Loading...
Larger font
Smaller font
Copy
Print
Contents
വന്‍ പോരാട്ടം - Contents
  • Results
  • Related
  • Featured
No results found for: "".
  • Weighted Relevancy
  • Content Sequence
  • Relevancy
  • Earliest First
  • Latest First

    അദ്ധ്യായം 35—മനസ്സാക്ഷിസ്വാതന്ത്യത്തിനു ഭീഷണി

    മുൻകാലങ്ങളിൽ ഉണ്ടായിരുന്നതിനെക്കാൾ അധികം താല്പര്യത്തോടെ ഇപ്പോൾ പ്രൊട്ടസ്റ്റന്‍റ് ക്രിസ്ത്യാനികൾ റോമാ മതത്തെ വീക്ഷിച്ചു തുടങ്ങിയിരിക്കുന്നു. കത്തോലിക്കാ മതം വളരെയധികം പ്രബലപ്പെടാതിരുന്ന രാജ്യങ്ങളിൽ അവരുടെ സ്വാധീനം വർദ്ധിപ്പിക്കുവാൻ ശ്രമിക്കുന്നത നുസരിച്ച് നവീകരണ സഭകളേയും പാപ്പാത്വ പാരമ്പര്യത്തേയും തമ്മിൽ വേർതിരിച്ചിരുന്ന തത്വസംഹിതകളിൽ വ്യാപകമായ അശദ്ധ പ്രകടമായി ത്തുടങ്ങി. അതിപ്രധാനമായ വിശ്വാസ സംഹിതകളിൽ തങ്ങൾ ചിന്തിച്ചിരുന്നതുപോലുള്ള വ്യത്യാസം യഥാർത്ഥത്തിൽ കാണുന്നില്ല എന്നും തങ്ങളുടെ പക്ഷത്തു നിന്നു ചുരുക്കം ചില വിട്ടുവീഴ്ചകൾ ചെയ്താൽ റോമിനോടു നല്ല അഭിപ്രായ ഐക്യത്തിൽ വരാൻ സാധിക്കുമെന്നും ഉള്ള ചിന്താഗതി പ്രൊട്ടസ്റ്റന്‍റു സഭകളിൽ ഉടലെടുത്തു തുടങ്ങി. വളരെ വിലകൊടുത്തു വാങ്ങിയിരുന്ന മനസ്സാക്ഷിസ്വാത്രന്ത്യത്തെ പ്രൊട്ടസ്റ്റന്‍റുകാർ ഒരുകാലത്തു വളരെയധികം വിലമതിച്ചിരുന്നു. പാപ്പാത്വ പാരമ്പര്യങ്ങളോട് യോജിക്കുവാൻ ശ്രമിക്കുന്നത് ദൈവത്തോട് അവിശ്വസ്തത കാണിക്കുന്നതാണെന്നും, ആയതിനാൽ അതിൽനിന്ന് പൂർണ്ണമായി അകന്നിരിക്കേണ്ടതാണെന്നും അവർ തങ്ങളുടെ മക്കളെ പഠിപ്പിച്ചിരുന്നു. എന്നാൽ ഇപ്പോൾ അവർ റോമാ സഭയോടു കാണിക്കുന്ന വികാരം എത്രമാത്രം വ്യത്യസ്തമായിരിക്കുന്നു!GCMal 647.1

    ഒരിക്കൽ കത്തോലിക്കാ സഭ അപകീർത്തികരമായി പ്രവർത്തിച്ചുപോന്നിരുന്നുവെന്നുള്ള പ്രസ്താവന, പാപ്പാത്വ മതത്തിനുവേണ്ടി ന്യായവാദം നടത്തുന്നവരോടൊത്തു പ്രൊട്ടസ്റ്റന്‍റ് വിഭാഗങ്ങളും സ്വീകരിച്ചു തുടങ്ങിയിരിക്കുന്നു. അജ്ഞതയുടേയും അന്ധകാരത്തിന്‍റെയും നൂറ്റാണ്ടുകളിലെ സഭയുടെ അധികാര കാലത്തു നടമാടിയിരുന്ന യുക്തി രഹിതവും വെറുപ്പുളവാക്കുന്നതുമായ പ്രവർത്തികളെക്കൊണ്ടു ഇന്നത്തെ സഭയെ വിധിക്കുന്നത് ന്യായരഹിതമാണെന്നു അവർ തറപ്പിച്ചു പറയുന്നു. അന്നത്തെ കാലത്തു നിലവിലിരുന്ന പരിഷ്ക്കാരമില്ലായ്മയുടെ ഫലമായിട്ടായിരുന്നു അന്ന് ഭീകരമായ ക്രൂരതകൾ അവർ പ്രവർത്തിച്ചുപോയതെന്നും, അത് ഇന്നു നാം ക്ഷമിച്ചുകൊടുക്കേണ്ടതാണെന്നും, എന്നാൽ ആധുനിക സംസ്കാരം അവരുടെ മതവികാരങ്ങൾക്കു ഗണ്യമായ മാറ്റം വരുത്തിയിരിക്കുന്നു എന്നും അവർ വാദിക്കുന്നു.,GCMal 647.2

    അഹങ്കാരം നിറഞ്ഞ ഈ ശക്തി തങ്ങളുടെ അപ്രമാദിത്വ അധികാരം എണ്ണൂറ് വർഷക്കാലം പ്രയോഗിച്ചിരുന്നത് ഈ വ്യക്തികൾ മറന്നുപോയതാണോ? ഇത് ലേശവും പരിത്യജിക്കാതെ 19-ാം നൂറ്റാണ്ടിൽ കഴിഞ്ഞ കാലങ്ങളേക്കാൾ അധികം തങ്ങളുടെ അപ്രമാദിത്വ അധികാരം അവർ ഉറപ്പിക്കുകയാണ് ചെയ്തത്. “തിരുവചനത്തിന് തെറ്റു സംഭവിച്ചാലും സഭയ്ക്ക് ഒരിക്കലും തെറ്റു സംഭവിച്ചിട്ടില്ല, ഇനി സംഭവിക്കയുമില്ല” എന്ന് റോം ഉറപ്പിച്ചു പ്രസ്താവിക്കുന്നു. (John L. Von Mosheim, Institutes of Ecclesiastical History, book 3, Century 11, Part 2, Chapter 2, Section 9, Note 17). കഴിഞ്ഞ കാലങ്ങളിൽ അവളുടെ ഗതിയെ ഭരിച്ചു നടത്തിയ തത്വങ്ങൾ ഉപേക്ഷിക്കുവാൻ അവൾക്കെങ്ങനെ കഴിയും?GCMal 648.1

    അപ്രമാദിത്വ അധികാരമെന്ന അവളുടെ അവകാശവാദം പാപ്പാത്വ സഭ ഒരിക്കലും ഉപേക്ഷിക്കുകയില്ല. അവൾ സ്ഥാപിച്ച വിശ്വാസപ്രമാണങ്ങൾ പാലിക്കാതിരുന്നവരോടു ചെയ്ത എല്ലാവിധ പീഡനങ്ങളും ന്യായമായിരുന്നു എന്ന് വാദിക്കുന്ന അവൾ മേലിലും അവസരം വരുമ്പോൾ പഴയ പ്രവൃത്തികൾ ആവർത്തിക്കുകയില്ലേ? മതേതരത്വ ഭരണകൂടങ്ങൾ ഇന്ന് നടപ്പിലാക്കിയിരിക്കുന്ന നിയന്ത്രണങ്ങൾ പിൻവലിക്കുകയും റോം അതിന്‍റെ ആദ്യകാല അധികാരത്തിൽ തിരിച്ചുവരികയും ചെയ്താൽ അവൾ ചെയ്തിരുന്ന പീഡനങ്ങളും മർദ്ദന ഭരണവും വളരെ വേഗം പുനർജീവിക്കും.GCMal 648.2

    മനസ്സാക്ഷിസ്വാതന്ത്യത്തെ സംബന്ധിച്ചുള്ള പാപ്പാത്വ ശക്തിയുടെ മനോഭാവത്തെയും, അവളുടെ നയങ്ങൾ വിജയപ്രദമായി പ്രയോഗിക്കപ്പെടുമ്പോൾ അമേരിക്കൻ ഐക്യനാടുകൾ നേരിടുവാനിരിക്കുന്ന വിപത്തിന്‍റെ ഭീഷണിയെപ്പറ്റിയും ഒരു സുപ്രസിദ്ധ എഴുത്തുകാരൻ ഇപ്രകാരം പറയുന്നു:GCMal 648.3

    “അമേരിക്കൻ ഐക്യനാടുകളിൽ റോമൻ കത്തോലിക്കാ സഭയുടെ മത്രഭാന്തിനെയോ ബാലിശത്തേയോ സംബന്ധിച്ചുള്ള യാതൊരുവിധ ആരോ പണങ്ങളേയും ഭയപ്പെടേണ്ടതില്ലെന്നു അനേകർ ചിന്തിക്കുന്നു. നമ്മുടെ സ്വത്രന്ത സ്ഥാപനങ്ങൾക്ക് പ്രതികൂലമായി മാറുവാനിരിക്കുന്ന റോമാ സഭയുടെ സ്വഭാവത്തിലും അതിന്‍റെ വളർച്ചയിലും അശുഭ സൂചകമായി അവർ ഒന്നും ഇപ്പോൾ കാണുന്നില്ല. എന്നാൽ നമുക്കിപ്പോൾ നമ്മുടെ ഭരണകൂടത്തിന്‍റെ അടിസ്ഥാന തത്വങ്ങളെ കത്തോലിക്കാ സഭയുടേതിനോടു താരതമ്യപ്പെടുത്തി നോക്കാം.GCMal 648.4

    “അമേരിക്കൻ ഐക്യനാടുകളുടെ ഭരണഘടന, മനസ്സാക്ഷിസ്വാതന്ത്ര്യം ഉറപ്പു ചെയ്യുന്നു. ഇതിനേക്കാളും അടിസ്ഥാനപരമായോ, പ്രിയപ്പെട്ടതായോ മറ്റൊന്നും തന്നെയില്ല. പിയൂസ് 9-ാം മാർപ്പാപ്പ 1854 ആഗസ്റ്റ് 15-ാം തീയതിയിലെ തന്‍റെ ചാക്രികകത്തിൽ ഇപ്രകാരം പറയുന്നു: “മനസ്സാക്ഷിസ്വാതന്ത്ര്യത്തെ രക്ഷിക്കുന്നതിനുള്ള യുക്തിഹീനവും അബദ്ധ ജഡിലവുമായ തത്വ സംഹിതകൾ സാംക്രമിക രോഗം പോലെ വിനാശകരമായ തെറ്റാണ് - ഒരു സംസ്ഥാനത്തിൽ എല്ലാവരേയും ബാധിക്കുന്നതും, ഏറ്റവുമധികം ഭയപ്പെടേണ്ടതുമായ വിനാശമാണ്”. 1864 ഡസിബർ 8-ാം തീയതിയിലെ തന്‍റെ ചാക്രിക ലേഖനത്തിൽ “മനസ്സാക്ഷി സ്വാതന്ത്യവും മത ആരാധനയും അവകാശപ്പെടുകയും, അവർക്കെതിരെ സഭ ശക്തി പ്രയോഗിക്കരുതെന്നു ആവ ശ്യപ്പെടുകയും ചെയ്യുന്നവർ പള്ളിഭ്രഷ്ടരാക്കേണ്ടതാണ് എന്നുള്ള വിലക്ക് കല്പ്പിക്കുകയും ചെയ്തിരിക്കുന്നു.GCMal 649.1

    അമേരിക്കൻ ഐക്യനാടുകളോടുള്ള റോമിന്‍റെ ശാന്തസ്വരം ഹൃദയ മാറ്റത്തിൽ നിന്നു ഉരുവാകുന്നതല്ല. നിസ്സഹായത അനുഭവപ്പെടുമ്പോൾ അവൾ ക്ഷമാശീലം കാണിക്കുക മാത്രമാണു ചെയ്യുന്നത്. ഒ കോണർ എന്ന ബിഷപ്പ് ഇപ്രകാരം പറയുന്നു: “കത്തോലിക്കാ ലോകത്തിനു അപകടം സംഭ വിക്കാതെ മതസ്വാതന്ത്യ വിരുദ്ധ താല്പര്യങ്ങൾ പ്രവൃത്തിയിൽ കൊണ്ടുവ രുന്നതിനുവേണ്ടി മത സ്വാതന്ത്ര്യമെന്ന പ്രകിയ വെറും നാമമാത്രമായി അവർ അനുവദിക്കുന്നു.... സെയിന്‍റ് ലൂയിസിലെ ആർച്ച് ബിഷപ്പ് ഒരിക്കൽ ഇങ്ങനെ പറയുകയുണ്ടായി: “മതവിരോധവും അവിശ്വാസവും കുറ്റകൃത്യങ്ങളാണ്; ഉദാഹരണമായി, ജനങ്ങളെല്ലാം കത്തോലിക്കാ വിശ്വാസികളും, ദേശീയ നിയമങ്ങൾക്കു തുല്യമായി കത്തോലിക്കാ മതവും, നിലവിലിരിക്കുന്ന ഇറ്റലി, സ്പെയിൻ തുടങ്ങിയ രാജ്യങ്ങളിൽ ഒരു കുറ്റ കൃത്യമായി ഇതും ശിക്ഷാർഹമാണ്.GCMal 649.2

    “കത്തോലിക്കാ സഭയിലെ ഓരോ കർദ്ദിനാളും ആർച്ചുബിഷപ്പും ബിഷപ്പും പോപ്പിന്‍റെ കീഴിലുള്ള തങ്ങളുടെ വിധേയത്വം പ്രകടിപ്പിച്ചുകൊണ്ട് ചെയ്യുന്ന പ്രതിജ്ഞയിലെ ചില വാക്കുകൾ ശ്രദ്ധിക്കുക: “ഞങ്ങളുടെ പ്രഭുവായി അംഗീകരിക്കപ്പെട്ടിരിക്കുന്ന പോപ്പിനും, അദ്ദേഹത്തിന്‍റെ പിൻഗാമികൾക്കും എതിരെ ആചാരവിരോധങ്ങൾ, എതിർപ്രവർത്തനങ്ങൾ, മത്സരങ്ങൾ എന്നിവ സൃഷ്ടിക്കുന്നവരെ എന്‍റെ പരമാവധി ശക്തി പ്രയോഗിച്ച് നേരിടുകയും പീഡിപ്പിക്കുകയും ചെയ്യുന്നതാണ്”. -Josiah Strong, Our Country, ch. 5, pars. 2-4,GCMal 649.3

