Loading...
Larger font
Smaller font
Copy
Print
Contents
വന്‍ പോരാട്ടം - Contents
  • Results
  • Related
  • Featured
No results found for: "".
  • Weighted Relevancy
  • Content Sequence
  • Relevancy
  • Earliest First
  • Latest First

    അദ്ധ്യായം 27—ആധുനിക ഉണർവുകൾ

    എവിടെയെല്ലാം ദൈവവചനം വിശ്വസ്തതയോടെ പ്രസംഗിക്കപ്പെട്ടിട്ടുണ്ടോ, അവിടെയെല്ലാം തിരുവചനത്തിന്‍റെ ദൈവികമായ ഉത്ഭവത്തെ സാക്ഷീകരിക്കുന്ന ഫലങ്ങളും ഉണ്ടായിട്ടുണ്ട്. തന്‍റെ ദാസന്മാർ നല്കുന്ന ദൂതിനെ ദൈവാത്മാവ് അനുഗമിച്ചിട്ടുണ്ട്. ദൈവവചനം ശക്തിയോടുകൂടെ അവിടെയെല്ലാം നൽകപ്പെടുകയും ചെയ്തു. അതുമൂലം പാപികളുടെ മനസ്സാക്ഷികൾ ഉണർത്തപ്പെട്ടു. ‘ഏതു മനുഷ്യനേയും പ്രകാശിപ്പിക്കുന്ന, ലോക ത്തിലേക്കു വന്നുകൊണ്ടിരുന്ന സത്യവെളിച്ചം’ അവരുടെ ഹൃദയങ്ങളേയും പ്രകാശിപ്പിച്ചു. ഹൃദയത്തിന്‍റെ ഇരുളടഞ്ഞ ഭാഗങ്ങൾ വെളിച്ചം കണ്ടു. ക്രിസ്തുവിന്‍റെ ദൂത് ശ്രവിച്ച കേൾവിക്കാരുടെ ഹൃദയങ്ങളിൽ ആഴമായ പാപബോധം ഉണ്ടായി. തങ്ങളുടെ പാപത്തെക്കുറിച്ചു വരുവാനുള്ള ന്യായവിധിയെക്കുറിച്ചും നീതിയെക്കുറിച്ചും അവർ ചിന്തിക്കുവാൻ തുടങ്ങി. യഹോവയുടെ നീതിയെക്കുറിച്ച് അവർക്കറിവുണ്ടായിരുന്നു. ഹൃദയത്തെ കാണുന്ന വന്‍റെ മുൻപാകെ, തങ്ങളുടെ അശുദ്ധി നിറഞ്ഞ ഹൃദയത്തോടും കുറ്റബോ ധത്തോടും കൂടെ നില്ക്കേണ്ടിവരുന്നതിന്‍റെ ഭയാനകതയെക്കുറിച്ച് ക്രിസ്തുവിന്‍റെ ശ്രാതാക്കൾക്ക് അറിവുണ്ടായിരുന്നു. ഭീതിജനകമായ ഉത്കണ്ഠയോടുകൂടി അവർ നിലവിളിച്ചു: “മരണത്തിനധീനമായ ഈ ശരീരത്തിൽനിന്നും ആർ എന്നെ വിടുവിക്കും?” മനുഷ്യരുടെ പാപങ്ങൾക്കുവേണ്ടി വില മതിക്കുവാൻ പാടില്ലാത്ത യാഗം അർപ്പിക്കപ്പെട്ട കാൽവറി ക്രൂശ് കണ്ടപ്പോൾ, തങ്ങളുടെ പാപങ്ങളുടെ പരിഹാരത്തിനായി ക്രിസ്തുവിന്‍റെ നീതി മാത്രം മതിയാകുമെന്ന് അവർ മനസ്സിലാക്കി. മനുഷ്യനെ ദൈവത്തോട് നിരപ്പിക്കുവാൻ ക്രിസ്തുവിന്‍റെ യാഗത്തിന് കഴിയുമെന്ന് അവർ കണ്ടു. പാപിയായ മനുഷ്യനെ ദൈവത്തോടു നിരപ്പിക്കുവാൻ ക്രൂശിനു മാത്രമേ കഴിയൂ. വിശ്വാസത്തോടും താഴ്മയോടും കൂടെ അവർ ലോകത്തിന്‍റെ പാപം ചുമക്കുന്ന ദൈവത്തിന്‍റെ കുഞ്ഞാടിനെ സ്വീകരിച്ചു. യേശുവിന്‍റെ രക്തത്തിലൂടെ കഴിഞ്ഞകാല പാപങ്ങൾക്ക് അവൻ പരിഹാരം കണ്ടെത്തി.GCMal 525.1

    മാനസാന്തരത്തിനു യോഗ്യമായ ഫലം ഈ ആത്മാക്കൾ പുറപ്പെടു വിച്ചു. അവർ വിശ്വസിച്ച് സ്നാനം ഏറ്റു. യേശുക്രിസ്തുവിൽ അവർ പുതിയ സൃഷ്ടികളായി. മുമ്പുണ്ടായിരുന്ന മോഹങ്ങളാൽ വീണ്ടും സ്വാധീനിക്കപ്പെ ടുവാനല്ല, പിന്നെയോ ക്രിസ്തു വിശുദ്ധനായിരിക്കുന്നതുപോലെ, തങ്ങളെ ത്തന്നെ ശുദ്ധീകരിക്കുന്നതിനും വിശ്വാസത്താൽ ക്രിസ്തുവിന്‍റെ കാൽചു വടുകളെ പിന്തുടരുന്നതിനും ക്രിസ്തുവിന്‍റെ സ്വഭാവം പ്രതിഫലിപ്പിക്കുന്ന തിനും അവർ ഒരുങ്ങി. ഒരിക്കൽ തങ്ങൾ വെറുത്തിരുന്ന കാര്യങ്ങൾ അവർ ഇഷ്ടപ്പെടുവാൻ തുടങ്ങി. അവർ ഇഷ്ടപ്പെട്ടിരുന്ന കാര്യങ്ങൾ ഇപ്പോൾ അവർക്ക് വെറുപ്പായി. സ്വാർത്ഥരും തങ്ങളുടെ ആശയങ്ങൾ മറ്റുള്ളവരുടെ മേൽ നിർബന്ധിച്ച് ഏല്പ്പിക്കുന്നവരുമായിരുന്നവർ സൗമ്യതയും താഴ്ചയുമു ള്ളവരായിത്തീർന്നു. മദ്യപാനികൾ മദ്യത്തെ വെറുത്തു. ശ്ലേച്ഛന്മാരായി ജീവി ച്ചിരുന്നവർ, വിശുദ്ധ ജീവിതം നയിച്ചു. ലോക ഇമ്പങ്ങളെ അവർ വെടിഞ്ഞു. ക്രിസ്ത്യാനികൾ തലമുടി പിന്നുന്നതും പൊന്നണിയുന്നതും വസ്ത്രത്താൽ അലംകൃതരാവുന്നതും അല്ല, സൗമ്യതയും സാവധാനതയുമുള്ള മനസ്സ് എന്ന അക്ഷയഭൂഷണമായ ഹൃദയത്തിന്‍റെ ഗൂഢമനുഷ്യനെ ധരിക്കുവാൻ” അവർ ഉറച്ചു. (1 പത്രൊ. 3:3,4).GCMal 526.1

    ഉണർവ്വുയോഗങ്ങൾ ആഴമായ ഹൃദയശോധനയേയും വിനയത്തേയും നൽകി. പാപികളോട് ആത്മാർത്ഥതയും തീക്ഷ്ണതയും നിറഞ്ഞ അഭ്യർത്ഥനകൾ നടത്തുന്നത് ഈ ഉണർവുയോഗങ്ങളുടെ പ്രത്യേകതകളായിരുന്നു. ക്രിസ്തുവിന്‍റെ രക്തത്താൽ വിലയ്ക്കു വാങ്ങപ്പെട്ടവരോട് നിർവ്യാജ സ്നേഹം അവിടെ കാണാമായിരുന്നു. ആത്മാക്കളുടെ രക്ഷയ്ക്കുവേണ്ടി സ്ത്രീ പുരുഷന്മാർ ദൈവത്തോട് കേണപേക്ഷിക്കയും മല്ലിടുകയും ചെയ്തിരുന്നു. അപ്രകാരമുള്ള ഉണർവ്വിന്‍റെ ഫലങ്ങൾ ആത്മാക്കളിൽ ദൃശ്യമായിരുന്നു. രക്ഷിക്കപ്പെട്ടവർ സ്വയത്യാഗത്തിലും ഹൃദയപൂർവ്വം നല്കുന്നതിലും ഉത്സ കരായിരുന്നു. ക്രിസ്തുവിനുവേണ്ടി കഷ്ടങ്ങളും ശോധനകളും വഹിപ്പാൻ തങ്ങൾ യോഗ്യരായി എണ്ണപ്പെട്ടതിനാൽ അവർ സന്തോഷിച്ചു. യേശുവിന്‍റെ നാമം ധരിച്ചവരിൽ വലിയ ഒരു രൂപാന്തരം സംഭവിച്ചതായി മറ്റുള്ളവർ കണ്ടു. അവരുടെ സ്വാധീനത്താൽ അവർ ഉൾപ്പെട്ടിരുന്ന സമൂഹം അനുഗൃഹീതമായി. നിത്യജീവനെ നേടേണ്ടതിന് അവർ പരിശുദ്ധാത്മാവിൽ വിതയ്ക്കകയും ക്രിസ്തുവിനോട് ചേർന്ന് ഫലശേഖരം നടത്തുകയും ചെയ്തു.GCMal 526.2

    അവരെക്കുറിച്ച് ഇപ്രകാരം പറയാൻ കഴിയും: “നിങ്ങൾ മാനസാന്തര ത്തിനുള്ള ദുഃഖം” അനുഭവിച്ചവരായിരുന്നു; “നിങ്ങൾ ദുഃഖിച്ചതിനാലല്ല, മാന സാന്തരത്തിനായി ദുഃഖിച്ചതിനാലത്രേ. നിങ്ങൾക്ക് ഞങ്ങളാൽ ഒന്നിലും ചേതം വരാതവണ്ണം ദൈവഹിതപ്രകാരമല്ലോ നിങ്ങൾ ദുഃഖിച്ചത്. ദൈവഹിതപ്രകാരമുള്ള ദുഃഖം അനുതാപം വരാത്ത മാനസാന്തരത്തെ രക്ഷയ്ക്കായി ഉളവാക്കുന്നു; ലോകത്തിന്‍റെ ദുഃഖമോ മരണത്തെ ഉളവാക്കുന്നു. ദൈവഹിതപ്രകാരം നിങ്ങൾക്കുണ്ടായ ഈ ദുഃഖം എത്ര ഉത്സാഹം, എത്ര പ്രതിവാദം, എത്ര നീരസം, എത്ര ഭയം, എത്രവാഞ്ഛ, എത്ര എരിവ്, എത്ര പ്രതികാരം നിങ്ങളിൽ ജനിപ്പിച്ചു. ഈ കാര്യത്തിൽ നിങ്ങൾ നിർമ്മലന്മാർ എന്ന് എല്ലാ വിധത്തിലും കാണിച്ചിരിക്കുന്നു” (2 കൊരി. 7:9-11).GCMal 527.1

    ദൈവാത്മാവിന്‍റെ വേലയുടെ ഫലമാണിത്. നവീകരണം അവനിൽ ഉണ്ടാകുന്നില്ലെങ്കിൽ, അത് യഥാർത്ഥ മാനസാന്തരമാണെന്ന് പറയാൻ കഴിയുകയില്ല. ഒരുവൻ തന്‍റെ വാഗ്ദാനം പാലിക്കയും, താൻ മോഷ്ടിച്ചത് തിരികെ കൊടുക്കയും, തന്‍റെ പാപങ്ങളെ ഏറ്റു പറയുകയും ദൈവത്തേയും തന്‍റെ സഹജീവികളേയും സ്നേഹിക്കയും ചെയ്യുന്നുവെങ്കിൽ ദൈവവുമായി അയാൾ നിരപ്പായിത്തീർന്നുവെന്ന് ഉറപ്പാക്കാം. കഴിഞ്ഞ കാലങ്ങളിലെ മതപരമായ ഉണർവുകളിൽ ഇപ്രകാരമുള്ള ഫലങ്ങളാണ് ഉണ്ടായിരുന്നത്. മനുഷ്യവർഗ്ഗത്തിന്‍റെ രക്ഷയിലും, ഉദ്ധാരണത്തിലും അവരുടെ പ്രവർത്തനഫലങ്ങൾ വെച്ച് നോക്കുമ്പോൾ, അവർ ദൈവത്താൽ അനുഗ്രഹിക്കപ്പെട്ടവർ എന്ന് നിസ്സംശയം പറയാൻ കഴിയും.GCMal 527.2

    എന്നാൽ ആധുനിക കാലത്തെ ഉണർവുകളിൽ പലതും പഴയ കാലത്തേതിൽ നിന്നും വളരെ വ്യത്യാസമാണ്. മുൻകാലങ്ങളിലെ ദൈവദാസന്മാരുടെ പ്രവർത്തനത്തിൽ ദൈവകൃപയുടെ പ്രകടനങ്ങൾ ധാരാളമുണ്ടായിരുന്നു. ഉണർവുകളിൽ വ്യാപകമായ ഒരു താത്പര്യം ഇപ്പോൾ ജനിപ്പിച്ചിട്ടുണ്ടെന്നുള്ളത് വാസ്തവം തന്നെ. അനേകം ആളുകൾ മാനസാന്തരാനുഭവത്തിലേക്കു വന്നിട്ടുണ്ട് എന്ന് അവകാശപ്പെടുന്നുണ്ട്. സഭകളിലേക്ക് ധാരാളംപേർ കടന്നുവരുന്നുണ്ട്. എന്നാൽ അതിനനുസൃതമായി യഥാർത ആത്മിക ജീവിതം ഉയർന്നിട്ടുണ്ട് എന്ന വിശ്വാസത്തിന് ന്യായീകരണമില്ല. താൽക്കാലികമായിട്ട് പ്രകാശം കത്തിജ്വലിക്കുമെങ്കിലും പെട്ടെന്ന് ആ പ്രകാരം അണഞ്ഞുപോകുന്നു. മുമ്പിലത്തേതിനേക്കാൾ വലിയ ഇരുട്ട് അനുഭവപ്പെടുകയും ചെയ്യുന്നു.GCMal 527.3

