Loading...
Larger font
Smaller font
Copy
Print
Contents
വീണ്ടെടുപ്പിന്‍ ചരിത്രം - Contents
  • Results
  • Related
  • Featured
No results found for: "".
  • Weighted Relevancy
  • Content Sequence
  • Relevancy
  • Earliest First
  • Latest First

    49 - പുരോഗമനത്തിനുള്ള പരാജയം

    അനേകരും കരുതിയതുപോലെ നവീകരണം ലൂഥറോടുകൂടെ അവ സാനിച്ചില്ല. ഈ ലോകത്തിന്‍റെ അന്ത്യംവരെ അതു തുടർന്നുകൊണ്ടിരി ക്കണം. ലൂഥറിന്‍റെ മേൽ പ്രകാശിപ്പാൻ ദൈവം അനുവദിച്ച വെളിച്ചം മറ്റുള്ളവരിലേക്കും പ്രതിഫലിപ്പിക്കുവാനുള്ള ഒരു വലിയ വേല അവനു നിർവ്വഹിപ്പാനുണ്ടായിരുന്നു; ലോകത്തിനു നൽകുവാനുള്ള വെളിച്ചം മുഴുവനും അവനു ലഭിച്ചില്ല. ആ സമയം മുതൽ ഇന്നുവരെയും പുതിയ വെളിച്ചം തിരുവചനങ്ങളിൽ തുടർച്ചയായി പ്രകാശിച്ചുകൊണ്ടിരിക്കുന്നു, പുതിയ സത്യങ്ങൾ നിരന്തരം തുറക്കപ്പെട്ടുകൊണ്ടിരിക്കുന്നു.വീച 396.1

    ലൂഥറും അവന്‍റെ സഹപ്രവർത്തകരും ഒരു ശ്രേഷ്ഠജോലി ദൈവ ത്തിനുവേണ്ടി നിർവ്വഹിച്ചു; എന്നാൽ റോമാസഭയിൽനിന്ന് അവർ വന്നതു പോലെ അവളുടെ ഉപദേശങ്ങൾ വിശ്വസിക്കുകയും പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. ഈ തെറ്റുകൾ എല്ലാം തിരിച്ചറിയുവാൻ പ്രതീക്ഷിച്ചില്ല. അവരുടെ വേല റോമിന്‍റെ ബന്ധനം പൊട്ടിക്കുകയും ലോകത്തിന് ബൈബിൾ നല്കുകയും ചെയ്യുക എന്നുള്ളതായിരുന്നു; എന്നാൽ പ്രധാന സത്യങ്ങൾ കണ്ടുപിടിക്കാനവർ പരാജിതരാവുകയും അവർ നിരസ്സിക്കാത്ത കഠിന തെറ്റുകളും ഉണ്ടായിരുന്നു. പാപ്പാത്വത്തിന്‍റെ മറ്റ് ഉത്സവങ്ങൾപോലെ ഞായറാഴ്ച ആചാരവും അവർ തുടർന്നുപോന്നു. അവർ വാസ്തവത്തിൽ അതിനു ദിവ്യ അധികാരം ഉണ്ടെന്നു പരിഗണിക്കാതെ പൊതുവെ അംഗീ കരിക്കപ്പെട്ട ആരാധനാദിവസമായി ആചരിക്കണമെന്നു മാത്രം വിശ്വസിച്ചു. അവരുടെ ഇടയിൽ ചിലർ നാലാം കല്പനയിലെ ശബ്ബത്തു കല്പനയായ മാനിച്ചു. സഭയുടെ നവീകരണക്കാരുടെ ഇടയിൽ പൊതുവെ പ്രൊട്ടസ്റ്റന്‍റുകാർതന്നെയും അവഗണിച്ച സത്യത്തിന് സാക്ഷിനിന്നവർക്ക് മാന്യമായ ഒരു സ്ഥാനം നൽകണം. അവർ നാലാം കല്പനയുടെ പ്രാബല്യം പരീക്ഷിക്കുകയും ബൈബിൾ ശബ്ബത്തിന്‍റെ ചുമതല നിർവ്വഹിക്കുകയും ചെയ്തു. നവീകരണം ക്രിസ്തീയ ലോകം മുഴുവനും ബാധിച്ചിരുന്ന അന്ധകാരം തുടച്ചുനീക്കിയപ്പോൾ അനേക രാജ്യങ്ങളിലും ശബ്ബത്ത് അനുസാരികൾ വെളിച്ചവാഹകരായി.വീച 396.2