    റോമൻ കത്തോലിക്കാ സമുദായത്തിൽ സത്യക്രിസ്ത്യാനികൾ ഉണ്ട്ന്നുള്ളത് പരമാർത്ഥമായ വസ്തുതയാണ്. തങ്ങൾക്കു ലഭിച്ച വെളിച്ചത്തിന്‍റെ പൂർണ്ണതയിൽ അനേകായിരങ്ങൾ ആ സഭയിൽ ദൈവസേവ ചെയ്യുന്നു. ദൈവവചനം ഗ്രഹിക്കുവാൻ അനുവാദം ഇല്ലാത്തതിനാൽ സത്യമെന്തെന്നു തിരിച്ചറിയുവാൻ അവർക്കു സാധിക്കുന്നില്ല. ജീവനുള്ള ഹൃദയംഗമായ ആരാ ധനാ ശുശ്രൂഷകളും മിഥ്യയായ ആചാരാനുഷ്ഠാനങ്ങളും തമ്മിലുള്ള വ്യത്യാസം അവർ മനസ്സിലാക്കിയിട്ടില്ല. വെറും മത വിഭ്രമത്തിലും തൃപ്തികരമല്ലാത്ത വിശ്വാസത്തിലും അഭ്യാസം ലഭിച്ചിരിക്കുന്ന ഈ ആത്മാക്കളെ ദൈവം ദയാപുരസ്സരം വീക്ഷിക്കുന്നു. അവരെ വലയം ചെയ്തിരിക്കുന്ന സാന്ദ്രതയേറിയ അന്ധകാരത്തെ തുളച്ചുചെല്ലുന്ന സത്യത്തിന്‍റെ പ്രകാശരശ്മികൾGCMal 651.1

    ദൈവം അയച്ചുകൊടുക്കുന്നു. യേശുക്രിസ്തുവിങ്കലെ സത്യം അതിന്‍റെ പൂർണ്ണതയിൽ ദൈവം അവർക്കു വെളിപ്പെടുത്തിക്കൊടുക്കുകയും, അപ്പോൾ അവർ ദൈവജനങ്ങളോടു ചേർന്നു തങ്ങളുടെ സ്ഥാനം ഉറപ്പിക്കുകയും ചെയ്യും.GCMal 651.2

    എന്നാൽ റോമാമതാചാരങ്ങൾ കഴിഞ്ഞ കാലങ്ങളിലെന്നപോലെ ഇന്നും ക്രിസ്തുവിന്‍റെ സുവിശേഷത്തോടു അനുയോജ്യമായിട്ടുള്ളതല്ല. പ്രൊട്ടസ്റ്റന്‍റ് സഭകളും വലിയ ഇരുളിൽ പെട്ടിരിക്കുകയാണ്. അല്ലായിരുന്നെങ്കിൽ, കാലത്തിന്‍റെ അടയാളങ്ങൾ അവർ തിരിച്ചറിയുമായിരുന്നു. റോമാ സഭ അവരുടെ പദ്ധതികളിലും പ്രവർത്തന ശൈലിയിലും വളരെ മുൻപന്തി യിലാണ്. മുഴുലോകത്തിന്‍റെയും നിയന്ത്രണം തങ്ങളുടെ കീഴിൽ കൊണ്ടു വരുന്നതിനും പീഡനമുറകൾ പുനരാരംഭിക്കുന്നതിനും പ്രൊട്ടസ്റ്റന്‍റ് വിഭാഗങ്ങൾ പ്രവർത്തിച്ചതെല്ലാം മാറ്റിമറിക്കുന്നതിനും അവളുടെ സ്വാധീന ശക്തി വ്യാപകമാക്കുന്നതിനുമുള്ള ഭീകരമായ മത്സരമുറകൾ ആവർത്തിക്കുന്നതിനും വിവിധങ്ങളായ തന്ത്രങ്ങൾ റോമാസഭ പ്രയോഗിച്ചുകൊണ്ടിരിക്കുന്നു. എല്ലാ ഭാഗങ്ങളിലും കത്തോലിക്കാ സഭ അതിന്‍റെ നില ഉറപ്പിച്ചുവരികയാണ്. പ്രൊട്ടസ്റ്റന്‍റ് രാജ്യങ്ങളിൽ എണ്ണത്തിൽ പെരുകിവരുന്ന അവരുടെ സഭകളും പള്ളിക്കെട്ടിടങ്ങളും നോക്കുക. പ്രൊട്ടസ്റ്റന്‍റുകാർതന്നെ വിപുലമായി പരിരക്ഷിക്കുന്ന അവരുടെ കോളേജുകളുടെയും സെമിനാരികളുടെയും കീർത്തി എത്രമാത്രം വലുതാണെന്നു അമേരിക്കയിൽതന്നെ കാണുവാൻ സാധിക്കും. കത്തോലിക്കാ സഭയിലേക്കുള്ള കൂറുമാറ്റവും അവരുടെ മതാനുഷ്ഠാനങ്ങളുടെ അനുകരണവും ഇംഗ്ലണ്ടിൽ എന്തുമാത്രം വളർന്നിരിക്കുന്നുയെന്ന് നോക്കുക. ഇതൊക്കെ കാണുമ്പോൾ സുവിശേഷത്തിന്‍റെ പരിശുദ്ധ തത്വങ്ങൾക്ക് വില കല്പിക്കുന്നവരുടെ ജിജ്ഞാസ ഉണരേണ്ടതാണ്.GCMal 651.3

    പ്രൊട്ടസ്റ്റന്‍റ് വിഭാഗങ്ങൾ താറുമാറാവുകയും അവർ പാപ്പാത്വത്തെ പരിപോഷിപ്പിക്കുകയും ചെയ്യുന്നു; പാപ്പാത്വ അനുഗാമികൾക്ക് മനസ്സിലാക്കുവാൻ അസാദ്ധ്യമായി അവരെ ആശ്ചര്യപ്പെടുത്തിക്കൊണ്ട്, പ്രൊട്ടസ്റ്റന്‍റ് വിഭാഗങ്ങൾ അവരോടു സകല വിധ വിട്ടുവീഴ്ചകൾക്കും അനുരഞ്ജനങ്ങൾക്കും വശപ്പെടുന്നു. റോമാസഭയുടെ യഥാർത്ഥ സ്വഭാവത്തിന്‍റെയും അവളുടെ പരമാധികാരത്തിൽ ഒളിഞ്ഞിരിക്കുന്ന അപകടങ്ങളുടെയും നേരെ മനുഷ്യർ കണ്ണടച്ചുകളയുന്നു. അതിഭീകരമായ ഈ ശത്രു പൗരസ്വാതന്ത്യത്തിനും മതസ്വാ തന്ത്ര്യത്തിനും എതിരെ പ്രവർത്തിച്ചു മുന്നേറുന്നത് തടയുവാൻ ജനങ്ങൾ ജാഗരൂകരാകേണ്ടതാണ്.GCMal 651.4

    കത്തോലിക്കാ മതം ആകർഷകമല്ലായെന്നും, അവരുടെ ആരാധന മൂകവും അർത്ഥശൂന്യവുമായ ആചാരങ്ങൾ മാത്രമാണെന്നും പല പ്രൊട്ടസ്റ്റന്‍റുകാരും വിചാരിക്കുന്നു. ഇവിടെ അവർക്കു തെറ്റുപറ്റിയിരിക്കയാണ്. റോമാമതം വഞ്ചനാപരമാണെങ്കിലും അത് പരുപരുത്തതും, പ്രാകൃതവും ചതിയും നിറഞ്ഞതല്ല. റോമൻ കത്തോലിക്കാ സഭയുടെ ശുശ്രൂഷാക്രമം വളരെയധികം ആചാരപരവും ആകർഷകവുമാണ്. അവരുടെ പാവനമായ കൂദാശകർമ്മങ്ങളും അതിന്‍റെ അതിശ്രഷ്ഠമായ ശുശ്രൂഷാ ശൈലിയും മനുഷ്യരുടെ ഇന്ദ്രിയങ്ങളെ ആസ്വാദ്യകരമാക്കുകയും അവരുടെ മനസ്സാക്ഷിയേയും ചിന്താശക്തിയേയും നിശബ്ദമാക്കുകയും ചെയ്യുന്നു. കണ്ണുകൾക്ക് അത് മാന്ത്രികശക്തിപോലെയാണ്. അതിഗംഭീരവും മനോഹരവുമായ പള്ളികൾ, ആശ്ചര്യകരമായ ഘോഷയാത്രകൾ, സുവർണ്ണ അൾത്താരകൾ, വൈരക്കല്ലുകൾ പതിച്ച വിശുദ്ധന്മാരുടെ സമാധി മന്ദിരങ്ങൾ, അനുപമമായ ചിത്രരചനകൾ, മനോഹരശില്പങ്ങൾ എന്നിവ സ്നേഹത്തേയും സൗന്ദര്യത്തെയും ഉദ്ദീപിപ്പിക്കുന്നു. കാതുകളേയും ഇമ്പകരമായ ഗീതങ്ങൾ വശീകരിക്കുന്നു. സംഗീതം അതുല്യമാണ്. ശ്രുതിമധുരമായ സംഗീത ഉപകരണങ്ങളിൽനിന്നു പുറപ്പെടുന്ന ഇമ്പസ്വരങ്ങൾ ഗായക സംഘങ്ങളുടെ മാധുര്യ സ്വരങ്ങളോടു ഒന്നുചേർന്നു ദേവാലയ ഗോപുരാന്തർഭാഗത്തു അലയടിച്ചു മനോഹരമായ തൂണുകൾകൊണ്ട് നിബിഢമായ ഇടനാഴിയിലൂടെ പ്രതിധ്വനിക്കുമ്പോൾ ഓരോ മനസ്സിലും ഭയഭക്തിയാദരങ്ങൾ സംജാതമാകുന്നു.GCMal 652.1

    ഇപ്രകാരമുള്ള ബാഹ്യമോടിയും ആചാര കർമ്മങ്ങളും, പാപയോഗത്താൽ വലയുന്ന ആത്മാവിന് ഒരു പരിഹാസവും, ആന്തരീക മലിനതയുടെ തെളിവുമാണ്. കർത്താവായ യേശുക്രിസ്തുവിന്‍റെ സത്യ ആരാധനയ്ക്ക് ഇപ്രകാരമുള്ള ആകർഷണങ്ങൾ ആവശ്യമുള്ളതല്ല. ക്രൂശിൽനിന്ന് ബഹിർഗമിക്കുന്ന പ്രകാശവലയത്തിൽ പരിശുദ്ധവും സ്നേഹസന്തുഷ്ടവുമായി പ്രത്യക്ഷപ്പെടുന്ന സത്യ ക്രിസ്ത്യാനിത്വത്തിന്‍റെ മാറ്റുകൂട്ടുവാൻ ബാഹ്യ ആഡംബരങ്ങൾ ആവശ്യമില്ല. ദൈവസന്നിധിയിൽ ഏറ്റവും വിലമതിക്കപ്പെടുന്നത് പരിശുദ്ധിയുടെ സൗന്ദര്യവും, സൗമ്യതയും സാവധാനതയും നിറഞ്ഞ ആത്മാവാണ്.GCMal 652.2

    ആരാധനാ രീതിയിലെ അത്യുജ്ജ്വലമായ തിളക്കം പരിശുദ്ധവും ഉന്നതവും ആയ മാനസികാവസ്ഥയുടെ സൂചനയല്ല. ലൗകികവും വിഷയാസക്തവുമായ മനസ്സിൽ ഉന്നത കലാവൈദഗ്ധ്യവും, അതിലോലമായ താല്പര്യങ്ങളും പലപ്പോഴും കുടികൊള്ളുന്നു. ആത്മാവിന്‍റെ ആവശ്യങ്ങൾ മറന്നു കളയുവാനും, ഭാവിയിൽ വരുവാനിരിക്കുന്ന നിത്യജീവനിൽനിന്ന് ദൃഷ്ടി മറച്ചുകളയുവാനും നിത്യസഹായിയായ കർത്താവിൽ നിന്നകന്ന് ഈ ലോകത്തിനുവേണ്ടി മാത്രം ജീവിക്കുവാനും മനുഷ്യരെ പ്രേരിപ്പിക്കുന്നതിന് സാത്താൻ ഈ വക കാര്യങ്ങൾ പ്രയോജനപ്പെടുത്തുന്നു.GCMal 653.1

    പുതുക്കം പ്രാപിക്കാത്ത ഹൃദയത്തിനു ബാഹ്യമായ മതാചാരങ്ങൾ ആകർഷണീയമാണ്. റോമൻ കത്തോലിക്കാ ആരാധനയുടെ ബാഹ്യമായ പ്രൗഢിയുടെയും ഭക്തി സാന്ദ്രതയുടേയും മാന്ത്രികമായ വശീകരണ ശക്തിയിൽ അനേകർ വഞ്ചിക്കപ്പെട്ടുപോകുന്നു; സ്വർഗ്ഗീയ നഗരത്തിന്‍റെ കവാടമായി അവർ റോമൻ കത്തോലിക്കാ സഭയെ പരിഗണിക്കുന്നു. സത്യത്തിന്‍റെ ഉറപ്പുള്ള അടിസ്ഥാനത്തിന്മേൽ നിലകൊള്ളാത്തവരും പരിശുദ്ധാത്മ ശക്തിയാൽ ഹൃദയ നവീകരണം പ്രാപിക്കാത്തവരും മാത്രമല്ലാതെ മറ്റാരും തന്നെ അവളുടെ സ്വാധീനശക്തിയുടെമേൽ ജയം പ്രാപിക്കുന്നില്ല. യേശുക്രിസ്തുവുമായുള്ള വ്യക്തിപരമായ പരിജ്ഞാനത്തിൽ എത്തിച്ചേരാത്ത ആയിരങ്ങൾ, ദൈവിക ശക്തിയില്ലാത്ത ബാഹ്യ ആചാരങ്ങളുടെ മാസ്മരശക്തിയിൽ പിടി പെട്ടുപോകും. ലക്ഷോപലക്ഷം ജനങ്ങൾ ഇപ്രകാരമുള്ള മതം മാത്രമാണ് ആഗ്രഹിക്കുന്നത്.GCMal 653.2

