Loading...
Larger font
Smaller font
Copy
Print
Contents
വന്‍ പോരാട്ടം - Contents
  • Results
  • Related
  • Featured
No results found for: "".
  • Weighted Relevancy
  • Content Sequence
  • Relevancy
  • Earliest First
  • Latest First

    അദ്ധ്യായം 22—നിറവേറിയ പ്രവചനങ്ങൾ

    1844 - ന്‍റെ വസന്തകാലത്തു കർത്താവു വരുമെന്നാണ് ആദ്യം പ്രതീക്ഷിച്ചത്. ആ സമയം കടന്നുപോയി. കർത്താവിന്‍റെ വരവിനെ വിശ്വാസത്തോടെ നോക്കിയിരുന്നവരിൽ കുറെ സമയത്തേക്കു സംശയവും അനിശ്ചിതത്വവും നിലനിന്നു. അവർ പൂർണ്ണമായി പരാജയപ്പെട്ടുവെന്ന് ലോകം പരിഗണിക്കുകയും അവർ ഒരു വ്യാമോഹം പരിലാളിക്കുന്നുവെന്നു തെളിയി ക്കുകയും ചെയ്തു. അവരുടെ ആശ്വാസത്തിന്‍റെ ഉറവിടം അപ്പോഴും ദൈവ വചനം ആയിരുന്നു. അനേകരും തിരുവചനം ശോധന കഴിക്കുന്നത് തുടരുകയും തങ്ങളുടെ വിശ്വാസത്തിന്‍റെ തെളിവുകൾക്ക് കൂടുതൽ വെളിച്ചം ലഭിക്കുന്നതിന് പ്രവചനങ്ങൾ പുതുതായി പഠിക്കുകയും ചെയ്തു. തങ്ങളുടെ നിലപാടിന്നു ഉപോൽബലകമായിരുന്ന ദൈവവചനസാക്ഷ്യം വ്യക്തവും ബോദ്ധ്യമായതുമാണെന്നു തോന്നി. തെറ്റിക്കൂടാത്ത അടയാളങ്ങൾ ക്രിസ്തുവിന്‍റെ വരവ് അടുത്തിരിക്കുന്നുയെന്നു ചൂണ്ടിക്കാണിച്ചു. പാപികളുടെ മാനസാന്തരത്തിനും ക്രിസ്ത്യാനികൾക്കിടയിലുണ്ടായ ആത്മീയ ഉണർവിനും ഇടയാക്കിയ ദൈവത്തിന്‍റെ പ്രത്യേക അനുഗ്രഹം ഈ ദൂത് സ്വർഗ്ഗത്തിൽ നിന്നാണെന്നുള്ളതിന് സാക്ഷ്യം വഹിച്ചു. വിശ്വാസികൾക്ക് തങ്ങളുടെ നിരാശ വിശദമാക്കുവാൻ കഴിഞ്ഞില്ലെങ്കിലും തങ്ങളുടെ കഴിഞ്ഞ അനുഭവങ്ങളിൽ ദൈവം നടത്തിയെന്നവർക്കുറപ്പുണ്ടായിരുന്നു.GCMal 443.1

    രണ്ടാം വരവിന്‍റെ സമയത്തെക്കുറിച്ച് അവർക്ക് ലഭിച്ച നിർദ്ദേശത്തിന്‍റെ അനിശ്ചിതത്വത്തിന്‍റെയും ആകാംക്ഷയുടെയും അവസ്ഥ പ്രവചനങ്ങളോട് ഇഴ ചേർന്ന് കിടക്കുന്നു. അവരുടെ അറിവിന് ഇപ്പോൾ മറഞ്ഞിരിക്കുന്നവ തക്കസമയത്ത് വെളിവാക്കപ്പെടും എന്ന വിശ്വാസത്തിൽ ക്ഷമയോടെ കാത്തിരിക്കാൻ അവരെ പ്രേരിപ്പിച്ചുGCMal 443.2

    ഈ പ്രവചനങ്ങളിൽ ഹബ. 2:1-4 വരെയുള്ള പ്രവചനവും ഉണ്ടായിരുന്നു. “ഞാൻ കൊത്തളത്തിൽനിന്നു കാവൽ കാത്തുകൊണ്ടു. അവൻ എന്നോടരുളിച്ചെയ്യുമെന്നും എന്‍റെ ആവലാതി സംബന്ധിച്ച് ഞാൻ എന്തുത്തരം പറയേണ്ടു എന്നും കാണേണ്ടതിനു ദൃഷ്ടി വയ്ക്കും. യഹോവ എന്നോടു ഉത്തരം അരുളിയത്: നീ ദർശനം എഴുതുക; ഓടിച്ചു വായിപ്പാൻ തക്കവണ്ണം അതു പലകയിൽ തെളിവായി വരയ്ക്കുക. ദർശനത്തിനൊരവധി വച്ചിരിക്കുന്നു; അതു സമാപ്തിയിലേക്കു ബദ്ധപ്പെടുന്നു; സമയം തെറ്റുകയുമില്ല; അതു വൈകിയാലും അതിന്നായി കാത്തിരിക്ക; അതു വരും നിശ്ചയം; താമസിക്കയുമില്ല; അവന്‍റെ മനസ്സു അവനിൽ അഹങ്കരിച്ചിരിക്കുന്നു; അതു നേരുള്ളതല്ല; നീതിമാനോ വിശ്വാസത്താൽ ജീവിച്ചിരിക്കും”. GCMal 444.1

    1842-ന്‍റെ പ്രാരംഭത്തിൽത്തന്നെ ഈ പ്രവചനത്തിൽ നിർദ്ദേശം നൽകിയിരുന്നു. “ദർശനം എഴുതുക, ഓടിച്ചുവായിക്കുവാൻ തക്കവണ്ണം അതു പലകയിൽ തെളിവായി വരയ്ക്കുക. ദാനീയേലിലും വെളിപ്പാടിലുമുള്ള ദർശനങ്ങളുടെ രേഖാചിതം തയ്യാറാക്കുവാൻ ചാൾസ് ഫിച്ചിനോടു നിർദ്ദേശിച്ചിരുന്നു. അതിന്‍റെ പ്രസിദ്ധീകരണം ഹബക്കൂക്കിനാൽ നൽകപ്പെട്ട കൽപ്പനയുടെ നിവൃത്തിയായി പരിഗണിക്കപ്പെട്ടിരുന്നു. ദർശനത്തിന്‍റെ നിർവഹണത്തിനും പ്രത്യക്ഷമായ വിളംബരം ഉണ്ടാകുമെന്ന് അപ്പോൾ ആരും കരുതിയിരുന്നില്ല. ഒരു കാത്തിരുപ്പു സമയം-അതേ പ്രവചനത്തിൽത്തന്നെ അത് അവതരിപ്പിച്ചിട്ടുണ്ട്. നിരാശയ്ക്കുശേഷം ഈ തിരുവചനം വളരെ പ്രാധാന്യമുള്ളതായി പ്രത്യക്ഷപ്പെട്ടു. “ദർശനത്തിനൊരു പ്രത്യേക സമയമുണ്ട്, എന്നാൽ അതിന്‍റെ അവസാനത്തിൽ അതു സംസാരിക്കും, കള്ളം പറയുകയില്ല വിളംബം അതിനുണ്ടാകുമെങ്കിലും അതിനായി കാത്തിരിക്കാം; അതു വരും നിശ്ചയം; താമസിക്കുകയുമില്ല.....നീതിമാനോ വിശ്വാസത്താൽ ജീവിക്കും”.GCMal 444.2

    യെഹെസ്കേൽ പ്രവചനത്തിന്‍റെ ഒരുഭാഗം വിശ്വാസികൾക്കു ശക്തിയുടെയും ആശ്വാസത്തിന്‍റെയും ഒരു ഉറവിടമായിരുന്നു.“യഹോവയുടെ അരുളപ്പാടെനിക്കുണ്ടായതെന്തെന്നാൽ: മനുഷ്യപുത്രാ, കാലം നീണ്ടുപോകും; ദർശനമൊക്കെയും ഒക്കാതെപോകും എന്നു നിങ്ങൾക്കു യിസ്രായേൽ ദേശത്ത് ഒരു പഴഞ്ചൊല്ലുള്ളത് എന്ത്? അതുകൊണ്ട് നീ അവരോടു പറയേണ്ടതു: യഹോവയായ കർത്താവിപ്രകാരം അരുളിച്ചെയ്യുന്നു:.... കാലവും സകല ദർശനത്തിന്‍റെയും നിവൃത്തിയും അടുത്തിരിക്കുന്നു... നിങ്ങളുടെ കാലത്തുതന്നെ ഞാൻ വചനം പ്രസ്താവിക്കയും നിവർത്തിക്കുകയും ചെയ്യും. അതു താമസിയാതെ നിവൃത്തിയാകും” (യെഹെ. 12:21,25,27,28).GCMal 444.3

    ആരംഭത്തിൽത്തന്നെ അവസാനവും അറിയുന്നവൻ അവരുടെ നിരാശ മുൻകൂട്ടിക്കണ്ട് അവർക്കു ധൈര്യത്തിന്‍റെയും പ്രത്യാശയുടേയും വചനങ്ങൾ നൽകിയിരുന്നത് വിശ്വസിച്ച് കാത്തിരുന്നവർ സന്തോഷിച്ചു. ആ പരീക്ഷാ ഘട്ടത്തിൽ അപ്രകാരമുള്ള തിരുവചനഭാഗങ്ങൾ, ക്ഷമയോടെ കാത്തിരിക്കുവാനും ദൈവവചനത്തിൽ ഉറപ്പോടെ പിടിച്ചുകൊൾവാനും ഉപദേശിച്ചിട്ടില്ലായിരുന്നു എങ്കിൽ അവരുടെ വിശ്വാസം പരാജയപ്പെടുമായിരുന്നു.GCMal 445.1

    മത്തായി 25-ലെ പത്തു കന്യകമാരുടെ ഉപമയിലും പുനരാഗമനകാംക്ഷികളുടെ അനുഭാവവും വിശദീകരിച്ചിരിക്കുന്നു. മത്തായി 24-ൽ കർത്താവിന്‍റെ വരവിനും ലോകാവസാനത്തിനുമുള്ള അടയാളം എന്തെന്നുള്ള തന്‍റെ ശിഷ്യൻമാരുടെ ചോദ്യത്തിനുത്തരമായി ലോകചരിത്രത്തിലും സഭയിലും തന്‍റെ ഒന്നാം വരവുമുതൽ രണ്ടാം വരവുവരെയുള്ള കാലഘട്ടത്തിലെ അതി പ്രധാനമായ ചില സംഭവങ്ങൾ ചൂണ്ടിക്കാട്ടിയിരിക്കുന്നു; യെരുശലേമിന്‍റെ നാശം, സഭയുടെമേലുള്ള അജ്ഞാന റോമയുടേയും പാപ്പാത്വ റോമയുടെയും പീഡനം, സൂര്യൻ ഇരുളുന്നതും ചന്ദ്രൻ പ്രകാശം കൊടുക്കാതിരിക്കുന്നതും നക്ഷത്രങ്ങളുടെ വീഴ്ച്ചയുമാണിവ. അതിനുശേഷം അവന്‍റെ വരവിനെ കാത്തിരിക്കുന്ന രണ്ടുതരം ദാസന്മാരെക്കുറിച്ചു വിശദീകരിക്കുന്ന ഉപമയെ ബന്ധപ്പെടുത്തി തന്‍റെ വരവിനെക്കുറിച്ചു സംസാരിച്ചു. “സ്വർഗ്ഗരാജ്യം മണവാളനെ എതിരേൽക്കുവാൻ വിളക്ക് എടുത്തുംകൊണ്ട് പുറപ്പെട്ട പത്ത് കന്യകമാരോട് സദൃശം ആകും” എന്ന വാക്കുകളോടെയാണ് 25-ാം അദ്ധ്യായം ആരംഭിക്കുന്നത്! അതുതന്നെയാണ് 24-ാം അദ്ധ്യായത്തിന്‍റെ അവസാനത്തിൽ ചൂണ്ടിക്കാണിച്ചിരിക്കുന്നത്. അന്ത്യകാലത്തു ജീവിച്ചിരിക്കുന്ന സഭയുടെ ദൃശ്യം ഇവിടെ വെളിവാക്കപ്പെട്ടിരിക്കുന്നു. പൗരസ്ത്യ വിവാഹരീതികളിൽക്കൂടെ അവരുടെ അനുഭവത്തെ ഈ ഉപമയിൽ വിവരിച്ചിരിക്കുന്നു.GCMal 445.2

