Loading...
Larger font
Smaller font
Copy
Print
Contents
വന്‍ പോരാട്ടം - Contents
  • Results
  • Related
  • Featured
No results found for: "".
  • Weighted Relevancy
  • Content Sequence
  • Relevancy
  • Earliest First
  • Latest First

    അദ്ധ്യായം 28—പരിശോധനാ ന്യായവിധി

    ദാനീയേൽ പ്രവാചകൻ പറയുന്നു: “ഞാൻ നോക്കിക്കൊണ്ടിരിക്കെ അവർ ന്യായാസനങ്ങളെ വെച്ചു. വയോധികനായ ഒരുത്തൻ ഇരുന്നു. അവന്‍റെ വസ്ത്രം ഹിമം പോലെ വെളുത്തതും അവന്‍റെ തലമുടി നിർമ്മലമായ ആട്ടു രോമം പോലെയും അവന്‍റെ സിംഹാസനം അഗ്നിജ്വാലയും അവന്‍റെ രഥചക്രങ്ങൾ കത്തുന്ന തീയും ആയിരുന്നു. ഒരു അഗ്നിനദി അവന്‍റെ മുമ്പിൽനിന്നു പുറപ്പെട്ടു ഒഴുകി; ആയിരം ആയിരംപേർ അവന്നു ശുശ്രൂഷ ചെയ്തു; പതിനായിരം പതിനായിരം പേർ അവന്‍റെ മുമ്പാകെ നിന്നു; ന്യായ വിസ്താര സഭ ഇരുന്നു; പുസ്തകങ്ങൾ തുറന്നു (ദാനീ. 7:9,10).GCMal 547.1

    ഓരോരുത്തർക്കും അവരവരുടെ പ്രവർത്തിക്കു തക്ക പ്രതിഫലം നല്കുവാനുള്ള വലുതും ഭയങ്കരവുമായ ആ ദിനത്തിനുമുമ്പ് ഈ ലോക ന്യായാധിപതിയുടെ മുമ്പിൽ സകലരുടേയും ജീവിതവും സ്വഭാവങ്ങളും പുനഃപരി ശോധന കഴിക്കുന്നതിന്‍റെ ദർശനം പ്രവാചകനു നല്കിയത് ഇപ്രകാരമാണ്. വയോധികനായ ഒരുത്തൻ പിതാവായ ദൈവം ആണ്. സങ്കീർത്തനക്കാരൻ പറയുന്നു: “പർവ്വതങ്ങൾ ഉണ്ടായതിനും നീ ഭൂമിയെയും ഭൂമണ്ഡലത്തയും നിർമ്മിച്ചതിനുംമുമ്പ് നീ അനാദിയായും ശാശ്വതമായും ദൈവമാകുന്നു” (സങ്കീ. 90:2). ന്യായവിധിയിൽ അദ്ധ്യക്ഷം വഹിക്കേണ്ടത് സകല കല്പ്പനകളുടേയും അടിസ്ഥാനവും ഉറവിടവുമായ ദൈവമാണ്. ആയിരം ആയിരവും പതിനായിരം പതിനായിരങ്ങളുമായ വിശുദ്ധ ദൂതന്മാർ ശുശ്രൂഷ ചെയ്യുന്ന വരായും സാക്ഷികളായും ഈ നീതിന്യായകോടതിയിൽ സംബന്ധിക്കുന്നു.GCMal 547.2

    “രാത്രി ദർശനങ്ങളിൽ മനുഷ്യപുത്രനോടു സദൃശനായ ഒരുത്തൻ ആ കാശമേഘങ്ങളോടെ വരുന്നതു കണ്ടു. അവൻ വയോധികന്‍റെ അടുക്കൽ ചെന്നു; അവർ അവനെ അവന്‍റെ മുമ്പിൽ അടുത്തുവരുമാറാക്കി. സകല വംശങ്ങളും ജാതികളും ഭാഷക്കാരും അവനെ സേവിക്കേണ്ടതിനു അവനു ആധിപത്യവും മഹത്വവും രാജത്വവും ലഭിച്ചു; അവന്‍റെ ആധിപത്യം നീങ്ങിപ്പോകാത്ത നിത്യാധിപത്യവും അവന്‍റെ രാജത്വം നശിച്ചുപോകാത്തതും ആകുന്നു” (ദാനീ. 7:13,14). ഇവിടെ ക്രിസ്തു വരുന്നതു വിവരിച്ചിരിക്കുന്നത് അവൻ രണ്ടാമതു ലോകത്തിലേക്കു വരുന്നതിനെക്കുറിച്ചല്ല. തന്‍റെ മദ്ധ്യസ്ഥ വേലയ്ക്കുശേഷം പിതാവായ ദൈവത്തിന്‍റെ അടുക്കൽ വന്ന് ആധിപത്യവും മഹത്വവും രാജത്വവും വരിക്കാനാണ്. കർത്താവിന്‍റെ രണ്ടാംവരവ് മുൻകൂട്ടി പറഞ്ഞിരിക്കുന്നത് ദാനീയേൽ പ്രവചനത്തിൽ പറഞ്ഞിരിക്കുന്ന 2300 സന്ധ്യയും ഉഷസ്സും തീരുമ്പോൾ 1844-ൽ ആരംഭിക്കുന്ന ജോലി തീർന്നു കഴിഞ്ഞിട്ടാണ്. സ്വർഗ്ഗീയ ദൂതന്മാരോടുകൂടെ നമ്മുടെ മഹാപുരോഹിതൻ അതിപരിശുദ്ധ സ്ഥലത്തു പ്രവേശിച്ച് ദൈവസന്നിധിയിൽ മനുഷ്യനുവേണ്ടിയുള്ള തന്‍റെ അവസാന ശുശ്രൂഷ നിർവ്വഹിക്കണം. അതാണു പരിശോധനാന്യായവിധി. തന്‍റെ പാപപരിഹാരത്തിന്‍റെ ഗുണഭോക്താക്കളാരൊക്കെ യാണന്നു പരിശോധിക്കുക.GCMal 547.3

    സമാഗമനകൂടാര ശുശ്രൂഷയിൽ വർഷത്തിലൊരിക്കൽ പാപ പരിഹാരദിനം എന്നൊരു ദിവസമുണ്ട്. ഈ ശുശ്രൂഷയിൽ ഭാഗഭാക്കുകളാകുന്നവർക്ക് തങ്ങളുടെ പാപയാഗരക്തത്തിലൂടെ പാപങ്ങളെ സമാഗമനകൂടാരത്തിലേക്കു നീക്കം ചെയ്യപ്പെട്ടവരാണ്. പാപപരിഹാരദിനത്തിൽ അവർ അനുതാപത്തോടും ഏറ്റുപറച്ചിലോടും ദൈവസന്നിധിയിൽ ആയിരിക്കേണ്ടതാണ്. അവസാന പാപപരിഹാരത്തിന്‍റെയും പരിശോധനാ ന്യായവിധിയുടെയും ആ മഹാദിവസത്തിൽ ദൈവജനമെന്നഭിമാനിക്കുന്നവരുടെ മാത്രം രേഖകളാണ് പരിഗണിക്കപ്പെടുന്നത്. ദുഷ്ടന്മാരുടെ ന്യായവിധി വ്യത്യസ്ഥമായ മറ്റൊരു ജോലിയാണ്. അതു പിന്നീടൊരവസരത്തിലാണ് നടക്കുന്നത്. “ന്യായവിധി ദൈവഗൃഹത്തിൽ ആരംഭിപ്പാൻ സമയമായല്ലോ. അതു നമ്മിൽ തുടങ്ങിയാൽ ദൈവത്തിന്‍റെ സുവിശേഷം അനുസരിക്കാത്തവരുടെ അവസാനം എന്താകും? (1 പത്രൊ, 4:17).GCMal 548.1

    സ്വർഗ്ഗത്തിലെ പുസ്തകങ്ങളിൽ മനുഷ്യരുടെ പേരും അവരുടെ പ്രവൃത്തികളും രേഖപ്പെടുത്തിയിരിക്കുന്നതിന്‍റെ അടിസ്ഥാനത്തിലായിരിക്കും ന്യായവിധിയുടെ തീരുമാനം. “ന്യായവിസ്താര സഭ ഇരുന്നു, പുസ്തങ്ങൾ തുറന്നു” എന്നു ദാനീയേൽ പ്രവാചകൻ പറയുന്നു. വെളിപ്പാടുകാരൻ ഇതിനെക്കുറിച്ചു വിവരിച്ചിരിക്കുന്നു: “ജീവന്‍റെ പുസ്തകം എന്ന മറ്റൊരു പുസ്തകവും തുറന്നു, പുസ്തകങ്ങളിൽ എഴുതിയിരിക്കുന്നതിന് ഒത്തവണ്ണം മരിച്ച് വർക്കും അവരവരുടെ പ്രവൃത്തികൾക്കടുത്ത ന്യായവിധി ഉണ്ടായി’ (വെളി. 20:12).GCMal 548.2

