Loading...
Larger font
Smaller font
Copy
Print
Contents
വന്‍ പോരാട്ടം - Contents
  • Results
  • Related
  • Featured
No results found for: "".
  • Weighted Relevancy
  • Content Sequence
  • Relevancy
  • Earliest First
  • Latest First

    അദ്ധ്യായം 30—മനുഷ്യരും സാത്താനും തമ്മിലുള്ള ശത്രുത്വം

    “ഞാൻ നിനക്കും സ്ത്രീക്കും നിന്‍റെ സന്തതിക്കും അവളുടെ സന്തതിക്കും തമ്മിൽ ശത്രുത്വം ഉണ്ടാക്കും. അവൻ നിന്‍റെ തല തകർക്കും. നീ അവന്‍റെ കുതികാൽ തകർക്കും” (ഉല്പത്തി 3:15). മനുഷ്യന്‍റെ പതനത്തിനുശേഷം സാത്താനെതിരായി ഉണ്ടായ ദൈവിക വിധിപ്രഖ്യാപനം കാലാവസാനംവരെ നിലനില്ക്കുന്നതും ഭൂമുഖത്തു ജീവിക്കുന്ന എല്ലാ മനുഷ്യരും ഉൾക്കൊള്ളുന്ന ഒരു വൻപോരാട്ടത്തിന്‍റെ നിഴലായ ഒരു പ്രവചനവും ആയിരുന്നു.GCMal 577.1

    “ഞാൻ ശത്രുത്വം ഉണ്ടാക്കും” എന്നു ദൈവം പ്രഖ്യാപിക്കുന്നു. ഈ ശത്രുത്വം സ്വാഭാവികമായി സ്വീകാര്യമായതല്ല. മനുഷ്യൻ ദൈവത്തിന്‍റെ വിശുദ്ധ കല്പന ലംഘിച്ചപ്പോൾ അവന്‍റെ പ്രകൃതം ദോഷമുള്ളതാകുകയും, സാത്താ നുമായൊരു രമ്യതയിലെത്തുകയും ചെയ്തു. പാപത്തിന്‍റെ കാരണഭൂതനും പാപിയായ മനുഷ്യനും തമ്മിൽ ശത്രുത്വം നിലനില്ക്കുന്നില്ല. ഇരുകൂട്ടരും വിശ്വാസ ത്യാഗത്താൽ തിന്മനിറഞ്ഞവരായിത്തീർന്നു. തന്‍റെ മാതൃകയെ പിൻതുടരുന്നതിന് മറ്റുള്ളവരെ പ്രേരിപ്പിച്ചുകൊണ്ട് അനുകമ്പയും സഹാ യവും നൽകുന്നതുവരെ വിശ്വാസത്യാഗി ഒരിലും നിഷ്ക്രിയനാകുന്നില്ല. ഇക്കാരണത്താൽ വീഴ്ച ഭവിച്ച ദൂതന്മാരും ദുഷ്ട മനുഷ്യരും ആശയറ്റ സഹവർത്തിത്വത്തിൽ ലയിച്ചു. ദൈവം ഇടപെടാതിരുന്നുവെങ്കിൽ സാത്താനും മനുഷ്യരും സ്വർഗ്ഗത്തിനെതിരായി ഒരു സഖ്യതയിൽ പ്രവേശിക്കുകയും സാത്താനെതിരായി ശത്രുത്വം പുലർത്തേണ്ടതിനുപകരം മാനവകുലം മുഴുവന്‍ ദൈവത്തിനെതിരായി ഒന്നിക്കുകയും ചെയ്യുമായിരുന്നു.GCMal 577.2

