Loading...
Larger font
Smaller font
Copy
Print
Contents
വന്‍ പോരാട്ടം - Contents
  • Results
  • Related
  • Featured
No results found for: "".
  • Weighted Relevancy
  • Content Sequence
  • Relevancy
  • Earliest First
  • Latest First

    അദ്ധ്യായം 3—ആത്മീക അന്ധകാര കാലഘട്ടം

    അപ്പൊസ്തലനായ പൌലൊസ് തെസ്സലൊനീക്യർക്ക് എഴുതിയ രണ്ടാം ലേഖനത്തിൽ പാപ്പാത്വാധികാരത്തിന്‍റെ അതിക്രമംമൂലം വിശ്വാസം ത്യജിക്കുന്നവരെപ്പറ്റി മുൻകൂട്ടി പറഞ്ഞിരിക്കുന്നു. കർത്താവിന്‍റെ നാൾ വരുന്നതിനുമുൻപ് ആദ്യമേ വിശ്വാസത്യാഗം സംഭവിക്കയും നാശയോഗ്യനും അധർമ്മമൂർത്തിയുമായവൻ വെളിപ്പെടുകയും വേണം. അവൻ ദൈവാലയത്തിൽ ഇരുന്നുകൊണ്ട് “ദൈവം എന്നു നടിച്ചു”, “ദൈവം എന്നോ പൂജാവിഷയം എന്നോ പേരുള്ള സകലത്തിനും മീതെ തന്നെത്താൻ ഉയർത്തുന്ന എതിരാളി അതേ” എന്നും “അധർമ്മത്തിന്‍റെ മർമ്മം ഇപ്പോഴേ വ്യാപരിക്കുന്നുണ്ട്’ എന്നും ഉള്ള മുന്നറിയിപ്പു കൊടുത്തു (2 തെസ്സ. 2:3,4,7). ആദ്യനൂറ്റാണ്ടിൽത്തന്നെ തെറ്റുകൾ സഭയിലേയ്ക്ക് നുഴഞ്ഞുകയറുന്നതും അത് പാപ്പാത്വത്തിന് വഴി ഒരുക്കുന്നതും അദ്ദേഹം കണ്ടു.GCMal 50.1

    “അധർമ്മത്തിന്‍റെ മർമ്മം” അതിന്‍റെ ആരംഭത്തിൽ വളരെ ചെറിയ അളവിൽ നിശ്ശബ്ദമായും രഹസ്യമായും, പിന്നീട് വളർച്ചയ്ക്കൊത്ത് പ്രത്യക്ഷമായും മനുഷ്യമനസ്സുകളെ നിയന്ത്രിച്ചുകൊണ്ട് വഞ്ചനാപരവും ദൈവദൂഷണ പരവുമായ അതിന്‍റെ പ്രവൃത്തി തുടർന്നുവന്നു. ജാതീയ ആചാരങ്ങൾ അഗോചരമായി ക്രിസ്തീയ സഭയ്ക്കുള്ളിൽ കടന്നുവന്നു. അക്രൈസ്തവ അധികാരത്തിന്‍റെ ഭീകര പീഡനങ്ങളെ അതിജീവിച്ചുകൊണ്ട് അവരുമായി യോജിക്കുന്നതിനോ അനുരഞ്ജനത്തിനോ പോകാതെ സഭ കുറേനാൾ എതിർത്തു നിന്നു. പീഡനം നിർത്തലാക്കുകയും ക്രിസ്ത്യാനിത്വം കൊട്ടാരങ്ങളിലും ഉന്നത സ്ഥാനങ്ങളിലും എത്തുകയും ചെയ്തപ്പോൾ ക്രിസ്തുവിന്‍റെയും അപ്പൊസ്തലന്മാരുടെയും ലളിത ജീവിതത്തിനുപകരം ജാതീയ പുരോഹിതന്മാരുടെയും ഭരണാധികാരികളുടെയും അഹംഭാവവും ധാരാളിത്വവും ഉടലെടുത്തു. ദൈവിക ആജ്ഞകൾക്കുപകരം മാനുഷിക തത്വങ്ങളും പാരമ്പര്യങ്ങളും സ്ഥാപിച്ചു. നാലാം നൂറ്റാണ്ടിന്‍റെ ആദ്യകാലത്ത് നടന്ന കുസ്തന്തിനോസ് ചക്രവർത്തിയുടെ നാമമാത്രമായ പരിവർത്തനം വലിയ സന്തോഷം ഉളവാക്കി. നീതിയുടെ കപടവേഷം അണിഞ്ഞ് അന്നത്തെ ലൗകികത്വം സഭയിൽ കടന്നു. അപ്പോൾ ദുഷ്ടത വേഗം വർദ്ധിച്ചു. ജാതീയാചാരങ്ങൾ വിജയഭാവേന സഭയെ പിടിച്ചടക്കുകയും നിയന്ത്രിക്കുകയും ചെയ്തു. അവളുടെ ഉപദേശങ്ങളും ആചാരങ്ങളും അന്ധവിശ്വാസങ്ങളും ക്രിസ്തുവിന്‍റെ അനുയായികളുടെ വിശ്വാസത്തിന്‍റെയും ആരാധനയുടെയും ഭാഗമായിത്തീർന്നു.GCMal 50.2

    “ദൈവത്തിനുമീതെ തന്നെത്താൻ ഉയർത്തുന്ന എതിരാളി അത്രെ എന്ന പ്രവചനത്തിൽ മുൻകൂട്ടി പറയപ്പെട്ടിരിക്കുന്ന “അധർമ്മ മൂർത്തിയുടെ പ്രത്യക്ഷതയ്ക്ക്’ ജാതീയ മതവും ക്രിസ്ത്യാനിത്വവും തമ്മിലുള്ള ഈ അനുരഞ്ജനം കാരണമായിത്തീർന്നു. സാത്താന്‍റെ ശക്തിയുടെ കൈവേലയാണ് തെറ്റായ മതത്തിന്‍റെ ആ വലിയ വ്യവസ്ഥ. സ്വയം സിംഹാസനത്തിൽ ഇരു ന്നുകൊണ്ട് ലോകത്തെ തന്‍റെ സ്വന്ത ഇഷ്ടപ്രകാരം ഭരിക്കുന്നതിനുള്ള പ്രയത്നത്തിന്‍റെ ജ്ഞാപകമായിരുന്നു ഈ സമ്പ്രദായം.GCMal 51.1

    സാത്താൻ ഒരിക്കൽ ക്രിസ്തുവുമായി ഒരു അനുരഞ്ജനത്തിന് ഒരുമ്പെട്ടു. അവൻ മരുഭൂമിയിൽവെച്ചു മനുഷ്യപുത്രനെ പരീക്ഷിക്കുവാൻ എത്തി. ലോകത്തിലുള്ള സകല രാജ്യങ്ങളെയും അവയുടെ മഹത്വത്തെയും കാണിച്ചിട്ട് ഇതിന്‍റെയെല്ലാം അധികാരിയായി തന്നെ അംഗീകരിച്ചാൽ സകലവും തരാം എന്നു പറഞ്ഞു. ക്രിസ്തു സാത്താന്‍റെ അസത്യവാദത്തെ ശാസിക്കയും തന്നെ വിട്ടുപോകുവാൻ ആജ്ഞാപിക്കയും ചെയ്തു. അതേ പരീക്ഷ സാത്താൻ മനുഷ്യർക്ക് കൊടുത്ത് വൻ വിജയം കരസ്ഥമാക്കുന്നു. ലൗകികമായ കാര്യ സാധ്യതയ്ക്കും മാന്യതയ്ക്കും വേണ്ടി ഭൂമിയിലെ മഹാന്മാരുടെ ദയയും പിൻതുണയും ആർജ്ജിക്കുവാൻ സഭ നയിക്കപ്പെടുകയും കർത്താവിനെ തള്ളിക്കളകയും ചെയ്തു. സാത്താന്‍റെ പ്രതിനിധിയായ റോമിലെ! ബിഷപ്പിന് കീഴ ടങ്ങാൻ സഭ നിർബന്ധിതയായി. GCMal 51.2

