Loading...
Larger font
Smaller font
Copy
Print
Contents
വന്‍ പോരാട്ടം - Contents
  • Results
  • Related
  • Featured
No results found for: "".
  • Weighted Relevancy
  • Content Sequence
  • Relevancy
  • Earliest First
  • Latest First

    അദ്ധ്യായം 40—ദൈവജനം വിടുവിക്കപ്പെട്ടു

    മാനുഷിക നിയമങ്ങളിൽ കൂടി മനുഷ്യർക്കു ലഭിക്കുന്ന സംരക്ഷണം ദൈവകല്പനകളെ ബഹുമാനിക്കയും കാക്കുകയും ചെയ്യുന്ന ദൈവമക്ക ളിൽ നിന്നും പിൻവലിക്കപ്പെടുമ്പോൾ പല ദേശത്തും അവരെ നശിപ്പിക്കാനുള്ള യത്നം ഒരേ സമയത്തു നടക്കും. അവരെ മുടിക്കുന്നതിനുള്ള ഉത്തരവു സമീപമാകുമ്പോൾ വെറുക്കപ്പെട്ട ദൈവജനത്തെ ഉന്മൂലനം ചെയ്യാ നുള്ള ഗൂഢാലോചനകൾ ശത്രുക്കൾ നടത്തും. ശാസനയുടെയും അഭിപ്രായ ഭിന്നതയുടെയും ശബ്ദം പൂർണ്ണമായി ഇല്ലാതാകുന്ന ഒരു രാത്രിതന്നെ നിർണ്ണാ യകമായി നിശ്ചയിക്കപ്പെടും.GCMal 733.1

    ദുഷ്ട ദൂതന്മാരാൽ പരിതരായി പടജനം ഓരോ കൂട്ടമായി ദൈവജ നത്തെ സംഹരിക്കുന്നതിനു തയ്യാറായിക്കൊണ്ടിരിക്കുമ്പോൾ ചിലർ കാരാഗൃഹങ്ങളിലും മറ്റുചിലർ ഏകാന്തമായ വനാന്തരങ്ങളിലും, വേറെ ചിലർ പർവതങ്ങളിലും ഗുഹകളിലും ഒളിച്ച് സംരക്ഷണത്തിന്നായി യഹോവയോടു യാചിക്കും. ആപത്തിന്‍റെ അങ്ങേയറ്റം അതേ യിസ്രയേലിന്‍റെ പരിപാലക നായ ദൈവം തന്‍റെ തെരഞ്ഞെടുക്കപ്പെട്ടവരുടെ വിടുതലിനായി ഇടപെടാൻ പോകുന്നത്. “നിങ്ങൾ ഉത്സവഘോഷരാതിയിൽ എന്നപോലെ പാട്ടുപാടുകയും യഹോവയുടെ പർവ്വതത്തിൽ യിസ്രായേലിൻ പാറയായവന്‍റെ അടുക്കൽ ചെല്ലേണ്ടതിന്നു കുഴലോടുകൂടെ പോകുംപോലെ ഹൃദയപൂർവ്വം സന്തോഷിക്കയും ചെയ്യും. യഹോവ തന്‍റെ മഹത്വമുള്ള മേഘനാദം കേൾപ്പി ക്കയും ഉഗ്രകോപത്തോടും ദഹിപ്പിക്കുന്ന അഗ്നിജ്വാലയോടും കൊടുങ്കാറ്റ് മഴക്കോൾ, കന്മഴ എന്നിവയോടും കൂടെ തന്‍റെ ഭുജത്തിന്‍റെ അവതരണം കാണിക്കയും ചെയ്യും ” (യെശ. 30 : 29,30).GCMal 733.2

    ജയാരവത്തോടും പരിഹാസത്തോടും ശാപവാക്കുകളോടും കൂടെ ദുഷ്ട ന്മാർ ക്രൂരമൃഗങ്ങൾ എന്നപോലെ ദൈവത്തിന്‍റെ വൃതന്മാരുടെ നേർക്കടുക്കുമ്പോൾ, രാത്രിയുടെ ഇരുട്ടിനെക്കാൾ ഭയങ്കരമായ ഇരുട്ടു ഭൂമിമേൽ വീഴുന്നു. അപ്പോൾ ദൈവസിംഹാസനത്തിൽനിന്നും മഴവില്ലുപോലെ ശോഭ യേറിയ ഒരു വില്ല് ആകാശത്തിൽ വിളങ്ങി പ്രാർത്ഥനയോടിരിക്കുന്ന ഓരോ കൂട്ടത്തെയും ചുറ്റുന്നു. ക്രൂരജനക്കൂട്ടം പെട്ടെന്നു അവരുടെ ഗതിയിൽത്തന്നേ നിന്നുപോകുന്നു. അവരുടെ പരിഹാസത്തോടുള്ള വിളി നശിച്ചുപോകും. അവരുടെ പൈശാചികത്തോടും ഉഗകോപത്തോടുമുള്ള മനോഭാവം മറ ന്നുപോകുന്നു. വരാൻപോകുന്ന ന്യായവിധിയെ ഭയന്നു ദൈവത്തിന്‍റെ ഉട മ്പടിയെ സൂചിപ്പിക്കുന്ന വില്ലിന്‍റെ ഉഗശോഭയിൽനിന്നും മറഞ്ഞിരിപ്പാൻ അവർ ആഗ്രഹിക്കും.GCMal 734.1

    ദൈവമക്കളോടു ഉയരത്തിലേക്കു നോക്കുക എന്നു വ്യക്തവും മധുരവുമായ സ്വരത്തിൽ പറയുന്ന ഒരു ശബ്ദം കേട്ടു. അവർ നോക്കിയപ്പോൾ വാഗ്ദത്തത്തിന്‍റെതായ വില്ല് അവർ കണ്ടു. ആകാശവിതാനത്തിൽ അവർ കണ്ട ഇരുണ്ട മേഘം മാറുന്നു; സ്തേഫാനോസിനെപ്പോലെ സ്വർഗ്ഗത്തിലേക്ക് അവർ ഉറ്റുനോക്കി; ദൈവമഹത്വവും ദൈവത്തിന്‍റെ വലത്തുഭാഗത്തു യേശു തന്‍റെ സിംഹാസനത്തിൽ ഇരിക്കുന്നതും കാണുന്നു. കർത്താവിന്‍റെ ദിവ്യ മായ ശരീരത്തിൽ അവന്‍റെ താഴ്ചയുടെ അടയാളങ്ങൾ അവർ കാണുകയും, പിതാവിനോടു “പിതാവേ നീ ലോകസ്ഥാപനത്തിനുമുമ്പേ എന്നെ സ്നേഹിച്ചിരിക്കകൊണ്ടു എനിക്കു നല്കിയ മഹത്വം നീ എനിക്കു തന്നിട്ടുള്ളവർ കാണേണ്ടതിനു ഞാൻ ഇരിക്കുന്ന ഇടത്തു അവരും എന്നോടുകൂടെ ഇരി ക്കണം എന്നു ഞാൻ ഇച്ഛിക്കുന്നു” (യോഹന്നാൻ 17:24) എന്നുള്ള തന്‍റെ പ്രാർത്ഥനയും അവർ കേൾക്കുന്നു. മാലിന്യം ഏൽക്കാത്തവരായി അവർ വരുന്നു! അവർ വരുന്നു എന്നുള്ള വിജയോത്സവവും മധുരവുമായ ഒരു ഗാനവും അവർ കേൾക്കുന്നു. “അവർ എന്‍റെ വചനത്തിന്‍റെ സഹിഷ്ണുത് കാത്തു, അവർ ദൂതന്മാരുടെ സഭയിൽ നടക്കും”, അവർ ശ്വാസം മുറുകെ പിടിച്ചു അന്ത്യത്തോളം സഹിഷ്ണുത കാട്ടിയതിനാൽ അവരുടെ വാടിവിള റിയ ചുണ്ടുകളിൽനിന്നും വിജയത്തിന്‍റെ ഘോഷം പുറപ്പെട്ടു.GCMal 734.2

    ദൈവം തന്‍റെ ജനത്തിന്‍റെ വിടുതലിനു പീഡനത്തിന്‍റെ അർത്ഥരാത്രിയിൽ അവന്‍റെ ശക്തി പ്രകടമാക്കുന്നു. അത്ഭുതങ്ങളും അടയാളങ്ങളും ഒന്നിനു പുറകെ ഒന്നായി നൽകുന്നു. നീതിമാന്മാർ തങ്ങളുടെ മോചനത്തിനുള്ള അടയാളവാക്ക് ആകാശത്തു കണ്ടു സന്തോഷിക്കുമ്പോൾ ദുഷ്ടന്മാർ ഭയത്തോടും നടുക്കത്തോടുംകൂടെ മുറയിടും. പ്രകൃതി ആകമാനം അതിന്‍റെ സാധാരണ ശക്തിയിൽനിന്നും വ്യതിചലിച്ചതുപോലെ ആയിത്തീർന്നു. നദികളിൽ വെള്ളം വറ്റിപ്പോയി. ഘനമേറിയ കാർമേഘങ്ങൾ ഉയർന്നുവന്നു തമ്മിൽ കൂട്ടിയിടിക്കുന്നു. കോപാകുലമായ ആകാശത്തിൽ പറഞ്ഞറിയിക്കാൻ കഴിയാത്ത വിധത്തിൽ ഒരു പ്രഭ ദൃശ്യമാകുന്നു. അതിന്‍റെ മദ്ധ്യേ നിന്നും സംഭവിച്ചു തീർന്നു എന്ന ഒരു മഹാശബ്ദം ദൈവാലയത്തിലെ സിംഹാസനത്തിൽനിന്നു വന്നു (വെളി. 16:17).GCMal 734.3

    ആ മഹാശബ്ദം ആകാശത്തെയും ഭൂമിയെയും ഇളക്കുന്നു. മിന്നലും നാദവും ഇടിമുഴക്കവും വലിയ ഭൂകമ്പവും ഉണ്ടായി; ഭൂമിയിൽ മനുഷ്യർ ഉണ്ടായതുമുതൽ അതുപോലെ അത്ര വലുതായോരു ഭൂകമ്പം ഉണ്ടായിട്ടില്ല (വാ.18). വിതാനം തുറക്കുന്നതും അടയ്ക്കുന്നതും പോലെ കാണപ്പെട്ടു. ദൈവസിംഹാസനത്തിൽനിന്നും തന്‍റെ പ്രഭ വീശുന്നതുപോലെ തോന്നി. പർവ്വതങ്ങൾ കാറ്റത്തുലയുന്ന ഈറ്റപോലെ വിറച്ചു, പാറക്കഷണങ്ങൾ എല്ലായിടത്തും ചിതറിക്കിടന്നു. കൊടുങ്കാറ്റിന്‍റെ ഇരച്ചിൽ പോലെയുള്ള അലർച്ച കേട്ടു. സമുദ്രത്തിലെ തിരമാലകൾ കോപംകൊണ്ടെന്നപോലെ ഇളകിമറിഞ്ഞു.GCMal 735.1

    ഉന്മൂലനാശം വരുത്തുന്നതിനായി നിയമിക്കപ്പെട്ട ദൂതഗണങ്ങൾ അല റുന്നതുപോലെ ചുഴലിക്കാറ്റിന്‍റെ ശബ്ദം കേൾക്കുന്നു. സമുദ്രത്തിലെ തിര മാലകൾ ഉയരുകയും താഴുകയും ചെയ്യുമ്പോലെ ഭൂമി മുഴുവനും ഇളകിമ റിഞ്ഞ അവസ്ഥയിൽ കാണുന്നു. ഭൂമിയുടെ ഉപരിതലം വെടിച്ചുകീറുന്നു. ഭൂമിയുടെ അടിസ്ഥാനം തന്നെയും ഇളകിയതായി കാണുന്നു. പർവ്വതങ്ങൾ താണുപോകുന്നു, ദ്വീപുകൾ അപ്രത്യക്ഷമാകുന്നു.GCMal 735.2

    ദൈവകോപത്തിന്‍റെ ക്രോധമദ്യമുള്ള പാത്രം മഹാബാബിലോണിനു കൊടുക്കേണ്ടതിനു അവളെ ദൈവസന്നിധിയിൽ ഓർത്തു. സകല ദ്വീപുകളും ഓടിപ്പോയി; മലകൾ കാണ്മാനില്ലാതായി. താലന്തോളം ഘനമുള്ള കല്ലായി വലിയ കന്മഴ ആകാശത്തുനിന്നു മനുഷ്യരുടെ മേൽ പെയ്തു. കന്മഴയുടെ ബാധ ഏറ്റവും വലുതാകകൊണ്ട് മനുഷ്യർ ആ ബാധനിമിത്തംGCMal 735.3

