപ്പെട്ട ദിവസം ബദ്ധപ്പെടുത്തേണമേ!’ - Ibid., vol. 17, pp. 182, 183. അപ്പൊസ്തലിക സഭയുടേയും മരുഭൂമിയിലെ സഭയുടേയും” നവീകരണ കർത്താക്കളുടേയും പ്രത്യാശ അതായി രുന്നു.GCMal 347.1

    കർത്താവിന്‍റെ വരവിന്‍റെ രീതിയും ഹേതുവും മാത്രമല്ല, പ്രവചനം പറയുന്നത്, അത് എത്ര അടുത്തിരിക്കുന്നു എന്ന് മനുഷ്യർ അറിയുവാൻ അടയാളങ്ങളും തന്നിട്ടുണ്ട്. കർത്താവ് പറഞ്ഞു: “സൂര്യനിലും ചന്ദ്രനിലും നക്ഷത്രങ്ങളിലും ലക്ഷ്യങ്ങൾ ഉണ്ടാകും” (ലൂക്കൊസ് 21:25). “സൂര്യൻ ഇരുണ്ട് പോകയും ചന്ദ്രൻ പ്രകാശം കൊടുക്കാതിരിക്കുകയും ആകാശത്തുനിന്ന് നക്ഷത്രങ്ങൾ വീഴുകയും ആകാശത്തിലെ ശക്തികൾ ഇളകിപ്പോകുകയും ചെയ്യും. അപ്പോൾ മനുഷ്യപുത്രൻ വലിയ ശക്തിയോടും തേജസ്സോടുംകൂടെ മേഘങ്ങളിൽ വരുന്നത് അവർ കാണും” (മർക്കൊസ് 13:24-26). രണ്ടാം വരവിലേക്ക് നയിക്കുന്ന അടയാളങ്ങളിൽ ആദ്യത്തേത് വെളിപ്പാടുകാരൻ വിവരിക്കുന്നു: ‘വലിയൊരു ഭൂകമ്പം ഉണ്ടായി; സൂര്യൻ കരിമ്പടംപോലെ കറുത്തു. ചന്ദ്രൻ മുഴുവനും രക്തതുല്യമായിത്തീർന്നു” (വെളി. 6:12).GCMal 347.2

    ഈ അടയാളങ്ങൾ പത്തൊൻപതാം നൂറ്റാണ്ട് തുടങ്ങുന്നതിനു മുൻപു തന്നെ കാണപ്പെട്ടു. പ്രവചനനിവൃത്തിയായിത്തന്നെ 1755-ൽ ഒരിക്കലും ഉണ്ടായിട്ടില്ലാത്ത അത്ര ഭയങ്കര ഭൂകമ്പം ഉണ്ടായി. ലിസ്ബൺ ഭൂകമ്പം എന്ന് സാധാരണ അറിയപ്പെടുന്നു എങ്കിലും അത് യൂറോപ്പിന്‍റെയും ആഫിക്കയുടേയും അമേരിക്കയുടേയും ഭാഗങ്ങളിലും ഉണ്ടായി. ഗ്രീൻലണ്ട്, വെസ്റ്റ് ഇന്‍റീസ്, മെഡെറാ ദ്വീപ്, നോർവെ, സ്വീഡൻ, ഗ്രെയ്റ്റ് ബ്രിട്ടൻ, അയർലണ്ട് എന്നിവിടങ്ങളിൽ അത് അനുഭവപ്പെട്ടു. നാല്പതു ലക്ഷം ചതുരശ്ര മൈലിൽ കുറയാതെയുള്ള സ്ഥലങ്ങളിൽ അത് വ്യാപിച്ചിരുന്നു. യൂറോപ്പിലെപ്പോലെ തന്നെ, ആഫ്രിക്കയിലും അതിന്‍റെ ആഘാതം ഭയങ്കരമായിരുന്നു. ആൽജിയേഴ്സിന്‍റെ ഒരു വലിയ ഭാഗം നശിച്ചുപോയി. മൊറോക്കൊയിൽനിന്ന് അല്പം അകലെ ഉദ്ദേശം പതിനായിരത്തോളം താമസക്കാർ ഉണ്ടായിരുന്ന ഒരു ഗ്രാമം മുഴുവനും നശിച്ചു. സ്പെയിനിന്‍റെയും ആഫ്രിക്കയുടെയും പട്ടണങ്ങൾ ഉൾക്കൊള്ളുന്ന തീരപ്രദേശം നശിച്ചുപോയി.GCMal 347.3

    ഭൂകമ്പം പരമാവധി അക്രമാസക്തമായത് സ്പെയിനിലും പോർട്ടുഗലിലും ആയിരുന്നു. കാഡിസിൽ തിരമാല 60 അടി ഉയരത്തിൽ അടിച്ചുയർന്നു എന്ന് പറയപ്പെടുന്നു. “ഏറ്റം വലിയ പർവ്വതങ്ങൾ, ചിലത് പോർട്ടുഗലിൽ, അതിന്‍റെ അടിസ്ഥാനം മുതൽ കുലുങ്ങുന്നു എന്ന് തോന്നുമാറ് അതി സാഹസികമായി ഉലഞ്ഞു. അവയിൽ ചിലതിന്‍റെ പർവ്വതാഗ്രം തുറക്കപ്പെട്ടു. ചിലത് നെടുകെ കീറി. ചിലതിൽ അത്ഭുതകരമായ വിടവുകൾ ഉണ്ടായി. ചേർന്നു കിടന്ന താഴ്വരയിലേക്ക് വലിയ ഭാഗങ്ങൾ അടർന്നു വീണു. ഈ പർവ്വതങ്ങളിൽനിന്ന് അഗ്നിജ്വാലകൾ ബഹിർഗമിച്ചതായി പ്രസ്താവിക്കപ്പെട്ടിരുന്നു”.- Sir Charles Lyell, Principles of Geology, p. 495.GCMal 348.1

    “ലിസ്ബണിൽ ഭൂമിക്കടിയിൽ ഒരു ഇടിമുഴക്കം കേൾക്കുകയും ഉടൻ തന്നെ ഉഗ്രമായ ഒരു ഭൂകമ്പം മൂലം പട്ടണത്തിന്‍റെ ഭൂരിഭാഗവും നിലംപരിചാകുകയും ചെയ്തു. ആറു മിനിട്ട് സമയംകൊണ്ട് അറുപതിനായിരം ആളുകൾ നശിച്ചു. സമുദം ആദ്യം പിൻവാങ്ങി, അവിടം ഉണങ്ങിയതായി കണ്ടു. പിന്നെ സാധാരണ വരാറുള്ളതിലും 50 അടി കൂടുതൽ ഉയരത്തിൽ അകത്തേക്ക് അടിച്ചുകയറി”. “ഈ മഹാ വിപത്തിന്‍റെ കാലത്ത് ലിസ്ബണിൽ നടന്നു എന്ന് വിവരിക്കുന്ന അസാധാരണ സംഭവങ്ങളിൽ ഒന്ന്, കണക്കില്ലാതെ പണം ചെലവുചെയ്ത് മുഴുവൻ മാർബിളിൽ തീർത്ത ഒരു പുതിയ തുറമുഖ മേട താണുപോയതാണ്. സംഭവിച്ചുകൊണ്ടിരുന്ന കെടുതികൾക്ക് എത്താൻ പറ്റാത്ത സ്ഥലമായി പരിഗണിച്ച്, സുരക്ഷിതത്വത്തിനുവേണ്ടി ഒരു വലിയ പുരുഷാരം അവിടെ കൂടിയിരുന്നു. പക്ഷെ തുറമുഖമേട പെട്ടെന്ന് അതിലെ സകല ജനവുമായി മുങ്ങിപ്പോയി. ഒറ്റ ശവം പോലും ഒരിക്കലും വെള്ളത്തിൽ പൊങ്ങി വന്നില്ല”. - Ibid., page 495.GCMal 348.2