    വികാരങ്ങളെ മഥിക്കുകയും, പുതുമയേയും ഇളക്കമുണ്ടാക്കുന്നതെന്തിനേയും സ്നേഹിക്കുന്നവരെ സംതൃപ്തരാക്കുകയും ചെയ്യുന്ന വിധത്തിലാണ്. സാധാരണ ഉണർവ് യോഗങ്ങൾ കണ്ടുവരാറുള്ളത്. ഇപ്രകാരമുള്ള പ്രസംഗഫലമായി കടന്നുവരുന്ന ആത്മാക്കൾക്ക് വേദപുസ്തക സത്യങ്ങൾ കേൾപ്പാൻ ഒരു താൽപര്യവുമുണ്ടായിരിക്കുകയില്ല. അവർക്ക് പ്രവാചകന്മാരുടേയും അപ്പൊസ്തലന്മാരുടേയും സാക്ഷ്യത്തിൽ ഒരു താത്പര്യവും ഉണ്ടായിരിക്കുകയില്ല. ഒരു മത ശുശ്രൂഷയ്ക്ക് വികാരത്തെ മഥിക്കുന്ന സ്വഭാവമില്ലെങ്കിൽ, അത് അവർക്ക് അനാകർഷകമായിരിക്കും. വികാരത്തെ ഇളക്കാത്ത ഒരു ദൂതിന് ഇങ്ങനെയുള്ളവരിൽ ഒരു പ്രതികരണവും ഉണർത്തുകയില്ല. തങ്ങളുടെ നിത്യതയെ സംബന്ധിക്കുന്ന ദൈവവചനത്തിന്‍റെ വ്യക്തമായ മുന്നറിയിപ്പുകളെ ഒട്ടുംതന്നെ അവർ ശ്രദ്ധിക്കുന്നില്ല.GCMal 527.4

    യഥാർത്ഥത്തിൽ മാനസാന്തരാനുഭവത്തിലേക്ക് കടന്നുവന്നിരിക്കുന്ന ഓരോ വ്യക്തിയുടെയും ദൈവത്തോടും ദൈവികകാര്യങ്ങളോടുമുള്ള ബന്ധം ജീവിതത്തിന്‍റെ പ്രധാന വിഷയമായിരിക്കും. എന്നാൽ ഇന്നത്ത ജനസമ്മതി കൂടുതലുള്ള സഭകളിൽ, ദൈവത്തോടുള്ള സമർപ്പണം എവിടെ? മാനസാന്തരപ്പെട്ടു വരുന്നവർ യഥാർത്ഥത്തിൽ അവരുടെ അഹന്തയും ലോകGCMal 528.1

    നേഹവും ത്യജിക്കുന്നില്ല. സ്വയത്തെ വെടിയുവാൻ അവർക്കു മനസ്സാരുക്കമില്ല. തങ്ങളുടെ കൂശ് എടുത്ത് സൗമ്യനും താഴ്ചയുള്ളവനുമായ യേശുവിനെ അവർ അനുഗമിക്കുന്നില്ല. മതം, അവിശ്വാസികളുടെ ഒരു വിളയാട്ട് പ്രസ്ഥാനമായി മാറിയിരിക്കുകയാണ്. കാരണം മതത്തിന്‍റെ തത്വങ്ങളെക്കുറിച്ച് അതിന്‍റെ പേർ എടുത്തിരിക്കുന്ന അനേകരും അജ്ഞരാണ്. അനവധി സഭകളിൽനിന്ന് ദൈവികശക്തി വിട്ടുമാറിയിരിക്കുകയാണ്. വിനോദ യാത്രകളും നാടകങ്ങളും ഉത്സവങ്ങളും മനോഹരസൗധങ്ങളും വ്യക്തിപരമായ പൊങ്ങച്ചം കാണിക്കലും ഇന്ന് ദൈവത്തെക്കുറിച്ചുള്ള ചിന്തകളെ ഉന്മൂലനം ചെയ്തിരിക്കുന്നു. ലൗകിക സമ്പത്തുകളും ജോലികളും ഇന്ന് മനസ്സിനെ കീഴടക്കിയിരിക്കുന്നു. സ്വർഗ്ഗീയ കാര്യങ്ങൾക്ക് ഒരു ശ്രദ്ധയും നല് പ്പെടുന്നില്ല.GCMal 528.2

    വിശ്വാസത്തകർച്ചയും ഭക്തിരാഹിത്യവും ഇന്ന് വ്യാപകമായിട്ടുണ്ട് ങ്കിലും, ക്രിസ്തുവിന്‍റെ യഥാർത്ഥ അനുയായികൾ ഈ സഭകളിലുണ്ട്. ദൈവത്തിന്‍റെ അന്ത്യന്യായവിധി ഭൂമിയിൽ വരുന്നതിനുമുമ്പേ, ദൈവജനത്തിനിട യിൽ, അപ്പൊസ്തലിക കാലത്തിനുശേഷം കണ്ടിട്ടില്ലാത്ത, പഴയ കാലത്തെപ്പോലെയുള്ള ഒരു യഥാർത്ഥ അനുതാപം ഉണ്ടാവും. ദൈവത്തിന്‍റെ ആത്മാവും ശക്തിയും ദൈവജനത്തിന്മേൽ ചൊരിയപ്പെടും. അപ്പോൾ, ദൈവത്തെയും ദൈവവചനത്തെയും സ്നേഹിക്കുന്നതിനുപകരം ലോകത്തെ സ്നേഹിക്കുന്നു, തങ്ങൾ ഉൾപ്പെട്ടിരിക്കുന്ന സഭകളിൽനിന്ന് അവർ ബന്ധം വിഛേദിക്കും. കർത്താവിന്‍റെ രണ്ടാം വരവിനുവേണ്ടി ഒരു ജനത്തെ ഒരുക്കുന്നതിന് ദൈവം തയ്യാറാക്കിയിരിക്കുന്ന വലിയ സത്യത്തെ ഈ സഭകളിൽനിന്നുള്ള ശുശ്രൂഷകന്മാരും അയ്മേനികളും സന്തോഷത്തോടെ സ്വീകരിക്കും. ഈ വേലയെ തടസ്സപ്പെടുത്തുവാൻ ശത്രു (സാത്താൻ ആഗ്രഹിക്കുന്നു. അങ്ങനെയൊന്ന് സംഭവിക്കുന്നതിനുമുൻപായി, ഒരു വ്യാജമാർഗ്ഗം അവതരിപ്പിച്ചുകൊണ്ട് അവൻ അതിനെ തടയാൻ നോക്കും. തന്‍റെ വഞ്ചനയ്ക്ക് വിധേയമാക്കാവുന്ന സഭകളിൽ, അവൻ മറ്റുള്ളവരെ വഞ്ചിക്കുന്നതിൽക്കുടെ, ദൈവത്തിന്‍റെ പ്രത്യേക അനുഗ്രഹങ്ങൾ ചൊരിയപ്പെട്ടിരിക്കുന്നു എന്ന് അവൻ കാണിക്കും. വലിയ മതതാല്പര്യം ഉണർത്തപ്പെട്ടിരിക്കുന്നു എന്ന് തോന്നുമാറ് അവൻ കാര്യങ്ങളെ പ്രദർശിപ്പിക്കും. ദൈവം തങ്ങൾക്കുവേണ്ടി അത്ഭുതങ്ങൾ പ്രവർത്തിക്കുമെന്ന് ആയിരങ്ങൾ പറയും. എന്നാൽ വേറൊരാത്മാവിന്‍റെ പ്രവർത്തനമായിരിക്കും നടക്കുന്നത്. മതത്തിന്‍റെ വേഷം അണിഞ്ഞുകൊണ്ട് ക്രിസ്തീയ ലോകത്തെ വഞ്ചിപ്പാനായി സാത്താൻ ശ്രമിക്കും.GCMal 528.3

    കഴിഞ്ഞ നൂറ്റാണ്ടിന്‍റെ പൂർവ്വാർദ്ധത്തിൽ ഉണ്ടായ അനേകം ഉണർവ്വ യോഗങ്ങളിൽ, ഇതേ ആത്മാവാണ് പ്രവർത്തിച്ചിരുന്നത്. അതിന്‍റെ ശക്തി എത്രമാത്രമായിരുന്നുവെന്ന്, ഭാവിയിലെ പ്രസ്ഥാനങ്ങളിൽനിന്നും കാണാ വുന്നതാണ്. സത്യവും അസത്യവുമായി ഒരു കൂട്ടിക്കുഴയ്ക്കൽ, വൈകാരിക ഇളക്കം ഉണ്ടാക്കുന്ന പ്രവർത്തനം ഇതൊക്കെയായിരുന്നു അതിന്‍റെ പ്രത്യേ കതകൾ. മനുഷ്യരെ തെറ്റിക്കുന്നതിന് പറ്റിയ വിധത്തിലായിരുന്നു അതിന്‍റെ (പവർത്തനം. എങ്കിലും ആരും വഞ്ചിക്കപ്പെടേണ്ട ആവശ്യം ഇല്ല. ദൈവവചനത്തിന്‍റെ വെളിച്ചത്തിൽ, ഈ പ്രസ്ഥാനങ്ങളുടെ സ്വഭാവം കണ്ടുപിടിക്കുക ദുഷ്കരമല്ല. വേദപുസ്തകത്തിന്‍റെ സാക്ഷ്യത്തെ, മനുഷ്യൻ എവിടെ ത്യജിക്കുന്നുവോ, അതിന്‍റെ തെളിവുറ്റതും, ആത്മശോധന നടത്തുന്നതുമായ സത്യങ്ങളെ വിട്ടുമാറുന്നുവോ, (നമുക്ക് നിശ്ചയമാക്കാം) അവിടെ ദൈവത്തിന്‍റെ അനുഗ്രഹങ്ങൾ വർഷിക്കപ്പെടുകയില്ല. എന്നാൽ സ്വയത്യാഗവും ലോകമോഹത്തെ വെടിയുന്നതും വേദപുസ്തകത്തിന്‍റെ ഉദ്ദേശമാണ്. “അവരുടെ ഫലങ്ങളാൽ നിങ്ങൾക്ക് അവരെ തിരിച്ചറിയാം (മത്താ. 7:16) എന്ന ക്രിസ്ത നൽകിയ ചട്ടംതന്നെ തെളിയിക്കുന്നത് ഈ പ്രസ്ഥാനങ്ങളൊന്നും ദൈവാ ത്മാവിന്‍റെ പ്രവർത്തനമല്ല എന്നാണ്.GCMal 529.1

    ദൈവവചനത്തിൽ, തന്നെക്കുറിച്ചുള്ള ഒരു വെളിപ്പെടുത്തൽ ദൈവം നൽകിയിട്ടുണ്ട്. അത് സ്വീകരിക്കുന്നവർക്കെല്ലാം അത് സാത്താന്‍റെ വഞ്ചനക്കെതിരായ ഒരു പരിചയായിരിക്കുകയും ചെയ്യും. ഈ സത്യങ്ങളോടുള്ള അവഗണനയാണ്, പൈശാചിക ശക്തികൾക്ക് പ്രവേശിപ്പാനുള്ള വാതിൽ തുറന്നുകൊടുത്തത്. ഇപ്പോൾ മതലോകത്തിൽ അത് വളരെ വ്യാപകമായി ത്തീർന്നിരിക്കുന്നു. ദൈവകല്പനയുടെ പ്രാധാന്യവും, സ്വഭാവവും ഒരു വലിയ അളവുവരെ നഷ്ടപ്പെട്ടിരിക്കുകയാണ്. ദൈവിക കല്പനയോടുള്ള വിധേയമില്ലായ്മയും, ദൈവിക കല്പനയേക്കുറിച്ചും അതിന്‍റെ നിത്യസ്വഭാവത്തെക്കുറിച്ചുമുള്ള തെറ്റായ ധാരണം മാനസാന്തരത്തേയും വിശുദ്ധീകരണത്തേയും സംബന്ധിച്ച് തെറ്റുകളിലേക്ക് നയിച്ചു. അത് സഭയിലെ ഭക്തിയുടെ നിലവാരത്തെ താഴ്ത്തുന്നതിന് കാരണമായിത്തീർന്നു. നമ്മുടെ കാലത്തെ ഉണർവുകളിൽ ആത്മാവിന്‍റെ അഭാവവും ദൈവികശക്തിയുടെ കുറവും അനുഭവപ്പെടുന്നത് ഇതുകൊണ്ടാണ്.GCMal 529.2

