Loading...
Larger font
Smaller font
Copy
Print
Contents
വീണ്ടെടുപ്പിന്‍ ചരിത്രം - Contents
  • Results
  • Related
  • Featured
No results found for: "".
  • Weighted Relevancy
  • Content Sequence
  • Relevancy
  • Earliest First
  • Latest First
    Larger font
    Smaller font
    Copy
    Print
    Contents

    മോശെ

    ഈ ക്രൂരനിയമം പ്രാബല്യത്തിൽ വന്നപ്പോഴാണ് മോശെ ജനിച്ചത്. അവന്‍റെ മാതാവ് കഴിയുന്നത്രയുംനാൾ അവനെ ഒളിച്ചുവച്ച് സുരക്ഷിതമായി സൂക്ഷിച്ചു. അനന്തരം അവർ ഒരു ഞാങ്ങണപ്പെട്ടകം വാങ്ങി അതിന് കിലും പശയും തേച്ചു ബലപ്പെടുത്തി അതിൽ വെള്ളം കടക്കാത്ത വിധമാക്കി കുട്ടിയെ അതിലാക്കി നദിയരികിൽ വെള്ളത്തിൽ വച്ചു. അവന്‍റെ സഹോദരി അലക്ഷ്യ ഭാവത്തിൽനിന്നു സൂക്ഷിച്ചുകൊണ്ടിരുന്നു. അവളുടെ ചെറിയ സഹോദരന് എന്തു സംഭവിക്കുമെന്ന് അറിയാനുള്ള ആകാംക്ഷയോടെ അവിടെ നിന്നു. നിസ്സഹായനായ കുഞ്ഞിന് ഒന്നും സംഭവിക്കാതെ ദൈവദൂതന്മാർ സൂക്ഷിക്കുന്നുണ്ടായിരുന്നു. വാത്സല്യമുള്ള ഒരു മാതാവ് തന്‍റെ ആത്മാർത്ഥമായ പ്രാർത്ഥനയോടും കണ്ണീരോടുംകൂടെ അവനെ ദൈവത്തിന്‍റെ സംരക്ഷണയിൽ ഏൽപിച്ചു.വീച 115.1

    ഈ ദൈവദൂതന്മാർ ഫറവോന്‍റെ പുത്രിയുടെ കാലുകളെ കളങ്കമില്ലാത്ത അപരിചിത ശിശുവിനടുത്തു നദിയിലേക്കു തിരിച്ചുവിട്ടു. അവളുടെ ശ്രദ്ധ ആ അപരിചിത പേടകത്തിലേക്ക് ആകർഷിക്കപ്പെട്ടു. അവളുടെ സഖിമാരിൽ ഒരാളെ വിട്ട് അത് എടുത്തുകൊണ്ടുവരുവാൻ ആവശ്യപ്പെട്ടു. ആ പേടകത്തിന്‍റെ മൂടി തുറന്നപ്പോൾ വളരെ സുന്ദരനായ ഒരു ശിശു, “ശിശു കരഞ്ഞപ്പോൾ അവൾക്ക് അവനോട് സഹതാപം തോന്നി. അത് ഒരു സ്നേഹമുള്ള എബ്രായ മാതാവിന്റേതാണെന്ന് അവൾക്കു മനസ്സിലായി. അത് അവളുടെ മകനായിരിക്കണമെന്ന് ഉടനെതന്നെ അവൾ തീരുമാനിച്ചു. പെട്ടെന്നു മോശെയുടെ സഹോദരി കടന്നു വന്ന് ഇപ്രകാരം ചോദിച്ചു.” ഞാൻ പോയി ശിശുവിനെ പരിപാലിക്കാൻ ഒരു എബ്രായ സ്ത്രീയെ കൊണ്ടുവരണമോ? ഫറവോന്‍റെ പുത്രി അവളോട്: “പോയി കൊണ്ടുവാ” എന്നു പറഞ്ഞു.വീച 115.2

    സഹോദരി വേഗം സസന്തോഷം മാതാവിന്‍റെ അടുക്കലേക്ക് ഓടിപ്പോയി സന്തോഷവാർത്തയെല്ലാം പറഞ്ഞു. വേഗം അവളെ ഫറവോന്‍റെ പുത്രിയുടെ അടുക്കൽ കൊണ്ടുവന്നു. ശിശുവിന് മുലകൊടുത്തു വളർത്താനായി നല്ല പ്രതിഫലം കൊടുത്തു അവളെ ഏല്പിച്ചു. സുരക്ഷിതവും സന്തുഷ്ടവുമായ ജോലിയിൽ അവൾ പ്രവേശിച്ചു. ദൈവം അവന്‍റെ ജീവൻ സുരക്ഷിതമായി പരിരക്ഷിച്ചു എന്ന് അവൾ വിശ്വസിച്ചു. വിശ്വസ്തതയോടെ അവൾ വിലയേറിയ ആ അവസരം അവനെ ഉപയോഗപ്രദമായ ഒരു ജീവിതത്തിനായി പരിശീലിപ്പിക്കുന്നതിന് ഉപയോഗിച്ചു. അവനു നല്കിയ നിർദ്ദേശങ്ങളിൽ അവൾ മറ്റുള്ള കുഞ്ഞുങ്ങളോടുള്ളതിനെക്കാൾ ശ്രദ്ധാലുവായിരുന്നു. കാരണം അവന്‍റെ ജീവിതം ദൈവം പരിരക്ഷിച്ചത് എന്തോ വലിയ വേലയ്ക്കുവേണ്ടിയാണെന്ന് അവൾ വിശ്വസിച്ചു. അവളുടെ വിശ്വസ്തതയോടെയുള്ള പഠിപ്പിക്കലിൽ ചെറിയ മനസ്സിൽ ദൈവഭയവും സത്യസന്ധതയോടും നീതിയോടുമുള്ള സ്നേഹവും രൂഢമൂലമായി.വീച 116.1

