Loading...
Larger font
Smaller font
Copy
Print
Contents
വന്‍ പോരാട്ടം - Contents
  • Results
  • Related
  • Featured
No results found for: "".
  • Weighted Relevancy
  • Content Sequence
  • Relevancy
  • Earliest First
  • Latest First

    അദ്ധ്യായം 13—നെതർലാൻഡ്സും സ്കാന്‍ഡിനേവ്യയും

    നെതർലാൻഡ്സിൽ പോപ്പിന്‍റെ മർദ്ദനഭരണം വളരെ നേരത്തേതന്ന കഠിനമായ എതിർപ്പ് വിളിച്ചുവരുത്തി. ലൂഥറിന്‍റെ കാലത്തിന് എഴുന്നൂറു വർഷംമുൻപുതന്നെ റോമിലെ പോപ്പിനെ, അവിടെ, നയതന്ത്ര പ്രതിനിധികളായിട്ട് അയയ്ക്കപ്പെട്ട രണ്ട് നിർഭയരായ ബിഷപ്പുമാർ ചോദ്യം ചെയ്തിരുന്നു. അവർ പോപ്പിന്‍റെ പ്രവർത്തനത്തിന്‍റെ തനി ശൈലി കണ്ടു മനസ്സിലാക്കി. “ദൈവം തന്‍റെ രാജ്ഞിയും മണവാട്ടിയും ആക്കിയ സഭയ്ക്ക്, അവളുടെ കുടുംബത്തിന് മേന്മയേറിയതും നിലനില്ക്കുന്നതുമായ ജീവിത മാർഗ്ഗങ്ങൾ, മാഞ്ഞുപോകാത്തതും കളങ്കപ്പെടാത്തതുമായ സ്ത്രീധനമായി നല്കി, നിത്യമായ കിരീടവും ചെങ്കോലും നല്കി.... ഇതെല്ലാം ഒരു മോഷ്ടാവ് തട്ടിയെടുക്കുന്നതുപോലെ നിങ്ങൾക്ക് സ്വന്തം പ്രയോജനത്തിനാക്കിത്തീർത്തു. നിങ്ങൾ നിങ്ങളെത്തന്നെ ദൈവാലയത്തിൽ പ്രതിഷ്ഠിച്ച്, ഒരു പാസ്റ്റർ ആയിരിക്കുന്നതിനുപകരം നിങ്ങൾ ആട്ടിൻകൂട്ടത്തിന് ഒരു ചെന്നായ് ആയിത്തീർന്നു;.... . നിങ്ങൾ ഒരു അത്യുന്നത ബിഷപ്പാണെന്നു ഞങ്ങൾ വിശ്വസിക്കണം, എന്നാൽ നിങ്ങൾ ഒരു മർദ്ദനഭരണക്കാരനായിട്ടു വിരാജിക്കുകയാണ്.... നിങ്ങൾ നിങ്ങളേത്തന്നെ വിളിക്കുന്നതുപോലെ നിങ്ങൾ ദാസന്മാരുടെ ദാസനായിരിക്കേണ്ടതാണ്, എന്നാൽ നിങ്ങൾ പ്രഭുക്കന്മാരുടെ പ്രഭു ആകാനാണ് പരിശ്രമിക്കുന്നത്.... നിങ്ങൾ ദൈവകല്പനയെ അവഹേളിക്കുന്നു; ഭൂമിയുടെ അറ്റങ്ങളോളം എല്ലാ സഭകളേയും പണിയുന്നത് പരിശുദ്ധാത്മാവാണ്.... നാം പൗരന്മാരായിരിക്കുന്ന ദൈവപട്ടണം സ്വർഗ്ഗത്തിന്‍റെ എല്ലാ മേഘലകളിലും എത്തുന്നു; അത് പ്രവാചകന്മാരാൽ ബാബിലോൺ എന്നു പേരു പറയപ്പെട്ട പട്ടണത്തെക്കാൾ മഹത്വമേറിയതാണ്. ബാബിലോൺ ദൈവികമെന്ന് ഭാവിക്കുന്നു, അതിന്‍റെ ബുദ്ധി അനശ്വരം എന്നു വിളിക്കുന്നു, ഒരിക്കലും തെറ്റു പറ്റിയിട്ടില്ല, തെറ്റിപ്പോകയുമില്ല എന്നു അവകാശപ്പെടുന്നു'. -Gerard Brandt, History of the Reformation in and about the Low Countries, b. 1, p 6.GCMal 269.1

    ഈ പ്രതിക്ഷേധത്തിന്‍റെ പ്രതിധ്വനി ഉയർത്തുവാൻ മറ്റു പലരും നൂറ്റാണ്ടുതോറും ഉയർന്നു വന്നു. ആരംഭകാലത്തെ അദ്ധ്യാപകർ പല സ്ഥലങ്ങളിലും യാത്ര ചെയ്ത് പല പേരുകളിൽ അറിയപ്പെട്ട്, വയുഡോയിസ് മിഷനറിമാരുടെ സ്വഭാവം ഉൾക്കൊണ്ട്, സുവിശേഷത്തിന്‍റെ അറിവ് എല്ലായിടത്തും പ്രചരിപ്പിച്ച്, നെതർലാൻഡിൽ പ്രവേശിച്ചു. അവരുടെ ഉപദേശം വേഗം വ്യാപിച്ചു. വാൾഡൻസ്യൻ ബൈബിൾ അവർ പദ്യരൂപത്തിൽ ഡച്ചുഭാഷയിലേക്കു പരി ഭാഷപ്പെടുത്തി. അതിൽ വലിയ പ്രയോജനം ഉണ്ടെന്ന് അവർ പ്രഖ്യാപിച്ചു. തമാശകളും കെട്ടുകഥകളും ഇല്ല; താഴ്ന്നതരത്തിലുള്ള നിസ്സാര കാര്യങ്ങളും വസ്തുതകൾ വളച്ചൊടിക്കലും ഇല്ല; പിന്നെയോ, സത്യവചനം, അല്പം ചിലതു പെട്ടെന്ന് മനസ്സിലാക്കുവാൻ പ്രയാസമുള്ളതും ആണ്.” - Ibid., b.1, p.14.GCMal 270.1