    ദൈവത്തെ ദുഷിച്ചു. ലോകത്തിൽ അഹങ്കാരികളായ പട്ടണങ്ങൾ ശൂന്യമായി. തങ്ങളെത്തന്നെ ഉയർത്തേണ്ടതിന്നു അവരുടെ ധനം വാരിച്ചൊരിഞ്ഞു പണി കഴിപ്പിച്ചിട്ടുള്ള രാജകീയ കൊട്ടാരങ്ങൾ അവരുടെ ദൃഷ്ടിയിൽതന്നെ ഇടിഞ്ഞു നാശമായിപ്പോയി. കാരാഗൃഹഭിത്തികൾ പൊട്ടിപ്പിളർന്നു, അവയിൽ തങ്ങളുടെ വിശ്വാസം കാത്തതു നിമിത്തം നിയമ തടവുകാരായി അടയ്ക്കപ്പെട്ടിരുന്ന ദൈവജനം സ്വതന്ത്രരായി.GCMal 735.4

    കല്ലറകൾ തുറന്നു, നിലത്തിലെ പൊടിയിൽ നിദ്രകൊള്ളുന്നവരിൽ പലരും ചിലർ നിത്യജീവന്നായും ചിലർ ലജ്ജയ്ക്കും നിത്യനിന്ദയ്ക്ക മായും ഉണരുന്നു. മൂന്നാം ദൂതന്‍റെ ദൂതിൽ വിശ്വസിച്ചു മരിച്ചുപോയ എല്ലാ വൃതന്മാരും ദൈവകല്പന കാത്ത വിശുദ്ധന്മാരോടുകൂടെ ദൈവത്തിൽ നിന്നും സമാധാനത്തിന്‍റെ ഉടമ്പടി കേൾക്കുന്നതിന്നു അവരുടെ കല്ലറകളിൽനിന്നു മഹത്വമുള്ള ശരീരം പ്രാപിച്ചവരായി പുറത്തുവരുന്നു. അവനെ കുത്തിത്തുളച്ചവരും, കർത്താവു കുരിശിൽ തറയ്ക്കപ്പെട്ട് അതിവേദന അനുഭവിച്ചപ്പോൾ അവനെ നോക്കി പരിഹസിച്ചവരും ആക്ഷേപിച്ചവരും അവന്‍റെ സത്യത്തിനും അവന്‍റെ ജനത്തിനും ഏറ്റം ശത്രുവായിരുന്നവരും ദൈവമഹത്വം കാണുന്നതിനും, വിശ്വസ്തരും സത്യസന്ധരുമായവരുടെ മേൽ വയ്ക്കുന്ന ബഹുമാനം കാണുന്നതിനുമായി ഉയിർത്തെഴുന്നേല്ക്കപ്പെടുന്നു.GCMal 735.5

    ആകാശം ഇപ്പോഴും കനത്ത മേഘങ്ങളാൽ മൂടപ്പെട്ടിരിക്കുന്നു എങ്കിലും യഹോവയുടെ പ്രതികാരം നടത്തുന്നു എന്നു തോന്നത്തക്കവണ്ണം സൂര്യൻ ഇടയ്ക്കിടെ അതിൽകൂടെ ദൃശ്യമാകും. ഭൂമിയെ അഗ്നികൊണ്ടു ദഹിപ്പിക്കാൻ പോകുന്നു എന്നു തോന്നത്തക്കവണ്ണം, ആകാശത്തുനിന്നും ഭയങ്കരമായ മിന്നൽ ഭൂമിയെ ചുറ്റിവളയും. ഉഗഭീതി ഉണർത്തുന്നതും ദുർഗ്രാഹ്യവുമായ ഇടിമുഴക്കത്തിന്‍റെ ശബ്ദം ഉയരത്തിൽ നിന്നും ദുഷ്ടന്മാരുടെ ശിക്ഷാവിധി പ്രസ്താവിക്കും. ഉച്ഛരിക്കപ്പെടുന്ന വാക്കുകൾ എല്ലാവർക്കും മനസ്സിലായില്ല, എന്നാൽ അവ ദുരുപദേഷ്ടാക്കൾക്കു വളരെ തെളിവായിരുന്നു. ഒരല്പം മുമ്പു വരെ അലക്ഷ്യമായും അഹങ്കാരത്തോടെയും ധിക്കാരത്തോടും ദൈവകല്പന കാക്കുന്നവരോടു ഉന്നതഭാവം നടിച്ചിരുന്നവർ ഇപ്പോൾ അടക്കാൻ കഴിയാത്ത സംഭ്രാന്തിയും ഭയവുംകൊണ്ടു വിറയ്ക്കും. അവരുടെ മുറവിളി പ്രകൃ തിശക്തികൾക്കതീതമായിരിക്കും. മനുഷ്യർ ഭയങ്കരഭീതിയിൽ ദൈവത്തിന്‍റെ കരുണയ്ക്കായി യാചിക്കുമ്പോൾ സാത്താൻ ക്രിസ്തുവിന്‍റെ ദൈവികത്വം അംഗീകരിച്ച് അവന്‍റെ മുമ്പിൽ വിറയ്ക്കും .GCMal 737.1

    പഴയനിയമ പ്രവാചകന്മാർ യഹോവയുടെ വലുതും ഭയങ്കരവുമായ ദിവസത്തെ വിശുദ്ധ ദർശനത്തിൽ കണ്ടുപറഞ്ഞു: “യഹോവയുടെ ദിവസം സമീപിച്ചിരിക്കകൊണ്ടു മുറയിടുവിൻ; അതു സർവ്വശക്തങ്കൽ നിന്നു സർവ്വ നാശംപോലെ വരുന്നു”(യെശ. 13:6). “യഹോവയുടെ ഭയങ്കരത്വം നിമി ത്തവും അവന്‍റെ മഹിമയുടെ പ്രഭനിമിത്തവും നീ പാറയിൽ കടന്നു മണ്ണിൽ ഒളിച്ചുകൊൾക. മനുഷ്യരുടെ നിഗളിച്ചു കണ്ണു താഴും; പുരുഷന്മാരുടെ ഉന്ന തഭാവം കുനിയും; യഹോവ മാത്രം അന്നാളിൽ ഉന്നതനായിരിക്കും. സൈന്യങ്ങളുടെ യഹോവയുടെ നാൾ ഗർവ്വവും ഉന്നതഭാവവും ഉള്ള എല്ലാറ്റിന്മേലും, നിഗളമുള്ള എല്ലാറ്റിന്മേലും വരും; അവ താണുപോകും” “യഹോവ ഭൂമിയെ നടുക്കുവാൻ എഴുന്നേൽക്കുമ്പോൾ അവന്‍റെ ഭയങ്കരത്വം നിമിത്തവും അവന്‍റെ മഹിമയുടെ പ്രഭനിമിത്തവും പാറകളുടെ ഗഹ്വരങ്ങളിലും പൊട്ടിയ പാറകളുടെ വിള്ളലുകളിലും കടക്കേണ്ടതിനു തങ്ങൾ നമസ്കരിപ്പാൻ വെള്ളി കൊണ്ടും പൊന്നുകൊണ്ടും ഉണ്ടാക്കിയ മിത്ഥ്യാമൂർത്തികളെ മനുഷ്യർ അന്നാളിൽ തുരപ്പനെലിക്കും നിരിച്ചീറിനും എറിഞ്ഞു കളയും” (യെശ. 20:10, 12, 20, 21).GCMal 737.2

    മേഘങ്ങളുടെ മദ്ധ്യേ ഒരു പിളർപ്പിൽകൂടി ഇരുളിനെതിരേ നാലിരട്ടി ശോഭയുള്ള ഒരു നക്ഷത്രം പ്രകാശിക്കുന്നതുകണ്ടു. അതു വിശ്വസ്തരായവർക്കു പ്രത്യാശയും സന്തോഷവും പ്രഖ്യാപിക്കുമ്പോൾ, ദൈവകല്പനാ ലംഘികൾക്കു കോപവും കാഠിന്യവും പ്രഖ്യാപിക്കും. ക്രിസ്തുവിനുവേണ്ടി സർവ്വവും ത്യജിച്ചവർ ഇപ്പോൾ സുരക്ഷിതരും തിരുനിവാസത്തിന്‍റെ മറവിൽ മറയ്ക്കപ്പെട്ടവരുമാണ്. അവർ ശോധന ചെയ്യപ്പെട്ടവർ. തങ്ങൾക്കുവേണ്ടി മരണം ആസ്വദിച്ചവനായ കർത്താവിനോടുള്ള വിശ്വസ്തത ത്യജിച്ചവർക്കും ലോകത്തിനു മുമ്പാകെയും തങ്ങളുടെ വിശ്വാസം കാത്തവർ. മരണത്ത അഭിമുഖീകരിച്ചപ്പോൾ പോലും വിശ്വസ്തതയിൽ നിലനിന്നവർക്ക് അതിശയമായ ഭാവവ്യത്യാസം വന്നു. പിശാചുക്കളുടെ രൂപം പൂണ്ട് മനുഷ്യരുടെ ക്രൂരതയിൽനിന്നും അവർ പെട്ടെന്നു വിടുവിക്കപ്പെട്ടു. അല്പം മുമ്പ് വിളറി, പരിഭ്രാന്തി നിറഞ്ഞ്, ക്ഷീണിച്ച അവരുടെ മുഖങ്ങൾ ഇപ്പോൾ അതിശയത്താലും സ്നേഹത്താലും വിശ്വാസത്താലും ശോഭിച്ചു. “ദൈവം നമ്മുടെ സങ്കേതവും ബലവുമാകുന്നു; കഷ്ടങ്ങളിൽ അവൻ ഏറ്റവും അടുത്ത തുണയായിരിക്കുന്നു. അതുകൊണ്ട് ഭൂമി മാറിപ്പോയാലും പർവ്വതങ്ങൾ കുലുങ്ങി സമുദ്രമ്യ വീണാലും അതിലെ വെള്ളം ഇരച്ചു കലങ്ങിയാലും അതിന്‍റെ കോപംകൊണ്ട് പർവ്വതങ്ങൾ കുലുങ്ങിയാലും നാം ഭയപ്പെടുകയില്ല” (സങ്കീ. 46:1-3) എന്ന പാട്ട് അവരുടെ വായിൽനിന്ന് പുറപ്പെട്ടു.GCMal 738.1

    പരിശുദ്ധമായ അവരുടെ ഈ പാട്ട് ദൈവസന്നിധിയിലേക്ക് ഉയർന്ന പ്പോൾ കാർമേഘങ്ങൾ നീങ്ങി നക്ഷത്രങ്ങൾ തെളിഞ്ഞു ശോഭനമായ ആകാശം, താരതമ്യേന മറുവശത്തു കണ്ട് കറുത്ത കോപ്രപകടമായ അന്തരീക്ഷത്തിനുപകരം ദൃശ്യമായി. സ്വർഗ്ഗനഗരത്തിന്‍റെ ശോഭ ദൂരത്തുള്ള വാതി ലിൽ കൂടി പ്രവഹിക്കുന്നു. അപ്പോൾ ആകാശത്തിൽ രണ്ടു കല്പലകകൾ ഒന്നിച്ചു മടക്കി പിടിച്ചിരിക്കുന്ന ഒരു കൈ പ്രത്യക്ഷമായി. “ദൈവം തന്നെ ന്യായാധിപതി ആയിരിക്കയാൽ ആകാശം അവന്‍റെ നീതിയെ ഘോഷിക്കും', (സങ്കി.50:6) എന്നു പ്രവാചകൻ പറയുന്നു. ഇടിമുഴക്കത്തിന്‍റെയും തീജ്വാലയുടെയും നടുവിൽ നിന്നും വഴികാട്ടിയായ ആ വിശുദ്ധ കല്പന, ദൈവനീതി, ഇപ്പോൾ ന്യായവിധിയുടെ തോതുതന്നെ എന്നു മനുഷ്യനു വെളിപ്പെട്ടു. ആGCMal 738.2

    കൈകൾ കല്പലകകൾ തുറന്നപ്പോൾ ദൈവത്തിന്‍റെ പത്തു കല്പനകൾ തീക്കല്ലുകൾകൊണ്ട് എഴുതിയതുപോലെ കണ്ടു. എല്ലാവർക്കും വായിക്കത്തക്കവണ്ണം വാക്കുകൾ അത് വ്യക്തമായിരുന്നു. ഓർമ്മ ഉത്തേജിപ്പിക്കപ്പെട്ടു. അന്ധവിശ്വാസംമൂലം വ്യാപിച്ച ഇരുട്ടും ദുരുപദേശവും എല്ലാ ഹൃദയങ്ങളിൽനിന്നും നീങ്ങിപ്പോയി. ഹൃസ്വവും, അതേ സമയം വ്യാപകവുമായ ദൈവത്തിന്‍റെ അധികാരസൂചകമായ പത്തുകല്പനകൾ ഭൂവാസികൾ എല്ലാവരു ടെയും മുൻപാകെ വെളിപ്പെടുത്തി.GCMal 738.3