    ദൂതന്മാരെ മത്സരിക്കുവാൻ പ്രേരിപ്പിച്ചതുപോലെ മനുഷ്യനെയും സാത്താൻ പാപം ചെയ്യുവാൻ പ്രേരിപ്പിച്ചു. സാത്താൻ ഇപകാരം അവന്‍ സ്വർഗ്ഗത്തിന്നെതിരായുള്ള യുദ്ധത്തിൽ അവരുടെ സഹകരണം ആർജ്ജിച്ചു മറ്റെല്ലാ കാര്യങ്ങളിലും അവർ തമ്മിൽ വിയോജിപ്പുണ്ടായിരുന്നെങ്കിലും ക്രിസ്തുവിനോടുള്ള അവരുടെ വെറുപ്പിന്‍റെ കാര്യത്തിൽ അവനും നിപതിച്ച ദൂതന്മാർക്കും തമ്മിൽ എതിർപ്പുണ്ടായിരുന്നില്ല. എങ്കിലും പ്രപഞ്ചകര്‍ത്താവിന്‍റെ അധികാരത്തെ എതിർക്കുന്നതിൽ അവർ ശക്തമായി ഉറെച്ചു നിന്നു; എന്നാൽ സാത്താനും സ്ത്രീയും തമ്മിലും അവന്‍റെ സന്തതിയും അവളുടെ സന്തതിയും തമ്മിലും ശത്രുത്വം നിലനില്ക്കുമെന്നുള്ള പ്രഖ്യാപനം സാത്താന്‍ കേട്ടപ്പോൾ, മനുഷ്യ സ്വഭാവത്തെ ദുഷിപ്പിക്കുന്ന അവന്‍റെ പരിശ്രമങ്ങ9ളില്‍ തടസ്സം നേരിടുമെന്ന് അവൻ അറിഞ്ഞു. അതായത് അവന്റെ ദുഷ്ടശക്തിയെ എതിർക്കുവാൻ മനുഷ്യൻ എങ്ങനെയെങ്കിലും പ്രാപ്തനാകണമായിരുന്നു). GCMal 578.1

    മനുഷ്യവർഗ്ഗം ക്രിസ്തുവിൽക്കൂടെ ദൈവത്തിന്‍റെ സ്നേഹത്തിനു ആർദ്രതയ്ക്കും പാത്രമായതുകൊണ്ടു സാത്താന് അവരോടുള്ള ശത്രുത ആളിക്കത്തി. സ്വർഗ്ഗത്തിൽ കാലുഷ്യത്തിനും ഭൂമുഖത്തു ദുഃഖത്തിനും വിജനാവസ്ഥയ്ക്കും കാരണമാകുമാറ് ദൈവത്തിന്റെ കൈവേലയെ വികൃതവും മലീമസവുമാക്കിക്കൊണ്ട് അവന്‍റെ മേൽ അപമാനം വരുത്തുന്നതിന് മനുഷ്യന്‍റെ വീണ്ടെടുപ്പിനുള്ള ദൈവത്തിന്‍റെ പദ്ധതിയെ താറുമാറാക്കുവാൻ സാത്താൻ ആഗ്രഹിക്കുന്നു. മനുഷ്യനെ സൃഷ്ടിച്ചതിലുള്ള ദൈവിക പ്രവർത്തനത്തിന്‍റെ പരിണിതഫലമാണ് ഈ തിന്മകളെല്ലാം എന്നാണവർ ചൂണ്ടിക്കാണിക്കുന്നത്.GCMal 578.2

    സാത്താനെതിരായുള്ള മനുഷ്യന്‍റെ ശത്രുതാമനോഭാവം ദൈവം ആത്മാക്കളിൽ പാകിയ തന്‍റെ കൃപയാകുന്നു. രൂപാന്തരം വരുത്തുന്ന കൃപയും പുതുക്കത്തിന്‍റെ ശക്തിയും കൂടാതെ മനുഷ്യൻ സാത്താന്‍റെ അധീനതയിൽ തുടർന്നേനെം; അവന്‍റെ ആജ്ഞയെ എക്കാലത്തും അനുസരിക്കുവാൻ തയ്യാറുള്ള ഒരു ദാസനാകുമായിരുന്നു. ഇതുവരെയും സമാധാനപൂർണ്ണമായിരുന്ന ഹ്യദയത്തിൽ ഈ പുതിയ തത്വം പോരാട്ടത്തെ സൃഷ്ടിക്കുന്നു. കർത്താവ് നല്കുന്ന ശക്തിയാൽ സേച്ഛാധിപതിയും ദൈവത്തിന്‍റെ സ്ഥാനം കൈവശമാക്കുവാൻ ശ്രമിച്ചവനുമായവനെ എതിർക്കുവാൻ മനുഷ്യനെ പ്രാപ്തനാക്കുന്നു. പാപത്തെ സ്നേഹിക്കുന്നതിനുപകരം അതിനെ വെറുക്കുന്നവരായി കാണപ്പെടുകയും, ഹൃദയത്തിലെ പാപസ്വഭാവങ്ങളെ കീഴടക്കുയും ചെയ്യുന്നവരൊക്കെയും ദൈവത്തിന്‍റെ നടത്തിപ്പിന്‍റെ തത്വത്തെ പൂർണ്ണമായി പ്രദർശിപ്പിക്കുന്നു.GCMal 578.3