    ഇപ്പോൾ റോമാസഭയുടെ പീഡനം തുടങ്ങി; എന്നാൽ പീഡനത്തിന്‍റെ മദ്ധ്യത്തിലും വിശ്വാസികൾ വർദ്ധിക്കുവാൻ തുടങ്ങി. മതപരമായ കാര്യങ്ങളിൽ വേദപുസ്തകം മാത്രമാണ് തെറ്റില്ലാത്ത ആധികാരികമായത് എന്നും “വിശ്വസിക്കുവാൻ ആരേയും നിർബന്ധിക്കുവാൻ പാടില്ല, പിന്നെയോ പ്രസംഗത്തിൽക്കൂടി നേടിയെടുക്കണം” എന്നും അവർ പ്രഖ്യാപിച്ചു. - Martyn, vol. 2, p. 87.GCMal 270.2

    ലൂഥറിന്‍റെ പഠിപ്പിക്കലിനോട് അനുഭാവമുള്ളവർ നെതർലാൻഡിൽ ഉണ്ടായിരുന്നു. കാര്യഗൗരവം ഉള്ളവരും വിശ്വസ്തരുമായ ആളുകൾ എഴുന്നേറ്റ് സുവിശേഷം പ്രസംഗിച്ചു. ഹോളണ്ടിലെ ഒരു സംസ്ഥാനത്തുനിന്നും മെന്നോ സമൻസ് വന്നു. ഒരു റോമൻ കത്തോലിക്കനായി വിദ്യാഭ്യാസം ചെയ്ത് പൗരോഹിത്യത്തിനായി കൈവെയ്പ് സ്വീകരിച്ച്, ബൈബിളിനെക്കുറിച്ച് അറിവില്ലാതെ, വിപരീതോപദേശക്കാരനാണെന്ന് തെറ്റിദ്ധരിക്കുമെന്ന് ഭയന്ന് അതു വായിക്കാതിരുന്നു. വിശുദ്ധ കുർബ്ബാനയിലെ അപ്പവും വീഞ്ഞും ക്രിസ്തുവിന്‍റെ മാംസവും രക്തവുമായി മാറുന്നു എന്ന സിദ്ധാന്തത്തെ സംബന്ധിച്ച് ഒരു സംശയം കലശലായിട്ട് ഉണ്ടായപ്പോൾ, അതു സാത്താന്‍റെ ഒരു പരീക്ഷയാണ് എന്നു കരുതി പ്രാർത്ഥനയിലൂടെയും ഏറ്റുപറച്ചിലിൽക്കൂടിയും അതിൽനിന്നും സ്വതന്ത്രനാകാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. മനസ്സാക്ഷിയുടെ കുറ്റം വിധിക്കുന്ന ശബ്ദത്തെ നിശ്ശബ്ദമാക്കാൻ പരിശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. കുറച്ചുകാലം കഴിഞ്ഞ് പുതിയനിയമം വായിക്കുന്നതിലേക്കു താൻ നയിക്കപ്പെട്ടു; ഇത്, ലൂഥറിന്‍റെ എഴുത്തുകൾക്കൊപ്പം, തന്നെ നവീകരണ ദൂതു സ്വീകരിക്കുവാൻ കാരണമാക്കി. അധികം താമസിയാതെ അടുത്തുള്ള ഒരു ഗ്രാമത്തിൽ, രണ്ടാമതു സ്നാനം സ്വീകരിച്ചു എന്ന കാരണത്താൽ മരണത്തിനു വിധിക്കപ്പെട്ട മനുഷ്യനെ ശിരഛേദം ചെയ്യുന്നതു താൻ കണ്ടു. ഇത്, ശിശുസ്നാനത്തെപ്പറ്റി വേദപുസ്തകം പറയുന്നതു പഠിക്കുവാൻ തന്നെ നയിച്ചു. തിരുവചനത്തിൽ അതിനു തെളിവൊന്നും കാണാൻ കഴിഞ്ഞില്ല, എന്നാൽ സ്നാനം സ്വീകരിക്കുന്നതിന്‍റെ വ്യവസ്ഥയായിട്ട് മാനസാന്തരവും വിശ്വാസവും എല്ലായിടത്തും ആവശ്യപ്പെട്ടിരിക്കുന്നു.GCMal 270.3