    “ഓരോ പള്ളിയും ആശ്രമവും ഒട്ടുമുക്കാലും പൊതുസ്ഥാപനങ്ങളുടെ വലിയ കെട്ടിടങ്ങളും, നാലിലൊന്നിൽ കൂടുതൽ വീടുകളും, ഭൂകമ്പത്തിന്‍റെ ആഘാതത്താൽ തൽക്ഷണം വീണുപോയി. ഭൂകമ്പം കഴിഞ്ഞ് ഏകദേശം രണ്ടു മണിക്കൂറിനുശേഷം, പല സ്ഥലങ്ങളിലും തീ പൊട്ടിപ്പുറപ്പെട്ട് ഏകദേശം മൂന്നു ദിവസംകൊണ്ട് ക്രോധാഗ്നി പരന്നു. പട്ടണം പൂർണ്ണമായും വിജനമായിത്തീർന്നു. ഭൂകമ്പം ഉണ്ടായത് ഒരു അവധി ദിവസം ആയിരുന്നതിനാൽ പള്ളികളും ആശ്രമങ്ങളും മനുഷ്യരാൽ നിറഞ്ഞിരുന്നു. അവരിൽ വളരെ ചുരുക്കംപേര്‍ മാത്രമേ രക്ഷപെട്ടുള്ളു”- Encyclopedia Americana, art. Lisbon note (ed. 1831). “മനുഷ്യരുടെ ഭീതി വർണ്ണനാതീതം ആയിരുന്നു. ആരും കരഞ്ഞില്ല. കാരണം അത് കണ്ണുനീരിനും അപ്പുറം ആയിരുന്നു. അവർ ഉഗ്രഭീതിയാലും അത്ഭുതത്താലും ഭ്രാന്തചിത്തരായി അങ്ങോട്ടും ഇങ്ങോട്ടും ഓടുകയും നെഞ്ചത്തും മുഖത്തും അടിക്കുകയും മീസെറിക്കോർഡിയാ! ലോകം അവസാനിക്കുന്നു” എന്ന് വിലപിക്കുകയും ചെയ്തു. അമ്മമാർ തങ്ങളുടെ കുഞ്ഞുങ്ങളെ മറന്നു. അവർ ക്രൂശിത ക്രിസ്തുവിഗ്രഹം ചുമന്നുകൊണ്ട് അങ്ങോട്ടും ഇങ്ങോട്ടും ഓടി. നിർഭാഗ്യവശാൽ അനേകർ സംരക്ഷണത്തിനായി പള്ളികളിൽ ഓടിക്കയറി. നടന്നുകൊണ്ടിരുന്ന ദിവ്യകൂദാശകൾ അവരെ രക്ഷിച്ചില്ല. ബലിപീഠങ്ങളേയും വിഗ്രഹങ്ങളേയും പുരോഹിതന്മാരേയും ഈ പാവങ്ങൾ കെട്ടിപ്പിടിച്ചതും വെറുതെയായി. ആ മനുഷ്യരെല്ലാം ഒരേ കുഴിയിൽ അടക്കപ്പെട്ടു”. വിനാശകരമായ ആ ദിവസം തൊണ്ണൂറായിരം ആളുകൾക്ക് തങ്ങളുടെ ജീവൻ നഷ്ടപ്പെട്ടതായി കണക്കാക്കപ്പെടുന്നു.GCMal 348.3

    അടുത്ത അടയാളമാകുന്ന, സൂര്യനും ചന്ദ്രനും ഇരുണ്ടുപോകും എന്ന പ്രവചനം 25 വർഷത്തിനുശേഷം സംഭവിച്ചു. അതിന്‍റെ നിവൃത്തീകരണത്തിന്‍റെ സമയം ക്ലിപ്തമായി പറഞ്ഞിരുന്നു, എന്നുള്ളതാണ് ഏറെ ശ്രദ്ധേയമായ കാര്യം. ഒലിവുമലയിൽവെച്ച് ശിഷ്യന്മാരുമായി കർത്താവ് സംസാരിച്ചു കൊണ്ടിരുന്നപ്പോൾ 1260 വർഷത്തെ പാപ്പാത്വ പീഡനത്തെക്കുറിച്ച് അവൻ സംസാരിക്കുകയും ആ പീഡനകാലത്തെ ചുരുക്കുമെന്ന് കർത്താവ് വാഗ്ദത്തം ചെയ്യുകയും ചെയ്തു. അതിനോടൊപ്പം അവന്‍റെ വീണ്ടും വരവിനുമുമ്പ് സംഭവിക്കേണ്ട ചില സംഭവങ്ങളെ അറിയിക്കുകയും അവയിൽ ആദ്യത്തേത് എപ്പോൾ ആയിരിക്കുമെന്നും പറഞ്ഞു. “ആ കാലത്തിലെ കഷ്ടം കഴിഞ്ഞ ശേഷം സൂര്യൻ ഇരുണ്ടുപോകയും ചന്ദ്രൻ പ്രകാശം കൊടുക്കാതിരിക്കയും ചെയ്യും ” (മർക്കൊ. 13:24). 1260 ദിവസം അഥവാ വർഷം 1798- ൽ അവസാനിച്ചു. കാൽനൂറ്റാണ്ടിനുമുമ്പ് പീഡനം മിക്കവാറും അവസാനിച്ചിരുന്നു. ക്രിസ്തുവിന്‍റെ വാക്കുകളിൻ പ്രകാരം, പീഡനത്തെ തുടർന്ന് സൂര്യൻ ഇരുണ്ടു പോകണം. 1780, മെയ് മാസം 19-ന് ഈ പ്രവചനം നിവൃത്തിയായി.GCMal 350.1

    “മിക്കവാറും, എല്ലാം അല്ലെങ്കിൽ തന്നെയും, ഏറ്റവും ദുർഗ്രാഹ്യമായതും ഇന്നുവരെ വിവരണാതീതമായതും ആയ പ്രകൃതിവിശേഷം ആണ് 1780, മെയ് 19 എന്ന ഇരുണ്ട ദിനം. ന്യൂ ഇംഗ്ലണ്ടിലെ കാണപ്പെടുന്ന മുഴുവൻ ആകാശവും അന്തരീക്ഷവും അവർണ്ണനീയമായ അന്ധകാരത്തിലായി'.- R. M. Devens, Our First Century, p. 89.GCMal 350.2

    മസാച്ചുസെറ്റ്സ് എന്ന സ്ഥലത്ത് ജീവിച്ചിരുന്ന ഒരു ദൃക്സാക്ഷി സംഭവത്തെ ഇങ്ങനെ വിവരിക്കുന്നു: “രാവിലെ സൂര്യൻ ശോഭയോടെ ഉദിച്ചു. പക്ഷെ, പെട്ടെന്ന് മൂടപ്പെട്ടു. മേഘങ്ങൾ താണു. അവയിൽനിന്നും പെട്ടെന്ന് ആവിർഭവിച്ച് അശുഭ സൂചകമായ മിന്നലുകൾ ഉണ്ടായി. ഇടി മുഴങ്ങി, ഒരു ചെറിയ മഴയും ഉണ്ടായി. ഒൻപതു മണിയോടെ മേഘത്തിന്‍റെ ഘനം കുറഞ്ഞ് ചെമ്പിന്‍റെയൊ പിച്ചള പോലെയോ ഉള്ള നിറത്തിൽ കാണപ്പെട്ടു. ഭൂമി, പാറകൾ, മരങ്ങൾ, കെട്ടിടങ്ങൾ, വെള്ളം, മനുഷ്യർ ഇവയെല്ലാം ഈ അസാധാരണ അലൗകിക വെളിച്ചത്തിൽ മാറിയതായി കാണപ്പെട്ടു. കുറച്ചു മിനിട്ടുകൾക്കുശേഷം ഒരു ഘനമേറിയ കറുത്ത മേഘം, ചക്രവാളത്തിൽ ഒരു വിളുമ്പ് വിട്ടിട്ട് മുഴുവൻ ആകാശവും പരന്നു. വേനൽക്കാലത്തെ രാത്രി ഒൻപതുമണിപോലെ അത്ര കൂരിരുട്ടായിരുന്നു അത്....GCMal 351.1

    ഭയം, ഉത്കണ്ഠ, സംഭ്രമം എന്നിവ ജനഹൃദയങ്ങളെ നിറച്ചു. സ്ത്രീകൾ വാതിൽക്കൽ നിന്നുകൊണ്ട് ഇരുണ്ട ഭൂദൃശ്യം നോക്കി. പുരുഷന്മാർ വയലിലെ ജോലിയിൽനിന്ന് കയറി. ആശാരി തന്‍റെ പണി ആയുധങ്ങളും, കൊല്ലൻ തന്‍റെ ആലയും, വ്യാപാരി തന്‍റെ മേശയും ഉപേക്ഷിച്ചു. സ്കൂളുകൾ വിട്ടു. ഭയവിഹ്വലരായ കുട്ടികൾ ഭവനങ്ങളിലേക്ക് ഓടി. വഴിയാത്രക്കാർ ഏറ്റവും അടുത്തുള്ള കളപ്പുരയിൽ തങ്ങി. ഓരോ ഹൃദയവും ചുണ്ടുകളും ചോദിച്ചു: എന്താണ് സംഭവിക്കുന്നത്? ദേശമാകെ ഒരു വലിയ കൊടുങ്കാറ്റ് വരുന്നതുപോലെ അല്ലെങ്കിൽ സകലത്തിന്‍റെയും പൂർത്തീകരണ ദിവസം പോലെ തോന്നി.GCMal 351.2

    “മെഴുകുതിരികൾ ഉപയോഗിച്ചു. ശരൽക്കാലത്തെ ചന്ദ്രനില്ലാത്ത രാത്രി പോലെ അടുപ്പുകളിൽ തീ പ്രകാശിച്ചു.... പക്ഷികൾ ചേക്കേറി. കന്നുകാലികൾ മേച്ചിൽ സ്ഥലങ്ങളിൽ കൂടിനിന്ന് അമറി. തവളകൾ കരഞ്ഞു. പക്ഷികൾ തങ്ങളുടെ സായാഹ്ന സംഗീതം ആലപിച്ചു. വവ്വാലുകൾ പറന്നു നടന്നു. പക്ഷെ രാത്രി വന്നില്ലെന്ന് മനുഷ്യർക്ക് അറിയാമായിരുന്നു....GCMal 351.3

