Loading...
Larger font
Smaller font
Copy
Print
Contents
വന്‍ പോരാട്ടം - Contents
  • Results
  • Related
  • Featured
No results found for: "".
  • Weighted Relevancy
  • Content Sequence
  • Relevancy
  • Earliest First
  • Latest First

    അദ്ധ്യായം 4—വാൽഡൻസുകൾ

    ആത്മീകാന്ധകാരം ലോകത്തിന്മേൽ വീഴ്ത്തിയ പാപ്പാത്വ അധികാരത്തിന്‍റെ നീണ്ട വർഷങ്ങളിൽ പോലും സത്യവെളിച്ചം മുഴുവനായി കെടു ത്തിക്കളയാൻ കഴിഞ്ഞില്ല. എല്ലാ കാലഘട്ടങ്ങളിലും ദൈവത്തിന്‍റെ സാക്ഷികൾ ഉണ്ടായിരുന്നു. അവർ ദൈവത്തിനും മനുഷ്യനും ഇടയിലുള്ള ഏക മദ്ധ്യസ്ഥനായി ക്രിസ്തുവിനെ വിശ്വസിച്ചിരുന്നു. അവർക്ക് ജീവിതത്തോത് വേദപുസ്തകം മാത്രമായിരുന്നു. അവർ യഥാർത്ഥ ശബ്ദത്തിനെ വിശുദ്ധമായി ആചരിച്ചിരുന്നു. ഇവരോട് ലോകം എത്രമാത്രം കടപ്പെട്ടിട്ടുണ്ടെന്ന് പിൽക്കാല തലമുറകൾ ഒരിക്കലും അറിയുകയില്ല. എന്നാൽ അവർ നവീന ചിന്താഗതിക്കാരായും അവരുടെ ഉന്നം ചോദ്യം ചെയ്യപ്പെടേണ്ടതായും, സ്വഭാവം ചീത്തയായും, എഴുത്തുകൾ പൂഴ്ത്തി വയ്ക്കേണ്ടവയായും, തെറ്റായി വ്യാഖ്യാനിക്കപ്പെടേണ്ടവയായും മുദ്രകുത്തപ്പെട്ടു. എന്നിട്ടും അവർ ഉറച്ചുനിന്നു. യുഗങ്ങളോളം തങ്ങളുടെ വിശ്വാസത്തെ വിശുദ്ധമായി കാത്തു. അതാണ് അവർ പിൽക്കാല തലമുറകൾക്ക് കൊടുത്ത വിശുദ്ധ പൈതൃകം.GCMal 64.1

    റോമിന്‍റെ അധീനതയിൽ അന്ധകാരയുഗത്തിൽ ജീവിച്ചിരുന്ന ദൈവ ജനത്തിന്‍റെ ചരിത്രം സ്വർഗ്ഗത്തിൽ എഴുതപ്പെട്ടിട്ടുണ്ട്. എന്നാൽ മനുഷ്യന്‍റെ എഴുത്തുകളിൽ അവ വളരെ കുറച്ചു മാത്രമേയുള്ളു. അവരെ പീഡിപ്പിച്ചിരു ന്നവരുടെ കുറ്റാരോപണങ്ങൾ അല്ലാതെ അവർ ജീവിച്ചിരുന്നു എന്നതിന്‍റെ തെളിവ് കണ്ടെത്താൻ കഴിയുകയില്ല. റോമിന്‍റെ ഉപദേശങ്ങളേയോ വിധിക ളേയോ അംഗീകരിക്കാത്തവരുടെ പൊടിപോലും ഇല്ലാതാക്കുക എന്നുള്ളതായിരുന്നു റോമിന്‍റെ നയം. അവരുടെ ഉപദേശത്തിനെതിരായ വ്യക്തികളായാലും, എഴുത്തുകളായാലും അവയെ നശിപ്പിച്ചിരുന്നു. പാപ്പാത്വോപദേശങ്ങളുടെ ആധികാരികതയെക്കുറിച്ച് സംശയിക്കുകയൊ ചോദിക്കുകയൊ ചെയ്യുന്നവർ എത്ര വലിയവനോ ചെറിയവനോ ധനികനോ ദരിദ്രനോ ആയാലും ശരി, അവൻ തന്‍റെ ജീവൻ പിഴ നൽകണമായിരുന്നു. എതിരാളികളോട് ചെയ്ത ക്രൂരതയുടെ രേഖകൾ റോം നശിപ്പിക്കാൻ ശ്രമിച്ചു. അങ്ങനെയുള്ള എല്ലാ എഴുത്തുകളും പുസ്തകങ്ങളും തീ കത്തിച്ചുകളയണമെന്ന് പോപ്പിന്‍റെ കൗൺസിൽ വിധിച്ചു. അച്ചടി കണ്ടുപിടിക്കുന്നതിനുമുൻപ് പുസ്തകങ്ങൾ എണ്ണത്തിൽ വളരെ കുറവായിരുന്നു. ഉള്ളവ സൂക്ഷിച്ചുവയ്ക്കാവുന്ന രീതിയിലും ആയിരുന്നില്ല. അതുകൊണ്ട് റോമാമതവാദികളെ പിന്തിരിപ്പിക്കുന്നതിന് കാര്യമായൊന്നുമില്ലായിരുന്നു.GCMal 64.2

    റോമിന്‍റെ അധികാരപരിധിയിൽപ്പെട്ട ഒരു സഭയേയും തടസ്സം കൂടാതെ മനസ്സാക്ഷിയുടെ സ്വാതന്ത്യം അനുഭവിക്കുവാൻ അനുവദിച്ചിരുന്നില്ല. പാപ്പാത്വം അധികാരത്തിൽ വന്ന ഉടനെ, തന്‍റെ ചാഞ്ചല്യം അംഗീകരിക്കാത്ത എല്ലാ സഭകളെയും കെയ്ക്കുള്ളിൽ ഞെക്കിപ്പിഴിഞ്ഞു. അങ്ങനെ ഒന്നിനു പിറകെ ഒന്നായി എല്ലാ സഭകളും തന്‍റെ അധികാരം അംഗീകരിച്ചു.GCMal 65.1

    ബ്രിട്ടനിൽ പുരാതന ക്രിസ്ത്യാനിത്വം വളരെ നേരത്തേ വേരുറച്ചിരുന്നു. ഒന്നാം നൂറ്റാണ്ടിൽ അവർക്ക് കിട്ടിയ വിശ്വാസം അന്ന് റോമൻ ഉപദേശങ്ങ ളാൽ തെറ്റിയിരുന്നില്ല. അക്രൈസ്തവ ചക്രവർത്തിമാരാൽ ക്രിസ്ത്യാനികൾ അനുഭവിച്ച ക്രൂരമായ പീഡനം ഈ വിദൂര തീരത്തെത്തിയപ്പോൾ, അതു മാത്രമായിരുന്നു ബ്രിട്ടനിലെ ആദിമ സഭകൾക്ക് ലഭിച്ച റോമിന്‍റെ സമ്മാനം. അനേകം ക്രിസ്ത്യാനികൾ പീഡനം ഭയന്ന് ഇംഗ്ലണ്ടിൽനിന്നും സ്കോട്ട്ലണ്ടിലേക്ക് അഭയംതേടി, അവിടെനിന്നും അയർലണ്ടിലേക്കും. അവർ പോയപ്പോൾ കൊണ്ടുപോയ തിരുവചനസത്യം ഈ ദേശങ്ങളിൽ എല്ലാ മനുഷ്യരും സന്തോഷത്തോടെ സ്വീകരിച്ചു.GCMal 65.2

    സാക്സൻ എന്ന വർഗ്ഗം ബ്രിട്ടനെ ആക്രമിച്ചപ്പോൾ ജാതീയാചാരങ്ങൾ അവരെ നിയന്ത്രിച്ചു. അടിമകളിൽനിന്ന് പഠിക്കുന്നത് ജേതാക്കൾക്ക് നിന്ദിതമായിരുന്നു. ക്രിസ്ത്യാനികൾ പർവ്വതങ്ങളിലേയും കാടുകളിലേയും ഏകാന്തതയിൽ അഭയം തേടാൻ നിർബന്ധിതരായി. എന്നിട്ടും ഒരു കാലത്തെയ്ക്ക്, മറഞ്ഞിരുന്ന പ്രകാശം തുടർന്നുകൊണ്ടിരുന്നു. ഒരു നൂറ്റാണ്ടിനുശേഷം സ്കോട്ട്ലണ്ടിൽ തെളിക്കപ്പെട്ട പ്രകാശം വിദൂര സ്ഥലങ്ങളിലും എത്തി. അയർലണ്ടിൽനിന്നു വന്ന കൊളംബാ എന്ന വിശുദ്ധനും അവന്‍റെ സഹപ്രവർത്തകരും അയോണയെന്ന ദ്വീപിലെ ചിതറിയിരുന്ന വിശ്വാസികളെ കൂട്ടിച്ചേർത്ത് അവിടെ മിഷനറി പ്രവർത്തനത്തിന്‍റെ കേന്ദ്രമാക്കി. ഈ സുവിശേഷകരിൽ ഒരാൾ വേദപുസ്തക ശബ്ബത്ത് അനുസരിച്ചിരുന്നു. ആയാളിൽനിന്ന് സത്യം മറ്റു മനുഷ്യരിലേയ്ക്കും വ്യാപിച്ചു. അയോണയിൽ ഒരു പള്ളിക്കൂടം സ്ഥാപിച്ചു. അവിടെനിന്നും സുവിശേഷ വേലക്കാർ പുറപ്പെട്ടുപോയി. അവർ സ്കോട്ട്ലണ്ട്, ഇംഗ്ലണ്ട് തുടങ്ങിയ രാജ്യങ്ങൾ മാത്രമല്ല, ജർമ്മനി, സ്വിറ്റ്സർലന്‍റ്, ഇറ്റലി എന്നിവിടങ്ങളിൽപോലും എത്തി.GCMal 65.3

    എങ്കിലും റോം ബ്രിട്ടന്‍റെ മേൽ ദൃഷ്ടിവെച്ച് അവളെ തന്‍റെ അധീനതയിൽ കൊണ്ടുവരാൻ ആഗ്രഹിച്ചു. ആറാം നൂറ്റാണ്ടിൽ റോമിന്‍റെ മിഷനറിമാർ ജാതീയ സാക്സനുകളെ മനം തിരിപ്പിച്ചു. അഭിമാനികളായ ബർബരന്മാർ അവരെ നല്ല മനസ്സോടെ സ്വീകരിച്ചു. റോമിന്‍റെ വിശ്വാസം സ്വീകരിക്കുവാൻ ആയിരങ്ങളെ പ്രേരിപ്പിച്ചു. അങ്ങനെ വേല പുരോഗമിച്ചപ്പോൾ പാപ്പാത്വ നേതാക്കന്മാരും അവരോട് ചേർന്നവരും പുരാതന ക്രിസ്ത്യാനികളുമായി ഏറ്റുമുട്ടി. പ്രത്യക്ഷമായ വൈപരീത്യം പ്രകടമായി. ആദിമ ക്രിസ്ത്യാനികൾ വേദപുസ്തകത്തിന് അനുയോജ്യമായ സ്വഭാവവും ഉപദേശവും മര്യാദയും ഉള്ളവരും താഴ്ചയുള്ളവരും ലളിത ജീവിതം നയിച്ചിരുന്നവരും ആയിരുന്നു. മറ്റുള്ളവർ പാപ്പാത്വത്തിന്‍റെ അന്ധവിശ്വാസവും ധൂർത്തും ഡംഭവും കാണിക്കുന്നവരും ആയിരുന്നു. പോപ്പിനെ സർവ്വാധികാരിയായി അംഗീകരിക്കണമെന്ന് റോമിൽനിന്ന് അയയ്ക്കപ്പെട്ടവർ ആവശ്യപ്പെട്ടു. സഭയുടെ സർവ്വാധികാരം പോപ്പിനല്ലെന്നും അവർ എല്ലാവരേയും സ്നേഹിക്കാനാണാഗ്രഹിക്കുന്നതെന്നും ക്രിസ്തുവിന്‍റെ ഏതൊരു അനുയായിക്കും കിട്ടേണ്ടതായ ബഹുമാനം മാത്രമേ പോപ്പിനും കൊടുക്കുകയുള്ളുവെന്നും ആണ് അവർ സൗമ്യതയോടെ പറഞ്ഞ മറുപടി. അവരെ റോമിന് വിധേയരാക്കുവാൻ വീണ്ടും വീണ്ടും ശ്രമിച്ചു. പക്ഷെ റോമാപ്രതിനിധികളിൽ കണ്ട അഹങ്കാരത്തിൽ അത്ഭുതസ്തബ്ദരായ അവർ ക്രിസ്തുവല്ലാതെ വേറൊരു യജമാനനേയും തങ്ങൾ അറിയുന്നില്ലെന്ന് ഉറപ്പിച്ചുപറഞ്ഞു. അപ്പോൾ പാപ്പാത്വത്തിന്‍റെ ശരിയായ രൂപം പ്രകടമായി. “സമാധാനവുമായി നിങ്ങളുടെയടുത്തുവരുന്ന സഹോദരങ്ങളെ നിങ്ങൾ സ്വീകരിക്കുന്നില്ലെങ്കിൽ യുദ്ധം കൊണ്ടുവരുന്ന ശത്രുക്കളെ നിങ്ങൾ തീർച്ചയായും സ്വീകരിക്കും. നിങ്ങൾ ഞങ്ങളോട് ചേർന്ന് സാക്സനുകളെ ജീവിതത്തിന്‍റെ വഴി കാണിച്ചുകൊടുത്തില്ലെങ്കിൽ നിങ്ങൾ അവരിൽ നിന്ന് മരണം അനുഭവിക്കും” എന്ന് റോമാനേതാവ് പറഞ്ഞു. --H. Merle D'Aubigne, History of the Reformation of the Sixteenth Century, b. 17, ch. 2. ഇവ വെറും ഭീഷണിയല്ലായിരുന്നു. ബ്രിട്ടനിലെ പള്ളികൾ നശിക്കുന്നതു വരെ അല്ലെങ്കിൽ അവർ പോപ്പിന്‍റെ പരമാധികാരത്തിനു കീഴ്പെടുന്നതു വരെ ഈ വേദപുസ്തക സാക്ഷികൾക്ക് എതിരായി യുദ്ധവും പീഡനവും വഞ്ചനയും അഴിച്ചുവിട്ടു.GCMal 66.1

