Loading...
Larger font
Smaller font
Copy
Print
Contents
വന്‍ പോരാട്ടം - Contents
  • Results
  • Related
  • Featured
No results found for: "".
  • Weighted Relevancy
  • Content Sequence
  • Relevancy
  • Earliest First
  • Latest First
    Larger font
    Smaller font
    Copy
    Print
    Contents

    അവതാരിക

    വായനക്കാരാ, ഈ ലോകത്തിൽ പാപവും ദുഃഖവും കഷ്ടപ്പാടും നിലനിൽക്കു ന്നുവെന്നു പറയുന്നതിനല്ല ഈ പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഇതെല്ലാമിവിടെയുണ്ടെന്നു നമുക്കു നന്നായറിയാം. ഇരുളും വെളിച്ചവും തമ്മിലും, പാപവും നീതിയും തമ്മിലും, തെറ്റും ശരിയും തമ്മിലും, മരണവും ജീവനും തമ്മിലും അനുരഞ്ജനത്തിലെത്തിച്ചേരാൻ കഴിയാത്ത പോരാട്ടം നിലനില്ക്കുന്നുവെന്നു നമ്മോട് പറയുന്നതിനുമല്ല ഇതിന്‍റെ പ്രസിദ്ധീകരണം. നമ്മുടെ ഹൃദയത്തിന്‍റെ ഉള്ളറയിൽ നിന്നുതന്നെ നമുക്കിതറിയാം; ഈ പോരാട്ടത്തിൽ നമ്മൾ പങ്കാളികളും നടനം ചെയ്യു ന്നവരുമാണെന്നും നാമറിയുന്നു.GCMal 3.1

    എന്നാൽ ഈ വൻപോരാട്ടം വിശദമായി മനസ്സിലാക്കണമെന്ന ആഗ്രഹം ചിലപ്പോഴൊക്കെ നമ്മിലോരോരുത്തരിലും ഉണ്ടാകാറുണ്ട്. ഈ പോരാട്ടം ആരംഭിച്ചതെങ്ങനെയാണ്? എല്ലായ്പ്പോഴും അതിവിടെയുണ്ടോ? ഭീകരവും സങ്കീർണ്ണവുമായ ത്തതിന്‍റെ ഭാവങ്ങളിൽ എന്തെല്ലാമടങ്ങിയിരിക്കുന്നു? അതിനോടു ഞാനെപ്രകാരം ബന്ധപ്പെട്ടിരിക്കുന്നു? എന്‍റെ ഉത്തരവാദിത്വം എന്താണ്? ഈ ലോകത്തിൽ ഞാൻ ഉണ്ടായത് എന്‍റെ തെരഞ്ഞെടുപ്പുകൊണ്ടല്ല. അത് നല്ലതെന്നാണോ, ചീത്തയാണെന്നാണാ എനിക്കു തോന്നുന്നത്? GCMal 3.2

    ഇതിലടങ്ങിയിരിക്കുന്ന വലിയ തത്വങ്ങൾ എന്തെല്ലാമാണ്? ഈ പോരാട്ടം എത്ര നാൾ തുടർന്നുകൊണ്ടിരിക്കും? അതിന്‍റെ അവസാനം എപ്രകാരമായിരിക്കും? ചില ശാസ്ത്രജ്ഞന്മാർ നമ്മോടു പറയുന്നതുപോലെ ഈ ഭൂമി സൂര്യനില്ലാത്ത, തണുത്തുറഞ്ഞ അന്ധകാര നിബിഡമായ ഒരു ഗോളമായി നിപതിക്കുമോ? അഥവാ, ജീവന്‍റെ വെളിച്ചം വിതറുന്നതും നിത്യമായ ദൈവസ്നേഹത്താൽ ഊഷ്മളമായതുമായ നല്ലൊരു ഭാവി ഇതിനുണ്ടോ? GCMal 3.3

