Loading...
Larger font
Smaller font
Copy
Print
Contents
വന്‍ പോരാട്ടം - Contents
  • Results
  • Related
  • Featured
No results found for: "".
  • Weighted Relevancy
  • Content Sequence
  • Relevancy
  • Earliest First
  • Latest First

    അദ്ധ്യായം 32—സാത്താന്‍റെ കെണികൾ

    യേശുക്രിസ്തുവും സാത്താനും തമ്മിൽ ആറായിരത്തോളം വർഷങ്ങളായി തുടർന്നുവരുന്ന വൻപോരാട്ടം വേഗം അവസാനിക്കുവാൻ പോകുന്നു. അതുകൊണ്ട് ക്രിസ്തു മനുഷ്യ രക്ഷയ്ക്ക് വേണ്ടി ചെയ്യുന്ന വേല പരാജയപ്പെടുത്തി ആത്മാക്കളെ കെണിയിൽ അകപ്പെടുത്തുന്നതിനുള്ള തന്‍റെ പ്രയത്നം ദുഷ്ടനായവൻ വീണ്ടും ഇരട്ടിപ്പിക്കുകയാണ്! പാപക്ഷമയ്ക്കായി ഒരു യാഗവും ഇല്ലാതായിത്തീരും വരെ, രക്ഷകന്‍റെ മദ്ധ്യസ്ഥത അവസാനിക്കു വോളം മനുഷ്യരെ അന്ധകാരത്തിലും അനുതാപരാഹിത്യത്തിലും ആഴത്തി നിറുത്തുക എന്ന ലക്ഷ്യം നിറവേറ്റുവാൻ സാത്താൻ സദാ പരിശ്രമിച്ചു കൊണ്ടിരിക്കുന്നു.GCMal 594.1

    തന്‍റെ ശക്തിയെ പ്രതിരോധിക്കുന്നതിനു പ്രത്യേക പ്രയത്നം ഇല്ലാതെയിരിക്കുന്നിടത്തോളം, അഥവാ, ഉദാസീനത സഭയിലും ലോകത്തിലും നിലനില്ക്കുന്നിടത്തോളം സാത്താൻ ഉൽക്കണ്ഠാരഹിതനായിരിക്കുന്നു. കാരണം അവന്‍റെ ബന്ധനത്തിൽപെട്ട് തന്‍റെ ഇഷ്ടമനുസരിച്ച് നടക്കുന്നവർ തനിക്കു നഷ്ടമാകുമെന്ന ഭയം അവനില്ല എന്നതുതന്നെ. എന്നാൽ നിത്യമായ വസ്തുതകളിലേക്കു ശ്രദ്ധ ക്ഷണിക്കപ്പെടുക നിമിത്തം, “രക്ഷ പ്രാപിപ്പാൻ ഞാൻ എന്തു ചെയ്യേണം”? എന്ന് ആത്മാക്കൾ അന്വേഷിക്കുമ്പോൾ അവൻ കുളത്തിലിറങ്ങുകയും ക്രിസ്തുവിന്‍റെ ശക്തിക്കെതിരെ തന്‍റെ ശക്തി പയോഗിക്കുന്നതിനു പരിശുദ്ധാത്മാവിന്‍റെ സ്വാധീനത്തെ പ്രതിരോധിക്കുവാനുള്ള അവസരങ്ങൾ തെരഞ്ഞുപിടിക്കുകയും ചെയ്യുന്നു.GCMal 594.2

    തിരുവചനം പ്രതിപാദിക്കുന്ന പ്രകാരം ഒരിക്കൽ ദൈവദൂതന്മാർ യഹോവയുടെ സന്നിധിയിൽ നില്പാൻ ചെന്നപ്പോൾ അവരോടൊത്ത് സാത്താനും ചെന്നത് (ഇയ്യോബ് 1:6) നിത്യനായ രാജാവിന്‍റെ മുന്നിൽ വണങ്ങുന്നതിനായിരുന്നില്ല; പ്രത്യുത, നീതിമാന്മാർക്കെതിരെയുള്ള തന്‍റെ കൊടും പക വ്യാപി പ്പിക്കുന്നതിനായിരുന്നു. ദൈവത്തെ ആരാധിക്കുന്നതിനു മനുഷ്യർ കൂടിവരുന്നിിടത്തൊക്കെയും ഈ ഉദ്ദേശ്യത്തോടുകൂടെ സാത്താനും സന്നിഹിതനാകുന്നു. ആരാധനക്കാരുടെ മനസ്സിനെ നിയന്ത്രിക്കുന്നതിന് അവരുടെ ദൃഷ്ടിയിൽനിന്നു മറഞ്ഞുനിന്നുകൊണ്ട് സകല ജാഗ്രതയോടും കൂടെ അവൻ പ്രവർത്തിക്കുന്നു. നിപുണനായ ഒരു സൈന്യാധിപനെപ്പോലെ അവൻ തന്‍റെ പദ്ധതികൾക്കു നേരത്തേതന്നെ രൂപം കൊടുക്കുന്നു. ദൈവത്തിന്‍റെ ദൂതുവാഹകർ തിരുവചനം പഠിക്കുന്നതുകാണുമ്പോൾ അവർ ജനങ്ങളുടെ മുന്നിൽ അവതരിപ്പിക്കുവാൻ പോകുന്ന വിഷയം എന്തെന്ന് അവൻ രേഖപ്പെടുത്തുന്നു. പിന്നെ ആ ദൂതു തന്‍റെ വഞ്ചനയ്ക്കു വിധേയരാകാനുള്ളവരുടെ ഉള്ളത്തിൽ കടക്കാതിരിക്കത്തക്കവിധം പരിതസ്ഥിതികളെ നിയന്ത്രിക്കുന്നതിനു സകലവിധ കൗശലങ്ങളും തന്ത്രങ്ങളും അവൻ പ്രയോഗിക്കുന്നു. ആ പ്രത്യേക മുന്നറിയിപ്പ് ഏറ്റവും ആവശ്യമായിരിക്കുന്ന വ്യക്തിയെ തന്‍റെ സാന്നിദ്ധ്യം വേണമെന്നുള്ള ഏതെങ്കിലും വ്യാപാര ഇടപാടിൽ അകപ്പെടുത്തുകയോ, മറ്റേതെങ്കിലും വിധത്തിൽ തടസ്സങ്ങൾ സൃഷ്ടിക്കുകയോ ചെയ്തു കൊണ്ട്, അവനെ തനിക്ക് ജീവനിൽനിന്നു ജീവനിലേക്ക് സൗരഭ്യവാസന ആകുമായിരുന്ന വചനങ്ങൾ കേൾക്കുവാൻ അനുവദിക്കാതെ അകറ്റി നിറുത്തുന്നു.GCMal 594.3

    ജനത്തെ ചുറ്റിയിരിക്കുന്ന ആത്മീക അന്ധകാരം നിമിത്തം ദൈവദാസ ന്മാർ ഭാരപ്പെട്ടിരിക്കുന്നത് സാത്താൻ കാണുന്നു. ഈ ഉദാസീനതയുടെയും അശ്രദ്ധയുടെയും അലസതയുടെയും മയക്കത്തെ ഭേദിക്കുന്നതിന് ആവശ്യ മായ ദൈവകൃപയ്ക്കും ശക്തിക്കും വേണ്ടിയുള്ള ആത്മാർത്ഥമായ പാർ തന അവൻ കേൾക്കുന്നു. അപ്പോൾ പുതിയ ഉണർവ്വോടെ തന്‍റെ ഉപായങ്ങളെ അവൻ രൂപപ്പെടുത്തുന്നു. മനുഷ്യരെ കാമാർത്തികളിൽ കുടുക്കിയോ മറ്റേതെങ്കിലും സ്വയേച്ഛാപൂർത്തീകരണത്തിനു പ്രലോഭിപ്പിച്ചോ രാഗമോ ഹാദികളിലും പലവിധ സ്വയ സംതൃപ്തികളിലും മുഴുകുവാൻ പ്രേരിപ്പിച്ചു കൊണ്ട് സുബോധം മരവിപ്പിച്ചവരാക്കി തങ്ങൾ അവശ്യം ഗ്രഹിച്ചിരിക്കേണ്ടതായ സത്യങ്ങൾ കേൾക്കാതിരിക്കത്തക്കവണ്ണം സാത്താൻ അവരെ വഞ്ചിക്കുന്നു.GCMal 595.1