    ദൈവത്തിന്‍റെ വിശുദ്ധ നിയമങ്ങളെ ബഹുമാനിക്കാതെ അവയ മെതിച്ചുകളയുന്നവർക്കുണ്ടാകുന്ന ഭയവും നൈരാശ്യവും ആർക്കും വിവിക്കാവുന്നവ അല്ല. ദൈവകല്പനകളെ മനുഷ്യർ അവരുടെ സ്വഭാവവുമായി താരതമ്യപ്പെടുത്തി, അവരുടെ ജീവിതത്തിലുള്ള കുറവുകൾ മനസ്സി: പാക്കി മാനസാന്തരത്തിനും നവീകരണത്തിനുമുള്ള അവസരങ്ങൾ ഒരുക്കേണ്ടതിനു പകരം, ലോകപ്രീതി നേടുന്നതിനുവേണ്ടി ദൈവപ്രമാണങ്ങളെ നിരാകരി ക്കയും മറ്റുള്ളവരെ കല്പനാലംഘനത്തി നായി പഠിപ്പിക്കുകയും ചെയ്തിരുന്നു. അവർ ദൈവത്തിന്‍റെ വിശുദ്ധ ശബ്ബത്തിനെ അശുദ്ധമാക്കാൻ ദൈവജനത്തെ നിർബന്ധിക്കുകയും ചെയ്തിരുന്നു. അവർ നിന്ദിച്ച അതെ കല്പന അവരെ കുറ്റം വിധിച്ചു. അവർക്കു തെറ്റി ഒഴിയാവുന്നതല്ല എന്നു വളരെ വ്യക്തമായി അവർ മനസ്സിലാക്കി. അവർ ആരെ സേവിക്കും നമസ്കരിക്കും എന്നുള്ളത് അവരുടെ തിരഞ്ഞെടുപ്പായിരുന്നു. “അപ്പോൾ നിങ്ങൾ നീതിമാനും ദുഷ്ടനും തമ്മിലും ദൈവത്തെ സേവിക്കുന്നവനും സേവിക്കാത്തവനും തമ്മിലുള്ള വ്യത്യാസം വീണ്ടും കാണും” (മലാഖി.3:18).GCMal 739.1

    ദൈവകല്പനയുടെ ശത്രുക്കളായവർ, പുരോഹിതന്മാർ മുതൽ അവ രിൽ എളിയവർ വരെ ഉള്ളവർക്കു സത്യത്തെക്കുറിച്ചും അവരുടെ വ്യത്തികളെക്കുറിച്ചും ഒരു വ്യക്തമായ അറിവുണ്ടായി. നാലാം കല്പനയായ ശബ്ബത്ത് ജീവനുള്ള ദൈവത്തിന്‍റെ മുദ്രയാകുന്നു. മണലിന്മേൽ അവർ അടി സ്ഥാനമിട്ട് പണിയുന്നതും അവർക്കു കടമായ വ്യാജശബ്ദത്തിന്‍റെ സ്വഭാവം മനസ്സിലാകുന്നതും വളരെ വൈകിപ്പോയി. അവർ ദൈവത്തോടും ദൈവനിയമത്തോടും ആയിരുന്നു മത്സരിച്ചിരുന്നതെന്നു മനസ്സിലാക്കുന്നു. മതോപദേഷ്ടാക്കന്മാർ ജനങ്ങളെ പറുദീസയിലേക്കു വഴികാട്ടുകയെന്ന ഭാവേന അവരെ നാശത്തിലേക്കായിരുന്നു നയിച്ചത്. അവസാന കണക്കു ബോധിപ്പിക്കുന്ന നാൾവരെ വിശുദ്ധമായ സ്ഥാനങ്ങൾ അലങ്കരിച്ചിരുന്ന അവരുടെ ചുമതലകൾ എത്ര ഘനമേറിയതായിരുന്നു എന്നും അവരുടെ അവിശ്വസ്തത എത്ര ഭയാനകമായിരുന്നു എന്നും അറിയുകയില്ല. നിത്യതയിൽ മാത്രം നമുക്കു നഷ്ടപ്പെടുന്ന ആത്മാവിന്‍റെ വില എത്രമാത്രം എന്നു മനസ്സിലാക്കാൻ കഴിയും. ദുഷ്ട ദാസനെ നീ എന്നെ വിട്ടു പോകുക എന്നു ദൈവം ഒരുവനോടു പറയുകയാണെങ്കിൽ അവന്‍റെ അവസ്ഥ എത്ര ഭയങ്കരം.GCMal 739.2

    യഹോവ തന്‍റെ ജനത്തോടുള്ള നിത്യനിയമം ചെയ്യുന്നതും, കർത്താ വായ യേശുക്രിസ്തുവിന്‍റെ വരവിനുള്ള നാളും നാഴികയും പ്രസ്താവിക്കുന്നതുമായ ശബ്ദം സ്വർഗ്ഗത്തിൽനിന്നു കേൾക്കുന്നു. കൊടുംമുഴക്കംപോലെ അവന്‍റെ ശബ്ദവും ഭൂമിയിലെങ്ങും മുഴങ്ങുന്നു. ദൈവത്തിന്‍റെ യിസ്രായേൽ മുകളിലേക്കു അവരുടെ കണ്ണുകളെ ഉയർത്തി യഹോവയുടെ വാക്കുകൾ ശ്രദ്ധിക്കുന്നു. മോൾ സീനായിയിൽ ദൈവസന്നിധിയിൽ നിന്ന് ഇറങ്ങിവന്നപ്പോൾ അവന്‍റെ മുഖം തേജസ്സിനാൽ എപ്രകാരം പ്രകാശിച്ചോ അതു പോലെ ദൈവ തേജസ്സിനാൽ അവരുടെ മുഖം പ്രകാശിച്ചു. ദുഷ്ടന്മാർക്ക് അവരെ നോക്കാൻ കഴിഞ്ഞില്ല. ദൈവത്തിന്‍റെ വിശുദ്ധ ശബ്ബത്തിനെ കാത്തു അവനെ ബഹുമാനിച്ച വൃതന്മാരുടെ മേൽ ദൈവത്തിന്‍റെ അനുഗ്രഹം പ്രസിദ്ധമാകുമ്പോൾ വിജയത്തിന്‍റെ വലിയൊരു ആരവം കേൾക്കുന്നു.GCMal 739.3

    പെട്ടെന്നു മനുഷ്യന്‍റെ കൈപ്പത്തിയോളം വലിപ്പത്തിൽ ഒരു കറുത്ത മേഘം പ്രത്യക്ഷമായി. അതു രക്ഷിതാവിനെ ആവരണം ചെയ്യുന്ന മേഘമത്രെ. അതു ദൂരെനിന്നു നോക്കുമ്പോൾ കറുത്ത മേഘമായി തോന്നുന്നു. ദൈവമക്കൾ അതു മനുഷ്യപുത്രന്‍റെ അടയാളമാണെന്നറിയുന്നു. അത് ഭൂമിയോട് അടുത്തു വരുന്നത് അവർ ശ്രദ്ധയോടെ നോക്കുമ്പോൾ അത് കൂടുതൽ കൂടുതൽ പ്രകാശവും ശോഭയേറിയതും ആയി, അവസാനം അതു വലി യൊരു വെളുത്ത മേഘമായി കാണപ്പെട്ടു. അതിന്‍റെ കീഴറ്റം ദഹിപ്പിക്കുന്ന അഗ്നിപോലെ ശോഭയേറിയതും മുകളിൽ നിയമത്തിന്‍റെ മഴവില്ലു വച്ചിരുന്ന തുമാകുന്നു. കർത്താവ് മേഘത്തിന്മേൽ ജയിച്ചവനായും ജയിപ്പാനായും പുറപ്പെട്ട വീരയോദ്ധാവായിട്ടതേ വരുന്നത്. “അവനു വിശ്വസ്തനും സത്യവാനും . എന്നു പേർ. അവൻ നീതിയിൽ വിധിക്കുകയും പോരാടുകയും ചെയ്യുന്നു. സ്വർഗ്ഗത്തിലെ സൈന്യം നിർമ്മലവും ശുഭവുമായ വെള്ള വസ്ത്രം ധരിച്ച് വെള്ളക്കുതിരപ്പുറത്തു കയറി അവനെ അനുഗമിച്ചു” (വെളി.19:11,14). ഇപ്പോൾ കർത്താവു കഷ്ടതയുടെയും നിന്ദയുടെയും കൈപ്പായ പാന പാത്രം കൂടിക്കുന്ന വ്യസന പാത്രമായിട്ടല്ല , സ്വർഗ്ഗത്തിലും ഭൂമിയിലും ജയാ ളിയായി, ജീവിച്ചിരിക്കുന്നവരെയും മരിച്ചവരെയും ന്യായം വിധിപ്പാനുള്ള ന്യായാധിപനായിട്ട് വരുന്നത്. സ്വർഗ്ഗീയതികളോടെ എണ്ണിക്കൂടാത വണ്ണം ഉള്ള വിശുദ്ധ ഗണം അവനെ അനുധാവനം ചെയ്യുന്നു. ആയിരം പതിനായിരങ്ങളായുള്ള ദൂതന്മാർ ആകാശം നിറഞ്ഞു കാണുന്നു. ഒരെഴുത്തു കാർക്കും വർണ്ണിക്കാനാവതില്ല ആ കാഴ്ച. അതിന്‍റെ പ്രഭ ഒരു മനുഷ്യമനസ്സിനും ഗ്രഹിക്കാവുന്നതല്ല. “അവന്‍റെ പ്രഭ ആകാശത്തെ മൂടുന്നു; അവന്‍റെ തിയാൽ ഭൂമി നിറഞ്ഞിരിക്കുന്നു. സൂര്യപ്രകാശംപോലെ ഒരു ശോഭ ഉളവായിരുന്നു; കിരണങ്ങൾ അവന്‍റെ പാർശ്വത്തുനിന്നു പുറപ്പെടുന്നു; അവിടെ അവന്‍റെ വല്ലഭത്വം മറഞ്ഞിരിക്കുന്നു” (ഹബക്കുക് 3:3, 4). കർത്താവു തന്നെയായ ആ ജീവനുള്ള മേഘം ഇനിയും അടുത്തുവന്നപ്പോൾ എല്ലാവരും ജീവദായകനായ ക്രിസ്തുവിനെ കാണുന്നു. ഇപ്പോൾ ഒരു മുൾക്കിരീടവും ആ ശിരസിനെ മുറിപ്പെടുത്തുന്നില്ല, എന്നാൽ ആ പരിശുദ്ധമായ ശിരസിൽ ഒരു ശോഭയേറിയ കിരീടം ധരിച്ചിരുന്നു. അവന്‍റെ മുഖത്തിന്‍റെ കണ്ണ് അഞ്ചിക്കുന്ന അതിശോഭ മദ്ധ്യാഹ്ന സൂര്യന്‍റെ ശോഭയിലും വലുതായിരുന്നു. “രാജാധിരാജാവും കർത്താധികർത്താവും എന്ന നാമം അവന്‍റെ ഉടുപ്പിന്മേലും തുടമേലും എഴുതിയിരിക്കുന്നു” (വെളി.19:16).GCMal 740.1

    അവന്‍റെ മുഖപ്രകാശത്തിൽ എല്ലാ മുഖങ്ങളും വിളറിപ്പോയി. ദൈവകൃപയെ അഗണ്യമായി തള്ളിക്കളഞ്ഞവരുടെ മേൽ നിത്യനൈരാശ്യത്തിൻ ഭീതി വീഴുന്നു. “ഹൃദയം ഉരുകിപ്പോകുന്നു; മുഴങ്കാൽ ആടുന്നു, എല്ലാ അരകളിലും അതിവേദനയുണ്ട്; എല്ലാവരുടെയും മുഖം വിളറിയിരിക്കുന്നു'‘ (നഹും 2:10). നീതിമാന്മാർ ഭയം നിറഞ്ഞവരായി. “ആർക്കു നില്ക്കാൻ കഴിയും” എന്നു കരയുന്നു. ദൂതന്മാരുടെ ഗാനങ്ങൾ നിലച്ചു. ഭയാനകമായ ഒരു നിശ്ശബ്ദത കൂറെ നേരത്തേക്കു തുടർന്നു. അപ്പോൾ ക്രിസ്തുയേശുവിന്‍റെ ശബ്ദം പറയുന്നതായി കേട്ടത്: ” എന്‍റെ കൃപ നിനക്കു മതി” എന്നാണ്. നീതിമാന്മാരുടെ മുഖം പ്രകാശിതമായി, എല്ലാ ഹൃദയവും സന്തോഷത്താൽ നിറഞ്ഞു. ദൂതന്മാർ ഭൂമിയുടെ അടുത്തു വന്നപ്പോൾ ഉച്ചത്തിൽ പാടുന്നു.GCMal 742.1