    ക്രിസ്തുവിന്‍റെ ലോകവ്യാപകമായ സഭയുടെ കാണപ്പെടുന്ന തലവൻ പോപ്പാണെന്നും ലോകത്തിന്‍റെ എല്ലാ ഭാഗങ്ങളിലുമുള്ള ബിഷപ്പുമാരുടെയും പുരോഹിതന്മാരുടെയും മേലധികാരി താൻ ആണെന്നും ഉള്ളത് റോമാസഭയുടെ പഠിപ്പിക്കലുകളിൽ ഒന്നുമാത്രമാണ്. ഇതുകൂടാതെ പോപ്പിന് ‘പരിശുദ്ധൻ’ എന്ന പദവി നൽകപ്പെട്ടു. “കർത്താവും ദൈവവുമായ പോപ്പ്’ എന്ന് വിളിക്കപ്പെട്ടു. അപ്രമാദിത്വം അദ്ദേഹത്തിനുണ്ടെന്ന് പ്രഖ്യാപിച്ചു. അദ്ദേഹം എല്ലാ മനുഷ്യരുടേയും ആദരവ്’ ആവശ്യപ്പെട്ടു. സാത്താൻ മരുഭൂമിയിൽ വെച്ചു കർത്താവിനെ പരീക്ഷിച്ചപ്പോൾ ഉന്നയിച്ച അതേ അവകാശവാദം ഇന്നും റോമാസഭയിലൂടെ കൊണ്ടുവരുന്നു. ഈ അവകാശവാദത്തിന് കീഴടങ്ങുവാൻ ഒരു വലിയ കൂട്ടം ജനം തയ്യാറാണ്!GCMal 51.3

    പക്ഷെ, സ്വർഗ്ഗീയമല്ലാത്ത ഈ വാദം കർത്താവ് നേരിട്ടതുപോലെ, ദൈവത്തെ ഭയപ്പെടുകയും ആദരിക്കയും ചെയ്യുന്നവർ എതിർത്തു. സാത്താൻ പരീക്ഷിച്ചപ്പോൾ യേശു അവനോടു “നിന്‍റെ ദൈവമായ കർത്താവിനെ നമസ്കരിച്ച് അവനെ മാത്രമേ ആരാധിക്കാവു” എന്ന് പറഞ്ഞു (ലൂക്കൊ. 4:8). ഏതെങ്കിലും ഒരു വ്യക്തിയെ സഭയുടെ തലവനായി താൻ നിയമിച്ചിരിക്കുന്നതായി ഒരു സൂചനപോലും ദൈവം ഒരിക്കലും തന്നിട്ടില്ല. പാപ്പാത്വത്തിന്‍റെ പരമാധികാരം എന്ന ഉപദേശം തിരുവചന പഠിപ്പിക്കലിനു വിപരീതമാണ്! ക്രിസ്തുവിന്‍റെ സഭയുടെ മേൽ അധികാരം അടിച്ചേൽപ്പിച്ചതല്ലാതെ പോപ്പിന് യാതൊരു അധികാരവും ഇല്ല.GCMal 52.1

    പാപ്പാമതത്തിനെതിരേയുള്ള ദുരുപദേശത്തിന്‍റെയും മനഃപൂർവ്വമായ വേർപിരിയലിന്‍റെയും കുറ്റം നവീകരണക്കാരുടെമേൽ റോമാസഭക്കാർ ചുമത്തിക്കൊണ്ടിരുന്നു. പക്ഷെ അവർക്കുതന്നെയാണ് ഈ കുറ്റാരോപണം കൂടുതൽ അനുയോജ്യമായത്. അവരാണ് കർത്താവിന്‍റെ കൊടിക്കീഴിൽ നിൽക്കാതെ “വിശുദ്ധന്മാർക്ക് ഒരിക്കലായിട്ടു ഭാരമേല്പിച്ചിരിക്കുന്ന വിശ്വാസത്തിൽ നിന്നു വ്യതിചലിച്ചത് (യൂദാ 3).GCMal 52.2

    സാത്താന്‍റെ വഞ്ചനകൾ മനസ്സിലാക്കാനും അവന്‍റെ ശക്തിയെ എതിർക്കാനും തിരുവചനം മനുഷ്യരെ പ്രാപ്തരാക്കുമെന്ന് അവന് നല്ലതുപോലെ അറിയാമായിരുന്നു. ലോകരക്ഷകൻ സാത്താന്‍റെ ആക്രമണങ്ങളെ എതിർത്തതും തിരുവചനത്താലാണ്. അവന്‍റെ ഓരോ ആക്രമണത്തേയും ക്രിസ്തു “ഇങ്ങനെ എഴുതിയിരിക്കുന്നു” എന്ന നിത്യസത്യം കൊണ്ടാണ് എതിർത്തത്! ശത്രുവിന്‍റെ ഓരോ നിർദ്ദേശത്തെയും കർത്താവ് വചനത്തിലുള്ള തന്‍റെ ജ്ഞാനവും ശക്തിയും ഉപയോഗിച്ചാണ് എതിർത്തത്. സാത്താന് മനുഷ്യരുടെമേ ലുള്ള നിയന്ത്രണം നിലനിർത്തണമെങ്കിലും പാപ്പാത്വ അധികാരം നടപ്പാ ക്കണമെങ്കിലും മനുഷ്യരെ തിരുവചന സംബന്ധമായി അജ്ഞതയിൽത്തന്നെ സൂക്ഷിക്കണമായിരുന്നു. ബൈബിൾ ദൈവത്തെ ഉയർത്തുകയും പരിമിതികൾ ഉള്ള മനുഷ്യനെ യഥാസ്ഥാനത്താക്കുകയും ചെയ്യും. അതുകൊണ്ട് അതിന്‍റെ വിശുദ്ധസത്യത്തെ മറയ്ക്കേണ്ടത് ആവശ്യമായിത്തീർന്നു. ഈ തത്വം റോമാസഭ അംഗീകരിച്ചു. വേദപുസ്തക വിതരണം നൂറ്റാണ്ടുകളോളം നിർത്തലാക്കി. അത് വായിക്കുന്നതിനോ വീടുകളിൽ സൂക്ഷിക്കുന്നതിനോ അനുവാദമില്ലാതാക്കി. തത്വദീക്ഷയില്ലാത്ത പുരോഹിതന്മാരും ബിഷപ്പുമാരും തങ്ങളുടെ ഭാവനയ്ക്കൊത്ത് വേദപുസ്തകം വ്യാഖ്യാനിച്ചു. അങ്ങനെ മിക്കവാറും മുഴുലോകവും പോപ്പിനെ ദൈവത്തിന്‍റെ പ്രതിപുരുഷനായി അംഗീകരിച്ചു. രാഷ്ട്രത്തിന്‍റേയും സഭയുടേയും അധികാരം പോപ്പിന് നൽകപ്പെട്ടു.GCMal 52.3

    അധർമ്മം ബോധ്യപ്പെടുത്തുന്നവൻ മാറ്റപ്പെട്ടപ്പോൾ സാത്താൻ അവന്‍റെ ഇഷ്ടപ്രകാരം പ്രവർത്തിച്ചു. പാപ്പാത്വം “സമയങ്ങളേയും നിയമങ്ങളേയും മാറ്റുവാൻ ശ്രമിക്കും (ദാനീ. 7:25) എന്ന് പ്രവചനത്തിൽ പറഞ്ഞിരിക്കുന്നു. ഇത്തരത്തിലുള്ള പ്രവർത്തനങ്ങളുടെ ശ്രമം മന്ദഗതിയിൽ പോകേണ്ടതായിരുന്നില്ല. ജാതികളിൽനിന്നും ക്രിസ്ത്യാനികൾ ആയവരുടെ നാമമാത്രമായ ക്രിസ്ത്യാനിത്വത്തെ താങ്ങി നിർത്തുവാൻ വിഗ്രഹങ്ങളോടും തിരുശേഷിപ്പുകളോടും ഉള്ള ഭക്തി ക്രിസ്തീയ ആരാധനയിലേയ്ക്ക് ക്രമേണ കടത്തിവിട്ടു. ഒരു പ്രത്യേക സുന്നഹദോസിന്‍റെ തീരുമാനപ്രകാരം ഈ വിഗ്രഹാരാധനാക്രമം അന്തിമമായി സ്ഥാപിച്ചു. ദൈവനിന്ദ്യമായ ഈ വേല പൂർത്തീകരിക്കുവാൻ റോമാ സഭ ദൈവകല്പനയുടെ പട്ടികയിൽനിന്ന് വിഗ്രഹത്തെ ഉണ്ടാക്കരുതെന്നും ആരാധിക്കരുതെന്നും ഉള്ള രണ്ടാമത്തെ കല്പന നീക്കിക്കളഞ്ഞു. എന്നിട്ട് പത്ത് തികയ്ക്കാൻ പത്താമത്തെ കല്പനയെ രണ്ടായി വിഭജിച്ചു.GCMal 53.1