    പ്രാർത്ഥനയിലും തിരുവചനപഠനത്തിലും ഉപേക്ഷ കാണിക്കുന്നവരെ ആകമിച്ചു ജയിക്കുവാൻ എളുപ്പമാണെന്നു സാത്താനു നന്നായറിയാം. അതു കൊണ്ട് അവരുടെ മനസ്സ് മുഴുവൻ നിറയ്ക്കുന്നതിനു സാദ്ധ്യമായ സകല ഉപാധികളും അവൻ കണ്ടുപിടിക്കുന്നു. തങ്ങൾ ദൈവഭക്തരെന്നു അഭിമാനിക്കുകമാത്രം ചെയ്യുന്ന ഒരുകൂട്ടം എപ്പോഴും ഉണ്ടായിട്ടുണ്ട്. അവർ സത്യം ഗ്രഹിക്കുന്നതിനു ശ്രമിക്കാതെ തങ്ങൾ വിയോജിക്കുന്നവരുടെ സ്വഭാവ വൈകല്യങ്ങളും വിശ്വാസവൈകല്യങ്ങളും കണ്ടുപിടിക്കുകയെന്നതുമാത്രം അവരുടെ മതമാക്കിത്തീർക്കുന്നു. ഇങ്ങനെയുള്ളവർ സാത്താന്‍റെ വലംകൈ ആയ സഹായികളാണ്. സഹോദരന്മാരെ കുറ്റം ചുമത്തുന്നവർ വിരളമല്ല. ദൈവം പ്രവർത്തിക്കുകയും ദൈവദാസന്മാർ ശുശ്രൂഷയിൽ മുഴുകുകയും ചെയ്യുമ്പോൾ അവർ കർമ്മനിരതരാകുന്നു. സത്യത്തെ സ്നേഹിക്കുകയും അനുസരിക്കുകയും ചെയ്യുന്നവരുടെ വാക്കുകളിലും പ്രവൃത്തികളിലും അവർ തെറ്റായ നിറം പിടിപ്പിക്കുന്നു. ആത്മാർത്ഥതയും ഉത്സാഹശീലവുമുള്ള സ്വയത്യാഗികളായ ക്രിസ്തുശിഷ്യരെ വഞ്ചിക്കപ്പെട്ടവരും വഞ്ചകരുമായി സാത്താൻ പ്രതിനിധീകരിക്കുന്നു. മഹത്തായ ഒരോ സൽപ്രവൃത്തിയുടെയും ഉദ്ദേശശുദ്ധിയെ തെറ്റായി ചിത്രീകരിച്ച് ദൂഷ്യങ്ങൾ പ്രചരിപ്പിച്ചുകൊണ്ട് അനു ഭവജ്ഞാനമില്ലാത്തവരുടെ മനസ്സിൽ സംശയം ജനിപ്പിക്കുന്നു. വിശുദ്ധവും നീതിയുക്തവുമായ ഓരോന്നും അശുദ്ധവും വഞ്ചനാപരവുമെന്ന് ധരിക്കത്തക്കവിധം സാത്താൻ വളച്ചൊടിക്കുന്നു.GCMal 595.2

    എന്നാലും ആരുംതന്നെ അതിൽ വഞ്ചിതരാകേണ്ടതില്ല. അവർ ആരുടെ മക്കളാണെന്നും ആരുടെ മാതൃക പിന്തുടരുന്നു എന്നും ആരുടെ പ്രവൃത്തി ചെയ്യുന്നു എന്നും വ്യക്തമായി വെളിപ്പെടും. “അവരുടെ ഫലങ്ങളാൽ നിങ്ങൾക്കു അവരെ തിരിച്ചറിയാം” (മത്താ. 7:16). അങ്ങനെയുള്ളവരുടെ പ്രവൃത്തി ഉഗ്രവിഷം നിറഞ്ഞ ദൂഷകനായ സാത്താന്‍റേതിനോടു സാദൃശ്യമുള്ളതായി രിക്കും. അവൻ “നമ്മുടെ സഹോദരന്മാരെ രാപ്പകൽ ദൈവസന്നിധിയിൽ കുറ്റം ചുമത്തുന്ന അപവാദി” ആണ് (വെളി. 12:10).GCMal 597.1

    ആത്മാക്കളെ കെണിയിൽപ്പെടുത്തുന്നതിന് ഏതുവിധത്തിലുമുള്ള കള്ളവും അവതരിപ്പിക്കുവാൻ തയ്യാറായിട്ടുള്ള ധാരാളം പ്രവർത്തകർ ഈ മഹാവഞ്ചകനുണ്ട്. അവൻ നാശത്തിൽ എത്തിക്കുവാൻ പോകുന്നവരുടെ വ്യത്യസ്തങ്ങളായ അഭിരുചികൾക്കും ഗ്രഹണശക്തിക്കും യോജിച്ച അനേകം മതപാഷാണ്ഡതകൾ മെനഞ്ഞെടുക്കുന്നു. ദൈവവേല പുരോഗമിക്കുന്നതു കാണുവാനാഗ്രഹിച്ച് അതിനെ .പരിപോഷിപ്പിക്കുന്നവർക്കു വിഘ്നങ്ങൾ സൃഷ്ടിച്ചുകൊണ്ട് അവിശ്വാസവും സംശയവും പ്രാത്സാഹിപ്പിക്കുന്നവരായ മാനസാന്തരപ്പെടാത്തവരും ആത്മാർത്ഥതയില്ലാത്തവരുമായ വ്യക്തികളെ സഭയ്ക്കുള്ളിൽ കടത്തിക്കൊണ്ടുവരികയെന്നത് അവന്‍റെ പദ്ധതിയാണ്. ദൈവത്തിലും തിരുവചനത്തിലും യഥാർത്ഥ വിശ്വാസമില്ലാത്തവർ മറ്റേതെങ്കിലും തത്വത്തോടു യോജിപ്പ് പ്രകടിപ്പിച്ചുകൊണ്ട് ക്രിസ്ത്യാനികളെന്ന വ്യാജേന അവരുടെ വ്യാജോപദേശങ്ങൾ തിരുവചന സത്യങ്ങളിലേക്കു കടത്തിവിടുന്നു.GCMal 597.2

    മനുഷ്യന്‍റെ വിശ്വാസം എന്തായാലും അതിന് അനന്തരഫലമൊന്നുമില്ല. എന്ന സിദ്ധാന്തം സാത്താന്‍റെ വിജയകരമായ ചതികളിൽ ഒന്നാണ്. സത്യത്തെ സ്നേഹത്തോടെ സ്വീകരിക്കുന്നവനെ അതു ശുദ്ധീകരിക്കുന്നു എന്ന് സാത്താനറിയാം. അതുകൊണ്ട് സത്യത്തിന്‍റെ സ്ഥാനത്തു അബദ്ധ സിദ്ധാന്തങ്ങൾ, കെട്ടുകഥകൾ, അന്യസുവിശേഷങ്ങൾ എന്നിവ ഉൾപെടുത്തുവാൻ സാത്താൻ സദാ ശ്രമിച്ചുകൊണ്ടിരിക്കുന്നു. ആരംഭകാലം മുതൽ തന്നെ തെറ്റായ ഉപദേശങ്ങൾ പഠിപ്പിക്കുന്നവരോട് ദൈവദാസന്മാർ എതിർത്തുനിന്നിട്ടുള്ളത് അവർ ഹീനന്മാരായതുകൊണ്ടു മാത്രമല്ല, അപ്രകാരമുള്ള തെറ്റുകൾ പറിച്ച് ആത്മാക്കൾ നാശത്തിൽ വീഴുമെന്നുള്ളതുകൊണ്ടുകൂടെയാണ്. മനുഷ്യരെ ദൈവത്തിൽനിന്ന് അകറ്റിക്കളയുന്നവർക്കെതിരേ ഏലിയാവ്, യിരെമ്യാവ്, പൌലൊസ് എന്നിവർ സധൈര്യം ഉറപ്പോടെ എതിർത്തുനിന്നിട്ടുണ്ട്. ശരിയായ മത വിശ്വാസം അപ്രധാനമാണെന്നു കരുതുന്ന ഉദാരഭാവം സത്യസംരക്ഷകരായ വിശുദ്ധന്മാരെ അശേഷം സ്വാധീനിച്ചിട്ടില്ലായിരുന്നു.GCMal 598.1

    ഇന്ന് ക്രിസ്തീയ ലോകത്തിൽ കാണുന്ന അവ്യക്തവും സാങ്കല്പികവു മായ തിരുവചന വ്യാഖ്യാനങ്ങൾ, മതവിശ്വാസസംബന്ധമായ പരസ്പര വിരുദ്ധ സിദ്ധാന്തങ്ങൾ എന്നിവ സത്യം എന്തെന്നു തിരിച്ചറിയാതെ മനസ്സുകളെ ചിന്താക്കുഴപ്പത്തിലാക്കുന്നതിനുള്ള നമ്മുടെ വലിയ ശത്രുവിന്‍റെ പവർ ത്തനങ്ങളാണ്. ക്രിസ്തീയ സഭകളിൽ നിലനില്ക്കുന്ന തർക്കങ്ങളും വിഭാ ഗങ്ങളും വലിയൊരളവുവരെ തങ്ങളുടെ ഇഷ്ട സിദ്ധാന്തങ്ങൾ ശക്തിപ്പെടുത്തുന്നതിനുവേണ്ടി തിരുവചനത്തെ ദുർവ്യാഖ്യാനം ചെയ്യുന്ന സമ്പ്രദായത്താൽ നടപ്പായതാണ്. ദൈവേഷ്ടമെന്തെന്നറിയുന്നതിന് ഹൃദയം വിനയപ്പെടുത്തി ക്കൊണ്ട് ശ്രദ്ധയോടെ തിരുവചനം പഠിക്കുന്നതിനുപകരം ചേർച്ചയില്ലാത്തതും അപൂർവ്വ കല്പിതങ്ങളുമായവയെ കണ്ടുപിടിക്കുവാൻ പലരും ശ്രമിക്കുന്നു.GCMal 598.2

