Loading...
Larger font
Smaller font
Copy
Print
Contents
വീണ്ടെടുപ്പിന്‍ ചരിത്രം - Contents
  • Results
  • Related
  • Featured
No results found for: "".
  • Weighted Relevancy
  • Content Sequence
  • Relevancy
  • Earliest First
  • Latest First
    Larger font
    Smaller font
    Copy
    Print
    Contents

    ദൈവവാഗ്ദത്തത്തില്‍ ചഞ്ചലിപ്പ്

    അബ്രഹാം ലോകത്തിൽനിന്ന് വേർപിരിഞ്ഞ ശേഷം ദൈവം അബ്രാമിനോട് ഇപ്രകാരം അരുളിചെയ്തു. “തലപൊക്കി നീ ഇരിക്കുന്ന സ്ഥലത്തുനിന്നു വടക്കോട്ടും തെക്കോട്ടും കിഴക്കോട്ടും പടിഞ്ഞാറോട്ടും നോക്കുക. നീ കാണുന്ന ഭൂമി ഒക്കെയും നിനക്കും നിന്‍റെ സന്തതിക്കും ശാശ്വതമായിത്തരും. ഞാൻ നിന്‍റെ സന്തതിയെ നിലത്തിലെ പൊടിപോലെ ആക്കും. ഭൂമിയിലെ പൊടിയെ എണ്ണുവാൻ കഴിയുമെങ്കിൽ നിന്‍റെ സന്തതിയെയും എണ്ണാം.” ഒരു ദർശനത്തിൽ അബ്രഹാമിന് യഹോവയുടെ അരുളപ്പാടുണ്ടായതെന്തെന്നാൽ, “അബ്രഹാമേ ഭയപ്പെടേണ്ടാ, ഞാൻ, നിന്‍റെ പരിചയും ഏറ്റം വലിയ പ്രതിഫലവും ആകുന്നു.” അബ്രഹാം പറഞ്ഞു. “കണ്ടാലും നീ എനിക്കൊരു സന്തതിയെ നൽകിയില്ല എന്‍റെ ഭവനത്തിൽ ജനിച്ചവനല്ലോ എന്‍റെ അവകാശി.”വീച 82.1

    അബ്രഹാമിനു മകനില്ലായ്ക്കുകയാൽ അവന്‍റെ വിശ്വസ്തദാസനായ എലിയാസന്‍റെ തന്‍റെ അവകാശിയായി ദത്തെടുത്തു പുത്രനാക്കാം എന്ന് അവൻ ചിന്തിച്ചിരുന്നു. എന്നാൽ ദൈവം അബ്രഹാമിനെ അറിയിച്ചത് അവന്‍റെ ദാസൻ പുത്രനും അവകാശിയും ആകരുത്, പ്രത്യുത അവന് വാസ്തവമായി ഒരു മകൻ ഉണ്ടാകണം എന്നായിരുന്നു. “അവനെ പുറത്തു കൊണ്ടുവന്നിട്ട് പറഞ്ഞു. ആകാശത്തേക്ക് നോക്കുക, നിനക്കു നക്ഷത്രങ്ങളെ എണ്ണാമോ? അങ്ങനെയാകും നിന്‍റെ സന്തതി.”വീച 82.2

    അബ്രഹാമും സാറായും അവർക്ക് ഒരു സന്തതി ഉണ്ടാകുമെന്നുള്ള വാഗ്ദത്ത നിവൃത്തിക്കായി വിശ്വാസത്തോടെ കാത്തിരുന്നു എങ്കിൽ വളരെ അധികം അസന്തുഷ്ടി ഒഴിവാക്കാമായിരുന്നു. ദൈവം വാഗ്ദത്തം ചെയ്തത് അവർ വിശ്വസിച്ചില്ല. സാറായുടെ വാർദ്ധക്യത്തിൽ ഒരു മകനുണ്ടാകുമെന്ന്‍ വിശ്വസിച്ചില്ല. ദൈവത്തിന്‍റെ വാഗ്ദത്തനിവൃത്തിക്കായി സാറാ ഒരു അഭിപ്രായം പറഞ്ഞു. അവൾ അബ്രഹാമിനോട് ഹാഗറിനെ ഭാര്യയായി സ്വീകരിക്കാൻ അഭ്യർത്ഥിച്ചു. ഇതിൽ ഇരുവരും ദൈവശക്തിയിൽ വിശ്വാസവും പൂർണ്ണ ഉറപ്പും ഇല്ലാത്തവർ ആയിരുന്നു. സാറായുടെ അപേക്ഷപ്രകാരം ഹാഗാറിനെ ഭാര്യയായിട്ടു എടുത്തതിൽ അബ്രഹാം ദൈവത്തിന്‍റെ അതിരില്ലാത്ത ശക്തിയിൽ വിശ്വസിക്കാതെ തന്‍റെ വിശ്വാസത്തിന്‍റെ ശോധനയിൽ പരാജയപ്പെട്ടു തന്മൂലം അബ്രഹാമിനും സാറായ്ക്കും വളരെ അധികം അസന്തുഷ്ടിക്ക് ഇടയായി. ദൈവം നൽകിയ വാഗ്ദത്തത്തിൽ ഉറപ്പുള്ള വിശ്വാസവും ആശയവും ഉണ്ടോ എന്നു തെളിയിക്കുവാൻ ദൈവം ഉദ്ദേശിച്ചിരുന്നു.വീച 82.3

    Larger font
    Smaller font
    Copy
    Print
    Contents