    ദൈവവേലയിൽ പ്രവേശിച്ചിട്ടുള്ള എല്ലാവരുടേയും പേരുകൾ ജീവ പുസ്തകത്തിൽ എഴുതിയിരിക്കുന്നു. “നിങ്ങളുടെ പേർ ജീവപുസ്തകത്തിൽ എഴുതിയിരിക്കുന്നതിൽ സന്തോഷിപ്പിൻ” എന്ന് യേശുക്രിസ്തു തന്‍റെ ശിഷ്യന്മാരോടു പറഞ്ഞു (ലൂക്കൊ. 10:20). തന്‍റെ വിശ്വസ്ത സഹപ്രവർത്തകരുടെ പേർ ജീവപുസ്തകത്തിൽ എഴുതിയിരിക്കുന്നു എന്നു പൌലൊസ് പ്രസ്താവിച്ചിരിക്കുന്നു (ഫിലി. 4:3). “ഇതുവരെ ഉണ്ടായിട്ടില്ലാത്ത വലിയ കഷ്ടകാലം ഉണ്ടാകും; അന്നു നിന്‍റെ ജനം, പുസ്തകത്തിൽ എഴുതിക്കാണുന്ന ഏവനും തന്നെ രക്ഷപ്രാപിക്കും” (ദാനീ. 12:1). വെളിപ്പാടുകാരൻ പ്രസ്താവിച്ചിരിക്കുന്നതു നോക്കാം. “കുഞ്ഞാടിന്‍റെ ജീവപുസ്തകത്തിൽ പേർ എഴുതിയിരിക്കുന്നവർ” മാത്രമാണു ദൈവത്തിന്‍റെ പട്ടണത്തിൽ കടക്കുന്നത് (വെളി . 21:27).GCMal 550.1

    “യഹോവാഭക്തന്മാർക്കും അവന്‍റെ നാമത്തെ സ്മരിക്കുന്നവർക്കും വേണ്ടി അവന്‍റെ സന്നിധിയിൽ ഒരു സ്മരണ പുസ്തകം എഴുതി വച്ചിരിക്കുന്നു” (മലാ. 3:16). അവർ ചെയ്ത നന്മപ്രവൃത്തികളൊക്കെ അതിൽ രേഖപ്പെടുത്തിയിരിക്കുന്നു. അവരുടെ വിശ്വാസത്തിന്‍റെ വചനങ്ങൾ, സ്നേഹപ് വർത്തനങ്ങൾ ഇവയൊക്കെ സ്വർഗ്ഗത്തിൽ രേഖപ്പെടുത്തിയിരിക്കുന്നു. ഇതി നെക്കുറിച്ചാണ് നെഹെമ്യാവു തന്‍റെ പ്രാർത്ഥനയിൽ സൂചിപ്പിച്ചിരിക്കുന്നത്. ” എന്‍റെ ദൈവമെ, ഇതു എനിക്കായി ഓർക്കേണമെ, ഞാൻ എന്‍റെ ദൈവ ത്തിന്‍റെ ആലയത്തിനും അതിലെ ശുശ്രൂഷകൾക്കുംവേണ്ടി ചെയ്തു എന്‍റെ സൽപ്രവൃത്തികളെ മായിച്ചുകളയരുതെ” (നെഹെ. 13:14). ഓർമ്മയുടെ പുസ്തകത്തിൽ സകല നീതിപ്രവൃത്തികളും ശാശ്വതമായി രേഖപ്പെടുത്തി യിരിക്കുന്നു. എതിർത്തു ജയിച്ച ഓരോ പരീക്ഷയും, ദുഷ്ടതയുടെമേലുള ഓരോ വിജയവും, ഉച്ചരിച്ചിട്ടുള്ള ഓരോ ദയാമസൃണമായ വാക്കും വിശ്വസ്തതയോടെ എഴുതിയിരിക്കുന്നു. ഓരോ ത്യാഗ പ്രവർത്തനവും ക്രിസ്ത വിനുവേണ്ടി സഹിച്ചിട്ടുള്ള ഓരോ കഷ്ടതയും രേഖപ്പെടുത്തിയിരിക്കുന്നു. സങ്കീർത്തനക്കാരൻ പറയുന്നു: “നീ എന്‍റെ ഊഴൽചകളെ എണ്ണുന്നു, എന്‍റെ കണ്ണുനീർ നിന്‍റെ തുരുത്തിയിൽ ആക്കി വെക്കേണമെ; അതു നിന്‍റെ പുസ്ത കത്തിൽ ഇല്ലയോ? (സങ്കീ. 56:8).GCMal 550.2

    മനുഷ്യരുടെ പാപങ്ങളുടെ ഒരു രേഖ അവിടെ ഉണ്ട്. “ദൈവം നല്ലതും തീയതുമായ സകല പ്രവൃത്തിയെയും സകല രഹസ്യങ്ങളുമായി ന്യായവിസ്താരത്തിലേക്കു വരുത്തുമല്ലോ”. കർത്താവു പറഞ്ഞു: “മനുഷ്യർ പറയുന്ന ഏതു നിസാരവാക്കിനും ന്യായവിധി ദിവസത്തിൽ കണക്കു ബോധിപ്പിക്കേണ്ടിവരും എന്നു ഞാൻ നിങ്ങളോടു പറയുന്നു. “നിന്‍റെ വാക്കുകളാൽ നീ നീതീകരിക്കപ്പെടുകയും നിന്‍റെ വാക്കുകളാൽ കുറ്റം വിധിക്കപ്പെടുകയും ചെയ്യും. (സഭാ. 12:14; മത്താ. 12:36,37). രഹസ്യ ഉദ്ദേശങ്ങളും ഉൾപ്രരണകളും തെറ്റില്ലാതെ രേഖപ്പെടുത്തിയിരിക്കുന്നു: “അവൻ ഇരുട്ടിൽ മറഞ്ഞിരിക്കുന്നതു വെളിച്ചത്താക്കി ഹൃദയങ്ങളുടെ ആലോചനകളെ വെളിപ്പെടുത്തും (1 കൊരി. 4:5). നിങ്ങളുടെ അകൃത്യങ്ങളും നിങ്ങളുടെ പിതാക്കന്മാരുടെ അകൃത്യങ്ങളും എന്‍റെ മുമ്പിൽ എഴുതിവച്ചിരിക്കുന്നു” (യെശ. 65:6,7).GCMal 550.3

    ഓരോരുത്തരുടേയും ജോലി വിശ്വസ്തതയോടെയോ അവിശ്വസ്തത യോടെയോ ചെയ്തു എന്നുള്ളതിന്‍റെ രേഖ ദൈവമുമ്പാകെ പുനരവലോകനത്തിനായി വരുന്നു. സ്വർഗ്ഗത്തിലെ പുസ്തകത്തിന്‍റെ ഓരോ പേരിന്‍റെയും നേരെ വളരെ കൃത്യമായി രേഖപ്പെടുത്തിയിട്ടുള്ളത് എന്താണെന്നു നോക്കുക. ഓരോ തെറ്റായ വാക്കും സ്വാർത്ഥതയും അവിശ്വസ്ത കർത്തവ്യവും രഹ സ്യപാപവും കാപട്യവും മാത്രമല്ല സ്വർഗ്ഗത്തിൽ നിന്നയച്ചിട്ടുള്ള മുന്നറിയി പ്പുകളെ അവഗണിച്ചിട്ടുള്ളതും നഷ്ടമാക്കിയിട്ടുള്ള നിമിഷങ്ങളും നല്ല അവസരങ്ങളെ ഉപയോഗിക്കാതിരുന്നിട്ടുള്ളതും ദൂരവ്യാപകമായ ഫലങ്ങളുളവാക്കുന്ന നിങ്ങളുടെ പരണാശക്തികൾ നന്മയ്ക്കോ തിന്മയ്ക്കക്കോ ഉപയോഗിച്ചിട്ടുള്ളതും ദൈവദൂതൻ രേഖപ്പെടുത്തിയിരിക്കുന്നു.GCMal 551.1

    ന്യായവിധിയിൽ മനുഷ്യരുടെ ജീവിതവും സ്വഭാവങ്ങളും പരിശോധി ക്കപ്പെടുന്നത് ദൈവത്തിന്‍റെ ന്യായപ്രമാണത്തെ അടിസ്ഥാനമാക്കിയാണ് ജ്ഞാനിയായവൻ പറയുന്നു: “എല്ലാറ്റിന്‍റെയും സാരം കേൾക്കുക; ദൈവത്തെ ഭയപ്പെട്ടു അവന്‍റെ കല്പനകളെ പ്രമാണിച്ചുകൊൾക; അതാകുന്നു സകല മനുഷ്യർക്കും വേണ്ടുന്നത്. ദൈവം നല്ലതും തീയതുമായ സകല പ്രവൃത്തികളെയും സകല രഹസ്യങ്ങളുമായി ന്യായവിസ്താരത്തിലേക്കു വരുത്തുമല്ലോ'. (സഭാപ്ര. 12:13,14). അപ്പൊസ്തലനായ യാക്കോബു തന്‍റെ സഹോദരിന്മാരെ ഇങ്ങനെ ഉപദേശിച്ചിരിക്കുന്നു: “സ്വാതന്ത്യത്തിന്‍റെ ന്യായപ്രമാണത്താൽ വിധിക്കപ്പെടുവാനുള്ളവരെപ്പോലെ സംസാരിക്കയും പ്രവർത്തിക്കയും ചെയ്‌വീൻ” (യാക്കോ. 2:12).GCMal 551.2