    രാജാധിരാജാവ് തീജ്വാലക്കൊത്ത പ്രകാശത്തോടുകൂടെ മേഘങ്ങളെ വാഹനമാക്കി ഭൂമിയിലേക്കു അടുത്തു. ആകാശം പുസ്തകച്ചുരുൾപോലെ നീങ്ങിപ്പോയി, അവന്‍റെ മുമ്പാകെ ഭൂമി വിറച്ചു; എല്ലാമലകളും ദ്വീപുകളും അവയുടെ സ്ഥാനത്തുനിന്ന് മാറിപ്പോയി. “നമ്മുടെ ദൈവം വരുന്നു; മൗനമായിരിക്കയില്ല. അവന്‍റെ മുമ്പിൽ തീ ദഹിപ്പിക്കുന്നു; അവന്‍റെ ചുറ്റും വലിയോരു കൊടുങ്കാറ്റടിക്കുന്നു. തന്‍റെ ജനത്തെ ന്യായം വിധിക്കേണ്ടതിനു അവൻ മേലിൽനിന്നു ആകാശത്തെയും ഭൂമിയെയും വിളിക്കുന്നു” (സങ്കീ. 50:3,4).GCMal 742.2

    “ഭൂമിയിലെ രാജാക്കന്മാരും മഹത്തുക്കളും സഹസാധിപന്മാരും ധന വാന്മാരും ബലവാന്മാരും സകല ദാസനും സ്വതന്ത്രനും ഗുഹകളിലും മല പ്പാറകളിലും ഒളിച്ചുകൊണ്ടു മലകളോടും പാറകളോടും; ഞങ്ങളുടെ മേൽ വീഴുവിൻ; സിംഹാസനത്തിൽ ഇരിക്കുന്നവന്‍റെ മുഖം കാണാതവണ്ണവും കുഞ്ഞാടിന്‍റെ കോപം തട്ടാതവണ്ണവും ഞങ്ങളെ മറപ്പിൻ. അവരുടെ മഹാ കോപദിവസം വന്നു; ആർക്കു നില്ക്കാൻ കഴിയും എന്നു പറഞ്ഞു” (വെളി. 6:15-17).GCMal 742.3

    ആക്ഷേപിച്ചിരുന്നവരുടെ പരിഹാസോച്ചാരണങ്ങൾ നിലച്ചു, വ്യാജാധരങ്ങൾ നിശ്ശബ്ദമായി. “ഒച്ചയോടെ ചവിട്ടി നടക്കുന്ന യോദ്ധാവിന്‍റെ ചെരി പ്പൊക്കെയും രക്തം പിരണ്ട വസ്ത്രവും വിറകുപോലെ തീക്കിരയായിത്തീരും (യെശ. 9:5). പ്രാർത്ഥനയുടെയും വിലാപത്തിന്‍റെയും ശബ്ദമല്ലാതെ ഒന്നും കേൾപ്പാനില്ല. ഇതുവരെയും പരിഹാസത്തിന്‍റെ ശബ്ദം പുറപ്പെട്ടിരുന്ന അധരത്തിൽ നിന്നും, പ്രാർത്ഥനയുടെ ശബ്ദം പുറപ്പെടുന്നു: “അവന്‍റെ ഉഗ്രകോപത്തിന്‍റെ നാൾ വന്നിരിക്കുന്നു, ആർക്കു സഹിക്കാം?” ദുഷ്ടന്മാർ നിന്ദിച്ചു ത്യജിച്ചവന്‍റെ മുഖം ദർശിക്കുന്നതിൽനിന്ന് മലകളോടും പാറകളോടും ഞങ്ങളെ മൂടുവിൻ എന്നു പറയും.GCMal 742.4

    മരിച്ചവരുടെ കാതുകളിൽ തുളച്ചു കയറുന്ന അവന്‍റെ ശബ്ദം അവരറിയും. എത്ര പ്രാവശ്യം അതേ മൃദുസ്വരം മാനസാന്തരത്തിനായി അവരോടു വാദിച്ചിട്ടുണ്ട്. ഒരു രക്ഷകന്‍റെ, ഒരു സഹോദരന്‍റെ, അല്ലെങ്കിൽ ഒരു ഉറ്റമിതത്തിന്‍റെ ഹൃദയസ്പർശിയായ സ്വരത്തിൽ അവരോടു കരഞ്ഞിട്ടുണ്ട്. ദീർഘ നാളുകളായി നിങ്ങളുടെ ദുർമാർഗ്ഗങ്ങളെ വിട്ടു തിരിവിൻ, തിരിവിൻ എന്ന് കരഞ്ഞ വാക്കുകൾക്കല്ലാതെ മറ്റൊന്നിനും ദൈവത്തിന്‍റെ കരുണയെ നിന്ദിച്ചു ത്യജിച്ചവരെ, ശിക്ഷ വിധിക്കാൻ സാധിക്കയില്ല. കർത്താവ് അവരോടു പറയുന്നു: “ഞാൻ വിളിച്ചിട്ടു നിങ്ങൾ ശ്രദ്ധിക്കാതെയും, ഞാൻ കൈ നീട്ടിയിട്ടു ആരും കൂട്ടാക്കാതെയും നിങ്ങൾ എന്‍റെ ആലോചന ഒക്കെയും ത്യജിച്ചു കളയുകയും എന്‍റെ ശാസനയെ ഒട്ടും അനുസരിക്കാതിരിക്കയും ചെയ്തതു കൊണ്ട് ഞാനും നിങ്ങളുടെ അനർത്ഥ ദിവസങ്ങളിൽ ചിരിക്കും. നിങ്ങൾ ഭയപ്പെടുന്നത് നിങ്ങൾക്ക് ഭവിക്കുമ്പോൾ പരിഹസിക്കും” (സദൃശ.1:24,25). മുന്നറിയിപ്പു കൂട്ടാക്കാതിരുന്നത്, ക്ഷണം തിരസ്കരിച്ചത്, നല്ല അവസരങ്ങൾ, പദവികൾ എന്നിവ തള്ളിക്കളഞ്ഞത് ഇവ ഒക്കെയും അവരുടെ ഓർമ്മയിൽ വരും .GCMal 743.1

    കർത്താവിന്‍റെ താഴ്ചയിൽ പരിഹസിച്ചവർ ഉണ്ട്. മഹാപുരോഹിതൻ, “നീ ദൈവപുത്രനായ ക്രിസ്തു തന്നെയോ, പറക” എന്നു ജീവനുള്ള ദൈവ . അക്കൊണ്ട് ആണയിട്ടു ചോദിച്ചപ്പോൾ “ഇനി മനുഷ്യ പുത്രൻ സർവ്വശ ക്തന്‍റെ വലതു ഭാഗത്തിരിക്കുന്നതും ആകാശ മേഘങ്ങളെ വാഹനമാക്കി വരുന്നതും നിങ്ങൾ കാണും” (മത്തായി 26:64) എന്നു പറഞ്ഞ യേശുവിന്‍റെ വാക്കുകൾ ഏറ്റം ശക്തിയോടുകൂടെ അവരുടെ മനസ്സുകളിൽ പതിയും. ഇപ്പോൾ അവർ അവനെ തന്‍റെ മഹത്വത്തിൽ കാണുന്നു, പിന്നീട് സർവ്വശ ക്തന്‍റെ വലതുഭാഗത്തും കാണും.GCMal 743.2

    അവൻ ദൈവപുത്രൻ എന്നു പറഞ്ഞപ്പോൾ പരിഹസിച്ചവർ മിണ്ടാതാക്കപ്പെടും. അവന്‍റെ രാജകീയനാമത്തെ പരിഹസിച്ചു നിസ്സാരനാക്കി ശുഭ്ര വസ്ത്രം ധരിപ്പിച്ച് തിരികെ പീലാത്തോസിന്‍റെ മുമ്പാകെ വിട്ട അഹങ്കാരിയായ ഹെരോദാവ് ഇതാ നിൽക്കുന്നു. അഭക്തിയോടും പരിഹാസത്തോടും അവന്‍റെ വസ്ത്രം അഴിച്ചു ഒരു ചുവന്ന മേലങ്കി അവനെ ധരിപ്പിച്ചവർ, മുള്ളുകൊണ്ട് ഒരു കിരീടം മെടഞ്ഞു അവന്‍റെ തലയിൽ വച്ച് വലങ്കയ്യിൽ ഒരു കോലും കൊടുത്ത് അവന്‍റെ മുമ്പിൽ പരിഹാസത്തോടുകൂടെ മുട്ടുകുത്തി, യഹൂദന്മാരുടെ രാജാവേ, ജയ ജയ എന്ന് അട്ടഹസിച്ചവർ, അവന്‍റെ മുഖത്തു തുപ്പി യവർ, കോൽ എടുത്ത് അവന്‍റെ തലയിൽ അടിച്ചവർ ഇവരൊക്കെയും തന്നെ അവിടെ നിൽക്കും. ജീവദായകനായ കർത്താവിനെ അടിച്ചവരും തുപ്പിയവരും അതളക്കുന്ന ദൃഷ്ടിയിൽനിന്ന് ഓടി ഒളിക്കാൻ ശ്രമിക്കും. അവന്‍റെ കാലിലും കരങ്ങളിലും ഇരുമ്പാണികൾ തറച്ചവരും, വിലാപ്പുറത്തു കുന്തം കൊണ്ട് കുത്തിത്തുളച്ച് റോമൻ പടയാളികളും ഈ മുറിപ്പാടുകളിലേക്കു ഭയത്തോടും സങ്കടത്തോടുംകൂടെ അത് നോക്കുന്നതു.GCMal 743.3

    പുരോഹിതന്മാരും മൂപ്പന്മാരും ശാസ്ത്രിമാരും ഭയത്തോടും വിറയ ലോടുംകൂടി കാൽവറിയിലെ സംഭവങ്ങളെ ഓർക്കാൻ ശ്രമിക്കുന്നു. നടുക്ക ത്തോടും ഭീതിയോടുംകൂടി അവർ എപകാരം തലകുലുക്കി അവനെ ദുഷിച്ചു, “ഇവൻ മറ്റുള്ളവരെ രക്ഷിച്ചു, തന്നെത്താൻ രക്ഷിപ്പാൻ കഴിയില്ല; അവൻ യിസ്രായേലിന്‍റെ രാജാവാകുന്നു എങ്കിൽ ഇപ്പോൾ ക്രൂശിൽ നിന്നു ഇറങ്ങി വരട്ടെ; എന്നാൽ ഞങ്ങൾ അവനിൽ വിശ്വസിക്കും. അവൻ ദൈവത്തിൽ ആശ്രയിക്കുന്നു; അവനു ഇവനിൽ പ്രസാദമുണ്ടെങ്കിൽ ഇപ്പോൾ വിടുവി ക്കട്ടെ” (മത്തായി. 27:42,43) എന്നു പറഞ്ഞതു അവരുടെ ഓർമ്മയിൽ വരും.GCMal 744.1

    വളരെ വ്യക്തമായി, കർത്താവു ദുഷ്ടന്മാരായ കുടിയാന്മാരെപ്പറ്റി പഠിപ്പിച്ച ഉപമ അവരുടെ ഓർമ്മയിൽ വന്നു. ഗൃഹസ്ഥനായ ഒരു മനുഷ്യൻ തന്‍റെ മുന്തിരിതോട്ടം കുടിയാന്മാരെ പാട്ടത്തിനു ഏല്പിച്ചിട്ടു പരദേശത്തിനു പോയി.ഫലകാലം വന്നപ്പോൾ യജമാനൻ തന്‍റെ ദാസന്മാരെ തനിക്കുള്ള അനുഭവം വാങ്ങുന്നതിന് അവരുടെ അടുക്കലയച്ചു. അവരോ തന്‍റെ ദാസന്മാരെ അവഹേളിച്ചു തന്‍റെ മകനെ അവർ കൊന്നു. അവൻ ആ വല്ലാത്തവ ന്മാരെ വല്ലാതെ നിഗ്രഹിച്ചു തക്കസമയത്ത് അനുഭവം കൊടുക്കുന്ന വേറെ കുടിയാന്മാരെ തോട്ടം ഏൽപ്പിക്കും എന്ന് അവൻ അവരോടുപറഞ്ഞ ന്യായ വിധി ഓർക്കും.ആ അവിശ്വസ്ഥരായ മനുഷ്യരുടെ പാപവും പാപത്തിനുള്ള ശിക്ഷയിയും പുരോഹിതന്മാരും മൂപ്പന്മാരും എടുത്ത് തെറ്റായ വഴികളും അവർക്കു ലഭിക്കാനുള്ള ശിക്ഷാവിധിയും അവർ മനസ്സിലാക്കുന്നു. അന്നു യെരുശലേമിന്‍റെ തെരുവിലൂടെ “അവനെ ക്രൂശിക്ക, അവനെ ക്രൂശിക്ക, എന്നു മുഴങ്ങിയ വിളിയെക്കാൾ ഉച്ചത്തിലിപ്പോൾ അവൻ ദൈവ പുത്രൻ തന്നെ, അവൻ മിശിഹാ അത” എന്നുള്ളതായ ദയനീയ കരച്ചിൽ ഉയരുന്നു. രാജാധിരാജാവിന്‍റെ സന്നിധിയിൽനിന്നും ഓടിക്കളയാൻ അവർ ശ്രമിക്കുന്നു. പ്രകൃതിക്ഷോഭം നിമിത്തം ഭൂമിയുടെ ഉപരിതലങ്ങളിൽ ഉണ്ടായ ആഴമേറിയ ഗഹ്വരങ്ങളിൽ നിഷ്ഫലമായി ഒളിക്കാൻ അവർ ഒരുമ്പെടും.GCMal 744.2

