Loading...
Larger font
Smaller font
Copy
Print
Contents
വന്‍ പോരാട്ടം - Contents
  • Results
  • Related
  • Featured
No results found for: "".
  • Weighted Relevancy
  • Content Sequence
  • Relevancy
  • Earliest First
  • Latest First

    അദ്ധ്യായം 26—നവീകരണത്തിന്‍റെ വേല

    ശബ്ബത്ത് നവീകരണം അന്ത്യനാളുകളിൽ നിറവേറപ്പെടുമെന്ന് യെശ. യ്യാവിന്‍റെ പ്രവചനത്തിൽ മുൻകൂട്ടി രേഖപ്പെടുത്തിയിട്ടുണ്ട്. “യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: എന്‍റെ രക്ഷ വരുവാനും എന്‍റെ നീതി വെളിപ്പെടുവാനും അടുത്തിരിക്കയാൽ ന്യായം പ്രമാണിച്ച് നീതി പ്രവർത്തിപ്പിൻ. ശബ്ബത്തിനെ അശുദ്ധമാക്കാതെ പ്രമാണിച്ച് ദോഷം ചെയ്യാതവണ്ണം തന്‍റെ കൈ സൂക്ഷിച്ചുംകൊണ്ട് ഇതു ചെയ്യുന്ന മർത്യനും ഇത് മുറുകെപ്പിടിക്കുന്ന മനുഷ്യനും ഭാഗ്യവാൻ. യഹോവയെ സേവിച്ച്, അവന്‍റെ നാമത്തെ സ്നേഹിച്ച് അവന്‍റെ ദാസന്മാരായിരിക്കേണ്ടതിന് യഹോവയോട് ചേർന്നു വരുന്ന അന്യ ജാതിക്കാരേ, ശബ്ബത്തിനെ അശുദ്ധമാക്കാതെ ആചരിക്കയും എന്‍റെ നിയമം പമാണിച്ച് നടക്കയും ചെയ്യുന്നവരെ ഒക്കെയും തന്നെ, ഞാൻ എന്‍റെ വിശുദ്ധ പർവ്വതത്തിലേക്കു കൊണ്ടുവന്ന് എന്‍റെ പ്രാർത്ഥനാലയത്തിൽ അവരെ സന്തോഷിപ്പിക്കും” (യെശ. 56:1,2,6,7).GCMal 514.1

    സന്ദർഭാനുസരണമായി നോക്കുമ്പോൾ, ഈ വാക്കുകൾ ചേരുന്നത് ക്രിസ്തീയ കാലഘട്ടത്തിലാണ്. “ഞാൻ അവരോട്, അവരുടെ ശേഖരിക്കപ്പെട്ടവരോടുതന്നെ, ഇനി മറ്റുള്ളവരേയും കൂട്ടിച്ചേർക്കും എന്ന് യിസ്രായേ ലിന്‍റെ ഭ്രഷ്ടന്മാരെ ശേഖരിക്കുന്ന ദൈവമായ യഹോവയുടെ അരുളപ്പാട്’ (വാക്യം 8). സുവിശേഷം മുഖാന്തരം ജാതികളെ കൂട്ടിച്ചേർക്കുന്നതിനെയാണ് ഇവിടെ സൂചിപ്പിച്ചിരിക്കുന്നത്. അപ്പോൾ ശബ്ബത്തിനെ ബഹുമാനിക്കുന്നവർക്ക് ഒരനുഗ്രഹം എന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്. ഇങ്ങനെ നാലാം കല്പന അനുസരിക്കേണ്ടതിന്‍റെ പ്രസക്തി ക്രിസ്തുവിന്‍റെ ക്രൂശാരോഹണവും ഉയിർപ്പും സ്വർഗ്ഗാരോഹണം കഴിഞ്ഞശേഷവും ഉണ്ടായിരിക്കും. മാത്രമല്ല ക്രിസ്തുവിന്‍റെ ശിഷ്യന്മാർ സകല ജാതികളോടും സുവിശേഷദൂത് പ്രസംഗിക്കുമ്പോഴും ശബ്ദത്തിന്‍റെ പ്രസക്തി ഉണ്ടായിരിക്കും.GCMal 514.2

    അതേ പ്രവാചകനിലൂടെ കർത്താവ് ആജ്ഞാപിക്കുന്നു: “സാക്ഷ്യം പൊതിഞ്ഞുകെട്ടുക; എന്‍റെ ശിഷ്യന്മാരുടെ ഇടയിൽ ഉപദേശം മുദ്രയിട്ടു വെയ്ക്കുക” (യെശ. 8:16). ദൈവകല്പനയിലെ മുദ നാലാം കല്പ്പനയി ലാണ് കാണപ്പെടുന്നത്. നിയമദാതാവിന്‍റെ പേരും സ്ഥാനവും നൽകപ്പെട്ടി രിക്കുന്നത് നാലാം കല്പനയിൽ മാത്രമാണ്. ആകാശത്തിന്‍റേയും ഭൂമിയുടേയും സൃഷ്ടിതാവാണ് യഹോവയെന്ന് നാലാം കല്പന പ്രസ്താവിക്കുന്നു. മറ്റാരേക്കാളും ആരാധിക്കപ്പെടുവാൻ താൻ അവകാശപ്പെട്ടവൻ എന്ന് കാണിക്കുന്നതും ഈ കല്പന മാത്രമാണ്. ആരുടെ അധികാരത്താലാണ് പത്തു കല്പന നൽകപ്പെട്ടിരിക്കുന്നതെന്നു പ്രഖ്യാപിക്കുന്നതും ഈ കല്പന മാത്രമാണ്. പാപ്പാത്വ അധികാരത്താൽ ശബ്ബത്ത് കല്പന മാറ്റപ്പെട്ടപ്പോൾ, കല്പനയിൽനിന്ന് മുദ്ര നീക്കം ചെയ്യപ്പെട്ടു. ക്രിസ്തുവിന്‍റെ അനുയായികൾ, ശബ്ബത്തിനെ സൃഷ്ടിപ്പിന്‍റെ സ്മാരകവും ദൈവത്തിന്‍റെ അധികാരത്തിന്‍റെ അട യാളവുമെന്ന സ്ഥാനത്തേക്ക് വീണ്ടും ഉയർത്തുവാൻ വിളിക്കപ്പെട്ടിരിക്കുന്നു.GCMal 515.1

    “ഉപദേശത്തിനും സാക്ഷ്യത്തിനും വരുവിൻ.” പരസ്പരവിരുദ്ധങ്ങളായ ആശയങ്ങളും ഉപദേശങ്ങളും വർദ്ധിക്കുമ്പോൾ, എല്ലാ ആശയങ്ങളേയും, ഉപദേശങ്ങളേയും പരിശോധിക്കുവാനുള്ള ഏക അപ്രമാദിത്വമുള്ള ചട്ടം ദൈവകല്പന മാത്രമാണ്. പ്രവാചകൻ പറയുന്നു: “അവർ ഈ വാക്കുപോലെ പറയുന്നില്ലെങ്കിൽ അവർക്ക് അരുണോദയം ഉണ്ടാകയില്ല” (വാക്യം 20).GCMal 515.2

