Loading...
Larger font
Smaller font
Copy
Print
Contents
വന്‍ പോരാട്ടം - Contents
  • Results
  • Related
  • Featured
No results found for: "".
  • Weighted Relevancy
  • Content Sequence
  • Relevancy
  • Earliest First
  • Latest First

    അദ്ധ്യായം 23—വിശുദ്ധ മന്ദിരം എന്നാൽ എന്ത്?

    മറ്റെല്ലാ തിരുവചന വാഗ്ദത്തങ്ങൾക്കും ഉപരിയായി, പുനരാഗമന വിശ്വാസത്തിന്‍റെ അടിസ്ഥാനവും നടുത്തൂണുമായി നിലകൊള്ളുന്നത്, “രണ്ടായിരത്തി മുന്നൂറ് സന്ധ്യയും ഉഷസ്സും തികയുമ്പോളും തന്നേ; പിന്നെ വിശുദ്ധ മന്ദിരം യഥാസ്ഥാനപ്പെടും’ എന്ന വലിയ വാഗ്ദത്തമാണ് (ദാനീ.8:14) കർ ത്താവിന്‍റെ ശീഘപ്രത്യക്ഷതയിൽ വിശ്വസിച്ച് എല്ലാ ആളുകൾക്കും ഈ വാക്കുകൾ സുപരിചിതമായിരുന്നു. തങ്ങളുടെ വിശ്വാസത്തിന്‍റെ ആത്പവാ ക്യമായി ഈ പ്രവചനം ആയിരങ്ങൾ സസന്തോഷം ഉച്ചരിച്ചു. ഈ പ്രവചന ത്തിന്‍റെ സംഭവങ്ങളെ ആധാരമാക്കിയാണ് അവരുടെ ശുഭപ്രതീക്ഷകളും ചിരകാലാഭിലാഷവും നില നിറുത്തിയിരുന്നത്. 1844-ന്‍റെ ശരത്കാലത്ത് ഈ പ്രവചനദിവസങ്ങൾ സമാപിക്കുമെന്ന് അവർ മനസ്സിലാക്കി. ഇതര ക്രിസ്തീയ സമൂഹങ്ങളെപ്പോലെ അഡ്വന്‍റിസ്റ്റുകാരും വിശ്വസിച്ചിരുന്നത്, ഭൂമിയൊ അതിന്‍റെ ചില ഭാഗങ്ങളൊ ആണ് വിശുദ്ധമന്ദിരമെന്നും, അതിനെ ശുദ്ധീകരിക്കുക അഥവാ യഥാസ്ഥാനപ്പെടുത്തുകയെന്നത് അന്ത്യനാളിന്‍റെ അഗ്നികൊണ്ടാണെന്നുമായിരുന്നു. ക്രിസ്തുവിന്‍റെ രണ്ടാം വരവിങ്കൽ ആണ് ഇത് സംഭവിക്കുന്നതെന്ന് അവർ മനസ്സിലാക്കി. 1844-ൽ ക്രിസ്തു ഭൂമിയിലേക്കു വരും എന്ന നിഗമനത്തിൽ തങ്ങൾ എത്തിച്ചേരുവാനുള്ള കാരണം ഇതായിരുന്നു.GCMal 463.1

    നിശ്ചിത സമയം സമാഗതമായി. പക്ഷെ കർത്താവ് പ്രത്യക്ഷനായില്ല. ദൈവിക വാഗ്ദത്തങ്ങൾക്കും തിരുവചനത്തിനും ഒരുനാളും തെറ്റ് പറ്റുകയില്ലെന്ന് വിശ്വാസികൾക്ക് പൂർണ്ണ ഉറപ്പുണ്ടായിരുന്നു. അവർ പ്രവചനം വ്യാഖ്യാനിച്ചു മനസ്സിലാക്കിയതിൽ ആയിരുന്നു തെറ്റ്. എന്നാൽ എവിടെ യാണ് തെറ്റുപറ്റിയത്? ഈ പ്രയാസങ്ങളിൽനിന്ന് വിമുക്തി നേടുവാൻ അനേകർ 2300 സന്ധ്യയും ഉഷസ്സും അവസാനിച്ചത് 1844-ൽ ആയിരുന്നു എന്ന വസ്തുത വിവേകശൂന്യതയോടെ നിരാകരിക്കുകയാണുണ്ടായത്. തങ്ങൾ പ്രതീക്ഷിച്ച് കാത്തിരുന്ന സമയത്ത് കർത്താവ് പ്രത്യക്ഷനായില്ലെന്നതൊ ഴികെ, മറ്റു കാരണങ്ങൾ ഒന്നുംതന്നെ പ്രസ്തുത നിലപാടിനു നല്കുവാൻ അവർക്ക് സാധിച്ചില്ല. പ്രവചന ദിവസങ്ങൾ 1844-ൽ അവസാനിച്ചിരുന്നെങ്കിൽ, ഭൂമിയെ അഗ്നികൊണ്ട് ശുദ്ധീകരിച്ച് വിശുദ്ധമന്ദിരം യഥാസ്ഥാനപ്പെ ടുത്തുവാൻ കർത്താവ് വരുമായിരുന്നു. എന്നാൽ അവൻ വരാതെയിരുന്നതിനാൽ പ്രവചനദിവസങ്ങളും അവസാനിക്കുവാൻ സാദ്ധ്യതയില്ലെന്നാണ് അവർ വിചാരിച്ചത്.GCMal 463.2

    ഈ തീരുമാനം അംഗീകരിക്കുക എന്നാൽ പ്രവചനകാലത്തിന്‍റെ ആദ്യ കണക്കുകൂട്ടലുകൾ നിരസിക്കുകയെന്നതായിരുന്നു. 2300 സന്ധ്യയും ഉഷസ്സും എന്ന പ്രവചനം ആരംഭിക്കുന്നത് അർത്ഥഹ്ശഷ്ടാവ് രാജാവ് യെരൂശലേമിനെ യഥാസ്ഥാനപ്പെടുത്തി പണിയാൻ കല്പന കൊടുക്കുകയും പണി ആരംഭിക്കുകയും ചെയ്ത ബി.സി. 457-ലെ ശരൽക്കാലത്താണെന്നു കണ്ടെത്തി. ഇത് ആരംഭമാക്കിയപ്പോൾ ദാനീ. 9:25-27 വരെയുള്ള വാക്യങ്ങളിൽ പ്രവചിച്ചിരിക്കുന്നവയുടെ നിറവേറലുമായി ഒരു പരിപൂർണ്ണ യോജിപ്പുണ്ടായിരുന്നു. 2300 വർഷത്തിന്‍റെ ആദ്യ 69 ആഴ്ചവട്ടം അഥവാ 483 വർഷം അഭിഷിക്തനായ പ്രഭുവരെ എത്തേണ്ടതാണ്. എ.ഡി. 27-ൽ നടന്ന ക്രിസ്തുവിന്‍റെ സ്ഥാനവും പരിശുദ്ധാത്മാഭിഷേകവും അതിന്‍റെ യഥാർത്ഥ നിറവേറലാണ്. എഴുപതാമത്തെ ആഴ്ചവട്ടത്തിന്‍റെ മദ്ധ്യത്തിൽ അഭിഷിക്തൻ ചേദിക്കപ്പെടേണ്ടതായിരുന്നു. അവന്‍റെ സ്നാനം കഴിഞ്ഞു മൂന്നരവർഷം ആയപ്പോൾ എ.ഡി. 31-ലെ വസന്തകാലത്ത് ക്രിസ്തു ക്രൂശിക്കപ്പെട്ടു. 70 ആഴ്ചവട്ടം അഥവാ 490 വർഷം പ്രത്യേകിച്ചു യെഹൂദന്മാർക്കുവേണ്ടിയു ള്ളതായിരുന്നു. ഈ കാലയളവ് അവസാനിച്ചപ്പോൾ അവന്‍റെ ശിഷ്യന്മാരെ പീഡിപ്പിച്ചതിൽക്കൂടെ ഒരു രാഷ്ട്രം എന്ന നിലയിൽ ക്രിസ്തുവിനെ തള്ളിക്കളയുകയും, എ.ഡി 34-ൽ അപ്പൊസ്തലന്മാർ സുവിശേഷവുമായി ജാതികളിലേക്കു തിരിയുകയും ചെയ്തു. 2300 സന്ധ്യയും ഉഷസ്സും എന്ന പ്രവചനത്തിന്‍റെ ആദ്യ 490 വർഷം അപ്പോൾ അവസാനിക്കുകയും അതിലുള്ള ബാക്കി 1810 വർഷം ശേഷിക്കുകയും ചെയ്തു. ഈ 1810 വർഷത്തെ എ.ഡി. 34-നോടു കൂട്ടുമ്പോൾ 1844-ൽ എത്തുന്നു. “അപ്പോൾ വിശുദ്ധമന്ദിരം യഥാസ്ഥാനപ്പെടും” എന്ന് ദൂതൻ പറഞ്ഞു. ഈ പ്രവചനത്തിലെ മുൻ സംഭവങ്ങളെല്ലാം കൃത്യസമയത്ത് സംശയമന്യേ നിറവേറിയിരുന്നു.GCMal 464.1

    1844-ൽ വിശുദ്ധമന്ദിരം യഥാസ്ഥാനപ്പെടുത്തുന്ന യാതൊരു സംഭവവും കാണപ്പെട്ടില്ല എന്നതൊഴിച്ചാൽ കണക്കുകൂട്ടലുകൾ എല്ലാം വ്യക്തവും പരസ്പരം യോജിക്കുന്നതും ആയിരുന്നു. ഈ ദിവസങ്ങൾ അപ്പോൾ അവസാനിക്കുന്നു എന്നതിനെ നിരാകരിക്കുന്നത്, ആ കണക്കു കൂട്ടലുകളെ ആശ യക്കുഴപ്പത്തിലാക്കുകയും അതു പ്രവചനത്തിന്‍റെ തെറ്റിക്കൂടാത്ത നിവൃ ത്തീകരണത്തെ തൽസ്ഥാനത്തുനിന്ന് നീക്കിക്കളയുകയും ചെയ്യുന്നു.GCMal 464.2