    “സ്വർഗ്ഗരാജ്യം മണവാളനെ എതിരേൽക്കുവാൻ വിളക്കും എടുത്തു കൊണ്ടു പുറപ്പെട്ട പത്തു കന്യകമാരോട് സദൃശമാകും. അവരിൽ 5 പേർ ബുദ്ധിയില്ലാത്തവരും 5 പേർ ബുദ്ധിയുള്ളവരും ആയിരുന്നു. ബുദ്ധിയില്ലാത്തവർ വിളക്കെടുത്തപ്പോൾ എണ്ണ എടുത്തില്ല. ബുദ്ധിയുള്ളവരോ വിളക്കോടുകൂടെ പാത്രത്തിൽ എണ്ണയും എടുത്തു. പിന്നെ മണവാളൻ താമസിക്കുമ്പോൾ എല്ലാവരും മയക്കം പിടിച്ചുതുടങ്ങി. അർദ്ധരാത്രിക്കോ മണവാളൻ വരുന്നു; അവനെ എതിരേൽക്കുവാൻ പുറപ്പെടുവിൻ എന്ന ആർപ്പുവിളി ഉണ്ടായി. “മണവാളന്‍റെ വരവു പ്രതിനിധീകരിച്ചതു, ഒന്നാം ദൂതന്‍റെ ദൂതു പ്രഖ്യാപിച്ചതുപോലെ ക്രിസ്തുവിന്‍റെ വരവിനെക്കുറിച്ചാണ് എന്നു മനസ്സിലായി, കന്യകമാരുടെ പുറപ്പാട് കാണിക്കുന്നത് തന്‍റെ പെട്ടെന്നുള്ള വരവിന്‍റെ ഘോഷണത്തിൽ വളരെ വ്യാപകമായുണ്ടായ നവീകരണത്തെയാണ്. മത്തായി 24-ലെപേലെ ഈ ഉപമയിൽ രണ്ടുതരം ജനങ്ങളെ പ്രതിനിധീകരിച്ചിരിക്കുന്നു. എല്ലാവരും ദൈവവചനമായ വിളക്കുകൾ എടുത്തുകൊണ്ട് അതിന്‍റെ പ്രകാശത്തിൽ മണവാളനെ എതിരേൽക്കുവാൻ പുറപ്പെട്ടു. “എന്നാൽ ബുദ്ധിയില്ലാത്തവർ വിളക്കെടുത്തപ്പോൾ അതിനോടോപ്പം എണ്ണയെടുത്തില്ല”. “ബുദ്ധിയുള്ളവർ വിളക്കെടുത്തപ്പോൾ പാത്രത്തിൽ എണ്ണയുമെടുത്തു.” അവന്‍റെ വചനം കാലിനു ദീപവും പാതയ്ക്കു പ്രകാശവുമാക്കിക്കൊടുക്കുന്ന, പുനരുജ്ജീവിപ്പിക്കുന്നതും പ്രകാശിപ്പിക്കുന്നതുമായ പരിശുദ്ധാത്മാവിന്‍റെ ശക്തിയാകുന്ന ദൈവകൃപ രണ്ടാമത്തെ കൂട്ടർക്കു ലഭിച്ചു, ദൈവഭയത്തോടെ സത്യം ഗ്രഹിപ്പാൻ അവർ തിരുവചനം പഠിക്കുകയും ഒരു വിശുദ്ധ ജീവിതം നയിക്കുന്നതിന് ആത്മാർത്ഥമായി ആഗ്രഹിക്കുകയും ചെയ്തു. അവർക്കു വ്യക്തിപരമായ ഒരനുഭവവും, ദൈവത്തിലും അവന്‍റെ വചനത്തിലും വിശ്വാസവും ഉണ്ടായിരുന്നതിനാൽ നിരാശയ്ക്കോ കാലതാമസത്തിനോ അവരെ പരാജയപ്പെടുത്തുവാൻ കഴിഞ്ഞില്ല. മറ്റുള്ളവർ തങ്ങളുടെ വിളക്കെടുത്തപ്പോൾ അതോടുകൂടെ എണ്ണ എടുത്തില്ല. അവർ വീണ്ടു വിചാരമില്ലാതെ നീങ്ങി. വിശുദ്ധദൂതിനാൽ അവർക്ക് ഭയമുളവായി.സത്യത്തെക്കുറിച്ചുള്ള പരിപൂർണ്ണമായ ജ്ഞാനംകൂടാതെയും ഹൃദയത്തിൽ കൃപയുടെ യഥാർത്ഥമായ പ്രവർത്തനം കൂടാതെയും നല്ല വികാരങ്ങളുടെ മങ്ങിയ വെളിച്ചത്തിൽ സംതൃപ്തരായി മറ്റുള്ളവരുടെ വിശ്വാസത്തിൽ അവർ ആശ്രയിച്ചു. അവർ കർത്താവിനെ എതിരേൽപ്പാൻ പുറപ്പെട്ടുടനെ പ്രതിഫലം കിട്ടുമെന്നുള്ള പൂർണ്ണപ്രത്യാശയോടെയാണ് പോയത്; എന്നാൽ അവർ നിരാശയ്ക്കോ കാലതാമസത്തിനോ ഒരുക്കമായിരുന്നില്ല. ശോധനയുണ്ടായപ്പോൾ അവരുടെ വിശ്വാസം പരാജയപ്പെടുകയും വിളക്കുകൾ മങ്ങുകയും ചെയ്തു.GCMal 445.3

    മണവാളൻ വരാൻ വൈകിയപ്പോൾ എല്ലാവരും മയക്കം പിടിച്ച് ഉറങ്ങി. മണവാളന്‍റെ താമസത്തെ പ്രതിനിധീകരിക്കുന്നതു കാലതാമസത്തെയും കർത്താവിന്‍റെ വരവിന്‍റെ പ്രതീക്ഷയിൽ തോന്നിക്കുന്ന താമസംമൂലമുള്ള നിരാശയുമാണ്. ഈ അനിശ്ചിത കാലയളവിൽ ഇരുമനസ്സുള്ളവരും ഉപരിപ്ലവ ചിന്താഗതിക്കാരുമായവരുടെ താത്പര്യം പെട്ടെന്നു വ്യതിചലിക്കുവാൻ തുടങ്ങുകയും അവരുടെ പരിശ്രമങ്ങൾ ശിഥിലീഭവിക്കുകയും ചെയ്തു. എന്നാൽ തങ്ങളുടെ വിശ്വാസം വ്യക്തിപരമായി തിരുവചനപഠനത്തിൽ ആധാരമാക്കിയിട്ടുള്ളവരുടെ പാദം പാറമേൽ ആകയാൽ നിരാശയുടെ തിരമാലകൾക്കവരെ ഒഴുക്കിക്കളവാൻ കഴിഞ്ഞില്ല. എല്ലാവരും മയക്കംപിടിച്ച് ഉറങ്ങി. ഒരു കൂട്ടർ തങ്ങളുടെ വിശ്വാസത്തിൽ താത്പര്യമില്ലാത്തവരും അതിനെ പരിത്യജിക്കുന്നവരും ആയിരിക്കുമ്പോൾ മറ്റെക്കൂട്ടർ ക്ഷമയോടെ കൂടുതൽ വ്യക്തമായ വെളിച്ചം നല്കപ്പെടുന്നതിനു കാത്തിരുന്നു. എങ്കിലും ശോധനയുടെ ഇരുളിൽ തങ്ങളുടെ തീക്ഷ്ണതയും ഭക്തിയും നഷ്ടപ്പെടുന്നതു പോലെ തോന്നി. ഇരുമനസ്സുള്ളവരും ഉപരിപ്ലവചിന്താഗതിക്കാരും മറ്റുള്ളവരുടെ വിശ്വാസത്തിൽ പിന്നീടൊരിക്കലും ആശ്രയിക്കാൻ കഴിയാതെയായി. ഓരോരുത്തരും അവനവനുവേണ്ടി വീഴുകയോ നിൽക്കുകയോ ചെയ്യേണ്ടിയിരിക്കുന്നു.GCMal 447.1

    ഏതാണ്ടീസമയത്താണ് മതഭ്രാന്ത് പ്രത്യക്ഷപ്പെടാൻ തുടങ്ങിയത്. തീക്ഷ്ണതയുള്ള വിശ്വാസികളെന്നഭിമാനിക്കുന്നവരിൽ ചിലർ ദൈവവചനം തെറ്റിക്കൂടാത്ത വഴികാട്ടിയെന്നുള്ളതു നിരസിക്കുകയും പരിശുദ്ധാത്മാവി നാൽ നയിക്കപ്പെടുന്നുവെന്നവകാശപ്പെടുകയും സ്വന്തം അഭിപ്രായത്തിനും ഭാവനയ്ക്കും അധീനരായി നിയന്ത്രിക്കപ്പെടുകയും ചെയ്തു. ചിലർ അവരുടെ ആശയത്തോട് യോജിക്കാത്തവരെയെല്ലാം നിന്ദിക്കുന്ന അന്ധമായ മത ഭ്രാന്തന്മാരായി. പുനരാഗമനകാംക്ഷികളിൽനിന്നും ഇവരുടെ ഭ്രാന്തമായ ആശയങ്ങൾക്ക് യാതൊരു സഹതാപവും ലഭിച്ചില്ല. അവർ സത്യത്തിനു അപമാനം വരുത്തുന്നവരായിത്തീർന്നു.GCMal 448.1

    ദൈവവേലയെ നശിപ്പിക്കുന്നതിനും എതിർക്കുന്നതിനും സാത്താൻ ഈ വഴി അന്വേഷിക്കുകയായിരുന്നു. പുനരാഗമന ദൂതു ഘോഷണത്താൽ വലിയ ഉണർവുണ്ടായി. ആയിരക്കണക്കിനു പാപികൾ മാനസാന്തരപ്പെട്ടു. വിശ്വസ്തരായ മനുഷ്യർ ഈ കാലതാമസത്തിൽ പോലും സത്യം ഘോഷിക്കുന്ന വേലയ്ക്കായി തങ്ങളെത്തന്നെ സമർപ്പിച്ചു. ദുഷ്ടതയുടെ അധിപന് അവന്‍റെ അനുയായികളെ നഷ്ടപ്പെട്ടു. ദൈവവേലയ്ക്ക് അപമാനം വരുത്തുവാൻ വിശ്വാസികളെന്നഭിമാനിച്ച ചിലരെ വഞ്ചിച്ച് മതഭ്രാന്തിന്‍റെ പാരമ്യത്തിലേക്കു നയിച്ചു. അപ്പോൾ അവന്‍റെ അനുയായികൾ തെറ്റു കണ്ടുപിടിക്കുന്നതിനും എല്ലാ പരാജയങ്ങളും നിവൃത്തിയാകാത്ത കാര്യങ്ങളും പുനരാഗമനകാംക്ഷികളെയും അവരുടെ തെറ്റായ വിശ്വാസത്തെയും ഊതി വീർപ്പിച്ച് ജനങ്ങളുടെ മുമ്പിൽ കാണിക്കുന്നതിന് സദാ തയ്യാറായി നില കൊണ്ടു. എത്രയും വലിയ കൂട്ടത്തെ അവൻ ചേർക്കുകയും അവന്‍റെ ശക്തി അവരുടെ ഹൃദയങ്ങളെ നിയന്ത്രിച്ചിരിക്കെ കർത്താവിന്‍റെ പുനരാഗമനത്തിൽ വിശ്വസിക്കുന്നുയെന്നഭിമാനിക്കുന്ന ഒരു വലിയ കൂട്ടത്തെ ചേർക്കുവാൻ അവനു സാധിക്കുകയും എല്ലാ വിശ്വാസികളുടെയും പ്രതിനിധി എന്ന നിലയിൽ വലിയ നേട്ടം അവനു ലഭിക്കുകയും ചെയ്തു.GCMal 448.2