    വിഗ്രഹാരാധനയോടുള്ള ഔദാര്യം പിന്നെയും സ്വർഗ്ഗത്തിന്‍റെ അധികാരത്തെ നിന്ദിക്കുവാൻ വഴിതെളിച്ചു. ദൈവസന്നിധിയിൽ സമർപ്പണമില്ലാത്ത സഭാനേതാക്കന്മാരിലൂടെ പിശാച് പ്രവർത്തിച്ചു. ദൈവം അനുഗ്രഹിച്ച് ശുദ്ധീകരിച്ച് (ഉല്പത്തി 2:2,3) നാലാം കല്പനയായ പൗരാണിക ശബ്ബത്തിനെ ദുഷിച്ചു മാറ്റിക്കൊണ്ട് പകരം സൂര്യന്‍റെ ബഹുമാനാർത്ഥം ജാതികൾ കൊണ്ടാടിയിരുന്ന സൂര്യാരാധനാദിവസത്തെ സ്ഥാപിച്ചു. ആരംഭത്തിൽ ഈ മാറ്റം പ്രത്യക്ഷത്തിൽ ആയിരുന്നില്ല. ആദ്യനൂറ്റാണ്ടുകളിൽ എല്ലാ ക്രിസ്ത്യാനികളും സത്യശബ്ബത്ത് ആചരിച്ചിരുന്നു. അവർ ദൈവത്തെ ബഹുമാനിക്കുന്നതിൽ തീഷ്ണതയുള്ളവരും ദൈവകല്പ്പനകളുടെ വിശുദ്ധി കാക്കുന്നവരും കല്പനകൾ സുസ്ഥിരമാണെന്ന് വിശ്വസിച്ചിരുന്നവരും ആയിരുന്നു. എങ്കിലും വളരെ കൗശലത്തോടെ സാത്താൻ അവന്‍റെ പ്രതിനിധികളിലൂടെ അവന്‍റെ ലക്ഷ്യത്തിൽ എത്തുവാൻ പ്രവർത്തിച്ചു. ദൈവജനങ്ങളുടെ ശ്രദ്ധയെ ഞായറാഴ്ചയിലേയ്ക്ക് ആകർഷിക്കുന്നതിനുവേണ്ടി കർത്താവിന്‍റെ ഉയിർപ്പിനെ ആഘോഷിക്കുന്ന ഒരു ഉത്സവദിവസമായി മാറ്റി. ഞായറാഴ്ച മതപരമായ ശുശ്രൂഷകൾ ആരംഭിച്ചെങ്കിലും അതിനെ ഒരു ഉല്ലാസദിവസമായി കരുതി. എങ്കിലും ശബ്ബത്ത് വിശുദ്ധമായി ആചരിക്കപ്പെട്ടു.GCMal 53.2

    എല്ലാ നിബന്ധനകളും അനുസരിച്ച് ശബ്ബത്ത് ആചരിക്കുന്നത് വലിയ ഭാരമാണെന്ന് ക്രിസ്തുവിന്‍റെ ജനനത്തിനു മുമ്പുതന്നെ, യെഹൂദന്മാരെ സമ്മതിപ്പിക്കുകമൂലം സാത്താൻ ഉദ്ദേശിച്ച വേല ചെയ്യാനുള്ള വഴി ഒരുക്കി. ഞായറാഴ്ചാചാരം എന്ന തെറ്റായ വെളിച്ചത്തിന്‍റെ പ്രഭാവത്തിൽ ശബ്ബത്താചാരം ഒരു യെഹൂദാചാരം ആണെന്ന് വരുത്തി അതിനെ നിന്ദിച്ച് തള്ളി. സന്തോഷോത്സവമായി ക്രിസ്ത്യാനികൾ ഞായറാഴ്ചയാചരിച്ചപ്പോൾ ശബ്ബത്ത് ദു:ഖത്തിന്‍റെയും, ഉപവാസത്തിന്‍റെയും, മ്ലാനതയുടെയും ദിവസമായി കണക്കാക്കി യെഹൂദാമതത്തോടുള്ള വെറുപ്പിലേയ്ക്ക് സാത്താൻ ജനത്തെ നയിച്ചു.GCMal 55.1

    നാലാം നൂറ്റാണ്ടിന്‍റെ ആരംഭത്തിൽ കുസ്തന്തീനോസ് ചക്രവർത്തി റോമാസാമ്രാജ്യത്തിൽ, ഞായറാഴ്ച ഒരു ദേശീയ ഉത്സവ ദിവസമായി പ്രഖ്യാപിച്ചു. സൂര്യദിവസത്തോട് അക്രൈസ്തവർ ഭയഭക്തി കാട്ടുകയും ക്രിസ്ത്യാനികൾ ബഹുമാനിക്കുകയും ചെയ്തു. അജ്ഞാനമതത്തിന്‍റെയും ക്രിസ്ത്യാനിത്വത്തിന്‍റെയും പരസ്പര വിരുദ്ധങ്ങളായ താല്പര്യങ്ങളെ ഒന്നിച്ചു കൊണ്ടു വരിക ചക്രവർത്തിയുടെ ഒരു നയമായിരുന്നു. അതിനു കാരണം ബിഷപ്പു മാരുടെ പ്രേരണയായിരുന്നു. ക്രിസ്ത്യാനികളും ജാതികളും ഒരേദിവസം ആചരിക്കുന്നതുമൂലം ജാതികൾ നാമമാത്രമായെങ്കിലും ക്രിസ്ത്യാനിത്വം സ്വീകരിക്കുമെന്നും, അങ്ങനെ സഭയുടെ അധികാരവും മഹത്വവും വർദ്ധിക്കുമെന്നുമാണ് അധികാരദാഹികളും ദുർമോഹികളുമായ ഇവർ ചിന്തിച്ചത്!GCMal 55.2

    ദൈവഭയമുള്ള പല ക്രിസ്ത്യാനികളും ഞായറാഴ്ചയ്ക്ക് ഒരു പരിധിവരെ വിശുദ്ധിയുണ്ടെന്ന് വിചാരിച്ചെങ്കിലും അവർ നാലാം കല്പനയനുസരിച്ച് സത്യശബ്ബത്ത് വിശുദ്ധമായി ആചരിച്ചു. GCMal 55.3

    പ്രധാന വഞ്ചകൻ അവന്‍റെ വേല പൂർത്തീകരിച്ചില്ല. ക്രിസ്തുവിന്‍റെ പ്രതിനിധിയെന്ന് അവകാശപ്പെട്ട അഹംഭാവിയും സാത്താന്‍റെ പ്രതിപുരുഷനുമായ പോപ്പിൽക്കൂടി അവന്‍റെ അധികാരം ഉപയോഗിച്ചു ക്രിസ്തീയലോകത്ത് അവന്‍റെ കൊടിക്കീഴിൽ കൊണ്ടുവരുവാൻ തീരുമാനിച്ചു. ജാതികളുടെ ഇടയിൽനിന്ന് നാമധേയമായി ക്രിസ്ത്യാനിത്വം സ്വീകരിച്ചവരിലൂടെയും അതിമോഹികളായ ബിഷപ്പുമാരിലൂടെയും ലോകമോഹികളായ സഭാംഗങ്ങളിലൂടെയും അവൻ തന്‍റെ ഉദ്ദേശം നേടിയെടുത്തു. പലപ്പോഴും ലോകമെമ്പാടുമുള്ള സഭാനേതാക്കന്മാർ ചേർന്ന് വിപുലമായ ചർച്ചകൾ നടത്തിയിരുന്നു. മിക്കവാറും എല്ലാ ചർച്ചകളിലും ദൈവം സ്ഥാപിച്ച് ശബ്ബത്തിനെ തരം താഴ്ത്തുകയും ഞായറാഴ്ചാചാരത്തെ ഉയർത്തിപ്പിടിക്കയും ചെയ്തു. ഒടുവിൽ ജാതീയ ആചാരത്തെ ദിവ്യസ്ഥാപനമായി അംഗീകരിക്കുകയും വേദപുസ്തക ശബ്ബത്തിനെ യെഹൂദാചാരത്തിന്‍റെ ഒരു ഭാഗമായി കരുതുകയും അത് ആചരിക്കുന്നവരെ ശപിക്കപ്പെട്ടവരായി പ്രഖ്യാപിക്കയും ചെയ്തു.GCMal 55.4