    റോമാധികാരത്തിന് അപ്പുറത്തുള്ള സ്ഥലങ്ങളിൽ നൂറ്റാണ്ടുകളോളം നിലനിന്നിരുന്ന ക്രിസ്തീയക്കൂട്ടങ്ങൾ പാപ്പാത്വമ്ലേച്ഛതയിൽനിന്നും പൂർണ്ണ വിമുക്തരായി ജീവിച്ചിരുന്നു. അവർ ജാതീയതയാൽ ചുറ്റപ്പെട്ടവരും കാലാന്തരംകൊണ്ട് ഇതിന്‍റെ തെറ്റുകളിൽ കടന്നുകൂടിയവരും ആയിരുന്നു. എങ്കിലും അവർ വേദപുസ്തകത്തെ അവരുടെ വിശ്വാസത്തിനാധാരമായി തുടർന്നും കരുതിയിരുന്നു. അതിലെ മിക്കവാറും സത്യങ്ങൾ അവർ ജീവിതത്തിൽ പാലിച്ചിരുന്നു. ഈ ക്രിസ്ത്യാനികൾ ദൈവത്തിന്‍റെ കല്പനകളെ വിശ്വസിക്കയും നാലാം കല്പനയായ ശബ്ബത്ത് ആചരിക്കുകയും ചെയ്തിരുന്നു. ഈ വിശ്വാസാചാരങ്ങൾ മുറുകെ പിടിച്ചിരുന്നവർ മദ്ധ്യാഫിക്കയിലും ഏഷ്യയിലെ അർമ്മേനികളുടെ ഇടയിലും ആയിരുന്നു ഉണ്ടായിരുന്നത്.GCMal 67.1

    പാപ്പാത്വാധികാരം അതിക്രമിച്ചു കയറുന്നത് തടഞ്ഞിരുന്നവരിൽ മുൻപന്മാർ വാൽഡൻസിലെ ക്രിസ്ത്യാനികൾ ആയിരുന്നു. പാപ്പാത്വഘടനയുടെ സിംഹാസനം എവിടെ ഉറപ്പിച്ചിരുന്നുവോ അതേ സ്ഥലത്തുതന്നെ, അതിന്‍റെ തെറ്റുകളും സദാചാര തകർച്ചയും കർശനമായി എതിർക്കപ്പെട്ടു. നൂറ്റാണ്ടു കളോളം പീഡ്കൊണ്ടിലെ സഭകൾ അവരുടെ സ്വാതന്ത്യം നിലനിർത്തി. പക്ഷെ അവസാനം അവരുടെ കീഴടങ്ങൽ അനിവാര്യമാക്കുന്ന സമയം വന്നു. ഫലപ്രദമല്ലാത്ത സംഘട്ടനങ്ങൾ റോമിന്‍റെ ക്രൂരശക്തിക്ക് എതിരായി നടന്നു. ഒടുവിൽ ലോകം മുഴുവനും ആദരിക്കുന്നുയെന്ന് തോന്നിക്കുന്ന ഈ പരമാധികാരത്തെ ഈ സഭാനേതാക്കൾ വൈമനസ്യത്തോടെ അംഗീകരിച്ചു. എന്നിട്ടും പോപ്പിനും ബിഷപ്പുമാർക്കും കീഴ്പെടുവാൻ വിസമ്മതിച്ചവർ കുറച്ചു പേർ ഉണ്ടായിരുന്നു. അവർ ദൈവത്തോടുള്ള കടമ നിലനിർത്തുവാനും വിശ്വാസത്തിന്‍റെ വിശുദ്ധിയും ലാളിത്യവും കാത്തുസൂക്ഷിക്കുവാനും തീരുമാനിച്ചു; ഒരു വേർതിരിവ് ഉണ്ടായി. പുരാതന വിശ്വാസത്തെ മുറുകെപ്പിടിച്ചവർ ഒഴിഞ്ഞുമാറി. ചിലർ സ്വന്തദേശമായ ആൽപ്സ് വിട്ട് സത്യത്തിന്‍റെ പതാക അന്യനാടുകളിൽ ഉയർത്തി. മറ്റുള്ളവർ പർവ്വതങ്ങളിലെ പാറകളിലും ഗുഹകളിലും, താഴ്വരകളിലുമായി ഒറ്റപ്പെട്ടു. എങ്കിലും ദൈവത്തെ ആരാധിക്കുവാനുള്ള സ്വാതന്ത്യം അവർ കാത്തു സൂക്ഷിച്ചു.GCMal 67.2

    വാൽഡൻസ് ക്രിസ്ത്യാനികൾ നൂറ്റാണ്ടുകളായി വിശ്വസിക്കയും പഠിപ്പിക്കയും ചെയ്തിരുന്ന വിശ്വാസം, റോം കൊണ്ടുവന്ന ഉപദേശങ്ങൾക്ക് നേരേ വിപരീതമായിരുന്നു. അവരുടെ മതപരമായ വിശ്വാസം എഴുതപ്പെട്ട ദൈവ വചനത്തിൽ അധിഷ്ടിതവും ക്രിസ്ത്യാനിത്വത്തിന്‍റെ സത്യഘടനയും ആയിരുന്നു. പക്ഷെ, ഈ പാവപ്പെട്ട കർഷകർ തങ്ങളുടെ അറിയപ്പെടാത്ത ജീവിതത്തിൽ ലോകവുമായുള്ള ബന്ധം വിഛേദിക്കപ്പെട്ടവരായി. അവർക്ക് മുന്തിരിത്തോട്ടങ്ങളിലും മറ്റും ദിവസംതോറും ദീർഘമണിക്കൂറുകൾ വേല ചെയ്യേണ്ടിവന്നു. അതുകൊണ്ട് വിശ്വാസം ത്യജിച്ച റോമാസഭയുടെ തത്വങ്ങൾക്കും നവീന ഉപദേശങ്ങൾക്കും എതിരായി സത്യത്തിൽ എത്തിച്ചേരാൻ അവർക്ക് സ്വയമേ കഴിഞ്ഞില്ല. അവരുടെ വിശ്വാസം പുതുതായി കിട്ടിയ ഒന്നല്ലായിരുന്നു. മതപരമായ അവരുടെ വിശ്വാസം പൈതൃകമായിരുന്നു. “വിശുദ്ധ ന്മാർക്ക് ഒരിക്കലായിട്ട് ഭരമേല്പിച്ചിരിക്കുന്ന വിശ്വാസമായ (യൂദാ. 3) അപ്പൊസ്തലിക സഭയുടെ വിശ്വാസത്തിൽ അവർ സംതൃപ്തരായിരുന്നു. ലോകത്തിന് കൊടുക്കുന്നതിന് ദൈവം ഏല്പിച്ച സത്യനിക്ഷേപത്തിന്‍റെ സൂക്ഷിപ്പുകാർ, ലോകത്തിന്‍റെ തലസ്ഥാനത്ത് സിംഹാസനാരൂഢയായ അഹങ്കാരികളായ പുരോഹിതന്മാരുടെ ഭരണകൂടം അല്ല, പിന്നെയോ മരുഭൂമിയിലെ സഭയാണ്.GCMal 67.3

    സത്യസഭയെ റോമാസഭയിൽനിന്ന് വേർതിരിക്കാൻ ഉണ്ടായ കാരണങ്ങളിൽ അതിപ്രധാനമായത് റോമിന് വേദപുസ്തക ശബ്ബത്തിനോടുള്ള വെറുപ്പായിരുന്നു. പ്രവചനം പറയുന്നതുപോലെ പാപ്പാത്വശക്തി സത്യത്തെ ഉപേക്ഷിച്ചു. ദൈവത്തിന്‍റെ ന്യായപ്രാമണത്തെ നിന്ദിച്ചു. എന്നിട്ട് പാരമ്പര്യവും ആചാരങ്ങളും ഉയർത്തി സ്ഥാപിച്ചു. പാപ്പാത്വ ഭരണത്തിൻ കീഴിലായിരുന്ന സഭകളെ നേരത്തേതന്നെ ഞായറാഴ്ച്ച വിശുദ്ധമായി ആചരിക്കാൻ നിർബ്ബന്ധിച്ചിരുന്നു. ഈ തെറ്റുകളുടേയും അന്ധവിശ്വാസങ്ങളുടേയും മദ്ധ്യത്തിൽ ദൈവജനം അവരുടെ സംഭവത്തിൽ ശബ്ബത്ത് അനുഷ്ഠിക്കുന്നതിനോടൊപ്പം ഞായറാഴ്ചയും ജോലിയിൽനിന്ന് വിരമിച്ചു. പക്ഷെ അത് പാപ്പാനേതാക്കന്മാരെ തൃപ്തിപ്പെടുത്തിയില്ല. ഞായറാഴ്ച വിശുദ്ധമായി ആചരിച്ചാൽ മാത്രം പോരാ, ശബ്ബത്തിനെ അശുദ്ധമാക്കണം എന്നും അവർ ആവശ്യപ്പെട്ടു. അനുസരിക്കാത്തവരെ പരുഷമായി അപലപിച്ചു. റോമിന്‍റെ അധികാരത്തിൽനിന്ന് ഒളിച്ചോടിയെങ്കിൽ മാത്രമേ ദൈവത്തിന്‍റെ കല്പന സമാധാനത്തിൽ അനുസരിപ്പാൻ സാധിക്കുമായിരുന്നുള്ളു.GCMal 68.1

    യൂറോപ്പിലെ പല സമൂഹങ്ങളിലും വെച്ച് ആദ്യം തിരുവചനം തർജ്ജിമ ചെയ്തത് വാൽഡൻസ്യർ ആയിരുന്നു. നവീകരണത്തിന് നൂറ്റാണ്ടുകൾക്കു മുൻപ് അവരുടെ സ്വന്തഭാഷയിൽ എഴുതിയ തിരുവചനത്തിന്‍റെ കയ്യെഴുത്തു പ്രതികൾ അവർക്കുണ്ടായിരുന്നു. മായം ചേർക്കാത്ത വചനം അവർക്കുണ്ടായിരുന്നു എന്നുള്ളത് വിരോധത്തിനും ശിക്ഷയ്ക്കുമുള്ള പ്രത്യേക കാരണമായി. റോമാസഭയെ വെളിപ്പാട് പുസ്തകത്തിൽ പറഞ്ഞിരിക്കുന്ന, വിശ്വാസത്യാഗിനിയായ മഹതിയാം ബാബിലോൺ ആയി അവർ പ്രഖ്യാപിച്ചു. ഈ സഭയുടെ തെറ്റുകൾക്ക് എതിരെ ജീവൻ പണയപ്പെടുത്തി എതിർത്തു നിന്നു. ദീർഘമായ ശിക്ഷണ നടപടികളുടെ സമ്മർദ്ദത്താൽ ചിലരെല്ലാം വിശേഷതയേറിയ വിശ്വസ്തതത്വങ്ങളെ അല്പാല്പമായി ബലികഴിച്ച് തങ്ങളുടെ വിശ്വാസത്തെ റോമിന്‍റെ വിശ്വാസവുമായി അനുരഞ്ജനപ്പെടുത്തി. വേറെ ചിലർ സത്യത്തിനുവേണ്ടി നിലകൊണ്ടു. അന്ധകാരയുഗത്തിന്‍റെ മുഴുവൻ കാലഘട്ടത്തിലും, വിശ്വാസത്യാഗത്തിന്‍റെ കാലഘട്ടത്തിലും വാൽഡൻസ്യർ റോമിന്‍റെ പരമാധികാരം അംഗീകരിച്ചില്ല. അവർ പ്രതിമയെ ആരാധിക്കുന്നത് വിഗ്രഹാരാധനയായി തള്ളുകയും സത്യ ശബ്ബത്ത് ആചരിക്കുകയും ചെയ്തു. ശിക്ഷകളുടെ ക്രൂരമായ കൊടുങ്കാറ്റിന്‍റെ മദ്ധ്യത്തിലും അവർ തങ്ങളുടെ വിശ്വാസം സംരക്ഷിച്ചു. അറ്റത്ത് ചുണ്ട് ഘടിപ്പിച്ച ചാട്ടവാറുകൊണ്ട് അടിയേറ്റ് മുറിഞ്ഞിട്ടും, വിറക് കത്തിച്ച് പൊള്ളിച്ചിട്ടും അവർ കുലുങ്ങാതെ ദൈവത്തിന്‍റെ വചനത്തിനും ദൈവമഹത്വത്തിനും വേണ്ടി ഉറച്ചുനിന്നു.GCMal 68.2