    സത്യത്തെ പുറം തള്ളി ജീവിച്ച എല്ലാവർക്കും അവരുടെ മനസ്സാക്ഷി ക്കെതിരെ കുറ്റം വിധിക്കുന്ന സമയങ്ങൾ ഉണ്ട്. കഴിഞ്ഞ കാലത്തെ ജീവിതം ഓർക്കുമ്പോൾ അവരുടെ ഓർമ്മയിൽ കപട ഭക്തിയായി, നാമധേയ ക്രിസ്ത്യാനിയായി ജീവിച്ചതോർത്ത് മനസ്സു നോവുന്ന അനുഭവവും പ്രയോ ജന ശൂന്യമായ പശ്ചാത്താപവും അവർക്കുണ്ടാവാം. എന്നാൽ “അവർ ഭയപ്പെടുന്നതു അവർക്കു കൊടുങ്കാറ്റുപോലെയും അവരുടെ ആപത്തു ചുഴലിക്കാറ്റുപോലെയും വരുമ്പോൾ, കഷ്ടവും സങ്കടവും വരുമ്പോൾ ഇപ്പോൾ ഉള്ള പശ്ചാത്താപംകൊണ്ട് എന്തു പ്രയോജനം. “അപ്പോൾ അവർ എന്നെ വിളിക്കും; ഞാൻ ഉത്തരം പറകയില്ല. എന്നെ ജാഗ്രതയോടെ അന്വേഷിക്കും; കണ്ടെത്തുകയുമില്ല” (സദൃശ.1:28). ക്രിസ്തുവിനെയും അവന്‍റെ വൃതന്മാ രെയും ഉന്മൂലനം ചെയ്യാൻ ഒരുമ്പെട്ടവർ ഇപ്പോൾ അവരുടെ മേൽ അധിവസിക്കുന്ന പ്രഭ കാണുന്നു. അവരുടെ ഭീതിയുടെ മദ്ധ്യ വിശുദ്ധന്മാർ “ഇതാ, നമ്മുടെ ദൈവം അവനെയത്രെ നാം കാത്തിരുന്നതു; അവൻ നമ്മ രക്ഷിക്കും; അവൻ തന്നെ യഹോവ; അവനെയത നാം കാത്തിരുന്നതു; അവന്‍റെ രക്ഷയിൽ നമുക്ക് ആനന്ദിച്ചു സന്തോഷിക്കാം” എന്ന് സന്തോഷ ശബ്ദം ഉയർത്തി (യെശ.25:9).GCMal 745.1

    ഭൂമി ചാഞ്ചാടുകയും മിന്നൽ അതിനെ ചുറ്റുകയും ചെയ്തു. ഇടിമുഴ ക്കത്തിന്‍റെ ഒച്ചയുടെ മദ്ധ്യേ ദൈവപുത്രൻ കല്ലറകളിലുറങ്ങുന്ന വൃതന്മാരെ വിളിക്കുന്നു. അവൻ നീതിമാന്മാരുടെ കല്ലറകളിന്മേൽ നോക്കി, സ്വർഗ്ഗത്തിലേക്കു കൈകളുയർത്തി വിളിക്കുന്നു: മണ്ണിൽ ഉറങ്ങുന്നവരെ നിദ്രയിൽ നിന്നും ഉണരുക, ഉണരുക, എഴുന്നേൽക്ക്. ഭൂമിയുടെ ഒരറ്റം മുതൽ മറ്റെ അറ്റം വരെ മരിച്ചവർ ആ ശബ്ദം കേൾക്കുകയും കേൾക്കുന്നവർ ഉയിർത്തെ ഴുന്നേൽക്കുകയും ചെയ്യും. ഭൂമി മുഴുവൻ സകല ജാതിയിലും ഗോത്രത്തിലും, ഭാഷയിലും നിന്നുള്ള ഏറ്റം വലിയ ജനക്കൂട്ടത്തിന്‍റെ നടുക്കുന്ന കാലൊച്ചകളാൽ മുഖരിതമാകും. മരണമാകുന്ന തടങ്കലിൽനിന്നും അമർത്യമായ പ്രഭ യോടുകൂടെ, ഹേ മരണമേ നിന്‍റെ വിഷമുള്ള് എവിടെ? ഹേ മരണമേ നിന്‍റെ ജയം എവിടെ? എന്നുള്ള വെല്ലുവിളിയോടുകൂടി അവർ പുറത്തുവരും (1കൊരി. 15:55). ജീവനോടെ ശേഷിക്കുന്ന വിശുദ്ധന്മാരും മരണത്തിൽനിന്ന് ഉയിർത്തെഴുന്നേറ്റ വിശുദ്ധന്മാരും ഒന്നിച്ചു മഹാസന്തോഷത്തോടും ആഹ്ളാ ദത്തോടുംകൂടെ ആ വിജയത്തിന്‍റെ പാട്ടുപാടും.GCMal 745.2

    എല്ലാവരും അവരുടെ കല്ലറകളിൽനിന്നും അതിൽ പ്രവേശിച്ച അതേ ഉയരത്തിലും വലിപ്പത്തിലും പുറത്തുവരും. ആദാം ഉയിർത്തെഴുന്നേറ്റവരുടെ വലിയ കൂട്ടത്തിൽ എല്ലാവരിലും പ്രതാപമുള്ളവനായിരിക്കും. ഉയർച്ചയിൽ ദൈവപുത്രനെക്കാൾ അല്പം കുറഞ്ഞായിരിക്കും, അവന്‍റെ ഉയരവും ആകാരവും താരതമ്യേന പിൻതലമുറയോടു വ്യത്യസ്തമായിരിക്കും. ഈ കാര്യത്തിൽ മനുഷ്യവർഗ്ഗം എത്രമാത്രം അധഃപതിച്ചു എന്നു മനസ്സിലാക്കാൻ കഴിയും. എന്നാൽ എല്ലാവരും നിത്യ യുവത്വത്തിന്‍റെ പുതുമയോടും പ്രഭയോടും കൂടെയാണ് എഴുന്നേൽക്കുക. ആദിയിൽ മനുഷ്യൻ ദൈവത്തിന്‍റെ സ്വരൂപത്തിൽ സൃഷ്ടിക്കപ്പെട്ടു. സ്വഭാവത്തിൽ മാത്രമല്ല, ആകാരത്തിലും പ്രകൃതിയിലും അവൻ ദൈവത്തിന്‍റെ സാദൃശ്യത്തിലായിരുന്നു സൃഷ്ടിക്കപ്പെട്ടതു. പാപം ആ ദിവ്യരൂപത്തെ പാടെ ഇല്ലാതാക്കി. എന്നാൽ ക്രിസ്ത നഷ്ടമായതു വീണ്ടെടുപ്പാനായിട്ട് വന്നത്. അവൻ നമ്മുടെ താഴ്ചയുള്ള ശരീരത്തെ തന്‍റെ മഹത്വമുള്ള ശരീരത്തോടു അനുരൂപമായി രൂപാന്തരപ്പെ ടുത്തും. മർത്യമായ, ദ്രവത്വം ഉള്ള നമ്മുടെ സൗന്ദര്യം നഷ്ടപ്പെട്ട്, ഒരിക്കൽ പാപത്താൽ മലിനമായ ഈ ശരീരം, സൗന്ദര്യവും മഹത്വവും പൂർണ്ണതയും ഉള്ളതും അവർണ്യവും ആയിരിക്കും. എല്ലാ ഊനവും, അംഗവൈകല്യവും കല്ലറയിൽ ഉപേക്ഷിക്കപ്പെടും. മനുഷ്യനു നഷ്ടപ്പെട്ട പറുദീസയിലെ ജീവ വൃക്ഷത്തിലേക്കു വീണ്ടും അവൻ അവകാശം പ്രാപിച്ചു. വീണ്ടെടുക്കപ്പെട്ട വർ പരിപൂർണ്ണ വളർച്ച പ്രാപിച്ച് ആദിയിൽ മനുഷ്യനുണ്ടായിരുന്ന മഹത്വം പ്രാപിക്കും. പാപത്തിന്‍റെ ശിക്ഷാവിധി വരുത്തിവച്ച സകല പാപവും നീക്കപ്പെട്ടു. ക്രിസ്തുവിന്‍റെ വിശ്വസ്തരായവർ നമ്മുടെ കർത്താവിന്‍റെ സൗന്ദര്യവും സാദൃശ്യവും പ്രതിഫലിപ്പിക്കുന്നവരായിത്തീരും. എത്ര അത്ഭുതകരമായ വീണ്ടെടുപ്പ്! നാളുകളായി വളരെക്കാലം സംസാരിച്ചതും പ്രത്യാശിച്ചതും ആഗ്രഹിച്ചതും എന്നാൽ പരിപൂർണ്ണമായി ഇതുവരെ മനസ്സിലാക്കാൻ കഴിയാത്തതുമായ വീണ്ടെടുപ്പത്രേ അത്.GCMal 745.3

    ജീവനോടെ ശേഷിക്കുന്ന നീതിമാന്മാർ പെട്ടെന്ന് “കണ്ണിമയ്ക്കുന്നിടയിൽ രൂപാന്തരം പ്രാപിക്കും”. കർത്താവിന്‍റെ അന്ത്യ കൃപാ നാദത്തിങ്കൽ അവർ മഹത്വീകരണം പ്രാപിച്ച് ഇപ്പോൾ അമർത്യത ധരിച്ച് ഉയിർത്തെഴു ന്നേൽക്കപ്പെട്ട വിശുദ്ധന്മാരോടൊരുമിച്ചു കർത്താവിനെ എതിരേൽപാൻ മേഘങ്ങളിൽ എടുക്കപ്പെടുന്നു. ദൂതന്മാർ തന്‍റെ വൃതന്മാരെ ഭൂമിയുടെ അറു തിമുതൽ ആകാശത്തിന്‍റെ അറുതി വരെ നാലു ദിക്കിൽ നിന്നും കൂട്ടിച്ചേർക്കും (മർക്കൊ. 13:27). ചെറിയ കുഞ്ഞുങ്ങളെ ദൂതന്മാർ കരങ്ങളിൽ വഹിച്ച് അവരുടെ അമ്മമാരുടെ കൈകളിൽ ഏല്പിക്കും. സ്നേഹിതർ വളരെ നാളുകളായി മരണത്താൽ വേർപെട്ടവർ ഇനി ഒരിക്കലും വേർപെടാതെ ഒന്നിച്ചു ചേർക്കപ്പെടുകയും, സന്തോഷത്തിന്‍റെ ഗാനങ്ങൾ പാടി ദൈവത്തിന്‍റെ നഗരത്തിലേക്കു കയറിപ്പോകുകയും ചെയ്യും.GCMal 746.1

    മേഘത്തേരിന്‍റെ ഇരുവശത്തും ചിറകുകൾ ഉണ്ട്, ചിറകുകളുടെ കീഴിൽ ജീവനുള്ള ചകങ്ങൾ ഉണ്ട്. രഥങ്ങൾ മുകളിലേക്കു പോകുമ്പോൾ ചക്രങ്ങളും ചിറകുകളും പരിശുദ്ധൻ, പരിശുദ്ധൻ എന്നു ആർക്കുന്നു. അകമ്പടിയായി പോകുന്ന ഭൂതഗണങ്ങളും പരിശുദ്ധൻ, പരിശുദ്ധൻ, പരിശുദ്ധൻ, സർവ്വ ശക്തനായ യഹോവ പരിശുദ്ധൻ എന്ന് ആർക്കുന്നു”. രഥം പുതിയ യെരുശലേമിലേക്കു നീങ്ങുമ്പോൾ വീണ്ടെടുക്കപ്പെട്ടവർ “ഹാലേലുയ്യാ” എന്നു വിളിക്കും. GCMal 747.1

