Loading...
Larger font
Smaller font
Copy
Print
Contents
വീണ്ടെടുപ്പിന്‍ ചരിത്രം - Contents
  • Results
  • Related
  • Featured
No results found for: "".
  • Weighted Relevancy
  • Content Sequence
  • Relevancy
  • Earliest First
  • Latest First
    Larger font
    Smaller font
    Copy
    Print
    Contents

    മന്ത്രവാദം ആധുനിക രൂപത്തില്‍

    മന്ത്രവാദം എന്ന പേരുതന്നെ ഇന്നു പുച്ഛമാണ്. മനുഷ്യർ ദുഷ്ട ആത്മാക്കളുമായി സമ്പർക്കം പുലർത്തുന്നു എന്നു പറയുന്നത് അന്ധകാരയുഗത്തിൽ നിന്നുള്ള കെട്ടുകഥകളായി പരിഗണിക്കപ്പെടുന്നു. എന്നാൽ പ്രേതാത്മവാദത്തോടു ചേരുന്നവരുടെ എണ്ണം ആയിരങ്ങളും ലക്ഷങ്ങ ളുമാണ്. അതു ശാസ്ത്രലോകത്തും, സഭകളിലും, രാജാക്കന്മാരുടെ സദ സ്സുകളിലും, ഭരണസമിതികളിലും കാണുന്നു. ഈ അതിമഹത്തായ വഞ്ചന ദൈവം പണ്ടേ നിരോധിച്ചിട്ടുള്ളതും ശിക്ഷാർഹവുമായ മന്ത്രവാദത്തിന്‍റെ ഒരു പുതുവേഷത്തിലുള്ള പുനരുദ്ധാരണം മാത്രമാണ്.വീച 445.2

    നിരോധിക്കപ്പെട്ട പരിജ്ഞാനം പ്രാപിപ്പാൻ ഉത്തേജനം നല്കുന്ന അവൻ പ്രസ്താവിച്ചിരിക്കുന്നു: “നിങ്ങൾ തിന്മകളെക്കുറിച്ച് അറിവുള്ളവരായി ദൈവത്തെപ്പോലെ ആകും.” ഉൽപ. 3:15. ഹൗവ്വയെ ഏദെൻതോട്ടത്തിൽവെച്ചു സാത്താൻ ചതിച്ചതുപോലെ ഇപ്പോൾ അവൻ മനുഷ്യരെ ചതിക്കുന്നു. എന്നാൽ പ്രേതാത്മവാദം നൽകുന്ന ജ്ഞാനത്തെക്കുറിച്ചു യാക്കോബ് അപ്പൊസ്തലൻ പ്രസ്താവിക്കുന്നു: “ഇതു ഉയരത്തിൽനിന്നു വരുന്ന ജ്ഞാനമല്ല; ഭൗമികവും പ്രാകൃതവും പൈശാചികവും ആയതത്രെ.” യാക്കോ. 3:15.വീച 446.1

    വിദഗ്ദ്ധമായി കാലാനുഗതമായ ഏതവസ്ഥയിലും സംസ്കാരത്തിലും പെടുന്ന മനുഷ്യന് ഇണങ്ങിച്ചേരത്തക്ക വിധത്തിൽ അവന്‍റെ പരീക്ഷകൾ പ്രയോഗിക്കുന്നതിന് അന്ധകാര പ്രഭുവിന് മഹത്വകരമായ ഒരു മനസ്സുണ്ട്. മനുഷ്യപുത്രന്മാരിൽ നിയന്ത്രണം ലഭിക്കാൻ അവൻ പ്രവർത്തിക്കുന്നത്, “അനീതിപരമായ സകല വഞ്ചനയോടുംകൂടെയാണ്,” എന്നാൽ അവന്‍റെ ലക്ഷ്യം നേടാൻ അവന്‍റെ പരീക്ഷയ്ക്കു സ്വയം കീഴടങ്ങുന്നവരിലേ സാധിക്കയുള്ളൂ. സ്വന്തം ചീത്ത സ്വഭാവങ്ങളിൽ രസിച്ച് തങ്ങളെത്തന്നെ സാത്താന്‍റെ കരങ്ങളിൽ ഏല്പിച്ചുകൊടുക്കുന്നവരുടെ അവസാനം എങ്ങോട്ടെന്ന് അവരറിയുന്നില്ല. പരീക്ഷകൻ അവരെ നശിപ്പിച്ചിട്ട് മറ്റുള്ളവരെ നശിപ്പിക്കുവാൻ അവരെ ഉപയോഗിക്കുന്നു.വീച 446.2

    Larger font
    Smaller font
    Copy
    Print
    Contents