    മെനോ റോമൻ സഭയിൽനിന്നു പിന്മാറി തന്‍റെ ജീവിതം താൻ സ്വീകരിച്ച സത്യം പഠിപ്പിക്കുന്നതിനു സമർപ്പിച്ചു. ജർമ്മനിയിലും നെതർലാൻഡ്സിലും ഒരു വിഭാഗം മതഭ്രാന്തന്മാർ എഴുന്നേറ്റ്, യുക്തിരഹിതവും രാജ്യദ്രോഹപരവു മായ ഉപദേശങ്ങൾ പ്രചരിപ്പിക്കുകയും, നിയമ വാഴ്ചയേയും മാന്യതയേയും തകർത്തുകൊണ്ട്, അക്രമാസക്തവും കലാപ കലുഷിതവുമായിക്കൊണ്ടിരുന്നു. ഈ മതഭ്രാന്തന്മാരുടെ പഠിപ്പിക്കലിന്‍റെ ഭയാനകമായ ഫലങ്ങൾ എന്താ യിരിക്കുമെന്ന് മനസ്സിലാക്കിയ മെനോ ആ ഉപദേശങ്ങളെ ശക്തമായി എതിർത്തു. ഇവരുടെ തെറ്റായ ഉപദേശങ്ങളിൽ വഴിതെറ്റിപ്പോയ അനേകർ ഉണ്ടായിരുന്നെങ്കിലും, പഴയ ക്രിസ്ത്യാനികളുടെ പിൻതുടർച്ചക്കാരായ അനേകർ, വാൾഡൻസ്യൻ ഉപദേശത്തിന്‍റെ ഫലങ്ങളായി ഉണ്ടായിരുന്നു. ഈ വിഭാഗക്കാരുടെ ഇടയിൽ വളരെ ഉത്സാഹത്തോടെ മെനോ അദ്ധ്വാനിച്ച് വിജയിച്ചു.GCMal 271.1

    തന്‍റെ ഭാര്യയും മക്കളുമായിട്ട് വളരെ കഷ്ടപ്പാടും ദാരിദ്ര്യവും സഹിച്ച്, പലപ്പോഴും ജീവനു ഭീഷണിയോടുകൂടെ ഇരുപത്തിയഞ്ചു വർഷം അദ്ദേഹം യാത്ര ചെയ്തു. അദ്ദേഹം നെതർലാൻഡ്സിലും വടക്കൻ ജർമ്മനിയിലും സഞ്ചരിച്ച്, പ്രധാനമായും സാധാരണക്കാരുടെ ഇടയിൽ പ്രവർത്തിച്ച്, വിപുലമായ സ്വാധീനം ഉണ്ടാക്കി. പരിമിതമായ വിദ്യാഭ്യാസമേ ഉണ്ടായിരുന്നുള്ളു വെങ്കിലും നല്ല വാക്ചാതുര്യവും, പതറാത്ത സത്യസന്ധതയും വിനയവും താഴ്ചയും അനുകമ്പയും ഉള്ളവനും താൻ പഠിപ്പിച്ച തത്വങ്ങൾ സ്വന്ത ജീവിതത്തിൽ പ്രായോഗികമാക്കുകയും, ജനങ്ങളുടെ വിശ്വാസം ആർജ്ജിക്കുകയും ചെയ്തു. തന്‍റെ അനുയായികൾ ചിതറിപ്പോകുകയും പീഡിപ്പിക്കപ്പെടുകയും ചെയ്തു. മുൻഹെറിറ്റുകൾ എന്ന മതഭ്രാന്തന്മാരാൽ അവർ വളരെ കഷ്ടം സഹിക്കയും ചിന്താക്കുഴപ്പത്തിൽ അകപ്പെടുകയും ചെയ്തു. എന്നിട്ടും വളരെപ്പേർ തന്‍റെ അദ്ധ്വാനത്താൽ മാനസാന്തരപ്പെട്ടു.GCMal 271.2

    നെതർലാൻഡ്സിലെപ്പോലെ നവീകരണ ദൂത് മറ്റെങ്ങും സാധാരണയായി സ്വീകരിച്ചില്ല. ചുരുക്കം ചില രാജ്യങ്ങളിൽ മാത്രമേ അതിന്‍റെ അനുയായികൾ അധികമായി പീഡിപ്പിക്കപ്പെട്ടുള്ളൂ. ജർമ്മനിയിൽ ചാൾസ് അഞ്ചാമൻ നവീകരണം നിരോധിച്ചു; ആ വിശ്വാസക്കാരെ വധിക്കുവാൻ തനിക്കു താല്പര്യവുമുണ്ടായിരുന്നു, എന്നാൽ രാജകുമാരന്മാർ തന്‍റെ ഉദ്യമത്തിനു തടസം നിന്നു. നെതർലാൻഡ്സിൽ തനിക്ക് വളരെ അധികാരവുമുണ്ടായിരുന്നു, മർദ്ദനത്തിനുള്ള വിളംബരങ്ങൾ ഒന്നിനുപുറകേ ഒന്നായി വന്നുകൊണ്ടിരുന്നു. ബൈബിൾ വായിക്കുന്നതും, കേൾക്കുന്നതും, പ്രസംഗിക്കുന്നതും അതിനെപ്പറ്റി സംസാരിക്കുന്നതും കൊലത്തൂണിൽ മരണശിക്ഷ വരുത്തി വെയ്ക്കുന്നതായിരുന്നു. രഹസ്യത്തിൽ ദൈവത്തോടു പ്രാർത്ഥിക്കുന്നതും വിഗ്രഹത്തിന്‍റെ മുമ്പിൽ കുമ്പിട്ടു വണങ്ങാതിരിക്കുന്നതും ഒരു പാട്ടുപാടുന്നതും എല്ലാം മരണശിക്ഷയ്ക്കു കാരണമാണ്. തങ്ങളുടെ തെറ്റുകളെ ഏറ്റുപറഞ്ഞു ഉപേക്ഷിക്കുന്നവരെപ്പോലും കുറ്റം വിധിച്ചു, പുരുഷന്മാരെങ്കിൽ വാളാൽ മരിക്കണം, സ്ത്രീകളാണെങ്കിൽ ജീവനോടെ കുഴിച്ചിടപ്പെടണം. ചാൾസിന്‍റെയും ഫിലിപ്പ് രണ്ടാമന്‍റെയും ഭരണത്തിൻ കീഴിൽ ആയിരങ്ങൾ നശിച്ചു.GCMal 271.3