    തെറ്റായ തത്വസംഹിതകളും ക്രിസ്തീയമല്ലാത്ത അനുഷ്ഠാനങ്ങളും നിലനിറുത്തിപ്പോകുന്നതിനായി പശ്ചാത്തലം മറന്നുകൊണ്ട് വേദപുസ്തക ഭാഗങ്ങൾ ഉപയോഗിക്കുകയും ചിലപ്പോൾ തങ്ങളുടെ താല്പര്യം സംരക്ഷിക്കുന്നതിന് ഒരു വാക്യത്തിന്‍റെതന്നെ ചെറിയൊരു ഭാഗം മാത്രം ഉദ്ധരിക്കു കയും ചെയ്യുന്നു. ആ വാക്യം മുഴുവനായി പരിശോധിച്ചാൽ അർത്ഥം നേരേ വിപരീതമായി പലപ്പോഴും കാണപ്പെടുന്നതുമാണ്. സ്വർഗ്ഗതുല്യമായ കൗശലത്തോടെ ജഡിക താല്പര്യങ്ങൾക്കനുയോജ്യമായ പരസ്പരവിരുദ്ധ വ്യാഖ്യാനം നല്കിക്കൊണ്ട് തങ്ങൾക്കുചുറ്റും അവർ കിടങ്ങുകുഴിക്കുന്നു. ഇങ്ങനെ അനേകർ മനഃപൂർവ്വം ദൈവവചനത്തെ വൈപരീത്യമാക്കുന്നു. സജീവമായ ഭാവ നാശേഷിയുള്ള മറ്റുചിലർ വേദപുസ്തകം തന്നെ അതിന്‍റെ വ്യാഖ്യാനവും നല്കുന്നു എന്ന തിരുവചനസാക്ഷ്യം അഗണ്യമാക്കി വിശുദ്ധ പ്രവചനങ്ങളിൽ കാണുന്ന ആലങ്കാരിക ചിത്രീകരണങ്ങൾ, രൂപങ്ങൾ, പ്രതീക്രപ്രയോഗങ്ങൾ എന്നിവയെ തങ്ങളുടെ സങ്കല്പത്തിനൊത്തു ക്രോഡീകരിച്ച് അവ ബൈബിൾ വ്യാഖ്യാനമെന്ന് പ്രസ്താവിക്കുന്നു.GCMal 598.3

    പ്രാർത്ഥന, വിനയം, പഠിപ്പിക്കാവുന്ന ആത്മാവ് എന്നിവ കൂടാതെ തിരുവചനം പഠിക്കുമ്പോഴൊക്കെയും പ്രയാസമേറിയവ മാത്രമല്ല, ലാളി ത്യവും വ്യക്തവുമായ വേദഭാഗങ്ങൾപോലും ദുർവ്യാഖ്യാനം ചെയ്യപ്പെട്ട് ശരിയായ അർത്ഥത്തിൽനിന്ന് മാറ്റപ്പെട്ടുപോകുന്നു. പാപ്പാത്വനേതാക്കൾ ഇപ കാരമുള്ള വേദഭാഗങ്ങൾ അടർത്തിയെടുത്ത് തങ്ങളുടെ താല്പര്യം സംരക്ഷിക്കുന്നതിന് വ്യാഖ്യാനിച്ച് ജനത്തിനു നല്കുകയും വേദപുസ്തകം പഠിച്ച് അതിലെ പാവനസ്യങ്ങൾ ഗ്രഹിക്കുന്നതിനുള്ള അവകാശം അവർക്ക നിഷേധിക്കുകയും ചെയ്യുന്നു. മുഴുവേദപുസ്തകവും അതു ആയിരിക്കുന്നതു പോലെതന്നെ ജനത്തിനു നല്കേണ്ടതാണ്. ബൈബിൾ ദുർവ്യാഖ്യാനം ചെയ്തു പഠിപ്പിക്കുന്നതിനുപകരം അതു അശേഷം ഇല്ലാതിരുന്നു എങ്കിൽ ത്തവർക്കു എതയോ നന്നായിരുന്നു.GCMal 599.1

    സൃഷ്ടിതാവിന്‍റെ ഇഷ്ടമെന്തെന്നറിയുവാൻ ആഗ്രഹിക്കുന്ന എല്ലാവർക്കും വഴികാട്ടിയായി വേദപുസ്തകം രൂപപ്പെടുത്തിയിരിക്കുന്നു. സ്ഥിരമായ പ്രവാചകവാക്യം മനുഷ്യനു കൊടുത്തത് ദൈവം തന്നെയാണ്. വേഗത്തിൽ സംഭവിക്കാനുള്ളതു ദാനീയേലിനും യോഹന്നാനും വെളിപ്പെടുത്തേണ്ടതിനു യേശുവും ദൂതന്മാരും വന്നു. നമ്മുടെ രക്ഷയ്ക്കാവശ്യമായ സുപ്രധാന കാര്യങ്ങൾ ഗോപ്യമായ മർമ്മമായിരിക്കുന്നില്ല. അവ വെളിപ്പെടുത്തിയിരിക്കുന്നത് ആത്മാർത്ഥതയുള്ള സത്യാന്വേഷിയെ സംഭമിപ്പിക്കുവാനോ വഴി തെറ്റിക്കുവാനോ അല്ല, “നീ ദർശനം എഴുതുക; ഓടിച്ചു വായിപ്പാൻ തക്കവണ്ണം അതു പലകയിൽ തെളിവായി വരെയ്ക്കുക” എന്നു ദൈവം ഹബക്കൂക്ക് പ്രവാചകൻ മുഖാന്തിരം അരുളിച്ചെയ്തിരിക്കുന്നു (ഹബ. 2:2} പ്രാർത്ഥനാനിരത മായ ഹൃദയത്തോടെ പഠിക്കുന്ന എല്ലാവർക്കും ദൈവവചനം തെളിവായ താണ്. സത്യസന്ധനായ ഓരോ വ്യക്തിയും സത്യവെളിച്ചത്തിലേക്കു കടന്നു വരും. “നീതമാന് പ്രകാശനം... ഉദിക്കും” (സങ്കീ. 97:22). മറഞ്ഞിരിക്കുന്ന നിധിക്കെന്നെപോലെ സഭാംഗങ്ങൾ ഹൃദയപരമാർത്ഥികളായ സത്യാന്വേഷി കളാകുന്നില്ലെങ്കിൽ ആ സഭയ്ക്ക് വിശുദ്ധിയിലേക്കു വളരുവാൻ സാധിക്കു കയില്ല. സാത്താൻ എല്ലായ്പ്പോഴും തന്‍റെ ഉദ്ദേശസാദ്ധ്യത്തിനായി പ്രവർത്തിച്ചു കൊണ്ടിരിക്കുകയാണ്. മഹാമനസ്കത എന്ന നിലവിളി മനുഷ്യരെ കുരുടാക്കി ശത്രുവിന്‍റെ കെണിയിൽ വീഴ്ത്തുന്നു. വേദപുസ്തകത്തിന്‍റെ സ്ഥാനത്തു മനുഷ്യസിദ്ധാന്തങ്ങൾ നിറയ്ക്കുന്നതിൽ അവൻ വിജയിച്ചിരിക്കുന്നു. തങ്ങൾ സ്വതന്ത്രരെന്നു അഭിമാനിക്കുന്നു എങ്കിലും ദൈവകല്പന മാറ്റിവച്ചതു നിമിത്തം സഭകൾ പാപത്തിന്‍റെ ബന്ധനത്തിലാണ്.GCMal 599.2

    ശാസ്തീയ ഗവേഷണം പലർക്കും ഒരു ശാപമായി തീർന്നിരിക്കുന്നു. ശാസ്ത്രീയ കണ്ടുപിടിത്തങ്ങൾക്കും കലയുടെ വളർച്ചയ്ക്കുമായി പ്രകാശ ത്തിന്‍റെ ഒരു പ്രവാഹം അയയ്ക്കുവാൻ ദൈവം അനുവദിച്ചെങ്കിലും ദൈവവ ചനത്താൽ നിയന്ത്രിക്കപ്പെടാതെ ശാസ്ത്രവും വെളിപ്പാടും തമ്മിലുള്ള ബന്ധത്തിൽ സൂക്ഷ്മാന്വേഷണം നടത്തുന്ന ഉന്നത വ്യക്തികൾപോലും തങ്ങളുടെ പ്രയത്നത്തിൽ ഭ്രമിച്ചുപോകുന്നു.GCMal 600.1

    ഭൗതികവും ആത്മീകവുമായ കാര്യങ്ങളിന്മേലുള്ള മനുഷ്യജ്ഞാനം അപൂർണ്ണവും ഭാഗികവുമാണ്. അതുകൊണ്ട് ശാസ്ത്രത്തെക്കുറിച്ചുള്ള തങ്ങളുടെ വീക്ഷണത്തെ വേദപുസ്തക പ്രസ്താവനകളുമായി സമന്വയിപ്പിക്കുവാൻ പലർക്കും സാധിക്കുന്നില്ല. വെറും സിദ്ധാന്തങ്ങളും ഊഹാപോഹങ്ങളു മായവയെ ശാസ്ത്രീയ വസ്തുതകളായി പലരും സ്വീകരിക്കുകയും പ്രസ്ത “ജ്ഞാനം എന്നു വ്യാജമായി പേർ പറയുന്നതിനെ”ക്കൊണ്ട് തിരുവചനത്തെ ശോധന കഴിക്കണമെന്ന് അവർ ചിന്തിക്കുകയും ചെയ്യുന്നു (1 തിമൊ. 6:20).. സൃഷ്ടിതാവും അവന്‍റെ പ്രവൃത്തികളും അവരുടെ ഗ്രഹണശക്തിക്കതീത മാണ്. അവയെ പ്രകൃതിനിയമങ്ങൾകൊണ്ട് വിശദീകരിക്കുവാൻ സാധിക്കാത്തതിനാൽ വേദപുസ്തക ചരിത്രം ആശയിക്കാവുന്നതല്ലായെന്ന് അവർ ചിന്തിക്കുന്നു. പഴയനിയമത്തിലെയും പുതിയനിയമത്തിലെയും രേഖകളുടെ വിശ്വസനീയതയിൽ സംശയിക്കുന്നവർ ഒരു പടികൂടെ മുന്നോട്ടുപോയി ദൈവത്തിന്‍റെ അസ്ഥിത്വത്തെക്കൂടെ സംശയിക്കുകയും അതുല്യമായ ശക്തി പ്രകൃതിയുടേതാണെന്ന് പ്രസ്താവിക്കുകയും ചെയ്യുന്നു. തങ്ങളുടെ നങ്കൂരം ഇളകിപ്പോകുവാൻ അനുവദിച്ചുകൊടുത്തതുകൊണ്ട് നീരീശ്വരത്വം എന്ന പാറമേൽ അടിച്ച് തകർന്നുപോകുവാൻ അവർ നിയമിക്കപ്പെട്ടിരിക്കുന്നു.GCMal 600.2