    പാപമോചനം നല്കുവാനുള്ള സഭയുടെ അധികാരം, തുടർന്നു പാപം ചെയ്യുവാൻ കത്തോലിക്കാ വിശ്വാസികൾക്ക് സ്വാതന്ത്ര്യം കൊടുക്കുന്നു; പാപക്ഷമ പ്രാപിക്കുന്നതിനുള്ള കുമ്പസാരമെന്ന കൂദാശ ദുഷ്ടത തുടരുവാനുള്ള അനുവാദമാണ്. പാപത്തിൽ വീണ് കിടക്കുന്ന മനുഷ്യന്‍റെ മുമ്പിൽ മുട്ടു കുത്തി തന്‍റെ ഹൃദയത്തിലെ രഹസ്യചിന്തകളേയും സങ്കൽപ്പങ്ങളേയും ഏറ്റു പറഞ്ഞു കുമ്പസാരിക്കുന്ന വ്യക്തി അവന്‍റെ സ്വന്തം വ്യക്തിത്വത്തെ തരം താഴ്ത്തുകയും ആത്മാവിന്‍റെ ശ്രേഷ്ഠമായ ജന്മവാസനകളെ വലിച്ചെറിയുകയുമാണ് ചെയ്യുന്നത്. പലപ്പോഴും തെറ്റിപ്പോകുന്നവനും, പാപിയും മർ ത്യനും മദ്യത്തിനു അടിമപ്പെട്ട് ദുഷ്പ്രവൃത്തിയിൽ ആകൃഷ്ടനുമായ പുരോ ഹിതന്‍റെ മുമ്പിൽ തന്‍റെ പാപങ്ങൾ ഏറ്റുപറയുന്ന വ്യക്തി, അവന്‍റെ സ്വഭാവ മാനദണ്ഡത്തിന്‍റെ വിലയിടിക്കുകയും അനന്തരഫലമായി അവൻ അധികമായ വഷളത്വത്തിലേക്കു തരം താഴുകയുമാണ് ചെയ്യുന്നത്. പുരോഹിതൻ ദൈവത്തെ പ്രതിനിധീകരിക്കുന്നവനായി അവൻ കാണുന്നതിനാൽ, നാശത്തിൽ വീണ് മനുഷ്യവർഗ്ഗത്തിന്‍റെ പ്രതീകമായിത്തന്നെ അധഃപതിച്ച നിലയിൽ അവൻ ദൈവത്തെക്കുറിച്ചും ചിന്തിക്കുന്നു. ഇപ്രകാരം മനുഷ്യൻ മനുഷ്യനോടുതന്നെ പാപങ്ങൾ ഏറ്റുപറയുന്ന തരം താണ പ്രവൃത്തി ലോകത്തെ അധികം അധികം വഷളാക്കി ദുഷ്ടത ഒഴുക്കിവിടുന്ന ഒരു രഹസ്യ അരുവിയായി അന്ത്യനശീകരണത്തിനു ഭൂമിയെ അനുയോജ്യമാക്കുകയാണ് ചെയ്യുന്നത്. എന്നിരുന്നാലും സുഖാനുഭൂതിയിൽ ലയിച്ചു ജീവിക്കുവാൻ ആഗ്ര ഹിക്കുന്നവൻ, തന്‍റെ ആത്മാവിനെ ദൈവമുമ്പാകെ തുറക്കുന്നതിനെക്കാൾ അധികം ഒരു സഹജീവിയും മർത്യനും ആയവന്‍റെ മുൻപിൽ ഏറ്റുപറയുന്ന തിൽ സന്തോഷിക്കുന്നു. പാപത്തിൽ നിന്ന് ഒളിഞ്ഞിരിക്കുന്നതിനെക്കാളും പ്രായശ്ചിത്തം അനുഷ്ഠിക്കുവാൻ മനുഷ്യ പ്രകൃതി ഇഷ്ടപ്പെടുന്നു; ജഡികാഭിലാഷങ്ങളെ ക്രൂശിക്കുന്നതിനെക്കാളും ശരീരത്തെ ദണ്ഡിപ്പിക്കുന്നതും രട്ടുടുക്കുന്നതും ചങ്ങലയാൽ കെട്ടി മുറുക്കപ്പെടുന്നതും എളുപ്പമായി അവർ കാണുന്നു. ക്രിസ്തുവിന്‍റെ നുകത്തിനു കീഴിൽ തല കുനിക്കുന്നതിനെക്കാൾ ഭാരമേറിയ നുകം വഹിക്കുവാൻ ജഡിക ഹൃദയം താല്പര്യപ്പെടുന്നു.GCMal 653.3

    യേശു ഭൂമിയിൽ അവതാരമെടുത്തപ്പോൾ ഉള്ള യെഹൂദാ സഭയും, റോമൻ കത്തോലിക്കാസഭയും തമ്മിൽ വളരെയധികം സാമ്യമുണ്ട്. യെഹൂദന്മാർ ദൈവകല്പനയിലെ തതിങ്ങളെയെല്ലാം രഹസ്യമായി ചവിട്ടി താഴ്ത്തുകയും ബാഹ്യമായി ആ നിയമങ്ങൾ പാലിക്കുന്നതിൽ കർശന രീതി അവലംബിക്കുകയും അവയെ പാരമ്പര്യങ്ങളോട് ബന്ധപ്പെടുത്തി അനുസരണമെന്നത് വേദനാജനകവും ഭാരമുള്ളതുമായി തീർക്കുകയും ചെയ്തിരുന്നു. അവർ ദൈവകല്പനകളെ ബഹുമാനിച്ചിരുന്നുയെന്ന് അഭിമാനിച്ചിരുന്നതു പോലെ റോമൻ കത്തോലിക്കർ ക്രൂശിനെ വണങ്ങുന്നു. ക്രിസ്തുവിന്‍റെ കഷ്ടപ്പാടുകളുടെ പ്രതീകമായ ക്രൂശിനെ ഉയർത്തിക്കാണിക്കുകയും അത് പ്രതിനിധീകരിക്കുന്ന കർത്താവിനെ അവരുടെ ജീവിതത്തിൽനിന്ന് തള്ളിക്കളയുകയും ചെയ്യുന്നു.GCMal 654.1

    പാപ്പാത്വ സഭാപ്രതിനിധികൾ അവരുടെ പള്ളികളിലും അൾത്താരകളിലും നിലയങ്കികളിലും ക്രൂശിന്‍റെ രൂപങ്ങൾ പതിച്ചിരിക്കുന്നു. ക്രൂശിന്‍റെ മുദ്ര എവിടെയും കാണാം. എല്ലായിടത്തും അതിനെ ബാഹ്യമായി ബഹുമാനിക്കുകയും ഉയർത്തിക്കാണിക്കുകയും ചെയ്യുന്നു. എന്നാൽ, ബുദ്ധിഹീനമായ പാരമ്പര്യങ്ങളുടേയും കപട വ്യാഖ്യാനങ്ങളുടേയും കർക്കശമായ സമ്മർദ്ദങ്ങൾ പ്രയോഗിച്ച് ജനങ്ങളെ അനുസരിപ്പിച്ചുകൊണ്ട് ക്രിസ്തുവിന്‍റെ വചനങ്ങളെ ആഴത്തിൽ കുഴിച്ചിട്ടുകളയുന്നു. മതഭ്രാന്തിന് അടിമപ്പെട്ട യെഹൂദന്മാരോട് കർത്താവു പറഞ്ഞ വചനങ്ങൾ റോമൻ കത്തോലിക്കാ നേതാക്കന്മാരെ സംബന്ധിച്ചിടത്തോളം വളരെ അധികം ശക്തിമത്തായതാണ്: “അവർ ഘനമുള്ള ചുമടുകളെ കെട്ടി മനുഷ്യരുടെ തോളിൽ വെയ്ക്കുന്നു; ഒരു വിരൽ കൊണ്ടുപോലും അവയെ തൊടുവാൻ അവർക്കു മനസ്സില്ല” (മത്തായി. 23:4). ദൈവേഷ്ടത്തിനു വിരുദ്ധമായി പ്രവർത്തിക്കുന്നതുമൂലം തങ്ങളുടെമേൽ ദൈവകോപം ചൊരിയപ്പെടുമെന്നുള്ള നിത്യഭയപ്പാടിൽ വിശുദ്ധ മനസ്സാക്ഷിയുള്ള അനേക ആത്മാക്കളെ സൂക്ഷിക്കുകയും അതേ സമയം സഭാ അധിപതികളിൽ അനേകരും ആർഭാടങ്ങളിലും ജഡിക ആഹ്ലാദത്തിലും മുഴുകി കഴിയുകയും ചെയ്യുന്നു.GCMal 654.2

    പ്രതിമകളേയും വിശുദ്ധന്മാരുടെ ഭൗതിക അവശിഷ്ടങ്ങളേയും വണങ്ങി, പുണ്യവാളൻമാരോട് പ്രാർത്ഥിച്ച്, പോപ്പിനെ സകലത്തിനുംമീതെ ഉയർത്തിക്കാണിച്ചുകൊണ്ട് സാത്താൻ മനുഷ്യ മനസ്സുകളെ ദൈവത്തിൽനിന്നും ദൈവപുത്രനിൽനിന്നും വ്യതിചലിപ്പിച്ച് തന്‍റെ സൂത്രങ്ങളിലേക്ക് ആകർഷിക്കുന്നു. മാനവരാശിയുടെ രക്ഷയ്ക്ക് നിദാനമായ ഏക രക്ഷകനിൽനിന്ന് അവരുടെ ശ്രദ്ധയെ തിരിച്ചുവിട്ടുകൊണ്ട് അവരുടെ നിത്യ നാശത്തിന് ഉറപ്പു വരുത്തുവാനായി സാത്താൻ നിരന്തരം പരിശ്രമിക്കുന്നു. “അദ്ധ്വാനിക്കുന്ന വരും ഭാരം ചുമക്കുന്നവരുമായുള്ളാരെ എല്ലാവരും എന്‍റെ അടുക്കൽ വരുവിൻ; ഞാൻ നിങ്ങളെ ആശ്വസിപ്പിക്കും” (മത്താ. 11:28). എന്നു അരുളിച്ചെയ്തു കർത്താവിന്‍റെ സ്ഥാനത്ത് പ്രതിഷ്ഠിക്കുന്ന ഏതു വസ്തുവിലേക്കും സാത്താൻ മനുഷ്യ ശ്രദ്ധ തിരിച്ചുവിടുന്നു.GCMal 655.1

    ദൈവസ്വഭാവത്തേയും പാപ്രപ്രകൃതിയേയും, വൻപോരാട്ടത്തിൽ വിനാ ശകരമായിത്തീരാവുന്ന യാഥാർത്ഥ്യങ്ങളേയും തെറ്റായി ചിത്രീകരിക്കുവാൻ സാത്താൻ എല്ലായ്പോഴും പരിശ്രമിച്ചുകൊണ്ടിരിക്കുന്നു. അവന്‍റെ കപടത നിറഞ്ഞ ന്യായവാദങ്ങൾ ദൈവിക ന്യായപ്രമാണത്തോടുള്ള കടപ്പാടിനെ ലഘുകരിച്ചുകൊണ്ട് പാപം ചെയ്തു ജീവിക്കുവാനുള്ള അനുവാദം മനുഷ്യർക്കു കൊടുക്കുന്നു. അതേ സമയം ദൈവത്തെ സംബന്ധിച്ചുള്ള തെറ്റായ ധാരണകൾ വെച്ചുപുലർത്തുവാൻ മനുഷ്യരെ പ്രേരിപ്പിച്ചുകൊണ്ട് ദൈവത്തെGCMal 655.2

    സ്നേഹിക്കുന്നതിനുപകരം ഭയപ്പെടുവാനും വെറുക്കുവാനും സാത്താൻ അവരെ സ്വാധീനിക്കുന്നു. തന്‍റെ സ്വന്ത സ്വഭാവത്തിൽ അലിഞ്ഞു ചേർന്നിരിക്കുന്ന ക്രൂരത അവൻ സൃഷ്ടിതാവിന്‍റെ മേൽ ആരോപിക്കുന്നു; വിവിധ മതസിദ്ധാന്തങ്ങളിലും, ആരാധനാരീതികളിലും ഇത് വളരെ വ്യക്തമാണ്. ഇപ്രകാരം മനുഷ്യ മനസ്സുകളെ കുരുടാക്കിക്കൊണ്ട് ദൈവത്തിനെതിരെ യുദ്ധം ചെയ്യുവാൻ അവരെ തന്‍റെ അനുചരന്മാരാക്കിത്തീർക്കുന്നു. ദൈവത്തിന്‍റെ ഗുണവിശേഷങ്ങളെ തെറ്റായി വ്യാഖ്യാനിച്ചുകൊണ്ട് അത്യുന്നതന്‍റെ കൃപ പ്രാപിക്കുന്നതിനു നരബലി അത്യാവശ്യമാണെന്ന് വിവിധ മതജാതികളായവരെ അവൻ വിശ്വസിപ്പിക്കുന്നു; അങ്ങനെ വിഗ്രഹാരാധനയുടെ വിവിധ ഭാഗങ്ങളായ കൊടുംക്രൂരതകൾ അവരെക്കൊണ്ട് ചെയ്യിപ്പിക്കുന്നു.GCMal 655.3

    റോമൻ കത്തോലിക്കാ സഭ വിജാതീയ മതങ്ങളും ക്രിസ്ത്യാനിത്വവും യോജിപ്പിച്ചുകൊണ്ട് വിജാതീയ മത വിശ്വാസികളെപ്പോലെ ദൈവ സ്വഭാവത്തെ തെറ്റായി പ്രതിനിധീകരിച്ച്, അപ്രകാരമുള്ള ക്രൂരവും ദൈവവിദ്വേഷപരവുമായ രീതികളിൽ തന്നെ പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു. റോമാ സഭയ്ക്ക് പരമാധികാരമുണ്ടായിരുന്ന കാലഘട്ടത്തിൽ അവരുടെ വിശ്വാസ സംഹിതകൾ അനുസരിപ്പിക്കുന്നതിന് മനുഷ്യരെ ക്രൂരമായി പീഡിപ്പിക്കുന്ന ഉപകരണങ്ങൾ ധാരാളമായി ഉപയോഗിച്ചിരുന്നു. അവരുടെ അവകാശവാദം അംഗീകരിക്കാത്തവരെ പീഡിപ്പിക്കുന്നതിന് കൊലക്കുറ്റി ഉപയോഗിച്ചിരുന്നു. ന്യായവിധി ദിവസത്തിൽ വെളിപ്പെടുന്നതുവരെ അജ്ഞാതമായിരിക്കുന്ന അതിവിപുലമായ കൂട്ടക്കൊലകൾ അവർ നടത്തിയിട്ടുണ്ട്. സഭാ അധിപന്മാർ തങ്ങളുടെ ഗുരുവായ സാത്താന്‍റെ സഹായത്തോടെ മനുഷ്യരുടെ ജീവൻ നിലനിർത്തിക്കൊണ്ട് അവരെ ഏറ്റവും ക്രൂരമായി പീഡിപ്പിക്കുന്നതിനുള്ള മാർഗ്ഗങ്ങൾ കണ്ടുപിടിച്ചു ഉപയോഗിച്ചിരുന്നു. പലപ്പോഴും മനുഷ്യന്‍റെ സഹനശക്തിക്ക് അതീതമായി പൈശാചിക പീഡനങ്ങൾ ആവർത്തിക്കപ്പെടുമ്പോൾ പ്രകൃതി അവർക്കു തുണ നിൽക്കുകയും അവർ ആസ്വാദ്യകരമായ മോചനമായി മരണം വരിക്കുകയും ചെയ്തിരുന്നു.GCMal 656.1

    റോമിനോടു എതിർത്തു നിന്നവരുടെ വിധി ഇപകാരമായിരുന്നു. എന്നാൽ അവരുടെ അനുയായികളെ ചാട്ടയടിയ്ക്കു ഏല്പിച്ചും ദാരിദ്ര്യവും വിശപ്പുംകൊണ്ട് ദണ്ഡിപ്പിച്ചും ജഡമോഹങ്ങളിൽനിന്ന് പിൻമാറുന്നതിന് ഹൃദയവേദന ജനിപ്പിക്കുമാറ് ശാരീരികമായി പീഡിപ്പിച്ചും അച്ചടക്കം പാലിക്കുവാൻ പഠിപ്പിച്ചിരുന്നു. സ്വർഗ്ഗീയ പ്രീതി സമ്പാദിക്കുന്നതിന് പ്രകൃതി നിയമങ്ങളും ദൈവകല്പനകളും ലംഘിച്ചുകൊണ്ട് പ്രായശ്ചിത്തവും തപസ്സും അനുഷിഠിച്ചിരുന്നു. ലോക ജീവിതത്തിൽ മനുഷ്യനു സന്തോഷവും അനുഗ്രഹവും പകരുവാൻ, ദൈവം സ്ഥാപിച്ച ബന്ധങ്ങളെ പിളർക്കുവാൻ അവരെ പഠിപ്പിച്ചു. ദൈവത്തിനു അസഹനീയമായ രീതിയിൽ തങ്ങളുടെ സ്വാഭാവിക ആഗ്രഹങ്ങളെ അടിച്ചമർത്തി സഹജീവികളോടുള്ള അനുകമ്പാപൂർണ്ണമായ ചിന്തകളേയും മനോഭാവങ്ങളേയും വ്യർത്ഥമായി തള്ളിക്കളഞ്ഞുകൊണ്ട് ജീവിതം നയിച്ച അനേകരെക്കൊണ്ട് പള്ളിയങ്കണങ്ങൾ നിറഞ്ഞിരിക്കുന്നു.GCMal 656.2