    ഒരു പ്രാവശ്യം ഒരു കുടുംബത്തെ മുഴുവൻ കുറ്റവിചാരണ നടത്തുന്ന വരുടെ മുമ്പിൽ കൊണ്ടുവന്നു; ചുമത്തപ്പെട്ട കുറ്റം അവർ കുർബ്ബാനയിൽ സംബന്ധിക്കാതെ വീട്ടിൽവെച്ച് ആരാധിച്ചു എന്നതായിരുന്നു. രഹസ്യ ആരാധനയിൽ എന്താണ് ചെയ്യുന്നത് എന്ന് ചോദിച്ചപ്പോൾ ഏറ്റവും ഇളയ മകൻ പറഞ്ഞത്: “ഞങ്ങൾ മുട്ടിന്മേൽ നിന്ന്, ദൈവമേ ഞങ്ങളുടെ മനസ്സുകളെ പ്രകാശിപ്പിച്ച് ഞങ്ങളുടെ പാപങ്ങളെ ക്ഷമിക്കേണമേ എന്നു പ്രാർത്ഥിക്കും; ഞങ്ങളുടെ രാജാവിനുവേണ്ടി പ്രാർത്ഥിക്കും; അദ്ദേഹത്തിന്‍റെ ഭരണം നന്നായിരിക്കേണമേ, ജീവിതം സന്തുഷ്ടമായിരിക്കേണമേ; ഞങ്ങളുടെ ന്യായാധിപന്മാരേ ദൈവം സംരക്ഷിച്ചുകൊള്ളണമേ” എന്നായിരുന്നു. - Wylie, b. 18, ch. 6. ചില ന്യായാധിപന്മാർ വളരെ വികാരാധീനരായി എങ്കിലും പിതാവിനും തന്‍റെ പുത്രന്മാരിൽ ഒരുവനും മരണശിക്ഷ വിധിച്ചു.GCMal 272.1

    പീഡകന്മാരുടെ ഉഗ്രകോപത്തിനു തുല്യമായിരുന്നു രക്തസാക്ഷികളുടെ വിശ്വാസം. പുരുഷന്മാർ മാത്രമല്ല, ദുർബ്ബലരായ സ്ത്രീകളും യുവതികളുംകൂടി അചഞ്ചലമായ ധൈര്യം കാഴ്ചവച്ചു. “ഭർത്താക്കന്മാർ അഗ്നിയിൽ വേദന സഹിച്ചുകൊണ്ടിരിക്കുമ്പോൾ ഭാര്യമാർ അടുത്തു നിന്നുകൊണ്ട് ആശ്വാസവാക്കുകൾ പറയുകയും പ്രോത്സാഹിപ്പിക്കാനായി കീർത്തനങ്ങൾ ആലപിക്കുകയും ചെയ്യും. അവിവാഹിതരായ യുവതികൾ അവരെ ജീവനോടെ കുഴിച്ചിടുന്ന കുഴിയിൽ രാത്രിയിൽ ഉറങ്ങാൻ കിടക്കുന്നതുപോലെ കിടക്കും. തീച്ചുളയിലേക്കാണെങ്കിൽ തങ്ങൾക്കുള്ള ഏറ്റവും നല്ല വസ്ത്രം ധരിച്ചുകൊണ്ട് അവരുടെ വിവാഹത്തിനു പോകുന്നതുപോലെ പോകും”. Ibid., p.18, ch.6.GCMal 272.2

    അജ്ഞാനമതം സുവിശേഷത്തെ നശിപ്പിക്കാൻ ശ്രമിച്ച കാലത്തേപ്പോലെ ക്രിസ്ത്യാനികളുടെ രക്തം വിത്തായിരുന്നു. (See Tertullian, Apology, paragraph 50) പീഡനം സത്യത്തിനു സാക്ഷികളെ വർദ്ധിപ്പിക്കുവാൻ കാരണമായി. കീഴ്പെടുത്തുവാൻ കഴിയാത്ത ജനങ്ങളുടെ ദൃഢനിശ്ചയത്താൽ കോപിഷ്ഠനായ രാജാവു വർഷംതോറും തന്‍റെ ക്രൂരപ്രവൃത്തി തുടരുവാൻ ശ്രമിച്ചുവെങ്കിലും നിഷ്ഫലമായി. ഓറഞ്ച് എന്ന സ്ഥലത്തെ കുലീനനായ വില്യത്തിന്‍റെ നേതൃത്വത്തിൽ ദൈവത്തെ ആരാധിക്കാനുള്ള സ്വാതന്ത്ര്യം ഹോളണ്ടിനു നേടിക്കൊടുത്തു.GCMal 273.1

    പീഡ്മണ്ട് മലനിരകളിലും ഫ്രാൻസിലെ സമതലങ്ങളിലും ഹോളണ്ടിന്‍റെ കടൽ തീരങ്ങളിലും സുവിശേഷത്തിന്‍റെ വളർച്ച അതിന്‍റെ അനുയായികളുടെ രക്തംകൊണ്ട് അടയാളപ്പെടുത്തപ്പെട്ടതാണ്. എന്നാൽ വടക്കൻ രാജ്യങ്ങളിൽ അത് സമാധാനപരമായ ഒരു പ്രവേശനം കണ്ടു. വിറ്റൻബർഗ്ഗിലെ വിദ്യാർത്ഥികൾ, തങ്ങളുടെ ഭവനങ്ങളിലേക്കു മടങ്ങിപ്പോയപ്പോൾ, നവീകരണ ദൂത്GCMal 273.2

