Loading...
Larger font
Smaller font
Copy
Print
Contents
വന്‍ പോരാട്ടം - Contents
  • Results
  • Related
  • Featured
No results found for: "".
  • Weighted Relevancy
  • Content Sequence
  • Relevancy
  • Earliest First
  • Latest First

    അദ്ധ്യായം 10—ജർമ്മനിയിൽ നവീകരണത്തിന്‍റെ പുരോഗതി

    ലൂഥറിന്‍റെ നിഗൂഢമായ അപ്രത്യക്ഷത ജർമ്മനിയിൽ എല്ലാടവും സംഭ്രാന്തി പരത്തി അദ്ദേഹത്തെക്കുറിച്ചുള്ള അന്വേഷണങ്ങൾ എവിടെയും കേൾക്കാമായിരുന്നു. ഭ്രാന്തമായ കിംവദന്തികൾ പ്രചരിച്ചു. പലരും അദ്ദേഹം കൊല്ലപ്പെട്ടു എന്ന് വിശ്വസിച്ചു. അദ്ദേഹത്തിന്‍റെ യഥാർത്ഥ കൂട്ടുകാരാലും നവോത്ഥാനത്തോട് സ്പഷ്ടമായ നിലപാട് എടുക്കാത്ത ആയിരങ്ങളാലും വലിയ വിലാപം ഉണ്ടായി. അദ്ദേഹത്തിന്‍റെ മരണത്തിന് പ്രതികാരം ചെയ്യാൻ ഒരു പാവനമായ ശപഥത്താൽ പലരും സ്വയം തീരുമാനിച്ചു.GCMal 210.1

    തങ്ങൾക്ക് എതിരെയുള്ള വികാരം രൂക്ഷമായിരിക്കുന്നു എന്ന് റോമിന്‍റെ നായകന്മാർ ഉൾക്കിടിലത്തോടെ മനസ്സിലാക്കി. ലൂഥറിന്‍റെ സാങ്കല്പിക മരണത്തിൽ ആദ്യം മതിമറന്ന് ആഹ്ളാദിച്ചെങ്കിലും അവർ പെട്ടെന്ന് ജനങ്ങളുടെ കോപത്തിൽനിന്നും ഒളിക്കുവാൻ ആഗ്രഹിച്ചു. അദ്ദേഹത്തെ നീക്കം ചെയ്യാനായി ഒരുങ്ങിയപ്പോൾ അദ്ദേഹം അവരുടെ ഇടയിൽ ചെയ്ത ഏറ്റവും സാഹസികമായ പ്രവൃത്തികൾ പോലും തന്‍റെ ശത്രുക്കൾക്ക് പ്രയാസം ഉണ്ടാക്കുന്നതായിരുന്നില്ല. തങ്ങളുടെ രോഷത്താൽ ധീരനായ ആ നവീകരണ കർത്താവിനെ നശിപ്പിക്കാൻ വിചാരിച്ചവരൊക്കെ ഇപ്പോൾ ഭയവിഹ്വലരായി. കാരണം അദ്ദേഹം ഇപ്പോൾ ഒരു നിസ്സഹായനായ തടവു കാരൻ ആണല്ലൊ. ഒരുവൻ പറഞ്ഞു: “നമ്മെ രക്ഷിക്കാനായി അവശേഷിച്ചിരി ക്കുന്ന ഏക മാർഗ്ഗം, മോർച്ചുകൾ തെളിച്ച് ലോകം മുഴുവനും ലൂഥറിനെ തിരഞ്ഞ് പിടിച്ച്, അദ്ദേഹത്തെ ആവശ്യപ്പെടുന്ന രാഷ്ട്രത്തിന് വിട്ടുകൊടുക്കുക”. - D’ Aubigne, b. 9, ch. 1. ചക്രവർത്തിയുടെ രാജശാസനം ശക്തിയില്ലാത്തതായി കാണപ്പെട്ടു. ലുഥറിന്‍റെ വിധിയെക്കാൾ വളരെ കുറഞ്ഞ ശ്രദ്ധയേ അതിന് കിട്ടുന്നുള്ളൂ എന്നു കണ്ട പോപ്പിന്‍റെ പ്രതിനിധികൾ കോപം കൊണ്ട് നിറഞ്ഞു. GCMal 210.2

    തടവുകാരൻ ആണെങ്കിലും അദ്ദേഹം സുരക്ഷിതനാണെന്നുള്ള സദ്‌വര്‍ത്തമാനം ജനങ്ങളുടെ ഭയത്തെ ശമിപ്പിച്ചുവെങ്കിലും അദ്ദേഹത്തോടുള്ള താത്പര്യം വർദ്ധിച്ചുവന്നു. അദ്ദേഹത്തിന്‍റെ എഴുത്തുകൾ മുൻപത്തേതിലും ഔത്സുക്യത്തോടെ വായിക്കാൻ തുടങ്ങി. പേടിപ്പെടുത്തുന്ന അസാധാരണ തത്വങ്ങളിൽ, ദൈവവചനത്തിലെ ആത്മരക്ഷ നേടിയ വീരനായ മനുഷ്യന്‍റെ ലക്ഷ്യത്തോട് യോജിച്ചവരുടെ എണ്ണം കൂടിക്കൊണ്ടിരുന്നു. നവീകരണം അഭംഗുരം ശക്തിയാർജ്ജിച്ചുകൊണ്ടിരുന്നു. ലൂഥർ വിതച്ച വിത്ത് എല്ലായിടത്തും പൊട്ടിക്കിളിർത്തു. അദ്ദേഹത്തിന്‍റെ സാന്നിദ്ധ്യത്തിൽ ചെയ്യുവാൻ സാധിക്കാതെ വരുമായിരുന്ന ജോലി അസാന്നിദ്ധ്യത്തിൽ നിർവ്വഹിക്കപ്പെട്ടു. മറ്റു ജേലിക്കാർ തങ്ങളുടെ വലിയ നേതാവ് മാറ്റപ്പെടുകയാൽ പുതിയ ചുമതലകൾ ഏറ്റു. പുതിയ വിശ്വാസത്തോടും വ്യഗ്രതയോടുംകൂടെ അവർ ഉത്തമമായി ആരംഭിച്ച ജോലി തടസ്സപ്പെടാതിരിക്കാൻ, തങ്ങളാൽ കഴിയുന്നതെല്ലാം ചെയ്യുന്നതിന് നിർബന്ധിതരായി.GCMal 211.1

    പക്ഷെ, പിശാചും മടിപിടിച്ചിരുന്നില്ല. മറ്റുള്ള എല്ലാ നവീകരണ പ്രസ്ഥാനങ്ങളിലും ശ്രമിച്ചുനോക്കിയ അതേ സംഗതി ഇവിടെയും പരീക്ഷിച്ചു. സത്യത്തിന്‍റെ സ്ഥാനത്ത് കാപട്യം കാണിച്ച് മനുഷ്യരെ തന്‍റെ കൈക്കുള്ളിലാക്കി ചതിക്കയും നശിപ്പിക്കുകയും ചെയ്തു. ക്രിസ്തീയ പള്ളികളിൽ ആദ്യത്തെ നൂറ്റാണ്ടിൽ കപട ക്രിസ്തുക്കൾ ഉണ്ടായിരുന്നതുപോലെ പതിനാറാം നൂറ്റാണ്ടിലും കള്ളപ്രവാചകന്മാർ എഴുന്നേറ്റു.GCMal 211.2

    ആത്മീകലോകത്തിൽ വികാരവിക്ഷോഭം ആഴത്തിൽ ബാധിച്ച കുറെ ആളുകൾ, സ്വർഗ്ഗത്തിൽനിന്ന് പ്രത്യേക വെളിപ്പാടുകൾ അവർക്ക് കിട്ടിയിട്ടുണ്ടെന്ന് സങ്കല്പിച്ചു. ലൂഥർ ദുർബ്ബലമായി ആരംഭിച്ചതെന്ന് അവർ പ്രഖ്യാപിച്ച് നവീകരണം പൂർത്തീകരണത്തിലേക്ക് നയിക്കാൻ സ്വർഗ്ഗീയമായി അധികാര പ്പെടുത്തപ്പെട്ടവരാണ് അവർ എന്ന് അവകാശപ്പെട്ടു. വിശ്വാസത്തിനും ആചാ രത്തിനും മതിയായ നിയമം ദൈവവചനമാണ് എന്നുള്ള നവീകരണത്തിന്‍റെ പ്രധാനപ്പെട്ട അടിസ്ഥാനതത്വംതന്ന് അവർ നിരാകരിച്ചു. ആ തെറ്റുപറ്റാത്ത വഴികാട്ടിക്കുപകരം, അസ്ഥിരമായ തങ്ങളുടെ സ്വന്തവികാരങ്ങളിൽനിന്നും ഉൽഭൂതമായ, മാറ്റം വരുത്തുന്നതും അനിശ്ചിതവുമായ മാനദണ്ഡങ്ങൾ വെച്ചു. തെറ്റുകളേയും കാപട്യങ്ങളേയും കണ്ടുപിടിക്കാനുള്ള ആ വലിയ യന്തത്തെ ഒരു വശത്തേക്ക് മാറ്റിയ പ്രവൃത്തിയാൽ, സാത്താന് മനുഷ്യമനസ്സുകളെ തന്‍റെ ഇഷ്ടത്തിന് ഒത്തവണ്ണം നിയന്ത്രിക്കാൻ വഴി തുറക്കപ്പെട്ടു.GCMal 211.3