    സാത്താൻ സഹോദരന്മാരെ കുറ്റം പറയുന്നവനാണ്'. ദൈവമക്കളുടെ കുറ്റങ്ങളും കുറവുകളും ഉയർത്തിപ്പിടിപ്പിക്കുന്നതിന് മനുഷ്യരെ പ്രേരിപ്പിക്കുന്നത് അവന്‍റെ ആത്മാവാണ്. അവരുടെ നല്ല പ്രവൃത്തികളെ ഒന്നു സൂചിപ്പിക്കപോലും ചെയ്യാതെ മൗനമായിരിക്കുന്നു. ആത്മാക്കളുടെ രക്ഷയ്ക്കു വേണ്ടി ദൈവം പ്രവർത്തിക്കുമ്പോൾ സാത്താൻ അതിനെതിരായി കർമ്മോ മുഖനാണ്. ദൈവപുത്രന്മാർ ദൈവമുമ്പാകെ വരുമ്പോൾ അവരുടെ കൂട്ട ത്തിൽ സാത്താനും വരുന്നു. ഓരോ ഉണർവുയോഗത്തിലും ഹൃദയശുദ്ധി യില്ലാത്തതും സമീകൃതമനസ്സില്ലാത്തതുമായവരേയും കൊണ്ടുവരാൻ അവൻ തയ്യാറാകുന്നു. അവർ ചില സത്യങ്ങൾ സ്വീകരിക്കുകയും വിശ്വാസികളായിത്തീരുകയും ചെയ്യുമ്പോൾ സാത്താൻ അവരിൽക്കൂടെ ജാഗ്രതയില്ലാ ത്തവരെ സിദ്ധാന്തങ്ങൾവഴി വഞ്ചിക്കുന്നു. ദൈവമക്കളുമായുള്ള കൂട്ടുകെ ട്ടുകൊണ്ടോ ആരാധനാസ്ഥലത്തോ കർത്തമേശയ്ക്കുചുറ്റും കാണപ്പെടുന്നതിനാലുമോ ഒരു മനുഷ്യനും സത്യക്രിസ്ത്യാനിയായിത്തീരുന്നില്ല. ഏറ്റവും വിശുദ്ധ അവസരങ്ങളിൽ സാത്താൻ പലപ്പോഴും തനിക്കുപയോ ഗിക്കാൻ കഴിയുന്ന അനുയായികളുടെ രൂപത്തിൽ അവിടെ ഉണ്ടായിരിക്കും.GCMal 448.3

    സ്വർഗ്ഗീയ നഗരത്തിലേക്കുള്ള യാത്രയിൽ ദൈവമക്കൾ വയ്ക്കുന്ന ഓരോ ചുവടിലും സാത്താൻ അവരോട് മത്സരിക്കുന്നു. ഗൗരവമേറിയ പ്രതിബന്ധങ്ങൾ നേരിടാതെ ഒരു നവീകരണവും സഭാചരിത്രത്തിൽ ഉണ്ടായിട്ടില്ല. പൌലൊസിന്‍റെ കാലത്തും അങ്ങനെ ആയിരുന്നു. അപ്പൊസ്തലൻ എവിടെ സഭ സ്ഥാപിച്ചുവോ അവിടെ വിശ്വാസം സ്വീകരിച്ചെന്നഭിമാനിച്ചവർ ഉണ്ടാ യിരുന്നു. എന്നാൽ അവർ ദുരുപദേശം കൊണ്ടുവരുകയും അതു സ്വീകരിച്ചിരുന്നെങ്കിൽ സത്യത്തോടുള്ള സ്നേഹം ക്രമേണ നഷ്ടപ്പെടുകയും ചെയ്യുമായിരുന്നു. ദൈവം നേരിട്ടു സംസാരിച്ചു എന്നവകാശപ്പെട്ട മതഭ്രാന്തന്മാരാൽ ലൂഥറും കടുത്ത നിരാശയും വൈഷമ്യങ്ങളും സഹിച്ചു. ആകയാൽ ഇങ്ങനെയുള്ളവർ അവരുടെ ആശയങ്ങൾക്കും അഭിപ്രായങ്ങൾക്കും തിരു വചനസാക്ഷ്യത്തിനുപരിയായി സ്ഥാനം നൽകി. വിശ്വാസത്തിലും അനുഭവത്തിലും കുറവുള്ളവരെങ്കിലും ഗണനീയമായ സ്വയംപര്യാപ്തതയുള്ളവരും പുതിയ വസ്തുതകളെ കേൾക്കുവാനും പറയുവാനും താത്പര്യം കാണിച്ചവരും പുതിയ ഉപദേശകരുടെ അഭിനയരീതികളാൽ വഞ്ചിക്കപ്പെടുകയും സാത്താന്‍റെ അനുയായികളോടുചേർന്ന് ദൈവം ലൂഥറിലൂടെ പണിതുയർത്തി യവയെ അവരുടെ പ്രവൃത്തികളാൽ നശിപ്പിച്ചുകളകയും ചെയ്തു. വെസ്ലി കുടുംബവും അവരോടൊപ്പം തങ്ങളുടെ വിശ്വാസത്താലും സ്വാധീനത്താലും ലോകത്തെ അനുഗ്രഹിച്ച് മറ്റുള്ളവരും ഓരോ പടിയിലും സാത്താന്‍റെ വഞ്ചനയെ നേരിട്ടു. എല്ലാ തരത്തിലുമുള്ള മതഭ്രാന്തും കാട്ടാൻ അത്യാവേശമുള്ള വരെയും ബുദ്ധിയുടെ സമനില തെറ്റിയവരെയും വിശുദ്ധരല്ലാത്തവരെയും സാത്താൻ ഈ വഞ്ചനയ്ക്കുപയോഗിച്ചുGCMal 449.1

    മതഭ്രാന്തിലേക്കു നയിക്കുവാൻ പ്രരിപ്പിച്ചവരോട് വില്ല്യം മില്ലർക്കു യാതൊരു സഹതാപവും ഇല്ലായിരുന്നു. ഏതാത്മാവിനെയും ദൈവവചനത്താൽ ശോധന കഴിക്കണം എന്ന് ലൂഥറിനോടൊപ്പം അദ്ദേഹവും പ്രസ്താ വിച്ചു. “ഈ കാലത്തു ചില മനസ്സുകളിൻമേൽ സാത്താന് വലിയ ശക്തി യുണ്ട് എന്നും അവർ ഏതാത്മാവിൽ നിന്നുള്ളവരെന്നും നാം എങ്ങനെ അറിയും’? ബൈബിൾ ഉത്തരം പറയുന്നു: “അവരുടെ ഫലങ്ങളാൽ നിങ്ങൾക്കവരെ തിരിച്ചറിയാം... അനേകം ആത്മാക്കൾ ലോകത്തിലേക്കു കടന്നിട്ടുണ്ട്; ആത്മാക്കളെ ശോധന കഴിക്കാൻ നമ്മോടു കല്പിച്ചിരിക്കുന്നു. സുബോധത്തോടും നീതിയോടും ദൈവഭക്തിയോടും ഈ ലോകത്തിൽ ജീവിപ്പാൻ നമ്മെ നടത്താത്ത ആത്മാവൊന്നും ക്രിസ്തുവിന്‍റെ ആത്മാവല്ല. ഈ വന്യമായ പ്രസ്ഥാനങ്ങളുമായി സാത്താനു അഭേദ്യമായ ബന്ധമുള്ള തായി എനിക്കു കൂടുതൽ കൂടുതൽ ബോധ്യമായി.... പൂർണ്ണമായും വിശുദ്ധീകരിക്കപ്പെട്ടിരിക്കുന്നുയെന്ന് നടിക്കുന്ന നമ്മിൽ പലരും മനുഷ്യരുടെ പാര മ്പര്യത്തെ അനുകരിക്കുകയും അഭിനയമൊന്നുമില്ലാത്ത മറ്റുള്ളവരെപ്പോലെ സത്യത്തെക്കുറിച്ചറിവില്ലാത്തവരുമാണ്’ എന്ന് മില്ലർ പറഞ്ഞു.” -~-Bliss., pages 236,237. വ്യാജാത്മാവു നമ്മെ സത്യത്തിൽനിന്നു വ്യതിചലിപ്പിക്കുകയും ദൈവത്തിന്‍റെ ആത്മാവു നമ്മെ സത്യത്തിലേക്കു നയിക്കുകയും ചെയ്യും. എന്നാൽ ഒരു മനുഷ്യൻ തനിക്കു സത്യം ഉണ്ടെന്നു ചിന്തിക്കുകയും തെറ്റിലായിരിക്കുകയും ചെയ്യാമെന്നു നിങ്ങൾ പറയുന്നു. എന്നാൽ എന്ത്? ഞങ്ങൾ ഉത്തരം പറയുന്നു: ആത്മാവും വചനവും സമ്മതിക്കുന്നു. ഒരു മനുഷ്യൻ ദൈവവചനത്താൽ സ്വയം വിധിക്കുന്നെങ്കിൽ മുഴുവൻ വചനവുമായി പൂർണ്ണമായി യോജിക്കുന്നതായി കാണുകയും എന്നിട്ടയാൾക്കു സത്യം ഉണ്ടെന്നു വിശ്വസിക്കുകയും വേണം; എന്നാൽ തന്നെ നയിക്കുന്ന ആത്മാവു മുഴുവൻ ഗ്രന്ഥത്തിലേക്കോ അഥവാ ദൈവത്തിന്‍റെ ന്യായപ്രമാണവുമായി ഒത്തുചേർന്ന് പോകുന്നതായി കാണുന്നില്ലെങ്കിൽ അവൻ സാത്താന്‍റെ കെണിയിൽ പെട്ടുപോകാതിരിക്കാൻ വളരെ സൂക്ഷ്മതയോടെ നടക്കട്ടെ”. --The Adventist Herald and Signs of the Times Reporter vol. 8, No. 23 (Jan.15, 1845). ക്രൈസ്തവ ലോകത്തിന്‍റെ ഉപദേശങ്ങളിൽനിന്നു ലഭിക്കുന്നതിനേക്കാാൾ അകമെയുള്ള നൈർമല്യത്തിന്‍റെ തെളിവുകൾ എനിക്കു പലപ്പോഴും ലഭിച്ചിട്ടുള്ളത് ഒരു ജ്വലിക്കുന്ന നേതത്തിൽനിന്നും, നനഞ്ഞ കവിൾത്തട ത്തിൽനിന്നും, ഒരു ഗൽഗദവാക്കിൽ നിന്നുമാണ്.- Bliss p. 282.GCMal 450.1

    നവോത്ഥാന കാലഘട്ടത്തിൽ അതിന്‍റെ ശത്രുക്കൾ മതഭ്രാന്തിന്‍റെ എല്ലാ തിന്മകളും ആത്മാർത്ഥമായി പ്രവർത്തിച്ചവർക്കെതിരായി ആരോപിച്ചു. പുനരാഗമന ദൂതുഘോഷണത്തിനെതിരുനിന്നവരും ആ വഴിതന്നെ സ്വീകരിച്ചു. മതഭ്രാന്തന്മാരുടേയും തീവ്രവാദികളുടെയും തെറ്റുകളെ പെരുപ്പിച്ചു കാട്ടുകയും തെറ്റായി അവതരിപ്പിക്കുകയും ചെയ്യുന്നതിൽ തൃപ്തരാകാതെ സത്യത്തോടു യാതൊരുഛായയുമില്ലാത്ത അനാശാസ്യമായ വാർത്തകൾ അവർ പ്രചരിപ്പിച്ചു. അന്നവരെ അതിനു പ്രേരിപ്പിച്ചതു മുൻവിധിയും വെറുപ്പും ആയിരുന്നു. ക്രിസ്തു വാതിൽക്കലെന്നുള്ള ദൂതുഘോഷണം അവരുടെ സമാധാനത്തെ ഹനിച്ചു. അതു ശരിയായിരിക്കുമെന്നവർ ഭയപ്പെടുകയും അങ്ങനെ ആകാതിരിപ്പാൻ അവർ ആശിക്കുകയും ചെയ്തു. അതായിരുന്നു പുനരാഗമനകാംക്ഷികൾക്കും അവരുടെ വിശ്വാസത്തോടും ഉള്ള പോരിന്‍റെ രഹസ്യം.GCMal 450.2