    വീണ്ടും ദൈവത്തിന്‍റെ വചനം പറയുന്നു: “ഉറക്കെ വിളിക്കൂ. അടങ്ങിയിരിക്കരുത് കാഹളംപോലെ നിന്‍റെ ശബ്ദം ഉയർത്തി എന്‍റെ ജനത്തിന് അവരുടെ അകൃത്യങ്ങളേയും, യാക്കോബ് ഗൃഹത്തിന് അവരുടെ പാപങ്ങളേയും അറിയിക്ക’ ദുഷ്ടലോകത്തയല്ല പ്രത്യുത എന്‍റെ ജനമെന്ന് യഹോവ വിളിക്കുന്നവരാണ് തങ്ങളുടെ പാപത്തിനു വേണ്ടി ശകാരിക്കപ്പെടേണ്ടത്. കർത്താവ് വീണ്ടും പറയുന്നു: “അവർ ദിനമ്പതി എന്നെ അന്വേഷിക്കുന്നു. നീതി പ്രവർത്തിച്ച ജാതി എന്ന നിലയിലും തങ്ങളുടെ ദൈവത്തിന്‍റെ ചട്ടങ്ങളെ ഉപേക്ഷിച്ചിട്ടില്ലാത്തവർ എന്ന വിധത്തിലും എന്‍റെ വഴികളെ അറിവാൻ അവർ താല്പര്യപ്പെടുന്നു” (യെശ. 58:1,2). തങ്ങൾ നീതിമാന്മാരാണെന്നും, ദൈവവേലയിൽ വലിയ താല്പര്യം ഉള്ളവർ എന്ന് ഭാവിക്കുന്നവരുമായ ഒരുകൂട്ടം ആളുകളെയാണ് ഇവിടെ ചിത്രീകരിച്ചിരിക്കുന്നത്. എന്നാൽ ഹൃദയങ്ങളെ പരിശോധിക്കുന്ന വലിയ പരിശോധകന്‍റെ കാർക്കശവും പാവനവുമായ ശകാരം അവരുടെ തനിസ്വഭാവത്തെ തുറന്നു കാട്ടുന്നുGCMal 515.3

    തള്ളിക്കളഞ്ഞ ദൈവിക ചട്ടങ്ങൾ ഇന്നതെന്ന് പ്രവാചകൻ ചൂണ്ടിക്കാ ണിക്കുന്നു; “നിങ്ങൾ അനേക തലമുറകളുടെ അടിസ്ഥാനങ്ങൾ കെട്ടിപ്പടുക്കും നിങ്ങൾ കേട്ടു പോരുന്നവനെന്നും കുടിയിരിപ്പാൻ തക്കവണ്ണം പാതകളെ യ ഥാസ്ഥാനപ്പെടുത്തുന്നവനെന്നും പേർ പറയും. നീ എന്‍റെ വിശുദ്ധ ദിവസത്തിൽ നിന്‍റെ കാര്യാദികൾ നോക്കാതെ, ശബ്ദത്തിൽ നിന്‍റെ കാൽ അടക്കി വച്ച്, ശബ്ബത്തിനെ ഒരു സന്തോഷമെന്നും, യഹോവയുടെ വിശുദ്ധ ദിവസത്ത ബഹുമാന യോഗ്യമെന്നും പറകയും, നിന്‍റെ വേലയ്ക്ക് പോകയോ, നിന്‍റെ കാര്യാദികളെ നോക്കുകയോ, വ്യർത്ഥ സംസാരത്തിൽ നേരം പോക്കുകയോ ചെയ്യാതവണ്ണം അതിനെ ബഹുമാനിക്കയും ചെയ്യുമെങ്കിൽ, നീ യഹോവ യിൽ പ്രമോദിക്കും” (വാ 12 --14). ഈ പ്രവചനം നമ്മുടെ കാലത്തേക്കും യോജിച്ചിരിക്കുന്നു. റോമൻ അധികാരത്താൽ ശബ്ബത്തിനെ മാറ്റിയപ്പോഴാണ്, ദൈവകല്പനയിൽ കേടുണ്ടായത്. എന്നാൽ ആ ദൈവിക സ്ഥാപനം (ശബ്ബത്ത്) പുനരുദ്ധരിക്കപ്പെടുവാനുള്ള സമയം സമാഗതമായിരിക്കുന്നു. ആ കേട് തീർക്കപ്പെടേണ്ടിയിരിക്കുന്നു. തലമുറകളായി ഇടിഞ്ഞുകിടക്കുന്ന അടി സ്ഥാനങ്ങളെ കെട്ടിപ്പൊക്കേണ്ടിയിരിക്കുന്നു. -GCMal 516.1

    പരിശുദ്ധമായ ഏദൻ തോട്ടത്തിൽ വച്ച് ആദാം, തന്‍റെ നിഷ്കളങ്കാവസ്ഥയിൽ, സൃഷ്ടിതാവ് വിശുദ്ധീകരിച്ച ശബ്ബത്ത് അനുഷ്ഠിച്ചു. വീഴ്ച ഭവിക്കുകയും പിന്നീട് അനുതപിക്കുകയും ചെയ്ത ആദാം ഏദെൻ തോട്ടത്തിൽ നിന്നും നിഷ്കാസിതനായശേഷവും ശബ്ബത്ത് അനുസരിച്ചു. ഹാബേൽതൊട്ട് നീതിമാനായ നോഹവരേയും അബ്രഹാം മുതൽ യാക്കോബു വരേയുള്ള ഗോതപിതാക്കന്മാർ ശബ്ബത്ത് ആചരിച്ചിരുന്നു. ദൈവത്തിന്‍റെ തെരഞ്ഞെടുക്കപ്പെട്ട ജനം മിസയീമിൽ അടിമകളായിരുന്നപ്പോൾ, വിഗ്രഹാരാധനയുടെ നടുവിൽ അവർ കഴിഞ്ഞിരുന്ന വേളയിൽ, ദൈവകല്പനയെക്കുറിച്ചുള്ള പരി ജ്ഞാനം അവർക്ക് നഷ്ടപ്പെട്ടു. എന്നാൽ ദൈവം യിസ്രായേലിനെ മോചിപ്പിച്ചപ്പോൾ, തന്‍റെ കല്പന വളരെ പരിപാവനമായ വിധത്തിൽ അവിടെയുണ്ടായിരുന്ന യിസ്രായേൽ ജനതയ്ക്ക് നൽകി. ദൈവഹിതം ഇന്നതെന്ന് അവർ അറിയേണ്ടതിനും ദൈവത്തെ എന്നേക്കും അനുസരിക്കേണ്ടതിനുമാണ് ദൈവം കല്പന നൽകിയത്.GCMal 516.2