    എന്നാൽ ദൈവം തന്‍റെ ജനത്തെ ആ വലിയ ദൂതു ഘോഷണത്തിലേക്കു നയിച്ചു. ദൈവത്തിന്‍റെ ശക്തിയും മഹത്വവും ആ വേലയെ നയിച്ചു. അത് അന്ധകാരത്തിലും നിരാശയിലും അവസാനിക്കാനോ മതഭ്രാന്തു പിടിച്ച, തെറ്റായ വികാരവിക്ഷോഭമായി അധിക്ഷേപിക്കപ്പെടുവാനോ ദൈവം അനു വദിച്ചില്ല. സംശയത്തിലും അനിശ്ചിതത്വത്തിലും അവന്‍റെ വചനം അകപ്പെ ട്ടുപോകുവാൻ അവൻ അനുവദിക്കുകയില്ല. അനേകരും പ്രവചനകാലഘട്ടത്തെക്കുറിച്ചുള്ള അവരുടെ കണക്കുകൂട്ടലുകളെ കൈവിടുകയും ആ പ്രസ്ഥാനത്തെ അടിസ്ഥാനമാക്കിയുള്ള സത്യത്തെ നിഷേധിക്കുകയും ചെയ്തപ്പോൾ മറ്റുള്ളവർ തിരുവചനം ആധാരമാക്കിയുള്ളതും ദൈവാത്മാവ് സാക്ഷ്യപ്പെടുത്തിയതുമായ അനുഭവജ്ഞാനവും, വിശ്വാസരഹസ്യവും വിട്ടുകളവാൻ തയ്യാറായില്ല. അവർ തങ്ങളുടെ പ്രവചന പഠനങ്ങളിൽ, വ്യാഖ്യാനങ്ങളുടെ കോട്ടം തട്ടിയിട്ടില്ലാത്ത തത്വങ്ങൾ സ്വീകരിച്ചു എന്ന് വിശ്വസിച്ചു. അവർ ഇതിനകമായി ആർജ്ജിച്ച സത്യങ്ങൾ മുറുകെ പിടിക്കേണ്ടതും തിരുവചനപഠനം അതേ ഗതിയിൽ തുടരേണ്ടത് അവരുടെ ആവശ്യമാണെന്നും വിശ്വസിച്ചു. ആത്മാർത്ഥമായ പ്രാർത്ഥനയോടെ അവർ അവരുടെ നിലപാടിനെ അവ ലോകനം ചെയ്യുകയും തങ്ങളുടെ തെറ്റിനെ തിരുത്തുന്നതിനുമായി തിരുവചനം പരിശോധിക്കുകയും ചെയ്തു. പ്രവചന സമയങ്ങളെപ്പറ്റിയുള്ള അവരുടെ കണക്കുകൂട്ടലിൽ തെറ്റൊന്നും കാണാത്തതിനാൽ വിശുദ്ധമന്ദിരം എന്ന വിഷയത്തെക്കുറിച്ച് കൂടുതൽ സൂക്ഷ്മതയോടെ പരിശോധിക്കുന്നതിന് തീരുമാനിച്ചു.GCMal 465.1

    ഭൂമിയാണ് വിശുദ്ധസ്ഥലം എന്ന പൊതു അഭിപ്രായത്തെ സ്ഥിരീകരിക്കുന്ന വേദപുസ്തകത്തെളിവൊന്നും ഇല്ലെന്ന് അവരുടെ പരിശോധനയിൽ തെളിഞ്ഞു. കൂടാതെ അതിന്‍റെ സ്വഭാവം, സ്ഥാനം, ശുശ്രൂഷകൾ എന്നിവ ഉൾക്കൊള്ളുന്നതും വിശുദ്ധ എഴുത്തുകാരുടെ സാക്ഷ്യം മറ്റെല്ലാ സംശയങ്ങളെയും അതിജീവിക്കത്തക്കവണ്ണം വ്യക്തവും മതിയായതുമാണ്. പൌലൊസ് എബായർക്ക് എഴുതിയ ലേഖനത്തിൽ, ഇപ്രകാരം പറയുന്നു “എന്നാൽ ആദ്യനിയമത്തിനും ആരാധനയ്ക്കുള്ള ചട്ടങ്ങളും ലൗകികമായ വിശുദ്ധമന്ദിരവും ഉണ്ടായിരുന്നു. ഒരു കൂടാരം ചമച്ചു; അതിന്‍റെ ആദ്യഭാഗത്ത് നിലവിളക്കും മേശയും കാഴ്ചയപ്പവും ഉണ്ടായിരുന്നു. അതിന് വിശുദ്ധസ്ഥലമെന്ന് പേർ. രണ്ടാം തിരശ്ശീലയ്ക്കു പിന്നിലോ അതിവിശുദ്ധം എന്ന കൂടാരം ഉണ്ടായിരുന്നു. അതിൽ പൊന്നുകൊണ്ടുള്ള ധൂപകശലവും മുഴുവനും പൊന്നു പൊതിഞ്ഞ നിയമപ്പെട്ടകവും അതിനകത്ത് മന്ന ഇട്ടുവച്ച പൊൻപാത്രവും അഹരോന്‍റെ തളിർത്ത വടിയും നിയമത്തിന്‍റെ കല്പല കകളും അതിനുമീതെ കൃപാസനത്തെ മൂടുന്ന തേജസ്സിന്‍റെ കെരൂബുകളും ഉണ്ടായിരുന്നു” (എബ്രായർ 9:1 -5),GCMal 465.2

    അത്യുന്നതന്‍റെ ഭൂമിയിലെ വാസത്തിനായി ദൈവം മോശെയോട് കല്പിച്ചുണ്ടാക്കിയ സമാഗമനകൂടാരത്തെക്കുറിച്ചാണ് പൌലൊസ് വിശുദ്ധമന്ദിരം എന്ന് ഇവിടെ പരാമർശിച്ചിരിക്കുന്നത്; ഞാൻ അവരുടെ നടുവിൽ വസിപ്പാൻ അവർ എനിക്ക് ഒരു വിശുദ്ധമന്ദിരം ഉണ്ടാക്കേണം” (പുറപ്പാട് 25:8). മോൾ ദൈവത്തോടുകൂടെ പർവ്വതത്തിൽ ആയിരുന്നപ്പോൾ കിട്ടിയ നിർദ്ദേ ശമായിരുന്നു ഇത്. യിസ്രായേൽ മരുഭൂമിയിലൂടെ യാത്ര ചെയ്യുകയായിരു ന്നതിനാൽ, സമാഗമനകൂടാരം ഒരിടത്തുനിന്ന് മറ്റൊരിടത്തേയ്ക്കു മാറ്റി സ്ഥാപിക്കാവുന്ന രീതിയിലാണ് ഉണ്ടാക്കിയത്. എങ്കിലും വലിയ പ്രതാപം അതിനുണ്ടായിരുന്നു. വെള്ളികൊണ്ടുള്ള കുഴൽത്തുളകളിൽ ഉറപ്പിച്ച് പൊന്നു പൊതിഞ്ഞ് നേരെ നിർത്തിയിരുന്ന പലകകളായിരുന്നു അതിന്‍റെ ഭിത്തികൾ. മേൽക്കൂര തിരശ്ശീലകൾകൊണ്ടുള്ളതും തോലുകൊണ്ട് ആവരണം ചെയ്തതും ആയിരുന്നു. കെരൂബുകളെ മനോഹരമായി തുന്നിപ്പിടിപ്പിച്ച നേർമ്മയേറിയ തുണിയായിരുന്നു ഉള്ളറ. കൂടാതെ പ്രാകാരത്തിൽ ഹോമയാഗത്തിനുള്ള യാഗപീഠം ഉണ്ടായിരുന്നു. വിശുദ്ധസ്ഥലം എന്നും അതിവിശുദ്ധസ്ഥലം എന്നും വിളിച്ചിരുന്ന രണ്ടു ഭാഗങ്ങൾ സമാഗമനകൂടാരത്തിന് ഉണ്ടായിരു ന്നു. വിലയേറിയതും മനോഹരവുമായ തിരശ്ശീലകൊണ്ട് അവയെ വേർതിരിച്ചിരുന്നു. ആദ്യഭാഗത്തേക്കുള്ള വാതിലും അതുപോലൊരു തിരശ്ശീല കൊണ്ട് മറച്ചിരുന്നു.GCMal 467.1

    വിശുദ്ധസ്ഥലത്ത്, തെക്കുഭാഗത്തായി വച്ചിരുന്ന ഏഴ് പൊൻ നിലവിളക്ക് രാവും പകലും പ്രകാശിച്ചുകൊണ്ടിരുന്നു. വടക്കുഭാഗത്തായി കാഴ്ചയപ്പത്തിനുള്ള മേശ ഉണ്ടായിരുന്നു. അതിവിശുദ്ധസ്ഥലത്തുനിന്നും വിശുദ്ധസ്ഥലത്തെ വേർതിരിക്കുന്ന തിരശ്ശീലയ്ക്കു മുൻപിൽ സുഗന്ധദ്രവ്യം പുക യ്ക്കുന്ന പൊന്നുകൊണ്ടുള്ള ധൂപപീഠമുണ്ടായിരുന്നു. അതിൽനിന്നും പുറGCMal 467.2

    പ്പെടുന്ന സൗരഭ്യത്തിന്‍റെ പുക യിസ്രായേലിന്‍റെ പ്രാർത്ഥനയോടൊപ്പം എന്നും ദൈവസന്നിധിയിലേക്ക് ഉയർന്നുകൊണ്ടിരുന്നു.GCMal 467.3