    സ്കാന്‍ഡിനേവ്യയിലേക്കു വഹിച്ചുകൊണ്ടുപോയി. ലൂഥറിന്‍റെ എഴുത്തുകളുടെ പ്രസിദ്ധീകരണവും വെളിച്ചം പരത്തി. വടക്കൻ പ്രദേശങ്ങളിലെ സാധാരണക്കാരും അദ്ധ്വാനശീലരുമായ ആളുകൾ, റോമിന്‍റെ അഴിമതിയിൽനിന്നും ആഡംബരത്തിൽനിന്നും അന്ധവിശ്വാസങ്ങളിൽ നിന്നും പിൻതിരിഞ്ഞ് ബൈബിളിലെ വിശുദ്ധിയേയും ലാളിത്യത്തേയും ജീവദായകമായ സത്യ ത്തേയും സ്വാഗതം ചെയ്തു.GCMal 273.3

    “ഡൻമാർക്കിലെ നവീകരണ കർത്താവായ” റ്റാസൻ ഒരു കൃഷിക്കാരന്‍റെ മകൻ ആയിരുന്നു. നല്ല ബുദ്ധിയുടെ ലക്ഷണങ്ങളൊക്കെ കൂട്ടിയിൽ നേരത്തേ കണ്ടുതുടങ്ങുകയും വിദ്യാഭ്യാസത്തിനായി ആഗ്രഹിക്കുകയും ചെയ്തു; എന്നാൽ മാതാപിതാക്കന്മാരുടെ സാഹചര്യം അതു നിഷേധിച്ചു, അങ്ങനെ അവൻ ഒരു സന്യാസിമഠത്തിൽ പ്രവേശിച്ചു. ഇവിടെ തന്‍റെ ജീവിത വിശുദ്ധിയും, ജോലിയിലെ കരുതലും വിശ്വസ്തതയും, മേലധികാരിയുടെ അനു ഭാവം ലഭ്യമാക്കി. ഭാവിയിൽ സഭയ്ക്ക് നല്ല സേവനമായിത്തീരാവുന്ന താലന്തു കൾ വാഗ്ദാനം ചെയ്യുന്നതായി പരിശോധനയിൽ കണ്ടു. ജർമ്മനിയിലോ നെതർലൻഡിലോ ഉള്ള സർവ്വകലാശാലയിൽ തനിക്ക് വിദ്യാഭ്യാസം നല്കുവാൻ നിശ്ചയിച്ചു. അവൻ വിറ്റൻബർഗ്ഗിൽ പോകുവാൻ പാടില്ല എന്ന വ്യവസ്ഥയിന്മേൽ ഇഷ്ടമുള്ള സ്കൂൾ തെരെഞ്ഞെടുക്കുവാൻ അനുവദിച്ചു. സഭയുടെ പണ്ഡിതൻ വിപരീതോപദേശവിഷത്താൽ അപകടത്തിൽപ്പെടാൻ പാടില്ലെന്നു സന്യാസിമാർ പറഞ്ഞു.GCMal 273.4

    ഇന്നത്തെപ്പോലെ അന്നും റോമയുടെ ഒരു ശക്തികേന്ദ്രമായിരുന്ന കൊളോണിലേക്ക് റ്റാസൻ പോയി. അവിടുത്തെ നിഗൂഢതകൾ തന്നിൽ വെറുപ്പുളവാക്കി. ആ സമയത്ത് തനിക്ക് ലൂഥറിന്‍റെ പ്രസിദ്ധീകരണങ്ങൾ ലഭിച്ചു, അത്ഭുതത്തോടും, സന്തോഷത്തോടുംകൂടി താൻ അതു വായിക്കുകയും നവീകരണ കർത്താവിന്‍റെ വ്യക്തിപരമായ നിർദ്ദേശം ലഭിക്കാൻ ആഗ്രഹിക്കുകയും ചെയ്തു. എന്നാൽ അങ്ങനെ ചെയ്യുന്നത് തന്‍റെ മഠമേധാവിയെ കോപിപ്പിക്കുകയും സഹായം നഷ്ടപ്പെടുത്തുകയും ചെയ്യുന്നതാണ്. അധികം താമസിയാതെ താൻ വിറ്റൻബർഗ്ഗിലെ ഒരു വിദ്യാർത്ഥിയായി ചേരുവാൻ തീരുമാനിച്ചു.GCMal 274.1

    ഡൻമാർക്കിലേക്കു തിരികെ വന്നപ്പോൾ താൻ വീണ്ടും സന്യാസി മഠത്തിലേക്കുപോയി. ഇതുവരെ ആരും തന്നെ ലൂഥറൻ എന്നു സംശയിച്ചില്ല. തന്‍റെ രഹസ്യം വെളിപ്പെടുത്തിയില്ല, എന്നാൽ തന്‍റെ കൂട്ടുകാരുടെ മുൻ വിധിയെ ഉത്തേജിപ്പിക്കാതെ, അവരെ ഒരു പാവനമായ വിശ്വാസത്തിലേക്കും ജീവിതത്തിലേക്കും നയിക്കുവാൻ ശ്രമിച്ചു. താൻ ബൈബിൾ തുറന്ന് അതിന്‍റെ ശരിയായ അർത്ഥം വിശദീകരിച്ചു, അവസാനം ക്രിസ്തുവിനെ അവർക്കു പാപിയുടെ നീതിയായും അവന്‍റെ രക്ഷയുടെ ഏക പ്രത്യാശയായും പ്രസംഗിച്ചു. റോമയുടെ ഒരു ധീരനായ സംരക്ഷകനായി തന്നിൽ വിശ്വാസം അർപ്പിച്ചി രുന്ന മഠാധിപതിയുടെ കോപം ജ്വലിച്ചു. തന്നെ സ്വന്ത മഠത്തിൽ നിന്നും വേഗം മറ്റൊരു മഠത്തിലേക്കു മാറ്റി, മുറിയിൽ ഇട്ട് കർശനമായ മേൽനോട്ടത്തിലാക്കി.GCMal 274.2

