Loading...
Larger font
Smaller font
Copy
Print
Contents
വീണ്ടെടുപ്പിന്‍ ചരിത്രം - Contents
  • Results
  • Related
  • Featured
No results found for: "".
  • Weighted Relevancy
  • Content Sequence
  • Relevancy
  • Earliest First
  • Latest First
    Larger font
    Smaller font
    Copy
    Print
    Contents

    സംസ്കാരം

    തന്‍റെ പ്രിയപ്പെട്ട യജമാനന്‍റെ ശരീരത്തെ സംബന്ധിച്ചെന്തു ചെയ്യണ മെന്നറിയാതെ യോഹന്നാൻ വിഷമിച്ചു. മാന്യമല്ലാത്ത ഒരു സംസ്കാര സ്ഥലത്തു യേശുവിന്‍റെ ശരീരം മുരടന്മാരും നിർദ്ദയരുമായ പട്ടാളക്കാർ സംസ്കരിക്കുന്നതിനെപ്പറ്റിയുള്ള ചിന്തയിൽ അവൻ നടുങ്ങി. യെഹൂദാ നേതാക്കളിൽനിന്നും പീലാത്തോസിൽ നിന്നും സഹായമൊന്നും ലഭിക്ക യില്ലെന്നും അവനറിയാമായിരുന്നു. എന്നാൽ യോസേഫും നിക്കോദിമോസും ഈ അടിയന്തിരാവസ്ഥയിൽ മുമ്പോട്ടുവന്നു. അവർ ഇരുവരും സെൻഹെദ്രീൻ സംഘത്തിലെ അംഗങ്ങളും പീലാത്തോസുമായി പരിചയമുള്ളവരുമായിരുന്നു. അവർ ധനവാന്മാരും നല്ല ജനസമ്മതി ഉള്ളവരും ആയിരുന്നു. യേശുവിന്‍റെ ശരീരത്തെ മാന്യമായി സംസ്കരിക്കണമെന്ന് അവർ തീരുമാനിച്ചു.വീച 251.3

    യോസേഫ് ധൈര്യമായി പീലാത്തോസിന്‍റെ അടുക്കൽ ചെന്ന് യേശുവിന്‍റെ ശരീരം സംസ്കരിക്കുന്നതിനായി നൽകാൻ അഭ്യർത്ഥിച്ചു. ക്രിസ്തുവിന്‍റെ ശരീരം യോസേഫിനു നൽകുവാൻ പീലാത്തോസ് ഒരു ഉദ്യോഗസ്ഥനു കല്പന കൊടുത്തു. തന്‍റെ പ്രിയ ഗുരുവിന്‍റെ ഭൗതിക അവശിഷ്ടത്തിന് എന്തുസംഭവിക്കുമെന്ന് ഉത്കണ്ഠാകുലനായ പ്രിയ ശിഷ്യനായ യോഹന്നാൻ വിഷമത്തിലായപ്പോൾ അരിമത്യക്കാരനായ യോസേഫ് ഗവർണറിൽ നിന്ന് ലഭിച്ച അധികാര പത്രവുമായി വന്നു. നിക്കോദിമോസ്, യോസേഫിന്‍റെ പീലാത്തോസുമായുള്ള അഭിമുഖത്തിന്‍റെ ഫലം അറിയുവാൻ കാത്തിരിക്കയുമായിരുന്നു. അപ്പോൾ നിക്കോദിമോസ് ഏകദേശം നൂറു റാത്തൽ മൂറും അകിലും കൊണ്ടുള്ള ഒരു സുഗന്ധക്കൂട്ട് കൊണ്ടു വന്നു. യെരുശലേമിൽ ഏറ്റവും മാന്യനായ വ്യക്തിക്കുപോലും മരണത്തിൽ ഇത്ര ബഹുമാനം കിട്ടുവാൻ സാധ്യമല്ല.വീച 252.1

    അവരുടെ സ്വന്ത കരങ്ങൾകൊണ്ട് ഭയഭക്തിയോടെ സാവധാനത്തിൽ യേശുവിന്‍റെ ശരീരം ക്രൂശിൽനിന്ന് നീക്കം ചെയ്തു. മുറിവേറ്റു ഛിന്നഭിന്നമായ ശരീരത്തിൽ നോക്കിയപ്പോൾ അവരുടെ സഹതാപ് ബാഷ്പം പെട്ടെന്നു വീണുകൊണ്ടിരുന്നു. വളരെ സൂക്ഷ്മതയോടെ ശരീരം കുളിപ്പിച്ചു രക്തക്കറയൊക്കെ നീക്കം ചെയ്തു. യോസേഫിന് പാറയിൽ കുഴിച്ചിട്ടുള്ള ഒരു കല്ലറ ഉണ്ടായിരുന്നു. അതു സ്വന്തം ആവശ്യത്തിന് നിർമ്മിച്ചിട്ടുള്ളതും കാൽവറിക്ക് സമീപവും ആയിരുന്നു. അവൻ അതു യേശുവിന്‍റെ കല്ലറയായി ഒരുക്കി. ശരീരവും സുഗന്ധവർഗ്ഗവുംകൂടി നിക്കോദിമോസ് കൊണ്ടുവന്നു വളരെ സൂക്ഷ്മതയോടെ ഒരു തുണിയിൽ പൊതിഞ്ഞ് ആ മൂന്നു ശിഷ്യന്മാരും ചേർന്നു തങ്ങളുടെ വിലയേറിയ ഭാരം ആരെയും ഒരിക്കലും സംസ്കരിച്ചിട്ടില്ലാത്ത കല്ലറയിൽ കൊണ്ടുവച്ചു. മുറിവേല്പിച്ച കൈകാലുകൾ അവർ നിവർത്തി നേരെയാക്കി. മുറിവേറ്റ കരങ്ങൾ നെഞ്ചിലേക്കു മടക്കി വെക്കുകയും ചെയ്തു. ഗലീലയിൽനിന്നുള്ള സ്ത്രീകൾ അടുത്തുവന്നു തങ്ങളുടെ പ്രിയഗുരുവിന്‍റെ ജീവനില്ലാത്ത ശരീരത്തിൽ ചെയ്യേണ്ടതെല്ലാം ചെയ്തോ എന്നു നോക്കി. ശവകുടീരത്തിന്‍റെ വാതില്ക്കൽ ഒരു വലിയ ഭാരമേറിയ കല്ല് ഉരുട്ടിവെയ്ക്കുകയും ദൈവപുത്രൻ അവിടെ വിശ്രമിക്കാൻ വെച്ചിട്ടുപോകയും ചെയ്തു. സ്ത്രീകൾ അവസാനംവരെ ക്രൂശിങ്കൽ ഉണ്ടായിരുന്നു. കല്ലറയ്ക്കലും അവസാനംവരെ അവർ ഉണ്ടാ യിരുന്നു.വീച 252.2