    ന്യായവിധിയിൽ യോഗ്യരായി കാണപ്പെട്ടവർക്കു നീതിമാന്മാരുടെ പുനരുത്ഥാനത്തിൽ പങ്കുണ്ടായിരിക്കും. യേശു പറഞ്ഞു: “ആ ലോകത്തിന്നും മരിച്ചവരിൽനിന്നുള്ള പുനരുത്ഥാനത്തിനും യോഗ്യരായിട്ടുള്ളവർ..., പുനരുത്ഥാന പുത്രന്മാരാകയാൽ ദൈവദൂതതുല്യരും ദൈവപുത്രന്മാരും ആകുന്നു” (ലൂക്കൊ. 20:35,36). വീണ്ടും യേശു പ്രസ്താവിച്ചത് “നന്മ ചെയ്തവർ ജീവന്നായും പുനരുത്ഥാനം ചെയ്യാനുള്ള നാഴിക വന്നിരിക്കുന്നു” (യോഹ. 5:29). മരിച്ചുപോയ നീതിമാന്മാർ ന്യായവിധിയിൽ അവർ ജീവന്‍റെ പുനരുത്ഥാനത്തിനു യോഗ്യരെന്നു നിർണ്ണയിക്കപ്പെടുന്നതുവരെ ഉയിർത്തെഴുന്നേല്ക്കുന്നില്ല. അതുകൊണ്ട് അവരുടെ രേഖകൾ ന്യായവിസ്താര സഭയുടെ പരിഗണയ്ക്കു വരുമ്പോൾ അവർ വ്യക്തിപരമായി അവിടെ ഉണ്ടായിരിക്കയില്ല.GCMal 551.3

    ദൈവമുമ്പാകെ അവർക്കുവേണ്ടി പക്ഷവാദം ചെയ്യാൻ മദ്ധ്യസ്ഥനായി യേശു ഉണ്ടായിരിക്കും. “ഒരുത്തൻ പാപം ചെയ്തു എങ്കിലോ നീതിമാനായ യേശുക്രിസ്തു എന്ന കാര്യസ്ഥൻ നമുക്കു പിതാവിന്‍റെ അടുക്കൽ ഉണ്ട്” (1 യോഹ. 2:1). “ക്രിസ്തു വാസ്തവമായതിന്‍റെ പ്രതിബിംബമായി കൈപ്പണിയായ വിശുദ്ധമന്ദിരത്തിലേക്കല്ല ഇപ്പോൾ നമുക്കുവേണ്ടി ദൈവസന്നിധിയിൽ പ്രത്യക്ഷനാവാൻ സ്വർഗ്ഗത്തിലേക്ക് പ്രവേശിച്ചത്.” “അതുകൊണ്ട് താൻ മുഖാന്തരമായി ദൈവത്തോടടുക്കുന്നവർക്കുവേണ്ടി പക്ഷവാദം ചെയ്‌വാൻ സദാ ജീവിച്ചിരിക്കുന്നവനാകയാൽ അവരെ പൂർണ്ണമായി രക്ഷിപ്പാൻ അവൻ പ്രാപ്തനാകുന്നു” (എബ്രാ . 9:24, 7:25).GCMal 552.1

    ന്യായവിധിയിൽ രേഖയുടെ പുസ്തകങ്ങൾ തുറക്കുമ്പോൾ യേശുവിൽ വിശ്വസിച്ചവരുടെ ജീവിതം ദൈവമുമ്പാകെ പുനരവലോകനം ചെയ്യപ്പെടുന്നു. ഈ ലോകത്തിന്‍റെ ആരംഭം മുതൽ ഓരോ തലമുറയിലും ജീവിച്ചവരുടെ രേഖകൾ മദ്ധ്യസ്ഥൻ അവതരിപ്പിക്കുന്നു, അനന്തരം ഇപ്പോൾ ജീവിച്ചിരിക്കുന്നവരിൽ അവസാനിക്കുന്നു. ഓരോ രേഖകളും വളരെ സൂക്ഷ്മമായി പരിശോധിക്കപ്പെട്ടു. പേരുകൾ സ്വീകരിക്കയും, നിരസിക്കുകയും, നിരസിക്കുയും ചെയ്യപ്പെട്ടു. മാനസാന്തരപ്പെടാതെയും ക്ഷമിക്കപ്പെടാതെയുമുള്ള പാപങ്ങളുടെ രേഖകൾ പുസ്തകത്തിലുള്ളവരുടെ പേരുകൾ ജീവന്‍റെ പുസ്തകത്തിൽനിന്നും നീക്കപ്പെടുകയും അവരുടെ നന്മപ്രവൃത്തികളുടെ രേഖ ദൈവത്തിന്‍റെ സ്മരണ പുസ്തകത്തിൽനിന്നു മായിച്ചുകളകയും ചെയ്യുന്നു. ദൈവം മോശെയോടരുളിച്ചെയ്തു: “എന്നോടു പാപം ചെയ്ത വന്‍റെ പേർ ഞാൻ ജീവപുസ്തകത്തിൽനിന്നു മായിച്ചുകളയും” (പുറ. 32:33). യെഹെസ്കേൽ പ്രവാചകൻ പ്രസ്താവിച്ചിരിക്കുന്നു: “നീതിമാൻ തന്‍റെ നീതി വിട്ടുതിരിഞ്ഞ് നീതികേടു പ്രവർത്തിച്ചാൽ..., അവന്‍റെ നീതി ഒന്നും കണക്കിടുന്നില്ല” (യെഹെ. 18:24).GCMal 552.2

    പാപത്തെക്കുറിച്ചു മാനസാന്തരപ്പെടുകയും വിശ്വാസത്താൽ ക്രിസ്തുവിന്‍റെ പാപപരിഹാരയാഗം അംഗീകരിക്കുകയും ചെയ്യുന്നവരുടെ പേരുകൾക്കുനേരെ സ്വർഗ്ഗത്തിലെ പുസ്തകത്തിൽ ക്ഷമ രേഖപ്പെടുത്തുകയും അവർ ക്രിസ്തുവിന്‍റെ നീതിക്ക് ഓഹരിക്കാരാവുകയും അവരുടെ സ്വഭാവം ദൈവത്തിന്‍റെ ന്യായപ്രമാണത്തിന്നനുസരണമായിരിക്കയും അവരുടെ പാപങ്ങൾ മായിക്കപ്പെടുകയും അവർ നിത്യജീവന് യോഗ്യരാക്കപ്പെടുകയും ചെയ്യുന്നു”. യെശയ്യാവിൽക്കൂടി കർത്താവ് അരുളിച്ചെയ്യുന്നു: “എന്‍റെ നിമിത്തം ഞാൻ, ഞാൻ തന്നെ, നിന്‍റെ അതിക്രമങ്ങളെ മായിച്ചുകളയുന്നു; നിന്‍റെ പാപങ്ങളെ ഞാൻ ഓർക്കയുമില്ല” (യെശ. 43:25). യേശു പറഞ്ഞു: “ജയിക്കുന്നവൻ വെള്ളയുടുപ്പുധരിക്കും; അവന്‍റെ പേർ ഞാൻ ജീവപുസ്തകത്തിൽനിന്നു മായിച്ചുകളയാതെ എന്‍റെ പിതാവിന്‍റെ സന്നിധിയിലും അവന്‍റെ ദൂതന്മാരുടെ മുമ്പിലും അവന്‍റെ പേർ ഏറ്റുപറയും”. “മനുഷ്യരുടെ മുമ്പിൽ എന്നെ ഏറ്റുപറയുന്ന ഏവനെയും സ്വർഗ്ഗസ്ഥനായ എന്‍റെ പിതാവിന്‍റെ മുമ്പിൽ ഞാനും ഏറ്റുപറയും. മനുഷ്യരുടെ മുമ്പിൽ എന്നെ തള്ളിപ്പറയുന്നവനെയോ എന്‍റെ പിതാവിന്‍റെ മുമ്പിൽ ഞാനും തള്ളിപ്പറയും” (വെളി. 3:5; മത്തായി. 10:32,33).GCMal 552.3

