Loading...
Larger font
Smaller font
Copy
Print
Contents
വന്‍ പോരാട്ടം - Contents
  • Results
  • Related
  • Featured
No results found for: "".
  • Weighted Relevancy
  • Content Sequence
  • Relevancy
  • Earliest First
  • Latest First

    അദ്ധ്യായം 6—ഹസ്സും ജെറോമും

    ഒൻപതാം നൂറ്റാണ്ടിൽത്തന്നെ ബൊഹീമിയയിൽ സുവിശേഷ വിത്തുകൾ മുളച്ചുകഴിഞ്ഞിരുന്നു. പ്രാദേശിക ഭാഷയിൽ ആരാധന ആരംഭിക്കുകയും ബൈബിൾ തർജ്ജമ ചെയ്യുകയും ചെയ്തു. എന്നാൽ പോപ്പിന്‍റെ ശക്തി വർദ്ധിച്ചതോടുകൂടി ദൈവവചനം ഉപേക്ഷിക്കപ്പെട്ടു. രാജാക്കന്മാരുടെ അഹങ്കാരം നശിപ്പിക്കാൻ പ്രതിജ്ഞാബദ്ധനായിത്തീർന്ന ഗ്രിഗറി ഏഴാമൻ, അതേ വാശിയോടുകൂടിത്തന്നെ ജനങ്ങളെ അടിച്ചമർത്തുകയും, ബൊഹീമിയൻ ഭാഷയിലുള്ള ആരാധന നിരോധിച്ചുകൊണ്ട് കല്പന പുറപ്പെടുവിക്കുകയും ചെയ്തു. “ഒരു അന്യഭാഷയിൽത്തന്നെ ആരാധിക്കണമെന്നുള്ളതാണ് സർവ്വ ശക്തന്‍റെ ഇഷ്ടം എന്ന് പോപ്പ് വിളംബരം ചെയ്തു. ഇതു പാലിക്കാത്തതു കൊണ്ട് അനേകം ദോഷങ്ങളും ദൈവദൂഷണങ്ങളും ഉണ്ടാകുന്നുണ്ട്’ - Wylie, b. 3, ch. 1. അങ്ങനെ ദൈവവചനത്തിന്‍റെ വെളിച്ചം അണയ്ക്കുവാനും ജനങ്ങളെ അന്ധകാരത്തിൽ അടച്ചിടുവാനും റോം കല്പന പുറപ്പെടുവിച്ചു. എന്നാൽ സഭയെ സംരക്ഷിക്കാൻ ദൈവം മറ്റു മുഖാന്തരങ്ങൾ ഒരുക്കിയിരുന്നു. ഫ്രാൻസിലേയും ഇറ്റലിയിലേയും മതപീഡനത്തിന്‍റെ ഫലമായി സ്വന്തം ഭവനങ്ങൾ വിട്ടോടിപ്പോയ അനേകം വാൽഡൻസുകളും അൽബി ജൻസുകളും ബൊഹീമിയയിലേക്കുവന്നു. പരസ്യമായി പഠിപ്പിക്കാൻ അവർ ഭയപ്പെട്ടെങ്കിലും, തീക്ഷണതയോടെ രഹസ്യമായി വേല ചെയ്തു. അങ്ങനെ സത്യവിശ്വാസം ഓരോ നൂറ്റാണ്ടുകളിലും അടുത്ത നൂറ്റാണ്ടിലേക്കു കൈമാറി.GCMal 103.1

    ഹസ്സിന്‍റെ കാലഘട്ടത്തിനു മുമ്പും അനേകമാളുകൾ സഭയിലെ ദുഷ്പ്രവണതകളെ തുറന്നെതിർക്കാൻ തയ്യാറായിട്ടുണ്ട്. അവരുടെ പ്രയത്നങ്ങൾ എല്ലായിടത്തും ഒരു താല്പര്യമുണർത്തി. ഭരണകൂടം ഭയപ്പെടുകയും സുവിശേഷത്തിന്‍റെ അനുയായികൾക്കെതിരേ പീഡനം അഴിച്ചുവിടുകയും ചെയ്തു. ആരാധനാസ്വാതന്ത്യത്തിനുവേണ്ടി വനാന്തരങ്ങളേയും പർവ്വതങ്ങളേയും അഭയം പ്രാപിച്ച സത്യവിശ്വാസികളെ പടയാളികൾ വേട്ടയാടിപ്പിടിക്കുകയും അനേകരെ കൊല്ലുകയും ചെയ്തു. റോമൻ ആരാധനാരീതിയിൽനിന്നു പിന്മാറിയ സകലരെയും ചുട്ടെരിക്കണമെന്നു പിന്നീട് കല്പന പുറപ്പെടുവിച്ചു. എന്നാൽ ക്രിസ്ത്യാനികൾ തങ്ങളുടെ ജീവൻ ബലിയർപ്പിച്ചപ്പോഴും, വിജയ പ്രാപ്തിയിലേക്കുറ്റു നോക്കിയിരുന്നു. ക്രൂശിക്കപ്പെട്ട രക്ഷിതാവിലുള്ള വിശ്വാസത്താൽ മാത്രമേ രക്ഷ പ്രാപിക്കാൻ സാധിക്കയുള്ളുവെന്ന് പഠിപ്പിച്ച ആളുകളിൽ ഒരുവൻ രക്തസാക്ഷിത്വ മരണ വേളയിൽ പ്രഖ്യാപിച്ചു: “സത്യത്തിന്‍റെ ശത്രുക്കളുടെ വൈരാഗ്യം ഇന്നു നമുക്കെതിരെ നിലനില്ക്കുന്നു എന്നാൽ അത് എന്നേക്കും ഉണ്ടാവില്ല; സാധാരണക്കാരുടെ ഇടയിൽ നിന്നൊരുവൻ വാളോ അധികാരമോ ഇല്ലാതെ എഴുന്നേല്ക്കും, എന്നാൽ അവർ അവന്‍റെ മേൽ വിജയം നേടുകയില്ല”. - Wylie, b. 3, ch. 1. ലൂഥറിന്‍റെ കാലം വളരെ വിദൂര ഭാവിയിലായിരുന്നു. എന്നാൽ റോമിനെതിരേയുള്ള തന്‍റെ സാക്ഷ്യത്താൽ ലോകരാഷ്ട്രങ്ങളെ ഉണർത്തുവാൻ പ്രാപ്തനായ ഒരുവൻ ഇതിനോടകംതന്നെ ഉദയം ചെയ്യുന്നുണ്ടായിരുന്നു.GCMal 103.2

    ജോൺ ഹസ്സ് വെറുമൊരു സാധാരണക്കാരനായി ജനിച്ചു, അവന്‍റെ പിതാവിന്‍റെ മരണത്താൽ ബാല്യത്തിൽത്തന്നെ അനാഥനായി. ദൈവഭയവും വിദ്യഭ്യാസവും ഏറ്റവും വിലയേറിയ സമ്പാദ്യങ്ങളായി കരുതിയ ഭക്തയായ അവന്‍റെ അമ്മ, അവനതു നേടിക്കൊടുക്കാൻ കഠിനമായി യത്നിച്ചു. പ്രാദേശിക വിദ്യാലയത്തിൽ പഠിച്ചശേഷം പ്രാഗിലെ യൂണിവേഴ്സിറ്റിയിൽ നിർദ്ധ നരായ വിദ്യാർത്ഥികൾക്കുള്ള സ്കോളർഷിപ്പോടുകൂടി പ്രവേശനം നേടി. ദരിദ്രയും വിധവയുമായ അവന്‍റെ അമ്മ പ്രേഗിലേക്കുള്ള യാത്രയിൽ അവനെ അനുഗമിച്ചു. തന്‍റെ മകനു കൊടുക്കുവാൻ ലൗകികമായ ധനമൊന്നും ആ മാതാ വിന്‍റെ കൈവശമില്ലായിരുന്നു. എന്നാൽ അവർ ആ വൻ നഗരത്തോടടുത്തപ്പോൾ പിതാവില്ലാത്ത തന്‍റെ മകനോടൊപ്പം അമ്മ മുട്ടു മടക്കി സ്വർഗ്ഗീയ പിതാവിന്‍റെ അനുഗ്രഹത്തിനായി പ്രാർത്ഥിച്ചു. തന്‍റെ പ്രാർത്ഥനയ്ക്ക് എങ്ങനെയാണുത്തരം ലഭിക്കാൻ പോകുന്നതെന്ന് ആ മാതാവ് അന്ന് അറിഞ്ഞിരുന്നില്ല.GCMal 104.1

    യൂണിവേഴ്സിറ്റിയിൽ തന്‍റെ തളരാതെയുള്ള കഠിനാദ്ധ്വാനത്താലും ദ്രുതഗതിയിലുള്ള പുരോഗമനത്താലും ഹസ്സ് വളരെ വേഗം ശ്രദ്ധിക്കപ്പെട്ടു. അതേ സമയം അവന്‍റെ കളങ്കരഹിതമായ ജീവിതവും, സൗമ്യവും ആകർഷണീയവുമായ വ്യക്തിത്വവും, അവനു സാർവ്വലൗകിക അംഗീകാരം നേടിക്കൊടുത്തു. അവൻ റോമാസഭയെ നിഷ്ക്കളങ്കമായി സ്നേഹിക്കുകയും, സഭ ലോക ത്തിനു നല്കുന്നുവെന്നവകാശപ്പെട്ടിരുന്ന എല്ലാ ആത്മീയ അനുഗ്രഹങ്ങളും താല്പര്യത്തോടെ അന്വേഷിക്കുകയും ചെയ്തിരുന്നു. പെരുന്നാൾ സമയങ്ങളിൽ അവൻ കുമ്പസാരിക്കുകയും, ദരിദ്രനായ തന്‍റെ കയ്യിലുള്ള അവസാനത്തെ നാണയത്തുട്ടുകൾ പോലും കാണിയ്ക്കയർപ്പിക്കുകയും, പാപ് മോചനത്തിനായി പള്ളിക്ക് പ്രദക്ഷിണം വെയ്ക്കുന്ന റാസയിൽ പങ്കുചേരുകയും ചെയ്യുമായിരുന്നു. കോളേജ് വിദ്യാഭ്യാസം പൂർത്തീകരിച്ചശേഷം അദ്ദേഹം പൗരോഹിത്യം സ്വീകരിക്കുകയും, തന്‍റെ പ്രത്യേകമായ കഴിവുക ളാൽ രാജകൊട്ടാരത്തിലെ പുരോഹിതനാവുകയും ചെയ്തു. അദ്ദേഹം പിന്നീട് പ്രൊഫസ്സറാവുകയും, ഒടുവിൽ താൻ പഠിച്ച യൂണിവേഴ്സിറ്റിയുടെ റെക്ടറാവുകയും ചെയ്തു. ഏതാനും വർഷങ്ങൾക്കുള്ളിൽ ആ സാധു പണ്ഡിതൻ തന്‍റെ രാജ്യത്തിന്‍റെ അഭിമാനവും, യൂറോപ്പിലുടനീളം അറിയപ്പെടുന്ന വ്യക്തിയുമായി.GCMal 104.2

    എന്നാൽ മറ്റൊരു രംഗത്താണ് ഹസ്സ് തന്‍റെ നവീകരണ പ്രവർത്തനം ആരംഭിച്ചത്. പൗരോഹിത്യം സ്വീകരിച്ച് നിരവധി വർഷങ്ങൾ കഴിഞ്ഞപ്പോൾ ഹസ്സിനെ ബേത്ലേഹെമിലെ ചാപ്പലിലെ പ്രസംഗകനായി നിയമിച്ചു. ജനങ്ങളുടെ ഭാഷയിൽ സുവിശേഷം പ്രസംഗിക്കുകയെന്നുള്ളത് വളരെ പ്രധാ നപ്പെട്ട കാര്യമാണെന്ന് പ്രസ്തുത ചാപ്പലിന്‍റെ സ്ഥാപകൻ എപ്പോഴും പ്രബോ ധിപ്പിച്ചിരുന്നു. ഇതുപോലുള്ള പ്രവർത്തനങ്ങളെ റോം എതിർത്തിരുന്നെങ്കിലും, ബൊഹീമിയയുടെ പല ഭാഗങ്ങളിലും അതു നിലനിന്നിരുന്നു. എന്നാൽ ജനങ്ങൾക്കു തിരുവചനങ്ങളെക്കുറിച്ച് ശരിയായ അറിവില്ലാതിരുന്നതുകൊണ്ട് പലതരത്തിലുള്ള ദുരാചാരങ്ങൾ എല്ലാ തലത്തിലുമുള്ള ജനങ്ങളുടെ ഇടയിൽ നിലനിന്നിരുന്നു. ഇത്തരം ദുരാചാരങ്ങളെ യാതൊരു ദാക്ഷിണ്യവും കൂടാതെ ഹസ്സ് എതിർത്തുകൊണ്ട് ദൈവവചനം ഉയർത്തിപ്പിടിച്ച് സത്യത്തിന്‍റേയും വിശുദ്ധിയുടേതുമായ സനാതന തത്വങ്ങൾ ശക്തമായി പ്രചരിപ്പിച്ചു.GCMal 105.1

    പിൽക്കാലത്തു ഹസ്സുമായി വളരെയടുത്തു പ്രവർത്തിച്ചു പ്രേഗിലെ ഒരു പൗരനായ ജെറോം ഇംഗ്ലണ്ടിൽ നിന്നു മടങ്ങിവന്നപ്പോൾ വിക്ലിഫിന്‍റെ പുസ്തകങ്ങൾകൂടെ കൊണ്ടുവന്നു. വിക്ലിഫിന്‍റെ പഠിപ്പിക്കലുകളിൽ ആകൃഷ്ടയായ ഇംഗ്ലണ്ടിലെ രാജ്ഞി ഒരു ബൊഹീമിയൻ രാജകുമാരിയായിരുന്നു. അവളുടെ സ്വാധീനത്താൽ നവീകരണദൂതുകൾ ബൊഹീമിയയിൽ ധാരാളം പ്രചരിച്ചിരുന്നു. പ്രസ്തുത ലേഖനങ്ങൾ വളരെ താല്പര്യത്തോടെ ഹസ്സ് വായിച്ചു. അവയുടെ ലേഖകൻ നിഷ്കളങ്കനായ ഒരു ക്രിസ്ത്യാനിയാണെന്നയാൾ വിശ്വസിക്കുകയും, അയാൾ പഠിപ്പിച്ച നവീകരണ ആശയങ്ങൾ ആദരവോടെ അംഗീകരിക്കുകയും ചെയ്തു. അങ്ങനെ ഹസ്സ് അറിയാതെതന്നെ റോമിൽ നിന്നും വളരെ ദൂരേയ്ക്കു പോകുന്ന ഒരു പാതയിൽ പ്രവേശിച്ചുകഴിഞ്ഞിരുന്നു.GCMal 105.2

    ഏകദേശം ഈ സമയത്ത് നല്ല അറിവുള്ളവരും, പ്രകാശം ലഭിച്ചവരുമായ രണ്ട് അപരിചിതർ അത് പ്രചരിപ്പിക്കുവാൻ ഇംഗ്ലണ്ടിൽനിന്ന് ഈ വിദൂരദേശമായ പ്രേഗിൽ എത്തിയിരുന്നു. പോപ്പിന്‍റെ അപ്രമാദിത്വത്തെ തുറന്നെ തിർത്തുകൊണ്ടുള്ള അവരുടെ പ്രവർത്തനത്തെ അധികാരികൾ വേഗത്തിൽ അമർച്ച ചെയ്തു; എന്നാൽ അവരുടെ ലക്ഷ്യത്തിൽനിന്നു പിന്മാറാൻ തയ്യാറാകാതെ അവർ മറ്റു മാർഗ്ഗങ്ങളിലേക്ക് തിരിഞ്ഞു. ചിത്രമെഴുത്തുകാരും പ്രസംഗകരുമെന്നനിലയിൽ അവരുടെ കഴിവു പ്രകടിപ്പിക്കാൻ അവർ തുനിഞ്ഞു. പൊതുജനങ്ങൾ ശ്രദ്ധിക്കുന്നതായ ഒരു സ്ഥലത്ത് അവർ രണ്ടു ചിത്രങ്ങൾ വരച്ചു. സൗമ്യനായ യേശുക്രിസ്തു ഒരു കഴുതയുടെ പുറത്ത് (മത്താ. 21:5) യെരുശലേമിലേക്കു പ്രവേശിക്കുന്നതും നഗ്നപാദരായ ശിഷ്യന്മാർ യാത്രയിൽ മുഷിഞ്ഞ വസ്ത്രങ്ങളോടെ അവനെ അനുഗമിക്കുന്നതും ആയിരുന്നു ഒരു ചിത്രം. മറ്റേ ചിത്രത്തിൽ പോപ്പിന്‍റെ ഒരു രാജകീയ യാത്രയായിരുന്നു - പോപ്പ് തന്‍റെ വിലയേറിയ വസ്ത്രങ്ങളും ത്രിമകുടവും ധരിച്ചിരിക്കുന്നു; മോടിയായി അലങ്കരിച്ച ഒരു കുതിരപ്പുറത്തിരിക്കുന്ന അദ്ദേഹത്തെ കാഹളക്കാരും കർദ്ദിനാൾമാരും മറ്റു വിശിഷ്ട വ്യക്തികളും രാജകീയ പ്രൗഢിയിൽ അനുഗമിക്കുന്നു.GCMal 107.1