    ഗബ്രിയേൽ മാലാഖയാൽ പഠിപ്പിക്കപ്പെട്ടു എന്ന് അവരിൽ ഒരു പ്രവാചകൻ അവകാശപ്പെട്ടു. അദ്ദേഹത്തോട് ചേർന്ന ഒരു വിദ്യാർത്ഥി ദൈവവചനം വ്യാഖ്യാനിക്കുവാൻ ഉള്ള ജ്ഞാനം ദൈവംതന്നെ തനിക്ക് അവകാശമായി കൊടുത്തിട്ടുണ്ട് എന്ന് പ്രഖ്യാപിച്ചുകൊണ്ട് പഠനം പാടെ ഉപേക്ഷിച്ചു. മത ഭ്രാന്തിനോട് സ്വാഭാവികമായും ചായ്‌വുള്ള മറ്റുള്ളവർ അവരോട് യോജിച്ചു. ഈ ഉത്സാഹഭരിതരുടെ നടപടികൾ ഉണ്ടാക്കിയ വികാരവിക്ഷോഭം ചെറുതൊന്നും ആയിരുന്നില്ല. ലൂഥറിന്‍റെ പ്രസംഗം എല്ലായിടത്തും ഒരു നവീകരണത്തിന്‍റെ ആവശ്യം ജനങ്ങളിൽ ഉണർത്തിയിരുന്നു. എന്നാൽ ഇപ്പോൾ ഈ പുതിയ പ്രവാചകന്മാരുടെ കപടവേഷത്താൽ യഥാർത്ഥത്തിൽ സത്യസന്ധരായ കുറെപേർ വഴി തെറ്റിപ്പോയി.GCMal 212.1

    പ്രസ്ഥാനത്തിന്‍റെ നായകന്മാർ വിറ്റൻബർഗ്ഗിലേക്ക് പോയി. മെലംഗ്തണോടും അദ്ദേഹത്തിന്‍റെ സഹകാരികളോടും തങ്ങളുടെ അവകാശവാദങ്ങൾ ഉന്നയിച്ചു. അവർ പറഞ്ഞു: “ജനങ്ങളെ പഠിപ്പിക്കുവാൻ ദൈവം ഞങ്ങളെ അയച്ചിരിക്കുകയാണ്. കർത്താവുമായി വളരെ അടുത്ത സംഭാഷണം ഞങ്ങൾ നടത്തി. എന്ത് സംഭവിക്കും എന്ന് ഞങ്ങൾക്ക് അറിയാം. ഒരു വാക്കിൽ പറഞ്ഞാൽ ഞങ്ങൾ അപ്പൊസ്തലന്മാരും പ്രവാചകന്മാരും ആണ്; ഞങ്ങൾ ഡോക്ടർ ലൂഥറോട് അഭ്യർത്ഥിക്കുന്നു”. - Ibid., 6.9, ch. 7.GCMal 212.2

    നവീകരണ കർത്താക്കൾ അത്ഭുതപ്പെടുകയും സംഭ്രമിക്കുകയും ചെയ്തു. ഇതിനുമുൻപ് ഒരിക്കലും ഏറ്റുമുട്ടിയിട്ടില്ലാത്ത ഒരു ഘടകമായിരുന്നു അത്. ഏത് പ്രവർത്തനരീതി തുടരണമെന്നും അവർ അറിഞ്ഞില്ല. മെലംഗ്തൺ പറഞ്ഞു: തീർച്ചയായും ഈ മനുഷ്യരിൽ അസാധാരണമായ ആത്മാവുണ്ട്. പക്ഷെ ഏതാത്മാവാണ്?.... ഒരുവശത്ത് ദൈവാത്മാവിനെ കെടുത്താതെയും മറ്റേ വശത്ത് പിശാചിന്‍റെ ആത്മാവിനാൽ വഴി തെറ്റിപ്പോകാതിരിക്കാനും സൂക്ഷിക്കുക”. - Ibid., 6, 9, ch. 7.GCMal 212.3

    പുതിയ പഠിപ്പിക്കലിന്‍റെ ഫലം പെട്ടെന്ന് വ്യക്തമായി ജനങ്ങൾ ബൈബിൾ അവഗണിക്കുകയോ മുഴുവനായി തള്ളിക്കളയുകയോ ചെയ്യാനിടയായി. വിദ്യാലയങ്ങൾ കലക്കത്തിലായി വിദ്യാർത്ഥികൾ എല്ലാ നിയന്ത്രണങ്ങൾക്കും അതീതി പഠനം ഉപേക്ഷിക്കുകയും യൂണിവേഴ്സിറ്റിയിൽനിന്ന് പിൻവാങ്ങുകയും ചെയ്തു. നവീകരണ പ്രവർത്തനം പുനരുജീവിപ്പിക്കാനും നിയന്ത്രി ക്കാനും കഴിയുമെന്ന് ചിന്തിച്ചിരുന്നവർക്ക് അതിനെ നാശത്തിന്‍റെ വക്കിൽ എത്തിക്കുന്നതിൽ മാത്രം വിജയിച്ചു. പാപ്പാത്വ മതാനുയായികൾ ആത്മവിശ്വാസം വീണ്ടെടുത്തുകൊണ്ട് വിജയോത്സവത്തോടെ ആർത്തുവിളിച്ചു: - “അവസാനത്തെ ഒറ്റപ്പോരാട്ടം, എന്നാൽ എല്ലാം നമ്മുടേത്'. - Ibid., p. 9. ch. 7.GCMal 212.4

    സംഭവിച്ചതിനെക്കുറിച്ച് ലൂഥർ വാർട്ട് ബർഗ്ഗിൽ കേട്ടപ്പോൾ ചിന്താഭാരത്തോടെ ഇങ്ങനെ പറഞ്ഞു: - “സാത്താൻ നമുക്ക് ഈ ബാധ അയയ്ക്കമെന്ന് ഞാൻ എപ്പോഴും പ്രതീക്ഷിച്ചിരുന്നതാണ്'. -- Ibid., b. 9, ch. 7. കപട പ്രവാചകന്മാരുടെ യഥാർത്ഥ സ്വഭാവം അദ്ദേഹം മനസ്സിലാക്കി. സത്യത്തിനു ഭീഷണിയായേക്കാവുന്ന അപകടത്തേയും കണ്ടു. ഇപ്പോൾ അനുഭവിച്ചതു പോലെയുള്ള മഹാവ്യഥയും പരിഭ്രമവും പോപ്പിന്‍റേയും ചക്രവർത്തിയുടേയും എതിർപ്പുകാരണം ഉണ്ടായിട്ടില്ല. നവീകരണത്തിന്‍റെ സുഹൃത്തുക്കളെന്ന് അവകാശപ്പെട്ടവർ അതിന്‍റെ ഏറ്റവും കടുത്ത ശത്രുക്കളായി എഴുന്നേറ്റു. വളരെ അധികം സന്തോഷവും ആശ്വാസവും അദ്ദേഹത്തിനു നൽകിയ അതേ സത്യം, പള്ളിയിൽ സ്പർദ്ധയും അസ്വസ്ഥതയും ഉണ്ടാ ക്കുവാനിടയായി.GCMal 213.1

    നവീകരണ പ്രവർത്തനത്തിൽ മുമ്പോട്ടുപോകാനുള്ള ഉത്തേജനം ദൈവാത്മാവിലൂടെ ലഭിച്ചിരുന്നതിനാൽ ലൂഥർ അറിയാതെതന്നെ വളരെ ദൂരം മുമ്പോട്ടുപോയി. താൻ വഹിച്ച സ്ഥാനങ്ങൾ എടുക്കുന്നതിനോ അല്ലെ.ങ്കിൽ സമൂലമായ പരിവർത്തനങ്ങൾ വരുത്തുന്നതിനൊ അദ്ദേഹം ഉദ്ദേശിച്ചിരുന്നില്ല. പക്ഷെ, അദ്ദേഹം അനന്തമായ ശക്തിയുടെ കയ്യിലെ ആയുധമായിരുന്നു. എന്നിട്ടും അദ്ദേഹം പലപ്പോഴും തന്‍റെ പ്രവർത്തന ഫലത്തെക്കുറിച്ച് ഭയപ്പെട്ടിരുന്നു. ഒരിക്കൽ അദ്ദേഹം ഇങ്ങനെ പറഞ്ഞു: “എന്‍റെ ഉപദേശം ഒരു വ്യക്തിയെ, ഒറ്റ ഒരു വ്യക്തിയെ, ലളിതമായ വിധത്തിലൊ സ്പഷ്ടമല്ലാത്ത വിധത്തിലൊ മുറിപ്പെടുത്തി എന്ന് ഞാൻ അറിയാനിടയായാൽ - അതിന് സാധ്യത ഇല്ല; കാരണം അത് സുവിശേഷം ആണ് - എന്‍റെ പ്രസ്താവം പിൻവലിക്കുന്നതിനേക്കാൾ ഞാൻ പത്തുവട്ടം മരിക്കുന്നതായിരിക്കും നല്ലത്'. - Ibid., b. 9, ch. 7.GCMal 213.2