    ഈ പരമാർത്ഥത്തെ അംഗീകരിപ്പാനും വിമർശിക്കുവാനും കഴിവുള്ള പ്രഗത്ഭരായ ആളുകൾ ഇന്ന് പലസഭകളിലും ഉണ്ട്. ഇന്നത്തെ ക്രിസ്തീയ സഭയുടെ ആപത്തുകളെ ചൂണ്ടിക്കാട്ടിക്കൊണ്ട് പ്രൊഫ. എഡ്വർഡ്സ് ഏ. പാർക്ക് പറയുന്നത്: പ്രസംഗപീഠം ദൈവിക കല്പനയെ ഉറപ്പിക്കുന്നതിൽ ഉപേക്ഷ കാണിക്കുന്നതാണ് അപകടത്തിന്‍റെ ഒരു കാരണം. കഴിഞ്ഞ കാലങ്ങളിൽ പ്രസംഗപീഠം മനസ്സാക്ഷിയുടെ ശബ്ദത്തിന്‍റെ പ്രതിധ്വനിയായിരുന്നു... നമ്മുടെ കർത്താവിന്‍റെ മാതൃക സ്വീകരിച്ചുകൊണ്ട് ദൈവകല്പ്പനയ്ക്കും അതിന്‍റെ ഉപദേശങ്ങൾക്കും മുന്നറിയിപ്പുകൾക്കും പ്രാധാന്യം കൊടുത്തുകൊണ്ട്. തങ്ങളുടെ പ്രസംഗങ്ങൾക്ക് അത്ഭുതകരമായ ഒരു ചാതുരി നൽകിയിരുന്ന രണ്ട് പ്രധാനപ്പെട്ട ഉപദേശങ്ങളെ അവർ ആവർത്തിച്ചിരുന്നു. ദൈവിക സമ്പൂർണ്ണതയുടെ തനിപ്പകർപ്പാണ് ദൈവകല്പന. കല്പനയെ സ്നേഹിക്കാത്തവർ സുവിശേഷത്തെ സ്നേഹിക്കുന്നില്ല. സുവിശേഷവും കല്പ്പനയും ദൈവത്തിന്‍റെ സ്വഭാവത്തെ പ്രതിഫലിപ്പിക്കുന്ന കണ്ണാടിയാണ്. ഈ അപകടം മറ്റൊന്നിലേക്കു നയിക്കുന്നു. പാപത്തിന്‍റെ ഭയാനകതയെയും അതിന്‍റെ വ്യാപ്തി'യയും അതിന്‍റെ ദൂഷ്യഫലങ്ങളേയും. നിസ്സാരമായി തള്ളി ക്കളയുവാൻ പ്രേരിപ്പിക്കുന്നു. ദൈവകല്പനയുടെ വിശുദ്ധിക്കൊപ്പമാണ്, അതിനെ അനുസരിക്കാതെ ഇരിക്കുമ്പോഴുണ്ടാകുന്ന അശുദ്ധിയും ആനുപാതികമായിരിക്കും...GCMal 530.1

    മുകളിൽ പറഞ്ഞിരിക്കുന്ന അപകടങ്ങളുമായി ഏറ്റവും ബന്ധപ്പെട്ടിരിക്കുന്ന ഒരപകടമാണ് ദൈവനീതിയെ മനസ്സിലാക്കാതിരിക്കുക എന്നത്. ആധുനിക പ്രസംഗപീഠത്തിന്‍റെ പ്രവണത എന്തെന്നു വച്ചാൽ ദൈവിക കരുണയിൽനിന്നും ദൈവിക നീതിയെ അരിച്ചുമാറ്റുക എന്നതാണ്. ദൈവിക കരുണയെ ഒരു തത്വമെന്ന ഉന്നത ശ്രേണിയിൽനിന്നും ഒരു വികാരത്തിന്‍റെ സ്ഥാനത്തേക്ക് താഴ്ത്തിക്കൊണ്ടുവരാനുള്ള ശ്രമമാണ് കാണുന്നത്. ദൈവം യോജിപ്പിച്ചതിനെ വേർപിരിക്കുവാനുള്ള ശ്രമമാണ് പുതിയ വേദശാസ്ത്രം ചെയ്യുന്നത്. ദൈവകല്പന നന്മയോ? തിന്മയോ? അത് നല്ലതുതന്നെ. അപ്പോൾദൈവനീതിയും നല്ലതു തന്നെ. ദൈവനീതി ദൈവകല്പന നടപ്പാക്കാനുള്ള ഒരു മനോഭാവമാണ്. കല്പനയേയും നീതിയേയും താഴ്ത്തിക്കെട്ടുന്ന ശീലത്തിൽനിന്നും, നമ്മുടെ പാപങ്ങൾക്ക് പരിഹാരമായിത്തീർന്ന കൃപയെ വില മതിക്കാൻ കഴിയാത്ത ശീലത്തിലേക്ക് നാം വേഗം വഴുതി വീഴുന്നു. ഇങ്ങനെ സുവിശേഷത്തിന്‍റെ വിലയും പ്രാധാന്യവും മനുഷ്യമനസ്സുകളിൽ നഷ്ടപ്പെ ടുന്നു. അങ്ങനെ വേദപുസ്തകത്തേയും പുറന്തള്ളാൻ അവർ ഒരുങ്ങിക്കഴിയും.GCMal 530.2

    അനേകം സഭാനേതാക്കൾ വിശ്വസിക്കുന്നത്, ക്രിസ്തു തന്‍റെ മരണത്താൽ കല്പനയെ റദ്ദാക്കിയെന്നാണ്. അങ്ങനെ മനുഷ്യർ കല്പന അനുസരിക്കേണ്ട ബാധ്യതയിൽ സ്വതന്ത്രരായിരിക്കുന്നുവെന്നവര്‍ കരുതുന്നു. ചിലർ ദൈവകല്പനയെ ഭാരമുള്ള ഒരു നുകമായി കരുതുന്നു. അവർ, ദൈവ കല്പ്പനയെ അടിമനുകമായി ചിത്രീകരിക്കയും, അതിനെ അനുസരിക്കുന്നതിനുപകരം സുവിശേഷത്തിൽ ലഭിക്കുന്ന സ്വാതന്ത്യത്തെ അവർ വാഗ്ദാനം ചെയ്യുകയും ചെയ്യുന്നു.GCMal 531.1

    എന്നാൽ ദൈവകല്പനയെ സംബന്ധിച്ച് പ്രവാചകന്മാരും അപ്പൊസ്തലന്മാരും ചെയ്തത് അങ്ങനെയായിരുന്നില്ല. ദാവീദ് പറഞ്ഞു: “നിന്‍റെ പ്രമാണങ്ങളെ ആരായുന്നതുകൊണ്ട് ഞാൻ വിശാലതയിൽ നടക്കും” (സങ്കീ. 119:45). അപ്പൊസ്തലനായ യാക്കോബ് ക്രിസ്തുവിന്‍റെ മരണശേഷം പത്തു കല്പനയെക്കുറിച്ച് പരാമർശിക്കുന്നത് “രാജകീയ ന്യായപ്രമാണം”, “സ്വാത ന്ത്യത്തിന്‍റെ തികഞ്ഞ ന്യായപ്രമാണം” (യാക്കോ. 2:8; 1:25) എന്നീപ്രകാരമാണ്. വെളിപ്പാടുകാരനായ യോഹന്നാൻ ക്രിസ്തുവിന്‍റെ ക്രൂശാരോഹണത്തിന് അരനൂറ്റാണ്ടിനുശേഷം, ദൈവകല്പന അനുസരിക്കുന്നവർക്ക് ഒരു ആശീർവാദം നൽകുന്നു. “ജീവന്‍റെ വൃക്ഷത്തിൽ തങ്ങൾക്ക് അധികാരം ഉണ്ടാകേണ്ടതിന്നും ഗോപുരങ്ങളിൽ കൂടി നഗരത്തിൽ കടക്കേണ്ടതിനും തങ്ങളുടെ വസ്ത്രം അലക്കുന്നവർ (കല്പന പ്രമാണിക്കുന്നവർ) ഭാഗ്യവാന്മാർ’ (വെളി . 22:14).GCMal 531.2

    ക്രിസ്തു തന്‍റെ മരണത്തോടുകൂടി തന്‍റെ പിതാവിന്‍റെ കല്പന ഇല്ലാതെയാക്കി എന്നു പറയുന്നതിന് അടിസ്ഥാനമില്ല. ദൈവകല്പനയെ റദ്ദാക്കുകയോ, മാറ്റി നിറുത്തുകയോ ചെയ്യാൻ കഴിയുമായിരുന്നുവെങ്കിൽ ക്രിസ്തുവിന് മനുഷ്യരെ പാപത്തിന്‍റെ ശിക്ഷയിൽനിന്ന് രക്ഷിക്കുന്നതിന് മരിക്കേണ്ട ആവശ്യമില്ലായിരുന്നു. ക്രിസ്തുവിന്‍റെ മരണം, ദൈവകല്പനയെ റദ്ദാക്കുന്നതിനുപകരം, തെളിയിക്കുന്നത്, ദൈവകല്പന മാറ്റമില്ലാത്തതാണന്നാണ്. ദൈവപുത്രൻ ഈ ലോകത്തിൽ വന്നത് “ഉപദേശത്തെ ശ്രേഷ്ഠമാക്കി മഹത്വീകരിപ്പാനായിരുന്നു”. (The Son of God came to magnify the law and make it honourable (യെശ. 42:21). കർത്താവു പറഞ്ഞു: “ഞാൻ ന്യായപ്രമാണത്തെയോ, പ്രവാചകന്മാരേയോ നീക്കേണ്ടതിനു വന്നു എന്ന് നിരൂപിക്കരുത്', “ആകാശവും ഭൂമിയും ഒഴിഞ്ഞുപോകുംവരെ സകലവും നിവൃത്തിയാകുവോളം ന്യായപ്രമാണത്തിൽനിന്ന് ഒരു വള്ളിയെങ്കിലും, പുള്ളിയെങ്കിലും ഒരുനാളും ഒഴിഞ്ഞുപോകയില്ല” (മത്താ. 5:17,18). തന്നെക്കുറിച്ച് കർത്താവ് പറയുന്നു: എന്‍റെ ദൈവമേ നിന്‍റെ ഇഷ്ടം ചെയ്യാൻ ഞാൻ പ്രിയപ്പെടുന്നു; നിന്‍റെ ന്യായപ്രമാണം എന്‍റെ ഉള്ളിൽ ഇരിക്കുന്നു” (സങ്കീ . 40:8).GCMal 531.3

    ദൈവകല്പന, സ്വാഭാവികമായിത്തന്നെ അചഞ്ചലമാണ്. അത് മാറ്റ പ്പെടാവുന്നതല്ല. അതിന്‍റെ ഉടയവന്‍റെ സ്വഭാവവും അദ്ദേഹത്തിന്‍റെ ഇഷ്ടം എന്തെന്നുള്ള വെളിപ്പെടുത്തലുമാണ് ദൈവകല്പന. ദൈവം സ്നേഹമാ കുന്നു. ദൈവകല്പനയും സ്നേഹമാകുന്നു. അതിന്‍റെ വലിയ രണ്ടു തത്വങ്ങൾ, ദൈവത്തോടുള്ള സ്നേഹവും മനുഷ്യരോടുള്ള സ്നേഹവുമാണ്. “ആകയാൽ സ്നേഹം ന്യായപ്രമാണത്തിന്‍റെ നിവൃത്തിതന്നെ” (റോമ. 13:10). ദൈവത്തിന്‍റെ സ്വഭാവം നീതിയും സത്യവുമാണ്. “നിന്‍റെ നീതി ശാശ്വത നീതിയും നിന്‍റെ ന്യായപ്രമാണം സത്യവുമാകുന്നു” (സങ്കീ. 119:142). “നിന്‍റെ കല്പനകൾ ഒക്കെയും നീതി ആയിരിക്കയാൽ” (സങ്കീ. 119:172), അപ്പൊസ്തലനായ പൌലൊസ് പറയുന്നു: ആകയാൽ ന്യായപ്രമാണം വിശുദ്ധവും കല്പന വിശുദ്ധവും ന്യായവും നല്ലതുംതന്നെ” (റോമ. 7:12). ദൈവയിഷ്ടത്തിന്‍റേയും മനസ്സിന്‍റേയും പ്രതിഛായ ആയ ദൈവകല്പന, ദൈവം സ്ഥിരമായിരിക്കുന്നതുപോലെ എന്നേക്കും സ്ഥിരമായിരിക്കുന്നു.GCMal 533.1

    മാനസാന്തരത്തിന്‍റേയും വിശുദ്ധീകരണത്തിന്‍റേയും വേല, മനുഷ്യനെ ദൈവത്തോടു നിരപ്പിക്കുകയും ദൈവകല്പനയുടെ തത്വങ്ങൾക്കനുസൃതമായി മനുഷ്യനെ കൊണ്ടുവരികയും ചെയ്യുക എന്നതാണ്. ആദിയിൽ ദൈവത്തിന്‍റെ സ്വരൂപത്തിൽ മനുഷ്യനെ സൃഷ്ടിച്ചു. ദൈവത്തിന്‍റെ സ്വഭാവത്തിനും കല്പനയ്ക്കും സമ്പൂർണ്ണ സഹകരണമായിരുന്നു മനുഷ്യൻ നല്കിയിരുന്നത്. നീതിയുടെ തത്വങ്ങൾ അവന്‍റെ ഹൃദയത്തിന്മേൽ എഴുതപ്പെട്ടിരുന്നു. എന്നാൽ പാപം മനുഷ്യനെ തന്‍റെ സൃഷ്ടിതാവിൽനിന്നും അകറ്റി. ദൈവത്തിന്‍റെ ദിവ്യ രൂപത്തെ അവൻ പിന്നീട് പ്രതിഫലിപ്പിച്ചില്ല. ദൈവകല്പനയുടെ തത്വങ്ങളുമായി മനുഷ്യൻ നിരന്തര പോരാട്ടത്തിലായി. “ജഡത്തിന്‍റെ ചിന്ത ദൈവത്തോട് ശത്രുത്വം ആകുന്നു; അത് ദൈവത്തിന്‍റെ ന്യായപ്രമാണത്തിന് കീഴ്പെടുന്നില്ല. കീഴ്പെടുവാൻ കഴിയുന്നതുമല്ല” (റോമ. 8:7). എന്നാൽ മനുഷ്യൻ ദൈവത്തോട് നിരക്കേണ്ടതിനു തന്‍റെ ഏകജാതനായ പുത്രനെ നൽകുവാൻ തക്കവണ്ണം ദൈവം ലോകത്തെ സ്നേഹിച്ചു. ക്രിസ്തുവിന്‍റെ യാഗത്താൽ, മനുഷ്യൻ ദൈവത്തോട് നിരപ്പു പ്രാപിക്കുന്നു. ദിവ്യകൃപയാൽ മനുഷ്യന്‍റെ മനസ്സ് പുതുതാക്കപ്പെടണം. ഉയരത്തിൽനിന്നുള്ള പുതുജീവൻ അവൻ പ്രാപിക്കണം. ഈ മാറ്റത്തെയാണ് പുതു ജനനം എന്ന് പറയുന്നത്. കർത്താവു പറയുന്നു. പുതുതായി ജനിച്ചില്ലായെങ്കിൽ ആർക്കും സ്വർഗ്ഗരാജ്യം കാണാൻ കഴികയില്ല.GCMal 533.2