    ഈ ചോദ്യം ഒന്നുകൂടെ അടുത്തുവരുന്നു: എന്‍റെ സ്വന്ത ഹൃദയത്തിൽ ഈ പോരാട്ടം ഉളളിലേക്കൊഴുകുന്ന സ്വാർത്ഥതയും പുറത്തേക്കൊഴുകുന്ന സ്നേഹവും തമ്മിലുളള ഈ മത്സരം എന്നെന്നേക്കുമായി നന്മയെ വിജയസോപാനത്തിലെത്തിച്ചുകൊണ്ട് എപ്രകാരം അവസാനിക്കും? തിരുവെഴുത്തു അതിനെക്കുറിച്ചെന്തു പറയുന്നു? ഓരാ ആത്മാവിനും നിത്യപ്രാധാന്യമുള്ള ഈ ചോദ്യത്തെക്കുറിച്ച് ദൈവം നമ്മെ എന്തു പഠിപ്പിക്കുന്നു?GCMal 3.4

    ഇപ്രകാരമുള്ള ചോദ്യങ്ങൾ നാനാഭാഗത്തുനിന്നും നമ്മെ സന്ധിക്കുന്നു. നമ്മുടെ സ്വന്ത ഹൃദയത്തിന്‍റെ ആഴത്തിലേക്ക് ചെന്നെത്തുന്നു. വ്യക്തമായ ഉത്തരം അവ ആവശ്യപ്പെടുന്നു. GCMal 3.5

    നന്മയിലേക്കുള്ള ആഗ്രഹവും സത്യത്തോടുള്ള താൽപര്യവും നമ്മിൽ സൃഷ്ടിച്ച ദൈവം നമുക്കാവശ്യമായ അറിവിനുള്ള ഉത്തരം നമുക്കു നൽകാതിരിക്കയില്ല; കാരണം, “യഹോവയായ കർത്താവ് പ്രവാചകന്മാരായ തന്‍റെ ദാസന്മാർക്ക് തന്‍റെ രഹസ്യം വെളിപ്പെടുത്താതെ ഒരു കാര്യവും ചെയ്യുകയില്ല'.GCMal 3.6

    വായനക്കാരാ, ഈ പുസ്തകത്തിന്‍റെ ലക്ഷ്യം, കലങ്ങിമറിയുന്ന ആത്മാവിനെ ഈ ചോദ്യങ്ങൾക്കെല്ലാമുള്ള ശരിയായ പരിഹാരം നൽകി സഹായിക്കുക എന്നു ഉള്ളതാണ്. ദൈവം നല്ലവനെന്നു രുചിച്ചറിഞ്ഞ് അനുഭവിച്ചതും, ദൈവത്തെ ഭയപ്പെടുന്നവരുടെ പക്കൽ കർത്താവിന്‍റെ രഹസ്യങ്ങളുണ്ടെന്നും തന്‍റെ നിയമം അവരെ അറിയിക്കുമെന്നുമുള്ള വചനം തിരുവെഴുത്തുകളിൽനിന്നു പഠിച്ചും ദൈവവുമായി ബന്ധപ്പെട്ടും മനസ്സിലാക്കിയ ഒരു വ്യക്തിയാലാണ് ഈ പുസ്തകം എഴുതപ്പെട്ടിരിക്കുന്നത്.GCMal 4.1

    ഈ ലോകത്തിലെ ജീവനുമായി ബന്ധപ്പെട്ടിരിക്കുന്ന സുപ്രധാനമായ പോരാട്ടത്തിന്‍റെ തത്വങ്ങൾ നാം വ്യക്തമായി മനസ്സിലാക്കുന്നതിന് കഴിഞ്ഞ ഇരുപതു നൂറ്റാണ്ടുകളിലെ വ്യക്തവും വലുതുമായ വസ്തുനിഷ്ഠമായ പാഠങ്ങൾ ഗ്രന്ഥകർത്താവ് നമ്മുടെ മുമ്പിൽ നിർത്തിവയ്ക്കുന്നു.GCMal 4.2