    നവീകരണത്തിന്‍റെ കേന്ദ്രമായിരുന്ന അതേ വിറ്റൻബർഗ്ഗുതന്നെ മത ഭ്രാന്തിന്‍റെയും അരാജകത്വത്തിന്‍റെയും ശക്തിയിൽ അമർന്നുകൊണ്ടിരുന്നു. ഈ ദാരുണമായ അവസ്ഥ ലൂഥറിന്‍റെ പഠിപ്പിക്കലുകളിൽനിന്ന് ഉണ്ടായതല്ല. പക്ഷെ, ജർമ്മനിയിൽ എല്ലായിടത്തും അദ്ദേഹത്തിന്‍റെ ശത്രുക്കൾ ഈ കുറ്റം അദ്ദേഹത്തിനുമേൽ ചുമത്തി. വേദന നിറഞ്ഞ ഹൃദയത്തോടെ അദ്ദേഹം, ചിലപ്പോൾ ചോദിക്കുമായിരുന്നു: -- “നവീകരണത്തിന്‍റെ മഹത്തായ പ്രവർത്തനം ഇങ്ങനെയോ അവസാനിക്കുന്നത്'. --- Ibid., b. 9, ch. 7. അദ്ദേഹം പ്രാർത്ഥനയിൽ ദൈവത്തോട് മല്പിടുത്തം നടത്തിയപ്പോൾ ഹൃദയത്തിലേക്ക് സമാധാനം ഒഴുകി. അദ്ദേഹം പറഞ്ഞു: “ഈ ജോലി എന്‍റേതല്ല, എന്നാൽ അങ്ങയുടേതാണ്. മതഭ്രാന്തും അന്ധവിശ്വാസവുംകൊണ്ട് അത് കലുഷമാകുന്നത് ദൈവം സഹിക്കുകയില്ല. പക്ഷെ ഇത്തരത്തിലുള്ള ഒരു പ്രതിസന്ധിഘട്ടത്തിൽനിന്ന് മാറിനില്ക്കുന്ന വിചാരംതന്നെ അദ്ദേഹത്തിന് അനുകൂലമല്ലാതായി. അദ്ദേഹം വിറ്റൻബർഗ്ഗിലേക്ക് മടങ്ങുവാൻ തീരുമാനിച്ചു.GCMal 213.3

    താമസിയാതെ അദ്ദേഹം തന്‍റെ ആപൽക്കരമായ യാത്ര ആരംഭിച്ചു. അദ്ദേഹം സാമാജ്യത്തിന്‍റെ നിരോധനത്തിൻ കീഴിലായിരുന്നു. തന്‍റെ ജീവൻ എടുക്കാൻ ശത്രുക്കൾക്ക് സ്വാതന്ത്ര്യം ഉണ്ടായിരുന്നു. അദ്ദേഹത്തിന് അഭയമോ സഹായമോ കൊടുക്കുന്നതിൽനിന്നും സ്നേഹിതരെ വിലക്കിയിരുന്നു. പരമാധികാരമുള്ള ഗവണ്മെന്റ് അദ്ദേഹത്തിന്‍റെ അനുയായികൾക്കെതിരായി, ഏറ്റവും കർക്കശമായ നടപടികളാണ് കൈക്കൊണ്ടിരുന്നത്. പക്ഷെ സുവിശേഷവേല അപകടത്തിലായെന്നുകണ്ടപ്പോൾ സത്യത്തിനുവേണ്ടി യുദ്ധം ചെയ്യാൻ കർത്താവിന്‍റെ നാമത്തിൽ നിർഭയം മുന്നിട്ടിറങ്ങി.GCMal 214.1

    എലക്ടർക്ക് എഴുതിയ ഒരു എഴുത്തിൽ, വാർച്ച് ബർഗ്ഗ് വിട്ടുപോകുന്ന തിന്‍റെ ഉദ്ദേശം പറഞ്ഞതിനുശേഷം ലൂഥർ എഴുതി: “രാജകുമാരന്മാർക്കും പ്രഭുക്കന്മാർക്കും ഉള്ളതിലും ഉന്നതമായ സംരക്ഷണത്തിലാണ് ഞാൻ വിറ്റൻ ബർഗ്ഗിലേക്ക് പോകുന്നത് എന്ന് തീരുമനസ്സുകൊണ്ട് അറിഞ്ഞാലും. തിരുമനസ്സിന്‍റെ സംരക്ഷണം അഭ്യർത്ഥിക്കുന്നതിനെക്കുറിച്ച് ഞാൻ ചിന്തിക്കുന്നില്ല. താങ്കളിൽനിന്നുള്ള സംരക്ഷണം ആഗ്രഹിക്കുന്നതിനേക്കാൾ ഞാൻതന്നെ അങ്ങയെ സംരക്ഷിക്കും. തിരുമനസ്സുകൊണ്ട് എന്നെ സംരക്ഷിക്കുമെന്നോ, സംരക്ഷിക്കാൻ കഴിയുമെന്നോ ഞാൻ അറിഞ്ഞിരുന്നുവെങ്കിൽ, ഞാൻ വിറ്റൻ ബർഗ്ഗിലേക്ക് പോവുകയേ ഇല്ലായിരുന്നു. ഈ ലക്ഷ്യത്തെ പോഷിപ്പിക്കാവുന്ന ഒരു അധികാരവും ഇല്ല. മനുഷ്യന്‍റെ സഹായമോ സഹകരണമോ കൂടാതെ ദൈവംതന്നെ പ്രവർത്തിക്കണം. സംരക്ഷിക്കാൻ ഏറ്റവും ശക്തനായവൻ ആരോ അവനിൽ ഏറ്റവും വലിയ വിശ്വാസവും ഉണ്ട്”. - Ibid.,b.9, ch.8.GCMal 214.2

    വിറ്റൻബർഗ്ഗിലേക്ക് പോകുന്ന വഴിയിൽവെച്ച് എഴുതിയ രണ്ടാമത്തെ കത്തിൽ ലൂഥർ ഇങ്ങനെ കൂട്ടിച്ചേർത്തു: - “തിരുമനസ്സിന്‍റെ അനിഷ്ടത്തിനും മുഴുലോകത്തിന്‍റെയും കോപത്തിനും പാത്രമായിത്തീരാൻ ഞാൻ ഒരുക്കമാണ്. വിറ്റൻബർഗ്ഗകാർ എന്‍റെ ആടുകളല്ലേ? ദൈവം അവരെ എന്നെ ഏൽപിച്ചിട്ടില്ലേ? വേണ്ടിവന്നാൽ അവർക്കുവേണ്ടി മരണത്തിന് എന്നെത്തന്നെ ഏൽപിച്ചു കൊടുക്കേണ്ടതല്ലയോ? കൂടാതെ ജർമ്മനിയിൽ ഭയങ്കരമായൊരു പോരാട്ടം ഉണ്ടാകുമെന്നു ഞാൻ ഭയപ്പെടുന്നു. അതുമുഖാന്തരം ദൈവം നമ്മുടെ രാഷ്ട്രത്തെ ശിക്ഷിക്കും'.- Ibid.. b. 9, ch. 7.GCMal 214.3

    വലിയ മുൻകരുതലോടും താഴ്ചയോടും എന്നാൽ ഉറച്ച തീരുമാന ത്തോടും നിശ്ചയദാർഢ്യത്തോടുംകൂടെ അദ്ദേഹം ജോലിയിൽ പ്രവേശിച്ചു അദ്ദേഹം പറഞ്ഞു: “അക്രമംകൊണ്ട് പടുത്തുയർത്തിയതിനെ നമുക്ക് വചനത്താൽ തകർക്കാം. അന്ധവിശ്വാസികളുടെമേലും അവിശ്വാസികളുടെ മേലും ഒരു സമ്മർദ്ദവും ചെലുത്തുകയില്ല.... ഒരുത്തരും നിർബന്ധിക്കപ്പെടരുത്. സ്വാതന്ത്ര്യമാണ് വിശ്വാസത്തിന്‍റെ അന്തസ്സത്ത”. --Ibid., b.9, ch. 8.GCMal 214.4