    ദൈവവുമായി നിരപ്പാകുന്നതിന്‍റെ ഒന്നാമത്തെ പടി പാപബോധമാണ്. “പാപം ചെയ്യുന്നവൻ എല്ലാം അധർമ്മവും ചെയ്യുന്നു” “(കല്പനാലംഘനമാണ് പാപം)”. “ന്യായപ്രമാണത്താൽ പാപത്തിന്‍റെ പരിജ്ഞാനമത വരുന്നത്” (1 യോഹ.8:4; റോമ. 3:20). തന്‍റെ പാപത്തിന്‍റെ കുറ്റം മനസ്സിലാക്കേണ്ടതിനു പാപിയായ മനുഷ്യൻ, ദൈവനീതിയുടെ മഹത്തായ മാനദണ്ഡവുമായി തന്‍റെ സ്വഭാവത്തെ പരിശോധിച്ചുനോക്കേണ്ടതാണ്. ദൈവനീതിയുടെ മാനദണ്ഡം (കല്പ്പന) ഒരു കണ്ണാടിപോലെയാണ്. നീതിയുള്ള സ്വഭാവത്തിന്‍റെ പൂർണ്ണതയെ അത് കാണിക്കുന്നു. തന്‍റെ കുറവുകളെ കാണുവാൻ അത് പാപിയായ മനുഷ്യനെ സഹായിക്കുന്നു.GCMal 534.1

    ദൈവകല്പന, തന്‍റെ പാപങ്ങളെ പ്രാപിക്ക് വെളിപ്പെടുത്തിക്കൊടുക്കുന്നു. അനുസരിക്കുന്നവന് അത് ജീവൻ വാഗ്ദാനം ചെയ്യുന്നതോടൊപ്പം പാപിയുടെ ഓഹരി മരണമാണെന്ന് അത് പ്രഖ്യാപിക്കുന്നു:'. ക്രിസ്തുവിന്‍റെ സുവിശേഷത്തിനു മാത്രമേ, പാപത്തിന്‍റെ മ്ലേച്ഛതയിൽനിന്ന്, അഥവാ ശാപത്തിൽനിന്ന് പാപിയെ വിടുവിക്കാൻ കഴിയൂ. പാപി ദൈവത്തോട് തന്‍റെ കുറ്റ ത്തെക്കുറിച്ച് അനുതപിക്കണം. ദൈവത്തിന്‍റെ കല്പനയാണ് അവൻ ലംഘിച്ചിരിക്കുന്നത്. ക്രിസ്തുവിന്‍റെ പാപപരിഹാരയാഗത്തിൽ അവൻ വിശ്വസിക്കണം. ഇങ്ങനെ അവൻ, തന്‍റെ “മുൻകഴിഞ്ഞ പാപങ്ങൾക്ക്” പരിഹാരം നേടുന്നു. അങ്ങനെ അവർ ദിവ്യസ്വഭാവത്തിന്‍റെ പങ്കാളിയായിത്തീർന്നു. അവൻ “പുത്രത്വത്തിന്‍റെ സ്വീകാര്യം’ പ്രാപിച്ച് ദൈവത്തിന്‍റെ പൈതലായി ത്തീരുകയും, അബ്ബാ, പിതാവേ എന്ന് വിളിക്കയും ചെയ്യുന്നു.GCMal 534.2

    അവനു ദൈവകല്പന ലംഘിക്കുവാനുള്ള സ്വാതന്ത്ര്യം ഉണ്ടോ? അപ്പൊസ്തലനായ പൌലൊസ് പറയുന്നു: “ആകയാൽ നാം വിശ്വാസത്താൽ ന്യായപ്രമാണത്തെ ദുർബലമാക്കുന്നുവോ? ഒരുനാളും ഇല്ല. നാം ന്യായപ്രമാണത്തെ ഉറപ്പിക്കയെ ചെയ്യുന്നത്”. “പാപസംബന്ധമായി മരിച്ചവരായ നാം ഇനി അതിൽ ജീവിക്കുന്നത് എങ്ങനെ ? യോഹന്നാൻ പ്രഖ്യാപിക്കുന്നു: “അവന്‍റെ കല്പനകളെ പ്രമാണിക്കുന്നതല്ലോ ദൈവത്തോടുള്ള സ്നേഹം. അവന്‍റെ കല്പനകൾ ഭാരമുള്ളവയല്ല” (റോമ. 3:31; 6:2; 1യോഹ. 5:3). പുതുജനനത്തിൽ, ഹൃദയം ദൈവത്തോട് സമന്വയിപ്പിക്കുന്നു. അതു പോലെ ദൈവകല്പനയോടും വിധേയത്വമുള്ളതായിത്തീരുന്നു. പാപിയിൽ ഈ വലിയ മാറ്റം ഉണ്ടാകുമ്പോൾ അവൻ മരണത്തിൽനിന്ന് ജീവനിലേക്കു കടക്കുന്നു. പാപത്തിൽനിന്ന് വിശുദ്ധിയിലേക്കു പ്രവേശിക്കുന്നു. ലംഘനത്തിൽനിന്നും മറുതലിപ്പിൽനിന്നും അനുസരണത്തിലേക്കും വിശ്വസ്തതയി ലേക്കും കടക്കുന്നു. ദൈവത്തിൽനിന്നും അകൽചയുണ്ടായിരുന്ന പഴയ ജീവിതം അവസാനിച്ചു. അനുരഞ്ജനത്തിന്‍റെ പുതിയ ജീവിതം, വിശ്വാസ ത്തിന്‍റേയും സ്നേഹത്തിന്‍റേയും പുതുജീവിതവും ആരംഭിച്ചുകഴിഞ്ഞു. “ജഡത്തെയല്ല, ആത്മാവിനെ അതേ അനുസരിച്ചുനടക്കുന്ന നമ്മിൽ ന്യായ പമാണത്തിന്‍റെ നീതി നിറവേറ്റപ്പെടും” (റോമ. 8:4). അപ്പോൾ നമ്മുടെ ആത്മാവിന്‍റെ ഭാഷ ഇപ്രകാരമായിരിക്കും: “നിന്‍റെ ന്യായപ്രമാണം എനിക്ക് എത്രയോ പ്രിയം” (സങ്കീ. 119:97).GCMal 534.3

    “യഹോവയുടെ ന്യായപ്രമാണം തികവുള്ളത്; അത് പ്രാണനെ തണുപ്പിക്കുന്നു (സങ്കീ. 19:7). കല്പനകൂടാതെ ദൈവത്തിന്‍റെ പരിശുദ്ധിയെക്കുറിച്ചോ, തങ്ങളുടെ പാപത്തേയോ അശുദ്ധിയെക്കുറിച്ചോ ശരിയായ ഒരു ധാരണ മനുഷ്യന് കിട്ടുകയില്ല. അവർക്ക് അപ്പോൾ ശരിരായ പാപബോധ മോ, അനുതാപത്തിന്‍റെ ആവശ്യകതയോ ബോദ്ധ്യമാവുകയില്ല. ദൈവക ല്പന ലംഘിക്കുന്നവർ എന്ന അവസ്ഥയിൽ തങ്ങൾ നഷ്ടപ്പെട്ടവരാണ് എന്ന് അവർ മനസ്സിലാക്കുകയില്ല. ക്രിസ്തുവിന്‍റെ പാപപരിഹാര രക്തത്തിന്‍റെ ആവശ്യവും അവർക്ക് ബോദ്ധ്യമാവുകയില്ല. ജീവിത നവീകരണമില്ലാതെ, ഹൃദയപരിവർത്തനം കൂടാതെയുള്ള ഒരു രക്ഷയുടെ സ്വീകാര്യമായിരിക്കുമത്. കിസ്തവുമായി ഐക്യപ്പെടാതെ, ആയിരക്കണക്കിനാളുകൾ സഭയിലേക്കു കടന്നുവരുന്നു.GCMal 535.1

    ഇന്നു കാണുന്ന മതപരമായ പ്രസ്ഥാനങ്ങളിൽ, ദൈവിക കല്പനയെ നിഷേധിച്ചുകൊണ്ടോ അഥവാ അവഗണിച്ചുകൊണ്ടോ വിശുദ്ധീകരണത്തെക്കുറിച്ച് ഉടലെടുക്കുന്ന തെറ്റായ ഉപദേശങ്ങൾക്ക് പ്രധാന സ്ഥാനം ലഭിക്കുന്നു. ഈ തെറ്റായ ഉപദേശങ്ങൾക്ക് എല്ലാവരുടേയും ഇടയിൽ ലഭിക്കുന്ന സ്വീകരണം നമ്മെ വർദ്ധിച്ച ഉത്തരവാദിത്വമുള്ളവരാക്കിത്തീർക്കുന്നു. അവർ പഠിപ്പിക്കുന്ന ഉപദേശം വ്യാജം മാത്രമല്ല, പ്രായോഗിക ഫലങ്ങളിൽ അപകടകാരിയുമാണ്.GCMal 535.2

    യഥാർത്ഥ വിശുദ്ധീകരണം ഒരു വേദപുസ്തക ഉപദേശമാണ്. തെ ലൊനീക്യസഭയ്ക്കുള്ള ലേഖനത്തിൽ അപ്പൊസ്തലനായ പൌലൊസ് പ്രസ്താവിക്കുന്നു: “ദൈവത്തിന്‍റെ ഇഷ്ടമോ, നിങ്ങളുടെ ശുദ്ധീകരണം തന്നെ”. സമാധാനത്തിന്‍റെ ദൈവംതന്നെ നിങ്ങളെ മുഴുവനും ശുദ്ധീകരിക്കുമാറാകട്ടെ” (1 തെസ്സ. 4:3; 5:23). വിശുദ്ധീകരണം എന്തെന്ന് വേദപുസ്തകം വ്യക്തമായി പഠിപ്പിക്കുകയും എപകാരം നേടണമെന്ന് പറയുകയും ചെയ്യുന്നു. രക്ഷകൻ തന്‍റെ ശിഷ്യന്മാർക്കുവേണ്ടി ഇപ്രകാരം പ്രാർത്ഥിച്ചു:GCMal 535.3

    “സത്യത്താൽ അവരെ വിശുദ്ധീകരിക്കേണമേ. നിന്‍റെ വചനം സത്യം ആകുന്നു” (യോഹ. 17:19). വിശ്വാസികൾ പരിശുദ്ധാത്മാവാൽ വിശുദ്ധീക രിക്കപ്പെടണമെന്ന് പൌലൊസ് പറയുന്നു (റോമ. 15:16). പരിശുദ്ധാത്മാവിന്‍റെ പ്രവൃത്തി എന്താകുന്നു? യേശു, ശിഷ്യന്മാരോടു പറഞ്ഞു: ത്തിന്‍റെ ആത്മാവ് വരുമ്പോഴോ അവൻ നിങ്ങളെ സകല സത്യത്തിലും വഴി നടത്തും” (യോഹ. 16:13). സങ്കീർത്തനക്കാരൻ പറയുന്നു: നിന്‍റെ ന്യായപ്രമാണം സത്യമാകുന്നു; ദൈവത്തിന്‍റെ ന്യായപ്രമാണത്തിൽ ഉൾക്കൊണ്ടിരിക്കുന്ന നീതിയുടെ വലിയ തത്വങ്ങൾ ദൈവത്തിന്‍റെ ആത്മാവാലും വചന ത്താലും, തുറക്കപ്പെട്ടിരിക്കയാണ്. ദൈവത്തിന്‍റെ കല്പന വിശുദ്ധവും ന്യായവും നല്ലതും ദൈവിക സമ്പൂർണ്ണതയുടെ ഒരു ശരിപ്പകർപ്പുമായതി നാൽ, അതിനെ അനുസരിച്ചുകൊണ്ടുള്ള ഒരു സ്വഭാവം വിശുദ്ധമായിരിക്കും. അപ്രകാരം രൂപീകൃതമായിരിക്കുന്ന സ്വഭാവത്തിന്‍റെ ഉത്തമമാതൃക ക്രിസ്തുവാണ്. കർത്താവ് പറയുന്നു: “ഞാൻ എന്‍റെ പിതാവിന്‍റെ കല്പനകൾ പ്രമാണിച്ച് അവന്‍റെ സ്നേഹത്തിൽ വസിക്കുന്നതുപോലെം 9 2 . ” “ഞാൻ എല്ലായ്പോഴും അവന്ന് പ്രസാദമുള്ളത് ചെയ്യുന്നു” (യോഹ. 15:10; 8:29). കിസ്ത വിന്‍റെ അനുയായികൾ, അവനെപ്പോലെ ആയിത്തീരേണ്ടതാണ്. വിശുദ്ധ കല്പനകളുടെ തത്വങ്ങൾക്കനുസൃതമായി, ദൈവകൃപയാൽ സ്വഭാവം രൂപവൽക്കരിക്കേണ്ടതാണ്. ഇതിനെയാണ് വേദപുസ്തക വിശുദ്ധീകരണം എന്ന് പറയുന്നത്.GCMal 536.1