    ഈ വലിയ വിശ്വാസത്യാഗി “ദൈവം എന്നോ പൂജാവിഷയമെന്നോ പേരുള്ള സകലത്തിനുംമീതെ തന്നെത്താൻ ഉയർത്തുന്ന”തിൽ വിജയിച്ചു (2 തെസ്സ. 2:4). എല്ലാ മനുഷ്യരാശിക്കും ജീവനുള്ള ദൈവത്തെ തെറ്റാതെ ചൂണ്ടിക്കാണിച്ചുകൊടുത്തിരുന്ന ദിവ്യ നിയമത്തിന്‍റെ അന്തസത്ത മാറ്റുവാൻ അവൻ ധൈര്യപ്പെട്ടു. ദൈവം സ്വർഗ്ഗത്തിന്‍റെയും ഭൂമിയുടെയും സൃഷ്ടികർത്താവായി നാലാം കല്പനയിൽ വെളിപ്പെടുന്നു. തന്മൂലം വ്യാജദൈവങ്ങളിൽ നിന്നും വ്യത്യസ്തനുമാണ്. ഏഴാം ദിനത്തെ മനുഷ്യന് വിശ്രമിക്കാനുള്ള വിശുദ്ധ ദിവസമാക്കിയത് സൃഷ്ടിപ്പിന്‍റെ ജ്ഞാപകമായിട്ടാണ്. ജീവിക്കുന്ന ഈ ദൈവത്തെയാണ് മനുഷ്യമനസ്സുകളിൽ ഭക്തിയുടെയും ആരാധനയുടെയും കേന്ദ്രമായി എക്കാലവും സൂക്ഷിക്കുവാൻ തീരുമാനിച്ചിരുന്നത്. ദൈവത്തോടുള്ള കടമയിൽനിന്നും ദൈവകല്പനകളോടുള്ള അനുസരണത്തിൽനിന്നും മനുഷ്യനെ മാറ്റുന്നതിന് സാത്താൻ ബദ്ധപ്പെട്ടു. അതുകൊണ്ട് ദൈവത്തെ സൃഷ്ടിതാവായി ചൂണ്ടിക്കാണിക്കുന്ന നാലാം കല്പനയ്ക്കെതിരെ പ്രയത്നിച്ചു.GCMal 56.1

    കർത്താവ് ഞായറാഴ്ച ഉയിർത്തെഴുന്നേറ്റതുകൊണ്ട് അത് ക്രിസ്തീയ ശബ്ബത്താണെന്ന് ഇപ്പോൾ നവീകരണക്കാർ സമർത്ഥിച്ചു. പക്ഷെ തിരുവചനത്തിൽ തെളിവില്ല. കർത്താവോ ശിഷ്യന്മാരോ ആ ദിവസത്തിന് അങ്ങനെ ഒരംഗീകാരവും കൊടുത്തിരുന്നില്ല. ഞായറാഴ്ചാചാരം ഒരു ക്രിസ്തീയ സ്ഥാപനമായി ഉടലെടുത്തത് “അധർമ്മത്തിന്‍റെ മർമ്മ’ത്തിൽനിന്നാണ് (2 തെസ്സ. 2:7). അത് പൌലൊസിന്‍റെ കാലത്തുപോലും പ്രവർത്തിച്ചുതുടങ്ങിയിരുന്നു. പാപ്പാത്വത്തിന്‍റെ ഈ ശിശുവിനെ എപ്പോൾ എവിടെവച്ചാണ് കർത്താവ് അംഗീകരിച്ചത്? തിരുവചനം അംഗീകരിക്കാത്ത ഈ മാറ്റത്തിന് എന്തെങ്കിലും ശരിയായ തെളിവുണ്ടോ?GCMal 56.2

    ആറാം നൂറ്റാണ്ടിൽ പാപ്പാത്വം കൂടുതൽ ശക്തിപ്പെട്ടു. തലസ്ഥാന നഗരിയിൽ ഈ അധികാരത്തിന്‍റെ സിംഹാസനം ഉറച്ചു. റോമിലെ ബിഷപ്പിനെ മുഴുസഭയുടെയും മേലധികാരിയായി പ്രഖ്യാപിച്ചു. ജാതീയമതം പാപ്പാത്വത്തിന് വഴി ഒരുക്കി. “മഹാസർപ്പം മൃഗത്തിന് തന്‍റെ ശക്തിയും സിംഹാസനവും വലിയ അധികാരവും കൊടുത്തു” (വെളി. 13:2). അപ്പോഴാണ് ദാനീ യേലിലും വെളിപ്പാടിലും പ്രവചിച്ചിരിക്കുന്ന പ്രകാരം 1260 വർഷത്തെ സഭയുടെ പീഡനം ആരംഭിച്ചത് (ദാനീ. 7:25; വെളി. 13:5-7). ക്രിസ്ത്യാനികൾ ഒന്നുകിൽ തങ്ങളുടെ വിശ്വാസം ത്യജിച്ച് പാപ്പാത്വ ആചാരങ്ങളും ആരാധനകളും അംഗീകരിക്കണം. അല്ലെങ്കിൽ തങ്ങളുടെ ജീവൻ ജയിലറകളിലും പീഡനയന്ത്രത്തിലും കൊലക്കത്തികളിലും തീക്കും ഇരയാക്കണമായിരുന്നു. “എന്നാൽ അമ്മയപ്പന്മാരും സഹോദരന്മാരും ചാർച്ചക്കാരും മിത്രങ്ങളും നിങ്ങളെ ഏല്പിച്ചുകൊടുക്കയും നിങ്ങളിൽ ചിലരെ കൊല്ലിക്കയും ചെയ്യും. എന്‍റെ നാമം നിമിത്തം എല്ലാവരും നിങ്ങളെ പകയ്ക്കും” എന്ന് കർത്താവ് പറഞ്ഞ വാക്ക് നിവൃത്തിയായി (ലൂക്കൊ . 21:16, 17). വിശ്വാസികളുടെ മേലുള്ള പീഡനം അതിനു മുമ്പൊരിക്കലും ഉണ്ടായിട്ടില്ലാത്തവിധം അത ക്രൂരമായിരുന്നു. ലോകം തന്നെ ഒരു യുദ്ധക്കളമായി മാറി. നൂറ്റാണ്ടുകളോളംGCMal 56.3

    ദൈവത്തിന്‍റെ സഭ ഒളിവിലും ഒറ്റപ്പെട്ട അഭയാർത്ഥിയായും കാണപ്പെട്ടു. “സ്ത്രീ മരുഭൂമിയിലേയ്ക്ക് ഓടിപ്പോയി; അവിടെ അവളെ ആയിരിത്തിരു ന്നൂറ്ററുപതു ദിവസം പോറ്റേണ്ടതിന്നു ദൈവം ഒരുക്കിയൊരു സ്ഥലം അവൾക്കുണ്ട്” (വെളി. 12:6) എന്ന് പ്രവാചകൻ പറയുന്നു.GCMal 57.1