    വിലയേറിയ തടികൊണ്ടുള്ള, പൊന്നു പൊതിഞ്ഞ പെട്ടകം അതിവിശുദ്ധസ്ഥലത്തായിരുന്നു. ദൈവം എഴുതിയ പത്തു കല്പനകൾ ഉൾക്കൊള്ളുന്ന രണ്ടു കല്പലകകൾ അതിൽ നിക്ഷേപിച്ചിരുന്നു. പാവനമായ പെട്ടകത്തിന്‍റെ മൂടിയായി മനോഹരമായ കൊത്തുപണികളോടുകൂടിയ കൃപാ.സനവും അതിന്‍റെ രണ്ടറ്റത്തും ഓരോ കെരൂബുകളും ഉണ്ടായിരുന്നു. ഇവയെല്ലാം മനുഷ്യന്‍റെ തങ്കംകൊണ്ടുള്ള കൈവിരുതായിരുന്നു. ഈ ഭാഗത്ത് കെരൂബുകളുടെ മദ്ധ്യത്തിൽ മഹത്വമേറിയ ദൈവിക സാന്നിദ്ധ്യം വെളിപ്പെട്ടിരുന്നു.GCMal 467.4

    എബ്രായർ കനാനിൽ താമസമായതിനുശേഷം സമാഗമനകൂടാരത്തിനു പകരം ശലോമോന്‍റെ ദൈവാലയം സ്ഥാപിക്കപ്പെട്ടു. അത് വലിയ തോതിൽ സുസ്ഥിര ഘടനയോടുകൂടിയതായിരുന്നുവെങ്കിലും സമാഗമന കൂടാരത്തിന്‍റെ അതേ അനുപാതത്തിൽ പണിതതും അതേപോലെ സജ്ജീകരിച്ചിരുന്നതും ആയിരുന്നു. ദാനീയേലിന്‍റെ കാലത്തു ശൂന്യതയിൽ കിടന്നിരുന്നതൊഴിച്ച് ഈ ദൈവാലയം എ.ഡി. 70-ൽ റോമാക്കാർ പൂർണ്ണമായി നശിപ്പിച്ചതുവരെ മുൻ വിശദീകരിച്ച അവസ്ഥയിൽ നിലനിന്നു.GCMal 468.1

    ഭൂമിയിൽ നിലനിന്നിരുന്ന വിശുദ്ധമന്ദിരത്തെക്കുറിച്ചു എന്തെങ്കിലും വിവരം തിരുവചനം തരുന്നുയെങ്കിൽ അത് ഈ ദൈവാലയത്തെക്കുറിച്ചു മാത്രമാണ്. ആദ്യനിയമത്തിന്‍റെ ദൈവാലയമെന്ന് പൌലൊസ് പ്രസ്താവിക്കുുന്നത് ഇതിനെക്കുറിച്ചായിരുന്നു. എന്നാൽ പുതിയ നിയമത്തിന് മന്ദിരം ഇല്ലയോ ? GCMal 468.2

    സത്യാന്വേഷകർ വീണ്ടും എബായലേഖനത്തിലേക്ക് തിരിഞ്ഞപ്പോൾ പൌലൊസ് നേരത്തെ ഉദ്ധരിച്ചിരുന്നതനുസരിച്ചു രണ്ടാമത്തെ അഥവാ പുതിയനിയമ വിശുദ്ധമന്ദിരത്തെ പ്രതിപാദിക്കുന്ന സൂചന കണ്ടു. “അപ്പോൾ വാസ്തവമായി ആദ്യനിയമത്തിനും ദിവ്യാരാധനയ്ക്കും ഒരു ലൗകികമായ വിശുദ്ധമന്ദിരവും ഉണ്ടായിരുന്നു'‘ എന്ന ഉദ്ധരണി കണ്ടു. പൌലൊസ് നേരത്തെ ഈ വിശുദ്ധ മന്ദിരത്തെക്കുറിച്ച് പ്രസ്താവിച്ചിരുന്നു. മുൻ അദ്ധ്യായത്തിന്‍റെ തുടക്കത്തിൽ, അവർ ഇപ്രകാരം വായിച്ചു: “നാം ഈ പറയുന്ന തിന്‍റെ സാരം എന്തെന്നാൽ; സ്വർഗ്ഗത്തിൽ മഹിമാസനത്തിന്‍റെ വലത്തുഭാഗത്ത് ഇരുന്നവനായി, വിശുദ്ധസ്ഥലത്തിന്‍റെ മനുഷ്യനല്ല കർത്താവു സ്ഥാപിച്ച് സത്യകൂടാരത്തിന്‍റെയും ശുശ്രൂഷകനായ മഹാപുരോഹിതൻ നമുക്കുണ്ട്'‘ (എബ്രാ . 8:1 -2).GCMal 468.3

    പുതിയനിയമത്തിന്‍റെ വിശുദ്ധമന്ദിരം ഇവിടെ വെളിപ്പെട്ടിരിക്കുന്നു. ആദ്യനിയമത്തിന്‍റെ വിശുദ്ധമന്ദിരം, മനുഷ്യനാൽ സ്ഥാപിതമായി മോശയാൽ പണിയപ്പെട്ടു. ഇത് മനുഷ്യനാൽ അല്ല, ക്രിസ്തുവിനാൽ സ്ഥാപിതമായതാണ്. മനുഷ്യനിർമ്മിതമായതിൽ ഭൗമിക പുരോഹിതന്മാർ ശുശ്രൂഷകൾ നിർവ്വഹിച്ചു. എന്നാൽ പുതിയനിയമത്തിന്‍റെ മന്ദിരത്തിൽ നമ്മുടെ ശ്രേഷ്ഠപുരോഹിതനായ ക്രിസ്തുതന്നെ ദൈവത്തിന്‍റെ വലത്തുഭാഗത്ത് ശുശ്രൂഷ ചെയ്യുന്നു. ഒരു മന്ദിരം ഭൂമിയിലായിരുന്നു, മറ്റേത് സ്വർഗ്ഗത്തിലാണ്.GCMal 468.4

    കൂടാതെ മോശയാൽ നിർമ്മിക്കപ്പെട്ട സമാഗമന കൂടാരം ഒരു മാതൃക പ്രകാരമാണ് പണിതത്. “തിരുനിവാസവും അതിന്‍റെ ഉപകരണങ്ങളും ഞാൻ കാണിക്കുന്ന മാതൃക പ്രകാരമൊക്കെയുംതന്നെ ഉണ്ടാക്കേണം” എന്നും “പർവ്വതത്തിൽവെച്ച് കാണിച്ചുതന്ന മാതൃകപകാരം അവയെ ഉണ്ടാക്കുവാൻ സൂക്ഷിച്ചുകൊള്ളണം” എന്നും ദൈവം മോശെയോട് നിർദ്ദേശിച്ചു (പുറപ്പാ. 25:9,40). “വഴിപാടും യാഗവും അർപ്പിച്ചിരുന്ന സമാഗമന കൂടാരം അക്കാലത്തേയ്ക്ക് ഉണ്ടായിരുന്ന ഒരു ബാഹ്യരൂപം ആയിരുന്നു''. അതിന്‍റെ വിശുദ്ധ സ്ഥലങ്ങൾ “സ്വർഗ്ഗീയമായതിന്‍റെ മാതൃക'‘ ആയിരുന്നു. നിയമം അനുശാസിക്കുന്ന പ്രകാരം “സ്വർഗ്ഗീയമായതിന്‍റെ ദൃഷ്ടാന്തവും നിഴലുമായതിൽ'‘ പുരോഹിതന്മാർ വഴിപാട് അർപ്പിച്ചിരുന്നു. “ക്രിസ്തു വാസ്തവമായതിന്‍റെ പ്രതിബിംബമായി കൈപ്പണിയായ വിശുദ്ധമന്ദിരത്തിലേക്കല്ല, ഇപ്പോൾ നമുക്കു വേണ്ടി ദൈവസന്നിധിയിൽ പ്രത്യക്ഷനാകുവാൻ സ്വർഗ്ഗത്തിലേക്കത്രേ പ്രവേശിച്ചത് എന്ന് പൌലൊസ് പറയുന്നു” (എബ്രാ. 9:9,23; 8:5; 9:24).GCMal 469.1

    മോശെയാൽ നിർമ്മിതമായ ഭൗമിക കൂടാരം, യേശു ഇപ്പോൾ നമുക്കു വേണ്ടി ശുശ്രൂഷ ചെയ്തുകൊണ്ടിരിക്കുന്ന സാക്ഷാലുള്ള സ്വർഗ്ഗീയ കൂടാര ത്തിന്‍റെ പകർപ്പ് മാത്രമായിരുന്നു. ഭൂമിയിലെ വിശുദ്ധ മന്ദിരം നിർമ്മിച്ചവരുടെമേൽ ദൈവാത്മാവുണ്ടായിരുന്നു. അതിന്‍റെ പണിയിൽ പ്രകടമായ കര കൗശല സാമർത്ഥ്യം ദിവ്യപരിജ്ഞാനത്തിന്‍റെ പ്രകടനം ആയിരുന്നു. തങ്ക നിർമ്മിതമായ ഭിത്തികളിൽ ഏഴ് പൊൻനിലവിളക്കിൽ നിന്നുള്ള പ്രകാശധാര എല്ലാവശത്തേക്കും പ്രതിഫലിച്ചിരുന്നു. കാഴ്ചയപ്പത്തിന്‍റെ മേശയും ധൂപവർഗ്ഗത്തിന്‍റെ ധൂപപീഠവും തേച്ചുമിനുക്കിയ സ്വർണ്ണം പോലെ മിന്നിത്തിളങ്ങി. മേൽത്തട്ടായി നിർമ്മിച്ചിരുന്ന അത്യാകർഷകമായ തിരശ്ശീലയിൽ നീല, നീലകലർന്ന ചുവപ്പ്, കടുംചുവപ്പ് എന്നീ നിറങ്ങളിൽ ഉണ്ടാക്കിയിരുന്ന ദൂതന്മാരുടെ രൂപങ്ങൾ രംഗത്തിന്‍റെ മനോഹാരിതയെ വർദ്ധിപ്പിച്ചു. ദൈവമഹത്വത്തിന്‍റെ കാണപ്പെട്ട പ്രകടനമായ വിശുദ്ധ ബൈബൈനാ രണ്ടാം തിരശ്ശീലയ്ക്കുമപ്പുറം ആയിരുന്നു. അവിടെ മഹാപുരോഹിതൻ അല്ലാതെ ആരും പ്രവേശിച്ച് ജീവിച്ചിരുന്നിട്ടില്ല.GCMal 469.2