    ലൌകിക കോടതിവിധിയിൽ മനുഷ്യർ വളരെ തല്പ്പരാണ്. എന്നാൽ സ്വർഗ്ഗീയ ന്യായവിസ്താരത്തിൽ ജീവന്‍റെ പുസ്തകത്തിൽ പേരെഴുതുകയും ലോകന്യായാധിപതിയുടെ മുമ്പിൽ പരിശോധനക്കെത്തുകയും ചെയ്യുമ്പോൾ മനുഷ്യർ താല്പ്പര്യം കാട്ടുന്നില്ല. സ്വർഗ്ഗീയമദ്ധ്യസ്ഥൻ പറയുന്നത് തന്‍റെ രക്തത്തിലെ വിശ്വാസത്താൽ വിജയികളാകുന്നവർക്കു പiാപങ്ങൾ മോചി ച്ചുകൊടുക്കുകയും ഏദെൻ ഭവനം പുനർലഭ്യമാക്കുകയും ചെയ്യുമെന്നാണ്. കൂടാതെ അവനോടുകൂടെ കുട്ടവകാശികളായി “പൂർവ്വാ(പത്യവും പ്രാപിക്കും” (മീഖ. 4:8). മനുഷ്യവർഗ്ഗത്തെ വഞ്ചിക്കുന്നതിനും വശീകരിക്കുന്നതിനുമുള്ള സാത്താന്‍റെ പരിശ്രമത്തിൽ മനുഷ്യ സൃഷ്ടിപ്പിനെക്കുറിച്ചുള്ള ദിവ്യപദ്ധതിയെ പരാജയപ്പെടുത്താമെന്നു അവൻ കരുതി; എന്നാൽ ഈ പ്ലാൻ നടപ്പാക്കു വാനും മനുഷ്യൻ ഒരിക്കലും പാപം ചെയ്തിട്ടില്ലാത്ത നിലയിലെത്തിക്കു വാനും ക്രിസ്തു പ്രവർത്തിച്ചു. തന്‍റെ ജനത്തിനു വേണ്ടി അവൻ ചോദിക്കു ന്നത് പാപമോചനവും പൂർണ്ണമായ നീതീകരണവും മാത്രമല്ല, തന്‍റെ മഹ ത്വത്തിൽ ഓഹരിക്കാരാകുവാനും തന്‍റെ സിംഹാസനത്തിൽ ഒരു ഇരിപ്പി ടറും കൂടെയാണ്.GCMal 553.1

    തന്‍റെ കൃപയ്ക്കർഹരായവർക്കുവേണ്ടി പിതാവിന്‍റെ മുമ്പിൽ പക്ഷവാദം ചെയ്യുമ്പോൾ സാത്താൻ പറയുന്നത് അവർ പാപികളാണെന്നാണ്. ആ മഹാവഞ്ചകൻ അവരെ നാസ്തികത്വത്തിലേക്കു നയിച്ച് ദൈവത്തിലുള്ള വിശ്വാസം നശിപ്പിച്ച് അവരെ ദൈവസ്നേഹത്തിൽനിന്നു വേർപെടുത്തി ദൈവകല്പനാലംഘികളാക്കുന്നു. ഇപ്പോൾ അവരുടെ ജീവിത രേഖകളിലേക്കു ചൂണ്ടിക്കാട്ടുന്നത് അവരുടെ ക്രിസ്തുല്യമല്ലാത്ത സ്വഭാവ ന്യൂനതകളാണ്. അങ്ങനെ അവരുടെ വീണ്ടെടുപ്പുകാരനെ അപമാനിക്കുവാൻ തക്ക പ്രേരണ നല്കി, ചെയ്യിച്ച പാപങ്ങൾ നിമിത്തം അവർ തന്‍റെ വകയാണെന്നവൻ അവകാശപ്പെടുന്നു.GCMal 553.2

    യേശു അവരുടെ പാപങ്ങൾക്കു മാപ്പു കൊടക്കുന്നില്ല, പ്രത്യുത അവരുടെ പശ്ചാത്താപവും വിശ്വാസവും അവരുടെ ക്ഷമയ്ക്കുള്ള അവകാശവും ചൂണ്ടിക്കാട്ടുകയും തന്‍റെ മുറിവേറ്റ കരങ്ങൾ പിതാവിന്‍റെയും വിശുദ്ധ ദൂതന്മാരുടെയും മുമ്പാകെ ഉയർത്തി അവരെ വ്യക്തിപരമായി ഞാനറിയുന്നു വെന്നു പറയുകയും ചെയ്യുന്നു. എന്‍റെ ഉള്ളംകയ്യിൽ അവയെ എഴുതിയിരിക്കുന്നു. “ദൈവത്തിന്‍റെ ഹനനയാഗങ്ങൾ തകർന്നിരിക്കുന്ന മനസ്സ്, തകർന്നും നുറുങ്ങിയുമിരിക്കുന്ന ഹൃദയത്തെ ദൈവമെ നീ നിരസിക്കയില്ല” (സങ്കീ. 51:17). തന്‍റെ ജനത്തെ കുറ്റം പറയുന്നവനോട് ദൈവം പ്രസ്താവിക്കുന്നു: “യഹോവ സാത്താനോട്; സാത്താനെ, യഹോവ നിന്നെ ഭർത്സിക്കുന്നു; യെരു ശലേമിനെ തിരഞ്ഞെടുത്തിരിക്കുന്ന യഹോവ തന്നെ നിന്നെ ഭർത്സിക്കുന്നു; ഇവൻ തീയിൽ നിന്നു വലിച്ചെടുക്കപ്പെട്ട കൊള്ളിയല്ലയോ എന്നു കല്പിച്ചു” (സെഖ. 3:2). തന്‍റെ വിശ്വസ്തരായിട്ടുള്ളവരെ ക്രിസ്തുതന്നെ സ്വന്തം നീതി ധരിപ്പിച്ച് പിതാവിന്‍റെ മുമ്പിൽ നില്ക്കുമാറാക്കുന്നു. “കറ ചുളുക്കം മുത ലായതൊന്നുമില്ലാതെ സഭയെ ശുദ്ധവും നിഷ്കളങ്കവുമായി തനിക്കുതന്നെ തേജസ്സോടെ മുന്നിറുത്തേണ്ട തിന്നും തന്നെത്താൻ അവൾക്കു വേണ്ടി ഏല്പ്പിച്ചു കൊടുത്തു” (എഫെ. 5:27). ജീവന്‍റെ പുസ്തകത്തിൽ അവരുടെ പേർ എഴുതപ്പെടുകയും അവരെക്കുറിച്ച് ഇപ്രകാരം രേഖപ്പെടുത്തുകയും ചെയ്തിരിക്കുന്നു; “അവർ യോഗ്യന്മാരാകയാൽ വെള്ള ധരിച്ചുംകൊണ്ട് എന്നോടുകൂടെ നടക്കും” (വെളി. 3:4).GCMal 554.1

    അങ്ങനെ പുതിയനിയമ ഉഭയസമ്മതവാഗ്ദത്തങ്ങളുടെ പരിപൂർണ്ണനിവൃത്തി പ്രാപിക്കും. “ഞാൻ അവരുടെ അകൃത്യം മോചിക്കും; അവരുടെ പാപം ഇനി ഓർക്കയുമില്ല എന്നു യഹോവയുടെ അരുളപ്പാട്; ആ കാലത്തു യിസ്രായേലിന്‍റെ അകൃത്യം അന്വേഷിച്ചാൽ അത് ഇല്ലാതെയിരിക്കും; യെഹൂദയുടെ പാപങ്ങൾ അന്വേഷിച്ചാൽ കാണുകയില്ല എന്നു യഹോവയുടെ അരുളപ്പാട്” (യിരെ. 31:34; 50:20) “അന്നാളിൽ യഹോവയുടെ മുള ഭംഗിയും മഹത്വവും ഉള്ളതും ഭൂമിയുടെ ഫലം യിസ്രായേലിലെ രക്ഷിതഗണത്തിനു മഹിമയും അഴകും ഉള്ളതായിരിക്കും. കർത്താവു ന്യായവിധിയുടെ കാറ്റു കൊണ്ടും ദഹനത്തിന്‍റെ കാറ്റുകൊണ്ടും സീയോൻ പുത്രിമാരുടെ മലിനത കഴുകിക്കളകയും യെരുശലേമിന്‍റെ രക്തപാതകം അതിന്‍റെ നടുവിൽനിന്നു നീക്കി വെടിപ്പാക്കുകയും ചെയ്തശേഷം സീയോനിൽ മിഞ്ചിയിരിക്കുന്ന വനും, യെരൂശലേമിൽ ശേഷിച്ചിരിക്കുന്നവനും ഇങ്ങനെ യെരുശലേമിൽ ജീവനുള്ളവരുടെ കൂട്ടത്തിൽ പേർ എഴുതിയിരിക്കുന്ന ഏവനും തന്നെ, വിശുദ്ധൻ എന്നു വിളിക്കപ്പെടും” (യെശ. 4:2,4).GCMal 554.2