    ലൂഥർ തിരികെ വന്നു എന്നും അദ്ദേഹം പ്രസംഗിക്കുവാൻ പോകുന്നു വെന്നും വിറ്റൻബർഗ്ഗിലെല്ലാം വേഗം അറിവു ലഭിച്ചു. ജനക്കൂട്ടം എല്ലാഭാഗത്തു നിന്നും തടിച്ചുകൂടി, പള്ളി നിറഞ്ഞുകവിഞ്ഞു. പ്രസംഗപീഠത്തിൽ അദ്ദേഹം കയറിനിന്നുകൊണ്ട് ഉൽകൃഷ്ടമായ ജ്ഞാനത്തോടും സൗമ്യതയോടുംകൂടെ ഉപദേശിക്കുകയും ഗുണദോഷിക്കുകയും ശാസിക്കുകയും ചെയ്തു. കുർബ്ബാനയെ ഇല്ലാതാക്കാൻ ചിലർ അക്രമനടപടികൾ സ്വീകരിക്കുവാൻ ശ്രമിക്കുന്നതിനെ പരാമർശിച്ച് അദ്ദേഹം പറഞ്ഞു: - “കുർബ്ബാന ഒരു മോശമായ കാര്യമാണ്; ദൈവം അതിന് എതിരാണ്. അതു തീർച്ചയായും നിർത്തലാക്കപ്പെടേണ്ടതാണ്; ലോകത്തിൽ എല്ലായിടത്തും അത് സുവിശേഷത്തിന്‍റെ അത്താഴമായി പുനഃസ്ഥാപിക്കപ്പെട്ടാൽ കൊള്ളാമായിരുന്നു. എന്നാൽ ഒരു ത്തനും ബലപ്രയോഗത്താൽ അതിൽനിന്നും മുറിച്ചു മാറ്റപ്പെടരുത്. നമ്മൾ ദൈവത്തിന്‍റെ കരങ്ങളിൽ ഈ സംഗതി ഏല്പിക്കണം. നാമല്ല ദൈവവചനം പ്രവർത്തിക്കട്ടെ. അത് എന്തുകൊണ്ടങ്ങനെ എന്ന് നിങ്ങൾ ചോദിക്കും. എന്തു കൊണ്ടെന്നാൽ കുശവൻ കളിമണ്ണ് പിടിച്ചിരിക്കുന്നതുപോലെ എന്‍റെ കൈകളിൽ ഞാൻ മനുഷ്യഹൃദയങ്ങളെ പിടിക്കുന്നില്ല. നമുക്ക് പറയാനുള്ള അവകാശമുണ്ട്. പക്ഷെ, പ്രവർത്തിപ്പിക്കാനുള്ള അവകാശം ഇല്ല. നമുക്ക് പ്രസംഗിക്കാം; ബാക്കി കാര്യങ്ങൾ ദൈവത്തിനുള്ളതാണ്. ഞാൻ ബലം പ്രയോഗിച്ചാൽ എനിക്ക് എന്ത് പ്രയോജനം? കൊഞ്ഞനം, ഔപചാരികത്വം, മാനുഷികനിയമ ശാസനകൾ, കപടനാട്യം.... പക്ഷെ ഹൃദയത്തിൽ ആത്മാർത്ഥതയോ, വിശ്വാസമോ, സ്നേഹമോ ഉണ്ടായിരിക്കുകയില്ല. ഈ മൂന്നിന്‍റേയും അഭാവം എവിടെ ഉണ്ടോ അവിടെ എല്ലാറ്റിന്‍റെയും അഭാവം ഉണ്ട്. അങ്ങനെയുള്ള ഒരു പരിണാമത്തിന് ഞാൻ അവസരം കൊടുക്കയില്ല.... എനിക്കോ നിങ്ങൾക്കോ മുഴുലോകർക്കോ എല്ലാവരുടെയും കൂട്ടായ ശ്രമത്താലോ ചെയ്യാവുന്നതിലധികം ദൈവവചനത്താൽ മാത്രം ദൈവം ചെയ്യുന്നു. ദൈവം ഹൃദയത്തെ പിടിക്കുന്നു. ഹൃദയത്തെ സ്പർശിക്കുമ്പോൾ എല്ലാം വിജയിക്കും. . . .GCMal 215.1

    “ഞാൻ പ്രസംഗിക്കും ചർച്ചചെയ്യും എഴുതും; പക്ഷെ ഞാൻ ആരേയും നിർബന്ധിക്കുകയില്ല, കാരണം വിശ്വാസം ഒരു സ്വമേധയാലുള്ള പ്രവൃത്തിയാണ്. ഞാൻ എന്താണ് ചെയ്തിട്ടുള്ളതെന്ന് നോക്കൂ. പോപ്പിനും പാപമോചനച്ചീട്ടുകൾക്കും പോപ്പിന്‍റെ ഉദ്യോഗസ്ഥന്മാർക്കും എതിരായി ഞാൻ നിന്നു; പക്ഷെ അക്രമമോ ബഹളമോ കൂടാതെയായിരുന്നു. ദൈവത്തിന്‍റെ വചനം ഞാൻ മുൻപോട്ട് വെച്ചു; ഞാൻ പ്രസംഗിച്ചു, എഴുതി - ഇത്രമാത്രമാണ് ഞാൻ ചെയ്തത്. എങ്കിലും ഞാൻ ഉറങ്ങിയപ്പോൾ ചക്രവർത്തിയോ രാജകുമാരനോ അതിനെ ഹനിക്കാത്തവിധം, ഞാൻ പ്രസംഗിച്ച വചനം പാപ്പാത്വ ഘടനയെ മറിച്ചിട്ടു. എന്നിട്ടും ഞാൻ ഒന്നും ചെയ്തില്ല. വചനംതന്നെയാണ് എല്ലാം ചെയ്തത്. ഞാൻ ബലം പ്രയോഗിക്കാൻ ആഗ്രഹിച്ചിരുന്നെങ്കിൽ, ഒരു പക്ഷെ ജർമ്മനി മുഴുവനും രക്തപ്രളയം ആകുമായിരുന്നു. എന്നാൽ അതിന്‍റെ ഫലം എന്തായേനേ?- ശരീരത്തിനും ആത്മാവിനും നാശവും ശൂന്യതയും. അതുകൊണ്ട് വചനത്തെ മാത്രം ലോകത്തിലൂടെ ഓടാൻ അനുവദിച്ചുകൊണ്ട് ഞാൻ സ്വസ്ഥമായിരുന്നു”. - Ibid., b. 9, ch. 8.GCMal 215.2

    ജനക്കൂട്ടത്തെ ഉത്സുകരാക്കാൻ ഒരാഴ്ച്ച മുഴുവനും ലൂഥർ ദിനംതോറും പ്രസംഗം തുടർന്നു. ദൈവവചനം മതഭ്രാന്തിന്‍റെ വികാരവിക്ഷോഭത്തെ തകർത്തു. സുവിശേഷത്തിന്‍റെ ശക്തി വഴിതെറ്റിക്കപ്പെട്ട ജനങ്ങളെ സത്യത്തിന്‍റെ പാതയിലേക്ക് തിരിച്ചുകൊണ്ടുവന്നു. ഇത്ര അധികം തിന്മയ്ക്ക് കാരണഭൂതരായ മതഭ്രാന്തന്മാരെ എതിരിടണമെന്ന് ലൂഥർ ഒട്ടും ആഗ്രഹിച്ചില്ല. ദൈവത്തിൽനിന്ന് പ്രത്യേക വെളിച്ചം ലഭിച്ചവരെന്ന് അവകാശപ്പെട്ട ഇവർ അച്ചടക്കരഹിതരും അടിസ്ഥാനമില്ലാത്ത വിധികർത്താക്കളും തങ്ങളുടെ അഭിപ്രായങ്ങൾക്ക് എതിരായിട്ടുള്ള കാര്യങ്ങൾ സത്യമാണെങ്കിൽപോലും അംഗീകരിക്കാൻ തയ്യാറല്ലാത്തവരുമാണെന്ന് അദ്ദേഹത്തിനറിയാമായിരുന്നു. അവർ ഏറ്റവും ചെറിയ വൈരുദ്ധ്യമോ ദയാവായ്പോടുകൂടിയ ശാസനയോപോലും സ്വീകരിക്കുമായിരുന്നില്ല. പരമാധികാരം തങ്ങൾ സ്വയം അപഹരിച്ചെടുത്തു കൊണ്ട് ഇക്കൂട്ടർ ചോദ്യം കൂടാതെ അവരുടെ അവകാശങ്ങൾ അംഗീകരിച്ചു കൊടുക്കാൻ ഓരോരുത്തരോടും ആവശ്യപ്പെട്ടു. എന്നാൽ, അവർ അദ്ദേഹവുമായി ഒരു അഭിമുഖം ആവശ്യപ്പെട്ടപ്പോൾ അവരെ സന്ധിക്കാമെന്ന് അദ്ദേഹം സമ്മതിച്ചു. അങ്ങനെ അദ്ദേഹം അവരുടെ കപട വേഷം വിജയകരമായി വെളിച്ചത്തുകൊണ്ടുവരികയും കപട വേഷധാരികൾ പെട്ടെന്ന് വിറ്റൻബർഗ്ഗ് വിട്ടുപോവുകയും ചെയ്തു.GCMal 216.1