    തന്‍റെ പുതിയ മേൽനോട്ടക്കാരെ അത്ഭുതപ്പെടുത്തിക്കൊണ്ട്, സന്യാസിമാരിൽ അനേകർ തങ്ങൾ നവീകരണ പ്രസ്ഥാനത്തിലേക്കു മാറി എന്ന് പെട്ടെന്ന് പ്രഖ്യാപിച്ചു. മുറിയുടെ അഴികൾക്കിടയിൽക്കൂടി റ്റാസൻ തന്‍റെ കൂട്ടുകാർക്ക് സത്യത്തേക്കുറിച്ചുള്ള അറിവു പകർന്നുകൊടുത്തു. വിപരീതോപദേശക്കാരെ കൈകാര്യം ചെയ്യുന്ന സഭയുടെ പരിപാടിയിൽ ഡാനിഷ് പാതിരിമാർ വിജയിച്ചിരുന്നു. എങ്കിൽ റ്റാസന്‍റെ ശബ്ദം പിന്നെ ഒരിക്കലും കേൾക്കുകയില്ലായിരുന്നു. എന്നാൽ ഏതോ രഹസ്യ ജയിലറയിലെ കല്ലറയിലേക്കു തള്ളുന്നതിനുപകരം, അവർ തന്നെ മഠത്തിൽ നിന്നും പുറംതള്ളി. ഇപ്പോൾ അവർക്കു ശക്തിയില്ലാതായി. അടുത്ത കാലത്തു പുറപ്പെടുവിച്ച രാജകീയ വിളംബരപ്രകാരം പുതിയ ഉപദേശത്തെ പഠിപ്പിക്കുന്നവർക്ക് സംരക്ഷണം ഉറപ്പുവരുത്തി. റ്റാസൻ പ്രസംഗിക്കുവാൻ ആരംഭിച്ചു. പള്ളികളെ തുറന്നുകൊടുത്തു; കേൾക്കുവാൻ ആളുകൾ തടിച്ചുകൂടി. മറ്റുള്ളവരും ദൈവ വചനം പ്രസംഗിക്കുന്നുണ്ടായിരുന്നു. പുതിയനിയമം, ഡാനിഷ് ഭാഷയിലേക്കു പരിഭാഷപ്പെടുത്തി. അവ ധാരാളം വിതരണം ചെയ്തു. ഈ വേലയെ തകിടം മറിക്കാനുള്ള പോപ്പുപക്ഷക്കാരുടെ പ്രയത്നം അതിനെ വികസിപ്പിക്കാൻ പര്യാപ്തമായി, ഏറെ താമസിയാതെ, ഡന്മാർക്ക് നവീകരണ വിശ്വാസം അംഗീകരിച്ചു എന്നു പ്രഖ്യാപിച്ചു.GCMal 274.3

    വിറ്റൻബർഗ്ഗിലെ ഉറവയിൽനിന്നും ജീവജലം കുടിച്ച യുവാക്കന്മാർ തങ്ങളുടെ രാജ്യത്തുള്ളവർക്കുവേണ്ടി തിരുവചനം സ്വീഡനിലേയ്ക്കും വഹിച്ചുകൊണ്ടുപോയി. സ്വീഡനിലെ നവീകരണ നേതാക്കന്മാരിൽ രണ്ടുപേർ, ഒലാഫും ലാറഷ്യസ് പെട്രിയും ഒറിബോയിലെ ഒരു കൊല്ലപ്പണിക്കാരന്‍റെ മക്കൾ ആയിരുന്നു. അവർ ലൂഥറിന്‍റെയും മെലംഗന്‍റെയും വിദ്യാർത്ഥികൾ ആയിരുന്നു; അവർ അങ്ങനെ പഠിച്ച സത്യം പഠിപ്പിക്കുവാൻ വളരെ കരുതൽ ഉള്ളവരായിരുന്നു. മഹാനായ നവീകരണ നേതാവിനെപ്പോലെ, ഒലാഫ് തന്‍റെ തീക്ഷണതയും വാക്ചാതുര്യവുംകൊണ്ട് ജനത്തെ ഉണർത്തിയപ്പോൾ ലാറൻഷ്യസ് മെലംഗനെപ്പോലെ വിദ്യാസമ്പന്നനും ചിന്താശീലനും ശാന്തനും ആയിരുന്നു. രണ്ടുപേരും വളരെ ദയാശീലരും വളരെ ഉന്നതമായ വേദപാണ്ഡിത്യം ഉള്ളവരും സത്യം പ്രചരിപ്പിക്കുന്നതിൽ ധൈര്യശാലികളു മായിരുന്നു. റോമാസഭക്കാരിൽനിന്നും ഉള്ള എതിർപ്പ് കുറവല്ലായിരുന്നു. അന്ധവിശ്വാസികളും അജ്ഞരുമായ ആളുകളെ കത്തോലിക്കാ പുരോഹിതൻ ഇളക്കി വിട്ടു. ഒലാഫ് പെട്രി പലപ്പോഴും ജനക്കൂട്ടത്താൽ ആക്രമിക്കപ്പെട്ടു. എന്നാൽ കഷ്ടിച്ച് ജീവൻ രക്ഷപെട്ടു. ഈ നവീകരണ നേതാക്കന്മാരോട് രാജാവിന് അനുഭാവം ഉണ്ടായിരുന്നു, അവരെ സംരക്ഷിക്കുകയും ചെയ്തു.GCMal 275.1