    തങ്ങളെ രക്ഷിക്കുവാൻ വന്ന കാൽവറിയിലെ കർത്താവിനെ ഉപേക്ഷിച്ചു കള ഞ്ഞതും ദൈവത്താൽ തിരഞ്ഞെടുക്കപ്പെട്ട നഗരമായിരുന്ന യെരുശലേമിന്‍റെ ശോകമായ അന്ത്യത്തിന്‍റെ ചരിത്രത്തോടുകൂടെ ഈ പുസ്തകം ആരംഭിക്കുന്നു. തുടർന്നു രാഷ്ട്രങ്ങളുടെ പെരുവഴിയിലൂടെ ആദ്യനൂറ്റാണ്ടുകളിൽ ദൈവമക്കളെ പീഡിപ്പിച്ചതും; ദൈവസഭയിൽ കടന്നുവന്ന വിശ്വാസത്യാഗവും; പോരാട്ടത്തിന്‍റെ തത്വങ്ങൾ വ്യക്തമായി വെളിപ്പെടുത്തപ്പെട്ട നവീകരണത്തിന്‍റെ ആവിർഭാവവും, നന്മയുടെ തത്വങ്ങൾ ഉപേക്ഷിച്ചുകളഞ്ഞ ഫ്രാൻസിന്‍റെ അനുഭവ പാഠങ്ങളും; ഉണർവ്വിലേക്കും ഉയർത്തപ്പെട്ട തിരുവചനത്തിന്‍റെ ജീവരക്ഷാസ്വാധീനവും; അന്ത്യകാലത്ത് മതങ്ങളുടെ ഉണർവും; അന്ധകാരത്തിന്‍റെ ഓരോ വഞ്ചനയേയും നേരിടുന്നതിനു വെളിച്ചവും അറിവും നൽകുന്ന അത്ഭുത വെളിപ്പാടായ ദൈവവചനത്തിന്‍റെ നിലയ്ക്കാത്തതും മുദ്രയിടപ്പെടാത്തതുമായ ഉറവയുടെ ബഹിർഗമനവും പ്രതിപാദിക്കപ്പെട്ടിരിക്കുന്നു.GCMal 4.3

    ആർക്കും തന്നെ ഒഴിഞ്ഞുമാറാൻ സാദ്ധ്യമല്ലാത്ത ആസന്ന പോരാട്ടത്തിൽ അന്തർലീനമായിരിക്കുന്ന സുപ്രധാന തത്വങ്ങൾ ലളിതവും വ്യക്തവും ശക്തവുമായ ഭാഷയിൽ വിവരിക്കപ്പെട്ടിരിക്കുന്നു.GCMal 4.4

    എല്ലാറ്റിലുമുപരിയായി തിന്മയുടെ മേലുള്ള നന്മയുടേയും, തെറ്റിന്‍റെ മേലുള്ള ശരിയുടേയും, ഇരുളിൻമേലുള്ള വെളിച്ചത്തിന്‍റേയും, ദുഖത്തിന്‍റെ മേലുള്ള സന്തോഷത്തിന്‍റേയും, നിരാശയുടെ മേലുള്ള പ്രത്യാശയുടേയും, നിന്ദയുടെ മേലുള്ള മഹത്വത്തിന്‍റേയും, മരണത്തിന്‍റെ മേലുള്ള ജീവന്‍റെയും, വിദ്വേഷത്തിന്‍റെ മേലുള്ള ദീർഘ ക്ഷമയുടേയും, നിത്യസ്നേഹത്തിന്‍റേയും മഹത്വപൂർണ്ണവും നിത്യവുമായ വിജയത്തെക്കുറിച്ച് ഇത് നമ്മോടു പ്രസ്താവിക്കുന്നു.GCMal 4.5

    ഈ പുസ്തകത്തിന്‍റെ മുൻ ലക്കങ്ങൾ അനേക ആത്മാക്കളെ സത്യവാനായ ശ്രേഷ്ഠ ഇടയന്‍റെ സന്നിധിയിലേക്കു ആനയിച്ചുകഴിഞ്ഞു; അതിലുമധികമായി ഈ ലക്കം നിത്യതയിലേക്കു ഫലം കായ്ക്കട്ടെയെന്നു പ്രസാധകർ പ്രാര്‍ത്ഥിക്കുന്നു.GCMal 4.6

    പ്രസാധകർ.

    Larger font
    Smaller font
    Copy
    Print
    Contents