    ലോകം കർത്താവിനെ സ്വീകരിച്ചതിലൂടെ, ക്രിസ്തുവും, സാത്താനും തമ്മിലുള്ള വൈരുദ്ധ്യം വളരെ സ്പഷ്ടമായി പ്രദർശിപ്പിക്കപ്പെട്ടു. ലോക സമ്പത്തോ പതാപമോ ഗാംഭീര്യമോ ഇല്ലാത്തവനായി പ്രത്യക്ഷപ്പെട്ടതിനാൽ യെഹൂദന്മാർ അവനെ! തിരസ്കരിച്ചു. ഈ പുറമെയുള്ള ലൗകിക മോടികൾ ഇല്ലായിരുന്നുവെങ്കിലും അവനിൽ അധികാരമുള്ളതായി അവർ കണ്ടു.GCMal 579.1

    ക്രിസ്തുവിന്‍റെ പരിശുദ്ധിയും നൈർമല്യവും അവനെതിരായി ദുഷ്ടന്മാരുടെ വെറുപ്പിന് ആക്കംകൂട്ടി. സ്വയത്യാഗപൂർണ്ണവും പാപരഹിതവുമായ തന്‍റെ സമർപ്പണ ജീവിതം ജികന്മാരും, അഹംഭാവികളുമായ ജനത്തിന് ഒരു ശാശ്വത ശാസനയായിരുന്നു. ദൈവപുത്രനെതിരായി ശത്രുത്വം ഉടലെടു ത്തതിന്‍റെ കാരണം ഇതുതന്നെയായിരുന്നു.GCMal 579.2

    സാത്താനും ദുഷ്ടാത്മസേനയും നീചന്മാരായ ദുഷ്ടമനുഷ്യരോട് സഖ്യത് പുലർത്തി. വിശ്വാസത്യാഗത്തിന്‍റെ സകല ശക്തികളും സത്യത്തിന്‍റെ നായകനെതിരായി അണിനിരന്നു.GCMal 579.3

    ഗുരുവിനോടുണ്ടായിരുന്ന അതേ ശത്രുത തന്‍റെ ശിഷ്യന്മാരുടെ നേരേയും പ്രകടമായി. പാപസ്വഭാവത്തെ നിഷേധിക്കുന്നവർക്കും പരീക്ഷകളെ അതി ജീവിക്കുന്നതിന് ഉന്നതങ്ങളിൽനിന്നും ശക്തിയാർജ്ജിച്ചവർക്കുമെതിരായി നിശ്ചയമായും സാത്താന്‍റെയും അവന്‍റെ സൈന്യത്തിന്‍റെയും ക്രോധജ്വാലയുണരും. പാപവും പാപികളും ഉള്ള കാലത്തോളം സത്യത്തിന്‍റെ പരിപാവന തത്വങ്ങളോടും അതിന്‍റെ അനുഭാവികളോടുമുള്ള വെറുപ്പും നിലനില്ക്കുന്നതാണ്. ക്രിസ്തുവിന്‍റെ അനുഗാമികൾക്കും സാത്താന്‍റെ കൂട്ടാളികൾക്കും തമ്മിൽ രമ്യതയിലെത്തുവാൻ കഴിയുകയില്ല. ക്രൂശിനോടുള്ള വിദ്വേഷം നിലച്ചിട്ടില്ല. “എന്നാൽ ക്രിസ്തുയേശുവിൽ ഭക്തിയോടെ ജീവിക്കാൻ മനസ്സു ള്ളവർക്കു എല്ലാം ഉപദ്രവം ഉണ്ടാകും” (2 തിമൊ. 3:12).GCMal 579.4