    റോമാസഭയുടെ ഭരണത്തിൻകീഴിൽ, ജനങ്ങൾ ദാരിദ്ര്യത്തിൽ ആണ്ട് അടിച്ചമർത്തലിൽ തളർന്നുപോയി. അവർക്ക് തിരുവെഴുത്തുകൾ ഇല്ലായി രുന്നു. ആചാരാനുഷ്ടാനങ്ങളോടുകൂടിയ മതം മനസ്സുകളിൽ വെളിച്ചം പകർന്നു കൊടുത്തില്ല, അവർ അവരുടെ പൂർവ്വ പിതാക്കന്മാരുടെ ജാതീയമായ അന്ധ വിശ്വാസത്തിലേക്കും പരിചയങ്ങളിലേക്കും തിരിച്ചുപോകുകയായിരുന്നു. രാഷ്ട്രം വിരുദ്ധചേരികളായി വിഭാഗിക്കപ്പെട്ടു, തുടർച്ചയായുള്ള കലഹം മൂലം എല്ലാവരുടെയും കഷ്ടപ്പാടു വർദ്ധിച്ചു. രാജ്യത്തും സഭയിലും ഒരു നവീകരണം നടപ്പാക്കുവാൻ രാജാവു നിശ്ചയിച്ചു, അതിനായി, റോമിനെതിരായുള്ള പോരാട്ടത്തിന് ഈ കഴിവുറ്റ സഹായികളെ അദ്ദേഹം സ്വാഗതം ചെയ്തു.GCMal 275.2

    സ്വീഡനിലെ രാജാവിന്‍റെയും പ്രധാനപ്പെട്ട വ്യക്തികളുടെയും മുൻപാകെ, റോമാസഭക്കാർക്ക് എതിരായി ഒലാഫ് പെട്രി വളരെ തന്മയത്വത്തോടുകൂടി നവീകരണ വിശ്വാസത്തിന്‍റെ തത്വങ്ങൾക്കായി വാദിച്ചു. പുരോ ഹിതന്മാരുടെ ഉപദേശങ്ങൾ തിരുവെഴുത്തുകളുമായി യോജിക്കുന്നു എങ്കിൽ മാത്രം സ്വീകരിച്ചാൽ മതി എന്ന് അദ്ദേഹം പ്രഖ്യാപിച്ചു; വിശ്വാസത്തിന്‍റെ അത്യാവശ്യ ഉപദേശങ്ങൾ ലളിതവും വ്യക്തവുമായ രീതിയിൽ ബൈബിളിൽ നല്കിയിട്ടുള്ളതുകൊണ്ട് എല്ലാവർക്കും അതു മനസ്സിലാക്കാം. ക്രിസ്തു പറഞ്ഞു; “എന്‍റെ ഉപദേശം എന്‍റേതല്ല, എന്നെ അയച്ചവന്‍റേതത്രെ”. (യോഹന്നാൻ 7:16); പൌലൊസ് പറഞ്ഞു: തനിക്കു ലഭിച്ചതല്ലാതെ മറ്റേതെങ്കിലും സുവിശേഷം പ്രസംഗിച്ചാൽ താൻ ശപിക്കപ്പെട്ടവനാകും (ഗലാത്യർ 1:8). നവീകരണ കർത്താവ് പറഞ്ഞു: “പിന്നെ എങ്ങനെയാണ് മറ്റുള്ളവർ അവരുടെ ഇഷ്ടപ്രകാരം വിശ്വാസപ്രമാണം ഉണ്ടാക്കി അതു രക്ഷയ്ക്ക് അത്യാവശ്യമായിട്ട് ആളുകളുടെ മേൽ അടിച്ചേല്പിക്കുന്നത്?” Wylie, b.10, ch. 4. ദൈവ കല്പനയ്ക്ക് എതിരാകുമ്പോൾ സഭയുടെ നിയമങ്ങൾക്ക് അധികാരമില്ല എന്നു താൻ തെളിയിച്ചു. വിശ്വാസത്തിനും പ്രവൃത്തിക്കും ആധാരം “ബൈബിൾ മാത്രം” എന്ന മഹത്തായ നവീകരണതത്വത്തിൽ താൻ ഉറച്ചുനിന്നു.GCMal 275.3