    കുറേക്കാലത്തേക്ക് ഈ മതഭ്രാന്ത് തടയപ്പെട്ടെങ്കിലും പല വർഷങ്ങൾക്കുശേഷം വലിയ അക്രമാസക്തിയോടും അതിഭയങ്കര ഫലങ്ങളോടുംകൂടെ പൊട്ടിപ്പുറപ്പെട്ടു. ഈ പ്രസ്ഥാനത്തിന്‍റെ നേതാക്കന്മാരെക്കുറിച്ച് ലൂഥർ ഇപ്രകാരം പറഞ്ഞു: “അവരെ സംബന്ധിച്ചിടത്തോളം വിശുദ്ധ തിരുവiഴുത്തുകള്‍ നിർജ്ജീവമായ നിയമങ്ങൾ മാത്രമാണ്. അവർ എല്ലാവരും, ആത്മാവ്! ആത്മാവ്! എന്ന് നിലവിളിക്കാനാരംഭിച്ചു. അവരുടെ ആത്മാവ് അവരെ നയിക്കുന്നിടത്തേക്ക് തീർച്ചയായും ഞാൻ പോകുകയില്ല. എന്‍റെ ദൈവം തന്‍റെ കരുണയാൽ വിശുദ്ധന്മാരല്ലാതെ മറ്റാരും ഇല്ലാത്ത ഒരു സഭയിൽ എന്നെ സംരക്ഷിക്കട്ടെ! ദൈവിക സാന്ത്വനവും പിന്തുണയും കരസ്ഥമാക്കാൻ തങ്ങളുടെ ഹൃദയത്തിന്‍റെ അടിത്തട്ടിൽനിന്ന് തുടർച്ചയായി ദൈവത്തോട് ഞരങ്ങുകയും കരയുകയും ചെയ്യുന്ന താഴ്മയും ദൗർബല്യവും രോഗവുമുള്ള, തങ്ങളുടെ പാപങ്ങളെക്കുറിച്ച് അറിവും ഖേദവുമുള്ള ആളുകളുടെകൂടെ വസിക്കുവാൻ ഞാൻ ആഗ്രഹിക്കുന്നു”. - Ibid., b. 10, ch. 10.GCMal 216.2

    മത്രഭ്രാന്തരിൽ ഏറ്റവും ഊർജ്ജസ്വലനായ തോമസ് മുൻസർ നല്ല കഴിവുള്ള ഒരു വ്യക്തി ആയിരുന്നെങ്കിലും തന്‍റെ കഴിവുകൾ ശരിയായി നയിക്കപ്പെട്ടിരുന്നെങ്കിൽ നന്മചെയ്യാൻ അദ്ദേഹത്തിന് പ്രചോദനമാകുമായിരുന്നു. എന്നാൽ സത്യമതത്തിന്‍റെ പ്രാഥമിക തത്വങ്ങൾപോലും അദ്ദേഹം പഠിച്ചിരുന്നില്ല; “അദ്ദേഹത്തിന് ലോകത്തെ നവീകരിക്കുവാനുള്ള മോഹം ഉണ്ടായി രുന്നു, എന്നാൽ എല്ലാ അത്യാസക്തരും ചെയ്യുന്നതുപോലെ തന്നിൽത്തന്നെയാണ് നവീകരണം തുടങ്ങേണ്ടത് എന്ന് മറന്നുപോയി', - Ibid., b. 9, ch. 8. സ്ഥാനവും സ്വാധീനവും ലഭിക്കാനുള്ള അതിമോഹം അദ്ദേഹത്തിനുണ്ടായിരുന്നു; ലൂഥറിന് രണ്ടാമൻ ആകാൻ പോലും മനസ്സില്ലായിരുന്നു. വചനത്തിന്‍റെ ആധികാരികത പോപ്പിനുപകരമായി നവീകരണക്കാർ കൊണ്ടു വരുന്നത്, പാപ്പാത്വ തത്വങ്ങളുടെ വേറൊരു രൂപം മാത്രമാണെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. സത്യമായ നവീകരണം നടപ്പാക്കാൻ ദൈവികമായി അധികാരപ്പെടുത്തിയിരിക്കുന്ന വ്യക്തിയാണ് താനെന്ന് സ്വയം അവകാശപ്പെട്ടു. മുൻസെർ പറഞ്ഞു: “തിരുവചനം തന്‍റെ ജീവിതത്തിൽ ഒരിക്കൽപോലും കണ്ടിട്ടില്ലെങ്കിൽത്തന്നെയും, ഈ ആത്മാവുള്ളവൻ, സത്യവിശ്വാസം ഉള്ളവനാണ്', - Ibid., b.10, ch. 10.GCMal 217.1

    ഓരോ ചിന്തയും ആവേശവും ദൈവശബ്ദമാണെന്നുള്ള മതിപ്പിനാൽ നയിക്കപ്പെടാൻ മതഭ്രാന്തിന്‍റെ അദ്ധ്യാപകർ തങ്ങളെത്തന്നെ ഏല്പിച്ചു. തൽഫലമായി അവർ അറ്റകൈ പ്രയോഗിച്ചു. “അക്ഷരം കൊല്ലുന്നു; ആത്മാവോ ജീവിപ്പിക്കുന്നു” എന്ന് ആർത്തുവിളിച്ചുകൊണ്ട് ചിലർ ബൈബിൾ കത്തിക്കുക പോലും ചെയ്തു. മുൻസരുടെ പഠിപ്പിക്കലുകൾ അത്ഭുത സംഭവങ്ങളിലേക്ക് മനുഷ്യ ശ്രദ്ധയെ ആകർഷിക്കുകയും മാനുഷിക ആശയങ്ങളും അഭിപ്രായങ്ങളും ദൈവവചനത്തിനുമേലായി വെച്ചുകൊണ്ട് അവരുടെ അഹങ്കാരത്ത തൃപ്തിപ്പെടുത്തി. അദ്ദേഹത്തിന്‍റെ ഉപദേശങ്ങൾ ആയിരങ്ങൾ സ്വീകരിച്ചു. അദ്ദേഹം പിന്നീട് പൊതു ആരാധനയിൽ എല്ലാ നിയമങ്ങളും തള്ളിപ്പറഞ്ഞു കൊണ്ട് പ്രഭുക്കന്മാരെ അനുസരിക്കുന്നത് ദൈവത്തേയും ബലിയേലിനേയും സേവിക്കാനുള്ള ശ്രമമാണെന്ന് പ്രഖ്യാപിച്ചു.GCMal 217.2

    മനുഷ്യമനസ്സുകൾ പാപ്പാത്വത്തിന്‍റെ നുകം തിരസ്കരിക്കാൻ ആരംഭിക്കുകയും പൗരാധികാരത്തിന്മേലുള്ള നിയന്ത്രണത്തിൽ അവർ അക്ഷമരായിത്തീരുവാനും തുടങ്ങി. ദൈവിക അംഗീകരണം അവകാശപ്പെടുന്ന മുൻസ റിന്‍റെ വിപ്ലവാത്മകമായ പഠിപ്പിക്കലുകൾ, എല്ലാ നിയന്ത്രണങ്ങളിൽനിന്നും വേർപെട്ട് എതിരഭിപ്രായങ്ങൾക്കും ശക്തമായ വികാരങ്ങൾക്കും കടിഞ്ഞാ ണിടുന്നതിലേക്കും അവരെ നയിച്ചു. രാജ്യദ്രോഹത്തിന്‍റെയും പോരാട്ടത്തി ന്‍റെയും ഘോരമായ രംഗങ്ങൾ ഉണ്ടാവുകയും ജർമ്മനിയുടെ ഉപദേശങ്ങൾ രക്തത്തിൽ മുങ്ങുകയും ചെയ്തു.GCMal 218.1

    മതഭ്രാന്തിന്‍റെ ഫലങ്ങൾ നവീകരണത്തിന്മേൽ ചുമത്തുന്നതുകണ്ടപ്പോൾ, വളരെ നാളുകൾക്കുമുമ്പ് എർഫെർട്ടിൽവെച്ച് ലൂഥർ അനുഭവിച്ച മനോവേദന ഇപ്പോൾ ഇരട്ടശക്തിയോടെ തന്‍റെമേൽ വന്നു. ഈ വിപ്ലവം ലൂഥറിന്‍റെ ഉപദേശങ്ങളുടെ നിയമാനുസൃതഫലമാണെന്ന് പാപ്പാത്വ പ്രഭുക്കന്മാർ പ്രഖ്യാപിച്ചു. ഈ പ്രസ്താവന വിശ്വസിക്കാൻ പലരും ഒരുക്കമായിരുന്നു. ഈ കുറ്റാരോപണത്തിന് നേരിയ അടിസ്ഥാനംപോലും ഇല്ലായിരുന്നെങ്കിലും, ലൂഥറിൽ അത് തീവ്രവ്യഥ ഉണ്ടാക്കി. സത്യത്തിന്‍റെ നിദാനം മതഭ്രാന്തിന്‍റെ അസ്തിവാരവുമായി അണിനിരത്തി അധഃപതിപ്പിക്കുന്നത് അദ്ദേഹത്തിന് സഹിക്കാവുന്നതിലും അധികമായി കാണപ്പെട്ടു. നേരേമറിച്ച് തങ്ങളുടെ ഉപദേശങ്ങളെ എതിർത്തിരുന്നതുകൊണ്ടും ദിവ്യപ്രചോദനത്തിന്‍റെ അവകാശവാദത്തെ അംഗീകരിക്കാതിരുന്നതുകൊണ്ടും മാത്രമല്ല പൗരാധിപത്യത്തെ എതിർക്കുന്നവരെന്ന് വിധി കല്പിച്ചതുകൊണ്ടും ഈ വിപ്ലവത്തിലെ നേതാക്കന്മാർ ലൂഥറെ വെറുത്തു. പ്രതികാരമായി അദ്ദേഹത്തെ ഒരു കപട വേഷധാരിയെന്നു പറഞ്ഞ് അവർ ആക്ഷേപിച്ചു. അദ്ദേഹത്തോടുള്ള (പ്രഭുക്കന്മാരുടെയും ജനങ്ങളുടെയും ശത്രുത താൻ തന്നെ വരുത്തിവെച്ചതായി തോന്നി.GCMal 218.2