    ചില മതഭ്രാന്തന്മാർ പുനരാഗമനകാംക്ഷികളോടു ചേർന്നു എന്നത് ഈ വിശ്വാസം ദൈവത്തിൽ നിന്നുള്ളതല്ല എന്നു വരുത്തുന്നില്ല. പൌലൊസിന്‍റെയും ലൂഥറിന്‍റെയും കാലത്ത് മതഭ്രാന്തന്മാരും വഞ്ചകന്മാരും സഭയിൽ കടന്നുകൂടിയിരുന്നു. അതവരുടെ വേലയെ കുറ്റം വിധിക്കാൻ പറ്റിയ ഒരു കാരണമായിരുന്നില്ല. ദൈവജനം നിദ്രയിൽ നിന്നുണർന്ന് മാനസാന്തരത്തി ന്‍റെയും നവീകരണത്തിന്‍റെയും വേല ആത്മാർത്ഥമായി ആരംഭിക്കുകയും ചെയ്യട്ടെ; യേശുവിൽ എന്നപോലെ സത്യത്തെ പഠിക്കുന്നതിനായി അവർ (തിരുവെഴുത്തുകളെ പരിശോധിക്കട്ടെ; അവർ ദൈവമുമ്പാകെ പൂർണ്ണമായും സമർപ്പിക്കട്ടെ; സാത്താൻ ഇപ്പോഴും ജാഗരൂഗനും ഉണർവുള്ളവനുമായിരിക്കുന്നുവെന്നുള്ളതിനു തെളിവാവശ്യമില്ല. അതോടൊപ്പം വീണുപോയ എല്ലാ ദൂതന്മാരെയും വിളിച്ചുകൊണ്ട് സാദ്ധ്യമായ എല്ലാ വഞ്ചനയോടുംകൂടെ അവന്‍റെ ശക്തി പ്രകടിപ്പിക്കും.GCMal 451.1

    മതഭ്രാന്തിനും വിഭജനത്തിനും നിദാനമായത് രണ്ടാം വരവിന്‍റെ ഘോഷണമല്ല. 1844-ലെ വേനൽകാലത്ത് പുനരാഗമന കാംക്ഷികൾ തങ്ങ ളുടെ യഥാർത്ഥ നിലപാടിനെക്കുറിച്ചു സംശയവും ഉൽക്കണ്ഠയും ഉള്ളവ രായപ്പോഴാണ് അതു സംഭവിച്ചത്. ഒന്നാം ദൂതന്‍റെ ദൂതുഷോഷണവും, “അർദ്ധരാത്രിയിലെ ആർപ്പുവിളി’ (Midnight Cry) യും മതഭ്രാന്തിനെയും ഭിന്നിപ്പിനെയും നേരിട്ട് അടിച്ചമർത്തി. ഈ വിശുദ്ധ പ്രസ്ഥാനത്തിൽ പങ്കെടുത്തവർ ഒത്തൊരുമയുള്ളവരായിരുന്നു. അവരുടെ ഹൃദയം, അവർ വേഗത്തിൽ കാണും എന്നു പ്രതീക്ഷിച്ചിരുന്ന യേശുവിനോടും പരസ്പഞ്ചുള്ള സ്നേഹ ത്താലും നിറഞ്ഞിരുന്നു. ഏതു മാനുഷിക സ്വാധീനത്തിനുമതീതമായി അവർക്കുണ്ടായിരുന്ന ഏക വിശ്വാസവും ഭാഗ്യകരമായ പ്രത്യാശയും അവരെ ഉയർത്തുകയും സാത്താന്‍റെ എല്ലാ വഞ്ചനയ്ക്കുമെതിരായി ഒരു കവചമായിത്തീരുകയും ചെയ്തു.GCMal 451.2

    “മണവാളൻ താമസിക്കുമ്പോൾ എല്ലാവരും മയക്കം പിടിച്ച് ഉറങ്ങി. അർദ്ധരാത്രിക്കോ മണവാളൻ വരുന്നു; അവനെ എതിരേല്ക്കാൻ പുറപ്പെടുവിൻ എന്ന ആർപ്പുവിളി ഉണ്ടായി. അപ്പോൾ കന്യകമാർ എല്ലാവരും എഴുന്നേറ്റു വിളക്കു തെളിച്ചു” (മത്താ. 25:5-7). 2300 സന്ധ്യയും ഉഷസ്സും 1844-ലെ വേനൽക്കാലത്തു അവസാനിക്കും എന്നു ആദ്യം കരുതിയിരുന്നു. അതിനു ശേഷം അതേ വർഷത്തിലെ ശരത്കാലത്തിലേക്ക് ഇത് നീട്ടപ്പെട്ടു എന്ന വിശ്വാസത്തോടെ തിരുവചനത്തിലെ “ഇതാ മണവാളൻ വരുന്നു” എന്ന അതേ വാക്കുകൾ ഉദ്ധരിച്ചുകൊണ്ട് അവർ ദൂതുഘോഷിച്ചു.GCMal 451.3

    ഈ പ്രസ്ഥാനത്തെ നയിച്ചത് യെരൂശലേമിനെ യഥാസ്ഥാനപ്പെടുത്തി പണിവാൻ അർത്ഥഹ്ശഷ്ടാവ് കൊടുത്ത കല്പനയുടെ കണ്ടെത്തൽ ആയിരുന്നു. ഈ കല്പന 2300 സന്ധ്യയും ഉഷസ്സും എന്ന പ്രവചനത്തിന്‍റെ പ്രാരംഭം കുറിച്ചു. നേരത്തെ വിശ്വസിച്ചിരുന്നതുപോലെ ഈ കല്പന വർഷത്തിന്‍റെ ആരംഭത്തിലല്ല പ്രത്യുത ക്രിസ്തുവിനുമുമ്പ് 457 -ാം ആണ്ടിന്‍റെ ശരത്കാലത്തായിരുന്നു നിലവിൽ വന്നത്. 457 ശരത്കാലം മുതൽ കണക്കാക്കുുമ്പോൾ 2300 വർഷം അവസാനിക്കുന്നത് 1844-ലെ ശരത്ക്കാലത്താണ്.GCMal 452.1

    പഴയനിയമപുസ്തകത്തിൽ വിശുദ്ധമന്ദിരം യഥാസ്ഥാനപ്പെടും എന്ന് നിഴലായിക്കൊടുത്തിരിക്കുന്ന ദൃഷ്ടാന്തങ്ങളിൽനിന്നും ഉണ്ടായ വാദഗതികൾ വിരൽ ചൂണ്ടുന്നത് വിശുദ്ധമന്ദിരം യഥാസ്ഥാനപ്പെടും എന്നത് ശരത്ക്കാലത്തുതന്നെ സംഭവിക്കണം എന്നതായിരുന്നു. ക്രിസ്തുവിന്‍റെ ഒന്നാം വരവിനെക്കുറിച്ച് പ്രതിപാദിക്കുന്ന മാതൃകകൾ ഈ രീതിയിൽ നിറവേറിയതുകൊണ്ട് ഇതു വ്യക്തമായി ശ്രദ്ധിക്കപ്പെട്ടു.GCMal 452.2

    പെസഹാകുഞ്ഞാടിനെ അറുക്കുന്നതു ക്രിസ്തുവിന്‍റെ മരണത്തിന്‍റെ നിഴലായിരുന്നു. പൌലൊസ് പറയുന്നു: “നമ്മുടെ പെസഹക്കുഞ്ഞാടും അറുക്കപ്പെട്ടിരിക്കുന്നു” (1 കൊരി.5:7). പെസഹയുടെ സമയത്തു യഹോവയുടെ മുമ്പാകെ നീരാജനം ചെയ്ത ആദ്യഫലം ക്രിസ്തുവിന്‍റെ ഉയിർപ്പിന്‍റെ മാതൃക ആയിരുന്നു. കർത്താവിന്‍റെയും അവന്‍റെ ജനത്തിന്‍റെയും ഉയിർപ്പിനെക്കുറിച്ച് പൌലൊസ് പറയുന്നു: “ആദ്യഫലം കി; പിന്നെ ക്രിസ്തുവിനു ള്ളവർ അവന്‍റെ വരവിങ്കൽ (1 കൊരി. 15:23). കൊയ്തത്തിനു മുമ്പെ ആദ്യ ഫലക്കറ്റ ശേഖരിച്ചതുപോലെയാണ് ദൈവത്തിന്‍റെ കളപ്പുരയിലേക്ക് ഭാവിയിൽ ശേഖരിക്കപ്പെടുവാൻ പോകുന്ന വീണ്ടെടുക്കപ്പെട്ടവരുടെ ആദ്യഫല മാകുന്ന ക്രിസ്തു.GCMal 452.3

    ഈ മാതൃകകൾ നിവൃത്തിയായി എന്നുമാത്രമല്ല കൃത്യസമയത്തുതന്നെ നിറവേറപ്പെട്ടു. പതിനഞ്ചു നൂറ്റാണ്ടുകളോളം യെഹൂദന്മാരുടെ, ഒന്നാം മാസം പതിനാലാം തീയതി, നിയമിക്കപ്പെട്ട അതേ മാസം, അതേ ദിവസം തന്നെ പെസഹാക്കുഞ്ഞാട് അറുക്കപ്പെട്ടുകൊണ്ടിരുന്നു. തന്‍റെ ശിഷ്യന്മാരുമായി പെസഹ കഴിച്ച ക്രിസ്തു “ലോകത്തിന്‍റെ പാപം ചുമക്കുന്ന ദൈവത്തിന്‍റെ കുഞ്ഞാട് തന്‍റെ മരണത്തിന്‍റെ ഓർമ്മയ്ക്കായി ആ വിരുന്നു സ്ഥാപിച്ചു. ക്രൂശിക്കുന്നതിന് ദുഷ്ടന്മാരുടെ കൈകളാൽ ആ രാത്രിതന്നെ അവൻ പിടിക്കപ്പെട്ടു. നിരാജനക്കറ്റയ്ക്കു പകരമായി നമ്മുടെ കർത്താവു മൂന്നാം ദിവസം ഉയിർത്തു. “നിദ്രകൊണ്ടവരിൽനിന്നുള്ള ആദ്യഫലം”, ഉയിർക്കപ്പെട്ട നീതിമാന്മാരുടെ ഒരു മാതൃക എന്നവണ്ണം “നമ്മുടെ താഴ്ചയുള്ള ശരീരത്തെ തന്‍റെ മഹത്വമുള്ള ശരീരത്തിനനുരൂപമായി രൂപാന്തരപ്പെടുത്തും'(വാക്യം 20; ഫിലി. 3:21).GCMal 452.4

    അതുപോലെ രണ്ടാം വരവിനെ സൂചിപ്പിക്കുന്ന നിഴലുകൾ പ്രതീകാത്മകമായ ശുശ്രൂഷകളിൽ സൂചിപ്പിച്ചിരുന്ന സമയത്തുതന്നെ നിറവേറപ്പെടണം. മോശക ന്യായപ്രമാണത്തിൻകീഴിൽ വിശുദ്ധമന്ദിരത്തിന്‍റെ യഥാസ്ഥാനപ്പെടൽ അഥവാ മഹാപാപപരിഹാര ദിവസം യെഹൂദമാസമായ ഏഴാം മാസം പത്താം തീയതി നടന്നുപോന്നു (ലേവ്യ. 16:29-34). മഹാപുരോഹിതൻ എല്ലാ യിസ്രായേലിനുംവേണ്ടി പാപപരിഹാരം നടത്തുകയും അങ്ങനെ പാപമെല്ലാം സമാഗമനകൂടാരത്തിൽനിന്നു നീക്കം ചെയ്തിട്ട് മടങ്ങിവന്ന് ജനങ്ങളെ അനുഗ്രഹിച്ചു. അങ്ങനെ നമ്മുടെ മഹാപുരോഹിതനായ ക്രിസ്ത പ്രത്യക്ഷപ്പെട്ട് ഭൂമിയെയും പാപത്തെയും പാപികളെയും നശിപ്പിച്ചശേഷം തന്നെ കാത്തിരിക്കുന്ന ജനങ്ങളെ നിത്യജീവന്‍റെകൊണ്ടനുഗ്രഹിക്കുമെന്നു വിശ്വസിച്ചു. മഹാപാപപരിഹാര ദിവസവും കൂടാര ശുദ്ധീകരണ ദിവസവും ആയ ഏഴാം മാസം പത്താം തീയതി 1844 ഒക്ടോബർ മാസം 22-ാം തീയതി വരുകയും ആ ദിവസം ക്രിസ്തുവിന്‍റെ വീണ്ടും വരവിന്‍റെ സമയമാണ് എന്ന് മനസ്സിലാക്കുകയും ചെയ്തു.GCMal 453.1