    “ശാലേമിലെ ടെബർനാക്കിൾ പള്ളിയിലെ പാസ്റ്ററായ ഡോ: നഥനയേൽ വിറ്റക്കർ, യോഗസ്ഥലത്ത് മതപരമായ ശുശ്രൂഷ നടത്തി. അദ്ദേഹത്തിന്‍റെ വചന ശുശ്രൂഷയിൽ ഈ ഇരുട്ട് പ്രകൃത്യാതീതമായതാണ് എന്ന് പ്രസംഗിച്ചു. വേറെ പല സ്ഥലങ്ങളിലും ജനം കൂടിവന്നു. മുന്നൊരുക്കമില്ലാത്ത ഈ വചനശുശ്രൂഷകളിൽ എല്ലാം ഭേദഗതിയില്ലാതെ പ്രസംഗധാര വാക്യങ്ങൾ എല്ലാം തന്നെ ഈ ഇരുട്ട് തിരുവചന പ്രവചനത്തിന് അനുയോജ്യമായതായി ചൂണ്ടിക്കാണിച്ചു.... ഈ ഇരുട്ട് പതിനൊന്നുമണി കഴിഞ്ഞ ഉടനെ ഇത് കൂരിരുട്ടായി'.- The Essex Antiquarian, April, 1899, vol. 3, No. 4, pp. 53, 54. “രാജ്യത്തിന്‍റെ മിക്കവാറും, എല്ലാഭാഗത്തും ആ പകൽസമയം വളരെ ഇരുട്ടായതുകൊണ്ട് ജനങ്ങൾക്ക് സമയം എന്തായി എന്ന് വാച്ച് മൂലമൊ, ക്ലോക്കു മൂലമോ, ഭക്ഷണ സമയം മൂലമൊ പറയാനൊ, വീട്ടുകാര്യങ്ങൾ ക്രമപ്പെടുത്താൻ മെഴുകുതിരിയുടെ പ്രകാശം കൂടാതെ കഴിയുകയൊ ചെയ്തില്ല...GCMal 351.4

    “ഈ ഇരുട്ടിന്‍റെ ദൈർഘ്യം അസാധാരണമായിരുന്നു. അത് ഫാൽ മൗത്ത് പോലുള്ള കിഴക്കൻ സ്ഥലങ്ങളിലും അനുഭവപ്പെട്ടു. പടിഞ്ഞാറേക്ക് ഏറ്റവും ദൂരത്തിലുള്ള കണക്റ്റിക്കട്ടിന്‍റെയും അൽബനിയുടെയും ഭാഗങ്ങളിലും എത്തി. തെക്കുഭാഗത്ത് കടൽത്തീരംവരെ അത് അനുഭവപ്പെട്ടു. വടക്കു ഭാഗത്തേക്ക് അമേരിക്കൻ കുടിപാർപ്പുവരെയും എത്തിയിരുന്നു'.- William Gordon, History of the Rise, Progress, and Establishment of the Independence of the USA vol. 3, p. 57.GCMal 352.1

    സന്ധ്യയുടെ ഒന്നോ രണ്ടോ മണിക്കൂറിനുമുമ്പ് തീവ്രമായ ഇരുട്ടിനെ തുടർന്ന് ഒരു പ്രത്യേകം തെളിഞ്ഞ ആകാശവും സൂര്യനും കാണായി. എങ്കിലും മഞ്ഞിനാൽ രൂക്ഷമായി മൂടിക്കിടന്നു. ‘സൂര്യാസ്തമനത്തിനുശേഷം ആകാശം വീണ്ടും മേഘാവൃതമായി. പെട്ടെന്ന് ഇരുട്ട് വ്യാപിച്ചു”. “രാത്രിയിലെ ഇരുട്ട് അത്രയും അസാധാരണമായതും പകൽ അനുഭവപ്പെട്ട ഇരുട്ടിനെപ്പോലെ ഭയപ്പെടുത്തുന്നതും ആയിരുന്നു. പൗർണ്ണമി രാത്രി ആയിരുന്നുവെങ്കിലും കൃത്രിമമായ പ്രകാശത്തിന്‍റെ സഹായത്താലല്ലാതെ ഒരു വസ്തുവും തിരിച്ചറിയാമായിരുന്നില്ല. അയൽ വീടുകളിൽനിന്നും ദൂരെയുള്ള സ്ഥലങ്ങളിൽ നിന്നും നോക്കിയപ്പോൾ അത് മിസ്രയീമിലെ ബാധകളിൽ ഒന്നായ കൂരിരുട്ടുപോലെ തോന്നി.” - Isaiah Thomas, Massachusetts Spy; or, American Oracle of Liberty, vol. 10, No. 472 (May 25, 1780). ഒരു ദൃക്സാക്ഷി പറഞ്ഞു: “പ്രപഞ്ചത്തിൽ സ്വയം പ്രകാശിക്കുന്ന ഓരോന്നും അഭേദ്യമായ ഇരുട്ടിനാൽ ആവൃതമാകുകയോ, അതോ, അസ്തിത്വത്തിൽ നിന്നുതന്നെ മാറ്റപ്പെടുകയോ ചെയ്തു എന്ന് തോന്നുമാറ് ഇരുട്ട് അത്ര ഭയങ്കരമായിരുന്നതുകൊണ്ട് എനിക്ക് ആ സമയത്ത് ഒന്നും ആഗ്രഹിക്കാൻ കഴിഞ്ഞില്ല”. - Letter by Dr. Samuel Tenney, of Exeter, New Hampshire, December, 1785 (in Massachusetts, Historical Society Collections 1792, Ist series. vol. 1, p. 97). “ആ രാത്രിയിൽ ഒൻപതു മണിയായപ്പോൾ പൂർണ്ണ ചന്ദ്രൻ ഉദിച്ച് ഉയർന്നെങ്കിലും ആ ഭയങ്കര ഇരുട്ടിനെ അകറ്റാൻ കഴിഞ്ഞില്ല. അർദ്ധരാത്രി കഴിഞ്ഞപ്പോൾ ഇരുട്ട് മാറിയ ഉടനെ കാണപ്പെട്ട ചന്ദ്രൻ രക്തത്തിനു തുല്യമായിരുന്നു.GCMal 352.2

    1780, മെയ് 19 ചരിത്രത്തിൽ “അന്ധകാരദിനം” ആയി നിലകൊള്ളുന്നു. മോശയുടെ കാലത്തിനുശേഷം ഇതിനോടൊപ്പം സാന്ദ്രതയും വ്യാപ്തിയും സമയ ദൈർഘ്യവും ഉണ്ടായിരുന്ന കൂരിരുട്ട് ഒരിക്കലും രേഖപ്പെടുത്തിയിട്ടില്ല. ദൃക്സാക്ഷികളുടെ സംഭവ വിവരണം കർത്താവിന്‍റെ വാക്കുകളുടെ ഒരു പ്രതിഫലനമാണ്. യോവേൽ പ്രവാചകനാൽ 2500 വർഷങ്ങൾക്കു മുൻപ് എഴുതപ്പെട്ട പ്രവചനത്തിന്‍റെ നിറവേറലായിരുന്നു. ‘യഹോവയുടെ വലുതും ഭയങ്കരവുമായുള്ള ദിവസം വരുംമുമ്പ് സൂര്യൻ ഇരുളായും ചന്ദ്രൻ രക്തമായും മാറിപ്പോകും” (യോവേൽ 2:31).GCMal 353.1

    ക്രിസ്തു തന്‍റെ ജനങ്ങളോട് തന്‍റെ വരവിന്‍റെ അടയാളങ്ങൾ ശ്രദ്ധിക്കുവാനും അവരുടെ രാജാവിന്‍റെ വരവിന്‍റെ അടയാളങ്ങൾ കാണുമ്പോൾ ആനന്ദിക്കാനും ആവശ്യപ്പെട്ടിരുന്നു. “ഇത് സംഭവിച്ച് തുടങ്ങുമ്പോൾ അവൻ പറഞ്ഞു: “നിങ്ങളുടെ വീണ്ടെടുപ്പ് അടുത്തു വരുന്നതുകൊണ്ട് നിവർന്ന് തല പൊക്കുവിൻ” വസന്തത്തിൽ മരങ്ങൾ തളിർക്കുന്നത് തന്‍റെ അനുയായികളെ ചൂണ്ടിക്കാണിച്ചുകൊണ്ട് ക്രിസ്തു പറഞ്ഞു: “അവ തളിർക്കുന്നത് നിങ്ങൾ കാണുമ്പോൾ വേനൽ അടുത്തിരിക്കുന്നു എന്ന് സ്വതവെ അറിയുന്നുവല്ലൊ. അവ്വണ്ണംതന്നെ ഇത് സംഭവിക്കുന്നത് കാണുമ്പോൾ ദൈവരാജ്യം അടുത്തിരിക്കുന്നു എന്ന് ഗ്രഹിപ്പിൻ” (ലൂക്കൊസ് 21:28, 30, 31). GCMal 353.2