    ഇപ്രകാരം അനേകർ സത്യം വിട്ടകന്ന് സാത്താന്‍റെ വഞ്ചനയിൽ കുടുങ്ങുന്നു. സൃഷ്ടികർത്താവിനെക്കാൾ ബുദ്ധിമാന്മാരാകുവാൻ മനുഷ്യർ പ്രയ ത്നിക്കുന്നു. നിത്യതയിലും വെളിപ്പെടുത്തിക്കിട്ടാത്തതായ മർമ്മങ്ങൾ അന്വേ ഷിക്കുവാനും വിശദീകരിക്കുവാനും മാനുഷിക തത്വശാസ്ത്രങ്ങൾ പരിശമിക്കുന്നു. ദൈവം തന്നെക്കുറിച്ചും തന്‍റെ ഉദ്ദേശത്തെപ്പറ്റിയും വെളിപ്പെടുത്തി ക്കൊടുത്തിരിക്കുന്നവയെ ആരാഞ്ഞറിയുന്നതിന് മനുഷ്യർ ശ്രമിക്കുകയാണ് ങ്കിൽ അവർക്കു യഹോവയുടെ മഹത്വം, വൈഭവം, ശക്തി എന്നിവയുടെ ദർശനം ലഭിക്കുകയും തങ്ങളുടെ ഒന്നുമില്ലായ്മ അവർ ഗ്രഹിച്ചറിയുകയും തങ്ങൾക്കും മക്കൾക്കുമായി വെളിപ്പെടുത്തിയിരിക്കുന്നവയിൽ അവർ സംതൃപ്തരാകുകയും ചെയ്യുംGCMal 600.3

    ദൈവം മനുഷ്യർക്കു വെളിപ്പെടുത്തിക്കൊടുക്കാത്തതും നാം മനസ്സിലാക്കണമെന്നു ദൈവം ആഗ്രഹിക്കാത്തതുമായ കാര്യങ്ങളെ അന്വേഷിച്ചും തെളിവില്ലാത്ത അഭിപ്രായങ്ങളും ഊഹാപോഹങ്ങളും നിരത്തിവച്ചും മനുഷ്യ മനസ്സുകളെ സൂക്ഷിക്കുകയെന്നത് സാത്താന്‍റെ പരമകൗശലമാണ്. ലൂസിഫറിന് സ്വർഗ്ഗത്തിലുണ്ടായിരുന്ന തന്‍റെ സ്ഥാനം നഷ്ടമായത് ഇതു നിമിത്ത മായിരുന്നു. ദൈവിക പദ്ധതിയിലെ എല്ലാ രഹസ്യങ്ങളും വെളിപ്പെടുത്തി ക്കൊടുക്കാത്തതിൽ അവൻ നിരാശപ്പെട്ടു. തനിക്കു ലഭിച്ചിരിക്കുന്ന ഉന്നത പദവിയോടനുബന്ധിച്ച് താൻ ചെയ്യേണ്ടതായിട്ടുള്ള കാര്യങ്ങൾ വെളിപ്പെടു ത്തിക്കിട്ടിയതിനെ അവൻ പൂർണ്ണമായി അവഗണിക്കുകയും ചെയ്തു. തന്‍റെ നിയന്ത്രണത്തിലുണ്ടായിരുന്ന ദൂതഗണങ്ങളിലും ഈ അതൃപ്തി കടത്തിവിട്ട് അവരുടെ വീഴ്ചയ്ക്ക് വഴിയൊരുക്കി. ഇപ്പോൾ അവൻ ഇതേ ആത്മാവു തന്നെ നിറച്ചുകൊണ്ട് വ്യക്തമായ ദൈവകല്പനകളെ നിഷേധിക്കുവാൻ മനുഷ്യ മനസ്സുകളെ പ്രേരിപ്പിക്കുന്നു.GCMal 601.1

    വ്യക്തവും തുളച്ചുചെല്ലുന്നതുമായ വേദപുസ്തക സത്യങ്ങൾ സ്വീകരിക്കുവാൻ ഇഷ്ടപ്പെടാത്തവർ മനസ്സാക്ഷിയെ മരവിപ്പിക്കുവാനുതകുന്ന നർമ്മ ഭാഷിതങ്ങളായ കെട്ടുകഥകൾക്കായി നിരന്തരം കാതോർക്കുന്നു. ആത്മീകതയും സ്വയത്യാഗവും വിനയഭാവവും ലഘൂകരിക്കുന്ന ഉപദേശങ്ങൾ നല മ്പോൾ വളരെ സന്തോഷത്തോടെ അവ സ്വീകരിക്കപ്പെടുന്നു. ഇങ്ങനെയുള്ള വർ ജഡികാഭിലാഷ പൂർത്തീകരണത്തിനായി തങ്ങളുടെ ബുദ്ധിശക്തിയെ അധഃപതിപ്പിക്കുന്നു. നുറുങ്ങിയ ഹൃദയത്തോടും ദിവ്യ നടത്തിപ്പിനായുള്ള ആത്മാർത്ഥ പ്രാർത്ഥനയോടുംകൂടെ തിരുവചനത്തിലേക്കു തിരിയാതെ ബുദ്ധിമാന്മാരെന്നു നടിക്കുന്നവർക്കു ഇപ്രകാരമുള്ള കബളിപ്പിക്കലിനെ നേരി ടുവാൻ സാധിക്കാതെ വരുന്നു. അവരുടെ ഹൃദയവാഞ്ഛകളെ സാധിച്ചു. കൊടുക്കുവാൻ സാത്താൻ ഒരുങ്ങിനില്ക്കുന്നു. സത്യത്തിന്‍റെ സ്ഥാനത്ത് അവൻ തന്‍റെ വഞ്ചനകളെ നിരത്തിവയ്ക്കുന്നു. ഇപ്രകാരം പാപ്പാത്വ അധികാരം മനുഷ്യമനസ്സുകളുടെമേൽ ശക്തിപ്രാപിക്കുകയും ഒരു ക്രൂശു വഹിക്കേണ്ടതുള്ളതിനാൽ അവർ സത്യത്തെ ത്യജിക്കുകയും ചെയ്യുന്നു. പ്രൊട്ടസ്റ്റന്റു കാരും ഇതേ പാത തന്നെ പിന്തുടരുന്നു. കൗശലങ്ങളും സൗകര്യപ്രദമായ ഉപായങ്ങളും പഠിച്ചു ലോകത്തോടു അനുരൂപപ്പെട്ടു നില്ക്കുന്നതിനുവേണ്ടി ദൈവവചനം ഉപേക്ഷിക്കുന്ന എല്ലാവരും സത്യ വിശ്വാസത്തിന്‍റെ സ്ഥാനത്തു നിത്യനാശത്തിലേക്കു നയിക്കുന്ന വിശ്വാസത്യാഗം സ്വീകരിക്കുവാൻ ഏല്പിക്കപ്പെടുന്നു. അറിഞ്ഞുകൊണ്ട് സത്യം ഉപേക്ഷിച്ചുകളയുന്ന എല്ലാവരും സാങ്കല്പികങ്ങളായ സകലവിധ വ്യാജങ്ങളും സ്വീകരിക്കുന്നു. ഒരു ചതിയെ ഉൾക്കിടിലത്തോടെ നോക്കിയവർ വേറൊന്നുകൂടെ സ്വീകരിക്കുവാൻ ഒരുങ്ങുന്നു. “അവർ രക്ഷിക്കപ്പെടുവാൻ തക്കവണ്ണം സത്യത്തെ സ്നേഹിച്ചു കൈകൊള്ളാത്ത” കൂട്ടരെക്കുറിച്ചു അപ്പൊസ്തലനായ പൌലൊസ് ഇപ്രകാരം പറയുന്നു; “സത്യത്തെ വിശ്വസിക്കാതെ അനീതിയിൽ രസിക്കുന്ന ഏവർക്കും ന്യായവിധി വരേണ്ടതിന്നു ദൈവം അവർക്കു ഭോഷ്ക്കു വിശ്വസിക്കുമാറ് വ്യാജത്തിന്‍റെ വ്യാപാരശക്തി അയയ്ക്കുന്നു” (2 തെസ്സ. 2:10-12). നമ്മൾ ഏതു തത്വമാണ് സ്വീകരിക്കുന്നതെന്നു ശ്രദ്ധിച്ചുകൊള്ളുവാൻ ഈ മുന്നറിയിപ്പ് നമ്മുടെ മുമ്പിൽ തന്നിരിക്കുന്നു.GCMal 601.2

    പ്രേതാത്മ സിദ്ധാന്തത്തിന്‍റെ കബളിപ്പിക്കുന്ന അത്ഭുതങ്ങളും അതിന്‍റെ പ്രലോഭനകരങ്ങളായ പഠിപ്പിക്കലും ഈ മഹാ ചതിയന്‍റെ വിജയകരമായ പ്രവൃത്തികളിലൊന്നാണ്. വെളിച്ചദൂതന്‍റെ വേഷം ധരിച്ചുകൊണ്ട് അശേഷം സംശയിക്കാത്തിടങ്ങളിൽ അവൻ തന്‍റെ വലകൾ വീശുന്നു. എന്നാൽ ദൈവത്തിന്‍റെ പുസ്തകത്തിലെ അത്ഭുതങ്ങൾ ഗ്രഹിക്കുന്നതിന് ഹൃദയംഗമായ പ്രാർത്ഥനയോടെ പഠിക്കുന്നവർ തെറ്റായ ഉപദേശങ്ങൾ സ്വീകരിക്കത്തക്ക വിധം അന്ധകാരത്തിൽ തള്ളപ്പെട്ടുപോകയില്ല. അവർ സത്യത്തെ ഉപേക്ഷിക്കുകയാണെങ്കിൽ ഈ വഞ്ചനക്കിരയായി വീണുപോകും.GCMal 602.1