    ക്രൂരമായ ശിക്ഷണ നടപടികൾക്ക് ഇരയായിത്തീർന്നവർക്ക് എക്കാലത്തും പർവ്വതങ്ങളിലെ ഉയർന്ന സങ്കേതങ്ങൾ ആയിരുന്നു അഭയസ്ഥാനം. മദ്ധ്യയുഗത്തിലെ അന്ധകാരത്തിൽ സത്യത്തിന്‍റെ വെളിച്ചം അണയാതെ അവർ കാത്തുസൂക്ഷിച്ചു. ആയിരം വർഷത്തോളം ഇവിടെ, സത്യത്തിന്‍റെ സാക്ഷികൾ പുരാതന വിശ്വാസം നിലനിർത്തി. GCMal 69.1

    അവരെ ഭരമേല്പിച്ചിരുന്ന മഹൽസത്യത്തിന് അനുയോജ്യമായ പ്രതാപം നിറഞ്ഞതായ ഒരു വിശുദ്ധമന്ദിരം അവർക്ക് നൽകിയിരുന്നു. ആ രാജ്യഭ്രഷ്ടരായ വിശ്വസ്തർക്ക് പർവ്വതങ്ങൾ യഹോവയുടെ സുസ്ഥിരമായ നീതിയുടെ ചിഹ്നമായിരുന്നു. തങ്ങൾക്ക് മുകളിലായി രാജകീയ പ്രൗഢിയോടുകൂടെ മാറ്റമില്ലാതെ ഉയർന്നു നിൽക്കുന്ന പർവ്വത ശിഖരങ്ങളെ തങ്ങളുടെ കുഞ്ഞുങ്ങൾക്ക് ചൂണ്ടിക്കാട്ടിയിട്ട് അവർ ദൈവത്തെപ്പറ്റിയും ദൈവത്തിന്‍റെ മാറ്റമില്ലായ്മയെപ്പറ്റിയും പറഞ്ഞുകൊടുത്തു. എന്നെന്നേയ്ക്കും മാറ്റമില്ലാതെ നിൽക്കുന്ന ഈ പർവ്വതംപോലെ ദൈവത്തിന്‍റെ വചനത്തിനും മാറ്റം ഒരിക്കലും ഇല്ലെന്ന് പറഞ്ഞുകൊടുത്തു. ദൈവം ആണ് ഈ പർവ്വതങ്ങളെ സൃഷ്ടിച്ചതും അവയെ ശക്തി ധരിപ്പിച്ചതും. ദൈവത്തിന്‍റെ അനന്തമായ ശക്തിക്കല്ലാതെ ആർക്കും ഇവയെ അവയുടെ സ്ഥാനത്തുനിന്നും മാറ്റാൻ സാധ്യമല്ല. അതേ രീതിയിൽ ദൈവം തന്‍റെ കല്പനകളെ സ്ഥാപിച്ചിരിക്കുന്നു. സ്വർഗ്ഗീയ ഗവണ്മെന്‍റിന്‍റേയും ഭൂമിയിലെ ഗവൺമെന്‍റിന്‍റേയും അടിസ്ഥാനം ദൈവത്തിന്‍റെ പത്തു കല്പനകളാണ്. മനുഷ്യകരങ്ങൾക്ക് മറ്റുള്ളവരെ പിടിച്ച്, അവരുടെ ജീവിതം നശിപ്പിക്കാം. പക്ഷെ, അതേ കരങ്ങൾകൊണ്ട് പർവ്വതങ്ങളെ അതിന്‍റെ സ്ഥാനത്തുനിന്ന് പിഴുതെടുത്ത് കടലിൽ വലിച്ചെറിയുവാൻ സാധ്യമല്ല. ദൈവയിഷ്ടം ചെയ്യുന്നവർക്ക് ദൈവം കൊടുത്തിരിക്കുന്ന വാഗ്ദത്തങ്ങളിൽ ഒന്നുപോലും നീക്കം ചെയ്യാൻ മനുഷ്യർക്കസാധ്യം. ദൈവകല്പനകളോട് വിശ്വസ്തതGCMal 69.2

    ദൈവത്തിന്‍റെ

    1. ഞാനല്ലാതെ അന്യദൈവങ്ങൾ നിനക്കു ഉണ്ടാകരുതു.GCMal 70.1

    2. ഒരു വിഗ്രഹം ഉണ്ടാക്കരുതു; മീതെ സ്വർഗ്ഗത്തിൽ എങ്കിലും താഴെ ഭൂമിയിൽ എങ്കിലും ഭൂമിക്കു കീഴെ വെള്ളത്തിൽ എങ്കിലും ഉള്ള യാതൊന്നിന്‍റെ പ്രതിമയും അരുതു. അവയെ നമസ്കരിക്കയോ സേവിക്കയോ ചെയ്യരുതു. നിന്‍റെ ദൈവമായ യഹോവയായ ഞാൻ തീക്ഷ്ണതയുള്ള ദൈവം ആകുന്നു; എന്നെ പകെക്കുന്നവരിൽ പിതാക്കന്മാരുടെ അകൃത്യം മൂന്നാമ മൂന്നാമത്തെയും നാലാമത്തെയും തലമുറവരെ മക്കളുടെ മേൽ സന്ദർശിക്കയും എന്നെ സ്നേഹിച്ചു എന്‍റെ കല്പനകളെ പ്രമാണിക്കുന്നവർക്കു ആയിരം തലമുറവരെ ദയ കാണിക്കയും ചെയ്യുന്നു.GCMal 70.2

    3. നിന്‍റെ ദൈവമായ യഹോവയുടെ നാമം നിനക്കു തരുന്ന ദേശത്തു നിനക്കു ദീർഘായു സ്സുണ്ടാകുവാൻ നിന്‍റെ അപ്പനെയും അമ്മ യെയും ബഹുമാനിക്ക.GCMal 70.3

    4. ശബ്ബത്ത് നാളിനെ ശുദ്ധീകരിപ്പാൻ ഓർക്ക. ആറു ദിവസം അദ്ധ്വാനിച്ചു നിന്‍റെ വേല ഒക്കെയും ചെയ്യുക. ഏഴാം ദിവസം നിന്‍റെ ദൈവമായ യഹോവയുടെ ശബ്ബത്ത് ആകുന്നു; അന്നു നീയും നിന്‍റെ പുത്രനും പുത്രിയും നിന്‍റെ വേലക്കാരനും വേലക്കാരത്തിയും നിന്‍റെ കന്നുകാലികളും നിന്‍റെ പടിവാതില്ക്കകത്തുള്ള പരദേശിയും ഒരു വേലയും ചെയ്യരുതു. ആറു ദിവസം കൊണ്ടു യഹോവ ആകാശവും ഭൂമിയും സമുദ്രവും അവയിലുള്ളതാക്കെയും ഉണ്ടാക്കി, ഏഴാം ദിവസം സ്വസ്ഥമായിരുന്നു. അതു കൊണ്ടു യഹോവ ശബ്ബത്ത് നാളിനെ അനുഗ്രഹിച്ചു ശുദ്ധീകരിച്ചിരിക്കുന്നു.GCMal 70.4

    ന്യായപ്രമാണം

    5. നിന്‍റെ ദൈവമായ യഹോവ നിന ക്കു തരുന്ന ദേശത്തു നിനക്കു ദീര്‍ഘായുസ്സുണ്ടാകുവാന്‍ നിന്‍റെ അപ്പനെയും അമ്മയെയും ബഹുമാനിക്ക.GCMal 70.5

    6. കൊല ചെയ്യരുതു.GCMal 70.6

    7.വ്യഭിചാരം ചെയ്യരുതു.GCMal 70.7

    8.മോഷ്ടിക്കരുതു.GCMal 70.8

    9.കൂട്ടുകാരന്‍റെ നേരെ കള്ളസാക്ഷ്യം പ്യരുതു.GCMal 70.9

    10. കൂട്ടുകാരന്‍റെ ഭവനത്തെ മോഹിക്കരുതു, കൂട്ടുകാരന്‍റെ ഭാര്യയെയും അവന്‍റെ ദാസനെയും ദാസിയെയും അവന്‍റെ കാളയെയും കഴുതയെയും കൂട്ടുകാരനുള്ള യാതൊന്നിനെയും മോഹിക്കരുതു. പുലർത്തുന്ന ദൈവദാസന്മാർ ഇളക്കമില്ലാത്ത ഈ കുന്നുകളെപ്പോലെ ഉറപ്പുള്ളവർ ആയിരിക്കണം.GCMal 70.10

    പർവ്വതങ്ങളാൽ ചുറ്റപ്പെട്ട താഴ്വരകൾ ദൈവത്തിന്‍റെ സൃഷ്ടിശക്തിയുടെ സ്ഥിരമായ സാക്ഷ്യമായിരുന്നു. കൂടാതെ അവ ഒരിക്കലും വീഴ്ച വരാത്ത ദൈവിക സംരക്ഷണത്തിന്‍റെ ഉറപ്പും ആയിരുന്നു. ആ തീർത്ഥയാത്രക്കാർ യഹോവയുടെ നിശ്ശബ്ദചിഹ്നങ്ങളെ സ്നേഹിക്കുവാൻ പഠിച്ചു. അവർ തങ്ങളുടെ ജീവിത ഭാരങ്ങളെപ്പറ്റി പരാതി ഒന്നും പറഞ്ഞില്ല. ആ പർവ്വത വനാന്തരങ്ങളിൽ അവർ ഏകാന്തരല്ലായിരുന്നു. മനുഷ്യരുടെ കോപത്തിൽ നിന്നും ക്രൂരതയിൽനിന്നും വിടുതൽ പ്രാപിക്കാൻ ഒരു രക്ഷാകേന്ദ്രം ദൈവം അവർക്കായി ഒരുക്കിയതിന് അവർ ദൈവത്തിന് നന്ദി പറഞ്ഞു. സത്യദൈവത്തെ ആരാധിക്കുന്നതിന് കിട്ടിയ സ്വാതന്ത്ര്യത്തിനായി അവർ സന്തോഷിച്ചു. മിക്കപ്പോഴും ശത്രുക്കൾ പിൻതുടർന്നപ്പോൾ കുന്നുകൾ ആയിരുന്നു അവ രുടെ പ്രതിരോധത്തിന്‍റെ കേന്ദ്രം. കീഴുക്കാംതൂക്കായ മലഞ്ചരിവുകളുടെ മുകളിൽ നിന്നുകൊണ്ട് അവർ ദൈവത്തിന് സ്തോത്രഗീതം പാടി. റോമാ സൈന്യത്തിന് അവരുടെ ഗാനങ്ങളെ നിശ്ശബ്ദമാക്കുവാൻ കഴിഞ്ഞില്ല.GCMal 71.1

    ക്രിസ്തുവിന്‍റെ ഈ അനുയായികളുടെ ഭക്തി, വിശുദ്ധവും ലളിതവും തീവവും ആയിരുന്നു. സത്യത്തിന്‍റെ തത്വങ്ങൾക്ക് അവർ കൊടുത്ത വില വസ്തുവിനും, വീടിനും, കൂട്ടുകാർക്കും, ബന്ധുക്കൾക്കും ജീവനുപോലും അപ്പുറം ആയിരുന്നു. ഈ തത്വങ്ങൾ ചെറുപ്പക്കാരുടെ ഹൃദയങ്ങളിൽ പതിപ്പിക്കുവാൻ അവർ ആത്മാർത്ഥമായി പരിശ്രമിച്ചു. കുഞ്ഞുങ്ങളെ വളരെ ചെറുപ്പം മുതൽ തന്നെ വചനം പഠിപ്പിക്കുകയും ദൈവകല്പനകളെ വിശുദ്ധമായി കരുതുവാൻ കല്പിക്കയും ചെയ്തു. ബൈബിളിന്‍റെ പ്രതികൾ വളരെ ചുരുക്കമായിരുന്നു. അതുകൊണ്ട് പ്രധാനപ്പെട്ട വാക്യങ്ങൾ അവർ ഓർമ്മയിൽ സൂക്ഷിച്ചു. അനേകർക്കും പുതിയ നിയമത്തിൽ നിന്നും പഴയ നിയമത്തിൽനിന്നും നീണ്ട ഭാഗങ്ങൾ കാണാപ്പാടം ചൊല്ലാൻ കഴിഞ്ഞിരുന്നു. ദൈവത്തെക്കുറിച്ചുള്ള ചിന്തകൾ ജീവിതാനുഭവങ്ങളോടുകൂടിയവയും ശ്രേഷ്ഠമായ പ്രകൃതിദൃശ്യങ്ങളോട് ചേർന്നവയും ആയിരുന്നു. എല്ലാ അനുഗ്രഹങ്ങളും സുഖങ്ങളും തരുന്ന ദൈവത്തിങ്കലേയ്ക്ക് നന്ദിയോടെ നോക്കാൻ പൈതങ്ങൾ പഠിച്ചു.GCMal 71.2