    കർത്താവിന്‍റെ രണ്ടാം വരവിനുമുമ്പ് പരിശോധനാന്യായവിധിയും പാപങ്ങളെ മായിച്ചുകളയുന്നതും പൂർത്തീകരിക്കേണ്ടതാകുന്നു. മരിച്ചവരെ ന്യായം വിധിക്കുന്നത് പുസ്തകത്തിലെ രേഖകളനുസരിച്ചാണ്. അവരുടെ രേഖകൾ പരിശോധിക്കുന്നതിനുമുമ്പ് പാപങ്ങൾ മായിച്ചുകളയുക അസാദ്ധ്യമാണ്. അപ്പൊസ്തലനായ പത്രൊസ് വ്യക്തമാക്കിയിരിക്കുന്നത് വിശ്വാസികളുടെ പാപങ്ങൾ മായിച്ചുകളയുമെന്നാണ്. “ആകയാൽ നിങ്ങളുടെ പാപങ്ങൾ മാഞ്ഞുകിട്ടേണ്ടതിനു മാനസാന്തരപ്പെട്ടു തിരിഞ്ഞുകൊൾവിൻ; എന്നാൽ കർത്താവിന്‍റെ സമ്മുഖത്തുനിന്നു ആശ്വാസകാലങ്ങൾ വരികയും നിങ്ങൾക്കു മുൻനിയമിക്കപ്പെട്ട ക്രിസ്തുവായ യേശുവിനെ അവൻ അയയ്ക്കുകയും ചെയ്യും” (അപ്പൊ. 3:19,20). പരിശോധനാ ന്യായവിധി കഴിയുമ്പോൾ ക്രിസ്തു ഓരോരുത്തർക്കും അവരവരുടെ പ്രവർത്തിക്കുതക്ക പ്രതിഫലം കൊടുപ്പാൻ വരും.GCMal 555.1

    യിസ്രായേലിന്‍റെ മാതൃകാ ശുശ്രൂഷയിൽ മഹാപുരോഹിതൻ പാപപരി ഹാരാനന്തരം പുറത്തുവന്നു ജനത്തെ അനുഗ്രഹിക്കുന്നു. അതുപോലെ ക്രിസ്തു തന്‍റെ മദ്ധ്യസ്ഥവേലയുടെ അവസാനം “തനിക്കായി കാത്തുനി ല്ക്കുന്നവരുടെ രക്ഷയ്ക്കായി പാപം കൂടാതെ രണ്ടാമതു പ്രത്യക്ഷനാവും” (എബ്രാ. 9:28). പുരോഹിതൻ സമാഗമനകൂടാരത്തിൽനിന്നും പാപം നീക്കി അസസ്സേലിന്‍റെ ആട്ടുകൊറ്റന്‍റെ തലയിൽ ചുമത്തുന്നതുപോലെ പാപത്തിന്‍റെ കാരണഭൂതനും അതിന് മനുഷ്യരെ പ്രേരിപ്പിക്കുന്നവനുമായ സാത്താന്‍റെമേൽ ചുമത്തുന്നു. അസസ്സേലിന്‍റെ ആട്ടുകൊറ്റൻ പാപങ്ങളെല്ലാം ചുമന്നുകൊണ്ട് ഒരു ശൂന്യപദേശത്തേക്ക് അയയ്ക്കപ്പെടുന്നു (ലേവ്യ. 16:22). അതുപോലെ അവൻ ദൈവജനത്തെക്കൊണ്ടു ചെയ്യിച്ച സകല പാപങ്ങളുടെയും ശിക്ഷയായി ആയിരം വർഷത്തേക്കു നിർജ്ജനവും പാഴും ശൂന്യവുമായ ഭൂമിയിൽ ആക്കപ്പെടുകയും അവസാനം സകല ദുഷ്ടന്മാരെയും നശിപ്പിക്കാനുള്ള അഗ്നിയിൽ പൂർണ്ണമായി ശിക്ഷിക്കപ്പെടുകയും ചെയ്യുന്നു. അങ്ങനെ ഈ മഹാവ ലിയ വീണ്ടെടുപ്പിൻ പദ്ധതി അതിന്‍റെ പരിസമാപ്തിയിലെത്തുന്നതു പാപത്തെ നിർമ്മാർജനം ചെയ്യുന്നതോടെയാണ്.GCMal 555.2

    ന്യായവിധിക്കു നിശ്ചയിക്കപ്പെട്ട സമയത്ത് 2300 ദിനങ്ങളുടെ അവ സാനത്തിൽ, 1844-ൽ പരിശോധനയും പാപങ്ങൾ മായിച്ചുകളയുന്നതും ആയ വേല ആരംഭിച്ചു. ക്രിസ്തുവിനെ സ്വീകരിച്ചിട്ടുള്ള എല്ലാവരും ഈ സൂക്ഷ്മ പരിശോധനയിൽക്കൂടെ കടന്നുപോകണം. മരിച്ചുപോയവരും ജീവനുള്ളവരും ന്യായം വിധിക്കപ്പെടണം. “അവരുടെ പ്രവൃത്തികൾ പുസ്തകത്തിൽ എഴു തിയിരിക്കുന്നതിന്നനുസരണമായിട്ടാണ് വിധിക്കപ്പെടുന്നത്”.GCMal 555.3

    മാനസാന്തരപ്പെട്ടു ഉപേക്ഷിക്കാത്ത പാപങ്ങൾ ക്ഷമിക്കപ്പെടുകയോ പുസ്തകത്തിൽനിന്നു മായിച്ചുകളകയോ ചെയ്യാതെ ദൈവദിവസത്തിൽ അവർക്കെതിരായി സാക്ഷ്യത്തിനായി നിലകൊള്ളും. അവർ പകൽ വെളിച്ചത്തിലോ രാത്രിയുടെ അന്ധകാരത്തിലോ ചെയ്തിട്ടുള്ള ദുഷ്ടതകൾ ദൈവ മുമ്പാകെ തെളിവായി നില്ക്കുന്നു. ഓരോ പാപത്തിനും ദൈവദൂതന്മാർ സാക്ഷ്യം വഹിച്ച് തെറ്റുപറ്റാതെ രേഖപ്പെടുത്തിയിരിക്കുന്നു. പിതാവോ, മാതാവോ, ഭാര്യയോ, മക്കളോ, സ്നേഹിതരോ അറിയാതെ മറച്ചു വെയ്ക്കപ്പെട്ട പാപം ചെയ്ത വ്യക്തിതന്നെയും സംശയിക്കപ്പെടാത്തവ സ്വർഗ്ഗത്തിന്‍റെ മുമ്പിൽ വ്യക്തമായി കാണപ്പെടുന്നു. കൂരിരുട്ടുള്ള രാത്രിയുടെ അന്ധകാരമൊ വഞ്ചനാപ്രവർത്തനങ്ങളുടെ രഹസ്യമോ അല്പം പോലും ദൈവ ത്തിൽനിന്നു മറച്ചുവെയ്ക്കാൻ പര്യാപ്തമല്ല. അനീതിയുടെ കണക്കുകളും അപമര്യാദയുടെ പ്രവർത്തനങ്ങളും ദൈവമുമ്പാകെ കൃത്യമായി രേഖപ്പെടുത്തിയിരിക്കുന്നു. ദൈവഭക്തിയുടെ വേഷംകൊണ്ടും ദൈവത്തെ വഞ്ചിക്കുവാൻ സാദ്ധ്യമല്ല. സ്വഭാവ നിർണ്ണയത്തിൽ ദൈവത്തിനു തെറ്റുപറ്റുക യില്ല. ഹൃദയത്തിൽ വകതയുള്ളവർ മനുഷ്യരെ വഞ്ചിക്കാം; എന്നാൽ ദൈവം എല്ലാ വേഷം കെട്ടലുകൾക്കുമപ്പുറമുള്ള ആന്തരീയ ജീവിതം കാണുന്നു.GCMal 556.1

    സ്വർഗ്ഗത്തിലെ പുസ്തകങ്ങളിലേക്കുള്ള രേഖകളുടെ ഭാരവുമായി ദിന രാത്രങ്ങൾ നിത്യതയിലേക്കു കടന്നുപോകുന്നുവെന്നുള്ളത് എത്ര ഗൗരവാ വഹമായ ചിന്തയാണ്! ഒരിക്കൽ സംസാരിച്ച വാക്കുകൾ, ഒരിക്കൽ ചെയ്ത പ്രവൃത്തികൾ, ഇവയൊന്നും തിരിച്ചെടുക്കാവുന്നതല്ല. നല്ല കാര്യങ്ങളും ചീത്ത കാര്യങ്ങളും എല്ലാം ദൈവദൂതൻ രേഖപ്പെടുത്തിയിരിക്കുന്നു. ഭൂമിയിലെ ഏറ്റവും ശക്തനായ പോരാളിക്കുപോലും ഒരു ദിവസത്തെപോലും രേഖ തിരിച്ചെടുക്കാൻ സാദ്ധ്യമല്ല. നമ്മുടെ പ്രവർത്തനങ്ങളോ വാക്കുകളോ നമ്മുടെ രഹസ്യ ആന്തരീയ പ്രേരണകളോ എല്ലാംതന്നെ നമ്മുടെ നിത്യസന്തോഷത്തിനോ ക്ലേശത്തിനോ കാരണമാവുന്നു. നാം അവ മറന്നുപോയിരിക്കാം; അവ നമ്മെ നീതീകരിക്കാനോ, കുറ്റവാളി ആക്കുവാനോ സാക്ഷ്യം വഹിക്കുന്നു.GCMal 556.2