    ഒരിക്കലും ദൈവത്തെക്കുറിച്ചു കേൾക്കാതിരുന്നവരുടെ മേലല്ല, പ്രത്യുത, ക്രിസ്ത്യാനിത്വത്തിന്‍റെ ഹൃദയാന്തർഭാഗത്തും, അതിൽ ഉടനീളവും നൂറ്റാണ്ടുകളോളം നിശ്ചയ ദാർഢ്യത്തോടുകൂടെയുള്ള സാത്താന്‍റെ കൊടുംക്രൂരത മനസ്സിലാക്കണമെങ്കിൽ നാം റോമാസഭയുടെ ചരിത്രത്തിലേക്കു കണ്ണാടിച്ചാൽ മാത്രം മതിയാകുന്നതാണ്. ഭീകരമായ ഈ കപടസമൂഹത്തിൽക്കൂടെ ദുഷ്ടതയുടെ പ്രഭുവായ സാത്താൻ ദൈവത്തിന് അപമാനവും മനുഷ്യന് കഷ്ടപ്പാടും വരുത്തിക്കൊണ്ട് തന്‍റെ ലക്ഷ്യം നേടിക്കൊണ്ടിരുന്നു. സാത്താൻ തന്നെത്താൻ മറഞ്ഞുനിന്നുകൊണ്ട് സഭാനേതാക്കന്മാരിൽക്കൂടെ തന്‍റെ ലക്ഷ്യം എപ്രകാരം നേടിയെടുക്കുന്നുയെന്ന് നാം മനസ്സിലാക്കുമ്പോൾ അവനു വേദപുസ്തകത്തോടുള്ള വെറുപ്പ് എത്ര വലുതാണ് എന്ന് നമുക്ക് കാണുവാൻ സാധിക്കുന്നു. കാരണം, ആ പുസ്തകം വായിക്കുമ്പോൾ ദൈവത്തിന്‍റെ കൃപയും സ്നേഹവും വെളിപ്പെട്ടുവരുന്നു; മാത്രമല്ല, ഇപ്രകാരമുള്ള യാതൊരുവിധ ഭാരങ്ങളും ദൈവം മനുഷ്യന്‍റെ മേൽ അടിച്ചേൽപിക്കുന്നില്ല. എന്നും വ്യക്തമാകുന്നു. ദൈവം ആവശ്യപ്പെടുന്നത് തകർന്നും നുറുങ്ങിയു മുള്ള ഹൃദയവും താഴ്ചയും അനുസരണവുമുള്ള ആത്മാവും മാത്രമാണ്.GCMal 656.3

    സ്വർഗ്ഗത്തിനു സ്ത്രീ പുരുഷന്മാർ യോഗ്യരാകുന്നതിനുവേണ്ടി ആശ്രമങ്ങളിലൊ, മഠങ്ങൾക്കകത്തോ, ഒതുങ്ങിക്കഴിയണമെന്ന് ക്രിസ്തു തന്‍റെ ജീവിതത്തിൽനിന്ന് ഒരുദാഹരണവും തരുന്നില്ല. സ്നേഹവും അനുകമ്പയും അടിച്ചമർത്തപ്പെടണമെന്ന് അവൻ ഒരിക്കലും പഠിപ്പിച്ചിട്ടില്ല. രക്ഷകന്‍റെ ഹൃദയം സ്നേഹത്താൽ നിറഞ്ഞുകഴിഞ്ഞിരുന്നു. മനുഷ്യൻ സ്വഭാവ പൂർണ്ണതയിലേക്ക് അടുത്തുവരുന്തോറും അവന്‍റെ മൃദുല വികാരങ്ങൾക്ക് തീക്ഷണത ഏറുകയും പാപത്തെ അതിന്‍റെ ഹീനതയോടുകൂടെ വ്യക്തമായി മനസ്സിലാക്കുകയും കഷ്ടത അനുഭവിക്കുന്നവരോടുള്ള അവന്‍റെ അനുകമ്പയ്ക്ക ആഴമേറുകയും ചെയ്യും. മാർപാപ്പ ക്രിസ്തുവിന്‍റെ പ്രതിപുരുഷനെന്നു അവകാശപ്പെടുന്നു; എന്നാൽ അവന്‍റെ സ്വഭാവം നമ്മുടെ രക്ഷകന്‍റേതിനോട് എപ്രകാരം സാമ്യപ്പെടുന്നു? സ്വർഗ്ഗീയ രാജാവെന്ന നിലയിൽ തനിക്ക് ആദരവു ലഭിച്ചില്ല എന്നതിന്‍റെ പേരിൽ ക്രിസ്തു എപ്പോഴെങ്കിലും മനുഷ്യരെ കാരാഗൃഹത്തിൽ ഏല്പിക്കുകയോ ദണ്ഡനത്തിന് വിട്ടുകൊടുക്കുകയോ ചെയ്തതായി കേട്ടിട്ടുണ്ടോ? അവനെ സ്വീകരിക്കാത്തവരെ കുറ്റം വിധിച്ചു മരണത്തിനു ഏല്പിച്ചുകൊടുത്തതായി ക്രിസ്തുവിന്‍റെ ശബ്ദം കേൾക്കപ്പെട്ടിട്ടുണ്ടോ? ശമര്യക്കാർ അവനെ നിസ്സാരനാക്കിയപ്പോൾ കുപിതനായ ശിഷ്യൻ യോഹന്നാൻ ഇങ്ങനെ ചോദിക്കുന്നു: “കർത്താവേ ഏലിയാവു ചെയ്തതു പോലെ ആകാശത്തുനിന്നും തീ ഇറങ്ങി അവരെ നശിപ്പിക്കാൻ ഞങ്ങൾ പറഞ്ഞത് തനിക്ക് സമ്മതമോ എന്നു ചോദിച്ചു?” യേശു ദയാപുരസ്സരം തന്‍റെ ശിഷ്യനെ നോക്കി അവന്‍റെ കഠിനഹൃദയത്തെ ശാസിച്ചുകൊണ്ട് ഇങ്ങനെ പറയുന്നു: “മനുഷ്യപുത്രൻ മനുഷ്യരുടെ പ്രാണങ്ങളെ നശിപ്പിപ്പാനല്ല, രക്ഷിപ്പാനത്രെ വന്നത്” (ലൂക്കൊ. 9:54,56). തന്‍റെ പ്രതിപുരുഷനെന്നു അവകാശപ്പെടുന്നവനിൽനിന്ന് എത്രയോ വ്യത്യസ്തമായിരുന്നു ക്രിസ്തുവിന്‍റെ സ്വഭാവംGCMal 657.1

    റോമൻ കത്തോലിക്കാ സഭ കഴിഞ്ഞകാലങ്ങളിലെ അതിന്‍റെ ഭയാന കമായ ക്രൂരതകൾക്ക് മാപ്പപേക്ഷിച്ചുകൊണ്ട് ലോകത്തിന്‍റെ മുൻപിൽ ഇന്നും ഒരു നിർമ്മല ഭാവം പ്രകടിപ്പിക്കുന്നു. കിസ്തൃതുല്യമായ മേലങ്കി ധരിക്കുന്നുണ്ടെങ്കിലും ലേശംപോലും മാറ്റം അവൾക്കുണ്ടായിട്ടില്ല. കഴിഞ്ഞ കാലങ്ങളിൽ നിലവിലിരുന്ന എല്ലാവിധ പാപ്പാത്വ സംഹിതകളും ഇപ്പോഴും അപ്രകാരം തന്നെയുണ്ട്. അന്ധകാരയുഗത്തിൽ മെനെഞ്ഞെടുത്ത എല്ലാ തത്വ സംഹിതകളും ഇന്നും അവൾ മുറുകെ പിടിക്കുന്നു. ആരും തങ്ങളെത്തന്നെ വഞ്ചിക്കരുത്. പ്രൊട്ടസ്റ്റന്‍റുകാരെ ബഹുമാനിക്കുവാൻ തയ്യാറായി നിൽക്കുന്ന പാപ്പാത്വ സഭതന്നെയാണ് അന്ന് ദൈവമക്കളായ നവീകരണകർത്താക്കൾ തങ്ങളുടെ ജീവനെപ്പോലും അപകടത്തിൽ ആക്കിക്കൊണ്ട് അവളുടെ ദുഷ്പ്രവൃത്തികളെ തുറന്നു കാട്ടിയപ്പോൾ ഉണ്ടായിരുന്നത്. രാജാക്കന്മാരുടേയും പ്രഭുക്കന്മാരുടേയും മേൽ അധികാരം നടത്തിക്കൊണ്ടും, ദൈവത്തിന്‍റെ പ്രതിനിധിയെന്ന് അവകാശപ്പെട്ടുകൊണ്ടും അഹങ്കാരത്തോടും അഹംഭാവത്തോടും വാണരുളിയിരുന്ന അവൾക്ക് ഇന്നും ആ ഗുണവിശേഷങ്ങളെല്ലാം ഉണ്ട്. മനുഷ്യസ്വാതന്ത്ര്യത്തെ ചവിട്ടിമെതിച്ചും, അത്യുന്നതന്‍റെ വിശുദ്ധന്മാരെ കൊന്നൊടുക്കിയും ക്രൂരത കാണിച്ചിരുന്ന അവളുടെ ആത്മാവ് ഇന്നും സേച്ഛാധിപത്യത്തിനുവേണ്ടി വെമ്പൽ കൊള്ളുന്നു.GCMal 658.1

    അന്ത്യകാലത്തെ വിശ്വാസത്യാഗം എന്തായിരിക്കുമെന്നു പ്രവചനം പ്രഖ്യാപിക്കുന്നതു പാപ്പാത്വത്തെ സംബന്ധിച്ചു തന്നെയാണ് (2 തെസ്സ. 2:3,4 ). ലക്ഷ്യപ്രാപ്തിക്കായി അനുയോജ്യമായ മാർഗ്ഗങ്ങൾ വേണ്ടപ്പോൾ, സ്വീകരിക്ക എന്നതു അവളുടെ സ്വഭാവത്തിന്‍റെ ഒരു ഭാഗമാണ്; ഓന്തിനെപ്പോലെ നിറം മാറുന്നതിന്‍റെ മദ്ധ്യത്തിലും മാറ്റമില്ലാത്ത സർപ്പവിഷം അവൾ രഹസ്യമായി സൂക്ഷിക്കുന്നു. “മതനിന്ദകരോടും, ആചാരവിരോധികളെന്നു സംശയിക്കപ്പെടുന്നവരോടും വിശ്വാസം കാണിക്കേണ്ട ആവശ്യമേയില്ല” എന്നു അവൾ പ്രഖ്യാപിക്കുന്നു (Lenfat, Volume 1, Page 516). ആയിരം വർഷക്കാലം വിശുദ്ധന്മാരുടെ രക്തംകൊണ്ട് ചരിത്രരേഖകൾ ചമച്ച് ഈ ശക്തി ഇന്ന് ക്രിസ്തുവിന്‍റെ സഭയുടെ ഒരു ഭാഗമായി അംഗീകരിക്കപ്പെടുമോ?GCMal 658.2

    കഴിഞ്ഞ കാലങ്ങളെക്കാൾ ഇന്ന് കത്തോലിക്കാ മതത്തിന് പ്രൊട്ടസ്റ്റന്‍റെ സഭകളുമായി വളരെ വലിയ വ്യത്യാസങ്ങളൊന്നുമില്ല എന്ന വ്യാപകമായ അവകാശവാദം പ്രൊട്ടസ്റ്റന്‍റ് രാജ്യങ്ങളിൽ പരന്നിരിക്കുന്നത് കാരണം കൂടാ തെയല്ല, തീർച്ചയായും ഒരു മാറ്റം സംഭവിച്ചിട്ടുണ്ട്; എന്നാൽ ആ മാറ്റം പാപ്പാത്വ സഭയിൽ നിന്നുള്ളതല്ല. ഇന്ന് നിലവിലിരിക്കുന്ന പ്രൊട്ടസ്റ്റന്‍റ് സഭകൾ കത്തോലിക്കാ സഭയോട് വളരെയധികം താരതമ്യം പ്രാപിച്ചിരിക്കുകയാണ്, കാരണം നവീകരണകർത്താക്കളുടെ കാലഘട്ടവുമായി തുലനം ചെയ്യുമ്പോൾ പ്രൊട്ടസ്റ്റന്‍റ് വിഭാഗങ്ങൾ ഇന്ന് വളരെയധികം അധഃപതിച്ചുപോയ തായി കാണാവുന്നതാണ്.GCMal 658.3

    പ്രൊട്ടസ്റ്റന്‍റ് സഭകൾ ഇന്ന് ലോകത്തിന്‍റെ പ്രീതി നേടുവാൻ ആഗ്രഹിക്കുന്നതുകൊണ്ട് തെറ്റായ മാർഗ്ഗത്തിലേക്കുള്ള ഒരു വാത്സല്യം അവരുടെ കണ്ണുകളെ കുരുടാക്കിയിരിക്കുന്നു. തിന്മയെ നന്മയെന്നു വിശ്വസിക്കുന്നതു തെറ്റാണെന്നു അവർക്ക് അറിയാമെങ്കിലും ഒഴിച്ചുകൂടാൻ പാടില്ലാത്തതായ അനന്തരഫലമായി അവർ എല്ലാ നന്മയ്ക്കുമെതിരെ തിന്മയെ തന്നെ വിശ്വ സിക്കേണ്ടതായി വരുന്നു. വിശുദ്ധന്മാർക്കായി ഒരിക്കൽ വെളിപ്പെടുത്തപ്പെട്ട വിശ്വാസത്തെ കാത്തുസൂക്ഷിക്കുന്നതിനുവേണ്ടി ഉറച്ചു നിൽക്കുന്നതിനു പകരം, ഇന്നു കാണുന്നതുപോലെ റോമിനെ ദീനാനുകമ്പയില്ലാത്തവരായി ചിന്തിച്ചുപോയി എന്നു മാപ്പുപറഞ്ഞുകൊണ്ട്, അവർ കാണിച്ച മത്രഭാന്തിനു ക്ഷമ ചോദിക്കുന്നു.GCMal 659.1