    ദൈവസിംഹാസനത്തിനുമുൻപിൽ നമുക്കുവേണ്ടി, നമ്മുടെ മുന്നോടിയായ ക്രിസ്തു ശുശ്രൂഷ ചെയ്യുന്ന സ്വർഗ്ഗീയ ദൈവാലയത്തിന്‍റെ മഹത്വം മാനുഷിക ഭാഷയിൽ പ്രകടമാക്കിയത് അതുല്യമായി ശോഭിച്ച ഭൗമിക സമാഗമനകൂടാരമാണ്. രാജാധിരാജാവിന്‍റെ വാസസ്ഥലത്തു “ആയിരം ആയിരം പേർ അവനു ശുശ്രൂഷ ചെയ്തു. പതിനായിരം പതിനായിരം പേർ അവന്‍റെ മുമ്പാകെ നിന്നു'‘ (ദാനീ. 7:10). ആ ദൈവാലയം നിത്യസിംഹാസനത്തിന്‍റെ മഹത്വംകൊണ്ട് നിറഞ്ഞിരുന്നു. അവിടെ ശോഭയേറിയ സാറാഫുകൾ ഭക്തി പുരസരം തങ്ങളുടെ മുഖം തിളങ്ങുന്ന ചിറകുകളാൽ മറച്ചു. മനുഷ്യകരങ്ങ ളാൽ പരിപാലിക്കപ്പെട്ടതിൽ വെച്ചേറ്റവും മനോഹരമായ മന്ദിരത്തിന്‍റെ വിസ്തൃതിയും മഹത്വവും ഒരു മങ്ങിയ പ്രതിഫലനമായി മാത്രമേ അവർ കണ്ടുള്ളൂ. എങ്കിലും സ്വർഗ്ഗീയ വിശുദ്ധ മന്ദിരത്തെ സംബന്ധിച്ച സത്യങ്ങളും മനുഷ്യന്‍റെ വീണ്ടെടുപ്പിനുവേണ്ടി അവിടെ നടക്കുന്ന വലിയ വേലയും എന്താ ണെന്ന് ഭൗമിക വിശുദ്ധമന്ദിരത്താലും അതിലെ ശുശ്രൂഷകളാലും പഠിപ്പിച്ചു.GCMal 469.3

    സ്വർഗ്ഗീയ വിശുദ്ധ മന്ദിരത്തിലെ വിശുദ്ധസ്ഥലങ്ങളെ ഭൗമിക വിശുദ്ധ മന്ദിരത്തിന്‍റെ രണ്ട് ഭാഗങ്ങൾ പ്രതിനിധീകരിച്ചു. അപ്പൊസ്തലനായ യോഹന്നാൻ ദർശനത്തിലായിരുന്നപ്പോൾ സ്വർഗ്ഗീയ മന്ദിരത്തെ ദർശിച്ചു. “ഏഴ് ദീപങ്ങൾ സിംഹാസനത്തിന്‍റെ മുൻപിൽ ജ്വലിച്ചുകൊണ്ടിരിക്കുന്നു” (വെളി. 4:5). “മറ്റൊരു ദൂതൻ ഒരു സ്വർണ്ണ ധൂപകലശവുമായി വന്ന് യാഗപീഠത്തിന് അരികെ നിന്നു. സിംഹാസനത്തിന്‍റെ മുൻപിലുള്ള സ്വർണ്ണപീഠത്തിന്മേൽ സകല വിശുദ്ധന്മാരുടെയും പ്രാർത്ഥനയോട് ചേർക്കേണ്ടതിന് വളരെ ധൂപ വർഗ്ഗം അവന്നു കൊടുത്തു (വെളി. 8:3). ഇവിടെ പ്രവാചകന് സ്വർഗ്ഗീയ വിശുദ്ധമന്ദിരത്തിന്‍റെ ആദ്യഭാഗം നോക്കിക്കാണാൻ അനുവാദം ലഭിച്ചിരുന്നു. അദ്ദേഹം അവിടെ കണ്ട “”ജ്വലിക്കുന്ന ഏഴ് വിളക്കുകളും'‘ “സ്വർണ്ണധൂപപീഠവും’ പ്രതിനിധീകരിച്ചത് ഭൂമിയിലെ വിശുദ്ധമന്ദിരത്തിൽ ഉണ്ടായിരുന്ന സ്വർണ്ണനിലവിളക്കും ധൂപ പീഠവും ആണ്. “അപ്പോൾ സ്വർഗ്ഗത്തിലെ ദൈവാലയം തുറന്നു” (വെളി. 11:19), തിരശ്ശീലയ്ക്കുള്ളിലെ അതിപരിശുദ്ധസ്ഥലത്തെ നോക്കി, ദൈവത്തിന്‍റെ കല്പനയെ സൂക്ഷിക്കുവാൻ മോശെ ഉണ്ടാക്കിയ നിയമപ്പെട്ടകം സ്വർഗ്ഗത്തിലെ സാക്ഷ്യപ്പെട്ടകത്തെ പ്രതിനിധാനം ചെയ്യുന്നത് അവൻ കണ്ടു. GCMal 470.1

    അങ്ങനെ സ്വർഗ്ഗത്തിൽ ഒരു വിശുദ്ധമന്ദിരം നിലനിൽക്കുന്നതിന്‍റെ അനി ഷേധ്യമായ തെളിവ് ആ വിഷയം പഠിപ്പിച്ചുകൊണ്ടിരുന്നവർ കണ്ടെത്തി. മോശയ്ക്ക് ദൈവം കാണിച്ചുകൊടുത്ത് മാതൃകപ്രകാരമാണ് ഭൗമിക കൂടാരം താൻ ഉണ്ടാക്കിയ അതിന്‍റെ നിർമ്മാണം സ്വർഗ്ഗീയമായ സത്യകൂടാരത്തിന്‍റെ മാതൃകപകാരം ആയിരുന്നു എന്ന് അപ്പൊസ്തലനായ പൌലൊസ് പഠിപ്പിക്കുന്നു. വെളിപ്പാടുകാരനായ യോഹന്നാൻ സ്വർഗ്ഗത്തിൽ അത് കണ്ടു എന്ന് സാക്ഷീകരിക്കുന്നുGCMal 470.2

    സ്വർഗ്ഗത്തിലെ ആലയത്തിൽ ദൈവത്തിന്‍റെ വാസസ്ഥലത്ത്, ദൈവ സിംഹാസനം നീതിയിലും ന്യായത്തിലും സ്ഥാപിച്ചിരിക്കുന്നു. മനുഷ്യരാ ശിയെ മുഴുവനും പരിശോധിക്കുന്ന സാന്മാർഗ്ഗിക ന്യായപ്രമാണം എന്ന അള വുകോൽ അതിവിശുദ്ധസ്ഥലത്ത് ഇരിക്കുന്നു. നിയമത്തിന്‍റെ കല്പനകൾ പ്രതിഷ്ഠിച്ചിരിക്കുന്ന പെട്ടകം കൃപാസനംകൊണ്ട് മൂടി അതിനുമുമ്പിൽ കിസ്ത പാപികൾക്കുവേണ്ടി അവന്‍റെ രക്തത്താൽ പക്ഷവാദം ചെയ്യുന്നു. മനുഷ്യരാശിയുടെ വീണ്ടെടുപ്പിൻ പദ്ധതിയിൽ നീതിയുടെയും കരുണയുടെയും സംയോജനം ഇപ്രകാരം പ്രതിനിധീകരിക്കപ്പെടുന്നു. ഈ സംയോജനം അനന്തമായ ജ്ഞാനത്തിനു മാത്രം ആസൂത്രണം ചെയ്യാൻ കഴിഞ്ഞതും ആ ശക്തിയുടെ നേട്ടവും ആണ്. ഈ സംയോജനം അത്ഭുതത്താലും ആരാധനയാലും സ്വർഗ്ഗത്തെ നിറയ്ക്കുന്നു. ഭൗമിക വിശുദ്ധമന്ദിരത്തിലെ കെരൂബുകൾ ഭയഭക്തിയോടെ കൃപാസനത്തിലേക്കു നോക്കുന്നതിനെ പ്രതിനി ധീകരിക്കുന്നത് വീണ്ടെടുപ്പിൻ പദ്ധതിയിൽ സ്വർഗ്ഗീയ സൈന്യത്തിനുള്ള താത്പര്യത്തെയാണ്. അനുതപിക്കുന്ന പാപിയെ നീതീകരിക്കുമ്പോൾ ദൈവം നീതിമാനാണ്. വീണുപോയ മനുഷ്യരാശിയുമായി അവൻ തന്‍റെ ബന്ധത്തെ പുതുക്കുന്നു. അങ്ങനെ നാശഗർത്തത്തിൽനിന്നും എണ്ണമറ്റ ജന.സമൂഹത്തെ ക്രിസ്തു ഉയർത്തുകയും ഒരിക്കലും വീണുപോകാത്ത ദൂതന്മാരുമായി ഒന്നിക്കുന്നതിനും ദൈവസന്നിധിയിൽ എന്നേക്കും വസിക്കുന്ന തിനുമായി അവൻ തന്‍റെ കറയില്ലാത്ത നീതിയിൽ വസ്ത്രം ധരിപ്പിക്കുന്നു. ദൂതന്മാർ നോക്കുവാൻ ആഗ്രഹിക്കുന്ന കൃപയുടെ മർമ്മം ഇതാണ്.GCMal 471.1

