Loading...
Larger font
Smaller font
Copy
Print
Contents
വന്‍ പോരാട്ടം - Contents
  • Results
  • Related
  • Featured
No results found for: "".
  • Weighted Relevancy
  • Content Sequence
  • Relevancy
  • Earliest First
  • Latest First
    Larger font
    Smaller font
    Copy
    Print
    Contents

    അദ്ധ്യായം 42—പോരാട്ടം അവസാനിക്കുന്നു

    ആയിരമാണ്ടു വാഴ്ചയുടെ അന്ത്യത്തിൽ ക്രിസ്ത, വിശുദ്ധന്മാരും ദൂതസംഘവുമായി ഭൂമിയിലേക്ക് വീണ്ടും വരും. അവൻ ഉഗതേജസ്സോടെ വരുമ്പോൾ, ദുഷ്ടന്മാരെ അവരുടെ അന്ത്യനാശത്തിനായി എഴുന്നേൽപിക്കും. കടൽക്കരയിലെ മണൽപോലെ എണ്ണിക്കൂടാത്ത സംഘം എഴുന്നേറ്റു വരും. ഒന്നാമത്തെ പുനരുത്ഥാനത്തിൽ പങ്കുണ്ടായിരുന്നവരും ഈ സംഘവും തമ്മിൽ എന്തൊരു അന്തരം! നീതിമാന്മാർ അക്ഷയരായ യുവത്വത്തോടും സൗന്ദര്യത്തോടുംകൂടിയും ദുഷ്ടന്മാർ രോഗത്തിന്‍റെയും മരണത്തിന്‍റെയും അടയാളങ്ങളോടുകൂടിയുമായിരിക്കും.GCMal 765.1

    ആ വലിയ സമൂഹത്തിൽ ഓരോരുത്തരുടെയും ദൃഷ്ടി ദൈവപുത്രന്‍റെ മഹത്വത്തിലേക്ക് തിരിയും. ദുഷ്ടന്മാരുടെ ആ സംഘം ഏക സ്വരത്തിൽ “കർത്താവിന്‍റെ നാമത്തിൽ വരുന്നവൻ വാഴ്ത്തപ്പെട്ടവൻ” എന്ന് ആർത്തു വിളിക്കും. ഈ ആർപ്പിന് അവരെ പരിപ്പിക്കുന്നത് യേശുവിനോടുള്ള സ്നേഹം അല്ല; ഇഷ്ടമില്ലാത്ത അധരങ്ങളിൽനിന്നും സത്യത്തിന്‍റെ ശക്തി ആണ് ഇതിന് അവരെ പ്രേരിപ്പിക്കുന്നത്. കല്ലറകളിലേക്ക് പോയപ്പോൾ അതേ ക്രിസ്തുവിനോടുണ്ടായിരുന്ന അതേ ശത്രുതയോടും മത്സരത്തിന്‍റെ ആത്മാവോടുംകൂടെ എഴുന്നേറ്റു വരും. കഴിഞ്ഞകാല ജീവിതത്തിന്‍റെ തെറ്റുകൾ തിരുത്താൻ അവർക്ക് ഇനിയൊരു കൃപാകാലം ഉണ്ടായിരിക്കുകയില്ല. അതു കൊണ്ട് ഒന്നും നേടുകയും ഇല്ല. ജീവിതത്തിൽ ഉടനീളമുള്ള കല്പനാ ലംഘനം അവരുടെ ഹൃദയത്തെ കഠിനപ്പെടുത്തിയിരിക്കുന്നു. രണ്ടാമത് ഒരു അവസരംകൂടെ ലഭിച്ചാൽ മുമ്പിലത്തേതുപോലെ ദൈവത്തിനെതിരായി മത്സരിക്കുകയും ദൈവത്തിന്‍റെ കല്പനകളെ ഒഴിവാക്കുകയും ചെയ്യും.GCMal 765.2

    ഉയിർത്തെഴുന്നേല്പിനുശേഷം, ക്രിസ്തു സ്വർഗ്ഗാരോഹണം ചെയ്തതും ദൂതന്മാർ അവന്‍റെ വീണ്ടും വരവിന്‍റെ വാഗ്ദത്തം ആവർത്തിച്ചതുമായ അതേ ഒലിവുമലയിൽ തന്നെ അവൻ ഇറങ്ങിവരും. “എല്ലാ വിശുദ്ധന്മാരോടുംകൂടെ എന്‍റെ ദൈവമായ കർത്താവ് വരും”, “അന്നാളിൽ അവന്‍റെ കാൽ യെരൂശലേമിന് എതിരെ കിഴക്കുള്ള ഒലിവുമലയിൽ നിൽക്കും. ഒലിവുമല നടുവെ പിളർന്നുപോകും. ഏറ്റവും വലിയൊരു താഴ്വര ഉളവായ് വരും.” “യഹോവ സർവ്വഭൂമിക്കും രാജാവാകും. അന്നാളിൽ യഹോവ ഏകനും അവന്‍റെ നാമം ഏകവും ആയിരിക്കും” എന്ന് പ്രവാചകൻ പറയുന്നു (സെഖ. 14:5,4,9). പുതിയ യെരൂശലേം ഭർത്താവിനായി അലങ്കരിച്ചിട്ടുള്ള മണവാട്ടിയെപ്പോലെ ഒരുങ്ങി അതിനായി ശുദ്ധീകരിക്കപ്പെട്ട ഒലിവുമലയിൽ വിശുദ്ധന്മാരോടും ദൂതന്മാരോടുമൊപ്പം ഇറങ്ങും.GCMal 767.1

    അതിനെ നശിപ്പിക്കുന്നതിനായുള്ള അവസാന പോരാട്ടത്തിനായി സാത്താൻ ഇപ്പോൾ ഒരുങ്ങുന്നു. അധികാരം നഷ്ട്ടപ്പെടുകയും വഞ്ചനയുടെ പ്രവൃത്തികളിൽനിന്നു ചോദിക്കപ്പെടുകയും ചെയ്തപ്പോൾ അവൻ നിർഭാഗ്യവാനും വിഷണ്ഡനുമായിത്തീർന്നിരുന്നു. എന്നാൽ മരിച്ച് ദുഷ്ടന്മാർ ഉയിർത്തെഴുന്നേൽക്കുകയും വലിയ സമൂഹം അവന്‍റെ കൂടെ കാണപ്പെടുകയും ചെയ്തപ്പോൾ അവന്‍റെ ആഗ്രഹങ്ങൾ ഉണരുകയും പോരാട്ടത്തിന് കീഴ്പെടാതിരിക്കാൻ തീരുമാനിക്കുകയും ചെയ്യും. ഈ ദുഷ്ടന്മാരെയെല്ലാം ഒരുമിച്ച് അവന്‍റെ കൊടിക്കീഴിൽ ചേർത്ത് അവരിലൂടെ അവന്‍റെ പദ്ധതി നടപ്പിലാക്കാൻ ശ്രമിക്കും. ദുഷ്ടന്മാർ സാത്താന്‍റെ അടിമകളാണ്. ക്രിസ്തുവിനെ നിരസിക്കുകമൂലം എതിരാളിയുടെ ഭരണം അവർ അംഗീകരിച്ചിരുന്നു. അവന്‍റെ ഉപദേശങ്ങളും ആജ്ഞകളും സ്വീകരിക്കുവാൻ അവർ തയ്യാറാണ്. എങ്കിലും അവന്‍റെ ആദ്യത്തെ വഞ്ചനപോലെ താൻ സാത്താനാണെന്ന് അവൻ സമ്മതിക്കുകയില്ല. ലോകത്തിന്‍റെ ശരിയായ ഉടമസ്ഥനായ പ്രഭു താൻ ആണെന്നും തന്‍റെ അവകാശം അന്യായമായി തന്നിൽനിന്നും പിടിച്ചെടുത്തന്നും അവൻ അവകാശപ്പെടും. കല്ലറകളിൽനിന്നും അവരെ ഉയിർപ്പിച്ചത് തന്‍റെ ശക്തിയാലാണെന്നും ഏറ്റവും ക്രൂരമായ അരാചകത്വത്തിൽ നിന്നും തങ്ങളെ അവൻ ഉടൻതന്നെ വിടുവിക്കും എന്നും ഉറപ്പുകൊടുത്തു കൊണ്ടും തന്നോടൊപ്പം നശിക്കുവാൻ പോകുന്ന തന്‍റെ പ്രജകളുടെ ഒരു വീണ്ടെടുപ്പുകാരനായി തന്നെ സ്വയം അവരോധിക്കുന്നു. ക്രിസ്തുവിന്‍റെ സാന്നിധ്യം ഇല്ലായ്കയാൽ സാത്താൻ തന്‍റെ അവകാശവാദങ്ങളെ സ്ഥാപിക്കാൻ അവൻ അത്ഭുതങ്ങൾ പ്രവർത്തിക്കുന്നു. അവൻ ബലഹീനനെ ശക്ത നാക്കുകയും എല്ലാവരെയും തന്‍റെ ആത്മാവിനാലും ശക്തിയാലും പ്രചോദിപ്പിക്കുകയും ചെയ്യും. വിശുദ്ധന്മാരുടെ പാളയത്തിനെതിരെ അവരെ നയിക്കാനും വിശുദ്ധനഗരത്തെ കൈവശപ്പെടുത്താനും നിർദ്ദേശിക്കും. മരിച്ചവരിൽനിന്ന് ഉയിർത്ത എണ്ണമറ്റ ദുഷ്ടന്മാരോട്, അവരുടെ നേതാവ് എന്ന നിലയിൽ നഗരത്തെ കീഴടക്കി സിംഹാസനവും രാജത്വവും വീണ്ടെടുക്കാൻ തനിക്ക് കഴിവുണ്ടെന്ന് പൈശാചിക വിജയാരവത്തോടെ പ്രഖ്യാപിക്കുന്നു.GCMal 767.2

    ഈ വലിയ ജനസമൂഹത്തിൽ ജലപ്രളയത്തിനുമുമ്പ് ദീർഘായുസ്സോടുകൂടെ ജീവിച്ചിരുന്ന വർഗ്ഗങ്ങളും ഉയരം കൂടിയവരും വീഴ്ച ഭവിച്ച മാലാഖമാരുടെ നിയന്ത്രണത്തിന് കീഴ്പെട്ട ബുദ്ധിരാക്ഷസന്മാരും സ്വന്തം അഭി വൃദ്ധിക്കുവേണ്ടി തങ്ങളുടെ കഴിവും അറിവും സമർപ്പിച്ചവരും തങ്ങളുടെ ഉജ്ജ്വല കലാവാസനകൊണ്ട് ലോകത്തെ വിഗ്രഹാരാധനയിലേക്ക് നയിച്ച വരും തങ്ങളുടെ ദുഷ്ട കണ്ടുപിടിത്തങ്ങളും ക്രൂരതയുംകൊണ്ട് ഭൂമിയെ നശിപ്പിക്കുകയും ദൈവത്തിന്‍റെ പ്രതിഛായയെ വികൃതമാക്കിയവരും ഭൂമുഖത്തു നിന്നും ദൈവം തുടച്ചുനീക്കിയവരും ഉണ്ടായിരിക്കും. രാഷ്ട്രങ്ങളെ കീഴടക്കിയ രാജാക്കന്മാരും സേനാധിപന്മാരും ഒരിക്കലും ഒരു യുദ്ധത്തിലും തോറ്റിട്ടില്ലാത്ത യുദ്ധവീരന്മാരും രാജ്യങ്ങളെ കിടുകിടെ വിറപ്പിച്ച അഹങ്കാരികളും അത്യാഗ്രഹികളുമായ വീരയോദ്ധാക്കളും ആ കൂട്ടത്തിൽ ഉണ്ടായിരിക്കും. മരണത്താൽ ഇവർക്ക് ഒരു മാറ്റവും ഉണ്ടായില്ല. മരിച്ചപ്പോൾ ഏതു ചിന്താഗ തിയോടെ മരിച്ചുവോ അതേ ചിന്താഗതിയോടുതന്നെ അവർ എഴുന്നേറ്റു വരുന്നു. പ്രതികാരവാഞ്ഛയോടെ മരിച്ചവർ അതേ വാഞ്ഛയോടെ എഴുന്നേറ്റുവരുന്നു. GCMal 768.1