    ഇതാ, ഇവിടെ എല്ലാ വിഭാഗം ജനങ്ങളുടേയും ശ്രദ്ധ പിടിച്ചുപറ്റിയ നല്ലൊരു ദൂത്. ചിത്രങ്ങളുടെ അടുത്ത് ജനങ്ങൾ തടിച്ചുകൂടി. ചിത്രത്തിലെ ഗുണപാഠം മനസ്സിലാക്കാൻ ആർക്കും വിഷമമുണ്ടായില്ല. ഒരുവശത്ത് യജമാനനായ യേശുവിന്‍റെ വിനയവും സൗമ്യതയും, മറുവശത്ത് യേശുവിന്‍റെ ദാസനായ പോപ്പിന്‍റെ പ്രൗഢിയും അഹങ്കാരവും ദർശിച്ച് ആളുകൾ ചിന്തിക്കാൻ തുടങ്ങി. പ്രേഗിൽ ഭയങ്കരമായ ലഹളകളുണ്ടാവുകയും സ്വന്തം സുരക്ഷിതത്വത്തിനുവേണ്ടി വിദേശികൾ സ്ഥലം വിടുകയും ചെയ്തു. എന്നാൽ അവർ പഠിപ്പിച്ച പാഠം ജനഹൃദയങ്ങളിൽ നിറഞ്ഞുനിന്നും പ്രസ്തുത ചിത്രങ്ങൾ ഹസ്സിന്‍റെ മനസ്സിലും വലിയൊരു സ്വാധീനം ചെലുത്തിയതിന്‍റെ ഫലമായി അദ്ദേഹം ബൈബിളും വിക്ലിഫിന്‍റെ പുസ്തകങ്ങളും നന്നായി പഠിക്കാൻ തുടങ്ങി. വിക്ലിഫ് മുന്നോട്ടുവെച്ച എല്ലാ നവീകരണ ആശയങ്ങളും അഗീകരിക്കാൻ അദ്ദേഹം അപ്പോഴും തയ്യാറായിരുന്നില്ലെങ്കിലും, പാപ്പാത്വത്തിന്‍റെ യഥാർത്ഥ സ്വഭാവം അദ്ദേഹം വ്യക്തമായി കാണുകയും, കൂടുതൽ ഉത്സാഹത്തോടെ മേൽക്കോയ്മയുടെ അഹംഭാവവും, അത്യാഗ്രഹവും, ദുഷിപ്പും എതിർക്കുകയും ചെയ്തു.GCMal 107.2

    പ്രേഗ് യൂണിവേഴ്സിറ്റിയിലെ അസ്വസ്ഥതകളുടെ ഫലമായി പിരിച്ചു വിടപ്പെട്ട നൂറുകണക്കിന് ജർമ്മൻ വിദ്യാർത്ഥികളിലൂടെ ബൊഹീമിയയിൽ നിന്നു വെളിച്ചം ജർമ്മനിയിലേക്കു പരന്നു. അവരിൽ അനേകർക്ക് വചന സംബന്ധമായ വെളിച്ചം ആദ്യം ഹസ്സിൽനിന്ന് ലഭിച്ചു. സ്വദേശത്തു മടങ്ങിയെ ത്തിയശേഷം അവർ ആ പ്രകാശം സ്വന്തം ദേശവാസികളുടെ ഇടയിൽ പരത്തി.GCMal 107.3

    പ്രേഗിലെ പ്രവർത്തനങ്ങളെക്കുറിച്ചുള്ള വാർത്തകൾ റോമിലെത്തുകയും, ഹസ്സ് ഉടനെ പോപ്പിനെ കാണണമെന്ന കല്പന പുറപ്പെടുകയും ചെയ്തു. കല്പന അനുസരിക്കുകയെന്നു പറഞ്ഞാൽ സ്വയം മരണം വരിക്കുകയെന്നാണർത്ഥം. ഹസ്സ് പ്രേഗിൽ നിന്നുകൊണ്ട് പ്രതിനിധിയെ റോമിലേക്കയച്ച് മറുപടി ബോധിപ്പിക്കാൻ അനുവദിക്കണമെന്ന് ബൊഹീമിയയിലെ രാജാവും, രാജ്ഞിയും, യൂണിവേഴ്സിറ്റിയും, പ്രഭുക്കന്മാരും, ഗവണ്മെന്‍റ് ഓഫീസർമാരും സംയുക്തമായി ഒരു അഭ്യർത്ഥന പോപ്പിന്‍റെ മുമ്പാകെ വെച്ചു. എന്നാൽ ആ അഭ്യർത്ഥന മാനിക്കുന്നതിനുപകരം, ഹസ്സിനെ വിചാരണചെയ്തു ശിക്ഷിക്കാൻ പോപ്പ് തയ്യാറാകുകയും, പ്രേഗ് പട്ടണത്തിന്മേൽ വിലക്ക് പ്രഖ്യാപിക്കുകയും ചെയ്തു.GCMal 108.1

    ആ കാലഘട്ടത്തിൽ അത്തരമൊരു വിലക്കു പ്രഖ്യാപിച്ചാൽ ജനങ്ങ ളുടെ ഇടയിൽ വല്ലാത്ത പരിഭ്രാന്തി പരക്കുമായിരുന്നു. ഭൗതികവും ആത്മീയ വുമായ ന്യായവിധികൾ നടത്തുവാനുള്ള അധികാരവും, സ്വർഗ്ഗത്തിന്‍റേയും പാതാളത്തിന്‍റേയും താക്കോലും കൈവശമുള്ള, ദൈവത്തിന്‍റെ ഭൂമിയിലെ കാണപ്പെട്ട പ്രതിനിധിയായി പോപ്പിനെ പരിഗണിച്ചിരുന്ന ഒരു ജനതയുടെ മേൽ ഭീതി പരത്താൻ തക്കവിധത്തിലുള്ള മതകർമ്മങ്ങൾ കല്പനയുടെ പിന്നാലെയുണ്ടായിരുന്നു. വിലക്കു നിൽക്കുന്ന പ്രദേശത്തിന്മേൽ സ്വർഗ്ഗത്തിന്‍റെ വാതിലുകൾ അടയ്ക്കപ്പെട്ടിരിക്കുന്നുവെന്നായിരുന്നു വിശ്വാസം. ആ പ്രദേശത്തുള്ളവർ പോപ്പിനെ സന്തോഷിപ്പിച്ച് വിലക്കു മാറ്റുന്നതുവരെ മരിച്ചവരുടെ ആത്മാക്കൾക്കു സ്വർഗ്ഗത്തിൽ പ്രവേശനം ഇല്ല. ഈ ഭയനാകമായ അവസ്ഥയുടെ അടയാളമായി എല്ലാ മത കർമ്മങ്ങളും നിർത്തിവെക്കു പ്പെടുന്നു. പള്ളികൾ അടയ്ക്കപ്പെടുന്നു. വിവാഹങ്ങൾ പള്ളിമുറ്റത്തുവെച്ചു നടത്തപ്പെടുന്നു. ശവശരീരങ്ങൾ വിശുദ്ധമായ ശവക്കോട്ടയിൽ സംസ്കരിക്കാൻ അനുവദിച്ചിരുന്നില്ല. പകരം മതപരമായ ശവസംസ്കാരച്ചടങ്ങുകൾകൂടാതെ അവരെ വെളിമ്പ്രദേശങ്ങളിൽ സംസ്കരിക്കേണ്ടിവന്നിരുന്നു. അങ്ങനെ ജനങ്ങളുടെ വികാരങ്ങളെ ഇളക്കുന്ന നടപടികളിലൂടെ, റോം ജനങ്ങളുടെ മനസ്സാക്ഷിയെ നിയന്ത്രിക്കുവാൻ തീരുമാനിച്ചു.GCMal 108.2

    പ്രേഗ് പട്ടണത്തിലുടനീളം കുഴപ്പങ്ങളുണ്ടായി. സകല പ്രശ്നങ്ങളുടേയും കാരണക്കാരൻ ഹസ്സാണെന്നും, അയാളെ പോപ്പിന്‍റെ മുമ്പാകെ ഏല്പ്പിച്ചുകൊടുക്കണമെന്നും ഒരു വലിയ വിഭാഗം ആവശ്യപ്പെട്ടു. കലഹം ശമിപ്പിക്കാൻവേണ്ടി നവീകരണകർത്താവ് കുറച്ചുകാലത്തേക്ക് സ്വന്തം ഗ്രാമത്തിലേക്കു പിൻവാങ്ങി. പ്രഗിലെ സുഹൃത്തുക്കൾക്കദ്ദേഹം ഇപ്രകാരം എഴുതി: ഞാൻ നിങ്ങളുടെ ഇടയിൽനിന്നു പിന്മാറിയെങ്കിലും, അത് യേശു ക്രിസ്തുവിന്‍റെ ഉപദേശങ്ങളും മാതൃകയും പിൻപറ്റുവാനും, ദുഷ്ടന്മാർ തങ്ങളുടെമേൽ നിത്യശിക്ഷാവിധി വരുത്തിവെയ്ക്കാൻ ഇടമുണ്ടാകാതിരിക്കാനും, വിശുദ്ധന്മാർക്ക് കഷ്ടതയുടേയും പീഡനത്തിന്‍റേയും മുഖാന്തരമാകാതിരിക്കാനും വേണ്ടിയാകുന്നു. വിശുദ്ധന്മാരല്ലാത്ത പുരോഹിതന്മാർ കൂടുതൽ കാലം നിങ്ങളുടെയിടയിൽ വചനഘോഷണം തടസ്സപ്പെടുത്തിയേക്കുമെന്നുള്ള ചിന്ത കൊണ്ടാണ് ഞാൻ പിൻവാങ്ങിയത്. എന്നാൽ നിങ്ങൾ ദൈവിക സത്യം ഉപേക്ഷിക്കാൻ വേണ്ടിയല്ല ഞാൻ പിൻവാങ്ങിയത്. ദൈവിക സത്യത്തിനു വേണ്ടി ദൈവകൃപയാൽ മരിക്കാനും ഞാൻ സന്നദ്ധനാകുന്നു. - Bonnechose, The Reformers Before the Reformation, vol. 1, p. 87. ഹസ്സ് തന്‍റെ പ്രവർത്തനം നിർത്തിവെച്ചില്ല. ചുറ്റുമുള്ള പ്രദേശങ്ങളിൽ ജനക്കൂട്ടങ്ങളോട പ്രസംഗിച്ചുകൊണ്ടദ്ദേഹം യാത്രചെയ്തു. അങ്ങനെ സുവിശേഷത്തെ അടി ച്ചമർത്താൻ പോപ്പു കൈക്കൊണ്ടതായ നടപടികൾ സുവിശേഷത്തിന്‍റെ പ്രചാരണത്തിനു മുഖാന്തരമായി. സത്യത്തിനു അനുകൂലമല്ലാതെ അതിനു പ്രതികൂലമായി ഞങ്ങൾക്ക് ഒന്നും കഴിവില്ലല്ലോ (2 കൊരി. 13:8). GCMal 108.3

    “ഹസ്സിന്‍റെ മനസ്സ് അദ്ദേഹത്തിന്‍റെ പ്രവർത്തനത്തിന്‍റെ ഈ ഘട്ടത്തിൽ വേദനാജനകമായ വലിയൊരു പോരാട്ടത്തിന്‍റെ വേദിയായിരുന്നിരിക്കും. സഭ അതിന്‍റെ ഇടിമിന്നലുകളിലൂടെ അദ്ദേഹത്തെ കീഴ്പ്പെടുത്താൻ ശ്രമിച്ചുകൊണ്ടിരുന്നെങ്കിലും അദ്ദേഹം സഭയുടെ അധികാരത്തെ തള്ളിപ്പറഞ്ഞിരുന്നില്ല. ഇപ്പോഴും അദ്ദേഹത്തിന് റോമാസഭ ക്രിസ്തുവിന്‍റെ മണവാട്ടിയും, പോപ്പ് ദൈവത്തിന്‍റെ ഭൂമിയിലെ പ്രതിപുരുഷനുമായിരുന്നു. അധികാര ദുർവ്വിനി യോഗത്തെയാണ് ഹസ്സ് എതിർത്തത്, അതിന്‍റെ തത്വത്തെയല്ല. തന്‍റെ അനുഭവങ്ങളുടേയും അറിവുകളുടേയും മണ്ഡലവും, മനസ്സാക്ഷിയുടെ അവകാശവാദങ്ങളും തമ്മിൽ വലിയൊരു പോരാട്ടം ഇതിലൂടെ ഉളവായി. താൻ വിശ്വസിച്ചതുപോലെ അധികാരം ന്യായവും തെറ്റിക്കൂടാത്തതുമാണെങ്കിൽ, അതി നോട് അനുസരണക്കേട് കാണിക്കാൻ എന്തുകൊണ്ട് താൻ നിർബന്ധിതനായി? അനുസരിക്കുകയെന്നാൽ പാപം ചെയ്യുകയാണെന്ന് താൻ കാണുന്നു; എന്നാൽ ഒരിക്കലും തെറ്റുപറ്റാത്ത സഭയോടുള്ള അനുസരണം അത്തര മൊരവസ്ഥയുണ്ടാക്കുന്നതെന്തുകൊണ്ട്? അദ്ദേഹത്തിന് പരിഹരിക്കാൻ കഴി യാത്ത പ്രശ്നമായിരുന്നു ഇത്. ഈ പ്രശ്നം നിമിഷംതോറും അദ്ദേഹത്തെ പീഡിപ്പിച്ചുകൊണ്ടിരുന്നു. യേശുവിന്‍റെ കാലത്തെപ്പോലെതന്നെ വീണ്ടും സംഭവിച്ചിരിക്കുന്നുവെന്നും, സഭയിലെ പുരോഹിതന്മാർ ദുഷ്ടന്മാരായിത്തീർന്നിട്ട്. അവരുടെ നിയമപരമായ അധികാരം നിയമവിരുദ്ധമായ ലക്ഷ്യങ്ങൾ നേടാൻ ഉപയോഗിക്കുന്നുവെന്നുമുള്ള ഒരു ന്യായീകരണത്തിലാണദ്ദേഹം ആശ്വസിച്ചത്. നമ്മൾ ഗ്രഹിക്കുന്ന തിരുവചന സത്യങ്ങളാണ് നമ്മുടെ മനസ്സാക്ഷിയെ ഭരിക്കേണ്ടതെന്നുള്ള ഒരു പൊതുപ്രമാണം സ്വന്തം വഴികാട്ടിയായി സ്വീകരിക്കാനും, മറ്റുള്ളവരോടു പ്രസംഗിക്കാനും അദ്ദേഹം തീരുമാനിച്ചു. മറ്റൊരർത്ഥത്തിൽ പറഞ്ഞാൽ പുരോഹിതന്മാരിലൂടെ സഭ പറയുന്നതല്ല, ബൈബിളിലൂടെ ദൈവം പറയുന്നതാണ് ഒരിക്കലും തെറ്റുപറ്റാത്ത വഴികാട്ടി'. - Wylie, b. 3, ch. 2.GCMal 109.1

    കുറേക്കാലങ്ങൾക്കുശേഷം പ്രഗിലെ കലഹങ്ങൾ ശമിച്ചുകഴിഞ്ഞ്, ഹസ്സ് തന്‍റെ ബ്ലേഹെം ചാപ്പലിലേക്കു മടങ്ങിവന്ന് ദൈവത്തിന്‍റെ വചനം. കൂടുതൽ ഉത്സാഹത്തോടും ധൈര്യത്തോടുംകൂടെ പ്രസംഗിക്കുന്നതു തുടർ ന്നുകൊണ്ടിരുന്നു. അദ്ദേഹത്തിന്‍റെ ശത്രുക്കൾ ശക്തന്മാരും പ്രവർത്തന നിര തരുമായിരുന്നു. എന്നാൽ രാജ്ഞിയും, പ്രഭുക്കന്മാരിൽ അനേകരും അദ്ദേ ഹത്തിന്‍റെ സുഹ്യത്തുക്കളായിരുന്നു, വലിയൊരു പങ്കു ജനങ്ങളും അദ്ദേഹത്തോടു യോജിച്ചു. മനസ്സുകൾക്കുന്നതി നല്കുന്ന ശുദ്ധമായ പറിപ്പിക്കലുകളും അദ്ദേഹത്തിന്‍റെ വിശുദ്ധ ജീവിതവും, റോമാക്കാർ പഠിപ്പിച്ച ജീർണ്ണിച്ച് ആചാരങ്ങളും അവരുടെ കാപട്യവും വഞ്ചനയും തമ്മിൽ ജനങ്ങൾ താര തമ്യം ചെയ്തിട്ട്, അദ്ദേഹത്തിന്‍റെ വശത്തു നില്ക്കുന്നതാണ് മാന്യമെന്ന് അനേകർ തീരുമാനിച്ചു.GCMal 110.1

    ഇതുവരേയും ഹസ്സ് തന്‍റെ പ്രവർത്തനങ്ങളിൽ ഏകനായിരുന്നു. എന്നാൽ ഇപ്പോൾ, ഇംഗ്ലണ്ടിൽവെച്ചു വിക്ലിഫിന്‍റെ പഠിപ്പിക്കലുകൾ സ്വീകരിച്ചതായ ജെറോം നവീകരണ പ്രവർത്തനത്തിൽ പങ്കാളിയായി, അതിൽപ്പിന്നെ ജീവിതത്തിലും പ്രവർത്തനത്തിലും അവർ ഒന്നായിത്തീരുകയും, മര ണത്തിലും വേർപിരിയാതിരിക്കുകയും ചെയ്തു. പൊതുജനസമ്മതി നേടി ക്കൊടുക്കുന്നതായ മഹത്തായ ബുദ്ധിസാമർത്ഥ്യവും, വാക്ചാതുര്യവും, അറിവും, അസാധാരണമായ അളവിൽ ജെറോമിൽ ഉണ്ടായിരുന്നു. എന്നാൽ സ്വഭാവത്തിന്‍റെ യഥാർത്ഥ ശക്തി വെളിവാക്കുന്ന ഗുണവിശേഷണങ്ങളിൽ ഹസ്സായിരുന്നു മുൻപന്തിയിൽ. ജെറോമിന്‍റെ എടുത്തുചാട്ടപ്രകൃതിയെ ഹസ്സിന്‍റെ ആലോചിച്ചെടുക്കുന്ന അഭിപ്രായങ്ങൾ നിയന്ത്രിച്ചു. ഹസ്സിന്‍റെ മഹത്വം മനസ്സിലാക്കിയ ജെറോം യഥാർത്ഥ വിനയത്തോടെ അദ്ദേഹത്തിന്‍റെ ഉപദേശ ങ്ങൾക്കു കീഴ്പെട്ടു. അവരുടെ യോജിച്ചുള്ള പ്രവർത്തനത്താൽ നവീകരണം വളരെവേഗം പടർന്നു പന്തലിച്ചു.GCMal 110.2