    അവളുടെ പരിശ്രമത്തിൽ അവൾ വിശ്രമരഹിതമായി. ആത്മാർത്ഥതയോടെ പ്രാർത്ഥിക്കുകയും സകല ചീത്ത പ്രേരണാശക്തിയിൽനിന്നും അവനെ പരിരക്ഷിക്കണമെന്നു അപേക്ഷിക്കുകയും ചെയ്തു. ജീവനുള്ള ദൈവത്തോട് എങ്ങനെ പ്രാർത്ഥിക്കണമെന്നും അവൾ അവനെ പഠിപ്പിച്ചു. ദൈവത്തിനു മാത്രമേ ഏതാപത്തിൽനിന്നും അവനെ രക്ഷിപ്പാനും പ്രാർത്ഥന കേൾക്കാനും കഴിവുള്ളൂ എന്നും പഠിപ്പിച്ചു. വിഗ്രഹാരാധനയുടെ പാപത്തെക്കുറിച്ചും അവന്‍റെ മനസ്സിൽ പതിപ്പിക്കാൻ അവൾ ശ്രമിച്ചു. പെട്ടെന്ന് അവനെ ദത്തെടുത്ത രാജകീയ മാതാവിന്‍റെ അടുക്കലേക്ക് അവൻ പോകേണ്ടിവരുമെന്നും അവൾക്ക് അറിയാമായിരുന്നു. അവിടെ അവന്‍റെ മേൽ ഉണ്ടാകാവുന്ന പ്രേരണ ആകാശവും ഭൂമിയും സൃഷ്ടിച്ച ദൈവത്തെ വിസ്മരിക്കത്തക്കതായിരിക്കും.വീച 116.2

    അവന്‍റെ മാതാപിതാക്കന്മാരിൽനിന്നും ലഭിച്ചിട്ടുള്ള അദ്ധ്യാപനം അവന്‍റെ മനസ്സിനെ ശക്തിപ്പെടുത്തുന്നതും രാജകൊട്ടാരത്തിലെ കുറവില്ലായ്മയിൽ നിഗളിച്ചുപോകാത്തതും പാപത്താൽ വഷളായിപ്പോകാത്തതും ആയിരിപ്പാൻ ഒരു പരിച എന്നപോലെ ആയിരുന്നു. അവനു ശുദ്ധമായ ഒരു മനസ്സും തിരിച്ചറിവുള്ള ഒരു ഹൃദയവും ദൈവം കൊടുത്തു. യൗവ്വനത്തിൽ ലഭിച്ചിട്ടുള്ള ഭക്തിയുടെ മതിപ്പ് ഒരിക്കലും നഷ്ടപ്പെടുകയില്ല. തന്‍റെകൂടെ വളർത്താവുന്നത്രയും കാലം മാതാവ് അവനെ വളർത്തി; എന്നാൽ പന്ത്രണ്ട് വയസ്സായപ്പോൾ സ്വന്തം മാതാവിൽനിന്ന് അകന്ന് ഫറവോന്‍റെ പുത്രിയുടെ മകനായിത്തീർന്നു. ഇവിടെ സാത്താൻ പരാജയപ്പെട്ടു. ഫറവോനെക്കൊണ്ട് ആൺകുഞ്ഞുങ്ങളെ എല്ലാം കൊല്ലിച്ചാൽ ദൈവജനത്തെ വിടുവിപ്പാൻ ദൈവം ഒരാളെ എഴുന്നേൽപ്പിക്കുമെന്നുള്ള ദൈവത്തിന്‍റെ പദ്ധതി പരാജയപ്പെടുമെന്ന് സാത്താൻ കരുതി. എന്നാൽ എബ്രായകുട്ടികളെ കൊല്ലാനുള്ള കല്പനയെ ദൈവം അസാധുവാക്കി. മോശെയെ രാജകൊട്ടാരത്തിലെത്തിച്ചു. അത് അവനെ നല്ല വിദ്യാഭ്യാസവും കഴിവും ഉള്ളവനാക്കി. യിസ്രായേൽ മക്കളെ മിസ്രയീമിൽനിന്നു വിടുവിച്ചു കൊണ്ടുപോകാൻ പ്രാപ്തനാക്കി.വീച 116.3

    ഫറവോൻ തന്‍റെ മകൾ ദത്തെടുത്ത മകനെ സിംഹാസനത്തിലേക്കു ഉയർത്തുവാൻ ആഗ്രഹിച്ചു. മിസ്രയീമിലെ തലവനായി സൈന്യത്തെ യുദ്ധത്തിൽ നയിക്കുവാൻ തക്ക വിദ്യാഭ്യാസം അവനു നല്കി. മോശെ മിസ്രയീമ്യ സൈന്യങ്ങൾക്കു പ്രിയങ്കരനായിരുന്നു. ശ്രേഷ്ഠമായ ബുദ്ധിയോടും ജ്ഞാനത്തോടും അവൻ യുദ്ധങ്ങളെ നയിച്ചു. “മോശെ മിസ്രയീമ്യരുടെ സകല ജ്ഞാനവും സംമ്പാദിച്ച വാക്കിലും പ്രവൃത്തിയിലും സമർത്ഥനായിത്തീർന്നു. അവന്‍റെ സ്വഭാവം അനന്യസാധാരണമായി മിസ്രയീമ്യർ കരുതി.”വീച 117.1

    Larger font
    Smaller font
    Copy
    Print
    Contents