    സാത്താൻ തന്‍റെ ദൂതന്മാരോടും അതിനുശേഷം ഈ രാജാക്കന്മാരോടും ജയാളികളോടും ബലവാന്മാരോടും കൂടിയാലോചിക്കും. അവർ തങ്ങളുടെ വശത്തുള്ളവരുടെ ശക്തിയും എണ്ണവും നോക്കും. ഈ നഗരത്തിന് അകത്തുള്ള സൈന്യം തങ്ങളുടേതിനോട് താരതമ്യപ്പെടുത്തുമ്പോൾ ചെറുതായതുകൊണ്ട് അവരെ കീഴടക്കാം എന്നു പ്രഖ്യാപിക്കും. പുതിയ യെരുശലേമിന്‍റെ ധനവും മഹത്വവും കൈവശമാക്കുവാൻ പരിപാടി തയ്യാറാക്കും. എല്ലാവരും യുദ്ധത്തിനുള്ള ഒരുക്കം പെട്ടെന്ന് ആരംഭിക്കും. യുദ്ധോപകരണങ്ങൾ ഉണ്ടാക്കുന്നതിൽ വൈദഗ്ധ്യമുള്ളവർ അവ നിർമ്മിക്കും. തങ്ങളുടെ വിജയത്തിന് കീർത്തികേട്ട സൈനിക മേധാവികൾ യുദ്ധവീരന്മാരെ വിവിധ വിഭാഗങ്ങളായി തിരിക്കും.GCMal 768.2

    ഭൂമിയിൽ ഇന്നുവരേയും നടന്നിട്ടുള്ള എല്ലാ യുദ്ധങ്ങളിലും ഉപയോഗിച്ചിട്ടുള്ള സൈനിക ശക്തിയെക്കാളും അധികമാജതും, സാമ്രാജ്യങ്ങളെ കീഴടക്കിയവർക്ക് ഒരിക്കലും വിളിച്ചുകൂട്ടുവാൻ കഴിയാതിരുന്നത്ര അളവിൽ, മുന്നേറുവാൻ ലഭിച്ച ആജ്ഞ അനുസരിച്ചും നീക്കം ആരംഭിക്കും. യുദ്ധവീരന്മാരിൽ അതിശക്തനായ സാത്താൻ അവരെ നയിക്കുകയും ഈ അവസാന പോരാട്ടത്തിന് തന്‍റെ ദൂതന്മാർ അവരുടെ സൈന്യത്തെ ഒന്നിക്കുകയും ചെയ്യും. രാജാക്കന്മാരും യുദ്ധവീരന്മാരും ജനസമൂഹവും അവരുടെ നിയമി ക്കപ്പെട്ട മേധാവികളുടെ ഓരോ കമ്പനികളുടെ നായകന്മാരുടെ കീഴിലുമായി സാത്താനെ അനുഗമിക്കും. കുണ്ടും കുഴിയുമായി കിടക്കുന്ന ഭൂമിയിലൂടെ സൈനിക കൃത്യതയോടെ തിങ്ങി ഞെരുങ്ങിയ പന്തികളായി അവർ ദൈവത്തിന്‍റെ നഗരം ലക്ഷ്യമാക്കി നീങ്ങും. കർത്താവിന്‍റെ കല്പന അനുസരിച്ച് പുതിയ യെരുശലേമിന്‍റെ പടിവാതിലുകൾ അടയ്ക്കപ്പെടും. ശക്തമായ ആക്രമണത്തിന് തയ്യാറായിക്കൊണ്ട് സാത്താന്‍റെ സൈന്യം നഗരത്തെ വളയും. GCMal 768.3

    അപ്പോൾ ക്രിസ്തു തന്‍റെ ശത്രുക്കൾക്കുമുമ്പിൽ വീണ്ടും പ്രത്യക്ഷപ്പെടും. നഗരത്തിന്‍റെ വളരെ മുകളിലായി പൊങ്ങിയും വീണ്ടും ഉയർന്നും സ്വർണ്ണ അടിസ്ഥാനത്തിന്മേൽ ഒരു സിംഹാസനം ഉണ്ട്. അതിൽ ദൈവപു തൻ ഇരിക്കും. വിശുദ്ധന്മാർ അതിനുചുറ്റും ഇരിക്കും. യാതൊരു ഭാഷയാലും വർണ്ണിക്കുവാൻ കഴിയാത്തതാണ് ക്രിസ്തുവിന്‍റെ ശക്തിയും പ്രതാപവും. നിത്യനായ പിതാവിന്‍റെ മഹത്വം പുത്രനെ ആവരണം ചെയ്തിരിക്കും. അവന്‍റെ സാന്നിദ്ധ്യത്തിന്‍റെ പ്രഭ നഗരത്തെ നിറയ്ക്കുകയും സകല ഭൂമിയേയും അതിന്‍റെ പ്രകാശ വീചികൾ നിറച്ചുകൊണ്ട് വാതിലുകൾക്കപ്പുറത്തേക്ക് ഒഴുകുകയും ചെയ്യും.GCMal 769.1

    ഒരിക്കൽ പിശാചിനെ സേവിച്ചിരുന്നെങ്കിലും പിന്നീട് തീയിൽ നിന്ന്’ വലിച്ചെടുക്കപ്പെട്ട കൊള്ളികൾപോലെ രക്ഷകനെ ഭക്തിയിൽ അനുഗമിച്ചിരുന്നവർ സിംഹാസനത്തിന്‍റെ ഏറ്റവും സമീപം ഉണ്ടായിരിക്കും. ദുരുപദേശത്തിന്‍റെയും അവിശ്വസ്തതയുടെയും നടുവിൽ നല്ല ക്രിസ്തീയ ജീവിതം നയിച്ചവരും, ക്രൈസ്തവ ലോകം ദൈവകല്പന മാറിപ്പോയി എന്ന് പ്രഖ്യാപിച്ചപ്പോഴും അതിനെ അനുസരിച്ചവരും, വിശ്വാസത്തിനുവേണ്ടി രക്തസാക്ഷികളായ ജനലക്ഷങ്ങളും ആയിരിക്കും അതിനടുത്ത് നിൽക്കുന്നത്. അതു കഴിഞ്ഞ് “സകല ജാതി, ഗോത്ര, ഭാഷാ, വംശങ്ങളിൽനിന്നുള്ള എണ്ണിക്കൂടാത്ത ജനം വെള്ളയുടുപ്പ് ധരിച്ച് കയ്യിൽ കുരുത്തോലയുമായി സിംഹാസ നത്തിനും കുഞ്ഞാടിനും മുമ്പാകെ നിൽക്കും” (വെളിപ്പാട് 7:9). അവരുടെ പോരാട്ടം കഴിഞ്ഞു. അവർ വിജയികളായി. അവർ ഓട്ടം ഓടി, വിരുതു പ്രാപിച്ചു. അവരുടെ കയ്യിലെ കുരുത്തോല വിജയത്തിന്‍റെ ചിഹ്നവും ഇപ്പോൾ അവരുടേതായിരിക്കുന്ന വെള്ള ഉടുപ്പ് കർത്താവിന്‍റെ കളങ്കമറ്റ നീതിയുടെ അടയാളവും ആണ്.GCMal 769.2

    'രക്ഷ’ എന്നുള്ളത് സിംഹാസനത്തിൽ ഇരിക്കുന്നവനായ നമ്മുടെ ദൈവത്തിന്‍റെയും കുഞ്ഞാടിന്‍റെയും ദാനം എന്നു വീണ്ടെടുക്കപ്പെട്ടവർ പാടിയ പാട്ട് സ്വർഗ്ഗത്തിൽ എല്ലാടവും മാറ്റൊലിക്കൊള്ളും (വെളി. 9:10). സാറാഫുകളും ദൂതന്മാരും ഭക്തിപൂർവ്വം അവരോട് ചേർന്ന് പാടും. വിടുക്കപ്പെട്ടവർ സാത്താന്‍റെ ദുഷ്ടത കണ്ടപ്പോൾ, ക്രിസ്തുവിന്‍റെ ശക്തി) ല്ലാതെ വേറൊരു ശക്തിക്കും അവരെ ജയാളികളാക്കിത്തീർക്കുവാൻ കഴിയുമായിരുന്നില്ലയെന്ന് മുൻകാലത്തേക്കാളധികം അവർ അപ്പോൾ മനസ്സിലാക്കും. സ്വന്ത ശക്തികൊണ്ടാ നന്മകൊണ്ടോ രക്ഷ സ്വായത്തമാക്കി എന്ന് അവകാശപ്പെടുന്ന ഒറ്റ വ്യക്തിപോലും ആ ശോഭിക്കുന്ന ജനക്കൂട്ടത്തിൽ ഉണ്ടായിരിക്കില്ല. അവർ ചെയ്തതിനെപ്പറ്റിയോ സഹിച്ചതിനെപ്പറ്റിയോ ഒന്നും പറയുകയില്ല. ഓരോ സ്തോത്രഗീതത്തിന്‍റെയും കേന്ദ്രതത്വവും പല്ലവിയും “രക്ഷ നമ്മുടെ ദൈവത്തിന്‍റെയും കുഞ്ഞാടിന്‍റെയും ദാനം” എന്നു മാത്രം ആയിരിക്കും.GCMal 769.3

    കൂടിവന്ന ഭൂനിവാസികളുടെയും സ്വർഗ്ഗനിവാസികളുടെയും സാന്നി ധ്യത്തിൽ ദൈവപുത്രന്‍റെ കിരീടധാരണം അവസാനമായി നടക്കും. പിന്നെ വലിയ പ്രതാപവും ശക്തിയും ധരിച്ച് രാജാധിരാജാവ് തന്‍റെ ഭരണകൂടത്തിന്‍റെ എതിരാളികൾക്കുള്ള വിധി പ്രഖ്യാപിക്കും. തന്‍റെ കല്പനകൾ ലംഘിക്കു കയും തന്‍റെ ജനത്തെ പീഡിപ്പിക്കുകയും ചെയ്തവരുടെമേൽ തന്‍റെ നീതി നടത്തും. പ്രവാചകൻ ഇപ്രകാരം പറയുന്നു. “ഞാൻ വലിയോരു വെള്ള സിംഹാസനവും അതിൽ ഒരുത്തൻ ഇരിക്കുന്നതും കണ്ടു; അവന്‍റെ സന്നിധിയിൽനിന്ന് ഭൂമിയും ആകാശവും ഓടിപ്പോയി; അവയെ പിന്നെ കണ്ടില്ല. മരിച്ചവർ ആബാലവൃദ്ധം സിംഹാസനത്തിനു മുൻപിൽ നിൽക്കുന്നതും കണ്ടു; പുസ്തകങ്ങൾ തുറന്നു; പുസ്തകങ്ങളിൽ എഴുതിയിരുന്നതിനു ഒത്ത വണ്ണം മരിച്ചവർക്ക് അവരുടെ പ്രവൃത്തികൾക്ക് അടുത്ത ന്യായവിധി ഉണ്ടായിര (വെളി . 20:11,12).GCMal 770.1

