Loading...
Larger font
Smaller font
Copy
Print
Contents
വീണ്ടെടുപ്പിന്‍ ചരിത്രം - Contents
  • Results
  • Related
  • Featured
No results found for: "".
  • Weighted Relevancy
  • Content Sequence
  • Relevancy
  • Earliest First
  • Latest First
    Larger font
    Smaller font
    Copy
    Print
    Contents

    മൃഗങ്ങള്‍ പെട്ടകത്തില്‍ കയറുന്നു

    ദൈവം സൃഷ്ടിച്ച മൃഗങ്ങളെ വനത്തിൽനിന്നും വയലുകളിൽനിന്നും ശേഖരിക്കാൻ ദൈവം ദൂതന്മാരെ അയച്ചു. ഈ മൃഗങ്ങൾ ദൂതന്മാർക്കു മുമ്പെ നടന്നു, അവ ആണും പെണ്ണുമായി ഈരണ്ടും ശുദ്ധിയുള്ള മൃഗങ്ങൾ ഏഴേഴും വന്നു. ക്രൂരമൃഗങ്ങൾ മുതൽ വളരെ സൗമ്യമായവ വരെ നിരുപദ്രവകാരികളായി പെട്ടകത്തിൽ സമാധാനമായി കയറി. ആകാശം സകലവിധ പക്ഷികളാലും നിറഞ്ഞിരിക്കുന്നതുപോലെ തോന്നി. അവ ആണും പെണ്ണുമായി ഈരണ്ടായും ശുദ്ധിയുള്ളവ ഏഴേഴായും പറന്നുവന്നു. ലോകം അത്ഭുതത്തോടെ ഇത് വീക്ഷിച്ചു. ചിലർക്ക് ഭയവും ഉണ്ടായി. എന്നാൽ അവരുടെ ഹൃദയം മത്സരത്താൽ കഠിനപ്പെട്ടു; ദൈവശക്തിയുടെ ഈ പ്രകടനത്തിന്‍റെ പ്രേരണാശക്തി അവരിൽ ക്ഷണികമായിരുന്നു. മൃഗങ്ങൾ ഏഴു ദിവസം വന്നുകൊണ്ടിരുന്നു. നോഹ അവയെ അവയ്ക്കുവേണ്ടി ഒരുക്കിയിരുന്ന സ്ഥലത്താക്കി.വീച 69.3

    ശിക്ഷാവിധിക്കായിട്ടുള്ള വർഗ്ഗം സൂര്യൻ മഹത്വത്തോടെ പ്രകാശിക്കുന്നതും ഭൂമി മിക്കവാറും ഏദെന്‍റെ സൗന്ദര്യം ഉള്ളതായും കണ്ടു; പ്രക്ഷുബ്ധമായ ലീലാവിലാസങ്ങളാൽ ഭയമെല്ലാം അവർ അകറ്റി; അവരുടെ അതിക്രമങ്ങളാൽ ദൈവകോപം പെട്ടെന്നുണ്ടാകാൻ പ്രേരണ നൽകുന്നതു പോലെ അവർ പ്രവർത്തിച്ചു.വീച 70.1

    ഇപ്പോൾ പെട്ടകം അടയ്ക്കാൻ എല്ലാം തയ്യാറായി, അത് നോഹയ്ക്ക് അകത്തുനിന്ന് ചെയ്യുവാൻ സാധ്യമല്ല. കളിയാക്കുന്ന ജനാവലി സ്വർഗ്ഗത്തിൽനിന്ന് ഒരു ദൂതൻ മിന്നൽ പ്രഭ ധരിച്ച് ഇറങ്ങി വരുന്നത് കണ്ടു. പെട്ടകത്തിന്‍റെ പുറമെയുള്ള വലിയ കതക അടച്ചിട്ട് സ്വർഗ്ഗത്തിലേക്കു കയറിപ്പോയി.വീച 70.2

    മഴ ഉണ്ടാകുംമുമ്പ് നോഹ ഏഴു ദിവസം പെട്ടകത്തിൽ കഴിഞ്ഞു. അവർ ഭൂമിയിൽ വെള്ളപ്പൊക്കം ഉണ്ടാകുമ്പോൾ ദീർഘനാൾ അതിൽ കഴിയുവാനുള്ള ഒരുക്കങ്ങൾ ചെയ്തുകൊണ്ടിരുന്നു. അവിശ്വാസികളായ ജനാവലി ദൈവഹിതപ്രകാരം അല്ലാത്ത സന്തോഷാഹ്ലാദങ്ങളിൽ കഴിഞ്ഞു. അവർ ചിന്തിച്ചത് നോഹ, പെട്ടകത്തിൽ പ്രവേശിച്ച ഉടനെ നോഹയുടെ പ്രവചനം സംഭവിക്കാഞ്ഞതിനാൽ നോഹ വഞ്ചിക്കപ്പെട്ടിരിക്കയാണെന്നും ജലപ്രളയത്താൽ ലോകം നശിപ്പിക്കപ്പെടാൻ സാധ്യമല്ലെന്നുമത്രെ. അതിനുമുമ്പ് ഭൂമിയിൽ മഴ ഉണ്ടായിട്ടില്ല. വെള്ളത്തിൽനിന്നും മഞ്ഞ് പൊങ്ങി ഭൂമിയിൽ വീണ് രാത്രിയിൽ സസ്യങ്ങളെ നനച്ചു കൃഷികളെല്ലാം വളരുവാൻ ഇടയാക്കിയിരുന്നു.വീച 70.3

    വനത്തിലും വയലുകളിലുംനിന്നു മൃഗങ്ങൾ വന്നു പെട്ടകത്തിനു ള്ളിൽ കയറുന്ന അസാധാരണ കാഴ്ചയും സ്വർഗ്ഗത്തിൽനിന്നൊരു ദൂതൻ അതിപ്രഭയോടുകൂടി ഇറങ്ങിവന്നു പെട്ടകത്തിന്‍റെ വാതിൽ അടയ്ക്കുന്നതും ദൈവശക്തിയുടെ വെളിപ്പാടായി അവർ ദർശിച്ചിട്ടും തങ്ങളുടെ ഹൃദയങ്ങളെ കഠിനപ്പെടുത്തി ദിവ്യശക്തിയുടെ വെളിപ്പാടിനെതിരായി പാനോത്സവങ്ങളിലും വിനോദങ്ങളിലും തുടർന്നു മുമ്പോട്ടു പോയി.വീച 71.1

    Larger font
    Smaller font
    Copy
    Print
    Contents