    സ്നേഹമുള്ളവരും മൃദുസ്വഭാവക്കാരുമായ മാതാപിതാക്കൾ, അതിബുദ്ധിയോടും സ്നേഹത്തോടുംകൂടെ സ്വയത്യാഗികളായിത്തീരാൻ തങ്ങളുടെ കുഞ്ഞുങ്ങളെ പരിശീലിപ്പിച്ചു. അവരുടെ മുൻപിൽ ഉണ്ടായിരുന്നത് പരീക്ഷകളുടേയും പ്രയാസങ്ങളുടേയും, ചിലപ്പോൾ രക്തസാക്ഷി മരണത്തിന്‍റേയും ജീവിതമായിരുന്നു. ചെറുപ്പം മുതൽ തന്നെ പ്രയാസങ്ങൾ സഹിക്കുവാനും നിയന്ത്രണങ്ങൾക്ക് വിധേയരാകാനും, എന്നാൽ സ്വയം ചിന്തിക്കാനും, പ്രവർത്തിക്കാനും അവരെ ശീലിപ്പിച്ചിരുന്നു. വളരെ ചെറുപ്പത്തിലേ അവരെ ചുമതല എടുക്കാൻ പഠിപ്പിച്ചിരുന്നു. കൂടാതെ സൂക്ഷിച്ച് സംസാരിക്കാനും സംസാരിക്കാതിരിക്കുന്നതിലെ ബുദ്ധി മനസ്സിലാക്കാനും ശീലിപ്പിച്ചിരുന്നു. സഭ്യമല്ലാത്ത ഒറ്റവാക്ക് ശത്രുക്കളുടെ ചെവിയിൽ പെട്ടുപോയാൽ അത് പറഞ്ഞ ആളിന്‍റെ മാത്രമല്ല, നൂറുകണക്കിന് സഹോദരന്മാരുടെ ജീവനെക്കൂടെ ഇല്ലാതാക്കുമായിരുന്നു. ചെന്നായ്ക്കൾ ഇരയെ വേട്ടയാടുന്നതുപോലെ സത്യത്തിന്‍റെ ശത്രുക്കൾ വിശ്വാസസ്വാതന്ത്ര്യം വേണമെന്ന് ആവശ്യപ്പെടാൻ ധൈര്യപ്പെട്ടവരെ വേട്ടയാടി. GCMal 71.3

    വാൽഡൻസ്യർ ലൗകികമായ എല്ലാ ഐശ്വര്യങ്ങളും സത്യത്തിനു വേണ്ടി പരിത്യജിച്ചു. ക്ഷമയോടുകൂടെ ആഹാരത്തിനുവേണ്ടി കഠിനാദ്ധ്വാനം ചെയ്തു. പർവ്വതങ്ങളുടെ ഇടയിൽ കൃഷിക്കു യോഗ്യമായ സ്ഥലങ്ങൾ സൂക്ഷ്മതയോടെ മെച്ചപ്പെടുത്തി. അത്രകണ്ട് ഫലഭൂയിഷ്ടമല്ലാത്ത മലഞ്ചെരിവു കൾപോലും കൂടുതൽ ഫലപ്രദമാക്കി. മിതവ്യയ ശീലവും കഠിനമായ സ്വയത്യാഗശീലവും വിദ്യാഭ്യാസത്തിന്‍റെ ഭാഗമായി കുഞ്ഞുങ്ങളിൽ രൂപപ്പെട്ടിരുന്നു. അതായിരുന്നു അവരുടെ ഏക പിതൃസ്വത്ത്. ദൈവം ആസൂത്രണം ചെയ്ത ജീവിതം അച്ചടക്കമുള്ളതായിരിക്കണം എന്നും വ്യക്തിപരമായ അദ്ധ്വാനം കൊണ്ടും ദീർഘവീക്ഷണംകൊണ്ടും സൂക്ഷ്മതയും വിശ്വാസവുംകൊണ്ടും ജീവിതാവശ്യങ്ങൾ നേടണമെന്നും അവരെ പഠിപ്പിച്ചു. ഈ പരിപാടി കഷ്ടപ്പാടും പ്രയാസവും ഉള്ളതായിരുന്നെങ്കിലും അത് സമ്പൂർണ്ണമായിരുന്നു. മനുഷ്യന്‍റെ വീഴ്ച ഭവിച്ച അവസ്ഥയിൽ അവർക്ക് ആവശ്യമായിരുന്ന പരിശീലനവും ഉന്നമനവും ഈ സ്കൂളുകളിലൂടെ ദൈവം ദാനം ചെയ്തു. യുവജനങ്ങൾ ദേഹാദ്ധ്വാനവും കഷ്ടപ്പാടും പരിശീലിച്ചു. അപ്പോഴും ബുദ്ധിശാലികളുടെ മനോവികാസം അവഗണിക്കപ്പെട്ടുമില്ല. അവരുടെ എല്ലാ കഴിവുകളും ദൈവത്താൽ നൽകപ്പെട്ടതാണെന്നും ആ കഴിവുകളെല്ലാം ദൈവത്തെ സേവിക്കാനായി വളർത്തിയെടുക്കേണ്ടതാണെന്നും അവരെ പഠിപ്പിച്ചു.GCMal 72.1

    അവരുടെ സഭകൾ വിശുദ്ധിയിലും ലാളിത്യത്തിലും അപ്പൊസ്തലിക സഭയെപ്പോലെ ആയിരുന്നു. പോപ്പിന്‍റേയും ബിഷപ്പുമാരുടേയും സർവ്വാധിപത്യം തള്ളിക്കളഞ്ഞുകൊണ്ട്, തെറ്റിക്കൂടാത്ത അധികാരം വേദപുസ്തകത്തിനുമാത്രം കൊടുത്തു. അവരുടെ പാസ്റ്റർ റോമിന്‍റെ പുരോഹിതന്മാരുടേതിൽനിന്ന് വിഭിന്നമായി, “ശുശ്രൂഷചെയ്യിപ്പാനല്ല, ശുശ്രൂഷിപ്പാനത്രേ വന്നത് എന്നു പറഞ്ഞ കർത്താവിനെ അനുകരിച്ചു. പാസ്റ്റർമാർ അവരെ പച്ചയായ പുൽപ്പുറങ്ങളും ജീവന്‍റെ ഉറവയുമായ ദൈവവചനത്തിലേയ്ക്ക് നയിച്ചു. മാനുഷിക പ്രതാപത്തിന്‍റെയും അഹംഭാവത്തിന്‍റെയും ജ്ഞാപകങ്ങളായ രാജകീയ പ്രൗഢിയുള്ള പള്ളികളിൽ നിന്നും ഗംഭീരമായ ഭദ്രാസനപ്പള്ളികളിൽ നിന്നും അകന്ന് ആൽപ്സിന്‍റെ താഴ്വരകളിൽ ജനങ്ങൾ കൂടിവന്നു. ആപത്ത് സമയത്ത് പാറക്കാടുകളിൽ അഭയം തേടി. അവിടെ അവർ കർത്തൃ ദാസന്മാരിൽനിന്ന് ദൈവത്തിന്‍റെ വചനം ശ്രദ്ധിച്ചിരുന്നു. പാസ്റ്റർമാർ സുവിശേഷം പ്രസംഗിക്കുക മാത്രമല്ല, അവർ രോഗികളെ സന്ദർശിക്കുകയും കുട്ടികളെ ചോദ്യോത്തരരൂപത്തിൽ പഠിപ്പിക്കുകയും തെറ്റുകളെക്കുറിച്ച് അവരെ ഉൽബോധിപ്പിക്കുകയും ചെയ്തിരുന്നു. കൂടാതെ തർക്കങ്ങൾ അവസാനിപ്പിക്കാനും സഹോദരസ്നേഹവും ഒത്തൊരുമിപ്പും വളർത്തുവാനും ശ്രമിച്ചിരുന്നു. സമാധാന കാലത്ത് ജനങ്ങൾ കൊടുത്ത സ്വമേധാദാനങ്ങൾകൊണ്ട് അവർ ഉപജീവിച്ചു. എന്നാൽ ആവശ്യമെങ്കിൽ കൂടാരപ്പണിക്കാരനായ പൌലൊസിനെപ്പോലെ ഓരോരുത്തരും എന്തെങ്കിലും പണിചെയ്ത് അഹോവൃത്തി കഴിക്കുവാനും പഠിച്ചു.GCMal 72.2

    അവരുടെ പാസ്റ്റർമാരിൽനിന്ന് യുവജനങ്ങൾക്കാവശ്യമായ നിർദ്ദേശങ്ങൾ ലഭിച്ചു. പൊതുവിദ്യാഭ്യാസത്തിന്‍റെ ഭാഗങ്ങളിലേയ്ക്ക് ശ്രദ്ധ കൊടു ത്തപ്പോഴും, ബൈബിളായിരുന്നു പ്രധാന പാഠ്യവിഷയം - മത്തായിയുടെയും യോഹന്നാന്‍റെയും സുവിശേഷങ്ങളും പല ലേഖനങ്ങളും മനഃപാഠമാക്കിയിരുന്നു. തിരുവചനം പകർത്തുന്നത് അവരുടെ ജോലി ആയിരുന്നു. ചില കയ്യെഴുത്തു പ്രതികളിൽ മുഴുവൻ ബൈബിളും ഉൾക്കൊണ്ടിരുന്നു. വേറെ ചിലത് ചുരുങ്ങിയ ഭാഗങ്ങൾ മാത്രമായിരുന്നു. അവയ്ക്ക് അറിവുള്ളവരാൽ ലളിതമായ വിശദീകരണങ്ങളും കൊടുത്തിരുന്നു. അങ്ങനെയാണ് തങ്ങളെ ത്തന്നെ ദൈവത്തേക്കാൾ വലിയവരാണെന്ന് സ്വയം അഭിമാനിക്കുന്നവരിൽ നിന്ന് സത്യത്തിന്‍റെ നിധികൾ ദീർഘകാലം മറയ്ക്കപ്പെട്ടിരുന്നത്.GCMal 73.1

    വളരെ ക്ഷമയോടും കഠിനാദ്ധ്വാനത്തോടുംകൂടെ ആഴമുള്ള ഗുഹകളിലെ ഇരുട്ടത്ത് വിളക്കിന്‍റെ വെളിച്ചത്തിൽ വിശുദ്ധവചനം വാക്യം വാക്യമായും അദ്ധ്യായങ്ങളായും അവർ എഴുതി. അങ്ങനെ വേല പുരോഗമിച്ചു. ദൈവത്തിന്‍റെ അരുളപ്പാടുകൾ ശുദ്ധമായ സ്വർണ്ണം പോലെ തിളങ്ങി. അത് എത മാത്രം ശോഭയേറിയതും വ്യക്തവും ശക്തിയുള്ളതും ആണെന്ന് അതിനെ സംരക്ഷിക്കാൻ വേണ്ടി കഷ്ടപ്പെട്ടവർക്ക് മാത്രമെ അറിയാമായിരുന്നുള്ളു. ഈ വിശ്വസ്ത വേലക്കാർക്കുചുറ്റും സ്വർഗ്ഗീയ ദൂതന്മാർ ഉണ്ടായിരുന്നു. GCMal 73.2