    പക്ഷെ, സഭയിലെ താഴ്മയും ഭക്തിയും, ഗർവ്വത്തിനും ബാഹ്യാചാര ങ്ങൾക്കും വഴി മാറിയപ്പോൾ ക്രിസ്തുവിനോടുള്ള സ്നേഹവും അവന്‍റെ വരവിലുള്ള വിശ്വാസവും തണുത്തു. ദൈവജനമെന്നഭിമാനിച്ചവർ ലൗകികത്വത്തിൽ മുഴുകുകയും ഉല്ലാസാന്വേഷികളുമായപ്പോൾ കർത്താവിന്‍റെ പ്രത്യക്ഷതയെപ്പറ്റിയുള്ള അടയാളങ്ങളെ സംബന്ധിക്കുന്ന അവന്‍റെ നിർദ്ദേശങ്ങളിൽ അന്ധരായിത്തീർന്നു. രണ്ടാം വരവിനെപ്പറ്റിയുള്ള ഉപദേശത്ത അവഗണിച്ചു. വേദഭാഗങ്ങളെ മറക്കുകയും അവഗണിക്കുകയും ചെയ്യത്തക്കവിധം ഒരു വലിയ അളവിൽ അതിനെ തെറ്റായി വ്യാഖ്യാനിച്ചു. പ്രത്യേകിച്ചും അമേരിക്കയിലെ സഭകളിൽ അവസ്ഥ ഇതായിരുന്നു. സമൂഹത്തിൽ എല്ലാതരത്തിലുള്ളവരും സ്വാതന്ത്യവും സുഖസൗകര്യങ്ങളും ആസ്വദിച്ചു. ആഡംബരസമൃദ്ധിക്കും ധനത്തിനും വേണ്ടിയുള്ള അതിമോഹം, പണസമ്പാദനത്തിനുള്ള അത്യാർത്തി, ബഹുജന സമ്മതിയ്ക്കും അധികാരത്തിനും വേണ്ടി അത്യാർത്തിയോടുകൂടിയുള്ള മുന്നേറ്റം, ഇവയെല്ലാം എല്ലാവർക്കും കരഗതമാക്കാം എന്ന തോന്നൽ, ഇവ മനുഷ്യരെ ഈ ലോകചിന്തകളിലേക്ക് നയിക്കുകയും, ഇന്നത്തെ സ്ഥിതിഗതികളെ മാറ്റുന്ന ആ പാവനമായ ദിവസം വളരെ അകലെയാണെന്ന് കരുതുകയും ചെയ്തു.GCMal 353.3

    രക്ഷകൻ തന്‍റെ അനുയായികൾക്ക് തന്‍റെ വരവിന്‍റെ അടയാളങ്ങൾ ചൂണ്ടിക്കാണിച്ചപ്പോൾ രണ്ടാം വരവിന്‍റെ തൊട്ടുമുൻപുള്ള പിന്മാറ്റക്കാരുടെ അവസ്ഥയെപ്പറ്റി മുൻകൂട്ടി പറഞ്ഞു. ലൗകിക കാര്യങ്ങളുടെ പ്രവർത്തനവും ഇളക്കവും, സുഖതൃഷ്ണയും, വാങ്ങിയും, വിറ്റും, നട്ടും, കെട്ടിടം പണിതും, വിവാഹം ചെയ്തും, വിവാഹത്തിന് കൊടുത്തും ദൈവത്തേയും ഭാവി ജീവിതത്തെയും മറന്നുകൊണ്ട് നോഹയുടെ കാലത്തെപ്പോലെതന്നെയുള്ള കാലം ആകും. ഈ കാലത്ത് ജീവിക്കുന്നവർക്ക് ക്രിസ്തു കൊടുത്തിരിക്കുന്ന ഉപദേശം: “നിങ്ങളുടെ ഹൃദയം അതിഭക്ഷണത്താലും മദ്യപാനത്താലും ഉപജീവന ചിന്തകളാലും ഭാരപ്പെട്ടിട്ട് ആ ദിവസം നിങ്ങൾക്ക് പെട്ടെന്ന് കണി പോലെ വരാതിരിപ്പാൻ സൂക്ഷിച്ചുകൊൾവിൻ”. “ആകയാൽ ഈ സംഭവി പ്പാനുള്ള എല്ലാറ്റിലും ഒഴിഞ്ഞുപോകുവാനും മനുഷ്യപുത്രന്‍റെ മുൻപിൽ നില്പാനും നിങ്ങൾ പ്രാപ്തരാകേണ്ടതിന് സദാകാലവും ഉണർന്നും പ്രാർത്ഥിച്ചും കൊണ്ടിരിപ്പിൻ” (ലൂക്കൊസ് 21:34, 36). GCMal 354.1

    സഭയുടെ ഈ സമയത്തെ അവസ്ഥയെ കർത്താവ് വെളിപ്പാടു പുസ്തകത്തിൽ ചൂണ്ടിക്കാണിച്ചിരിക്കുന്നു. “ജീവനുള്ളവൻ എന്ന് നിനക്ക് പേർ ഉണ്ടെങ്കിലും നീ മരിച്ചവനാകുന്നു”. നിലനില്ക്കാത്ത സുരക്ഷിതത്വത്തിൽനിന്നും പിന്തിരിയുവാൻ മനസ്സില്ലാത്തവർക്ക് പാവനമായ മുന്നറിയിപ്പ് നൽകുന്നു. “നീ ഉണരാതിരുന്നാൽ ഞാൻ കള്ളനെപ്പോലെ വരും; ഏത് നാഴികെയ്ക്ക് നിന്‍റെ മേൽ വരും എന്ന് നീ അറിയുകയും ഇല്ല” (വെളി. 3:1 , 3).GCMal 354.2

    മനുഷ്യരെ അവരുടെ ആപത്തുകൾക്ക് നേരെ കണ്ണ് തുറപ്പിക്കേണ്ടത് ആവശ്യമാണ്. അന്ത്യകാല സംഭവങ്ങളിലേക്ക് ഒരുങ്ങുന്നതിന് മനുഷ്യരെ ഉണർത്തേണ്ടതും ആവശ്യമായിരിക്കുന്നു. ദൈവത്തിന്‍റെ പ്രവാചകൻ പ്രഖ്യാപിക്കുന്നു: “യഹോവയുടെ ദിവസം വലുതും അതിഭയങ്കരവും ആകുന്നു; അത് സഹിക്കാകുന്നവൻ ആർ?” “ദോഷം കണ്ടുകൂടാതവണ്ണം നിർമ്മല ദൃഷ്ടി യുള്ളവനും അനീതി കാണാൻ കഴിയാത്തവനുമായവൻ” പ്രത്യക്ഷപ്പെടുമ്പോൾ ആർ നില്ക്കും? (യോവേൽ 2:11; ഹബ. 1:13). “എന്‍റെ ദൈവമേ, ഞങ്ങൾ നിന്നെ അറിയുന്നു” എന്ന് നിലവിളിക്കുന്നുയെങ്കിലും ദൈവത്തിന്‍റെ നിയമം ലംഘിച്ചു മറ്റൊരു ദേവന്‍റെ പിന്നാലെ പോകുവാൻ വെമ്പൽകൊള്ളുകയും, ഹൃദയങ്ങളിൽ അധർമ്മം മറയ്ക്കുകയും, അനീതിയുടെ വഴികളെ സ്നേഹിക്കുകയും ചെയ്യുന്നവർക്ക് യഹോവയുടെ ദിവസം വെളിച്ചമല്ല; ഇരുൾ തന്നെയല്ലോ; ഒട്ടും പ്രകാശമില്ലാതെ അന്ധതമസ്സു തന്നേ (ഹോശേയ. 8:2,1; സങ്കീ. 16:4; ആമോസ് 5:20). കർത്താവ് ഇപ്രകാരം അരുളിചെയ്യുന്നു: “ആ കാലത്ത് ഞാൻ യെരൂശലേമിനെ വിളക്ക് കത്തിച്ച് ശോധന കഴിക്കയും മട്ടിന്മേൽ ഉറച്ചുകിടന്നു: യഹോവ ഗുണമോ ദോഷമോ ചെയ്യുകയില്ല എന്ന് ഹൃദയത്തിൽ പറയുന്ന പുരുഷന്മാരെ സന്ദർശിക്കയും ചെയ്യും” (സെഫ്. 1:12). “ഞാൻ ഭൂതലത്തെ ദോഷം നിമിത്തവും, ദുഷ്ടന്മാരെ അവരുടെ അകൃത്യം നിമിത്തവും സന്ദർശിക്കും; അഹങ്കാരികളുടെ ഗർവ്വത്തെ ഞാൻ ഇല്ലാതാക്കും. ഉഗ്രന്മാരുടെ നിഗളത്തെ താഴ്ത്തും ” (യെശയ്യാ. 13:1 !). “യഹോവയുടെ ക്രോധദിവസത്തിൽ അവരുടെ വെള്ളിക്കും പൊന്നിനും അവരെ രക്ഷിപ്പാൻ കഴികയില്ല” “അവരുടെ സമ്പത്ത് കവർച്ചയും അവരുടെ വീടുകൾ ശൂന്യവും ആയിത്തീരും” (സെഫ. 1:18, 13).GCMal 354.3