    നവോത്ഥാനം എത്രയുംവേഗം തകരുമെന്ന് പ്രതീക്ഷിച്ചുകൊണ്ട് പാപ്പാ മതാനുയായികൾ തുള്ളിച്ചാടി. വളരെ ദൃഢതയോടെ തിരുത്തുവാൻ പ്രയത്നിച്ചുകൊണ്ടിരുന്ന തെറ്റുകൾക്കുപോലും അവർ ലൂഥറെ പഴിചാരി. വലിയ അനീതിയോടെ പെരുമാറുന്നുവെന്ന് തെറ്റായി അവകാശപ്പെട്ടതിനാൽ ആ മതഭ്രാന്തൻസംഘം, ഒരു വലിയകൂട്ടം ജനങ്ങളുടെ സഹതാപം ആർജ്ജിക്കുന്നതിൽ വിജയിച്ചു. സാധാരണ സംഭവിക്കാറുള്ളതുപോലെ, തെറ്റിന്‍റെ വശം പിടിച്ചിരുന്ന വ്യക്തികളെ രക്തസാക്ഷികളായി കണക്കാക്കപ്പെടുകയും ചെയ്തു. അങ്ങനെ നവോത്ഥാനത്തിനെതിരായി ശക്തി ഉപയോഗിക്കുന്നവരെ കനിവോടും ദയയോടും ക്രൂരതയുടേയും പീഡനത്തിന്‍റേയും ഇരകളായി വീക്ഷിച്ചു. ഇത്, ആദ്യമായി സ്വർഗ്ഗത്തിൽ പ്രകടമായ എതിർപ്പിന്‍റെ അതേ ആത്മാവിനാലുള്ള സാത്താന്‍റെ പ്രവൃത്തിയായിരുന്നു.GCMal 218.3

    സാത്താൻ മനുഷ്യരെ ചതിക്കുന്നതിന് നിരന്തരമായി ശ്രമിക്കുകയും പാപത്തെ നീതിയെന്നും നീതിയെ പാപമെന്നും വിളിക്കാൻ മനുഷ്യരെ പഠിപ്പിക്കുകയും ചെയ്യുന്നു. അവന്‍റെ പ്രവൃത്തി എത്ര വിജയകരം! സത്യത്തിന്‍റെ സാക്ഷികളായി ദൈവത്തിന്‍റെ വിശ്വസ്തദാസന്മാർ നിർഭയം നില്ക്കുന്നതു കൊണ്ട് ആക്ഷേപവും ശകാരവും അടിക്കടി അവർ കേൾക്കേണ്ടിവരുന്നു. സാത്താന്‍റെ പ്രതിനിധികളായ മനുഷ്യരെ പ്രശംസിക്കുകയും സ്തുതിക്കുകയും രക്തസാക്ഷികളായിപ്പോലും കണക്കാക്കുകയും ചെയ്തപ്പോൾ ദൈവത്തോടുള്ള വിശ്വസ്തതയ്ക്ക് ബഹുമാനിക്കപ്പെടുകയും നിലനിർത്തപ്പെടുകയും ചെയ്യേണ്ടവരെ സംശയത്തിലും അവിശ്വാസത്തിലും വീക്ഷിച്ച് ഒറ്റപ്പെടുത്തുകയായിരുന്നു.GCMal 219.1

    കൃത്രിമ വിശുദ്ധിയും വ്യാജ വിശുദ്ധീകരണവും ഇന്നും വഞ്ചനയുടെ പ്രവർത്തനം തുടർന്നുകൊണ്ടിരിക്കുന്നു. ദൈവകല്പന അനുസരിക്കുന്നതിനായി കീഴ്പെടുന്നതിനുപകരം, അവരവരുടെ സ്വന്തം തോന്നലുകൾക്കും ഇച്ഛകൾക്കും അനുസൃതമായി പോകുന്നതിന് മനുഷ്യമനസ്സുകളെ തിരുവെഴുത്തുകളിൽനിന്ന് വ്യതിചലിപ്പിച്ചുകൊണ്ട്, ലൂഥറിന്‍റെ കാലത്തെപ്പോലെ അതേ ആത്മാവ്, വിവിധ രൂപങ്ങളിൽ വെളിപ്പെടുന്നു. വിശുദ്ധിയേയും സത്യത്തേയും അധിക്ഷേപിക്കുക എന്നത് സാത്താന്‍റെ വിജയകരമായ ഉപായങ്ങളിൽ ഒന്നാണ്.GCMal 219.2

    സുവിശേഷത്തിനെതിരായി എല്ലാ ഭാഗത്തുനിന്നും വന്ന ആക്രമണത്തെ ലൂഥർ ഭയലേശമെന്യേ നേരിട്ടു. ഓരോ സംഘട്ടനത്തിലും ദൈവവചനം വളരെ ശക്തമായ ആയുധമാണെന്ന് തെളിയിക്കപ്പെട്ടു. ദൈവവചനത്താൽ അദ്ദേഹം പോപ്പിന്‍റെ കയ്യൂക്കുകൊണ്ട് പിടിച്ചെടുത്ത ഭരണാധികാരത്തോടും അഭ്യസ്ത വിദ്യരുടെ യുക്തിവാദപരമായ തത്വശാസ്ത്രത്തോടും പൊരുതി നവോത്ഥാനത്തോടു യോജിക്കാൻ ശ്രമിച്ച മതഭ്രാന്തിനെതിരായി ഒരു പാറപോലെ ഉറച്ചു നില്ക്കുകയും ചെയ്തു.GCMal 219.3

    ഓരോ എതിർ ശക്തിയും അതിന്‍റേതായ മാർഗ്ഗത്തിൽ വിശുദ്ധ തിരുവെഴുത്തുകളെ മാറ്റി നിർത്തിക്കൊണ്ട് മാനുഷിക ജ്ഞാനമാണു ആത്മീകമായ സത്യത്തിന്‍റേയും അറിവിന്‍റെയും ഉറവിടമെന്ന് ഉയർത്തിക്കാണിച്ചു. യുക്തിവാദം യുക്തിയെ വിഗ്രഹമാക്കി പൂജിക്കുകയും അതിനെ മതത്തിന്‍റെ മാനദണ്ഡമാക്കുകയും ചെയ്യുന്നു. റോമാമതം, അപ്പൊസ്തലന്മാരിൽനിന്നും പൊട്ടാത്ത പിന്തുടർച്ചയിലൂടെയുള്ള ദിവ്യജ്ഞാനമാണ് സർവ്വാധികാരിയായ പോപ്പ് എന്നും, എക്കാലത്തും മാറ്റമില്ലാത്തതെന്നും അവകാശപ്പെട്ടുകൊണ്ട്, അപ്പൊസ്തലികമായ അധികാര പവിത്രതയുടെ മറവിൽ അഴിമതിക്കും ധാരാളിത്വത്തിനും വിപുലമായ അവസരങ്ങൾ കൊടുക്കുന്നു. മുൻസറും തന്‍റെ സഹപ്രവർത്തകരും അവകാശപ്പെട്ട ദിവ്യജ്ഞാനം സങ്കല്പത്തിന്‍റെ ബുദ്ധി ചാപല്യങ്ങളേക്കാൾ ഉന്നതമായ ഉറവിടത്തിൽനിന്നും തുടങ്ങിയതല്ലായിരുന്നു. അതിന്‍റെ സ്വാധീനത മാനുഷികവും ദൈവികവും ആയ എല്ലാ ആധിപത്യത്തേയും അട്ടിമറിക്കാൻ പര്യാപ്തമായിരുന്നു. യഥാർത്ഥ ക്രിസ്ത്യാനിത്വം, ദൈവദത്തമായ സത്യത്തിന്‍റെ വലിയ കലവറയായും എല്ലാ ദിവ്യജ്ഞാനത്തിന്‍റെയും പരിശോധകനായും ദൈവവചനത്തെ സ്വീകരിക്കുന്നു.GCMal 219.4