    തെറ്റിന്‍റെയും ദുരുപദേശത്തിന്‍റെയും അന്ധവിശ്വാസത്തിന്‍റെയും കീഴിൽ സത്യവചനത്തെ കുഴിച്ചിടുവാൻ ബിഷപ്പുമാരേയും മേൽപട്ടക്കാരേയും സാത്താൻ ആഹ്വാനം ചെയ്തു. പക്ഷെ ഏറ്റവും അത്ഭുതകരമായ വിധത്തിൽ അന്ധകാരയുഗത്തിന്‍റെ മുഴുവൻ കാലയളവിലും അത് തെറ്റുകൂടാതെ സംരക്ഷിക്കപ്പെട്ടു. അതിന് മനുഷ്യന്‍റെ അംഗീകാരമല്ല പിന്നെയോ ദിവ്യനടത്തിപ്പ് ഉണ്ടായിരുന്നു. ദൈവവചനത്തിന്‍റെ ലളിതവും വ്യക്തവുമായ അർത്ഥത്തെ മറയ്ക്കുവാൻ മനുഷ്യർ അക്ഷീണ പരിശ്രമം നടത്തി; എന്നാൽ നോഹയുടെ പെട്ടകം വലിയ തിരമാലകളുടെയും ഓളങ്ങളുടെയും മദ്ധ്യ സുരക്ഷിതമായിരുന്നതുപോലെ ദൈവവചനം അതിനെ നശിപ്പിക്കുന്ന ഭീഷണിയെ അതിജീവിച്ചു. സ്വർണ്ണത്തിന്‍റെയും വെള്ളിയുടെയും വിലതീരാത്ത നിക്ഷേപം കണ്ടെത്താൻ ഖനനം ചെയ്യുന്നതുപോലെ വചനത്തിലെ അമൂല്യ സത്യങ്ങളുടെ നിക്ഷേപം താഴ്മയോടും പ്രാർത്ഥനയോടുംകൂടെ അതിനായി ശ്രമിക്കുന്ന സ്ത്യാന്വേഷികൾക്ക് മാത്രം അത് വെളിപ്പെടും. മനുഷ്യവർഗ്ഗത്തിനു മുഴുവൻ തങ്ങളുടെ കുട്ടിക്കാലത്തും യൗവ്വനത്തിലും പുരുഷപ്രായത്തിലും, എല്ലാ സമയത്തും പഠിക്കേണ്ട ഒരു പാഠപുസ്തകമായിട്ടാണ് ദൈവം ബൈബിളിനെ ആസൂത്രണം ചെയ്തിരിക്കുന്നത്. ദൈവം തന്നെത്തന്നെ വെളിപ്പെടുത്തുന്ന തന്‍റെ വചനം മനുഷ്യർക്ക് കൊടുത്തു. വെളിപ്പെട്ടുകിട്ടുന്ന ഓരോ പുതിയ സത്യങ്ങളും അതിന്‍റെ ഗ്രന്ഥകർത്താവിന്‍റെ സ്വഭാവ വൈശിഷ്ട്യത്തിന്‍റെ പുതിയ വെളിപ്പാടുകളാണ്. മനുഷ്യനെ അവന്‍റെ സ്രഷ്ടാവുമായി അടുത്ത ബന്ധത്തിൽ കൊണ്ടുവരുവാനും ദൈവഹിതത്തെക്കുറിച്ച് കൂടുതൽ വ്യക്തമായ അറിവ് കൊടുക്കാനും വചനപഠനം ദിവ്യമായ മുഖാന്തരമായിരുന്നു. ദൈവവും മനുഷ്യനുമായുള്ള ആശയ വിനിമയത്തിന്‍റെ മാധ്യമം അതായിരുന്നു.GCMal 73.3

    യഹോവാഭക്തി ജ്ഞാനത്തിന്‍റെ ആരംഭമാകുന്നു എന്ന് വാൽഡൻസ്യർ ഗ്രഹിച്ചിരുന്നെങ്കിലും ബാഹ്യലോകവുമായുള്ള ബന്ധത്തിന്‍റെ പ്രാധാന്യത്തിനുനേരെ അവർ അന്ധന്മാർ ആയിരുന്നില്ല. മനുഷ്യരെക്കുറിച്ചുള്ള അറിവ്, മനുഷ്യരുടെ സജീവമായ ജീവിതം, മനസ്സിന്‍റെ വിപുലീകരണം, മാനസ്സികാവബോധത്തിന്‍റെ ത്വരിതപ്പെടുത്തൽ എന്നീ കാര്യങ്ങളിലും അവർ ശ്രദ്ധിച്ചിരുന്നു. പർവ്വതങ്ങളിലെ സ്കൂളുകളിൽനിന്ന് യൗവ്വനക്കാരെ ഫ്രാൻസിലേയും ഇറ്റലിയിലേയും പട്ടണങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേയ്ക്ക് അയച്ചു. അവിടെ അവർക്ക് ജന്മനാടിനേക്കാൾ കൂടുതലായി പഠനം, ചിന്ത, നിരീക്ഷണം എന്നിവയ്ക്ക് വിപുലമായ സാധ്യതകൾ ഉണ്ടായിരുന്നു. അങ്ങനെ പോയ യുവാക്കൾ പരീക്ഷിക്കപ്പെട്ടു. അവർ അകൃത്യങ്ങൾ കണ്ടു. സാത്താന്‍റെ ദൂത ന്മാരാൽ ചുറ്റപ്പെട്ടു. സാത്താന്‍റെ ദൂതന്മാർ അവരെ അതിസൂക്ഷ്മമായ മത നിന്ദയ്ക്കും ഏറ്റവും അപകടകരമായ ചതിവിനും (പരിപ്പിച്ചു. പക്ഷെ ഇതെല്ലാം ചെറുക്കുന്നതിനുള്ള സ്വഭാവവൈശിഷ്ട്യം അവർക്ക് ചെറുപ്പകാല വിദ്യാഭ്യാസം നേടിക്കൊടുത്തിരുന്നു.GCMal 74.1

    ഏതു സ്കൂളിൽ പോയാലും അവിടെ ആരിലും അവർ വിശ്വാസമർപ്പിക്കുവാൻ പാടില്ലായിരുന്നു. അവരുടെ വസ്ത്രം അവരുടെ നിധിയായ വചനത്തിന്‍റെ കയ്യെഴുത്തുപ്രതികൾ മറച്ചു സൂക്ഷിക്കാവുന്ന രീതിയിൽ ഉണ്ടാക്കപ്പെട്ടതായിരുന്നു. മാസങ്ങളും വർഷങ്ങളും അദ്ധ്വാനിച്ചുണ്ടാക്കിയ കയ്യെഴുത്ത് പ്രതികൾ അവർ കൂടെക്കൊണ്ടുപോയിരുന്നു. സംശയിക്കാൻ വകയില്ലാത്ത ഇടങ്ങളിൽ, സത്യം സ്വീകരിക്കാൻ ഹൃദയങ്ങളെ തുറക്കുന്നവർക്ക് അവർ കയ്യെഴുത്ത് പ്രതിയുടെ ഭാഗങ്ങൾ കാണിച്ചിരുന്നു. അമ്മയുടെ കൈക്കുഞ്ഞായിരിക്കുമ്പോൾ മുതൽ വാൽഡൻസ്യരെ പരിശീലിപ്പിച്ചത് ഈ ഉദ്ദേശം മുൻ കണ്ടുകൊണ്ടായിരുന്നു. അവർക്ക് തങ്ങളുടെ ജോലി എന്താണെന്ന് അറിയാമായിരുന്നു. അത് വിശ്വസ്തതയോടെ നിർവ്വഹിച്ചു. ഈ വിദ്യാലയങ്ങളിൽ സത്യത്തിലേയ്ക്ക് മനം തിരഞ്ഞവരെ അവർ നേടി. അവരുടെ തത്വങ്ങൾ കൂടെക്കൂടെ വിദ്യാലയം മുഴുവനും വ്യാപിച്ചു. എങ്കിലും പാപ്പാത്വനായകന്മാരുടെ സൂക്ഷ്മപരിശോധനയ്ക്ക് ഈ വേദവിപരീതക്കാരെന്ന് പറയപ്പെട്ടവരുടെ ഉറവിടം കണ്ടുപിടിക്കാൻ സാധിച്ചില്ല.GCMal 75.1

    കർത്താവിന്‍റെ ആത്മാവ് സുവിശേഷത്തിന്‍റെ ആത്മാവാണ്. മനം തിരിഞ്ഞ മനസ്സിന്‍റെ ആദ്യത്തെ ആവേശം മറ്റുള്ളവരെക്കൂടെ രക്ഷകന്‍റെ അടുത്ത് എത്തിക്കണം എന്നുള്ളതാണ്. വാൽഡൻസ്യരുടെ ആത്മാവും അങ്ങനെ ഉള്ളതായിരുന്നു. സത്യത്തെ അതിന്‍റെ പരിപാവനതയിൽ അവരുടെ സ്വന്തം പള്ളികളിൽ സൂക്ഷിക്കുന്നതിനേക്കാൾ കൂടുതൽ ദൈവത്തിന് അവരിൽനിന്ന് ആവശ്യമുണ്ടെന്ന് അവർക്ക് മനസ്സിലായി. അന്ധകാരത്തിൽ ഇരിക്കുന്നവർക്ക് അവരുടെ വെളിച്ചം പ്രകാശിപ്പിക്കേണ്ടതിനുള്ള ദിവ്യമായ ചുമതല അവർക്കുണ്ടെന്ന് അവർ വിചാരിച്ചു. റോം ചുമത്തിയിരുന്ന അടിമത്വത്തെ തകർക്കുവാൻ ദൈവിക വചനത്തിന് കഴിഞ്ഞിരുന്നു. ശുശൂഷകർ മിഷനറിമാരായി പരിശീലിപ്പിക്കപ്പെട്ടിരുന്നു. ഓരോരുത്തർക്കും സുവിശേഷകർ എന്ന നിലയിലുള്ള അനുഭവ സമ്പത്ത് ശുശ്രൂഷയിൽ പ്രവേശിക്കാനുള്ള യോഗ്യതയായി കണക്കാക്കി. ഓരോരുത്തരും സഭകളുടെ ചുമതല ഏൽക്കു ന്നതിനുമുമ്പ് സുവിശേഷ വയൽപ്രദേശത്ത് മൂന്നു വർഷം സേവനമനുഷ്ഠിക്കണമായിരുന്നു. തുടക്കത്തിൽത്തന്നെ ത്യാഗവും, നിസ്വാർത്ഥതയും ആവശ്യമായിരുന്നു. ആ കാലഘട്ടത്തിൽ ശുശ്രൂഷകന്മാരുടെ ജീവിതത്തിന് ഈ സേവനം നല്ല തുടക്കമായിരുന്നു. ഈ വിശുദ്ധ വേലയ്ക്ക് അഭിഷേകം പ്രാപിച്ച യുവാക്കൾ മുന്നിൽ കണ്ടത് ലോകത്തിന്‍റെ ധനവും മഹത്വവും അല്ല, പിന്നെയോ കഷ്ടപ്പാടിന്‍റേയും ആപത്തിന്‍റേയും ചിലപ്പോൾ രക്തസാക്ഷിത്വത്തിന്‍റേയും ജീവിതമാണ്. കർത്താവ് തന്‍റെ ശിഷ്യന്മാരെ അയച്ചതു പോലെ ഈ മിഷനറിമാർ ഈരണ്ടായി പോയി. ഇവരുടെ പരിശീലനത്തിന് ചുമതല വഹിച്ച പ്രായമുള്ള ഒരാൾ ഓരോ വ്യക്തിയോടുംകൂടെ പോയിരുന്നു. യുവാക്കൾക്ക് അയാൾ വഴികാട്ടിയായിരുന്നു. യുവാക്കൾ അയാളുടെ നിർദ്ദേശങ്ങൾ സ്വീകരിക്കണമായിരുന്നു. എന്നാൽ ഇവർ എല്ലായ്പ്പോഴും ഒന്നിച്ചായിരുന്നില്ല. പക്ഷെ കൂടെക്കൂടെ പ്രാർത്ഥനയ്ക്കായും ആലോചനകൾക്കായും വിശ്വാസത്തിൽ പരസ്പരം ബലപ്പെടുത്താനായും ഒരുമിച്ച് കൂടുമായിരുന്നു.GCMal 75.2

    പ്രവർത്തനത്തിന്‍റെ ലക്ഷ്യം മനസ്സിലായാൽ തോൽവി ഉറപ്പായതു കൊണ്ട് വളരെ സൂക്ഷിച്ചു മാത്രമെ അവർ യഥാർത്ഥ സ്വഭാവം വെളിപ്പെടു ത്തിയിരുന്നുള്ളു. ഓരോരുത്തരും ഒരു കച്ചവടക്കാരനോ തൊഴിൽ ചെയ്യുന്നവനോ ആയിട്ട് വിജ്ഞാനം നേടിയിരുന്നു. മിഷനറിവേല ഈ വേലകളുടെ മറവിൽ നടത്തി. സാധാരണ ഗതിയിൽ അവർ കൊണ്ടുനടന്നു വിൽക്കുന്ന കച്ചവടക്കാർ ആയിരുന്നു. “അന്നത്തെക്കാലത്ത് വിദൂരമായ കടകളിൽ കിട്ടുന്നവയും വാങ്ങാൻ പ്രയാസമുള്ളവയുമായ സിൽക്കും ആഭരണങ്ങളും മറ്റ് സാധനങ്ങളും അവർ കൊണ്ടുനടന്ന് വിറ്റു. മിഷനറി എന്ന നിലയിൽ നിന്ദിച്ചു ത്യജിക്കപ്പെടുമായിരുന്ന വീടുകളിൽ അവരെ കച്ചവടക്കാരായി സ്വാഗതം ചെയ്ത്.” - Wylie, b. 1, ch. 7. സ്വർണ്ണത്തേക്കാളും രത്നത്തേക്കാളും വിലയേറിയ നിധികളെ അവർക്ക് സമ്മാനിക്കുവാൻ ആവശ്യമായ ബുദ്ധിക്കായി അവരുടെ ഹൃദയം സദാ ദൈവത്തിങ്കലേയ്ക്കുയർത്തപ്പെട്ടിരുന്നു. അവർ ബൈബിളിന്‍റെ മുഴുവൻ പ്രതികളോ അതിന്‍റെ ഭാഗങ്ങളോ രഹസ്യമായി കൊണ്ടുപോകുമായിരുന്നു. എപ്പോഴെങ്കിലും അവസരം കിട്ടിയാൽ, ഇടപാടു കാരുടെ ശ്രദ്ധ വചനത്തിന്‍റെ കയ്യെഴുത്ത് പ്രതികളിലേയ്ക്ക് തിരിക്കും. ദൈവ ത്തിന്‍റെ വചനം വായിക്കാനുള്ള താല്പര്യം അങ്ങനെ ജനങ്ങളിൽ ഉണർത്തപ്പെട്ടു. വേണമെന്ന് ആഗ്രഹിച്ചവർക്ക് അവർ വചനത്തിന്‍റെ ഭാഗങ്ങൾ സന്തോഷത്തോടെ കൊടുക്കുകയും ചെയ്തു.GCMal 76.1