    അന്നുമുതൽ ഇന്നുവരേയും ദൈവകല്പനയേക്കുറിച്ചുള്ള പരിജ്ഞാനം ഭൂമിയിൽ കാത്തുസൂക്ഷിക്കപ്പെട്ടിട്ടുണ്ട്; അന്നുമുതൽ നാലാം കല്പനയായ ശബ്ബത്ത് അനുഷ്ഠിച്ചുപോരുന്നു. ഇന്നുവരേയും ദൈവത്തിന്‍റെ വിശുദ്ധദി നത്തെ ചവിട്ടിമെതിക്കുന്നതിൽ “അധർമ്മ മൂർത്തി” കുറേയൊക്കെ വിജയിച്ചിട്ടുണ്ടെങ്കിലും, അവന്‍റെ പരമാധികാരം നിലനിന്ന നാളുകളിൽപ്പോലും, ഒളിവിടങ്ങളിൽ വിശ്വസ്ത സാക്ഷികൾ ശബ്ബത്തിനെ ഭക്ത്യാദരപൂർവ്വം അനുഷ്ഠിച്ചിരുന്നു. നവീകരണ കാലത്തിനുശേഷം, എല്ലാ തലമുറകളിലും ശബ്ബത്തനുഷ്ഠാനം അല്പം ചിലരെങ്കിലും അനുഷ്ഠിച്ചുപോന്നു. പീഡനത്തിന്‍റേയും പരിഹാസത്തിന്‍റേയും നടുവിലൂടെയാണെങ്കിലും, ദൈവകല്പനയുടെ ശാശ്വതത്വത്തിനും സൃഷ്ടിസ്മാരക ശബ്ബത്തിനോടുള്ള പരിശുദ്ധമായ പ്രതിബദ്ധതയ്ക്കും എല്ലാ കാലത്തും ഒരു സാക്ഷ്യം ഉണ്ടായിരുന്നു.GCMal 516.3

    നിത്യസുവിശേഷത്തിന്‍റെ ബന്ധത്തിൽ വെളിപ്പാട് 14-ൽ നല്കിയിരിക്കുന്ന ഈ സത്യങ്ങൾ ക്രിസ്തുവിന്‍റെ സഭയെ, തന്‍റെ വരവിങ്കൽ വേർതിരിച്ച് കാണിക്കും. ത്രിവിധ ദൂതുകളുടെ ഫലമെന്നോണം, ഇപ്രകാരം പ്രസ്താവിക്കപ്പെട്ടിരിക്കുന്നു: “ദൈവകല്പനയും യേശുവിങ്കലുള്ള വിശ്വാസവും കാത്തു കൊള്ളുന്ന വിശുദ്ധന്മാരുടെ സഹിഷ്ണുത കൊണ്ട് ഇവിടെ ആവശ്യം'. കർത്താവിന്‍റെ വരവിനുമുൻപായി നൽകപ്പെടേണ്ട ദൂത് ഇതാകുന്നു. ഈ ദൂത് നൽകിയ ഉടൻതന്നെ ഭൂമിയിലെ കൊയ്ത്ത്ത് നടത്തുവാനായി മനുഷ്യപുത്രൻ മഹത്വത്തിൽ വരുന്നത് പ്രവാചകൻ കാണുന്നു.GCMal 517.1

    വിശുദ്ധ മന്ദിരത്തെക്കുറിച്ചും, ദൈവകല്പനയുടെ സുസ്ഥിരതയെക്കുറിച്ചും അറിവു ലഭിച്ചവർ, തങ്ങൾക്ക് ലഭിച്ച സത്യത്തിന്‍റെ സൗന്ദര്യവും യോജിപ്പും കണ്ടപ്പോൾ സന്തോഷാത്ഭുതങ്ങളാൽ നിറഞ്ഞു. തങ്ങൾക്കു ലഭിച്ച വിലയേറിയ പ്രകാശം എല്ലാവർക്കും പകർന്നുകൊടുക്കണമെന്ന് അവർ ആഗ്രഹിച്ചു. അതു സന്തോഷപൂർവ്വം സ്വീകരിക്കപ്പെടുമെന്നും അവർ വിശ്വ സിച്ചു. എന്നാൽ ലോകവുമായി പൊരുത്തപ്പെട്ടുപോകാൻ കഴിയാത്ത സത്യങ്ങൾ ക്രിസ്തുവിന്‍റെ അനുയായികൾ എന്ന അവകാശം ഉന്നയിക്കുന്നവർക്ക് സ്വീകാര്യമായിരുന്നില്ല. നാലാം കല്പന അനുസരിക്കുക എന്നത് വലിയ ഒരു ത്യാഗം സഹിക്കേണ്ട കാര്യമാകയാൽ അനേകരും പിൻവാങ്ങി.GCMal 517.2

    ശബ്ബത്ത് സത്യം നൽകപ്പെട്ടപ്പോൾ, അനേകർ, ലോകക്കാരുടെ കാഴ്ച പ്പാടിൽ നിന്നുകൊണ്ട് ന്യായവാദംചെയ്തു. അവർ പറഞ്ഞു: “നാമെല്ലാവരും ഞായറാഴ്ച ആചരിച്ചു. നമ്മുടെ പിതാക്കന്മാരും അതുചെയ്തു. അനേക നല്ലവരും ഭക്തരുമായ ആളുകൾ ഞായറാഴ്ചയെ വിശുദ്ധദിവസമായി കരുതി സന്തോഷത്തോടുകൂടെ മരിച്ചു. അവർ ചെയ്തത് ശരിയായിരുന്നെങ്കിൽ, നാമും ശരിയായ കാര്യമാണ് ചെയ്തുകൊണ്ടിരിക്കുന്നത്. ഈ പുതിയ ശബ്ദ ത്തനുഷ്ഠാനം നമ്മെ ലോകവുമായുള്ള ബന്ധത്തിൽനിന്ന് പുറന്തള്ളും. നമുക്ക് പിന്നീട് അവരുടെമേൽ ഒരു സ്വാധീനശക്തിയുമുണ്ടാകയില്ല. ഞായ റാഴ്ച് ആചരിക്കുന്ന മുഴുലോകത്തിനുമെതിരായി ഏഴാം ദിനം ആചരിക്കുന്ന ഒരു ചെറിയ സമൂഹത്തിന് എന്തു നേടാൻ കഴിയും?? ഏതാണ്ട് ഇതേ തരത്തിലുള്ള വാദഗതികളുമായാണ് യെഹൂദന്മാർ ക്രിസ്തുവിനെ തിരസ്കരിച്ചതിനെ ന്യായീകരിക്കുവാൻ ശ്രമിച്ചത്. യാഗകർമ്മാദികൾ അനുഷ്ഠിച്ച് തങ്ങളുടെ പിതാക്കന്മാർ ദൈവത്താൽ അംഗീകരിക്കപ്പെട്ടു. അതേ അനുഷ്ഠാനങ്ങൾ പാലിക്കുന്ന അവരുടെ മക്കൾക്ക് എന്തുകൊണ്ട് രക്ഷ കണ്ടെത്തിക്കൂടാ? അതുപോലെ ലൂഥറിന്‍റെ കാലത്ത് പോപ്പിന്‍റെ പക്ഷക്കാർ ഇപ്രകാരം വാദിച്ചു: “കത്തോലിക്കാ വിശ്വാസത്തിൽ മരിച്ചവർ യഥാർത്ഥ ക്രിസ്ത്യാനികളായിരുന്നു. അതുകൊണ്ട് രക്ഷയ്ക്ക് ആ മതം മതിയാകും”.GCMal 517.3