    ദൈവിക ഭരണകൂടത്തിനെതിരായി സാത്താന്‍റെ സാമ്രാജ്യവും അധികാരവും സുസ്ഥാപിക്കുന്നതിനുവേണ്ടി അവന്‍റെ മാർഗ്ഗനിർദ്ദേശാനുസരണം കൂട്ടുപ്രവർത്തകർ അതീവോത്സുകരായി നിരന്തരം പ്രവർത്തിക്കുന്നു. ഇതിനായി മോഹനവാഗ്ദാനങ്ങൾ നല്കി ക്രിസ്തുവിന്‍റെ അനുഗാമികളെ വഞ്ചിക്കുവാൻ അവർ ശ്രമിക്കുന്നു. ലക്ഷ്യപ്രാപ്തിക്കുവേണ്ടി, അവരുടെ നേതാവിനെപ്പോലെതന്നെ അവർ തിരുവെഴുത്തുകളെ ദുർവ്യാഖ്യാനം ചെയ്യുകയും സത്യത്തിൽനിന്നും വ്യതിചലിപ്പിക്കുകയും ചെയ്യുന്നു. ദൈവത്തിന്നെതിരായി കുറ്റാരോപണങ്ങൾ ഉന്നയിക്കുവാൻ സാത്താൻ ഉദ്യമിച്ചതുപോലെ, അപവാദങ്ങളാൽ അവന്‍റെ കൂട്ടുപ്രവർത്തകർ ദൈവജനത്തെ വേട്ടയാടുന്നു. യേശു ക്രിസ്തുവിനെ മരണത്തിനേല്പിച്ച അതേ മനഃസ്ഥിതി അവന്‍റെ അനുയായികളെ നശിപ്പിക്കുന്നതിന് ദുഷ്ടന്മാരെ പ്രേരിപ്പിക്കുന്നു. ഞാൻ നിനക്കും സ്ത്രീക്കും നിന്‍റെ സന്തതിക്കും അവളുടെ സന്തതിക്കും തമ്മിൽ ശത്രുത്വം ഉണ്ടാക്കും’ എന്ന ആദ്യപ്രവചനത്തിൽ ഇതെല്ലാംതന്നെ നിഴലിട്ടിരിക്കുന്നു. കാലാവസാനത്തോളം ഇതു തുടർന്നുകൊണ്ടേയിരിക്കും.GCMal 579.5

    സാത്താൻ അവന്‍റെ സേനകളെയെല്ലാം വിളിച്ചുകൂട്ടുകയും അവന്‍റെ സകല ശക്തിയും ഈ പോരാട്ടത്തിൽ ചെലുത്തുകയും ചെയ്യുന്നു. എന്തു കൊണ്ടാണവന് അതിശക്തമായ ഒരു എതിർപ്പ് ഉണ്ടാകാതിരിക്കുന്നത്? ക്രിസ്തീയ പടയാളികൾ ഉദാസീനരും നിദാലുക്കളും ആകുന്നതെന്തുകൊണ്ട്? കാരണം അവർക്ക് ക്രിസ്തുവുമായുള്ള ബന്ധമില്ലായ്മയും പരിശുദ്ധാത്മ നടത്തിപ്പില്ലായ്മയുമാണ്. അവരുടെ യജമാനന് പാപത്തോടുണ്ടായിരുന്നതുപോലെയുള്ള വെറുപ്പോ അറപ്പോ അവർക്കില്ലായിരുന്നു. ഉറച്ച തീരുമാനത്തോടുകൂടെ ക്രിസ്തു പാപത്തോടു എതിർത്തു നിന്നതുപോലെ അല്ല അവർ. തിന്മയുടെ വളർച്ചയേയും പാപത്തിന്‍റെ മൂർദ്ധന്യതയേയും കുറിച്ചവർ ബോധവാന്മാരാകുന്നില്ല. അന്ധകാരപ്രഭുവിന്‍റെ ശക്തിയിലും സ്വഭാവത്തിലും അവർ അന്ധരാണ്. ക്രിസ്തുവിനോടും അവന്‍റെ സഭയോടുമുള്ള പോരാട്ടത്തിന്‍റെ വിശാലതയും സാത്താന്‍റെ അധികാരത്തെയും വിദ്വേഷത്തെയും കുറിച്ചുള്ള അജ്ഞതയുംമൂലം സാത്താനോടും അവന്‍റെ പ്രവർത്തനത്തോടും ശത്രുത ഇല്ല.GCMal 580.1

    ജനസഹസ്രങ്ങൾ ഇവിടെ വഞ്ചിക്കപ്പെടുന്നു. എല്ലാ അശുദ്ധാത്മാക്കളുടെയും ചിന്തകളെ നിയന്ത്രിക്കുന്നവനും, ആത്മാക്കളുടെ രക്ഷയ്ക്കും ക്രിസ്തുവിനെതിരായും പോരാടുന്നതിന് കുടില തന്ത്രങ്ങളാവിഷ്കരിച്ച് മുന്നോട്ടു നീങ്ങുന്നവനുമായ അതിശക്തനായ സേനാനായകനാണ് അവരുടെ ശത്രുവെന്ന് ജനം മനസ്സിലാക്കുന്നില്ല. ക്രിസ്ത്യാനികളെന്ന് നടിക്കുന്നവരിലും, സുവിശേഷ ശുശ്രൂഷകരിൽപ്പോലും, പ്രസംഗപീഠങ്ങളിൽ യാദൃശ്ചികമായി പരാമർശിക്കുന്നതൊഴിച്ചാൽ സാത്താനെക്കുറിച്ചപൂർവ്വമായി മാത്രമേ പരാമർശിക്കുന്നുള്ളൂ. അവന്‍റെ നിരന്തരമായ പ്രവർത്തനം, അതിന്മേലുള്ള വിജയം, അവന്‍റെ അസ്തിത്വം, കൗശലത്തെക്കുറിച്ചുള്ള മുന്നറിയിപ്പ്, ഇവയെ അവർ അവഗണിക്കുന്നു.GCMal 580.2