    ഒരു ചിത്രകാരൻ മിനുസമുള്ള ഫലകത്തിൽ മുഖഭാവം വളരെ വ്യക്തമായി ആലേഖനം ചെയ്യുന്നതുപോലെ സ്വർഗ്ഗത്തിലെ പുസ്തകത്തിൽ സ്വഭാവം വളരെ കൃത്യമായി രേഖപ്പെടുത്തിയിരിക്കുന്നു. സ്വർഗ്ഗീയ ജീവികൾ നോക്കുന്ന രേഖകളെക്കുറിച്ചു മനുഷ്യർ ചിന്തിക്കുന്നില്ല. ദൃശ്യവും അദൃശ്യവുമായ ലോകങ്ങളെ വേർതിരിക്കുന്ന മറ നീക്കം ചെയ്ത് ഒരു ദൈവദൂ തൻ ഓരോ വാക്കും പ്രവൃത്തിയും രേഖപ്പെടുത്തുന്നതും അവ ന്യായവിധിയിൽ കൊണ്ടുവരുമെന്നുള്ളതും മനുഷ്യർക്കു കാണാൻ കഴിഞ്ഞെങ്കിൽ ദിവസേന ഉച്ചരിക്കുന്ന എത്ര വാക്കുകൾ ഉച്ചരിക്കപ്പെടാതിരിക്കും, എത്ര പ്രവർത്തനങ്ങൾ ചെയ്യാതിരിക്കയും ചെയ്യുമായിരുന്നു.GCMal 556.3

    ന്യായവിധിയിൽ ഓരോ താലന്തും ഉപയോഗിച്ചതിന്‍റെ മൂല്യനിർണ്ണയം നടത്തു, സ്വർഗ്ഗം നമുക്കു കടം തന്നെ സ്വത്ത് നാം എങ്ങനെ ഉപയോഗിച്ചു? കർത്താവിന്‍റെ വരവിങ്കൽ താൻ നല്കിയതു പലിശയോടുകൂടി സ്വീകരിക്കുമോ? നമുക്കു നല്കിയ ശക്തി, ബുദ്ധി, മനസ്സ് ഇവയെ പുഷ്ടിപ്പെടുത്തി ലോകത്തിന് അനുഗ്രഹമായി ദൈവത്തെ മഹത്വപ്പെടുത്താൻ ഉപയോഗിച്ചോ? നമ്മുടെ സമയം, നമ്മുടെ എഴുത്തുകൾ, നമ്മുടെ ശബ്ദം, നമ്മുടെ പണം (ധനം), നമ്മുടെ പ്രേരണ ഇവയെ നാം എങ്ങനെ ഉപയോഗിച്ചു? സാധുക്കളോടും കഷ്ടപ്പെടുന്നവരോടും അനാഥരോടും വിധവകളോടും ഉള്ള പെരുമാറ്റത്തിൽ നാം ക്രിസ്തുവിനുവേണ്ടി എന്തു ചെയ്തു? അവൻ നമ്മെ ദൈവവചനം ഏല്പിച്ചിരിക്കുന്നു; നമുക്കു ലഭിച്ച വെളിച്ചവും സത്യവും സംബന്ധിച്ചു നാം എന്തുചെയ്തു? അതു മനുഷ്യരെ രക്ഷയിലേക്കും ജ്ഞാനത്തിലേക്കും നയിക്കുവാനുള്ളതല്ലെ? ക്രിസ്തുവിലുള്ള വെറും വിശ്വാസത്തിനു വില കല്പിക്കാനില്ല. പ്രവൃത്തിയോടു കൂടിയ സ്നേഹം മാത്രമെ ആത്മാർത്ഥതയുള്ളതായി കണക്കാക്കപ്പെടുന്നുള്ളു. ഏതു പ്രവർത്തനവും സ്നേഹസമന്വിതമാണെങ്കിൽ മാത്രമെ സ്വർഗ്ഗം വിലമതിക്കുന്നുള്ളു. സ്നേഹത്തോടുകൂടിയ ഏതു പ്രവർത്തനവും മനുഷ്യരുടെ വിലയിരുത്തലിൽ എത്ര ചെറുതാണെങ്കിലും ദൈവം അതംഗീകരിക്കുകയും, അതിനു പ്രതിഫലം നല്കുകയും ചെയ്യും.GCMal 557.1

    മനുഷ്യരുടെ മറഞ്ഞിരിക്കുന്ന സ്വാർത്ഥത സ്വർഗ്ഗത്തിലെ പുസ്തകത്തിൽ വെളിപ്പെട്ടിരിക്കുന്നു. കൂട്ടുകാരനോടു ചെയ്യാനുള്ള കർത്തവ്യങ്ങൾ ചെയ്യാതിരിക്കുന്നതും സ്വർഗ്ഗീയ പുസ്തകത്തിൽ രേഖപ്പെടുത്തിയിരിക്കുന്നു. രക്ഷകന്‍റെ അവകാശം വിസ്മരിച്ചിരിക്കുന്നതും രേഖയിൽ കാണാം. ക്രിസ്തുവിനുവേണ്ടി ഉപയോഗിക്കേണ്ട സമയവും ചിന്തയും ശക്തിയും സാത്താനു വേണ്ടി പലപ്പോഴും ഉപയോഗിച്ചിട്ടുള്ളതിന്‍റെ രേഖ സ്വർഗ്ഗീയ ദൂതന്മാർ അവിടെ എത്തിക്കുന്നതു എത ശോചനീയം. ക്രിസ്തുവിന്‍റെ അനുയായികളെന്നഭിമാനിക്കുന്ന ബുദ്ധിമാന്മാർ ലൗകിക ധനസമ്പാദനത്തിലും ലൌകിക സുഖത്തിലും മുഴുകിയിരിക്കുന്നു. പണവും സമയവും ശക്തിയും സ്വാർത്ഥരു തയ്ക്കുവേണ്ടിയും ആഡംബരത്തിനുവേണ്ടിയും ചെലവിടുമ്പോൾ പ്രാർത്ഥനയ്ക്കും വേദപഠനത്തിനും ആത്മതപനത്തിനും പാപം ഏറ്റുപറയുന്നതിനുംവേണ്ടി എത്ര കുറച്ചുസമയം മാത്രം ചെലവിടുന്നു.GCMal 557.2

    നാം സുപരിചിതരായിരിക്കേണ്ട കാര്യങ്ങളിൽ സമയം ചെലവിടാതിരിക്കുവാൻ നമ്മുടെ മനസ്സുകളെ വ്യാപൃതമാക്കുവാൻ അസംഖ്യം കാര്യപ പരിപാടികളെ കണ്ടുപിടിക്കുന്നു. ഒരു സർവ്വശക്തനായ മദ്ധ്യസ്ഥനെയും പാപ പരിഹാര ബലിയെയുംകുറിച്ചുള്ള വലിയ സത്യത്തെ മഹാവഞ്ചകൻ വെറുക്കുന്നു. യേശുക്രിസ്തുവിൽനിന്നും അവന്‍റെ സത്യത്തിൽനിന്നും മനസ്സുകളെ വ്യതിചലിപ്പിക്കുന്നതിനെ ആശ്രയിച്ചിരിക്കുന്നു സകലതും എന്നവനറിയാം.GCMal 557.3

    രക്ഷകന്‍റെ മദ്ധ്യസ്ഥതയുടെ പ്രയോജനം പങ്കിടുന്നവർ, ദൈവിക ഭയഭക്തിയിൽ വിശുദ്ധിയെ തികയ്ക്കുന്ന കർത്തവ്യത്തിൽ മറ്റൊന്നും കടന്നുവരാൻ അനുവദിക്കരുത്. വിലയേറിയ സമയം, ആത്മാർത്ഥതയോടെ പ്രാർത്ഥനാപൂർവ്വം സത്യവചനം പഠിക്കുന്നതിനുപയോഗിക്കുന്നതിനു പകരം വിനോദത്തിനും ആഡംബരത്തിനും അഥവാ ധനസമ്പാദനത്തിനും ചെലവിടരുത്.GCMal 558.1