    യെഹൂദാഭരണകർത്താക്കൾ ദൈവപുത്രനെ കൊല്ലുക എന്നുള്ള പൈശാചിക ലക്ഷ്യം നിറവേറ്റി എങ്കിലും അവരുടെ ഭയാശങ്കകൾ ശമിച്ചിട്ടില്ലായിരുന്നു. ക്രിസ്തുവിനോടുള്ള അസൂയയും നശിച്ചില്ല. പ്രതികാരം സാധിച്ചതിലുള്ള സന്തോഷവും യോസേഫിന്‍റെ കല്ലറയിൽ കിടക്കുന്ന ശരീരം വീണ്ടും ജീവനുള്ളതായിത്തീരും എന്നുള്ള ഭയവും എപ്പോഴും അവർക്കുണ്ടായിരുന്നു. മഹാപുരോഹിതന്മാരും പരീശന്മാരും പീലാത്തോസിന്‍റെ അടുക്കൽ ചെന്ന് ഇപ്രകാരം പറഞ്ഞു: “യജമാനനേ, ആ ചതിയൻ ജീവനോടെ ഇരിക്കുമ്പോൾ: മൂന്നു നാൾ കഴിഞ്ഞിട്ട് ഞാൻ ഉയിർത്തെഴുന്നേൽക്കും എന്നു പറഞ്ഞ പ്രകാരം ഞങ്ങൾക്ക് ഓർമ്മവന്നു. അതുകൊണ്ട് അവന്‍റെ ശിഷ്യന്മാർ ചെന്നു അവനെ മോഷ്ടിച്ചിട്ട്, അവൻ മരിച്ചവരുടെ ഇടയിൽനിന്നു ഉയിർത്തെഴുന്നേറ്റു എന്ന് ജനത്തോടു പറയുകയും ഒടുവിലത്തെ ചതിവ് മുമ്പിലത്തേതിനെക്കാളും വിഷമമായിത്തീരുകയും ചെയ്യാതിരിക്കേണ്ടതിനു മൂന്നാം നാൾവരെ കല്ലറ ഉറപ്പാക്കാൻ കല്പിക്ക,“മത്താ.27:63-64 യേശു ശക്തിയുള്ളവനായിട്ട് ഉയിർത്തു അവനെ നശിപ്പിച്ച്വരുടെ തെറ്റിന് ശിക്ഷ നൽകുമോ എന്നുള്ളതു യെഹൂദന്മാരെപ്പോലെ പീലാത്തോസും ആഗ്രഹിക്കായ്കക്കൊണ്ട് പുരോഹിതന്മാരുടെ ആവശ്യപ്രകാരം ഒരുകൂട്ടം റോമാ പട്ടാളക്കാരെ കാവൽ നിർത്തി. “പീലാത്തോസ് അവരോട്; കാവൽകൂട്ടത്തെ തരാം, പോയി നിങ്ങളാൽ ആവുന്നിടത്തോളം ഉറപ്പു വരുത്തുവിൻ എന്നുപറഞ്ഞു. അവർ ചെന്നു കല്ലിനു മുദ്ര വെച്ചു കാവൽകൂട്ടത്തെ നിർത്തി കാവൽ ഉറപ്പാക്കി.” മത്താ.27:65-66.വീച 253.1

    യേശുവിന്‍റെ കല്ലറയ്ക്ക് അപ്രകാരം ഒരു കാവൽ ഉണ്ടായിരിക്കേണ്ടതിന്‍റെ മേന്മ യെഹൂദന്മാർ മനസ്സിലാക്കി. അവർ അതിന്‍റെ വാതിൽ മൂടിയിരുന്ന കല്ലിന് ഒരു മുദ്രവച്ചു. തൻമൂലം യേശുവിന്‍റെ ശരീരത്തെ സംബന്ധിച്ചു ശിഷ്യന്മാർ എന്തെങ്കിലും വഞ്ചന കാട്ടിയാൽ അതിന് കേടുവരാതെ സാധ്യമല്ല. എന്നാൽ അവരുടെ സകലപദ്ധതികളും മുൻകരുതലുകളും എല്ലാം ഉയിർപ്പിന്‍റെ വിജയത്തിനും പൂർണ്ണതയ്ക്കും സത്യം സുസ്ഥാപിതമാക്കുന്നതിനും മാത്രമെ ഉപകരിച്ചുള്ളൂ.വീച 254.1

    Larger font
    Smaller font
    Copy
    Print
    Contents