    “മുള എന്നു പേരുള്ള', ക്രിസ്തുവിന്‍റെ മനുഷ്യനുവേണ്ടിയുള്ള മദ്ധ്യസ്ഥ വേലയെക്കുറിച്ചും, സെഖര്യാവിന്‍റെ മനോഹരമായ പ്രവചനത്തിൽ പറഞ്ഞി രിക്കുന്നു. “അവൻ തന്‍റെ നിലയിൽനിന്ന് മുളച്ചുവന്ന് യഹോവയുടെ മന്ദിരം പണിയും. അവൻതന്നെ യഹോവയുടെ മന്ദിരം പണിയും; അവൻ ബഹുമാനഭൂഷണം ധരിച്ച് സിംഹാസനത്തിൽ ഇരുന്നു വാഴും; അവൻ സിംഹാസന ത്തിൽ പുരോഹിതനുമായിരിക്കും; ഇരുവർക്കും തമ്മിൽ സമാധാനമന്ത്രണം ഉണ്ടാകും” എന്ന് പ്രവാചകൻ പറഞ്ഞിരിക്കുന്നു (സെഖ. 6:12,13).GCMal 471.2

    “അവൻ യഹോവയുടെ മന്ദിരം പണിയും''. കിസ്തതന്നെ തന്‍റെ യാഗംകൊണ്ടും മദ്ധ്യസ്ഥതകൊണ്ടും ദൈവസഭയുടെ അടിസ്ഥാനവും നിർമ്മാതാവും ആണ്. അപ്പൊസ്തലനായ പൌലൊസ് ക്രിസ്തുവിനെ പ്രധാന മൂലക്കല്ലായി ചൂണ്ടിക്കാണിക്കുന്നു. “അവനിൽ കെട്ടിടം മുഴുവനും യുക്തമായിച്ചേർന്ന് കർത്താവിൽ വിശുദ്ധ മന്ദിരമായി വളരുന്നു. അവനിൽ നിങ്ങളെയും ദൈവത്തിന്‍റെ നിവാസമാകേണ്ടതിന് ആത്മാവിൽ ഒന്നിച്ച് പണിതു വരുന്നു (എഫെ. 2:20-22).GCMal 471.3

    “അവൻ മഹത്വം ധരിക്കും”. വീഴ്ച ഭവിച്ച ജനത്തിനുള്ള രക്ഷയുടെ മഹത്വം ക്രിസ്തുവിനുള്ളതാണ്. നമ്മെ സ്നേഹിക്കുന്നവനും നമ്മുടെ പാപം പോക്കി നമ്മെ തന്‍റെ രക്തത്താൽ വിടുവിച്ച്, തന്‍റെ പിതാവായ ദൈവത്തിന് നമ്മെ രാജ്യവും പുരോഹിതന്മാരും ആക്കിത്തീർത്തവനുമായവന് എന്നെ ന്നേക്കും മഹത്വവും ആധിപത്യവും ഉണ്ടായിരിക്കട്ടെ (വെളി. 1:5,6) എന്നത് നിത്യതയിലുടനീളം വീണ്ടെടുക്കപ്പെട്ടവരുടെ പാട്ട് ആയിരിക്കും.GCMal 472.1

    “അവൻ തന്‍റെ സിംഹാസനത്തിൽ ഇരുന്ന് വാഴും; അവൻ സിംഹാസനത്തിൽ പുരോഹിതനും ആയിരിക്കും”. അവന്‍റെ മഹത്വത്തിന്‍റെ സിംഹാസനത്തിൽ ഇരിക്കുന്നത് ഇപ്പോഴല്ല; മഹത്വത്തിന്‍റെ രാജ്യം ഇതുവരെയും സ്ഥാപിതമായിട്ടില്ല. മദ്ധ്യസ്ഥൻ എന്ന നിലയിലുള്ള അവന്‍റെ വേല അവസാനിക്കുന്നതുവരെ ദൈവം തന്‍റെ പിതാവായ ദാവീദിന്‍റെ സിംഹാസനം അവന് കൊടുക്കുകയില്ല. അവൻ വലിയവനാകും; അത്യുന്നതന്‍റെ പുത്രൻ എന്നു വിളിക്കപ്പെടും; കർത്താവായ ദൈവം അവന്‍റെ പിതാവായ ദാവീദിന്‍റെ സിംഹാസനം അവനു കൊടുക്കും. അവൻ യാക്കോബു ഗൃഹത്തിനു എന്നേക്കും രാജാവായിരിക്കും; അവന്‍റെ രാജ്യത്തിനു അവസാനം ഉണ്ടാകയില്ല (ലൂക്കൊ. 1:32,33). ഒരു പുരോഹിതൻ എന്ന നിലയിൽ ക്രിസ്തു തന്‍റെ പിതാവി നോടുകൂടെ സിംഹാസനത്തിൽ ഇരിക്കുന്നു (വെളി. 3:21 ). “നമ്മുടെ രോഗങ്ങളെ വഹിക്കുകയും നമ്മുടെ വേദനകളെ ചുമക്കുകയും ചെയ്തവൻ''. “നമ്മെപ്പോലെ സകലത്തിലും പരീക്ഷിക്കപ്പെട്ടവൻ എങ്കിലും പാപരഹിതൻ'', “പരീക്ഷിക്കപ്പെടുന്നവരെ സഹായിക്കുവാൻ ശക്തനും ആയവൻ, അനശ്വരനായവന്‍റെ കൂടെ സിംഹാസനത്തിൽ ഉണ്ട്”. “ഒരുവൻ പാപം ചെയ്ത എങ്കിലോ നീതിമാനായ യേശു എന്ന കാര്യസ്ഥൻ നമുക്ക് പിതാവിന്‍റെ അടുക്കൽ ഉണ്ട്. (യെശ. 53:4; എബ്രാ . 4:15; 2:18; 1 യോഹ. 2:1 ). അവന്‍റെ മദ്ധ്യസ്ഥത ഊനമില്ലാത്ത ജീവിതത്തിന്‍റെയും തകർന്നതും നുറുങ്ങിയതുമായ ശരീരത്തിന്‍റേതും ആണ്. മുറിവേറ്റ കരങ്ങളും തുളയ്ക്കപ്പെട്ട പാർശ്വവും, തകർക്കപ്പെട്ട കാലുകളും, വീഴ്ച ഭവിച്ച മനുഷ്യരാശിക്കുവേണ്ടി അപേക്ഷിക്കുന്നു. അത് അതിരറ്റ വിലകൊടുത്ത് വാങ്ങിയതാണ് പാപിയുടെ രക്ഷ.GCMal 472.2

    “ഇരുവർക്കും തമ്മിൽ സമാധാനമന്ത്രണം ഉണ്ടാകും'. നഷ്ടപ്പെട്ട മനുഷ്യരാശിയുടെ രക്ഷയുടെ ഉറവ പുത്രന്‍റേതിനേക്കാളും ഒട്ടും കുറവല്ലാത്ത പിതാവിന്‍റെ സ്നേഹമാണ്. “ഞാൻ നിങ്ങൾക്കുവേണ്ടി പിതാവിനോട് അപേക്ഷിക്കും എന്ന് ഞാൻ പറയുന്നില്ല... പിതാവു താനും നിങ്ങളെ സ്നേഹിക്കുന്നു” എന്ന് സ്വർഗ്ഗാരോഹണത്തിനുമുമ്പ് യേശു ശിഷ്യന്മാരോടു പറഞ്ഞു (യോഹ. 16:26,27). “ദൈവം ലോകത്തെ തന്നോട് നിരപ്പിച്ചു പോന്നു” (2 കൊരി. 5:19). സ്വർഗ്ഗത്തിലെ വിശുദ്ധ മന്ദിരത്തിലെ ശുശ്രൂഷയിൽ ഇരുവർക്കും തമ്മിൽ സമാധാന മന്ത്രണം ഉണ്ടാകും. “തന്‍റെ ഏകജാതനായ പുത്രനിൽ വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീ വൻ പ്രാപിക്കേണ്ടതിന് ദൈവം അവനെ നൽകുവാൻ തക്കവണ്ണം ലോകത്ത സ്നേഹിച്ചു” (യോഹ. 3:16).GCMal 472.3

    എന്താണ് വിശുദ്ധമന്ദിരം? എന്ന ചോദ്യത്തിന് ഉത്തരം തിരുവചനത്തിൽ വ്യക്തമായിരിക്കുന്നു. തിരുവചനത്തിൽ “വിശുദ്ധമന്ദിരം'‘ എന്ന പദം ഒന്നാമത് സ്വർഗ്ഗീയ മന്ദിരത്തിന്‍റെ മാതൃകയായി മോശെ പണിത സമാഗമന കൂടാരത്തെയും രണ്ടാമത്, ഭൗമിക കൂടാരം ചൂണ്ടിക്കാണിച്ച “സത്യകൂടാര ‘'ത്തയും പരാമർശിക്കുന്നു. ക്രിസ്തുവിന്‍റെ മരണത്തോടുകൂടി നിഴലായ ശുശ്രൂഷ അവസാനിച്ചു. സ്വർഗ്ഗത്തിലെ “സത്യകൂടാരം'‘ ആണ് പുതിയ നിയമത്തിന്‍റെ വിശുദ്ധമന്ദിരം. ഈ പ്രസ്താവനയുടെ വെളിച്ചത്തിൽ ദാനീ. 8:14-ൽ പറഞ്ഞിരിക്കുന്ന പ്രവചനം നിറവേറി. അതിൽ പറയുന്ന വിശുദ്ധമന്ദിരം പുതിയനിയമത്തിന്‍റെ വിശുദ്ധമന്ദിരം ആയിരിക്കണം. അനേക നൂറ്റാണ്ടുകളായി ഭൂമിയിൽ ഒരു വിശുദ്ധമന്ദിരം ‘ഇല്ലാതിരിക്കവെയാണ് 1844-ൽ 2300 സന്ധ്യയും ഉഷസ്സും എന്ന പ്രവചനം അവസാനിക്കുന്നത്. അതുകൊണ്ട്, “രണ്ടായിരത്തിമുന്നൂറ് സന്ധ്യയും ഉഷസ്സും തികയുവോളം തന്നേ; പിന്നെ വിശുദ്ധമന്ദിരം യഥാസ്ഥാനപ്പെടും” എന്ന പ്രവചനത്തിൽ സ്വർഗ്ഗീയകൂടാരത്തെ സംശയരഹിതമായി ചൂണ്ടിക്കാണിക്കുന്നു.GCMal 473.1