    ദൈവജനം പരിശോധനാന്യായവിധിയെക്കുറിച്ചും, വ്യക്തമായി മനസ്സിലാക്കിയിരിക്കണം. തന്‍റെ മഹാപുരോഹിതന്‍റെ സ്ഥാനവും ജോലിയും സംബന്ധിച്ച് ഓരോ വ്യക്തിയും അറിഞ്ഞിരിക്കണം. അല്ലെങ്കിൽ ഇന്നത്തേക്കാവശ്യമായിരിക്കുന്ന വിശ്വാസം ഉണ്ടായിരിക്കാനോ ദൈവം ആസൂത്രണം ചെയ്തിരിക്കുന്ന സ്ഥാനം അലങ്കരിക്കുവാനോ ഉണ്ട്. ഓരോ വ്യക്തിക്കും നഷ്ടപ്പെടുത്തുവാനോ രക്ഷിക്കുവാനോ ഉള്ള ഒരാത്മാവുണ്ട്. ദൈവിക കോടതിയിൽ ഓരോരുത്തർക്കും നേരിടേണ്ട ഒരു വ്യവഹാരമുണ്ട്. ഓരോരുത്തരും വലിയ ന്യായാധിപതിയെ മുഖാമുഖമായി നേരിടണം. കാലാന്ത്യത്തിൽ ദാനീയേലിനോടൊപ്പം ഓരോരുത്തരും തങ്ങളുടെ സ്ഥാനത്തു നില്ക്കേണ്ടതാകയാൽ ന്യായവിസ്താര സഭ ഇരിക്കുകയും പുസ്തകങ്ങൾ തുറക്കപ്പെടുകയും ചെയ്യുന്ന രംഗത്തെക്കുറിച്ചു കൂടെക്കൂടെ ചിന്തിക്കുകയും ധ്യാനിക്കുകയും ചെയ്യുന്നത് എത്ര പ്രാധാന്യമർഹിക്കുന്നു.GCMal 558.2

    ഈ വിഷയങ്ങളെക്കുറിച്ചുള്ള വെളിച്ചം ലഭിച്ചിട്ടുള്ളവർ ഈ വൻ സത്യത്തിനു സാക്ഷ്യം വഹിക്കേണ്ടതാണ്. മനുഷ്യനുവേണ്ടിയുള്ള ക്രിസ്തുവിന്‍റെ വേലയുടെ സ്ഥാനം സ്വർഗ്ഗീയ സമാഗമനകൂടാരമാണ്. അതു ഭൂമിയിൽ ജീവി ച്ചിരിക്കുന്ന ഓരോ വ്യക്തിക്കും വേണ്ടിയുള്ളത്. അതു വീണ്ടെടുപ്പിൻ പദ്ധതി തുറന്നുകാട്ടുകയും അവസാനം നീതിയും പാപവും തമ്മിലുള്ള പോരാട്ടത്തിന്‍റെ വിജയത്തിൽ നമ്മെ എത്തിക്കുകയും ചെയ്യുന്നു. ഈ വിഷയത്തെക്കുറിച്ചു വിശദമായി പരിശോധിക്കുന്നതു വളരെ പ്രാധാന്യമർഹിക്കുന്നു. എങ്കിൽ മാത്രമെ നമ്മുടെ പ്രത്യാശയെക്കുറിച്ചു ചോദിക്കുന്ന ഏവ രോടും ഉത്തരം പറവാൻ കഴികയുള്ളു.GCMal 558.3

    മനുഷ്യനുവേണ്ടിയുള്ള സ്വർഗ്ഗീയ കൂടാരത്തിലെ ക്രിസ്തുവിന്‍റെ മദ്ധ്യസ്ഥത, ക്രൂശുമരണംപോലെ, രക്ഷാപദ്ധതിയിലെ പ്രാധാന്യമർഹിക്കുന്ന കാര്യമാണ്. തന്‍റെ മരണത്താൽ ആരംഭിച്ച ജോലി പൂർത്തീകരിക്കുവാനാണു താൻ സ്വർഗ്ഗാരോഹണം ചെയ്തത്. വിശ്വാസത്താൽ നാം തിരശ്ശീലയ്ക്കകത്തേക്കു പ്രവേശിക്കണം. അവൻ “എന്നേക്കും മഹാപുരോഹിതനായി മുമ്പു കൂട്ടി നമുക്കുവേണ്ടി പ്രവേശിച്ചിരിക്കുന്നു” (എബ്രാ, 6:20). അവിടെ കാൽവറിക്രൂശിലെ പ്രകാശം പ്രതിഫലിക്കുന്നു. അവിടെ നാം വീണ്ടെടുപ്പിൻ രഹസ്യം കൂടുതൽ വ്യക്തമായി ഗ്രഹിക്കുന്നു. മനുഷ്യന്‍റെ രക്ഷ സാദ്ധ്യമാക്കിയത് സ്വർഗ്ഗത്തിന്‍റെ അമൂല്യവിലയിലാണ്. ദൈവത്തിന്‍റെ കല്പന ലംഘിച്ചതിന് യാഗം ആവശ്യമായിവന്നു. പിതാവിന്‍റെ സിംഹാസനത്തിലേക്കുള്ള വഴി യേശു തുറന്നു. അവന്‍റെ മദ്ധ്യസ്ഥതയിലൂടെ വിശ്വാസത്താൽ അവങ്ക ലേക്കു വരുവാൻ ആത്മാർത്ഥമായി ആഗ്രഹിക്കുന്ന ഏവരേയും അവൻ ദൈവമുമ്പാകെ സമർപ്പിക്കുന്നു.GCMal 558.4

    “തന്‍റെ ലംഘനങ്ങളെ മറെയ്ക്കുന്നവനു ശുഭം വരികയില്ല; അവയെ ഏറ്റുപറഞ്ഞ് ഉപേക്ഷിക്കുന്നവനോ കരുണ ലഭിക്കും” (സദ്യ. 28:13). തങ്ങളുടെ തെറ്റുകുറ്റങ്ങളെ മറച്ചുവെയ്ക്കുകയും നിസാരമാക്കിക്കുളുകയും ചെയ്യുന്നവരെക്കുറിച്ച് സാത്താൻ എത്രമാത്രം സന്തുഷ്ടവാനായിരിക്കുന്നുവെന്നു കായ്ക്കാൻ കഴിഞ്ഞെങ്കിൽ കൊള്ളാമായിരുന്നു. ക്രിസ്തുവും വിശുദ്ധ ദൂതന്മാരും പാപികളെ മാനസാന്തരത്തിലേക്കു നയിക്കുന്ന പ്രവർത്തനങ്ങളെ സാത്താൻ പുച്ഛിക്കന്നു. സ്വഭാവത്തിൽ ബലഹീനതയുള്ളവർ അതിൽതന്നെ സന്തുഷ്ടരാണെങ്കിൽ അവരുടെ മനസ്സിനെ പൂർണ്ണമായി നിയന്തിപ്പാൻ കഴിയുമെന്നു സാത്താനറിയാം. അവർ അതിനുവേണ്ടി കഠിനപ്രയത്നം നടത്തും. ക്രിസ്തുവിന്‍റെ അനുയായികളെ അവൻ സദാ പ്രേരിപ്പിക്കുന്ന യുക്തിവാദം, അവർക്കു ബലഹീനതകളെ ഒരിക്കലും ജയിക്കുവാൻ സാദ്ധ്യമല്ലെന്നാണ്. എന്നാൽ യേശുവിന്‍റെ മുറിവേറ്റ കരങ്ങളും ശരീരവുമായി അവർക്കുവേണ്ടി പിതാവിന്‍റെ മുമ്പിൽ മദ്ധ്യസ്ഥത നടത്തുകയും തന്നെ അനുഗമിക്കുന്ന എല്ലാ വരോടും പ്രസ്താവിക്കയും ചെയ്യുന്നു: “എന്‍റെ കൃപ നിനക്കു മതി” (2 കൊരി. 12:9). “ഞാൻ സൗമ്യതയും താഴ്ചയും ഉള്ളവനാകയാൽ എന്‍റെ നുകം ഏറ്റു കൊണ്ട് എന്നോടു പഠിപ്പിൻ; എന്നാൽ നിങ്ങളുടെ ആത്മാക്കൾക്ക് ആശ്വാസം കണ്ടെത്തും. എന്‍റെ നുകം മൃദുവും എന്‍റെ ചുമട് ലഘുവും ആകുന്നു” (മത്താ. 11:29,30). തങ്ങളുടെ ബലഹീനതകൾ മാറ്റാൻ അസാദ്ധ്യമാണെന്നു ചിന്തിക്കരുത്. അവയെ ജയിപ്പാൻ ദൈവം വിശ്വാസവും കൃപയും നൽകും.GCMal 559.1