    ലൂഥർ ശ്രേഷ്ടമായി മുമ്പോട്ടുപോയതുപോലെ നവീകരണത്തിന്‍റെ വലിയ അനുഗ്രഹം ലഭിച്ചവർ മുമ്പോട്ടുപോയില്ല. സമയാസമയങ്ങളിൽ വിശ്വസ്തരായിട്ടുള്ള ചുരുക്കം ചിലർ എഴുന്നേറ്റ് ദീർഘനാൾ ചെയ്തിരുന്ന തെറ്റുകളെക്കുറിച്ചു വെളിപ്പെടുത്തുകയും പുതിയ സത്യങ്ങൾ പ്രഘോഷിക്കുകയും ചെയ്തു, എന്നാൽ ഭൂരിപക്ഷം പേരും ക്രിസ്തുവിന്‍റെ കാലത്തെ യെഹൂദന്മാരെപ്പോലെ അഥവാ ലൂഥറിന്‍റെ കാലത്തെ പാപ്പായുടെ അനുകൂലികളെപ്പോലെ അവരുടെ പിതാക്കന്മാർ വിശ്വസിച്ച് ജീവിച്ചപ്രകാരം ജീവിക്കുന്നതിൽ സംതൃപ്തരായിരുന്നു. അതിനാൽ മതം വീണ്ടും ആചാരാനു ഷ്ടാനങ്ങളായി അധപ്പതിക്കുകയും തെറ്റുകളും അന്ധവിശ്വാസങ്ങളും തള്ളിക്കളയേണ്ടതിനുപകരം വച്ചുപുലർത്തുകയും ചെയ്തു. അങ്ങനെ നവീകരണത്തെ പരിശുദ്ധാത്മാവ് പ്രചോദിപ്പിച്ചത് ക്രമേണ ഇല്ലാതെയായി. ലൂഥറിന്‍റെ കാലത്തെ റോമാസഭയിലും പിന്നീട് പ്രൊട്ടസ്റ്റന്‍റ്‌ സഭകളിലും വലിയ നവീകരണം ആവശ്യമായി വന്നു. ദൈവവചന ഉപദേശത്തിനുപകരം ലൗകികത്വവും, മാനുഷിക ഉപദേശങ്ങൾക്ക് ബഹുമാനവുമായി ഒരു ആത്മീക നിദ്രയുണ്ടായി. മതത്തിന്‍റെ പേരിൽ അഹങ്കാരവും അമിതത്വവും സംരക്ഷിച്ചു. ലോകവുമായി യോജിച്ച് സഭകൾ അധപ്പതിച്ചു. അങ്ങനെ ലൂഥറും സഹപ്രവർത്തകരും വളരെ അദ്ധ്വാനിക്കുകയും കഷ്ടപ്പെടുകയും ചെയ്ത് പ്രചരിപ്പിച്ച ഉപദേശങ്ങൾ തരംതാഴ്ത്തപ്പെട്ടു.വീച 397.1

    പീഡനത്താൽ സത്യത്തെ നശിപ്പിക്കാനുള്ള സാത്താന്‍റെ ശ്രമം പരാജയമാണെന്നു അവൻ കണ്ടപ്പോൾ റോമാസഭയിൽ ആചാരാനു ഷ്ഠാനങ്ങളാൽ വലിയ വിശ്വാസത്യാഗം സംഭവിച്ചതുപോലെ ക്രിസ്ത്യാ നികളെ ഇപ്പോൾ അജ്ഞാനികളുമായി ബന്ധപ്പെടുവാനല്ല സാത്താൻ പ്രേരിപ്പിച്ചത്, പ്രത്യുത ഈ ലോകത്തിന്‍റെ പ്രഭുവുമായി അവരുടെ ആരാധനയില്‍ ബന്ധപ്പെടുത്തി അവരെ വിഗ്രഹാരാധികളാക്കുവാനാണ് അവൻ ശ്രമിച്ചത്.വീച 398.1

    സാത്താനു ജനങ്ങളിൽ നിന്നു ബൈബിളിനെ നീക്കം ചെയ്യാൻ സാധ്യമല്ല, കാരണം അതെല്ലാവർക്കും ലഭ്യമാക്കിയിരുന്നു. എന്നാൽ അവൻ തെറ്റായ വ്യാഖ്യാനങ്ങളാലും വ്യാജോപദേശങ്ങളാലും സ്വയം തിരുവചനം പരിശോധിച്ച് സത്യം പഠിക്കാതെ ആയിരങ്ങളെ സമ്മതിപ്പിച്ചു. അവന് ബൈബിൾ ഉപദേശങ്ങളെ അധപ്പതിപ്പിച്ച് പാരമ്പര്യങ്ങൾ ജനലക്ഷങ്ങളുടെ മനസ്സിൽ ആഴത്തിൽ രൂപപ്പെടുത്തുവാൻ കഴിഞ്ഞു. ഒരിക്കൽ വിശുദ്ധന്മാർക്ക് നൽകപ്പെട്ടിരുന്ന വിശ്വാസത്തിൽ സംതൃപ്തരാകാതെ സഭ പാര മ്പര്യത്തെ ഉയർത്തുകയാണ് ചെയ്തത്. തങ്ങളുടെ അവസ്ഥയെക്കുറിച്ചും ലോകത്തിന്‍റെ നാശത്തെക്കുറിച്ചും മുഴുവനായി ഗ്രഹിക്കാതെ അവരും ലോകവും ലോകചരിത്രത്തിന്‍റെ ഏറ്റവും പാവനവും ഭയങ്കരവുമായ നിമിഷങ്ങളെ പെട്ടെന്ന് അഭിമുഖീകരിക്കുവാൻ പോകുന്നു - മനുഷ്യപുത്രന്‍റെ വെളിപ്പാടിനുള്ള സമയം വരുന്നു.വീച 398.2