    റോമാസഭ അധികാരത്തിൽ വന്നത് അന്ധകാരയുഗത്തിന്‍റെ തുടക്കമായി കുറിക്കപ്പെട്ടു. അവളുടെ ശക്തി വർദ്ധിച്ചതോടെ അന്ധകാരവും വർദ്ധിച്ചു. സത്യത്തിനടിസ്ഥാനമായ ക്രിസ്തുവിൽ നിന്നും റോമിലെ പോപ്പിലേയ്ക്ക് വിശ്വാസം മാറ്റപ്പെട്ടു. പാപക്ഷമയ്ക്കും നിത്യരക്ഷയ്ക്കുംവേണ്ടി ദൈവപുത്രനിൽ ആശ്രയിക്കുന്നതിനുപകരം മനുഷ്യർ പോപ്പിലേയ്ക്കും പോപ്പ് അധികാരം കൊടുത്തിട്ടുള്ള പുരോഹിതന്മാരിലേയ്ക്കും ബിഷപ്പുമാരിലേയ്ക്കും നോക്കി. ദൈവത്തിന്‍റേയും മനുഷ്യരുടേയും ഇടയ്ക്കു നിൽക്കുന്ന മദ്ധ്യസ്ഥൻ പോപ്പ് ആണെന്നും പോപ്പിൽക്കൂടെയല്ലാതെ ആർക്കും ദൈവസന്നിധിയിൽ ചെല്ലാൻ സാധ്യമല്ലെന്നും ജനങ്ങളെ പഠിപ്പിച്ചു. കൂടാതെ ദൈവത്തിന്‍റെ സ്ഥാനത്താണ് പോപ്പ് നിൽക്കുന്നതെന്നും അതുകൊണ്ട് പോപ്പിനെ പരിപൂർണ്ണമായി അനുസരിക്കണമെന്നും ധരിപ്പിച്ചു. പോപ്പിന്‍റെ കല്പനയിൽ നിന്നുമുള്ള വ്യതിചലനം ശാരീരികമായും മാനസ്സികമായും കിട്ടാവുന്നതിന്‍റെ പരമാവധി ശിക്ഷയ്ക്ക് കാരണമായി ഭവിച്ചിരുന്നു. അങ്ങനെ ജനഹൃദയങ്ങൾ ദൈവത്തിൽനിന്നു മാറി, തെറ്റും കുറ്റവും ക്രൂരതയും നിറഞ്ഞ മനു ഷ്രിലേയ്ക്കും അന്ധകാരപഭൂവിലേയ്ക്കും തിരിഞ്ഞു. അന്ധകാരപദു തന്‍റെ ശക്തി ഈ മനുഷ്യരിലൂടെ പ്രകടമാക്കി. പാപം വിശുദ്ധിയുടെ പരി വേഷം അണിഞ്ഞു. തിരുവചനം അമർച്ച ചെയ്യപ്പെടുകയും മനുഷ്യൻ സ്വയം എല്ലാറ്റിനും മേലായി കരുതപ്പെടുകയും ചെയ്തപ്പോൾ തെറ്റായ പ്രാതിനിധ്യവും ചതിവും തീരെ നിലവാരം കുറഞ്ഞ അനീതിയും മാത്രമെ എങ്ങും കാണാൻ കഴിഞ്ഞുള്ളു. മാനുഷിക നിയമങ്ങളും പാരമ്പര്യങ്ങളും ഉയർത്തപ്പെട്ടപ്പോൾ ദൈവത്തിന്‍റെ നിയമങ്ങൾ മാറ്റപ്പെടുകയും തൽഫലമായി സദാചാരത്തകർച്ച ഉണ്ടാവുകയും ചെയ്തു.GCMal 57.2

    ക്രിസ്തുവിന്‍റെ സഭയുടെ ദുർഘട ദിനങ്ങൾ ആയിരുന്നു അന്നത്തേത്. വിശ്വസ്തതയോടെ നിലനിന്നവർ വളരെ കുറഞ്ഞു. സത്യത്തിന്‍റെ സാക്ഷികൾ തീരെ ഇല്ലാതായില്ല; എങ്കിലും ചിലപ്പോൾ തെറ്റുകളും അന്ധവിശ്വാസങ്ങളും മാത്രം നിലനിൽക്കുന്നുവൊ എന്നും യഥാർത്ഥ മതം ഭൂമിയിൽനിന്ന് തുടച്ച് നീക്കപ്പെടുകയും മതവിഭാഗക്കാർക്ക് സുവിശേഷ ദർശനം നഷ്ടപ്പെടുകയും ചെയ്തുവോ എന്നും തോന്നിപ്പോകുമായിരുന്നു. നിർബന്ധമായ വഴിപാടുകളാലും വിട്ടുവീഴ്ചയില്ലാത്ത നിയമങ്ങളാലും ജനങ്ങൾ ഭാരപ്പെട്ടു.GCMal 57.3

    പോപ്പിനെ മദ്ധ്യസ്ഥനായിക്കാണാൻ മാത്രമല്ല, പാപം പരിഹരിച്ചു കിട്ടാൻ സ്വന്തമായ പ്രവൃത്തികളിൽ ആശ്രയിക്കാനും ജനത്തെ പഠിപ്പിച്ചു. ദീർഘതീർത്ഥാടനങ്ങൾ, കൂദാശാകർമ്മങ്ങൾ, തിരുശേഷിപ്പാരാധന എന്നിവ നടത്തുക, പള്ളികൾ, കുരിശുംതൊട്ടികൾ, അൾത്താരകൾ എന്നിവ പണിയുക, പള്ളിക്ക് വൻ തുക സംഭാവന കൊടുക്കുക — ആദിയായവയും അതു പോലുള്ള പല പ്രവർത്തനങ്ങളും ദൈവത്തിന്‍റെ കോപം ശമിപ്പിക്കുന്നതിനും ദൈവപ്രസാദം ആർജ്ജിക്കുന്നതിനും ആവശ്യമാണെന്നും, മനുഷ്യനെപ്പോലെ ദൈവവും നിസ്സാരമായ കാര്യങ്ങൾക്ക് കോപിക്കുകയും നേർച്ചകാഴ്ച്ച കൾകൊണ്ട് ശാന്തനാകുകയും ചെയ്യുമെന്നും ജനത്തെ ധരിപ്പിച്ചു.GCMal 58.1

    റോമാസഭയുടെ നേതാക്കന്മാരുടെ ഇടയിൽപോലും ഈ ദുരാചാരം നിലനിർത്തിക്കൊണ്ടു തന്നെ അവളുടെ സ്വാധീനം ക്രമമായി വർദ്ധിച്ചുവന്നു. എട്ടാം നൂറ്റാണ്ടിന്‍റെ അവസാനത്തോടെ പാപ്പാമതക്കാർ, ഇന്ന് അവർ സ്വീകരിച്ചിരിക്കുന്ന ആത്മീക അധികാരം ആദ്യനൂറ്റാണ്ടിലെ റോമിലെ ബിഷപ്പു മാർക്ക് ഉണ്ടായിരുന്നതായി അവകാശപ്പെട്ടു. ഈ അവകാശം സ്ഥാപിക്കുന്നതി നുവേണ്ടി ഏതെങ്കിലും ഉപാധിയിലൂടെ അധികാരം കാണിക്കണമായിരുന്നു. അതിനായി പ്രാചീന ലിഖിതങ്ങളെ ക്രിസ്തീയ സന്യാസിമാർ വ്യാജമാക്കി. മുമ്പ് കേട്ടിട്ടില്ലാത്ത സുന്നഹദോസ് തീരുമാനങ്ങൾ കണ്ടുപിടിച്ച് പോപ്പിന്‍റെ സാർവ്വലൗകിക ഔന്നത്യം ആദിമകാലം മുതലേ ഉണ്ടെന്ന് സ്ഥാപിച്ചു. സഭ സത്യം ത്യജിച്ച് ആർത്തിയോടെ ഈ വഞ്ചനകൾ സ്വീകരിച്ചു.GCMal 58.2