    അവന്‍റെ ഉപായങ്ങളെക്കുറിച്ചും മനുഷ്യർ അജ്ഞരായിരിക്ക ഈ ജാഗരൂകനായ ശത്രു അവരുടെ ജീവിതപന്ഥാവിലൂടെ നീങ്ങുന്നു. ജീവിതത്തിന്‍റെ എല്ലാ മേഖലകളിലും അവന്‍റെ സാന്നിദ്ധ്യം നുഴഞ്ഞുകയറുന്നു. നമ്മുടെ പട്ടണങ്ങളിലെ എല്ലാ തെരുവുകളിലും സഭകളിലും ദേശീയ ഭരണ സമിതികളിലും നീതിന്യായ കോടതികളിലും ഈ നുഴഞ്ഞുകയറ്റം ചിന്താക്കുഴപ്പത്തിലും വഞ്ചനയിലും ദൂഷ്യമാർഗ്ഗങ്ങളിലുംകൂടെ അരങ്ങേറുന്നു. എല്ലായിടത്തും സ്ത്രീപുരുഷന്മാരുടേയും കുഞ്ഞുങ്ങളുടെയും ശരീരത്തേയും മനസ്സിനേയും നശിപ്പിക്കുന്നു, കുടുംബ ബന്ധങ്ങൾ ശിഥിലമാക്കുന്നു, വൈരാഗ്യത്തിന്‍റെയും, വെറുപ്പിന്‍റെയും, വിദ്വേഷത്തിന്‍റെയും വിത്തു വിതറുന്നു. കിട മത്സരങ്ങൾ, കലാപങ്ങൾ, രാജ്യദ്രോഹങ്ങൾ, കൊലപാതകങ്ങൾ എന്നിവ എല്ലായിടങ്ങളിലും അവന്‍റെ സാന്നിദ്ധ്യം വിളിച്ചറിയിക്കുന്നു. ദൈവമാണ് ഇവയെല്ലാം വരുത്തിവെയ്ക്കുന്നതെന്നും ഇപ്രകാരമെല്ലാം സംഭവിക്കണമെന്നു മുള്ള കാഴ്ചപ്പാടോടുംകൂടെ ക്രൈസ്തവലോകം നിലകൊള്ളുന്നതായും തോന്നുന്നു.GCMal 581.1

    ലോകത്തിൽനിന്നും ദൈവജനങ്ങളെ വേർതിരിക്കുന്ന അതിർവരമ്പുകളെ തകർത്തുകൊണ്ട് സാത്താൻ നിരന്തരം ദൈവമക്കളിൽ ആധിപത്യം അന്വേഷിക്കുന്നു. ജാതികളുമായി വിലക്കപ്പെട്ട ബന്ധത്തിന് പുരാത ഇസ്രായേൽ മുതിർന്നപ്പോൾ അവരെ പാപം ചെയ്യുന്നതിന് വശീകരിക്കുകയാണു ചെയ്തത്. ഇതേ രീതിയിൽ ആധുനിക ഇസ്രായേലും വഴിപിഴച്ചുപോകുന്നു. “ദൈവപ്രതിമയായ ക്രിസ്തുവിന്‍റെ തേജസ്സുള്ള സുവിശേഷത്തിന്‍റെ പ്രകാശനം ശോഭിക്കാതിരിക്കാൻ ഈ ലോകത്തിന്‍റെ ദൈവം അവിശ്വാസികളുടെ മനസ്സ് കുരുടാക്കി” (2 കൊരി. 4:4). ക്രിസ്തുവിനെ അനുഗമിക്കാൻ തീരുമാനിച്ചിട്ടില്ലാത്തവരെല്ലാം സാത്താന്‍റെ ദാസന്മാരാണ്. വീണ്ടും ജനനം പ്രാപി ക്കാത്ത ഹൃദയങ്ങളിൽ പാപാസക്തിയും അതിനെ താലോലിക്കാനും ലാഘ വമായെടുക്കാനുമുള്ള മനോഭാവവുമുണ്ടായിരിക്കും. വീണ്ടും ജനനം പ്രാപിച്ച ഹൃദയത്തിൽ പാപത്തെ വെറുക്കാനും അതിനെ ചെറുക്കുവാനുമുള്ള തീരുമാനമുണ്ട്. അഭക്തരുടെയും അവിശ്വാസികളുടെയും കൂട്ടുകെട്ട് ക്രിസ്ത്യാനികള്‍ തിരഞ്ഞെടുക്കുമ്പോൾ അവർ തങ്ങളെത്തന്നെ പരീക്ഷകനേല്പിക്കുകയാണ് ചെയ്യുന്നത്. അവരുടെ ദൃഷ്ടികളിൽനിന്ന് സാത്താൻ തന്നെ മറ ച്ചിട്ട് അവരുടെ കണ്ണുകളെ കപടമായ വഞ്ചനകളാൽ അവൻ ആവരണം ചെയ്യുന്നു. ഇത്തരത്തിലുള്ള ലോകബന്ധങ്ങൾ അവർക്ക് ഹാനികരമാണെന്ന് അവർ മനസ്സിലാക്കുന്നില്ല. സ്വഭാവത്തിലും വാക്കുകളിലും പ്രവർത്തനങ്ങളിലും എല്ലായ്പ്പോഴും ലോകം നമ്മെ ആകർഷിക്കുമ്പോൾ അവർ പൂർവ്വാധികം അന്ധരാകുന്നു.GCMal 581.2