    റോമിന്‍റെ അനേകം തെറ്റുകളെ വെളിപ്പെടുത്തിക്കൊണ്ട്, വലിയ വെളിച്ചം ഈ തെരഞ്ഞെടുക്കപ്പെട്ട പുരുഷന്മാരുടെമേൽ പ്രകാശിക്കാൻ ദൈവം അനുവദിച്ചു; എന്നാൽ ലോകത്തിനു കൊടുക്കേണ്ടതായ മുഴുവൻ വെളിച്ചവും അവർക്കു ലഭിച്ചില്ല. തന്‍റെ ഈ തെരഞ്ഞെടുക്കപ്പെട്ട ദാസന്മാരി ലൂടെ ദൈവം ജനങ്ങളെ റോമാമതത്തിന്‍റെ അന്ധകാരത്തിൽനിന്നു പുറത്തേക്കു കൊണ്ടുവരികയായിരുന്നു. എന്നാൽ അവരുടെ മുമ്പിൽ അനേകം വലിയ മാർഗ്ഗതടസ്സങ്ങളുണ്ടായിരുന്നു. പക്ഷെ, അവർക്കു വഹിക്കാവുന്ന തരത്തിൽ പടിപടിയായി ദൈവം അവരെ നടത്തിക്കൊണ്ടിരുന്നു. മുഴുവൻ വെളി ച്ചവും ഒന്നിച്ചു സ്വീകരിക്കുവാൻ അവർ സജ്ജരല്ലായിരുന്നു ഏറെക്കാലം അന്ധകാരത്തിൽ വസിച്ചവർക്ക് മദ്ധ്യാഹ്ന സൂര്യന്‍റെ ശക്തമായ പ്രകാശവും ചൂടും സഹിക്കാനാവാത്തതുപോലെ ഇവരും പൂർണ്ണമായ പ്രകാശത്തിന്‍റെ മുമ്പിൽ നിന്ന് ഓടി മറയുവാൻ ഇടയാകുമായിരുന്നു. അതുകൊണ്ട് ജനങ്ങൾക്കു സ്വീകരിക്കാൻ പര്യാപ്തമായ വിധത്തിൽ ദൈവം അതു കുറേശെ കുറേശ്ശേയായി നേതാക്കന്മാർക്കു വെളിപ്പെടുത്തിക്കൊടുത്തു. തുടർന്നുള്ള നൂറ്റാണ്ടു കളിൽ നവീകരണത്തിന്‍റെ പാതയിൽ ജനത്തെ മുന്നോട്ടു നയിക്കാൻ വിശ്വസ്തരായ വേലക്കാർ പിൻതുടരേണ്ടിയിരുന്നു.GCMal 110.3

    സഭയിലെ ചേരിതിരിയൽ തുടർന്നുകൊണ്ടിരുന്നു. പരമാധികാരത്തി നുവേണ്ടി മൂന്നു പോപ്പുമാർ മത്സരിക്കുകയായിരുന്നു. അവരുടെ മത്സരത്തിന്‍റെ ഫലമായി ക്രിസ്തീയ ലോകം കുറ്റകൃത്യങ്ങളാലും കുഴപ്പങ്ങളാലും നിറഞ്ഞു. അന്യോന്യം ദുഷിക്കുന്നതുകൊണ്ട് തൃപ്തിവരാഞ്ഞിട്ട് അവർ ഭൗതികമായ ആയുധങ്ങളിലേക്ക് തിരിഞ്ഞു. ആയുധങ്ങൾ വാങ്ങാനും പടയാളികളെ ശേഖരിക്കാനും ഓരോരുത്തരും മാർഗ്ഗങ്ങൾ അന്വേഷിച്ചു. ആവശ്യമായ പണം സംഭരിക്കുന്നതിനുവേണ്ടി സഭയുടെ അനുഗ്രഹങ്ങളും, വരങ്ങളും, സ്ഥാനങ്ങളുമെല്ലാം കച്ചവടം ചെയ്തു. പുരോഹിതന്മാരും മേലധികാരികളെ അനുകരിച്ച്, സ്വന്തം ശക്തി വർദ്ധിപ്പിക്കാനും എതിരാളികളെ താഴത്തുവാനും കൈക്കൂലി വാങ്ങാനും വഴക്കുണ്ടാക്കാനും ആരംഭിച്ചു. മതത്തിന്‍റെ പേരിൽ കാട്ടിക്കൂട്ടുന്ന ദൈവദൂഷണങ്ങൾക്കെതിരേ ദിനംന്തോറും വർദ്ധിച്ച വീര്യത്തോടെ ഹസ്സ് ശബ്ദമുയർത്തി. ക്രിസ്തീയ സമൂഹത്തെ വിഴുങ്ങിക്കളയുന്നതായ എല്ലാ ദുഷ്ടതയുടേയും കാരണക്കാരായി റോമൻ നേതൃത്വത്തെ ജനങ്ങൾ പരസ്യമായി ആക്ഷേപിച്ചു.GCMal 111.1

    വീണ്ടും പ്രേഗ് പട്ടണം ഒരു രക്തരൂക്ഷിത സംഘട്ടനത്തിന്‍റെ വക്കിലെ ത്തിയതുപോലെ കാണപ്പെട്ടു. മുൻകാലങ്ങളിലെപ്പോലെ ദൈവത്തിന്‍റെ ദാസനെ ഇസ്രായേലിനെ കഷ്ടപ്പെടുത്തുന്നവൻ (1രാജാ. 18:17) എന്നു മുദ്രകുത്തി. വീണ്ടും പട്ടണം വിലക്കിനു വിധേയമായി, ഹസ്സ് തന്‍റെ സ്വന്തം ഗ്രാമത്തിലേക്കു പിൻവാങ്ങുകയും ചെയ്തു. താൻ ഏറ്റവും സ്നേഹിച്ച ബേത്‌ലെഹെം ചാപ്പലിൽനിന്ന് വളരെ വിശ്വസ്തമായി നിർവ്വഹിച്ചുകൊണ്ടിരുന്ന സാക്ഷീകരണം അതോടെ അവസാനിച്ചു. സത്യത്തിനു സാക്ഷ്യമായി തന്‍റെ ജീവൻ ബലിയർപ്പിക്കുന്നതിനുമുമ്പായി ഒരു വിശാലമായ സ്റ്റേജിൽ നിന്നു കവലോകത്തോടു മൊത്തമായി അദ്ദേഹം സംസാരിക്കേണ്ടതുണ്ടായിരുന്നു.GCMal 111.2

    യൂറോപ്പിനെ ഗ്രസിച്ചിരുന്ന കുഴപ്പങ്ങൾ ഒഴിവാക്കാൻ കോൺസ്റ്റൻസ് എന്ന സ്ഥലത്ത് ഒരു പൊതു കൗൺസിൽ വിളിച്ചുകൂട്ടി. സിഗിസ്മണ്ട് എന്ന രാജാവിന്‍റെ ആഗ്രഹപ്രകാരം എതിരാളികളായ മൂന്നു പോപ്പുമാരിലൊരുവ നായ ജോൺ 23-ാമനാണ് കൗൺസിൽ വിളിച്ചുകൂട്ടിയത്. യാതൊരു വിധമായ വിമർശനത്തെയും ഇഷ്ടപ്പെടാത്ത, അന്നത്തെ സഭാജനങ്ങളേപ്പോലെ തന്നെ വളരെ അധഃപതിച്ച ഒരു ധാർമ്മിക നിലവാരം പുലർത്തുന്ന വ്യക്തിയായിരുന്ന പോപ്പ് ജോണിന്, ഒരു കൗൺസിൽ വിളിച്ചുകൂട്ടുന്നത് ഒട്ടും ഇഷ്ടമില്ലായിരുന്നു. എങ്കിലും സിഗിസ്മണ്ടിന്‍റെ ആഗ്രഹത്തെ എതിർക്കാൻ അദ്ദേ ഹത്തിനു ധൈര്യമില്ലായിരുന്നു.GCMal 112.1

    സഭയിലെ ഗ്രൂപ്പുവഴക്കുകൾ ഇല്ലായ്മ ചെയ്യുകയും മതവിരുദ്ധ വാദങ്ങൾ പിഴുതുകളയുകയും ചെയ്യുകയെന്നുള്ളതായിരുന്നു കൗൺസിലിന്‍റെ പ്രധാന ലക്ഷ്യങ്ങൾ. അതുകൊണ്ട് രണ്ട് എതിർപോപ്പുമാരും, നവീകരണാശയക്കാരനായ ജോൺ ഹസ്സും വരണമെന്നു കല്പന അയച്ചു. പ്രാണഭയത്താൽ എതിർ പോപ്പുമാർ നേരിട്ടു ഹാജരാകാതെ പ്രതിനിധികളെ അയച്ചു. സഭാ നേതൃത്വത്തെ അഭിമുഖീകരിക്കുന്ന എല്ലാ കുഴപ്പങ്ങൾക്കും നാണക്കേടിനും, ചെയ്തു കൂട്ടിയ സകല അതിക്രമങ്ങൾക്കും കുറ്റക്കാരനായിട്ട് തന്നെ പ്രഖ്യാപിച്ചുകൊണ്ട്, സ്ഥാനത്തു നിന്നിറക്കിവിടാനുള്ള രഹസ്യമായ നീക്കമാണോ രാജാവ് നടത്തുന്നതെന്നുള്ള സംശയത്തോടെ കൗൺസിലിന്‍റെ സംഘാടകനായ പോപ്പ് ജോൺ കടന്നുവന്നു. എങ്കിലും അദ്ദേഹം ഉന്നതസ്ഥാനീയരായ ഒരുസംഘം ആളുകളോടൊപ്പം വലിയ പ്രൗഢിയോടും ആഢംഭരത്തോടും, മൃത്യന്മാരുടെ ഒരു നീണ്ട നിരയുമായി എഴുന്നെള്ളി. സകല പുരോഹിതന്മാരും, പട്ടണത്തിലെ പ്രമുഖന്മാരും, പൗരന്മാരുടെ വലിയൊരു സംഘവും പുറത്തുചെന്ന് അദ്ദേഹത്തെ എതിരേറ്റു. പ്രധാനികളായ പട്ടണമൂപ്പന്മാരിൽ നാലുപേർ അദ്ദേഹത്തിന്‍റെ തലയ്ക്കുമീതെ ഒരു സ്വർണ്ണവിതാനം പിടിച്ചിരുന്നു. തിരുബലിയിൽ ഉപയോഗിക്കാനുള്ള വിശുദ്ധ അപ്പം അദ്ദേഹത്തിന്‍റെ മുമ്പിൽ എഴുന്നെള്ളിച്ചിരുന്നു. കർദ്ദിനാളന്മാരുടേയും പ്രഭുക്കന്മാരുടേയും വിലയേറിയ വർണ്ണശബളമായ വസ്ത്രങ്ങൾ സദസ്സിനു മോടികൂട്ടി.GCMal 112.2

    ഇതേ സമയത്ത് മറ്റൊരു വിശിഷ്ട വ്യക്തി കോൺസ്റ്റൻസിലേക്കു വരു ന്നുണ്ടായിരുന്നു. തന്നെ അഭിമുഖീകരിക്കുന്ന അപകടങ്ങളെക്കുറിച്ച് ഹസ്സിന് നല്ല ബോദ്ധ്യമുണ്ടായിരുന്നു. ഇനി ഒരിക്കലും വീണ്ടും കാണുകയില്ലെന്നുള്ള തോന്നലോടെ അദ്ദേഹം തന്‍റെ സുഹൃത്തുക്കളോട് യാത്ര പറഞ്ഞുകൊണ്ട്, ഈ പോക്ക് ചതിക്കുഴിയിലേക്കാണെന്നുള്ള തോന്നലോടെ മുന്നോട്ടു യാത്ര ചെയ്തു. താൻ കൊല്ലപ്പെട്ടേക്കുമെന്ന സംശയത്താൽ ബൊഹീമിയയിലെ രാജാവിൽ നിന്നും, ചക്രവർത്തിയായ സിഗിസ്മണ്ടിൽ നിന്നും ഓരോ അഭയ പത്രങ്ങൾ അദ്ദേഹം വാങ്ങിയിരുന്നു.GCMal 112.3

    പ്രേഗിലെ തന്‍റെ സ്നേഹിതന്മാർക്ക് അദ്ദേഹം ഇപ്രകാരം എഴുതി: “എന്‍റെ സഹോദരന്മാരേ,. . . രാജാവു നല്കിയ ഒരു അഭയ പ്രതവുമായി രക്തദാഹികളായ അനേകം ശത്രുക്കളെ അഭിമുഖീകരിക്കാൻ വേണ്ടി ഞാൻ പോകുകയാണ്. ... എന്‍റെ രക്ഷിതാവായ സർവ്വശക്തനായ ദൈവത്തിൽ ഞാനാശ്രയിക്കുന്നു. നിങ്ങളുടെ ഉള്ളുരുകിയുള്ള പ്രാർത്ഥന അവൻ കേൾക്കും എന്നു ഞാൻ പ്രത്യാശിക്കുന്നു. ഞാനവരെ എതിർത്തു നില്ക്കുവാൻ തക്കവണ്ണം തന്‍റെ ജ്ഞാനവും വാക്ചാതുര്യവുംകൊണ്ട് അവൻ എന്‍റെ നാവിനെ അലങ്കരിക്കും. പരീക്ഷകളേയും, ജയിലറകളേയും, വേണ്ടിവന്നാൽ ക്രൂരമായ ഒരു മരണത്തേയും ഞാൻ ധൈര്യമായി നേരിടേണ്ടതിന്, അവ സത്യത്തിൽ എന്നെ ശക്തീകരിക്കുവാൻ അവൻ തന്‍റെ പരിശുദ്ധാത്മാവിനാൽ എന്നെ നിറയ്ക്കും. തന്‍റെ പ്രിയപ്പെട്ടവർക്കുവേണ്ടി യേശുക്രിസ്തു കഷ്ടം സഹിക്കുകയാൽ; നമ്മുടെ സ്വന്തം രക്ഷയ്ക്കുവേണ്ടി നാമും സകലവും സഹിഷ്ണുതയോടെ സഹിക്കുവാൻ അവൻ ഒരു മാതൃക തന്നിരിക്കുകയാൽ നാം അത്ഭുതപ്പെടേണ്ടതായ കാര്യമുണ്ടോ? അവൻ ദൈവവും, നാം അവന്‍റെ സൃഷ്ടികളും ആകുന്നു; അവൻ കർത്താവും നാം അവന്‍റെ ഭൃത്യന്മാരും ആകുന്നു; അവൻ ലോകത്തിന്‍റെ യജമാനനും, നമ്മൾ നികൃഷ്ടരായ മർത്യരും ആകുന്നു - എന്നിട്ടും അവൻ കഷ്ടപ്പെട്ടു. അങ്ങനെയെങ്കിൽ കഷ്ടത നമുക്കൊരു പ്രത്യേക ശുദ്ധീകരണ അനുഭവമായിരിക്കുമ്പോൾ എന്തുകൊണ്ട് നാം അതു സ്വീകരിക്കാൻ മടിക്കണം? അതുകൊണ്ടു പ്രിയമുള്ളവരേ, എന്‍റെ മരണത്താൽ അവന്‍റെ നാമം മഹത്വപ്പെടണമെന്നതാണ് അവന്‍റെ ഹിതമെ ങ്കിൽ, അതെത്രയും പെട്ടെന്നു സംഭവിക്കുവാനും, സകല വിഷമങ്ങളേയും ഞാൻ സ്ഥിരചിത്തതയോടെ നേരിടുവാനും വേണ്ടി നിങ്ങൾ പ്രാർത്ഥിക്കണം. എന്നാൽ ഞാൻ നിങ്ങളുടെ ഇടയിൽ മടങ്ങിയെത്തണമെന്നാണ് ദൈവനിശ്ചയമെങ്കിൽ, യാതൊരു കളങ്കവും കൂടാതെ ഞാൻ മടങ്ങിയെത്തുവാൻ - അതായത്, എന്‍റെ സഹോദരന്മാർക്ക് പിൻപറ്റുവാൻ നല്ലയൊരു മാതൃകയായി, സുവിശേഷത്തിലെ ഒരു വരിപോലും ഒളിച്ചുവെയ്ക്കുവാനോ താഴ്ത്തിക്കളയുവാനോ ഇടവരാതിരിക്കാൻ - നമുക്കു പ്രാർത്ഥിക്കാം. മിക്കവാറും നിങ്ങൾ ഇനിയെന്‍റെ മുഖം പ്രേഗിൽ കാണുകയില്ല; എന്നാൽ സർവ്വശക്തനായ ദൈവത്തിന്‍റെ ഹിതത്താൽ ഞാൻ നിങ്ങളുടെ അടുക്കൽ മടങ്ങിയെത്തുകയാണെങ്കിൽ, അവന്‍റെ ന്യായപ്രമാണത്തെക്കുറിച്ചുള്ള അറിവിലും, അതിനോടുള്ള നേഹത്തിലും നമുക്കു മുന്നേറാം.” - Bonnechose, vol. 1, pp. 147, 148.GCMal 113.1