    ക്രിസ്തുവിലുള്ള വിശ്വാസത്തിലൂടെയും നമ്മിൽ വസിക്കുന്ന പരിശുദ്ധാത്മ ശക്തിയിലുംകൂടെ മാത്രമേ ഈ വേല പൂർത്തീകരിപ്പാൻ സാധിക്കുകയുള്ളൂ. പൌലൊസ് വിശ്വാസികളെ ഉത്ബോധിപ്പിക്കുന്നത് “ഏറ്റവും അധികമായി ഭയത്തോടും വിറയലോടുംകൂടെ നിങ്ങളുടെ രക്ഷയ്ക്കായി പ്രവർത്തിപ്പാൻ ഇച്ഛിക്കുക എന്നതും, പ്രവർത്തിക്ക് എന്നതും നിങ്ങളിൽ ദൈവമല്ലോ, തിരുവുള്ളമുണ്ടായിട്ട് പ്രവർത്തിക്കുന്നത് (ഫിലി. 2:12, 13). പാപം ചെയ്യാനുള്ള പ്രേരണ കിസ്ത്യാനിക്കും തോന്നും. എന്നാൽ അവൻ പാപവുമായി തുടർച്ചയായ പോരാട്ടത്തിലായിരിക്കും. ഇവിടെയാണ് ക്രിസ്തുവിന്‍റെ സഹായം ആവശ്യമായി വരുന്നത്. ദൈവിക ശക്തിയോട് മാനുഷിക ബലഹീനത ഐക്യപ്പെടുന്നു”. നമ്മുടെ കർത്താവായ യേശുക്രിസ്തു മുഖാന്തരം നമുക്ക് ജയം നല്കുന്ന ദൈവത്തിനു സ്തോത്രം” (1 കൊരി. 15:57).GCMal 536.2

    വിശുദ്ധീകരണത്തിന്‍റെ വേല വളർച്ചയുടേതാണെന്ന് തിരുവെഴുത്തു കൾ വ്യക്തമായി കാണിക്കുന്നു. മാനസാന്തരാനുഭവത്തിൽ പാപി പാപപരിഹാര രക്തത്തിലൂടെ ദൈവവുമായി നിരപ്പാകുമ്പോൾ, ക്രിസ്തീയ ജീവിതം ആരംഭിക്കുക മാത്രമാണ് ചെയ്യുന്നത്. ഇനിയും അവർ “പരിജ്ഞാനപൂർത്തിയിലേക്കു വളരണം; ക്രിസ്തുവിന്‍റെ സമ്പൂർണ്ണതയായ പ്രായത്തിന്‍റെ അളവ് പ്രാപിക്കുവോളം അവൻ വളരണം. അപ്പൊസ്തലനായ പൌലൊസ് പറയുന്നു: “ഒന്നു ഞാൻ ചെയ്യുന്നു; പിമ്പിലുള്ളത് മറന്നും മുമ്പിലുള്ളതിന് ആഞ്ഞുംകൊണ്ട് ക്രിസ്തുയേശുവിൽ ദൈവത്തിന്‍റെ പരമവിളിയുടെ വിരു തിനായി ലാക്കിലേക്ക് ഓടുന്നു” (ഫിലി. 3:13,14). നാം നേടേണ്ട വേദപുസ്തക വിശുദ്ധീകരണത്തിന്‍റെ പടികൾ പത്രൊസ് നമ്മുടെ മുമ്പാകെ വച്ചിരിക്കുന്നു: “അതുനിമിത്തം തന്നെ നിങ്ങൾ സകല ഉത്സാഹവും കഴിച്ച്, നിങ്ങളുടെ വിശ്വാസത്തോട് വീര്യവും, വീര്യത്തോട് പരിജ്ഞാനവും, പരിജ്ഞാനത്തോട് ഇനിയജയവും, ഇന്ദ്രിയജയത്തോട് സ്ഥിരതയും, സ്ഥിരതയോട് ഭക്തിയും, ഭക്തിയോട് സഹോദരപ്രീതിയും, സഹോദരപ്രീതിയോട് സ്നേഹവും കൂട്ടികൊൾവിൻ. ഇവ നിങ്ങൾക്കുണ്ടായി വർദ്ധിക്കുന്നുവെങ്കിൽ നിങ്ങൾ നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്‍റെ പരിജ്ഞാനം സംബന്ധിച്ച് ഉത്സാഹമില്ലാത്തവരും നിഷ്ഫലന്മാരും ആയിരിക്കയില്ല. ഇങ്ങനെ ചെയ്താൽ നിങ്ങൾ ഒരുനാളും ഇടറിപ്പോകാതെ നമ്മുടെ കർത്താവും രക്ഷിതാവുമായ യേശുക്രിസ്തുവിന്‍റെ നിത്യരാജ്യത്തിലേക്കുള്ള പ്രവേശനം ധാരാളമായി പ്രാപിക്കും” (2 പത്രൊ 1:5-11).GCMal 536.3

    വേദപുസ്തകത്തിന്‍റെ വിശുദ്ധീകരണം അനുഭവപ്പെടുന്നവർ താഴ്മയുടെ ആത്മാവിനെ പ്രകടമാക്കും. മോശയെപ്പോലെ, വിശുദ്ധിയുടെ ഭയങ്കരമായ പ്രഭാവം കണ്ടവരാണവർ. നിത്യനായവന്‍റെ ഉന്നതമായ നീതിയും വിശുദ്ധിയും ഒരുവശത്ത്, തങ്ങളുടെ അയോഗ്യത മറുവശത്ത്.GCMal 537.1

    പ്രവാചകനായ ദാനീയേൽ, യഥാർത്ഥ വിശുദ്ധീകരണത്തിന്‍റെ ഒരു മാതൃകയാണ്. തന്‍റെ ദീർഘ ജീവിതം തന്‍റെ യജമാനനുവേണ്ടിയുള്ള സേവനത്താൽ നിറഞ്ഞിരുന്നു. ദൈവം ഏറ്റവും പ്രിയപ്പെട്ടിരുന്ന ഒരു മനുഷ്യനാ യിരുന്നു ദാനീയേൽ (ദാനി. 10:11). എങ്കിലും താൻ വിശുദ്ധനെന്നോ നിർമ് ലൻ എന്നോ അവകാശപ്പെടാതെ, ഈ ബഹുമാന്യനായ പ്രവാചകൻ, തന്‍റെ ജനത്തിനുവേണ്ടി പ്രാർത്ഥിച്ചപ്പോൾ, യിസ്രായേലിന്‍റെ പാപം തന്‍റെ പാപമാണെന്ന് സമ്മതിച്ചുകൊണ്ടാണ് യാചന കഴിച്ചത്. “ഞങ്ങൾ, ഞങ്ങളുടെ നീതിപ്രവൃത്തികളിൽ അല്ല, നിന്‍റെ മഹാദയയിൽ അതേ ആശയിച്ചുകൊണ്ട് ഞങ്ങളുടെ യാചനകളെ തിരുസന്നിധിയിൽ ബോധിപ്പിക്കുന്നു”. “ഞങ്ങൾ പാപം ചെയ്തു. ദുഷ്ടത പ്രവർത്തിച്ചിരിക്കുന്നു'. ദാനീയേൽ പറയുന്നു: “ഇങ്ങനെ ഞാൻ പ്രാർത്ഥിക്കും, എന്‍റെ പാപവും എന്‍റെ ജനമായ യിസ്രായേലിന്‍റെ പാപവും ഏറ്റുപറകയും.... (ദാനീ. 9:18,15,20). പിന്നീടൊരവസരത്തിൽ, ദാനീയേലിന് ആജ്ഞ നൽകുവാനായി ദൈവപുത്രൻ പ്രത്യക്ഷപ്പെട്ടപ്പോൾ, ദാനീയേൽ പറയുന്നു: “എന്‍റെ മുഖശോഭ ക്ഷയിച്ചുപോയി; എനിക്ക് ഒട്ടും ബലം ഇല്ലാതെയും ആയി” (ദാനീ. 10:8).GCMal 537.2

    ചുഴലിക്കാറ്റിൽക്കൂടെ, ഇയ്യോബ്, ദൈവശബ്ദം കേട്ടപ്പോൾ, പറഞ്ഞു: “ആകയാൽ ഞാൻ എന്നെത്തന്നെ വെറുത്തു. പൊടിയിലും ചാരത്തിലും കിടന്ന് അനുതപിക്കുന്നു” (ഇയ്യോ. 42:6). കെരൂബുകൾ ഇപ്രകാരം പറയുന്നതു കേട്ടപ്പോഴാണ് യെശയ്യാവ് കർത്താവിന്‍റെ മഹത്വം കണ്ടത്. “സൈന്യങ്ങളുടെ യഹോവ, പരിശുദ്ധൻ, പരിശുദ്ധൻ പരിശുദ്ധൻ”. അപ്പോൾ യെശയ്യാവ് നിലവിളിച്ചു പറഞ്ഞു: “എനിക്കു അയ്യോ കഷ്ടം; ഞാൻ നശിച്ചു” (യെശ. 6:3,5). പൌലൊസ്, മൂന്നാം സ്വർഗ്ഗത്തോളം എടുക്കപ്പെടുകയും, മനുഷ്യന് ഉച്ചരിപ്പാൻ കഴിയാത്ത കാര്യങ്ങൾ കേൾക്കയും ചെയ്തപ്പോൾ തന്നെക്കുറിച്ച് പറഞ്ഞത് സകല വിശുദ്ധന്മാരിലും ഏറ്റവും ചെറിയവൻ എന്നാണ്. (2 കൊരി. 12:2-4; എഫെ. 3:8). യേശുവിന്‍റെ മാർവ്വിൽ ചാരിയ, യേശുവിന്‍റെ പ്രിയനായ യോഹന്നാനായിരുന്നു, യേശുവിന്‍റെ തേജസ്സ് കണ്ട് ദൂതന്‍റെ കാൽക്കൽ മരിച്ചവനെപ്പോലെ വീണത് (വെളി. 1:17).GCMal 538.1

    കാൽവറിക്രൂശിന്‍റെ നിഴലിൽ നടക്കുന്ന ഒരുവനും, സ്വയ പുകഴ്ച പാടില്ല; പാപത്തിൽ വിടുതൽ പ്രാപിച്ചു എന്ന് അഹങ്കരിച്ച് പറവാൻ പാടില്ല. തങ്ങളുടെ പാപമാണ് ദൈവപുത്രന്‍റെ ഹൃദയത്തെ തകർത്ത വേദനയ്ക്ക് കാരണം എന്ന് അവർക്കു തോന്നും. ഈ ചിന്ത അവരെ സ്വയം കുറ്റപ്പെടുത്തുവാൻ ഇടയാക്കും. യേശുവിനോട് ഏറ്റവും അടുത്ത് ജീവിക്കുന്നവർ, മനു ഷ്യവർഗ്ഗത്തിന്‍റെ ചാഞ്ചല്യവും ബലഹീനതയും വളരെ വ്യക്തമായി തിരിച്ച് റിയും. അവരുടെ ഏക പ്രത്യാശ ക്രൂശിക്കപ്പെടുകയും ഉയിർക്കയും ചെയ്ത രക്ഷിതാവിലാണെന്ന് അവർ അറിയും.GCMal 538.2

    വേദപുസ്തക മതത്തിന് അന്യമായ, ദൈവകല്പനയോടുള്ള അവഗണനയും, സ്വയപുകഴ്ചയും, ഇന്ന് മത ലോകത്തിൽ പ്രബലമായിക്കൊണ്ടിരിക്കുന്ന വിശുദ്ധീകരണത്തിന്‍റെ പ്രത്യേകതകളാണ്. അതിന്‍റെ പ്രത്യേകതകൾ പറയുന്നത്, വിശുദ്ധീകരണം എന്നത് പെട്ടെന്ന് നടക്കുന്ന ഒരു പ്രകിയ ആണെന്നും, അതുമൂലം, വിശ്വാസത്തിലൂടെ അവർ പൂർണ്ണതയുള്ള വിശുദ്ധി കൈവരിക്കയും ചെയ്യുന്നുവെന്നുമാണ്. അവർ പറയുന്നു: “വിശ്വസിക്ക മാത്രം ചെയ്യുക; നിങ്ങൾക്ക് അനുഗ്രഹം ലഭിക്കും', വിശ്വാസിയുടെ ഭാഗത്തുനിന്ന് വേറൊരു ശ്രമവും ആവശ്യമില്ല. അതേസമയം അവർ ദൈവകല്പനയുടെ അധികാരം ത്യജിക്കയും ചെയ്യുന്നു. തങ്ങൾ കല്പ്പന അനുസരിക്കുന്ന ബാദ്ധ്യ തയിൽനിന്ന് വിമോചിതരാണെന്നും അവകാശപ്പെടുന്നു. അനുരൂപമായി ദൈവസ്വഭാവത്തിന്‍റേയും ദൈവയിഷ്ടത്തിന്‍റേയും യഥാർത്ഥ പ്രതിഫലനമായ ദൈവകല്പനകളെ അനുസരിക്കാതെ, ദൈവഹിതപ്രകാരമുള്ള വിശുദ്ധീകരണം പ്രാപിക്കുവാൻ മനുഷ്യന് സാദ്ധ്യമാകുമോ?GCMal 538.3