    വിനാശകരമായ വേറൊരു തെറ്റ് ക്രിസ്തുവിന്‍റെ ദൈവത്വത്തെ നിഷേധിക്കുന്ന ഉപദേശമാണ്. ഭൂമിയിൽ മനുഷ്യനായി വരുന്നതിനുമുമ്പ് കർത്താവ് ഉണ്ടായിരുന്നില്ലായെന്നവർ അവകാശപ്പെടുന്നു. വേദപുസ്തകം വിശ്വസിക്കുന്നു എന്നഭിമാനിക്കുന്ന വലിയൊരു കൂട്ടം ഈ സിദ്ധാന്തത്തെ താല്പര്യത്തോടെ സ്വീകരിച്ചിരിക്കുന്നു. ഇങ്ങനെ ചെയ്യുക നിമിത്തം യേശുവും പിതാ വുമായുള്ള ബന്ധം, തന്‍റെ ദിവ്യസ്വഭാവാ, കർത്താവിന്‍റെ പുരാതന അസ്തിത്വം എന്നിവ സംബന്ധിച്ചു നമ്മുടെ രക്ഷിതാവുതന്നെ പ്രഖ്യാപിച്ചിട്ടുള്ള വ്യക്ത മായ പ്രസ്താവനകളെ നേരിട്ടു അവർ എതിർക്കുകയാണു ചെയ്യുന്നത്. തിരു വചനത്ത ദുർവ്യാഖ്യാനം ചെയ്താൽ മാത്രമേ ഇതു പരിഗണിക്കുവാനുമാ കയുള്ളൂ. വീണ്ടെടുപ്പിൻ പദ്ധതിയെ സംബന്ധിക്കുന്ന മനുഷ്യന്‍റെ ധാരണയെ ഇത് തരം താഴ്ത്തുക മാത്രമല്ല, വേദപുസ്തകം ദൈവത്തിന്‍റെ വെളിപ്പാടാണെന്നുള്ള വിശ്വാസത്തെ മറിച്ചുകളയുകകൂടെ ചെയ്യുന്നു. ഈ തെറ്റ് വളരെ ആപല്ക്കരവും അതിനെ നേരിടുന്നത് വിഷമകരവുമാണ്. യേശുക്രിസ്ത വിന്‍റെ ദൈവത്വത്തെ സംബന്ധിക്കുന്ന തിരുവചനസാക്ഷ്യങ്ങളെ മനുഷ്യർ നിഷേധിക്കുകയാണെങ്കിൽ അവരോടുപതിവാദിക്കുന്നതു നിരർത്ഥകമാണ്. കാരണം, എത നിർണ്ണായകമായി പ്രതിവാദം ചെയ്താലും അവരെ സമ്മതിപ്പിക്കുവാൻ സാദ്ധ്യമാകയില്ല എന്നതുതന്നെയാണ്. “എന്നാൽ പ്രാകൃത മനുഷ്യൻ ദൈവത്തിന്‍റെ ഉപദേശം കൈക്കൊള്ളുന്നില്ല; അതു അവന്നു ഭോഷത്വം ആകുന്നു. ആത്മീകമായി വിവേചിക്കേണ്ടതാകയാൽ അതു അവന്നു ഗ്രഹിപ്പാൻ കഴിയുന്നതുമല്ല” (1 കൊരി. 2:14). ഈ തെറ്റ് വച്ചു പുലർത്തുന്ന ആർക്കും തന്നെ യേശുവിന്‍റെ സ്വഭാവത്തിന്‍റെയോ, ദൗത്യത്തിന്‍റെയോ, മനുഷ്യന്‍റെ വീണ്ടെടുപ്പിനുള്ള ദൈവത്തിന്‍റെ മഹത്തായ പദ്ധതിയുടെയോ ശരിയായ ധാരണ ലഭിക്കുവാനും സാധ്യമാകയുമില്ല.GCMal 602.2

    വ്യക്തി സ്വഭാവമുള്ള ഒരു ജീവിയെന്ന അസ്തിത്വം സാത്താനില്ലായെന്നും തിരുവചനത്തിൽ ഈ പേരു ഉപയോഗിച്ചിരിക്കുന്നതു മനുഷ്യന്‍റെ ദുഷിച്ച ചിന്തകളെയും, ആഗ്രഹങ്ങളെയും പ്രതിപാദിക്കുന്നതിനുവേണ്ടിയാ ണെന്നും ഉള്ള തെറ്റായ വിശ്വാസമാണ് വളരെ വേഗം പടർന്നുകൊണ്ടിരിക്കുന്ന വേഷപ്രച്ഛന്നവും അപകടകരവുമായ മറ്റൊരു പാഷാണ്ഡത.GCMal 603.1

    ജനസമ്മതി നേടിയ അനേകം പ്രസംഗപീഠങ്ങളിൽനിന്നു പ്രതിധ്വനിക്കുന്ന മറ്റൊരു ഉപദേശമാണ് കർത്താവിന്‍റെ വീണ്ടും വരക്കുന്നത്. ഒരാൾ മരിക്കുമ്പോൾ യേശു അവന്‍റെ അടുക്കൽ വരുന്നു എന്നുള്ള സിദ്ധാന്തം. ക്രിസ്തു ആകാശമേഘങ്ങളിൽ വരുമെന്ന സത്യം മനുഷ്യമനസ്സുകളിൽനിന്ന് വ്യതിചലിപ്പിക്കുവാനുള്ള സാത്താന്‍റെ തന്ത്രമാണിത്. “ഇതാ അവൻ അറക ളിൽ” എന്നു വർഷങ്ങളായി പറഞ്ഞുകൊണ്ട് സാത്താൻ അനേകം ആത്മാ ക്കളെ വഞ്ചിച്ചുകൊണ്ടിരിക്കുന്നു. പലരും ഈ ഉപദേശം സ്വീകരിച്ച് നഷ്ടപ്പെട്ടു കഴിഞ്ഞു (മത്താ . 24: 23-26).GCMal 603.2

    പ്രാർത്ഥന അത്യന്താപേഷിതമായതല്ലെന്ന് ലോകജ്ഞാനം പഠിപ്പിക്കുന്നു. പ്രാർത്ഥനയ്ക്ക് യഥാർത്ഥ ഉത്തരം കിട്ടുകയില്ലായെന്നും അങ്ങനെ ആയാൽ അതു നിയമവിരുദ്ധമായ ഒരു അത്ഭുതമാകുമെന്നും അത്ഭുതങ്ങൾക്കു നിലനില്ക്കാനാവില്ലെന്നും ശാസ്ത്രജ്ഞന്മാർ അവകാശപ്പെടുന്നു. വാനഗോളങ്ങൾ മുഴുവൻ മാറ്റമില്ലാത്ത നിയമങ്ങളാൽ നിയന്ത്രിക്കപ്പെടുന്നു എന്നും ഈ നിയമങ്ങൾക്കെതിരേ ദൈവം ഒന്നും ചെയ്യുകയില്ലായെന്നും അവർ പറയുന്നു. മാത്രമല്ല, ദൈവം തന്‍റെ തന്നെ നിയമങ്ങൾക്കുള്ളിലാ ണെന്നും ദൈവികനിയമങ്ങൾ പ്രവൃത്തിപഥത്തിലാകുമ്പോൾ ദൈവിക സ്വാതന്ത്ര്യം പുറന്തള്ളപ്പെട്ടുപോകുമെന്നും അവർ പ്രഖ്യാപിക്കുന്നു. ഇപ്രകാ രമുള്ള ഉപദേശങ്ങൾ തിരുവചനസാക്ഷ്യങ്ങളോട് യോജിക്കുന്നില്ല. യേശു ക്രിസ്തുവും തന്‍റെ അപ്പൊസ്തലന്മാരും അത്ഭുതങ്ങൾ പ്രവർത്തിച്ചിട്ടില്ലേ? അനുകമ്പാർദ്രനായ അതേ രക്ഷകൻ ഇന്നും ജീവിക്കുന്നു. താൻ ഈ ലോകത്തിൽ മനുഷ്യരൂപം പൂണ്ടിരുന്നപ്പോഴെന്നപോലെ ഇന്നും അവൻ വിശ്വാസത്തോടുകൂടിയ പ്രാർത്ഥന ശ്രദ്ധിക്കുന്നതിൽ തല്പരനുമാണ്. ജഡീകമായതു സ്വർഗ്ഗീയമായതിനോടു സഹകരിക്കുന്നു. യാചിക്കുന്നില്ലായെങ്കിൽ കൊടുക്കുവാൻ സാദ്ധ്യതയില്ലാത്തതു വിശ്വാസത്തോടുകൂടിയ പ്രാർത്ഥനയ്ക്ക ത്തരമായി നല്കുക എന്നതു ദൈവ പദ്ധതിയുടെ ഒരു ഭാഗമാണ്.GCMal 603.3

    ക്രിസ്തീയ സഭകളിൽ കണ്ടുവരുന്ന അബദ്ധ ഉപദേശങ്ങളും സാങ്കല്പിക ആശയങ്ങളും അസംഖ്യമാണ്. ദൈവവചനത്തിൽ ഉറപ്പിച്ചിരിക്കുന്ന അതിർ വരമ്പുകൾ മാറ്റുമ്പോഴുണ്ടാകുന്ന ദുഷ്ടതയുടെ ഫലം ഗണിക്കാനസാദ്ധ്യ മാണ്. ഇപ്രകാരം പ്രവർത്തിക്കുവാനൊരുമ്പെടുന്നവരിൽ ചിലർ ഒരു സത്യം മാത്രം തിരസ്കരിക്കുന്നു. എന്നാൽ അധികം പേരും സത്യോപദേശങ്ങൾ ഒരോന്നായി ഉപേക്ഷിച്ചുകൊണ്ട് അവസാനം അവിശ്വാസികളായി മാറുന്നു.GCMal 604.1