    വാർട്ട് ബർഗ്ഗിൽ നിന്നും തിരിച്ചുവന്ന് ലൂഥർ പുതിയ നിയമത്തിന്‍റെ തർജ്ജമ പൂർത്തിയാക്കുകയും ഉടൻതന്നെ ജർമ്മനിയിലെ ജനങ്ങൾക്ക് അവരുടെ സ്വന്തഭാഷയിൽ സുവിശേഷം എത്തിക്കുകയും ചെയ്തു. സത്യത്ത സ്നേഹിച്ചിരുന്ന എല്ലാവരും ഈ തർജ്ജമ വലിയ സന്തോഷത്തോടെ സ്വീകരിച്ചു; എന്നാൽ മാനുഷിക പാരമ്പര്യങ്ങളും കല്പനകളും തിരഞ്ഞെടുത്തവർ പുച്ഛത്തോടെ അതിനെ തിരസ്കരിച്ചു.GCMal 220.1

    ദൈവവചനത്തിലെ ഉപദേശങ്ങളെക്കുറിച്ച് സാധാരണ ജനങ്ങൾ അവരോട് ചർച്ച ചെയ്യുവാൻ ഇപ്പോൾ പ്രാപ്തരാകുകയും, തങ്ങളുടെ സ്വന്തം അറിവില്ലായ്മ അങ്ങനെ വെളിച്ചത്താവുകയും ചെയ്യുമെന്നുള്ള ചിന്ത പുരോഹിതന്മാരെ പരിഭ്രമിപ്പിച്ചു. ആത്മാവിന്‍റെ വാളിന് എതിരായി അവരുടെ ആയുധങ്ങളായ ജഡിക ന്യായവാദങ്ങൾ ശക്തി ഇല്ലാത്തതായിരുന്നു. ദൈവവചനത്തിന്‍റെ പ്രചാരം തടയാൻ റോം അവളുടെ സകല അധികാരികളോടും കല്പ്പിച്ചു. എന്നാൽ ആജ്ഞകളും ഭ്രഷ്ടും പീഡനവും ഒരുപോലെ വിഫലമായി. അവൾ എത്രമാത്രം ബൈബിളിനെ നിന്ദിക്കുകയും നിരോധിക്കുകയും ചെയ്തുവോ അതിലുമുപരിയായി അത് വാസ്തവത്തിൽ എന്താണ് പഠിപ്പിക്കുന്നതെന്നറിയാനുള്ള ജനങ്ങളുടെ ജിജ്ഞാസയും വർദ്ധിച്ചു. വായിക്കാനറിയാവുന്നവരെല്ലാം ദൈവവചനം സ്വന്തമായി പഠിക്കാൻ ആകാംക്ഷ ഉള്ളവരായിത്തീർന്നു. അവർ പോകുന്നിടത്തെല്ലാം തിരുവചനം കൊണ്ടുനടന്ന് വീണ്ടും വീണ്ടും വായിച്ചിട്ടും തൃപ്തരാകാതെ വലിയ ഭാഗങ്ങൾ മനഃപാഠമാക്കി. പുതിയ നിയമം സ്വീകരിക്കുവാൻ ജനങ്ങൾ കാണിച്ച ഹൃദയപൂർവ്വമായ താല്പര്യം കണ്ടിട്ട് ലൂഥർ വേഗത്തിൽ പഴയനിയമവും തർജ്ജമ ചെയ്യാൻ തുടങ്ങുകയും പൂർത്തിയാകുന്ന മുറയ്ക്ക് ഭാഗം ഭാഗമായി അത് പ്രസിദ്ധീകരിക്കയും ചെയ്തു.GCMal 220.2

    കുഗ്രാമത്തിലും പട്ടണത്തിലും ഉള്ളവർ ഒരുപോലെ ലൂഥറിന്‍റെ എഴുത്തുകളെ സ്വാഗതം ചെയ്തു. “ലൂഥറും അദ്ദേഹത്തിന്‍റെ കൂട്ടുകാരും എന്ത് രചിച്ചുവോ അത് മറ്റുള്ളവർ പ്രചരിപ്പിച്ചു. സന്യാസ ജീവിതത്തിന്‍റെ കടപ്പാടുകളിലെ നിയമരാഹിത്യം ബോദ്ധ്യപ്പെട്ടിരുന്നതും, ആലസ്യത്തിന്‍റെ നീണ്ട് ജീവിതത്തിനുപകരം സജീവ ആയാസം ആഗ്രഹിച്ചിരുന്നതും, എന്നാൽGCMal 220.3

    ദൈവവചനം അറിയിക്കാൻ തീരെ അറിവില്ലാതെയുമിരുന്ന ക്രിസ്തീയ സന്യാസികൾ പ്രവിശ്യകളിലൂടെ യാത്ര ചെയ്ത്, കുഗ്രാമങ്ങളും കുടിലു കളും സന്ദർശിച്ച്, അവിടെ ലൂഥറിന്‍റേയും അദ്ദേഹത്തിന്‍റെ സ്നേഹിതരു ടേയും പുസ്തകങ്ങൾ വിറ്റു. പെട്ടെന്ന് ഈ ധീരരായ ഗസ്ഥ സുവിശേഷക രാൽ ജർമ്മനി നിറഞ്ഞു”. - Ibid., b, 9, ch. 11.GCMal 221.1

    പണ്ഡിതരും അജ്ഞരും ധനവാന്മാരും ദരിദ്രരും ഇവരുടെ ലേഖന ങ്ങൾ വർദ്ധിച്ച് താല്പര്യത്തോടെ പഠിച്ചു. രാത്രിയിൽ ഗ്രാമ വിദ്യാലയങ്ങളിലെ അദ്ധ്യാപകർ തീ കായുവാൻ കൂടിവന്നിരുന്ന ചെറിയ കൂട്ടങ്ങളെ അവ ഉറക്കെ വായിച്ചു കേൾപ്പിച്ചു. ഓരോ സംരംഭത്തിലും വചനം സന്തോഷത്തോടെ സ്വീകരിച്ച ചില ആത്മാക്കൾ സത്യം ദൃഢമായി വിശ്വസിച്ചു. അവർ മാറി മാറി മറ്റുള്ളവരോട് ഈ സദ്‌വർത്തമാനം അറിയിച്ചു.GCMal 221.2

    ദിവ്യജ്ഞാനത്തിന്‍റെ വാക്കുകൾ, - നിന്‍റെ വചനങ്ങളുടെ വികാശനം പ്രകാശപദമാകുന്നു; അത് അല്പബുദ്ധികളെ ബുദ്ധിമാന്മാരാക്കുന്നു”. (സങ്കീർത്തനം 119:130) - എന്ന വചനത്താൽ ശരിയാണോ എന്നു തെളിയിക്കപ്പെട്ടു. തിരുവചന പഠനം ജനഹ്യദയങ്ങളിൽ ഒരു വലിയ മാറ്റം ഉണ്ടാക്കി. പാപ്പാത്വ ഭരണം അതിന്‍റെ പ്രജകളുടെമേൽ ഒരു ഇരുമ്പ് നുകം വെച്ച് അവരെ അജ്ഞതയിലും അധഃപതനത്തിലും സൂക്ഷിച്ചിരുന്നു. അന്ധവിശ്വാസപരമായ ചട്ടങ്ങളുടെ അനുഷ്ഠാനങ്ങൾ കരുതലോടെ പാലിച്ചുപോന്നുയെങ്കിലും അവരുടെ എല്ലാ ശുശ്രൂഷകളിലും ഹൃദയത്തിനും ബുദ്ധിശക്തിക്കും പങ്കില്ലായിരുന്നു. ദൈവവചനത്തിന്‍റെ സ്പഷ്ടമായ സത്യങ്ങളെ പ്രതിപാദിക്കുന്ന ലൂഥറുടെ പ്രസംഗവും സാധാരണ ജനങ്ങളുടെ കയ്യിൽ ദൈവവചനം എത്തിച്ചേർന്നതും, ജനങ്ങളുടെ ഉറങ്ങിക്കിടന്ന ശക്തികളെ ഉണർത്തുകയും ആത്മീക അവസ്ഥയെ ശുദ്ധീകരിക്കയും മഹിമപ്പെടുത്തുകയും മാത്രമല്ല, ബുദ്ധിശക്തിക്ക് പുതുശക്തിയും വീര്യവും പകർന്നുകൊടുക്കുകയും ചെയ്തു.GCMal 221.3

