Loading...
Larger font
Smaller font
Copy
Print
Contents
വീണ്ടെടുപ്പിന്‍ ചരിത്രം - Contents
  • Results
  • Related
  • Featured
No results found for: "".
  • Weighted Relevancy
  • Content Sequence
  • Relevancy
  • Earliest First
  • Latest First

    38 - പൗലൊസിന്‍റെ ആരംഭശുശ്രൂഷ

    (അപ്പൊ. പ്രവൃത്തികൾ 9:23 -31, 22:17- 21)

    ഇപ്പോൾ പൗലൊസ് ദമസ്ക്കൊസ് പട്ടണത്തിലേക്കു തിരികെ പോകയും യേശുവിന്‍റെ നാമത്തിൽ ധൈര്യമായി പ്രസംഗിക്കയും ചെയ്തു. അവന്‍റെ ന്യായവാദത്തിലുള്ള ജ്ഞാനത്തോടെതിർക്കുവാൻ യെഹൂദന്മാർക്കു കഴിഞ്ഞില്ല. അതിനാൽ അവർ കൂടിയാലോചിച്ച് അവന്‍റെ ശബ്ദം ഇല്ലാതാക്കാൻ ശക്തി ഉപയോഗിക്കുമാത്രമാണ് വേണ്ടതെന്നും അവന്‍റെ വാദം ഇല്ലാതാക്കിത്തീർക്കണമെന്നും തീരുമാനിച്ചു. അവനെ കൊല ചെയ്യുവാൻതന്നെ അവർ തീരുമാനിച്ചു. അവരുടെ ഉദ്ദേശം അപ്പൊസ്തലനെ അറിയിക്കയും ചെയ്തു. അവൻ പട്ടണത്തിൽനിന്നും രക്ഷപെടാതിരിപ്പാൻ പട്ടണ കവാടം രാത്രിയിലും പകലിലും ജാഗ്രതയോടെ കാവൽ ചെയ്തു. ഉല്ക്കണ്ഠാലുക്കളായ ശിഷ്യന്മാർ ഉറങ്ങാതെ ദൈവത്തോട് പ്രാർത്ഥിച്ചു. അപ്പൊസ്തലനെ അവിടെനിന്നും രക്ഷിപ്പാൻ അവർ മാർഗ്ഗങ്ങൾ ആസൂത്രണം ചെയ്യുന്നതിൽ ജാഗരൂഗരായിരുന്നു. അവസാനം രാത്രിയിൽ പട്ടണമതിലിന്‍റെ ഒരു കിളിവാതിലിൽകൂടി ഒരു കുട്ടയിലാക്കി അവനെ പുറത്തേക്ക് ഇറക്കിവിട്ടു. ഇങ്ങനെ പൗലൊസ് ദമസ്ക്കൊസിൽനിന്നും വിനീത അവസ്ഥയിൽ രക്ഷപെട്ടു.വീച 309.1

    മറ്റു അപ്പൊസ്തലന്മാരുമായി പ്രത്യേകിച്ചു പത്രൊസുമായി പരിച യപ്പെടുന്നതിന് അവൻ യെരുശലേമിലേക്ക് പുറപ്പെട്ടു. ക്രിസ്തുവുമായി സംസാരിക്കയും പ്രാർത്ഥിക്കുകയും ഒരുമിച്ച് താമസിക്കുകയും ചെയ്ത ഗലീലക്കാരായ മീൻ പിടുത്തക്കാരെ കാണ്മാന്‍ അവൻ വളരെ ആകാംക്ഷ യുള്ളവൻ ആയിരുന്നു. അപ്പൊസ്തലന്മാരിൽ പ്രധാനിയെ കാണ്മാന്‍ ഹൃദയാഭിലാഷം ഉള്ളവനായിരുന്നു പൗലൊസ്, അവൻ യെരുശലേമിൽ പ്രവേശിച്ചപ്പോൾ അവന് പട്ടണത്തെക്കുറിച്ചും ദൈവാലയത്തെക്കുറിച്ചും വ്യത്യസ്ത വീക്ഷണമാണ് ഉണ്ടായിരുന്നത്. ദൈവത്തിന്‍റെ അവസാന ന്യായ വിധി അവരുടെമേൽ തൂങ്ങിനില്ക്കുകയായിരുന്നു.വീച 309.2

