Loading...
Larger font
Smaller font
Copy
Print
Contents
വീണ്ടെടുപ്പിന്‍ ചരിത്രം - Contents
  • Results
  • Related
  • Featured
No results found for: "".
  • Weighted Relevancy
  • Content Sequence
  • Relevancy
  • Earliest First
  • Latest First

    45 - അധർമ്മത്തിന്‍റെ മർമ്മം

    അപ്പൊസ്തലനായ പൗലൊസ് തെസ്സലോനിക്യ സഭയ്ക്കുള്ള തന്‍റെ രണ്ടാം ലേഖനത്തിൽ പാപ്പാത്വശക്തിയുടെ സ്ഥാപനം നിമിത്തം വലിയ വിശ്വാസത്യാഗം സംഭവിക്കുന്നതിനെക്കുറിച്ച് മുൻകൂട്ടി പറഞ്ഞി രിക്കുന്നു. ക്രിസ്തുവിന്‍റെ പുനരാഗമനത്തിനു മുമ്പെ, “ആദ്യമെ വിശ്വാസത്യാഗം സംഭവിക്കുകയും നാശയോഗ്യനും അധർമ്മമൂർത്തിയുമായവൻ വെളിപ്പെടുകയും വേണം. അവൻ ദൈവാലയത്തിൽ ഇരുന്നുകൊണ്ട് ദൈവം എന്നു നടിച്ചു, ദൈവം എന്നോ പൂജാവിഷയം എന്നോ പേരുള്ള സകലത്തിനുംമീതെ തന്നെത്താൻ ഉയർത്തുന്ന എതിരാളിയത്രെ.” അപ്പൊസ്തലൻ വീണ്ടും മുന്നറിയിപ്പ് നൽകുന്നു: “അധർമ്മത്തിന്‍റെ മർമ്മം ഇപ്പോഴേ വ്യാപരിക്കുന്നുണ്ട്.” 2 തെസ്സ. 2:3, 4,7. അവൻ നേരത്തെ കണ്ടത് സഭയിൽ അധർമ്മം കടന്നുകൂടി പാപ്പാത്വത്തിന് വഴിയൊരുക്കുന്നതാണ്.വീച 365.1

    ആദ്യം അല്പാല്പമായി കപടമായും മൗനമായും പിന്നീട് മനുഷ്യ മനസ്സുകളെ നിയന്ത്രിക്കാറായപ്പോൾ പ്രത്യക്ഷമായും അധർമ്മത്തിന്‍റെ മർമ്മം അതിന്‍റെ വഞ്ചാനാപരവും ദൈവദൂഷണപരവുമായ വേല ചെയ്തു. മിക്കവാറും അറിയാതെ ജാതീയ ആചാരങ്ങൾ ക്രിസ്തീയസഭയിലേക്കു കടന്നുവന്നു. സഭ വിഗ്രഹാരാധികളുടെ കഠിനപീഡനം സഹിക്കേണ്ടിവരികയാൽ അനുരഞ്ജനത്തിന്‍റെയും സംയോജനത്തിന്‍റെയും ആത്മാവ് കുറെ സമയം നിയന്ത്രിക്കപ്പെട്ടു. എന്നാൽ പീഡനം അവസാനിച്ചപ്പോൾ ക്രിസ്തു മതം രാജകൊട്ടാരത്തിൽ പ്രവേശിക്കുകയും ക്രിസ്തുവിന്‍റെയും അപ്പൊ സ്തലന്മാരുടെയും താഴ്മയും സ്വഭാവലാളിത്യവും മാറ്റിവച്ചിട്ട് ജാതീയ പുരോഹിതന്മാരുടേയും ഭരണകർത്താക്കളുടെയും ആഡംബരവും സ്വാഭി മാനവും സ്വീകരിക്കയും ദൈവനിർദ്ദേശത്തിനുപകരം മാനുഷിക തത്വങ്ങളും പാരമ്പര്യങ്ങളും എടുക്കുകയും ചെയ്തു. നാലാം നൂറ്റാണ്ടിന്‍റെ ആരംഭത്തിൽ കുസ്തന്തീനോസിന്‍റെ നാമധേയ മാനസാന്തരം വലിയ ആഹ്ലാദം ഉളവാക്കി. ലോകം നീതിയുടെ അങ്കി ധരിച്ച് സഭയിലേക്കു കടന്നുവന്നു. ഇപ്പോൾ ദുരാചാരപ്രവർത്തനങ്ങൾ പെട്ടെന്നു പുരോഗമിച്ചു. ജാതീയത്വം അപ്രത്യക്ഷമായെന്ന് തോന്നിയപ്പോൾ അത് ജയാളിയായി. അതിന്‍റെ ആത്മാവ് സഭയെ നിയന്ത്രിച്ചു. അവളുടെ ഉപദേശങ്ങളും ആചാരങ്ങളും അന്ധവിശ്വാസങ്ങളും ക്രിസ്തുവിന്‍റെ അനുയായികളെന്ന് അഭിമാനിക്കുന്നവരുടെ വിശ്വാസത്തിലും ആരാധനയിലും ഇണക്കിച്ചേർത്തു.വീച 365.2