    പ്രയത്നം ആവശ്യമില്ലാത്ത ഏതു വഴിയിലും മതത്തെ സ്വീകരിക്കാനുള്ള പ്രവണത വിശ്വാസത്താലുള്ള നീതീകരണം എന്ന ഉപദേശത്തെ എല്ലാവർക്കും സ്വീകാര്യമായ ഒന്നാക്കിത്തീർത്തിരിക്കുന്നു. എന്നാൽ ദൈവവചനം എന്തുപറയുന്നു. “ഒരുത്തൻ തനിക്ക് വിശ്വാസം ഉണ്ട് എന്ന് പറകയും പ്രവൃത്തികൾ ഇല്ലാതിരിക്കയും ചെയ്താൽ ഉപകാരം എന്ത്? അവിശ്വാസത്താൽ അവൻ രക്ഷപ്രാപിക്കുമോ? വ്യർത്ഥമനുഷ്യാ, പ്രവൃത്തി ഇല്ലാത്ത വിശ്വാസം നിഷ്ഫലമെന്ന് ഗ്രഹിപ്പാൻ നിനക്കു മനസ്സുണ്ടോ? നമ്മുടെ പിതാവായ അബ്രഹാം തന്‍റെ മകനായ യിസ്സഹാക്കിനെ യാഗപീഠത്തിന്മേൽ അർപ്പിച്ചിട്ട് പ്രവൃത്തിയാൽ അല്ലയോ നീതീകരിക്കപ്പെട്ടത്? അവന്‍റെ പ്രവൃത്തിയോടു കൂടെ വിശ്വാസം വ്യാപരിച്ചു എന്നും പ്രവൃത്തിയാൽ വിശ്വാസം പൂർണ്ണമായി എന്നും നീ കാണുന്നുവല്ലോ? അങ്ങനെ മനുഷ്യൻ ദൈവവിശ്വാസത്താലല്ല പ്രവൃത്തികളാൽ തന്നെ നീതീകരിക്കപ്പെടുന്നു എന്ന് നിങ്ങൾ കാണുന്നു”. (യാക്കോ. 2:14-24). GCMal 539.1

    പ്രവൃത്തികൂടാതെയുള്ള വിശ്വാസം എന്ന വഞ്ചിക്കുന്ന ഉപദേശത്ത ദൈവവചനം ഒരിക്കലും അനുകൂലിക്കുന്നില്ല. കൃപ നൽകുവാനുള്ള വ്യവസ്ഥയ്ക്ക് അനരൂപമായി നിൽക്കാതെ, സ്വർഗ്ഗത്തിന്‍റെ അനുഗ്രഹം അവകാശപ്പെടുന്നത് വിശ്വാസമല്ല, നേരെമറിച്ച്, മുൻവിധിയാണ്. യഥാർത്ഥ വിശ്വാ സത്തിന്‍റെ അടിസ്ഥാനം, തിരുവെഴുത്തുകളിൽ നല്കപ്പെട്ടിരിക്കുന്ന വാഗ്ദത്തങ്ങളിലും മാർഗ്ഗങ്ങളിലും ആകുന്നു. ദൈവത്തിന്‍റെ കല്പനകളിൽ ഏതി നിനെയെങ്കിലും ബോധപൂർവ്വം ലംഘിച്ചുകൊണ്ട് വിശുദ്ധനായിത്തീരാമെന്ന് ഉപദേശത്താൽ ആരും നിങ്ങളെ വഞ്ചിക്കരുത്. അറിഞ്ഞുകൊണ്ട് ഏതെങ്കിലും പാപം ചെയ്യുന്നത് പരിശുദ്ധാത്മാവിനെ നിശ്ശബ്ദമാക്കുക മാത്രമല്ല ആ മനുഷ്യൻ ദൈവത്തിൽനിന്ന് അകലുകയും ചെയ്യും. “കല്പനയുടെ ലംഘനമാണ് പാപം”; അവനിൽ വസിക്കുന്നവൻ ആരും പാപം ചെയ്യുന്നില്ല. പാപം ചെയ്യുന്നവൻ ആരും അവനെ കണ്ടിട്ടില്ല” (1 യോഹ. 3:6). യോഹന്നാൻ, തന്‍റെ ലേഖനങ്ങളിൽ സ്നേഹത്തെക്കുറിച്ചാണ് കൂടുതലും പറയുന്നതെങ്കിലും, ദൈവത്തിന്‍റെ കല്പനകളെ ലംഘിക്കുകയും അതേസമയം തങ്ങൾ വിശുദ്ധീകരിക്കപ്പെട്ടവർ എന്ന് അവകാശപ്പെടുകയും ചെയ്യുന്നവരുടെ യഥാർത്ഥ മുഖം തുറന്നുകാട്ടുവാൻ ഒട്ടുംതന്നെ മടിക്കുന്നില്ല. “അവനെ അറിഞ്ഞിരിക്കുന്നു എന്നു പറകയും അവന്‍റെ കല്പനകളെ പ്രമാണിക്കാതിരിക്കയും ചെയ്യുന്നവൻ കള്ളൻ ആകുന്നു; സത്യം അവനിൽ ഇല്ല. എന്നാൽ ആരെങ്കിലും അവന്‍റെ വചനം പ്രമാണിക്കുന്നുവെങ്കിൽ അവനിൽ ദൈവസ്നേഹം വാസ്തവമായി തികഞ്ഞിരിക്കുന്നു” (1 യോഹ. 2:4,5). എല്ലാ മനുഷ്യന്‍റെയും അവകാശവാദത്തിന്‍റെ പരീക്ഷണം ഇതാകുന്നു. സ്വർഗ്ഗത്തിലും ഭൂമിയിലും ദൈവത്തിന്‍റെ വിശുദ്ധിയുടെ ഏക അളവുകോലുകൊണ്ട് അള ക്കാതെ ഒരുവരും വിശുദ്ധി നൽകുവാൻ നമുക്ക് സാദ്ധ്യമല്ല. ദൈവത്തിന്‍റെ സന്മാർഗ്ഗീയ ന്യായപ്രമാണത്തിന്‍റെ ഭാരം ഒരുവന് അനുഭവപ്പെടുന്നില്ലെങ്കിൽ, ദൈവകല്പനകളെ അവൻ ചെറുതാക്കുകയും അവഗണിക്കുകയും ചെയ്താൽ, ഏതെങ്കിലും ചെറിയ കല്പനകളിൽ ഒന്നിനെ അഴിക്കുകയും, അങ്ങനെ പഠിപ്പിക്കയും ചെയ്താൽ, സ്വർഗ്ഗത്തിന്‍റെ ദൃഷ്ടിയിൽ അവർക്ക് ഒരു വിലയും ഉണ്ടായിരിക്കുകയില്ല. അവരുടെ അവകാശവാദങ്ങൾക്ക് ഒരു അടിസ്ഥാനവും ഇല്ലെന്ന് നമുക്കു കാണുവാൻ കഴിയും.GCMal 539.2

    തങ്ങൾക്ക് പാപമില്ലായെന്ന് ആരെങ്കിലും പറഞ്ഞാൽ, ആ പ്രസ്താവന നടത്തുന്ന ആൾതന്നെ വിശുദ്ധിയിൽനിന്ന് വളരെ അകലെയാണ്. ദൈവ ത്തിന്‍റെ അനന്തമായ വിശുദ്ധിയേയും പരിപാവനതയേയുംകുറിച്ച് ശരിയായ ധാരണയില്ലാത്തതുകൊണ്ടും, ദൈവസ്വഭാവത്തിന് അനുസൃതമായി നടക്കു ന്നവർ ആരായിത്തീരും എന്ന് ജഡേച്ഛകൾക്ക് അറിയാത്തതുകൊണ്ടുമാണ് അവർ അപ്രകാരം അവകാശവാദം പുറപ്പെടുവിക്കുന്നത്. യേശുവിന്‍റെ ഉന്ന തമായ വിശുദ്ധിയെക്കുറിച്ച് യഥാർത്ഥ അറിവില്ലാത്തതുകൊണ്ടും പാപത്തിന്‍റെ ഭയാനകതയേയും അതിന്‍റെ തിന്മയേയുംകുറിച്ച് പരിജ്ഞാനമില്ലാത്തതുകൊണ്ടും, താൻ വിശുദ്ധനാണെന്ന് മനുഷ്യന് തോന്നാം. ക്രിസ്തുവും മനുഷ്യനുമായി അകൽച എത്ര വർദ്ധിക്കുന്നുവോ, അതിനനുസൃതമായിരിക്കും, ദൈവിക സ്വഭാവത്തെക്കുറിച്ചുള്ള അവന്‍റെ പരിജ്ഞാനവും, ദൈവ നീതിയെക്കുറിച്ചുള്ള അവന്‍റെ അറിവും. അപ്പോൾ സ്വന്തകണ്ണിൽ അവൻ നീതിമാൻ എന്ന് അവനു തോന്നും.GCMal 540.1

    തിരുവെഴുത്തുകളിൽ പറഞ്ഞിരിക്കുന്ന വിശുദ്ധീകരണം മുഴുവ്യക്തിത്വത്തേയും ഉൾക്കൊള്ളിച്ചുകൊണ്ടുള്ളതാണ്. ഒരാളിന്‍റെ ആത്മാവ്, പ്രാണൻ, ശരീരം ഇവ മൂന്നിനേയും അത് ഉൾക്കൊള്ളുന്നു. പൌലൊസ് തെസ്സലൊനിക്യർക്കുവേണ്ടി പ്രാർത്ഥിച്ചത് “നിങ്ങളുടെ ആത്മാവും പ്രാണനും ദേഹവും അശേഷം നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്‍റെ പ്രത്യക്ഷതയിൽ അനിന്ദ്യമായി വെളിപ്പെടും വണ്ണം കാക്കപ്പെടുമാറാകട്ടെ” (1 തെസ്സ. 5:23). വീണ്ടും പൌലൊസ് വിശ്വാസികൾക്ക് എഴുതുന്നു: “സഹോദരന്മാരെ ഞാൻ ദൈവത്തിന്‍റെ മനസ്സലിവ് ഓർപ്പിച്ച് നിങ്ങളെ പ്രബോധിപ്പിക്കുന്നത്: “നിങ്ങൾ ബുദ്ധി യുള്ള ആരാധനയായി, നിങ്ങളുടെ ശരീരങ്ങളെ ജീവനും വിശുദ്ധിയും ദൈവ ത്തിന് പ്രസാദവുമുള്ള യാഗമായി സമർപ്പിപ്പിൻ. ഈ ലോകത്തിന് അനുരൂ പമാകെ, നന്മയും പ്രസാദവും പൂർണ്ണതയുമുള്ള ദൈവഹിതം ഇന്നതെന്ന് തിരിച്ചറിയേണ്ടതിന്, മനസ്സ് പുതുക്കി രൂപാന്തരപ്പെടുവിൻ (റോമ. 12:12). പുരാതന യിസ്രായേലിന്‍റെ കാലത്ത്, ദൈവത്തിന്‍റെ മുൻപാകെ കൊണ്ടുവരപ്പെട്ട എല്ലാ യാഗവും സൂക്ഷ്മമായി പരിശോധിക്കപ്പെട്ടതിൽ എന്തെങ്കിലും ന്യൂനത ഉണ്ട് എന്ന് കണ്ടാൽ ആ യാഗം തള്ളിക്കളയപ്പെട്ടിരുന്നു. എന്തെന്നാൽ യാഗം കഴിക്കാൻ കൊണ്ടുവരുന്ന മൃഗം യാതൊരു ഊനവും ഇല്ലാത്തതായിരിക്കേണമെന്ന് യഹോവ കല്പിച്ചിരുന്നു. അതുപോലെ ക്രിസ്ത്യാനികൾ തങ്ങളുടെ ശരീരത്തെ ജീവനും വിശുദ്ധിയും ദൈവത്തിന് പ്രസാദവുമുള്ള യാഗങ്ങളായി സമർപ്പിക്കുവാൻ ആജ്ഞാപിക്കപ്പെട്ടിരിക്കയാണ്. ഇതു ചെയ്യുന്ന തിന് തങ്ങളുടെ എല്ലാ ശക്തികളും അങ്ങേയറ്റം, കഴിവുള്ള വിധത്തിൽ നമ്മുടെ ശക്തികളെ പരിരക്ഷിക്കണം. ശാരീരികമോ മാനസികമോ ആയ ശക്തിയെ ബലഹീനമാക്കുന്ന ഏതൊരു പ്രവൃത്തിയും, മനുഷ്യനെ, അവന്‍റെ സൃഷ്ടിതാവിനോടുള്ള സേവനത്തിൽ അയോഗ്യനാക്കുന്നു. നമുക്ക് ദൈവ ത്തിനുനൽകുവാൻ കഴിയുന്ന ഏതൊന്നിലും, ഏറ്റവും നല്ലതല്ലാത്ത ഏതെങ്കിലും നൽകിയാൽ ദൈവം പ്രസാദിക്കുമോ? ക്രിസ്തു പ്റഞ്ഞു: “നിന്‍റെ ദൈവമായ കർത്താവിനെ നീ പൂർണ്ണഹൃദയത്തോടെ സ്നേഹിക്കേണം. തങ്ങളുടെ കർത്താവിനെ മുഴുഹൃദയത്തോടെ സ്നേഹിക്കുന്നവർ, ഏറ്റവും നല്ല സേവനം ദൈവത്തിന് നൽകുവാൻ തയ്യാറായിരിക്കും. തങ്ങളുടെ മുഴുശക്തിയും, ദൈവയിഷ്ടം ചെയ്യുവാനുള്ള തങ്ങളുടെ കഴിവിനെ വികസിപ്പിക്കുന്ന ദൈവയിഷ്ടത്തിന് അനുസൃതമാക്കുവാൻ എപ്പോഴും ശ്രമിച്ചുകൊണ്ടിരിക്കും. ഞങ്ങളുടെ ജഡേച്ഛകൾക്ക് കീഴ്പെട്ടുകൊണ്ട് തങ്ങളുടെ സ്വർഗ്ഗീയപിതാവിന് സമർപ്പിക്കുന്ന യാഗത്തെ അവർ മലിനമാക്കുകയോ, ബലഹീനമാക്കുകയോ ചെയ്യുകയില്ല.GCMal 540.2