    ഞായറാഴ്ച ആചാരം, സുസ്ഥാപിതമായ ഒരു ഉപദേശവും നൂറ്റാണ്ടുകളായി സഭയുടെ ചിരപ്രതിഷ്ഠിതമായ ഒരു പതിവുമായിത്തീർന്നുവെന്ന് അനേകർ ഉത്ബോധിപ്പിച്ചു. ഈ അചാരത്തിനെതിരായി ഉന്നയിക്കപ്പെട്ട വാദം ശബ്ബത്തനുഷ്ഠാനും കൂടുതൽ പ്രാചീനവും വ്യാപകവും ലോകത്തോളം തന്നെ പഴക്കമുള്ളതും ദൂതന്മാരുടേയും ദൈവത്തിന്‍റേയും അംഗീകാരം ഉള്ള തുമാണെന്നാണ്. “പ്രഭാതനക്ഷത്രങ്ങൾ ഒന്നിച്ച് ഘോഷിച്ചുല്ലസിക്കയും ദൈവപുത്രന്മാറരല്ലാം സന്തോഷിച്ചാർക്കുകയും ചെയ്തപ്പോൾ ശബ്ബത്തിന്‍റെ അടിസ്ഥാനം ഇട്ടു (ഇയ്യോ. 38:6,7; ഉല്പ. 2:1-3). ഈ ദൈവികസ്ഥാപനം നമ്മുടെ ഭയഭതി ചോദിച്ച് വാങ്ങട്ടെ. മനുഷ്യാധികാരത്താലല്ല ഇത് സ്ഥാപിതമായത്. മനുഷ്യന്‍റെ പാരമ്പര്യങ്ങളിലുമല്ല അത് ഉറപ്പിച്ചിരിക്കുന്നത്. “വയോ ധികനായ” ഒരുവനാൽ അത് സ്ഥാപിതമാകുകയും അവന്‍റെ നിത്യമായ വചനത്താൽ അത് ഉറപ്പാക്കുകയും ചെയ്തു.GCMal 518.1

    ശബ്ബത്ത് നവീകരണ വിഷയത്തിലേക്ക് ജനശ്രദ്ധ ക്ഷണിക്കപ്പെട്ടപ്പോൾ, സാധാരണക്കാരുടെ ഇടയിൽ സ്വാധീനം ലഭിച്ചിട്ടുള്ള ഉപദേശകന്മാർ അന്വേ ഷണ കുതകികളായവരെ മിണ്ടാതാക്കുന്ന വിധത്തിലുള്ള വ്യാഖ്യാനങ്ങൾ ദൈവവചനത്തിന് നൽകിക്കൊണ്ട് അതിനെ വളച്ചൊടിച്ചു. സ്വയം, വേദപുകത്ത് പഠിക്കാത്തവർ തങ്ങളുടെ ഹൃദയാഭിലാഷങ്ങൾക്കൊത്ത തീരു മാനങ്ങൾ സ്വീകരിക്കുന്നതിൽ സംതൃപ്തരായിരുന്നു. തർക്കം, സൂതം, പിത്യ പാരമ്പര്യം, സഭയുടെ അധികാരം എന്നീ കാരണങ്ങളാൽ അനേകർ വേദ പുസ്തക സത്യത്തെ മറിച്ചുകളവാൻ ശ്രമിച്ചു. ശബ്ബത്ത് സത്യത്തിന്‍റെ വക്താക്കൾ നാലാം കല്പനയുടെ പ്രാധാന്യത്തെ സംരക്ഷിക്കുന്നതിനായി തങ്ങളുടെ വേദപുസ്തകത്തിലേക്കു തിരിഞ്ഞു. സത്യവചനമെന്ന ആയുധം മാത്രം ധരിച്ചുകൊണ്ട് പവപ്പെട്ടവരായ അവർ പണ്ഡിതന്മാരുടെ ആക്രമണത്തെ ചെറുത്തുനിന്നു. സ്കൂളുകളിൽനിന്നും ലഭിക്കുന്ന കൗശല സൂത്രങ്ങളിൽ പ്രാവീണ്യം നേടിയിട്ടില്ലാത്ത ഇവർ തിരുവെഴുത്തുകളെയായിരുന്നു പഠിച്ചിരുന്നത്. ഇവരുടെ ലളിതവും നേരേയുള്ളതുമായ വാദഗതിക്കു മുൻപിൽ വിദ്യാ സമ്പന്നരുടെ വാചാലമായ തർക്കസൂതങ്ങൾ അസ്തപഭമായി. തങ്ങൾക്കുണ്ടായ പരാജയത്തിൽ വിദ്യാസമ്പന്നരായവർ കേകലുഷിതരായി.GCMal 518.2

    തങ്ങൾക്ക് വേദപുസ്തകസാക്ഷ്യം അനുകൂലമല്ലാതെവന്നപ്പോൾ, അവർ ചോദിച്ചു: “ഈ ശബ്ബത്ത് സത്യം എന്തുകൊണ്ട് ഞങ്ങളുടെ വലിയ ആളുകൾ മനസ്സിലാക്കിയില്ല? നിങ്ങൾ കുറച്ചുപേർ മാത്രമേ ഇത് വിശ്വസിക്കുന്നുള്ളല്ലോ? വിദ്യാഭ്യാസം ലഭിച്ചിട്ടുള്ള ആ മഹാന്മാർക്ക് തെറ്റുപറ്റുകയും നിങ്ങൾ കുറച്ചുപേർ മാത്രം ശരിയായിരിക്കുകയും ചെയ്യുക സാദ്ധ്യമല്ല”. ഇതേ വാദഗതിയാണ് യേശുക്രിസ്തുവിനും അപ്പൊസ്തലന്മാർക്കും എതി രായി അന്നത്തെ ആളുകൾ ഉന്നയിച്ചതെന്ന വസ്തുത ഇവരും മറന്നുകൊ ണ്ടാണ് ഈ ചോദ്യം ചോദിച്ചത്.GCMal 519.1

    ഇമ്മാതിരിയുള്ള വാദഗതികളെ തള്ളിക്കളയുന്നതിന് വേദയുപദേ ശങ്ങളും എല്ലാകാലത്തുമുള്ള ദൈവജനങ്ങളോട് ദൈവം ഇടപെട്ട രീതിയും ഉദ്ധരിക്കുകയാണ് ഏറ്റവും നല്ലത്. തന്‍റെ ശബ്ദം കേൾക്കയും അനുസരി ക്കയും ചെയ്യുന്നവരിലൂടെയും ആവശ്യമെങ്കിൽ അരുചികരമായ സത്യം സംസാരിക്കുകയും ജനങ്ങളുടെ ഇടയിൽ പ്രചുരപ്രചാരമായ പാപങ്ങളെ ശകാരിക്കുവാൻ ഭയപ്പെടാതെ ഇരിക്കുന്നവരിലൂടെയും ദൈവം പ്രവർത്തിക്കുന്നു. നവീകരണ പ്രസ്ഥാനങ്ങളെ നയിക്കുവാൻ പലപ്പോഴും വിദ്യാസമ്പ ന്നരേയും ഉന്നതസ്ഥാനീയരേയും ദൈവം ക്ഷണിക്കാത്തതിന്‍റെ കാരണം, അവർ തങ്ങളുടെ അഭിപ്രായത്തിൽ മാത്രം ആശ്രയിക്കയും, ദൈവത്താൽ പഠിപ്പിക്കപ്പെടണമെന്ന് ആഗ്രഹിക്കാത്തതിനാലുമാണ്. ജ്ഞാനത്തിന്‍റെ ഉറവിടമായ ദൈവത്തോട് വ്യക്തിഗതമായ ബന്ധം പുലർത്തുന്നവർക്കു മാത്രമേ തിരുവെഴുത്തുകളെ ശരിയായി ഗ്രഹിപ്പാനും വിശദീകരിക്കാനും സാദ്ധ്യമാ കയുള്ളൂ. വിദ്യാലയങ്ങളിൽനിന്ന് വലിയ വിദ്യാഭ്യാസം ലഭിച്ചിട്ടില്ലാത്തവരോടും ചിലപ്പോൾ സത്യം പ്രഖ്യാപിക്കുന്നതിനായി ചിലപ്പോൾ വിളിക്ക പ്പെടുന്നുണ്ട്. അവർക്ക് വിദ്യാഭ്യാസം ലഭിച്ചിട്ടില്ലാത്തതുകൊണ്ടല്ല അവരെ വിളിക്കുന്നത്; നേരെമറിച്ച് അവർ സ്വയം തികഞ്ഞവരാണ് എന്ന ഭാവം ഇല്ലാത്തതുകൊണ്ടാണ് അവരെ ദൈവം വിളിക്കുന്നത്. ക്രിസ്തുവിന്‍റെ വിദ്യാലയത്തിൽ അവർ പഠിക്കുന്നു. അവരുടെ വിനയവും അനുസരണവും അവരെ മഹാന്മാരാക്കുന്നു. തന്‍റെ സത്യം അവർക്കു പകർന്നു കൊടുത്തുകൊണ്ട് ദൈവം അവരെ ബഹുമാനിക്കുന്നു. ആ പദവിക്കുമുന്നിൽ ലോകത്തിന്‍റെ മഹത്വവും പദവികളുമെല്ലാം അപ്രധാന്യത്തിലേക്ക് താഴുന്നു.GCMal 519.2