    എന്നാൽ വ്യാജോപദേശത്തിന്‍റെ മാലിന്യങ്ങൾ വേലയ്ക്ക് വിഘാതമുണ്ടാക്കിയപ്പോൾ, യഥാർത്ഥ അടിസ്ഥാനത്തിൽ (1 കൊരി. 3:10,11) പണിയുന്ന ചുരുക്കം ചില വിശ്വസ്തർ കുഴപ്പത്തിലും പ്രയാസത്തിലുമായി. “ചുമട്ടുകാരുടെ ശക്തി ക്ഷയിച്ചിരിക്കുന്നു; കല്ലും മണ്ണും ഇനി വളരെ കിടക്കുന്നു. ആകയാൽ മതിൽ പണിയുവാൻ നമുക്ക് കഴികയില്ല” (നെഹെ. 4:10) എന്ന് നെഹെമ്യാവിന്‍റെ കാലത്ത് യെരൂശലേമിന്‍റെ മതിൽ പണിതവർ പറഞ്ഞതു പോലെ പറയുവാൻ ചിലർ തയ്യാറായി. ഉപദ്രവങ്ങളോടും തട്ടിപ്പുകളോടും അനീതിയോടും ഉയർച്ചയെ തകർക്കുന്ന സാത്താന്‍റെ മറ്റ് ആയുധങ്ങളോടും തുടരെ എതിർത്ത് അവർ ക്ഷീണിതരായി. വിശ്വസ്തരായിരുന്ന വേലക്കാർ പലരും ധൈര്യഹീനരായി. സമാധാനത്തിനും, ജീവന്‍റേയും സ്വത്തിന്‍റേയും സംരക്ഷണത്തിനുംവേണ്ടി അവർ യഥാർത്ഥ അടിസ്ഥാനത്തിൽനിന്ന് പിന്മാറി. മറ്റുള്ളവർ ശത്രുക്കളുടെ എതിർപ്പിൽ അധൈര്യപ്പെടാതെ “നിങ്ങൾ അവരെ പേടിക്കേണ്ടാ, വലിയവനും ഭയങ്കരനുമായ കർത്താവിനെ ഓർത്തുകൊൾക” എന്ന് പറഞ്ഞു (നെഹെ. 4:14). അവർ വാൾ അരയ്ക്ക് കെട്ടിക്കൊണ്ട് ജോലി തുടർന്നു (എഫെ. 6:17).GCMal 58.3

    ഓരോ കാലഘട്ടത്തിലും സത്യത്തെ എതിർക്കുകയും നിന്ദിക്കുകയും ചെയ്തിരുന്ന അതേ ആത്മാവിനാൽ ദൈവത്തിന്‍റെ ശത്രുക്കളും ആവേശഭരിതരായി. അതേ രീതിയിൽ ദൈവദാസന്മാർക്ക് ഉണർവും സത്യത്തോട് കൂറും ആവശ്യമായിരുന്നു. ആദ്യശിഷ്യന്മാരോടുള്ള കർത്താവിന്‍റെ വാക്കുകൾ കാലാന്ത്യത്തിലുള്ള തന്‍റെ അനുയായികൾക്കും ബാധകമാണ്. “ഞാൻ നിങ്ങളോട് പറയുന്നതോ, എല്ലാവരോടും പറയുന്നു - ഉണർന്നിരിപ്പിൻ” (മർക്കൊസ് 13:37).GCMal 59.1

    :അന്ധകാരം രൂക്ഷമായി കാണപ്പെട്ടു. വിഗ്രഹാരാധന വ്യാപകമായി. വിഗ്രഹങ്ങളുടെ മുൻപിൽ മെഴുകുതിരി കൊളുത്തുകയും അവയോട് പ്രാർത്ഥിക്കുകയും ചെയ്തു. ഏറ്റവും മൂഢമായ, അന്ധവിശ്വാസം നിറഞ്ഞ ആചാരം നിലവിൽവന്നു. യാതൊരു ചാഞ്ചല്യവും കൂടാതെ മനുഷ്യമനസ്സുകൾ അന്ധ വിശ്വാസത്താൽ പൂർണ്ണമായി നിയന്ത്രിക്കപ്പെട്ടു. പുരോഹിതന്മാരും ബിഷപ്പുമാരും, ഉല്ലാസപ്രമികളും ജഡികരും ദുർന്നടപ്പുകാരും ആയപ്പോൾ, നടത്തിപ്പിനായി അവരെ നോക്കിയ ജനത്തെ അജ്ഞരും തെറ്റുകാരും മാത്രമായേ കണ്ടിരുന്നുള്ളു.GCMal 59.2

    അടുത്ത പടിയായി പതിനൊന്നാം നൂറ്റാണ്ടിൽ പോപ്പ് ഗ്രിഗറി ഏഴാമൻ റോമാസഭ പൂർണ്ണത ഉള്ളതാണെന്ന് പ്രഖ്യാപിച്ചു. സഭ വേദപുസ്തകപ്രകാരം ഒരിക്കലും തെറ്റിയിട്ടില്ലെന്നും ഒരിക്കലും തെറ്റുകയില്ലെന്നും പോപ്പ് അവകാശപ്പെട്ടു. പക്ഷെ, തിരുവചന തെളിവുകൾ ഈ തത്വത്തോട് യോജിക്കുന്നവയല്ല. ചകവർത്തിമാരെ മാറ്റാൻ പോപ്പിന് അധികാരമുണ്ടെന്നും, താൻ ഉച്ചരിക്കുന്ന വാക്കുകൾ മാറ്റാൻ ആർക്കും അധികാരം ഇല്ലെന്നും, എന്നാൽ തനിക്ക് മറ്റുള്ളവരുടെ തീരുമാനങ്ങൾ മാറ്റാനുള്ള യോഗ്യത ഉണ്ടെന്നും അവകാശപ്പെട്ടു.GCMal 59.3

    ജർമ്മൻ രാജാവായ ഹെൻട്രി നാലാമനോടുള്ള ഇടപെടലിൽ ഈ ഏകാധിപതിയുടെ അപ്രമാദിത്വം അവകാശപ്പെടുന്ന നടുക്കുന്ന വിശദീകരണം കൊടുത്തിട്ടുണ്ട്. രാജാവ് പോപ്പിന്‍റെ അധികാരത്തെ ബഹുമാനിച്ചില്ല എന്ന് ധരിച്ച് അദ്ദേഹത്തെ സിംഹാസനഭ്രഷ്ടനാക്കുകയും പള്ളിയിൽനിന്ന് മുടക്കുകയും ചെയ്തു. പോപ്പിന്‍റെ ആളുകളാലും സ്വന്തം രാജകുമാരന്മാരാലുമുള്ള എതിർപ്പും ഭീഷണിയും കാരണം ഹെൻട്രി റോമുമായി സമാധാന ബന്ധത്തിൽ വരുവാൻ നിർബന്ധിതനായി. പോപ്പിന്‍റെ മുൻപിൽ തന്നെത്താൻ താഴ്ത്താനായി, ആ മഞ്ഞുകാലത്തിന്‍റെ മദ്ധ്യത്തിൽ അദ്ദേഹം തന്‍റെ ഭാര്യ.യോടും ഒരു വിശ്വസ്ത ഭൃത്യനോടുംകൂടെ ആൽപ്സ് പർവ്വതം കുറുകെ കടന്നു. ഗ്രിഗറി മാറിത്താമസിച്ച് കൊട്ടാരത്തിൽ എത്തിയപ്പോൾ ഹെൻട്രിയുടെ സംരക്ഷകരെ മാറ്റുകയും ചെരുപ്പിടാനോ തലമൂടാനോപോലും അനുവദിക്കാതെ ആ കൊടും തണുപ്പത്ത് പുറത്തെ മുറ്റത്ത് നിറുത്തുകയും ചെയ്തു. ആവശ്യത്തിന് വസ്ത്രം പോലും ധരിക്കാൻ സമ്മതിച്ചില്ല. അങ്ങനെ പോപ്പിന്‍റെ സന്നിധിയിൽ ചെല്ലാനുള്ള അനുവാദത്തിനായി കാത്തുനിന്നു. ഭക്ഷണം പോലും ഇല്ലാതെ മൂന്നു ദിവസം അനുതപിച്ചുകൊണ്ട് നിന്നതിനുശേഷമാണ് ക്ഷമ കൊടുക്കുവാൻ പോപ്പിന് തിരുമനസ്സായത്. അതും ഒരു വ്യവസ്ഥയിന്മേലായിരുന്നു. രാജാവിന്‍റെ അധികാരം ഉപയോഗിക്കുവാൻ പോപ്പ് അനു വദിക്കുന്നതുവരെ കാത്തിരിക്കണം എന്നതായിരുന്നു വ്യവസ്ഥ. ഗ്രിഗറി തന്‍റെ വിജയത്തിൽ അഹങ്കരിച്ച്, രാജാക്കന്മാരുടെ അഹന്ത താഴത്തേണ്ടത് തന്‍റെ ചുമതലയാണെന്ന് വീമ്പിളക്കുകയും ചെയ്തു.GCMal 59.4