    വലിയൊരു കൂട്ടം ജനം, പാപ്പാത്വ മതത്തോട് താല്പര്യമില്ലാത്തവർ പോലും, അവരുടെ ശക്തിയിലും സ്വാധീനത്തിലും അപകടമൊളിഞ്ഞിരിക്കുന്നതു മനസ്സിലാക്കുന്നില്ല. മദ്ധ്യകാലഘട്ടത്തിൽ നിലവിലിരുന്ന ധാർമ്മികവും ബുദ്ധിപരവുമായ അന്ധകാരം നിമിത്തം റോമാസഭയുടെ തത്വസംഹിതകളും അന്ധവിശ്വാസങ്ങളും പീഡനവും അന്നു വ്യാപകമായിരുന്നു എങ്കിലും ആധുനിക കാലത്തിലെ ധാരാളമായ ബുദ്ധിശക്തിയുടേയും ജ്ഞാനവളർച്ച യുടേയും മതസൗഹാർദ്ദത്തിന്‍റേയും മദ്ധ്യേ അവരുടെ സ്വേച്ഛാധിപത്യവും അസഹിഷ്ണുതയും ഉണർന്നെഴുന്നേൽക്കുകയില്ലാ എന്നു അവർ ഉറച്ചു വിശ്വസിക്കുന്നു. ജ്ഞാനാഭിവൃദ്ധി പ്രാപിച്ചിരിക്കുന്ന ഈ ആധുനിക കാലത്തു ഇപകാരം ഒരു സ്ഥിതി നിലവിലിരിക്കുന്നു എന്നു ചിന്തിക്കുന്നതുപോലും പരിഹാസവിഷയമായി അവർക്കു തോന്നുന്നു. ഈ തലമുറയിൽ പരിജ്ഞാനത്തിന്‍റേയും ധാർമ്മികതയുടേയും, മതാനുഷ്ഠാനങ്ങളുടേയും ശക്തിയേറിയ വെളിച്ചം പ്രകാശിക്കുന്നു എന്നുള്ളതു സത്യം തന്നെ. ദൈവത്തിന്‍റെ വിശുദ്ധ വചനത്തിന്‍റെ തുറന്നിരിക്കുന്ന താളുകളിൽക്കൂടെ ലോകത്തിലേക്കു സ്വർഗ്ഗീയ വെളിച്ചം വീശുന്നു. എന്നാൽ, ധാരാളമായി വെളിച്ചം ലഭിക്കുന്നതിനോടൊപ്പം അതിനെ വികലമാക്കുകയും നിഷേധിക്കുകയും ചെയ്യുന്നവരുടെമേൽ വരുന്ന അന്ധകാരം ഏറ്റവും വലുതായിരിക്കുമെന്ന് ഓർത്തിരിക്കേണ്ടതാണ്.GCMal 659.2

    പ്രൊട്ടസ്റ്റന്‍റുകാർ പ്രാർത്ഥനയോടെ വേദപുസ്തകം പഠിപ്പിക്കുകയാണെങ്കിൽ പാപത്വ മതത്തിന്‍റെ യഥാർത്ഥ സ്വഭാവം കണ്ടെത്തി അതിനെ ഭയപ്പെട്ട് അതിൽനിന്നകന്നിരിക്കുവാൻ അവർക്കു സാധിക്കും; എന്നാൽ അവരുടെ സ്വന്തം അഭിപ്രായത്തിൽ അവർ ബുദ്ധിമാന്മാരെന്നു അഭിമാനിച്ചിരിക്കുന്നതുകൊണ്ട് അവരെ സത്യത്തിലേക്കു വഴിനടത്തത്തക്കവിധം താഴ്മയോടെ ദൈവമുഖപ്രസാദം അന്വേഷിക്കേണ്ടതിന്‍റെ ആവശ്യം ഉണ്ടെന്നു അവർക്കു തോന്നുന്നില്ല. അവരുടെ പരിജ്ഞാനത്തിൽ അവർ അഹങ്കരിച്ചിരിക്കുന്നതു കൊണ്ട് ദൈവവചനത്തിലും ദൈവശക്തിയിലും അവർ അജ്ഞരാണ്. എങ്ങ നെയെങ്കിലും അവരുടെ അന്തഃകരണത്തെ ശാന്തമാക്കിക്കൊണ്ട് നിസ്സാര മെന്നു അവർക്കു തോന്നുന്ന ആത്മീകതയേയും സൗമ്യതയേയും അവർ അന്വേഷിക്കേണ്ടതാണ്. ദൈവത്തെ മറക്കാനുള്ള ഒരു മാർഗ്ഗം അവർ ആഗ്രഹിച്ചാൽ അതിൽക്കൂടെ ദൈവത്തെ ഓർമ്മിക്കുവാനുള്ള ഒരു വഴി ഉണ്ടാകുമെന്നു അവർ ചിന്തിക്കുന്നു. ഇപ്രകാരമുള്ളവരുടെ ആഗ്രഹങ്ങളെ ഭംഗിയായി നിറവേറ്റത്തക്കവിധമാണ്. പാപ്പാത്വമതത്തിന്‍റെ പ്രവർത്തന ശൈലി. ലോക മെമ്പാടുമുള്ള രണ്ടു വിഭാഗം മനുഷ്യസമൂഹങ്ങളെ മുഴുവനായി അവർ സ്വാധീനിക്കുന്നു; അതായത്, തങ്ങളുടെ സ്വന്തം പ്രയത്നംകൊണ്ട് രക്ഷ നേടുവാൻ ആഗ്രഹിക്കുന്നവരും തങ്ങളുടെ പാപത്തിൽതന്നെ നിന്നുകൊണ്ടു രക്ഷനേടുവാൻ ആഗ്രഹിക്കുന്നവരുമാണ് ഈ രണ്ടുവിഭാഗക്കാർ. ഇതിൽ അവരുടെ ശക്തിയുടെ രഹസ്യം സ്ഥിതി ചെയ്യുന്നു.GCMal 659.3

    പാപ്പാത്വ ശക്തിയുടെ വിജയത്തിനു പരിജ്ഞാനം ഇല്ലാതിരുന്ന അന്ധ കാരയുഗം സഹായകരമായിരുന്നു എന്നു നാം കാണുകയുണ്ടായി. അപ്രകാരംതന്നെ പരിജ്ഞാനത്തിന്‍റെ വെളിച്ചം എവിടേയും പ്രകാശിച്ചുകൊണ്ടിരിക്കുന്ന ഈ കാലഘട്ടവും അവളുടെ വിജയത്തിനു വളരെ സഹായകരമാണ്. മനുഷ്യർക്കു ദൈവവചനം ലഭിക്കാതെയും സത്യത്തിന്‍റെ പരിജ്ഞാ നമില്ലാതെയും കണ്ണുകൾ ഇരുളടഞ്ഞു കഴിഞ്ഞിരുന്ന കാലങ്ങളിൽ തങ്ങളുടെ മുമ്പിൽ വച്ചിരുന്ന വല കാണപ്പെടാതെ ആയിരങ്ങൾ അതിൽ പിടിപെട്ടുപോയി. എന്നാൽ ശാസ്ത്രമെന്നു തെറ്റായി പരിഗണിക്കപ്പെടുന്ന മാനുഷിക ഊഹാപോഹങ്ങളിൽ പിടിപെട്ട് കണ്ണിന് മങ്ങലേറ്റവരായി തങ്ങളുടെ മുമ്പിലെ വല കാണുവാൻ സാധിക്കാതെ കുരുടന്മാരായി അതിനുള്ളിലേക്കു ഈ തലമുറയിൽതന്നെ അനേകർ ചെന്നു വീഴുന്നു. മനുഷ്യനു ലഭിച്ചിരിക്കുന്ന പരിജ്ഞാനത്തിന്‍റെ ശക്തി സ്രഷ്ടാവിൽനിന്നുള്ള ഒരു ദാനമായി സ്വീകരിച്ചുകൊണ്ട് സത്യത്തിന്‍റേയും നീതിയുടേയും സേവനത്തിനായി അത് ഉപയോഗിക്കണമെന്നു ദൈവം നിശ്ചയിച്ചിരിക്കുന്നു; എന്നാൽ അഹങ്കാരവും ദുരഭിമാനവും നിലനിൽക്കുകയും ദൈവവചനത്തിനു അപ്പുറമായി തങ്ങളുടെ സ്വന്തമായ തത്വസംഹിതകളെ മനുഷ്യൻ ഉയർത്തിപ്പിടിക്കുകയും ചെയ്യുമ്പോൾ അജ്ഞതയെക്കാളധികം ദോഷം പരിജ്ഞാനംകൊണ്ട് ഉളവാകുന്നതായി കാണപ്പെടുന്നു. അന്ധകാരയുഗത്തിൽ പരിജ്ഞാനത്തിനെതിരെ വാതി ലടയ്ക്കപ്പെട്ടിരുന്ന കാലത്തു പാപ്പാത്വ മതം ഉന്നതി പ്രാപിക്കുവാൻ സഹായകമായതുപോലെ, വേദപുസ്തകവിശ്വാസത്തെ തുരങ്കം വെയ്ക്കുന്ന ആധു നിക യുഗത്തിലെ മിഥ്യാശാസ്ത്രം പാപ്പാത്വമതത്തെ അതിന്‍റെ നാനാവിധമായ വ്യാമോഹങ്ങളോടുംകൂടെ സ്വീകരിക്കുവാൻ വിജയകരമായി വഴിയൊരുക്കുകയാണ് ചെയ്യുന്നത്.GCMal 660.1

    ഇന്നു അമേരിക്കൻ ഐക്യനാടുകളിൽ സ്ഥാപനങ്ങളുടെ സുരക്ഷ യ്ക്കും, രാഷ്ട്രത്തെ പിൻതാങ്ങുന്നതിനും സഭയെ ഉപയുക്തമാക്കുന്ന പ്രസ്ഥാനങ്ങളുടെ പുരോഗതിയിൽ പ്രൊട്ടസ്റ്റന്റുകാർ പാപ്പാത്വ സഭയുടെ ചുവടുകൾ തന്നെ പിൻതുടരുന്നു. അതിലുമുപരിയായി, പഴയ ലോകത്തിൽ തങ്ങൾക്കു നഷ്ടമായിപ്പോയ ആധിപത്യം പ്രോട്ടസ്റ്റന്‍റ് രാജ്യമായ അമേരിക്കയിൽ വീണ്ട ടുക്കുവാൻ അവർ പാപ്പാത്വമതത്തിനു വാതിൽ തുറന്നുകൊടുത്തിരിക്കുക യാണ്. ഈ പ്രസ്ഥാനത്തിന് ഏറ്റവും അധികം പ്രാധാന്യം കല്പ്പിക്കുന്ന വസ്തത ഞായറാഴ്ച ആചാരം നിയമപരമായി പ്രാബല്യത്തിൽ വരുത്തു ന്നതിന് ഗാഢമായി ചിന്തിച്ചുകൊണ്ടിരിക്കുന്നു എന്നുള്ളതുകൂടിയാണ്. ഈ ആചാരം റോമിൽനിന്നും ഉത്ഭവിച്ചതും അവളുടെ അധികാരത്തിന്‍റെ അടയാളവുമാണെന്നു അവൾ അവകാശപ്പെടുന്നു. അത് പാപ്പാത്വ മതത്തിന്‍റെ ആത്മാവാണ് ലൗകിക ആചാരങ്ങളോടു യോജിപ്പു പുലർത്തുന്ന ആത്മാ വാണ്, ദൈവകല്പ്പനകളെക്കാൾ ഉപരിയായി മാനുഷിക പാരമ്പര്യത്തെ വണ്ങ്ങുന്നതുമാണ്. അതു പാപ്പാത്വമതം ചെയ്യുന്നതുപോലെ പ്രൊട്ടസ്റ്റന്റു സഭ കളെയെല്ലാം ഒരുമിപ്പിച്ച് അവരുടെ സ്വാധീന വലയത്തിലാക്കി ഞായറാഴ്ച ആചാരത്തെ ഉയർത്തിപ്പിടിക്കുവാൻ വഴി തെളിക്കുന്നു.GCMal 661.1

    അതിവേഗം വരാനിരിക്കുന്ന മത്സരത്തിൽ ഭാഗഭാക്കുകളാകാൻ പോകുന്ന വിവിധ ശക്തികളെക്കുറിച്ച് വായനക്കാർ മനസ്സിലാക്കണമെങ്കിൽ തങ്ങളുടെ ലക്ഷ്യം നിറവേറ്റുന്നതിനുവേണ്ടി റോം കഴിഞ്ഞ കാലങ്ങളിൽ പ്രയോഗിച്ച മാർഗ്ഗങ്ങളുടെ രേഖകൾ പരിശോധിക്കേണ്ടതാണ്. പാപ്പാത്വ സഭയും പ്രൊട്ടസ്റ്റന്‍റുകാരും ഒരുമിച്ചുചേർന്നു അവരുടെ നിയമങ്ങൾ ലംഘിക്കുന്നവർക്കെ തിരെ എപ്രകാരമുള്ള നടപടികൾ സ്വീകരിക്കുവാൻ പോകുന്നുവെന്നു മനസ്സിലാക്കണമെങ്കിൽ കഴിഞ്ഞ കാലങ്ങളിൽ ദൈവത്തിന്‍റെ വിശുദ്ധ ശബ്ദത്തി നോടും അതു അനുസരിക്കുന്നവരോടും റോമാസഭ പ്രകടമാക്കിയ ആത്മാവ് എപ്രകാരമുള്ളതായിരുന്നുയെന്നും പരിശോധിക്കുക.GCMal 661.2

    ക്രിസ്തീയ ലോകത്തിൽ വിജാതീയ മതാചാരങ്ങൾ ബഹുമതിയും സ്ഥാനവും കരസ്ഥമാക്കിയത് രാജകീയ വിളംബരങ്ങളിൽക്കൂടിയും രാഷ്ട്രീയ അധികാരികളുടെ തീരുമാനങ്ങൾ മുഖേനയും, സഭയും രാഷ്ട്രവും ഒരുമിച്ചു ചേർന്നു നടപ്പാക്കിയ നിയമങ്ങളിൽ കൂടിയും ആയിരുന്നു. ഞായറാഴ്ച്ച ആചാരം നിയമപരമായി പ്രാബല്യത്തിൽ വരുത്തുന്നതിനു എടുത്ത ആദ്യ നടപടി കോൺസ്റ്റന്‍റൈൻ ചക്രവർത്തി പുറപ്പെടുവിച്ച നിയമമായിരുന്നു. ഈ നിയമം അനുസരിച്ച് “സൂര്യ ഭഗവാന്‍റെ പവിത്രദിനത്തിൽ', നഗരവാസികൾ സ്വസ്ഥമായി ഇരിക്കണമെന്നും ഗ്രാമീണ ജനതയ്ക്ക് തങ്ങളുടെ കൃഷിപ്പ ണികൾ ചെയ്തുകൊള്ളാമെന്നും അനുശാസിച്ചിരുന്നു. ബാഹ്യദൃഷ്ടിയിൽ അതൊരു വിജാതീയ രാജ്യമാണെങ്കിലും ഈ നിയമം പ്രാബല്യത്തിൽ വരുത്തിയത് ചക്രവർത്തി വെറും നാമമാത്രമായി ക്രിസ്തുമതം സ്വീകരിച്ചതിനു ശേഷമാണ്.GCMal 661.3