    ഈ ഭയാനകമായ സമയത്തെ മുന്നിൽ കണ്ടുകൊണ്ട് യിരെമ്യാ പ്രവാചകൻ ഇപ്രകാരം ഉൽഘോഷിച്ചു: എന്‍റെ ഹൃദയത്തിന് വേദന പിടിച്ചിരിക്കുന്നു... എനിക്ക് മിണ്ടാതിരുന്നുകൂടാ, എന്തെന്നാൽ, എന്‍റെ ഉള്ളം കാഹളനാദവും യുദ്ധത്തിന്‍റെ ആർപ്പുവിളിയും കേട്ടിരിക്കുന്നു. നാശത്തിന്മേൽ നാശം വിളിച്ചുപറയുന്നു” (യിരെ. 4:19, 20).GCMal 355.1

    “ആ ദിവസം ക്രോധദിവസം, കഷ്ടവും സങ്കടവും ഉള്ള ദിവസം, ശൂന്യതയും നാശവും ഉള്ള ദിവസം, ഇരുട്ടും അന്ധകാരവും ഉള്ള ദിവസം, മേഘവും മൂടലും ഉള്ള ദിവസം, ഉറപ്പുള്ള പട്ടണങ്ങൾക്കും ഉയരമുള്ള കൊത്തളങ്ങൾക്കും വിരോധമായി കാഹളനാദവും ആരവവും ഉള്ള ദിവസം തന്നെ” (സെഫ്. 1:15,16). “ദേശത്തെ ശൂന്യമാക്കുവാനും, പാപികളെ അതിൽ നിന്നും മുടിച്ചുകളവാനും യഹോവയുടെ ദിവസം.... വരുന്നു” (യെശയ്യാ. 13:9).GCMal 355.2

    ദൈവത്തിന്‍റെ വചനം ഈ മഹാദിവസത്തിന്‍റെ വീക്ഷണത്തിൽ, ഏറ്റവും പാവനവും വ്യക്തവും ആയ ഭാഷയിൽ ആത്മീക മയക്കത്തിൽനിന്നും ഉണരാനായും, താഴ്മയോടും പശ്ചാത്താപത്തോടുംകൂടെ ദൈവത്തിന്‍റെ മുഖം അന്വേഷിക്കാനും ദൈവജനത്തോട് വിളിച്ചു പറയുന്നു: “സീയോനിൽ കാഹളം ഊതുവിൻ; എന്‍റെ വിശുദ്ധപർവ്വതത്തിൽ അയ്യം വിളിപ്പിൻ, യഹോവയുടെ ദിവസം വരുന്നതുകൊണ്ടും അത് അടുത്തിരിക്കുന്നതുകൊണ്ടും ദേശത്തിലെ സകല നിവാസികളും നടുങ്ങിപ്പോകട്ടെ”. “ഒരു ഉപവാസം നിയമിപ്പിൻ; സഭായോഗം വിളിപ്പിൻ; ജനത്തെ കൂട്ടി വരുത്തുവിൻ; സഭയെ ശുദ്ധീകരിപ്പിൻ; മൂപ്പന്മാരെ കൂട്ടിവരുത്തുവിൻ; പൈതങ്ങളെയും ഒരുമിച്ചു കൂട്ടുവിൻ:... . മണവാളൻ മണവറയും മണവാട്ടി ഉള്ളുറയും വിട്ട് പുറത്ത് വരട്ടെ. യഹോവയുടെ ശുശ്രൂഷകന്മാരായ പുരോഹിതന്മാർ പൂമുഖത്തിന്‍റെയും യാഗ പീഠത്തിന്‍റെയും മദ്ധ്യേ കരയട്ടെ”. “എന്നാൽ ഇപ്പോഴെങ്കിലും നിങ്ങൾ പൂർണ്ണ ഹൃദയത്തോടും ഉപവാസത്തോടും കരച്ചിലോടും വിലാപത്തോടുംകൂടെ എങ്കലേക്ക് തിരിവിൻ എന്ന് യഹോവയുടെ അരുളപ്പാട്. വസ്ത്രങ്ങളെയല്ല, ഹൃദയങ്ങളെ തന്നേ കീറി നിങ്ങളുടെ ദൈവമായ യഹോവയുടെ അടുക്കലേക്ക് തിരിവിൻ; അവൻ കൃപയും കരുണയും ദീർഘക്ഷമയും മഹാദയയും ഉള്ളവനല്ലോ” (യോവേൽ 2:1, 15-17, 12, 13).GCMal 355.3

    യഹോവയുടെ ദിവസത്തിൽ നിൽക്കുന്നതിന് ഒരു ജനത്തെ ഒരുക്കാൻ നവീകരണത്തിന്‍റെ ഒരു വലിയ ജോലി ചെയ്തുതീർക്കേണ്ടതായിട്ടുണ്ട്. ദൈവപരിജ്ഞാനമുള്ള അനേക ദൈവജനങ്ങളും നിത്യതയ്ക്കുവേണ്ടി ഒരുങ്ങുന്നില്ല എന്ന് ദൈവം കണ്ടു. ദൈവം തന്‍റെ കരുണയാൽ, അവരെ ഉറക്കത്തിൽനിന്നും ഉണർത്തി കർത്താവിന്‍റെ വരവിന് ഒരുങ്ങുന്നതിനുള്ള ഒരു മുന്നറിയിപ്പിൻ ദൂത് കൊടുക്കുന്നു.GCMal 356.1

    ഈ മുന്നറിയിപ്പ് വെളിപ്പാട് 14-ൽ കാണുന്നു. സ്വർഗ്ഗീയ മാലാഖമാർ പ്രഖ്യാപിച്ചതിവിധ ദൂതിനെതുടർന്ന്. “ഭൂമിയിലെ വിളവ് എടുക്കാനായി മനുഷ്യപുത്രന്‍റെ വരവ് ആകും ഈ മുന്നറിയിപ്പുകളിൽ ആദ്യത്തേത് ആസന്നമായിരിക്കുന്ന ന്യായവിധിയെക്കുറിച്ചാണ്. വേറൊരു ദൂതൻ “ആകാശ മദ്ധ്യേ” പറക്കുന്നത് പ്രവാചകൻ കണ്ടു. “ഭൂവാസികളായ സകല ജാതിയും ഗോത്രവും ഭാഷയും വംശവും ആയവരോട് അറിയിപ്പാൻ അവന്‍റെ പക്കൽ ഒരു നിത്യസുവിശേഷം ഉണ്ടായിരുന്നു. ദൈവത്തെ ഭയപ്പെട്ട് അവന്ന് മഹത്വം കൊടുപ്പിൻ; അവന്‍റെ ന്യായവിധിയുടെ നാഴിക വന്നിരിക്കുന്നു; ആകാശവും ഭൂമിയും സമുദ്രവും നീരുറവകളും ഉണ്ടാക്കിയവനെ ആരാധിപ്പിൻ എന്ന് അവൻ അത്യുച്ചത്തിൽ പറഞ്ഞുകൊണ്ടിരുന്നു” (വെളി. 14:6,7).GCMal 356.2

    ഈ ദൂത് നിത്യസുവിശേഷത്തിന്‍റെ ഒരു ഭാഗമായി പ്രഖ്യാപിക്കപ്പെടുന്നു. സുവിശേഷം പ്രസംഗിക്കുന്ന വേല ദൂതന്മാരെ ഏല്പിച്ചിട്ടില്ല; അത് മനുഷ്യരെ ആണ് ഏല്പിച്ചിരിക്കുന്നത്. വിശുദ്ധ ദൂതന്മാർ ഈ വേലയ്ക്ക് നിർദ്ദേശങ്ങൾ കൊടുക്കുന്നു. മനുഷ്യന്‍റെ രക്ഷയ്ക്കുവേണ്ടിയുള്ള വലിയ വേലയുടെ ചുമതലയുണ്ടെങ്കിലും, ഭൂമിയിൽ സുവിശേഷം വാസ്തവത്തിൽ പ്രസ്താവിക്കുന്നത്, ക്രിസ്തുവിന്‍റെ ദാസന്മാരാണ്.GCMal 356.3