    കോപിഷ്ടനായ പോപ്പിന്‍റെ ക്രമാതീതമായ അഹങ്കാരവും കർത്താവിന്‍റെ ദിവ്യമായ താഴ്മയും സൗമ്യതയും തമ്മിൽ എന്തൊരന്തരം! കർത്താവ് ഓരോ ഹൃദയവാതിൽക്കലും പ്രവേശനത്തിനായി യാചിക്കുന്നു. അകത്തുവന്ന് ക്ഷമയും സമാധാനവും തരാം എന്ന് പറയുന്നു. “നിങ്ങളിൽ ഒന്നാമനാകു വാൻ ഇച്ഛിക്കുന്നവൻ എല്ലാം നിങ്ങളുടെ ദാസൻ ആകേണം” എന്ന് കർത്താവ് ശിഷ്യന്മാരെ പഠിപ്പിച്ചു (മത്തായി 20:27).GCMal 60.1

    തുടർന്നുള്ള നൂറ്റാണ്ടുകളിൽ റോമിൽനിന്ന് പുറപ്പെട്ട ഉപദേശങ്ങളിൽ തുടരെത്തുടരെ തെറ്റുകൾ പെരുകിക്കൊണ്ടിരുന്നതായി കാണാം. പാപത്വം സ്ഥാപിതമാകുന്നതിനു മുൻപുതന്നെ ജാതീയ തത്വജ്ഞാനികളുടെ പഠിപ്പിക്കലുകൾ ശ്രദ്ധിക്കപ്പെട്ടിരുന്നു. അവർ സഭയിൽ തുടർന്ന് പഠിപ്പിക്കയും ജാതികളിലേയ്ക്ക് തങ്ങളുടെ സ്വാധീനം വ്യാപിപ്പിക്കുകയും ചെയ്തു. അങ്ങനെ ഗൗരവമേറിയ പല തെറ്റുകളും ക്രിസ്തീയ വിശ്വാസത്തിലേയ്ക്ക് പ്രവേശിച്ചു. അവയിൽ പ്രധാനപ്പെട്ടത് മനുഷ്യന്‍റെ അമർത്യതയും മരണത്തിലുള്ള സുബോധാവസ്ഥയുമാണ്. ഈ ഉപദേശത്തിന്‍റെ അടിസ്ഥാനത്തിൽ റോം വിശുദ്ധന്മാരെ പ്രഖ്യാപിക്കാനും കന്യകമറിയത്തെ ആരാധിക്കുവാനും തുടങ്ങി. ഈ സാഹചര്യത്തിൽ അനുതപിക്കാത്ത പാപിക്ക് നിത്യമായ പീഡനം എന്ന വേദവിപരീത വിശ്വാസം ഉത്ഭവിച്ചു. അത് പാപ്പാത്വ വിശ്വാസത്തിൽ പണ്ടുതന്നെ ലയിച്ചിരുന്നു.GCMal 60.2

    അനന്തരം ജാതീയമായ വേറൊരു കണ്ടുപിടിത്തത്തിന് വഴിയൊരുക്കപ്പെട്ടു. റോം അതിന് ബസ്പുർക്കാന (ശുദ്ധീകരണസ്ഥലം) എന്ന് പേരിട്ടു. എന്തും വിശ്വസിക്കാൻ തയ്യാറായിരുന്ന അന്ധവിശ്വാസികളായ ജനങ്ങളെ ഭയപ്പെടുത്താൻ ഇത് ഉപകരിച്ചു. അങ്ങനെ ഒരു ശുദ്ധീകരണസ്ഥലം ഉണ്ട് എന്ന വേദവിപരീത വിശ്വാസം ഉറപ്പിച്ചു. നിത്യമായ ശിക്ഷയ്ക്ക് അർഹരല്ലാത്ത ആത്മാക്കൾ അവർ ചെയ്തതുപോയ കുറ്റത്തിന്‍റെ ശിക്ഷ ഈ യാതനാസ്ഥലത്ത് അനുഭവിക്കുകയും അങ്ങനെ പാപം മാറിക്കഴിയുമ്പോൾ അവരെ സ്വർഗ്ഗത്തിൽ പ്രവേശിപ്പിക്കുകയും ചെയ്യും എന്ന് വിശ്വസിപ്പിച്ചു.GCMal 61.1

    അനുയായികളെ പേടിപ്പിച്ചും തെറ്റിപ്പിച്ചും റോമിന് നേട്ടം ഉണ്ടാക്കാൻ വേറെയും ദുരുപദേശങ്ങൾ ചമയ്ക്കേണ്ടത് ആവശ്യമായിരുന്നു. പാപമോചനച്ചീട്ട് എന്ന ഉപദേശം അതിനു സഹായിച്ചു. ശത്രുക്കളെ ശിക്ഷിക്കാനും അഥവാ തന്‍റെ ആത്മീക മേൽക്കോയ്മയെ മാനിക്കാത്തവരെ നശിപ്പിക്കാനുമായി, തനിക്കുണ്ടായിരുന്ന താൽക്കാലിക അധികാരത്തെ വ്യാപകമാക്കുന്നതിന് പോപ്പിന്‍റെ യുദ്ധത്തിൽ ചേരുന്ന എല്ലാവർക്കും തങ്ങൾ ചെയ്തതും ചെയ്യുന്നതും ചെയ്യാനിരിക്കുന്നതുമായ എല്ലാ പാപങ്ങളിൽനിന്നും പരിപൂർണ്ണ മോചനവും ശിക്ഷയിൽനിന്നുള്ള വിടുതലും വാഗ്ദാനം ചെയ്തു. അതു കൂടാതെ സഭയ്ക്ക് സംഭാവന കൊടുത്താൽ തങ്ങൾക്കുതന്നെ പാപത്തിന്‍റെ മോചനം നേടാം എന്ന് ജനങ്ങളെ പഠിപ്പിച്ചു. ബസ്പുർക്കാനയിലെ തീയിൽ നിന്നും, മരിച്ചുപോയ തങ്ങളുടെ പ്രിയപ്പെട്ടവരുടെ ആത്മാക്കളെ മോചിപ്പിക്കാനും സഭയ്ക്ക് സംഭാവന കൊടുത്താൽ സാധിക്കുമെന്നു മനസ്സിലാക്കിച്ചു. ഈവക കാര്യങ്ങൾകൊണ്ട് റോം അവളുടെ പണപ്പെട്ടി നിറച്ചു; ധാരാളിത്വം നില നിർത്തി; ധൂർത്ത് തുടർന്നു. അതായിരുന്നു തല ചായ്ക്കാൻ ഇടമില്ലാതിരുന്ന കർത്താവിന്‍റെ പ്രതിനിധിയുടെ അഭിനയം.GCMal 61.2

    തിരുവചനാനുസൃതമായ കർത്തൃമേശയ്ക്കുപകരം വിഗ്രഹാരാധനാപരമായ ദിവ്യബലി അർപ്പിക്കൽ സ്ഥാപിച്ചു. പാപ്പാത്വപുരോഹിതന്മാർ തങ്ങളുടെ അർത്ഥശൂന്യമായ ചൊല്ലിലൂടെ അപ്പവും വീഞ്ഞും “കർത്താവിന്‍റെ യഥാർത്ഥ ശരീരവും രക്തവും ” ആക്കാം എന്ന് അഭിനയിച്ചു. - Cardinal Wiseman, The Real Presence of the Body and Blood of Our Lord Jesus Christ in the Blessed Eucharist, Proved from Scripture, Lecture 8, sec. 3, par. 26. ദൈവദൂഷണപരമായതും ഇല്ലാത്തതുമായ അവകാശവാദങ്ങൾ ഉന്നയിച്ചുകൊണ്ട്, സർവ്വത്തിന്‍റേയും സ്രഷ്ടാവായ ദൈവത്തിന്‍റെ സൃഷ്ടിപ്പിന്‍റെ ശക്തി അവർ അവകാശപ്പെട്ടു. സഹിക്കാൻ കഴിയാത്ത, സ്വർഗ്ഗനിന്ദിതമായ ഈ ദുരുപദേശം അംഗീകരിക്കുവാൻ ക്രിസ്ത്യാനികൾക്ക് മരണഭീഷണി നേരിടേണ്ടിവന്നു. തിരസ്കരിച്ച അസംഖ്യംപേരെ തീക്ക് ഇരയാക്കി.GCMal 61.3

