Loading...
Larger font
Smaller font
Copy
Print
Contents
വീണ്ടെടുപ്പിന്‍ ചരിത്രം - Contents
  • Results
  • Related
  • Featured
No results found for: "".
  • Weighted Relevancy
  • Content Sequence
  • Relevancy
  • Earliest First
  • Latest First
    Larger font
    Smaller font
    Copy
    Print
    Contents

    കർത്താവിനെ എതിരേല്പാനുള്ള ഒരുക്കം

    ദൂത് ലഭിച്ചവർ തങ്ങളുടെ രക്ഷകന്‍റെ വരവിനെ അവർണ്ണനീയമായ ആഗ്രഹത്തോടെ കാത്തിരുന്നു. അവന്‍റെ വരവിനെ പ്രതീക്ഷിച്ച സമയം ആസന്നമായി. ഈ സമയത്തിലേക്കവർ ശാന്തമായും വിശുദ്ധമായും സമീപിച്ചു. ദൈവവുമായി അവർ മധുര സമ്പർക്കത്തിൽ വസിക്കുകയും, അനന്തരം അവരിൽ ആത്മാർത്ഥ സമാധാനം ഉണ്ടാകുകയും ചെയ്തു. ഈ പ്രത്യാശയും ഉറപ്പും അനുഭവമാക്കിയവർക്ക് ആ വിലയേറിയ സമയം ഒരിക്കലും വിസ്മരിക്കാൻ കഴികയില്ല. ലൗകിക വ്യാപാരങ്ങൾ മിക്കവാറും ഏതാനും ആഴ്ചത്തേക്ക് അവർ മാറ്റിവച്ചു. വിശ്വാസികൾ തങ്ങളുടെ ഓരോ ചിന്തയും വികാരവും വളരെ സൂക്ഷ്മതയോടെ പരിശോധിച്ചു. അവർ തങ്ങളുടെ മരണക്കിടക്കയിൽ ഏതാനും മണിക്കുറുകൾക്കുള്ളിൽ കണ്ണുകൾ അടയ്ക്കാൻ പോകുന്നവരെപ്പോലെ ആയിരുന്നു. “ആരോഹണവസ്ത്രം” ഉണ്ടാക്കാതെ തങ്ങളുടെ രക്ഷകനെ സ്വീകരിപ്പാൻ ആന്തരീകമായി ഒരുങ്ങിയിട്ടുണ്ടോ എന്ന് എല്ലാവരും നോക്കി; അവരുടെ വെള്ള അങ്കി, ആത്മാവിന്‍റെ നിർമ്മലത, ക്രിസ്തുവിന്‍റെ പാപപരിഹാര രക്തത്താൽ ശുദ്ധീകരിക്കപ്പെട്ട സ്വഭാവമായിരിക്കണം.വീച 406.2

    തന്‍റെ ജനത്തെ പരിശോധിക്കുവാൻ ദൈവം പദ്ധതി ഒരുക്കിയിരുന്നു. പ്രവചനകാലഘട്ടം കണക്കാക്കുന്നതിൽ ഒരു തെറ്റിനെ തന്‍റെ കരംകൊണ്ട് മറച്ചിരുന്നു. പുനരാഗമന വിശ്വാസികൾ അതുകണ്ടില്ല. അവരുടെ വിദഗ്ദ്ധരായ ശത്രുക്കൾപോലും അതു കണ്ടുപിടിച്ചില്ല. പിന്നീട് അവർ പറഞ്ഞു: “നിങ്ങളുടെ പ്രവചനകാലഘട്ടത്തെക്കുറിച്ചുള്ള കണക്കു കൂട്ടലുകളൊക്കെ ശരിയാണ്, ചില വലിയ സംഭവങ്ങൾ ഉണ്ടാകണം അതു മില്ലർ മുൻകൂട്ടി പറഞ്ഞതല്ല; ലോകത്തിനൊരു മാനസാന്തരം ഉണ്ടാകണം; അല്ലാതെ അത് ക്രിസ്തുവിന്‍റെ രണ്ടാം വരവല്ല.”വീച 407.1

    പ്രതീക്ഷിച്ച സമയം കടന്നുപോയി. ക്രിസ്തു തന്‍റെ ജനത്തെ രക്ഷിപ്പാൻ കടന്നുവന്നില്ല. ആത്മാർത്ഥ വിശ്വാസത്തോടും സ്നേഹത്തോടും തങ്ങളുടെ രക്ഷകനെ കാത്തിരുന്നവർക്കു വളരെ നിരാശയുണ്ടായി. എന്നാൽ ദൈവം തന്‍റെ ലക്ഷ്യം നേടി; തന്‍റെ വരവിനുവേണ്ടി കാത്തിരുന്നു എന്ന് അഭിമാനിച്ചവരുടെ ഹൃദയങ്ങളെ പരിശോധിച്ചു. അവരുടെ ഇടയിൽ അനേകം പേർക്കും ഭയം മാത്രമാണ് ഉണ്ടായിരുന്നത്. അവരുടെ വിശ്വാസം ഹൃദയത്തിനോ ജീവിതത്തിനോ മാറ്റമൊന്നും വരുത്തിയില്ല. പ്രതീക്ഷിച്ച സംഭവം ഉണ്ടാകാത്തപ്പോൾ അവർ നിരാശരല്ലെന്നു പ്രഖ്യാപിച്ചു; ക്രിസ്തു വരുമെന്നവർ ഒരിക്കലും വിശ്വസിച്ചില്ല; ദുഖിതരായ യഥാർത്ഥ വിശ്വാസികളെ പരിഹസിപ്പാൻ പ്രഥമ സ്ഥാനം എടുത്തത് അവരായിരുന്നു.വീച 407.2

    എന്നാൽ യേശുവും സ്വർഗ്ഗീയ ദൂതസംഘവും പരീക്ഷിക്കപ്പെട്ട വിശ്വസ്തരെ, അവർ നിരാശപ്പെട്ടവരെങ്കിലും സ്നേഹത്തോടും സഹതാപത്തോടുംകൂടെ വീക്ഷിച്ചു. കാണപ്പെടുന്നതും കാണപ്പെടാത്തതുമായ ലോകത്തിനിടയിലുള്ള മറ നീക്കപ്പെട്ടാൽ വിശ്വസ്തരായിട്ടുള്ളവരുടെ അടുക്കലേക്കുവന്ന് സ്വർഗ്ഗീയ ദൂതന്മാർ അവരെ സാത്താന്‍റെ പോരിൽനിന്ന് സംരക്ഷിക്കുന്നത് കാണുമായിരുന്നു.വീച 408.1

    Larger font
    Smaller font
    Copy
    Print
    Contents