    ദൈവത്തിന്‍റെ നഗരത്തിൽ പ്രവേശിക്കുന്നതിനു മുമ്പ്, രക്ഷിതാവ് ജയത്തിന്‍റെ അടയാളം കർത്താവിന്‍റെ അനുയായികൾക്ക് സമ്മാനിക്കുകയും അവരുടെ രാജകീയ അവസ്ഥയ്ക്ക് അടയാളമായ മുദ്ര കുത്തുകയും ചെയ്യുന്നു. കർത്താവിന്‍റെ രാജകീയ പ്രതാപത്തിന്‍റെ തേജസ്സ് വിശുദ്ധന്മാരുടെയും ദൂത ന്മാരുടെയും തേജസ്സിലും ഉന്നതമായതാണ്. തന്‍റെ ജനത്തെക്കണ്ട് സന്തോഷത്താൽ പുഞ്ചിരി തൂകുന്ന കർത്താവിന്‍റെ മേൽ വീണ്ടെടുക്കപ്പെട്ട എണ്ണിക്കൂടാതവണ്ണമുള്ള എല്ലാ വിശുദ്ധന്മാരുടെയും ദൃഷ്ടി പതിക്കും; അവന്‍റെ ആകൃതി കണ്ടാൽ മനുഷ്യനല്ല എന്നു തോന്നുമാറു വിരൂപമാക്കപ്പെട്ട ആ രൂപത്തിന്‍റെ ഇപ്പോഴുള്ള ശോഭ് കണ്ടു എല്ലാവരും അതിശയിക്കും. ജയിക്കു ന്നവരുടെ തലയിൽ യേശു തന്‍റെ സ്വന്തം കയ്യാൽ മഹത്വമുള്ള കിരീടം വയ്ക്കും . ജയിക്കുന്ന ഏവർക്കും കർത്താവിന്‍റെ പുതിയ നാമം (വെളി.2:17) എഴുതിയിരിക്കുന്ന ഓരോ കിരീടമുണ്ട്. അതിന്മേൽ എഴുതിയിരിക്കുന്നതോ “യഹോവയ്ക്ക് വിശുദ്ധം’ എന്നത്. ജയിക്കുന്ന ഓരോരുത്തന്‍റെയും കയ്യിൽ കുരുത്തോലയും തിളങ്ങുന്ന വീണയും കൊടുക്കും. സ്വർഗ്ഗീയ ഗായകസം ഘത്തിന്‍റെ നായകനായ ദൂതൻ തന്‍റെ വീണ മീട്ടുമ്പോൾ, ഓരോ ഗായകനും വൈദഗ്ദ്ധ്യത്തോടെ, മധുരവും മനോഹരവുമായ നാദം പുറപ്പെടുവിക്കും. ഓരോ ഹൃദയവും അവർണനീയമായ ആഹ്ളാദത്താൽ നിറഞ്ഞ് തോത്GCMal 747.2

    ത്തോടും സ്തുതിയോടുംകൂടി അവരുടെ ശബ്ദം ഉയർത്തി “നമ്മെ സ്നേഹിക്കുന്നവനും നമ്മുടെ പാപം പോക്കി നമ്മ തന്‍റെ രക്തത്താൽ വിടുവിച്ച് തന്‍റെ പിതാവായ ദൈവത്തിനു നമ്മെ രാജ്യവും പുരോഹിതന്മാരും ആക്കി തീർത്തവനുമായവനു എന്നേക്കും മഹത്വവും ബലവും, ആമേൻ” (വെളി.1:6) എന്നുച്ചത്തിൽ പാടും.GCMal 747.3

    ക്രിസ്തുവിന്‍റെ രക്തത്താൽ വീണ്ടെടുക്കപ്പെട്ട കൂട്ടത്തിനു മുമ്പാകെ വിശുദ്ധ നഗരം കാണപ്പെടുന്നു. മുത്തുകളാൽ നിർമ്മിതമായ ഗോപുരങ്ങൾ കർത്താവ് ദൈവകല്പനയും യേശുവിങ്കലുള്ള വിശ്വാസവും കാത്തുകൊണ്ട്, വിശുദ്ധന്മാരുടെ സഹിഷ്ണുത കാട്ടിയ ദൈവമക്കൾക്കായി വിശാലമായി തുറന്നു കൊടുക്കും. അവർ വാതിലിലൂടെ നഗരത്തിൽ പ്രവേശിക്കും. അവിടെ ആദാം പാപത്തിനു മുമ്പ് വസിച്ചിരുന്ന പറുദീസ അവർ കാണും. മനുഷ്യ കാതുകളിൽ ഇതുവരെയും മുഴങ്ങിയിട്ടില്ലാത്ത മനോഹര ശബ്ദം, ഇപ്രകാരം പറയുന്നത് അവർ ശ്രവിക്കും:- “നിങ്ങളുടെ പോരാട്ടം അവസാനിച്ചു, ഓട്ടത്തിൽ നിങ്ങൾ വിശ്വാസം കാത്തു, ഇനി എന്‍റെ പിതാവിനാൽ അനുഗ്രഹിക്കപ്പെട്ടവരേ ലോകസ്ഥാപനം മുതൽ നിങ്ങൾക്കായി ഒരുക്കിയിരിക്കുന്ന രാജ്യം അവകാശമാക്കിക്കൊൾവീൻ” (മത്താ. 25 : 34).GCMal 747.4

    ഇപ്പോൾ, ശിഷ്യന്മാർക്കുവേണ്ടി കർത്താവ് പിതാവിനോടു പ്രാർത്ഥിച്ച പ്രാർത്ഥനയായ, “പിതാവെ അങ്ങനിക്കു തന്നിട്ടുള്ളർ ഞാൻ ഇരിക്കുന്ന ഇടത്ത് എന്നോടുകൂടെ ഇരിക്കണം” എന്നത് നിറവേറുന്നു. “വീഴാതവണ്ണം നിങ്ങളെ സൂക്ഷിച്ച്, തന്‍റെ മഹിമാസന്നിധിയിൽ കളങ്കമില്ലാത്തവരായി ആന ന്ദത്തോടെ നിർത്തുവാൻ ശക്തിയുള്ള നമ്മുടെ കർത്താവായ യേശുക്രിസ്തു” (യൂദാ 24) തന്‍റെ രക്തത്താൽ വീണ്ടെടുക്കപ്പെട്ടവരെ പിതാവിന്‍റെ അടുക്കൽ നിർത്തി പ്രസ്താവിക്കുന്നതു,” ഇതാ, ഞാനും അങ്ങു എനിക്ക് തന്നിട്ടുള്ള മക്കളും, ഞാൻ അവരെ സൂക്ഷിച്ചു. വീണ്ടെടുപ്പിൻ സ്നേഹം എത്ര അത്ഭുതം! നിത്യനായ പിതാവു, തന്‍റെ ഏകജാതനായ പുത്രന്‍റെ രക്തത്താൽ വിലയ്ക്ക വാങ്ങപ്പെട്ട തന്‍റെ മക്കൾ പാപത്തിന്‍റെ കറ നീക്കപ്പെട്ടും ശാപം മാറ്റപ്പെട്ടും തിരുസന്നിധിയിൽ വീണ്ടും ദിവ്യ രൂപം ധരിച്ചു നിൽക്കുന്നതു കാണുമ്പോൾ ഉണ്ടാകുന്ന സന്തോഷം അവർണനീയം അത്.GCMal 748.1

    പറഞ്ഞറിയിപ്പാൻ കഴിയാത്ത സന്തോഷത്തോടെ കർത്താവായ യേശു ക്രിസ്തു തന്‍റെ വിശ്വസ്തരായ മക്കളെ പിതാവിന്‍റെ സന്തോഷത്തിലേക്കു ക്ഷണിക്കുന്നു. കർത്താവിനുള്ള സന്തോഷം, തന്‍റെ താഴ്ചയാലും സഹിച്ച് യാതനകളാലും രക്ഷിക്കപ്പെട്ട വിശുദ്ധ ഗണം മഹത്വ രാജ്യത്തിൽ നിൽക്കു ന്നതു കാണുന്നതായിരിക്കും. വീണ്ടെടുക്കപ്പെട്ടവർ, അവരുടെ പ്രാർത്ഥനയാലും അദ്ധ്വാനത്താലും സ്വയത്യാഗത്താലും ആദായപ്പെട്ട ആത്മാക്കളെ കാണുമ്പോൾ അവർ കർത്താവിന്‍റെ സന്തോഷത്തിൽ പങ്കുകാരും ഓഹരിക്കാരും ആയിത്തീരും. വിശുദ്ധന്മാരുടെ സംഘം ആ വെള്ള സിംഹാസനത്തിനു ചുറ്റും നിൽക്കുമ്പോൾ അവർ ക്രിസ്തുവിനുവേണ്ടി ആദായപ്പെടുത്തിയവരെയും, ആദായപ്പെട്ടവർ ഓരോരുത്തരും തുടർന്നു തന്‍റെ സഹോദ രനേയും കൂട്ടുകാരനേയും അവർ ഓരോരുത്തരും വീണ്ടും മറ്റനേകരേയും ഇങ്ങനെ ദൈവരാജ്യത്തിലേക്കു കൊണ്ടുവരപ്പെട്ട രക്ഷിത ഗണത്തിന്‍റെ വലിയൊരു കൂട്ടം കർത്താവിന്‍റെ സ്വന്തതയിൽ പ്രവേശിച്ചത് ദർശിക്കും. എല്ലാ വരും തങ്ങളുടെ കിരീടങ്ങൾ കർത്താവിന്‍റെ കാൽക്കൽ വച്ച് അവനെ നിത്യവും സ്തുതിക്കുന്നതു കാണുമ്പോൾ അവർക്കുള്ള സന്തോഷം അവർ ണനീയമായിരിക്കും.GCMal 748.2

    വീണ്ടെടുക്കപ്പെട്ടവർ നമ്മുടെ ദൈവത്തിന്‍റെ നഗരത്തിലേക്ക് സ്വാഗതം ചെയ്യപ്പെടുമ്പോൾ കർത്താവിനു അവർ പാടുന്ന സ്തുതികളാൽ അന്തരീക്ഷം മുഖരിതമായിത്തീരും. വീണ്ടെടുക്കപ്പെട്ട ഒന്നാമത്തെ ആദാമും, വീണ്ടെടുത്ത വനായ രണ്ടാം ആദാമും തമ്മിൽ കണ്ടുമുട്ടുവാൻ മിക്കവാറും സമയമായി. ദൈവം സ്വന്ത സാദൃശ്യത്തിൽ മനുഷ്യനെ സൃഷ്ടിച്ചു. എന്നാൽ അവൻ സ്രഷ്ടാവിനു എതിരേ പാപം ചെയ്തു. ആ പാപത്തിനു പ്രായശ്ചിത്തമായി നമുക്കുവേണ്ടി കുരിശിൽ തിരുശരീരത്തിൽ ഏറ്റതായ ആണിപ്പാടുകൾ ഉള്ള കൈകൾ നീട്ടിയ കരവുമായി മനുഷ്യവർഗ്ഗത്തിന്‍റെ ആദ്യ പിതാവിനെ സ്വീകരിപ്പാൻ ക്രിസ്തു കാത്തുനിൽക്കുന്നു. ക്രൂരന്മാരാൽ ഏറ്റതായ മുറിപ്പാടുകൾ ആദാം ദർശിക്കുമ്പോൾ, നമ്മുടെ കർത്താവിന്‍റെ മാർവ്വിലേക്കു ചാരുകയില്ല. നേരേമറിച്ചു താഴ്മയോടും വിനയത്തോടും അത്യുച്ചത്തിൽ, അറുക്കപ്പെട്ട കുഞ്ഞാടു ശക്തിയും ധനവും ജ്ഞാനവും ബലവും ബഹുമാനവും മഹത്വവും സ്തോത്രവും ലഭിപ്പാൻ യോഗ്യൻ എന്നു പറഞ്ഞുകൊണ്ട് തൃപ്പാദത്തിൽ വീഴും. “രക്ഷിതാവ് ആർദ്രകരുണയോടെ അവനെ എഴുന്നേൽപ്പിച്ച് ഈ കാലങ്ങൾ ഒക്കെയും അവൻ വിട്ടുപോന്ന ഏദെൻ പരുദീസയിലേക്കു ഒരു പ്രാവശ്യം കൂടി നോക്കുവാൻ കല്പിക്കും.GCMal 748.3