    ഈ മിഷനറിമാരുടെ ജോലി താഴ്വരകളിലും പർവ്വതങ്ങളുടെ ചുവട്ടിലും ആരംഭിച്ചെങ്കിലും അതിരില്ലാതെ അതു വ്യാപിച്ചു. യാത്രകൊണ്ട് മുഷിഞ്ഞ പരുക്കൻ വസ്ത്രങ്ങളും ധരിച്ച് നഗ്നപാദരായി, തങ്ങളുടെ യജമാനനെപ്പോലെ, അവർ പട്ടണത്തിലൂടെ കടന്ന് വിദൂരപ്രദേശങ്ങളിൽ നുഴഞ്ഞുകയറി. എല്ലായിടത്തും വിലയേറിയ വിത്ത് വാരി വിതറി. അവർ പോയിടത്തൊക്കെയും സഭകൾ നിലവിൽവന്നു. രക്തസാക്ഷികളുടെ രക്തം സത്യത്തിനു സാക്ഷി നിന്നു. ഈ വിശ്വസ്തരായ മനുഷ്യരുടെ പ്രയത്നഫലമായി ആത്മാക്കളുടെ വലിയ ഫലശേഖരം ദൈവത്തിന്‍റെ ദിവസത്തിലെ വലിയ കൊയ്തത്തിൽ ഉണ്ടാകും. നിശ്ശബ്ദമായും, മറഞ്ഞും ദൈവവചനം ക്രൈസ്തവ ലോകത്താകമാനം കടന്നുചെന്നു. മനുഷ്യർ വചനത്തെ സന്തോഷത്തോടെ അവരുടെ ഭവനങ്ങളിലും ഹൃദയങ്ങളിലും സ്വീകരിച്ചു.GCMal 76.2

    വാൽഡൻസ്യർക്ക് തിരുവചനം, കഴിഞ്ഞ കാലത്ത് ദൈവം മനുഷ്യനോട് ഇടപെട്ടതിന്‍റെ വെറും ഒരു ചരിത്രരേഖ മാത്രം ആയിരുന്നില്ല. വർത്തമാനകാലത്തിലെ ചുമതലകളുടേയും ജോലികളുടേയും ഒരു വെളിപ്പാടും ആയിരുന്നില്ല അത്. എന്നാൽ ആപത്തുകളുടേയും വരുംകാലത്തെ മഹത്വത്തിന്‍റെയും ഒരു വെളിപ്പെടുത്തൽ അതിൽ അടങ്ങിയിരുന്നു. എല്ലാത്തിന്‍റേയും അവസാനം അത്ര ദൂരെയല്ലെന്ന് അവർ വിശ്വസിച്ചു. കണ്ണുനീരോടും പ്രാർത്ഥനയോടുംകൂടെ വേദപുസ്തകം പഠിക്കുകയും, രക്ഷയുടെ ദൂത് മറ്റുള്ളവർക്ക് മനസ്സിലാക്കിക്കൊടുക്കാനുള്ള കടമ നിർവ്വഹിക്കുകയും ചെയ്തപ്പോൾ അത് മറ്റുള്ളവരുടെ മനസ്സിൽ ആഴത്തിൽ പതിഞ്ഞു. തിരുവചനത്തിന്‍റെ പേജുകളിൽ രക്ഷയുടെ പദ്ധതി വളരെ വ്യക്തമായിത്തന്നെ അവർ കണ്ടു. യേശുവിൽ വിശ്വസിക്കുന്നതിൽ ആശ്വാസവും പ്രത്യാശയും സമാധാനവും കണ്ടെത്തി. അവരുടെ അറിവിനെ പ്രകാശിപ്പിക്കുകയും ഹൃദയത്തെ സന്തോഷിപ്പിക്കുകയും ചെയ്തപ്പോൾ പാപ്പാത്വ തെറ്റുകളുടെ അന്ധകാരത്തിൽ കഴിയുന്നവരുടെമേൽ ഈ വെളിച്ചത്തിന്‍റെ കിരണങ്ങൾ വീശാൻ അവർ ആഗ്രഹിച്ചു.GCMal 77.1

    പോപ്പിന്‍റേയും പുരോഹിതന്മാരുടേയും ഉപദേശപ്രകാരം ജനങ്ങൾ തങ്ങളുടെ പാപം ക്ഷമിച്ചുകിട്ടാനായി സ്വശരീരങ്ങളെ പ്രയോജനമില്ലാതെ ദണ്ഡിപ്പിക്കുന്നതായി അവർ കണ്ടു. രക്ഷപ്രാപിക്കുവാൻ അവരുടെ നന്മ പ്രവൃത്തികളിൽ ആശ്രയിക്കാൻ പഠിപ്പിക്കപ്പെട്ടിരുന്നതായ അവർ എന്നും , തങ്ങളിലേയ്ക്കുതന്നെ നോക്കുകയും പാപപങ്കിലമായ ആ അവസ്ഥയെപ്പറ്റി അവർ ചിന്തിച്ചുകൊണ്ട് ദൈവകോപത്തിന് അർഹരായി അവർ അവരെത്തന്നെ കാണുകയും തങ്ങളുടെ ആത്മാവിനേയും ശരീരത്തേയും കഠിനമായി പീഡിപ്പിക്കുകയും ചെയ്തു. എന്നിട്ടും ആശ്വാസം കണ്ടെത്തിയില്ല. അങ്ങനെ പാപാവസ്ഥയെക്കുറിച്ച് ബോധമുള്ളവർ റോമിന്‍റെ ഉപദേശങ്ങളാൽ കെട്ടപ്പെട്ടിരുന്നു. ആയിരക്കണക്കിന് ആളുകൾ ബന്ധുക്കളേയും കൂട്ടുകാരേയും ഉപേക്ഷിച്ച് കോൺവെന്‍റുകളിലെ മുറികളിൽ തങ്ങളുടെ ജീവിതം കഴിച്ചുകൂട്ടി. കൂടെക്കൂടെയുള്ള ഉപവാസങ്ങളാലും, ക്രൂരമായ ചാട്ടവാറുമർദ്ദനങ്ങളാലും, അർദ്ധ രാത്രിയുള്ള ജാഗരണങ്ങളാലും, വസതികളിലെ തണുത്തതും നനഞ്ഞതുമായ കല്ലുകളുടെമേൽ പ്രയാസത്തോടെ മണിക്കൂറുകളോളം നിവർന്നുള്ള കിടപ്പിനാലും, നീണ്ട തീർത്ഥയാത്രകളാലും, പ്രായശ്ചിത്തങ്ങളാലും, പേടിപ്പെടുത്തുന്ന യാതനകളാലും ആയിരങ്ങൾ ഫലമില്ലാതെ തങ്ങളുടെ മനസ്സാക്ഷിയുടെ സമാധാനത്തിനുവേണ്ടി ശ്രമിച്ചു. പാപത്തിന്‍റെ അതിഭാരത്താൽ, ദൈവകോപത്തെക്കുറിച്ചുള്ള ഭയത്താൽ വേട്ടയാടപ്പെട്ട അനേകർ സഹിച്ചു സഹിച്ച് തളർന്നുവീണു. പ്രകാശത്തിന്‍റെ ഒരു കിരണംപോലും കിട്ടാതെ പ്രത്യാശ ഇല്ലാത്തവരായി ശവക്കല്ലറകളിൽ അടിഞ്ഞു.GCMal 77.2

    ഈ വിശന്നു ദാഹിച്ച മനുഷ്യാത്മാക്കൾക്കു ജീവന്‍റെ അപ്പം നുറുക്കി ക്കൊടുക്കുവാനും, ദൈവത്തിന്‍റെ വാഗ്ദാനങ്ങളിലെ സമാധാനദൂത് അവർക്കായി തുറക്കുവാനും രക്ഷയുടെ ഏകപ്രത്യാശയായ കർത്താവിനെ ചൂണ്ടിക്കാണിക്കുവാനും വാൽഡൻസ്യർ ആഗ്രഹിച്ചു. ദൈവകല്പനകളുടെ ലംഘനത്തിനു പുണ്യപ്രവൃത്തികൾ പരിഹാരമാകും എന്ന ഉപദേശം തെറ്റിന്മേൽ അടിസ്ഥാനമായുള്ളതാണെന്നവർ സമർദ്ധിച്ചു. മാനുഷിക യോഗ്യതകളിലുള്ള ആശയമർപ്പിക്കൽ ക്രിസ്തുവിന്‍റെ നിത്യസ്നേഹത്തെ തടഞ്ഞു. യേശു മനുഷ്യനുവേണ്ടി യാഗമായതു വീഴ്ച ഭവിച്ച മനുഷ്യവർഗ്ഗത്തിന് ദൈവമുമ്പാകെ തങ്ങളെത്തന്നെ യോഗ്യരാക്കുന്ന യാതൊന്നും ചെയ്യാൻ കഴിയാത്തതുകൊണ്ടാണ്. ക്രൂശിൽ മരിച്ച് ഉയിർത്തെഴുന്നേറ്റ രക്ഷകന്‍റെ യോഗ്യതകളാണ് ക്രിസ്തീയ വിശ്വാസത്തിന്‍റെ അടിസ്ഥാനം. മനുഷ്യന്‍റെ ക്രിസ്തുവിങ്കലുള്ള ആശയം, അല്ലെങ്കിൽ ക്രിസ്തുവുമായുള്ള ബന്ധത്തിന്‍റെ അടുപ്പം ഒരു അവയവത്തിന് ശരീരത്തോടും, കൊമ്പിന് മുന്തിരിവള്ളിയോടുമുള്ള ബന്ധം പോലെ അത് യാഥാർത്ഥ്യമാണ്.GCMal 78.1

    പോപ്പിന്‍റേയും പുരോഹിതന്മാരുടേയും പഠിപ്പിക്കലുകളിലൂടെ ദൈവത്തിന്‍റേയും ക്രിസ്തുവിന്‍റെ പോലും സ്വഭാവത്തെ കർക്കശമായതും, മ്ലാനമായതും, ബീഭത്സമായതുമായി കാണുവാൻ മനുഷ്യർക്ക് ഇടയാക്കി. മനുഷ്യന്‍റെ വീഴ്ച ഭവിച്ച അവസ്ഥയിൽ യാതൊരു കരുണയും ഇല്ലാത്തവനായി രക്ഷകനെ ചിത്രീകരിക്കുകയും പുരോഹിതന്മാരുടേയും വിശുദ്ധന്മാരുടേയും മദ്ധ്യസ്ഥത മനുഷ്യന് ആവശ്യമാണെന്ന് വരുത്തിത്തീർക്കുകയും ചെയ്തു. പാപ ഭാരവും ചിന്താകുലങ്ങളും ക്ഷീണവുമുള്ള എല്ലാവരേയും തങ്കലേയ്ക്ക് ക്ഷണിച്ചുകൊണ്ട്, അവരെ സ്വീകരിക്കുവാൻ കൈകളെ വിരിച്ച് നിൽക്കുന്ന ആർദ്രവാനും സ്നേഹവാനും ആയ യേശുവിനെ കാണിച്ചുകൊടുക്കുവാൻ വചനത്താൽ വെളിച്ചം പ്രാപിച്ചവർ അതിയായി ആഗ്രഹിച്ചു. ദൈവത്തിന്‍റെ വാഗ്ദത്തങ്ങളെ കാണാതിരിക്കത്തക്കവണ്ണവും അവന്‍റെ നേരെ അടുത്തുവരാതിരിക്കത്തക്കവണ്ണവും അവനോട് പാപങ്ങളെ ഏറ്റുപറഞ്ഞ് ക്ഷമയും സമാധാനവും ലഭ്യമാകാതിരിക്കത്തക്കവണ്ണവും സാത്താൻ മനുഷ്യന്‍റെമേൽ വിരിച്ചിരുന്ന തടസ്സങ്ങൾ മാറ്റാനും അവർ ആഗ്രഹിച്ചു.GCMal 78.2

