Loading...
Larger font
Smaller font
Copy
Print
Contents
വീണ്ടെടുപ്പിന്‍ ചരിത്രം - Contents
  • Results
  • Related
  • Featured
No results found for: "".
  • Weighted Relevancy
  • Content Sequence
  • Relevancy
  • Earliest First
  • Latest First
    Larger font
    Smaller font
    Copy
    Print
    Contents

    യൂദാ യേശുവിനെ ഒറ്റിക്കൊടുക്കുന്നു

    അനന്തരം യൂദാ പട്ടാളവും ചേവകരുമായി അവിടെ ഗുരുവിനെ വന്ദനം ചെയ്വാനെന്നവണ്ണം കടന്നുവന്നു. അവന്‍റെകൂടെ വന്ന് പട്ടാളക്കാർ യേശുവിനു ചുറ്റും കൂടി; എന്നാൽ യേശു തന്‍റെ ദിവ്യശക്തി വെളിപ്പെടു ത്തിക്കൊണ്ട് ചോദിച്ചു: “നിങ്ങൾ ആരെ തിരയുന്നു?” “അതു ഞാൻ തന്നെ” എന്നു പറഞ്ഞപ്പോൾ അവർ പിൻവാങ്ങി നിലത്തുവീണു. യേശു ഈ അന്വേഷണം നടത്തിയത് തന്‍റെ ദിവ്യശക്തി അവർ കാണുമാനും, താൻ ആഗ്രഹിക്കുന്നു എങ്കിൽ അവരുടെ കയ്യിൽനിന്നും സ്വയം രക്ഷിപ്പാൻ തനിക്ക് കഴിയുമെന്നും അവർ അറിയുവാനും ആയിരുന്നു.വീച 231.2

    ജനം വാളും വടിയുമായി വന്നതും അവർ പെട്ടെന്ന് പുറകോട്ട് വീണതും ശിഷ്യന്മാർ കണ്ടപ്പോൾ അവർ പ്രത്യാശയുള്ളവരായി. പട്ടാളക്കാർ വീണ്ടും എഴുന്നേറ്റ് യേശുവിനെ വളഞ്ഞപ്പോൾ പത്രൊസ് തന്‍റെ വാൾ എടുത്ത് പുരോഹിതന്‍റെ ദാസനെ വെട്ടി അവന്‍റെ കാത് അറത്തുകളഞ്ഞു. യേശു പത്രൊസിനോട്, വാൾ ഉറയിൽ ഇടുക എന്നു പറഞ്ഞു. “എന്‍റെ പിതാവിനോട് ഇപ്പോൾതന്നെ പന്ത്ര ലഗ്യോനിലും അധികം ദൂതന്മാരെ എന്‍റെ അരികെ നിർത്തേണ്ടതിന് എനിക്ക് അപേക്ഷിച്ചു കൂടാ എന്ന് തോന്നുന്നുവോ? മത്താ. 26:53, ഈ വചനങ്ങൾ ഉച്ചരിച്ചു കഴിഞ്ഞപ്പോൾ ദൂതന്മാരുടെ മുഖം പ്രത്യാശയോടെ സമേതനമായത് ഞാൻ ദർശിച്ചു. അപ്പോൾ അവർ തങ്ങളുടെ നേതാവിന് ചുറ്റും നിന്നു പ്രകോപിതരായ ശത്രുക്കളെ പിരിച്ചുവിടാൻ ആഗ്രഹിച്ചു. എന്നാൽ “ഇങ്ങനെ സംഭവിക്കേണമെന്നുള്ള തിരുവെഴുത്തുകൾക്കു എങ്ങനെ നിവൃത്തി വരും?” (മത്താ. 26:54) എന്നു പറഞ്ഞപ്പോൾ അവരുടെ മുഖത്ത് സങ്കടം തളം കെട്ടിനിന്നു. ശത്രുക്കൾ യേശുവിനെ പിടിച്ചുകൊണ്ട് പോകാൻ സ്വയം അനുവദിച്ചതിൽ ശിഷ്യന്മാർ പ്രയാസവും നിരാശയുമുള്ളവരായിത്തീർന്നു.വീച 232.1

    ശിഷ്യന്മാർ തങ്ങളുടെ ജീവനും അപകടത്തിലാവുമെന്ന് ഭയപ്പെട്ട് അവനെ ഉപേക്ഷിച്ച് ഓടിപ്പോയി. യേശു മാത്രം കൊലയാളികളായ ജനത്തിന്‍റെ കയ്യിലായി. സാത്താൻ എത്രമാത്രം വിജയിച്ചു! ദൈവദൂതന്മാർക്ക് എത്രമാത്രം സങ്കടവും ക്ലേശവുമാണ് ഉണ്ടായത് അനേകരായ സ്വർഗ്ഗീയ ദൂതസൈന്യത്തിന്‍റെ ഓരോ നിരയുടെയും അധിപനും കൂടുതൽ ഉയരമുള്ളവനുമായ ദൂതൻ മുമ്പിലുണ്ടായിരുന്നു. അവരെല്ലാം ഇത് കാണാൻ അയയ്ക്കപ്പെട്ടു. ദൈവപുത്രനെ ഏല്പിച്ച ഓരോ പരിഹാസവും ക്രൂരതയും അവർ രേഖപ്പെടുത്തുന്നുണ്ടായിരുന്നു. യേശുക്രിസ്തു അനുഭവിക്കുന്ന ഓരോ കഠിനവേദനയും കഷ്ടപ്പാടും രേഖപ്പെടുത്തുന്നത് ഈ ഘോരകൃത്യത്തിന് പങ്കു ചേർന്നവർക്കും കൂടെയാണ്. പിന്നീട് അവർ ജീവനുള്ളവരായി ഈ രംഗം ദർശിക്കും.വീച 232.2

    Larger font
    Smaller font
    Copy
    Print
    Contents