    സുവിശേഷത്തിന്‍റെ ശിഷ്യനായിത്തീർന്ന ഒരു പുരോഹിതനെഴുതിയ മറ്റൊരു കത്തിൽ സ്വന്തം തെറ്റുകളെക്കുറിച്ച് വലിയ വിനയത്തോടെ സ്വയം കുറ്റപ്പെടുത്തിക്കൊണ്ട് “വിലകൂടിയ വസ്ത്രങ്ങൾ ധരിക്കുന്നതിൽ സന്തോഷിക്കുകയും വ്യർത്ഥമായ പ്രയത്നങ്ങളിൽ സമയം നഷ്ടപ്പെടുത്തുകയും ചെയ്തു എന്ന് ഹസ്സ് എഴുതി. ഹൃദയ സക്കായ ഈ ഉപദേശങ്ങൾ, എന്നി ട്ടദ്ദേഹം കൂട്ടിച്ചേർത്തു: “ബംഗ്ലാവുകളും എസ്റ്റേറ്റുകളും സ്വന്തമാക്കുകയെന്ന ചിന്തയല്ല, ദൈവമഹത്വവും ആത്മാക്കളുടെ രക്ഷയും എന്ന ചിന്ത നിന്‍റെ മനസ്സിൽ നിറയട്ടെ. നിന്‍റെ ആത്മാവിനേക്കാളുപരി വീട് അലങ്കരിക്കുന്നതു കൊണ്ടു നീ സൂക്ഷിച്ചുകൊൾക; എല്ലാറ്റിലും ഉപരി ആത്മീയ സൗധത്തിനു കൂടുതൽ ശ്രദ്ധ കൊടുക്കുക. ദരിദ്രരോടു വിശുദ്ധിയോടും വിനയത്തോടും ഇപെടുക, നിന്‍റെ സമ്പത്തുകൾ സദ്യവട്ടങ്ങളിൽ ധൂർത്തടിക്കാതിരിക്കുക. താങ്കളുടെ ജീവിതത്തിനൊരു വ്യതിയാനം വരുത്തുകയും അനാവശ്യമായ അമിത ചെലവുകളിൽനിന്നു വിട്ടുനിൽക്കുകയും ചെയ്തില്ലെങ്കിൽ, എനിക്കു സംഭവിച്ചതുപോലെ നീയും കഠിനമായി ശാസിക്കപ്പെടും എന്നു ഞാൻ ഭയപ്പെടുന്നു... നിനക്ക് എന്‍റെ തത്വശാസ്ത്രം അറിയാം; കാരണം ചെറുപ്പംമുതൽ എന്‍റെ പഠിപ്പിക്കലുകൾ നീ കേട്ടിട്ടുണ്ട്; അതുകൊണ്ടു ഞാൻ നിനക്ക് കൂടുതൽ എഴുതേണ്ടയാവശ്യമില്ല. നിന്‍റെ ദൃഷ്ടിയിൽ, ഞാൻ വീണുപോയ വ്യർത്ഥമായ കാര്യങ്ങളിലൊന്നിലും എന്നെ അനുകരിക്കരുതെന്ന് ഞാൻ കർത്താവിന്‍റെ കരുണയാൽ നിന്നോട് ബുദ്ധിയുപദേശിക്കുന്നു. എഴുത്തിന്‍റെ കവറിൽ അദ്ദേഹം ഇപ്രകാരം കുട്ടിച്ചേർത്തു: “പ്രിയ സ്നേഹിതാ, ഞാൻ മരിച്ചുവെന്നുറപ്പാകുന്നതുവരെ ഈ കത്തു പൊട്ടിക്കരുതെന്നഭ്യർത്ഥിക്കുന്നു”. - Ibid., vol. 1, pp. 148, 149.GCMal 114.1

    യാത്രയിലുടനീളം തന്‍റെ പഠിപ്പിക്കലുകളുടെ വ്യാപനവും, ജനങ്ങൾക്കതിനോടുള്ള നല്ല സമീപനവും ഹസ്സ് ദർശിച്ചു. അദ്ദേഹത്തെ കാണുവാൻ ജനങ്ങൾ തടിച്ചുകൂടുകയും, ചില പട്ടണങ്ങളിൽ പട്ടണപ്രമുഖർ തങ്ങളുടെ വീഥികളിലുടനീളം അദ്ദേഹത്തെ അനുധാവനം ചെയ്യുകയും ചെയ്തു.GCMal 114.2

    കോൺസ്റ്റൻസിലെത്തിയപ്പോൾ ഹസ്സിനു പൂർണ്ണ സ്വാതന്ത്യം നല്കപ്പെട്ടു. ചക്രവർത്തിയുടെ അഭയപത്രത്തോടൊപ്പം പോപ്പിൽനിന്നും വ്യക്തി.പരമായി ഒരു സംരക്ഷണം ഉറപ്പും ലഭിച്ചു. എന്നാൽ ആവർത്തിച്ചു നല്കിയ പരിപാവനമായ ഉറപ്പുകൾ കാറ്റിൽ പറത്തിക്കൊണ്ട്, അല്പസമയത്തിനു ള്ളിൽ പോപ്പിന്‍റേയും കർദ്ദിനാൾമാരുടേയും ആജ്ഞയാൽ നവീകരണ കർത്താവിനെ അറസ്റ്റുചെയ്ത് വൃത്തിഹീനമായ ഒരു കാരാഗൃഹത്തിൽ അടച്ചു. പിന്നീട് റൈൻ നദിയുടെ മറുകരയിൽ ശക്തമായ ഒരു കെട്ടിടത്തിലേക്ക് അദ്ദേഹത്തെ മാറ്റിപ്പാർപ്പിച്ചു. എന്നാൽ പോപ്പിനു തന്‍റെ വഞ്ചനയിൽ നിന്നു യാതൊരു നേട്ടവുമുണ്ടായില്ലെന്ന് മാത്രമല്ല, ഏറെത്താമസിയാതെ അദ്ദേഹവും അതേ ജയിലിൽ വന്നുചേർന്നു. - Ibid., vol. 1, p 247. കൊലപാതകം, മതത്തിന്‍റെ മറവിൽ പണാപഹരണം, വ്യഭിചാരം മുതലായവ കൂടാതെ എടുത്തുപറയാൻ കൊള്ളാത്ത പല തെറ്റുകളും കൗൺസിലിലെ വിചാരണയിൽ അദ്ദേഹത്തിന്‍റെ പേരിൽ തെളിയിക്കപ്പെട്ടു. അതുകൊണ്ടദ്ദേഹത്തിന്‍റെ ഔദ്യോഗിക പദവികളെല്ലാം തിരിച്ചെടുക്കുവാനും അദ്ദേഹത്തെ ജയിലിലടയ്ക്കാനും കൗൺസിൽ തീരുമാനിച്ചു. എതിർ പോപ്പുകളേയും സ്ഥാനഭ്രഷ്ടരാക്കുകയും, പുതിയൊരു പോപ്പിനെ തെരഞ്ഞെടുക്കുകയും ചെയ്തു.GCMal 114.3

    പുരോഹിതന്മാരുടെ മേൽ ഹസ്സ് ആരോപിച്ചിരുന്നതിനേക്കാൾ ഭീകരമായ കുറ്റങ്ങളിൽ പോപ്പുതന്നെ മുഴുകിയിരുന്നതിനാൽ പോപ്പിനെ സ്ഥാനഭ്രഷ്ടനാക്കിയ കൗൺസിൽ, അത്തരം തെറ്റുകളിൽനിന്നൊരു നവീകരണം ആവശ്യപ്പെട്ടതായ നവീകരണ കർത്താവിനേയും നശിപ്പിക്കാനുള്ള ശ്രമത്തിൽ മുന്നേറി. ഹസ്സിനെ തുറുങ്കിലടച്ചെന്നുള്ള വാർത്ത ബൊഹീമിയയിൽ വലിയ കോളിളക്കമുണ്ടാക്കി. പ്രസ്തുത കോളിളക്കങ്ങളേത്തുടർന്ന് ശക്തന്മാരായ പ്രഭുക്കന്മാർ ഹസ്സിനെ വിട്ടയയ്ക്കാൻ കൗൺസിലിനോടഭ്യർത്ഥിച്ചു. അഭയ പത്രത്തിനു ലംഘനമുണ്ടാകാതെ സൂക്ഷിക്കാൻ ബാദ്ധ്യസ്ഥനായ രാജാവ്, അദ്ദേഹത്തിനെതിരേയുള്ള നടപടികളെ എതിർത്തു. എന്നാൽ നവീകരണ കർത്താവിന്‍റെ ശത്രുക്കൾ ക്രൂരന്മാരും മർക്കടമുഷ്ടിക്കാരുമായിരുന്നു. രാജാവിന്‍റെ മുൻവിധികളേയും ഭയങ്ങളേയും സഭയോടുള്ള തീക്ഷ്ണതയേയും ഉയർത്തിക്കാണിച്ചുകൊണ്ടവർ വാദിച്ചു. ചക്രവർത്തിയും രാജാക്കന്മാരും അഭയപത്രം കൊടുത്തുവെന്നതിന്‍റെ പേരിൽ സഭാദൂഷകന്മാരെ വിശ്വസിക്കാൻ പാടില്ലെന്ന് സ്ഥാപിക്കാൻ അവർ സുദീർഘമായ ന്യായവാദങ്ങൾ നിരത്തിവെച്ചു.- Jacques Lenfant, History of the Council of Constance, vol.1, p. 516. അങ്ങനെ അവർ വിജയിച്ചു.GCMal 115.1

    കാരാഗൃഹവാസത്താലും രോഗത്താലും ക്ഷീണിതനായാണ് അദ്ദേഹം കിടന്ന കാരാഗൃഹത്തിലെ ഈർപ്പമുള്ള ദുഷിച്ച വായുവിൽനിന്ന് പനിപിടിച്ച്, മരണത്തോടടുത്താണ് -- ഒടുവിൽ ഹസ്സ് കൗൺസിലിന്‍റെ മുമ്പാകെ ആനയിക്കപ്പെട്ടത്. ഹസ്സിന്‍റെ സംരക്ഷണത്തിന്, തന്‍റെ പദവിയുടെ എല്ലാ അധികാരങ്ങളും കഴിവുകളും വാഗ്ദത്തം ചെയ്തായ ചക്രവർത്തിയുടെ മുമ്പാകെ ചങ്ങലകൾ ധരിച്ചുകൊണ്ടദ്ദേഹം നിന്നു. സുദീർഘമായ വിചാരണയിലുടനീളം അദ്ദേഹം സത്യത്തെ മുറുകെപ്പിടിക്കുകയും; ഉപവിഷ്ടരായിരിക്കുന്ന, സഭയുടേയും രാജ്യത്തിന്‍റേയും വിശിഷ്ട വ്യക്തികളുടെയും മുമ്പാകെ നേതൃത്വത്തിലെ ദുഷിപ്പിനെതിരെ വിശ്വസ്തവും പരിപാവനവുമായ ഒരു എതിർപ്പ് പ്രഖ്യാപിക്കുകയും ചെയ്തു. തന്‍റെ പഠിപ്പിക്കലുകൾ പിൻവലിക്കുന്നോ, അതോ മരണം സ്വീകരിക്കുന്നോ എന്ന് അവസാനമായി ചോദിച്ചപ്പോൾ അദ്ദേഹം രക്തസാക്ഷിത്വം തെരഞ്ഞെടുത്തു.GCMal 115.2

    ദൈവകൃപ അദ്ദേഹത്തെ സഹായിച്ചു. അവസാനത്തെ വിധിക്കുമുമ്പുള്ള കഷ്ടതയുടെ ആഴ്ചകളിൽ അദ്ദേഹത്തിന്‍റെ മനസ്സിൽ സ്വർഗ്ഗീയ സമാധാനം നിറഞ്ഞു. “ഈ കത്തു ഞാൻ എഴുതുന്നത്', അദ്ദേഹം ഒരു സുഹൃത്തിനോടു പറഞ്ഞു: “നാളെ എന്‍റെ മരണവിധി പ്രതീക്ഷിച്ചുകൊണ്ട്, വിലങ്ങുകളാൽ ബന്ധിതമായ എന്‍റെ കരങ്ങൾകൊണ്ട് ജയിലറയ്ക്കുള്ളിലിരുന്നുകൊ ണ്ടാകുന്നു. ഭാവിജീവിതത്തിന്‍റെ മാധുര്യമേറിയ സമാധാനത്തിൽ യേശു ക്രിസ്തുവിന്‍റെ സഹായത്താൽ നാം വീണ്ടും കണ്ടുമുട്ടുമ്പോൾ, ദൈവം - എന്നോടെത്രമാത്രം കാരുണ്യം കാണിച്ചുവെന്നും, എന്‍റെ പരീക്ഷകളിലും വിചാരണകളിലും അവൻ എത്ര ഭംഗിയായി എന്നെ സഹായിച്ചുവെന്നും നീ ഗ്രഹിക്കും” - Bonnechose, vol. 2, p. 67.GCMal 116.1

    കാരാഗൃഹത്തിന്‍റെ മൂകതയിൽ യഥാർത്ഥ സത്യത്തിന്‍റെ വിജയം അദ്ദേഹം മുൻകൂട്ടി കണ്ടു. താൻ സുവിശേഷം പ്രസംഗിച്ചതായ പ്രേഗിലെ ചാപ്പലിന്‍റെ ഭിത്തികളിൽ താൻ വരച്ചതായ യേശുക്രിസ്തുവിന്‍റെ ചിത്രങ്ങൾ പോപ്പും അയാളുടെ ബിഷപ്പുമാരും മായിച്ചുകളയുന്നത് അദ്ദേഹം തന്‍റെ പകൽക്കിനാവുകളിൽ കണ്ടു. “ഈ ദർശനം അദ്ദേഹത്തെ അസ്വസ്ഥനാക്കി. എന്നാൽ അടുത്ത ദിവസം, അനേകം ചിത്രകാരന്മാർ പ്രസ്തുത ചിത്രങ്ങൾ ഏറെ സംഖ്യയിലും കൂടുതൽ തെളിഞ്ഞ നിറങ്ങളിലും വീണ്ടും വര/യ്ക്കുന്നത് അദ്ദേഹം കണ്ടു. അവരുടെ ദൗത്യം പൂർത്തീകരിച്ചയുടനെ, വലിയൊരു ജനക്കൂട്ടത്താൽ വലയം ചെയ്യപ്പെട്ടിരുന്ന ചിത്രകാരന്മാർ പ്രസ്താവിച്ചു: “ഇപ്പോൾ പോപ്പുമാരും ബിഷപ്പുമാരും വരട്ടെ; അവർ ഇനിമേലിൽ അവ മായിക്കുകയില്ല!” സ്വപ്നം വിവരിച്ചുകൊണ്ട് നവീകരണകർത്താവ് പറഞ്ഞു: “എനിക്കു നല്ല നിശ്ചയമുണ്ട്, ക്രിസ്തുവിന്‍റെ രൂപം ഒരിക്കലും മാഞ്ഞുപോകില്ല. അവർ അതു നശിപ്പിക്കാൻ ആഗ്രഹിച്ചു, എന്നാൽ എന്നേക്കാൾ ഏറെ കഴിവുറ്റ പ്രസംഗകർ എല്ലാ ഹൃദയങ്ങളിലും അതു പുതുതായി വരച്ചു ചേർക്കും “. -- D'Aubigne, b. 1, ch. 6.GCMal 116.2

    ഏറ്റവും ഒടുവിലായി ഒരിക്കൽ കൂടി ഹസ്സിനെ കൗൺസിലിന്‍റെ മുമ്പാകെ കൊണ്ടുവന്നു. വളരെ വിശാലവും ശഷ്ടവുമായ ഒരു സദസ്സായിരുന്നു അത് - ചക്രവർത്തി, സാമാജ്യത്തിലെ രാജകുമാരന്മാർ, രാജകീയ പ്രതിനിധികൾ, കർദ്ദിനാൾമാർ, ബിഷപ്പുമാർ, പുരോഹിതന്മാർ മുതലായവരും അന്നത്തെ സംഭവങ്ങളുടെ സാക്ഷികളാകാൻ കടന്നുവന്ന വലിയൊരു ജനക്കൂട്ടവും ഉണ്ടായിരുന്നു. മനസ്സാക്ഷിയുടെ സ്വാതന്ത്യം നേടിയെടുക്കാൻ വേണ്ടിയുള്ള സുദീർഘമായ പോരാട്ടത്തിലെ ഈ ആദ്യ യാഗത്തിനു സാക്ഷ്യം വഹിക്കാൻ ക്രൈസ്തവ ലോകത്തിന്‍റെ എല്ലാ പ്രദേശങ്ങളിൽനിന്നും ക്രിസ്ത്യാനികൾ എത്തിയിരുന്നു.GCMal 116.3

    തന്‍റെ അവസാന തീരുമാനം അറിയാൻ വേണ്ടി വിളിക്കപ്പെട്ടപ്പോൾ, താൻ കീഴടങ്ങുകയില്ലെന്ന് ഹസ്സ് അറിയിച്ചു. ഇത് ലജ്ജാകരമായ നിലയിൽ സ്വന്തം കല്പനയുടെ വാക്കുകൾ ലംഘിക്കപ്പെടുന്നതിനു സാക്ഷിയാകേണ്ടിവന്ന ചക്രവർത്തിയെ തുറിച്ചുനോക്കിക്കൊണ്ട് അയാൾ പ്രസ്താവിച്ചു: “ഇവിടെ സന്നിഹിതനായിരിക്കുന്ന ചക്രവർത്തിയുടെ പൊതുസംരക്ഷണ ത്തിലുള്ള വിശ്വാസത്തിൽ, എന്‍റെ സ്വന്തം തീരുമാനപ്രകാരം ഈ കൗൺസിലിൽ വരാൻ ഞാൻ തീരുമാനിച്ചു”. - Bonnechose, vol. 2, p. 84. സദസ്സിന്‍റെ എല്ലാ സൃഷ്ടികളും തന്‍റെ മുഖത്തേക്കു തിരിഞ്ഞപ്പോൾ സിഗിസ്മണ്ടിന്‍റെ മുഖം വല്ലാതെ വിളറിപ്പോയി.GCMal 117.1