    ലോകാചാരങ്ങളെ അനുകരിക്കുമ്പോൾ സഭ ലൌകികത്വത്തിലേയ്ക്ക് തിരിയുന്നു. അതൊരിക്കലും ലോകത്തെ ക്രിസ്തുവിലേയ്ക്ക് തിരിയ്ക്കുന്നില്ല. പാപവുമായുള്ള സമ്പർക്കം അതിനോടുള്ള ഒഴിച്ചുകൂടാനാകാത്ത രീതിയിൽ എതിർപ്പിനെ ലഘൂകരിക്കുന്നു. സാത്താന്‍റെ ദാസനായി സഹകരിക്കുന്നതിനാഗ്രഹിക്കുന്നവൻ വളരെ വേഗം അവരുടെ യജമാനനെ ഭയക്കാ ത്തവനായിത്തീരുന്നു. ദാനീയേൽ രാജകൊട്ടാരത്തിലെ ന്യായാസനത്തിനു മുമ്പിലായിരുന്നതുപോലെ നാം നമ്മുടെ കർത്തവ്യങ്ങളിൽ പരീക്ഷിക്കപ്പെടുമ്പോൾ ദൈവം നമ്മെ രക്ഷിക്കുമെന്ന് നമുക്ക് പൂർണ്ണമായും ഉറപ്പാക്കാം. എന്നാൽ അതിന് വിരുദ്ധമായി നാം നമ്മത്തന്നെ പരീക്ഷകൾക്കേല്പിച്ചു കൊടുക്കുന്നുവെങ്കിൽ എപ്പോഴെങ്കിലും നാം പരാജയപ്പെടുകതന്നെ ചെയ്യും.GCMal 583.1

    അവന്‍റെ അധികാരത്തിൻ കീഴിലാണ് തങ്ങളെന്ന് സംശയിക്കാൻ സാദ്ധ്യതയില്ലാത്തവരിലൂടെ പരീക്ഷകൻ പലപ്പോഴും ഉന്നതമായ വിജയത്തോടുകൂടെ പ്രവർത്തിക്കുന്നു. ദൈവഭയമില്ലായ്മയ്ക്ക് പരിഹാരമെന്നതു പോലെയോ അഥവാ അവന്‍റെ പ്രീതിക്കു പാത്രീഭൂതൻ എന്നപോലെയോ വിദ്യാഭ്യാസവും കഴിവുമുള്ളവർ ആദരിക്കപ്പെടുകയും മാനിക്കപ്പെടുകയും ചെയ്യുന്നു. താലന്തും സംസ്കാരവും ദൈവത്തിന്‍റെ ദാനമാണെന്നു അവർ കരുതുന്നു. എന്നാൽ ദൈവഭക്തിയുടെ സ്ഥാനത്തേയ്ക്ക് ഇവ വിനിയോഗിച്ച്, ദൈവത്തിങ്കലേയ്ക്ക് ആത്മാവിനെ കൊണ്ടുവരുന്നതിനുപകരം അവർ തന്നിൽനിന്നും അകലുന്നു, അപ്പോൾ അവ ഒരു കെണിയും ശാപവുമായിത്തീരുന്നു. മര്യാദയും പരിശുദ്ധിയും ഒരർത്ഥത്തിൽ ക്രിസ്തുവുമായി ബന്ധപ്പെട്ടതാണെന്ന അഭിപ്രായം അനേകരിലും നിലകൊള്ളുന്നു.GCMal 583.2