    പരിശുദ്ധാത്മപ്രേരണയോടും ദൈവവചനത്തോടും അനുസരണയുള്ള വിശ്വസ്തരാണ് ലോകത്തിനുവേണ്ടിയുള്ള ഈ മുന്നറിയിപ്പ് പ്രഖ്യാപിക്കുന്നത്. നേരം വെളുക്കുകയും ഉദയനക്ഷത്രം ഉദിക്കുകയും ചെയ്യുവോളം ഇരുണ്ട സ്ഥലത്തെ പ്രകാശിക്കുന്ന വിളക്കുകളായി ശോഭിക്കുന്നവരും അവരാണ് (2 പത്രൊസ് 1:19). ദൈവപരിജ്ഞാനത്തെ മറച്ചുവെച്ച് എല്ലാ നിധികളെക്കാളും അധികമായി അവർ എണ്ണി. “അതിന്‍റെ സമ്പാദനം വെള്ളിയുടെ സമ്പാദനത്തിലും അതിന്‍റെ ലാഭം തങ്കത്തിലും നല്ലത്” (സദൃശ. 3:14). ദൈവരാജ്യത്തിന്‍റെ വൻകാര്യങ്ങളെ കർത്താവ് അവർക്ക് വെളിപ്പെടുത്തി. “യഹോവയുടെ സഖിത്വം തന്‍റെ ഭക്തന്മാർക്ക് ഉണ്ടാകും; അവൻ തന്‍റെ നിയമം അവരെ അറിയിക്കുന്നു” (സങ്കീ.25:14).GCMal 356.4

    ഈ ദൂത് മനസ്സിലാക്കിയിരുന്ന വേദപണ്ഡിതന്മാരായിരുന്നില്ല ഈ ദൂത് ഘോഷിച്ചത്. പ്രാർത്ഥനയോടും ശുഷ്കാന്തിയോടും വചനം പരിശോധിക്കുകയും വിശ്വസ്തരായ കാവൽക്കാർ ആയിരിക്കുകയും ചെയ്തിരുന്നുവെങ്കിൽ രാത്രി എന്തായി എന്ന് അവർ അറിയുമായിരുന്നു. പെട്ടെന്ന് സംഭ വിക്കുവാൻ പോകുന്നവയെ പ്രവചനം വെളിപ്പെടുത്തുമായിരുന്നു. പക്ഷെ അവർ ആ ചുമതല ഏറ്റെടുക്കാത്തതുകൊണ്ട് താഴ്ചയുള്ള സാധാരണക്കാരെ ഉപയോഗിച്ചു. യേശു പറഞ്ഞു: “ഇരുൾ നിങ്ങളെ പിടിക്കാതിരിപ്പാൻ നിങ്ങൾക്ക് വെളിച്ചം ഉള്ളടത്തോളം നടന്നുകൊൾവിൻ” (യോഹ. 12:35). ദൈവം തന്ന വെളിച്ചത്തിന് എതിരെ തിരിഞ്ഞവരും, അല്ലെങ്കിൽ തങ്ങൾക്ക് സമീപമായിരുന്നിട്ടും അന്വേഷിക്കാതെ അവഗണിച്ചവരും ഇരുട്ടിൽ ഉപേക്ഷി ക്കപ്പെട്ടവരാണ്. എങ്കിലും രക്ഷകൻ പ്രഖ്യാപിക്കുന്നു: “എന്നെ അനുഗമിക്കുന്നവൻ ഇരുളിൽ നടക്കാതെ ജീവന്‍റെ വെളിച്ചമുള്ളവൻ ആകും” (യോഹ. 8:12). ആരെങ്കിലും ഉദ്ദേശശുദ്ധിയോടെ ദൈവഹിതം അന്വേഷിച്ചാൽ, ലഭിച്ച വെളിച്ചത്തെ ഉപേക്ഷിക്കാത്തവർക്ക് കൂടുതൽ വെളിച്ചം കിട്ടും. സകല സത്യ ത്തിലേക്കും വഴി നടത്തുന്ന സ്വർഗ്ഗീയ വെളിച്ചം ആ വ്യക്തിക്ക് ലഭിക്കുന്നു.GCMal 357.1

    ക്രിസ്തുവിന്‍റെ ആദ്യത്തെ വരവിങ്കൽ, ദൈവിക വെളിപ്പാടുകൾ ഭരമേല്പിക്കപ്പെട്ടിരുന്ന വിശുദ്ധ നഗരത്തിലെ പുരോഹിതന്മാരും ശാസ്ത്രിമാരും, ആ സമയത്തിന്‍റെ അടയാളങ്ങളെ തിരിച്ചറിഞ്ഞ് വാഗ്ദത്ത മശീഹയുടെ വരവ് ഘോഷിക്കണമായിരുന്നു. മീഖായുടെ പ്രവചനം അവന്‍റെ ജനനസ്ഥലം വെളിപ്പെടുത്തിയിരുന്നു. ദാനീയേൽ അവന്‍റെ വരവിന്‍റെ സമയം രേഖപ്പെ ടുത്തി (മീഖാ. 5:2; ദാനീ: 9:25). ദൈവം യെഹൂദാ നേതാക്കന്മാരെ ഈ പ്രവചനങ്ങൾ ഭരമേല്പിച്ചിരുന്നു. അവർ അത് അറിയാതെയും മശീഹയുടെ വരവ് അടുത്തിരിക്കുന്നു എന്ന് ജനങ്ങളെ അറിയിക്കാതെയും ഇരുന്നതിൽ യാതൊരു ഒഴികഴിവും ഇല്ല. പാപപൂർണ്ണമായ അവഗണനയുടെ ഫലമായി രുന്നു അവരുടെ അറിവില്ലായ്മ. യെഹൂദാജനം ദൈവത്തിന്‍റെ കൊല്ലപ്പെട്ട പ്രവാചകന്മാർക്ക് സ്മാരകങ്ങൾ പണിയുകയും ലോകമഹാന്മാർ ആദരപൂർവ്വം വഴങ്ങുകയും ചെയ്തതിൽകൂടെ സാത്താന്‍റെ സേവകർക്ക് വണങ്ങുകയായിരുന്നു. മനുഷ്യരുടെ ഇടയിലെ സ്ഥാനത്തിനും അധികാരത്തിനും വേണ്ടി അതിമോഹത്തോടെയുള്ള കിടമത്സരത്തിൽ നിമഗ്നരായി, സ്വർഗ്ഗത്തിന്‍റെ രാജാവ് അവർക്ക് വെച്ചുനീട്ടിയ പാവനമായ ബഹുമതി അവർ കണ്ടില്ല.GCMal 357.2

    മനുഷ്യരാശിയുടെ വീണ്ടെടുപ്പിന്‍റെ പൂർത്തീകരണത്തിനായുള്ള ദൈവ പുത്രന്‍റെ വരവായ ലോകചരിത്രത്തിലെ ഏറ്റവും വലിയ സംഭവത്തിന്‍റെ സ്ഥലം, സമയം, ചുറ്റുപാടുകൾ എന്നിവയെല്ലാം ആഴമായും ഭയഭക്തിയോ ടുംകൂടിയ താല്പര്യത്തോടെ യിസ്രായേൽ മൂപ്പന്മാർ പഠിക്കേണ്ടതായിരുന്നു. ലോകത്തിന്‍റെ വീണ്ടെടുപ്പുകാരനെ സ്വാഗതം ചെയ്യുന്നവരിൽ ആദ്യത്തേത് അവർ ആകുവാൻ എല്ലാ ജനങ്ങളും നോക്കി, കാത്തിരിക്കേണ്ടതായിരുന്നു. പക്ഷെ, നോക്കൂ! ബേത്ലെഹെമിൽ രണ്ട് ക്ഷീണിച്ച യാത്രക്കാർ നസറെത്ത് കുന്നുകളിൽനിന്ന് പുറപ്പെട്ട് നഗരത്തിന്‍റെ കിഴക്കേ അറ്റം വരെയുള്ള ഇടുങ്ങിയ നീണ്ട വഴിയിലുടനീളം വിശ്രമത്തിനും അഭയത്തിനുമായി ഒരു സ്ഥലം വ്യഥാ അന്വേഷിച്ചു. അവരെ സ്വീകരിക്കാൻ ഒരു വാതിലും തുറന്നില്ല. പശുക്കൾക്കുവേണ്ടി ഉണ്ടാക്കിയ ഒരു നികൃഷ്ടമായ കാലിത്തൊഴുത്തിൽ അവർ അവസാനം അഭയം കണ്ടെത്തി. അവിടെ ലോകരക്ഷകൻ ഭൂജാതനായി.GCMal 358.1