    2300 സന്ധ്യയും ഉഷസ്സിനെയും കുറിച്ചുള്ള പ്രവചനം ആ ദിനത്തിലാണ് വന്നു ചേരുന്നത് എന്ന് നേരത്തേതന്നെ വേണ്ട തെളിവുകൾ സഹിതം സമർദ്ധിച്ചിട്ടുള്ളതിനാൽ തീരുമാനം എതിർത്തുകൂടാത്തതാണെന്നു തോന്നി.GCMal 453.2

    മത്തായി 25-ലെ ഉപമയിൽ കാത്തിരിപ്പുസമയവും മയക്കവും കഴിഞ്ഞിട്ടാണു മണവാളൻ വരുന്നത്. ഇത് പ്രവചനത്തിൽനിന്നും മാതൃകയിൽനിന്നും ഉള്ള വാദഗതിയുമായി യോജിച്ചിരുന്നു. അവയുടെ സത്യാവസ്ഥയ്ക്ക് ദൃഢ വിശ്വാസം നൽകി. “അർദ്ധരാത്രിക്കുള്ള ആർപ്പുവിളി ആയിരക്കണക്കിനു വിശ്വാസികൾ ഘോഷിച്ചു.GCMal 453.3

    വേലിയേറ്റംപോലെ പ്രസ്ഥാനം ദേശം മുഴുവൻ വ്യാപിച്ചു. കാത്തിരുന്ന ദൈവജനം ശരിയായി ഉണരുന്നതുവരെ അതു പട്ടണത്തിൽനിന്നു പട്ടണത്തിലേക്കും ഗ്രാമത്തിൽനിന്നു ഗ്രാമത്തിലേക്കും വളരെ അകലത്തിലുള്ള സ്ഥലങ്ങളിലേക്കും ചെന്നെത്തി. സൂര്യോദയത്തിൽ മഞ്ഞുകണങ്ങൾ അപ്രത്യക്ഷമാവുന്നതുപോലെ ഈ ദൂതുഘോഷണത്തിന്‍റെ മുമ്പിൽ മതഭ്രാന്ത് അപ്രത്യക്ഷമായി. വിശ്വാസികളുടെ സംശയങ്ങളും ഉൽക്കകണ്ഠകളും നീക്കം ചെയ്യപ്പെട്ടതായും പ്രത്യാശയും ധൈര്യവും അവരുടെ ഹൃദയത്തിനു ചൈതന്യം നൽകുന്നതായും വിശ്വാസികൾ കണ്ടു. ദൈവാത്മാവിന്‍റെയും വചനത്തിന്‍റെയും സ്വാധീനം കൂടാതെ മാനുഷിക വികാരവിക്ഷോഭങ്ങളിൽ വെളിപ്പെടുന്ന പാരമ്യങ്ങളിൽനിന്നും വേല സ്വത്രന്തമായിരുന്നു. നിന്ദയുടെയും കർത്താവിങ്കലേക്കുള്ള തിരിച്ചുവരവിന്‍റെയും കാലങ്ങളിൽ പൗരാണികയിസ്രായേൽ ദൈവദാസന്മാരിൽനിന്നും ശാസനയുടെ ദൂതു ലഭിച്ചതിനോടു ഇതു സമാനമായിരുന്നു. ഈ സവിശേഷതകൾ ഓരോ കാലത്തും നടന്ന ദൈവവേലയെക്കാണിച്ചു. അത്യാഹ്ലാദത്തേക്കാളുപരിയായി ആഴമേറിയ ഹൃദയപരിശോധന, പാപം ഏറ്റുപറച്ചിൽ, ലോകത്തെ വെടിയുക, കർത്താവിനെ എതിരേൽക്കുവാൻ ഒരുങ്ങുന്നതിന്‍റെ അതീവ ആത്മീയ ഭാരം, അക്ഷീണ പ്രാർത്ഥന, കലവറയില്ലാത്ത ദൈവിക സമർപ്പണം എന്നിവ അനുഭവപ്പെട്ടു. ആ വേലയെ പരാമർശിച്ചുകൊണ്ട് മില്ലർ ഇപ്രകാരം പറഞ്ഞിരിക്കുന്നു: “സ്വർഗ്ഗവും ഭൂമിയും ഒരുമിച്ചു ആഹ്ലാദിക്കുന്ന പറഞ്ഞറിയിക്കാവതല്ലാത്തതും മഹത്വപൂർണ്ണവുമായ സന്തോഷം പോലെ ഇത് വലിയ സന്തോഷം മറ്റൊ ന്നുമില്ല. സ്വർഗ്ഗത്തിൽനിന്ന് ഉണ്ടാകുവാൻ പോകുന്ന ജയഘോഷത്തിനു തുല്യമായി വോറൊരു ഘോഷവുമില്ല. ഗായകന്മാർ മൗനമായിരിക്കുന്നു. അവർ സ്വർഗ്ഗിയ ഗായക സംഘമായ ദൂതരോടൊന്നിച്ചു ചേരുവാൻ കാത്തിരിക്കുന്നു... അവിടെ മനോവികാരസംഘട്ടനങ്ങളില്ലാതെ എല്ലാവരും ഏക മനസ്സും ഏക ഹ്യദയവുമുള്ളവരാണ്'. -Bliss., pages 270,271.GCMal 453.4

    ഈ ദൂതുഘോഷാണത്തിൽ പങ്കെടുത്ത മറ്റൊരാൾ ഇങ്ങനെ സാക്ഷ്യം പറഞ്ഞു: “എല്ലായിടത്തും അന്നതനായ ദൈവമുമ്പാകെ താഴ്ചയും ആഴമേറിയ ഹ്യദയപരിശോധനയും ഉളവായി. അത് ലൗകികകാര്യങ്ങളോട് വെറുപ്പുണ്ടാകുവാനും വിവാദങ്ങളും വിദ്വേഷങ്ങളും ഇല്ലാതാകുവാനും തെറ്റുകളേറ്റുപറകയും ക്ഷമയും അംഗീകാരത്തിനുമായി ദൈവമുമ്പാകെ തകർന്നതും നുറുങ്ങിയതുമായ ഹൃദയത്തോടെ വരുവാനും കാരണമാക്കിത്തീർത്തു. നാം മുമ്പൊരിക്കലും കണ്ടിട്ടില്ലാത്ത രീതിയിൽ സ്വയം താഴ്ത്തുവാനും സാഷ്ടാംഗം വീഴുവാനും കാരണമാക്കി. യോവേലിൽകൂടെ ദൈവം കല്പ്പിച്ചതുപോലെ ദൈവത്തിന്‍റെ വലുതും ഭയങ്കരവുമായ ദിവസം സമീപിക്കുമ്പോൾ, അതു വസ്ത്രത്തയല്ല ഹൃദയത്തെത്തന്നെ കീറി ദൈവത്തിങ്കലേക്കു തിരിഞ്ഞ് ഉപവാസത്തോടും കരച്ചിലോടും വിലാപത്തോടും അടുത്തുവരാനിടയാക്കി. സെഖര്യാവിൽക്കൂടെ ദൈവം അരുളിച്ചെയ്തതുപോലെ തന്‍റെ മക്കളുടെമേൽ കൃപയുടെയും കേണപേക്ഷിക്കലിന്‍റെയും ആത്മാവിനെ ചൊരിഞ്ഞു. അവർ കുത്തിത്തുളച്ചവങ്കലേക്കു നോക്കി ദേശത്തു വലിയ വിലാപം ഉണ്ടായി... കർത്താവിങ്കലേക്കു നോക്കിയവർ ദൈവമുമ്പാകെ തങ്ങളുടെ ആത്മാക്കളെ പീഡിപ്പിച്ചു. -Bliss, in Advent Shield and Review, vol. 1 p. 271 (January 1845).GCMal 454.1

    അപ്പൊസ്തലന്മാരുടെ കാലം മുതലുള്ള എല്ലാ മതപരമായ പ്രസ്ഥാനങ്ങളിൽ ഒന്നുംതന്നെ മാനുഷിക അപൂർണ്ണതയിൽനിന്നും സാത്താന്‍റെ തന്ത്രങ്ങളിൽനിന്നും 1844-ന്‍റെ ശരത്കാലത്തെക്കാളധികം സ്വതന്ത്രമായിരുന്നില്ല. ഇപ്പോൾ, അനേക വർഷങ്ങൾക്കുശേഷം ഇപ്പോൾ പോലും ആ ദൂതുഘോഷണത്തിൽ പങ്കുണ്ടായിരുന്നവരും സത്യത്തിൽ അടിയുറച്ചു നിന്നവരും അനുഗൃഹീത വേലയുടെ വിശുദ്ധ പ്രേരണയാൽ അതു ദൈവത്തിൽനിന്നു ള്ളതായിരുന്നു എന്നു സാക്ഷ്യം വഹിക്കുന്നു.GCMal 455.1

    “മണവാളൻ വരുന്നു; അവനെ എതിരേല്ക്കുവാൻ പുറപ്പെടുവിൻ” എന്നുള്ള ആഹ്വാനം ഉണ്ടായപ്പോൾ കാത്തിരുന്നവർ എഴുന്നേറ്റു തങ്ങളുടെ വിളക്കു തെളിച്ചു’; മുമ്പുണ്ടായിരുന്നതിനെക്കാൾ അതീവ താത്പര്യത്തോടെ ദൈവവചനം പഠിച്ചു. നിരാശപ്പെട്ടുപോയവരെ ഉണർത്തുവാനും ദൂതു സ്വീകരിപ്പാൻ ഒരുക്കുന്നതിനുമായി സ്വർഗ്ഗത്തിൽനിന്നും ദൂതന്മാരെ അയച്ചു. ദൈവ വേല മാനുഷിക ബുദ്ധിയിലും പാണ്ഡിത്യത്തിലുമല്ല നിലനിന്നിരുന്നത്. പിന്നെയോ ദൈവിക ശക്തിയിലാണ്. ആദ്യം വിളി കേൾക്കുകയും അനുസരിക്കുകയും ചെയ്തത് ഏറ്റവും അധികം കഴിവുകളുള്ളവരെക്കാൾ താഴ്ചയും ഭക്തിയും ഉള്ളവരായിരുന്നു. കർഷകർ തങ്ങളുടെ വിളവുകൾ ഉപേക്ഷിച്ചു; യന്ത്രപ്പണിക്കാർ തങ്ങളുടെ പണിയായുധങ്ങൾ മാറ്റിവച്ചു; കണ്ണുനീരോടും ആർപ്പോടും മുന്നറിയിപ്പു നൽകുവാനായി പുറപ്പെട്ടു. ഈ പ്രസ്ഥാനത്തിൽ അവസാനം ചേർന്നവരിൽ പലരും ആദ്യം ഈ വേലയിൽ ആകൃഷ്ടരായവരായിരുന്നു. സഭകൾ പൊതുവെ ഈ ദൂതിനെതിരായി വാതിലുകൾ അടയ്ക്കുകയും ഈ ദൂതു സ്വീകരിച്ചവരിൽ വലിയ ഒരു കൂട്ടം ഈ ദൂതുമായുള്ള ബന്ധം ഉപേക്ഷിക്കുകയും ചെയ്തു. ഈ ദൂതുഘോഷണം ദൈവിക നടത്തിപ്പിനാൽ രണ്ടാം ദൂതന്‍റെ ദൂതഘോഷണത്തിന് ശക്തി പകർന്നു.GCMal 455.2