    നാം ഇന്നു ജീവിച്ചിരിക്കുന്നത് മഹാവലിയ പാപപരിഹാര ദിനത്തിലാണ്. മാതൃകാശുശ്രൂഷയിൽ മഹാപുരോഹിതൻ യിസ്രായേലിന്‍റെ പാപപരിഹാരം നടത്തുമ്പോൾ ജനങ്ങൾ ദൈവസന്നിധിയിൽ ആത്മതപനം ചെയ്ത അനുതാപത്തോടും താഴ്ചയോടുംകൂടെ ഇരിക്കണമെന്നു കല്പിച്ചിരുന്നു. അങ്ങനെ ചെയ്യാത്തവരെ ജനത്തിന്‍റെ ഇടയിൽ നിന്നു ചോദിച്ചുകളയണമെന്നും അനുശാസിച്ചിരുന്നു. അതുപോലെ ജീവന്‍റെ പുസ്തകത്തിൽ പേരുള്ളവരെല്ലാം ഇപ്പോൾ കൃപയുടെ ശേഷിച്ചിരിക്കുന്ന ദിവസങ്ങളിൽ ദൈവമുമ്പാകെ പാപത്തെക്കുറിച്ചു പശ്ചാത്താപവും യഥാർത്ഥ മാനസാന്തരവുമുള്ളവരായിരിക്കണം. വിശ്വസ്തതയോടെ ആഴമായി ഹൃദയ പരിശോധന നടത്തണം. ക്രിസ്ത്യാനികളെന്നഭിമാനിക്കുന്ന അനേകരും നിഷ്പ്രയോജനമായ ജീവിത വീക്ഷണത്തിൽ വിരാജിക്കുന്നതു ഉപേക്ഷിക്കണം. ആധിപത്യം സ്ഥാപിക്കാൻ ശ്രമിക്കുന്ന ദുഷ്പ്രവണതയെ കീഴ്പെടുത്തുവാൻ കഠിന പോരാട്ടം നടത്തണം. നാം വ്യക്തിപരമായി ഒരുങ്ങണം. നാം കൂട്ടമായി രക്ഷിക്കപ്പെടുന്നില്ല. ഒരാളിന്‍റെ ഭക്തിയും വിശുദ്ധിയും മറ്റൊരാളിന്‍റെ കുറവിനെ പരിഹരിക്കുന്നില്ല. ദൈവമുമ്പാകെ സകല ജാതികളും ന്യായവിധിയിൽകൂടെ കടന്നുപോകുന്നെങ്കിലും ഓരോ വ്യക്തിയെയും വളരെ സൂക്ഷ്മതയോടെ ദൈവം പരിശോധിക്കുന്നു. ഓരോ വ്യക്തിയെയും പരിശോധിച്ച കറയും ചുളുക്കവുമില്ലാതെ കാണപ്പെടുന്നു.GCMal 559.2

    പാപപരിഹാരത്തിന്‍റെ അവസാനത്തോടു ബന്ധപ്പെട്ട രംഗങ്ങൾ എത ഭയങ്കരമാണ്. അവിടെ ഗൗരവാവഹമായ താല്പര്യങ്ങൾ അന്തർഭവിച്ചിരിക്കുന്നു. സ്വർഗ്ഗീയ മന്ദിരത്തിലെ ന്യായവിധി ഇപ്പോൾ പുരോഗമിച്ചുകൊണ്ടിരിക്കയാണ്. പെട്ടെന്ന്, എത്ര പെട്ടെന്ന് എന്ന് ആർക്കും അറിഞ്ഞുകൂടാ, അത് ജീവിച്ചിരിക്കുന്നവരുടെ വ്യവഹാരത്തിലേക്കു കടക്കും. ദൈവമുമ്പാകെ നമ്മുടെ ജീവിതം പുനരവലോകനത്തിനായി പ്രത്യക്ഷപ്പെടുന്നു. “ആ കാലം എപ്പോൾ എന്നു നിങ്ങൾ അറിയായ്കയാൽ സൂക്ഷിച്ചുകൊൾവിൻ. ഉണർന്നും പ്രാര്‍ത്ഥിച്ചും കൊണ്ടിരിപ്പിൻ” (മർക്കൊ. 13:33) എന്നുള്ള കർത്താവിന്‍റെ ഉപദേശം മറ്റെല്ലാറ്റിനെക്കാളും ഉപരിയായി പരിഗണിക്കുന്നത് ഉചിതമായിരിക്കും. “നീ ഉണരാതിരുന്നാൽ ഞാൻ കള്ളനെപ്പോലെ വരും; ഏതു നാഴികയ്ക്ക നിന്‍റെമേൽ വരുമെന്നു നീ അറികയുമില്ല” (വെളി. 3:3).GCMal 560.1

    പരിശോധനാ ന്യായവിധിയുടെ വേല അവസാനിക്കുമ്പോൾ സകലരുടേയും ഭാവി ജീവന്നോ മരണത്തിന്നോ ആയി വിധിക്കപ്പെടുന്നു. കർത്താവു മേഘങ്ങളിൽ പ്രത്യക്ഷപ്പെടുന്നതിനല്പം മുമ്പ് കൃപാകാലം അവസാനിക്കുന്നു. കർത്താവ് ആ സമയത്ത് നോക്കി വെളിപ്പാടിൽ പ്രസ്താവിച്ചിരിക്കുന്നു: “അനീതി ചെയ്യുന്നവൻ ഇനിയും അനീതി ചെയ്യട്ടെ; അഴുക്കുള്ളവൻ ഇനിയും അഴുക്കാടട്ടെ; വിശുദ്ധൻ ഇനിയും തന്നെ വിശുദ്ധീകരിക്കട്ടെ. ഇതാ, ഞാൻ വേഗം വരുന്നു; ഓരോരുത്തനു അവനവന്‍റെ പ്രവൃത്തിക്കു തക്കവണ്ണം കൊടുപ്പാൻ പ്രതിഫലം എന്‍റെ പക്കലുണ്ട്’ (വെളി. 22:11, 12).-. നീതിമാനും ദുഷ്ടനും തങ്ങളുടെ മർത്യമായ ശരീരത്തോടുകൂടെ ഈ ഭൂമിയിൽ ജീവിച്ചിരിക്കുന്നു. സ്വർഗ്ഗീയ മന്ദിരത്തിൽ തങ്ങളുടെ മാറ്റപ്പെടാനാവാത്ത തീരുമാനം ഉച്ചരിച്ചുകഴിഞ്ഞെന്നറിയാതെ അവർ നട്ടും പണിതും തിന്നും കുടിച്ചും ജീവിക്കുന്നു. ജലപ്രളയത്തിനുമുമ്പ് നോഹ പെട്ടകത്തിനുള്ളിൽ പ്രവേശിച്ചശേഷം ദൈവം പെട്ടകം അടച്ച് അവരെ അകത്തും ദൈവ ഭയമില്ലാത്തവരെ പുറത്തും ആക്കി. എന്നാൽ അവരുടെ വിധി കഴിഞ്ഞു എന്നറിയാതെ ഏഴു ദിവസം വരാൻപോകുന്ന ന്യായവിധിയെക്കുറിച്ചുള്ള മുന്നറി യിപ്പിനെ അവഹേളിച്ചുകൊണ്ട് സുഖലോലുപതയിലും ശ്രദ്ധയില്ലാതെയും ജീവിച്ചു. “മനുഷ്യപുത്രന്‍റെ വരവും അങ്ങനെ തന്നെ ആകും” (മത്താ. 24:39) എന്നു രക്ഷകൻ പ്രസ്താവിച്ചിരിക്കുന്നു. അർദ്ധരാത്രിയിൽ ആരും അറിയാതെ കള്ളൻ വരുന്നതുപോലെ ഓരോരുത്തരുടെയും വിധി നിർണ്ണയിക്കുകയും പാപികളായ മനുഷ്യരുടെ കൃപയുടെ വാതിൽ അടയ്ക്കപ്പെടുകയും ചെയ്യുന്നു.GCMal 560.2

    “അവൻ പെട്ടെന്നു വന്ന് നിങ്ങളെ ഉറങ്ങുന്നവരായി കണ്ടെത്താതിരിക്കേണ്ടതിനു ഉണർന്നിരിപ്പിൻ” (മർക്കൊ. 13:35,36). ഉണർന്നിരിക്കുന്നതിൽ ക്ഷീണിതരായി ലോകാകർഷണത്തിലേയ്ക്ക് തിരിയുന്നവരുടെ അവസാനം അപകടകരമത്രെ. വ്യവസായികൾ ലാഭം ഉണ്ടാക്കുന്ന സംരംഭത്തിൽ മുഴുകുമ്പോൾ, സുഖലോലുപർ അതിന്നവസരം തേടുമ്പോൾ, ആഡംബരപുതി അവളുടെ അലങ്കാരവസ്തുക്കൾ കമീകരിക്കുമ്പോൾ ആ സമയത്തായിരിക്കും ലോകത്തിന്‍റെ ന്യായാധിപൻ ഇപ്രകാരം പ്രസ്താവിക്കുന്നത്: “തുലാസിൽ നിന്നെ തൂക്കി കുറവുള്ളവനായി കണ്ടിരിക്കുന്നു.’ (ദാനീ. 5:27).GCMal 561.1