    വാൽഡൻസ് മിഷനറിമാർ, അത്യാകാംക്ഷയോടെ അന്വേഷിക്കുന്ന മനസ്സുകൾക്ക് സുവിശേഷത്തിലെ വിലയേറിയ സത്യങ്ങൾ തുറന്നുകൊടുത്തു. ശ്രദ്ധിച്ച് എഴുതിയ വിശുദ്ധ വചനത്തിന്‍റെ ഭാഗങ്ങൾ അവൻ സൂക്ഷ്മതയോടെ കൊടുത്തു. ദൈവത്തെ പ്രതികാരകനായും നീതി നടത്താൻ കാത്തിരിക്കുന്നവനുമായി മാത്രം കാണുന്ന, പാപഭാരം വഹിക്കുന്ന, ആത്മാവിന് പ്രത്യാശ കൊടുക്കുക എന്നത് അവന്‍റെ ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷമായിരുന്നു. വിറയ്ക്കുന്ന അധരങ്ങളോടും നിറഞ്ഞ കണ്ണുകളോടും മുട്ടിന്മേൽ നിന്നുകൊണ്ട് തങ്ങളുടെ സഹോദരങ്ങൾക്ക് വിലയേറിയ വാഗ്ദത്തങ്ങൾ തുറന്നു കൊടുത്തു. അത് പാപികളുടെ ഏകപ്രത്യാശയായിത്തീർന്നു. അങ്ങനെ ഇരുളടഞ്ഞ അനേക മനസ്സുകളിലേയ്ക്ക് സത്യവെളിച്ചം തുളച്ചുകയറി. മ്ലാന തയുടെ മേഘം പുറകോട്ട് മാറി. നീതിസൂര്യൻ തന്‍റെ സൗഖ്യമാക്കുന്ന കിരണങ്ങൾ ഹൃദയങ്ങളിലേയ്ക്ക് ചൊരിഞ്ഞു. വചനത്തിന്‍റെ ചില ഭാഗങ്ങൾ പിന്നെയും പിന്നെയും വായിച്ചു കേൾക്കാൻ കേൾവിക്കാർ താല്പര്യപ്പെട്ടിരുന്നത് ഒരു സാധാരണ സംഭവം ആയിരുന്നു. താൻ ശരിയായത് കേട്ടു എന്ന് തീർച്ചപ്പെടുത്താൻ ആയിരുന്നു അത്. പ്രത്യേകിച്ചും “അവന്‍റെ പുത്രനായ യേശുവിന്‍റെ രക്തം സകല പാപവും പോക്കി നമ്മെ ശുദ്ധീകരിക്കുന്നു”? (1 യോഹ. 1:7), “മോശെ മരുഭൂമിയിൽ സർപ്പത്തെ ഉയർത്തിയതുപോലെ മനുഷ്യപുത്രനേയും ഉയർത്തേണ്ടതാകുന്നു. അവനിൽ വിശ്വസിക്കുന്ന ഏവനും നശിച്ചു പോകാതെ നിത്യജീവൻ പ്രാപിക്കേണ്ടതിന്നു തന്നേ” (യോഹ. 3:14,15) എന്നീ വാക്യങ്ങൾ ആവർത്തിച്ചു കേൾക്കുവാൻ അവർ ആകംക്ഷാഭരിതർ ആയിരുന്നു.GCMal 78.3

    അനേകരും റോമിന്‍റെ അവകാശവാദങ്ങളാൽ ചതിക്കപ്പെട്ടില്ല. പാപിക്കുവേണ്ടി മനുഷ്യന്‍റേയോ ദൂതന്‍റേയോ പ്രയത്നം എത് നിരർത്ഥകമാണെന്ന് അവർ മനസ്സിലാക്കി. സത്യവെളിച്ചം അവരുടെ ഹൃദയങ്ങളിൽ ഉദിച്ചപ്പോൾ സന്തോഷം നിറഞ്ഞവരായി പറഞ്ഞു: ക്രിസ്തു എന്‍റെ പുരോഹി തനാണ്, അവന്‍റെ രക്തമാണ് എന്‍റെ യാഗം; അവന്‍റെ യാഗപീഠം ആണ് എന്‍റെ കുമ്പസാരക്കൂട്’ യേശുവിന്‍റെ യോഗ്യതകളിൽ അവർ മുഴുവനായി അർപ്പിച്ചുകൊണ്ട് ഇങ്ങനെ ആവർത്തിച്ചു പറഞ്ഞു: “എന്നാൽ വിശ്വാസം കൂടാതെ ദൈവത്തെ പ്രസാദിപ്പിപ്പാൻ കഴിയുന്നതല്ല” (എബ്രാ.11:6). “മറ്റൊരുത്തനിലും രക്ഷയില്ല; നാം രക്ഷിക്കപ്പെടുവാൻ ആകാശത്തിൻകീഴിൽ മനുഷ്യരുടെ ഇടയിൽ നൽകപ്പെട്ട വേറൊരു നാമവും ഇല്ല” (അപ്പൊ. 4:12).GCMal 79.1

    രക്ഷകന്‍റെ സ്നേഹത്തിന്‍റെ ഉറപ്പ് പാവപ്പെട്ട പലരേയും വികാരഭരിതരാക്കി. അത് കൊണ്ടുവന്ന സമാധാനം അവരുടെ മേൽ നിലയില്ലാത്ത വെളിച്ചം ചൊരിഞ്ഞതുപോലെ അത്ര വലുതായിരുന്നു. അവർ സ്വർഗ്ഗത്തിലേയ്ക്ക് മാറ്റപ്പെട്ടുവോ എന്നുപോലും തോന്നി. അവരുടെ കൈകളെ കർത്താവിന്‍റെ കരങ്ങളിൽ വിശ്വസിച്ചേല്പിച്ചു. അവരുടെ കാലുകളെ നിത്യകാല പാറയിൽ ഉറപ്പിച്ചു. മരണത്തെക്കുറിച്ചുള്ള എല്ലാ ഭയങ്ങളും നീങ്ങി. ഇപ്പോൾ രക്ഷകന്‍റെ നാമം അവരിലൂടെ മഹത്വപ്പെടുമെങ്കിൽ, അവർ ജയിലറയോ, തീ ഇടാനുള്ള വിറകുകെട്ടുകളായിത്തീരുന്നതോ നിരസിക്കയില്ല.GCMal 79.2

    രഹസ്യ സങ്കേതങ്ങളിൽ ദൈവവചനം അങ്ങനെ കൊണ്ടുവരപ്പെടുകയും സത്യത്തിന്‍റെ വെളിച്ചത്തിനുവേണ്ടി ആഗ്രഹിക്കുന്ന ഒരാളോ ചിലപ്പോൾ ചെറിയ കൂട്ടമോ അത് വായിക്കുകയും ചെയ്തിരുന്നു. മിക്കപ്പോഴും രാത്രി മുഴുവനും ഈ രീതിയിൽ ചിലവഴിച്ചിരുന്നു. രക്ഷയുടെ സന്ദേശം മനസ്സിലാകുന്നതുവരെ കരുണയുടെ ദൂതുവാഹകൻ തുടരെ നിർത്തി നിർത്തി വായിക്കുവാൻ നിർബന്ധിതനായത് കേൾവിക്കാരുടെ അത്ഭുതത്തിനും അഭിനന്ദനത്തിനും കാരണമായി. “ദൈവം തീർച്ചയായും എന്‍റെ സമർപ്പണം സ്വീകരിക്കുമോ? ദൈവം എന്നോട് പുഞ്ചിരിക്കുമോ? ദൈവം എന്നോട് ക്ഷമി ക്കുമോ? എന്നിങ്ങനെയുള്ള ചോദ്യങ്ങൾ അവരിൽനിന്ന് വന്നുകൊണ്ടിരുന്നു. “അദ്ധ്വാനിക്കുന്നവരും ഭാരം ചുമക്കുന്നവരും ആയുള്ളാരേ, എല്ലാവരും എന്‍റെ അടുക്കൽ വരുവിൻ; ഞാൻ നിങ്ങളെ ആശ്വസിപ്പിക്കും” (മത്തായി 11:28) എന്നതായിരുന്നു ഈ ചോദ്യങ്ങൾക്കുള്ള ഉത്തരം.GCMal 80.1

    വാഗ്ദാനങ്ങളെ വിശ്വാസം കയ്ക്കലാക്കി. സന്തോഷകരമായ പ്രതിവചനം ഇങ്ങനെ കേട്ടു: “ഇനിമേൽ തീർത്ഥാടനം വേണ്ടാ; പുണ്യസ്ഥലങ്ങളിലേയ്ക്കുള്ള വിഷമകരമായ യാത്രകളും വേണ്ടാ; ഞാൻ ആയിരിക്കുന്ന അവസ്ഥയിൽ കർത്താവിന്‍റെ അടുക്കൽത്തന്നെ വരും; എന്‍റെ പശ്ചാത്താപ പ്രാർത്ഥന കർത്താവ് ഒരിക്കലും നിരസിക്കയില്ല; അവിടുന്ന് നിങ്ങളുടെ പാപങ്ങളെ ക്ഷമിക്കും, എന്‍റേതും ക്ഷമിക്കും.GCMal 80.2

    ദിവ്യമായ ഒരു സന്തോഷ തരംഗത്താൽ ഹൃദയം നിറഞ്ഞു. സ്തോത്രങ്ങളാലും സ്തുതികളാലും കർത്താവിന്‍റെ നാമം മഹത്വപ്പെട്ടു. ആ സന്തുഷ്ടരായ മനുഷ്യർ തങ്ങളുടെ വീടുകളിലേയ്ക്ക് തിരികെപ്പോയി. അവർക്കുണ്ടായ പുതിയ അനുഭവത്തെക്കുറിച്ചും സത്യമായ ജീവിതവഴി കണ്ടെത്തിയതിനെക്കുറിച്ചും തങ്ങളുടെ കഴിവുകൾക്ക് ഒത്തവണ്ണം മറ്റുള്ളവരോട് പറഞ്ഞു. വചനത്തിന് പാവനമായ അസാധാരണ ശക്തി ഉണ്ടായിരുന്നു. സത്യത്തിനുവേണ്ടി കാംക്ഷിച്ചിരുന്നവരുടെ ഹൃദയങ്ങളോട് ആ ശക്തി നേർക്കുനേരെ സംസാരിച്ചു. അത് ദൈവശബ്ദം ആയിരുന്നു എന്ന് അത് കേട്ടവർക്ക് ബോധ്യമായി.GCMal 80.3

    സത്യത്തിന്‍റെ ദൂതുവാഹകൻ തന്‍റെ വഴിക്കുപോയി. പക്ഷെ, അയാളുടെ താഴ്ചയുള്ള ഭാവം, ആത്മാർത്ഥത, വ്യഗ്രത, തീഷ്ണത എന്നിവയെല്ലാം അടിക്കടി സംസാരവിഷയമായിരുന്നു. പലപ്പോഴും കേൾവിക്കാർ അയാളോട് എവിടെനിന്നു വന്നു എന്നും എവിടേയ്ക്ക് പോകുന്നു എന്നും ചോദിച്ചില്ല. അവർ ആദ്യം അത്ഭുതത്താലും പിന്നീട് നന്ദിയാലും സന്തോഷത്താലും നിറഞ്ഞവരായി; അയാളെ ചോദ്യം ചെയ്യുന്ന കാര്യമേ ചിന്തിച്ചില്ല. അവർ അയാളെ അവരുടെ വീടുകളിൽ കൂടാൻ പ്രോത്സാഹിപ്പിച്ചപ്പോൾ, കൂട്ടത്തിലെ നഷ്ടപ്പെട്ട ആടുകളെ കാണേണ്ടതുണ്ടെന്ന് അയാൾ പറഞ്ഞു. അത് സ്വർഗ്ഗത്തിൽ നിന്നൊരു ദൂതനായിരുന്നില്ലേ എന്ന് അവർ സംശയിച്ചു.GCMal 80.4

    പലപ്പോഴും സത്യത്തിന്‍റെ ദുതുവാഹകനെ പിന്നെ കണ്ടിട്ടില്ല. അയാൾ വേറെ ദേശത്തേയ്ക്ക് പോയിക്കാണും; അല്ലെങ്കിൽ അറിയപ്പെടാത്ത തുറുങ്കിൽ ജീവിതം ഹോമിച്ചുകാണും; അല്ലെങ്കിൽ സത്യത്തിന്‍റെ സാക്ഷിയായിക്കാണും. പക്ഷെ അയാൾ കൊടുത്തിട്ട് പോകുന്ന വചനത്തെ നശിപ്പിക്കാൻ കഴിഞ്ഞില്ല. മനുഷ്യഹൃദയങ്ങളിലാണ് അവ പ്രവർത്തിച്ചത്. അതിന്‍റെ അനുഗൃഹീത ഫലം ന്യായവിധി നാളിൽ മാത്രമേ മുഴുവനായി അറിയുവാൻ കഴിയൂ.GCMal 81.1

    വാൽഡൻസ് മിഷനറിമാർ സാത്താന്‍റെ രാജ്യത്തെ അതിക്രമിച്ചു കയറുകയായിരുന്നു. അന്ധകാരത്തിന്‍റെ ശക്തികൾ വളരെ ജാഗ്രതയോടെ എഴുന്നേറ്റു. സത്യം പ്രചരിപ്പിക്കാനുള്ള എല്ലാ പ്രയത്നങ്ങളും അന്ധകാരപ്രഭു നോക്കി ക്കണ്ടു. അവൻ അവന്‍റെ അനുയായികളിൽ ഭയം ഉണർത്തി. പാപ്പാത്വനായ കന്മാർ, ചുറ്റി സഞ്ചരിക്കുന്ന താഴ്ചയുള്ള ദൂതുവാഹകന്മാരുടെ ജോലിയിൽ അപകടത്തിന്‍റെ ദുശ്ശകുനം കണ്ടു. സത്യവെളിച്ചം തടസ്സം കൂടാതെ പ്രകാശിക്കാൻ അനുവദിച്ചാൽ, മനുഷ്യരെ പൊതിഞ്ഞിരിക്കുന്ന തെറ്റുകളുടെ കനത്ത കാർമേഘങ്ങളെ അപ്പാടെ തുടച്ചുമാറ്റുമായിരുന്നു. അത് മനുഷ്യമനസ്സുകളെ ദൈവത്തിങ്കലേയ്ക്കുമാത്രം തിരിക്കയും ഒടുവിൽ റോമിന്‍റെ ആധികാരിക തയെ ഇല്ലാതാക്കുകയും ചെയ്തതേയ്ക്കും.GCMal 81.2