    “മണവാളൻ വരുന്നു” എന്നുള്ള ദൂതിന്‍റെ തിരുവചനതെളിവ് വ്യക്തവും ആധികാരികവും ആയതിനാൽ “ഇതാ മണവാളൻ വരുന്നു” എന്ന ദൂതു അത്ര വാദപ്രതിവാദത്തിനിടയുള്ളതല്ലായിരുന്നു. ആത്മാവിനെ ഇളക്കിയ ഒരു വലിയ ശക്തി അതിനോടുകൂടെ ഉണ്ടായിരുന്നു. അവിടെ സംശയമോ ചോദ്യം ചെയ്യലോ ഉണ്ടായില്ല. ക്രിസ്തു വിജയശ്രീലാളിതനായി യെരുശലേമിൽ പ്രവേശിച്ചപ്പോൾ രാജ്യത്തിന്‍റെ എല്ലാ ഭാഗത്തുനിന്നും പെരുന്നാളിനായി വന്ന പുരുഷാരം ഒലിവുമലയ്ക്കു ചുറ്റും തടിച്ചു കൂടുകയും യേശുവിനു ചുറ്റും നിന്നവരോടു ചേർന്ന് ആ നാഴികയുടെ പ്രചോദനം പ്രാപിക്കുകയും കർത്താവിന്‍റെ നാമത്തിൽ വരുന്നവൻ വാഴ്ത്തപ്പെട്ടവൻ എന്നു ആർക്കുന്നതിൽ അവരെ സഹായിക്കുകയും ചെയ്തു (മത്താ. 21:9). അതുപോലെ ഈ യോഗങ്ങളിൽ ചിലർ ജിജ്ഞാസകൊണ്ടും ചിലർ പരിഹസിക്കാനുമാണ് വന്നത്. എങ്കിലും “മണവാളൻ വരുന്നു’ എന്നുള്ള ദൂത് കടന്നുവന്ന അവിശ്വാസികൾക്ക് ബോദ്ധ്യം വരുത്തുന്ന ശക്തിയോടുകൂടിയതാണെന്ന് അനുഭവവേദ്യമായി.GCMal 455.3

    ആ സമയത്ത് പ്രാർത്ഥനയ്ക്കുത്തരം ലഭിക്കുന്നതും ദൈവികാനുഗ്രഹത്തെ മാനിക്കുന്നതുമായ വിശ്വാസം ഉണ്ടായിരുന്നു. ദാഹിക്കുന്ന ഭൂമിയിൽ മഴഎന്നപോലെ ആത്മാർത്ഥമായി അന്വേഷിച്ചവരുടെമേൽ കൃപയുടെ ആത്മ വർഷം ഉണ്ടായി. തങ്ങളുടെ വീണ്ടെടുപ്പുകാരനെ വേഗത്തിൽ മുഖാമുഖമായി കാണാൻ ആകാംക്ഷയോടെ കാത്തിരുന്നവർക്കും അവർണ്ണനീയമായ സന്തോഷം അനുഭവപ്പെട്ടു. വിശ്വസിക്കുകയും ദൈവത്തിലാശയിക്കുകയും ചെയ്തവരുടെമേൽ ദൈവാനുഗ്രഹം ധാരാളമായി ചൊരിഞ്ഞപ്പോൾ മൃദുലവും കീഴ്പെടുത്തുകയും ചെയ്യുന്ന പരിശുദ്ധാത്മശക്തി അവരുടെ ഹൃദയങ്ങളെ ഉരുക്കി.GCMal 456.1

    സൂക്ഷ്മതയോടും വിശുദ്ധിയോടുംകൂടെ ദൂതു സ്വീകരിച്ചവർ തങ്ങൾ കർത്താവിനെ എതിരേല്പാൻ പ്രതീക്ഷിച്ച സമയംവരെ എത്തി. ഓരോ പ്രഭാതത്തിലും തങ്ങളുടെ പ്രഥമകർത്തവ്യം അവരുടെ വിളിയും തെരഞ്ഞെടുപ്പും ഉറപ്പു വരുത്തുക എന്നുള്ളതായിരുന്നു. അവർ ഒരുമനപ്പെട്ട് ഒരുവനുവേണ്ടി ഒരുവൻ പ്രാർത്ഥിച്ചു. അവർ പലപ്പോഴും ദൈവവുമായി ബന്ധപ്പെടുന്നതിന് വിജനസ്ഥലങ്ങളിൽ കൂടിവരികയും തങ്ങളുടെ മദ്ധ്യസ്ഥതയുടെ ശബ്ദം കൃഷിയിടങ്ങളിൽനിന്നും മറ്റും സ്വർഗ്ഗത്തിലേക്കുയരുകയും ചെയ്തു. രക്ഷകന്‍റെ അംഗീകാരത്തിന്‍റെ ഉറപ്പ് അവർക്ക് ഭക്ഷണത്തേക്കാൾ കൂടുതൽ ആവശ്യമായിരുന്നു. മനസ്സിനെ ഇരുളാക്കുന്ന രീതിയിൽ എന്തെങ്കിലും പ്രശ്നങ്ങൾ നേരിടുമ്പോൾ അതു മാറുന്നതുവരെ അവർ വിശ്രമിക്കുമായിരുന്നില്ല. അവരുടെ പാപങ്ങൾ ക്ഷമിച്ചു കിട്ടിയെന്നു തോന്നിയപ്പോൾ അവർ സ്നേഹിച്ച് ക്രിസ്തുവിനെ ഒന്നു കാണുവാൻ ആഗ്രഹിച്ചു.GCMal 456.2

    എന്നാൽ വീണ്ടും നിരാശയ്ക്കായി അവർ വിധിക്കപ്പെട്ടിരുന്നു. പ്രതീക്ഷിച്ച സമയം കടന്നുപോയി. അവരുടെ രക്ഷകൻ പ്രത്യക്ഷനായില്ല. പതറാത്ത ആത്മവിശ്വാസത്തോടുകൂടി അവർ തന്‍റെ വരവിനെ നോക്കിയിരിക്കുകയും അവർ ഇപ്പോൾ കല്ലറയ്ക്കൽ വന്ന് കല്ലറ ഒഴിഞ്ഞുകിടക്കുന്നതുകണ്ടു. “എന്‍റെ കർത്താവിനെ എടുത്തുകൊണ്ടുപോയി; അവനെ എവിടെ വെച്ചു എന്നു ഞാൻ അറിയുന്നില്ല” എന്നു കരഞ്ഞ മറിയയെപ്പോലെ അവർക്കു തോന്നി (യോഹ. 20:13).GCMal 456.3

    ദൂതു ശരിയാണോ എന്നൊരു ഭയവും സംഭ്രമവും അവിശ്വസിച്ചവരെ ഒരു കാലത്തേക്കു നിയന്ത്രിച്ചു. അത് കുറെക്കാലം കഴിഞ്ഞിട്ടും അവരെ വിട്ടുമാറിയില്ല. ആദ്യം അവർ നിരാശപ്പെട്ടവരെ എതിർക്കുവാൻ തുനിഞ്ഞില്ല. എന്നാൽ ദൈവകോപത്തിന്‍റെ ലക്ഷണങ്ങൾ കാണുന്നില്ലായെന്നു കണ്ടപ്പോൾ അവരുടെ ഭീതികളിൽ നിന്നൊക്കെയും മാറിയിട്ട് അവരെ പരിഹസിക്കുകയും ശാസിക്കുകയും ചെയ്യാൻ തുടങ്ങി. കർത്താവിന്‍റെ പെട്ടെന്നുള്ള വരവിൽ വിശ്വസിക്കുന്നുവെന്നഭിമാനിച്ച വലിയൊരു കൂട്ടം തങ്ങളുടെ വിശ്വാസം ത്യജിച്ചു. വളരെ ആത്മവിശ്വാസമുണ്ടായിരുന്നവർ തങ്ങളുടെ അഹന്തയ്ക്ക് ക്ഷതമുണ്ടാകയാൽ ലോകത്തിൽനിന്നും ഓടിപ്പോകുന്നതുപോലെ തോന്നി. യോനയെപ്പോലെ ദൈവത്തിനു വിരോധമായി പരാതി പറയുകയും ജീവനെക്കാൾ മരണത്തെ തെരഞ്ഞെടുക്കുകയും ചെയ്തു. ദൈവവചനത്തി നനുസൃതമല്ലാതെ മറ്റുള്ളവരുടെ അഭിപ്രായങ്ങളിൻമേൽ വിശ്വാസം ഉറപ്പിച്ചവർ ഇപ്പോൾ അവർ തങ്ങളുടെ കാഴ്ചപ്പാടുകൾക്ക് വ്യതിയാനം വരുത്തുവാൻ സന്നദ്ധരായി. പരിഹാസികൾ ബലഹീനരെയും ഭീരുക്കളെയും തങ്ങളുടെ അണികളിലേക്കു നേടി. ഇപ്പോൾ പ്രതീക്ഷയ്ക്കും ഭയത്തിനും ഇനി മേൽ ഇടമില്ലെന്നു പ്രഖ്യാപിക്കുന്നതിൽ അവർ ഒരുമിച്ചുനിന്നു. കാലം കടന്നുപോയി, കർത്താവു വന്നതുമില്ല; ലോകം അനേകായിരം വർഷങ്ങൾ ഇങ്ങനെ നിലനിന്നേയ്ക്കാം .GCMal 457.1

    ആത്മാർത്ഥമായുള്ള വിശ്വാസികൾ ക്രിസ്തുവിനുവേണ്ടി അവർക്കുള്ളതെല്ലാം ത്യജിക്കുകയും അവന്‍റെ സാന്നിദ്ധ്യം മുൻകാലത്തേക്കാളധികം പങ്കിടുകയും ചെയ്തു. അവർ വിശ്വസിച്ചതുപോലെ ലോകത്തിനു അവസാന മുന്നറിയിപ്പു നല്കി. തങ്ങളുടെ ദിവ്യനാഥന്‍റെയും സ്വർഗ്ഗീയ ദൂതന്മാരുടെയും സമൂഹത്തിലേക്കു വേഗം ചേർക്കപ്പെടുവാൻ പ്രതീക്ഷിച്ച് ദൂതു സ്വീകരിക്കാാത്തവരുടെ സമൂഹത്തിൽനിന്നും ഒരു വലിയ പരിധിവരെ പിൻവാങ്ങി. അതീവ താത്പര്യത്തോടെ: കർത്താവായ യേശുവേ വേഗം വരേണമെ” എന്നവർ പ്രാർത്ഥിച്ചു. എന്നാൽ അവൻ വന്നില്ല. ഇപ്പോൾ ജീവിത ഭാരങ്ങളും കരുതലുകളും ഉൽക്കണ്ഠകളും വീണ്ടും ഏറ്റെടുക്കുകയും പരിഹാസലോകത്തിന്‍റെ നിന്ദയും അവഹേളനവും സഹിച്ച് ഉറച്ചു നില്ക്കുകയും ചെയ്യുന്നതു വിശ്വാസത്തിന്‍റെയും സഹിഷ്ണുതയുടെയും ഒരു കഠിന ശോധന യായിരുന്നു.GCMal 457.2