    എല്ലാ ശ്രേണിയിലുമുള്ള ആളുകൾ വേദപുസ്തകവും കൈകളിലേന്തി നവോത്ഥാനത്തിന്‍റെ ഉപദേശങ്ങളെ പ്രതിരോധിക്കുന്നത് കാണാമായിരുന്നു. തിരുവചന പഠനം പുരോഹിതന്മാർക്കും ക്രിസ്തീയ സന്യാസിമാർക്കുമായി ഏല്പിച്ചിരുന്ന പാപ്പാമതാനുയായികൾ ഇപ്പോൾ അവരോട് മുൻപോട്ട് വന്ന് ഈ പുതിയ പഠിപ്പിക്കലുകളെ ഖണ്ഡിക്കുവാൻ ആഹ്വാനംചെയ്തു. പക്ഷെ, തിരുവെഴുത്തുകളിലും ദൈവശക്തിയിലും ഒരുപോലെ അജ്ഞർ ആയിരുന്ന പുരോഹിതന്മാരും സന്യാസികളും, പഠിപ്പില്ലാത്തവരെന്നും നാസ്തികരെന്നും അവർ ആക്ഷേപിച്ചിരുന്നവരാൽ പൂർണ്ണമായി തോല്പിക്കപ്പെട്ടു. ഒരു കത്തോലിക്കാ എഴുത്തുകാരൻ പറഞ്ഞു: “നിർഭാഗ്യവശാൽ, ലൂഥർ തന്‍റെ അനുയായികളെ വിശുദ്ധ തിരുവെഴുത്തുകളിലല്ലാതെ വേറെ യാതൊരു അരുളപ്പാടിലും വിശ്വാസം അർപ്പിക്കാൻ പ്രേരിപ്പിച്ചില്ല. - D'Aubigne, b. 9, ch. 11. നിസ്സാര വിദ്യാഭ്യാസമുള്ള മനുഷ്യർ സത്യം പഠിപ്പിക്കുന്നതു കേൾക്കാൻ വലിയ ജനക്കൂട്ടം വന്നുകൂടി. വിദ്യാഭ്യാസം ഉള്ളവരോടും വാഗ്ധാടിയുള്ള ദൈവശാസ്ത്ര പണ്ഡിതന്മാരോടുപോലും അവർ ചർച്ച നടത്തി. ഈ വലിയ ആളുകളുടെ വാദഗതികൾ ദൈവവചനത്തിന്‍റെ ലളിതമായ പഠിപ്പിക്കലുക ളുമായി ഏറ്റുമുട്ടിയപ്പോൾ അവരുടെ ലജ്ജാകരമായ അജ്ഞത വെളിവായി. പുരോഹിതന്മാരെക്കാളും പണ്ഡിതരെക്കാളും തൊഴിലാളികൾക്കും പടയാളികൾക്കും സ്ത്രീകൾക്കും കുട്ടികൾക്കുപോലും ബൈബിളിലെ ഉപദേശങ്ങൾ കൂടുതലായി അറിയാമായിരുന്നു.GCMal 221.4

    സുവിശേഷത്തിന്‍റെ ശിഷ്യന്മാരും പാപ്പാത്വ അന്ധവിശ്വാസം ഉയർത്തി പ്പിടിക്കുന്നവരുമായുള്ള വൈരുദ്ധ്യം സാമാന്യജനങ്ങളുടെ ഇടയിൽ ഉണ്ടായിരുന്നതിനേക്കാൾ ഒട്ടും കുറവല്ലാതെ പണ്ഡിതന്മാരുടെ നിരകളിലും പ്രകടമായി. “സാഹിത്യ സംസ്ക്കരണവും ഭാഷാപഠനവും അവഗണിച്ച്, സ്ഥാനികളുടെ അധികാര ശ്രേണിയിലെ പഴയ വീരന്മാരോട് എതിർത്തുകൊണ്ട്,. . . സൂക്ഷ്മമായി വചനം പരിശോധിച്ചുകൊണ്ട്, പൗരാണിക ശ്രേഷ്ഠകൃതിയോട് തങ്ങളെത്തന്നെ പരിചയിച്ചുകൊണ്ട്, മഹാമനസ്കരായ യുവാക്കൾ വചന പഠനത്തിന് സമർപ്പിച്ചു. സജീവമായ മനസ്സും ഉയർത്തപ്പെട്ട ആത്മാവും നിർഭയമായ ഹൃദയവും കരസ്ഥമാക്കിക്കൊണ്ട് ഈ യുവാക്കൾ, ദീർഘകാലം ഒരുത്തർക്കും തങ്ങളോട് മത്സരിക്കുവാനാവാത്തവിധത്തിലുള്ള അറിവ് സമ്പാദിച്ചു.... തദനുസൃതമായി, നവോത്ഥാനത്തിന്‍റെ സംരക്ഷകരായ ഈ യുവാക്കൾ, ഏതെങ്കിലും സഭയിൽവെച്ച് റോമിന്‍റെ പണ്ഡിതന്മാരുമായി കണ്ടുമുട്ടുമ്പോൾ, ഈ അറിവില്ലാത്ത മനുഷ്യർ ശങ്കിതരും ലജ്ജിതരുമായി, എല്ലാവരുടെയും കണ്ണിൽ നിന്ദിതരായിത്തീരത്തക്കവണ്ണം, അനായാസമായും ആത്മവിശ്വാസത്തോടെയും അവരോട് എതിർത്തു”. - Ibid., b. 9, ch. 11.GCMal 222.1

    റോമിന്‍റെ പുരോഹിതവർഗ്ഗം തങ്ങളുടെ ആരാധനക്കൂട്ടങ്ങൾ കുറയുന്നതു കണ്ടപ്പോൾ മജിസ്ട്രേറ്റുമാരുടെ സഹായം അഭ്യർത്ഥിച്ചു. തങ്ങളുടെ കേൾവിക്കാരെ തിരികെ കൊണ്ടുവരാൻ തങ്ങളാൽ ആവുംവിധം എല്ലാം പ്രയത്നിച്ചു. എന്നാൽ പുതിയ പഠിപ്പിക്കലുകളിൽ തങ്ങളുടെ ആത്മാവിന്‍റെ ആവശ്യങ്ങൾ നിറവേറുന്നതായി ജനം കണ്ടെത്തി. മാനുഷിക പാരമ്പര്യങ്ങളുടെയും അന്ധ വിശ്വാസപരമായ ആചാരങ്ങളുടെയും വിലയില്ലാത്ത പുറംതോടുകൾകൊണ്ട് തങ്ങളെ ഇത്രകാലം ഊട്ടിയവരിൽനിന്നും അവർ പിൻതിരിഞ്ഞു. GCMal 222.2

    സത്യത്തിന്‍റെ ഉപദേഷ്ടാക്കന്മാർക്കെതിരെ പീഡനം ജ്വലിപ്പിക്കപ്പെട്ടപ്പോൾ, “എന്നാൽ ഒരു പട്ടണത്തിൽ നിങ്ങളെ ഉപദ്രവിച്ചാൽ മറ്റൊന്നിലേക്ക് ഓടിപ്പോകുവിൻ” (മത്തായി 10:23) എന്ന ക്രിസ്തുവിന്‍റെ വാക്കുകൾ അനുസരിച്ചു. വെളിച്ചം എല്ലായിടത്തും നുഴഞ്ഞുകയറി. എവിടെയെങ്കിലും ആതിഥ്യ മര്യാദയുള്ള വാതിൽ അഭയാർത്ഥികൾക്കായി തുറന്നുകിട്ടുമ്പോൾ അവിടെ താമസിച്ചുകൊണ്ട് അവർ കർത്താവിനെ പ്രസംഗിക്കും; ചിലപ്പോൾ പള്ളിയിൽ, ആ സൗകര്യം നിഷേധിക്കപ്പെട്ടാൽ പ്രത്യേക വീടുകളിലോ അല്ലെങ്കിൽ, വെളിമ്പ്രദേശത്തോ ആയിരിക്കും. വചനം കേൾപ്പിക്കുവാനുള്ള സ്ഥലം എവിടെ കിട്ടുന്നുവോ അവിടം ദൈവാലയമായിരുന്നു. ആത്മവിശ്വാസത്തോടും ഊർജ്ജസ്വലതയോടും കൂടെ പ്രസംഗിക്കപ്പെട്ട സത്യം ആർക്കും എതിർക്കുവാൻ കഴിയാത്ത ശക്തിയോടെ പടർന്നു.GCMal 223.1

    രാഷ്ട്രീയവും സഭാപരവുമായ അധികാരങ്ങളെ ഉപയോഗിച്ച് നാസ്തികത്വത്തെ തകർക്കാനുള്ള ശ്രമം വൃഥാവായി. വൃഥാ അവർ തടവിലും പീഡനത്തിലും തീയിലും വാളിലും ആശ്രയിച്ചു. ആയിരക്കണക്കിനു വിശ്വാസികൾ തങ്ങളുടെ വിശ്വാസത്തെ രക്തത്താൽ മുദ്രയിട്ടു. എന്നിട്ടും വേല മുമ്പോട്ടു പോയി. സത്യം പ്രചരിപ്പിക്കാൻ മാത്രമെ പീഡനം സഹായിച്ചുള്ളു; അതിനോട് ചേർക്കാൻ സാത്താൻ ഉദ്യമിച്ച് മത്രഭാന്ത് സാത്താന്‍റെ പ്രവർത്തവും ദൈവത്തിന്‍റെ പ്രവർത്തനവും തമ്മിലുള്ള വിത്യാസം കൂടുതൽ വ്യക്തമാക്കുന്നതിൽ കലാശിച്ചു.GCMal 223.2