    ദിവ്യ അധികാരം കൂട്ടിച്ചേർക്കപ്പെടാതിരുന്ന ഈ രാജകീയ വിളംബരത്തിൽ, രാജാവിന്‍റെ സ്നേഹിതനും രാജാവിനും സ്തുതി പാടുന്നവനും രാജകീയ പ്രീതി ആഗ്രഹിച്ചിരുന്നവനുമായ ഇസിബിസ് എന്ന ബിഷപ്പ്, ശബ്ദത്തിന്‍റെ എല്ലാ പരിശുദ്ധിയും ഞായറാഴ്ചയിലേക്ക് യേശുക്രിസ്തു മാറ്റിയി രിക്കുന്നു എന്നു അവകാശപ്പെട്ടുകൊണ്ടുള്ള പ്രസിദ്ധീകരണംകൂടെ നിർവ്വ ഹിച്ചു. ഈ പുതിയ തത്വസംഹിതയെ തെളിയിക്കുന്നതിനുവേണ്ടി തിരുവച് നത്തിൽ നിന്നു ഒരൊറ്റ സാക്ഷ്യ വചനം പോലും ഉപയോഗിച്ചില്ല. ഈ പ്രസ്താവന അടിസ്ഥാനരഹിതമാണെന്നും ഇസിബിസ് തന്നെ ബുദ്ധിമോശമായി അംഗീകരിച്ചുകൊണ്ട് ഈ മാറ്റത്തിന്‍റെ ഉടമസ്ഥൻ ആരാണെന്നു ഇപ്രകാരം പറയുന്നു: “ശബ്ബത്തുദിവസത്തിൽ നമ്മൾ ചെയ്യേണ്ടതായി എന്തെല്ലാം ഉണ്ടോ അതെല്ലാം ഞങ്ങൾതന്നെ കർത്താവിന്‍റെ ദിവസത്തിലേക്കു മാറ്റിയി Oldbjm”. - Robert cox, Sabbath Laws and Sabbath Duties, Page 538. എന്നാൽ ഞായറാഴ്ചവാദം അടിസ്ഥാന രഹിതമാണെങ്കിലും ദൈവത്തിന്‍റെ വിശുദ്ധ ശബ്ബത്തിനെ ചവിട്ടി മെതിക്കുവാൻ അതു മനുഷ്യരെ സഹായിച്ചു. ലോകബഹുമാനം ആഗ്രഹിച്ചിരുന്നവരെല്ലാം ഞായറാഴ്ച ആചാരമെന്ന ഈ സുപ്രസിദ്ധ ഉത്സവത്തെ സ്വീകരിച്ചു.GCMal 662.1

    പാപ്പാത്വ അധികാരം ശക്തമായതോടുകൂടി ഞായറാഴ്ചയുടെ ഉയർ ച്ചയും തുടർന്നുവന്നു. കുറെനാളത്തേക്കു പള്ളിയിൽ ആരാധനയ്ക്കു പങ്കെടുക്കാതിരുന്ന കർഷകർ ശനിയാഴ്ച്ചയെ തന്ന ശബ്ബത്തായി പരിഗണിച്ചു പോന്നു. എന്നാൽ ക്രമേണ ഒരു മാറ്റംകൂടെ പബലപ്പെടുത്തി. നീതിന്യായ ഓഫീസിൽ ജോലി ചെയ്യുന്നവർ ഞായറാഴ്ചകളിൽ യാതൊരു വിധമായ ജനകീയ പ്രശ്നങ്ങളുടെമേലും ന്യായവിധി പുറപ്പെടുവിക്കരുത് എന്നുള്ള പ്രഖ്യാപനം ഉണ്ടായി. തുടർന്ന്, ഏതു നിലവാരത്തിലുള്ളവരായിരുന്നാലും ഞായറാഴ്ച സാധാരണ ജോലികളിൽ നിന്നു ഒഴിഞ്ഞിരിക്കണമെന്നും അതു ലംഘിച്ചാൽ സ്വതന്ത്രരായ പൗരന്മാർ പിഴ നൽകണമെന്നും ഭത്യന്മാർ ചാട്ടയടി ഏല്ക്കണമെന്നും നിയമം ഉണ്ടാക്കി. അതിനുശേഷം ഞായറാഴ്ചയാചാരം ലംഘിക്കുന്ന ധനവാന്മാർ തങ്ങളുടെ സ്വത്തിന്‍റെ പകുതി പിഴയായി കൊടുക്കണമെന്നും തുടർന്ന് അങ്ങനെയുള്ളവർ അടിമകളാക്കപ്പെടുമെന്നും നിയമനിർമ്മാണം നടപ്പാക്കി. താഴ്ന്ന നിലയിലുള്ള വ്യക്തികളെ സ്ഥിരമായി നാടുകടത്താനുള്ള നിയമവും കൊണ്ടുവന്നു.GCMal 662.2

    ഞായറാഴ്ച ആചാരത്തോടു ബന്ധപ്പെട്ട് അനേക അത്ഭുതങ്ങൾ നടക്കുന്നതായും പരസ്യപ്പെടുത്തി. ഒരു കൃഷിക്കാരൻ ഞായറാഴ്ച തന്‍റെ നിലം ഉഴുന്നതിനു ഇരുമ്പു കഷണം ഉപയോഗിച്ച് കലപ്പ വൃത്തിയാക്കിക്കൊണ്ടി രുന്നപ്പോൾ ആ ഇരുമ്പ് കഷണം അവന്‍റെ കയ്യിൽ ഇടിച്ചു കയറി. തുടർന്നു . രണ്ടു വർഷം, “തീവവേദന സഹിച്ചും ലജ്ജിതനായും” അവൻ അതുമായി നടക്കേണ്ടിവന്നു. - Francis West, Historical and Practical Discourse on the Lord’s Day, Page 174.GCMal 663.1

    ഞായറാഴ്ച ആചാരം ലംഘിക്കുന്നവരെ എല്ലാം ഇടവക പുരോഹി തൻ ഉപദേശിച്ച് ആരാധനയിൽ പങ്കെടുപ്പിച്ച് പ്രാർത്ഥന പറയിപ്പിക്കണ ന്നും അപ്രകാരം അവരുടെമേലും അയൽക്കാരുടെ മേലും വരാനിരിക്കുന്ന നാശം ഒഴിവാക്കാൻ സാധിക്കുമെന്നും പിന്നീട് മാർപാപ്പ എല്ലാവർക്കും നിർദ്ദേ ങ്ങൾ കൊടുത്തു. ഞായറാഴ്ച്ച് ജോലി ചെയ്യുന്നവരുടെമേൽ ഇടിമിന്നൽ ഏല്ക്കുന്നതുകൊണ്ട് തീർച്ചയായും അതാണ് യഥാർത്ഥ ശബ്ദത്ത് എന്ന് വൈദിക സംഘ ഉപദേശക സമിതി പ്രഖ്യാപിക്കുകയും അത് പോട്ടസ്റ്റന്റു രും പ്രാബല്യത്തിൽ വരുത്തുകയും ചെയ്തു. “ഞായറാഴ്ച ആചാരം ഉപേക്ഷിക്കുന്നവരുടെമേൽ ഉള്ള ദൈവത്തിന്‍റെ അസന്തുഷ്ടി എത്രമാത്രം വലുതാണ് എന്ന് ഇതു വ്യക്തമാക്കുന്നു” എന്ന് പാപ്പാത്വ പ്രതിനിധികൾ പ്രസ്താവന ഇറക്കി. പുരോഹിതന്മാരും ശുശ്രൂഷകന്മാരും രാജാക്കന്മാരും പ്രഭുക്കന്മാരും മറ്റു വിശ്വാസികളും “ഞായറാഴ്ചയെ അതിന്‍റെ ബഹുമതിയിൽ പരിരക്ഷിക്കുന്നതിനും വരുങ്കാലങ്ങളിൽ വിശുദ്ധമായി ആചരിച്ച് ക്രിസ്തു മതത്തിന് ഒരു കീർത്തി മുദ്രയായി അതിനെ തീർക്കുന്നതിനും അവരുടെ സകല ശക്തിയും ശ്രദ്ധ ഉപയോഗിക്കണം എന്നുമുള്ള അഭ്യർത്ഥന എല്ലായിടത്തും പരസ്യപ്പെടുത്തി ‘.-- Thomas Morer, Discourse in Six Dialogues on the Name, Notion and Observation of the Lord’s day, page 271.GCMal 663.2

    ഇപ്രകാരമുള്ള ഉപദേശങ്ങളും പ്രഖ്യാപനങ്ങളും തൃപ്തികരമല്ലെന്ന് കണ്ടപ്പോൾ മനുഷ്യ ഹൃദയങ്ങളെ ഭയപ്പെടുത്തി ബലം പ്രയോഗിച്ച് ജനങ്ങളെ ഞായറാഴ്ച ജോലികളിൽ ഏർപ്പെടാതിരിക്കേണ്ടതിനു രാഷ്ട്രീയ അധികാരത്തിന്‍റെ കല്പനയും പുറപ്പെടുവിക്കുകയുണ്ടായി. റോമിൽ നടന്ന ഒരു വൈദിക കോടതിയിൽവെച്ച് എല്ലാ വിധമായ മുൻതീരുമാനങ്ങളും പവിത്രതയോടും ശക്തിമത്തായും നടപ്പിലാക്കുവാൻ പുനർ പ്രഖ്യാപനം നടത്തുകയുണ്ടായി. അതിനെ പൗരോഹിത്യ നിയമത്തോട് ബന്ധപ്പെടുത്തുകയും രാഷ്ടീയ അധികാരം ഉപയോഗിച്ച് എല്ലാ ക്രിസ്തീയ രാഷ്ട്രങ്ങളിലും നടപ്പാക്കുകയും ചെയ്തു . (Heylyn, History of the Sabbath, pt. 2, ch. 5, sec. 7 നോക്കുക).GCMal 663.3

    പക്ഷെ ഞായറാഴ്ച ആചാരത്തിനു വേദപുസ്തകത്തെളിവുകൾ ഇല്ലാത്തതിനാൽ കൂടുതൽ വൈഷമ്യങ്ങൾക്ക് അവസരം ഉണ്ടായി. “ഏഴാം ദിവസം നിന്‍റെ ദൈവമായ യഹോവയുടെ ശബ്ബത്താകുന്നു” എന്നുള്ള ദൈവത്തിന്‍റെ പ്രഖ്യാപനത്തിനെതിരെ സൂര്യ ദിവസത്തെ ബഹുമാനിക്കുവാൻ നിർബന്ധിക്കുന്നതിനു പുരോഹിതന്മാർക്കുള്ള അവകാശത്തെ ജനങ്ങൾ ചോദ്യം ചെയ്തു. വേദപുസ്തക സാക്ഷ്യത്തിനുപകരം മറ്റ് ഉപായങ്ങൾ കണ്ടുപിടി ക്കേണ്ടതു ആവശ്യമായി വന്നു. ഞായറാഴ്ച ആചാരം നടപ്പിൽ വരുത്തുന്നതിന് അതിതീക്ഷ്ണതയോടെ പ്രവർത്തിച്ചിരുന്ന ഒരു വ്യക്തി പന്ത്രണ്ടാം നൂറ്റാണ്ടിന്‍റെ അന്ത്യഘട്ടത്തിൽ ഇംഗ്ലണ്ടിലെ സഭകൾ സന്ദർശിച്ചുവെങ്കിലും സത്യത്തിനുവേണ്ടി നിലകൊണ്ടിരുന്ന വിശ്വസ്ത സാക്ഷികളുടെ എതിർപ്പു മൂലം ഫലശൂന്യമായ തന്‍റെ പ്രയത്നം ഉപേക്ഷിച്ച് തൽക്കാലത്തേക്കു ആ രാജ്യം വിട്ടുപോരുകയും തന്‍റെ ഉപദേശങ്ങൾ പ്രബലപ്പെടുത്തുന്നതിനുള്ള മറ്റ് മാർഗ്ഗങ്ങൾ ആരായുകയും ചെയ്തു. താൻ വീണ്ടും തിരിച്ചു വന്നപ്പോൾ ആവശ്യങ്ങളെല്ലാം നിറവേറ്റപ്പെടുകയും പ്രവർത്തനങ്ങൾ വിജയകരമായി ത്തീരുകയും ചെയ്തു. ഞായറാഴ്ച ആചാരത്തിനു മതിയായ കൽപനകൾ അടങ്ങിയതും അനുസരിക്കാത്തവരുടെമേൽ ഭയവും ഭീതിയും ഉളവാക്കുന്നതുമായ വചനങ്ങളടങ്ങിയ ഒരു പുസ്തകച്ചുരുൾ, ദൈവത്തിൽനിന്ന് നേരിട്ട് ലഭിച്ചു എന്നുള്ള ഭാവേന തന്‍റെ കൈവശം കരുതിയിരുന്നു. ഞായറാഴ്ച ആചാരംപോലെതന്നെ വ്യാജമായ ഈ പ്രമാണവും സ്വർഗ്ഗത്തിൽനിന്നു നേരിട്ട് വീണതാണെന്നും യെരുശലേമിൽ ഗോൽഗോഥായിലെ വിശുദ്ധ ശീമോന്‍റെ അൾത്താരയിൽനിന്ന് കണ്ടെടുത്തതാണെന്നും വ്യാജപ്രചരണം നടത്തി. എന്നാൽ യഥാർത്ഥത്തിൽ അത് റോമിൽ മാർപാപ്പയുടെ കൊട്ടാരത്തിൽ വെച്ചുതന്നെ എഴുതി തയ്യാറാക്കിയതായിരുന്നു. എല്ലാ കാലഘട്ടങ്ങളിലും സഭയുടെ അധികാരം സംരക്ഷിക്കുന്നതിനും അതിന്‍റെ വളർച്ചയ്ക്കും എപകാരവുമുള്ള കപടതയും വഞ്ചനയും ഉപയോഗിക്കുന്നത് ന്യായമാ ണെന്ന് പാപ്പാത്വ അധികാരം ഉറച്ചു വിശ്വസിക്കുന്നു.GCMal 664.1

    ശനിയാഴ്ച ഉച്ചയ്ക്കുശേഷം ഒൻപതാം മണി നേരം മുതൽ, അല്ലെങ്കിൽ വൈകുന്നേരം മൂന്നു മണിമുതൽ തിങ്കളാഴ്ച സൂര്യോദയം വരെ ഒരു ജോലിയും ചെയ്യരുതെന്നു ആ പുസ്തകച്ചുരുളിൽ എഴുതിയിരുന്നു. ഇതിന്‍റെ അധികാരം അനേക അത്ഭുതങ്ങളാലും അടയാളങ്ങളാലും ഉറപ്പിക്കുകയും ചെയ്തിരുന്നു. നിശ്ചയിക്കപ്പെട്ട സമയത്തിനുശേഷവും ജോലി ചെയ്ത ഒരാ ളുടെ ശരീരം സ്തംഭനാവസ്ഥയിൽ കിടപ്പിലായെന്നു അതിൽ എഴുതിയി രുന്നു. ധാന്യം പൊടിക്കുന്നതിനു ശ്രമിച്ച ഒരു മിൽ ഉടമ, മില്ലിൽ നിന്നു പൊടിഞ്ഞ മാവു പൂറത്തു വരുന്നതിനുപകരം ശക്തിയായ രക്തമൊഴുക്കാണ് കണ്ടത്. എത്ര ശക്തിയായി വെള്ളം ഒഴുക്കിയിട്ടും അനക്കമില്ലാതെ മില്ലിന്‍റെ ചകങ്ങൾ നിശ്ചലമാവുകയും ചെയ്തു. ഒരു സ്ത്രീ കുഴച്ച മാവ് അപ്പമുണ്ടാക്കുന്നതിനു അടുപ്പിൽ വെച്ചുവെങ്കിലും അതു അതേപടിതന്നെ കാണപ്പെട്ടു; എന്നാൽ അടുപ്പ് നല്ല ചൂടായും ഇരുന്നു. എന്നാൽ വേറൊരു ആൾ കുഴച്ച മാവ് ഒൻപതാം മണി നേരമായിപ്പോയതു കൊണ്ട് അടുപ്പിൽ വെയ്ക്കാതെ തിങ്കളാഴ്ച രാവിലേക്കു മാറ്റിവച്ചിരുന്നു. എങ്കിലും അടുത്ത ദിവസം നോക്കിയപ്പോൾ ദിവ്യശക്തികൊണ്ട് പാകം ചെയ്യപ്പെട്ട അപ്പക്കഷണങ്ങളായി മാറിയിരിക്കുന്നത് കണ്ടു. വേറൊരാൾ ശനിയാഴ്ച ഒൻപതാം മണിക്കുശേഷം കുഴച്ചു അടുപ്പിൽവെച്ച മാവ് അടുത്ത ദിവസം രക്തം നിറഞ്ഞതായി കാണുകയുണ്ടായി. ഇപ്രകാരം മെനഞ്ഞെടുത്ത വഞ്ചനാപരമായ അന്ധവിശ്വാസങ്ങൾകൊണ്ട് ഞായറാഴ്ച ആചാരത്തിന്‍റെ പരിശുദ്ധിയെ സ്ഥാപിക്കുവാൻ അതിന്‍റെ വക്താക്കൾ പ്രയത്നിച്ചുകൊണ്ടിരുന്നു. (Roger de Hoveden, Annals, vol. 2, pp 528 - 530 നോക്കുക).GCMal 664.2