    എന്നാൽ ഈ നിരാശ കർത്താവിന്‍റെ ഒന്നാംവരവിങ്കൽ ശിഷ്യന്മാർക്കുണ്ടായ അനുഭവത്തേക്കാൾ വലുതല്ല. യേശു വിജയശ്രീലാളിതനായി യെരുശലേമിലേക്കു യാത്ര ചെയ്തപ്പോൾ താൻ ദാവീദിന്‍റെ സിംഹാസനത്തിൽ കയറി യിസ്രായേലിനെ പീഡിപ്പിക്കുന്നവരിൽനിന്നും തങ്ങളെ ഉടൻതന്നെ വിടുവിക്കുമെന്ന് തന്‍റെ അനുഗാമികൾ വിശ്വസിച്ചു. ഉന്നത പ്രത്യാശയോടും സന്തുഷ്ട പ്രതീക്ഷയോടും അവർ തങ്ങളുടെ രാജാവിനെ മാനിക്കുവാൻ പരസ്പരം പോരാടി. അനേകരും തങ്ങളുടെ മേലങ്കി രാജാവിനെ മാനിക്കു വാൻ വഴിയിൽ പരവതാനിയായി വിരിക്കുകയും കുരുത്തോല വിതറുകയും ചെയ്തു. അവർ സന്തോഷഭരിതരായി, “ദാവീദു പുത്രനു ഹോശാന്ന!” എന്നു ആർത്തുഘോഷിച്ചു. ഈ ആഹ്ലാദാരവത്തിൽ കോപിഷ്ടരായ പരീശന്മാർ യേശുവിന്‍റെ ശിഷ്യന്മാരെ ശാസിക്കുവാൻ ആവശ്യപ്പെട്ടു. അതിനു അവൻ: “ഇവർ മിണ്ടാതിരുന്നാൽ കല്ലുകൾ ആർത്തു വിളിക്കും എന്നു ഞാൻ നിങ്ങ ളോടു പറയുന്നു എന്നുത്തരം പറഞ്ഞു” (ലൂക്കൊ 19:40). പ്രവചനം നിവൃ ത്തിയാകണം.ശിഷ്യൻമാർ ദൈവോദ്ദേശം നിർവ്വഹിക്കയായിരുന്നു; എങ്കിലും അവർക്കു ലഭിച്ചതു കൈപ്പേറിയ ഒരു നിരാശയായിരുന്നു. ഏതാനും ദിവസങ്ങൾ കഴിഞ്ഞപ്പോൾ രക്ഷകന്‍റെ മനോവ്യഥയോടുകൂടിയ മരണവും അവനെ കല്ലറയിൽ വയ്ക്കുന്നതും അവർ കണ്ടു. അവരുടെ പ്രതീക്ഷകൾ ആ ഒരു കാര്യത്തിൽ നിറവേറിയില്ല. അവരുടെ പ്രത്യാശ യേശുവിനോടു കൂടെ മരിച്ചു. കർത്താവ് ജയാളിയായി കല്ലറയിൽനിന്നു പുറത്തു വരുന്നതു വരെ ഇതെല്ലാം പ്രവചനത്തിൽ മുൻകൂട്ടി പറഞ്ഞിട്ടുള്ളതാണെന്നവർ ഗ്രഹിച്ചില്ല. “ക്രിസ്തു കഷ്ടം അനുഭവിക്കുകയും മരിച്ചവരിൽനിന്നു ഉയിർത്തെഴുന്നേല്ക്കുകയും ചെയ്യേണ്ടതെന്ന് മുൻകൂട്ടി പറഞ്ഞു” (അപ്പൊ. 17:3).GCMal 457.3

    പ്രവാചകനായ സെഖര്യാവിൽക്കൂടെ 500 വർഷങ്ങൾക്കുമുമ്പ് ദൈവം പ്രസ്താവിച്ചു: “സീയോൻ പുതിയേ, ഉച്ചത്തിൽ ഘോഷിച്ചാനന്ദിക്കുക; യെരു ശലേംപുതിയേ ആർപ്പിടുക! ഇതാ, നിന്‍റെ രാജാവ് നിന്‍റെ അടുക്കൽ വരു ന്നു; അവൻ നീതിമാനും ജയശാലിയും താഴ്ചയുള്ളവനുമായി കഴുതപ്പുറത്തും പെൺകഴുതയുടെ കുട്ടിയായ ചെറുകഴുതപ്പുറത്തും കയറി വരുന്നു” (സെഖ. 9:9). ക്രിസ്തു ന്യായവിധിക്കും മരണത്തിനും വിധേയനാകാൻ പോകയാണെന്നു ശിഷ്യന്മാർ ഗ്രഹിച്ചിരുന്നെങ്കിൽ അവർക്കു ഈ പ്രവചനം നിവൃത്തിയാക്കുവാൻ കഴിയുകയില്ലായിരുന്നു.GCMal 458.1

    അതുപോലെ മില്ലറും സഹപ്രവർത്തകരും പ്രവചനം നിവർത്തിക്കുകയും ലോകത്തിനു കൊടുക്കണമെന്ന് ദൈവാത്മാവ് മുൻകൂട്ടിപ്പറഞ്ഞതായ ദൂതു അറിയിക്കുകയും ചെയ്തു. പ്രവചനങ്ങൾ അവരുടെ നിരാശയെ ചൂണ്ടിക്കാാണിക്കുന്നുയെന്നു പൂർണ്ണമായും മനസ്സിലാക്കിയിരുന്നെങ്കിൽ അവർ ഈ ദൂത് കൊടുക്കുവാൻ കഴിയാതെ കർത്താവിന്‍റെ വരവിനുമുമ്പായി മറ്റൊരു ദൂത് പ്രസംഗിക്കുമായിരുന്നു. ഒന്നും രണ്ടും ദൂതന്മാരുടെ ദൂതുകൾ തക്കസമയത്ത് പ്രസംഗിക്കപ്പെടുകയും അവരെക്കൊണ്ട് പൂർത്തീകരിക്കുവാൻ ദൈവം ആഗ്രഹിച്ച വേല നിവർത്തിക്കുകയും ചെയ്തു.GCMal 458.2

    സമയം കടന്നുപോകുകയും കർത്താവ് വരാതിരിക്കുകയും ചെയ്യുകയാണെങ്കിൽ പുനരാഗമന ദൂതുഘോഷണം പൂർണ്ണമായും ഉപേക്ഷിക്കപ്പെടും എന്നു പ്രതീക്ഷിച്ചുകൊണ്ടിരുന്നു. എന്നാൽ പലരും വിശ്വാസത്തിൽ ഉറച്ചു നിന്നപ്പോൾ മറ്റനേകർ തങ്ങളുടെ അഗ്നിശോധനയിൽ വിശ്വാസം ഉപേക്ഷിച്ചു. താഴ്മയുടെ ആത്മാവ്, ഹൃദയശോധന, ലോകത്തോടുള്ള വെറുപ്പ്, ജീവിത നവീകരണം ഇങ്ങനെ ഈ വേലയിൽ ഉൾക്കൊണ്ട് സവിശേഷതകളാക്കെെയും ഈ പുനരാഗമന ദൂതു ഘോഷണം ദൈവത്തിൽ നിന്നുള്ളതാണെന്നു തെളിയിച്ചു. പുനരാഗമന ദൂതുഘോഷണത്തിൽ പരിശുദ്ധാത്മ ശക്തിയുടെ സാക്ഷ്യം ഉണ്ടായിരുന്നുവെന്നുള്ളതു നിരസിക്കുവാൻ അവർ ധൈര്യപ്പെട്ടില്ല. പ്രവചനകാലഘട്ടങ്ങളെ കണക്കാക്കുന്നതിൽ യാതൊരു തെറ്റും അവർക്കു കണ്ടെത്തുവാൻ കഴിഞ്ഞില്ല. അവരുടെ എതിരാളികളിൽ? ഏറ്റവും സമർത്ഥൻമാർപോലും അവരുടെ പ്രവചന വ്യാഖ്യാന രീതിയെ മറികടക്കുന്നതിൽ വിജയിച്ചില്ല. ദൈവത്തിന്‍റെ ആത്മാവിനാൽ പ്രകാശിതമായിത്തീര്‍ന്ന മനസ്സോടും അതിന്‍റെ ശക്തി കൊണ്ട് ജ്വലിക്കുന്ന ഹ്യദയത്തോടുള്ള ആത്മാർത്ഥതയും പ്രാർത്ഥനയും നിറഞ്ഞ തിരുവചന പഠനത്തിലൂടെ അവര്‍ എത്തിച്ചേർന്ന നിഗമനങ്ങളെ നിരാകരിക്കുന്നതിൽ വേദപുസ്തക തെളിവു കൂടാതെ അവർക്ക് സമ്മതിക്കാൻ കഴിഞ്ഞില്ല. മതോപദേശകരുടെയും ലോകജ്ഞാനികളുടെയും ഏറ്റവും കയ്പേറിയ എതിർപ്പും വലിയ വിമർശനങ്ങളും അവർ ചെറുത്തുനിന്നു. വാഗ്മിത്വത്തിന്‍റെയും പാണ്ഡിത്യത്തിന്‍റെയും കൂട്ടായ ശക്തികൾക്കെതിരായി ഉറച്ചു നിൽക്കുകയും മാന്യന്മാരുടെയും അധമനാരുടെയും നിന്ദകൾക്കും പരിഹാസങ്ങൾക്കും ഒരു പോലെ അവർ എതിരായിരുന്നു.GCMal 459.1

    പ്രതീക്ഷിച്ചത് സംഭവിച്ചില്ലായെന്നുള്ളതു വാസ്തവമാണ്, എന്നാൽ ഇതിനുപോലും ദൈവവചനത്തിലുള്ള അവരുടെ വിശ്വാസത്തെ കുലുക്കുവാൻ കഴിഞ്ഞില്ല. ദൈവം നാല്പതു ദിവസത്തിനുള്ളിൽ നിനവെ പട്ടണത്ത ഉന്മൂലമാക്കും എന്ന് യോന അതിന്‍റെ തെരുവുകളിൽ പ്രസംഗിച്ചപ്പോൾ, പട്ടണക്കാർ മാനസാന്തരപ്പെടുകയാൽ ദൈവം അവരുടെ കൃപാകാലം ദീർഘി പ്പിച്ചുകൊടുത്തു. യോനയിൽക്കൂടെയുള്ള ദൂത് ദൈവം അയച്ചു എന്നു മാത്രമല്ല തന്‍റെ ഹിതപ്രകാരംതന്നെ അവരെ പരിശോധിക്കുകയും ചെയ്തു. അതുപോലെ ന്യായവിധിയുടെ ദൂതു നൽകുവാൻ ദൈവം തങ്ങളെ നയിച്ചെന്നു പുനരാഗമന കാംക്ഷികൾ വിശ്വസിച്ചു. ആ ദൂത് ശ്രവിച്ച ഹൃദയങ്ങളെ അത് പരിശോധിക്കുകയും കർത്താവിന്‍റെ വരവിനു വേണ്ടിയുള്ള ആഗ്രഹം ഉണർത്തുകയും ചെയ്തു. ഏറെക്കുറെ വ്യക്തമായിരുന്നതും എന്നാൽ ദൈവത്തിനുമാത്രം അറിവുള്ളതുമായ തന്‍റെ വരവിനെക്കുറിച്ച് ഈ ദൂത് വെറുപ്പ് ഉളവാക്കി. കർത്താവ് അപ്പോൾ വന്നിരുന്നുവെങ്കിൽ തങ്ങൾ ഏതു വശത്ത് കാണപ്പെടുമെന്ന് ഹൃദയങ്ങളെ സ്വയം പരിശോധിക്കുന്നവർക്ക് അറിയാമായിരുന്നു. “ഇതാ, ഞങ്ങളുടെ ദൈവം, ഞങ്ങൾ അവനുവേണ്ടി കാത്തിരുന്നു, അവൻ ഞങ്ങളെ രക്ഷിക്കും! എന്നു പറയുമായിരുന്നോ അതോ സിംഹാസനത്തിലിരിക്കുന്നവന്‍റെ മുഖം കാണാതവണ്ണവും കുഞ്ഞാടിന്‍റെ കോപം തട്ടാതവണ്ണവും മലകളോടും പാറകളോടും തങ്ങളുടെമേൽ വീഴുവിൻ എന്നു പറയുമായിരുന്നോ? നാം വിശ്വസിക്കുന്നതു പോലെ ദൈവം തന്‍റെ ജനത്തെ ശോധന ചെയ്ത് അവരുടെ വിശ്വാസത്തെ പരിശോധിക്കുകയും ഉപ്രദവസമയത്തവർ വിശ്വാസത്തിൽനിന്നു പിൻതിരിയുമോ എന്നും അവർ ആയിരിക്കേണ്ട സ്ഥാനത്ത് അവരെ ആക്കുവാൻ സാധിക്കുമോയെന്നും ഈ ലോകത്തെ ഉപേക്ഷിച്ച് തിരുവചനത്തിൽ അടിയുറച്ച വിശ്വാസത്തോടെ ആശയിക്കുകയും ചെയ്യുമോ എന്നും കണ്ടെത്തിയിട്ടുണ്ട്'. -The Advent Herald and Signs of the Times Reporter, vol. 8, No. 14 (Nov. 13-1844).GCMal 459.2