    ഇതിൽ കവിഞ്ഞ വേറൊരബദ്ധം ഉണ്ടായിട്ടില്ല. നല്ല മതത്തിനു വേണ്ടിയും ശക്തമായ സ്വാധീനം ചെലുത്തുവാൻ വേണ്ടിയും ഈ സവിശേഷതകൾ ഓരോ ക്രിസ്ത്യാനിയുടെ സ്വഭാവത്തെയും കൃപയുള്ളതാക്കേണ്ടതുണ്ട്. എന്നാലത് ദൈവത്തിന്നായി പ്രതിഷ്ഠിക്കപ്പെട്ടതായിരിക്കണം. അല്ലായെങ്കിൽ അവയെല്ലാം പൈശാചികനു തിന്മക്കൊരു ശക്തിയായിത്തീരും. ഒരസാന്മാർഗ്ഗിക പ്രവൃത്തിയാണെന്ന് സർവ്വസാധാരണമായി ഗണിക്കപ്പെട്ട ഒന്നിനോട്, വഴങ്ങാത്ത ബുദ്ധിശക്തിയും നല്ല പെരുമാറ്റവുമുള്ള മനുഷ്യൻ സാത്താന്‍റെ കൈകളിലെ കറകളഞ്ഞ ഒരായുധമായി കലാശിക്കുന്നതാണ്. അവന്‍റെ സ്വാധീനത്തിന്‍റെയും മാതൃകയുടെയും കപടവും വഞ്ചനാത്മകവു മായ സ്വഭാവം, ക്രിസ്തുമാർഗ്ഗത്തിന്, അജ്ഞരും സംസ്കാരമില്ലാത്തവരുമായ വരേക്കാൾ ഏറ്റവും ആപല്ക്കരമായ ഒരു ശത്രുത്വമുളവാക്കുന്നു. ഒരിക്കലും ഇക്കാര്യം മറക്കാതിരിക്കണം.GCMal 583.3

    ലോകത്തെ അന്ധാളിപ്പിക്കുകയും അത്ഭുതപാരമ്യത്തിലെത്തിക്കു കയും ചെയ്യത്തക്ക വിജ്ഞാനം ശലോമോൻ തീവമായ പ്രാർത്ഥനയാലും ദൈവത്തിലുള്ള ആശയത്താലും കരഗതമാക്കി. എന്നാൽ അവന്‍റെ ശക്തിക്കു റവിടമായവനിൽനിന്നും അവൻ പിൻതിരിയുകയും അവൻ സ്വയത്തിലാശയിക്കുകയും ചെയ്തപ്പോൾ, അവൻ പരീക്ഷയ്ക്കിരയായിത്തീർന്നു. അപ്പോൾ രാജാക്കന്മാരിൽ ബുദ്ധിമാനായ ഈ രാജാവിൽ ചൊരിയപ്പെട്ട അതിശയക രമായ ശക്തികളെല്ലാം പിശാചിന്‍റെ മദ്ധ്യവർത്തിയായി അവനെ കൂടുതൽ ‘പ്രയോജനപ്പെടുത്തുക മാത്രമാണുണ്ടായത്. എന്നുള്ള സത്യത്തിനുനേരെ മനുഷ്യരുടെ കണ്ണ് കുരുടാക്കിത്തീർക്കുന്നതിനുവേണ്ടി സാത്താൻ നിരന്തരം വ്യാപൃതനായിരിക്കുമ്പോൾ ക്രിസ്ത്യാനികൾ “നമുക്കു പോരാട്ടമുള്ളത് ജഡ രക്തങ്ങളോടല്ല, വാഴ്ചകളോടും അധികാരങ്ങളോടും ഈ അന്ധകാരത്തിന്‍റെ ലോകാധിപതികളോടും സ്വർല്ലോകങ്ങളിലെ ദുഷ്ടാത്മസേനയോടും അത എന്ന സത്യം മനസ്സിലാക്കണം (എഫെ. 6:12). ആത്മപ്രേരിതമായ മുന്നറിയിപ്പ് ആദിമനൂറ്റാണ്ടുമുതൽ ഇന്നുവരേയും മാറ്റൊലിക്കൊള്ളുന്നത്: “നിർമ്മദരായി രിപ്പിൻ, ഉണർന്നിരിപ്പിൻ, നിങ്ങളുടെ പ്രതിയോഗിയായ പിശാചു അലറുന്ന സിംഹം എന്നപോലെ ആരെ വിഴുങ്ങേണ്ടു എന്ന് തിരിഞ്ഞു ചുറ്റി നടക്കുന്നു” (1 പത്രൊസ് 5:8). “പിശാചിന്‍റെ തന്ത്രങ്ങളോടു എതിർത്തുനില്ക്കാൻ കഴിയേണ്ടതിന്നു ദൈവത്തിന്‍റെ സർവ്വായുധവർഗ്ഗം ധരിച്ചുകൊൾവിൻ എന്നാണ് (എഫെ. 6:11).GCMal 584.1