    ഏദനിൽനിന്നും ആദാം ബഹിഷ്കരിക്കപ്പെട്ടതിനുശേഷം ഈ ലോകത്തിൽ അവന്‍റെ ജീവിതം ദുഃഖം പൂർണ്ണമായിരുന്നു. ഓരോ ഉണങ്ങിയ ഇലയും, ഓരോ യാഗവസ്തുവും, മനോഹരമായി ദൈവം സൃഷ്ടിച്ച ഭൂമിമേൽ വെൺകതിർ, വിഷമഞ്ഞു, കന്മഴ മുതലായവ മൂലമുണ്ടായ ഓരോ ദണ്ഡനവും, മനുഷ്യന്‍റെ വിശുദ്ധിയെ കളങ്കപ്പെടുത്തുന്ന ഓരോ കളങ്കവും, അവൻ ചെയ്ത പാപത്തെ ഓർപ്പിക്കുന്നതായിരുന്നു. പാപം അടിക്കടി പെരുകിയപ്പോൾ, പാപത്തിനെതിരെ താൻ കൊടുത്ത മുന്നറിയിപ്പിനു മറുപടിയായി ഏൽക്കേണ്ടി വന്ന ഓരോ നിന്ദയും മുഖാന്തരം അവനുണ്ടായ പശ്ചാത്താപവും ഭയങ്കരമായിരുന്നു. പാപത്തിന്‍റെ ശിക്ഷ ഏകദേശം ആയിരം വർഷത്തോളം അവൻ സഹിഷ്ണുതയോടെ ഏറ്റു. അവൻ പാപത്തെക്കുറിച്ച് പരമാർത്ഥമായി അനു തപിച്ചു. വാഗ്ദത്തം ചെയ്യപ്പെട്ട രക്ഷിതാവിന്‍റെ വാഗ്ദത്തങ്ങളിൽ വിശ്വസിച്ച് കർത്താവിന്‍റെ മഹത്വ പ്രത്യക്ഷതയിൽ ഉയിർക്കപ്പെടുമെന്നുള്ള പ്രത്യാശയിൽ മരിച്ചു. ദൈവപുത്രൻ മനുഷ്യനെ അവന്‍റെ വീഴ്ചയിൽനിന്നും തോൽവി യിൽനിന്നും തന്‍റെ പാപപരിഹാര ബലിയാൽ വീണ്ടെടുത്തു. ആദാമിനെ അവന്‍റെ ആദ്യനിലയിൽ പുനഃസ്ഥാപിച്ചു.GCMal 749.1

    അവന്‍റെ കണ്ണുകൾക്കു കൗതുകവും ഹൃദയത്തിന് ആനന്ദവുമായിരുന്നതും, താൻ തന്നെ ഫലങ്ങൾ ശേഖരിച്ചിരുന്നതുമായ ഓരോ വൃക്ഷവും ആദാം കാണുന്നു. അവന്‍റെ കൈകൾ വളർത്തി കയറ്റിവിട്ട ഓരോ ചെടിയും, ഏറ്റം താല്പര്യത്തോടു സൂക്ഷിച്ചിരുന്ന ഓരോ പുഷ്പവും വീണ്ടും കാണുന്നു. അന്തരീക്ഷത്തിന്‍റെ യാഥാർത്യം മനസ്സിലാക്കുകയും, വീണ്ടെടുക്കപ്പെട്ട പറുദീസ അവൻ അതിൽനിന്ന് ബഹിഷ്കരിക്കപ്പെടുമ്പോഴുണ്ടായിരുന്നതിൽ അധികം മനോഹരമായിട്ടുള്ളതെന്നു മനസ്സിലാക്കുകയും ചെയ്യുന്നു. രക്ഷിതാവ് അവനെ ജീവവൃക്ഷത്തിങ്കലേക്കു നയിച്ചു. അതിൽ നിന്ന് മനോഹരമായ പഴം പറിച്ചുകൊടുത്തു ഭക്ഷിപ്പാൻ കല്പ്പിക്കുന്നു. അവൻ ചുറ്റുപാടും നോക്കി, അവന്‍റെ ഭവനത്തിൽനിന്നും വീണ്ടെടുക്കപ്പെട്ട വലിയോരു കൂട്ടംGCMal 749.2

    ദൈവത്തിന്‍റെ പറുദീസയിൽ നിൽക്കുന്നതു കാണുന്നു. അപ്പോൾ അവൻ തന്‍റെ മിന്നുന്ന കിരീടം യേശുവ) - കാൽക്കൽ വച്ച്, വീണ്ടെടുപ്പുകാരന്‍റെ മാർവിൽ ചാരി അവനെ ചുംബിക്കുന്നു. അവൻ സ്വർണ്ണ വീണ കയ്യിൽ ഏന്തി, മരിച്ചവനും എന്നാൽ ജീവിച്ചവനുമായ ദൈവകുഞ്ഞാട് സ്തുതിക്കും സ്തോത്രത്തിനും പുകഴ്ചക്കും യോഗ്യൻ എന്നുള്ള ജയത്തിന്‍റെ പാട്ട് പാടുന്നു. ആദാമിന്‍റെ കുടുംബം അവരുടെ കിരീടങ്ങളെ രക്ഷിതാവിന്‍റെ കാൽക്കൽവച്ചു ഭയഭക്തിയോടെ ആ ഗാനം ഏറ്റുപാടും.GCMal 750.1

    ആദാമിന്‍റെ വീഴ്ചയിൽ കരഞ്ഞതായ ദൂതന്മാർ, ഈ പുനസംഗമം കാണും. ഇപ്പോൾ വീണ്ടെടുപ്പിന്‍റെ വേല പൂർത്തിയാകുന്നത് അവർ ദർശിക്കും, അവരും കർത്താവിനു സ്തുതി പാടുന്നതിൽ യോജിക്കും.GCMal 750.2

    സിംഹാസനത്തിനുമുമ്പിൽ പളുങ്കിനൊത്തതും ദൈവത്തിന്‍റെ മഹത്വ ത്താൽ ഉജ്ജ്വലവുമായ കണ്ണാടിക്കടലിങ്കൽ, മൃഗത്തോടും അതിന്‍റെ പ്രതിമ യോടും, പേരിന്‍റെ സംഖ്യയോടും ജയിച്ചവർ നിൽക്കുന്നു. സീയോൻ മലയിൽ കുഞ്ഞാടും അവനോടുകൂടി മനുഷ്യരുടെ ഇടയിൽനിന്നു വീണ്ടെടുക്കപ്പെട്ട നൂറ്റിനാല്പത്തിനാലായിരംപേരും ദൈവത്തിന്‍റെ വീണയുമായി നിൽക്കുന്നതു കണ്ടു. തകർത്ത് ഇടി മുഴക്കം പോലെയും പെരുവെള്ളത്തിന്‍റെ ഇരെച്ചൽ പോലെയും അവിടെ കേട്ട ശബ്ദം “വൈണികന്മാർ വീണമീട്ടുന്നതായിരുന്നു.” സിംഹാസനത്തിൻ മുമ്പിൽ അവർ പാടിയ പുതിയ പാട്ട് നൂറ്റിനാല്പത്തിനാലായിരം പേർക്കല്ലാതെ ആർക്കും മനസ്സിലായില്ല, മോശയുടെയും കുഞ്ഞാടിന്‍റെയും ഗാനമായ അത് അവരുടെ വിടുതലിന്‍റെ പാട്ടാ യിരുന്നു. മറ്റൊരു സമൂഹവും ഒരിക്കലും കടന്നു പോയിട്ടില്ലാത്തവിധമുളള അനുഭവത്തിന്‍റെ ഗാനമായിരുന്നതിനാൽ നൂറ്റിനാല്പത്തിനാലായിരത്തിനല്ലാതെ മറ്റാർക്കുമതു മനസ്സിലായില്ല. ”GCMal 750.3

    കുഞ്ഞാടു പോകുന്നേടത്തൊക്കെയും അവർ അവനെ അനുഗമിക്കുന്നു”. ഭൂമിയിൽ ജീവനോടെയിരുന്നു രൂപാന്തരം പ്രാപിച്ച “അവരെ ദൈവത്തിന്നും കുഞ്ഞാടിന്നും ആദ്യഫലമായി മനുഷ്യരുടെ ഇടയിൽനിന്ന് വീണ്ടെടുത്തിരിക്കുന്നു” (വെളി. 15:2,3; 14:15). “ഇവർ മഹാ കഷ്ടത്തിൽനിന്നു വന്നവർ” ഒരു ജാതി ഉണ്ടായതു മുതൽ ഇതുവരെയുണ്ടായിട്ടില്ലാത്ത കഷ്ടകാലത്തിൽ കൂടെ അവർ കടന്നുപോയിരിക്കുന്നു; യാക്കോബിന്‍റെ കഷ്ടകാലമെന്ന മഹാ പീഡനം അവർ തരണം ചെയ്തിരിക്കുന്നു; ദൈവത്തിന്‍റെ അന്ത്യന്യായവിധിയുടെ ബാധകൾ ചൊരിഞ്ഞ സമ യമവർ മദ്ധ്യസ്ഥനില്ലാതെ ഉറച്ചുനിന്നിരിക്കുന്നു; അവർ “കുഞ്ഞാടിന്‍റെ രക്തത്തിൽ തങ്ങളുടെ അങ്കി അലക്കി വെളുപ്പിച്ച് വരാകയാൽ അതിൽനിന്നു വിടു വിക്കപ്പെട്ടിരിക്കുന്നു. “ഭോഷ്ക് അവരുടെ വായിൽ ഉണ്ടായിരുന്നില്ല; അവർ കളങ്കമില്ലാത്തവർ തന്നേ”. “അതുകൊണ്ട് അവർ ദൈവത്തിന്‍റെ സിംഹാസനത്തിൻ മുമ്പിൽ ഇരുന്നു അവന്‍റെ ആലയത്തിൽ രാപ്പകൽ അവനെ ആരാധിക്കുന്നു; സിംഹാസനത്തിൽ ഇരിക്കുന്നവൻ അവർക്കു കൂടാരമായിരിക്കും', ക്ഷാമത്താലും ബാധകളാലും ഭൂമി നിർജ്ജനമായിത്തീരുന്നത് അവർ കണ്ടതാണ്; അത്യുഷ്ണത്താൽ ഭൂമിയെ ചുടുവാൻ സൂര്യനു അധികാരം ലഭിച്ചത് അവർ കണ്ടുകഴിഞ്ഞു; വിശപ്പും ദാഹവും കഷ്ടപ്പാടുകളും അവർ അനു ഭവിക്കുകയുണ്ടായി. എന്നാൽ “ഇനി അവർക്കു വിശക്കയില്ല ദാഹിക്കയും ഇല്ല; വെയിലും യാതൊരു ചൂടും അവരുടെമേൽ തട്ടുകയുമില്ല. സിംഹാസനത്തിന്‍റെ മദ്ധ്യേ ഉളള കുഞ്ഞാടു അവരെ മേച്ചു ജീവജലത്തിന്‍റെ ഉറവകളിലേക്കു നടത്തുകയും ദൈവം താൻ അവരുടെ കണ്ണിൽ നിന്നു കണ്ണുനീർ എല്ലാം തുടച്ചുകളകയും ചെയ്യും” (വെളി. 7 : 14 17).GCMal 750.4

    എല്ലാക്കാലത്തും രക്ഷിതാവിന്‍റെ തെരഞ്ഞെടുക്കപ്പെട്ടവർ കഷ്ടതയാ കുന്ന സ്കൂളിൽ പഠിച്ചു ശിക്ഷണം ലഭിച്ചവരാകുന്നു. ലോകത്തിൽ അവർ ഇടുക്കമുള്ള പാതയിൽ നടന്നവരും, പീഡനമാകുന്ന തീച്ചുളയിൽ ശുദ്ധീക രിക്കപ്പെട്ടവരുമത്രേ. യേശുക്രിസ്തുവിനുവേണ്ടി അവർ എതിർപ്പ്, വിദ്വേഷം, ദോഷാരോപണം, ഇവയൊക്കെയും സഹിച്ചവരാകുന്നു. അവർ കഠിനമായ ഏറ്റുമുട്ടലും പരിത്യാഗവും വലിയ നിരാശയും സഹിച്ച് അവനെ പിൻചെന്നവരത്രെ. അവരുടെ വേദനാജനകമായ അനുഭവത്താൽ പാപത്തിന്‍റെ ദോഷം, അതിന്‍റെ ശക്തി, അത് വരുത്തിവയ്ക്കുന്ന കഷ്ടം, ഇവയൊക്കെയും മനസ്സിലാക്കിയവരാകുന്നു. പാപത്തെ വെറുപ്പോടെ വീക്ഷിക്കാനും അവർക്ക സാധിച്ചു.പാപത്താൽ വന്ന ശാപം അകറ്റുവാനായി ഏൽക്കേണ്ടിവന്ന വലിയ ത്യാഗത്തെ ഓർക്കുമ്പോൾ അവരുടെ ഹൃദയം നന്ദിയാലും സ്തുതിയാലും നിറയുന്നതു ഒരിക്കലും വീണുപോകാത്തവർക്ക് മനസ്സിലാക്കാൻ കഴിയുകയില്ല. അവർ ക്ഷമ പ്രാപിച്ചവരാകയാൽ കൂടുതൽ ദൈവത്തെ സ്നേഹിക്കുന്നു. അവർ ക്രിസ്തുവിന്‍റെ കഷ്ടതയിൽ പങ്കാളികളാകയാൽ അവര്‍ അവന്‍റെ മഹത്വത്തിനും പങ്കുള്ളവരാകുന്നു. - GCMal 751.1