    എങ്കിലും ഏറ്റം പ്രധാനമായ ചോദ്യം അവശേഷിക്കുന്നു. വിശുദ്ധമന്ദിരത്തിന്‍റെ ശുദ്ധീകരണം എന്താണ്? പഴയനിയമപുസ്തകങ്ങളിൽ, ഭൗമിക കൂടാരത്തിൽ ഇതിനോട് അനുബന്ധമായ ശുശ്രൂഷ ഉണ്ടായിരുന്നു. എന്നാൽ സ്വർഗ്ഗത്തിൽ എന്തെങ്കിലും ശുദ്ധീകരിക്കേണ്ടതായിട്ടുണ്ടോ? എബ്രായർ 9-ൽ ഭൂമിയിലെയും സ്വർഗ്ഗത്തിലെയും വിശുദ്ധമന്ദിരം ശുദ്ധീകരിക്കുന്നതിനെപ്പറ്റി വ്യക്തമായി പഠിപ്പിക്കുന്നു. “ന്യായപ്രമാണപ്രകാരം, ഏകദേശം സകലവും രക്തത്താൽ ശുക്തീകരിക്കപ്പെടുന്നു. രക്തം ചൊരിഞ്ഞിട്ടല്ലാതെ വിമോചനം ഇല്ല. ആകയാൽ സ്വർഗ്ഗത്തിലുള്ളവയുടെ പ്രതിബിംബങ്ങളെ ഈ വകയാൽ (മൃഗങ്ങളുടെ രക്തത്താൽ) ശുദ്ധമാക്കുന്നത് ആവശ്യം. സ്വർഗ്ഗീയമായ വക്കോ ഇവയെക്കാൾ നല്ല യാഗങ്ങൾ ആവശ്യം'‘ (എബ്രാ. 9:22,23). ക്രിസ്തുവിന്‍റെ വിലയേറിയ രക്തം തന്നെ ആവശ്യം.GCMal 473.2

    നിഴലായതിലും പൊരുളായതിലും ശുദ്ധീകരണം വരുത്തുന്നത് രക്തം ആണ്. ആദ്യത്തേതിൽ മൃഗരക്തവും, പിന്നെ അതിൽ ക്രിസ്തുവിന്‍റെ രക്തവും. ശുദ്ധീകരണം രക്തത്താൽ നടത്തുന്നതിന്‍റെ കാരണം, വി. പൌലൊസ് പറയുന്നത്: “രക്തം ചൊരിഞ്ഞിട്ടല്ലാതെ വിമോചനം ഇല്ല'‘ എന്നാണ്. വിമോചനം അഥവാ നിർമ്മാർജ്ജനം ചെയ്യൽ എന്ന വേലയാണ് നിർവ്വഹിക്കപ്പെടേണ്ടത്. പക്ഷെ, പാപത്തിന് സ്വർഗ്ഗത്തിലെയോ ഭൂമിയിലെയോ വിശുദ്ധമന്ദിരവുമായി എങ്ങനെ ബന്ധമുണ്ടാകും? “സ്വർഗ്ഗീയമായ തിന്‍റെ ദൃഷ്ടാന്തവും നിഴലുമായതിൽ ശുശ്രൂഷ ചെയ്യുന്നു'‘ (എബ്രാ. 8:5). പുരോഹിതന്മാരുടെ പ്രതീകാത്മകമായ ശുശ്രൂഷയെക്കുറിച്ചുള്ള പരാമർശ ത്തിൽക്കൂടെ ഇതു പഠിക്കുവാൻ കഴിയും.GCMal 473.3

    ഭൗമിക വിശുദ്ധമന്ദിരത്തിലെ ശുശ്രൂഷയ്ക്ക് രണ്ടു ഭാഗങ്ങൾ ഉണ്ടായിരുന്നു. വിശുദ്ധസ്ഥലത്ത് ദിവസവും പുരോഹിതന്മാർ ശുശ്രൂഷ ചെയ്ത പോന്നു. വർഷത്തിലൊരിക്കൽ മഹാപുരോഹിതൻ അതിവിശുദ്ധസ്ഥലത്ത് ഒരു പ്രത്യേക പാപപരിഹാര ശുശ്രൂഷ വിശുദ്ധമന്ദിരത്തിന്‍റെ ശുദ്ധീകരണ ത്തിനുവേണ്ടി നടത്തിയിരുന്നു. ദിവസംതോറും അനുതപിക്കുന്ന പാപി, തന്‍റെ വഴിപാട് സമാഗമനകൂടാരത്തിന്‍റെ വാതിൽക്കൽ കൊണ്ടുവന്ന്, തന്‍റെ കൈയാഗമൃഗത്തിന്‍റെ തലയിൽ വെച്ച് പാപം ഏറ്റുപറഞ്ഞ്, സാദൃശമായി തന്‍റെ പാപങ്ങളെ ആ നിരപരാധിയായ മൃഗത്തിലേക്കു മാറ്റുന്നു. പിന്നെ ആ മൃഗത്തെ കൊല്ലും. “രക്തം ചൊരിഞ്ഞിട്ടല്ലാതെ വിമോചനമില്ല” എന്ന് വി. പൌലൊസ് പറയുന്നു; “മാംസത്തിന്‍റെ ജീവൻ രക്തത്തിലല്ലൊ ഇരിക്കു ന്നത്'‘ (ലേവ്യ.17:11 ). ദൈവകല്പനയുടെ ലംഘനം, ലംഘകന്‍റെ ജീവൻ ആവശ്യപ്പെടുന്നു. പാപം വഹിക്കുന്ന യാഗമൃഗത്തിന്‍റെ രക്തം പാപിയുടെ ജീവനെ പ്രതിനിധാനം ചെയ്യുന്നു. ഈ രക്തം പുരോഹിതൻ വിശുദ്ധസ്ഥ ലത്ത് കൊണ്ടുപോയി തിരശ്ശീലയ്ക്കു മുമ്പിൽ തളിക്കുന്നു. ഈ തിരശ്ശീലയുടെ പിന്നിലാണ് അവൻ ലംഘിച്ച നിയമം ഇരിക്കുന്ന പെട്ടകം ഉള്ളത്. ഈ ശുശ്രൂഷയിൽ പാപം രക്തത്തിലൂടെ, സദൃശമായി വിശുദ്ധമന്ദിരത്തി ലേക്ക് മാറ്റുകയാണ്. ചില സന്ദർഭങ്ങളിൽ രക്തം വിശുദ്ധമന്ദിരത്തിലേക്കും കൊണ്ടുവരുന്നില്ല. എന്നാൽ ആ മൃഗത്തിന്‍റെ മാംസം മോശെയുടെ നിർദ്ദേശ പ്രകാരം അഹരോന്‍റെ പുത്രന്മാർ ഭക്ഷിക്കണമായിരുന്നു. “സഭയുടെ അകൃത്യം വഹിക്കേണ്ടതിന് അത് ദൈവം നിങ്ങൾക്ക് തന്നതാണ്'‘ (ലേവ്യ. 10:17). രണ്ട് ശുശ്രൂഷയും ഒരുപോലെ അനുതപിച്ച് പാപിയിൽനിന്ന് വിശു ദ്ധമന്ദിരത്തിലേക്ക് പാപം മാറ്റുന്നതിന്‍റെ പ്രതിരൂപം ആണ്.GCMal 474.1

    അതാണ് വർഷം മുഴുവനും ഓരോ ദിവസവും നടന്നുകൊണ്ടിരുന്നത്. ഇപ്രകാരം യിസ്രായേലിന്‍റെ പാപമെല്ലാം വിശുദ്ധമന്ദിരത്തിലേക്ക് മാറ്റപ്പെട്ടിരുന്നത് നീക്കം ചെയ്യാൻ ഒരു പ്രത്യേക ശുശ്രൂഷ ആവശ്യമായി വന്നു. ഓരോ വിശുദ്ധ ഭാഗത്തിനും പ്രായശ്ചിത്തം നടത്തുവാൻ ദൈവം ആജ്ഞാ പിച്ചു. “യിസ്രയേൽ മക്കളുടെ അശുദ്ധികൾ നിമിത്തവും അവരുടെ സകല പാപവുമായ ലംഘനങ്ങൾ നിമിത്തവും അവൻ വിശുദ്ധമന്ദിരത്തിന് പ്രായശ്ചിത്തം കഴിക്കണം. അവരുടെ ഇടയിൽ അവരുടെ അശുദ്ധിയുടെ നടുവിൽ ഇരിക്കുന്ന സമാഗമനകൂടാരത്തിനും അവൻ അങ്ങനെതന്നെ ചെയ്യേണം''. യാഗപീഠത്തിനും പ്രായശ്ചിത്തം കഴിക്കേണം. “യിസ്രായേൽ മക്കളുടെ അശു ദ്ധികളെ നീക്കി അതിനെ വെടിപ്പാക്കി ശുദ്ധീകരിക്കേണം” (ലേവ്യ. 16:16,19).GCMal 474.2