    പുസ്തകങ്ങൾ തുറന്ന ഉടനെ കർത്താവ് ദുഷ്ടന്മാരെ നോക്കുമ്പോൾ അവരുടെ ജീവിതത്തിലുടനീളം അവർ ചെയ്ത പാപത്തെക്കുറിച്ചുള്ള ബോധം ഉണ്ടാകുന്നു. വിശുദ്ധിയുടെ പാതയിൽ നിന്ന് അവർ എവിടെ വെച്ചാണ് തെറ്റുവാൻ തുടങ്ങിയത് എന്നും ദൈവകല്പനകളുടെ ലംഘനത്തിന് അവരുടെ അഹങ്കാരവും എതിർപ്പും അവരെ എത്രമാത്രം നയിച്ചു എന്നും അവർ കാണും, വഴി തെറ്റിക്കുന്ന പരീക്ഷകൾ, അവയെ പ്രോത്സാഹിപ്പിച്ചുകൊണ്ടുള്ള പാപത്തിന്‍റെ ഇമ്പങ്ങളും അനുഗ്രഹങ്ങൾ ഇല്ലാതാക്കി യതും ദൈവത്തിന്‍റെ ദൂതുവാഹകരെ നിന്ദിച്ചതും മുന്നറിയിപ്പുകൾ തിരസ്കരിച്ചതും അനുതാപമില്ലാത്തതും ശാഠ്യമുള്ളതുമായ ഹൃദയത്താൽ കരുണ്യുടെ തരംഗങ്ങളെ തിരസ്കരിച്ചതുമെല്ലാം അഗ്നി അക്ഷരങ്ങളാൽ എഴുതപ്പെട്ടതുപോലെ അവർക്ക് പ്രത്യക്ഷപ്പെടും.GCMal 770.2

    സിംഹാസനത്തിനു മുകളിലായി കുരിശ് വെളിവാക്കപ്പെടുകയും ആദാ മിന്‍റെ പരീക്ഷയും വീഴ്ച്ചയും വീണ്ടെടുപ്പിൻ പദ്ധതിയിലെ മുന്നോട്ടുള്ള ഓരോ പടിയും തിരശ്ശീലയിലെന്നപോലെ കാണപ്പെടും. രക്ഷകന്‍റെ എളിയ ജനനം, അനുസരണമുള്ളതും ലളിതവുമായ ബാല്യം, യോർദ്ദാനിലെ സ്നാനം, മരു ഭൂമിയിലെ ഉപവാസവും പരീക്ഷകളും പരസ്യശുശ്രൂഷ, സ്വർഗ്ഗത്തിന്‍റെ അതുല്യ അനുഗ്രഹങ്ങളെ മനുഷ്യന് വെളിപ്പെടുത്തുന്നത്, സ്നേഹവും കരുണയും നിറഞ്ഞ പ്രവർത്തികളാൽ നിറയപ്പെട്ട ദിനങ്ങൾ, മലമുകളിൽ രാത്രിയുടെ ഏകാന്തതയിലുള്ള കാത്തിരിപ്പും പ്രാർത്ഥനയും അവന്‍റെ സൽപ്രവൃത്തി കൾക്ക് പ്രതിഫലമായി ലഭിച്ച വെറുപ്പും അസൂയ നിറഞ്ഞ ഗൂഢാലോചന കളും; സകല ലോകത്തിന്‍റെയും പാപഭാരത്താൽ ഗദ്ശെമനത്തോട്ടത്തിൽ വച്ചുണ്ടായ വർണ്ണനാതീതമായ മനോവ്യഥ, കോപാന്ധരായ ജനക്കൂട്ടത്തിന് ഒറ്റിക്കൊടുത്തത്, ആ ബീഭത്സ രാത്രിയിലെ സംഭവങ്ങൾ വായ് തുറക്കാതെയിരുന്ന തടവുകാരൻ, താൻ ഏറ്റവും സ്നേഹിച്ച ശിഷ്യന്മാരാൽ ഉപേക്ഷിക്കപ്പെട്ടത്, യെരൂശലേമിന്‍റെ വീഥികളിലൂടെ പരുക്ഷമായി വലിച്ചിഴക്കപ്പെട്ടത്, അന്നാസിന്‍റെ മുമ്പിൽ താൻ ദൈവപുത്രനെന്ന് വെളിപ്പെടുത്തിയത്, മഹാപുരോഹിതന്‍റെ കൊട്ടാരത്തിൽവെച്ച് കുറ്റം ചുമത്തപ്പെട്ടത്, പീലാത്തോ സിന്‍റെ ന്യായവിസ്താര സഭ, ക്രൂരനും ഭീരുവുമായ ഹെരോദാവിന്‍റെ സന്നിധിയിലെ നിൽപ്പ്, നിന്ദ്, പീഡനം, മരണശിക്ഷ വിധിച്ചത് എന്നിവയൊക്കെയും വളരെ വ്യക്തമായി കൺമുന്നിൽ ചിത്രീകരിക്കപ്പെടുംGCMal 771.1

    എല്ലാ കഷ്ടങ്ങളും സഹിച്ചുകൊണ്ട് കാൽവറിയിലേക്കുള്ള യാത്ര, സ്വർഗ്ഗീയ പ്രഭു കുരിശിൽ തങ്ങുന്നത്, ഗർവ്വിഷ്ടരായ പുരോഹിതന്മാർ, പരി ഹസിക്കുന്ന ജനക്കൂട്ടം മരണവേദനയെ പുച്ഛിക്കുന്നത്; തന്‍റെ മരണ സമയത്തെ കൂരിരുട്ട്, ഭൂമി കുലുങ്ങിയത്, പാറകൾ പിളർന്നത്, കല്ലറകൾ തുറന്നത് ലോകത്തിന്‍റെ വീണ്ടെടുപ്പുകാരൻ തന്‍റെ ജീവനെ വെടിഞ്ഞ നിമിഷത്തിൽ സംഭവിച്ച ഇവയെല്ലാം ചഞ്ചല ഹൃദയരായ ആ ജനക്കൂട്ടത്തിനു മുന്നിൽ പ്രത്യക്ഷമാകും.GCMal 771.2

    ഭയാനകമായ രംഗങ്ങൾ അത് ആയിരുന്നതുപോലെതന്നെ കാണപ്പെടും. സാത്താനും അവന്‍റെ ദൂതന്മാർക്കും അവന്‍റെ അനുയായികൾക്കും തങ്ങളുടെ സ്വന്തപവൃത്തികളുടെ ആ ദൃശ്യത്തിൽനിന്നും ഒഴിയുവാൻ കഴി യാതെ വരും. ഓരോ വ്യക്തിയും താൻ ചെയ്ത ഭാഗം ഓർമ്മിക്കും, യിസ്രായേലിന്‍റെ രാജാവിനെ നശിപ്പിക്കാൻ വേണ്ടി ബേത്ലേഹെമിലെ നിരപരാധികളായ കുഞ്ഞുങ്ങളെ കൊലചെയ്ത ഹെരോദാവ്, സ്നാപകയോഹന്നാന്‍റെ രക്തത്താൽ പങ്കിലമായ ഹെരോദിയ, അവസരവാദിയും ദുർബലനുമായ പീലാത്തോസ്, പരിഹാസികളായ പടയാളികൾ, പുരോഹിതന്മാരും ഭരണകർത്താക്കളും, “അവന്‍റെ രക്തം ഞങ്ങളുടെമേലും ഞങ്ങളുടെ മക്കളുടെ മേലും വരട്ടെ’ എന്ന് അട്ടഹസിച്ച് കോപാന്ധരായ യെഹൂദാജനം ഇവർക്കൊക്കെയും ഏറ്റവും വലിയ കുറ്റബോധം ഉണ്ടാകും. സൂര്യന്‍റെ ശോഭയെ വെല്ലുന്ന കർത്താവിന്‍റെ മുഖശോഭയിൽനിന്ന് ഒളിക്കുവാൻ അവർ പാഴ്ശ്രമം നടത്തുമ്പോൾ വീണ്ടെടുക്കപ്പെട്ടവർ “കർത്താവ് എനിക്കുവേണ്ടി മരിച്ചു” എന്ന് ആർത്തുകൊണ്ട് തങ്ങളുടെ കിരീടങ്ങൾ കർത്താവിന്‍റെ കാൽക്കൽ വെയ്ക്കും .GCMal 771.3

    വീണ്ടെടുക്കപ്പെട്ടവരുടെ കൂട്ടത്തിൽ കർത്താവിന്‍റെ അപ്പൊസ്തലന്മാർ, ധീരനായ പൌലൊസ്, തീക്ഷനായ പതാസ്, സ്നേഹിക്കപ്പെട്ടവനും സ്നേഹിക്കുന്നവനുമായ യോഹന്നാൻ, അവരുടെ നിർമ്മല ഹൃദയരായ സഹോദരർ എന്നിവരോടുകൂടെ രക്തസാക്ഷികളുടെ ഒരു വലിയ സമൂഹവും. മതിലിനു പുറത്ത്, അവരെ പീഡിപ്പിക്കുകയും ജയിലിൽ അടയ്ക്കുകയും കൊല്ലുകയും ചെയ്ത എല്ലാ ദുഷ്ടരും മേച്ഛരുമായവർ ഉണ്ടായിരിക്കും. അവിടെ ക്രൂരതയുടെയും അധർമ്മത്തിന്‍റെയും പ്രതിരൂപമായ നീറോ, പൈശാചിക സന്തോഷത്തോടെ ജനത്തെ പീഡിപ്പിച്ച ക്രൂരനും അധർമ്മിയുമായ നീറോ ചകവർത്തി അവരുടെ സന്തോഷവും ഉയർച്ചയും നോക്കിക്കൊണ്ട് പാളയത്തിന് പുറത്തുള്ളവരുടെ കൂട്ടത്തിലുണ്ടായിരിക്കും. സ്വന്തം പുതനിലേക്ക് തന്‍റെ ദുഷിച്ച് സ്വഭാവത്ത് പകർന്നുകൊടുക്കയും തന്‍റെ സ്വാധീനത്താലും മാതൃകയാലും പരിപ്പിക്കപ്പെട്ട് ജീവിതത്തെ രൂപപ്പെടുത്തുകയും ചെയ്ത വികാരങ്ങളുടെ ഫലമായി ലോകത്തെ ഞെട്ടിപ്പിക്കും വിധം കുറ്റകൃത്യങ്ങൾ ഉളവാക്കിയ ഫലത്ത് നോക്കിക്കാണുകയും സ്വന്തം പ്രവർത്തിയുടെ ഫലത്തിന് സാക്ഷിയാകുകയും ചെയ്യുന്നതിന് അവനോടൊപ്പം തന്‍റെ മാതാവും ഉണ്ടായിരിക്കും.GCMal 772.1

    ദൈവജനത്തിന്‍റെ മനസ്സാക്ഷിയെ നിയന്ത്രിക്കാനായി ഉന്മൂലനാശവും തുറുങ്കുകളും കൊലമരവും സ്ഥാപിക്കുകയും, ക്രിസ്തുവിന്‍റെ സ്ഥാനാപതികൾ എന്ന് അവകാശപ്പെട്ടിരുന്ന റോമൻ കത്തോലിക്കാ പുരോഹിതന്മാരും മേലദ്ധ്യക്ഷന്മാരും പാളയത്തിനു പുറത്തുണ്ടായിരിക്കും. അത്യുന്നതനു വിരോധമായി വമ്പു പറയുകയും തന്‍റെ ന്യായപ്രമാണത്തെ മാറ്റുവാൻ ശ്രമി ക്കയും ചെയ്ത അഹങ്കാരിയായ മാർപാപ്പയും അവിടെ ഉണ്ടായിരിക്കും. സഭാ പിതാക്കന്മാരായി ചമഞ്ഞിരുന്നവർക്ക് ദൈവത്തോട് ഒഴിവുകഴിവു പറയുവാൻ കഴിയാത്ത കണക്ക് ബോധിപ്പിക്കേണ്ടിവരും. സർവ്വജ്ഞാനിയായവൻ തന്‍റെ ന്യായപ്രമാണത്തെക്കുറിച്ച് തീക്ഷണതയുള്ളവനാണെന്നും അവൻ ഒരുതരത്തിലും പാപത്തെ സഹിക്കുകയില്ലെന്നും മനസ്സിലാക്കാൻ അവർ വൈകിപ്പോകും. ക്രിസ്തുവിന് ഇഷ്ടം ഉള്ളത് കഷ്ടപ്പെട്ട തന്‍റെ ജനത്തോടാണെന്ന് അവർ ഇപ്പോൾ മനസ്സിലാക്കും “എന്‍റെ ഈ ഏറ്റവും ചെറിയ സഹോദരന്മാരിൽ ഒരുത്തന് നിങ്ങൾ ചെയ്തതെല്ലാം എനിക്ക് ചെയ്തതാകുന്നു” എന്ന ക്രിസ്തുവിന്‍റെ സ്വന്ത വാക്കുകളുടെ ശക്തി അവർ ഇപ്പോൾ ഗ്രഹിക്കും (മത്തായി 25:40).GCMal 772.2