    ആദാമ്യകാലം മുതൽ ഇന്നെയോളം നമ്മുടെ ശത്രു അടിച്ചമർത്തുന്നതിനും നിർമ്മൂല നശീകരണത്തിനുമായി അവന്‍റെ ശക്തി ഉപയോഗിച്ചു കൊണ്ടിരിക്കുന്നു. ദൈവത്തിന്‍റെ സഭയ്ക്കെതിരായുള്ള അവന്‍റെ അവസാന സംരംഭത്തിനായി അവനിപ്പോൾ തയ്യാറെടുത്തുകൊണ്ടിരിക്കുന്നു. യേശുവിനെ അനുഗമിയ്ക്കാനാഗ്രഹിക്കുന്നവരെല്ലാം, ഈ നിഷ്ഠൂര ശത്രുവുമായി സംഘട്ടനത്തിൽ അകപ്പെട്ടിരിക്കും. ദൈവിക മാത്യകയെ അനുകരിക്കാൻ ക്രിസ്ത്യാനി എത്രത്തോളം അടുക്കുമോ അത്രത്തോളം അവൻ അവനെ ത്തന്നെ സാത്താന്‍റെ ആക്രമണത്തിന്നു ഒരു അടയാളമായി നിശ്ചയമായും രൂപപ്പെടുത്തും. ദൈവിക പരിപാടിയിൽ ശുഷ്കാന്തിയോടെ വ്യാപൃതരായിരിക്കുകയും, പൈശാചികന്‍റെ വഞ്ചനകളെ അനാവരണം ചെയ്യുവാൻ അന്വേഷിക്കുകയും ജനങ്ങളുടെ മുമ്പിൽ ക്രിസ്തുവിനെ അവതരിപ്പിക്കുകയും ചെയ്യുന്നവരെല്ലാം, വിനയമുള്ള മനസ്സോടും കണ്ണുനീരോടും പരീക്ഷകളോടും കൂടെ കർത്താവിനെ ശുശ്രൂഷിക്കുന്നു എന്ന് പൌലൊസ് പറഞ്ഞ സാക്ഷ്യത്തോട് പങ്കുചേരാൻ പ്രാപ്തരാകുന്നതാണ്.GCMal 584.2

    സാത്താൻ തന്‍റെ ഘോരവും കൗശലപൂർണ്ണവുമായ പരീക്ഷകൾ കൊണ്ട് ക്രിസ്തുവിനെ ആക്രമിച്ചു; എന്നാൽ ഓരോ സംഘട്ടനത്തിലും അവൻ വിജയിച്ചു. ആ പോരാട്ടങ്ങൾ നമുക്കുവേണ്ടിയായിരുന്നു. ആ വിജയങ്ങളൊക്കെയും നമുക്ക് വിജയം സാദ്ധ്യമാക്കിത്തരുന്നു. അതിനെ അന്വേഷിക്കുന്നവർക്കൊക്കെയും ക്രിസ്തു ശക്തി പകർന്നുതരും. ഒരു മനുഷ്യനും തന്‍റെ സ്വന്ത സമ്മതം കൂടാതെ സാത്താനാൽ കീഴടക്കപ്പെടുന്നില്ല. ആരേയും നിർബന്ധപൂർവ്വം പാപം ചെയ്യിക്കുന്നതിന്നോ, ഇച്ഛാശക്തിയെ നിയന്ത്രിക്കുന്നതിനുള്ള കരുത്തോ പരീക്ഷകനില്ല തന്നെ. അവനൊരുപക്ഷെ കഷ്ടത വരുത്താനാകും, എന്നാലവന് മലിനപ്പെടുത്താനാവില്ല; വ്യഥയ്ക്കു കാരണമുണ്ടാക്കാനവനാകും, എന്നാൽ കളങ്കപ്പെടുത്താനാവില്ല. പാപത്തിന്നും സാത്താനും എതിരായി ആത്മധൈര്യത്തോടെ യുദ്ധം ചെയ്യാൻ ക്രിസ്തുവിന്‍റെ വിജയം തന്‍റെ അനുയായികൾക്ക് പ്രചോദനമാണ്.GCMal 585.1