    ക്രിസ്ത്യാനിത്വവും ജാതീയത്വവും തമ്മിലുള്ള അനുരഞ്ജനം മൂലം പ്രവചനത്തിൽ മുൻകൂട്ടി പറഞ്ഞിരിക്കുന്നതുപോലെ ദൈവത്തോടെതിർക്കുകയും സ്വയം ദൈവത്തെക്കാൾ ഉയർത്തുകയും ചെയ്യുന്ന അധർമ്മമൂർത്തിയുടെ വളർച്ചയ്ക്ക് ഇടയാക്കി. ആ ബൃഹത്തായ വ്യാജമതശൃംഘല സാത്താന്‍റെ ശക്തിയുടെ ഏറ്റം ശ്രേഷ്ഠമായ ഒരു പ്രവൃത്തിയാണ്. അവന്‍റെ പ്രയത്നത്തിന്‍റെ ഒരു സ്മാരകമാണ് സിംഹാസനത്തിലിരുന്ന് തന്‍റെ ഇഷ്ടം പോലെ ലോകത്തെ ഭരിക്കുന്നത്.വീച 366.1

    ലൗകിക ആദായങ്ങളും ബഹുമതികളും ഭദ്രമാക്കാൻ സഭ ലോകത്തിലെ മഹാന്മാരുടെ പ്രീതിയും പിൻബലവും നേടുന്നതിലേക്കു നയിക്കപ്പെടുകയും അങ്ങനെ ക്രിസ്തുവിനെ നിരസിക്കുകയും സാത്താന്‍റെ പ്രതിനിധിയായ റോമിന്‍റെ ബിഷപ്പിന് കീഴ്പെടുവാൻ പ്രേരിപ്പിക്കപ്പെടു കയും ചെയ്തു.വീച 366.2

    റോമൻ കത്തോലിക്കാസഭയുടെ ഒരു പ്രധാന ഉപദേശം സാർവ്വ ലൗകിക ക്രിസ്തുസഭയുടെ കാണപ്പെടുന്ന തലവൻ പാപ്പയാണെന്നും എല്ലാ ബിഷപ്പുമാരുടെയും ഇടയന്മാരുടെയും മേൽ ശ്രേഷ്ഠ അധികാരം അവനിൽ നിക്ഷിപ്തമായിരിക്കുന്നു എന്നുമുള്ളതാണ്. അതിനും മേലായി അവൻ ദൈവത്തിന്‍റെ പേരുതന്നെ അപഹരിച്ചെടുത്തിരിക്കുന്നു.വീച 366.3

    ശത്രുവിന്‍റെ ഓരോ നിർദ്ദേശത്തെയും ആദിമ ക്രിസ്ത്യാനികൾ വച നത്തിന്‍റെ ജ്ഞാനവും ശക്തിയുംകൊണ്ട് എതിർത്തുനിന്നു. പാപ്പാത്വഭര ണാധികാരം സ്ഥാപിക്കാൻ മനുഷ്യർ തിരുവചനത്തിൽ അജ്ഞരായിരുന്നെങ്കിലെ സാധിക്കയുള്ളൂവെന്നതിനാൽ മനുഷ്യരിലുള്ള തന്‍റെ പ്രേരണ നിലനിർത്തി. ബൈബിൾ ദൈവത്തെ ഉയർത്തുകയും മനുഷ്യനെ യഥാർത്ഥനിലയിൽ കാട്ടുകയും ചെയ്യും; അതിനാൽ വിശുദ്ധ സത്യം മറയ്ക്കുകയും അടിച്ചമർത്തുകയും ചെയ്യണം. ഈ സത്യത്തെ റോമാസഭയും സ്വീകരിച്ചു. നൂറ്റാണ്ടുകളോളം ബൈബിൾ പ്രചരണം നിരോധിച്ചിരുന്നു. ജനങ്ങൾ അതു പാരായണം ചെയ്യുന്നതും അതു ഭവനത്തിൽ സൂക്ഷിക്കുന്നതും വിലക്കിയിരുന്നു. തത്വദീക്ഷയില്ലാത്ത പുരോഹിതന്മാരും മഹാപുരോഹിതന്മാരും വ്യാഖ്യാനിച്ച് അവരുടെ കപടവേഷം നിലനിർത്തി. അങ്ങനെ പോപ്പ് മിക്കവാറും സാർവ്വ ലൗകികമായി ദൈവത്തിന്‍റെ പ്രതിപുരുഷനായി അംഗീകരിക്കപ്പെടുകയും സഭയുടെയും സംസ്കാരത്തിന്‍റെയും പരമാധികാരിയായിത്തീരുകയും ചെയ്തു.വീച 367.1