Loading...
Larger font
Smaller font
Copy
Print
Contents
വീണ്ടെടുപ്പിന്‍ ചരിത്രം - Contents
  • Results
  • Related
  • Featured
No results found for: "".
  • Weighted Relevancy
  • Content Sequence
  • Relevancy
  • Earliest First
  • Latest First
    Larger font
    Smaller font
    Copy
    Print
    Contents

    13 - യാക്കോബും ദൈവദൂതനും

    (ഉല്പത്തി 32:24 - 33:11)

    സഹോദരന്‍റെ അനുഗ്രഹങ്ങൾ വഞ്ചനാപൂർവ്വം കരസ്ഥമാക്കിയ തെറ്റ് കൂടുതൽ ശക്തമായി യാക്കോബിനെ അലട്ടി. ഏശാവിന്‍റെ ജീവനെ ഹനിക്കുവാൻ ദൈവം അനുവദിക്കുമോ എന്ന് അവൻ ഭയപ്പെട്ടു. തന്‍റെ ത്രീവദുഃഖത്തിൽ അവൻ രാത്രി മുഴുവൻ പ്രാർത്ഥിച്ചു. യാക്കോബിന്‍റെ സമീപം ഒരു ദൈവദൂതൻ നില്ക്കുന്നതായി താൻ കണ്ടു. അവന്‍റെ തെറ്റിനെ അതിന്‍റെ പൂർണ്ണരൂപത്തിൽ ചൂണ്ടിക്കാട്ടി. ദൂതൻ പോകാൻ ഭാവിക്കുമ്പോൾ യാക്കോബു ദൂതനെ കടന്നുപിടിക്കുകയും പോകാൻ അനുവദിക്കാതിരിക്കുകയും ചെയ്തു. അവൻ കരഞ്ഞു പ്രാർത്ഥിച്ചു.അവൻ സഹോദരനോട് ചെയ്ത തെറ്റിൽ അഗാധമായി അനുതപിച്ചു തന്മൂലം പിതാവിന്‍റെ ഭവനത്തിൽ നിന്നും ഇരുപതു വർഷം വേറിട്ടു നില്ക്കേണ്ടിവന്നു. പിതാവിന്‍റെ ഭവനത്തിൽനിന്ന് അകന്നിരുന്നപ്പോൾ ദൈവത്തിന്‍റെ വാഗ്ദത്തങ്ങൾക്കായും തന്നോടുള്ള ദൈവസ്നേഹത്തിനായും കൂടെക്കൂടെ പ്രാർത്ഥിക്കുവാൻ അവൻ ശ്രദ്ധിച്ചിരുന്നു.വീച 101.1

    ഒരു അനുഗ്രഹത്തിനുവേണ്ടി രാത്രി മുഴുവൻ യാക്കോബ് ദൈവദൂതനുമായി മൽപ്പിടുത്തം നടത്തി. ദൈവദൂതൻ അവന്‍റെ പ്രാർത്ഥനയ്ക്ക് എതിരാണെന്നു തോന്നി, നിരന്തരം തെറ്റുകളെ അവന്‍റെ ഓർമ്മയിൽ കൊണ്ടുവന്നു; അതേസമയം അവനെ വിട്ടുപോകാൻ ശ്രമിക്കുകയും ചെയ്തു. യാക്കോബു ദൂതനെ വിടാതെ സജീവ വിശ്വാസത്തോടെ പിടിച്ചു. തന്‍റെ തെറ്റുകൾക്ക് അഗാധപശ്ചാത്താപത്തോടെയും താഴ്മയോടെയും തന്‍റെ ആത്മാവിനെ കാട്ടിക്കൊടുത്തു. ദൂതൻ അവന്‍റെ പ്രാർത്ഥനയെ അവഗണിച്ച് യാക്കോബിന്‍റെ പിടിയിൽനിന്ന് ഒഴിഞ്ഞുമാറാൻ ശ്രമിച്ചു. തന്‍റെ അസാധാരണ ശക്തി ഉപയോഗിച്ചു ദൈവദൂതന് യാക്കോബിന്‍റെ പിടിയിൽ നിന്ന് മാറാമായിരുന്നു. എന്നാൽ ദൂതൻ അങ്ങനെ ചെയ്തില്ല.വീച 101.2

    എന്നാൽ അവന് യാക്കോബിനെ തോല്പിക്കാൻ കഴിയാഞ്ഞതിൽ തന്‍റെ അമാനുഷ ശക്തി ബോദ്ധ്യപ്പെടുത്താൻ ദൂതൻ അവന്‍റെ തുടയിൽ സ്പർശിച്ചു തന്മൂലം തൽക്ഷണം തുട ഉളുക്കി. എന്നാൽ യാക്കോബ് ശാരീരിക വേദന സഹിച്ചുകൊണ്ടു തന്‍റെ ശ്രമം തുടർന്നു. അവന്‍റെ ഉദ്യമം ഒരു അനുഗ്രഹം ലഭിക്കാൻ വേണ്ടിയുള്ളതായിരുന്നു. അതിനാൽ ശാരീരിക വേദന അവന്‍റെ ഉദ്യമത്തിൽനിന്നും പിന്മാറ്റിയില്ല. അവസാനം അവന്‍റെ തീരുമാനം ആദ്യം ഉണ്ടായിരുന്നതിനേക്കാൾ ശക്തിയേറിയതായിരുന്നു. അവന്‍റെ വിശ്വാസം വർദ്ധിച്ച സ്ഥിരോത്സാഹത്തോടെ പ്രഭാതം ആകുന്നതുവരെ തുടർന്നു. ദൂതൻ അവനെ അനുഗ്രഹിക്കുന്നതുവരെ അവൻ പിടുത്തം വിട്ടില്ല “നേരം വെളുക്കുന്നു; ഞാൻ പോകട്ടെ” എന്നു ദൂതൻ പറഞ്ഞു. “നീ എന്നെ അനുഗ്രഹിച്ചല്ലാതെ ഞാൻ നിനെ വിടുകയില്ല” എന്ന് അവൻ മറുപടി പറഞ്ഞു. “നിന്‍റെ പേരെന്ത്?” എന്ന് ചോദ്യത്തിന് “യാക്കോബ്” എന്ന് അവൻ പറഞ്ഞു. “നിന്‍റെ പേർ ഇനിയും യാക്കോബ് എന്നല്ല, യീസ്രായേൽ എന്നായിരിക്കും. നീ ദൈവത്തോടും മനുഷ്യനോടും മല്ലുപിടിച്ചു ജയിച്ചു” എന്നു ദൂതൻ മറുപടി കൊടുത്തു.വീച 102.1

    Larger font
    Smaller font
    Copy
    Print
    Contents