    എല്ലാ ദുഷ്ടന്മാരും സ്വർഗ്ഗീയ ഭരണകൂടത്തിനെതിരായി വലിയ ആരോപണവുമായി ദൈവത്തിന്‍റെ ന്യായാസനത്തിനു മുമ്പാകെ നിൽക്കും. അവർക്കുവേണ്ടി വാദിക്കുവാൻ ആരും ഉണ്ടായിരിക്കുകയില്ല. അവർക്ക് ഒഴിവു കഴിവുകൾ ഒന്നുമില്ല. നിത്യമരണത്തിനുള്ള വിധി അവർക്കായി പ്രഖ്യാപി ച്ചിരിക്കുന്നു.GCMal 773.1

    പാപത്തിന്‍റെ ശമ്പളം മഹത്തായ സ്വാതന്ത്യവും നിത്യ ജീവനും അല്ലെന്നും, അടിമത്വവും നാശവും മരണവും ആണെന്ന് ഇപ്പോൾ എല്ലാവർക്കും വ്യക്തമാകും. തങ്ങളുടെ മത്സരജീവിതംകൊണ്ട് എന്താണ് നഷ്ടമായത് എന്ന് ദുഷ്ടന്മാർ കാണുന്നു. ഒരിക്കൽ ലഭിച്ചതും തങ്ങൾ നിക്ഷേധി ച്ചതുമായ തേജസ്സിന്‍റെ നിത്യ ഘനം ഇപ്പോൾ എത്ര ആഗ്രഹിക്കത്തക്കതായി ത്തീർന്നിരിക്കുന്നു. നഷ്ടപ്പെട്ട ആത്മാക്കൾ പറയും: “ഇതെല്ലാം എനിക്ക് ലഭിക്കുമായിരുന്നു. പക്ഷെ, എന്നിൽനിന്ന് ഇവയെ അകലെ ആക്കുവാൻ ഞാൻ തീരുമാനിച്ചു. ഓ! വിചിത്രമായ മൂഢഴത! സമാധാനത്തിനും സന്തോഷത്തിനും വിശ്വസ്തതയ്ക്കും പകരം ഞാൻ നിർഭാഗ്യവും അപകീർത്തീയും നൈരാശ്യവും ആണല്ലൊ തെരഞ്ഞെടുത്തത്. സ്വർഗ്ഗത്തിൽനിന്നുള്ള അവരുടെ ബഹിഷ്കരണം നീതിപൂർവ്വമായതാണെന്ന് എല്ലാവരും മനസ്സിലാക്കും. “ഞങ്ങളെ ഭരിക്കാൻ യേശു എന്ന ഈ മനുഷ്യനെ വേണ്ടാ” എന്ന് തങ്ങളുടെ ജീവിതം കൊണ്ട് പ്രഖ്യാപിച്ചവരാണ് അവർ. GCMal 773.2

    ഒരു മായാലോകത്തിൽ എന്നപോലെ ദൈവപുത്രന്‍റെ കിരീടധാരണം ദുഷ്ടന്മാർ നോക്കിനിൽക്കും. അവർ നിന്ദിക്കുകയും ലംഘിക്കുകയും ചെയ്ത ദൈവത്തിന്‍റെ പത്തു കല്പനകൾ അടങ്ങിയ സാക്ഷ്യപ്പലകകൾ അവന്‍റെ കരങ്ങളിൽ അവർ കാണും, വീണ്ടെടുക്കപ്പെട്ടവരുടെ അത്ഭുതത്തിനും ആന ന്ദാതിരേകത്തിനും ആരാധനയ്ക്കും ഇവർ സാക്ഷികളാകും. സ്വർഗ്ഗീയ സംഗീതം നഗരത്തിനു പുറത്തുള്ള പുരുഷാരത്തിന്മേൽ അലയടിക്കുമ്പോൾ എല്ലാവരും “സർവ്വശക്തിയുള്ള ദൈവമായ കർത്താവേ, നിന്‍റെ പ്രവൃത്തികൾ വലുതും അത്ഭുതവുമായവ, സർവ്വജാതികളുടെയും രാജാവേ, നിന്‍റെ വഴികൾ നീതിയും സത്യവും ഉള്ളവ” (വെളി. 15:3} എന്ന് ഏകസ്വരത്തിൽ ആർപ്പിടുകയും ജീവന്‍റെ ഉടയവനെ സാഷ്ടാംഗം വീണ് ആരാധിക്കയും ചെയ്യും.GCMal 773.3

    ക്രിസ്തുവിന്‍റെ പ്രതാപവും മഹത്വവും കണ്ട് പിശാച് സ്തംഭിച്ചുപോകും. ഒരിക്കൽ മറയ്ക്കുന്ന കെരൂബായിരുന്ന അവൻ തന്‍റെ വീഴ്ചയെക്കുറിച്ച് ഓർക്കും. “അരുണോദയ പുത്രൻ” ആയിരുന്ന ശോഭിക്കുന്ന സറാഫ് ഇപ്പോൾ എത്രമാത്രം മാറ്റപ്പെടുകയും താഴ്ത്തപ്പെടുകയും ചെയ്തിരിക്കുന്നു. ഒരിക്കൽ തന്നെ മാനിച്ചിരുന്ന സ്വർഗ്ഗീയ സദസ്സിൽനിന്നും താൻ എന്നെന്നേയ്ക്കുമായി തള്ളപ്പെട്ടിരിക്കുന്നു. വേരൊരുവൻ പിതാവിന്‍റെ മഹത്വം ധരിച്ചു കൊണ്ട് അവന്‍റെ അടുക്കൽ നിൽക്കുന്നത് അവൻ കാണുന്നു. ഉന്നതനായ ഒരു ദൂതൻ മഹനീയ സാന്നിധ്യത്തിൽ ക്രിസ്തുവിന്‍റെ ശിരസിൽ കിരീടം വയ്ക്കുന്നത് അവൻ കാണുകയും ആ ദൂതന്‍റെ സ്ഥാനം അവന് കിട്ടേണ്ടതായിരുന്നു എന്ന് അവൻ അറിയുകയും ചെയ്യുന്നു.GCMal 773.4

    ക്രിസ്തുവിനോട് അസൂയപ്പെടുകയും ദൈവത്തിനു വിരോധമായി പിറുപിറുക്കുകയും ചെയ്യുന്നതിൽ വ്യാപൃതനാകുന്നതുവരെ തനിക്ക് സ്വന്തം ആയിരുന്ന സംതൃപ്തിയും സമാധാനവും നിഷ്കളങ്കതയും വിശുദ്ധിയും നിറഞ്ഞ ഭവനത്തെക്കുറിച്ചും അവൻ ഓർക്കും. അവന്‍റെ കുറ്റാരോപണങ്ങൾ, വിപ്ലവം, മറ്റ് മാലാഖമാരുടെ പിന്തുണയും ഭയവും നേടാനായി താൻ ചെയ്ത ചതിവുകൾ, ദൈവം ക്ഷമിക്കാൻ തയ്യാറായിരുന്നപ്പോൾ സ്വന്ത രക്ഷയ്ക്കു വേണ്ടി ഒരു പ്രയത്നവും ചെയ്യാൻ തയ്യാറാകാതെ വഴങ്ങാത്ത, നിർബന്ധം പിടിക്കുന്ന തന്‍റെ സ്വഭാവം എന്നിവ തന്‍റെ മുമ്പിൽ വ്യക്തമായി വരും. മനുഷ്യരുടെ ഇടയിലെ തന്‍റെ വേലയും അതിന്‍റെ ഫലങ്ങളും ഒന്ന് തിരിഞ്ഞു നോക്കും. മനുഷ്യന് മനുഷ്യനോടുള്ള ശത്രുത, ഘോരമായ ജീവനാശങ്ങൾ, രാജാക്കന്മാരുടെ ഉയർച്ചയും താഴ്ചയും, സിംഹാസനങ്ങളുടെ പതനങ്ങൾ, തുടർച്ചയായ കോലാഹലങ്ങൾ, സംഘട്ടനങ്ങളും വിപ്ലവങ്ങളും, മനുഷ്യരെ അധഃപതനത്തിലേക്ക് ആഴ്ത്തുവാനും ക്രിസ്തുവിന്‍റെ വേലയെ തടസപ്പെ ടുത്താനുമായി താൻ നിരന്തരം ചെയ്തിരുന്ന പ്രയത്നത്തെക്കുറിച്ചും ഓർക്കും. യേശുവിൽ ആശയം വെച്ചവരെ നശിപ്പിക്കാൻ തന്‍റെ നരകതുല്യ മായ കപട തന്തങ്ങൾക്ക് ശക്തിയില്ലായിരുന്നു എന്നും കാണും. തന്‍റെ കഷ്ട പ്പാടിന്‍റെ ഫലമാകുന്ന സാമാജ്യത്തിലേക്ക് നോക്കുമ്പോൾ തോൽവിയും നാശവും മാത്രമേ ദൃശ്യമാകയുള്ളൂ. അവൻ ദൈവത്തിന്‍റെ പട്ടണം നിഷ്പ്രയാസം പിടിച്ചെടുക്കാം എന്ന് ഈ വലിയ സമൂഹത്തെ വിശ്വസിപ്പിച്ചിരുന്നു. എങ്കിലും അതും തെറ്റായിരുന്നു എന്ന് അവൻ അറിയുന്നു. വൻപോരാട്ടത്തിന്‍റെ പുരോഗതിയിൽ അവൻ വീണ്ടും വീണ്ടും പരാജയപ്പെടുകയും കീഴടങ്ങുവാൻ നിർബന്ധിതനാവുകയും ചെയ്യും. അവന് നിത്യനായവന്‍റെ പ്രതാപവും ശക്തിയും നല്ലവണ്ണം അറിയാം.GCMal 774.1

    എല്ലാ മത്സരത്തിന്‍റെയും ഉത്തരവാദിത്വം ദൈവിക ഭരണകൂടത്തിനാണെന്ന് തെളിയിക്കുകയും സ്വയം നീതീകരിക്കുകയുമായിരുന്നു ആ മഹാ മത്സരത്തിന്‍റെ ലക്ഷ്യം. അവന്‍റെ അസാമാന്യ ബുദ്ധിശക്തിയെ ഈ അറ്റത്തോളം ഉപയോഗിച്ചു. അത്ഭുതമായ വിജയത്തോടെ ഇത്രകാലം അവൻ മനഃപൂർവ്വം ക്രമീകൃതമായും അദ്ധ്വാനിച്ചും വലിയ ജനസമൂഹത്തെ അനേക നാളായി പുരോഗമിച്ചുകൊണ്ടിരുന്ന വൻപോരാട്ടത്തെക്കുറിച്ചുള്ള അവന്‍റെ തെറ്റായ ആരോപണത്തെ അംഗീകരിപ്പിക്കുന്നതിനു നയിച്ചു. അനേകായിരം വർഷങ്ങളോളം സത്യത്തിനുപകരം വ്യാജത്തെ നിലനിർത്തുവാൻ ഈ പ്രധാ നപ്പെട്ട ഗൂഢാലോചനയ്ക്ക് സാധിച്ചു. അവസാനമായി തോൽക്കാനും സാത്താന്‍റെ ചരിത്രവും സ്വഭാവവും സ്പഷ്ടമാക്കാനും ഉള്ള സമയം ഇപ്പോൾ വന്നിരിക്കുന്നു. ക്രിസ്തുവിനെ സിംഹാസന ദൃഷ്ടനാക്കി, ദൈവജനത്തെ നശിപ്പിച്ച്, ദൈവത്തിന്‍റെ നഗരം കൈക്കലാക്കുവാനുള്ള അവസാനത്ത വലിയ പ്രയത്നത്തിൽ ഈ ശേഷം വഞ്ചകന്‍റെ യഥാർത്ഥ രൂപം മുഴുവ നായും അനാവരണം ചെയ്യപ്പെടും. അവന്‍റെ കൂടെ ഉണ്ടായിരുന്നവർ അവന്‍റെ ലക്ഷ്യത്തിന്‍റെ തോൽവി മനസ്സിലാക്കും. ക്രിസ്തുവിന്‍റെ അനുയായികളും വിശ്വസ്ത ദൂതന്മാരും ദൈവത്തിന്‍റെ ഭരണകൂടത്തിനെതിരേയുള്ള അവന്‍റെ ഗൂഢാലോചനകളെ പൂർണ്ണമായും കാണും. അവൻ മുഴുലോകത്തിന്‍റെയും വെറുപ്പിന് പാത്രമാകും.GCMal 774.2