    ക്രിസ്തുവിന്‍റെ പുനരാഗമനത്തിൽ വിശ്വസിച്ചിരുന്ന അനേകം പേരും വിശുദ്ധ കൂടാരത്തെക്കുറിച്ചും ദൈവകല്പനയെക്കുറിച്ചുമുള്ള സത്യങ്ങൾ നിരാകരിച്ചു. അനേകർ പുനരാഗമന പ്രസ്ഥാനത്തിലുള്ള തങ്ങളുടെ വിശ്വാസവും വെടിഞ്ഞു. അവർ അടിസ്ഥാനമില്ലാത്തതും പരസ്പരം യോജിക്കാത്തതുമായ പ്രവചനങ്ങളെ തെരഞ്ഞെടുത്തു. ചിലർ ക്രിസ്തുവിന്‍റെ വരവിന് സമയം നിർണ്ണയിക്കുന്ന തെറ്റായ പ്രവൃത്തിയിലേക്കു നയിക്കപ്പെട്ടു. സമാഗമന കൂടാരത്തിന്മേൽ പ്രകാശിച്ചുകൊണ്ടിരുന്ന വെളിച്ചത്തിൽ ആ വസ്തുത അവർ കാണേണ്ടിയിരുന്നു. അത് ക്രിസ്തുവിന്‍റെ രണ്ടാമത്തെ വരവുവരെ നീളുന്ന ഒരു പ്രവചനവും ഇല്ലെന്ന വസ്തുതയായിരുന്നു. കർത്താവിന്‍റെ രണ്ടാം വരവിന്‍റെ കൃത്യസമയത്തെക്കുറിച്ച് മുൻകൂട്ടി പറഞ്ഞിട്ടില്ല. എന്നാൽ ലഭിച്ച പ്രകാശത്തിൽനിന്ന് മാറിക്കൊണ്ട്, കർത്താവിന്‍റെ വരവിന് വീണ്ടും വീണ്ടും സമയം നിർണ്ണയിക്കുകയാണ്. തൽഫലമായി അവർ വീണ്ടും വീണ്ടും നിരാശപ്പെടുകയുമാണ്.GCMal 519.3

    ക്രിസ്തുവിന്‍റെ വരവിനെക്കുറിച്ച് തെറ്റായ ആശയങ്ങൾ തെസ്സലൊനിക്യാ സഭയ്ക്ക് ലഭിച്ചപ്പോൾ, അപ്പൊസ്തലനായ പൌലൊസ്, അവരുടെ ആശകളും പ്രതീക്ഷകളും ദൈവവചനവുമായി സസൂക്ഷ്മം പരിശോധിച്ചു നോക്കുവാൻ പറഞ്ഞു. ക്രിസ്തു വരുന്നതിനു മുമ്പുള്ള, നടക്കേണ്ട സംഭവങ്ങളെ ചൂണ്ടിക്കാട്ടിക്കൊണ്ട് അവയെ വെളിപ്പെടുത്തുന്ന പ്രവചനങ്ങൾ അദ്ദേഹം അവർക്ക് മനസ്സിലാക്കിക്കൊടുത്തു. തങ്ങളുടെ കാലത്ത് ക്രിസ്ത വരുമെന്ന് പ്രതീക്ഷിക്കുവാൻ ഒരു സാദ്ധ്യതയുമില്ലെന്നും അദ്ദേഹം പറഞ്ഞു”. ആരും ഏതുവിധേനയും നിങ്ങളെ ചതിക്കരുത് (2 തെസ്സ. 2:3). പൌലൊസ് മുന്നറിയിപ്പ് നൽകി. തിരുവെഴുത്തുകൾ നൽകാത്ത പ്രതീക്ഷകൾക്ക് അവർ വഴങ്ങുകയാണെങ്കിൽ തെറ്റായ നടപടികളിലേക്ക് അവർ നയിക്കപ്പെടും; അവി ശ്വാസികളുടെ പരിഹാസ് പാത്രമായിത്തീരാൻ അത് കാരണമാകും. തങ്ങളുടെ രക്ഷയ്ക്ക് അത്യന്താപേക്ഷിതമായിരിക്കുന്ന സത്യത്തെ സംശയിക്കുവാൻ അവർ അതുമൂലം പ്രേരിതരാവും. അന്ത്യകാലത്ത് ജീവിച്ചിരിക്കുന്ന വർക്ക് വേണ്ടതായ ഒരു പ്രധാനപ്പെട്ട പാഠം തെസ്സലൊനിക്യർക്ക് അപ്പൊസ്തലൻ നല്കിയ മുന്നറിയിപ്പിൽ ഉൾക്കൊള്ളുന്നുണ്ട്. കർത്താവിന്‍റെ വരവിന് വ്യക്തമായ ഒരു സമയം നിർണ്ണയിക്കാൻ കഴിഞ്ഞില്ലെങ്കിൽ, കർത്താവിന്‍റെ വരവിനുവേണ്ടിയുള്ള ഒരുക്കത്തിൽ എരിവും തീക്ഷ്ണതയുമുള്ളവരായിരിപ്പാൻ കഴിയുകയില്ലെന്ന് അനേക പുനരാഗമന കാംക്ഷികൾക്ക് തോന്നുന്നുണ്ട്. തങ്ങളുടെ പ്രതീക്ഷകൾ വീണ്ടും വീണ്ടും നഷ്ഫലമായി ഉണർത്തപ്പെടുമ്പോൾ തങ്ങളുടെ വിശ്വാസത്തിന് വലിയ ആഘാതം ഏൽക്കുകയാണ്. തൽഫലമായി പ്രവചനത്തിലെ വലിയ സത്യങ്ങൾ മനസ്സിൽ പതി യുന്നതിന് അസാദ്ധ്യമായിത്തീരുന്നു.GCMal 520.1