    പതിമൂന്നാം നൂറ്റാണ്ടിൽ പാപ്പാത്വത്തിന്‍റെ ഏറ്റവും ക്രൂരമായ മതദ്രോഹവിചാരണ അഴിച്ചുവിട്ടു. അന്ധകാരത്തിന്‍റെ പ്രഭു പാപ്പാത്വ ഭരണത്തിന്‍റെ നേതാക്കന്മാരെക്കൊണ്ട് താൻ വിചാരിച്ചതുപോലെ വേല ചെയ്യിച്ചു. അവരുടെ രഹസ്യയോഗത്തിൽ സാത്താനും അവന്‍റെ ദൂതന്മാരും മനുഷ്യമനസ്സുകളെ നിയന്ത്രിച്ചു. പക്ഷെ അതിന്‍റെ നടുവിൽ ദൈവദൂതൻ മറഞ്ഞുനിന്നുകൊണ്ട് അവരുടെ അന്യായ തീരുമാനങ്ങളുടെ ഭയാനകമായ രേഖകൾ തയ്യാറാക്കി. മാനുഷിക നേതങ്ങൾക്ക് വഹിക്കാൻ കഴിയാത്ത പ്രവൃത്തികളുടെ ചരിത്രവും ദൈവദൂതൻ എഴുതി: “മഹതിയാം ബാബിലോൺ”, വിശുദ്ധന്മാരുടെ രക്തം കുടിച്ച് മത്തയായിത്തീർന്നു”. അടിയും ഇടിയും കൊണ്ട് വികൃതമായ, മരണത്തിന് വിധിക്കപ്പെട്ട, ലക്ഷക്കണക്കിന് രക്തസാക്ഷികൾ, ഈ വിശ്വാസം ത്യജി ക്കുന്ന ശക്തിയോട് പ്രതികാരം ചെയ്യാൻ ദൈവത്തോട് നിലവിളിച്ചു. GCMal 62.1

    പാപ്പാത്വം ലോകത്തിന്‍റെ ഏകാധിപത്യമായി മാറി റോമിലെ പോപ്പിന്‍റെ ആജ്ഞകൾക്കുമുന്നിൽ രാജാക്കന്മാരും ചക്രവർത്തിമാരും തലകുനിച്ചു. നിത്യതയിലും ഇവിടെയും ഉള്ള മനുഷ്യന്‍റെ ഭാവി അവന്‍റെ നിയന്ത്രണത്തിൽ ആണെന്ന് തോന്നി. റോമിന്‍റെ ഉപദേശങ്ങൾ നൂറ്റാണ്ടുകളോളം, മനുഷ്യർ സത്യം അറിയാതെ, അംഗീകരിച്ചു. അതിന്‍റെ ആചാരങ്ങൾ എല്ലാം ഭക്തിപൂർവ്വം അനുഷ്ടിച്ചു. ഉത്സവങ്ങൾ പൊതുവായി കൊണ്ടാടപ്പെട്ടു. പുരോഹിതന്മാരെ വളരെ യോഗ്യതയുള്ളവരായി കരുതി ബഹുമാനിച്ചു. പിന്നീട് ഒരിക്കലും ഉണ്ടായിട്ടില്ലാത്തവിധം കത്തോലിക്കാസഭ പ്രതാപത്തിലും ധാരാളിത്വത്തിലും, അധികാരത്തിലും എത്തിച്ചേർന്നു.GCMal 62.2

    പക്ഷെ, “പാപ്പാത്വത്തിന്‍റെ മദ്ധ്യാഹ്നം ലോകത്തിന്‍റെ അർദ്ധരാത്രി ആയിരുന്നു”. -j. A. Wylie, The History of Protestantism, b, 1, ch. 4. ജനങ്ങൾക്ക് മാത്രമല്ല, പുരോഹിതന്മാർക്കും തിരുവചനം അജ്ഞാതമായി. പുരാതന പരീശന്മാരെപ്പോലെ പാപ്പാത്വനായകന്മാരും അവരുടെ പാപത്തെ തുറന്നുകാണിക്കുന്ന വെളിച്ചത്തെ വെറുത്തു. നീതിയുടെ മാനദണ്ഡായ ദൈവത്തിന്‍റെ പത്തു കല്പനകൾ മാറ്റിയതിനുശേഷം യാതൊരു അതിരും ഇല്ലാതെ അധികാരം പ്രയോഗിച്ചു. തെറ്റുകളെ തടസ്സം കൂടാതെ നടപ്പാക്കി. വഞ്ചനയും അത്യാഗ്രഹവും നശീകരണവും നടമാടി. പണത്തിനും സ്ഥാനമാനങ്ങൾക്കും വേണ്ടി എന്തു തെറ്റും മനുഷ്യർ ചെയ്തു. പോപ്പിന്‍റെയും ബിഷപ്പുമാരുടെയും കൊട്ടാരങ്ങൾ ലജ്ജാവഹമായ, ദുസ്വഭാവങ്ങളുടെ കേളീരംഗമായി മാറി. ചില ഭരണകർത്താക്കളായ പോപ്പുമാർ ശിക്ഷാർഹമായ കുറ്റങ്ങൾ ചെയ്തു. സഭയുടെ ബഹുമാന്യരായ ഭീകരന്മാരുടെ ഇത്തരം ലജ്ജാവഹമായ വഹിക്കാൻ പറ്റാത്ത കുറ്റകൃത്യങ്ങൾമൂലം അവരെ മാറ്റാൻ ഭരണകർത്താക്കൾ ആവും വിധം ശ്രമിച്ചു. നൂറ്റാണ്ടുകളോളം യൂറോപ്പിൽ പഠനത്തിനോ കലയ്ക്കോ സംസ്കാരത്തിനോ യാതൊരുയർച്ചയും ഉണ്ടായില്ല. ക്രിസ്തീയ രാജ്യങ്ങൾക്ക് സന്മാർഗ്ഗികവും ബുദ്ധിപരവുമായ തളർച്ച അനുഭവപ്പെട്ടു.GCMal 62.3

    ഹേശേയാ പ്രവാചകന്‍റെ വാക്കുകളുടെ ഭയാനകവും ചിന്തിക്കത്തെക്കതുമായ നിവൃത്തിയായിരുന്നു റോമാശക്തി കാഴ്ചവെച്ച ലോകത്തിന്‍റെ അവസ്ഥ. “പരിജ്ഞാനം ഇല്ലായ്കയാൽ എന്‍റെ ജനം നശിച്ചു പോകുന്നു; പരിജ്ഞാനം ത്യജിക്കകൊണ്ട്..... ഞാൻ നിന്നെയും ത്യജിക്കും. നീ നിന്‍റെ ദൈവത്തിന്‍റെ ന്യായപ്രമാണം മറന്നുകളഞ്ഞതുകൊണ്ട് ഞാനും നിന്‍റെ മക്കളെ മറക്കും”. “ദേശത്ത് സത്യവും ഇല്ല, ദയയും ഇല്ല, ദൈവപരിജ്ഞാനവും ഇല്ല. അവർ ആണയിടുന്നു; ഭോഷ്ക്കു പറയുന്നു; കൊലചെയ്യുന്നു; മോഷ്ടിക്കുന്നു; വ്യഭിചരിക്കുന്നു; വീട് മുറിക്കുന്നു; രക്തപാതകത്തോട് രക്തപാതകം കൂട്ടുന്നു” (ഹൊശേയാ 4:1,2). അതാണ് ദൈവവചനം ഉപേക്ഷിച്ചതിന്‍റെ ഫലം.GCMal 63.1