    സാത്താന്‍റെ മനഃപൂർവ്വമായ മത്സരം അവനെ സ്വർഗ്ഗത്തിന് അനർഹ നാക്കി എന്ന് മനസ്സിലാകും. അവന്‍റെ സർവ്വശക്തിയും ദൈവത്തിന് വിരോ ധമായി യുദ്ധം ചെയ്യാൻ അവൻ ഉപയോഗിച്ചു. സ്വർഗ്ഗത്തിന്‍റെ വിശുദ്ധിയും സമാധാനവും ഐക്യതയും അവന് ഏറ്റവും അസഹനീയമായ പീഡനം ആയിരുന്നു. ദൈവത്തിന്‍റെ നീതിയ്ക്കും കരുണയ്ക്കും എതിരായുള്ള അവന്‍റെ കുറ്റാരോപണങ്ങൾ ഇപ്പോൾ നിർത്തലാക്കപ്പെടും. യഹോവയുടെ മേൽ അവൻ ചുമത്തിയിരുന്ന അധിക്ഷേപങ്ങൾ ഒക്കെയും അവന്‍റെ മേൽ തന്നെ വരും. തന്‍റെ മേലുണ്ടായ വിധിപ്രഖ്യാപനത്തിന്‍റെ നീതിയെ സാത്താൻ തലകുനിച്ച് അംഗീകരിക്കും. GCMal 775.1

    “കർത്താവേ! ആർ നിന്‍റെ നാമത്തെ ഭയപ്പെടാതെയും മഹത്വപ്പെടുത്താ തെയും ഇരിക്കും? നീയല്ലോ ഏകപരിശുദ്ധൻ; നിന്‍റെ ന്യായവിധികൾ വിളങ്ങി വന്നതിനാൽ സകല ജാതികളും വന്ന് തിരുസന്നിധിയിൽ നമസ്കരിക്കും” (വെളിപ്പാട്: 15:4). ദീർഘകാലമായി നിലനിന്ന വിവാദത്തിലെ തെറ്റിനെയും ശരിയെയും കുറിച്ചുള്ള എല്ലാ ചോദ്യങ്ങളും ഇപ്പോൾ വ്യക്തമാക്കപ്പെടും. സൃഷ്ടിക്കപ്പെട്ട സകല ബുദ്ധിജീവികളുടെയും മുമ്പിൽ ദൈവത്തിന്‍റെ പത്തു കല്പനകൾ ഉപേക്ഷിച്ചു മത്സരിച്ചതിന്‍റെ ഫലങ്ങൾ തുറന്നു വയ്ക്കപ്പെടും. ദൈവത്തിന്‍റെ ഭരണകൂടവും സാത്താന്‍റെ ഭരണവും തമ്മിലുള്ള അന്തരം പ്രപഞ്ചം മുഴുവൻ മനസ്സിലാക്കും. സാത്താന്‍റെ സ്വന്തം പ്രവൃത്തികളാണ് അവനെ കുറ്റം വിധിച്ചത്. ദൈവത്തിന്‍റെ വൈഭവം, നീതി, നന്മ എന്നിവ ശരിയായി വെളിപ്പെടും. ഈ വൻ വിവാദത്തിൽ ദൈവം ചെയ്തതെല്ലാം തന്‍റെ ജനത്തിന്‍റെ നിത്യമായ നന്മയ്ക്കും താൻ സൃഷ്ടിച്ച് ലോകങ്ങളുടെ മേന്മയ്ക്കും വേണ്ടി മാത്രമാണ്. “യഹോവേ, നിന്‍റെ സകല പ്രവൃത്തികളും നിനക്ക് സ്തോത്രം ചെയ്യും; നിന്‍റെ ഭക്തന്മാർ നിന്നെ വാഴ്ത്തും” (സങ്കീർത്തനങ്ങൾ 145:10). ദൈവത്തിന്‍റെ സകല സൃഷ്ടികളുടെയും സന്തോഷത്തിന് ബാധകമായ ദൈവത്തിന്‍റെ ന്യായപ്രമാണത്തിന്‍റെ നിലനില്പിനോടൊപ്പം പാപ്ത്തിന്‍റെ ചരിത്രവും ഒരു സാക്ഷ്യമായി നിത്യത മുഴുവനും നിൽക്കും. വൻവിവാദത്തിലെ സത്യങ്ങൾ കണ്ടുകൊണ്ട് പ്രപഞ്ചത്തിലെ വിശ്വസ്തരും മത്സരികളും ഒരുപോലെ സമ്മതിച്ച്: “വിശുദ്ധന്മാരുടെ രാജാവേ, അങ്ങയുടെ വഴികൾ നീതിയും സത്യവും ആകുന്നു” എന്ന് ഏകസ്വരത്തിൽ പ്രഖ്യാപിക്കും.GCMal 775.2

    മനുഷ്യനുവേണ്ടി പിതാവായ ദൈവവും പുത്രനായ ദൈവവും നടത്തിയ വലിയ ത്യാഗം മുഴുലോകത്തിനും വ്യക്തമാക്കപ്പെടും. അധികാര ങ്ങൾക്കും വാഴ്ച്ചകൾക്കും സകലനാമത്തിനും മേലായി മഹത്വീകരിക്കപ്പെട്ട് താൻ ശരിക്കും ആയിരിക്കേണ്ട സ്ഥാനത്ത് ക്രിസ്തു ഇരിക്കേണ്ട നാഴിക വന്നിരിക്കുന്നു. അനേകം പുത്രന്മാരെ മഹത്വത്തിലേക്ക് കൊണ്ടുവരേണ്ടു ന്നതിനും തന്‍റെ മുമ്പിൽ വച്ച് സന്തോഷം പൂർണ്ണമാക്കേണ്ടതിനുംവേണ്ടി യാണ് താൻ കുരിശു ചുമക്കുകയും നിന്ദ സഹിക്കുകയും ചെയ്തത്. ചിന്തിക്കാൻ കഴിയാത്ത കഷ്ടവും ദുഖവും സഹിച്ചെങ്കിലും ഇപ്പോഴത്തെ സന്തോ ഷവും മഹത്വവും വളരെ വലുതാണ്. തന്‍റെ സ്വന്തം സ്വരൂപത്തിൽ പുതുക്കപ്പെട്ട് ദൈവത്തിന്‍റെ പൂർണ്ണരൂപം ഹൃദയത്തിൽ വഹിച്ച് തങ്ങളുടെ രാജാ വിന്‍റെ സ്വരൂപത്തെ പ്രതിഫലിപ്പിക്കുന്ന വീണ്ടെടുക്കപ്പെട്ട ഓരോരുത്തരെയും അവൻ നോക്കും. തന്‍റെ ആത്മാവിന്‍റെ ഞരക്കത്തിന്‍റെ ഫലം അവരിൽ കണ്ട് തൃപ്തനാകും. “എന്‍റെ രക്തത്തിന്‍റെ വില നോക്കി കാണുക. ഇവർക്കു വേണ്ടി യാണ് ഞാൻ കഷ്ടത അനുഭവിച്ചത്. ഇവർക്കുവേണ്ടിയാണ് ഞാൻ മരിച്ചത്. നിത്യ യുഗങ്ങളിൽ ഇവർ എന്‍റെ കൂടെ വസിക്കും”, നീതിമാന്മാരും ദുഷ്ടന്മാരുമായ ജനസമൂഹമെല്ലാം കേൾക്കത്തക്കവിധം പ്രഖ്യാപിക്കും: “അറുക്കപ്പെട്ട കുഞ്ഞാട് ശക്തിയും ധനവും ജ്ഞാനവും ബലവും ബഹുമാനവും മഹത്വവും സ്തോത്രവും ലഭിപ്പാൻ യോഗ്യൻ” (വെളി. 5:12) എന്ന സ്തോത്രഗാനം സിംഹാസനത്തിനുചുറ്റും നിൽക്കുന്ന വെള്ളയുടുപ്പ് ധാരികളിൽനിന്ന് ഉയരും.GCMal 776.1

    ദൈവത്തിന്‍റെ നീതിയും അധികാരവും സാത്താൻ അംഗീകരിക്കാൻ നിർബന്ധിതനായിട്ടും അവന്‍റെ സ്വഭാവത്തിന് ഒരു മാറ്റവും വന്നില്ല. മത്സരത്തിന്‍റെ ആത്മാവ് ഒരു കുത്തൊഴുക്കുപോലെ വീണ്ടും പൊട്ടിപുറപ്പെടും. ക്രോധാവേശത്താൽ ഈ വൻ പോരാട്ടത്തിൽ കീഴ്പെടുകയില്ലെന്ന് അവൻ തീരുമാനിക്കുന്നു. ദൈവത്തിനെതിരായി നിരാശാപൂർണ്ണമായ അന്ത്യ ആക്രമണത്തിനുള്ള സമയം വന്നു. അവൻ വേഗത്തിൽ അനുയായികളുടെ ഇടയിലേക്ക് ചെന്ന്, ഉഗ്രകോപത്തോടെ, പെട്ടെന്നുള്ള യുദ്ധത്തിനായി അവരെ ഉത്തേജിപ്പിക്കും. മത്സരത്തിനുവേണ്ടി വശീകരിച്ചിരുന്ന എണ്ണമറ്റ ജനക്കൂട്ടത്തിൽ ആരും അവന്‍റെ ആധിപത്യത്തെ അപ്പോൾ അംഗീകരിക്കുകയില്ല. അവന്‍റെ ശക്തി ക്ഷയിച്ചു. സാത്താനെ പ്രചോദിപ്പിച്ച ദൈവത്തോടുള്ള അതേ വെറുപ്പിനാൽ ദുഷ്ടന്മാർ നിറയപ്പെടും. എങ്കിലും ഒരു പ്രത്യാശയ്ക്കും വകയില്ലാത്ത അവസ്ഥയിലാണവർ. ജയിപ്പാൻ അവർക്ക് കഴിയുകയില്ല. ദുഷ്ടന്മാർ സാത്താനോടും വഞ്ചനാത്മകരായ തന്‍റെ അനുയായികളോടും പൈശാചിക ക്രോധത്തോടെ തിരിയും.GCMal 776.2