    ദൈവത്തിന്‍റെ അവകാശികൾ നിർധനത്വത്തിൽ നിന്നും ചെറ്റപ്പുരകളിൽ നിന്നും കുണ്ടറയിൽനിന്നും പർവ്വതങ്ങളിൽ നിന്നും മരുഭൂമിയിൽ നിന്നും ഗുഹകളിൽ നിന്നും സമുദ്രത്തിന്‍റെ ഇരുണ്ട ദ്വീപുകളിൽനിന്നും വരുന്നവരത്രെ. ലോകത്തിൽ അവർ അഗതികളും പീഡിതരും യാതന അനുഭവിച്ചവരും ആയിരുന്നു. സാത്താന്‍റെ വഞ്ചനയ്ക്ക് കീഴ്പെടാത്തതിനാൽ ആയിരങ്ങൾ അപകീർത്തികൾ ഏറ്റു അവരുടെ ശവക്കുഴികളിൽ കുഴിച്ചിടപ്പെട്ടു. ലോകത്തിന്‍റെ ന്യായവിസ്ഥാരത്തിൽ അവർ കുറ്റക്കാരെന്നു വിധിക്കപ്പെട്ടിരുന്നു. എന്നാൽ ഇപ്പോൾ “ദൈവം തന്നെ അവർക്കു ന്യായാധിപതി ആകുന്നു” (സങ്കീ. 50:6). ലോകത്തിന്‍റെ വിധികൾ എല്ലാം മറിച്ചെഴുതപ്പെടുന്നു. “തന്‍റെ ജനത്തിന്‍റെ നിന്ദ് സകല ഭൂമിയിൽനിന്നും നീക്കിക്കളയുകയും ചെയ്യും” (യെശ. 25:8). “അവർ അവരെ വിശുദ്ധ ജനമെന്നും, യഹോവയുടെ വിശുദ്ധ ന്മാരെന്നും വിളിക്കും” (യെശ. 62 :12); “അവർക്ക് വെണ്ണീറിനുപകരം അല ങ്കാ ര മാലയും, ദുഃഖത്തിനു പകരം ആനന്ദ തൈലവും, വിഷണ്ഡ മനസ്സിനുപകരം സ്തുതി എന്ന മേലാടയും കൊടുപ്പാനും നിയമിച്ചിരിക്കുന്നു” (യെശ. 61:3). അവർ ഇനി ഒരുനാളും ക്ഷീണിതരും പീഡിതരും ചിതറപ്പെട്ടവരും ഞെരുക്കപ്പെട്ടവരും ആയിരിക്കയില്ല. ഇനി അവർ എന്നും യഹോവയോടുകൂടെ ആയിരിക്കേണ്ടവര. ലോകത്താൽ നിന്ദിക്കപ്പെട്ടവർ മുമ്പ് ഒരിക്കലും ധരിച്ചിട്ടില്ലാത്ത വിലയേറിയ അങ്കി ധരിച്ച് സിംഹാസന അതിൻമുമ്പിൽ നിൽക്കേണ്ടവരാണ്. ഒരിക്കലും ഒരു ലോകചകവർത്തിയുടെ തലയിലും വച്ചിട്ടില്ലാത്ത ശോഭയേറിയ കിരീടം ധരിപ്പിക്കും. വേദനയുടെയും കരച്ചിലിന്‍റെയും ദിവസങ്ങൾ എന്നേക്കുമായി അവസാനിക്കും. മഹത്വത്തിന്‍റെ രാജാവു എല്ലാ മുഖങ്ങളിൽനിന്നും കണ്ണുനീരെല്ലാം തുടച്ചുകളയും. ദുഃഖത്തിനു കാരണമായ എല്ലാ ഘടകങ്ങളും നീക്കപ്പെടും. കയ്യിൽ കുരുത്തോ ലകൾ ഏന്തി അവർ ഒന്നായി ഏറ്റം വ്യക്തമായി, മാധുര്യസ്വരത്തിൽ അതികൾ ആലപിച്ചത് എല്ലാവരും ഏറ്റു പാടിയതെന്തെന്നാൽ, “ആമേൻ, നമ്മുടെ ദൈവത്തിനു എന്നെ ന്നേക്കും സ്തുതിയും മഹത്വവും ജ്ഞാനവും സ്തോത്രവും ബഹുമാനവും ബലവും ഉണ്ടാകുമാറാകട്ടെ!” (വെളി. 7:10,12). അവരുടെ സ്തുതിയുടെ സ്വരത്താൽ സ്വർഗ്ഗം മുഴുവനും മുഴങ്ങി.GCMal 751.2

    നമ്മുടെ ഇഹലോക ജീവിതത്തിൽ നമുക്ക് വീണ്ടെടുപ്പിൽ വേലയുടെ ആദ്യ ഭാഗങ്ങൾ മാത്രമെ മനസ്സിലാക്കാൻ കഴിയുകയുള്ളു. കുരിശിൽ കണ്ടുമുട്ടിയ നിന്ദയും തേജസ്സും ജീവനും മരണവും കരുണയും നീതിയും ഗൗരവപൂർവ്വം മനസ്സിലാക്കാൻ നാം ശ്രമിച്ചേക്കാം. എന്നാൽ നാം എത്രതന്നെ ശമിച്ചാലും അതിന്‍റെ പരിപൂർണ്ണ അർത്ഥം മനസ്സിലാക്കാൻ സാധിക്കയില്ല. വീണ്ടെടുപ്പിൻ സ്നേഹത്തിന്‍റെ നീളവും വീതിയും ആഴവും ഉയരവും അല്പമെ മനസ്സിലാക്കാൻ സാധിക്കുകയുള്ളു. വീണ്ടെടുക്കപ്പെട്ടവർ കാണു ന്നതുപോലെ കണ്ടാലും ഗ്രഹിക്കേണ്ടതുപോലെ ഗ്രഹിച്ചാലും വീണ്ടെടുപ്പിൻ വേലയുടെ ഉദ്ദേശം പൂർണ്ണമായി ഗ്രഹിക്കാൻ സാധിക്കയില്ല. എന്നാൽ നിത്യതയിൽ പുതിയ പുതിയ സത്യങ്ങൾ ആശ്ചര്യവും ആനന്ദവും കൊണ്ടു നിറഞ്ഞിരിക്കുന്ന മനസ്സുകൾക്കു വെളിപ്പെടുത്തിക്കൊണ്ടേയിരിക്കും. ലോകത്തിൽ അനുഭവപ്പെട്ടിരുന്ന ദുഃഖവും വേദനയും ശോധനയും അവസാനിച്ചു എങ്കിലും അവയ്ക്കു കാരണമായ കാര്യങ്ങൾ നീക്കപ്പെട്ടു എങ്കിലും ദൈവജനത്തിനു ലഭ്യമായ രക്ഷ എത്രമാത്രം വിലയുള്ളതായിരുന്നു എന്നു മനസ്സിലാക്കാൻ ഉള്ള കഴിവ് അവർക്ക് ഉണ്ടായിരിക്കും.GCMal 752.1

    നിത്യതയിലുടനീളം വീണ്ടെടുക്കപ്പെട്ടവരുടെ പാട്ടും പ്രശംസയും അവർ പഠിക്കുന്ന ശാസ്ത്രവും ക്രിസ്തുവിന്‍റെ കുരിശ് ആയിരിക്കും. മഹത്വീകരിക്കപ്പെട്ടവനായ ക്രിസ്തുവിൽ ക്രൂശിക്കപ്പെട്ടവനായ ക്രിസ്തുവിനെ അവർ കാണും. വിശാലമായ പ്രപഞ്ചത്തിൽ അസംഖ്യങ്ങളായ ലോകങ്ങളെ തന്‍റെ ശക്തിയാൽ സൃഷ്ടിച്ചവൻ, അവയെ താങ്ങിനിർത്തുന്നവൻ, സ്വർഗ്ഗത്തിന്‍റെ മഹിമയായവൻ, പിതാവിന്‍റെ പ്രിയപുത്രൻ, കെരൂബുകളും ശോഭയേറിയ സാറാഫുകളും സന്തോഷ പുരസരം വാഴ്ത്തി സ്തുതിക്കുന്നവനുമായവൻ, വീണുപോയ മനുഷ്യവർഗ്ഗത്തെ ഉയർത്തുന്നതിനുവേണ്ടി തന്നെത്താൻ താഴ്ത്തി, പാപത്തിന്‍റെ ശാപവും ശിക്ഷയും വഹിച്ചതും, പിതാവു മുഖം മറച്ച് നഷ്ടപ്പെട്ട ലോകത്തിന്‍റെ അകൃത്യ ഭാരം കുരിശിന്മേൽ ചുമത്തി തന്‍റെ ഹൃദയം തകർന്ന് ജീവൻ വെടിഞ്ഞതും ഒരുനാളും മറക്കുകയില്ല. സർവ്വലോകത്തിന്‍റെ സൃഷ്ടിതാവും, സകലതിന്‍റെയും വിധികർത്താവും മദ്ധ്യസ്ഥനുമാ യവൻ, മനുഷ്യനോടുള്ള സ്നേഹത്താൽ സ്വർഗ്ഗത്തിലുണ്ടായിരുന്ന സക ലതും വെടിഞ്ഞു തന്നെത്താൻ താഴ്ത്തിയത് എന്നും സർവ്വസൃഷ്ടിയുടെയും വിസ്മയവും ആരാധനാവിഷയവുമായിരിക്കും രക്ഷിത ഗണം അവരുടെ വീണ്ടെടുപ്പുകാരനെ നോക്കി അവന്‍റെ മുഖത്തു പിതാവിന്‍റെ നിത്യമായ മഹത്വം പ്രസരിക്കുന്നതും അവന്‍റെ ശാശ്വത സിംഹാസനവും കണ്ട് അവന്‍റെ രാജത്വം അവസാനമില്ലാത്തത് എന്നു ഗ്രഹിക്കുമ്പോൾ, അവർ അത്യാനന്ദത്തോടെ “ക്രൂശിക്കപ്പെട്ടവനായ ദൈവകുഞ്ഞാടു സ്തുതിക്കു യോഗ്യൻ, അവന്‍റെ വിലയേറിയ രക്തത്താൽ നമ്മെ വീണ്ടെടുത്തിരിക്കുന്നു” എന്നുള്ള പാട്ടു അവർ പാടും.GCMal 753.1

    ക്രൂശിന്‍റെ മർമ്മം മറ്റെല്ലാ മർമ്മങ്ങളെയും വിവരിക്കുന്നു. കാൽവറിയിൽനിന്നു പ്രവഹിക്കുന്നതായ ആ വെളിച്ചം നമുക്കുണ്ടായിരുന്ന ഭയവും വിസ്മയവും നീക്കി ദൈവത്തിന്‍റെ സ്വഭാവം മനോഹരവും ആകർഷകവും ആക്കിത്തീർക്കുന്നു. കരുണ, ആർദ്രത, മാതാപിതാക്കളുടെ സ്നേഹം എന്നിവ വിശുദ്ധി, നീതി, ശക്തി എന്നിവയിൽ യോജിച്ചതായി കാണപ്പെടുന്നു. ഉന്നതവും ഉയർത്തപ്പെട്ടതുമായ ദൈവ സിംഹാസനത്തിന്‍റെ മഹിമ നാം കാണുമ്പോൾ നമ്മുടെ ദൈവത്തിന്‍റെ സ്വഭാവം അതിന്‍റെ മനോഹാരിതയിൽ മനസ്സിലാക്കാൻ കഴിയുകയും, മുമ്പൊരിക്കലും ഗ്രഹിക്കുവാൻ കഴിയാതിരുന്ന ” ഞങ്ങളുടെ പിതാവേ ” എന്ന നാമത്തിന്‍റെ പ്രാധാന്യം ഗ്രഹിക്കുകയും ചെയ്യും.GCMal 753.2

    ദൈവത്തിന്‍റെ അനന്തമായ ജ്ഞാനത്തിൽ, നമ്മുടെ രക്ഷയ്ക്കായി അവിടുത്തെ പുത്രനെ യാഗമായി തരുകയല്ലാതെ വേറൊരു പദ്ധതിയും ആസൂത്രണം ചെയ്യാൻ കഴിയുകയില്ലായിരുന്നു എന്ന് വിശദമാകും. ഈ വലിയ ത്യാഗത്തിൻ പ്രതിഫലം, വിശുദ്ധരും സന്തോഷമുള്ളവരും അമർത്യരും ആയ ജനങ്ങളാൽ ഭൂമി പാർപ്പിക്കപ്പെടുന്നതാകുന്നു. അന്ധകാര ശക്തിയുമായുള്ള രക്ഷിതാവിന്‍റെ പോരാട്ടത്തിന്‍റെ ഫലം വീണ്ടെടുക്കപ്പെട്ടവർക്ക് ആനന്ദവും നിത്യ മുഴുവൻ ദൈവത്തിനു മഹത്വം കരേറ്റുന്നതുമായിരിക്കും. മനുഷ്യാത്മാവിനു കൊടുത്ത വീണ്ടെടുപ്പിൻ വില ഇത്രമാത്രം വലുതാണ്, ദൈവം താൻ കൊടുത്ത വിലയിൽ തൃപ്തനാണ്. ക്രിസ്തുവും തന്‍റെ വലിയ ത്യാഗത്താൽ നേടിയ ഫലങ്ങളെ നോക്കി സംതൃപ്തനാകുന്നു.GCMal 754.1