    പൗലൊസിന്‍റെ മാനസാന്തരം മൂലം യെഹൂദന്മാർക്ക് ഉണ്ടായ കോപത്തിന് അതിരില്ലായിരുന്നു. എന്നാൽ തന്‍റെ അത്ഭുതകരമായ അനുഭവം സ്നേഹിതന്മാരോട് അറിയിക്കുമ്പോൾ അവൻ പാറപോലെ ഉറപ്പുള്ളവനായിരുന്നു. ഈ അനുഭവം വിവരിച്ചുകേൾക്കുമ്പോൾ അവരും തങ്ങളുടെ വിശ്വാസത്തിന് വ്യതിയാനം വരുത്തി തന്നെപ്പോലെ യേശുവിൽ വിശ്വസിക്കുമെന്ന് അവൻ കരുതി. ക്രിസ്തുവിനോടും പിൻഗാമികളോടും കർശന എതിർപ്പ് അവൻ പ്രകടിപ്പിച്ചിരുന്നപ്പോൾ ക്രിസ്തുതന്നെ അവനെ പിടികൂടുകയും അവന് പാപത്തെക്കുറിച്ച് ബോധ്യം വന്നയുടൻതന്നെ അവന്‍റെ ദുഷ്ടവഴികളെ ഉപേക്ഷിച്ചു താൻ യേശുവിൽ വിശ്വസിക്കുകയും ചെയ്തിരുന്നു. യേശു ദൈവപുത്രനെന്നു വിശ്വസിക്കുന്നവരെ പീഡിപ്പിക്കുകയും മരണശിക്ഷയ്ക്കു ഏല്പിക്കുകയും ചെയ്ത അഹങ്കാരിയായ ഒരു പരീശന്‍റെ അത്ഭുതകരമായ മാനസാന്തരത്തിന്‍റെ പരിതസ്ഥിതിയെക്കുറിച്ച് അവന്‍റെ സ്നേഹിതന്മാരും പഴയ പരിചയക്കാരും കേട്ടപ്പോൾ അവർ തങ്ങളുടെ തെറ്റിനെക്കുറിച്ചു ബോധവാന്മാരാകയും ചെയ്തു.വീച 310.1

    അവൻ ശിഷ്യന്മാരായ തന്‍റെ സഹോദരന്മാരോടു കൂടുവാൻ ശ്രമിച്ചു എന്നാൽ അവരിൽ ഒരാളായി സ്വീകരിക്കയില്ലെന്നു കണ്ടപ്പോൾ തന്‍റെ സങ്കടവും നിരാശയും വലുതായിരുന്നു. അവന്‍റെ മുമ്പിലത്തെ പീഡനം അവർ ഓർമ്മിച്ചു; അവരെ നശിപ്പിക്കാനായി മറ്റൊരു ചതിവായിരിക്കും ഇപ്പോൾ ചെയ്യുന്നതെന്ന് അവർ കരുതി. അവന്‍റെ അത്ഭുതകരമായ മാനസാന്തരത്തെക്കുറിച്ച് അവൻ കേട്ടു എന്നുള്ളത് വാസ്തവമാണ്; എന്നാൽ ഉടനെ തന്നെ അവൻ അറേബ്യയിലേക്കു പോകയും മറ്റൊന്നും അവനെക്കുറിച്ച് സുനിശ്ചിതമായി കേൾക്കായ്ക്കുകയാൽ അവന്‍റെ വലിയ വ്യതിയാനത്തെക്കുറിച്ചുള്ള കിംവദന്തികൾക്ക് അവർ വില കല്പിച്ചില്ല.വീച 310.2