    തിരുവചനവിശ്വാസികളായിരിക്കേണ്ടിയിരുന്ന പലരും സാർവ്വത്രികമായ മതതത്വശാസ്ത്രത്തിലെ തെറ്റുകൾ നിമിത്തം അവിശ്വാസികളായി മാറി പ്പോയിരിക്കുന്നു. നീതി, ദയ, ദാനശീലം തുടങ്ങിയവയെ സംബന്ധിക്കുന്ന തങ്ങളുടെ സ്വന്ത മാനസിക നിഗമനങ്ങൾക്കു ക്ഷതം ഏല്പിച്ചുകൊണ്ടുള്ള ഉപദേശങ്ങൾ സ്വീകരിക്കുന്നതു അവർക്കു അസാദ്ധ്യമായിത്തീരുകയും അവ വേദപുസ്തക ഉപദേശങ്ങളാണെന്ന് പഠിപ്പിക്കുന്നതുകൊണ്ട് അവർ ദൈവ വചനത്തെ സ്വീകരിക്കാതിരിക്കുകയും ചെയ്യുന്നു.GCMal 604.2

    ഇത് സാധിച്ചുകാണുവാൻ സാത്താനും ഉത്സാഹിക്കുന്നു. ദൈവത്തിലും ദൈവവചനത്തിലുമുള്ള ആശയം നശിച്ചുകാണുന്നതിലധികം ഒന്നും അവൻ ആഗ്രഹിക്കുന്നില്ല. സംശയാലുക്കളുടെ വലിയ സൈന്യത്തിന്‍റെ തലവനായി സാത്താൻ നിന്നുകൊണ്ട് ആത്മാക്കളെ വഞ്ചിച്ച് തന്‍റെ സൈന്യബലം കൂട്ടുവാൻ അക്ഷീണം പ്രയത്നിക്കുന്നു. അവിശ്വാസിക്കുക എന്നത് ഒരു പരിഷ്കാ രമായി മാറിയിരിക്കുന്നു. തിരുവചനം പാപത്തെ ശാസിക്കുകയും ശിക്ഷിക്കു കയും ചെയ്യുന്നതുകൊണ്ട് വലിയൊരു കൂട്ടം പേർ ദൈവത്തെയും തന്‍റെ വചനത്തെയും അവിശ്വസിക്കുന്നു. പറയുന്ന കാര്യങ്ങൾ അനുസരിക്കുവാൻ ഇഷ്ടപ്പെടാത്തവർ അതിന്‍റെ അധികാരത്തെ മറിച്ചിടുവാൻ പ്രയത്നിക്കുന്നു. അവർ വേദപുസ്തകം വായിക്കുന്നതും പ്രസംഗം കേൾക്കുന്നതും വചന ത്തിലും പ്രസംഗത്തിലും കുറ്റമുണ്ടോ എന്നു കണ്ടുപിടിക്കുന്നതിനു മാത മാണ്. തങ്ങളുടെ ഉത്തരവാദിത്വത്തിൽ വിമുഖത കാണിക്കാതെയും അതിനെ ന്യായീകരിച്ചുകൊണ്ടും ആരുംതന്നെ അവിശ്വാസികളായിത്തീരുന്നില്ല. അഹങ്കാരവും അലസതയും നിമിത്തം അനേകർ സംശയാലുക്കളായിത്തീരുന്നു. പ്രശംസാർഹമായതെന്തും പൂർത്തീകരിക്കണമെങ്കിൽ പ്രയത്നവും സ്വയ ത്യാഗവും ആവശ്യമായിരിക്കുന്നതുകൊണ്ട് അലസന്മാരായവർ വേദപുസ്ത കത്തെ വിമർശിച്ച് അതിബുദ്ധിമാന്മാരെന്ന പ്രശസ്തി ആർജ്ജിക്കുവാൻ ലക്ഷ്യമിടുന്നു. ദൈവിക ജ്ഞാനത്താൽ വെളിച്ചം പ്രാപിക്കാത്ത ജഡിക ബുദ്ധിക്കു ഗ്രഹിക്കുവാൻ അസാദ്ധ്യമായ അനേകം കാര്യങ്ങൾ ഉള്ളതു കൊണ്ട് വിമർശനത്തിനുള്ള അവസരം അവർക്കു ലഭിക്കുന്നു. അവിശ്വാസ ത്തിന്‍റെയും സംശയത്തിന്‍റെയും നിരീശ്വരത്വത്തിന്‍റെയും കൂടെ നില്ക്കുന്നതു നന്മയായി പലർക്കും തോന്നുന്നു. ഇപ്രകാരമുള്ളവർ തുറന്ന മനസ്സുള്ളവ രായി പ്രത്യക്ഷപ്പെടുമെങ്കിലും ഇവർ സ്വാർത്ഥ വിശ്വാസികളും അഹങ്കാരി കളുമാണെന്ന് വെളിപ്പെട്ടുവരും. മറ്റുള്ളവരുടെ മനസ്സിനെ സംഭവിപ്പിക്കുന്ന തിനുവേണ്ടി തിരുവചനത്തിൽനിന്നു എന്തെങ്കിലും കണ്ടുപിടിക്കുന്നതിൽ പലരും സന്തോഷിക്കുന്നു. ചിലർ ഒരു വിവാദം ആഗ്രഹിച്ചുകൊണ്ട് തെറ്റിന്‍റെ വശം പിടിച്ച് വിമർശിക്കുവാനും വാദിക്കുവാനും തുടങ്ങുന്നു. അവർ തങ്ങളെ വേട്ടക്കാരന്‍റെ കെണിയിൽ വീഴ്ത്തുകയാണെന്ന് അറിയുന്നില്ല. എന്നാൽ പരസ്യമായി അവിശ്വാസം പ്രകടിപ്പിച്ചുപോയതുകൊണ്ട് ആ അവസ്ഥയിൽ തന്നെ തുടരേണ്ടതാണെന്നു അവർക്കു തോന്നുന്നു. അങ്ങനെ അവർ അവിശ്വാസികളോടു ചേർന്നു തങ്ങൾക്കു പരദീസയുടെ വാതിൽ അടച്ചുകളയുന്നുGCMal 604.3

    വേദപുസ്തകത്തിന്‍റെ ദിവ്യസ്വഭാവത്തെ സംബന്ധിക്കുന്ന അനേകം തെളിവുകൾ ദൈവം തന്‍റെ വചനത്തിൽ നല്കിയിരിക്കുന്നു. നമ്മുടെ വീണ്ടടുപ്പിനെ സംബന്ധിക്കുന്ന വലിയ സത്യങ്ങൾ വ്യക്തമായി പ്രതിപാദിക്കപ്പെട്ടി രിക്കുന്നു. ആത്മാർത്ഥമായി അന്വേഷിക്കുന്ന എല്ലാവർക്കും വാഗ്ദാനം ചെയ്യപ്പെട്ടിരിക്കുന്ന പരിശുദ്ധാത്മാവിന്‍റെ സഹായത്തോടെ ഓരോ വ്യക്തിക്കും സത്യം മനസ്സിലാക്കാം തങ്ങളുടെ വിശ്വാസത്തിനു ആധാരമായ ഉറച്ച ഒരടി സ്ഥാനം ദൈവം മനുഷ്യനു കൊടുത്തിരിക്കുന്നു.GCMal 605.1

    എന്നാലും അക്ഷയനായ ദൈവത്തിന്‍റെ പദ്ധതികളും ഉദ്ദേശ്യങ്ങളും പൂർണ്ണമായി ഗ്രഹിക്കുവാൻ ക്ഷയമുള്ള മനുഷ്യമനസ്സിനു സാധിക്കുന്നില്ല. ദൈവത്തെ അന്വേഷിച്ചു കണ്ടുപിടിക്കുവാൻ നമുക്കു സാദ്ധ്യമല്ല. അവൻ തന്‍റെ മഹത്വം മറച്ചിരിക്കുന്ന തിരശ്ശീല നമ്മുടെ അഹംഭാവമെന്ന കരത്താൽ മാറ്റുവാൻ നാം ശ്രമിക്കരുത്. “ഹാ, ദൈവത്തിന്‍റെ ധനം, ജ്ഞാനം, അറിവ്, എന്നിവയുടെ ആഴമേ! അവന്‍റെ ന്യായവിധികൾ എത്ര അപമേയവും അവന്‍റെ വഴികൾ എത്ര അഗോചരവും ആകുന്നു” എന്ന് അപ്പൊസ്തലൻ പറയുന്നു (റോമ. 11:33). അനന്തമായ ശക്തിയോടു ബന്ധപ്പെട്ടിരിക്കുന്ന അതിരുകളില്ലാത്ത സ്നേഹം നാം മനസ്സിലാക്കേണ്ടതിന് നമ്മോടുള്ള തന്‍റെ ഇടപെടലുകളെയും തന്‍റെ പ്രവർത്തനോദ്ദേശങ്ങളെയും നമ്മുടെ അറിവി നായി തന്നിരിക്കുന്നു. നമ്മുടെ സ്വർഗ്ഗീയ പിതാവിന്‍റെ ജ്ഞാനവും നീതിയും നിറഞ്ഞ കല്പനയുടെ മുമ്പിൽ അതൃപ്തിയും അവിശ്വാസവും കൂടാതെ ആദരപൂർവ്വം തല വണക്കി നാം കീഴടങ്ങേണ്ടതാണ്. നമ്മുടെ നന്മയ്ക്ക വേണ്ടി നാം അറിയേണ്ടതായ തന്‍റെ പദ്ധതികളെല്ലാം അവൻ നമുക്കു വെളിപ്പെടുത്തിത്തരും. അതിനപ്പുറമുള്ളവയ്ക്കുവേണ്ടി സർവ്വശക്തിയുള്ള തന്‍റെ കരത്തിലും സ്നേഹനിർഭരമായ തന്‍റെ ഹൃദയത്തിലും നാം വിശ്വസിക്കണം.GCMal 605.2