    വർഷത്തിലൊരിക്കൽ മഹാപാപപരിഹാര ദിവസം പുരോഹിതൻ വിശുദ്ധമന്ദിരം ശുദ്ധീകരിക്കാനായി അതിവിശുദ്ധസ്ഥലത്ത് പ്രവേശിച്ചു. വർഷം മുഴുവനും ചെയ്തിരുന്ന വേലയെ ഈ ശുശ്രൂഷ പൂർത്തീകരിച്ചു. മഹാപാപപരിഹാര ദിവസം രണ്ട് കോലാട്ടുകൊറ്റന്മാരെ കൊണ്ടുവന്ന് സമാഗമനകൂടാരവാതിൽക്കൽ നിർത്തി അവയ്ക്ക് ചീട്ടിടും. “യഹോവയ്ക്ക് എന്നൊരു ചീട്ടും അസസ്സേലിന് എന്ന് മറ്റൊരു ചീട്ടും” (വാക്യം 8). യഹോവയ്ക്ക് എന്ന ചീട്ടു വീണ കോലാട്ടുകൊറ്റനെ ജനങ്ങളുടെ പാപയാഗമായി കൊല്ലേണ്ടിയിരുന്നു. പുരോഹിതൻ അതിന്‍റെ രക്തം തിരശ്ശീലയ്ക്ക് അകത്തു കൊണ്ടു വന്ന് കൃപാസനത്തിന്മേലും അതിനു മുൻപിലും തളിക്കണം. തിരശ്ശീലയ്ക്ക മുൻപിൽ ഉള്ള ധൂപപീഠത്തിന്മേലും രക്തം തളിക്കേണം,GCMal 475.1

    “ജീവനോടിരിക്കുന്ന കോലാട്ടുകൊറ്റന്‍റെ തലയിൽ അഹരോൻ കൈ രണ്ടും വെച്ച് യിസ്രായേൽ മക്കളുടെ എല്ലാ കുറ്റങ്ങളും സകല പാപങ്ങളുമായ ലംഘനങ്ങളൊക്കെയും ഏറ്റുപറഞ്ഞ് കോലാട്ടുകൊറ്റന്‍റെ തലയിൽ ചുമ ത്തി, നിയമിക്കപ്പെട്ട ഒരു ആളുടെ കൈവശം അതിനെ മരുഭൂമിയിലേക്ക് അയക്കേണം, കോലാട്ടുകൊറ്റൻ അവരുടെ കുറ്റങ്ങളെ ഒക്കെയും ശൂന്യപ്രദേശത്തേക്ക് ചുമന്നുകൊണ്ടു പോകേണം; അവൻ കോലാട്ടുകൊറ്റനെ മരുഭൂമിയിൽ വിടേണം'‘ (വാക്യം 21,22). യിസ്രായേലിന്‍റെ പാർപ്പിടങ്ങളിലേക്ക് അസസ്സേലിനു ചീട്ടു വീണ ആട്ടുകൊറ്റൻ പിന്നെ ഒരിക്കലും വരുന്നില്ല. കൊണ്ടുപോയ വ്യക്തി തന്‍റെ പാളയത്തിൽ കയറുന്നതിനുമുൻപ് തന്‍റെ വസ്ത്രം അലക്കി കുളിച്ചിരിക്കണം. GCMal 475.2

    ദൈവത്തിന്‍റെ വിശുദ്ധിയും പാപത്തോടുള്ള വെറുപ്പും യിസ്രായേലിനെ ഉൽബോധിപ്പിക്കാനായി ആസൂത്രണം ചെയ്തതായിരുന്നു ഈ ആചാരം മുഴുവനും. അതു കൂടാതെ, അശുദ്ധമാകാതെ പാപത്തോട് ബന്ധപ്പെടാൻ കഴികയില്ലെന്ന് അവരെ കാണിക്കാനും ഉപകരിച്ചു. ഈ പ്രായശ്ചിത്ത ശുശ്രൂഷ നടക്കുമ്പോൾ ഓരോ വ്യക്തിയും ആത്മതപനം ചെയ്യണമായിരുന്നു. എല്ലാ വേലകളും മാറ്റി വെച്ച്, മുഴുവൻ യിസ്രയേല്യരും ഉപവാസം, പ്രാർത്ഥന, ആഴമേറിയ ഹൃദയപരിശോധന എന്നിവയാൽ ഭയഭക്തിയോടും താഴ്ച യോടുംകൂടെ ദൈവമുമ്പാകെ ആ ദിവസം ചിലവിടണമായിരുന്നു.GCMal 475.3

    നിഴലായ ഈ ശുശ്രൂഷ പാപപരിഹാരത്തെക്കുറിച്ച് പ്രധാനപ്പെട്ട സത്യങ്ങൾ പഠിപ്പിക്കുന്നു. പാപിയുടെ സ്ഥാനത്ത് ഒരു പകരക്കാരൻ അംഗീകരിക്കപ്പെട്ടു. പക്ഷെ, യാഗമൃഗത്തിന്‍റെ രക്തത്താൽ പാപം നീതീകരിക്കപ്പെടുന്നില്ല. അത് വിശുദ്ധമന്ദിരത്തിലേക്കു മാറ്റാനുള്ള ഒരു മാർഗ്ഗം അങ്ങനെ ഉണ്ടാക്കപ്പെട്ടു. രക്തവഴിപാടുമൂലം പാപി നിയമത്തിന്‍റെ ആധിപത്യം അംഗീകരിച്ച്, അവന്‍റെ കല്പനാലംഘനത്താലുള്ള അപരാധത്തെക്കുറിച്ച് അനുത പിക്കുന്നു. വരാനിരിക്കുന്ന രക്ഷകനിലുള്ള വിശ്വാസത്താൽ ക്ഷമ കിട്ടാനുള്ള അവന്‍റെ ആഗ്രഹത്ത പ്രകടിപ്പിക്കുന്നു. പക്ഷെ, അവൻ അതുകൊണ്ട് കല്പ് നയുടെ ശിക്ഷാവിധിയിൽനിന്നും പൂർണ്ണമായി മോചിക്കപ്പെടുന്നില്ല. മഹാ പാപപരിഹാര ദിവസം മഹാപുരോഹിതൻ ജനങ്ങളുടെ വഴിപാട് എടുത്ത്, അതിന്‍റെ രക്തവുമായി അതിവിശുദ്ധസ്ഥലത്തു ചെന്ന് കൃപാസനത്തിന്മേലും ന്യായപ്രമാണത്തിന്മേലും അത് തളിച്ച്, ന്യായപ്രമാണത്തിന്‍റെ അവകാശങ്ങളെ തൃപ്തിപ്പെടുത്തുന്നു. അപ്പോൾ മദ്ധ്യസ്ഥൻ എന്ന നിലയിൽ പുരോഹിതൻ പാപത്തെ വിശുദ്ധമന്ദിരത്തിൽനിന്ന് തന്‍റെ മേൽ വഹിക്കുന്നു. പുരോഹിതൻ തന്‍റെ കൈകളെ അസസ്നേലിനു ചീട്ടുവീണ കോലാട്ടുകൊറ്റന്‍റെ തല യിൽവെച്ച് എല്ലാ പാപവും ഏറ്റു പറഞ്ഞ് അനുതപിക്കുന്നു. അങ്ങനെ സാദ്യ ശമായി തന്നിൽനിന്ന് സകല പാപങ്ങളും കോലാട്ടുകൊറ്റന്‍റെ തലയിൽ ചുമത്തുന്നു. അത് അവയെ ദൂരേയ്ക്ക് വഹിക്കുകയും ജനങ്ങളിൽനിന്ന് പാപങ്ങൾ എന്നെന്നേക്കുമായി മാറ്റപ്പെട്ടതായി കണക്കാക്കപ്പെടുകയും ചെയ്യുന്നു.GCMal 477.1

    “സ്വർഗ്ഗീയമായതിന്‍റെ നിഴലും ദൃഷ്ടാന്തവുമായ” ശുശ്രൂഷ അങ്ങനെ ആയിരുന്നു. സ്വർഗ്ഗീയ വിശുദ്ധമന്ദിരത്തിലെ യഥാർത്ഥ ശുശ്രൂഷയുടെ നിഴലായിരുന്നു ഭൗമിക കൂടാരത്തിലെ നിഴലായി നടന്ന ശുശ്രൂഷ. സ്വർഗ്ഗാരോഹണത്തിനുശേഷം രക്ഷകൻ നമ്മുടെ മഹാപുരോഹിതനായി തന്‍റെ വേല ആരംഭിച്ചു. “”ക്രിസ്തു വാസ്തവമായതിന്‍റെ പ്രതിബിംബമായി കൈപ്പണി യായ വിശുദ്ധമന്ദിരത്തിലേക്കല്ല ഇപ്പോൾ നമുക്കുവേണ്ടി ദൈവസന്നിധിയിൽ പ്രത്യക്ഷനാവാൻ സ്വർഗ്ഗത്തിലേക്ക് പ്രവേശിച്ചത്’ എന്ന് വി. പൌലൊസ് പറയുന്നു (എബ്രായർ 9:24).GCMal 477.2

    വിശുദ്ധ സ്ഥലത്തെ പ്രാകാരത്തിൽനിന്നും വേർതിരിക്കുന്നതിന് വാതി ലായിത്തീർന്ന തിരശ്ശീലയ്ക്കുള്ളിൽ നിന്നും വിശുദ്ധമന്ദിരത്തിന്‍റെ ആദ്യഭാഗത്ത് പുരോഹിതൻ വർഷം മുഴുവനും നിർവ്വഹിച്ച ശുശ്രൂഷ ക്രിസ്തു തന്‍റെ സ്വർഗ്ഗാരോഹണത്തിനുശേഷം ആരംഭിച്ച ശുശ്രൂഷയെ പ്രതിനിധീകരിക്കുന്നു. പാപയാഗത്തിന്‍റെ രക്തവും യിസ്രായേലിന്‍റെ പ്രാർത്ഥനയോടൊപ്പം ഉയർന്നിരുന്ന ധൂപവർഗ്ഗവും ദൈവമുമ്പാകെ സമർപ്പിക്കുകയായിരുന്നു ദൈനംദിന ശുശ്രൂഷയിലൂടെയുള്ള പുരോഹിതന്‍റെ വേല. അതുപോലെ പിതാവിന്‍റെ മുൻപിൽ ക്രിസ്തു പാപിക്കുവേണ്ടി തന്‍റെ രക്തത്താൽ അഭയയാചന കഴിക്കുന്നു. തന്‍റെ സ്വന്തനീതിയുടെ വിലയേറിയ സൗരഭ്യത്തോടൊപ്പം അനുതപിക്കുന്ന വിശ്വാസിയുടെ പ്രാർത്ഥനയും സമർപ്പിക്കുന്നു. സ്വർഗ്ഗത്തിലെ വിശു ദ്ധമന്ദിരത്തിന്‍റെ ആദ്യഭാഗത്തു നടന്ന ശുശ്രൂഷ അതായിരുന്നു.GCMal 477.3