    ലോക സൃഷ്ടിക്കുമുൻപെ ദൈവപുത്രൻ പിതാവിനോട് പങ്കുവെച്ചിരുന്ന മഹത്വം സ്വർഗ്ഗീയ ദൂതന്മാർ ദർശിച്ചിട്ടുണ്ട്. സർവ്വ മനുഷ്യർക്കുമുള്ള മഹാ സന്തോഷത്തിന്‍റെ സംഭവമാകുന്ന മശീഹയുടെ ഭൂമിയിലെ ജനനം അവർ അതീവ താല്പര്യത്തോടെ നോക്കിക്കണ്ടു. സ്വീകരിക്കുവാൻ ഒരുക്കമുള്ള വർക്കും സന്തോഷത്തോടെ മറ്റുള്ളവരെ അറിയിക്കുകയും ചെയ്യുവാൻ താല്പര്യമുള്ളവർക്കും ഈ സദ്വർത്തമാനം എത്തിക്കുവാൻ ദൂതന്മാർ നിയമിക്കപ്പെട്ടിരുന്നു. മനുഷ്യപ്രകൃതം എടുക്കുന്നതിന് ക്രിസ്തു തന്നെത്താൻ താഴ്ത്തി. തന്‍റെ ആത്മാവിനെ പാപയാഗമാക്കാൻ അതി വ്യസനത്തിന്‍റെ അന്തമായ ഭാരം ക്രിസ്തു വഹിക്കണമായിരുന്നു. അതന്നതന്‍റെ പുത്രൻ തന്‍റെ താഴ്ചയിൽ പോലും തന്‍റെ സ്വഭാവത്തിന് അനുയോജ്യമായ പ്രതാപ് ത്തിലും മഹത്വത്തിലും മനുഷ്യരുടെ മുമ്പാകെ പ്രത്യക്ഷപ്പെടും എന്ന് ദൂതന്മാർ ആഗ്രഹിച്ചു. ദൈവത്തിന്‍റെ വരവിനെ അഭിവാദ്യം ചെയ്യാൻ ലോകത്തിലെ മഹാന്മാർ യിസ്രായേലിന്‍റെ തലസ്ഥാനത്ത് സമ്മേളിച്ചിരുന്നോ? കാത്തിരുന്ന സംഘത്തിന് അസംഖ്യം ദൂതന്മാർ കർത്താവിനെ സമ്മാനിച്ചിരുന്നോ?GCMal 358.2

    ആരെല്ലാമാണ് യേശുവിനെ സ്വാഗതം ചെയ്യാൻ ഒരുങ്ങിയിരിക്കുന്നത് എന്ന് കാണുവാൻ ഒരു ദൂതൻ ഭൂമി സന്ദർശിക്കുന്നു. കാത്തിരിപ്പിന്‍റെ ഒരു അടയാളവും ദൂതൻ കാണുന്നില്ല. മശീഹയുടെ വരവ് അടുത്തു എന്നു പറയുന്ന സമയത്തുള്ള സ്തുതിയുടെയോ ജയോത്സവത്തിന്‍റെയൊ ഒരു ആരവവും ദൂതൻ കേൾക്കുന്നില്ല. ദിവ്യസാന്നിധ്യം യുഗങ്ങളോളം പ്രകടമായGCMal 358.3

    ദൈവാലയത്തിന്‍റെയും തെരഞ്ഞെടുക്കപ്പെട്ട പട്ടണത്തിന്‍റെയും മീതെ ദൂതൻ കുറെ സമയം വട്ടമിട്ടു പറക്കുന്നു. അവിടെപ്പോലും അനാസ്ഥയാണ്. ദൈവാലയത്തിൽ പുരോഹിതന്മാർ തങ്ങളുടെ ഉന്നതഭാവത്തോടും അഹങ്കാരത്തോടും മലിനമായ യാഗങ്ങൾ അർപ്പിച്ചുകൊണ്ടിരിക്കുന്നു. പരീശന്മാർ ഉച്ചത്തിൽ ജനങ്ങളെ അഭിസംബോധന ചെയ്യുകയോ തെരുകോണുകളിൽനിന്നുകൊണ്ട്, ആത്മ പ്രശംസയോടെ പ്രാർത്ഥിക്കുകയോ ചെയ്യുന്നു. മനുഷ്യ വർഗ്ഗത്തിന്‍റെ വീണ്ടെടുപ്പുകാരൻ പ്രത്യക്ഷനാകുവാൻ പോകുന്നുവെന്ന വസ്തുത സ്വർഗ്ഗത്തെ മുഴുവനും സന്തോഷത്താലും സ്തുതികളാലും നിറയ്ക്കുമ്പോൾ രാജാക്കന്മാരുടെ കൊട്ടാരങ്ങളിലും തത്വജ്ഞാനികളുടെ കൂടി വരവിലും റബിമാരുടെ വിദ്യാലയങ്ങളിലും എല്ലാവരും ഒരുപോലെ അശ്രദ്ധാലുക്കളാണ്.GCMal 358.4

    ക്രിസ്തുവിനെ പ്രതീക്ഷിച്ചിരുന്നതിന്‍റെയോ അതിന്‍റെ ഒരുക്കത്തിന്‍റെയോ യാതൊരു തെളിവും ഇല്ല. സ്വർഗ്ഗീയ ദൂതൻ ലജ്ജാപൂർണ്ണനായ ഈ വാർത്തയുമായി അത്ഭുതത്തോടെ സ്വർഗ്ഗത്തിലേക്കു മടങ്ങാൻ തുടങ്ങുമ്പോൾ, രാതിയിൽ ആടുകളെ കാത്തുകൊണ്ടിരുന്ന ഒരു കൂട്ടം ആട്ടിടയന്മാരെ കാണുന്നു. അവർ നക്ഷതം നിറഞ്ഞ ആകാശത്തിലേക്ക് ഉറ്റുനോക്കിക്കൊണ്ട് മശീഹയുടെ ഭൂമിയിലേക്കുള്ള വരവിന്‍റെ പ്രവചനം ധ്യാനിച്ചു കൊണ്ടിരിക്കുന്നു. അവർ ലോകരക്ഷകന്‍റെ വരവിനെ നോക്കിപ്പാർത്തുകൊണ്ടിരിക്കുന്നു. സ്വർഗ്ഗീയ ദൂത് സ്വീകരിക്കാൻ ഒരുക്കത്തോടെ ഇവർ ഇതാ, ഒരു കൂട്ടം. പെട്ടെന്ന് കർത്താവിന്‍റെ ദൂതൻ പ്രത്യക്ഷപ്പെട്ട് വലിയ സന്തോഷത്തിന്‍റെ സദ്വർത്തമാനം അറിയിക്കുന്നു. അവർക്കുചുറ്റും സ്വർഗ്ഗീയ മഹത്വം നിറയുന്നു. എണ്ണമറ്റ ദൂതന്മാരുടെ സംഘങ്ങൾ വെളിപ്പെടുന്നു. ഒരു ദൂതുവാഹകനിൽ തനിയെ സ്വർഗ്ഗത്തിൽനിന്നു കൊണ്ടുവരുവാൻ കഴിയാത്ത അത്ര വലിയ സന്തോഷം തോന്നുമാറ് പുരുഷാരത്തിന്‍റെ ശബ്ദം ആനന്ദഗീതമായി കേട്ടു. ആ ശബ്ദത്തിൽ എല്ലാ ജാതികളിൽനിന്നും രക്ഷിക്കപ്പെട്ടവർ ഒരു ദിവസം പാടും. “അതന്നതങ്ങളിൽ ദൈവത്തിനു മഹത്വം; ഭൂമിയിൽ ദൈവപ്രസാദമുള്ള മനുഷ്യർക്കു സമാധാനം” (ലൂക്കൊ. 2:14). GCMal 359.1

    ഓ! ബേത്ലെഹെമിന്‍റെ ഈ കഥ എത അത്ഭുതകരമായ പാഠമാണ്! നമ്മുടെ അവിശ്വാസം, അഹങ്കാരം, സ്വയം പര്യാപ്തത എന്നിവയെ ഇത് എങ്ങനെ ശാസിക്കുന്നു. നമ്മുടെ കുറ്റകരമായ അനാസ്ഥയാൽ കാലത്തിന്‍റെ അടയാളങ്ങളെ വിവേചിക്കാൻ പരാജയപ്പെട്ടു നമ്മുടെ സന്ദർശനകാലം അറിയാതെ വരാതിരിക്കാൻ സൂക്ഷിക്കുന്നതിന് ഇതു എങ്ങനെ മുന്നറിയിപ്പു തരുന്നു.GCMal 359.2