    ന്യായവിധിക്ക് ഒരു നിശ്ചിത സമയമുണ്ടെന്ന് കൽപ്പിച്ചത് ദൈവമാണ്. ഒന്നാം ദൂതിൽ അത് നൽകപ്പെട്ടിരിക്കുന്നു. 1844 -ലെ ശിശിരകാലത്തിൽ 2300 സന്ധ്യയും ഉഷസ്സും സമാപിക്കുമെന്ന പ്രവചനകാല കണക്കുകൂട്ടൽ സംശയ രഹിതമാണ്. ന്യായവിധിയുടെ ദൂത് ഈ കാലഘട്ടത്തിലാണ് അടി സ്ഥാനപ്പെടുത്തിയിരിക്കുന്നത്. പ്രവചന കാലഘട്ടങ്ങളുടെ ആരംഭത്തിനും അവസാനത്തിനും പുതിയ സമയം നിർണ്ണയിക്കുവാൻ വീണ്ടും ശ്രമിക്കുന്നതും, ഈ നിലപാടിനെ നിലനിർത്തുവാൻ ഉറപ്പില്ലാത്ത വാദഗതികൾ ആവശ്യമായി വരുന്നതും നമ്മുടെ കാലത്തേക്കുള്ള സത്യത്തിൽനിന്നും മനസ്സുകളെ അകറ്റുക മാത്രമല്ല പ്രവചനങ്ങളെ വിശദീകരിക്കുവാനുള്ള എല്ലാ യത്നങ്ങളിലും വെറുപ്പ് ഉളവാക്കുകയും ചെയ്യുന്നു. രണ്ടാം വരവിനു ഒരു നിശ്ചിത സമയം കൂടെക്കൂടെ നിർണ്ണയിക്കുകയും അത് വ്യാപകമായി പഠിപ്പിക്കുകയും ചെയ്യുമ്പോൾ, അത് സാത്താന്‍റെ ഉദ്ദേശങ്ങളെ സഹായിക്കുകയാണ് ചെയ്യുന്നത്. നിശ്ചിത സമയം കഴിയുമ്പോൾ, അതിന്‍റെ പ്രണേതാക്കളെ പരിഹസിക്കുവാൻ സാത്താൻ ആളുകളെ ഇളക്കിവിടുന്നു. ഇപ്രകാരം 1843-ലേയും 1844-ലേയും പുനരാഗമന പ്രസ്ഥാനങ്ങൾക്ക് വലിയ പരിഹാസം ഏൽക്കേണ്ടിവന്നു. ഈ തെറ്റിൽ മുറുകെ പിടിക്കുന്നവർ, ഒടുവിൽ ക്രിസ്തുവിന്‍റെ രണ്ടാം വരവിന്, വളരെ വിദൂര ഭാവിയിൽ ഒരു ദിവസം നിർണ്ണയിക്കും. അങ്ങനെ അവരുടെ വ്യാജ സംരക്ഷിതത്വത്തിൽ ജീവിക്കാൻ ഇടയാകും. ഇങ്ങനെ അനേകർ വഞ്ചിതരായിത്തീരും.GCMal 520.2

    പുരാതന യിസ്രായേലിന്‍റെ ചരിത്രം, പുനരാഗമനകാംക്ഷികളുടെ കഴിഞ്ഞകാല അനുഭവങ്ങളുടെ ഒരു ഉത്തമ ഉദാഹരണമാണ് പുനരാഗമന പ്രസ്ഥാനത്തിൽ ദൈവം തന്‍റെ ജനത്തെ, യിസ്രായേലിനെ മിസയീമിൽനിന്ന് നടത്തിയതുപോലെ നയിച്ചു. യിസ്രായേല്യരുടെ വിശ്വാസം ചെങ്കടൽക്കര വച്ച് പരിക്ഷിക്കപ്പെട്ടതുപോലെ വലിയ നിരാശയുടെ വേളയിൽ, അവരുടെ വിശ്വാസം പരീക്ഷിക്കപ്പെട്ടു. തങ്ങളുടെ കഴിഞ്ഞകാല അനുഭവങ്ങളിൽ തങ്ങളോടുകൂടെയുണ്ടായിരുന്ന ദൈവകരങ്ങളിൽ അവർ (പുനരാഗമനവിശ്വാസികൾ) വിശ്വസിച്ചിരുന്നെങ്കിൽ ദൈവം നൽകുന്ന രക്ഷ അവർ കാണുമായിരുന്നു. 1844-ലെ വേലയിൽ ഐക്യതയോടെ പ്രയത്നിച്ചവർ, മൂന്നാം ദൂതന്‍റെ ദൂത് സ്വീകരിക്കുകയും പരിശുദ്ധാത്മശക്തിയോടെ അത് പ്രഘോഷിക്കുകയും ചെയ്തിരുന്നുവെങ്കിൽ, അവരുടെ പ്രയത്നങ്ങളോടു ചേർന്ന് ദൈവം ശക്തിയായി പ്രവർത്തിക്കുമായിരുന്നു. ലോകത്തിൽ പ്രകാശധോരണി അതുമൂലം ചൊരിയപ്പെടുമായിരുന്നു. വർഷങ്ങൾക്കു മുൻപ് ലോകനിവാസികൾക്ക് ദൈവത്തിന്‍റെ മുന്നറിയിപ്പ് ലഭിക്കുകയും, അന്ത്യവേല അവസാനിക്കുകയും, ക്രിസ്തു തന്‍റെ ജനത്തിന്‍റെ വീണ്ടെടുപ്പിനായി വരികയും ചെയ്യുമായിരുന്നു.GCMal 521.1

    മരുഭൂമിയിൽ നാല്പത് ആണ്ട് യിസ്രായേൽ ജനത അലയണമെന്നത് ദൈവത്തിന്‍റെ ഉദ്ദേശമായിരുന്നില്ല. കനാൻ ദേശത്തേക്ക് അവരെ നേരേ നയിക്കണമെന്നാണ് ദൈവം ആഗ്രഹിച്ചത്. പരിശുദ്ധിയും സന്തോഷവുമുള്ള ഒരു ജനതയായി അവരെ കനാനിൽ സ്ഥാപിക്കുവാൻ ദൈവം ആഗ്രഹിച്ചു. പക്ഷേ, അവരുടെ അവിശ്വാസം നിമിത്തം അവർക്ക് പ്രവേശിപ്പാൻ കഴിഞ്ഞില്ല” (എബ്രാ. 3:19). അവരുടെ പിൻമാറ്റവും അവിശ്വാസവുംമൂലം അവർ മരുഭൂ മിയിൽ വച്ച് നശിച്ചുപോയി. വാഗ്ദത്ത നാട്ടിൽ പ്രവേശിപ്പാൻ മറ്റൊരു തലമുറയെ എഴുന്നേല്പ്പിക്കേണ്ടിവന്നു. അതുപോലെ, ക്രിസ്തുവിന്‍റെ വരവ് ദീർഘ കാലം താമസിപ്പിക്കുക എന്നത് ദൈവേഷ്ടമായിരുന്നില്ല. പാപവും ദുഃഖവും നിറഞ്ഞ ഈ ലോകത്തിൽ ദൈവത്തിന്‍റെ ജനം കഴിയുക എന്നതും ദൈവേഷ്ടം ആയിരുന്നില്ല. എന്നാൽ അവിശ്വാസം അവരെ ദൈവത്തിൽനിന്നും അകറ്റി. ദൈവം അവരെ ഭരമേല്പിച്ച ദൗത്യം അവർ സ്വീകരിക്കുവാൻ വിസമ്മതിച്ച പ്പോൾ, ആ ദൂത് പ്രഖ്യാപിക്കുവാൻ മറ്റുള്ളവരെ ദൈവം എഴുന്നേല്പിച്ചു. ദൈവക്രോധം ലോകത്തിന്‍റെ മേൽ ഒഴിക്കുന്നതിനുമുൻപായി ദൈവത്തിൽ അഭയം കണ്ടെത്തുന്നതിനും, മുന്നറിയപ്പിന്‍റെ ദൂത് പാപികൾ കേൾക്കുന്ന തിനും തന്‍റെ കരുണയിൽ കർത്താവ് വരവ് താമസിപ്പിക്കുകയാണ്.GCMal 521.2