    തങ്ങളുടെ കഴിഞ്ഞ അനുഭവങ്ങളിൽ ദൈവം അവരെ നയിച്ചു എന്ന് അപ്പോഴും വിശ്വസിച്ചിരിക്കുന്നവരെപ്പറ്റി വില്യം മില്ലർ പ്രസ്ഥാവിച്ചിരിക്കുന്നു: “ഞാൻ വീണ്ടും ജീവിക്കയാണെങ്കിൽ ദൈവത്തോടും മനുഷ്യനോടും സത്യസന്ധമായി മുമ്പത്തെപ്പോലെ ഇനിയും ചെയ്യണം”. “ഞാൻ എന്‍റെ വസ്ത്രം ആത്മാക്കളുടെ രക്തംകൊണ്ടു കഴുകി ശുദ്ധീകരിച്ചു എന്ന് പ്രത്യാശിക്കുന്നു. അതെന്‍റെ അധികാരത്തിലായിരിക്കുന്നിടത്തോളം ഞാൻ അവരുടെ ശിക്ഷാ വിധിയിൽനിന്നും സ്വതന്ത്രനാണ്”. “ഞാൻ രണ്ടു പ്രാവശ്യം നിരാശപ്പെട്ടുവെങ്കിലും ഞാൻ ഉപേക്ഷിക്കപ്പെടുകയോ അധൈര്യപ്പെടുകയോ ചെയ്തില്ല'. ഈ ദൈവമനുഷ്യൻ എഴുതിയിരിക്കുന്നു... “ക്രിസ്തുവിന്‍റെ വരവിലുള്ള എന്‍റെ പ്രത്യാശ എക്കാലത്തേയും പോലെ ശക്തമാണ്. അനേക വർഷത്തെ പരിഗണനയ്ക്കുശേഷം എന്‍റെ വിശുദ്ധ കർത്തവ്യമെന്നു തോന്നിയതു മാത്രമെ ചെയ്തിട്ടുള്ളൂ. ഞാൻ ചെയ്തതിൽ എന്തെങ്കിലും തെറ്റുണ്ടെങ്കിൽ അതു സ്നേഹത്തിലും സഹവിശ്വാസിയോടുള്ള സ്നേഹത്താലും ദൈവത്തോടുള്ള കർത്തവ്യ ബോധത്താലുമത്”. “ഒന്നെനിക്കറിയാം, ഞാൻ വിശ്വസിച്ചതല്ലാതെ മറ്റൊന്നും പ്രസംഗിച്ചില്ല; ദൈവം എന്നോടുകൂടെയുണ്ട്; വേലയിൽ അവന്‍റെ ശക്തി പ്രകാശിപ്പിക്കുകയും അനേകം നന്മചെയ്യുകയും ചെയ്തു”. “അനേകായിരങ്ങൾ മനുഷ്യദൃഷ്ടിയിൽ അക്കാലത്തെ പ്രസംഗത്തിന്‍റെ ഫലമായി തിരുവെഴുത്തുകളെ പഠിക്കുവാൻ ഇടയായിത്തീരുകയും തന്മൂലം വിശ്വാസത്താലും ക്രിസ്തുവിന്‍റെ രക്തത്താലും ദൈവത്തോടു നിരപ്പാക്കുകയും ചെയ്തു”-Bliss pages 256,255,277,280,281. “ഞാൻ ഒരിക്കലും അഹങ്കാരികളുടെ പ്രീതിക്കാഗ്രഹിക്കുകയോ ലോകത്തിന്‍റെ നീരസത്തിൽ വ്യാകുലപ്പെടുകയോ ചെയ്തില്ല. ഇപ്പോൾ ഞാനവരുടെ ആനുകൂല്യം വാങ്ങുകയോ എന്‍റെ കർത്തവ്യത്തിനപ്പുറമായി അവരുടെ വിദ്വേഷത്തെ ആകർഷിക്കുകയോ ചെയ്യുകയില്ല. അവരുടെ കയ്യാൽ ജീവഹാനി വരുമെന്നു ചിന്തിക്കുകയോ ദൈവം തന്‍റെ നല്ല നടത്തിപ്പിൽ അപ്രകാരം കല്പ്പിക്കുകയാണെങ്കിൽ ജീവൻ നഷ്ടപ്പെടും എന്ന ചിന്തയാൽ പിന്മാറുകയോ ചെയ്യുകയില്ല” -J. White, life of Wm. Miller, page 315.GCMal 460.1

    തങ്ങൾക്കു ലഭിച്ചതായ വെളിച്ചത്തെ പെട്ടെന്നു നിക്ഷേധിച്ച് പുനരാഗമനപ്രസ്ഥാനത്തെ തള്ളിക്കളയാത്തവരോടൊപ്പം തന്‍റെ ആത്മാവ് അപ്പോഴും വസിച്ചിരുന്നു. ഈ പ്രതിസന്ധിയിൽ ശോധന ചെയ്യപ്പെട്ട് കാത്തിരിക്കുന്നവർക്കു ധൈര്യവും മുന്നറിയിപ്പും എബായലേഖനം നൽകുന്നു: “അതു കൊണ്ട് നിങ്ങളുടെ മഹാപ്രതിഫലമുള്ള ധൈര്യം തള്ളിക്കളയരുത്. ദൈവേഷ്ടം ചെയ്ത് വാഗ്ദത്തം പ്രാപിപ്പാൻ സഹിഷ്ണുത നിങ്ങൾക്കു ആവശ്യം. ഇനി എത്രയും അല്പകാലം കഴിഞ്ഞിട്ടു വരുവാനുള്ളവൻ വരും താമസിക്കയുമില്ല. എന്നാൽ എന്‍റെ നീതിമാൻ വിശ്വാസത്താൽ ജീവിക്കും; പിന്മാറുന്നു എങ്കിൽ എന്‍റെ ഉള്ളത്തിനു അവനിൽ പ്രസാദമില്ല. നാമോ നാശത്തിലേക്കു പിന്മാറുന്നവരുടെ കൂട്ടത്തിലല്ല, വിശ്വസിച്ചു ജീവരക്ഷ പ്രാപിക്കുന്നവരുടെ കൂട്ടത്തിലത്രേ ആകുന്നു” (എബ്രാ. 10:35-39).GCMal 461.1

    കർത്താവിന്‍റെ വരവിന്‍റെ സാമീപ്യത്തെ ചൂണ്ടിക്കാണിക്കുന്ന വാക്കുകളിൽനിന്നും ഈ പ്രബോധനം അന്ത്യകാല സഭയ്ക്കുള്ളതാണെന്ന് തെളിഞ്ഞു. “വരുവാനുള്ളവൻ വരും താമസിക്കുകയുമില്ല” എന്നത് വ്യക്തമായി സൂചിപ്പിച്ചിരിക്കുന്നതു കർത്താവിന്‍റെ പ്രത്യക്ഷതയ്ക്ക് അല്പകാല താമസമുണ്ടാകുമെന്നു തോന്നുംപോലെയാണ്. ഇവിടെ നല്കിയിരിക്കുന്ന നിർദ്ദേശങ്ങൾ പുനരാഗമനകാംക്ഷികളുടെ അനുഭവങ്ങളുമായി പ്രത്യേകിച്ച് ഈ കാലഘ ട്ടത്തിൽ യോജിപ്പുള്ളതാണ്. ഇവിടെ സംബോധന ചെയ്യപ്പെട്ട ജനങ്ങൾ വിശ്വാസത്തകർച്ചയിലായിരുന്നു. അവന്‍റെ ആത്മാവിന്‍റെ നടത്തിപ്പിനെയും അവന്‍റെ വചനത്തെയും അനുഗമിക്കുന്നതിൽ ദൈവയിഷ്ടം ചെയ്തു എങ്കിലും തങ്ങളുടെ കഴിഞ്ഞ അനുഭവത്തിൽ ദൈവത്തിന്‍റെ ഉദ്ദേശ്യം ഗ്രഹിപ്പാനവർക്കു കഴിഞ്ഞില്ല. അവരുടെ മുമ്പിലുള്ള വഴി തിരിച്ചറിയുവാൻ കഴിയുന്നതിൽ അവർ പരാജയപ്പെടുകയും ദൈവംതന്നെ അവരെ നയിച്ചിരുന്നുവോ എന്ന് സംശയിക്കുവാൻ തക്കവണ്ണം അവർ പരീക്ഷിക്കപ്പെട്ടു. “ഇപ്പോൾ നീതിമാൻ വിശ്വാസത്താൽ ജീവിക്കും’ എന്ന വചനം ഈ സമയത്ത് വളരെ പ്രയോഗികമായിരുന്നു. “അർദ്ധരാത്രിക്കുള്ള ആർപ്പുവിളി’ അവരുടെ പാതയിൽ ശോഭയേറിയ പ്രകാശം നൽകി. മുദ്രയിടപ്പെട്ടിരുന്ന പ്രവചനങ്ങൾ തുറക്കപ്പെടുന്നത് അവർ കാണുകയും അതിവേഗം നിറവേറിക്കൊണ്ടിരുന്ന ലക്ഷണങ്ങൾ ക്രിസ്തുവിന്‍റെ വരവ് ആസന്നമായിരിക്കുന്നുയെന്നു പറയുകയും ചെയ്തു. അവർ കാഴ്ചയാൽ എന്നപോലെ നടന്നു. എന്നാൽ ഇപ്പോൾ നിരാശയ്ക്കടിമപ്പെട്ട അവർക്കു ദൈവത്തിലും തന്‍റെ വചനത്തിലും മാത്രമേ നില്ക്കുവാൻ കഴിഞ്ഞുള്ളൂ. “നിങ്ങൾ വഞ്ചിക്കപ്പെട്ടിരിക്കുന്നു; നിങ്ങളുടെ വിശ്വാസം ഉപേക്ഷിച്ച് പുനരാഗമന ദൂതുഘോഷണം സാത്താനിൽ നിന്നുള്ളതാണെന്നു പറയുവിൻ” എന്നു പരിഹാസികൾ പറഞ്ഞു. എന്നാൽ ദൈവ വചനം പ്രഖ്യാപിച്ചു: “ആരെങ്കിലും പിന്മാറിയാൽ എന്‍റെ ആത്മാവു അവനിൽ പ്രസാദിക്കുന്നില്ല”. ഇപ്പോൾ അവരുടെ വിശ്വാസം ഉപേക്ഷിക്കയും അതി നോടുകൂടെ ഉണ്ടായിരുന്ന പരിശുദ്ധാത്മ ശക്തിയെ നിരസിക്കുകയും ചെയ്തത് അവരെ നാശത്തിലേക്കാണ് നയിച്ചത്. “നിങ്ങളുടെ ആത്മവിശ്വാസം തള്ളിക്കളയരുത്’ എന്ന പൌലൊസിന്‍റെ വാക്കുകൾ അവരെ വിശ്വാസത്തിൽ ധൈര്യപ്പെടുത്തി, നിങ്ങൾക്കു സഹിഷ്ണുത ആവശ്യമാണ്. “അല്പ സമയം കഴിഞ്ഞാൽ വരുവാനുള്ളവൻ വരും താമസിക്കുകയുമില്ല. അവർ ദൈവത്തിൽനിന്നു ലഭിച്ച വെളിച്ചത്തെ മുറുകെപ്പറ്റുകയും അവന്‍റെ വാഗ്ദത്തത്തിൽ മുറുകെ പിടിച്ചുകൊൾകയും തിരുവചനം തുടർന്നു ശോധനകഴിക്കയും കൂടുതൽ വെളിച്ചം ലഭിപ്പാൻ ക്ഷമയോടെ കാത്തിരിക്കയും ചെയ്കയാണ് അവരുടെ സുരക്ഷിതമായ ഏകമാർഗ്ഗം.GCMal 461.2