    മരണവിധി പ്രഖ്യാപിച്ചുകഴിഞ്ഞ സ്ഥിതിക്ക്, അവഹേളിക്കൽ ചടങ്ങുകൾ ആരംഭിച്ചു. ബിഷപ്പുമാർ തങ്ങളുടെ തടവുപുള്ളിയെ യാഗവസ്ത്രങ്ങൾ ധരിപ്പിച്ചു. പുരോഹിതവേഷം സ്വീകരിച്ചുകൊണ്ടദ്ദേഹം പറഞ്ഞു: “നമ്മുടെ കർത്താവായ യേശുക്രിസ്തുവിനെ ഹെരോദാവു പീലാത്തോസിന്‍റെ മുമ്പാകെ അയച്ചപ്പോൾ, അവനെ അവഹേളിക്കാൻ ഒരു വെള്ള നിലയങ്കിയാണ് ധരിപ്പിച്ചത്.” - Ibid., vol. 2, p. 86. പിന്മാറുവാൻ വീണ്ടും നിർദ്ദേശിച്ചപ്പോൾ ജനങ്ങളുടെ നേരേ തിരിഞ്ഞുകൊണ്ടദ്ദേഹം പറഞ്ഞു: “ഞാൻ ഏതുമുഖം കൊണ്ടാകുന്നു പിന്നെ സ്വർഗ്ഗത്തേക്കു നോക്കേണ്ടത്? ഞാൻ നിർമ്മലമായ സുവിശേഷം പ്രസംഗിച്ചു കേൾപ്പിച്ചതായ ആ ജനസഹസ്രങ്ങളെ ഞാൻ എങ്ങനെ നോക്കും? ഇല്ല; ഇപ്പോൾ മരണത്തിനു വിധിക്കപ്പെ ട്ടിരിക്കുന്ന ഈ ശുഷ്കിച്ച ശരീരത്തേക്കാൾ അവരുടെ നിത്യ രക്ഷയ്ക്ക് ഞാൻ കൂടുതൽ വില കല്പ്പിക്കുന്നു”. അവഹേളനച്ചടങ്ങിൽ തന്‍റെ ഭാഗം നിർവ്വഹിച്ചുകൊണ്ട് ബിഷപ്പുമാരിൽ ഓരോരുത്തരും ഓരോ ശാപവചനം ചൊല്ലിയപ്പോൾ, വസ്ത്രങ്ങൾ ഓരോന്നായി അഴിച്ചുമാറ്റി. “പിശാചുക്കളുടെ ഭീകരമായ രൂപങ്ങൾ വരച്ചിട്ടുള്ള ഒരു കടലാസ്സുതൊപ്പി അവസാനമായി അവർ അദ്ദേഹത്തിന്‍റെ തലയിൽവെച്ചു. പിരമിഡിന്‍റെ ആകൃതിയിലുള്ള ആ തൊപ്പിയുടെ മുൻവശത്തായി വലിയ അക്ഷരത്തിൽ “ദൈവദൂഷണ പ്രമുഖൻ’ എന്നെഴുതിയിരുന്നു. ഹസ്സ് പറഞ്ഞു: എനിക്കുവേണ്ടി മുൾക്കിരീടം ധരിച്ച യേശുവേ, അങ്ങേയ്ക്കുവേണ്ടി ഞാൻ ഏറ്റവും സന്തോഷത്തോടെ ഈ ലജ്ജയുടെ കിരീടം ധരിച്ചുകൊള്ളാം'.GCMal 117.2

    അദ്ദേഹത്തെ ഈ തരത്തിൽ ഒരുക്കിയശേഷം, “മേൽപ്പട്ടക്കാർ പറഞ്ഞു: “നിന്‍റെ ആത്മാവിനെ ഞങ്ങൾ ഇപ്പോൾ പിശാചിനു എല്പിക്കുന്നു. ജോൺ ഹസ്സ് തന്‍റെ കണ്ണുകൾ സ്വർഗ്ഗത്തേക്കുയർത്തിക്കൊണ്ട് പറഞ്ഞു: “കർത്താവേ, നീ എന്നെ രക്ഷിച്ചിരിക്കയാൽ ഞാൻ എന്‍റെ ആത്മാവിനെ തൃക്കരങ്ങളിൽ ഭാരമേല്പിക്കുന്നു”. - Wylie, “b. 3, ch. 7.GCMal 118.1

    പിന്നെ അദ്ദേഹത്തെ ഭരണാധികാരികൾക്കു കൈമാറുകയും കൊലക്കളത്തിലേക്കു കൊണ്ടുപോകയും ചെയ്തു. ആയുധധാരികളായ നൂറുകണക്കിന് ആളുകളും, വർണ്ണശബളമായ വിലയേറിയ വസ്ത്രം ധരിച്ചുകൊണ്ട് പുരോഹിതന്മാരും ബിഷപ്പുമാരും, കോൺസ്റ്റൻസിലെ പൗരാവലിയും അടങ്ങുന്ന വലിയൊരു ജനക്കൂട്ടം പിന്നാലെ ചെന്നു. അദ്ദേഹത്തെ ചിതക്കുറ്റി യിൽ ബന്ധിച്ചശേഷം, തീ കത്തിക്കാൻ തക്കവണ്ണം എല്ലാ ക്രമീകരണങ്ങളും ചെയ്തുകൊണ്ട് മരണം ഒഴിവാക്കാൻ വേണ്ടി തെറ്റുകളെ ഉപേക്ഷിക്കുവാൻ ഒരിക്കൽക്കൂടി ആവശ്യപ്പെട്ടു. എന്നാൽ ഹസ്സ് ചോദിച്ചു: “എന്തു തെറ്റുകളാണ് ഞാൻ ഉപേക്ഷിക്കേണ്ടത്? എന്‍റെ അറിവിൽ ഞാൻ ഒരു തെറ്റും ചെയ്തിട്ടില്ല. ഞാൻ എഴുതിയതും പ്രസംഗിച്ചതുമെല്ലാം ആത്മാക്കളെ പാപത്തിൽനിന്നും നാശത്തിൽനിന്നും രക്ഷിക്കുകയെന്ന ഏക ലക്ഷ്യത്തോടെയായിരുന്നുവെന്നതിനു ഞാൻ ദൈവത്തെ സാക്ഷി നിർത്തുകയും, ഞാൻ എഴുതുകയും പ്രസംഗിക്കുകയും ചെയ്തതായ ആ സത്യത്തെ ഏറെ സന്തോഷത്തോടെ എന്‍റെ രക്തത്താൽ മുദ്രവെയ്ക്കുകയും ചെയ്യുന്നു”. - Wylie, b. 3, ch. 7, അദ്ദേഹത്തിന്‍റെ നാലു ചുറ്റും തീ ജ്വാലകൾ ആളിക്കത്തിയപ്പോൾ, “യേശുവേ, ദാവീദു പുത്രാ, എന്നോടു കരുണയുണ്ടാകേണമേ,” എന്ന പാട്ട് അദ്ദേഹം ഉച്ചത്തിൽ പാടുവാൻ തുടങ്ങി. തീ ജ്വാലകൾ ആ ശബ്ദസ്രോതസ്സ് തുടച്ചുനീക്കുന്നതുവരെ ആ ഗാനം സ്വർഗ്ഗീയ നാദമായി മുഴങ്ങിക്കൊണ്ടിരുന്നു.GCMal 118.2

    അദ്ദേഹത്തിന്‍റെ ധീരമായ സഹനശക്തി ശത്രുക്കളിൽപ്പോലും മതിപ്പുളവാക്കി. ഹസ്സിന്‍റെയും, ഏറെത്താമസിയാതെ വധിക്കപ്പെട്ട ജെറോമിന്‍റെയും രക്തസാക്ഷിത്വം വിശദീകരിച്ചുകൊണ്ട് ഒരു പാപ്പാത്വ തീവ്രവാദി സാക്ഷിച്ചു: “അവർ രണ്ടുപേരും അവരുടെ അവസാന മണിക്കൂറുകളെ സ്വസ്ഥമായ മനസ്സോടുകൂടെ നേരിട്ടു. ഒരു വിവാഹവിരുന്നിനു പോകുന്നതുപോലെയാണ് അവർ അഗ്നിയിലേക്കു പോയത്. വേദനയുടെ ശബ്ദങ്ങളൊന്നും അവർ പുറപ്പെടുവിച്ചില്ല. തീ ഉയർന്നപ്പോൾ അവർ പാടുവാനാരംഭിച്ച പാട്ടിന്‍റെ ശബ്ദത്തെ മയപ്പെടുത്താൻ തീ ജ്വാലകളുടെ ശക്തിക്കായില്ല”. - Ibid., b. 3, ch. 7.GCMal 118.3

    ഹസ്സിന്‍റെ ശരീരം പൂർണ്ണമായും എരിഞ്ഞടങ്ങിയപ്പോൾ, ആ ചാരവും മണ്ണും ശേഖരിച്ച് റൈൻ നദിയിൽ ഒഴുക്കി, സമുദ്രത്തിലേക്കു വിട്ടു. അദ്ദേഹം പ്രസംഗിച്ചതായ സത്യങ്ങളെ വേരോടെ പിഴുതെറിഞ്ഞെന്ന് അദ്ദേഹത്തിന്‍റെ എതിരാളികൾ തെറ്റിദ്ധരിച്ചു. അന്നു സമുദ്രത്തിലേക്കൊഴുകിപ്പോയ ചാരം എല്ലാ ലോക രാജ്യങ്ങളിലും മുളച്ചുവരുന്ന വിത്തുകൾ പോലെ ചിതറപ്പെടുമെന്നും, അന്നറിയപ്പെട്ടിട്ടില്ലാത്ത രാജ്യങ്ങളിൽപ്പോലും അത് സത്യത്തിനു സാക്ഷ്യങ്ങളായി വളരെ ഫലം പുറപ്പെടുവിക്കുമെന്നും അവർ ചിന്തിച്ചതേയില്ല. കോൺസ്റ്റൻസിലെ കൗൺസിൽ ഹാളിൽ അന്നു മുഴങ്ങിയ ശബ്ദം വരും നൂറ്റാണ്ടുകളിലുടനീളം മുഴങ്ങിക്കേൾക്കുന്ന പ്രതിദ്ധ്വനികൾ ഉണർത്തിയിരുന്നു. ഹസ്സ് കടന്നുപോയി, എന്നാൽ അദ്ദേഹം ജീവിതത്തിലും മരണത്തിലും ഉയർത്തിപ്പിടിച്ച സനാതന സത്യങ്ങൾക്ക് മരണമില്ല. വിശ്വാസത്തിലും ഉറച്ചു നിൽപിലും അദ്ദേഹം കാണിച്ച മാതൃക പീഡനത്തിലും മരണത്തിലും സത്യത്തിനുവേണ്ടി ഉറച്ചു നിൽക്കാൻ ജനസഹസ്രങ്ങളെ ഉത്തേജിപ്പിക്കും. അദ്ദേഹത്തിന്‍റെ കൊലപാതകത്തിലൂടെ റോമിന്‍റെ ക്രൂരത എത്ര ഭയാനകമാണെന്ന് മുഴുലോകവും ദർശിച്ചു. സത്യത്തിന്‍റെ ശത്രുക്കൾ, അറിയാതെ തന്നെ, അവർ നശിപ്പിക്കാൻ ആഗ്രഹിച്ച സത്യത്തിനു മുന്നേറ്റം ഒരുക്കുകയായിരുന്നു.GCMal 119.1

    കോൺസ്റ്റൻസിൽ വീണ്ടും മറ്റൊരു കൊലമരംകൂടെ ഒരുക്കേണ്ടതുണ്ടായിരുന്നു. സത്യത്തിനു വേണ്ടി മറ്റൊരാളുടെ രക്തംകൂടി സാക്ഷ്യം വഹിക്കണമായിരുന്നു. കൗൺസിലിലേക്കു പോകാൻ ഹസ്സ് യാത്ര പറഞ്ഞ സമയത്ത്, ധൈര്യമായിരിക്കാനും ഉറച്ചു നില്ക്കാനും ജെറോം അദ്ദേഹത്തെ ഉപദേശിച്ചു. എന്തെങ്കിലും ആപത്തു സംഭവിച്ചാൽ സഹായത്തിനു താനവിടെ ഓടിയെത്താമെന്നു വഗ്ദത്തവും ചെയ്തു. നവീകരണ കർത്താവിനെ ജയിലിലടച്ചുവെന്നറിഞ്ഞപ്പോൾ വിശ്വസ്തനായ ശിഷ്യൻ തന്‍റെ വാഗ്ദത്തം നിവർത്തിക്കാൻ തയ്യാറായി. യാതൊരു അഭയപത്രവും കൂടാതെ ഒരു അനുയായിയോടുകൂടെ അയാൾ കോൺസ്റ്റൻസിലേക്കു യാത്രയായി. ഹസ്സിനെ സഹായിക്കാൻ യാതൊന്നും ചെയ്യാനാകില്ലെന്നു മാത്രമല്ല, സ്വയം ആപത്തിൽ വന്നു ചാടിയിരിക്കുകയാണെന്ന് അവിടെയെത്തിയപ്പോഴാണദ്ദേഹത്തിനു മനസ്സിലായത്. അദ്ദേഹം രഹസ്യമായി പട്ടണത്തിൽനിന്നു യാത്രയായി. എന്നാൽ വീട്ടിലേക്കുള്ള വഴിമദ്ധ്യ അറസ്റ്റുചെയ്യപ്പെടുകയും, ഒരു കൂട്ടം പടയാളികളുടെ നടുവിൽ ചങ്ങലകളാൽ ബന്ധിതനായി തിരിച്ചുകൊണ്ടുവരപ്പെടുകയും ചെയ്തു. കൗൺസിലിന്‍റെ മുമ്പാകെ അദ്ദേഹം ആദ്യമായി വന്നപ്പോൾ, തനിക്കെതിരേയുള്ള ആരോപണങ്ങൾക്കു മറുപടി പറയാൻ ഓരോ തവണ ശ്രമിച്ചപ്പോഴും “അവനെ തീയിലിടൂ! അവനെ തീയിലിടൂ!” എന്നു കാണികൾ അട്ടഹസിച്ചു”. - Bonnechose, vol. 1, p. 234. അദ്ദേഹത്തിനു വലിയ പ്രയാസം അനുഭവപ്പെടുന്ന രീതിയിൽ ചങ്ങലയിൽ ബന്ധിച്ച് ജയിലിലടയ്ക്കുകയും അപ്പവും വെള്ളവും മാത്രം ഭക്ഷിക്കാൻ കൊടുക്കുകയും ചെയ്തു. ക്രൂരമായ ബന്ധനങ്ങളുടെ ഫലമായി ചില മാസങ്ങൾക്കുശേഷം അദ്ദേഹം രോഗബാധിതനാവുകയും മരണത്തോടടുക്കുകയും ചെയ്തു. മരണത്താൽ അയാൾ തങ്ങളിൽനിന്നു രക്ഷപെട്ടേക്കുമെന്ന് സംശയിച്ച് ശത്രുക്കൾ പീഡനത്തിന്‍റെ കാഠിന്യം അല്പം കുറച്ചു. ഏകദേശം ഒരു വർഷക്കാലം അദ്ദേഹം ജയിലറയിലായിരുന്നു.GCMal 119.2

    ഹസ്സിന്‍റെ മരണത്തെത്തുടർന്നുള്ള സാഹചര്യങ്ങൾ പോപ്പിന്‍റെ ആൾക്കാർ വിചാരിച്ചതുപോലെയായിരുന്നില്ല. അദ്ദേഹത്തിനു കൊടുത്തിരുന്ന അഭയപത്രങ്ങളുടെ ലംഘനം വെറുപ്പിന്‍റേയും പുച്ഛത്തിന്‍റേതുമായ ഒരു കൊടുങ്കാറ്റഴിച്ചുവിട്ടു. അതുകൊണ്ട് ജെറോമിനെ ചുട്ടുകൊല്ലുന്നതിനുപകരം ഒരു സുരക്ഷിതത്വ നടപടിയെന്ന നിലയിൽ കഴിയുമെങ്കിൽ പിൻവാങ്ങാൻ പ്രേരിപ്പിക്കാം എന്നു കൗൺസിൽ തീരുമാനിച്ചു. അയാളെ സഭാമദ്ധ്യേ കൊണ്ടുവന്നിട്ട്, വിശ്വാസം തള്ളിപ്പറഞ്ഞു ജീവിക്കുകയോ, ചിതത്തീയിൽ മരിക്കുകയോ, ഏതു വേണമെന്നു ചോദിച്ചു. അദ്ദേഹം ജയിലിൽ അനുഭവിച്ച കഷ്ടതകളുമായി താരതമ്യം ചെയ്യുമ്പോൾ ആദ്യമേ മരണം ലഭിച്ചിരുന്നെങ്കിൽ, അതായിരുന്നു നല്ലത്. എന്നാൽ ഇപ്പോൾ, രോഗത്താലും, ജയിലറയിലെ കഷ്ടതകളാലും, എന്താണു സംഭവിക്കുകയെന്ന് അറിയാൻ വയ്യാതെയുള്ള ആകാംക്ഷയാലും, സ്നേഹിതരിൽ നിന്നുള്ള അകൽച്ചയാലും, ഹസ്സിന്‍റെ മരണത്തിലുള്ള നിരാശയാലും, ജെറോമിന്‍റെ ചെറുത്തു നില്പിനു കോട്ടമുണ്ടാകുകയും, കൗൺസിലിനു കീഴടങ്ങാൻ അദ്ദേഹം സമ്മതിക്കുകയും ചെയ്തു. കത്തോലിക്കാ വിശ്വാസത്തിന് കീഴടങ്ങിക്കൊള്ളാമെന്നും, വിക്ലിഫും ഹസ്സും പഠിപ്പിച്ചതായ തത്വങ്ങളെ ആക്ഷേപിച്ചുകൊണ്ടുള്ള കൗൺസിലിന്‍റെ തീരുമാനം അംഗീകരിച്ചുകൊള്ളാമെന്നും അദ്ദേഹം പ്രതിജ്ഞചെയ്തു. എന്നാൽ അവർ പഠിപ്പിച്ച “വിശുദ്ധ സത്യങ്ങളെ” ആ പ്രതിജ്ഞയിൽ നിന്നദ്ദേഹം ഒഴിവാക്കി. - ibid., vo! 2, p. 141.GCMal 120.1