    വിശ്വസിക്കുന്നതിനുള്ള ധാരാളം തെളിവുകൾ ദൈവം തന്നിട്ടുണ്ടെങ്കിലും അവിശ്വസിക്കുവാനുള്ള ഉപാധികളെല്ലാം ദൈവം ഒരിക്കലും മാറ്റിക്കളയുന്നിില്ല. തങ്ങളുടെ സംശയങ്ങൾ ഉറപ്പിക്കുന്നതിനുള്ള കൊളുത്തുകൾ അന്വേ ഷിക്കുന്നവർ അവ കണ്ടെത്തും. എല്ലാവിധ തടസ്സങ്ങളും മാറി സംശയത്തി നുള്ള അവസരങ്ങളെല്ലാം നീങ്ങിപ്പോകുമ്പോൾ മാത്രം ദൈവവചനം സ്വീകരിച്ച് അനുസരിക്കാമെന്ന് ചിന്തിക്കുന്നവർ ഒരിക്കലും ദൈവിക വെളിച്ചത്തിലേക്കു വരികയില്ല.GCMal 606.1

    ദൈവത്തെ അവിശ്വസിക്കുക എന്നതു പുതുക്കം പ്രാപിക്കാത്തതും ദവത്തോട് ശത്രുത്വം ഉള്ളതുമായ ഹ്യദയത്തിന്‍റെ ബാഹ്യപ്രകടനമാണ്. എന്നാൽ വിശ്വാസം എന്നത് പരിശുദ്ധാത്മാവിനാൽ പ്രചോദിക്കപ്പെടുന്ന താണ്. പോഷിപ്പിക്കുമ്പോൾ മാത്രമേ അതു പുഷ്ടിപ്പെടുകയുള്ളൂ. നിശ്ചയ ദാർഢ്യത്തോടെ പ്രവർത്തിക്കുന്നില്ലായെങ്കിൽ ആർക്കും വിശ്വാസത്തിൽ ഉറച്ചുവരുവാൻ സാധിക്കുകയില്ല. വളർത്തുന്നതിനനുസരിച്ച് അവിശ്വാസവും ശക്തി പ്രാപിക്കും. വിശ്വാസത്തിൽ ഉറച്ചുനില്ക്കുന്നതിനു ദൈവം കൊടുത്തിരിക്കുന്ന തെളിവുകളിൽ ആശയിക്കാതെ ചോദ്യം ചെയ്യാനും കുറ്റം പറയാനും മനുഷ്യർ തുടങ്ങുമ്പോൾ സംശയങ്ങൾ കൂടുതൽ കൂടുതൽ ബലപ്പെട്ടു വരുന്നതായി അവർ കാണും.GCMal 606.2

    എന്നാൽ ദൈവവാഗ്ദത്തങ്ങളെ സംശയിക്കയും തന്‍റെ കൃപയുടെ ഉറപ്പിനെ അവിശ്വസിക്കുകയും ചെയ്യുന്നവർ ദൈവത്തെ അപമാനിക്കുക യാണ് ചെയ്യുന്നത്. അവരുടെ സ്വാധീനം മറ്റുള്ളവരെ ക്രിസ്തുവിങ്കലേക്കു ആകർഷിക്കുന്നതിനു പകരം അകറ്റിക്കളയുക മാത്രമേ ചെയ്യുകയുള്ളൂ. കറുത്ത ഇലകൾ നിറഞ്ഞ ശിഖിരങ്ങൾ ചുറ്റുപാടും വീശി മറ്റു സസ്യങ്ങൾക്കും കൂടെയുള്ള സൂര്യപ്രകാശം തടഞ്ഞുകൊണ്ട് അവയെ തന്‍റെ തണുത്ത നിഴലിൻകീഴിൽ നശിപ്പിക്കുന്ന ഫലമില്ലാത്ത വൃക്ഷങ്ങളാണ് അവർ. ഇക്കൂട്ടരുടെ ജീവിത പവ്യത്തികൾ അവർക്കെതിരെയുള്ള നിത്യമായ സാക്ഷികളായി വെളിപ്പെട്ടുവരും. സംശയത്തിന്‍റെയും അവിശ്വാസത്തിന്‍റെയും വിത്തുകൾ വിതയ്ക്കുന്ന ഇവർ അതിൽനിന്നു നിശ്ചയമായും ഫലം കൊയ്യും.GCMal 606.3

    സംശയങ്ങളിൽനിന്നു മോചനം നേടണമെന്നാഗ്രഹിക്കുന്നവർക്കു ഒരു പോം വഴി മാത്രമേ കരണീയമായിട്ടുള്ളൂ. മനസ്സിലാകാത്ത കാര്യങ്ങളെ സംബന്ധിച്ചു ചോദ്യം ചെയ്യാതെയും കുറ്റം പറയാതെയും, തങ്ങളുടെ മേൽ പ്രകാശിപ്പിച്ചിരിക്കുന്ന വെളിച്ചത്തിനു പ്രാധാന്യം കൊടുത്ത് അതിൽ അവർ നടക്കേണ്ടതാണ്. അപ്പോൾ അധികം വെളിച്ചം അവർക്കു തുടർന്നു ലഭിക്കും. ചെയ്യേ ണ്ടതെന്തെന്നു തങ്ങളുടെ ബുദ്ധിക്കു വ്യക്തമായിക്കിട്ടിയിരിക്കുന്നതു അവർ ചെയ്യട്ടെ. അപ്പോൾ അവർ ഇന്നു സംശയിക്കുന്നവയെ സംബന്ധിച്ചുള്ള അറിവ് ലഭിക്കുകയും അത് പ്രാവർത്തികമാക്കാൻ സഹായം ലഭിക്കുകയും ചെയ്യും.GCMal 606.4

    സത്യമാണെന്നുതന്നെ തോന്നത്തക്കവിധമുള്ള വ്യാജം അവതരിപ്പിച്ച് അതിൽ വഞ്ചിക്കപ്പെടുവാൻ താല്പര്യമുള്ളവരെയും സത്യം ആവശ്യപ്പെടുന്ന സ്വയത്യാഗവും യാഗവും ഉപേക്ഷിക്കുവാൻ ആഗ്രഹിക്കുന്നവരെയും ചതിക്കു വാൻ സാത്താൻ സാധിക്കും. എന്നാൽ എന്തു വില കൊടുത്തായാലും സത്യാഗ്രഹിക്കുവാൻ ആത്മാർത്ഥമായി ആഗ്രഹിക്കുന്ന ഒരു ആത്മാവിനെപ്പോലും തന്‍റെ ശക്തിക്കധീനമാക്കുവാൻ അവനു സാധിക്കുകയില്ല. ക്രിസ്തുവാണ് സത്യം. അവനാണ് “ഏതു മനുഷ്യനെയും പ്രകാശിപ്പിക്കുന്ന സത്യവെളിച്ചം” ( യോഹ. 1:9). മനുഷ്യനെ സകല സത്യത്തിലും വഴിനടത്തുവാൻ സത്യ ത്തിന്‍റെ ആത്മാവിനെ അയച്ചിരിക്കുന്നു. ദൈവപുത്രൻ തന്‍റെ അധികാരത്തിൽ ഇപ്രകാരം പ്രസ്താവിച്ചിരിക്കുന്നു: “അന്വേഷിപ്പിൻ എന്നാൽ നിങ്ങൾ കണ്ടെത്തും” “അവന്‍റെ ഇഷ്ടം ചെയ്വാൻ ഇച്ഛിക്കുന്നവൻ ഈ ഉപദേശം 2 അറിയും (മത്താ. 7:7, യോഹ. 7:17).GCMal 607.1

    സാത്താനും അവന്‍റെ സൈന്യവും തങ്ങൾക്കെതിരെ പ്രയോഗിക്കുവാൻ ഒരുക്കുന്ന കെണികളെപ്പറ്റി ക്രിസ്തുവിന്‍റെ അനുയായികൾ വളരെ കുറച്ചു മാത്രമേ അറിയുന്നുള്ളൂ. എന്നാൽ സ്വർഗ്ഗത്തിൽ വസിക്കുന്നവൻ തന്‍റെ അഗാ ധമായ പദ്ധതിയുടെ പൂർത്തീകരണത്തിനുവേണ്ടി അവയ്ക്കെല്ലാമതീതമായി പ്രവർത്തിക്കുന്നു. തന്‍റെ ജനം അഗ്നിശോധനകളും പരീക്ഷകളും നേരിടുവാൻ കർത്താവ് അനുവദിക്കുന്നത് അവരുടെ കഷ്ടപ്പാടിലും വേദനയിലും അവൻ സന്തോഷിക്കുന്നതുകൊണ്ടല്ല; പിന്നെയോ, ഇപകാരമുള്ള നടപടികൾ അവരുടെ അന്തിമ വിജയത്തിനു അത്യാവശ്യമായതിനാലാണ്. പരീക്ഷകളിൽ നിന്ന് അവരെ പൊതിഞ്ഞുകൊൾവാൻ തന്‍റെ സ്വന്ത മഹത്വത്തിൽ ദൈവ ത്തിന് സാദ്ധ്യമല്ല; കാരണം, പീഡാനുഭവങ്ങളുടെ ആവശ്യംതന്നെ തിന്മയുടെ വശീകരണങ്ങളോടു എതിർത്തുനില്ക്കുവാൻ അവരെ പ്രാപ്തരാക്കുന്നതിനു വേണ്ടിയാണ്.GCMal 607.2