    മുൻകാലങ്ങളിലെപ്പോലെ, പാപത്തേയും തെറ്റുകളേയും ശാസിക്കുന്ന സത്യം നൽകപ്പെടുമ്പോൾ അത്, എതിർപ്പിനെ വിളിച്ചുവരുത്തും. “തിന്മ പ്രവർത്തിക്കുന്നവൻ എല്ലാം വെളിച്ചത്തെ പകയ്ക്കുന്നു. തന്‍റെ പ്രവൃത്തിക്ക് ആക്ഷേപം വരാതിരിപ്പാൻ വെളിച്ചത്തിലേക്ക് വരുന്നതുമില്ല” (യോഹ. 3:20). തിരുവെഴുത്തുകൾക്കനുസൃതമായി തങ്ങളുടെ നില പാലിക്കുവാൻ കഴിയു കയില്ല എന്ന് ആളുകൾ മനസ്സിലാക്കുമ്പോൾ, അനേകരും തങ്ങളുടെ നില തുടരുവാൻ തീരുമാനിക്കുകയും, സത്യത്തിനുവേണ്ടി നിലകൊള്ളുന്നവരുടെ സ്വഭാവഹത്യ നടത്തുവാനും അവരെ നശിപ്പിക്കുവാനും അവർ ഒരുമ്പെടും. എല്ലാ കാലത്തും ഇതുതന്നെയാണ് സംഭവിച്ചിട്ടുള്ളത്. യിസ്രായേലിലെ സകല കുഴപ്പങ്ങൾക്കും കാരണം ഏലിയാവാണെന്ന് പറഞ്ഞു; യിരെമ്യാവിനെ രാജ്യദ്രോഹിയായി മുദ്രയടിച്ചു. പൌലൊസിനെ ക്ഷേത്രധ്വംസകനായി ചിത്രീകരിച്ചു. അന്നുമുതൽ ഇന്നുവരെയും സത്യത്തോട് വിശ്വസ്തത പുലർത്തുന്നവരെ രാജ്യദ്രോഹികളായും, വേദവിപരീതക്കാരായും മതഭിന്നത വളർത്തുന്നവരായും മുദ്രയടിക്കുകയാണ്. പ്രവചനത്തിന്‍റെ സുസ്ഥിരതയെ വിശ്വസിക്കാത്ത ജനം, പാപത്തെ ശാസിക്കുന്നവർക്കെതിരായി ഏതു കുറ്റാ രോപണവും വിശ്വസിക്കും. ഇത്തരത്തിലുള്ള മനോഭാവം കൂടുതൽ കുടുതൽ വർദ്ധിക്കും. രാഷ്ട്രത്തിന്‍റെ നിയമങ്ങൾ ദൈവകല്പനയ്ക്ക് വിരുദ്ധമായിത്തീരുമ്പോൾ ദൈവകല്പനകളെ അനുസരിക്കുന്നവർക്ക് പരിഹാസവും തിന്മ പ്രവർത്തിക്കുന്നവരെപ്പോലെ ശിക്ഷാ നേരിടേണ്ട ഒരു സമയം വരുന്നെന്ന് വേദപുസ്തകം വ്യക്തമായി പഠിപ്പിക്കുന്നു. GCMal 522.1

    ഇതിന്‍റെ വെളിച്ചത്തിൽ, സത്യത്തിന്‍റെ ദൂത് വഹിക്കുന്നവന്‍റെ ചുമതല എന്താണ്? സത്യത്തിന്‍റെ അവകാശങ്ങളെ എതിർക്കുകയോ, ഒഴിഞ്ഞുമാറുകയോ ചെയ്യുവാനാണ് അതിന്‍റെ ഫലം ജനത്തെ പേര് പ്രേരിപ്പിക്കുന്നു എന്നതു കൊണ്ട്, സത്യം പകർന്നു കൊടുക്കേണ്ട എന്നാണോ തീരുമാനിക്കേണ്ടത്? ഒരിക്കലുമല്ല, ദൈവവചനം എതിർപ്പുണ്ടാക്കുന്നതുകൊണ്ട്, ഒളിച്ചുവെയ്ക്കുവാൻ നവീകരണ കർത്താക്കൾ ശ്രമിക്കാതിരുന്നതുപോലെ, ഇപ്പോഴത്ത ദൂതുവാഹകനും ചെയ്തുകൂടാത്തതായിരുന്നു. വിശുദ്ധന്മാരുടെയും രക്ത സാക്ഷികളുടേയും വിശ്വാസപ്രഖ്യാപനങ്ങൾ, വരും തലമുറയുടെ പ്രയോജനത്തിനുവേണ്ടി രേഖപ്പെടുത്തിയിരുന്നു. ദൈവത്തിന്‍റെ സാക്ഷികളായി നിലവാൻ വിളിക്കപ്പെട്ടിരിക്കുന്നവരിൽ ധൈര്യം പകർന്നുകൊടുക്കുവാനാണ് വിശുദ്ധിയുടേയും, അചഞ്ചലമായ സത്യസന്ധതയുടേയും ജീവിക്കുന്ന മാതൃകകളായ അവർ വന്നത്. അവർ കൃപയും സത്യവും പ്രാപിച്ചത് തങ്ങൾക്കുവേണ്ടി മാത്രം അല്ലായിരുന്നു, പിന്നെയോ, അവരിലൂടെ ദൈവത്തിന്‍റെ പരിജ്ഞാനം ഭൂമിയെ പ്രകാശിപ്പിക്കുന്നതിനുവേണ്ടിയായിരുന്നു. ഈ തല മുറയിലെ തന്‍റെ ദാസന്മാർക്ക് ദൈവം പ്രകാശം നൽകിയിട്ടുണ്ടോ? അങ്ങ നെയെങ്കിൽ അവർ ലോകത്തിന് അത് പ്രകാശിപ്പിച്ചു കൊടുക്കേണ്ടതാണ്.GCMal 522.2