    ഈ പിൻവാങ്ങലിലൂടെ മനസ്സാക്ഷിയുടെ ശബ്ദം മന്ദമാക്കാനും മരണത്തിൽനിന്നു രക്ഷപെടാനും ജെറോം ശ്രമിച്ചു. എന്നാൽ ജയിലറയുടെ ഏകാന്തതയിൽ തന്‍റെ പ്രവൃത്തിയെ വളരെ വിശദമായി ജെറോം വിശകലനം ചെയ്തു. ഹസ്സ് ധൈര്യമായി ഉറച്ചുനിന്ന സ്ഥാനത്ത് താൻ സത്യത്തെ തള്ളിപ്പറഞ്ഞതിനേക്കുറിച്ച് അയാൾ ചിന്തിച്ചു. താൻ സേവിക്കാമെന്നു പ്രതിജ്ഞ ചെയ്തിരുന്ന തന്‍റെ സ്വർഗ്ഗീയ യജമാനൻ തനിക്കുവേണ്ടി ക്രൂശിൽ മരണം വരിച്ചതിനേക്കുറിച്ച് അയാൾ ചിന്തിച്ചു. തന്‍റെ പിന്മാറ്റത്തിനുമുമ്പ്, ദൈവിക കരുണയുടെ ഉറപ്പിൽ, എല്ലാ കഷ്ടതകളുടേയും നടുവിൽ താൻ ആശ്വാസം കണ്ടെത്തിയിരുന്നു. എന്നാലിപ്പോൾ കുറ്റബോധവും സംശയങ്ങളും അദ്ദേ ഹത്തിന്‍റെ ആത്മാവിനെ പീഡിപ്പിച്ചു. റോമുമായി സമാധാനം സ്ഥാപിക്കു ന്നതിനുമുമ്പ്, ഇനിയും അനേകം പിന്മാറ്റങ്ങൾ നടത്തേണ്ടതായിട്ടുണ്ടെന്ന് അദ്ദേഹത്തിനു മനസ്സിലായി. താൻ പ്രവേശിച്ചിരിക്കുന്ന പാത സമ്പൂർണ്ണ വിശ്വാസ ത്യാഗത്തിലേ അവസാനിക്കുകയുള്ളായിരുന്നു. അല്പകാലത്ത കഷ്ടതകളിൽനിന്നു രക്ഷപെടാൻ വേണ്ടി തന്‍റെ കർത്താവിനെ തള്ളിപ്പറയുകയില്ലെന്ന് അദ്ദേഹം അവസാനമായി തീരുമാനമെടുത്തു.GCMal 121.1

    ഏറെ വൈകാതെ വീണ്ടും അദ്ദേഹത്തെ കൗൺസിലിൽ ഹാജരാക്കി. അദ്ദേഹത്തിന്‍റെ കീഴടങ്ങൽ ന്യായാധിപന്മാരെ തൃപ്തരാക്കിയിരുന്നില്ല. ഹസ്സിന്‍റെ മരണത്തിലൂടെ അവരുടെ രക്തദാഹം ശമിച്ചിരുന്നില്ല. അവർ പുതിയ ഇരകളെ അന്വേഷിച്ചുകൊണ്ടിരുന്നു. സത്യം സമ്പൂർണ്ണമായി ബലിയർപ്പിച്ചാലല്ലാതെ ജെറോമിനു തന്‍റെ ജീവൻ രക്ഷിക്കാനാകില്ലായിരുന്നു. എന്നാൽ അദ്ദേഹം തന്‍റെ വിശ്വാസത്തിനുവേണ്ടി വീണ്ടും പ്രതിജ്ഞയെടുത്തുകൊണ്ട് തന്‍റെ സഹരക്തസാക്ഷിയുടെ പിന്നാലെ തീയിലേക്കു പോകുവാൻ തീരുമാനിച്ചുകഴിഞ്ഞിരുന്നു.GCMal 121.2

    അദ്ദേഹം തന്‍റെ പഴയ പിൻവാങ്ങൽ ഉപേക്ഷിക്കുകയും, മരിക്കാൻ പോകുന്ന വ്യക്തിയെന്ന നിലയിൽ പ്രതിവാദത്തിനുള്ള പാവനമായ ഒരവസരം ആവശ്യമായിവരുകയും ചെയ്തു. അദ്ദേഹത്തിന്‍റെ വാക്കുകളുടെ സ്വാധീനത്തെ ഭയന്നിട്ട്, അദ്ദേഹത്തിന്‍റെ നേരേ ഉന്നയിക്കപ്പെട്ടിരിക്കുന്ന ആരോപണങ്ങൾ അംഗീകരിക്കുകയോ അംഗീകരിക്കാതിരിക്കുകയോ മാത്രം ചെയ്താൽ മതിയെന്ന് പ്രധാന മൂപ്പന്മാർ നിർബ്ബന്ധിച്ചു. അത്തരം അന്യായത്തേയും ക്രൂരതയേയും എതിർത്തുകൊണ്ട് ജെറോം പ്രസ്താവിച്ചു: “അഴുക്കിന്‍റേയും, ശബ്ദത്തിന്‍റേയും, ദുർഗ്ഗന്ധത്തിന്‍റേയും, എല്ലാ ഇല്ലായ്മകളുടേയും നടുവിൽ നിങ്ങൾ എന്നെ മുന്നൂറ്റി നാല്പതു ദിവസം ബന്ധിച്ചിട്ടു. എന്നിട്ടിപ്പോൾ എന്‍റെ അന്തകന്മാരായ ശത്രുക്കൾക്കു ചെവി കൊടുത്തുകൊണ്ട് നിങ്ങൾ ഞാൻ പറയുന്നതു കേൾക്കുന്നില്ല...... നിങ്ങൾ യഥാർത്ഥമായും ജ്ഞാനികളും ലോകത്തിന്‍റെ വെളിച്ചങ്ങളും ആകുന്നുവെങ്കിൽ, നീതിക്കെതിരേ പാപം ചെയ്യാതിരിക്കാൻ ശ്രദ്ധിച്ചുകൊൾവിൻ. എന്നെ സംബന്ധിച്ചിടത്തോളം ഞാൻ ഒരു ബലഹീനനായ മർത്യൻ മാത്രം. എന്‍റെ ജീവനു വലിയ പ്രാധാന്യമൊന്നുമില്ല. നിങ്ങൾ അനീതിയുള്ള ഒരു വിധി പ്രസ്താവിക്കരുതെന്നു പറയുമ്പോൾ അത് എന്നേക്കാളുപരി നിങ്ങളെ ഉദ്ദേശിച്ചാകുന്നു”. -- Ibid., vol. 2, pp. 146, 147.GCMal 121.3

    ഒടുവിൽ അദ്ദേഹത്തിന്‍റെ അപേക്ഷ അനുവദിച്ചു. പരിശുദ്ധാത്മാവു തന്‍റെ ചിന്തകളേയും വാക്കുകളേയും നിയന്ത്രിക്കേണ്ടതിനും, സത്യത്തിനോ യജമാനന്‍റെ ഹിതത്തിനോ വിരുദ്ധമായി ഒന്നും സംസാരിക്കാതിരിക്കേണ്ടതിനും, ആ സഭയുടെ മുമ്പാകെ ജെറോം മുട്ടുകുത്തി പ്രാർത്ഥിച്ചു. കർത്താവു തന്‍റെ ശിഷ്യന്മാർക്കു കൊടുത്ത വാഗ്ദത്തം അന്നദ്ദേഹത്തിന്‍റെ ജീവിതത്തിൽ നിറവേറി: “അവർ നിങ്ങളെ ന്യായാധിപസഭകളിൽ ഏല്പിക്കയും... എന്‍റെ നിമിത്തം നാടുവാഴികൾക്കും രാജാക്കന്മാർക്കും മുമ്പിൽ കൊണ്ടുപോകയും ചെയ്യും. എന്നാൽ നിങ്ങളെ ഏല്പിക്കുമ്പോൾ എങ്ങിനെയോ എന്തോ പറയേണ്ടു എന്നു വിചാരപ്പെടേണ്ടാ; പറവാനുള്ളതു ആ നാഴികയിൽത്തന്നെ നിങ്ങൾക്കു ലഭിക്കും. പറയുന്നതു നിങ്ങൾ അല്ല, നിങ്ങളിൽ പറയുന്ന നിങ്ങളുടെ പിതാവിന്‍റെ ആത്മാവത്രേ” (മത്താ. 10:17-20).GCMal 122.1

    ജെറോമിന്‍റെ വാക്കുകൾ ശത്രുക്കളിൽപ്പോലും അത്ഭുതവും ആദരവും ഉളവാക്കി. വായിക്കാനോ പുസ്തകങ്ങൾ കാണാനോപോലും കഴിയാതെ, ഭയങ്കരമായ ശാരീരിക കഷ്ടതയിലും മാനസ്സികമായ ആകാംക്ഷയിലും ഒരു വർഷം മുഴുവൻ അദ്ദേഹം ഒരു ജയിലറയ്ക്കുള്ളിൽ ബന്ധിതനായിരുന്നു. എന്നിട്ടും അദ്ദേഹത്തിന്‍റെ വാദഗതികൾ, നിരന്തരമായി പഠിച്ചുകൊണ്ടിരി ക്കുമ്പോഴത്തേതുപോലെ ശക്തമായും വ്യക്തമായും അവതരിപ്പിച്ചു. അനീതിയുള്ള ന്യായാധിപന്മാർ കുറ്റം വിധിച്ചതായ വിശുദ്ധന്മാരുടെ നീണ്ട നിരയിലേക്ക് അദ്ദേഹം തന്‍റെ ശ്രോതാക്കളുടെ ശ്രദ്ധ തിരിച്ചു. ഏകദേശം എല്ലാ തലമുറകളിലും, തങ്ങളുടെ കാലത്തെ ആളുകളെ ഉയർത്തുവാൻ ശ്രമിച്ചപ്പോൾ തെറ്റിദ്ധരിക്കപ്പെടുകയും പുച്ഛിച്ചു പുറന്തള്ളപ്പെടുകയും ചെയ്തശേഷം പില്ക്കാലങ്ങളിൽ അവർ ബഹുമാന്യരായിരുന്നു എന്നു തെളിയിക്കപ്പെട്ട ആളുകളുണ്ടായിരുന്നു. യേശുക്രിസ്തുപോലും നീതികെട്ട ഒരു ന്യായാധിപ സഭയാൽ ദൈവദൂഷകനെന്നു കുറ്റം വിധിക്കപ്പെട്ട ആളായിരുന്നു.GCMal 122.2

    നേരത്തേയുള്ള പിൻവാങ്ങലിൽ ഹസ്സിനെതിരേയുള്ള ന്യായവിധിയെ ജെറോം ശരി വെച്ചിരുന്നു. ഈ സമയത്ത് അദ്ദേഹം ആ തെറ്റിനേക്കുറിച്ച് അനുതപിക്കുകയും, ആ രക്തസാക്ഷിയുടെ വിശുദ്ധിയേക്കുറിച്ചും നിഷ്കളങ്കതയേക്കുറിച്ചും സാക്ഷിക്കുകയും ചെയ്തു. അദ്ദേഹം പറഞ്ഞു: “എനിക്കദ്ദേ ഹത്തെ ബാല്യം മുതൽ അറിയാം. അദ്ദേഹം നീതിമാനും വിശുദ്ധനുമായGCMal 123.1

    ശ്രേഷ്ടനായ ഒരു വ്യക്തി ആയിരുന്നു. അദ്ദേഹത്തിന്‍റെ നിഷ്ക്കളങ്കതയെ കണക്കിലെടുക്കാതെയാണു കുറ്റം വിധിച്ചത്.... ഞാനും മരിക്കാൻ തയ്യാറാണ്, എന്‍റെ ശത്രുക്കളും കള്ളസാക്ഷികളും എനിക്കുവേണ്ടി ഒരുക്കിയിരിക്കുന്ന പീഡനങ്ങളുടെ മുമ്പിൽ ഞാൻ പിന്മാറുകയില്ല. ആർക്കും വഞ്ചിക്കാനാകാത്ത വലിയവനായ ദൈവത്തിന്‍റെ മുമ്പാകെ ഒരു ദിവസം അവരെല്ലാവരും കണക്കു ബോധിപ്പിക്കേണ്ടിവരും”. - Bonnechose, vol. 2, p. 151.GCMal 123.2

    മുമ്പു താൻ സത്യത്തെ തള്ളിപ്പറഞ്ഞതിലുള്ള ആത്മനിന്ദയോടെ ജെറോം തുടർന്നു: “വിശുദ്ധ രക്തസാക്ഷിയും എന്‍റെ സ്നേഹിതനും യജമാനനുമായ ജോൺ ഹസ്സിനെതിരേയും, വിക്ലിഫിനെതിരേയും നടത്തിയ കുറ്റാരോപണങ്ങളെ ഞാൻ അംഗീകരിച്ചതിലൂടെ ഈ ഭയാനകമായ സ്ഥലത്ത് ഞാൻ ചെയ്ത പാപംപോലെ എന്‍റെ മനസ്സിനെ വേദനിപ്പിക്കുകയും എന്നോടുതന്നെ കഠിനമായ വെറുപ്പുളവാക്കുകയും ചെയ്ത മറ്റൊരു പാപവും യൗവ്വ കാലം മുതലിങ്ങോട്ടു ഞാൻ ചെയ്തിട്ടില്ല. അതേ! ഞാൻ ഹൃദയാന്തർഭാഗത്തുനിന്ന് ഏറ്റുപറയുന്നു. ഒരു മരണഭീതിയാൽ ഞാൻ അവരുടെ തത്വങ്ങളെ ആക്ഷേപിച്ചപ്പോൾ എനിക്കൊരു ലജ്ജാകരമായ വീഴ്ചയാണു സംഭവിച്ചതെന്ന് ഭീതിയോടെ ഞാൻ പ്രഖ്യാപിക്കുന്നു. അതുകൊണ്ട് ഞാൻ അപേ ക്ഷിക്കുന്നു... സർവ്വശക്തനായ ദൈവമേ എന്‍റെ പാപങ്ങൾ ക്ഷമിക്കേണമേ, പ്രത്യേകിച്ചും ഈ ഒരെണ്ണം, എല്ലാറ്റിലുംവെച്ച് ഏറ്റവും ഹീനമായത്”, തന്‍റെ മുമ്പിലിരുന്ന ന്യായാധിപന്മാരെ നോക്കിക്കൊണ്ട് ശക്തമായിട്ടദ്ദേഹം പറഞ്ഞു: “വിക്ലിഫിനേയും ജോൺ ഹസ്സിനേയും സഭയുടെ പ്രമാണങ്ങൾക്കു കുലു ക്കമുണ്ടാക്കിയതിനല്ല നിങ്ങൾ കുറ്റം വിധിച്ചത്. പിന്നെയോ പുരോഹിതന്മാ രിൽനിന്നു പുറപ്പെടുന്ന ദുഷ്ടതകളെ - അവരുടെ ആഡംബരവും, അഹങ്കാരവും പുരോഹിതന്മാരുടേയും മേൽപ്പട്ടക്കാരുടേയും മറ്റെല്ലാ നീചകൃത്യങ്ങളും - അവർ നിന്ദ്യമെന്നു മുദ്രകുത്തിയതുകൊണ്ടാകുന്നു. അവർ ഉറപ്പിച്ചതും, ഒരിക്കലും മാറ്റമില്ലാത്തതുമായ ആ വക കാര്യങ്ങളേക്കുറിച്ച് ഞാനും അവരേപ്പോലെ തന്നെ ചിന്തിക്കുകയും പ്രസ്താവിക്കുകയും ചെയ്യുന്നു”.GCMal 123.3

    അദ്ദേഹത്തിന്‍റെ വാക്കുകൾ ഇടയ്ക്കുവെച്ചു തടസ്സപ്പെടുത്തപ്പെട്ടു. പ്രതി കാരവാഞ്ഛയാൽ വിറയ്ക്കുന്നതായ മേൽപട്ടക്കാർ വിളിച്ചുകൂവി: “കൂടുതൽ തെളിവിന്‍റെ ആവശ്യമെന്താകുന്നു? ഏറ്റവും വലിയ മതവിദ്വേഷിയെ ഞങ്ങൾ സ്വന്ത കണ്ണാൽ കാണുന്നു!”GCMal 123.4

    കൊടുങ്കാറ്റിൽ അല്പം പോലും ചലിക്കാതെ ജെറോം പ്രസ്താവിച്ചു: “എന്ത്! മരിക്കാൻ എനിക്കു ഭയമാണെന്നു നിങ്ങൾ ചിന്തിക്കുന്നുവോ? ഭയാനകമായ ഒരു കാരാഗൃഹത്തിൽ നിങ്ങൾ ഒരു വർഷക്കാലം എന്നെ അടച്ചിട്ടു. അതു മരണത്തേക്കാൾ ഭയങ്കരമായിരുന്നു. ഒരു തുർക്കിക്കാരനോ, യെഹൂദനോ, പുറം ജാതിക്കാരനോ കാണിക്കുന്നതിനേക്കാൾ ഭയങ്കരമായ ക്രൂരത നിങ്ങൾ എന്നോടു കാണിച്ചു. എന്‍റെ മാംസം ജീവനോടെ എന്‍റെ അസ്ഥികളിൽനിന്ന് വേർപെട്ടുപോയി. എങ്കിലും ഞാൻ പരാതി പറയുന്നില്ല. കാരണം, വിലപിക്കുന്നതിലൂടെ ഒരു മനുഷ്യന്‍റെ ഹൃദയവും ആത്മാവും ക്ഷീണിച്ചു പോകും. എന്നാൽ ഒരു ക്രിസ്ത്യാനിയുടെ നേരേയുള്ള ഇത് ബർബരമായ നടപടിയിലുള്ള എന്‍റെ ആശ്ചര്യം പ്രസ്താവിക്കാതിരിക്കാനാവില്ല”. - Ibid. vol. 2, pp. 151-153.GCMal 124.1