    നുറുങ്ങിയ ഹൃദയത്തോടുകൂടെ തങ്ങളെ ദൈവസന്നിധിയിൽ താഴ്ത്തി പാപങ്ങളെ ഏറ്റുപറഞ്ഞുപേക്ഷിച്ചുകൊണ്ട് വിശ്വാസത്തോടുകൂടെ ദൈവ വാഗ്ദത്തങ്ങളിൽ ആശ്രയിക്കുന്ന തന്‍റെ ജനത്തിൽനിന്നു തിരുസാന്നിദ്ധ്യം മാറ്റിവയ്ക്കുവാനും ദൈവവേലയ്ക്ക് തടസ്സം സൃഷ്ടിക്കുവാനും മനുഷ്യർക്കോ പിശാചുകൾക്കോ ഒരിക്കലും സാധിക്കുകയില്ല. പരസ്യമോ രഹസ്യമോ ആയ ഓരോ പരീക്ഷയും ഓരോ തടസ്സവാദവും വിജയകരമായി ചെറുത്തു നേരിടപ്പെടും. അതു “സൈന്യത്താലുമല്ല, ശക്തിയാലുമല്ല, എന്‍റെ ആത്മാവിനാലത് എന്ന് സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു” (സെഖ. 4:6).GCMal 607.3

    “കർത്താവിന്‍റെ കണ്ണ് നീതിമാന്മാരുടെമേലും അവന്‍റെ ചെവി അവരുടെ പ്രാർത്ഥനയ്ക്കും തുറന്നിരിക്കുന്നും 9 9 . നിങ്ങൾ നന്മ ചെയ്യുന്നതിൽ ശുഷ്കാ ന്തിയുള്ളവർ ആകുന്നു എങ്കിൽ നിങ്ങൾക്കു ദോഷം ചെയ്യുന്നവൻ ആർ?” (1 പത്രൊ. 3:12,13). ആഭിചാരം പ്രയോഗിച്ചും ദൈവത്തിനു യാഗം കഴിച്ചും ഇസായേലിനെതിരേ ശാപവാക്കുകൾ ഉച്ചരിക്കുവാൻ, പ്രതിഫലം മോഹിച്ചു കൊണ്ട്, ബിലെയാം ശമിച്ചപ്പോൾ ദൈവാത്മാവു അവന്‍റെ ശാപവാക്കുകളെ തടയുകയുണ്ടായി. അവൻ ഇപ്രകാരം പ്രസ്താവിക്കുവാൻ നിർബന്ധിക്കപ്പെട്ടു; “ദൈവം ശപിക്കാത്തവനെ ഞാൻ എങ്ങനെ ശപിക്കും?” യഹോവ പ്രാകാത്തവനെ ഞാൻ എങ്ങനെ പ്രാകും?” “ഭക്തന്മാർ മരിക്കുമ്പോലെ ഞാൻ മരിക്കട്ടെ; എന്‍റെ അവസാനം അവന്‍റേതുപോലെ ആകട്ടെ'. രണ്ടാമതും യാഗം കഴിച്ചതിനുശേഷം അഭക്തനായ പ്രവാചകൻ ഘോഷിക്കുന്നു: “അനുഗ്രഹിപ്പാൻ എനിക്കു കല്പന ലഭിച്ചിരിക്കുന്നു; അവൻ അനുഗ്രഹിച്ചിരിക്കുന്നു; എനിക്കു അതു മറച്ചുകൂടാ. യാക്കോബിൽ തിന്മ കാൺമാനില്ല; യിസ്രായേലിൽ കഷ്ടത ദർശിപ്പാനുമില്ല; അവന്‍റെ ദൈവമായ യഹോവ അവനോടുകൂടെ ഇരിക്കുന്നു; രാജകോലാഹലം അവരുടെ മദ്ധ്യേ ഉണ്ട്'. ആഭിചാരം യാക്കോബിനു പറ്റുകയില്ല; ലക്ഷണവിദ്യ യിസ്രായേലിനോടു ഫലിക്കയുമില്ല; ഇപ്പോൾ യാക്കോബിനെക്കുറിച്ചും യിസ്രായേലിനെക്കുറിച്ചും ദൈവം എന്തെല്ലാം പ്രവർത്തിച്ചിരിക്കുന്നു എന്നേ പറയാവൂ! മൂന്നാമതും യാഗപീഠം നിർമ്മിക്കപ്പെട്ടു; ഒരു ശാപവാക്കു ഉച്ഛരിപ്പാൻ ബിലെയാം വീണ്ടും പരിശ്രമിച്ചു. പക്ഷെ അനുഗ്രഹിക്കുന്നതു ഇഷ്ടപ്പെടാത്ത ആ പ്രവാചകന്‍റെ അധരങ്ങളിൽ നിന്ന് ദൈവാത്മാവു തന്‍റെ തെരഞ്ഞെടുക്കപ്പെട്ട ജനത്തിനു സമൃദ്ധിയും അവരുടെ ശത്രുക്കൾക്കു വിഡ്ഢിത്ത്വവും വിദ്വേഷവും പ്രഖ്യാപിച്ചു: “നിന്നെ അനുഗ്രഹിക്കുന്നവൻ അനുഗ്രഹിക്കപ്പെട്ടവൻ; നിന്നെ ശപിക്കുന്നവൻ ശപിക്കപ്പെട്ടവൻ” (സംഖ്യാ‌. 23:8,10,20,21 ,23; 24:9).GCMal 608.1

    ഈ സമയം യിസ്രായേൽ മക്കൾ ദൈവമുമ്പാകെ വിശ്വസ്തരായിരുന്നു. അവർ ദൈവകല്പനകൾ അനുസരിച്ചിരുന്നിടത്തോളം അവരെ ജയിക്കുവാൻ ഭൂമിയിലോ പാതാളത്തിലോ ഉള്ള ഒരു ശക്തിക്കും സാധിച്ചിരുന്നില്ല. എന്നാൽ അവർക്കെതിരേ ഉച്ഛരിക്കുവാൻ ബിലെയാം ശ്രമിച്ച ശാപവാക്കുകൾ അവരെ പാപത്തിൽ വീഴ്ത്തിയതിനുശേഷം അവരുടെമേൽ വരുത്തുവാൻ സാത്താനു സാധിച്ചു.GCMal 608.2

    ക്രിസ്തുവിൽ വസിക്കുന്ന ബലഹീനനായ വ്യക്തിയോടുപോലും അന്ധകാരത്തിന്‍റെ സൈന്യത്തിന് കിടനില്ക്കാനാകയില്ലെന്നും തന്നെത്താൻ വെളിപ്പെടുത്തിക്കൊണ്ട് മത്സരത്തിനിറങ്ങിയാൽ അവൻ എതിർക്കപ്പെടു മെന്നും സാത്താനു നന്നായറിയാം. അതുകൊണ്ട് അവൻ ക്രിസ്തുവിന്‍റെ ഭടന്മാരെ അവരുടെ രക്ഷാ സങ്കേതത്തിൽനിന്ന് അകറ്റുവാൻ ശ്രമിക്കുകയും തന്‍റെ സേനയുമായി മറഞ്ഞുനിന്നുകൊണ്ട് തന്‍റെ നിലത്തു കാൽ വയ്ക്കുന്നവരെ നശിപ്പിക്കുവാൻ ഒരുങ്ങി നില്ക്കുകയും ചെയ്യുന്നു. ദൈവത്തിൽ ആശയം വച്ചും തന്‍റെ എല്ലാ കല്പനകളും അനുസരിച്ചും മാത്രമേ നമുക്കു സുരക്ഷിതരായിരിക്കുവാൻ സാധിക്കുകയുള്ളൂGCMal 608.3

    പ്രാർത്ഥന കുടാതെ ആർക്കുംതന്നെ ഒരു ദിവസമോ ഒരു മണിക്കൂർ പോലുമോ സുരക്ഷിതരായിരിക്കുവാൻ സാദ്ധ്യമല്ല. പ്രത്യേകിച്ച്, തന്‍റെ വചനം ഗ്രഹിക്കുന്നതിനുള്ള ജ്ഞാനം ലഭിക്കുവാൻ നാം ദൈവത്തോടു യാചിക്കേണ്ടതാണ്. പരീക്ഷകന്‍റെ ഉപായങ്ങളെ സംബന്ധിച്ചും അവയെ വിജയകരമായി നേരിടേണ്ട മാർഗ്ഗങ്ങളെക്കുറിച്ചും ഇതിൽ വെളിപ്പെടുത്തി യിരിക്കുന്നു. ഇടർച്ചയുണ്ടാക്കി നമ്മെ വീഴിക്കാമെന്ന് കരുതി അവൻ കാണുന്ന തിരുവചന ഭാഗങ്ങൾ ദുർവ്യാഖ്യാനം ചെയ്യാനും അസ്ഥാനത്ത് ഉദ്ധരിക്കു വാനും സാത്താൻ വിരുതനാണ്. ദൈവത്തിലുള്ള നമ്മുടെ ആശയം ഒരിക്കലും കൈവിടാതെ ഹൃദയത്തിൽ താഴ്ന്ന് ധരിച്ചുകൊണ്ട് നാം വേദപുസ്തകം പഠി ക്കേണ്ടതാണ്. സാത്താന്‍റെ തന്ത്രങ്ങൾക്കെതിരേ നാം എപ്പോഴും ജാഗരൂകരാ യിരുന്നുകൊണ്ട് “ഞങ്ങളെ പരീക്ഷയിൽ പ്രവേശിപ്പിക്കരുത് എന്നു വിശ്വാ സത്തോടുകൂടെ നാം സദാ പ്രാർത്ഥിക്കേണ്ടതാണ്.GCMal 609.1