    താരതമ്യേന അപ്രധാനമായ ഒരു വേദിയിലാണ് ഈ മത്സരം നടത്തി യത് എങ്കിലും നവീകരണക്കാരുടെ കൂട്ടത്തിൽ ഉണ്ടായിരുന്നവർ എങ്ങനെയു ള്ളവർ എന്ന് നമുക്ക് കാണിച്ചുതരുവാൻ പര്യാപ്തമാണ്. അവർ നിരക്ഷരരോ, വിഭാഗീയവാദികളോ, ഒച്ചവയ്ക്കുന്ന വിവാദക്കാരോ അല്ലായിരുന്നു, പിന്നെയോ അവർ ദൈവവചനം നന്നായി പഠിച്ചവർ ആയിരുന്നു. ദൈവവചനമായ ആയുധശാല അവർക്കു നല്കിയ സർവ്വായുധവർഗ്ഗം ശരിക്കും പ്രയോഗിക്കാൻ നിപുണന്മാർ ആയിരുന്നു. പാണ്ഡിത്യത്തിൽ അവർ അവരുടെ കാല ഘട്ടത്തേക്കാൾ മുന്നിലായിരുന്നു. നാം നമ്മുടെ ശ്രദ്ധയെ വിറ്റൻബർഗ്ഗിനെ പ്പോലെയും സുറിച്ചിനെപ്പോലെയും ഉജ്ജ്വലമായ കേന്ദ്രങ്ങളിലേക്കും, ലൂഥർ, മെലംഗൻ, സ്വിംഗ്ളി, ഓകലമ്പാടിയസ് (Oecolampadius ) മുതലായ പ്രസിദ്ധമായ പേരുകളിലേക്കും കേന്ദ്രീകരിക്കുമ്പോൾ, നമ്മോടു പറഞ്ഞേക്കാം, ഇവർ ആയിരുന്നു പ്രസ്ഥാനത്തിന്‍റെ നേതാക്കന്മാർ; നാം അവരിൽ ബൃഹ ത്തായ ശക്തിയും വിപുലമായ നേട്ടങ്ങളും പ്രതീക്ഷിക്കും, എന്നാൽ അവർക്കു താഴെയുള്ള നേതാക്കൾ അവരെപ്പോലെയല്ലായിരുന്നു. നന്ന്, സ്വീഡനിലെ അത്ര പ്രസിദ്ധമല്ലാത്തയിടങ്ങളിലേക്കു വിനയാന്വിതരായ ഒലാഫ്, ലാറൻഷ്യസ് ഐടി എന്നിവരിലേക്കും നമുക്ക് ശ്രദ്ധ തിരിക്കാം. അധികാരികളിൽനിന്നും അനുയായികളിലേക്ക് നാം എന്തു ദർശിക്കുന്നു?.... പണ്ഡിതന്മാരെയും വേദശാസ്ത്ര നിപുണരെയും; സുവിശേഷ സത്യത്തെപ്പറ്റി ഗ്രാഹ്യമുള്ളവരും, വിദ്യാലയങ്ങളിലെ പണ്ഡിത വേഷധാരികളുടെയും, റോമിലെ പുരോഹിതന്മാരുടെയും മേൽ അനായാസ വിജയം കൈവരിച്ചവരെയുമാണ്!GCMal 276.1

    ഈ സംവാദത്തിന്‍റെ ഫലമായി സ്വീഡന്‍റെ രാജാവ് നവീകരണ വിശ്വാസം സ്വീകരിച്ചു, ഏറെ താമസിയാതെതന്നെ ദേശീയ അസംബ്ലി അതിന് അനൂകൂലമായ പ്രഖ്യാപനവും നടത്തി. ഒലാഫ് ഐടി പുതിയ നിയമം സ്വീഡീഷ് ഭാഷയിലേക്കു പരിഭാഷപ്പെടുത്തിയിരുന്നു; രാജാവിന്‍റെ താല്പര്യപ്രകാരം രണ്ടു സഹോദരന്മാരുംകൂടി ബൈബിൾ മുഴുവനും പരിഭാഷപ്പെടുത്തി. അങ്ങനെ സ്വീഡനിലെ ജനങ്ങൾക്ക് അവരുടെ ദേശീയ ഭാഷയിൽ ആദ്യമായിട്ട് ദൈവവചനം ലഭിച്ചു. രാജ്യത്ത് എല്ലായിടത്തും പുരോഹിതന്മാർ ദൈവവചനം വിശദീകരിച്ചുകൊടുക്കണമെന്നും സ്കൂളു കളിൽ കുട്ടികളെ ബൈബിൾ വായിക്കാൻ പഠിപ്പിക്കണമെന്നും നിയമ നിർമ്മാണസഭ കല്പ്പിച്ചു.GCMal 276.2

    ക്രമേണ അജ്ഞതയുടെയും അന്ധവിശ്വാസത്തിന്‍റെയും അന്ധകാരത്തെ സുവിശേഷത്തിന്‍റെ അനുഗൃഹീത വെളിച്ചം അകറ്റിക്കളഞ്ഞു. റോമയുടെ പീഡനത്തിൽനിന്നും സ്വത്രന്തമായ രാഷ്ട്രം, ഇതിനുമുൻമ്പെങ്ങും പ്രാപിച്ചിട്ടില്ലാത്തത് ശക്തിയും മഹത്വവും കൈവരിച്ചു. സ്വീഡൻ നവീകരണത്തിന്‍റെ കോട്ടകളിലൊന്നായിത്തീർന്നു. ഒരു നൂറ്റാണ്ടിനുശേഷം, കഠിനമായ കഷ്ടതയുടെ സമയത്ത്, ഈ ചെറുതും അതുവരെ ദുർബ്ബലവുമായിരുന്ന രാജ്യം, ഒരു സഹായഹസ്തം നീട്ടുവാൻ ധൈര്യം കാട്ടിയ യൂറോപ്പിലെ ഏക രാജ്യം, മുപ്പതു വർഷത്തെ യുദ്ധത്തിലെ ഭീകരമായ പോരാട്ടത്തിൽ ജർമ്മനിയുടെ മോചനത്തിനായി വന്നു. വടക്കൻ യൂറോപ്പു മുഴുവനും വീണ്ടും റോമയുടെ ക്രൂരതയിൻകീഴിൽ ആകുമെന്ന് തോന്നിപ്പോയി. പോപ്പിന്‍റെ വിജയ തരംഗത്തിന്‍റെ ഗതി മാറ്റുവാനും -കാൽവിനിസ്റ്റുകൾക്കും ലൂഥറന്മാർക്കും-- നിലനിൽപ്പിനുള്ള അവകാശം നേടിയെടുക്കാനും നവീകരണം സ്വീകരിച്ചു രാജ്യങ്ങൾക്ക് മനസ്സാക്ഷിയുടെ സ്വാതന്ത്ര്യം പുനഃസ്ഥാപിക്കുവാനും ജർമ്മനിയെ സഹായിച്ചത് സ്വീഡനിലെ സൈന്യമായിരുന്നു.GCMal 277.1