    പുരാതന ശബ്ബത്തിന്‍റെ ഒരു ഭാഗം ഞായറാഴ്ചയോടു കൂട്ടിച്ചേർത്ത് അതിനു വലിയ ബഹുമതി കല്പിക്കുവാൻ ഇംഗ്ലണ്ടിലെന്നപോലെ സ്കോട്ട്ലന്‍റിലും സാധിച്ചു. എന്നാൽ വിശുദ്ധമായി ആചരിക്കേണ്ട സമയത്തിനു മാറ്റം വരുത്തി. “ശനിയാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടുമണി മുതൽ വിശുദ്ധമായി ആച രിക്കേണ്ടതാണ് എന്നും ആ സമയം മുതൽ തിങ്കളാഴ്ച രാവിലെവരെ ആരും തന്നെ ഒരു ജോലിയും ചെയ്യരുതെന്നും കോട്ട്ലന്‍റിലെ രാജാവ് കൽപന പുറപ്പെടുവിച്ചു'. - Morer, page 290, 291.GCMal 665.1

    ഞായറാഴ്ചയുടെ പരിശുദ്ധി സ്ഥാപിച്ചെടുക്കുവാനുള്ള സകലവിധ പരിശ്രമങ്ങളുടെ മധ്യത്തിലും പാപ്പാത്വ നേതാക്കന്മാർ വിശുദ്ധ ശബ്ദത്തിന്മേ ലുള്ള ദൈവിക അധികാരത്തേയും അതിന്‍റെ സ്ഥാനത്ത് സ്ഥാപിച്ച് ഞായ റാഴ്ച ആചാരത്തിന്‍റെ മാനുഷിക ഉത്ഭവത്തേയും കുറിച്ച് പരസ്യമായിത്തന്നെ ഏറ്റുപറഞ്ഞുകൊണ്ടിരുന്നു. “ഏഴാം ദിവസം ദൈവംതന്നെ വിശുദ്ധീകരിച്ച് വേർതിരിച്ചതാണെന്നും, യെഹൂദന്മാർ മാത്രമല്ല ദൈവത്തെ യഥാർത്ഥത്തിൽ ആരാധിച്ചിരുന്ന എല്ലാവരും അത് സ്വീകരിക്കുകയും ആചരിക്കുകയും ചെയ്തിരുന്നു എന്നും അവരുടെ ശബ്ബത്തിനെ ക്രിസ്ത്യാനികളായ നമ്മൾ കർത്താവിന്‍റെ ദിവസമായി മാറ്റിയെന്നും എല്ലാ ക്രിസ്ത്യാനികളും അറിഞ്ഞിരിക്കേണ്ടതാണ്’ എന്നു പതിനാറാം നൂറ്റാണ്ടിൽ ഒരു പാപ്പാത്വ കൗൺസിൽ വ്യക്തമായി പ്രഖ്യാപിച്ചിരിക്കുന്നു -- Ibid., pages 281 282. ദൈവിക കല്പനകളോട് മത്സരിക്കുന്നവർ അവരുടെ പ്രവൃത്തിയുടെ സ്വഭാവമെന്തെന്നു അറിയാതിരിക്കുന്നില്ല. അവർ മനഃപൂർവ്വം തങ്ങളെ ദൈവത്തേക്കാൾ ഉയർത്തി പ്രതിഷ്ഠിക്കുകയാണ്.GCMal 665.2

    റോമിന്‍റെ നയങ്ങളോടു അനുകൂലിക്കാത്തവരുടെമേൽ അവൾ വരുത്തുന്ന പീഡനങ്ങളുടെ ഒരു നല്ല വിവരണം ശബ്ബത്തനുസാരികളായിരുന്ന വാൽഡൻസീസ് എന്ന ക്രിസ്തീയ വിഭാഗത്തെ ദീർഘനാൾ രക്തരൂക്ഷിതമായി പീഡിപ്പിച്ചതിൽകൂടെ നമുക്കു ലഭിക്കുന്നു. നാലാം കല്പനയോടു വിശ്വസ്തത പാലിച്ച് മറ്റ് അനേകർ ഇതുപോലെ കഷ്ടതകൾ സഹിച്ചു. എത്യോപ്യയുടേയും അബിസിനിയായുടേയും സഭാചരിത്രം ഇത്തരുണത്തിൽ ശ്രദ്ധേയമാണ്. അന്ധാകരയുഗത്തിന്‍റെ മങ്ങലിൽ മദ്ധ്യ ആഫ്രിക്കയിലെ ക്രിസ്ത്യാനികൾ ബാഹ്യലോകത്തിൽനിന്ന് ഒറ്റപ്പെടുകയും അനേക നൂറ്റാണ്ടുകൾ ആരാധനാസ്വാതന്ത്ര്യം അനുഭവിക്കുകയും ചെയ്തു. എന്നാൽ അവസാനം ഇവരുടെ നിലനില്പിനെ സംബന്ധിച്ച് റോം മനസ്സിലാക്കുകയും അബിസിനിയായിലെ ചക്രവർത്തി പോപ്പിനെ ക്രിസ്തുവിന്‍റെ പ്രതിപുരുഷനായി അംഗീകരിക്കുവാൻ കബളിപ്പിക്കപ്പെടുകയും ചെയ്തു. അവർക്കു പല അവകാശങ്ങളും അനുവദിച്ചുകിട്ടി. തുടർന്നു ശബ്ബത്ത് ആചാരം വിലക്കി ക്കൊണ്ടും ശബ്ബത്തനുസരണം തുടരുന്നവരുടെമേൽ രൂക്ഷമായ ശിക്ഷാവിധികൾ ഏർപ്പെടുത്തിക്കൊണ്ടുമുള്ള രാജകീയ വിളംബരം പ്രസിദ്ധപ്പെടുത്തി. (Michael Ceddes, Church History of Ethiopia, pages 311, 312 നോക്കുക). എന്നാൽ പാപ്പാത്വ ഏകാധിപത്യം ഒരു നുകമായി ഭവിച്ചതു കൊണ്ട് അതിൽനിന്നു തങ്ങളുടെ കഴുത്തൂരിമാറ്റുവാൻ അബിസിനിയക്കാർ തീരുമാ നിച്ചു. ഉഗമായ ഒരു പോരാട്ടത്തെ തുടർന്നു അവരുടെ അധികാര പരിധി യിൽപ്പെട്ട പ്രദേശങ്ങളിൽനിന്നു റോമാക്കാരെ പുറം തള്ളുകയും പഴയ വിശ്വാസം പുനഃസ്ഥാപിക്കുകയും ചെയ്തു. തങ്ങൾക്കു ലഭിച്ച സ്വാതന്ത്യത്തിൽ സഭകൾ ആനന്ദിച്ചു. മാത്രമല്ല, റോമിന്‍റെ സ്വേച്ഛാധിപത്യ അധികാരം, മത്രഭാന്ത്, വഞ്ചന എന്നിവയെപ്പറ്റി അവർ പഠിച്ച പാഠങ്ങൾ മറക്കാതെ സൂക്ഷിക്കുകയും ചെയ്തു. ബാഹ്യ ക്രിസ്തീയ ലോകത്തിനു അദൃശ്യമായും തങ്ങ ളുടെ ഏകാന്ത പ്രദേശത്ത് സന്തോഷമായും അവർ കഴിഞ്ഞുപോന്നു.GCMal 666.1

    പാപ്പാത്വ സഭ പൂർണ്ണമായ വിശ്വാസ ത്യാഗത്തിൽപ്പെടുന്നതിനുമുമ്പ് ശബ്ബത്തിനെ ആചരിക്കുന്നതുപോലെ ആഫിക്കയിലെ സഭകളും ശബ്ബത്താചരണം നടത്തിയിരുന്നു. ദൈവത്തിന്‍റെ കല്പന അനുസരിക്കുകയും സഭയുടെ സമ്പാദ്യത്തോട് അനുകൂലിച്ചുകൊണ്ട് ഞായറാഴ്ച്ച ജോലികളിൽനിന്നു ഒഴിഞ്ഞിരിക്കുകയും ചെയ്തിരുന്നു. റോമിനു പരമാധികാരം ലഭിച്ചതുമുതൽ അവളുടെ സ്വന്ത കല്പനയെ ഉയർത്തിക്കാണിക്കുന്നതിനുവേണ്ടി ദൈവത്തിന്‍റെ വിശുദ്ധ ശബ്ബത്തിനെ ചവിട്ടി മെതിച്ചുതുടങ്ങി. എന്നാൽ ആഫ്രിക്കയിലെ സഭകൾ ആയിരം വർഷത്തോളം ബാഹ്യലോകത്തിൽ നിന്നും അകന്നിരുന്നതിനാൽ പാപ്പാതി വിശ്വാസത്യാഗത്തിൽ അകപ്പെട്ടു പോകാതെ കഴിഞ്ഞിരുന്നു. റോമിനു അടിമപ്പെട്ടതുമുതൽ യഥാർത്ഥ ശബ്ദത്തിന്‍റെ സ്ഥാനത്ത് ഞായറാഴ്ച ആചാരം നിർബന്ധമാക്കപ്പെടുകയും റോമിൽനിന്നു സ്വാതന്ത്ര്യം നേടിയതുമുതൽ നാലാം കൽപനയുടെ അനു സരണത്തിലേക്കു അവർ മടങ്ങിവരികയും ചെയ്തു.GCMal 666.2

    സത്യശബ്ബത്തിനോടും അതു അനുസരിക്കുന്നവരോടുമുള്ള റോമിന്‍റെ ശത്രുത അവർ സ്ഥാപിച്ച ആചാരത്തെ ബഹുമാനിക്കുന്നതിനു ഉപയോഗിക്കുന്ന നടപടിക്രമങ്ങളുമാണ് കഴിഞ്ഞകാല ചരിത്രരേഖകളിൽ നാം വ്യക്തമായി കാണുന്നത്. റോമൻ കത്തോലിക്കാസഭയും പ്രൊട്ടസ്റ്റന്റു സഭകളും ഞായറാഴ്ച ആചാരത്തെ ഉയർത്തിപ്പിടിക്കുവാൻ ഒരുമിച്ചു ചേരുമ്പോൾ കഴിഞ്ഞുപോയ രംഗങ്ങൾ ആവർത്തിക്കപ്പെടുമെന്നു ദൈവവചനം പഠിപ്പിക്കുന്നു.GCMal 667.1

    വെളിപ്പാട് പുസ്തകം പതിമൂന്നാം അദ്ധ്യായത്തിലെ പ്രവചനത്തിൽ കുഞ്ഞാടിനുള്ളതുപോലെ രണ്ടു കൊമ്പുള്ളതായി പ്രതിപാദിച്ചിരിക്കുന്ന ശക്തി “ഭൂമിയേയും അതിൽ വസിക്കുന്നവരേയും”, “പുള്ളിപ്പുലിക്കു സദൃശമായ” മൃഗമായി വിവരിച്ചിരിക്കുന്ന പാപ്പാത്വശക്തിയെ ആരാധിക്കുമെന്നു തിരുവചനം പ്രഖ്യാപിക്കുന്നു. “മൃഗത്തിനു പ്രതിമ ഉണ്ടാക്കുവാൻ ഭൂമിയിൽ വസിക്കുന്നവരോടു രണ്ടു കൊമ്പുള്ളതായി കണ്ട ശക്തി ആവശ്യപ്പെടുകയും അതിലുമുപരിയായി “ചെറിയവരും വലിയവരും സമ്പന്നന്മാരും ദരിദ്രന്മാരും സ്വതന്തന്മാരും ദാസന്മാരുമായ എല്ലാവർക്കും', മൃഗത്തിന്‍റെ മുദ്ര ലഭിക്കുവാൻ കല്പന പുറപ്പെടുവിക്കുകയും ചെയ്യുന്നു (വെളി. 13:11 -16). കുഞ്ഞാ ടിനുള്ളതുപോലെ രണ്ടു കൊമ്പുള്ളതായി പ്രതിപാദിച്ചിരിക്കുന്ന ശക്തി അമേരിക്കൻ ഐക്യനാടുകളാണെന്നു കണ്ടുകഴിഞ്ഞു. റോമിന്‍റെ പരമാധികാരത്തിനു തെളിവായി അവർ അവകാശപ്പെടുന്ന ഞായറാഴ്ച്ച ആചാരം അമേരിക്കൻ ഐക്യനാടുകൾ പ്രാബല്യത്തിൽ വരുത്തുമ്പോൾ ഈ പ്രവചനം നിറവേറുന്നതാണ്. പാപ്പാത്വ അധികാരത്തെ വണങ്ങുന്നത് അമേരിക്കൻ ഐക്യനാടുകൾ മാത്രമല്ല, ഒരു കാലത്തു റോമാസഭയുടെ പരമാധികാരത്തിന്‍റെ സ്വാധീന ശക്തിയിൽപ്പെട്ടിരുന്ന രാജ്യങ്ങൾ ഇന്നും നശിക്കാതെ നില്ക്കുന്നുണ്ട്. റോമാസഭയുടെ ശക്തി പുനഃസ്ഥാപിക്കപ്പെട്ടതായി പ്രവചനം മുൻകൂട്ടി പറഞ്ഞിരിക്കുന്നു. “അതിന്‍റെ തലകളിൽ ഒന്ന് മരണകരമായ മുറിവു ഏറ്റതുപോലെ ഞാൻ കണ്ടു; എന്നാൽ അതിന്‍റെ മരണകാരണമായ മുറിവു പൊറുത്തുപോയി. സർവ്വഭൂമിയും മൃഗത്തെ കണ്ടു വിസ്മയിച്ചു (വാക്യം 3). 1798-ൽ പാപ്പാത്വ ശക്കിക്കുണ്ടായ തകർച്ച അതിനു ഏറ്റതായ മരണകരമായ മുറിവിനെ സൂചിപ്പിക്കുന്നു. അതിനുശേഷം പ്രവാചകൻ പറയുന്നത്. അതിന്‍റെ മരണകരമായ മുറിവ് പൊറുത്തുപോയി; സർവ്വ ഭൂമിയും മൃഗത്തെക്കണ്ടു വിസ്മയിച്ചു” എന്നാണ്. “അധർമ്മമൂർത്തി” കർത്താവിന്‍റെ വീണ്ടും വരവു വരെ തുടരുമെന്നു വിശുദ്ധ പൌലൊസ് വ്യക്തമായി പ്രസ്താവിക്കുന്നു (2 തെസ്സ. 2:3-8). കാലം അതിന്‍റെ അന്ത്യത്തോട് അടുക്കുമ്പോൾ അവൻ തന്‍റെ വഞ്ചനാപരമായ പ്രവൃത്തികൾ ചെയ്തു തുടങ്ങും. “കുഞ്ഞാടിന്‍റെ ജീവപുസ്തകത്തിൽ പേർ എഴുതിയിട്ടില്ലാത്ത സകല ഭൂവാസികളും അവനെ നമസ്കരിക്കും” എന്നും വെളിപ്പാടുകാരൻ പാപ്പാത്വശക്തിയെ സംബന്ധിച്ചു പ്രസ്താവിച്ചിരിക്കുന്നു (വെളി. 13:8). റോമാസഭയുടെ അധികാരത്തിൽ മാത്രം നിലവിൽവന്ന ഞായറാഴ്ച ആചാരം അംഗീകരിക്കപ്പെടുന്നതോടുകൂടെ പഴയ ലോകത്തിലും പുതിയ ലോകത്തിലും പാപ്പാത്വ ശക്തിക്കു ബഹുമാനവും ആരാധനയും ലഭിക്കുന്നു.GCMal 667.2