    വീണ്ടും പ്രതിഷേധത്തിന്‍റെ കാറ്റ് പൊട്ടിപ്പുറപ്പെടുകയും ജെറോമിനെ പെട്ടെന്നു ജയിലിലേക്കു മാറ്റുകയും ചെയ്തു. അദ്ദേഹത്തിന്‍റെ വാക്കുകൾ ആഴത്തിൽ സ്വാധീനിച്ച ചില ആളുകൾ ആ സഭയിലുണ്ടായിരുന്നു. അവർ അദ്ദേഹത്തിന്‍റെ ജീവൻ രക്ഷിക്കാനാഗ്രഹിച്ചു. സഭയിലെ വിശിഷ്ട വ്യക്തികൾ അദ്ദേഹത്തെ സന്ദർശിച്ച്, കൗൺസിലിനു സ്വയം കീഴടങ്ങുവാൻ നിർബ്ബന്ധിച്ചു. റോമിനോടുള്ള തന്‍റെ എതിർപ്പ് ഉപേക്ഷിക്കുന്നതിനു പാരിതോഷികമായി ഏറ്റവും ആകർഷകമായ മോഹന വാഗ്ദാനങ്ങൾ അദ്ദേഹത്തിന്‍റെ മുമ്പാകെ വെച്ചു. എന്നാൽ തന്‍റെ ഗുരുവിനേപ്പോലെതന്നെ ലോകത്തിന്‍റെ മഹത്വം വാഗ്ദത്തം ചെയ്തപ്പോഴും ജെറോം ഉറച്ചുനിന്നു.GCMal 124.2

    അദ്ദേഹം പറഞ്ഞു: “വിശുദ്ധ വചനങ്ങളിൽനിന്നും ഞാൻ തെറ്റുകാര നാണെന്നു തെളിയിക്കൂ, ആ തെറ്റുകൾ ഞാൻ ഉപേക്ഷിക്കാം!”GCMal 124.3

    “വിശുദ്ധവചനങ്ങൾ!” പരീക്ഷകരിൽ ഒരുവൻ ആശ്ചര്യദ്യോതകമായി പറഞ്ഞു, “അപ്പോൾ എല്ലാ കാര്യങ്ങളും അതുവെച്ചു വിധിക്കണമെന്നാണോ? സഭ അവയെ വിശദീകരിക്കുന്നതുവരെ അവയെ ആർക്കു ഗ്രഹിക്കാനാകും?”GCMal 124.4

    “മനുഷ്യരുടെ പാരമ്പര്യങ്ങൾ നമ്മുടെ രക്ഷിതാവിന്‍റെ സുവിശേഷത്തേ ക്കാൾ ഉപരി വിശ്വാസയോഗ്യമെന്നോ?” ജെറോം ചോദിച്ചു. “പൌലൊസ് തന്‍റെ ലേഖനങ്ങളിൽ മനുഷ്യരുടെ പാരമ്പര്യങ്ങൾ ശ്രദ്ധിക്കണമെന്ന് ഉപദേശിച്ചില്ലല്ലോ? പിന്നെയോ, “തിരുവചനങ്ങളെ ശോധന ചെയ്‌വിൻ” എന്നു പറഞ്ഞിരിക്കുന്നു”.GCMal 124.5

    “മതദ്രോഹീ! ഞാൻ നിന്നോടിത്രയും നേരം അഭ്യർത്ഥന നടത്തിയതിൽ ഖേദിക്കുന്നു. നിന്നെ പിശാചു ബാധിച്ചിരിക്കുകയാണെന്നു ഞാൻ കാണുന്നു” എന്നായിരുന്നു മറുപടി. - Wylie, b. 3, ch. 10.GCMal 124.6

    ഏറെത്താമസിയാതെ അദ്ദേഹത്തിന്‍റെ മേൽ ന്യായവിധി നടത്തി. ഹസ്സ് തന്‍റെ ജീവൻ ബലിയർപ്പിച്ച അതേ സ്ഥലത്തേക്ക് അദ്ദേഹത്തേയും കൊണ്ടു പോയി. സമാധാനവും സന്തോഷവും നിറഞ്ഞ മുഖത്തോടെ അദ്ദേഹം പാട്ടു പാടിക്കൊണ്ടു കടന്നുപോയി. അദ്ദേഹത്തിന്‍റെ ദൃഷ്ടി ക്രിസ്തുവിന്മേൽ കേന്ദ്രീകരിച്ചിരുന്നതുകൊണ്ട്, തന്‍റെ മുമ്പിൽ മരണത്തിന്‍റെ എല്ലാ ഭീകരതയും നഷ്ട പ്പെട്ടിരുന്നു. വിറകിനു തീ കൊളുത്തുവാൻ ആരാച്ചാർ അദ്ദേഹത്തിന്‍റെ പുറകിലെത്തിയപ്പോൾ രക്തസാക്ഷി വിളിച്ചുപറഞ്ഞു, “ധൈര്യമായി മുന്നോട്ടു വരൂ; എന്‍റെ മുഖത്തിന്‍റെ മുമ്പാകെ തന്നെ തീ കത്തിക്കൂ. എനിക്കു ഭയമുണ്ടായിരുന്നെങ്കിൽ ഞാൻ ഇവിടെ വരികില്ലായിരുന്നു.”GCMal 125.1

    തീജ്വാലകൾ ചുറ്റിലും ഉയർന്നപ്പോൾ അദ്ദേഹത്തിന്‍റെ അവസാന വാക്കുകൾ ഒരു പ്രാർത്ഥനയായിരുന്നു. “കർത്താവേ, സർവ്വശക്തനായ പിതാവേ,” അദ്ദേഹം നിലവിളിച്ചു, “ഞാൻ എല്ലായ്പ്പോഴും നിന്‍റെ സത്യത്തെ സ്നേഹിച്ചുവെന്ന് നീ അറിയുന്നതുകൊണ്ട്, എന്നോടു ദയതോന്നി, എന്‍റെ പാപങ്ങൾ ക്ഷമിക്കേണമേ”. - Bonnechose, vol. 2, p. 168. അദ്ദേഹത്തിന്‍റെ ശബ്ദം നിലച്ചു, എന്നാൽ ചുണ്ടുകൾ പ്രാർത്ഥനയിൽ ചലിച്ചുകൊണ്ടിരുന്നു. തീജ്വാലകൾ അവയുടെ ജോലി പൂർത്തിയാക്കിയപ്പോൾ, രക്തസാക്ഷിയുടെ ചിതാഭസ്മവും അതു കിടന്ന മണ്ണും വാരിയെടുത്ത്, ഹസ്സിന്‍റേതുപോലെ തന്നേ റൈൻ നദിയിലെറിഞ്ഞു.GCMal 125.2

    അങ്ങനെ ദൈവത്തിന്‍റെ വെളിച്ചവാഹകർ നശിച്ചു. എന്നാൽ അവർ പ്രസംഗിച്ച സത്യങ്ങളുടെ വെളിച്ചവും, അവർ കാണിച്ച ധീരമായ മാതൃകയുടെ വെളിച്ചവും അണയ്ക്കുവാൻ സാധിക്കുകയില്ല. ഭൂമിയുടെ മേൽ അപ്പോൾ തന്നെ ഉദയം ചെയ്യാനാരംഭിച്ചിരുന്ന പുതുദിനത്തിന്‍റെ പ്രഭാതത്തെ തടയുവാൻ മനുഷ്യർ സൂര്യന്‍റെ ഗതി തിരിച്ചുവിടാൻ ശ്രമിക്കുന്നതുപോലെയാണിത്.GCMal 125.3

    ഹസ്സിന്‍റെ കൊലപാതകം ബൊഹീമിയയിലുടനീളം ഒരു ഭീതിയുടേയും പുച്ഛത്തിന്‍റേയും ജ്വാല ഉയർത്തിയിരുന്നു. അദ്ദേഹം പുരോഹിതന്മാരുടെ അസൂയയുടേയും ചകവർത്തിയുടെ വഞ്ചനയുടേയും ഇരയാകുകയായിരു ന്നെന്ന് രാജ്യത്തുടനീളം ഒരു ചിന്ത പരന്നു. അദ്ദേഹം സത്യത്തിന്‍റെ ഒരു വിശ്വസ്തനായ അദ്ധ്യാപകനാണെന്ന് പ്രസ്താവിക്കപ്പെട്ടിരുന്നതുകൊണ്ട്, അദ്ദേഹത്തെ നശിപ്പിക്കാനുള്ള കൗൺസിലിന്‍റെ തീരുമാനത്തെ കൊലപാതകമെന്ന് മുദ്രകുത്തി. ഇപ്പോൾ അദ്ദേഹത്തിന്‍റെ പഠിപ്പിക്കലുകൾ മുമ്പത്തേക്കാളും കൂടുതൽ ശ്രദ്ധ പിടിച്ചുപറ്റി. പാപ്പാത്വ കല്പനകളിലൂടെ വിക്ലിഫിന്‍റെ എഴുത്തുകൾ ചുട്ടെരിച്ചുകളഞ്ഞിരുന്നു. എന്നാൽ നശിപ്പിക്കപ്പെടാതെ അവ ശേഷിച്ചവ, ഇപ്പോൾ ഒളിവിടങ്ങളിൽനിന്നു പുറത്തു കൊണ്ടുവരികയും ബൈബിളുമായി താരതമ്യം ചെയ്തു പഠിക്കുകയും ചെയ്തു. ഭാഗങ്ങളായിട്ടുപോലും ആളുകൾക്കു കിട്ടിയ രീതിയിൽ പഠിക്കുകയും, അനേകർ നവീകരണ വിശ്വാസം സ്വീകരിക്കാൻ ഇടയാക്കുകയും ചെയ്തു.GCMal 125.4

    ഹസ്സിന്‍റെ കൊലപാതകികൾ, അദ്ദേഹത്തിന്‍റെ പ്രസ്ഥാനത്തിന്‍റെ വിജയം കണ്ടുകൊണ്ട് അടങ്ങിയിരുന്നില്ല. പ്രസ്തുത നീക്കത്തെ അടിച്ചൊതുക്കുവാൻ പോപ്പും ചക്രവർത്തിയും ഒന്നിച്ചുചേർന്നുകൊണ്ട്, സിഗിസ്മണ്ടിന്‍റെ സൈന്യങ്ങളെ ബൊഹീമിയയിലേക്കയച്ചു.GCMal 126.1

    എന്നാൽ ഒരു രക്ഷകൻ എഴുന്നേല്പിക്കപ്പെട്ടു. യുദ്ധം ആരംഭിച്ചശേഷം പൂർണ്ണമായും അന്ധനായിത്തീർന്ന സിസ്ക്കാ, ബൊഹീമിയക്കാരുടെ നേതാവും, ആ കാലഘട്ടത്തിലെ ഏറ്റവും കഴിവുള്ള ഒരു പടത്തലവനുമായിരുന്നു. ദൈവിക സഹായത്തിലും തങ്ങളുടെ ദൗത്യത്തിന്‍റെ നീതിയിലും ആശ്രയിച്ചു കൊണ്ട്, അവിടുത്തെ ജനം തങ്ങളുടെ നേർക്ക് ആഞ്ഞടിക്കാവുന്ന ഏറ്റവും സുശക്തമായ സൈന്യത്തെ ചെറുത്തുനിന്നു. ചക്രവർത്തി വീണ്ടും വീണ്ടും പുതിയ സൈന്യങ്ങളുമായി ബൊഹീമിയയെ ആക്രമിക്കുകയും എല്ലാത്തവണയും ലജ്ജാകരമായി തോറ്റോടുകയും ചെയ്തു. ഹസ്സിന്‍റെ അനുയായികളുടെ മരണഭീതി വിട്ടുമാറുകയും, ആർക്കും അവരുടെ നേരേ നില്ക്കാൻ വയ്യാതാകുകയും ചെയ്തു. യുദ്ധമാരംഭിച്ച് ഏതാനും വർഷങ്ങൾ കഴിഞ്ഞപ്പോൾ ധീരനായ സിസ്ക്കാ അന്തരിച്ചു. എന്നാൽ അദ്ദേഹത്തേപ്പോലെതന്നെ ധീരനും കഴിവുള്ളവനും, ചിരരംഗങ്ങളിൽ കൂടുതൽ കഴിവുള്ള ഒരു നേതാവുമായിരുന്ന പ്രൊകോപിയസ് ആ വിടവു നികത്തി.GCMal 126.2

    ബൊഹീമിയക്കാരുടെ ശത്രുക്കൾ, അന്ധനായ പടത്തലവൻ മരിച്ചുപോയെന്നറിഞ്ഞപ്പോൾ, തങ്ങൾക്കു നഷ്ടപ്പെട്ടതെല്ലാം വീണ്ടെടുക്കാനുള്ള അനു കൂലമായ അവസരമായെന്നു വിചാരിച്ചു. അപ്പോൾ ഹസ്സിന്‍റെ അനുയാ യികൾക്കെതിരേ പോപ്പ് ഒരു കുരിശുയുദ്ധം പ്രഖ്യാപിക്കുകയും വലിയൊരു സൈന്യത്തെ ബൊഹീമിയയിലേക്കയയ്ക്കുകയും ചെയ്തു. എന്നാൽ ഭയാനകമായ പരാജയം നേരിടേണ്ടിവന്നു. വീണ്ടും മറ്റൊരു കുരിശുയുദ്ധം പ്രഖ്യാപിച്ചു. യൂറോപ്പിലുടനീളം എല്ലാ പാപ്പാത്വ രാജ്യങ്ങളിൽനിന്നും പടയാളികളും പണവും, യുദ്ധസാമഗ്രികളും ശേഖരിക്കപ്പെട്ടു. ഹസ്സിന്‍റെ അനുയായികളായ മതദ്രോഹികളെ ഒടുവിൽ തുടച്ചുനീക്കുമെന്ന് ഉറക്കെ പ്രഖ്യാപിച്ചുകൊണ്ട് പാപ്പാത്വത്തിന്‍റെ കൊടിക്കീഴിൽ ജനസഹസ്രങ്ങൾ അണിനിരന്നു. വിജയിക്കുമെന്ന ഉറപ്പോടെ ആ വലിയ സൈന്യം ബൊഹീമിയയിൽ പ്രവേശിച്ചു. ജനങ്ങൾ അവരെ എതിർക്കുവാൻ അണിനിരന്നു. ഒരു നദിയുടെ ഇരുകരകളിലുമായി രണ്ടു സൈന്യവും മുഖാമുഖം അടുത്തു. “കുരിശുയുദ്ധക്കാർ മറ്റവരേക്കാൾ വളരെയേറെ ശക്തരായിരുന്നു. എന്നാൽ നദി കുറുകെ കടന്ന് ഹസ്സിന്‍റെ അനുയായികളെ യുദ്ധത്തിൽ നേരിടുന്നതിനുപകരം, ആ പടയാളികളെ നോക്കിക്കൊണ്ട് അവർ നിശ്ശബ്ദരായി നിന്നു”. - Wylie, b, 3, ch. 17. പിന്നീട് പെട്ടെന്നൊരു അസാധാരണ ഭീതി അവരുടെമേൽ വീണു. ഒരിക്കൽപോലും വാളെടുത്ത് വെട്ടാതെ, ആ ഭയങ്കരമായ സൈന്യം ഒരു അദൃശ്യ ശക്തിയാൽ പിരിച്ചയയ്ക്കപ്പെട്ടതുപോലെ ചിന്നഭിന്നമായി. ഹസ്സ്യരുടെ സൈന്യം അവരെ പിന്തുടർന്ന് വലിയൊരു സംഘം ആളുകളെ കൊന്നൊടുക്കി. അതിന്‍റെ ഫലമായി വിജയികൾക്കു വലിയൊരു കൊള്ള ലഭിച്ചു. അങ്ങനെ യുദ്ധത്താൽ ദരിദ്രരായിത്തീരുന്നതിനുപകരം ബൊഹീമിയക്കാർ സമ്പന്നരായി.GCMal 126.3