    കർത്താവ് ഇങ്ങനെ പറഞ്ഞു: “നീ ദൈവഭാവം നടിക്കയാൽ ഞാൻ ജാതികളിൽ ഉഗന്മാരായ അന്യജാതിക്കാരെ നിന്‍റെ നേരെ വരുത്തും; അവർ നിന്‍റെ ജ്ഞാനശോഭയുടെ നേരെ വാളൂരി നിന്‍റെ പ്രഭയെ അശുദ്ധമാക്കും. അവർ നിന്നെ കുഴിയിൽ ഇറങ്ങുമാറാക്കും.... മറെയ്ക്കുന്ന കെരൂബേ, ഞാൻ നിന്നെ അഗ്നിമയ രഥങ്ങളുടെ മദ്ധ്യേനിന്ന് മുടിച്ചുകളഞ്ഞു... ഞാൻ നിന്നെ നിലത്തു തള്ളിയിട്ടു, രാജാക്കന്മാർ നിന്നെ കണ്ട് രസിക്കത്തക്കവണ്ണം നിന്നെ അവരുടെ മുമ്പിൽ ഇട്ടുകളഞ്ഞു... നിന്നെ കാണുന്ന ഏവരുടേയും മുമ്പിൽ ഞാൻ നിന്നെ നിലത്ത് ഭസ്മം ആക്കിക്കളയും.... നിനക്ക് ശീഘ്ര നാശം ഭവിച്ചിട്ട് നീ സദാകാലത്തേക്കും ഇല്ലാതെയാകും” (യെഹെസ്കേൽ 28:6-8;1 6-19).GCMal 777.1

    “ഒച്ചയോടെ നടക്കുന്ന യോദ്ധാവും രക്തം പുരണ്ട വസ്ത്രവും വിറകു പോലെ തീക്ക് ഇരയായിത്തീരും.” “യഹോവെക്ക് സകല ജാതികളോടും കോപവും അവരുടെ സർവ്വസൈന്യത്തോടും ക്രോധവും ഉണ്ട്; അവൻ അവരെ ശപഥാർപ്പിതമായി കൊലയ്ക്ക് ഏല്പ്പിച്ചിരിക്കുന്നു.” “ദുഷ്ടന്മാരുടെ മേൽ അവൻ കണികളെ വർഷിപ്പിക്കും; തീയും ഗന്ധകവും ഉഷ്ണക്കാറ്റും അവരുടെ പാനപാത്രത്തിലെ ഓഹരി ആയിരിക്കും” (യെശയ്യാ. 19:5:34:2; സങ്കീ. 11:6). സ്വർഗ്ഗത്തിൽനിന്ന് ദൈവത്തിങ്കൽനിന്നു തന്നെ തീ ഇറങ്ങി വരും. ഭൂമി പൊടുപൊടെ പൊട്ടും; അതിന്‍റെ ആഴത്തിൽ മറഞ്ഞിരുന്ന ആയുധങ്ങൾ പുറത്ത് കൊണ്ടുവരപ്പെടും. വിശാലമായി തുറന്ന ഭൂപിളർപ്പുകളിൽ തീ ആളും. പാറകൾപോലും കത്തി എരിയും. ചൂളപോലെ കത്തുന്ന ആ ദിവസം ഇതാണ്. മൂലപദാർത്ഥങ്ങൾ കത്തി അഴിയും. ഭൂമിയും അതിൽ ഉള്ളതൊക്കെയും വെന്തുപോവുകയും ചെയ്യും (മാലാഖി: 4:1; 2പത്രൊ. 3:10). ഒരു വലിയ തിളയ്ക്കുന്ന അഗ്നിതടാകംപോലെ ഭൂമിയുടെ പ്രതലം ഉരുകിയ പിണ്ഡമായിത്തീരും. ദൈവഭയമില്ലാത്തവരുടെ ന്യായവിധിയുടെയും നാശത്തിന്‍റെയും സമയം ഇതാണ്. “അത് യഹോവ പ്രതികാരം നടത്തുന്ന ദിവസവും സീയോന്‍റെ വ്യവഹാരത്തിൽ പ്രതിഫലം കൊടുക്കുന്ന സംവത്സരവും ആകുന്നു” (യെശയ്യാ. 34:8)GCMal 777.2

    “ദുഷ്ടൻ തന്‍റെ പ്രതിഫലം ഈ ഭൂമിയിൽ തന്നെ വാങ്ങും” (സദൃശ. 11:31) ” ... സകല ദുഷ്ട പ്രവൃത്തിക്കാരും താളടിയാകും. വരുവാനുള്ള ആ ദിവസം വേരും കൊമ്പും ശേഷിക്കാതെ അവരെ ദഹിപ്പിച്ചുകളയും എന്ന് സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു” (മലാഖി 4:1). ചിലരെല്ലാം നിമിഷങ്ങൾക്കകം നശിക്കും. മറ്റുചിലർ വളരെ ദിവസങ്ങൾ കഷ്ടത അനുഭ വിക്കും. എല്ലാവർക്കും “അവരവരുടെ പ്രവൃത്തിക്ക് അനുസരണമായ” ശിക്ഷ കിട്ടും. നീതിമാന്മാർ ചെയ്ത പാപങ്ങളെ സാത്താന്‍റെ മേൽ ചുമത്തുകയും സ്വന്തമത്സരത്തിനുവേണ്ടി മാത്രമല്ല, ദൈവജനത്തെക്കൊണ്ട് ചെയ്യിച്ചിട്ടുള്ള സകല പാപങ്ങൾക്കുമായും സാത്താൻ ശിക്ഷിക്കപ്പെടും. അവനാൽ വഞ്ചിക്കപ്പെട്ടവർക്കുള്ള ശിക്ഷയെക്കാൾ വളരെയധികമായിരിക്കും അവനുള്ള ശിക്ഷ. അവന്‍റെ വഞ്ചനകൊണ്ട് വീണുപോയ സകലരും നശിച്ചശേഷവും അവൻ ജീവിച്ചിരുന്ന് യാതന അനുഭവിക്കും. ശുദ്ധീകരിക്കുന്ന അഗ്നിയിൽ ദുഷ്ടന്മാർ അവസാനമായി വേരും കൊമ്പും കൂടാതെ നശിക്കപ്പെടും. സാത്താൻ വേരും, അവന്‍റെ അനുയായികൾ കൊമ്പും. ദൈവകല്പനയുടെ പിഴ മുഴുവനും അവർ കൊടുത്തു പൂർത്തീകരിക്കപ്പെട്ടു. ദൈവത്തിന്‍റെ നീതിയെ ആകാശവും ഭൂമിയും വർണ്ണിച്ചു.GCMal 778.1

    സാത്താന്‍റെ നശീകരണ പ്രവൃത്തി എന്നെന്നേയ്ക്കുമായി അവസാനിച്ചു. ആറായിരം വർഷം കഷ്ടതകൾ വരുത്തിയും മഹാവ്യസനത്താൽ നിറച്ചും സാത്താൻ അവന്‍റെ ഇഷ്ടമെല്ലാം ഈ ലോകത്തിൽ നടപ്പാക്കി. സർവ്വ സൃഷ്ടിയും വേദനയാൽ ഞരങ്ങി. ഇപ്പോൾ ദൈവത്തിന്‍റെ ജനം എന്നെന്നേക്കുമായി സാത്താന്‍റെ സാന്നിധ്യത്തിൽനിന്നും പരീക്ഷകളിൽ നിന്നും വിടുതൽ പ്രാപിച്ചു. “സർവ്വഭൂമിയും വിശ്രമിച്ച് സ്വസ്ഥമായിരിക്കുന്നു. അവർ (നീതിമാന്മാർ) ആർ പാടുന്നു” (യെശയ്യാ. 14:7). വീഴ്ച ഭവിക്കാത്ത മറ്റു ലോകങ്ങളിൽനിന്നും സതിയുടേയും ജയോത്സവത്തിന്‍റെയും ആർപ്പു വിളികൾ ഉയരുന്നു. “വലിയ പുരുഷാരത്തിന്‍റെ ഘോഷംപോലെയും പെരു വെള്ളത്തിന്‍റെ ഇർച്ചിൽ പോലെയും തകർത്ത് ഇടിമുഴക്കംപോലെയും” കേട്ടത് : ഹല്ലേലുയ്യാ! സർവ്വശക്തിയുള്ള നമ്മുടെ ദൈവമായ കർത്താവ് രാജത്വം ഏറ്റിരിക്കുന്നു”(വെളി: 19:6).GCMal 778.2

    ഭൂമി അഗ്നിയാൽ നശിപ്പിക്കപ്പെട്ടപ്പോൾ നീതിമാന്മാർ വിശുദ്ധ നഗരത്തിൽ സംരക്ഷിക്കപ്പെട്ടു. ഒന്നാമത്തെ പുനരുത്ഥാനത്തിൽ പങ്കുള്ളവരുടെ മേൽ രണ്ടാം മരണത്തിന് അധികാരമില്ല. ദൈവം, ദുഷ്ടന്മാർക്ക് നശിപ്പിക്കുന്ന തീ ആയിരിക്കുമ്പോൾ, നീതിമാന്മാർക്ക് സൂര്യനും പരിചയും ആയിരിക്കും (വെളി. 20:6, സങ്കീ. 84:11).GCMal 778.3

    “ഞാൻ പുതിയ ആകാശവും പുതിയ ഭൂമിയും കണ്ടു; ഒന്നാമത്ത ആകാശവും ഒന്നാമത്തെ ഭൂമിയും ഒഴിഞ്ഞുപോയി” (വെളി. 21:1). ദുഷ്ടന്മാരെ ദഹിപ്പിച്ച അഗ്നി ഭൂമിയെ ശുദ്ധീകരിക്കും. പാപത്തിന്‍റെ ഓരോ അംശത്തെയും തുടച്ചു നീക്കും. പാപത്തിന്‍റെ പരിണിതഫലമായ ഈ ഭയാനകമായ അഗ്നി വിശുദ്ധന്മാരുടെ മുമ്പാകെ പിന്നീട് ഉണ്ടായിരിക്കയില്ല.GCMal 779.1

    ഓർമ്മിക്കാൻ ഒരു കാര്യം മാത്രം അവശേഷിക്കും. കൂശീകരണത്തിന്‍റെ അടയാളം നമ്മുടെ രക്ഷകൻ എക്കാലത്തും ധരിക്കും എന്നതാണ് അത്. അവന്‍റെ തലയിലും പാർശ്വത്തിലും കൈകാലുകളിലും പാപത്താൽ ഉണ്ടായ പാടുകൾ മാത്രം അവശേഷിക്കും. ക്രിസ്തുവിനെ മഹത്വത്തിൽ കണ്ടുകൊണ്ട് പവാചകൻ ഇങ്ങനെ പറയുന്നു: ” .... കിരണങ്ങൾ അവന്‍റെ പാർശ്വത്തിൽ നിന്ന് പുറപ്പെടുന്നു. അവിടെ അവന്‍റെ വല്ലഭത്വം മറഞ്ഞിരിക്കുന്നു” (ഹബക്കൂക്ക് 3:4). കുത്തേറ്റ പാർശ്വത്തിലെ മുറിവിൽ നിന്നു പുറപ്പെട്ട രക്തത്തിന്‍റെ ഉറവ മനുഷ്യനെ ദൈവവുമായി നിരപ്പിച്ചു. അവിടെയാണ് രക്ഷകന്‍റെ മഹത്വം. അവിടെയാണ് “മറഞ്ഞിരിക്കുന്ന അവന്‍റെ ശക്തി” രക്ഷിക്കാൻ ശക്തമായ പാപത്തിൽനിന്ന് ഉദ്ധരിക്കാൻ മതിയായ യാഗത്തിലൂടെ, തന്‍റെ കരുണയെ നിന്ദിച്ചവർക്കുള്ള നീതി നടപ്പാക്കാൻ അവൻ ശക്തനായിരുന്നു. അവൻ അനു ഭവിച്ച നിന്ദയുടെ അടയാളങ്ങൾ അവന്‍റെ ഏറ്റവും വലിയ ബഹുമതിയാണ്. നിത്യതയിലുടനീളം ഈ മുറിവുകൾ ക്രിസ്തുവിന്‍റെ സൽഗുണങ്ങളെ ഘോഷിക്കുകയും തന്‍റെ ശക്തിയെ വർണ്ണിക്കുകയും ചെയ്യും.GCMal 779.2