    പത്രൊസ് പറയുന്നു: “ആത്മാവിനോട് പോരാടുന്ന ജഡമോഹങ്ങളെ വിട്ടകലുക” (1 പത്രോ. 2:11). പാപകരമായ ഓരോ പ്രവൃത്തിയും നമ്മുടെ ശരീരത്തിന്‍റെ കഴിവുകളെ ബലഹീനമാക്കുകയും, മാനസികവും ആത്മിയവുമായ കഴിവുകളെ നിർജീവമാക്കുകയും, ചെയ്യുന്നു. ദൈവ വചനത്തിനോ, ദൈവാത്മാവിനോ അങ്ങിനെയുള്ള ആളിന്‍റെ ഹൃദയത്തിൽ ദുർബലമായ പ്രവർത്തനമേ നടത്താൻ കഴിയുകയുള്ളൂ. പൌലൊസ് കൊരിന്ത്യസഭയ്ക്ക് എഴുതി: “നാം ജഡത്തിലേയും ആത്മാവിലേയും സകലകന്മഷവും നീക്കി നമ്മെത്തന്നെ വെടിപ്പാക്കി ദൈവഭയത്തിൽ വിശുദ്ധിയെ തികച്ചുകൊൾക'. (2 കൊരി. 7:1). ആത്മാവിന്‍റെ ഫലമോ: സ്നേഹം, സന്തോഷം, സമാധാനം, ദീർഘക്ഷമ, ദയ, പരോപകാരം, വിശ്വസ്തത, സൗമ്യത, ഇന്ദ്രിയ ജയം എന്നിവയാകുന്നു (ഗലാ. 5:22,23).GCMal 541.1

    പരിശുദ്ധാത്മ പ്രേരിതമായ ഈ പ്രസ്താവനകളൊക്കെ ഉണ്ടായിരുന്നിട്ടും ക്രിസ്ത്യാനികൾ എന്ന് അഭിമാനിക്കുന്നവർ, ലോക മോടികളെ ആരാധിക്കുകയോ സ്വാർത്ഥലാഭത്ത പിൻതുടരുകയോ ചെയ്യുന്നതിലൂടെ തങ്ങൾക്കുള്ള ശക്തിയെ ബലഹീനമാക്കുകയാണ്. എത്ര പേരാണ് തങ്ങളുടെ ദൈവി കമായ പുരുഷത്വത്തെ അമിതാഹാരംവഴി മലിനമാക്കുന്നത്; മദ്യപാനത്തിലൂടെയും വിലക്കപ്പെട്ട ആനന്ദങ്ങളിലൂടെയും, സഭ ഇപ്രകാരമുള്ള വീഴ്ചകളെ ശകാരിക്കുന്നതിനുപകരം പലപ്പോഴും ഇവയെ പ്രാത്സാഹിപ്പിക്കുകയാണ്; ക്രിസ്തുവിനോടുള്ള സ്നേഹത്തിന് കഴിയാത്തതായ, ലോക ഇമ്പങ്ങളുടെ നിധിഭണ്ഡാരങ്ങളെ സമ്പന്നമാക്കൽ, ലോക ഇമ്പത്തോടുള്ള പ്രിയം, ജഡേച്ഛകളെ ആനന്ദിപ്പിക്കുന്ന തിന്മകൾ, ഈവക കാര്യങ്ങളെ ശകാരിക്കുന്നതിനു പകരം സഭ പലപ്പോഴും പ്രോത്സാഹിപ്പിക്കയാണ് ചെയ്യുന്നത്. ഇന്നത്തെ സഭകളിൽ ക്രിസ്തു പ്രവേശിച്ച്, മതത്തിന്‍റെ പേരിൽ അവിടെ നടക്കുന്ന വിരുന്നുകളും അവിശുദ്ധ പ്രവർത്തനങ്ങളും കാണുകയാണെങ്കിൽ, സഭയെ മലിനപ്പെടുത്തുന്നവരെ യെരുശലേം ദൈവാലയത്തിൽ നാണയ കച്ചവടം നടത്തിയിരുന്നവരെ പുറത്താക്കിയതുപോലെ ഇവരേയും പുറത്താക്കുകയില്ലേ?.GCMal 541.2

    അപ്പൊസ്തലനായ യാക്കോബ് ഉയരത്തിൽനിന്നുള്ള ജ്ഞാനം, “ഒന്നാമത് നിർമ്മല'മെന്ന് പ്രഖ്യാപിക്കുന്നു. യേശുവിന്‍റെ വിലയേറിയ നാമം പുകയിലയാൽ മലിനമാക്കപ്പെട്ട ചുണ്ടുകളിൽ എടുക്കുന്നവരേയും, അതിന്‍റെ മനം മടുപ്പിക്കുന്ന മണത്താൽ ശ്വാസം മലിനമായ വരേയും, സ്വർഗ്ഗീയാന്തരീ ക്ഷത്തെ മലീമസമാക്കുന്നവരേയും, മറ്റുള്ളവരെക്കൊണ്ട് വിശ്വസിപ്പിക്കുന്ന വരേയും, സുവിശേഷത്തിന്‍റെ പരിശുദ്ധിക്ക് കടക വിരുദ്ധമായ പരിശീല നത്തെ നേരിട്ട് അപ്പൊസ്തലന് കാണേണ്ടിവരികയും ചെയ്താൽ, അദ്ദേഹം പറകയില്ലേ, അത് തികച്ചും ദൗമികവും, പൈശാചികവും ജഡികവുമാണെന്ന്? പുകയിലയുടെ അടിമകൾ മുഴു വിശുദ്ധിയുടെ അനുഗ്രഹം സ്വന്തമെന്ന് അവകാശപ്പെട്ടുകൊണ്ട് തങ്ങളുടെ സ്വർഗ്ഗീയ പ്രത്യാശയെക്കുറിച്ച് സംസാരിക്കാ റുണ്ട്. പക്ഷെ, ദൈവവചനം വ്യക്തമായിപ്പറയുന്നു: “അശുദ്ധമായത് യാതൊന്നും... അതിൽ കടക്കയില്ല (വെളി. 21:27).GCMal 542.1

    “ദൈവത്തിന്‍റെ ദാനമായി നിങ്ങളിൽ ഇരിക്കുന്ന പരിശുദ്ധാത്മാവിന്‍റെ മന്ദിരമാകുന്നു നിങ്ങളുടെ ശരീരം എന്നും, നിങ്ങളെ വിലയ്ക്കു വാങ്ങിയിരിക്കയാൽ നിങ്ങൾ താന്താങ്ങൾക്കുള്ളവരല്ലാ എന്നും അറിയുന്നില്ലയോ? ആക യാൽ നിങ്ങളുടെ ശരീരം കൊണ്ട് ദൈവത്തെ മഹത്വപ്പെടുത്തുവിൻ”( 1 കൊരി. 6:19,20). പരിശുദ്ധാത്മാവിന്‍റെ മന്ദിരമായ ഒരുവന്‍റെ ശരീരം, അപക ടകാരിയായ ഒരു ശീലത്താൽ അടിമയാക്കപ്പെടുകയില്ല. അവന്‍റെ ശക്തി ക്രിസ്തുവിന്‍റേതാണ്. തന്‍റെ രക്തത്താൽ വിലകൊടുത്ത് വാങ്ങപ്പെട്ടതാണ് അത്. അവന്‍റെ വസ്തുവകകൾ ദൈവത്തിന്‍റേതാണ്. തന്നെ ഏല്പിച്ചിരിക്കുന്ന ധനത്തെ ദുർവ്വിനിയോഗം ചെയ്തശേഷം എങ്ങനെ കുറ്റക്കാരനല്ലാതായിരിപ്പാൻ കഴിയും? നാമധേയ ക്രിസ്ത്യാനികൾ പ്രയോജനരഹിതമായതും, ശരീരത്തിന് ദോഷം വരുത്തുന്നതുമായ കാര്യങ്ങൾക്കുവേണ്ടി ആണ്ടു തോറും വൻതുകകൾ ചെലവഴിക്കുന്നു. അതേസമയം അനവധി ആളുകൾ ജീവന്‍റെ വചനം ലഭ്യമാകാതെ നശിക്കുന്നു. ദശാംശങ്ങളിലും കാണിക്കകെ ളിലും ദൈവത്തെ മോഷ്ടിക്കുകയാണ്. ഓരോ സമയവും നശിപ്പിക്കുന്ന ജഡീകമോഹത്തിന്‍റെ ദഹിപ്പിക്കുന്ന അൾത്താരയിൽ അവർ എരിഞ്ഞടങ്ങുകയാണ്. അവരുടെ ധനം സുവിശേഷത്തിന്‍റെ പുരോഗതിക്കോ, സാധുജന സംരക്ഷ ണത്തനോ നൽകുന്നില്ല. ക്രിസ്തുവിന്‍റെ അനുയായികൾ എന്നവകാശപ്പെടുന്നവർ എല്ലാം യഥാർത്ഥത്തിൽ വിശുദ്ധീകരണം പ്രാപിച്ചിരുന്നെങ്കിൽ അവരുടെ സമ്പത്തുകൾ, ആവശ്യമില്ലാത്തതും ഉപദ്രവകാരികളുമായ ദുഷ്പരിചയങ്ങൾക്ക് ചെലവഴിക്കുന്നതിനുപകരം ദൈവത്തിന്‍റെ ഭണ്ഡാരത്തിലേക്ക് കൊണ്ടുവരപ്പെടുമായിരുന്നു. അങ്ങനെ ക്രിസ്ത്യാനികൾ വർജ്ജനത്തിനും സ്വയത്യാഗത്തിനും സ്വയതാണത്തിനും മാതൃകയായിത്തീരുമായിരുന്നു. അപ്പോൾ അവർ ലോകത്തിന്‍റെ വെളിച്ചമാകുമായിരുന്നു.GCMal 542.2

    ലോകം എല്ലാവിധമായ ദോഷങ്ങൾക്കും വിലക്കപ്പെട്ടിരിക്കയാണ്. ജഡ മോഹം കൺമോഹം, ജീവനത്തിന്‍റെ പ്രതാപം ഇവ ഇന്ന് ജനസഞ്ചയത്തെ നിയന്ത്രിക്കുകയാണ്. ക്രിസ്ത്യാനികൾക്ക് വിശുദ്ധമായ ഒരു വിളിയുണ്ട്. അവരുടെ നടുവിൽനിന്ന് പുറപ്പെട്ടു വേർപെട്ടിരിപ്പിൻ എന്ന് കർത്താവ് അരുളി ച്ചെയ്യുന്നു. അശുദ്ധമായത് ഒന്നും തൊടരുത്. പാപവഴികളെ പരിപൂർണ്ണമായി വിട്ടുമാറുകയും ലോക ഇമ്പങ്ങളെ നിരസിക്കുകയും ചെയ്യാത്ത വിശുദ്ധീകരണം യഥാർത്ഥമല്ല എന്ന് നാം പറയുമ്പോൾ ദൈവവചനത്തിന്‍റെ വെളിച്ചത്തിൽ നമ്മുടെ പ്രസ്താവന ന്യായീകരിക്കപ്പെടാവുന്നതാണ്.GCMal 543.1

    അവരുടെ നടുവിൽ നിന്ന് പുറപ്പെട്ട് വേർപെട്ടിരിപ്പിന്‍... അശുദ്ധമായത് ഒന്നും തൊടരുത് എന്ന ആജ്ഞയെ അനുസരിക്കുന്നവരോട് “ഞാൻ നിങ്ങളെ ചേർത്തുകൊള്ളുകയും നിങ്ങളുടെ പിതാവായിരിക്കയും നിങ്ങൾ എന്‍റെ പുത്രന്മാരും പുത്രിമാരും ആയിരിക്കയും ചെയ്യും എന്ന് സർവ്വശക്തനായ കർത്താവ് അരുളിച്ചെയ്യുന്നു (2 കൊരി. 6:17,18). ദൈവിക വിഷയങ്ങളിൽ സമൃദ്ധവും സമ്പന്നവുമായ അനുഭവം ഉണ്ടായിരിക്കേണ്ടത് ഓരോ ക്രിസ്ത്യാനിയുടേയും ചുമതലകളും പദവിയുമാണ്. “ഞാൻ ലോകത്തിന്‍റെ വെളിച്ചമാകുന്നു'വെന്ന് യേശു പറഞ്ഞു. “എന്നെ അനുഗമിക്കുന്നവൻ ഇരുട്ടിൽ നടക്കുകയില്ല. അവന് ജീവന്‍റെ വെളിച്ചം ഉണ്ടായിരിക്കും” (യോഹ. 8:12). “നീതിമാന്മാരുടെ പാത ശോഭിക്കുന്ന വെളിച്ചംപോലെയാകുന്നു. അത് കൂടുതൽ കൂടുതൽ പ്രകാശത്തിലേക്ക് നയിക്കുന്നു” (സദൃശ. 4:18). വിശ്വാസത്തിന്‍റെ ഓരോ ചുവടും, അനുസരണവും ലോകത്തിന്‍റെ വെളിച്ചത്തോട്, ആത്മാവിനെ കൂടുതൽ അടുപ്പിക്കുന്നതുമാണ്. “അവനിൽ ഇരുൾ ഒട്ടുംത ന്നെയില്ലായിരുന്നു. നീതിസൂര്യനാകുന്ന ക്രിസ്തുവിന്‍റെ ശോഭാകിരണങ്ങൾ ദൈവദാസന്മാരുടെമേൽ പതിക്കുന്നു. അവർ അത് പ്രതിഫലിപ്പിക്കേണ്ടതാണ്. തങ്ങൾ പ്രകാശിക്കേണ്ടത് ആകാശത്തിലെ വലിയ പ്രകാശനക്ഷത്രങ്ങൾ പറയുമ്പോലെ, സ്വർഗ്ഗസിംഹാസനത്തിൽ ഒരു ദൈവം വിരാജിക്കുന്നുവെന്ന് ക്രിസ്ത്യാനികൾ തെളിയിച്ചുകാട്ടണം. ആ ദൈവത്തിന്‍റെ സ്വഭാവം സ്തുതിക്കും, അനുകരിക്കാനും യോഗ്യമാണെന്ന് അവർ സാക്ഷീകരിക്കണം.GCMal 543.2