    19-ാം നൂറ്റാണ്ടിന്‍റെ അവസാനഘട്ടത്തിൽ അമേരിക്കൻ ഐക്യനാടു കളിലെ പ്രവചന വിദ്യാർത്ഥികൾ ഈ സാക്ഷ്യം ലോകമുൻപാകെ തുറന്നു കാട്ടി. ഇന്നു നടന്നുകൊണ്ടിരിക്കുന്ന ഓരോ സംഭവങ്ങളും ഈ പ്രവചനത്തിന്‍റെ തിടുക്കത്തിലുള്ള നിറവേറലിലേക്കു അതിവേഗം നയിക്കുന്നവയാണ്. ഞായറാഴ്ച ആചാരത്തിനു വേദപുസ്തക തെളിവുകൾ ഒന്നുംതന്നെ പ്രൊട്ടസ്റ്റന്‍റുകാരുടെ പക്കൽ ഇല്ലായെങ്കിലും, ദൈവത്തിങ്കൽനിന്നു തങ്ങൾക്കു ലഭിച്ചു എന്ന് അവകാശപ്പെട്ട് പാപ്പാത്വ നേതാക്കന്മാർ മെനഞ്ഞെടുത്ത കഥകളിലും അത്ഭുതങ്ങളിലുംകൂടെ സ്ഥാപിക്കുന്നതുപോലെ പ്രോട്ടസ്റ്റന്റുകാരും ഞായറാഴ്ച ആചാരം ദൈവിക അധികാരത്തിൽ നിന്നുള്ളതാണെന്നു അവ കാശപ്പെടുന്നു. ഞായറാഴ്ച എന്ന കപട ശബ്ബത്ത് മനുഷ്യർ ലംഘിക്കുന്ന തുകൊണ്ട് ദൈവത്തിന്‍റെ ന്യായവിധി അവരുടെമേൽ വന്നുകൊണ്ടിരുന്നുയെന്നുള്ള പ്രഖ്യാപനം ആവർത്തിക്കപ്പെടും; ഇപ്പോൾതന്നെ അത് തുടങ്ങിക്കഴിഞ്ഞിരിക്കുന്നു. ഞായറാഴ്ച ആചാരം പ്രാബല്യത്തിൽ വരുവാനുള്ള നിമിഷം വളരെ വേഗം സമീപിച്ചുവരുന്നു.GCMal 668.1

    റോമാസഭയുടെ രീതി ഉപായങ്ങളും കൗശലങ്ങളും പ്രയോഗിക്കുന്ന തിൽ അത്ഭുതാഹവമാണ്. മുന്നിൽ എന്താണ് ഉള്ളതെന്ന് അവൾ നന്നായി ഗ്രഹിക്കുന്നു. പ്രൊട്ടസ്റ്റൻസഭകൾ ഞായറാഴ്ച ആചാരം മുറുകെപ്പിടിച്ചു കൊണ്ട് അവളോടുള്ള ആദരവ് പ്രകടിപ്പിക്കുന്നതും കഴിഞ്ഞകാലങ്ങളിൽ അവളുപയോഗിച്ച അതേ മാർഗ്ഗങ്ങളിൽകൂടെ അവർ അതിനെ ജനങ്ങളുടെ മേൽ അടിച്ചേല്പിക്കുന്നതും കണ്ടുകൊണ്ട് തന്‍റെ സമയത്തെ ഇപ്പോൾ അവൾ മറച്ചുപിടിക്കുന്നു. സത്യവെളിച്ചം ഉപേക്ഷിച്ചുകളയുന്നവർ അപമാ ദിതി അധികാരമുണ്ടെന്നു അവകാശപ്പെട്ടുകെണ്ട് പാപ്പാത്വ സഭ സ്ഥാപിച്ച ഈ ആചാരത്തെ ഉറപ്പിക്കുന്നതിനു അവളുടെ സഹായം തേടുന്നു. എത് ഉത്സാഹത്തോടെ അവൾ പ്രൊട്ടസ്റ്റന്റുകാരെ സഹായിക്കാൻ മുന്നോട്ടു വരുമെന്നു അനുമാനിക്കുവാൻ പ്രയാസമില്ല. സഭയോടു അനുസരണക്കേടു കാണിക്കുന്നവരെ കൈകാര്യം ചെയ്യേണ്ടതെപ്രകാരമാണെന്നു പാപ്പാത്വ നേതാക്കന്മാരെക്കാളും നന്നായി അറിയാവുന്നത് മറ്റാർക്കാണ്?GCMal 668.2

    മാർപാപ്പയുടെ താല്പര്യങ്ങൾ സംരക്ഷിക്കുന്നതിന് അവരുടെ നേതൃ ത്വത്തിൽ റോമൻ കത്തോലിക്കാസഭ വിവിധങ്ങളായ ശാഖോപശാഖകളായി ലോകമെങ്ങും ഒരു വലിയ സംഘടനയായി പ്രവർത്തിക്കുന്നു. ഭൂമിയിൽ എങ്ങുമുള്ള ഓരോ രാജ്യത്തിലും അവർക്കുള്ള ദശലക്ഷക്കണക്കായ വക്താക്കൾ പോപ്പിനോടുള്ള വിധേയത്വം പരിരക്ഷിക്കുവാൻ പരിശീലിക്കപ്പെട്ടവരാണ്. ഏതു ഭരണകൂടമായിരുന്നാലും തങ്ങളുടെ സഭയുടെ അധികാരം സർവ്വത്തിനും മുകളിലായി അവർ കാണുന്നു. ഈ വക്താക്കൾ രാഷ്ട്രത്തോടു വിശ്വസ്തത പാലിച്ചുകൊള്ളാമെന്നു പ്രതിജ്ഞ എടുക്കുന്നുയെങ്കിലും റോമിനോടുള്ള അവരുടെ അനുസരണയുടെ ശബ്ദം എല്ലാറ്റിനും മുകളിലാണ്; സഭയോടു ശത്രുതാമനോഭാവം പുലർത്തുന്നവർക്കെതിരെയുള്ള പ്രതിജ്ഞാ ലംഘനത്തിന് അവർക്കു മാപ്പുലഭിക്കുകയും ചെയ്യുന്നു.GCMal 669.1

    രാജ്യങ്ങളുടെ രാഷ്ട്രീയ താല്പര്യങ്ങൾക്കുള്ളിൽ നുഴഞ്ഞു കയറുവാനുള്ള കൗശല പൂർണ്ണമായ അവരുടെ നിരന്തര പരിശ്രമവും അവിടെ ഒരു കാലുറപ്പിച്ചശേഷം അവിടത്തെ രാജാവിനും ജനങ്ങൾക്കും നാശം സംഭ വിച്ചാലും തങ്ങളുടെ ലക്ഷ്യപ്രാപ്തിക്കുള്ള പ്രവർത്തനങ്ങളും ചരിത്രം സാക്ഷിക്കുന്നു. 1204-ാമാണ്ട് ഇന്നസെന്‍റ് മൂന്നാമൻ മാർപാപ്പ അരഗോണിലെ രാജാവായ പീറ്റർ രണ്ടാമനെക്കൊണ്ട് ഇപ്രകാരം ഒരു പ്രതിജ്ഞ എടുപ്പിച്ചു: “അരഗോണിയൻ രാജാവായ പീറ്റർ രണ്ടാമൻ എന്ന ഞാൻ എന്‍റെ പ്രഭുവായ പോപ്പ് ഇന്നസെന്‍റിനോടും തന്‍റെ കത്തോലിക്കാ പിൻഗാമികളോടും റോമൻ സഭയോടും അനുസരണയുള്ളവനും, എന്നെന്നും വിശ്വസ്തത പാലിക്കുന്നവനുമായി ഇരുന്നുകൊള്ളാമെന്നും കത്തോലിക്ക വിശ്വാ സത്തെ കാത്തു സംരക്ഷിച്ചും അതിനെതിരെയുള്ള സകല ദുഷ്ടതയേയും നശിപ്പിച്ചും പോപ്പിനോടുള്ള അനുസരണയിൽ എന്‍റെ രാജ്യത്തെ പരിപൂർണ്ണ വിശ്വസ്തതയിൽ സംരക്ഷിച്ചുകൊള്ളാമെന്ന് സമ്മതിക്കുകയും അതിനായി വാഗ്ദത്തം ചെയ്യുകയും ചെയ്യുന്നു’ - John Dowling, The History of Ramansim, b. 5, ch. 6, sec. 55. “ചകവർത്തിമാരെ സ്ഥാനഭ്രഷ്ടരാക്കുവാനും അനീതി ചെയ്യുന്ന ഭരണാധികാരികളിൽനിന്നു പ്രജകളെ മോചിപ്പിക്കുവാനും ന്യായമായ അവകാശവും അധികാരവും മാർപാപ്പയ്ക്കുണ്ടെന്നുള്ള അവരുടെ അവകാശവാദത്തോട് ഇത് അനുയോജ്യമായിരിക്കയും ചെയ്യുന്നു”.- Mosheim, b. 3, cent. 13, pt. 2, ch. 2, sec. 9, note 17.GCMal 669.2

    ഒരിക്കലും മാറാത്തവളാണ് റോം എന്നുള്ളത് അവൾ പൊങ്ങച്ചം പറയുന്നതു മാത്രമാണെന്നു ഓർമ്മയിൽ ഇരിക്കട്ടെ. മാർപാപ്പമാരായ ഗ്രിഗറി ഏഴാമന്‍റെയും ഇന്നസെന്റ് മൂന്നാമന്‍റെയും തത്വങ്ങൾ തന്നെയാണ് റോമൻ കത്തോലിക്കാ സഭയുടെ ഇന്നുവരെയുള്ള മൗലിക തത്വങ്ങൾ. അവളുടെ കയ്യിൽ അധികാരം ലഭിച്ചുകഴിയുമ്പോൾ കഴിഞ്ഞ നൂറ്റാണ്ടുകളിൽ ചെയ്ത തിനേക്കാൾ അധികം ഉത്സാഹത്തോടെ അവ പ്രാബല്യത്തിൽ വരുത്തുന്നതിനു പ്രൊട്ടസ്റ്റന്റുകാർ റോമിന്‍റെ സഹായം സ്വീകരിക്കുന്നത് ഇതിനെ സംബന്ധിച്ചുള്ള ശരിയായ അറിവ് കൂടാതെ ആണ്. അവർ തങ്ങളുടെ ഉദ്ദേശ സാക്ഷാൽക്കാരത്തിനു വേണ്ടി കുനിഞ്ഞുകൊടുക്കുമ്പോൾ അധികാരം പുനഃസ്ഥാപിക്കുന്നതിനും നഷ്ടപ്പെട്ടുപോയ അവളുടെ പരമോന്നത പദവി വീണ്ടെടുക്കുവാനും അവൾ ലക്ഷ്യമിട്ടിരിക്കുകയാണ്. സഭയ്ക്ക് രാഷ്ടീയ നിയമങ്ങൾകൊണ്ടു അധികാരം ഉപയോഗിക്കുകയോ നിയന്ത്രിക്കുകയോ ചെയ്യാമെന്നും മതാചാരങ്ങൾ പ്രാബല്യത്തിൽ വരുത്താമെന്നുമുള്ള തത്വങ്ങൾ അമേരിക്കൻ ഐക്യനാടുകളിൽ പ്രാബല്യത്തിൽ വരുമ്പോൾ, ചുരുക്കത്തിൽ സഭയുടെയും രാഷ്ട്രീയത്തിന്‍റേയും ഒരുമിച്ചുള്ള അധികാരം മനുഷ്യമനസ്സാക്ഷിയെ നിയന്ത്രിക്കുവാൻ തുടങ്ങുമ്പോൾ ആ രാജ്യത്തിൽ റോമിന്‍റെ വിജയം ഉറപ്പാണ്.GCMal 670.1

    ഏറ്റവും സമീപിച്ചുകൊണ്ടിരിക്കുന്ന നാശത്തെപ്പറ്റി ദൈവവചനം മുന്ന റിയിപ്പു തരുന്നുണ്ട്; അതു ശ്രദ്ധിക്കാതിരിക്കയാണെങ്കിൽ റോമിന്‍റെ യഥാർത്ഥ ഉദ്ദേശങ്ങൾ എന്തെല്ലാമാണെന്നു പ്രൊട്ടസ്റ്റന്‍റെ ലോകം മനസ്സിലാക്കുന്നില്ല; എന്നാൽ ആ കെണിയിൽനിന്നും രക്ഷപെടുവാനുള്ള അവസരം കഴിഞ്ഞു പോയിരിക്കും. അവൾ നിശ്ശബ്ദമായി അധികാരത്തിലേക്കു വളരുകയാണ്. അവളുടെ തത്വങ്ങളുടെ സ്വാധീന ശക്തി നിയമനിർമ്മാണ സഭകളിലും, ആരാ ധനാലയങ്ങളിലും, മനുഷ്യ ഹൃദയങ്ങളിലും പ്രബലപ്പെട്ടുവരുന്നു. അവളുടെ കഴിഞ്ഞകാല പീഡനമുറകൾ പുനരാരംഭിക്കുന്നതിനു രഹസ്യമായി തന്‍റെ ഉന്നതവും ശ്രേഷ്ഠവുമായ ഘടന ബലപ്പെടുത്തുകയാണ്. തക്ക സമയം വരുമ്പോൾ പ്രവർത്തിക്കത്തക്കവിധം അവളുടെ ഉദ്ദേശ്യ സാദ്ധ്യങ്ങൾക്കായി സംശയരഹിതവും രഹസ്യവുമായി തന്‍റെ അധികാര പരിധി വികസിപ്പിക്കയാണ്. അവൾക്കാവശ്യം അനുകൂല സാഹചര്യം മാത്രമാണ്, അതവൾക്ക് ലഭിച്ചുകഴിഞ്ഞും ഇരിക്കുന്നു. റോമാസഭയുടെ ഉദ്ദേശ്യം എന്താണെന്നു എത്രയും വേഗം നാം കാണുകയും അനുഭവിക്കുകയും ചെയ്യും. ദൈവവചനം വിശ്വസിക്കുകയും അനുസരിക്കുകയും ചെയ്യുന്നവർക്കെല്ലാം അതുമുഖാന്തരം ദൂഷണവും പീഡനവും നേരിടേണ്ടിവരും.GCMal 670.2