    “നീയോ, ഏദെർ ഗോപുരമേ, സീയോൻ പുതിയുടെ ഗിരിയേ, നിനക്കു വരും: പൂർവ്വാധിപത്യം, യെരൂശലേം പുത്രിയുടെ രാജത്വം തന്നേ, നിനക്കു വരും” (മീഖ 4:8.). ആദ്യ മാതാപിതാക്കൾ ഏദനിൽനിന്നും പുറത്തായതു മുതൽ വിശുദ്ധന്മാർ ആകാംക്ഷയോടെ ഉറ്റുനോക്കിയിരുന്ന അവരുടെ വീണ്ടെടുപ്പിനുവേണ്ടി സമയം സമാഗതമായി (എഫെസ്യർ 1:14). ആരംഭത്തിങ്കൽ മനുഷ്യന്‍റെ വാസസ്ഥലമായിരുന്നതും അവനാൽ സാത്താന്‍റെ കയ്യിൽ ഏല്പി ക്കപ്പെട്ടതും, വലിയ ശക്തനായ ശത്രുവിനാൽ ഇത്രകാലം കയ്യടക്കപ്പെട്ടതു മായ ഭൂമിയെ രക്ഷയുടെ വലിയ പദ്ധതിയാൽ തിരികെ ലഭിച്ചിരിക്കുന്നു. പാപത്താൽ നഷ്ടമായതെല്ലാം തിരിച്ചു കിട്ടി. യഹോവ ഇപ്രകാരം അരുളി ച്ചെയ്യുന്നു”, ... അവൻ ഭൂമിയെ നിർമ്മിച്ചുണ്ടാക്കി; അവൻ അതിനെ ഉറപ്പിച്ചു. വ്യർത്ഥമായിട്ടല്ല, അവൻ അതിനെ സൃഷ്ടിച്ചത്, പാർപ്പിനത അതിനെ നിർമ്മിച്ചത്” (യെശയ്യാ 45:18). രക്ഷിക്കപ്പെട്ടവർ നിത്യമായി ഭൂമിയിൽ വസിക്കാൻ തുടങ്ങുമ്പോൾ, ഭൂമിയെ സൃഷ്ടിച്ചപ്പോൾ ദൈവത്തിനുണ്ടായിരുന്ന ഉദ്ദേശം നിവ്യത്തിയാകും. “നീതിമാന്മാർ ഭൂമിയെ അവകാശമാക്കി എന്നേക്കും അതിൽ വസിക്കും” (സങ്കീ. 37:29).GCMal 779.3

    ഭാവിയിൽ അവകാശമായി അനുഭവിക്കേണ്ടതിനെപ്പറ്റിയുള്ള അമിത ഭാരം, നമ്മുടെ സ്വന്ത ഭവനമായി അതിനെ നോക്കുവാൻ മതിയായ സത്യത്തിൽനിന്നും അനേകരെ വ്യതിചലിപ്പിക്കുന്നു. പിതാവിന്‍റെ ഭവനത്തിൽ അവർക്കുവേണ്ടി അനേക വാസസ്ഥലങ്ങൾ ഒരുക്കുവാൻ താൻ പോകുന്നു എന്ന് ക്രിസ്തു തന്‍റെ ശിഷ്യന്മാർക്ക് ഉറപ്പുകൊടുത്തു. തിരുവചന ഉപദേശങ്ങളെ അംഗീകരിക്കുന്നവർ സ്വർഗ്ഗീയ വാസസ്ഥലങ്ങളെക്കുറിച്ച് തീരെ അജ്ഞർ ആയിരിക്കുകയില്ല. “ദൈവം തന്നെ സ്നേഹിക്കുന്നവർക്ക് ഒരുക്കിയിരിക്കുന്നത് കണ്ണ് കണ്ടില്ല, ചെവി കേട്ടിട്ടില്ല, ഒരു മനുഷ്യന്‍റെയും ഹൃദയത്തിൽ തോന്നിയിട്ടും ഇല്ല” (1 കൊരി. 2:9). നീതിമാന്മാർക്കുള്ള പ്രതിഫലം വർണ്ണിക്കുവാൻ മാനുഷിക ഭാഷ അപര്യാപ്തമാണ്. അത് അനുഭവിക്കുന്നവർ മാത്രമേ മനസ്സിലാക്കുകയുള്ളു. നശ്വരമായ മനസ്സുകൾക്കൊന്നും ദൈവത്തിന്‍റെ പരുദീസയിലെ മഹത്വം ഉൾക്കൊള്ളുവാൻ കഴിയുകയില്ല.GCMal 780.1

    രക്ഷിക്കപ്പെട്ടവരുടെ പിതൃദേശത്തെ തിരുവചനം “ഒരു നഗരം” എന്ന് വിവരിച്ചിരിക്കുന്നു (എബ്രാ. 11:14-16). അവിടെ സ്വർഗ്ഗീയ ഇടയൻ തന്‍റെ കൂട്ടത്തെ ജീവജല ഉറവയിലേക്ക് നയിക്കും. ജീവവൃക്ഷം മാസം തോറും ഫലം തരും. അതിന്‍റെ ഇലകൾ ജാതികളുടെ രോഗശാന്തിയ്ക്ക് ഉതകും. പളുങ്കുപോലെ ശുഭമായതും എന്നെന്നേയ്ക്കും ഒഴുകുന്നതുമായ ജീവജല നദിയും കർത്താവിനാൽ വീണ്ടെടുക്കപ്പെട്ടവർക്കുവേണ്ടി ഒരുക്കിയിരിക്കുന്ന വീഥികളിൽ നിഴൽ വീശിക്കൊണ്ട് ചാഞ്ചാടി നിൽക്കുന്ന മരങ്ങളും ഉണ്ട്. വിശാലമായ സമഭൂമിയിൽ അങ്ങിങ്ങായി മനോഹരമായ കുന്നുകൾ ഉയർന്ന് നിൽക്കും. ദൈവത്തിന്‍റെ പർവ്വതങ്ങളിൽ കൊടുമുടികൾ കാണപ്പെടും. ഇതു വരെയും അന്യരും പരദേശികളും ആയിരുന്ന ദൈവജനം ഈ സമാധാന പൂർണ്ണമായ സമതലങ്ങളിൽ, ജീവജലനദിയുടെ കരയ്ക്ക് തങ്ങളുടെ ഒരു ഭവനം കണ്ടെത്തും. GCMal 780.2

    “എന്‍റെ ജനം സമാധാന നിവാസത്തിലും, നിർഭയവസതികളിലും, സൈ്വര്യമുള്ള വിശാല സ്ഥലങ്ങളിലും പാർക്കും.” “ഇനി നിന്‍റെ ദേശത്ത് സാഹസവും നിന്‍റെ അതിരിനകത്ത് ശൂന്യവും നാശവും, കേൾക്കയില്ല; നിന്‍റെ മതിലുകൾക്ക് രക്ഷ എന്നും നിന്‍റെ വാതിലുകൾക്ക് സ്തുതി എന്നും നീ പേർ പറയും”. “അവർ വീടുകളെ പണിതുപാർക്കും, അവർ മുന്തിരിതോട്ട ങ്ങളെ ഉണ്ടാക്കി അവയിലെ ഫലം അനുഭവിക്കും. അവർ പണിക, മറ്റൊരു ത്തൻ പാർക്ക് എന്നു വരികയില്ല.... എന്‍റെ വ്യതന്മാർ തന്നെ തങ്ങളുടെ അദ്ധ്വാനഫലം അനുഭവിക്കും” (യെശയ്യാ. 32:18; 60:18; 65 :21,22).GCMal 780.3

    “മരുഭൂമിയും വരണ്ട നിലവും ആനന്ദിക്കും. നിർജ്ജനപ്രദേശം ഉല്ലസിച്ച് പനിനീർ പുഷ്പം പോലെ പൂക്കും.” “മുള്ളിനുപകരം സരളവൃക്ഷം മുളയ്ക്കും. പറക്കാരെയ്ക്കുപകരം, കൊളുന്തു മുളെക്കും.” “ചെന്നായി കുഞ്ഞാടിനോടു കൂടെ പാർക്കും, പുള്ളിപ്പുലി കോലാട്ടിൻ കുട്ടിയോടുകൂടെ കിടക്കും.... ഒരു ചെറിയ കുട്ടി അവയെ നടത്തും.” “... എന്‍റെ വിശുദ്ധ പർവ്വതത്തിൽ എങ്ങും ഒരു ദോഷമോ നാശമോ ആരും ചെയ്ക ഇല്ല” എന്ന് കർത്താവ് അരുളിച്ചെയ്യുന്നു (യെശയ്യാ. 35:1; 11:6,9; 55:13).GCMal 781.1

    സ്വർഗ്ഗത്തിൽ വേദന ഉണ്ടായിരിക്കുകയില്ല. അവിടെ കണ്ണുനീർ ഉണ്ടായിരിക്കയില്ല. വിലാപയാത്ര ഉണ്ടായിരിക്കയില്ല. “... ഇനി മരണം ഉണ്ടാകയില്ല; ദുഖവും മുറവിളിയും കഷ്ടതയും ഇനി ഉണ്ടാകയില്ല; ഒന്നാമത്തേത് കഴിഞ്ഞുപോയി.” “എനിക്ക് ദീനം എന്ന് യാതൊരു നിവാസിയും പറകയില്ല; അതിൽ പാർക്കുന്ന ജനത്തിന്‍റെ അകൃത്യം മോചിക്കപ്പെട്ടിരിക്കും” (വെളി. 21:4,5; യെശയ്യാ. 33:24).GCMal 781.2

    മഹത്വപൂർണ്ണവും പുതിയ ഭൂമിയുടെ തലസ്ഥാനവുമായ പുതിയ യെരൂശലേം അവിടെ ഉണ്ട്. “യഹോവയുടെ കയ്യിൽ നീ ഭംഗിയുള്ള കിരീടവും നിന്‍റെ ദൈവത്തിന്‍റെ കയ്യിൽ രാജ മുടിയും ആയിരിക്കും.” “അതിന്‍റെ ജ്യോതിസ്സ് ഏറ്റവും വിലയേറിയ രത്നത്തിനു തുല്യമായി സ്പടിക സ്വച്ഛതയുള്ള സൂര്യകാന്തം പോലെ ആയിരുന്നു”. “ജാതികൾ അതിന്‍റെ വെളിച്ചത്തിൽ നടക്കും. ഭൂമിയുടെ രാജാക്കന്മാർ തങ്ങളുടെ മഹത്വം അതിലേക്ക് കൊണ്ടു വരും.” കർത്താവു പറയുന്നു: “ഞാൻ യെരൂശലേമിനെക്കുറിച്ച് സന്തോഷിക്കയും എന്‍റെ ജനത്തെക്കുറിച്ച് ആനന്ദിക്കയും ചെയ്യും.... ” “ഇതാ, മനുഷ്യരോടുകൂടെ ദൈവത്തിന്‍റെ കൂടാരം. അവൻ അവരോടുകൂടെ വസിക്കും. അവർ അവന്‍റെ ജനം ആയിരിക്കും. ദൈവം താൻ അവരുടെ ദൈവമായി അവരോടുകൂടെ ഇരിക്കും” (യെശയ്യാ. 62:3; വെളി. 21:11,24; യെശയ്യാ. 65:19; വെളി. 21:3).GCMal 781.3