    ഏതാനും വർഷങ്ങൾ കഴിഞ്ഞ്, ഒരു പുതിയ പോപ്പിന്‍റെ കീഴിൽ വീണ്ടും ഒരു കുരിശുയുദ്ധം സംഘടിപ്പിച്ചു. മുമ്പത്തെപ്പോലെതന്നെ യുറോപ്പിലുടനീളം എല്ലാ പാപ്പാത്വ രാജ്യങ്ങളിൽനിന്നും പടയാളികളേയും യുദ്ധ സാമഗ്രികളേയും സംഘടിപ്പിച്ചു. ഈ ജീവന്മരണ പോരാട്ടത്തിൽ പങ്കെടുക്കുന്നവർക്കു വാഗ്ദത്തം ചെയ്യപ്പെട്ട സമ്മാനങ്ങൾ വലുതായിരുന്നു. ഓരോ പോരാളിക്കും അവന്‍റെ എത്ര നികൃഷ്ടമായ പാപവും പൂർണ്ണമായി ക്ഷമിച്ചു കൊടുക്കുമെന്നുറപ്പു കൊടുത്തു. യുദ്ധത്തിൽ മരണമടയുന്നവർക്കു സ്വർഗ്ഗത്തിൽ വലിയൊരു പ്രതിഫലം വാഗ്ദത്തം ചെയ്തു. ജീവനോടെ ശേഷിക്കുന്നവർ യുദ്ധക്കളത്തിൽ ബഹുമതിയും ധനവും കൊയ്യും. വീണ്ടും വൻപിച്ച ഒരു സൈന്യത്തെ ശേഖരിച്ചുകൊണ്ട്, അവർ അതിർത്തി കടന്ന് ബൊഹീമിയയിൽ പ്രവേശിച്ചു. ഹസ്സ്യരുടെ സൈന്യം അവരുടെ മുമ്പിൽ നിന്നു പിന്തിരിഞ്ഞോടിക്കൊണ്ട് ശത്രുക്കളെ രാജ്യത്തിന്‍റെ ഉൾഭാഗത്തേക്കാനയിച്ചു. വിജയം നേടിക്കഴിഞ്ഞുവെന്ന് ആക്രമണകാരികൾ കണക്കുകൂട്ടി. എന്നാൽ അവസാനം പ്രൊകോപിയസ്സിന്‍റെ സൈന്യം തിരിഞ്ഞു ശത്രുക്കളുടെ നേരേയ ടുത്തു യുദ്ധത്തിനു തയ്യാറായി. കുരിശുയുദ്ധക്കാർ തങ്ങൾക്കു പറ്റിയ അമളി മനസ്സിലാക്കിക്കൊണ്ട്, യുദ്ധം ആരംഭിക്കാൻവേണ്ടി ക്യാമ്പിൽ പ്രതീക്ഷയോടെ കാത്തിരുന്നു. ആഗതമാകുന്ന സൈന്യത്തിന്‍റെ ശബ്ദം കേട്ടപ്പോൾ, ഹസ്സ്യർ കാഴ്ചപ്പാടകലെ എത്തുംമുമ്പുതന്നെ, വീണ്ടും കുരിശുയുദ്ധക്കാരുടെമേൽ ഒരു ഭീതി നിഴലിട്ടു. രാജകുമാരന്മാരും, പടത്തലവന്മാരും, സാധാരണ പടയാളികളും ഒരുപോലെ യുദ്ധായുധങ്ങൾ വലിച്ചെറിഞ്ഞിട്ട് നാലുപാടും ഓടാൻതുടങ്ങി. ആകമണത്തിന്‍റെ നേതാവായിരുന്ന പോപ്പിന്‍റെ പ്രതിനിധി തന്‍റെ ഭയചകിതരായ, ചിതറിപ്പോയ സൈന്യത്തെ മുന്നോട്ടു നയിക്കാൻ പാഴ്ശ്രമം നടത്തി. തന്‍റെ അശ്രാന്ത പരിശ്രമങ്ങൾക്കൊടുവിൽ അദ്ദേഹവും ഓടിപ്പോകുന്നവരുടെ കൂട്ടത്തിൽ അഭയം തേടേണ്ടതായി വന്നു. ഓടിപ്പോക്കു പൂർണ്ണമായിരുന്നു. വീണ്ടും വലിയൊരു കൊള്ള വിജയികൾക്കു ലഭിച്ചു.GCMal 127.1

    യുദ്ധത്തിനു നല്ല രീതിയിൽ ശിക്ഷണവും ആയുധ സന്നാഹങ്ങളും ലഭിച്ചിരുന്ന, യുദ്ധപ്രിയരും ധീരന്മാരുമായി, യൂറോപ്പിലെ ഏറ്റവും ശക്തമായ രാജ്യങ്ങളിൽ നിന്നയയ്ക്കപ്പെട്ട വലിയൊരു സൈന്യം ഈ രണ്ടാമത്തെ തവണയും, ഇതുവരെ ബലഹീനമായിരുന്ന ഒരു കൊച്ചുരാജ്യത്തിലെ ചെറുത്തു നില്പ്പുകാരുടെ നേരെ ഒരിക്കൽപ്പോലും വാളോങ്ങാതെ ഓടിപ്പോയിരിക്കുന്നു. ദിവ്യശക്തിയുടെ ഒരു പ്രദർശനമായിരുന്നു ഇവിടെ. പ്രകൃതിക്കതീതമായ ഒരു ഭയം ആക്രമണകാരികളെ ആക്രമിച്ചു. ചെങ്കടലിൽ ഫറവോന്‍റെ സൈന്യത്തെ മറിച്ചിടുകയും, ഗിദെയോന്‍റെയും മുന്നൂറുപേരുടേയും മുമ്പാകെ മിദ്യാന്യസൈന്യത്തെ ഓടിക്കുകയും, അഹങ്കാരിയായ അശ്ശൂർ രാജാവിന്‍റെ സൈന്യത്തെ ഒറ്റ രാത്രികൊണ്ടു നിലംപരിചാക്കുകയും ചെയ്തവൻ, പീഡകന്‍റെ ശക്തി ക്ഷയിപ്പിക്കുവാൻ വീണ്ടും തന്‍റെ കരം നീട്ടി. “ഭയമില്ലാതിരുന്നേടത്തു അവർക്കു മഹാഭയമുണ്ടായി; നിന്‍റെ നേരെ പാളയമിറങ്ങിയവന്‍റെ അസ്ഥികളെ ദൈവം ചിതറിച്ചുവല്ലോ. ദൈവം അവരെ തള്ളിക്കളഞ്ഞതു കൊണ്ട് നീ അവരെ ലജ്ജിപ്പിച്ചു” (സങ്കീ. 53:5).GCMal 128.1

    ശക്തിയാൽ കീഴടക്കാൻ സാദ്ധ്യമല്ലെന്നു മനസ്സിലാക്കിയ പാപ്പാത്വ നേതാക്കന്മാർ ഒടുവിൽ നയതന്ത്രനീക്കങ്ങളിലേക്കു തിരിഞ്ഞു. ബൊഹീമിയക്കാർക്ക് മനസ്സാക്ഷിയുടെ സ്വാതന്ത്ര്യം അനുവദിച്ചു എന്നവകാശപ്പെട്ടു കൊണ്ടുതന്നെ, അവരെ യഥാർത്ഥത്തിൽ റോമിന്‍റെ അധികാരത്തിലേക്ക് ഒറ്റിക്കൊടുക്കുന്ന ഒരു അനുരഞ്ജനത്തിലേക്കു പ്രവേശിച്ചു. റോമുമായി സമാധാനം സ്ഥാപിക്കുന്നതിനു നാലു വ്യവസ്ഥകൾ ബൊഹീമിയക്കാർ മുമ്പോട്ടു വെച്ചു. ബൈബിൾ സ്വതന്ത്രമായി പ്രസംഗിക്കാൻ സാധിക്കുക, തിരുവത്താഴത്തിൽ അപ്പവും വീഞ്ഞും ഭക്ഷിക്കാൻ എല്ലാ സഭാംഗങ്ങൾക്കും അവകാശമുണ്ടായിരിക്കുക, ആരാധനയിൽ മാതൃഭാഷ ഉപയോഗിക്കാൻ സ്വാതന്ത്യമുണ്ടായിരിക്കുക, എല്ലാ ഭൗതിക അധികാരങ്ങളിൽനിന്നും ഓഫീസുകളിൽനിന്നും പുരോഹിതന്മാരെ പുറത്താക്കുക, കുറ്റകൃത്യങ്ങൾ ഉണ്ടാകുമ്പോൾ നീതിന്യായകോടതികൾക്കു ജനങ്ങളുടെമേലും പുരോഹിതന്മാരുടെമേലും ഒരുപോലെ അധികാരം ഉണ്ടായിരിക്കുക എന്നിവയായിരുന്നു ആ നാലു വ്യവസ്ഥകൾ. ഒടുവിൽ പാപ്പാധികാരികൾ “ഹസ്സ്യരുടെ നാലു വ്യവസ്ഥകളും അംഗീകരിക്കേണ്ടതാണെന്നു സമ്മതിച്ചു. എന്നാൽ അവ വിശദീകരിക്കാനുള്ള അവകാശം, അതായത് അവയുടെ പ്രത്യേക പ്രാധാന്യം നിർണ്ണയിക്കൽ, കൗൺസിലിന്‍റേതായിരിക്കണം - അല്ലെങ്കിൽ പോപ്പിന്‍റേയും രാജാവിന്‍റേയും അവകാശമായിരിക്കേണം”. - Wylie, b. 3, ch. 18. ഈ അടിസ്ഥാനത്തിൽ ഒരു ഉടമ്പടി ഒപ്പുവെയ്ക്കുകയും, യുദ്ധത്തിലൂടെ റോമിനു നേടാൻ കഴിയാഞ്ഞത് വഞ്ചനാമാർഗ്ഗത്തിലൂടെ നേടുകയും ചെയ്തു. ഹസ്സ്യരുടെ വ്യവസ്ഥകളിന്മേൽ സ്വന്തം വിശദീകരണം വെയ്ക്കുന്നതിലൂടെ; ബൈബിൾ വിശദീകരിച്ചതുപോലെതന്നെ അവർക്ക് സ്വന്തം ഉദ്ദേശ്യങ്ങൾക്കനുസൃതമായി അവയുടെ അർത്ഥങ്ങളും വളച്ചൊടിക്കാം.GCMal 128.2

    തങ്ങളുടെ സ്വാതന്ത്യം ഈ ഉടമ്പടിയിലൂടെ ഒറ്റിക്കൊടുത്തുവെന്നു മനസ്സിലാക്കിയ വലിയൊരു വിഭാഗം ബൊഹീമിയക്കാർ ഉടമ്പടി അംഗീകരിക്കാൻ വിസ്സമ്മതിച്ചു. വിഭാഗീയതകളും ചേരിതിരിവുകളും ഉടലെടുക്കുകയും, അവർക്കിടയിൽത്തന്നെ കലഹങ്ങളും രക്തച്ചൊരിച്ചിലുകളും ഉണ്ടാകുകയും ചെയ്തു. ഈ കലഹത്തിൽ ശ്രേഷ്ഠനായ പ്രൊകോപിയസ് വീണുപോകു കയും ബൊഹീമിയയുടെ സ്വാതന്ത്ര്യങ്ങൾ നശിക്കുകയും ചെയ്തു.GCMal 129.1

    ഹസ്സിനേയും ജെറോമിനേയും ഒറ്റിക്കൊടുത്ത സിഗിസ്മണ്ട് ഇപ്പോൾ ബൊഹീമിയയുടെ രാജാവായിത്തീർന്നു. ബൊഹീമിയക്കാരുടെ സ്വാതന്ത്യം സംരക്ഷിച്ചുകൊള്ളാമെന്നുള്ള തന്‍റെ പ്രതിജ്ഞ മറന്നുകൊണ്ട് അദ്ദേഹം പാപ്പാത്വ അധികാരം സ്ഥാപിച്ചെടുക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചു. എന്നാൽ റോമിന്‍റെ ആജ്ഞാനുവർത്തിയായതിലൂടെ അദ്ദേഹം കാര്യമായിട്ടൊന്നും നേടിയില്ല. ഇരുപതു വർഷക്കാലം അദ്ദേഹത്തിന്‍റെ ജീവിതത്തിൽ കഷ്ടതകളും ദുരിതങ്ങളും നിറഞ്ഞുനിന്നു. സുദീർഘവും ഫലരഹിതവുമായ ഒരു പോരാട്ടത്തിലൂടെ അദ്ദേഹത്തിന്‍റെ സൈന്യം ക്ഷയിക്കുകയും ഖജനാവ് കാലിയാകുകയുംചെയ്തു. ഇപ്പോൾ ഒരു വർഷത്തെ ഭരണത്തിനുശേഷം തന്‍റെ രാജ്യത്തെ ഒരു ആഭ്യന്തര കലഹത്തിന്‍റെ വക്കിൽ വിട്ടുകൊണ്ടും, പിൻതലമുറയ്ക്ക് ഒരു ദുഷ്പേര് ബാക്കിവെച്ചുകൊണ്ടും അദ്ദേഹം മരിച്ചു.GCMal 129.2

    കുഴപ്പങ്ങളും കലഹങ്ങളും രക്തച്ചൊരിച്ചിലും വീണ്ടും പൊട്ടിപ്പുറപ്പെട്ടു. വിദേശ സൈന്യങ്ങൾ വീണ്ടും ബൊഹീമിയയെ ആക്രമിക്കുകയും, ആഭ്യന്തര കലഹങ്ങൾ രാജ്യത്തെ വീണ്ടും ക്ഷീണിപ്പിക്കുകയും ചെയ്തു. സുവിശേഷത്തോട് വിശ്വസ്തരായിരുന്നവരെ രക്ത രൂക്ഷിതമായ ഒരു പീഡനത്തിനു വിധേയരാക്കി.GCMal 129.3

    റോമുമായി ഉടമ്പടി ചെയ്ത ആളുകള്‍ അവളുടെ തെറ്റുകള്‍ ഉള്‍ക്കൊള്ളാൻ തുടങ്ങിയപ്പോൾ, പുരാതന വിശ്വാസത്തിനു കീഴ്പെട്ടു നിന്നവർ ഒരു പ്രത്യേക സഭ രൂപീകരിക്കുകയും “യൂണൈറ്റഡ് ബ്രദറൺ” എന്ന പേരു സ്വീകരിക്കുകയും ചെയ്തു. എല്ലാ വിഭാഗത്തിനും അവരോടു ശത്രുതയുണ്ടാകാൻ ഇതു കാരണമായി. എങ്കിലും അവരുടെ സ്ഥിരത ഉലഞ്ഞില്ല. വനാന്തരങ്ങളിലും ഗുഹകളിലും അഭയം തേടാൻ നിർബ്ബന്ധിതരായെങ്കിലും, ദൈവവചനം വായിക്കാനും ആരാധനയിൽ ഒത്തുചേരാനും അവർ കൂടിവന്നുകൊണ്ടിരുന്നു.GCMal 129.4

    അവിടെയും ഇവിടെയും ഒറ്റപ്പെട്ട സത്യസാക്ഷികൾ, ഈ പട്ടണത്തിൽ കുറച്ചും ആ പട്ടണത്തിൽ കുറച്ചും എന്ന നിലയിൽ തങ്ങളേപ്പോലെതന്ന പീഡനത്തിന്‍റെ ഇരകളായി നിലകൊള്ളുന്നുവെന്ന് വിവിധ രാജ്യങ്ങളിലേക്കയച്ച ദൂതന്മാരിൽ നിന്നവർ മനസ്സിലാക്കി. തിരുവചനത്തിന്‍റെ അടിസ്ഥാനങ്ങളിന്മേൽ അധിഷ്ടിതവും, റോമിന്‍റെ വിഗ്രഹാർപ്പിതമായ ദുർമ്മാർഗ്ഗങ്ങളെ എതിർക്കുകയും ചെയ്യുന്ന ഒരു പുരാതന സഭ ആൽപ്സ് പർവ്വതനിരകളിൽ സ്ഥിതിചെയ്യുന്നുവെന്നും അവർ മനസ്സിലാക്കി'. - Wylie, b. 3, ch. 19. ഈ രഹസ്യ അറിവ് വളരെ സന്തോഷത്തോടെ സ്വീകരിക്കുകയും, വാൽഡൻസിയൻ ക്രിസ്ത്യാനികളുമായി അവർ കത്തിടപാട് ആരംഭിക്കുകയും ചെയ്തു.GCMal 130.1

    സുവിശേഷം മുറുകെപ്പിടിച്ചുകൊണ്ട്, ബൊഹീമിയക്കാർ, അവരുടെ പീഡനത്തിന്‍റെ രാത്രിയിലൂടെ ഏറ്റവും അന്ധകാരപൂർണ്ണമായ മണിക്കൂറിലും പ്രഭാതത്തിനുവേണ്ടി കാത്തുകൊണ്ട് തങ്ങളുടെ കണ്ണുകൾ ചക്രവാളത്തിലേക്കു തിരിച്ചിരിക്കുന്ന ആളുകളെപ്പോലെ കാത്തിരുന്നു. “കഷ്ടദിവസങ്ങളിലാണ് അവരുടെ ചീട്ടുവീണത്.... എന്നാൽ പ്രഭാതം പൊട്ടിവിടരുന്നതിനു മുമ്പ് ഒരു നൂറ്റാണ്ടു കറങ്ങിത്തിരിയണമെന്ന് ആദ്യം ഹസ്സ് പറഞ്ഞതും പിന്നീട് ജെറോം എടുത്തു പറഞ്ഞതും അവർ ഓർമ്മിച്ചു. അടിമ വീട്ടിലായിരുന്ന ഇസ്രായേൽമക്കളോടുള്ള യോസഫിന്‍റെ വാക്കുകൾ പോലെയായിരുന്നു ഹസ്സ്യർക്ക് ഈ വാക്കുകൾ. യോസഫ് പറഞ്ഞു: ഞാൻ മരിക്കുന്നു; എന്നാൽ ദൈവം നിങ്ങളെ സന്ദർശിക്കുകയും ഈ ദേശത്തുനിന്ന് കൊണ്ടുപോകയും ചെയ്യും”. - Ibid., p. 3, ch. 19. “പതിനഞ്ചാം നൂറ്റാണ്ടിന്‍റെ അവസാന കാലഘട്ടത്തിൽ ബ്രദറൺ സഭകൾ ക്രമേണയാണെങ്കിലും വളർന്നുകൊണ്ടിരുന്നു. പീഡനങ്ങൾ ഉണ്ടായിരുന്നെങ്കിലും അവർ താരതമ്യേന സമാധാനം അനുഭവിച്ചു. പതിനാറാം നൂറ്റാണ്ടിന്‍റെ ആരംഭത്തിൽ ബൊഹീമിയയിലും മൊറാവിയയിലുമായി അവർക്ക് ഇരുന്നൂറ് സഭകൾ ഉണ്ടായിരുന്നു” - Ezra Hal Grillett, Life and Times of }ohn Huss, vol. 2, p. 570. “അഗ്നിയുടേയും വാളിന്‍റേയും സംഹാരതാണ്ഡവത്തിൽനിന്നും രക്ഷപെട്ട്, ഹസ്സ് പ്രവചിച്ച ആ ദിവസത്തിന്‍റെ പ്രഭാതം കാണാൻ ഭാഗ്യം ലഭിച്ചതായ ശേഷിപ്പ് ഏറെ മനോഹരമായിരുന്നു”. - Wylie, b. 3, ch. 19.GCMal 130.2