    തന്‍റെ നാമത്തിൽ സംസാരിച്ച ഒരാളോട് പുരാതന കാലത്ത് ദൈവം പ്രഖ്യാപിച്ചു: “നിസയേൽ ഗൃഹമോ നിന്‍റെ വാക്കു കേൾക്കയില്ല. എന്‍റെ വാക്ക് കേൾക്കാൻ അവർക്കു മനസ്സില്ലല്ലോ”. എന്നിട്ടും ദൈവം പറഞ്ഞു: “അവർ കേട്ടാലും കേൾക്കാഞ്ഞാലും നീ എന്‍റെ വചനങ്ങളെ അവരോടു. പ്രസ്താവിക്കേണം” (യെഹെ. 3:7;2:7). ദൈവത്തിന്‍റെ ഇക്കാലത്തെ ദാസ നോടു ഇപ്രകാരം ആജ്ഞാപിച്ചിരിക്കുന്നു. “കാഹളം പോലെ നിന്‍റെ ശബ്ദം ഉയർത്തി എന്‍റെ ജനത്തിനു അവരുടെ ലംഘനത്തേയും യാക്കോബ് ഗൃഹ ത്തിനു അവരുടെ പാപങ്ങളേയും അറിയിക്ക'.GCMal 523.1

    ഒരുവനു അവസരങ്ങൾ ലഭിച്ചിട്ടുള്ളിടത്തോളം, യിസ്രായേലിലെ പ്രവാചകനെപ്പോലെ, സത്യത്തിന്‍റെ വെളിച്ചം ലഭിച്ചവർ പാവനവും ഭയങ്കരവുമായ ഉത്തരവാദിത്വം വഹിക്കുകയാണ്. അവരോടു ദൈവം പറയുന്നു: “മനുഷ്യ പുത്രാ, ഞാൻ നിന്നെ യിസ്രായേൽ ഗൃഹത്തിന് കാവല്ക്കാരനാക്കിവച്ചിരിക്കുന്നു. നീ എന്‍റെ വായിൽ നിന്ന് വചനം കേട്ട് എന്‍റെ നാമത്തിൽ അവരെ ഓർമ്മപ്പെടുത്തണം. ഞാൻ ദുഷ്ടനോട്: ദുഷ്ടാ, നീ മരിക്കും എന്ന് കല്പിക്കുമ്പോൾ, ദുഷ്ടൻ തന്‍റെ വഴി വിട്ടുതിരിവാൻ കരുതിക്കൊള്ളത്തക്കവണ്ണം നീ അവനെ പ്രബോധിപ്പിക്കാതിരുന്നാൽ, ദുഷ്ടൻ തന്‍റെ അകൃത്യം നിമിത്തം മരിക്കും; അവന്‍റെ രക്തമോ ഞാൻ നിന്നോടു ചോദിക്കും. എന്നാൽ ദുഷ്ടൻ തന്‍റെ വഴിവിട്ടുതിരിയേണ്ടതിനു നീ അവനെ ഓർമ്മപ്പെടുത്തീട്ടും അവൻ തന്‍റെ വഴി വിട്ടുതിരിയാഞ്ഞാൽ, അവൻ തന്‍റെ അകൃത്യം നിമിത്തം മരിക്കും; നീയോ, നിന്‍റെ പ്രാണനെ രക്ഷിച്ചിരിക്കുന്നു” (യെഹെ. 33:7-9).GCMal 523.2

    സത്യത്തിന്‍റെ സ്വീകാര്യത്തിനും പ്രചരണത്തിനും വലിയ വിഘാതമായി നില്ക്കുന്നത് അതിൻ മൂലമുണ്ടാകുന്ന അസൗകര്യവും പരിഹാസവു മാണ്. സത്യത്തിന് വിരോധമായി നില്ക്കാവുന്ന ഏകവാക്യം ഇതുമാത മാണ്. ഇതിനെ നിഷേധിക്കുവാൻ ആർക്കും കഴിഞ്ഞിട്ടില്ല. എന്നാൽ ക്രിസ്തുവിനെ യഥാർത്ഥമായി അനുഗമിക്കുന്നവരെ ഇത് തടഞ്ഞുനിർത്തു കയില്ല. അപ്രകാരമുള്ളവർ സത്യത്തിന് ജനസമ്മതി വരും വരെ കാത്തുനി യില്ല. തങ്ങളുടെ ചുമതലയെക്കുറിച്ച് ബോദ്ധ്യമാവുമ്പോൾ, അവർ ക്രൂശിനെ ബോധപൂർവ്വം സ്വീകരിക്കുന്നു. അപ്പൊസ്തലനായ പൌലൊസി നെപ്പോലെ “നൊടിനേരത്തേക്കുള്ള ഞങ്ങളുടെ ലഘുവായ കഷ്ടം അത്യന്തം അനവധിയായി തേജസ്സിന്‍റെ നിത്യഘനം ഞങ്ങൾക്ക് കിട്ടുവാൻ ഹേതുവാ കുന്നു” എന്ന് പറയാൻ അവർക്ക് കഴിയും. “മിസയീമിലെ നിക്ഷേപങ്ങളെ ക്കാൾ ക്രിസ്തുവിന്‍റെ നിന്ദ വലിയ ധനം എന്ന് എണ്ണുകയും ചെയ്തു” (2 കൊരി. 4:17; എബ്രാ . 11:26). GCMal 524.1

    അവരുടെ തൊഴിൽ എന്തായിരുന്നാലും, ഹൃദയത്തിൽ ലോകത്തെ സേവിക്കുന്നവർ മാത്രമേ, മതപരമായ കാര്യങ്ങലിൽ തത്വങ്ങളെ ബലികഴിച്ചുകൊണ്ട് നയപരമായി പെരുമാറുകയുള്ളൂ. ആ കാര്യം ശരിയായതുകൊണ്ട് നാം ശരിയെ തെരഞ്ഞെടുക്കണം. അതിന്‍റെ ഫലം ദൈവത്തിന് വിട്ടുകൊടുക്കണം. തത്വാധിഷ്ഠിതമായി ജീവിക്കുന്നവരും, വിശ്വാസ വീരന്മാരുമായവർക്കും ലോകം കടപ്പെട്ടിരിക്കയാണ്. അവർ മുഖാന്തരമാണ് ലോകത്തിൽ വലിയ നവീകരണങ്ങൾ വന്നിട്ടുള്ളത്. ഇക്കാലത്തേക്കുള്ള നവീകരണം മുന്നോട്ടു കൊണ്ടുപോകേണ്ടത് ഇത്തരക്കാരായ ആളുകൾ മുഖേനയായിരിക്കണം”.GCMal 524.2

    “നീതിയെ അറിയുന്നവരും, ഹൃദയത്തിൽ എന്‍റെ ന്യായപ്രമാണം ഉള്ള ജനവും ആയുള്ളോരേ, എന്‍റെ വാക്കുകേൾപ്പിൻ; നിങ്ങൾ മനുഷ്യരുടെ നിന്ദയെ ഭയപ്പെടരുത്; അവരുടെ ദൂഷണങ്ങളെ പേടിക്കയും അരുത്. പുഴു അവന്‍റെ വസ്ത്രത്തെപ്പോലെ അരിച്ചു കളയും; കൃമി അവരെ കമ്പിളിയെപ്പോലെ തിന്നുകളയും; എന്നാൽ എന്‍റെ നീതി ശാശ്വതമായും എന്‍റെ രക്ഷ തലമുറ തലമുറയായും ഇരിക്കും” (യെശ. 51:7,8).GCMal 524.3