    യെഹൂദാ മലനാടുകളിലും സാധുക്കളായ ആട്ടിടയന്മാരുടെ ഇടയിലും മാത്രമല്ല മശീഹയുടെ വരവിനു കാത്തിരുന്നത് ദൂതൻ കണ്ടത്. ജാതികളുടെ നാട്ടിൽ ദൈവത്തെ നോക്കിപ്പാർത്തവർ ഉണ്ടായിരുന്നു. അവർ പൗരസ്ത്യ ധനവാന്മാരും കുലീനന്മാരും തത്വജ്ഞാനികളും ആയിരുന്നു. പ്രകൃതി നിരീക്ഷകരായിരുന്ന ഈ വിദ്വാന്മാർ ദൈവത്തെ അവന്‍റെ കൈവേലയിലൂടെ കണ്ടിരുന്നു. യാക്കോബിൽനിന്നും ഉയരുന്ന നക്ഷത്രത്തെക്കുറിച്ചു എബ്രായ തിരുവെഴുത്തുകളിൽനിന്നും അവർ പഠിച്ചിരുന്നു. ആകാംക്ഷാഭരിതമായ ആഗ്രഹത്തോടെ കർത്താവിന്‍റെ വരവിനെ അവർ കാത്തു. അതു “യിസ്രായേലിന്‍റെ ആശ്വാസം” മാത്രമല്ല, “ജതികൾക്കു വെളിച്ചം കൊടുക്കുന്ന പ്രകാശവും', “ഭൂമിയുടെ അറ്റത്തോളമുള്ളവർക്കു രക്ഷയും ആണ് (ലൂക്കൊ. 2:25, 32; അപ്പൊ. 13:47). അവർ വെളിച്ചം അന്വേഷിച്ചവരായിരുന്നു. ദൈവസിംഹാസനത്തിൽ നിന്നും വന്ന വെളിച്ചം അവരുടെ പാതയ്ക്കു പ്രകാശം വീശി. സത്യത്തിന്‍റെ വ്യാഖ്യാതാക്കളും രക്ഷാകർത്താക്കളുമായി നിയമിക്കപ്പെട്ടിരുന്ന യെരൂശലേമിലെ പുരോഹിതന്മാരും റബ്ബിമാരും അന്ധതയിൽ ആയിരുന്നപ്പോൾ ജാതികളായ ഈ അപരിചിതരെ നവജാത രാജാവിന്‍റെ ജന്മ സ്ഥലത്തേക്കു സ്വർഗ്ഗീയനക്ഷതം നയിച്ചു.GCMal 359.3

    “തനിക്കായി കാത്തു നിൽക്കുന്നവരുടെ രക്ഷയ്ക്കായി അവൻ പാപം കൂടാതെ രണ്ടാമതു (പത്യക്ഷനാകും” (എബ്രാ. 9:28). രക്ഷകന്‍റെ ജനനവാർത്തപോലെ രണ്ടാം വരവിന്‍റെ ദൂതും മതനേതാക്കന്മാരെയല്ല ഭരമേല്പിച്ചിരിക്കുന്നത്. അവർ ദൈവവുമായുള്ള തങ്ങളുടെ ബന്ധം കാത്തു സുക്ഷിക്കുന്നതിൽ പരാജയപ്പെട്ടവരും സ്വർഗ്ഗത്തിൽനിന്നുള്ള വെളിച്ചം നിരാകരിച്ചവരും ആയിരുന്നു. അതുകൊണ്ട് പൌലൊസ് വിവരിക്കുന്ന എണ്ണത്തിൽ ഉൾപ്പെട്ടവരും അല്ല. “എന്നാൽ സഹോദരന്മാരെ, ആ നാൾ കള്ളൻ എന്നപോലെ നിങ്ങളെ പിടിപ്പാൻ നിങ്ങൾ ഇരുട്ടിലുള്ളവരല്ല; നിങ്ങൾ എല്ലാവരും വെളിച്ചത്തിന്‍റെ മക്കളും പകലിന്‍റെ മക്കളും ആകുന്നു; നാം രാത്രിക്കും ഇരുളിനും ഉള്ളവരല്ല” (1 തെസ്സ. 5:4,5).GCMal 360.1

    രക്ഷകന്‍റെ വരവിൻ സന്ദേശം ആദ്യം അറിയേണ്ടിയിരുന്നതും, ശബ്ദമുയർത്തി അവൻ സമീപസ്ഥനെന്നു ഘോഷിക്കേണ്ടിയിരുന്നതും, അവന്‍റെ വരവിനുവേണ്ടി മുന്നറിയിപ്പു കൊടുക്കേണ്ടിയിരുന്നതും സീയോന്‍റെ കാവൽക്കാർ ആയിരിക്കേണ്ടതായിരുന്നു. എന്നാൽ ജനം തങ്ങളുടെ പാപങ്ങളിൽ മുഴുകിക്കിടന്നപ്പോൾ അവർ സമാധാനത്തേയും സുരക്ഷിതത്വത്തേയും കുറിച്ച് സ്വപ്നം കണ്ടുകൊണ്ടു സ്വസ്ഥമായി ഇരിക്കുകയായിരുന്നു. ഇല നിറഞ്ഞതെങ്കിലും ഫലം കായ്ക്കാത്ത അത്തിവൃക്ഷംപോലെ യേശു തന്‍റെ സഭയെ കണ്ടു. ദൈവത്തിനു സ്വീകാര്യമായ സേവനം കാഴ്ച വയ്ക്കുവാൻ മതിയായ യഥാർത്ഥ താഴ്ചയുടെ ആത്മാവും, അനുതാപവും, ആശയവും ഇല്ലാതെ ബാഹ്യമായ മതാചാരങ്ങളാൽ അഹങ്കരിച്ചിരുന്നു. ആത്മീയ കൃപകൾക്കു പകരം, ഗർവ്വം, അമിതാചാരനിഷ്ഠയും, വൃഥാഭിമാനവും, സ്വാർത്ഥതയും, ജനോപദ്രവവും പ്രകടമായിരുന്നു. ഒരു പിൻമാറ്റസഭ കാലത്തിന്‍റെ അടയാളങ്ങൾക്കുനേരെ കണ്ണടച്ചു. ദൈവം അവരെ ഉപേക്ഷിക്കുകയോ അവന്‍റെ വിശ്വസ്തതയ്ക്കു ഭംഗം വരികയോ ചെയ്തില്ല. പക്ഷെ, അവർ ദൈവത്തിൽനിന്നും അകന്നു ദൈവസ്നേഹത്തെ തള്ളിക്കളഞ്ഞു. അവർ നിബന്ധനകൾക്കു വഴങ്ങാത്തതുകൊണ്ട് ദൈവത്തിന്‍റെ വാഗ്ദാനങ്ങൾ അവരിൽ നിറവേറിയില്ല.GCMal 360.2

    ദൈവം കൊടുക്കുന്ന വെളിച്ചവും അവസരങ്ങളും അഭിനന്ദിക്കുകയും മെച്ചപ്പെടുത്തുകയും ചെയ്യാതെ നിരാകരിക്കുന്നതിന്‍റെ സുനിശ്ചിതമായ ഫലം അതാണ്. വെളിപ്പെടുന്ന ഓരോ ചുമതലയും അനുഷ്ഠിക്കുകയും ഓരോ പ്രകാശരശ്മിയും കൈക്കൊള്ളുകയും ചെയ്തുകൊണ്ട് സഭ ദിവ്യപരിപാലനത്തിന്‍റെ വാതിലിലൂടെ പിൻതുടരുന്നില്ലെങ്കിൽ മതം ആചാരാനുഷ്ഠാന ങ്ങളുടെ രൂപ ഘടനയായി തീർച്ചയായും അധഃപതിയ്ക്കും. കൂടാതെ മർമ്മ പ്രധാനമായ ദൈവികത്വം അപ്രത്യക്ഷമാകുകയും ചെയ്യും. ഈ സത്യം സഭാ ചരിത്രത്തിൽ തുടർച്ചയായി വിശദീകരിച്ചിട്ടുണ്ട്. നൽകപ്പെട്ട അനുഗ്രഹങ്ങൾക്കും അവസരങ്ങൾക്കും അനുയോജ്യമായ വിശ്വാസത്തിന്‍റെ പ്രവൃത്തികളും അനുസരണയും തന്‍റെ കുഞ്ഞുങ്ങളിൽനിന്നും ദൈവം ആവശ്യപ്പെടുന്നു. അനുസരണം ഒരു ത്യാഗം ആവശ്യപ്പെടുകയും ഒരു കുരിശു ഉൾക്കൊള്ളുകയും ചെയ്യുന്നു. അതുകൊണ്ടാണ് തങ്ങൾ ക്രിസ്തുവിന്‍റെ അനുയായികളെന്നഭിമാനിച്ചവർ അനേകരും സ്വർഗ്ഗീയ വെളിച്ചം നിരാകരിക്കുകയും, പുരാതന യെഹൂദന്മാരെപ്പോലെ തങ്ങളുടെ സന്ദർശനകാലത്തിന്‍റെ സമയം അറിയാതിരിക്കുകയും ചെയ്യുന്നത് (ലൂക്കൊ. 19:44). അവരുടെ അഹങ്കാരവും അവിശ്വാസവും ഹേതുവായി കർത്താവു അവരെ കടന്നുപോയി; ബേത്ലെഹെമിലെ ആട്ടിടയന്മാരെപ്പോലെയും കിഴക്കുനിന്നു വന്ന വിദ്വാന്മാരെപ്പോലെയും തങ്ങൾക്കു കിട്ടിയ എല്ലാ വെളിച്ചത്തെയും വകവയ്ക്കുന്നവർക്ക് ദൈവം തന്‍റെ സത്യം വെളിപ്പെടുത്തി.GCMal 361.1