    ദൈവത്തിന്‍റെ നഗരത്തിൽ രാതി ഉണ്ടായിരിക്കുക ഇല്ല. ആരും വിശ്രമം ആഗ്രഹിക്കുകയൊ ആവശ്യമായി വരികയൊ ചെയ്കയില്ല. ദൈവയിഷ്ടം ചെയ്യുന്നതിലോ അവന്‍റെ നാമത്തിനു സ്തുതി അർപ്പിക്കുന്നതിലോ ആരും തളർന്നു പോകയില്ല. പ്രഭാതത്തിലെ നവോന്മേഷം നമുക്ക് എല്ലായ്പ്പോഴും ഉണ്ടായിരിക്കും. അത് ഒരിക്കലും മാറിപ്പോകയും ഇല്ല. “... ദൈവമായ കർത്താവ് അവരുടെമേൽ പ്രകാശിക്കുന്നതുകൊണ്ട് വിളക്കിന്‍റെ വെളിച്ചമൊ, സൂര്യന്‍റെ വെളിച്ചമൊ അവർക്ക് ആവശ്യമില്ല.... ” (വെളി. 22:5). മദ്ധ്യാഹ്ന സൂര്യന്‍റെ പ്രഭയെ ജയിക്കുന്ന, അളവുകൂടാത്ത, ഉജ്ജ്വല പ്രഭ ആ വെളിച്ചത്തിന് ഉണ്ടായിരിക്കും. ദൈവത്തിന്‍റെയും കുഞ്ഞാടിന്‍റെയും മഹത്വം ആ മങ്ങാത്ത വെളിച്ചത്താൽ നിറയും. രക്ഷിക്കപ്പെട്ടവർ സൂര്യനില്ലാത്ത മഹത്വത്തിൽ നിത്യതയോളം ജീവിക്കും.GCMal 781.4

    “മന്ദിരം അതിൽ കണ്ടില്ല. സർവ്വശക്തിയുള്ള ദൈവമായ കർത്താവും കുഞ്ഞാടും അതിന്‍റെ മന്ദിരം ആകുന്നു” (വെളി. 21:22). ദൈവജനം പിതാവും പുത്രനുമായി തുറന്ന സംസർഗ്ഗം ചെയ്യാൻ പ്രത്യേക പദവി ഉള്ളവരായിരിക്കും. “ഇപ്പോൾ നാം കണ്ണാടിയിൽ കടമൊഴിയായി കാണുന്നു” (1 കൊരി. 13:12). പ്രകൃതിയിലൂടെയും മനുഷ്യരോടുള്ള ദൈവത്തിന്‍റെ ഇടപെടലുകളിലൂടെയും ദൈവത്തിന്‍റെ പ്രതിഛായ കണ്ണാടിയിൽ എന്നപോലെ നാം ഇന്ന് കാണുന്നു. എന്നാൽ അന്ന് മൂടുപടം നീങ്ങിയവരായി ദൈവത്തെ മുഖാമുഖമായി കാണും. നാം ദൈവത്തിന്‍റെ സന്നിധിയിൽനിന്ന് അവന്‍റെ മുഖപ്രകാശം അനുഭവിക്കും.GCMal 783.1

    വീണ്ടെടുക്കപ്പെട്ട ജനം അറിയപ്പെട്ടതുപോലെ തന്നെ അറിയും. ദൈവം തന്നെ മനുഷ്യരോടു കാണിച്ച സ്നേഹവും കരുണയും അവിടെ സത്യമായും മധുരതരമായും പ്രകടമാകും. വിശുദ്ധന്മാരുമായുള്ള പരിശുദ്ധ സംസർഗ്ഗം, അനു ഗ്രഹിക്കപ്പെട്ട മാലാഖമാരുമായി ഒരുമയുള്ള സാമൂഹ്യ ജീവിതം, കുഞ്ഞാ ടിന്‍റെ തിരുരക്തത്താൽ തങ്ങളുടെ അങ്കികളെ വെളുപ്പിച്ച എല്ലായുഗങ്ങളി ലേയും വിശ്വസ്തർ, സ്വർഗ്ഗത്തിലും ഭൂമിയിലും ഉള്ള സകല കുടുംബാംഗങ്ങളേയും ഒന്നിച്ചുചേർക്കുന്ന വിശുദ്ധ ബന്ധം (എഫെ. 3:15) എന്നിവ വീണ്ടടുക്കപ്പെട്ടവരുടെ സന്തോഷത്തിന് രൂപം കൊടുക്കുവാൻ സഹായിക്കുന്നു.GCMal 783.2

    സൃഷ്ടിപ്പിന്‍ ശക്തിയുടെ അത്ഭുതങ്ങളേയും വീണ്ടെടുപ്പിൻ സ്നേഹത്തിന്‍റെ രഹസ്യങ്ങളേയും കുറിച്ച് ഒരിക്കലും മങ്ങാത്ത സന്തോഷത്തോടെ അവിടെയുള്ള ശാശ്വത മനസ്സുകൾ ധ്യാനിക്കും. ദൈവത്തെ വിസ്മരിക്കുന്നതിന്ന് പരീക്ഷിക്കുന്ന ക്രൂരനും വഞ്ചകനുമായ ശത്രു അവിടെ ഉണ്ടായിരിക്കയില്ല. ഓരോ ബുദ്ധിശക്തിയും കഴിവുകളും വർദ്ധിച്ചുകൊണ്ടിരിക്കും. ജ്ഞാന സമ്പാദനം മനസ്സുകളെ തളർത്തുകയൊ ഊർജ്ജം നഷ്ടമാക്കുകയൊ ചെയ്യു യില്ല. അവിടെ ഏറ്റവും ബൃഹത്തായ സംരംഭങ്ങൾ നടക്കും. ഏറ്റവും ഉയർന്ന അഭിലാഷങ്ങൾ യാഥാർത്ഥ്യമാകും. ഏറ്റവും വലിയ ഉൽക്കർഷേച്ഛ സഫലീകരിക്കപ്പെടും. എങ്കിലും കീഴടക്കാൻ വീണ്ടും വിജ്ഞാനത്തിന്‍റെ കൊടുമുടികൾ കണ്ടെത്തും. പ്രശംസാർഹമായ പുതിയ അത്ഭുതങ്ങളും ഉൾക്കൊള്ളണ്ട പൂതിയ സത്യങ്ങളും ശരീരത്തിന്‍റേയും മനസ്സിന്‍റെയും ആത്മാവിന്‍റേയും ശക്തി ഉണർത്തുന്ന പുതിയ വിഷയങ്ങൾ ഉണ്ടാകും.GCMal 783.3

    വീണ്ടെടുക്കപ്പെട്ടവർക്കു പഠിക്കുന്നതിനുവേണ്ടി പ്രപഞ്ചത്തിലെ മുഴു നിക്ഷേപങ്ങളേയും തുറന്നു കൊടുക്കും, മർത്യതയുടെ തടസ്സങ്ങൾ കൂടാതെ അവർ വിദൂര ലോകങ്ങളിലേക്ക് തളർന്നുപോകാതെ പറക്കും. മനുഷ്യന്‍റെ ദുഖങ്ങളുടെ ദൃശ്യത്താൽ വീർപ്പുമുട്ടിയിരുന്ന മറ്റു ലോകങ്ങളിലെ നിവാ സികൾ ആത്മാക്കളുടെ വീണ്ടെടുപ്പിന്‍റെ വാർത്തകേട്ട് സന്തോഷത്തിന്‍റെ പാട്ടുകൾ പാടും. അവർണ്ണനീയമായ സന്തോഷത്തോടെ ഭൂവാസികൾ വീഴ്ച ഭവിക്കാത്ത ജീവികളുടെ സന്തോഷത്തിലേക്കും പരിജ്ഞാനത്തിലേക്കും പ്രവേശിക്കും. ദൈവത്തിന്‍റെ കൈവേലയെപ്പറ്റി, യുഗായുഗങ്ങളായി നേടിയ അറിവും ജ്ഞാനവും ധ്യാനപൂർവ്വം അവർ പങ്കുവെയ്ക്കും. സൃഷ്ടി കർത്താ വിന്‍റെ സിംഹാസനത്തിനു ചുറ്റും വലം വെയ്ക്കുന്ന സൂര്യ നക്ഷത്രാദികളുടെ ഘടനയും പ്രവർത്തന നിയമങ്ങളും സൃഷ്ടി മഹത്വത്തിന്‍റെ മങ്ങലി ല്ലാത്ത ദൃശ്യങ്ങളും അവർ കണ്ണിമയ്ക്കാതെ നോക്കിക്കാണും. ഏറ്റവും ചെറിയതു മുതൽ ഏറ്റവും വലിയതുവരെ ഉള്ള എല്ലാറ്റിന്മേലും സൃഷ്ടികർത്താവിന്‍റെ നാമം എഴുതപ്പെട്ടിരിക്കുകയും അവയിലെല്ലാം ദൈവശക്തിയുടെ വ്യാപ്തി വെളിപ്പെടുകയും ചെയ്യും.GCMal 783.4

    നിത്യതയുടെ വർഷങ്ങൾ കടന്നുപോകുമ്പോൾ, ദൈവത്തിന്‍റെയും ക്രിസ്തുവിന്‍റെയും ഉന്നതമായതും മഹത്വപൂർണ്ണവുമായ വെളിപ്പാടുകൾ കൂടുതൽ പ്രകടമാകും. അറിവ് പുരോഗമിക്കുന്നതിനോടൊപ്പം, സ്നേഹവും ഭയഭക്തിയും സന്തോഷവും വർദ്ധിക്കും. മനുഷ്യർ ദൈവത്തെക്കുറിച്ച് പഠിക്കും തോറും തന്‍റെ സ്വഭാവത്തെക്കുറിച്ചുള്ള മതിപ്പ് വർദ്ധിക്കും. സാത്താനുമായുള്ള വൻവിവാദത്തിന്‍റെ നേട്ടങ്ങളെയും വീണ്ടെടുപ്പിന്‍റെ ഔന്നത്യത്തെയും അവർക്കു മുമ്പിൽ യേശു തുറക്കുമ്പോൾ വീണ്ടെടുക്കപ്പെട്ടവരുടെ ഹൃദയങ്ങൾ തീക്ഷ്ണമായ ഭക്തിയാൽ പുളകിതമാകും. അവർ അത്യാഹ്ലാദത്തോടെ സ്വർണ്ണ വീണകൾ മീട്ടും. പതിനായിരം പതിനായിരങ്ങളും, ആയിരം ആയി രങ്ങളും ഒത്തൊരുമിച്ച് ഊർജ്ജസ്വലമായി സ്തുതിഗീതങ്ങൾ ആലപിക്കും.GCMal 784.1

    “സ്വർഗ്ഗത്തിലും ഭൂമിയിലും ഭൂമിക്ക് കീഴിലും സമുദ്രത്തിലും ഉള്ള സകല സൃഷ്ടിയും അവയിലുള്ളത് ഒക്കെയും സിംഹാസനത്തിൽ ഇരിക്കുന്നവനും കുഞ്ഞാടിനും സ്തോത്രവും ബഹുമാനവും മഹത്വവും ബലവും എന്നെ ന്നേക്കും ഉണ്ടാകട്ടെ എന്നു പറയുന്നത് ഞാൻ കേട്ടു” (വെളി. 5:13).GCMal 784.2

    വൻപോരാട്ടം അവസാനിക്കുന്നു. പാപവും പാപികളും ഇനി മേലാൽ ഇല്ല. സർവ്വഭൂമിയും വിശുദ്ധമായി. ഒരുമയുടേയും സന്തോഷത്തിന്‍റേയും ഒരേ തുടിപ്പാണ് സർവ്വ സൃഷ്ടിയിലും ഉള്ളത്. എല്ലാറ്റിനേയും സൃഷ്ടിച്ചവങ്കൽ നിന്ന് ജീവനും വെളിച്ചവും സന്തോഷവും അതിരില്ലാത്ത പ്രദേശങ്ങളിലേക്ക് ഒഴുകും. അതിസൂക്ഷ്മമായ അണു മുതൽ ഏറ്റവും വലിയ ലോകം വരെ ജീവ നുള്ളതും ഇല്ലാത്തതുമായ എല്ലാം തങ്ങളുടെ മങ്ങലില്ലാത്ത സൗന്ദര്യത്തിലും തികഞ്ഞ സന്തോഷത്തിലും ദൈവം സ്നേഹം ആകുന്നു എന്ന് പ്രഖ്യാപിക്കുന്നു.GCMal 784.3

    Larger font
    Smaller font
    Copy
    Print
    Contents