    ക്രിസ്തു സ്വർഗ്ഗാരോഹണം ചെയ്തപ്പോൾ ശിഷ്യന്മാരുടെ വിശ്വാസവും അവനെ അനുഗമിച്ചു. അവരുടെ പ്രത്യാശ ഇവിടെ കേന്ദ്രീകരിച്ചു. ആ പ്രത്യാശ നമുക്ക് ആത്മാവിന്‍റെ നങ്കുരം തന്നെ; അത് നിശ്ചയവും സ്ഥിരവും തിരശ്ശീലയ്ക്കകത്തേയ്ക്ക് കടക്കുന്നതുമാകുന്നു. അവിടേയ്ക്ക് യേശു “മീസേദെക്കിന്‍റെ ക്രമപ്രകാരം എന്നേയ്ക്കും മഹാപുരോഹിതനായി മുമ്പുകൂട്ടി നമുക്കുവേണ്ടി പ്രവേശിച്ചിരിക്കുന്നു”. “ആട്ടുകൊറ്റന്മാരു ടെയും പശുക്കിടാക്കളുടേയും രക്തത്താലല്ല, സ്വന്ത രക്തത്താൽ തന്നെ ഒരിക്കുലായിട്ട് വിശുദ്ധമന്ദിരത്തിൽ പ്രവേശിച്ച് എന്നേയ്ക്കുമുള്ളാരു വീണ്ടെടുപ്പ് സാധിപ്പിച്ചു” (എബ്രാം 6:19,20; 9:12) എന്ന് പൌലൊസ് പറയുന്നു.GCMal 478.1

    പതിനെട്ടു നൂറ്റാണ്ടോളം വിശുദ്ധമന്ദിരത്തിന്‍റെ ആദ്യത്തെ ഭാഗത്ത് ഈ ശുശ്രൂഷ തുടർന്നിരുന്നു. ക്രിസ്തുവിന്‍റെ രക്തം അനുതപിക്കുന്ന വിശ്വാ സിക്കുവേണ്ടി വാദിച്ചു. പിതാവിൽ നിന്ന് പാപക്ഷമയും അംഗീകാരവും അവർക്ക് ലഭിച്ചിരുന്നു എങ്കിലും സ്വർഗ്ഗീയ രേഖകളിൽ അവരുടെ പാപങ്ങൾ അവശേഷിച്ചിരുന്നു.നിഴലായ ശുശ്രൂഷയിൽ വർഷാവസാനം ഒരു പാപപരിഹാര ശുശ്രൂഷ ഉണ്ടായിരുന്നതുപോലെ, മനുഷ്യരാശിയുടെ വീണ്ടെടുപ്പിൻ വേലയിൽ ക്രിസ്തുവിന്‍റെ വേല അവസാനിക്കുന്നതിനുമുമ്പ് വിശുദ്ധമന്ദിരത്തിൽനിന്ന് പാപത്തെ നീക്കിക്കളയുന്ന പാപപരിഹാര ശുശ്രൂഷ ഉണ്ട്. ഈ ശുശ്രൂഷയാണ് 2300 സന്ധ്യയും ഉഷസ്സും അവസാനിക്കുമ്പോൾ ആരംഭിക്കുുന്നത്. ദാനീയേൽ പ്രവാചകൻ മുന്നറിയിപ്പു തന്നതുപോലെ, ആ സമയത്ത് നമ്മുടെ മഹാപുരോഹിതൻ തന്‍റെ പാവനമായ വേലയുടെ അവസാ നഭാഗമായ വിശുദ്ധമന്ദിരശുദ്ധീകരണത്തിനുവേണ്ടി അതിവിശുദ്ധസ്ഥല ത്തേക്ക് പ്രവേശിച്ചു.GCMal 478.2

    പുരാതനകാലത്തെപ്പോലെ ജനങ്ങളുടെ പാപം വിശ്വാസത്താൽ പാപയാഗവസ്തുവിൻമേൽ ചുമത്തി അതിന്‍റെ രക്തത്തിലൂടെ സാദൃശമായി ഭൗമിക വിശുദ്ധമന്ദിരത്തിലേക്ക് മാറ്റപ്പെട്ടിരുന്നതുപോലെ പുതിയ നിയമ ത്തിൽ അനുതപിച്ചവന്‍റെ പാപങ്ങൾ വിശ്വാസത്താൽ ക്രിസ്തുവിന്‍റെ മേൽ ചുമത്തി, വാസ്തവമായി സ്വർഗ്ഗീയ മന്ദിരത്തിലേക്ക് മാറ്റപ്പെടും. പാപത്താൽ മലിനമാക്കപ്പെട്ട ഭൗമിക വിശുദ്ധമന്ദിരത്തിലെ പാപം നീക്കി ശുദ്ധീകരിക്കുന്ന നിഴലായ ശുശ്രൂഷ പോലെ സ്വർഗ്ഗീയമായതിന്‍റെ യഥാർത്ഥ ശുദ്ധീകരണം അവിടെ രേഖപ്പെടുത്തുന്ന പാപത്തിന്‍റെ നീക്കിക്കളയലിൽക്കൂടെ സാദ്ധ്യമാക്കപ്പെടുന്നു. ഇതു സാധിക്കുന്നതിനു സ്വർഗ്ഗീയ രേഖകളുടെ ഒരു പരിശോധന ആവശ്യമായിരിക്കുന്നു. ക്രിസ്തുവിങ്കലുള്ള വിശ്വാസത്താലും അനു താപത്താലും തന്‍റെ പാപപരിഹാര ശുശ്രൂഷയുടെ നന്മ പ്രാപിപ്പാൻ യോഗ്യരായവരെ തീരുമാനിക്കുന്നതിനു ഈ പരിശോധന ആവശ്യമായിരുന്നു. അതു കൊണ്ട് ന്യായവിധിയുടെ വേലയാകുന്ന ഒരു പരിശോധന വിശുദ്ധമന്ദിര ശുദ്ധീകരണത്തിൽ ഉൾക്കൊള്ളുന്നു. “അവൻ വരുമ്പോൾ ഓരോരുത്തനു അവനവന്‍റെ പ്രവൃത്തിക്കു തക്കവണ്ണം കൊടുപ്പാൻ പ്രതിഫലം എന്‍റെ പക്കൽ ഉണ്ട്'‘ (വെളി. 22:12). അതുകൊണ്ട്, തന്‍റെ ജനത്തെ വീണ്ടെടുക്കാനായി ക്രിസ്തു വരുന്നതിനുമുമ്പ് ഈ വേല ചെയ്തിരിക്കണം.GCMal 478.3

    അങ്ങനെ പ്രവചന വെളിച്ചത്തെ അനുഗമിച്ചവർ 1844-ൽ 2300 സന്ധ്യയും ഉഷസ്സും അവസാനിക്കുമ്പോൾ ഭൂമിയിലേക്ക് വരേണ്ടതിനുപകരം ക്രിസ്തു സ്വർഗ്ഗീയ മന്ദിരത്തിലെ അതിവിശുദ്ധസ്ഥലത്തേക്ക് തന്‍റെ വരവിന്‍റെ ഒരുക്കമായ പാപപരിഹാരശുശ്രൂഷയുടെ അവസാനഭാഗം നിർവ്വഹിക്കുന്ന തിനുവേണ്ടി പ്രവേശിച്ചു എന്ന് മനസ്സിലാക്കി.GCMal 479.1

    പാപയാഗം യേശുവിന്‍റെ യാഗത്തെ ചൂണ്ടിക്കാണിച്ച മഹാപുരോഹി തൻ ക്രിസ്തുവിനെ ഒരു മദ്ധ്യസ്ഥൻ എന്ന നിലയിൽ പ്രതിനിധീകരിച്ചു. അനുതപിക്കുന്നവന്‍റെ പാപം അവസാനമായി ചുമത്തപ്പെടുന്ന അസസ്സേലി നുള്ള ആട് പാപത്തിന്‍റെ കാരണഭൂതനായ സാത്താനെ സൂചിപ്പിച്ചു. പാപ യാഗരക്തത്താൽ മഹാപുരോഹിതൻ വിശുദ്ധമന്ദിരത്തിൽനിന്നും പാപം നീക്കം ചെയ്ത് അസസ്സേലിനു ചീട്ടുവീണ ആടിന്‍റെ മേൽ ചുമത്തി. തന്‍റെ ശുശ്രൂഷയുടെ അവസാനത്തിങ്കൽ കിന്‍റെ സ്വന്തരക്തത്താൽ തന്‍റെ ജനത്തിന്‍റെ പാപം സ്വർഗ്ഗീയമന്ദിരത്തിൽനിന്ന് നീക്കി ന്യായവിധിയിൽ അവ സാന പിഴ അനുഭവിക്കേണ്ടതായ സാത്താന്‍റെ മേൽ ചുമത്തും. യിസ്രായേൽ പാളയത്തിലേക്ക് ഒരിക്കലും മടങ്ങിവരാതവണ്ണം ആ ആട്ടുകൊറ്റനെ മനുഷ്യവാസമില്ലാത്ത ഒരു സ്ഥലത്തേക്ക് അയച്ചിരുന്നു. അതുപോലെ ദൈവത്തിന്‍റെയും ദൈവജനത്തിന്‍റെയും സന്നിധിയിൽനിന്ന് പിശാചിനെ എന്നെ ന്നേക്കുമായി നിഷ്കാസനം ചെയ്ത്, പാപത്തേയും പാപിയേയും എന്നെ ന്നേക്കുമായി നശിപ്പിക്കും.GCMal 479.2