    പുരാതന സഭയുടെ വിശ്വാസം മുറുകെ പിടിച്ചിരുന്ന ഈ മനുഷ്യരുടെ നിലനില്പ്പുതന്നെ റോമിന്‍റെ മതഭ്രംശത്തിന്‍റെ സാക്ഷ്യമായിരുന്നു. അതു കൊണ്ട് ഏറ്റവും കഠിനമായ പീഡനത്തിനുള്ള ഉത്തേജനവും ഉണ്ടായി. അവർ തങ്ങളുടെ വേദപുസ്തകം സമർപ്പിക്കാതിരുന്നതും റോമിന് താങ്ങാൻ വയ്യാത്ത തെറ്റായിരുന്നു. അവൾ അവരെ ഭൂമിയിൽനിന്ന് തുടച്ചുനീക്കാൻ തീരുമാനിച്ചു. അങ്ങനെ ദൈവജനത്തിന് എതിരായി അവരുടെ പർവ്വതങ്ങളിലെ വീടുകളിൽ അതിഭയങ്കരമായ ധർമ്മസമരം തുടങ്ങി. മതദ്രോഹവിചാരണ നടത്തേണ്ടവർ നിയോഗിക്കപ്പെട്ടു. നിരപരാധിയായ ഹാബേൽ കൊലപാതകിയായ കയീന്‍റെ മുൻപിൽ വീഴുന്ന രംഗം കൂടെക്കൂടെ ആവർത്തിക്കപ്പെട്ടു.GCMal 81.3

    വർഷങ്ങളോളം അവരുടെ ഫലഭൂയിഷ്ടമായ ഭൂപ്രദേശം ഒന്നും ചെയ്യാതെ കിടന്നു. അവരുടെ വീടുകളും പള്ളികളും നശിപ്പിക്കപ്പെട്ടു. ഒരിക്കൽ തഴച്ചു നിന്ന പ്രദേശങ്ങൾക്കും നിരപരാധികളായ അദ്ധ്വാനശീലരായവരുടെ ഭവനങ്ങൾക്കുപകരം ഒരു മരുഭൂമി അവശേഷിച്ചു. കടിച്ചുകീറുന്ന മൃഗം രക്തത്തിന്‍റെ സ്വാദിനാൽ ശൗര്യം കൂട്ടുന്നതുപോലെ പാപ്പാമതക്കാർ പീഡിതർക്കെതിരേയുള്ള അവരുടെ കോപം അതികഠിനമാക്കി. അനേക സാക്ഷികളും തങ്ങളുടെ സത്യവിശ്വാസത്തിനുവേണ്ടി മലകളിലും ഗുഹകളിലും ഒളിച്ചിരുന്നു. അവിടേയും അവരെ വേട്ടയാടി.GCMal 81.4

    ബഹിഷ്കരിക്കപ്പെട്ടവർക്കെതിരേ അവരുടെ സദാചാരത്തെപ്പറ്റി യാതൊരു കുറ്റവും ചുമത്തുവാൻ കഴിഞ്ഞില്ല. അവരുടെ ശത്രുക്കൾ പോലും പ്രഖ്യാപിച്ചത് അവർ സമാധാനവും സൗമ്യതയും വിശുദ്ധിയും ഉള്ള ആളുകൾ എന്നാണ്. പോപ്പിന്‍റെ ഇഷ്ടപ്രകാരം അവർ ദൈവത്തെ ആരാധിച്ചില്ല എന്നുള്ളതായിരുന്നു അവരുടെ തെറ്റ്. ഈ തെറ്റിന് അവരെ നിന്ദിക്കുകയും അപമാനിക്കുകയും മാത്രമല്ല, മനുഷ്യനൊ പിശാചിനൊ വിഭാവന ചെയ്യാവുന്ന തിന്‍റെ പരമാവധി ദണ്ഡനങ്ങളും അവരുടെ മേൽ ചുമത്തുകയും ചെയ്തു.GCMal 82.1

    ഒരു സമയം റോം ഈ വെറുക്കപ്പെട്ട കൂട്ടരെ നാമാവശേഷം ആക്കാൻ തീരുമാനിച്ചപ്പോൾ, അവരെ മതനിന്ദകരായും കൂട്ടത്തോടെ മരണത്തിന് വിധേയരാക്കേണ്ടവരായും ഉള്ള ഒരു ഔദ്യോഗിക കല്പന പോപ്പ് പുറപ്പെടുവിച്ചു. അവർ അലസരോ അവിശ്വസ്തരോ ആത്മനിയന്ത്രണം ഇല്ലാത്തവരോ ആയി കുറ്റപ്പെടുത്തപ്പെട്ടില്ല. എന്നാൽ അവരിലുണ്ടായിരുന്ന ഭക്തിയും പവിത്രതയും “യഥാർത്ഥ തൊഴുത്തിലെ ആടിനെ” തങ്ങളിലേയ്ക്ക് വഴിതെറ്റിക്കാൻ മതിയായതാണ് എന്നായിരുന്നു ആരോപണം. അതുകൊണ്ട് ഈ “വിദ്വേഷവും പകയും ഉള്ള ദുഷിച്ച കൂട്ടത്തെ', അവർ ആണയിട്ട് അവരുടെ വിശ്വാസം ത്യജിക്കാത്തപക്ഷം വിഷപ്പാമ്പുകളെ എന്നപോലെ തകർക്കണമെന്ന് പോപ്പ് ഉത്തരവിട്ടു”. - Wylie, b. 16. ch. 1. ഈ ധിക്കാരിയായ അധികാരി തന്‍റെ വാക്കുകളെ വീണ്ടും കണ്ടുമുട്ടും എന്ന് വിചാരിക്കുന്നുണ്ടോ? ന്യായവിധിയുടെ സമയത്ത് അയാളെ അഭിമുഖീകരിക്കുവാൻ ഇവരുടെ പേരുകൾ സ്വർഗ്ഗത്തിലെ പുസ്തകത്തിൽ രേഖപ്പെടുത്തിയിട്ടുണ്ടെന്ന് അദ്ദേഹത്തിന് അറിയാമോ?” എന്‍റെ ഈ സഹോദരന്മാരിൽ ഒരു ചെറിയവന് നിങ്ങൾ ചെയ്തതെല്ലാം എനിക്ക് ചെയ്തു” എന്ന് യേശു പറഞ്ഞു (മത്തായി 25:40).GCMal 82.2

    ഈ ഉത്തരവ് ദുരുപദേശക്കാർക്കെതിരായുള്ള ധർമ്മയുദ്ധത്തിൽ ചേരാൻ സഭാംഗങ്ങളെ ആഹ്വാനം ചെയ്തു. ഈ ക്രൂരമായ ജോലിയിൽ പങ്കു ചേരുന്നവർക്ക് പ്രതിഫലമായി “പൊതുവായും തനതായും ഉള്ള സഭാസംബന്ധമായ ശിക്ഷകളും പ്രായശ്ചിത്തങ്ങളും ഇളവു ചെയ്തു. ഈ യുദ്ധത്തിൽ ചേരുന്ന എല്ലാവർക്കും അവർ ചെയ്തിട്ടുള്ള ആണയിൽനിന്നും നേർച്ചയിൽ നിന്നും വിടുതൽ കൊടുത്തു. നിയമപരമല്ലാതെ കയ്യടക്കിയിരുന്ന വസ്തുക്കളെല്ലാം അവരവരുടെ പേരിൽ ആക്കിക്കൊടുത്തു. ഈ മതനിന്ദകരെ കൊന്നാൽ ആ പാപം മോചിക്കാം എന്ന വാഗ്ദാനവും കൊടുത്തു. വാൽഡൻസ്യർക്ക് സഹായകമായിരുന്ന എല്ലാ കരാറുകളും റദ്ദാക്കപ്പെട്ടു. ഗാർഹികമായതെല്ലാം കയ്യൊഴിയാൻ ഉത്തരവായി. എല്ലാ വിധത്തിലും അവരെ സഹായിക്കുന്നത് തടഞ്ഞു. അവരുടെ വസ്തുവകകൾ കരസ്ഥമാക്കുന്നതിനുള്ള അധികാരം എല്ലാ വർക്കും കൊടുത്തു”. - Wylie, b. 16, ch. 1. ഈ പ്രമാണം വ്യക്തമാക്കുന്നത് ഈ രംഗങ്ങളുടെ പിന്നിലുള്ള ഗൂഢതന്ത്രം ആണ്. അവിടെ കേട്ടിരുന്നത് ഘോരമൃഗത്തിന്‍റെ അലർച്ചയാണ്; കർത്താവിന്‍റെ സൗമ്യമായ ശബ്ദം അല്ല.GCMal 82.3

    പാപ്പാത്വനായകന്മാരുടെ സ്വഭാവം ദൈവനിയമങ്ങളുടെ വലിയ നിലവാരത്തോട് യോജിക്കുന്നവ അല്ലായിരുന്നു. അവർ തങ്ങൾക്ക് യോജിക്കുന്ന ഒരു നിലവാരം ഉയർത്തി. എന്നിട്ട് എല്ലാവരേയും അതിനോട് യോജിച്ച് പോകാൻ നിർബന്ധിതരാക്കി. കാരണം റോം അത് ആവശ്യപ്പെട്ടിരുന്നു. ഏറ്റവും ഭീകരമായ ദുരന്തങ്ങൾ നിർവ്വഹിക്കപ്പെട്ടു. ദൈവദൂഷണം ചെയ്യു ന്നവരും ദുഷിച്ചവരുമായ പോപ്പുമാരും പുരോഹിതന്മാരും സാത്താൻ അവർക്ക് കൊടുത്ത വേല ചെയ്യുകയായിരുന്നു. അവരുടെ പ്രകൃതത്തിൽ ദയവിന് യാതൊരു സ്ഥാനവും ഉണ്ടായിരുന്നില്ല. ക്രിസ്തുവിനെ ക്രൂശിച്ചതും അപ്പൊസ്തലന്മാരെ കൊന്നതും രക്തദാഹിയായ നീറോയുടെ കാലത്ത് വിശ്വസ്ത ദൈവജനത്തോട് അനുവർത്തിച്ചതും ആയ അതേ ആത്മാവുതന്നെ ദൈവത്തിനു പ്രിയപ്പെട്ടവരെ ഭൂമിയിൽനിന്ന് നീക്കം ചെയ്യാനായി പ്രവർത്തിച്ചു.GCMal 83.1

    ദൈവഭയമുള്ള ജനത്തിന്മേൽ പീഡനം പല നൂറ്റാണ്ടുകളോളം നില നിന്നു. അവർ ക്ഷമയോടും ദൃഢതയോടുംകൂടെ സഹിച്ചുനിന്നതിനാൽ രക്ഷകന്‍റെ നാമം മഹത്വപ്പെട്ടു. യുദ്ധത്തെയും മൃഗീയമായ കൊലകളേയും വകവയ്ക്കാതെ, വിലയേറിയ സത്യത്തിന്‍റെ ദൂത് വിതയ്ക്കാൻ അവർ മിഷനറിമാരെ പറഞ്ഞയയ്ക്കുന്നത് തുടർന്നു. അവർ വേട്ടയാടപ്പെട്ട് മരിച്ചെങ്കിലും വിതയ്ക്കപ്പെട്ട വിത്തിന് അവരുടെ രക്തം വെള്ളമായിത്തീർന്നു. അവ ഫലം നൽകാതിരുന്നില്ല. അങ്ങനെ വാൽഡൻസ്യർ ലൂഥറിന്‍റെ ജനനത്തിന് നൂറ്റാണ്ടുകൾക്ക് മുൻപുതന്നെ ദൈവത്തിന്‍റെ സാക്ഷികൾ ആയിരുന്നു. വിക്ലിഫിന്‍റെ കാലത്ത് തുടങ്ങിയ നവീകരണത്തിന്‍റെ വിത്തുകൾ അവർ പലദേശങ്ങളിലായി വാരിവിതറിയിരുന്നു. ലൂഥറിന്‍റെ കാലത്ത് അവ വിസ്താരത്തിലും ആഴത്തിലും വളർന്നു. “യേശുവിന്‍റെ സാക്ഷ്യത്തിനും ദൈവവചനത്തിനും വേണ്ടി” എന്തും സഹിക്കാൻ മനസ്സുള്ളവർ കാലത്തിന്‍റെ അന്ത്യം വരെ ഈ സത്യത്തെ വഹിച്ചുകൊണ്ടുപോകും (വെളിപ്പാട് 1 :9).GCMal 83.2