    ദൈവമക്കൾക്ക് നൽകപ്പെട്ടിരിക്കുന്ന സമൃദ്ധമായ അനുഗൃഹങ്ങളെക്കു റിച്ച് പൌലൊസ് കൊലൊസ്യർക്ക് എഴുതിയ ലേഖനത്തിൽ എടുത്തുകാട്ടുന്നു. അതുകൊണ്ട് ഞങ്ങൾ അതു കേട്ട നാൾ മുതൽ നിങ്ങൾക്കുവേണ്ടി ഇടവിടാതെ പ്രാർത്ഥിക്കുന്നു. നിങ്ങൾ പൂർണ്ണ പ്രസാദത്തിനായി കർത്താ വിന് യോഗ്യമാംവണ്ണം നടന്ന് ആത്മികമായ സകല ജ്ഞാനത്തിലും വിവേ കത്തിലും അവന്‍റെ ഇഷ്ടത്തിന്‍റെ പരിജ്ഞാനംകൊണ്ട് നിറഞ്ഞുവരേണം എന്നും സകല സൽപ്രവൃത്തിയിലും ഫലം കായിച്ച് ദൈവത്തെക്കുറിച്ചുള്ള പരിജ്ഞാനത്തിൽ വളരേണമെന്നും സകല സഹിഷ്ണുതയ്ക്കും ദീർഘ ക്ഷമയ്ക്കുമായി അവന്‍റെ മഹത്വത്തിന്‍റെ വല്ലഭത്വത്തിന് ഒത്തവണ്ണം പൂർണ്ണ ശക്തിയോടെ ബലപ്പെടേണമെന്നും അപേക്ഷിക്കുന്നു (കൊലൊ. 1:9-11).GCMal 544.1

    എഫേസോസിലെ സഹോദരന്മാർ ക്രിസ്ത്യാനിയുടെ ഉന്നത പദവി എന്തെന്ന് മനസ്സിലാക്കണമെന്ന തന്‍റെ ആഗ്രഹം പൌലൊസ് വീണ്ടും എഴു തുന്നു. അത്യുന്നതന്‍റെ പുത്രീപുത്രന്മാർ എന്ന നിലയിൽ തങ്ങൾ സ്വായത്തമാക്കേണ്ട അത്ഭുത ശക്തിയേയും പരിജ്ഞാനത്തേയും കുറിച്ച് പൌലൊസ് വളരെ സുഗാഹ്യമായ വിധത്തിൽ എഫെസ്യർക്ക് എഴുതിയിരിക്കുന്നു. “അവൻ തന്‍റെ മഹത്വത്തിന് ഒത്തവണ്ണം അവന്‍റെ ആത്മാവിനാൽ നിങ്ങൾ അകത്തെ മനുഷ്യനെ സംബന്ധിച്ച് ശക്തിയോടെ ബലപ്പെടേണ്ടതിനും ക്രിസ്തു വിശ്വാസത്താൽ നിങ്ങളുടെ ഹൃദയങ്ങളിൽ വസിക്കേണ്ടതിനും.... നിങ്ങൾ സ്നേഹത്തിൽ വേരൂന്നി അടിസ്ഥാനപ്പെട്ടവരുമായി വീതിയും നീളവും ഉയരവും ആഴവും എന്ത് എന്ന് സകല വിശുദ്ധന്മാരോടുകൂടെ ഗ്രഹിപ്പാനും പരിജ്ഞാനത്തെ കവിയുന്ന ക്രിസ്തുവിന്‍റെ സ്നേഹത്തെ അറിവാനും പ്രാപ്തരാകയും ദൈവത്തിന്‍റെ എല്ലാ നിറവിനോളം നിറഞ്ഞുവരികയും വേണം എന്നും പ്രാർത്ഥിക്കുന്നു” (എഫെ. 3:16-19).GCMal 544.2

    നമ്മുടെ സ്വർഗ്ഗീയ പിതാവിന്‍റെ വാഗ്ദത്തങ്ങളിലൂടെ നമുക്ക് എത്തിച്ചേ രാവുന്ന ഉയരങ്ങളെയാണ് ഇവിടെ വെളിപ്പെടുത്തിത്തന്നിരിക്കുന്നത്. ദൈവത്തിന്‍റെ നിബന്ധനകൾ നാം നിറവേറ്റുമ്പോൾ മാത്രമാണ് ഇത് നമുക്ക് സാധിതപ്രായമാകുന്നത്. ക്രിസ്തുവിന്‍റെ നീതിയാൽ നമുക്ക് ദൈവത്തിന്‍റെ അപമേയ ശക്തിയോട് സാമീപ്യം ഉണ്ട്. “സ്വന്തപുത്രനെ ആദരിക്കാതെ നമുക്ക് എല്ലാവർക്കുംവേണ്ടി ഏല്പിച്ചുതന്നവൻ അവനോടുകൂടെ സകലവും നമുക്ക് നല്കാതിരിക്കുമോ?” (റോമ. 8:32). തന്‍റെ പുത്രന് ഒരളവുംകൂടാതെ പിതാവ്, പരിശുദ്ധാത്മാവിനെ നൽകി. നമുക്കും അതിന്‍റെ പൂർണ്ണതയിൽ പങ്കാ ളികളാകാം. യേശു പറയുന്നു: “അങ്ങനെ ദോഷികളായ നിങ്ങൾ നിങ്ങളുടെ മക്കൾക്ക് നല്ല ദാനങ്ങളെ കൊടുപ്പാൻ അറിയുന്നുവെങ്കിൽ സ്വർഗ്ഗസ്ഥനായ പിതാവ് തന്നോട് യാചിക്കുന്നവർക്ക് പരിശുദ്ധാത്മാവിനെ എത്ര അധികം കൊടുക്കും?” (ലൂക്കൊ. 11:13). നിങ്ങൾ എന്‍റെ നാമത്തിൽ എന്നോട് അപേ ക്ഷിക്കുന്നതൊക്കെയും ഞാൻ ചെയ്തുതരും”. “അപേക്ഷിപ്പിൻ; എന്നാൽ നിങ്ങളുടെ സന്തോഷം പൂർണ്ണമാകുംവണ്ണം നിങ്ങൾക്ക് ലഭിക്കും” (യോഹ. 14:14; 16:24).GCMal 544.3

    ക്രിസ്ത്യാനിയുടെ ജീവിതത്തിന്‍റെ വൈശിഷ്ട്യം താഴ്മയാണ്. എന്നാൽ കിസ്തീയ ജീവിതം ഒരിക്കലും ദുഃഖപൂർണ്ണമോ, സ്വയ നിന്ദിതമോ ആകരുത്. ദൈവം അംഗീകരിക്കുകയും അനുഗ്രഹിക്കയും ചെയ്യുന്ന ആ ജീവിതം നയിക്കുകയാണ് എല്ലാവരുടേയും പദവി. നാം എപ്പോഴും ശാപഗ്രസ്തരായി അന്ധകാരത്തിൽ കഴിയുകയല്ല സ്വർഗ്ഗീയ പിതാവിന്‍റെ ഇഷ്ടം. ഹൃദയം, സ്വയ ചിന്തകളാൽ നിറഞ്ഞിരിക്കുകയും തല, ഹൃദയഭാരത്താൽ കുനിഞ്ഞിരിക്കയും ചെയ്യുന്നതല്ല യഥാർത്ഥ വിനയത്തിന്‍റെ ലക്ഷണം. നമുക്ക് യേശുവിന്‍റെ അരികത്തേക്കു ചെന്ന് ശുദ്ധീകരണം പ്രാപിക്കാം. അങ്ങനെ നമുക്ക് ലജ്ജകൂടാതെ ന്യായപ്രമാണത്തിന്‍റെ മുമ്പാകെ നില്ക്കാൻ കഴിയും. “അതുകൊണ്ട് ഇപ്പോൾ ക്രിസ്തുയേശുവിലുള്ളവർക്ക് ഒരു ശിക്ഷാവിധിയും ഇല്ല” (റോമ. 8:1).GCMal 545.1

    യേശുവിലൂടെ, വീഴ്ച ഭവിച്ചവരായ ആദാമിന്‍റെ സന്തതികൾ ദൈവ ത്തിന്‍റെ പുത്രന്മാരായിത്തീർന്നു. “വിശുദ്ധീകരിക്കുന്നവനും വിശുദ്ധീകരിക്കപ്പെടുന്നവർക്കും എല്ലാം ഒരുവനല്ലോ പിതാവ്; അത് ഹേതുവായി അവൻ അവരെ സഹോദരന്മാർ എന്ന് വിളിപ്പാൻ ലജ്ജിക്കാതെ?” (എബ്രാ. 2:11). ക്രിസ്ത്യാനിയുടെ ജീവിതം, വിശ്വാസത്തിന്‍റേതും, വിജയത്തിന്‍റേതും ദൈവ ത്തിലുള്ള സന്തോഷത്തിന്‍റേതുമായിരിക്കണം. “ദൈവത്തിൽനിന്ന് ജനിച്ച തൊക്കെയും, ലോകത്തെ ജയിക്കുന്നു; ലോകത്തെ ജയിച്ച ജയമോ, നമ്മുടെ വിശ്വാസംതന്നെ” (1 യോഹ. 5:4). നെഹെമ്യാവ് ഇപ്രകാരം പറഞ്ഞു: “യഹോവയിലെ സന്തോഷം നിങ്ങളുടെ ബലമാകുന്നുവല്ലോ?” (നെഹൈ. 8:10). വി. പൌലൊസ് പറയുന്നു: “കർത്താവിൽ എപ്പോഴും സന്തോഷിപ്പിൻ; സന്തോഷിപ്പിൻ എന്ന് ഞാൻ പിന്നെയും പറയുന്നു”. “എപ്പോഴും സന്തോഷിപ്പിൻ; ഇടവിടാതെ പ്രാർത്ഥിപ്പിൻ; എല്ലാറ്റിനും സ്തോത്രം ചെയ്‌വീൻ; ഇതല്ലോ നിങ്ങളെക്കുറിച്ച് ക്രിസ്തുയേശുവിൽ ദൈവേഷ്ടം” (ഫിലി. 4:4; 1 തെസ്സ. 5:16-18).GCMal 545.2

    വേദപുസ്തക മാനസാന്തരത്തിന്‍റേയും യഥാർത്ഥ വിശുദ്ധീകരണത്തിന്‍റേയും ഫലങ്ങൾ ഇവയൊക്കെയാണ്. ദൈവകല്പനയിൽ ഉയർത്തിക്കാണിച്ചിരിക്കുന്ന വലിയ തത്വങ്ങളെ ക്രിസ്തീയ ലോകം വളരെ അവഗണിച്ചതുകൊണ്ടാണ് ആത്മാവിന്‍റെ ഈ ഫലങ്ങൾ അന്യപൂർവ്വമായി കാണപ്പെടുന്നത്. കഴിഞ്ഞകാലങ്ങളിൽ ഉണ്ടായിട്ടുള്ള ഉണർവുകളെപ്പോലെ ഇപ്പോൾ ഇല്ലാതെയിരിക്കുന്നതിന്‍റെ കാരണം മേൽപ്പറഞ്ഞതാണ്.GCMal 546.1

    നോട്ടത്തിലൂടെ നാം രൂപാന്തരപ്പെടുന്നു. തന്‍റെ ദിവ്യസ്വഭാവത്തിന്‍റെ പരിശുദ്ധിയും പൂർണ്ണതയും മനുഷ്യർക്ക് വെളിപ്പെടുത്തുവാൻ ദൈവം ഉപയോഗിച്ച് ദിവ്യകല്പനകളെ മനുഷ്യൻ അവഗണിക്കയും മാനുഷകല്പന കളോടും ഉപദേശങ്ങളോടും ആകർഷിക്കപ്പെടുകയും ചെയ്തു. അങ്ങനെ സഭയിൽ ഭക്തി ജീവിതത്തിന് വലിയ ക്ഷതം സംഭവിച്ചു. യഹോവ അരുളി ച്ചെയ്യുന്നു: “അവർ ജീവജലത്തിന്‍റെ ഉറവയായ എന്നെ ഉപേക്ഷിച്ച് വെള്ളമില്ലാത്ത കിണറുകളെ, പൊട്ടക്കിണറുകളെത്തന്നെ കുഴിച്ചിരിക്കുന്നു” (യിരെ മ്യാ. 2:13).GCMal 546.2

    “ദുഷ്ടന്മാരുടെ ആലോചനപ്രകാരം നടക്കാതെയും പാപികളുടെ വഴിയിൽ നിൽക്കാതെയും... യഹോവയുടെ ന്യായപ്രമാണത്തിൽ സന്തോഷിച്ച് അവന്‍റെ ന്യായപ്രമാണത്തെ രാപ്പകൽ ധ്യാനിക്കുന്നവൻ ഭാഗ്യവാൻ. അവൻ ആറ്റരികത്ത് നട്ടിരിക്കുന്നതും തക്കകാലത്ത് ഫലം കായ്ക്കുന്നതും ഇല വാടാത്തതുമായ വൃക്ഷം പോലെ ഇരിക്കും. അവൻ ചെയ്യുന്നതൊക്കെയും സാധിക്കും” (സങ്കീ. 1:1 -3). ദൈവകല്പന അതിന്‍റെ യഥാർത്ഥ സ്ഥാനത്ത് പുനഃസ്ഥാപിക്കപ്പെടുമ്പോൾ മാത്രമേ ആദിമകാലങ്ങളിലെ വിശ്വാസത്തിന്‍റെയും ദൈവഭക്തിയുടേയും ഉണർവ് തന്‍റെ ജനത്തിനിടയിൽ ഉണ്ടാവുകയുള്ളു. “യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: നിങ്ങൾ വഴികളിൽ ചെന്ന് നല്ലവഴി ഏതെന്ന് പഴയ പാതകളെ നോക്കി ചോദിച്ച് അതിൽ നടപ്പിൻ; എന്നാൽ നിങ്ങളുടെ മനസ്സിന് വിശ്രാമം ലഭിക്കും” (യിരെമ്യാ. 6:16).GCMal 546.3